Muhammad Amani Moulavi (d. 1987) · Surah 89 · 30 verses
89:1–5وَٱلۡفَجۡرِ
وَلَيَالٍ عَشۡرٖ
وَٱلشَّفۡعِ وَٱلۡوَتۡرِ
Passage continues through verse 89:5.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 30 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) പ്രഭാതം തന്നെയാണ (സ ത്യം)! (2) പത്ത് രാത്രികൾ തന്നെയാണ (സത്യം)! (3) ഇരട്ടയും ഒറ്റയും തന്നെയാണ (സത്യം)! (4) രാത്രി അതുതന്നെയാണ (സ ത്യം), അത് ചരിച്ചു കൊണ്ടിരിക്കെ. (5) അതിൽ (മേൽപ്പറഞ്ഞതിൽ) കാര്യബോധമുള്ളവന് സത്യം ധ സത്യ ത്തിന് വക പ ഉണ്ടോ?! (1) പ്രഭാതം തന്നെയാണ (2) രാത്രികളും തന്നെയാണ പത്ത് (3) ഇരട്ട (ഇണയായത്) തന്നെയാണ ഒറ്റയും (4) രാത്രിതന്നെ യാണ അത് ചരിക്കു (നടക്കു)മ്പോൾ (5) അതിലുണ്ടോ സത്യം, ശപഥം ബുദ്ധി (കാര്യബോധം) ഉള്ളവരാണ് ഉണ്ട്. സത്യം മുഖേന സ്ഥാപിക്കപ്പെടുന്ന കാര്യങ്ങൾ വാസ്തവമെന്ന് കാര്യ ബോധവും ബുദ്ധിയും ഉള്ളവർക്ക് മനിലാക്കുവാൻ ഈ സത്യങ്ങളിൽ തികച്ചും വക യുണ്ട് എന്ന് സാരം. മേൽകണ്ട അർത്ഥഗർഭങ്ങളായ അഞ്ച് സത്യവാചകങ്ങൾ മുഖേന അത് ഇന്നതാണെന്ന് പ്രത്യേകം എടുത്തുപറയാതെതന്നെവ്യക്തമാണ്. താഴെ വചനങ്ങളിൽ നിന്ന് അത് മനിലാക്കുകയും ചെയ്യാം. അതെ, മര ണാനന്തരജീവിതം, അതുമായി ബന്ധപ്പെട്ട വിചാരണ, രക്ഷാശിക്ഷകൾ മുതലായ യാഥാർത്ഥ്യങ്ങൾതന്നെ . 1 -ാമത്തെ സത്യം പ്രഭാതംകൊണ്ടാണ്. രാത്രിയുടെ ഇരുട്ട് അവസാനിച്ചു പകൽ വെളിച്ചം ആരംഭിക്കുന്നത് പ്രഭാതം മുതൽക്കാണല്ലോ. അതോടെ ലോകത്ത് സംഭവി ക്കുന്ന പ്രകൃതിമാറ്റങ്ങളും, മനുഷ്യരടക്കമുള്ള ജീവികളിൽ ഉണ്ടാകുന്ന സ്ഥിതിമാറ്റങ്ങളും കുറച്ചൊന്നുമല്ല. അതേവരെ മരണസമാനമായ നിദ്രയിലാണ്ട് കിടന്നിരുന്ന ശരീരങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നു. നിശ്ചേഷ്ടമായിരുന്ന ഇന്ദ്രിയ ശക്തികൾക്ക് നവബോധം സംജാതമാകുന്നു. ആത്മാവിന് ഒരു പുതിയ ഉണർവ്വുണ്ടായിത്തീരുന്നു. ഇതുപോലെ, ഇൗ ജീവിതത്തിനുശേഷം മരണത്തോടുകൂടി പൂർവസ്ഥിതിയിൽനിന്ന് എല്ലാ നിലക്കും വ്യത്യസ്തമായകൂടുതൽ വസ്തുനിഷ്ഠമായമറ്റൊരു ജീവിതം ഉടലെടുക്കുന്നു. ഇൗ യാഥാർത്ഥ്യത്തിലേക്ക് പ്രഭാതത്തിലെ മാറ്റങ്ങൾ വിരൽ ചൂണ്ടുന്നു. പത്ത് രാത്രികളെകൊണ്ടാണ് അടുത്ത സത്യം. ഇവ ഏതാണെന്ന് വ്യക്തമാക്കപ്പെ ട്ടിട്ടില്ല, മുഹർറമാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നും, റമദാൻ മാസത്തിലെ ഒടുവിലത്തെ പത്ത് ദിവസങ്ങളാണെന്നും അതതിന്റെ ചില സവിശേഷതകളെ മുൻനി റുത്തി ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നു. എങ്കിലും മുൻഗാമികളും പിൻഗാമികളുമായ വ്യാഖ്യാതാക്കൾ മിക്കവാറും അഭിപ്രായപ്പെടുന്നതും, കൂടുതൽ ശരിയായി തോന്നുന്നതും ദുൽഹജ്ജുമാസത്തിലെ ആദ്യത്തെ പത്ത് ദിവസങ്ങളാണെന്നത്രെ. ഹജ്ജുകർമത്തിന്റെ പ്രധാന ഇനങ്ങളെല്ലാം നടക്കുന്നത് അന്നാണല്ലോ. അവയുടെ പിന്നി ലുള്ള ചരിത്രപ്രധാനങ്ങളായ മഹൽസംഭവങ്ങളും അതിന്റെ അടിസ്ഥാനത്തിൽ കൊല്ലം തോറും ആചരിക്കപ്പെട്ടുവരുന്ന സ്മരണകളും അറബികൾക്കെല്ലാം അറിയാവുന്നതു മാണ്. ആ ദിവസങ്ങൾ ജാഹിലിയ്യത്തിലും ഇസ്ലാമിലും ആദരണീയ ദിവസങ്ങളുമാ ണ്. എന്നിരിക്കെ, ആ ദിവസങ്ങളെക്കൊണ്ട് ആണയിടുന്നത് അറബികളുടെ ശ്രദ്ധ പ്രത്യേ കമായും, മറ്റുള്ളവരുടേത് പൊതുവിലും ആകർഷിക്കുവാൻ ഉതകുന്നതാണ്. നബി ˜ ദുൽഹജ്ജിലെ പത്ത് ദിവസങ്ങളെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്തു: "ഏത് ദിവസങ്ങളിൽ സൽക്കർമം ചെയ്യുന്നതും ഇൗ ദിവസങ്ങളിൽ ചെയ്യുന്നതിനെക്കാൾ അല്ലാഹുവിങ്കലേക്ക് ഇഷ്ടപ്പെട്ടതായിരിക്കയില്ല.' ഇതുകേട്ടപ്പോൾ: "അല്ലാഹുവിന്റെ മാർഗ ത്തിൽ സമരം ചെയ്യുന്നതുപോലും ആയിരിക്കുകയില്ലേ?' എന്ന് സ്വഹാബികൾ ചോദിച്ചു. തിരുമേനി ഇങ്ങനെ ഉത്തരം പറഞ്ഞു: "അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യലും ആവുകയില്ല. പക്ഷേ, തന്റെ ദേഹവും ധനവും കൊണ്ട് പോയിട്ട് അവയിൽ ഒന്നുപോലും മടക്കിക്കൊണ്ടുവരാത്ത (ജീവനും ധനവും ബലിയർപ്പിച്ച) മനുഷ്യനൊഴികെ (അ; ബു.) ഇരട്ടയും ഒറ്റയും -അഥവാ ഇണയുള്ളതും ഇണയില്ലാത്തതുംകൊണ്ടാണ് അടുത്ത രണ്ട് സത്യങ്ങൾ. രണ്ടുകൊണ്ട് ഭാഗിച്ചാൽ ശിഷ്ടം വരാത്ത എണ്ണങ്ങൾക്ക് ഇരട്ട ( യാതൊരു തരത്തിലുള്ള ഇണയോ, തുല്യതയോ, സൗമ്യതയോ, ഒന്നുമില്ലാത്ത എല്ലാനിലക്കും പരിപൂർണമായി ഒറ്റയായുള്ളത് അല്ലാഹു മാത്രമേയു ള്ളൂ. അവന്റെ സത്തയിലാകട്ടെ, ഗുണങ്ങളിലാകട്ടെ പ്രവർത്തനങ്ങളിലാകട്ടെ അവന് ഇണയും തുണയും പങ്കും ഇല്ല. അവനല്ലാതെയുള്ള വസ്തുക്കൾ അഥവാ ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ ഇരട്ടകളായിരിക്കും. അപ്പോൾ, ഇൗ സത്യവാചകങ്ങളുടെ വിശാലതയും അഗാധതയും ഏറെ ഊഹിക്കാമല്ലോ. ഒരു നബിവചനം ഇവിടെ പ്രസ്താവ്യമാകുന്നു: "അല്ലാഹു ഒറ്റയാണ്. അവൻ ഒറ്റയെ ഇഷ്ടപ്പെടുന്നു. ആക യാൽ ആൾക്കാരേ, നിങ്ങൾ "വിത്ർ' നമസ്കാരം ( ) ചെയ്യുവിൻ' (ദാ; തി.) ഒറ്റകൊണ്ടുദ്ദേശ്യം ഒറ്റ നമസ്കരിക്കുന്ന "വിത്ർ നമസ്കാരമാ'ണെന്നും, ഇരട്ടകൊണ്ടുദ്ദേശ്യം മറ്റുള്ള നമസ്കാരങ്ങളാണെന്നും ചിലർക്കഭിപ്രായമുണ്ട്. വാസ്ത വത്തിൽ ഇതും ഇതുപോലെയുള്ളതുമായ അഭിപ്രായങ്ങൾ ഒറ്റക്കും ഇരട്ടക്കും ചില ഉദാഹരണങ്ങൾ മാത്രമാകുന്നു. സൂറ: ദാരിയാത്ത് 49 ൽ അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: "എല്ലാ വസ്തുക്കളിൽ നിന്നും നാം രണ്ട് ഇണകളെ സൃഷ്ടിച്ചിരിക്കുന്നു.' ഹസൻ ബസ്വരി (റ), സൈദുബ്നു അസ്ലം (റ) എന്നിവർ പ്രസ്താവിച്ചതായി ഒരു രിവായത്ത് കാണാം: സൃഷ്ടികളെല്ലാം ഇരട്ടയും ഒറ്റ യുമാകുന്നു. അല്ലാഹു അവന്റെ സൃഷ്ടികളെക്കൊണ്ട് സത്യം ചെയ്തിരിക്കുകയാണ്. മുജാ ഹിദ് (റ) പ്രസ്താവിച്ചതായി ഒരു രിവായത്ത് ഇങ്ങനെയും വന്നിട്ടുണ്ട്: "അല്ലാഹു ഒറ്റയാണ്, അവന്റെ സൃഷ്ടികൾ ഇരട്ടയും (അഥവാ ഇണയുള്ളതും) ആകുന്നു.' ഇതെല്ലാം കണക്കി ലെടുത്തുകൊണ്ടാണ് നാം മുകളിൽ ഇരട്ടക്കും ഒറ്റക്കും നൽകിയ വിവരണം. അഞ്ചാമത്തെ സത്യം ചരിക്കുന്ന അവസരത്തിൽ രാത്രിയെക്കൊണ്ടാണ്. ചരിക്കുക എന്നത് രാത്രിയുടെ വരവിനെയോ, പോക്കിനെയോ അല്ലെങ്കിൽ അത് നീങ്ങിക്കൊണ്ടിരിക്കുന്നതി നെയോ ഉദ്ദേശിച്ച് പറഞ്ഞതാവാം. പ്രഭാതം രാത്രിയുടെ അവസാനത്തെ കുറിക്കുന്ന സ്ഥിതിക്ക് ഇവിടെ അതിന്റെ പ്രാരംഭത്തെ -വരവിനെകുറിക്കുന്നതായിരിക്കുവാനാണ് കൂടുതൽ സാധ്യത തോന്നുന്നത്. അല്ലാഹുവിനറിയാം. പ്രഭാതത്തെപ്പറ്റി പ്രസ്താവിച്ചതുപോലെ അനേകം മാറ്റങ്ങൾ രാത്രിമൂലവും ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നുവല്ലോ. അവയെ പ്പറ്റി ആലോചിച്ചുനോക്കുവാനും, അതുവഴി പ്രബോധനം ചെയ്യുന്ന യാഥാർത്ഥ്യ ങ്ങളെ മനിലാക്കുവാനും ഇതും ഉപകരിക്കുന്നത് തന്നെ. അടുത്ത വചനങ്ങളിൽ ചില ചരിത്രദൃഷ്ടാന്തങ്ങളെ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- ഒന്ന്, മൂന്ന് എന്നിങ്ങനെ ഒറ്റയായ അവസാനിപ്പിക്കുന്ന രാത്രിയിലെ സുന്നത്ത് നമസ്കാരമാണ് "വിത്ർ നമസ്കാരം'.
