QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Az-Zalzalah

ٱلزَّلْزَلَة

Muhammad Amani Moulavi (d. 1987) · Surah 99 · 8 verses

99:1–5

إِذَا زُلۡزِلَتِ ٱلۡأَرۡضُ زِلۡزَالَهَا

وَأَخۡرَجَتِ ٱلۡأَرۡضُ أَثۡقَالَهَا

وَقَالَ ٱلۡإِنسَٰنُ مَا لَهَا

Passage continues through verse 99:5.

ആമുഖം: മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 8 ധ മക്കഃയിൽ അവതരിച്ചതെന്നും അഭിപ്രായമുണ്ട് പ പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ഭൂമി അതിന്റെ (അതിഭയങ്കര മായ) ആ കമ്പനം കമ്പിക്കപ്പെട്ടാൽ!- (2) ഭൂമി അതിന്റെ ഭാരങ്ങളെ പുറം തള്ളുകയും. (3) "അതിന് എന്താണ് (പറ്റിയത്)' എന്ന് മനുഷ്യൻ പറയുകയും (ചെ യ്താൽ)!- (4) (അതെ) ആ ദിവസം അത് അതിന്റെ വർത്തമാനങ്ങൾ പറഞ്ഞറി യിക്കുന്നതാണ്. (5) നിന്റെ റ∫് അതിന് ബോധനം നൽകിയകാരണത്താൽ. (1) വിറപ്പിക്ക(കുലുക്കകമ്പിപ്പിക്ക)പ്പെട്ടാൽ ഭൂമി അതിന്റെ വിറ (കുലുക്കംകമ്പനം) (2) ഭൂമി പുറത്താക്കുക (വെളിക്കുവരു ത്തുക)യും അതിന്റെ (അതിലെ) ഭാരങ്ങളെ (3) മനുഷ്യൻ പറയു കയും അതിന് എന്താണെന്ന് (4) അന്നത്തെ ദിവസം അത് പറഞ്ഞ റിയിക്കും, വർത്തമാനം പറയും അതിന്റെ വർത്തമാനങ്ങളെ (5) നിന്റെ അതിന് ബോധനം നൽകി (എന്നത്) അന്ത്യനാളിലെ അതിഭയങ്കര സംഭവങ്ങളെക്കുറിച്ചാണ് പ്രസ്താവിക്കുന്നത്. ഭൂമി അതിന്റെ അവസാനത്തേതും ഏറ്റവും ഘോരമായതുമായ കമ്പനത്തിനും ക്ഷോഭത്തിനും വിധേയമാകുന്നു; മരണപ്പെട്ടു മണ്ണടഞ്ഞവരടക്കം ഭൂമിക്കുള്ളിൽ കിടപ്പുള്ള നിക്ഷേപ ങ്ങളെല്ലാം അത് വെളിക്കുവരുത്തുന്നു; ഇതെല്ലാം അനുഭവത്തിൽ കാണുമ്പോൾ മനു ഷ്യൻ അന്ധാളിച്ചു ഭയവിഹ്വലനായിത്തീരും. അവൻ പറയും: ഹാ, എന്താണിത്സ്ലസ്ല ഭൂമിക്ക് എന്തുപറ്റിസ്ലസ്ല..?! എന്നൊക്കെ. ഇങ്ങനെയുള്ള ആ ഗൗരവഘട്ടത്തിൽ ഭൂമിയിൽ ഒളിഞ്ഞു കിടപ്പുള്ള രഹസ്യങ്ങളെല്ലാം വെളിക്കുവരും. അതെ, ഭൂമിക്ക് അതിനുവേണ്ടുന്ന ബോധ നവും അനുമതിയും അല്ലാഹു നൽകുകയും, ഭൂമി അതെല്ലാം തുറന്നു കാട്ടുകയും ചെയ്യും. 4 -ാം വചനം ഓതിക്കൊണ്ട് റസൂൽ ˜ സ്വഹാബികളോട് ചോദിക്കുകയുണ്ടായി: "അതിന്റെ (ഭൂമിയുടെ) വർത്തമാനങ്ങൾ എന്താണെന്ന് നിങ്ങൾക്കറിയാമോ?' അവർ പറഞ്ഞു: "അല്ലാഹുവിനും റസൂലിനും അറിയാം.' അപ്പോൾ തിരുമേനി പറഞ്ഞു: "അതിന്റെ വർത്തമാനങ്ങൾ എന്നുവെച്ചാൽ, ആണും പെണ്ണുമായ ഓരോ അടിയാനും അതിന്റെ മീതെവെച്ച് പ്രവർത്തിച്ചതിനെപ്പറ്റി അത് സാക്ഷി പറയലാകുന്നു. അതായത്, ഇന്നിന്ന ദിവസം അവർ ഇന്നിന്നത് ചെയ്തു എന്ന് പറയുക. ഇതാണതിന്റെ വർത്തമാ നങ്ങൾ.' (അ; ന; തി.)
99:6–8

