QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

As-Saf

ٱلصَّفّ

Muhammad Amani Moulavi (d. 1987) · Surah 61 · 14 verses

61:1

سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

ആമുഖം: മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 14 - വിഭാഗം പരമകാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം) അല്ലാഹു വിന് സ്തോത്രകീർത്തനം ചെയ്യു ന്നു.അവൻ അഗാധജ്ഞനായ പ്രതാ പശാലിയത്രെ. (1) ൽൂപ്പുറി അല്ലാഹുവിന് സ്തോത്രകീർത്തനം ശ്ശുമസ്ലില ആകാ ശങ്ങളിലുള്ളത് ഭൂമിയിലുള്ളതും അവൻ പ്രതാപശാലി യത്രെ അഗാധജ്ഞനായ ഇതുപോലെയുള്ള വചനങ്ങളും അവയുടെ വ്യാഖ്യാനവും ഒന്നിലധികം സൂറ ത്തുകളിൽ മുമ്പ് കഴിഞ്ഞിട്ടുണ്ട്.
61:2–3

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِمَ تَقُولُونَ مَا لَا تَفۡعَلُونَ

كَبُرَ مَقۡتًا عِندَ ٱللَّهِ أَن تَقُولُواْ مَا لَا تَفۡعَلُونَ

(2) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ ചെയ്യാത്തത് നിങ്ങൾ പറ യുന്നത് എന്തിനുവേണ്ടിയാണ്?! (3) നിങ്ങൾ ചെയ്യാത്തത് പറ യുക എന്നുള്ളത്, അല്ലാഹുവിങ്കൽ വളരെ വലിയ ക്രോധകരമായിട്ടുള്ള താണ്. (2) ഹേ വിശ്വസിച്ചവരേ നിങ്ങൾ പറയുന്നത് എന്തിനുവേണ്ടിയാണ് നിങ്ങൾ ചെയ്യാത്തത്, പ്രവർത്തിക്കാത്തത് (3) വളരെ വലുതാണ്, വമ്പിച്ചതാണ് ക്രോധം, ക്രോധത്തിൽ അല്ലാ ഹുവിങ്കൽ നിങ്ങൾ പറയൽ, പറയുകയെന്നത് നിങ്ങൾ ചെയ്യാത്തത് അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധംചെയ്യാൻ അനുമതി കിട്ടിയാൽ കൊള്ളാ മെന്ന് ആഗ്രഹം പ്രകടിപ്പിക്കപ്പെടുകയും, യുദ്ധം നിയമിക്കപ്പെടുമ്പോൾ ചിലർക്കത് അസഹ്യമായിത്തോന്നുകയും ചെയ്ത സന്ദർഭത്തിലാണ് ഈ വചനങ്ങൾ അവ തരിച്ചതെന്ന് അധികമുഫിറുകളും പറയുന്നത്. ചില രിവായത്തുകളും ഇതു സംബന്ധിച്ചു വന്നിട്ടുണ്ട്. അടുത്ത വചനം ഇതിന് പിൻബലം നൽകുന്നതും കാണാം. അവതരിച്ച സന്ദർഭം ഏതായാലും അതിലെ ആശയം സ്പഷ്ടമായതും ഗൗരവമേറിയതുമായ ഒരു പൊതുതത്വം ആകുന്നു. വാഗ്ദത്തമായിട്ടോ, ശപഥം മുഖേനയോ, ശരിനല്ല കാര്യങ്ങൾ ചെയ്യാമെന്ന് വായകൊണ്ടു പറഞ്ഞാൽ അത് പ്രവൃത്തിയിൽ വരുത്തൽ ആ പറഞ്ഞ ആളുകളുടെ കടമയത്രെ. ചെയ്യാൻ തയ്യാറില്ലാത്തകാര്യം ചെയ്തു കൊ ള്ളാമെന്ന് പറയൽ അല്ലാഹുവിന്റെ അടുക്കൽ വമ്പിച്ച ക്രോധകരമായതാണ്. അല്ലാഹുവിന്റെ ക്രോധത്തിന് കാരണമായ ഏതു കാര്യവും കുറ്റകരമാണെന്ന് പറയേണ്ടതില്ലല്ലോ. കപടവിശ്വാസിയുടെ (മുനാഫിക്വിന്റെ) അടയാളം മൂന്നെണ്ണമാണ്. "അവൻ വാഗ്ദത്തം ചെയ്താൽ ലംഘിക്കും, വർത്തമാനം പറഞ്ഞാൽ കളവ് പറ യും, വിശ്വസിക്കപ്പെട്ടാൽ ചതിക്കും'(ബു, മു.) എന്ന നബിവചനം പ്രസിദ്ധമാണ ല്ലോ. മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: "നാലുകാര്യങ്ങൾ ഏതൊരുവ നിൽ ഉണ്ടായോ അവൻ, തനി കപടവിശ്വാസിയാകുന്നു. അവയിൽ ഒന്ന് ആരി ലെങ്കിലും ഉണ്ടായിരുന്നാൽ അതവൻ ഉപേക്ഷിക്കുന്നതുവരേക്കും കാപട്യത്തിന്റെ ഒരു കാര്യം അവനിൽ ഉണ്ടായിരിക്കും. വിശ്വസിക്കപ്പെട്ടാൽ ചതിക്കുക, വർത്ത മാനം പറഞ്ഞാൽ കളവ് പറയുക, ഉടമ്പടി ചെയ്താൽ വഞ്ചിക്കുക, പിണങ്ങി യാൽ തോന്നിയവാസം പ്രവർത്തിക്കുക'.(ബു, മു.) ഞ്ചലസ്ലഥ ) പറയുകയാണ്: "ഞാൻ കുട്ടിയായിരുന്ന കാലത്ത് റസൂൽ ˜ ഞങ്ങ ളുടെ അടുക്കൽ വരുകയുണ്ടായി. ഞാൻ കളിക്കുവാൻ പോയപ്പോൾ എന്റെ ഉമ്മ എന്നോട് പറഞ്ഞു: 'ഇങ്ങോട്ടുവാ, ഞാൻ നിനക്ക് തരാം'. ഇതുകേട്ടപ്പോൾ തിരു മേനി ചോദിച്ചു: "എന്താണ് നിങ്ങൾ അവന് കൊടുക്കുവാൻ ഉദ്ദേശിക്കുന്നത്?' അവർ പറഞ്ഞു: "കാരക്ക'. അപ്പോൾ തിരുമേനി പറഞ്ഞു: "എന്നാൽ, അങ്ങനെ ചെയ്തില്ലെങ്കിൽ അത് നിങ്ങളുടെ പേരിൽ കളവായി രേഖപ്പെടുത്തപ്പെടുമായി രുന്നു.'(അ.) പ്രവർത്തനത്തിൽ വരുത്തുവാനുദ്ദേശിക്കാത്ത വാക്കുകളുടെ ഗൗരവം ഇതിൽനിന്നെല്ലാം മനിലാക്കാം.
61:4–7

إِنَّ ٱللَّهَ يُحِبُّ ٱلَّذِينَ يُقَٰتِلُونَ فِي سَبِيلِهِۦ صَفّٗا كَأَنَّهُم بُنۡيَٰنٞ مَّرۡصُوصٞ

وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦ يَٰقَوۡمِ لِمَ تُؤۡذُونَنِي وَقَد تَّعۡلَمُونَ أَنِّي رَسُولُ ٱللَّهِ إِلَيۡكُمۡۖ فَلَمَّا زَاغُوٓاْ أَزَاغَ ٱللَّهُ قُلُوبَهُمۡۚ وَٱللَّهُ لَا يَهۡدِي ٱلۡقَوۡمَ ٱلۡفَٰسِقِينَ

وَإِذۡ قَالَ عِيسَى ٱبۡنُ مَرۡيَمَ يَٰبَنِيٓ إِسۡرَـٰٓءِيلَ إِنِّي رَسُولُ ٱللَّهِ إِلَيۡكُم مُّصَدِّقٗا لِّمَا بَيۡنَ يَدَيَّ مِنَ ٱلتَّوۡرَىٰةِ وَمُبَشِّرَۢا بِرَسُولٖ يَأۡتِي مِنۢ بَعۡدِي ٱسۡمُهُۥٓ أَحۡمَدُۖ فَلَمَّا جَآءَهُم بِٱلۡبَيِّنَٰتِ قَالُواْ هَٰذَا سِحۡرٞ مُّبِينٞ

Passage continues through verse 61:7.

