QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-A'la

ٱلْأَعْلَىٰ

Muhammad Amani Moulavi (d. 1987) · Surah 87 · 19 verses

87:1–5

سَبِّحِ ٱسۡمَ رَبِّكَ ٱلۡأَعۡلَى

ٱلَّذِي خَلَقَ فَسَوَّىٰ

وَٱلَّذِي قَدَّرَ فَهَدَىٰ

Passage continues through verse 87:5.

ആമുഖം: വചനങ്ങൾ 19 രണ്ട് പെരുന്നാൾ നമസ്കാരങ്ങളിലും, വെള്ളിയാഴ്ച നമസ്കാരത്തിലും നബി ˜ ഇൗ സൂറത്തും അടുത്ത സൂറത്തും ഓതാറുണ്ടായിരുന്നുവെന്നും, പെരുന്നാളും ഒരു ദിവസത്തിൽ (വെളളിയാഴ്ച) ഒരുമിച്ചു വന്നപ്പോഴും തിരുമേനി അവ രണ്ടും ഓതുകയുണ്ടായെന്നും ഹദീഥിൽ വന്നിട്ടുണ്ട്. (അ; മു; ദാ; ന.) "വിത്ർ' നമ സ്കാരത്തിൽ ഇൗ സൂറത്തും, സൂറത്തുൽ കാഫിറൂനയും, സൂറത്തുൽ ഇഖ്ലാസ്വും തിരുമേനി ഓതിവന്നിരുന്നുവെന്നും ഒന്നിലധികം സ്വഹാബികളിൽനിന്ന് ഇമാം അഹ്മദും (റ) ഉദ്ധരിച്ചിരിക്കുന്നു. പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) നിന്റെ അത്യുന്നതനായ രക്ഷി താവിന്റെ നാമത്തെ നീ സ്തോത്ര കീർത്തനം ചെയ്യുക. (2) അതായത്, സൃഷ്ടിച്ചു ശരി പ്പെടുത്തിയവൻ- (3) (വ്യവസ്ഥ) നിർണയിച്ചു മാർഗദർശനം നൽകിയവനും; (4) മേച്ചിൽ സ്ഥാനം (അഥവാ സസ്യാദികളെ) ഉൽപാദിപ്പിച്ചവനും;- (5) എന്നിട്ട് അതിനെ അവൻ (ഇ രുണ്ട) ചാമ്പൽ വർണമുള്ളതായ ചവ റാക്കിത്തീർക്കുകയും ചെയ്തു. ധ അങ്ങനെയുള്ളവന്റെ നാമം. പ (1) നീ തസ്ബീഹു (സ്തോത്രകീർത്തനംപ്രകീർത്തനം) ചെയ്യുക നിന്റെ രക്ഷിതാവിന്റെ നാമം അത്യുന്നതനായ, ഏറ്റവും മേലായ (2) സൃഷ്ടിച്ചവൻ എന്നിട്ട് ശരിപ്പെടുത്തിയ (3) നിർണയിച്ച (വ്യവസ്ഥ ചെയ്തകണക്കാക്കിയ)വനും എന്നിട്ട് മാർഗദർശനം ചെയ്ത, വഴി കാട്ടിയ (4) പുറപ്പെടുവിച്ച (ഉൽപാദിപ്പിച്ച)വനും മേച്ചൽ സ്ഥാനം (സസ്യാദി കളെ) (5) എന്നിട്ട് അതിനെ ആക്കി ചവറ്, ഉണക്കൽ ഇരുണ്ടത്, ചാമ്പൽ വർണമായത് രണ്ടും മൂന്നും വചനങ്ങളിലെ ആശയത്തെക്കുറിച്ച് സൂറ: ഇൻഫിത്വാർ 7, 8; സൂറ:അബസ 19, 20; സൂറ: ത്വാഹാ 50 മുതലായ സ്ഥലങ്ങളിൽ വിവരിച്ചത് ഓർക്കുക. ഓരോ വസ്തുവിനും അതതിന്റെ രൂപം, പ്രകൃതി, ആകൃതി, സ്വഭാവം ആദിയായ കാര്യ ങ്ങൾ വ്യവസ്ഥപ്പെടുത്തി സൃഷ്ടിച്ചുണ്ടാക്കുകയും, അതതിന്നാവശ്യവും അനുയോജ്യ വുമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും, കന്നുകാലികൾ മുതലായ ജന്തുജീവി കൾക്കെല്ലാം മേഞ്ഞുതിന്നുവാനുതകുന്ന സസ്യാദികളെ ഉൽപാദിപ്പിക്കുകയും, പിന്നീട് അവ പച്ചവർണമായിരുന്നതിനുശേഷം അവയെ ഉണക്കി ചാമ്പൽ വർണത്തിലും കരി മ്പിൻ വർണത്തിലുമുള്ള ചണ്ടിയും ചവറുമാക്കിത്തീർക്കുകയും ചെയ്യുന്നവൻ ആരോ അത്യുന്നതനായ ആ ഏക രക്ഷിതാവിന്റെ -നാമം പ്രകീർത്തനം ചെയ്യു വാനും, അവനെ വാഴ്ത്തുവാനും അല്ലാഹു കൽപിക്കുന്നു. (നിന്റെ മഹാനായ റ∫ിന്റെ നാമത്തെ സ്തോത്രകീർത്തനം ചെയ്യു ക) എന്ന് (സൂറ: അവതരിച്ചപ്പോൾ, അത് നിങ്ങൾ നിങ്ങളുടെ ആക്കിക്കൊള്ളുവിൻ എന്നും (നിന്റെ അത്യുന്നതനായ റ∫ിന്റെ നാമത്തെ സ്തോത്രകീർത്തനം ചെയ്യുക) എന്ന് (ഈ സൂറത്തിൽ) അവതരിച്ചപ്പോൾ, അത് നിങ്ങളുടെ "സുജൂദി'ൽ ആക്കിക്കൊള്ളുക എന്നും നബി˜ പറഞ്ഞതായി ഉക്വ്ബത്തുബ്നു ആമിറി (റ)ൽനിന്ന് നിവേദനം വന്നിരിക്കുന്നു. (അ; ദാ; ജ) ഇതനുസ രിച്ചാണ് നമസ്കാരത്തിൽ (എന്റെ മഹാനായ റ∫ിന് സ്തോത്ര കീർത്തനം ചെയ്യുന്നു) എന്നും, "സുജൂദി'ൽ (അത്യുന്നതനായ റ∫ിന് സ്തോത്രകീർത്തനം ചെയ്യുന്നു) എന്നും നാം ചൊല്ലിവരുന്നത്)
87:6–8

