QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Buruj

ٱلْبُرُوج

Muhammad Amani Moulavi (d. 1987) · Surah 85 · 22 verses

85:1–3

وَٱلسَّمَآءِ ذَاتِ ٱلۡبُرُوجِ

وَٱلۡيَوۡمِ ٱلۡمَوۡعُودِ

وَشَاهِدٖ وَمَشۡهُودٖ

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ഗ്രഹമണ്ഡലങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)! (2) വാഗ്ദത്തം ചെയ്യപ്പെട്ട (ആ) ദിവസം തന്നെയാണ (സത്യം)! (3) സാക്ഷിയും, സാക്ഷീകരിക്ക പ്പെടുന്നതും തന്നെയാണ (സത്യം)! (1) ആകാശം തന്നെയാണ രാശി (ഗ്രഹമണ്ഡലം)കളുള്ള (2) ദിവസവും തന്നെയാണ വാഗ്ദത്തം ചെയ്യപ്പെട്ട (3) സാക്ഷിയും തന്നെയാണ സാക്ഷീകരിക്കപ്പെടുന്ന (സാക്ഷി നിൽക്കപ്പെടു ന്ന)തും ഈ മൂന്ന് വചനങ്ങളിലായി നാല് വസ്തുക്കളെക്കൊണ്ട് അല്ലാഹു ആണയിട്ടിരി ക്കുന്നു: (1) ഗ്രഹമണ്ഡലങ്ങളുള്ള ആകാശംകൊണ്ട്. "ഗ്രഹമണ്ഡലങ്ങൾ' എന്ന് അർത്ഥം കൽപിച്ച "ബുറൂജ്' ( ) എന്ന വാക്കിന്സൂ: ഫുർക്വാൻ 61 ന്റെ വിവരണത്തിൽ ചൂണ്ടിക്കാട്ടിയപോലെ- "ഗ്രഹങ്ങൾ, രാശികൾ, നക്ഷത്രങ്ങൾ, കോട്ടകൾ, മാളികവീടു കൾ' എന്നൊക്കെ അർത്ഥം വരാറുണ്ട്. (2) വാഗ്ദത്തം ചെയ്യപ്പെട്ട ദിവസംകൊണ്ട്ക്വിയാമത്തുനാളാണ് ഇതുകൊണ്ട് ഉദ്ദേ ശ്യംവാഗ്ദത്തം ചെയ്യപ്പെട്ടത് എന്ന് ക്വിയാമത്തുനാളിനെക്കുറിച്ച് വേറെയും സ്ഥലങ്ങളിൽ പ്രസ്താവിക്കപ്പെട്ടിരിക്കുന്നു. (3, 4) സാക്ഷിയും സാക്ഷീകരിക്കപ്പെടുന്നതുംകൊണ്ട്, ഈ രണ്ട് വാക്കുകളും കുറേ ഉൾക്കൊള്ളുന്നതാകുന്നു. ലോകത്തുള്ള വസ്തുക്കളെല്ലാം ഒരർത്ഥത്തിൽ ഒന്നൊന്നിന് സാക്ഷിയാണെന്ന് കാണാം. മനുഷ്യനെ സംബന്ധിച്ച സാക്ഷ്യത്തിനാണ് ഇവിടെ കൂടുതൽ പ്രസക്തിയുള്ളതെന്ന് പറയേണ്ടതില്ല. മനുഷ്യന്റെ കർമങ്ങൾക്ക് ലോകവസ്തുക്കളിൽ കണക്കറ്റ സാക്ഷികളെ കാണാവുന്നതാണ്. സ്ഥല ങ്ങൾ, പരിസരവസ്തുക്കൾ, സമയങ്ങൾ, ഉപകരണങ്ങൾ, സഹജീവികൾ ആദിയായി പലതും പലതും അവന് സാക്ഷികളായിത്തീരുന്നു. അല്ലാഹുവിന്റെ കോടതിയിൽ ഇവ യെല്ലാം മനുഷ്യകർമങ്ങളെ സാക്ഷീകരിക്കുന്നതാണ്. ഐഹിക കോടതികളിൽപോലും ഇങ്ങനെയുള്ള ചില കാര്യങ്ങൾ ഓരോതരത്തിൽ തെളിവുനൽകുന്ന സാക്ഷ്യങ്ങളായി ഉപയോഗപ്പെടുത്താറുണ്ടല്ലോ. അല്ലാഹുവിന്റെ മുമ്പിലാകട്ടെ, അവയെല്ലാം നേർക്കു നേരെത്തന്നെ സാക്ഷിമൊഴികൊടുക്കുന്നതായിരിക്കും. നബി തിരുമേനി ˜ ഇൗ സമു ദായത്തിനും, മുമ്പുണ്ടായിരുന്ന പ്രവാചകൻമാർ അവരുടെ സമുദായങ്ങൾക്കും സാക്ഷി കളാകുന്നു. (സൂ: 41.) ഇൗ സമുദായം മറ്റ് സമുദായങ്ങൾക്കും സാക്ഷിയാണ്. (അൽബക്വറഃ 143) മനുഷ്യന്റെ അവയവങ്ങൾ അവന് സാക്ഷികളായിരിക്കും. (യാസീൻ 65) എന്നിങ്ങനെ പ്രസ്താവനകളും അവയുടെ സാരങ്ങളും ഇവിടെ പ്രസ്താ വ്യമാകുന്നു. ഇതുപോലെ ഹദീഥുകളിലും പലതരം സാക്ഷികളെക്കുറിച്ച് പ്രസ്താവി ക്കപ്പെട്ടിട്ടുണ്ട്. ഇങ്ങനെയുള്ള എല്ലാ സാക്ഷികളും, ആ സാക്ഷികളുടെ സാക്ഷ്യങ്ങൾക്ക് വിധേയരായവരും ഇതിൽ ഉൾപ്പെടുന്നതാകുന്നു. എന്നീ വാക്കുകൾക്ക് "കാണുന്നതും, കാണപ്പെടുന്നതും' എന്നും, "ഹാജരാകുന്നതും, ഹാജരാകുന്ന സ്ഥലവും അഥവാ കാലവും' എന്നും അർത്ഥം വരാ വുന്നതാണ്. ക്വിയാമത്തുനാൾ, ദിവസം, അറഫാദിനം, നമസ്കാ രം, പള്ളി മുതലായവയും അവയിൽ സമ്മേളിക്കുന്നവരുമാണ് ഇവിടെ ഉദ്ദേശ്യമെന്ന് സൂചിപ്പിക്കുന്ന ചില രിവായത്തുകളും പ്രസ്താവനകളും ഇവിടെ കാണപ്പെടാറുള്ളത് ഇൗ അടിസ്ഥാനത്തിലാകുന്നു. വാസ്തവത്തിൽ അതെല്ലാം ഇവിടെ ഉദാഹരണങ്ങളായി സ്വീകരിക്കാമെന്നല്ലാതെ, സാക്ഷാൽ ഉദ്ദേശ്യം അവയിലൊന്നും പരിമിതമല്ല. ഏതായാലും അല്ലാഹു സത്യം ചെയ്യാൻ ഉപയോഗിച്ച വസ്തുക്കളെക്കുറിച്ച് ചിന്തിക്കുന്നവർക്ക് അതിൽ സാരവത്തായ പല രഹസ്യങ്ങളും കണ്ടെത്തുവാൻ കഴിയുമെന്നതിൽ സംശയമില്ല. സത്യ വിശ്വാസികളുടെ നേരെ സത്യനിഷേധികൾ അഴിച്ചുവിടുന്ന കടുത്ത മർദ്ദനങ്ങൾക്കും, യഥാർത്ഥ വിശ്വാസത്തിന്റെ അചഞ്ചലതക്കും ഉത്തമോദാഹരണമായ ഒരു സംഭവമാണ് അല്ലാഹു തുടർന്ന് പറയുന്നത്:-
85:4–7