89:6–14أَلَمۡ تَرَ كَيۡفَ فَعَلَ رَبُّكَ بِعَادٍ
إِرَمَ ذَاتِ ٱلۡعِمَادِ
ٱلَّتِي لَمۡ يُخۡلَقۡ مِثۡلُهَا فِي ٱلۡبِلَٰدِ
Passage continues through verse 89:14.
(6) നിന്റെ രക്ഷിതാവ് "ആദി'നെ ക്കൊണ്ട് എപ്രകാരം ചെയ്തുവെന്ന് നീ കണ്ടില്ലേ?!- (7) അതായത് തൂണിന്റെ ആൾക്കാരായ "ഇറമു' (ഗോത്രം); (8) (അതെ) രാജ്യങ്ങളിൽ അതു പോലെയുള്ളവർ സൃഷ്ടിക്കപ്പെട്ടിട്ടി ഗോത്രം);- (9) താഴ്വരയിൽ പാറവെട്ടി (കെ ട്ടിടങ്ങൾ) ഉണ്ടാക്കിയവരായ "ഥമൂദി'നെക്കൊണ്ടും; (10) കുറ്റികളുടെ ആളായ ഫിർ ഔനെക്കൊണ്ടും; (11) (അതെ) രാജ്യങ്ങളിൽ അതി ക്രമം നടത്തിയവർ. (12) അങ്ങനെ, അവർ അതിൽ കുഴപ്പം വർദ്ധിപ്പിച്ചു. (13) അതിനാൽ നിന്റെ റ∫് അവ രുടെ മേൽ ശിക്ഷയുടെ ചമ്മട്ടി ചൊരിഞ്ഞു. (14) നിശ്ചയമായും, നിന്റെ റ∫് പതിസ്ഥാനത്ത് (വീക്ഷിച്ചു കൊണ്ടി രിക്കുക) തന്നെയാണ്. (6) നീ കണ്ടില്ലേ എങ്ങനെ ചെയ്തുവെന്ന് നിന്റെ റ∫് ആദിനെക്കൊണ്ട് (7) അതായത് ഇറമിനെക്കൊണ്ട് തൂണിന്റെ (സ്തംഭ ത്തിന്റെ)തായ (8) സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തതായ അതുപോലെയു ള്ള(വർ) രാജ്യങ്ങളിൽ, നാടുകളിൽ (9) ഥമൂദിനെക്കൊണ്ടും വെട്ടി (തുരന്ന്) ഉണ്ടാക്കിയവരായ പാറ താഴ്വരയിൽ (10) ആണികളുടെ ആളായ (11) അതിക്രമം (ധിക്കാരം) ചെയ്തവർ രാജ്യങ്ങളിൽ (12) എന്നിട്ട് അതിൽ അവർ വർദ്ധിപ്പിച്ചു കുഴപ്പം, നാശം (13) അപ്പോൾ അവരുടെമേൽ ചൊരിഞ്ഞു നിന്റെ റ∫് ശിക്ഷയുടെ ചമ്മട്ടി (14) നിശ്ചയ മായും നിന്റെ റ∫് പതി (കാവൽ) സ്ഥാനത്തുതന്നെ ആദ്ഗോത്രം, ഥമൂദ്ഗോത്രം, ആൾക്കാരും എന്നിവരെല്ലാം ഭൂമിയിൽ നടത്തിയ ധിക്കാരത്തിന്റെയും അതിന്റെ ഫലമായി അവർ അനുഭവിക്കേണ്ടിവന്ന ശിക്ഷ യുടെയും ചരിത്രങ്ങളെ ഒന്ന് ഓർമിപ്പിക്കുക മാത്രമാണ് ഈ വചനങ്ങളിൽ ചെയ്തിരി ക്കുന്നത്. മൂന്നുകൂട്ടരെപ്പറ്റിയും പലപ്പോഴും പ്രസ്താവിക്കപ്പെട്ടിട്ടുളളതാ ണ്. ഇറമ് ( ) എന്ന് പേരുള്ള ഒരാളുടെ സന്തതികളായിരുന്നു ആദ് ജനതയെന്നും, "ഇറമ്' എന്നൊരു വർഗപ്പേരുണ്ടായതെന്നുമാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. പിതാമഹന്റെ പേർ ഗോത്രത്തിന്റെയും, വംശത്തിന്റെയും പേരായി സ്വീകരിക്കൽ അറബികളുടെ പാരമ്പര്യ പതിവുമാണ്. അവരുടെ പ്രധാന പട്ട ണത്തിന്റെയോ, വാസസ്ഥലത്തിന്റെയോ പേരായിരുന്നു അതെന്നും അഭിപ്രായങ്ങളു ണ്ട്. രാജ്യത്തിന്റെ പേരിലും ഗോത്രങ്ങൾ അറിയപ്പെടാറുണ്ട്താനും. (തൂണിന്റെ ആളുകൾ) എന്ന് "ആദി'നെ വിശേഷിപ്പിച്ചതിന്റെ താൽപര്യം സൂറ: 128 ൽ നിന്നും അതിന്റെ വിവരണത്തിൽനിന്നും മനിലാക്കാം. ഉയർന്ന കുന്നുകളിലും മറ്റും അനാവശ്യമായി ഉന്നതസ്തംഭങ്ങളും കെട്ടിടങ്ങളും അവർ നിർമി ച്ചിരുന്നതായി അവിടെ പ്രസ്താവിച്ചിരിക്കുന്നു. അവരുടെ താമസം ഉയർന്ന തൂൺകാ ലുകളിൽ കെട്ടിയുണ്ടാക്കിയ തമ്പുകളിലായിരുന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെ ന്നും അഭിപ്രായമുണ്ട്. ഏതായാലും വലുപ്പത്തിലും കയ്യൂക്കിലും നിസ്തുല്യരായിരുന്നു ആ ജനത. അതാണ് 8 -ാം വചനത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വമ്പിച്ച പാറകൾ വെട്ടിത്തുരന്ന് വീടും കെട്ടിടവും നിർമിക്കുക ഥമൂദ് ഗോത്രത്തിന്റെ പതിവായിരുന്നു. അതാണ് 9 -ാം വചനത്തിൽ പ്രസ്താവിക്കുന്നത്. (കുറ്റികളുടെ ആൾ) എന്ന് വിശേഷിപ്പിച്ചതിന്റെ താൽപര്യം അവന്റെ അധികാരശക്തിയും മറ്റും ചൂണ്ടി ക്കാണിക്കലാണ് എന്നും "കുറ്റികൾ' കൊണ്ടുള്ള വിവക്ഷ രണ്ടുമൂന്ന് പ്രകാരത്തിൽ ആയി രിക്കാനിടയുണ്ടെന്നും സൂറ: സ്വാദ്, 12 ന്റെ വിവരണത്തിൽ നാം മുമ്പ് വിവരിച്ചിട്ടുണ്ട്. ഈ മൂന്ന് കൂട്ടരും ചെയ്ത അക്രമങ്ങളുടെ രത്നച്ചുരുക്കമാണ് 11, 12 വചനങ്ങളിൽ കാണുന്നത്. എല്ലാവർക്കും അനുഭവപ്പെട്ട ശിക്ഷകളുടെ കാഠിന്യവും വലുപ്പവും ചൂണ്ടി ക്കാട്ടുന്നതാണ് 13 -ാം വചനത്തിൽ "ശിക്ഷയുടെ ചമ്മിട്ടി ചൊരിഞ്ഞു' എന്ന അലങ്കാര വാക്യം. കാലവ്യത്യാസമോ തരവ്യത്യാസമോ ഇല്ലാതെ എല്ലാവരുടെയും സ്ഥിതിഗതി കളെ എല്ലായ്പ്പോഴും അല്ലാഹു വീക്ഷിച്ചും കണ്ടറിഞ്ഞും കൊണ്ടിരിക്കുന്നുണ്ടെന്നും, ഓരോരുത്തരുടെ പേരിലും അവൻ തക്ക നടപടി എടുക്കുമെന്നും താക്കീത് ചെയ്യുന്ന താണ് 14 -ാം വചനം.
89:15–16فَأَمَّا ٱلۡإِنسَٰنُ إِذَا مَا ٱبۡتَلَىٰهُ رَبُّهُۥ فَأَكۡرَمَهُۥ وَنَعَّمَهُۥ فَيَقُولُ رَبِّيٓ أَكۡرَمَنِ
وَأَمَّآ إِذَا مَا ٱبۡتَلَىٰهُ فَقَدَرَ عَلَيۡهِ رِزۡقَهُۥ فَيَقُولُ رَبِّيٓ أَهَٰنَنِ
(15) എന്നാൽ മനുഷ്യനോ, അവനെ അവന്റെ റ∫് പരീക്ഷണം ചെയ്കയും, എന്നിട്ടവനെ ആദരിക്കു കയും, അവന് സൗഖ്യം നൽകു കയും അവൻ പറയും' "എന്റെ റ∫് എന്നെ ആദരി ച്ചിരിക്കുന്നു' എന്ന്! (16) എനി, അവനെ പരീക്ഷണം ചെയ്യുകയും, എന്നിട്ട് അവന്റെമേൽ അവന്റെ ഉപജീവനം (പരിമിതപ്പെടുത്തുക) യും ചെയ്താ ലോ, അപ്പോൾ അവൻ പറയും; "എന്റെ റ∫് എന്നെ അപമാനിച്ചിരി ക്കുന്നു' എന്ന്! (15) എന്നാൽ, അപ്പോഴോ മനുഷ്യൻ അവനെ പരീക്ഷണം ചെയ്താൽ അവന്റെ റ∫് എന്നിട്ടവനെ ആദരിച്ചു അവന് സൗഖ്യം നൽകുകയും ചെയ്തു അപ്പോഴവൻ പറയും എന്റെ റ∫് എന്നെ ആദ രിച്ചു, മാനിച്ചു (16) അപ്പോൾ (എന്നാൽ, എനി) അവനെ പരീക്ഷി ച്ചാൽ എന്നിട്ട് കണക്കാക്കി അവന്റെമേൽ അവന്റെ ഉപജീവനം (ആഹാരം) അപ്പോഴവൻ പറയും എന്റെ റ∫് എന്നെ അപമാനപ്പെടുത്തി, നിന്ദിച്ചു മനുഷ്യരിൽ പൊതുവിൽ കാണപ്പെടുന്ന ഒരു സ്വഭാവമാണിത്. സുഖസൗകര്യങ്ങൾ ലഭിക്കുമ്പോൾ, അത് അല്ലാഹുവിന് തന്നോടുള്ള പ്രത്യേക സ്നേഹംകൊണ്ടും, തനിക്ക് അല്ലാഹുവിങ്കൽ പ്രത്യേക സ്ഥാനമുള്ളതുകൊണ്ടും ലഭിച്ചതാണെന്ന് വിശ്വസിക്കുകയും, അതിൽ അഭിമാനംകൊള്ളുകയും ചെയ്യുക. നേരെമറിച്ച് ഉപജീവനമാർഗത്തിലും സുഖ സൗകര്യങ്ങളിലും കുറവുവരുമ്പോൾ, തന്നെ അല്ലാഹു അവഗണിച്ചിരിക്കയാണെന്നും അപമാനിച്ചിരിക്കയാണെന്നും പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ, ഐഹി കമായ സുഖസൗകര്യങ്ങളാകട്ടെ, വിഷമങ്ങളാകട്ടെ അല്ലാഹുവിങ്കൽ മനുഷ്യനുള്ള സ്നേഹത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമായി കണക്കാക്കാവതല്ല.സന്തോശ ത്തിലും സൗകര്യത്തിലും നന്ദി കാണിക്കുകയും സന്താപത്തിലും ഞെരുക്കത്തിലും ക്ഷമകാണിക്കുകയും ചെയ്യുന്നപക്ഷം രണ്ടും അവന് ഗുണകരമായിക്കലാശിക്കും. ഇല്ലെ ങ്കിൽ രണ്ടും ദോഷകരമായിരിക്കും.
89:17–20كَلَّاۖ بَل لَّا تُكۡرِمُونَ ٱلۡيَتِيمَ
وَلَا تَحَـٰٓضُّونَ عَلَىٰ طَعَامِ ٱلۡمِسۡكِينِ
وَتَأۡكُلُونَ ٱلتُّرَاثَ أَكۡلٗا لَّمّٗا
Passage continues through verse 89:20.
(17) അങ്ങനെ വേണ്ട! പക്ഷേ, (അതിനും പുറമെ) നിങ്ങൾ അനാ ഥയെ ആദരിക്കുന്നില്ല. (18) പാവപ്പെട്ടവന്റെ ഭക്ഷണത്തെ പ്പറ്റി നിങ്ങൾ പരസ്പരം പ്രോത്സാ ഹനം നൽകുന്നുമില്ല. (19) അനന്തരാവകാശത്തെ നിങ്ങൾ അടക്കി കൂട്ടിയ തീറ്റ തിന്നു കയും ചെയ്യുന്നു. (20) ധനത്തെ നിങ്ങൾ അമിത മായ സ്നേഹം സ്നേഹിക്കുകയും ചെയ്യുന്നു. (17) അങ്ങനെയല്ല, വേണ്ട പക്ഷേ, എന്നാൽ നിങ്ങൾ ആദരിക്കു ന്നില്ല, മാനിക്കുന്നില്ല അനാഥക്കുട്ടിയെ (18) നിങ്ങൾ പരസ്പരം പ്രോത്സാഹിപ്പിക്കുന്നുമില്ല ഭക്ഷണത്തെപ്പറ്റി സാധുവിന്റെ, പാവപ്പെട്ട (19) നിങ്ങൾ തിന്നുകയും ചെയ്യുന്നു അനന്തര സ്വത്ത് ഒരു തീറ്റ, തിന്നൽ അടക്കി (ഒരുക്കൂട്ടി) ക്കൊണ്ടുള്ള (20) നിങ്ങൾ സ്നേഹിക്കയും ചെയ്യുന്നു സ്വത്ത്, ധനം ഒരു സ്നേഹം അമിത മായ, കഠിനമായ, വല്ലാതെ മേൽപറഞ്ഞതാണ് നിങ്ങളുടെ സ്വഭാവം. അത് നന്നല്ല. നിങ്ങൾ വേണ്ടത് അങ്ങനെ യല്ല, സുഖസൗകര്യങ്ങളിൽ നന്ദികാണിക്കുകയും, വിഷമങ്ങളിൽ ക്ഷമകൈക്കൊള്ളു കയുമാണ് നിങ്ങൾ ചെയ്യേണ്ടത്. അത് രണ്ടും നിങ്ങൾ ചെയ്യുന്നില്ലെന്ന് മാത്രമല്ല, അനാ ഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധപതിക്കുന്നുമില്ല. ഏതെങ്കിലും വിധേന സ്വത്തുവാരിക്കൂട്ടി ഉപയോഗിക്കുകയും, ധനത്തോട് അമിതമായ മോഹംവെച്ച് പുലർത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു എന്ന് സാരം. അല്ലാഹു ഇവിടെ ഉപയോഗിച്ച വാക്കുകൾ ശ്രദ്ധിച്ചു നോക്കുക. അനാഥകളെ സഹാ യിക്കുന്നില്ലെന്നോ, സാധുക്കൾക്ക് ഭക്ഷണം നൽകുന്നില്ലെന്നോ അല്ല അല്ലാഹു പറ ഞ്ഞത്. അനാഥകളെ ആദരിക്കുന്നില്ലെന്നും, സാധുക്കളുടെ ഭക്ഷണവിഷയത്തിൽ പര സ്പരം പ്രോത്സാഹനം നൽകുന്നില്ലെന്നുമാണ് ആക്ഷേപിച്ചിരിക്കുന്നത്. അനാഥകൾക്ക് ഭക്ഷണം തുടങ്ങിയ ആവശ്യങ്ങൾ നിർവഹിച്ചുകൊടുത്താലും പോര. അവരെ മാനി ക്കുകയും ആദരിക്കുകയുംകൂടിവേണ്ടതുണ്ട്. സാധുക്കളുടെ വിശപ്പടക്കുവാനുള്ള ആഹാരം കൊടുത്താലും പോര, അവരുടെ വിഷയത്തിൽ പരസ്പരം സഹകരിച്ചു കൂട്ടായ പരിശ്രമങ്ങൾ നടത്തുകയും വേണ്ടതുണ്ട്. എന്നൊക്കെയാണ് അതിലടങ്ങിയ സൂചനകൾ. അന്യായമായ മാർഗങ്ങളും വഴി അനന്തരാവകാശികളെ കബളി പ്പിക്കുകയും അക്രമിക്കുകയും ചെയ്യുക, അന്യരുടെ അവകാശങ്ങളെ പിടിച്ചെടുക്കുക ഇതെല്ലാം ഇന്ന് പരക്കെകാണാവുന്ന സ്വഭാവങ്ങളാണ്. ധനമോഹത്തെക്കുറിച്ചും, അത് വാരിക്കൂട്ടുന്നതിലും ഉപയോഗിക്കുന്നതിലുമുള്ള താൽപര്യത്തെക്കുറിച്ചും പറയേണ്ടതു മില്ല. എന്ത് മാർഗം സ്വീകരിച്ചും ധനം സമ്പാദിക്കണം, ആർഭാടമായി കഴിഞ്ഞുകൂടണം എന്ന വിചാരമാണ് മിക്ക മനുഷ്യർക്കും ഉള്ളത്. തങ്ങളുടെ ജീവിതലക്ഷ്യംതന്നെ ധന സമ്പാദനവും ആഡംബര ജീവിതവുമാണ് അവരുടെ ദൃഷ്ടിയിൽ. ഇന്ന് ലോകത്ത് നട ക്കുന്ന അനീതികളുടെയും അഴിമതികളുടെയും മൂലകാരണങ്ങൾ പരിശോധിച്ചാൽ അവ യിൽ ഏറിയകൂറും