Muhammad Amani Moulavi (d. 1987) · Surah 90 · 20 verses
90:1–4لَآ أُقۡسِمُ بِهَٰذَا ٱلۡبَلَدِ
وَأَنتَ حِلُّۢ بِهَٰذَا ٱلۡبَلَدِ
وَوَالِدٖ وَمَا وَلَدَ
Passage continues through verse 90:4.
ആമുഖം: ബലദ് മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 20 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) ഈ രാജ്യത്തെക്കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു; (2) -നീ ഈ രാജ്യത്തിൽ അനു വദനീയനാണ് താനും,- (3) ജനയിതാവിനെയും, അത് ജ നിപ്പിക്കുന്നതിനെയും കൊണ്ടും (സത്യം ചെയ്യുന്നു)!- (4) തീർച്ചയായും, മനുഷ്യനെ ക്ലേശത്തിലായിക്കൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. (1) ഞാൻ സത്യം ചെയ്ത് പറയുന്നു ഈ രാജ്യം കൊണ്ട് (2) നീ (ആകുന്നുതാനും) അനുവദനീയൻ, ഇറങ്ങിയവൻ ഈ രാജ്യ ത്തിൽ (3) ജനയിതാവിനെയും അത് ജനിപ്പിച്ചതിനെയും (കൊണ്ടും) (4) തീർച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു മനുഷ്യനെ ക്ലേശ ത്തിലായിട്ട്, ബുദ്ധിമുട്ടിലായി ഈ സൂറത്ത് അവതരിച്ചതും, നബി ˜ താമസിച്ചു വരുന്നതും മക്കഃയിലായിരുന്ന തുകൊണ്ട് "ഈ രാജ്യം ( ) എന്ന് മക്കഃയെ ഉദ്ദേശിച്ച് പറഞ്ഞതാണെന്ന് വ്യക്ത മാണ്. ഇസ്ലാമിനുമുമ്പ് ജാഹിലിയ്യത്തിലും ആ രാജ്യത്തിന് അറബികൾ വമ്പിച്ച സ്ഥാനം അറബികളുടെ നേതൃസ്ഥാനം കൈവരുവാ നുള്ള കാരണം അവർ മക്കഃയിലെ ശരീഫിന്റെ പരിചാരകരും അധികാരസ്ഥ രുമായിരുന്നതാണ്. ഈ സ്ഥിതിക്ക് ആ രാജ്യത്തെക്കൊണ്ട് സത്യം ചെയ്യുന്നത് മുസ്ലിംകളെ മാത്രമല്ല, മുശ്രിക്കുകളെ അപേക്ഷിച്ചും വളരെ പ്രാധാന്യം അർഹിക്കു ന്നു. അടുത്തതായി, ജനയിതാവിനെക്കൊണ്ടും, അത് ജനിപ്പിച്ചതിനെക്കൊണ്ടും സത്യം ചെയ്തിരിക്കുന്നു. "ജനയിതാവ്' എന്ന് അർത്ഥം കൽപിച്ച (വാലിദ്) എന്ന വാക്ക് മാതാവിനും പിതാവിനും ഉപയോഗിക്കാവുന്നതാണ്. മാതാവിനെ പ്രത്യേകം ഉദ്ദേശി ക്കുമ്പോൾ അതിൽ സ്ത്രീലിംഗ ചി”ം ചേർത്ത് ( ) എന്ന് പറയപ്പെടും. മനുഷ്യന്റെ മാത്രമല്ല, ഇതരജീവികളുടെ ജനയിതാക്കൾക്കും, വ്യക്തികളുടെ മാത്രമല്ല, സമൂഹത്തിന്റെ ജനയിതാക്കൾക്കുമെല്ലാം ഉപയോഗിക്കാവുന്ന വാക്കാണത്. ആ നിലക്ക് നോക്കുമ്പോൾ, മനുഷ്യപിതാവിന്റെയും മറ്റെല്ലാ സമുദായ ങ്ങളുടെയും അവയുടെ വളർച്ച, വികസനം, പെരുപ്പം ആദിയായവയിൽ അടങ്ങിയ ദൃഷ്ടാന്ത രഹസ്യങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതാണ് ഈ സത്യവാചകം എന്ന് കാണാം. ഒന്നാം വചനത്തിൽ മക്കഃയെക്കൊണ്ടുളള സത്യത്തിന് ഒരു ഉപാധിയെന്നോണം രണ്ടാം വചനത്തിൽ "നീ ഈ രാജ്യത്തിൽ അനുവദനീയനാണ്' എന്ന് പറഞ്ഞതിനെ പ്പറ്റി അൽപമൊന്ന് വിവരിക്കേണ്ടതുണ്ട്. (ഹില്ലുൻ) എന്ന പദത്തിന് അനുവദനീയ മായവൻ എന്നും, വന്ന് കെട്ടഴി നിരുപാധികമായവൻ അല്ലെങ്കിൽ മറ്റും അർത്ഥ ങ്ങൾ വരാവുന്നതാണ്. അതിന്റെ ചുറ്റുപാടിൽ കുറേ നാഴികകളോളം വരുന്ന സ്ഥലങ്ങളും ഉൾപ്പെട്ട പ്രദേശത്തിന് "ഹറം' ( മ്മഞ്ചങ ) എന്ന് പറയപ്പെടുന്നു. അക്രമം, കയ്യേ റ്റം, കുഴപ്പം, ഹിംസ ആദിയായ അനാദരവുകളൊന്നും പാടില്ലെന്ന് പ്രത്യേകം മുടക്കം ചെയ്യപ്പെട്ട പരിപാവനമായ സ്ഥലം എന്നാണതുകൊണ്ട് വിവക്ഷ. ഈ പദത്തിന്റെ വിപ രീതമെന്ന നിലക്ക് "ഹറ'മല്ലാത്ത സ്ഥലം എന്ന അർത്ഥത്തിലും, നിഷിദ്ധം എന്ന അർത്ഥത്തിലുള്ള "ഹറാമി ( )'ന്റെ വിപരീതമെന്ന നിലക്ക് അനുവദനീയമായത് എന്ന അർത്ഥത്തിലും എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്. അതുകൊണ്ട് ഈ വചന ത്തിന് താഴെ കാണുന്ന ഒന്നിലധികം വ്യാഖ്യാനങ്ങൾ നൽകപ്പെട്ടുകാണാം. (1) ഈ രാജ്യത്തെക്കൊണ്ട് ഞാൻ സത്യം ചെയ്തുപറയുന്നു. അതിന്റെ പരിപാവ നത്വവും അലംഘനീയതയും പ്രസിദ്ധമാണ്. അതിന്റെ അലംഘനീയ പരിധിയിൽനിന്ന് നിനക്ക് ഒരു ഇളവ് ലഭിക്കുവാൻ പോകുന്നുണ്ട്. ഇതാണ് പല മഹാൻമാരും സ്വീകരിച്ച ഒരു വ്യാഖ്യാനം. ഹിജ്റഃ 8 -ാം കൊല്ലത്തിൽ നടന്ന മക്കാവിജയ സംഭവത്തെയാണിത് സൂചിപ്പിക്കുന്നത്. അറേബ്യയുടെ ഏതാനും ഭാഗം ഇസ്ലാമിന് കീഴൊതുങ്ങിക്കഴിഞ്ഞെ ങ്കിലും ഇസ്ലാമിന്റെ മർമപ്രധാനവും പൂർവകേന്ദ്രവുമായ മക്കാനഗരി വിഗ്രഹങ്ങളുടെ ഭരണാധികാരത്തിൽ അവശേഷിക്കുവാൻ പാടില്ലല്ലോ. ക്വുറൈശികളുടെ ഒരു കരാർലം ഘനത്തെത്തുടർന്ന് നബി ˜ മക്കഃയിലേക്ക് പടയെടുത്തുചെന്നു. മഹ ത്വത്തിനും ബഹുമാനത്തിനും യാതൊരു കോട്ടവും വരുത്താതെ ആ രാജ്യം ജയിക്കു കയും ചെയ്തു. സാധാരണനിലക്ക് മക്കഃയിലേക്ക് പടയെടുത്തും, അൽപനേരത്തെ ഏറ്റുമുട്ടലുണ്ടായതും അതിന്റെ അലംഘനീയതക്ക് യോജിച്ചതല്ലല്ലോ. എന്നാൽ, അത്മേൽ നബി ˜ ലഭിച്ച പ്രത്യേക അനു മതി അനുസരിച്ചായിരുന്നു. ഈ യാഥാർത്ഥ്യം നബി ˜ ഹജ്ജത്തുൽ സുപ്ര വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. (2) ഇൗ രാജ്യംകൊണ്ട് ഞാൻ സത്യം ചെയ്യുന്നു: ഇതിന്റെ അലംഘനീയതയും പരി പാവനത്വവും എല്ലാവരും അറിയുന്നതാണ്. എങ്കിലും നീ (നബി) ഇൗ രാജ്യത്ത് അനാ ദരിക്കപ്പെട്ടവനും, അക്രമങ്ങൾക്ക് വിധേയനും ആയിക്കൊണ്ടാണിരിക്കുന്നത്. ഇത് പരി ഗണിച്ചുകൊണ്ടുതന്നെയാണ് ഇൗ രാജ്യത്തെക്കൊണ്ട് സത്യം ചെയ്തിരിക്കുന്നത്. എന്നിങ്ങനെയാണ് മറ്റൊരു വ്യാഖ്യാനം. ഇൗ നിലക്കൊരുമാറ്റം വഴിയെ വരാനിരിക്കു ന്നുവെന്ന് ഇതിൽ സൂചനയുണ്ട്. (3) ഇൗ രാജ്യത്ത് നീ (നബി) താമസിച്ചുവരുന്നുവെന്നുകൂടി കണക്കിലെടുത്തുകൊ ണ്ടാണ് ഇൗ രാജ്യം കൊണ്ട് സത്യം ചെയ്യുന്നത്. ഇതാണ് മൂന്നാമതൊരു വ്യാഖ്യാനം. മക്കഃയുടെ സുസ്ഥിരമായ സ്ഥാനപദവികൾ നിലവിലുളളതോടെത്തന്നെ, അല്ലാഹുവി ങ്കൽനിന്നുള്ള ദിവ്യസന്ദേശങ്ങൾ ഏറ്റുവാങ്ങിയും, അത് പ്രബോധനം ചെയ്തുംകൊണ്ട് നബി തിരുമേനി ˜ അവിടെ താമസിച്ചുവരുന്നത് ആ പദവികൾക്ക് കൂടുതൽ മാറ്റുകൂ ട്ടുന്നതാണല്ലോ. നബി തിരുമേനി ˜ യുടെ ഹിജ്റഃക്കുശേഷം ഇൗ പദവി മൂന്ന് "ഹറമു'കളിൽ രണ്ടാം സ്ഥാനമുള്ള മദീനഃക്ക് ലഭിച്ചിരിക്കുകയാണ്. (മൂന്നാമത്തെ "ഹറം' ബൈത്തുൽമുക്വദ്ദുമാകുന്നു.) പലതരം ക്ലേശങ്ങളും ബുദ്ധിമുട്ടുകളും അനുഭവിച്ചുകൊണ്ടുള്ള ഒരു പ്രകൃതിയോ ടെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എന്നത്രെ മേൽകണ്ട സത്യങ്ങ ളെത്തുടർന്ന് അല്ലാഹു പ്രസ്താവിക്കുന്നത്. കുറച്ചുകാലം മാതാവിന്റെ ഗർഭാശയമാ കുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയിൽ മനുഷ്യൻ അസ്വതന്ത്രനായി കഴിച്ചുകൂട്ടുന്നു. അതിൽനിന്ന് പുറത്തുവരുന്നതും ക്ലേശമനുഭവിച്ചുകൊണ്ടുതന്നെ. അന്നുമുതൽതൊട്ട് മരണംവരെ, ദേഹത്തിനും മനിനുമായി, സ്വന്തം കാര്യത്തിലും കുടുംബകാര്യത്തിലു മായി, സാമ്പത്തികവും സാമൂഹ്യവുമായി, ഇങ്ങനെ പലവിധത്തിൽ എത്രയെത്ര വിഷമ ങ്ങൾ അവൻ അനുഭവിക്കണം? ആലോചിച്ചു നോക്കുക. ഇങ്ങനെ ക്ലേശപൂർണമായ ഇൗ ജീവിതത്തിൽകൂടി വേണം മനുഷ്യന് ഭാവി ജീവിതവിജയത്തിനുള്ള മാർഗവും കരസ്ഥമാക്കുവാൻ. പ്രബോധന തുറയിൽ നബി ˜ അനുഭവിച്ചുവരുന്ന ക്ലേശങ്ങളും അക്കൂട്ടത്തിൽ ഉൾപെടുന്നതാണെന്നും, അതിൽ വ്യസനപ്പെടേണ്ടതില്ലെന്നും ഒരു സൂച നയും ഇൗ വചനത്തിൽ അടങ്ങിയിരിക്കാം. ഏതായാലും പരലോക ജീവിതത്തിന്റെ കാര്യം കണക്കിലെടുക്കാതെ, അതിനുവേണ്ടി ക്ലേശം സഹിക്കുവാൻ തയ്യാറില്ലാതെ, സ്വേച്ഛകൾക്കുവേണ്ടി എന്ത് ക്ലേശവും സഹിക്കുവാൻ തയ്യാറാകുന്നവരാണ് ഒരു വിഭാഗം ആളുകൾ. അവരെപറ്റി അല്ലാഹു പറയുന്നു:-
90:5–7أَيَحۡسَبُ أَن لَّن يَقۡدِرَ عَلَيۡهِ أَحَدٞ
يَقُولُ أَهۡلَكۡتُ مَالٗا لُّبَدًا
أَيَحۡسَبُ أَن لَّمۡ يَرَهُۥٓ أَحَدٌ
(5) അവൻ വിചാരിക്കുന്നുവോ, -അവനോട് ഒരാൾക്കും കഴിവുണ്ടാ കുന്നതേയല്ല എന്ന്?! (6) അവൻ പറയുന്നു: "ഞാൻ മേൽക്കുമേൽ (വളരെയധികം) ധനം (ചിലവാക്കി) നശിപ്പിച്ചു'വെന്ന്! (7) അവൻ ഒരാളും കാണുന്നില്ലെന്ന്?! (5) അവൻ കണക്ക് കൂട്ടുന്നു (വിചാരിക്കുന്നു)വോ കഴിയുന്നതേ അല്ല എന്ന് അവന്റെമേൽ, അവനോട് ഒരാളും (ഒരാൾക്കും) (6) അവൻ പറയുന്നു, പറയും ഞാൻ നശിപ്പിച്ചു ധനം, സ്വത്ത് അട്ടിയായി (മേൽക്കുമേൽ), വളരെ (7) അവൻ വിചാരിക്കുന്നോ അവനെ കണ്ടി ട്ടില്ലെന്ന്, കാണുന്നില്ലെന്ന് ഒരാളും അവൻ എന്ത് ചെയ്താലും ചോദ്യം ചെയ്യാൻ ആളില്ല. ആർക്കും അവനെ പിടിക്കു വാനും അവന്റെമേൽ നടപടി എടുക്കുവാനും സാധ്യമല്ല എന്നൊക്കെയുള്ള ഭാവമാണ് അവന്റെ ധിക്കാരത്തിൽനിന്നും പ്രകടമാകുന്നത്. ഞാൻ എത്രയോ ധനം ചിലവഴിച്ചു, ഇന്നിന്ന വിഷയത്തിൽ ഇത്രയിത്ര വിനിയോഗിച്ചു, ധർമത്തിനുവേണ്ടി വമ്പിച്ച സംഖ്യ നശിപ്പിച്ചു എന്നൊക്കെ അവൻ അഹങ്കരിക്കുകയും, വീമ്പിളക്കുകയും ചെയ്യുന്നു. അവ നെപ്പറ്റി ആർക്കും അറിഞ്ഞുകൂടാ എന്നും, അവനെ ആരും കാണുന്നില്ല എന്നുമുള്ള നിലപാടാണ് അവനിൽ കാണുന്നത്. ആ വിചാരം വേണ്ട! അല്ലാഹുവിന് അവനെ എപ്പോഴും എന്തും ചെയ്യാൻ കഴിയും, അവൻ അവനെ ശരിക്കും കണ്ടും സൂക്ഷിച്ചും കൊണ്ടുതന്നെ ഇരിക്കുന്നുണ്ട് എന്ന് അവൻ ഓർമവെച്ചുകൊള്ളട്ടെ എന്ന് സാരം.