سَنُقۡرِئُكَ فَلَا تَنسَىٰٓ

إِلَّا مَا شَآءَ ٱللَّهُۚ إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ وَمَا يَخۡفَىٰ

وَنُيَسِّرُكَ لِلۡيُسۡرَىٰ

(6) നിനക്ക് നാം ഓതിത്തരാം; അതിനാൽ നീ മറന്നു പോകുന്നതല്ല; (7) -അല്ലാഹു ഉദ്ദേശിച്ചതൊഴി കെ. നിശ്ചയമായും, അവൻ പര സ്യവും അവ്യക്തമായിരിക്കുന്നതും അറിയുന്നു. (8) കൂടുതൽ സുഗമമായതിലേക്ക് നിനക്ക് നാം സൗകര്യപ്പെടുത്തിത്ത രുന്നതുമാണ് (6) നിനക്ക് നാം ഓതിത്തരാം, നിന്നെ ഓതിക്കാം അതിനാൽ (അപ്പോൾ) നീ മറക്കുകയില്ല (7) ഒഴികെ അല്ലാഹു ഉദ്ദേശിച്ചത് നിശ്ചയമായും അവൻ അറിയും പരസ്യം, ഉറക്കെയുള്ളത് യാതൊന്നും അവ്യക്തമാകുന്ന (മറഞ്ഞുപോകുന്ന) (8) നിനക്ക് നാം എളുപ്പമാക്കു (സൗ കര്യപ്പെടുത്തു)കയും ചെയ്യും കൂടുതൽ (ഏറ്റവും) എളുപ്പ (സുഗമ)മായതി ലേക്ക് നബി ˜ അവതരിക്കുന്ന അല്ലാ ത്തതാകട്ടെ മറന്നു പോകാതിരിക്കത്തക്കവണ്ണം മലക്ക് മുഖേന അല്ലാഹു തിരുമേനിക്ക് ഓതിക്കൊടുത്തു മനിൽ ഉറപ്പിച്ചു കൊടുക്കുമെന്നും, പിന്നേക്ക് ഓർമവെച്ചിരിക്കേ ണ്ടുന്ന ആവശ്യമില്ലാത്ത ഭാഗങ്ങൾ വല്ലതും അതിൽ ഉണ്ടെങ്കിൽ ആ ഭാഗം അല്ലാഹു മറപ്പിച്ചുകൂടായ്കയില്ലെന്നും, അതു നിമിത്തം ദോഷമൊന്നും സംഭവിക്കാനില്ലെന്നും അല്ലാഹു നബി ˜ യെ ഉണർത്തുന്നു. അല്ലാഹു എല്ലാ രഹസ്യപരസ്യങ്ങളും അറിയു ന്നവനാണ്. അതിനാൽ ഒരു കാര്യവും അവന്റെ ശ്രദ്ധയിൽനിന്ന് വിട്ടുപോകുന്നതല്ല എന്ന് സമാധാനിപ്പിക്കയും ചെയ്യുന്നു. റമദ്വാൻ മാസത്തിൽ എല്ലാ രാത്രിയും ജിബ്രീൽ നബി (അ)യെ സന്ദർശിക്കലും പാഠം നോക്കലും പതിവായിരുന്നുവെന്നത് ഇവിടെ പ്രസ്താവ്യമാണ്. മതസംബന്ധമായും, പ്രബോധനസംബന്ധമായും കൂടുതൽ എളുപ്പവും സുഗമവുമായ മാർഗങ്ങൾ നബി ˜ തുറന്നു കിട്ടുവാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുമെന്നുകൂടി ഇതോടൊപ്പം അല്ലാഹു വാഗ്ദാനവും നൽകുന്നു.
87:9–10

