Muhammad Amani Moulavi (d. 1987) · Surah 75 · 40 verses
75:1–4لَآ أُقۡسِمُ بِيَوۡمِ ٱلۡقِيَٰمَةِ
وَلَآ أُقۡسِمُ بِٱلنَّفۡسِ ٱللَّوَّامَةِ
أَيَحۡسَبُ ٱلۡإِنسَٰنُ أَلَّن نَّجۡمَعَ عِظَامَهُۥ
Passage continues through verse 75:4.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 40 - വിഭാഗം പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ "ക്വിയാമത്ത് ' നാൾ ധ ഉയിർ ത്തെഴുന്നേൽപിന്റെ ദിവസം പ കൊ ണ്ട് ഞാൻ സത്യം ചെയ്തുപറ യുന്നു;- 2 പ ആക്ഷേപക്കാരിയായ ആത്മാവിനെ (അഥവാ മനി നെ)ക്കൊണ്ടും ഞാൻ സത്യം ചെയ്തു പറയുന്നു: 3 പ മനുഷ്യൻ ഗണിച്ചുകൊണ്ടി രിക്കുന്നുവോ, അവന്റെ എല്ലുകളെ നാം ഒരുമിച്ചുകൂട്ടുന്നതേയല്ല എന്ന്?!
(4) ഇല്ലാതേ! അവന്റെ വിരൽത ലപ്പുകളെ (പ്പോലും) ശരിപ്പെടുത്തു വാൻ കഴിവുള്ളവരായിക്കൊണ്ട് (നാമത് ചെയ്യും). 1 പ ഞാൻ സത്യം ചെയ്തു പറയുന്നു ക്വിയാമത്തുനാളി നെക്കൊണ്ട് (2) സത്യം ചെയ്തു പറയുകയും ചെയ്യുന്നു ആത്മാ വിനെ (മനിനെദേഹത്തെ)ക്കൊണ്ട് ആക്ഷേപക്കാരിയായ, അധികം (3) മനുഷ്യൻ ഭാവിക്കുന്നോ, ഗണിക്കുന്നുവോ നാം ഒരുമിച്ചുകൂട്ടുന്നതേയല്ലെന്ന് അവന്റെ അസ്ഥി (എല്ലു)കളെ (4) ഇല്ലാതേ, അതെ കഴിവുള്ളവരായിക്കൊണ്ട് നാം ശരി പ്പെടുത്തുവാൻ അവന്റെ വിരൽതലപ്പ് (സന്ധിയെല്ല് -വിരലു)കളെ എന്ന വാക്കിന് "ഞാൻ സത്യം ചെയ്തു പറ യുന്നു' എന്ന് അർത്ഥം കൽപിച്ചതിനെക്കുറിച്ച് സൂ: 75 ന്റെ വ്യാഖ്യാ നത്തിൽ വിവരിച്ചത് ഓർക്കുക. ഒന്നാമതായി ക്വിയാമത്ത് നാളിന്റെ പേരിലും, രണ്ടാമതായി ആക്ഷേപക്കാരിയായ ആത്മാവിന്റെ -അഥവാ മനിന്റെപേരിലും അല്ലാഹു സത്യം ചെയ്തുകൊണ്ട് പറയുന്നു: മനുഷ്യന്റെ മരണശേഷം, അവന്റെ അസ്ഥികളെ മുഴുവനും ഒരുമിച്ചുകൂട്ടി അവനെ നാം പുനർജീവിപ്പിക്കുന്നതാണ്. നാമത് ചെയ്കയില്ലെന്നോ, നമുക്കതിന് കഴിയുകയില്ലെന്നോ അവൻ ഭാവിക്കു ന്നുണ്ടെങ്കിൽ ആ ഭാവന വിട്ടേക്കട്ടെ. തീർച്ചയായും നാമത് ചെയ്യുകതന്നെ ചെയ്യും. അവന്റെ വിരൽ സ്ഥാനത്തുവെച്ച് ശരിപ്പെടുത്തിക്കൊണ്ടുതന്നെ അത് ചെയ്യാൻ നമുക്ക് തികച്ചും കഴിവുണ്ട്. മനുഷ്യമനിനെ ആക്ഷേപക്കാരി ( ) അഥവാ വളരെ കുറ്റപ്പെടു വിശേഷിപ്പിച്ചത് വളരെ അർത്ഥവത്താകുന്നു. ഒരു തെറ്റായ കാര്യം ഒരാൾ ചെയ്യുമ്പോൾ അവന്റെ മനാക്ഷി അവനെ കുറ്റപ്പെടുത്തു ന്നു. അത് അരുതാ ത്തതാണെന്ന് അവന്റെ മന് അവനോട് മന്ത്രിക്കാതിരി ക്കുകയില്ല. ഒരു നന്മചെയ്തശേഷം പലപ്പോഴും അതിനെക്കാൾ നന്നാകുമാ യിരുന്ന മറ്റൊന്ന് ചെയ്യാത്തതിനെപ്പറ്റി മനിൽ ആക്ഷേപം ഉയരുന്നു എന്തി നത് ചെയ്തു, എന്തിനത് തിന്നു, എന്തിനത് പറഞ്ഞു, എന്തുകൊണ്ടിത് ചെയ്തി ല്ല. എന്തുകൊണ്ടിത് പറഞ്ഞില്ല എന്നിത്യാദി ആക്ഷേപങ്ങൾ പുറപ്പെടുവി ക്കാത്ത മനുഷ്യമന് ആർക്കാണുള്ളത്? യാഥാർത്ഥ്യങ്ങളുടെ നേരെ കണ്ണ ടച്ചും ദൃഷ്ടാന്തങ്ങളെ അവഗണിച്ചും സത്യനിഷേധം നടത്തുന്നവരും, വീണ്ടു വിചാരമോ, ഉപദേശം കേൾക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവരും, ഭാവി യെപ്പറ്റി ചിന്തിക്കാറില്ലാത്തവരുമെല്ലാം തന്നെ ഒരിക്കൽ തങ്ങളെത്തന്നെ പഴി ക്കുകയും തീരാത്ത ഖേദത്തിലായിത്തീരുകയും ചെയ്യുന്നു. സൽക്കർമങ്ങൾ കുറെയെല്ലാം ചെയ്തിരുന്നാലും പരലോകത്ത്വെച്ച് ലഭിക്കുന്ന അവർണനീ യമായ സുഖസൗകര്യങ്ങൾ കാണുമ്പോൾ, അയ്യോ, കുറേക്കൂടി സൽക്കർമ ങ്ങൾ ഞാൻ ചെയ്തുവെച്ചിരുന്നെങ്കിൽ നന്നായേനേ എന്ന് മനുഷ്യൻ വില പിച്ചു പോകും. ചുരുക്കത്തിൽ മനിന്റെ ആക്ഷേപത്തിന് ഒട്ടും വിധേയനാ കാത്ത മനുഷ്യനെ കാണുവാൻ പ്രയാസം.
