Muhammad Amani Moulavi (d. 1987) · Surah 79 · 46 verses
79:1–12وَٱلنَّـٰزِعَٰتِ غَرۡقٗا
وَٱلنَّـٰشِطَٰتِ نَشۡطٗا
وَٱلسَّـٰبِحَٰتِ سَبۡحٗا
Passage continues through verse 79:12.
ആമുഖം: വചനങ്ങൾ 46 - വിഭാഗം പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ മുഴുകി പ്രവേശിച്ചു (നിർദ്ദ യം) ഊരിയെടുക്കുന്നവ തന്നെ യാണ (സത്യം)! 2 പ വേഗതയിൽ (സൗമ്യമായി) അഴിച്ചുവിടുന്നവ തന്നെയാണ (സ ത്യം)! 3 പ ഒരു (ശക്തമായ) ഒഴുക്ക് ഒഴു കിവരുന്നവ തന്നെയാണ (സത്യം)! 4 പ എന്നിട്ട്, മുന്നോട്ട് കുതിച്ചു പോകുന്നവ തന്നെയാണ (സത്യം)! 5 പ എന്നിട്ട്, കൽപന (വ്യവസ്ഥ പ്രകാരം) ചിട്ടപ്പെടുത്തുന്നവ തന്നെ യാണ (സത്യം)! 1 പ ഊരിയെടുക്കുന്നവ (നീക്കുന്നവ, പിടിച്ചുവലിക്കുന്നവ) തന്നെ യാണ മുങ്ങി (മുഴുകി പ്രവേശിച്ചുനിർദ്ദയമായി)ക്കൊണ്ട്
(2) അഴിച്ചുവിടുന്നവ (വേഗം എടുക്കുന്നവ) തന്നെയാണ ഒരു (വേഗത്തിലു ള്ളസൗമ്യമായ) അഴിച്ചുവിടൽ (3) നീന്തുന്ന (ഒഴുകിവരുന്നവേഗം ഇറങ്ങിവരുന്ന)വ തന്നെയാണ ഒരു (ശക്തമായ) നീന്തൽ, ഇറങ്ങൽ (4) എന്നിട്ട് (അങ്ങനെ) മുൻകടക്കുന്നവ (മുന്നോട്ട് ഗമിക്കുന്നകുതിച്ചു (ഊക്കോടെ) (5) എന്നിട്ട് (അങ്ങനെ, പിന്നെ) ചിട്ടപ്പെടുത്തുന്ന (വ്യവസ്ഥപ്പെടുത്തുന്ന -പരിപാടിയിടുന്ന) വതന്നെയാണ കൽപനയെ, കാര്യത്തെ മരണസമയത്ത് മനുഷ്യരുടെ ആത്മാക്കളെ പിടിച്ചെടുക്കുന്ന മലക്കുകളെ ക്കൊണ്ട് അല്ലാഹു ഈ വചനങ്ങളിൽ സത്യം ചെയ്യുന്നു. അതോടൊപ്പം അവർ ആ കൃത്യം നിർവ്വഹിക്കുന്നതിന്റെ സ്വഭാവവും ചൂണ്ടിക്കാട്ടുന്നു. അവിശ്വാസിക ളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നത് വളരെ നിർദ്ദയമായ രീതിയിലായിരിക്കും. ഒരു ജലാശയത്തിനടിയിൽ മുങ്ങിത്തപ്പുന്നതുപോലെ ശരീരത്തിന്റെ നാനാഭാഗ ങ്ങളിലും അവർ മുഴുകി പ്രവേശിക്കും. മരണമടയുന്നവൻ അതിനാൽ അങ്ങേ അറ്റം വേദനയും യാതനും അനുഭവിക്കയും ചെയ്യും. ഇതാണ് 1 -ാം വചനത്തിൽ സൂചിപ്പിക്കുന്നത്. അവിശ്വാസികളുടെ മരണവേളയിൽ മലക്കുകൾ അവരോട് വളരെ പരുഷമായ നിലയിൽ പെരുമാറുന്നതിനെപ്പറ്റി സൂറ: മുഹമ്മദ് 27 ലും, അൻഫാൽ 50 ലും, 93 ലും പ്രസ്താവിച്ചിട്ടുള്ളത് സ്മരണീയമാകു ന്നു. എന്നാൽ, സജ്ജനങ്ങളുടെ ആത്മാക്കളെ പിടിച്ചെടുക്കുന്നതാകട്ടെ, വളരെ സൗമ്യത്തിലും വേഗത്തിലുമായിരിക്കും. അഥവാ കെട്ടിയിട്ട മൃഗത്തെ കെട്ടഴിച്ചു കൊണ്ട് പോകുന്നതുപോലെ വളരെ വേഗത്തിലും സന്തോഷത്തോടുകൂടിയുമാ യിരിക്കും. മലക്കുകൾ അവർക്ക് സലാം പറയുകയും, സന്തോഷവാർത്ത അറി യിക്കുകയും ചെയ്യുന്നു. സൂറ: നഹ്ൽ 32 ൽ ഇതിനെക്കുറിച്ച് പ്രസ്താവിക്കു ന്നത് കാണാം. 2 -ാം വചനത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് ഇതിനെപ്പറ്റിയാ ണ്. 