قُتِلَ أَصۡحَٰبُ ٱلۡأُخۡدُودِ

ٱلنَّارِ ذَاتِ ٱلۡوَقُودِ

إِذۡ هُمۡ عَلَيۡهَا قُعُودٞ

Passage continues through verse 85:7.

(4) കിടങ്ങിന്റെ ആൾക്കാർ കൊല്ലപ്പെടട്ടെ (ശപിക്കപ്പെടട്ടെ) (5) അതായത് ഇന്ധനം (വിറക്) നിറച്ച അന്മിയുടെ (ആൾക്കാർ);- (6) അവർ അതിങ്കൽ ഇരുന്നുകൊ ണ്ടിരുന്ന സന്ദർഭം;- (7) സത്യവിശ്വാസികളെക്കൊണ്ട് തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന തിന് അവർ ദൃക്സാക്ഷികളായും (4) കൊല്ല (ശപിക്കനശിപ്പിക്ക)പ്പെടട്ടെ ആൾക്കാർ കിടങ്ങിന്റെ (5) അതായത് അന്മിയുടെ വിറക് (ഇന്ധനം) ഉള്ളതായ (നിറക്കപ്പെട്ട) (6) അവർ ആയിരുന്ന സന്ദർഭം അതിങ്കൽ, അതിനുമേലെ ഇരിക്കുന്നവർ (7) അവർ, അവരാകട്ടെ തങ്ങൾ ചെയ്യുന്നതിന് സത്യവിശ്വാസികളെക്കൊണ്ട് (ദൃക്ക്) സാക്ഷികളുമാണ് നബി തിരുമേനി ˜ യും സ്വഹാബികളും ശത്രുമർദ്ദനങ്ങൾക്ക് ഇരയാ യിക്കൊണ്ടിരുന്ന സന്ദർഭത്തിൽ അവതരിച്ച ഒരദ്ധ്യായമാണിത്. ബിലാൽ (റ), സ്വുഹൈബ് (റ) തുടങ്ങിയ പല സ്വഹാബികളുംസ്വഹാബീ വനിതകൾപോലുംക്വുറൈശികളുടെ വിവിധതരത്തിലുള്ള ക്രൂരമർദ്ദനങ്ങൾ അനുഭവിച്ചിരുന്നത് പ്രസിദ്ധമാണ്. ഒരിക്കൽ അവർ തിരുമേനിയോട് അതിനെക്കുറിച്ച് സങ്കടപ്പെടുകയുണ്ടായി. തിരുമേനി തണലിൽ ഒരു പുതപ്പ് തലയിണയാക്കി കിടക്കുകയായിരുന്നു. "നബിയേ അവിടുന്ന്, ഞങ്ങൾക്കുവേണ്ടി (അല്ലാഹുവിനോട്) സഹായം തേടുന്നില്ലേ?! ഞങ്ങൾക്കുവേണ്ടി ചെയ്യുന്നില്ലേ?!' എന്നിങ്ങനെ അവർ പറഞ്ഞു. തിരുമേനി പ്രതിവചിച്ചു: "നിങ്ങളുടെ മുമ്പ് ചിലരെ പിടിച്ചു കുഴികുത്തി അതിൽ നിറുത്തി ഉളിവാൾ അവരുടെ തലയിൽ വെച്ച് രണ്ട് പിളർപ്പായി പിളർത്തുകയും, ഇരുമ്പിന്റെ ചീർപ്പുകൊണ്ട് എല്ലും മാംസവുമല്ലാത്ത തെല്ലാം ഈർന്നെടുക്കുകയും ചെയ്യപ്പെടാറുണ്ടായിരുന്നു. എന്നിട്ട്പോലും അത് അയാ ളുടെ മതവിശ്വാസത്തിൽ നിന്ന് അയാളെ തടയുമായിരുന്നില്ല. അല്ലാഹു തന്നെയാണ! അവൻ ഇക്കാര്യം പൂർത്തിയാക്കുകതന്നെ ചെയ്യും. അങ്ങനെ (യമനിലെ) നിന്ന് ഒരു വാഹനക്കാരൻ ഹള്വർ മൗത്തുവരെ അല്ലാഹുവിനെയും (വഴിമദ്ധ്യെ) ചെന്നാ യെയും അല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാനില്ലാത്തവിധം സഞ്ചരിക്കുന്നതാകുന്നു. പക്ഷേ, നിങ്ങൾ ബദ്ധപ്പാട് കാണിക്കുകയാണ്.' (ബുഖാരീ.) ഇങ്ങനെയുള്ള സന്ദർഭ ത്തിൽ, മുൻകാലത്ത് സത്യവിശ്വാസികളായ ഒരു കൂട്ടർ സഹിക്കേണ്ടി വന്ന ഒരു ദാരുണ സംഭവം, ഈ സൂറത്തിൽ അല്ലാഹു അവർക്ക് വിവരിച്ചുകൊടുക്കുകയാണ്. വിറകുകൂമ്പാരം നിറച്ച് അത്യുഗ്രമായി കത്തിജ്വലിക്കുമാറാക്കിയ ഒരു തീകുണ്ഡാ രത്തിൽ സത്യവിശ്വാസികളായ സാധുക്കളെ ജീവനോടെ ഇട്ട് അന്മിക്കിരയാക്കുകയും, അതിന്റെ ചുറ്റുപാടും ഇരുന്ന് ആ പാവങ്ങൾ തീയിൽ എരിഞ്ഞു പിടയുന്നത് നോക്കി ക്കണ്ടുകൊണ്ട് ആഹ്ലാദിച്ചു രസിക്കുകയും ചെയ്ത ഒരു ക്രൂര ജനതയെപ്പറ്റിയാണ് അല്ലാഹു പ്രസ്താവിക്കുന്നത്. ഈ കഠോരകൃത്യം ചെയ്യാനുള്ള ഏകകാരണം ആ പുണ്യാത്മാക്കൾ അല്ലാഹുവിൽ വിശ്വസിച്ചത് മാത്രമായിരുന്നുവെന്ന് അടുത്ത വചന ത്തിൽ അല്ലാഹു എടുത്തു പറഞ്ഞിരിക്കുന്നു. ആ അക്രമികളുടെ മേൽ അവൻ തക്ക നടപടികളെടുക്കാതിരിക്കുകയില്ലെന്നും, സത്യവിശ്വാസികൾക്ക് വമ്പിച്ച പ്രതിഫലങ്ങൾ ലഭിക്കുവാനിരിക്കുന്നുവെന്നും, അവരെക്കാൾ ഊക്കൻമാരായിരുന്ന ധിക്കാരികളെയും അല്ലാഹു വെറുതെ വിട്ടിട്ടില്ലെന്നും തുടർന്ന് ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലാം സത്യവി ശ്വാസികൾ ഓർമിക്കേണ്ടതുണ്ടെന്നത്രെ ഈ സംഭവം ഉദ്ധരിച്ചതിന്റെ താൽപര്യം. തീക്കുണ്ടിന്റെ സംഭവം ഏതായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയത്തക്കവിധം തെളി വുകളില്ല. ഒന്നിലധികം സംഭവങ്ങൾ ഇതിന് ഉദാഹരണമായി എടുക്കാവുന്ന രൂപത്തിൽ അവയിൽ ഏതെങ്കിലും ഒന്നിനെ ഉദ്ദേശിച്ചാണോ, അതല്ല, അവപോലെയുള്ള സംഭവങ്ങളെ മൊത്തത്തിൽ ഉദ്ദേശിച്ചാണോ ഇൗ വിവരണ മെന്നും തീർത്തു പറയാവുന്നതല്ല. രണ്ടായാലും, ഇൗ സംഭവത്തിലടങ്ങിയ പാഠം ഗ്രഹി ക്കുവാനും, അത് പ്രയോജനപ്പെടുത്തുവാനും, സംഭവം എവിടെവെച്ച് എപ്പോൾ ഉണ്ടായി എന്നറിയേണ്ടതില്ലല്ലോ. മേൽ സൂചിപ്പിച്ച നിവേദനങ്ങളിൽ കൂടുതൽ പ്രസ്താവയോ ഗ്യമായത് നമുക്ക് ഇവിടെ ഓർമിക്കാം. ഇമാം മുസ്ലിം (റ) രേഖപ്പെടുത്തിയ ഒരു നബി വചനത്തിന്റെ ചുരുക്കം ഇപ്രകാരമാ കുന്നു: "മുൻകാലത്ത് ഒരു രാജാവിന് ഒരു "സാഹിർ' മായ വിദ്യക്കാരൻ) ഉണ്ടായിരുന്നു. അയാളുടെ മരണശേഷം തന്റെ ഒരു പിൻഗാമിയാക്കിത്തീർക്ക ണമെന്ന ഉദ്ദേശ്യത്തിൽ അയാൾ ഒരു കുട്ടിക്ക് "സിഹ്ർ' (ആഭിചാരം അഥവാ മായവിദ്യ) പഠിപ്പിച്ചു വന്നിരുന്നു. കുട്ടിയുടെ വഴിമദ്ധ്യെ ഒരു "റാഹിബ്' (പുരോഹിതൻ) ഉണ്ടായിരു