Muhammad Amani Moulavi (d. 1987) · Surah 96 · 19 verses
96:1–5ٱقۡرَأۡ بِٱسۡمِ رَبِّكَ ٱلَّذِي خَلَقَ
خَلَقَ ٱلۡإِنسَٰنَ مِنۡ عَلَقٍ
ٱقۡرَأۡ وَرَبُّكَ ٱلۡأَكۡرَمُ
Passage continues through verse 96:5.
ആമുഖം: അലക്വ് മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 19 നബി തിരുമേനി ˜ ഒന്നാമതായി അവതരിച്ച വചനങ്ങൾ ഉൾക്കൊ ള്ളുന്നതാണ് ഇൗ സൂറത്ത്. തിരുമേനിക്ക് പ്രവാചകത്വം സിദ്ധിച്ചതും അതോടുകൂടിയാ ണ്. ഇമാം അഹ്മദ്, ബുഖാരി, മുസ്ലിം (റ) മുതലായവർ (റ)യിൽനിന്നും ഉദ്ധ രിച്ചിട്ടുള്ള ആ സംഭവത്തിന്റെ സംഗ്രഹം ഇപ്രകാരമാകുന്നു:- "റസൂൽ തിരുമേനി ˜ ആദ്യം ഉണ്ടായത് യഥാർത്ഥമായിപ്പുലരുന്ന സ്വപ്നങ്ങൾകാ ണലായിരുന്നു. പിന്നീട് ജനങ്ങളിൽനിന്ന് ഒഴിവായിരിക്കുവാൻ ആഗ്രഹം തോന്നി. അങ്ങ നെ, അവിടുന്ന് ഹിറാമലയിലെ ഗുഹയിൽച്ചെന്ന് കുറേ ദിവസങ്ങളോളം വീട്ടിലേക്ക് വരാതെ അവിടെ ആരാധന നടത്തിക്കൊണ്ടിരിക്കുമായിരുന്നു. കൊണ്ടുപോയ ഭക്ഷണ സാധനങ്ങൾ തീരുമ്പോൾ വീണ്ടും ഖദീജഃ (റ)യുടെ അടുക്കൽവന്ന് അത്രനാളത്തേ ക്കുള്ള ഭക്ഷണം കൊണ്ടുപോകും. ഇങ്ങനെ, ഒരു ദിവസം പെട്ടെന്ന് ഗുഹയിൽവെച്ച് ആ യഥാർത്ഥം സംഭവിച്ചു. മലക്ക്വന്നു ഞാൻ ജിബ്രീലാണെന്നും, താങ്കൾ ഇൗ സമു ദായത്തിലേക്ക് അല്ലാഹുവിന്റെ റസൂലാണെന്നും സന്തോഷവാർത്ത അറിയിച്ചു. അന ന്തരം മലക്ക് "ഓതുക ( എന്ന് പറഞ്ഞു. തിരുമേനി പറഞ്ഞു: "ഞാൻ ഓതുന്നവ നല്ല ( സ്ലില തിരുമേനി പറയുകയാണ്: അപ്പോൾ, എനിക്ക് വിഷമം അനുഭവപ്പെടു മാറ് മലക്ക് എന്നെ കൂട്ടിപ്പിടിച്ചു. പിന്നീട് എന്നെ വിട്ടുകൊണ്ട് "ഓതുക' എന്ന് വീണ്ടും പറഞ്ഞു. ഞാൻ ഓതുന്നവനല്ല (എനിക്ക് ഓതാൻ അറിഞ്ഞു കൂടാ) എന്ന് ഞാനും പറ ഞ്ഞു. രണ്ടാമതും മൂന്നാമതും അങ്ങിനെ എന്നെ കൂട്ടിപ്പിടിച്ച് വിടുകയുണ്ടായി. എന്നിട്ട് എന്നീ (1 മുതൽ 5 കൂടി) വചനങ്ങൾ ഓതി ക്കേൾപ്പിച്ചു തന്നു.' "അനന്തരം തിരുമേനി വിറച്ചുകൊണ്ട് വീട്ടിൽചെന്നു "എനിക്ക് വസ്ത്രമിട്ട് പുതച്ചു തരുവിൻ, പുതച്ചുതരുവിൻ ( ള്ളുളൾീപ്പലിഞ ള്ളുളൾീപ്പലിഞ എന്ന് പറഞ്ഞു. പരിഭ്രമം നീങ്ങിയപ്പോൾ ഖദീജഃ (റ)യോട് വിവരം പറഞ്ഞു, അവർ ഇങ്ങനെ സമാധാനിപ്പിച്ചു: "പേടിക്കേണ്ടാ! സന്തോഷപ്പെട്ടുകൊള്ളുക. അല്ലാഹു അങ്ങയെ ഒരിക്കലും അപമാനപ്പെടുത്തുകയില്ല. അവിടുന്ന് കുടുംബബന്ധം പാലിക്കുകയും അന്യരുടെ ഞെരുക്കം ഏറ്റെടുക്കുകയും, ഇല്ലാത്തവന് സഹായം നൽകുകയും, അതിഥികളെ സൽക്കരിക്കുകയും, വേണ്ടപ്പെട്ട കാര്യങ്ങളിൽ സഹായസഹകരണം ചെയ്യുകയും ചെയ്യുന്ന ആളാണല്ലോ.' പിന്നീട് തിരുമേനിയെയും കൊണ്ട് തന്റെ പിതൃവ്യപുത്രനും വയോധികനുമായ വറ ക്വത്തുബ്നു നൗഫലിന്റെ അടുക്കൽപോയി. അദ്ദേഹം നസ്റാനീ (ക്രിസ്തുമതം സ്വീക രിച്ചവൻ) ആയിട്ടുണ്ടായിരുന്നു. അദ്ദേഹം അറബി എഴുതുകയും, ഇൻജീലിൽനിന്ന് ചില ഭാഗങ്ങൾ റബി ഭാഷയിൽ എഴുതി എടുക്കുകയും ചെയ്യുമായിരുന്നു. തിരുമേനി കണ്ട വർത്തമാനം അദ്ദേഹത്തെ അറിയിച്ചു. അത് കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "അത് മൂസാ നബി (അ)യുടെ അടുക്കൽ വരാറുണ്ടായിരുന്ന ആ മഹാദൂതനത്രെ. താങ്കളെ താങ്ക ളുടെ ജനത പുറത്താക്കുന്ന അവസരത്തിൽ ഞാൻ ജീവനോടിരിക്കുന്നുണ്ടെങ്കിൽ നന്നാ യിരുന്നു!' തിരുമേനി ചോദിച്ചു: അവർ എന്നെ പുറത്താക്കുമോ!' അദ്ദേഹം പറഞ്ഞു: "താങ്കൾ കൊണ്ടുവന്നതുപോലെയുള്ള കാര്യവുമായി വരുന്ന ആരും തന്നെ ഉപദ്രവി ക്കപ്പെടാതിരിക്കയില്ല. ഞാൻ അന്നുജീവിച്ചിരിപ്പുണ്ടെങ്കിൽ താങ്കൾക്ക് ഞാൻ ശക്തിമ ത്തായ സഹായം ചെയ്യുമായിരുന്നു.' അധികം താമസിയാതെ വറക്വത്ത് മരണമടയുക യാണുണ്ടായത്സ്ല' (അ; ബു; മു.) ഇൗ സൂറത്തിലെ ആദ്യത്തെ അഞ്ചുവചനങ്ങളാണ് നബി ˜ ഒന്നാമതായി അവ തരിച്ച വചനങ്ങളെന്ന് ഇതിൽനിന്ന് വ്യക്തമായല്ലോ. പിന്നീട്, പ്രബോധനം ആരംഭിക്കുകയും, ക്വുറൈശികളുടെ നിഷേധം മുഴുത്തുവരികയും ചെയ്തപ്പോഴാണ് ബാക്കിഭാഗം അവതരിച്ചതെന്നാണ് മനിലാകുന്നത്. ആദ്യവചനങ്ങളുടെയും പിന്നീ ടുള്ള വചനങ്ങളുടെയും ഉള്ളടക്കംകൊണ്ട് ഇത് മനിലാക്കാവുന്നതാണ്. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തിൽ ഓതുക. (2) മനുഷ്യനെ അവൻ രക്തപി ണ്ഡത്തിൽനിന്ന് സൃഷ്ടിച്ചിരിക്കു ന്നു. (3) ഓതുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരൻ (അഥവാ മാന്യൻ) ആകുന്നു. (4) പേനകൊണ്ട് പഠിപ്പിച്ചവനാ ണ്. (5) (അതെ) മനുഷ്യന് അവൻ അറിയാത്തത് അവൻ പഠിപ്പിച്ചിരിക്കു ന്നു. (1) (2) അവൻ സൃഷ്ടിച്ചു മനുഷ്യനെ രക്തപിണ്ഡ ത്തിൽനിന്ന് (3) ഓതുക, വായിക്കുക നിന്റെ റ∫് ഏറ്റവും ഉദാരനാ ണ്, അതിമാന്യനാണ് (4) പഠിപ്പിച്ചവൻ പേനകൊണ്ട് (5) മനുഷ്യന് അവൻ പഠിപ്പിച്ചു അവൻ അറിയാത്തത് വിശുദ്ധ വേദഗ്രമ്ലം ഓതിത്തുടങ്ങുവാനുള്ള കൽപനയാണിത്. ഓത്ത് ആരംഭിക്കുന്നത് അല്ലാഹുവിന്റെ നാമത്തിലായിരിക്കണമെന്നും കൽപിക്കുന്നു. എല്ലാ സൃഷ്ടികളെയും സൃഷ്ടിച്ചതിനെക്കുറിച്ച് ആദ്യം പൊതുവിൽ പ്രസ്താവിച്ചശേഷം മനുഷ്യനെ രക്തക്കട്ടയിൽ നിന്ന് സൃഷ്ടിച്ചതിനെ പ്രത്യേകം എടുത്തു പറഞ്ഞു അവന്റെ ഉൽഭവത്തെപ്പറ്റി ചിന്തിപ്പിക്കുന്നു. അങ്ങനെ, അവനെ സൃഷ്ടിച്ചുണ്ടാക്കിയ അതേ റ∫് തന്നെയാണ് ഈ വേദഗ്രമ്ലം അവതരിപ്പിക്കുവാൻ പോകുന്നതെന്നും, അതിനാൽ അവ ന്റെ സൃഷ്ടിയും അവന്റെ രക്ഷാകർത്തൃത്വത്തിൽ നിലകൊള്ളുന്നവനുമായ മനുഷ്യൻ അതിനെ സ്വാഗതം ചെയ്യേണ്ടതുണ്ടെന്നും സൂചിപ്പിക്കുന്നു. അനന്തരം, വേദഗ്രമ്ലം പാരാ യണം ചെയ്യാൻ ഒന്നുകൂടി കൽപിച്ചുകൊണ്ട് ആ രക്ഷിതാവ് ഏറ്റവും ഉദാരനായ അതി മാന്യനാണെന്ന് ഓർമിപ്പിക്കുന്നു. അതെ, അവന്റെ ഔദാര്യവും മാന്യതയും നിമിത്ത മാണ് ഈ വേദഗ്രമ്ലം നൽകുന്നതും, പേനകൊണ്ട് മനുഷ്യർക്ക് പഠിക്കുമാറാക്കിയ തും; അവർക്കറിഞ്ഞുകൂടാത്ത എത്രയോ കാര്യങ്ങൾ അവർക്ക് പഠിപ്പിച്ചതും. മനുഷ്യന് അറിവ് സമ്പാദിക്കുവാൻ മാർഗങ്ങൾ പലതും അല്ലാഹു നിശ്ചയിച്ചുകൊ ടുത്തിട്ടുണ്ടെങ്കിലും അവയിൽ മുഖ്യമായ ഒന്നത്രെ എഴുത്തും വായനയും ശീലിക്കുവാ നുള്ള ഉപകരണമാകുന്ന പേന. വേദഗ്രമ്ലത്തിൽ ഒന്നാമതായി അവതരിച്ച ദിവ്യസന്ദേ ശത്തിൽ വേദഗ്രമ്ലം വായിക്കുവാൻ കൽപിക്കുന്നതോടൊപ്പം തന്നെ പേനയുടെ കാര്യം എടുത്തു പറഞ്ഞിരിക്കുന്നതോർക്കുമ്പോൾ, എഴുത്തിനും വായനക്കും സത്യവിശ്വാസി കൾ എത്രമാത്രം വിലകൽപിക്കേണ്ടതുണ്ടെന്ന് അനുമാനിക്കാമല്ലോ. ക്വത്താദഃ (റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ചെറുവാക്യത്തിൽ പേനയുടെ പ്രാധാന്യം അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെയാണ്: "പേന അല്ലാഹുവിൽ നിന്നുള്ള