QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ash-Sharh

ٱلشَّرْح

Muhammad Amani Moulavi (d. 1987) · Surah 94 · 8 verses

94:1–4

أَلَمۡ نَشۡرَحۡ لَكَ صَدۡرَكَ

وَوَضَعۡنَا عَنكَ وِزۡرَكَ

ٱلَّذِيٓ أَنقَضَ ظَهۡرَكَ

Passage continues through verse 94:4.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 8 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) (നബിയേ) നിന്റെ നെഞ്ച് (ഹൃദയം) നിനക്ക് നാം വിശാലമാക്കി ത്തന്നില്ലേ?! (2) നിന്റെ ഭാരം നിന്നിൽനിന്ന് നാം (ഇറക്കി)വെക്കുകയും ചെയ്തി രിക്കുന്നു;- (3) (അതെ) നിന്റെ മുതുകിനെ ഞെരുക്കിക്കളഞ്ഞതായ (ആ ഭാരം). (4) നിന്റെ കീർത്തി നിനക്ക് നാം ഉയർത്തിത്തരുകയും ചെയ്തിരിക്കു ന്നു. (1) നാം വികസിപ്പിച്ചു (വിശാലപ്പെടുത്തി) തന്നില്ലേ നിനക്ക് നിന്റെ നെഞ്ച് (ഹൃദയം) (2) നാം (ഇറക്കിതാഴ്ത്തി)വെക്കുകയും ചെയ്തു നിന്നിൽനിന്ന് നിന്റെ ഭാരം (വിഷമം) (3) ഒടിച്ചു കളഞ്ഞ (ഞെ രുക്കിയ)തായ നിന്റെ മുതുക്, പുറത്തെ (4) നാം ഉയർത്തുകയും ചെയ്തു നിനക്ക് നിന്റെ കീർത്തി, സ്മരണ കഴിഞ്ഞ സൂറത്തിൽകണ്ടതുപോലെ, അല്ലാഹു നബി ˜ ചെയ്തുകൊടുത്ത ചില മഹത്തായ അനുഗ്രഹങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട് അവിടുത്തേക്ക് മന മാധാനവും വചനങ്ങളും. അല്ലാഹു മനുഷ്യന് നൽകുന്ന അതിമഹത്തായ ഒരു അനുഗ്രഹമത്രെ ഹൃദയവിശാലത. ധൈര്യം, ക്ഷമ, സഹനം, വിന യം, ദയ, ദൃഢമനസ്കത, സത്യാന്വേഷണം മുതലായ ഉൽകൃഷ്ട ഗുണങ്ങൾ അതിനെ ആശ്രയിക്കുന്നു. വിജ്ഞാനം, ദൃഢവിശ്വാസം, അല്ലാഹുവിനെയും പരലോകത്തെയും കുറിച്ചുള്ള ബോധം ആദിയായവ അതിനെ പരിപോഷിപ്പിക്കുന്നു. സീനാതാഴ്വര യിൽവെച്ച് മൂസാ നബി (അ)യെ അല്ലാഹു റസൂലായി നിയോഗിച്ചപ്പോൾ അദ്ദേഹം ചെയ്ത ഒന്നാമത്തെ പ്രാർത്ഥന (റേ∫, എനിക്ക് എന്റെ ഹൃദയം നീ വിശാലമാക്കിത്തരേണമേ.) എന്നായിരുന്നു. (സൂറ: ത്വാഹാ.) ഇതിൽനിന്നുതന്നെ അതിന്റെ പ്രാധാന്യം മനിലാക്കാമല്ലോ. ഹൃദയവിശാലത ലഭിച്ചവരിൽ ഒന്നാമത്തെ സ്ഥാനം നബി തിരുമേനി ˜ തന്നെ. അവിടുത്തോടും അവിടുത്തെ അനുയായികളോടും ക്വുറൈശികൾ അനുവർത്തിച്ചുവന്ന ശത്രുതയും ധിക്കാരവും പ്രസിദ്ധമാണ്. മക്കാവിജയദിവസം അവർ തിരുമേനിയുടെ മുമ്പിൽ കയ്യുംകെട്ടി തങ്ങളുടെ പേരിൽ എടുക്കുന്ന ഏത് നടപടിയും സ്വീകരിക്കുവാൻ തയ്യാറായിക്കൊണ്ട് തിരുമേനിയുടെ വിധിയും കാത്തുനിന്നപ്പോൾ തിരുമേനി അവരോട് പറഞ്ഞതെന്താണ്? "എല്ലാവരും പോയിക്കൊള്ളുക. നിങ്ങൾക്ക് വിടുതൽ തന്നിരിക്കുന്നു' ( ) എന്നായിരുന്നു. ഒരിക്കൽ കൂട്ടുകാരിൽനിന്ന് ഒറ്റപ്പെട്ട് ഒരു