QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

At-Tahrim

ٱلتَّحْرِيم

Muhammad Amani Moulavi (d. 1987) · Surah 66 · 12 verses

66:1–8

يَـٰٓأَيُّهَا ٱلنَّبِيُّ لِمَ تُحَرِّمُ مَآ أَحَلَّ ٱللَّهُ لَكَۖ تَبۡتَغِي مَرۡضَاتَ أَزۡوَٰجِكَۚ وَٱللَّهُ غَفُورٞ رَّحِيمٞ

قَدۡ فَرَضَ ٱللَّهُ لَكُمۡ تَحِلَّةَ أَيۡمَٰنِكُمۡۚ وَٱللَّهُ مَوۡلَىٰكُمۡۖ وَهُوَ ٱلۡعَلِيمُ ٱلۡحَكِيمُ

وَإِذۡ أَسَرَّ ٱلنَّبِيُّ إِلَىٰ بَعۡضِ أَزۡوَٰجِهِۦ حَدِيثٗا فَلَمَّا نَبَّأَتۡ بِهِۦ وَأَظۡهَرَهُ ٱللَّهُ عَلَيۡهِ عَرَّفَ بَعۡضَهُۥ وَأَعۡرَضَ عَنۢ بَعۡضٖۖ فَلَمَّا نَبَّأَهَا بِهِۦ قَالَتۡ مَنۡ أَنۢبَأَكَ هَٰذَاۖ قَالَ نَبَّأَنِيَ ٱلۡعَلِيمُ ٱلۡخَبِيرُ

Passage continues through verse 66:8.