ഒരു അനുഗ്രഹമാണ്. അതില്ലായിരുന്നുവെങ്കിൽ ഒരു മതവും നിലനിൽക്കയില്ല; ഒരു ജീവിതവും നന്നായിത്തീ രുകയുമില്ല.' മതദൃഷ്ട്യാ നോക്കുമ്പോൾ, എഴുത്തും വായനയും അഭ്യസിക്കുന്നതിന് ഇസ്ലാമിനോളം സ്ഥാനം കൽപിക്കുന്ന മറ്റൊരു മതമില്ലെന്ന് തീർച്ചയാണ്. സന്ദർഭവശാൽ ഒരു വസ്തുത ഇവിടെ ഉണർത്തിക്കൊള്ളട്ടെ. "എഴുത്തും വായനയും എന്ന് പറയുമ്പോൾ ഇന്ന് മുസ്ലിംകളിൽതന്നെ മിക്കവരുടെയും ഹൃദയത്തിൽ ക്വുർ ആനെക്കുറിച്ചോ, അതിന്റെ ഭാഷയായ അറബിയെക്കുറിച്ചോ ഓർമ വരാറില്ല. പ്രാദേ ശിക ഭാഷകളോ, മാതൃഭാഷയോ, അല്ലെങ്കിൽ പൊതുരംഗത്ത് പ്രചാരത്തിലിരിക്കുന്ന ചില ഭാഷകളും കൂടിയോ മാത്രമേ അവരുടെ ആലോചനക്ക് വിഷയമാകുന്നുള്ളൂ. ഇതേ വാക്യങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ടുതന്നെ അങ്ങനെയുള്ളവർ അക്ഷരജ്ഞാ നത്തെക്കുറിച്ച് പ്രസംഗങ്ങളും മറ്റും നടത്തിയേക്കുകയും ചെയ്യും. വാസ്തവത്തിൽ മാതൃ ഭാഷയിലും ജീവിതത്തിൽ അതത് കാലത്ത് അത്യാവശ്യമായിത്തീരുന്ന ഇതരഭാഷക ളിലും അക്ഷരജ്ഞാനം കരസ്ഥമാക്കുന്നതിന്റെ ആവശ്യകത വിസ്മരിച്ചുകൂടാ. അതേ സമയത്ത് മുസ്ലിംകളെന്ന നിലക്ക് മുസ്ലിംകൾ അതിനെക്കാളേറെ പരിഗണന നൽകേ ണ്ടത് അതിന്റെ ഭാഷക്കുമാണ്. അക്ഷരങ്ങൾ നോക്കിവായി ക്കുവാൻ മാത്രം പഠിച്ചു തൃപ്തി അടയുകയും, അതിന്റെ അർത്ഥത്തെയും ഭാഷയെയും ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗം മുസ്ലിംകളു മെന്നത് വളരെ ഖേദകരമത്രെ. അറബിഭാഷയുടെ പ്രചാരകൻമാരായി ഇക്കാലത്ത് രംഗ പ്രവേശം ചെയ്തിട്ടുള്ളവരിൽപോലും അതൊരു ലോകഭാഷയെന്നോ, സാഹിത്യഭാഷ യെന്നോ ഉള്ള നിലക്കല്ലാതെ, ഇസ്ലാമിന്റെയും ഭാഷയെന്ന നിലക്ക് അതർഹിക്കുന്ന സ്ഥാനം നൽകാത്തവരുണ്ടെന്നുള്ളതും ഇക്കാലത്ത് ദുഃഖകരമായ ഒരു പരമാർത്ഥമാകുന്നു.
96:6–8كَلَّآ إِنَّ ٱلۡإِنسَٰنَ لَيَطۡغَىٰٓ
أَن رَّءَاهُ ٱسۡتَغۡنَىٰٓ
إِنَّ إِلَىٰ رَبِّكَ ٱلرُّجۡعَىٰٓ