ന്നു. പോക്ക് വേളകളിൽ കുട്ടി റാഹിബുമാ യി സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുകയും, ആ വഴി കുട്ടിക്ക് അല്ലാഹുവിൽ വിശ്വാസമുണ്ടായിത്തീരുകയും ചെയ്തു. ഒരു ദിവസം വഴിയിൽ ഒരു മൃഗം പ്രത്യക്ഷപ്പെട്ടു ഗതാഗത തട മുണ്ടാക്കുകയുണ്ടായി. റാഹിബിന്റെ സിദ്ധാന്തങ്ങളാണ് ശരിയായതെങ്കിൽ ഇൗ മൃഗത്തെ കൊലപ്പെടുത്തേണമേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് കുട്ടി ആ മൃഗത്തിനുനേരെ കല്ലെറിഞ്ഞു. മൃഗം ചത്തു. മാർഗത ടം നീങ്ങി. ഇൗ സംഭവം മുഖേന കുട്ടിയുടെ കാര്യം ജനശ്രദ്ധയാകർഷിച്ചു. അന ന്തരം കുട്ടിയുടെ കൈക്ക് പല രോഗങ്ങളും സുഖപ്പെടുക മുതലായ സംഭവങ്ങൾ നട ക്കുകയും, ജനങ്ങൾക്ക് കുട്ടിയെപ്പറ്റി വലിയ മതിപ്പുണ്ടായിത്തീരുകയും ചെയ്തു. കൂട്ട ത്തിൽ രാജാവുമായി അടുത്ത ബന്ധമുള്ള ഒരാളുടെ കാഴ്ച നഷ്ടപ്പെട്ടിരുന്ന കണ്ണിനും കുട്ടിയുടെ കൈക്ക് സുഖം ലഭിച്ചു. ഇത് മുഖേന രാജാവും കുട്ടിയുടെ കഥ അറിഞ്ഞു. കുട്ടിയുടെ പഠിത്തത്തിന്റെ ഫലമാണ് അതെല്ലാമെന്നാണ് ജനങ്ങൾ ധരിച്ചത്. പക്ഷേ, ഇതെല്ലാം എന്റെ റ∫ിന്റെ പ്രവർത്തനങ്ങളാണ് എന്ന് കുട്ടി പ്രഖ്യാപിച്ചു. "ഞാനല്ലാതെ മറ്റൊരു റ∫് ആരാണ്?' എന്നായി രാജാവ്. അതിനെത്തുടർന്ന് കുട്ടിയെയും അവെ ന്റ ഗുരുവായ റാഹിബിനെയുംരാജാവ് പിടികൂടി.റാഹിബിനെ ഉഴിവാൾ വെച്ച് പൊളിച്ച് വീഴ്ത്തി. പിന്നീട് കുട്ടി അവന്റെ പുതിയ മതം ഉപേക്ഷിക്കാത്തപക്ഷം അവനെ ഒരു മലമുകളിൽ കൊണ്ടുപോയി കീഴ്പോട്ടിടുവാൻ രാജാവ് കൽപ്പിച്ചു. പക്ഷേ, കുട്ടിയുടെ പ്രാർത്ഥനാഫല മായി കുട്ടി രക്ഷപ്പെട്ടു. അതിനുശേഷം കപ്പലിൽ കയറ്റി സമുദ്രത്തിലെറിയുവാൻ ഏർപ്പാട് ചെയ്തു. അതിലും അവൻ കരപ്പറ്റി രക്ഷപ്പെട്ടു. കൊണ്ടുപോയവർക്ക് നാശം പിണയുകയും ചെയ്തു. ഒടുക്കം കുട്ടി പറഞ്ഞു: "എന്നെ കൊല്ലേണമെങ്കിൽ എന്റെ അമ്പുകൊണ്ട് എന്റെ റ∫ിന്റെ പേര് പറഞ്ഞു എന്നെ പരസ്യമായി എറിയണം.' അത് ഫലിക്കുകയും ചെയ്തു. ഇത് കണ്ട് ജനങ്ങൾ കൂട്ടമായി അല്ലാഹുവിൽ വിശ്വസിച്ചു. അപ്പോൾ രാജാവും കിങ്കരൻമാരും വ ലിയ ഒരു അന്മികുണ്ഡം തയ്യാറാക്കി സത്യവിശ്വാസികളെ അതിലിട്ട് അന്മിക്കിരയാ ക്കി.' ( ) ഉദ്ദേശിക്കുന്ന സംഭവം ഇതാണോ മറ്റ് വല്ലതുമാണോ എന്ന് നമുക്ക് തീർച്ചപ്പെടുത്തിക്കൂടാത്തതാണ്.
85:8–9