فَذَكِّرۡ إِن نَّفَعَتِ ٱلذِّكۡرَىٰ

سَيَذَّكَّرُ مَن يَخۡشَىٰ

(9) ആകയാൽ, നീ ഉപദേശിച്ചു കൊള്ളുക, ഉപദേശം ഫലപ്പെടുന്നു വെങ്കിൽ. (10) (അല്ലാഹുവിനെ) ഭയപ്പെടു ന്നവർ ഉപദേശം സ്വീകരിച്ചുകൊള്ളു ന്നതാണ്. (9) ആകയാൽ നീ ഉപദേശിക്കുക, ഓർമിപ്പിക്കുക ഉപകാരപ്പെട്ടെ ങ്കിൽ, ഫലം ചെയ്യുമെങ്കിൽ ഉപദേശം, സ്മരണ (10) ഉപദേശം സ്വീക രിച്ചു (ഓർമിച്ചു)കൊള്ളും ഭയപ്പെടുന്നവൻ ഉപദേശം ഫലപ്പെട്ടേക്കുമെന്ന് തോന്നുന്നിടത്ത് ഉപദേശം നൽകണമെന്നും, ഫല പ്പെടുന്നതല്ലെന്ന് കാണുന്നിടത്ത് അത് വേണ്ടതില്ലെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മൽസരബുദ്ധിയും, ദുർവാശിയും ഉള്ളവരെയും, എന്തുതന്നെ കേട്ടാലും തങ്ങൾ സ്വീക രിച്ചുവരുന്നതിന് വ്യത്യസ്തമായി മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കുവാൻ തയ്യാറില്ലാത്ത വരെയും ഉപദേശിച്ചിട്ട് കാര്യമില്ലല്ലോ. ഇബ്നു കഥീർ (റ) ഉണർത്തിയതുപോലെ, ജന ങ്ങൾക്ക് ഉപദേശം നൽകുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. അതെ, ആശക്ക് വഴികാണുന്നിടത്ത് ഉപദേശം ചെയ്യുക, അല്ലാത്തിടത്ത് അതിന് മുതി രാതിരിക്കുക. അലി (റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെടുന്നു: "ജനങ്ങ ളോട് അവർക്ക് മനിലാകുന്നതിനെക്കുറിച്ച് വർത്തമാനം പറയുക. അല്ലാഹുവിനെയും നിങ്ങൾ ഇഷ്ടപ്പെടുമോ?!' അഥവാ, ജന ങ്ങൾക്ക് ഗ്രഹിക്കുവാൻ കഴിയാത്തത് പറഞ്ഞുകൊടുത്താൽ അത് സത്യനിഷേധത്തി നും, കുഴപ്പത്തിനും കാരണമാകുകയാണുണ്ടാവുക എന്ന് സാരം. സദുപ ദേശം ഫല പ്പെടുന്നത് ആർക്കായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അല്ലാഹുവിനെ ക്കുറിച്ചും തന്റെ ഭാവി എന്തായിരിക്കുമെന്നതിനെക്കുറിച്ചും ഭയപ്പാടുള്ളവർക്ക് മാത്രമേ അത് ഉപയോഗപ്പെടുകയുള്ളൂ. ഈ രണ്ട് തുറയിലും ചിന്തിക്കാതെ ഹൃദയം മരവിച്ച വന് ഏത് ഉപദേശവും പ്രയോജനപ്പെടുന്നതല്ല. ഉപദേശം കേൾക്കാൻ തയ്യാറില്ലാത്തവന്റെ സ്ഥിതി എന്തായിരിക്കുമെന്ന് തുടർന്ന് ചൂണ്ടിക്കാട്ടുന്നു:-
87:11–13