ആമുഖം: തഹ്രീം അവതരിച്ചത് - വചനങ്ങൾ 12 - വിഭാഗം പരമകാരുണികനും, കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ഹേ, നബിയേ, അല്ലാഹു നിനക്ക് അനുവദനീയമാക്കിത്തന്നിട്ടു ള്ളതിനെ നീ എന്തിന് നിഷിദ്ധമാ ക്കുന്നു?! നീ നിന്റെ ഭാര്യമാരുടെ പ്രീതിയെ തേടുന്നു. അല്ലാഹു വളരെ പൊറുക്കു ന്നവനും കരുണാനിധിയുമാകുന്നു. 1 പ ഹേ, നബിയേ എന്തിനാണ് ഹറാമാ (നിഷിദ്ധമാ)ക്കു ന്നത് അല്ലാഹു ഹലാലാ (അനുവദനീയമാ)ക്കിയതിനെ നിനക്ക് നീ ഉദ്ദേശിച്ചു (തേടി)കൊണ്ട്, നീ തേടുന്നു പ്രീതി, തൃപ്തി നിന്റെ ഇണകളുടെ (ഭാര്യമാരുടെ) അല്ലാഹു പൊറുക്കുന്നവനാണ് കരുണാനിധിയാണ് (റ) പ്രസ്താവിച്ചതായി ബുഖാരി, മുസ്ലിം (റ) മുതലായവർ ഇപ്രകാരം ഉദ്ധരിക്കുന്നു: അസ്വ്ർ നമസ്കാരം കഴിഞ്ഞാൽ നബി ˜ തന്റെ ഭാര്യ മാരുടെ അടുക്കൽ പോകാറുണ്ടായിരുന്നു. (അക്കൂട്ടത്തിൽ) സൈനബഃയുടെ അടുത്ത് പോകുകയും, അവിടെനിന്ന് തേൻ കുടിക്കുകയും ചെയ്തിരുന്നു. ഞാനും ഹഫ്സ്വഃയും കൂടി ഇങ്ങനെ പറഞ്ഞൊത്തു. നബി ˜ ഞങ്ങൾ രണ്ടു അടുക്കൽ വന്നാലും അവൾ അവിടത്തോട് ഇങ്ങനെ പറയ ണം. "തിരുമേനിയിൽനിന്ന് "മഗാഫീറി'ന്റെ വാസന അനുഭവപ്പെടുന്നുവല്ലോ!' അങ്ങനെ, തിരുമേനി ഒരാളുടെ അടുക്കൽ ചെന്നപ്പോൾ അവൾ അങ്ങനെ പറയു കയും ചെയ്തു. തിരുമേനി പറഞ്ഞു: "ഇല്ല. ഞാ ൻ സൈനബയുടെ അടുക്കൽനിന്ന് തേൻ കുടിച്ചതാ ണ്. എനി, അത് ആവർത്തിക്കുന്നതുമല്ല. ഞാൻ ശപഥം ചെയ്തിരിക്കുന്നു. നീ മറ്റാരോടും ഇതിനെപ്പറ്റി പ്രസ്താവിക്കരുത്.' ("മഗാഫീർ' എന്ന് പറഞ്ഞത് ഏതോ ഒരു വൃക്ഷത്തിന്റെ അതിന്റെ വാസന സുഖകരമല്ല. രുചിയാകട്ടെ മധുരവുമാണ്). ഇൗ സംഭവ ത്തെത്തുടർന്നാണ് ഇൗ വചനങ്ങൾ അവതരിച്ചത് എന്നാണ് ബലമായ അഭി പ്രായം. വേറെയും അഭിപ്രായങ്ങൾ ഉണ്ട്. (റ) അബൂബക്ർ (റ)ന്റെ മകളും, ഹഫ്സ്വഃ (റ) ഉമർ (റ)ന്റെ മകളുമാകുന്നു. തിരുമേനിയുടെ പത്നിമാരിൽ ഇവർ രണ്ടുപേരും തമ്മിൽ പ്രത്യേക സ്നേഹബന്ധമുണ്ടായിരുന്നു. മറ്റുള്ളവരെക്കാൾ അഭിമാനികളുമാ യിരുന്നു. ആ നിലക്ക് സൈനബ് (റ)യുടെ അടുക്കൽനിന്ന് നബി ˜ തേൻകു ടിക്കാറുള്ള വിവരം അറിഞ്ഞപ്പോൾ അവർക്ക് രണ്ടുപേർക്കും അതത്ര രസിച്ചില്ല. മേലിൽ ആ പതിവ് ഇല്ലാതായിത്തീരുവാൻവേണ്ടി രണ്ടുപേരും കൂടി എടുത്ത ഒരു സൂത്രമായിരുന്നു അത്. ഇത് കേവലം സ്ത്രീ സഹജമായ ഒരു സ്വഭാവമാ ണല്ലോ. നബി തിരുമേനി ˜ യാകട്ടെ, തന്നിൽനിന്ന് സുഗന്ധമല്ലാതെ, ദുർഗന്ധം പുറത്ത് വരുത്തുന്നത് ഒട്ടും ഇഷ്ടപ്പെടാത്ത ആളുമാണ്. അല്ലാഹു ഹലാലാക്കിയ (അനുവദനീയമാക്കിയ) ഒരു ഉത്തമ വസ്തു വാണ് തേൻ. ചില ഭാര്യമാരുടെ അപ്രീതി സമ്പാദിക്കാതിരിക്കുവാൻ വേണ്ടി യാണ് തിരുമേനി മേലിൽ അത് കുടിക്കുകയില്ലെന്ന് ശപഥം ചെയ്തത്. ഇതി നെക്കുറിച്ചാണ് അല്ലാഹു തിരുമേനിയെ ആക്ഷേപിച്ചത്. അത് തിരുമേനിയുടെ പദവിക്ക് യോജിച്ചതായി ഭാര്യമാരുടെ പ്രീതിക്കുവേണ്ടി ആ പറ ഞ്ഞത് ആക്ഷേപത്തിന് കാരണം. എന്നല്ലാതെ, അല്ലാഹു അനുവദനീയമാണെന്ന് കൽപിച്ച ഒരു കാര്യം തിരുമേനി നിഷിദ്ധ മാണെന്ന് (ഹറാമാണെന്ന്) വിധിച്ചുവെന്നോ, അല്ലാഹുവിന്റെ വിധിയെ നബി ˜ അവഗണിച്ചുവെന്നോ അല്ല ഉദ്ദേശ്യം. നബി തിരുമേനി ˜ ഒരിക്കലും അങ്ങനെ ചെയ്കയില്ലെന്ന് സ്പഷ്ടമാണല്ലോ. എന്ന് വിളിച്ചുകൊണ്ടാണ് അല്ലാഹു ആക്ഷേപം ഉന്നയിക്കുന്നത്. അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് പറഞ്ഞുകൊണ്ട് അത് സമാപിക്കുകയും ചെയ്തി രിക്കുന്നു. ഇതുപോലെ നന്നല്ലാത്ത വല്ല വിഷയത്തെക്കുറിച്ചും സത്യം ചെയ്തു കഴിഞ്ഞാൽ, പിന്നീട് അതിന് പ്രായശ്ചിത്തം ചെയ്ത് മടങ്ങേണ്ടതുണ്ട് എന്ന് അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു. (2) നിങ്ങളുടെ സത്യ ങ്ങൾക്കുള്ള പരിഹാരം അല്ലാഹു നിങ്ങൾക്ക് നിയമിച്ചു തന്നിട്ടുമുണ്ട്; അല്ലാഹു നിങ്ങളുടെ "മൗലാ' ധ യജ മാനൻ പ ആകുന്നു; അവനത്രെ അഗാധജ്ഞനായ സർവ്വജ്ഞൻ. 2 പ അല്ലാഹു നിയമിച്ചിട്ടുണ്ട് നിങ്ങൾക്ക് നിങ്ങ ളുടെ സത്യങ്ങളുടെ പരിഹാരം അല്ലാഹു നിങ്ങളുടെ യജമാനൻ, (ര ക്ഷാധികാരി, സഹായകൻ, ഉറ്റബന്ധു) ആകുന്നു അവൻ തന്നെ സർവ്വ ജ്ഞൻ അഗാധജ്ഞനായ, യുക്തിമാൻ ചെയ്ത സത്യത്തിൽനിന്ന് മടങ്ങുമ്പോൾ അതിന് പ്രായശ്ചിത്തം നൽകേണ്ട തുണ്ടെന്ന നിയമം ഓർമിപ്പിക്കുകയാണ് ഈ വചനം ചെയ്യുന്നത്. പ്രായശ്ചിത്തം എന്താണെന്ന് സൂ: 92-ാം വചനത്തിൽ പ്രസ്താവിച്ചിട്ടുണ്ട്. പത്ത് ദരി ദ്രൻമാർക്ക് ഭക്ഷണമോ വസ്ത്രമോ നൽകുക, അല്ലെങ്കിൽ ഒരു അടിമയെ മോചി പ്പിക്കുക,സാധിക്കാത്ത പക്ഷം മൂന്ന് ദിവസം നോമ്പനുഷ്ഠിക്കുക, ഇതാണ് സത്യ ത്തിന്റെ പ്രായശ്ചിത്തം ( നബി ˜ അരുളിച്ചെയ്തതായി അബൂഹുറയ്റഃ ഇങ്ങനെ നിവേദനം ചെയ്തിരിക്കുന്നു: "ഒരാൾ ഒരു കാര്യം സത്യം ചെയ്തിട്ട് അതിനെക്കാൾ ഉത്തമം മറ്റൊന്നാണെന്നുകണ്ടാൽ, അവൻ തന്റെ സത്യത്തിന് പ്രായശ്ചിത്തം നൽകുകയും, ഉത്തമമായത് ഏതോ അത് ചെയ്യുകയും ചെയ്തു കൊള്ളട്ടെ.' (മു.) ഏതെങ്കിലും നല്ലകാര്യത്തിന് തട മായേക്കുന്നതോ, നന്ന ല്ലാത്ത കാര്യത്തിന് കാരണമായേക്കുന്നതോ ആയ വല്ല ശപഥവും ചെയ്തുപോ യാൽ അതിന് പ്രായശ്ചിത്തം നൽകികൊണ്ട് അതിൽനിന്ന് മടങ്ങേണ്ടതാണ് എന്ന് സാരം. (3) തന്റെ ഭാര്യമാരിൽ ചിലരോട് നബി ഒരു വർത്തമാനം രഹസ്യമാ യിപ്പറഞ്ഞ സന്ദർഭം: എന്നിട്ട് അവ ൾ അതിനെക്കുറിച്ച് (മറ്റൊരാളോട്) വിവരമറിയിക്കുകയും, അല്ലാഹു അദ്ദേഹത്തിന് (നബിക്ക്) അതിനെ പ്പറ്റി വെളിവാക്കിക്കൊടുക്കുകയും ചെയ്തപ്പോൾ, അതിന്റെ ചിലഭാഗം അദ്ദേഹം അറിയിച്ചുകൊടുക്കുക യും, ചിലഭാഗം വിട്ടുകളയുകയും ചെയ്തു. അവൾക്ക് അതിനെക്കുറിച്ച് വിവരമറിയിച്ച പ്പോൾ, അവൾ പറഞ്ഞു: "ഇത് ആരാണ് അങ്ങേക്ക് വിവരമറിയിച്ചു തന്നത്?!' അദ്ദേഹം പറഞ്ഞു: "എനിക്ക് സൂക്ഷ്മമായി അറിയുന്ന സർവ്വജ്ഞൻ വിവരമറി യിച്ചിരിക്കു ന്നു.' 3 പ രഹസ്യം (സ്വകാര്യം) പറഞ്ഞ സന്ദർഭം നബി, പ്രവാചകൻ ചിലരിലേക്ക് തന്റെ ഭാര്യമാരിലെ ഒരു വർത്തമാനം എന്നിട്ടവൾ വിവരമറിയിച്ചപ്പോൾ അതിനെക്കുറിച്ച് അദ്ദേഹത്തെ വെളി വാക്കി (അദ്ദേഹത്തിന് വ്യക്തമാക്കി)ക്കൊടുക്കുകയും അല്ലാഹു അതി നെപ്പറ്റി അദ്ദേഹം അറിയിച്ചു, മനിലാക്കി അതിൽ ചിലത് തിരിഞ്ഞു (വിട്ടു) കളയുകയും ചെയ്തു ചിലതിനെ, ചിലതിൽ നിന്ന് അങ്ങനെ അദ്ദേഹം അവൾക്ക് വിവരമറിയിച്ചപ്പോൾ അതിനെപ്പറ്റി അവൾ പറഞ്ഞു അങ്ങേക്ക് (തനിക്ക്) ആർ അറിയിച്ചുതന്നു, ഇത് അദ്ദേഹം പറഞ്ഞു എനിക്ക് വിവരമറിയിച്ചു സർവജ്ഞൻ സൂക്ഷ്മമായറിയുന്നവനായ സൈനബഃ (റ)യുടെ വീട്ടിൽനിന്ന് തേൻകുടിച്ചതും, മേലിൽ കുടിക്കുകയി ല്ലെന്ന് സത്യം ചെയ്തതും തിരുമേനി ഹഫ്സ്വഃ (റ)യോട് പറഞ്ഞപ്പോൾ ഇത് ആരെയും അറിയിക്കരുതെന്നുകൂടി പറഞ്ഞിട്ടുണ്ടായിരുന്നുവല്ലോ. പക്ഷേ, ഹഫ്സ്വഃ (റ) ആ വിവരം (റ)യോട് പറഞ്ഞു. ഈ വിവരം വഹ്യ് മുഖേന അല്ലാഹു നബി ˜ വിവരം കൊടുത്തു. തിരുമേനി തന്റെ സ്വകാര്യം പുറത്തായ വിവരം ഹഫ്സ്വഃ (റ)യെ അറിയിച്ചു. എങ്കിലും, ചിലഭാഗം മാത്രമേ തിരുമേനി പ്രസ്താവിച്ചിട്ടുള്ളൂ. കാരണം, മുഴുവൻ ഭാഗം അറിഞ്ഞതായി പ്രസ്താ വിച്ചാൽ അത് അവർക്ക് അപമാനമായിരിക്കുമല്ലോ. തങ്ങൾ തമ്മിൽ നടന്ന ഈ രഹസ്യം എങ്ങനെയാണ് തിരുമേനി അറിഞ്ഞത്? (റ) നബി ˜ യോട് പറഞ്ഞിരിക്കുമോ? എന്നൊന്നും അറിയാതെ അവർക്ക് പരിഭ്രമമായി. ആരാണ് അങ്ങേക്ക് വിവരം അറിയിച്ചുതന്നത് എന്നവർ തിരുമേനിയോട് ചോദിച്ചു. എല്ലാം അറിയുന്ന അല്ലാഹുവാണ് അറിയിച്ചുതന്നെതെന്ന് അവിടുന്ന് ഉത്തരം പറഞ്ഞു. ഇതാണ് ഈ വചനത്തിന്റെ താൽപര്യം. നബി ˜ ക്കെതിരായി നടന്ന ഈ ഗൂഢ പ്രവർത്തനത്തിൽ പങ്കെടുത്ത രണ്ടുപേരുടെയും പേര് വ്യക്തമാക്കാതെ, രണ്ടു പേരെയും അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു പറയുന്നു:- (4) നിങ്ങൾ രണ്ടുപേരും അല്ലാ ഹുവിങ്കലേക്ക് പശ്ചാത്തപിക്കുന്ന പക്ഷം (അത്യാവശ്യംതന്നെ); (കാ രണം) നിങ്ങളുടെ ഹൃദയങ്ങൾ ചെരിഞ്ഞുപോയിട്ടുണ്ട്. നിങ്ങൾ രണ്ടുപേരും അദ്ദേഹത്തി നെതിര പരസ്പരം പിൻതുണ നൽകുകയാണെങ്കിലോ, എന്നാൽ, (അറിഞ്ഞേക്കുക;) അല്ലാഹുവത്രെ അദ്ദേഹത്തിന്റെ സഹായി. ജിബ്രീലും, സത്യവിശ്വാസികളിലെ സദ്വൃത്തരും (സഹായികളാകു ന്നു.) അതിനുപുറമെ, മലക്കുകളും പിൻതുണ നൽകുന്നവരാണ്. 4 പ നിങ്ങൾ രണ്ടാളും പശ്ചാത്തപിക്കുന്നപക്ഷം, ഖേദിച്ചു മടങ്ങിയാൽ അല്ലാഹുവിങ്കലേക്ക് എന്നാൽ തെററി (വഴുതിചെരിഞ്ഞു) പോയിട്ടുണ്ട് നിങ്ങളുടെ ഹൃദയങ്ങൾ നിങ്ങൾ രണ്ടാളും പിൻതുണ (സഹായം) നൽകിയാലോ അദ്ദേഹത്തിന്റെ മേൽ (എതിരായി) എന്നാൽ നിശ്ചയമായും അല്ലാഹു അവനത്രെ അദ്ദേഹത്തിന്റെ മൗലാ ജിബ്രീലും സത്യവിശ്വാസികളിൽ നല്ല (സദ്വൃത്ത രായ)വരും മലക്കുകളും അതിനുപുറമെ, അതിന്റെ പുറമെ പിൻതുണക്കാരാണ്, സഹായം നൽകുന്നവരാണ് ഏതെങ്കിലും വിധേനയുള്ള അടുത്ത ബന്ധു എന്നാണ് ഗ്ഗൾല (മൗലാ) എന്ന വാക്കിന്റെ സാക്ഷാൽ അർത്ഥം. അടുപ്പത്തിന്റെ സ്വഭാവമനുസരിച്ച് പല അർത്ഥത്തിലും അത് ഉപയോഗിക്കപ്പെടും. (സൂ: അഹ്സാബ്, 5 -ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ ഇതിനെപ്പറ്റി വിവരിച്ചത് ഓർക്കുക.) "ക്വാമൂസി'ൽ ഇരുപ തിൽപരം അർത്ഥങ്ങൾ ഈ വാക്കിന് നൽകിക്കാണാം. "യജമാനൻ, അടിമ, ഉറ്റ വൻ, ചങ്ങാതി, അതിഥി, രക്ഷാധികാരി, സഹായി, ബന്ധു' മുതലായവ അതിൽപെ ടുന്നു. അപ്പോൾ, ആരെക്കുറിച്ചാണോ "മൗലാ' എന്ന് പറയുന്നതെങ്കിൽ ആ ആളു മായുള്ള ബന്ധത്തിന്റെ സ്വഭാവം അനുസരിച്ച് അതിന് അർത്ഥം നൽകാം. നബി ˜ ക്കെതിരായ ആ സംരംഭത്തിൽ പരസ്പരം സഹായിച്ച രണ്ട് പത്നിമാർ ആരാണെന്ന് ഉമർ (റ)നോട് ചോദിച്ചറിയുവാൻ തനിക്ക് ആഗ്രഹമു ണ്ടായിരുന്നിട്ടും അദ്ദേഹത്തോടുള്ള ബഹുമാനം നിമിത്തം, കുറേകാലത്തോളം ഒരു ഹജ്ജ് യാത്രയിൽ നിന്നുള്ള മടക്കത്തിൽ ലഭിച്ച ഒരു സന്ദർഭം താൻ അതിന് ഉപയോഗപ്പെടുത്തിയെന്നും, അത് ഹഫ്സ്വഃയും, (റ)യും ആയിരുന്നുവെന്ന് ഉമർ (റ) മറുപടി പറഞ്ഞുവെ ന്നും ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചിരിക്കുന്നു. (ബു; മു.) (5) (നബിയുടെ പത്നിമാരേ) നിങ്ങളെ അദ്ദേഹം വിവാഹമോചനം ചെയ്യുന്നപക്ഷം നിങ്ങളെക്കാൾ ഉത്തമരായ ഭാര്യമാരെ അദ്ദേഹ ത്തിന് അദ്ദേഹത്തിന്റെ റ∫് പകരം നൽകിയേക്കാം. അതായത്, മുസ്ലിംകളായ, സത്യവിശ്വാസിനികളായ, ഭക്തികാ ണിക്കുന്നവരായ, പശ്ചാത്തപിക്കു ന്നവരായ, ആരാധനക്കാരികളായ, വ്രതം ആചരിക്കുന്നവരായ, വിധവ കളും കന്യകകളുമായ സ്ത്രീകളെ. 5 പ അദ്ദേഹത്തിന്റെ റ∫് ആയേക്കാം നിങ്ങളെ അദ്ദേഹം ത്വലാക്വ് (വിവാഹമോചനം) ചെയ്തെങ്കിൽ അദ്ദേഹത്തിന് പകരം നൽകുക (ആയേക്കാം) ഭാര്യമാരെ നിങ്ങളെക്കാൾ ഉത്തമരായ മുസ്ലിം സ്ത്രീകളെ സത്യവിശ്വാസിനികളായ ഭക്തകളായ പശ്ചാത്തപിക്കുന്നവരായ ആരാധന ചെയ്യുന്നവരായ വ്രത മനുഷ്ഠിക്കുന്നവരായ, സഞ്ചാരം ചെയ്യുന്ന വിധവകളായ കന്യകക ളുമായ എന്ന വാക്കിനാണ് വ്രതം നോമ്പുകാർ -എന്ന് അർത്ഥം കൽപിച്ചത്. സ്വഹാബികളും, പല മഹാൻമാരും ആ അർത്ഥമാണ് അതിന് കൽപിച്ചിരിക്കുന്നത്. സ്വഹാബികളും, സഞ്ചാരം ചെയ്യു മതസംബന്ധമായ ആവശ്യാർത്ഥം ഹിജ്റഃ പോകുവാൻ തയ്യാ ചിലർ അതിന് അർത്ഥം കൽപിക്കാറുണ്ട്. നിലവി ലുള്ള ഭാര്യമാരെ മുഴുവനും വിവാഹമോചനം നൽകി വിടേണ്ടിവന്നാലും നബി ˜ അതുകൊണ്ട് ഒരു ദോഷവും സംഭവിക്കുവാനില്ലെന്നും, അവരെക്കാൾ ഏത് നിലക്കും നല്ലവരായ സ്ത്രീകളെ അവിടുത്തേക്ക് അല്ലാഹു പകരം നൽകി യേക്കുമെന്നുമാണ് ആയത്തിന്റെ സാരം. തിരുവചനങ്ങളിൽനിന്ന് നമുക്ക് പലതും മനിലാക്കാ വുന്നതാണ്. ഉദാഹരണമായി: (1) നബി ˜ യുടെ സ്ഥാനപദവികൾക്ക് അനുയോജ്യമല്ലാത്ത വല്ല രകാര്യംപോലും തിരുമേനിയിൽനിന്ന് ഉണ്ടായേക്കുന്നപക്ഷം അല്ലാഹു ഉടനെ അത് തിരുത്തിക്കൊടുക്കുന്നതാണ്. (2) അല്ലാഹു ഹലാലാക്കിയ -അനുവദനീയമാക്കിയ വസ്തുക്കളെ ഉപ യോഗിക്കുകയില്ലെന്ന് ആരും ദൃഢനിശ്ചയം ചെയ്തുകൂടാത്തതാണ് (3) നന്നല്ലാത്ത വിഷയങ്ങളിൽ സത്യം ചെയ്യരുത്. (4) അങ്ങനെ സത്യം ചെയ്തുപോയാൽ അതിന് പ്രായശ്ചിത്തം നൽകി അതിൽനിന്ന് വിരമിക്കേണ്ടതാണ്. (5) സ്ത്രീകൾ എത്ര ഉന്നത പദവിയുള്ളവരായാലും അവരുടെതായ ചില സ്വഭാവങ്ങൾ അവരിൽനിന്ന് പ്രകടമായേക്കുക സ്വാഭാവികമാണ് (6) ഒരാളോട് ഒരാൾ ഒരു രഹസ്യവിവരം പറഞ്ഞാൽ അത് മറ്റൊരാളെ അറിയിച്ചുകൂടാ. (7) നബി തിരുമേനി ˜ യുടെ സ്ഥാനപദവി അല്ലാഹുവിങ്കൽ ഉന്നതമാ യിട്ടുള്ളതാണ് (8) അല്ലാഹുവിന്റെയും, റസൂലിന്റെയും കൽപനക്കോ, തൃപ്തിക്കോ എതി രായി പ്രവർത്തിക്കുന്നത് ആർതന്നെ ആയാലും അല്ലാഹു അത് ഒട്ടും ഇഷ്ടപ്പെടു ന്നതല്ല. (9) ഭാര്യമാരുടെയോ മറ്റോ ഇഷ്ടത്തെ മുൻനിറുത്തി നന്നല്ലാത്ത കാര്യ ങ്ങളിൽ പ്രവേശിക്കരുത്. അങ്ങനെ പലതും. ഇതുവരെ പ്രസ്താവിച്ചുവന്നത് നബി തിരുമേനി ˜ ക്കും അവിടുത്തെ പത്നിമാർക്കുമിടയിൽ നടന്ന ചില ഗാർഹിക കാര്യ ങ്ങളെക്കുറിച്ചായിരുന്നുവല്ലോ. അടുത്ത വചനത്തിൽ, ഗൃഹനായകൻമാർക്ക് തങ്ങ ളുടെ കുടുംബത്തിന്റെ വിഷയത്തിലുള്ള ഉത്തരവാദിത്തം അല്ലാഹു ഓർമപ്പെടുത്തു ന്നു. (6) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ നിങ്ങളുടെ ദേഹങ്ങളെയും, നിങ്ങളുടെ കുടുംബങ്ങളെയും ഒരു (വമ്പിച്ച)അന്മിയിൽനിന്ന് കാത്തു കൊള്ളുവിൻ! അതിൽ കത്തിക്കപ്പെ ടുന്നത് (വിറക്) മനുഷ്യരും, കല്ലു മാകുന്നു. പരു ഷസ്വഭാവക്കാരും കഠിനൻമാരുമായ മലക്കുകളുണ്ടായിരിക്കും. അവ രോട് കൽപിച്ചതിൽ അവർ അല്ലാ ഹുവിനോട് അനുസരണക്കേട് കാട്ടു കയില്ല; അവരോട് കൽപിക്കപ്പെ ടുന്നത് (ഏതും) അവർ ചെയ്യുകയും ചെയ്യും. 7 പ (പറയപ്പെടും:) "ഹേ, അവിശ്വ സിച്ചവരേ, ഇന്ന് നിങ്ങൾ ഒഴികഴിവ് പറയേണ്ട നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന് മാത്രമേ നിങ്ങ ൾക്ക് പ്രതിഫലം നൽകപ്പെടുന്നു ള്ളൂ.' 6 പ ഹേ വിശ്വസിച്ചവരേ നിങ്ങൾ കാത്തു (സൂക്ഷിച്ചു) കൊള്ളുവിൻ നിങ്ങളുടെ ദേഹങ്ങളെ, നിങ്ങളെത്തന്നെ നിങ്ങ ളുടെ കുടുംബങ്ങളെ (വീട്ടുകാരെ)യും ഒരു അന്മി (തീ)യെ അതിലെ വിറക് മനുഷ്യരാണ് കല്ലും അതിൻമേലുണ്ട് ചില മല ക്കുകൾ പരുഷ (കടുത്ത) സ്വഭാവികളായ കഠിനരായ, ഊക്കൻമാ രായ അല്ലാഹുവിനോട് അവർ അനുസരണക്കേട് കാട്ടുന്നതല്ല അവരോട് കൽപിച്ചതിന് (കൽപിച്ചതിൽ) അവർ ചെയ്കയും ചെയ്യും അവരോട് കല്പിക്കപ്പെടുന്നത് (7) ഹേ അവി ശ്വസിച്ചവരേ നിങ്ങൾ ഒഴികഴിവ് പറയേണ്ടാ ഇന്ന്, ഈ ദിവസം നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നുള്ളൂ നിങ്ങൾ ആയിരു ന്നതിന് (മാത്രം) നിങ്ങൾ പ്രവർത്തിക്കും ഈ ലോകത്തുള്ള അന്മിയെക്കാൾ എഴുപത് ഇരട്ടി ഉഷ്ണമേറിയതാണ് നരകാന്മി എന്ന് നബി ˜ അരുളിച്ചെയ്തതായി ഹദീഥിൽ വന്നിരിക്കുന്നു. (ബു; മു.) അതിൽ വിറകായി ഉപയോഗിക്കപ്പെടുക മനുഷ്യരും കല്ലുകളുമാണ് എന്ന് അല്ലാഹു പറഞ്ഞുവല്ലോ. ഈ മനുഷ്യർ മഹാപാപികളായുള്ളവരായിക്കുമെന്ന് പറയേണ്ടതില്ല. എന്നാൽ കല്ലുകൾ ഏതുതരം കല്ലുകളായിരിക്കും? അല്ലാഹു വിനറിയാം. കൽകരിയാണ് ഇതുകൊണ്ട് ഉദ്ദേശ്യമെന്നും, കൽകരിയെപ്പറ്റി അറി കാലത്തുതന്നെ അതിനെപ്പറ്റി പ്രസ്താവിച്ചത് തിന്റെ അമാനുഷികതക്ക് ഒരു ദൃഷ്ടാന്തമാണെന്നും ആധുനികരായ ചില ആളുകൾ എഴുതിക്കാണുന്നു. നരകാന്മിയും, നമുക്ക് പരിചയപ്പെട്ട ഇവിടത്തെ അന്മിയും ഒരുപോലെയാണെന്ന നിഗമനത്തിൽനിന്നും, കൽകരിയെക്കാൾ കടു പ്പമേറിയതും നമുക്ക് അറിയാത്തതുമായ മറ്റേതെങ്കിലും കല്ലുകളാൽ കത്തി ക്കപ്പെടാവുന്ന ഏറ്റവും ശക്തിയേറിയ ഒരന്മിയെക്കുറിച്ച് വിഭാവനം ചെയ്യാൻ കഴിയാത്തതിൽനിന്നും ഉടലെടുക്കുന്നതാണ് ഇൗ പ്രസ്താവന എന്ന് പറയേ ണ്ടിയിരിക്കുന്നു. പതിമൂന്ന് നൂറ്റാണ്ട് കാലത്തോളം ഒരാൾക്കും ഉദ്ദേശ്യം മനിലാക്കുവാൻ സാധിക്കാത്ത ഒരു വാക്ക് ( ഉണ്ടായിരു ന്നു, കൽകരി കണ്ടുപിടിച്ചതിനുശേഷം മാത്രമാണ് അതിന്റെ അർത്ഥം മനിലായത്, അതും ഇവർ മാത്രമേ മനിലായുള്ളൂ, എന്നൊക്കെയാണല്ലോ ഇതിന്റെ പിന്നിലുള്ളത്. ഇത് വാസ്തവത്തിൽ, നെത്തന്നെയുംകുറച്ച് കാണിക്കലായിരിക്കും. കല്ലുകൊണ്ട് വിഗ്രഹമുണ്ടാക്കി ആരാധിച്ചിരുന്നവരെ വഷളാക്കുവാ നായി ആ കല്ലുകളും അവരോടൊപ്പം നരകത്തിലിട്ട് കത്തിക്കപ്പെടുമെന്നും, അതാണ് ഇവിടെ കല്ലുകൊണ്ട് ഉദ്ദേശ്യമെന്നും ചില വ്യാഖ്യാതാക്കൾ പറ ഞ്ഞുകാണാം. വളരെ ദുർഗന്ധം വമിക്കുന്നതും, ശക്തിയായി ആളിക്കത്തുന്ന തുമായ ഒരുതരം ഗന്ധകല്ലുകളായിരിക്കും അതെന്ന് മുൻഗാമികളായ ചില മഹാൻമാരും പ്രസ്താവിച്ചു കാണുന്നു. ഇൗ പ്രസ്താവനകൾ ശരിയാണോ അല്ലേ എന്ന് നമുക്ക് ഉറപ്പിച്ചു പറയുവാൻ തെളിവില്ല. എങ്കിലും ഇൗ പ്രസ്താ വനകൾക്ക് പല നിലക്കും- കാണാവു ന്നതാണ്. ഏതായാലും, നാം വിഭാവനം ചെയ്യുന്നതിനെക്കാളെല്ലാം ശക്തിയേറിയതാണ് നരകത്തിലെ തീ എന്ന് ശരിക്ക് വ്യക്തമാകുന്നു. അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ. നരകാന്മിയുടെ കാഠിന്യത്തെക്കുറിച്ച് പറഞ്ഞശേഷം, അതിന്റെ നോട്ട ക്കാരും കൈകാര്യക്കാരുമായ മലക്കുകളുടെ സ്വഭാവമാണ് ചൂണ്ടിക്കാട്ടുന്ന ത്. ഒട്ടും ദയ തോന്നാത്തവരും, അതിശക്തൻമാരും, അല്ലാഹുവിന്റെ ഏത് കൽപനയും അപ്പടി അനുസരിക്കുന്നവരുമായ മലക്കുകളാണവർ. ശിക്ഷയുടെ ഭയങ്കരതയും കഠോരതയും സഹിക്കവയ്യാതെ നരകസ്ഥരായ ആളുകൾ സമർപ്പിക്കുന്ന ഒഴികഴിവുകളോ, അപേക്ഷകളോ അവിടെ ഗൗനിക്ക പ്പെടുന്ന തുമല്ല. ഇങ്ങനെയുള്ള നരകശിക്ഷയിൽ അകപ്പെടാൻ കാരണമാകാതെ ഓരോ സത്യവിശ്വാസിയും താന്താങ്ങളെയും, താന്താങ്ങളുടെ ഭാര്യാ മക്കൾ മുതലായ കുടുംബാംഗങ്ങളെയും കാത്തുകൊള്ളണം. ഓരോരുത്തനും തന്റെ കാര്യം മാത്രം നോക്കിയാൽ പോര, കുടുംബത്തിന്റെ കാര്യംകൂടി നോക്കേണ്ടുന്ന കട (8) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിങ്കലേക്ക് ആത്മാർത്ഥമായ പശ്ചാത്താപം പശ്ചാത്തപിക്കുവിൻ. (എന്നാൽ) നിങ്ങളുടെ റ∫് നിങ്ങൾക്ക് നിങ്ങളുടെ തിന്മകളെ മൂടിവെച്ച് (മാപ്പാക്കി) തരുകയും, താഴ്ഭാഗത്തുകൂടി അരുവികൾ ഒഴു കുന്ന സ്വർഗങ്ങളിൽ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്തേക്കാം; (അതെ) നബിയെ യും, അദ്ദേഹത്തോടൊപ്പം വിശ്വസി ച്ചവരെയും അല്ലാഹു അപമാനത്തി ലാക്കാത്ത ദിവസം. മയുണ്ട്. എന്നെല്ലാമാണ് അല്ലാഹു അറിയിക്കുന്നത്. അത്യാവശ്യമായ അറിവുകളെങ്കിലും പഠിപ്പിക്കുക, മതബോധവും സദാചാരബോധവും ഉണ്ടാക്കുക, സദുപദേശം നൽകുക, അല്ലാഹുവിന്റെ വിധി വിലക്കുകൾ അനുസരിച്ച് ജീവിക്കുവാൻ നിർബന്ധം ചെലുത്തുകയും പരി ശീലിപ്പിക്കുകയും ചെയ്യുക, തന്നിഷ്ടത്തിനൊത്ത് ജീവിക്കുവാനും സൻമാർഗ ത്തിൽനിന്ന് വ്യതിചലിക്കുവാനും അനുവദിക്കാതിരിക്കുക, ഇതൊക്കെയാണ് കുടുംബത്തെ നരകാന്മിയിൽനിന്ന് രക്ഷിക്കുവാനുള്ള മാർഗങ്ങൾ. ഒരാൾ തന്റെ കുടുംബാംഗങ്ങളെ അവരുടെ പാട്ടിന് വിട്ടേക്കുകയും, അവർക്ക് വേണ്ടുന്ന ഉപദേശങ്ങളും ശിക്ഷണങ്ങളും നൽകാതിരിക്കുകയും ചെയ്യുന്നപക്ഷംസ്വന്തം നിലക്ക് എത്ര ഭയഭക്തനും സൽക്കർമിയും ആയിരുന്നാലും അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച കുറ്റക്കാരൻ തന്നെയായിരിക്കും. അല്ലാഹു നമുക്ക് തൗഫീക്വ് നൽകട്ടെ. (8) ഹേ, വിശ്വസിച്ചവരേ നിങ്ങൾ പശ്ചാത്തപിക്കു (മ ടങ്ങുഖേദിക്കു)വിൻ അല്ലാഹുവിങ്കലേക്ക് ഒരു പശ്ചാത്താപം, മടക്കം നിഷ്കളങ്കമായ, ആത്മാർത്ഥമായ നിങ്ങളുടെ റ∫് ആയേക്കാം നിങ്ങളിൽനിന്ന് മൂടിവെക്കുക (മാപ്പാക്കുക) നിങ്ങളുടെ തിന്മ കളെ നിങ്ങളെ പ്രവേശിപ്പിക്കുകയും സ്വർഗങ്ങളിൽ, തോപ്പുക ളിൽ അതിന്റെ അടിഭാഗത്തൂടെ ഒഴുകുന്ന അരുവി (നദി)കൾ ദിവസം അല്ലാഹു അപമാനിക്കാത്ത, വഷളാക്കാത്ത നബി യെ, പ്രവാചകനെ വിശ്വസിച്ചവരെയും അദ്ദേഹത്തോടൊപ്പം അവരുടെ പ്രകാശം പാഞ്ഞ് (നടന്നുവ്യാപിച്ചു) കൊണ്ടിരിക്കും അവരുടെ മുമ്പിലൂടെ അവരുടെ വലഭാഗങ്ങളിലും അവർ പറയും ഞങ്ങളുടെ റേ∫, രക്ഷിതാവേ ഞങ്ങൾക്ക് നീ പൂർത്തീകരിക്കേ ണമേ ഞങ്ങളുടെ പ്രകാശം ഞങ്ങൾക്ക് പൊറുക്കുകയും വേണമേ നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് തങ്ങളുടെ പ്രകാശം അവരുടെ മുമ്പിലൂടെയും, അവരുടെ വലഭാഗ ങ്ങളിലൂടെയും പാഞ്ഞു (വ്യാപിച്ചു) കൊണ്ടിരിക്കും. അവർ പറയും: ഞങ്ങളുടെ റേ∫, ഞങ്ങൾക്ക് ഞങ്ങളുടെ പ്രകാശം പൂർത്തീക രിച്ചു തരേണമേ! ഞങ്ങൾക്ക് പൊറു ത്തുതരുകയും വേണമേ! നിശ്ചയ മായും നീ എല്ലാ കാര്യത്തിനും കഴി (ആത്മാർത്ഥമായ പശ്ചാത്താപം) എന്നതിന്റെ ഉദ്ദേശ്യം കുറ്റ ത്തിൽനിന്ന് മനഃപൂർവ്വം ഖേദിച്ചു മടങ്ങുക എന്ന് തന്നെ. ചെയ്തുകഴിഞ്ഞ കുറ്റ ത്തെപ്പറ്റി ഖേദം, മേലാൽ ചെയ്കയില്ലെന്ന ദൃഢനിശ്ചയം, നിർവ്വഹിക്കുവാൻ ബാക്കിയുള്ള കടമ നിറവേറ്റൽ, അന്യനെ സംബന്ധിക്കുന്ന കുറ്റമാണെങ്കിൽ അവ നോട് മാപ്പ് വാങ്ങുകയും അവന്റെ കടപ്പാട് തീർക്കുകയും ചെയ്യൽ, മേലിൽ നല്ല നില കൈകൊള്ളൽ ഇതെല്ലാമാണ് അതിനുള്ള ഉപാധികൾ. ഇങ്ങനെയുള്ള "തൌബഃ' (പശ്ചാത്താപം) ചെയ്യുന്നവർക്ക് അവരുടെ പാപങ്ങൾ പൊറുക്കപ്പെ
66:9