وَمَا نَقَمُواْ مِنۡهُمۡ إِلَّآ أَن يُؤۡمِنُواْ بِٱللَّهِ ٱلۡعَزِيزِ ٱلۡحَمِيدِ

ٱلَّذِي لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ شَهِيدٌ

(8) പ്രതാപശാലിയായ, സ്തുത്യർഹനായ അല്ലാഹുവിൽ അവർ ധ ആ സത്യവിശ്വാസികൾ പ വിശ്വസിക്കുന്നതല്ലാതെ, അവരെക്കു റിച്ച് അവർ (യാതൊന്നും) കുറ്റപ്പെ ടുത്തിയിട്ടില്ലതാനും;- (9) അതായത്, ആകാശങ്ങളു ടെയും ഭൂമിയുടെയും രാജാധിപത്യം യാതൊരുവന്നാണോ അവനിൽ (വി ശ്വസിക്കുന്നത്.) അല്ലാഹുവാകട്ടെ, എല്ലാ കാര്യത്തിനും ദൃക്സാക്ഷിയാ കുന്നു. (8) അവർ കുറ്റപ്പെടുത്തിയിട്ടില്ല, ആക്ഷേപിച്ചിട്ടില്ല, വെറുത്തിട്ടില്ല അവരിൽനിന്ന്, അവരെക്കുറിച്ച് അവർ വിശ്വസിക്കുന്നതല്ലാതെ അല്ലാ ഹുവിങ്കൽ പ്രതാപശാലിയായ സ്തുത്യർഹനായ (9) അതായത് യാതൊരുവൻ അവന്നാകുന്നു ആകാശങ്ങളുടെ രാജാധിപത്യം ഭൂമിയുടെയും അല്ലാഹുവാകട്ടെ എല്ലാ കാര്യത്തിനും (ദൃക്ക്) സാക്ഷിയാണ് എല്ലാ യാഥാർത്ഥ്യങ്ങളിലുംവെച്ച് ഏറ്റവും മഹത്തും, പരിപാവനവുമായ ആ അല്ലാഹു മാത്രമാണ് ആരാധ്യനും രക്ഷിതാവുമെന്ന കാര്യ ത്തിൽവിശ്വസിച്ചുവെന്നല്ലാതെ മറ്റൊരു കുറ്റവും ആ സത്യവിശ്വാസികളുടെ മേൽ അവർക്ക് ചുമത്തുവാനില്ലായിരുന്നു. എന്നിരിക്കെ, അതിനെ ഏറ്റവും വമ്പിച്ച കുറ്റമാ യെടുത്ത് അവരെ പൈശാചികവും മൃഗീയവുമായ രൂപത്തിൽ ശിക്ഷിച്ച ആ ദുഷ്ടൻമാരെ അല്ലാഹു എങ്ങനെ ശപിക്കാതിരിക്കും?! സത്യവും സത്യവിശ്വാസവും, സ്വീകരിക്കുന്ന തിന്റെ പേരിൽ, അസത്യത്തിന്റെയും അവിശ്വാസത്തിന്റെയും വൈതാളികൻമാരിൽനി ന്നുണ്ടാകുന്ന എല്ലാ മൃഗീയ മർദ്ദനങ്ങളുടെയും സ്ഥിതി ഇതുതന്നെയാകുന്നു; എല്ലാം അല്ലാഹു കണ്ടുകൊണ്ടിരിക്കുന്നു. എല്ലാറ്റിനും അവൻ നടപടി എടുക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:
85:10–16

إِنَّ ٱلَّذِينَ فَتَنُواْ ٱلۡمُؤۡمِنِينَ وَٱلۡمُؤۡمِنَٰتِ ثُمَّ لَمۡ يَتُوبُواْ فَلَهُمۡ عَذَابُ جَهَنَّمَ وَلَهُمۡ عَذَابُ ٱلۡحَرِيقِ

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَهُمۡ جَنَّـٰتٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۚ ذَٰلِكَ ٱلۡفَوۡزُ ٱلۡكَبِيرُ

إِنَّ بَطۡشَ رَبِّكَ لَشَدِيدٌ

Passage continues through verse 85:16.

