QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Qamar

ٱلْقَمَر

Muhammad Amani Moulavi (d. 1987) · Surah 54 · 55 verses

54:1–4

ٱقۡتَرَبَتِ ٱلسَّاعَةُ وَٱنشَقَّ ٱلۡقَمَرُ

وَإِن يَرَوۡاْ ءَايَةٗ يُعۡرِضُواْ وَيَقُولُواْ سِحۡرٞ مُّسۡتَمِرّٞ

وَكَذَّبُواْ وَٱتَّبَعُوٓاْ أَهۡوَآءَهُمۡۚ وَكُلُّ أَمۡرٖ مُّسۡتَقِرّٞ

Passage continues through verse 54:4.

ആമുഖം: അൺ ക്വമയ്യ ക്വമർ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ - വിഭാഗം 3 ധ 45 ഉം 46 ഉം വചനങ്ങൾ മദനിയ്യ വിഭാഗത്തിൽ പെട്ടതാണെന്നും അഭിപ്രാ യമുണ്ട്. പ വെള്ളിയാഴ്ചയും പെരുന്നാൾ ദിവസങ്ങളിലും പ്രസംഗത്തിൽ സൂ: ക്വാഫും ഇൗ സൂറത്തും നബി ˜ ഓതാറുണ്ടായിരുന്നുവെന്ന് ഹദീഥിൽ വന്നിട്ടുള്ളതും അതിന് കാരണവും സൂ: ക്വാഫിന്റെ ആരംഭത്തിൽ നാം ചൂണ്ടിക്കാട്ടിയിരിക്കു ന്നു. പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1 പ അന്ത്യസമയം അടുത്തുവന്നി രിക്കുന്നു; ചന്ദ്രൻ പിളരുകയും ചെയ്തു! 2 പ വല്ല ദൃഷ്ടാന്തവും കാണു ന്നതായാൽ അവർ (അവഗണിച്ച്) തിരിഞ്ഞുകളയും; അവർ പറയു കയും ചെയ്യും: രിക്കുന്ന ഒരു ജാലവിദ്യയാണ് എന്ന്. 3 പ അവർ വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിൻപറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യവും (ഓരോ താവളത്തിൽ) ഉറച്ചു നിൽക്കുന്നതാകുന്നു. (1) സമീപിച്ചുവന്നു, അടുത്തുകൂടി (അന്ത്യ) സമയം പിള രുകയും ചെയ്തു ചന്ദ്രൻ (2) അവർ കാണുന്നതായാൽ, കണ്ടാലും വല്ല ദൃഷ്ടാന്തവും, ഒരു ദൃഷ്ടാന്തം അവർ തിരിഞ്ഞു (അവഗണിച്ചു) കളയും പറയുകയും ചെയ്യും ജാലവിദ്യ (ആഭിചാരം, മായം) ആകുന്നു എന്ന് നിലനിൽക്കുന്ന, നടമാടിക്കൊണ്ടിരിക്കുന്ന (3) അവർ വ്യാജ മാക്കുകയും ചെയ്തു അവർ പിൻപറ്റുകയും ചെയ്തു അവരുടെ ഇച്ഛകളെ, മോഹങ്ങളെ എല്ലാ കാര്യവും സ്ഥിരപ്പെട്ടതാണ്, ഉറച്ച