QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

'Abasa

عَبَسَ

Muhammad Amani Moulavi (d. 1987) · Surah 80 · 42 verses

80:1–4

عَبَسَ وَتَوَلَّىٰٓ

أَن جَآءَهُ ٱلۡأَعۡمَىٰ

وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ

Passage continues through verse 80:4.

ആമുഖം: അബസ അവതരിച്ചത് - വചനങ്ങൾ 42 നബി തിരുമേനി ˜ മക്കഃയിലെ പ്രമുഖരായ ചില ക്വുറൈശി നേതാക്കളു മായി സംസാരിച്ചും, അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചും കൊണ്ടിരിക്കുകയാ യിരുന്നു. അവരിൽനിന്ന് നബി ˜ നല്ല പ്രതികരണം പ്രതീക്ഷിക്കുകയും ചെയ്തി രുന്നു. സ്വകാര്യമായി ഉപദേശിക്കുമ്പോൾ അധികം എതിർപ്പുനേരിടുകയില്ലല്ലോ. ഇൗ സന്ദർഭത്തിലാണ് അന്ധനായിരുന്ന അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം ( മ്മൾക്തന്ദല ) കടന്ന് ചെന്നത്. ആദ്യം മുതൽക്കേ സത്യവിശ്വാസം സ്വീക രിച്ച ഒരു സ്വഹാബിയാണ് അദ്ദേഹം. അന്ധതനിമിത്തം സന്ദർഭം മനിലാക്കു വാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. "നബിയേ, എനിക്ക് മാർഗദർശനം നൽക ണം, വല്ലതും പഠിപ്പിച്ചുതരണം' എന്നിങ്ങനെ അദ്ദേഹം അപേക്ഷിക്കുകയായി. നബി ˜ ഇത് വിരസമായിത്തോന്നി. ആ സംഭാഷണത്തിന് വിരാമമിടുവാൻ ഇതുകാരണമാകുമെന്ന് മാത്രമല്ല, കേവലം സാധുവും അന്ധനുമായ ഒരാൾ അവ രുടെ സദിൽ സംബന്ധിക്കുന്നത് ആ പ്രമാണിമാർക്ക് രസിക്കുകയുമില്ല. അങ്ങനെ ആ സന്ദർഭം നഷ്ടപ്പെട്ടേക്കുമെന്ന് കരുതി തിരുമേനി അദ്ദേഹത്തോട് വൈമുഖ്യം കാണിക്കുകയുണ്ടായി. ഇൗ സംഭവത്തെപ്പറ്റിയാണ് ഇൗ അദ്ധ്യായ ത്തിന്റെ ആദ്യവചനങ്ങളിൽ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ അദ്ദേഹം മുഖം ചുളിച്ചു, തിരിഞ്ഞുകളയുകയും ചെയ്തു- 2 പ തന്റെ അടുക്കൽ (ആ) കുരു ടൻ വന്നതിനാൽ! (3) (നബിയേ) നിനക്ക് എന്ത റിയാം? അദ്ദേഹം പരിശുദ്ധി പ്രാപി ച്ചേക്കാമല്ലോ! (4) അല്ലെങ്കിൽ, അദ്ദേഹം ഉപ ദേശം സ്വീകരിക്കുകയും, അങ്ങനെ (ആ) ഉപദേശം അദ്ദേഹത്തിന് പ്രയോജനപ്പെടുകയും ചെയ്തേ ക്കാം. 1 പ അദ്ദേഹം മുഖം ചുളിച്ചു തിരിഞ്ഞുകളയുകയും ചെയ്തു (2) തന്റെ അടുക്കൽ വന്നതിനാൽ കുരുടൻ, അന്ധൻ (3) നിനക്ക് എന്തറിയാം അവനായേക്കാം പരിശുദ്ധി പ്രാപിക്കും (4) അല്ലെങ്കിൽ അവൻ ഉപദേശം സ്വീകരിക്കും, ഓർമിച്ചേക്കും എന്നിട്ട് അവന് ഉപകാരം ചെയ്കയും ഉപദേശം, സ്മരണ അദ്ദേഹം മുഖം എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേശിച്ചാകുന്നു. നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ടോ, പേര് വ്യക്തമാക്കിക്കൊണ്ടോ ആക്ഷേ പിക്കാതെ, സൗമ്യമായ രൂപത്തിൽ അല്ലാഹു നബി ˜ മര്യാദ പഠിപ്പിക്കുക യാണ്. തിരുമേനിയുടെ ഉദ്ദേശ്യം പരിപാവനവും മഹത്തായതും തന്നെ. പക്ഷേ, ഒരു മറുവശം കൂടി ആലോചിക്കേണ്ടതുണ്ടായിരുന്നു. അതിനെപ്പറ്റിയാണ് ആക്ഷേ പിക്കുന്നത്. എത്ര നബി ˜ യുടെ പക്കൽ ഒരു വീഴ്ച വന്നുപോയാൽ, ഉടനെ അല്ലാഹു അത് തിരുത്തുക പതിവാണ്. ഇതിന് ഉദാഹര ണങ്ങൾ വേറെയും കാണാം. ഒരാൾ മറ്റൊരാളോട് സംസാരിച്ചുകൊണ്ടിരിക്കുന്ന മദ്ധ്യെ അയാളോട് ഇടക്ക് കടന്ന് സംസാരിക്കുക, അവരുടെ സംഭാഷണത്തിന് വിഘാതമുണ്ടാക്കു ക, അവരുടെ സമ്മതം പ്രതീക്ഷിക്കാതെ അവരുടെ ഇടയിൽ പ്രവേശിക്കുക മുത ലായവ നല്ല വഴക്കമല്ല. നബിവചനങ്ങളിൽ ഇവയെക്കുറിച്ച് പ്രത്യേകം പ്രസ്താ വിച്ചിട്ടുമുണ്ട്. ആ സ്ഥിതിക്ക് ഇബ്നു ഉമ്മിമക്തൂം (റ) കടന്നുചെന്നപ്പോൾ തിരു മേനിക്ക് വെറുപ്പ് തോന്നിയതിൽ ഇത്ര ആക്ഷേപിക്കുവാനുണ്ടോ എന്ന് സംശയി ക്കപ്പെടാം. ഇതിന് മറുപടി അല്ലാഹുവിന്റെ വചനങ്ങളിൽ തന്നെ അടങ്ങിയിരി ക്കുന്നത് കാണാം. ആഗതൻ കേവലം കണ്ണുകാണാത്ത ഒരാൾ; വന്നത് ഉപദേശം തേടിക്കൊണ്ട്; ആ ഉപദേശം അദ്ദേഹത്തിന് ഫലംചെയ്യുമെന്ന് ന്യായമായും കരു താവുന്നതുമാണ്. അതേസമയത്ത് നബി ˜ യുടെ സന്നിധിയിലുണ്ടായിരുന്നവരോ? ഉപദേശം അവർക്ക് അങ്ങോട്ട് വെച്ചുകെട്ടുകയാണ്. അത് സ്വീകരിക്കുവാനുള്ള സൻമനുണ്ടാകുമെന്ന് കരുതത്തക്ക നിലപാടല്ല അവർക്കുള്ളതും. തുടർന്ന് പറ യുന്നത് നോക്കുക:-
80:5–22

