Muhammad Amani Moulavi (d. 1987) · Surah 98 · 8 verses
98:1–3لَمۡ يَكُنِ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ مُنفَكِّينَ حَتَّىٰ تَأۡتِيَهُمُ ٱلۡبَيِّنَةُ
رَسُولٞ مِّنَ ٱللَّهِ يَتۡلُواْ صُحُفٗا مُّطَهَّرَةٗ
فِيهَا كُتُبٞ قَيِّمَةٞ
ആമുഖം: മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 8 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) വേദക്കാരിൽനിന്നും, ബഹു ദൈവ വിശ്വാസികളിൽ നിന്നും അവി ശ്വസിച്ചവർ, തങ്ങൾക്ക് വ്യക്തമായ തെളിവ് വന്നെത്തുന്നതുവരെ (അവി ശ്വാസത്തിൽനിന്ന്) വേറിട്ടു പോരുന്ന വരായിട്ടില്ല. (2) അതായത്, ശുദ്ധമാക്കപ്പെട്ട ഏടുകൾ ഓതിക്കൊടുക്കുന്ന ഒരു റസൂൽ വന്നെത്തുന്നത്വരെ). (3) (വക്രതയില്ലാതെ) ചൊവ്വാ യുള്ള പല (ലിഖിത) രേഖകൾ അവ ഉൾക്കൊള്ളുന്നു. (1) ആയിട്ടില്ല അവിശ്വസിച്ചവർ വേദക്കാ രിൽനിന്ന് പങ്കുചേർക്കുന്നവരിൽ (ബഹുദൈവവിശ്വാസികളിൽ)നിന്നും വേറിട്ടു (നീങ്ങി -വിട്ടു)പോരുന്നവർ അവർക്ക് വരുന്നതുവരെ വ്യക്തമായ തെളിവ് (2) (അതായത്) ഒരു റസൂൽ അല്ലാഹുവിങ്കൽ നിന്ന് ഓതിക്കൊടുക്കുന്ന ചില ഏടുകളെ ശുദ്ധിയാക്കപ്പെട്ട (പരിശു (3) അവയിലുണ്ട് (അവ ഉൾക്കൊള്ളുന്നു) രേഖ (ലിഖിതം)കൾ ചൊവ്വായുള്ളതായ, ശരിയായുള്ള, ബലവത്തായ "ശുദ്ധമാക്കപ്പെട്ട ഏടുകൾ' കൊണ്ടുദ്ദേശ്യം നബി തിരുമേനി ˜ എഴുത്തും വായനയും അറിയാത്ത ആളായതുകൊണ്ട് അവിടുന്ന് ഏടുനോക്കി വായി ച്ചുകൊടുക്കാറില്ല. അപ്പപ്പോൾ വരുന്ന വഹ്യ് അപ്പപ്പോൾ തിരുമേനിക്ക് ഹൃദിസ്ഥമാ കുകയും അത് ജനങ്ങൾക്ക് ഓതിക്കേൾപ്പിക്കുകയും ചെയ്യും. അതോടുകൂടി അവ അത തവസരങ്ങളിൽതന്നെ എഴുത്തുകാർ മുഖേന ഏടുകളിൽ എഴുതി സൂക്ഷിക്കലും പതി വായിരുന്നു. ഇതുകൊണ്ടാണ് "ഏടുകൾ ഓതിക്കൊടുക്കുന്നു'വെന്ന് പറഞ്ഞത്. അവ യിൽ അടങ്ങിയ നിയമങ്ങളും, തത്വോപദേശങ്ങളുമാണ് "ചൊവ്വായ ലിഖിതരേഖകൾ' കൊണ്ടുദ്ദേശ്യം. ഈ ആയത്തുകളുടെ സാരം ചുരുക്കത്തിൽ ഇപ്രകാരമാകുന്നു: യാതൊരുതരത്തി ലുള്ള വക്രതയോ കോട്ടമോ ഇല്ലാത്തതും, ശരിക്ക് ചൊവ്വിനുള്ളതുമായ നിയമങ്ങളും തത്വങ്ങളും ഉൾക്കൊള്ളുന്ന പരിശുദ്ധമായ ചില ഏടുകളിലായി രേഖപ്പെടുത്തി സൂക്ഷി ക്കപ്പെട്ടിട്ടുള്ള വചനങ്ങൾ ഓതിക്കേൾപ്പിക്കുന്ന ഒരു നബി തിരുമേനി ˜ -സുവ്യക്തമായ തെളിവുകൾ സഹിതം വന്നെത്തുന്നതുവരെയും വേദ ക്കാരും മുശ്രിക്കുകളുമാകുന്ന അവിശ്വാസികൾ അവരുടെ ദുർമാർഗത്തിൽ ചിരകാല മായി ഉറച്ചുനിന്ന് വരികയായിരുന്നു. റസൂൽ വന്ന് ഓതിക്കേൾപ്പിക്കാൻ തുട ങ്ങിയപ്പോഴാണ് അതിൽനിന്ന് ചിലർ വേറിട്ടുപോന്ന് രക്ഷപ്പെടുവാൻ തുടങ്ങിയത്. മറ്റുള്ളവരാകട്ടെ, ഭിന്നിപ്പിലും നിഷേധത്തിലും മുഴുകുകയും ചെയ്തു. അല്ലാഹു തുടർന്നു പറയുന്നു:-
