QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

At-Talaq

ٱلطَّلَاق

Muhammad Amani Moulavi (d. 1987) · Surah 65 · 12 verses

65:1–6

يَـٰٓأَيُّهَا ٱلنَّبِيُّ إِذَا طَلَّقۡتُمُ ٱلنِّسَآءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ وَأَحۡصُواْ ٱلۡعِدَّةَۖ وَٱتَّقُواْ ٱللَّهَ رَبَّكُمۡۖ لَا تُخۡرِجُوهُنَّ مِنۢ بُيُوتِهِنَّ وَلَا يَخۡرُجۡنَ إِلَّآ أَن يَأۡتِينَ بِفَٰحِشَةٖ مُّبَيِّنَةٖۚ وَتِلۡكَ حُدُودُ ٱللَّهِۚ وَمَن يَتَعَدَّ حُدُودَ ٱللَّهِ فَقَدۡ ظَلَمَ نَفۡسَهُۥۚ لَا تَدۡرِي لَعَلَّ ٱللَّهَ يُحۡدِثُ بَعۡدَ ذَٰلِكَ أَمۡرٗا

فَإِذَا بَلَغۡنَ أَجَلَهُنَّ فَأَمۡسِكُوهُنَّ بِمَعۡرُوفٍ أَوۡ فَارِقُوهُنَّ بِمَعۡرُوفٖ وَأَشۡهِدُواْ ذَوَيۡ عَدۡلٖ مِّنكُمۡ وَأَقِيمُواْ ٱلشَّهَٰدَةَ لِلَّهِۚ ذَٰلِكُمۡ يُوعَظُ بِهِۦ مَن كَانَ يُؤۡمِنُ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ وَمَن يَتَّقِ ٱللَّهَ يَجۡعَل لَّهُۥ مَخۡرَجٗا

وَيَرۡزُقۡهُ مِنۡ حَيۡثُ لَا يَحۡتَسِبُۚ وَمَن يَتَوَكَّلۡ عَلَى ٱللَّهِ فَهُوَ حَسۡبُهُۥٓۚ إِنَّ ٱللَّهَ بَٰلِغُ أَمۡرِهِۦۚ قَدۡ جَعَلَ ٱللَّهُ لِكُلِّ شَيۡءٖ قَدۡرٗا

Passage continues through verse 65:6.