يَوۡمَئِذٖ يَصۡدُرُ ٱلنَّاسُ أَشۡتَاتٗا لِّيُرَوۡاْ أَعۡمَٰلَهُمۡ

فَمَن يَعۡمَلۡ مِثۡقَالَ ذَرَّةٍ خَيۡرٗا يَرَهُۥ

وَمَن يَعۡمَلۡ مِثۡقَالَ ذَرَّةٖ شَرّٗا يَرَهُۥ

(6) അന്നത്തെ ദിവസം, തങ്ങളുടെ പ്രവർത്തന (ഫല)ങ്ങൾ തങ്ങൾക്ക് കാട്ടിക്കൊടുക്കപ്പെടുവാനായി മനു ഷ്യർ ഭിന്നസംഘങ്ങളായി രംഗത്തുവ രുന്നതാണ്. (7) അപ്പോൾ, ആർ ഒരു അണു ത്തൂക്കം നന്മ പ്രവർത്തിച്ചിരുന്നുവോ അവൻ അതും കാണും. (8) ആർ, ഒരു അണുത്തൂക്കം തിന്മ പ്രവർത്തിച്ചിരുന്നുവോ അവൻ അതും കാണും. (6) അന്ന് പുറപ്പെട്ടു (രംഗത്ത്) വരും, പുറപ്പെട്ടുപോകും മനു ഷ്യർ ഭിന്നസംഘങ്ങളായി, പല കൂട്ടമായി അവർക്ക് കാട്ടിക്കൊടുക്കപ്പെടു വാൻ വേണ്ടി അവരുടെ പ്രവർത്തനങ്ങൾ, കർമങ്ങൾ (7) അപ്പോൾ ആർ ചെയ്തിരുന്നുവോ ഒരു അണുത്തൂക്കം നന്മ, ഗുണം, നല്ലത് അവനത് കാണും (8) ആർ പ്രവർത്തിച്ചിരുന്നുവോ ഒരു അണുത്തൂക്കം തിന്മ, ദോഷം, ചീത്ത അവൻ അത് കാണും. വെളുത്ത പ്രസന്നരൂപത്തോ ടെയും കറുത്ത വിഷാദരൂപത്തോടെയും, വലതുപക്ഷക്കാരായും ഇടതുപക്ഷക്കാരാ യും. സത്യവിശ്വാസവും സൽക്കർമവും സ്വീകരിച്ചവരായും അവയെ നിഷേധിച്ചവരായും -അങ്ങനെ പലതരക്കാരായും സ്വഭാവക്കാരുമായുംജനങ്ങളെല്ലാം ക്വബ്റുകളിൽനിന്ന് വിചാരണനിലയത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നു. ഓരോരുത്തന്റെയും സകലകർമ ങ്ങളും ചെയ്തികളും അവിടെ തുറന്നുകാട്ടി ബോദ്ധ്യപ്പെടുത്തുന്നതാണ്. ന്നുവെച്ച് ഒന്നും ഒഴിവാക്കപ്പെടുകയില്ല. ഒരണുവോളം നന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും, ഒരണുവോളം തിന്മ ചെയ്തിട്ടുണ്ടെങ്കിൽ അതും അവന് കാണിച്ചുകൊടുക്കപ്പെടും. അത തിന്റെ ഫലം അതതിന്റെ ആളുകൾക്ക് അനുഭവപ്പെടുകയും ചെയ്യും. (ദർറത്ത്) എന്ന പദത്തിന് നന്നേ ചെറിയ ഉറുമ്പിന്റെ കാല്, അണു, ഓട്ടവെയി ലിൽകൂടി