QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

An-Naba

ٱلنَّبَإ

Muhammad Amani Moulavi (d. 1987) · Surah 78 · 40 verses

78:1–11

عَمَّ يَتَسَآءَلُونَ

عَنِ ٱلنَّبَإِ ٱلۡعَظِيمِ

ٱلَّذِي هُمۡ فِيهِ مُخۡتَلِفُونَ

Passage continues through verse 78:11.

ആമുഖം: നബ-അ് - വചനങ്ങൾ 40 - വിഭാഗം - 30 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ എന്തിനെക്കുറിച്ചാണ് അവർ ചോദ്യം ചെയ്തുകൊണ്ടിരിക്കു ന്നത്? 2 പ (അതെ, ആ) മഹത്തായ വൃത്താന്തത്തെക്കുറിച്ച്! 3 പ അതായത്, യാതൊന്നിൽ അവർ ഭിന്നാഭിപ്രായക്കാരാകു ന്നുവോ അക്കാര്യം (തന്നെ). 4 പ അങ്ങനെ വേണ്ട, അവർക്ക് വഴിയെ അറിയാറാകും! 5 പ പിന്നെ, (വീണ്ടും) അങ്ങനെ വേണ്ട, അവർക്ക് വഴിയെ അറിയാ റാകും!! 1 പ എന്തിനെക്കുറിച്ചാണ് അവർ (പരസ്പരം) ചോദിക്കുന്നു, ചോദ്യം ചെയ്യുന്നു (2) വൃത്താന്തത്തെക്കുറിച്ചാകുന്നു മഹത്താ (3) അതായത് യാതൊരു കാര്യം അവർ അതിൽ ഭിന്നിച്ചവരാണ്, വ്യത്യസ്താഭിപ്രായക്കാരാണ് (4) അങ്ങനെ വേണ്ടാ, അങ്ങ നെയല്ല അവർ വഴിയെ അറിയും, അവർക്കറിയാം (5) പിന്നെ വേണ്ടാ അവർ വഴിയെ അറിയും, അറിയാറാകും ഈ ലോകത്തിന് ഒരു അന്ത്യമുണ്ടെന്നും, അനന്തരം മറ്റൊരു ജീവിതമുണ്ടെ ന്നും, അവിടെവെച്ച് ഓരോരുത്തനും ഇഹത്തിൽവെച്ച് ചെയ്ത കർമങ്ങളെക്കു റിച്ച് ചോദ്യം ചെയ്യപ്പെടുമെന്നുമുള്ള യാഥാർത്ഥ്യത്തെയാണ് മുശ്രിക്കുകൾ മറ്റെ ല്ലാറ്റിനെക്കാളും കഠിനമായി നിഷേധിക്കുന്നത്. ഈ വിഷയകമായി -തമ്മതമ്മി ലും, നബി ˜ യോടും, സത്യവിശ്വാസികളോടുംപല ചോദ്യങ്ങളും വാദങ്ങളും നടത്തിക്കൊണ്ടിരിക്കുക അവരുടെ പതിവത്രെ. സത്യാന്വേഷണമല്ല ഇതിന്റെ ലക്ഷ്യം. പരിഹാസം, ആശ്ചര്യം, ധിക്കാരം, നിഷേധം ഇവയൊക്കെയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. എന്നാൽ, അത് അങ്ങനെ ചോദ്യം ചെയ്യപ്പെടാവുന്ന ഒരു കാര്യമല്ലെന്നും, അതിനെ സംബന്ധിച്ച് സഗൗരവം മനിരുത്താത്ത പക്ഷം അതിന്റെ ഫലം അതിഗുരുതരമായിരിക്കുമെന്നും അല്ലാഹു അവരെ താക്കീത് ചെയ്യുന്നു. (മഹത്തായ വൃത്താന്തം) എന്ന് പറഞ്ഞത് മരണാനന്തര ജീവി തത്തെ ഉദ്ദേശിച്ചാണെന്ന് മേൽവിവരിച്ചതിൽനിന്ന് വ്യക്തമാണ്. മിക്കവാറും എല്ലാ വ്യാഖ്യാതാക്കളുടെ അഭിപ്രായവും അതുതന്നെ. ചുരുക്കം ചിലർ അതു കൊണ്ടുദ്ദേശ്യം പറഞ്ഞുകാണുന്നു. ഏതായാലും, രണ്ടാ മത്തെ ജീവിതത്തിന്റെ സാധ്യതയും, സംഭവ്യതയും സ്ഥാപിക്കുന്ന പല ദൃഷ്ടാ ന്തങ്ങളാണ് അല്ലാഹു തുടർന്ന് വിവരിക്കുന്നത്. (6) ഭൂമിയെ നാം ഒരു വിതാനം (വിരിപ്പെന്നോണം) ആക്കിയി ട്ടില്ലേ?!- 7 പ മലകളെ (ഭൂമിക്ക്) ആണി കളും (ആക്കിയിട്ടില്ലേ)?! 8 പ നിങ്ങളെ നാം ഇണകളാക്കി സൃഷ്ടിക്കുകയും ചെയ്തിരി ക്കുന്നു; 9 പ നിങ്ങളുടെ ഉറക്കം നാം (നി ങ്ങൾക്ക്) ഒരു വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു; 10 പ രാത്രിയെ (നിങ്ങൾക്ക്) നാം ഒരു വസ്ത്രവും ആക്കിയിരി ക്കുന്നു; (11) പകലിനെ നാം ജീവിതസ ന്ധാരണവേളയായും ആക്കിയിരി ക്കുന്നു; 12 പ നിങ്ങളുടെ മീതെ നാം ശക്തമായ (ആകാശങ്ങൾ) ഏഴെ ണ്ണം സ്ഥാപിച്ചിരിക്കുന്നു; 13 പ കത്തിത്തിളങ്ങിക്കൊണ്ടിരി ക്കുന്ന ഒരു വിളക്ക് (സൂര്യനും) നാം ഉണ്ടാക്കിയിരിക്കുന്നു. 14 പ മഴക്കാറുകളിൽനിന്ന് കുത്തി ഒഴുകുന്ന വെള്ളം (മഴയും) നാം ഇറക്കി;- 15 പ അതുകൊണ്ട് നാം ധാന്യവും സസ്യവും (ഉൽപ്പാദിപ്പി ച്ച്) വെളിക്ക് വരുത്തുവാൻവേണ്ടി;- 16 പ ഇടതിങ്ങിയ തോട്ടങ്ങളും (വെളിക്ക് വരുത്തുവാൻ) 6 പ നാം ആക്കിയില്ലേ ഭൂമിയെ ഒരു വിതാനം, തൊട്ടിൽ, വിരിപ്പ് (7) മലകളെ ആണികളും, കുറ്റികളും (8) നിങ്ങളെ നാം സൃഷ്ടിക്കയും ചെയ്തു ഇണകളായിട്ട് (9) നാം ആക്കുകയും ചെയ്തു നിങ്ങളുടെ നിദ്രയെ ഒരു വിശ്രമം, ശാന്തത (10) നാം ആക്കുകയും ചെയ്തു രാത്രിയെ ഒരു വസ്ത്രം (11) പകലിനെ നാം ആക്കുകയും ചെയ്തു ഉപജീവനമന്വേഷിക്കുന്നത്
78:12–30

