Muhammad Amani Moulavi (d. 1987) · Surah 93 · 11 verses
93:1–5وَٱلضُّحَىٰ
وَٱلَّيۡلِ إِذَا سَجَىٰ
مَا وَدَّعَكَ رَبُّكَ وَمَا قَلَىٰ
Passage continues through verse 93:5.
ആമുഖം: ദ്വുഹാ അവതരിച്ചത് - വചനങ്ങൾ ഒരിക്കൽ കുറച്ച് ദിവസങ്ങളോളം നബി ˜ വഹ്യുംകൊണ്ട് ജിബ്രീൽ (അ) വരാ തിരിക്കുകയും, "മുഹമ്മദിനെ അവന്റെ റ∫് വെടിഞ്ഞിരിക്കുന്നു' എന്ന് അവിശ്വാസികൾ പരിഹസിച്ചു പറയുവാൻ തുടങ്ങുകയും ചെയ്കയുണ്ടായി എന്നും, ഇൗ അവസരത്തി ലാണ് ഇൗ സൂറത്ത് അവതരിച്ചതെന്നും പല രിവായത്തുകളിലും കാണാം. വിശദാംശ ങ്ങളിൽ വ്യത്യാസം കാണുമെങ്കിലും അവയുടെ ചുരുക്കം അതാണ്. കൂട്ടത്തിൽ ഏറ്റവും ബലവത്തായ രിവായത്ത് ഇതാകുന്നു: ജുൻദുബുബ്നു അബ്ദില്ലാ (റ) പറയുന്നു: "നബി തിരുമേനി ˜ ഒന്നോരണ്ടോ രാത്രി സുഖമില്ലായ്കയാൽ എഴുന്നേൽക്കാതിരിക്കുകയുണ്ടാ യി. ഇൗ അവസരത്തിൽ ഒരു സ്ത്രീ വന്ന് ഇങ്ങനെ പറഞ്ഞു: മുഹമ്മദേ, നിന്റെ പിശാച് നിന്നെ ഉപേക്ഷിച്ചിരിക്കുന്നുവെന്നല്ലാതെ ഞാൻ കരുതുന്നില്ല. ഇൗ അവസരത്തിലാണ് (എന്ന ഇൗ സൂറത്ത്) അവതരിച്ചത്.'(അ; ബു; മു; തി; ന.) പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) പൂർവ്വാഹ്നം തന്നെയാണ (സ ത്യം)! (2) രാത്രിതന്നെയാണ (സത്യം) -അത് ശാന്തമാകുമ്പോൾ! (3) (നബിയേ) നിന്റെ റ∫് നിന്നെ വിട്ടുകളഞ്ഞിട്ടില്ല, (നിന്നോട്) ഈർഷ്യത കാട്ടിയിട്ടുമില്ല. (4) നിശ്ചയമായും, പരലോകം നിനക്ക് ആദ്യലോകത്തെ ധ ഇഹലോ കത്തെ പ ക്കാൾ ഉത്തമമാകുന്നു. (5) വഴിയെ നിന്റെ റ∫് നിനക്ക് നിശ്ചയമായും തരുകയും ചെയ്യും. അപ്പോൾ നീ തൃപ്തിപ്പെടുന്നതാണ്. (1) പൂർവ്വാഹ്നം (ഇളയുച്ച)തന്നെയാണ (2) രാത്രി തന്നെയാണ അത് ശാന്തമാകുമ്പോൾ, അടങ്ങിയാൽ, മൂടിയാൽ (3) നിന്നെ വിട്ടു കളഞ്ഞിട്ടില്ല, ഉപേക്ഷിച്ചിട്ടില്ല, യാത്ര പറഞ്ഞു പിരിഞ്ഞിട്ടില്ല നിന്റെ റ∫് അവൻ വെറുപ്പ് കാട്ടിയിട്ടുമില്ല (4) നിശ്ചയമായും പര ലോകം, അവസാനത്തേതുതന്നെ നിനക്ക് ഉത്തമമാണ്, ഗുണമായതാണ് ആദ്യലോകത്തെക്കാൾ, ആദ്യത്തേതിനെക്കാൾ (5) നിശ്ചയമായും വഴിയെ നിനക്ക്തരും, നൽകും നിന്റെ റ∫് അപ്പോൾ നീതൃപ്തിപ്പെടും, തൃപ്തി അടയും വെളിച്ചം നൽകി ലോകത്തെ ഉൻമേഷഭരിതമാക്കുന്ന പകലിനെയും, ഇരുട്ടുമൂടി ലോകത്തെ ശാന്തമാക്കുന്ന രാത്രിയെയുംകൊണ്ട് സത്യം ചെയ്തശേഷം, അല്ലാഹു നബി തിരുമേനി ˜ യെ സാന്ത്വനപ്പെടുത്തുകയും അതിപ്രധാനമായ ചില സന്തോഷവാർത്ത കൾ അറിയിക്കുകയും ചെയ്യുന്നു. തിരുമേനിയെ അല്ലാഹു കൈവെടിയുകയോ പുറംത ള്ളുകയോ ചെയ്തിട്ടില്ല; അവിടത്തോട് അവന് യാതൊരു വെറുപ്പോ കോപമോ ഉണ്ടാ യിട്ടുമില്ല; അൽപദിവസം വഹ്യ് വരുവാൻ താമസിച്ചു പോകുന്നതോ, പ്രബോധനമാർഗ ത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്നതോ അല്ലാഹു കൈവെടിഞ്ഞതുകൊണ്ട് സംഭവിക്കു ന്നതല്ല. രാവും പകലും പോലെ, ഇരുട്ടും വെളിച്ചവുംപോലെ സുഖദുഃഖസമ്മിശ്രമാണ് ഈ ലോകം. ഇവിടെവെച്ച് അൽപം ചില വിഷമങ്ങളെല്ലാം സഹിക്കേണ്ടിവന്നാലും പരലോകത്ത് തിരുമേനിക്ക് ഏറ്റവും ഉത്തമവും ക്ലേശരഹിതവുമായ ജീവിതമായിരിക്കും സിദ്ധിക്കുക. മാത്രമല്ല, തിരുമേനിക്ക് പരിപൂർണമായും തൃപ്തിവരുമാറ് വേണ്ടതെല്ലാം അല്ലാഹു വഴിയെ കൊടുത്തരുളുകയും ചെയ്യുന്നതാണ്. അതുകൊണ്ട് തൽക്കാലം ക്ഷമ കൈക്കൊള്ളുകയും, ഭാവിയെപ്പറ്റി സുപ്രതീക്ഷയോടിരിക്കുകയും ചെയ്തുകൊള്ളുക എന്നൊക്കെയാണ് ഈ വചനങ്ങളുടെ താൽപര്യം. എന്ന വാക്കിന് "അവസാനത്തേത്' എന്നും എന്ന വാക്കിന് "ആദ്യത്തേത്' എന്നുമാണ് സാക്ഷാൽ അർത്ഥം. പര ലോകത്തെ ഉദ്ദേശിച്ചാണ് സാധാരണ ഉപയോഗിക്ക പ്പെടാറുള്ളത്. ഭാഷയിലും ഇത് സാധാരണമാണ്. അതുകൊണ്ട് മുഫിറുകൾ മിക്ക വാറും ആ അർത്ഥമാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഇതിനെത്തുടർന്ന് "ഇഹലോകം' എന്നും അർത്ഥം കൽപിക്കപ്പെട്ടിരിക്കുന്നു. നബി ˜ യുടെ ജീവി തത്തിന്റെ അല്ലെങ്കിൽ അവസാനഘട്ടവുമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലർക്ക് അഭിപ്രായമുണ്ട്. ഇസ്ലാമിന് പ്രചാരവും വിജയവും സിദ്ധിച്ചത് അവസാനഘട്ടത്തിലാണല്ലോ. 