ആമുഖം: അവതരിച്ചത് - വചനങ്ങൾ 12 - വിഭാഗം പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1 പ ഹേ, നബിയേ നിങ്ങൾ സ്ത്രീകളെ (ഭാര്യമാരെ) വിവാഹമോചനം ചെയ്യുന്നതായാൽ, അവരുടെ "ഇദ്ദഃ' ധ കാത്തിരിപ്പാൻ നിർദ്ദേശിക്കപ്പെട്ട പ സമയത്തേക്ക് അവരെ മോചനം ചെയ്യുവിൻ; "ഇദ്ദഃ'യെ നിങ്ങൾ (എണ്ണി) കണക്കാ ക്കുകയും ചെയ്യണം. നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. അവരുടെ വീടുകളിൽനിന്ന് നിങ്ങ ളവരെ പുറത്താക്കരുത്; അവർ പുറ ത്തുപോകുകയും ചെയ്യരുത്; -പ്രത്യ ക്ഷത്തിലുള്ളതായ വല്ല നീചവൃ ത്തിയും അവർ കൊണ്ടുവരുന്നതായാ ലല്ലാതെ, ധ അപ്പോൾ പുറത്താക്കാവു ന്നതാണ്. പ അത് (എല്ലാം) അല്ലാഹു വിന്റെ നിയമാതിർത്തികളാകുന്നു. കളെ ആർ വിട്ടു കടക്കുന്നുവോ, തീർച്ചയായും അവൻ തന്നോടു തന്നെ അക്രമം പ്രവൃത്തിച്ചിരിക്കു ന്നു. ശേഷം അല്ലാഹു വല്ലകാര്യവും പുത്തനായുണ്ടാക്കിയേക്കാം. 1 പ ഹേ നബിയേ നിങ്ങൾ ചെയ്താൽ സ്ത്രീകളെ എന്നാലവരെ മോചനം ചെയ്യുവിൻ അവരുടെ ഇദ്ദഃയിലേക്ക് (തക്കവണ്ണം), ഇദ്ദഃസമയത്തേക്ക് നിങ്ങൾ കണ ക്കാക്കുക (ക്ലിപ്തപ്പെടുത്തുക)യും ചെയ്യുവിൻ ഇദ്ദഃയെ അല്ലാഹു വിനെ സൂക്ഷിക്കയും ചെയ്യുവിൻ നിങ്ങളുടെ രക്ഷിതാവായ അവരെ നിങ്ങൾ പുറത്താക്കരുത് അവരുടെ വീടുകളിൽനിന്ന് അവർ പുറത്തുപോകയും അരുത് അവർ വന്നാലല്ലാതെ (ചെയ്യാതെ) വല്ല നീചവൃത്തിയുമായി, വഷളവൃത്തിയെ വ്യക്തമാ ക്കുന്ന, പ്രത്യക്ഷത്തിലുള്ളതായ അത്, അവ അല്ലാഹുവിന്റെ (നി യമങ്ങളാകുന്ന) അതിർത്തികളാണ് ആർ വിട്ടുകടക്കുന്നുവോ അല്ലാഹുവിന്റെ അതിർത്തികളെ എന്നാൽ തീർച്ചയായും അവൻ അക്രമം ചെയ്തു തന്നോട്, തന്റെ ആത്മാവിനെ നീ അറിയുകയില്ല, അതി ന്നറിഞ്ഞുകൂട അല്ലാഹു ആയേക്കാം ഉണ്ടാക്കുക, പുതുതായി കൊണ്ടുവരും അതിനുശേഷം വല്ല കാര്യവും വിവാഹമോചന വിഷയകമായി മുസ്ലിം സമുദായം അനുഷ്ഠിക്കേണ്ടുന്ന പല നിയമങ്ങളും നബി തിരുമേനി ˜ യെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു ഈ അദ്ധ്യായത്തിൽ വിവരിക്കുന്നു. വിവാഹമോചനം (ത്വലാക്വ്) മൂലമോ മറ്റോ വിവാഹബന്ധം വേർപ്പെടുത്തുമ്പോൾ ആ സ്ത്രീ ഗർഭവതിയാണോ അല്ലേ എന്ന റിയുക, വിവാഹമോചനം ചെയ്തു കഴിഞ്ഞശേഷം അതിനെപ്പറ്റി ഖേദിക്കുക യും, പഴയ ബന്ധത്തിലേക്ക് മടങ്ങുവാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് അതിന് അവസരം നൽകുക മുതലായ ആവശ്യങ്ങളെ മുൻനിറുത്തി വിവാഹ മോചനം ചെയ്യപ്പെട്ട സ്ത്രീകൾ കുറച്ചുകാലം നിർബന്ധമായി കാത്തിരിക്കേണ്ട തുണ്ട്. ഇക്കാലത്തിന് ) എന്ന് പറയപ്പെടുന്നു. ഇദ്ദഃയെ സംബന്ധിച്ചി ടത്തോളം സ്ത്രീകൾ പല തരക്കാരുണ്ട്. കൊണ്ട് വേർപെട്ടവൾ. ഇവളുടെ ഇദ്ദഃകാലം നാല് മാസവും പത്ത് ദിവസവുമാകുന്നു. (2 : 234.) 2. ഭർത്താവുമായി സ്പർശനമുണ്ടാകുന്നതിന് മുമ്പുതന്നെ ത്വലാക്വ് ചെയ്യപ്പെട്ടവൾ. ഇവൾ ഇദ്ദഃ ആചരിക്കേണ്ടതില്ല. (33; 4 9.) 3. ഗർഭമുണ്ടെന്ന് അറിയപ്പെട്ടവൾ. 4. ആർത്തവരക്തം ഉണ്ടാവാതിരിക്കുകയോ, ഉണ്ടായശേഷം അത് നിലച്ചു പോകുകയോ ചെയ്തവർ. ഇൗ രണ്ട് കൂട്ടരുടെ ഇദ്ദഃയെക്കുറിച്ചും താഴെ വചനങ്ങളിൽ പ്രസ്താവിക്കുന്നുണ്ട്. ഇൗ നാല് കൂട്ടരുടെയും ഇദ്ദഃകാലങ്ങളിൽ ഏറ്റക്കുറവ് വരുന്ന പ്രശ്നമില്ല. 5. ആർത്തവവും ആർത്തവശുദ്ധിയും ഉണ്ടാകാറുള്ളവൾ. ഇവളുടെ ഇദ്ദഃ മൂന്ന് ആർത്തവശുദ്ധി കഴിയുന്ന കാലമാണ്. (2 : 228.) ഇങ്ങനെയുള്ളവരായിരി ക്കുമല്ലോ വിവാഹമോചനം ചെയ്യപ്പെടുന്ന സ്ത്രീകളിൽ അധികഭാഗവും. ഇൗ വകുപ്പിൽപെട്ടവരുടെ ഇദ്ദഃകാലം ഏറിയും കുറഞ്ഞും വരാൻ സാധ്യതയുള്ളതു ദൈർഘ്യം വരാതിരിക്കുവാൻ നിശ്ചയിച്ച ഒരു നിയമമാണ് ഇൗ വചനത്തിന്റെ ആദ്യത്തിൽ കാണുന്നത്. അതായത്: സ്ത്രീയുടെ ആർത്തവം കഴിഞ്ഞ് ശുദ്ധിയാവുകയും, ആ ശുദ്ധികാലത്ത് ഭർത്താവിന്റെ സ്പർശനം ഉണ്ടാകാതിരിക്കുകയും ചെയ്യുന്ന അവ സരത്തിലേ ത്വലാക്വ് നടക്കുവാൻ പാടുള്ളൂ. ഇതാണ് ഇദ്ദഃ സമയത്തേക്കായിരി ക്കണം ത്വലാക്വ് ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം. ഇങ്ങനെ ചെയ്യു ന്നപക്ഷം, ത്വലാക്വ് നടന്ന ആ ശുദ്ധികാലം ഒരെണ്ണമായി കണക്കാക്കപ്പെടുന്ന തുകൊണ്ട് പിന്നീട് രണ്ട് ആർത്തവം കഴിഞ്ഞു മൂന്നാമത്തെ ശുദ്ധിയിൽ പ്രവേ ശിക്കുന്നതോടെ, അവളുടെ ഇദ്ദഃ അവസാനിക്കുന്നതാണ്. നേരെ മറിച്ച് ആർത്തവ കാലത്താണ് ത്വലാക്വ് നടന്നതെങ്കിൽ ഇദ്ദഃകാലം ദീർഘിക്കുമല്ലോ. എനി ശുദ്ധി കാലത്ത് തന്നെയാണെങ്കിലും അക്കാലത്ത് ഭർത്താവിന്റെ സ്പർശനവുമുണ്ടാ യിട്ടുണ്ടെങ്കിൽ അതുമൂലം അവൾ ഗർഭവതിയാകുവാനും, അങ്ങനെ, ഇദ്ദഃകാലം ദീർഘിക്കുവാനും കാരണമായിത്തീരുമല്ലോ. ബുഖാരി, മുസ്ലിം (റ) തുടങ്ങിയ ഹദീഥ്പണ്ഡിതൻമാർ ഉദ്ധരിച്ച ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു; "അബ്ദുല്ലാഹിബ്നു ഉമർ (റ) തന്റെ ഭാര്യയെ വിവാഹമോചനം ചെയ്തു. ആ സ്ത്രീക്ക് അപ്പോൾ ആർത്തവകാലമായിരുന്നു. ഇൗ വിവരം ഉമർ (റ) നബി തിരുമേനി ˜ യെ അറിയിച്ചു. അവിടുന്ന് ദേഷ്യപ്പെട്ടു കൊണ്ട് ഇപ്രകാരം പറഞ്ഞു: "അവൻ അവളെ മടക്കിയെടുക്കട്ടെ; എന്നിട്ട് അവൾക്ക് ശുദ്ധിയുണ്ടാകുകയും, പിന്നെ ആർത്തവമുണ്ടാകുകയും, പിന്നെ ശുദ്ധി അവളെ വെച്ചുകൊണ്ടിരിക്കട്ടെ, എന്നിട്ട് അവളെ ത്വലാക്വ് ചെയ്യണമെന്ന് അവന് തോന്നുന്നപക്ഷം (ആ ശുദ്ധികാലത്ത്) അവളെ സ്പർശിക്കുന്നതിന് മുമ്പ് അവൻ ത്വലാക്വ് നടത്തിക്കൊള്ളട്ടെ'. ഇതാണ്, ഇദ്ദഃ സമയത്തേ ത്വലാക്വ് നടത്തണമെന്ന് അല്ലാഹു കൽപിച്ചിട്ടുള്ള ആ ഇൗ ഹദീഥിൽ നിന്ന് മേൽ വിവരിച്ചത് കൂടുതൽ വ്യക്തമാണല്ലോ. ഇൗ വചനത്തിന്റെയും, നബിവചനത്തിന്റെയും അടിസ്ഥാന ത്തിൽ പണ്ഡിതൻമാർ ത്വലാക്വിനെ മൂന്നായി ഭാഗിച്ചിരിക്കുന്നു. (1) സുന്നത്തിനോട് യോജിക്കുന്ന ശരിയായ ത്വലാക്വ് ( സംയോഗം