75:5–7بَلۡ يُرِيدُ ٱلۡإِنسَٰنُ لِيَفۡجُرَ أَمَامَهُۥ
يَسۡـَٔلُ أَيَّانَ يَوۡمُ ٱلۡقِيَٰمَةِ
فَإِذَا بَرِقَ ٱلۡبَصَرُ
(5) പക്ഷേ, മനുഷ്യൻ അവന്റെ മുമ്പോട്ടു(ള്ള ജീവിതത്തിൽ) തോന്നിയവാസം ചെയ്യാൻ ഉദ്ദേശി ക്കുകയാണ്. 6 പ അവൻ ചോദിക്കുന്നു; ഏത വസരത്തിലാണ് ക്വിയാമത്ത്നാൾ എന്ന്! (7) എന്നാൽ, കണ്ണ് (അന്ധാളിച്ച്) അഞ്ചിപ്പോയാൽ,- 8 പ ചന്ദ്രൻ (പ്രകാശംപോയി) ഇരുളടയുകയും (ചെയ്താൽ), 9 പ സൂര്യനും ചന്ദ്രനും ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ),- 10 പ അന്നത്തെ ദിവസം മനു ഷ്യൻ പറയും: എവിടെയാണ് ഓടി പ അതില്ല! രക്ഷയേ ഇല്ല! 12 പ നിന്റെ റ∫ിങ്കലേക്കത്രെ, അന്നത്തെ ദിവസം (ചെന്ന്) അടങ്ങു ന്നത്. 5 പ എങ്കിലും, പക്ഷേ ഉദ്ദേശിക്കുന്നു മനുഷ്യൻ ദുർവൃത്തി (തോന്ന്യാസം) ചെയ്യാൻ അവന്റെ മുമ്പോട്ട് (ഭാവിയിൽ) (6) അവൻ ചോദിക്കുന്നു ഏതൊരവസരത്തിലാണ് ക്വിയാമത്ത്നാൾ (7) എന്നാൽ മിന്നി (അഞ്ചികൂച്ചി)യാൽ, അന്ധാളിക്കുമ്പോൾ കണ്ണ്, ദൃഷ്ടി
75:8–13وَخَسَفَ ٱلۡقَمَرُ
وَجُمِعَ ٱلشَّمۡسُ وَٱلۡقَمَرُ
يَقُولُ ٱلۡإِنسَٰنُ يَوۡمَئِذٍ أَيۡنَ ٱلۡمَفَرُّ
Passage continues through verse 75:13.
(8) ഇരുളടയുക (വെളിച്ചം പോകുക)യും ചന്ദ്രൻ (9) ഒരുമിച്ചു കൂട്ടപ്പെടുകയും സൂര്യനും ചന്ദ്രനും (10) മനുഷ്യൻ പറയും ആ ദിവസം എവിടെയാണ്, എങ്ങോട്ടാണ് ഓടി രക്ഷപ്പെടുന്ന സ്ഥാനം, ഓടിപ്പോക്ക് (11) അങ്ങനെയല്ല, അതില്ല രക്ഷ യില്ല, അഭയസ്ഥാനമില്ല (12) നിന്റെ റ∫ിങ്കലേക്കാണ് അന്നത്തെ ചെന്നുകൂടൽ അവിശ്വാസിയായ മനുഷ്യൻ അവന്റെ ഭൂതകാലം ഏതായാലും നഷ്ടപ്പെ ടുത്തി. എന്നാൽ, ഭാവിയും നഷ്ടപ്പെടുത്തുമാറ് തോന്ന്യാസം തുടരുവാനാണ് അവൻ തുനിയുന്നത്. മരണാനന്തരജീവിതത്തെയും അതിലെ അനുഭവങ്ങളെയും അവൻ നിഷേധിക്കുന്നു."നിങ്ങൾ പറഞ്ഞു കേൾക്കുന്ന ഈ ക്വിയാമത്ത്നാൾ എപ്പോഴാണു ണ്ടാകുക?' എന്ന് അവൻ നിഷേധപൂർവ്വം പരിഹസിക്കുന്നു. എന്നാൽ അവൻ അറി ഞ്ഞിരിക്കട്ടെ, അതത്ര വിദൂരമൊന്നുമല്ല. അത് എപ്പോൾ എന്നതിനെക്കാൾ ആലോ ചിക്കേണ്ടത് അത് എങ്ങനെയായിരിക്കും എന്നുളളതാണ്. അത് സംഭവിക്കുമ്പോൾ ലോകത്തിന്റെ നിലയെല്ലാം മാറിപ്പോകും. മനുഷ്യൻ അന്ധാളിച്ചു ഭയവിഹ്വലനായി ത്തീരും; മിന്നലേറ്റവണ്ണം അവന്റെ കണ്ണുകൾ അഞ്ചിപ്പോകും; ചന്ദ്രന്റെ വെളിച്ചം നഷ്ട പ്പെട്ടു അത് ഇരുട്ട്മയമായിത്തീരും; സൂര്യനും ചന്ദ്രനും ഒരേ സ്ഥാനത്ത് ഒരുമിച്ചു കൂട്ടപ്പെടും. ഇങ്ങനെയുള്ള ആ ഘോരസമയം വന്നുകഴിഞ്ഞാൽ അപ്പോൾ, മനു ഷ്യൻ സഹികെട്ട് രക്ഷാമാർഗത്തിന് മുറവിളികൂട്ടിക്കൊണ്ടിരിക്കും. പക്ഷേ, എവിടെ നിന്ന് രക്ഷകിട്ടുവാനാണ്? എല്ലാവരും ലോകരക്ഷിതാവിന്റെ കോടതിയിൽ സമ്മേ ളിക്കേണ്ട ദിവസമാണത്. ഒരാൾക്കും അതിൽനിന്ന് രക്ഷയില്ല. ആർക്കും അതിൽനിന്ന് ഒഴിവുമില്ല. ചന്ദ്രന്റെ വെളിച്ചം പോയി ഇരുളടയുക, സൂര്യനും ചന്ദ്രനും ഒരുമിച്ചുകൂട്ട പ്പെടുക എന്നിങ്ങനെയുള്ള അത്യുഗ്രമായ സംഭവവികാസങ്ങൾ പലതും ക്വിയാമ ത്ത്നാളിൽ സംഭവിക്കുവാനിരിക്കുന്നതായി അല്ലാഹു അറിയിക്കുന്നു. താഴെ സൂറ ത്തുകളിൽ കൂടുതൽ സംഭവങ്ങളെക്കുറിച്ച് കാണാവുന്നതുമാണ്. അവ ഓരോന്നിനെ സംബന്ധിച്ചും അല്ലാഹു എന്ത് പറഞ്ഞുവോ അതേപടി അത് സംഭവിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. അങ്ങനെത്തന്നെ വിശ്വസിക്കൽ കടമയുമാണ്. പക്ഷേ, അതിനെപ്പററി കൂടുതൽ വിശദീകരിച്ചു വിവരിക്കുവാൻ നമുക്ക് അല്ലാഹു പറയുന്നു:- (13) മനുഷ്യൻ മുൻചെയ്തുവെ ക്കുകയും, (ചെയ്യാതെ) പിന്നോക്കം വെക്കുകയും ചെയ്തിട്ടുള്ളതിനെ പ്പറ്റി അന്ന് അവൻ ബോധ്യപ്പെടുത്ത പ്പെടും. 14 പ പക്ഷേ, (അത്രയുമല്ല) മനു ഷ്യൻ തനിക്ക്തന്നെ എതിരിൽ തെളിവായിരിക്കും;- 15 പ അവൻ തന്റെ ഒഴികഴിവു കൾ സമർപ്പിച്ചാലും ശരി. (13) വൃത്താന്തം അറിയിക്കപ്പെടും (ബോധ്യപ്പെടുത്തപ്പെടും) മനുഷ്യൻ അന്നേദിവസം, അന്ന് അവൻ മുന്തിച്ച (മുൻചെയ്ത)തി നെപ്പറ്റി പിന്തിക്കുകയും (പിന്നോക്കമാക്കുകയും) ചെയ്ത
75:14–23بَلِ ٱلۡإِنسَٰنُ عَلَىٰ نَفۡسِهِۦ بَصِيرَةٞ
وَلَوۡ أَلۡقَىٰ مَعَاذِيرَهُۥ
لَا تُحَرِّكۡ بِهِۦ لِسَانَكَ لِتَعۡجَلَ بِهِۦٓ
Passage continues through verse 75:23.
(14) പക്ഷേ മനുഷ്യൻ തന്റെ പേരിൽ തന്നെ (തനിക്ക് തന്നെ എതിരിൽ) തെളിവാണ്, ദൃക്സാക്ഷിയായിരിക്കും (15) അവൻ ഇട്ടാലും (സ മർപ്പിച്ചാലും) ശരി, കാട്ടിയാലും അവന്റെ ഒഴികഴിവുകളെ നല്ലതാവട്ടെ, ചീത്തയാവട്ടെ ഓരോരുവനും മരണത്തിനുമുമ്പ് ചെയ്തുവെച്ച സകലകർമങ്ങളെയും ചെയ്യാതെ ബാക്കിവെച്ച കർമങ്ങളെയും കുറിച്ച് സവി സ്തരം അവനെ തെര്യപ്പെടുത്തും. അവന്റെ കർമരേഖകളും വിവിധതരം സാക്ഷി കളും മുഖേന അവയെല്ലാം സ്ഥാപിക്കപ്പെടുകയും ചെയ്യും. അവന് എല്ലാം ശരിക്കും ബോധ്യമാകുകയും ചെയ്യും. എന്നാലും ഒഴികഴിവുകൾ പലതും അവൻ സമർപ്പിച്ചേക്കും. പക്ഷേ, ഫലപ്പെടുകയില്ല. അവൻ സ്വയം തന്നെ തനിക്കെതി രിൽ തെളിവും സാക്ഷിയുംകൊണ്ടുവരുന്നു! അതാ, അവന്റെ കൈകാലുകളും, തൊലി തുടങ്ങിയ അവയവങ്ങളും അവൻ ചെയ്തിട്ടുള്ള തെറ്റുകുറ്റങ്ങൾ തുറ ന്നുപറയുന്നു! അപ്പോൾ അവന്റെ വായടഞ്ഞുപോകുന്നതാണ്. അടുത്ത വചന ങ്ങളിൽ നബി ˜ യെ അല്ലാഹു പറയുന്നു:- (16) (നബിയേ) നീ അതിന് ധൃതികൂട്ടുവാൻ വേണ്ടി നിന്റെ നാവിനെ അതുംകൊണ്ട് നീ ഇളക്കേണ്ട. 17 പ നിശ്ചയമായും അതിനെ (നിന്റെ മനിൽ) സമാഹരിക്കലും, അത് ഓതിത്തരലും നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത് 18 പ ആകയാൽ, നാം അത് ഓതിത്തന്നാൽ നീ ആ ഓത്തു പിൻപറ്റിക്കൊളളുക. 19 പ പിന്നീട് അത് വിവരിച്ചുത രലും നമ്മുടെ മേലാണ് (ബാധ്യത) ഉള്ളത്. 16 പ നീ ഇളക്ക അതുംകൊണ്ട്, അതു മായി നിന്റെ നാവ് അതിനെ നീ ധൃതിപ്പെടുവാൻവേണ്ടി (17) മേലാണ് (ബാധ്യത) അതിനെ ഒരുമിച്ചുകൂ ട്ടൽ (സമാഹരിക്കൽ) അതിനെ ഓതിത്തരലും (18) അങ്ങനെ (ആകയാൽ) നാം അതിനെ ഓതിയാൽ (ഓതിത്തന്നാൽ) നീ പിൻപറ്റുക, തുടരുക അതിന്റെ വായനയെ, ആ വായനയെ (19) അനന്തരം നിശ്ചയമായും നമ്മുടെ മേലാണ് (ബാധ്യത) അതിന്റെ വിവരണം, വിവരി ക്കൽ നബി തിരുമേനി ˜ വളരെ ആശ്വാസപ്രദമായ ഒരു ഉപദേശമാണ് ഈ വചനങ്ങളിൽ അല്ലാഹു നൽകുന്നത്. സൂ: ത്വാഹാ 114 ന്റെ വ്യാഖ്യാനത്തിൽ പ്രസ്താവിച്ചതുപോലെ, ജിബ്രീൽ (അ) വഹ്യുമായി വരുമ്പോൾ, അദ്ദേഹം