QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ash-Shams

ٱلشَّمْس

Muhammad Amani Moulavi (d. 1987) · Surah 91 · 15 verses

91:1–8

وَٱلشَّمۡسِ وَضُحَىٰهَا

وَٱلۡقَمَرِ إِذَا تَلَىٰهَا

وَٱلنَّهَارِ إِذَا جَلَّىٰهَا

Passage continues through verse 91:8.

ആമുഖം: അബ്ലംസ് അവതരിച്ചത് - വചനങ്ങൾ 15 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) സൂര്യനും, അതിന്റെ (പൂർവാ പ്രഭയും തന്നെയാണ (സത്യം)! (2) ചന്ദ്രൻതന്നെയാണ (സത്യം)- അത് അതിനെ തുടർന്നുവരുമ്പോൾ! (3) പകൽ തന്നെയാണ (സത്യം) -അത് അതിനെ പ്രത്യക്ഷപ്പെടുത്തു മ്പോൾ! (4) രാത്രി തന്നെയാണ (സത്യം) -അത് അതിനെ മൂടിക്കൊണ്ടിരിക്കു മ്പോൾ! (5) ആകാശവും, അതിനെ സ്ഥാപിച്ചതും ധ ആ മഹാശക്തിയും പ തന്നെയാണ (സത്യം)! (6) ഭൂമിയും, അതിനെ പരത്തി യതും ധ ആ മഹാശക്തിയും പ തന്നെ യാണ (സത്യം)! (7) ആത്മാവും, അതിനെ (ഘടന ഒപ്പിച്ച) ശരിപ്പെടുത്തിയതും ധ ആ തന്നെയാണ (സ ത്യം)! (8) എന്നിട്ട്, അതിന് അതിന്റെ ദുഷ്ടതയും, അതിന്റെ സൂക്ഷ്മതയും അവൻ ധ ആ മഹാശക്തി പ തോന്നി പ്പിച്ചു കൊടുക്കുകയും ചെയ്തിരിക്കു ന്നു. (1) സൂര്യൻ തന്നെയാണ അതിന്റെ ശോഭയും, പൂർവ്വാ”വും (2) ചന്ദ്രൻ തന്നെയാണ അതതിനോട് തുടർന്നാൽ, അടുത്താൽ (3) പകൽ തന്നെയാണ അതതിനെ പ്രത്യക്ഷപ്പെടുത്തിയാൽ, വെളിവാ ക്കിയാൽ (4) രാത്രി തന്നെയാണ അതതിനെ മൂടിക്കൊണ്ടിരിക്കു മ്പോൾ (5) ആകാശം തന്നെയാണ അതിനെ സ്ഥാപിച്ചതും, (സ്ഥാ പിച്ച ശക്തിയും, സ്ഥാപിച്ചവനും) (6) ഭൂമി തന്നെയാണ അതിനെ പരത്തിയതും (പരത്തിയ ശക്തിയും, പരത്തിയവനും) (7) ആത്മാവ് (ആൾ) തന്നെയാണ അതിനെ ശരിപ്പെടുത്തിയതും (ആ ശക്തിയും) ശരി (സമ)പ്പെ ടുത്തിയവനും (8) എന്നിട്ട് അവൻ അതിന് തോന്നിപ്പിച്ചു കൊടുത്തു അതിന്റെ ദുഷ്ടത, തോന്നിയവാസം, ദുർന്നടപ്പ് അതിന്റെ സൂക്ഷ്മത (ഭയഭ ക്തി)യും സൂര്യാസ്തമയത്തോട് കൂടി ചന്ദ്രൻ പ്രകാശിച്ചു തുടങ്ങുന്നു. അതുകൊണ്ടാണ് അത് അതിനെ തുടർന്ന് വരുമ്പോൾ എന്ന് പറഞ്ഞത്. സൂര്യപ്രകാശം മുഴുവനും വെളിപ്പെടുന്നത് പകലിലാണല്ലോ. രാത്രി അതിനെ മൂടി മറക്കുകയും ചെയ്യുന്നു. ഈ അവസ്ഥകളാണ് 3 ഉം 4 ഉം വചനങ്ങളിൽ കാണുന്നത്. ആകാശത്തെ ഉയർത്തിസ്ഥാപി ച്ചത്, ഭൂമിയെ നിവാസയോഗ്യമാംവണ്ണം പരത്തിയുണ്ടാക്കിയത്, ആവശ്യമായ അവയവ ങ്ങളും അനുയോജ്യമായ ആകൃതിയും പ്രകൃതിയും നൽകി ദേഹികളെശരിപ്പെടുത്തിയത് എന്നീ ഓരോന്നിന്റെയും കർത്താവായ ആ മഹാശക്തി യെകൊണ്ടാണ് 5, 6, 7 എന്നീ വചനങ്ങളിലെ സത്യങ്ങൾ. ആ മഹാശക്തി അല്ലാഹു അല്ലാതെ മറ്റാരുമല്ലെന്ന് സ്പഷ്ടമാണല്ലോ. മനുഷ്യനെ സൃഷ്ടിച്ചു ശരിപ്പെടുത്തുക മാത്രമല്ല, അവന്റെ നന്മയും തിന്മയും അവന് വേർതിരിച്ച് മനിലാക്കിക്കൊടുക്കുക യും, നല്ലതും ചീത്തയും ചെയ്യാനുള്ള കഴിവ് നൽകുകയും ചെയ്തിരിക്കുന്നു. ഇതാണ് 8 -ാം വചനത്തിൽ കാണുന്നത്. ഹൃദയംകൊടുത്ത് ചിന്തിക്കുന്നപക്ഷം, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെയും, അധികാരാവകാശങ്ങളിലുള്ള ഏകത്വത്തെയും വിളിച്ചോ തിത്തരുന്ന വമ്പിച്ച ചില ദൃഷ്ടാന്തങ്ങളാണ് ഈ സത്യവാചകങ്ങളിലൂടെ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്.
91:9–10

قَدۡ أَفۡلَحَ مَن زَكَّىٰهَا

وَقَدۡ خَابَ مَن دَسَّىٰهَا

(9) തീർച്ചയായും, അതിനെ (ആത്മാവിനെ) പരിശുദ്ധമാക്കിയ വൻ ഭാഗ്യം പ്രാപിച്ചു. (10) അതിനെ കളങ്കപ്പെടുത്തിയ വൻ തീർച്ചയായും നിർഭാഗ്യമടയു കയും ചെയ്തു. (9) തീർച്ചയായും വിജയിച്ചു, ഭാഗ്യം പ്രാപിച്ചു അതിനെ പരിശു ദ്ധമാക്കിയ (സംസ്കരിച്ച)വൻ (10) നിർഭാഗ്യമടയുക (പരാജയപ്പെടുക)യും ചെയ്തു അതിനെ കളങ്കപ്പെടുത്തിയവൻ മേൽകണ്ട സത്യങ്ങളെത്തുടർന്ന് ഈ വചനങ്ങളിൽ അല്ലാഹു രണ്ട് മൗലിക യാഥാർത്ഥ്യങ്ങളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ആത്മപരിശുദ്ധി വരുത്തിയവൻ ഭാഗ്യ വാനും വിജയിയുമാണ്. ആത്മകളങ്കം ചെയ്തവൻ ദുർഭാഗ്യവാനും പരാജിതനുമാണ് എന്നത്രെ അത്. സത്യവിശ്വാസം, സൽക്കർമം, സൽസ്വഭാവം ആദിയായവ മൂലമാണ് ആത്മപരിശുദ്ധിയുണ്ടാകുന്നത്. നിഷേധം, ദുർവൃത്തി, ദുഃസ്വഭാവം ആദിയായവ ആത്മാ വിനെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു.
91:11–15

كَذَّبَتۡ ثَمُودُ بِطَغۡوَىٰهَآ

إِذِ ٱنۢبَعَثَ أَشۡقَىٰهَا

فَقَالَ لَهُمۡ رَسُولُ ٱللَّهِ نَاقَةَ ٱللَّهِ وَسُقۡيَٰهَا

Passage continues through verse 91:15.

(11) "ഥമൂദ്' (ഗോത്രം) അതിന്റെ ധിക്കാരം മൂലം വ്യാജമാക്കുകയു ണ്ടായി;- (12) അതിലെ ഏറ്റവും ദുർഭാഗ്യ വാനായവൻ (നിയുക്തനായി) എഴു ന്നേറ്റ സന്ദർഭം. (13) അപ്പോൾ, അവരോട് അല്ലാ ഹുവിന്റെ റസൂൽ പറഞ്ഞു: "അല്ലാഹു വിന്റെ ഒട്ടകവും അതിന്റെ വെള്ളം കൂടിയും (സൂക്ഷിക്കുക)!' ധ അതിന്ന് ഭംഗം വരുത്തരുത്. പ (14) എന്നാൽ, അവർ അദ്ദേ ഹത്തെ വ്യാജമാക്കി അതിനെ കുത്തി യറുത്ത് (കൊന്നു). അപ്പോൾ അവ രുടെ പാപം നിമിത്തം അവരുടെ റ∫് അവരിൽ (ശിക്ഷ) ആകെ മൂടിക്ക ളഞ്ഞു; എന്നിട്ട് അത് (എല്ലാവർക്കും) സമപ്പെടുത്തി. ധ ഒരാളും ഒഴിവായില്ല. പ (15) അവൻ ധ റ∫് പ അതിന്റെ അന ന്തരഫലത്തെ ഭയപ്പെട്ടിരുന്നതുമില്ല. (11) വ്യാജമാക്കി ഥമൂദ് ഗോത്രം അതിന്റെ അതിക്രമം (ധി ക്കാരം) നിമിത്തം (12) നിയുക്തനായ (ഒരുമ്പെട്ട, എഴുന്നേറ്റ) സന്ദർഭം ദുർഭാഗ്യവാൻ (ദുഷ്ടൻ) (13) അപ്പോൾ അവരോട് പറഞ്ഞു അല്ലാഹുവിന്റെ ദൂതൻ (റസൂൽ) അല്ലാഹുവിന്റെ ഒട്ടകം അതിന്റെ വെള്ളം കുടിയും (14) എന്നാൽ അവർ അദ്ദേഹത്തെ വ്യാജമാക്കി അങ്ങനെ അവരതിനെ (കൊന്നു) അപ്പോൾ ഉൻമൂല നാശം വരുത്തി, ആകെ മൂടി (ശിക്ഷ) അവരിൽ അവരുടെ റ∫് അവ രുടെ പാപം (തെറ്റു)കൊണ്ട് എന്നിട്ട് അത് (അതിനെ) സമമാക്കി, നിരത്തി (15) അവൻ ഭയപ്പെട്ടിരുന്നുമില്ല അതിന്റെ അനന്തരഫലം, പര്യവ സാനം ഒരാൾപോലും ബാക്കിയാകാത്തവിധം അത്ര വ്യാപകവും കടുത്തതുമായ ശിക്ഷ അവർക്ക് നൽകിയത് നിമിത്തം എന്തെങ്കിലും ഭവിഷ്യത്ത് സംഭവിച്ചേക്കുമോ എന്നുള്ള യാതൊരു ഭയവും അല്ലാഹുവിന് ഇല്ലായിരുന്നു എന്ന് സാരം. ഇത് അവരെ പരിഹസി ച്ചുകൊണ്ട് പറഞ്ഞതാണ്. സ്വാലിഹ് നബി (അ)യുടെ ജനതയായ ഥമൂദ് ഗോത്രത്തെ സംബന്ധിച്ച് നംല് എന്നീ സൂറത്തുകളിൽ വിശദമായി വിവരിച്ചിട്ടുണ്ടല്ലോ. സംഭവത്തിന്റെ ഏറ്റവും സംക്ഷിപ്തരൂപമാണ് ഇവിടെ കാണുന്നത്. അവർ സ്വാലിഹ് നബി (അ)യെ നിഷേധി ക്കയും ധിക്കാരം പ്രവർത്തിക്കയും ചെയ്തു. അവർക്ക് ദൃഷ്ടാന്തമായി ഒരു ഒട്ടകത്തെ അല്ലാഹു നിശ്ചയിച്ചിരുന്നു. അവരുടെ ജലാശയത്തിലെ വെള്ളം അവർക്കും ആ ഒട്ടക ത്തിനുമിടയിൽ പങ്കിടപ്പെട്ടിരുന്നു. ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാൽ, അവ രിൽ പൊതുശിക്ഷ ഇറങ്ങുമെന്നും അവർക്ക് മുന്നറിയിപ്പും നൽകപ്പെട്ടിരുന്നു. എന്നാൽ, അവരുടെ ധിക്കാരം മുഴുത്ത് ഒട്ടകത്തെ അറുത്ത് കൊല്ലുവാൻതന്നെ അവർ തീരുമാനി ച്ചു. അവരിൽവെച്ച് ഏറ്റവും കടുത്ത ഒരു ഏറ്റവും വലിയ നിർഭാഗ്യ മുമ്പോട്ടുവന്നു. താമസിയാതെ അല്ലാഹു ഒരു ഭൂകമ്പവും ഉഗ്രശ ബ്ദവും അവരിൽ നിയോഗിച്ചു. അതവരെ ഒന്നടങ്കം നശിപ്പിക്കയും ചെയ്തു. ഇതാണ് സംഭവത്തിന്റെ ചുരുക്കം. ആ സമുദായത്തിൽ വലിയ നാശകാരികളായ ഒമ്പത് പേരു ണ്ടായിരുന്നുവെന്ന് സൂറ:നംല് 48 ൽ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അവരിൽവെച്ച് ഏറ്റവും വലിയ പോക്കിരിയായിരിക്കാം ഈ ദുഷ്ടൻ. മുൻകയ്യെടുത്തത് അവനാണെ ങ്കിലും ആ കൃത്യം നിർവ്വഹിച്ചത് ജനതയുടെ ആവശ്യമനുസരിച്ചും അവരെ പ്രതിനി ധീകരിച്ചും കൊണ്ടായിരുന്നതിനാൽ കുറ്റത്തിൽ എല്ലാവരും പങ്കാളികളാണല്ലോ. ആക യാൽ, അതവരുടെ പൊതുനാശത്തിന് ഇടയാകുകയും ചെയ്തു. ൽപ്പറവ