(4) നിശ്ചയമായും അല്ലാഹു, ഓരായം ചേർത്തുണ്ടാക്കപ്പെട്ട ഒരു ഭിത്തി എന്നോണം ഒരു അണിയായി അവന്റെ മാർഗത്തിൽ യുദ്ധം ചെയ്യു ന്നവരെ ഇഷ്ടപ്പെടുന്നു. 4 പ നിശ്ചയമായും അല്ലാഹു ഇഷ്ടപ്പെടുന്നു യുദ്ധം ചെയ്യുന്നവരെ തന്റെ മാർഗത്തിൽ ഒരു അണി (നിര)യായി അവൻ ആണെന്നതുപോലെ ഒരു പടവ് (ഭിത്തിമതിൽകെട്ടിടം) ഓരായം ചേർക്കപ്പെട്ട, ഈയം ഒഴിക്കപ്പെട്ട, ഇടതൂർക്കപ്പെട്ട ഇടയ്ക്ക് ഒട്ടും വിടവില്ലാത്ത, വളവും പുളവുമില്ലാതെ കെട്ടുറപ്പോടുകൂടി അണി കെട്ടിനിന്നുകൊണ്ട് അല്ലാഹുവിന്റെ മാർഗത്തിൽ സധീരം ശത്രുക്കളോട് അടരാ ടുന്ന പടയാളികളെ അല്ലാഹു പ്രശംസിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യു ന്നു. നിൽക്കുകയെന്നത് കേവലം ഒരു പട്ടാളച്ചിട്ട മാത്രമല്ല, ശത്രു വിന്റെ പരാജയത്തിനു അത്യന്താപേക്ഷിതവുമാണ്. സംഘമായി നമസ്കരിക്കു മ്പോൾപോലും അണികൾ അപ്രകാരം ആയിരിക്കുവാൻ നബി ˜ യും സ്വഹാ ബികളും വളരെയധികം നിഷ്കർഷിച്ചിരുന്നു. അതുപോലെത്തന്നെ, ഒരു വരി ശരിക്കും പൂർത്തിയായ ശേഷമേ അടുത്ത വരി പൂർത്തിയാക്കാവൂ എന്നും തിരു മേനി കൽപിച്ചിരുന്നു. തിരുമേനി ഇങ്ങനെ താക്കീതും ചെയ്തിട്ടുണ്ട്. ൽട്ടപ്പഥ ൻത്തക്തലമ്പന്ദഴൾഘവ മ്പന്ദമൾത്തക്കഡ (നിങ്ങൾ നിങ്ങളുടെ അണികളെ ശരി പ്പെടുത്തണം. അല്ലാത്തപക്ഷം നിങ്ങളുടെ മുഖങ്ങൾക്കിടയിൽ അല്ലാഹു ഭിന്നി പ്പുണ്ടാക്കും. (ബു. മു.) അഥവാ നിങ്ങളുടെ ഉദ്ദേശ്യങ്ങളിലും ഗതികളിലും അനൈക്യം സംഭവിക്കും എന്ന് താൽപര്യം. ഇന്ന് നമ്മുടെ സ്ഥിതിയോ? നമ സ്കരിക്കുവാൻ നിൽക്കുമ്പോൾ അണിയൊപ്പിച്ചു നിൽക്കലും, തൊട്ടുതൊട്ടു നിൽക്കലുമെല്ലാം തീരെ അവഗണിക്കപ്പെട്ടിരിക്കയാണ്. ചിലർക്കത് തങ്ങളുടെ പരിഷ്കാരത്തിന് യോജിക്കാത്തതായും, മറ്റു ചിലർക്ക് തങ്ങളുടെ അന്തിന് നിരക്കാത്തതായും തോന്നുകയാണ്? ഇതിന്റെ ഫലംനബി ˜ താക്കീതുചെയ്ത അതേ അവസ്ഥനാം അനുഭവിച്ചുകൊണ്ടിരിക്കയും ചെയ്യുന്നു. മുസ്ലിംകളുടെ അഭ്യന്തരകാര്യങ്ങളിലാകട്ടെ, ഇസ്ലാമിന്റെ ശത്രുക്കളുമായുള്ള സമീപനങ്ങളി ലാകട്ടെ, പരസ്പരം യോജിച്ചു വല്ലതും പ്രവർത്തിക്കുവാനുള്ള ആഗ്രഹമോ, സാധ്യതയോ ഇല്ലാതായിത്തീർന്നിരിക്കുകയാണ്. ഒട്ടും വിഷമംകൂടാതെ നിർവ്വ ഹിക്കാവുന്ന ഇക്കാര്യംനമസ്കാരത്തിൽ അണിശരിപ്പെടുത്തൽപോലും നബി ˜ എത്രയോ ഊന്നിപ്പറഞ്ഞിട്ടുകൂടിഗൗനിക്കാത്തവർ സമരാങ്കണത്തിൽ ശത്രുക്കളുടെ മുമ്പാകെ എങ്ങനെ അണി ശരിപ്പെടുത്തുവാനാണ്?! (5) മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദർഭം (ഓർക്കുക): "എന്റെ ജനങ്ങളേ, നിങ്ങൾ എന്തി നാണ് എന്നെ ഉപദ്രവിക്കുന്നത്? ഞാൻ നിങ്ങളിലേക്ക് അല്ലാഹു വിന്റെ റസൂലാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ!' അങ്ങനെ, അവർ (നേർമാർഗം) തെറ്റിയപ്പോൾ, അല്ലാഹു അവരുടെ ഹൃദയങ്ങളെ തെററിച്ചുകളഞ്ഞു. അല്ലാഹു ദുർന്നടപ്പുകാരായ ജന തയെ സൻമാർഗത്തിലാക്കുന്നതുമ ല്ല. 5 പ മൂസാ പറഞ്ഞപ്പോൾ തന്റെ ജനതയോട് എന്റെ ജനങ്ങളേ എന്തിനാണ് നിങ്ങളെന്നെ ഉപദ്രവിക്കുന്നത്, സ്വൈരം കെടു ത്തുന്നു നിങ്ങൾക്കറിയാമല്ലോ ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങളിലേക്ക് അങ്ങനെ അവർ തെറ്റിയപ്പോൾ അല്ലാഹു തെറ്റിച്ചു അവരുടെ ഹൃദയങ്ങളെ അല്ലാഹുവാകട്ടെ അവൻ സൻമാർഗത്തിലാക്കുക (നേർമാർഗം കാണിക്കുക)യില്ല ദുർന്നടപ്പുകാരായ (തോന്നിയവാസികളായ) ജനതക്ക് മൂസാ നബി (അ)യെ ദ്രോഹിച്ചതിനും സ്വൈരം കെടുത്തിയ തിനും പല ഉദാഹരണങ്ങളും കാണാവുന്നതാണ്. തീഹ് വനാന്തരത്തിൽവെച്ച് അവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട ഫലസ്തീനിൽ പ്രവേശി ക്കുവാൻ അദ്ദേഹം കൽപിച്ചപ്പോൾ അവിടെ ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടിവരു മെന്ന് കണ്ടതുകൊണ്ട് അവർ വിസമ്മതിച്ചു. അവിടെ വമ്പൻമാരായ ഒരു ജനത യാണുള്ളത്. അവർ അവിടെനിന്ന് പോയല്ലാതെ ഞങ്ങൾ അവിടെ പ്രവേശിക്കു കയില്ല എന്ന് അവർ പറഞ്ഞു. മാത്രമോ? വേണമെങ്കിൽ നീയും നിന്റെ റ∫ും പോയി യുദ്ധം ചെയ്തുകൊള്ളുക; ഞങ്ങൾ ഇവിടെ ഇരിക്കുകയാണ്. ( ഹ്നഖസ്ലദ്ധമ ) എന്നുവരെ അവർ തുറന്നു പറഞ്ഞു. ഒടുക്കം മൂസാ (അ) ചെയ്തു. "റേ∫! എന്റെ ദേഹത്തെയും എന്റെ സഹോദരനെ യുമല്ലാതെ ഞാൻ അധീനമാക്കുന്നില്ല. അതുകൊണ്ട് ഞങ്ങൾക്കും ദുർന്നടപ്പു കാരായ ജനതക്കുമിടയിൽ നീ വേർപ്പെടുത്തണേ!' ( ) ഈ രംഗം ഒന്ന് ആലോചിക്കുക! ഏറെത്താമസിയാതെ ആ പ്രവാചകവര്യൻ കാലഗതി പ്രാപിച്ചു. ആ ജനതയാകട്ടെ നാൽപതുകൊല്ലം ആ വനാന്തരത്തിൽ വന്നു. മൂസാ നബി (അ) യോട് ചെയ്ത തുപോലെ നിങ്ങൾ നിങ്ങളുടെ നബിയോട് അനുവർത്തിക്കരുതെന്ന് മുസ്ലിംകളോടുള്ള താക്കീതാണ് ഈ വചനം. അടുത്ത വചനത്തിൽ, ഈസാ നബി (അ)യുടെ ജനത സ്വീകരിച്ച നയം സ്വീകരിക്കരുതെന്നും സൂചിപ്പിക്കുന്നത് കാണാം. (6) മർയമിന്റെ മകൻ ഈസാ പറഞ്ഞ സന്ദർഭം (ഓർക്കുക): സന്തതികളേ, നിശ്ച യമായും ഞാൻ, നിങ്ങളിലേക്ക് അല്ലാഹുവിന്റെ റസൂലാകുന്നു; തൗറാത്താകുന്ന എന്റെ മുമ്പിലുള്ള തിനെ (വേദഗ്രമ്ലത്തെ) സത്യ മാ(ക്കി ശരിവെ)ക്കുന്നവനായി ക്കൊണ്ടും, എന്റെ ശേഷം വരുന്ന തായ, ധ അധികം സ്തുതി യുള്ളവൻ പ എന്നുപേരുള്ള ഒരു റസൂ ലിനെക്കുറിച്ച് സുവിശേഷം അറിയി ക്കുന്നവനായിക്കൊണ്ടും (നിയോഗി ക്കപ്പെട്ടവനാണ്). അങ്ങനെ, അദ്ദേഹം വ്യക്തമായ തെളിവുകളുമായി അവരിൽ വന്ന പ്പോൾ അവർ പറഞ്ഞു: ഇത് (ത നി) സ്പഷ്ടമായ എന്ന്! 6 പ പറഞ്ഞ സന്ദർഭം മർയമിന്റെ മകൻ ഈസാ സന്തതികളേ നിശ്ചയമായും ഞാൻ അല്ലാ ഹുവിന്റെ ദൂതനാണ് നിങ്ങളിലേക്ക് സത്യമാക്കുന്ന (ശരിവെക്കുന്ന) വനായിക്കൊണ്ട് എന്റെ മുമ്പിലുള്ളതിനെ തൗറാത്താകു ന്ന, തൗറാത്തിൽനിന്നും സുവിശേഷം (സന്തോഷവാർത്ത) അറിയിക്കുന്ന വനായും ഒരു റസൂലിനെക്കുറിച്ച് വരുന്ന, അദ്ദേഹം വരും എന്റെ ശേഷം അദ്ദേഹത്തിന്റെ പേർ അഹ്മദ് (അധികം സ്തുതിയുള്ള വൻ) എന്നാണ് എന്നിട്ട് അദ്ദേഹം അവർക്ക് വന്നപ്പോൾ വ്യക്ത മായ തെളിവുകളുമായി അവർ പറഞ്ഞു ഇത് ജാലമാണ് സ്പഷ്ടമായ (തനി) ഈസാ നബി (അ)യുടെ ദൗത്യോദ്ദേശ്യങ്ങളിൽ പ്രധാനമായ രണ്ട് കാര്യങ്ങ ളാണ് അദ്ദേഹം തന്റെ ജനതയായ അറിയിക്കുന്നത്. മുമ്പ് അവതരിച്ചതും, തന്റെ മുമ്പിൽ നിലവിലുള്ള തുമായ തൗറാത്തിന്റെ സത്യത സ്ഥാപിക്കുകയും, ശരിവെക്കുകയും ചെയ്യുക. അഥവാ അതിന്റെ നിയമങ്ങൾ നടപ്പിൽ വരുത്തുക (2) തന്റെ ശേഷം "അഹ്മദ്' എന്ന് പേരുള്ള ഒരു റസൂൽ വരാ നിരിക്കു ന്നുവെന്ന സുവിശേഷം അറിയിക്കുക. അഥവാ ആ റസൂലിനെ അനുസരിക്കു വാൻ ജനങ്ങളെ സജ്ജമാക്കുക. ഇൗസാ (അ) ഒരു പുതിയ നിയമ സംഹിത കൊണ്ടു വന്നിട്ടില്ലെന്നും, അദ്ദേഹം തൗറാത്തിന്റെ നിയമവ്യവസ്ഥകളെ അനുക രിക്കുകയാണ് ചെയ്തതെന്നും ഇതിൽ നിന്നും വ്യക്തമാണ്. അദ്ദേഹം കൊണ്ടു വന്ന വേദഗ്രമ്ലമായ "ഇൻജീലാ'കട്ടെ, ഉപദേശങ്ങളുടെയും സുവിശേഷങ്ങളു ടെയും സമാഹാരവുമാകുന്നു. "ഇൻജീൽ' എന്ന വാക്കിന്റെ അർത്ഥം തന്നെ "സുവി ശേഷം' എന്നത്രെ, ഇൗ വസ്തുത ബൈബ്ളും സമ്മതിക്കുന്നതാണ്. അതിൽ ഇങ്ങനെ പറയുന്നു: "ഞാൻ ന്യായപ്രമാണത്തെയോ, പ്രവാചകൻമാരെയോ നീക്കേ ണ്ടതിന് വന്നു എന്ന് നീക്കുവാനല്ല, നിവർത്തിപ്പാനത്രെ ഞാൻ വന്നിരിക്കുന്നത്.' (മത്തായി 5; 17.) എനി, ഇൗസാ നബി (അ)യുടെ ശേഷം വരാനിരിക്കുന്ന "അഹ്മദ്' എന്ന റസൂലിനെക്കുറിച്ചാണ് പരിശോധിക്കുവാനുള്ളത്. നബി ˜ പ്രസ്താവിച്ചതായി ( ) വഴി ബുഖാരി (റ) ഉദ്ധരിക്കുന്നു: എനിക്ക് പല പേരുകൾ ഉണ്ട്. ഞാൻ "മുഹമ്മദാണ്' (അധികമായി സ്തുതിക്കപ്പെടുന്നവ നാണ്) ഞാൻ "അഹ്മദു'മാണ് (അധികം സ്തുതിയുള്ളവനാണ്). ഞാൻ "മാഹീ'യുമാണ് (മായിച്ചുകളയുന്നവനാണ്). എന്നെക്കൊണ്ട് അല്ലാഹു അവിശ്വാ സത്തെ മായിച്ചുകളയുന്നു. ഇതിൽനിന്ന് അഹ്മദ് എന്ന് പറഞ്ഞത് നബി തിരുമേനി ˜ യെ ഉദ്ദേ ശിച്ചുതന്നെയാണെന്ന് മനിലാക്കാമല്ലോ. ഇൗസാ നബി (അ)ക്കും തിരുമേനി ക്കുമിടയിൽ വേറൊരു റസൂൽ വന്നിട്ടുളളതായി അറിയപ്പെട്ടിട്ടില്ലതാനും. തിരു മേനിയാണെങ്കിൽ അന്ത്യപ്രവാചകനുമാണ്. നബി ˜ യുടെ ആഗമനത്തെപ്പറ്റി ഇൗസാ (അ) നൽകിയ സുവിശേഷ ങ്ങൾ അതേപടി ഇന്നത്തെ ഇൻജീലുകളിൽ കാണപ്പെടുവാൻ ന്യായമില്ല. കാര ണം, യഥാർത്ഥ ഇൻജീൽ ഇന്ന് നിലവിലില്ലെന്ന് പരക്കെ അറിയപ്പെട്ടതാണ്. കൈകടത്തപ്പെട്ട ഇൻജീലുകളിലാകട്ടെ, ഏറ്റവുമധികം കൈകടത്തലിനു വിധേ യമായ വിഷയം നബി ˜ യെ സംബന്ധിക്കുന്നവയാണ് താനും. എന്നിരുന്നാലും ഇൗ പ്രസ്താവനയെ ശരിവെക്കുന്നതും നിഷ്പക്ഷമതികൾക്ക് മനിലാക്കുവാൻ ഉതകുന്നതുമായ ചില അവശിഷ്ടങ്ങൾ ഇന്നത്തെ ഇൻജീലുക ളിൽപോലും കാണാവുന്നതാകുന്നു. ചില ഉദാഹരണങ്ങൾ നോക്കുക:- (1) യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ (ഇൻജീലിൽ) യേശു "സ്ല എന്നാൽ ഞാൻ പിതാവിനോട് (ദൈവത്തോട്) ചോദിക്കും. അവൻ "സത്യത്തിന്റെ ആത്മാവ്' എന്ന മറ്റൊരു കാര്യസ്ഥനെ എന്നേക്കും നിങ്ങളോടുകൂടെ ഇരിക്കേണ്ടതിന് നിങ്ങൾക്ക് തരുംസ്ല.(14: 16) "പരി ശുദ്ധാത്മാവ്' എന്ന കാര് യസ്ഥൻ നിങ്ങൾക്ക് സകലവും ഉപദേശിച്ചു തരികയും, ഞാൻ നിങ്ങളോട് പറഞ്ഞത് ഒക്കെയും നിങ്ങളെ ഓർമപ്പെടുത്തുകയും ചെയ്യും.'(14: 26) സ്ല..നിങ്ങൾക്ക് അയപ്പാനുള്ള കാര്യസ്ഥനായി പിതാവിന്റെ അടു ക്കൽ നിന്നു പുറപ്പെടുന്ന "സത്യാത്മാവ്' വരുമ്പോൾ അവൻ എന്നെക്കുറിച്ച് സാക്ഷ്യം ഞാൻ നിങ്ങളോട് സത്യം പറയുന്നു: ഞാൻ പോകുന്നത് നിങ്ങൾക്ക് പ്രയോജനം; ഞാൻ പോകാഞ്ഞാൽ "കാര്യസ്ഥൻ' നിങ്ങ ളുടെ അടുക്കൽ വരികയില്ല. ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും. അവൻ വന്നു പാപത്തെക്കുറിച്ചും, നീതിയെക്കുറിച്ചും, ന്യായവിധി യെക്കുറിച്ചും ലോകത്തിന് ബോധം 7-8.) ലോകത്ത് ഇപ്പറഞ്ഞ പ്രകാരം "ബോധം വരുത്തിയ' "കാര്യസ്ഥൻ' നബി തിരുമേനിയല്ലാതെ ˜ മറ്റാ രാണ്?! ആലോചിച്ചു നോക്കുക. യോഹന്നാൻ വീണ്ടും തുടരുന്നു: "ഇനിയും വളരെ നിങ്ങളോട് പറയുവാനുണ്ട്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ വഹിപ്പാൻ കഴിവില്ല. സത്യത്തിന്റെ ആത്മാവ് വരുമ്പോഴോ, അവൻ നിങ്ങളെ സകലസത്യ ത്തിലും വഴിനടത്തും. അവൻ സ്വയമായി സംസാരിക്കാതെ, താൻ കേൾക്കുന്നത് സംസാരിക്ക യും, വരുവാനുള്ളതു നിങ്ങൾക്ക് അറിയിച്ചു തരികയും ചെയ്യും സ്ല..'(16: 12 - 13.) ഇൗ ഒടുവിലത്തെ വാക്യങ്ങൾ സൂ: നജ്മിലെ 3 ഉം 4 ഉം വചനങ്ങളിലെ ആശയമത്രെ. ക്രി. 1844ൽ ലണ്ടനിൽ അച്ചടിച്ച ഇൻജീലിന്റെ ഇംഗ്ലീഷ് പതിപ്പിൽ "സത്യ ത്തിന്റെ ആത്മാവ്' എന്ന വാക്കിനു പകരം "പാറക്വലീത്ത' ( ) എന്നായിരുന്നു. ഇത് യൂനാനി (ഗ്രീക്ക്) പദമാണ്. ഇൻജീലിന്റെ അറബി പതിപ്പു കളിൽ ഇൗ പദം സുലഭമാകുന്നു. ഇൗ വാക്കിന് "ആശ്വാസം നൽകുന്നവൻ, ആശ്വാ സപ്രദൻ, കാര്യദർശി' എന്നൊക്കെയാണ് അർത്ഥം നൽകപ്പെട്ടിരിക്കുന്നത്. ഇൗ വാക്കിനോട് അക്ഷരാർത്ഥങ്ങളിൽ സാദൃശ്യമുള്ള മറ്റൊരു വാക്കാണ് പീറക്വലീത്ത ( വിശ്രുതൻ, ഉന്നതൻ' എന്നൊക്കെ ഇതിന് അർത്ഥം വരുന്നു. "മുഹമ്മദ്, അഹ്മദ്, മഹ്മൂദ്' എന്നീ വാക്കുകളുമായി അർത്ഥ സാദൃശ്യമു ള്ളവയാണ് ഇതെല്ലാം. ഇൗസാ (അ) ഉപയോഗിച്ച യഥാർത്ഥ വാക്ക് ഏതായിരുന്നുവെന്ന് അല്ലാഹുവിനറിയാം. അദ്ദേഹം ഹിബ്രു ( ) വായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞ സാക്ഷാൽ വാക്കിന് വിവിധ ഭാഷകളിലുള്ള പരിഭാഷകളുടെ കർത്താക്കളും, ഇൻജീലുകളുടെ അർത്ഥവ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ട് എന്ന് നമുക്കറിഞ്ഞുകൂടാ. എങ്കിലും, കുറെ മാറ്റത്തിരുത്തങ്ങൾ വന്നിട്ടുണ്ടെന്നു ളളതിൽ സംശയമില്ല. അല്ലാത്തപക്ഷം, ഒരേ വിഷയത്തിൽതന്നെ ഇൻജീലുകൾ പരസ്പരവിരുദ്ധമായ വിവരണം നൽകുകയില്ലല്ലോ. ലൂക്കോസിന്റെ ഇൻജീലിന്റെ ആരംഭംതന്നെ ഇത് തെളിയിക്കുന്നു. ഇടയിൽ പ്രമാണിക്കപ്പെടുന്ന കാര്യ ചരിത്രം എഴുതാൻ തുനിഞ്ഞിരിക്കകൊണ്ടാണ് തനിക്ക് ഇത് ക്രമമായി എഴുതുവാൻ തോന്നിയത് എന്ന് അദ്ദേഹം അതിൽ തുറന്ന് പറ ഞ്ഞിരിക്കുന്നു. (ലൂക്കോസ് 1: 2- 4 നോക്കുക.) മേൽകാണിച്ച എന്ന ഹിബ്രുപദത്തിന്റെ സ്ഥാനത്ത് ബൈബ്ളിന്റെ മലയാള വിവർത്തനങ്ങളിൽ ഉള്ളത് "ആശ്വാസപ്രദൻ, സത്യത്തിന്റെ കാര്യസ്ഥൻ' തുടങ്ങിയ വാക്കുകളാണ്. ഇംഗ്ലീഷ് ബൈബ്ളുകളിലാകട്ടെ, , അറ്ീരമലേ എന്നിവയും. അറബിപ്പതിപ്പുകളിൽ എന്നും മറ്റും കാണാം. ഇൗ വാക്കുകളുടെ മുമ്പും പിമ്പും പ്രസ്താവിക്കപ്പെട്ട