5 -ാം വചനത്തിലെ വാഗ്ദാനവും ഏതാണ്ട് ഇതേകാലത്തെ ഉദ്ദേശിച്ചാണെന്നും ചിലർ പറഞ്ഞിരിക്കുന്നു. എന്നാൽ, നബി തിരു മേനി ˜ അല്ലാഹു നൽകുവാനിരിക്കുന്ന പാരത്രികമായ അനുഗ്രഹങ്ങളെ അപേ ക്ഷിച്ച് നോക്കുമ്പോൾ, ഇഹത്തിൽവെച്ച് തിരുമേനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ വളരെ പറയേണ്ടതില്ല. എന്നിരിക്കെ, ഭാവിയെ സംബന്ധിച്ച ഈ വാഗ്ദാ നങ്ങൾ ഈ സൂറത്ത് അവതരിച്ചതിനുശേഷം അവിടുത്തേക്ക് ലഭിക്കുവാനിരിക്കുന്ന എല്ലാ ഇഹത്തിൽവെച്ചാകട്ടെ, പരത്തി ടുത്തുന്നു എന്നും വരാവുന്നതാണ്. ഭാവി നേട്ടങ്ങളെപ്പറ്റി സന്തോഷവാർത്ത അറിയിച്ചശേഷം, കഴിഞ്ഞകാലത്ത് നൽകപ്പെട്ട ചില അനുഗ്രഹങ്ങളെ അല്ലാഹു എടുത്തു കാണിക്കുന്നു:-
93:6–8أَلَمۡ يَجِدۡكَ يَتِيمٗا فَـَٔاوَىٰ
وَوَجَدَكَ ضَآلّٗا فَهَدَىٰ
وَوَجَدَكَ عَآئِلٗا فَأَغۡنَىٰ
(6) നിന്നെ അവൻ അനാഥനായി കാണുകയും, എന്നിട്ട് (നിനക്ക്) ആശ്രയം നൽകുകയും ചെയ്തില്ലേ?! (7) നിന്നെ അവൻ വഴി അറിയാ ത്തവനായി കാണുകയും, എന്നിട്ട് (നിനക്ക്) മാർഗദർശനം നൽകു കയും ചെയ്തിരിക്കുന്നു. (8) നിന്നെ അവൻ ദരിദ്രനായികാ ണുകയും, എന്നിട്ട് (നിനക്ക്) ധന്യത നൽകുകയും ചെയ്തിരിക്കുന്നു. (6) നിന്നെ അവൻ കണ്ടെത്തി (കണ്ടുമുട്ടികണ്ടി)ല്ലേ അനാഥനാ യിട്ട് എന്നിട്ട് അവൻ അഭയം (ആശ്രയം -രക്ഷ) നൽകി, ചേർത്തുതന്നു (7) നിന്നെ അവൻ കണ്ടെത്തുകയും ചെയ്തു വഴി അറിയാത്ത (തെറ്റിയപരിഭ്രമിച്ച)വനായിട്ട് എന്നിട്ടവൻ വഴികാട്ടിത്തന്നു, മാർഗദർശനം നൽകി (8) നിന്നെകണ്ടെത്തുകയും ചെയ്തു ദരിദ്രനായി, പ്രാരാബ്ധക്കാരനായി എന്നിട്ടവൻ ധന്യത നൽകി, ധനം നൽകി, പര്യാപ്തമാക്കി നബി ˜ സിദ്ധിച്ച മൂന്ന് അനുഗ്രങ്ങളെക്കുറിച്ചാണ് അല്ലാഹു പ്രസ്താവിച്ചിരി ക്കുന്നത്. (1) അവിടുന്ന് ഒരു അനാഥനായിരുന്നുവെങ്കിലും അവിടുത്തേക്ക് വേണ്ടുന്ന ആശ്രയവും