Muhammad Amani Moulavi (d. 1987) · Surah 92 · 21 verses
92:1–4وَٱلَّيۡلِ إِذَا يَغۡشَىٰ
وَٱلنَّهَارِ إِذَا تَجَلَّىٰ
وَمَا خَلَقَ ٱلذَّكَرَ وَٱلۡأُنثَىٰٓ
Passage continues through verse 92:4.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 21 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) രാത്രിതന്നെയാണ (സത്യം) -അത് മൂടിക്കൊണ്ടിരിക്കുമ്പോൾ! (2) പകൽതന്നെയാണ (സത്യം) -അത് പ്രത്യക്ഷപ്പെടുമ്പോൾ! (3) ആണിനെയും പെണ്ണിനെയും സൃഷ്ടിച്ചിട്ടുള്ളത് ധ ആ മഹാശക്തി പ തന്നെയാണ (സത്യം)! (4) നിശ്ചയമായും, നിങ്ങളുടെ പരിശ്രമം വിഭിന്നങ്ങളത്രെ (1) രാത്രി തന്നെയാണ അത് മൂടിക്കൊണ്ടിരിക്കുമ്പോൾ (2) പകൽതന്നെയാണ അത് പ്രത്യക്ഷപ്പെടുമ്പോൾ (3) സൃഷ്ടിച്ചതും തന്നെയാണ ആണിനെ പെണ്ണിനെയും (4) നിശ്ചയമായും നിങ്ങളുടെ പരിശ്രമം, യത്നം, പ്രവൃത്തി വിഭിന്നങ്ങൾ തന്നെ (വ്യത്യസ്തങ്ങളാ ണ്) കഴിഞ്ഞ അദ്ധ്യായത്തിലെ 3, 4 വചനങ്ങളിൽ കണ്ടതുപോലെയുള്ള ആശയം തന്നെ യാണ് ഏതാണ്ട് ഈ അദ്ധ്യായത്തിലെ 1 ഉം 2 ഉം വചനങ്ങളിലും ഉള്ളതെന്ന് പറയാം. അവിടെ 5 -7 വചനങ്ങളിൽ സൂചിപ്പിച്ച അതേ മഹാശക്തിയെ -അല്ലാഹുവിനെക്കുറി ച്ചുതന്നെയാണ് ഇവിടെ 3 -ാം വചനത്തിലും സൂചിപ്പിക്കുന്നത്. ആണ് എന്നും പെണ്ണ് എന്നും പറഞ്ഞത് പൊതുവിൽ ആ രണ്ട് വർഗത്തെ ഉദ്ദേശിച്ചും, അല്ലെങ്കിൽ -ഇബ്നു ഹസൻ (റ), കൽബീ (റ) എന്നിവരിൽനിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുള്ള തുപോലെമനുഷ്യപിതാവായ ആദം (അ), മനുഷ്യമാതാവായ (അ) എന്നി വരെ ഉദ്ദേശിച്ചും ആകാവുന്നതാണ്. മനുഷ്യരുടെ -ജിന്നുകളുടെയും ത ന്നെപരിശ്രമങ്ങളും പ്രവർത്തനങ്ങളും ഒരേ രൂപ ത്തിലുള്ളവയല്ല, വിഭിന്ന നിലയിലുള്ളതാണ് എന്നത്രെ അല്ലാഹു സത്യം ചെയ്തു പറ യുന്നത്. അതെ, രാത്രിയും പകലുമെന്ന പോലെയും, ആണും പെണ്ണുമെന്നപോലെയും മനുഷ്യകർമങ്ങൾ നല്ലത്, ചീത്ത, ഗുണകരം, ദോഷകരം, രക്ഷാമാർഗം, ശിക്ഷാമാർഗം എന്നിങ്ങനെ വ്യത്യസ്തങ്ങളാണ് എന്ന് താൽപര്യം. അടുത്ത വചനങ്ങളിൽ ഈ യാഥാർത്ഥ്യം ഉദാഹരണസഹിതം അല്ലാഹു വിവരിക്കുന്നു:-
92:5–11فَأَمَّا مَنۡ أَعۡطَىٰ وَٱتَّقَىٰ
وَصَدَّقَ بِٱلۡحُسۡنَىٰ
فَسَنُيَسِّرُهُۥ لِلۡيُسۡرَىٰ
Passage continues through verse 92:11.
