QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Ghashiyah

ٱلْغَاشِيَة

Muhammad Amani Moulavi (d. 1987) · Surah 88 · 26 verses

88:1–7

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ

وُجُوهٞ يَوۡمَئِذٍ خَٰشِعَةٌ

عَامِلَةٞ نَّاصِبَةٞ

Passage continues through verse 88:7.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 26 കഴിഞ്ഞ അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ ഉദ്ധരിച്ച ഹദീഥുകൾ ഇവിടെയും ഓർക്കു ക. പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) (നബിയേ, ആ) മൂടുന്ന സംഭ വത്തിന്റെ വർത്തമാനം നിനക്ക് വന്നി രിക്കുന്നുവോ?- (2) ചില മുഖങ്ങൾ അന്നത്തെ ദിവസം (പേടിച്ചു) താഴ്മ കാണിക്കു ന്നവയായിരിക്കും; (3) പണിപ്പെട്ട (അഥവാ അദ്ധ്വാ നപ്പെട്ടവയായിരിക്കും;) ക്ഷീണിച്ചവ യായിരിക്കും. (4) അവ ചൂടേറിയ അന്മിയിൽ കടന്നുകരിയുന്നതാണ് (5) തിളച്ചുവെന്ത ധ അത്യുഷ്ണ മായ പ ഒരു ഉറവ് ജലത്തിൽനിന്ന് അവർ കുടിപ്പിക്കപ്പെടുന്നതാണ്. (6) അവർക്ക് ല്ലാതെ യാതൊരു ഭക്ഷണവുമില്ല;- (7) അത് പോഷണം നൽകുകയി ല്ല. വിശപ്പിന് പര്യാപ്തമാകുകയുമി ല്ല. (1) നിനക്ക് വന്നിരിക്കുന്നുവോ (ആ) മൂടുന്ന സംഭവത്തിന്റെ വർത്തമാനം (2) ചില മുഖങ്ങൾ ആ ദിവസം താഴ്മ കാട്ടുന്നവയാ യിരിക്കും (3) പണിപ്പെട്ടവ (അദ്ധ്വാനിച്ചവ, ക്ലേശിച്ചവ) ക്ഷീണിച്ചവ (അ ദ്ധ്വാനിച്ചവകുഴങ്ങിയവ) (4) അവ കടന്നെരിയും ഏസ തീയിൽ, അന്മിയിൽ ചൂടേറിയ (5) അവർ കുടിപ്പിക്കപ്പെടും ഒരു ഉറവിൽനിന്ന് ചുട്ടുതിളച്ച, തിളച്ചുവെന്ത (അത്യുഷ്ണമായ) (6) അവർക്കില്ല ഒരു ഭക്ഷ ണവും (7) അത് പോഷണം നൽകയില്ല, കൊഴുപ്പിക്കയില്ല അത് പര്യാപ്തമാക്കുക (തടുക്കുക)യുമില്ല വിശ പ്പിൽനിന്നും, വിശപ്പിന് (മൂടുന്ന സംഭവം) കൊണ്ടുദ്ദേശ്യം ക്വിയാമത്ത്നാളാണ്. എല്ലാ വസ്തുക്ക ളെയും ഒന്നടങ്കം ബാധിക്കുന്ന മഹാവിപത്തായതുകൊണ്ട് അതിനെ മൂടുന്ന സംഭവം എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. അന്നത്തെ ദിവസം അവിശ്വാസികളായ ദുർജ്ജനങ്ങ ളുടെ സ്ഥിതിഗതികളെപ്പറ്റിയാണ് ഈ വചനങ്ങളിൽ വിവരിക്കുന്നത്. ഇഹത്തിൽ വെച്ച് വളരെ പണിപ്പെട്ടു അദ്ധ്വാനങ്ങളും പ്രവർത്തനങ്ങളും അവർ നടത്തിയിട്ടുണ്ടായിരി ക്കും. ഒന്നും തന്നെ നേരായ മാർഗത്തിലുള്ളതോ ഭാവി രക്ഷക്ക് ഉതകുന്നതോ ആയിരി ക്കയില്ല. അതിനാൽ അവയെല്ലാം പാഴായിപ്പോകുന്നു. അങ്ങനെ, നരകംമാത്രം അവർക്ക് ആധാരമായിത്തീരുന്നു. നരകത്തിലെ അവസ്ഥയാകട്ടെ, അല്ലാഹു വിവരിച്ചത് പോലെ, കഠിനകഠോരവുമായിരിക്കും. എന്നാൽ, ഒട്ടകങ്ങൾക്കുപോലും മേഞ്ഞുതിന്നുവാൻ പ്രയാസമായ ഒരുതരം കള്ളിമുൾച്ചെടിയാണ് എന്ന് പലരും പ്രസ്താവിച്ചുകാണുന്നു. ഏതായിരുന്നാലും നരകത്തിലെ വസ്തുക്കളെ ഭൗതികവസ്തുക്കളുമായി സാദൃശ്യപ്പെടുത്തി അനുമാനം നടത്തുവാൻ നിവൃത്തിയില്ലല്ലോ. ഭക്ഷണം ശരീരത്തിന് പോഷണം നൽകുന്നതായിരി ക്കണം. അതില്ലെങ്കിൽ, ചുരുങ്ങിയപക്ഷം തൽക്കാലം വിശപ്പിന് പരിഹാരമുണ്ടാകുന്ന തെങ്കിലുമാവണം. രണ്ടും ചെയ്യുന്നതല്ല എന്ന് അല്ലാഹു വ്യക്തമാക്കിയി രിക്കുന്നു. വളരെ അർത്ഥഗർഭമായ ഒരു വിവരണമാണിത്. എന്തെങ്കിലും ഒരു ഗുണം അതുമൂലം അവർക്ക് ലഭിക്കുവാനില്ല. ഒരു ദോഷം അതുകൊണ്ട് നീങ്ങുവാനുമില്ല. എന്നി രിക്കെ, ആ ഭക്ഷണം അവർക്കുണ്ടാകുന്ന വിവിധ ശിക്ഷാവകുപ്പുകളുടെ കൂട്ടത്തിൽ ഒന്നുമാത്രമായിരിക്കും എന്നത്രെ അതിന്റെ സൂചന. സൂറ: സ്വാഫ്ഫാത്ത് 62 ലും സൂറ:ദുഖാൻ 43 ലും പ്രസ്താവിക്കപ്പെട്ട "സക്വ്ക്വൂം' ( ) വൃക്ഷത്തെപ്പോലെയുള്ള തോ, അല്ലെങ്കിൽ -ചിലർ ആയിരി ക്കാം അല്ലാഹുവിനറിയാം. സത്യവിശ്വാസികളായ സജ്ജനങ്ങളുടെ അന്നത്തെ നില എന്തായിരിക്കുമെന്ന് അടുത്തവചനങ്ങളിൽ വിവരിക്കുന്നു:-
88:8–16