3 -ാം വചനത്തിൽ, ആകാശത്തുനിന്ന് മലക്കുകൾ അതിവേഗം ഇറങ്ങിവരു ന്നതിനെയും, 4 -ാം വചനത്തിൽ, അനന്തരം സജ്ജനങ്ങളിലേക്ക് ധൃതിയിൽകൊ ണ്ടുപോയി എത്തിക്കുന്നതിനെയും സൂചിപ്പിച്ചിരിക്കുന്നു. മേൽ വിവരിച്ചതും അത ല്ലാത്തതുമടക്കം ഭൂമിയിൽ നടപ്പാക്കുവാൻ കൽപിക്കപ്പെട്ട കാര്യങ്ങളെല്ലാം ചിട്ടയും പരിപാടിയുമനുസരിച്ച് മലക്കുകൾ നടത്തുന്നതിനെക്കുറിച്ചാണ് 5 -ാം വചനത്തിൽ സൂചന. ഈ അഞ്ച് സത്യവചനങ്ങളിലും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുക ളാണ് എന്ന നിലക്കാണ് നാം മുകളിൽ വിവരിച്ചത്. എന്നാൽ ഇവിടെ വേറെയും അഭിപ്രായങ്ങൾ ഇല്ലാതില്ല. ആദ്യത്തെ നാലുംനക്ഷത്ര ങ്ങളെ ഉദ്ദേശിച്ചാണെന്നും, യുദ്ധക്കുതിരകളെക്കുറിച്ചാണെന്നും വ്യാഖ്യാതാക്ക ളിൽ അഭിപ്രായക്കാരുണ്ട്. ഓരോന്നിനും അതിനനുസരിച്ച വ്യാഖ്യാനങ്ങളും കാണാം. ഒന്നിലധികം സന്ദർഭങ്ങളിൽ മുമ്പ് നാം ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോ ലെ, അല്ലാഹു ഉപയോഗിച്ച വാക്കുകളുടെ അർത്ഥവ്യാപ്തിയിൽ ഉൾക്കൊള്ളി ക്കാവുന്ന അഭിപ്രായങ്ങൾ തന്നെയാണവ എന്ന് സമ്മതിക്കാം. പക്ഷേ, സ്വഹാ ബികളിൽനിന്നും, മുൻഗാമികളായ മഹാൻമാരിൽനിന്നും ഭൂരിഭാഗം ആളുകളും സ്വീകരിച്ചുവന്നിട്ടുള്ളത് നാം ഒന്നാമത് വിവരിച്ച അതേ അഭിപ്രായമാകുന്നു. ആദ്യത്തെ നാല് വചനങ്ങളിൽ ഉദ്ദേശിക്കപ്പെട്ടത് മലക്കുകളെന്നുവെച്ചാൽപോ ലും, അഞ്ചാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് മലക്കുകൾ തന്നെയാണെന്ന ഇമാം റാസീ (റ), ഇബ്നു കഥീർ (റ) മുതലായവർ വ്യക്തമാക്കിയിട്ടുള്ളതും പ്രസ്താവ്യമാ കുന്നു. (6) കിടിലം കൊള്ളുന്നത് കിടി ലംകൊള്ളുന്ന ദിവസം!- 7 പ പിന്നാലെ വരുന്നത് അതി നെത്തുടർന്ന് വരുന്നതാണ്. 8 പ അന്നത്തെ ദിവസം ചില ഹൃദയങ്ങൾ (പേടിച്ചു) വിറകൊള്ളു ന്നവയായിരിക്കും; 9 പ അവയുടെ കണ്ണുകൾ (വിന യപ്പെട്ടു) താഴ്മചെയ്യുന്നവയായിരി ക്കും. 6 പ വിറകൊള്ളുന്ന (കിടിലംകൊള്ളുന്ന) ദിവസം വിറ (കി ടിലം) കൊള്ളുന്നത് (7) അതിനെ പിൻതുടരും, തുടർന്നുവരും തുടർന്ന് വരുന്നത്, പിന്നാലെയുള്ളത് (8) ചില ഹൃദയങ്ങൾ അന്ന് ഭയവിഹ്വലമായിരിക്കും, വിറകൊള്ളുന്നതായിരിക്കും (9) അവ യുടെ കണ്ണുകൾ, ദൃഷ്ടികൾ താഴ്മ കാട്ടുന്ന തായിരിക്കും ക്വിയാമത്ത്നാളിൽ ലോകം ആകമാനം കിടുകിട വിറപ്പിക്കുന്ന ആദ്യത്തെ കാഹളം ഊത്തിനെക്കുറിച്ചാണ് 6 -ാം വചനത്തിൽ സൂചിപ്പിക്കുന്നത്. അതിനു ശേഷം, എല്ലാവരെയും ഉയിർത്തെഴുന്നേൽപിക്കുന്ന രണ്ടാമത്തെ ഊത്താണ് 7 -ാം വചനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. രണ്ട് ഊത്തുകളെക്കുറിച്ചും ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിട്ടുള്ളതാണ്. അവിശ്വാസികൾക്ക് അന്നത്തെ ദിവസം ഭയവും, പരിഭ്രാന്തിയും, അപമാനവും നേരിടും. അതിനുള്ള കാരണം ഇതാണ്:- (10) അവർ പറയുന്നു: "നിശ്ച യമായും, നാം കുഴിയിൽ വെച്ച് (മുൻസ്ഥിതിയിൽ) മടക്കപ്പെടുന്നവ രാണോ?!' നാം ജീർണിച്ച എല്ലു കളായിത്തീർന്നിട്ടാണോ (ആ (12) അവർ പറയുകയാണ്: അങ്ങനെയാണെങ്കിൽ, നഷ്ടകര മായ ഒരു തിരിച്ചുവരവത്രെ 10 പ അവർ പറയുന്നു, പറയും നാമോ, നാമാണോ മട ക്കപ്പെടുന്നവർ തന്നെ കുഴിയിൽ (ക്വബ്റിൽ) വെച്ച്, മുൻസ്ഥിതിയിൽ (11) നാം ആയിട്ടാണോ എല്ല് (അസ്ഥി)കൾ ദ്രവിച്ച, ജീർണി ച്ച, നുരുമ്പിയ (12) അവർ പറഞ്ഞു, പറയുകയാണ് അത് എന്നാൽ (അങ്ങനെയാണെങ്കിൽ) ഒരു തിരിച്ചുവരവാണ്, മടക്കമത്രെ നഷ്ടകര മായ കഞ്ചമസ്ലങ എന്ന വാക്കിന് "കുഴി' എന്നർത്ഥം. "വന്ന വഴിക്ക് തന്നെ മടങ്ങി', "വന്നപാടെ തിരിച്ചുപോയി,' എന്നിങ്ങനെയുള്ള അർത്ഥത്തിൽ (അ വൻ തന്റെ കുഴിയിൽവെച്ച് മടങ്ങി) എന്ന് അറബിയിൽ പറയപ്പെടാറുണ്ട്. "നിന്ന കുഴിയിൽനിന്ന് നീങ്ങിയില്ല' എന്നും മറ്റും മലയാളത്തിലും പറയാറുണ്ടല്ലോ അതു പോലെയുള്ള ഒരു പ്രയോഗമാണിതും. ഇതനുസരിച്ച് (10 -ാം വചനത്തിൽ) ന്ധ എന്നതിന് ന്ധ (മുൻസ്ഥിതിയിൽ) എന്നാണ് പല വ്യാഖ്യാതാ ക്കളും അർത്ഥം കൽപിച്ചിരിക്കുന്നത്. "ക്വബ്റുകളാകുന്ന കുഴിയിൽ വെച്ച്' എന്നും അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. രണ്ടായാലും സാരം വ്യക്തമാണ്. മരണാനന്തര ജീവിതത്തെ നിഷേധിക്കുന്ന മുശ്രിക്കുകൾ പരിഹാസപൂർവ്വം പറയുന്ന വാക്കു കളാണ് അല്ലാഹു ഈ വചനങ്ങളിൽ ഉദ്ധരിച്ചിരിക്കുന്നത്. മരണശേഷം എല്ലു കൾപോലും ദ്രവിച്ച് ജീർണിച്ചു കഴിഞ്ഞിട്ട് പിന്നെയും ഞങ്ങളെ ക്വബ്റുകളിൽ വെച്ച് മുൻസ്ഥിതിയിൽ ജീവിപ്പിക്കുമെന്നാണോ നിങ്ങൾ പറയുന്നത്? ആശ്ചര്യം! അങ്ങനെയാണെങ്കിൽ അത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വമ്പിച്ച നഷ്ടമാ യിരിക്കുമല്ലോ. ഞങ്ങൾ ആ ജീവിതത്തിലേക്കുള്ള യാതൊരു ഒരുക്കവും ചെയ്തി ട്ടില്ലല്ലോ എന്ന് സാരം. "അങ്ങനെയാണെങ്കിൽ അത് നഷ്ടകരമായ ഒരു തിരിച്ചുവരവായിരിക്കും. ( കഞ്ചക്കടസ്ലച കഞ്ചര ന്നപ്പഖ എന്ന് ആ സത്യനിഷേധികൾ പരിഹാസപൂർവ്വം പറയുന്ന വാക്കാ ണെങ്കിലും ബുദ്ധിയുള്ളവരെ ഇരുത്തിച്ചിന്തിപ്പിക്കുമാറുള്ള ഒരു യാഥാർത്ഥ്യം ആ വാക്കിൽ അടങ്ങിയിരിക്കുന്നു. താഴെ കാണുന്ന കവിവാക്യം ആ യാഥാർത്ഥ്യം ചൂണ്ടിക്കാട്ടുന്നു:- ന്റൃപ്പീയീ യ്യിറ സ്ലിഞ്ഞീഴിഹ്നുരീ ∫സ്ലിയ സ്ലിഞ്ഞീന്ദൃട്ടിപ്പിഥീ ശ്ശുറൃൾിയെ സ്ലഞ്ഞന്ദറൃൾിയെ പറയുന്നു, മര ണപ്പെട്ടവർ ഒരുമിച്ചു കൂട്ടപ്പെടുകയില്ല എന്ന്. ഞാൻ പറയുന്നു: നിൽക്കട്ടെ! നിങ്ങൾ പറഞ്ഞത് ശരിയാണെങ്കിൽ, ഞാൻ നഷ്ടക്കാരനല്ല. അഥവാ ഞാൻ പറഞ്ഞത് ശരിയാണെങ്കിൽ, നഷ്ടം സംഭവിക്കുന്നത് നിങ്ങൾ രണ്ട് കൂട്ടർക്കുമായിരിക്കും.) മരണാനന്തരജീവിതം യഥാർത്ഥത്തിൽ സംഭവിക്കുകയില്ലെന്നുവരുന്നപക്ഷം നിങ്ങ ളെപ്പോലെത്തന്നെ എനിക്കും യാതൊരു ദോഷവും ബാധിക്കാനില്ല; നേരെമറിച്ച് ഞാൻ പറയുംപോലെ, അത് യഥാർത്ഥമായി സംഭവിക്കുമെന്നുവന്നാൽ, നിശ്ച യമായും നിങ്ങൾക്ക് വമ്പിച്ച നാശമാണുണ്ടായിരിക്കുക. എനിക്കൊരു നഷ്ടവും വരാനില്ല. കാരണം, ഞാൻ നേരത്തെത്തന്നെ അതിൽ വിശ്വസിക്കുകയും, ആ അടിസ്ഥാനത്തിൽ ജീവിക്കുകയും ചെയ്യുന്നു. നിങ്ങൾ അതിനെ നിഷേധിക്കുന്ന വരാകകൊണ്ട് അതിന്നായി യാതൊരു ഒരുക്കവും നിങ്ങൾ ചെയ്യുന്നില്ല എന്ന് താൽപര്യം. അല്ലാഹു പറയുന്നു:-)
79:13–17فَإِنَّمَا هِيَ زَجۡرَةٞ وَٰحِدَةٞ
فَإِذَا هُم بِٱلسَّاهِرَةِ
هَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ
Passage continues through verse 79:17.
(13) എന്നാൽ, അത് ഒരേ ഒരു (ഘോര) ശബ്ദം മാത്രമായിരിക്കും. 14 പ അപ്പോഴേക്ക് അവരതാ ഭൂമുഖത്തായിരിക്കും! 13 പ എന്നാൽ നിശ്ചയമായും അത് (വമ്പിച്ച) ഒരു ശബ്ദം ഇര മ്പൽ (മാത്രം) ആയിരിക്കും ഒരേ, ഏക (14) അപ്പോൾ അവരതാ ഭൂമുഖത്ത് (ഭൂമിയിൽനന്മമായ മൈതാനത്ത്) ആയിരിക്കും കാഹളത്തിൽ ഊതപ്പെടുമ്പോൾ ഭൂമിയുടെ ഇന്നത്തെ നിലയെല്ലാം മാറിപ്പോ കുമെന്നും, എല്ലാം സമനിരപ്പാക്കപ്പെടുന്നതാണെന്നും പലപ്പോഴും പ്രസ്താവിച്ചിട്ടുള്ളതാണ്. രണ്ടാമത്തെ ഊത്തിനെത്തുടർന്ന് എല്ലാവരും ക്വബ്റു കളിൽനിന്ന് പെട്ടെന്ന് എഴുന്നേറ്റ് പുറത്തുവരുകയും, "മഹ്ശറി'ൽ സമ്മേളിക്കു കയും ചെയ്യും. ഇതാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. അടുത്ത വചന ങ്ങളിൽ ഈ മുശ്രിക്കുകളെക്കാൾ വമ്പിച്ച ശക്തനും ധിക്കാരിയുമായിരുന്ന ഫിർ ഔന്റെ ചരിത്രം ഓർമിപ്പിക്കുന്നു:- (15) (നബിയേ) നിനക്ക് മൂസാ യുടെ വർത്തമാനം വന്നിരിക്കു ന്നുവോ?!- 16 പ അതായത്, "ത്വുവാ' എന്ന പരിശുദ്ധ താഴ്വരയിൽവെച്ച് അദ്ദേഹത്തിന്റെ റ∫് അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം:- (17) "നീ അടുക്ക ലേക്ക് പോയിക്കൊള്ളുക; നിശ്ചയ മായും, അവൻ (ധിക്കാരത്തിൽ) അതിരുകവിഞ്ഞിരിക്കുന്നു.' 18 പ എന്നിട്ട് പറയുക: "നീ പരിശുദ്ധി പ്രാപിക്കേണ്ടതിലേക്ക് നിനക്ക് ഒരുക്കമുണ്ടോ?- 19 പ നിന്റെ റ∫ിങ്കലേക്ക് ഞാൻ നിനക്ക് മാർഗദർശനം നൽകുകയും, അങ്ങനെ നീ (അവ നെ) ഭയപ്പെടുകയും ചെയ്യുന്നതിനും (ഒരുക്കമുണ്ടോ)?' 15 പ നിനക്ക് വന്നിരിക്കുന്നുവോ മൂസായുടെ വർത്തമാ നം, വിഷയം (16) അദ്ദേഹത്തെ വിളിച്ചുപറഞ്ഞ സന്ദർഭം അദ്ദേഹ ത്തിന്റെ റ∫് പരിശുദ്ധമാക്കപ്പെട്ട താഴ്വരയിൽവെച്ച് അതാ യത് ത്വുവാ, ത്വുവാ എന്ന (17) നീ പോകുക അടു ക്കലേക്ക് നിശ്ചയമായും അവൻ അതിരുവിട്ടിരിക്കുന്നു (ധിക്കാരം മുഴുത്തിരി ക്കുന്നു)
79:18–22فَقُلۡ هَل لَّكَ إِلَىٰٓ أَن تَزَكَّىٰ
وَأَهۡدِيَكَ إِلَىٰ رَبِّكَ فَتَخۡشَىٰ
فَأَرَىٰهُ ٱلۡأٓيَةَ ٱلۡكُبۡرَىٰ
Passage continues through verse 79:22.
(18) എന്നിട്ട് നീ പറയുക നിനക്ക് ഉണ്ടോ നീ പരിശുദ്ധി പ്രാപിക്കുവാൻ (നന്നായിത്തീരാൻ) (19) ഞാൻ നിനക്ക് മാർഗദർശനം നൽകുവാനും നിന്റെ റ∫ിങ്കലേക്ക് അങ്ങനെ നീ ഭയപ്പെടുവാനും സീനാപർവ്വതത്തിലെ ത്വുവാതാഴ്വരയിൽവെച്ച് അല്ലാഹു മൂസാ നബി (അ) യോട് സംസാരിച്ച വിവരം സൂറത്ത് ത്വാഹായിൽ കഴിഞ്ഞുപോയിട്ടുണ്ട്. ആ സംസാരത്തിന്റെ ഒരു ഭാഗമാണ് ഇവിടെ അല്ലാഹു ഉദ്ധരിക്കുന്നത്. (20) അങ്ങനെ, അദ്ദേഹം അവന് (ആ) വമ്പിച്ച ദൃഷ്ടാന്തം കാട്ടിക്കൊ ടുത്തു. 21 പ എന്നാൽ, അവൻ വ്യാജമാ ക്കുകയും, അനുസരണക്കേട് കാണിക്കുകയും ചെയ്തു. (22) പിന്നീട് അവൻ (എതിരാ യ) പരിശ്രമം നടത്തിക്കൊണ്ട് പിന്നോട്ടുപോയി. 23 പ അങ്ങനെ, അവൻ (തന്റെ ആൾക്കാരെ) ശേഖരിച്ചു; എന്നിട്ട് വിളിച്ചു (പ്രഖ്യാപിച്ചു);- 24 പ അവൻ പറഞ്ഞു: "ഞാൻ നിങ്ങളുടെ ഏറ്റവും ഉന്നതനായ റ∫ാകുന്നു.' 20 പ അങ്ങനെ (എന്നിട്ട്) അദ്ദേഹം അവന് കാട്ടിക്കൊടുത്തു വമ്പിച്ച (വളരെ വലിയ) ദൃഷ്ടാന്തം (21) അപ്പോൾ (എന്നിട്ട്) അവൻ വ്യാജമാക്കി അനുസരണക്കേട് (എതിര്) പ്രവർത്തിക്കയും ചെയ്തു. (22) പിന്നെ അവൻ പിന്നോക്കം പോയി, പിന്നിട്ടു പരിശ്രമിച്ചുകൊണ്ട്
79:23–26فَحَشَرَ فَنَادَىٰ
فَقَالَ أَنَا۠ رَبُّكُمُ ٱلۡأَعۡلَىٰ
فَأَخَذَهُ ٱللَّهُ نَكَالَ ٱلۡأٓخِرَةِ وَٱلۡأُولَىٰٓ
Passage continues through verse 79:26.
