QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

At-Takwir

ٱلتَّكْوِير

Muhammad Amani Moulavi (d. 1987) · Surah 81 · 29 verses

81:1–7

إِذَا ٱلشَّمۡسُ كُوِّرَتۡ

وَإِذَا ٱلنُّجُومُ ٱنكَدَرَتۡ

وَإِذَا ٱلۡجِبَالُ سُيِّرَتۡ

Passage continues through verse 81:7.

ആമുഖം: തക്വീയ്യ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 29 ഇമാം അഹ്മദ്, തിർമദീ, ഹാകിം (റ) എന്നിവർ നിവേദനം ചെയ്തിട്ടുള്ള ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു; "ക്വിയാമത്ത്നാളിനെ കണ്ണു കൊണ്ട് കാണുന്നപോലെ നോക്കിക്കാണുവാൻ ആരെങ്കിലും ഇഷ്ടപ്പെടുന്നുവെ ങ്കിൽ, അവൻ (സൂ: തക്വീർ, സൂ: ഇൻഫിത്വാർ, സൂ: ഇൻശിക്വാക്വ്) എന്നിവ ഓതിക്കൊള്ളട്ടെ.' പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ സൂര്യൻ ചുറ്റിപ്പൊതിയപ്പെ ടുമ്പോൾ;- 2 പ നക്ഷത്രങ്ങൾ ഉതിർന്നുവീഴു കയും ചെയ്യുമ്പോൾ;- 3 പ പർവതങ്ങൾ (സ്ഥാനംവിട്ട്) നടത്തപ്പെടുകയും ചെയ്യുമ്പോൾ;- 4 പ പൂർണഗർഭിണികളായ ഒട്ട കങ്ങൾ വെറുതെ (ഒഴിച്ച്) വിടപ്പെ ടുകയും ചെയ്യുമ്പോൾ;- 5 പ കാട്ടുജന്തുക്കൾ ഒരുമിച്ചുകൂ ട്ടപ്പെടുകയും ചെയ്യുമ്പോൾ; 6 പ സമുദ്രങ്ങൾ തിളച്ചുമറിക്ക പ്പെടുകയും ചെയ്യുമ്പോൾ; (7) ആത്മാക്കൾ (അഥവാ ആളു കൾ കൂട്ടി) ഇണക്കപ്പെടുകയും ചെയ്യുമ്പോൾ;- 8 പ (ജീവനോടെ) കഴിച്ചുമൂട പ്പെട്ട (പെൺ) ശിശു ചോദ്യം ചെയ്യ പ്പെടുകയും ചെയ്യുമ്പോൾ;- 9 പ ഏതൊരു കുറ്റത്തിനാണ് അത് എന്ന്;- 10 പ ഏടുകൾ (തുറന്ന്) വിരുത്ത പ്പെടുകയും ചെയ്യുമ്പോൾ;- പ ആകാശം ഉരി(ച്ചു മറനീ) ക്കപ്പെടുകയും ചെയ്യുമ്പോൾ;- 12 പ ജ്വലിക്കുന്ന അന്മി (നരകം) ആളിക്കത്തിക്കപ്പെടുകയും ചെയ്യു മ്പോൾ;- 13 പ സ്വർഗം അടുപ്പിച്ചുകൊണ്ട് വരപ്പെടുകയും ചെയ്യുമ്പോൾ;- 14 പ (അപ്പോൾ) ഓരോ ആളും താൻ തയ്യാറാക്കിക്കൊണ്ട് വന്നതെ ന്തെന്ന് അറിയുന്നതാണ്! 1 പ സൂര്യനാകുമ്പോൾ, (ആകുന്ന അത് ചുറ്റിപ്പൊതിയ (ചുരുട്ടിമടക്ക)പ്പെടു(മ്പോൾ) (2) നക്ഷത്രങ്ങളാകു മ്പോൾ അവ ഉതിർന്ന് (കൊഴിഞ്ഞു) ചാടു(മ്പോൾ) (3) പർവ തങ്ങളാകുമ്പോൾ അവ നടത്തപ്പെടു(മ്പോൾ) (4) (പൂർണ) ഗർഭിണികളായ ഒട്ടകങ്ങൾ അവ വെറുതെ വിട(മിനക്കെടു ത്ത)പ്പെടു(മ്പോൾ) (5) കാട്ടുജന്തുക്കളാകുമ്പോൾ അവ ഒരു മിച്ചുകൂട്ടപ്പെടു(മ്പോൾ) (6) സമുദ്രങ്ങളാകുമ്പോൾ അവ തിളച്ചു മറിക്ക (കവിച്ചൊഴിക്കകത്തിക്ക)പ്പെടു(മ്പോൾ) (7) ആത്മാക്കൾ ആകുമ്പോൾ അവ ഇണക്കപ്പെടു(മ്പോൾ)
81:8–29

وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ

بِأَيِّ ذَنۢبٖ قُتِلَتۡ

وَإِذَا ٱلصُّحُفُ نُشِرَتۡ

Passage continues through verse 81:29.