أَمَّا مَنِ ٱسۡتَغۡنَىٰ

فَأَنتَ لَهُۥ تَصَدَّىٰ

وَمَا عَلَيۡكَ أَلَّا يَزَّكَّىٰ

Passage continues through verse 80:22.

(5) എന്നാൽ, ധന്യത നടിച്ച ധ സ്വയം പര്യാപ്തനെന്ന് ധരിച്ച പ വ നാകട്ടെ,- 6 പ അവനുവേണ്ടി നീ ഒരുമ്പെ ട്ടിരിക്കുന്നു. 7 പ അവൻ പരിശുദ്ധി പ്രാപിക്കാ തിരിക്കുന്നതിനാൽ നിന്റെമേൽ എന്താണ് (ബാധ്യത) ഉള്ളത്?! 8 പ എന്നാൽ (ഉൽസാഹപൂർവ്വം) പാഞ്ഞുകൊണ്ട് നിന്റെ അടുക്കൽ വന്നവനാകട്ടെ, 9 പ - അദ്ദേഹമോ (അല്ലാഹുവി നെ) ഭയപ്പെടുകയും ചെയ്യുന്നു- 10 പ അദ്ദേഹത്തെപ്പറ്റി നീ അശ്രദ്ധ കാണിക്കുന്നു! 5 പ എന്നാൽ യാതൊരുവൻ ധന്യത ല്ലായ്മ) നടിച്ച (6) അപ്പോൾ നീ അവനുവേണ്ടി, അവനിലേക്ക് നീ ഒരുമ്പെട്ടു (ശ്രദ്ധ തിരിഞ്ഞുതയ്യാറായി) (7) നിന്റെമേൽ എന്താ ണുള്ളത് (ഒന്നുമില്ല) അവൻ പരിശുദ്ധി പ്രാപിക്കാതെ (നന്നാവാതെ) ഇരിക്കുന്നത് (8) എന്നാൽ യാതൊരുവനാകട്ടെ നിന്റെ അടുക്കൽ വന്ന ഉൽസാഹിച്ചു (9) അവനാക ട്ടെ, അവനോ ഭയപ്പെടുന്നു (താനും) (10) എന്നാൽ നീ അവ നിൽനിന്ന് ശ്രദ്ധ തിരിക്കുന്നു, അശ്രദ്ധ കാണിക്കുന്നു ധനവും നേതൃത്വവുമുണ്ട്. തങ്ങൾ സ്വീകരിച്ചുവരുന്ന നടപടികളെല്ലാംതന്നെ യാണ് ശരിയായിട്ടുള്ളതെന്ന ധാരണയും! അതുകൊണ്ട് മറ്റൊരാളുടെ ആശ്ര യമോ ഉപദേശമോ തങ്ങൾക്കാവശ്യമില്ലെന്നാണ് അവരുടെ നില. അവർക്കുവേണ്ടി സമയം ചിലവഴിക്കുന്നതിനെക്കാൾ ഭേദം ഭയഭക്തനും വിജ്ഞാനദാഹിയുമായ ആ മാന്യന്റെ കാര്യത്തിൽ ശ്രദ്ധകൊടുക്കലാണ് എന്ന് താൽപര്യം. ഈ വചന ങ്ങൾ അവതരിച്ചതിനുശേഷം തിരുമേനി ആ മഹാനെ പൂർവ്വാധികം ആദരിക്കുക പതിവായിരുന്നു. അദ്ദേഹത്തെ കാണുമ്പോൾ തിരുമേനി ൽട്ടമ യ്യമ്ല സ്ലച്ഛങഞ്ചല (എന്റെ റ∫് എന്നെ ആക്ഷേപിക്കുവാൻ ഇടയായ ആൾക്ക് സ്വാഗതം) എന്ന് പറയാറു ണ്ടായിരുന്നുവത്രെ. നബി ˜ മദീനഃ വിട്ടുപോയ ചില അവസരങ്ങളിൽ അദ്ദേഹ അവിടുന്ന് പ്രതിനിധിയായി നിശ്ചയിച്ചിരുന്നത്. തിരു മേനിയുടെ ബാങ്കുവിളിക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. 3, 4, 8, 9 എന്നീ വച നങ്ങളിൽ അല്ലാഹു അദ്ദേഹത്തെക്കുറിച്ച് പ്രശംസിച്ചത് എത്ര മാത്രം അന്വർത്ഥ മായിരിക്കുമെന്ന് ഇതിൽനിന്നൊക്കെ മനിലാക്കാമല്ലോ. (11) അങ്ങനെ വേണ്ട! നിശ്ചയ മായും അവ ധ വചന ങ്ങൾ പ ഒരു ഉപദേശമാകുന്നു. 12 പ ആകയാൽ, ആർ (വേണ മെന്ന്) ഉദ്ദേശിച്ചുവോ അവരത് ഓർമിച്ചുകൊള്ളട്ടെ. 