QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Mulk

ٱلْمُلْك

Muhammad Amani Moulavi (d. 1987) · Surah 67 · 30 verses

67:1–9

تَبَٰرَكَ ٱلَّذِي بِيَدِهِ ٱلۡمُلۡكُ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٌ

ٱلَّذِي خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلٗاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ

ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ طِبَاقٗاۖ مَّا تَرَىٰ فِي خَلۡقِ ٱلرَّحۡمَٰنِ مِن تَفَٰوُتٖۖ فَٱرۡجِعِ ٱلۡبَصَرَ هَلۡ تَرَىٰ مِن فُطُورٖ

Passage continues through verse 67:9.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 30 - വിഭാഗം -29 പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) രാജാധിപത്യം യാതൊരു വന്റെ കയ്വശമാണോ അവൻ നന്മ (അഥവാ മഹത്വം) ഏറിയവനാകു ന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനുമത്രെ. 2 പ നിങ്ങളിൽ ആരാണ് കൂടു തൽ നല്ല പ്രവൃത്തിചെയ്യുന്നവരെന്ന് നിങ്ങളെ പരീക്ഷണം ചെയ്യാൻവേ ണ്ടി, മരണവും ജീവിതവും സൃഷ് ടിച്ചവനാണ് (അവൻ). അവനത്രെ, വളരെ പൊറുക്കുന്നവനായ പ്രതാ പശാലി. 1 പ നന്മ (ഗുണംമഹത്വംമേന്മ) ഏറിയിരിക്കുന്നു യാതൊരു വൻ അവന്റെ കയ്യിലാണ്, കൈവശമാണ് രാജത്വം, ആധിപത്യം അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് (2) സൃഷ്ടിച്ചവൻ മരണവും ജീവിതവും നിങ്ങളെ പരീക്ഷണം ചെയ്യാൻവേണ്ടി നിങ്ങളിൽ ഏതൊരുവനാണ് (ആരാണ്) അധികം പ്രവൃത്തി, കർമം അവനത്രെ പ്രതാപശാലി വളരെ പൊറുക്കുന്നവൻ അഖില വസ്തുക്കളുടെയും ഭരണാധിപതിയും, സർവ്വശക്തനുമായ അല്ലാഹു എല്ലാവിധ നന്മയും എല്ലാ മഹൽഗുണങ്ങളും വർദ്ധിച്ചവനാണ് എന്ന മുഖ വുര യോടുകൂടിയ പ്രാരംഭ വചനത്തിനുശേഷം, അതിന്റെ വമ്പിച്ച ചില യാഥാർത്ഥ്യങ്ങളെക്കുറിച്ച് പ്രസ്താവിക്കു ന്നു. കേവലം ശൂന്യാവസ്ഥയിലായിരുന്ന മനുഷ്യൻ ഒരിക്കൽ ഒരു ജീവിയായി ഭൂമിയിൽ പിറക്കുന്നു. അൽപകാലത്തിനുശേഷം അവന്റെ ജീവിതം അവസാ നിച്ചു അവൻ മരണമടയുകയും ചെയ്യുന്നു. രണ്ടും മനുഷ്യന്റെ ആവശ്യപ്രകാര മോ, അവന്റെ ഉദ്ദേശ്യമനുസരിച്ചോ, അവന്റെ പ്രവർത്തനം കൊണ്ടോ അല്ല സംഭ വിക്കുന്നത്. രണ്ടും അല്ലാഹു കണക്കാക്കുന്നതും, അവന്റെ പ്രവർത്തനം കൊണ്ടു ണ്ടാകുന്നതുമത്രെ. അപ്പോൾ ഈ ജീവിതത്തിന്റെ ലക്ഷ്യം എന്തായിരിക്കും, അല്ലെ ങ്കിൽ എന്തായിരിക്കണം എന്ന് നിശ്ചയിക്കുന്നതും അല്ലാഹുതന്നെ ആവാനേ നിവൃത്തിയുളളൂ. മരണത്തോട് കൂടി മനുഷ്യജീവിതം അവസാനിക്കുന്നില്ല. ഒടു ക്കമില്ലാത്ത മറ്റൊരു ജീവിതത്തിലേക്കുള്ള പ്രയാണമാണ് ഐഹികജീവിതം. ആ ജീവിതത്തിലേക്കുള്ള പ്രവേശനമാണ് മരണം. ആ ജീവിതം സുഖകരമാകുന്ന തിന് ആവശ്യമായ സമ്പത്ത് തയ്യാറാക്കുകയത്രെ ഈ താൽക്കാലിക ജീവിത ത്തിന്റെ ലക്ഷ്യമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഈ ലക്ഷ്യം പ്രാപിക്കുന്ന തിൽ ഓരോരുത്തനും എത്രമാത്രം പരാജയപ്പെട്ടി തിട്ടപ്പെടുത്തുന്നത് അവന്റെ മരണത്തോടുകൂടിയായിരിക്കും. അപ്പോൾ, മരണവും ജീവിതവും ഏർപ്പെടുത്തിയിരിക്കുന്നത് നിങ്ങളിൽവെച്ച് കൂടു തൽ നന്നായി പ്രവർത്തിക്കുന്നവർ ആരൊക്കെയാണെന്ന് പരിശോധിക്കുവാൻ വേണ്ടിയാണെന്ന് അല്ലാഹു പറഞ്ഞതിന്റെ താല്പര്യം വ്യക്തം തന്നെ. പ്രവർത്തനത്തിന്റെ അവസരം ജീവിതകാലമാണെങ്കിലും അതിന് വിരാ മമിടുന്നതും, അതിനെ വിലയിരുത്തുന്നതും മരണത്തോടുകൂടിയാണ്. പരീക്ഷ ണഫലം തൃപ്തികരമാണെങ്കിൽ സിദ്ധിക്കുവാനിരിക്കുന്ന സൗഭാഗ്യവും അല്ലെ ങ്കിലുണ്ടാകുന്ന ദൗർഭാഗ്യവും അവർണനീയമാകുന്നു. ആ നിലക്ക് ജീവിതത്തെ ക്കാൾ മനുഷ്യന് ചിന്താവിഷയമായിരിക്കേണ്ടത് അവന്റെ മരണമാണെന്ന് പറ യേണ്ടതില്ല. ആദ്യം മരണത്തെക്കുറിച്ചും, പിന്നീട് ജീവിതത്തെക്കുറിച്ചും അല്ലാഹു പ്രസ്താവിച്ചതും ഇതുകൊണ്ടായിരിക്കാം. അല്ലാഹുവിനറിയാം. എല്ലാ രഹസ്യ പരസ്യങ്ങളും അറിയുന്ന സർവ്വജ്ഞനാണല്ലോ അല്ലാഹു. എന്നിരിക്കെ, പരീ ക്ഷണ ഫലം എന്തായിരിക്കുമെന്ന് അറിയാത്തതുകൊണ്ടല്ല അവൻ പരീക്ഷണം നടത്തുന്നതെന്ന് സ്പഷ്ടമാകുന്നു. ഇഹത്തിൽവെച്ച് ഓരോരുത്തനും യഥാർത്ഥത്തിൽ സ്വീകരിക്കുന്ന നിലപാട് എന്തായിരിക്കുമെന്ന് പ്രത്യക്ഷത്തിൽ വെളിപ്പെട്ടു കാണുവാനും, അതിന്റെ അടിസ്ഥാനത്തിൽ ഓരോരുത്തന്റെയും പേരിൽ നടപടി എടുക്കുവാനും വേണ്ടിയാകുന്നു അത്. അടുത്ത വചനത്തിൽ മറ്റൊരു യഥാർത്ഥ്യം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:- (3) അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങളെ സൃഷ്ടിച്ചവ നാണ് (അവൻ). പരമകാരുണികനാ യുള്ളവന്റെ സൃഷ്ടിയിൽ യാതൊരു ഏറ്റപ്പറ്റും നീ കാണുകയില്ല. എന്നാൽ, നീ (ഒന്ന്) ദൃഷ്ടി മട(ക്കി നോ)ക്കുക: വല്ല പിഴവും നീ കാണു ന്നുവോ?! 4 പ പിന്നെയും രണ്ട് ആവർത്തി നീ മട(ക്കി നോ)ക്കുക: നിന്ദ്യമായ നിലയിൽ നിന്നിലേക്കുതന്നെ ദൃഷ്ടി കട്ടെ. പരവശപ്പെട്ടതുമായിരിക്കും. 3 പ സൃഷ്ടിച്ചവൻ ഏഴ് ആകാശങ്ങളെ അടുക്കു കളായിട്ട്, അടുക്കടുക്കായി (ഒന്നൊന്നോട്) യോജിച്ചുകൊണ്ട് നീ കാണു കയില്ല പരമകാരുണികന്റെ സൃഷ്ടിയിൽ ഒരു ഏറ്റക്കു റവും (വൈകല്യവും) എന്നാൽ നീ മട(ക്കി നോ)ക്കുക ദൃഷ്ടിയെ നീ കാണുന്നുവോ, കാണുമോ വല്ല പിഴവും (കീറലും, പൊട്ടും) (4) പിന്നെ നീ മടക്കി (വീണ്ടും) നോക്കുക ദൃഷ്ടിയെ, കണ്ണിനെ രണ്ട് ആവർത്തി (പ്രാവശ്യം) തിരിച്ചുവരും, മറിഞ്ഞുവരും നിന്നി ലേക്ക് ദൃഷ്ടി, കാഴ്ച നിന്ദ്യമായ നിലയിൽ (പരാജയപ്പെട്ടുകൊണ്ട്) അത്, അതാകട്ടെ പരവശപ്പെട്ട (കുഴങ്ങിയ)തായിരിക്കും "ഏഴ് ആകാശങ്ങളെ' ( ഞ്ഞച്ഛക്കട )ക്കുറിച്ച് നാം ഇതിനുമുമ്പ് സംസാ രിച്ചു കഴിഞ്ഞിട്ടുണ്ട്. (സൂ: 17 ന്റെയും, സൂ: ത്വലാക്വ്, 12 ന്റെയും വ്യാഖ്യാനം നോക്കുക.) അവ ഒന്ന് ഒന്നിനുമീതെ തട്ടുതട്ടായി -സ്ഥിതിചെയ്യുന്നുവെന്ന് അല്ലാഹു വ്യക്തമായി പ്രസ്താവിക്കുന്നു. സൂ:ഹദീദിലും ഇതിനെപ്പറ്റി പ്രസ്താവിച്ചു കാണാം. സൂ: വെച്ച് നാം ചൂണ്ടിക്കാട്ടിയതുപോലെ, നാളിതുവരെ ഒരു ആകാശത്തിന്റെ അതിർത്തി നിർണയിക്കുവാൻ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ലാത്ത സ്ഥിതിക്ക് ആകാശങ്ങളുടെ എണ്ണത്തെക്കുറിച്ചോ, അവയുടെ അടുക്കുകളുടെ സ്വഭാവത്തെക്കുറിച്ചോ ശാസ്ത്രംമുഖേന നമുക്ക് സൂക്ഷ്മവിവരങ്ങൾ ലഭിക്കു വാനില്ല. ലോകസ്രഷ്ടാവായ അല്ലാഹു സൃഷ്ടിച്ചു നിയന്ത്രിച്ചുപോരുന്ന അവ യെക്കുറിച്ച് അവൻ വ്യക്തമായ ഭാഷയിൽ പ്രസ്താവിച്ചിട്ടുള്ള ഏതൊരു കാര്യവും അപ്പടി വിശ്വസിക്കുവാൻ ശാസ്ത്രത്തിന്റെയോ മറ്റോ അനുമതി നമുക്ക് ആവശ്യ വുമില്ല. ഭൗതികവീക്ഷണകോണിൽ കൂടി നോക്കുമ്പോൾ, ശാസ്ത്രത്തിന്റെ പുരോ ഗതി വളരെ വമ്പിച്ചതാണെന്ന വിഷയത്തിൽ നമുക്ക് തർക്കമില്ല. പക്ഷേ, അല്ലാ ഹുവിന്റെ സൃഷ്ടി രഹസ്യങ്ങളാകുന്ന അനന്തയാഥാർത്ഥ്യങ്ങളുടെ മുമ്പിൽ അതിന്റെ വമ്പിച്ചതായിരുന്നാലുംകേവലം ന്നു. (നിങ്ങൾക്ക് അറിവിൽനിന്നും അല്പമല്ലാതെ നല്ക പ്പെട്ടിട്ടില്ല. 17 : 85) മേൽപോട്ട് കണ്ണുമിഴിച്ച് നോക്കുമ്പോൾ എല്ലാവർക്കും കാണാവുന്ന ഒരു വമ്പിച്ച നീലക്കുട എന്ന് മാത്രം ആകാശത്തെപ്പറ്റി മനിലാക്കിയ പാമരൻമാരെ യും, ഉപഗ്രഹങ്ങളും ബഹിരാകാശവാഹനങ്ങളും ഉപയോഗിച്ചു ചന്ദ്രനിലും മറ്റും നിരീക്ഷണം നടത്തിവരുന്ന മഹാവീരൻമാരെയും, ആകാശമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന കോടാനുകോടി നക്ഷത്രഗോളങ്ങളെക്കുറിച്ച് അത്യൽഭുതകരങ്ങളായ നിരവധി വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രകേസരികളെയും, എന്നു വേണ്ട ഓരോ മനുഷ്യവ്യക്തിയെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു ഉറപ്പി ച്ചുപറയുന്നു: പരമകാരുണികനായ അവന്റെ സൃഷ്ടിയിൽ എവിടെയെങ്കിലും എന്തെങ്കിലും ഏറ്റക്കുറവോ വൈകല്യമോ കാണാൻ നിങ്ങൾക്ക് കഴിയുകയില്ലെ ന്ന്. അത്രയും