(23) അങ്ങനെ അവൻ ശേഖരിച്ചു, ഒരുമിച്ചുകൂട്ടി എന്നിട്ട് വിളിച്ചു (പ റഞ്ഞുപ്രഖ്യാപിച്ചു) (24) അവൻ പറഞ്ഞു ഞാൻ നിങ്ങളുടെ റ∫ാണ് ഏറ്റവും ഉന്നതനായ മൂസാ നബി (അ)യുടെ ദൗത്യത്തെയും പ്രബോധനത്തെയും നിഷേധിക്കു കയും, അദ്ദേഹത്തെ അനുസരിക്കാതിരിക്കുകയും ചെയ്തുവെന്ന് മാത്രമല്ല, അദ്ദേ ഹത്തിന് എതിരായ പ്രവർത്തനങ്ങളും പ്രചാരണങ്ങളുമായി പിന്നോ ട്ടുപോയിക്കൊണ്ടുമിരുന്നു. ഒടുക്കം, ജനമദ്ധ്യെ അവരുടെ ഏറ്റവും ഉന്നതനായ റ∫് താൻതന്നെയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. …ഹ്മദ യ്യല മ്പന്ദറ ന്റഞ്ഞപ്പഥ സ്ലല (ഞാനല്ലാതെ മറ്റൊരു ആരാധ്യനും നിങ്ങൾക്കുള്ളതായി ഞാൻ അറി യുന്നില്ല) എന്നും അവൻ അവരോട് പറയുകയുണ്ടായി. ഔദ്ധത്യ വും, ധിക്കാരമനഃസ്ഥിതിയും എത്രത്തോളമാണെന്ന് ഇതിൽനിന്ന് ഊഹിക്കാമ ല്ലോ. ഇതെല്ലാം വകവെച്ചുകൊടുക്കുമാറ് ആ ജനതയിൽ അവന്നുണ്ടായിരുന്ന സ്വാധീനവും പ്രതാപവും ഇതിൽനിന്ന് അനുമാനിക്കാവുന്നതുമാണ്. (25) അപ്പോൾ അല്ലാഹു അവനെ പരലോകത്തിന്റെയും ആദ്യലോക (ഇഹലോക) ത്തി ന്റെയും ശിക്ഷാനടപടിയായി പിടിച്ചു (ശിക്ഷിച്ചു). (26) നിശ്ചയമായും ഭയപ്പെടു ന്നവർക്ക് അതിൽ ഒരു വലിയ ചിന്താപാഠവുമുണ്ട്. 25 പ അപ്പോൾ അവനെ പിടിച്ചു (ശിക്ഷിച്ചു) അല്ലാഹു ശിക്ഷാ നടപടിയായി, തടവായിട്ട്, വിലങ്ങായിട്ട് അവസാനത്തെതിന്റെ (പരലോ കത്തിന്റെ) ആദ്യത്തെതിന്റെയും (ഇഹലോകത്തിന്റെയും) (26) നിശ്ചയമായും അതിലുണ്ട് ഒരു ചിന്താപാഠം, ഗുണപാഠം ഭയപ്പെടുന്നവർക്ക് നൈൽ നദിയിൽവെച്ച് അവൻ വെള്ളത്തിൽ മുക്കിക്കൊല്ലപ്പെട്ടു. ഇത് ഇഹ ത്തിൽവെച്ച് ലഭിച്ച ശിക്ഷയാണ്. തുടർന്ന് പരലോകത്ത് നരകത്തിൽ അന്മിശി ക്ഷയും! ഒരു മഹാസാമ്രാജ്യത്തിന്റെ സർവ്വാധിപതിയായിരുന്ന അതി ദാരുണമായ പര്യവസാനത്തിൽ അല്ലാഹുവിനെ യപ്പെടുന്ന ആർക്കും വമ്പിച്ച പാഠമുണ്ടെന്ന് തീർച്ചതന്നെ. വിഭാഗം- 2
79:27–31ءَأَنتُمۡ أَشَدُّ خَلۡقًا أَمِ ٱلسَّمَآءُۚ بَنَىٰهَا
رَفَعَ سَمۡكَهَا فَسَوَّىٰهَا
وَأَغۡطَشَ لَيۡلَهَا وَأَخۡرَجَ ضُحَىٰهَا
Passage continues through verse 79:31.