يَـٰٓأَيُّهَا ٱلنَّبِيُّ جَٰهِدِ ٱلۡكُفَّارَ وَٱلۡمُنَٰفِقِينَ وَٱغۡلُظۡ عَلَيۡهِمۡۚ وَمَأۡوَىٰهُمۡ جَهَنَّمُۖ وَبِئۡسَ ٱلۡمَصِيرُ

(9) ഹേ, നബിയേ, അവിശ്വാസി കളോടും, കപടവിശ്വാസികളോടും സമരം ചെയ്യുക; അവരോട് പരുഷ മായി പെരുമാറുകയും ചെയ്യുക. അവരുടെ സങ്കേതം (നരകം) ആകുന്നു. (ആ) തിരിച്ചെ ത്തുന്ന സ്ഥലം എത്രയോ ചീത്ത! ടുമെന്ന് മാത്രമല്ല, അവർക്ക് വമ്പിച്ച പ്രതിഫലം ലഭിക്കുന്നതുമാണ് എന്നുകൂടി അല്ലാഹു അറിയിക്കുന്നു (സൂ: ഫുർക്വാൻ 70 ഉം നോക്കുക.) സത്യവിശ്വാസിക ളുടെ പ്രകാശത്തെക്കുറിച്ച് സൂ: ഹദീദ് 12 പ്രസ്താവിച്ച സംഗതികൾ ഇവിടെയും ഓർക്കുക. കപടവിശ്വാസികൾ തങ്ങൾക്ക് വെളിച്ചം കിട്ടാതെ കഷ്ടപ്പെടുമ്പോ ഴാണ് സത്യവിശ്വാസികൾ അല്ലാഹുവിനോട് തങ്ങളുടെ പ്രകാശം പൂർത്തിയാ ക്കിക്കൊടുക്കുവാൻ പ്രാർത്ഥിക്കുന്നത് എന്ന് മുജാഹിദ്, ദ്വഹ്ഹാക്ക് മുതലായ വരിൽനിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. (9) ഹേ നബിയേ സമരം ചെയ്യുക അവിശ്വാസിക ളോട് കപടവിശ്വാസികളോടും പരുഷത കാണിക്കുകയും ചെയ്യുക അവരോട് അവരുടെ സങ്കേതം, പ്രാപ്യസ്ഥാനം ജഹന്നമാ കുന്നു എത്രയോ (വളരെ) ചീത്ത തിരിച്ചെത്തുന്ന സ്ഥലം അവിശ്വാസികൾ പ്രത്യക്ഷത്തിൽതന്നെ ഇസ്ലാമിന്റെ ശത്രുക്കളാകകൊണ്ട് അവരോടുള്ള സമരം ന്യായങ്ങളും തെളിവുകളും മുഖേന മതിയാവുകയില്ല. ആയു ധങ്ങളും സംഘട്ടനങ്ങളും ആവശ്യമായിരിക്കും. എന്നാൽ, കപടവിശ്വാസികൾ ബാഹ്യത്തിൽ മുസ്ലിംകളാകകൊണ്ട് അവരോടുള്ള സമരം നീതിന്യായങ്ങളു ടെയും തെളിവുകളുടെയും അടിസ്ഥാനത്തിലും, അവരിൽ ഇസ്ലാമിക ശിക്ഷാ നിയമങ്ങൾ നടപ്പിൽ വരുത്തുന്നത് മുഖേനയും ആയിരിക്കും. രണ്ടുകൂട്ടരോടും സൗമ്യനയവും വിട്ടുവീഴ്ചയും കാണിക്കുന്നപക്ഷം, അവർ ആ തക്കം ഇസ്ലാമിന് എതിരായി ഉപയോഗപ്പെടുത്തുകയാണല്ലോ ചെയ്യുക.
66:10–12

ضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ كَفَرُواْ ٱمۡرَأَتَ نُوحٖ وَٱمۡرَأَتَ لُوطٖۖ كَانَتَا تَحۡتَ عَبۡدَيۡنِ مِنۡ عِبَادِنَا صَٰلِحَيۡنِ فَخَانَتَاهُمَا فَلَمۡ يُغۡنِيَا عَنۡهُمَا مِنَ ٱللَّهِ شَيۡـٔٗا وَقِيلَ ٱدۡخُلَا ٱلنَّارَ مَعَ ٱلدَّـٰخِلِينَ

وَضَرَبَ ٱللَّهُ مَثَلٗا لِّلَّذِينَ ءَامَنُواْ ٱمۡرَأَتَ فِرۡعَوۡنَ إِذۡ قَالَتۡ رَبِّ ٱبۡنِ لِي عِندَكَ بَيۡتٗا فِي ٱلۡجَنَّةِ وَنَجِّنِي مِن فِرۡعَوۡنَ وَعَمَلِهِۦ وَنَجِّنِي مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ

وَمَرۡيَمَ ٱبۡنَتَ عِمۡرَٰنَ ٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهِ مِن رُّوحِنَا وَصَدَّقَتۡ بِكَلِمَٰتِ رَبِّهَا وَكُتُبِهِۦ وَكَانَتۡ مِنَ ٱلۡقَٰنِتِينَ

