Muhammad Amani Moulavi (d. 1987) · Surah 59 · 24 verses
59:1–2سَبَّحَ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
هُوَ ٱلَّذِيٓ أَخۡرَجَ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ مِن دِيَٰرِهِمۡ لِأَوَّلِ ٱلۡحَشۡرِۚ مَا ظَنَنتُمۡ أَن يَخۡرُجُواْۖ وَظَنُّوٓاْ أَنَّهُم مَّانِعَتُهُمۡ حُصُونُهُم مِّنَ ٱللَّهِ فَأَتَىٰهُمُ ٱللَّهُ مِنۡ حَيۡثُ لَمۡ يَحۡتَسِبُواْۖ وَقَذَفَ فِي قُلُوبِهِمُ ٱلرُّعۡبَۚ يُخۡرِبُونَ بُيُوتَهُم بِأَيۡدِيهِمۡ وَأَيۡدِي ٱلۡمُؤۡمِنِينَ فَٱعۡتَبِرُواْ يَـٰٓأُوْلِي ٱلۡأَبۡصَٰرِ
ആമുഖം: ഹശ്യ്യ മദീനഃയിൽ അവതരിച്ചത് - വചനങ്ങൾ 24 - വിഭാഗം "അൽഹശ്ർ'(തുരത്തിവിടൽ അഥവാ നാടുകടത്തൽ) എന്ന പേരിൽ അറിയപ്പെടുന്ന ഇൗ അദ്ധ്യായത്തിലെ പ്രധാനവിഷയം യഹൂദി ഗോത്രവും, അവരെ മദീനഃയിൽനിന്ന് നാടുകടത്തിവിട്ട സംഭവവുമാ കുന്നു. ബുഖാരീ (റ) സൂറത്തിന്-"സൂറത്തുന്നദ്വീർ' എന്നും ഇബ്നു അ∫ാസ് (റ) പേര് പറഞ്ഞിരി ക്കുന്നു. മദീനാപരിസരങ്ങളിൽ വസിച്ചിരുന്ന രണ്ട് യഹൂദി ഗോത്രങ്ങളായിരുന്നു രണ്ട് ഗോത്രങ്ങളുമായും നബി ˜ സമാധാന സഖ്യം സ്ഥാപിച്ചിരുന്നു. പക്ഷേ, വിശ്വാസവഞ്ചനയും, ചതിയും അവരുടെ പ്രകൃ തിയായി മാറിയിരുന്നു. ഖൻദക്വ് യുദ്ധത്തിൽ മുസ്ലിംകൾക്കെതിരിൽ ക്വുറൈദ്വഃ ഗോത്രം ക്വുറൈശികളെ സഹായിച്ചു. അതിനെത്തുടർന്ന് നബി ˜ അവരുടെ നേർക്ക് പടയെടുക്കുകയുണ്ടായി. ഇൗ വിവരം സൂ: അഹ്സാബിൽ വിവരിക്ക പ്പെട്ടിട്ടുണ്ടല്ലോ. നദ്വീർ ഗോത്രവും ഉടമ്പടിക്കെതിരായ പല വഞ്ചനകളും നട ത്തി. അവരുടെ ഒരു നേതാവായിരുന്ന അശ്റഫ് ( ) ഒരു കവിയായിരുന്നു. അവൻ നബി ˜ യെയും സത്യവിശ്വാസി കളെയും പഴിച്ചുകൊണ്ട് കവിതകൾ രചിച്ചു പ്രചരിപ്പിക്കുകയും, അവർക്കെതി രായി ക്വുറൈശികളെ ഇളക്കി വിടുകയും ചെയ്തിരുന്നു. പൊറുതിമുട്ടിയപ്പോൾ, നബി ˜ അവനെ ഉപായത്തിൽ കൊലപ്പെടുത്തുവാൻ ഏർപ്പാട് ചെയ്കയുണ്ടായി. ഒരിക്കൽ നബി തിരുമേനി ˜ യും ചില സ്വഹാബികളും കൂടി അവ രുടെ വാസസ്ഥലത്ത് ചെന്നിരുന്ന അവസരത്തിൽ, ഒരു കെട്ടിടത്തിന്റെ മുക ളിൽ വമ്പിച്ച ഒരു പാറക്കല്ലുമായി കാത്തിരുന്നു നബി ˜ താഴെ നടന്നുപോ തലയ്ക്കിടുവാൻ അവർ ഗൂഢമായി ശട്ടംകെട്ടി. അല്ലാഹു തിരുമേനിക്ക് ഇൗ വിവരം വഹ്യ് മൂലം അറിയിച്ചു. നബി തിരുമേനി ˜ അവ രുടെ ചതിയിൽപെടാതെ രക്ഷപ്പെട്ടു. അനന്തരം തിരുമേനി ഒരു സൈന്യം തയ്യാ റാക്കി. നദ്വീർ ഗോത്രത്തോട് മദീനഃ വിട്ടു പോയിക്കൊള്ളണമെന്ന് ആൾ മുഖേന അറിയിച്ചു. "അതിനെക്കാൾ ഭേദം മരിക്കുകയാണ്' എന്നായിരുന്നു അവരുടെ മറു പടി. കപടവിശ്വാസികളുടെ നേതാവായിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യും അവന്റെ അനുയായികളും അവസരം പാഴാക്കിയില്ല. അവർ യഹൂദികളെ സമീ പിച്ചു യുദ്ധത്തിന് പ്രേരിപ്പിച്ചു. "നാടുവിട്ട് ഒരിക്കലും പോകരുത്; വേണ്ടിവന്നാൽ ഞങ്ങളും നിങ്ങളുടെകൂടെ പോന്നുകൊള്ളാം; മുസ്ലിംകൾക്കെതിരിൽ യുദ്ധം ചെയ്തു ഞങ്ങൾ നിങ്ങളെ സഹായിക്കും' എന്നെല്ലാം അവർ തട്ടിവിട്ടു. അങ്ങനെ യഹൂദികൾ തങ്ങളുടെ ശക്തമായ കോട്ടകൾക്കുള്ളിൽ അടച്ചിരുന്നു. നബി ˜ യും സൈന്യവും ഇരുപത്തൊന്ന് ദിവസം കോട്ട ഉപരോധം ചെയ്തു. കോട്ടയിൽനിന്ന് വെളിക്കുവരുവാൻ അവരെ നിർബന്ധിതരാക്കുമാറ് കോട്ടക്ക് വെളിയിലുണ്ടായി രുന്ന അവരുടെ കുറെ ഇൗത്തപ്പനക ൾ മുസ്ലിംകൾ മുറിച്ചുവീഴ്ത്തി. കപടവി ശ്വാസികളുടെ ഭാഗത്തുനിന്ന് യാതൊരു സഹായവും അവർക്ക് ലഭിച്ചതുമില്ല. എല്ലാംകൂടി യഹൂദികൾക്ക് അല്ലാഹു ഭീതി ഉളവാക്കി. ഒടുക്കം അവർ സന്ധിക്ക പേക്ഷിച്ചു. തിരുമേനി ആ അപേക്ഷ നിരസിക്കുകയും നാടുവിടുക തന്നെ വേണ മെന്ന് നിർബന്ധിക്കുകയും ചെയ്തു. ഓരോ മുമ്മൂന്ന് വീട്ടുകാർക്കും ഒരു ഒട്ടകപ്പുറത്ത് കൊണ്ടുപോകാവുന്ന വീട്ടുസാധനങ്ങൾ സഹിതം, യാതൊരു യുദ്ധസാമഗ്രികളും കൂടാതെ കടന്നുപോ കണമെന്നായിരുന്നു നബി ˜ യുടെ കൽപന. അങ്ങനെ കഴിയുന്നത്ര സാധന ങ്ങൾ കൂടെ എടുത്തുകൊണ്ടും, മുസ്ലിംകൾക്ക് ലഭിക്കാതിരിക്കുവാനായി കഴി യുന്നിടത്തോളം സാധനങ്ങൾ സ്വന്തം കൈകളാൽ നശിപ്പിച്ചുകൊണ്ടും അവർ കൂട്ടത്തോടെ സ്ഥലംവിട്ടു. അവരിൽ രണ്ട് കുടുംബങ്ങളൊഴിച്ച് ബാക്കിയുള്ളവർ ശാമിലേക്ക് (സിരിയയിലേക്ക്) നീങ്ങി. അരീഹാ, ) എന്നിവിടങ്ങളിൽ താമസമാക്കി. രണ്ട് കുടുംബങ്ങളിൽ ഒന്ന് ഖൈബറിലേക്കും, മറ്റേത് ഹീറഃയിലേക്കുമാണ് മാറിത്താമസിച്ചത്. അമ്പത് അമ്പത് പടത്തൊപ്പികളും അടങ്ങുന്ന കുറെ യുദ്ധസാമഗ്രികളും, അവർ വിട്ടേച്ചുപോയ മറ്റ് സ്വത്തുക്കളും നബി ˜ അധീനമാകുകയും ചെയ്തു. കൂടുതൽ വിവരം സൂറത്തിൽവെച്ച് കാണാവുന്നതാണ്. വാചകംകൊണ്ട് ആരംഭിക്കുന്ന രണ്ടാമത്തെ സൂറത്താണി ത്. ഒന്നാമത്തെതായ ആരംഭത്തിൽ പ്രസ്താവിച്ച കാര്യ ങ്ങൾ ഇവിടെയും, ഇതുപോലെ താഴെ വരുന്ന സൂറത്തുകളിലും സ്മരണീയമ ത്രെ. എല്ലാ സ്തോത്രകീർത്തനങ്ങൾക്കും അല്ലാഹുവിനുള്ള അർഹതയെ ഉദാ ഹരിക്കുന്നതായിരിക്കും തുടർന്നുള്ള ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളെന്ന് കാണാവുന്നതാണ്. ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ.
(1) ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതും (എല്ലാം തന്നെ) അല്ലാഹുവിന് സ്തോത്ര കീർത്തനം ചെയ്യുന്നു. അവൻ അഗാധജ്ഞ നായ പ്രതാപശാലിയായുള്ളവന ത്രെ. (2) വേദക്കാരിൽ നിന്ന് അവിശ്വ സിച്ചവരെ ഒന്നാമത്തെ തുരത്തലിൽ തങ്ങളുടെ വാസസ്ഥലങ്ങളിൽനിന്ന് പുറത്താക്കിയവനാണ് അവൻ. അവർ പുറത്തുപോകുമെന്ന് നിങ്ങൾ ധരിച്ചില്ല. തങ്ങളുടെ കോട്ട കൾ തങ്ങളെ അല്ലാഹുവിൽനിന്ന് (തടുത്തു) രക്ഷിക്കുന്നവയാണെന്ന് അവർ ധരിക്കയും ചെയ്തു. എന്നാൽ, അവർ കണക്കാക്കാത്ത വിധത്തിൽകൂടി അല്ലാഹു അവരുടെ അടുക്കൽ ചെന്നു; അവരുടെ ഹൃദ യങ്ങളിൽ അവൻ ഭീതി ഇട്ടേക്കു കയും ചെയ്തു. തങ്ങളുടെ വീടുകളെ അവർ, തങ്ങളുടെ കൈകളാൽ നശിപ്പിച്ചി രുന്നു; സത്യവിശ്വാസികളുടെ കൈകളാലും (നശിപ്പിച്ചിരുന്നു). അപ്പോൾകാഴ്ചയുള്ള ആളുകളേനിങ്ങൾ ഉറ്റാലോചിച്ചു നോക്കു വിൻ! (1) വേദക്കാരിൽ നിന്ന് അവരുടെ വാസസ്ഥലങ്ങളിൽ നിന്ന് ഒന്നാമത്തെ തുരത്ത ലിൽ, നാടുകടത്തലിനുവേണ്ടി നിങ്ങൾ ധരിച്ചില്ല അവർ പുറ ത്തുപോകുമെന്ന് അവർ ധരിക്കയും ചെയ്തു നിശ്ചയമായും അവരാ ണെന്ന് അവരെ തടയുന്ന (രക്ഷിക്കുന്ന)താണെന്ന് അവരുടെ കോട്ടകൾ അല്ലാഹുവിൽ നിന്ന് എന്നാൽ അല്ലാഹു അവരുടെ അടുക്കൽ ചെന്നു വിധത്തിൽ കൂടി, വിധേന അവർ വിചാരി ക്കാത്ത, കണക്കാക്കാത്ത അവൻ ഇടുകയും ചെയ്തു അവരുടെ ഹൃദയങ്ങളിൽ ഭീതി, പേടി അവർ കേടുവരുത്തി (നാശപ്പെടുത്തി, ശൂന്യമാക്കി)യിരുന്നു തങ്ങളുടെ വീടുകളെ തങ്ങളുടെ കൈകളാൽ സത്യവിശ്വാസികളുടെ കൈകളാലും അപ്പോൾ (അതിനാൽ) ഉറ്റാലോചിക്കുവിൻ, ചിന്തിക്കുവിൻ കാഴ്ചകൾ (കണ്ണുകൾ) ഉള്ള വരേ മുമ്പ് പറഞ്ഞതുപോലെ, നദ്വീർ ഗോത്രക്കാരായ യഹൂദികളെ നാടുകട ത്തിയ സംഭവത്തെക്കുറിച്ചാണ് ഈ വചനങ്ങളിൽ പ്രസ്താവിക്കുന്നത്. ഒന്നാമത്തെ തുരത്തിവിടൽ ( ) എന്ന് പറഞ്ഞതിൽനിന്ന് അവരെ തുരത്തിവിടുന്ന സംഭവം ഇതുകൂടാതെ വേറെയും ഉണ്ടാകുമെന്ന് ധ്വനിക്കുന്നുവല്ലോ. അതെ, അവരുടെ അക്ര മപ്രവർത്തനങ്ങൾ വീണ്ടും അവർ തുടർന്ന് വന്നതുകൊണ്ട് ഉമർ (റ)ന്റെ ഖിലാഫ ത്തുകാലത്ത് ഖൈബറിൽനിന്ന് രണ്ടാമതും അവർ പുറത്താക്കപ്പെടുകയുണ്ടായി. തങ്ങളുടെ ശക്തമായ കോട്ടകളിൽ അടച്ചിരുന്നാൽ മുസ്ലിംകൾക്ക് അവരെ പുറത്തിറക്കുവാൻ സാധ്യമല്ലെന്ന് അവർ കരുതി. സാധാരണനിലക്ക് നോക്കുമ്പോൾ, അവർ സ്വയം പുറത്തിറങ്ങുമെന്ന് വിചാരിക്കുവാൻ മുസ്ലിംകൾക്കും വഴിയുണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അവരുടെ മനിൽ ഭീതിനിറച്ചു. തങ്ങൾ ഒഴിച്ചു പോകേണ്ടിവരുമെന്ന് കണ്ടപ്പോൾ, മുസ്ലിംകൾക്ക് ഒഴിഞ്ഞു കൊടുക്കേണ്ടിയിരിക്കുന്ന തങ്ങളുടെ വസ്തുക്കൾ കഴിവതും നഷ്ട പ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ, അവരുടെ വീടുകൾ അവരുടെ കരങ്ങൾകൊ ണ്ടുതന്നെ അവർനശിപ്പിച്ചിരുന്നു. അവർ വെളിക്കുവരാൻ നിർബന്ധിതരാകേണ്ട തിനുവേണ്ടി മുസ്ലിംകളും കുറെ നശിപ്പിച്ചിരുന്നു. അതാണ് അല്ലാഹു ഈ വച നത്തിൽ ചൂണ്ടിക്കാണിച്ചത്. കേവലം എതിർവശത്തുള്ള പട്ടാളശക്തിയോ, ആയു ധബലമോ കൊണ്ടല്ല ഇത്രയും ദയനീയ നിലയിൽ അവർ എത്തിച്ചേർന്നതെന്ന് വ്യക്തമാണ്. എന്നിരിക്കെ, കാഴ്ചയും മനാക്ഷിയുമുള്ളവർക്കെല്ലാം ഇതിൽ ചിന്തിക്കുവാനും പാഠങ്ങൾ മനിലാക്കുവാനും വകയില്ലേ?! തീർച്ചയായും ഉണ്ട.് അറേബ്യയിൽ പ്രത്യക്ഷപ്പെടുമെന്ന് പല പ്രവാചകൻമാരാലും പ്രവചനം ചെയ്യ പ്പെട്ടിരുന്ന പ്രവാചകന്റെ വരവും പ്രതീക്ഷിച്ചുകൊണ്ട് ശതക്കണക്കായ വർഷ