(8) (കുഴിച്ചു മൂടപ്പെട്ടവ) ആകുമ്പോൾ അത് (അവ) ചോദ്യം ചെയ്യപ്പെടു(മ്പോൾ) (9) ഏത് കുറ്റം (പാ പം) നിമിത്തമാണ് അത് കൊല്ലപ്പെട്ടത് എന്ന് (10) ഏടുകളാ കുമ്പോൾ അവ വിരുത്തരപ്പെടു(മ്പോൾ) (11) ആകാശമാകു മ്പോൾ അത് (തോൽ) ഉരിച്ചു നീക്കപ്പെടു(മ്പോൾ) (12) ജ്വലി ക്കുന്ന അന്മി (നരകം) ആകുമ്പോൾ അത് ആളിക്കത്തിക്കപ്പെടു(മ്പോൾ) (13) സ്വർഗം ആകുമ്പോൾ അത് അടുപ്പിക്ക (അടുത്തവരുത്ത) പ്പെടു(മ്പോൾ) (14) അറിയും ഏത് (ഓരോ) ദേഹവും (ആളും, ആത്മാവും) അതെന്ത് ഹാജരാക്കിയെന്ന്, അത് തയ്യാറാക്കിയത് ക്വിയാമത്തുനാളിലെ കഠിനകഠോരങ്ങളായ ചില സംഭവവികാസങ്ങളാണ് അല്ലാഹു ചൂണ്ടിക്കാട്ടുന്നത്: (1) സൂര്യൻ ചുറ്റിപ്പൊതിയപ്പെടുന്നു. അഥവാ അതിന്റെ പ്രകാശം നഷ്ട പ്പെട്ടുപോകുന്നു. (2) നക്ഷത്ര ഗ്രഹങ്ങളെല്ലാം അവയുടെ സ്ഥാനവും ക്രമവും വിട്ട് കൊഴി ഞ്ഞുവീഴുന്നു. (3) പർവതങ്ങൾ അവയുടെ സ്ഥാനംവിട്ട് നീക്കപ്പെടുകയും തട്ടിത്ത കർക്കപ്പെടുകയും ചെയ്യുന്നു. (4) അറബികളുടെ അടുക്കൽ പ്രത്യേക പരിഗണനയുള്ളതും, അവരുടെ സമ്പത്തുകളിൽ വിലപ്പെട്ടതുമായ പൂർണഗർഭിണികളായ ഒട്ടകങ്ങൾപോലും അഗണ്യ കോടിയിൽ തള്ളപ്പെടുന്നു. അവയെപ്പറ്റി ശ്രദ്ധിക്കുവാൻ ആർക്കും അവ സരം ഉണ്ടാകയില്ല. (5) കാട്ടുജീവികളും, ദുഷ്ടജന്തുക്കളും പരിഭ്രാന്തി നിമിത്തം പരസ്പരം യാതൊരു അക്രമമോ എതിർപ്പോ കൂടാതെ കൂടിക്കലരുന്നു. (6) ഭൂമിയുടെ സ്വഭാവം പാടെ മാറിപ്പോകുന്ന കൂട്ടത്തിൽ സമുദ്രങ്ങൾ തിളച്ചുമറിയുകയും കവിഞ്ഞൊഴുകുകയും ചെയ്യുന്നു. അല്ലെങ്കിൽ സമുദ്രജലം വറ്റി തൽസ്ഥാനത്ത് തീപിടിച്ച് പോകുന്നു എന്നും സാരമായിരിക്കാം. ഇപ്പറഞ്ഞ തെല്ലാം ആകാശഭൂമികളിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാകുന്നു. അതെ, ഭൂമിയും ആകാശവും ഇന്നത്തേതിൽനിന്ന് വളരെ വ്യത്യസ്തമായ മറ്റൊരു രൂപ ചെയ്യപ്പെടുന്ന ദിവസമാണത്. ( മ്മൾഷ ) (7) ഓരോ തരത്തിലുള്ള ആളുകളും അതേ തരത്തിലുള്ള ആളുകളു മായി ഇണക്കപ്പെടുന്നു. അഥവാ, നല്ലവർ നല്ലവരുമായും, ചീത്തപ്പെട്ടവർ ചീത്ത പ്പെട്ടവരുമായും കൂട്ടിച്ചേർക്കപ്പെടും. അല്ലെങ്കിൽ ഓരോ ആത്മാവും അതിന്റെ ജഡവുമായി സംയോജിപ്പിക്കപ്പെടുമെന്ന് സാരം. 