Muhammad Amani Moulavi (d. 1987) · Surah 84 · 25 verses
84:1–5إِذَا ٱلسَّمَآءُ ٱنشَقَّتۡ
وَأَذِنَتۡ لِرَبِّهَا وَحُقَّتۡ
وَإِذَا ٱلۡأَرۡضُ مُدَّتۡ
Passage continues through verse 84:5.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 25 പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) ആകാശം പിളരുമ്പോൾ! (2) അത് അതിന്റെ റ∫ിന് ചെവി കൊടുക്കുക ധ കൽപനക്ക് കീഴൊതു ങ്ങുക പ യും (ചെയ്യുമ്പോൾ)! അത് (അ തിന്) കടമപ്പെട്ടിരിക്കുന്നുതാനും. (3) ഭൂമി (പരത്തി) നീട്ടപ്പെടു കയും ചെയ്യുമ്പോൾ! (4) അതിലുള്ളതിനെ അത് (വെ ളിക്ക്) ഇടുകയും, അത് ഒഴിവായിത്തീ രുകയും (ചെയ്യുമ്പോൾ)! (5) അത് അതിന്റെ റ∫ിന് ചെവി കൊടുക്കുക ധ കൽപനക്ക് കീഴൊതു ങ്ങുക പ യും (ചെയ്യുമ്പോൾ)! അത് (അ തിന്) കടമപ്പെട്ടിരിക്കുന്നുതാനും. (1) ആകാശം ആകുമ്പോൾ (ആയാൽ) അത് പിളരുക, പൊട്ടി ക്കീറുക (2) അത് ചെവികൊടുക്കുക അതിന്റെ റ∫ിന് അത് കടമപ്പെടും (അവകാശപ്പെടുക)യും ചെയ്തിരിക്കുന്നു. (3) ഭൂമി ആകുമ്പോൾ (ആയാൽ) അത് നീട്ട(പരത്തി വിശാലമാക്ക) പ്പെടുക (4) അത് ഇടുകയും അതിലുള്ളത് അത് ഒഴിവാകുക (5) അത് ചെവികൊടുക്കുകയും അതിന്റെ റ∫ിന് അത് കടമപ്പെടുകയും ചെയ്തിരിക്കുന്നു അതെ, ഇതെല്ലാം സംഭവിക്കുന്ന ആ അതിഗൗരവ ഘട്ടത്തിലാണ് പുനരുത്ഥാന വും, തുടർന്നുള്ള രക്ഷാശിക്ഷാ നടപടി മുതലായവയും സംഭവിക്കുന്നത് എന്ന് താൽപര്യം. ആകാശം പൊട്ടിപ്പിളരുക, ഭൂമി നിരത്തിപരപ്പാക്കുക, ലോകാരംഭം മുതൽക്കുള്ള മനുഷ്യരടക്കം ഭൂമി ഉൾക്കൊള്ളുന്ന വസ്തുക്കളെയെല്ലാം വെളിക്ക് കൊണ്ടുവരുക മുതലായവ അന്നത്തെ സംഭവവികാസങ്ങളാണെന്ന് ഇതിനുമുമ്പുള്ള സൂറത്തുകളിൽ പലപ്പോഴും പ്രസ്താവിക്കപ്പെട്ടതാണ്. ആകാശവും ഭൂമിയും എത്രയോ വൻസൃഷ്ടികളാണെങ്കിലും അല്ലാഹുവിന്റെ കൽപന വരുമ്പോൾ അവ ആ കൽപനക്ക് പൂർണമായും വിധേയമാകുന്നു. കൽപന അവയിൽ നടപ്പാകുവാൻ യാതൊരു തട വും ഉണ്ടായിരിക്കയില്ല. ഉണ്ടാകുവാൻ അവകാശവുമില്ല. എല്ലാം അവന്റെ സൃഷ്ടിയും, അവന്റെ ഉദ്ദേശമനുസരിച്ച് മാത്രം നിലനിന്നുവരുന്നതുമാണല്ലോ.