വൃക്ഷ ത്തിനടുത്ത് നിരായുധനായി വിശ്രമമെടുക്കുമ്പോൾ "ആരുണ്ട്' ഇപ്പോൾ നിന്നെ രക്ഷി ക്കുവാൻ?! എന്നു പറഞ്ഞു വാളോങ്ങിക്കൊണ്ട് പെട്ടെന്ന് ആഗതനായ ശത്രുവോട് "അല്ലാഹു' എന്ന് തിരുമേനി സധീരം ഉത്തരം പറഞ്ഞു. ശത്രുവിന്റെ കൈ തളർന്നുപോ യി. വാൾ നിലത്ത്വീണു. അതേ വാൾ തിരുമേനി കയ്യിലെടുത്തു. പക്ഷേ, വാൾ ശത്രു വിന്റെ നേരെ നീട്ടുകയല്ല മാപ്പ് നൽകി പോയിക്കൊള്ളുവാൻ അനുവദിക്കുകയാണ് അവി ടുന്ന് ചെയ്തത്. സ്വന്തം നാട്ടിലും കുടുംബത്തിലും നിൽക്കപ്പൊറുതിയില്ലാതെ സഹാ യമർത്ഥിച്ചുചെന്നപ്പോൾ വിട്ടു കല്ലെറിഞ്ഞു കാലിൽനിന്ന് രക്തം ഒഴുക്കി ആട്ടിവിട്ട അവിടുന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചത് ഇങ്ങനെയായിരുന്നു! "അല്ലാഹുവേ, എന്റെ ജനങ്ങൾക്ക് പൊറുത്ത് കൊടുക്കേണമേ, അവർക്ക് അറിഞ്ഞുകൂടാ.' ( ) നബി തിരുമേനി ˜ യുടെ ചരി ത്രത്തിൽ ധാരാളക്കണക്കിൽ തെളിഞ്ഞു കാണാവുന്ന ഇത്തരം സംഭവങ്ങളെല്ലാം അവി ടുത്തെ ഹൃദയവിശാലതയുടെ ഫലമത്രെ. പ്രബോധനമാർഗത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്ന പ്രതിബന്ധങ്ങൾ, വേദഗ്രമ്ലങ്ങ ളെയും മതകാര്യങ്ങളെയും സംബന്ധിച്ച അപരിചിതത്വം എന്നിങ്ങനെയുള്ള വിഷമങ്ങ ളെല്ലാം ക്രമേണ അല്ലാഹു നീക്കിക്കൊടുത്തതിനെപ്പറ്റിയാണ് നിന്റെ മുതുകിനെ ഞെരു ക്കുന്ന ഭാരം ഇറക്കിവെച്ചുതന്നിരിക്കുന്നു എന്ന് പറഞ്ഞത്. ഭൂമുഖത്ത് ഇസ്ലാംമതം അവശേഷിക്കുന്ന ലോകാവസാനംവരെ അവശേഷിക്കുകയും അവിടുത്തെ പേരും കീർത്തിയും നിലനിൽക്കുമെന്ന് തീർച്ചയാ ണ്. ലോകത്തിന്റെ നാനാഭാഗത്തും നിവസിക്കുന്ന മുസ്ലിംകൾക്കിടയിൽ ചുരുങ്ങിയത് ദിനംപ്രതി അഞ്ചുനേരത്തെ ബാങ്കുവിളികളിലും, നമസ്കാരങ്ങളിലും അവിടുത്തെ നാമം ഉച്ചരിക്കാതിരിക്കാൻ നിവൃത്തിയില്ല. ഇസ്ലാമിക വിജ്ഞാനങ്ങളും ലോകത്ത് നിലവിലുള്ള കാലം അവിടുത്തെ പേരും പ്രശസ്തിയും ഒരിക്കലും മാഞ്ഞുപോകുന്ന തുമല്ല. വേണ്ടാ അവിടുത്തെ പ്രവാചകത്വത്തിൽ വിശ്വസിക്കാത്ത അമുസ്ലിംകൾക്കിട യിൽപോലും -ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു ഗുണഗണങ്ങ വരുന്നു. ഭൂലോകത്ത് മാത്രമല്ല, വാനലോകത്ത് മലക്കുകൾക്കിട യിൽ തിരുമേനി കീർത്തിമാൻ തന്നെ. പരലോകത്ത് എല്ലാ പ്രവാചകൻമാരിലും ഉപരി യായ സ്ഥാനമാനങ്ങൾ നബി ˜ അല്ലാഹു നൽകുന്നതാണെന്നും നിൽനിന്നും ഹദീഥുകളിൽനിന്നും പൊതുവിൽ അറിയപ്പെട്ടിട്ടുള്ളതാണ്. മേൽ പ്രസ്താ വിച്ച അനുഗ്രഹങ്ങളെ ഓർമിപ്പിച്ചശേഷം, അതിപ്രധാനവും, സത്യവിശ്വാസികൾക്കാക മാനം മന മാധാനം നൽകുന്നതുമായ ഒരു തത്വയാഥാർത്ഥ്യം അല്ലാഹു ഉണർത്തുന്നു:-
94:5–6