പ്രത്യക്ഷപ്പെടുന്ന ധൂളം എന്നൊക്കെ അർത്ഥം പറയപ്പെടാറുണ്ട്. ഏതായാലും ചെറുതും എന്നത്രെ ഉദ്ദേശ്യം. നബി തിരുമേനി ˜ യുടെ ചില വചനങ്ങൾ ഇവിടെ സ്മരിക്കുന്നത് സമയോചിതമായിരിക്കും. അവിടുന്നു പറ യുന്നു:- 1. "സദാചാരത്തിൽ (സൽക്കാര്യത്തിൽ)പെട്ട യാതൊന്നിനെയും നീ അവഗണിക്ക രുത്. വെള്ളം കുടിക്കുവാൻ വരുന്നവന്റെ പാത്രത്തിൽ നിന്റെ കൊട്ടക്കോരിയിൽനിന്ന് (നീ വെള്ളം കോരുന്ന പാത്രത്തിൽനിന്ന്) അൽപം വെള്ളം ഒഴിച്ചുകൊടുക്കുക എന്നു ള്ളതായാലും ശരി. അല്ലെങ്കിൽ നിന്റെ സഹോദരനെ പ്രസന്നവദനനായി അഭിമുഖീക രിക്കുക എന്നുള്ളതായാലും ശരി.' (ബു.) 2. സത്യവിശ്വാസിനികളാകുന്ന സമൂഹമേ, ആട്ടിന്റെ ഒരു കുളമ്പാണുള്ളതെങ്കിലും ഒരു അയൽക്കാരി അവളുടെ അയൽക്കാരിയെ (ഒട്ടും കൊടുക്കാതെ) അവഗണിച്ചു കളയരുത്.' (ബു.) 3. പാപങ്ങളെ സൂക്ഷിച്ചുകൊള്ളണം. കാരണം, അല്ലാഹു വിങ്കൽനിന്നും അവയെ അന്വേഷിക്കുന്നതായ ഒരാളുണ്ട്.' (അ; ന; ജ.) 4. ഗണിക്കപ്പെടാവുന്ന പാപങ്ങളെ നിങ്ങൾ സൂക്ഷിക്കണം. കാരണം, അവ മനുഷ്യന്റെമേൽ ഒരുമിച്ചുകൂടുകയും, അങ്ങനെ അവ അവനെ നാശത്തിലകപ്പെ ടുത്തുകയും ചെയ്യും' (അ.) ഒരു കാര്യം ഇവിടെ ഓർമിക്കേണ്ടതുണ്ട്. ഒരു അണുവോളം നന്മയോ തിന്മയോ ചെയ്താൽ അതിന്റെ ഫലം മനുഷ്യൻ അനുഭവിക്കുമെന്ന് പറയുമ്പോൾ, അല്ലാഹു വിലും അന്ത്യനാളിലും വിശ്വസിക്കാത്ത ആളുകൾ സൽകാര്യങ്ങൾ പ്രവർത്തിച്ചിട്ടുണ്ടെ ങ്കിൽ അതിന് പരലോകത്ത് അവർക്ക് നല്ല പ്രതിഫലം ലഭിക്കുമെന്ന് വല്ലവരും ധരിച്ചേ ക്കാം. സത്യവിശ്വാസം സ്വീകരിക്കാത്തവരുടെ നല്ല കാര്യങ്ങൾക്ക് അല്ലാഹു യാതൊരു പ്രതിഫലവും നൽകുന്നതല്ലെന്നും, അവരുടെ പ്രതിഫലം ഇഹത്തിൽവെച്ചുതന്നെ അല്ലാഹു നിറവേറ്റിക്കൊടുക്കുകയാണ് ചെയ്യുക എന്നും (സൂ: ഹൂദ്; 15, 16; സൂ: ഫുർക്വാൻ; 23 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാ കുന്നു. ധ പ