Muhammad Amani Moulavi (d. 1987) · Surah 83 · 36 verses
83:1–6وَيۡلٞ لِّلۡمُطَفِّفِينَ
ٱلَّذِينَ إِذَا ٱكۡتَالُواْ عَلَى ٱلنَّاسِ يَسۡتَوۡفُونَ
وَإِذَا كَالُوهُمۡ أَو وَّزَنُوهُمۡ يُخۡسِرُونَ
Passage continues through verse 83:6.
ആമുഖം: വചനങ്ങൾ 36 ഇൗ അദ്ധ്യായം മക്കഃയിൽ അവതരിച്ചതോ, മദീനഃയിൽ അവതരിച്ചതോ എന്ന വിഷ യത്തിൽ ഭിന്നാഭിപ്രായമുണ്ട്. മക്കീ സൂറത്തുകളിൽ അവസാനത്തെതാണെന്നും മദനീ സൂറത്തുകളിൽ ആദ്യത്തെതാണെന്നും മറ്റും വേറെ യും അഭിപ്രായങ്ങളുണ്ട്. ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി ഇപ്രകാരം വന്നിരിക്കുന്നു. "നബി ˜ മദീനഃയിൽ ചെന്നപ്പോൾ അവിടെയുള്ളവർ അളത്തത്തിൽ ഏറ്റവും അധികം മോശം വരുത്തുന്നവ രായിരുന്നു. അപ്പോൾ അല്ലാഹു സൂറത്തുൽ മുത്വഫ്ഫിഫീൻ അവതരിപ്പിച്ചു. അപ്പോൾ അവർ അളത്തം നന്നാക്കി.' (ന; ജ; ബ.) ഇൗ ഹദീഥിൽനിന്ന് മനിലാകുന്നത് നബി ˜ മദീനഃയിൽചെന്ന ഉടനെയാണ് ഇത് അവതരിച്ചതെന്നാകുന്നു. അല്ലാഹുവിനറിയാം. പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) (അളവിൽ) കുറക്കുന്നവർക്ക് മഹാനാശം!- (2) അതായത്, യാതൊരു കൂട്ടർക്ക്: അവർ ജനങ്ങളോട് അളന്ന് വാങ്ങുന്നതായാൽ അവർ (അളവ്) പൂർത്തിയാക്കി എടുക്കും; (3) അവർക്ക് (അങ്ങോട്ട്) അളന്നു കൊടുക്കുകയോ, അല്ലെങ്കിൽ തൂക്കി ക്കൊടുക്കുകയോ ചെയ്യുന്നതായാൽ അവർ (ജനങ്ങൾക്ക്) നഷ്ടം വരുത്തു കയും ചെയ്യും. (4) അക്കൂട്ടർ വിചാരിക്കുന്നില്ലേ, എഴു ന്നേൽപിക്കപ്പെടുന്നവരാണെന്ന്?- (5) വമ്പിച്ച ഒരു ദിവസത്തിങ്ക ലേക്ക്! (6) (അതെ) ലോകരക്ഷിതാവിങ്ക ലേക്ക് ജനങ്ങൾ എഴുന്നേറ്റു വരുന്ന ദിവസം. (1) കഷ്ടം, മഹാനാശം (അളവ്) കുറക്കുന്ന (കബളിച്ചെടുക്കുന്ന) വർക്കാണ് (2) യാതൊരു കൂട്ടർ അവർ അളന്നുവാങ്ങിയാൽ ജനങ്ങളോട്, മനുഷ്യരോട് അവർ നിറവേറ്റി (പൂർത്തിയാക്കി) എടുക്കും (3) അവർ അവർക്ക് അളന്ന് കൊടുത്താൽ അല്ലെങ്കിലവർക്ക് തൂക്കി ക്കൊടുത്താൽ അവർ നഷ്ടം വരുത്തും (4) വിചാരി (ധരി)ക്കുന്നില്ലേ അക്കൂട്ടർ അവർ എഴുന്നേൽപിക്കപ്പെടുന്നവരാണെന്ന് (5) ഒരു വമ്പിച്ച ദിവസത്തേക്ക്, ദിവസത്തിൽ (6) എഴുന്നേറ്റ് വരുന്ന ദിവസം മനുഷ്യർ ലോകരുടെ റ∫ിങ്കലേക്ക്, ലോകരക്ഷിതാവിങ്കലേക്ക് ജാതിമതഭേദമന്യെ എല്ലാവരും സമ്മതിക്കുന്ന ഒരു വിധിയാണ് അളത്തത്തിലും തൂക്ക ത്തിലും അന്യരെ കബളിപ്പിക്കുന്നത് തെറ്റാണെന്ന്. പക്ഷേ, അതേസമയത്ത് ഈ അക്രമം ജനമദ്ധ്യെ സർവ്വത്ര നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചില ആളുകൾ ഇങ്ങോട്ട് വാങ്ങുന്നതിനും, അങ്ങോട്ട് കൊടുക്കുന്നതിനും വെവ്വേറെ അളവുതാപ്പുകളും, തൂക്ക ക്കട്ടികളും ഉപയോഗിക്കലും പതിവാണ്. ഈ സ്വഭാവത്തെ അല്ലാഹു എത്രമാത്രം ഗൗര വത്തോടെയാണ് വീക്ഷിക്കുന്നതെന്ന് നോക്കുക. ഒന്നാമതായി, അവർക്ക് വമ്പിച്ച നാശ മാണുള്ളതെന്ന് താക്കീത് ചെയ്തു. പിന്നീട്, ക്വിയാമത്ത്നാളിൽ അവർ അല്ലാഹുവിന്റെ മുമ്പിൽ കൈകെട്ടിനിന്ന് അതിനുത്തരം പറയേണ്ടിവരുമെന്നും ശക്തിയായ ഭാഷയിൽ താക്കീത് ചെയ്തു. ഇത്തരം തോന്നിയവാസങ്ങളും അക്രമങ്ങളും ചെയ്യുന്നവർക്കുണ്ടാ കുന്ന ശിക്ഷാനുഭവങ്ങളെക്കുറിച്ച് തുടർന്നുള്ള വചനങ്ങളിൽ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അപ്പോൾ, അല്ലാഹുവിൽ വിശ്വാസമുള്ള ഒരു വ്യക്തിയിൽനിന്ന് ഒരിക്കലും ഉണ്ടാകുവാൻ പാടില്ലാത്ത ഒരു മഹാപാതകമാണിതെന്ന് പറയേണ്ടതില്ല. എന്നാൽ, മറ്റേത് സമുദായത്തെക്കാളും ഈ പാപകൃത്യത്തിൽനിന്ന് ഒഴിവായിരിക്കേണ്ടുന്ന മുസ്ലിംക ളുടെ ഇന്നത്തെ നില വളരെ പരിതാപകരമാകുന്നു. പലരും അതൊരു കച്ചവടസാമർത്ഥ്യ മായിട്ടുപോലും കരുതി വരുന്നു! യഥാർത്ഥത്തിൽ സത്യവി (4 - 6 വചനങ്ങളിലെ) ഗൗരവപ്പെട്ട ചോദ്യത്തിനുള്ള മറു പടി എന്ത് പറയുമെന്ന് സ്വയം ആലോചിക്കേണ്ടതാണ്. അളത്തത്തിലും തൂക്കത്തിലും കബളിപ്പിക്കുന്നതിനെപ്പറ്റി ഇവിടെ മാത്രമല്ല, ഒന്നില ധികം സ്ഥലങ്ങളിൽ വേറെയും അല്ലാഹു കർശനമായി നിരോധിച്ചിട്ടുള്ളത് കാണാം. -9; 181 -183; 35 മുതലായവ നോക്കു ക. നബി (അ) അദ്ദേഹത്തിന്റെ ജനങ്ങളോട് പ്രബോധനം ചെയ്ത ഒരു പ്രധാനവിഷയം തന്നെ അതായിരുന്നുവെന്ന് സൂറ: വചനങ്ങളിൽ കാണാ വുന്നതാണ്. അത് അനുസരിക്കാതിരുന്ന ആ ജനത അനുഭവിച്ച ശിക്ഷയും പ്രസിദ്ധമാ ണ്. അളത്തത്തിലും തൂക്കത്തിലും മര്യാദ പാലിക്കുവാൻ കൽപിച്ചതിനെത്തുടർന്ന് സൂറ ത്തുൽ ആയത്തിൽ, അത് വളരെ ഗുണകരമായതും, കൂടുതൽ നല്ല പരി ണാമം ഉണ്ടാകുന്നതുമാണ് ( ) എന്ന് അല്ലാഹു ചൂണ്ടിക്കാട്ടിയി