QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Infitar

ٱلِٱنْفِطَار

Muhammad Amani Moulavi (d. 1987) · Surah 82 · 19 verses

82:1–12

إِذَا ٱلسَّمَآءُ ٱنفَطَرَتۡ

وَإِذَا ٱلۡكَوَاكِبُ ٱنتَثَرَتۡ

وَإِذَا ٱلۡبِحَارُ فُجِّرَتۡ

Passage continues through verse 82:12.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 19 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ ആകാശം പൊട്ടിപ്പിളരു മ്പോൾ!- 2 പ (നക്ഷത്ര) ഗ്രഹങ്ങൾ കൊഴി ഞ്ഞുവീഴുകയും ചെയ്യുമ്പോൾ!- 3 പ സമുദ്രങ്ങൾ പൊട്ടി ഒഴുക്ക പ്പെടുകയും ചെയ്യുമ്പോൾ!- 4 പ "ക്വബ്റു'കൾ (അടിയോടെ) മറിച്ചിടപ്പെടുകയും ചെയ്യുമ്പോൾ!- 5 പ (അപ്പോൾ) ഓരോ ആളും താൻ മുൻചെയ്തുവെച്ചതും, (ചെ യ്യാതെ) പിന്നേക്ക് വെച്ചതും എന്താ ണെന്ന് അറിയുന്നതാണ്. 1 പ ആകാശം ആകുമ്പോൾ അത് പൊട്ടിപ്പിളരുമ്പോൾ (2) നക്ഷത്രങ്ങൾ (ഗ്രഹങ്ങൾ) ആകുമ്പോൾ അവ കൊഴിഞ്ഞു (ചിതറി)വീഴു(മ്പോൾ) (3) സമുദ്രങ്ങളാകുമ്പോൾ അവ പൊട്ടി ഒഴുക്കപ്പെടു(മ്പോൾ) (4) ക്വബ്റു (ശ്മശാനം)കൾ ആകുമ്പോൾ (ഇളക്കിമറിക്ക)പ്പെടുമ്പോൾ (5) അറിയുന്നതാണ് ഓരോ ദേഹവും,ആത്മാക്കളും,ആളും അത് മുന്തിച്ചത്(മുൻ വെച്ചത്) അത് പിന്തിക്കുക(പിന്നോക്കം വെക്കുക)യും ക ഴിഞ്ഞസൂറത്തിൽ കണ്ടതുപോലെ, ക്വിയാമത്തുനാളിലെ ചില സംഭവവികാ സങ്ങൾ തന്നെയാണ് ഇവിടെയും കാണുന്നത്. ആദ്യത്തെ മൂന്ന് വചനങ്ങളുടെയും സാരം അവിടെ വിവരിച്ചതിൽനിന്ന് മനിലാക്കാം. 4 -ാം വചനത്തിൽ ക്വബ്റുകൾ അടിയോടെ മറിക്കപ്പെടും എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം മരണപ്പെട്ടുകിടക്കുന്നവരെ ക്വബ്റുകളിൽനിന്ന് രണ്ടാമത് ഉയിർത്തെഴുന്നേൽപിക്കപ്പെടുമെന്നാകുന്നു. കഴിഞ്ഞ സൂറത്തിലെ 14 -ാം വചനത്തിലെ അതേ ആശയം തന്നെയാണ് 5 -ാം വചനത്തിലും അടങ്ങിയിരിക്കുന്നത്. ഇഹത്തിൽവെച്ച് ചെയ്തിട്ടുള്ള കർമങ്ങളാണ് സ്ലല (മുൻചെ യ്തുവെച്ചത്) എന്നതുകൊണ്ട് വിവക്ഷ. സ്ലല (പിന്നോട്ട് വെച്ചത്) എന്ന് പറഞ്ഞത് പ്രവർത്തിക്കാതെ വിട്ടുകളഞ്ഞ കാര്യങ്ങളുമാകുന്നു. അഥവാ ഓരോരുത്തനും താൻ ചെയ്തും ചെയ്തുതീർക്കാതെ വിട്ടുകളഞ്ഞതുമായ എല്ലാ കർമങ്ങളും അന്ന് അറിയുമെന്ന് സാരം. മരണപ്പെടുമ്പോൾ വിട്ടേച്ചുപോകുന്ന സ്വത്തുക്കൾ, മരണ ശേഷം തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന നല്ലതോ ചീത്തയോ ആയ ഏർപ്പാടു കൾ എന്നിങ്ങനെയുള്ളവയാണ് സ്ലല (പിന്നേക്ക് വെച്ചത്)കൊണ്ട് വിവക്ഷ എന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏതായാലും തത്വത്തിൽ എല്ലാം ഒന്നുതന്നെ. സ്ലല ജ്ജക്തന്ദളവ (അവർ മുൻചെയ്തുവെച്ചതും അവരുടെ പ്രവർത്തനഫലങ്ങളുംനാം എഴുതി രേഖപ്പെടു ത്തും) എന്ന് സൂ: യാസീനിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. (6) ഹേ, മനുഷ്യാ, ഉദാരനായ (അഥവാ മാന്യനായ) നിന്റെ റ∫ി നെക്കുറിച്ച് നിന്നെവഞ്ചിച്ച് കളഞ്ഞ തെന്താണ്? (ആശ്ചര്യം) 7 പ (അതെ) നിന്നെ സൃഷ്ടിച്ചു ണ്ടാക്കി ശരിപ്പെടുത്തി പാകപ്പെടു ത്തിയവൻ;- 8 പ അവൻ ഉദ്ദേശിച്ചതായ ഏതോ ഒരു രൂപത്തിൽ നിന്നെ അവൻ സംഘടിപ്പിച്ചുണ്ടാക്കിയിരി ക്കുന്നു. 6 പ ഹേ മനുഷ്യാ നിന്നെ വഞ്ചിച്ചതെന്താണ് നിന്റെ റ∫ിനെക്കുറിച്ച് മാന്യനായ, ഉദാരനായ, ആദരണനീയനായ (7) നിന്നെ സൃഷ്ടിച്ചു എന്നിട്ട് നിന്നെ ശരിപ്പെ ടുത്തി എന്നിട്ട് നിന്നെ പാകപ്പെടുത്തി, ഒപ്പിച്ചു (ശരിയാക്കി) (8) ഏതോ ഒരു രൂപത്തിൽ അവൻ ഉദ്ദേശിച്ച നിന്നെ അവൻ സംഘടി പ്പിച്ചു, കൂട്ടിച്ചേർത്തു മനുഷ്യാ, നീ നിന്നെപ്പറ്റി ഒന്ന് ചിന്തിച്ചുനോക്കൂ! അല്ലാഹു നിന്നെ ഒരു ഇന്ദ്രിയത്തുള്ളിയിൽനിന്ന് സൃഷ്ടിച്ചുണ്ടാക്കി; നിനക്കാവശ്യമായ അവയവങ്ങളും അംഗങ്ങളുമെല്ലാം നൽകി ശരിപ്പെടുത്തി; ഓരോന്നും അതതിന്റെ തോതും യോജി പ്പുമനുസരിച്ച് യഥാക്രമം പാകപ്പെടുത്തി; നീയോ മറ്റാരെങ്കിലുമോ ഉദ്ദേശിച്ചിട്ടി അവൻ മാത്രം രൂപത്തിൽ നിനക്ക് അവൻ രൂപം നൽകുകയും ചെയ്തു. ഇങ്ങനെ നിനക്ക് സൃഷ്ടിയും രൂപവും നൽകി നിന്നെ സംരക്ഷിച്ചുവരുന്ന അത്യുദാരനും അതി മാന്യനുമായ നിന്റെ റ∫ിന്റെ അനുഗ്ര ഹങ്ങൾക്ക് നന്ദികാണിക്കാതെയും, അവന്റെ ശാപകോപങ്ങളെക്കുറിച്ച് ഭയപ്പെ ടാതെയും നീ കഴിഞ്ഞുകൂടുന്നത് വളരെ ആശ്ചര്യംതന്നെ! അവന്റെ കാര്യത്തിൽ നീ ഇത്രയും വഞ്ചിതനായിപ്പോയല്ലോ! എന്തൊരഗ്ഗുതമാണ്?! എന്നിങ്ങനെ അല്ലാഹു അവിശ്വാസികളെ അഭിമുഖീകരിച്ചു പറയുകയാണ്. വെളുത്ത മാതാപിതാക്കൾക്ക് കറുത്ത സന്താനം ജനിക്കുന്നു; അംഗഭം ഗമുള്ളവരിൽനിന്ന് അംഗങ്ങൾക്ക് യാതൊരു ഭംഗവുമില്ലാത്ത കുട്ടികൾ ഉണ്ടാ കുന്നു; ചിലർക്ക് മാതാവിന്റെയോ പിതാവിന്റെയോ മറ്റോ മുഖച്ഛായ കാണപ്പെടു ന്നു. മറ്റ് ചിലർക്കാകട്ടെ അവരുടെ കുടുംബാംഗങ്ങളിൽനിന്നെല്ലാം വ്യത്യസ്ത മായ രൂപമായിരിക്കും; ജേ„ന്ന് ആൺകുട്ടികൾ മാത്രം ജനിക്കുമ്പോൾ അനു ജന് പെൺമക്കൾ മാത്രം ഉണ്ടാകുന്നു: ചിലരുടെ രൂപം സുന്ദരവും ആകർഷക വുമായിരിക്കുമെങ്കിൽ മറ്റ് ചിലരുടേത് വികൃതവും വിരൂപവുമായിത്തീരുന്നു. അങ്ങനെ പലതും പലതും. ഇതിലെല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യത്തിനല്ലാതെ, മറ്റാരുടെയും ഉദ്ദേശ്യത്തിന് പങ്കില്ലെന്ന് വ്യക്തമാണല്ലോ. (9) ങ്ങെ നേ വ ണ്ട ! പക്ഷേ, നിങ്ങൾ പ്രതിഫലനടപ ടിയെ വ്യാജമാക്കിക്കൊണ്ടിരിക്കു ന്നു. 10 പ നിശ്ചയമായും, നിങ്ങളുടെ മേൽ സൂക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന ചിലരുണ്ട് താനും;- പ അതായത്, എഴുതി രേഖ പ്പെടുത്തുന്ന ചില മാന്യന്മാർ. (12) നിങ്ങൾ ചെയ്യുന്നത് (എ ല്ലാം) അവർ അറിയുന്നു. 9 പ അങ്ങനെവേണ്ടാ, അതല്ല പക്ഷേ, എങ്കിലും നിങ്ങൾ വ്യാജ മാക്കുന്നു പ്രതിഫല നടപടിയെ, മതത്തെ (10) നിശ്ചയമായും നിങ്ങളുടെ മേലുണ്ട് താനും സൂക്ഷിച്ചു (കാത്തുവീക്ഷിച്ചു) വരുന്നവർ (11) അതായത് ചില മാന്യൻമാർ എഴുതുന്നവരായ, എഴുത്തുകാ രായ (12) അവർ അറിയുന്നു നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ സ്രഷ്ടാവും രക്ഷിതാവുമായ അല്ലാഹുവിനെക്കുറിച്ച് നിങ്ങൾ വഞ്ചി തരായിരിക്കുകയാണ് . അത്രയുമല്ല, നിങ്ങളുടെ ചെയ്തികളെപ്പറ്റി നിങ്ങളെ വിചാ രണ ചെയ്ത് നടപടി എടുക്കുന്നതിനെപ്പോലും നിങ്ങൾ വ്യാജമാക്കി നിഷേധി ച്ചുകൊണ്ടിരിക്കുന്നു. നിങ്ങളോർക്കണം, നിങ്ങൾ ചെയ്യുന്നതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് അവ മുഴുവനും എഴുതി രേഖപ്പെടുത്തുവാൻ അല്ലാഹു മാന്യ രായ ചില ആളുകളെമലക്കുകളെ നിശ്ചയിച്ചിട്ടുണ്ടെന്നും, നിങ്ങൾ ചെയ്യുന്ന തെന്തും അവർ അറിയാതെ പോകുന്നതല്ലെന്നും. ആ രേഖയനുസരിച്ച് നിങ്ങ ളുടെ മേൽ ശരിക്കും നടപടി എടുത്ത് പ്രതിഫലം നൽകാതെ നിങ്ങളെ വിട്ടേ ക്കുന്നതല്ല എന്ന് സാരം. എഴുത്തുകാരായ മലക്കുകളെക്കുറിച്ച് സൂ: ക്വാഫ് 16 - 18 ൽ പ്രസ്താവിച്ചത് ഓർക്കുക. പ്രതിഫലനടപടി എടുക്കുമ്പോഴുണ്ടാകുന്ന അന്ത്യതീരുമാനം ചുരുക്കത്തിൽ ഇപ്രകാരമായിരിക്കും:-
82:13–17

