Muhammad Amani Moulavi (d. 1987) · Surah 100 · 11 verses
100:1–5وَٱلۡعَٰدِيَٰتِ ضَبۡحٗا
فَٱلۡمُورِيَٰتِ قَدۡحٗا
فَٱلۡمُغِيرَٰتِ صُبۡحٗا
Passage continues through verse 100:5.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ ധ മദനീയാണെന്നും അഭിപ്രായമുണ്ട് പ പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) കിതച്ച് (ശീഘ്രഗതിയിൽ) ഓടുന്നവ തന്നെയാണ (സത്യം)!- (2) അങ്ങനെ, (കുളമ്പ് കല്ലിൽ) ഉരസി തീ പറപ്പിക്കുന്നവ;- (3) അങ്ങനെ,പ്രഭാതത്തിൽ (ചെ ന്ന്) ആക്രമണം നടത്തുന്നവ;- (4) എന്നിട്ട് അതിൽ ധ പ്രഭാത ത്തിൽ പ അവ പൊടിപടലം ഇളക്കി വിട്ടു;- (5) എന്നിട്ട് അതിൽ ധ പ്രഭാത ത്തിൽ പ അവ (ശത്രു) സംഘത്തിന് നടുവിൽ പ്രവേശിച്ചു. (1) ഓടുന്നവതന്നെയാണ കിതച്ച് (2) അങ്ങനെ (എ ന്നിട്ട്) തീ കത്തിക്കുന്നവ (കല്ല്) ഉരസിയിട്ട് (3) അങ്ങനെ (എന്നിട്ട്) ആക്രമണം നടത്തുന്നവ പ്രഭാതത്തിൽ (4) എന്നിട്ട് അതിൽ അവ ഇള ക്കിവിട്ടു, കിളറിപ്പിച്ചു പൊടിപടലം (5) എന്നിട്ട് (അങ്ങനെ) അവ മദ്ധ്യ ത്തിൽചെന്ന് അതിൽ സംഘത്തിന്, കൂട്ടത്തിൽ ഒത്തിണങ്ങിയ മുന്തിയതരം കുതിരകളെക്കൊണ്ട് സത്യം ചെയ്തു പറയുന്നു എന്ന് സാരം. അതിശീഘ്രം കിതച്ചുപാഞ്ഞുകൊണ്ട്, ഓട്ടത്തിന്റെ ഊക്കും വേഗതയും നിമിത്തം കാലുകൾ കല്ലിൽ ഉരസി തീ പറപ്പിച്ചുകൊണ്ട്, ശത്രു ക്കൾ എഴുന്നേറ്റ് പുറത്തുവരും മുമ്പായി പ്രഭാതവേളയിൽതന്നെ അവരുടെ താവളത്തി ലെത്തി ആക്രമണം നടത്തിക്കൊണ്ട്, അന്തരീക്ഷം പൊടിപടലത്താൽ മൂടുമാറ് ജാഗ്ര തയിൽ ശത്രുമദ്ധ്യേ കടന്നുചെന്ന് പടനടത്തുന്നവ എന്നിങ്ങിനെയാണ് കുതിരകളുടെ ഗുണങ്ങളായി അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നത്. യന്ത്രീകൃത യുദ്ധസാമഗ്രികൾ പ്രചാരത്തിൽ വരുന്നതുവരെ യുദ്ധരംഗങ്ങളിൽ കുതി രക്ക് വമ്പിച്ച സ്ഥാനമാണുണ്ടായിരുന്നത്. ധർമസമരങ്ങൾക്ക് കുതിരകളെ സജ്ജമാക്കു ന്നതിനും കുതിരപ്പയറ്റുകൾ പരിശീലിപ്പിക്കുന്നതിനും ഇസ്ലാമിൽ വളരെ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു. ശത്രുക്കൾക്കുവേണ്ടി കഴിയും പ്രകാരം ശക്തിയും, കെട്ടിപ്പോഷി പ്പിച്ച കുതിരകളെയും നിങ്ങൾ തയ്യാറാക്കി വെക്കണമെന്നും, അതുമൂലം അല്ലാഹുവി ന്റെയും നിങ്ങളുടെയും ശത്രുക്കളെ നിങ്ങൾക്ക് ഭീതിപ്പെടുത്താമെന്നും (സൂ: അൻഫാ ൽ 60 ൽ) അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് സ്മരണീയമാകുന്നു. അല്ലാഹുവിൽ വിശ്വ സിച്ചുകൊണ്ടും, അവന്റെ വാഗ്ദാനങ്ങളെ സത്യമാക്കിക്കൊണ്ടും അല്ലാഹുവിന്റെ മാർഗ ത്തിൽ ഒരു കുതിരയെ വല്ലവരും മുടക്കിവെച്ചാൽ, അതിന് വയറുനിറക്കുന്നതും, ദാഹം തീർക്കുന്നതും, അത് കാഷ്ടിക്കുന്നതും, മൂത്രിക്കുന്നതുമെല്ലാംതന്നെ ക്വിയാമത്തുനാ ളിൽ അവരുടെ ഉണ്ടായിരിക്കും എന്ന് നബി ˜ യും അരുളിച്ചെയ്തിരിക്കു ന്നു. (ബു.) അഥവാ, അതിനുവേണ്ടി ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും, അതിന്റെ ചല നങ്ങൾക്കും അവർക്ക് പുണ്യം ലഭിക്കുമെന്നും, അവയെല്ലാം അവരുടെ സൽക്കർമങ്ങ ളായി ഗണിക്കപ്പെടുമെന്നും താൽപര്യം. ഉത്തമഗുണങ്ങളോടുകൂടിയ കുതിരകളെ തയ്യാ റാക്കിവെക്കുവാനുള്ള പ്രോത്സാഹനവും, കുതിരകളുടെ ഉത്തമഗുണങ്ങൾ ഏതൊക്കെ യാണെന്നുള്ള സൂചനയും ഇൗ സത്യവാചകങ്ങളിൽ അടങ്ങിയിരിക്കുന്നുവെന്ന് പറ യാം. മനുഷ്യന്റെ പൊതുവെയുള്ള ഒരു സ്വഭാവമാണ് ഇൗ സത്യം മുഖേന അല്ലാഹു എടുത്തു കാട്ടുന്നത്. അല്ലാഹു പറയുന്നു:-
100:6–8إِنَّ ٱلۡإِنسَٰنَ لِرَبِّهِۦ لَكَنُودٞ
وَإِنَّهُۥ عَلَىٰ ذَٰلِكَ لَشَهِيدٞ
وَإِنَّهُۥ لِحُبِّ ٱلۡخَيۡرِ لَشَدِيدٌ
(6) നിശ്ചയമായും, മനുഷ്യൻ അവന്റെ രക്ഷിതാവിനോട് നന്ദികെ ട്ടവൻ തന്നെ. (7) നിശ്ചയമായും, അവൻ അതിന് സാക്ഷ്യം നൽകുന്നവനും തന്നെ. (8) നിശ്ചയമായും, അവൻ നല്ല തിനോട് (ധനത്തോട്) സ്നേഹത്തിൽ കാഠിന്യമുള്ളവനും തന്നെയാണ്. (6) നിശ്ചയമായും മനുഷ്യൻ ആദിയാസ്ഥ് കഠിനമായവൻതന്നെ മനുഷ്യനെ സൃഷ്ടിച്ചുണ്ടാക്കി അവന്വേണ്ടുന്ന ആരോഗ്യം, ധനം തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിക്കൊടുത്ത് രക്ഷിച്ചു വളർത്തിപ്പോരുന്ന അവന്റെ രക്ഷി താവാണല്ലോ അല്ലാഹു. അവനെക്കുറിച്ചുള്ള ബോധമോ ഭയപ്പാടോ ഇല്ലാതെ, അവന്റെ കൽപനകൾ മാനിക്കാതെ, അവന്റെ മുമ്പിൽ തലകുനിക്കാതെ, അവന്റെ അനു ഗ്രഹങ്ങൾക്ക് നന്ദിയും കൂറുമില്ലാതെ കഴിഞ്ഞുകൂടുകയാണ് മനുഷ്യൻ. അവൻതന്നെ അതിന് സാക്ഷ്യവും വഹിക്കുന്നുണ്ട്. അവന്റെ സ്ഥിതിഗതികൾ, അവന്റെ വാക്കുകൾ, പ്രവൃത്തികൾ സാക്ഷിയാണ്. പര പ്രേരണകളും, സ്ഥാപിത താൽപര്യങ്ങളും ഒഴിച്ചുനിറുത്തി അല്പനേരം അവനൊന്ന് മന് തുറന്നു ചിന്തിച്ചുനോക്കിയാൽ അവന്റെ മനാക്ഷിതന്നെ അവനോടത് തുറന്നു പറയും. അല്ലാഹുവിനോട് നന്ദികാട്ടുന്നതിന് പകരം ഐഹിക സുഖസൗകര്യങ്ങളിലാണ് അവന്റെ ശ്രദ്ധ അവൻ കേന്ദ്രീകരിക്കുന്നത്. ധനമാണ് അവന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിനായി എന്ത് മാർഗവും അവൻ സ്വീകരിക്കും. കിട്ടിയതെല്ലാം സ്വായത്തമാക്കും. കയ്യിലണഞ്ഞത് ചിലവാക്കാൻ കൂട്ടാക്കുകയില്ല. അവിടെയും നന്ദികേട്തന്നെ. 