സ്ഥലം വിടുന്നതിന് മുമ്പ്തന്നെ അത് മനഃപാഠമാക്കുവാനും, മറന്നു പോകാതിരിക്കുവാനുംവേണ്ടി തിരുമേനി അത് ധൃതിയിൽ നാവിളക്കി ചൊല്ലി ക്കൊണ്ടിരിക്കുമായിരുന്നുവെന്നും, ഇത് സംബന്ധിച്ചാണ് ഈ വചനങ്ങൾ അവ തരിച്ചതെന്നും ബുഖാരിയും മുസ്ലിമും മറ്റും ഉദ്ധരിച്ച ഹദീഥുകളിൽ വ്യക്തമാ ക്കിയിരിക്കുന്നു. അങ്ങനെ സാഹസപ്പെടേണ്ടതില്ലെന്നും അത് മനിൽ സമാഹ രിച്ച് ഉറപ്പിച്ചുതരലും വേണ്ടതുപോലെ പാരായണം ചെയ്തുതരലും നമ്മുടെ ബാധ്യതയാണെന്നും ഓതിത്തരുമ്പോൾ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നാൽ മതി യെന്നും അല്ലാഹു നബി ˜ യെ ഉണർത്തുന്നു. മാത്രമല്ല, അവതരിപ്പിച്ചുതരുന്ന വചനങ്ങൾക്ക് ആവശ്യമായ വിവരണവും വ്യാഖ്യാനവും നൽകലും അല്ലാഹുവിന്റെ ബാദ്ധ്യത തന്നെയാണെന്നുകൂടി ഉണർത്തിയിരിക്കുന്നു. ബുഖാ രിയുടെ രിവായത്തിൽ, ഈ വചനങ്ങൾ അവതരിച്ചതിനുശേഷം, പിന്നീട് ജിബ്രീൽ (അ) വരുമ്പോൾ തിരുമേനി തലതാഴ്ത്തി ശ്രദ്ധാപൂർവ്വം കേൾക്കുക യും, അദ്ദേഹം പോയാൽ അല്ലാഹു വാഗ്ദത്തം ചെയ്തതുപോലെ അവിടുന്ന് അത് ഓതിക്കേൾപ്പിക്കുകയും ചെയ്തിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. അതിനെ സമാഹരിച്ചുതരൽ നമ്മുടെ ബാധ്യതയാണ് ( ൽഞ്ചഞ്ഞഘ ) എന്ന് പറഞ്ഞതിന്റെ താൽപര്യം, അപ്പപ്പോൾ അവതരിക്കുന്ന വചനങ്ങൾ മറന്നുപോ കാതിരിക്കത്തക്കവണ്ണം നബി ˜ യുടെ ഹൃദയത്തിൽ അപ്പപ്പോൾതന്നെ ഉറപ്പിച്ചു പാഠമാക്കിക്കൊടുക്കുന്നു എന്നത്രെ. മുസ്വ്ഹഫുകളിൽ ഇന്ന് ഈ കാണുന്നവി ധത്തിൽ ആദ്യം മുതൽ അവസാനംവരെയുള്ള ക്രോഡീകരണമല്ല ഇതുകൊണ്ടുദ്ദേശ്യം എന്ന് വ്യക്തമാണ്. (ഈ ക്രോഡീകരണത്തെപ്പറ്റി മുഖവുര യിൽ വിവരിച്ചു പറഞ്ഞിട്ടുമുണ്ട്.) വിവരിക്കുന്നതിന്റെ ബാധ്യതയും അല്ലാഹുവിന്നാണ് ( മ്പഗ ) എന്ന് പറഞ്ഞുവല്ലോ. ഈ വാഗ്ദാനം നിറവേ റ്റപ്പെടുന്നത് പ്രധാനമായും രണ്ട് പ്രകാരത്തിലായിരിക്കും. (1) ചില വചനങ്ങളിൽ സംക്ഷിപ്തമായോ, സൂചനയായോ, വ്യംഗ്യ മായോ മറ്റോ പ്രസ്താവിക്കപ്പെട്ടിട്ടുള്ള കാര്യങ്ങൾ മറ്റ് ചില വചനങ്ങൾ മുഖേന വ്യക്തമായും വിശദമായും വിവരിച്ചുകൊടുക്കുക. ചില വശങ്ങൾ വ്യാഖ്യാനം നൽകുന്നുവെന്ന് പറയുന്നതിന്റെ സാരം ഇതാ ണ്. (2) വചനങ്ങൾ വഹ്യിന്റെ പല ഇനങ്ങളിൽപെട്ട ഏതെങ്കിലും വിശദീകരണങ്ങൾ നൽകുക. നബി തിരുമേനി ˜ യുടെ വചനങ്ങളിലൂടെയും ചര്യകളിലൂടെയും ഇത് നമുക്ക് ലഭിക്കുന്നു. തിരുമേനിയുടെ സുന്നത്തുകൾ വ്യാഖ്യാനമാ ണെന്ന് പറയുന്നതിന്റെ ഉദ്ദേശ്യം ഇതാണ്. ക്വിയാമത്ത്നാളിനെയും, അതിനെ നിഷേധിക്കുന്നവരെയും കുറിച്ചായി രുന്നുവല്ലോ മുൻ ആയത്തുകളിലെ സംസാരം. ഇടക്കുവെച്ച് നബി ˜ ചില ഉപദേശങ്ങൾ നൽകുകയുണ്ടായി. ഒരു പക്ഷേ, ഈ സ്ഥാനത്തുവെച്ചുതന്നെ ഈ ഉപദേശം നൽകേണ്ടുന്ന പ്രത്യേക സന്ദർഭം നേരിട്ടിരുന്നുവെന്നും വരാം. അതു കൊണ്ടായിരിക്കാം ഇവിടെവെച്ചുതന്നെ അക്കാര്യം ഉണർത്തിയത്. അല്ലാഹുവി നറിയാം. ഏതായാലും അടുത്ത വചനങ്ങളിൽ മുൻ സംസാരവിഷയം തന്നെ തുടരുന്നു:- (20) (മനുഷ്യരേ) അങ്ങനെ വേണ്ട! പക്ഷേ, നിങ്ങൾ ക്ഷണിക മായതിനെ (ഐഹികജീവിതത്തെ) ഇഷ്ടപ്പെടുന്നു; 21 പ പരലോക (ജീവിത)ത്തെ നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു! 