84:6يَـٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحٗا فَمُلَٰقِيهِ
(6) ഹേ, മനുഷ്യാ, നിശ്ചയമായും നീ, നിന്റെ റ∫ിങ്കലേക്ക് (തീവ്രമായ) അദ്ധ്വാനം അദ്ധ്വാനിച്ചു കൊണ്ടിരി ക്കുന്നതാണ്; അങ്ങനെ, (നീ) അവ നുമായി കണ്ടുമുട്ടുന്നവനാകുന്നു; (6) ഹേ മനുഷ്യാ നിശ്ചയമായും നീ അദ്ധ്വാനപ്പെട്ടു (ബു ദ്ധിമുട്ടി) ക്കൊണ്ടിരിക്കുന്നവനാണ് നിന്റെ റ∫ിങ്കലേക്ക് ഒരു അദ്ധ്വാനം അങ്ങനെ അവനെ കണ്ടുമുട്ടുന്നവനാണ് മനുഷ്യാ, നിന്റെ ജീവിതകാലമത്രയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അദ്ധ്വാനിച്ചും ക്ലേശപ്പെട്ടും കൊണ്ടേ ഇരിക്കേണ്ടതുണ്ട്. നൻമയിലാകട്ടെ, തിന്മയിലാക ട്ടെ, നിനക്കത് സഹജമാണ്. അങ്ങനെ നീങ്ങിക്കൊണ്ടിരിക്കെ നീ മരണമടയുകയും നിന്റെ റ∫ുമായി കണ്ടുമുട്ടേണ്ടിവരികയും ചെയ്യും. അവന്റെ മുമ്പിൽ നിന്റെ കഴിഞ്ഞ കാല ചെയ്തികളെക്കുറിച്ച് കണക്ക് ബോധിപ്പിക്കേണ്ടിയും വരും. അതുകൊണ്ട് നിന്റെ ആ അദ്ധ്വാനം നിനക്ക്തന്നെ ഗുണകരമായി ഉപയോഗപ്പെടുത്തുവാൻ ശ്രമിച്ചുകൊള്ളുക എന്ന് സാരം. ഇമാം മുസ്ലിം (റ) രേഖപ്പെടുത്തിയിട്ടുള്ള ഒരു നബിവചനത്തിൽ ഇപ്ര കാരം വന്നിരിക്കുന്നു: "ഓരോ മനുഷ്യനും കാലത്ത് പുറപ്പെടുന്നു: എന്നിട്ട് അവർ സ്വന്തം ദേഹത്തെ വിറ്റുകൊണ്ടിരിക്കുന്നു. അങ്ങനെ, (ഒന്നുകിൽ) അതിനെ രക്ഷപ്പെടുത്തുന്ന വനോ, അല്ലെങ്കിൽ അതിനെ നാശപ്പെടുത്തുന്നവനോ ആയിരിക്കും അവൻ; ( സ്ലത്ഥദ്ധക്തഞ്ചഞ്ഞമ പ്ലര )
84:7–9فَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ بِيَمِينِهِۦ
فَسَوۡفَ يُحَاسَبُ حِسَابٗا يَسِيرٗا
وَيَنقَلِبُ إِلَىٰٓ أَهۡلِهِۦ مَسۡرُورٗا