(27) നിങ്ങളാണോ സൃഷ്ടിക്ക പ്പെടുവാൻ കൂടുതൽ പ്രയാസപ്പെട്ട വർ, അതല്ല, ആകാശമോ?! അതിനെ അവൻ നിർമിച്ചിരിക്കുന്നു. 28 പ അതിന്റെ മേൽഭാഗം അവൻ ഉയർത്തി; അങ്ങനെ അതിനെ (പരിപൂർണമായി) ശരിപ്പെ ടുത്തി. 29 പ അതിലെ രാത്രിയെ അവൻ ഇരുട്ടിയതാക്കുകയും, അതിലെ വെളിച്ചം (പകലിനെ) അവൻ പ്രത്യ ക്ഷപ്പെടുത്തുകയും ചെയ്തു; 30 പ ഭൂമിയെ അതിന് ശേഷം അവൻ (പരത്തി) വിതാനിക്കുകയും ചെയ്തിരിക്കുന്നു; (31) അതിൽനിന്ന് അതിലെ (ഉ റവ്) അതിലെ മേച്ചിൽ സ്ഥലവും (സസ്യലതാദികളും) അവൻ പുറപ്പെ ടുവിച്ചു; 32 പ മലകളെയും (അതിൽ) ആണിയിട്ടുറപ്പിച്ചു;- പ നിങ്ങൾക്കും നിങ്ങളുടെ കന്നുകാലികൾക്കും ഉപയോഗത്തി നായിട്ട്. 27 പ നിങ്ങളാണോ കൂടുതൽ ശക്തമായവർ, പ്രയാസപ്പെട്ടവർ സൃഷ്ടിയിൽ, സൃഷ്ടിക്കപ്പെടുവാൻ അതല്ല ആകാശമോ അത വൻ നിർമി(സ്ഥാപി)ച്ചിരിക്കുന്നു (28) അവൻ ഉയർത്തി അതിന്റെ മേൽ (ഉപരി)ഭാഗം അങ്ങനെ അതിനെ ശരിപ്പെടുത്തി (29) അവൻ ഇരുട്ടിയതാക്കുക (ഇരുളാക്കുക)യും ചെയ്തു അതിന്റെ രാത്രിയെ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തു അതിന്റെ വെളിച്ചം, പ്രഭ (30) ഭൂമിയെയും അതിനുശേഷം അതിനെ അവൻ പരത്തി, വിതാനം ചെയ്തു (31) പുറപ്പെടുവിച്ചു അതിൽനിന്ന് അതിലെ വെള്ളം അതിലെ മേച്ചൽ (മേയുന്ന) സ്ഥലവും
79:32–36وَٱلۡجِبَالَ أَرۡسَىٰهَا
مَتَٰعٗا لَّكُمۡ وَلِأَنۡعَٰمِكُمۡ
فَإِذَا جَآءَتِ ٱلطَّآمَّةُ ٱلۡكُبۡرَىٰ
Passage continues through verse 79:36.
(32) മലകളെയും അവയെ അവൻ ആണിയിട്ട്, ഉറപ്പിച്ചു (33) ഉപയോഗത്തിനായിട്ട്ൃ മ്പീന്ദിറ നിങ്ങൾക്ക് നിങ്ങളുടെ കന്നുകാലികൾക്കും ഇതെല്ലാം ചെയ്ത അല്ലാഹുവിന് നിങ്ങൾക്ക് രണ്ടാമതൊരു ജീവിതം നൽകു വാനും, പരലോകമെന്ന മറ്റൊരു ലോകം സൃഷ്ടിക്കുവാനും കഴിയാതെ വരുമോ?! ആലോചിച്ചുനോക്കുക. നിത്യസത്യങ്ങളാകുന്ന ഇത്തരം ദൃഷ്ടാന്തങ്ങളെ മുമ്പിൽവെച്ചുകൊണ്ട് അല്ലാഹു പറയുന്നു:- (34) എന്നാൽ (എല്ലാറ്റിനെയും) അടക്കി ജയിക്കുന്ന ഏറ്റവും വലിയ വിപത്ത് വന്നാൽ!- 35 പ അതായത്, മനുഷ്യൻ താൻ പ്രവർത്തി(ച്ചു വെ)ച്ചതിനെക്കുറിച്ച് ഓർമിക്കുന്ന ദിവസം;- (36) കത്തിജ്വലിക്കുന്ന നരകം, കാണാവുന്നവർക്ക് (കാണുവാൻ) വേണ്ടി വെളിക്കുകൊണ്ട് വരപ്പെടു കയും ചെയ്യുന്ന (ദിവസം);- 37 പ എന്നാലപ്പോൾ, യാതൊരു വൻ അതിരുവിട്ടിരിക്കുന്നുവോ,- 38 പ ഐഹികജീവിതത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തിരിക്കുന്നുവോ-, 39 പ (അവന്) കത്തിജ്വലിക്കുന്ന നരകം തന്നെയാണ് സങ്കേതസ്ഥാ നം. 40 പ എന്നാൽ, യാതൊരുവൻ തന്റെ റ∫ിന്റെ സ്ഥാനത്തെ ധ അവന്റെ മുമ്പിൽ നിൽക്കുന്ന തിനെ പ ഭയപ്പെടുകയും, മനിനെ ഇച്ഛയിൽ നിന്ന് വിലക്കിനിറുത്തു കയും ചെയ്തിരിക്കുന്നുവോ,- 41 പ (അവന്) സ്വർഗം തന്നെ യാണ് സങ്കേതസ്ഥാനം. 34 പ എന്നാൽ വന്നാൽ, വരുമ്പോൾ അടക്കി ജയിക്കുന്ന (മ ഹാ) വിപത്ത് വമ്പിച്ച, ഏറ്റവും വലിയ (35) ഓർമിക്കുന്ന ദിവസം മനുഷ്യൻ അവൻ പ്രയത്നിച്ചത് (ചെയ്തുവെച്ചത്) പരിശ്രമിച്ചത് (36) വെളിക്ക് വരുത്തപ്പെടുകയും ചെയ്യുന്ന കത്തിജ്വലിക്കുന്ന നരകം കാണുന്നവർക്ക്
79:37–44فَأَمَّا مَن طَغَىٰ
وَءَاثَرَ ٱلۡحَيَوٰةَ ٱلدُّنۡيَا
فَإِنَّ ٱلۡجَحِيمَ هِيَ ٱلۡمَأۡوَىٰ
Passage continues through verse 79:44.