(10) നിശ്ചയമായും, സത്യവിശ്വാ സികളെയും സത്യവിശ്വാസിനിക ളെയും (മർദ്ദിച്ചു) കുഴപ്പത്തിലാക്കുക യും, പിന്നീട് പശ്ചാത്തപിക്കാതിരി ക്കുകയും ചെയ്തവർ; അവർക്ക് നര കശിക്ഷയുണ്ട്; അവർക്ക് ചുട്ടുകരി ക്കുന്ന ശിക്ഷയുമുണ്ട്. (11) നിശ്ചയമായും, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവർ;- അവർക്ക് അടിഭാഗത്തിലൂടെ അരുവികൾ ഒഴു കിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളുണ്ട്. വിജയം. (12) നിശ്ചയമായും, നിന്റെ റ∫ിന്റെ പിടുത്തം ധ പിടിച്ചു ശിക്ഷി ക്കൽ പ കഠിനമായത് തന്നെയാണ്. (13) നിശ്ചയമായും, അവൻ തന്നെയാണ്, ആദ്യമായുണ്ടാക്കുക യും, (വീണ്ടും) ആവർത്തിച്ചുണ്ടാക്കു കയും ചെയ്യുന്നത്. (14) വളരെ പൊറുക്കുന്നവനും, വളരെ സ്നേഹമുള്ളവനും അവന ത്രെ. (15) "അർശ്' (സിംഹാസനം) ഉള്ള വനും, മഹത്വമേറിയവനും;- (16) താൻ ഉദ്ദേശിക്കുന്നതെന്തോ അത് (ശരിക്കും) പ്രവർത്തിക്കുന്നവ നും. (10) നിശ്ചയമായും യാതൊരുവൻ അവർ കുഴപ്പപ്പെടുത്തി, പരീക്ഷ ണത്തിലാക്കി (മർദ്ദിച്ചു) സത്യവിശ്വാസികളെ സത്യവിശ്വാസിനി കളെയും പിന്നീട് അവർ പശ്ചാത്തപിച്ചതുമില്ല എന്നാലവർക്കുണ്ട് ജഹന്നമി (നരകത്തി)ന്റെ ശിക്ഷ അവർക്കുണ്ട്താനും കരിച്ചലിന്റെ (ചുട്ടെരിക്കുന്ന) ശിക്ഷ (11) നിശ്ചയമായും യാതൊരുവർ വിശ്വസിച്ച സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവർക്കുണ്ട് സ്വർഗങ്ങൾ നടക്കുന്ന, ഒഴുകുന്ന അതിന്റെ അടിഭാഗത്തൂടെ അരുവികൾ, നദികൾ അതത്രെ വിജയം, ഭാഗ്യം വലിയ (12) നിശ്ചയമായും പിടുത്തം (ശിക്ഷ) നിന്റെ റ∫ിന്റെ കഠിനമാ യതുതന്നെ (13) നിശ്ചയം അവൻതന്നെ ആദ്യമായുണ്ടാക്കുന്നു, തുടക്കം ചെയ്യുന്നു ആവർത്തിക്കുക (മടക്കിയുണ്ടാക്കുക)യും ചെയ്യുന്നു (14) അവ നത്രെ വളരെ പൊറുക്കുന്നവൻ വളരെ സ്നേഹം (താൽപര്യം) ഉള്ളവൻ (15) അർശുള്ളവൻ, സിംഹാസനക്കാരൻ മഹത്വമേറിയവൻ, യോഗ്യ തയുള്ളവൻ (16) ശരിക്കും ചെയ്യുന്നവൻ, പ്രവർത്തിക്കുന്നവൻ താൻ ഉദ്ദേശിക്കുന്നതിനെ, എന്ത് താൽപര്യപ്പെടുന്നോ അത് പിടിയിൽ അമരാത്തവനോ, അവന്റെ നടപടിയിൽനിന്ന് രക്ഷ പ്പെടുന്നുവനോ, അവനെ അതിജയിക്കുന്നവനോ ആരുണ്ട്? ആരും തന്നെയില്ല. എല്ലാം അവന്റെ സൃഷ്ടി. രക്ഷിക്കുവാനും ശിക്ഷിക്കുവാനുമുള്ള അധികാരവും കഴിവും അവന്ന് മാപ്പുചെയ്യാനും ദയകാണിക്കുവാനുമുള്ള കഴിവും സന്നദ്ധതയും ഉള്ളവനും അവൻ തന്നെ. പരമാധികാരവും പരിപൂർണ സ്വാതന്ത്യ്രവും അവന്ന് മാത്രം. അവനെ ചോദ്യം ചെയ്യാൻ ആരുമില്ല.
85:17–18

هَلۡ أَتَىٰكَ حَدِيثُ ٱلۡجُنُودِ

فِرۡعَوۡنَ وَثَمُودَ

(17) (ആ) സൈന്യങ്ങളുടെ വർത്തമാനം നിനക്ക് വന്നെത്തിയിരി ക്കുന്നുവോ (നബിയേ),- (18) അതായത്, "ഥമൂദി'ന്റെയും?! (17) നിനക്ക് വന്നിരിക്കുന്നുവോ വർത്തമാനം സൈന്യങ്ങ ളുടെ (18) അതായത് ഥമൂദിന്റെയും അതെ, ആ വർത്തമാനം നിങ്ങൾക്ക് അറിയാമല്ലോ, അത് നിങ്ങൾക്ക് സമാധാനം നൽകുവാനും, സത്യനിഷേധികൾക്ക് പാഠമായിരിക്കുവാനും പോരുന്നതാണ്.
85:19–22

بَلِ ٱلَّذِينَ كَفَرُواْ فِي تَكۡذِيبٖ

وَٱللَّهُ مِن وَرَآئِهِم مُّحِيطُۢ

بَلۡ هُوَ قُرۡءَانٞ مَّجِيدٞ

Passage continues through verse 85:22.