(10) വി ശ്വ സി ച്ച വ ർ അല്ലാഹു ഒരു ഉദാഹരണം എടുത്ത് കാട്ടുകയാണ്, നൂഹിന്റെ ഭാര്യയെ യും, ലൂത്വിന്റെ ഭാര്യയെയും. നമ്മുടെ അടി യാൻമാരിൽപെട്ട രണ്ട് സദ്വൃത്ത രായ അടിയാൻമാരുടെ കീഴിലായി രുന്നു; എന്നിട്ട് രണ്ടുപേരും അവരെ വഞ്ചിച്ചു. എന്നാൽ, അവർക്ക് ധ ആ രണ്ട് സ്ത്രീകൾക്കും പ അല്ലാഹുവി ങ്കൽനിന്ന് (ഉണ്ടാകുന്ന) യാതൊ ന്നും വർ രണ്ടാളും ഒഴിവാക്കി ക്കൊടുത്തില്ല. (അവരോട്) പറയപ്പെ ടുകയും ചെയ്തു: "നരകത്തിൽ പ്രവേശിക്കുന്നവരോടൊപ്പം നിങ്ങൾ രണ്ടുപേരും (അതിൽ) പ്രവേശിച്ചു കൊള്ളുക' എന്ന്! പ വിശ്വസിച്ചവർക്കും അല്ലാഹു ഒരു ഉദാഹരണം എടുത്തു കാട്ടുന്നു, ഭാര്യയെ, അതായത്, അവൾ പറഞ്ഞ സന്ദർഭം: "എന്റെ റേ∫, എനിക്ക് നിന്റെ അടുക്കൽ സ്വർഗത്തിൽ ഒരു വീട് സ്ഥാപിച്ചുതരേണമേ!' അവന്റെ പ്രവർത്തനത്തിൽനിന്നും നീ എന്നെ രക്ഷിക്കുകയും ചെയ്യേണമേ! അക്ര മികളായ ജനങ്ങളിൽനിന്നും എന്നെ നീ രക്ഷിക്കുകയും (12) ഇംറാന്റെ മകൾ മർയമി നെയും (ഉദാഹരണമാക്കുന്നു); (അ തായത്) തന്റെ ഗുഹ്യസ്ഥാനം സൂക്ഷി(ച്ച് ചാരിത്യ്രശുദ്ധി സംര ക്ഷി)ക്കുകയും, അങ്ങനെ, നമ്മുടെ (വക) ആത്മാവിൽ നിന്നും അതിൽ നാം ഊതുകയും ചെയ്തവൾ. തന്റെ റ∫ിന്റെ വചനങ്ങളുടെ യും, അവന്റെ വേദഗ്രമ്ലങ്ങളെയും അവൾ സത്യമാ(യി വിശ്വസി)ക്കു കയും ചെയ്തു. അവൾ ഭക്തരുടെ കൂട്ടത്തിൽ (പെട്ടവൾ) ആയിരുന്നു താനും. 10 പ അല്ലാഹു വിവരിച്ചു, ആക്കി, നിശ്ചയിച്ചു, (എടുത്തുകാട്ടു ന്നു) ഒരു ഉദാഹരണം, ഉപമ അവിശ്വസിച്ചവർക്ക് നൂഹിന്റെ സ്ത്രീയെ (ഭാര്യയെ) ലൂത്വിന്റെ സ്ത്രീ (ഭാര്യയെയും) രണ്ടുപേരുമായിരുന്നു രണ്ട് അടിയാൻമാരുടെ കീഴിൽ നമ്മുടെ അടിയാൻമാരിൽപെട്ട (രണ്ട്) സദ്വൃത്തരായ, നല്ലവരായ എന്നിട്ട് രണ്ടുപേരും അവരെ രണ്ടാളെയും വഞ്ചിച്ചു, ചതിച്ചു എന്നിട്ട് രണ്ടാളും ധന്യമാക്കി (ഒഴിവാക്കിപര്യാപ്തമാക്കി)യില്ല അവർക്ക് രണ്ടാൾക്കും, അവ രിൽനിന്നും അല്ലാഹുവിൽനിന്ന് യാതൊന്നും, ഒരു വസ്തുവും പറയപ്പെടുകയും ചെയ്തു രണ്ടാളും നരകത്തിൽ പ്രവേശിക്കുക പ്രവേശിക്കുന്നവരോടൊപ്പം (11) അല്ലാഹു വിവരിക്കുക (എടുത്തുകാട്ടുക)യും ചെയ്യുന്നു ഒരു ഉദാഹരണം വിശ്വസിച്ച വർക്ക് സ്ത്രീയെ, ഭാര്യയെ അവൾ പറഞ്ഞ റേ∫ എനിക്ക് സ്ഥാപിച്ചു (നിർമിച്ചു) തരണേ നിന്റെ അടുക്കൽ ഒരു വീട് സ്വർഗത്തിൽ എന്നെ രക്ഷിക്കയും വേണമേ നിന്ന് അവന്റെ പ്രവർത്തനത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തുകയും വേണമേ ജനങ്ങളിൽനിന്ന് അക്രമികളായ (12) മർയമിനെയും ഇംറാന്റെ മകൾ, പുത്രി സൂക്ഷിച്ച (കാത്ത) വളായ തന്റെ ഗുഹ്യസ്ഥാനം അതിൽ ഊതി നമ്മുടെ ആത്മാവിൽ (ജീവനിൽ) നിന്ന് അവൾ സത്യമാക്കുക (ശരിവെക്കുക)യും ചെയ്തു വചനങ്ങളെ, വാക്ക് (കൽപന)കളെ അവളുടെ റ∫ിന്റെ അവന്റെ വേദഗ്രമ്ലങ്ങളെയും അവൾ ആയിരുന്നുതാനും, ആയി ത്തീരുകയും ഭക്തന്മാരിൽപെ ട്ട(വൾ), കീഴ്വണക്കമുള്ളവരുടെ കൂട്ടത്തിൽ സത്യവിശ്വാസവും, സൽക്കർമവും കൊണ്ടല്ലാതെ ആർക്കും രക്ഷയി ല്ല, പ്രവാചകൻമാരടക്കമുള്ള മഹാൻമാരുടെ സന്ധുബന്ധുക്കൾപോലും ഇതിൽ നിന്ന് ഒഴിവല്ല, അല്ലാഹുവിങ്കൽനിന്നുണ്ടാകുന്ന ശിക്ഷാനടപടികളെ ആർക്കും ആരിൽനിന്നും തടയുവാൻ സാധ്യമല്ല, നേരെമറിച്ച് എത്ര ധിക്കാരികളായ അവി ശ്വാസികളുടെ ബന്ധുക്കളായിരുന്നാലും അവർ സത്യവിശ്വാസികളും സൽക്കർമി കളുമാണെങ്കിൽ അവർക്ക് അല്ലാഹുവിങ്കൽ രക്ഷയും പ്രതിഫലവുമുണ്ട്. ഇതിൽ ആണും പെണ്ണും എന്ന വ്യത്യാസമില്ല എന്നിങ്ങിനെയുള്ള യാഥാർത്ഥ്യങ്ങൾക്ക് ചില ഉദാഹരണങ്ങളാണ് അല്ലാഹു ഈ വചനങ്ങളിൽ എടുത്തുകാണിക്കുന്നത്. ആദ്യം പറഞ്ഞതിന് ഉദാഹരണമായി നൂഹ് (അ), ലൂത്വ് (അ) എന്നീ പ്രവാചകൻമാരുടെ ഭാര്യമാരെ അല്ലാഹു എടുത്തുകാട്ടി. രണ്ട് സ്ത്രീകളും അവ രുടെ ഭർത്താക്കളായ ആ പ്രവാചകൻമാരെ വഞ്ചിച്ചു. നൂഹ് (അ)ന്റെ ഭാര്യ അദ്ദേ ഹത്തെക്കുറിച്ച് അദ്ദേഹത്തിന് ഭ്രാന്താണെന്ന് ജനമദ്ധ്യെ പ്രചരിപ്പിച്ചിരുന്നുവെ ന്നും, ലൂത്വ് (അ)ന്റെ ഭാര്യ അദ്ദേഹത്തിന്റെ അടുക്കൽ വരുന്ന അതിഥികളെക്കു റിച്ച് (അദ്ദേഹത്തിന്റെ നാട്ടുകാർക്ക്പ്രകൃതിവിരുദ്ധമായ ദുർന്നടപ്പുകളിൽ മുഴു കിയവരായിരുന്നുവല്ലോ) അവർഗൂഢമായി വിവരം കൊടുത്തിരുന്നുവെന്നും മറ്റും പറയപ്പെടുന്നു. അല്ലാഹുവിനറിയാം. ഏതായാലും, രണ്ടുപേരും തങ്ങളുടെ ഭർത്താക്കളായ പ്രവാചകൻമാരുടെ പ്രബോധനങ്ങൾക്കും അദ്ധ്യാപനങ്ങൾക്കും എതിരായി കാപട്യം സ്വീകരിക്കയാണ് ചെയ്തിരുന്നത്. എന്നാൽ, പ്രവാച കൻമാർക്ക് അവരെ അല്ലാഹുവിന്റെ ശിക്ഷയിൽനിന്ന് ഒഴിവാക്കുവാൻ കഴിഞ്ഞി ല്ല. പ്രവാചകൻമാരുടെ ഭാര്യമാരാണെന്നതുകൊണ്ട് അവർക്ക് എന്തെങ്കിലും രക്ഷ കിട്ടിയതുമില്ല. വമ്പിച്ച ശക്തിയും പ്രതാപമുള്ളവനും, അങ്ങേ അറ്റത്തെ ധിക്കാരിയു മായിരുന്ന ഭാര്യയുടെ പേർ ആസിയ എന്നാണെന്ന് ഹദീഥിൽ തികച്ചും വ്യത്യസ്തമായിരുന്നു. അവന്റെ അക്രമങ്ങളോ അഭീഷ്ടങ്ങളോ വകവെക്കാതെ, അവർ അല്ലാഹുവിൽ വിശ്വസി ക്കുകയും, ആ വിശ്വാസം നിലനിറുത്തുവാൻവേണ്ടി വമ്പിച്ച ത്യാഗങ്ങൾ വരി ക്കുകയും, എല്ലാം അല്ലാഹുവിൽ അർപ്പിക്കുകയും ചെയ്തു. അങ്ങനെ അവർക്ക് അല്ലാഹുവിങ്കൽ മഹത്തായ സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്തു. ഇതു വമ്പിച്ച അനുഗ്രഹങ്ങൾക്ക് പാത്രമായ മറ്റൊരു മഹതി യാണ് ഇംറാന്റെ മകളും, ഇൗസാ നബി (അ)യുടെ മാതാവുമായ മർയം (അ). ഗുണവതിയും സദ്വൃത്തയുമായിരുന്ന അവർ തന്റെ ചാരിത്യ്രം കാത്തുരക്ഷി ക്കുകയും അല്ലാഹുവിന്റെ കൽപനകളും വേദവാക്യങ്ങളും ശരിക്ക് പാലിച്ചു കൊണ്ട് ഭക്തിപൂർവ്വം ജീവിക്കുകയും ചെയ്തു. അങ്ങനെ, അവർ അല്ലാഹുവിന്റെ മഹത്തായ ആദരവിനും അനുഗ്രഹത്തിനും പാത്രമായിത്തീർന്നു. ( ) എന്ന് പറഞ്ഞതിന്റെ സാരം തന്റെ ചാരിത്യ്രശുദ്ധി സംരക്ഷിച്ചവൾ എന്നത്രെ. ഇൗ അർത്ഥത്തിന് ഇൗ വാക്കുകൾ ഉപയോഗിച്ചതിൽ അടങ്ങിയ ചില സൂചനകളും മറ്റും സൂ: 91 ന്റെ വ്യാഖ്യാനത്തിൽ നാം വിവരിച്ചത് ഓർക്കുക. ഇൗ സൂറത്തിന്റെ അവസാനത്തിൽ രണ്ട് ദുഷിച്ച സ്ത്രീകളുടെ ഉദാഹരണങ്ങളും, രണ്ട് സദ്വൃത്തരായ സ്ത്രീകളുടെ ഉദാഹരണങ്ങളും ഉദ്ധരിച്ചതിൽ, നബി ˜ യുടെ പത്നിമാർ ആദ്യത്തെ രണ്ടുപേരെപ്പോലെ ആകാതിരിക്കുവാനും, ഒടുവി ലത്തെ രണ്ട് സ്ത്രീകളെപ്പോലെ ആയിരിക്കുവാനും ശ്രദ്ധിക്കേണ്ടതുണ്ട് എന്ന ഒരു സൂചന കാണാം. യ്യല മ്പത്ഥട്ടപ്പഥ