രിക്കുന്നു. ഇൗ കൃത്യം പാലിക്കാതിരുന്നാൽ ഉണ്ടായേക്കാവുന്ന ഐഹികമായ കെടു തിയെപ്പറ്റി ഒരു ഹദീഥിൽ നബി ˜ താക്കീത് ചെയ്യുന്നതും വളരെ ശ്രദ്ധേയമാകുന്നു. ഹദീഥ് ഇതാണ്:- "അഞ്ച് കാര്യങ്ങൾക്ക്പകരം അഞ്ചുകാര്യം' എന്ന് നബി ˜ പറയുകയുണ്ടായി. അപ്പോൾ ആരോ ചോദിച്ചു: "എന്താണ് അഞ്ച് കാര്യത്തിന് അഞ്ചുകാര്യം എന്ന് പറ ഞ്ഞത്?' തിരുമേനി പറഞ്ഞു: "ഏതൊരു ജനതയും വാഗ്ദത്തം ലംഘിക്കുന്നതായാൽ അല്ലാഹു അവരിൽ അവരുടെ ശത്രുവിന് അധികാരം നൽകാതിരിക്കയില്ല; അല്ലാഹു അവതരിപ്പിച്ചതല്ലാതെ നിയമപ്രകാരം അവർ വിധി നടത്തുന്നതായാൽ അവരിൽ ദാരിദ്യ്രം പരക്കാതിരിക്കയുമില്ല; അവരിൽ നീചവൃത്തി പരസ്യമായിത്തീർന്നാൽ അവരിൽ മരണം പരക്കാതിരിക്കയില്ല; അവർ അളവ് കുറക്കുന്നതായാൽ അവർക്ക് ഉൽപ്പാദനം (വിളവ്) തടയപ്പെടുകയും, ക്ഷാമം പിടിപെടുകയും ചെയ്യാതിരിക്കയില്ല; അവർ സക്കാത്ത് മുട ക്കുന്നപക്ഷം അവർക്ക് മഴ തടം ചെയ്യപ്പെടാതിരിക്കയില്ല.' (ഹാ; ത്വ.) അൽപം തുറന്ന ചിന്തിച്ചുനോക്കുന്ന ഏവർക്കും ഇൗ നബി വചനത്തിന്റെ പുലർച്ച കണ്ടറി യുവാൻ പ്രയാസമില്ലതന്നെ.
83:7–9كَلَّآ إِنَّ كِتَٰبَ ٱلۡفُجَّارِ لَفِي سِجِّينٖ
وَمَآ أَدۡرَىٰكَ مَا سِجِّينٞ
كِتَٰبٞ مَّرۡقُومٞ
(7) വേണ്ട! നിശ്ചയമായും തോന്നിയവാസികളുടെ ഗ്രമ്ലം "സിജ്ജീനി'ൽ തന്നെയായിരിക്കും. (8) "സിജ്ജീൻ' എന്നാലെന്താ ണെന്ന് നിനക്ക് എന്തറിവാണുള്ളത്?! (9) ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രമ്ലമത്രെ (അത്). (7) നരകം തന്നെയാണെന്നും മറ്റും പറയപ്പെട്ടിരിക്കുന്നു. അല്ലാഹു വിനറിയാം. അത് എന്താണെന്ന് നിനക്ക് എന്തറിവാണുള്ളത് എന്ന ചോദ്യം അതിന്റെ ഭയങ്കരതയും ഗൗരവവും ചൂണ്ടിക്കാട്ടുകയാണ്. 9 -ാം വചനം "സിജ്ജീനി'ന്റെ ഒരു നിർവ്വ ചനമായിട്ടല്ല. ആ ഗ്രമ്ലത്തിന്റെ ഒരു വിവരണമായിട്ടാണുള്ളത്. എല്ലാം ലിഖിതം ചെയ്തു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഒന്നാണത്് എന്ന് സാരം.
83:10–13وَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ
ٱلَّذِينَ يُكَذِّبُونَ بِيَوۡمِ ٱلدِّينِ
وَمَا يُكَذِّبُ بِهِۦٓ إِلَّا كُلُّ مُعۡتَدٍ أَثِيمٍ
Passage continues through verse 83:13.