വിഷയങ്ങൾ പരിശോധി ക്കുമ്പോഴും ഭാവിയിൽ വരാനിരിക്കുന്ന പ്രവാചകനെക്കുറിച്ചാണ് ആ വാക്ക് ഉപ യോഗിച്ചതെന്ന് മനിലാകുന്നതാണ്. ചുരുക്കത്തിൽ ഇൗസാ (അ) സുവിശേഷം അറിയിച്ച ആളെക്കുറിച്ച് അദ്ദേഹം ഉപയോഗിച്ച യഥാർത്ഥ വാക്ക് ഇൻജീലിന്റെ കർത്താക്കൾ മാറ്റിവെച്ചിട്ടുണ്ടെന്ന് തീർത്തുപറയാം. ക്രിസ്തീയ ചർച്ചുകൾ അംഗീകരിച്ച ഒരു വേദപുസ്തകമാണ് പഴയനി യമത്തിലെ ഹങ്ങായി. അതിൽ ഇങ്ങനെ കാണാം: "ഞാൻ ആകാശത്തെയും, ഭൂമി യെയും, കടലിനെയും, കരയെയും ഇളക്കും. ഞാൻ സകല ജാതികളെയും ഇള ക്കും. സകലജാതികളുടെയും "മനോഹരവസ്തു" വരികയും ചെയ്യുംസ്ല.എന്ന് സൈന്യങ്ങളുടെ യഹോവ (ദൈവം) (ഹങ്ങായി, 2: 6 - 7) "ഇളക്കും' എന്നതിന്റെ സ്ഥാനത്ത് അറബി പതിപ്പുകളിൽ (വിറകൊള്ളിക്കും) എന്നും, "മനോഹരവസ്തു'വിന്റെ സ്ഥാനത്ത് (കാര്യമായത്, മോഹിക്കപ്പെ ട്ടത്)'എന്നുമാകുന്നു. ഇൗ വാക്ക് അഹ്മദ് എന്ന വാക്കുമായി ആശയത്തിൽ യോജിപ്പുണ്ട്. ഹിബ്രുഭാഷയിൽ ഇൗ സ്ഥാനത്ത് നല്കപ്പെടുന്ന വാക്ക് "അഹ്മദ്' എന്നതിനോട് രൂപസാദൃശ്യമുള്ളതുമാകുന്നു. പഴയ നിയമത്തിൽപെട്ട ശലോമോന്റെ ഉത്തമഗീ താപുസ്തകത്തിൽ (5: 16ൽ) "അവൻ സർവ്വാംഗസുന്ദരൻ' എന്നാണ് മലയാളപ്പ തിപ്പിലുള്ളതെങ്കിൽ, അറബിപ്പതിപ്പുകളിൽ (അവന്റെ സർവ്വവും കാമ്യ മാണ്) എന്നാണ്. ഹിബ്രുവിൽ ഇൗ സ്ഥാനത്തുള്ളതാകട്ടെ; "മഹ്മദ്ദീം' ( ) എന്നുമാകുന്നു. "ഹംദ്' ( ) എന്ന ധാതുവിൽനിന്നുള്ളതും അർത്ഥത്തിൽ പര സ്പരം യോജിപ്പുള്ളതുമായ "അഹ്മദ്, മുഹമ്മദ്, മഹ്മൂദ്' എന്നിവപോലെ ഹിബ്രു ഭാഷയിലുള്ള ഒരു രൂപഭേദമാണിതെന്നേ വിചാരിക്കാൻ തരമുള്ളൂ. ഇത്രയും പറ ഞ്ഞതിൽനിന്ന് ഇൗസാ നബി (അ)യുടെ സുവിശേഷവാർത്ത മുമ്പ് ഇൻജീലിൽ ഉണ്ടായിരുന്നുവെന്നും, പിന്നീടതിൽ കൈകടത്തലുകൾ വന്നിട്ടുണ്ടെന്നും, എങ്കിൽകൂടി അതിന്റെ അടയാളമായി ചിലതെല്ലാം ഇന്നും അവശേഷിക്കുന്നു ണ്ടെന്നും ഗ്രഹിക്കാമല്ലോ. (അങ്ങനെ, അദ്ദേഹം അവർക്ക് വ്യക്ത വന്നപ്പോൾ അവർ പറഞ്ഞു: ഇത് സ്പഷ്ടമായ ജാല മാണ് എന്ന്.) "അദ്ദേഹം' എന്ന സർവ്വനാമം ഇൗസാ (അ) സുവിശേഷം നൽകിയ ആ റസൂലിനെ നബി തിരുമേനി ˜ യെ -ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതൽ സാധ്യത കാണുന്നത്. "അവർ' എന്നതുകൊണ് ടുദ്ദേശ്യം നബി ˜ യുടെ ജനതയു മായിരിക്കും. "അദ്ദേഹം' എന്ന് പറഞ്ഞത് ഇൗസാ നബി (അ)യും "അവർ' എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ജനതയും ആയിരിക്കുന്നതിലും വിരോധമില്ല. നബി തിരുമേനി ˜ അന്ത്യപ്രവാചകനാണെന്ന ഇസ്ലാമിന്റെ മൗലിക തത്വം സ്വീകരിക്കാത്തവരും, "ഖാദിയാനികൾ' എന്ന പേരിൽ അറിയപ്പെടുന്നവ രുമായ ചില അഹ്മദിയാ മതക്കാർ ഇൗ ആയത്തിൽ പ്രസ്താവിക്കപ്പെട്ട "അഹ്മദ്'തങ്ങൾ പ്രവാചകനായി സ്വീകരിച്ച "മീർസാഗുലാം അഹ്മദ്' ഖാദിയാ നിയാണെന്ന് വാദിക്കാറുണ്ട്. പ്രവാചകത്വ സമാപ്തിയിൽ വിശ്വസിക്കാത്ത തിൽനിന്ന് ഉടലെടുത്ത അവരുടെ അനേക വ്യാജവാദങ്ങളിൽ ഒന്നുമാത്രമാണി ത്. ഇവരുടെ വാദങ്ങളെക്കുറിച്ച് സൂ: അഹ്സാബിൽ നാം സംസാരിച്ചിട്ടുണ്ട്. (7) അല്ലാഹുവിന്റെ മേൽ വ്യാജം കെട്ടിച്ചമക്കുന്നവനെക്കാൾ അക്രമി ആരുണ്ട്; അവനാകട്ടെ, ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെടു കയും ചെയ്യുന്നു (എന്നിട്ടും)?! അല്ലാഹു, അക്രമികളായ ജനങ്ങളെ സൻമാർഗത്തിലാക്കുകയില്ല. 8 പ തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടു ത്തിക്കളയുവാൻ അവർ ഉദ്ദേശിക്കു ന്നു. അല്ലാഹുവാകട്ടെ, തന്റെ പ്രകാശം പൂർത്തിയാക്കുന്നവനുമാ വെറുപ്പാ യാലും ശരി. 9 പ അവനത്രെ, തന്റെ റസൂ ലിനെ മാർഗദർശനവും, യഥാർത്ഥ മതവുംകൊണ്ട് അയച്ചിട്ടുള്ളവൻ, എല്ലാ മതത്തെക്കാളും അതിനെ (വി ജയിപ്പിച്ചു) പ്രത്യക്ഷപ്പെടുത്തുവാൻ വേണ്ടി; ബഹുദൈവ വിശ്വാസി കൾക്ക് വെറുപ്പായാലും ശരി. (7) ആരാണ് ഏറ്റം അക്രമി കെട്ടിച്ചമച്ചവനെക്കാൾ അല്ലാഹുവിന്റെ മേൽ വ്യാജം, കളവ് അവനാകട്ടെ ക്ഷണിക്കപ്പെ ടുന്നു ഇസ്ലാമിലേക്ക് അല്ലാഹു സൻമാർഗത്തിലാക്കുക യില്ല അക്രമികളായ ജനങ്ങളെ
61:8–13

