Muhammad Amani Moulavi (d. 1987) · Surah 60 · 13 verses
60:1يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّخِذُواْ عَدُوِّي وَعَدُوَّكُمۡ أَوۡلِيَآءَ تُلۡقُونَ إِلَيۡهِم بِٱلۡمَوَدَّةِ وَقَدۡ كَفَرُواْ بِمَا جَآءَكُم مِّنَ ٱلۡحَقِّ يُخۡرِجُونَ ٱلرَّسُولَ وَإِيَّاكُمۡ أَن تُؤۡمِنُواْ بِٱللَّهِ رَبِّكُمۡ إِن كُنتُمۡ خَرَجۡتُمۡ جِهَٰدٗا فِي سَبِيلِي وَٱبۡتِغَآءَ مَرۡضَاتِيۚ تُسِرُّونَ إِلَيۡهِم بِٱلۡمَوَدَّةِ وَأَنَا۠ أَعۡلَمُ بِمَآ أَخۡفَيۡتُمۡ وَمَآ أَعۡلَنتُمۡۚ وَمَن يَفۡعَلۡهُ مِنكُمۡ فَقَدۡ ضَلَّ سَوَآءَ ٱلسَّبِيلِ
ആമുഖം: മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 13 - വിഭാഗം 2 ധ ഇൗ സൂറത്തിന് പേരുകളുണ്ട്. പേരു കൾക്കാസ്പദമായ കാരണം 10 -ാം വചനത്തിൽ നിന്ന് മനിലാക്കാം . പ പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) ഹേ, വിശ്വസിച്ചവരേ, എന്റെ ശത്രുവും നിങ്ങളുടെ ശത്രുവുമായ വരോട് സ്നേഹബന്ധം കാട്ടി ക്കൊണ്ട് നിങ്ങൾ അവരെ മിത്രങ്ങ ളാക്കി വെക്കരുത്;- നിങ്ങൾക്ക് വന്നെത്തിയിട്ടുള്ള സത്യത്തിൽ അവർ അവിശ്വസിച്ചിരിക്കയാണെ ന്നിരിക്കെ. നിങ്ങൾ നിങ്ങളുടെ രക്ഷിതാ വായ അല്ലാഹുവിൽ വിശ്വസിക്കുന്ന തിനാൽ, റസൂലിനെയും, നിങ്ങ ളെയും അവർ (നാട്ടിൽനിന്ന്) പുറ ത്താക്കുന്നു. നിങ്ങൾ, എന്റെ മാർഗ ത്തിൽ (ധർമ) സമരം ചെയ്യുന്നതി നും, എന്റെ പ്രീതി തേടുന്നതിനും പുറപ്പെട്ടിരിക്കയാണെങ്കിൽ (അ ങ്ങനെ ചെയ്യരുത്). സ്നേഹ ബന്ധം രഹസ്യമായി നടത്തുന്നു; ഞാനാകട്ടെ, നിങ്ങൾ മറച്ചുവെച്ച തും, നിങ്ങൾ പരസ്യമാക്കിയതും നല്ലവണ്ണം അറിയുന്നവനുമാണ് (എ ന്നിട്ടും)! നിങ്ങളിൽനിന്ന് ആരെ ങ്കിലും ത് ചെയ്യുന്നതായാൽ തീർച്ചയായും അവൻ നേരായ മാർഗം (തെറ്റി) പിഴച്ചുപോയി. (1) ഹേ വിശ്വസിച്ചവരേ നിങ്ങൾ ആക്കരുത് എന്റെ ശത്രുവെ നിങ്ങളുടെ ശത്രുവെയും മിത്രങ്ങൾ, ബന്ധുക്കൾ, കാര്യകർത്താക്കൾ നിങ്ങൾ ഇട്ടുകൊണ്ട് അവരോട്, അവരിലേക്ക് സ്നേഹബന്ധം, താൽപര്യം അവർ അവിശ്വസിച്ചിട്ടുമുണ്ട്, അവി ശ്വസിച്ചിരിക്കെ നിങ്ങൾക്ക് വന്നെത്തിയതിൽ യഥാർത്ഥമായി ട്ട്, സത്യത്തിൽനിന്ന് അവർ പുറത്താക്കുന്നു, ബഹിഷ്കരിക്കുന്നു റസൂലിനെ നിങ്ങളെയും നിങ്ങൾ വിശ്വസിക്കുന്നതിനാൽ നിങ്ങളുടെ റ∫ായ അല്ലാഹുവിൽ നിങ്ങളാണെങ്കിൽ പുറപ്പെട്ടിരി ക്കുന്നു (എങ്കിൽ) സമരത്തിന് എന്റെ മാർഗത്തിൽ തേടുന്ന (അന്വേഷിക്കുന്ന)തിനും എന്റെ പ്രീതി, പൊരുത്തം നിങ്ങൾ രഹ സ്യമാക്കുന്നു അവരോടും, അവരിലേക്ക് സ്നേഹബന്ധത്തെ ഞാൻ ഏറ്റവും (നല്ലവണ്ണം) അറിയുന്നവനാണ് നിങ്ങൾ മറച്ചു (ഒളി ച്ചു) വെച്ചതിനെപ്പറ്റി നിങ്ങൾ പരസ്യമാക്കിയതിനെയും ആരെ ങ്കിലും (വല്ലവനും) അത് ചെയ്യുന്നതായാൽ നിങ്ങളിൽ നിന്ന് എന്നാൽ തീർച്ചയായും അവൻ പിഴച്ചു, തെറ്റി നേരായ വഴി, ശരി യായ മാർഗം ഈ വചനത്തിന്റെ താൽപര്യവും, ഇത് അവതരിപ്പിച്ച സന്ദർഭവും ഇമാം ബുഖാരിയും, മുസ്ലിമും (റ) തുടങ്ങിയ മഹാൻമാർ രേഖപ്പെടുത്തിയിട്ടുള്ള ഒരു സംഭവത്തിൽനിന്ന് കൂടുതൽ മനിലാക്കാം. അതിന്റെ സമാന്യരൂപം ഇപ്രകാര മാകുന്നു:- നബി ˜ മക്കാവിജയ യാത്രക്ക് ഒരുങ്ങിക്കൊണ്ടിരുന്ന അവസരത്തിൽ ഹാത്വിബ് ( ജ്ജണസ്ലങ ) എന്നുപേരുള്ള ഒരു സ്വഹാബി മക്കഃയിലേക്ക് പോകുന്ന ഒരു സ്ത്രീവശം ഒരു സ്വകാര്യകത്ത് ക്വുറൈശികൾക്ക് കൊടുത്തയ ˜ അങ്ങോട്ടു വരുന്നുണ്ട്, സൂക്ഷിക്കണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. നബി ˜ ഇത് വഹ്യ് മൂലം അറിവായി. തിരുമേനി വേഗം, അലി (റ) മുതലായ ചിലരെ വിളിച്ചു ആ സ്ത്രീ ( ) എന്ന തോട്ടത്തിൽ ഉണ്ടായിരിക്കുമെന്നും , സ്ത്രീയുടെ പക്കൽനിന്ന് ആ എഴുത്തുവാങ്ങി വരണ മെന്നും കൽപിച്ചയച്ചു. അവൾ ആദ്യം കത്ത് നിഷേധിച്ചുവെങ്കിലും, അലി (റ) ഭീഷണിപ്പെടുത്തിയപ്പോൾ തന്റെ മുടിക്കെട്ടിൽനിന്ന് കത്തെടുത്തുകൊടുത്തു. കത്ത് കിട്ടിയപ്പോൾ നബി ˜ ഹാത്വിബ് (റ)നെ വിളിച്ചു കാരണം ചോദിച്ചു. അദ്ദേ ഹത്തിന്റെ മറുപടി ഇതായിരുന്നു: റസൂലേ, ഞാൻ ഇസ്ലാമിൽ വന്നശേഷം അവി ശ്വാസിയായിട്ടില്ല; അവിടുത്തെ ഗുണകാംക്ഷിയായതിനുശേഷം അവിടുത്തെ വഞ്ചിച്ചിട്ടുമില്ല; ക്വുറൈശികളെ വിട്ടുപോന്നശേഷം അവരെ സ്നേഹിച്ചിട്ടുമില്ല. പക്ഷേ, ഞാൻ ക്വുറൈശികളിൽപെട്ടവനല്ലെങ്കിലും അവരുമായി കെട്ടുപാടുള്ള വനാണ്. തിരുമേനിയുടെ കൂടെയുള്ള എല്ലാ മുഹാജിറുകൾക്കും തന്നെ (നാം അവിടെച്ചെന്ന് ക്വുറൈശികളുമായി ഏറ്റുമുട്ടുന്ന പക്ഷം) അവരുടെ വകയായി അവിടെയുള്ള കുടുംബങ്ങളെയും സ്വത്തുക്കളെയും കാത്തുരക്ഷിക്കുവാനുള്ള ബന്ധുക്കൾ അവർക്ക് അവിടെയുണ്ട്. (എനിക്ക് അതില്ല.) എനിക്ക് ക്വുറൈശിക ളുമായി കുടുംബബന്ധമില്ലാത്ത സ്ഥിതിക്ക് അവർ (അവിടെയുള്ള) എന്റെ കുടും ബത്തെ കാക്കുമാറ് ഒരു സഹായ ഹസ്തം അവർക്ക് നൽകുവാൻ ഞാൻ ഉദ്ദേശി ച്ചു. അത്രമാത്രം. അല്ലാതെ, അവിശ്വാസമോ, ഇസ്ലാമിൽ നിന്നുള്ള വ്യതിയാ നമോ നിമിത്തം ഒഴികഴിവ് നബി ˜ സമ്മതിക്കു കയും പറഞ്ഞു:"റസൂലേ, എന്നെ വിട്ടേക്കൂ ഇൗ കപടവിശ്വാ സിയുടെ കഴുത്ത് ഞാൻ അദ്ദേഹം ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത ആളാണ്. താങ്കൾക്ക് എന്തറിയാം, ബദ്റിൽ സംബന്ധിച്ചവരോട് ഒരു പക്ഷേ, അല്ലാഹു പറഞ്ഞിരിക്കാം; നിങ്ങൾ ഉദ്ദേശിച്ചത് ചെയ്തേക്കുക: ഞാൻ പൊറുക്കും എന്ന്! ഇതാണ് സംഭവം. നബി ˜ ഇത് പറഞ്ഞപ്പോൾ ഉമർ(റ) കണ്ണു നീരൊഴുക്കി എന്നും, ഇൗ ആയത്ത് ഇൗ വിഷയത്തിലാണ് അവതരിച്ചതെന്നും ബുഖാരിയുടെ ചില രിവായത്തുകളിലുണ്ട്. ദുരുദ്ദേശംകൊണ്ടോ വഞ്ചനനിമിത്തമോ അല്ല ഹാത്വിബ് (റ) ഇത് ചെയ്തെന്നും, തന്റെ കുടുംബത്തിന്റെ രക്ഷക്കുവേണ്ടി ദീർഘദൃഷ്ടിയില്ലാതെ അബദ്ധം പ്രവർത്തിച്ചതാണെന്നും ഇതിൽനിന്ന് വ്യക്തമാണ്. അദ്ദേഹം ഒരു മുഹാ ജിറും ബദ്ർ യുദ്ധത്തിൽ പങ്കെടുത്ത ആളുമാണ്. മനുഷ്യസഹജമായ ദൗർ∫ല്യം പ്രവാചകൻമാരല്ലാത്ത മനുഷ്യരിലെല്ലാം അനുഭവപ്പെട്ടേക്കും. അങ്ങനെ ഒരു അബദ്ധം പിണഞ്ഞുപോയെങ്കിലും, പിന്നീടദ്ദേഹം നബി ˜ യോട് പറഞ്ഞ വാക്കു കൾ അദ്ദേഹത്തിന്റെ നിഷ്കളങ്ക മനഃസ്ഥിതി തികച്ചും വെളിവാക്കുന്നുണ്ട്. എന്തെ ങ്കിലും ദുർന്യായങ്ങൾ പറഞ്ഞു തെറ്റ് ലഘൂകരിക്കുവാൻ അദ്ദേഹം മുതിർന്നില്ല. ഇത് സ്വഹാബികളുടെ മാതൃകാപരമായ ഒരു സ്വഭാവമത്രെ. ഇൗ വചനം അവതരിച്ച സന്ദർഭം ഏതായിരുന്നാലും ശരി, അതിലട എല്ലാ സന്ദർഭങ്ങൾക്കും ബാധകമാണെന്നുള്ളതിൽ സംശയമില്ല. ആ നിലക്കാണ്, ശത്രുക്കളുമായി മുസ്ലിംകൾ സ്നേഹബന്ധവും, സ്വകാര്യകൂ ട്ടുകെട്ടും സ്ഥാപിക്കുന്നത് വമ്പിച്ച തെറ്റാണെന്നും, മേലിൽ ആരെങ്കിലും അപ്ര കാരം ചെയ്താൽ അവർ ദുർമാർഗിയാണ് എന്നും അല്ലാഹു ഗൗരവപൂർവ്വം താക്കീത് ചെയ്യുന്നതും. ഈ നിരോധത്തിന് അല്ലാഹു എടുത്തു കാണിച്ച കാര ണങ്ങൾ പരിശോധിച്ചാൽ ഓരോന്നും അതിന് മതിയായ കാരണമാണെന്ന് വ്യക്ത മാണ്.