(10) വ്യാജമാക്കുന്നവർക്ക് അന്നത്തെ ദിവസം മഹാനാശം! (11) അതായത്, പ്രതിഫലനടപ ടിയുടെ ദിവസത്തെ വ്യാജമാക്കുന്ന വർക്ക് (12) മഹാപാപിയായ എല്ലാ അതി രുവിട്ടവനുമല്ലാതെ അതിനെ വ്യാജ മാക്കുകയില്ലതാനും. (13) അവന് നമ്മുടെ "ആയത്ത്' (ലക്ഷ്യം) കൾ ഓതിക്കേൾപ്പിക്കപ്പെടു ന്നതായാൽ അവൻ പറയും: "പൂർവ്വി കൻമാരുടെ ഐതിഹ്യങ്ങളാണ് (ഇ തൊക്കെ)' എന്ന്. (10) അന്ന് മഹാനാശം വ്യാജമാക്കുന്നവർക്കാണ് (11) അതായത് വ്യാജമാക്കുന്നവർക്ക് പ്രതിഫല നടപടിയുടെ ദിവ സത്തെ (12) അതിനെ വ്യാജമാക്കയില്ലതാനും എല്ലാ അതി രുവിട്ടവനു (അതിക്രമിയു)മല്ലാതെ (മഹാ) പാപിയായ (13) അവന് ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ നമ്മുടെ ആയത്തുകൾ അവൻ പറയും ഐതിഹ്യംപുരാണം (പഴങ്കഥ)കളാണ് പൂർവ്വൻമാരുടെ, ആദ്യത്തവ രുടെ എല്ലാ കാലത്ത് കണ്ടുവരുന്ന ഒരു സമ്പ്രദായമാണിത്. അല്ലാഹു നിശ്ചയിച്ച നിയമാതിർത്തികളും, ധാർമിക നിയമങ്ങളും അതിലംഘിച്ചുകൊണ്ട് പാപകരവും കുറ്റകരവുമായ ദുർവൃത്തികളിൽ മുഴുകിയവർ വേദ വാക്യങ്ങളും മതലക്ഷ്യങ്ങളും കേൾക്കുമ്പോൾ, "അത് പഴഞ്ചനാണ്, ഐതിഹ്യമാണ്, പിന്തിരിപ്പനാണ്' എന്നിത്യാദി വാക്കുകൾ പറഞ്ഞു പരിഹസിച്ചു തൃപ്തി അടയുക. ഇതിനുള്ള കാരണം അടുത്ത വചനത്തിൽ നിന്ന് മനിലാക്കാം:-
83:14–17كَلَّاۖ بَلۡۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُواْ يَكۡسِبُونَ
كَلَّآ إِنَّهُمۡ عَن رَّبِّهِمۡ يَوۡمَئِذٖ لَّمَحۡجُوبُونَ
ثُمَّ إِنَّهُمۡ لَصَالُواْ ٱلۡجَحِيمِ
Passage continues through verse 83:17.
(14) അങ്ങനെയല്ല; പക്ഷേ, അവർ (പ്രവർത്തിച്ചു) സമ്പാദിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയ ങ്ങളിൽ കറപിടിച്ചിരിക്കുന്നു. (15) വേണ്ട! നിശ്ചയമായും, അന്നത്തെ ദിവസം അവർ തങ്ങളുടെ റ∫ിൽനിന്നും മറയിടപ്പെടുന്നവര ത്രെ. (16) പിന്നെ, നിശ്ചയമായും, അവർ ജ്വലിക്കുന്ന അന്മിയിൽ കടന്നു കരിയുന്നവർ തന്നെ. (17) പിന്നെ, (അവരോട്) പറയ പ്പെടും: "ഇതത്രെ, നിങ്ങൾ വ്യാജമാ ക്കിക്കൊണ്ടിരുന്നത്.' (14) അങ്ങനെയല്ല, വേണ്ട പക്ഷേ (എങ്കിലും) കറപിടിച്ചിരിക്കുന്നു അവരുടെ ഹൃദയങ്ങളിൽ അവരായിരുന്നത് സമ്പാദിക്കും, പ്രവർത്തിച്ചുണ്ടാക്കും (15) വേണ്ട, അതല്ല നിശ്ചയമായും അവർ തങ്ങളുടെ റ∫ിൽനിന്ന് അന്നത്തെ ദിവസം മറയിട(മറക്ക)പ്പെട്ട വർതന്നെ (16) പിന്നെ നിശ്ചയമായും അവർ കടക്കുന്ന (കരിയുന്ന)വർ തന്നെ ജ്വലിക്കുന്ന അന്മിയിൽ (17) പിന്നെ പറയപ്പെടും ഇത ത്രെ, യാതൊന്ന് അതിനെ നിങ്ങളായിരുന്നു വ്യാജമാക്കും അബൂഹുറയ്റഃ (റ)യിൽനിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു ഹദീഥിൽ ഇപ്രകാരം വന്നി രിക്കുന്നു: "ഒരു അടിയാൻ ഒരു പാപം ചെയ്താൽ അത് അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളിയായിത്തീരും. അതിൽനിന്ന് അവൻ പശ്ചാത്തപിച്ചു മടങ്ങിയാൽ അത് അവന്റെ ഹൃദയം തുടച്ച് നന്നാക്കുകയും ചെയ്യും. പാപം വർദ്ധിച്ചാൽ അതും (കറു പ്പും) വർദ്ധിക്കും. അതാണ് അല്ലാഹു ഇങ്ങനെ പ്രസ്താവിക്കുന്നതെന്ന് പറഞ്ഞുംകൊണ്ട് നബി ˜ പതിനാലാം വചനം ഓതുകയുണ്ടായി' (ജ; തി; ന.) പാപങ്ങൾ വർദ്ധിക്കും തോറും ഹൃദയം കറപിടിക്കുകയും. അങ്ങനെ അതിലേക്ക് നല്ലതൊന്നും പ്രവേശിക്കാ താവുകയും ചെയ്യുന്നു, പശ്ചാത്താപമാണ് ഈ കറ നീക്കുവാനുള്ള ഏക ഔഷധം എന്നത്രെ ഹദീഥിന്റെ സാരം. അന്ന് ദുർജനങ്ങൾ തങ്ങളുടെ റ∫ിൽനിന്നും ഭയപ്പെട്ടവരായിരിക്കുമെന്ന് 15 -ാം വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ഇതിൽനിന്ന് സജ്ജനങ്ങൾക്ക് അല്ലാഹുവിനെ ദർശി ക്കുവാൻ കഴിയുമെന്ന് വ്യക്തമാകുന്നു. ദുർജനങ്ങളോട് അല്ലാഹുവിനുള്ള വെറുപ്പും കോപവുമാണ് ആ മഹാഭാഗ്യം അവർക്ക് സിദ്ധിക്കാതിരിക്കുവാൻ കാരണം. സജ്ജന ദർശിക്കുന്നതിനെപ്പറ്റി സൂഃ ക്വിയാമഃ ഉം, 23 ഉം വചനങ്ങളിൽ വായിച്ചത് ഓർക്കുക. അടുത്ത വചനങ്ങളിൽ സജ്ജനങ്ങളുടെ ഗ്രമ്ലത്തെക്കുറിച്ച് പ്രസ്താവിക്കുന്നു:-
83:18–21كَلَّآ إِنَّ كِتَٰبَ ٱلۡأَبۡرَارِ لَفِي عِلِّيِّينَ
وَمَآ أَدۡرَىٰكَ مَا عِلِّيُّونَ
كِتَٰبٞ مَّرۡقُومٞ
Passage continues through verse 83:21.
(18) വേണ്ട! നിശ്ചയമായും പുണ്യവാൻമാരുടെ ഗ്രമ്ലം "ഇല്ലി യ്യീനി'ൽ തന്നെയായിരിക്കും. (19) "ഇല്ലിയ്യൂൻ' എന്നാൽ എന്താ ണെന്ന് നിനക്ക് എന്തറിവാണുള്ളത്?! (20) ലിഖിതം ചെയ്യപ്പെട്ട ഒരു ഗ്രമ്ലമത്രെ (അത്). (21) അതിന്റെ അടുക്കൽ (അല്ലാ ഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവർ സന്നിഹിതരാകുന്നതാണ്. (18) വേണ്ടാ നിശ്ചയമായും ഗ്രമ്ലം പുണ്യവാൻമാരുടെ, സജ്ജ നങ്ങളുടെ ഇല്ലിയ്യീനിൽതന്നെ (19) നിനക്ക് എന്തറിവാണുള്ളത് "ഇല്ലിയ്യൂൻ' എന്തെന്ന് (20) ഒരു ഗ്രമ്ലമാണ് ലിഖിതം (ചെയ്യ) പ്പെട്ട (21) അതിങ്കൽ സന്നിഹിതരാകും, ഹാജരാകുന്നു, അതിനെ കാണുന്നു സാമീപ്യം നൽകപ്പെട്ടവർ "സിജ്ജീനെ'ക്കുറിച്ച് മുമ്പുപറഞ്ഞതുപോലെത്തന്നെ†"ഇല്ലിയ്യീനെ'ക്കുറിച്ചും സൂക്ഷ്മ മായി നമുക്കൊന്നും അറിഞ്ഞുകൂട. സ്വർഗമാണെന്നും, വളരെ ഉന്നതവും ശ്രേഷ്ഠവു മായ ഒരു പ്രത്യേകസ്ഥാനമാണെന്നും മറ്റും പറയപ്പെടുന്നു. അതിന്റെ അടുക്കൽ അല്ലാ ഹുവിങ്കൽ സാമീപ്യം സ്ഥാനികളായ മലക്കുകൾസന്നിഹിത രായിരിക്കുമെന്ന് പറഞ്ഞത് ഗ്രമ്ലങ്ങൾക്ക് അല്ലാഹുവിങ്കലുള്ള ആദ രണീയസ്ഥാനമാണ് ചൂണ്ടിക്കാട്ടുന്നത്.