وَبَنَيۡنَا فَوۡقَكُمۡ سَبۡعٗا شِدَادٗا

وَجَعَلۡنَا سِرَاجٗا وَهَّاجٗا

وَأَنزَلۡنَا مِنَ ٱلۡمُعۡصِرَٰتِ مَآءٗ ثَجَّاجٗا

Passage continues through verse 78:30.

(12) നാം സ്ഥാപിക്കുക (ഉണ്ടാക്കുക)യും ചെയ്തു നിങ്ങൾക്കുമീതെ ഏഴെണ്ണം കഠിനമായ, ശക്തമായ (13) നാം ഉണ്ടാക്കുക (ഏർപ്പെ ടുത്തുക)യും ചെയ്തു ഒരു വിളക്ക് തിളങ്ങുന്ന, കത്തിജ്വലിക്കുന്ന (14) നാം ഇറക്കുകയും ചെയ്തു മഴക്കാറുകളിൽനിന്ന്, മഴക്കാറ്റുകളിൽനിന്ന് കുത്തി ഒഴുകുന്ന വെള്ളം (15) അതു കൊണ്ട് നാം വെളിക്ക് വരുത്തുവാൻ, പുറപ്പെടുവിക്കാൻ ധാന്യം സസ്യ വും, ചെടിയും (16) തോട്ടങ്ങളും (മരങ്ങളാൽ) ഇടതിങ്ങിയ, തൂർന്നു നിൽക്കുന്ന അനുഭവിച്ചും കൊണ്ടിരിക്കുന്ന പത്ത് പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും, അതേ അവസരത്തിൽ മഹത്തായ അനുഗ്രഹങ്ങളു മാണ് അല്ലാഹു ഇൗ വചനങ്ങളിൽ എടുത്തുകാട്ടിയിരിക്കുന്നത്. പലപ്പോഴും ക്വുർ ആനിൽ ഇവയെപ്പറ്റി ആവർത്തിച്ചും വിവരിച്ചും പ്രസ്താവിക്കാറുള്ളതുമാകുന്നു. (1) ഭൂമിയിൽ മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ ജീവിതസന്ധാര ണത്തിന് ഉപയുക്തമായ വിധത്തിൽ അതിനെ വിരിച്ചു വിതാനപ്പെടുത്തിയിരി ക്കുന്നത്. (2) ഭൂമിക്ക് ഇളക്കം പറ്റാതെ അതിനെ ഉറപ്പിച്ചു നിറുത്തുന്ന കുറ്റികൾ അഥവാ അതിൽ പർവ്വതങ്ങളെ സ്ഥാപിച്ചത്. (3) മനുഷ്യനെ ആണും പെണ്ണുമായി ഇണവർഗങ്ങളാക്കിയത്. (4) ദേഹാദ്ധ്വാനം, രോഗം മുതലായവകൊണ്ടോ, വ്യസനം, ഭയം, മുത ലായവ നിമിത്തമോ ഉണ്ടാകുന്ന ക്ഷീണങ്ങളിൽനിന്നും, പകലത്തെ വിവിധ ജോലി ത്തിരക്കുകളിൽനിന്നും വിശ്രമവും, ശാന്തതയും നൽകുന്നവിധം മനുഷ്യന് ഉറ ക്കിനെ ഏർപ്പെടുത്തിയിരിക്കുന്നത്. (5) രാത്രിയെ കേവലം വസ്ത്രംകൊണ്ടെന്നോണം ദേഹം മൂടി മറഞ്ഞു സ്വസ്ഥമായിരിക്കുവാൻ പര്യാപ്തമാക്കിയത്. (6) മുഴുവൻ സമയവും രാത്രിയെപ്പോലെ ഇരുട്ടിയതാക്കാതെ പകലിനെ അതിൽനിന്നും വേർതിരിച്ചു ജീവിതസന്ധാരണത്തിന് പക്വമായ അവസരമാക്കി യത്. (7) ഭൂമിയിലെ എത്രയോ കാര്യങ്ങൾക്ക് അനുപേക്ഷണീയമായ നിര വധി പ്രകൃതിബന്ധങ്ങൾ സ്ഥിതിചെയ്യുന്ന വമ്പിച്ച ഏഴ് ആകാശലോകങ്ങളെ ഭൂമിക്കുമീതെ സ്ഥാപിച്ചുവെച്ചിരിക്കുന്നത്. (8) കത്തിജ്വലിച്ചും തിളങ്ങി പ്രകാശിച്ചും കൊണ്ടിരിക്കുന്ന ലോകവിള ക്കാകുന്ന സൂര്യനെ ഏർപ്പെടുത്തിയത്. (9) മഴവർഷിപ്പിക്കുമാറുള്ള കാർമേഘങ്ങളിൽ മഴ ക്കാറുകളെ തട്ടിക്കൂട്ടുന്ന മഴക്കാറ്റുകളിൽനിന്ന്ധാരാളം മഴവെള്ളം വർഷിപ്പി ക്കുന്നത്. (10) അങ്ങനെ, മഴമൂലം ധാന്യം തുടങ്ങിയ എല്ലാ സസ്യവർഗങ്ങളും, നിൽക്കുന്ന തോട്ടങ്ങളും മനു ഷ്യർക്ക്വേണ്ടി ഉൽപാദിപ്പിക്കുന്നത്. അതെ, ഗ്നഞ്ഞഞ്ചള (അല്ലാഹു വിന്റെ അനുഗ്രഹം നിങ്ങൾ എണ്ണുന്നപക്ഷം നിങ്ങൾ കണക്കാക്കുന്നതല്ല.) ഇതെല്ലാം നിരത്തിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:- (17) നിശ്ചയമായും, തീരുമാന ത്തിന്റെ ദിവസം സമയനിർണിതമാ യിരിക്കുന്നു. 18 പ അതായത്, കാഹളത്തിൽ ഊതപ്പെടുന്ന ദിവസം, അപ്പോൾ, നിങ്ങൾ കൂട്ടമായി വന്നെത്തും. 19 പ ആകാശം തുറക്കുപ്പെടു കയും ചെയ്യും; എന്നിട്ടത് പല വാതി ലുകളായിത്തീരും. 20 പ പർവതങ്ങൾ (തൽസ്ഥാനം വിട്ട്) നടത്തപ്പെടുകയും ചെയ്യും; എന്നിട്ട് അവ കാനൽ (സമാനം) ആയിത്തീരും. 17 പ നിശ്ചയമായും ദിവസം തീരുമാനത്തിന്റെ അതാകു ന്നു, ആയിരിക്കുന്നു സമയം നിർണയിക്ക (നിശ്ചയിക്ക)പ്പെട്ടത് (18) അതായത് ഊതപ്പെടുന്ന ദിവസം കാഹളത്തിൽ, കൊമ്പിൽ അപ്പോൾ നിങ്ങൾ വരും, ചെല്ലും പല കൂട്ടങ്ങളായി, കൂട്ടംകൂട്ടമായി (19) തുറക്കപ്പെടുകയും ചെയ്യും ആകാശം എന്നിട്ടത് ആയി രിക്കും പല വാതിലുകൾ, പ്രവേശനമാർഗങ്ങൾ, കവാടങ്ങൾ (20) നടത്തപ്പെടുകയും ചെയ്യും മല (പർവ്വതം)കൾ എന്നിട്ടവ ആയി ത്തീരും കാനൽ (പോലെ) ക്വിയാമത്തുനാളിലെ സംഭവവികാസങ്ങളാണ് ഇവയെല്ലാം. ഇവയെപ്പറ്റി പല മുമ്പുള്ള ചില അദ്ധ്യായങ്ങളിലും, താഴെ വരുന്ന അദ്ധ്യായങ്ങ ളിലുംവിവരിക്കുപ്പെട്ടിട്ടുള്ളതാകുന്നു. ആകാശം പൊട്ടിപ്പിളരുമ്പോൾ അതിൽ ആകാശം വാതിലുകൾ ആയിത്തീരും ( ന്റളസ്ലന്ദമ ) എന്ന് പറഞ്ഞതെന്നും, അതല്ല, ആകാശത്ത്നിന്ന് മലക്കുകൾ കൂട്ടം കൂട്ടമായി പ്രവഹിക്കുവാനുള്ള പ്രവേശനമാർഗങ്ങൾ അന്ന് തുറക്കപ്പെടുന്നതിനെ ഉദ്ദേശിച്ചാണെന്നും അഭിപ്രായങ്ങളുണ്ട്. അല്ലാഹുവിനറിയാം. (21) നിശ്ചയമായും "ജഹന്നം' (നരകം) ഒരു പതിസ്ഥാനമാകുന്നു;- പ അതിക്രമികാരികൾക്ക് സങ്കേത സ്ഥലമായിക്കൊണ്ട്;- 23 പ (അതെ) അതിൽ പല യുഗ ങ്ങൾ താമസിക്കുന്നവരായും കൊണ്ട്! 