13 പ മാനിക്കപ്പെട്ടതായ ചില എടുകളിലാണ് (അതുള്ളത്),- 14 പ (അതെ) ഉന്നതമാക്കപ്പെ ട്ടതും, പരിശുദ്ധമാക്കപ്പെട്ടതുമായ (ഏടുകളിൽ);- 15 പ ചില ദൗത്യവാഹകൻമാ രുടെ കൈക്ക്;- 16 പ -മാന്യൻമാരും, പുണ്യ വാൻമാരുമായ (ദൗത്യവാഹകൻമാ രുടെ കൈക്ക്). പ അങ്ങനെ വേണ്ടാ, അതല്ല നിശ്ചയമായും അത്, അവ ഒരു ഉപദേശമാണ്, സ്മരണയാണ് (12) അതിനാൽ ആർ ഉദ്ദേശിക്കുന്നുവോ അവനത് ഓർമിക്കട്ടെ, സ്മരിക്കുന്നതാണ് (13) ചില ഏടുകളിൽ മാനിക്കപ്പെട്ട, ആദരണീയമായ (14) ഉയർത്ത (ഉന്നതമാക്ക)പ്പെട്ട ശുദ്ധമാക്കപ്പെട്ട (15) കൈകളിൽ, കൈകളാൽ (കൈക്ക്) ചില ദൗത്യവാഹകൻമാരുടെ, എഴുത്തുകാരുടെ (16) മാന്യൻമാരായ പുണ്യവാൻമാരായ, ഗുണവാൻമാരായ സാരം: അങ്ങനെ സദുപദേശം തേടിവരുന്നവന്റെ നേരെ അശ്രദ്ധ കാണി ക്കുകയും, അതിനാവശ്യമില്ലെന്ന് വെച്ചവരുടെ നേരെ ശ്രദ്ധപതിക്കുകയും ചെയ്യേ ണ്ടതില്ല. ഈ ഓതിക്കേൾപ്പിക്കുന്ന സിദ്ധാന്തങ്ങൾ -അഥവാ വചന നിർബന്ധപൂർവ്വം വെച്ചുകെട്ടേണ്ട ആവശ്യവുമില്ല. കാരണം, അവ കേവലം ഉപദേശങ്ങളാണ്. വേണമെന്നുള്ളവർ അത് സ്വീകരിച്ചുകൊള്ളട്ടെ എന്നേയുള്ളൂ. എന്നാൽ, അത് സാധാരണ ഉപദേശങ്ങളെപ്പോലെയുള്ള ഒന്നല്ല. പുണ്യവാൻമാരും, മാന്യൻമാരുമായ ചില ദൗത്യവാഹകൻമാരുടെ കൈക്ക് പരി ശുദ്ധവും ഉന്നതനിലവാരത്തിലുള്ളതുമായ ആദരണീയ ഗ്രമ്ലങ്ങളിൽ സ്ഥിതി ചെയ്യുന്ന ഉപദേശങ്ങളത്രെ. അങ്ങനെ, അവ വളരെ സംശുദ്ധവും പരിപാവനുമാ കുന്നു. (സഫറത്ത്) എന്ന വാക്കിനാണ് "ദൗത്യവാഹകൻമാർ' എന്ന് അർത്ഥം കൽപിച്ചത്. രണ്ട് കൂട്ടർക്കു മിടയിൽ അന്യോന്യം സന്ദേശങ്ങൾ എത്തി ക്കുന്നവർക്ക് "സഫറത്ത്' എന്ന് പറയപ്പെടും. അല്ലാഹുവിനും ജനങ്ങൾക്കുമിട യിലുള്ള ദൗത്യവാഹകൻമാരായ പ്രവാചകൻമാരെ ഉദ്ദേശിച്ചാണ് ആ വാക്ക് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെന്നാണ് ചില വ്യാഖ്യാതാക്കൾ പ്രസ്താവിക്കു ന്നത്. എങ്കിലും, ഇബ്നുജരീർ (റ) ബുഖാരി (റ) മുതലായവർ അഭിപ്രായപ്പെട്ട തുപോലെ, മലക്കുകളാണ് ഇവിടെ ഉദ്ദേശ്യമെന്നുള്ളതാണ് ശരിയായ പക്ഷം. അല്ലാഹുവിനും പ്രവാചകൻമാർക്കുമിടയിലുള്ള ദൗത്യവാഹകരും വഹ്യുകൊണ്ട് വരുന്നവരും മലക്കുകളാണല്ലോ. "സഫറത്ത്' എന്ന വാക്കിന് "എഴുതുന്നവർ' എന്നും അർത്ഥം വരും. ഇൗ അർത്ഥത്തെ ആധാരമാക്കി എഴുതിവെ ക്കുന്ന