Muhammad Amani Moulavi (d. 1987) · Surah 74 · 56 verses
74:1–4يَـٰٓأَيُّهَا ٱلۡمُدَّثِّرُ
قُمۡ فَأَنذِرۡ
وَرَبَّكَ فَكَبِّرۡ
Passage continues through verse 74:4.
ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 56 - വിഭാഗം നബി തിരുമേനി ˜ ഹിറാമലയിലെഗുഹയിൽവെച്ച് ഒന്നാമതായി ലഭിച്ച വഹ്യ് സൂറത്തുൽ "അലക്വി' ( )ലെ ആദ്യവചനങ്ങൾ ആയിരുന് നു. അതിനുശേഷം കുറച്ചുകാലത്തേക്ക് വഹ്യ് ലഭിക്കാതിരിക്കുകയുണ്ടായി. അതു നിമിത്തം നബി ˜ വളരെ പരിഭ്രമത്തിലും വ്യസനത്തിലുമായി. പിന്നീട് ആദ്യമായി അവതരിപ്പിച്ച അദ്ധ്യായം ഇൗ ( ) അദ്ധ്യായമായിരുന്നുവെന്നാണ് ഭൂരി പക്ഷം വ്യാഖ്യാതാക്കളും സ്ഥിരപ്പെടുത്തിയിട്ടുള്ളത്. ഇമാം ബുഖാ രിയും മുസ്ലിമും (റ) അബൂസലമഃ (റ)യിൽ നിന്ന് നിവേദനം ചെയ്ത ഒരു ഹദീഥിൽ, ഒന്നാമത്തെ വഹ്യിനുശേഷം പിന്നീട് വഹ്യ് വരുവാൻ താമസിച്ച സംഭവം തിരുമേനി പറഞ്ഞുകേട്ടതായി ജാബിർ (റ) അദ്ദേഹത്തിന് വിവരിച്ചു കൊടുത്തിരിക്കുന്നു. അതിൽ നബി ˜ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നത് കാണാം: "അങ്ങനെ, ഞാൻ നടന്നുകൊണ്ടിരിക്കെ, ആകാശത്ത് നിന്നൊരു ശബ്ദം കേട്ടു. ഞാൻ ആകാശത്തിന്റെ നേർക്ക് കണ്ണുപൊക്കി. അപ്പോഴതാ, ഹിറാമല യിൽവെച്ച് എന്റെ അടുക്കൽ വന്നിരുന്ന ആ മലക്ക് ആകാശത്തിനും ഭൂമിക്കുമിട യിൽ ഒരു പീഠത്തിൻമേൽ ഇരിക്കുന്നു! ഞാൻ അത് നിമിത്തം പേടിച്ച് വിറച്ച് നിലത്തേക്ക് വീഴാറായി. അങ്ങനെ, വീട്ടുകാരുടെ അടുക്കൽവന്ന് "വസ്ത്രമിട്ട് മൂടിത്തരുവിൻ, പുതച്ചുതരുവിൻ' ( ) എന്ന് പറഞ്ഞു: അവർ എനിക്ക് പുത ച്ചുതന്നു. ആ അവസരത്തിൽ മുതൽ വരെയുള്ള വചനങ്ങൾ അവ തരിച്ചു. പിന്നീട് വഹ്യ് ചൂടുപിടിക്കുകയും തുടർന്നുകൊണ്ടിരിക്കയും ചെയ്തു. ( എന്റെ അടുക്കൽവന്ന മലക്ക് എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. ഒന്നാമത്തെ വഹ്യുംകൊണ്ട് ജിബ്രീൽ (അ) വന്നതും സൂ: അല ക്വിലെ ആദ്യവചനങ്ങൾ അവതരിച്ചതും അവിടെവെച്ചാണല്ലോ. ഇൗ സംഭവത്തെ വിശദമായി വിവരിച്ചുകൊണ്ട് (റ)യിൽനിന്ന് നിവേദനം ചെയ്യപ്പെട്ടി ട്ടുള്ള പ്രസിദ്ധമായ ഹദീഥ് സൂറത്തുൽ അലക്വിൽ നമുക്ക് ഉദ്ധരിക്കാം; (റ) തന്നെ പ്രസ്താവിച്ചതായി വന്നിട്ടുള്ള വേറെ ഹദീഥിൽ നബി ˜ ഒന്നാമതായി അവതരിച്ച ഇൗ സൂറത്താണെന്ന് പ്രസ്താ വിക്കപ്പെട്ടിരിക്കുന്നു. വഹ്യ് വരാൻ താമസിച്ചതിനുശേഷം പിന്നീട് ആദ്യമായി അവതരിച്ച ക്വുർ ആൻ ഇതായിരുന്നുവെന്നത്രെ ആ പ്രസ്താവനക്ക് ഹദീഥ് പണ്ഡിതൻമാർ അർത്ഥം കൽപിക്കുന്നത്. ആകയാൽ, രണ്ട് ഹദീഥുകളും തമ്മിൽ വൈരുദ്ധ്യമില്ലെന്ന് മനിലാക്കാമല്ലോ. സൂ: അലക്വിലെ ആദ്യവചനങ്ങൾ നബി ˜ യോട് വായിക്കുവാൻ കൽപിക്കുന്നവയാണ്. അതിന്റെ അവതരണത്തോ ടുകൂടി തിരുമേനിക്ക് (പ്രവാചകത്വം) സിദ്ധിച്ചു. ഇൗ സൂറത്തിലെ ആദ്യവാചകങ്ങളാകട്ടെ, തിരുമേനിയോട് എഴുന്നേറ്റുചെന്ന് ജനങ്ങൾക്ക് താക്കീത് നൽകുവാനാണ് കൽപിക്കുന്നത്. അഥവാ പ്രബോധനം ആരംഭിക്കുവാ നുള്ള കല്പനയാണത്. ഇതോടുകൂടി തിരുമേനിക്ക് "രിസാലത്തും' (ദിവ്യദൗത്യവും) ലഭിക്കുന്നു. ഇൗ സൂറത്തിന്റെയും, സൂ: മു മ്മിലിന്റെ അവതരണ സന്ദർഭത്തെ യും, രണ്ടിന്റെയും ആരംഭത്തിൽ നബി ˜ യെ സംബോധന ചെയ്ത വാക്കുക ളെയും ( എന്നും എന്നും) പരിഗണിക്കുമ്പോൾ രണ്ടും പരസ്പരം യോജി പ്പുള്ളതായി കാണാം. രണ്ടിൽ ഏതാണ് ആദ്യം അവതരിച്ചതെന്ന് തീർത്തുപറ ഞ്ഞുകൂടാ. എങ്കിലും ഉള്ളടക്കവും, മറ്റ് ചില വസ്തുതകളും അസ്ക്വലാനീ (റ) സൂറത്ത് അവതരിച്ചശേ ഷമായിരിക്കും സൂ: മു മ്മിൽ അവതരിച്ചത് എന്നാണ് മനിലാകുന്നത്. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ ഹേ, പുതച്ചുമൂടിയവനേ!
(2) എഴുന്നേൽക്കുക, എന്നിട്ട് (ജനങ്ങളെ) താക്കീത് ചെയ്യുക. (3) നിന്റെ റ∫ിനെ നീ മഹ ത്വപ്പെടുത്തുക. (4) നിന്റെ വസ്ത്രങ്ങളെ നീ ശുദ്ധിയാക്കുക. 5 പ ശിക്ഷ ധ ക്കുകാരണമായിത്തീ രുന്നവ പ യെ നീ വിട്ടുനിൽക്കുക. (1) ഹേ, പുതച്ചുമൂടിയവൻ (2) എഴുന്നേൽക്കുക എന്നിട്ട് താക്കീത് ചെയ്യുക, മുന്നറിയിപ്പ് നൽകുക (3) നിന്റെ റ∫ിനെ മഹത്വപ്പെടുത്തുക, തക്ബീർ നടത്തുക (4) നിന്റെ വസ്ത്രങ്ങളെ ശുദ്ധമാക്കുക
74:5–6وَٱلرُّجۡزَ فَٱهۡجُرۡ
وَلَا تَمۡنُن تَسۡتَكۡثِرُ
(5) ശിക്ഷയെ (പാപങ്ങളെ), (വിഗ്രഹങ്ങളെ) നീ വെടിയുക, പുറംതള്ളുക (പുതച്ചുമൂടിയവൻ) എന്ന് സംബോധന ചെയ്തത് നബി ˜ യെ ത്തന്നെ. ഇതിനുള്ള കാരണം മുകളിൽ ഉദ്ധരിച്ച ഹദീഥിൽ നിന്ന് മനിലായ ല്ലോ. എന്നാൽ, കഴിഞ്ഞ സൂറത്തിന്റെ ആരംഭത്തിൽ ചൂണ്ടിക്കാട്ടിയതുപോലെ യുള്ള ചില അഭിപ്രായങ്ങൾ ഇവിടെയും ഇല്ലാതില്ല. അതായത്, ക്വുറൈശിക ളുടെ ഉപദ്രവം അതിരുകവിഞ്ഞപ്പോൾ നബി ˜ വീട്ടിൽ വന്നു പുതച്ചു കിടന്നുവെന്നും ശേഷം, ആ അവസരത്തിലാണ് ഇത് അവതരിച്ചതെന്നും, ഉറ ങ്ങിക്കിടക്കുമ്പോഴാണ് അവതരിച്ചതെന്നും. പക്ഷേ, മേലുദ്ധരിച്ച ഹദീഥ് ഈ അഭി പ്രായങ്ങളെ ബലഹീനമാക്കുന്നു. മൂടിപ്പുതക്കുവാൻ കാരണം എന്ത്തന്നെ ആയി രുന്നാലും ശരി, വീട്ടിൽ മൂടിപ്പുതച്ചുകൊണ്ടിരുന്നാൽ പോരാ എന്നും, പുറത്തി റങ്ങി ജനങ്ങളെ താക്കീത് ചെയ്കയും, ദിവ്യദൗത്യത്തിന്റെ ഭാരം ഏറ്റെടുക്കു കയും വേണ്ടതുണ്ടെന്നും ഇതിൽ സൂചനകാണാം. നബി തിരുമേനി ˜ യെ വിളിച്ചു പ്രബോധനത്തിന്റെ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊള്ളണമെന്ന് അല്ലാഹു കൽപിക്കുകയാണല്ലോ. പ്രബോധന കൃത്യത്തിന്റെ രണ്ട് പ്രധാന വശങ്ങളത്രെ സന്തോഷവാർത്ത അറിയിക്കലും താക്കീത് ചെയ്യലും ( ) അഥവാ സത്യവിശ്വാസവും സൽക്കർമങ്ങളും സ്വീകരിക്കുന്നവർക്ക് അല്ലാഹുവിന്റെ പ്രതിഫലങ്ങളെക്കുറിച്ച് സന്തോഷവാർത്ത കളും, അത് രണ്ടും സ്വീകരിക്കാത്തവർക്ക് അവന്റെ ശിക്ഷാ നടപടികളെക്കുറിച്ച് ഭയവാർത്തകളും അറിയിക്കൽ. ഈ രണ്ടിൽ താരതമ്യേന മുൻഗണന നൽകിക്കാണുന്നത് താക്കീതി ( )ന്റെ വശത്തിനാകുന്നു. ജനങ്ങൾ അന്ധവി ശ്വാസത്തിലും അനാചാരദുരാചാരങ്ങളിലും മുഴുകിക്കൊണ്ടിരിക്കുന്ന പ്രവാചകൻമാരുടെ പ്രബോധനസംരംഭം രംഗപ്രവേശം ചെയ്യു നിന്ന് അവരെ പിൻതിരിപ്പിക്കുവാൻ ശ്രമിക്കുന്നതിനായിരിക്കും സ്വാഭാവികമായും കൂടുതൽ സ്ഥാനമുള്ളത്. (ഇതിനെപ്പറ്റി സൂ: കഹ്ഫിന്റെ ആദ്യ ത്തിൽ വെച്ചും മറ്റും നാം മുമ്പ് സംസാരിച്ചിട്ടുള്ളത് ഓർക്കുക.) അതുകൊണ്ട് പ്രബോധനകൃത്യം ആരംഭിക്കുന്നതിനുള്ള ആദ്യത്തെ ഈ കൽപനയിലും താക്കീ തിന്റെ വശത്തിന് അല്ലാഹു മുൻഗണന നൽകിയിരിക്കുന്നു. തുടർന്നുകൊണ്ട് അല്ലാഹുവിന്റെ മഹത്വത്തെ പ്രകീർത്തനം ചെയ്യാനുള്ള കൽപനയാണുള്ളത്. ലോകരക്ഷിതാവായ അല്ലാഹുവിന്റെ മഹത്വത്തിന് പകരം അവന്റെ ചില രസൃഷ്ടികളുടെ മഹത്വങ്ങളെ പ്രകീർത്തനം ചെയ്തുകൊണ്ടും, അല്ലാഹുവിന്റെ സ്ഥാനം ഇതരവസ്തുക്കൾക്ക് കൽപിച്ചുകൊണ്ടും കഴിഞ്ഞുകൂടുന്ന ഒരു ജന തയെയാണല്ലോ നബി ˜ താക്കീത് ചെയ്യാൻ പോകുന്നത്. അപ്പോൾ ഇവിടെ ˜ യെ പ്രത്യേകം ഉണർത്തിയത് വളരെ സന്ദർഭോചിതമാണെന്ന് പറയേണ്ടതില്ല. ഇതുപോലെത്തന്നെ, വസ്ത്രം ശുദ്ധിയാക്കുക ( ) എന്ന കൽപ നയും ശ്രദ്ധേയമത്രെ. ശുദ്ധിക്കും വെടിപ്പിനും ഇസ്ലാം നൽകുന്ന പ്രാധാന്യം ഇതിൽനിന്ന് ഊഹിക്കാം. ഒരു മുസ്ലിം സദായ്പ്പോഴും മാലിന്യങ്ങളിൽനിന്നും അശുദ്ധങ്ങളിൽനിന്നും മുക്തനായിരിക്കേണ്ടതാണ്. നമസ്കാരാദി കർമവേളക ളിൽ വിശേഷിച്ചും. വെളിക്കിറങ്ങി ജനങ്ങളുമായി സമ്പർക്കം പുലർത്തുന്നവരും തങ്ങളുടെ വേഷവസ്ത്രാദികളിൽ ശുചിയുടെ കാര്യം പ്രത്യേകം ഗൗനിക്കേണ്ട തുണ്ട്. അവരുടെ ഇണക്കവും സ്വീകരണവും ലഭിക്കുന്നതിന് അതത്യാവശ്യമാ ണ്. അതുകൊണ്ടുതന്നെയായിരിക്കും പ്രബോധനം ചെയ്യാനുള്ള കൽപനയോ ടൊന്നിച്ച് ഇക്കാര്യവും അല്ലാഹു ഉണർത്തിയത്. നബി തിരുമേനി ˜ യുടെ ചര്യ പരിശോധിക്കുന്നപക്ഷം, ശരീരം, വസ്ത്രം, വേഷം, താടി, മുടി ആദിയായ വയെല്ലാം തന്നെ വൃത്തിയിലും വെടുപ്പിലും വെക്കുന്നതിൽ തിരുമേനിക്ക് വളരെ നിഷ്കർഷയുണ്ടായിരുന്നുവെന്ന് കാണാം. ഇൗ വാക്യത്തിന് ചില വ്യംഗാർത്ഥ ങ്ങളും ചില വ്യാഖ്യാതാക്കൾ കൽപിക്കാറുണ്ട്. അതാണിവിടെ ഉദ്ദേശ്യമെന്നും അവർ അഭിപ്രായപ്പെടുന്നു. പാപങ്ങളിൽനിന്ന് ശുദ്ധമായിരിക്കുക, മനും ശരീ രവും പരിശുദ്ധമായിരിക്കുക, ഉപയോഗിക്കുന്ന വസ്ത്രം കുറ്റകരമായ വഴിക്ക് സമ്പാദിച്ചതല്ലാതിരിക്കുക, തെറ്റായ വിഷയങ്ങളിൽ വസ്ത്രങ്ങളെ ഉപയോഗപ്പെ ടുത്താതിരിക്കുക എന്നിങ്ങനെയുള്ള ചില സാരങ്ങളാണവ. മൊത്തത്തിൽ എല്ലാം സ്വീകാര്യവും, തത്വത്തിൽ ഏറെക്കുറെ യോജി പ്പുള്ളതും തന്നെ. എന്ന വാക്ക് "റുജ്സ്' എന്നും എന്നും ( ) വായ നയുണ്ട്. രണ്ടായാലും ആ വാക്കിന് "ശിക്ഷ, വിഗ്രഹാരാധന, പാപം, മാലിന്യം, ബഹുദൈവാരാധന, കിടിലംകൊള്ളൽ' എന്നിങ്ങനെ പല അർത്ഥങ്ങളും വരു ന്നതാകുന്നു. ഇവയിൽ ഒന്നാമത്തെയും രണ്ടാമത്തെയും അർത്ഥമാണ് വ്യാഖ്യാതാക്കൾ പൊതുവിൽ സ്വീകരിച്ചിരിക്കുന്നത്. അതായത്, ശിക്ഷയെ അകന്ന് നിൽക്കുക എന്നും, വിഗ്രഹങ്ങളെ അകന്ന് നിൽക്കുക എന്നും, ശിക്ഷ കൊണ്ടുദ്ദേശ്യം, ശിക്ഷാർഹമായ എല്ലാ പാപങ്ങളുമാകുന്നു. (6) അധികം (ലഭിക്കുവാൻ) മോഹിച്ചുകൊണ്ട് നീ ഉപകാരം (അ ഥവാ ദാക്ഷിണ്യം) ചെയ്യരുത്. 7 പ നിന്റെ റ∫ിനുവേണ്ടി നീ ക്ഷമിച്ചും കൊള്ളുക. (6) നീ ഉപകാരം (ദാക്ഷിണ്യം, നന്മ) ചെയ്യരുത് അധികം മോഹിച്ചുകൊണ്ട്, അധികം നടിച്ചുകൊണ്ട്
74:7–16وَلِرَبِّكَ فَٱصۡبِرۡ
فَإِذَا نُقِرَ فِي ٱلنَّاقُورِ
فَذَٰلِكَ يَوۡمَئِذٖ يَوۡمٌ عَسِيرٌ
Passage continues through verse 74:16.
(7) നിന്റെ റ∫ിനുവേണ്ടി നീ ക്ഷമിക്കുക ജനങ്ങളിൽനിന്ന് കൂടുതൽ ലഭ്യമുണ്ടാകും, അല്ലെങ്കിൽ ഉണ്ടാവണം എന്ന ഉദ്ദേശ്യത്തോടെ വല്ല ഉപകാരമോ ദാക്ഷിണ്യമോ ചെയ്യരുത്; അല്ലാഹുവിന്റെ പ്രീതിയും പൊരുത്തവും മാത്രം ഉദ്ദേശിച്ചുകൊണ്ടായിരിക്കണം അത്; അല്ലാഹു വിന്റെ പ്രീതി ലഭിക്കുവാനായി അവന്റെ മാർഗത്തിൽ ക്ഷമയും സഹനവും കൈക്കൊള്ളണം എന്ന് സാരം. സൽക്കാര്യങ്ങൾ വല്ലതും ചെയ്യുമ്പോൾ അത് കുറേ അധികമായിട്ടുണ്ടെന്ന നാട്യം ഉണ്ടായിരിക്കാതെ, എപ്പോഴും പോരാ പോരാ എന്ന വിചാരത്തോടുകൂടിയായിരിക്കണം ചെയ്യുന്നത് എന്നും, 6 -ാം വചനത്തിന് വ്യാഖ്യാനം നൽകപ്പെട്ടിരിക്കുന്നു. (8) എന്നാൽ, കാഹളത്തിൽ മുഴ ക്കപ്പെട്ടാൽ (ഊതപ്പെട്ടാൽ) 9 പ ദിവസം പ്രയാസകരമായ ഒരു ദിവ സമായിരിക്കും!- 10 പ അവിശ്വാസികളുടെമേൽ (ദിവസം)! 8 പ എന്നാൽ മുഴക്ക (ഊത)പ്പെട്ടാൽ കാഹളത്തിൽ (9) എന്നാലത് അന്നത്തെ ദിവസം ഞെരുങ്ങിയ (പ്രയാസകര മായ) ഒരു ദിവസമാണ് (10) അവിശ്വാസികളുടെ മേൽ (എളുപ്പംലഘു) അല്ലാത്ത ക്വിയാമത്ത്നാളിനെക്കുറിച്ചാണ് പറയുന്നതെന്ന് വ്യക്തം. ഇമാം അഹ്മദും (റ), ഇബ്നുജരീറും (റ) ഇപ്രകാരം നിവേദനം ചെയ്തിരിക്കുന്നു. നബി ˜ പറയുകയുണ്ടായി: "കൊമ്പിന്റെ ആൾകാഹളത്തിൽ ഊതുവാൻ നിയോഗി ക്കപ്പെട്ട മലക്ക്തന്നോട് എപ്പോഴാണ് ഊതുവാൻ കൽപിക്കപ്പെടുന്നതെങ്കിൽ അപ്പോൾ ഊതുവാൻവേണ്ടി കാത്തിരുന്നുകൊണ്ട് കൊമ്പ് വായിൽ വെക്കുക യും, നെറ്റി ചുളിക്കുകയും ചെയ്തിരിക്കുന്നു. ആ സ്ഥിതിക്ക് ഞാൻ എങ്ങനെ സുഖജീവിതംകൊള്ളും?!' സ്വഹാബികൾ ചോദിച്ചു: "ഞങ്ങൾ എന്ത് ചെയ്യണ മെന്നാണ് അവിടുന്ന് ഞങ്ങളോട് കൽപിക്കുന്നത്?' തിരുമേനി പറഞ്ഞു: "ഞങ്ങൾക്ക് അല്ലാഹു മതി. അവൻ ഭരമേല്പിക്കപ്പെടുവാൻ എത്രയോ നല്ലവൻ തന്നെ. ഞങ്ങൾ അല്ലാഹുവിന്റെമേൽ ഭരമേൽപിച്ചിരിക്കുന്നു.' മ്പഞ്ചളവ (11 മുതൽ 30 വരെ) വചനങ്ങൾ വലീദുബ്നു മുഗീറഃ ( )യുടെ വിഷയത്തിൽ അവതരിച്ചതാണെന്ന് കാണിക്കുന്ന ചെറുതും വലു തുമായ പല രിവായത്തുകളും കാണാം. വ്യാഖ്യാതാക്കൾ പൊതുവിൽ അതംഗീകരിച്ചിട്ടുമുണ്ട്. ഇതിൽ വ്യാഖ്യാതാക്കൾക്കിടയിൽ ഭിന്നിപ്പില്ലെന്ന് ഇമാം റാസീ (റ) പ്രസ്താവിക്കയും ചെയ്തിരിക്കുന്നു. പ്രസ്തുത രിവായത്തുകളിൽ ഇബ്നു ജരീർ ഉദ്ധരിച്ച ഒരു രിവായത്തിന്റെ സാരം ഇപ്രകാരമാകുന്നു: മുഗീറഃ നബി ˜ യുടെ അടുക്കൽ വരികയുണ്ടായി. തിരുമേനി അവന് ഓതിക്കേൾപ്പി ച്ചു. അതുകേട്ട് അവന്റെ ഹൃദയത്തിന് അലിവുണ്ടായതുപോലെ തോന്നി. ഇൗ വിവരം അബൂജഹലിനുകിട്ടി, അവൻ വലീദിന്റെ അടുക്കൽ ചെന്നു(പരിഹാസേന) ഇങ്ങനെ പറഞ്ഞു:-"ഓ,പിതൃവ്യാ,നിങ്ങളുടെ ജനങ്ങൾ നിങ്ങൾക്ക് കുറച്ചു ധനം തരാൻ ഉദ്ദേ ശിക്കുന്നു' വലീദ് പറഞ്ഞു:"എന്തിനാണ്?' അബൂജഹ്ൽ: "നിങ്ങൾക്ക് തരാൻ തന്നെ. കാരണം, നിങ്ങൾ മുഹമ്മദിന്റെ പക്കലുള്ളത് ലഭിക്കുവാൻവേണ്ടി അവന്റെ അടു ക്കൽ ചെന്നിരുന്നുവല്ലോ!' വലീദ്: "ഞാൻ ക്വുറൈശികളിൽവെച്ച് ധാരാളം ധനമു ള്ളവനാണെന്ന് അവർക്കറിയാമല്ലോ.' അബൂജഹ്ൽ: "എന്നാൽ, താങ്കൾ അവൻ പറ യുന്നതിനോട് പ്രതിഷേധവും വെറുപ്പുമുള്ള ആളാണെന്ന് അവർക്ക് അറിയുവാനായി മുഹമ്മദിനെപ്പറ്റി വല്ല അഭിപ്രായവും പറയണം.' വലീദ്: "ഞാൻ അവനെക്കുറിച്ച് എന്ത് പറയാനാണ്? അല്ലാഹുതന്നെയാണ! നിങ്ങളിലൊരാളും തന്നെ എന്നെക്കാൾ കവിത അറിയുന്നവരും, പദ്യമോ പാട്ടോ അറിയുന്നവരും അല്ല. ജിന്നുകളുടെ കവിത അറിയുന്നവരുമല്ല. അല്ലാഹുവാണ! അവൻ പറയുന്നതിന് ഇവയിൽ ഒന്നിനോടും സാമ്യമില്ല തന്നെ. അല്ലാഹുവാണ! അവൻ പറയുന്ന വാക്കിന് ഒരു മാധുര്യമുണ്ട്. അതിയായി ഒന്നും നിലകൊള്ളുകയില്ല' അബുജഹ്ൽ: "എന്നാൽ അല്ലാഹുവാണ! നിങ്ങൾ അവനെപ്പറ്റി വല്ലതും പറയാതെ നിങ്ങളുടെ ജനത തൃപ്തിപ്പെടുന്നതല്ല.' വലീദ്: "ശരി, എന്നെവിട്ടേക്കുക. ഞാൻ ആലോചിക്കട്ടെ' അങ്ങനെ , അവൻ കുറെ ആലോചിച്ചിട്ട് പറഞ്ഞു: "അത് മറ്റ് ചിലരിൽനിന്ന് പ്രമാണിക്കപ്പെടുന്ന "സിഹ്ർ' (മാരണം) അല്ലാതെ മറ്റൊന്നുമല്ല.'( ) ഇൗ സന്ദർഭത്തിൽ മുതൽ വരെ - 30 വചനങ്ങൾ) വലീദ് മതം മാറിപ്പോയി, എനി ക്വുറൈശികളെല്ലാം മതം മാറിയേക്കുമല്ലോ എന്ന് ജനസംസാരമുണ്ടായപ്പോഴാണ് അബൂജഹ്ൽ വലീദിനെ സമീപിച്ചതെന്നും, വളരെ ആലോചിച്ചശേഷമാണ് വലീദ് മേൽകണ്ടതുപോലുള്ള മറുപടി പറഞ്ഞ തെന്നും വേറൊരു രിവായത്തിൽ വന്നിരിക്കുന്നു. മറ്റൊരു രിവായത്തിന്റെ ചുരുക്കം ഇതാണ്: നബി ˜ യിൽനിന്ന് വലീദ് കേട്ടത് "ഹാമീം സജദഃ' എന്ന അദ്ധ്യായമാ യിരുന്നു. അവൻ അതിൽ ആകൃഷ്ടനാകുകയും പ്രശംസിച്ചുകൊണ്ട് പ്രസ്താവന ചെയ്യുകയും ചെയ്തു. ഇതുകേട്ടപ്പോൾ അവൻ മുസ്ലിമായിട്ടു ണ്ടെന്ന് കരുതി ക്വുറൈശികൾക്ക് പരിഭ്രമമായി. പല പ്രകാരത്തിലും അവർ അവനെ ഇളക്കിവിടുവാൻ തുടങ്ങി. അപ്പോൾ വലീദ് തന്റെ അടവുമാറ്റി. നബി ˜ യെപ്പറ്റി ഭ്രാന്തനെന്നും, ജോൽസ്യനെന്നും, കവിയെന്നും ആരോപിക്കപ്പെടാ ഓരോ ന്യായം പറഞ്ഞ് ഖണ്ഡിച്ചു സംസാരിച്ചു. അനന്ത രം, നബി ˜ യെ ഒരു മാരണക്കാരൻ ("സാഹിർ') ആണെന്ന് സമർത്ഥിച്ചു. നബി ˜ യിൽ വിശ്വസിച്ചു കഴിഞ്ഞ ആളുകളും, അവരുടെ കുടുംബങ്ങളും തമ്മിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഭിന്നിപ്പുകളെ അവൻ അതിന് തെളിവായി എടു ത്തുകാട്ടുകയും ചെയ്തു. ക്വുറൈശ് ഗോത്രത്തിൽ ബനൂമഖ്സൂം ( ) ശാഖയിലെ വമ്പിച്ച ധനാഢ്യനും നേതാവുമായിരുന്നു വലീദ്. വളരെ കച്ചവടങ്ങളും കൃഷിനിലങ്ങളും അവന്നുണ്ടായിരുന്നു. മക്കഃയുടെയും, ഇടയിൽ പല സ്ഥലത്തും ആടുമാടൊട്ടകങ്ങൾ, കുതിരകൾ, അടിമകൾ ആദിയായ വമ്പിച്ച സ്വത്തുക്കൾ വേറെയും, പ്രാപ്തരും ശക്തരുമായ എട്ടുപത്ത് ആൺമക്കളും ഉണ്ടായിരുന്നു. അവരിൽ ഖാലിദ്, ഹിശാം, ഉമാറത്ത് ( ) എന്നീ മൂന്ന് പേർ ഇസ്ലാം സ്വീകരിച്ചവരാണ്. സുഖസമ്പൂർണവും ഉന്നതനിലവാരത്തിലുള്ളതു മായിരുന്ന വലീദിന്റെ ദീർഘകാലത്തെ ജീവിതം, തന്റെ പേരും പ്രശസ്തിയും നിമിത്തം "ക്വുറൈശികളുടെ വാസനച്ചെടി'( ) എന്നൊരു കീർത്തി നാമംപോലും വലീദ് സമ്പാദിച്ചിരുന്നു. അതേ സമയത്ത് നബി ˜ യുടെയും ഇസ്ലാമിന്റെയും അതികഠിനമായ ശത്രുവുമായിരുന്നു വലീദ്. അല്ലാഹുവിന് അവ നോടുള്ള വെറുപ്പിന്റെ കാഠിന്യം താഴെ വചനങ്ങളിൽ കാണാവുന്നതാണ്. അല്ലാഹു പറയുന്നു:- (11) എന്നെയും, ഞാൻ ഏക നായി (സ്വന്തം) സൃഷ്ടിച്ചുണ്ടാ ക്കിയ ഒരുവനെയും (അങ്ങ്) വിട്ടേ ക്കുക ധ അവന്റെ കാര്യം ഞാൻ ഏറ്റു കൊള്ളാം പ 12 പ അവന് (ധാരാളമായി) അയച്ചിട്ടു കൊടുക്കപ്പെട്ട ധനവും ഞാൻ ഉണ്ടാക്കിക്കൊടുത്തിരി ക്കുന്നു;- 13 പ സന്നദ്ധരായ (കുറേ) പുത്രൻമാരെയും (കൊടുത്തിരിക്കു ന്നു);- 14 പ ഞാൻ അവന് ഒരു (നല്ല) സൗകര്യം സൗകര്യപ്പെടുത്തിക്കൊ ടുക്കുകയും ചെയ്തിരിക്കുന്നു. 15 പ പിന്നെയും ഞാൻ വർദ്ധി പ്പിച്ചുകൊടുക്കുവാൻ അവൻ മോഹി ച്ചുകൊണ്ടുമിരിക്കുന്നു! (16) വേണ്ടാ! അവൻ നമ്മുടെ (ലക്ഷ്യം) കളോട് ധിക്കാ രക്കാരനായിരിക്കുന്നു! 17 പ ഞാൻ അവനെ കയറ്റം കയറുവാൻ ധ ഞെരുക്കം അനുഭവി ക്കുവാൻ പ വഴിയെ നിർബന്ധിക്കുന്ന താണ്. പ എന്നെ വിട്ടേക്കുക ഞാൻ സൃഷ്ടിച്ചിട്ടുള്ള ഒരുവനെയും ഏകനായിക്കൊണ്ട് (12) ഞാൻ ആക്കി (ഉണ്ടാക്കി)ക്കൊടുക്കു കയും ചെയ്തു അവന് ധനം, സ്വത്ത് അയച്ചു (നീട്ടിയിട്ട്) കൊടു ക്കുകയും ചെയ്തു, കൊടുക്കപ്പെട്ടതായ (13) പുത്രൻമാരെയും സന്ന ദ്ധരായ, തയ്യാറുളള (യോഗ്യരായ) (14) ഞാൻ സൗകര്യപ്പെടുത്തി, ശരി പ്പെടുത്തി അവന് ഒരു സൗകര്യപ്പെടുത്തൽ (15) പിന്നെയും അവൻ മോഹിക്കുന്നു ഞാൻ വർദ്ധിപ്പിച്ചു കൊടുക്കുവാൻ, കൊടുക്കു മെന്ന് (16) വേണ്ടാ, അങ്ങനെയല്ല നിശ്ചയം അവനായിരിക്കുന്നു നമ്മുടെ ആയത്തുകളോട് ധിക്കാരി, മത്സരക്കാരൻ
74:17–25سَأُرۡهِقُهُۥ صَعُودًا
إِنَّهُۥ فَكَّرَ وَقَدَّرَ
فَقُتِلَ كَيۡفَ قَدَّرَ
Passage continues through verse 74:25.
(17) വഴിയെ ഞാനവനെ നിർബന്ധിക്കും, പ്രേരിപ്പിക്കും കയറ്റം (ചുരം) കേറാൻ, ഞെരു ക്കത്തിന് മറ്റാരുടെയും പങ്കോ സഹായമോ കൂടാതെ ഞാൻ നേർക്ക്തന്നെ അവനെ സൃഷ്ടിച്ചുണ്ടാക്കി; ധാരാളക്കണക്കിൽ സമ്പൽസമൃദ്ധിയും നൽകി; എന്തിനും സന്നദ്ധരും യോഗ്യരുമായ കുറേ പുത്രൻമാരെയും നൽകി; എന്ന്വേണ്ട വിവിധതരത്തിലുള്ള ക്ഷേമൈശ്വര്യങ്ങളും സ്ഥാനമാനങ്ങളും കൈവരുമാറുള്ള സുഖസൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു; ഇതെല്ലാ മുണ്ടായിട്ട് പിന്നെയും അവൻ എന്നിൽനിന്ന് കൂടുതൽ വർദ്ധമാനം മോഹിച്ചും പ്രതീക്ഷിച്ചുംകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊക്കെയായിട്ടും അവൻ അതിന് നന്ദിയും കൂറും കാണിക്കുന്നില്ലെന്ന് മാത്രമല്ല, നമ്മുടെ ലക്ഷ്യദൃഷ്ടാന്തങ്ങളു ടെനേരെ ധിക്കാരവും മാത്സര്യവുമാണ് സ്വീകരിക്കുന്നത്. വേണ്ടാ! അതവന് നല്ല തിനല്ല, ആ വ്യാമോഹങ്ങളൊക്കെ അങ്ങ് വിട്ടേക്കട്ടെ, അവനെ നാം വെറുതെ വിടുമെന്ന് അവൻ കരുതേണ്ട. അധികം താമസിയാതെ അസഹ്യമായ ശിക്ഷയാ കുന്ന വൻചുരത്തിൽ അവനെ നാം നിർബന്ധിച്ചു കയറ്റുകതന്നെ ചെയ്യും എന്ന് സാരം. ഈ വചനങ്ങൾ അവതരിച്ചത് വലീദുബ്നു മുഗീറഃയുടെ വിഷയത്തി ലാണെന്ന് മുകളിൽ നാം കണ്ടുവല്ലോ. എന്നാൽ ഇവയിലടങ്ങിയ ആക്ഷേപങ്ങളും താക്കീതുകളും അവനുമാത്രം ബാധകമാകുന്നതല്ല. ഏതെങ്കിലും വചനങ്ങളുടെ പ്രത്യേക വ്യക്തിയോ, പ്രത്യേക സംഭവമോ ആയിക്കൊ ള്ളട്ടെ, അതിലെ ആശയവും വിധിയും പൊതുവിൽ ബാധകമായിരിക്കുമെന്ന തിൽ ഒട്ടും സംശയമില്ല. അല്ലാഹു നൽകിയ സുഖസൗകര്യങ്ങളും അനുഗ്രഹ ങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുകയും, അതിന് നന്ദികാണിക്കുന്നതിന് പകരം അവനെയും അവന്റെ സന്ദേശങ്ങളെയും ധിക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ഏത് വമ്പൻമാർക്കും ബാധകമത്രെ ഇൗ വചനങ്ങളിലെ താക്കീത്. ഇൗ വചന ങ്ങൾ അവതരിച്ചതിനുശേഷം, വലീദിന്റെ ധനത്തിലും മക്കളിലും അധഃപതനം നേരിട്ടുകൊണ്ടാണ് അവൻ മൃതിയടഞ്ഞതെന്ന് മുഖാത്തിൽ (റ) പ്രസ്താവിച്ച തായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. സ്വന്തം മനാക്ഷിയെ വഞ്ചിച്ചുകൊണ്ട്ജനാനുകൂല്യവും നേതൃസ്ഥാനവും നിലനിറുത്തുവാൻവേണ്ടി -അവൻ ചെയ്ത കൃത്രിമമായ അഭിനയങ്ങളെ താഴെ വചനങ്ങളിൽ അല്ലാഹു വമ്പിച്ച അമർഷ ത്തോടുകൂടി തുറന്നുകാട്ടുന്നു:- (18) കാരണം, അവൻ ചിന്തിച്ചു; (ഒരു രൂപം) കണക്കാക്കുകയും ചെയ്തു. 19 പ അതിനാൽ, അവൻ കൊല പ്പെടട്ടെ (നശിക്കട്ടെ) ! എങ്ങനെയാ ണവൻ കണക്കാക്കിയത്?! 20 പ പിന്നെയും (വീണ്ടും) അവൻ കൊലപ്പെടട്ടെ (നശിക്കട്ടെ) ! എങ്ങനെയാണവൻ കണക്കാക്കി യത്?! 21 പ പിന്നീടവൻ (ഒന്ന്) നോക്കി; പ പിന്നെ, അവൻ (മുഖം) ചുളിക്കുകയും ഇറുകിച്ചുളുങ്ങു കയും ചെയ്തു. 23 പ പിന്നെ, അവൻ പിന്നോട്ട് മാറുകയും, അഹംഭാവം നടിക്കു കയും ചെയ്തു. 24 പ എന്നിട്ട് പറഞ്ഞു: "ഇത് പ്രമാണിച്ച് പറയപ്പെടുന്ന "സിഹ്റ' ല്ലാതെ (മറ്റൊന്നും) അല്ല.' ധ മറ്റാ രിൽനിന്നോ കേട്ടു ഉദ്ധരിക്കപ്പെടുന്ന മാരണം മാത്രമാണ് ഈ പ (25) ഇത് മനുഷ്യന്റെ വാക്ക ല്ലാതെ (വേറൊന്നും) 18 പ നിശ്ചയമായും (കാരണം) അവൻ ചിന്തിച്ചു കണക്കാക്കുക ചെയ്തു (19) അതിനാൽ അവൻ കൊലപ്പെടട്ടെ (നശിക്കട്ടെ, ശപിക്കപ്പെടട്ടെ, തുലയട്ടെ) എങ്ങനെയാണ് അവൻ കണക്കാക്കി, അനുമാനിച്ചു, സങ്കൽപിച്ചു (20) പിന്നെ (വീണ്ടും) അവൻ കൊലപ്പെടട്ടെ അവൻ എങ്ങനെയാണ് കണക്കാക്കിയത് (21) പിന്നെ അവൻ നോക്കി (22) പിന്നെ അവൻ മുഖം ചുളിച്ചു ചുക്കിച്ചുളുങ്ങുക (ഇറുക്കുകകൂടുതൽ ചുളിക്കുക)യും ചെയ്തു (23) പിന്നീടവൻ പിന്നോക്കം തിരിഞ്ഞു, പിന്നോട്ടുമാറി അഹംഭാവം (അഹ ങ്കാരം) നടിക്കയും ചെയ്തു (24) എന്നിട്ട് അവൻ പറഞ്ഞു ഇതല്ല സിഹ്ർ (ആഭിചാരംമാരണംജാലവിദ്യ) അല്ലാതെ പ്രമാണിക്കപ്പെ ടുന്ന, ഉദ്ധരിച്ചു പറയപ്പെടുന്ന (25) ഇതല്ല വാക്ക് (വചനം) അല്ലാതെ മനുഷ്യന്റെ നബി ˜ യിൽ നിന്ന് കേട്ടപ്പോൾ അത് ദിവ്യവചനംതന്നെ യാണെന്ന് അവന് ആദ്യം ബോധ്യമായിരുന്നു. അനന്തരം കൂട്ടുകാരെ തൃപ്തി പ്പെടുത്തുവാനും ജനങ്ങൾക്കിടയിൽ സൽപേരും കീർത്തിയും നിലനിറുത്തു വാനും വേണ്ടി മനാക്ഷി പണയപ്പെടുത്തി കളവുകെട്ടിപ്പറയുവാൻ ധൈര്യപ്പെ ട്ടിരിക്കുകയാണ്. അൽപം മുമ്പ് പുറപ്പെടുവിച്ചിരുന്ന ആ മനു ഷ്യന്റെയോ ജിന്നിന്റെയോ വാക്യങ്ങളല്ല എന്ന മാറ്റിപ്പറ യേണ്ടി വന്നിരിക്കയാണ്. അങ്ങനെ അവന്റെ ഹൃദയം അവനെ അലട്ടി, കുറേ ചിന്തിച്ചു. ഇന്നിന്നപ്രകാരമങ്ങ് പറഞ്ഞുകളയാമെന്ന് മനുകൊണ്ട് സ്വരൂപിച്ചു കണക്കാക്കി. മനാക്ഷി അവനെ അലട്ടിക്കൊണ്ടിരുന്നു. ആദ്യത്തെ പ്രസ്താവ നകൾ മാറ്റിപ്പറയണമല്ലോ. അങ്ങനെ വിഷമത്തിൽപെട്ട് വീണ്ടും ആലോചിക്കു കയായി. കുറേ മുഖം ചുളിക്കും, നെറ്റിചുളുങ്ങും, മുഖം കറുക്കും, ചുക്കിച്ചുളു ങ്ങും. ഒടുക്കം സത്യത്തിൽ നിന്ന് പിൻമാറുവാൻ തന്നെ ഉറച്ചു. ഉത്തരം കിട്ടി പ്പോയി എന്ന അഹങ്കാരത്തോടെ ഞെളിഞ്ഞുനിന്ന് വിധി പുറപ്പെടുവിച്ചു: "മുഹ മ്മദിന്റെ പക്കൽനിന്ന് കേൾക്കുന്ന ഈ വാക്യങ്ങൾ സിഹ്റില്ലാതെമാരണമല്ലാ തെമറ്റൊന്നുമല്ല.'(അതുകൊണ്ടാണ് ആദ്യം ഞാൻ അതിലൊന്ന് മയങ്ങിപ്പോയ ത്.) ഏതോ ചില മാരണക്കാരിൽനിന്ന് പ്രമാണിച്ചുദ്ധരിക്കപ്പെടുന്നതാണ് ഇത്. ഇത് മനുഷ്യനിർമിതംതന്നെ. അതല്ലാതെ ദിവ്യവചനമൊന്നും "ശാപമടയട്ടെ, നശിക്കട്ടെ, തുലഞ്ഞു പോകട്ടെ' എന്നിങ്ങനെയുള്ള അർത്ഥത്തിൽ പ്രയോഗിക്കപ്പെടുന്ന ഒരു വാക്കാണ് പ്ലക്തയ ("ക്വുതില' കൊലപ്പെട വാക്ക്. വെറുപ്പിലും വിദ്വേഷത്തിലുമൊക്കെയാണത് ഉപയോഗിക്കാറു ള്ളത്. ചില സന്ദർഭങ്ങളിൽ സന്തോഷ സൂചകമായും അതേ വാക്ക് അറബികൾ ഉപയോഗിക്കാറുണ്ട്. ഇവിടെ അമർഷത്തോടും കോപത്തോടും കൂടി യാണ് അത് ഉപയോഗിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. അതുകൊണ്ടാണ് അല്ലാഹു ആ വാക്ക് ആവർത്തിച്ചിരിക്കുന്നതും. വാളെടുത്ത് നേരിൽ യുദ്ധം ചെയ്കയും, മുഖാമുഖമായി പലതരം അക്രമങ്ങൾ അഴിച്ചു വിടുകയും ചെയ്ത എത്രയോ ശത്രുക്കൾ മുശ്രിക്കുകളിലുണ്ട്. പക്ഷേ, മനാക്ഷിയെ വഞ്ചിച്ചുകൊണ്ട് ഇത്രയും പരസ്യമായി സത്യത്തെ മൂടിവെച്ച ധിക്കാരികളായ നേതാക്കൾ ഇവനെപ്പോലെ അധികംപേർ ഉണ്ടായിരിക്കയില്ല. അതുകൊണ്ടുതന്നെയാണ് ശിർക്കിന്റെ ഇതര നേതാക്കളെക്കുറിച്ചൊന്നും കാണാത്തത്ര ശക്തമായ ഭാഷയിൽ അവനെക്കുറിച്ച് അല്ലാഹു ആക്ഷേപിച്ചിരിക്കുന്നതും. ( ) ("സിഹ്ർ') എന്ന വാക്ക് "ജാലം, ചെപ്പടിവിദ്യ, മാരണം, വശീകരണം, ആഭിചാരം' എന്നിങ്ങനെ പല അർത്ഥത്തിലും ഉപയോഗിക്കപ്പെടാറുണ്ട്. യാഥാർത്ഥ്യം മനിലാവാത്ത ഉപായ തന്ത്രങ്ങൾക്കെല്ലാം മൊത്തത്തിൽ ഉപയോഗിക്കാറുള്ള ഒരു വാക്കാണത്. സന്ദർഭം നോക്കി ഉദ്ദേശ്യം മനിലാക്കാവുന്നതാണ്. സിഹ്റാ ണെന്ന വാദത്തിന് മേലുദ്ധരിച്ച രിവായത്തിൽ വലീദ് നൽകിയ ന്യായീകരണം, അതു മുഖേന കുടുംബാംഗങ്ങൾക്കിടയിൽ നബി ˜ ഭിന്നിപ്പുണ്ടാക്കിത്തീർക്കുന്നുവെന്നാ ണല്ലോ. അതുകൊണ്ടാണ് നാം ഇവിടെ അതിന് മാരണം എന്ന് വിവർത്തനം നൽകി യത്. ഐഹികമായ കാര്യലാഭത്തിനുവേണ്ടി ധിക്കരിച്ച ആ ദുഷ്ടഹൃ ദയത്തിന് അല്ലാഹു വമ്പിച്ച താക്കീത് നൽകുന്നു:-
74:26–28سَأُصۡلِيهِ سَقَرَ
وَمَآ أَدۡرَىٰكَ مَا سَقَرُ
لَا تُبۡقِي وَلَا تَذَرُ
(26) വഴിയെ ഞാനവനെ "സക്വ റിൽ' (നരകത്തിൽ) ഇട്ടു എരിക്കു ന്നതാണ്. 27 പ "സക്വർ" എന്നാലെന്താ ണെന്ന് നിനക്ക് എന്തറിയാം!?- (28) അത് (ഒന്നിനെയും) ബാക്കി യാക്കുകയില്ല; വിട്ടുകളയുകയു മില്ല;- 29 പ തൊലിയെ എരിച്ചു (മാറ്റം വരുത്തി) കളയുന്നതാകുന്നു. 30 പ അതിന്റെമേൽ (നോട്ടത്തി ന്) പത്തൊമ്പത് പേരുണ്ട്. 26 പ (28) അത് ബാക്കിവെക്കുകയില്ല വിട്ടുകള യുകയുമില്ല
74:29–32لَوَّاحَةٞ لِّلۡبَشَرِ
عَلَيۡهَا تِسۡعَةَ عَشَرَ
وَمَا جَعَلۡنَآ أَصۡحَٰبَ ٱلنَّارِ إِلَّا مَلَـٰٓئِكَةٗۖ وَمَا جَعَلۡنَا عِدَّتَهُمۡ إِلَّا فِتۡنَةٗ لِّلَّذِينَ كَفَرُواْ لِيَسۡتَيۡقِنَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَيَزۡدَادَ ٱلَّذِينَ ءَامَنُوٓاْ إِيمَٰنٗا وَلَا يَرۡتَابَ ٱلَّذِينَ أُوتُواْ ٱلۡكِتَٰبَ وَٱلۡمُؤۡمِنُونَ وَلِيَقُولَ ٱلَّذِينَ فِي قُلُوبِهِم مَّرَضٞ وَٱلۡكَٰفِرُونَ مَاذَآ أَرَادَ ٱللَّهُ بِهَٰذَا مَثَلٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَن يَشَآءُ وَيَهۡدِي مَن يَشَآءُۚ وَمَا يَعۡلَمُ جُنُودَ رَبِّكَ إِلَّا هُوَۚ وَمَا هِيَ إِلَّا ذِكۡرَىٰ لِلۡبَشَرِ
Passage continues through verse 74:32.
(29) എരിച്ചു (കരിച്ചു) കളയുന്നതാണ്, മാറ്റം വരുത്തുന്നതാ ണ്, കരിവർണമാക്കുന്നതാണ് തൊലിയെ (30) അതിന്റെ മേലുണ്ട് പത്തൊമ്പത് പേർ നരകത്തിന് പല പേരുകളും കാണാവുന്നതിൽ ഒന്നത്രെ "സക്വർ' ( ഞ്ചദ്ധക്കട എല്ലാ പേരുകളെയും പോലെ, ഇതും നരകത്തിന്റെ ഉഗ്രതയും കാഠിന്യവും കുറിക്കുന്നു."ഉരുക്കിക്കളയുന്നത്, കരിച്ചുകളയുന്നത്'എന്നൊക്കെയാണ് അതിന് പദാർത്ഥം. ( ന്ധ സ്ലഞ്ഞര ) ഏതൊരു വസ്തുവാകട്ടെ, അതിനെ നരകത്തിലിട്ടാൽ അതതിനെ എരിച്ചുകളയാതെ ബാക്കി വെക്കുകയാകട്ടെ, വിട്ടുകളയുകയാകട്ടെ ചെയ്കയില്ല. തൊലികളിലേക്ക് ആളിച്ചെന്ന് അതിവേഗം അതിനെ കരിച്ചു നിറം മാറ്റം വരുത്തി കരിമയമാക്കുന്നതാണ്. നമ്മുടെ അന്മിയെക്കാളും എത്രയോ മടങ്ങ് ഉഗ്രതരമാണ് നരകാന്മി. എന്നിരിക്കിലും അതിനാൽ ശിക്ഷിക്കപ്പെടുന്നവർ നിത്യ യാതനകൾ അനുഭവിച്ചുകൊണ്ടിരിക്കുകയെന്നല്ലാതെ അതിൽ അവൻ മരണടയു ന്നതല്ല.വല്ല വിശ്രമവും ലഭിക്കുമോ, അതുമില്ല. ത്സവ സ്ലത്ഥട്ടമ റ്റൾറ്റ ത്സ (ഒരിക്കലും മരണമടയുകയില്ല; ജീവിക്കുകയുമില്ല.) ഇത് നരകാന്മിയുടെ ഒരു പ്രത്യേകതയാണ്. മാത്രമല്ല, നിരന്തരം ശിക്ഷ അനുഭവിക്കേണ്ടതിനായി അവരുടെ തൊലികൾ വെന്തു കരിയുമ്പോഴേക്കും അല്ലാഹു വേറെ തൊലികളെ പകരം ഉണ്ടാക്കുകയും ചെയ്യു ന്നതാണ്. ( ഏൾയവന്മട്ടറ സ്ലഴഹ്മദ ഏഛൾപ്പഘ മ്പഴഛൾപ്പഘ ള സ്ലഞ്ഞപ്പര ) അതിന്റെ മേൽനോട്ടം വഹിക്കുന്നവരാകട്ടെ, പരുഷസ്വഭാവികളും കഠിനൻമാരുമായ മലക്കു കളുമാകുന്നു.) ( ച്ചഹ്നദ സ്ലത്ഥട്ടപ്പഥ ) ഈ മേൽനോട്ടക്കാരായ മലക്കുക ളെക്കുറിച്ചാണ് "പത്തൊമ്പതുപേരുണ്ട്' എന്ന് ഇവിടെ അല്ലാഹു പ്രസ്താവിച്ചത്. ഇവരുടെ എണ്ണം പത്തൊമ്പതാക്കി നിശ്ചയിച്ചതിന്റെ രഹസ്യം എന്താണെന്ന് നമുക്ക് അറിഞ്ഞുകൂടാ, അല്ലാഹുവിന് മാത്രമേ അറിയൂ. എങ്കിലും അതിവിടെ പ്രസ്താവിച്ചതിലടങ്ങിയ ചില രഹസ്യങ്ങൾ അടുത്തവചനത്തിൽ അല്ലാഹു ചൂണ്ടി ക്കാട്ടുന്നുണ്ട്. അല്ലാഹു പറയുന്നു:- (31) നരകത്തിന്റെ (മേൽനോട്ട ക്കാരായ) ആൾക്കാരെ നാം മലക്കു കളല്ലാതെ ആക്കിയിട്ടില്ല; അവരുടെ എണ്ണം അവിശ്വസിച്ചവർക്ക് ഒരു പരീക്ഷണമല്ലാതെയും ആക്കിയിട്ടി ല്ല. (അതെ) വേദഗ്രമ്ലം നൽകപ്പെ ട്ടിട്ടുള്ളവർ ദൃഢമായി വിശ്വസിക്കു വാനും, വിശ്വസിച്ചിട്ടുള്ളവർക്ക് വിശ്വാസം വർദ്ധിക്കുവാനും,- സത്യവിശ്വാസികളും സന്ദേഹപ്പെടാ തിരിക്കുവാനുമാകുന്നു (അത്). (കൂ ടാതെ)"ഹൃദയങ്ങളിൽ (ഒരു തരം) രോഗമുള്ളവരും അവിശ്വാസികളും ഇതുമൂലം എന്തൊരു ഉപമയാണ് അല്ലാഹു ഉദ്ദേശിച്ചിരിക് കുന്നത്'എന്ന് പറയുവാൻവേണ്ടിയുമാകുന്നു. അപ്രകാരം, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുക യും, അവൻ ഉദ്ദേശിക്കുന്നവരെ സൻമാർഗത്തിലാക്കുകയും ചെയ്യു ന്നു. നിന്റെ റ∫ിന്റെ സൈന്യങ്ങളെ അവനല്ലാതെ (ആരും) അറിയുന്നത ല്ല. ഇത് മനുഷ്യർക്ക് ഒരു സ്മരണ (അഥവാ ഉപദേശം) അല്ലാതെ (മ റ്റൊന്നും) അല്ലതാനും. 31 പ നാം ആക്കിയിട്ടില്ല നരകത്തിന്റെ ആൾക്കാരെ മലക്കുകളല്ലാതെ നാം ആക്കിയിട്ടില്ല അവരുടെ എണ്ണം ഒരു പരീക്ഷണമല്ലാതെ അവിശ്വസിച്ചവർക്ക് ഉറപ്പാക്കു വാൻ, ദൃഢമാക്കുവാൻവേണ്ടി നൽകപ്പെട്ടവർ വേദഗ്രമ്ലം അധികരിക്കാനും വിശ്വസിച്ചവർ(ക്ക്) വിശ്വാസം, വിശ്വാസത്താൽ സംശയപ്പെടാതെ ഇരിക്കുവാനും വേദഗ്രമ്ലം നൽക പ്പെട്ടവർ സത്യവിശ്വാസികളും പറയുവാൻ വേണ്ടിയും യാതൊരുവർ അവരുടെ ഹൃദയങ്ങളിലുണ്ട് (ഒരുതരം) രോഗം അവിശ്വാസികളും എന്തൊന്നാണ് ഉദ്ദേശിച്ചിരിക്കുന്നത് അല്ലാഹു ഇതുകൊണ്ട്, ഇതിനാൽ ഉപമ, ഉദാഹരണമായിട്ട് അപ്ര കാരം, അല്ലാഹു വഴിപിഴപ്പിക്കുന്നതാണ് അവൻ ഉദ്ദേശിക്കുന്ന വരെ അവൻ സൻമാർഗത്തിലാക്കുകയും ചെയ്യും അവൻ ഉദ്ദേശി ക്കുന്നവരെ അറിയുകയില്ല നിന്റെ റ∫ിന്റെ സൈന്യങ്ങളെ അല്ല ഉപദേശം (സ്മര ണ) അല്ലാതെ മനുഷ്യർക്ക് നരകത്തിന്റെ മേൽനോട്ടം വഹിക്കുവാൻ ഏൽപിക്കപ്പെട്ടിരിക്കുന്നത് പത്തൊമ്പത് മലക്കുകളാണെന്ന് അല്ലാഹു പ്രസ്താവിച്ചുവല്ലോ. ഇതുകേട്ടപ്പോൾ അബൂജഹ്ൽ തന്റെ ആളുകളോട്: "നിങ്ങളിൽ ഓരോ പത്തുപേർക്കും അവരിൽ ഓരോരുത്തരെ പിടിച്ചടക്കിക്കൂടേ!' എന്നും, വേറൊരുവൻ "പതിനേഴുപേരെ ഞാൻ തടുത്തുകൊള്ളാം, ബാക്കി രണ്ടുപേരുടെ കാര്യം നിങ്ങൾക്കും ആയിക്കൂടേ?!' എന്നും മറ്റും പരിഹസിച്ചു പറയുകയുണ്ടായെന്ന് ചില രിവായത്തുകളിൽ വന്നി രിക്കുന്നു. നരകത്തിന്റെ മേൽനോട്ടക്കാർ മലക്കുകൾ മനു ഷ്യരോ മറ്റോ അല്ലാഹു ആദ്യമായി ചൂണ്ടിക്കാട്ടി. ഒരു മലക്കിനെ പ്പോലും നേരിടുവാനോ ചെറുത്തുനിൽക്കുവാനോ മനുഷ്യർക്ക് സാധ്യമല്ല. എന്നി രിക്കെ, പത്തൊമ്പത് പേരിൽനിന്ന് എങ്ങനെ രക്ഷപ്പെടുവാൻ കഴിയും? അതു കൊണ്ട് അവരിൽനിന്ന് ആരെങ്കിലും രക്ഷപ്പെട്ടേക്കുമെന്ന് കരുതേണ്ട. എന്നിങ്ങ നെയുള്ള ഒരു സൂചന ഇതിൽ അടങ്ങിയിരിക്കുന്നു. പത്തൊമ്പത് എന്ന എണ്ണം എടുത്തുപറഞ്ഞതിൽ സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും തരത്തിലുളള സംശയത്തിനോ ആശയക്കുഴപ്പത്തിനോ അവകാശമില്ല. എന്തു കൊണ്ട് പത്തൊമ്പതായി, അല്ലെങ്കിൽ ഇരുപതോ നൂറോ ആയില്ല. എന്നിത്യാദി വിമർശനങ്ങളൊന്നും അവരിൽനിന്നുണ്ടാവാനില്ല. അല്ലാഹു പറഞ്ഞത് അപ്പടി സ്വീകരിക്കുവാനും വിശ്വസിക്കുവാനും അവർ തികച്ചും സന്നദ്ധരാണ്. എന്നാൽ അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതൊരു പരീക്ഷണം മാത്രമാണെന്ന് തുടർന്ന് പ്രസ്താവിച്ചിരിക്കുന്നു. ഈ രണ്ട് മുഖവുരകൾക്ക് ശേഷം വിഷയം കുറേക്കൂടി വിശദീകരിക്കുകയാണ് അടുത്ത വാക്യങ്ങളിൽ ചെയ്തിരിക്കുന്നത്. അതായത്: വേദഗ്രമ്ലം നൽകപ്പെട്ടവർക്ക് വിശ്വാസം ദൃഢകര മായിത്തീരുവാൻ അത് ഉപകരിക്കുന്നു. കാരണം, അവരുടെ പക്കലുള്ള ഗ്രമ്ല ങ്ങൾ മുഖേന അത് അവർക്ക് മനിലാക്കുവാൻ കഴിഞ്ഞിട്ടുണ്ട്. അതോട് യോജിച്ചുകാണുമ്പോൾ അവർക്കത് കൂടുതൽ ബോധ്യവും സ്വീകാര്യവും ആയിരിക്കുമല്ലോ. മുൻ വേദഗ്രമ്ലങ്ങളിൽ ഈ വിവരം ഉള്ളതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പ്രസ്താവിച്ചതെന്ന് (റ), ക്വത്താദഃ (റ), മുജാഹിദ് (റ) എന്നിവരിൽ നിന്ന് നിവേദനങ്ങൾ വന്നിട്ടുണ്ട്. മറ്റ് പലതുമെന്ന പോലെ, ഇന്നത്തെ ബൈബ്ളുകളിൽ ഇത് കാണപ്പെടാത്തതിന് കാരണം വ്യക്ത മാണ്. പക്ഷേ, അവതരിക്കുന്ന കാലത്തെ വേദക്കാർക്ക് ഇക്കാര്യം പൊതുവിൽ അറിയാമായിരുന്നുവെന്നും, അതുകൊണ്ടാണ് അവർ അതിനെ എതിർക്കാതിരുന്നതെന്നും സ്പഷ്ടമാണല്ലോ. ഇതുപോലെത്തന്നെ, സത്യവിശ്വാ സികൾക്ക് അത് വിശ്വാസം വർദ്ധിക്കുവാനും ഇടയാകുന്നു. പ്രസ്താ വനകളെ വേദക്കാർ ശരിവെച്ചു കാണുന്നതും, നരകശിക്ഷയുടെ കാഠിന്യത്തെയും അറിയുന്നതും സത്യവിശ്വാസികളുടെ വിശ്വാസവർദ്ധന വിന് കാരണമാകുന്നു; കൂടാതെ, അല്ലാഹുവിങ്കൽനിന്ന് അവതരിച്ചുകൊണ്ടിരി ക്കുന്ന ഓരോ സന്ദേശവും അവരുടെ വിശ്വാസത്തിൽ വർദ്ധനവുണ്ടാക്കു ന്നു. (അവരുടെ മേൽ അവന്റെ ആയത്തുകൾ ഓതി ക്കേൾപ്പിക്കപ്പെട്ടാൽ അതവർക്ക് വിശ്വാസത്തെ വർദ്ധിപ്പിക്കുന്നതാണ്.) അങ്ങനെ ഇരുകൂട്ടർക്കുംവേദക്കാർക്കും സത്യവിശ്വാസികൾക്കുംസന്ദേഹത്തിനോ, ആശ യക്കുഴപ്പത്തിനോ അവകാശമില്ലാതായിത്തീരുന്നു. പരീക്ഷണത്തിന്റെ ഒരു വശ മത്രെ ഇത്. നേരെമറിച്ച് ഹൃദയത്തിൽ രോഗമുള്ളവരായ കപടവിശ്വാസികൾക്കും സത്യനിഷേധികളായ അവിശ്വാസികൾക്കുമാകട്ടെ, ഇൗ പ്രസ്താവനമൂലം ആശ യക്കുഴപ്പവും കുതർക്കവുമായിരിക്കും വർദ്ധിക്കുക. പരീക്ഷണഫലത്തിന്റെ മറു വശമാണിത്. അങ്ങനെ, അവർ പറഞ്ഞേക്കും: ഇതെന്തൊരു ഉപമയാണ്? ഇതിന്റെ ഉദ്ദേശ്യമെന്തായിരിക്കും? എന്താണ് ഒരു പത്തൊമ്പതിന്റെ കണക്ക്? എന്തുകൊണ്ട് ഒരെണ്ണം കൂടിച്ചേർത്ത് ഇരുപത് തികച്ചില്ല സ്ല. എന്നൊക്കെ. ഇതിന് അല്ലാഹു നൽകുന്ന മറുപടി ശ്രദ്ധേയമാകുന്നു: (1) ഇങ്ങനെയുള്ള പരീക്ഷണങ്ങൾ മുഖേന അല്ലാഹു ഉദ്ദേശിച്ചവരെ അവൻ വഴിപിഴപ്പിക്കുകയും അവൻ ഉദ്ദേശിച്ചവരെ അവൻ സൻമാർഗത്തിലാക്കു കയും ചെയ്യുന്നു. അതെ, സഹൃദയൻമാർക്ക് നേർമാർഗം പ്രാപിക്കുവാനും, ദുഷ്ടൻമാർക്ക് വഴിപിഴച്ചു തെറ്റിപ്പോകുവാനും അത് കാരണമായിത്തീരുന്നു. (2) അല്ലാഹുവിന്റെ സൈന്യങ്ങൾ ഏതൊക്കെയാണ്, എത്രയാണ്, അവ രുടെ സ്ഥിതിഗതികൾ എന്തെല്ലാമാണ് എന്നൊക്കെ അവൻ മാത്രമേ അറിയുക യുള്ളൂ. ഓരോ തരത്തിലുള്ള ആരാധനാ കർമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന മലക്കുകൾ ഇല്ലാത്ത ഒരു സ്ഥലവും ഏഴ് ആകാശങ്ങൾക്കിടയിൽ ഇല്ല എന്നും മറ്റും നബി ˜ പ്രസ്താവിച്ചിട്ടുള്ളത് ഇവിടെ സ്മരണീയമാകുന്നു. (അ; തി; ജ) എന്നിരിക്കെ, അവരെക്കുറിച്ച് അല്ലാഹു പറയുന്നത് അക്ഷരാർത്ഥത്തിൽ വിശ്വ സിക്കുകയും സമ്മതിക്കുകയുമല്ലാതെ അതിനെപ്പറ്റി ചോദ്യം ചെയ്യാനോ കൂടു തൽ ചർച്ച നടത്തുവാനോ ആർക്കും ന്യായമോ അവകാശമോ ഇല്ല. അക്കൂട്ട ത്തിൽ നരകത്തിന്റെ മേൽനോട്ടക്കാരെ പത്തൊമ്പതാക്കിയതിന്റെ രഹസ്യവും അവന് മാത്രമേ അറിഞ്ഞുകൂടു. എനി "ഇരുപത്' എന്നോ മറ്റോ പറഞ്ഞാൽ അപ്പോഴും "എന്ത് കൊണ്ടാണത്' എന്ന് ഇവർ ചോദിച്ചുകൂടായ്കയില്ലല്ലോ. (3) നരകത്തെക്കുറിച്ചും അതിലെ കാവൽക്കാരെക്കുറിച്ചും മറ്റുമുള്ള ഇത്തരം പ്രസ്താവനകളൊന്നും തർക്കത്തിനോ വിമർശനത്തിനോ വിഷയമാ യിക്കൂടാത്തതാണ്. ജനങ്ങളെ ഓർമിപ്പിക്കുക മാത്രമാണ് അവയുടെ ലക്ഷ്യം. ഇഷ്ടമുള്ളവർക്ക് അവയെപ്പറ്റി ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യാം. സ്വന്തം ചര്യയെ ചിട്ടപ്പെടുത്തുകയും ചെയ്യാം. എന്ന് മാത്രം. അല്ലാഹു പറയുന്നു: വിഭാഗം- 2 (32) അങ്ങനെ വേണ്ട! ചന്ദ്രൻ തന്നെയാണ (സത്യം)! പിന്നിട്ടുപോകുമ്പോൾ- 34 പ പ്രഭാതവുമാണ പുലർന്നു (പ്രകാശിച്ചു) വന്നാൽ- 35 പ നിശ്ചയമായും അത് (നരകം) വൻകാര്യങ്ങളിൽ ഒന്നു തന്നെ!- 36 പ മനുഷ്യന് ഒരു താക്കീത് എന്ന നിലക്ക്;- 37 പ അതായത്, നിങ്ങളിൽനിന്ന് മുന്നോക്കം വരുവാനോ, പിന്നോ ക്കം പോകുവാനോ ഉദ്ദേശിച്ചവർക്ക്! (32) അങ്ങനെയല്ലാ (വേണ്ടാ) ചന്ദ്രൻതെന്നയാണ
74:33–42وَٱلَّيۡلِ إِذۡ أَدۡبَرَ
وَٱلصُّبۡحِ إِذَآ أَسۡفَرَ
إِنَّهَا لَإِحۡدَى ٱلۡكُبَرِ
Passage continues through verse 74:42.
(33) രാത്രിയും തന്നെയാണ അത് പിന്നിട്ടുപോകുമ്പോൾ (34) പ്രഭാ തവും തന്നെയാണ അത് പുലരുമ്പോൾ, പ്രകാശപ്പെട്ടാൽ (35) നിശ്ച യമായും അത് ഒന്ന് (ഒരു കാര്യം) തന്നെ വലുതായ (വൻകാര്യങ്ങ ളായ)തിൽ (36) താക്കീത് നൽകുന്നതായിട്ട് (താക്കീതെന്ന നിലയിൽ) മനുഷ്യന് (37) ഉദ്ദേശിച്ചവർക്ക് നിങ്ങളിൽനിന്ന് മുന്നോട്ടുവരുവാൻ, മുന്തുവാൻ അല്ലെങ്കിൽ പിന്നോട്ട് പോകാൻ, പിന്താൻ സത്യയാഥാർത്ഥ്യങ്ങളുടെ നേരെ കൽപ്പിച്ചുകൂട്ടി ധിക്കാരം കൈകൊണ്ടവർക്ക് "സക്വർ' എന്ന നരകശിക്ഷയാണുള്ളതെന്ന് 26 -ാം വചനത്തിൽ അല്ലാഹു താക്കീത് നൽകി. തുടർന്നുള്ള വചനങ്ങളിൽ അതിന്റെ ഉഗ്രതയും ഗൗരവവും ചൂണ്ടിക്കാട്ടി. പിന്നീട് വിഷയത്തിന്റെ ഗൗരവം ഒന്നുകൂടി ഊന്നിപ്പറയുകയാണ്. പ്രഭാതം എന്നിവയുടെ പേരിൽ സത്യം ചെയ്തുകൊണ്ടുള്ള ആ പ്രസ്താവനയുടെ സാരം ഇങ്ങനെ സംഗ്രഹിക്കാം: സക്വറാകുന്ന നരകംകേവലം അവഗണിച്ചു തള്ളാവുന്ന ഒരു കാര്യമല്ല, ഏറ്റവും വമ്പിച്ച രു കാര്യമത്രെ അത്. ഇത് ഒരു വ്യക്തിക്കോ ചില വ്യക്തികൾക്കോ മാത്രമുള്ള ഒരു താക്കീതല്ല. മനുഷ്യവർഗത്തിനാകമാനമുള്ള താക്കീതാണിത്. അതെ, മുമ്പോട്ട് വന്ന് സത്യം സ്വീകരിക്കുവാൻ തയ്യാറാകുന്നവർക്കും, സത്യത്തിൽനിന്ന് പിന്നോക്കം പോയി ദുർമാർഗത്തിൽ പതിക്കുന്നവർക്കും താക്കീതാകുന്നു. (38) എല്ലാ (ഓരോ) ദേഹവും (ആളും) അത് സമ്പാദിച്ചുവെച്ചതിന് പണയപ്പെട്ടതായിരിക്കും; 39 പ വലതുപക്ഷക്കാരൊഴികെ. 40 പ ചില സ്വർഗങ്ങളിലായി രിക്കും (അവർ). അവർ ചോദ്യം ചെയ്യും,- 41 പ കുറ്റവാളികളെക്കുറിച്ച്: 38 പ എല്ലാ ദേഹവും (ആത്മാവും, ആളും) അത് സമ്പാ ദിച്ച (പ്രവർത്തിച്ച)തിന്ന് പണയമാണ്, പണയപ്പെട്ടതായിരിക്കും (39) ആൾക്കാരൊഴികെ, കൂട്ടരല്ലാതെ വലതുപക്ഷത്തിന്റെ (40) ചില സ്വർഗങ്ങളിൽ അവർ ചോദ്യം ചെയ്യും (41) കുറ്റവാളികളെപ്പറ്റി (42) നിങ്ങളെ പ്രവേശിപ്പിച്ചത് (പ്ര വേശിച്ച കാരണം) എന്താണ് സക്വറിൽ (നരകത്തിൽ) ഓരോ ആളും അവരവരുടെ കർമങ്ങളാകുന്ന സമ്പാദ്യങ്ങൾക്ക് പണയമായിരി ക്കും. അഥവാ, സ്വന്തം കടമകളും ബാധ്യതകളും തീർത്തുകഴിഞ്ഞ സമ്പാദ്യങ്ങളാ ണുള്ളതെങ്കിൽ രക്ഷയുണ്ട്. ഇല്ലാത്തപക്ഷം രക്ഷകിട്ടുവാൻ മാർഗമില്ല. പക്ഷേ, വല തുപക്ഷക്കാരാകുന്ന സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം, അവരുടെ കടമ കളും ബാധ്യതകളുമെല്ലാം ഇഹത്തിൽവെച്ച് നേരത്തെ നിറവേറ്റപ്പെട്ടുകഴിഞ്ഞി രിക്കുന്നതുകൊണ്ട് അവർ കർമങ്ങൾക്ക് പണയപ്പെട്ടു കഷ്ടപ്പെടേണ്ടിവരുന്നത വലതുപക്ഷക്കാരെ ( )പ്പറ്റി സൂ: )യിൽ വിവ രിച്ചിട്ടുണ്ട്. (42) "നിങ്ങളെ "സക്വറി'ൽ പ്രവേ ശിപ്പിച്ചത് എന്താണ്?' എന്ന് സക്വറിനെ ഭയപ്പെടേണ്ടതുമില്ല. സ്വർഗമായിരിക്കും അവരുടെ സങ്കേ തം. അവിടെവെച്ച് ചിലപ്പോൾ അവർ സക്വറിന്റെ അവകാശികളായിത്തീർന്ന കുറ്റവാളികളെക്കുറിച്ച് അന്വേഷണം നടത്തും. നിങ്ങൾ ഈ ശിക്ഷക്ക് വിധേയ രാകുവാൻ കാരണമെന്താണെന്ന് അവരോട് ചോദിക്കും. അതിന് നരകക്കാർ നൽകുന്ന മറുപടി നോക്കുക:-
74:43قَالُواْ لَمۡ نَكُ مِنَ ٱلۡمُصَلِّينَ
(43) അവർ (മറുപടി) പറയും: ഞങ്ങൾ നമസ്കരിക്കുന്നവരുടെ കൂട്ടത്തിൽ ആയിരുന്നില്ല;- ഞങ്ങൾ സാധുക്കൾക്ക് ഭക്ഷണം കൊടുത്തിരുന്നതുമില്ല;- 45 പ (തോന്നിയവാസത്തിൽ) മുഴുകിയിരുന്നവരോടൊപ്പം ഞങ്ങൾ മു ഴു ക്കാ ണ്ടി രി ക്കു ക യും ചെയ്തിന്നരുന്നു;- 46 പ പ്രതിഫലനടപടിയുടെ ദിവസത്തെ ഞങ്ങൾ വ്യാജമാക്കു കയും ചെയ്തിരുന്നു;- 47 പ അങ്ങനെ (മരണമാകുന്ന ആ) ഉറപ്പ് ഞങ്ങൾക്ക് (43) അവർ പറയും ഞങ്ങളായിരുന്നില്ല, ആയില്ല നമസ്കരിക്കുന്നവരുടെ കൂട്ടത്തിൽ
74:44–48وَلَمۡ نَكُ نُطۡعِمُ ٱلۡمِسۡكِينَ
وَكُنَّا نَخُوضُ مَعَ ٱلۡخَآئِضِينَ
وَكُنَّا نُكَذِّبُ بِيَوۡمِ ٱلدِّينِ
Passage continues through verse 74:48.
(44) ഞങ്ങളായിരുന്നുമില്ല ഭക്ഷണം കൊടുക്കുക സാധുവിന്, പാവപ്പെട്ടവന് (45) ഞങ്ങൾ (തോന്നിയവാസത്തിൽ) മുഴുകുകയും ചെയ്തിരുന്നു മുഴു കുന്നവരോടൊപ്പം (46) ഞങ്ങൾ വ്യാജമാക്കുകയും ചെയ്തിരുന്നു പ്രതിഫലത്തിന്റെ (നടപടി എടുക്കുന്ന) ദിവസത്തെ (47) ഞങ്ങൾക്ക് വരുന്നതുവരെ, അങ്ങനെ ഞങ്ങൾക്ക് വന്നു (ആ) ഉറപ്പ്, ദൃഢ മായ കാര്യം (മരണം) മരണംവരെയും ഇതായിരുന്നു ഞങ്ങളുടെ നില. അതുകൊണ്ടാണ് ഞങ്ങൾ നരകശിക്ഷക്ക് വിധേയരായത് എന്ന് സാരം. എല്ലാ സംശയങ്ങൾക്കും വിരാമമിടുന്നതും ആർക്കും യാതൊരു സംശയമില്ലാത്തതുമായ കാര്യമാണല്ലോ മരണം. അതാണിവിടെ ഉറപ്പായ കാര്യം ( ) എന്ന് മരണത്തെ ഉദ്ദേശിച്ചു പറ ഞ്ഞത്. സത്യവിശ്വാസികളുടെ സൽക്കർമങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതുമാണ് നമസ്കാരം. അതിന്റെ അടുത്ത സ്ഥാനം സാധുക്കളുടെ വിശപ്പടക്കുന്നതിനുമാണ്. ഈ രണ്ട് കാര്യവും ഉപേക്ഷവരുത്തുന്നവൻ യഥാർത്ഥവിശ്വാസിയായിരിക്കയില്ല. അതുകൊണ്ടാണ് ഇത് രണ്ടും ഇവിടെ മറ്റ് പലേടത്തുമെന്നപോലെപ്രത്യേകം എടുത്തുപറഞ്ഞി രി ക്കുന്നത്. വിശുദ്ധ സന്ദേശങ്ങൾ, പ്രവാചകപ്രഭുവിന്റെ അദ്ധ്യാപനങ്ങൾ ആദിയായവയുടെ നേരെ പുച്ഛഭാവവും അവഹേളനനയവും സ്വീകരിക്കുക, അവർക്കെ തിരെ അപവാദങ്ങൾ പുറപ്പെടുവിക്കുക, പ്രകോപന നടപടികൾ കൈക്കൊള്ളുക, ഇത്യാദി ദു മ്പ്രദായക്കാരോട് സഹകരിച്ചും പങ്കുചേർന്നുംകൊണ്ടിരിക്കുക, ഇതൊക്കെ സത്യനിഷേധത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങളത്രെ. എല്ലാറ്റിനും അടി സ്ഥാനമായി നിലകൊള്ളുന്നത് മരണാനന്തര ജീവിതത്തിന്റെയും പരലോകരക്ഷാ ശിക്ഷകളുടെയും നിഷേധവുമാകുന്നു. മരണംവരെ ഈ നില തുടർന്നുപോന്ന വർക്കുണ്ടോ പിന്നെ വല്ല രക്ഷാമാർഗവും?! അല്ലാഹു പറയുന്നു:- (48) എനി, അവർക്ക് ശുപാർശ ക്കാരുടെ ശുപാർശ പ്രയോജനപ്പെ ടുന്നതല്ല. (48) എനി (ആകയാൽ) അവർക്ക് പ്രയോജന (ഉപകാര)പ്പെടുക യില്ല ശുപാർശ ശുപാർശക്കാരുടെ രക്ഷക്കുള്ള മാർഗങ്ങളെല്ലാം അവർ നഷ്ടപ്പെടുത്തിയിരിക്കകൊണ്ട് എനി അവർക്ക്വേണ്ടി ശുപാർശ ചെയ്യാൻ ആരുമില്ല. ഉണ്ടെന്ന് സങ്കൽപിച്ചാൽതന്നെ അതവിടെ സ്വീകാര്യവുമല്ല. അതിന് സാധ്യതയുമില്ല. ഇങ്ങനെയാണ് സത്യത്തെ നിഷേധിക്കുന്നവരുടെ പര്യവസാനം.
74:49–50فَمَا لَهُمۡ عَنِ ٱلتَّذۡكِرَةِ مُعۡرِضِينَ
كَأَنَّهُمۡ حُمُرٞ مُّسۡتَنفِرَةٞ
(49) എന്നിരിക്കെ, എന്താണ വർക്ക്, - ഈ ഉൽബോധനത്തെവിട്ട് (അവർ) തിരിഞ്ഞുകളയുന്നവരായി ക്കൊണ്ടിരിക്കുന്നു?! (50) വിറളിയെടുത്തോടുന്ന കഴു തകളെന്നോണമിരിക്കുന്നു അവർ,- 51 പ (അതെ) വല്ല സിംഹ ത്തിൽനിന്നും ഓടിപ്പായുന്ന (കഴുത കളെപ്പോലെ). (49) എന്നിരിക്കെ (അപ്പോൾ) എന്താണ് അവർക്ക് ഉൽബോ ധനം (ഉപദേശം, സ്മരണ) വിട്ട് തിരിഞ്ഞു കളയുന്നവരായി (കൊണ്ടിരി ക്കുന്നു) (50) അവർ ആകുന്നുവെന്നപോലെ കഴുതകൾ വിറ ളിപിടിച്ചു പോകുന്ന, പേടിച്ചു ഓടുന്ന
74:51–53فَرَّتۡ مِن قَسۡوَرَةِۭ
بَلۡ يُرِيدُ كُلُّ ٱمۡرِيٕٖ مِّنۡهُمۡ أَن يُؤۡتَىٰ صُحُفٗا مُّنَشَّرَةٗ
كَلَّاۖ بَل لَّا يَخَافُونَ ٱلۡأٓخِرَةَ
(51) ഓടിപ്പോകുന്ന സിംഹ ത്തിൽ നിന്ന് ഉൽബോധനങ്ങളും ഉപദേശങ്ങളും കേൾക്കുമ്പോൾ അവരിലുണ്ടാകുന്ന പ്രതി കരണങ്ങളും ചേഷ്ടകളും കാണുമ്പോൾ, തങ്ങളെ വേട്ടയാടിപ്പിടിക്കുവാൻവന്ന സിംഹങ്ങളെക്കണ്ട് നാലുപാടും വിറളിയെടുത്തോടുന്ന കാട്ടുകഴുതക്കൂട്ടങ്ങളാണ് അവരെന്ന് തോന്നിയേക്കും എന്ന് സാരം. (ക്വസ്വറത്ത്) എന്ന വാക്കിന് അമ്പൈത്തുകാർ എന്നും, വേട്ടക്കാർ എന്നും ചിലർ അർത്ഥം കൽപിച്ചിട്ടുണ്ട്. ഉദ്ദേശ്യം അപ്പോഴും വ്യക്തംതന്നെ. (52) (അത്രയുമല്ല) പക്ഷേ, അവരിൽനിന്നുള്ള എല്ലാ (ഓരോ) മനുഷ്യനും ഉദ്ദേശിക്കുന്നു,- (തുറന്ന്) നിവർത്തിവെക്ക പ്പെട്ട ഏടുകൾ തനിക്ക് നൽകപ്പെട ണമെന്ന്! (53) അതുവേണ്ടാ! പക്ഷേ, അവർ പരലോകത്തെ ഭയപ്പെടുന്നി ല്ല. 52 പ പക്ഷേ (എങ്കിലും) ഉദ്ദേശിക്കുന്നു എല്ലാ (ഓരോ) മനു ഷ്യനും അവരിൽപെട്ട അവന് കൊടുക്കപ്പെടണമെന്ന് ചില ഏടു(ഗ്രമ്ലം)കൾ വിരുത്ത (നൂർത്തതുറക്ക)പ്പെട്ടതായ (53) വേണ്ടാ, അങ്ങനെയല്ല പക്ഷേ, അവർ ഭയപ്പെടുന്നില്ല പരലോകത്തെ അവരുടെ ധിക്കാരം കണ്ടാൽ, പ്രവാചകന് ലഭിച്ച ഗ്രമ്ലമൊന്നും പോരാ, അവ രിൽ ഓരോരുത്തന്നും വെവ്വേറെത്തന്നെ തുറന്ന വേദഗ്രമ്ലം അവതരിച്ചുകിട്ടണം എന്നാണവരുടെ നില. ഇത്രത്തോളം ധിക്കാരത്തിന് മുതിരാതിരിക്കുകയാണവർക്ക് നല്ലത് എന്ന് അവർ ഓർത്തുകൊള്ളട്ടെ. പരലോകത്തെക്കുറിച്ച് ഭയമില്ലാത്തതാണ് ഇതിനെല്ലാം കാരണം എന്ന് സാരം.
74:54–55كَلَّآ إِنَّهُۥ تَذۡكِرَةٞ
فَمَن شَآءَ ذَكَرَهُۥ
(54) അതു വേണ്ടാ! നിശ്ചയ മായും ഇതൊരു ഉൽബോധന മത്രെ!- (55) ആകയാൽ, ആർക്കുവേ ണമോ അവൻ അത് ഓർമിച്ചുകൊ ള്ളട്ടെ. 56 പ അല്ലാഹു ഉദ്ദേശിക്കുന്നതാ യാലല്ലാതെ അവർ ഓർമിക്കുന്നത ല്ലതാനും. അവൻ ഭയഭക്തിക്ക് അവ കാശപ്പെട്ടവനും, പാപമോചനത്തിന് അവകാശപ്പെട്ടവനുമത്രെ. (54) വേണ്ടാ നിശ്ചയമായും അത് (ഇത്) ഒരു ഉൽബോധനം (ഉപദേശം) ആകുന്നു (55) അതുകൊണ്ട് അപ്പോൾ ആർ ഉദ്ദേശിച്ചു വോ, ആർക്കുവേണമോ അതവൻ ഓർമിക്കട്ടെ, സ്മരിക്കും
74:56وَمَا يَذۡكُرُونَ إِلَّآ أَن يَشَآءَ ٱللَّهُۚ هُوَ أَهۡلُ ٱلتَّقۡوَىٰ وَأَهۡلُ ٱلۡمَغۡفِرَةِ
(56) അവൻ ഓർക്കുന്നതുമല്ല ഉദ്ദേശിക്കുന്നതായാലല്ലാതെ അല്ലാഹു അവൻ അർഹനാണ്, തരപ്പെട്ട (അവകാശപ്പെട്ട)വനാണ് സൂക്ഷ്മ തക്ക്, ഭയഭക്തിക്ക് അർഹനുമാകുന്നു പാപമോചനത്തിന് (പാപം പൊറുക്കുവാൻ ഈ തിരുവചനം ഓതിക്കൊണ്ട് നബി ˜ ഇപ്രകാരം അരുളിയതായി ഹദീ ഥിൽ വന്നിരിക്കുന്നു."നിങ്ങളുടെ റ∫് പറയുന്നു: ഞാൻ സൂക്ഷിക്കപ്പെടുവാൻഭയഭക്തി അതുകൊണ്ട് എന്നോടൊപ്പം ഒരു ആരാധ്യനും സ്വീകരിക്കപ്പെട്ടുകൂടാ. എന്നാൽ, എന്നെ ആർ സൂക്ഷിക്കു കയും അങ്ങനെ എന്നോടൊപ്പം ഒരു ആരാധ്യനെയും സ്വീകരിക്കാതിരിക്കുകയും ചെയ്തുവോ അവന് ഞാൻ പൊറുത്തുകൊടുക്കുവാൻ അവകാശപ്പെട്ടവനാകു ന്നു.' (അ; തി; ജ; ന.) ആരെയും സത്യമാർഗത്തിലേക്ക് നിർബന്ധിച്ചു പിടിച്ചു വലി ക്കുന്നില്ല. അത് സത്യങ്ങൾ വെട്ടിത്തുറന്നു കാട്ടിയും ഉപദേശിച്ചുംകൊണ്ടും നേർവ ഴിയിലേക്ക് മാടിവിളിക്കുന്നുവെന്നുമാത്രം. സത്യം സ്വീകരിക്കണം, നേർമാർഗം പ്രാപിക്കണം എന്നൊക്കെ ഉദ്ദേശ്യവും താൽപര്യവും ഉള്ളവർക്ക് അത് ഓർമി ക്കുകയും വിശ്വസിക്കുകയും ചെയ്യാം. അല്ലാത്തവർക്ക് വേണമെങ്കിൽ നിരസി ക്കുകയും ചെയ്യാം. ( അസ്ലക്കഠ യ്യലവ അസ്ലക്കഠ യ്യഞ്ഞമ ) പക്ഷേ, അല്ലാഹുവിന്റെ ഉദ്ദേശ്യംകൂടി ഉണ്ടെങ്കിലേ അവർ ഓർമിക്കലും വിശ്വസിക്കലുമെല്ലാം ഉണ്ടാകൂ. ( ർവഞ്ചരന്മഷ സ്ലലവ ) അവന്റെ മാർഗത്തിൽനിന്ന് തെറ്റിപ്പോകുന്നവർ ആരൊ ക്കെയാണെന്നും, നേർമാർഗം പ്രാപിക്കുന്നവർ ആരൊക്കെയാണെന്നും അവന് നല്ലപോലെ അറിയാമല്ലോ. ( 125 ൾഴവ ൽപ്പട്ടച്ഛക്കട യ്യഥ പ്ലക്കഢ യ്യസ്റ്റ ) അക്രമകാരികളായ ആളുകളെ അവൻ നേർമാർഗത്തിലാക്കുകയില്ലതാനും ( ) ചുരുക്കിപ്പറഞ്ഞാൽ, സൂക്ഷിക്കപ്പെടുവാനും ഭയ ഭക്തി അർപ്പിക്കപ്പെടുവാനുമുള്ള അർഹത അല്ലാഹുവിന് മാത്രമാണുള്ളത്. സൂക്ഷിച്ചു വരുന്നുവോ അവൻ നേർമാർഗം പ്രാപിച്ചു. അവന് അല്ലാഹു പൊറുത്തുകൊടുക്കുകയും ചെയ്യും. പൊറുത്തുകൊടുക്കുവാനുള്ള അവ കാശവും അധികാരവുമാകട്ടെ, അതും അവന്നല്ലാതെ മറ്റാർക്കും ഇല്ല. (അല്ലാഹു ഉദ്ദേശിക്കുന്നതായാലല്ലാതെ അവർ ഓർമിക്കുന്നതല്ല) എന്ന വാക്യത്തിൽ ഇസ്ലാമിലെ ഒരു മൗലിക വിശ്വാസ സിദ്ധാന്തം അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ പ്രവർത്തനങ്ങളടക്കമുള്ള സകല കാര്യങ്ങളും അല്ലാഹുവിന്റെ ഉദ്ദേശ്യം അനുസരിച്ചേ ഉണ്ടാകുകയുള്ളൂ എന്ന തത്വ മത്രെ അത്. അപ്പോൾ, മനുഷ്യൻ ഉദ്ദേശിച്ചതുകൊണ്ടുമാത്രം അവന് ഒന്നും നട ത്തുവാനോ, അവനിൽ ഒന്നും നടക്കുവാനോ പോകുന്നില്ല. അതിനുള്ള കഴിവും വിചാരവും വികാരവുമെല്ലാം അല്ലാഹുവിൽനിന്ന്തന്നെ ലഭിക്കേണ്ടതുണ്ട്. (ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്ന തായാലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുന്നതല്ല.) നബി തിരുമേനി ˜ ക്ക്പോലും തിരു മേനി ഇഷ്ടപ്പെടുന്നവരെ നേർമാർഗത്തിലാക്കുവാൻ സാധ്യമല്ല. (നിശ്ചയമായും, നീ ഇഷ്ടപ്പെട്ടവരെ നീ നേർമാർഗത്തിലാക്കുന്നതല്ല. പക്ഷേ, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ നേർമാർഗത്തിലാക്കുന്നു. നേർമാർഗം പ്രാപിക്കുന്നവരെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനുമാണ്.) മനുഷ്യന്റെ കാര്യങ്ങളെല്ലാം അവന്റെ സ്വന്തം കഴിവിൽപെട്ടതാണെന്നും, അതിൽ അല്ലാഹു അവന് നിരുപാധികമായ സ്വാതന്ത്യ്രം നൽകിയിട്ടുണ്ടെന്നും വാദിച്ചുകൊണ്ട് മനുഷ്യന് അതിരുകവിഞ്ഞ സ്ഥാനം കൽപിച്ചു കൊടുക്കുന്ന യുക്തിവാദക്കാർ ഇതുപോലെയുള്ള വചനങ്ങളെ ദുർവ്യാഖ്യാനം ചെയ്യുക മാത്രമല്ല, അല്ലാഹുവിന്റെ അറിവിനെയും, കഴിവിനെയും, അധികാര ത്തെയും അൽപമൊന്ന് വെട്ടിച്ചുരുക്കുകയും, അവന്റെ അറിവിനും ഇഷ്ടത്തിനും എതിരായി ലോകത്ത് കുറേ കാര്യങ്ങൾ നടമാടുമെന്ന് വരുത്തിത്തീർക്കുകയും കൂടി ചെയ്യുന്നത് കാണാം. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, മനുഷ്യന്റെ അധികാ രവൃത്തവും കഴിവും വലുതാക്കുവാനും, അല്ലാഹുവിന്റെ അധികാരവൃത്തവും കഴിവും ചെറുതാക്കുവാനും ശ്രമിക്കുകയാണ് ചെയ്യുന്നത്. അതോടുകൂടി, അല്ലാ ഹുവിന്റെ സൃഷ്ടികളിലും ഭരണകാര്യങ്ങളിലും തങ്ങളുടെ ബുദ്ധിക്കും യു ക്തിക്കും ന്യായീകരിക്കുവാൻ കഴിയാത്ത രഹസ്യങ്ങളൊന്നും ഉണ്ടായിക്കൂടാ എന്നൊരു ധാരണയും അവരിൽനിന്ന് പ്രകടമാകുന്നു. അല്ലാഹു നമുക്കെ ല്ലാവർക്കും സത്യം ഗ്രഹിക്കുവാനും, നേർമാർഗം പ്രാപിക്കുവാനും തൗഫീക്വ് നൽകട്ടെ. നമ്മുടെ പാപങ്ങളും പാകപ്പിഴവുകളും അവൻ പൊറുത്തുതരട്ടെ. ആമീൻ.