7 -ാം വചനത്തിന് ഇൗ രണ്ട് പ്രകാരത്തിലും വ്യാഖ്യാനം നൽകപ്പെട്ടിരിക്കുന്നു. (8) പെൺകുഞ്ഞ് പിറക്കുമ്പോൾ ദാരിദ്യ്രവും അപമാനവുംഭയന്ന് അതിനെ ജീവനോടെ കുഴിച്ചുമൂടുന്ന പതിവ് ജാഹിലിയ്യാകാലത്തുണ്ടായിരു ന്നുവല്ലോ. ആ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുവാൻ അവർ ചെയ്ത തെറ്റുകു റ്റങ്ങളെന്തെന്ന് ചോദ്യം ചെയ്യപ്പെടുന്നു. അഥവാ അവരുടെ കാര്യം പ്രത്യേകം വിചാരണക്ക് വരുന്നു. (9) ഓരോരുത്തന്റെ സകലകർമങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏടു കൾ ഹാജരാക്കപ്പെടുകയും അവരവർ വായിച്ചുനോക്കുമാറ് അവ നിവർത്തി കൈകളിൽ നൽകപ്പെടുകയും ചെയ്യുന്നു. (10) മൃഗങ്ങളുടെ തോലുരിച്ചെടുക്കുന്നതുപോലെ ആകാശത്തിന്റെ മറകളെല്ലാം നീക്കി മാറ്റി അവ നഗ്നമാക്കി വെളിവാക്കപ്പെടുന്നു. (11) എത്രയോ കാലമായി കത്തിജ്വലിച്ചുകൊണ്ടിരിക്കുന്ന നരകം അന്ന് പ്രത്യേകം ആളിക്കത്തിക്കപ്പെടുന്നു. (12) സ്വർഗം സജ്ജനങ്ങളുടെ അടുക്കലേക്ക് അടുപ്പിച്ചുകൊണ്ടുവര പ്പെടുന്നു. (സ്വർഗം ഭയഭക്തൻമാരി ലേക്ക് അടുപ്പിക്കപ്പെടും. ജ്വലിക്കുന്ന നരകം ദുർമാർഗികളിലേക്ക് വെളിവാ ക്കപ്പെടുകയും ചെയ്യും.) ഇങ്ങനെയുള്ള അതിഗൗരവ ഘട്ടങ്ങൾ അനുഭവത്തിൽ കാണുന്ന അവസ രത്തിൽ ഓരോ ആൾക്കും ശരിക്കും അറിയാറാകും, താൻ ഏതെല്ലാം കർമ ങ്ങളാണ് മുൻജീവിതത്തിൽവെച്ച് തയ്യാറാക്കിക്കൊണ്ട് വന്നിരിക്കുന്നത്, അവ യിൽ സൽക്കർമം ഏതൊക്കെയാണ് ദുഷ്ക്കർമം ഏതെല്ലാമാണ് എന്നൊക്കെ. എല്ലാം അവന്റെ ഏട്ടിലും, അവന്റെ ഓർമയിലും അവന് തെളിഞ്ഞുകാണും. ആ അവസരത്തിൽ സ്വന്തം ഏട്ടിൽ സൽക്കർമങ്ങൾ കണ്ടാനന്ദിക്കുന്ന സജ്ജ നങ്ങളിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തിത്തരട്ടെ. ആമീൻ. (15) എന്നാൽ, പിൻവാങ്ങിപ്പോ കുന്നവകൊണ്ട് ഞാൻ സത്യം ചെയ്തുപറയുന്നു;- 16 പ (അതായത്) സഞ്ചരിച്ചു കൊണ്ടിരിക്കുന്നവ; അപ്രത്യക്ഷമാ യിക്കൊണ്ടിരിക്കുന്നവ; 17 പ രാത്രി (ഇരുട്ടുമായി മുന്നോ പിന്നോട്ട്) ഗമിക്കു മ്പോൾ അതുകൊണ്ടും;- 18 പ പ്രഭാതം (വികസിച്ച്) വെളിച്ചം വീശിവരുമ്പോൾ അതു കൊണ്ടും (സത്യം ചെയ്തു പറയു ന്നു);- 19 പ നിശ്ചയമായും ഇത് ധ ക്വുർ ആൻ പ മാന്യനായ ഒരു ദൂതന്റെ വാക്കാകുന്നു;- 20 പ (അതെ) ശക്തിമാനായുള്ള വൻ, "അർശി'ന്റെ ധ സിംഹാസന ത്തിന്റെ പ ഉടമസ്ഥന്റെ അടുക്കൽ സ്ഥാനമുള്ളവൻ,- 21 പ അവിടെ അനുസരിക്കപ്പെ ടുന്നവൻ, വിശ്വസ്തൻ. ധ അങ്ങനെ യുള്ള ഒരു ദൂതന്റെ വാക്കാണ്. പ 15 പ എന്നാൽ ഞാൻ സത്യം ചെയ്തുപറയുന്നു പിൻമാറി (മടങ്ങി) പ്പോകുന്നുവകൊണ്ട് (16) നടക്കുന്നവ, സഞ്ചരിക്കുന്നവ മറഞ്ഞുപോകുന്നവ, അപ്രത്യക്ഷമാകുന്നവ (17) രാത്രിയെക്കൊണ്ടും അത് മുമ്പോട്ട് (അല്ലെങ്കിൽ പിമ്പോട്ട്) ഗമിക്കുമ്പോൾ, ഇരുട്ടിവരുമ്പോൾ (18) പ്രഭാതംകൊണ്ടും അതുവെളിച്ചപ്പെട്ടു (വിടർന്നു) വരു മ്പോൾ, ആശ്വാസം കൊള്ളുമ്പോൾ (19) നിശ്ചയമായും അത് വാക്കു തന്നെ മാന്യനായ ഒരു ദൂതന്റെ (20) ശക്തിമാനായ അടുക്കൽ സ്ഥാനി (21) അനു സരിക്കപ്പെടുന്നവൻ അവിടെ വിശ്വസ്തൻ ത്സ (ഞാൻ സത്യം ചെയ്തു പറയുന്നു) എന്ന വാക്കിന്റെ ഘടന യെയും അർത്ഥത്തെയും സംബന്ധിച്ച് സൂ: )യിലും മറ്റും പ്രസ്താ വിച്ചത് ഓർക്കുക. മൂന്ന് വസ്തുക്കളെക്കൊണ്ട് അല്ലാഹു ഇവിടെ സത്യം ചെയ്ത് പറഞ്ഞിരിക്കുന്നു: (1) നക്ഷത്രങ്ങളെക്കൊണ്ട്. രാത്രി നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുകയും പകൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ചില നക്ഷത്രങ്ങൾ അവയുടെ സഞ്ചാ രപഥത്തിലൂടെ മുന്നോട്ട് വന്നു പ്രത്യക്ഷപ്പെട്ടതിനുശേഷം വീണ്ടും പിന്നോട്ട്മ ടങ്ങി കാഴ്ചയിൽനിന്ന് മറഞ്ഞുപോകുന്നു. നക്ഷത്രങ്ങളുടെ ഇങ്ങനെയുള്ള സ്വഭാ വവിശേഷങ്ങളാണ് 15, 16 വചനങ്ങളിൽ ( ) എന്ന് പറഞ്ഞിരിക്കു ന്നത്. (2) രാത്രിയെക്കൊണ്ട്. "മുമ്പോട്ടുവെച്ച്' എന്നും, "പിമ്പോട്ടുവെച്ച്' എന്നു മുള്ള രണ്ട് വിപരീതാർത്ഥങ്ങളിൽ ഉപയോഗിക്കപ്പെടുന്ന വാക്കാണ് എന്ന ക്രിയ. അതുകൊണ്ട് 17 -ാം വചനത്തിൽ രാത്രിയുടെ സ്വഭാവവിശേഷമായി പ്രസ്താവിച്ച ആ വാക്കിന്റെ താൽപര്യം രാത്രി ഇരുട്ടുമായി മുമ്പോട്ടുവരുന്ന അവസരത്തിൽ എന്നോ, അല്ലെങ്കിൽ അത് അതിന്റെ ഇരുട്ടുംകൊണ്ട് പിന്നോട്ടു പോകുന്ന അവസരത്തിൽ എന്നോ ആകാവുന്നതാകുന്നു. രണ്ടായിരുന്നാലും കാര്യം വ്യക്തമാണല്ലോ. (3) പ്രഭാതംകൊണ്ട്. പ്രഭാതത്തിന്റെ വിശേഷതയായി പ്രസ്താവിച്ച എന്ന വാക്കിന് "ആശ്വസിച്ചു, ശ്വസിച്ചു, വികസിച്ചു, വെളിപ്പെട്ടു' എന്നൊക്കെ സന്ദർഭമനുസരിച്ച് അർത്ഥം വരുന്നതാണ്. പ്രഭാതം അതിന്റെ വെളിച്ചം പരത്തി ക്കൊണ്ട് വെളിപ്പെട്ടു വ്യാപിക്കുന്ന അവസ്ഥയാണ് 18 -ാം വചനത്തിൽ ചൂണ്ടി ക്കാട്ടിയിരിക്കുന്നത്. അല്ലാഹു ഉപയോഗിച്ചിരിക്കുന്ന ഓരോ സത്യവാചകങ്ങൾ പരിശോധിച്ചാലും ചിന്തിക്കുന്നവർക്ക് അതിൽ പല തത്വങ്ങളും പാഠങ്ങളും ദൃഷ്ടാ ന്തങ്ങളും അടങ്ങിയിരിക്കുന്നതായി കാണാവുന്നതാണ്. വിശുദ്ധ സത്യത സ്ഥാപിക്കുകയാണ് ഈ സത്യങ്ങൾ മുഖേന അല്ലാഹു ചെയ്യുന്നത്. അല്ലാഹുവിങ്കൽ നിന്ന് നബി ˜ വന്നുകിട്ടുന്നത് ജിബ്രീൽ (അ) മുഖേനയാണല്ലോ. അദ്ദേഹം വളരെ മാന്യനായ ഒരു ദൈവദൂതനാകുന്നു. വളരെ ശക്തിമാനും, ലോകാലോകങ്ങളുടെ സിംഹാ സനാധിപതിയായ അല്ലാഹുവിന്റെ അടുക്കൽ ഉയർന്ന സ്ഥാനമാനങ്ങളുള്ള മഹാ നുമത്രെ. മാത്രമല്ല, മലക്കുകളുടെ ആവാസകേന്ദ്രമായ "മല നേതാവുമാണ്. ഇത്രയും മഹാനും, വിശ്വസ്തനും, യോഗ്യനുമായ ആ മലക്കാണ് തിരുമേനിക്ക് എത്തി ച്ചുകൊടുക്കുന്നത്. അദ്ദേഹം പറഞ്ഞുകൊടുക്കുന്ന അതേ വചനങ്ങളാണ് ക്വുർ ആൻ. അപ്പോൾ, വന്നു കിട്ടിയമാർഗം സുരക്ഷിതവും വിശ്വസനീയവുമാകുന്നു. എനി, ആ മഹാദൂതനിൽനിന്ന് അത് ഏറ്റുവാങ്ങി സമു ദായ മദ്ധ്യെ ഓതിക്കേൾപ്പിക്കുകയും പ്രബോധനം ചെയ്യുകയും ചെയ്യുന്ന ആ നബി തിരുമേനി ˜ യുടെ -സ്ഥിതിയോ? അതാണ് അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു പറയുന്നു:- (22) നിങ്ങളുടെ ചങ്ങാതി ഒരു ഭ്രാന്തൻ അല്ലതാനും. 23 പ തീർച്ചയായും അദ്ദേഹത്തെ ധ ആ ദൂതനെ പ പ്രത്യക്ഷമായ (നഭോ) മണ്ഡലത്തിൽവെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്. 24 പ അദ്ദേഹമാകട്ടെ, അദൃശ്യ വാർത്തയെപ്പറ്റി പിശുക്ക് കാണി ക്കുന്ന ആളുമല്ല. 25 പ അത് ആട്ട പ്പെട്ട (ശപിക്കപ്പെട്ട) വല്ല പിശാ ചിന്റെ വാക്കും അല്ല. പ അല്ല, അല്ലതാനും നിങ്ങളുടെ ചങ്ങാതി, കൂട്ടാളി ഒരു ഭ്രാന്തൻ (23) തീർച്ചയായും അദ്ദേഹം അദ്ദേഹത്തെ കണ്ടിട്ടുണ്ട്. നഭോമണ്ഡലത്തിൽ (ഉപരി) മണ്ഡലത്തിൽ, ചക്രവാളത്തിൽ, വെച്ച് പ്രത്യക്ഷമായ (24) അദ്ദേഹം അല്ലതാനും അദൃശ്യവിവരത്തെ ക്കുറിച്ച്, മറഞ്ഞവിഷയത്തിൽ പിശുക്ക് (ലുബ്ധ്) പിടിക്കുന്നവൻ (25) അതല്ലതാനും വല്ല പിശാചിന്റെയും വചനം, ഒരു പിശാ ചിന്റെ വാക്ക് ആട്ട (ശപിക്ക)പ്പെട്ട അതെ, അദ്ദേഹം നിങ്ങൾക്ക് സുപരിചിതനാണ്. അദ്ദേഹം ജനിച്ചുവളർന്നതും ജീവിച്ചുവരുന്നതും നിങ്ങൾക്കിടയിൽതന്നെ. അദ്ദേഹത്തിന് ഭ്രാന്തോ ബുദ്ധിഭ്ര മമോ ഒന്നുമില്ല. അദ്ദേഹം ബുദ്ധിമാനും വിശ്വസ്തനുമാണ്. എന്നൊക്കെ നിങ്ങൾക്കറിയാമല്ലോ. മുകളിൽ പ്രസ്താവിക്കപ്പെട്ട ആ മഹാദൂതനെ അദ്ദേഹം നേരിൽതന്നെ ഉപരിമണ്ഡലത്തിൽവെച്ച് കണ്ട് പരിചയപ്പെട്ടിട്ടുണ്ട്. അല്ലാഹു അദൃശ്യവിവരങ്ങൾ അതേപടി എത്തിച്ചുകൊടുക്കുവാൻ വല്ല വിധേനയും പിശുക്ക് കാട്ടി ഒളിച്ചും മറച്ചും വെക്കുന്ന സ്വഭാവക്കാരനുമല്ല അദ്ദേഹം. നിങ്ങൾ ജൽപിക്കാറുള്ളതുപോലെ, അല്ലാഹുവിന്റെ കാരുണ്യ ത്തിൽനിന്നും ആട്ടി ദൂരത്താക്കപ്പെട്ട വല്ല പിശാചും മുഖേന ലഭിച്ചതുമല്ല ഈ വളരെ അനുഗൃഹീതനും മാന്യനുമായ ആൾ വഴിയല്ലാതെ-അല്ലാ ഹുവിന്റെ ശാപകോപങ്ങൾക്ക് പാത്രമായ ഉൽകൃ ഷ്ടവും പരിപാവനവുമായ വചനങ്ങൾ എങ്ങനെ ലഭിക്കാനാണ്? നിങ്ങൾ ഒട്ടും ആലോചിക്കുന്നില്ലേ?