20 പ അങ്ങനെയല്ല, വേണ്ട . എങ്കിലും (പക്ഷേ) നിങ്ങൾ ഇഷ്ട പ്പെടുന്നു ക്ഷണികമായതിനെ, വേഗം കഴിയുന്നതിനെ (21) നിങ്ങൾ വിട്ടേക്കുകയും ചെയ്യുന്നു പരലോകത്തെ അതാണ് നിങ്ങൾക്ക് പിണഞ്ഞ അബദ്ധം. അതുകൊണ്ടാണ് നിങ്ങൾ എല്ലാ സത്യയാഥാർത്ഥ്യങ്ങളെയും നിഷേധിക്കുവാനും, തോന്ന്യാസങ്ങളിൽ മുഴുകു വാനും ഒരുമ്പെടുന്നത് എന്ന് താൽപര്യം. വാസ്തവത്തിൽ പരലോകജീവിത ത്തിൽ വിശ്വാസമുള്ളവർപോലും ദുർമാർഗത്തിൽ പതിച്ചുപോകുവാനുള്ള പ്രധാന കാരണവും ഇത്തന്നെ. അതെ, ഐഹികജീവിതത്തോടുള്ള പ്രേമവും, പരലോ കജീവിതത്തെക്കുറിച്ചുള്ള അവഗണനയും! (22) ചില മുഖങ്ങൾ അന്നത്തെ ദിവസം (സന്തോഷിച്ചു) പ്രസന്നമാ യവയായിരിക്കും;- (23) (അതെ) അവയുടെ റ∫ിങ്ക ലേക്ക്നോക്കിക്കാണുന്നവയായിരി ക്കും. 24 പ (മറ്റ്) ചില മുഖങ്ങളാകട്ടെ, അന്നത്തെ ദിവസം (വിഷാദിച്ചു) ചുളു ങ്ങിയവയുമായിരിക്കും;- 25 പ അവയെക്കൊണ്ട് വല്ല അത്യാപത്തും പ്രവർത്തിക്കപ്പെടു മെന്ന് അവ(ഉറപ്പായി)ധരിക്കുന്നതാ ണ്. പ ചില മുഖങ്ങൾ അന്ന് പ്രസന്നമായ (ഭംഗിയായശോഭി ക്കുന്ന)വയായിരിക്കും (23) അവയുടെ റ∫ിങ്കലേക്ക് നോക്കുന്നവ യായിരിക്കും
75:24–29وَوُجُوهٞ يَوۡمَئِذِۭ بَاسِرَةٞ
تَظُنُّ أَن يُفۡعَلَ بِهَا فَاقِرَةٞ
كَلَّآ إِذَا بَلَغَتِ ٱلتَّرَاقِيَ
Passage continues through verse 75:29.
(24) ചില മുഖങ്ങളാവട്ടെ അന്ന് ചുളുങ്ങിയ (ചു വയായിരിക്കും (25) അവ ധരിക്കും (ഉറപ്പി ക്കും) ചെയ്യപ്പെടു (പ്രവർത്തിക്കപ്പെടു)മെന്ന് അവയെക്കൊണ്ട്, അവ യോട് വല്ല അത്യാപത്തും, നട്ടെല്ലിന് ബാധിക്കുന്ന വിപത്ത് അതായത്, സന്തോഷാധിക്യത്താൽ സജ്ജനങ്ങളുടെ മുഖങ്ങൾ പ്രശോ ഭിച്ചു പ്രസന്നങ്ങളായിത്തീരുകയും അല്ലാഹുവിനെ ദർശിക്കുകയെന്ന മഹാഭാഗ്യം അവർക്ക് സിദ്ധിക്കുകയും ചെയ്യും. അതേ സമയത്ത് ദുർജ്ജനങ്ങളാകട്ടെ, തങ്ങൾക്ക് അത്യാപത്താണ് നേരിടുവാനുള്ളതെന്ന് കണ്ട് വിഷാദ പ്പെടുകയും അവരുടെ മുഖങ്ങൾ ഇരുളടഞ്ഞു ചുളുങ്ങിപ്പോകുകയും ചെയ്യുന്നു. സ്വർഗീയ അനുഗ്രഹങ്ങളിൽ ഏറ്റവും വമ്പിച്ച അനുഗ്രഹമാണ് അല്ലാ ഹുവിന്റെ തിരുസന്നിധി ദർശിക്കുവാനുള്ള ഭാഗ്യം വിഭാഗക്കാരെ പ്പോലെയുള്ള ചില യുക്തിവാദക്കാർക്ക് അവരുടെ തത്വശാസ്ത്രമനുസരിച്ച് ഈ ദർശനത്തെ അംഗീകരിക്കുവാൻ സാധിക്കയില്ല. അതുകൊണ്ട് അവർ അത് സംബ ന്ധിച്ച രേഖകളെല്ലാം ദുർവ്യാഖ്യാനം ചെയ്യുകയോ തള്ളിക്കളയുകയോ ചെയ്തു കാണാം. പക്ഷേ, ചില വചനങ്ങളിൽ നിന്നും ബലപ്പെട്ട പല ഹദീഥു കളിൽനിന്നും വ്യക്തമായി അറിയപ്പെട്ടതും, സ്വഹാബികൾ, സമു ദായത്തിലെ പണ്ഡിതൻമാർ എന്നുവേണ്ട, പൊതുവിൽ മുസ്ലിം സമുദായം മുഴുവനും അംഗീകരിച്ചതുമായ ഒരു യാഥാർത്ഥ്യമാണത്. (റ), അബൂഹുറയ്റഃ (റ) എന്നീ സ്വഹാബികളിൽനിന്ന് ഇമാം ബുഖാരിയും മുസ്ലിമും (റ) മറ്റും ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: "ചില ആളുകൾ ചോദിച്ചു: അല്ലാ ഹുവിന്റെ റസൂലേ, നാം ക്വിയാമത്ത്നാളിൽ നമ്മുടെ റ∫ിനെ കാണുമോ?' അപ്പോൾ തിരുമേനി പറഞ്ഞു: ഒട്ടും മേഘമില്ലാത്ത അവസരത്തിൽ സൂര്യനെയും