فَإِنَّ مَعَ ٱلۡعُسۡرِ يُسۡرًا

إِنَّ مَعَ ٱلۡعُسۡرِ يُسۡرٗا

(5) അപ്പോൾ, (അറിയുക:) നിശ്ച യമായും ഞെരുക്കത്തോടുകൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും. (6) നിശ്ചയമായും ഞെരുക്ക ത്തോടുകൂടി ഒരു സൗകര്യം (അഥവാ എളുപ്പം) ഉണ്ടായിരിക്കും. (5) അപ്പോൾ (എന്നാൽ) നിശ്ചയമായും ഞെരുക്കത്തോടുകൂടി (പ്ര യാസത്തിന്റെ ഒപ്പം) ഉണ്ട് ഒരു സൗകര്യം, എളുപ്പം (6) നിശ്ചയമായും ഞെരുക്കത്തോടൊപ്പമുണ്ട് ഒരു സൗകര്യം നാം സദാ ഓർമിച്ചിരിക്കേണ്ടതും, ഓർമിക്കുന്നവർക്ക് ജീവിതത്തിൽ നിത്യമന മാ ധാനവും സൽപ്രതീക്ഷയും പ്രദാനം ചെയ്യുന്നതുമാണ് ഈ രണ്ട് ചെറുവചനങ്ങൾ. ഈ ജീവിതത്തിൽ ബാധിക്കുന്ന ഏതുതരം ഞെരുക്കമാകട്ടെ, അതിനെ തുടർന്ന് ഒരു ആശ്വാസവും സൗകര്യവും ഉണ്ടാകുകതന്നെ ചെയ്യുമെന്ന് അല്ലാഹു ആവർത്തിച്ചുറ പ്പിച്ചു പറഞ്ഞിരിക്കുകയാണ്. ഞെരുക്കത്തോടുകൂടി സൗകര്യം ഉണ്ടായിരിക്കുമെന്ന് ഒരു പ്രാവശ്യം പറഞ്ഞുമതി യാക്കാതെ, രണ്ടുപ്രാവശ്യം പറയുകയും, ഓരോ വാചകത്തിലും (നിശ്ചയമായും) എന്ന അവ്യയം ചേർത്ത് ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കൂടാതെ, വാചക ഘടനയിൽ മറ്റൊരു രഹസ്യംകൂടി അല്ലാഹു ഉൾക്കൊള്ളിച്ചിരിക്കുന്നത് കാണാം: ഞെരു ക്കത്തെപ്പറ്റി പറഞ്ഞപ്പോൾ "അൽ ഉസ്ർ' ( ) എന്ന് ∫ഏ ചേർത്തു പറഞ്ഞ് സൗകര്യ ത്തെക്കുറിച്ച് പറഞ്ഞപ്പോൾ "യുസ്റൻ' ( ) എന്ന് ∫ഏ ചേർക്കാതെയും പറഞ്ഞു. അറ ബിഭാഷാ മുറപ്രകാരം ∫ഏ എന്ന അവ്യയം ചേർക്കപ്പെട്ട പദം ഗ്നമഞ്ചഞ്ചല (പ്രത്യേകനാമം) ആയി രിക്കും. ∫ഏ ചേർക്കപ്പെടാത്ത ( സഹിതമുള്ള) പദം കഞ്ചന്ദള (സാമാന്യനാമം) യുമായിരി ക്കും. ഇതനുസരിച്ച് ഒന്നാമത്തെ വാചകത്തിൽ പ്രസ്താവിച്ച അതേ "ഞെരുക്കം' ( ) തന്നെയായിരിക്കും രണ്ടാമത്തെ വാചകത്തിലെ "ഞെരുക്ക'വും. നേരെമറിച്ച് "സൗകര്യം' ( ) ആകട്ടെ, രണ്ട് വാചകത്തിലേതും വെവ്വേറെ ആയിരിക്കയും വേണം. അപ്പോൾ ഈ രണ്ട് വാചകങ്ങളും സാരം ഏതാണ്ടിങ്ങിനെയായിരിക്കും: "ഒരു പ്രത്യേകമായ ഞെരുക്കം സംഭവിക്കുന്നപക്ഷം അതോടൊപ്പം ഏതെങ്കിലും തരത്തി അതുകൊണ്ടാണ് ഇപ്രകാരമുള്ള സാമാന്യനാമങ്ങൾ വിവർത്തനം ചെയ്യു മ്പോൾ "ഒരു' എന്നോ മറ്റോ ചേർത്ത് മലയാളത്തിൽ വിശേഷിപ്പിക്കുന്നത്. മറ്റൊന്ന്തീർച്ചയായും ഉണ്ടായിരിക്കുന്നതാണ്.' ഈ രണ്ട് വചനങ്ങൾ ഓതിക്കൊണ്ട് നബി ˜ ഇപ്രകാരം അരുളിച്ചെയ്തതായി ഒരു ഹദീഥിൽ വന്നിട്ടുണ്ട്: "ഒരു ഞെരുക്കം രണ്ട് സൗകര്യത്തെ ജയിക്കുകയില്ലതന്നെ. ( ല്ലഹ്മദവ ഞ്ചഷഞ്ചഘ ജ്ജപ്പൺഷ യ്യറ ജ്ജപ്പൺഷ യ്യറ മേൽ വിവരിച്ച ഭാഷാനിയമത്തെ അടിസ്ഥാനമാക്കിയാണ് ഈ നബിവചനവും. അബുഹാതിംസിജസ്താനീ (റ) പാടിയതെത്ര വാസ്തവം:- സ്ലിഞ്ഞുറി ന്തസ്ലക്കഢിവീ ള്ളിപ്പിഥൃ ശ്ശുമൃ ത്സിവ സ്ലത്ഥഘവ ഞ്ചക്ക ഞ്ചിഖൃ മ്പിറിവീ യ്യീഞ്ഞിഷ ഹ ള്ളിപ്പിഥി ഹ ∫ൾീക്കഡൃൾിഞ്ഞിമൃ പ്ലീരിവ (സാരം:- ഹൃദയങ്ങളിൽ നിരാശ വന്നുമൂടുകയും, വിശാലപ്പെട്ട ഹൃദയം അതുമൂലം അനിഷ്ടസംഭവങ്ങൾ ഒന്നൊന്നായി ഒത്തുചേർന്ന് ചടഞ്ഞു കൂടുകയും, തൽസ്ഥാനങ്ങളിൽ ആപത്തുകൾ നങ്കൂരമുറപ്പിക്കുകയും, ഉപദ്രവം നീങ്ങു വാനുള്ള ഒരു മാർഗവും നീ കാണാതിരിക്കുകയും, ബുദ്ധിമാന്റെ കൗശലംകൊണ്ട് അതിന് പരിഹാരമുണ്ടാകാതിരിക്കുകയും ചെയ്യുമ്പോൾ, അതാനീ നിരാശപ്പെട്ടുകൊണ്ടിരിക്ക വെനിനക്കൊരു സഹായം വന്നെത്തുന്നു! (പ്രാർത്ഥനക്ക്) ഉത്തരം നൽകുന്ന ആ സൗമ്യശീലൻ (അല്ലാഹു) അത് പ്രദാനം ചെയ്യുന്നു എല്ലാ വിപത്തുകളുംതന്നെ, അവ സാനമെത്തിക്കഴിഞ്ഞാൽ ആസന്നമായ ഒരു തുറവി അതോടു ചേർന്നുകൊണ്ടുണ്ടായി രിക്കും.) അല്ലാഹു പറയുന്നു:-
94:7–8

فَإِذَا فَرَغۡتَ فَٱنصَبۡ

وَإِلَىٰ رَبِّكَ فَٱرۡغَب

(7) ആകയാൽ, നിനക്ക് ഒഴിവ് കിട്ടിയാൽ നീ അദ്ധ്വാനിച്ചുകൊള്ളു ക. (8) നിന്റെ രക്ഷിതാവങ്കലേക്കു തന്നെ നീ ആഗ്രഹം പ്രകടിപ്പിക്ക് കയും ചെയ്യുക. (7) ആകയാൽ നീ ഒഴിവായാൽ (നിനക്ക് ഒഴിവ് കിട്ടിയാൽ) നീ അദ്ധ്വാനിക്കുക (പരിശ്രമം ചെയ്യുക) (8) നിന്റെ റ∫ിങ്കലേക്ക് നീ ആഗ്രഹിച്ചു (ആഗ്രഹം പ്രകടിപ്പിച്ചു) കൊള്ളുക ഞെരുക്കങ്ങളെത്തുടർന്ന് സൗകര്യങ്ങളും ഉണ്ടായിരിക്കുമെന്ന് ഉണർത്തിയശേഷംപ്രത്യക്ഷത്തിൽ നബി തിരുമേനി ˜ യെ അഭിമുഖീകരിച്ചുകൊണ്ടാണെങ്കിലുംസത്യ വിശ്വാസികൾക്ക് പൊതുവെ അല്ലാഹു മഹത്തായ ഉപദേശം ഈ വചനങ്ങളിൽ നൽകി യിരിക്കുകയാണ്. ഒഴിവുകിട്ടിയാൽ അദ്ധ്വാനിക്കണം, ആഗ്രഹം എന്നത്രെ അത്. ഇന്നിന്ന കാര്യങ്ങളിൽനിന്ന് ഒഴിവായാൽ എന്നോ, ഇന്നിന്ന വിഷയങ്ങളിൽ അദ്ധ്വാനം ചെയ്യണമെന്നോ പ്രത്യേകം വ്യക്തമാക്കാതിരുന്നത് വളരെ അർത്ഥവത്താകുന്നു. ഐഹി കകാര്യങ്ങളിൽ നിന്ന് ഒഴിവ് കിട്ടുമ്പോൾ പാരത്രിക കാര്യത്തിലും, ശത്രുവുമായുള്ള സമരത്തിൽനിന്ന് ഒഴിവുകിട്ടുമ്പോൾ ദേഹേച്ഛകളോടും പിശാചിനോടുമുള്ള സമരത്തി ലും, ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽനിന്ന് ഒഴിവാകുമ്പോൾ അല്ലാഹുവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും, വ്യക്തിപരമായ ആവശ്യങ്ങളിൽനിന്ന് സ്വസ്ഥമാകുമ്പോൾ സമുദായത്തിന്റെ പൊതുകാര്യത്തിലും, നിർബന്ധ കർമങ്ങൾ ചെയ്തുതീർന്നാൽ ഐച്ഛി കമായ കർമങ്ങളിലും, പകലത്തെ ജോലിത്തിരക്കുകൾ അവസാനിച്ചാൽ രാത്രി നമ സ്കാരത്തിലും, നമസ്കാരം തീർന്നാൽ പ്രാർത്ഥനയിലും ഇങ്ങനെ ഒരു വിഷയത്തി ലുള്ള