90:8–10أَلَمۡ نَجۡعَل لَّهُۥ عَيۡنَيۡنِ
وَلِسَانٗا وَشَفَتَيۡنِ
وَهَدَيۡنَٰهُ ٱلنَّجۡدَيۡنِ
(8) അവന് നാം രണ്ട് കണ്ണുകൾ ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?- (9) ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ)?- (10) (തെളിഞ്ഞുകാണുമാറ്) പൊന്തിനിൽക്കുന്ന രണ്ട് വഴികൾ അവന് നാം കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. (8) നാം ഉണ്ടാക്കി (ഏർപ്പെടുത്തി)ക്കൊടുത്തിട്ടില്ലേ അവന് രണ്ട് കണ്ണുകളെ (9) ഒരു നാവും രണ്ട് ചുണ്ടും, അധരങ്ങളും (10) നാമവന് കാട്ടിക്കൊടുക്കു (മാർഗദർശനം നൽകു)കയും ചെയ്തു രണ്ട് പൊന്തി (ഉയർന്ന്) നിൽക്കുന്ന വഴികൾ കണ്ടറിയുവാൻ രണ്ട് കണ്ണുകളും, സംസാരിക്കുവാനും രുചി അറിയുവാനും ഭക്ഷ ണം കഴിക്കുവാനും വേണ്ടി ഒരു നാവും രണ്ട് ചുണ്ടുകളും അല്ലാഹു അവന് നൽകിയി രിക്കുന്നു. അതുപോലെത്തന്നെ, മനുഷ്യന്റെ നന്മയുടെതും തിന്മയുടേതുമായ രണ്ട് തെളിഞ്ഞ വഴികളും അവന് അല്ലാഹു കാണിച്ചു കൊടുത്തിരിക്കുന്നു. തന്റെ നന്മയുടെ മാർഗം ഏതാണെന്നോ, തിന്മയുടെ മാർഗം ഏതാണെന്നോ അറിയാതെ അവൻ വിഷ മിക്കേണ്ടതില്ല. രണ്ടും വെവ്വേറെ തെളിഞ്ഞു പൊന്തിക്കാണത്തക്കവണ്ണം അല്ലാഹു അവയെ വ്യക്തമായി വിവരിച്ചുകൊടുത്തിട്ടുണ്ട്. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെല്ലാം ചെയ്തുകൊടുത്തിട്ടും അവൻ അതിന് നന്ദിയായി നന്മയുടെ മാർഗത്തിൽ പ്രവേശിക്കു വാൻ മുതിരുന്നില്ല എന്ന് അല്ലാഹു മനുഷ്യനെ കുറ്റപ്പെടുത്തുകയാണ്. അല്ലാഹു പറ യുന്നു:-
90:11–16فَلَا ٱقۡتَحَمَ ٱلۡعَقَبَةَ
وَمَآ أَدۡرَىٰكَ مَا ٱلۡعَقَبَةُ
فَكُّ رَقَبَةٍ
Passage continues through verse 90:16.