പറഞ്ഞു മതിയാക്കുന്നില്ല. അതിൽ പൊട്ടോ പൊളിയോ പോലുള്ള വല്ല പോരായ്മയും ഉണ്ടോ എന്ന് വീണ്ടും പരിശോധിച്ചു നോക്കുവാൻ ആവർത്തിച്ചു ആഹ്വാനം ചെയ്കയും ചെയ്യുന്നു. പോരാ, നിങ്ങൾ പരാജിതരായി പരവശപ്പെട്ടുകൊണ്ട് പിൻമടങ്ങുകതന്നെ വേണ്ടിവരുമെന്ന് ഖണ്ഡിതമായി പ്രഖ്യാപിക്കുകകൂടി ചെയ്യുന്നു. ഇൗ പ്രഖ്യാപനത്തെ മറികടക്കുവാൻ ബുദ്ധിയുള്ള -മനാക്ഷിയുള്ളവക്രതയില്ലാത്തഭൗതികഭ്രമത്താൽ ഹൃദയം മരവിക്കാത്ത -ഏതെങ്കിലും ഒരു വ്യക്തിക്ക് സാധിക്കുമോ? ഒരിക്കലുമില്ല! ആകാശഭൂമികളില ടങ്ങിയ വിവിധ രഹസ്യങ്ങളെക്കുറിച്ച് മനിലാക്കുവാൻവേണ്ടി അശ്രാന്തപരി ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും, അതേസമയത്ത് അവയുടെ കർത്താവി നെക്കുറിച്ചും, അവയുടെ പിന്നിൽ പ്രവർത്തിക്കുന്ന അദൃശ്യ മഹാശക്തിയെക്കു റിച്ചും മാത്രം ചിന്തിക്കാതിരിക്കുകയും ചെയ്യുന്ന ആളുകൾക്കോ, നന്മമായ യാഥാർത്ഥ്യങ്ങളുടെ നേരെ നി ങ്കോചം കണ്ണടച്ചു നിഷേധിക്കുവാൻ ധൈര്യ പ്പെടുന്ന ഹൃദയശൂന്യൻമാർക്കോ അല്ലാതെ ഇൗ പ്രഖ്യാപനത്തിന് മുമ്പിൽ തല കുനിക്കാതിരിക്കുവാൻ സാധ്യമല്ലതന്നെ. അല്ലാഹുവിന്റെ മഹത്വത്തിനുള്ള മറ്റൊരു ദൃഷ്ടാന്തമാണ് അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്:- (5) തീർച്ചയായും ഏറ്റവും അടുത്ത ആകാശത്തെ (നക്ഷത്ര) വിളക്കുകൾകൊണ്ട് നാം അലങ്കരി ച്ചിട്ടുണ്ട്. അവയെ നാം പിശാചുക്കളെ എറിഞ്ഞാട്ടുന്നവയും ആക്കിയിരി ക്കുന്നു. അവർക്ക് ജ്വലിക്കുന്ന അന്മി (നരക) ശിക്ഷ നാം ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. 5 പ തീർച്ചയായും നാം അലങ്കരിച്ചി (ഭംഗിയാക്കിയി)ട്ടുണ്ട് ഏറ്റവും അടുത്ത (ഐഹികമായ) ആകാശത്തെ ദീപങ്ങൾകൊണ്ട് അവയെ നാം ആക്കുകയും ചെയ്തിരിക്കുന്നു എറിയപ്പെടുന്നവ, എറിയാനുള്ളത് പിശാചുക്കൾക്ക്, പിശാചുക്കളെ അവർക്ക് നാം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു ജ്വലിക്കുന്ന അന്മിയുടെ (നരകത്തിന്റെ) ശിക്ഷ എണ്ണമറ്റ നക്ഷത്രങ്ങളെ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. ഭൂമിയെക്കാളും എത്രയോ മടങ്ങുവലുപ്പം കൂടിയവയും, ഭൂമിയിൽനിന്ന് ബഹുദൂരം അകലെ സ്ഥിതിചെയ്യുന്നവയുമാണ് അവ. അഥവാ ഓരോന്നും ഓരോ മഹാലോകമത്രെ. നമുക്ക് ഊഹിക്കുവാൻപോലും സാധ്യമല്ലാത്ത എന്തൊക്കെയോ സംഭവങ്ങളും, ഏതൊക്കെയോ വസ്തുക്കളും അവയിൽ നടമാടുന്നുണ്ടായിരിക്കും. അതോടൊ പ്പംതന്നെ, ഭൂമിക്കുമീതെ വളരെ കമനീയമായി നിർമിക്കപ്പെട്ട അതിവിശാലവും കലാമയവുമായ ഒരു പന്തലിന്റെ മുകൾഭാഗത്ത് മിന്നിത്തിളങ്ങിയും, കത്തിശോ ഭിച്ചുംകൊണ്ടിരിക്കുന്ന ദീപാലങ്കാരമായും അല്ലാഹു അവയെ ആക്കിവെച്ചിരിക്കു ന്നു. കൂടാതെ, ആകാശത്തുവെച്ച് മലക്കുകൾക്കിടയിൽ നടക്കുന്ന ചില സംസാ രങ്ങളെ പതിയിരുന്ന് കട്ടുകേൾക്കുന്ന പിശാചുക്കളെ ആട്ടിയോടിക്കുവാനുള്ള ഒരു ഏർപ്പാടും ആ നക്ഷത്രങ്ങൾ വഴി അല്ലാഹു ചെയ്തുവെച്ചിരിക്കുന്നു. അഥവാ അവയിൽനിന്ന് പുറത്തുവരുന്ന ഒരു തരം അന്മിജ്വാലകളാകുന്ന ഉൽക്കകൾമൂലം പിശാചുകൾ എറിഞ്ഞാട്ടപ്പെടുന്നു. അങ്ങനെ, ഭൂമിക്കും മനുഷ്യർക്കും അലങ്കാര വസ്തുക്കളായും, പിശാചുക്കൾക്ക് അന്മിയമ്പുകളായും അല്ലാഹു അവയെ നിശ്ച യിച്ചിരിക്കുകയാണ്. ഏറ്റവും അടുത്ത ആകാശം ( ) എന്ന് പറഞ്ഞത് ഭൂമിയുമായി കൂടുതൽ അടുത്തത് എന്ന ഉദ്ദേശ്യത്തിലാകുന്നു. അപ്പോൾ, നാം കാണുന്ന നക്ഷ ത്രഗോളങ്ങളെല്ലാം സ്ഥിതിചെയ്യുന്നത് ആ ഒരു ആകാശത്തിലാണെന്നും ഏഴ് ആകാശങ്ങളിൽ ബാക്കി ആറും -സ്ഥിതിചെ കഴിവിൽപെട്ട എല്ലാ നിരീക്ഷണങ്ങളും കണ്ടുപിടു ത്തങ്ങളും ഇൗ ഒരേ ആകാശാതിർത്തിക്കുള്ളിൽ മാത്രം നടക്കുന്നതാണെന്നും ഇതിൽനിന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. (റുജൂമ്) എന്ന വാക്കിനാണ് "എറിഞ്ഞാ ട്ടുന്നവ' എന്ന് നാം അർത്ഥം കൽപിച്ചിരിക്കുന്നത്. നക്ഷത്രങ്ങളിൽനിന്ന് പുറപ്പെടുന്ന ഉൽക്കകളാൽ പിശാചു ക്കളെ എറിഞ്ഞാട്ടുന്ന വിവരം സൂ: ഹിജ്ർ, സ്വാഫ്ഫാത്ത്, ജിന്ന് മുതലായ സൂറ ത്തുകളിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്, അതാണ് ഇവിടെയും സൂചിപ്പിച്ചിരിക്കുന്നത്. വ്യാഖ്യാതാക്കളെല്ലാം പൊതുവിൽ അംഗീക രിച്ച അർത്ഥവും അതാണ്. ഏതോ ചിലർ മാത്രം അതിന് "ഊഹങ്ങൾ' -അ ഥവാ ഊഹത്തിന് വിധേയമായവ ( ) എന്ന് അർത്ഥം കൽപിച്ചു കാണാം. നക്ഷത്രങ്ങളുടെ ഗതിവിഗതികളെ അടിസ്ഥാനമാക്കി ഭാവികാര്യങ്ങളെക്കുറിച്ചും മറ്റും ഗണിച്ചു പറയുന്ന ജോത്സ്യക്കാരും, രാശിനോട്ടക്കാരുമാകുന്ന മനുഷ്യപി ശാചുക്കളുടെ ഊഹങ്ങൾക്ക് നക്ഷത്രങ്ങൾ ഇടമായിത്തീരുന്നു എന്നാണ് അപ്പോൾ ആ വാക്യത്തിന്റെ താൽപര്യം. ഇൗ അർത്ഥം സ്വീകരിച്ചാൽ തന്നെയും അവമൂലം പിശാചുക്കൾ എറിഞ്ഞാട്ടപ്പെടുന്നുവെന്നുള്ളതിന് ഇൗ വാക്യം ഒരു പ്രകാരത്തിലും എതിരാകുന്നില്ല. ഇത് ഒരു വിഷയം അത് മറ്റൊരു വിഷയം. അത്ര മാത്രം. പിശാചുക്കളുടെ കട്ടുകേൾവിയെയും, അവരെ ഉൽക്കകൾകൊണ്ട് എറി ഞ്ഞാട്ടുന്നതിനെയും നിഷേധിക്കുന്ന യുക്തിവാദക്കാരായ ചില പുത്തൻ വ്യാഖ്യാ നക്കാർ ഇൗ ( എന്ന) അർത്ഥം പൊക്കിപ്പിടിച്ചുകൊണ്ട് ആ വിഷയകമായി വന്നിട്ടുള്ള എല്ലാ വചനങ്ങളും ദുർവ്യാഖ്യാനം ചെയ്യാറുണ്ട്. ഇവരെ പ്പറ്റി സൂ: ഹിജ്റിനുശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ നാം വേണ്ടത്ര സംസാരിച്ചു കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. (6) തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിച്ചവർക്ക് "ജഹന്നമി' ധ നര കത്തി പ ന്റെ ശിക്ഷയുണ്ട്. (ആ) തിരി ച്ചെത്തുന്ന സ്ഥലം വളരെ ചീത്ത! 7 പ അവർ അതിൽ ഇടപ്പെട്ടാൽ, അതിന് ഒരു ഗർജ്ജനം അവർ കേൾക്കുന്നതാണ്. അതാകട്ടെ, തിള ച്ചുമറിഞ്ഞുകൊണ്ടുമിരിക്കും! (റജ്മ്) എന്ന ധാതുവിൽനിന്നുള്ളതാണ് (റുജൂമ്). ഈ ധാതു വിന് "എറിയുക, എറിഞ്ഞാട്ടുക, എറിഞ്ഞുകൊല്ലുക, ആട്ടിയോടിക്കുക, തുര ത്തുക, ശപിക്കുക, ശകാരിക്കുക, ആരോപിക്കുക, തള്ളിക്കളയുക, ഊഹി ക്കുക, എയ്യുക' എന്നീ അർത്ഥങ്ങളെല്ലാം വരുന്നതാണ്. എല്ലാം അതത് സന്ദർഭംകൊണ്ട് മനിലാക്കേണ്ടതാകുന്നു. നിമിത്തം അത് (പൊട്ടിച്ചിതറി) വേർപെട്ടുപോകുമാ റാകും! ഓരോകൂട്ടം (ആളുകൾ) അതിൽ ഇടപ്പെടുമ്പോഴൊക്കെ അതിലെ പാറാവുകാർ അവരോട് ചോദിക്കും: "നിങ്ങൾക്ക് താക്കീത് നൽകുന്ന ആൾ വന്നിരുന്നില് ലേ?' (9) അവർ പറയും: "ഇല്ലാതേ! തീർച്ചയായും ഞങ്ങൾക്ക് താക്കീത് നൽകുന്ന ആൾ വന്നിരിക്കുന്നു. എന്നാൽ, ഞങ്ങൾ വ്യാജമാക്കുക യാണ് ചെയ്തത്; ഞങ്ങൾ (അവരോ ട്) പറയുകയും ചെയ്തു: "അല്ലാഹു യാതൊന്നും തന്നെ അവതരിപ്പിച്ചി ട്ടില്ല; നിങ്ങൾ വലുതായ വഴിപിഴവി ലല്ലാതെ (മറ്റൊന്നും) അല്ല.' 10 പ അവർ (വീണ്ടും) പറയും: ഞങ്ങൾ കേൾക്കുകയോ, ബുദ്ധി കൊടു(ത്തു മനിലാ)ക്കുകയോ ചെയ്തിരുന്നുവെങ്കിൽ, ഞങ്ങൾ (ഈ) ജ്വലിക്കുന്ന അന്മിയുടെ ആൾക്കാരിൽ പ അങ്ങനെ, അവർ തങ്ങ ളുടെ കുറ്റം (ഏറ്റുപറഞ്ഞു) സമ്മതി ക്കുന്നതാണ്. അപ്പോൾ, ജ്വലിക്കുന്ന അന്മിയുടെ ആൾക്കാർക്ക് വിദൂരം (അഥവാ ശാപം)! 6 പ അവിശ്വസിച്ചവർക്കുണ്ട് തങ്ങളുടെ രക്ഷിതാവിൽ ജഹന്നമിന്റെ ശിക്ഷ വളരെ ചീത്ത തിരിച്ച് (മടങ്ങി) എത്തുന്ന സ്ഥലം (7) അവർ ഇടപ്പെട്ടാൽ അതിൽ അതിന് അവർ കേൾക്കും ഒരു ഗർജനം, അലർച്ച, അട്ടഹാസം, ഉഗ്രശ്വാസം അത് തിളച്ചുമറിയുക (ക്ഷോഭിക്കുകപൊന്തിമറിയുക)യും ചെയ്യും. (8) അത് ആകാറാകും വേർപെട്ടുപോകുക ഉഗ്രകോപത്താൽ, കഠി നകോപം നിമിത്തം ഇടപ്പെടുമ്പോഴെല്ലാം അതിൽ, അതിലേക്ക് സംഘം അവരോട് ചോദിക്കും അതിലെ പാറാവുകാർ, കാവൽക്കാർ നിങ്ങൾക്ക് വന്നിരുന്നില്ലേ, വന്നില്ലേ താക്കീതുകാ രൻ (9) അവർ പറയും ഇല്ലാതെ, (ഉണ്ട്) തീർച്ചയായും ഞങ്ങൾക്ക് വന്നിട്ടുണ്ട് താക്കീതുകാരൻ എന്നാൽ ഞങ്ങൾ വ്യാജമാക്കി ഞങ്ങൾ പറയുകയും ചെയ്തു അല്ലാഹു ഇറക്കിയിട്ടില്ല ഒരു വസ്തുവും നിങ്ങളല്ല വഴിപിഴവി (ദുർമാർഗത്തി)ലല്ലാതെ വലുതായ
67:10–14

وَقَالُواْ لَوۡ كُنَّا نَسۡمَعُ أَوۡ نَعۡقِلُ مَا كُنَّا فِيٓ أَصۡحَٰبِ ٱلسَّعِيرِ

فَٱعۡتَرَفُواْ بِذَنۢبِهِمۡ فَسُحۡقٗا لِّأَصۡحَٰبِ ٱلسَّعِيرِ

إِنَّ ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ لَهُم مَّغۡفِرَةٞ وَأَجۡرٞ كَبِيرٞ

Passage continues through verse 67:14.

(10) അവർ പറയുകയും ചെയ്യും ഞങ്ങളായിരുന്നെങ്കിൽ ഞങ്ങൾ കേട്ടിരുന്നു അല്ലെങ്കിൽ ബുദ്ധികൊടുത്തിരുന്നു, മനിരു ത്തിയിരുന്നു, ഗ്രഹിച്ചിരുന്നു ഞങ്ങളാകുമായിരുന്നില്ല ആൾക്കാ രിൽ, കൂട്ടരിൽ ജ്വലിക്കുന്ന അന്മിയുടെ, നരകത്തിന്റെ (11) അങ്ങനെ അവർ സമ്മതിക്കും, ഏറ്റു പറയും തങ്ങളുടെ കുറ്റത്തെ (പാപ ത്തെ)പ്പറ്റി അപ്പോൾ വിദൂരം (ശാപം), നാശം ജ്വലിക്കുന്ന നരകത്തിന്റെ ആൾക്കാർക്ക് സത്യനിഷേധികളായ അവിശ്വാസികളെ നരകത്തിൽ ഇടുമ്പോഴത്തെ സന്ദർഭം അല്ലാഹു വിവരിക്കുകയാണ്. അത്യുഗ്രമായ ഉഷ്ണതാപവും അതികഠോരമായ കോപതാപവും നിമിത്തം സ്വയം പൊട്ടിത്തെറിച്ചു ചിന്നിച്ചിതറിപ്പോകുമാറ് തിളച്ച് വമിച്ച് എരിപൊരികൊള്ളുന്ന നരകം അവരുടെ നേരെ ഇരമ്പി ഗർജിക്കും! അന്നേരം കുറ്റവാളികളുടെ അട്ടഹാസവും, ഭയപ്പാടും, നിലവിളിയും എന്തായി രിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഓരോ കൂട്ടം ആളുകളെയും നരകത്തിലേക്ക് വലിച്ചിടുമ്പോൾ അവരോട് അതിലെ ഉദ്യോഗസ്ഥൻമാരായ മലക്കുകൾ ചോദിക്കും: "ഈ ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് താക്കീത് നൽകുന്നതിന് ആരും വന്നിട്ടുണ്ടായിരുന്നില്ലേ?!' നരകത്തിലെ ഉദ്യോഗസ്ഥൻമാരാകട്ടെകഴിഞ്ഞ അദ്ധ്യായത്തിൽ കണ്ടതുപോലെദയതോന്നാത്ത പരുഷസ്വഭാവികളും, കഠോ രൻമാരും ( ച്ചഹ്നദ ഈ ചോദ്യം അവരെ കൂടുതൽ വ്യാകുലരാക്കുമെന്ന് വ്യക്ത മാണ്. തങ്ങളുടെ പക്കൽ വന്നുപോയ തെറ്റ് വിനയത്തോടെ അവർ തുറന്ന് സമ്മതിക്കും. "ഞങ്ങൾക്ക് താക്കീത് നൽകുന്ന പ്രവാചകൻമാർ വരാതിരുന്നിട്ടില്ല, എങ്കിലും, ഞങ്ങളവരെ നിഷേധിച്ചു തള്ളിക്കളയുകയും പരി ഹസിക്കുകയുമാണുണ്ടായത്. അയ്യോ! അന്ന് അത് കേട്ടനുസരിക്കുകയും, ബുദ്ധി ഉപയോഗിച്ച് മനിരുത്തുകയും ചെയ്തിരുന്നെങ്കിൽ ഈ അനുഭവത്തിന് ഇടവ രികയില്ലായിരുന്നു സ്ലസ്ല..!' പക്ഷേ, ഈ അവസരത്തിൽ കുറ്റസമ്മതംകൊണ്ട് ഫല മില്ലല്ലോ. കാരുണ്യത്തിന്റെയും, അനുഗ്രഹത്തിന്റെയും കണികപോലും ഇനി അവർക്ക് പ്രതീക്ഷിക്കുവാനില്ലാത്തവണ്ണം വിദൂരത്തിലും ശാപത്തിലുമാണവരു ള്ളത്. (അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീൻ.) നരകത്തിൽ പ്രവേ ശിക്കുന്ന ഒരാളുംതന്നെ, സ്വർഗത്തെക്കാൾ നരകത്തിനാണ് താൻ അർഹനെന്ന് എന്ന് ഒരു നബി വചനത്തിൽവന്നിരിക്കുന്നു. (അ) (12) നിശ്ചയമായും, തങ്ങളുടെ റ∫ിനെ അദൃശ്യമായ നിലയിൽ ഭയപ്പെടുന്നവർ, അവർക്ക് പാപമോ ചനവും, വലുതായ പ്രതിഫലവും ഉണ്ട്. 12 പ നിശ്ചയമായും ഭയപ്പെടുന്നവർ തങ്ങളുടെ റ∫ിനെ അദൃശ്യമായ നിലക്ക് (കാണാതെ) അവർക്കുണ്ട് പാപമോചനം വലുതായ പ്രതിഫലവും അല്ലാഹുവിനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവൻ ഇങ്ങോട്ട് കാണുന്നു വെന്ന ബോധത്തോടെ വർത്തിക്കുക; സ്വകാര്യജീവിതത്തിലും ബാഹ്യജീവിത ത്തിലും ഒരുപോലെ സൂക്ഷ്മത പാലിക്കുക, ജനബോധ്യത്തിനും കീർത്തിക്കും വേണ്ടി പ്രവർത്തിക്കാതിരിക്കുക, അല്ലാഹുവിനെയും അവന്റെ ശിക്ഷയെയും കൺമുമ്പിൽ കണ്ടാലേ വിശ്വസിക്കൂ എന്ന് ശഠിക്കാതെ ലക്ഷ്യദൃഷ്ടാന്തങ്ങൾ മുഖേന യാഥാർത്ഥ്യങ്ങൾ മനിലാക്കി ഭയഭക്തിയോടെ ജീവിക്കുക മുതലായ വയാണ് അദൃശ്യമായ നിലയിൽ റ∫ിനെ ഭയപ്പെടുന്നതിന്റെ ലക്ഷണങ്ങൾ. അല്ലാ ഹുവിന്റെ തണലല്ലാതെ മറ്റൊരു തണലും ലഭിക്കാനില്ലാത്ത ആ മഹാ ദിനത്തിൽ അവൻ തണൽ നൽകി രക്ഷിക്കുന്ന ഏഴുകൂട്ടരെപ്പറ്റി വിവരിക്കുന്ന പ്രസിദ്ധമായ ഹദീഥിൽ, നബി ˜ എണ്ണിയിട്ടുള്ള രണ്ടുകൂട്ടർ ഇവരാകുന്നു: (1) സ്ഥാനമാനവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ (ദുർവൃത്തിക്കായി) ക്ഷണിച്ചപ്പോൾ ഞാൻ അല്ലാഹുവിനെ യപ്പെടുന്നുവെന്ന് പറഞ്ഞു ഒഴിഞ്ഞുമാറി യവൻ. (2) വല്ല ദാനധർമവും ചെയ്യുമ്പോൾ വലത്തേകൈ ചിലവഴിച്ചത് ഇട ത്തേകൈ അറിയാത്തവണ്ണം ചിലവഴിക്കുന്ന -അഥവാ അത്രയും രഹസ്യമായി ധർമം ചെയ്യുന്നമനുഷ്യൻ. (ബു; മു.) (13) നിങ്ങൾ നിങ്ങളുടെ വാക്ക് (സംസാരം) പതുക്കെയാക്കിക്കൊ ള്ളുക, അല്ലെങ്കിൽ അത് ഉറക്കെയാ ക്കിക്കൊള്ളുക. ധ രണ്ടും സമമാണ്. പ (കാരണം) നിശ്ചയമായും അവൻ (അല്ലാഹു) ഹൃദയങ്ങളിലുള്ളവയെ പ്പറ്റി അറിയുന്നവനാകുന്നു. (14) സൃഷ്ടിച്ചുണ്ടാക്കിയവൻ (എല്ലാം) അറിയുകയില്ലേ! അവനാ കട്ടെ, ഗൂഢരഹസ്യമറിയുന്നവനാ ണ്; സൂക്ഷ്മജ്ഞാനിയാണ്. 13 പ നിങ്ങൾ രഹസ്യം (പതുക്കെ) ആക്കുവിൻ നിങ്ങളുടെ വാക്ക് (സംസാരം) അല്ലെങ്കിൽ അതിനെ പരസ്യം (ഉറക്കെ) ആക്കുവിൻ നിശ്ചയമായും അവൻ അറിയുന്നവനാണ് നെഞ്ഞ് (ഹൃദ യം)കളിലുള്ളതിനെ (14) അറിയുകയില്ലേ, അവൻ അറിയാതിരിക്കുമോ സൃഷ്ടിച്ചവൻ, അവൻ സൃഷ്ടിച്ചവരെ അവനാകട്ടെ ഗൂഢമാ യതിനെ (സൂക്ഷ്മമായതിനെ) അറിയുന്നവനാണ്, സൗമ്യമായുള്ളവനാണ് സൂക്ഷ്മജ്ഞാനിയാണ് ൻപ്പച യ്യല മ്പപ്പഞ്ചഷ എന്ന വാക്യത്തിന് അവൻ സൃഷ്ടിച്ചുണ്ടാക്കിയവരെ അവൻ എന്നും അർത്ഥം വരാവുന്നതാണ്. രണ്ടായാലും ഉദ്ദേശ്യം വ്യക്തം തന്നെ. വിഭാഗം- 2
67:15–19

هُوَ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ ذَلُولٗا فَٱمۡشُواْ فِي مَنَاكِبِهَا وَكُلُواْ مِن رِّزۡقِهِۦۖ وَإِلَيۡهِ ٱلنُّشُورُ

ءَأَمِنتُم مَّن فِي ٱلسَّمَآءِ أَن يَخۡسِفَ بِكُمُ ٱلۡأَرۡضَ فَإِذَا هِيَ تَمُورُ

أَمۡ أَمِنتُم مَّن فِي ٱلسَّمَآءِ أَن يُرۡسِلَ عَلَيۡكُمۡ حَاصِبٗاۖ فَسَتَعۡلَمُونَ كَيۡفَ نَذِيرِ

Passage continues through verse 67:19.

