Muhammad Amani Moulavi (d. 1987) · Surah 86 · 17 verses
86:1–4وَٱلسَّمَآءِ وَٱلطَّارِقِ
وَمَآ أَدۡرَىٰكَ مَا ٱلطَّارِقُ
ٱلنَّجۡمُ ٱلثَّاقِبُ
Passage continues through verse 86:4.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 17 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) ആകാശം തന്നെയാണ, രാത്രി കടന്നുവരുന്നതും തന്നെയാണ (സ ത്യം)! (2) രാത്രി കടന്നുവരുന്നത് എന്നാൽ എന്താണെന്ന് നിനക്ക് എന്ത റിയാം?! (3) തുളച്ചുചെല്ലുന്ന നക്ഷത്ര മത്രെ (അത്). (4) എല്ലാ ഓരോ ദേഹവും (ആളും) തന്നെ, അതിന്റെ മേൽ സൂക്ഷിച്ചു (വീക്ഷിച്ചു)കൊണ്ടിരി ക്കുന്ന ഒരാൾ ഇല്ലാത്തതായിട്ടില്ല. (1) ആകാശം തന്നെയാണ (രാത്രി) വന്നുമുട്ടുന്ന (കടന്നുവരു ന്ന)തും (2) നിനക്ക് എന്തറിയാം രാത്രി കടന്നുവരുന്നത് എന്താ ണെന്ന് (3) നക്ഷത്രമാണ് തുളച്ചുചെല്ലുന്ന (ശോഭയേറിയ) (4) എല്ലാ ഓരോ ദേഹവും ഇല്ല അതിന്റെമേൽ ഇല്ലാതെ ഒരു സൂക്ഷിക്കുന്നവൻ, പാറാവുകാരൻ, കാക്കുന്നവൻ ആകാശത്തെയും നക്ഷത്രത്തെയുംകൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു. നക്ഷത്ര രാത്രിയാകകൊണ്ട് രാത്രി കടന്നുവരുന്നത് ( ) എന്നും, പ്രകാശിക്കുന്ന ശോഭയോടുകൂടിയതാകകൊണ്ട് തുളച്ചുചെല്ലുന്നത് ( ) എന്നും അതിനെ വിശേഷിപ്പിച്ചിരിക്കുന്നു. "ന ക്ഷത്രം കൊണ്ടുള്ള വിവക്ഷ, പൊതുവിൽ എല്ലാ നക്ഷത്രങ്ങളുമോ, ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ചുകാണുന്നതുപോലെ ഏതെങ്കിലും പ്രത്യേക നക്ഷത്രമോ ആകാവുന്നതാണ്. ഓരോ ആളെപ്പറ്റിയും സൂക്ഷിച്ചു വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു പാറാവുകാരൻ ഉണ്ടെന്നും, ആരും അതിൽനിന്ന് ഒഴിവില്ല എന്നു മാണ് അല്ലാഹു സത്യംചെയ്ത് പറയുന്നത്. മനുഷ്യന്റെ കർമങ്ങളെല്ലാം വീക്ഷിച്ചുകൊണ്ടിരിക്കുകയും എഴുതി രേഖപ്പെടുത്തു കയും ചെയ്യുന്ന ചില മലക്കുകൾ എല്ലാവരുടെയും കൂടെ ഉണ്ടെന്ന് സൂറ: ഇൻഫിത്വാർ 10 ൽ കണ്ടുവല്ലോ. മനുഷ്യന്റെ മുമ്പിലൂടെയും പിമ്പിലൂടെയും അവനെ കാത്ത് സൂക്ഷി ച്ചുകൊണ്ടിരിക്കുന്ന മലക്കുകൾ ഉണ്ടെന്ന് സൂറ: ലും പ്രസ്താവിച്ചിരിക്കുന്നു. സൂക്ഷിച്ചുകൊണ്ടിരിക്കുന്ന പാറാവുകാരൻ ( ) എന്ന് ഇവിടെ പറഞ്ഞത് ഈ രണ്ടിൽ ഏതെങ്കിലും ഒരു വിഭാഗത്തെ ഉദ്ദേശിച്ചാവാം. അല്ലാഹുവിനെത്തന്നെ ഉദ്ദേശിച്ചും ആവാം. ഏറ്റവും നല്ല പാറാവുകാരൻ അവൻ തന്നെയാണല്ലോ. ( സ്ലങ്കമസ്ലങഹ്മിച ൽപ്പറസ്ലിമ ) ഏതായാലും മനു ഷ്യന്റെ എല്ലാ പ്രവർത്തനങ്ങളും ചലനങ്ങളും ഒന്നൊഴിയാതെ വീക്ഷിക്കപ്പെട്ടുകൊണ്ടി രിക്കുന്നുണ്ടെന്ന് അവനെ അല്ലാഹു ഉണർത്തുകയാണ്.