83:22–28إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٍ
عَلَى ٱلۡأَرَآئِكِ يَنظُرُونَ
تَعۡرِفُ فِي وُجُوهِهِمۡ نَضۡرَةَ ٱلنَّعِيمِ
Passage continues through verse 83:28.
(22) നിശ്ചയമായും പുണ്യ വാൻമാർ സുഖാനുഗ്രഹങ്ങളിൽത ന്നെയായിരിക്കും. (23) സോഫ അലംകൃതകട്ടിലുക ളിലായി അവർ നോക്കിക്കണ്ടുകൊ ണ്ടിരിക്കും. (24) അവരുടെ മുഖങ്ങളിൽ സുഖാനുഗ്രഹത്തിന്റെ ഓജ് നിനക്ക് (കണ്ട്) അറിയാവുന്നതാണ്. (25) മുദ്രവെക്കപ്പെട്ട ശുദ്ധമായ കള്ളിൽനിന്ന് അവർക്ക് കുടിപ്പാൻ നൽകപ്പെടും. (26) അതിന്റെ മുദ്രണം കസ്തൂ രിയായിരിക്കും. കിടമൽസരം നടത്തു ന്നവർ അതിൽ കിടമൽസരം നട ത്തട്ടെ! (27) അതിന്റെ ചേരുവ "തസ്നീം' കൊണ്ടായിരിക്കും. (28) എന്നുവെച്ചാൽ (അല്ലാഹുവി ങ്കൽ) സാമീപ്യം സിദ്ധിച്ചവർ കുടി (ച്ചാസ്വദി)ക്കുന്ന ഒരു ഉറവു ജലം! (22) നിശ്ചയമായും പുണ്യവാൻമാർ സുഖാനുഗ്രഹത്തിൽ തന്നെ യായിരിക്കും (23) അലംകൃതകട്ടിലു (സോഫ)കളിലായി അവർ നോക്കും (24) നീ അറിയും, നിനക്ക് മനിലാകും അവരുടെ മുഖ ങ്ങളിൽ ശോഭ (പ്രസന്നത), അഴക്, ഓജസ് സുഖാനുഗ്രഹത്തിന്റെ (25) അവർക്ക് കുടിപ്പിക്കപ്പെടും തനി (ശുദ്ധ) പാനീയത്തിൽ (കള്ളിൽ) നിന്ന് മുദ്രവെക്കപ്പെട്ട (26) അതിന്റെ മുദ്രണം കസ്തൂരിയായി രിക്കും അതിൽ കിടമൽസരം (അസൂയ) നടത്തിക്കൊള്ളട്ടെ കിടമൽസരം നടത്തുന്നവർ (27) അതിന്റെ കലർപ്പ് (ചേരുവ) തസ്നീം കൊണ്ടായിരിക്കും (28) ഒരു ഉറവുജലം അത് കുടിക്കും സാമീപ്യം സിദ്ധിച്ചവർ ഉയർന്നതരം പാനീയങ്ങൾ കുപ്പികളിലോ മറ്റോ ആക്കിയശേഷം വല്ലതും പുറത്തു പോകുകയോ, ഉള്ളിൽ പ്രവേശിക്കുകയോ ചെയ്യാതിരിക്കുവാൻ വേണ്ടി അത് അരക്കിട്ട് മുദ്രവെച്ച് ഭദ്രമാക്കാറുണ്ടല്ലോ. അതുപോലെ സ്വർഗത്തിൽവെച്ച് അവർക്ക് നൽകപ്പെ ടുന്ന പാനീയങ്ങളും മുദ്രവെക്കപ്പെട്ടിരിക്കും. പക്ഷേ, സ്വർഗത്തിലെ കസ്തൂരികൊണ്ടാ യിരിക്കും അവ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നത്. ആ പാനീയത്തിൽ "തസ്നീമാ'കുന്ന ചേരുവ കലർത്തപ്പെട്ടുമിരിക്കും. അല്ലാഹുവിങ്കൽ പ്രത്യേക സാമീപ്യസ്ഥാനം സിദ്ധിച്ച വർക്ക് കുടിച്ച് ആസ്വദിക്കുവാനുള്ള ഒരു ഉയർന്നതരം ഉറവുജലമത്രെ തസ്നീം. മേൽ സുഖസൗകര്യങ്ങളോട് കൂടിയ ശാശ്വത സ്വർഗീയജീവിതം ലഭിക്കുവാനല്ലേ, മനുഷ്യർ കിടമൽസരവും, അശ്രാന്തപരിശ്രമവും നടത്തേണ്ടത്?! അതിനാഗ്രഹിക്കുന്നവർ അതിന് മുമ്പോട്ടുവരട്ടെ. എന്നിങ്ങനെ ജനങ്ങളെ ആവേശഭരിതരാക്കുന്നതാണ് ഈ വചനങ്ങൾ.