(11) എന്നിട്ട്, അവൻ ചുരമാർഗ ത്തിൽ തിരക്കിക്കടന്നില്ല. (12) ചുരമാർഗം എന്നാലെന്താ ണെന്ന് നിനക്ക് എന്തറിയാം?- (13) (അതെ) അടിമയെ വിടുത ലാക്കുക; (14) അല്ലെങ്കിൽ, പട്ടിണിയുള്ള ദിവസത്തിൽ ഭക്ഷണം നൽകുക,- (15) കുടുംബബന്ധമുള്ള അനാ ഥക്ക്; (16) അല്ലെങ്കിൽ, മണ്ണുപുരണ്ട ധ കടുത്ത ദാരിദ്യ്രമുള്ള പ സാധുവിന്. (11) എന്നാൽ (എന്നിട്ട്) അവൻ തിരക്കിക്കടന്നില്ല ചുരമാർഗത്തെ, മലവഴിയിൽ (12) നിനക്ക് എന്തറിയാം, അറിവ് നൽകിയതെന്ത് ചുരമാർഗം എന്തെന്ന് (13) വിടുതലാക്ക (അഴിച്ചുവിട)ലാണ് പിരടിയെ (അ ടിമയെ) (14) അല്ലെങ്കിൽ ഭക്ഷണം കൊടുക്കുക ദിവസത്തിൽ പട്ടിണിയുള്ള (15) അനാഥക്കുട്ടിക്ക് അടുത്ത (കുടുംബ) ബന്ധമുള്ള (16) അല്ലെങ്കിൽ സാധുവിന്, പാവപ്പെട്ടവന് മണ്ണ് പുരണ്ട (കടുത്ത ദാരിദ്യ്രമുള്ള) ഇതൊക്കെയാണ് ചുരമാർഗമെന്ന് പറഞ്ഞത്. ഇങ്ങനെയുള്ള മാർഗങ്ങളിലൊന്നും പ്രവേശിക്കുവാനുള്ള തിരക്കോ സാഹസമോ അവൻ കാണിച്ചില്ല. നേരെമറിച്ച് സ്വേച്ഛ യുടെ എളുപ്പമാണവൻ സ്വീകരിച്ചത്. മാത്രമല്ല;-
90:17–20ثُمَّ كَانَ مِنَ ٱلَّذِينَ ءَامَنُواْ وَتَوَاصَوۡاْ بِٱلصَّبۡرِ وَتَوَاصَوۡاْ بِٱلۡمَرۡحَمَةِ
أُوْلَـٰٓئِكَ أَصۡحَٰبُ ٱلۡمَيۡمَنَةِ
وَٱلَّذِينَ كَفَرُواْ بِـَٔايَٰتِنَا هُمۡ أَصۡحَٰبُ ٱلۡمَشۡـَٔمَةِ
Passage continues through verse 90:20.
(17) പിന്നെ, (അതിന്പുറമെ) വിശ്വസിക്കുകയും, ക്ഷമകൊണ്ട് പര സ്പരം ഉപദേശം നൽകുകയും, കാരുണ്യം കൊണ്ട് പരസ്പരം ഉപദേശം നൽകുകയും ചെയ്തവ രുടെ കൂട്ടത്തിൽ അവൻ ആയിത്തീ രുകയും (ഉണ്ടായില്ല). (18) അങ്ങനെയുള്ളവർ (ശുഭക രമായ) വലതുപക്ഷത്തിന്റെ ആൾ ക്കാരത്രെ. (19) നമ്മുടെ ആയത്ത്' (ലക്ഷ്യം) കളിൽ അവിശ്വസിച്ചവരാകട്ടെ, അവ രത്രെ, (അശുഭകരമായ) ഇടതുപക്ഷ ത്തിന്റെ ആൾക്കാർ. (20) അവരുടെമേൽ അടച്ചുമൂട പ്പെട്ട അന്മിയുണ്ടായിരിക്കും. (17) പിന്നെ അവനാകുകയും (ചെയ്തില്ല) യാതൊരുവരിൽപെട്ട(വൻ) വിശ്വസിച്ച പരസ്പരം വസ്വിയ്യത്തും, ഉപദേശിക്കയും ചെയ്ത ക്ഷമ (സഹനം)കൊണ്ട് പരസ്പരം ഉപദേശിക്കുകയും ചെയ്ത കാരു ണ്യംകൊണ്ട് (18) അക്കൂട്ടർ ആൾക്കാരാണ് വലതുപക്ഷ (ശു ഭപക്ഷ)ത്തിന്റെ (19) അവിശ്വസിച്ചവരാകട്ടെ നമ്മുടെ ആയത്തു കളിൽ അവർ (തന്നെ) ആൾക്കാർ ഇടത് (അശുഭ) പക്ഷത്തിന്റെ (20) അവരുടെമേലുണ്ടായിരിക്കും അടച്ചുമൂടപ്പെട്ട തീ (അന്മി) മനുഷ്യജീവിതം ആദ്യന്തം ക്ലേശം നിറഞ്ഞതാണ്. അവ തരണം ചെയ്തുപോരു വാൻ വേണ്ടുന്ന അവയവങ്ങളും സഹായങ്ങളും അല്ലാഹു ഉണ്ടാക്കിക്കൊടുത്തിരിക്കു ന്നു. കൂട്ടത്തിൽ അവന്റെ അനശ്വരജീവിതത്തിനുവേണ്ടി സമ്പാദിക്കുവാനുള്ള ക്ലേശവും അവൻ അനുഭവിക്കേണ്ടതുണ്ട്. അതിനുള്ള മാർഗങ്ങൾ വേണ്ടതുപോലെ അവന് നിർദ്ദേ ശിച്ച് കൊടുത്തിട്ടുമുണ്ട്. ആ സ്ഥിതിക്ക് കുറെ പ്രയാസപ്പെട്ടുകൊണ്ടെങ്കിലും ആ മാർഗ ങ്ങളിൽ അവൻ പ്രവേശിക്കേണ്ടതാണ്. അടിമത്തമാകുന്ന ബന്ധംകൊണ്ട് കഴുത്ത് ഞെരുങ്ങി അസ്വതന്ത്രനായി വിഷമിക്കുന്നവന് അഥവാ അടിമകൾക്ക്മോചനം ലഭി ക്കുവാൻ വേണ്ടത് ചെയ്യുക, പഞ്ഞം പിടിപെട്ടകാലത്ത് അടുത്ത ബന്ധുക്കളായ അനാ ഥകൾ, ദാരിദ്യ്രം നിമിത്തം മണ്ണല്ലാതെ മറ്റ് ഗതിയില്ലാതെ കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സാധുക്കൾ മുതലായവർക്ക് അന്നദാനം ചെയ്യുക, ഇങ്ങനെ പലതും അവൻ ചെയ്യേണ്ടി യിരിക്കുന്നു. അതൊന്നും അവൻ ചെയ്തില്ല. മാത്രമോ? സത്യവിശ്വാസം, പരസ്പരം ക്ഷമകൊണ്ടും കാരുണ്യംകൊണ്ടും ഉപദേശിക്കൽ എന്നിങ്ങനെയുള്ള സൽഗുണങ്ങ ളോട് കൂടിയ ആളുകളുടെ കൂട്ടത്തിൽ അവൻ ഉൾപ്പെടുന്നുണ്ടോ? അതും ഇല്ല.അത്തര ക്കാർ സഹിക്കുന്ന ക്ലേശങ്ങളെല്ലാം തന്നെ തങ്ങൾക്ക് നാശമായിത്തീർന്നുകൊണ്ടിരി ക്കുകയാണ്. മനുഷ്യൻ രണ്ടിലൊരു കക്ഷിയിൽ പെടാതിരിക്കയില്ല. ശുഭലക്ഷണം പൂണ്ട വലതുപക്ഷം. അശുഭലക്ഷണം പൂണ്ട ഇടതുപക്ഷം. മേൽ ചൂണ്ടിക്കാട്ടിയതുപോലുള്ള നല്ലമാർഗം സ്വീകരിച്ചവരാണ് വലതു പക്ഷക്കാർ. ഇവർക്ക്മാത്രമേ രക്ഷയുള്ളൂ. ആ മാർഗം സ്വീകരിക്കാത്തവർ അല്ലാഹുവിന്റെ ലക്ഷ്യപ്രമാണങ്ങളെയും ദൃഷ്ടാന്തങ്ങളെയും നിഷേധിക്കുന്നവരായിരിക്കും. ഇവരാണ് ഇടതുപക്ഷക്കാർ. ഇവർക്ക് ആധാരം നരകമാ യിരിക്കും. അതിലെ അന്മി അവരിൽ അയച്ചു മൂടപ്പെട്ടുകൊണ്ടുമിരിക്കും. എന്നൊക്കെ യാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. (വലതുപക്ഷത്തെയും ഇടതുപക്ഷ ത്തെയും കുറിച്ച് പ്രസ്താവിച്ചത് ഓർക്കുക.) ഇസ്ലാമിന്റെ ആദ്യകാലത്ത് മുസ്ലിംകൾ ക്വുറൈശികളുടെ അക്രമമർദ്ദനങ്ങൾക്ക് അവതരിച്ച സൂറത്തുകളിൽ പെട്ടതാണ് ഇൗ സൂറത്ത്. ആദ്യവിശ്വാസികളിൽ പലരും