(37) എന്നാലപ്പോൾ യാതൊരുവൻ അതിരുവിട്ടു (38) പ്രാധാന്യം നൽകുകയും (തിരഞ്ഞെടുക്കുക യും) ചെയ്തു ഐഹിക ജീവിതത്തിന്, ജീവിതത്തെ (39) എന്നാൽ കത്തിജ്വലിക്കുന്ന നരകം അത് തന്നെ സങ്കേതസ്ഥാനം (40) എന്നാൽ പേടിച്ചുവോ, യാതൊരുവൻ ഭയപ്പെട്ടുവോ തന്റെ റ∫ിന്റെ സ്ഥാനം (റ∫ിങ്കൽ നിൽക്കുന്നതിനെ) മനിനെ (ദേഹ ത്ത) വിലക്കുക(തടയുക)യും ചെയ്തുവോ ഇച്ഛയിൽ നിന്ന് (41) അത് തന്നെയാണ് സങ്കേത സ്ഥാനം എല്ലാവിധ അത്യാപത്തുകളെയും വിസ്മരിപ്പിച്ച് കളയുന്നതും ലോകത്തെ ആകമാനം ബാധിക്കുന്നതുമായ ഏറ്റവും വലിയ വിപത്തായിരിക്കും ക്വിയാമത്ത്നാളിലെ വിപത്തുകൾ. അതുകൊണ്ടാണ് അതിന് (എല്ലാ റ്റിനെയും അതിജയിക്കുന്ന ഏറ്റവും വലിയ വിപത്ത്) എന്ന് പറഞ്ഞിരിക്കുന്നത്. അന്നുമനുഷ്യൻ ഏതേത് കാര്യങ്ങൾ മറന്നാലും ശരി, ഒരു കാര്യം അവന് ഓർമ വരും. താൻ ഇഹത്തിൽവെച്ച് ചെയ്ത കർമങ്ങളത്രെ അത്. അവന്റെ ചെറുതും വലുതുമായ കർമങ്ങൾ ഒന്നൊഴിയാതെ രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രമ്ലം അവന്റെ കയ്യിൽ കൊടുക്കപ്പെടുകയും ചെയ്യും. അപ്പോൾ, തങ്ങൾ അനുഭവിക്കുവാൻ പോകുന്ന ശിക്ഷയെക്കുറിച്ച് കുറ്റവാളികൾക്കുണ്ടാകുന്ന പേടിയും പരിഭ്രമവും എന്തായിരിക്കുമെന്ന് ഊഹിക്കാമല്ലോ. കൂടാതെ, എല്ലാവർക്കും കാണത്തക്കവിധം നരകം അടുത്ത് തയ്യാറുണ്ടായിരിക്കയും ചെയ്യും. ഇത് അവരുടെ വിഭ്രാന്തി കൂടു തൽ വർദ്ധിപ്പിക്കുന്നു. പക്ഷേ, സജ്ജനങ്ങൾക്ക് ഇങ്ങനെയുള്ള പരിഭ്രമങ്ങളൊന്നും ബാധിക്കാതെ അല്ലാഹു കാത്തുരക്ഷിക്കുന്നതാണ്. വിചാരണക്ക്ശേഷം അല്ലാ ഹുവിൽനിന്നുണ്ടാകുന്ന വിധിയുടെ ചുരുക്കമാണ് 37 - 41 ൽ കാണുന്നത്. ദുഷ്ക്കർമങ്ങളുടെ പശ്ചാത്തലമായി അല്ലാഹു എടുത്തുകാണിച്ച രണ്ട് കാര്യങ്ങൾ ശ്രദ്ധേയമാകുന്നു. ഒന്ന് യാഥാർത്ഥ്യങ്ങളെയും ധാർമികമൂല്യങ്ങളെയും ധിക്കരിക്കുന്നതിലുള്ള അതിരുകവിച്ചൽ, മറ്റൊന്ന് ഐഹികജീവിതത്തിന് അതർഹിക്കുന്നതിൽ കവിഞ്ഞ് പ്രാധാന്യം നൽകൽ, നേരെമറിച്ച് സൽക്കർമ ങ്ങൾക്ക് നിദാനമായ രണ്ട് കാര്യങ്ങളും അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. ഒന്ന്: റ∫ിന്റെ മുമ്പിൽ ഹാജരാകേണ്ടിവരുന്നതിനെക്കുറിച്ചുള്ള ഭയം. മറ്റൊന്ന്: ദേഹേ ച്ഛകളിൽനിന്ന് മനിനെ തടഞ്ഞുനിറുത്തുക. ആദ്യത്തെ രണ്ടിൽനിന്നും ഉടലെ ടുക്കുന്നതെല്ലാം പാപങ്ങളും ഒടുവിലത്തെ രണ്ടിൽനിന്നും ഉടലെടുക്കുന്നതെല്ലാം പുണ്യങ്ങളും ആയിരിക്കും. അല്ലാഹു നമ്മെ പുണ്യവാൻമാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ. ആമീൻ. (42) (നബിയേ) അന്ത്യഘട്ടത്തെ ക്കുറിച്ച് അവർ നിന്നോട് ചോദി ക്കുന്നു: "ഏതവസരത്തിലാണ് അതിന്റെ സ്ഥാപനം ധ അത് സംഭവി ക്കൽ? പ ' എന്ന്. (43) അതിന്റെ പ്രസ്താവനയെ സംബന്ധിച്ച് എന്തൊരു നിലയി ലാണ് നീയുള്ളത്?! ധ നിനക്ക് അതി നെപ്പററി ഒന്നും അറിഞ്ഞുകൂടല്ലോ പ (44) നിന്റെ റ∫ിങ്കലേക്കാണ് അതിന്റെ കലാശം. ധ അത് അവന് മാത്രമേ അറിഞ്ഞുകൂടൂ. പ 45 പ നിശ്ചയമായും അതിനെ ഭയപ്പെടുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നവൻ മാത്രമാകുന്നു നീ. 