83:29–33إِنَّ ٱلَّذِينَ أَجۡرَمُواْ كَانُواْ مِنَ ٱلَّذِينَ ءَامَنُواْ يَضۡحَكُونَ
وَإِذَا مَرُّواْ بِهِمۡ يَتَغَامَزُونَ
وَإِذَا ٱنقَلَبُوٓاْ إِلَىٰٓ أَهۡلِهِمُ ٱنقَلَبُواْ فَكِهِينَ
Passage continues through verse 83:33.
(29) നിശ്ചയമായും കുറ്റം പ്രവർത്തിച്ചവർ വിശ്വസിച്ചവരെക്കു റിച്ച് ചിരിച്ചുകൊണ്ടിരിക്കുമായിരു ന്നു. (30) അവർ അവരുടെ അരികെ നടന്നുപോകുമ്പോൾ അവർ പര സ്പരം കണ്ണിട്ട് (ഗോഷ്ടി) കാണിക്കു കയും ചെയ്തിരുന്നു. (31) തങ്ങളുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചു ചെല്ലുമ്പോൾ അവർ രസിച്ചു (സംതൃപ്തരായി) ക്കൊണ്ട് തിരിച്ചുചെല്ലുകയും ചെയ്തിരുന്നു. (32) അവർ അവരെ കാണു മ്പോൾ പറയുകയും ചെയ്യും; "നിശ്ച യമായും ഇക്കൂട്ടർ വഴിപിഴച്ചവർ തന്നെ' എന്ന്. (33) അവരുടെ ധ സത്യവിശ്വാസി കളുടെ പ മേൽ (നോട്ടം ചെയ്യുന്ന) സൂക്ഷിപ്പുകാരായി അവർ നിയോഗി ക്കപ്പെട്ടിട്ടില്ലതാനും. (29) നിശ്ചയമായും യാതൊരുകൂട്ടർ കുറ്റം (തെറ്റ്) ചെയ്ത അവരായിരുന്നു വിശ്വസിച്ചവരെക്കുറിച്ച് ചിരിക്കും (30) അവർ നടന്നാൽ അവരിൽകൂടി, അരികെ അവർ കണ്ണിട്ട് (ആം ഗ്യംഗോഷ്ടി) കാണിക്കും (31) അവർ തിരിച്ചു (മടങ്ങി) ചെന്നാൽ അവരുടെ സ്വന്ത(കൂട്ട)ക്കാരിലേക്ക് അവർ തിരിച്ചു ചെല്ലും രസിക്കുന്നവ രായിട്ട് (32) അവർ അവരെ കണ്ടാൽ അവർ പറയും നിശ്ചയ മായും ഇക്കൂട്ടർ വഴിപിഴച്ചവർതന്നെ (33) അവർ അയക്ക (നിയോ ഗിക്ക)പ്പെട്ടിട്ടുമില്ല അവരുടെ മേൽ (നോട്ടത്തിന്) സൂക്ഷിപ്പുകാരായി, കാലത്തെ മുശ്രിക്കുകൾ മുസ്ലിംകൾക്കെതി രിൽ അനുവർത്തിച്ചുവന്നിരുന്നതും, ഇസ്ലാമിന്റെ എതിരാളികളിൽ പലപ്പോഴും കാണ പ്പെടുന്നതുമായ ചില സ്വഭാവങ്ങളാണ് ഇവിടെ അല്ലാഹു എടുത്തു പറയുന്നത്. മുസ്ലിംകളെക്കുറിച്ച് പുച്ഛിച്ചു ചിരിക്കുക, കണ്ണുകൊണ്ടും മറ്റും ഗോഷ്ടിയും ആംഗ്യവും കാട്ടി പരിഹസിക്കുക, സ്വന്തം ആൾക്കാരുടെ അടുക്കൽ ചെല്ലുമ്പോൾ അതിൽ ദുരഭി മാനം കൊള്ളുകയും ചെയ്യുക, പിഴച്ചവരെന്നും കൊള്ളരുതാത്തവരെന്നും