താണ് അന്ത്യസമയം ആസന്നമായിട്ടുണ്ടെന്നും, അതുകൊണ്ട് മനുഷ്യൻ ജാഗ്രത യായിരിക്കേണ്ടതുണ്ടെന്നും, അല്ലാഹു കഴിഞ്ഞ അദ്ധ്യായത്തിന്റെ അവസാന ത്തിൽ ഉണർത്തി. ഈ അദ്ധ്യായത്തിന്റെ ആരംഭത്തിൽ അത് വീണ്ടും ആവർത്തി ച്ചുണർത്തുന്നു. മനുഷ്യജീവിതത്തിന്റെ യഥാർത്ഥ ജയാപജയങ്ങൾ അന്ത്യനാ ളിലാണല്ലോ സാക്ഷാൽകരിക്കപ്പെടുന്നത്. അതുകൊണ്ട് അന്നത്തെ ദിവസം വിജയം ലഭിക്കുവാനുള്ള മാർഗങ്ങൾ ഉപദേശിക്കുകയാണ് പ്രവാചകൻമാരുടെ യും, വേദഗ്രമ്ലങ്ങളുടെയും പ്രധാന ലക്ഷ്യം. അല്ലാഹുവിലും അന്ത്യനാളിലുംമറ്റൊരുവിധത്തിൽ പറഞ്ഞാൽ മനുഷ്യന്റെ ഉഗ്ഗവത്തെയും പര്യവസാനത്തെയും സംബന്ധിക്കുന്ന കാര്യങ്ങളിൽവിശ്വസിക്കാത്തവരോട് ധാർമികമൂല്യങ്ങളും സദാചാരമാർഗങ്ങളും ഉപദേശിച്ചിട്ട് യാതൊരു ഫലവുമില്ല. അതുകൊണ്ടാണ് ഉടനീളംമക്കീസൂറത്തുകളിൽ രണ്ട് വിഷയ ത്തെപ്പറ്റി ആവർത്തിച്ചാവർത്തിച്ചു ഉണർത്തിക്കൊണ്ടിരിക്കുന്നതും. ലോകാവസാനം എപ്പോഴാണുണ്ടാവുക എന്നതിനെപ്പറ്റി അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഒരിക്കൽ അത് സംഭവിക്കുമെന്ന കാര്യത്തിൽ സംശയം ഒട്ടില്ലതാനും. കഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന ഓരോ നാഴികയും, ഓരോ വിനാ ഴികയും അതിന്റെ സമയം അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദൂരമല്ലാത്ത ഭാവി ഏതൊരു നിമിഷത്തിലും സംഭവിച്ചേക്കുമെന്നു ള്ളതിന്റെ അടയാളങ്ങൾ പലതും വെളിപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. അന്ത്യപ്രവാചക രായ നബി തിരുമേനി ˜ യുടെ ആഗമനം അവയിൽ മുഖ്യമായ ഒന്നത്രെ. രണ്ട് വിരലുകൾ ചേർത്തുപിടിച്ചുകൊണ്ട് തിരുമേനി ഇപ്രകാരം പറഞ്ഞിരിക്കുന്നു: ഞാനും അന്ത്യസമയവും ഈ രണ്ട് വിരലുകൾ കണക്കെ ആയിക്കൊണ്ടാണ് എന്നെ (അ; ബു; മു) അന്ത്യസമയത്തിന്റെ സംഭവ്യതയും, ആസന്നതയും തെളിയിക്കുന്ന ഒരു പ്രത്യക്ഷദൃഷ്ടാന്തവും ഒരു അസാധാരണ സംഭവുമത്രെ നബി തിരുമേനി ˜ കാലത്ത് ചന്ദ്രൻ പിളർന്ന സംഭവം. നബി തിരുമേനി ˜ യുടെ സത്യതക്ക് അത് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. അത് കണ്ണിൽ കണ്ടിട്ട്പോലും സത്യ വിശ്വാസം സ്വീകരിക്കുവാൻ മുശ്രിക്കുകൾ കൂട്ടാക്കിയില്ല. ഏതൊരു ദൃഷ്ടാന്തം കണ്ടാലും അത് ജാലവിദ്യയാണെന്ന് വിധി കൽപിച്ച് ഒഴിഞ്ഞുമാറുന്ന അവരുടെ ആ പഴയ പതിവ് ഇവിടെയും ആവർത്തിക്കുകയാണ് അവർ ചെയ്തത്. അവർ പറഞ്ഞു: മകൻ നിങ്ങളോട് ജാലവിദ്യ നടത്തിയിരിക്കു ( ) (നടമാടിക്കൊണ്ടിരിക്കുന്ന ജാലം) എന്ന വാക്കിന് രണ്ടുമൂന്ന് പ്രകാരത്തിൽ വിവക്ഷ നൽകപ്പെട്ടിരിക്കുന്നു. (1) ഇതുപോലെയുള്ള ജാലവിദ്യകൾ പലതും വളരെ മുമ്പ് മുതൽക്കേ നടപ്പുണ്ട്. അവയിൽ ഒന്നത്രെ ഇതും (2) വളരെ ശക്തമായതും സാധാരണ ജാലവിദ്യകളെ വെല്ലുന്നതുമാ ണ്. (3) നിലനിൽപില്ലാതെ വേഗമങ്ങ് നീങ്ങിപ്പോയേക്കുന്നതായിരിക്കും. ഇവ യിൽ ആദ്യത്തെ അഭിപ്രായത്തിനാണ് മുൻഗണന നൽകപ്പെട്ടിരിക്കുന്നത്. ഓരോ കാര്യത്തിനും ഓരോ പര്യവസാനവും തീരുമാനവുമുണ്ട്. നന്മയാകട്ടെ, തിന്മയാ കട്ടെ, രക്ഷയാകട്ടെ, ശിക്ഷയാകട്ടെ ഓരോന്നിനും അല്ലാഹു ഓരോ വ്യവസ്ഥയും ചിട്ടയും നിശ്ചയിച്ചിട്ടുണ്ട് എന്നത്രെ 3 -ാം വചനത്തിന്റെ അവസാനഭാഗം ചൂണ്ടി ക്കാട്ടുന്നത്. ഹിജ്റഃയുടെ ഏതാണ്ട് അഞ്ചുകൊല്ലം മുമ്പാണ് ചന്ദ്രൻപിളർന്ന സംഭവം ഉണ്ടായത്. ബുഖാരി, മുസ്ലിം, അഹ്മദ്, ഹാകിം, അബൂദാവൂദ്, ബൈഹക്വീ തിർമദി, ഇബ്നുജരീർ (റ) മുതലായ ഹദീഥുപണ്ഡിതൻമാരെല്ലാം വിവിധ മാർഗ ങ്ങളിൽകൂടി പ്രസ്തുത സംഭവം ഉദ്ധരിച്ചിരിക്കുന്നു. അലീ, അന സ്, ഹുദൈഫഃ, ( ) മുതലായ സ്വഹാബികളിൽനിന്ന് അത് നിവേദനം ചെയ്യപ്പെട്ടിരിക്കു ന്നു. (റ) പ്രസ്താവിച്ചതുപോലെനബി ˜ യുടെ കാലത്ത് ചന്ദ്രൻ പിളർന്ന സംഭവം പ്രബലമായ നിരവധി ഹദീഥു കളാൽ സ്ഥാപിതമായതും, വ്യാഖ്യാതാക്കളും ഹദീഥുപണ്ഡി നബി ˜ യുടെ പോറ്റുമ്മയായ ഹലീമഃ (റ)യുടെ ഭർത്താവായിരുന്നു അബൂകബ്ശത്ത്. തിരുമേനിയെ പരിഹസിച്ചുകൊണ്ടാണ് കബ്ശഃയുടെ എന്ന് അവർ പറയുന്നത്. ഭിന്നാഭിപ്രായം കൂടാതെ സ്ഥിരപ്പെടുത്തിയിട്ടുള്ളതുമാകുന്നു. നബി ˜ യുടെ കാലത്ത് ഒരു രാത്രിയിൽ ചന്ദ്രൻ രണ്ടായിപിളർന്ന് മലയുടെ ഇരുഭാഗ ത്തുമായി കാണുകയുണ്ടായെന്നും, അതുകണ്ട മക്കാമുശ്രിക്കുകൾ അത് മുഹ മ്മദിന്റെ ജാലവിദ് യയാണെന്ന് പറഞ്ഞുവെന്നുമാണ് ഹദീഥുകളുടെ രത്നച്ചുരു ക്കം. ചില ഹദീഥുകളിൽ പല ഭാഗത്തുനിന്നും വന്ന യാത്രക്കാരും അത് തങ്ങൾ കണ്ടതായി പ്രസ്താവിച്ചുവെന്നുംകൂടി വന്നിട്ടുണ്ട്. ഭൗതികവാദികളും തത്വശാസ്ത്രത്തിന്റെ അനുയായികളും ഇത്തരം സംഭ വങ്ങളെ നിഷേധിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ, മുസ്ലിംകളിൽ ചുരുക്കം ചില ആളുകളും അവരെ അനുകരിച്ചുകാണുന്നത് അഗ്ഗുതമത്രെ. ഇൗ വചന ത്തിൽ ചന്ദ്രൻ പിളർന്ന് ( ) എന്ന് ഭൂതകാലരൂപത്തിലാണ് പറഞ്ഞിട്ടുള്ള തെങ്കിലും യഥാർത്ഥത്തിൽ അത് ഭാവിയിൽ ലോകാ വസാനഘട്ടത്തിലെ സംഭവത്തെയാണ് കുറി ക്കുന്നത് എന്നത്രെ അവരുടെ വാദം.ഭാവികാര്യങ്ങളെക്കുറിച്ച് ചില പ്പോൾ ഭൂതകാലക്രിയ പ്രയോഗിക്കാറുണ്ടല്ലോ. അക്കൂട്ടത്തിൽ ഒന്നാണ് ഇൗ വാക്യവും എന്ന് അവർ പറയുന്നു. പക്ഷേ, ഇവിടെ ചില സംഗതികൾ ഓർക്കേ ണ്ടതുണ്ട്. ഇൗ വാക്യത്തിന്റെ തൊട്ട്മുമ്പുള്ള (അന്ത്യസമയം അടുത്തുവന്നിരിക്കുന്നു) എന്നാണല്ലോ. ഇൗ അർത്ഥ ത്തിലുംഭൂതകാലത്തെത്തന്നെ കുറിക്കുന്നതാണ്. ഇതിൽ തർക്കമുണ്ടായിരിക്ക യില്ല. ആ നിലക്ക് അതോടു ചേർത്ത് പറയപ്പെട്ട ഇൗ ക്രിയയും അക്ഷരത്തിലെ ന്നപോലെ അർത്ഥത്തിലും ഭൂതകാലത്തെ കുറിക്കുന്നതാകുവാനാണ് കൂടുതൽ സാധ്യതയുള്ളത്. മാത്രമല്ല, ഒരു ക്രിയാരൂപത്തിന്റെ സാക്ഷാൽ അർത്ഥം നൽകു ന്നതിന് വല്ല തട വും ഉള്ളപ്പോൾ മാത്രമേ അതിന് മറ്റൊരർത്ഥം കൽപിക്കു വാൻ പാടുള്ളൂവെന്ന് പരക്കെ അറിയപ്പെടുന്ന ഒരു പൊതു നിയമവുമാകുന്നു. ഇവിടെയാകട്ടെ, അങ്ങനെയൊരു തട മില്ലെന്ന് മാത്രമല്ല, ഭൂതകാലാർത്ഥംതന്നെ ആ ക്രിയക്ക് നല്കേണ്ടതാണെന്ന് കാണിക്കുന്ന