എന്നൊക്കെയാണ് ഈ വചനങ്ങളുടെ രത്നചുരുക്കം. ജിബ്രീൽ (അ)നെ നബി ˜ പലവട്ടം കാണുകയുണ്ടായിട്ടുണ്ടെന്നും, അദ്ദേഹ ത്തിന്റെ സാക്ഷാൽ രൂപത്തിൽ തന്നെ രണ്ടുപ്രാവശ്യം നബി ˜ കണ്ടിട്ടുണ്ടെന്നും പ്രസിദ്ധമാണല്ലോ. സാക്ഷാൽ രൂപത്തിലുള്ള കാഴ്ചയെക്കുറിച്ചാണ് 23 -ാം വച നത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. (26) അപ്പോൾ, എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്?! 27 പ അത് ലോകർക്കുവേണ്ടി യുള്ള ഒരു ഉപദേശം (അഥവാ ഉൽബോധനം) അല്ലാതെ (മറ്റൊ ന്നും) അല്ല. 28 പ അതായത് നിങ്ങളിൽനിന്ന് ചൊവ്വിന് നിലകൊള്ളുവാൻ ഉദ്ദേശി ച്ചവർക്കുവേണ്ടി. 29 പ ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാല ല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല താനും. 26 പ അപ്പോൾ (എന്നിരിക്കെ) എങ്ങോട്ടാണ്, എവിടെ നിങ്ങൾ പോകുന്നു, പോകും (27) അതല്ല ഒരു ഉപദേശം (സ്മരണ, ഉൽബോ ധനം) അല്ലാതെ ലോകർക്കുവേണ്ടി (28) അതായത് ഉദ്ദേശിച്ച വർക്ക് നിങ്ങളിൽനിന്ന് താൻ ചൊവ്വിന് നിൽക്കുവാൻ (29) നിങ്ങൾ ഉദ്ദേശിക്കുന്നതല്ലതാനും ഉദ്ദേശിക്കുന്നതായാലല്ലാതെ അല്ലാഹു ലോകരുടെ രക്ഷിതാവായ വിവരിച്ച പ്രകാരത്തിലാണുള്ളത്. എന്നിരിക്കെ നിങ്ങ ളുടെ ദുർന്യായങ്ങളും കള്ളവാദങ്ങളും സ്ഥാപിക്കുവാൻ എന്ത് മാർഗമാണ് നിങ്ങൾക്കുള്ളത്? എവിടെപ്പോയിട്ടാണ് നിങ്ങൾക്കതിന് സാധ്യമാകുക? ഇല്ല, ഒന്നു മില്ല. എവിടെയുമില്ല. ലോ കർക്ക് ആകമാനം വേണ്ടിയുള്ള ഉപദേശവും ഉൽബോ ധനവും മാത്രമാണ് ഇൗ ഇതാണ് പരമാർത്ഥം. പക്ഷേ, നേർമാർഗ ത്തിൽ ചൊവ്വിന് നിലകൊള്ളുവാൻ ഉദ്ദേശിക്കുന്നവർക്കേ അതിന്റെ പ്രയോജനം ലഭിക്കയുള്ളൂ. നേരെമറിച്ച് നിങ്ങളെപ്പോലെ നിഷേധത്തിലും മർക്കടമുഷ്ടിയിലും നിലകൊള്ളുന്നവർക്ക് അതുകൊണ്ട് നേട്ടമൊന്നും കൈവരുവാനില്ല എന്ന് സാരം. "ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കു ന്നതല്ല' എന്ന് അല്ലാഹു അവസാനമായി ഉണർത്തിയിരിക്കുന്നു. ഒരു വമ്പിച്ച മൗലിക യാഥാർത്ഥ്യമാകുന്ന ഇൗ വിഷയത്തെപ്പറ്റി സൂറത്തുൽ ഇൻസാൻ 30 -ാം വചനത്തിന്റെ വിവരണത്തിൽ വായിച്ചത് ഓർക്കുക. 19 -ാം