59:3–5وَلَوۡلَآ أَن كَتَبَ ٱللَّهُ عَلَيۡهِمُ ٱلۡجَلَآءَ لَعَذَّبَهُمۡ فِي ٱلدُّنۡيَاۖ وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابُ ٱلنَّارِ
ذَٰلِكَ بِأَنَّهُمۡ شَآقُّواْ ٱللَّهَ وَرَسُولَهُۥۖ وَمَن يُشَآقِّ ٱللَّهَ فَإِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ
مَا قَطَعۡتُم مِّن لِّينَةٍ أَوۡ تَرَكۡتُمُوهَا قَآئِمَةً عَلَىٰٓ أُصُولِهَا فَبِإِذۡنِ ٱللَّهِ وَلِيُخۡزِيَ ٱلۡفَٰسِقِينَ
(3) (ഈ) നാടുകടന്നുപോകൽ അവരുടെ മേൽ അല്ലാഹു (വിധിച്ച്) രേഖപ്പെടുത്തലുണ്ടായിരുന്നില്ലെങ്കി ലും, ഇഹത്തിൽ വെച്ച് അവരെ അവൻ (മറ്റുവിധേന) ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു. പരലോക ത്തിൽ നരകശിക്ഷയും അവർക്കു ണ്ട്. (4) അത് അല്ലാഹുവിനോടും, അവന്റെ റസൂലിനോടും അവർ കക്ഷിപിടി(ച്ചു മൽസരി)ച്ചതുകൊ ണ്ടാകുന്നു. അല്ലാഹുവിനോട് ആരെ ങ്കിലും കക്ഷിപിടി(ച്ചു മൽസരി)ക്കു ന്നതായാൽ, നിശ്ചയമായും അല്ലാ ഹു കഠിനമായി ശിക്ഷാനടപടിയെ ടുക്കുന്നവനാണ്. (5) (സത്യവിശ്വാസികളേ) നിങ്ങൾ ഈത്തപ്പനയിൽ നിന്ന് (വല്ല തും) മുറിക്കുകയോ, അല്ലെങ്കിൽ അവയെ അവയുടെ മുരടുകളിൽ നില കൊള്ളുന്നതായി വിട്ടേക്കുകയോ ചെയ്തിട്ടുള്ളത് അല്ലാഹുവിന്റെ സമ്മ തപ്രകാരമാകുന്നു; (ആ) തോന്നിയ വാസികളെ അപമാനപ്പെടുത്തുവാൻ വേണ്ടിയും ആകുന്നു. ങ്ങളായി യഥ്രിബിൽ (മദീനഃയിൽ) വന്ന് കുടിയേറിപ്പാർത്തിരുന്നവരാണ് അവി ടത്തെ യഹൂദികൾ. പക്ഷേ, ആ പ്രവാചകൻ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞപ്പോൾ, അദ്ദേഹം തങ്ങളുടെ ആളല്ലാത്തതിനാ ലും, ചിരകാലമായി തങ്ങളിൽ മൂടുറച്ചു കഴിഞ്ഞ പല ദുഷിച്ച പാരമ്പര്യങ്ങളെയും അദ്ദേഹം അനുകൂലിക്കാത്തതിനാലും അദ്ദേഹത്തോട് അവർ അസൂയയും ശത്രു തയും വെച്ചുപുലർത്തുകയാണ് ചെയ്തത്. മൂസാ നബി (അ)യുടെ കാലം മുതൽ ഇതുവരേക്കുമുള്ള അവരുടെ ചരിത്രവും സമ്പ്രദായങ്ങളും നോക്കുമ്പോൾ, അവ രവിടെ നിവസിക്കുന്ന കാലത്തോളം ഇസ്ലാമിന് അവിടെ സ്വൈരവിഹാരം കൊള്ളുവാൻ നിവൃത്തിയില്ല എന്ന് അല്ലാഹുവിന് അറിയാം. അതുകൊണ്ട് അവരെ അവിടെ നിന്ന് തുരത്തിവിടുവാൻ അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. അത് നട പ്പിൽ വരുത്തുകയാണത്രെ ഇപ്പോൾ ചെയ്തത്. ഇസ്ലാമിന്റെ മറ്റ് ശത്രുക്കളോട് കാണിക്കപ്പെട്ടിട്ടില്ലാത്ത കർശനം ഇവരുടെ കാര്യത്തിൽ സ്വീകരിക്കുവാൻ അതാണ് കാരണം. അല്ലാഹു പറയുന്നു;- (3) ഇല്ലെങ്കിലും, ഇല്ലാതിരുന്നാലും എഴുതിവെക്കൽ, രേഖപ്പെടു ത്തൽ, നിയമിക്കൽ അല്ലാഹു അവരുടെ മേൽ നാടുവിടൽ, വെളി ക്കുപോകൽ, കടന്നുപോക്ക് അവരെ ശിക്ഷിക്കുക തന്നെ ചെയ്യുമായിരുന്നു ഇഹത്തിൽ അവർക്കുണ്ട് താനും പരലോകത്തിൽ നരകശിക്ഷ (4) അത് അവർ ചേരിതിരിഞ്ഞത് (കക്ഷിപിടിച്ചത്മൽസരിച്ചത്)കൊണ്ടാണ് അല്ലാഹുവിനോട് അവന്റെ റസൂലിനോടും അല്ലാഹുവിനോട് ആരെങ്കിലും ചേരി (കക്ഷി) പിടിക്കുന്നതായാൽ എന്നാൽ തീർച്ചയായും അല്ലാഹു പ്രതികാരം (ശിക്ഷാനടപ ടി) കഠിനമായവനാണ് (5) നിങ്ങൾ മുറിച്ചത്, നിങ്ങൾ മുറിച്ചാൽ വല്ല ഈത്തപ്പനയും അല്ലെങ്കിൽ നിങ്ങളതിനെ വിട്ടേച്ചാലും നിൽക്കുന്ന നിലയിൽ, നിലകൊള്ളുന്നതായി അവയുടെ മുരടുക ളിൻമേൽ എന്നാലത് അല്ലാഹുവിന്റെ സമ്മതപ്രകാരമാണ് അപ മാനപ്പെടുത്തുവാനും, വഷളാക്കുവാനും തോന്നിയവാസികളെ, ദുർജ്ജ നങ്ങളെ ആ യഹൂദികളുടെ കോട്ട ഉപരോധം ചെയ്തിരുന്നപ്പോൾ, വെളിയിലുള്ള അവ രുടെ ഈത്തപ്പനകൾ കുറെമുറിച്ച് നശിപ്പിക്കുവാൻ നബി ˜ കൽപിക്കുകയു ണ്ടായി. ഇത് സാധാരണനിലക്ക് ഒരു നല്ല വഴക്കമല്ലല്ലോ. ശത്രുക്കളുടെ മരങ്ങൾ മുറിച്ച് നശിപ്പിക്കുക, കന്നുകാലികളെ കൊന്ന് നശിപ്പിക്കുക മുതലായ കാര്യ ങ്ങൾ നബി ˜ വിരോധിക്കാറുള്ളതുമാണ്. യഹൂദികൾ ഇതിനെപ്പറ്റി അപലപി ക്കുകയും ചെയ്തു. ആകയാൽ, മുസ്ലിംകളിൽ തന്നെ ചിലർക്ക് അസുഖം തോന്നുകയുണ്ടായി. മുറിക്കുന്നത് വിരോധമില്ലെങ്കിൽ എന്തുകൊണ്ട് മുഴുവൻ നശിപ്പിച്ചുകൂടാ എന്നും ചിലർക്ക് തോന്നിയതായി പറയപ്പെടുന്നു. ആ പ്രത്യേക പരിതഃസ്ഥിതിയിൽ അത് ആവശ്യമായിരുന്നുവെന്നും, അതിന് അല്ലാഹു നബി ˜ സമ്മതം കൊടുത്തിട്ടുണ്ടെന്നും അല്ലാഹു വ്യക്തമാക്കുന്നു. യഹൂദികളെ അപമാനപ്പെടുത്തുകയും അവരെ കോട്ടയിൽ നിന്ന് പുറത്തുവന്നു കീഴൊതു ങ്ങുവാൻ പ്രേരിപ്പിക്കുകയുമാണല്ലോ അതിന്റെ ലക്ഷ്യം.
59:6–10وَمَآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡهُمۡ فَمَآ أَوۡجَفۡتُمۡ عَلَيۡهِ مِنۡ خَيۡلٖ وَلَا رِكَابٖ وَلَٰكِنَّ ٱللَّهَ يُسَلِّطُ رُسُلَهُۥ عَلَىٰ مَن يَشَآءُۚ وَٱللَّهُ عَلَىٰ كُلِّ شَيۡءٖ قَدِيرٞ
مَّآ أَفَآءَ ٱللَّهُ عَلَىٰ رَسُولِهِۦ مِنۡ أَهۡلِ ٱلۡقُرَىٰ فَلِلَّهِ وَلِلرَّسُولِ وَلِذِي ٱلۡقُرۡبَىٰ وَٱلۡيَتَٰمَىٰ وَٱلۡمَسَٰكِينِ وَٱبۡنِ ٱلسَّبِيلِ كَيۡ لَا يَكُونَ دُولَةَۢ بَيۡنَ ٱلۡأَغۡنِيَآءِ مِنكُمۡۚ وَمَآ ءَاتَىٰكُمُ ٱلرَّسُولُ فَخُذُوهُ وَمَا نَهَىٰكُمۡ عَنۡهُ فَٱنتَهُواْۚ وَٱتَّقُواْ ٱللَّهَۖ إِنَّ ٱللَّهَ شَدِيدُ ٱلۡعِقَابِ
لِلۡفُقَرَآءِ ٱلۡمُهَٰجِرِينَ ٱلَّذِينَ أُخۡرِجُواْ مِن دِيَٰرِهِمۡ وَأَمۡوَٰلِهِمۡ يَبۡتَغُونَ فَضۡلٗا مِّنَ ٱللَّهِ وَرِضۡوَٰنٗا وَيَنصُرُونَ ٱللَّهَ وَرَسُولَهُۥٓۚ أُوْلَـٰٓئِكَ هُمُ ٱلصَّـٰدِقُونَ
Passage continues through verse 59:10.
(6) അവരിൽനിന്ന് അല്ലാഹു തന്റെ റസൂലിന് കൈവരുത്തി എന്തോ (അത്), അതിനായി നിങ്ങൾ കുതി രകളെയോ, (ഒട്ടക) വാഹനങ്ങളോ ഓട്ടുകയുണ്ടായിട്ടില്ല. ഉദ്ദേശിക്കു ന്നവരുടെമേൽ അവൻ തന്റെ റസൂ ലുകളെ അധികാരപ്പെടുത്തുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴി വുള്ളവനാണ്. 6 പ മടക്കിയെടുത്തുകൊടുത്തത്, കൈവരുത്തി കൊടുത്തത്, അല്ലാഹു തന്റെ റസൂലിന് അവരിൽനിന്ന് നിങ്ങൾ ഓട്ടിയിട്ടില്ല, ഓടിച്ചിട്ടില്ല അതിന്, അതിന്റെ പേരിൽ കുതിരകളിൽനിന്ന് വാഹനങ്ങളിൽ (ഒട്ടകങ്ങളിൽ) നിന്നുമില്ല എങ്കിലും അല്ലാഹു അവൻ അധികാരപ്പെടുത്തുന്നു അവന്റെ റസൂലു കളെ അവൻ ഉദ്ദേശിക്കുന്നവരുടെമേൽ അല്ലാഹു എല്ലാ കാര്യത്തിന്നും കഴിയുന്നവനാണ് ബനൂനദ്വീർ ഒഴിച്ചുപോയപ്പോൾ വിട്ടേച്ചുപോയ സ്വത്തുക്കളെക്കുറിച്ചാണ് പറ യുന്നത്. ഇതും ) സ്വത്തുക്കളും തമ്മിൽ വ്യത്യാസമുണ്ട്. കുതി രപ്പടയും ഒട്ടകപ്പടയും ഇതിനായി ഓട്ടേണ്ടിവന്നിട്ടില്ല. അഥവാ ശത്രുക്കളുമായി ഏറ്റുമുട്ടലും, പടവെട്ടലും കൂടാതെ അല്ലാഹു അവന്റെ റസൂലിന് കൈവരുത്തി ക്കൊടുത്തതാണ് ഈ സ്വത്ത്. ഗനീമത്തുകൾ ലഭിക്കുന്നത് യുദ്ധം നിമിത്തമായ തുകൊണ്ട് അത് പടയാളികൾക്കിടയിൽ ഭാഗിക്കപ്പെടുന്നു. ഇത് പടയാളികൾക്കി ടയിൽ ഭാഗിക്കപ്പെടേണ്ടതില്ല. ഇത് നബി ˜ യുടെ ആവശ്യങ്ങൾക്ക് വിനിയോഗി ക്കുവാനുള്ളതാണ് എന്ന് സാരം. ഇങ്ങനെ ലഭിക്കുന്ന സ്വത്തുക്കൾ ) എന്നപേരിൽ അറിയപ്പെടുന്നു. സ്വത്തുക്കളിൽനിന്ന് നല്കപ്പെടേ ണ്ടവർ ആരൊക്കെയാണെന്ന് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നു; (7) (എന്നുവെച്ചാൽ) അല്ലാഹു അവന്റെ റസൂലിന് രാജ്യക്കാ രിൽനിന്ന് കൈവരുത്തി ക്കി)ക്കൊടുത്തതെന്തോ (അത്), അല്ലാഹുവിനും, റസൂലിനും, അടുത്ത കുടുംബങ്ങൾ, അനാഥ കൾ, സാധുക്കൾ, വഴിപോക്കർ എന്നിവർക്കും ഉള്ളതാകുന്നു;- ധനികൻ മാർക്കിടയിൽ കൈമാറപ്പെടുന്നതാ കാതിരിക്കുവാൻ വേണ്ടിയത്രെ (അ ത്). റസൂൽ നിങ്ങൾക്ക് (കൊണ്ട്) തന്നതെന്തോ അത് നിങ്ങൾ സ്വീക രിച്ചുകൊള്ളുക. അദ്ദേഹം നിങ്ങ ളോട് എന്തിനെക്കുറിച്ചു വിരോധി ച്ചുവോ (അതിൽനിന്ന്) വിരമിക്കു കയും ചെയ്യുക. നിങ്ങൾ അല്ലാഹുവിനെ സൂക്ഷി ക്കുകയും ചെയ്യുവിൻ. നിശ്ചയ മായും അല്ലാഹു ശിക്ഷാനടപടി കഠിനമായവനാകുന്നു. 7 പ അല്ലാഹു (കൈവരുത്തി)ക്കൊടുത്തത് എന്തോ തന്റെ റസൂലിന് രാജ്യക്കാരിൽ (നാട്ടുകാരിൽ)നിന്ന് (അത്) അല്ലാഹുവിനാണ് റസൂലിനും അടുത്ത കുടുംബ ത്തിനും അനാഥകൾക്കും സാധുക്കൾക്കും വഴിപോ ക്കനും അതാവാതിരിക്കുന്നതിനുവേണ്ടി ഉപയോഗിക്ക(കൈമാറ്റം ചെയ്യ)പ്പെടുന്നത് ധനികൻമാർക്കിടയിൽ നിങ്ങളിൽനിന്ന് നിങ്ങൾക്ക് എന്ത് നൽകിയോ, കൊണ്ടുതന്നുവോ റസൂൽ അത് നിങ്ങൾ സ്വീകരിക്കുവിൻ അദ്ദേഹം നിങ്ങളോട് ഏതൊന്നിനെക്കു റിച്ച് വിരോധിച്ചുവോ, വിലക്കിയോ അപ്പോൾ നിങ്ങൾ വിരമിക്കുവിൻ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുവിൻ നിശ്ചയമായും അല്ലാഹു പ്രതികാര (ശിക്ഷ) നടപടികഠിനമായവനാണ് ബനൂനദ്വീറിൽനിന്ന് അല്ലാഹു റസൂൽ തിരുമേനി ˜ കൈവരുത്തി ക്കൊടുത്തപോലെ, എനി മേലിലും വല്ല നാട്ടുകാരിൽനിന്നും ലഭിച്ചേക്കുന്ന എല്ലാ റസൂലിനും, അവിടുത്തെ അടുത്ത കുടുംബം, അനാഥകൾ, സാധു ക്കൾ, വഴിപോക്കർ (നിരാലംബരായ യാത്രക്കാർ) എന്നിവർക്കും ഉള്ളതാണ്. ൽൂപ്പുറ ) എന്ന് പറഞ്ഞതിന്റെ താൽപര്യം അല്ലാഹുവിനും ഒരു ഓഹരി വേണമെന്നല്ല. യഥാർത്ഥത്തിൽ ആ സ്വത്ത് അല്ലാഹുവിന്റെതാണ്, അതു കൊണ്ട് അവൻ നിയമിക്കുന്നപ്രകാരം കൈകാര്യം ചെയ്യേണ്ടതാണ് എന്ന സൂച നയത്രെ അതിൽ പറഞ്ഞതിന്റെ ഉദ്ദേശ്യം, മേൽ പ്രസ്താവിച്ച അഞ്ചുകൂട്ടർക്ക് നൽകപ്പെടുന്നതിനുപുറമെ ആറാ പ്രത്യേകം നീക്കിവെക്കേണ്ടതുണ്ടെന്നും, ആ ഹുവിന്റെ ഓഹരിപൊതുവിഷയത്തിൽ ചിലവാക്കുവാനുള്ളതാണെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പക്ഷേ, പല തെളിവുകളുടെയും പിൻബലമുള്ളതും, പൊതു വിൽ അംഗീകരിക്കപ്പെട്ടുവരുന്നതും ആദ്യം പറഞ്ഞതാണ്. അഞ്ച് ഭാഗമായി ഭാഗിക്കപ്പെടുന്നതും, അതിൽ നാലുഭാഗവും യുദ്ധത്തിൽ പങ്കെടുത്തവർക്ക് വീതിച്ചുകൊടുക്കപ്പെടുന്നതുമാണ്. ബാക്കിയുള്ള അഞ്ചിലൊന്ന് മാത്രമായിരിക്കും മേൽപ്രസ്താവിച്ച അഞ്ചുകൂട്ടർക്ക്റസൂലിനും, കുടുംബത്തിനും, അനാഥകൾക്കും, സാധുക്കൾക്കും വഴിപോ ക്കർക്കുംകൂടി -നൽകപ്പെടുക. ആ അഞ്ചുകൂട്ടർക്ക് മാത്രമുള്ളതാണ്. നദ്വീർ ഗോത്രത്തിൽനിന്ന് ലഭിച്ച സ്വത്തുക്കളിൽനിന്ന് നബി ˜ അവിടുത്തെ വീട്ടുകാരുടെ ഒരു കൊല്ലത്തെ ഭക്ഷണത്തിനുള്ള വക എടുത്തു വിനിയോഗിക്കുകയും, യുദ്ധസാമഗ്രികൾക്കുവേണ്ടി ചിലവഴിക്കുകയും ചെയ്തിരുന്നു. (ബു. മു.) "അടുത്ത കുടുംബം' കൊണ്ടുദ്ദേശ്യം സകാത്തിന്റെ ഇനത്തിൽനിന്ന് അംശം നൽകപ്പെടാത്ത നബി ˜ യുടെ അടുത്ത ബന്ധുക്കള ത്രെ. ഇൗ ദാനധർമങ്ങൾ ജനങ്ങളുടെ അഴുക്കുകൾ മാത്രമാണ്."അത് മുഹമ്മദി നും, മുഹമ്മദിന്റെ കുടുംബത്തിനും തിരുമേനി അരു ളിച്ചെയ്തിട്ടുണ്ട്. (ബു; മു.) അതുകൊണ്ട് അവർക്ക് പ്രത്യേകം അവ കാശം നിശ്ചയിക്കപ്പെട്ടിരിക്കുകയാണ്. നബി ˜ യുടെ കാലശേഷം അവിടുത്തെ എല്ലാ സ്വത്തുക്കളുമെന്നപോലെ, അവകാശവും പൊതു ഭണ്ഡാര ത്തിലേക്ക് (ബൈത്തുൽ മാലിലേക്ക്) നീങ്ങുന്നതാകുന്നു. എടുക്കപ്പെടുന്നവരല്ല. ഞങ്ങൾ വിട്ടുപോകുന്നതെല്ലാം ധർമമാ കുന്നു' എന്നും നബി ˜ യുടെ ഒരു ഹദീഥിൽ വന്നിരിക്കുന്നു. (ദാ) അബൂബക്ർ (റ)ന്റെ ഖിലാഫത്തുകാലത്ത് ഇൗ നിയമം നടപ്പിൽ വരുത്തപ്പെടുകയും ഉണ്ടാ യി. സ്വത്തുക്കൾ നബി ˜ ക്കും തുടർന്നു പറഞ്ഞ നാല് കൂട്ടർക്കു മുള്ളതാണെന്നും, മറ്റുള്ളവർക്ക് അതിൽ അവകാശമില്ലെന്നും നിശ്ചയിച്ചതിന് അല്ലാഹു എടുത്തുകാണിച്ച കാരണം വളരെ പ്രധാനപ്പെട്ട ഒരു ഇസ്ലാമിക സിദ്ധാ ന്തത്തെയാണ് വ്യക്തമാക്കുന്നത്. അതെ, ധനം ധനികൻമാരുടെ ഇടയിൽ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തു ആയിക്കൂടാ. അതിനുവേണ്ടിയാണ് അങ്ങനെ നിശ്ച യിച്ചിരിക്കുന്നത്. ( സഗ്നിറവീഛിർൾീന്ദിഷിത്സൃശ്ശിര ) (സ്വത്ത് സമ്പാദിക്കുവാനും, വിനി യോഗിക്കുവാനുമുള്ള അവസരവും സൗകര്യവും ധനികൻമാർക്കാണല്ലോ കൂടു തലുണ്ടാവുക. ഗനീമത്ത് സ്വത്തുക്കൾ ഭാഗിക്കുമ്പോഴും താരതമ്യേന അവർക്കാ യിരിക്കും കൂടുതൽ ലഭിക്കുവാൻ സാധ്യത. ഉദാഹരണമായി, കാൽപടയാളിയുടെ ഇരട്ടി കുതിരപ്പടയാളിക്ക് ലഭിച്ചേക്കും. പടക്കുതിര തയ്യാറാക്കുക പോലെയുള്ള കാര്യങ്ങൾ ദരിദ്രൻമാർക്ക് സാധിക്കാത്തതാണല്ലോ. അതുകൊണ്ട് ദരിദ്രൻമാരും സാധുക്കളുമായവർക്കും ധനം കൈമാറുവാനുള്ള അവസരങ്ങൾ ഉണ്ടാവണം, അതിനുള്ള മാർഗങ്ങളിൽ ഒന്നത്രെ ഇൗ പദ്ധതി. ഇൗ ലക്ഷ്യംധനം ധനികൻമാർക്കിടയിൽ മാത്രം കൈകാര്യം ചെയ്യു ന്നതായാൽ പോര, മറ്റുള്ളവർക്കിടയിലും കൈകാര്യം ചെയ്യപ്പെടുന്നതാവണം എന്ന ലക്ഷ്യംവെച്ച് ഇസ്ലാം ആവിഷ്കരിച് ചിട്ടുള്ള നിയമങ്ങളും പദ്ധതികളും പലതുണ്ട്. സകാത്ത് സമ്പ്രദായം നിയമിച്ചത്, പൂഴ്ത്തിവെപ്പും പലിശയും നിരോ ധിച്ചത് തുടങ്ങിയ പലതും. ഇൗ മൂന്ന് കാര്യങ്ങൾ മാത്രം സമുദായം വേണ്ടതു പോലെ നടപ്പിൽ വരുത്തിയിരുന്നുവെങ്കിൽ, ഇതുവരെ ശരിക്കൊരു നിർവ്വചനം പോലും ചെയ്യപ്പെട്ടിട്ടില്ലാത്ത സോഷ്യലിസത്തിന്റെ (സ്ഥിതിസമത്വവാദത്തിന്റെ) കാണപ്പെടുന്നതുപോലെലോകം മുഴുക്കെ ബഹളം കൂട്ടേണ്ടിവ രികയില്ലായിരുന്നു. നിയമപ്രകാരമുള്ള സകാത്തിനുപുറമെ അപ്പപ്പോൾ നേരിടുന്ന വ്യക്തിപരമോ, സാമൂഹ്യമോ ആയ ആവശ്യങ്ങളിൽ കഴിവുള്ളവർ കഴിവിനനു സരിച്ച് ചിലവഴിക്കൽ നിർബന്ധമാണ് എന്നും ഹദീഥും ആവർത്തി ച്ചാവർത്തിച്ചു പറഞ്ഞിട്ടുള്ളതാണ്. കൂടാതെ, അടിയന്തിരഘട്ടങ്ങളിൽ നിർബന്ധ പൂർവ്വം അത് ചെയ്യിക്കുവാനുള്ള അധികാരവും അവകാശവും ഉത്തരവാദപ്പെട്ട വർക്കുണ്ട്താനും. പക്ഷേ, സോഷ്യലിസത്തിന്റെ ലഹരിയിൽ മതിമറന്നവർ ആഗ്ര ഹിക്കുന്നതുപോലെ, സ്വത്ത് സമ്പാദിക്കുവാനും അത് വിനിയോഗിക്കുവാനുമുള്ള വ്യക്തിസ്വാതന്ത്യ്രത്തെ ഇല്ലാതാക്കുകയോ, ധനികൻമാരുടെ സ്വത്തുക്കൾ പിടി ച്ചെടുത്തു മറ്റുള്ളവർക്ക് വീതിച്ചുകൊടുത്തുകൊണ്ടുള്ള ഒരു കൃത്രിമ സ്ഥിതിസ മത്വം സ്ഥാപിക്കുകയോ ചെയ്യാൻ ഇസ്ലാം അനുവദിച്ചിട്ടില്ല. മനുഷ്യപ്രകൃതി യും, മനുഷ്യന്റ വികാരവും ആവശ്യവുമെല്ലാം മനുഷ്യനെക്കാൾ അറിയുന്ന അല്ലാഹു അതെങ്ങിനെ അനുവദിക്കും?! അടുത്ത വാക്യത്തിൽ ഇതിനെക്കാൾ പ്രധാനപ്പെട്ടതും, ഇസ്ലാമിന്റെ അടിത്തറയുമായ ഒരു മൗലികസിദ്ധാന്തമാണ് അല്ലാഹു സത്യവിശ്വാസികളെ അറി യിക്കുന്നത്. "റസൂൽ നിങ്ങൾക്ക് എന്ത് കൊണ്ടുതന്നുവോ അത് നിങ്ങൾ സ്വീക രിക്കണം; അദ്ദേഹം നിങ്ങളോട് ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതിൽനിന്ന് വിലങ്ങിനിൽക്കണം'. ( സ്ലിലിവ ) എന്നാ ണത്. എന്ന് പറയാതെ, റസൂൽ കൊണ്ടുതന്നത് ( സ്ലില ) എന്ന് പറഞ്ഞിരിക്കുന്നത് വളരെ ശ്രദ്ധേയമാണ്. വാക്കുകൊണ്ടോ, പ്രവൃത്തി കൊണ്ടോ, സമ്മതംകൊണ്ടോ റസൂൽ ˜ കാണിച്ചുതന്നതെല്ലാം ഇതിൽ ഉൾപ്പെ ടുന്നു. അതിൽ ഉൾപ്പെട്ടതുതന്നെ. ഇവയൊക്കെയും ഉൾക്കൊള്ള ത്തക്കവിധം വിശാലാർത്ഥമുള്ളതാണ് ആ വാക്ക്. അല്ലാതെ, സ്വത്തു ക്കളിൽ നിന്നും അദ്ദേഹം നിങ്ങൾക്കനുവദിച്ചുതന്നത് സ്വീകരിക്കണമെന്നോ, വായ കൊണ്ട് കൽപിച്ചത് അനുസരിക്കണമെന്നോ മാത്രമല്ല അതിന്റെ അർത്ഥം. നേരെ മറിച്ച് തിരുമേനി കാണിച്ചു തരാത്തതെല്ലാം വിരോധിക്കേണ്ടതുണ്ടോ? ഇല്ല. അവി ടുന്നു നിരോധിച്ചതെന്തോ അതുമാത്രമാണ് നിരോധിക്കപ്പെട്ടിട്ടുള്ളത്.അത് കൊണ്ടാണ് അദ്ദേഹം "കൊണ്ട്തരാത്തത്' എന്ന് പറയാതെ "അദ്ദേഹം വിരോധി മ്പീരസ്ലിത്ഥിള സ്ലില എന്നും പറഞ്ഞിരിക്കുന്നത്. നബി ˜ അരുളിച്ചെയ്യുന്നു: "ഞാൻ നിങ്ങളെ ഒഴിവാക്കുമ്പോഴെല്ലാം നിങ്ങളെന്നെ വിട്ടേക്കണം. നിങ്ങൾക്ക് മുമ്പുള്ളവരെ നാശത്തിൽപെടുത്തിയത്, അവരുടെ ചോദ്യം ചെയ്യലിന്റെ ആധിക് യവും നബിമാരോടുള്ള ഭിന്നിപ്പുമാകുന്നു. അതുകൊണ്ട് ഞാൻ നിങ്ങളോട് വല്ലതിനെക്കുറിച്ചും വിരോധിച്ചാൽ നിങ്ങളത് വർജ്ജിക്കുവിൻ, ഞാൻ നിങ്ങളോട് വല്ല കാര്യവും കൽപിച്ചാൽ അതിൽനിന്ന് നിങ്ങൾക്ക് സാധിക്കുന്നത്ര കൊണ്ടുവരികയും മു.) ഇൗ വച നത്തിലെ ആശയം വ്യത്യസ്ത വാക്കുകളിലായി ആവർത്തിച്ചു പറ യുന്നുണ്ട്. "നിങ്ങൾക്ക് അല്ലാഹുവിന്റെ റസൂലിൽ നല്ലതായ മാതൃകയുണ്ട്' (33 : 21), "അദ്ദേഹം ഇച്ഛയനുസരിച്ച് സംസാരിക്കുകയില്ല. അത് വഹ്യ് അല്ലാതെ മറ്റൊ ന്നുമല്ല' (53: 3, 4) "റസൂലിനെ ആർ അനുസരിക്കുന്നുവോ അവൻ തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു'.