അടിമകളായിരുന്നതുകൊണ്ട് അവർ തങ്ങളുടെ യജമാനൻമാരിൽനിന്ന് കൂടുതൽ യാതനകൾ അനുഭവിച്ചു വരികയായിരുന്നു. ഇൗ അവ സരത്തിൽ അടിമകളെ മോചിപ്പിക്കുകയും സാധുക്കൾക്ക് അന്നദാനം ചെയ്യുകയും ചെയ്യാൻ കൽപിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാണ്. സ്വഹാബികളിൽ കഴിവുള്ളവ രെല്ലാം അത് അക്ഷരംപ്രതി പാലിച്ചിട്ടുമുണ്ട്. അബൂബക്ർ (റ) ആറേഴുപേരെ മോചി പ്പിച്ചു രക്ഷപ്പെടുത്തുകയുണ്ടായി. അതിൽ ഒരാളാണ് ബിലാൽ (റ). നബി ˜ അരുളിച്ചെയ്തതായി അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: "സത്യവിശ്വാസി യായ ഒരു അടിമയെ ആരെങ്കിലും മോചിപ്പിച്ചുവിട്ടാൽ, ആ അടിമയുടെ ഓരോ അവയ വത്തിനും പകരം അല്ലാഹു അവന്റെ അവയവത്തിന് നരകത്തിൽനിന്ന് മോചനം നൽകു ന്നതാണ്. (അതായത്) കയ്യിന് കയ്യും, കാലിനുകാലും, ഗുഹ്യസ്ഥാനത്തിന് ഗുഹ്യസ്ഥാ നവുംവരെ' (അ; ബു; മു; തി; ന.) അടിമകളെ മോചിപ്പിക്കുന്ന വിഷയത്തിൽ ഇസ്ലാമി ലുള്ള നിയമങ്ങളും പ്രോത്സാഹനങ്ങളും നിരവധിയാണ്. (റക്വബത്ത്) എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം "പിരടി' അല്ലെങ്കിൽ "കഴുത്ത്' എന്നാകുന്നു. അടിമത്തമാകുന്ന ചങ്ങലകൊണ്ട് അടിമയുടെ കഴുത്ത് ബന്ധിക്കപ്പെടു ന്നതുകൊണ്ട് "അടിമ' എന്ന അർത്ഥത്തിൽ ആ വാക്ക് ഉപയോഗിക്കുക പതിവായി. (ക ഴുത്ത്, തല, കൈ മുതലായ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെ പേര് പറഞ്ഞു ചിലപ്പോൾ മൃഗത്തെ ഉദ്ദേശിക്കലും അറബിയിലെന്നപോലെ മലയാളത്തിലും പതിവു ള്ളതാണ്.) അനാഥകൾക്കും സാധുക്കൾക്കും അന്നദാനം ചെയ്യുന്നത് എപ്പോഴും വളരെ പുണ്യ പ്പെട്ട കർമംതന്നെ, എന്നാൽ അടുത്ത കുടുംബത്തിലുള്ളവരാകുകയും, പട്ടിണിയും പഞ്ഞവും ഉള്ളകാലത്താവുകയും ചെയ്യുമ്പോൾ അതിന്റെ കടമയും പ്രാധാന്യവും കൂടു തൽ വർദ്ധിക്കുന്നു. നബി ˜ പറയുന്നു: "സാധുവിന് ധർമം കൊടുക്കൽ ഒരു ധർമമാ കുന്നു; രക്തബന്ധമുള്ളവന് കൊടുക്കുന്നത് രണ്ട് ധർമമാണ്. അതായത്, ധർമവും, കുടുംബം പാലിക്കലും.' (അ; തി; ന) ചൂണ്ടാണിവിരലും നടുവിരലും അകറ്റിപ്പിടിച്ചു ആംഗ്യം കാട്ടിക്കൊണ്ട് നബി ˜ ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ഞാനും, അനാഥയെ ഏറ്റെടുത്തവനും സ്വർഗത്തിൽ ഇപ്രകാരമായിരിക്കും.' (ബു.)