സംരക്ഷണവും നൽകി അനുഗ്രഹിച്ചു. അതെ, അവിടുന്ന് ഗർഭത്തിലായി രുന്നപ്പോൾ തന്നെ പിതാവും, ആറുവയായപ്പോഴേക്ക് മാതാവും കാലഗതി അടഞ്ഞു. അങ്ങനെ മാതാവും പിതാവുമില്ലാത്ത ഒരനാഥനായിത്തീർന്നു. പക്ഷേ, ആദ്യം പിതാമ ഹനും, അദ്ദേഹത്തിന്റെശേഷം പിതൃവ്യനും തിരുമേനിയെ ഏറ്റെടുത്ത് പരിപാലിക്കുക യും, വളരെ ഓമനിച്ചും ആദരിച്ചുംകൊണ്ട് വളർത്തിപ്പോരുകയും ചെയ്തു. പ്രവാച കത്വം ലഭിച്ചപ്പോൾ പിതൃവ്യനായ അബൂത്വാലിബ് അതിൽ വിശ്വസിച്ചില്ലെങ്കിലും തിരു മേനിയോട് വളരെ അധികം സ്നേഹത്തോടും വാത്സല്യത്തോടുംകൂടി പെരുമാറിയെന്ന് മാത്രമല്ല, ശത്രുക്കളുടെ അക്രമമർദ്ദനങ്ങളെ നേരിട്ടുകൊണ്ട് തിരുമേനിയെ തന്നാലാ കുംവിധം സഹായിക്കുകയും ചെയ്തിരുന്നു. ഹിജ്റഃയുടെ അൽപം മുമ്പ് അബൂത്വാ ലിബ് മരണപ്പെടുന്നതുവരെ തിരുമേനി അദ്ദേഹത്തിന്റെ സംരക്ഷണത്തിൽതന്നെ തുടർന്നുവന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ തിരുമേനി അത്യധികം വ്യസനിക്കയു ണ്ടായി. ഏറെത്താമസിയാതെ, മദീനാ നിവാസികൾ തിരുമേനിയെ സ്വന്തം കുടുംബാം ഉടമ്പടി ചെയ്യുകയും, അതവർ തികച്ചും പാലിക്കുകയും ചെയ്തു. ഇതെല്ലാം ഒന്നാമത്തെ അനുഗ്രഹത്തിൽ ഉൾപ്പെട്ടതാണ്. (2) നേർവഴിയും സൻമാർഗവും ഏതാണ്, എങ്ങനെയാണ് എന്നൊന്നും അറിയാത്ത ആളായിരുന്നു തിരുമേനി. എങ്കിലും അല്ലാഹു അവിടുത്തേക്ക് സൻമാർഗദർശനം നൽകി അനുഗ്രഹിച്ചു. സ്വകുടുംബത്തിൽനിന്നോ, വേദഗ്രമ്ലങ്ങൾ വഴിയോ സൻമാർഗമെന്താ ണെന്ന് മനിലാക്കുവാൻ അവിടുത്തേക്ക് അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. എഴുത്തും വായനയും അറിഞ്ഞുകൂടാ. ഇതിനെപ്പറ്റി സൂറ: ശൂറായിൽ അല്ലാഹു പറയുന്നത് ഇപ്ര കാരമാണ്: (വേദഗ്രമ്ലമാകട്ടെ, സത്യവിശ്വാസമാ കട്ടെ എന്താണെന്ന് നിനക്ക് അറിയാമായിരുന്നില്ല, 42 : 52) ഇങ്ങനെയുള്ള തിരുമേ നിയെ വേദഗ്രമ്ലങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഒരു വേദഗ്രമ്ലം നൽകി അല്ലാഹു അനു