(4 : 80) "അദ്ദേഹത്തിന്റെ കൽപനക്ക് എതിര് പ്രവർത്തിക്കുന്നവർ, തങ്ങൾക്ക് വല്ല കുഴപ്പവും ബാധിക്കുകയോ, അല്ലെങ്കിൽ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചുകൊള്ളട്ടെ!' (24 : 63.) മുതലായ എത്രയോ വാക്യങ്ങൾ ഇതിന് ഉദാഹരണങ്ങളാകുന്നു. ഇതെല്ലാം കൺമുമ്പിൽ കണ്ടുകൊണ്ട്മുസ്ലിംകളാണെന്ന് അഭിമാ നിക്കുകയോ ജല്പിക്കുകയോ ചെയ്തുകൊണ്ടുതന്നെചിലർ പറയുന്നു, ക്വുർ ആൻ മാത്രമേ ഇസ്ലാമിൽ അംഗീകരിക്കേണ്ടുന്ന പ്രമാണമായുള്ളൂ എന്ന്!. മറ്റ് ചിലർ ഇത് തുറന്നു പറയുവാൻമടികൊണ്ടോ പേടികൊണ്ടോ ആവട്ടെതയ്യാ റില്ലെങ്കിലും ഫലത്തിൽ ആ നയം സ്വീകരിക്കുകയും, വേറെ ചിലർ, നബി ˜ യുടെ വാക്കുകളിലും ചര്യകളിലും തങ്ങളുടെ ഇച്ഛക്കും യുക്തിക്കും ന്യായ ങ്ങൾക്കും യോജിക്കാത്തതായി കാണുന്നവയുടെ നേരെ പുച്ഛവും പരിഹാസ വും കൈകൊള്ളുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവരെല്ലാംയഥാർത്ഥത്തിൽ അവർ വിശ്വസിക്കുന്നുണ്ടെങ്കിൽതാഴെ കാണുന്ന വച നങ്ങൾ തുറന്ന ഓർമിക്കുന്നത് നന്ന് എന്ന് മാത്രമേ നമുക്ക് പറയു വാനുള്ളൂ:- 1. (നബിയേ) എന്നാൽ ഇല്ലനിന്റെ റ∫ിനെത്തന്നെയാണ (സത്യം)! അവർക്കിടയിൽ ഭിന്നിപ്പുണ്ടാകുന്ന കാര്യത്തിൽ നിന്നെ അവർ വിധികർത്താവാ ക്കുകയും, പിന്നീട് നീ തീരുമാനം ചെയ്തതിനെക്കുറിച്ച് അവരുടെ മനുക ളിൽ യാതൊരു വിഷമവും അവർക്കുണ്ടാകാതിരിക്കുകയും, അവർ (അതിനെ) ശരിക്ക് സമ്മതിക്കുകയും ചെയ്യുന്നതുവരെ അവർ വിശ്വസിക്കുകയില്ല. (4 : 65.) 2. ഒരു സത്യവിശ്വാസിക്കാകട്ടെ, സത്യവിശ്വാസിനിക്കാകട്ടെ, അല്ലാ ഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാൽ, തങ്ങളുടെ കാര്യത്തെ ക്കുറിച്ച് തങ്ങൾക്ക് തിരഞ്ഞെടുപ്പു (അഭിപ്രായം) ഉണ്ടായിരിക്കുവാൻ പാടുള്ളത അവന്റെ റസൂലിനോടും ആർ അനുസരണക്കേട് കാണി ക്കുന്നുവോ അവൻ, തീർച്ച യായും വ്യക്തമായ വഴിപിഴവ് പിഴച്ചുപോയിരിക്കു ന്നു. (33 : 36) റസൂൽ കൊണ്ടുതന്നതെല്ലാം സ്വീകരിക്കണം, വിരോധിച്ചതെല്ലാം വർജ്ജിക്കണം ( സ്ലിലിവ ) എന്ന വചനത്തിന്റെ അർത്ഥവ്യാപ്തിയെപ്പറ്റി സ്വഹാബികൾ എങ്ങനെ മനിലാക്കിയിരുന്നുവെന്ന് കാണുന്നത് നന്നായിരി ക്കും. ശരീരത്തിൽ പച്ചകുത്തുകയും, കുത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെയും, ഭംഗിക്കുവേണ്ടി പല്ല് രാവി ശരിപ്പെടുത്തുകയും, രാവി വിടവുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെയും റസൂൽ ˜ ഇബ്നു (റ) പറയുകയുണ്ടായി. ഇൗ വിവരം (റ) എന്ന ഒരു സ്ത്രീ കേട്ടു. അവർ അദ്ദേഹത്തോട്: "താങ്കൾ ഇന്നിന്നവരെ ശപിച്ചു പറഞ്ഞുവോ?' എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: റസൂൽ തിരുമേനി ശപിച്ചവരെ എന്തുകൊണ്ട് എനിക്ക് ശപിച്ചുകൂടാ? അത് അല്ലാഹുവിന്റെ കിതാബിലുണ്ട് പറഞ്ഞു: മുസ്വ്ഹഫിന്റെ രണ്ട് ചട്ടകൾക്കിടയിലുള്ളതെല്ലാം ഞാൻ വായിച്ചിട്ടു ണ്ട്. അതിലൊന്നും ഇത് "നിങ്ങളത് വായിച്ചി ട്ടുണ്ടെങ്കിൽ നിങ്ങളത് കണ്ടിട്ടുമുണ്ട്. സ്ലിലിവ റസൂൽ നിങ്ങൾക്ക് കൊണ്ടു തന്നത്സ്ലസ്ല) എന്ന വാക്യം സ്ത്രീ: "വായിക്കാതേ?' ഇബനുമസ് ഊദ് (റ): "എന്നാൽ മേൽപറഞ്ഞതെല്ലാം തിരുമേനി മു.) നബിചര്യകളെ പുറംതള്ളിക്കൊണ്ട് മാത്രം മതിയെന്ന് പറ യുന്നവരെപ്പറ്റി തിരുമേനി നേരത്തെ തന്നെ പ്രവചനം ചെയ്തിട്ടുള്ളത് കാണു മ്പോൾ, ഓരോ സത്യവിശ്വാസിക്കും ആശ്ചര്യവും ആത്മവിശ്വാസവും തോന്നി യേക്കുന്നതാകുന്നു. ഏതുതരം ആളുകളിൽനിന്നാണ് അത്തരം വാദങ്ങൾ പുറ ത്തുവരികയെന്നുകൂടി ആ പ്രവചനത്തിൽ അവിടുന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു! തിരുമേനി പറയുന്നു: (സാരം: നിങ്ങളിലൊരാൾ തന്റെ അലംകൃതമായ കട്ടിലിൽ ചാരിയി രുന്നു സുഖിച്ചുകൊണ്ടിരിക്കെ, ഞാൻ കല്പിച്ചതോ, വിരോധിച്ചതോ ആയ വല്ല കാര്യവും അവന്റെ അടുക്കൽ വരുകയും, അപ്പോൾ അവൻ "എനിക്ക് (അതൊ ന്നും) അറിഞ്ഞുകൂടാ, നാം അല്ലാഹുവിന്റെ കിതാബിൽ കണ്ടതു നമുക്കു പിൻപറ്റാം' എന്ന് പറയുകയും ചെയ്യുന്നത് ഞാൻ കണ്ടെത്താതിരിക്കട്ടെ. (അ; ദാ; തി; ജ; ബ.) ആയത്തിന്റെ അവസാനത്തിൽ അല്ലാഹുവിനെ സൂക്ഷിക്കണ മെന്ന് പറഞ്ഞതും അല്ലാഹു കഠിനമായ ശിക്ഷാനടപടി എടുക്കുന്നവനാണെന്ന് പറഞ്ഞതും അത്തരക്കാർ ഓർത്തിരിക്കേണ്ടതാണ്. (8) അതായത്, തങ്ങളുടെ വാസ സ്ഥലങ്ങളിൽനിന്നും, സ്വത്തുക്ക ളിൽനിന്നും പുറത്താക്കപ്പെട്ടിട്ടുള്ള "മുഹാജിറു'കളായ ധ സ്വദേശം വിട്ടു പോയ പ ദരിദ്രൻമാർക്ക്; അല്ലാഹുവി ങ്കൽനിന്നുള്ള ദയവും പൊരുത്തവും തേടിക്കൊണ്ടും, അല്ലാഹുവിനെയും അവന്റെ റസൂലിനെയും സഹായിച്ചു കൊണ്ടുമിരിക്കവെ (പുറത്താക്കപ്പെ ട്ടവർ) അക്കൂട്ടർതന്നെയാണ് സത്യ വാൻമാർ. 8 പ ദരിദ്രൻമാർക്ക് മുഹാജിറുകളായ, അഭയാർത്ഥികളായ അതായത് പുറത്താക്കപ്പെട്ടവർ തങ്ങളുടെ ഭവന(വാസസ്ഥ ല)ങ്ങളിൽനിന്ന് തങ്ങളുടെ സ്വത്തുക്കളിൽനിന്നും അവർ തേടി (അന്വേഷിച്ചു) കൊണ്ടിരിക്കവെ ദയവ്, അനുഗ്രഹം അല്ലാഹു വിൽനിന്ന് പൊരുത്തവും, പ്രീതിയും അവർ സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കെ അല്ലാഹുവിനെ അവന്റെ റസൂലിനെയും അക്കൂട്ടർ തന്നെയാണ് സത്യവാൻമാർ "ഞങ്ങളുടെ റ∫് അല്ലാഹുവാണ്' ( പറഞ്ഞ കാരണത്താൽ മക്കഃയിൽനിന്ന് നാടും വീടും സ്വത്തുമെല്ലാം വിട്ടേച്ചു മദീനഃയിലേക്ക് നാടുകട ക്കുവാൻ നിർബന്ധിതരായ മുഹാജിറുകളാണ് അർഹരായ മേൽ പ്രസ്താവിച്ച നാലുകൂട്ടരിൽ ഒരു വിഭാഗം. അല്ലാഹുവിന്റെ അനുഗ്രഹവും പൊരു ത്തവുമാണവരുടെ ലക്ഷ്യം. അല്ലാഹുവിന്റെ ദീനിനെയും നബി തിരുമേനി ˜ യെയും സഹായിച്ചു സംരക്ഷിക്കുവാൻ സർവ്വവും സമർപ്പിച്ചവരാണവർ. അപ്പോൾ, അവർ തന്നെയാണ് സത്യവിശ്വാസം സത്യമായി പുലർത്തിയവർ. മറു തുണിയിരിക്കട്ടെ, ഉടുതോണിപോലുമില്ലാത്തഭാവിജീവിതത്തിന് പോകട്ടെ, ഹിജ്റഃയാത്രക്കുള്ള ചിലവിനുപോലുമില്ലാത്ത വിധത്തിലാണവർ മദീനഃയിൽ സ്വത്തുക്കൾ നബി തിരുമേനി ˜ പുറമെ നാലുകൂട്ടരിൽ വിനിയോഗിക്കുവാനുള്ളതാണ് എന്ന് പറഞ്ഞുവല്ലോ. ഈ നാലുകൂട്ടർ എത്തര ത്തിലുള്ളവരാണെന്നും, അവരുടെ പ്രത്യേകതകൾ എന്താണെന്നും അല്ലാഹു തുടർന്നു പറയുന്നു:- ഈ സംഭവം നടക്കുമ്പോഴും അവർ ദരിദ്ര വർഗം തന്നെ. മദീനക്കാരായ അൻസ്വാരികളുടെ സഹായമാണ് അവർക്കവിടെ പ്രധാനമായും അവലംബം. ഇതുകൊണ്ടായിരിക്കും "ദരിദ്രൻമാരായ മുഹാജിറു കൾ" എന് ന് പറയാതെ "മുഹാജിറുകളായ ) എന്ന് അല്ലാഹു പറഞ്ഞത്. നദ്വീറിൽനിന്ന് ലഭിച്ച സ്വത്തിൽനിന്ന് നബി ˜ അധികം നൽകിയത് മുഹാജിറുകൾക്കായിരുന്നു. അൻസ്വാരികൾക്ക് ചുരുക്കം ചിലർക്ക് മാത്രമേ നൽകുകയുണ്ടായുള്ളൂ. അതിനും കാരണം ഇതുതന്നെ. മുഹാ ജിറുകളെപ്പോലെ, അവരുടെ സുഖദുഃഖങ്ങളിലും, ഇസ്ലാമിന്റെ സേവനത്തിലും പങ്കുകൊള്ളുന്നവരാണല്ലോ അൻസ്വാരികൾ. (9) അവരുടെ മുമ്പായി ധ മുഹാ ജിറുകളുടെ വരവിനുമുമ്പായി പ വാസ സ്ഥലവും സത്യവിശ്വാസവും സ്വീക രിച്ചു (സൗകര്യപ്പെടുത്തി) വെച്ചവരും (ആയ ദരിദ്രൻമാരും). തങ്ങളുടെ അടുക്കലേക്ക് ഹിജ്റഃവന്ന ധ നാടുവി ട്ടുവന്ന പ വരെ അവർ സ്നേഹിക്കുന്നു; തങ്ങൾക്ക് നൽകപ്പെട്ടത് സംബ ന്ധിച്ച് അവരുടെ നെഞ്ചു ധ മനു പ ക ളിൽ യാതൊരാവശ്യവും അവർ കണ്ടെത്തുന്നുമില്ല! തങ്ങളിൽ വല്ലവി ടവും (അഥവാ ദാരിദ്യ്രം) ഉണ്ടായി രുന്നാൽ പോലും അവർ തങ്ങളുടെ ദേഹങ്ങളെക്കാൾ (മറ്റുള്ളവർക്ക്) പ്രാധാന്യം നൽകുകയും ചെയ്യുന്നു! ഏതൊരുവൻ തന്റെ മനിന്റെ പിശുക്കിൽ (അഥവാ ആർത്തി യിൽ) നിന്ന് കാത്തുരക്ഷിക്കപ്പെടു ന്നുവോ, അങ്ങനെയുള്ളവർ തന്നെ യാണ് വിജയികൾ. 9 പ യാതൊരുകൂട്ടരും അവർ സൗകര്യപ്പെടുത്തി, ഒരുക്കം ചെയ്തു, താമസമാക്കി, സ്വീകരിച്ചു വാസസ്ഥലം, പാർപ്പിടത്തിന് സത്യവി ശ്വാസവും, വിശ്വാസത്തിന്നും അവരുടെ മുമ്പ് അവർ ഇഷ്ടപ്പെടു ന്നു, സ്നേഹിക്കുന്നു ഹിജ്റഃ (നാടുവിട്ടു)വന്നവരെ തങ്ങളിലേക്ക് അവർ കാണുന്നില്ല, കണ്ടെത്തുന്നില്ല അവരുടെ നെഞ്ച് (മ നു)കളിൽ ഒരാവശ്യവും അവർക്ക് നൽകപ്പെട്ടതിൽ നൽകുക (തിരഞ്ഞെടുക്കുക)യും ചെയ്യുന്നു തങ്ങ ളുടെ ദേഹങ്ങളെക്കാൾ തങ്ങളിൽ ഉണ്ടായിരുന്നാലും വല്ല വിടവും, ദാരിദ്യ്രവും, അടിയന്തിരാവശ്യവും ആരെങ്കിലും (യാതൊരു വൻ) കാത്തുരക്ഷിക്കപ് പെടുന്നുവോ തന്റെ മനിന്റെ പിശുക്ക്, ആർത്തി (യിൽനിന്ന്) എന്നാൽ അവർ തന്നെ വിജയികൾ അൻസ്വാരികളുടെ സ്ഥിതി ഇതാണ്. നൽകപ്പെടുവാൻ അവരിലുള്ള ദരിദ്രൻമാരാണ് അവകാശപ്പെട്ട മറ്റൊരു വിഭാഗം. മുഹാജിറുകൾ തങ്ങളുടെ അടുക്കലേക്ക് വരുന്നതിനുമുമ്പായിത്തന്നെ, അവർ മദീനഃയിൽ പാർപ്പിടം ഉറപ്പിക്കുകയും മുഹാജിറുകൾക്ക് വസിക്കുവാൻ വേണ്ടുന്ന സാഹച ര്യങ്ങൾ ഉണ്ടാക്കിവെക്കുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസത്തിന് നേരത്തെ ത്തന്നെ അവർ സ്വീകരണം നൽകിയിട്ടുമുണ്ട്. അതെ, നബി തിരുമേനി ˜ മക്കഃ യിൽവെച്ച് പല ഗോത്രങ്ങളെയും ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്ന അവ സരത്തിൽ, മദീനഃയിൽനിന്ന് ഹജ്ജിന്വന്നിരുന്ന അഞ്ചാറുപേർ ആദ്യം നബി ˜ യിൽ വിശ്വസിക്കുകയുണ്ടായി. അടുത്തകൊല്ലം പന്ത്രണ്ടുപേരും. അങ്ങനെ, ഇസ്ലാം അവരിൽ സംസാരവിഷയമായി. അടുത്തവർഷം മദീനക്കാർ പലരും ഹജ്ജിന്വന്നു. അന്ന് ക്വുറൈശികൾ അറിയാതെ അവർ അക്വബഃ ( )യിൽവെച്ച് തിരുമേനിക്ക് പ്രതിജ്ഞ) ചെയ്ക യുണ്ടായി. എഴുപതിൽപരം പുരുഷൻമാരും രണ്ടു സ്ത്രീകളും അതിൽ പങ്കെടു ത്തിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ഇസ്ലാമിനും, നബി ˜ ക്കും തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്ന് അവർ ഏറ്റിരുന്നു. അതിന് ശേഷം ക്വുറൈശികളുടെ അക്രമം കൊടുമ്പിരിക്കൊള്ളുകയും മുസ്ലിംകൾ മദീനഃയി ലേക്ക് ഹിജ്റഃപോകുകയുമാണുണ്ടായത്. അങ്ങനെ, മുഹാജിറുകൾ അവിടെ ചെല്ലുമ്പോഴേക്കുതന്നെ തങ്ങളുടെ നാട്ടിൽ അവർക്ക് താമസിക്കാനുള്ള സൗകര്യം അവർ സംജാതമാക്കിയിരുന്നു. മദീനഃയിലെ വീടുകളിൽ സത്യവിശ്വാസം സ്ഥലം പിടിക്കുകയും ചെയ്തിരുന്നു. മുഹാജിറുകൾ ചെന്നുചേർന്ന ശേഷമോ? ഓരോ മുഹാജിറിനെയും ഓരോസഹോദരൻ തന്റെ ഒന്നിച്ചു താമസിപ്പിച്ചു; തങ്ങളുടെ സ്വത്തിൽനിന്നും ഓരോ പങ്ക് കൊടുത്തു; രണ്ട് ഭാര്യമാരുള്ള ചിലർ ഒരാളെ വിവാഹമോചനം ചെയ്തു തന്റെ സഹോദരന് വിവാഹം കഴിപ്പിച്ചുകൊടുത്തു; തങ്ങൾ പട്ടിണികി ടന്നും അവർക്ക് ഭക്ഷണം നൽകി. അതെ, അക്വബഃയിലെ കരാ റുകൾ തികച്ചും, അതിനപ്പുറവും അവർ പാലിച്ചു. അൻസ്വാരികളുടെ പെരുമാറ്റ ത്തെക്കുറിച്ച് മുഹാജിറുകൾ ഇപ്രകാരം പ്രസ്താവിച്ചതായി അനസ് (റ) പറയു കയുണ്ടായി: റസൂലേ, നാം വന്നു ചേർന്നിട്ടുള്ള ഈ ജനതയെപ്പോലെ, ഏതൊ രു ഇത്രയും നന്നായി സഹകരണം ചെയ്യുന്നതും, ഇത്ര ചെയ്യുന്നതുമായ ഒരു ജനതയെ ഞങ്ങൾ കണ്ടിട്ടില്ല. ഞങ്ങ ളുടെ ഭാരങ്ങൾ അവർ ഞങ്ങൾക്ക് തീർത്തുതരുന്നു. ഞങ്ങളുടെ ജോലികളിൽ അവർ ഞങ്ങളോട് പങ്കുചേരുന്നു. ആകയാൽ (അല്ലാഹുവിങ്കൽനിന്നുള്ള) കൂലി യെല്ലാം അവർ കൊണ്ടുപോയിക്കളയുമോ ഞങ്ങൾക്ക് ഭയമായിരിക്കുന്നു. ഇതുകേട്ടപ്പോൾ റസൂൽ ˜ പറഞ്ഞു; ഇല്ലനിങ്ങൾ അവരെപ്പറ്റി പുകഴ്ത്തിപ്പറ യുകയും, അവർക്കുവേണ്ടി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ അതുണ്ടാവുകയില്ല. ചുരുക്കിപ്പറഞ്ഞാൽ മുഹാജിറുകളെ അവർ ഹൃദയംഗമമായി സ്നേഹിച്ചിരുന്നു. ( ) എനി, ഇത്രയെല്ലാം ഉദാരമായി അവർ മുഹാജിറുകളോട് പെരുമാറിയി രുന്നുവെങ്കിലും, തങ്ങൾക്ക് ലഭിക്കുന്ന ഏതെങ്കിലും തരത്തിലുള്ള ലഭ്യങ്ങളിലോ നേട്ടങ്ങളിലോ അൻസ്വാരികൾക്ക് വല്ല അസൂയയോ വെറുപ്പോ ഉണ്ടായിരുന്നുവോ? ഒരിക്കലുമില്ല. വേണമെങ്കിൽ, ബനൂനദ്വീറിൽനിന്ന് ലഭിച്ച അവർക്കും മുഹാജിറുകൾക്കുമിടയിൽ നബി ˜ ഭാഗിച്ചുകൊടുക്കുമായിരുന്നു. പക്ഷേ, മുഹാ ജിറുകളിൽ ഭാഗിച്ചുകൊടുക്കുവാൻ അവർ സമ്മതിക്കുകയാണ് ചെയ്തത്. ബഹ്റൈനിയിൽനിന്ന് ലഭിച്ച ഭൂമികൾ അവർക്ക് ഭാഗിച്ചുകൊടുക്കുമെന്ന് നബി ˜ പറഞ്ഞപ്പോൾ, വേണ്ടാ, ഞങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകൾക്കും അതുപോലെ നൽകുന്നുണ്ടെങ്കിൽ മതി എന്നായിരുന്നു അവരുടെ മറുപടി. (ബു.) ഒരിക്കൽ നബി ˜ യുടെ അടുക്കൽ തന്റെ ദാരിദ്യ്രത്തെക്കുറിച്ച് സങ്കടപ്പെട്ടുകൊ ണ്ടുവന്ന ഒരു അതിഥിയെ സൽക്കരിക്കുവാൻ തിരുമേനിയുടെ ഭാര്യമാരുടെ വീടു കളിൽ യാതൊന്നും ഉണ്ടായിരുന്നില്ല. അന്നത്തെ രാത്രി അദ്ദേഹത്തെ സൽക്കരി ക്കുവാൻ ആരുണ്ട് എന്ന് തിരുമേനി അന്വേഷിച്ചു. അൻസ്വാരിക്കാരനായ അബൂ ത്വൽഹഃ (റ) മുമ്പോട്ടുവന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹത്തിന്റെ വീട്ടിലാകട്ടെ, കുഞ്ഞുങ്ങൾക്കുള്ള ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുഞ്ഞു ങ്ങളെ നേരത്തെത്തന്നെ കിടത്തി ഉറക്കുവാനും, ഭക്ഷണത്തിനിരിക്കുമ്പോൾ വിള ക്കില്ലാതെ കഴിച്ചുകൂട്ടുവാനും ആ മാന്യൻ തന്റെ ഭാര്യയുമായി പരിപാടിയിട്ടു. അങ്ങനെ, വീട്ടുകാരെല്ലാം പട്ടിണികിടന്ന് ഉള്ള ഭക്ഷണംകൊണ്ട് അതിഥിയെ സൽക്കരിച്ചു. നബി ˜ ഇവരെപ്പറ്റി വളരെ പ്രശംസിക്കുകയുണ്ടായി. ഇൗ സംഭവം പ്രധാനപ്പെട്ട പല ഹദീഥ് പണ്ഡിതൻമാരും വിസ്തരിച്ചു രേഖപ്പെടുത്തിക്കാണാം. അൻസ്വാരികളുടെ ഇത്തരത്തിലുള്ള ഗുണഗണങ്ങളെ ഉദ്ദേശിച്ചു കൊണ്ടാണ് അവരെപ്പറ്റി അവരിൽ എന്തെങ്കിലും പ്രാരാബ്ധമോ വിഷമമോ -ഉണ്ടായാലും അവർ തങ്ങളെക്കാൾ മറ്റുള്ളവർക്ക് പ്രാധാന്യം നൽകും എന്ന് അല്ലാഹു പറയുന്നതും. സ്നേഹം, ഔദാര്യം, ത്യാഗം, നിസ്വാർത്ഥത ആദിയായ ഗുണങ്ങളിൽ അൻസ്വാരികൾ ഇൗ നിലക്ക് എത്തിച്ചേരുവാനുള്ള കാരണമെന്താണെന്നും, മനു ഷ്യർക്കിടയിൽ ഇതുപോലെയുള്ള ഗുണങ്ങൾ വിരളമായിത്തീരുവാനുള്ള കാര ണമെന്താണെന്നും അല്ലാഹു തുടർന്ന് ചൂണ്ടിക്കാട്ടിയിരിക്കുന്നു: പിശുക്കിൽനിന്ന് ആർ കാത്തു രക്ഷിക്കപ്പെടുന്നുവോ അവർതന്നെയാണ് വിജയികൾ) വിവർത്തനം ചെയ്തത് (ശുഹ്ഹ്) എന്ന പദത്തെയാണ്. കൈവശമുള്ളത് ചിലവഴിക്കാതെ ലുബ്ധത കാണിക്കുകയും, മറ്റുള്ളവരുടെ കയ്യിലുള്ളതുകൂടി ലഭിക്കണമെന്ന് മോഹിക്കുകയും ചെയ്യുന്നതാണ് "ശുഹ്ഹ്'. ഇൗ രണ്ടുകാര്യങ്ങ ളുംകൂടി ദ്യോതിപ്പിക്കുന്ന ഒറ്റ വാക്ക് മലയാളത്തിൽ കാണുന്നില്ല. ഏതായാലും അൻസ്വാരികൾ, "ശുഹ്ഹി'ൽ നിന്നും വിമുക്തരായിരുന്നുവെന്നും, "ശുഹ്ഹ്' നിമി ത്തമാണ് മനുഷ്യൻ സ്വാർത്ഥം മുതലായ ദുർഗുണങ്ങൾക്ക് വശംവദരാകുന്ന തെന്നും ഇതിൽനിന്ന് വ്യക്തമാകുന്നു. നബി ˜ പറഞ്ഞിരിക്കുന്നു: "ശുഹ്ഹ്' (പിശുക്ക്) സൂക്ഷിക്കു വിൻ. കാരണം, "ശുഹ്ഹ്' നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെ നാശത്തിൽ പതി പ്പിച്ചിരിക്കുന്നു. തങ്ങളുടെ രക്തം ചിന്തിക്കുവാനും, അവരിൽ വിരോധിക്കപ്പെട്ട കാര്യങ്ങളെ അനുവദനീയമാക്കുവാനും അത് അവരെ മറ്റൊരു നബിവചനം ഇപ്രകാരം വന്നിരിക്കുന്നു: മാർഗത്തിലെ (യുദ്ധം മൂലമുണ്ടാകുന്ന) പൊടിയും, നരകാന്മിയുടെ പുകയുംകൂടി ഒരു അടിയാന്റെ ഉള്ളിൽ ഒരിക്കലും സമ്മേളിക്കുകയില്ല. സത്യവിശ്വാസവും ശുഹ്ഹും കൂടി ഒരു അടിയാന്റെ ഹൃദയത്തിൽ ഒരിക്കലും സമ്മേളിക്കുന്നതുമല്ല. (തിർമദിയും മറ്റ് ചില രും.) അല്ലാഹു നമ്മെ പിശുക്കിൽനിന്നും അതിന്റെ ദോഷങ്ങളിൽനിന്നും കാത്തു രക്ഷിക്കട്ടെ. ആമീൻ. അവകാശികളായ പാവപ്പെട്ടവർ ഉൾക്കൊള്ളുന്ന ദരിദ്രരായ മുഹാജിറുകളെപ്പറ്റിയും, അൻസ്വാരികളെപ്പറ്റിയും വിവരിച്ചശേഷം അവർ ഉൾക്കൊ ള്ളുന്ന മൂന്നാമത്തെ വിഭാഗത്തെക്കുറിച്ചു പറയുന്നു:- (10) അവരുടെ ശേഷം വന്ന വരും (ആയ ദരിദ്രൻമാർക്കും). അവർ പറയും: റേ∫, ഞങ്ങൾക്കും, സത്യവിശ്വാസ ത്തോടെ ഞങ്ങൾക്ക് മുൻകഴിഞ്ഞു പോയിട്ടുളള ഞങ്ങളുടെ സഹോദര ങ്ങൾക്കും നീ പൊറുത്തുതരേണമേ! സ്വീകരിച്ചവ രോട് ഞങ്ങളുടെ ഹൃദയങ്ങളിൽ ഒരു വിദ്വേഷവും (അഥവാ പകയും) ഉണ്ടാക്കരുതേ! ഞങ്ങളുടെ റേ∫! നിശ്ചയമായും നീ വളരെ കൃപയുള്ള വനാണ്, (10) വന്നവരും അവരുടെ ശേഷം അവർ പറയും, പറയുന്നു ഞങ്ങളുടെ റേ∫ ഞങ്ങൾക്ക് പൊറുത്തു തരേ ണമേ ഞങ്ങളുടെ സഹോദരങ്ങൾക്കും ഞങ്ങൾക്ക് മുൻക ഴിഞ്ഞ (മുൻകടന്ന)വരായ സത്യവിശ്വാസത്തോടെ ആക്കരുതേ, ഉണ്ടാക്കരുതേ ഞങ്ങളുടെ ഹൃദയങ്ങളിൽ വിദ്വേഷം, പക, ചതി, കെട്ടി ക്കുടുക്ക് വിശ്വസിച്ചവരോട് ഞങ്ങളുടെ റേ∫ നിശ്ചയമായും നീ വളരെ കൃപ (ദയ) ഉള്ളവനാണ് കരുണാനിധിയാണ് സ്വഹാബികളെതൊട്ട് ശേഷംവരുന്ന അവരുടെ പിൻഗാമികളായ )കളാണ് പ്രധാനമായും ഉദ്ദേശ്യം. പിന്നീട് ക്വിയാമത്ത്നാൾ വരെ യുണ്ടാകുന്ന അവരുടെ പിൻഗാമികൾ പൊതുവിലും ഉൾപ്പെടുന്നു. സൂ: തൗബഃ യിൽ മുഹാജിറുകളെയും അൻസ്വാരികളെയും കുറിച്ച് വിവരിച്ചശേഷം (100 -ാം വചനത്തിൽ) (സുകൃതം ചെയ്തുകൊണ്ട് അവരെ പിൻപറ്റിയവ രും) എന്ന് പറഞ്ഞിരിക്കുന്നു. സ്വഹാബികളുടെ മാതൃകകളെ പിൻപറ്റിക്കൊണ്ട് പിൽക്കാലങ്ങളിൽ ജീവിച്ചുപോന്ന സത്യവിശ്വാസികളാണ് ഇത് കൊണ്ടുദ്ദേശ്യം എന്ന് ഇതിൽ നിന്ന് മനിലാക്കാം. ഇങ്ങനെയുള്ളവരിൽപെട്ട ദരിദ്രജനങ്ങൾക്കും അതതുകാലത്ത് ലഭിക്കുന്ന നിന്ന് നൽകപ്പെടേണ്ടതാണ് എന്ന് താൽപ ര്യം. സ്വഹാബികളുടെ കാലടികളെ പിൻപറ്റിയ സജ്ജനങ്ങളാണ് ഇവിടെ ഉദ്ദേശ്യമെന്നുള്ളതിന് അവരുടെ ഈ പ്രാർത്ഥനതന്നെ തെളിവാകുന്നു. അവരുടെ ജീവിതക്രമങ്ങളെയും സൽഗുണങ്ങളെയും തൃപ്തിപ്പെടുകയും, മാനിക്കുകയും ചെയ്തതുകൊണ്ടാണല്ലോ അവർക്കും തങ്ങൾക്കും വേണ്ടി ഇവർ പ്രാർത്ഥിക്കു ന്നത്. പ്രാർത്ഥനയിലാകട്ടെ, തങ്ങളുടെ മുൻകഴിഞ്ഞ ആ സത്യവിശ്വാസികളോട് തങ്ങളുടെ ഉള്ളിൽ യാതൊരു വിദ്വേഷമോ, പകയോ, വെറുപ്പോ ഒന്നും ഉണ്ടാക രുതെന്നും കൂടി അവർ അല്ലാഹുവിനോടന്നപേക്ഷിക്കുന്നു. മുൻഗാമികളായ സജ്ജ നങ്ങളോട് ബഹുമാനമുള്ളവരുടെ ഹൃദയത്തിൽനിന്നും, നാവിൽനിന്നും മാത്രമേ ഈ പ്രാർത്ഥന പുറപ്പെടുകയുള്ളൂ. നേരെമറിച്ച് -ഇന്നത്തെ മുസ്ലിം സമുദായ ത്തിലെ ഒരു കൂട്ടം ആളുകളിൽ പടർന്നുപിടിച്ചിട്ടുള്ളതുപോലെസ്വഹാബി വിശ്വസിക്കുന്നവരാണെന്ന് സ്വയം വാദിക്കുന്നതോടൊപ്പം നബി ˜ യുടെ അനുയായികളാണെന്ന് അവകാശപ്പെ ട്ടുകൊണ്ട് നബി ˜ യെയും പഴഞ്ചരെന്നും അപരിഷ്കൃതരെന്നും മറ്റും പറഞ്ഞ് പരിഹസിക്കുവാൻപോരാ, അല്ലാഹുവിൽ വിശ്വസിക്കുന്നുണ്ടെന്ന് ജൽപ്പി ച്ചുകൊണ്ട് അല്ലാഹുവിന്റെ ചില മഹൽഗുണങ്ങളെ വിമർശന വിധേയമാക്കു വാൻ പോലുംസങ്കോചമില്ലാത്ത മുസ്ലിം നാമധാരികൾ ഇന്ന് വിരളമല്ല. എന്നിരിക്കെ, സ്വഹാബികളെയും, മുൻഗാമികളായ സജ്ജനങ്ങളെയും അപ മാനിച്ചു പറയുന്നതിൽ അൽഭുതപ്പെടുവാൻ എന്തുണ്ട്?! ജസ്ലിഞ്ചില ജസ്ലിഞ്ചില ജസ്ലിഞ്ചില ജസ്ലിഞ്ചില ജസ്ലിഞ്ചില നടപടിക്രമങ്ങളനുസരിച്ചുപോന്ന മുൻഗാമികളോടും ആദ രവും സ്നേഹവും തോന്നാത്തവർ മനഃപൂർവ്വം ഇങ്ങനെയുള്ള പ്രാർത്ഥനകൾ ചെയ്യുന്നതിനുപകരം, കിട്ടിയ അവസരം ഉപയോഗപ്പെടുത്തി അവരെ പഴിക്കു വാനും അവരോട് വെറുപ്പും വിദ്വേഷവും വെച് ചുകൊണ്ട് അവരെ ഇടിച്ചു താഴ്ത്തു വാനുമാണല്ലോ മുതിരുക. സൂറത്തുൽ ഹദീദ് 10 -ാം വചനത്തിന്റെ വ്യാഖ്യാന ത്തിൽ സ്വഹാബികളെക്കുറിച്ച് ഉദ്ധരിച്ച ഹദീഥുകൾ ഓർക്കുക. ഇൗ വചനത്തിൽനിന്ന് നമുക്ക് ചില സംഗതികൾ മനിലാക്കാവുന്ന താണ്. (1) ഒരാൾ മറ്റൊരാൾക്കുവേണ്ടിയും, ജീവിച്ചിരിക്കുന്നവർ മരണപ്പെട്ടു പോയ സത്യവിശ്വാസിക്കുവേണ്ടിയും പ്രാർത്ഥിക്കുന്നത് സൽക്കർമവും, അല്ലാ ഹുവിങ്കൽ പ്രതിഫലം ലഭിക്കുന്നതുമാകുന്നു. അത് സജ്ജനങ്ങളുടെ ലക്ഷണ വുമാണ്. ഇൗ വചനത്തിൽ കാണുന്ന പ്രാർത്ഥന അതിനൊരു മാതൃകയുമാകു ന്നു. ഇക്കാര്യം നബിവചനങ്ങളിലും പ്രോൽസാഹിപ്പിക്കപ്പെട്ടിട്ടുള്ളതത്രെ. (2) മുൻഗാമികളായ സജ്ജനങ്ങളെ കുറ്റം പറയുകയും, അവരെക്കുറിച്ചു വിദ്വേ ഷവും വെറുപ്പും വെച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് ദുർജനങ്ങളുടെ ലക്ഷ ണമാകുന്നു. പ്രത്യേകിച്ചും സ്വഹാബികളെപ്പറ്റി. സ്വഹാബികളെ പഴിക്കുന്നവ രായ റാഫിദ്വഃ ( ) കക്ഷിക്ക് സ്വത്തിൽനിന്ന് ഓഹരി നൽകിക്കൂടാ എന്ന് ഇമാം മാലിക് (റ) ഇൗ ആയത്തിൽ നിന്ന് മനിലാക്കിയിരിക്കുന്നത് ഇവിടെ പ്രസ്താവ്യമാകുന്നു. മുഹാജിറുകളും, അൻസ്വാരികളുമായ സ്വഹാബികളെയും അവരെ പിൻപറ്റിയ പിൻഗാമികളെയും സംബന്ധിച്ച പ്രസ്താവനകൾക്കുശേഷം, പിന്നീട് മദീനഃയിൽ അവശേഷിക്കുന്ന മുസ്ലിം വേഷധാരികളായ മുനാഫിക്വു കളെപ്പറ്റി അല്ലാഹു വിവരിക്കുന്നു:- വിഭാഗം- 2
59:11–14۞أَلَمۡ تَرَ إِلَى ٱلَّذِينَ نَافَقُواْ يَقُولُونَ لِإِخۡوَٰنِهِمُ ٱلَّذِينَ كَفَرُواْ مِنۡ أَهۡلِ ٱلۡكِتَٰبِ لَئِنۡ أُخۡرِجۡتُمۡ لَنَخۡرُجَنَّ مَعَكُمۡ وَلَا نُطِيعُ فِيكُمۡ أَحَدًا أَبَدٗا وَإِن قُوتِلۡتُمۡ لَنَنصُرَنَّكُمۡ وَٱللَّهُ يَشۡهَدُ إِنَّهُمۡ لَكَٰذِبُونَ
لَئِنۡ أُخۡرِجُواْ لَا يَخۡرُجُونَ مَعَهُمۡ وَلَئِن قُوتِلُواْ لَا يَنصُرُونَهُمۡ وَلَئِن نَّصَرُوهُمۡ لَيُوَلُّنَّ ٱلۡأَدۡبَٰرَ ثُمَّ لَا يُنصَرُونَ
لَأَنتُمۡ أَشَدُّ رَهۡبَةٗ فِي صُدُورِهِم مِّنَ ٱللَّهِۚ ذَٰلِكَ بِأَنَّهُمۡ قَوۡمٞ لَّا يَفۡقَهُونَ
Passage continues through verse 59:14.
(11) (നബിയേ) കപടതകാണി ക്കുന്നവരെ നീ കണ്ടില്ലേ? വേദക്കാ രിൽനിന്ന് അവിശ്വസിച്ചവരായ തങ്ങളുടെ സഹോദരൻമാരോട് അവർ പറയുന്നു: ങ്കിൽ, നിശ്ചയമായും, ഞങ്ങളും നിങ്ങളോടൊപ്പം പുറപ്പെടുകതന്നെ ചെയ്യും; നിങ്ങളുടെ വിഷയത്തിൽ ഒരാളെയും ഒരു കാലത്തും ഞങ്ങൾ അനുസരിക്കുന്നതുമല്ല; നിങ്ങളോട് യുദ്ധം ചെയ്യപ്പെട്ടുവെങ്കിലോ, നിശ്ച യമായും ഞങ്ങൾ നിങ്ങളെ സഹാ യിക്കുകയും അല്ലാഹു സാക്ഷ്യപ്പെടുത്തുന്നു; നിശ്ചയ മായും അവർ വ്യാജം പറയുന്നവരാ കുന്നു എന്ന്. 11. നീ കണ്ടില്ലേ, നോക്കുന്നില്ലേ യാതൊരുവരിലേക്ക് കപടത പ്രവർത്തിച്ച (കപടവിശ്വാസം സ്വീകരിച്ച) അവർ പറയുന്നു തങ്ങളുടെ സഹോദരൻമാരോട് അവിശ്വസിച്ചവരായ വേദക്കാരിൽ നിന്ന് നിങ്ങൾ ബഹിഷ്ക്കരിക്കപ്പെട്ടുവെ ങ്കിൽ നിശ്ചയമായും ഞങ്ങൾ പുറപ്പെടും, പുറത്തുപോകും നിങ്ങ ളുടെ കൂടെ, ഒപ്പം ഞങ്ങൾ അനുസരിക്കുകയുമില്ല നിങ്ങളുടെ വിഷ യത്തിൽ ഒരാളെയും ഒരു കാലത്തും നിങ്ങളോട് യുദ്ധം ചെയ്യ പ്പെട്ടുവെങ്കിലോ നിശ്ചയമായും ഞങ്ങൾ നിങ്ങളെ സഹായിക്കും അല്ലാഹു സാക്ഷ്യം വഹിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു നിശ്ചയമായും അവർ വ്യാജം പറയുന്നവർ തന്നെ എന്ന്. കപടവിശ്വാസികളുടെ നേതൃത്വം വഹിക്കുന്ന അബ്ദുല്ലാഹിബ്നു ഉബയ്യ് മുത ലായവർ നദ്വീർഗോത്രക്കാരായ യഹൂദികളോട് പറഞ്ഞിരുന്ന വാക്കുകളാണിവ. രണ്ടുകൂട്ടരും തമ്മിൽ ജാതിവ്യത്യാസമുണ്ടെങ്കിലും, അവിശ്വാസത്തിലും, മുസ്ലിംകളോടുള്ള പകയിലും പരസ്പരം സഹോദരൻമാരാണല്ലോ. അവരുടെ വീരവാദങ്ങളും വാഗ്ദാനങ്ങളും തനി കളളവും പൊള്ളയുമാണെന്ന് അല്ലാഹു ഉറപ്പിച്ചു പറയുന്നു. അതെ,- (12) അവർ പുറത്താക്കപ്പെട്ടുവെ ങ്കിൽ, ഇവർ (കപടവിശ്വാസികൾ) അവരൊന്നിച്ചു പുറപ്പെട്ടു പോകയി ല്ലതന്നെ; അവരോട് യുദ്ധം ചെയ്യപ്പെ ട്ടുവെങ്കിൽ ഇവർ അവരെ സഹായി ക്കുകയുമില്ല; സഹായിച്ചാൽ തന്നെയും ഇവർ നിശ്ചയമായും, പിൻതിരിഞ്ഞോടുന്നതാണ്. പിന്നീട് അവർക്ക് സഹായം ലഭിക്കുന്നതല്ല. 12 പ അവർ പുറത്താക്കപ്പെട്ടുവെങ്കിൽ ഇവർ പുറത്തു പോകയില്ല, പുറപ്പെടുകയില്ല അവ രുടെ ഒപ്പം അവരോട് യുദ്ധം ചെയ്യപ്പെട്ടെങ്കിലോ ഇവർ അവരെ സഹായിക്കയില്ല അവരെ ഇവർ സഹായിച്ചാൽ തന്നെയും ഇവർ പിൻതിരിഞ്ഞോടും പിന്നെ അവർ സഹായിക്കപ്പെടുക (അവർക്ക് സഹായം ലഭിക്കു ക)യില്ല സംഭവിച്ചതും അല്ലാഹു പറഞ്ഞതുപോലെത്തന്നെ എന്ന് പറയേണ്ടതില്ലല്ലോ. ഈ സംഭവത്തിൽ മാത്രമല്ല, നദ്വീറിന്റെ സഹോദരഗോത്രങ്ങളായ ക്വുറൈദ്വഃയി ലെയും, ഖൈബറിലെയും യഹൂദികളുമായുണ്ടായ യുദ്ധങ്ങളിലും മുനാഫിക്വു കൾ അവരെ സഹായിക്കുകയുണ്ടായില്ല. (13) നിശ്ചയമായും, നിങ്ങളാണ് അവരുടെ നെഞ്ചു ധ മനു പ കളിൽ അല്ലാഹുവിനെക്കാൾ കഠിനമായി ഭയമുള്ളത്. അത് അവർ (കാര്യം) ഗ്രഹിക്കാത്ത ഒരു ജനതയാണെന്നു ള്ളതുകൊണ്ടാകുന്നു. (14) കോട്ടയാ(ക്കി ഭദ്രമാ)ക്ക പ്പെട്ട രാജ്യങ്ങളിൽവെച്ചോ, അല്ലെ ങ്കിൽ വല്ല മതിലുകളുടെയും പിന്നിൽ നിന്നോ അല്ലാതെ, അവർ ഒരുമിച്ചു (യോജിച്ചു)കൊണ്ട് നിങ്ങ ളോടു യുദ്ധം ചെയ്കയില്ല. തങ്ങൾക്കിടയിൽ അവരുടെ സമര ശക്തി (അഥവാ ശൂരത) കടുത്തതാ കുന്നു. യോജിച്ചവരാണെന്ന് വിചാരിക്കുന്നു; അവരുടെ ഹൃദയ ങ്ങളാകട്ടെ, വിഭിന്നങ്ങളാകുന്നു. അത്, അവർ ബുദ്ധികൊടു(ത്തു മനിലാ)ക്കാത്ത ഒരു ജനതയാണെ ന്നുള്ളതുകൊണ്ടത്രെ. 13 പ നിങ്ങൾ, നിങ്ങൾതന്നെ പേടിയി ൽ അധികം കാഠിന്യമു ളളവരാണ് (അധികം പേടിക്കപ്പെടുന്നവരാണ്) അവരുടെ നെഞ്ചു (ഹൃ ദയ)കളിൽ അല്ലാഹുവിനെക്കാളും അത് അവർ ഒരു ജനത യാണെന്നതുകൊണ്ടാണ് ഗ്രഹിക്കാത്ത, കാര്യം തിരിയാത്ത (14) അവർ നിങ്ങളോട് യുദ്ധം ചെയ്കയില്ല മുഴുവനായിട്ട് (യോ ജിച്ചു -ഒരുമിച്ചുസംഘടിപ്പിച്ചുകൊണ്ട്) രാജ്യങ്ങളിൽ (നാടുകളിൽ) വെച്ചല്ലാതെ കോട്ടകെട്ടപ്പെട്ട, ഭദ്രമാക്കപ്പെട്ട അല്ലെങ്കിൽ പിന്നിൽ നിന്നല്ലാതെ വല്ല മതിലുകളുടെയും അവരുടെ സമരം, ശക്തി, ശൂരത അവർക്കിടയിൽ കഠിനമായതാണ് നീ അവരെ വിചാരിക്കും, ഭാവിക്കുന്നു ഒരുമിച്ച (യോജിച്ച)വരാണെന്ന് അവരുടെ ഹൃദയങ്ങ ളാകട്ടെ ഭിന്നങ്ങളാണ്, ചിന്നിച്ചിതറിയാണ് അത് അവർ ആകുന്നു വെന്നതുകൊണ്ടാണ് ഒരു ജനത ബുദ്ധികൊടുക്കാത്ത, മനി ലാക്കാത്ത കപടവിശ്വാസികൾ ബുദ്ധിഹീനരും ചിന്താശൂന്യരുമാകകൊണ്ട് അല്ലാഹുവി നെക്കുറിച്ചുള്ളതിനെക്കാൾ ഭയം അവർക്ക് സത്യവിശ്വാസികളെക്കുറിച്ചാകുന്നു. അതുകൊണ്ടാണല്ലോ അവർ പ്രത്യക്ഷത്തിൽ വിശ്വാസികളായി നടിക്കുന്നതും. സത്യവിശ്വാസികളുടെ ആത്മാർത്ഥതയും ധീരതയും വിശ്വാസദാർഢ്യതയും അവർക്ക് സുപരിചിതമാണ്. അതുകൊണ്ട് സത്യവിശ്വാസികളോട് യുദ്ധത്തിനി റങ്ങുവാൻ അവർ ധൈര്യപ്പെടുകയില്ല. എനി, അവരും അവരുടെ കൂട്ടുകാരും ഒത്തൊരുമിച്ച് യുദ്ധത്തിന് മുതിരുകയാണെങ്കിൽ തന്നെ, വല്ല കോട്ടക്കുള്ളിൽവെ ച്ചോ, മതിലുകളുടെ മറവുപിടിച്ചോ ഒളിപ്പോര് നടത്തുവാനല്ലാതെ, വെളിക്കിറങ്ങി യുദ്ധം നടത്തുവാനും അവർ ധൈര്യപ്പെടുകയില്ല. അവർ തമ്മതമ്മിൽ പോരാട്ടം നടക്കുകയാണെങ്കിൽ അവർ വളരെ ശൂരതയും ശക്തിയും പ്രകടിപ്പിച്ചേക്കും. പക്ഷേ, അല്ലാഹുവിന്റെ സൈന്യത്തെ എതിരിടുവാൻ ധൈര്യം അവർക്കില്ല. കാഴ്ചയിൽ അവരെല്ലാം ഒത്തൊരുമിച്ചവരാണെങ്കിലും, വാസ്തവത്തിൽ ഹൃദയം ഭിന്നിച്ചവരും തമ്മതമ്മിൽ വെറുപ്പും പകയും വെച്ചുകൊണ്ടിരിക്കുന്നവരുമാണ്.