ചന്ദ്രനെയും കാണുന്നതിൽ നിങ്ങൾക്ക് വിഷമം നേരിടുമോ? അവർ പറഞ്ഞു: പറഞ്ഞു:"അതുപോലെ, നിശ്ചയമായും നിങ്ങൾ നിങ്ങളുടെ റ∫ിനെ വഴിയെ കാണുന്നതാണ്.' നബി ˜ അരുളിച്ചെയ്തതായി സ്വുഹൈബ് (റ) പ്രസ്താവിക്കുന്ന ഒരു ഹദീ ഥിന്റെ സാരം ഇപ്രകാരമാണ്: "സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിച്ചാൽ, നിങ്ങൾ ഞാൻ വല്ലതും കൂടുതലായി നൽകേണ്ടതുണ്ടോ' എന്ന് അല്ലാഹു അവരോട് ചോദിക്കും. അവർ മറുപടി പറയും: നീ ഞങ്ങളുടെ മുഖം വെള്ള യാക്കി (ഞങ്ങൾക്ക് സന്തോഷം നൽകി)ത്തരുകയും ഞങ്ങളെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, ഞങ്ങളെ നരകത്തിൽനിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു തന്നില്ലേ? (എനി എന്താണ് ഞങ്ങൾക്കുവേണ്ടത്?!) അപ്പോൾ മറ ഉയർത്തപ്പെ ടും. എന്നിട്ട് അവർ അല്ലാഹുവിന്റെ തിരുമുഖം നോക്കിക്കാണും. അപ്പോൾ അവർക്ക് തങ്ങളുടെ റ∫ിനെ നോക്കിക്കാണുന്നതിനെക്കാൾ ഇഷ്ടപ്പെട്ടതായി മറ്റൊന്നുംതന്നെ ഉണ്ടായിരിക്കയില്ല. പിന്നീട് തിരുമേനി (നന്മ പ്രവർത്തിച്ചവർക്ക് ഏറ്റവും നല്ല പ്രതിഫലമുണ്ട്; കൂടുതലുമുണ്ട്.) എന്ന വചനം ഓതുകയും ചെയ്തു. (മുസ്ലിം.) "ഏറ്റവും നല്ല പ്രതി ഫലം' എന്ന് പറഞ്ഞത് സ്വർഗവും, "കൂടുതൽ' എന്ന് പറഞ്ഞത് തിരുമുഖദർശ നവും ആകുന്നുവെന്നാണ് തിരുമേനി ഇത് മുഖേന ചൂണ്ടിക്കാട്ടിയത്. "അപ്പോൾ മറ ഉയർത്തപ്പെടും' എന്നുള്ള ഹദീഥിലെ വാക്യം ശ്രദ്ധേയമാണ്. അല്ലാഹുവിന്റെ തിരുമുഖം സൃഷ്ടികൾക്ക് കാണുവാൻ സാധിക്കാതിരിക്കുമാറുള്ള എന്തോ ഒരു മറ എന്താണെന്ന് ആ മറ ആരിൽനിന്ന് നീക്കപ്പെടുന്നുവോ ആ ഭാഗ്യവാൻമാർക്കേ അതിന് സാധിക്കുകയുള്ളുവെന്നും ഇതിൽനിന്ന് മനിലാക്കാം. ഇൗ വസ്തുത അല്ലാഹുവിന്റെ വചനത്തിൽനിന്ന് തന്നെ മനിലാക്കാവുന്നതാണ്. സൂറത്തുൽ മുത്വഫ്ഫിഫീനിൽ നരകക്കാരായ മഹാപാപികളെപ്പറ്റി അല്ലാഹു പറയുന്നു; (അങ്ങനെയെല്ലാ, നിശ്ചയമായും അന്നത്തെ ദിവസം അവർ തങ്ങളുടെ റ∫ിൽനിന്നും മറയിടപ്പെടുന്നവരാണ്.) ഇമാം (റ) ചൂണ്ടിക്കാണിച്ച തുപോലെ, അല്ലാഹുവിനെ ദർശിക്കുന്നതിൽനിന്ന് സജ്ജനങ്ങൾ മറയിടപ്പെടു ന്നതല്ല. അതുകൊണ്ടാണല്ലോ അവിശ്വാസികൾ മറയിടപ്പെടുന്നവരാണെന്ന് അല്ലാഹു പറഞ്ഞിരിക്കുന്നത്. (26) വേണ്ട! അത് (പ്രാണൻ) തോളെല്ലിങ്കൽ (തൊണ്ടക്കുഴിയിൽ) എത്തിയാൽ,- 27 പ മന്ത്രം നടത്തുന്ന എന്ന് പറയപ്പെടുകയും,- (29) കണങ്കാൽ കണങ്കാലോട് കൂടിപ്പിണയുകയും (ചെയ്താൽ)!- (28) അവൻ ധ മരണം ആസന്ന മായവൻ പ അത് തന്റെ വേർപാടാ ണെന്ന് (ഉറപ്പായി) ധരിക്കുകയും,- 30 പ അന്ന് നിന്റെ റ∫ിങ്കലേക്കാ യിരിക്കും (അവനെ) കൊണ്ടുപോ കുന്നത്. 26 പ വേണ്ട, അങ്ങനെയല്ല അത് എത്തിയാൽ തോളെല്ലി ങ്കൽ, വളയനെല്ലുകളിൽ (27) പറയപ്പെടുകയും ആരുണ്ട്, ആരാണ്, മന്ത്രം നടത്തുന്നവൻ, വൈദ്യക്കാരൻ (28) അവൻ ധരിക്കുക (ഉറപ്പിക്കു ക)യും അത് വേർപാടാണെന്ന് (29) കൂടിപ്പിണയുകയും, പറ്റി ച്ചേരുകയും കണങ്കാൽ കണങ്കാലോട്
75:30–34إِلَىٰ رَبِّكَ يَوۡمَئِذٍ ٱلۡمَسَاقُ
فَلَا صَدَّقَ وَلَا صَلَّىٰ
وَلَٰكِن كَذَّبَ وَتَوَلَّىٰ
Passage continues through verse 75:34.