24 പ അതിൽവെച്ച് ഒരു തണു പ്പാകട്ടെ, വല്ല പാനീയമാകട്ടെ അവർ രുചി നോക്കുന്നതല്ല; 25 പ -അത്യുഷ്ണജലവും (ദുർഗന്ധത്തോടെ ഒഴുകുന്ന) അതി ശൈത്യ ജലവുമല്ലാതെ. 26 പ (അവർക്ക്) യോജിച്ച പ്രതി ഫലമെന്ന നിലക്ക്! 21 പ നിശ്ചയമായും ജഹന്നം (നരകം) അതാകുന്നു പതിസ്ഥാനം, കാത്തിരിക്കുന്നത്, നിരീക്ഷണസ്ഥലം (22) അതിക്രമി (ധിക്കാരി)കൾക്ക് സങ്കേതം (പ്രാപ്യസ്ഥാനം) ആയിട്ട് (23) താമ സിക്കുന്ന (കഴിഞ്ഞുകൂടുന്ന)വരായിക്കൊണ്ട് അതിൽ പല യുഗ ങ്ങൾ (ദീർഘിച്ച കാലഘട്ടങ്ങൾ) (24) അവർ രുചിനോക്കുക (ആസ്വദിക്കുക)യില്ല അതിൽവെച്ച് ഒരു തണുപ്പും ഒരു പാനീ യവുമില്ല (25) അത്യുഷ്ണ (ചുട്ടു തിളക്കുന്ന) ജലമല്ലാതെ ഗാക്വും (ദുർഗന്ധമുള്ള) അതിശൈത്യ ജലവും (26) പ്രതിഫലമാ യിട്ട് യോജിച്ച, ഒത്തതായ തേടിപ്പിടിക്കുന്ന സ്ഥല മത്രെ നരകം. അതിലെ കാവൽക്കാരായ മലക്കുകൾ അവിടെ പതിയിരിക്കു ന്നുണ്ടാകും. പിന്നോക്കം പോകുന്നവരെയും തിരിഞ്ഞുപോകുന്നവരെയും അത് വിളിച്ചുവരുത്തുകതന്നെ ചെയ്യും. ( ) വരുടെ ഏക സങ്കേ തമായ നരകത്തിൽനിന്ന് അവർക്ക് ഒരിക്കലും രക്ഷയില്ല. കണക്കറ്റ തന്നെ കഴിച്ചുകൂട്ടേണ്ടിയിരിക്കുന്നു. അത്യു ഗ്രമായ ഉഷ്ണത്തിന് ഒരു ശാന്തിയോ, അസഹനീയമായ ദാഹത്തിന് ഒരു ശമനമോ പോലും അവർക്ക് ആസ്വദിക്കുവാൻ സാദ്ധ്യമല്ല. ദേഹത്തിന് ലഭി ക്കുവാനുള്ളത് "ഹമീം' മാത്രമാകുന്നു. അതാകട്ടെ, വായയും കുടലും വെന്തു രുകിപ്പോകുമാറുള്ള അത്യുഷ്ണജലം! തണുപ്പിന് ലഭിക്കുവാനുള്ളത് "ഗാക്വും'! അതാണെങ്കിൽ, നരകത്തിൽനിന്ന് കീണ്ടൊഴുകുന്നതും, ദുർഗ ന്ധവും അഴുക്കും നിറഞ്ഞതും, നരകത്തിന്റെ ഉഷ്ണത്തെ വെല്ലുമാറ് തണു പ്പുള്ളതും!. അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ. ഇൗ രണ്ടിനെപ്പറ്റിയും സൂറ: സ്വാദ് 57 ൽ വിവരിച്ചത് ഓർക്കുക. അല്ലാഹുവിന്റെ സന്ദേശങ്ങളെയും, കൽപനകളെയും ധിക്കരിച്ചു അക്ര മികളായി ഭൂമിയിൽ ജീവിതകാലം കഴിച്ചുകൂട്ടിയവർക്ക് പരലോകത്തുവെച്ച് അവരുടെ അഭീഷ്ടത്തിനും ഇച്ഛക്കും കടകവിരുദ്ധമായ ഇത്തരം കടുത്ത ശിക്ഷ കൾ നൽകുന്നത് തികച്ചും അനുയോജ്യം തന്നെയാണ് എന്നത്രെ 26 -ാം വച നത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഇതിനെല്ലാം ഇടയാക്കിയ അവരുടെ ചെയ്തികളെന്താണെന്ന് അല്ലാഹു എടു ത്തുകാട്ടുന്നു:- (27) നിശ്ചയമായും, അവർ വിചാരണയെ പ്രതീക്ഷിക്കുന്നില്ലാ യിരുന്നു; 28 പ നമ്മുടെ ലക്ഷ്യങ്ങളെ അവർ ഒരു (വല്ലാത്ത) വ്യാജമാ ക്കൽ വ്യാജമാക്കുകയും ചെയ്തു. ധ ഇതാണ് കാരണം പ 29 പ എല്ലാ കാര്യവും തന്നെ, നാം (എഴുതി) രേഖപ്പെടുത്തി തിട്ട മാക്കിവെച്ചിരിക്കുന്നു. (30) ആകയാൽ, (ഹേ, അതിക്ര മികാരികളേ) രുചിനോക്കിക്കൊള്ളു വിൻ! എനി, നിങ്ങൾക്ക് ശിക്ഷയ ല്ലാതെ (മറ്റൊന്നും) നാം വർദ്ധിപ്പി ച്ചുതരുന്നതേയല്ല. 27 പ നിശ്ചയമായും അവർ അവർ പ്രതീക്ഷിച്ചിരുന്നില്ല വിചാരണ, കണക്കുനോക്കൽ (28) അവർ വ്യാജമാക്കുകയും ചെയ്തു നമ്മുടെ ലക്ഷ്യങ്ങളെ, ദൃഷ്ടാന്തങ്ങളെ ഒരു (വലിയ) വ്യാജ മാക്കൽ (29) എല്ലാ കാര്യവും, വസ്തുവും അതിനെ നാം കണക്കാക്കി (തിട്ടപ്പെടുത്തി)യിരിക്കുന്നു എഴുത്തായി, രേഖപ്പെടുത്തി ക്കൊണ്ട് (30) ആകയാൽ ആസ്വദിക്കു (രുചിനോക്കു)വിൻ എനി നിങ്ങൾക്ക് നാം വർദ്ധിപ്പിക്കുന്നതേയല്ല ശിക്ഷയല്ലാതെ നരകക്കാരെ സംബന്ധിച്ചടത്തോളംക്വത്താദഃ (റ)യിൽനിന്ന് നിവേദനം ചെയ്യ ഗൗരവമേറിയ മറ്റൊരു വാക്യം ഇല്ലെന്ന് പറയാം. നിങ്ങൾക്ക് എന്തെങ്കിലും എനി കൂടുതൽ നൽകുവാനുണ്ടെ ങ്കിൽ, അത് കൂടുതൽ ശിക്ഷ മാത്രമാണെന്ന് സർവാധിരാജനായ സ്രഷ്ടാവ് അവ രോട് പറയുമ്പോൾ അവരുടെ നിരാശയും സങ്കടവും എത്രമാത്രമായിരിക്കും? ആലോചിച്ചുനോക്കുക! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. വിഭാഗം- 2 അവിശ്വാസത്തിന്റെ കെടുതികളെയും ശിക്ഷയെയും കുറിച്ച് പ്രസ്താവി ച്ചശേഷം സത്യവിശ്വാസികളായ സൽഭാഗ്യവാൻമാർക്ക് അടുത്ത വചനങ്ങളിൽ അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നു:-
78:31–34