وَيَتَجَنَّبُهَا ٱلۡأَشۡقَى

ٱلَّذِي يَصۡلَى ٱلنَّارَ ٱلۡكُبۡرَىٰ

ثُمَّ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ

(11) ഏറ്റവും ഭാഗ്യംകെട്ടവൻ അതിനെ (ഉപദേശത്തെ) വിട്ടകന്നു പോകുന്നതാണ്;- (12) (അതെ) ഏറ്റവും വലിയ അന്മിയിൽ കടന്നെരിയുന്നവൻ. (13) പിന്നീട് അതിൽവെച്ച് അവൻ മരണമടയുകയില്ല, ജീവിക്കു കയുമില്ല. (11) അതിനെ വിട്ടകന്ന് (വെടിഞ്ഞു) നിൽക്കും ഏറ്റവും ഭാഗ്യം കെട്ടവൻ (12) അതായത് കടന്നു കരിയുന്നവൻ ഏറ്റവും വലിയ (വമ്പിച്ച) അന്മിയിൽ (13) പിന്നെ അവൻ മരണപ്പെടുകയില്ല അതിൽ ജീവിക്കയുമില്ല സ്വന്തം രക്ഷക്കും ശാശ്വത വിജയത്തിനും ആവശ്യമായതും, യാതൊരു പ്രതിഫ ലവും കൂടാതെ ലഭിച്ചുകൊണ്ടിരിക്കുന്നതുമായ ഉപദേശങ്ങൾ കൽപിച്ചുകൂട്ടി തിരസ്ക രിക്കുകയും, അങ്ങനെ അന്മികളിൽവെച്ച് ഏറ്റവും വമ്പിച്ച അന്മിക്ക് ഇരയാകേണ്ടിവരി കയും ചെയ്തവനെക്കാൾ ഭാഗ്യംകെട്ടവൻ മറ്റാരുണ്ട്? ആ അന്മിയിൽ പ്രവേശിച്ചുകഴി ഞ്ഞാൽ, പിന്നെ അതിന്റെ കാഠിന്യംകൊണ്ടെങ്കിലും ഒരിക്കൽ അവന് മരണം സംഭവി ക്കുമായിരുന്നുവെങ്കിൽ, അതോടെ ശിക്ഷ അവസാനിക്കുമെന്ന് കരുതാമായിരുന്നു. പക്ഷേ, അതിൽ മരണം സംഭവിക്കുന്നതേയല്ല. എന്നാൽ പിന്നെ, അതിൽ അവൻ ജീവി ച്ചിരിക്കുകയാണോ ചെയ്യുക? അതും പറഞ്ഞുകൂടാ. കാരണം, അല്പമെങ്കിലും ആശ്വാ സമോ വിശ്രമമോ ലഭിക്കാതെ അനുഭവിച്ചുകൊ ണ്ടേയിരിക്കും. അതെ, അവരിൽ മരണം വിധിക്കപ്പെടുകയില്ല. എന്നാലവർക്ക് മരണ പ്പെട്ടുപോകാമായിരുന്നു. അതിന്റെ ശിക്ഷയിൽനിന്ന് അവർക്ക് ലഘൂകരണം നൽകപ്പെ ടുന്നതുമല്ല.' (സൂറ: ഫാത്വിർ 36) അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. 14. തീർച്ചയായും, (ആത്മ) പരി ശുദ്ധി നേടിയവൻ ഭാഗ്യം പ്രാപിച്ചു. സ്മരിക്കുകയും എന്നിട്ട് നമസ്കരി ക്കുകയും ചെയ്ത(വൻ).
87:14–17

قَدۡ أَفۡلَحَ مَن تَزَكَّىٰ

وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ

بَلۡ تُؤۡثِرُونَ ٱلۡحَيَوٰةَ ٱلدُّنۡيَا

Passage continues through verse 87:17.