(30) നിന്റെ റ∫ിങ്ക ലേക്കാണ് അന്ന് തെളിക്കൽ (കൊണ്ടുപോകൽ) ഈ രംഗം അധികമൊന്നും വിവരിക്കേണ്ട ആവശ്യമില്ല. അല്പമൊന്ന് ആലോ ചിക്കുന്ന എവനും അതിന്റെ ഗൗരവം ഏറെക്കുറെ ഊഹിക്കാവുന്നതാണ്. ഏതൊ രുവനും നി ഹായകനായി മുട്ടുകുത്തുന്ന രംഗമത്രെ അത്. അതെ, ഈ ലോക വുമായി എന്നെന്നേക്കും വിടവാങ്ങുകയും, വിഭാവനകൾക്കതീതമായ പരലോ കജീവിതവുമായി കണ്ടുമുട്ടുകയും ചെയ്യുന്ന രംഗം! വിഭാഗം- 2 (31) എന്നാൽ, അവൻ (വിശ്വ സിച്ച്) സത്യമാക്കിയിട്ടില്ല, നമസ്ക രിച്ചിട്ടുമില്ല;- 32 പ പക്ഷേ, വ്യാജമാ(ക്കി നിഷേധി)ക്കുകയും, പിൻതിരിയു കയും ചെയ്തിരിക്കുന്നു! പ പിന്നെ (അതിനും പുറമെ) അവൻ തന്റെ സ്വന്തക്കാരിലേക്ക് ദുരഭിമാനം നടിച്ചുകൊണ്ടുപോകു കയും ചെയ്തിരിക്കുന്നു. (34) (ഹേ, മനുഷ്യാ) നിനക്ക് ഏറ്റവും വേണ്ടപ്പെട്ടത് തന്നെ, വേണ്ട പ്പെട്ടത്തന്നെ! ധ നിനക്ക് യോജിച്ച ശിക്ഷതന്നെ പ 35 പ പിന്നെ (വീണ്ടും) നിനക്ക് ഏറ്റവും വേണ്ടപ്പെട്ടത് തന്നെ, വേണ്ട പ്പെട്ടത്തന്നെ! ധ നിനക്ക് യോജിച്ച ശിക്ഷതന്നെ പ 31 പ എന്നാൽ അവൻ സത്യമാക്കിയിട്ടില്ല (വിശ്വസിച്ചിട്ടില്ല) നമസ്കരിച്ചിട്ടുമില്ല (32) പക്ഷേ, എങ്കിലും, എന്നാൽ അവൻ വ്യാജ മാക്കിയിരിക്കുന്നു പിൻതിരിയുക (തിരിഞ്ഞുപോകുക)യും ചെയ്തിരിക്കുന്നു (33) പിന്നെ അവൻ പോകുകയും ചെയ്തു തന്റെ സ്വന്തം (ആൾ)ക്കാരിലേക്ക് ദുരഭിമാനം നടിച്ചുകൊണ്ട്, അഹങ്കരിച്ചുകൊണ്ട് (34) ഏറ്റവും യോജിച്ചത്, വേണ്ടപ്പെട്ടത് (വലിയ നാശം) നിനക്ക് ഏറ്റവും യോജിച്ചത്
75:35–40ثُمَّ أَوۡلَىٰ لَكَ فَأَوۡلَىٰٓ
أَيَحۡسَبُ ٱلۡإِنسَٰنُ أَن يُتۡرَكَ سُدًى
أَلَمۡ يَكُ نُطۡفَةٗ مِّن مَّنِيّٖ يُمۡنَىٰ
Passage continues through verse 75:40.