إِنَّ لِلۡمُتَّقِينَ مَفَازًا

حَدَآئِقَ وَأَعۡنَٰبٗا

وَكَوَاعِبَ أَتۡرَابٗا

Passage continues through verse 78:34.

(31) നിശ്ചയമായും സൂക്ഷ്മത യുള്ളവർക്ക് വിജയം (അഥവാ ഭാഗ്യ സ്ഥാനം) ഉണ്ട്. 32 പ അതായത്, തോപ്പുകളും, മുന്തിരി (വള്ളി)കളും. പ സമപ്രായക്കാരായ സ്തനം തുടിച്ച തരുണികളും. (34) (കള്ളിന്റെ) നിറഞ്ഞ കോപ്പകളും (ഉണ്ട്). 35 പ അവിടത്തിൽവെച്ച് വല്ല അനാവശ്യമാകട്ടെ, വ്യാജവാർത്ത യാകട്ടെ അവർ കേൾക്കുന്നതല്ല. 36 പ നിന്റെ രക്ഷിതാവിങ്കൽനി ന്നുള്ള പ്രതിഫലം! അതായത്, കണ ക്കൊത്ത ധ തികച്ചും മതിയായ പ സമ്മാനം! 37 പ (അതെ) ആകാശങ്ങളു ടെയും, ഭൂമിയുടെയും, അവ രണ്ടി നുമിടയിലുള്ളതിന്റെയും രക്ഷിതാ വിന്റെ -പരമകാരുണികനായുള്ള വന്റെ -(വക സമ്മാനം)! അവനോട് അഭിമുഖസംസാരത്തിന് അവർക്ക് (ആർക്കും) സാധിക്കുകയില്ല. 38 പ "റൂഹും' (ആത്മാവും) മലക്കുകളും അണിയായി നിൽക്കു ന്ന ദിവസം;- (അന്ന്) പരമകാരുണി കനായുള്ളവൻ ഏതൊരുവന് അനു മതി നൽകുകയും, താൻ ശരിയാ യത് പറയുകയും ചെയ്തിരിക്കു ന്നുവോ അവനല്ലാതെ അവർ (ആ രും തന്നെ )സംസാരിക്കുകയില്ല. 31 പ നിശ്ചയമായും സൂക്ഷ്മതയുളളവർക്കു (ഭയഭക്തൻമാർക്കു)ണ്ട് വിജയം, ഭാഗ്യത്തിന്റെ സ്ഥലം (32) അതായത് തോപ്പുകൾ മുന്തിരികളും (33) സ്തനം തുടിച്ച തരുണികളും സമപ്രായക്കാരാ യ, ഇണയൊത്ത (34) (കള്ളിന്റെ) കോപ്പയും നിറഞ്ഞ, സമർത്ഥ മായ
78:35–40

لَّا يَسۡمَعُونَ فِيهَا لَغۡوٗا وَلَا كِذَّـٰبٗا

جَزَآءٗ مِّن رَّبِّكَ عَطَآءً حِسَابٗا

رَّبِّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا ٱلرَّحۡمَٰنِۖ لَا يَمۡلِكُونَ مِنۡهُ خِطَابٗا

Passage continues through verse 78:40.