നടന്നിട്ടില്ലാത്ത ശുദ്ധികാലത്തുണ്ടാകുന്ന ത്വലാക്വും, പ്രത്യക്ഷത്തിൽ ഗർഭവതിയായവളുടെ ത്വലാക്വും ഇതിൽ ഉൾപ്പെടുന്നു. (2) സുന്നത്തിനെതിരായ ) ഗർഭവതിയായി അറിയ പ്പെടാത്ത സ്ത്രീയെ അവളുടെ ആർത്തവകാലത്തോ, സംയോഗം നടന്നിട്ടുള്ള ശുദ്ധികാലത്തോ നടത്തുന്ന ത്വലാക്വ്. (3) രണ്ടുമല്ലാത്തത്, ഇതിൽ പലതും ഉൾപ്പെടുന്നു. വിശദവിവരം ഫിക്വ്ഹ് ഗ്രമ്ലങ്ങളിൽ കാണാവുന്നതാണ്. ഇദ്ദഃ ആരംഭിക്കുന്നതിന് പറ്റിയ സമയത്തായിരിക്കണം ത്വലാക്വ് നട ത്തുന്നതെന്ന് കൽപിച്ചശേഷം, ഇദ്ദഃയെ ശരിയായി എണ്ണിക്കണക്കാക്കുകയും വേണം ( ) എന്ന്കൂടി അല്ലാഹു കൽപിക്കുന്നു. തുടക്കവും അവസാ നവും ശരിക്ക് കണക്കാക്കപ്പെടാത്തപക്ഷം, അതുമൂലം പല കുഴപ്പങ്ങളും വഴ ക്കുകളും ഉണ്ടാകുവാൻ സാധ്യതയുള്ളതുകൊണ്ടാണ് ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നത്. പഴയ വിവാഹബന്ധത്തിലേക്ക് തന്നെ മടക്കിയെ ടുക്കൽ, പുതിയ വിവാഹകാര്യം ആലോചിക്കൽ, ഇദ്ദഃകാലത്തെ ഭക്ഷണച്ചിലവും താമസ സൗകര്യവും നൽകൽ മുതലായതെല്ലാം ആ കാലത്തെ ആശ്രയിച്ചു തീരു മാനിക്കപ്പെടേണ്ടതുണ്ടല്ലോ. ഇദ്ദഃ കാലത്തിന്റെ നിർണയത്തിൽ തർക്കം വരു മ്പോൾ ഇത്തരം കാര്യങ്ങളിൽ പലപ്പോഴും വഴക്കും വക്കാണവും നടക്കാറുള്ളത് സാധാരണമാണ് (നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ സൂക്ഷി ക്കുകയും വേണം) എന്ന വാക്യം ഇക്കാര്യത്തിന്റെ ഗൗരവത്തെയും, കണിശത യെയും കുറിക്കുന്നു. നമ്മുടെ നാടുകളിൽ മുസ്ലിംകൾക്കിടയിൽ തീരെ വിസ്മരിക്കപ്പെട്ടിരി ക്കുന്നതും, അതേ സമയത്ത് അല്ലാഹു ശക്തവും വ്യക്തവുമായ ഭാഷയിൽ ശാസി ച്ചിട്ടുള്ളതുമായ ഒരു നിയമമാണ് മറ്റൊന്ന്. അതെ, "അവരെ അവരുടെ വീടുക ളിൽനിന്ന് പുറത്താക്കരുത്, അവർ പുറത്ത് പോകുകയും അരുത്( സ്ത്രീ അതുവരെ താമസിച്ചിരുന്ന വീട്ടിൽനിന്ന്ഭർത്താവിന്റെ വക ഇറക്കി അയക്കുവാനും, അവൾക്ക് ഇറങ്ങിപ്പോകുവാനും പാടില്ലെന്നുള്ളതിൽ ആർക്കും തർക്കമില്ല. എന്നാൽ, ഇരു കൂട്ടരുടെയും വല്ല ഗുണത്തെയും മുൻനിറുത്തി രണ്ടുകൂട്ടരുംഭാര്യയും ഭർത്താ വുംയോജിച്ച് ഇഷ്ടപ്പെട്ടാൽപോലും അവൾക്ക് മാറിത്താമസിക്കാൻ പാടില്ലെ ന്നാണ് ഒരു പക്ഷം പണ്ഡിതൻമാരുടെ അഭിപ്രായം. (അവർ വ്യക്തമായ വല്ല നീചവൃത്തിയും കൊണ്ടുവ ന്നാലല്ലാതെ ) എന്ന വാക്യം നോക്കുമ്പോൾ ഇൗ അഭിപ്രായത്തിനാണ് പിൻബലം കാണുന്നതും, വാസ്തവത്തിൽ, അല്ലാഹുവിന്റെ ഇൗ നിയമം അതർഹി ക്കുന്ന വിധത്തിൽ മുസ്ലിംകൾക്കിടയിൽ നടപ്പിലുണ്ടായിരുന്നുവെങ്കിൽ, ഇന്ന് നടക്കുന്ന വിവാഹമോചനങ്ങളിൽ അധികഭാഗവും താനേ ദുർ∫ലപ്പെട്ടുപോകു മായിരുന്നു. കാരണം, വിവാഹമോചനം ചെയ്യപ്പെട്ടശേഷം ഇദ്ദഃ കഴിയുന്നതുവരെ -ഏറെക്കുറെ സ്ത്രീ ഭർത്താവിന്റെ വീട്ടിൽതന്നെ കഴി ഞ്ഞുകൂടുമ്പോൾ വിവാഹമോചനത്തിന് ഇടയാക്കിയ അസുഖം ക്രമേണ തീർന്നു പോകുവാനും, രണ്ടുപേർക്കുമിടയിൽ പഴയബന്ധം തുടരുവാനുള്ള ആഗ്രഹം ജനിക്കുവാനും, അങ്ങനെ ഇദ്ദഃകാലം കഴിയുമ്പോഴേക്കും അവൻ അവളെ മടക്കി എടുക്കുവാനും കാരണമായിത്തീരുന്നു. മനുഷ്യമനിനെക്കുറിച്ച് മനുഷ്യനെ ക്കാൾ അറിയാവുന്ന അല്ലാഹുവിന്റെ ഇൗ നിയമം എത്രകണ്ട് യുക്തിമത്തായ ഒന്നാണെന്ന് ആലോചിച്ച് നോക്കുക! പക്ഷേ, മുസ്ലിംകൾ അത് അവഗണിച്ചു കളഞ്ഞു. കൂട്ടത്തിൽ, ഇദ്ദഃയിലിരിക്കുന്ന സ്ത്രീകൾക്ക് ചിലവുകൊടുക്കേണ്ടതു ണ്ടെന്ന നിയമവും വിസ്മരിക്കപ്പെട്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം തിക്തഫലം സമുദായം അനുഭവിച്ചും വരുന്നു. വി വാഹമോചനം നടക്കും, അതിന് വീട്ടിൽനിന്ന് ബഹി ഷ്കരിക്കപ്പെടും. അല്ലെങ്കിൽ അവൾ സ്വയം ഇറങ്ങിപ്പോകും. അനന്തരം കുറേ നാളുകളോളം പരസ്പരം ആ വൈരമനഃസ്ഥിതി നിലനിൽക്കുകയും ചെയ്യും. അതിനിടക്ക് ഇദ്ദഃയുടെ അവധിയും അവസാനിക്കും. അങ്ങനെ, മടക്കിയെടുക്കാ നുള്ള അവസരം നഷ്ടപ്പെട്ടുപോകുന്നു. പിന്നീടാണ് ഭവിഷ്യത്തുകളെപ്പറ്റി ആലോ ചന വരുന്നതും, അയ്യോ അത് വേണ്ടിയിരുന്നില്ല എന്ന് അനുഭവങ്ങൾ തെളിയി ക്കുന്നതും. ഇതൊന്നും കേവലം സങ്കൽപമല്ല, നിത്യേന സമുദായം അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. വ്യക്തമായ വല്ല നീചവൃത്തിയും ചെയ്താലല്ലാതെ വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾ വീട്ടിൽനിന്ന് പുറത്താക്കപ്പെടുവാനോ, പുറത്തുപോവാനോ പാടില്ലെന്ന് പറഞ്ഞതിൽനിന്ന്, അങ്ങനെ വല്ല നീചവൃത്തിയും അവരിൽനിന്ന് വെളിപ്പെട്ടാൽ അതുമുതൽ അവരെ പുറത്താക്കാമെന്ന് വ്യക്തമാകുന്നു. "വ്യക്ത മായ നീചവൃത്തി' ( )കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് വ്യഭിചാരമാണെ ന്നാണ് ഒരഭിപ്രായം. സദാചാരവിരുദ്ധമായ വ്യഭിചാരം, കളവ് മുതലായവയും വക്കാണവും ഉണ്ടാക്കിക്കൊണ്ടിരിക്കൽ മുതലായവയും ഇതിൽ ഉൾപ്പെടുമെന്നാണ് പല പണ്ഡിതൻമാരുടെയും അഭിപ്രായം. ഏതായാ ലും, സഹിക്കാവതല്ലാത്ത നീചവൃത്തികളൊന്നും ചെയ്യാത്തകാലത്തോളം വിവാ ഹമോചനം ചെയ്യപ്പെട്ട സ്ത്രീ അവൾ വസിച്ചിരുന്ന പാർപ്പിടം വിട്ടുപോയിക്കൂടാ ത്തതാണ്. പാർപ്പിടം മാത്രം പോരാ. അവൾക്ക് ഭക്ഷണത്തിനുള്ള വകകൂടികൊ ടുക്കേണ്ടതും ഉണ്ട്. ഇതിനെപ്പറ്റി താഴെ പ്രസ്താവിക്കുന്നതാണ്. അപ്പോൾ, കാര്യം എത്ര ഗൗരവപ്പെട്ടതാണെന്ന് ആലോചിച്ച് നോക്കുക. പോരാ, ഇതെല്ലാം അല്ലാ ഹുവിന്റെ നിയമാതിർത്തികളാണെന്നും, അവയെ ലംഘിക്കുന്നവർ തങ്ങളോടു തന്നെയാണ് അനീതി പ്രവർത്തിക്കുന്നതെന്നുകൂടി അല്ലാഹു താക്കീത് ചെയ്യുന്നു! ഇൗ താക്കീതുകൊണ്ടും അല്ലാഹു മതിയാക്കിയിട്ടില്ല. ഹേ, മനുഷ്യാ, തൽക്കാലം നീ വിവാഹമോചനമങ്ങ് നടത്തിയെങ്കിലും, പിന്നീട് എന്തെല്ലാം കാര്യ ങ്ങളാണ് നടക്കുവാനിരിക്കുന്നത്, അല്ലാഹു എന്തെല്ലാം പുതിയ മാറ്റങ്ങളാണ് സംഭവിപ്പിക്കുവാൻ പോകുന്നത് എന്നൊന്നും നിനക്കറിഞ്ഞുകൂടല്ലോ. ഒരു പക്ഷേ, നീ സ്വയം തന്നെ ചോദിച്ചേക്കും, അല്ലെങ്കിൽ ഭാവിയിൽ നിങ്ങൾ തമ്മിൽ പൂർവ്വാ ധികം സ്നേഹത്തിൽ കഴിഞ്ഞുകൂടാൻ അവസരമുണ്ടായേക്കും, അങ്ങനെ പലതും സംഭവിച്ചേക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ നിയമാതിർത്തി വിട്ടുകട ക്കാതെ അതിന്റെ പരിധിയിൽ ഒതുങ്ങിനിൽക്കുകയാണ് നിനക്ക് നല്ലത്. എന്നൊ ക്കെയാണ് അല്ലാഹു ആയത്തിന്റെ അവസാനവാക്യത്തിൽ ഉണർത്തുന്നത്. ( ) നിയമപരമായി നോക്കുമ്പോൾ മതത്തിൽ അനുവദിക്കപ്പെട്ട ഒന്നാണ് ത്വലാക്വ്. എങ്കിലും അല്ലാഹുവിന് ഒട്ടും ഇഷ്ടമില്ലാത്തതാണ് അതെന്ന് ഒരു നബിവചനത്തിൽ വന്നിട്ടുമുണ്ട്. (ദാ.) ത്വലാക്വ് നടന്നാൽതന്നെ വീണ്ടും മടക്കി എടുക്കുവാനുള്ള പ്രോത്സാഹനങ്ങളും അവസരങ്ങളും ഇതിന് പുറമെ യും. ഇതെല്ലാം മുസ്ലിംകൾ വളരെ ഗൗരവപൂർവ്വം ചിന്തിക്കേണ്ട വിഷയങ്ങളാ കുന്നു. വിവാഹമോചനം നൽകപ്പെട്ടവൾ ഭർത്താവിന്റെ വീട്ടിൽ താമസിക്കു വാൻ കൽപിച്ചതിലടങ്ങിയ തത്വം ഇപ്പറഞ്ഞതാണെന്ന അടിസ്ഥാനത്തിലാണ് ഭർത്താവ് മരണപ്പെട്ടവളുടെയും, മടക്കിയെടുക്കുവാൻ പാടില്ലാത്തവിധത്തിൽ ത്വലാക്വ് ചെയ്യപ്പെട്ടവളുടെയും ഇദ്ദഃകാലത്തിന് ഇത് ബാധകമല്ലെന്ന് ഇമാം അഹ്മദ് (റ) മുതലായവർ അഭിപ്രായപ്പെടുന്നത്. (2) അങ്ങനെ, അവർ ധ ആ സ്ത്രീ കൾ പ അവരുടെ അവധിക്കലെത്തു മ്പോൾ, നിങ്ങൾ അവരെ (സദാചാ ര) മര്യാദപ്രകാരം വെച്ചുകൊള്ളുക യോ, അല്ലെങ്കിൽ (സദാചാര) മര്യാ ദപ്രകാരം അവരുമായി പിരിയു കയോ ചെയ്യുക. നീതി മാൻമാരെ സാക്ഷ്യപ്പെടുത്തുകയും, അല്ലാഹുവിനുവേണ്ടി സാക്ഷ്യം (ശ രിക്കും) നിലനിറുത്തുകയും ചെയ്യു ക. അല്ലാഹുവിലും, അന്ത്യദിന ത്തിലും വിശ്വസിച്ചുവരുന്നവർക്ക് ഉപദേശം നൽകപ്പെടുന്നതാണ് ഇതൊക്കെ. ആർ അല്ലാഹുവിനെ സൂക്ഷിക്കു ന്നുവോ അവന് അവൻ ഒരു പോംവഴി ഏർപ്പെടുത്തിക്കൊ ടുക്കും;- 3 പ (മാത്രമല്ല.) അവൻ കണക്കാ ക്കാത്തവിധത്തിലൂടെ അവന് ഉപജീ വനം നൽകുകയും ചെയ്യുന്നതാണ്. ആർ അല്ലാഹുവിന്റെ മേൽ (കാര്യ ങ്ങളെല്ലാം) ഭരമേൽപിക്കുന്നുവോ അവന് അവൻ (തന്നെ) മതിയാകും. നിശ്ചയമായും, അല്ലാഹു തന്റെ (ഉദ്ദിഷ്ട) കാര്യം പ്രാപിക്കുന്നവനാ ണ്. എല്ലാ (ഓരോ) കാര്യത്തിനും അല്ലാഹു ഒരു നിർണയം (വ്യവസ്ഥ) ഏർപ്പെടുത്തിയിട്ടുണ്ട്. 2 പ അങ്ങനെ അവർ എത്തുമ്പോൾ, എത്തിയാൽ അവരുടെ അവധിക്കൽ എന്നാലവരെവെച്ചുകൊണ്ടിരിക്കുക, നിറുത്തിവെക്കുക സദാചാരപ്രകാരം, നല്ല മര്യാദക്ക് അല്ലെങ്കിൽ അവരുമായി വേർപിരിയുക മര്യാദപ്രകാരം, സദാചാരമനുസരിച്ച് നിങ്ങൾ സാക്ഷ്യപ്പെടുത്തുകയും ചെയ്യുക രണ്ട് നീതിമാൻമാരെ, മര്യാദക്കാരെ നിങ്ങളിൽനിന്നുള്ള നിങ്ങൾ നിലനിറുത്തുക (നിർവ്വഹിക്കുക)യും ചെയ്യുവിൻ സാക്ഷ്യത്തെ അല്ലാഹുവിനുവേണ്ടി അത്, അതൊക്കെ അത് മുഖേന ഉപദേശിക്കപ്പെടുന്നു വിശ്വസിച്ചു അന്ത്യദിനത്തിലും ആർ അല്ലാഹുവിനെ സൂക്ഷിക്കുന്നുവോ അവൻ അവന് ആക്കും, ഏർപ്പെ ടുത്തും പോംവഴി (രക്ഷാമാർഗം) (3) അവന് രം) നൽകുകയും ചെയ്യും വിധത്തിൽകൂടി അവൻ കണക്കാ ക്കാത്ത, വിചാരിക്കാത്ത ആർ ഭരമേൽപിക്കുന്നുവോ, അല്ലാഹു വിന്റെമേൽ എന്നാൽ അവൻ അവനു മതി നിശ്ചയമായും അല്ലാഹു പ്രാപിക്കുന്ന(എത്തിച്ചേരുന്ന)വനാണ് തന്റെ കാര്യം, കാര്യത്തിൽ അല്ലാഹു ആക്കി (ഏർപ്പെടുത്തി)യിട്ടുണ്ട് എല്ലാ കാര്യത്തി നും, വസ്തുവിനും (സംഗതിക്കും) ഒരു നിർണയം, കണക്ക്, തോത്, വ്യവസ്ഥ ത്വലാക്വ് നടക്കുന്നത് ഇദ്ദഃ ആരംഭിക്കുവാൻ പറ്റിയ അവസരത്തിൽ ആയിരി ക്കണമെന്ന് കഴിഞ്ഞ വചനത്തിൽ പ്രസ്താവിച്ചുവല്ലോ. ഇദ്ദഃകാലത്ത് എപ്പോൾ വേണമെങ്കിലും അവന് അവളെ മടക്കിയെടുക്കാം. അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ, ഇദ്ദഃയുടെ കാലാവധി അവസാനിക്കുന്നതോടെ അവൻ രണ്ടിലൊന്ന് തീരുമാനി ക്കാതിരിക്കുവാൻ അവന് നിവൃത്തിയില്ല. ഒന്നുകിൽ, അവളെ വെച്ചുകൊണ്ടിരി ക്കുക എന്ന് തീരുമാനിക്കണം. അഥവാ ത്വലാക്വ് നടപ്പിലാക്കുന്നതിൽനിന്ന് പിൻവ ലിഞ്ഞു അവളെ പഴയ വിവാഹബന്ധത്തിലേക്ക് മടക്കിയെടുക്കണം. അല്ലാത്തപ ക്ഷം, അവളെ പിരിച്ചുവിടണം. അഥവാ ത്വലാക്വ് നടപ്പിൽ വരുത്തണം. രണ്ടിൽ ഏതായിരുന്നാലും ശരി, അത് സദാചാരമര്യാദയനുസരിച്ചായിരിക്കണം. ഉപദ്ര വകരമോ, ദുരുദ്ദേശ്യപൂർവ്വമോ ആയിരിക്കരുത്. ഇരുകൂട്ടരുടെയും നന്മയും സൗക ര്യവും കണക്കിലെടുത്തുകൊണ്ടായിരിക്കണം എന്നർത്ഥം. ത്വലാക്വ് സ്ഥിരപ്പെ ടുത്തുകയാണെങ്കിലും, മടക്കിയെടുക്കുകയാണെങ്കിലും അതിന് മര്യാദക്കാരായ രണ്ട് മുസ്ലിംകളെ സാക്ഷിനിറുത്തുകയും ചെയ്യേണ്ടതുണ്ട്. പിന്നീട് തർക്കമോ വഴക്കോ ഉണ്ടാകാതിരിക്കുവാനും, ഉണ്ടായേക്കുന്നപക്ഷം സത്യം തെളിയിക്കു വാനും അത് ഉപയോഗപ്പെടുന്നു. മടക്കിയെടുക്കുമ്പോൾ സാക്ഷിയുടെ ആവശ്യ കത ത്വലാക്വിനെ അപേക്ഷിച്ച് കൂടുതലായിരിക്കും. ആവശ്യം നേരിടുമ്പോൾ സാക്ഷികൾ അല്ലാഹുവിനെ ഓർത്ത് തങ്ങളുടെ സാക്ഷ്യം യഥാവിധി നിറവേ റ്റലും നിർബന്ധമാകുന്നു. എന്നൊക്കെയാണ് ഈ വചനത്തിൽ അല്ലാഹു കൽപി ക്കുന്നത്. ഇതരഗ്രമ്ലങ്ങളെപ്പോലെ, ഒരു വിഷയം ആദ്യംതൊട്ട് അവസാനം വരെ വിവരിക്കുന്ന പതിവല്ല നിയമങ്ങളും കൽപനകളും വിവരി ക്കുന്നതിനിടയിൽ തന്നെ ഉപദേശങ്ങളും തത്വങ്ങളും, പ്രോത്സാഹനങ്ങളും, താക്കീ തുകളും അടങ്ങിയിരിക്കും. പ്രതിപാദനരീതിയെപ്പറ്റി വിവരിച്ച കൂട്ട ത്തിൽ മുഖവുരയിൽ ഈ സംഗതി നാം വിശദീകരിച്ചിട്ടുണ്ട്. 