(7) എന്നാൽ അപ്പോൾ, ഏതൊ രുവന് അവന്റെ ഗ്രമ്ലം അവന്റെ വല ങ്കയ്യിൽ കൊടുക്കപ്പെട്ടുവോ,- (8) എന്നാലവൻ വഴിയെ ലഘു വിചാരണ ചെയ്യപ്പെടുന്ന താണ്. (9) അവൻ തന്റെ സ്വന്തക്കാരി ലേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചു പോകുകയും ചെയ്യും. (7) എന്നാലപ്പോൾ യാതൊരുവൻ അവന് നൽകപ്പെട്ടു അവന്റെ ഗ്രമ്ലം അവന്റെ വലങ്കയ്യിൽ (8) എന്നാൽ വഴിയെ, പിറകെ അവൻ വിചാരണ ചെയ്യപ്പെടും ഒരു വിചാരണ ലഘുവായ, അല്പമായ (9) അവൻ തിരിച്ചുപോകുകയും ചെയ്യും തന്റെ സ്വന്തക്കാരി (ആൾക്കാ രി)ലേക്ക് സന്തുഷ്ടനായി റ∫ുമായി കണ്ടുമുട്ടുമ്പോൾ മനുഷ്യൻ ഒന്നുകിൽ സജ്ജനങ്ങളിൽപെട്ടവനായിരി ക്കും, അല്ലെങ്കിൽ ദുർജനങ്ങളിൽപെട്ടവനും. ആദ്യത്തെ വിഭാഗത്തിൽപെട്ടവനാണെ ങ്കിൽ അവന് തന്റെ കർമരേഖയാകുന്ന ഗ്രമ്ലം വലങ്കയ്യിൽ നൽകപ്പെടും. വലതുഭാഗം ശുഭലക്ഷണവും, വിജയസൂചനയുമാകുന്നു. അവന് നാമമാത്രമായ ഒരു ലഘുവിചാ രണ മാത്രമേ നേരിടേണ്ടി വരികയുള്ളൂ. അതിന്റെ പര്യവസാനം ഗുണകരമായിരിക്കയും ചെയ്യും. അങ്ങനെ അത് കഴിയുമ്പോൾ അവൻ തന്റെ ആൾക്കാരുടെ അടുക്കലേക്ക് വളരെ സന്തോഷത്തോടും ആഹ്ലാദത്തോടും കൂടി മടങ്ങിച്ചെല്ലുകയും ചെയ്യും. "അവന്റെ ആൾക്കാർ' ( ) എന്ന് പറഞ്ഞതിന്റെ വിവക്ഷ, സദ്വൃത്തരായ അവന്റെ കൂട്ടുകാർ, കുടുംബാംഗങ്ങൾ മുതലായവരോ, സ്വർഗത്തിൽ അവന് നിശ്ചയി ക്കപ്പെട്ടിട്ടുള്ള സ്വന്തക്കാരോ ആകാവുന്നതാണ്. (റ) പ്രസ്താവിക്കുന്നു: നബി ˜ പറഞ്ഞു: "ആർക്കെങ്കിലും വിചാരണ കർശനമാക്കപ്പെടുന്നപക്ഷം അവൻ ശിക്ഷിക്ക പ്പെടും'. അപ്പോൾ ഞാൻ ചോദിച്ചു: "വലതുകയ്യിൽ ഗ്രമ്ലം നൽകപ്പെട്ടവർ ലഘുവായ വിചാരണ ചെയ്യപ്പെടും ( ) എന്ന് അല്ലാഹു പറഞ്ഞിട്ടില്ലേ?' അപ്പോൾ തിരുമേനി പറഞ്ഞു: "അത് ഒരു (കാര്യമായ) വിചാരണയല്ല: ഒരു പ്രദർശനം (കർമരേഖ കാട്ടിക്കൊടുക്കൽ) മാത്രമാകുന്നു. ക്വിയാമത്തുനാളിൽ ആരൊരാളുടെ വിചാ രണ കർശനമായി നടത്തപ്പെട്ടുവോ അവൻ ശിക്ഷക്ക് വിധേയനാകുന്നതാണ്' (ബു; മു.)