മതിയായ തെളിവുകളും ഉണ്ട്. അന്ത്യസമയം അടുത്തിരിക്കുന്നുവെന്നുള്ളതിന് ഒരു ദൃഷ്ടാന്തമായിക്കൊ ണ്ടാണ് ചന്ദ്രന്റെ പിളർപ്പിനെപ്പറ്റി അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്. വല്ല ദൃഷ്ടാ ന്തവും കണ്ടാൽ അത് ജാലമാണെന്ന് പറഞ്ഞ് തിരിഞ്ഞുകളയലും വ്യാജമാക്കലും അവരുടെ പതിവാണ് ( ഏൾീക്കഢുഞ്ചൃഞ്ചീഷ ) എന്ന് അടുത്ത ആയത്തിൽ പറയു ന്നതും അതുകൊണ്ടാണ്. അന്ത്യനാളിൽ സംഭവിക്കാനിരിക്കുന്ന ഒരു സംഭവ മാണ് ഇൗ സംഭവമെങ്കിൽ, ഇൗ പ്രസ്താവനക്ക് ഇവിടെ വലിയ പ്രസക്തിയൊന്നും ഇല്ല. കാരണം, ക്വിയാമത്തുനാളിൽ ചന്ദ്രൻ പിളരുകപോലെയുള്ള സംഭവങ്ങൾ കാണുമ്പോൾ അത് ജാലവിദ്യയാണെന്ന് പറഞ്ഞ് തള്ളിക്കളയുവാനോ, വ്യാജ മാക്കി ദേഹേച്ഛകളെ പിൻതുടരുവാനോ മനുഷ്യൻ ധൈര്യപ്പെടുമോ? അങ്ങനെ വല്ലവരും കരുതുന്നുവെങ്കിൽ അതിൽപരം മൗഢ്യം മറ്റെന്താണ്?! അല്ലാഹു പറ യുന്നു: ന്റിഞ്ചിയിവ (ആ സംഭവം സംഭവിച്ചാൽ അതിന്റെ സംഭവ്യ തയെ കളവാക്കുന്ന ഒന്നും തന്നെയില്ല.) (56; 1, 2) സംഗതി: (ആയത്ത്) എന്ന പദത്തിന് ദൃഷ്ടാന്തം, തെളിവ്, അട വാക്കർത്ഥം. ഇൗ വാക്ക് പല ഉദ്ദേശ്യ ത്തിലും ഉപയോഗിച്ച് കാണാം. പ്രകൃതിദൃഷ്ടാന്തങ്ങൾ, വേദവാക്യങ്ങൾ, ദൈവിക നിയമനിർദ്ദേശങ്ങൾ, ചരിത്രപാഠങ്ങൾ മുതലായവയെ ഉദ്ദേശിച്ചുകൊണ്ട് ഉപയോ ഗിക്കപ്പെട്ടിരിക്കുന്നു. (ഇത് സംബന്ധിച്ച് മുഖവുരയിൽ ചിലതെല്ലാം നാം വിവരി ച്ചിട്ടുണ്ട്.) നബി ˜ യെക്കുറിച്ചും ജാലമെന്നും, ജാലക്കാ രൻ എന്നും മുശ്രിക്കുകൾ പറയാറുണ്ടെങ്കിലും അത്തരം വിഷയങ്ങളെക്കുറിച്ച് ജാലമെന്ന് അവർ പറഞ്ഞതായി കാണുന്നില്ല. പ്രവാചകൻമാരുടെ സത്യതക്ക് തെളിവായിട്ടുള്ളതും, മൂസാ നബി (അ)യുടെ വടിയും സ്വാലിഹു നബി (അ) യുടെ ഒട്ടകവുംപോലെയുള്ളതുമായ അസാധാരണ ദൃഷ്ടാന്തങ്ങളെ ഉദ്ദേശിച്ചാണ് ആ പദം (ആയത്ത്) ഉപയോഗിക്കാറുള്ള മറ്റൊരവസരം. ഇൗ ഇന ത്തിൽപെട്ട കാര്യങ്ങളെക്കുറിച്ച് സത്യനിഷേധികൾ ജാലം (സിഹ്ർ) എന്ന് പറ യാറുണ്ട്. പരിശോധിച്ചാൽ ഇത് വേഗം മനിലാക്കുവാൻ കഴിയും. പ്രവാചകത്വത്തെ സ്ഥാപിക്കുന്നതിനും, ബലപ്പെടുത്തുന്നതിനും വേണ്ടിയാകുന്നു ഇത്തരം ദൃഷ്ടാന്തങ്ങൾ അല്ലാഹു വെളിപ്പെടുത്തുന്നത്. അല്ലാഹു ഉദ്ദേശിക്കു മ്പോൾ സംഭവിക്കുന്നുവെന്നല്ലതെ, നബിമാരുടെ കഴിവിൽ പെട്ടതല്ല വ. (ഇ തിനെപ്പറ്റിയും നാം മുഖവുരയിൽ വിവരിച്ചിട്ടുണ്ട്.) മൂസാ നബി (അ)യുടെ വടി സർപ്പമായപ്പോൾ അവിശ്വാസികൾ അത് ജാലവിദ്യയാണെന്ന് പറയുകയുണ്ടാ യത് പ്രസിദ്ധമാണ്. ഇതനുസരിച്ച് ചന്ദ്രന്റെ പിളർപ്പിനെത്തുടർന്ന് സത്യനിഷേ ധികൾ അത് ജാലമാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞുവെന്നുവരുമ്പോൾ, അത് നബി ˜ യുടെ പ്രവാചകത്വത്തിന് ഉപോൽബലമായ ഒരു ദൃഷ്ടാന്തമായിരി ക്കേണ്ടതും, നബി ˜ യുടെ കാലത്ത് തന്നെ സംഭവിച്ചിരിക്കേണ്ടതുമാണ്. നേരെ മറിച്ച് ക്വിയാമത്തുനാളിൽ സംഭവിക്കാനിരിക്കുന്ന ഒന്നാണ് അതെങ്കിൽ, അവിടെ ജാലത്തിന്റെ ആരോപണത്തിന് എന്താണ് സ്ഥാനമുള്ളത്?! ആലോചിച്ചു നോക്കു ക. പൗരാണിക തത്വശാസ്ത്രസിദ്ധാന്തമനുസരിച്ച് ആകാശ മണ്ഡലത്തിൽ പൊട്ടോ പിളർപ്പോ ഉണ്ടാവാനോ, വല്ലതും കൂടിച്ചേരുവാനോ ( ) പാടില്ല എന്നായിരുന്നു. ആധുനിക ശാസ്ത്രം ആ വാദം തെറ്റാണെന്ന് തെളിയിച്ചു കഴി ഞ്ഞിരിക്കയാണ്. സൂര്യചന്ദ്ര നക്ഷത്രാദി ഗോളങ്ങളിൽനിന്ന് ചില അംശങ്ങൾ പുറത്തുപോകലും, ചില ഗോളങ്ങളിൽനിന്നുള്ള അംശങ്ങൾ മറ്റുചിലതിൽ ചെന്ന് പതിക്കലും സംഭവിച്ചുകൊണ്ടിരിക്കുന്നതായി ഇന്ന് ശാസ്ത്രജ്ഞൻമാർ മനി ലാക്കിക്കഴിഞ്ഞിരിക്കുന്നു. വേണ്ടാ, അടുത്തകാലത്ത് മനുഷ്യൻ ചന്ദ്രനിൽ ചെന്ന് ഇവിടുത്തെ പാറക്കഷ്ണം ഭൂമിയിൽ കൊണ്ടുവന്നിരിക്കുന്നു. ചന്ദ്രഗോളത്തിൽ വമ്പിച്ച ഉൽക്കകൾ പതിച്ചതിന്റെ ആഘാതങ്ങളെപ്പറ്റി ചന്ദ്രഗോളസഞ്ചാരികളും, ആഗോളനിരീക്ഷകൻമാരും സദാ പ്രസ്താവിച്ചുകൊണ്ടുമിരിക്കുന്നു. ഇൗ ഭൂമിയും, ചന്ദ്രനുമെല്ലാം സൂര്യനിൽനിന്ന് തെറ്റിത്തെറിച്ച