(14) തീർച്ചയായും ഭാഗ്യം പ്രാപിച്ചു, വിജയിച്ചു പരിശുദ്ധമായ വൻ, അഭിവൃദ്ധിയടഞ്ഞവൻ (15) ഓർക്കുക (സ്മരിക്കുകകീർത്തനം ചെയ്ക)യും ചെയ്ത തന്റെ റ∫ിന്റെ നാമം എന്നിട്ട് നമസ്ക്കരിക്കുകയും ചെയ്ത അവിശ്വാസവും കാപട്യവും കൂടാതെ ഹൃദയം സംശുദ്ധമാകുകയും അല്ലാഹുവി നെക്കുറിച്ച് ബോധവും വിചാരവും ഉണ്ടായിരിക്കുകയും, ആ അടിസ്ഥാനത്തിൽ അല്ലാ ഹുവിനെ ആരാധിക്കുകയും -വിശിഷ്യാ നമസ്ക്കാരകർമം നിർവഹിക്കുകയുംചെയ്ത വരാരോ അവരത്രെ ഭാഗ്യവാൻമാരും വിജയികളും. അല്ലാത്തവരോ? ദുർഭാഗ്യവാൻമാരും പരാജിതരും. (തസക്കാ) എന്ന വാക്കിന് "അഭിവൃദ്ധിപ്പെട്ടു, വളർന്നു, പരിശുദ്ധമായി' എന്നൊ ക്കെയാണ് വാക്കർത്ഥം. സത്യവിശ്വാസം, സൽസ്വഭാവം, പരലോകചിന്ത, സക്കാത്ത് തുടങ്ങിയ ദാനധർമങ്ങൾ, ധ്യാനങ്ങൾ, ആരാധനാകർമങ്ങൾ ആദിയായവ മൂലം ഉളവാ യിത്തീരുന്ന ആന്തരികമായ ശുദ്ധിയും ആത്മീയാഭിവൃദ്ധിയുമാണ് ഉദ്ദേശ്യം. (16) പക്ഷേ, നിങ്ങൾ ഐഹിക ജീവിതത്തിന് പ്രാധാന്യം നൽകുന്നു. (17) പരലോകമാകട്ടെ, ഏറ്റവും ഉത്തമവും, കൂടുതൽ ശേഷിക്കുന്നതു മാണ്. (16) പക്ഷേ, എങ്കിലും, എന്നാൽ നിങ്ങൾ പ്രാധാന്യം നൽകുന്നു, തിര ഞ്ഞെടുക്കയാണ് ഐഹികജീവിതത്തിന്, ഇഹലോകജീവിതത്തെ (17) പരലോകമാകട്ടെ ഉത്തമമാണ് ഏറ്റവും ശേഷിക്കുന്ന (ബാക്കിയാ കുന്ന)തുമാണ് ഇതാണ് നിങ്ങൾക്ക് പിണഞ്ഞ ആപത്ത്. നിങ്ങളുടെ സകലനാശത്തിന്റെയും സാക്ഷാൽ ഹേതു നിങ്ങൾക്ക് കൂടുതൽ ഗുണകരവും, ഏറ്റവും ശേഷിക്കുന്നതുമായ പരലോകത്തെ അവഗണിച്ചതും, പകരം നശ്വരവും ക്ഷണികവുമായ ഐഹികജീവി തത്തെ സർവപ്രധാനമാക്കിയതുമാണ്.
87:18–19

إِنَّ هَٰذَا لَفِي ٱلصُّحُفِ ٱلۡأُولَىٰ

صُحُفِ إِبۡرَٰهِيمَ وَمُوسَىٰ

(18) നിശ്ചയമായും, ഇത് ആദ്യത്തെ ഏടുകളിൽതന്നെയുണ്ട്;- (19) അതായത്, ഇബ്റാഹീമിന്റെ യും, മൂസായുടെയും ഏടുകളിൽ. (18) നിശ്ചയമായും ഇത് ഏടുകളിൽ (തന്നെ) ഉണ്ട് ആദ്യ (19) അതായത് ഇബ്റാഹീമിന്റെ ഏടുകൾ മൂസാ യുടെയും മുഹമ്മദ് തിരുമേനി ˜ പ്രബോധനം ചെയ്യുന്നതും ഉപദേശിക്കുന്നതുമായ ഈ തത്വ സിദ്ധാന്തങ്ങൾ അദ്ദേഹം പുത്തനായി കൊണ്ടുവന്നതല്ല. ഇബ്റാഹീം നബി (അ), മൂസാ നബി (അ) മുതലായവർ കൊണ്ടുവന്ന മുൻ വേദഗ്രമ്ലങ്ങളിൽ ഉള്ളതുതന്നെ എന്ന് സാരം. പ്ലക്ക ന്നറവ