(6) വേണ്ട! നിശ്ചയമായും, മനു ഷ്യൻ അതിരുവിട്ടുകളയുന്നു.- (7) അവൻ അവനെ (സ്വയം) ധന്യനായിരിക്കുന്നുവെന്ന് കണ്ടതി നാൽ! (8) (മനുഷ്യാ) നിശ്ചയമായും, നിന്റെ റ∫ിങ്കലേക്കത്രെ മടക്കം. (6) വേണ്ട നിശ്ചയമായും മനുഷ്യൻ അതിരുവിടുക (ധിക്കരി ക്കുക) തന്നെ ചെയ്യുന്നു (7) അവൻതന്നെ കണ്ടതിനാൽ താൻ ധന്യ നായി എന്ന് (8) നിശ്ചയമായും നിന്റെ റ∫ിങ്കലേക്കാണ് മടക്കം പ്രഥമദൃഷ്ടിയിൽ മനുഷ്യൻ ഈ ലോകത്ത് സ്വതന്ത്രനായി വിടപ്പെട്ടിരിക്കുകയായ തുകൊണ്ട് തന്റെ കാര്യത്തിന് താൻതന്നെ മതി. മറ്റാരുടെയും ആശ്രയം തനിക്ക് വേണ്ട തില്ല. ആരോടും തനിക്ക് ഉത്തരവാദിത്തവുമില്ല എന്നിങ്ങനെയുള്ള നാട്യത്തിലാണ് അവൻ. ഈ തെറ്റായ ധാരണനിമിത്തം അവൻ നേരും നെറിയും തെറ്റി, സ്രഷ്ടാവിനെ ക്കുറിച്ചും ഭാവിയെക്കുറിച്ചും ബോധമില്ലാതെ, ധിക്കാരം കാട്ടിക്കൊണ്ടിരിക്കുകയാണ്. ആ നാട്യവും ധാരണയും അവൻ വിട്ടേക്കട്ടെ. അവന്റെ രക്ഷിതാവായ അല്ലാഹുവിങ്ക ലേക്ക് എല്ലാവരും മടങ്ങിവരാതിരിക്കയില്ല. അവന്റെ മുമ്പിൽ അവൻ കൈകെട്ടി ഉത്തരം പറയേണ്ടതായി വരും. ആകയാൽ, ഓരോരുത്തരും അതിര് കവിയാതെ, താൻ എങ്ങനെ ചരിക്കണമെന്ന് ആലോചിച്ചുകൊണ്ട് മുറപ്രകാരം നടന്നുകൊള്ളട്ടെ എന്ന് സാരം. അബൂഹുറയ്റഃ (റ)യിൽനിന്ന് ഈ സംഭവം മുസ്ലിം (റ) മുതലായവർ ഇപ്രകാരം ഉദ്ധരിക്കുന്നു: "അബൂജഹൽ' ചോദിച്ചു: "നിങ്ങളുടെ ഇടയിൽവെച്ച് മുഹമ്മദ് അവന്റെ മുഖം മണ്ണിൽ വെക്കാറുണ്ടോ?' "ഉണ്ട്' എന്ന് പറയപ്പെട്ടപ്പോൾ അവൻ പറഞ്ഞു: "ലാത്ത യും, ഉായും തന്നെയാണ സത്യം! അവനത് ചെയ്യുന്നത് ഞാൻ കണ്ടാൽ നിശ്ചയ മായും അവന്റെ പിരടിക്ക് ഞാൻ ചവിട്ടും; അവന്റെ മുഖം ഞാൻ മണ്ണിൽ പുരളിക്കു കയും ചെയ്യും' അങ്ങനെ, റസൂൽ ˜ നമസ്കരിക്കുമ്പോൾ അവൻ പിരടിക്ക് ചവിട്ടുവാ നായി ചെന്നു. അപ്പോഴേക്കും അവൻ അതേ ചെന്നകാലിൽതന്നെ പെട്ടെന്ന് മടങ്ങുക യും, കൈകൊണ്ട് തടുക്കുകയും ചെയ്തു. തനിക്കെന്തുപറ്റിയെന്ന് ചോദിക്കപ്പെട്ടു. അവൻ പറഞ്ഞു: "എനിക്കും അവന്നുമിടയിൽ ഒരു അന്മിയുടെ കിടങ്ങും, കുറേ ഭയാനക വസ്തു ക്കളും, ചിറകുകളും!' നബി ˜ പറഞ്ഞു: "അവൻ എന്നോട് അടുത്തുവന്നിരുന്നെങ്കിൽ മലക്കുകൾ അവനെ ഓരോരോ അവയവമായി റാഞ്ചി എടുക്കുമായിരുന്നു.' ഇതുപോലെ ഈ വിഷയത്തിൽ കാണാം. ഈ അടിസ്ഥാനത്തിൽ, അടുത്ത വചനത്തിൽ സൂചിപ്പിക്കുന്നത് അബൂജഹ്ലിനെയും പ്രസ്തുത സംഭവത്തെയുമാണെന്ന് പല മുഫിറുകളും പറയുന്നു.