(35) അവർ കേൾക്കയില്ല അതിൽവെച്ച് ഒരു അനാവ ശ്യവും, നിരർത്ഥവും വ്യാജമായതും ഇല്ല (36) പ്രതിഫലം, പ്രതിഫലമായിട്ട് നിന്റെ രക്ഷിതാവിങ്കൽനിന്ന് സമ്മാനം, ദാനം (37) അതായത് ആകാശ ങ്ങളുടെ രക്ഷിതാവ് ഭൂമിയുടെയും അവ രണ്ടിനിടയിലുള്ളതി ന്റെയും പരമകാരുണികനായുള്ളവൻി ർൾീന്ദുപ്പൃഞ്ഞിഷി ത്സ അവർ അധീനമാക്കുക (അവർക്ക് സാധ്യമാകുക)യില്ല അവനോട് അഭിമുഖഭാഷണം, സംസാരം (38) നിൽക്കുന്ന ദിവസം റൂഹ് (ആത്മാവ്) മലക്കു കളും അണിയായി അവർ സംസാരിക്കയില്ല യാതൊരുവ നല്ലാതെ അവന് അനുവാദം നൽകിയിരിക്കുന്നു പരമകാരുണികൻ താൻ പറയുകയും ചെയ്തിരിക്കുന്നു ശരിയായത്, നേരെയുള്ളത്, ചൊവ്വായത് വ്യാജവാദികളുടെ ശിക്ഷകളെക്കുറിച്ച് പറഞ്ഞപ്പോൾ 26 -ാം വചനത്തിൽ "യോജിച്ച പ്രതിഫലം ( സ്ലയസ്ലമവ എന്ന് പറഞ്ഞുവല്ലോ. ഭയഭക്തൻമാരുടെ പ്രതി ഫലത്തെപ്പറ്റി ഇവിടെ പറഞ്ഞത് നോക്കുക: "നിന്റെ റ∫ിന്റെ പക്കൽനിന്നുള്ള പ്രതിഫലം )'എന്നും, "മതിയായ സമ്മാനം ( അസ്ലക്ഷഥ )'എന്നും വിശേ ഷിപ്പിച്ചിരിക്കുന്നു. ദുഷ്ക്കർമങ്ങൾക്കുള്ള പ്രതിഫലം അവക്ക് സമാനമായ ശിക്ഷ മാത്രമായിരിക്കുമല്ലോ. സൽക്കർമങ്ങൾക്കുള്ള പ്രതിഫലമാകട്ടെ, പത്തിരട്ടിയും അതിലധികവുമായിരിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അപ്പോൾ രണ്ടുകൂട്ടരുടെ പ്രതിഫലത്തെയും വ്യത്യസ്ത രൂപത്തിൽ വിശേഷിപ്പിച്ചതിന്റെ രഹസ്യം മനിലാക്കാവുന്നതാണ്. അണിയണിയായി നിൽക്കുന്ന മലക്കുകളുടെ വലയത്തിൽ സൃഷ്ടിക ളെല്ലാം ഭയവിഹ്വലരായി നിലകൊള്ളുന്ന ആ മഹാസമ്മേളനത്തിൽ, പ്രവാച കൻമാർപോലും "എന്റെ കാര്യം, എന്റെ കാര്യം'†എന്ന് പറഞ്ഞേക്കുന്ന ആ ഭയ ങ്കരദിനത്തിൽ, തന്നെപ്പറ്റി എന്ത് തീരുമാനമാണ് ലോകനിയന്താവ് തീരുമാനി ക്കുന്നതെന്ന് ഓരോരുത്തനും പരിഭ്രാന്തിയോടെ നിശ്ചലമായി കാത്തുനിൽക്കുന്ന ആ സ്തംഭനഘട്ടത്തിൽ, അല്ലാഹുവിന്റെ അനുമതി കൂടാതെ വല്ലതും ഉരിയാടു വാൻ ആർക്ക് സാധിക്കും?! ഇല്ല. അവൻ അനുമതി നൽകുകയും, അവൻ തൃപ്തി പ്പെടുകയും ചെയ്തവർക്കല്ലാതെ അവിടെവെച്ച് മിണ്ടുവാൻ സാധ്യമല്ല. 105:ഛൾഴ മ്പപ്പന്ദഖ ത്സ മ്മൾഷ (അത് വന്നെത്തുന്ന ദിവസം ഒരാളും തന്നെ സംസാരിക്കയില്ല.) ഏജ യ്യല (അവന്റെ അനുവാദമില്ലാതെ അവന്റെ അടു ക്കൽ ആർ ശുപാർശ ചെയ്യും?) സംസാരിക്കുവാൻ അനുമതി ലഭിക്കുന്നത് ആർക്കായിരിക്കുമെന്ന് ∫സ്ലയവ (ശരിയായത് പറയുകയും ചെയ്യും) എന്ന വാക്യം