84:10–12وَأَمَّا مَنۡ أُوتِيَ كِتَٰبَهُۥ وَرَآءَ ظَهۡرِهِۦ
فَسَوۡفَ يَدۡعُواْ ثُبُورٗا
وَيَصۡلَىٰ سَعِيرًا
(10) ഏതൊരുവന് അവന്റെ ഗ്രമ്ലം അവന്റെ മുതുകിന്റെ പിന്നി ലൂടെ കൊടുക്കപ്പെട്ടുവോ- (11) അവൻ വഴിയെ നാശത്തെ വിളി (ച്ചു നിലവിളി)ക്കുന്നതാണ്. (12) ആളിക്കത്തുന്ന അന്മിയിൽ അവൻ കടന്നെരിയുകയും ചെയ്യും. (10) എന്നാൽ യാതൊരുവൻ അവന് നൽകപ്പെട്ടു തന്റെ ഗ്രമ്ലം പിന്നിലൂടെ അവന്റെ മുതുകിന്റെ (11) എന്നാൽ വഴിയെ അവൻ വിളിക്കും നാശം, കഷ്ടപ്പാട് (12) അവൻ കടക്കുക(എരിയുക)യും ചെയ്യും കത്തിജ്വലിക്കുന്ന, അന്മിയിൽ, നരകത്തിൽ ദുർജനങ്ങളായ ആളുകൾക്ക് അവരുടെ കർമരേഖ അവരുടെ പിൻഭാഗത്ത്നിന്ന് ഇടത് കയ്യിലായിരിക്കും നൽകപ്പെടുക. ഇത് അശുഭലക്ഷണവും പരാജയ സൂചനയും തന്നെ. അവരുടെ വിചാരണ വളരെ കർശനവുമായിരിക്കും. ഗ്രമ്ലം കയ്യിൽ കിട്ടുമ്പോഴേക്കും അവരുടെ കുറ്റങ്ങളും പര്യവസാനവും അവർക്ക് വ്യക്തമായി തെളിഞ്ഞുകാണും. അയ്യോ! കഷ്ടമേ! എന്ന് നിലവിളി കൂട്ടുകയും ചെയ്യും. പക്ഷേ, ഫലമെന്ത്?! നരകം തന്നെ അവർക്കാധാരം! ദുർജ്ജനങ്ങളുടെ ഏട് അവരുടെ പിന്നിൽകൂടി കൊടുക്കുമെന്ന് ഇവി ടെയും, ഇടങ്കയ്യിൽ കൊടുക്കുമെന്ന് 69 : 25 ലും പറഞ്ഞതിൽനിന്ന് സജ്ജനങ്ങളുടെ ഗ്രമ്ലം അവരുടെ മുമ്പിൽകൂടിയായിരിക്കും വലങ്കയ്യിൽ നൽകുന്നതെന്ന് മനിലാക്കാ വുന്നതാണ്.
84:13–15إِنَّهُۥ كَانَ فِيٓ أَهۡلِهِۦ مَسۡرُورًا
إِنَّهُۥ ظَنَّ أَن لَّن يَحُورَ
بَلَىٰٓۚ إِنَّ رَبَّهُۥ كَانَ بِهِۦ بَصِيرٗا
(13) (കാരണം) അവൻ അവന്റെ സ്വന്തക്കാർക്കിടയിൽ സന്തുഷ്ടനാ യിരുന്നു. (14) അവൻ ധരിച്ചു, അവൻ (അ ല്ലാഹുവിങ്കലേക്ക്) മടങ്ങിവരുന്നതേ യല്ല എന്ന്. (15) ഇല്ലാതേ! ധ മടങ്ങാതിരിക്ക യില്ല പ നിശ്ചയമായും അവന്റെ റ∫് അവനെപ്പറ്റി കണ്ടറിയുന്നവനായിരു ന്നു. (13) കാരണം അവനായിരുന്നു തന്റെ സ്വന്ത (ആൾ)ക്കാരിൽ സന്തുഷ്ടൻ (14) നിശ്ചയമായും അവൻ ധരിച്ചു അവൻ മടങ്ങിവരു ന്നതേ അല്ല എന്ന് (15) ഇല്ലാതേ, അല്ലാതേ നിശ്ചയമായും അവന്റെ റ∫് അവനെക്കുറിച്ച് ആയിരിക്കുന്നു, ആകുന്നു കണ്ടറിയുന്നവൻ സ്വന്തം ഭാവിയെക്കുറിച്ചുള്ള ചിന്തയോ, അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഇല്ലാ തെ, തന്റെ സ്വന്തക്കാരുടെയും ആൾക്കാരുടെയും കൂട്ടത്തിൽ, തികച്ചും സംതൃപ്തനും സന്തുഷ്ടനുമായിക്കൊണ്ട് അവൻ അവന്റെ ഐഹികജീവിതം കഴിച്ചുകൂട്ടി. അല്ലാഹു വിങ്കലേക്ക് തിരിച്ചുചെല്ലേണ്ടിവരികയില്ലെന്നാണ് അവർ ധരിച്ചുവെച്ചത്. ഇതാണ് ഈ ദുർഗതിക്ക് കാരണം. പക്ഷേ, അല്ലാഹുവിങ്കലേക്ക് തിരിച്ചുവരാതെയും, അവന്റെ പിടു ത്തത്തിൽ അകപ്പെടാതെയും ഇരിക്കുക സാധ്യമല്ലതന്നെ. അവനെ സൃഷ്ടിച്ചു വളർത്തി വരുന്ന അവന്റെ രക്ഷിതാവ് സദാ അവനെ കണ്ടും വീക്ഷിച്ചും കൊണ്ടിരിക്കുകയാണ ല്ലോ.
84:16–21فَلَآ أُقۡسِمُ بِٱلشَّفَقِ
وَٱلَّيۡلِ وَمَا وَسَقَ
وَٱلۡقَمَرِ إِذَا ٱتَّسَقَ
Passage continues through verse 84:21.
(16) എന്നാൽ അസ്തമയ ശോഭ കൊണ്ട് ഞാൻ സത്യം ചെയ്ത് പറ യുന്നു; (17) രാത്രിയും, അതുൾക്കൊള്ളു ന്നവയും കൊണ്ടും- (18) ചന്ദ്രൻ നികന്ന് (പൂർണത പ്രാപിച്ചു) വരുമ്പോൾ അതു കൊണ്ടും (സത്യം ചെയ്ത് പറയു ന്നു):- (19) തീർച്ചയായും നിങ്ങൾ (ഓ രോ) ഘട്ടം ഘട്ടമായി കയറിക്കൊണ്ടി രിക്കുന്നതാണ്. (20) എന്നിരിക്കെ, എന്താണ് വിശ്വസിക്കു ന്നില്ലേ?!- (21) അവർക്ക് ഓതി ക്കൊടുക്കപ്പെട്ടാൽ അവർ "സുജൂദ്' (സാഷ്ടാംഗനമസ്കാരം) ചെയ്യുന്നു മില്ല?! (16) എന്നാൽ ഞാൻ സത്യം ചെയ്തു പറയുന്നു അസ്തമയ ശോഭകൊണ്ട് (17) രാത്രികൊണ്ടും അത് അടക്കിവെച്ച (ഉൾക്കൊ ള്ളുന്ന)വകൊണ്ടും (18) ചന്ദ്രനെകൊണ്ടും (അത് ചേർന്ന്) പൂർണ മായി - നികന്ന് വരുമ്പോൾ (19) നിശ്ചയമായും നിങ്ങൾ കയറും (തരണം ചെയ്യും) ഒരു ഘട്ടം (അടുക്ക്, അവസ്ഥ, പിടി) ആയിക്കൊണ്ട് ഒരു ഘട്ട ത്തിൽ നിന്ന് ഘട്ടം ഘട്ടമായി ഓരോ പടിയായി അടുക്കടുക്കായി (20) എന്നിരിക്കെ, അവ (ഇവ)ർക്കെന്താണ് അവർ വിശ്വസിക്കുന്നില്ല (വിശ്വ സിക്കാതെ) (21) ഓതപ്പെട്ടാൽ അവരിൽ, അവർക്ക് അവൻ സുജൂദ് ചെയ്യുന്നുമില്ല ഈ ആയത്ത് ഓതിക്കഴിഞ്ഞാൽ ഓത്തിന്റെ ഒരു സുജൂദ് ചെയ്യേണ്ടതാണ്. നബി ˜ ഈ സൂറത്ത് ഓതുമ്പോൾ സുജൂദ് ചെയ്തതായി ഇമാംമാലിക്, മുസ്ലിം (റ) മുത ലായവർ നിവേദനം ചെയ്തിട്ടുണ്ട്. അസ്തമയസമയത്തെ ശോഭ, രാത്രി, രാത്രി അതിന്റെ വസ്തുക്കൾ -പൂർണദശ പ്രാപിച്ച ചന്ദ്രൻ എന്നിങ്ങ നെയുള്ള ചില പ്രകൃതി ദൃഷ്ടാന്തങ്ങളെക്കൊണ്ട് അല്ലാഹു സത്യം ചെയ്ത് പറയുന്നു; തീർച്ചയായും നിങ്ങൾ ഒന്നിനുശേഷം മറ്റൊന്നായി ഓരോ ഘട്ടങ്ങളെ തരണം ചെയ്തു കൊണ്ടിരിക്കുമെന്ന്. മരണത്തിന് മുമ്പ് ശൈശവം, കൗമാരം, യുവത്വം, വാർദ്ധക്യം, രോഗം, ആരോഗ്യം, സുഖം, ദുഃഖം ആദിയായ വിവിധ ഘട്ടങ്ങൾ മനുഷ്യർ തരണം ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും ഒരു നല്ല കാര്യമോ ചീത്ത കാര്യമോ സാധിക്കേണമെ ങ്കിൽപോലും അതിനായി പല ബുദ്ധിമുട്ടുകളും നേരിടേണ്ടിവരും. പിന്നീടാണെങ്കിൽ, മരണം, ക്വബ്റിലെ ജീവിതം, ഉയിർത്തെഴുന്നേൽപ്, മഹ്ശറിലേക്ക് സമ്മേളിക്കൽ, വിചാ രണ, രക്ഷാശിക്ഷകൾ ആദിയായ ഘട്ടങ്ങളെയും ഒന്നിന് പിന്നാലെ ഒന്നായി മനുഷ്യൻ തരണംചെയ്യേണ്ടിയിരിക്കുന്നു. ചുരുക്കത്തിൽ, കേവലം നിശ്ചയമോ സുസ്ഥിരമോ ആയ ഒരവസ്ഥയല്ല മനുഷ്യനുള്ളത്. വ്യക്തികളിൽ മാത്രമല്ല, സമൂഹങ്ങളിലും കാണാവുന്ന അവസ്ഥയാണിത്. ഇതെല്ലാം മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കേണ്ടതും, അവന്റെ ശാശ്വ തമായ ഭാവിയെപ്പറ്റി ബോധപൂർവ്വം പ്രവർത്തിക്കുവാൻ അവന് പ്രേരകമാകേണ്ടതുമാ കുന്നു. പക്ഷേ, എന്നിട്ടും സത്യവിശ്വാസം സ്വീകരിക്കുവാനോ, സന്ദേശ ങ്ങൾ ചെവിക്കൊണ്ട് മനിലാക്കുവാനോ, അല്ലാഹുവിന്റെ മുമ്പിൽ തലകുനിക്കുവാനോ അവൻ തയ്യാറാകുന്നില്ല. അഗ്ഗുതം തന്നെ. 16 മുതൽ 21 കൂടിയ വചനങ്ങളുടെ വ്യാഖ്യാ നമായി പ്രാമാണ്യരായ വ്യാഖ്യാതാക്കൾ പലരും പ്രസ്താവിച്ചിട്ടുളളതിന്റെ സാരമാണ് മുകളിൽ പറഞ്ഞത്. ഇൗ ആശയത്തെ പിൻതാങ്ങുമാറുള്ള പല വചനങ്ങളും കാണാവുന്നതുമാകുന്നു. ഇൗ സൂറത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ബുഖാരി (റ) 19 -ാം വചനത്തിന് പ്രത്യേ കമായി ഒരു ശീർഷകം കൊടുത്തിട്ടുണ്ട്. അതിൽ എന്ന വാക്കിന് ഇബ്നു അ∫ാസ് (റ)ൽ നിന്നുള്ള ഒരു ഹദീഥ് രേഖപ്പെടുത്തിക്കൊണ്ട് (ഒരവസ്ഥക്കു ശേഷം മറ്റൊരവസ്ഥ) എന്നാണദ്ദേഹം അർത്ഥം