46 പ അതിനെ അവർ കാണുന്ന ദിവസം ഒരു സായാ” (സമയ)മോ, അല്ലെങ്കിൽ അതിന്റെ പൂർവ്വാ” (സമയ)മോ അല്ലാതെ അവർ (ഇഹ ത്തിൽ) കഴിഞ്ഞുകൂടിയിട്ടില്ലെന്ന പോലെയിരിക്കും! ധ അത്രക്കും ഭയ ങ്കരമായിരിക്കും അത്. പ 42 പ അവർ നിന്നോട് ചോദിക്കുന്നു അന്ത്യഘട്ടത്തെ ഏതവസരമാണ് അതിന്റെ സ്ഥാപനം (സംഭവിക്കൽ) (43) എന്തിലാണ് നീ അതിന്റെ പ്രസ്താവനയെ (അതിനെക്കുറിച്ച് പറയുന്നത്) സംബന്ധിച്ച് (44) നിന്റെ റ∫ിങ്കലേക്കാണ് അതിന്റെ കലാശം, ചെന്നവസാനിക്കൽ
79:45–46إِنَّمَآ أَنتَ مُنذِرُ مَن يَخۡشَىٰهَا
كَأَنَّهُمۡ يَوۡمَ يَرَوۡنَهَا لَمۡ يَلۡبَثُوٓاْ إِلَّا عَشِيَّةً أَوۡ ضُحَىٰهَا
(45) നിശ്ചയമായും നീ താക്കീത് (മുന്നറിയിപ്പ്) നൽകുന്നവൻ(മാത്രം) അതിനെ ഭയപ്പെടുന്നവർക്ക് (46) അവർ (ആകുന്നു) എന്നപോലെയി രിക്കും അതിനെ അവർ കാണുന്ന ദിവസം അവർ താമസിച്ചിട്ടി ല്ല, കഴിഞ്ഞുകൂടിയിട്ടില്ല (എന്നപോലെ) ഒരു സായാ”ം (വൈകുന്നേ രം) അല്ലാതെ അല്ലെങ്കിൽ അതിന്റെ പൂർവ്വാ”ം (ഇളയുച്ച സമയം -രാ വിലെ) അന്ത്യനാളിനെപ്പറ്റി നബി ˜ യും സാധാരണ ഓർമിപ്പി ക്കാറും താക്കീത് ചെയ്യാറുമുണ്ടല്ലോ. എന്നാൽ, അത് എപ്പോഴാണുണ്ടാകുക എന്ന് നിഷേധികൾ ചോദ്യം ചെയ്തുകൊണ്ടിരിക്കും. അതിനുള്ള മറുപടിയാണിത്. മറു പടിയുടെ താൽപര്യം ഇതാണ്: അത് എപ്പോഴാണെന്ന് നബി ˜ ക്കോ മറ്റാർക്കെ ങ്കിലുമോ അറിഞ്ഞുകൂടാ. അല്ലാഹുവിന് മാത്രം അറിയാവുന്നതും അവൻ ആർക്കും അറിയിച്ചുകൊടുക്കാത്തതുമായ ഒരു പരമരഹസ്യമാണത്. എന്നാൽ, നബി ˜ യോട് അതിനെക്കുറിച്ച് അവർ ചോദിക്കുന്നത് കണ്ടാൽ, നബി ˜ അറിവുമുണ്ടെന്ന് തോന്നിപ്പോകും. ( ) അല്ലാഹു അറിയിച്ചു കൊടുക്കാതെ അവിടുത്തേക്ക് എന്തറിയാനാണ്?! അല്ലാ ഹുവിന്റെ കൽപനപ്രകാരം അതിനെക്കുറിച്ച് ഭയപ്പെടുന്നവർക്ക് തിരുമേനി അതി നെപ്പറ്റി താക്കീത് നൽകുന്നുവെന്നുമാത്രം. എത്ര ഓർമിപ്പിച്ചിട്ടും ഭയപ്പാട് വരാ ത്തവരെ താക്കീത് ചെയ്തിട്ട് ഫലമില്ലല്ലോ. വാസ്തവത്തിൽ, അതിന്റെ സമയ ത്തെക്കുറിച്ചല്ല, അതിന്റെ ഗൗരവത്തെക്കുറിച്ചാണ് അവർ അന്വേഷിക്കേണ്ടത്. കാര ണം, അത് സംഭവിക്കുമ്പോൾ അവരുടെ പരമലക്ഷ്യമായിരുന്ന ഐഹികജീവി തത്തിൽ അവർ കേവലം ഒരു പകലിന്റെ സന്ധ്യാസമയത്തോളം, അല്ലെങ്കിൽ അതിന്റെ രാവിലത്തെ സമയത്തോളം മാത്രമേ താമസിച്ചിട്ടുള്ളൂവെന്ന് അവർക്ക് തോന്നും. അത്രയും ഭയങ്കരമായിരിക്കും അത്. അന്ത്യമില്ലാത്ത ഒരു ജീവിതത്തിന്റെ തുടക്കവുമായിരിക്കും അത്.