(19) എങ്കിലും (ഈ) അവിശ്വസി ച്ചവർ വ്യാജമാക്കലിലാണ് (ഏർപ്പെ ട്ടിട്ടു)ള്ളത്. (20) അല്ലാഹുവാകട്ടെ, അവരുടെ പിൻവശത്തിലൂടെ (അവരെ) വലയം ചെയ്തുകൊണ്ടിരിക്കുന്നവനുമാണ്. (21) പക്ഷേ, അത് മഹത്വമേറിയ ഒരു (22) സുരക്ഷിതമായ ഒരു ഫല കത്തിലാണ് (അതുള്ളത്). (19) എങ്കിലും (പക്ഷേ) അവിശ്വസിച്ചവർ വ്യാജമാക്കലി ലാകുന്നു (20) അല്ലാഹുവാകട്ടെ അവരുടെ പിൻവശത്തൂടെ, പിന്നിൽനിന്ന് വലയം ചെയ്യുന്നവനാകുന്നു (21) എങ്കിലും അത് ഒരു (വായനാഗ്രമ്ലമാണ്) മഹത്വമേറി യ, ശ്രേഷ്ഠമാക്കപ്പെട്ട (22) ഒരു ഫലകത്തിൽ, പലകയിൽ സുരക്ഷിത മായ, സൂക്ഷിക്കപ്പെട്ട അക്രമത്തിലും മർദ്ദനത്തിലും മുൻപന്തിയിൽനിന്നിരുന്ന അതികേമൻമാരായ ഫിർ പര്യവസാനങ്ങൾ എന്തായിരുന്നുവെന്ന് പൊതുവിൽ അറിഞ്ഞു കഴിഞ്ഞതാണല്ലോ. ഈ ധിക്കാരികൾക്ക് അതിൽനിന്നൊന്നും പാഠം പഠിഞ്ഞിട്ടില്ല. അവരിപ്പോഴും നിഷേധത്തിലും ധിക്കാരത്തിലും ഉറ ച്ചുനിൽക്കുക യാണ്. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിഞ്ഞുകൊണ്ടിരിക്കുന്നുതാനും. അതവർ ഓർക്കുന്നില്ല. അവരുടെ ഈ ദുഷ്ചെയ്തികൾക്ക് വചനങ്ങളും ആശയങ്ങളും അത് വിഭാവനം ചെയ്യുന്ന ആദർശങ്ങളുമെല്ലാംതന്നെ അതിമഹത്തായതും ആരുടെ കൈകടത്തലിനും പഴുതില്ലാത്തവിധം സുരക്ഷിതമായതുമാകുന്നു. അതിനെ വ്യാജമാക്കിത്തള്ളുവാനോ, നിഷേധിക്കുവാനോ യാതൊരു ന്യായവുമില്ല, കാരണവുമില്ല. സൂക്ഷിക്കപ്പെട്ട പലക) എന്നാൽ ഏതാണ്? അതെവിടെയാണ്? ഏതുതരത്തിലുള്ളതാണ്? എന്നൊന്നും നമുക്ക് വസ്തു നിഷ്ഠമായി വിവരിക്കുവാൻ അറിഞ്ഞുകൂടാ. വാക്കിന്റെ ഭാഷാർത്ഥത്തെ അടിസ്ഥാന മാക്കി -ചില ആളുകൾ കേവലം ഒരു ഭൗതിക വസ്തുവായി ചിത്രീകരിക്കുവാനോ, നമ്മുടെ കയ്യിലുള്ള "മുസ്ഹഫു'കളോ മറ്റോ ആണെന്ന് വിധികൽപിക്കുവാനോ മുതിരുന്നത് അന്യായമാണ്. സൂറ ത്തുൽ - 79 ൽ (അത് മാന്യമായ ഒരു ഭദ്രമായി സൂക്ഷിക്കപ്പെട്ട ഒരു ഗ്രമ്ലത്തിലാണുള്ളത്. പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അതിനെ സ്പർശിക്കയില്ല.) എന്ന് പറഞ്ഞിരിക്കുന്നു. ഇതിന്റെ വിവരണത്തിൽ അവിടെ നാം പ്രസ്താവിച്ചത് ഓർക്കുക. ആ ആശയംതന്നെ യാണ് ഇവിടെയും ഉള്ളത്. സൂറ: 39 (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ മായിച്ചുകളയുകയും, സ്ഥിരപ്പെടുത്തു കയും ചെയ്യുന്നു. മൂലഗ്രമ്ലം അവന്റെ അടുക്കലുണ്ട്താനും.) എന്നും പറയുന്നു. അപ്പോൾ, അല്ലാഹുവിങ്കൽ പ്രത്യേകം സൂക്ഷിക്കപ്പെട്ട ഒരു ജ്ഞാനരേഖയാണ് അതെ ന്നും, അല്ലാഹു അതിൽ പലതും രേഖപ്പെടുത്തിവെച്ചിട്ടുണ്ടെന്നും, അവൻ അറിയിച്ചുകൊടുത്തതല്ലതെ ആർക്കും അതിനെപ്പറ്റി അറിയുവാൻ കഴിയുന്നതല്ലെന്നും ഗ്രഹിക്കാമല്ലോ. വചനങ്ങളിൽനിന്നും, നബിവചനങ്ങളിൽനിന്നും, മുൻഗാമി കളായ മഹാൻമാരുടെ വചനങ്ങളിൽനിന്നും പൊതുവിൽ "ലൗഹുൻമഹ്ഫൂദ്വി ( ച്ചൾത്തfi )'നെപ്പറ്റി മുസ്ലിംകൾ മനിലാക്കുന്നതും വിശ്വസിക്കുന്നതും അതാണ്. ൽപ്പറവ