وُجُوهٞ يَوۡمَئِذٖ نَّاعِمَةٞ

لِّسَعۡيِهَا رَاضِيَةٞ

فِي جَنَّةٍ عَالِيَةٖ

Passage continues through verse 88:16.

(8) ചില മുഖങ്ങൾ അന്നത്തെ ദിവസം (ആനന്ദഭരിതമായി) മിനും പൂണ്ടവയായിരിക്കും;- (9) അവയുടെ പ്രയത്നത്തെ (അ വ സ്വയം) തൃപ്തിപ്പെട്ടവയായി രിക്കും;- (10) (അവ) ഉന്നതമായ സ്വർഗ ത്തിലായിരിക്കും;- (11) അതിൽവെച്ച് യാതൊരു നിരർത്ഥമായതും (അഥവാ അനാവ ശ്യവും) അവ കേൾക്കുന്നതല്ല. (12) ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു (തരം) ഉറവുജലം അതിലുണ്ട്;- (13) അതിൽ ഉയർത്തിവെക്കപ്പെട്ട കട്ടിലുകളുണ്ട്;- (14) (തയാറാക്കി) വെക്കപ്പെട്ട കോപ്പകളുമുണ്ട്;- (15) അണിയായി (നിരത്തി) വെക്കപ്പെട്ട മെത്തത്തലയിണകളു മുണ്ട്; (16) വിരിച്ചു വിതാനിക്കപ്പെട്ട പര വതാനികളുമുണ്ട്. (8) ചില മുഖങ്ങൾ അന്ന് മിനും ഗ്രഹം) പൂണ്ടവയായിരിക്കും (9) അവയുടെ പ്രയത്നത്തെ, പരിശ്രമത്തെ തൃപ്തിപ്പെട്ടവയായിരിക്കും (10) സ്വർഗത്തിലായിരിക്കും ഉന്നതമായ (11) അവ കേൾക്കയില്ല, നീ കേൾക്കയില്ല അതിൽ ഒരു നിരർത്ഥമായത് (അനാവശ്യം) (12) അതിലുണ്ട് ഉറവുജലം ഒഴുകുന്ന (13) അതിലുണ്ട് കട്ടിലുകൾ ഉയർത്തപ്പെട്ട (14) കോപ്പകളും വെക്കപ്പെട്ട (15) മെത്തത്തലയിണകളും അണി (നിര)യായി വെക്ക പ്പെട്ട (16) പരവതാനികളും വിരിക്ക (പരത്തവിതാനിക്ക)പ്പെട്ട ദുർജനങ്ങൾ ഇഹത്തിൽവെച്ച് ചെയ്തിരുന്ന പ്രയത്നങ്ങളെല്ലാം അന്ന് പാഴായി സജ്ജനങ്ങളുടെ പ്രയത്നങ്ങൾ അങ്ങനെയല്ല. അവ സൽക്കർമങ്ങളും നേർമാർഗത്തിൽ അധിഷ്ഠിതമായതും ആയിരിക്കക്കൊണ്ട് അവ മൂലം തങ്ങൾക്ക് ലഭിക്കുവാനിരിക്കുന്ന മഹത്തായ പ്രതിഫലങ്ങൾ കണ്ട് അവരുടെ മുഖത്ത് ആനന്ദം വിളയാടും. അതിൽ അവർക്ക് നല്ല സംതൃപ്തിയും സന്തുഷ്ടിയും ഉണ്ടാകു കയും ചെയ്യും. യാതൊരു തരത്തിലുള്ള അനാവശ്യത്തിന്റെയോ അനിഷ്ടത്തിന്റെയോ വാക്കാകട്ടെ, സംഭവമാകട്ടെ, കേൾക്കാൻ അവിടെ അവർക്ക് ഇടവരുന്നതല്ല. അല്ലാഹു വർണിച്ചതുപോലെയുള്ള സർവവിധ സുഖാഡംരബര സൗകര്യങ്ങളാൽ അനുഗൃഹീ തമായ ആ ഉന്നത സ്വർഗത്തിൽ അവർക്ക് ശാശ്വത ജീവിതം നൽകപ്പെടുകയും ചെയ്യും.
88:17–20

أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ

وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ

وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ

Passage continues through verse 88:20.

