إِنَّآ أَنزَلۡنَٰهُ فِي لَيۡلَةِ ٱلۡقَدۡرِ
وَمَآ أَدۡرَىٰكَ مَا لَيۡلَةُ ٱلۡقَدۡرِ
لَيۡلَةُ ٱلۡقَدۡرِ خَيۡرٞ مِّنۡ أَلۡفِ شَهۡرٖ
Passage continues through verse 97:5.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 5 ധ മദീനഃയിൽ അവതരിച്ചതാണെന്നും പറയപ്പെട്ടിരിക്കുന്നു. പ പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) നിശ്ചയമായും, നാം ഇതിനെ "ലൈലത്തുൽ ക്വദ്റി' ൽ ധ നിർണയത്തിന്റെ രാത്രിയിൽ പ അവതരിപ്പിച്ചിരിക്കുന്നു. (2) "ലൈലത്തുൽ ക്വദ്ർ' എന്നാ ലെന്താണെന്ന് നിനക്ക് എന്തറിയാം?! (3) "ലൈലത്തുൽ ക്വദ്ർ' ആയിരം മാസത്തെക്കാൾ ഉത്തമമാ കുന്നു. (4) മലക്കുകളും, "റൂഹും' (ആത്മാവും) അവരുടെ റ∫ിന്റെ ഉത്തരവുപ്രകാരം അതിൽ ഇറങ്ങിവ രുന്നു; എല്ലാകാര്യത്തെ സംബന്ധി ച്ചും. (5) സമാധാനശാന്തിയത്രെ അത്! പ്രഭാതോദയം വരേക്കുമുണ്ടായിരി ക്കും. (1) നിശ്ചയമായും നാം ഇതിനെ (അതിനെ) അവതരിപ്പിച്ചിരിക്കുന്നു, ഇറക്കി ലൈലത്തുൽ ക്വദ്റിൽ, നിർണയത്തിന്റെ രാവിൽ (2) നിനക്ക് അറിവുതന്നതെന്ത് (എന്തറിയാം) ലൈലത്തുൽ ക്വദ്ർ എന്നാലെ ന്തെന്ന് (3) ലൈലത്തുൽ ക്വദ്ർ ഉത്തമമാണ്, ഗുണകരമാണ് ആയിരത്തെക്കാൾ മാസം (4) ഇറങ്ങിവരും, ഇറങ്ങിക്കൊണ്ടിരിക്കും മലക്കുകൾ റൂഹും (ആത്മാവും) അതിൽ ഉത്തരവ് മതി) പ്രകാരം അവരുടെ റ∫ിന്റെ എല്ലാ കാര്യത്തെക്കുറിച്ചും (5) ശാന്തിയാണ്, സമാധാനമത്രെ അത് ഉദയം (ഉദിക്കുന്ന അവസരം) വരെ പ്രഭാതത്തിന്റെ (ക്വദ്ർ) എന്ന വാക്കിന് "നിർണയിക്കുക, കണക്കാക്കുക' എന്നിങ്ങനെയും, "നില പാട്, ബഹുമാനം' എന്നിങ്ങനെയും അർത്ഥമുള്ളതുകൊണ്ട് ഗ്നപ്പട്ടറ (ലൈലത്തുൽ ക്വദ്ർ) എന്ന വാക്കിന് "നിർണയത്തിന്റെ രാത്രി' എന്നും "ബഹുമാനത്തിന്റെ രാത്രി' എന്നും വിവർത്തനം നൽകാം. രണ്ടായാലും, അത് ആ പ്രത്യേക രാത്രിയുടെ പേരാകു ന്നു. സൂ:ദുഖാനിൽ ഇതേ രാത്രിയെക്കുറിച്ച് (യുക്തിമത്തായ എല്ലാ കാര്യവും അതിൽ വേർതിരിച്ച് വിവരിക്കപ്പെടുന്നു) എന്ന് പറഞ്ഞിരിക്കുന്നു. ഇവിടെ 4 -ാം വചനത്തിൽ റ∫ിന്റെ ഉത്തരവുപ്രകാരം എല്ലാ കാര്യത്തെസംബന്ധിച്ചും അന്ന് മലക്കുകളും "റൂഹും' ഇറങ്ങിവരുമെന്നും പറഞ്ഞിരിക്കുന്നു. ആകയാൽ, ആ രാത്രി ഭൂമിയിലെ കാര്യങ്ങൾ പലതും നിർണയിച്ചു വ്യവസ്ഥ ചെയ്യപ്പെടുന്ന ഒരു പ്രത്യേക ദിവസമാണെന്ന് മനിലാക്കാം. സൂ: ദുഖാനിൽ ഈ രാത്രിയെപ്പറ്റി ഗ്നപ്പട്ടറ (അനു ഗൃഹീതമായ ഒരു രാത്രി) എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇവിടെയാകട്ടെ, അതിന്റെ പല മാഹാത്മ്യങ്ങളും എടുത്തുപറഞ്ഞു പ്രശംസിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ, അത് നിർണയത്തിന്റെയും ബഹുമാനത്തിന്റെയും രാത്രിയാണെന്ന് വ്യക്തമാകുന്നു. പ്രസ്തുത രാത്രിയെപ്പറ്റി 1 -ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ചത് അവതരിപ്പിച്ചത് ആ രാത്രിയിലാണ് എന്നത്രെ. ലോകാവസാനം