7 -ാം വചനത്തിൽ (നിശ്ചയമായും അവൻ) എന്ന വാക്കിലെ സർവ്വനാമം ( ഹ്മുഞ്ഞിക്കഢ ) കൊണ്ട് ഉദ്ദേശിക്കപ്പെട്ടത് മനുഷ്യനാണ് എന്ന നിലക്കാണ് മുകളിൽ നാം വിവരിച്ചത്. അല്ലാഹുവാണ് അതുകൊണ്ട് ഉദ്ദേശ്യമെന്നും വരാം. ചില വ്യാഖ്യാതാക്കൾ ആ നില ക്കാണ് ആ വചനം വ്യാഖ്യാനിച്ചിരിക്കുന്നതും. മനുഷ്യന്റെ നന്ദികേടിന് അല്ലാഹു സാക്ഷി യാണ്, അഥവാ അവൻ അതെല്ലാം കണ്ടറിഞ്ഞുകൊണ്ടിരിക്കുന്നവനാണ് എന്നായി രിക്കാം അപ്പോൾ സാരം. (ഖൈർ) എന്നാൽ "നല്ലത്, ഗുണം, ഉത്തമമായത്' എന്നൊക്കെ വാക്കർത്ഥമാകുന്നു. ധനം ഒരു നല്ല വസ്തുവായി ഗണിക്കപ്പെടുന്നത് കൊണ്ട് ആ പദം ഉപയോഗിക്കാറു ണ്ട്. സൂറത്തുൽ ബക്വറഃ 180 ൽ ഈ അർത്ഥത്തിൽ ആ പദം അല്ലാഹു ഉപയോഗിച്ചിരി ക്കുന്നത് കാണാം. ധനത്തെ മാത്രമല്ലാതെ, ഇഹത്തിൽ നന്നായി ഗണിക്കപ്പെടുന്ന എല്ലാ റ്റിനെയും ഉദ്ദേശിച്ചാണ് അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് എന്ന് വെക്കുന്നതിലും അസാംഗത്യം കാണുന്നില്ല. ആ വചനത്തിന്റെ താൽപര്യം അപ്പോഴും വ്യക്തമാണല്ലോ. നന്ദിയില്ലാത്ത മനുഷ്യനെ അല്ലാഹു താക്കീത് ചെയ്യുന്നു:-
100:9–11۞أَفَلَا يَعۡلَمُ إِذَا بُعۡثِرَ مَا فِي ٱلۡقُبُورِ
وَحُصِّلَ مَا فِي ٱلصُّدُورِ
إِنَّ رَبَّهُم بِهِمۡ يَوۡمَئِذٖ لَّخَبِيرُۢ
(9) എന്നാൽ, അവൻ അറിയു ന്നില്ലേ? ക്വബ്റുകളിലുള്ളത് ഇളക്കി മറി(ച്ചു പുറത്താ)ക്കപ്പെട്ടാൽസ്ല!- (10) നെഞ്ച് (ഹൃദയം) കളിലു ള്ളത് (വെളിക്ക്) വരുത്തപ്പെടുകയും (ചെയ്താൽ)സ്ല.! ധ എന്തായിരിക്കും അപ്പോൾ അവന്റെ സ്ഥിതി?! പ (11) നിശ്ചയമായും, അന്നത്തെ ദിവസം അവരെപ്പറ്റി അവരുടെ റ∫് സൂക്ഷ്മമായി അറിയുന്നവൻ തന്നെ. (9) എന്നാലവൻ അറിയുന്നില്ലേ, അറിഞ്ഞുകൂടേ ഇളക്കി മറിക്ക(പു റത്താക്ക)പ്പെട്ടാൽ ക്വബ്റുകളിലുള്ളത് (10) വരുത്തപ്പെടുക (വെ ളിക്ക് കൊണ്ടുവരപ്പെടുക)യും നെഞ്ച് (ഹൃദയം)കളിലുളളത് (11) നിശ്ചയമായും അവരുടെ റ∫് അവരെപ്പറ്റി ആ ദിവസം സൂക്ഷ്മ ജ്ഞാനി തന്നെ മരണപ്പെട്ടവരെല്ലാം ക്വബ്റുകളിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും, ഓരോ രുത്തന്റെയും ഹൃദയത്തിൽ ഒളിഞ്ഞുകിടപ്പുള്ള വിചാരവികാരരഹസ്യങ്ങളെല്ലാം വെളിക്ക് കൊണ്ടുവരപ്പെടുകയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന് അവൻ മനിലാക്കുന്നില്ലേ? അവന്റെ ഒരൊറ്റ രഹസ്യവും അന്ന് വെളിക്ക് വരാതിരിക്കയില്ല. എല്ലാം അല്ലാഹു ശരിക്കും സൂക്ഷ്മമായും അറിയുന്നവനാണ്. ഇതവർ ഓർത്തുകൊള്ളട്ടെ! ധ ന്നറവ