സത്യവിശ്വാസികളാണ് ഇവിടെ ഉദ്ദേശ്യമെന്നും ചിലർ അഭിപ്രായപ്പെട്ടിരി ക്കുന്നു. ഇതനുസരിച്ച് (ഏടുകളിൽ) എന്ന് പറഞ്ഞതിന്റെ വിവക്ഷ അപ്പ പ്പോൾ അവതരിക്കുന്ന ഭാഗങ്ങൾ നബി ˜ യുടെ കൽപനപ്രകാരം സ്വഹാബികൾ എഴുതി സൂക്ഷിച്ചു വന്നിരുന്ന ഏടുകളാണെന്നും അവർ പറയു ന്നു. ദൗത്യവാഹകൻമാർ മലക്കുകളാണെന്ന് കൂടുതൽ ബലപ്പെട്ട വിവക്ഷ അല്ലാഹുവിന്റെ ജ്ഞാന ഫലകമാകുന്ന "ലൗഹുൽ മഹഫൂള്വ്' ( ) ആയിരിക്കുന്നതാണ്. സൂ: - 80 ൽ ഭദ്രമായ ഒരു ഗ്രമ്ലത്തി ലാണ് അത് ഉള്ളതെന്നും, പരിശുദ്ധമാക്കപ്പെട്ടവരല്ലാതെ അത് സ്പർശിക്കുന്ന തല്ലെന്നും, അത് ലോകരക്ഷിതാവിങ്കൽനിന്ന് അവതരിപ്പിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ടല്ലോ. സൂ: ബുറൂജിൽ (എങ്കിലും, അത് മഹത്തായ ഒരു സുരക്ഷിതമായ ഒരു ഫലകത്തിലാണു ള്ളത്) എന്നും പറഞ്ഞിരിക്കുന്നു. ഇൗ ആശയംതന്നെയാണ് ഇൗ വചനങ്ങളും ഉൾക്കൊള്ളുന്നത്. കൂടുതൽ വിവരം ആ രണ്ട് സ്ഥലത്തും നോക്കുക. ഒരു സംഗതി ഇവിടെ ഓർക്കേണ്ടതുണ്ട്. സ്വഹാബികളാകുന്ന സത്യവി ശ്വാസികളുടെ കൈക്ക് എഴുതി സൂക്ഷിക്കപ്പെട്ടുവരുന്ന ഏടുകളാണ് ഇവിടെ ഉദ്ദേ ശ്യമെന്ന് വാസ്തവത്തിൽ പരിശുദ്ധവും ഉന്നതവും തന്നെ ഇസ്ലാമിന്റെ കഠിനശത്രുക്കളായ ക്വുറൈശി പ്രമാ അതിന് ഒരു പ്രത്യേക പരിഗണനയുണ്ടാകുവാൻ അവ കാശമില്ല. അവരുടെമേൽ അത് വെച്ചുകെട്ടേണ്ടതില്ലെന്നും, വേണമെങ്കിൽ അവർ സ്വീകരിച്ചുകൊള്ളട്ടെ എന്നും പറഞ്ഞുകൊണ്ടാണല്ലോ ഇൗ വിഷയം അല്ലാഹു പ്രസ്താവിക്കുന്നത്. അപ്പോൾ അവർക്ക് സുപരിചിതരും, അവരുടെ ദൃഷ്ടിയിൽ സ്വഹാബികൾ എഴുതി സൂക്ഷിക്കുന്ന ഏടുകളുടെ പരിപാ വനത്വം അവരുടെ മുമ്പിൽ വെക്കുന്നതിൽ വളരെ ഔചിത്യമൊന്നും കാണുന്നി ല്ല. "സഫറത്തി'ന്റെയും വിശേഷണങ്ങളായി അല്ലാഹു പറഞ്ഞ വാക്കുകൾ പരിശോധിച്ചാലും ഇബ്നുജരീർ മുതലായവരുടെ അഭിപ്രായത്തിനാണ് മുൻതൂക്കം കാണുന്നത്. (17) മനുഷ്യൻ കൊല്ലപ്പെടട്ടെ (നാശമടയട്ടെ) . എന്താണവൻ ഇത്ര നന്ദികെട്ടവൻ (അഥവാ അവിശ്വാ സി) ആയത്?! 18 പ ഏതൊരു വസ്തുവിൽനി ന്നാണ് അവൻ (അല്ലാഹു) അവനെ സൃഷ്ടിച്ചിരിക്കുന്നത്? 19 പ ഒരു ഇന്ദ്രിയത്തുള്ളി യിൽനിന്ന് (തന്നെ). (അതെ) അവ നെ അവൻ സൃഷ്ടിച്ചു; എന്നിട്ട് അവനെ (വേണ്ടപ്രകാരം) വ്യവസ്ഥ ചെയ്തു;- 20 പ പിന്നെ, (അവൻ ചരിക്കേ ണ്ടുന്ന) മാർഗം അവന് എളുപ്പമാക്കി ക്കൊടുത്തു;- 21 പ പിന്നെ, അവനെ മരണപ്പെ ടുത്തി; എന്നിട്ടവനെ "ക്വബ്റി'ലാക്കി (മറച്ചു);- (22) പിന്നീട് അവൻ (അല്ലാഹു) ഉദ്ദേശിക്കുമ്പോൾ അവനെ (വീ ണ്ടും) ഉയിർത്തെഴുന്നേൽപിക്കുന്ന താണ്. 