ധനമോഹത്തിൽനിന്ന് ഉടലെടുത്തതായിരിക്കും. വാസ്തവത്തിൽ ധനം ഒരു ശപിക്കപ്പെട്ട വസ്തുവായതുകൊണ്ടല്ല ഇത്. പക്ഷേ, അതിന് അളവിൽ കവിഞ്ഞ പ്രാധാന്യം നൽകുന്നതും, അത് ന്യായമായ രൂപത്തിൽ സമ്പാദിക്കാതിരിക്കു ന്നതും, വിനിയോഗിക്കേണ്ട പ്രകാരം വിനിയോഗിക്കാതിരിക്കുന്നതുമാണ് ശാപഹേതു. നബി ˜ പറയുന്നു: "ഹേ, ആദമിന്റെ മകനേ, (അത്യാവശ്യം കഴിച്ചു) മിച്ചമുള്ളത് ചിലവഴിക്കൽ നിനക്ക് ഗുണകരമാണ്. അത് പിടിച്ചുവെക്കുന്നത് നിനക്ക് ദോഷകരവു മാണ്. അത്യാവശ്യമായതിനെപ്പറ്റി നീ ആക്ഷേപിക്കപ്പെടുന്നതല്ല. നീ പ്രാരാബ്ധം വഹി ക്കുന്നവരെക്കൊണ്ട് നീ ആരംഭിക്കണം (നീ ചിലവുകൊടുക്കേണ്ടുന്ന ഭാര്യാമക്കൾ മുത ലായവരുടെ കാര്യത്തിൽ നീ മുൻഗണന നൽകണം.) മേലേകൈ (കൊടുക്കുന്ന കൈ) താഴേകൈയിനെ (വാങ്ങുന്ന കൈയിനെ)ക്കാൾ ഉത്തമമാണ്.' (മു.) മറ്റൊരു നബിവച നത്തിൽ ഇപ്രകാരം കാണാം: "അല്ലാഹു തന്നെയാണ! ദാരിദ്യ്രത്തെയല്ല ഞാൻ നിങ്ങ ളെക്കുറിച്ച് ഭയപ്പെടുന്നത്. പക്ഷേ, നിങ്ങളുടെ മുമ്പുണ്ടായിരുന്നവർ വിശാലമാക്കപ്പെട്ട ഐഹികജീവിതം വിശാലമാക്കപ്പെടുകയും, അങ്ങനെ അവർ അന്യോന്യം വഴക്കടിച്ചിരുന്നതുപോലെ നിങ്ങൾ അന്യോന്യം വഴക്കടിക്കുകയും ചെയ്യു ന്നതാണ് ഞാൻ ഭയപ്പെടുന്നത്. അപ്പോൾ, അവരെ അത് നാശത്തിലാക്കിയതു പോലെ നിങ്ങളെയും അത് നാശത്തിലകപ്പെടുത്തിക്കളയും.' (ബു; മു.)
89:21–26كَلَّآۖ إِذَا دُكَّتِ ٱلۡأَرۡضُ دَكّٗا دَكّٗا
وَجَآءَ رَبُّكَ وَٱلۡمَلَكُ صَفّٗا صَفّٗا
وَجِاْيٓءَ يَوۡمَئِذِۭ بِجَهَنَّمَۚ يَوۡمَئِذٖ يَتَذَكَّرُ ٱلۡإِنسَٰنُ وَأَنَّىٰ لَهُ ٱلذِّكۡرَىٰ
Passage continues through verse 89:26.
(21) വേണ്ടാ! -ഭൂമി ഒരു പൊടി പൊടിക്കൽ പൊടിക്കപ്പെട്ടാൽ!- (22) നിന്റെ റ∫ും അണിയണി യായി മലക്കുകളും വരുകയും (ചെ യ്താൽ)!- (23) അന്ന് "ജഹന്നം' (നരകം) കൊണ്ട് വരപ്പെടുകയും ചെയ്യും. അന്നത്തെ ദിവസം, മനുഷ്യന് ഓർമ വരുന്നതാണ്. എവിടെ നിന്നാണ് അവന് ഓർമ (വന്നത്)?! ധ എന്താണ തുകൊണ്ട് പ്രയോജനം?! പ (24) അവൻ പറയും: "അയ്യോ! ഞാൻ എന്റെ (ഈ) ജീവിതത്തിനു വേണ്ടി മുൻ(കൂട്ടി) ചെയ്തുവെച്ചിരു ന്നെങ്കിൽ നന്നായേനെ!' (25) ദിവ സം, അവന്റെ (അല്ലാഹുവിന്റെ) ശിക്ഷ ഒരാളും ശിക്ഷിക്കയില്ല; (26) അവന്റെ പിടിച്ചു ബന്ധി ക്കൽ ഒരാളും പിടിച്ചു ബന്ധിക്കുന്ന തുമല്ല. (21) വേണ്ടാ, അങ്ങനെയല്ല പൊടിയാക്കപ്പെട്ടാൽ ഭൂമി ഒരു പൊടിപൊടിക്കൽ (22) വരുകയും നിന്റെ റ∫് മലക്കുകളും അണിയണി (വരിവരി)യായി (23) വരപ്പെടുകയും ചെയ്യും അന്ന് ജഹന്നം (നരകം) കൊണ്ട് അന്ന്, ആ ദിവസം ഓർമിക്കും മനുഷ്യൻ അവന് എവിടെ നിന്നാണ്, എങ്ങനെയാണ് ഓർമ, സ്മരണ, (24) അവൻ പറയും അയ്യോ ഞാനായിരുന്നെങ്കിൽ ഞാൻ മുൻ ചെയ്തുവെച്ചു എന്റെ (ഈ) ജീവിതത്തിനുവേണ്ടി, എന്റെ (കഴി ഞ്ഞ) ജീവിതത്തിൽ (25) അപ്പോൾ അന്ന് ശിക്ഷിക്കയില്ല അവന്റെ ശിക്ഷ, അവൻ ശിക്ഷിക്കും പ്രകാരം ഒരാളും (26) പിടിച്ചു ബന്ധിക്ക(കെ ട്ടുക)യുമില്ല അവന്റെ പിടിച്ചു ബന്ധിക്കൽ, ബന്ധിക്കും പ്രകാരം ഒരാളും ഭൂമി പൊടിപൊടിയായി നിരത്തപ്പെടുമെന്ന് പറഞ്ഞത് ക്വിയാമത്തുനാളിനെ സംബ ന്ധിച്ചും, അല്ലാഹുവും മലക്കുകളും വരുമെന്ന് പറഞ്ഞത് വിചാരണയെ സംബന്ധിച്ചു മാകുന്നു. സർവാധിപതിയായ ലോകനിയന്താവിന്റെ മുമ്പിൽ യാതൊരു അഭിഭാഷകനോ മദ്ധ്യവർത്തിയോ കൂടാതെ സൃഷ്ടികളാകമാനം വിചാരണ നടത്തപ്പെടുന്ന ആ ഘട്ട ത്തിൽ, അല്ലാഹുവിന്റെ മഹാ സൃഷ്ടികളായ കണക്കറ്റ മലക്കുകൾ വരിവരിയായി ആ മഹാസദിനെ വലയം ചെയ്തിരിക്കും. ജഹന്നമാകുന്ന നരകം അവിടെ പ്രദർശിപ്പി ക്കപ്പെട്ടിരിക്കയും ചെയ്യും. ഈ സന്ദർഭത്തിൽ പാപിയായ മനുഷ്യന് അവൻ ചെയ്ത തെറ്റുകുറ്റങ്ങളെല്ലാം താനേ ഓർമവരും. അയ്യോ! കഴിഞ്ഞ ജീവിതത്തിൽവെച്ച് ഈ ജീവി തത്തിനുവേണ്ടി സൽക്കർമങ്ങൾ ചെയ്തുവെച്ചിരുന്നെങ്കിൽ എത്ര നന്നായേനേ! എന്ന് അവൻ വിലപിക്കും. പക്ഷേ, അപ്പോഴത്തെ ഓർമകൊണ്ടും ഖേദംകൊണ്ടും ഫലമെന്ത്?! ശിക്ഷയിൽനിന്ന് അവന് ഒഴിവില്ല. അല്ലാഹുവിന്റെ പിടുത്തത്തിൽനിന്ന് അവന് രക്ഷയു മില്ല. അക്രമത്തിലും അനീതിയിലും കാലം കഴിച്ചുകൂട്ടിയ കൂട്ടരുമാകട്ടെ, ആദും ഥമൂദുമാകട്ടെ, എന്നുവേണ്ട അല്ലാഹു അല്ലാത്ത ആരാകട്ടെ, അല്ലാഹുവിന്റെ ശിക്ഷക്ക് സമാനമായ ശിക്ഷ ശിക്ഷിക്കുവാനോ, അവൻ പിടിച്ചു ബന്ധിക്കുന്നതുപോലെ ബന്ധിക്കുവാനോ കഴിവുള്ളവരില്ല. നബി ˜ പ്രസ്താവിച്ചതായി അദിയ്യുബ്നു ഹാതിം (റ) ഉദ്ധരിക്കുന്നു: "നിങ്ങളിൽ ഒരാളുംതന്നെ അവന്റെയും അവന്റെ റ∫ിന്റെയും ഇടയിൽ ഒരു അഭിഭാഷകനാകട്ടെ, മറവുണ്ടാക്കുന്ന ഏതെങ്കിലും മറയാകട്ടെ ഒന്നുമില്ലാതെ അവന്റെ റ∫് അവനോട് സംസാ രിക്കാതിരിക്കയില്ല. അപ്പോൾ, അവൻ വലത്തോട്ട് നോക്കും. താൻ മുമ്പ് ചെയ്തുവെച്ച തല്ലാതെ അവൻ ഒന്നും കാണുകയില്ല. തന്റെ ഇടത്തോട്ട് നോക്കും. മുൻ ചെയ്തുവെച്ച തല്ലാതെ കാണുകയില്ല. മുന്നോട്ടുനോക്കും. അപ്പോൾ തന്റെ മുഖത്തിനുനേരെ നരകമ ല്ലാതെ മറ്റൊന്നും കാണുകയില്ല. അതുകൊണ്ട് നിങ്ങൾ ഒരു കാരക്കപ്പൊളി (ധർമം ചെയ്തു) കൊണ്ടെങ്കിലും നരകത്തെ സൂക്ഷിച്ചുകൊള്ളുവിൻ.' (ബു; മു.) തിരുമേനി പ്രസ്താവിച്ചതായി ഇബ്നു (റ) ഇങ്ങനെ ഉദ്ധരിച്ചിരിക്കുന്നു: "അന്നത്തെ ദിവസം "ജഹന്നം' കൊണ്ടുവരപ്പെടും. അതിന് എഴുപതിനായിരം കടിഞ്ഞാൺ ഉണ്ടായിരിക്കും. ഓരോ കടിഞ്ഞാണൊന്നിച്ച് എഴുപതിനായിരം മലക്കുകളും ഉണ്ടായിരിക്കും. അവർ അത് വലിച്ചുകൊണ്ടുവരുന്നതാണ്.' (മു; തി.) (ലിഹയാത്തീ) എന്ന വാക്കിന് എന്റെ ജീവിതത്തിനുവേണ്ടി എന്നും, എന്റെ ജീവിതകാലത്ത് എന്നും അർത്ഥം വരാം. നാം മുക ളിൽകൊടുത്തത്- "ജീവിതം കൊണ്ടുദ്ദേശ്യം പരലോകജീവിതവും, രണ്ടാമത്തെതനു സരിച്ച് ഉദ്ദേശ്യം ഇഹലോക ജീവിതവുമായിരിക്കും. രണ്ടായാലും ആശയം ഒന്നുതന്നെ. മനുഷ്യരെക്കുറിച്ച് പൊതുവിലാണ് ഈ വചനങ്ങളിൽ സംസാരമെങ്കിലും ശിക്ഷയെ ക്കുറിച്ചുള്ള താക്കീത് ബാധകമാകുന്നത് കുറ്റവാളികളായ ദുർമാർഗികൾക്കായിരിക്കുമ ല്ലോ. സൻമാർഗികളായ ആളുകളെ അല്ലാഹു സ്വാഗതം ചെയ്യുന്നത് നോക്കുക;-
89:27–30يَـٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ
ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةٗ مَّرۡضِيَّةٗ
فَٱدۡخُلِي فِي عِبَٰدِي
Passage continues through verse 89:30.