(5) അപ്പോൾ, യാതൊരുവൻ (ധ നം) കൊടുക്കുകയും (അല്ലാഹുവി നെ) സൂക്ഷിക്കുകയും.- (6) ഏറ്റവും നന്നായുള്ളതിനെ സത്യമാക്കുകയും ചെയ്തുവോ,- (7) അവന് നാം ഏറ്റവും സൗക ര്യമായുള്ളതിലേക്ക് സൗകര്യം ചെയ്ത് കൊടുത്തേക്കും. (8) എന്നാൽ, യാതൊരുവൻ ലുബ്ധത കാണിക്കുകയും, ധന്യത നടിക്കുകയും,- (9) ഏറ്റവും നന്നായുള്ളതിനെ വ്യാജമാക്കുകയും ചെയ്തുവോ,- (10) അവന് നാം ഏറ്റവും ഞെരു ക്കമായുള്ളതിലേക്ക് സൗകര്യപ്പെടു ത്തിക്കൊടുത്തേക്കുകയും ചെയ്യും. (11) അവൻ മറിഞ്ഞുവീണാൽ അവന്റെ ധനം അവന് പ്രയോജന പ്പെടുന്നതുമല്ല. (5) എന്നാലപ്പോൾ ആർ കൊടുത്തു സൂക്ഷിക്കുകയും ചെയ്തു (6) സത്യമാക്കുകയും ചെയ്തു ഏറ്റവും നല്ലതിനെ (7) എന്നാലവന് നാം സൗകര്യം നൽകും, എളുപ്പമാക്കും ഏറ്റവും സൗകര്യ (എളു പ്പ)മായതിലേക്ക് (8) എന്നാൽ ഒരുവനോ അവൻ ലുബ്ധത (പിശുക്ക്) കാട്ടി ധന്യത നടിക്കയും ചെയ്തു (9) ഏറ്റവും നല്ലതിനെ (10) അപ്പോളവന് നാം സൗകര്യം ചെയ്യും ഏറ്റം ഞെരുക്കമായതിലേക്ക്, പ്രയാസപ്പെട്ടതിലേക്ക് (11) ധന്യ (ഐശ്വര്യ) മാക്കുകയില്ല (പ്രയോജനപ്പെടുകയില്ല) അവന് അവന്റെ ധനം, സ്വത്ത് അവൻ മറിഞ്ഞുവീണാൽ, നാശമടഞ്ഞാൽ (ഏറ്റവും നല്ലത്) എന്നതിന് പലവിധത്തിൽ വിവക്ഷ നൽകപ്പെട്ട് കാണാം. തൗഹീദിന്റെ മുദ്രാവാക്യം, ഇസ്ലാമിന്റെ മാർഗം, സൽക്കർമങ്ങൾ, സ്വർഗം, നല്ല പ്രതി ഫലം, യഥാർത്ഥതത്വങ്ങൾ എന്നൊക്കെ. (ഏറ്റവും എളുപ്പമായത്) എന്നതിന് നല്ല കാര്യം, കൂടുതൽ ലഘുവായത്, നല്ല പ്രതിഫലം എന്നി ങ്ങനെയും, (ഏറ്റവും ഞെരുക്കമായത്) എന്നതിന് ഞെരുക്കപ്പെട്ട കാര്യം, നര കശിക്ഷ, ദുഷിച്ച മാർഗം എന്നിങ്ങനെയും വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. അൽപം ആലോ ചിച്ച് നോക്കുന്നപക്ഷം, ഈ അഭിപ്രായങ്ങളൊന്നും പരസ്പരവിരുദ്ധമല്ലെന്നും ആ വാക്കു കളുടെ അർത്ഥവ്യാപ്തിയിൽ ഒതുങ്ങുന്ന ഉദാഹരണങ്ങൾ മാത്രമാണെന്നും മനിലാ ക്കാം. ലുബ്ധത കൂടാതെ സൽകാര്യങ്ങളിൽ ധനം ചിലവഴിക്കുക, അല്ലാഹുവിന്റെ കൽപ നാനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് അവനെ സൂക്ഷിക്കുക, സത്യവിശ്വാസം, സൽക്കർമം, സദാചാരം ആദിയായ ഗുണങ്ങളോടുകൂടിയവരായിരിക്കും മനുഷ്യരിൽ ഒരു വിഭാഗം ആളുകൾ. ഇവർക്ക് നല്ല കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുവാനും, നല്ല നില കൈവരുവാനും, നല്ല പ്രതിഫലം ആസ്വദിക്കുവാനും അല്ലാഹു സഹായിക്കുന്നു. ഇവരുടെ പര്യവസാനം ശാശ്വതസൗഖ്യവും സ്വർഗവുമായിരിക്കും. നേരെമറിച്ച് മറ്റൊരു വിഭാഗക്കാരുണ്ട്; ധനം ചിലവഴിക്കുവാൻ അവരുടെ പിശുക്ക് അവരെ അനുവദിക്കുക യില്ല; തങ്ങൾക്ക് മറ്റാരുടെയും ആശ്രയമില്ലതങ്ങൾക്ക് തങ്ങൾ രിക്കും അവരുടെ നിലപാട്. അല്ലാഹുവിന്റെ പക്കൽനിന്നുള്ള പ്രതിഫലത്തിൽ അവർക്ക് താൽപര്യമില്ല; അവന്റെ നിയമനിർദ്ദേശങ്ങളെ അവർ മാനിക്കുകയുമില്ല; നല്ല കാര്യങ്ങളും യഥാർത്ഥവഴിയും ഉപദേശിക്കപ്പെട്ടാൽ ചെവിക്കൊള്ളാതെ നിഷേധിച്ചു തള്ളിക്കളയും. ഇങ്ങനെയുള്ളവർക്ക് കൂടുതൽ പ്രയാസകരമായതിലേക്കായിരിക്കും സൗകര്യം ലഭിക്കു ന്നത്. അഥവാ പ്രയാസങ്ങളിൽവെച്ച് ഏറ്റവും പ്രയാസകരങ്ങളായ പ്രതിഫലവും നര കശിക്ഷയുമായിരിക്കും അവർക്ക് ലഭിക്കുക. ചുരുക്കിപ്പറഞ്ഞാൽ, നേർമാർഗത്തിൽ ചരി ക്കുവാൻ തയ്യാറുള്ളവർക്ക് അല്ലാഹുവിൽനിന്ന് അതിന് കൂടുതൽ സഹായം കൈവ ന്നുകൊണ്ടിരിക്കും. വമ്പിച്ച പ്രതിഫലവും ലഭിക്കും. ദുർമാർഗത്തിൽ ചരിക്കുവാൻ ഒരു മ്പെടുന്നവരെ അവരുടെ പാട്ടിന് അവൻ അയച്ചുവിടുകയും, അങ്ങനെ അവർ കൂടുതൽ ദുർമാർഗികളും ശിക്ഷാർഹരുമാവുകയും ചെയ്യും. അല്ലാഹു പറയുന്നു:- "സൻമാർഗം സ്വീകരിച്ചവർക്ക് -സന്മാർഗം വർദ്ധിപ്പിച്ചുകൊടുക്കുകയും, അവർക്ക് അവരുടേതായ സൂക്ഷ്മത നൽകുകയും ചെയ്യും.' (സൂറ: മുഹമ്മദ്. 17.) "അവിശ്വസി ക്കുകയും അക്രമം ചെയ്യുകയും ചെയ്തവർക്ക് പൊറുത്തുകൊടുക്കുവാനാകട്ടെ, നരക ത്തിന്റെ മാർഗമല്ലാത്ത ഒരു മാർഗത്തിലേക്ക് നയിക്കാനാകട്ടെ, അല്ലാഹു തയ്യാറില്ല.' (സൂറ: 168, 169)
92:12–20إِنَّ عَلَيۡنَا لَلۡهُدَىٰ
وَإِنَّ لَنَا لَلۡأٓخِرَةَ وَٱلۡأُولَىٰ
فَأَنذَرۡتُكُمۡ نَارٗا تَلَظَّىٰ
Passage continues through verse 92:20.