17 പ (18) ഏതൊരു വസ്തുവിൽനിന്നാണ് അവൻ അവനെ സൃഷ്ടി ച്ചത് (19) ഒരു ഇന്ദ്രിയത്തുള്ളിയിൽനിന്ന് അവൻ അവനെ സൃഷ്ടിച്ചു എന്നിട്ടവനെ (അവന്നു കണക്കാക്കി, വ്യവസ്ഥചെയ്തു (20) പിന്നെ വഴി അവൻ അവന് എളുപ്പ (നിഷ്പ്രയാസ)മാക്കി (21) പിന്നെ അവനെ മരണപ്പെടുത്തി എന്നിട്ടവനെ ക്വബ്റിലാക്കി (22) പിന്നെ അവൻ ഉദ്ദേശിച്ചാൽ, വേണ്ടുകവെക്കുമ്പോൾ അവനെ ഉയിർത്തെഴുന്നേൽപിക്കും മനുഷ്യൻ സത്യനിഷേധിയും ധിക്കാരിയുമായി ജീവിക്കുകവഴി അല്ലാ ഹുവിനോട് കാണിക്കുന്ന നന്ദികേടിന്റെ ഗൗരവം അവന്റെ ആദ്യന്തചരിത്രം ചൂണ്ടി ക്കാട്ടിക്കൊണ്ട് അവനെ തെര്യപ്പെടുത്തുകയാണ്. അതേ ചരിത്രംതന്നെ അവന്റെ പുനരുത്ഥാനത്തിന് തെളിവ് നൽകുകയും ചെയ്യുന്നു. അവന്റെ അസ്തിത്വം ഉട ലെടുത്തത് എവിടെ നിന്നാണെന്ന് ചോദിച്ചു അവന്റെ മനിനെ തട്ടി ഉണർത്തി ക്കൊണ്ടാണ് ആ ചരിത്രം അവനെ ഓർമിപ്പിക്കുന്നത്. അതെ, കേവലം മായ ഒരു ഇന്ദ്രിയ ബിന്ദുവിൽനിന്നാണവന്റെ ഉൽഭവം. അങ്ങനെ, അവന് ഒരു പൂർണമായ മനുഷ്യരൂപം നൽകി. ആകൃതിയും, പ്രകൃതിയും നിശ്ചയിച്ചു. അന്നവും വ്യവസ്ഥചെയ്തു. നന്മതിൻമകളുടെയും, വിജയ പരാ ജയത്തിന്റെയും മാർഗം വിവരിച്ചുകൊണ്ട് നേർമാർഗവും സൗകര്യപ്പെടുത്തിക്കൊ ടുത്തു. അതെ, അവന്ന്വേണ്ടതെല്ലാം കൊടുത്തരുളി. പിന്നീട് ആയുഷ്കാലം അവസാനിച്ചപ്പോൾ മരണപ്പെടുത്തി ഭൂമിയിൽ മറക്കുകയും ചെയ്തു. ഇതിന്റെ യെല്ലാം കർത്താവും നിയന്താവുമായ അതേ അല്ലാഹുതന്നെയാണ് താൻ ഉദ്ദേ ശിക്കുന്ന അവസരത്തിൽ മനുഷ്യനെ വീണ്ടും ജീവിപ്പിക്കുമെന്ന് പറയുന്നതും. എന്തുകൊണ്ട് ഈയൊരു കാര്യം അവന് വിശ്വസിക്കുവാനും, ന്യായീകരിക്കു വാനും കഴിയുന്നില്ല?! ഇതിന്റെ പേരിലാണല്ലോ അവന്റെ നിഷേധവും ധിക്കാര വുമൊക്കെ. അപ്പോൾ, അവന്റെ നന്ദികേടും, അവന്റെ നിഷേധവും കടുത്തതുതന്നെ! പ്ലക്തയ (കൊല്ലപ്പെടട്ടെ) എന്ന വാക്കിന്റെ അർത്ഥത്തെയും ഉദ്ദേശ്യത്തെയും സംബന്ധിച്ച് സൂ: മുദ്ദഥ്ഥിറിൽ വിവരിച്ചത് ഓർക്കുക. മനുഷ്യന്റെ നന്ദികേടിൽ അല്ലാഹുവിനുള്ള വെറുപ്പും പ്രതിഷേധവുമാണത് കുറിക്കുന്നത്. അല്ലാഹു തുടർന്നു പറയുന്നു:-
80:23–24

كَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ

فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ

(23) അങ്ങനെ വേണ്ടാ! അവ നോട് അവൻ (അല്ലാഹു) കല്പിച്ചത് അവൻ നിർവഹിച്ചില്ല. (24) എന്നാൽ, മനുഷ്യൻ തന്റെ ഭക്ഷണത്തിലേക്ക് (ഒന്ന് ചിന്തിച്ചു) നോക്കട്ടെ;- 25 പ അതായത്,നാം (മഴ) വെള്ളം ഒരു (ശക്തിയായ) ചൊരി ച്ചുകൊടുക്കൽ കൊടുത്തിരിക്കുന്ന ത്. 26 പ പിന്നെ ഭൂമിയെ നാം ഒരു (യുക്തമായ) പിളർത്തൽ പിളർത്തി. 27 പ അങ്ങനെ, അതിൽ നാം ധാന്യം മുളപ്പിച്ചു; 28 പ മുന്തിരിയും, പച്ചക്കറിയും. 29 പ ഒലീവും, ഈത്തപ്പനയും. 30 പ (വൃക്ഷങ്ങൾ) നിറഞ്ഞു നിൽക്കുന്ന തോട്ടങ്ങളും 31 പ പഴവർഗവും, മേച്ചിൽ പുല്ലും (മുളപ്പിച്ചു);- 32 പ നിങ്ങൾക്കും, നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തി നായിട്ട്. 23 പ അങ്ങനെയല്ല, വേണ്ട അവൻ നിർവഹിച്ചില്ല അവൻ അവനോട് കല്പിച്ചത് (24) എന്നാൽ നോക്കിക്കൊള്ളട്ടെ മനുഷ്യൻ തന്റെ ഭക്ഷണത്തിലേക്ക്
80:25–42

أَنَّا صَبَبۡنَا ٱلۡمَآءَ صَبّٗا

ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقّٗا

فَأَنۢبَتۡنَا فِيهَا حَبّٗا

Passage continues through verse 80:42.