59:15كَمَثَلِ ٱلَّذِينَ مِن قَبۡلِهِمۡ قَرِيبٗاۖ ذَاقُواْ وَبَالَ أَمۡرِهِمۡ وَلَهُمۡ عَذَابٌ أَلِيمٞ
(15) (ഇവരുടെ സ്ഥിതി) അടുത്ത കാലത്ത് ഇവരുടെ മുമ്പുണ്ടായിരുന്ന വരുടെ മാതിരിത്തന്നെ; അവർ തങ്ങ ളുടെ കാര്യത്തിന്റെ ദുഷ്ഫലം ആസ്വദിച്ചു; അവർക്ക് വേദന യേറിയ ശിക്ഷയുമുണ്ട്. (15) യാതൊരുത്തരുടെ മാതിരിത്തന്നെ, ഒരു കൂട്ടരെപ്പോലെ അവരുടെ മുമ്പുള്ള അടുത്ത, സമീപകാലത്ത് അവർ ആസ്വദി ച്ചു, രുചി നോക്കി അവരുടെ കാര്യത്തിന്റെ ദുഷ്ഫലം, കെടുതി, നാശം അവർക്കുണ്ട് താനും വേദനയേറിയ ശിക്ഷ ഇവരുടെ അൽപം മുമ്പ് ഒരു ജനത ഇവരെപ്പോലെത്തന്നെ അക്രമം പ്രവർത്തിച്ചു. അതിന്റെ ഭവിഷ്യത്ത് ഇഹത്തിൽവെച്ച് അവർ അനുഭവിച്ചു. പര ലോകത്ത്വെച്ചുള്ള വമ്പിച്ച ശിക്ഷ പുറമെയും ഉണ്ടായിരിക്കും. അതുപോലെ ത്തന്നെയാണ് ഇവരുടെ -ഈ യഹൂദികളുടെ, അല്ലെങ്കിൽ യഹൂദികളുടെയും എന്ന് സാരം. അടുത്ത് കഴിഞ്ഞ സംഭവംകൊണ്ട് വിവക്ഷ ബദർയുദ്ധമാണെന്നും, )ഗോത്രക്കാരായ യഹൂദികളെ നാടുകടത്തിയ സംഭവമാണെന്നും രണ്ടഭിപ്രായമുണ്ട്. ബനൂനദ്വീറിന്റെ സംഭവം സംഭവത്തിന്റെ മുമ്പാണോ, അതല്ല പിമ്പാണോ സംഭവി ച്ചതെന്ന അഭിപ്രായത്തിൽനിന്ന് ഉൽഭവിച്ചതാണ് ഈ രണ്ട് അഭിപ്രായങ്ങൾ. നദ്വീ റിന്റെ സംഭവമുണ്ടാകുന്നതിന് മുമ്പുതന്നെ സംഭവം ഉണ്ടായി ക്കഴിഞ്ഞിരിക്കുന്നുവെന്നതാണ് ശരിയായ അഭിപ്രായം. ആ നിലക്ക് ക്വൈനുക്വാ ഇലെ യഹൂദികളുടെ മാതിരിത്തന്നെയാണ് നദ്വീറിലെ യഹൂദികളുടെയും അവസ്ഥ എന്നായിരിക്കും ആയത്തിന്റെ താൽപര്യം. യഹൂദികളും ഇവരെപ്പോലെ കരാറുലംഘനവും ചതിയും നടത്തുകയാണ് ചെയ്തത്. അതിനാൽ, നബി ˜ അവരുടെനേരെ പട യെടുത്തു. അവർ കോട്ടയിൽ അഭയം പ്രാപിച്ചുവെങ്കിലും പതിനഞ്ചുദിവസത്തെ ഉപരോധത്തിനുശേഷം, തങ്ങളുടെ പരിവാരസമേതം നാടുവിട്ടുപോയിക്കൊള്ളു വാൻ തങ്ങളെ അനുവദിക്കണമെന്ന് അവർ നബി ˜ യോട് അപേക്ഷിച്ചു. തിരു മേനി അത് സമ്മതിക്കുകയും ചെയ്തു. അങ്ങനെ, അവർ ) ലേക്ക് നാടുവിട്ടുപോയി. മുനാഫിക്വുകൾ അവരുടെ തുരപ്പൻ വേലകൾ ഈ സംഭ വത്തിലും നടത്തുകയുണ്ടായി. ഇതാണ് യഹൂദികളുടെ സംഭ വത്തിന്റെ ചുരുക്കം. അടുത്ത ആയത്തിൽ, മുനാഫിക്വുകളുടെയും, യഹൂദികൾ അവരുടെ വാക്ക് വിശ്വസിച്ചതിന്റെയും ഉപമ വിവരിക്കുന്നു:
59:16–17كَمَثَلِ ٱلشَّيۡطَٰنِ إِذۡ قَالَ لِلۡإِنسَٰنِ ٱكۡفُرۡ فَلَمَّا كَفَرَ قَالَ إِنِّي بَرِيٓءٞ مِّنكَ إِنِّيٓ أَخَافُ ٱللَّهَ رَبَّ ٱلۡعَٰلَمِينَ
فَكَانَ عَٰقِبَتَهُمَآ أَنَّهُمَا فِي ٱلنَّارِ خَٰلِدَيۡنِ فِيهَاۚ وَذَٰلِكَ جَزَـٰٓؤُاْ ٱلظَّـٰلِمِينَ
(16) (അതെ) പിശാചിന്റെ മാതിരി; അവൻ മനുഷ്യനോട് എന്ന് പറഞ്ഞ സന്ദർഭം; എന്നിട്ട് അവൻ (മനുഷ്യൻ) അവി ശ്വസിച്ചപ്പോഴോ, അവൻ പറഞ്ഞു: ഞാൻ നിന്നിൽനിന്നും ഒഴിവായവ നാണ് ധ നാം തമ്മിൽ ബന്ധമില്ല പ ; നിശ്ചയമായും ഞാൻ ലോകരക്ഷി താവായ അല്ലാഹുവിനെ ഭയപ്പെടു (17) അങ്ങനെ, ഇരുവരുടെയും പര്യവസാനം, അവർ രണ്ടുപേരും നിത്യവാസികളായ നിലയിൽ നരക ത്തിലാണ് എന്നതായിരുന്നു. അക്ര മികളുടെ പ്രതിഫലമത്രെ അത്. 16 പ പിശാചിനെപ്പോലെ, പിശാചിന്റെ മാതിരി അവൻ പറഞ്ഞ സന്ദർഭം മനുഷ്യനോട് നീ അവിശ്വസിക്കുക എന്നി ട്ടവൻ അവിശ്വസിച്ചപ്പോഴോ അവൻ പറഞ്ഞു നിശ്ചയമായും ഞാൻ നിന്നിൽനിന്ന് നിശ്ചയമായും ഞാൻ ഭയപ്പെടുന്നു അല്ലാഹുവിനെ ലോക രുടെ രക്ഷിതാവായ (17) അങ്ങനെ ആയി രണ്ടാളുടെയും പര്യവ സാനം, കലാശം രണ്ടുപേരും നരകത്തിലാണ് എന്നുള്ളത് അതിൽ രണ്ടാളും നിത്യവാസികളായ നിലയിൽ അത് അക്ര മികളുടെ പ്രതിഫലമത്രെ പിശാച് പല സൂത്രങ്ങളും പ്രയോഗിച്ച് മനുഷ്യനെ വഴിപിഴപ്പിക്കുന്നു. അത് സംഭവിച്ചു കഴിഞ്ഞാൽ അവൻ ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. അവനെ സഹാ യിക്കുവാനോ രക്ഷിക്കുവാനോ പിന്നെ പിശാചിനെ കിട്ടുകയില്ല. അവസാനം ശിക്ഷയിൽ രണ്ടുപേരും പങ്കാളികളാണ് താനും. ഇതുപോലെത്തന്നെയാണ് കപ ദുരുപദേശങ്ങളും വാഗ്ദാനങ്ങളും കേട്ട് വഞ്ചി തരായ യഹൂദികളുടെയും അവസ്ഥ എന്ന് സാരം. അടുത്ത വചനത്തിൽ അല്ലാഹു സത്യവിശ്വാസികളെ വിളിച്ചു അവരെ ഉപദേശിക്കുന്നു:- വിഭാഗം- 3
59:18–20يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ ٱتَّقُواْ ٱللَّهَ وَلۡتَنظُرۡ نَفۡسٞ مَّا قَدَّمَتۡ لِغَدٖۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ
وَلَا تَكُونُواْ كَٱلَّذِينَ نَسُواْ ٱللَّهَ فَأَنسَىٰهُمۡ أَنفُسَهُمۡۚ أُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ
لَا يَسۡتَوِيٓ أَصۡحَٰبُ ٱلنَّارِ وَأَصۡحَٰبُ ٱلۡجَنَّةِۚ أَصۡحَٰبُ ٱلۡجَنَّةِ هُمُ ٱلۡفَآئِزُونَ
(18) ഹേ, വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കു ക. ഓരോ ആത്മാവും (ആളും) നാളെത്തേക്കുവേണ്ടി താൻ എന്താണ് മുന്നൊരുക്കം ചെയ്തിട്ടു ള്ളതെന്ന് നോക്കിക്കൊള്ളട്ടെ. നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കു കയും ചെയ്യുവിൻ. നിശ്ചയമായും, അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി സൂക്ഷ്മമായി അറിയുന്ന വനാണ്. (19) അല്ലാഹുവിനെ മറന്നുകള യുകയും, അങ്ങനെ, അവർക്ക് അവ രെത്തന്നെ അവൻ മറപ്പിച്ചുകളയു കയും ചെയ്തിട്ടുള്ളവരെപ്പോലെ നിങ്ങൾ ആയിത്തീരരുത്. അങ്ങനെ യുളളവർ തന്നെയാണ് തോന്നിയവാ സികൾ. (20) നരകക്കാരും, സ്വർഗ ക്കാരും സമമാവുകയില്ല; സ്വർഗക്കാ രായുള്ളവർ തന്നെയാണ് ഭാഗ്യ വാൻമാർ. 18 പ ഹേ വിശ്വസിച്ചവരേ സൂക്ഷ്മമായി അറിയുന്നവനാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി (19) നിങ്ങൾ ആകരുത് യാതൊരു വരെപ്പോലെ അവർ അല്ലാഹുവിനെ മറന്നു അപ്പോൾ അവൻ അവരെ മറപ്പിച്ചു അവരെത്തന്നെ, അവരുടെ ദേഹങ്ങളെ അക്കൂ ട്ടർ തന്നെ തോന്നിയവാസികൾ, ദുർന്നടപ്പുകാർ (20) സമ മാവുകയില്ല നരകക്കാർ സ്വർഗക്കാരും സ്വർഗക്കാർ അവരത്രെ ഭാഗ്യവാൻമാർ വളരെ വിലയേറിയ മൂന്ന് ഉപദേശങ്ങൾ! മനുഷ്യന്റെ ഭാവിനിർണയവും, അവന് രക്ഷയും മോക്ഷവും ലഭിക്കലും ആ മൂന്ന് കാര്യങ്ങളെ ആശ്രയിച്ചിരിക്കു ന്നു. (1) അല്ലാഹുവിനെ സൂക്ഷിക്കണം. അല്ലാഹുവിന്റെ വിധിവിലക്കുകൾ സ്വീകരിക്കുകവഴി അവനോട് ഭയഭക്തിയുള്ളവരായി ജീവിക്കുക എന്നാണ് അല്ലാ ഹുവിനെ സൂക്ഷിക്കുക എന്നതുകൊണ്ട് വിവക്ഷ. ഇതാണ് എല്ലാറ്റിലുംവെച്ച് മർമപ്രധാനമായ വിഷയവും. അതുകൊണ്ട് ഇക്കാര്യം ഒരേ വചനത്തിൽ തന്നെ രണ്ടുവട്ടം ആവർത്തിച്ചുണർത്തിയിരിക്കുന്നു. (2) ഓരോരുത്തനും അവന്റെ നാളത്തേക്കുവേണ്ടി -ആസന്നവും ശാശ്വ തവുമായ ഒരുക്കിവെച്ചി ട്ടുള്ളതെന്ന് ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കണം. ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ അവന്റെ കുറവുകളും വിടവുകളും കണ്ടെത്തുമല്ലോ. അപ്പോൾ, അത് പരിഹരിക്കുവാൻ അവൻ ശ്രമിക്കയും ചെയ്യും. (3) അല്ലാഹുവിനെക്കുറിച്ചുള്ള ബോധമോ ഭയമോ ഇല്ലാതെ, അവന്റെ നിയമനിർദ്ദേശങ്ങളെ വകവെക്കാതെ, അവനെ മറന്നുകളയുകയും അങ്ങനെ സ്വന്തം രക്ഷാമാർഗങ്ങളെക്കുറിച്ചുപോലും ചിന്തിക്കാതായിത്തീരുകയും ചെയ്ത താന്തോന്നിവർഗങ്ങളെപ്പോലെ ആയിത്തീരരുത്. അതെ, അവരെ അനുകരിക്കാ തെ, അവരോട് സാദൃശ്യപ്പെടാതെ, അവരുടെ കൂട്ടത്തിൽ അകപ്പെടാതെ സൂക്ഷി ക്കണം. ഹാ! എത്ര മഹത്തായ ഉപദേശങ്ങൾ! എത്ര സാരവത്തായ ഉപദേശ ങ്ങൾ! ഈ ഉപദേശങ്ങൾ സ്വീകരിക്കുന്നവർ മാത്രമാണ് സ്വർഗാവകാശികൾ. അവർ തന്നെയാണ് ഭാഗ്യവാൻമാരും. ഈ ഭാഗ്യവാൻമാരിൽ അല്ലാഹു നമ്മെ യെല്ലാം ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ. അബൂഹുറയ്റഃ (റ)യിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഒരു നബിവചന ത്തിന്റെ സാരം ഇതാകുന്നു: "ഏഴുകാര്യങ്ങൾക്ക് മുമ്പായി നിങ്ങൾ ധൃതിപ്പെട്ടു (എല്ലാം) മറപ്പിച്ചുകളയുന്ന (കടുത്ത) ദാരിദ്യ്രത്തെ യോ, അല്ലെങ്കിൽ അമിതമായ ധനത്തെയോ, അല്ലെങ്കിൽ നാശകരമായ രോഗ ത്തെയോ, അല്ലെങ്കിൽ കൊള്ളരുതാതാക്കുന്ന വാർദ്ധക്യത്തെയോ, അല്ലെങ്കിൽ (ജീവിതം അവസാനിപ്പിച്ചു) യാത്ര അയക്കുന്ന മരണത്തെയോ, അല്ലെങ്കിൽ ദജ്ജാ പ്രതീക്ഷിക്കപ്പെടുന്ന അദൃശ്യങ്ങളിൽവെച്ച് മോശ അന്ത്യസമയത്തെയോ അല്ലാതെ നിങ്ങൾക്ക് വല്ലതും കാത്തിരിക്കുവാനുണ്ടോ? അന്ത്യസമയമാകട്ടെ, ഏറ്റവും ആപൽക്കരവും ഏറ്റവും കൈപ്പേറിയതും!' (തി.)
59:21–24لَوۡ أَنزَلۡنَا هَٰذَا ٱلۡقُرۡءَانَ عَلَىٰ جَبَلٖ لَّرَأَيۡتَهُۥ خَٰشِعٗا مُّتَصَدِّعٗا مِّنۡ خَشۡيَةِ ٱللَّهِۚ وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِ لَعَلَّهُمۡ يَتَفَكَّرُونَ
هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۖ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِۖ هُوَ ٱلرَّحۡمَٰنُ ٱلرَّحِيمُ
هُوَ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَ ٱلۡمَلِكُ ٱلۡقُدُّوسُ ٱلسَّلَٰمُ ٱلۡمُؤۡمِنُ ٱلۡمُهَيۡمِنُ ٱلۡعَزِيزُ ٱلۡجَبَّارُ ٱلۡمُتَكَبِّرُۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ
Passage continues through verse 59:24.
(21) വല്ല പർവ്വ തത്തിനും നാം ഇറക്കിക്കൊടുത്തി രുന്നെങ്കിൽ, വിനയം കാണിക്കുന്ന തായും, അല്ലാഹുവിനെ പേടിച്ചത് നിമിത്തം പൊട്ടിപ്പൊളിയുന്നതായും അതിനെ നീ കാണുമായിരുന്നു! ആ ഉപമകളെ നാം മനുഷ്യർക്കുവേണ്ടി വിവരിക്കുകയാണ്; അവർ ചിന്തി ക്കുവാൻവേണ്ടി. 21 പ നാം ഇറക്കിയിരുന്നെങ്കിൽ ഈ ഒരു പർവ്വതത്തിന്, മലയുടെ മേൽ അതിനെ നീ കാണുമായിരുന്നു, കണ്ടേനെ വിനയം കാണിക്കുന്നതായി, താഴ്മ (ഭക്തി) ചെയ്യുന്നതായി പൊട്ടിപ്പൊളിയുന്നതായി അല്ലാഹുവിനെ പേടിച്ചതുനിമിത്തം ആ ഉപമ (ഉദാഹരണം, മാതിരി)കൾ നാം അവയെ ഏർപ്പെടു ത്തുന്നു, വിവരിക്കുന്നു ജനങ്ങൾക്ക് അവർ ചിന്തിക്കു വാൻവേണ്ടി, ചിന്തിച്ചേക്കാം വിശുദ്ധ മഹത്വവും ഉന്നതനിലപാടും ഉപമാരൂപത്തിൽ ചൂണ്ടിക്കാട്ടുകയാണ് ഈ വചനം. മനുഷ്യന്റെ തന്റേടക്കുറവും അശ്രദ്ധയും കാര ണമായി അതിന് അവൻ വേണ്ടത്ര വില കൽപിക്കുന്നില്ല; അവന്റെ മനിൽ അതർഹിക്കുന്ന ഗൗരവം അനുഭവപ്പെടുന്നുമില്ല. ഇത് ഏതെങ്കിലും പോരായ്മകൊണ്ടല്ല. അവതരിപ്പിച്ചത് വല്ല പർവതത്തിനുമായിരുന്നെ കടുത്തതും ഗൗരവത്താൽ അത് അല്ലാഹുവിനോട് ഭക്തിവിനയം കാണിക്കുന്നതും, അല്ലാഹുവിനെ പേടി പൊട്ടിപ്പിളർന്നുപോകുന്നതുമായിത്തീർന്നേക്കും. അത്രയും മഹത്തായ ഒന്നാണത്. പക്ഷേ, മനുഷ്യഹൃദയത്തിന്റെ കടുപ്പം അതിലും കഠിനമായിപ്പോ യി. അതുകൊണ്ടാണ് അവന്റെ മനിന് അതർഹിക്കുന്ന മാറ്റം വരുത്താത്തത് എന്ന് സാരം. എന്നല്ലാതെ, ഒരു മലയുടെമീതെ കൊണ്ടുപോയി വെച്ചാൽ ഉടനെ അത് പൊട്ടിത്തകരും എന്നൊന്നുമല്ല. മനുഷ്യൻ ചിന്തിച്ചു കാര്യ ങ്ങൾ മനിലാക്കുവാനാണ് ഇതും, ഇതുപോലെയുള്ളതുമായ ഉപമകളെ അല്ലാഹു എടുത്തുകാട്ടുന്നത് എന്ന് പ്രത്യേകം ഉണർത്തിയിട്ടുള്ളതിൽനിന്നുതന്നെ ഇത് സ്പഷ്ടമാണല്ലോ. വേദക്കാരെ അഭിമുഖീകരിച്ചുകൊണ്ട് സൂ: ബക്വറഃ 74 ൽ അല്ലാഹു ഇങ്ങനെ പറയുന്നു: അതിന് ശേഷം, "നിങ്ങളുടെ ഹൃദയങ്ങൾ കടുത്തുപോയി'. എന്നിട്ട് അവ കല്ലുപോലിരിക്കുന്നു. അല്ലെങ്കിൽ അതിനെക്കാൾ കഠിനകടുപ്പമു ള്ളതാണ്. കല്ലിൽതന്നെയും (ചിലത്) അരുവികൾ പൊട്ടി ഒഴുകുന്നവയുണ്ട്; അവ യിൽതന്നെ പൊട്ടിപ്പിളർന്നു വെള്ളം പുറത്തുവരുന്നവയുമുണ്ട്; അവയിൽതന്നെ അല്ലാഹുവിനെ പേടിച്ചതുനിമിത്തം (കീഴ്പോട്ടു) ഇറങ്ങുന്നവയും ഉണ്ട്. ( :ൽറൾയ (22) താനല്ലാതെ (വേറെ) യാതൊരു ആരാധ്യനും ഇല്ലാത്തവ നായ അല്ലാഹുവത്രെ, അവൻ; അദൃ ശ്യത്തെയും, ദൃശ്യത്തെയും അറിയു ന്നവൻ! അവൻ പരമകാരുണികനാ ണ്. കരുണാനിധിയാണ്. (23) (അതെ) താനല്ലാതെ (വേ റെ) യാതൊരു ആരാധ്യനുമില്ലാത്ത അല്ലാഹുവാണവൻ. (അവൻ) രാജാധിപതിയാണ്, മഹാ പരിശുദ്ധനാണ്, അന്യൂന നാണ് (അല്ലെങ്കിൽ രക്ഷയായുള്ള വനാണ്), അഭയം നൽകുന്നവനാ ണ്, മേൽനോട്ടം ചെയ്യുന്നവനാണ്, പ്രതാപശാലിയാണ്, പരമാധികാരി യാണ്, മഹത്വാശാലിയാണ്. അവർ പങ്കുചേർക്കുന്നതിൽനിന്ന് (എല്ലാം) അല്ലാഹു എത്രയോ പരി ശുദ്ധൻ! (24) സ്രഷ്ടാവായ, നിർമിച്ചു ണ്ടാക്കുന്നവനായ, രൂപം നൽകുന്ന വനായ അല്ലാഹുവത്രെ അവൻ! അവന് ഏറ്റവും നല്ല (ഉൽകൃഷ്ട) നാമങ്ങളുണ്ട്. ആകാശങ്ങളിലും ഭൂമിയിലു മുള്ളത് (മുഴുവനും) അവന് സ്തോത്ര കീർത്തനം ചെയ്യുന്നു. അവനത്രെ പ്രതാപശാലിയും, അഗാ ധജ്ഞനുമായുള്ളവനും! പ അവൻ യാതൊരു അല്ലാഹുവാകുന്നു ഒരാധ്യനുമില്ല അവൻ (താൻ) അല്ലാതെ അദൃശ്യത്തെ അറിയുന്നവൻ ദൃശ്യത്തെയും അവൻ പരമകാരുണികനാണ് കരുണാനിധിയാണ് (23) അവ ൻ യാതൊരു അല്ലാഹുവാണ് ഒരു ആരാധ്യനുമില്ല അവനല്ലാതെ രാജാവാണ്, അധിപതിയാണ് പരമപരിശുദ്ധൻ, വിശുദ്ധൻ രക്ഷ, അന്യൂനൻ, രക്ഷപ്പെടുത്തുന്നവൻ അഭയം (നിർഭ യത്വം) നൽകുന്നവൻ മേൽനോട്ടം ചെയ്യുന്നവൻ, മേലന്വേഷണം നട ത്തുന്നവൻ പ്രതാപശാലി, അജയ്യൻ പരമാധികാരി, സ്വേച്ഛാധികാരി, അടക്കിഭരിക്കുന്നവൻ മഹത്വശാലി, മഹത്വം കാണിക്കുന്നവൻ അല്ലാഹു മഹാപരിശുദ്ധൻ, അല്ലാഹുവിനെ പരിശുദ്ധപ്പെ ടുത്തുന്നു അവർ പങ്കുചേർക്കുന്നതിൽനിന്ന് (24) അവൻ അല്ലാഹുവാണ് സ്രഷ്ടാവായ നിർമിച്ചുണ്ടാക്കുന്നവനായ, രൂപപ്പെടുത്തുന്നവൻ രൂപം നൽകുന്നവനായ, ആകൃതിപ്പെടുത്തുന്നവൻ അവന്നുണ്ട് നാമ ങ്ങൾ, പേരുകൾ ഏറ്റവും നല്ല, (അത്യുൽകൃഷ്ടമായ) അവന് സ്തോത്രകീർത്തനം ചെയ്യുന്നു ആകാശങ്ങളിലുള്ളത് ഭൂമി യിലും അവൻ പ്രതാപശാലിയാകുന്നു അഗാധജ്ഞനായ അല്ലാഹുവിന്റെ പരമോൽകൃഷ്ടങ്ങളായ ഗുണഗണങ്ങളെ വിശേഷിപ്പി ക്കുന്ന അത്യുത്തമ നാമവിശേഷണങ്ങളിൽ ( )യിൽപെട്ട ചിലതാണ് ഈ വചനങ്ങളിൽ കാണുന്നത്. എന്ന നാമം, സകലവിധകുറവുകളിൽനി ന്നും, പോരായ്മകളിൽ നിന്നും പരിശുദ്ധനായുള്ളവൻ എന്നും, എന്നത്, സകല കെടുതലുകളിൽനിന്നും സുരക്ഷിതനും മറ്റുളളവർക്ക് രക്ഷ നൽകുന്ന വൻ എന്നും കുറിക്കുന്നു. സത്യവാൻമാരും അർഹരുമായവർക്ക് അഭയവും വിശ്വ എന്ന് എന്ന നാമവും, എല്ലാവരുടെയും എല്ലാ കാര്യത്തിന്റെയും മേൽനോട്ടവും മേലന്വേഷണവും ചെയ്യുന്നവൻ എന്ന് എന്ന നാമവും കുറിക്കുന്നു. എല്ലാ ശക്തികളെയും അതിജയിക്കുന്ന അതുല്യ നായ പ്രതാപശാലി എന്ന് നും, എല്ലാ വസ്തുവെയും അടക്കി വാഴുകയും, തന്റെ അധികാരശക്തിക്ക് എല്ലാവരെയും അധീനപ്പെടുത്തുകയും ചെയ്യുന്ന പര മാധികാരി എന്ന് നും, എല്ലാവിധ മഹൽഗുണങ്ങളും യോഗ്യതയും തിക ഞ്ഞ മഹത്വശാലി എന്ന് നും അർത്ഥം വരുന്നു. അഖിലവസ്തുക്കളെയും ഇന്നിന്നപ്രകാരമെന്ന് നിർണയം ചെയ്ത് അതതിനുവേണ്ടുന്ന ക്രമീകരണവും വ്യവസ്ഥയും നൽകി ആകൃതിയും പ്രകൃതിയും കൊടുത്തു രൂപപ്പെടുത്തി സൃഷ്ടി ച്ചുണ്ടാക്കിയവൻ എന്നീ നാമങ്ങളുടെ വിവക്ഷ. ഇവയും, ഇതുപോലെ ഹദീഥിലും വന്നിട്ടുള്ളതുമായ അല്ലാഹുവിന്റെ ഉൽകൃഷ്ടനാമങ്ങളിൽ അടങ്ങുന്ന സാരാർത്ഥങ്ങളെയും, ആന്ത രോദ്ദേശ്യങ്ങളെയും ദ്യോതിപ്പിക്കുന്ന വാക്കുകൾ ഭാഷയിൽ വിരളമാകുന്നു. പ്രസ്തുത നാമങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ചില മഹാൻമാർ പ്രത്യേകം ഗ്രമ്ല ങ്ങൾതന്നെ രചിച്ചിട്ടുണ്ട്. എല്ലാ നാമങ്ങളുടെയും അന്തസാരങ്ങൾ ഉൾക്കൊള്ളുന്ന വാക്കാണ് "ഇലാഹ്' ( ) അപ്പോൾ, തൗഹീദിന്റെ വാക്യമായ (അ ല്ലാഹു അല്ലാതെ ഒരു എന്ന വാക്കിന്റെ പ്രാധാ ന്യവും, അത് ഇടക്കിടെ ആവർത്തിച്ചുകാണുന്നതിനുള്ള കാരണവും വ്യക്തമാണല്ലോ. നബി ˜ ഇപ്രകാരം പറഞ്ഞിരിക്കുന്നതായി ബുഖാരിയും മുസ്ലിമും (റ) ഉദ്ധ രിക്കുന്നു: തൊണ്ണൂറ്റൊമ്പത് -ഒന്നു കുറച്ചു നൂറുനാമങ്ങളുണ്ട്. അവയെ സൂക്ഷ്മമായി പഠിച്ചവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവൻ ഒറ്റയാണ്. ഒറ്റയെ അവൻ ഇഷ്ടപ്പെടുന്നു. ഇൗ തൊണ്ണൂറ്റൊമ്പതെണ്ണം ഏതൊക്കെയാ ണെന്ന് നമുക്ക് തിട്ടപ്പെടുത്തിപ്പറയുക സാധ്യമല്ല. നബിവചന ങ്ങളിലും വന്നിട്ടുള്ള നാമങ്ങളിൽ നിന്ന് ചിലർ തൊണ്ണൂറ്റൊമ്പത് നാമങ്ങൾ തിര ഞ്ഞെടുത്തു രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാത്രം. ഇൗ നാമങ്ങളെ മനഃപാഠ മാക്കിയതുകൊണ്ടോ, ഉരുവിടുന്നതുകൊണ്ടോ മാത്രം സ്വർഗത്തിൽ പ്രവേശനം തീർച്ചപ്പെട്ടുവെന്നല്ല ഹദീഥിന്റെ താൽപര്യം. അവയെ ഗ്രഹിക്കുകയും അവയി ലടങ്ങിയ സാരങ്ങളും അവയുടെ ഗൗരവങ്ങളും മനിലാക്കി അതിനനുയോജ്യ മായ വിധത്തിൽ ബോധപൂർവ്വം നിലകൊള്ളുന്നവർക്ക് രക്ഷയുണ്ട് എന്നത്രെ.