إِنَّ ٱلۡأَبۡرَارَ لَفِي نَعِيمٖ

وَإِنَّ ٱلۡفُجَّارَ لَفِي جَحِيمٖ

يَصۡلَوۡنَهَا يَوۡمَ ٱلدِّينِ

Passage continues through verse 82:17.

(13) നിശ്ചയമായും, പുണ്യ വാൻമാർ സുഖാനുഗ്രഹത്തിൽ തന്നെയായിരിക്കും. 14 പ (ദുർമാർഗികളായ) തോന്നി യവാസികൾ ജ്വലിക്കുന്ന അന്മി യിലും തന്നെയായിരിക്കും. 15 പ പ്രതിഫലനടപടിയുടെ ദിവസം അവർ അതിൽ കടന്ന് കരി യുന്നതാണ്. 16 പ അവർ അത് വിട്ട് മറഞ്ഞ് (ഒഴിവായി) പോകുന്നവരുമല്ല. (17) പ്രതിഫലനടപടിയുടെ ദിവ സമെന്നാലെന്താണെന്ന് നിനക്ക് എന്തറിയാം?! 18 പ പിന്നെയും (വീണ്ടും) , പ്രതിഫലനടപടിയുടെ ദിവസമെന്നാ ലെന്താണെന്ന് നിനക്ക് എന്ത റിയാം?!! 19 പ (അതെ) ഒരാളും (വേ റെ) ഒരാൾക്ക് യാതൊന്നും അധീന മാക്കാത്ത (അഥവാ ചെയ്യാൻ കഴി യാത്ത) ദിവസം! അന്നത്തെ ദിവസം കാര്യം (അഥവാ കൽപനാധികാരം) അല്ലാ ഹുവിനുമായിരിക്കും. 13 പ നിശ്ചയമായും പുണ്യവാൻമാർ, സജ്ജനങ്ങൾ സുഖാ നുഗ്രഹത്തിൽതന്നെയായിരിക്കും (14) തോന്നിയവാസികളാകട്ടെ, ദുർജനങ്ങൾ ജ്വലിക്കുന്ന അന്മിയിലുമായിരിക്കും (15) അവര തിൽ കടക്കും, കരിയും, ചൂടേൽക്കും പ്രതിഫലനടപടിയുടെ ദിവസം (16) അവരല്ലതാനും അതുവിട്ട്, അതിൽനിന്ന് മറഞ്ഞ് (ഒഴി ഞ്ഞു) പോകുന്നവർ (17) നിനക്ക് അറിവ് തന്നതെന്ത് (എന്തറിയാം) പ്രതിഫലനടപടിയുടെ ദിവസമെന്താണെന്ന്
82:18–19

ثُمَّ مَآ أَدۡرَىٰكَ مَا يَوۡمُ ٱلدِّينِ

يَوۡمَ لَا تَمۡلِكُ نَفۡسٞ لِّنَفۡسٖ شَيۡـٔٗاۖ وَٱلۡأَمۡرُ يَوۡمَئِذٖ لِّلَّهِ

(18) പിന്നെയും (വീ ണ്ടും) നിനക്ക് അറിവുതന്നതെന്ത് പ്രതിഫല നടപടിയുടെ ദിനം എന്നാലെന്തെന്ന് (19) അധീനമാക്കാത്ത (ഉടമയാക്കാത്തസാധ്യമാകാത്ത) ദിവസം ഒരാളും (ആത്മാവുംദേഹവും) ഒരാൾക്ക് യാതൊന്നും, ഒരു കാര്യത്തിനും കാര്യം, കൽപന, അധികാരം ആ ദിവസം അല്ലാഹുവിന്നായിരിക്കും പ്രസ്തുത ദിനത്തിന്റെ ഗൗരവത്തിലേക്കും ഭയങ്കരതയിലേക്കും ശ്രദ്ധ ക്ഷണിക്കുകയാണ് 17 ഉം 18 ഉം വചനങ്ങൾ ചെയ്യുന്നത്. എല്ലാ കാര്യങ്ങളുടെയും നിയന്ത്രണവും, കൽപനാധികാരവും എക്കാലത്തും അല്ലാഹുവിന് തന്നെ. മനുഷ്യന് കുറെയെല്ലാം ഇച്ഛാസ്വാതന്ത്യ്ര വും, കഴിവും അല്ലാഹു നൽകിയിട്ടുണ്ട്. അന്നത്തെ ദിവസത്തിൽ അതെല്ലാം മനു ഷ്യന് നിശ്ശേഷം നഷ്ടപ്പെട്ടിരിക്കും. സ്വന്തം കാര്യത്തിലാകട്ടെ, മറ്റൊരാളുടെ കാര്യ ത്തിലാകട്ടെ എന്തെങ്കിലും പ്രവർത്തിക്കുവാൻ ഒരാൾക്കും സാധ്യമല്ല. എല്ലാ കാര്യ വും, എല്ലാ അധികാരവും, എല്ലാ കൽപനയും അന്ന് അല്ലാഹുവിന് മാത്രമായി രിക്കും. അതിൽ ആർക്കും യാതൊരുവിധ പങ്കും ഉണ്ടായിരിക്കയില്ല. അന്നത്തെ ദിവസം പുണ്യവാൻമാരായ സജ്ജനങ്ങളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.