96:9–10أَرَءَيۡتَ ٱلَّذِي يَنۡهَىٰ
عَبۡدًا إِذَا صَلَّىٰٓ
(9) നീ കണ്ടുവോ, വിരോധിക്കു ന്നവനെ?- (10) അതെ, ഒരു അടിയാനെ (വി രോധിക്കുന്നവനെ)- അദ്ദേഹം നമ സ്കരിക്കുമ്പോൾ! (9) നീ കണ്ടുവോ വിരോധി (നിരോധി)ക്കുന്നവനെ (10) ഒരു അടിയാനെ, അടിമയെ അദ്ദേഹം നമസ്കരിച്ചാൽ, നമസ്കരിക്കുമ്പോൾ ധ ഒരു അടിയാൻ നമസ്കരിക്കുമ്പോൾ അദ്ദേഹത്തെ വിരോധിക്കുന്ന ആളെ നീ കണ്ടു നില? പ
96:11–12أَرَءَيۡتَ إِن كَانَ عَلَى ٱلۡهُدَىٰٓ
أَوۡ أَمَرَ بِٱلتَّقۡوَىٰٓ
(11) നീ കണ്ടുവോ, അദ്ദേഹം ധ ആ അടിയാൻ പ സൻമാർഗത്തിലാ ണെങ്കിൽ?!- (12) അല്ലെങ്കിൽ, അദ്ദേഹം സൂക്ഷ്മത (ഭയഭക്തി) യെപ്പറ്റി കൽപിക്കുകയാണെങ്കിൽ?! (11) നീ കണ്ടുവോ അദ്ദേഹമാണെങ്കിൽ സൻമാർഗത്തിൽ (12) അല്ലെങ്കിൽ കൽപിച്ചു (ഉപദേശിക്കുകയാണ്) എങ്കിൽ സൂക്ഷ്മത (ഭയഭക്തി)യെപ്പറ്റി ധ അപ്പോൾ ആ വിരോധത്തിന്റെ നില എന്തായിരിക്കും? ആലോചിച്ചുനോക്കുക! പ
96:13–14أَرَءَيۡتَ إِن كَذَّبَ وَتَوَلَّىٰٓ
أَلَمۡ يَعۡلَم بِأَنَّ ٱللَّهَ يَرَىٰ
(13) നീ കണ്ടുവോ, അവൻ (വിരോധിക്കുന്നവൻ) വ്യാജമാക്കു കയും തിരിഞ്ഞു കളയുകയുമാണെ ങ്കിൽ (എന്തായിരിക്കും അവസ്ഥ)?! (14) അവൻ അറിഞ്ഞിട്ടില്ലേ, അല്ലാഹു കാണുന്നുണ്ടെന്ന്?! (13) നീ കണ്ടുവോ അവൻ കളവാക്കിയെങ്കിൽ തിരിഞ്ഞുക ളയുകയും (14) അവൻ അറിഞ്ഞിട്ടില്ലേ അല്ലാഹു (ആകുന്നു) എന്ന് കാണുന്നു (എന്ന്) അടിയാൻ നമസ്കരിക്കുമ്പോൾ അദ്ദേഹത്തെ ഒരുവൻ വിലക്കുന്നു. എന്താ ണവന്റെ നില? ആലോചിച്ചുനോക്കുക! ആ നമസ്ക്കരിക്കുന്ന അടിയാൻ സൻമാർഗ ത്തിൽ നിലകൊള്ളുന്നവനോ, അല്ലാഹുവിനെ സൂക്ഷിച്ചു ഭയഭക്തിയോടെ ജീവിക്കു വാൻ ജനങ്ങളോട് കൽപിക്കുന്ന ആളോ ആയിരിക്കും. നെത്തന്നെയാണ് വിലക്ക് എത്ര കടുത്തതും ശോചനീയ വുമായിരിക്കുമെന്ന് ആലോചിച്ചുനോക്കൂ! അതേസമയത്ത് ആ വിലക്ക് ചെയ്യുന്ന ആൾ സത്യത്തെ കളവാക്കുകയും, അതിൽനിന്ന് തിരിഞ്ഞുമാറിപ്പോകുകയും ചെയ്യുന്നവനാ ണെങ്കിലോ? അത് കൂടുതൽ കടുത്തതും ആപൽക്കരവുമായിരിക്കുകയും ചെയ്യും. അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്; അവൻ ഇത്തരം ചെയ്തികളെക്കുറിച്ച് നടപടി എടുക്കാതിരിക്കുകയില്ല എന്ന് അവന് അറിഞ്ഞുകൂടേ?! മുകളിൽ ഉദ്ധരിച്ച ഹദീഥുകളിൽനിന്ന് "നമസ്കരിക്കുന്ന അടിയാൻ' എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചാണെന്നും, നമസ്കാരത്തിന് തടം ചെയ്തവൻ അബൂ ജഹ്ലാണെന്നും വ്യക്തമാണ്. ഇൗ വചനങ്ങൾ ആ പ്രത്യേക സംഭവത്തെക്കുറിച്ച് അവ തരിച്ചതായിരുന്നാലും അല്ലെങ്കിലും ശരി, നേർമാർഗത്തിലും സത്യത്തിലും നിലകൊ ള്ളുന്ന ഒരാൾ നമസ്കാരം തുടങ്ങിയ കർമങ്ങളും കടമകളും നിർവഹിക്കുമ്പോൾ അതിന് ഭംഗമുണ്ടാക്കുന്നത് മുഴുത്ത ധിക്കാരവും തനി അക്രമവുമാണെന്ന് പൊതുവിൽ എല്ലാ വരെയും ഇൗ വചനങ്ങൾ താക്കീത് ചെയ്യുന്നു. അങ്ങനെയുള്ളവരെപ്പറ്റി ഗൗരവപ്പെട്ട ഭാഷയിൽ അല്ലാഹു തുടർന്നു പറയുന്നത് നോക്കുക:-
96:15–19كَلَّا لَئِن لَّمۡ يَنتَهِ لَنَسۡفَعَۢا بِٱلنَّاصِيَةِ
نَاصِيَةٖ كَٰذِبَةٍ خَاطِئَةٖ
فَلۡيَدۡعُ نَادِيَهُۥ
Passage continues through verse 96:19.