(35) പിന്നെയും നിനക്ക് ഏറ്റവും യോജിച്ചത് ഏറ്റവും യോജിച്ചത് മരണപ്പെട്ടുനോക്കുമ്പോൾ അവന് രക്ഷക്ക്വേണ്ടുന്ന യാതൊന്നും അവന്റെ കൂടെയില്ല. സത്യമെന്ന് വിശ്വസിക്കേണ്ടതൊന്നും അവൻ വിശ്വസിച്ചിട്ടി ല്ല. മനുഷ്യന്റെ പ്രധാന കടമയായ നമസ്കാരകർമവും അവൻ നിർവഹിച്ചിട്ടില്ല. നേരെമറിച്ച് സത്യയാഥാർത്ഥ്യങ്ങളെ വ്യാജമാക്കി നിഷേധിക്കുകയും, ഉപദേശ ങ്ങളും കൽപനകളും അനുസരിക്കാതെ പിൻതിരിഞ്ഞുകളയുകയുമാണവൻ ചെയ്തിരിക്കുന്നത്. മാത്രമോ? ഇതിനെല്ലാം പുറമെ സത്യത്തിനെതിരിൽ താൻ സ്വീകരിച്ചുവന്ന ധിക്കാരപ്രവർത്തനങ്ങളിൽ അഹങ്കരിച്ചുകൊണ്ടും ദുരഭിമാനം നടിച്ചുകൊണ്ടും അവൻ തന്റെ ആൾക്കാരുടെ അടുക്കൽ ചെല്ലുകയും ചെയ്തി രിക്കുന്നു. ഇത്രയും കടുത്ത ധിക്കാരിയണവൻ. എടോ! നിനക്ക് കിട്ടേണ്ടുന്നത് -അതെ തികച്ചും നിനക്ക് യോജിച്ച ശിക്ഷതന്നെയാണ് നിനക്കുള്ളത് എന്ന് അല്ലാഹു അവനെ താക്കീത് ചെയ്യുകയാണ്. ആവർത്തിച്ചാവർത്തിച്ചുകൊണ്ടുള്ള ഈ താക്കീത് അല്ലാഹുവിന് അവനോടുള്ള കോപത്തിന്റെ കാഠിന്യത്തെയാണ്. കാണിക്കുന്നത്. അക്രമകാരികളായ ആളുകൾക്ക് വല്ല നാശവും സംഭവിക്കുമ്പോൾ "നിനക്ക് കിട്ടേണ്ടതുകിട്ടി' എന്നും, "നിനക്ക് യോജിച്ചതുതന്നെയാണത്.' എന്നു മൊക്കെ പറയാറുണ്ടല്ലോ. അതുപോലെയുള്ള ഒരു പ്രയോഗമാണ് 34, 35 വചന ങ്ങളിൽ ( ന്നറ എന്ന്) ആവർത്തിച്ചുപറഞ്ഞിരിക്കുന്നത്. 31, 32 വചനങ്ങളിൽ ചെയ്തുകൊണ്ടിരുന്ന നിനക്ക് വളരെ ചേർന്നത്തന്നെയാണ്. (35 -ാം വചനത്തിൽ പ്രസ്താവിച്ച) ആ അഹങ്കാരവും ദുരഭിമാനവും എന്നിങ്ങനെയും ആ വാക്കുകൾ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതാ യത്, ഇത്രയും ധി ക്കാരത്തിന് മുതിർന്ന നീ നിന്റെ ആ പ്രവർത്തനങ്ങളിൽ അഹ ങ്കാരം കൊള്ളുന്നതും നിനക്ക് യോജിച്ചതുതന്നെ, അതിൽ ആശ്ചര്യമില്ല എന്ന് സാരം. രണ്ടായാലും അല്ലാഹുവിന് അവനോടുള്ള കോപവും അമർഷവുമാണത് കാണിക്കുന്നത് എന്ന് വ്യക്തം. അല്ലാഹുവിന്റെ കോപത്തിനും ക്രോധത്തിനും പാത്രമാകാതെ നമ്മെയെല്ലാം അവൻ കാത്തുരക്ഷിക്കട്ടെ. ആമീൻ. അല്ലാഹു പറ യുന്നു:- (36) മനുഷ്യൻ വിചാരിക്കുന്നു വോ, അവൻ വെറുതെയങ്ങ് ഉപേ ക്ഷിക്കപ്പെടുമെന്ന്?! 37 പ അവൻ (ഗർഭാശയത്തിൽ) സ്രവിക്കപ്പെടുന്ന ഇന്ദ്രിയത്തിൽനി ന്നുമുള്ള ഒരു തുളളിയായിരു ന്നില്ലേ?!- 38 പ പിന്നീടവൻ ഒരു രക്തപി ണ്ഡമായി; എന്നിട്ട് (അവനെ) അവൻ (അല്ലാഹു) സൃഷ്ടിച്ചു ശരി പ്പെടുത്തി;- 39 പ അങ്ങനെ, അതിൽനിന്ന് ആണും പെണ്ണുമാകുന്ന രണ്ട് ഇണ കളെ അവൻ ഉണ്ടാക്കി. 40 പ (അങ്ങനെയുള്ള) അവൻ മരണപ്പെട്ടവരെ ജീവിപ്പിക്കുവാൻ കഴിവുളളവനല്ലേ?! 36 പ ചോരക്കട്ട എന്നിട്ട് അവൻ സൃഷ്ടിച്ചു അങ്ങനെ ശരിപ്പെടുത്തി, ചൊവ്വാക്കി (39) എന്നിട്ട് അവനിൽ (അതിൽ) നിന്ന് ഉണ്ടാക്കി രണ്ട് ഇണകളെ അതായത് ആണ് പെണ്ണ് (40) ആ അവനല്ലേ കഴിവുള്ളവൻ അവൻ ജീവിപ്പി ക്കുവാൻ മരണപ്പെട്ടവരെ അതെ, നിശ്ചയമായും അവൻ അതിന് കഴിവുള്ളവൻ തന്നെ! ശൂന്യാവ സ്ഥയിലായിരുന്ന മനുഷ്യജീവിയെ കേവലം നിർജ്ജീവവുമായ ഒരു വസ്തുവിൽനിന്ന് ഉഗ്ഗവിപ്പിച്ച് പല ഘട്ടങ്ങളെയും തരണം ചെയ്യിച്ച് ഈ നിലക്ക് എത്തിച്ച ആ മഹാശക്തിക്ക് അവന്റെ മരണശേഷം അവനെ വീണ്ടും ഒന്ന് ജീവി പ്പിക്കുവാൻ കഴിയുമോ എന്ന് വിശേഷബുദ്ധിയുള്ള ആരെങ്കിലും സംശയിക്കു വാൻ അവകാശമുണ്ടോ?! ഈ ഒടുവിലത്തെ വചനം ഓതിക്കഴിഞ്ഞാൽ (നീ മഹാപരിശു ദ്ധൻ!) എന്നും (ഇല്ലാതേ! നിശ്ചയമായും കഴിയും) എന്ന് നബി ˜ പറഞ്ഞിരു ന്നതായി ഹദീഥിൽ വന്നിട്ടുണ്ട്. ഹദീഥ് സൂ: മുർസലാത്തിന്റെ അവസാനത്തിൽ കാണാം. (ഇ. അ.) അതുപോലെ നാമും പറയുന്നത് ആവശ്യമാണ്. ഈ വചന ങ്ങൾ മനഃപൂർവ്വം അർത്ഥം ആലോചിച്ചുകൊണ്ട് ഓതുന്നവൻ താനറിയാതെ ത്തന്നെ അപ്രകാരം പറഞ്ഞേക്കുകതന്നെ ചെയ്യും. ധ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