يُرِيدُونَ لِيُطۡفِـُٔواْ نُورَ ٱللَّهِ بِأَفۡوَٰهِهِمۡ وَٱللَّهُ مُتِمُّ نُورِهِۦ وَلَوۡ كَرِهَ ٱلۡكَٰفِرُونَ

هُوَ ٱلَّذِيٓ أَرۡسَلَ رَسُولَهُۥ بِٱلۡهُدَىٰ وَدِينِ ٱلۡحَقِّ لِيُظۡهِرَهُۥ عَلَى ٱلدِّينِ كُلِّهِۦ وَلَوۡ كَرِهَ ٱلۡمُشۡرِكُونَ

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ هَلۡ أَدُلُّكُمۡ عَلَىٰ تِجَٰرَةٖ تُنجِيكُم مِّنۡ عَذَابٍ أَلِيمٖ

Passage continues through verse 61:13.

(8) അവർ ഉദ്ദേശിക്കുന്നു അവർ കെടുത്തിക്കളയുവാൻ അല്ലാഹുവിന്റെ പ്രകാശത്തെ അവരുടെ വായകൾകൊണ്ട് അല്ലാഹുവാകട്ടെ തന്റെ പ്രകാശത്തെ പൂർത്തിയാക്കുന്നവനുമാണ് വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി അവിശ്വാസികൾ (9) അവൻ യാതൊരുവനത്രെ അയച്ച, നിയോഗിച്ച തന്റെ റസൂലിനെ സൻമാർഗവും കൊണ്ട് യഥാർത്ഥ (സത്യ) മതവും അതിനെ പ്രത്യക്ഷപ്പെടുത്തുവാൻ, വിജയിപ്പി ക്കുവാൻവേണ്ടി എല്ലാ മതത്തെക്കാളും, മതത്തിന് മീതെയും വെറു ത്താലും (അതൃപ്തിപ്പെട്ടാലും) ശരി ബഹുദൈവവിശ്വാസികൾ ഈ പ്രവചനം ഇവിടെ മാത്രമല്ല, സൂ: തൗബഃ 32, ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. നബി തിരുമേനി ˜ യുടെ ദൗത്യവിഷയങ്ങളുമാണ് അല്ലാഹുവിന്റെ പ്രകാശംകൊണ്ട് വിവക്ഷ. അതിനെ വായകൊണ്ട് ഊതിക്കെടുത്തുവാനോ, ദുരാരോപണങ്ങളും അപവാദങ്ങളും വഴി കെടുത്തിക്കളയുവാനോ ആർക്കും സാധ്യമല്ല. ലക്ഷ്യങ്ങളുടെയും ദൃഷ്ടാന്തങ്ങ ളുടെയും ദൃഢത, പ്രമാണങ്ങളുടെ സ്വീകാര്യത, വിശുദ്ധ സുരക്ഷ ത, അതിന്റെ സത്യത, ന്യായത, വ്യക്തത എന്നിവമൂലം മറ്റേത് മതത്തെക്കാളും അത് മികച്ചുകൊണ്ടുതന്നെയിരിക്കും. ലോകമുള്ള കാലത്തോളം സത്യനിഷേ ധികളും എതിരാളികളും അതിന്നുണ്ടായേക്കാം. അവരുടെ പ്രതിഷേധമോ അമർഷമോ അതിന്നൊരിക്കലും പ്രതിബന്ധമായിരിക്കയില്ല. നബി ˜ പ്രവചനം ചെയ്തിട്ടുള്ളതുപോലെ, ഒരു വിഭാഗം ആളുകളെങ്കിലും അതിന്റെ യഥാർത്ഥ അനുയായികളായി ലോകാവസാനം വരെ ശേഷിക്കാതിരിക്കയുമില്ല. ( ന്ധ സ്ലഞ്ഞര ) നബി തിരുമേനി ˜ യുടെ കാലത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ശിർക്കിന്റെയും കുഫ്റിന്റെയും ആൾക്കാരെല്ലാം ഇസ്ലാമിന് വഴങ്ങേണ്ടിവന്ന ചരിത്രം പ്രസിദ്ധമാണ്. ഇസ്ലാമല്ലാത്ത ഏതൊരു മതത്തെ എടുത്താലും ആ മതത്തിന്റെ സാക്ഷാൽപ്രമാണമായി അതിന്റെ അനുയായികളെന്ന് അവകാശപ്പെ ടുന്നവർക്കിടയിൽ പരിപൂർണമായി അംഗീകരിക്കപ്പെട്ട ഒരു ഗ്രമ്ലരേഖയാതൊന്നും അതിൽ കൂട്ടുവാനോ കിഴിക്കുവാനോ ഇല്ലെന്ന് അവർ ഏകകണ്ഠ മായി സമ്മതിക്കുന്ന ഒരു വേദഗ്രമ്ലംസമർപ്പിക്കുവാൻ അവർക്ക് കഴിയുകയി എന്തുതന്നെ ഭിന്നാഭിപ്രായം ഉണ്ടെങ്കിലും തങ്ങളുടെ മൂലപ്രമാണം വിശുദ്ധ ന്നും, അതിൽ വല്ലതും ചേർക്കുവാനോ കുറക്കുവാനോ ഇല്ലെന്നുമുള്ള കാര്യ ത്തിൽ അവർ ഏകാഭിപ്രായക്കാരാകുന്നു. അപ്പോൾ, വിശുദ്ധ നിലവി ലുള്ള ലോകാവസാനംവരെ നിലനിൽക്കുകയും പ്രകാശം പൊലിയാതെയും, അവന്റെ മതം തിരോധാനം ചെയ്യാതെയും അവശേഷിക്കുകതന്നെ ചെയ്യും. വിഭാഗം- 2 (10) ഹേ, വിശ്വസിച്ചവരേ, വേദ നയേറിയ ഒരു ശിക്ഷയിൽനിന്ന് നിങ്ങൾക്ക് രക്ഷ നൽകുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെയോ?- പ നിങ്ങൾ അല്ലാഹുവിലും, അവന്റെ റസൂലിലും വിശ്വസി ക്കണം; അല്ലാഹുവിന്റെ മാർഗ ത്തിൽ നിങ്ങളുടെ ധനങ്ങൾകൊ ണ്ടും, ദേഹങ്ങൾകൊണ്ടും സമരം ചെയ്യുകയും വേണം. ആയത് നിങ്ങൾക്ക് ഗുണകരമാകുന്നുനിങ്ങൾക്ക് അറിയാമെങ്കിൽ! 12 പ (എന്നാൽ) നിങ്ങളുടെപാ പങ്ങൾ അവൻ നിങ്ങൾക്ക് പൊറു ത്തുതരും; അടിഭാഗത്തുകൂടി അരു വികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിലും, സ്ഥിരവാസ ത്തിന്റെ സ്വർഗങ്ങളിലുള്ള വിശിഷ്ട മായ പാർപ്പിടങ്ങളിലും നിങ്ങളെ അവൻ പ്രവേശിപ്പിക്കുകയും ചെയ്യും. അതത്രെ, മഹത്തായ ഭാഗ്യം. (13) മറ്റൊരു കാര്യവും (കൂടി) -അത് നിങ്ങൾ ഇഷ്ടപ്പെടുന്നതാണ് (അതെ) അല്ലാഹുവിങ്കൽനിന്നുള്ള സഹായവും, ആസന്നമായ ഒരു വിജയവും! (നബിയേ) സത്യവിശ്വാ സികൾക്ക് നീ സന്തോഷവാർത്ത അറിയിച്ചുകൊള്ളുക. 10 പ ഹേ വിശ്വസിച്ചവരേ നിങ്ങൾക്ക് ഞാൻ അറി യിച്ചു തരട്ടെയോ ഒരു കച്ചവട (വ്യാപാര)ത്തെപ്പറ്റി നിങ്ങളെ രക്ഷപ്പെടുത്തുന്ന വേദനയേറിയ ശിക്ഷയിൽനിന്ന് (11) നിങ്ങൾ വിശ്വസിക്കുക, വിശ്വസിക്കണം അല്ലാഹുവിലും അവന്റെ റസൂ ലിലും നിങ്ങൾ സമരം ചെയ്യുകയും അല്ലാഹുവിന്റെ മാർഗ ത്തിൽ നിങ്ങളുടെ സ്വത്തുക്കൾ കൊണ്ട് നിങ്ങളുടെ ദേഹ ങ്ങൾകൊണ്ടും അത് നിങ്ങൾക്ക് ഗുണകരമാണ്, നല്ലതാണ് അറിയുന്നു(വെങ്കിൽ) (12) അവൻ നിങ്ങൾക്ക് പൊറുത്തുതരും നിങ്ങളുടെ പാപങ്ങൾ നിങ്ങളെ പ്രവേ ശിപ്പിക്കയും ചെയ്യും ചില സ്വർഗങ്ങളിൽ അതിന്റെ അടിയിൽ കൂടി ഒഴുകുന്ന അരുവി (നദി)കൾ പാർപ്പിടങ്ങളിലും വിശിഷ്ടമാ യ, നല്ല, പരിശുദ്ധമായ സ്ഥിരവാസത്തിന്റെ സ്വർഗങ്ങളിൽ, തോപ്പുക ളിൽ അത്, അതത്രെ വമ്പിച്ചഭാഗ്യം (13) മറ്റൊരു കാര്യവും നിങ്ങളത് ഇഷ്ടപ്പെടും, ഇഷ്ടപ്പെടുന്ന അല്ലാഹുവിൽനിന്നുള്ള സഹായം ആസന്നമായ ഒരു വിജയവും നീ സന്തോഷവാർത്ത അറി യിച്ചു കൊള്ളുക സത്യവിശ്വാസികൾക്ക് അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നതിന്റെ പ്രാധാന്യം ആദ്യം ചൂണ്ടി ക്കാട്ടി. മൂസാ നബി (അ)യുടെ ജനതയെപ്പോലെ ഉപദ്രവകാരികളാവരുതെന്നും ഈസാ നബി (അ)യുടെ ജനതയെപ്പോലെ തെളിവുകളെ നിരാകരിക്കരുതെന്നും തുടർന്ന് ഉപദേശിച്ചു. അതിനുശേഷം സത്യവിശ്വാസികളെ ആ സമരമാകുന്ന വ്യാപാ രത്തിൽ വ്യാപ്തരാകുവാൻ ക്ഷണിക്കുകയാണ്. ഈ കച്ചവടത്തിനുള്ള മൂലധനം സത്യവിശ്വാസം. അതിലെ ചരക്കുകൾ ധനംകൊണ്ടും ദേഹംകൊണ്ടും അല്ലാഹു വിന്റെ മാർഗത്തിൽ സേവനം ചെയ്യലും. അതിന്റെ നേട്ടമോ? വേദനയേറിയ നരക ശിക്ഷയിൽ നിന്ന് രക്ഷപ്പെടലും, പാപം പൊറുത്തുകിട്ടലും, സുഖസമ്പൂർണമായ ശാശ്വത സ്വർഗവും! ഇതെല്ലാം ഭാവിയിലേക്കുള്ള വാഗ്ദാനങ്ങളാണല്ലോ. ഈ ജീവി മുഖേന നേട്ടമൊന്നും ഉണ്ടാകാനില്ലേ? ഉണ്ട്. വേറെയും നേട്ടങ്ങളുണ്ട്. എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യംതന്നെ. അതെ, അല്ലാഹുവിങ്കൽ നിന്നുള്ള സഹായവും താമസംവിനാ ശത്രുക്കൾക്കെതിരിൽ കൈവരുന്ന വിജയവു മാണത്. ഇതിൽപരം ഭാഗ്യകരമായ വ്യാപാരം മറ്റെന്തുണ്ട്?! നബി ˜ ക്കും സ്വഹാ ബികൾക്കും മാത്രമല്ല, സത്യവിശ്വാസികൾ ഏതെല്ലാം കാലത്ത് വിശ്വാസപൂർവ്വം ഇൗ കച്ചവടത്തിൽ വ്യാപൃതരായിട്ടുണ്ടോ അക്കാലത്തെല്ലാം അവർക്ക് അല്ലാഹു വിന്റെ സഹായവും, വിജയവും ലഭിച്ചിട്ടുണ്ട് താനും. ഭാവിവാഗ്ദാനങ്ങൾ പരേ ലാക ത്തുവെച്ച് അവർക്ക് ലഭിക്കുകയും ചെയ്യും. കർമങ്ങളിൽവെച്ച് അല്ലാഹുവിങ്കൽ ഏറ്റവും ഇഷ്ടപ്പെട്ട കർമം ഏതാണെന്ന് അന്വേഷിച്ച ചില സ്വഹാബികൾക്ക് നബി ˜ ഇൗ സൂറത്ത് ഓതിക്കേൾപ്പിക്കുകയുണ്ടായെന്ന് ഹദീഥിൽ വന്നിരിക്കുന്നു (അ; തി.) അല്ലാഹു നമുക്ക് തൗഫീക്വ് നൽകട്ടെ. ആമീൻ.
61:14