മുഖേന അല്ലാഹു ചൂണ്ടിക്കാട്ടിയിരിക്കുന്നു. അഥവാ, ഇഹത്തിൽവെച്ച് തൗഹീ ദിന്റെ വാക്യവും തദടിസ്ഥാനത്തിലുള്ള തത്വങ്ങളും സമ്മതിച്ചവർ. റൂഹും മലക്കുകളും ( എന്ന് പറഞ്ഞുവല്ലോ. ഇവിടെ ഉദ്ദേശ്യം ജിബ്രീൽ (അ) എന്ന മലക്കാണെന്നും, മനുഷ്യാത്മാ ജിബ്രീലിനെപ്പറ്റി എന്ന് ഹദീഥിലും ഉപയോഗിക്കാറുള്ളതാണ്. ഇബ്നു കഥീർ (റ) മനുഷ്യാത്മാക്കളാണ് ഉദ്ദേശ്യ മെന്ന് വെക്കുന്നതാണ് കൂടുതൽ സന്ദർഭോചിതമായിക്കാണുന്നത്. (39) അതത്രെ, യഥാർത്ഥദി വസം! ആകയാൽ, (വേണമെന്ന്) ആർ ഉദ്ദേശിച്ചുവോ അവൻ തന്റെ രക്ഷിതാവിങ്കലേക്ക് (മടങ്ങുവാനു ള്ള) സങ്കേതം ഏർപ്പെടുത്തിക്കൊ ള്ളട്ടെ. 40 പ (ജനങ്ങളേ) നിശ്ചയമായും, സമീപസ്ഥമായ ഒരു ശിക്ഷയെക്കു റിച്ച് നിങ്ങൾക്ക് നാം (ഇതാ) മുന്ന റിയിപ്പ് നൽകിയിരിക്കുന്നു! (അതെ) മനുഷ്യൻ തന്റെ കരങ്ങൾ മുൻചെ യ്തുവെച്ചതിനെ നോക്കിക്കാണുന്ന ദിവസം;- അവിശ്വാസിയായുള്ളവൻ (അന്ന്) പറയും: "അയ്യോ! ഞാൻ മണ്ണായിരുന്നെങ്കിൽ നന്നായേനേ!' എന്ന്. 39 പ അത്, അതത്രെ യഥാർത്ഥ ദിവസം ആകയാൽ, (എന്നാൽ) ആർ ഉദ്ദേശിച്ചുവോ അവൻ ഏർപ്പെടുത്തട്ടെ, ഉണ്ടാക്കട്ടെ തന്റെ റ∫ിങ്കലേക്ക് ഒരു സങ്കേതം, മടക്കസ്ഥാനം, മടക്കം (40) നിശ്ചയ മായും നാം നിങ്ങൾക്ക് മുന്നറിയിപ്പ് (താക്കീത്) നൽകിയിരിക്കുന്നു ഒരു ശിക്ഷയെ(ക്കുറിച്ച്) അടുത്ത, സമീപസ്ഥമായ നോക്കുന്ന (കാ ണുന്ന) ദിവസം മനുഷ്യൻ മുൻചെയ്തതിനെ തന്റെ രണ്ട് കര ങ്ങൾ, കൈകൾ പറയുകയും ചെയ്യും, പറയുന്നതുമായ അവിശ്വാസി അയ്യോ ഞാനായെങ്കിൽ നന്നായിരുന്നേനേ ആയിരുന്നു (എങ്കിൽ) മണ്ണ് അന്നത്തെ ഭയങ്കരതയും കഠിനശിക്ഷകളും കാണുമ്പോൾ അവിശ്വാ സികൾ കൊതിച്ചുപോകും:"തങ്ങൾ മനുഷ്യരായി സൃഷ്ടിക്കപ്പെടാതെ വെറും മണ്ണായിരുന്നുവെങ്കിൽ നന്നായേനെ! എന്നാൽ ഇതൊന്നും അനുഭവിക്കേണ്ടിവ രികയില്ലായിരുന്നുവല്ലോ!!' എന്നൊക്കെ. അബൂഹുറയ്റഃ (റ)യിൽ നിന്നും ഇപ്ര കാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: എല്ലാ സൃഷ്ടികളും ക്വിയാമത്തുനാ പറവകളും ഇതര ജീവികളുമെല്ലാം തന്നെ. അങ്ങനെ, കൊമ്പില്ലാത്തവർക്ക് കൊമ്പുള്ള ജീവികളിൽനിന്ന് പ്രതികാരം എടു ത്തുകൊള്ളത്തക്കവണ്ണം അല്ലാഹു നടപടിയെടുക്കും. പിന്നീട് അവയോട് അല്ലാഹു "നിങ്ങൾ മണ്ണായി ക്കൊള്ളുക' എന്ന് പറയും. അപ്പോഴാണ് അവിശ്വാ സിയായവൻ "അയ്യോ, ഞാൻ മണ്ണായിരുന്നെങ്കിൽ നന്നായേനേ!' എന്ന് പറയുക. ( )