86:5–7فَلۡيَنظُرِ ٱلۡإِنسَٰنُ مِمَّ خُلِقَ
خُلِقَ مِن مَّآءٖ دَافِقٖ
يَخۡرُجُ مِنۢ بَيۡنِ ٱلصُّلۡبِ وَٱلتَّرَآئِبِ
(5) എന്നാൽ, മനുഷ്യൻ (ചിന്തി ച്ചു) നോക്കട്ടെ, അവൻ എന്തിൽനി ന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്ന തെന്ന്! (6) തെറിച്ചുവരുന്ന ഒരു വെള്ള ത്തിൽനിന്നത്രെ അവൻ സൃഷ്ടിക്ക പ്പെട്ടിരിക്കുന്നത്. (7) അത് മുതുകെല്ലിനും, നെഞ്ചെ ല്ലുകൾക്കും ഇടയിൽ നിന്ന് പുറത്തു വരുന്നു. (5) എന്നാൽ നോക്കട്ടെ മനുഷ്യൻ അവൻ എന്തിനാൽ (ഏ തിൽനിന്ന്) സൃഷ്ടിക്കപ്പെട്ടു എന്ന് (6) അവൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു ഒരു വെള്ളത്തിനാൽ തെറിച്ചുവരുന്ന (7) അത് പുറത്ത് വരുന്നു മുതുകെല്ലിന്റെ ഇടയിൽനിന്ന് നെഞ്ചെല്ലുകളുടെയും ഭക്ഷ്യസത്തുക്കളിൽ നിന്ന് ഉൽഭൂതമാകുന്നതും, ശരീരാംശങ്ങളിൽനിന്നെല്ലാം ഒഴു കിവരുന്നതുമാണ് പുരുഷ ബീജവും സ്ത്രീയുടെ അണ്ഡവും. അതിന്റെ പ്രധാനകേന്ദ്രം പുരുഷന്റെ നട്ടെല്ലുകളും സ്ത്രീയുടെ മേലേനെഞ്ചെല്ലുകളുമാകുന്നു. അവിടങ്ങളിൽനി ന്നാണത് വെളിക്കുവരുന്നത്. അതുകൊണ്ടാണ് മുതുകെല്ലിനും നെഞ്ചെല്ലുകൾക്കുമിട യിൽനിന്ന് അത് പുറപ്പെടുന്നുവെന്ന് പറഞ്ഞിരിക്കുന്നത്. മാതാപിതാക്കളുടെ ശരീര വാർന്നു തെറിച്ചുവീഴുന്ന ഒരു ഏറ്റവും ഒരു ബിന്ദു വിൽനിന്ന് സൃഷ്ടിച്ചുണ്ടാക്കപ്പെട്ടവനല്ലേ മനുഷ്യൻ?! അവന് രണ്ടാമതൊരു ജീവിതം കൂടി നൽകുവാൻ അല്ലാഹുവിന് കഴിവില്ലെന്നോ?!-
86:8–10إِنَّهُۥ عَلَىٰ رَجۡعِهِۦ لَقَادِرٞ
يَوۡمَ تُبۡلَى ٱلسَّرَآئِرُ
فَمَا لَهُۥ مِن قُوَّةٖ وَلَا نَاصِرٖ