വരെ മാനവലോക ത്തിന്റെ ഐഹികവും പാരത്രികവുമായ സകല നന്മകൾക്കും നിദാനമാകുന്ന ആ ദിവ്യ ഗ്രമ്ലത്തിന്റെ അവതാരണം ഉണ്ടായ രാവ് നിശ്ചയമായും ഒരു മഹത്തായ രാവാണെന്നും പറയേണ്ടതില്ല. ആ ഗ്രമ്ലത്തിൽ വിശ്വസിക്കുന്ന ഏവർക്കും അത് നിഷേധിക്കുവാൻ വയ്യ. ഈ രാവ് റമദ്വാൻ മാസത്തിലാണെന്ന് പരക്കെ അറിയപ്പെട്ടതും, സൂ: അൽബ ക്വറഃ 185 ൽനിന്ന് മനിലാക്കാവുന്നതുമാണ്. റമദ്വാൻ മാസത്തിലാണ് അവ തരിച്ചതെന്നാണ് അവിടെ പറഞ്ഞിരിക്കുന്നത്. അനുഗൃഹിതമായ ഒരു രാത്രിയിലാണെന്ന് സൂ: ദുഖാനിലും, ലൈലത്തുൽ ക്വദ്റിലാണെന്ന് ഇവിടെയും പറയുന്നു. അപ്പോൾ, ലൈല ത്തുൽ ക്വദ്ർ റമദ്വാൻ മാസത്തിലാണെന്നും, അതുതന്നെയാണ് അനുഗൃഹീത രാത്രി യെന്നും സ്പഷ്ടമാണല്ലോ. എന്നാൽ, അവതരണം പൂർത്തിയായത് ഇരു പത്തിമൂന്ന് കൊല്ലക്കാലം കൊണ്ടാണെന്നിരിക്കെ, ഈ രാത്രിയിൽ അല്ലെങ്കിൽ റമദാൻ മാസത്തിൽ അവതരിച്ചു എന്ന് പറഞ്ഞതിന്റെ താൽപര്യം എന്താണ്? ഇത് സംബന്ധിച്ച് കൂടുതൽ വിവരം സൂ: ദുഖാനിൽ നാം വിവരിച്ചിരിക്കുന്നു. ചുരുക്കത്തിൽ, ജ്ഞാനരേഖ യാകുന്ന "ലൌഹുൽ മഹ്ഫൂള്വി'ൽ നിന്ന് ഏറ്റവും അടുത്ത ആകാശത്തിലേക്ക് ഇറക്കി രാത്രിയിലാണ്. പിന്നീട് സന്ദർഭമനുസരിച്ച് കുറേശ്ശെയായിട്ടാണ് ഭൂമിയിലേക്ക് അവതരിപ്പിക്കപ്പെട്ടത് എന്നത്രെ ഭൂരിഭാഗം പണ്ഡിതൻമാരുടെയും അഭിപ്രായം. മുൻഗാ മികൾ മിക്കവാറും ഇൗ അഭിപ്രായം മാത്രമാണ് സ്വീകരിച്ചിട്ടുള്ളതും. മറ്റൊരു അഭിപ്രാ യം, നബി തിരുമേനി ˜ അവതരിപ്പിക്കുവാൻ തുടങ്ങിയത് റമദ്വാന്റെ ആ രാത്രിയിലായിരുന്നുവെന്നാകുന്നു. രണ്ടായിരുന്നാലും ശരി, കൊല്ലംതോറും റമദ്വാൻ മാസ ങ്ങളിൽ ആ പുണ്യരാവ് ആവർത്തിക്കപ്പെടുമെന്ന് പല ഹദീഥുകളിലും സംശയരഹിത മായി വന്നിട്ടുള്ളതും, മുസ്ലിംകൾ എക്കാലത്തും അത് പൊതുവിൽ അംഗീകരിച്ചു വന്നി ട്ടുള്ളതുമാണ്. പ്രസ്താവനകളും അതാണ് കാട്ടിത്തരുന്നതും. കൂടുതൽ വിവരം അടുത്ത വ്യാഖ്യാനക്കുറിപ്പിൽ കാണാം. ലൈലത്തുൽ ക്വദ്റിനെക്കുറിച്ച് നിനക്ക് വല്ലതും അറിയാമോ എന്ന് ചോദിച്ചുകൊണ്ട് അതിന്റെ മഹത്വത്തിലേക്ക് 2 -ാം വചനം ശ്രദ്ധ ആകർഷിക്കുന്നു. തുടർന്നുകൊണ്ട് ആ രാത്രി ആയിരം മാസത്തെക്കാൾ ഉത്തമമാണെന്ന് ഉണർത്തുന്നു. ചില പ്രത്യേക കാര ണങ്ങളാൽ ചില സ്ഥലങ്ങൾക്കും സമയങ്ങൾക്കും മറ്റുള്ളവയെ അപേക്ഷിച്ചു ഉന്നത സ്ഥാനമുണ്ടായിരിക്കും. ഇതരസ്ഥലങ്ങളെക്കാൾ പള്ളികളുടെ കൂട്ടത്തിൽ ക്രമപ്രകാരം മക്കഃയിലെ 'മസ്ജിദുൽ ഹറാമിനും,' മദീനഃയിലെ "മസ്ജിദുന്നബവി'ക്കും, ബൈത്തുൽ മുക്വദ്ദസിലെ "മസ്ജിദുൽ അക്വ്സ്വാക്കും ശ്രേഷ്ഠതയുണ്ടല്ലോ. അതുപോലെത്തന്നെ, ദിവസങ്ങളിൽ വെള്ളിയാഴ്ച, അറഫാദിവസം, പെരുന്നാൾദിവസം മുതലായവക്കും, മാസ ങ്ങളിൽ റമദ്വാൻ മാസത്തിനും, ദുൽഹജ്ജ്മാസത്തിനും ശ്രേഷ്ഠതയുണ്ട്. ഏതെങ്കിലും തത്വത്തെയോ, കാരണത്തെയോ അടിസ്ഥാനമാക്കി ഓരോന്നിനും ശ്രേഷ്ഠത നിശ്ചയി ക്കുന്നത് അല്ലാഹുവാണ്. അവൻ ബഹുമാനിച്ചതിനെ നാം ബഹുമാനിക്കൽ നിർബന്ധ മാകുന്നു. നമ്മുടെ വകയായി ഒരു സ്ഥലത്തിനോ സമയത്തിനോ പ്രത്യേക ബഹു മാനം കൽപിക്കുവാൻ പാടില്ലാത്തതുമാണ്. അക്കൂട്ടത്തിൽ ഒന്നത്രെ, ലൈലത്തുൽ ക്വദ്റിനും അല്ലാഹു വളരെ ശ്രേഷ്ഠത കൽപിച്ചിരിക്കുന്നത്. അവതരിച്ചത് ആ രാത്രിയിലാണെന്നതുതന്നെ അതിന് മതിയായ കാരണമാണല്ലോ. സൂ: ദുഖാനിലും ഇൗ സൂറത്തിലും ആ രാത്രിയിൽ ഉണ്ടാകുമെന്ന് പ്രസ്താവിക്കപ്പെട്ടിട്ടുള്ള വൻകാര്യ ങ്ങൾ അതിന്റെ മഹത്വത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനെല്ലാം പുറമെ വേറെയും നമുക്കറിയാത്ത രഹസ്യങ്ങൾ അതിലുണ്ടായിക്കൂടാ എന്നില്ലതാനും. അല്ലാഹു ബഹുമാനിച്ച എല്ലാറ്റിനെയും ബഹുമാനിക്കുന്നത് വളരെ ഉത്തമമായ കാര്യ മാണെന്നും, അല്ലാഹുവിന്റെ ചി”ങ്ങളെ ബഹുമാനിക്കുന്നത് ഹൃദയത്തിലെ ഭയഭക്തി യുടെ അടയാളമാണെന്നും സൂറത്തുൽ ഹജ്ജിൽ അല്ലാഹു പ്രസ്താവിക്കുന്നു. (സൂ:ഹജ്ജ് 30 ഉം 32 ഉം വ്യാഖ്യാനവും നോക്കുക.) എന്നാൽ, ഓരോന്നിനെയും ബഹു മാനിക്കേണ്ടുന്നത് അതതിനെ സംബന്ധിച്ച് അല്ലാഹുവും റസൂലും കാണിച്ചുതന്ന പ്രകാ രമായിരിക്കേണ്ടതുണ്ട്. സ്ഥലങ്ങളെയും സമയങ്ങളെയും കുറിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള പ്രത്യേക കർമങ്ങൾക്ക് പുറമെനമസ്കാരം, ദിക്ർ, ദാനധർമങ്ങൾ ആദിയായ പുണ്യകർമങ്ങൾ അവയിൽ വർദ്ധിപ്പിക്കുന്നത് നല്ല താണെന്ന് മൊത്തത്തിൽ പറയാവുന്നതാണ്. ഇതനുസരിച്ച് ലൈലത്തുൽ ക്വദ്റിൽ വിശേ ഷിച്ചും പുണ്യകർമങ്ങൾ വർദ്ധിപ്പിക്കേണ്ടതാണെന്ന് പറയേണ്ടതില്ല. (കൂടുതൽ വിവരം തുടർന്നുള്ള വ്യാഖ്യാനക്കുറിപ്പിൽ വരുന്നുണ്ട്.) "ആയിരം മാസത്തെക്കാൾ ഉത്തമം' എന്ന് പറഞ്ഞതിന്റെ താൽപര്യംപല മഹാൻമാരും പ്രസ്താവിക്കുന്നതുപോലെലൈലത്തുൽ ക്വദ്ർ കൂടാതെയുള്ള ആയിരം അത്ര പ്രതിഫലം ആ രാത്രിയിൽ ചെയ്യുന്ന പുണ്യ കർമങ്ങൾക്ക് ലഭിക്കുമെന്നായിരിക്കാം. അല്ലെങ്കിൽ, തൊട്ടവചനങ്ങളിൽ കാണുന്നതുപോ ലെ, ആ രാത്രിയിൽ മലക്കുകളുടെ വരവ് തുടങ്ങിയ പല കാര്യങ്ങളും അന്ന് സംഭവി ക്കുന്നുവെന്ന നിലക്കും ആയിരിക്കാവുന്നതാണ്. "ആയിരം മാസത്തെക്കാൾ' എന്ന് കണ ക്കാക്കിയതിന്റെ രഹസ്യവും നമുക്ക് അറിഞ്ഞുകൂടാ. ആ രാത്രിയിൽ മലക്കുകളും "റൂഹും' അവരുടെ റ∫ിന്റെ ഉത്തരവുപ്രകാരം ഇറങ്ങി വരുമെന്നാണ് അതിന്റെ സവിശേഷതയായി അല്ലാഹു പിന്നീട് പ്രസ്താവിക്കുന്നത്. "റൂഹ്' എന്നാൽ "ആത്മാവ്' എന്ന് വാക്കർത്ഥം. ജിബ്രീൽ (അ) എന്ന മലക്കാണ് വിവക്ഷ. വേറെയും അഭിപ്രായമുണ്ടെങ്കിലും ഇതാണ് കൂടുതൽ സ്വീകാര്യമായി കാണുന്നത്. "റൂഹ്' എന്ന് ജിബ്രീലിനെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളതാണ്. 