സ്വീകരിച്ചിരിക്കുന്നത്. മറ്റ് പല മഹാൻമാ രിൽനിന്നും ഇതുപോലെ നിവേദനം ചെയ്യപ്പെട്ടിട്ടുള്ളതായി ഇബ്നു കഥീർ (റ) മുതലാ യവരും പ്രസ്താവിച്ചിരിക്കുന്നു. ഏതാണ്ട് ഇതേ അർത്ഥത്തിലുള്ള വേറെ ചില നിവേദ നങ്ങളും കാണാം. ചിലതിൽ (ഒരു കാഠിന്യത്തിനുശേഷം മറ്റൊരു കാഠിന്യം) എന്നാണുള്ളത്. ഇവയുടെയെല്ലാം അടിസ്ഥാനത്തിലാണ് മേൽകണ്ട വ്യാഖ്യാനം ആ വചനത്തിന് നാമും സ്വീകരിച്ചത്. ചുരുക്കിപ്പറഞ്ഞാൽ, ഓരോന്നോരോന്നായി വിവിധ ഘട്ടങ്ങളെ തരണം ചെയ്തുകൊണ്ടിരിക്കുകയാണ് മനുഷ്യൻ എന്ന് സാരം. അൽപം വിഷമത്തോടുകൂടി തരണം ചെയ്യപ്പെടേണ്ടുന്ന അവസ്ഥകളാണ് ഇവിടെ ഉദ്ദേശിക്കപ്പെ ട്ടിട്ടുള്ളത് എന്നത്രെ (തീർച്ചയായും നിങ്ങൾ കയറും) എന്ന പ്രയോഗത്തിൽനിന്ന് മനിലാകുന്നത്. അതുകൊണ്ടാണ് വിഷമാവസ്ഥകൾ ഓരോന്നായി തരണം ചെയ്തു കൊണ്ടിരിക്കും എന്ന് ചില മഹാൻമാർ ഇവിടെ അർത്ഥം കൽപിച്ചതും. ഏതായാലും "നിങ്ങൾ പടിപടിയായി പുരോഗമിച്ചുകൊണ്ടേയിരിക്കും' എന്ന് ഇൗ വചനത്തിന് ചില "പുരോഗമനവാദി'കൾ കൽപിച്ചു കാണുന്ന അർത്ഥവ്യാഖ്യാനം സ്വീകരിക്കുവാൻ ന്യായം കാണുന്നില്ല. കാര്യപ്പെട്ട ഒരു മുഫിറും അത് പറഞ്ഞു കാണുന്നുമില്ല. യ്യീച്ഛിരൃഞ്ചിക്തിറ (ല തർകബന്ന) എന്നതിൽ എന്ന അക്ഷരത്തിന് അകാരം ( ) കൊടുത്തും (ലതർകബന്ന് എന്നും) വായനയുണ്ട്. അപ്പോൾ അത് "നീ കയറും' എന്ന് അർത്ഥം വരുന്ന ഏകവചനവും, നേർക്കുനേരെ നബി ˜ യെ അഭിമുഖീകരിക്കു ന്നതുമായിരിക്കും. വായനാവ്യത്യാസങ്ങളും, വ്യത്യസ്ത വ്യാഖ്യാനങ്ങളും ഉദ്ധരിച്ചശേഷം ഇബ്നുജരീർ (റ) ഇപ്രകാരം പറയുന്നു: "മുഹമ്മദ് നബിയേ, ഒരവസ്ഥക്കുശേഷം മറ്റൊരവസ്ഥയും, വിഷമകരമായ ഒരു കാര്യത്തിനുശേഷം മറ്റൊരു കാര്യവുമായി നീ കയറി (തരണം ചെയ്തു) കൊണ്ടിരിക്കുമെന്ന് വ്യാഖ്യാനം നൽകിയവരുടെ അഭിപ്രായമാണ് ശരിയായിട്ടുളളത്.' നബി ˜ യെ അഭിമുഖീകരിച്ചുകൊ ണ്ടാണ് വാചകമെങ്കിലും എല്ലാ മനുഷ്യരെയും ഉദ്ദേശിച്ച് പറഞ്ഞതാണ് അതെന്നും, ക്വിയാമത്ത്നാളിൽ വിഷമങ്ങളും ഭീകരതകളും അവർ കണ്ടുമുട്ടേണ്ടിവരുമെന്നാണതിന്റെ താൽപര്യമെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു.