98:4–5وَمَا تَفَرَّقَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ إِلَّا مِنۢ بَعۡدِ مَا جَآءَتۡهُمُ ٱلۡبَيِّنَةُ
وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ
(4) വേദഗ്രമ്ലം നല്കപ്പെട്ടവർ തങ്ങൾക്ക് വ്യക്തമായ തെളിവ് വന്ന തിന് ശേഷമായിട്ടല്ലാതെ ഭിന്നിക്കുക യുണ്ടായിട്ടില്ല. (5) മതത്തെ (അഥവാ കീഴ്വഴക്ക ത്തെ) അല്ലാഹുവിന് നിഷ്കളങ്കരാ നില യിൽ -അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിറുത്തുവാനും, സക്കാത്ത് കൊടുക്കുവാനും അല്ലാ തെ അവരോട് കൽപിക്കപ്പെട്ടിട്ടില്ലതാ നും. അതത്രെ ചൊവ്വായ മാർഗ ത്തിന്റെ മതം (അഥവാ നടപടി). (4) ഭിന്നിച്ചിട്ടില്ല, കക്ഷി പിരിഞ്ഞിട്ടില്ല വേദഗ്രമ്ലം നൽകപ്പെട്ടവർ ശേഷമായിട്ടല്ലാതെ അവർക്ക് വന്നതിന്റെ വ്യക്ത മായ തെളിവ് (5) അവരോട് കൽപിക്കപ്പെട്ടിട്ടുമില്ല അവർ ആരാ അവന് നിഷ്കളങ്കരാക്കിക്കൊണ്ട് മതത്തെ, മതനടപടിയെ, കീഴ്വണക്കത്തെ ഋജുമാനസരായ നിലയിൽ (സത്യ ത്തിലേക്ക് തിരിഞ്ഞുംകൊണ്ട്) അവർ നിലനിർത്തുവാനും നമസ്കാരം അവർ കൊടുക്കുവാനും സകാത്ത് അത്, അതത്രെ മതം, നട പടി ചൊവ്വായതിന്റെ (ചൊവ്വായ മാർഗത്തിന്റെ) മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം മുമ്പ് അവർക്ക് വേദഗ്രമ്ലങ്ങളെപ്പറ്റി പരിച യമില്ലാത്തവരാകകൊണ്ട് അവർ നബി ˜ യെയും നിഷേധിച്ചതിൽ വലിയ അൽഭുതമില്ല. എന്നാൽ വേദക്കാരുടെ നില അതല്ല. അവർ വേദഗ്രമ്ലങ്ങളു മായി പരിചയമുള്ളവരാണ്. അവയുടെ അദ്ധ്യാപനങ്ങളിൽനിന്ന് അവർ പിഴച്ചു ദുർമാർഗ ത്തിൽ പതിച്ചുകൊണ്ടിരിക്കെയാണ് വ്യക്തമായ തെളിവുകളുംകൊണ്ട് റസൂലും ക്വുർ ആനും അവർക്ക് വരുന്നത്. അതേ സമയത്ത് അറേബ്യയിൽ വെളിപ്പെടുവാനിരിക്കുന്ന ഒരു റസൂലിന്റെ വരവ് അവർ ചിരകാലമായി കാത്തുകൊണ്ടിരിക്കുകയുമാണ്. അവ രുടെ കൈവശമുള്ള വേദഗ്രമ്ലവും ഇപ്പോൾ റസൂൽ കൊണ്ടുവന്ന വേദഗ്രമ്ലവും തമ്മിൽ വല്ല പൊരുത്തക്കേടുമുണ്ടോ? അതുമില്ല. ശിർക്കിന്റെ കലർപ്പില്ലാത്ത നിഷ്കള ങ്കമായ തൗഹീദ്, നമസ്കാരം, സക്കാത്ത് മുതലായ കാര്യങ്ങളായിരുന്നു മുൻഗ്രമ്ല ങ്ങൾ അവരോട് ശാസിച്ചിരുന്നത്. അതുതന്നെയാണ് ശാസിക്കുന്നത്. എന്നി ട്ട്പോലും വേദക്കാർ റസൂലിലും വിശ്വസിക്കുവാൻ തയ്യാറായില്ല. മാത്ര മല്ല, അസൂയയും പകയും വെച്ചുകൊണ്ട് തങ്ങളുടെ വേദഗ്രമ്ലത്തിന്റെ ശാസനകൾക്കും, വർഗപിതാവായ ഇബ്റാഹീം നബി (അ)യുടെ പാരമ്പര്യനടപടികൾക്കും വിരുദ്ധമായി ഇസ്ലാമിന്റെ ശത്രുക്കളായി ഭിന്നിക്കുകയാണ് അവർ ചെയ്തത്. എല്ലാ ദുർമാർഗങ്ങളും വിട്ട് ഋജുവായ സത്യമാർഗത്തിലേക്ക് തിരിഞ്ഞവർ എന്നാണ് എന്ന വാക്കുകൊണ്ട് വിവക്ഷ. ഇബ്റാഹീം നബി (അ)യുടെ മത പാരമ്പര്യം സ്വീകരിച്ചവരുടെ വിശേഷണമായും ആ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. വേദക്കാർ തങ്ങളെപ്പറ്റി തങ്ങൾ ആണെന്ന് അവകാശപ്പെട്ടിരുന്നു. അപ്പോൾ, അതേ, പാരമ്പര്യം നിലനിറുത്തിക്കൊണ്ടിരിക്കുന്ന റസൂലിനെയും അവർ നിഷേധിക്കുന്നതിന് യാതൊരു ന്യായീകരണവും ഇല്ലാത്തതാണ്. വേദക്കാരായിരുന്നാലും മുശ്രിക്കുകളായിരുന്നാലും ശരി, നിഷേധത്തിന്റെ ഫലം നരകം തന്നെ. അല്ലാഹു പറ യുന്നു:
98:6–8إِنَّ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ وَٱلۡمُشۡرِكِينَ فِي نَارِ جَهَنَّمَ خَٰلِدِينَ فِيهَآۚ أُوْلَـٰٓئِكَ هُمۡ شَرُّ ٱلۡبَرِيَّةِ
إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ أُوْلَـٰٓئِكَ هُمۡ خَيۡرُ ٱلۡبَرِيَّةِ
جَزَآؤُهُمۡ عِندَ رَبِّهِمۡ جَنَّـٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ رَّضِيَ ٱللَّهُ عَنۡهُمۡ وَرَضُواْ عَنۡهُۚ ذَٰلِكَ لِمَنۡ خَشِيَ رَبَّهُۥ
(6) നിശ്ചയമായും, വേദക്കാ രിൽനിന്നും, ബഹുദൈവവിശ്വാസിക ളിൽനിന്നും അവിശ്വസിച്ചവർ "ജഹ ന്നമി' (നരകത്തി) ന്റെ അന്മിയിലായി നിത്യവാസികളായി ക്കൊണ്ട്. അക്കൂട്ടർതന്നെയാണ്, സൃഷ്ടികളിൽ വെച്ച് മോശമായവർ. (7) നിശ്ചയമായും, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി സൃഷ്ടികളിൽവെച്ച് ഉത്തമരായവർ. (8) അവരുടെ രക്ഷിതാവിങ്കൽ അവരുടെ പ്രതിഫലം, അടിഭാഗത്തു കൂടി അരുവികൾ ഒഴുകിക്കൊണ്ടിരി ക്കുന്ന സ്ഥിരവാസത്തിന്റെ സ്വർഗങ്ങ ളാകുന്നു. അതിൽ എന്നെന്നും (അ വർ) നിത്യവാസികളായിക്കൊണ്ട്. അല്ലാഹു അവരെക്കുറിച്ച് തൃപ്തിപ്പെ ടുന്നതാണ്; അവർ അവനെക്കുറിച്ചും തൃപ്തിപ്പെടുന്നതാണ്. അത്, ഏതൊ രുവൻ തന്റെ റ∫ിനെ ഭയപ്പെട്ടുവോ അവനുള്ളതാകുന്നു. (6) നിശ്ചയമായും അവിശ്വസിച്ചവർ വേദക്കാ രിൽനിന്ന് ബഹുദൈവവിശ്വാസികളിൽ നിന്നും ജഹന്നമിന്റെ അന്മിയിലായിരിക്കും അതിൽ നിത്യവാസികളായിക്കൊണ്ട് അക്കൂ ട്ടർതന്നെയാണ് സൃഷ്ടി (പടപ്പു)കളിൽ മോശപ്പെട്ടവർ (7) നിശ്ചയമായും വിശ്വസിച്ചവർ സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത അക്കൂട്ടർ തന്നെയാണ് സൃഷ്ടികളിൽ ഉത്തമരായവർ (8) അവരുടെ പ്രതിഫലം അവരുടെ റ∫ിങ്കൽ സ്ഥിരവാസ ത്തിന്റെ സ്വർഗങ്ങളാണ് അവയുടെ അടിയിൽക്കൂടി നടക്കും, (ഒഴുകും) അരുവികൾ, പുഴകൾ അതിൽ നിത്യവാസികളായിക്കൊണ്ട് എന്നും, എക്കാലവും അല്ലാഹു തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു അവരെപ്പറ്റി അവരും തൃപ്തിപ്പെടുന്നതാണ്, പൊരുത്തപ്പെട്ടിരിക്കുന്നു അവനെപ്പറ്റി അത് ഭയപ്പെട്ടവനാണ് തന്റെ റ∫ിനെ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുകയും, അവനെപ്പറ്റി തൃപ്തിവരുകയും ചെയ്യുന്ന സജ്ജനങ്ങളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ.