QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Jinn

ٱلْجِنّ

Muhammad Amani Moulavi (d. 1987) · Surah 72 · 28 verses

72:1–3

قُلۡ أُوحِيَ إِلَيَّ أَنَّهُ ٱسۡتَمَعَ نَفَرٞ مِّنَ ٱلۡجِنِّ فَقَالُوٓاْ إِنَّا سَمِعۡنَا قُرۡءَانًا عَجَبٗا

يَهۡدِيٓ إِلَى ٱلرُّشۡدِ فَـَٔامَنَّا بِهِۦۖ وَلَن نُّشۡرِكَ بِرَبِّنَآ أَحَدٗا

وَأَنَّهُۥ تَعَٰلَىٰ جَدُّ رَبِّنَا مَا ٱتَّخَذَ صَٰحِبَةٗ وَلَا وَلَدٗا

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 28 - വിഭാഗം ഇൗ അദ്ധ്യായത്തിന്റെ പേർ "ജിന്ന്' എന്നും, ഇതിലെ പ്രത്യേക സംസാ രവിഷയം ജിന്നുകളെ സംബന്ധിക്കുന്നതും ആകുന്നു. മലക്കുകളെപ്പോലെത്തന്നെ നമ്മുടെ ദൃഷ്ടിക്ക് കാൺമാൻ കഴിയാത്ത ഒരു തരം ആത്മീയ ജീവികളത്രെ ജിന്ന്വർഗം. മലക്കുകളുടെ ആവാസസ്ഥാനം ആകാശങ്ങളാകുന്നു. എന്നാൽ ജിന്നുകളാകട്ടെ ഭൂവാസികളാണ്. മനുഷ്യർ മണ്ണിനാലും, ജിന്നുകൾ അന്മിയാലും സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിരി ക്കുന്നു. മലക്കുകൾ പ്രകാശത്താലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന് ഹദീഥിലും വന്നിട്ടുണ്ട്. മലക്കുകളെ സംബന്ധിച്ചെന്നപോലെ ജിന്നുകളെക്കുറിച്ചും അല്ലാ ഹുവും അവന്റെ പ്രവാചകൻമാരും അറിയിച്ചു തന്നതല്ലാതെ കൂടുതൽ വിവരം നമുക്ക് അറിയുവാൻ സാദ്ധ്യമല്ല. അല്ലാഹുവും റസൂലും ദൃശ്യ മാകട്ടെ, സ്വീകരിക്കുകയും വിശ്വസിക്കുകയും ചെയ്യൽ നിർബന്ധവുമാണല്ലോ. മതാനുയായികൾ പൊതുവിലും, മതവിശ്വാസികളായ തത്വജ്ഞാനിക ളിൽ മിക്കവരും ജിന്ന് എന്നൊരു അദൃശ്യവർഗമുണ്ടെന്ന് സമ്മതിക്കുന്നവരാകു ന്നു. മതാവലംബികളല്ലാത്ത ശാസ്ത്രജ്ഞൻമാർ പൊതുവിൽ ജിന്ന് വർഗത്തെ നിഷേധിക്കുന്നവരാണെന്ന് പറയാമെങ്കിലും അവരിലും ചിന്തകൻമാരായ ചിലർ സ്ഥാപിക്കുന്നവരത്രെ. വിശദാംശങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാമെന്ന് മാത്രം. മുസ്ലിംകളെ സംബന്ധിച്ച് പറയുകയാണെ ങ്കിൽ, നബിവചനങ്ങളും മുഖവിലക്ക് സ്വീകരിക്കുവാൻ തയ്യാറില്ലാ ത്തവരും ശാസ്ത്രത്തിനും യുക്തിവാദത്തിനും അടിമപ്പെട്ടും ഭൗതിക ചിന്താഗതി പിടിപെട്ടുകൊണ്ടിരിക്കുന്നവരും മാത്രമേ ജിന്നുവർഗത്തെയും മലക്കുവർഗ ത്തെയും നിഷേധിക്കുന്നുള്ളൂ. തങ്ങൾ നിഷേധിക്കുന്നവരല്ലെന്ന് വരു ത്തിത്തീർക്കുമാറ് എത്രയോ വചനങ്ങളെ അവർ ദുർവ്യാഖ്യാനം ചെയ്ത് സംതൃപ്തരാകേണ്ടിവന്നിട്ടുണ്ട്. ഹദീഥുകളുടെ നേരെ കണ്ണടച്ചും, യുക്തി ന്യായങ്ങൾ പറഞ്ഞും തള്ളിക്കളയുകയും ചെയ്യും. അപരിഷ്കൃതരായ മനുഷ്യ വിഭാഗത്തെക്കുറിച്ചാണ് ജിന്നുകളെന്ന് പറയുന്നതെന്നാണ് അവരുടെ ജൽപനം. തെളിവുകളും, ന്യായങ്ങളും, അവയുടെ ഖണ്ഡന ങ്ങളും വിവരിച്ചുകൊണ്ട് സൂ: ഹിജ്റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ ഇതി നെപ്പറ്റി നാം സവിസ്തരം സംസാരിച്ചുകഴിഞ്ഞതാണ്. ആകയാൽ, ഇവിടെ അതൊന്നും ആവർത്തിക്കുന്നില്ല. ജിന്ന് വർഗത്തെയും പിശാചുക്കളെയും കുറിച്ച് ഹദീഥിന്റെയും അടിസ്ഥാനത്തിൽ പല വിവരങ്ങളും നാം അവിടെ വിവരിച്ചിട്ടുണ്ട്. അവയിൽ ചിലതെല്ലാം ഇൗ സൂറത്തിലെ വചനങ്ങളെ ആധാര മാക്കിക്കൊണ്ടുള്ളതുമാകുന്നു. ഒരുകൂട്ടം ജിന്നുകൾ നബി തിരുമേനി ˜ യിൽനിന്ന് കേൾക്കുകയും, അവർ നബി ˜ യിലും വിശ്വസിക്കുകയും, അനന്തരം തങ്ങളുടെ സമുദായത്തെ അതിലേക്ക് ക്ഷണിക്കുകയും ഉണ്ടായ സംഭവമാണ് ഇൗ സൂറ ത്തിലെ പ്രധാനവിഷയം. സ്വജനതയെ ക്ഷണിച്ചുകൊണ്ട് അവർ ചെയ്ത പ്രസ്താ വനകൾ അല്ലാഹു ഇതിൽ ഉദ്ധരിച്ചിരിക്കുന്നു. ഇതിന്റെ മുമ്പ് കഴിഞ്ഞ സൂറത്തിലെ സംസാരിവിഷയം നൂഹ് നബി (അ) തൊള്ളായിരത്തമ്പത് കൊല്ലം അദ്ദേഹ ത്തിന്റെ ജനതക്കിടയിൽ നടത്തിയ പ്രബോധനത്തിന്റെയും, ആ ജനത അതിനെ തിരെ സ്വീകരിച്ച നിലപാടിന്റെയും, അവരുടെ പര്യവസാനത്തിന്റെയും ചരിത്ര മാണല്ലോ. നബി തിരുമേനി ˜ യുടെ പ്രബോധനത്തിന് മുമ്പിൽ അവിടുത്തെ ജനത കൈകൊണ്ട നിലപാടും നൂഹ് (അ)ന്റെ ജനത സ്വീകരിച്ച നിലപാടിന്റെ അതേ പകർപ്പ് തന്നെ. ആകയാൽ, നബി തിരുമേനി ˜ ഒരു മന മാധാനവും, അവിടുത്തെ ജനതക്ക് ഒരു ചരിത്രപാഠവുമായിരുന്നു സൂറത്ത് നൂഹ്. സത്യനി ഷേധികൾ വിശ്വസിക്കാത്തത് നബിയുടെയോ ഏതെങ്കിലും മർക്കടമുഷ്ടികൊണ്ട് മാത്രമാണ് -എന്നും, മനുഷ്യവർഗത്തിൽപെട്ടവർപോലുമല്ലാത്ത ഒരു കൂട്ടം ആളുകൾജിന്നു കൾനബി ˜ യിൽനിന്ന് കേട്ടമാത്രയിൽ അതിൽ ആകൃഷ്ടരാവു കയും വിശ്വസിക്കു കയും ചെയ്തുവെന്നും; മാത്രമല്ല, അവർ തങ്ങളുടെ ജനതയെ അതിലേക്ക് ക്ഷണിക്കുകകൂടിയുണ്ടായെന്നും ഇൗ സൂറത്ത് ഓർമിപ്പിക്കുന്നു. പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. 1 പ (നബിയേ) പറയുക: "ജിന്നു കളിൽ നിന്നുള്ള ഒരു കൂട്ടർ (ക്വുർ ആൻ) ശ്രദ്ധിച്ചുകേൾക്കുകയുണ്ടാ യെന്ന് എനിക്ക് നൽകപ്പെ ട്ടിരിക്കുന്നു. എന്നിട്ട് അവർ പറഞ്ഞു: "നിശ്ചയമായും, ഞങ്ങൾ ആശ്ചര്യക രമായ ഒരു ധ പാരായണ ഗ്രമ്ലം പ കേട്ടു.' സൻമാർഗത്തിലേക്ക് വഴി കാട്ടുന്നു; അതിനാൽ ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ ഞങ്ങളുടെ രക്ഷിതാവി നോട് ഒരാളെയും പങ്ക് ചേർക്കുക (1) നീ പറയുക എനിക്ക് വഹ്യ് (ബോധനം) നൽകപ്പെട്ടിരി ക്കുന്നു ശ്രദ്ധിച്ചുകേട്ടിട്ടുണ്ടെന്ന്, ചെവികൊടുത്തെന്ന് ജിന്നിൽപെട്ട ഒരുകൂട്ടർ (ചെറുസംഘം) എന്നിട്ടവർ പറഞ്ഞു നിശ്ച യമായും ഞങ്ങൾ കേട്ടിരിക്കുന്നു ആശ്ചര്യകരമായ (പാരാ യണം, പാരായണഗ്രമ്ലം) (2) അത് വഴികാട്ടുന്നു, സൻമാർഗ (നേർവഴിതന്റേടം)ത്തിലേക്ക് അങ്ങനെ ഞങ്ങളതിൽ വിശ്വസിച്ചിരി ക്കുന്നു ഞങ്ങൾ പങ്കുചേർക്കുകയില്ലതന്നെ ഞങ്ങളുടെ (നമ്മുടെ) റ∫ിനോട് ഒരാളെയും ജിന്നുകൾ നബി ˜ യിൽ നിന്ന് പാരായണം കേട്ട സംഭവത്തെപ്പറ്റി പല ഹദീഥുകളും കാണാവുന്നതാണ്. അവയിൽ ചിലതെല്ലാം സൂ: അഹ്ക്വാഫ് 29 - 32 ന്റെ വ്യാഖ്യാനത്തിൽ നാം ഉദ്ധരിച്ചിട്ടുണ്ട്. അവ ഇവിടെയും ഓർമിച്ചിരി ക്കേണ്ടതാകുന്നു. ജിന്നുകൾ ഒന്നിലധികം പ്രാവശ്യം നബി ˜ യുടെ സന്നിധി യിൽ വന്നിട്ടുണ്ടെന്നും, തിരുമേനിയൊന്നിച്ച് സ്വഹാബികളിൽ ചിലർ ഉള്ളപ്പോ ഴും, ആരും ഇല്ലാത്തപ്പോഴും, അത് സംഭവിച്ചിട്ടുണ്ടെന്നും ഹദീഥുകളുടെ അടി സ്ഥാനത്തിൽ അവിടെ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു. ബുഖാരി, മുസ്ലിം (റ) തുടങ്ങിയ പലരും (റ)ൽ നിന്നുദ്ധരിച്ച ഒരു ഹദീഥിൽ, നബി ˜ അവരെ കണ്ടിട്ടില്ലെന്നും, അവർ പാരായണം കേട്ടുപോയ വിവരം വഹ്യ് മുഖേന മാത്രമാണ് തിരുമേനി അറിഞ്ഞതെന്നും പ്രസ്താവിച്ചിരിക്കുന്നു. ജിന്നുകളുടെ പ്രതിനിധി തിരുമേനിയുടെ അടുക്കൽ വന്നു ആവശ്യപ്പെട്ട പ്രകാരം തിരുമേനി അവർക്ക് ഓതിക്കേൾപ്പിക്കുകയും, അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഉണ്ടായെന്നും മറ്റും ഇബ്നു (റ) പ്രസ്താവിച്ചതായി അഹ്മദ്, മുസ്ലിം (റ) മുതലായവർ ഉദ്ധരിച്ച ഒരു ഹദീഥിലും വന്നിരിക്കുന്നു. ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചത് ഒന്നാമത്തെ സംഭവത്തെക്കുറിച്ചാണെ ന്നും, ഇബ്നു (റ) പ്രസ്താവിച്ചത് രണ്ടാമത്തെ സംഭവമാണെന്നും ഇമാം ബൈഹക്വീ (റ) മുതലായവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരുമേനിയുടെ അടുക്കൽ രണ്ട് പ്രാവശ്യം ജിന്നുകൾ ചെന്നിട്ടുണ്ടെന്ന് ഇബ്നു അ∫ാസ് (റ) തന്നെയും പ്രസ്താവിച്ചതായി ത്വബ്റാനീ (റ) ഉദ്ധരിച്ചിട്ടുള്ളതും സ്മരണീയമാകുന്നു. കൂടാ തെ, ജിന്നുകളുടെ സംഭവം ഉണ്ടായിട്ടുള്ളത് തിരുമേനി മക്കഃയിലായിരുന്ന കാല ഇബ്നു അ∫ാസ് ചെറുപ്രായക്കാരനായിരുന്നു. ആ നിലക്ക് ഇബ്നു (റ), അബൂഹുറയ്റഃ (റ) എന്നിവരെപ്പോലെ അത് സംബന്ധിച്ച സൂക്ഷ്മവിവരം അദ്ദേഹത്തിന് ഇല്ലാതിരിക്കുക സ്വാഭാവികമാണ്. തൈമിയ്യ (റ) അ∫ാസ് (റ) പ്രസ്താ വിച്ചത് അദ്ദേഹം ഇൗ സൂറത്തിൽനിന്ന് മനിലാക്കിപ്പറഞ്ഞതായിരിക്കുകയും ചെയ്യാമല്ലോ. (കൂടുതൽ വിവരം സൂഃ അഹ്ക്വാഫിൽ കഴിഞ്ഞുപോയത് ഓർക്കു ക.) ചുരുക്കത്തിൽ, നബി ˜ യിൽ നിന്ന് ജിന്നുകൾ കേട്ട സംഭവങ്ങ ളിൽ ഒന്നിനെപ്പറ്റിയാണ് ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്. ആ വിവരം വഹ്യ് ലഭിച്ചപ്പോഴേ നബി ˜ അറിയുവാൻ കഴിഞ്ഞുള്ളൂ. അതുകൊണ്ടാണ് പ്ലയ (ശ്രദ്ധിച്ചുകേട്ടു എന്ന് എനിക്ക് വഹ്യ് നൽകപ്പെട്ടുവെന്ന് പറ യുക സ്ലസ്ല..) എന്ന് പറഞ്ഞിരിക്കുന്നത്. സൂ: അഹ്ക്വാഫിൽ (ജിന്നുകളിൽനിന്നുള്ള ഒരു കൂട്ടരെ നിന്റെ അടുക്കലേക്ക് നാം തിരിച്ചുവിട്ട സന്ദർഭം ഓർക്കുക) എന്നാണല്ലോ പറഞ്ഞിട്ടുളളത്. ഇൗ വാക്യംസംശയാതീ തമാംവണ്ണം സ്പഷ്ടമാണെന്ന് പറഞ്ഞുകൂടാ. എങ്കിലുംജിന്നുകൾ നബി ˜ യുടെ അടുക്കൽ വന്ന് കേൾപ്പിക്കുവാൻ ആവശ്യപ്പെട്ട സംഭ വത്തെ ഉദ്ദേശിച്ചായിരിക്കാനും സാധ്യതയുണ്ട്. ചില മഹാൻമാർ ഇങ്ങനെ അഭി പ്രായപ്പെടുകയും ചെയ്തിരിക്കുന്നു. എനി, രണ്ട് സൂറത്തിലെയും സംഭവം ഒന്നു തന്നെയാണെന്ന് വന്നാൽ തന്നെയും, വേറെയും സംഭവം ഉണ്ടായിട്ടുണ്ടെന്ന് പല ഹദീഥുകളാലും, അനിഷേധ്യമായിസ്ഥാപിതമായിട്ടുള്ളതാണ്. ഒന്നാമത്തെ തവ ണ, നബി ˜ അറിയാതെത്തന്നെ അവിടുന്ന് പാരായണം ചെയ്യുന്നത് കേട്ടപ്പോൾ അതിൽ അഗ്ഗുതവും വിശ്വാസവും ജനിച്ച ആ ജിന്നുകൾ വീണ്ടും വന്നു തങ്ങൾക്ക് കേൾപ്പിക്കണമെന്നും മറ്റും ആവശ്യപ്പെടുന്നത് കേവലം സ്വാഭാവികം മാത്രമാണ്. (നഫർ) എന്ന വാക്ക് പത്തിന് താഴെയുള്ള ചെറുസംഘം ആളുകൾ എന്ന അർത്ഥത്തിലാണ് ഉപയോഗിക്കാറുള്ളത്. ആക യാൽ വന്ന ആളുകൾ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെന്ന് മനിലാക്കാം. അപരിഷ്കൃതമനുഷ്യരാണ് ജിന്നുകൾ എന്ന് വാദിക്കുന്നവർ, ഇവി ടെയും സൂ: അഹ്ക്വാഫിലും ജിന്നുകൾ കേട്ടുവെന്ന് പറഞ്ഞത് മക്കാ മുശ്രിക്കുകളെ ഭയന്ന് വെളിക്കുവരാൻ ധൈര്യപ്പെടാതിരുന്ന ചില മനുഷ്യരെ ക്കുറിച്ചാണെന്ന് പറയുന്നു. ഒരുകൂട്ടം മനുഷ്യർ നബി ˜ യുടെ അടുക്കൽ വന്നു കേട്ടുപോകുക, അവർ സത്യവിശ്വാസം സ്വീകരിക്കുക, എന്നിട്ട് തങ്ങ ളുടെ ജനതയുടെ അടുക്കൽചെന്ന് അവരെ ഉപദേശിക്കുക, ഇതെല്ലാം കഴിഞ്ഞിട്ടും നബി ˜ അതൊന്നും അറിഞ്ഞില്ലെന്നും, വഹ്യ് ലഭിച്ചപ്പോൾ മാത്രമേ അറിഞ്ഞു ള്ളൂവെന്നും സങ്കൽപിക്കുവാൻ കേവലം നട്ടുച്ചക്ക് കണ്ണടച്ച് ഇരുട്ടാക്കുന്നവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ജിന്നുകളുടെ ഇൗ സംഭവം ഉദ്ധരിച്ചതിൽനിന്ന് താഴെ കാണു ന്നതുപോലെയുള്ള ചില യാഥാർത്ഥ്യങ്ങൾ മനിലാക്കുവാൻ കഴിയും: മാത്രമായിരുന്നില്ല നബി തിരുമേനി ˜ യുടെ ദൗത്യം; അഥവാ ജിന്നുകളിലേക്കും കൂടിയുണ്ടായിരുന്നു. ഇൗ വിഷയത്തിൽ മുസ്ലിംകൾക്കിടയിൽ പറയത്തക്ക ഭിന്നാഭിപ്രായം ഇല്ല. (2) അവർക്ക് മനുഷ്യന്റെ സംസാരവും ഭാഷയും മനിലാക്കുവാൻ സാധിക്കും. അവർ കേട്ടു മനിലാക്കിയല്ലോ. (3) അവരും മതശാസനകൾക്ക് വിധേയരാണ്. അവർ സത്യവിശ്വാസം സ്വീകരിച്ചതിൽനിന്നും, തുടർന്നുള്ള അവരുടെ പ്രസ്താവനകളിൽനിന്നും ഇത് വ്യക്തമാകുന്നു. (4) അവരും ഒരുതരം സാമൂഹിക ജീവിതം നയിക്കുന്നവരും പരസ്പരം ഉപദേശം നൽകുക മുതലായ കൃത്യങ്ങൾ നടത്താറുള്ളവരുമാകുന്നു. (5) ജിന്നുകൾപോലും കേട്ടമാത്രയിൽ അതിൽ വിശ്വസിച്ച സ്ഥിതിക്ക് അവരെക്കാൾ ഉത്തമവർഗമായ മനുഷ്യർ അതിൽ വിശ്വസിക്കുവാൻ പല നിലക്കും അവരെക്കാൾ ബാധ്യസ്ഥരാകുന്നു. എന്നാൽ, ആവർത്തിച്ചു കേട്ടിട്ടും അതിൽ വിശ്വസിക്കാത്തവരുടെ തടം അവരുടെ കുബു ദ്ധിയും, മർക്കടമുഷ്ടിയുമാകുന്നു. ഇൗ ജിന്നുകൾ കേട്ടപ്പോൾ അവരിലുണ്ടായ പ്രതികരണം എത്ര വമ്പിച്ചതായിരുന്നുവെന്ന് 1 മുതൽ 14 കൂടിയ വചനങ്ങളിൽനിന്ന് നല്ലപോലെ മനിലാക്കാം. ജിന്നുകളുടെ പ്രസ്താവനയുടെ ബാക്കി ഭാഗങ്ങളാണ് താഴെ കാണുന്നത്. (3) നമ്മുടെ റ∫ിന്റെ മഹത്വം ഉന്നതമായതാകുന്നു എന്നും അവൻ സഹധർമിണിയെയാകട്ടെ, സന്താന ത്തെയാകട്ടെ സ്വീകരിച്ചിട്ടില്ല എന്നും; 4 പ നമ്മിലുള്ള ഭോഷൻ അല്ലാ ഹുവിന്റെ പേരിൽ കവിഞ്ഞ അനീതി പറയാറുണ്ടായിരുന്നു എന്നും; 5 പ മനുഷ്യരും ജിന്നും അല്ലാഹു വിന്റെ പേരിൽ നിശ്ചയമായും വ്യാജം പറയുന്നതേയല്ല എന്ന് ഞങ്ങൾ ധരിച്ചുവെന്നും (പ്രസ്താവി ച്ചു) (3) നിശ്ചയമായും അത് (കാര്യം) ഉന്നതമായിരിക്കുന്ന (എന്നും) നമ്മുടെ റ∫ിന്റെ മഹത്വം, അനുഗ്രഹം അവൻ ഏർപ്പെടുത്തിയി ട്ടില്ല (സ്വീകരിച്ചിട്ടില്ല) സഹധർമിണി (തുണക്കാരി- (ഭാര്യ)യെ സന്താ നത്തെ (മക്കളെ)യുമില്ല
72:4–11

وَأَنَّهُۥ كَانَ يَقُولُ سَفِيهُنَا عَلَى ٱللَّهِ شَطَطٗا

وَأَنَّا ظَنَنَّآ أَن لَّن تَقُولَ ٱلۡإِنسُ وَٱلۡجِنُّ عَلَى ٱللَّهِ كَذِبٗا

وَأَنَّهُۥ كَانَ رِجَالٞ مِّنَ ٱلۡإِنسِ يَعُوذُونَ بِرِجَالٖ مِّنَ ٱلۡجِنِّ فَزَادُوهُمۡ رَهَقٗا

Passage continues through verse 72:11.

(4) ആയിരുന്നുവെന്നും പറയും നമ്മിലെ ഭോഷൻ, വിഡ്ഢി അല്ലാഹുവിന്റെമേൽ (പേരിൽ) അക്ര മം, കവിഞ്ഞ അനീതി, വിദൂരമായ വ്യാജം (5) നാം ധരിച്ചു എന്നും പറയുന്നതേയല്ല (പറയുകയില്ലതന്നെ) എന്നും മനുഷ്യർ ജിന്നും അല്ലാഹുവിന്റെ മേൽ വ്യാജം, വല്ല കളവും അല്ലാഹുവിന് മക്കളും ഭാര്യയുമുണ്ട് എന്നിങ്ങനെ യാഥാർത്ഥ്യവുമായി വിദൂ രബന്ധം പോലുമില്ലാത്ത വ്യാജങ്ങൾ അവന്റെ പേരിൽ മനുഷ്യവർഗമോ ജിന്നു വർഗമോ പറഞ്ഞുണ്ടാക്കുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല. ഇപ്പോൾ കേൾക്കുകയും സത്യവിശ്വാസം സ്വീകരിക്കുകയും ചെയ്തപ്പോഴാണ് അതെല്ലാം വിഡ്ഢിത്തങ്ങളാണെന്നും, അല്ലാഹു അതിൽനിന്നെല്ലാം പരിശുദ്ധനാണെന്നും ഞങ്ങൾക്ക് ബോധ്യമായത് എന്ന് സാരം. (6) മനുഷ്യരിൽനിന്നുള്ള ചില പുരുഷൻമാർ (ആളുകൾ) ജിന്നുക ളിൽനിന്നുള്ള ചില പുരുഷൻമാരോട് (ആളുകളോട്) ശരണം തേടാറുണ്ടാ യിരുന്നു; അങ്ങനെ അവർ അവർക്ക് വിഡ്ഢിത്തം (അഥവാ ഗർവ്വ്) വർദ്ധി പ്പിച്ചു എന്നും; 7 പ അല്ലാഹു ഒരാളെയും എഴു ന്നേൽപിക്കുന്നതേയല്ല എന്ന് നിങ്ങൾ ധരിച്ചതുപോലെ അവരും ധരിച്ചിരി ക്കുന്നുവെന്നും (പ്രസ്താവിച്ചു). 6 പ ആയിരുന്നുവെന്നും ചില പുരുഷൻമാർ (ആളുകൾ) മനുഷ്യരിൽപെട്ട അവർ അഭയം (ശരണംരക്ഷ) തേടു (മായിരുന്നു) ചില പുരുഷൻമാരോട് ജിന്നിൽനിന്നുളള അങ്ങനെ അത വർക്ക് വർദ്ധിപ്പിച്ചു ബാധ (ഗർവ്വ്, ധിക്കാരം -ധാർഷ്ട്യംവിഡ്ഢിത്തം അക്രമം) (7) അവർ ധരിച്ചു എന്നും നിങ്ങൾ ധരിച്ചതുപോലെ എഴുന്നേൽപിക്കുക (അയക്കുകനിയോഗിക്കുക)യില്ല തന്നെ എന്ന് അല്ലാഹു ഒരാളെയും ദുഷ്ടവിഭാഗമായ ശൈത്വാനെ (പി ശാചിനെ)ക്കുറിച്ചും ഇന്ന് പലരിലും കണ്ടുവരുന്നതുപോലെ, അറബികൾക്കിട യിലും പല തെറ്റായ ധാരണകളും അന്ധവിശ്വാസങ്ങളും ഉണ്ടായിരുന്നു. വിജന പ്രദേശങ്ങളായ വല്ല താഴ്വരയിലൂടെയോ മറ്റോ സഞ്ചരിക്കുമ്പോൾ ആ പ്രദേശ നിവാസികളായ ജിന്നുകളിൽ നിന്ന് വല്ല ഉപദ്രവമോ ആപത്തോ നേരിട്ടേക്കാ മെന്ന് അവർ ഭയപ്പെട്ടിരുന്നു. അതിനാൽ, അങ്ങനെയുള്ള സ്ഥലങ്ങളിൽകൂടി പോകുമ്പോൾ "ഇൗ താഴ്വരയിലെ വിവരമില്ലാത്തവരായ ജിന്നുകളെ സംബന്ധിച്ച് ഇവിടത്തെ നേതാവായ ജിന്നിനോട് ഞങ്ങൾ ശരണം തേടുന്നു' എന്ന് അവർ പറയാറുണ്ടായിരുന്നു. ഇങ്ങനെ പറയുന്നതായാൽ തങ്ങൾക്ക് അവരിൽനിന്ന് ഉപ ദ്രവങ്ങളൊന്നും നേരിടുകയില്ലെന്ന് അവർ സമാധാനിക്കുകയും ചെയ്യും. ഇതി നെപ്പറ്റിയാണ് 6 -ാം വചനത്തിൽ ജിന്നുകൾ പ്രസ്താവിക്കുന്നത്. എന്ന വാക്യത്തിന് രണ്ടുപ്രകാരത്തിൽ അർത്ഥവ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട്: (1) ആ ശരണം തേടൽമൂലം ജിന്നുകൾക്ക് മനുഷ്യർ വിഡ്ഢിത്തം വർദ്ധി പ്പിച്ചു. അഥവാ, അത് നിമിത്തം അവർക്ക് ഗർവ്വും ധിക്കാരവും അധികമായി ത്തീർന്നു. (2) അതുമൂലം മനുഷ്യർക്ക് ജിന്നുകൾ വിഡ്ഢിത്തം വർദ്ധിപ്പിച്ചു. അഥവാ ജിന്നുകളെക്കുറിച്ചുള്ള ഭയവും അവരോട് ശരണം തേടലും കാരണ മായി അവരിൽ ഭോഷ്കും നിഷിദ്ധമായ പ്രവർത്തനങ്ങളും വർദ്ധിച്ചു. (റ ഹക്വ്) എന്ന വാക്കിന് സന്ദർഭോചിതം പല അർത്ഥങ്ങൾ വരുന്നതും കർത്താ വിന്റെയും കർമത്തിന്റെയും സ്ഥാനത്ത് നിലകൊള്ളുന്ന രണ്ട് സർവ്വനാമങ്ങ ളി( )ൽ ജിന്നുകളെ കുറിക്കുന്നത് ഏതാണെന്നും, മനുഷ്യരെ കുറിക്കുന്നത് ഏതാണെന്നും നിർണയിക്കുന്നതിലുള്ള വ്യത്യസ്തവീക്ഷണ വുമാണ് ഇൗ ഭിന്നാഭിപ്രായത്തിന് കാരണം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്ത മാണല്ലോ. 7 -ാം വചനത്തിൽ അല്ലാഹു ഒരാളെയും എഴുന്നേൽപിക്കുകയില്ല ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം അല്ലാഹു ആരെയും റസൂലായി എഴുന്നേൽപിക്കുന്നില്ല എന്നും, മരണശേഷം അല്ലാഹു ആരെയും രണ്ടാമത് എഴു ഗ്നരഞ്ചfi ന്ധ ∫സ്ലയ ഗ്നരഞ്ചfi ന്ധ ∫സ്ലയ ഗ്നരഞ്ചfi ന്ധ ∫സ്ലയ ഗ്നരഞ്ചfi ന്ധ ∫സ്ലയ ഗ്നരഞ്ചfi ന്ധ ∫സ്ലയ ആകാവുന്നതാകുന്നു. ഇൗ രണ്ട് പ്രകാരത്തിലും ആ വാക്യത്തിന് വ്യാഖ്യാനം നൽകപ്പെട്ടിട്ടുമുണ്ട്. രണ്ടായാലും ജിന്ന്വർഗവും മനു ഷ്യവർഗവും ധരിച്ചുവന്നിരുന്ന ആ ധാരണ തെറ്റാണെന്ന് തങ്ങൾക്ക് ഇപ്പോൾ ബോധ്യമായിരി ക്കുന്നുവെന്നത്രെ ജിന്നുകൾ പ്രസ്താവിച്ചതിന്റെ സാരം. മനുഷ്യരിലുള്ള ചില അപരിഷ്കൃത വിഭാഗത്തിന്റെ പേരാണ് "ജിന്ന്' എന്നും, അങ്ങനെ ഒരു പ്രത്യേക വർഗം സൃഷ്ടികളില്ലെന്നും വാദിക്കുന്നവർ തങ്ങളുടെ വാദത്തിന് കൊണ്ടുവരാറുള്ള പൊള്ളയായ തെളിവുകളിൽ ഒന്നാണ് (ജിന്നുകളിൽ നിന്നുള്ള പുരുഷൻമാർ) എന്ന വാക്ക്. (രിജാൽ)ന്റെ ഏകവചനം (റജുൽ) എന്നാകുന്നു. ഇത് മനുഷ്യൻമാർക്കുമാത്രമേ പറയാ റുള്ളൂവെന്ന് ഇവർ സമർത്ഥിക്കുന്നത് കാണാം. ഇൗ സമർത്ഥനം കഴമ്പില്ലാത്ത താണെന്നും, അത് സമ്മതിച്ചുകൊടുത്താൽപോലും അതിൽ അവർക്ക് തെളി വിന്ന് വകയില്ലെന്നും സൂ:ഹിജ്റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം പ്രത്യേകം വിവരിച്ചു കഴിഞ്ഞതാണ്. ജിന്ന്വർഗത്തെ നിഷേധിക്കുന്നവർക്ക് ജിന്നു കളുടെ പ്രസ്താവനകളായി ഇൗ സൂറത്തിൽ കാണുന്ന പലതിനെയും ദുർവ്യാ ഖ്യാനം ചെയ്യേണ്ടി വന്നിട്ടുണ്ട്. അക്കൂട്ടത്തിൽ തങ്ങളുടെ മനാക്ഷിയെപ്പോലും വഞ്ചിച്ചുകൊണ്ട് തികച്ചും ബാലിശമായ ദുർവ്യാഖ്യാനങ്ങൾ ചെയ്യേണ്ടിവന്ന ചില ഭാഗങ്ങളാണ് തുടർന്നുള്ള രണ്ട് ആയത്തുകളിൽ കാണുന്ന ജിന്നുകളുടെ പ്രസ്താ വന:- (8) നാം ആകാശത്തെ സ്പർശിച്ചു (നോക്കി): അപ്പോൾ അത് ശക്തിമത്തായ പാറാവുകാരാ ലും, തീജ്വാലകളാലും നിറക്കപ്പെട്ടി രിക്കുന്നതായി നാം കണ്ടെത്തി എന്നും; 9 പ നാം അതിൽ ധ ആകാശ ത്തിൽ പ നിന്ന് ചില ഇരിപ്പിടങ്ങളിൽ കേൾക്കുവാൻ വേണ്ടി ഇരിക്കാറു ണ്ടായിരുന്നു; എന്നാൽ, ഇപ്പോൾ ആരെങ്കിലും ചെവികൊടുക്കുന്ന ധ കേൾക്കാൻ ശ്രമിക്കുന്ന പ തായാൽ, അവനെ വീക്ഷിച്ചുകൊണ്ടിരി ക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ് എന്നും (പ്ര സ്താവിച്ചു). 8 പ ശക്തമായ തീജ്വാല (ഉൽക്ക)കളാലും (9) നാം ഇരിക്കാറുണ്ടായിരുന്നുവെന്നും അതിൽനിന്ന് ചില ഇരിപ്പിടം (താവളം)കളിൽ കേൾക്കുവാൻ വേണ്ടി എന്നാൽ ആരെ ങ്കിലും ചെവികൊടുത്താൽ, കേൾക്കാൻ ശ്രമിച്ചാൽ, ഇപ്പോൾ അവൻ തനിക്ക് കണ്ടെത്തും ഒരു തീജ്വാല, ഉൽക്ക പ്രതീക്ഷിച്ചു (വീക്ഷിച്ചു) കൊണ്ടിരിക്കുന്ന മുൻകാലത്ത് ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ കയറിച്ചെന്ന് പതി യിരിക്കുകയും, ഭൂമിയിൽ നടക്കുവാൻ പോകുന്ന ചില കാര്യങ്ങളെക്കുറിച്ച് മല ക്കുകൾ തമ്മിൽ സംസാരിക്കുന്ന സംഭാഷണങ്ങളിൽനിന്ന് വല്ലതും ഉപായത്തിൽ കേൾക്കുകയും, അതിൽ വളരെയേറെ വ്യാജങ്ങളും കൂട്ടിച്ചേർത്തുകൊണ്ട് ആ വിവരം തങ്ങളുടെ സേവകരും ആരാധകരുമായ മനുഷ്യർക്ക് എത്തിച്ചുകൊടു ക്കുകയും ചെയ്യുന്ന ഒരു പതിവ് ജിന്നുകളിൽ -ജിന്നുകളിലെ ദുഷ്ടജനങ്ങളായ നബി തിരുമേനി ˜ യുടെ നിയോഗത്തോടുകൂടി അവർക്ക് ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു. പ്രത്യേകം ചില കാവലു കൾ ഏർപ്പെടുത്തപ്പെടുകയും, നക്ഷത്രങ്ങളിൽനിന്നുള്ള ഉൽക്കകളാൽ അവർ എറിഞ്ഞാട്ടപ്പെടുകയും ചെയ്തു. ഇതിനെപ്പറ്റിയാണ് ജിന്നുകളുടെ ഈ പ്രസ്താ വന. ഈ വിഷയം ഒന്നിലധികം സ്ഥലത്ത് വിവരിച്ചിട്ടുള്ളതാണ്. ഈ വിഷയകമായി ഈ വചനങ്ങളടക്കം വന്നിട്ടുള്ള പല വാക്യങ്ങ ളും, നബിവചനങ്ങളും ഉദ്ധരിച്ചുകൊണ്ട് സൂ: ഹിജ്റിന്ന് ശേഷമുള്ള വ്യാഖ്യാന ക്കുറിപ്പിൽ നാം വേണ്ടത്ര വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. ജിന്നും മനുഷ്യനും ഒരേ വർഗംതന്നെയാണെന്ന വാദക്കാരുടെ ദുർവ്യാഖ്യാനങ്ങളും, ദുർന്യായങ്ങളും അവിടെ എടുത്തുകാട്ടി അവക്കെല്ലാം ശക്തിയുക്തം മറുപടി നൽകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യമില്ല. ആകാശത്തേക്കുള്ള തങ്ങളുടെ പ്രവേശനം തടയപ്പെട്ടു കണ്ടപ്പോൾ, എന്തോ ഒരു പ്രധാന സംഭവം നടന്നിരിക്കുമെന്ന് ജിന്നുകൾ മനിലാക്കുകയു ണ്ടായെന്നും അതെന്തായിരിക്കുമെന്ന് അവർ പല ഭാഗത്തും അന്വേഷണം നട ത്തിക്കൊണ്ടിരിക്കവെയാണ് അവരിൽ ഒരു കൂട്ടർ നബി ˜ യിൽനിന്ന് പാരായണം കേൾക്കാൻ ഇടയായതെന്നും ഹദീഥിൽ വന്നിട്ടുള്ളതും നാം അവിടെ ഉദ്ധരിച്ചിട്ടുണ്ട്. (10) ഭൂമിയിലുള്ളവരിൽ തിന്മ യാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്, അതല്ല അവരുടെ റ∫് അവരിൽ നേർവഴി (അഥവാ നന്മ) ഉദ്ദേശിച്ചി രിക്കുന്നുവോ എന്ന് നമുക്കറിഞ്ഞു കൂടാ എന്നും; (11) നാമാകട്ടെ, നമ്മളിൽ സദ്വൃത്തൻമാരുണ്ട്, അതല്ലാത്ത വരും നമ്മിലുണ്ട്; (അതെ) നാം വിഭിന്നമാർഗങ്ങളായിത്തീർന്നിരിക്ക യാണ് എന്നും (അവർ പ്രസ്താവി ച്ചു). 10 പ നാം അറിയുകയില്ല (നമുക്കറിഞ്ഞുകൂടാ) എന്നും തിന്മ യോ, ദോഷമാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു ഭൂമിയിലുള്ളവ രിൽ (ഉള്ളവരെക്കൊണ്ട്) അതല്ല (അഥവാ -അല്ലെങ്കിൽ) ഉദ്ദേശിച്ചിരിക്കു ന്നുവോ അവരെക്കൊണ്ട്, അവരിൽ അവരുടെ റ∫് നേർവഴി (നൻമ) (11) നാമാകട്ടെ എന്നും നമ്മിലുണ്ട് സദ്വൃത്തർ, നല്ലവർ നമ്മിലുണ്ട്താനും അത്കൂടാതെയും, അതല്ലാത്തവരും, അതിനുതാ ഴെയും നാം ആയിരിക്കുന്നു പല മാർഗങ്ങൾ വിഭിന്ന(ഛിന്നഭിന്ന) മായ ആകാശത്ത് കാവൽ ഏർപ്പെടുത്തിക്കൊണ്ട് തങ്ങളുടെ പ്രവേശനം തട യപ്പെട്ടിരിക്കുന്നതുമൂലം വല്ല അനിഷ്ട സംഭവങ്ങളും ഭൂമിയിൽ സംഭവിക്കുവാൻ പോകുന്നുണ്ടോ അതല്ല, വല്ല നന്മയും ഭൂമിയിലുള്ളവർക്ക് അത്മൂലം വരുവാനിരി ക്കുന്നുവോ എന്ന് തങ്ങൾക്ക് അറിഞ്ഞുകൂടാ എന്നത്രെ 10 -ാം വചനത്തിന്റെ സാരം. മിക്ക വ്യാഖ്യാതാക്കളും പറയുന്നതും അങ്ങനെയാണ്. ഒരുപക്ഷേ, -ാം വചന ത്തിൽ അവർ ചൂണ്ടിക്കാട്ടിയത്പോലെ, ഭൂവാസികളിൽ കുറേ നല്ലവരുണ്ടെങ്കിലും അവരിൽ നന്നല്ലാത്തവരും, വിഭിന്ന മാർഗങ്ങൾ സ്വീകരിച്ചവരും ഉള്ള സ്ഥിതിക്ക് അവർക്ക് വല്ല ആപത്തും നേരിടുമോ ഇല്ലേ എന്നറിഞ്ഞുകൂടാ എന്നും ഉദ്ദേശമാ കാം. അതുമല്ലെങ്കിൽ, പ്രവാചകൻമാരുടെ നിയോഗത്തിനുശേഷം സമുദായം ദുർമാർഗം കൈവിടാതെ ശഠിച്ചു നിൽക്കുമ്പോൾ അവരിൽ പൊതുശിക്ഷ അനുഭ വപ്പെടാറുള്ളത്പോലെ, നബി തിരുമേനി ˜ യുടെ സമുദായത്തിലും വല്ല ശിക്ഷയും സംഭവിക്കുമോ എന്ന് ജിന്നുകൾ സംശയിച്ചതാണെന്നും വരാം. ഏതായാലും, വളരെ കരുതലോടും മര്യാദയോടും കൂടിയാണ് ജിന്നു കൾ ഈ വാചകം ഉപയോഗിച്ചിരിക്കുന്നതെന്ന് കാണാം. നമുക്കും അതിൽ നല്ല മാതൃകയാണ്: നോക്കുക: തിന്മയെപ്പറ്റി പറഞ്ഞപ്പോൾ "ഉദ്ദേശിക്കപ്പെട്ടിരിക്കു ന്നുവോ ( കർത്താവിനെ വ്യക്തമാക്കാതെ (അവരുടെ റ∫് ഉദ്ദേശിച്ചു എന്ന് പറയാതെ)യും, നന്മയെക്കുറിച്ച് പറഞ്ഞപ്പോൾ "അവരുടെ റ∫് ഉദ്ദേശിച്ചു ( എന്ന് കർത്താവിനെ വ്യക്തമക്കിക്കൊണ്ടുമാണല്ലോ അവർ പറഞ്ഞത്. എല്ലാ ഗുണവും ദോഷവും ഭൂമിയിൽ സംഭവിക്കുന്നത് അല്ലാഹുവിങ്കൽ നിന്നാ ണെങ്കിലും ദോഷങ്ങളുടെ കാരണം സൃഷ്ടികളിൽനിന്ന് ഉൽഭവിക്കുന്നതാണെന്ന അന്തർഭവിച്ചിരിക്കുന്നത്. അതുകൊണ്ടാണ് തിന്മയെ അല്ലാ ഹുവിനോട് ചേർത്തു പറയാതിരിക്കുന്നത്. .
72:12–21

وَأَنَّا ظَنَنَّآ أَن لَّن نُّعۡجِزَ ٱللَّهَ فِي ٱلۡأَرۡضِ وَلَن نُّعۡجِزَهُۥ هَرَبٗا

وَأَنَّا لَمَّا سَمِعۡنَا ٱلۡهُدَىٰٓ ءَامَنَّا بِهِۦۖ فَمَن يُؤۡمِنۢ بِرَبِّهِۦ فَلَا يَخَافُ بَخۡسٗا وَلَا رَهَقٗا

وَأَنَّا مِنَّا ٱلۡمُسۡلِمُونَ وَمِنَّا ٱلۡقَٰسِطُونَۖ فَمَنۡ أَسۡلَمَ فَأُوْلَـٰٓئِكَ تَحَرَّوۡاْ رَشَدٗا

Passage continues through verse 72:21.

(12) ഭൂമിയിൽ നാം അല്ലാഹു വിനെ (അസാധ്യനാക്കി) പരാജയ പ്പെടുത്തുന്നതേയല്ലെന്നും, ഓടിപ്പോ യിക്കൊണ്ടും അവനെ നാം പരാജ യപ്പെടുത്തുന്നതല്ലെന്നും നാം (ഉറ പ്പായി) ധരിച്ചിരിക്കുന്നു എന്നും; 13 പ ഞങ്ങൾ സൻമാർഗം കേട്ട അവസരത്തിൽ (തന്നെ) ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു വെന്നും; എന്നാൽ യാതൊരുവൻ തന്റെ റ∫ിൽ വിശ്വസിക്കുന്നുവോ അവൻ നഷ്ടത്തെയാകട്ടെ, അക്രമ ത്തെയാകട്ടെ ഭയപ്പെടേണ്ടി വരിക യില്ല; എന്നും 14 പ നാമാകട്ടെ, (അനുസരിച്ച്) കീഴൊതുങ്ങുന്നവരും നമ്മിലുണ്ട്, അനീതി ചെയ്യുന്നവരും നമ്മിലുണ്ട് എന്നും; എന്നാൽ, ആർ (അനുസരി ച്ചു) കീഴൊതുങ്ങിയോ, അക്കൂട്ടർ നേർമാർഗം ഗൗനിച്ചു; എന്നും 15 പ അനീതി ചെയ്യുന്നവരാക ട്ടെ, അവർ നരകത്തിന് വിറകായി ത്തീരുന്നതുമാണ് (എന്നും പ്രസ്താ വിച്ചു). 12 പ നാം ധരിച്ചിരിക്കുന്നു (ഉറപ്പിച്ചുവിശ്വസിച്ചു) എന്നും നാം അസാധ്യപ്പെടുത്തു (പരാജയപ്പെടുത്തുതോൽപിക്കു)ന്നതേയല്ലെന്ന് അല്ലാഹുവിനെ ഭൂമിയിൽ നാം അവനെ പരാജയപ്പെടുത്തുന്ന തേയല്ലെന്നും ഓടിപ്പോയിക്കൊണ്ട് (13) നാം (ഞങ്ങൾ) എന്നും ഞങ്ങൾ (നാം) കേട്ട അവസരം, കേട്ടാറെ സൻമാർഗം, മാർഗദർശനം നാമതിൽ വിശ്വസിച്ചു (എന്നും) എന്നാൽ ആർ വിശ്വസിക്കുന്നുവോ തന്റെ റ∫ിൽ എന്നാലവൻ ഭയപ്പെടുകയില്ല, പേടിക്കേണ്ടതില്ല അക്രമത്തെയും (ധിക്കാരവും, ബാധ യും) വേണ്ടതില്ല (14) നാം (നാമാകട്ടെ) എന്നും നമ്മിലുണ്ട്, നമ്മുടെ കൂട്ടത്തിലുണ്ട് കീഴൊതുങ്ങിയവർ, മുസ്ലിംകൾ നമ്മിലുണ്ട് അനീതിചെയ്യുന്നവരും, തെറ്റിയവരും എന്നാൽ, ആർ കീഴൊതുങ്ങിയോ, മുസ്ലിമായോ എന്നാൽ അക്കൂട്ടർ അവർ ഗൗനിച്ചു, പരിഗണിച്ചു നേർവഴി, തന്റേടം (15) എന്നാൽ അനീതി ചെയ്യുന്നവരാ കട്ടെ അവരാകുന്നു, ആയിത്തീർന്നു "ജഹന്നമി'നു (നരകത്തിന്) വിറക് നാം പിഴച്ചമാർഗം തുടരുകയാണെങ്കിൽ നമുക്ക് രക്ഷയില്ല. അല്ലാഹു നമ്മെ ശിക്ഷിക്കും. ഭൂമിയിൽ എവിടെവെച്ചും അവന് നമ്മെ പിടികിട്ടും. നമുക്ക് ഓടിരക്ഷപ്പെടാനും സാധ്യമല്ല. നമ്മിലാകട്ടെ, അല്ലാഹുവിനെ അനുസരിച്ചു ജീവി ക്കുന്നവരും അല്ലാത്തവരും ഉൾക്കൊള്ളുന്നു. അല്ലാഹുവിൽ വിശ്വസിക്കുകയും അവന് കീഴ്പ്പെടുകയും ചെയ്യുന്നവർക്ക് രക്ഷയുണ്ട്. അവർക്ക് ഒന്നും ഭയപ്പെടാ നില്ല. അല്ലാത്തവർക്ക് നരകം തന്നെയാണാധാരം. എന്നിങ്ങനെയുള്ള പല തത്വോ പദേശങ്ങളാണ് അവർ ജിന്നുകൾതങ്ങളുടെ ജനതക്ക് നൽകു ന്നത്. മനുഷ്യരിലെന്നപോലെത്തന്നെ ജിന്നുകളിലും സദ്വൃത്തരും, ദുർവൃത്ത രും, സത്യവിശ്വാസികളും, അവിശ്വാസികളും ഉണ്ടെന്നും, അല്ലാഹുവിന്റെ വിധി വിലക്കുകൾക്ക് ജിന്നുകളും ബാധ്യസ്ഥരാണെന്നും മറ്റും ഈ പ്രസ്താവനക ളിൽനിന്ന് മനിലാക്കാം. സൂറത്തിന്റെ ആദ്യത്തെ വചനത്തിൽ ജിന്നുകളെക്കുറിച്ച് "എന്നിട്ട് അവർ പറഞ്ഞു' ( ഏൾറസ്ലദ്ധമ ) എന്ന് പറഞ്ഞുവല്ലോ. അതിനെത്തുടർന്ന് ഇതുവരെയുള്ള വച നങ്ങളിൽ കാണുന്നതെല്ലാം അവരുടെ പ്രസ്താവനയെ അല്ലാഹു ഉദ്ധരിച്ചതാ കുന്നു. അവയുടെ ഉളളടക്കം പരിശോധിക്കുമ്പോൾ ഇത് വ്യക്തമാകുന്നതാണ്. ആ പ്രസ്താവന ഇതോടെ അവസാനിച്ചു. അടുത്ത വചനങ്ങൾ അല്ലാഹു നബി ˜ നൽകിയ വഹ്യിൽ ഉൾപ്പെട്ടതാകുന്നു. എന്നുവെച്ചാൽ, ജിന്നുകൾ ക്വുർ ആൻ കേൾക്കുകയും അതിനെത്തുടർന്ന് മേൽകണ്ട പ്രസ്താവനകൾ ചെയ്യുകയും ചെയ്ത വിവരവും, അടുത്ത (16 -19) വചനങ്ങളിലടങ്ങിയ കാര്യങ്ങളും വഹ്യ് മൂലം അറിയിക്കപ്പെട്ടിട്ടുള്ളതായി ജനങ്ങൾക്ക് പറഞ്ഞുകൊടുക്കുവാൻ അല്ലാഹു നബി ˜ യോട് കൽപിക്കുകയാണ് ചെയ്യുന്നതെന്ന് താൽപര്യം. ഒരു കാര്യം ഓർമ യിലിരിക്കുന്നത് നന്നായിരിക്കും. അറബി ഭാഷയിൽ "നാം, നമ്മൾ, ഞങ്ങൾ' എന്നീ അർത്ഥങ്ങൾക്കെല്ലാം ഉപയോഗിക്കുന്ന സർവ്വനാമങ്ങളാണ് സ്ലള (നാ, നഹ്നു) എന്നീ രണ്ട് സർവ്വനാമങ്ങളും, വ്യത്യാസം സന്ദർഭം കൊണ്ട് മനിലാക്കേണ്ട താണ്. (16) (ആ) മാർഗത്തിൽ അവർ ഉറ ച്ചുനിലകൊള്ളുകയാണെങ്കിൽ, നാം അവർക്ക് ധാരാളമായി വെള്ളം കുടി പ്പാൻ കൊടുക്കുന്നതാണ് എന്നും, (എ നിക്ക് വഹ്യു നൽകപ്പെട്ടിരിക്കുന്നു വെന്ന് പറയുക);- 17 പ അതിൽ അവരെ നാം പരീ ക്ഷിക്കുവാൻവേണ്ടി(യത്രെ, അത്), തന്റെ റ∫ിന്റെ ഉൽബോധനത്തെ (അ ഥവാ സ്മരണയെ)വിട്ടു ആർ തിരി ഞ്ഞുകളയുന്നുവോ അവനെ അവൻ പ്രയാസകരമായ ശിക്ഷയിൽ പ്രവേ ശിപ്പിക്കുന്നതാണ്. 16 പ അവർ ഉറച്ചു നിന്നാൽ, ശരിയായി നിലകൊണ്ടാൽ, ചൊവ്വാ യാൽ എന്നും (ആ) മാർഗത്തിൽ, വഴിയിലായി നാം അവർക്കു കുടിപ്പാൻ കൊടുക്കും വെള്ളം ധാരാളം (17) നാം അവരെ പരീക്ഷിക്കുവാൻവേണ്ടി ആർ തിരിഞ്ഞുകളയുന്നുവോ ഉൽബോ ധനം (സ്മരണ, ഉപദേശം, പ്രസ്താവന)വിട്ട് തന്റെ റ∫ിന്റെ അവൻ അവനെ പ്രവേശിപ്പിക്കുന്നതാണ് ശിക്ഷയിൽ പ്രയാസകരമായ, ഞെരു ങ്ങിയ (കഠിനമായ) ൾറ (അവർ ഉറച്ചുനിൽക്കുകയാണെങ്കിൽ) എന്ന വാക്കിലെ "അവർ' എന്ന സർവനാമം ജിന്നുകളെ ഉദ്ദേശിച്ചോ, മനുഷ്യരെ ഉദ്ദേശിച്ചോ, രണ്ടുകൂട്ടരെയും കൂടി ഉദ്ദേശിച്ചോ ആകാവുന്നതാകുന്നു. 15 -ാം വചനത്തോടുകൂടി ജിന്നുകളുടെ പ്രസ്താവന അവസാനിച്ചുവെന്നും 16 -ാം വചനം മുതൽക്കുള്ളത് ജിന്നുകളുടെ പ്രസ്താവനയിൽ പെട്ടതല്ലെന്നും പറഞ്ഞുവല്ലോ. അതുപോലെത്തന്നെ, "ആ മാർഗം ( കൊണ്ടുള്ള വിവക്ഷ മുൻവചനങ്ങളിൽ നിന്നും അറിയപ്പെട്ട നല്ല മാർഗമോ, അല്ലെങ്കിൽ ചീത്തമാർഗമോ ആയിരിക്കാവുന്നതുമാകുന്നു. "ധാരാളം വെള്ളം കുടിപ്പാൻ നൽകും ( അസ്ലല എന്ന് പറഞ്ഞതിന്റെ താൽപര്യം അവരുടെ ജീവിതമാർഗം സുഖകരമാക്കിക്കൊടുക്കുമെന്നത്രെ. വെള്ളമാണല്ലോ ജീവിതമാർഗങ്ങളുടെ പ്രധാന ഉപാധി. അപ്പോൾ, 16 -ാം വചനത്തിന്റെ സാരം രണ്ടിലൊരു പ്രകാരത്തിലായിരിക്കാവുന്നതാണ്: (1) മേൽ സൂചിപ്പിച്ച ആ നേരായ മാർഗത്തിൽ അവർ ചൊവ്വിന് ഉറച്ചു നിൽക്കുന്നപക്ഷം, അല്ലാഹുവിങ്കൽ ലഭിക്കുവാനിരിക്കുന്ന പ്രതിഫലങ്ങൾക്ക് വെച്ച് സുഖകരമായ ജീവിതവും അവൻ നൽകുന്നതാകുന്നു. (2) അവർ ഇതുവരെ സ്വീകരിച്ചുവന്ന ആ ദുർമാർഗത്തിൽത്തന്നെ അവർ ഉറച്ചു നിൽക്കുകയാണെങ്കിലും അവർക്ക് അല്ലാഹു ജീവിതമാർഗങ്ങൾ നൽകു കതന്നെ ചെയ്യും. അവരുടെ ശിക്ഷ പരലോകത്തുവെ അവർ അനുഭവിക്കു കയും ചെയ്യും. ആദ്യം പറഞ്ഞതാണ് കൂടുതൽ വ്യക്തവും സ്വീകാര്യവുമായത്. ഇൗ രണ്ട് വ്യാഖ്യാനത്തിൽ ഏത് സ്വീകരിക്കപ്പെട്ടാലും ശരി, വെള്ളം മുതലായ ജീവിതോപാധികൾ നൽകപ്പെടുന്നതിൽ അവരെ പരീക്ഷിക്കുകയെന്ന ലക്ഷ്യം ഉൾക്കൊള്ളുന്നു. അവർ നന്ദികാണിക്കുമോ, നന്ദികേട്കാണിക്കുമോ? ഇതാണ് പരീക്ഷണം. പരീക്ഷണമാകട്ടെ, നന്മമുഖേനയും തിന്മ മുഖേനയും നടത്തപ്പെടു ന്നതുമാണ്. ( ) സ്ഥാപിതതാൽപര്യക്കാരായ ആളുകൾ തങ്ങളുടെ ആശയങ്ങൾക്കനു കൂലമായി സമർത്ഥിക്കാവുന്ന ഏത വസരവും അതിന് ഉപയോഗപ്പെടുത്തുന്നത് സ്വാഭാവികമാണല്ലോ. ജിന്നുകൾ എന്ന് പറയുന്നത് അപരിഷ്കൃതരായ മനുഷ്യ വിഭാഗത്തെക്കുറിച്ചാണെന്ന വാദക്കാർ ചൂഷണം ചെയ്യുന്ന ഒരു സ്ഥലമാണ് 16 -ാം വചനം. ജിന്നുകളും, "ഇൻസു'കളും (മനുഷ്യരും) മാർഗത്തിൽ ഉറച്ചുനിൽക്കു ന്നപക്ഷം അവർക്ക് അല്ലാഹു വെള്ളം കുടിപ്പാൻ കൃഷി മുതലായവക്കുള്ള സൗകര്യങ്ങൾ ഇൗ വച നത്തിൽ പറയുന്നത്. മനുഷ്യരിൽനിന്നും ഭിന്നമായ ഒരു പ്രത്യേക വർഗമെന്ന് കരുതപ്പെടുന്ന ജിന്നുകൾ വെള്ളം ഉപയോഗിച്ച് കൃഷിയും മറ്റും നടത്തുന്നതായി കാണപ്പെടുന്നുമില്ല. അപ്പോൾ, ഇതെല്ലാം മനുഷ്യവർഗത്തെമാത്രം ഉദ്ദേശിച്ചു പറ ഞ്ഞതാവാനേ തരമുള്ളൂ. എന്നിരിക്കെ, ജിന്നും ഇൻസും ഒരേ വർഗത്തിൽപ്പെട്ട രണ്ട് വിഭാഗക്കാർ മാത്രമാണെന്ന് ഇതിൽനിന്ന് മനിലാക്കാം. എന്നൊക്കെയാണ് ഇവിടെ അവരുടെ സമർത്ഥനം. സ്വന്തം യുക്തിവാദങ്ങൾക്ക് യോജിക്കുന്നില്ലെന്ന ഏക കാരണത്താൽ, യാതൊരു സംശയത്തിനും പഴുതില്ലാത്ത സുസ്പഷ്ടമായ എത്രയോ ആയത്തു കളെയും ഹദീഥുകളെയും ദുർവ്യാഖ്യാനം ചെയ്തും അവഗണിച്ചുംകൊണ്ട് ആദ്യമേ ജിന്ന്വർഗത്തെ നിഷേധിക്കുവാൻ ധൈര്യപ്പെട്ട ഇവരുടെ ഇത്തരം സമർത്ഥനങ്ങൾക്ക് നാം ഒട്ടും വില കൽപിക്കേണ്ടതായിട്ടില്ല. ജിന്നുവർഗത്തെ സ്ഥാപിക്കുന്ന മുസ്ലിംകൾക്ക് അതിനുള്ള തെളിവ് അവരുടെ യുക്തിയോ ശാസ്ത്രമോ ഒന്നുമല്ല. ഹദീഥും മാത്രമാകുന്നു. മനുഷ്യബുദ്ധിക്ക് എത്തിച്ചേരുവാൻ കഴിയാത്ത കണക്കറ്റ യാഥാർത്ഥ്യങ്ങളിൽ ആ രണ്ടിനെയും മാത്രം ആധാരമാക്കിയാണ് മുസ്ലിംകൾ പലതും വിശ്വസിച്ചുവരുന്നത്. അപ്പോൾ, "അവർക്ക് നാം വെള്ളം കുടിപ്പാൻ കൊടുക്കും ( എന്ന് അല്ലാഹു പ്രസ്താവിച്ചത് ജിന്നുകളെയും കൂടി ഉദ്ദേശിച്ചുകൊണ്ടാണെന്ന് വന്നാലും മുസ്ലിംകൾക്ക് അതിൽ ആശ്ചര്യപ്പെടാനില്ല. കാരണം, ജിന്നുവർഗത്തിനും വിശ്വസിക്കുവാൻ അവർക്ക് യാതൊരു വിരോധവുമില്ല. പക്ഷേ, വെള്ളത്തിന്റെ ആവശ്യം ജിന്നുകൾക്ക് എന്തൊക്കെയാണ്, എങ്ങനെയെല്ലാമാണ് എന്നൊന്നും നമുക്കറിഞ്ഞുകൂടാ. ഈ വചന ത് തിലാകട്ടെ, "കുടിപ്പാൻ കൊടുക്കും' എന്നല്ലാതെ, "കൃഷിക്കോ മറ്റോ സൗകര്യം നൽകും'എന്ന് അല്ലാഹു പറഞ്ഞിട്ടുമില്ല. അതെല്ലാം കേവലം അവരുടെ വ്യാഖ്യാനം മാത്രമാണ്. എന്നിരിക്കെ, ചുരുങ്ങിയപക്ഷം കുടിപ്പാനെങ്കിലും ജിന്നു കൾക്ക് വെള്ളം ആവശ്യമായിരിക്കുമെന്നാണ് ഇതിൽനിന്ന് നാം മനിലാക്കേ ണ്ടത്. ഹദീഥിൽ നിന്നാകട്ടെ, ഇത് കൂടുതൽ വ്യക്തവുമാണ്. നബി ˜ അരുളി ച്ചെയ്തതായി ഇബ്നു ഉമർ (റ) പ്രസ്താവിക്കുന്നു: ർസ്ലമ (നിങ്ങളിൽ ഒരാളും തന്റെ ഇടതുകൈകൊണ്ട് തിന്നുകയും, കുടിക്കുകയും ചെയ്തുപോകരുത്. കാരണം, പിശാച് അവന്റെ ഇട തുകൈകൊണ്ട് കുടിക്കുകയും ചെയ്യുന്നു (മുസ്ലിം.) ജിന്നുകളിലെ ദുഷിച്ചവി ഭാഗമാണ് പിശാചുക്കൾ എന്നും ജിന്നുകൾക്ക് ഭക്ഷണപാനീയങ്ങൾ ആവശ്യമു ണ്ടെന്നും മറ്റും സൂ: ഹിജ്റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം സ്ഥാപിച്ചു കഴിഞ്ഞതാണ്. (18) പളളികൾ അല്ലാഹുവിനു ള്ളതാണ്; ആകയാൽ അല്ലാഹുവി നോടുകൂടി നിങ്ങൾ ഒരാളെയും വിളി(ച്ചു പ്രാർത്ഥി)ക്കരുത് എന്നും; 19 പ അല്ലാഹുവിന്റെ അടിയാൻ (നബി) അവനെ വിളിച്ചു(പ്രാർത്ഥി ച്ചു)കൊണ്ടു നിന്നപ്പോൾ, അവർ അദ്ദേഹത്തിന്റെമേൽ (കൂട്ടം കൂടി) തിങ്ങിക്കൊണ്ടിരിക്കുമാറായി എന്നും (വഹ്യ് നൽകപ്പെട്ടതായി പറയുക.) 18 പ പള്ളികൾ എന്നും അല്ലാഹുവിന്, അല്ലാഹുവിന്റേത് ആകുന്നു (എന്നും) ആകയാൽ നിങ്ങൾ വിളിക്കരുത്, പ്രാർത്ഥിക്കരുത് അല്ലാഹുവിന്റെ കൂടെ ഒരാളെയും (19) അത് (കാര്യം) എന്നും നിന്ന (എഴുന്നേറ്റ)പ്പോൾ അല്ലാഹുവിന്റെ അടിയാൻ, അടിമ അവനെ വിളിച്ചു (പ്രാർത്ഥിച്ചു)കൊണ്ട് അവർ ആകാറായി ആകു വാൻ അദ്ദേഹത്തിന്റെമേൽ തിങ്ങിക്കൊണ്ട്, കൂട്ടംകൂടിക്കൊണ്ട് അല്ലാഹുവിനെ ആരാധിക്കുവാനും അവനോട് പ്രാർത്ഥന നടത്തുവാനും വേണ്ടി അവന്റെ നാമത്തിൽ സ്ഥാപിക്കപ്പെടുന്നവയാണ് പളളികളാകുന്ന ആരാ ധനാസ്ഥലങ്ങൾ. ആരാധനയും, പ്രാർത്ഥനയുമാകട്ടെ, അല്ലാഹുവിന് മാത്രം അവ അവിടെവെച്ച് അല്ലാഹുവിനെയല്ലാതെ മറ്റാ രെയും ആരാധിക്കുവാനോ, വിളിച്ചു പ്രാർത്ഥിക്കുവാനോ മുതിരുന്നത് വമ്പിച്ച അക്രമവും അനീതിയും പാപവുമാകുന്നു. ബഹുദൈവാരാധകൻമാർ അവരുടെ ആരാധനാസ്ഥലങ്ങളിൽ പല ദൈവങ്ങ ളെയും വിളിച്ചാരാധിക്കുന്നതുപോലെയും, വേദക്കാർ അവരുടെ പള്ളികളിൽ ഇൗസാ നബി (അ) മുതലായവരെ വിളിച്ചാരാ ധിക്കുന്നതുപോലെയും പളളികളിൽവെച്ച് ചെയ്തുകൂടാ എന്നത്രെ 18 -ാം വച നത്തിന്റെ സാരം. പളളികളിൽ ആർക്കുമാർക്കും പ്രത്യേക അവകാശം വാദിക്കാ വതല്ലെന്നും, അല്ലാഹുവിന് മാത്രമാണ് അവയുടെ ഉടമാവകാശമെന്നും, അവ മുസ്ലിംകൾ അവരുടെ പൊതുസ്ഥാപനമായി ഉപയോഗിക്കേണ്ടതാണെന്നും ഇൗ വചനത്തിൽനിന്ന് മനിലാക്കാവുന്നതാണ്. അടിയാൻ ( എന്ന് പറഞ്ഞത് നബി ˜ യെ ഉദ്ദേ ശിച്ചാകുന്നു. തിരുമേനിയുടെ അടുക്കൽ ജിന്നുകൾ ചെല്ലുമ്പോൾ അവിടുന്ന് സ്വഹാബികളൊന്നിച്ചു നമസ്കരിക്കുകയായിരുന്നു. നമസ്കാരകർമവും പാരായണവും കണ്ടപ്പോൾ അവർ ആശ്ചര്യത്തോടും ആവേശത്തോടും കൂടി തിരക്കിട്ട് തിരുമേനിയുടെ ചുറ്റും ചെന്ന് കൂടുകയായി. ഇൗ വിവരവും നബി ˜ വഹ്യ് മൂലം അല്ലാഹു അറിയിച്ചുകൊടുത്തു എന്നാണ് 19 -ാം വചനത്തിൽ പ്രസ്താവിക്കുന്നത്. ഇൗ വചനം ജിന്നുകൾ തങ്ങളുടെ ജനതയോട് ചെയ്ത പ്രസ്താവനകളിൽ ഉൾപ്പെട്ടതാണ് എന്നത്രെ വ്യാഖ്യാതാക്കളിൽ ഒരു പക്ഷ ത്തിന്റെ അഭിപ്രായം. അങ്ങനെയാണെന്നുവെക്കുമ്പോൾ, അതിന്റെ താൽപര്യം രണ്ട് പ്രകാരത്തിൽ ആയിരിക്കുവാൻ സാധ്യതയുണ്ട്. (1) നബി ˜ നമസ്കരിക്കുമ്പോൾ അവിടുത്തോടൊപ്പം സ്വഹാബികൾ സംഘം ചേർന്ന് നമസ്കരിക്കുന്നതും, സുജൂദ് മുതലായവയിൽ അനു കരിക്കുന്നതും കണ്ടപ്പോൾ അവർക്ക് ആശ്ചര്യം തോന്നി. അത് അവർ തങ്ങ ളുടെ ജനതക്ക് വിവരിച്ചു കൊടുക്കുകയാണ്. (2) നബി ˜ തൗഹീദിലേക്ക് ക്ഷണിക്കുവാൻ തുടങ്ങിയപ്പോൾ ജിന്നു കളും മനുഷ്യരുമാകുന്ന ശത്രുക്കൾ തിരുമേനിക്കെതിരെ കൂട്ടംകൂടി തട ങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. എങ്കിലും അല്ലാഹു തിരുമേനിയെ സഹായിക്കുക തന്നെ ചെയ്തുവെന്ന് അവർ ആ ജനതക്ക് വിവരിച്ചുകൊടുക്കുകയാണ്. വിഭാഗം- 2 (20) (നബിയേ) പറയുക: "നിശ്ച യമായും ഞാൻ എന്റെ റ∫ിനെ മാത്രമേ വിളി(ച്ചു പ്രാർത്ഥി)ക്കുന്നു ളളൂ; അവനോട് ഞാൻ ഒരാളെയും പങ്കുചേർക്കുന്നതുമല്ല.' (21) പറയുക: "നിശ്ചയമായും ഞാൻ, നിങ്ങൾക്ക് ഒരു ഉപദ്രവമാ കട്ടെ, ഒരു നേർമാർഗമാകട്ടെ അധീ നപ്പെടുത്തുന്നില്ല' ധ രണ്ടിനും കഴി വില്ല പറയുക: "നിശ്ചയമായും, അല്ലാഹുവിൽനിന്ന് എനിക്ക് ഒരാ ളും രക്ഷ നൽകുന്നതല്ല, അവന്ന് പുറമെ യാതൊരഭയസ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ലതന്നെ;-' 23 പ അല്ലാഹുവിങ്കൽനിന്നുള്ള (പ്രബോധനം) എത്തിക്കലും അവ ന്റെ ദൗത്യങ്ങളുമല്ലാതെ (മറ്റൊന്നും എന്റെ അധീനത്തിലില്ല). അല്ലാഹു വിനോടും, അവന്റെ റസൂലിനോടും ആർ അനുസരണക്കേട് കാണിക്കു ന്നുവോ അവന്ന് നിശ്ചയമായും "ജഹന്നമി'ന്റെ (നരകത്തിന്റെ) അന്മി യുണ്ടായിരിക്കും;- അതിൽ എന്നെ ന്നും 24 പ അങ്ങനെ, അവരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ, അപ്പോൾ അവർ അറിഞ്ഞുകൊള്ളും, ആരാണ് സഹായികളിൽ ഏറ്റവും ദുർബ ലരും; എണ്ണത്തിൽ ഏറ്റവും കുറഞ്ഞ വരും എന്ന്! 20 പ നീ പറയുക നിശ്ചയമായും ഞാൻ വിളിക്കു(പ്രാർത്ഥി ക്കു)ന്നുള്ളൂ എന്റെ റ∫ിനെ (മാത്രം) ഞാൻ പങ്കുചേർക്കുകയു മില്ല അവനോട് ഒരാളെയും (21) നീ പറയുക നിശ്ചയമായും ഞാൻ ഞാൻ അധീനപ്പെടുത്തുന്നില്ല (എനിക്ക് സ്വാധീനമില്ല, കഴിവി ഉപദ്രവത്തിന്, ദോഷം ചെയ്യാൻ നേർമാർഗത്തി നും, ഗുണത്തിനും (ഇല്ല)
72:22–28

قُلۡ إِنِّي لَن يُجِيرَنِي مِنَ ٱللَّهِ أَحَدٞ وَلَنۡ أَجِدَ مِن دُونِهِۦ مُلۡتَحَدًا

إِلَّا بَلَٰغٗا مِّنَ ٱللَّهِ وَرِسَٰلَٰتِهِۦۚ وَمَن يَعۡصِ ٱللَّهَ وَرَسُولَهُۥ فَإِنَّ لَهُۥ نَارَ جَهَنَّمَ خَٰلِدِينَ فِيهَآ أَبَدًا

حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ فَسَيَعۡلَمُونَ مَنۡ أَضۡعَفُ نَاصِرٗا وَأَقَلُّ عَدَدٗا

Passage continues through verse 72:28.

(22) നീ പറയുക നിശ്ചയമായും ഞാൻ എനിക്ക് രക്ഷ നൽകുകയില്ലതന്നെ, എന്നെ കാക്കുകയേ ഇല്ല അല്ലാഹു വിൽ നിന്ന് ഒരാളും ഞാൻ കണ്ടെത്തുക (എനിക്ക് കിട്ടുക)യുമില്ല തന്നെ അവനെകൂടാതെ, അവന്പുറമെ ഒരഭയസ്ഥാനവും, രക്ഷയും (23) എത്തിച്ചുകൊടുക്കലല്ലാതെ, പ്രബോധനം ഒഴികെ അല്ലാഹുവിൽനിന്ന് അവന്റെ ദൗത്യങ്ങളും ആർ അനുസര ണക്കേട് കാട്ടുന്നുവോ അല്ലാഹുവിനോടും അവന്റെ റസൂലിനോടും എന്നാൽ നിശ്ചയം അവനുണ്ട് ജഹന്നമിന്റെ അന്മി അതിൽ നിത്യവിശ്വാസികളായിക്കൊണ്ട് എന്നെന്നും, എക്കാലവും (24) അങ്ങനെ അവർ കണ്ടാൽ, കാണുന്നവരേക്കും അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നത് അപ്പോൾ അവർ അറിഞ്ഞു കൊള്ളും ഏറ്റവും ദുർബലൻ ആരാണെന്ന് സഹായികളിൽ, സഹായകനാൽ ഏറ്റവും കുറവുളളവരും എണ്ണത്തിൽ, എണ്ണത്താൽ നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും ശരി, ഞാനൊരിക്കലും തൗഹീദിനെ തിരായി ഒന്നും പ്രവർത്തിക്കുകയില്ല. നിങ്ങൾക്ക് വല്ല ഗുണമോ ദോഷമോ വരുത്തുവാൻ എനിക്ക് സാദ്ധ്യമല്ല, എനിക്കുതന്നെയും അല്ലാഹുവിങ്കൽ നിന്ന് വല്ല ആപത്തും വരുകയാണെങ്കിൽ അത് തടുക്കുവാൻ സാധ്യമല്ല, അവന ല്ലാതെ എനിക്ക് രക്ഷയുമില്ല. പക്ഷേ, അല്ലാഹുവിന്റെ പക്കൽനിന്നുള്ള ദൗത്യ ങ്ങൾ നിറവേറ്റുവാനും അവന്റെ സന്ദേശങ്ങൾ പ്രബോധനം ചെയ്യാനും ഞാൻ നിയുക്തനായിരിക്കുകയാണ്. ആ നിലക്കാണ് ഞാൻ നിങ്ങളെ അഭിമുഖീക രിക്കുന്നത്. ഒരു കാര്യം നിങ്ങൾ ഓർത്തിരിക്കണം. അല്ലാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുവാൻ തയ്യാറില്ലെങ്കിൽ നിങ്ങൾ ശാശ്വതമായ നര കശിക്ഷക്ക് അർഹരായിരിക്കും. തൽക്കാലം കുറേയൊക്കെ കഴിവും സ്വാധീ നവും നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ വഞ്ചിതരാകേണ്ട. അതൊന്നും അല്ലാഹുവിന്റെ ശിക്ഷക്കെതിരിൽ നിങ്ങൾക്ക് ഉപകരിക്കയില്ല. നിങ്ങൾ തികച്ചും നി ഹായരായിത്തീരുമെന്ന് നിങ്ങൾ ഓർത്തിരിക്കണം. എന്നൊക്കെ ജനങ്ങളെ ഉൽബോധിപ്പിക്കുവാൻ നബി ˜ യോട് അല്ലാഹു കൽപിക്കുന്നു. സ്ലല (അ വരോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം)കൊണ്ടുദ്ദേശ്യം, അടുത്തഭാവിയിൽ സംഭവിക്കാനിരിക്കുന്ന തൗഹീദിന്റെ വിജയവും ശിർക്കിന്റെ പരാജയവുമായി രിക്കാം. അല്ലെങ്കിൽ പരലോകശിക്ഷയുമായിരിക്കാം. (25) പറയുക: അറി ഞ്ഞുകൂടാ, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്ന കാര്യം സമീപത്തു ണ്ടാകുന്നതാണോ, അതല്ല, എന്റെ റ∫് അതിന് വല്ല (ദീർഘമായ) കാലാവധിയും ഏർപ്പെടുത്തുന്ന താണോ'എന്ന്. 26 പ അദൃശ്യത്തെ അറിയുന്ന വനത്രെ (അവൻ). എന്നാൽ, തന്റെ അദൃശ്യകാര്യങ്ങളെപ്പറ്റി അവൻ ഒരാൾക്കും വെളിവാക്കിക്കൊടുക്കു ന്നതല്ല; 27 പ - അവൻ തൃപ്തിപ്പെട്ടി ട്ടുള്ള വല്ല റസൂലിനുമല്ലാതെ. എന്നാൽ അദ്ദേഹമാകട്ടെ, അദ്ദേഹ ത്തിന്റെ മുമ്പിലൂടെയും, പിമ്പിലൂ ടെയും അവൻ പാറാവുകാരെ പ്രവേ ശിപ്പിക്കുന്നതുമാണ്. (28) അവർ തങ്ങളുടെ റ∫ിന്റെ ദൗത്യങ്ങളെ എത്തിച്ചുകൊടുത്തി ട്ടുണ്ട് എന്ന് അറിയുവാൻവേണ്ടി(യാ ണത്). അവരുടെ അടുക്കലുള്ള തിനെ അവൻ (അല്ലാഹു) വലയം ചെയ്യുകയും ചെയ്തിരിക്കുന്നു. ധ പൂർണമായി അറിയുന്നു പ അവൻ, സർവവസ്തുവും എണ്ണം കണക്കാ ക്കുകയും 25 പ നീ പറയുക എനിക്കറിഞ്ഞുകൂടാ, ഞാൻ അറിയുകയില്ല സമീപമായതാണോ, അടുത്തതോ നിങ്ങളോട് വാഗ്ദത്തം (താ ക്കീത്) ചെയ്യപ്പെടുന്നത് അതോ ആക്കുമോ (അതല്ല ഏർപ്പെടുത്തുമോ) അതിന് എന്റെ റ∫് ഒരു (ദീർഘമായ) കാലാവധി (26) അദൃശ്യത്തെ അറിയുന്നവനാണ് എന്നാലവൻ വെളിവാക്കുക (വെളിപ്പെ ടുത്തിക്കൊടുക്കുക)യില്ല അവന്റെ അദൃശ്യത്തെപ്പറ്റി ഒരാൾക്കും (27) അവൻ തൃപ്തിപ്പെട്ടു കൊടുത്തവർക്കല്ലാതെ, (തിരഞ്ഞെടു ത്തവരെയല്ലാതെ) വല്ല റസൂലും, ദൂതരിൽനിന്ന് എനി (എന്നാൽ) അദ്ദേഹമോ, അദ്ദേഹമാകട്ടെ അവൻ പ്രവേശിപ്പിക്കും, (ഏർപ്പെടുത്തും) അദ്ദേഹത്തിന്റെ മുമ്പിലൂടെ അദ്ദേഹത്തിന്റെ പിന്നിലൂടെയും പാറാവുകാരെ, വീക്ഷിക്കുന്നവരെ (28) അവൻ അറിയുവാൻവേണ്ടി ഉണ്ട് എന്ന് അവർ എത്തിച്ചു ദൗത്യങ്ങളെ തങ്ങളുടെ റ∫ിന്റെ അവൻ വലയം ചെയ്ക (പൂർണമായി അറിയുക)യും ചെയ്തിരി ക്കുന്നു അവരുടെ അടുക്കൽ (പക്കൽ) ഉള്ളതിനെ അവൻ കണ ക്കാക്കുക (തിട്ടപ്പെടുത്തുക)യും ചെയ്തിരിക്കുന്നു എല്ലാ വസ്തുവെയും, എണ്ണം, എണ്ണത്താൽ കഴിഞ്ഞ വചനത്തിൽ ജനങ്ങൾക്ക് പല കാര്യങ്ങളെക്കുറിച്ച് ഉൽബോ ധനം നൽകുവാൻ നബി ˜ യോട് കൽപിച്ചു. ഈ വചനങ്ങളിൽ വീണ്ടും ചില കാര്യങ്ങൾ ഉൽബോധിപ്പിക്കുവാൻ കൽപിക്കുന്നു. അവിശ്വാസികൾ അനുഭവി ക്കേണ്ടിവരുമെന്ന് താക്കീത് ചെയ്യപ്പെടുന്ന ശിക്ഷ എത്രകാലംകൊണ്ടാണ് സംഭ വിക്കുക എന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. അതിനെക്കുറിച്ച് മാത്ര മല്ല, അദൃശ്യങ്ങളായ വിവരങ്ങളൊന്നുംതന്നെ എനിക്കോ മറ്റോ അറിയുകയില്ല. അല്ലാഹു തൃപ്തിപ്പെടുന്ന അവന്റെ ദൂതൻമാർക്ക് അവൻ വല്ലതും അറിയിച്ചു കൊടുത്തെന്നുവരും. അങ്ങനെ അവൻ എനിക്ക് അറിയിച്ചുതന്നേക്കുന്ന കാര്യ ങ്ങളല്ലാതെ മറ്റ് അദൃശ്യങ്ങളൊന്നും എനിക്കറിയുകയില്ല. റസൂലുകൾക്ക് അവൻ അറിയിക്കുന്ന സംഗതികളാകട്ടെ, അതിൽ ഒരു യാതൊരു കൈക ടത്തലോ മാറ്റത്തിരുത്തലോ സംഭവിക്കുവാൻ മാർഗവുമില്ല. കാരണം അവ വളരെ ഭദ്രവും സുരക്ഷിതവുമായിരിക്കും. അവരുടെ മുമ്പിലും പിമ്പിലും അവൻ കാവൽ ഏർപ്പെടുത്തിയിരിക്കും. വാർത്തയുമായി വരുന്നവരെക്കുറിച്ചും, വാർത്ത എത്തി ക്കുന്നവരെക്കുറിച്ചും, എന്ന്വേണ്ടാ സകല കാര്യങ്ങളെക്കുറിച്ചും അല്ലാഹു പരി പൂർണമായും സൂക്ഷ്മമായും അറിയുന്നതുമാകുന്നു എന്നൊക്കെയാണ് ഈ വച നങ്ങൾ മുഖേന പ്രഖ്യാപനം ചെയ്യാൻ നബി ˜ യോട് കൽപിക്കുന്നത്. 26 ഉം 27 ഉം വചനങ്ങളിൽനിന്ന് മൗലിക പ്രധാനങ്ങളായ ചില സംഗതി കൾ മനിലാക്കേണ്ടതുണ്ട്. സംശയത്തിനോ അന്യവ്യാഖ്യാനങ്ങൾക്കോ ഇട യില്ലാത്തവിധം വ്യക്തമായ ഭാഷയിലാണത് അല്ലാഹു പ്രസ്താവിച്ചിരിക്കുന്നതും. (1) അദൃശ്യകാര്യങ്ങൾ അറിയുന്നവൻ അല്ലാഹു മാത്രമാണ്. (2) അവൻ തൃപ്തിപ്പെട്ട അദൃശ്യ കാര്യത്തെപ്പറ്റി അവൻ വെളിവാക്കിക്കൊടുക്കുകയില്ല. അവ എത്തിച്ചുകൊടുക്കപ്പെടുന്നത് വളരെ ഭദ്രവും സുരക്ഷിതവുമായ നിലയിലായിരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:- (1) അവന്റെ (അല്ലാഹുവിന്റെ) അറിവിൽനിന്ന് യാതൊന്നിനെയും അവർ (ആ കാശഭൂമിയിലുള്ളവർ) വലയം ചെയ്യുന്നില് ല. (അൽബക്വറഃ 255) (2) പറയുക: അല്ലാഹു അല്ലാതെ, ആകാശങ്ങളിലും ഭൂമിയിലുമുള്ളവരാരും അദൃശ്യകാര്യം അറിയുന്നതല്ല. (നംല്;65) (3) പറയുക: അല്ലാഹുവിന്റെ ഖജനാക്കൾ എന്റെ അടുക്കലുണ്ടെന്ന് നിങ്ങളോട് ഞാൻ പറയുന്നില്ല. ഞാൻ അദൃശ്യകാര്യം അറിയുന്നതുമല്ല. ഞാൻ ഒരു മലക്കാ ണെന്നും നിങ്ങളോട് ഞാൻ പറയുന്നില്ല. എനിക്ക് വഹ്യ് നൽകപ്പെടുന്നതിനെ യല്ലാതെ ഞാൻ പിൻപറ്റുന്നില്ല. 50). ബുദ്ധികൊണ്ടോ, ബാഹ്യേന്ദ്രിയങ്ങൾ വഴിയോ അറിയുവാൻ കഴിയാത്ത തും, കാര്യകാരണബന്ധങ്ങൾക്കതീതമായതുമായ കാര്യങ്ങൾക്കാണ് അദൃശ്യ കാര്യം ( ) എന്ന് പറയുന്നത്. ഊഹിച്ചോ, ഗണിച്ചോ, ലക്ഷണം മുഖേനയോ പരിചയത്തെ അടിസ്ഥാനമാക്കിയോ, യന്ത്രസാമഗ്രികൾ ഉപയോഗിക്കപ്പെടു ത്തിയോ അറിഞ്ഞേക്കുന്ന കാര്യങ്ങളൊന്നും അദൃശ്യജ്ഞാനങ്ങളല്ലെന്ന് ഇതിൽനിന്ന് വ്യക്തമാണ്. (ഇതിനെപ്പറ്റി സൂ: ലുക്വ്മാന്റെ അവസാനത്തിലും മറ്റും വിവരിച്ചിട്ടുള്ളത് ഓർക്കുക.) അല്ലാഹു തൃപ്തിപ്പെട്ട റസൂലുകൾക്ക് മാത്രമേ അദൃ ശ്യങ്ങളിൽപെട്ട വല്ല കാര്യങ്ങളും അവൻ അറിയിച്ചുകൊടുക്കുകയുള്ളൂവെന്ന് അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു. റസൂലുകൾ എന്ന് പറഞ്ഞതിൽ പ്രവാചകൻമാ രായ ദൈവദൂതൻമാരും, അവർക്ക് ദൈവിക സന്ദേശങ്ങൾ എത്തിച്ചുകൊടു ക്കുന്ന മലക്കുകളും ഉൾപ്പെടുന്നു. അപ്പോൾ പ്രശ്നക്കാർ, ജോത്സ്യൻമാർ, പിശാ ചുക്കൾ, അവരുടെ സേവകൻമാർ, മന്ത്രവാദികൾ എന്നുവേണ്ട പണ്ഡി തൻമാരും ശാസ്ത്രജ്ഞൻമാരും, മഹാത്മാക്കളുമായ ആളുകളുമെല്ലാംതന്നെ അദൃശ്യകാര്യം അറിയാൻ കഴിയാത്തവരാണെന്ന് സ്പഷ്ടം. നബിമാർക്ക് പോലും അല്ലാഹു അറിയിച്ചുകൊടുത്തത് മാത്രമേ അറിയുവാൻ കഴിയുകയു ളളുതാനും. അതെ, അല്ലാഹുവിൽനിന്നുള്ള വഹ്യ് കൊണ്ടല്ലാതെ നബി മാർക്കും, നബിമാരിൽനിന്ന് കേട്ടറിഞ്ഞല്ലാതെ മറ്റുള്ളവർക്കും അദൃശ്യവിവരം അറിയുവാൻ മാർഗമില്ല. സന്ദേശം (വഹ്യ്) എത്തിക്കുമ്പോൾ മുമ്പിലൂടെയും പിമ്പിലൂടെയും പാറാവുകാരുണ്ടാകുമെന്ന് പറഞ്ഞുവല്ലോ. ഇൗ പാറാവുകാർ മലക്കുകളായിരിക്കും. ഇബ്നു അ∫ാസ് (റ) ഇപ്രകാരം പറഞ്ഞി ട്ടുള്ളതായി നിവേദനം വന്നിട്ടു ണ്ട്: "ഏതൊരു വചനവുംതന്നെ, അല്ലാ ഹുവിന്റെ നബിയുടെ അടുക്കൽ എത്തുന്നതുവരേക്കും അതിനെ കാത്തുംകൊണ്ട് അതിന്റെ കൂടെ നാല്മലക്കുകൾ ഇല്ലാതെ അവൻ ഇറക്കിയിട്ടില്ല.' ഇതിന് തെളി വായി ഇബ്നു അ∫ാസ് (റ) ഇൗ രണ്ട് വചനങ്ങൾ ഓതുകയും ചെയ്തു. ( ഗ്നഷവഛഞ്ചല ) വഹ്യ് കൊണ്ടുവരുന്ന മഹാദൂതൻ ജിബ്രീൽ (അ) ആണല്ലോ. അദ്ദേഹത്തിന്റെ ഒന്നിച്ച് വേറെ നാല് മലക്കുകൾ ഉണ്ടാകുമെന്നാണ് "പാറാവു കാർ'( ) എന്ന് പറഞ്ഞതിന്റെ വിവക്ഷ എന്ന് (റ) പ്രസ്താവിച്ചതായും നിവേദനം വന്നിട്ടുണ്ട്. ( ഞ്ചഷഞ്ചഘ ) (തങ്ങളുടെ റ∫ിന്റെ ദൗത്യങ്ങൾ അവർ എത്തിച്ചു കൊടുത്തിട്ടുണ്ടെന്ന് അറിയുവാൻ വേണ്ടി) എന്ന വാക്യത്തിന്റെ ഉദ്ദേശ്യം ഒന്നി ലധികം പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. പ്രവാചകന് എത്തിച്ചു കൊടു ക്കുവാൻ വേണ്ടി അല്ലാഹു ഏൽപ്പിച്ചുകൊടുക്കുന്ന ദൗത്യങ്ങളെ ശരിക്കും എത്തി ച്ചുകൊടുത്തിട്ടുണ്ടെന്ന് റസൂലിന് ബോധ്യപ്പെടുവാൻവേണ്ടി എന്നുള്ളതാണ് അവ യിൽ കൂടുതൽ ബലപ്പെട്ട അഭിപ്രായം. അല്ലാഹു സർവജ്ഞനും സർവശക്തനു മാണ്. വഹ്യിന്റെ വാഹകനായ ജിബ്രീൽ ആകട്ടെ, വിശ്വസ്തനും, ശക്തനും അല്ലാഹുവിങ്കൽ പ്രത്യേകസ്ഥാനമാനമുള്ള ആളും. ( ) എന്നിരിക്കെ, പിന്നെ എന്തിനാണ് വഹ്യിന്റെ കൂടെ കാത്തുരക്ഷിക്കുവാൻ ഒരു പാറാവുസംഘം? ദിവ്യലോകത്തുനിന്ന് ഭൗതികലോകത്തേക്കുള്ള -അഥവാ ലോക സ്രഷ്ടാവിന്റെ തിരുസന്നിധിയിൽനിന്ന് സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉന്നതൻമാ രായ പ്രവാചകൻമാരിലേക്കുള്ളവാർത്താമാർഗമാണല്ലോ വഹ്യ്. അതിന്റെ വാഹകൻമാരാണ് ആത്മീയജീവികളും പരിശുദ്ധരുമായ മലക്കുകൾ. അപ്പോൾ, ആത്മീയസൃഷ്ടികളിൽനിന്നോ, ഭൗതിക സൃഷ്ടികളിൽ നിന്നോ മാർഗമദ്ധ്യെ യാതൊരു ഇടപെടലും കൂടാതെ, സുരക്ഷിതവും, സുഭദ്രവുമായ നിലയിൽ അത് യഥാസ്ഥാനത്ത് എത്തിച്ചേർന്നിട്ടുണ്ടെന്ന് ഉറപ്പുവരുത്തലാണ് അതിന്റെ ഉദ്ദേശ്യം. അതാണ് ഇൗ വാക്യത്തിൽ ചൂണ്ടിക്കാട്ടപ്പെട്ടിരിക്കുന്നതും. കൂടാതെ, പിശാചുക്കൾ ആകാശത്തുനിന്ന് ചില വാർത്തകൾ കട്ടുകേൾക്കുവാൻ ശ്രമിച്ചിരുന്നുവെന്നും ശക്തമായ പാറാവും അന്മിജ്വാലയും മുഖേന ആ ഏർപ്പാട് നിശ്ശേഷം തടയപ്പെട്ടിരിക്കുന്നുവെന്നും ഇൗ സൂറത്തിലും മറ്റും പ്രസ്താവിച്ചിട്ടു ണ്ടല്ലോ. എന്നാൽ, അല്ലാഹു നബിമാർക്ക് നൽകുന്ന വഹ്യിൽനിന്ന് വല്ലതും മനിലാക്കുവാനോ, അതിനെ സമീപിക്കുവാനോ പിശാചുക്കൾക്ക് ഒരിക്കലുംമുമ്പും പിന്നീടുംസാധ്യമല്ലെന്നും, പിശാചുക്കൾ കട്ടുകേട്ടിരുന്നത് വഹ്യിന്റെ ഇനത്തിലോ, ദൈവിക രഹസ്യങ്ങളിലോ ഉൾപ്പെട്ട കാര്യങ്ങളായിരുന്നില്ലെന്നുംനബിവചനങ്ങളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ളതുപോലെഭൂമിയിൽ സംഭവിക്കുവാൻ പോകുന്ന ചില കാര്യങ്ങൾ മലക്കുകൾ തമ്മിൽ സംസാരിക്കുന്നത് മാത്രമായി കട്ടുകേൾക്കുവാൻ കഴിഞ്ഞിരുന്നതെന്നും ഇൗ വചനങ്ങളിൽനിന്ന് മനിലാക്കാവുന്നതുമാണ്. ജിന്നുവർഗത്തെയും, ആകാശത്തുനിന്ന് പിശാചുക്കൾ കട്ടുകേൾക്കാറുണ്ടാ യിരുന്നതിനെയും നിഷേധിക്കുന്നവർ 27 -ാം വചനം തങ്ങളുടെ നിഷേധത്തെ ന്യായീകരിക്കുന്നതായി അവകാശപ്പെടാറുണ്ട്. ദൈവിക രഹ സ്യങ്ങൾ കട്ടുകേൾക്കുവാൻ കഴിയുകയില്ലെന്നതിന് വ്യക്തമായ ദൃഷ്ടാന്തമാണ് വഹ്യിന്റെ മുമ്പിലും പിമ്പിലും കാവൽ ഏർപ്പെടുത്തുമെന്ന് എന്ന് അവർ പറയുന്നു. പിശാചുക്കൾ കട്ടുകേട്ടിരുന്നതായി മുസ്ലിംകൾ ആരും കരുതുന്നില്ല. ബുദ്ധിയുള്ളവർ ആരും അങ്ങനെ കരുതുന്ന തുമല്ല. മലക്കുകളുടെ ചില സംസാരങ്ങളാണ് പിശാചുക്കൾ കട്ടുകേട്ടിരുന്ന'തെ ന്നത്രെ അവർ പറയുന്നത്. ഇത് നബിവചനത്തെ ആസ്പദമാക്കിയാണ്താനും. (സൂ: ഹിജ്റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പ് നോക്കുക.) പക്ഷേ, തങ്ങൾക്ക് ഖണ്ഡിക്കുവാൻ ഒരെളുപ്പമാർഗമെന്ന നിലക്ക് "ദൈവിക രഹസ്യങ്ങൾ കട്ടു കേൾക്കുക' എന്ന പ്രയോഗം ഇവർ കൽപിച്ചുകൂട്ടി സ്വയം സൃഷ്ടിച്ചതാണ്. ഇൗ പ്രയോഗം സമ്മതിച്ചുകൊടുത്താൽതന്നെയും ഇൗ വചനം യഥാർത്ഥത്തിൽ കട്ടു കേൾവിപോലെയുള്ള ഏതെങ്കിലും സംഗതികൾ വഴി, വഹ്യിന്റെ ഭദ്രതയിലും വിശ്വാസ്യതയിലും സംശയിക്കപ്പെടുവാൻ ഏതെങ്കിലും മാർഗമുള്ളതുകൊണ്ടാ ണല്ലോ വഹ്യിനെ മുമ്പിലൂടെയും പിമ്പിലൂടെയും കാവൽ ഏർപ്പെടുത്തി ഭദ്രമാ ക്കുന്നത്. അത്തരം സംഗതികളൊന്നും സംശയിക്കുവാനില്ലാത്തപക്ഷം, പിന്നെ എന്തിനാണ് ഇങ്ങനെ ശക്തമായ കാവൽ ഏർപ്പെടുത്തുന്നത്? എന്ന് ചോദിക്ക പ്പെടാമല്ലോ.