(27) "ഹേ, സമാധാനമടഞ്ഞ ആത്മാവേ!- (28) തൃപ്തിപ്പെട്ടുകൊണ്ട്, തൃപ്തി ലഭിച്ചുകൊണ്ട്, നീ നിന്റെ രക്ഷിതാവിങ്കലേക്ക് മടങ്ങിക്കൊള്ളു ക. (29) എന്നിട്ട് എന്റെ അടിയാൻമാ രിൽ പ്രവേശിച്ചുകൊള്ളുക. (30) എന്റെ സ്വർഗത്തിലും പ്രവേ ശിച്ചുകൊള്ളുക.' (27) ഹേ, ആത്മാവേ സമാധാനമടഞ്ഞ, മന മാധാനമുള്ള (28) നീ മടങ്ങിക്കൊള്ളുക നിന്റെ റ∫ിങ്കലേക്ക് തൃപ്തിപ്പെട്ടു കൊണ്ട് തൃപ്തിയാക്കപ്പെട്ടു (തൃപ്തി ലഭിച്ചു)കൊണ്ട് (29) എന്നിട്ട് പ്രവേശിച്ചുകൊള്ളുക എന്റെ അടിയാൻമാരിൽ (30) പ്രവേശിക്കയും ചെയ്യുക എന്റെ സ്വർഗത്തിൽ സൃഷ്ടിച്ചു രക്ഷിച്ചുവരുന്ന റ∫ിൽ വിശ്വസിച്ചും, അവന്റെ മഹത്വങ്ങളും പരമോൽകൃ ഷ്ടതയും മനിലാക്കിയും, അവനെമാത്രം ആരാധിച്ചും, അവനോട്മാത്രം സഹായ മർത്ഥിച്ചും, അവന്റെ വിധിവിലക്കുകളും നിയമനിർദ്ദേശങ്ങളും അനുസരിച്ചും, സന്തോ ഷത്തിൽ നന്ദിയും സന്താപത്തിൽ ക്ഷമയും സ്വീകരിച്ചുകൊണ്ട് ഐഹിക ജീവിതം നയിച്ച ശുദ്ധാത്മാക്കളത്രെ "സമാധാനമടഞ്ഞ ആത്മാക്കൾ' ( ) ഭയമോ, വ്യസനമോ, ആശങ്കയോ, നിരാശയോ, മോഹഭംഗമോ ഒന്നും അവരെ ബാധിക്കുന്നത ല്ല. അവരത്രെ മന മാധാനമടഞ്ഞ ഭാഗ്യവാൻമാർ. (മന് മടങ്ങിയവരെ -അവങ്കലേക്ക് മാർഗദർശനം ചെയ്യുന്നു. അതായത്, വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണകൊണ്ട് തങ്ങളുടെ ഹൃദയങ്ങൾ സമാധാനമടയുകയും ചെയ്യുന്നവരെ. അറിഞ്ഞേക്കുക; അല്ലാഹുവിന്റെ സ്മരണകൊ ണ്ടാണ് ഹൃദയങ്ങൾ സമാധാനമടയുന്നത്. (സൂഃ 27, 28.) മരണവേളയിലും, ക്വിയാ മത്തുനാളിലുമെല്ലാംതന്നെ ഈ മഹാഭാഗ്യവാൻമാർക്ക് അല്ലാഹുവിങ്കൽനിന്ന് സ്വാഗ തവും സന്തോഷവാർത്തയും ലഭിക്കുന്നതായിരിക്കും. അങ്ങനെ റ∫ിന്റെ സ്മരണയോടുകൂടി സമാധാനചിത്തനായി ജീവിക്കുകയും സമാ ധാനചിത്തനായിക്കൊണ്ട് പരലോകത്ത് ചെല്ലുകയും ചെയ്ത ആത്മാവിനെ അല്ലാഹു വിളിച്ചു സ്വാഗതം ചെയ്യുകയാണ്: നിനക്ക് പരിപൂർണമായും തൃപ്തി അടയുവാനുള്ള വമ്പിച്ച പ്രതിഫലവും മഹത്തായ അനുഗ്രഹങ്ങളും ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. നിന്നെ റ∫് നല്ലപോലെ തൃപ്തിപ്പെട്ടിരിക്കുന്നു. നിനക്കിവിടെ പേടിക്കേണ്ട തായോ വ്യസനിക്കേണ്ടതായോ ഒന്നുമില്ല. തൃപ്തി അടഞ്ഞുകൊണ്ടും തൃപ്തിക്ക് വിധേ യനായിക്കൊണ്ടും എന്റെ പ്രീതിക്ക് പാത്രവാൻമാരായ സജ്ജനങ്ങളുടെ കൂട്ടത്തി ൽ നീ പ്രവേശിച്ചുകൊള്ളുക. സജ്ജനങ്ങൾക്കായി ഞാൻ ഒരുക്കിവെച്ചിട്ടുള്ള അനുഗൃഹീത സ്വർഗത്തിൽ പ്രവേശിച്ചു ശാശ്വതസൗഖ്യം അനുഭവിച്ചുകൊള്ളുകയും ചെയ്യുക. ഇങ്ങനെയുള്ള ഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തി അനുഗ്ര ഹിക്കട്ടെ. ആമീൻ.