وَٱلتِّينِ وَٱلزَّيۡتُونِ
وَطُورِ سِينِينَ
وَهَٰذَا ٱلۡبَلَدِ ٱلۡأَمِينِ
Passage continues through verse 95:6.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 8 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) അത്തിതന്നെയാണ, ഒലീവും തന്നെയാണ (സത്യം)! (2) സീനാപർവതവുംതന്നെയാണ (സത്യം)! (3) ഈ നിർഭയരാജ്യവും തന്നെ യാണ (സത്യം)! (4) തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല പാകതയിലായി സൃഷ്ടിച്ചിരിക്കുന്നു. (5) പിന്നീട് അവനെ നാം അധ മൻമാരിൽ ഏറ്റവും അധമനാക്കി ത്തീർത്തു,- (6) വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരെ ഒഴികെ. എന്നാൽ, അവർക്കാകട്ടെ, മുറിഞ്ഞുപോകാത്ത പ്രതിഫലമുണ്ടായിരിക്കും. (1) അത്തിതന്നെയാണ ഒലീവ് തന്നെയാണ (2) സീനീൻ (സീനാ) പർവതം തന്നെയാണ (3) ഈ രാജ്യം തന്നെയാണ നിർഭയമായ, വിശ്വസ്തമായ (4) തീർച്ചയായും നാം സൃഷ്ടിച്ചിരി ക്കുന്നു മനുഷ്യനെ ഏറ്റവും നല്ലതിൽ പാകപ്പെടുത്തൽ (പാക ത), രൂപം ശരിപ്പെടുത്തൽ, ചൊവ്വാക്കൽ (5) പിന്നീട് നാം അവനെ മടക്കി (ആക്കീത്തീർത്തു) ഏറ്റം അധമൻ, താണവനായി അധമൻമാരിൽ, താണ വരിൽ (6) യാതൊരുവരൊഴികെ വിശ്വസിച്ച സൽക്കർമ ങ്ങൾ പ്രവർത്തിക്കയും ചെയ്ത എന്നാലവർക്കുണ്ടായിരിക്കും പ്രതിഫലം, കൂലി മുറിക്കപ്പെടാത്ത, ദാക്ഷിണ്യം പറയപ്പെടാത്ത അത്തിവൃക്ഷം നമ്മുടെ നാട്ടിൽ കാണപ്പെടുമെങ്കിലും, അറേബ്യയിലെവിശേഷിച്ചും ഫലസ്തീൻ പല വിശേഷതകളുമുണ്ട്. പഴത്തിന്റെ വലുപ്പം, ആകൃതി, സ്വാദ്, പ്രയോജനം എന്നിവയിലെല്ലാം അത് വളരെ മെച്ചപ്പെട്ടതാകുന്നു. ആരോ ഗ്യകരമായ ഒരു ഭക്ഷ്യവസ്തുവും, ഔഷധവീര്യം നിറഞ്ഞതും, മുഴുവൻ അംശങ്ങളും തിന്നാൻകൊള്ളുന്നതുമാണത്. ഒലീവുമരമാകട്ടെ, അതിന്റെ കേന്ദ്രംതന്നെ ഫലസ്തീനും പരിസരങ്ങളുമാകുന്നു. ഒലീവിന്റെ കായ വളരെ പ്രധാനപ്പെട്ട ഒരു എണ്ണവിത്താണ്. അതു കൊണ്ട് പ്രത്യേകതരം കറിയും ഉണ്ടാക്കാറുണ്ട്. അതിൽനിന്നെടുക്കുന്ന എണ്ണയാണ് "സൈത്തെണ്ണ' എന്ന പേരിൽ അറിയപ്പെടുന്ന ഒലീവെണ്ണ. എണ്ണകളുടെ കൂട്ടത്തിൽ ഇതിന്നും പ്രാധാന്യം കൂടും. കറിയായും, മരുന്നായും, ലേപനമായും, വിളക്കെണ്ണയായും അത് ഉപയോഗിക്കപ്പെടുന്നു. മൂസാ നബി (അ)ക്ക് പ്രവാചകത്വം സിദ്ധിച്ചതും, അല്ലാഹുവിന്റെ സംസാരം കേട്ട തും, തൗറാത്ത് ലഭിച്ചതും സീനാപർവ്വതത്തിൽവെച്ചാണ്. "സീനീൻ' എന്നും "സൈനാ' എന്നും അതിന് പറയപ്പെടാറുണ്ട്. മൂസാ (അ)ന്റെയും ചരിത്രം ആ പർവ്വതവുമായി പല നിലക്കും ബന്ധപ്പെട്ടതാണ്. "ഈ നിർഭയമായ രാജ്യം'കൊണ്ട് വിവക്ഷ മക്കാരാജ്യമത്രെ. ഈ സൂറത്ത് അവതരിക്കുന്ന കാലത്ത് നബി ˜ അവിടെ യായിരുന്നുവല്ലോ. അവിടെവെച്ച് കൊല, ഹിംസ തുടങ്ങിയതൊന്നും പാടില്ലാത്തതു കൊണ്ടാണ് അതിനെ നിർഭയമായ രാജ്യം എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. മക്കഃയുടെ പ്രാധാന്യത്തെപ്പറ്റി അധികമൊന്നും വിവരിക്കേണ്ടുന്ന ആവശ്യമില്ല. ഈ നാല് വസ്തുക്കളെക്കൊണ്ടും ആണയിട്ടുകൊണ്ട് അല്ലാഹു പറയുന്ന കാര്യമെ ന്താണെന്ന് നോക്കാം: മനുഷ്യനെ അവൻ ഏറ്റവും നല്ല ഒരു പാകതയിലായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്. ശാരീരികമായും, ബുദ്ധിപരമായും, ആത്മീയമായും എല്ലാംതന്നെ അവൻ ഇതരജീവികളെക്കാൾ ഉൽകൃഷ്ടനാകുന്നു. അവനെക്കാൾ എത്രയോ വമ്പിച്ച വസ്തുക്കളെപ്പോലും കീഴൊതുക്കുവാനും, അടക്കി ഭരിക്കുവാനും വേണ്ടുന്ന പക്വതയും പാകതയും അവന് അല്ലാഹു നൽകിയിട്ടുണ്ട്. എന്നാൽ, അതേ മനുഷ്യനെത്തന്നെ , അവൻ സത്യവിശ്വാസവും സൽക്കർമവും സ്വീകരിക്കാത്തപക്ഷം ഏറ്റവും വലിയ അധ മനാക്കി അല്ലാഹു തരംതാഴ്ത്തുകയും ചെയ്തിരിക്കുകയാണ്. അഥവാ അവൻ അല്ലാ ഹുവിന്റെ അടുക്കൽ അങ്ങേയറ്റം ദുഷ്ടനും നികൃഷ്ടനുമായിരിക്കും. പരലോകത്ത് അവന് ലഭിക്കുന്ന പ്രതിഫലം പ്രതിഫലങ്ങളിൽ വെച്ച് ഏറ്റവും ശോചനീയവും നിന്ദ്യവും ആയിരിക്കും. സത്യവിശ്വാസവും സൽക്കർമവും സ്വീകരിച്ചവരാകട്ടെസൃഷ്ട്യാ ഉള്ള അവരുടെ ഉൽകൃഷ്ടതക്ക് അടുക്കലും അവർ ഉൽകൃഷ്ടന്മാർ ലഭിക്കുവാനിരിക്കുന്ന പ്രതിഫലമാകട്ടെ, കാലാകാലം തേമാനമോ ഭംഗമോ കൂടാതെ ശാശ്വതവുമായിരിക്കും. (തക്വ്വീം) എന്ന വാക്കിന് ,ത്ഥട്ടദ്ധഷ്ടഖ എന്നിങ്ങനെയുള്ള ർത്ഥ ങ്ങളാണ് അറബി നിഘണ്ടുക്കളിലും, വ്യാഖ്യാനഗ്രമ്ലങ്ങളിലും കൊടുത്തു കാണുന്നത്. പാകപ്പെടുത്തുക, സമപ്പെടുത്തുക, കിടയൊപ്പിക്കുക, അഭിവൃദ്ധിപ്പെടുത്തു ക, സംസ്കരിക്കുക, രൂപം നൽകുക, ശരിപ്പെടുത്തുക' എന്നിങ്ങനെ ആ പദങ്ങൾക്ക് മലയാളത്തിൽ വിവർത്തനവും നൽകാം. ഇതെല്ലാം കണക്കിലെടുത്തുകൊണ്ടാണ് നാം മുകളിൽ വായിച്ച അർത്ഥവും വ്യാഖ്യാനവും 4 -ാം വചനത്തിന് നൽകിയിരിക്കുന്നതും. ഇമാം റാഗിബ് (റ) അദ്ദേഹത്തിന്റെ പ്രസിദ്ധ നിഘണ്ടുവായ "അൽമു ഫ്റദാത്തി'ൽ ഈ വചനം ഉദ്ധരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: ന്നറജവ ഏന്മഴ ള്ളമ സ്ലല പ്ലര ള്ളപ്പഥ ള്ളപ്പഥ (സാരം: ഈ ലോകത്ത് എല്ലാറ്റിനെയും അടക്കി ഭരിക്കുവാൻ പറ്റുമെന്ന് കാണിക്കുന്ന ബുദ്ധി, ഗ്രഹണശക്തി, നിവർന്ന ശരീരനില മുതലായി മനുഷ്യന് പ്രത്യേകം നൽകപ്പെട്ടിട്ടുള്ള കാര്യങ്ങളിലേക്കാണ് ഈ വചനം ചൂണ്ടിക്കാട്ടുന്നത്.)