1 -ാം വചനത്തിന്റെ അവസാനത്തിൽ, ഇതെല്ലാം അല്ലാഹുവിന്റെ നിയമാതിർത്തികളാണെന്നും, തങ്ങളോടുതന്നെ അക്രമം ചെയ്കയാണെന്നും പ്രസ്താവിച്ചു. ഭാവിയിൽ വരാനിരിക്കുന്ന കാര്യങ്ങൾ അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ, അതുകൊണ്ട് അവന്റെ നിയമാതിർത്തികൾ പാലിക്കുന്നതിലാണ് മനുഷ്യന്റെ നന്മ സ്ഥിതി ചെയ്യുന്നത് എന്ന് ഓർമിപ്പിക്കുകയും ചെയ്തു. ഇൗ വച നത്തിലാകട്ടെ, ത്വലാക്വിനെ സംബന്ധിച്ച കൽപനകളെത്തുടർന്നുകൊണ്ട് ഇതെല്ലാം അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന സത്യവിശ്വാസിക ളോടുള്ള ഉപദേശങ്ങളാണ് എന്ന ഒരു മുഖവുരയോടുകൂടി വളരെ പ്രധാനമായ പല യാഥാർത്ഥ്യങ്ങളും അവരെ ഓർമിപ്പിച്ചിരിക്കുന്നു. സത്യവിശ്വാസികൾ മാത്രമേ ഇങ്ങനെയുള്ള നിയമങ്ങൾ പാലിക്കുകയും വിലവെക്കുകയുമുള്ളൂ, അവയെ അനു സരിക്കാതെയും വിലവെക്കാതെയും ഇരിക്കുന്നവർപ്രത്യക്ഷത്തിൽ അവർ മുസ്ലിംകളായിരുന്നാലും ശരിയഥാർത്ഥത്തിൽ അവർ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കാത്തവരായിരിക്കും. എന്നൊക്കെയാണ് ആ മുഖവുരയി ലടങ്ങിയ സൂചനകൾ. ഇൗ മുഖവുരക്കുശേഷം, ഒന്നാമതായി "തക്വ്വയെ'പ്പറ്റി -അഥവാ അല്ലാ ഹുവിന്റെ വിധിവിലക്കുകളെ അനുസരിക്കുകവഴി അവനെ സൂക്ഷിക്കുന്നതിനെ പ്പററിയാണ് ഉണർത്തിയിരിക്കുന്നത്. അല്ലാഹുവിനെ സൂക്ഷിക്കുന്നവർക്ക് അവ രുടെ പ്രശ്നങ്ങൾക്ക് പോംവഴിയും, വിഷമങ്ങൾക്ക് രക്ഷാമാർഗവും അവൻ ഉണ്ടാ ക്കിക്കൊടുക്കുമെന്നും, അവർ വിചാരിക്കാത്തവിധത്തിലൂടെ ഉപജീവനമാർഗം നൽകുമെന്നുമാണ് അതിന്റെ ചുരുക്കം. ത്വലാക്വ് സംബന്ധമായ കാര്യങ്ങളെ വിവ രിക്കുന്ന മദ്ധ്യെയാണ് ഇവിടെ ഇക്കാര്യം ഉണർത്തിയിട്ടുള്ളതെങ്കിലും, അവയ ടക്കം ജീവിതത്തിന്റെ എല്ലാ വശങ്ങളെയും ബാധിക്കുന്ന വിധിവിലക്കുകളെ സൂക്ഷിച്ചുപോരലാണ് തക്വ്വാ കൊണ്ട് വിവക്ഷ. അപ്പോൾ മനുഷ്യന്റെ ഐഹി കവും പാരത്രികവുമായ എല്ലാ നന്മകൾക്കും എല്ലാവിധ രക്ഷക്കും നിദാനം ഇൗ സൂക്ഷ്മതയാകുന്ന തക്വ്വാതന്നെ. അതുകൊണ്ടാണ് അടിക്കടി തക്വ്വാ അനു ഷ്ഠിക്കുന്നവർക്ക് അല്ലാഹു അവരുടെ കാര്യങ്ങളിൽ സൗകര്യം ഏർപ്പെടു ത്തിക്കൊടുക്കുമെന്നും, 5 -ാം വചനത്തിൽ അവർക്ക് പാപങ്ങൾ പൊറുത്തുകൊ ടുക്കുകയും, വമ്പിച്ച പ്രതിഫലം നൽകുകയും ചെയ്യുമെന്നും പ്രസ്താവിക്കുന്നത്. അല്ലാഹുവിന്റെ മേൽ കാര്യങ്ങളെ ഭരമേൽപിക്കുന്നവർക്ക് അല്ലാഹുതന്നെ മതി എന്നാണ് അടുത്ത വാക്യത്തിൽ ഉണർത്തുന്നത്. ഇതിനുള്ള കാരണവും അതോടൊപ്പം അല്ലാഹു എടുത്തുകാട്ടിയിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ച കാര്യം അവൻ പ്രാപിക്കും. അതിന് യാതൊരു തട മോ വിഘ്നമോ നേരിടുകയില്ല. അതിൽ ആരും അവനെ പരാജയപ്പെടുത്തുവാനുമില്ല. ഓരോരോ ഇന്നിന്നപ്രകാരം ഇന്നിന്നപോലെ എന്നൊക്കെ അവൻ വ്യവസ്ഥയും നിർണ യവും നിശ്ചയിച്ചിട്ടുണ്ട്. അത് അതുപോലെത്തന്നെ സംഭവിക്കും. അങ്ങനെ മാത്രമേ സംഭവിക്കുകയുമുള്ളൂ. ഇതിലൊന്നും മറ്റാരുടെയും കൈകടത്തലിനോ ഉദ്ദേശ്യത്തിനോ യാതൊരു പഴുതുമില്ല. എന്നിരിക്കെ, അവനിൽ കാര്യങ്ങളർപ്പി അടിയാന്റെ കാര്യങ്ങൾ വേണ്ടതിൻവണ്ണം ശരിപ്പെടുത്തിക്കൊടു ക്കുവാൻ അവൻതന്നെ പോരേ?! ( ) തീർച്ചയായും മതി! നബി ˜ ഒരിക്കൽ ഇബ്നു അ∫ാസ് (റ)ന്ന് നൽകിയ ചില ഉപദേശ ങ്ങൾ നമുക്ക് ഇവിടെ ഓർമിക്കാം. തിരുമേനി പറഞ്ഞു:" കുട്ടീ, നിനക്ക് ഞാൻ ചില വാക്കുകൾ പഠിപ്പിച്ചുതരാം: "നീ അല്ലാഹുവിനെ കാത്തുസൂക്ഷിച്ചുകൊള്ളു ക, അവൻ നിന്നെയും കാത്തുസൂക്ഷിക്കും. നീ അല്ലാഹുവിനെ കാത്തുസൂക്ഷി ക്കുക, അവനെ നിന്റെ മുമ്പിൽ നിനക്ക് കണ്ടെത്താം. നീ (വല്ലതും) ആവശ്യപ്പെ ടുന്നതായാൽ, അല്ലാഹുവിനോട് ആവശ്യപ്പെടുക. നീ സഹായമഭ്യർത്ഥിക്കുന്ന തായാൽ, അല്ലാഹുവിനോട് സഹായമർത്ഥിക്കുക. നീ അറിയണം: നിനക്ക് ഉപ കാരം ചെയ്യാൻ വേണ്ടി സമുദായങ്ങൾ എല്ലാം ഒരുമിച്ചുചേർന്നാലും, അല്ലാഹു നിനക്ക് നിശ്ചയിച്ചുവെച്ചതല്ലാത്ത യാതൊന്നുകൊണ്ടും അവർ നിനക്ക് ഉപകാരം ചെയ്കയില്ല. നിനക്ക് ഉപദ്രവം ചെയ്യാൻ അവരെല്ലാം ഒരുമിച്ചുചേർന്നാലും, അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചതല്ലാത്ത യാതൊന്നുകൊണ്ടും, അവർ നിനക്ക് ഉപദ്രവം ചെയ്കയില്ല. പേനകൾ ഉയർത്തപ്പെടുകയും, ഏടുകൾ (മഷി) വറ്റു കയും ചെയ്തിരിക്കുന്നു'. (അ; തി.) അല്ലാഹുവിനെ സൂക്ഷിച്ചു ജീവിക്കുന്നവർക്ക് (തക്വ്വാ അനുഷ്ഠിക്കുന്നവർക്ക്) അവർ വിചാരിക്കാത്ത വിധത്തിലൂടെ ഉപജീവനം ലഭിക്കുമെന്നും, അല്ലാഹുവി ന്റെമേൽ ഭരമേൽപിക്കുന്നവർക്ക് (തവക്കുൽ ചെയ്യുന്നവർക്ക്) അവൻതന്നെ മതി എന്നും പറഞ്ഞതിന്റെ താൽപര്യം, മനുഷ്യൻ ഒന്നും പ്രവർത്തിക്കാതെ ചുമ്മാ ഇരുന്നാലും അവൻ ഉദ്ദേശിച്ചതും ഇച്ഛിച്ചതുമെല്ലാം അങ്ങ് സാധിക്കുമെന്നല്ല. അൽപം തന്റേടവും അൽപം സത്യവിശ്വാസവുമുള്ള ആരും അങ്ങനെ ധരിക്കു കയുമില്ല. അവിശ്വാസികളും യുക്തിവാദികളും പൊതുജനങ്ങളെ മതവിശ്വാസ ത്തിൽ നിന്ന് അകറ്റിക്കളയുവാൻവേണ്ടി കൽപിച്ചുകൂട്ടി പൊക്കിക്കാട്ടാറുള്ള ഒരു സംശയം മാത്രമാണത്. മനുഷ്യനോട് ഓരോ തുറയിലും ചെയ്യാൻ കൽപിച്ചത് അവന്റെ പരമാവധി കഴിവുപയോഗിച്ച് അവൻ നിർവ്വഹിക്കണം. അപ്പോൾ, അതി ലൂടെ അവൻ നിനക്കാത്ത നന്മകൾ അവന് ലഭിച്ചുകൊണ്ടിരിക്കുകയും, അവൻ ഊഹിക്കാത്ത രൂപത്തിൽ അവനിൽ നിന്ന് തിൻമകൾ തട്ടിനീക്കിക്കൊണ്ടിരിക്കു കയും, അവന്റെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ അവന് നിവൃത്തിയായിക്കൊണ്ടി രിക്കുകയും ചെയ്യും. അങ്ങനെ, ഇഹത്തിൽ അവന് മന മാധാനവും, പരത്തിൽ ശാശ്വത സുഖവും അല്ലാഹു അവന് കൈവരുത്തും എന്നത്രെ ചുരുക്കം. ധാരാളം വചനങ്ങളിൽനിന്നും നബിവാക്യങ്ങളിൽനി ന്നും അറിയപ്പെട്ടതാണ് നടക്കുവാനിരിക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹു തീരുമാനിച്ചുകഴിഞ്ഞി രിക്കുന്നു എന്ന് സാരം. "ക്വദ്വാക്വദ്റി'നെ നിഷേധിക്കുന്ന യുക്തിവാദക്കാർ ഇതുപോലുള്ള ഹദീഥുകളെയെല്ലാം തള്ളിക്കളയുക പതിവാണ്. ഇതിനെപ്പറ്റി സൂ: ഹദീദിന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിൽ പ്രതിപാദിച്ചിട്ടുള്ളത് ഓർക്കു ക. സന്ദർഭംപോലെ പലപ്പോഴും നാമത് ചൂണ്ടിക്കാട്ടാറുമുണ്ട്. അല്ലാഹു തുടർന്ന് പറയുന്നു:- (4) നിങ്ങളുടെ സ്ത്രീക ളിൽനിന്ന് ആർത്തവത്തെ സംബ ന്ധിച്ച് നിരാശപ്പെട്ടവരാകട്ടെ,- നിങ്ങൾ സംശയപ്പെടുകയാണെങ്കി "ഇദ്ദഃ' മൂന്നുമാസമാ കുന്നു: -ആർത്തവമുണ്ടായിട്ടില്ലാത്ത വരുടേതും (അങ്ങനെ)തന്നെ. ഗർഭവതികളായ സ്ത്രീകളാക ട്ടെ, അവരുടെ അവധി അവർ തങ്ങ ളുടെ ഗർഭം പ്രസവിക്കലാണ്. അല്ലാ ഹുവിനെ ആർ സൂക്ഷിക്കുന്നുവോ അവന് തന്റെ കാര്യത്തെക്കുറിച്ച് അവൻ എളുപ്പം (സൗകര്യം) ഉണ്ടാ ക്കിക്കൊടുക്കുന്നതാണ്. 