60:2إِن يَثۡقَفُوكُمۡ يَكُونُواْ لَكُمۡ أَعۡدَآءٗ وَيَبۡسُطُوٓاْ إِلَيۡكُمۡ أَيۡدِيَهُمۡ وَأَلۡسِنَتَهُم بِٱلسُّوٓءِ وَوَدُّواْ لَوۡ تَكۡفُرُونَ
(2) നിങ്ങളെ അവർക്ക് പിടികി ട്ടുന്നപക്ഷം, അവർ നിങ്ങൾക്കു ശത്രുക്കളായിരിക്കുകയും, നിങ്ങളു ടെനേരെ തിന്മയുമായി അവർ അവ രുടെ കൈകളും നാവുകളും നീട്ടു കയും ചെയ്യുന്നതാണ്. നിങ്ങൾ അവിശ്വസിച്ചിരുന്നെങ്കിൽ (കൊള്ളാ മായിരുന്നു) എന്ന് അവർ ആഗ്രഹി ക്കുകയും ചെയ്യുന്നു. (2) അവർക്ക് നിങ്ങളെ പിടികിട്ടിയാൽ, നിങ്ങളെ കണ്ടെത്തിയാൽ അവർ നിങ്ങൾക്ക് ആയിത്തീരും ശത്രുക്കൾ അവർ നീട്ടു കയും (വിരുത്തുകയും) ചെയ്യും നിങ്ങളുടെ നേരെ, നിങ്ങളിലേക്ക് അവരുടെ കൈകളെ അവരുടെ നാവുകളെയും തിന്മയുംകൊണ്ട്, തിയ്യതുമായി അവർ ആഗ്രഹിക്കുകയും ചെയ്തു, മോഹിച്ചു, കൊതിക്കുന്നു നിങ്ങൾ അവിശ്വസിച്ചിരുന്നെങ്കിൽ എന്ന് കയ്യും നാവും നീട്ടുമെന്നു പറഞ്ഞതിന്റെ അർത്ഥം, ദേഹോപദ്രവവും അക്ര മവും നടത്തുകയും, ചീത്തയും ശകാരവും പൊഴിക്കുകയും ചെയ്യും എന്നാകു ന്നു.
60:3–5لَن تَنفَعَكُمۡ أَرۡحَامُكُمۡ وَلَآ أَوۡلَٰدُكُمۡۚ يَوۡمَ ٱلۡقِيَٰمَةِ يَفۡصِلُ بَيۡنَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ بَصِيرٞ
قَدۡ كَانَتۡ لَكُمۡ أُسۡوَةٌ حَسَنَةٞ فِيٓ إِبۡرَٰهِيمَ وَٱلَّذِينَ مَعَهُۥٓ إِذۡ قَالُواْ لِقَوۡمِهِمۡ إِنَّا بُرَءَـٰٓؤُاْ مِنكُمۡ وَمِمَّا تَعۡبُدُونَ مِن دُونِ ٱللَّهِ كَفَرۡنَا بِكُمۡ وَبَدَا بَيۡنَنَا وَبَيۡنَكُمُ ٱلۡعَدَٰوَةُ وَٱلۡبَغۡضَآءُ أَبَدًا حَتَّىٰ تُؤۡمِنُواْ بِٱللَّهِ وَحۡدَهُۥٓ إِلَّا قَوۡلَ إِبۡرَٰهِيمَ لِأَبِيهِ لَأَسۡتَغۡفِرَنَّ لَكَ وَمَآ أَمۡلِكُ لَكَ مِنَ ٱللَّهِ مِن شَيۡءٖۖ رَّبَّنَا عَلَيۡكَ تَوَكَّلۡنَا وَإِلَيۡكَ أَنَبۡنَا وَإِلَيۡكَ ٱلۡمَصِيرُ
رَبَّنَا لَا تَجۡعَلۡنَا فِتۡنَةٗ لِّلَّذِينَ كَفَرُواْ وَٱغۡفِرۡ لَنَا رَبَّنَآۖ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ
(3) നിങ്ങളുടെ രക്തബന്ധങ്ങളാ കട്ടെ, നിങ്ങളുടെ മക്കളാകട്ടെ, ക്വിയാമത്ത്നാളിൽ നിങ്ങൾക്ക് ഉപ കരിക്കുകയില്ലതന്നെ. അവൻ (അല്ലാഹു) നിങ്ങളുടെ ഇടയിൽ (തീ രുമാനമെടുത്തു) വേർപിരിക്കുന്നതാ ണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കു ന്നതിനെപ്പറ്റി കണ്ടറിയുന്നവനാകു ന്നു. (4) ഇബ്റാഹീമിലും, അദ്ദേഹ ത്തിന്റെ കൂടെയുള്ളവരിലും നിങ്ങൾക്ക് നല്ലതായ ഒരു മാതൃക യുണ്ടായിട്ടുണ്ട്; (അതെ) അവർ തങ്ങളുടെ ജനതയോട് പറഞ്ഞ സന്ദർഭം: ഞങ്ങൾ, നിങ്ങ ളിൽനിന്നും, നിങ്ങൾ അല്ലാഹുവിന് പുറമെ ആരാധിച്ചുകൊണ്ടിരിക്കുന്ന വയിൽനിന്നും (ബന്ധമറ്റ്) ഒഴിവായ വരാകുന്നു; ഞങ്ങൾ നിങ്ങളെ അവി ശ്വസി (നിഷേധി) ച്ചിരിക്കുന്നു; അല്ലാഹു ഏകൻ എന്ന നിലക്ക് നിങ്ങളവനിൽ വിശ്വസിക്കുന്നത്വ രേക്കും -എക്കാലത്തുംഞങ്ങൾ ക്കും നിങ്ങൾക്കുമിടയിൽ ശത്രു തയും വിദ്വേഷവും വെളിപ്പെടു കയും (പക്ഷേ) ഇബ്റാഹീം തന്റെ പിതാവിനോട് "നിശ്ചയമായും, ഞാൻ താങ്കൾക്കുവേണ്ടി പാപമോ ചനം തേടും; അല്ലാഹുവിങ്കൽനിന്ന് താങ്കൾക്ക് യാതൊന്നുംതന്നെ (ചെ യ്യാൻ) ഞാൻ അധീനമാക്കു ന്നില്ല'എന്ന് പറഞ്ഞതൊഴികെ ധ ഇതിൽ നിങ്ങൾക്കു മാതൃകയില്ല പ . (അവർ പറഞ്ഞിരുന്നു:) "ഞങ്ങ ളുടെ റേ∫, നിന്റെമേൽ ഞങ്ങൾ ഭര മേൽപിച്ചു; നിന്റെ അടുക്കലേക്ക് തന്നെ ഞങ്ങൾ (വിനയപ്പെട്ടു) മട ങ്ങുകയും ചെയ്തിരിക്കുന്നു; നിങ്ക ലേക്ക് തന്നെയാണ് തിരിച്ചെത്ത ലും. (5) "ഞങ്ങളുടെ റേ∫, അവിശ്വ സിച്ചതായ ആളുകൾക്ക് ഞങ്ങളെ നീ ഒരു പരീക്ഷണ (പാത്ര)മാക്ക രുതേ! ഞങ്ങൾക്ക് പൊറുത്തുതരു കയും ചെയ്യേണമേഞങ്ങളുടെ റേ∫! നിശ്ചയമായും നീ തന്നെ യാണ് അഗാധജ്ഞനായ പ്രതാപ 3 പ നിങ്ങൾക്ക് ഉപകരിക്കുകയില്ല തന്നെ നിങ്ങളുടെ രക്ത (കുടുംബ)ബന്ധങ്ങൾ നിങ്ങളുടെ മക്കളും ഇല്ല ക്വിയാമ ത്തുനാളിൽ അവൻ പിരിക്കും, തീരുമാനമെടുക്കും നിങ്ങൾക്കിടയിൽ അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്ന വനാണ് (4) നിങ്ങൾക്കുണ്ടായിട്ടുണ്ട് മാതൃക നല്ലതായ ഇബ്റാഹിമിൽ അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും അവർ പറഞ്ഞ സന്ദർഭം അവരുടെ ജനതയോട് നിശ്ചയമായും ഞങ്ങൾ ഒഴിവായവരാണ് നിങ്ങളിൽനിന്ന് നിങ്ങൾ ആരാധിച്ചു വരുന്നവയിൽനിന്നും അല്ലാഹുവിനു പുറമെ നിങ്ങളിൽ നാം അവിശ്വസിച്ചു (നിങ്ങളെ നിഷേധിച്ചു) ഞങ്ങളുടെ ഇടയിൽ വെളിപ്പെട്ടു നിങ്ങൾക്കുമിടയിൽ ശത്രുത, പക വിദ്വേഷവും, അമർഷവും എക്കാലത്തും നിങ്ങൾ വിശ്വസിക്കുന്നതുവരെ അല്ലാഹുവിൽ അവൻ ഏകനായ നിലയിൽ ഇബ്റാഹീമിന്റെ വാക്കു (പറ ഞ്ഞത്) ഒഴികെ തന്റെ പിതാവിനോട് നിശ്ചയമായും ഞാൻ താങ്കൾക്ക് പാപമോചനം തേടും താങ്കൾക്ക് ഞാൻ അധീന മാക്കുന്നില്ല (എനിക്ക് കഴിവില്ല) അല്ലാഹുവിൽനിന്ന് യാതൊന്നും തന്നെ ഞങ്ങളുടെ രക്ഷിതാവേ നിന്റെ മേൽ ഞങ്ങൾ ഭരമേൽപിച്ചു നിന്നിലേക്ക് തന്നെ ഞങ്ങൾ മനുമടങ്ങി, വിനയപ്പെട്ടു നിങ്കലേ ക്കുതന്നെയാണ് തിരിച്ചെത്തൽ, മടക്കം (5) ഞങ്ങളുടെ റേ∫ ഞങ്ങളെ നീ ആക്കരുതേ ഒരു പരീക്ഷണം (പരീക്ഷണപാത്രം) അവിശ്വസിച്ചവർക്ക് ഞങ്ങൾക്ക് പൊറുത്തുതരുകയും വേണമേ ഞങ്ങളുടെ റേ∫ നിശ്ചയമായും നീ തന്നെ പ്രതാപശാലി അഗാധജ്ഞനായ, യുക്തിമാനായ ശത്രുക്കളായ ആളുകളുമായി നിങ്ങൾക്ക് യാതൊരു കൂട്ടുകെട്ടും സ്നേഹബന്ധവും പാടില്ലെന്നുള്ളതിന് ഇബ്റാഹീം നബി (അ)യുടെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരുടെയും ചര്യയിൽതന്നെ നിങ്ങൾക്ക് നല്ല മാതൃകയുണ്ടല്ലോ. നിങ്ങളോടും നിങ്ങളുടെ ആരാധ്യവസ്തു ക്കളോടും ഞങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും, അല്ലാഹുവിൽ വിശ്വസി ക്കാത്ത കാലത്തോളം നാം തമ്മിൽ പ്രത്യക്ഷ ശത്രുക്കളാണെന്നും അവർ തങ്ങ ളുടെ എതിരാളികളോട് തുറന്നു പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ കാര്യം അവർ അല്ലാഹുവിൽ ഭരമേല്പിക്കുകയും, ശത്രുക്കളിൽനിന്ന് രക്ഷക്കും പാപമോചന ത്തിനുംവേണ്ടി അവർ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അഥവാ, ശത്രു ക്കളുമായി വല്ല വേഴ്ചയും സ്ഥാപിക്കുവാനോ, അവർക്ക് വഴങ്ങുവാനോ ശ്രമി ക്കാതെ, അവർ സധീരം ഉറച്ചുനിന്നു അതുപോലെയാണ് നിങ്ങളും ചെയ്യേണ്ട ത്. പക്ഷേ, ഇബ്റാഹീം നബി (അ) അദ്ദേഹത്തിന്റെ അവിശ്വാസിയായ പിതാവി നുവേണ്ടി പാപമോചനം തേടുകയുണ്ടായി. അതിൽ നിങ്ങൾ അദ്ദേഹത്തിന്റെ മാതൃക സ്വീകരിച്ചു കൂടാത്തതാകുന്നു. എന്നൊക്കെയാണ് ഇൗ വചനങ്ങളിലെ ആശയത്തിന്റെ ചുരുക്കം. പിതാക്കളോട് മക്കൾക്ക് സ്വാഭാവികമായുണ്ടാകുന്ന വാൽസല്യവും, സ്വന്തം പിതാവ് നന്നായിത്തീരുവാനുള്ള മോഹവും നിമിത്തമായിരിക്കും ഇബ്റാഹീം (അ) പിതാവിനുവേണ്ടി പാപമോചനം തേടാമെന്ന് പറഞ്ഞതെന്ന് വ്യക്തമാണ്. എങ്കിലും അത് മാതൃകയാക്കുവാൻ പാടില്ലെന്നും, ഇബ്റാഹീം (അ) അങ്ങനെ ചെയ്യാൻ കാരണമെന്താണെന്നും സൂ: തൗബഃ 113,114 ൽ അല്ലാഹു വിവരിച്ചിരിക്കുന്നു. ആ വചനങ്ങളുടെ സാരം ഇപ്രകാരമാണ്: "അടുത്ത കുടും ബങ്ങളായിരുന്നാലും, അവർ നരകത്തിന്റെ ആൾക്കാരാണെന്ന് വ്യക്തമായിക്ക ഴിഞ്ഞശേഷം മുശ്രിക്കുകൾക്കുവേണ്ടി പാപമോചനം തേടുവാൻ പ്രവാചകന്നോ വിശ്വസിച്ചവർക്കോ പാടില്ലാത്തതാണ്. ഇബ്റാഹീം അദ്ദേഹത്തിന്റെ പിതാവിനു വേണ്ടി പാപമോചനം തേടിയത്, അയാളോട് അദ്ദേഹം ചെയ്തിരുന്ന ഒരു വാഗ്ദത്തം നിമിത്തമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ട്, അയാൾ അല്ലാഹു വിന്റെ ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായപ്പോൾ അദ്ദേഹം അയാ ളിൽനിന്ന് ഒഴിഞ്ഞുമാറി'.( ) നബിമാരെ സംബന്ധിച്ചിടത്തോളം ഒരാൾ നരകക്കാരിൽ പെട്ടവനാ ണെന്ന വസ്തുത വഹ്യ് മൂലം അറിയുവാൻ സാധ്യതയുണ്ട്. നബിമാരല്ലാത്ത വരെ സംബന്ധിച്ചിടത്തോളം നബിമാർ മുഖേന വിവരം കിട്ടാതെ ഇത് സാധ്യമ ല്ല. എങ്കിലും, ഒരാൾ ശിർക്കിലും, കുഫ്റിലും (ബഹുദൈവ വിശ്വാസത്തിലും അവിശ്വാസത്തിലും) ആണ് മരണപ്പെട്ടിരിക്കുന്നതെന്ന് കണ്ടാൽ മറ്റുള്ളവർക്കും അത് മനിലാക്കാമല്ലോ. അഥവാ അപ്പോഴേ അത് ഉറപ്പിക്കാവൂ. ഏത് അക്രമി യും, ഏത് പാപിയും മരണത്തിന് മുമ്പ് പശ്ചാത്തപിച്ചാൽ അല്ലാഹു മാപ്പുചെ യ്തുകൊടുക്കുന്നതാണ്. ഏതെങ്കിലും മാർഗത്തിലൂടെ, ശിർക്കിന്റെയും കുഫ്റി ന്റെയും ആളെന്ന് വ്യക്തമായിക്കഴിഞ്ഞ ആൾക്ക് വേണ്ടിയും പാപമോചനത്തിനും സത്യവിശ്വാസികൾക്ക് പാടില്ലാത്തതാണെന്ന് ഈ വചനങ്ങൾകൊണ്ട് സ്പഷ്ടമാകുന്നു. പുരോഗ മനാശയക്കാരെന്ന് പറയപ്പെടുന്ന ചില ആളുകൾ ചെയ്യാറുള്ളതുപോലെ - സത്യ വിശ്വാസികളല്ലാത്ത ആളുകൾ മരണപ്പെട്ടശേഷം അവരുടെ ശാന്തിക്കും മോക്ഷ ത്തിനും വേണ്ടി മുസ്ലിംകൾ പ്രാർത്ഥന നടത്തുന്നതും, അതിൽ പങ്കുവഹിക്കു ന്നതും അനിസ്ലാമികമായ ദുരാചാരമാണെന്ന് പറയേണ്ടതില്ല. ഇബ്റാഹീം നബി (അ)യുടെയും അനുയായികളുടെയും മാതൃകയെക്കുറിച്ച് വീണ്ടും അല്ലാഹു പറ യുന്നു:-
60:6–8لَقَدۡ كَانَ لَكُمۡ فِيهِمۡ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَۚ وَمَن يَتَوَلَّ فَإِنَّ ٱللَّهَ هُوَ ٱلۡغَنِيُّ ٱلۡحَمِيدُ
۞عَسَى ٱللَّهُ أَن يَجۡعَلَ بَيۡنَكُمۡ وَبَيۡنَ ٱلَّذِينَ عَادَيۡتُم مِّنۡهُم مَّوَدَّةٗۚ وَٱللَّهُ قَدِيرٞۚ وَٱللَّهُ غَفُورٞ رَّحِيمٞ
لَّا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ لَمۡ يُقَٰتِلُوكُمۡ فِي ٱلدِّينِ وَلَمۡ يُخۡرِجُوكُم مِّن دِيَٰرِكُمۡ أَن تَبَرُّوهُمۡ وَتُقۡسِطُوٓاْ إِلَيۡهِمۡۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُقۡسِطِينَ
(6) തീർച്ചയായും അവരിൽ നിങ്ങൾക്ക് നല്ലതായ മാതൃകയു ണ്ടായിരുന്നു; അതായത്, അല്ലാഹു വിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വർക്ക്. ആരെങ്കിലും തിരിഞ്ഞു കള യുന്നപക്ഷം അപ്പോൾ, നിശ്ചയ മായും അല്ലാഹുതന്നെയാണ് ധന്യനും സ്തുത്യർഹനുമായുള്ള വൻ. 6 പ തീർച്ചയായും ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു നിങ്ങൾക്ക് അവരിൽ മാതൃക, തുടർച്ച നല്ലതായ യാതൊരുവന് അഭിലഷിക്കുന്ന, പ്രതീക്ഷിച്ചുവരുന്ന അല്ലാഹുവിനെ അന്ത്യനാ ളിനെയും ആരെങ്കിലും തിരിഞ്ഞു പോകുന്നതായാൽ എന്നാൽ നിശ്ചയമായും അല്ലാഹു അവനത്രെ ധന്യൻ, അവൻ അനാശ്രയനത്രെ സ്തുത്യർഹനായ അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചുമുള്ള ഭയവും, അന്നത്തെ ദിവസം അല്ലാഹുവിൽനിന്നുള്ള പ്രതിഫലവും രക്ഷയും ലഭിക്കണമെന്ന ആഗ്ര ഹവും ഉള്ളവർ മാത്രമേ പ്രസ്തുതമാതൃക സ്വീകരിക്കുവാൻ തയ്യാറുണ്ടാവുക യുള്ളൂ. അങ്ങനെയുള്ളവർ അത് സ്വീകരിച്ചുകൊളളട്ടെ, സ്വീകരിക്കുവാൻ തയ്യാ റില്ലാത്തവരെക്കൊണ്ട് അല്ലാഹുവിന് യാതൊരു ദോഷവും ബാധിക്കുവാനില്ല. അതിന്റെ ഭവിഷ്യത്ത് അവർക്കുതന്നെയാണ് അനുഭവപ്പെടുക എന്ന് സാരം. ഈ വചനങ്ങൾ സ്വഹാബികളുടെ ഹൃദയത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തി യിരുന്നുവെന്നതിന് ഒരു ഉദാഹരണം കാണുക: അബൂബക്ർ (റ)ന്റെ മകൾ (റ)ന്റെ വീട്ടിൽ അവരുടെ മാതാവ്മാതാവ് അന്ന് വിശ്വസിച്ചിട്ടുണ്ടാ ചില സമ്മാനങ്ങളുമായി വന്നപ്പോൾ അവർ മാതാവിനെ സ്വീകരിച്ചുകൊള്ളുവാൻ നബി ˜ ഉപ ദേശിച്ചതിനുശേഷമേ അവർ സ്വീകരിച്ചുള്ളൂ. (അ; ബു; മു.) ഹുദൈബിയ്യ സന്ധി നിലവിലുള്ള കാലത്തായിരുന്നു അത്. ശത്രുക്കളുമായുള്ള ഈ സംഘർഷാവസ്ഥ അധികകാലം നിലനിൽക്കയില്ലെന്നും, താമസിയാതെ അതിനൊരു പരിഹാരമു ണ്ടാകുമെന്നും അടുത്ത വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ സമാശ്വ സിപ്പിക്കുന്നു:- വിഭാഗം- 2 (7) നിങ്ങൾക്കും, അവരിൽനിന്ന് നിങ്ങൾ ശത്രുതവെച്ചവർക്കുമിട യിൽ അല്ലാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം. അല്ലാഹു കഴിവു ള്ളവനാണ്; അല്ലാഹു വളരെ പൊറു ക്കുന്നവനും കരുണാനിധിയുമാണ്. 7 പ അല്ലാഹു ആയേക്കാം ഉണ്ടാക്കുക, ആക്കുവാൻ നിങ്ങൾക്കിടയിൽ യാതൊരു കൂട്ടർക്കുമിടയിൽ അവരിൽനിന്ന് നിങ്ങൾ ശത്രുതവെച്ച സ്നേഹബന്ധം അല്ലാഹു കഴിവുളളവനാണ് അല്ലാഹു വളരെ പൊറുക്കുന്നവനാണ് കരുണാനിധിയാണ്. "ഉണ്ടായേക്കാം' എന്ന് അല്ലാഹു ഒരു കാര്യത്തെപ്പറ്റി പറഞ്ഞാൽപിന്നെ അത് ഉണ്ടാകുമെന്നതിൽ സംശയിക്കാനില്ലല്ലോ. അതാ, മക്കാവിജയത്തോടെ അക്കാര്യം യഥാർത്ഥമായിത്തീരുകയും ചെയ്തു. ക്വുറൈശികൾ ഇസ്ലാം സ്വീക രിച്ചു. അറബികളാകമാനം തുരുതുരെ ഇസ്ലാമിന് കീഴൊതുങ്ങി അതിന്റെ പതാ കയിൻകീഴിൽ അണിനിരന്നു. പഴയ വൈരങ്ങളും, പുതിയ ശത്രുതകളുമെല്ലാം അവസാനിച്ചു. സാഹോദര്യം പൂർവ്വാധികം ബലപ്പെട്ടു. അല്ലാഹു പറഞ്ഞു: "അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം ഓർക്കുവിൻ. അതായത്, നിങ്ങൾ ശത്രുക്കളായിരുന്ന സന്ദർഭം: എന്നിട്ട് നിങ്ങളുടെ ഹൃദയങ്ങൾക്കിടയിൽ അവൻ ഇണക്കിച്ചേർത്തു. അങ്ങനെ അവന്റെ അനുഗ്രഹംകൊണ്ട് നിങ്ങൾ സഹോദര മ്പന്ദട്ടപ്പഥ ഗ്നഞ്ഞഞ്ചള ) ഭൂമിയിലുള്ളത് മുഴുവനും നീ ചിലവാക്കിയിരുന്നാലും അവരുടെ ഹൃദയങ്ങൾക്കിടയിൽ നീ ഇണക്കിച്ചേർക്കു മായിരുന്നില്ല. പക്ഷേ, അല്ലാഹു അവർക്കിടയിൽ ഇണക്കിയിരിക്കുന്നു. ( 63: സ്ലഞ്ചട്ടഞ്ഞഘ ന്ധ സ്ലല ൾറ ) റസൂൽ ˜ ഒരവസരത്തിൽ പറഞ്ഞു: നിങ്ങളെ വഴിപിഴച്ചവരായി ഞാൻ കണ്ടില്ലേ? എന്നിട്ട് എന്നെക്കൊണ്ട് അല്ലാഹു നിങ്ങൾക്ക് നിങ്ങൾ ഭിന്നിച്ചവരായിരുന്നില്ലേ? എന്നിട്ട് അല്ലാഹു എന്നെ ക്കൊണ്ട് നിങ്ങളെ എല്ലാ അവിശ്വാസികളോടും സത്യവിശ്വാസികൾ സദാ വെറുപ്പും ശത്രു തയും പുലർത്തേണ്ടതുണ്ടോ? മുസ്ലിംകളല്ലാത്തവരോട് മുസ്ലിംകൾ നല്ലനി ലക്ക് പെരുമാറേണ്ടതില്ലേ? അല്ലെങ്കിൽ ഏതുതരം അവിശ്വാസികളോട് വെറുപ്പും ശത്രുതയും പുലർത്തണമെന്നാണ് പറയുന്നത്? എന്നിങ്ങിനെയുള്ള സംശയ ങ്ങൾക്ക് അടുത്ത വചനങ്ങളിൽ മറുപടി കാണാം:- (8) മത(വിഷയ)ത്തിൽ നിങ്ങ ളോട് യുദ്ധം ചെയ്യുകയാകട്ടെ, നിങ്ങളുടെ വാസസ്ഥലങ്ങളിൽനിന്ന് നിങ്ങളെ പുറത്താക്കുകയാകട്ടെ ചെയ്തിട്ടില്ലാത്തവരെപ്പറ്റി അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല; (അ തെ) നിങ്ങൾ അവർക്ക് നന്മ ചെയ്യു കയും, അവരോട് നീതിമുറ പാലി ക്കുകയും ചെയ്യുന്നത് (വിരോധിക്കു ന്നില്ല). നിശ്ചയമായും, നീതിമുറ പാലിക്കുന്നവരെ അല്ലാഹു ഇഷ്ട പ്പെടുന്നു. 9 പ മതവിഷയ(ത്തിൽ) നിങ്ങ ളോട് യുദ്ധം ചെയ്യുകയും, നിങ്ങളെ നിങ്ങളുടെ വാസസ്ഥലങ്ങ ളിൽനിന്നു പുറത്താക്കുകയും, നിങ്ങളെ പുറത്താക്കുന്നതിന് പര സ്പരം പിന്തുണ നൽകുകയും ചെയ്യുന്നവരെപ്പറ്റി മാത്രമേ അല്ലാഹു നിങ്ങളോട് വിരോധിക്കുന്നുള്ളൂ; (അതെ) അവരോട് നിങ്ങൾ മൈത്രി കാണിക്കുന്നത് (മാത്രം). അവരോട് ആർ മൈത്രി കാണി ക്കുന്നുവോ, അക്കൂട്ടർ തന്നെയാണ് അക്രമികൾ. (8) അല്ലാഹു നിങ്ങളോട് വിരോധിക്കുന്നില്ല യാതൊരു കൂട്ടരെപ്പറ്റി നിങ്ങളോട് യുദ്ധം ചെയ്തിട്ടില്ലാത്ത മത(കാര്യ) ത്തിൽ നിങ്ങളെ പുറത്താക്കുകയും ചെയ്യാത്ത നിങ്ങളുടെ വാസസ്ഥലങ്ങളിൽ (വീടുകളിൽ) നിന്ന് അവർക്ക് നന്മ (ഗുണം) ചെയ്യു ന്നതിനെ നീതിമുറ പാലിക്കുകയും അവരോട് നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നു, സ്നേഹിക്കും നീതിമുറ പാലിക്കുന്ന വരെ
60:9–11إِنَّمَا يَنۡهَىٰكُمُ ٱللَّهُ عَنِ ٱلَّذِينَ قَٰتَلُوكُمۡ فِي ٱلدِّينِ وَأَخۡرَجُوكُم مِّن دِيَٰرِكُمۡ وَظَٰهَرُواْ عَلَىٰٓ إِخۡرَاجِكُمۡ أَن تَوَلَّوۡهُمۡۚ وَمَن يَتَوَلَّهُمۡ فَأُوْلَـٰٓئِكَ هُمُ ٱلظَّـٰلِمُونَ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ إِذَا جَآءَكُمُ ٱلۡمُؤۡمِنَٰتُ مُهَٰجِرَٰتٖ فَٱمۡتَحِنُوهُنَّۖ ٱللَّهُ أَعۡلَمُ بِإِيمَٰنِهِنَّۖ فَإِنۡ عَلِمۡتُمُوهُنَّ مُؤۡمِنَٰتٖ فَلَا تَرۡجِعُوهُنَّ إِلَى ٱلۡكُفَّارِۖ لَا هُنَّ حِلّٞ لَّهُمۡ وَلَا هُمۡ يَحِلُّونَ لَهُنَّۖ وَءَاتُوهُم مَّآ أَنفَقُواْۚ وَلَا جُنَاحَ عَلَيۡكُمۡ أَن تَنكِحُوهُنَّ إِذَآ ءَاتَيۡتُمُوهُنَّ أُجُورَهُنَّۚ وَلَا تُمۡسِكُواْ بِعِصَمِ ٱلۡكَوَافِرِ وَسۡـَٔلُواْ مَآ أَنفَقۡتُمۡ وَلۡيَسۡـَٔلُواْ مَآ أَنفَقُواْۚ ذَٰلِكُمۡ حُكۡمُ ٱللَّهِ يَحۡكُمُ بَيۡنَكُمۡۖ وَٱللَّهُ عَلِيمٌ حَكِيمٞ