(17) എന്നാൽ, അവർ ഒട്ടകത്തി ലേക്ക് നോക്കുന്നില്ലേ, അതെങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്ന്?!- (18) ആകാശത്തിലേക്ക്, അതെ ങ്ങനെ ഉയർത്തപ്പെട്ടിരിക്കുന്നു വെന്നും?! (19) പർവ്വതങ്ങളിലേക്ക്, അവ എങ്ങനെ നാട്ടിവെക്കപ്പെട്ടിരിക്കുന്നു വെന്നും?! (20) ഭൂമിയിലേക്ക്, അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നു വെന്നും (നോക്കുന്നില്ലേ)?! (17) എന്നാൽ അവർ നോക്കുന്നില്ലേ ഒട്ടകത്തിലേക്ക് എങ്ങനെ, എപ്രകാരമാണ് അത് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു (എന്ന്) (18) ആകാശത്തിലേക്കും എങ്ങനെ അത് ഉയർത്തപ്പെട്ടിരിക്കുന്നു (വെന്ന്) (19) മലകളിലേക്കും എങ്ങനെയാണ് അത് നാട്ട (സ്ഥാപിക്ക)പ്പെട്ടിരിക്കുന്നു(വെന്ന്) (20) ഭൂമിയിലേക്കും എങ്ങനെ അത് പരത്തപ്പെട്ടിരിക്കുന്നു (വെന്ന്) തുളഞ്ഞ ബുദ്ധിയോ കവിഞ്ഞ പഠിപ്പോ ഒന്നുമില്ലാത്ത സാധാരണ ജനങ്ങൾക്ക് പോലും സുപരിചിതവും, ചിന്തിച്ചറിയുവാൻ പോരുന്നതുമായ ചില നിത്യദൃഷ്ടാന്ത ങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു മനുഷ്യശ്രദ്ധയെ തട്ടി ഉണർത്തുകയാണ്. മേൽപോ ട്ടുനോക്കിയാൽ കാണുന്ന ആകാശം, നാലുപാടും നോക്കിയാൽ കാണുന്ന പർവതങ്ങൾ, കീഴ്പോട്ട് നോക്കിയാൽ കാണുന്ന ഭൂമി, സുപരിചിതവും അറബികളുടെ നിത്യോപ യോഗ വസ്തുവായ ഒട്ടകം എന്നിങ്ങനെയുള്ളവയെ ആർ സൃഷ്ടിച്ചു? ഓരോന്നും എത്ര സമർത്ഥവും കലാപരവുമായ രീതിയിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്? ഓരോന്നും എത്ര മാത്രം പ്രയോജനകരമായ വ്യവസ്ഥയിലാണ് സംവിധാനം ചെയ്യപ്പെട്ടിരിക്കുന്നത്? ഓരോ ന്നിലും അടങ്ങിയ സൃഷ്ടിരഹസ്യങ്ങൾ എന്തൊക്കെയാണ്? ഇതെല്ലാം നിയന്ത്രിച്ചു ശക്തി ഏതാണ്? എന്നിത്യാദി കാര്യങ്ങളെപ്പറ്റി അവരവരുടെ ബുദ്ധിക്കനുസരിച്ച് ആലോചിച്ചുനോക്കുന്ന ഏതൊരു നിഷ്കളങ്ക ഹൃദയന്നും അല്ലാ ഹുവിന്റെ മഹത്വത്തെക്കുറിച്ചും, അവന്റെ സർവ്വജ്ഞത, സാർവത്രികമായ കഴിവ് ആദി യായ മഹ ൽഗുണങ്ങളെക്കുറിച്ചും ബോധം വരാതിരിക്കയില്ല. അതുവഴി, പരലോകം, മരണാനന്തരജീവിതം എന്നിവയുടെ സാധ്യത സമ്മതിക്കേണ്ടിവരികയും, കൂടുതൽ അന്വേഷിച്ചറിയുവാനുള്ള പ്രേരണ സംജാതമാകുകയും, അങ്ങനെ ദൈവിക സന്ദേശ ങ്ങൾ കേൾക്കുമ്പോൾ അവ സ്വീകരിക്കുന്നതിന് വിഘാതം ഉണ്ടാവാതിരിക്കുകയും ചെയ്യും. അതാ, ദ്വുമാമുബ്നു ( )യുടെ സംഭവം ഇതിനൊരു ഉദാ ഹരണമാണ്. മരുഭൂവാസികളായ ഒരു അറബി ഗോത്രത്തിലെ തലവനായിരുന്നു അദ്ദേ ഹം. മരുഭൂമികളിൽ ജീവിച്ചിരുന്ന അറബികൾ കേവലം അപരിഷ്കൃതരും പരുക്കൻ സ്വഭാവക്കാരുമായിരുന്നുവെന്ന് പ്രസിദ്ധമാണ്. സംഭവത്തിന്റെ നിവേദകനായ അനസ് (റ) ന്റെ വാചകങ്ങളിൽ നിന്നുതന്നെ അദ്ദേഹത്തെപ്പറ്റി മനിലാക്കാം. അനസ് (റ) പറ യുന്നു:- റസൂൽ തിരുമേനി ˜ യോട് എന്തെങ്കിലും (അപ്രധാനമായ) ചോദ്യം ചെയ്യുന്നത് വിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് മരുഭൂവാസികളിൽ ബുദ്ധിയുള്ള വല്ല മനുഷ്യനും വന്നു നബി ˜ യോട് എന്തെങ്കിലും ചോദിക്കുന്നതും അത് കേൾക്കുന്നതും ഞങ്ങൾക്ക് സന്തോ ഷമായിരുന്നു. അങ്ങനെ, ഒരാൾ വന്ന് ചോദിക്കയുണ്ടായി: മുഹമ്മദേ, താങ്കളുടെ ഒരു ദൂതൻ ഞങ്ങളുടെ അടുക്കൽവന്നു താങ്കളെ അല്ലാഹു അവന്റെ റസൂലായി നിയോഗിച്ചിരിക്കുന്നുവെന്ന് താങ്കൾ വാദിക്കുന്നതായി പറഞ്ഞു. (ഇത് സത്യമാണോ)? തിരുമേനി: സത്യമാണ്. അദ്ദേഹം: എന്നാൽ, ആകാശം സൃഷ്ടിച്ചത് ആരാണ്? തിരുമേനി: അല്ലാഹു. അദ്ദേഹം: എന്നാൽ, ഭൂമി സൃഷ്ടിച്ചത് ആർ? തിരുമേനി: അല്ലാഹു. അദ്ദേഹം: എന്നാൽ, ഇൗ മലകൾ നാട്ടി സ്ഥാപിച്ചതും അവയിലുള്ളതെല്ലാം ഉണ്ടാ ക്കിയതും ആർ? തിരുമേനി: അല്ലാഹു. അദ്ദേഹം: അപ്പോൾ, ആകാശവും ഭൂമിയും സൃഷ്ടിക്കുകയും, ഇൗ മലകളെ നാട്ടി ഉറപ്പിക്കുകയും ചെയ്തിട്ടുള്ളവൻ തന്നെയാണ (സത്യം)! അല്ലാഹുവാണോ താങ്കളെ ദൂതനായി (റസൂലായി) അയച്ചിരിക്കുന്നത്? തിരുമേനി: അതെ, അദ്ദേഹം: താങ്കളുടെ ദൂതൻ ഞങ്ങളോട് പറഞ്ഞു: ഞങ്ങൾ രാവും പകലുമായി അഞ്ചുനേരം നമസ്കരിക്കൽ ഞങ്ങൾക്ക് കടമയാണെന്ന്. (വാസ്തവമാണോ?) തിരുമേനി: വാസ്തവമാണ് പറഞ്ഞത്. താങ്കളെ അയച്ചവൻ തന്നെയാണ (സത്യം)! അല്ലാഹുവാണോ താങ്കളോട് അതിന് കൽപിച്ചത്? തിരുമേനി: അതെ. അദ്ദേഹം: താങ്കളുടെ ദൂതൻ ഞങ്ങളോട് ഞങ്ങളുടെ സ്വത്തുക്കളിൽ ഞങ്ങൾ ഒരു സക്കാത്ത് കൊടുക്കേണ്ടുന്ന കടമയുണ്ടെന്ന് പറഞ്ഞു. തിരുമേനി: അതെ. അദ്ദേഹം: താങ്കളെ അയച്ചവൻ തന്നെയാണ (സത്യം)! അല്ലാഹുവോ താങ്കളോട് ഇത് കൽപിച്ചത്? തിരുമേനി: അതെ. അദ്ദേഹം: ഞങ്ങളിൽനിന്ന് പോകാൻ കഴിവുള്ളവർക്ക് ആ വീട്ടിന്റെ ടെ) അടുക്കൽചെന്ന് ഹജ്ജ്ചെയ്യൽ കടമയുണ്ടെന്ന് താങ്കളുടെ ദൂതൻ പറഞ്ഞു. തിരുമേനി: വാസ്തവമാണ് പറഞ്ഞത്. അനന്തരം ആ മനുഷ്യൻ (പോകാൻ) പിന്നോക്കം തിരിഞ്ഞു ഇങ്ങനെ പറഞ്ഞു: "താങ്കളെ യഥാർത്ഥവുമായി അയച്ചവൻ തന്നെയാണ (സത്യം)! ഇപ്പറഞ്ഞതിൽ ഞാൻ ഒന്നും കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നതല്ല. (കൃത്യമായി നിർവ്വഹിച്ചുകൊള്ളാം)' അപ്പോൾ നബി ˜ പറഞ്ഞു: അദ്ദേഹം സത്യം പറഞ്ഞതാണെങ്കിൽ അദ്ദേഹം നിശ്ചയമായും സ്വർഗത്തിൽ പ്രവേശിക്കും.' (അ; ബു; മു; ദാ; ജ; ന.) ഇമാം മുസ്ലിമിന്റെ നിവേദനത്തിൽ "ഞാൻ ഗോത്രക്കാരനായ എന്നുകൂടി അദ്ദേഹം പറഞ്ഞതായി പ്രസ്താവിച്ചിരിക്കുന്നു. ഒട്ടകത്തെപ്പറ്റി ചിന്തിക്കുവാനുള്ള ക്ഷണം അറബികളെ സംബന്ധിച്ചിടത്തോളം പ്രത്യേകിച്ചും അർത്ഥവത്താകുന്നു. ഒട്ടകം അറബികളുടെ അമൂല്യസമ്പത്താണ്. ഇൗ അടുത്തകാലത്തായി പരിഷ്കൃതവാഹനങ്ങളും പുതിയ ജീവിതമാർഗങ്ങളും നിലവിൽ വന്നതോടുകൂടി ഒട്ടകത്തിന്റെ പ്രാധാന്യം അറേബ്യയിൽ കുറെയെല്ലാം കുറഞ്ഞിട്ടുണ്ടെ ന്നത് വാസ്തവമാണ്. എന്നാലും മരുപ്രദേശങ്ങളിൽ ഒട്ടകം ഇന്നും അപ്രധാനമല്ലത ന്നെ. മുൻകാലത്തെ സ്ഥിതി പറയേണ്ടതുമില്ല. അതിന്റെ പാലും മാംസവും അവരുടെ ആഹാരം. രോമം അവരുടെ വസ്ത്രം. തോലാകട്ടെ, പലതരം പാത്രങ്ങളും താമസിക്കു വാനുള്ള തമ്പുകളും നിർമിക്കുവാനും ഉപയോഗിക്കും. യാത്രകളിൽ സവാരിക്കും, കൃഷിക്ക് വെള്ളം തേവാനും, ഭാരങ്ങൾ വഹിക്കുവാനും ഒട്ടകംതന്നെ. "മരുക്കപ്പൽ ( എന്ന പേരുകൊണ്ടുതന്നെ ഒട്ടകത്തിന്റെ പ്രയോജനത്തെപ്പറ്റി നമുക്ക് ഊഹിക്കാം. വെള്ളവും തണലുമില്ലാത്ത - മരുപ്പച്ച കാണാത്തകണ്ണെത്തുവാൻ കഴി യാത്ത -സമുദ്രസമാനമായ മണലാരണ്യങ്ങളിൽകൂടി ദീർഘയാത്രകൾ നടത്തുവാൻ തക്കവണ്ണം അല്ലാഹു ഒട്ടകത്തിന് കൊടുത്തിട്ടുള്ള കെൽപും സവിശേഷശക്തിയും ആലോചിച്ചുനോക്കുക! കിട്ടിയ ഭക്ഷണംകൊണ്ടത് തൃപ്തിപ്പെടും. മാസത്തോളം വെള്ളം കുടിക്കാതെ കഴിഞ്ഞുകൊള്ളും. യജമാനന്റെ ഹിതമറിഞ്ഞു സവിനയം അത് പെരുമാ റും. വൻമരുഭൂമികളിൽ സഞ്ചാരം പതിവാക്കുന്ന ഒട്ടകത്തിന് മറ്റ് മൃഗങ്ങളെപ്പോലെ ദിനം പ്രതി ഭക്ഷണവും വെള്ളവും കിട്ടുവാൻ മാർഗമില്ലെന്ന് അതിനെ സൃഷ്ടിച്ചുരൂപം നൽകിയ സ്രഷ്ടാവിനറിയാമല്ലോ. അതുകൊണ്ട് വെള്ളം സുലഭമായി കിട്ടുന്ന അവസ രത്തിൽ കുറേ അധികം വെള്ളം അകത്താക്കി സൂക്ഷിച്ചുവെക്കുവാനുള്ള ചില ഉള്ളറ അതിന് നൽകിയിരിക്കുന്നു. അതുപോലെത്തന്നെ, സൗകര്യപ്പെടുമ്പോൾ കിട്ടുന്ന ഭക്ഷണത്തിന്റെ സത്തുക്കൾ ശേഖരിച്ചു വെക്കുവാനുള്ള ഒരു പത്തായവും നൽകിയിരിക്കുന്നു. അതത്രെ ഒട്ടകത്തിന്റെ പൂഞ്ഞ. മണൽപൂഴിയിൽ ആണ്ടുപോകാതി രിക്കുവാൻ വേണ്ടി കാലുകൾ പൊക്കുമ്പോൾ ഇറുക്കിക്കൂടുകയും നിലത്തുവെക്കുമ്പോൾ വികസിച്ചു പരക്കുകയും ചെയ്യുമാറുള്ള കാലടികളും അവക്ക് നൽകിയിരിക്കുന്നു. ഒട്ട കത്തിന്റെ ക്ഷമയും സഹനവും കാലുകെട്ടി നിലത്തുവീഴ്ത്താതെനിന്ന നിലയിൽ അറുത്തുവീഴ്ത്തുവാൻ അത് കഴുത്തു നീട്ടിക്കൊടുക്കും. ഇതെല്ലാം ഏതെങ്കിലും ഒരു അറബിവിദഗ്ദ്ധന്റെയോ, ആഗോളശാസ്ത്രജ്ഞൻമാ രുടെയോ കണ്ടുപിടുത്തമോ ആസൂത്രണമോ അല്ല. അല്ലെങ്കിൽ പെട്ടെന്നൊരു സുപ്ര ഭാതത്തിൽ പ്രവർത്തനം ആരംഭിച്ച ഒരു പ്രകൃതിയുടെ വികൃതിയും അല്ല. എല്ലാം സൃഷ്ടിച്ചു വ്യവസ്ഥപ്പെടുത്തി അതതിന് വേണ്ടുന്ന മാർഗദർശനം നൽകിയ അല്ലാഹു വിന്റെ മാത്രം പ്രവർത്തനം! ഇങ്ങനെയുള്ള നിത്യസത്യങ്ങളാകുന്ന ദൃഷ്ടാന്തങ്ങളിൽ ചിന്തിക്കുവാൻ മനുഷ്യരെ ക്ഷണിച്ചുകൊണ്ട് അല്ലാഹു നബി ˜ യോട് പറയുന്നു:-
88:21–26

فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٞ

لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ

إِلَّا مَن تَوَلَّىٰ وَكَفَرَ

Passage continues through verse 88:26.

(21) അതിനാൽ, (നബിയേ) നീ ഉപദേശിച്ചുകൊള്ളുക. നിശ്ചയമാ യും, നീ ഒരു ഉപദേഷ്ടാവ് മാത്രമാ കുന്നു;- (22) നീ അവരിൽ അധികാരം ചെലുത്തുന്നവനൊന്നുമല്ല. (23) (പക്ഷേ) തിരിഞ്ഞുപോകു കയും, അവിശ്വസിക്കുകയും ചെയ്ത വനൊഴികെ;- (24) എന്നാൽ, അവനെ അല്ലാഹു ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്ന താണ്. (25) നിശ്ചയമായും, നമ്മുടെ അടുക്കലേക്കാണ് അവരുടെ മടങ്ങി വരവ്. (26) പിന്നെ, നമ്മുടെ മേൽ (ബാ ധ്യത) തന്നെയാണ് അവരുടെ വിചാ രണ. ധ അത് നാം നടത്തുകതന്നെ ചെയ്യും. പ (21) അധികാരം നടത്തുന്നവൻ (23) ഒഴികെ തിരിഞ്ഞു പോയവൻ അവിശ്വസിക്കയും ചെയ്ത (24) എന്നാലവനെ ശിക്ഷിക്കും അല്ലാഹു ഏറ്റവും വലിയ ശിക്ഷ (25) നിശ്ചയമായും നമ്മി ലേക്കാണ് അവരുടെ മടങ്ങിവരവ് (26) പിന്നെ നമ്മുടെമേൽ തന്നെ യാണ് (ബാധ്യത) അവരുടെ വിചാരണ നബി ˜ അരുളിച്ചെയ്തതായി ഇമാം അഹ്മദ് (റ) ഇപ്രകാരം നിവേദനം ചെയ്യുന്നു: "അറിഞ്ഞേക്കുക: നിങ്ങളെല്ലാവരും സ്വർഗത്തിൽ പ്രവേശിക്കും, ഒട്ടകം അതിന്റെ ആൾക്കാരോട് വിരണ്ടോടുന്ന പ്രകാരം അല്ലാഹുവിനോട് വിരണ്ടോടിയവരൊഴികെ.' ന്നലഞ്ചരവ