(15) വേണ്ട! അവൻ വിരമിക്കുന്നി ല്ലെങ്കിൽ, നിശ്ചയമായും നാം (ആ) കുടുമ പിടിച്ചുവലിക്കുകതന്നെ ചെയ്യും;- (16) (അതെ) കള്ളവാദിയായ, അബദ്ധക്കാരിയായ കടുമ! (17) എന്നിട്ട്, അവൻ അവന്റെ സഭയെ വിളിച്ചു കൊള്ളട്ടെ!- (18) നാം "സബാനിയത്തി'നെ ധ നരകത്തിലെ ഊക്കൻമാരായ മല ക്കുകളെ പ വിളിച്ചുകൊള്ളാം! (19) വേണ്ട, (നബിയേ) നീ അവനെ അനുസരിക്കരുത്. നീ "സുജൂദ്' (സാഷ്ടാംഗനമസ്കാരം) ചെയ്യുകയും, (അല്ലാഹുവിങ്കലേക്ക്) സാമീപ്യം നേടുകയും ചെയ്തുകൊ ള്ളുക. (15) വേണ്ട അവൻ വിരമിച്ചില്ലെങ്കിൽ നിശ്ചയമായും നാം പിടിച്ചുവലിക്കും, ഊക്കോടെ പിടിക്കും (ആ) കുടുമയെ, നെറുകുന്തലക്ക് (16) അതായത് ഒരു കുടുമ വ്യാജവാദിയായ (കള്ളമായ) പിഴച്ച, അബദ്ധ ക്കാരി (17) എന്നാലവൻ വിളിക്കട്ടെ തന്റെ സഭയെ, (സഭക്കാരെ) (18) നാം (വഴിയെ) വിളിക്കാം സബാനിയത്തിനെ (നരകത്തിന്റെ മലക്കുക ളെ) (19) വേണ്ട നീ അവനെ അനുസരിക്കരുത് നീ സുജൂദ് ചെയ്യു കയും ചെയ്യുക സാമീപ്യം (അടുപ്പം) നേടുകയും ചെയ്യുക, അടുത്തുകൂടുക ഈ സൂറത്തിന്റെ അവസാനത്തിൽ ഓത്തിന്റെ സുജൂദ് ചെയ്യേണ്ടതാണ്. നബി ˜ അങ്ങനെ ചെയ്തതായി ഹദീഥിൽ വന്നിരിക്കുന്നു. (മാലിക്; മു: ന.) ആ ദുഷ്ടനായ മനുഷ്യനെക്കുറിച്ച് അല്ലാഹുവിനുള്ള അതികഠിനമായ വെറുപ്പും കോപവുമാണ് ഈ വചനങ്ങൾ കാണിക്കുന്നത്. അത്തരം ധിക്കാരം അവൻ നിറുത്തൽ ചെയ്യാത്തപക്ഷം അവന്റെ ആ പിഴച്ച കള്ളത്തലയിലെ കുടുമ പിടിച്ചു നാമവനെ നരക ത്തിലേക്ക് വലിച്ചിടും. അവന് ചില കിങ്കരൻമാരും കൂട്ടുകാരുമെല്ലാം ഉണ്ടല്ലോ. അവരെയെല്ലാം അവൻ സഹായത്തിന് വിളിച്ചേക്കട്ടെ. അങ്ങനെ രക്ഷപ്പെടാൻ കഴിയുമോ എന്ന് അവൻ നോക്കികൊള്ളട്ടെ, അവനെ പിടിച്ച് ശിക്ഷിക്കുവാൻ നരകത്തിലെ ഉദ്യോ ഗസ്ഥൻമാരും അതിമല്ലൻമാരുമായ ആ മലക്കുകളെ നാമും വിളിക്കുന്നതാണ്. അവന്റെ ധിക്കാരം അപ്പോൾ കാണാമല്ലോ! എന്നിങ്ങനെ അല്ലാഹു അവന് കഠോരമായ താക്കീത് നൽകുകയാണ്. ("നാസ്വിയത്ത്') എന്ന വാക്ക് തലയുടെ മുൻവശത്തുള്ള അർത്ഥത്തിലും, പ്രസ്തുത മുടിനിൽക്കുന്ന ഭാഗം -അഥവാ അർത്ഥത്തിലും ഉപയോഗിക്കപ്പെടും. ഇവിടെ ആദ്യത്തെ അർത്ഥത്തിനാണ് കൂടു തൽ യോജിപ്പുള്ളത്. വ്യാജവാദി എന്നും പിഴച്ച അബദ്ധക്കാരി എന്നും അതിനെ വിശേ ഷിപ്പിച്ചിരിക്കുന്നത് അവനോടുള്ള കഠിനമായ വെറുപ്പ് പ്രകടിപ്പിച്ചതാകുന്നു. സാക്ഷാൽ കള്ളവാദിയും പിഴച്ചവനും അവൻ തന്നെ. (സബാനിയ്യത്ത്) എന്ന വാക്കിന് "മല്ല ന്മാർ, ഊക്കന്മാർ, കാവൽക്കാർ, പോലീസ്' എന്നൊക്കെയാണ് അർത്ഥം. കഠിനന്മാരും ഊക്കൻമാരുമായ നരകത്തിലെ ഉദ്യോഗസ്ഥൻമാരാകുന്ന മലക്കുകളാണ് വിവക്ഷ. ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കു ന്നു: "അവൻ അവന്റെ സഭക്കാരെ വിളിച്ചിരുന്നുവെങ്കിൽ അതേ നാഴികയിൽതന്നെ ശിക്ഷ യുടെ മലക്കുകൾ അവനെ പിടികൂടുമായിരുന്നു' (തി; ന) നബി തിരുമേനി ˜ യോട് "നിന്നെക്കാൾ ജനസ്വാധീനം എനിക്കുണ്ട്' എന്ന് അഹങ്കരിച്ച് പറഞ്ഞിരുന്ന അബൂജഹ്ൽ ഈ വചനങ്ങൾ കേട്ടിട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുവാനെങ്കിലും അവന്റെ ആൾക്കാരെ ഒന്ന് വിളിക്കുവാൻ ധൈര്യപ്പെടുകയുണ്ടായില്ല. അവസാനമായി അല്ലാഹു നബി ˜ യെ ഉപദേശിക്കുന്നു: ആ ദുഷ്ടൻമാർ എന്തോ ചെയ്തുകൊള്ളട്ടെ. അത് വകവെക്കേണ്ടതില്ല; അതിന് ഒരിക്കലും വഴങ്ങിപ്പോകരുത്. നമസ്കാരം നിർഭയം നടത്തിക്കൊള്ളുക. സൽക്കർമങ്ങളും ആരാധനാകർമങ്ങളും നടത്തി അല്ലാഹുവിന്റെ സാമീപ്യം നേടിക്കൊള്ളുകയും ചെയ്യുക. അതിൽ ആരെയും പേടിക്കുകയോ ഭയപ്പെടുകയോ വേണ്ട എന്നൊക്കെ. നബി ˜ ഇപ്രകാരം പറഞ്ഞിരി അടിയാൻ തന്റെ റ∫ിനോട് ഏറ്റവും അടുത്തായിരിക്കുന്നത് അവൻ സുജൂദ് ചെയ്യുന്ന അവസരത്തിലാകുന്നു. അതുകൊണ്ട് (സുജൂദിൽ) നിങ്ങൾ വർദ്ധിപ്പിച്ചു കൊള്ളുവിൻ.' (മു.) സുജൂദിലായിക്കൊണ്ട് ചെയ്യുന്ന പ്രത്യേകം ഉത്ത രം കിട്ടു മെന്ന് ഇതിൽനിന്ന് മനിലാക്കാം. ധ പ