അവരെപ്പറ്റി വിധികൽപിച്ച് സ്വയം തൃപ്തരാകുക മുതലായവ. അമുസ്ലിംകളിൽ മാത്രമല്ല, ഉൽബു ദ്ധരെന്നും പുരോഗമനവാദികളെന്നും ആധുനികവാദികളെന്നുമൊക്കെ സ്വയം അഭിമാ നിച്ചുകൊണ്ട് മതമൂല്യങ്ങളെയും ഇസ്ലാമിക സംസ്കാരങ്ങളെയും പുച്ഛമാക്കിത്തള്ളുന്ന മുസ്ലിം നാമധാരികളിലും ഇത്തരം സ്വഭാവം വിരളമല്ല. അല്പം ഇസ്ലാമികബോധവും മതനിഷ്ഠയുമുള്ളവരോടായിരിക്കും ഇവരുടെ വെറുപ്പും പരിഹാസവും കൂടുതൽ പ്രക ടമാക്കുക ഇതെല്ലാം കാണുമ്പോൾ, സത്യവിശ്വാസികളുടെ കാര്യങ്ങൾ പരിശോധിക്കുവാനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് മേലന്വേഷണം നടത്തുവാനും അല്ലാഹുവിനാൽ നിയോഗിക്കപ്പെട്ടവരാണ് അവരെന്ന് തോന്നിയേക്കും. അതില്ലെന്ന് തീർച്ചതന്നെ. ആ സ്ഥിതിക്ക് പിന്നെ എന്തിനാണ് സത്യവിശ്വാസികളെ ഗുണദോഷിക്കുവാനും പരിഹസി ക്കുവാനും അവൻ മിനക്കെടുന്നത്? എന്നൊക്കെയാണ് -ാം വചനത്തിൽ അല്ലാഹു സൂചിപ്പിക്കുന്നത്. ഇൗ ജീവിതത്തിൽ തങ്ങളുടെ വൈരികളിൽനിന്ന് സത്യവിശ്വാസി കൾ ഇങ്ങനെയുള്ള അനുഭവങ്ങൾ പലതും സഹിക്കേണ്ടിവന്നേക്കാമെങ്കിലും പരലോ കത്തുവെച്ചുള്ള അനുഭവം മറിച്ചായിരിക്കുമെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു;-
83:34–36فَٱلۡيَوۡمَ ٱلَّذِينَ ءَامَنُواْ مِنَ ٱلۡكُفَّارِ يَضۡحَكُونَ
عَلَى ٱلۡأَرَآئِكِ يَنظُرُونَ
هَلۡ ثُوِّبَ ٱلۡكُفَّارُ مَا كَانُواْ يَفۡعَلُونَ
(34) എന്നാൽ അന്ന് ധ ക്വിയാമ ത്ത്നാളിൽ പ വിശ്വസിച്ചിട്ടുള്ളവർ അവിശ്വാസികളെക്കുറിച്ച് ചിരിക്കുന്ന താണ്. (35) സോഫ (അലങ്കൃതകട്ടിലു) കളിലായി അവർ നോക്കിക്കണ്ടുകൊ ണ്ടിരിക്കും. (36) അവിശ്വാസികൾക്ക് അവർ ചെയ്തുകൊണ്ടിരുന്നതിന് പ്രതി ഫലം നൽകപ്പെട്ടുവോ?! (34) ചെയ്യും അതെ, അവർക്ക് ലഭിക്കുന്ന പ്രതിഫലങ്ങൾ മേൽവിവരിച്ച പ്രകാരമായിരിക്കെ, ആ പ്രതിഫലം ലഭിക്കുന്നതോടുകൂടി യഥാർത്ഥത്തിൽ അവർ അർഹിക്കുന്നതും അവർക്ക് അനു യോജ്യവുമായ പ്രതിഫലം അവർക്ക് കിട്ടിക്കഴിഞ്ഞുവെന്നതിൽ ഒട്ടും സംശയമി ല്ല. ഛസ്ലച്ഛഥ യ്യല