5 പ അത് അല്ലാഹുവിന്റെ കൽപ നയാകുന്നു; അവൻ അത് നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുക യാണ്. അല്ലാഹുവിനെ ആർ സൂക്ഷി ക്കുന്നുവോ അവന് തന്റെ തിന്മകളെ അവൻ (മാപ്പാക്കി) മറച്ചുവെച്ചുകൊ ടുക്കുകയും, അവന് പ്രതിഫലം വമ്പിച്ചതാക്കുകയും ചെയ്യും. 4 പ യാതൊരു സ്ത്രീകൾ നിരാശപ്പെട്ട ആർത്തവത്തെ സംബന്ധിച്ച് നിങ്ങളുടെ സ്ത്രീകളിൽ നിന്ന് നിങ്ങൾ സംശയ (സന്ദേഹ)പ്പെടുന്ന പക്ഷം എന്നാലവരുടെ ഇദ്ദഃ മൂന്നുമാസമാണ് യാതൊരു സ്ത്രീകളും, സ്ത്രീകളുടെയും ആർത്തവമുണ്ടാകാ ത്ത, ഋതുവായിട്ടില്ലാത്ത ഗർഭമുള്ള സ്ത്രീകൾ അവരുടെ പ്രസവിക്കലാണ് അവരുടെ ഗർഭം ആർ സൂക്ഷിക്കുന്നുവോ അല്ലാഹുവിനെ അവൻ അവന് ഉണ്ടാക്കി (ഏർപ്പെ ടുത്തി)ക്കൊടുക്കും അവന്റെ കാര്യത്തെ സംബന്ധിച്ച് എളുപ്പം, സൗകര്യം (5) അത് അല്ലാഹുവിന്റെ കൽപനയാണ് അതിനെ അവൻ ഇറക്കിയിരിക്കുന്നു നിങ്ങളിലേക്ക് അല്ലാഹുവിനെ ആർ സൂക്ഷിക്കുന്നുവോ അവൻ അവന്ന് മറച്ചു (മൂടി) വെച്ചുകൊടുക്കും അവന്റെ തിന്മകളെ അവന് വമ്പിച്ചതാ (വലുതാ)ക്കുകയും ചെയ്യും പ്രതിഫലം ആർത്തവമുണ്ടാകാറുള്ള സ്ത്രീകളുടെ ഇദ്ദഃകാലം മൂന്ന് ആർത്തവശുദ്ധി ഉണ്ടാകലാണെന്ന് മുമ്പ് 1 -ാം വചനത്തിന്റെ വിവരണത്തിൽ പ്രസ്താവിച്ചുവ ല്ലോ. പ്രായാധിക്യം നിമിത്തം ആർത്തവം നിലച്ചുപോയവളുടെയും, തീരെ ആർത്തവമുണ്ടായിട്ടില്ലാത്തവളുടെയും ഇദ്ദഃ മൂന്ന് മാസക്കാലമാണെന്ന് ഈ വച നത്തിൽ അല്ലാഹു അറിയിക്കുന്നു. ഇവരുടെ ഇദ്ദഃയെപ്പറ്റി നിങ്ങൾ സംശയപ്പെടു ന്നപക്ഷം ( ) എന്ന് പറയുവാൻ കാരണം, സൂറത്തുൽ ബക്വറഃയിൽ ആർത്ത വമുണ്ടാകാറുള്ള സ്ത്രീകളുടെ ഇദ്ദഃയെപ്പറ്റി പ്രസ്താവിച്ചപ്പോൾ, ആർത്തവം ഉണ്ടാകാത്ത സ്ത്രീകളുടെ ഇദ്ദഃയെക്കുറിച്ച് ചിലർക്ക് സംശയം ഉണ്ടായതാണെ ന്നും, അതിനെത്തുടർന്നാണ് ഈ വചനം അവതരിച്ചതെന്നും നിവേദനം ചെയ്യ പ്പെട്ടിരിക്കുന്നു. (ഹാ; ബ.) രക്തം കാണുകയും, അത് ആർത്തവമോ രക്തസ്രാ വമോ എന്നറിയപ്പെടാതെ സംശയപ്പെട്ടാൽ എന്നാണ് ആ വാക്കുകൊണ്ട് ഉദ്ദേ ശ്യം എന്നത്രെ മുജാഹിദ് (റ) മുതലായ ചിലരുടെ അഭിപ്രായം. ആദ്യം പറ ഞ്ഞതാണ് ഇബ്നുജരീർ (റ) ബലപ്പെടുത്തിയിരിക്കുന്നത്. എനി ബാക്കിയുള്ളത് ത്വലാക്വ് നടക്കുമ്പോൾ ഗർഭവതികളായ സ്ത്രീകളാണ് അവരുടെ ഇദ്ദഃ അവ രുടെ പ്രസവം വരെയാണ്. പ്രസവം ഉടനെത്തന്നെ സംഭവിച്ചാലും ശരി, കുറേ മാസങ്ങൾക്കുശേഷമായിരുന്നാലും ശരി, അതോടെ ഇദ്ദഃയും അവസാനിക്കും. കഴിഞ്ഞ വചനങ്ങളിൽ കണ്ടതുപോലെ, ഈ രണ്ട് വചനങ്ങളിലും തന്നെ ന സൂക്ഷിക്കുന്നതിന്റെ പ്രാധാന്യം ആവർത്തിച്ചുണർത്തിയിരി ക്കുന്നതും, 5 -ാം വചനത്തിൽ ഇതൊക്കെ അല്ലാഹു നിങ്ങൾക്ക് ഇറക്കിതന്നെ കൽപനകളാണെന്ന് ഉണർത്തിയിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഇങ്ങനെ യുള്ള വാക്യങ്ങൾ ഓരോന്നും സശ്രദ്ധം മനിരുത്തിക്കൊണ്ടായിരിക്കണം നാം വായിക്കുന്നതും ഗ്രഹിക്കുന്നതും. അല്ലാഹു നമുക്ക് അതിന് തൗഫീക്വ് നൽകട്ടെ. ആമീൻ. അടുത്ത വചനങ്ങളിൽ വിവാഹമോചനം ചെയ്യ പ്പെട്ട സ്ത്രീകളോടുള്ള ചില ബാധ്യതകളെക്കുറിച്ചും മറ്റും പ്രസ്താവിക്കുന്നു:- (6) നിങ്ങൾ താമസിക്കുന്നിട നിങ്ങളുടെ കഴിവിൽപെട്ട -(ഒരു) സ്ഥലത്ത് നിങ്ങൾ അവരെ താമസിപ്പിക്കു വിൻ. അവരുടെമേൽ ഇടുക്കം (ഞെരുക്കം) ഉണ്ടാക്കുവാൻവേണ്ടി നിങ്ങൾ അവരോട് ഉപദ്രവം പ്രവർത്തിക്കരുത്. അവർ ഗർഭവതികളാണെങ്കിൽ, അവർ തങ്ങളുടെ ഗർഭം പ്രസവിക്കു ന്നതുവരേക്കും നിങ്ങൾ അവർക്ക് ചിലവുകൊടുക്കുകയും ചെയ്യണം. എനി, അവർ നിങ്ങൾക്കുവേണ്ടി (കുട്ടിക്ക്) മുലകൊടുക്കുന്നപക്ഷം നിങ്ങൾ അവർക്ക് അവരുടെ പ്രതി ഫലം കൊടുക്കണം. (സദാചാര) മര്യാദപ്രകാരം നിങ്ങൾ തമ്മിൽ കാര്യാലോചന നട ത്തുകയും ചെയ്യുവിൻ. നിങ്ങൾ (അ ന്യോന്യം) ഞെരുക്കം പ്രകടിപ്പിക്കു കയാണെങ്കിൽ, അപ്പോൾ അവന് (ഭർത്താവിന്) വേണ്ടി വേറൊരുവൾ (കുട്ടിക്ക്) മുലകൊടുത്തേക്കാവുന്ന താണ് 7 പ നിവൃത്തിയുള്ളവൻ തന്റെ നിവൃത്തിയിൽനിന്ന് ചിലവഴിച്ചു കൊള്ളട്ടെ; യാതൊരുവന്റെമേൽ അവന്റെ ഉപജീവനം ട്ടിരിക്കുന്നുവോ അവൻ, തനിക്ക് അല്ലാഹു നൽകിയതിൽനിന്നും ചിലവഴിച്ചുകൊള്ളട്ടെ, ഒരു ദേഹത്തോടും (ആളോടും) അല്ലാഹു അതിന് നൽകിയതല്ലാതെ (ചിലവാക്കുവാൻ) അവൻ ശാസിക്കു കയില്ല. ഒരു പ്രയാസത്തിനുശേഷം അല്ലാഹു വല്ല എളുപ്പവും ഏർപ്പെ ടുത്തികൊടുത്തേക്കുന്നതാണ്. (6) നിങ്ങൾ അവരെ താമസിപ്പി(പാർപ്പി)ക്കുവിൻ നിങ്ങൾ താമസിക്കുന്നതിൽപെട്ട സ്ഥലത്ത് അതായത് നിങ്ങളുടെ കഴി വിൽ (നിവൃത്തിയിൽ)പെട്ട അവരോട് നിങ്ങൾ ഉപദ്രവം പ്രവർത്തി ക്കരുത്, ഉപദ്രവനയം കാട്ടരുത് നിങ്ങൾ ഇടുക്കം (കുടുക്കംഞെരു ക്കം) ഉണ്ടാക്കുവാൻ അവരുടെമേൽ അവരാണെങ്കിൽ ഗർഭവതികൾ എന്നാൽ ചിലവഴിക്കുവിൻ, ചിലവുകൊടുക്കണം അവർക്ക് അവർ പ്രസവിക്കുന്നതുവരെ അവരുടെ ഗർഭം എനി (എന്നിട്ട്) അവർ മുല (പാൽ) കൊടുത്തെങ്കിൽ നിങ്ങൾക്കുവേണ്ടി എന്നാലവർക്ക് കൊടുക്കുവിൻ അവരുടെ പ്രതിഫലങ്ങൾ നിങ്ങൾ കാര്യാലോചന നടത്തുകയും ചെയ്യുവിൻ നിങ്ങൾക്കിടയിൽ, തമ്മിൽ സദാചാരം (മര്യാദനല്ല വഴക്കം) അനുസരിച്ച് നിങ്ങൾ അന്യോന്യം ഞെരുക്കം കാട്ടിയാൽ (പ്രകടിപ്പിച്ചാൽ) അപ്പോൾ മുലകൊ ടുത്തേക്കാം, മുലകൊടുക്കണം അവനുവേണ്ടി മറ്റൊരുവൾ
65:7–10