(12) നിശ്ചയമായും മാർഗദർശനം നൽകൽ നമ്മുടെ മേലാണ് (ബാധ്യ (13) നമുക്കുള്ളതുതന്നെയാണ്, പരലോകവും ആദ്യലോകവും. (14) അതിനാൽ, ആളിക്കത്തി ക്കൊണ്ടിരിക്കുന്ന അന്മിയെക്കുറിച്ച് ഞാൻ നിങ്ങൾക്ക് താക്കീത് നൽകി യിരിക്കുന്നു. (15) വളരെ ദുർഭാഗ്യവാനായുള്ള വനല്ലാതെ അതിൽ കടന്നെരിയുകയി ല്ല. (16) അതായത്, വ്യാജമാക്കു കയും തിരിഞ്ഞുകളയുകയും ചെയ്തവൻ (അല്ലാതെ). (17) വളരെ സൂക്ഷ്മത ധ ഭയ ഭക്തി പ യുള്ളവൻ അതിൽ നിന്ന് അകറ്റി നിറുത്തപ്പെട്ടേക്കുകയും ചെയ്യും. (18) അതായത്, താൻ പരിശുദ്ധി നേടുവാനായി തന്റെ ധനം കൊടുക്കു ന്നവൻ. (19) പ്രത്യുപകാരം നൽകപ്പെടേ ണ്ടുന്നതായ ഒരനുഗ്രഹവും ധ ഉപകാ രവും പ അവന്റെ പക്കൽ ഒരാൾക്കും തന്നെ ഇല്ലതാനും;- (20) തന്റെ അത്യുന്നതനായ റ∫ിന്റെ പ്രീതിയെ നേടുക എന്നത ല്ലാതെ. (12) നിശ്ചയമായും നമ്മുടെമേലുണ്ട് (നമ്മുടെ ബാദ്ധ്യതയാണ്) സൻമാർഗം (മാർഗദർശനം) നൽകൽ (13) നമുക്കുതന്നെയാണ്താനും പരലോകം ആദ്യലോകവും (ഇഹവും) (14) അതിനാൽ (എ ന്നാൽ) നാം നിങ്ങളെ താക്കീതുചെയ്തിരിക്കുന്നു ആളിക്കത്തുന്ന തീ (15) അതിൽ കടക്കുകയില്ല, എരിയുകയില്ല ഏറ്റം (വളരെ) ദുർഭാഗ്യവാ (16) വ്യാജമാക്കിയവനായ തിരിഞ്ഞുകളയുകയും ചെയ്ത (17) അതിൽനിന്ന് അകറ്റി (ഒഴിവാക്കി) നിറുത്തപ്പെടും വളരെ സൂക്ഷ്മത (ഭയഭക്തി)യുള്ളവൻ (18) കൊടുക്കുന്നവനായ തന്റെ ധനം പരിശുദ്ധി (ആത്മഗുണം) നേടുവാൻ (19) ഒരാൾക്കും ഇല്ലതാനും അവന്റെ പക്കൽ ഒരു അനുഗ്രഹവും (ഗുണവും, ഉപകാരവും) പ്രതിഫലം (പ്രത്യുപകാരം) നൽകപ്പെടേണ്ടതായ (20) തേടൽ (ആവശ്യപ്പെ ടൽ) അല്ലാതെ തന്റെ റ∫ിന്റെ മുഖത്തെ (പ്രീതിയെ) അത്യുന്നതനായ ആർക്ക് എന്ത് നന്മ ചെയ്തുകൊടുത്താലും അതിൽ അല്ലാഹുവിന്റെ പ്രീതി ലഭിക്ക ണമെന്ന ഏക ഉദ്ദേശ്യമല്ലാതെ, ജനങ്ങളിൽനിന്ന് അത്മൂലം എന്തെങ്കിലും ഒരു പ്രതി ഫലം ലഭിക്കണമെന്ന വിചാരമില്ലാതെ നല്ല വിഷയങ്ങളിൽ ധനം ചിലവഴിക്കുന്നവനാണ് ആത്മപരിശുദ്ധിക്കുവേണ്ടി ധനം ചിലവഴിക്കുന്നവൻ എന്ന് സാരം.
92:21(21) വഴിയെ അവൻ തീർച്ച യായും തൃപ്തി അടയുകയും ചെയ്യും. (21) തീർച്ചയായും വഴിയെ അവൻ തൃപ്തിപ്പെടും അല്ലാഹുവിന്റെ വിധിവിലക്കുകളെ സൂക്ഷിച്ചു ജീവിക്കുന്ന ഭയഭക്തരും, ആത്മശുദ്ധി നേടിയവരുമായ ആളുകൾക്ക് നരകശിക്ഷ ഒഴിവാക്കപ്പെടുമെന്ന് മാത്രമല്ല, മതി, മതി എന്ന് തൃപ്തിപ്പെടുവോളം ഉന്നതമായ പ്രതിഫലം അല്ലാഹു അവർക്ക് കൊടുക്കുകയും ചെയ്യുന്നതാണ്. യ്യലവ