(15) അവനത്രെ നിങ്ങൾക്ക് (കൈകാര്യം നടത്തുമാറ്) ഭൂമിയെ വിധേയമാക്കിത്തന്നവൻ. അതി നാൽ നിങ്ങൾ അതിന്റെ തോളുക ളിലൂടെ (ഉപരിതലത്തിലൂടെ) സഞ്ച രിക്കുകയും, അവന്റെ (വക) ആഹാ രത്തിൽ നിന്ന് തിന്നുകയും ചെയ്തു കൊള്ളുവിൻ. അവങ്കലേക്കുതന്നെ യാണ് ഉയിർത്തെഴുന്നേൽപും. 15 പ അവനത്രെ യാതൊരുവൻ, അവൻ യാതൊരുവനാണ് നിങ്ങൾക്ക് ആക്കിതന്ന ഭൂമിയെ വിധേയമായത് (പാകപ്പെട്ടത്) അതിനാൽ നിങ്ങൾ നടന്ന് (സഞ്ചരിച്ചു) കൊള്ളുവിൻ അതിന്റെ തോള് തിന്നുകയും ചെയ്യുവിൻ അവന്റെ ആഹാര (ഉപജീവന)ത്തിൽനിന്ന് അവനിലേക്കുതന്നെ (ഉയിർത്തു) എഴുന്നേൽപ് ഉപജീവനമാർഗങ്ങളന്വേഷിച്ചുകൊണ്ടിരിക്കു വാനും ഉതകത്തക്കവണ്ണം ഭൂമിയെ മനുഷ്യന് പാകപ്പെടുത്തിത്തന്നിട്ടുള്ളതിനെ ഓർമിപ്പിച്ചുകൊണ്ട്, അത് ഉപയോഗപ്പെടുത്തുവാൻ അല്ലാഹു നമ്മെ പ്രോ ത്സാ ഹിപ്പിക്കുകയാണ്. എല്ലാം അല്ലാഹു തരും എന്ന് കരുതി അലസമായിരിക്കരു തെന്നും അതിൽ സൂചനയുണ്ട്. അതേ സമയത്ത് ഉപജീവനവിഷയത്തിലും, സമ്പാദ്യത്തിലും മാത്രം ശ്രദ്ധ ചെലുത്തി ഭാവിജീവിതത്തിന്റെ കാര്യം മറക്കരു തെന്നും ഓർമിപ്പിച്ചിരിക്കുന്നു. (16) നിങ്ങളെ ഭൂമിയിൽ ആഴ്ത്തി ക്കളയുന്നത്നിങ്ങൾ നിർഭയരായി രിക്കുകയാണോ?! എന്നാൽ, അപ്പോ ഴത് ക്ഷോഭിച്ചു ഇളകി മറിഞ്ഞുകൊ ണ്ടിരിക്കും! 17 പ അതല്ലെങ്കിൽ, ആകാശ നിങ്ങളുടെ മേൽ വല്ല ചരൽവർഷവും അയക്കു ന്നത്നിങ്ങൾ നിർഭയരായിരിക്ക യാണോ?! എന്നാൽ, നിങ്ങൾക്ക് അറിയാറാകും, എന്റെ താക്കീത് എങ്ങനെയിരിക്കുന്നുവെന്ന്! 18 പ തീർച്ചയായും, ഇവരുടെ മുമ്പുള്ളവരും വ്യാജമാക്കുകയുണ്ടാ യിട്ടുണ്ട്. എന്നിട്ട്, എന്റെ പ്രതി ഷേധം എങ്ങനെയുണ്ടായി?! ധ അവർ അതൊന്ന് ആലോചിച്ച് നോക്കട്ടെ. പ 16 പ നിങ്ങൾ സമാധാനപ്പെട്ടുവോ, നിർഭയരായോ ആകാ ശത്തുള്ളവനെ നിങ്ങളെ അവൻ ആഴ്ത്തുന്നതിനെ, വിഴുങ്ങിക്കു ന്നത് ഭൂമിയിൽ, ഭൂമിയെ എന്നാൽ അപ്പോഴത് പിടച്ചുമറിയും, ഇളകി ക്ഷോഭിക്കും, കിടിലംകൊള്ളും (17) അതല്ലെങ്കിൽ നിങ്ങൾ സമാ ധാനപ്പെട്ടുവോ, നിർഭയരായോ ആകാശത്തിലുള്ളവനെ അവൻ അയക്കുന്നത് നിങ്ങളുടെ മേൽ ചരൽ വർഷം, ചരൽ കാറ്റ് എന്നാൽ നിങ്ങൾക്കറിയാറാകും, വഴിയെ അറിയും എങ്ങനെയാണ് (എന്ന്) എന്റെ താക്കീത്, താക്കീതുകാരൻ (18) തീർച്ചയായും മുമ്പുള്ളവർ എന്നിട്ട് എങ്ങനെയാ യി, ഉണ്ടായി എന്റെ പ്രതിഷേധം, വെറുപ്പ് ന്ധ യ്യല (ആകാശത്തിലുള്ളവൻ) എന്ന് പറഞ്ഞത് അല്ലാഹുവിനെ ഉദ്ദേശിച്ചാണ്. പക്ഷേ, അവൻ അവന്റെ സൃഷ്ടിയായ ആകാശത്തിൽ ഒരിടത്ത് ഇരിക്കുകയാണെന്നോ മറ്റോ ഈ വാക്കുമൂലം ഊഹിക്കാവതല്ല. അല്ലാഹു അനാ ദ്യനും, അനന്തനും, എല്ലാറ്റിൽനിന്നും വ്യത്യസ്തനുമാണല്ലോ. അല്ലാഹു അർശിൻമേൽ ആരോഹണം ചെയ്തു. ( ള്ളപ്പഥ ) എന്നത്പോലെയുള്ള ഒരു പ്രയോഗം തന്നെയാണിതും. ഇത്തരം പ്രയോഗങ്ങളെക്കുറിച്ച് നാം ഇതിന് മുമ്പ് ചിലപ്പോഴൊക്കെ സംസാരിച്ചിട്ടുണ്ട്. അവയുടെ ബാഹ്യാർത്ഥമല്ലാതെ, അവ യുടെ യാഥാർത്ഥ്യം തിട്ടപ്പെടുത്തുവാൻ നമുക്ക് സാധ്യമല്ല. എന്തെങ്കിലും വ്യാഖ്യാനം നൽകി തൃപ്തിപ്പെടുത്തുന്നതിനെക്കാൾ ഉത്തമവും സുരക്ഷിതവു മായ മാർഗം, വ്യാഖ്യാനം അല്ലാഹുവിങ്കലേക്ക് വിടുകയാകുന്നു. സൂ: സജദഃയിൽ (അവൻ ആകാശത്തുനിന്ന് ഭൂമിയിലേക്ക് കാര്യം നിയ ന്ത്രിച്ചുകൊണ്ടിരിക്കുന്നു) എന്ന് പറഞ്ഞിരിക്കുന്നു. അവിടെ നാം പ്രസ്താവിച്ച സംഗതികൾ ഇവിടെയും ഓർക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ നിഷേധവും ധിക്കാരവും അവസാനിപ്പിക്കാതെ എന്നും നിങ്ങൾക്കിവിടെ ശാന്തമായി കഴിഞ്ഞുകൂടാമെന്ന് കരുതേണ്ട. ഈ ഭൂമി ക്ഷോഭി ച്ചിളകി അതിൽ നിങ്ങളെ ആഴ്ത്തിക്കളയുകയോ, അല്ലെങ്കിൽ ഒരു നിങ്ങളെ നശിപ്പിക്കുകയോ ചെയ്യാൻ അല്ലാഹുവിന് ഒട്ടും പ്രയാസമില്ല. നിങ്ങളെപ്പോലുള്ളവരിൽ അങ്ങനെ പലതും ഇതിനുമുമ്പ് സംഭവിച്ചിട്ടുമുണ്ട്. നിങ്ങളിൽ അപ്രകാരമുള്ള ആപത്തുകളൊന്നും സംഭവിക്കുകയില്ലെന്ന് ഭയം കൂടാതെ നിങ്ങൾ സമാധാനപ്പെട്ടിരിക്കുകയാണോ? ആ വിചാരം വേണ്ട എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം. ക്വാറൂനും അവന്റെ ഭവനവും ഭൂമിയിൽ ആഴ്ത്തപ്പെട്ടതും, ലൂത്വ് നബി (അ)യുടെ ജനത യുടെ മേൽ ചരൽവർഷം ഉണ്ടായതും, പൊളിക്കുവാൻ ശ്രമിച്ച ആനപ്പ ട്ടാളം കല്ലുകളാൽ നശിപ്പിക്കപ്പെട്ടതും മേൽപറഞ്ഞതിന് ഉദാഹരണങ്ങളാണല്ലോ. (19) അവരുടെ മീതെ (ചിറുകു വിരുത്തി) അണിനിരന്നുകൊണ്ടും, (ചിറക്) കൂട്ടിപ്പിടിച്ചുകൊണ്ടും പക്ഷികളെ അവർ നോക്കിക്കണ്ടി ട്ടില്ലേ?! പരമകാരുണികനല്ലാതെ (ആ രും) അവയെ പിടിച്ചു നിറുത്തു ന്നില്ല. നിശ്ചയമായും, അവൻ എല്ലാ വസ്തുവെക്കുറിച്ചും, കണ്ടെറിയുന്ന വനാകുന്നു. (19) അവർ കണ്ടില്ലേ, നോക്കുന്നില്ലേ പക്ഷികളിലേക്ക് അവരുടെ മീതെ അണിനിരന്നുകൊണ്ട്, വരിയായിട്ട് അവ കൂട്ടു കയും ചെയ്യും, (കൂട്ടിക്കൊണ്ടും) അവയെ പിടിച്ചു നിറുത്തുന്നില്ല പരമകാരുണികനല്ലാതെ നിശ്ചയമായും അവൻ എല്ലാ കാര്യത്തെ (വസ്തുവെ)ക്കുറിച്ചും കണ്ടറിയുന്നവനാണ് ഇതെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളുടെ വ്യക്തമായ ദൃഷ്ടാന്ത ങ്ങളാണല്ലോ.
67:20–24

أَمَّنۡ هَٰذَا ٱلَّذِي هُوَ جُندٞ لَّكُمۡ يَنصُرُكُم مِّن دُونِ ٱلرَّحۡمَٰنِۚ إِنِ ٱلۡكَٰفِرُونَ إِلَّا فِي غُرُورٍ

أَمَّنۡ هَٰذَا ٱلَّذِي يَرۡزُقُكُمۡ إِنۡ أَمۡسَكَ رِزۡقَهُۥۚ بَل لَّجُّواْ فِي عُتُوّٖ وَنُفُورٍ

أَفَمَن يَمۡشِي مُكِبًّا عَلَىٰ وَجۡهِهِۦٓ أَهۡدَىٰٓ أَمَّن يَمۡشِي سَوِيًّا عَلَىٰ صِرَٰطٖ مُّسۡتَقِيمٖ

Passage continues through verse 67:24.