(8) നിശ്ചയമായും, അവൻ അല്ലാഹു അവനെ മട(ക്കി സൃഷ്ടി) ക്കുന്നതിന് കഴിവുള്ളവൻതന്നെ,- (9) രഹസ്യങ്ങൾ പരിശോധിക്ക പ്പെടുന്ന ദിവസം. (10) അപ്പോൾ അവന്ന് യാതൊരു ശക്തിയാകട്ടെ, സഹായകനാകട്ടെ (ഉ ണ്ടായിരിക്കുക) ഇല്ല. (8) നിശ്ചയമായും അവൻ അവനെ മടക്കുവാൻ, ആവർത്തിക്കുന്ന തിന് കഴിവുള്ളവൻ തന്നെ (9) പരിശോധിക്ക(പരീക്ഷിക്ക)പ്പെടുന്ന ദിവസം രഹസ്യങ്ങൾ, സ്വകാര്യചെയ്തികൾ (10) അപ്പോൾ അവന്നില്ല ഒരു ശക്തിയും ഒരു സഹായകനുമില്ല സ്വകാര്യജീവിതത്തിൽ അവൻ നടത്തുന്ന എല്ലാ ഗൂഢപ്രവർത്തനങ്ങളും, അവന്റെ വിചാരം, വികാരം, ഉദ്ദേശ്യം, വിശ്വാസം മുതലായവയുമെല്ലാം ക്വിയാമത്തുനാളിൽ പരി ശോധനാവിഷയമാകുന്നതും, അതനുസരിച്ച് നടപടി എടുക്കപ്പെടുന്നതുമാണ്. ഇന്ന് ഈ കാണുന്ന കഴിവും സ്വാധീനവും ഒന്നുംതന്നെ അവന് അന്നുണ്ടായിരിക്കയില്ല. ആരും അവനെ രക്ഷിക്കുവാനും ഉണ്ടാകുന്നതല്ല.
86:11–14وَٱلسَّمَآءِ ذَاتِ ٱلرَّجۡعِ
وَٱلۡأَرۡضِ ذَاتِ ٱلصَّدۡعِ
إِنَّهُۥ لَقَوۡلٞ فَصۡلٞ
Passage continues through verse 86:14.
(11) ആവർത്തി(ച്ചു മഴചൊരി) ക്കുന്ന ആകാശം തന്നെയാണ (സ ത്യം)! (12) (സസ്യലതാദികൾ മുളച്ച്) പിളരുന്ന ഭൂമിയും തന്നെയാണ (സ ത്യം)! (13) നിശ്ചയമായും, ഇത് ഒരു (ഖ ണ്ഡിതമായ) തീരുമാന വചനം തന്നെയാകുന്നു. (14) ഇത് തമാശയല്ല. (11) ആകാശം തന്നെയാണ മടക്കം (ആവർത്തനം) ഉള്ളതായ (12) ഭൂമിയുമാണ പിളരൽ ഉള്ള (പിളരുന്ന)തായ (13) നിശ്ചയമായും ഇത്, അത് ഒരു വാക്ക് (വചനം) തന്നെ തീരുമാനമായ (ഖ (14) അതല്ലതാനും തമാശ മടക്കം അഥവാ ആവർത്തനം ഉള്ളത് ( ) എന്ന് ആകാശത്തെ വിശേഷിപ്പി ച്ചതിന് മഴ ആവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നും, ഗോളങ്ങളുടെ ചലനം ആവർത്തി ച്ചുകൊണ്ടിരിക്കുന്നത് എന്നും വിവക്ഷ നൽകപ്പെടാറുണ്ട്. ആദ്യത്തെ അഭിപ്രായത്തി നാ ണ് മുൻഗണന കാണുന്നത്. പിളരുന്നത് ( ) എന്ന് ഭൂമിയെ വിശേഷിപ്പിച്ചത് മഴ നിമിത്തം സസ്യലതാദികൾ മുളച്ചു പൊന്തുമാറ് ചീർത്തു പിളരുന്നത് എന്ന ഉദ്ദേശ്യത്തി