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُوٓاْ أَنصَارَ ٱللَّهِ كَمَا قَالَ عِيسَى ٱبۡنُ مَرۡيَمَ لِلۡحَوَارِيِّـۧنَ مَنۡ أَنصَارِيٓ إِلَى ٱللَّهِۖ قَالَ ٱلۡحَوَارِيُّونَ نَحۡنُ أَنصَارُ ٱللَّهِۖ فَـَٔامَنَت طَّآئِفَةٞ مِّنۢ بَنِيٓ إِسۡرَـٰٓءِيلَ وَكَفَرَت طَّآئِفَةٞۖ فَأَيَّدۡنَا ٱلَّذِينَ ءَامَنُواْ عَلَىٰ عَدُوِّهِمۡ فَأَصۡبَحُواْ ظَٰهِرِينَ

(14) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിന്റെ സഹായിക ളായിത്തീരുവിൻ; മർയമിന്റെ മകൻ ഈസാ "ഹവാരി'കളോട്; 'അല്ലാഹു വിങ്കലേക്കുള്ള (മാർഗത്തിൽ) എന്റെ സഹായികൾ ആരാണ്' എന്ന് പറഞ്ഞതുപോലെ; "ഹവാരി'കൾ പറഞ്ഞു: അല്ലാഹുവിന്റെ എന്ന്. ധ ഇതു പോലെ നിങ്ങളും ആയിരിക്കുവിൻ. പ എന്നിട്ട്, സന്തതിക ളിൽ നിന്നുള്ള ഒരു വിഭാഗം വിശ്വ സിച്ചു; ഒരു വിഭാഗം അവിശ്വസിക്കു കയും ചെയ്തു. അപ്പോൾ, വിശ്വസി ച്ചവർക്ക് അവരുടെ ശത്രുവിനെ തിരെ നാം ബലം നൽകി; അങ്ങനെ അവർ (വിജയം നേടി) പ്രത്യക്ഷരാ യിത്തീർന്നു. 14 പ ഹേ വിശ്വസിച്ചവരേ അല്ലാഹുവിന്റെ സഹായികളാണ് എന്നിട്ട് വിശ്വസിച്ചു ഒരു വിഭാഗം അവി ശ്വസിക്കയും ചെയ്തു ഒരു വിഭാഗം അപ്പോൾ നാം ബലപ്പെടുത്തി വിശ്വസിച്ചവരെ അവരുടെ ശത്രുക്കളുടെ മേൽ (എതിരെ) അങ്ങനെ അവരായിത്തീർന്നു പ്രത്യക്ഷപ്പെട്ടവർ, വിജയികൾ ("ഹവാരികൾ') എന്ന വാക്കിന്റെ ശരിയായ അർത്ഥം എന്താണെന്ന് അല്ലാഹുവിനറിയാം. "വസ്ത്രം അലക്കുന്നവർ, ഹൃദയം ശുദ്ധീകരിക്കുന്നവർ, വേട്ട ക്കാർ' എന്നിങ്ങനെയുള്ള ചില അർത്ഥങ്ങളും, ആ പേര് വരാനുള്ള ചില കാരണ ങ്ങളും പലരും പറഞ്ഞുകാണുന്നു. ഒന്നും തിട്ടപ്പെടുത്തുവാൻ തെളിവില്ല. ഏതാ യാലും ഈസാ (അ)ന്റെ പ്രധാന ശിഷ്യഗണങ്ങളായ പന്ത്രണ്ടുപേരെ ഉദ്ദേശിച്ചാണ് ഈ വാക്ക് ഉപയോഗിക്കപ്പെടുന്നത് എന്നതിൽ തർക്കമില്ല. ഇവർ വഴിയാണ് അദ്ദേ ഹത്തിന്റെ പ്രബോധനം അതിവിദൂര രാജ്യങ്ങളിലെല്ലാം എത്തിക്കഴിഞ്ഞത്. അതു കൊണ്ട് ഈസാ (അ)ന്റെ ദൂതൻമാർ എന്ന് ഈ വാക്കിന് വിവക്ഷ നൽകപ്പെടുന്നു. ഇവരെക്കുറിച്ചാണ് ) എന്ന് പറയപ്പെടുന്നത്. ഈസാ നബി (അ) ജനങ്ങളെ സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ട് ചെയ്ത പ്രസ്താവനകൾ ഉദ്ധരിച്ച ശേഷം സൂ: അല്ലാഹു പറയുന്നു: സ്ലഞ്ഞപ്പമ (സാരം: എന്നിട്ടും, ഈസാക്ക് അവ രിൽനിന്ന് അവിശ്വാസം അനുഭവപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "ആരാണ് അല്ലാ ഹുവിങ്കലേക്കുള്ള എന്റെ സഹായികൾ?' "ഹവാരികൾ' പറഞ്ഞു: "ഞങ്ങൾ അല്ലാ ഹുവിന്റെ സഹായികളാണ്, ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു; ഞങ്ങൾ മുസ്ലിംകളാണെന്ന് താങ്കൾ സാക്ഷ്യം വഹിച്ചുകൊള്ളുക.' 52) ഇതു പോലെ അവിശ്വാസത്തിനെതിരിൽ അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗവും സേവ നവും ചെയ്യാൻ നിങ്ങളും സന്നദ്ധരാകണമെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. എന്നാൽ, ഈസാ നബി (അ)യുടെ ദൗത്യം ഒരു വിഭാഗം ആളുകൾ സ്വീകരിച്ചുവെങ്കിലും ഒരു വിഭാഗം ആളുകൾ ഇവരാണ്യഹൂദികൾ നിഷേ ധിക്കയാണുണ്ടായത്. വിശ്വസിച്ചവർ അല്ലാഹുവിന്റെ സഹായത്തിനും, അനുഗ്രഹ ത്തിനും പാത്രമായി. ആത്മീയശക്തി നൽകി അല്ലാഹു അവരെ ബലപ്പെടുത്തുകയും എതിരാളികളെ പരാജയപ്പെടുത്തി അവർക്ക് വിജയം നൽകുകയും ചെയ്തു. അതു പോലെ, നിങ്ങളും അല്ലാഹുവിനെ -അല്ലാഹുവിന്റെ മതത്തെസഹായിച്ചാൽ അല്ലാഹു നിങ്ങളെയും സഹായിക്കും, ശത്രുക്കൾക്കെതിരിൽ നിങ്ങളുടെ കാലടി കളെ ഉറപ്പിച്ചു വിജയം നൽകുകയും ചെയ്യും എന്ന് ഇതിൽനിന്ന് മനിലാക്കാ മല്ലോ എന്ന് താൽപര്യം. ( ന്റച്ഛഷ്ടഷവ ) പ്ലക്ക ന്നറവ യ്യക്ത