لِيُنفِقۡ ذُو سَعَةٖ مِّن سَعَتِهِۦۖ وَمَن قُدِرَ عَلَيۡهِ رِزۡقُهُۥ فَلۡيُنفِقۡ مِمَّآ ءَاتَىٰهُ ٱللَّهُۚ لَا يُكَلِّفُ ٱللَّهُ نَفۡسًا إِلَّا مَآ ءَاتَىٰهَاۚ سَيَجۡعَلُ ٱللَّهُ بَعۡدَ عُسۡرٖ يُسۡرٗا

وَكَأَيِّن مِّن قَرۡيَةٍ عَتَتۡ عَنۡ أَمۡرِ رَبِّهَا وَرُسُلِهِۦ فَحَاسَبۡنَٰهَا حِسَابٗا شَدِيدٗا وَعَذَّبۡنَٰهَا عَذَابٗا نُّكۡرٗا

فَذَاقَتۡ وَبَالَ أَمۡرِهَا وَكَانَ عَٰقِبَةُ أَمۡرِهَا خُسۡرًا

Passage continues through verse 65:10.

(7) ചിലവഴിക്കട്ടെ നിവൃത്തിയുള്ളവൻ അവന്റെ നിവൃത്തിയിൽനിന്ന് യാതൊരുവൻ അവന്റെമേൽ കണക്കാക്കപ്പെട്ടു എന്നാൽ അവന്റെ ആഹാരം, ഉപജീവനം എന്നാലവൻ ചിലവഴിക്കട്ടെ അവന്ന് നൽകിയതിൽനിന്ന് അല്ലാഹു അല്ലാഹു ശാസി ക്കുക (കീർത്തിക്കുകവിഷമിപ്പിക്കുക)യില്ല ഒരു ദേഹത്തോടും, ഒരാളെയും, ഒരു ആത്മാവിനെയും അതിന് അവൻ നൽകിയത് (നൽകിയതനുസ രിച്ച്) അല്ലാതെ അല്ലാഹു വഴിയെ ഉണ്ടാക്കും, ആക്കിയേക്കും ഒരു ഞെരുക്കത്തിന് (പ്രയാസത്തിനു)ശേഷം ഒരു എളുപ്പം, സൗകര്യം സാരം: വിവാഹമോചനം (ത്വലാക്വ്) ചെയ്യപ്പെട്ട സ്ത്രീകൾക്ക് അവരുടെ ഇദ്ദഃ കാലം കഴിയുന്നതുവരെ ഭർത്താവ് പാർപ്പിടം നൽകേണ്ടതാണ്. അവന്റെ വസ തികളിൽ ഏതെങ്കിലും ഒന്നിൽ, ഒരേവസതി മാത്രമാണുള്ളതെങ്കിൽക്വത്താദഃ (റ) ഒരു വശത്ത് അവളെ താമസിപ്പിക്കണം. വീട്ടിന്റെ നിലവാരവും തോതും കണക്കാക്കുന്നത് അവനവന്റെ സ്ഥിതിയും കഴിവുമനു സരിച്ച് മാത്രമായിരിക്കും. ഏതെങ്കിലും വിധേന അവളെ സ്വൈര്യം കെടുത്തു വാനോ വിഷമിപ്പിക്കുവാനോ പാടുള്ളതല്ല. അവളെ ശല്യപ്പെടുത്തുമാറുള്ള പെരു മാറ്റവും പാടില്ല. അവൾ ഗർഭവതിയാണെന്ന് കണ്ടാൽ പ്രസവം കഴിയുന്നതു വരെ അവളുടെ ചിലവ് നടത്തുകയും വേണം. പ്രസവാനന്തരം കുട്ടിക്ക് അതാണ് വേണ്ടതുംമുലകുടി മാറ്റുന്ന തുവരേക്കും അവൾക്ക് തക്കതായ പ്രതിഫലവും നൽകേണ്ടതുണ്ട്. പ്രതിഫലം എന്തായിരിക്കണമെന്നും, അവൾക്ക് തന്നെ അത് നിർവ്വഹിക്കാമോ എന്നും മറ്റും ഇരുഭാഗക്കാരും അന് യോന്യം കൂടിയാലോചിച്ച് തീരുമാനിക്കേണ്ടതാകുന്നു. കുട്ടി ക്കോ, അവൾക്കോ, അവനോ പ്രത്യേക വിഷമമൊന്നും ഏർപ്പെടാത്തവിധം തീരു മാനമെടുക്കണം. എനി, അവൾ മുലകൊടുക്കുന്നത് ഏതെങ്കിലും വിധേന വിഷ മകരമാണെന്ന് കാണുന്നപക്ഷം, വേറെ സ്ത്രീകളെ മുലകൊടുക്കുവാൻ ഏൽപ്പി ക്കുകയും ചെയ്യാം. വിരോധമില്ല. ഏതായാ ലും, ചിലവുകൊടുക്കുന്നതിലും, പ്രതി ഫലം നൽകുന്നതിലും പാർപ്പിട സൗകര്യം അനുവദിക്കുന്നതിലുമെല്ലാം തന്നെ, ഓരോരുത്തരുടെയും കഴിവും, നിവൃത്തിമാർഗവുമാണ് പരിഗണിക്കപ്പെടേണ്ടത്. കഴിവുള്ളവർ തങ്ങളുടെ കഴിവനുസരിച്ചും, കഴിവില്ലാത്തവർ താന്താങ്ങളുടെ സ്ഥിതിക്കനുസരിച്ചും ചിലവഴിക്കണമെന്നല്ലാതെ, കഴിവിനപ്പുറം വല്ലതും ചെയ്യാൻ ആരോടും നിർബന്ധിക്കുവാൻ പാടില്ല. എന്നൊക്കെയാണ് അല്ലാഹു ഇൗ വചന ങ്ങളിൽ കൽപിക്കുന്നത്. ദാരിദ്യ്രംകൊണ്ടും മറ്റും ഞെരുങ്ങിക്കഴിയുന്നവർ ഒരി ക്കലും നിരാശപ്പെടരുതെന്നും, അൽപം കഴിയുമ്പോൾ തങ്ങളുടെ നില അല്ലാഹു ഭേദപ്പെടുത്തി ആശ്വാസം നൽകുമെന്നും, സൽപ്രതീക്ഷ കൈവിടരുതെന്നും, അല്ലാഹുവിന്റെ കൽപനകൾ പാലിക്കുന്നവർക്ക് അവൻ വഴിയെ നൻമ കൈവ രുത്തുമെന്നും അവസാനമായി സത്യവിശ്വാസികളെ സമാധാനിപ്പിക്കുകയും ചെയ്യു ന്നു. മടക്കിയെടുക്കാവുന്ന ത്വലാക്വ് മൂലം വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകൾക്ക് അവർ ഇദ്ദഃയിലിരിക്കുന്ന സമയത്ത് താമസസ്ഥലവും ഭക്ഷണച്ചി ലവും ഭർത്താവ് നൽകേണ്ടതാണ് എന്നിരിക്കെ ഗർഭവതികളാണെങ്കിൽ ഗർഭം പ്രസവിക്കുന്നതുവരെ അവൾക്ക് ചിലവുകൊടുക്കണം ( ) എന്ന് പറഞ്ഞതിന്റെ താൽപര്യം രണ്ടുതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. ഒരു ഭർത്താവ് തന്റെ ഭാര്യയെ വിവാഹമോചനം (ത്വലാക്വ്) ചെയ്യു ന്നത് ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രാവശ്യമാണെങ്കിൽ അതിന് മടക്കി യെടുക്കാവുന്ന ത്വലാക്വ് ( ) എന്ന് പറയപ്പെടുന്നു. അല്ലാത്ത വേർപാ ടുകളെല്ലാം മടക്കിയെടുക്കുവാൻ പാടില്ലാത്തതും ( ) ആകുന്നു. ഓരോ ന്നിനും അതിന്റെതായ ഉപാധികളും നിയമങ്ങളുമുണ്ട്താനും. (1) സ്ത്രീ ഗർഭവതിയാണെങ്കിൽ മടക്കിയെടുക്കാവുന്ന ത്വലാക്വായാലും, മടക്കിയെടുക്കാൻ പാടില്ലാത്ത ത്വലാക്വായാലും അവൾ പ്രസവിക്കുന്നതുവരെ ചിലവ് കൊടുക്കണമെന്നാണ് ഇതിന്റെ താൽപര്യമെന്നത്രെ അധിക പfiിത ന്മാരുടെയും അഭിപ്രായം. (2) അതല്ല, മടക്കി എടുക്കാവുന്ന ത്വലാക്വിന് വിധേയരായ സ്ത്രീകളെ പ്രസ്താവനയും. പക്ഷേ, അവർക്ക് ഗർഭമുണ്ടെങ്കിൽ സാധാരണ ഗതിയിലുള്ള അവരുടെ ഇദ്ദഃകാലം അവസാനിക്കുന്നതോടെ അവ രുടെ ചിലവിന്റെ ബാധ്യത അവസാനിക്കുന്നില്ല. അവർ എപ്പോൾ പ്രസവിക്കു ന്നുവോ അതുവരെ ചിലവ് കൊടു ക്കണം. പ്രസവം ഒരു പക്ഷേ, പിന്നെയും കുറേ കൂടി ദീർഘിച്ചേക്കാനിടയുണ്ടല്ലോ. അതാണ് ഇൗ വാക്യത്തിലെ സൂചന എന്നാണ് മറ്റൊരുപക്ഷം. ( ) ത്വലാക്വിന്റെ ചില രൂപങ്ങളെപ്പറ്റി വിശദീ കരിക്കുമ്പോൾ പാർപ്പിടത്തിന്റെയും ചിലവിന്റെയും വിഷയത്തിൽ പണ്ഡി തൻമാർക്കിടയിൽ ചില അഭിപ്രായവ്യത്യാസങ്ങൾ കാണാവുന്നതാണ്. പ്രസ്തുത അഭിപ്രായങ്ങളും, ഓരോ വിഭാഗക്കാർക്കും നിന്നും, ഹദീഥിൽ നിന്നും പറയുവാനുള്ള ന്യായങ്ങളും, ഇവിടെ വിവരിച്ചു ദീർഘിപ്പിക്കുന്നില്ല. അതെല്ലാം ഫിക്വ്ഹ് (കർമശാസ്ത്ര) ഗ്രമ്ലങ്ങളിൽനിന്ന് അറിയേണ്ടതാകുന്നു. ഇദ്ദഃയിലിരിക്കുന്ന സ്ത്രീകൾക്ക് പാർപ്പിടവും ചിലവും നൽകുന്നത് സംബന്ധിച്ച് ഇന്ന് മുസ്ലിം സമുദായം കൈകൊണ്ടുവരുന്ന അലസനയത്തെയും അതിന്റെ ഭവിഷ്യത്തിനെയും കുറിച്ച് നാം മുകളിൽ ചൂണ്ടിക്കാട്ടിയല്ലോ. ഇങ്ങ നെയുളള ദൈവിക കൽപനകളെ അതിലംഘിച്ച സമുദായങ്ങൾക്ക് ഇഹത്തിലും പരത്തിലും നേരിടുന്ന അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് അടുത്ത വചന ങ്ങളിൽനിന്ന് മുസ്ലിംകൾക്ക് മനിലാക്കാവുന്നതാണ്. വിഭാഗം- 2 (8) എത്രയോ രാജ്യം ധ രാജ്യ ക്കാർ പ അതിന്റെ റ∫ിന്റെയും, അവന്റെ റസൂലുകളുടെയും കൽപന ധിക്കരിച്ചു കളഞ്ഞു! അതി നാൽ, നാം അവയെ കഠിനമായ കണക്ക് വിചാരണ നടത്തുകയും, നികൃഷ്ടമായ (കടുത്ത) ശിക്ഷ ശിക്ഷിക്കുകയും ചെയ്തു. 9 പ അങ്ങനെ, അവയുടെ കാര്യ ത്തിന്റെ ദുഷ്ഫലം അവ ആസ്വ ദിച്ചു; അവയുടെ കാര്യത്തിന്റെ പര്യ വസാനം നഷ്ടം (തന്നെ) ആയിരു ന്നുതാനും. (10) അവർക്ക് ധ ആ രാജ്യ ക്കാർക്ക് പ അല്ലാഹു കഠിനമായ ഒരു ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു. ആകയാൽ, നിങ്ങൾ അല്ലാഹു വിനെ സൂക്ഷിക്കുവിൻബുദ്ധിമാ ന്മാരേ, (അതെ), വിശ്വസിച്ചവരേ, തീർച്ചയായും നിങ്ങൾക്ക് അല്ലാഹു ഒരു ഉൽബോധനം ഇറക്കിത്തന്നിരി ക്കുന്നു;- പ (അതെ) ഒരു റസൂലിനെ (അയച്ചിരിക്കുന്നു). വ്യക്തമായി വിവരിക്കുന്നതായുംകൊണ്ട് അല്ലാ ഹുവിന്റെ ധ വേദല ക്ഷ്യങ്ങളെ പ അദ്ദേഹം നിങ്ങൾക്ക് ഓതിത്തരുന്നു; വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരെ അന്ധകാരങ്ങ ളിൽനിന്ന് പ്രകാശത്തിലേക്ക് വരു ത്തുവാൻവേണ്ടി. അല്ലാഹുവിൽ വിശ്വസിക്കുക യും, സൽക്കർമം പ്രവർത്തിക്കു കയും ചെയ്യുന്നതാരോ അവനെ അവൻ അടിഭാഗത്തുകൂടി അരുവി കൾ ഒഴുകുന്ന സ്വർഗങ്ങളിൽ പ്രവേ ശിപ്പിക്കുന്നതാണ്; അതിൽ എന്നെന്നും നിത്യവാസികളായ നില യിൽ. അല്ലാഹു അ(ങ്ങനെയു ള്ള)വന് ഉപജീവനം നന്നാ(യി ഒരു) ക്കി വെച്ചിട്ടുണ്ട്. 8 പ എത്രയോ, എത്രയാണ് രാജ്യമായിട്ട്, രാജ്യത്തിൽനിന്ന് അത് ധിക്കരിച്ചു, അതിരുകടന്നു, അതിലംഘിച്ചു കൽപനവിട്ടു അതിന്റെ റ∫ിന്റെ അവന്റെ റസൂലുകളുടെയും അതിനാൽ നാം അതിനെ വിചാരണ (കണക്ക് നോക്കൽ) നടത്തി ഒരു വിചാരണ (കണ അതിനെ നാം ശിക്ഷിക്കുകയും ചെയ്തു വെറുക്കപ്പെട്ട (നികൃഷ്ടമായ, വഷളായ, കടുത്ത) ശിക്ഷ (9) അങ്ങനെ അത് രുചിനോക്കി, ആസ്വദിച്ചു ദുഷ്ഫലം, ഭവിഷ്യത്ത്, നാശം അതിന്റെ കാര്യത്തിന്റെ ആയിരുന്നു അതിന്റെ കാര്യത്തിന്റെ കലാശം നഷ്ടം (10) അല്ലാഹു ഒരുക്കിയിരിക്കുന്നു അവർക്ക് കഠിനശിക്ഷ ആകയാൽ അല്ലാഹുവിനെ നിങ്ങൾ സൂക്ഷി ക്കുവിൻ ബുദ്ധിമാൻമാരേ വിശ്വസിച്ചവരായ തീർച്ചയായും അല്ലാഹു ഇറക്കിയിരിക്കുന്നു നിങ്ങൾക്ക് ഒരു ഉൽബോ ധനം, സ്മരണ, ഉപദേശം
65:11–12

رَّسُولٗا يَتۡلُواْ عَلَيۡكُمۡ ءَايَٰتِ ٱللَّهِ مُبَيِّنَٰتٖ لِّيُخۡرِجَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ مِنَ ٱلظُّلُمَٰتِ إِلَى ٱلنُّورِۚ وَمَن يُؤۡمِنۢ بِٱللَّهِ وَيَعۡمَلۡ صَٰلِحٗا يُدۡخِلۡهُ جَنَّـٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَآ أَبَدٗاۖ قَدۡ أَحۡسَنَ ٱللَّهُ لَهُۥ رِزۡقًا

ٱللَّهُ ٱلَّذِي خَلَقَ سَبۡعَ سَمَٰوَٰتٖ وَمِنَ ٱلۡأَرۡضِ مِثۡلَهُنَّۖ يَتَنَزَّلُ ٱلۡأَمۡرُ بَيۡنَهُنَّ لِتَعۡلَمُوٓاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ وَأَنَّ ٱللَّهَ قَدۡ أَحَاطَ بِكُلِّ شَيۡءٍ عِلۡمَۢا