84:22–25بَلِ ٱلَّذِينَ كَفَرُواْ يُكَذِّبُونَ
وَٱللَّهُ أَعۡلَمُ بِمَا يُوعُونَ
فَبَشِّرۡهُم بِعَذَابٍ أَلِيمٍ
Passage continues through verse 84:25.
(22) (അത്രയുമല്ല) പക്ഷേ, അവി ശ്വസിച്ചവർ വ്യാജമാക്കിക്കൊണ്ടിരി ക്കുകയാണ്. (23) അവർ (മനിൽ) സൂക്ഷി ച്ചുവെക്കുന്നതിനെക്കുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനുമാകുന്നു. (24) ആകയാൽ, (നബിയേ) അവർക്ക് വേദനയേറിയ ഒരു ശിക്ഷ യെപ്പറ്റി സന്തോഷവാർത്ത അറിയി ക്കുക. (25) വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്കൊഴികെ, അവർക്ക് മുറിഞ്ഞു (നഷ്ടപ്പെട്ട്) പോകാത്ത പ്രതിഫലം ഉണ്ട്. (22) പക്ഷേ അവിശ്വസിച്ചവർ വ്യാജമാക്കുന്നു (23) അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് അവർ സൂക്ഷിച്ചു (ഉള്ളിൽവെച്ചു) വരുന്നതിനെപ്പറ്റി (24) ആകയാൽ അവർക്ക് നീ സന്തോഷമറിയിക്കുക വേദനയേറിയശിക്ഷയെപ്പറ്റി (25) യാതൊ രുവർക്കൊഴികെ വിശ്വസിച്ച സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത അവർക്കുണ്ട് പ്രതിഫലം, കൂലി മുറിക്കപ്പെടാത്ത (മുറിയാ ത്ത, നഷ്ടം പറ്റാത്ത) അവർ സത്യവിശ്വാസം സ്വീകരിക്കുന്നില്ലെന്നും, സ്വീകരിച്ചു അല്ലാഹു വിന് സാഷ്ടാംഗനമസ്കാരം ചെയ്യുന്നില്ലെന്നും മാത്രമല്ല, മറ്റും വ്യാജ മാക്കി നിഷേധിക്കുകകൂടി ചെയ്യുന്നു. അതുകൊണ്ട് അവർക്ക് വല്ല സന്തോഷവാർത്തയും അറിയിക്കാനുണ്ടെങ്കിൽ അത് കഠിനമായ ശിക്ഷയെക്കുറിച്ചാണുള്ളത്. നേരെമറിച്ച് സത്യ സ്വീകരിച്ചവർക്കാകട്ടെ ഒരിക്കലും നഷ്ടപ്പെട്ടുപോകാത്ത ശാശ്വതമായ പ്രതിഫലവും ഉണ്ടായിരിക്കും. അവർ മനിൽ സൂക്ഷിച്ചുവെക്കുന്നത് ( ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, അസൂയ, വെറുപ്പ്, വിദ്വേഷം, നിഷേധം മുതലായവയാണ്. ൽപ്പറവ