وَإِن فَاتَكُمۡ شَيۡءٞ مِّنۡ أَزۡوَٰجِكُمۡ إِلَى ٱلۡكُفَّارِ فَعَاقَبۡتُمۡ فَـَٔاتُواْ ٱلَّذِينَ ذَهَبَتۡ أَزۡوَٰجُهُم مِّثۡلَ مَآ أَنفَقُواْۚ وَٱتَّقُواْ ٱللَّهَ ٱلَّذِيٓ أَنتُم بِهِۦ مُؤۡمِنُونَ
(9) നിശ്ചയമായും അല്ലാഹു നിങ്ങളെ വിരോധിക്കുന്നു (ള്ളൂ) യാതൊരു കൂട്ടരെപ്പറ്റി (മാത്രം) നിങ്ങളോടവർ യുദ്ധം ചെയ്തു മത(വിഷയ)ത്തിൽ നിങ്ങളെ പുറത്താക്കുകയും ചെയ്തു നിങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്ന് അവർ പിന്തുണ (സഹക രണം) നൽകുകയും ചെയ്തു നിങ്ങളെ പുറത്താക്കുന്നതിന് അതായത് അവരോട് മൈത്രി കാണിക്കുന്നതിനെ അവരോട് ആർ മൈത്രി കാണിക്കുന്നുവോ എന്നാൽ അക്കൂട്ടർ തന്നെ അക്ര മികൾ രണ്ടുവചനങ്ങളുടെയും ഉദ്ദേശ്യം വ്യക്തമാണല്ലോ. ഇങ്ങോട്ടു അക്രമ ത്തിനും കയ്യേറ്റത്തിനും മുതിരാത്ത ഏത് മതക്കാരായാലും ശത്രുത കാണിക്കണമെന്ന് അല്ലാഹു ആവശ്യപ്പെടുന്നില്ല. മാത്രമല്ല, അവരോട് നീതിമുറയനുസരിച്ചു പെരുമാറണമെന്ന് പ്രോൽസാഹി പ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇങ്ങോട്ട് മതവിഷയത്തിൽ ധിക്കാരത്തിനും മർദ്ദനത്തിനും വരുന്നവരോട് സ്നേഹവും മൈത്രിയും സ്ഥാപിക്കുവാൻ മുസ്ലിംകൾ തുനിയുന്നത് അക്രമമാണ്, കാപട്യമാണ്, കുറ്റകരമാണ്. രണ്ട് വചനങ്ങളിലെയും അവസാന വാക്യങ്ങൾ പ്രത്യേകം മനിരുത്തേണ്ടതാ ണ്. (10) ഹേ, വിശ്വസിച്ചവരേ, വിശ്വ സിച്ച സ്ത്രീകൾ നാടുവിട്ടു (അഭ യാർത്ഥികളായും) കൊണ്ട് നിങ്ങ ളുടെ അടുക്കൽ വന്നാൽ, നിങ്ങൾ അവരെ പരീക്ഷിച്ചുനോക്കണം. അവരുടെ വിശ്വാസത്തെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാ ണ്. വിശ്വാസിനികളാ ണെന്ന് നിങ്ങൾ അറിഞ്ഞാൽ അവരെ അവിശ്വാസികളിലേക്ക് നിങ്ങൾ മടക്കി വിടരുത്. ആ സ്ത്രീകൾ അവർക്ക് അനുവദനീയ മല്ല; അവർ ആ സ്ത്രീകൾക്കും അനുവദനീയമാവുകയില്ല. അവർ (അവിശ്വാസികൾ) ചിലവഴിച്ചത് നിങ്ങൾ അവർക്ക് കൊടുക്കുകയും വേണം. നിങ്ങൾ ആ സ്ത്രീകളുടെ പ്രതി ഫലങ്ങൾ (മഹ്റുകൾ) കൊടുത്താൽ നിങ്ങളവരെ വിവാഹം ചെയ്യുന്നതി ന് നിങ്ങളുടെമേൽ തെറ്റില്ല. അവി ശ്വാസിനികളുടെ സംബന്ധങ്ങളെ (വിവാഹബന്ധങ്ങളെ) നിങ്ങൾ വെച്ചുകൊണ്ടിരിക്കുകയും അരുത്. നിങ്ങൾ ചിലവഴിച്ചത് നിങ്ങൾ ചോദിച്ചു (വാങ്ങി)കൊളളുകയും ചെയ്യുക; അവർ ചിലവഴിച്ചത് അവരും ചോദിച്ചു (വാങ്ങി)കൊള്ള ട്ടെ. അതെല്ലാം അല്ലാഹുവിന്റെ വിധി (നിയമം) ആകുന്നു; അവൻ നിങ്ങൾക്കിടയിൽ വിധികൽപിക്കു ന്നു. അല്ലാഹു സർവ്വജ്ഞനും, അഗാ ധജ്ഞനുമാകുന്നു. 10 പ ഹേ വിശ്വസിച്ചവരേ നിങ്ങളുടെ അടുക്കൽ വന്നാൽ വിശ്വസിച്ച സ്ത്രീകൾ ഹിജ്റഃ (നാടുവിട്ടു) വരുന്നവ രായി നിങ്ങളവരെ പരീക്ഷിച്ചു നോക്കുക അല്ലാഹു ഏറ്റവും (നല്ലപോലെ) അറിയുന്നവനാണ് അവരുടെ വിശ്വാസത്തെന്നക്കുറിച്ച് എന്നിട്ട് നിങ്ങൾ അവരെ അറിഞ്ഞാൽ (ബോധ്യം വന്നാൽ) വിശ്വാസിനികളാണെന്ന് എന്നാലവരെ നിങ്ങൾ മടക്കരുത് അവിശ്വാസികളിലേക്ക് അവർ (ആ സ്ത്രീകൾ) അല്ല അവർക്ക് അനുവദനീയമാവുകയില്ല അവർ (സ്ത്രീ കൾ)ക്ക് അവർക്ക് കൊടുക്കുകയും വേണം അവർ ചിലവഴിച്ചത് നിങ്ങൾക്ക് തെറ്റില്ല, കുറ്റമില്ല അവരെ വിവാഹം ചെയ്യൽ അവർക്ക് നിങ്ങൾ കൊടുത്താ ൽ അവരുടെ പ്രതി ഫല(മഹ്ർവിവാഹമൂല്യ)ങ്ങൾ നിങ്ങൾ വെച്ചുകൊണ്ടിരിക്കരുത്, പിടിച്ചുവെക്കരുത് സംബന്ധ (കെട്ടുവിവാഹ ബന്ധ)ങ്ങളെ കാഫിറു (അവിശ്വാസി)കളായ സ്ത്രീകളുടെ നിങ്ങൾ ചോദിച്ചുകൊള്ളുക നിങ്ങൾ ചിലവഴിച്ചത് അവരും ചോദിച്ചുകൊള്ളട്ടെ അവർ ചില വഴിച്ചത് അത് അല്ലാഹുവിന്റെ വിധിയാണ്, നിയമമാണ് അവൻ വിധിക്കുന്നു, നിയമിക്കുന്നു നിങ്ങൾക്കിടയിൽ അല്ലാഹു സർവ്വ ജ്ഞനാണ് അഗാധജ്ഞനാണ് പല നിയമങ്ങളും തത്വങ്ങളും ഉൾക്കൊള്ളുന്നതാണ് കേവലം ദീർഘ മായ ഈ വചനം. അവിശ്വാസികളിൽ സ്നേഹബന്ധത്തിനും മൈത്രിക്കും പാടില്ലാത്തവർ ആരാണെന്നും ആരോടെല്ലാമാണ് നല്ല നിലക്കും നീതിമുറ യോടും പെരുമാറേണ്ടതെന്നും വിവരിച്ചശേഷം, ഇരുകൂട്ടർക്കുമിടയിൽ പാലി ക്കപ്പെടേണ്ടുന്ന തത്വപരവും, നീതിപരവുമായ ചില കാര്യങ്ങൾ അല്ലാഹു വിവ രിക്കുന്നു. സൂറത്തുൽ ഫത്ഹിൽ വെച്ചും മറ്റും പ്രസ്താവിക്കപ്പെട്ടതുപോലെ, ഹുദൈബിയ്യ സന്ധി നിശ്ചയ പ്രകാരം, മുശ്രിക്കുകളുടെ പക്ഷത്തുനിന്ന് മുസ്ലിം പക്ഷത്തേക്ക് വരുന്നവരെ തിരിച്ചയച്ചുകൊടുക്കണമെന്ന നിബന്ധന വെച്ചിരുന്നുവല്ലോ. സന്ധിവ്യവസ്ഥകൾ എഴുതി രേഖപ്പെടുത്തെ പ്പട്ടശേഷം, മക്കഃ യിൽ നിന്നും ഇസ്ലാമിൽ വിശ്വസിച്ചിരുന്ന അബലരായ ചില ആളുകളെ നബി ˜ ഈ വ്യവസ്ഥയനുസരിച്ചു മടക്കി അയക്കുകയും വേണ്ടിവന്നു. ഇതുപോലെ, വിശ്വ സിച്ചിരുന്ന ചില സ്ത്രീകളും ഹിജ്റഃക്ക് ഒരുങ്ങിവരുകയുണ്ടായി. അവരെയും തിരിച്ചുതരണമെന്നു ക്വുറൈശികൾ വാദിച്ചു. സന്ധിനിശ്ചയങ്ങൾ പുരുഷൻമാരെ മാത്രം ബാധിക്കുന്നതാണെന്നും, സ്ത്രീകളെപ്പറ്റി അതിൽ ഒന്നും വ്യവസ്ഥവെ ച്ചിട്ടില്ലെന്നും നബി ˜ മറുപടി കൊടുത്തു. ഇങ്ങനെയുള്ള സ്ത്രീകളുടെ വിഷയ ത്തിലാണ് ഈ വചനം അവതരിച്ചത്. ഈ വചനം നബി ˜ യുടെ വാദം ശരിവെ ക്കുകയും, ഇത്തരം സന്ദർഭങ്ങളിൽ തുടർന്ന് സ്വീകരിക്കപ്പെടേണ്ടുന്ന നടപടി കൾ എന്തൊക്കെയാണെന്ന് വിവരിക്കുകയും ചെയ്യുന്നു. അവ ഇങ്ങനെ സംഗ്ര ഹിക്കാം:- പക്ഷത്ത്നിന്നു വല്ല സ്ത്രീകളും തങ്ങൾ സത്യ വിശ്വാസിനികളാണെന്ന് പറഞ്ഞുകൊണ്ട് മുസ്ലിംകളുടെ അടുക്കൽ അഭയാർത്ഥി കളായി വന്നാൽ, അവരുടെ വാദം ശരിയാണെന്ന് ഉറപ്പു വരുത്തുവാനായി അവരെ പരീക്ഷിക്കേണ്ടതുണ്ട്. അവരുടെ യഥാർത്ഥ നിലയെപ്പറ്റി അല്ലാഹുവിന് ധാരാളം അറിയാം. പക്ഷേ, ബാഹ്യമായ സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ഇഹത്തിലെ നിയമനടപടികൾ എടുക്കപ്പെടുക. അതുകൊണ്ട് മുസ്ലിംകൾക്ക് അവരുടെ നിലപാട് ബോദ്ധ്യപ്പെടേണ്ടതുണ്ട്. ഇൗ കൽപ്പനപ്രകാരം നബി ˜ ഹുദൈബിയാ കരാറിന് ശേഷം വന്ന ആ സ്ത്രീകളെ പരീക്ഷിക്കയുണ്ടായി. താൻ വന്നിരിക്കുന്നത് ഭർത്താവിനോടുള്ള വിദ്വേഷം കൊണ്ടല്ലെന്നും, നാടുവിട്ടു മറ്റൊരു നാട്ടിൽ പോകുവാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും, ഐഹിക നന്മയെ ഉദ്ദേശിച്ച ല്ലെന്നും, അല്ലാഹുവിനോടും റസൂലിനോടുമുള്ള സ്നേഹം കൊണ്ട് മാത്രമാ ണെന്നും ഓരോ സ്ത്രീയിൽ നിന്നും സത്യവാങ്മൂലം ലഭിച്ച ശേഷമേ അവരെ തിരുമേനി സ്വീകരിച്ചുള്ളൂ. (2) അങ്ങനെ, പരീക്ഷണത്തിൽനിന്ന് അവർ യഥാർത്ഥ വിശ്വാസിനിക ളാണെന്ന് ബോദ്ധ്യം വന്നു കഴിഞ്ഞാൽ, അവരെപ്പിന്നെ അവിശ്വാസികളായ ഭർത്താക്കളുടെയോ നാട്ടുകാരുടെയോ അടുക്കലേക്ക് മടക്കി അയക്കുവാൻ പാടി ല്ല. ഇരുകൂട്ടരും വിശ്വാസത്തിൽ പരസ്പര വിരുദ്ധരായതുകൊണ്ട് എനി അവർക്ക് യോജിച്ചു പോകുവാൻ നിവൃത്തിയില്ല. (3) സത്യവിശ്വാസം സ്വീകരിച്ച സ്ത്രീകളും അവിശ്വാസികളായ പുരു ഷൻമാരും തമ്മിൽ വിവാഹബന്ധം പാടില്ല. (4) സ്ത്രീ മുസ്ലിമായിത്തീരുകയും, പുരുഷൻ അവിശ്വാസത്തിൽ നില കൊള്ളുകയുമാണെങ്കിൽ അവർ തമ്മിലുള്ള വിവാഹബന്ധം വേർപെടും. (5) ഇതുപോലെത്തന്നെ, പുരുഷൻ സത്യവിശ്വാസം സ്വീകരിച്ചശേഷം സ്ത്രീ അവിശ്വാസത്തിൽ ഉറച്ചുനിന്നാലും വിവാഹബന്ധം തുടരുന്നതല്ലദുർ∫ല പ്പെട്ടുപോകും. (6) സ്ത്രീ മുസ്ലിമായത്നിമിത്തം വിവാഹബന്ധം വേർപെട്ടുപോകു മ്പോൾ ആ സ്ത്രീയെ മുസ്ലിംകൾക്ക് വിവാഹം ചെയ്യാവുന്നതാണ്. ഇൗ ആയ ത്തിന്റെ അവതരണത്തോടുകൂടി ഇതെല്ലാം ഇസ്ലാമിന്റെ സ്ഥിരവും അംഗീ കൃതവുമായ നിയമങ്ങളായിത്തീർന്നു. ഇതിനുമുമ്പ് ഇവയെക്കുറിച്ച് പ്രത്യേക നിയ മങ്ങളൊന്നും ഇസ്ലാമിൽ നിലവിൽ വന്നിട്ടില്ലായിരുന്നു. അതുകൊണ്ടാണ് നബി തിരുമേനി ˜ യുടെ പുത്രി സൈനബ് (റ)നെ വിവാഹം ചെയ്തുകൊടുത്തിരുന്ന )മായുള്ള ബന്ധം വേർപെടുത്തപ്പെടാതിരുന്നത്. സൈനബ് (റ) ആദ്യമേ മുസ്ലിമായിരുന്നുവെങ്കിലും അവർ മക്കഃയിൽ ഭർത്താ വോ ടൊന്നിച്ചു തന്നെ താമസമായിരുന്നു. (റ) ബദ്ർ യുദ്ധത്തിൽ ബന്ധ മോചനമൂല്യം നൽകേണ്ടതിന് സൈനബ് (റ) അവ രുടെ ഒരു ആഭരണം അയച്ചുകൊടുത്തിരുന്നു. ആ ആഭരണം അവർക്ക് അവ രുടെ മാതാവ് ഖദീജഃ ബീവി (റ)യിൽനിന്ന് ലഭിച്ചതായിരുന്നു. അതു കണ്ടപ്പോൾ തിരുമേനിയുടെ ഹൃദയത്തിൽ അലിവ്തോന്നി. അങ്ങനെ, സ്വഹാബികൾ അഭിപ്രാ യപ്പെട്ടതനുസരിച്ച് സൈനബ് (റ)യെ മദീനഃയിലേക്ക് അയച്ചുകൊടുക്കണമെന്ന നിശ്ച യത്തോടുകൂടി വിട്ടയക്കപ്പെട്ടു. നിശ്ചയപ്രകാരം സൈനബ് (റ) മദീ നഃയിൽ എത്തി. പിന്നീട് അൽപം കൊല്ലങ്ങൾക്കുശേഷമാണ് (റ) സത്യവിശ്വാസം സ്വീകരിച്ചത്. അനന്തരം അവരുടെ പഴയ വിവാഹബന്ധം തുടരു കയും ചെയ്തു. (7) മേൽപറഞ്ഞപ്രകാരം വിവാഹബന്ധം മുറിഞ്ഞുപോയ സ്ത്രീകളെ മുസ്ലിംകൾ വിവാഹം ചെയ്യുമ്പോൾ ആ സ്ത്രീകൾക്ക് അവരുടെ മഹ്ർ -മര്യാദയ നുസരിച്ച് നൽകപ്പെടേണ്ടുന്ന വിവാഹമൂല്യംനൽകേണ്ടതാണ്. "അവർ ചിലവഴി ) എന്നും "ആ സ്ത്രീകളുടെ പ്രതിഫ ലം' ( ) എന്നും പറഞ്ഞ തിന്റെ വിവക്ഷ വിവാഹമൂല്യമാകുന്ന "മഹ്ർ' എന്നാകുന്നു. (8) മു ൻവിവാഹങ്ങളിൽ ആ സ്ത്രീകൾക്ക് അവരുടെ ഭർത്താക്കൾ കൊടു ത്തിരുന്ന മഹ്ർ, മുസ്ലിംകൾക്ക് അവിശ്വാസികളുടെ ഭാഗത്തുനിന്നും, അവിശ്വാസി കൾക്ക് മുസ്ലിംകളുടെ ഭാഗത്തുനിന്നും തിരിച്ചു വാങ്ങാവുന്നതാണ്. ഇൗ ഇനത്തിൽ മുസ്ലിംകളുടെ ഭാഗത്തുനിന്ന് നൽകപ്പെടേണ്ടുന്ന സംഖ്യക്ക് "ഗനീമത്ത്' മുതലായ പൊതുനിധിയിൽനിന്നു ഇമാം (ഭരണനേതാവ്) പരിഹാരം ഉണ്ടാക്കേണ്ടതാണ്. എനി അമുസ്ലിംകളുടെ ഭാഗത്തുനിന്ന് ഇൗ ഇനത്തിൽ ലഭിക്കേണ്ടുന്ന സംഖ്യ അവ രിൽനിന്ന് ലഭിക്കുവാൻ മാർഗമില്ലാത്തപക്ഷം, അതിനുള്ള പരിഹാരം അല്ലാഹു തുടർന്ന് നിർദ്ദേശിക്കുന്നു:- (11) നിങ്ങളുടെ ഭാര്യമാ രിൽനിന്ന് വല്ലവരും അവിശ്വാസിക ളിലേക്ക് (പോയി) നിങ്ങൾക്ക് നഷ്ട മാകുകയും, എന്നിട്ട് നിങ്ങൾ അന ന്തരനടപടി എടുക്കുകയും (അഥവാ അതിന്നവസരം വരുകയും) ചെയ്തു വെങ്കിൽ. അപ്പോൾ, .