ലാകുന്നു. മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ചും അവന്റെ പുനരെഴുന്നേൽപിനെക്കുറിച്ചും അവന്റെ ചിന്ത തിരിക്കുവാൻ പോരുന്നതാണ് ഈ സത്യവാചകങ്ങൾ. മനുഷ്യന് മരണശേഷം വീണ്ടും ഒരു ജീവിതമുണ്ടെന്നും, അവന്റെ കർമങ്ങളെക്കുറിച്ച് ചോദ്യം ചെയ്യപ്പെടുമെന്നും പറയു ന്നത് കേവലം തമാശയോ വിനോദമോ ഒന്നുമല്ല; യാതൊരു നീക്കുപോക്കുമില്ലാത്ത വിധം ഖണ്ഡിതവും അവസാന ത്തെതുമായ വാക്കാണത് എന്നത്രെ അല്ലാഹു സത്യം ചെയ്തു പറയുന്നത്.
86:15–17إِنَّهُمۡ يَكِيدُونَ كَيۡدٗا
وَأَكِيدُ كَيۡدٗا
فَمَهِّلِ ٱلۡكَٰفِرِينَ أَمۡهِلۡهُمۡ رُوَيۡدَۢا
(15) നിശ്ചയമായും, അവർ (അവിശ്വാസികൾ) ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിച്ചുകൊണ്ടിരി ക്കുന്നു; (16) ഞാനും ഒരു (വമ്പിച്ച) തന്ത്രം പ്രയോഗിക്കുന്നതാണ് (17) ആകയാൽ, (നബിയേ) അവിശ്വാസികൾക്ക് നീ (കാല) താമസം നൽകുക; അവർക്ക് നീ അൽപമൊന്ന് താമസം ചെയ്തുകൊ ടുക്കുക. (15) നിശ്ചയമായും അവർ തന്ത്രം (ഉപായം) പ്രവർത്തിക്കുന്നു ഒരു തന്ത്രം, ഉപായം (16) ഞാനും തന്ത്രം പ്രയോഗിക്കുന്നു ഒരു തന്ത്രം (17) ആകയാൽ താമസം നൽകുക അവിശ്വാസികൾക്ക് അവർക്ക് താമസം ചെയ്തുകൊടുക്കുക അൽപം, കുറച്ച് സത്യപ്രബോധനത്തെയും, പ്രവാചകനെയും നിഷ്കാസനം ചെയ്യാനായി അവർ ഗൂഢതന്ത്രങ്ങൾ പലതും നടത്തിക്കൊണ്ടിരിക്കുകയാണ്. അവരെ പരാജയപ്പെടുത്തു വാനും മുട്ടുകുത്തിക്കുവാനുമുള്ള തന്ത്രങ്ങൾ ഞാനും നടത്തുന്നുണ്ട്. അതുകൊണ്ട് അവരുടെ കാര്യത്തിൽ ധൃതിപ്പെടേണ്ടതില്ല. അൽപമൊന്ന് ക്ഷമിച്ചേക്കുക. താമസിയാതെ അവരെ ഞാൻ പരാജയപ്പെടുത്തുകയും പിടികൂടുകയും ചെയ്യാതിരിക്കയില്ല. എന്ന് നബി ˜ യെ സമാധാനിപ്പിക്കുകയാണ്. അല്ലാഹുവിന്റെ തന്ത്രം കുറിക്ക് കൊള്ളുമെന്ന് പറ യേണ്ടതില്ല. അത് സംഭവിച്ചുകഴിയുകയും ചെയ്തുവല്ലോ.