Muhammad Amani Moulavi (d. 1987) · Surah 73 · 20 verses
73:1–9يَـٰٓأَيُّهَا ٱلۡمُزَّمِّلُ
قُمِ ٱلَّيۡلَ إِلَّا قَلِيلٗا
نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا
Passage continues through verse 73:9.
ആമുഖം: മുസ്സമ്മിൽ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 20 - വിഭാഗം പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) ഹേ, വസ്ത്രമിട്ടു മൂടിയവനേ! 2 പ രാത്രി അൽപം ഒഴിച്ച് (ബാക്കി സമയം) എഴുന്നേറ്റ് (നമ സ്കരിച്ചു) കൊള്ളുക;- 3 പ അതായത്, അതിന്റെ പകുതി (സമയം); അല്ലെങ്കിൽ, അതിൽ നിന്ന് അൽപം ചുരുക്കിക്കൊ ള്ളുക;- 4 പ അല്ലെങ്കിൽ, അതിനെക്കാൾ (അൽപം) വർദ്ധിപ്പിച്ചുകൊള്ളുക; ഒരു സാവകാശക്രമത്തിൽ ക്വുർ ആൻ നിറുത്തിനിറുത്തി ഓതുകയും ചെയ്യുക. 1 പ ഹേ, വസ്ത്രമിട്ടു മൂടിയവനേ, പുതച്ചു കിടക്കുന്നവനേ (2) എഴുന്നേൽക്കുക (നമസ്കരിക്കുക) രാത്രി അൽപം (കുറച്ച്) ഒഴികെ (3) അതായത് അതിന്റെ പകുതി അല്ലെങ്കിൽ ചുരുക്കി ക്കൊള്ളുക അതിൽനിന്ന് അൽപം (4) അല്ലെങ്കിൽ വർദ്ധിപ്പിച്ച് അതിനെക്കാൾ സാവകാശത്തിലോതുക (സാവധാനക്രമ ത്തിലാക്കുകനിറുത്തിനിറുത്തി വായിക്കുക)യും ചെയ്യുക ഒരു സാവകാശക്രമം (വസ്ത്രമിട്ടു മൂടിയവൻ) എന്ന് നബി തിരുമേനി ˜ യെ സംബോ ധന ചെയ്തതിന് ഒന്നിലധികം പ്രകാരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിരിക്കുന്നു. (1) വഹ്യിന്റെ ആരംഭകാലത്ത് ജിബ്രീൽ (അ) വഹ്യും കൊണ്ടുവന്ന പ്പോൾ നബി ˜ ഭയം തോന്നുകയും, വീട്ടിൽവന്നു "വസ്ത്രമിട്ട് മൂടിത്തരുവിൻ, പുതപ്പിട്ടുതരുവിൻ ( സ്സവഞ്ചഗഛ ,സ്സൾപ്പലഞ എന്ന് അവിടുന്ന് പറയുകയും ഉണ്ടായി. അങ്ങ നെയുള്ള അവസരത്തിലായിരുന്നു ഈ വചനങ്ങൾ അവതരിച്ചത്. (2) പ്രവാചകത്വം (നുബുവ്വത്ത്) ആകുന്ന വസ്ത്രത്താൽ ആവരണം ചെയ്യപ്പെടുകയും, ദിവ്യദൗത്യം (രിസാലത്ത്) ആകുന്ന ഭാരം ഏൽപിക്കപ്പെടുക യും ചെയ്ത ആൾ എന്നാണ് വിവക്ഷ. (3) രാത്രി വസ്ത്രമിട്ടു പുതച്ചു കിടന്നുറങ്ങിയാൽ പോരാ, എഴുന്നേറ്റു നമസ്കാരത്തിൽ മുഴുകേണ്ടതുണ്ട് എന്ന സൂചനയാണത്. (4) ക്വുറൈശികൾ നബി ˜ യെക്കുറിച്ച് കവിയാണെന്നും, പ്രശ്നക്കാര നാണെന്നും, ഭ്രാന്തനാണെന്നുമൊക്കെ പറഞ്ഞുകേട്ടപ്പോൾ തിരുമേനി (വ്യസനം നിമിത്തം) വീട്ടിൽചെന്നു വസ്ത്രം മൂടിപ്പുതച്ചു കിടക്കുകയുണ്ടായി. ആ സന്ദർഭ ത്തിലായിരുന്നു ഇത് അവതരിച്ചത്. പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽ, അവതരിച്ച സൂറത്തുകളിൽപെ ട്ടതാണ് ഈ സൂറത്ത്. അന്ന് അഞ്ചു നേരത്തെ നമസ്കാരം നിയമിക്കപ്പെട്ടിരുന്നി ല്ല. അതിനുമുമ്പാണ് ഈ കൽപന. രാത്രിയുടെ ഏതാണ്ട് പകുതി കുറവോ കൂടുതലോ ആയാലും നമസ്കരി ക്കണമെന്ന് ഇതുമൂലം അല്ലാഹു നബി ˜ യോട് കൽപിച്ചിരിക്കുന്നു. അഞ്ച് നമ സ്കാരം നിയമമാക്കപ്പെടുന്നതുവരെ രാത്രി നമസ്കാരം നിർവ്വഹിക്കൽ പൊതു വിൽ എല്ലാവർക്കും നിർബന്ധമായിരുന്നുവോ എന്നുള്ളതിൽ ഭിന്നാഭിപ്രായം കാണാം. ഏതായാലും, പിന്നീട് ഈ നമസ്കാരം നിർബന്ധമല്ലെന്നും, അതേസ മയത്ത് രാത്രി ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് അൽപമെങ്കിലും "തഹജ്ജുദ്' നമസ്കാരംവളരെ പ്രധാനപ്പെട്ട ഒരു പുണ്യകർമമാണെ ന്നുള്ളതിൽ ആർക്കും ഭിന്നാഭിപ്രായമില്ല. (മുസ്ലിം നാമധാരികളായ ചില തിരു ത്തൽവാദികൾക്കൊഴികെ.) രാത്രി നമസ്കാരത്തിന്റെ പ്രാധാന്യത്തെ പറ്റി ക്വുർ ആനിലും ഹദീഥിലും ധാരാളം ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. (സജദഃ 16; ഫുർക്വാൻ 64; ദാരിയാത്ത് 17, 18 മുതലായവയും വിവരണവും നോക്കുക.) പ്രധാന ഘടകങ്ങളാണല്ലോ നിറുത്തം, ക്വുർ ആൻ പാരായണം, സുജൂദ് എന്നിവയെല്ലാം. അതുകൊണ്ട് നമസ്കാരത്തെ ഉദ്ദേശിച്ച് ഇൗ വാക്കുകൾ ഉപയോഗിക്കാറുണ്ടെന്ന് നാം ഇതിന് മുമ്പ് ചിലപ്പോ ഴെല്ലാം ഉണർത്തുകയുണ്ടായിട് ടുണ്ട്. ഇവിടെ (രാത്രി എഴുന്നേൽക്കുക) എന്നും, 20 -ാം വചനത്തിൽ (നീ എഴുന്നേൽക്കുന്നു) എന്നും പറഞ്ഞിരിക്കു ന്നത് എഴുന്നേറ്റ് നമസ്കരിക്കുക എന്ന അർത്ഥത്തിലാണെന്ന് ഇതിൽനിന്ന് മനിലാക്കാം. പാരായണം നമസ്കാരത്തിലെ ഒരു പ്രധാനഭാഗമാണെ ന്നപോലെത്തന്നെ, പാരായണത്തിന് ഏറ്റവും പറ്റിയ അവസരം നമ സ്കാരവുമത്രെ. അതുകൊണ്ട് നമസ്കാരത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടർന്ന് പാരായണം എപ്രകാരമായിരിക്കണമെന്നും അല്ലാഹു പ്രസ്താവിച്ചി രിക്കുന്നു. (തർതീൽ) എന്നാൽ, അക്ഷരങ്ങൾ വ്യക്തമാക്കിയും വാക്കുകൾ മുറിച്ചുമുറിച്ചും, വാചകങ്ങൾ നിറുത്തിനിറുത്തിയുംകൊണ്ട് സാവകാശരൂപത്തിൽ ക്വുർ ആൻ തർതീലാക്കി ഓതണമെന്ന കൽപന വളരെ അർത്ഥവത്തായ ഒരു കൽപ നയാണ്. ഓതുന്നവന് അതിന്റെ അർത്ഥവും, ആശയവും, സൂചനകളുമെല്ലാം ഓർമിക്കുവാനും, അവ മനിൽ പതിയുവാനും, അവയെപ്പറ്റി ഉറ്റാലോചിക്കു വാനും അത് വളരെ ഉപകരിക്കുന്നു. അങ്ങനെയുള്ള ഓത്ത്കേൾക്കുന്നവർക്കും അത് ഫലം ചെയ്യും. ആദരവും ഭക്തിയും പ്രകടിപ്പിക്കലും കൂടിയാണത്. സാധാരണ വായനകളിലും, സംസാരങ്ങളിലും പോലും ഉച്ചാരണ ശുദ്ധി കൂടാതെയും, അക്ഷരവ്യക്തത കൂടാതെയും ധൃതിയിൽ ഉരുവിടുന്ന സമ്പ്ര ദായം അനഭിലഷണീയമാണല്ലോ. വായനാരൂപങ്ങളും മര്യാദകളും വിഷയമാക്കിക്കൊണ്ടുള്ള ഒരു പ്രത്യേകശാസ്ത്രംതന്നെ ഇസ്ലാമിലുണ്ട്. അതിന്റെ പ്രാധാന്യത്തെ ഇൗ വചനം ചൂണ്ടിക്കാണിക്കുന്നു. (ഇൽമുത്തജ്വീദ് അഥവാ വായന നന്നാ ക്കുന്ന ശാസ്ത്രം) എന്ന പേരിൽ അത് അറിയപ്പെടുന്നു. നബി ˜ യിൽനിന്ന് സ്വഹാബികളും, അവരിൽനിന്ന് പിന്നീടുള്ളവരും മുഖാമുഖമായും, കർണാകർണി കയായും കേട്ടുപഠിച്ച സമ്പ്രദായങ്ങളെ ഇൗ ശാസ്ത്രം പ്രതിനിധാനം ചെയ്യു ന്നു. പാരായണ മര്യാദകളെപ്പറ്റി പലതും മുഖവുരയിൽ നാം വിവരി ച്ചിട്ടുണ്ട്. അനുസ്മരിക്കുന്നത് നന്നായിരിക്കും. സന്ദർഭോചിതമായ ചുരുക്കം ചില ഹദീഥുകൾമാത്രം ഇവിടെ ഉദ്ധരിക്കാം:- 1. നബി ˜ പാരായണം ചെയ്തിരുന്ന രീതിയെപ്പറ്റി ചോദി ക്കപ്പെട്ടപ്പോൾ അനസ് (റ) ഇങ്ങനെ മറുപടി പറഞ്ഞു: അത് നീട്ടിനീട്ടിക്കൊണ്ടാ യിരുന്നു. പിന്നീട് അനസ് (റ) "ബിസ്മില്ലാഹി' എന്നും, "അർറഹ്മാനി' എന്നും, "അർറഹീം' എന്നും ഓരോന്നും നീട്ടിക്കൊണ്ട് ഓതിക്കേൾപ്പിച്ചു. (ബുഖാരീ.) (റ)യോട് അതിനെക്കുറിച്ച് ചോദിച്ച ഒരാൾക്ക് ഓരോ അക്ഷരവും വടിവോടെ വ്യക്തമായി ഉച്ചരിച്ചുകൊണ്ട് അവർ ഓതിക്കൊടുക്കുക യുണ്ടായി. (തി; ദാ; ന) 3. നബി ˜ പറഞ്ഞിരിക്കുന്നു: "നിങ്ങളുടെ ശബ്ദങ്ങൾകൊണ്ട് ക്വുർ ആനെ അലങ്കരിക്കുവിൻ.' (അ; ദാ) 4. (റ) പറയുന്നു: പാരായണത്തിൽ ശബ്ദം നല്ല വനും, നന്നായി ഓതുന്നവനും എങ്ങനെയുള്ള ആളായിരിക്കുമെന്ന് ചോദിക്ക പ്പെട്ടപ്പോൾ നബി ˜ ഇങ്ങനെ പറഞ്ഞു: "ഏതൊരുവൻ ഓതുന്നത് കേട്ടാൽ, അവൻ അല്ലാഹുവിനെ ഭയപ്പെടുന്നുവെന്ന് നിനക്ക് കാണാമോ അവനാണ്.' (ദാ രിമി.) 5. നബി ˜ പറയുന്നു: "നിങ്ങളുടെ ഹൃദയങ്ങൾക്ക് ഇണ ക്കമായിരിക്കുമ്പോൾ നിങ്ങളത് പാരായണം ചെയ്യുവിൻ. പൊരുത്തക്കേടാകു മ്പോൾ (വിരസത തോന്നുമ്പോൾ) അതിൽനിന്ന് എഴുന്നേറ്റുപോയിക്കൊള്ളുവിൻ' (5) നിശ്ചയമായും ഭാരപ്പെട്ട ഒരു വചനം നാം നിന്റെ മേൽ ഇട്ടേച്ച് (അവതരിപ്പിച്ച്) തരാൻ പോകുന്നു. 6 പ നിശ്ചയമായും, രാത്രി (നമ സ്കാരത്തിന്) ഉണർന്നെഴു ന്നേൽക്കുക എന്നത്; അത് കൂടുതൽ ശക്തമായി സമ്മർദ്ദം ചെലുത്തുന്ന തും, വാക്ക് കൂടുതൽ ചൊവ്വാക്കു ന്നതുമത്രെ. 7 പ നിശ്ചയമായും, പകലിൽ നിനക്ക് ദീർഘമായി ജോലിത്തിര ക്കുണ്ട്. 5 പ വാക്ക്, വചനം (7) നിശ്ചയമായും നിനക്കുണ്ട് പകലിൽ സഞ്ചാരം, വ്യാപരിക്കൽ (ജോലിത്തിരക്ക്) നീണ്ട, ദീർഘിച്ച ഭാരപ്പെട്ട വചനം ഇട്ടുതരാൻ പോകുന്നുവെന്ന് പറഞ്ഞത്, പിന്നീട് നബി ˜ അവതരിക്കുവാനിരിക്കുന്ന വചനങ്ങൾ, നിയമനിർദ്ദേശങ്ങൾ ആദിയായവ ഉദ്ദേശിച്ചാകുന്നു. സന്ദേശങ്ങൾ നടപ്പിൽ വരുത്തലും, പ്രബോധനം ചെയ്യലും വളരെ ഭാരിച്ച കൃത്യമാണെന്ന് പറയേണ്ടതില്ലല്ലോ. അതു പോലെത്തന്നെ വഹ്യാകുന്ന ദിവ്യസന്ദേശങ്ങൾ സ്വീകരിക്കലും കേവലം ഭാര മേറിയ ഒരു കാര്യമത്രെ. തണുപ്പേറിയ ദിവസങ്ങളിൽ പോലും വഹ്യ് വരുമ്പോൾ നബി തിരുമേനി ˜ യുടെ നെറ്റി വിയർക്കാറാകുമായിരുന്നുവെന്നും ഹദീഥുകളിൽ കാണാവുന്നതാണ്. ഭാരമേറിയതും അതിമഹത്തായതുമായ ആ ചുമതലകൾ ഏറ്റു വാങ്ങുവാനും നിറവേറ്റുവാനും വേണ്ടുന്ന ദൈവികസഹായവും ആത്മീയ ശക്തിയും സിദ്ധിക്കുവാനുള്ള മാർഗമത്രെ രാത്രി ഉറക്കത്തിൽനിന്ന് എഴുന്നേറ്റ് ചെയ്യുന്ന നമസ്കാരകർമം. രാത്രിയിലെ നമസ്കാരം പകലിലെ നമസ്കാരത്തെ ക്കാൾ പ്രയാസപ്പെട്ടതും ഭാരപ്പെട്ടതുമാണ്. അതേ സമയത്ത് ആത്മനിയന്ത്രണത്തി നും, ആത്മപരിശീലനത്തിനും അത് കൂടുതൽ ഉപകരിക്കുകയും ചെയ്യുന്നു. ഏകാ ഗ്രതയും, മനാന്നിധ്യവും അത് വർദ്ധിപ്പിക്കുന്നു. നാവിനും ഹൃദയത്തിനുമിടയിൽ കൂടുതൽ പൊരുത്തവും സംയോജനവും ഉണ്ടാകുന്നു. നിശ്ശബ്ദവും സ്വസ്ഥവു മായ അവസരമാണല്ലോ രാത്രിസമയം. അൽപം ഉറങ്ങി വിശ്രമിച്ചശേഷം എഴുന്നേറ്റ് വുദ്വൂ ചെയ്തു കഴിയുന്നതോടെ ശരീരത്തിനും മനിനും പുതിയൊരു ചൈതന്യവും ഉൻമേഷവും സംജാതമായിത്തീരുന്നു. അന്യചിന്തകളുടെയോ, ജോലിത്തിരക്കുക ളുടെയോ അലട്ടില്ലാത്ത ആ അവസരം, നമസ്കാരം, പ്രാർത്ഥന, പാരായ ണം, ദിക്ർ, തസ്ബീഹ് തുടങ്ങിയ ആരാധനകൾ നടത്തുവാൻ ഏറ്റവും പറ്റിയത്ത ന്നെ, ഇങ്ങനെയുള്ള വസ്തുതകളെയാണ് ഈ വചനങ്ങളിൽ അല്ലാഹു ചൂണ്ടിക്കാ ട്ടുന്നത്. നബി തിരുമേനി ˜ അരുളിച്ചെയ്ത ഒരു വചനം ഇവിടെ ശ്രദ്ധേയമാകു ന്നു. അതിന്റെ ചുരുക്കം ഇതാണ്: "ഒരാൾ ഉറങ്ങുമ്പോൾ പിശാച് അവന്റെ പിരടിക്ക് മൂന്ന് കെട്ടുകൾ കെട്ടുന്നു. അവൻ ഉണരുമ്പോൾ അല്ലാഹുവിനെ സ്മരിക്കുന്നപക്ഷം ഒരു കെട്ടഴിഞ്ഞുപോകും. എഴുന്നേറ്റ് "വുദ്വു' എടുത്താൽ മറ്റൊരു കെട്ടഴിയും, നമ സ്കരിച്ചാൽ എല്ലാ കെട്ടുകളും അഴിഞ്ഞുപോകും. അങ്ങനെ, അവൻ ചൊടിയുള്ള വനും ഹൃദയം ശുദ്ധമായവനുമായി നേരം പുലരും. അല്ലാത്തപക്ഷം മന് ദുഷിച്ച വനായും മടിയനായുംകൊണ്ടും നേരം പുലരും.'(ബു; മു.) യ്യലവ (8) നിന്റെ റ∫ിന്റെ നാമം സ്മരി ക്കുകയും, അവങ്കലേക്ക് (ഏകാഗ്ര ചിത്തനായി) ഒരു മുറിഞ്ഞടുക്കൽ അടുക്കുകയും ചെയ്യുക. (9) ഉദയസ്ഥാനത്തിന്റെയും, അസ്തമയസ്ഥാനത്തിന്റെയും റ∫ാ കുന്നു (അവൻ); അവനല്ലാതെ ആരാധ്യനേയില്ല. അതിനാൽ, അവനെ നീ (എല്ലാ കാര്യവും) ഭര മേൽപിക്കപ്പെട്ടവനാക്കിക്കൊള്ളുക. 10 പ അവർ (അവിശ്വാസികൾ) പറഞ്ഞുവരുന്നതിനെക്കുറിച്ച് നീ ക്ഷമ കൈകൊള്ളുകയും, ഭംഗി യായ വിധത്തിൽ അവരെ വെടി ഞ്ഞുനിൽക്കുകയും ചെയ്യുക. പ എന്നെയും സുഖാനുഗ്രഹ ത്തിന്റെ ആൾക്കാരായ (ആ) വ്യാജ വാദികളെയും വിട്ടേക്കുകയും, അവർക്ക് അൽപം ഇടനൽകുകയും ചെയ്യുക. ധ അവരുടെ കാര്യം ഞാൻ തീരുമാനിച്ചുകൊള്ളാം. പ 8 പ നീ ഓർമിക്കുക (സ്മരിക്കുക, പറയുക)യും ചെയ്യുക നിന്റെ റ∫ിന്റെ നാമം (ഇതരചിന്തകൾ വിട്ട്) മുറിഞ്ഞു (മിനക്കെട്ടു)ചെല്ലുക അവങ്കലേക്ക് ഒരു (നല്ലതരം) മുറിഞ്ഞുചെല്ലൽ (9) ഉദയസ്ഥാ നത്തിന്റെ റ∫ാകുന്നു അസ്തമയസ്ഥാനത്തിന്റെയും ആരാധ്യനേ യില്ല അവനല്ലാതെ അതിനാൽ അവനെ ആക്കിക്കൊള്ളുക ഭര മേൽപിക്കപ്പെട്ടവൻ, ഭാരമേറ്റവൻ, ഏൽപനക്കാരൻ
73:10–18وَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَٱهۡجُرۡهُمۡ هَجۡرٗا جَمِيلٗا
وَذَرۡنِي وَٱلۡمُكَذِّبِينَ أُوْلِي ٱلنَّعۡمَةِ وَمَهِّلۡهُمۡ قَلِيلًا
إِنَّ لَدَيۡنَآ أَنكَالٗا وَجَحِيمٗا
Passage continues through verse 73:18.
(10) നീ ക്ഷമിക്കു കയും ചെയ്യുക അവർ പറഞ്ഞുവരുന്നതിനെപ്പറ്റി അവരെ വെടിയുക (വിട്ടുനിൽക്കുക)യും ചെയ്യുക ഒരു വെടിയൽ ഭംഗിയായ, സുന്ദരമായ (11) എന്നെ വിട്ടേക്കുകയും ചെയ്യുക വ്യാജമാക്കുന്ന വരെയും സുഖാനുഗ്രഹത്തിന്റെ (സൗഖ്യത്തിന്റെ) ആൾക്കാരായ അവർക്ക് ഇട (ഒഴിവ്) കൊടുക്കുകയും ചെയ്യുക അൽപം, കുറച്ച് അല്ലാഹു അല്ലാതെ ആരാധ്യനേയില്ല ( ത്സ ) എന്ന തൗഹീദിന്റെ വാക്യം സ്വീകരിക്കുന്നതോടെ അനിവാര്യമായിത്തീരുന്ന കടമയാണ് സകല കാര്യങ്ങളും അല്ലാ ഹുവിൽ അർപ്പിക്കലും, അവനെ കാര്യകർത്താവായി സ്വീകരിക്കലും എന്ന് 8 ഉം 9 വചനങ്ങളിൽനിന്ന് മനിലാക്കാം. പ്രതികാരേച്ഛയോ വിദ്വേഷമോ കൂടാതെ, മനുകൊണ്ടും ആശയംകൊണ്ടും ശത്രുക്കളുമായി അകന്നു നിൽക്കണം, അവരുടെ അക്രമങ്ങളുടെ നേരെ കണ്ണടക്കണം, നയപൂർവം പെരുമാറണം, എന്നൊക്കെയാ ണ് 10 -ാം വചനത്തിൽ ഉപദേശിക്കുന്നത്. ശത്രുക്കളുടെ അക്രമങ്ങളെ സംബന്ധിച്ച് എടു ക്കേണ്ട നടപടി അല്ലാഹു എടുത്തുകൊള്ളുമെന്നും അതിന് അൽപ കാലത്തെ താമസം ക്ഷമിക്കണമെന്നും പറഞ്ഞു സമാധാനിപ്പിക്കുന്നതാണ് -ാം വചനം. അവർക്ക് അനുഭവപ്പെടുവാനിരിക്കുന്ന ശിക്ഷകളെക്കുറിച്ച് അടുത്ത വചനങ്ങളിൽ പ്രസ്താവിക്കുന്നു:- (12) നിശ്ചയമായും, നമ്മുടെ അടുക്കൽ കനത്ത വിലങ്ങുകളും, കത്തിജ്വലിക്കുന്ന അന്മിയുമുണ്ട്; 13 പ (കീഴ്പോട്ടിറങ്ങാതെ തൊണ്ടയിൽ) അടഞ്ഞു നിൽക്കുന്ന ഭക്ഷണവും, വേദനയേറിയ ശിക്ഷയും ഉണ്ട്. 14 പ ഭൂമിയും, പർവ്വതങ്ങളും വിറകൊള്ളുകയും പർവ്വതങ്ങൾ അലിഞ്ഞൊഴുകുന്ന മണൽകുന്ന് (പോലെ) ആകുകയും ചെയ്യുന്ന ദിവസം! ധ അന്നായിരിക്കും അത്. പ 12 പ നിശ്ചയമായും നമ്മുടെ അടുക്കലുണ്ട് കനത്ത വിലങ്ങു കൾ, ഭാരിച്ച ചങ്ങലകൾ ജ്വലിക്കുന്ന അന്മിയും (13) ഭക്ഷണവും തൊണ്ടയിൽ കെട്ടുന്നതായ, അടഞ്ഞുനിൽക്കുന്ന ശിക്ഷയും വേദനയേറിയ (14) വിറകൊള്ളുന്ന (കിടുത്തുപോകുന്ന) ദിവസം ഭൂമി പർവ്വതങ്ങളും, മലകളും പർവ്വതങ്ങൾ ആകുകയും മണൽക്കുന്ന് (പോലെ) അലിഞ്ഞു ഒഴുകുന്ന, ഉതിർന്നൊലിക്കുന്ന ക്വിയാമത്ത്നാളിലെ സംഭവവികാസങ്ങളെയും ശിക്ഷകളെയുമാണ് ഈ വച നങ്ങളിൽ ചൂണ്ടിക്കാട്ടുന്നത്. "സക്ക്വും', ഞ്ഞഷഞ്ചക്കഢ , മ്മൾയഞ ) മുതലായ നരകീയ ഭക്ഷ്യവിഭവങ്ങളെ ഉദ്ദേശിച്ചാണ് തൊണ്ടയിൽ അടഞ്ഞുനിൽക്കുന്ന ഭക്ഷണം എന്ന് പറഞ്ഞിരിക്കുന്നത്. ഒന്നാമത്തെതിനെപ്പറ്റി സൂ: ദുഖാൻ 43 ലും, രണ്ടാമ ത്തേതിനെപ്പറ്റി സൂ: ഗ്വാശിയഃ ( ) 6 ലും പ്രസ്താവിച്ചിരിക്കുന്നത് കാണാം. (15) (ജനങ്ങളേ) നിശ്ചയമായും നാം നിങ്ങളുടെ മേൽ സാക്ഷിയായ ഒരു റസൂലിനെ നിങ്ങളിലേക്ക് അയ ച്ചിരിക്കുന്നു; അടുക്ക ലേക്ക് ഒരു റസൂലിനെ നാം അയച്ച ത്പോലെ (ത്തന്നെ). 16 പ എന്നിട്ട് (ആ) റസൂലിനോട് അനുസരണക്കേട് കാണിച്ചു. അപ്പോൾ, നാം അവനെ കടുത്തതായ ഒരു പിടുത്തം പിടിച്ചു (ശിക്ഷിച്ചു). 15 പ നിശ്ചയമായും നാം അയച്ചിരിക്കുന്നു നിങ്ങളിലേക്ക് ഒരു റസൂലിനെ, ദൂതനെ നിങ്ങളുടെമേൽ സാക്ഷിയായ നാം അയച്ചതുപോലെ അടുക്കലേക്ക് ഒരു റസൂലിനെ (16) എന്നിട്ട് അനുസരണക്കേട് ചെയ്തു, എതിര് പ്രവർത്തിച്ചു റസൂലിനോട് അപ്പോൾ നാമവനെ പിടിച്ചു ഒരു പിടുത്തം കടുത്ത, ശക്തമായ ഏതുനിലക്കും നിങ്ങളെക്കാൾ വമ്പിച്ച ശക്തിയും, യോഗ്യതയും, സ്വാധീനവുമെല്ലാം ഉണ്ടായിരുന്ന അവന്റെ ആൾക്കാരും റസൂലിനെ അനുസരിക്കായ്ക നിമിത്തം അനുഭവിക്കേണ്ടിവന്ന ഭയങ്കര ശിക്ഷയെക്കുറിച്ച് നിങ്ങൾക്കറിവുണ്ടല്ലോ. അപ്പോൾ, ഇഹത്തിൽവെച്ചുതന്നെ നിങ്ങളെ ശിക്ഷിക്കു വാൻ അല്ലാഹുവിന് ഒരു പ്രയാസവുമില്ലെന്ന് നിങ്ങൾക്ക് മനിലാക്കാം എന്ന് താൽപര്യം. എനി, ഐഹികശിക്ഷയിൽനിന്ന് നിങ്ങൾക്ക് ഒഴിവുകിട്ടിയാൽതന്നെ, ക്വിയാമത്ത്നാളിൽ പരലോക ശിക്ഷയിൽനിന്ന് നിങ്ങൾക്ക് എങ്ങനെ മോചനം ലഭിക്കുവാനാണ് എന്ന് അടുത്ത വചനത്തിൽ അല്ലാഹു അവരോട് ചോദിക്കു ന്നു. (17) എന്നാൽ, നിങ്ങൾ അവി ശ്വസിക്കുകയാണെങ്കിൽ, കുട്ടികളെ നരച്ചവരാക്കുന്ന ഒരു (ഭയങ്കര) ദിവ സത്തെ നിങ്ങൾ എങ്ങനെയാണ് സൂക്ഷിക്കുക?! (18) ആകാശം അതുമൂലം പൊ ട്ടി പ്പി ള ർ ന്ന താ യി രി ക്കും . അവന്റെ (അല്ലാഹുവിന്റെ) വാഗ്ദ ത്തം പ്രവർത്തനത്തിൽ വരുത്തപ്പെ ടുന്നതാകുന്നു. 19 പ നിശ്ചയമായും, ഇത് ഒരു (മഹത്തായ) ഉപദേശമാണ്. ആക യാൽ, ആർ (വേണമെന്ന്) ഉദ്ദേശി ക്കുന്നുവോ അവൻതന്റെ റ∫ിങ്ക ലേക്ക് ഒരുമാർഗം ഏർപ്പെടുത്തി ക്കൊള്ളട്ടെ! 17 പ എന്നാൽ എങ്ങനെയാണ് നിങ്ങൾ സൂക്ഷിക്കുക നിങ്ങൾ അവിശ്വസിക്കയാണെങ്കിൽ ഒരു ദിവസത്തെ ആക്കുന്ന കുട്ടികളെ നരച്ചവർ (18) ആകാശം അത്മൂലം പൊട്ടിപ്പി ളർന്നതായിരിക്കും അവന്റെ വാഗ്ദത്തമാകുന്നു പ്രവർത്തിക്കപ്പെ ടുന്നത് (പ്രയോഗത്തിൽ വരുത്തപ്പെടുന്നത്)
73:19–20إِنَّ هَٰذِهِۦ تَذۡكِرَةٞۖ فَمَن شَآءَ ٱتَّخَذَ إِلَىٰ رَبِّهِۦ سَبِيلًا
۞إِنَّ رَبَّكَ يَعۡلَمُ أَنَّكَ تَقُومُ أَدۡنَىٰ مِن ثُلُثَيِ ٱلَّيۡلِ وَنِصۡفَهُۥ وَثُلُثَهُۥ وَطَآئِفَةٞ مِّنَ ٱلَّذِينَ مَعَكَۚ وَٱللَّهُ يُقَدِّرُ ٱلَّيۡلَ وَٱلنَّهَارَۚ عَلِمَ أَن لَّن تُحۡصُوهُ فَتَابَ عَلَيۡكُمۡۖ فَٱقۡرَءُواْ مَا تَيَسَّرَ مِنَ ٱلۡقُرۡءَانِۚ عَلِمَ أَن سَيَكُونُ مِنكُم مَّرۡضَىٰ وَءَاخَرُونَ يَضۡرِبُونَ فِي ٱلۡأَرۡضِ يَبۡتَغُونَ مِن فَضۡلِ ٱللَّهِ وَءَاخَرُونَ يُقَٰتِلُونَ فِي سَبِيلِ ٱللَّهِۖ فَٱقۡرَءُواْ مَا تَيَسَّرَ مِنۡهُۚ وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَقۡرِضُواْ ٱللَّهَ قَرۡضًا حَسَنٗاۚ وَمَا تُقَدِّمُواْ لِأَنفُسِكُم مِّنۡ خَيۡرٖ تَجِدُوهُ عِندَ ٱللَّهِ هُوَ خَيۡرٗا وَأَعۡظَمَ أَجۡرٗاۚ وَٱسۡتَغۡفِرُواْ ٱللَّهَۖ إِنَّ ٱللَّهَ غَفُورٞ رَّحِيمُۢ
(19) നിശ്ചയമായും ഇത് ഒരു ഉപദേശ (ഉൽബോധന)മാണ് അപ്പോൾ (എന്നാൽ) ആർ ഉദ്ദേശിക്കുന്നുവോ, വേണമെന്നുവെച്ചവൻ ഉണ്ടാക്കണം, ഏർപ്പെടുത്തട്ടെ, ആക്കട്ടെ തന്റെ റ∫ിങ്കലേക്ക് മാർഗം, വല്ല വഴിയും അല്ലാഹുവിൽ നിന്നുള്ള ശിക്ഷ ഒഴിവായിക്കിട്ടുവാനും, അവന്റെ പ്രീതിയും അനു ഗ്രഹവും ലഭിക്കുവാനും ഉദ്ദേശിക്കുന്നവർ അതിനുള്ള സത്യവിശ്വാ സവും സൽക്കർമവും -സ്വീകരിച്ചുകൊണ്ട് അവനെ അനുസരിച്ചു ജീവിക്കേണ്ടതാ ണ് എന്ന് സാരം. സൂറത്തിന്റെ ആരംഭത്തിൽ രാത്രിയുടെ പകുതി സമയമോ, അല്ലെ ങ്കിൽ അൽപം ഏറിയോ കുറഞ്ഞോ നമസ്കരിക്കുവാൻ കൽപിക്കുകയുണ്ടായല്ലോ. കുറേ കാലത്തോളം നബി ˜ യും സത്യവിശ്വാസികളും ആ കൽപനയനുസരിച്ച് നമസ്കാര കർമം നിർവഹിക്കുകയും ചെയ്തു വന്നു. അതിന് ശേഷം അടുത്ത ആയത്ത് മുഖേന ആ കൽപനയിൽ അല്ലാഹു ഇളവ് നൽകിയിരിക്കയാണ്. ഇളവ് നൽകുവാനുള്ള കാരണങ്ങളും ആ സുദീർഘമായ വചനത്തിൽ തന്നെ കാണാം. വിഭാഗം- 2 (20) നിശ്ചയമായും, നിന്റെ റ∫് അറിയുന്നു: രാത്രിയുടെ ഏതാണ്ട് മൂന്നിൽ രണ്ടുഭാഗവും, പകുതിയും മൂന്നിലൊന്നും (സമയം) നീയും, കൂടെയുള്ളവരിൽ ഒരു വിഭാഗവും എഴുന്നേറ്റ് (നമസ്കരി ച്ചു) വരുന്നുണ്ടെന്ന്. അല്ലാഹുവത്രെ, രാത്രിയെയും, പകലിനെയും കണക്കാക്കിക്കൊ ണ്ടിരിക്കുന്നത്. നിങ്ങൾക്ക് അത് (തിട്ടമായി) ക്ലിപ്തപ്പെടുത്താവതല്ല എന്ന് അവന്നറിയാം. ആക യാൽ, അവൻ നിങ്ങളുടെ പേരിൽ (ഇള വുനൽകി) മടക്കം സ്വീകരിച്ചിരി ക്കുന്നു. എനി, നിങ്ങൾ നിൽനിന്നും സൗകര്യപ്പെട്ടത് ഓതി (നമസ്കരിച്ചു) കൊള്ളുവിൻ. അവന്നറിയാം, നിങ്ങളിൽ രോഗികൾ ഉണ്ടായേക്കുന്നതാ ണെന്ന്; വേറെ ചിലർ അല്ലാഹുവിന്റെ അനുഗ്രഹത്തിൽനിന്ന് അന്വേഷി ച്ചുകൊണ്ട് ഭൂമിയിൽ സഞ്ചരിക്കു മെന്നും, വേറെ ചിലർ അല്ലാഹു വിന്റെ മാർഗത്തിൽ യുദ്ധത്തി ലേർപ്പെടുകയും ചെയ്യുമെന്നും (അ റിയാം), അതിനാൽ, നിങ്ങൾ അതിൽ നിന്ന് സൗകര്യപ്പെ ട്ടത് ഓതി (നമസ്കരിച്ചു) കൊള്ളു ക. നമസ്കാരം നിലനിറുത്തു കയും, സക്കാത്തുകൊടുക്കുകയും അല്ലാഹുവിന്ന് നല്ല കടം കൊടു ക്കുകയും ചെയ്യുവിൻ. നിങ്ങൾക്ക്തന്നെ വേണ്ടി വല്ല നന്മയും മുൻകൂട്ടി ചെയ്തുവെക്കുന്നതായാൽ, അത് കൂടുതൽ ഗുണകരമായതും, വളരെ മഹത്തായ പ്രതിഫലമുളളതായും അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ അതിനെ കണ്ടെത്തുന്നതാണ്. നിങ്ങൾ അല്ലാഹുവിനോട് പാപ മോചനം തേടുകയും ചെയ്യുവിൻ. നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നന്നവനും, കരുണാനിധി യുമാകുന്നു. 20 പ നിശ്ചയമായും നിന്റെ റ∫് അറിയും, അറിയുന്നു നീ എഴുന്നേൽക്കുന്നു (നമസ്കരിക്കുന്നു) എന്ന് അടുത്തത് (ഏതാണ്ട്) മൂന്നിൽ രണ്ടംശത്തോട് രാത്രിയുടെ അതിന്റെ പകുതിയും അതിന്റെ മൂന്നിലൊന്നും ഒരു വിഭാഗവും, കൂട്ടരും യാതൊരുവ രിൽനിന്ന് നിന്റെ കൂടെയുള്ള അല്ലാഹു, അല്ലാഹുവത്രെ കണക്കാ ക്കുന്നു, നിർണയിക്കുന്നത് രാവിനെയും പകലിനെയും അവൻ അറിഞ്ഞിരിക്കുന്നു, അവന് അറിയാം നിങ്ങളതിനെ ക്ലിപ്തമാക്കുക (തിട്ടപ്പെടുത്തുകസൂക്ഷ്മമായറിയുക) ഇല്ലെന്ന് ആകയാൽ അവൻ മടക്കം സ്വീകരിച്ചു നിങ്ങളുടെ പേരിൽ എനി (അതിനാൽ) നിങ്ങൾ ഓതു വിൻ, പാരായണം ചെയ്വിൻ സൗകര്യപ്പെട്ടത്, എളുപ്പമായത് നിന്ന് അവന്നറിയാം ആയിത്തീരും (വഴിയെ ഉണ്ടാകും) എന്ന് നിങ്ങളിൽ (നിന്ന്) രോഗികൾ വേറെ ചിലർ, മറ്റ് ചിലർ അവർ സഞ്ചരിക്കും ഭൂമിയിൽ അന്വേഷിച്ചു (തേടി)ക്കൊണ്ട് അല്ലാഹുവിന്റെ ദയവിൽ (അനുഗ്രഹത്തിൽ) നിന്ന് വേറെ ചിലർ യുദ്ധവും ചെയ്യും അല്ലാഹുവിന്റെ മാർഗത്തിൽ അതിനാൽ നിങ്ങൾ ഓതുവിൻ സൗകര്യമായത് അതിൽനിന്ന് നിങ്ങൾ നില നിറുത്തുകയും ചെയ്യുവിൻ നമസ്കാരം സക്കാത്ത് കൊടുക്കു കയും ചെയ്യുക നിങ്ങൾ അല്ലാഹുവിന് കടം കൊടുക്കുകയും ചെയ്യു വീൻ കടം, ഒരു കടം നല്ലതായ നിങ്ങൾ മുൻകൂട്ടി ചെയ്തു എന്ത് മുന്തിച്ചാലും നിങ്ങൾക്ക് തന്നെവേണ്ടി നല്ലതാ യിട്ട്, ഉത്തമമായതിൽനിന്ന്, വല്ല നന്മയും നിങ്ങളത് കണ്ടെത്തും, നിങ്ങൾക്ക് കിട്ടും അല്ലാഹുവിങ്കൽ അത് (തന്നെ) ഗുണമായിട് ട്, ഉത്തമമായ നിലക്ക് ഏറ്റം (വളരെ) മഹത്തായതായും പ്രതിഫലം നിങ്ങൾ പാപമോചനം തേടുകയും ചെയ്യുവിൻ അല്ലാഹുവോട് നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ് റസൂൽ തിരുമേനി ˜ യുടെ (രാത്രി) നമസ്കാരത്തെക്കുറിച്ച് തനിക്ക് പറഞ്ഞുതരണമെന്ന് (റ)യോട് ആവശ്യപ്പെട്ട പ്പോൾ (റ) അദ്ദേഹത്തോട് ചോദിച്ചു: "താൻ ഈ സൂറത്ത് സൂഃ മുസ അദ്ദേഹം മറുപടി പറഞ്ഞു: "ഇല്ലാതേ!' അപ്പോൾ (റ) പറഞ്ഞു: "എന്നാൽ, ഈ സൂറത്തിന്റെ ആദ്യത്തിൽ അല്ലാഹു രാത്രി നമ സ്കാരം നിർബന്ധമാക്കി. അങ്ങനെ, റസൂൽ തിരുമേനി ˜ യും സ്വഹാബികളും ഒരു കൊല്ലത്തോളം അവരുടെ പാദങ്ങളിൽ നീരുകെട്ടുമാറ് നമസ്കാരം നിർവ്വ ഹിച്ചുവന്നു. പന്ത്രണ്ട് മാസക്കാലം ഈ സൂറത്തിന്റെ അവസാനഭാഗം അല്ലാഹു ആകാശത്ത് സൂക്ഷിച്ചുവെച്ചു. (അവതരിപ്പിച്ചില്ല.) പിന്നീട് സൂറത്തിന്റെ അവസാ നത്തിൽ ലഘൂകരണം അവതരിപ്പിച്ചു. അങ്ങനെ, രാത്രി നമസ്കാരം നിർബന്ധ മായിരുന്നതിനുശേഷം അത് ഐച്ഛികകർമം ( ഗ്നപ്പമസ്ലള ) ആയിത്തീർന്നു.'(അ; മു; ദാ; ന.) ഒരു കൊല്ലക്കാലമായിരുന്നു നബി ˜ യും സ്വഹാബികളും രാത്രി നമ സ്കാരം നിർബന്ധകർമമായി ആചരിച്ചുവന്നത് എന്നാണല്ലോ ഈ ഹദീഥിൽ (റ) പ്രസ്താവിച്ചിരിക്കുന്നത്. വേറെ ചില സ്വഹാബികളിൽ നിന്ന് നിവേ ദനം ചെയ്യപ്പെട്ട ഹദീഥുകളിൽ കൂടുതൽ കൊല്ലങ്ങളോളം അത് നിർബന്ധമായി രുന്നുവെന്നും വന്നിരിക്കുന്നു. അതിനാൽ, രാത്രി നമസ്കാരത്തിന്റെ നിർബന്ധ നിയമം എത്രകാലം നിലനിൽക്കുകയുണ്ടായെന്ന് തീർത്തുപറയുവാൻ നമുക്ക് പ്രയാസമുണ്ട്. സൂറത്തിന്റെ ആദ്യഭാഗം അവതരിച്ച കാലത്ത് ഒരുപക്ഷേ, (റ) ജനിച്ചിരുന്നുവോ എന്ന്പോലും സംശയിക്കേണ്ടിയിരിക്കുന്നു. അല്ലാഹുവി നറിയാം. ഏതായാലും, ഈ ആയത്തിൽനിന്ന് നമുക്ക് താഴെ കാണുന്ന സംഗ തികൾ മനിലാക്കാവുന്നതാണ്:- ഇസ്ലാമിന്റെ ആരംഭത്തിൽ -ഈ സൂറത്തിലെ ആദ്യഭാഗങ്ങളിൽ കാണു ന്നത്പോലെരാത്രി നമസ്കാരം മുസ്ലിംകൾക്ക് നിർബന്ധമായിരുന്നു. നബി ˜ യും സ്വഹാബികളും കുറേക്കാലം ഒരു നിർബന്ധകടമയെന്ന നിലക്ക് അത് ആചരിച്ചുവന്നശേഷമാണ് ഈ വചനം മുഖേന പ്രസ്തുത നിർബന്ധം ഇളവ് ചെയ്യപ്പെട്ടത്. ചിലപ്പോൾ രാത്രി ഏതാണ്ട് മൂന്നിൽ രണ്ട് ഭാഗവും, ചിലപ്പോൾ പകുതിയും, മറ്റ് ചിലപ്പോൾ മൂന്നിലൊരു ഭാഗവും അവർ നമസ്കരിച്ചിരുന്നു. ക്ലിപ്തമായി അറിയത്തക്ക ഘടികാരം മുതലായ ഉപകരണങ്ങളില്ലാത്ത കാലത്ത് സമയം കൃത്യമായി കണക്കാക്കുവാൻ പ്രയാസമാണല്ലോ. മാത്രമല്ല, നിർബന്ധ കൽപന വന്നപ്പോൾതന്നെ രാത്രിയുടെ പകുതിയോ, അല്ലെങ്കിൽ കൂടു തലോ, അൽപം കുറച്ചോ സമയം എടുക്കാവുന്നതാണെന്ന് അല്ലാഹു വ്യക്തമാ ക്കിയിട്ടുമുണ്ട്. (2, 3, 4 വചനങ്ങൾ നോക്കുക.) ഏതായാലും ഇത്രയും സമയം രാത്രി ഉറക്കൊഴിച്ച്കാലിൽ നീരുപോലും കൃത്യം നബി ˜ യും സ്വഹാബികളും തെറ്റാതെ അനുഷ്ഠിച്ചുവരുന്നതും, അല്ലാഹുവിന്റെ കൽപന അനുസരിക്കുന്നതിൽ അവർക്കുള്ള താൽപര്യവും അല്ലാഹു കണ്ടറിയുന്നുണ്ട്; രാപ്പകലുകളുടെ ഏറ്റക്കുറവുകളും, ഓരോന്നിന്റെ കൃത്യ അളവുകളും, അവയിൽ എന്തെല്ലാം നടമാടിക്കൊണ്ടിരിക്കുന്നുവെന്ന സൂക്ഷ്മവിവരവും അല്ലാഹുവിങ്ക ലുണ്ട്; അവയുടെ നിയന്ത്രണം അവന്റെ പക്കലാണുള്ളത്; സൃഷ്ടികൾക്ക് അതൊന്നും ശരിക്കറിഞ്ഞുകൂടാ. എന്നൊക്കെ ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രസ്തുത ( ) നിങ്ങളുടെ പേരിൽ അവൻ മടക്കം ( ) എന്ന വാക്യം മുഖേന അല്ലാഹു ഇളവ് ചെയ്തിരിക്കുന്നു. എനി മേലിൽ, രാത്രി നമസ്കാരം അത്ര കർശനമായി ആചരിക്കേണ്ട തില്ല. ഓരോരുത്തന്റെയും കഴിവും സൗകര്യവുമനുസരിച്ച് അനുഷ്ഠിച്ചാൽ മതി യാകും എന്നത്രെ സൗകര്യമായത് ഓതിക്കൊള്ളുക ( എന്ന വാക്യത്തിന്റെ താൽപര്യം. നമസ്കാരത്തിന്റെ ദൈർഘ്യം സ്ഥിതിചെയ്യുന്നത് പ്രധാനമായും അതിലെ പാരായണ ത്തിന്റെ തോതനുസരിച്ചായിരിക്കുമല്ലോ. രാത്രി നമസ്കാരത്തിന്റെ നിർബന്ധത്തിലും, സമയദൈർഘ്യത്തിലും ഇളവ് നൽകുവാനുള്ള കാരണവും ഇൗ വചനത്തിൽ അല്ലാഹു വിവരിച്ചിരിക്കു ന്നു. ചിലർ രോഗബാധിതരായിരിക്കാം;മറ്റുചിലർ ഉപജീവനമാർഗം അന്വേഷിച്ചും മറ്റും യാത്രകളിൽ ഏർപ്പെട്ടേക്കാം; വേറെ ചിലർ അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമയുദ്ധത്തിൽ ഏർപ്പെട്ടേക്കാം; ഇങ്ങനെ പല അസൗകര്യങ്ങളും സത്യവിശ്വാ സികൾക്ക് പലപ്പോഴും ഉണ്ടാകാവുന്നതാണ്. ഇങ്ങനെയുള്ള കാരണത്താലാണ് സൗകര്യമനുസരിച്ച് നിർവ്വഹിച്ചാൽ മതിയെന്ന് കൽപിച്ചിരിക്കുന്നത്. ഇൗ വചനം അവതരിക്കുന്ന കാലത്ത് ഇസ്ലാമിൽ യുദ്ധം നടപ്പാക്കപ്പെട്ടിട്ടില്ല. മക്കീസൂറത്തു കളിൽപെട്ടതാണല്ലോ ഇൗ അദ്ധ്യായം. അപ്പോൾ, വരാനിരിക്കുന്ന മുടക്കുകളെ നേരത്തെത്തന്നെ പരിഗണിച്ചിരിക്കുന്നത് അല്ലാഹുവിന്റെ മഹത്തായ കാരുണ്യ ത്തെയും അനുഗ്രഹത്തെയുമാണ് കുറിക്കുന്നത്. നബി ˜ യെ സംബന്ധിച്ചിട ത്തോളം ഇതൊരു പ്രവചനം കൂടിയായിരിക്കും. കൂടാതെ, കച്ചവടം, കൃഷി മുത ലായ ഉപജീവനമാർഗങ്ങൾക്ക്വേണ്ടി യാത്ര ചെയ്യുന്നത് അല്ലാഹുവിന്റെ അടു ക്കൽ തൃപ്തിപ്പെട്ട കാര്യമാണെന്നുകൂടി ഇൗ വചനത്തിൽനിന്ന് മനിലാക്കാ വുന്നതാകുന്നു. ഓതിക്കൊള്ളുവിൻ) അഥവാ സൗകര്യപ്പെട്ടേടത്തോളം നമസ്കരിക്കുക എന്ന് ആവർത്തിച്ചു പറഞ്ഞി രിക്കുന്നത് ശ്രദ്ധേയമാകുന്നു. നിർബന്ധമില്ലെങ്കിലും നിങ്ങളുടെ ഗുണത്തിനുവേ ണ്ടിത്തന്നെ നിങ്ങളത് കഴിവതും അനു ഷ്ഠിക്കേണ്ടതുണ്ടെന്നാണത് കാണിക്കു ന്നത്. രാത്രി നമസ്കാരത്തെപ്പറ്റി പല വചനങ്ങളിലും നബിവചനങ്ങ ളിലും ഊന്നിപ്പറഞ്ഞിരിക്കുന്നത് പ്രസിദ്ധമാണല്ലോ. ഇൗ ആയത്തിന്റെ അവസാ നത്തിൽ, ഓരോരുത്തനും അവനവന്റെ ഭാവി നന്മക്കുവേണ്ടി സൽക്കർമങ്ങൾ സമ്പാദിക്കേണ്ടതുണ്ടെന്ന് എടുത്തുപറഞ്ഞിരിക്കുന്നതും സ്മരണീയമാകുന്നു. നമസ്കാരത്തിൽ സൂറത്തുൽ ഫാത്തിഹഃ ഓതൽ നിർബന്ധമില്ലെന്നും, സൗകര്യപ്പെടുന്ന മറ്റേതെങ്കിലും വചനങ്ങൾ മാത്രം ഓതിയാലും മതി യാകുമെന്നും ഇൗ വാക്യത്തെ ആസ്പദമാക്കി ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, സൂ: ഫാത്തിഹഃ നിർഹബന്ധമാണെന്നുള്ളതിന് തെളിവ് നബി ˜ യുടെ ഹദീഥാകുന്നു. തിരുമേനി ˜ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു: (ഫാത്തിഹത്തുൽ കിത്താബിനെവേദഗ്രമ്ല ത്തിലെ പ്രാരംഭ നമസ്കാരമില്ല. (ബു; മു.) സൂ: ഫാത്തിഹഃ ക്കുപുറമെ വേറെയും സൂറത്തുകൾ നമസ്കാരത്തിൽ ഓതുക തിരു മേനിയുടെ പതിവായിരുന്നുവെന്ന് ഹദീഥുകളിൽ വന്നിട്ടുളളതും പൊതുവിൽ അറിയപ്പെട്ടതാണ്. രാത്രി നമസ്കാരത്തെക്കുറിച്ച് പ്രസ്താവിച്ചശേഷം, നമസ്കാരത്തെ നില നിറുത്തണമെന്നും, സക്കാത്ത് കൊടുക്കണമെന്നും ( ) പറ ഞ്ഞിരിക്കുന്നത് അഞ്ചുനേരത്തെ നിർബന്ധ നമസ്കാരങ്ങളെയും, നിർബന്ധ ധർമ ത്തെയും ഉദ്ദേശിച്ചാകുന്നു. നബി തിരുമേനി ˜ യുടെ രാവുയാത്രയും വാനയാ ത്രയും ഉണ്ടായ രാത്രിയിലാണ് അഞ്ചുനേരത്തെ നമ സ്കാരം നിയമിക്കപ്പെട്ടത്. ഇത് തിരുമേനി മക്കഃയിൽ താമസിച്ചിരുന്ന കാല ത്താണ്. എന്നാൽ സക്കാത്താകട്ടെ, മദീനഃയിൽവെച്ചാണ് നിയമിക്കപ്പെട്ടിരിക്കു ന്നത്. അതുകൊണ്ട് ഇവിടെ "സക്കാത്ത്' കൊടുക്കുവാൻ കൽപിച്ചതിനെപ്പറ്റി വ്യത്യസ്തമായ അഭിപ്രായങ്ങൾ കാണാം. (1) ചെറിയ പെരുന്നാൾ ദിവസം നൽകേണ്ടുന്ന ഫിത്വ്ർ സക്കാത്താണ് ഇവിടെ ഉദ്ദേശ്യം. (2) നിലവിലുള്ള സക്കാത്ത്നിയമം നടപ്പാക്കുന്നതിനുമുമ്പ് മറ്റ് ചില തരം ധർമങ്ങൾ നിർബന്ധമുണ്ടായിരുന്നു. അതാണുദ്ദേശ്യം. (3) സക്കാത്തിന്റെ നിർബന്ധം മക്കഃയിൽവെച്ചുതന്നെ അവതരിച്ചിരിക്കു ന്നു. പക്ഷേ, അതിന്റെ വിശദ സ്വഭാവം മദീനഃയിൽവെച്ചാണ് നിയമിക്കപ്പെട്ടത്. നിലവിലുള്ള സക്കാത്ത്തന്നെയാണ് ഉദ്ദേശ്യം. (ഇൗ ആയത്തിന്റെ അവതരണം ഉണ്ടായത് മക്കഃയിൽവെച്ചല്ല, മദീനഃയിൽവെച്ചാണെന്ന അഭിപ്രാ യത്തെ ആസ്പദമാക്കിയാണ് ഇപ്പറഞ്ഞത്.) ഒരു പറഞ്ഞത്പോലെഭാവിയിൽ നടപ്പി ലാക്കാൻ പോകുന്ന സക്കാത്തിനെപ്പറ്റി നേരത്തെത്തന്നെ ഓർമിപ്പിച്ചതായിരിക്കു വാനും സാധ്യതയുണ്ട്. ഏതായാലും, നിർബന്ധമായ നമസ്കാരത്തെയും നിർബന്ധമായ സക്കാത്തിനെയും കുറിച്ചാണ് ഇവിടെ പ്രസ്താവിച്ചിരിക്കുന്ന തെന്ന് വ്യക്തമാകുന്നു. കാരണം, തുടർന്നുള്ള വാക്യത്തിൽ "അല്ലാഹുവിന് നല്ല തായ കടം കൊടുക്കുകയും ചെയ്യുവിൻ' എന്ന് പറഞ്ഞുവല്ലോ. ഇത് ഏതെങ്കിലും ഒരു നിശ്ചിത നിർബന്ധത്തെ ഉദ്ദേശിച്ചാവാൻ തരമില്ല. ഐച്ഛി കമായ ദാനധർമങ്ങളെ ഉദ്ദേശിച്ചാകുവാനാണ് സാധ്യത. (അല്ലാഹുവിന് കടംകൊടുക്കുക) എന്ന പ്രയോഗത്തെപ്പറ്റി സൂ: ഹദീദ് ലും, സൂ: തഗ്വാബുൻ 17 ലും വിവരിച്ചത് ഓർക്കുക. നിങ്ങൾക്കുതന്നെ വേണ്ടി വല്ലനന്മയും മുൻകൂട്ടി ചെയ്തുവെ ച്ചാൽ അത് അല്ലാഹുവിന്റെ അടുക്കൽ കൂടുതൽ ഉത്തമമായും, വമ്പിച്ച പ്രതിഫ ലമുള്ളതായും നിങ്ങൾക്ക് കണ്ടെത്താം.( എന്ന വാക്യം നമ സ്കാരം, ധർമം തുടങ്ങിയ എല്ലാവിധ പുണ്യകർമങ്ങളെയും കുറിച്ചുള്ള പ്രോൽസാഹനമാകുന്നു. കേവലം ചെറുതെന്നോ, കരുതി ഏതൊരു സൽകാര്യത്തെയും അവഗണിക്കരുതെന്നും, ഏതൊരു സൽക്കർമവും അല്ലാഹുപാഴാക്കുകയില്ലെന്നും, ഓരോന്നിനും പ്രതീക്ഷയിൽ കവിഞ്ഞ പ്രതി ഫലം അവൻ നൽകുമെന്നും അല്ലാഹു അറിയിക്കുന്നു. നിർബന്ധ കടമ കൾകൊണ്ട് മതിയാക്കാതെ ഐച്ഛികമായ സൽക്കർമങ്ങൾ കഴിവതും ജീവിത ത്തിൽ സമ്പാദിച്ചുവെക്കുന്നത് ആവശ്യമാണ് എന്നുള്ള ഒരു ഉപദേശവും അതി ലടങ്ങുന്നു. അവസാനമായി, എല്ലാവരും പാപമോചനം തേടിക്കൊണ്ടിരിക്കണ മെന്ന് അല്ലാഹു ഉപദേശിക്കുന്നു. സൽക്കർമങ്ങളുടെ കൂട്ടത്തിൽ പാപമോചനം തേടലി ( )നുള്ള പ്രത്യേക സ്ഥാനം ഇതിൽനിന്ന് മനിലാക്കാം. മനുഷ്യൻ എത്രതന്നെ പരിശുദ്ധനും സൽക്കർമിയും ആയിക്കൊള്ളട്ടെ, അവന്റെ പക്കൽ അറിഞ്ഞോ അറിയാതെയോ പല തെറ്റുകുറ്റങ്ങളും പോരായ്മകളും ഉണ്ടായിരി ക്കും. ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പറയുന്നു: "ആദമിന്റെ മക്കളെല്ലാം അബദ്ധം പിണയുന്നവരാണ്. അബദ്ധം പിണയുന്നവരിൽവെച്ച് ഉത്തമൻമാ ർ പശ്ചാത്തപിച്ചു മടങ്ങുന്നവരാകുന്നു.' (തി; ജ:) ആ നിലക്ക് താൻ ഒരു പാപം ചെയ്തതായി തോന്നാത്തവൻപോലും അല്ലാഹുവിനോട് പാപമോചനം തേടാ തിരിക്കുവാൻ നിവൃത്തിയില്ല. മനുഷ്യരിൽവെച്ച് ഏറ്റവും ഉൽകൃഷ്ടനും പാപര ഹിതനുമായ ദേഹം നബി തിരുമേനി ˜ യാണല്ലോ. തിരുമേനിപോലും ദിനംപ്രതി എഴുപതോ നൂറോ പ്രാവശ്യം പാപമോചനം തേടിയിരുന്നുവെന്ന് ഹദീഥുകളിൽ വന്നിട്ടുള്ളത് പ്രസ്താവ്യമാണ്. പാപമോചനം തേടുന്നത് നിമിത്തം പാപങ്ങൾ പുറമെ, അല്ലാഹുവിന്റെ കാരുണ്യത്തിനും അനുഗ്രഹ ത്തിനും അത് കാരണമാണെന്ന്കൂടി ഉണർത്തിക്കൊണ്ടാണ് അല്ലാഹു അദ്ധ്യായം സമാപിപ്പിക്കുന്നത്. അതെ, (നി ശ്ചയമായും അല്ലാഹു വളരെ പൊറു ക്കുന്നവനും കരുണാനിധിയുമാകുന്നു.) പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ പ്ലക്ക ന്നറവ