(20) അതല്ലാ, ഇങ്ങനെയുള്ള പരമകാരുണി കനായുള്ളവന് പുറമെ നിങ്ങളെ സഹായിക്കുന്ന നിങ്ങളുടെ ഒരു പട്ടാ അവിശ്വാസികൾ വഞ്ചനയിൽ (അ കപ്പെട്ടിരിക്കുക) അല്ലാതെ (മറ്റൊ ന്നും) അല്ല. പ അതല്ലെങ്കിൽ, ഇങ്ങനെ യുള്ള അവന്റെ (അല്ലാഹുവിന്റെ) ആഹാരം അവൻ നിറുത്തിവെച്ചാൽ നിങ്ങ ൾക്ക് ആഹാരം (ആരുമില്ല.) എങ്കി ലും, അവർ ധിക്കാരത്തിലും, വെറു പ്പിലും നിരതരായിരിക്കയാണ്. പ അപ്പോൾ, മുഖം കുത്തിമ റിഞ്ഞുകൊണ്ട് നടക്കുന്നവനാണോ കൂടുതൽ സൻമാർഗം പ്രാപിച്ചവൻ, അതല്ല, നേരെയുള്ള പാതയിലൂടെ ശരിക്ക് നടക്കുന്നവനോ?! 20 പ അതല്ല ആരാണ് ഇവൻ (ഇങ്ങനെ യുള്ളവൻ) അതായത് യാതൊരുവൻ അവൻ നിങ്ങൾക്ക് പട്ടാള മാണ്, സൈന്യമാണ് നിങ്ങളെ സഹായിക്കുന്ന പരമകാരു (കൂടാതെ) അവിശ്വാസികളല്ല വഞ്ചനയില ല്ലാതെ (21) അതല്ല ഇവനാരാണ് അതായത് നിങ്ങൾക്ക് ആഹാരം (ഉപജീവനം) നൽകുന്ന അവൻ നിറുത്തിയാൽ, പിടിച്ചുവെ ക്കുന്നപക്ഷം അവന്റെ ആഹാരം (എങ്കിലും) എന്നാൽ അവർ നിരത രായിരിക്കുന്നു, ശഠിച്ചുനിൽക്കുകയാണ് ധിക്കാര (അതിക്രമ)ത്തിൽ വെറുപ്പിലും, അറപ്പിലും (22) അപ്പോൾ (എന്നാൽ) നടക്കുന്നവനോ മറിഞ്ഞു (കമിഴ്ന്നു) വീണുകൊണ്ട് തന്റെ മുഖത്തിൻമേൽ (മുഖം കുത്തി) കൂടുതൽ സൻമാർഗം (നേർവഴി) പ്രാപിച്ചവൻ അതല്ല (അതോ) നടക്കുന്നവനോ ശരിക്ക്, നേരെ പാതയിലൂടെ നേർക്കുനേരെയുള്ള, ചൊവ്വായ സാരം: അല്ലാഹു അല്ലാത്ത ഒന്നിനെയും ആരാധിച്ചിട്ട് യാതൊരു ഫലവുമി ല്ല. ആരിൽനിന്നും ഒരു സഹായവും അവർക്ക് പ്രതീക്ഷിക്കുവാനില്ല. അല്ലാഹു വിന്റെ ശിക്ഷയിൽനിന്ന് അവരെ സഹായിക്കുവാൻ തക്ക ഏതൊരു സേനയാണ് അവർക്കുള്ളത്! ആരുമില്ല, പക്ഷേ, അവർ വഞ്ചിതരായിരിക്കുകമാത്രമാണ്. അല്ലാഹു അവർക്ക് നൽകിക്കൊണ്ടിരിക്കുന്ന ഉപജീവനമാർഗം അവൻ നിറുത്തൽ ചെയ്തുവെന്ന് വിചാരിക്കുക. എന്നാൽ പിന്നെ അവർക്ക് ആഹാരത്തിന് വക നൽകുവാൻ വേറെ ആരുണ്ട്?! ആരുമില്ല. വാസ്തവത്തിൽ ഇതെല്ലാം അവർക്ക് ആലോചിച്ചറിയാവുന്ന സ്പഷ്ടമായ യാഥാർത്ഥ്യങ്ങളത്രെ. എന്നിട്ടും അവർ സത്യത്തെ ധിക്കരിച്ചും, വെറുത്തും കൊണ്ടുതന്നെ കഴിഞ്ഞുകൂടുകയാണ്. പിന്നെ എങ്ങനെയാണ് അവർക്ക് രക്ഷകിട്ടുക?! നേർക്കുനേരെ ചൊവ്വായ മാർഗത്തിലൂടെ ശരിക്ക് നടന്നുപോകുന്നവരും, വക്രമായ വഴിയിലൂടെ മുഖം കുത്തിമറിഞ്ഞും വീണുംകൊണ്ട് പോകുന്നവരും ഒരിക്കലും സമമാകുകയില്ലല്ലോ. ഇവരിൽ ആരാണ് ഉദ്ദിഷ്ടസ്ഥാനത്ത് എത്തിച്ചേരുക എന്ന് പറയേണ്ടതില്ല. ഇതുപോലെ യാണ് സത്യവിശ്വാസികളുടെയും, അവിശ്വാസികളുടെയും സ്ഥിതിയും. (23) (നബിയേ) പറയുക: "നിങ്ങളെ (സൃഷ്ടിച്ച്) ഉണ്ടാക്കുക യും, നിങ്ങൾക്ക് കേൾവിയും, കാഴ്ചകളും, ഹൃദയങ്ങളും ഏർപ്പെ ടുത്തിത്തരുകയും ചെയ്തവനത്രെ അവൻ (അല്ലാഹു) . നന്നെക്കുറച്ചേ നിങ്ങൾ നന്ദിചെയ്യുന്നുള്ളൂ. (24) പറയുക: "നിങ്ങളെ ഭൂമി യിൽ പെരുപ്പിച്ചുണ്ടാക്കിയവൻ അവനത്രെ. അവനിലേക്ക്തന്നെ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യുന്നു.' 25 പ അവർ (അവിശ്വാസികൾ) പറയുന്നു: "എപ്പോഴാണ് ഈ (ഒരു മിച്ചു കൂട്ടുമെന്ന) വാഗ്ദാനം? -നി ങ്ങൾ സത്യവാൻമാരാണെങ്കിൽ (കേൾക്കട്ടെ)!' 26 പ പറയുക: നിശ്ചയമായും (ആ) അറിവ് അല്ലാഹുവിന്റെ പക്കൽ മാത്രമാകുന്നു, ഞാൻ സ്പഷ്ടമായ ഒരു താക്കീതുകാരൻ 23 പ നീ പറയുക അവൻ യാതൊരുവൻ നിങ്ങളെ ഉണ്ടാ ക്കിയ (സൃഷ്ടിച്ച), ഉല്പത്തിയാക്കിയ നിങ്ങൾക്ക് ഏർപ്പെടുത്തിത്തരു കയും കേൾവി കാഴ്ച (കണ്ണുകളും) ഹൃദയങ്ങളും എന്തോ (നന്നെ) കുറച്ച് (മാത്രം) നിങ്ങൾ നന്ദികാട്ടുന്നു (ചെയ്യുന്നു) (24) നീ പറയുക യാതൊരുവൻ അവനത്രെ നിങ്ങളെ പെരുപ്പി ച്ചുണ്ടാക്കിയ ഭൂമിയിൽ അവനിലേക്ക് (തന്നെ) നിങ്ങൾ ഒരു മിച്ചു (ശേഖരിച്ചു) കൂട്ടപ്പെടുന്നു
67:25–29

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

قُلۡ إِنَّمَا ٱلۡعِلۡمُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٞ

فَلَمَّا رَأَوۡهُ زُلۡفَةٗ سِيٓـَٔتۡ وُجُوهُ ٱلَّذِينَ كَفَرُواْ وَقِيلَ هَٰذَا ٱلَّذِي كُنتُم بِهِۦ تَدَّعُونَ

Passage continues through verse 67:29.