യാതൊരു കൂട്ടരുടെ ഭാര്യമാർ (നഷ്ടപ്പെട്ടു) പോയോ അവർക്ക് അവർ ചിലവഴിച്ചതു പോലെ നിങ്ങൾ കൊടുത്തുകൊള്ളു വിൻ. നിങ്ങൾ യാതൊരുവനിൽ വിശ്വ സിക്കുന്നവരാണോ ആ അല്ലാഹു വിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്യുവിൻ. (11) നിങ്ങൾക്ക് പാഴായി (നഷ്ടമായി) പ്പോയെങ്കിൽ വല്ലതും (വല്ലവരും) നിങ്ങളുടെ ഭാര്യമാരിൽനിന്ന് അവിശ്വാസികളി ലേക്ക് (പോയിട്ട്) എന്നിട്ട് നിങ്ങൾ അനന്തര നടപടി എടുത്താൽ (നി ങ്ങൾക്ക് ഊഴം ലഭിച്ചാൽ) എന്നാൽ നിങ്ങൾ കൊടുക്കുവിൻ യാതൊ രുവർക്ക് പോയതായ അവരുടെ ഭാര്യമാർ യാതൊന്നുപോലെ അവർ ചിലവഴിച്ച നിങ്ങൾ സൂക്ഷിക്കയും ചെയ്യുവിൻ യാതൊരു അല്ലാഹുവിനെ നിങ്ങൾ അവനിൽ വിശ്വസിക്കുന്നവ രാകുന്നു അതായത് മുസ്ലിംകളുടെ ഭാര്യമാരായിരുന്നവർ അമുസ്ലിം പക്ഷത്തേക്ക് പോകുകയും, അവർക്ക് കൊടുത്തിരുന്ന മഹ്റിന്റെ സംഖ്യ അവരിൽനിന്ന് കിട്ടു വാൻ മാർഗമില്ലാതിരിക്കുകയും ചെയ്താൽ അതിനുള്ള നിവാരണം ഇതാണ്: അമുസ്ലിംകളുമായി അതിന് അനന്തര നടപടി കൈകൊള്ളുവാൻ അവസരം കാണുമ്പോൾ ആ നഷ്ടസംഖ്യ ഈടാക്കികൊടുക്കണം. യുദ്ധത്തിൽ ഗനീമത്ത് സ്വത്തുക്കൾ ലഭിക്കുന്നപക്ഷം അതിൽനിന്നോ അല്ലെങ്കിൽ മുസ്ലിംകളുടെ ഭാഗ ത്തുനിന്ന് അവർക്ക് കൊടുക്കേണ്ടതുള്ള മഹ്റു വകകളിൽനിന്നോ ഇത് ഈടാ ക്കിക്കൊടുക്കേണ്ടതാണ്. ഗനീമത്തുകളിൽനിന്ന് ഇത് കഴിച്ചു ബാക്കിയേ ഓഹരി ചെയ്യപ്പെടേണ്ടതുള്ളൂ. ഇത് സംബന്ധമായ വിശദവിവരങ്ങൾ ഫിക്വ്ഹ് (കർമ ശാസ്ത്ര) ഗ്രമ്ലങ്ങളിലും മറ്റും കാണാവുന്നതാണ്. വിവാഹത്തിൽ മഹ്റിനുള്ള സ്ഥാനവും, അതിന്റെ ഉത്തരവാദിത്തത്തിന്റെ ഗൗരവവും ഇസ്ലാമിൽ എത്രമാത്രം വമ്പിച്ചതാണെന്ന് ഇതിൽനിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എന്നിട്ടും, ഒരു മാമൂൽ, അല്ലെങ്കിൽ നിയമപരമായ ഒരു ചടങ്ങ് എന്ന് മാത്രമേ പല പണ്ഡി തൻമാർപോലും മഹ്റിനെപ്പറ്റി ഇന്ന് ധരിച്ചിട്ടുള്ളൂവെന്നത് വളരെ ഖേദകരമാ ണ്.
60:12–13يَـٰٓأَيُّهَا ٱلنَّبِيُّ إِذَا جَآءَكَ ٱلۡمُؤۡمِنَٰتُ يُبَايِعۡنَكَ عَلَىٰٓ أَن لَّا يُشۡرِكۡنَ بِٱللَّهِ شَيۡـٔٗا وَلَا يَسۡرِقۡنَ وَلَا يَزۡنِينَ وَلَا يَقۡتُلۡنَ أَوۡلَٰدَهُنَّ وَلَا يَأۡتِينَ بِبُهۡتَٰنٖ يَفۡتَرِينَهُۥ بَيۡنَ أَيۡدِيهِنَّ وَأَرۡجُلِهِنَّ وَلَا يَعۡصِينَكَ فِي مَعۡرُوفٖ فَبَايِعۡهُنَّ وَٱسۡتَغۡفِرۡ لَهُنَّ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَوَلَّوۡاْ قَوۡمًا غَضِبَ ٱللَّهُ عَلَيۡهِمۡ قَدۡ يَئِسُواْ مِنَ ٱلۡأٓخِرَةِ كَمَا يَئِسَ ٱلۡكُفَّارُ مِنۡ أَصۡحَٰبِ ٱلۡقُبُورِ
(12) ഹേ, നബിയേ, വിശ്വാസി നികളായ സ്ത്രീകൾ, തങ്ങൾ അല്ലാ ഹുവിനോട് യാതൊന്നിനെയും പങ്ക് ചേർക്കുകയില്ലെന്ന് (പ്രതിജ്ഞ) നൽകിക്കൊണ്ട് നിന്റെ അടുക്കൽ വന്നാൽ,- അവർ മോഷ്ടിക്കുകയുമില്ല, വ്യഭിചാരം ചെയ്യുകയുമില്ല, തങ്ങ ളുടെ സന്താനങ്ങളെ കൊലപ്പെടു ത്തുകയുമില്ല, യിൽ വെച്ച് (മനഃപൂർവ്വം) കെട്ടിച്ചമ ക്കുന്ന യാതൊരു കള്ളവാദവും കൊണ്ടുവരികയുമില്ല,- ഒരു (സദാചാരപരമായ) സൽകാ ര്യത്തിലും നിന്നോട് അവർ അനുസ രണക്കേട് കാണിക്കുകയുമില്ല എന്നും നൽകിക്കൊ ണ്ടുവന്നാൽ), നീ അവരോട് (പ്രതിജ്ഞ) വാങ്ങി ക്കൊള്ളുക; അവർക്കുവേണ്ടി അല്ലാഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമാ യും, അല്ലാഹു വളരെ പൊറുക്കുന്ന വനാണ്, കരുണാനിധിയാണ്. 12 പ ഹേ, നബിയേ നിന്റെ അടുക്കൽ വന്നാൽ വിശ്വസിച്ച സ്ത്രീകൾ നിന്നോട് (പ്രതിജ്ഞ)നൽകിക്കൊണ്ട് അവർ പങ്ക് ചേർക്കയില്ലെന്ന് അല്ലാഹുവിനോട് യാതൊ ന്നിനെയും അവർ മോഷ്ടിക്കുക (കളവ് നടത്തുക)യില്ല എന്നും വ്യഭിചാരം ചെയ്കയുമില്ല കൊല ചെയ്കയുമില്ല തങ്ങളുടെ സന്താനങ്ങളെ തങ്ങൾ വരികയുമില്ല കള്ളവാദവുംകൊണ്ട്, നുണ യുമായി തങ്ങൾ കെട്ടിച്ചമക്കുന്ന തങ്ങളുടെ കൈകൾക്കിട യിൽവെച്ച് തങ്ങളുടെ കാലുകൾക്കും നിന്നോട് അവർ അനുസരണക്കേട് കാണിക്കയില്ല (എന്നും) ഒരു സദാചാരത്തിലും, സൽകാര്യത്തിലും എന്നാൽ നീ അവർക്ക് അവ രോട് പ്രതിജ്ഞ വാങ്ങുക അവർക്കുവേണ്ടി പാപമോചനവും തേടുക അല്ലാഹുവിനോട് നിശ്ചയമായും അല്ലാഹു പൊറുക്കുന്നവനാണ് കരുണാനിധിയാണ് മുൻവിഷയങ്ങളുമായി ഒരു തരത്തിൽ ബന്ധപ്പെട്ട വിഷയങ്ങൾതന്നെ യാണ് ഈ വചനത്തിലും ഉള്ളത്. മക്കാവിജയത്തെത്തുടർന്ന് മക്കാനിവാസികൾ നബി ˜ യുടെ അടുക്കൽവന്ന് തങ്ങൾ ഇസ്ലാമിനെ അംഗീകരിച്ചതായും, ഇസ്ലാമികശാസനകൾ അനുസരിച്ച് ജീവിക്കുവാൻ തയ്യാറുള്ളതായും (മറ്റ് ചില പ്രത്യേക സന്ദർഭ ങ്ങളിലും ഇങ്ങനെ നടക്കാറുണ്ടായിരുന്നു.) കൂട്ടത്തിൽ, മക്കഃയിലെ സ്ത്രീകളും പങ്കെടുത്തിരുന്നു. സ്ത്രീകൾ വരു മ്പോൾ അവരിൽനിന്ന് വാങ്ങേണ്ടുന്ന രൂപം അല്ലാഹു ഇൗ വചന ത്തിൽ എടുത്തുകാട്ടുന്നു. പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടുന്ന ഒരു സമ്പ്രദായം ജാഹിലിയ്യാ അറബികൾക്കിടയിൽ ഉണ്ടായിരുന്നുവല്ലോ. അതു പോലെത്തന്നെ, അന്യപുരുഷ സ്പർശനത്തിൽ ജനിച്ച ജാരസന്താനങ്ങളെ സ്വഭർത്താക്കളുടെ സന്താനങ്ങളായും, ഏതെങ്കിലും ഒരാളുടെ അവിഹിത കൂട്ടു കെട്ടിൽ ജനിച്ച കുട്ടികളെ സ്ത്രീ ഇഷ്ടപ്പെടുന്ന മറ്റൊരാളുടെതായും നിശ്ചയി ക്കുന്ന പതിവും അവർക്കിടയിൽ ഉണ്ടായിരുന്നു. ഇതെല്ലാം ഉദ്ദേശിച്ചുകൊണ്ടാണ് സന്താനങ്ങളെ കൊല്ലുകയില്ലെന്നും, കൈകാലുകൾക്കിടയിൽ വെച്ച് കെട്ടിച്ചമ ക്കുന്ന കള്ളവാദം കൊണ്ടുവരികയില്ലെന്നും അവരുടെ ഉൾപ്പെടുത്തിയിരിക്കുന്നത്. സന്താനങ്ങൾ ജനിച്ചുവളരുന്നതു സ്ത്രീകളുടെ കൈകാലുകൾക്കിടയിൽ വെച്ചാണല്ലോ. ഇത്രയും സ്പഷ്ടമായി അറിയാവുന്ന ഒരു