193) അദ്ദേഹം മലക്കുകളുടെ കൂട്ടത്തിൽ പ്രധാനിയാണല്ലോ. അതുകൊണ്ട് അദ്ദേഹ ത്തിന്റെ പേർ പ്രത്യേകം എടുത്തു പറഞ്ഞതാണ്. നമ്മുടെ ദൃഷ്ടിക്ക് കാണുവാൻ കഴി യാത്തതും, ബാഹ്യബുദ്ധികൊണ്ടുമാത്രം മനിലാക്കാവതല്ലാത്തതുമായ എത്രയോ കാര്യങ്ങൾ ഇൗ ലോകത്ത് മലക്കുകൾ വഴി നടന്നുവരുന്നുണ്ടെന്ന് കൊണ്ടും, നബിവചനങ്ങൾകൊണ്ടും സ്ഥാപിതമായതാകുന്നു. അക്കൂട്ടത്തിൽ മഹത്തായ പല കാര്യ ങ്ങളും അന്നത്തെ രാത്രി മലക്കുകൾ മുഖേന ഭൂമിയിൽ നടക്കുന്നതായിരിക്കും. അന്നത്തെ അവരുടെ ആഗമനം അനുഗ്രഹത്തിന്റെ ആഗമനമായിരിക്കുമെന്നതിൽ സംശയമില്ല. ബദ്ർ യുദ്ധത്തിലും മറ്റും സത്യവിശ്വാസികൾക്ക് ശാന്തിക്കും സമാധാനത്തിനുംവേണ്ടി ആയി രക്കണക്കിൽ മലക്കുകൾ ഇറങ്ങിയിരുന്നുവെന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുള്ളതാണ്. മലക്കുകളുടെ വരവ് "എല്ലാ കാര്യത്തെ സംബന്ധിച്ചു'മാണെന്ന് പറഞ്ഞതിന്റെ സാരം, ഭൂമിയിൽ മലക്കുകൾ വഴി നടത്തപ്പെടുന്ന കാര്യങ്ങളുടെ ആവശ്യാർത്ഥം എന്നായിരി ക്കാം. ആ രാത്രിയിൽ എല്ലാ യുക്തിമത്തായ കാര്യങ്ങളും വേർതിരിച്ച് വിവരിക്ക പ്പെടുമെന്ന് സൂ: ദുഖാനിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രാത്രി അത്രയും സമാധാനശാ ന്തിയാണെന്നും, അത് പ്രഭാതോദയം വരെ ഉണ്ടായിരിക്കുമെന്നും അല്ലാഹു ഇവിടെയും പ്രസ്താവിക്കുന്നു. നബി ˜ കാണിച്ചുതന്നതുപോലെ ആ രാത്രി വിനിയോഗിക്കുന്ന വർക്ക് ആ നന്മകൾ തികച്ചും അനുഭവിക്കുവാൻ ഭാഗ്യമുണ്ടാകുമെന്ന് തീർച്ച. അല്ലാഹു നമുക്ക് തൗഫീക്വ് നൽകട്ടെ. ആമീൻ. ധ പ വ്യാഖ്യാനക്കുറിപ്പ് ലൈലത്തുൽ ക്വദ്ർ വ്യാഖ്യാനക്കുറിപ്പ്: ലൈലത്തുൽ ക്വദ്ർ ( ഗ്നപ്പട്ടറ ഗ്നപ്പട്ടറ ഗ്നപ്പട്ടറ ഗ്നപ്പട്ടറ ഗ്നപ്പട്ടറ ) അഥവാ നിർണയത്തിന്റെ രാത്രി സൂ റത്തുൽ ക്വദ്റിലും, സൂറത്തുദ്ദുഖാന്റെ ആദ്യത്തിലും അല്ലാഹു പ്രസ്താവിച്ചി ട്ടുള്ള ഒരു മഹത്തായ രാവാണ് ലൈലത്തുൽ ക്വദ്ർ. (കാര്യങ്ങൾ നിർണയം ചെയ്യുന്ന ബഹുമാനത്തിന്റെ രാത്രി.) അതിന് ഇൗ പേർ വന്നതിന്റെ പശ്ചാത്തല ത്തെപ്പറ്റിയും, അവതരിച്ചത് ആ രാത്രിയിലാണ് എന്ന് പറഞ്ഞതിന്റെ താൽപ ര്യത്തെപ്പറ്റിയും പ്രസ്തുത സ്ഥലങ്ങളിൽവെച്ച് നാം സംസാരിച്ചിട്ടുണ്ട്. അവ തരിച്ച മാസമെന്ന നിലക്ക് റമദ്വാൻ മാസത്തിന് പ്രാധാന്യമുള്ളതുപോലെ, അത് അവ തരിച്ച രാത്രി എന്ന നിലക്ക് ലൈലത്തുൽ ക്വദ്റിനും വളരെ പ്രാധാന്യമുണ്ട്. അവതരണം മുമ്പ്കഴിഞ്ഞുപോയിട്ടുണ്ടെങ്കിലും അതിന്റെ പ്രാധാന്യവും മഹത്വവും എന്നും നിലനിന്നുവരുന്നുവല്ലോ. ആ നിലക്ക് ആ മാസവും ആ രാത്രിയും എല്ലാ കാലത്തും പ്രത്യേകം പരിഗണിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്നത് സ്വാഭാ വികമാണ്. അവതരിച്ചു തുടങ്ങിയ ആ ഒരേ ഒരു രാത്രി മാത്രമാണ് ലൈലത്തുൽ ക്വദ്ർ എന്നും, കൊല്ലംതോറും അത് ആവർത്തിക്കപ്പെടുന്നില്ല എന്നും ചിലർ പറയാറു ണ്ട്. ആധുനിക ചിന്താഗതിക്കാരിൽനിന്നാണ് അധികവും ഇൗ അഭിപ്രായം പ്രകടമാകാ റുള്ളത്. പ്രസ്താവനകളും, നബി വചനങ്ങളും ഇൗ അഭിപ്രായം തെറ്റാ ണെന്നുള്ളതിന് മതിയായ തെളിവ് നൽകുന്നു. സൂ: ദുഖാനിൽ ഇൗ രാത്രിയെക്കുറിച്ച് (നിശ്ചയമായും നാം അതിനെ ഒരു രാത്രിയിൽ അവതരിപ്പിച്ചിരിക്കുന്നു) എന്ന് പറഞ്ഞതിനുശേഷം (അതിൽ എല്ലാ യുക്തിമത്തായ കാര്യവും വേർതിരിച്ചു വിവരിക്കപ്പെടുന്നു) എന്ന് പറയുന്നു. അതുപോലെ, സൂ: ക്വദ്റിൽ ആദ്യം (നിശ്ചയമായും നാം അതിനെ ലൈലത്തുൽ ക്വദ്റിൽ അവ തരിപ്പിച്ചു) എന്നും, പിന്നീട് അതിന്റെ മഹത്വങ്ങൾ വിവരിച്ചകൂട്ടത്തിൽ (അതിൽ മലക്കുകളും "റൂഹും' ഇറ ങ്ങിവരും) എന്നും പറഞ്ഞിരിക്കുന്നു. രണ്ട് സ്ഥലത്തും പറഞ്ഞ പ്പോൾ "അതിനെ അവതരിപ്പിച്ചു' എന്ന് ഭൂതകാലക്രിയ ( )യാണ് അല്ലാഹു ഉപ വ്യാഖ്യാനക്കുറിപ്പ് ലൈലത്തുൽ ക്വദ്ർ യോഗിച്ചത്. ആ രാത്രിയിലുണ്ടാകുന്ന സംഭവങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാകട്ടെ "അതിൽ കാര്യം വിവേചനം ചെയ്യപ്പെടുന്നു' എന്നും, "അതിൽ മലക്കുകൾ ഇറങ്ങിവരുന്നു' എന്നും വർത്തമാനകാലത്തിനും ഭാവികാലത്തിനും ഉപയോഗിക്കുന്ന ക്രിയ ( )യാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ച ഓരോ വാക്കുകളിലും അവ യുടെ ഉപയോഗക്രമങ്ങളിലും പല സൂചനകളും രഹസ്യങ്ങളും അടങ്ങിയിരിക്കുമെന്ന് പറയേണ്ടതില്ല. അവതരിപ്പിച്ചുവെന്ന് പറഞ്ഞതിന്റെ താൽപര്യം "ലൗഹുൽ മഹ്ഫൂള്വി'ൽനിന്ന് ആകാശത്തേക്ക് അവതരിപ്പിച്ചുവെന്നോ, നബി ˜ അവതരിപ്പി ക്കുവാൻ ആരംഭിച്ചുവെന്നോ ആവട്ടെ, ഏതായാലും അവതരണ സംഭവം കഴിഞ്ഞുപോയിട്ടുണ്ടെന്നും, കാര്യങ്ങളുടെ വിവേചനം നടത്തലും മലക്കുകളുടെ വരവും അതിനുശേഷവും സംഭവിച്ചുകൊണ്ടിരി ഇത് വ്യക്തമാക്കിത്തരുന്നത്. എനി, നബിവചനങ്ങളിലേക്ക് കടന്നാൽ യാതൊരു വ്യാഖ്യാനത്തിനും ഇടമില്ലാത്തവണ്ണം അത് സ്പഷ്ടവുമാകുന്നു. വ്യാഖ്യാനത്തിന് പിന്നെ നബി ˜ യുടെ വചനങ്ങളും ചര്യകളു മാണല്ലോ ആധാരം. നോക്കുക:- റസൂൽ ˜ അരുളിച്ചെയ്തതായി (റ) ഉദ്ധരിക്കുന്നു: "ലൈലത്തുൽ ക്വദ്റിനെ റമദ്വാന്റെ അവസാനത്തെ പത്തിലെ ഒറ്റയായ രാത്രികളിൽ കരുതിയിരുന്നുകൊള്ളുവിൻ.' (ബു; മു) ഇബ്നു അ∫ാസ് പറയുകയാണ്: "(റമദ്വാന്റെ) അവസാനത്തെ ഏഴു ദിവസ ങ്ങളിലായി സ്വഹാബികൾക്ക് ലൈലത്തുൽ ക്വദ്ർ സ്വപ്നത്തിൽ കാണിക്കപ്പെടുകയു ണ്ടായി. അപ്പോൾ റസൂൽ തിരുമേനി ˜ ഇങ്ങനെ പറഞ്ഞു: "നിങ്ങളുടെ സ്വപ്നങ്ങൾ അവസാനത്തെ ഏഴ് ദിവസങ്ങളിൽ ഒത്തുകൂടിയതായി ഞാൻ കാണുന്നു. അതുകൊണ്ട് അതിനെ ആർ കരുതിയിരിക്കുന്നുവോ അവൻ ഒടുവിലത്തെ ഏഴ് രാത്രികളിൽ കരുതി യിരുന്നുകൊള്ളട്ടെ.' (ബു; മു) നബി തിരുമേനി ˜ പ്രസ്താവിച്ചതായി വീണ്ടും ഇബ്നു അ∫ാസ് (റ) ഉദ്ധരിക്കുന്നു: "നിങ്ങൾ ലൈലത്തുൽ ക്വദ്റിനെറമദ്വാന്റെ ഒടുവിലത്തെ പത്തിൽ അന്വേഷിക്കുവിൻ. എന്നുവെച്ചാൽ, ഒമ്പത് ബാക്കിയു ള്ളപ്പോൾ, ഏഴ് ബാക്കിയുള്ളപ്പോൾ, അഞ്ച് ബാക്കിയുള്ളപ്പോൾ എന്നിങ്ങനെ.' (ബു.) ഇപ്പോൾ, ലൈലത്തുൽ ക്വദ്ർ കൊല്ലംതോറും ആവർത്തിക്കപ്പെടുമെന്നതിൽ സംശയി ക്കുവാൻ ന്യായമില്ലല്ലോ. എനി, അതുസംബന്ധിച്ചു നബി ˜ സ്വീകരിച്ചിരുന്ന പ്രത്യേക ചര്യകൾ എന്തായിരുന്നുവെന്ന് നോക്കാം:- ഖുദ്രീ (റ) പറയുന്നു: "റസൂൽ ˜ റമദ്വാന്റെ ആദ്യത്തെ പത്തിലും, പിന്നെ നടുവിലത്തെ പത്തിലും ചെയ്യുകയുണ്ടായി. ഒരു തുർക്കി ത്തമ്പുകെട്ടിയതിൽ വെച്ചായിരുന്നു അത്. പിന്നീട് അവിടുന്ന് തല പുറത്തുകാട്ടിക്കൊണ്ട് ഇങ്ങനെ അരുളിച്ചെയ്തു. "ഞാൻ ഇൗ രാത്രിയെ തേടിക്കൊണ്ട് ആദ്യത്തെ പത്ത് ദിവസം ചെയ്തു. പിന്നെ നടുവിലത്തെ പത്തും ചെയ്തു. പിന്നീട് എന്റെ അടു ക്കൽ വന്നു എന്നോട് പറയുകയുണ്ടായി: "അത് അവസാനത്തെ പത്തിലാണെ'ന്ന്. ആകയാൽ, എന്റെ ഒന്നിച്ച് ചെയ്തവർ അവസാനത്തെ പത്തിലും ചെയ്തുകൊള്ളട്ടെ, ഇൗ രാത്രി എനിക്ക് കാണിച്ചു തരപ്പെട്ടു. (എങ്കി ( ) നമസ്കാരം, ദിക്ർ തുടങ്ങിയ ആരാധനകളിൽ ഏർപ്പെട്ടുകൊണ്ട് പള്ളി യിൽ അടങ്ങിയിരിക്കുന്നതിനാണ് ) എന്ന് പറയുന്നത്. ഇത് എല്ലാ കാലത്തും നല്ലതാണെങ്കിലും റമദ്വാനിൽ പ്രത്യേകം സുന്നത്താകുന്നു. ( ) മലക്ക് മുഖേന അറിവ് നൽകപ്പെട്ടു എന്ന് താൽപര്യം. വ്യാഖ്യാനക്കുറിപ്പ് ലൈലത്തുൽ ക്വദ്ർ ലും) പിന്നീട് എനിക്ക് അത് വിസ്മരിക്കപ്പെടുകയുണ്ടായിസ്ലസ്ല' (ബു; മു.) (റ) പ്രസ്താവിക്കുന്നു: "അവസാനത്തെ പത്തിൽ റസൂൽ തിരുമേനി ˜ മറ്റൊന്നിലുമില്ലാ ത്തത്ര ഉൽസാഹം (ആരാധനാ കർമങ്ങളിൽ) ഉൽസാഹിച്ചു വന്നിരുന്നു.' (മു (റ)യിൽ നിന്ന് ഇങ്ങനെയും നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഞാൻ ചോദിച്ചു: "അല്ലാ ഹുവിന്റെ റസൂലേ, കണ്ടുവോ? ലൈലത്തുൽ ക്വദ്ർ ഏത് രാത്രിയിലാണെന്ന് എനിക്ക് അറിവായാൽ അതിൽ ഞാൻ എന്താണ് പറയേണ്ടത്?' തിരുമേനി പറഞ്ഞു: (അല്ലാഹുവേ, നീ മാപ്പ് നൽകുന്നവനാണ്. മാപ്പു ചെയ്യുന്നത് നീ ഇഷ്ടപ്പെടുന്നു. അതുകൊണ്ട് നീ എനിക്ക് മാപ്പ് നൽകേണമേ!) എന്ന് പറഞ്ഞുകൊ ള്ളുക' (അ; ജ; മി.) നബി ˜ പറഞ്ഞതായി അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: "സത്യ വിശ്വാസത്തോടും (അല്ലാഹുവിൽ നിന്ന്) പ്രതിഫലം കണക്കാക്കിക്കൊണ്ടും ലൈല ത്തുൽ ക്വദ്റിൽ ആരെങ്കിലും നിന്ന് നമസ്കരിക്കുന്നപക്ഷം അവന് അവന്റെ കഴിഞ്ഞു പോയ പാപം പൊറുക്കപ്പെടുന്നതാണ്.' (ബു; മു.) ലൈലത്തുൽ ക്വദ്ർ ഏത് രാത്രിയാണെന്ന് നബി ˜ കാണിച്ചുകൊടുക്കപ്പെടുക യുണ്ടായെന്നും, പിന്നീട് അത് വിസ്മരിക്കപ്പെടുകയാണ് ചെയ്തതെന്നും ദിൽ ഖുദ്രീ (റ)യുടെ ഹദീഥിൽ കണ്ടുവല്ലോ. ഇൗ വിഷയം ഉബാദത്തു( )ബ്നു സ്വാമിത്ത് (റ) ഇങ്ങനെ വിവരിക്കുന്നു: "ഞങ്ങൾക്ക് ലൈലത്തുൽ ക്വദ്റിനെക്കുറിച്ച് പറഞ്ഞുതരുവാനായി റസൂൽ തിരുമേനി ˜ പുറപ്പെട്ടുവന്നു. അപ്പോഴേക്കും മുസ്ലിംക ളിൽ രണ്ടുപേർ തമ്മിൽ ഒരു വഴക്ക് (തർക്കം) നടക്കുകയുണ്ടായി. അപ്പോൾ തിരുമേനി പറഞ്ഞു: "ഞാൻ നിങ്ങൾക്ക് ലൈലത്തുൽ ക്വദ്റിനെപ്പറ്റി പറഞ്ഞുതരുവാൻ വേണ്ടി യാണ് പുറപ്പെട്ടുവന്നത്. അപ്പോഴേക്ക് ഇന്ന ആളും ഇന്ന ആളും തമ്മിൽ വഴക്ക് നടന്നു. അങ്ങനെ, അത് ഉയർത്തപ്പെട്ടു. അതിനെക്കുറിച്ചുള്ള വിവരം എന്റെ ഓർമയിൽ നിന്ന് വിടുത്തപ്പെട്ടു. ഇത് നിങ്ങൾക്ക് ഗുണമായിത്തീർന്നേക്കാം. (ബു.) മേലുദ്ധരിച്ച പ്രബലമായ ഹദീഥുകളിൽ നിന്ന് നമുക്ക് പല കാര്യങ്ങളും ഗ്രഹിക്കാ വുന്നതാണ്. (1) ലൈലത്തുൽ ക്വദ്ർ കൊല്ലംതോറും ഉണ്ടായിരിക്കും. അവതരിച്ച ആ ഒരേ ഒരു രാത്രിയെപ്പറ്റി മാത്രമല്ല ലൈലത്തുൽ ക്വദ്ർ എന്ന് പറയുന്നത്. (2) അത് മിക്കവാറും റമദ്വാന്റെ ഒടുവിലത്തെ പത്തിൽ -വിശേഷിച്ചും അതിലെ ഒറ്റ യായ രാത്രിയായിരിക്കും. (3) എന്നാൽ, അത് ഏത് രാത്രിയാണെന്ന് നിർണയിച്ച് പറയുവാൻ നിവൃത്തിയില്ല. അത് ഇന്ന രാത്രിയാണെന്നുള്ള വിവരം നബി ˜ ലഭിക്കയുണ്ടായി. പിന്നീട് അല്ലാഹു അത് മറപ്പിച്ചു കളയുകയാണുണ്ടായത്. (4) അങ്ങനെ മറപ്പിച്ചു കളഞ്ഞത് (താഴെ പറയുന്നതുപോലെയുള്ള കാരണത്താൽ) സമുദായത്തിന് ഗുണകരമായിരിക്കുന്നതുമാകുന്നു. (5) റമദ്വാൻ മാസത്തിൽപ്രത്യേകിച്ചു ഒടുവിലത്തെ പത്തിൽ- ചെയ്യു ന്നത് നബി ˜ യുടെ സുന്നത്താകുന്നു. (6) അനുഭവപൂർവമായ വല്ല അടയാളങ്ങൾ മുഖേനയും ആ രാത്രിയെ തിരിച്ചറിയു വാൻ സജ്ജനങ്ങളായുളള ചിലർക്ക് സാധിച്ചെന്ന് വരാം. വ്യാഖ്യാനക്കുറിപ്പ് ലൈലത്തുൽ ക്വദ്ർ (7) എല്ലാ കൊല്ലത്തിലും ഒരു നിശ്ചിത തിയ്യതിക്ക് മാത്രമായിരിക്കും അതെന്ന് കരു തുവാൻ നിവൃത്തിയില്ല. പ്രസ്തുത രാവ് ഏത് ദിവസമായിരിക്കുമെന്ന വിവരം നബി ˜ യുടെ ശ്രദ്ധയിൽ നിന്ന് അല്ലാഹു വിടുത്തിക്കളഞ്ഞത് സമുദായത്തിന് ഗുണ മാണെന്ന് പറഞ്ഞതിന്റെ സാരം ഇതാണ്: ലൈലത്തുൽ ക്വദ്ർ ഇന്ന ദിവസമാണെന്നറിഞ്ഞാൽ ജനങ്ങൾ ആ ഒരു ദിവസം മാത്രമേ അതിനെ പ്രതീക്ഷിക്കുകയും, ആരാധനാകർമങ്ങളിൽ പ്രത്യേകശ്രദ്ധ പതിക്കു കയും ചെയ്കയുള്ളൂ. അതറിയാത്തപക്ഷം, ആ രാത്രിയാവാൻ സാദ്ധ്യതയുള്ള എല്ലാ ദിവസവും അത് പ്രതീക്ഷിച്ചുകൊണ്ട് അവർ പുണ്യകർമങ്ങൾ ചെയ്യാൻ ഇടയാകുന്ന താണ്. അങ്ങനെ, കൂടുതൽ പുണ്യവും പ്രതിഫലവും നേടുവാൻ അത് കാരണമായി ത്തീരും. ഇൗ വസ്തുത മുസ്ലിം (റ) ഉദ്ധരിച്ച ഒരു ഹദീഥിൽനിന്ന് മനിലാക്കുവാൻ കഴിയും അതിപ്രകാരമാണ്:- സിർറുബ്നുഹബ്ശ് ( ) പറയുന്നു: ഉബയ്യുബ്നു (റ)നോട് ഞാൻ ചോദിച്ചു: നിങ്ങളുടെ സഹോദരൻ (റ) "കൊല്ലം മുഴുവനും (രാത്രി സുന്നത്ത്) നമസ്കാരം നിർവ്വഹിച്ചാൽ ലൈലത്തുൽ ക്വദ്ർ പ്രാപിക്കാം' എന്ന് പറയു ന്നുവല്ലോ? അപ്പോൾ അദ്ദേഹം പറഞ്ഞു: "ജനങ്ങൾ ഒഴിഞ്ഞു നിൽക്കാതിരിക്കുവാൻ ഉദ്ദേശിച്ചാണത് (അദ്ദേഹം അങ്ങനെ പറയുവാൻ കാരണം അതാണ്.) നിശ്ചയമായും അദ്ദേഹത്തിനറിയാം, അത് റമദ്വാനിലാണെന്നും, ഒടുവിലത്തെ പത്തിലാണെന്നും. ഇരു പത്തേഴിന്റെ രാത്രിയാണെന്നും.' പിന്നീട് ഉബയ്യ് (റ) ശപഥം ചെയ്തു പറഞ്ഞു: അത് ഇരുപത്തേഴിന്റെ രാത്രിയാണെന്ന്. അപ്പോൾ ഞാൻ ചോദിച്ചു. "എന്തിനെ ആസ്പദമാ ക്കിയാണ് നിങ്ങളിത് പറയുന്നത്'? അദ്ദേഹം പറഞ്ഞു: "റസൂൽ ˜ ഞങ്ങൾക്ക് പറ ഞ്ഞുതന്ന അടയാളത്തെ (ആസ്പദമാക്കി)യാണ്. അതായത്, അന്ന് സൂര്യൻ രശ്മികൂ ടാതെ ഉദയം ചെയ്യുന്നതിനെ (മു.) ലൈലത്തുൽ ക്വദ്റിൽ അനുഭവപ്പെട്ടേക്കാവുന്ന ചില അടയാളങ്ങൾ നബി ˜ അവർക്ക് ചൂണ്ടിക്കാട്ടിക്കൊടുത്തിരിക്കുമെന്ന് ഇൗ ഹദീഥിൽനിന്ന് മനിലാ കുന്നു. അങ്ങനെ, താൻ കണ്ട ഒരു അടയാളത്തെ ആസ്പദമാക്കിയാണ് ഉബയ്യ് (റ) അത് ഇരുപത്തേഴിന്റെ രാവാണെന്ന് ഉറപ്പിച്ചു പറഞ്ഞത്. പ്രസ്തുത അടയാളങ്ങൾ എല്ലാ വർക്കും മനിലായേക്കാമെന്നോ അനുഭവപ്പെട്ടേക്കാമെന്നോ വിചാരിക്കാവുന്നതല്ല. അല്ലാഹു അനുഗ്രഹിച്ച പുണ്യവാൻമാരായ ആളുകൾക്ക് ഏറെക്കുറെ ചിലതൊക്കെ ഗ്രഹിക്കുവാൻ കഴിഞ്ഞെന്നുവരാം: അത്രമാത്രം. എന്നാൽ, ഉബയ്യ് (റ) ഇരുപത്തേഴിന്റെ രാത്രി എന്ന് നിജപ്പെടുത്തിപ്പറഞ്ഞതുപോലെ, മറ്റ് ചില രാത്രികളെ നിർണയിച്ചുകൊ ണ്ടുള്ള ചിലരുടെ രിവായത്തുകൾ വേറെയും കാണാം. അതുകൊണ്ടാണ് ആ രാത്രിമേലുദ്ധരിച്ച ഹദീഥുകളിൽ കണ്ടതുപോലെറമദ്വാൻ ഒടുവിലത്തെ പത്തിന്റെ ഒറ്റയായ രാത്രികളിലായിരിക്കുമെന്നും, അത് ഏത് രാത്രിയാണെന്ന് നിജപ്പെടുത്താവതല്ലെന്നും ഭൂരിപക്ഷം പണ്ഡിതൻമാരും അഭിപ്രായപ്പെട്ടിരിക്കുന്നതും. വെള്ളിയാഴ്ച ദിവസം വളരെ ചുരുങ്ങിയ ഒരു സമയമുണ്ടെന്നും, ഒരു മുസ്ലിമും നമസ്കാരത്തിലായി പ്രാർത്ഥിച്ചുകൊണ്ട് ആ സമയം കഴിച്ചുകൂട്ടിയാൽ പ്രാർത്ഥനക്ക് ഉത്തരം കിട്ടാതിരിക്കുകയില്ലെന്നും നബി ˜ അരുളിച്ചെയ്തതായി ബുഖാരിയും മുസ്ലിമും (റ) രേഖപ്പെടുത്തിയിട്ടുണ്ട്. ലൈലത്തുൽ ക്വദ്റിനെപ്പോലെത്തന്നെ ഇൗ സമയവും ഏതാ ണെന്ന് നിജപ്പെടുത്തപ്പെട്ടിട്ടില്ല. ഇതും നമ്മുടെ നന്മക്കുവേണ്ടിതന്നെ അല്ലാഹു ചെയ്ത ഒരു അനുഗ്രഹമാകുന്നു. ആ സമയവുമായി യോജിച്ചേക്കുമെന്ന പ്രതീക്ഷയോടെ കൂടു വ്യാഖ്യാനക്കുറിപ്പ് ലൈലത്തുൽ ക്വദ്ർ തൽ സമയം നമസ്കാരവും പ്രാർത്ഥനയും നടത്തുവാൻ ഇതും പ്രേരകമാകുമല്ലോ. ഇത്തരം കാര്യങ്ങളിൽ അന്തർഭവിച്ച രഹസ്യങ്ങൾ മനിലാക്കുവാനും, അവയിലടങ്ങിയ നന്മകൾ നേടുവാനും എല്ലാവർക്കും ഭാഗ്യം സിദ്ധിച്ചെന്ന് വരികയില്ല. നിഷ്കളങ്കവും സുദൃഢവുമായ വിശ്വാസവും, അതിന്റെ അടിസ്ഥാനത്തിൽ സൽക്കർമം വർദ്ധിപ്പിക്കു വാനുള്ള അത്യുൽസാഹവും ഉള്ളവർക്ക് അല്ലാഹു അതിന് തൗഫീക്വ് നൽകുന്നതായി രിക്കും. വിശുദ്ധ അവതരണം ഉണ്ടായ രാത്രി ആ ഏകകാരണം കൊണ്ടുതന്നെമറ്റൊരു മഹത്വവും കാലത്തും മുസ്ലിംകൾ പ്രാർത്ഥനകളും സൽക്കർമങ്ങളും മുഖേന ഓർമ പുതുക്കിക്കൊണ്ടിരിക്കുവാൻ അർഹതയുള്ള ഒരു രാത്രിയാണ് ലൈലത്തുൽ ക്വദ്ർ. എന്നിരിക്കെ, അല്ലാഹുവും, അവന്റെ റസൂലും ഇത്രയധികം ആദരവും ബഹുമാനവും കൽപിച്ചിട്ടുള്ള ആ പുണ്യരാ ത്രിയെ അവഗണിക്കൽ ഒരു മുസ്ലിമിന് ഒരിക്കലും യോജിക്കുന്നതല്ല. അതിനെ ആദരി ക്കേണ്ടതും, അതിൽ ആചരിക്കേണ്ടതും എപ്രകാരമാണെന്ന് അല്ലാഹുവിന്റെ റസൂൽ കാണിച്ചും പറഞ്ഞും തന്നിട്ടുണ്ട് താനും.അപ്രകാപരമല്ലാതെ മറ്റേതെങ്കിലും തരത്തിൽ ഇന്ന് കാണുന്നതുപോലെയുള്ള പ്രത്യേക ആചാരങ്ങളോ ചടങ്ങുകളോ മാമൂലുകളോ വഴി ആദരിച്ചിട്ടും ആചരിച്ചിട്ടും ഫലമില്ല. ഫലമില്ലെന്ന് മാത്രമല്ല, അതെല്ലാം മതത്തിൽ സ്വന്തം വക കൂട്ടിച്ചേർക്കലുമാകുന്നു. മതത്തിൽ കൂട്ടിച്ചേർക്കലാകട്ടെ, ദുർമാർഗവുമാ ണ്. ( )