(25) അവർ പറയുന്നു എപ്പോഴാണ് ഈ വാഗ്ദാനം നിങ്ങളാണെങ്കിൽ സത്യവാൻമാർ (26) നീ പറയുക നിശ്ചയമായും അറിവ് അല്ലാഹുവിങ്കൽ (മാ ത്രം) ആകുന്നു നിശ്ചയമായും ഞാൻ ഒരു താക്കീതുകാരൻ (മാ ത്രം) സ്പഷ്ടമായ എല്ലാവരെയും ഒരുമിച്ചു കൂട്ടുന്ന ആ ദിവസം എപ്പോഴാണെന്ന് അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. എനിക്കോ മറ്റാർക്കെങ്കിലുമോ അതറിയുകയില്ല. എന്റെ ചുമതല നിങ്ങളെ വ്യക്തമായി താക്കീത് ചെയ്യൽ മാത്രമാണ്. പക്ഷേ, ഒരിക്കൽ അത് അനുഭവപ്പെടുമെന്ന കാര്യത്തിൽ സംശയിക്കേണ്ട. അതിന്റെ സമയത്തെ ക്കുറിച്ചല്ല, അതിനെ തുടർന്നുണ്ടാവാനിരിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചാണ് നിങ്ങൾ അന്വേഷിക്കേണ്ടത് എന്ന് താൽപര്യം. ആ ദിവസം ആസന്നഭാവിയിൽ വന്നെത്തുമെന്ന കാര്യം ഉറപ്പായതുകൊണ്ട് അത് സംഭവിക്കുമ്പോൾ അവരിലു ണ്ടാകുന്ന പ്രതികരണങ്ങളെപ്പറ്റി ഭൂതകാലരൂപത്തിൽ അല്ലാഹു പ്രസ്താവിക്കുന്നു: (27) എന്നാൽ, അവർ അത് സമീപിച്ചതായി കണ്ടപ്പോൾ (ആ) അവിശ്വസിച്ചവരുടെ മുഖങ്ങൾക്ക് ബാധിച്ചു! (അവരോട്) പറ യപ്പെടുകയും ചെയ്തു: നിങ്ങൾ യാതൊന്നിനെക്കുറിച്ച് വാദിച്ചുകൊ ണ്ടിരുന്നുവോ അതത്രെ ഇത്. 27 പ അങ്ങനെ അവരത് കണ്ടപ്പോൾ സമീപത്ത്, അടുത്തായി (വഷളായികറുത്ത്ദുഃഖപ്പെട്ടു) യാതൊരു കൂട്ടരുടെ മുഖങ്ങൾ അവിശ്വസിച്ച പറയപ്പെടുകയും ചെയ്തു ഇതാ യാതൊന്നും, യാതൊന്ന് ഇതത്രെ അതിനെക്കുറിച്ച് നിങ്ങളായിരുന്നു വാദിക്കും, വിളിച്ചാവശ്യപ്പെടുക ആ സന്ദർഭം അത്രവിദൂരമൊന്നുമല്ല. വന്നു കഴിഞ്ഞുവെന്നുതന്നെ പറയാം, അതവർ കാത്തിരുന്നുകൊള്ളട്ടെ എന്നാണ് ഭൂതകാലരൂപത്തിലുള്ള ഈ പ്രയോ ഗത്തിലടങ്ങിയ സൂചന. എന്ന വാക്കിന് "വാദിക്കുക' എന്നും "വിളിച്ചാവ ശ്യപ്പെടുക' എന്നും അർത്ഥം വരാം. അന്ത്യനാളിനെക്കുറിച്ച് തർക്കിച്ചും വാദിച്ചും കഴിയുന്നവരും, എന്താണ് അത് വന്നു കാണാത്തതെന്ന് പരിഹാസപൂർവ്വം ധൃതി കൂട്ടിക്കൊണ്ടിരിക്കുന്നവരുമാണല്ലോ അവർ. (28) പറയുക: "നിങ്ങൾ കണ്ടു വോ, എന്നെയും, എന്റെ കൂടെയു ള്ളവരെയും അല്ലാഹു നശിപ്പിക്കുക യോ, അല്ലെങ്കിൽ ഞങ്ങൾക്ക് അവൻ കരുണചെയ്യുകയോ ചെയ്താൽ, എന്നാൽ ആരാണ് വേദനയേ റിയ ശിക്ഷയിൽനിന്ന് അവിശ്വാസി കൾക്ക് രക്ഷ നൽകുന്നത്? ധ ഇതൊ പറയുവിൻ പ (29) പറയുക: "അവൻ പരമകാ രുണികനത്രെ; അവനിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു; അവന്റെ മേൽതന്നെ ഞങ്ങൾ ഭരമേൽപിക്കു കയും ചെയ്തിരിക്കുന്നു.' നിങ്ങൾക്ക് അറിയാറാകും: സ്പഷ്ടമായ വഴിപി ഴവിൽ ആരാണുള്ളത് (28) നീ പറയുക നിങ്ങൾ കണ്ടുവോ (പറയുവിൻ) എന്നെ നശിപ്പിച്ചാൽ അല്ലാഹു എന്റെ കൂടെയുള്ളവരെയും അല്ലെ ങ്കിൽ അവൻ ഞങ്ങൾക്ക് കരുണ (ദയ) ചെയ്താൽ എന്നാൽ ആർ രക്ഷി ക്കും, കാക്കും അവിശ്വാസികളെ ശിക്ഷയിൽനിന്ന് വേദന യേറിയ (29) നീ പറയുക അവൻ പരമകാരുണികനാണ് ഞങ്ങൾ അവനിൽ വിശ്വസിച്ചിരിക്കുന്നു അവന്റെ മേൽതന്നെ ഞങ്ങൾ ഭരമേൽപിക്കയും ചെയ്തിരിക്കുന്നു എന്നാൽ നിങ്ങൾക്ക് അറിയാറാ കും, വഴിയെ അറിയും ആർ, ഏതൊരുവനാണ് അവൻ വഴിപിഴവി (ദുർമാർഗത്തി)ലാണ് സ്പഷ്ടമായ, വ്യക്തമായ പലേടങ്ങളിലും കാണാവുന്നതുപോലെ, ഇവിടെയും ഇതിനു മുമ്പുള്ള ചില വചനങ്ങളിലും അല്ലാഹുവിന്റെ ) എന്ന നാമം ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാകുന്നു. അവന്റെ കാരുണ്യാധിക്യത്തെ അനുസ്മരിപ്പിച്ചുകൊണ്ടിരിക്കുകയും, പാപികൾ പശ്ചാത്തപിച്ചു മടങ്ങുന്നപക്ഷം അവന്റെ കാരുണ്യത്തിൽ നിരാശക്ക് അവകാശമില്ലെന്ന് ഓർമപ്പെടുത്തുകയുമാണ് അവ ചെയ്യുന്നത്.
67:30

قُلۡ أَرَءَيۡتُمۡ إِنۡ أَصۡبَحَ مَآؤُكُمۡ غَوۡرٗا فَمَن يَأۡتِيكُم بِمَآءٖ مَّعِينِۭ

(30) പറയുക: "നിങ്ങൾ കണ്ടു വോ, നിങ്ങളുടെ വെള്ളം വറ്റിയതാ യിത്തീർന്നാൽ, ആരാണ് നിങ്ങൾ ഒഴുകുന്ന (ഉറവ്) വെള്ളം കൊണ്ടുവന്നു തരുക? (പറയു 30 പ പറയുക; നിങ്ങൾ കണ്ടുവോ ആയിത്തീർന്നാൽ നിങ്ങളുടെ വെള്ളം വറ്റിയത്, വരണ്ടത് എന്നാലാരാണ് നിങ്ങൾക്ക് കൊണ്ടുവരുക വെള്ളം ഒഴുകിവരുന്ന, ഉറവ്, പൊടിഞ്ഞുവരുന്ന അല്ലാഹുവല്ലാതെ ആരുമില്ലെന്ന് വ്യക്തം. സാധാരണ പതിവിൽ കവിഞ്ഞു കുറച്ച് ദിവസങ്ങളോളം മഴപെയ്യാൻ താമസിച്ചാലത്തെ കഥ നമുക്കെ ല്ലാവർക്കും അറിയാമല്ലോ. ഒരുപക്ഷേ, കിണറും കുളവും ആഴംകൂട്ടിയോ, പമ്പ് ഉപയോഗിച്ചോ ചില ദിവസങ്ങൾകൂടി കഴിച്ചുകൂട്ടാമെന്ന് വിചാരിക്കുക. എന്നാൽ, പെയ്യുവാൻ ഭൂമിയിലെ ഇൗർപ്പവും ഉറവും പ്രയോജനമില്ലല്ലോ. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യുകയും, അവന്റെ ദൃഷ്ടാന്തങ്ങളെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ബുദ്ധിമാൻമാരുടെ കൂട്ടത്തിൽ അവൻ നമ്മെ യെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.