പച്ചപ്പരമാർത്ഥത്തെ മറച്ചുവെച്ചാണ് ആ കള്ളം കെട്ടിച്ചമക്കു ന്നതെന്നത്രെ ആ വാക്ക് സൂചിപ്പിക്കുന്നത്. എന്ന വാക്കിൽ ബുദ്ധികൊണ്ടോ മതം മുഖേനയോ നല്ല കാര്യങ്ങളായി അറിയപ്പെടുന്നതെല്ലാം ഉൾപ്പെടും. അറിയപ്പെട്ടത് എന്നാണ് വാക്കർത്ഥമെങ്കിലും സദാചാരം, ക്കെയാണ് ഉദ്ദേശ്യാർത്ഥം. ദുരാചാരം, ദുഷ്കാര്യം) എന്നാണ് ഇതിന്റെ എതിർപദം. ചില പ്രത്യേക ഉപാധികൾ ആദ്യം എടുത്തു പറഞ്ഞശേഷം, സൽകാര്യങ്ങളിൽപെട്ട ഏതൊന്നു കൽപിച്ചാലും അത് അനുസരിക്കാതിരിക്കുകയില്ലെന്ന് വാചകത്തിൽ ഒരു പൊതു ഉപാധികൂടി വെച്ചിരിക്കുന്നത് ശ്രദ്ധേയമാകുന്നു. അല്ലാ ഹുവിന്റെ കല്പനക്കെതിരായി ആർക്കും ഒന്നും കൽപിക്കുവാൻ അധികാരമില്ല. അങ്ങനെ കല്പിച്ചാൽ അത് അനുസരിക്കേണ്ടതുമില്ല. എന്നാൽ, അല്ലാഹു നിർബ ന്ധമാക്കിയിട്ടില്ലാത്ത കാര്യമായിരുന്നാലും, സൽകാര്യങ്ങളുടെ ഇനത്തിൽപെട്ട ഒരു കാര്യം നബി ˜ യോ, ഉത്തരവാദപ്പെട്ട നേതാവോ കൽപിച്ചാൽ അത് മറ്റു ള്ളവർ അനുസരിക്കേണ്ടതുണ്ട് എന്ന് ഇതിൽനിന്നും മറ്റു പല തെളിവുക ളിൽനിന്നും മനിലാക്കാം. വല്ലവരും മരണപ്പെടുമ്പോൾ, ജാഹിലിയ്യത്തിൽ പതി വുണ്ടായിരുന്നതും, ഇന്നും ചില സമുദായങ്ങളിൽ കാണാവുന്നതുമായ വിലാപ ഗോഷ്ടികളും, അനുശോചനചടങ്ങുകളും നടത്തുകയില്ലെന്നും സ്ത്രീകളുടെ നബി ˜ ഉൾപ്പെടുത്തിയിരുന്നതായി ഹദീഥുകളിൽ വന്നിട്ടുണ്ട്. ഇനത്തിൽ പെട്ടതുതന്നെ. ഒരാൾ ഒരാൾക്ക് ചെയ്യുമ്പോൾ അന്യോന്യം കൈപിടിച്ചു (13) ഹേ, വിശ്വസിച്ചവരേ, അല്ലാഹു കോപിച്ചിട്ടുള്ള ജനത യോട് നിങ്ങൾ മൈത്രി സ്ഥാപിക്ക രുത്. ക്വബ്റുകളിലുള്ളവരെ സംബ ന്ധിച്ച് അവിശ്വാസികൾ നിരാശപ്പെ ട്ടിരിക്കുന്നതുപോലെ, പരലോക ത്തെ സംബന്ധിച്ച് തീർച്ചയായും അവർ നിരാശപ്പെട്ടിരിക്കുകയാണ്. 13 പ ഹേ വിശ്വസിച്ചവരേ നിങ്ങൾ മൈത്രി സ്ഥാപി ക്കരുത്, സ്നേഹബന്ധം പുലർത്തരുത് ഒരു ജനതയോട് അല്ലാഹു കോപിച്ചിരിക്കുന്നു അവരുടെമേൽ തീർച്ചയായും അവർ നിരാശ പ്പെട്ടിരിക്കുന്നു, ആശമുറിഞ്ഞു പരലോകത്തെ സംബന്ധിച്ച് അവിശ്വാസികൾ നിരാശപ്പെട്ടതുപോലെ ക്വബ്റു കളിലുള്ളവരെപ്പറ്റി, ക്വബ്റിന്റെ ആൾക്കാരിൽപെട്ട അല്ലാഹു "കോപിച്ച ജനത' എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, അല്ലാ ഹുവിന്റെ കോപത്തിനും ശാപത്തിനും പാത്രമായ എല്ലാ അവിശ്വാസികളും ആയിരിക്കുന്നതാകുന്നു. യഹൂദികളെപ്പററി പ്രസ്താവിച്ചിട്ടുള്ള ചില പ്രസ്താവനകളെ അടിസ്ഥാനമാക്കി യഹൂദികളാണ് ഇവിടെ ഉദ്ദേശ്യമെ ന്നത്രെ ചിലർ അഭിപ്രായപ്പെടുന്നത്. അല്ലാഹുവിനറിയാം. ഒന്നാമെ ത്ത അഭി പ്രായം അനുസരിച്ച് അവസാന വാക്യത്തിന്റെ സാരം ഈ രണ്ടിലൊരുപ്രകാര മായിരിക്കാം: കൊണ്ടാണ് അത് നടക്കാറുള്ളത്. എന്നാൽ, നബി ˜ സ്ത്രീകളുമായി നടത്തിയപ്പോൾ ഓരോ സ്ത്രീയും മേൽപറഞ്ഞ നിബന്ധനകളെല്ലാം സ്വീകരി ച്ചുകഴിഞ്ഞശേഷം അവരോട് ന്നറജ ള്ളപ്പഥ (തന്നോട് അപ്രകാരം ഞാൻ പ്രതിജ്ഞ നടത്തി) എന്ന് പറയുകയല്ലാതെ, സ്ത്രീകൾക്ക് കൈ കൊടുക്കുകയു ണ്ടായിട്ടില്ല എന്ന് (റ) നിവേദനം ചെയ്തിരിക്കുന്നു. (ബു.) ഞങ്ങൾക്ക് കൈ തരാത്തതെന്താണെന്ന് സ്ത്രീകൾ ചോദിച്ചപ്പോൾ "ഞാൻ സ്ത്രീകൾക്ക് കൈകൊടുക്കുന്നതല്ല' എന്ന് നബി ˜ പറയുകയും ചെയ്തു. (അ) സൂറത്തിന്റെ ആരംഭത്തിൽ സംസാരവിഷയമായിരുന്ന കാര്യം സത്യവിശ്വാസികളെ വിളിച്ച് വീണ്ടും ഒന്ന് ചുരുക്കി ആവർത്തിച്ചുണർത്തികൊണ്ട് ഈ സൂറത്ത് സമാപി ക്കുന്നു:- അവിശ്വാസികൾ ക്വബ്റിലുള്ളവരെ സംബന്ധിച്ച് ആശ മുറി ഞ്ഞിട്ടുള്ളതുപോലെ, പരലോകത്തെക്കുറിച്ചും ആശ മുറിഞ്ഞിട്ടുണ്ട്. അതായത് മരിച്ചു മണ്ണടഞ്ഞുപോയവരെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ അവർക്കില്ലാത്തതു പോലെ, പരലോകത്തുവെച്ച് വല് ല ഗുണവും ലഭിക്കുമെന്ന പ്രതീക്ഷയും അവർക്കി ല്ല. പരലോകത്തിലും മരണാനന്തര സംഭവങ്ങളിലും അവർക്ക് വിശ്വാസമില്ലല്ലോ. (2) ക്വബ്റുകളിലുള്ളവരെക്കുറിച്ച് അവിശ്വാസികൾ ആശ മുറിഞ്ഞവ രാണെന്നതുപോലെ, യഹൂദികൾ പരലോകഗുണത്തിലും ആശ നഷ്ടപ്പെട്ടവരാ ണ്. യഹൂദികൾ പരലോകത്തെ നിഷേധിക്കുന്നവരല്ലെങ്കിലും, തങ്ങളുടെ തോന്നി യവാസങ്ങൾ നിമിത്തം തങ്ങൾക്ക് രക്ഷയില്ലെന്ന് അവർക്കുതന്നെ അറിയാം എന്ന് താൽപര്യം. ആ വാക്യത്തിന് ഇങ്ങനെയും അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്: ക്വബ്റിന്റെ ആൾക്കാരിൽപെട്ട അവിശ്വാസികൾ നിരാശപ്പെട്ടതുപോലെ, ആ ജന കോപത്തിന് വിധേയരായ ജനതപരലോകത്തെ സംബന്ധിച്ച് നിരാശപ്പെട്ടിട്ടുണ്ട്. മരിച്ചു ക്വബ്റുകളിൽകിടക്കുന്ന സത്യവിശ്വാസികൾക്ക് പര ലോകത്ത് നന്മ ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരിക്കുമല്ലോ. അതുപോലെ മര ണപ്പെട്ട അവിശ്വാസികൾക്ക് ഒരിക്കലും ആ പ്രതീക്ഷക്ക് അവകാശമില്ല എന്ന് സാരം. (മിൻ) എന്ന അവ്യയത്തിന് "സംബന്ധിച്ച്' എന്നും "ഇൽനിന്ന്' എന്നും അർത്ഥം വരാം. ഇതിൽനിന്നാണ് ഇൗ വ്യത്യസ്ത അർത്ഥങ്ങൾക്ക് സാധ്യതയു ണ്ടായത്. ഇതനുസരിച്ച് എന്ന വാക്യത്തിന് "ക്വബ്റിലെ ആൾക്കാരിൽനിന്നുള്ള അവിശ്വാസികൾ നിരാശപ്പെട്ടതുപോലെ' എന്നും, ആദ്യം പറഞ്ഞതനുസരിച്ച് "അവിശ്വാസികൾ നിരാശപ്പെട്ടതുപോലെ' എന്നും വിവർത്തനം നൽകാവുന്നതാണ്. ഏത് സ്വീകരിച്ചാലും ഉദ്ദേശ്യം വ്യക്തം തന്നെ.