ഗ്രഹിച്ചു. പ്രവാചകൻമാരിൽ ശ്രേഷ്ഠനും, സമസ്തലോകത്തിന്നായുള്ള റസൂലുമാക്കി നിയോഗിക്കുകയും ചെയ്തു. (3) അന്യരെ ആശ്രയിച്ച് കഴിയുമാറുള്ള ദാരിദ്യ്രാവസ്ഥ നീക്കി അന്യാശ്രയംകൂടാതെ ധന്യനായി കഴിഞ്ഞുകൂടത്തക്ക നില അല്ലാഹു തിരുമേനിക്ക് നൽകി. പിതാവിൽനിന്ന് തിരുമേനിക്ക് അനന്തരമായി കാര്യമായ സ്വത്തുക്കളൊന്നും സിദ്ധിച്ചിരുന്നില്ല. പിതാമ ഹനെയും, പിതൃവ്യനെയും ആശ്രയിക്കേണ്ടിവന്നു. സൂറത്ത് അവതരി ക്കുന്നതിനുമുമ്പുതന്നെസ്വപത്നിയായ ഖദീജഃ (റ) തന്റെ ധനംകൊണ്ട് നബി ˜ യെ സഹായിച്ചുവന്നു. പ്രവാചകത്വം സിദ്ധിക്കുന്നതിന് മുമ്പ് തിരുമേനി കച്ചവടം നടത്തുക യുണ്ടായിട്ടുണ്ട്.ഹിജ്റഃക്ക് ശേഷം അൻസ്വാരികളുടെ സഹായങ്ങളും സിദ്ധിച്ചു.പിന്നീട് യുദ്ധങ്ങളിൽ ലഭിക്കുന്ന "ഗനീമത്ത്' സ്വത്തുക്കളിൽനിന്ന് നിയമാനുസൃതമുള്ള ഒരു പങ്കും തിരുമേനിക്ക് അനുവദിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അങ്ങനെ, അത്യാവശ്യങ്ങൾ മറ്റുള്ളവരെ ആശ്രയിക്കാതെ തട്ടിനീങ്ങിക്കൊണ്ടിരിക്കുമാറുള്ള പരിതഃസ്ഥിതിയുണ്ടായി എന്നർത്ഥം. എന്നല്ലാതെ, തിരുമേനി ഒരു ധനാഢ്യനോ, ലക്ഷപ്രഭുവോ ആയിത്തീർന്നു എന്ന് ഇതി നർത്ഥമില്ല. ചരിത്രം അറിയുന്നവർക്കെല്ലാം അറിയാവുന്ന ഒരു പരമാർത്ഥമാണിത്. ഒരു രാജാവായ പ്രവാചകനാകുന്നതിനെക്കാൾ ഒരു പ്രവാചകനായ അടിയാനായിരിക്കുവാ നാണ് അവിടുന്ന് ഇഷ്ടപ്പെട്ടത്. ധനത്തിനും, ധന്യതക്കും തിരുമേനി കൽപിച്ചിട്ടുള്ള അർത്ഥംതന്നെ ഇന്ന് നാം അതിന്ന് കൽപിക്കാറുള്ള അർത്ഥമല്ല. തിരുമേനി കൽപിച്ച അർത്ഥത്തിൽ നോക്കുമ്പോൾ, തിരുമേനിയെക്കാൾ വമ്പിച്ച ഒരു ധനവാൻ ലോകത്തില്ല എന്ന് സമ്മതിക്കേണ്ടിവരും. അവിടുന്ന് പറയുന്നു: (ധനം എന്നത് വസ്തുക്കളുടെ ആധിക്യം കൊണ്ടുള്ളതല്ല. പക്ഷേ, ധനം മനിന്റെ ധന്യതയാണ്. (ബു; മു) അതെ, ഉള്ളതിൽ തൃപ്തിപ്പെടുവാനും, അന്യരെ ആശ്രയിക്കാതിരിക്കുവാനു മുള്ള മനക്കരുത്തുണ്ടായിരിക്കുക. ഇതാണ് തിരുമേനിയുടെ അടുക്കൽ ധനം.
93:9–11فَأَمَّا ٱلۡيَتِيمَ فَلَا تَقۡهَرۡ
وَأَمَّا ٱلسَّآئِلَ فَلَا تَنۡهَرۡ
وَأَمَّا بِنِعۡمَةِ رَبِّكَ فَحَدِّثۡ
(9) എന്നിരിക്കെ, അനാഥയെ നീ കീഴടക്കിവെക്കരുത്. (10) ചോദിച്ചുവരുന്നവനെ നീ മിരട്ടിവിടുകയും അരുത്. (11) നിന്റെ റ∫ിന്റെ അനുഗ്രഹ ത്തെക്കുറിച്ച് നീ വർത്തമാനം പറയു കയും ചെയ്യുക. (9) എന്നിരിക്കെ, അപ്പോൾ അനാഥയെ നീ കീഴടക്കിവെക്കരുത്, സ്വേച്ഛാധികാരം നടത്തരുത് (10) അപ്പോൾ ചോദിക്കുന്നവനെ നീ മിരട്ടിവിടരുത്, ആട്ടി (ആക്ഷേപിച്ചു) കളയരുത് (11) അപ്പോൾ അനുഗ്ര ഹത്തെപ്പറ്റി നിന്റെ റ∫ിന്റെ നീ വർത്തമാനം പറയുക, സംസാരിക്കുക ദാരിദ്യ്രത്തിന്റെയും, അനാഥത്വത്തിന്റെയും അനുഭവങ്ങൾ നേരിട്ടറിഞ്ഞ ആളെന്ന സ്ഥിതിക്ക് അനാഥകളുടെയും, സഹായം അർത്ഥിച്ചുവരുന്ന സാധുക്കളുടെയും സ്ഥിതി ഗതികൾ നബി ˜ നല്ലപോലെ അറിയാവുന്നതാണല്ലോ. ആ നിലക്കും, അല്ലാഹു തനിക്കുചെയ്ത അനുഗ്രഹങ്ങൾക്ക് നന്ദിയെന്ന നിലക്കും അവരുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധചെലുത്തേണ്ടതുണ്ടെന്നും, അവരെ വെറുപ്പിക്കുകയോ അവരോട് അപ മര്യാദയായി പെരുമാറുകയോ ചെയ്യരുതെന്നും അല്ലാഹു നബി ˜ യെ ഉപദേശിക്കു ന്നു. കഴിഞ്ഞ വചനങ്ങളിൽ തിരുമേനിക്ക് സിദ്ധിച്ച മൂന്ന് അനുഗ്രഹങ്ങളെയാണ് എടു ത്തുകാട്ടിയത്. ഈ വചനങ്ങളിൽ അതുപോലെ മൂന്ന് കാര്യങ്ങളെക്കുറിച്ച് ഉപദേശി ക്കുകയും ചെയ്തിരിക്കുന്നു. ഈ വചനങ്ങൾ നബി ˜ യെ അഭിമുഖീകരിച്ചുകൊ ണ്ടുള്ളതാണെങ്കിലും, വാസ്തവത്തിൽ അവ ഓരോ സത്യവിശ്വാസിക്കും ബാധകമാ ണെന്നുള്ളതിൽ സംശയമില്ല. 1 -ാമത്തേത് യത്തീമിനെപിതാവ് മരണപ്പെടുകയും പ്രായപൂർത്തി എത്താതിരി ക്കുകയും ചെയ്ത അനാഥക്കുട്ടിയെകീഴടക്കി വെക്കരുതെന്നുള്ളതാണ്. അനാഥക്കു ട്ടികളുടെ കാര്യത്തിൽ വന്നിട്ടുള്ള വചനങ്ങളും നബിവചനങ്ങളും സാമാന്യ മായെങ്കിലും അറിയുന്നവർക്ക് തൽവിഷയത്തിന് ഇസ്ലാം കൽപിച്ചിട്ടുളള പ്രാധാന്യം മറ്റൊരു മതമോ, സമുദായമോ കൽപിച്ചിട്ടില്ലെന്ന് വ്യക്തമാകുന്നതാണ്. 2 -ാമത്തേത് ചോദിച്ചു വരുന്നവനെ മിരട്ടിവിടരുതെന്നുള്ളതാണ്. കയ്യിലുണ്ടെങ്കിൽ കൊടുക്കുക, ഇല്ലാത്തപക്ഷം നല്ലവാക്ക് പറഞ്ഞു വിടുക, എന്നല്ലാതെ അവനോട് പരു ഷമായ വാക്കുകൾ പറഞ്ഞോ മര്യാദയല്ലാത്ത പെരുമാറ്റം പെരുമാറിയോ നിന്ദിക്കുവാ നും, ആക്ഷേപിക്കുവാനും പാടില്ലാത്തതാണ്. യാചന ഒരു നല്ല കാര്യമല്ല. ഇസ്ലാം അത് ഇഷ്ടപ്പെടുന്നില്ല. എങ്കിലും ചോദിച്ചുവരുന്നവനോട് നല്ല നിലക്ക് വർത്തിക്കു ന്നത് ചോദിക്കപ്പെടുന്നവന്റെ കടമയാകുന്നു. ഈ വിഷയത്തിലും നബി തിരു മേനി ˜ യുടെ പതിവ് പരക്കെ അറിയപ്പെട്ടതാണ്. ചോദിച്ചുവരുന്ന ഒരാളെയും അവി ടുന്ന് വെറും കയ്യോടെ മടക്കി വിട്ടിരുന്നില്ല. ഒന്നും കൈവശമില്ലാത്തപ്പോൾ സൗമ്യ മായ വാക്ക് പറയുകയും പിന്നീട് കൈവശം കിട്ടുമ്പോൾ കൊടുക്കാമെന്ന് വാഗ്ദാനം ചെയ്കയും, അത് നിറവേറ്റുകയും ചെയ്യുമായിരുന്നു. 3 -ാമത്തേത് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് വർത്തമാനം പറയുക എന്നുള്ളതാണ്. അതായത്, അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങളെ മൂടി വെക്കാതെ സന്തോഷം പ്രകടിപ്പിക്കുകയും, കൃതജ്ഞതാപൂർവം സ്മരിക്കുകയും, സന്ദർഭോചിതം പ്രസ്താവിക്കുകയും, അതിന്റെ അടയാളം പുറമെ പ്രകടമായിക്കാണു കയും ചെയ്യുക. അല്ലാഹു പറയുന്നു: ”ഞ്ചത്തര യ്യൾറവ ”ഞ്ചന്ദക്കഠ യ്യൾറ (നിങ്ങൾ നന്ദി ഞാൻ നിങ്ങൾക്ക് വർദ്ധിപ്പിച്ചുതരും. നിങ്ങൾ നന്ദി കേടുകാട്ടിയെങ്കിലോ നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതുമാണ്. (സൂറ: ഇബ്റാഹീം, 7) നബി തിരുമേനി ˜ പറയുന്നു: "തന്റെ അടിയാന്റെമേൽ താൻ ചെയ്ത അനുഗ്രഹത് തിന്റെ അടയാളം അവന്റെ മേൽ കാണപ്പെടുന്നതിനെ അല്ലാഹു ഇഷ്ടപ്പെ ടുന്നു.' (തി.) ധനവും കഴിവും ഉണ്ടായിരുന്നിട്ടും താണതരം വസ്ത്രം ധരിച്ചുകണ്ട ഒരാ ളോട് തിരുമേനി പറയുകയുണ്ടായി: "എന്നാൽ അല്ലാഹു തനിക്ക് ധനം തന്നിട്ടുള്ള സ്ഥിതിക്ക് അല്ലാഹു ചെയ്ത അനുഗ്രഹത്തിന്റെയും മാന്യതയുടെയും അടയാളം തന്നിൽ കാണപ്പെടട്ടെ' (അ; ന). പക്ഷേ, സന്തോഷമെന്ന നിലക്കും, നന്ദിയായിക്കൊണ്ടുമല്ലാ ചെയ്ത അനുഗ്രഹങ്ങളെ എടുത്തുപറയുന്നതും, പ്രകടമാക്കുന്നതും പാടില്ലാത്തതുമാകുന്നു.