വചനത്തിൽ (മാന്യനായ ഒരു ദൂതൻ) എന്ന് പറഞ്ഞത് ജിബ്രീൽ (അ) എന്ന മലക്കിനെ ഉദ്ദേശിച്ചാണെന്നും, അദ്ദേഹത്തിന്റെ വാക്കാണെന്ന് പറഞ്ഞതിന്റെ താൽപര്യം അദ്ദേഹമാണ് അല്ലാഹുവിങ്കൽ നിന്ന് അത് ഏറ്റുവാങ്ങി നബി ˜ ഓതിക്കൊടുക്കുന്നതെന്നാണെന്നും മേൽ വിവരി ച്ചതിൽനിന്ന് സ്പഷ്ടമാണല്ലോ. വ്യാഖ്യാതാക്കൾ പൊതുവിൽ അംഗീ കരിച്ചിരിക്കുന്നതും ഇതുതന്നെയാണ്. എന്നാൽ "മാന്യനായ ദൂതൻ' എന്ന് പറ ഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചാണെന്നും ചിലർ പ്രസ്താവിച്ചിട്ടുണ്ട്. 20 മുതൽ 23 കൂടിയ വചനങ്ങൾ ശാന്തമായി പരിശോധിക്കുമ്പോൾ ഇൗ അഭിപ്രായത്തിന് പ്രസ ക്തിയില്ലെന്ന് കാണാവുന്നതാണ്. -ാം വചനത്തിൽ (നിങ്ങളുടെ ചങ്ങാ തി) എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചാണെന്നുള്ളതിൽ സംശയമില്ല. വഹ്യ് ലഭിക്കുന്നത് മലക്ക് മുഖാന്തരമായതുകൊണ്ട് ആദ്യം മലക്കിന്റെ വിശ്വാസ്യതയും യോഗ്യതയും ചൂണ്ടിക്കാട്ടിയിരിക്കുകയാണ്. തുടർന്നുകൊണ്ട് 23 -ാം വചനത്തിൽ രണ്ട് ദൂതൻമാരുംമലക്കാകുന്ന ദൂതനും മനുഷ്യനാകുന്ന ദൂതനുംതമ്മിൽ നേരിട്ട് ബന്ധപ്പെട്ടിട്ടുള്ള വസ്തുതയും ചൂണ്ടിക്കാട്ടിയിരിക്കുന്നു. പിന്നീട് 24 -ാം വചനത്തിൽ നബി ˜ യെക്കുറിച്ച് യാതൊരു ആശങ്കക്കും അവകാശമില്ലെന്നും 25ൽ നിഷേധികളുടെ ജൽപനം വെറും മിഥ്യയാണെന്നും പ്രസ്താവിച്ചിരിക്കു ന്നു. മാന്യനായ ഒരു ദൂതൻ ( ) എന്ന് 19 -ാം വചനത്തിൽ വിശേഷിപ്പിച്ചിരി ക്കുന്നത് നബി ˜ യെയാണെന്ന അഭിപ്രായം സ്വീകരിച്ചുകൊണ്ട് തുടർന്ന് പറഞ്ഞ വിശേഷണങ്ങളെല്ലാം നബി ˜ യുടേതാക്കി വ്യാഖ്യാനിക്കുവാൻ സാഹസപ്പെടുന്ന കൂട്ടത്തിൽ ചില പുത്തൻ വ്യാഖ്യാനക്കാർസൂറത്തുന്നജ്മിൽ അവർ ചെയ്തിരി ക്കുന്നതുപോലെവൃഥാശ്രമം ഇവിടെയും നടത്തിക്കാണുന്നു. അങ്ങനെ, 23 -ാം വചനത്തിന് നബി ˜ യെ തെളിഞ്ഞ മണ്ഡലത്തിലാണ് അഥവാ "തിരുമേനി ഉന്നതനിലവാരത്തിലുള്ള ആളാണെ'ന്നും നൽകിയിരിക്കുന്നു. സൂറത്തുന്നജ്മിൽവെച്ച് ഇവരുടെ ഇൗ അർത്ഥവ്യാഖ്യാനത്തിന്റെ പൊള്ളത്തരവും, അതിന് ഇവരെ പ്രേരിപ്പിച്ച ചേതോവികാരവും നാം എടുത്തുകാട്ടിയിട്ടുണ്ട്. അതിനാൽ ഇവിടെ കൂടുതൽ വിശദീകരിക്കുന്നില്ല. എന്നാലും, "മാന്യനായ ദൂതൻ ( എന്ന വാക്ക് നബി ˜ യെ ഉദ്ദേശിച്ച് തന്നെയാണെന്ന് താൽപര്യപൂർവ്വം സമർത്ഥിക്കുവാൻ ഇവർ കൊണ്ടുവന്ന ചില ന്യായങ്ങളെക്കുറിച്ച് അല്പമൊന്ന് ഉണർത്തേണ്ടിയി രിക്കുന്നു. സൂറത്തുൽ ഹാക്വ്ക്വഃ 40 -ാം വചനത്തിൽ ഇതേവാക്ക് ( എന്ന്) നബി ˜ യെ ഉദ്ദേശിച്ച് പ്രസ്താവിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് ഇവിടെയും അങ്ങനെത്തന്നെ ആയിരിക്കണമെന്നാണ് ഇവരുടെ ന്യായം. ദൂതന്റെ വിശേഷ ണമായി (21 -ാം വചനത്തിൽ) വിശ്വസ്തൻ ( ) എന്ന് പറഞ്ഞുവല്ലോ. നബി തിരുമേനി ˜ വിശ്വസ്തൻ ( ) എന്നൊരു സ്ഥാനപ്പേർ പറയപ്പെട്ട് വന്നിരു ന്നത് പ്രസ്താവ്യവുമാണ്. ആകയാൽ നബി ˜ തന്നെയാ ണെന്നുള്ളതിന് ഇതും ഒരു തെളിവാണ് എന്നത്രെ മറ്റൊരു ന്യായം. ഒന്നാമത്തെ ന്യായത്തിനുള്ള മറുപടി ഇതാണ്: സൂറത്തുൽ ഹാക്വ്ക്വഃ യിൽ മാന്യനായ ഒരു ദൂതൻ ( ) എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചു തന്നെ. സംശയമില്ല. അതുകൊണ്ട് ഇൗ വാക്ക് കാണുന്നിടത്തെല്ലാം അത് നബി ˜ യെ ഉദ്ദേശിച്ചാവണമെന്നില്ല. ഒരു നിശ്ചിത വ്യക്തിയെപ്പറ്റി മാത്രം പറയപ്പെടാ വുന്ന ഒരു പ്രത്യേകനാമം ( ) അല്ല അത്. കേവലം മാന്യനും ദൂതനുമായ ഏതൊരാളെക്കുറിച്ചും പറയപ്പെടാവുന്ന ഒരു സാമാന്യനാമം ( ) മാത്രമാണ ത്. മലക്കെന്നോ മനുഷ്യനെന്നോ ഉള്ള വ്യത്യാസത്തിനും അതിൽ പരിഗണന യില്ല. മാത്രമല്ല, സൂ: ഹാക്വ്ക്വഃയിലെ സന്ദർഭവും, ഇൗ സൂറത്തിലെ സന്ദർഭവും വ്യത്യസ്തമാണ് താനും. ഇത് സംബന്ധിച്ച് നാം അവിടെ ഉണർത്തിയിട്ടുമുണ്ട്. രണ്ടാമത്തെ ന്യായത്തിന്റെ മറുപടി ഇതാണ്. എന്ന വിശേഷണവും തന്നെ സാമാന്യനാമമായിട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. നബി ˜ യുടെ പ്രത്യേക വിശേഷണമെന്ന നിലക്കായിരുന്നു അതിവിടെ പറഞ്ഞിരുന്നതെങ്കിൽ അതിൽ ) എന്ന അവ്യയം ചേർത്ത് എന്ന പ്രത്യേകിപ്പിക്കുമായിരുന്നു. അങ്ങനെ ചെയ്യാത്ത സ്ഥിതിക്ക് അത് നബി ˜ യുടെ വിശേഷണമായിരിക്കണ മെന്നുള്ളതിന് അത് തെളിവല്ല. പല നബിമാരെക്കുറിച്ചും സൂ: (വിശ്വസ്തനായ ഒരു ദൂതൻ) എന്ന് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. ഇതിനുപുറമെ, അതേ സൂറത്തിൽ ജിബ്രീലിനെക്കുറിച്ച് തന്നെ (വിശ്വസ്തനായ ആത്മാവ്) എന്ന് ചേർത്ത് പ്രസ്താവിച്ചിട്ടുമുണ്ട്. (അറബിവ്യാകരണത്തിൽ അല്പമെങ്കിലും പരിചയം നേടിയവർക്കെല്ലാം വേഗം മനിലാക്കാവുന്നതത്രെ ഇൗ വ്യത്യാസം.) ചില സ്വന്തം താൽപര്യങ്ങളെ മനിൽ വെച്ചുകൊണ്ട് അവയുടെ സംരക്ഷണത്തിനും നീതികരണത്തിനും വേണ്ടി നടത്തപ്പെടുന്ന ദുർവ്യാഖ്യാനം എന്നതിൽ കവിഞ്ഞ് ഇതിലൊന്നും യാതൊരു കഴമ്പുമില്ല.