(25) നാം ചൊരിഞ്ഞുകൊടുത്തിരി ക്കുന്നത് വെള്ളം ഒരു ചൊരിക്കൽ (26) പിന്നെ നാം പിളർത്തി ഭൂമിയെ ഒരു പിളർത്തൽ (27) എന്നിട്ട് നാം മുളപ്പിച്ചു, ഉൽപാ ദിപ്പിച്ചു അതിൽ ധാന്യം (28) മുന്തിരിയും പച്ചക്കറി (ഇലക്ക റികറിച്ചെടി)യും (29) സൈത്തൂനും, ഒലീവും ഈത്തപ്പനയും (30) തോട്ടങ്ങളും (മരങ്ങൾ) നിറഞ്ഞ, തിങ്ങിയ, നിബിഡമായ (31) പഴങ്ങളും, ഫലവർഗവും മേച്ചൽപുല്ലും (32) നിങ്ങൾക്ക് ഉപയോഗ ത്തിന് നിങ്ങളുടെ കാലി (ആടുമാടൊട്ടകം)കൾക്കും കാലികൾക്കും ആവശ്യമായ വിവിധ ഭക്ഷ്യവിഭവങ്ങളെ ഭൂമിയിൽ ഉൽപാദിപ്പിക്കുകയും, അതിനുവേണ്ടി മഴ വർഷിപ്പിക്കുകയും, ഭൂമി പാക പ്പെടുത്തുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച് മാത്രം അവർ ചിന്തിച്ചു നോക്കു ന്നതായാലും അവർ അല്ലാഹുവിന് അളവറ്റ നന്ദി ചെയ്യാൻ കടപ്പെട്ടവരാണെന്ന് കാണാം. ഇവർക്ക് പുറമെ, എണ്ണിയാൽ തീരാത്ത അനുഗ്രഹങ്ങൾ വേറെയും ഇരിക്കുന്നു. എന്നിട്ട് അവൻ, അല്ലാഹുവിന്റെ കൽപനകൾ നിറവേറ്റുവാനോ അവ നോട് നന്ദി കാണിക്കുവാനോ തയ്യാറാകുന്നില്ല എന്ന് സാരം. പച്ചയിൽ മുറിച്ചെ ടുത്ത് ഉപയോഗിക്കുന്ന എല്ലാ പച്ചക്കറിച്ചെടി (പോഷകച്ചെടി)കൾക്കും പൊതു വിൽ പറയപ്പെടുന്ന വാക്കാണ് (ക്വദ്വ്ബ്). ഒരു പ്രത്യേക ചെടിയുടെ പേരാ ണെന്നും കറിക്ക് ഉപയോഗിക്കുന്ന എല്ലാ ഇലച്ചെടികൾക്കും പറയുന്ന പേരാ ണെന്നും അഭിപ്രായമുണ്ട്. (അ∫്) എന്നാൽ, മനുഷ്യർ തിന്നാറില്ലാത്തതും, കാലികൾ മേഞ്ഞുതിന്നുന്നതുമായ പുൽച്ചെടികളാകുന്നു. നന്ദികേടിന്റെ അന ന്തരഫലം അനുഭവിക്കേണ്ടി വരുന്ന ആ ഭയങ്കരഘട്ടത്തെപ്പറ്റിയാണ് അടുത്ത വചനങ്ങളിൽ വിവരിക്കുന്നത്. (33) എന്നാൽ, ചെകിടടക്കുന്ന (ആ ഭീകര) ശബ്ദം വന്നാൽ!