ശ്രദ്ധയിൽനിന്ന് ഒഴിവുകിട്ടുമ്പോൾ മറ്റൊരു നല്ല വിഷയത്തിൽ ശ്രദ്ധപതിക്കേണ്ട താണെന്നുള്ള മഹത്തായ ഒരു സാരോപദേശമത്രെ ഇത്. ഒരു കാര്യത്തിൽ ശ്രദ്ധ പതിഞ്ഞുകൊണ്ടിരിക്കെ, മറ്റൊരു കാര്യത്തിൽ വേണ്ടത്ര ശ്രദ്ധപതിക്കുവാൻ മനുഷ്യന് സാദ്ധ്യമല്ല. (ഒരു മനു ഷ്യനും തന്നെ അവന്റെ ഉള്ളിൽ അല്ലാഹു രണ്ട് ഹൃദയങ്ങളെ ഏർപ്പെടുത്തിയിട്ടില്ല. 33: 4) ഭക്ഷണത്തിന്റെ മുമ്പിൽവെച്ചും, മലമൂത്രവിസർജ്ജനത്തിന് മുട്ടുമ്പോഴും നമസ്കരി ക്കരുതെന്ന് വിരോധിക്കുന്ന (മുസ്ലിം രേഖപ്പെടുത്തിയ) നബിവചനം ഇൗ തത്വത്തെ ആസ്പദമാക്കിയാകുന്നു. ഒഴിവുസമയം ഏതെങ്കിലും തരത്തിൽ സ്വന്തം നന്മക്ക് ഉപ യോഗപ്പെടുത്താതിരിക്കുന്ന പക്ഷം അത് മനുഷ്യന് നേരിടുന്ന തീരാനഷ്ടമായിരിക്കും. കാരണം, ആ സമയം പിന്നൊരിക്കലും അവന് തിരിച്ചുകിട്ടുവാൻ പോകുന്നില്ല. നബി ˜ അരുളിച്ചെയ്യുന്നു: (രണ്ട് അനുഗ്രഹങ്ങ ളുണ്ട്, അവയിൽ മിക്ക മനുഷ്യരും നഷ്ടം ബാധിക്കുന്നവരാണ്; ആരോഗ്യവും ഒഴിവു സമയവും. (ബു.) ഏതൊരു കാര്യവും നിർവഹിക്കുവാൻ അല്ലാഹുവിങ്കൽനിന്നുള്ള സഹായം അനി വാര്യമാണ്. അതിന്റെ പര്യവസാനം നന്നായിത്തീരുവാൻ അവന്റെ അംഗീകരണവും അനിവാര്യം തന്നെ. അതിന്റെ യഥാർത്ഥ പ്രതിഫലം അവനിൽനിന്നുമാത്രം ലഭിക്കേ ണ്ടതുമാണ്. അപ്പോൾ, എല്ലാ കാര്യത്തിനും അവന്റെ മുമ്പിൽ ആഗ്രഹം പ്രകടിപ്പിക്കേ ണ്ടതാവശ്യമാകുന്നു. അവനോടുമാത്രമേ അത് പ്രകടിപ്പിച്ചിട്ട് ഫലവും ഉണ്ടാകുകയു ള്ളൂ. പാരത്രികമെന്നോ, ഐഹികമെന്നോ, മതപരമെന്നോ, ലൗകികമെന്നോ ഉളള വ്യത്യാസം കൂടാതെ, എല്ലാ നല്ല കാര്യത്തിനും അല്ലാഹുവിന്റെ മുമ്പിൽ അപേക്ഷ സമർപ്പിക്കാവുന്നതും