(11) അതായത് ഒരു റസൂൽ നിങ്ങൾക്ക് ഓതി (പാരായണം ചെയ്തു) തരുന്ന അല്ലാഹുവിന്റെ ആയത്തുകളെ വ്യക്തമാക്കുന്നു(വിവരിക്കുന്ന)വയായിട്ട് വെളിക്കുവരുത്തുവാൻ (പു റപ്പെടുവിക്കുവാൻ) വേണ്ടി വിശ്വസിച്ചവരെ സൽക്കർമ ങ്ങൾ പ്രവർത്തിക്കയും ചെയ്തു ഇരുട്ട് (അന്ധകാരം)കളിൽനിന്ന് പ്രകാശ (വെളിച്ച)ത്തിലേക്ക് ആർ വിശ്വസിക്കുന്നുവോ അല്ലാ ഹുവിൽ സൽക്കർമം പ്രവർത്തിക്കുകയും അവനെ അവൻ പ്രവേശിപ്പിക്കും സ്വർഗങ്ങളിൽ അതിന്റെ അടിയിൽകൂടി ഒഴു കുന്ന, നടക്കുന്ന അരുവികൾ, നദികൾ അതിൽ നിത്യവാസിക ളായിക്കൊണ്ട് എന്നെന്നും, എക്കാലവും അല്ലാഹു തീർച്ചയായും നന്നാക്കിവെച്ചിട്ടുണ്ട് അങ്ങനെയുള്ളവന് ആഹാരം, ഉപജീവനം അല്ലാഹുവിന്റെയും, അവന്റെ ദൂതൻമാരുടെയും കൽപനകൾ ധിക്കരിച്ച ജനങ്ങൾ ഇഹത്തിൽ അനുഭവിച്ചതും, പരത്തിൽ അനുഭവിക്കാനിരിക്കുന്നതുമായ ദുരന്തഫലങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് സത്യവിശ്വാസികളാകുന്ന ബുദ്ധിമാൻമാ ഉപദേശിക്കുകയാണ്: നിങ്ങൾ അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് അവനെ സൂക്ഷി ക്കണം, നിങ്ങൾക്ക് നേർമാർഗം വ്യക്തമായി വിവരിച്ചു തരുന്ന വേദഗ്രമ്ലവും ദൈവദൂതനും ഉണ്ട്, ദുർമാർഗത്തിന്റെ അന്ധകാരങ്ങളിൽനിന്ന് സൻമാർഗത്തിന്റെ വെളിച്ചത്തിലേക്ക് അദ്ദേഹം നിങ്ങളെ കൊണ്ടുവരും, നിങ്ങൾ സത്യവിശ്വാസവും സൽക്കർമവും കൈവിടാതിരിക്കുന്ന പക്ഷം നിങ്ങൾക്ക് ശാശ്വതമായ സ്വർഗീയ ജീവിതം ലഭിക്കും, നിങ്ങൾക്ക് വേണ്ടതെല്ലാം അല്ലാഹു ഒരുക്കിക്കഴിഞ്ഞിട്ടുണ്ട് എന്നൊക്കെ. അവരെ കഠിനമായ വിചാരണ നടത്തിയെന്നും ശിക്ഷി ച്ചുവെന്നും പറഞ്ഞത് പരലോകത്തുവെച്ച് നിംശയം നടക്കുവാനിരിക്കുന്ന സംഭ വങ്ങളെ ഭൂതകാല രൂപത്തിൽ എടുത്ത് കാട്ടിയിരിക്കുകയാണ് എന്നത്രെ മിക്ക മുഫിറുകളും പറയുന്നത്. ഈ ലോകത്തുവെച്ച് അവർ അനുഭവിക്കേണ്ടിവന്ന വിചാരണയും, ശിക്ഷയുമാണ് ഉദ്ദേശ്യമെന്നത്രെ മറ്റ് ചില മുഫിറുകൾ പറയു ന്നത്. അപ്പോൾ, വിചാരണചെയ്തു എന്ന് പറഞ്ഞതിന്റെ താൽപര്യം, അവരുടെ കർമങ്ങളെ ശരിക്കും കണക്കുവെച്ച് രേഖപ്പെടുത്തുകയും, ശരിയായ കണക്കിനു തന്നെ അവരുടെമേൽ നടപടിയെടുക്കുകയും ചെയ്തു എന്നായിരിക്കും. 10 -ാം വചനത്തിൽ അവർക്ക് കഠിനമായ ശിക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പറഞ്ഞത് പര ലോകശിക്ഷയെക്കുറിച്ച് തന്നെയാണ് എന്നതിൽ സംശയമില്ല. (12) ഏഴ് ആകാശങ്ങളെഭൂമി യിൽനിന്നുംതന്നെ അവയെപ്പോ ലെസൃഷ്ടിച്ചവനത്രെ അല്ലാഹു . അവയ്ക്കിടയിൽ കൽപന ഇറങ്ങി ക്കൊണ്ടിരിക്കുന്നു; അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനാണെന്നും, അല്ലാഹു അറിവുകൊണ്ട് എല്ലാ വസ്തു വെയും വലയം ചെയ്തിരിക്കുന്നു വെന്നും നിങ്ങൾ അറിയുവാൻവേ ണ്ടിയത്രെ (ഇതെല്ലാം അറിയിക്കുന്ന ത്). 12 പ അല്ലാഹു സൃഷ്ടിച്ചവനത്രെ ഏഴ് ആകാശ ങ്ങളെ ഭൂമിയിൽനിന്നും തന്നെ അവയെപ്പോലെ, അവയുടെ അത്ര ഇറങ്ങിക്കൊണ്ടിരിക്കുന്നു കല്പന, കാര്യം അവയ്ക്കിടയിൽ നിങ്ങൾ അറിയുവാൻ വേണ്ടി(യാണ്) അല്ലാഹു (ആകുന്നു) വെന്ന് എല്ലാ കാര്യത്തിനും കഴിവുള്ളവൻ ആകുന്നു (എന്ന്) അല്ലാഹു (ഉണ്ട്) എന്നും വലയം ചെയ്തിട്ടുണ്ട് (എന്നും) എല്ലാ കാര്യത്തെക്കുറിച്ചും അറിവിനാൽ, (അറിവുകൊണ്ട്) ഏഴ് ആകാശങ്ങൾ ( ഞ്ഞച്ഛക്കട ) എന്ന് ഒന്നിലധികം സ്ഥലത്ത് പ്രസ്താവിച്ചിട്ടുണ്ട്. ഇതിനെപ്പറ്റി സൂ: 17 -ാം വചനത്തിന്റെ വ്യാഖ്യാ നത്തിൽ നാം വിവരിച്ചത് ഓർക്കുക. അതിന്റെ ചുരുക്കം ഇതാണ്:"ഏഴ് ആകാശ എന്നൊന്നും നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം. ഇന്നേവരെ ശാസ്ത്രജ്ഞൻമാർക്കും അതും കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല. ശാസ്ത്രത്തിന് കണ്ടെത്തുവാൻ കഴിയാത്ത കണക്കറ്റ യാഥാർത്ഥ്യ ങ്ങൾ നിലവിലു ണ്ടെന്ന കാര്യത്തിൽ സംശയമില്ല. ഒരിക്കൽ സ്വീകരിക്കപ്പെട്ട ശാസ്ത്രീയ സിദ്ധാന്തം മറ്റൊരിക്കൽ ശാസ്ത്രംതന്നെ തെറ്റാണെന്ന് തെളിയി ക്കലും അപൂർവമല്ല. ഇന്നുവരെ ഉപരിമണ്ഡലത്തിൽ ശാസ്ത്രദൃഷ്ടിക്ക് കണ്ടു പിടിക്കുവാൻ സാധിച്ചിട്ടുള്ളതത്രയും ഒന്നാമത്തെ ആകാശാതിർത്തിക്കുള്ളിൽ സ്ഥിതിചെയ്യുന്നവയാണെന്നും അതിനപ്പുറത്തുള്ള ബാക്കി ആറ് ആകാശങ്ങളെ ക്കുറിച്ചും ശാസ്ത്രത്തിന് ഊഹിക്കുവാൻപോലും കഴിയാതിരിക്കുകയാണെന്നും വരാം. ഏതായാലും, ആകാശങ്ങളടക്കമുള്ള എല്ലാറ്റിന്റെയും സ്രഷ്ടാവായ അല്ലാഹു അവ ഏഴെണ്ണമാണ് എന്ന് ആവർത്തിച്ചു പറഞ്ഞതിന് മറ്റേതെങ്കിലും അർത്ഥത്തിൽ വ്യാഖ്യാനിച്ചൊപ്പിക്കുവാൻ ആർക്കും അർഹതയും അധികാരവു മില്ലതന്നെ. ഭൂമിയെക്കുറിച്ച് ഭൂമികൾ ( ) എന്ന് വ്യക്ത മായി എവിടെയും പ്രസ്താവിച്ചിട്ടില്ല. എങ്കിലും, ഭൂമിയും ഏഴുണ്ടെന്നാണ് ഇൗ വചനത്തിൽനിന്ന് മനിലാകുന്നത്. (ഭൂമിയിൽ നിന്നും ആകാശങ്ങളെ -പ്പോലെ) എന്ന് പറഞ്ഞതിന്റെ അർത്ഥം അതാണല്ലോ. ചില നബിവചനങ്ങളിൽ ഏഴ് ഭൂമികൾ എന്ന് വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്താനും. അവയിൽ ഒന്ന് ഇതാണ്; (ഒരാൾ ഭൂമിയിൽനിന്ന് ഒരു ചാൺ സ്ഥലം അക്രമിച്ചെടുത്താൽ, ഏഴ് ഭൂമികളിൽനിന്നു മായി അത് അവന് മാലയിടപ്പെടും. (ബു; മു.) "ഏഴുഭൂമികളെപ്പറ്റി വന്നിട്ടുള്ള ഹദീഥുകളുടെ അദ്ധ്യായം' ( ) എന്ന ശീർഷകത്തിൽ ഇതുകൂ ടാതെയും ഹദീഥ് ബുഖാരി (റ) രേഖപ്പെടുത്തിയിരിക്കുന്നു. ഇൗ വചനം അതിൽ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് ആകാശങ്ങളെക്കുറിച്ച് പറഞ്ഞതു പോലെത്തന്നെയാണ് ഏഴ് ഭൂമികളെക്കുറിച്ചും പറയുവാനുള്ളത്. അതിന്റെ യാഥാർത്ഥ്യവും വിശദവിവരവും അല്ലാഹുവിന് മാത്രം അറിയാം. ചില ക്വുർ ആൻ വ്യാഖ്യാതാക്കൾ അവരുടെതായ ചില വ്യാഖ്യാനങ്ങൾകൊണ്ട് തൃപ്തി പ്പെടാറുണ്ടെന്നല്ലാതെ, സൂക്ഷ്മമായോ, തെളിവുസഹിതമോ സ്വീകാര്യമായ ഒരു അഭിപ്രായം ഇതേവരെ ആർക്കും രേഖപ്പെടുത്തുവാൻ സാധിച്ചിട്ടില്ല. മനുഷ്യന്റെ അറിവിനും, അവന്റെ നിരീക്ഷണങ്ങൾക്കും വിഷയീഭവിച്ചിട്ടില്ലാത്ത ചില ഭൂലോ കങ്ങൾ അനന്തവിസ്തൃതമായ ആകാശമണ്ഡലത്തിൽ എവിടെയെങ്കിലും ഉണ്ടാ യിരിക്കുന്നതിൽ യാതൊരു അസാംഗത്യവുമില്ല." (ഏഴ് ആകാശങ്ങളും, ഭൂമിയിൽനിന്നും തന്നെ അതുപോലെ)' എന്ന ആയത്തിന്റെ വ്യാഖ്യാനം ഞാൻ പറഞ്ഞാൽ നിങ്ങൾ അവിശ്വസിച്ചു വ്യാജമാക്കിയേക്കും' എന്നും മറ്റും ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി നിവേദനങ്ങൾ വന്നിട്ടുണ്ട്. അല്ലാഹു അറിയിച്ചുതന്നത് യാതൊരു ഏറ്റക്കുറവും വരുത്താതെ അങ്ങ് വിശ്വസിക്കുക, യാഥാർത്ഥ്യം അവങ്കലേക്ക് വിട്ടേക്കുക, കിട്ടി ഉപയോഗപ്പെടുത്തിക്കൊണ്ട് അവന്റെ സൃഷ്ടിവൈഭവത്തെ പ്പറ്റി ചിന്തിക്കുക, ഇതാണ് നമുക്ക് ചെയ്യാനുള്ളത്. ആകാശലോകങ്ങളാകട്ടെ, ഭൂമിലോകങ്ങളാകട്ടെ, അവയിലെല്ലാംതന്നെ അല്ലാഹുവിന്റെ കൽപനയനുസരിച്ചാണ് കാര്യങ്ങളെല്ലാം നടമാടിക്കൊണ്ടിരിക്കു ന്നത്. അവൻ അറിയാതെയോ, അവന്റെ കൽപനാധികാരങ്ങൾക്കനുസരിച്ചല്ലാ തെയോ ഒരു കാര്യവും നടക്കുന്നില്ല. എല്ലാറ്റിന്റെയും സ്രഷ്ടാവെന്നപോലെ എല്ലാ റ്റിന്റെയും നിയന്താവും, ഭരണകർത്താവും അവൻതന്നെ. അവൻ സർവ്വശക്ത നും, സർവ്വജ്ഞനുമാണ്. ഏറ്റവും അടിസ്ഥാനപരമായ ഇൗ പരമാർത്ഥങ്ങൾ മനു ഷ്യൻ സദാ ഓർത്തും അറിഞ്ഞുമിരിക്കേണ്ടതുണ്ട്. അവന്റെ സകല നന്മയുടെയും അടിത്തറ ഇതത്രെ.