- 34 പ അതായത്, മനുഷ്യൻ തന്റെ സഹോദരനെ വിട്ടു ഓടിപ്പോ കുന്ന ദിവസം,- 35 പ തന്റെ മാതാവിനെയും, പിതാവിനെയും (വിട്ടും) 36 പ തന്റെ തുണ (ഭാര്യ) യെ യും, തന്റെ മക്കളെയും (വിട്ടും ഓടുന്ന ദിവസം)! ധ ഹാ! എന്തായി രിക്കും അന്ന് അവന്റെ നില?! പ 37 പ അന്നത്തെ ദിവസം, അവ രിൽ എല്ലാ (ഓരോ) മനുഷ്യനുമു ണ്ടായിരിക്കും; അവനെ മതിയാക്ക ത്തക്ക ഒരു കാര്യം പ (36) തന്റെ തുണ (ഭാര്യ)യെയും തന്റെ മക്കളെയും (37) എല്ലാ മനുഷ്യനുമുണ്ട് അവരിൽനിന്ന് അന്ന്, ആ ദിവസം ഒരു കാര്യം, വിഷയം അവനെ ഐശ്വര്യമാ ക്കുന്ന (മതിയാക്കുന്ന) അന്ത്യനാളിൽ സംഭവിക്കുന്ന കാഹളം ഊത്തിനെപ്പറ്റിയാണ് (ഉഗ്രത നിമിത്തം ചെകിടുപൊട്ടി കേൾവി നഷ്ടപ്പെടുമാറുള്ള ഭയങ്കര ശബ്ദം) എന്ന് പറഞ്ഞിരിക്കുന്നത്. അന്ന് ഓരോരുത്തരും ഭയവിഹ്വലരായി കിടുകിടുത്തുപോ കുന്നു. ഒരാൾക്കും മറ്റൊരാളെക്കുറിച്ച് ചിന്തയോ ഓർമയോ ഉണ്ടാകുന്നതല്ല. ഓരോരുത്തന്നും "തന്റെ കാര്യം തന്റെ കാര്യം' എന്ന് മാത്രമായിരിക്കും. കാര ണം, അവനവന്റെ കാര്യം തന്നെ അവനവന് പിടിപ്പതും അതിലധികവുമുണ്ടാ യിരിക്കും! എന്നാൽ, അല്ലാഹുവിനോട് കൂറും ഭക്തിയും പുലർത്തിവന്നവരും, നന്ദികേടും ധിക്കാരവും കാട്ടിക്കൊണ്ടിരുന്നവരും ഒരുപോലെയായിരിക്കുമോ? അല്ല;- (38) ചില മുഖങ്ങൾ അന്നത്തെ ദിവസം (പ്രസന്നമായി) തെളിഞ്ഞ വയായിരിക്കും;- 39 പ ചിരിക്കുന്നവയായിരിക്കും, സന്തോഷം കൊള്ളുന്നവയായിരി ക്കും. 40 പ (വേറെ) ചില മുഖങ്ങളാ കട്ടെ, അന്ന് അവയുടെ മേൽ പൊടി പടലം ഉണ്ടായിരിക്കും. 41 പ അവയെ കൂരിരുട്ട് മൂടിയി രിക്കും. 42 പ അക്കൂട്ടരത്രെ, തോന്നിയ വാസികളായ അവിശ്വാസികൾ. 38 പ ചില മുഖങ്ങൾ അന്ന് തെളിഞ്ഞ (ശോഭിച്ചപ്രസന്ന മായ)വയായിരിക്കും (39) ചിരിക്കുന്നവ സന്തോഷം കൊള്ളു ന്നവ (40) ചില മുഖങ്ങളാവട്ടെ അന്ന് അതിന്റെ മേലുണ്ടായി രിക്കും പൊടി (41) അവയെ മൂടും, പൊതിയും കൂരിരുട്ട്, ഇരുൾ (42) അക്കൂട്ടർ അവർ തന്നെയാണ് അവിശ്വാസികൾ, നന്ദികെട്ട വർ തോന്നിയവാസികളായ, മഹാപാപികളായ അപ്പോൾ ആദ്യം പറഞ്ഞ പ്രസന്നമുഖങ്ങൾ സുകൃതവാൻമാരായ സത്യ വിശ്വാസികളാണെന്ന് പറയേണ്ടതില്ല. അല്ലാഹു അവന്റെ മഹത്തായ കാരുണ്യം കൊണ്ട് നമ്മെയെല്ലാം സുകൃതവാൻമാരായ സത്യവിശ്വാസികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ. ൽപ്പറവ