സമർപ്പിക്കേണ്ടതുമാണ്. ചെരുപ്പിന്റെ വാർ മുറിയുമ്പോഴും ഭക്ഷ ണത്തിന് ഉപ്പ് ആവശ്യമായിവരുമ്പോഴുംകൂടി അതിനുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥി ക്കുവാൻ ഹദീഥിൽ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. (തി.) ഇത്രയും കാര്യ ങ്ങൾപോലും അല്ലാഹുവിന്റെ സഹായംകൂടാതെ സാധ്യമാകുന്നതല്ലെന്ന് അൽപം ആലോചിക്കുന്നവർക്ക് അറിയാവുന്നതാണ്. എന്നിരിക്കെ, വൻകാര്യങ്ങളെക്കുറിച്ച് പറ യേണ്ടതുണ്ടോ?! ഏതൊരു കാര്യത്തിനും പ്രാർത്ഥിച്ചു ചുമ്മാ ഇരുന്നാൽ ന്നിലും അവരവർക്കറിയുന്നതും കഴിയുന്നതുമായ ശ്രമങ്ങൾ ചെയ്കയും പറയേണ്ടതില്ല. പക്ഷേ, ആ ശ്രമം ഫലപ്പെടുത്തുന്നതും അല്ലാഹുവാണല്ലോ. എല്ലായ്പ്പോഴും ചെയ്യാൻ പറ്റിയതും, മേൽ ചൂണ്ടിക്കാട്ടിയ വസ്തുതകൾ മനിലാക്കുവാൻ ഉതകുന്നതും, നബി തിരുമേനി ˜ ചെയ്യാറുണ്ടായിരുന്നതായി (റ) ഉദ്ധരിച്ചിട്ടുള്ളതുമായ ഒരു ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരി ക്കും:- ള്ളുറ ള്ളുക്കഠസ്ലഞ്ചില സ്ലിത്ഥട്ടുമ ശസ്ലിട്ടൃളീഛ ള്ളുറ ഭൗഞ്ചിക്കഠൗപ്ലീര യ്യുല ള്ളൗറ ള്ളുമ ശുഛസ്ലഞ്ചില സ്ലിത്ഥട്ടുമ സാരം: "അല്ലാഹുവേ, എന്റെ കാര്യത്തിന്റെ രക്ഷയാകുന്ന എന്റെ മതനിഷ്ഠ നീ എനിക്ക് നന്നാക്കിത്തരേണമേ! എന്റെ ജീവിതമാർഗം ഉൾക്കൊള്ളുന്നതായ എന്റെ ഐഹികജീവിതവും നീ എനിക്ക് നന്നാക്കിത്തരേണമേ! എന്റെ മടക്കസ്ഥലം ഉൾക്കൊ ള്ളുന്ന എന്റെ പാരത്രിക ജീവിതവും നീ എനിക്ക് നന്നാക്കിത്തരേണമേ! ഇൗ ജീവിതം എല്ലാവിധ നന്മയിലും എനിക്ക് വർദ്ധനവാക്കിത്തീർക്കുകയും വേണമേ! മരണത്തെ എല്ലാ വിധ തിന്മയിൽനിന്നും എനിക്ക് ആശ്വാസമാക്കിത്തീർക്കുകയും വേണമേ!'