ചില കഷ്ണങ്ങളാണെന്നുപോലും ശാസ്ത്രജ്ഞന്മാർ വാദിക്കുന്നു. എന്നിരിക്കെ, ചന്ദ്രനിൽ ഒരു പിളർപ്പോ, പിളർപ്പി ഒരു കൂടിച്ചേരലോ ഉണ്ടായേക്കുന്നതിന്റെ സാധ്യത ഇന്നത്തെ ശാസ്ത്ര ജ്ഞൻമാർക്കിടയിൽ ഒരു തർക്കവിഷയമല്ല. ഇതിന് വ്യക്തമായ മറുപടി പറയു വാൻ ശാസ്ത്രതത്വങ്ങളെക്കാൾ കഴിവ് ചരിത്രസത്യങ്ങൾക്കാണുള്ളത്. അതാ ണ് ഇൗ വചനവും, മേൽ സൂചിപ്പിച്ച അനേകം ഹദീഥുകളും നമുക്ക് കാ ട്ടിത്തരുന്നതും. ചന്ദ്രൻ പിളർന്ന സംഭവത്തെപ്പറ്റി ഒന്നിലധികം അദ്ധ്യായങ്ങളിലായി ഇമാം ബുഖാരീ (റ) പല ഹദീഥു കളും രേഖപ്പെടുത്തിയിട്ടുണ്ട്. അവയുടെ വിവ രണത്തിൽ, ഇൗ സംഭവത്തെ നിഷേധിക്കുന്നവരുടെ സംശയങ്ങൾ സന്ദർഭോ ചിതം ഉദ്ധരിച്ചുകൊണ്ട് ബുഖാരിയുടെ വ്യാഖ്യാതാവായ ഇമാം അസ്ക്വലാനീ അവക്ക് മറുപടി കൊടുത്തുകാണാം. അക്കൂട്ടത്തിൽ ചന്ദ്രൻ പിളർന്നതിനെക്കുറി ച്ചുള്ള അദ്ധ്യായത്തി( )ൽ അദ്ദേഹം പ്രസ്താവിച്ചിട്ടുള്ള ഒരു പ്രസ്താ വനയുടെ ചുരുക്കം ഇവിടെ അറിയുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: തത്വശാസ്ത്രജ്ഞൻമാരിൽ ഭൂരിഭാഗം ആളുകൾ ചന്ദ്രൻ പിളർന്നതിനെ നിഷേ ധിക്കുന്നവരാണ്. ആകാശത്തിൽനിന്ന് വല്ലതും പൊട്ടിപ്പോരുകയോ അതിൽ വല്ലതും കൂടിച്ചേരുകയോ ഇല്ലെന്ന തത്വത്തെ ആസ്പദമാക്കിയാണ് അവരുടെ നിഷേധം. ഇവിടെ മാത്രമല്ല, സംഭവത്തിൽ നബി ˜ ആകാശ മാർഗങ്ങൾ തുറക്കപ്പെട്ടതും, ക്വിയാമത്തുനാളിൽ സൂര്യന്റെ നില തെറ്റുന്നതും പോലെയുള്ള സംഭവങ്ങളെല്ലാം അവർ നിഷേധിക്കുന്നു. ഇങ്ങനെയുള്ളവർ അവി ശ്വാസികളാണെങ്കിൽ ആദ്യമായി അവരോട് വിവാദം നടത്തേണ്ടത് ഇസ്ലാമിന്റെ സ്വീകാര്യതയെക്കുറിച്ചാകുന്നു. (പ്രസ്തുത നിഷേധത്തെക്കുറിച്ചല്ല) പിന്നീട് ഇത്തരം സംഗതികളെ നിഷേധിക്കുന്ന മുസ്ലിംകളോടെന്നപോലെ അവരോടും സംസാരിക്കാം. ഇത്തരം വിഷയങ്ങളിൽ ചിലത് സമ്മതിക്കുകയും, ചിലത് സമ്മ തിക്കാതിരിക്കുകയും ചെയ്യാൻ മുസ്ലിമിന് പാ ടില്ല. ക്വിയാമത്തുനാളിൽ ആകാ ശത്തിൽ തകർച്ചയും വളർച്ചയും (അഥവാ സ്ഥിതി മാറ്റങ്ങൾ) ഉണ്ടാകാമെന്ന് ഇവർ സമ്മതിക്കുമെങ്കിൽ, അല്ലാഹു ഉദ്ദേശിക്കുമ്പോൾ പ്രവാചകന്റെ പ്രവാചക ത്വത്തിന് തെളിവായ ഒരു അമാനുഷിക ദൃഷ്ടാന്തം എന്ന നിലക്ക് അത് സമ്മതി ക്കാതിരിക്കുവാൻ തരമില്ല. മുൻകഴിഞ്ഞ മഹാന്മാർ തന്നെ ഇക്കൂട്ടർക്ക് മറുപടി നൽകിക്കഴിഞ്ഞിട്ടുണ്ട്. സജ്ജാദ് (റ) പറയുന്നു: മതവിരോധി കളെ അനുകരിച്ചുകൊണ്ട് കക്ഷിക്കാരായ (നൂതനവാദക്കാരാ യ) ചിലരും ചന്ദ്രൻ പിളർന്നതിനെ നിഷേധിച്ചിരിക്കുന്നു. എന്നാൽ, ബുദ്ധി അതിനെ നിഷേധിക്കുന്നില്ല. കാരണം, ക്വിയാമത്തുനാളിൽ സൂര്യനെയും ചന്ദ്ര ശ്രദ്ധേയമായ ഒരു തത്വമാണ് അസ്ക്വലാനീ (റ) ഈ പ്രസ്താവിക്കു ന്നത്. അടിസ്ഥാനപരമായ കാര്യങ്ങളിൽ യോജിക്കുന്നവരോടും അല്ലാത്തവ രോടും, ഇസ്ലാമിൽ വിശ്വസിക്കുന്നവരോടും അല്ലാത്തവരോടും വിവാദങ്ങൾ നടത്തേണ്ടുന്ന വിഷയത്തിലും, സ്വഭാവത്തിലും വ്യത്യാസമുണ്ടെന്ന് സാരം. ഒരുമിച്ചുകൂട്ടുകയും മറ്റും ചെയ്യുന്ന അല്ലാഹുവിന് അതിനെ പിളർക്കു കയും ചെയ്യാം. അതവന്റെ സൃഷ്ടിയാണല്ലോ. അവന്റെ സൃഷ്ടിയിൽ അവന്റെ ഇഷ്ടംപോലെ അവന് പ്രവർത്തിക്കാവുന്നതാകുന്നു. ( ) ചന്ദ്രൻ പിളർന്നിട്ടുണ്ടെങ്കിൽ അത് ലോകപ് രസിദ്ധമാകേണ്ടതാണല്ലോ എന്ന് നിഷേധികളിൽ ചിലർ വാദിക്കാറുണ്ട്. രാത്രിയാണത് സംഭവിച്ചത്. ജന ങ്ങൾ ഉറങ്ങിക്കിടക്കുകയായിരിക്കുമല്ലോ. ആ സംഭവ സമയത്ത് ഉറങ്ങാതെ ആകാ ശത്തേക്ക് നോക്കിയവർക്ക് മാത്രമേ അത് കാണുവാൻ സാധ്യമാകൂ എന്ന് പറ യേണ്ടതില്ല. ദൃഷ്ടാന്തം ആവശ്യപ്പെട്ടവർ മാത്രമേ കല്പിച്ചുകൂടി അതിന് തയ്യാ റാക്കിയിരിക്കുകയുമുള്ളൂ. ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എല്ലാവരും കാണുകയോ അറിയുകയോ ചെയ്യാറില്ലല്ലോ. അതേ സമയത്ത് ഒരു നാട്ടിൽ ദൃശ്യമായ ഗ്രഹണം വേറൊരു നാട്ടുകാർക്ക് ദൃശ്യമല്ലാത്തതുമായിരിക്കും. ഇതുപോലെത്തന്നെ ചന്ദ്ര പ്പിറവിയും. ഒരു രാജ്യത്ത് ചന്ദ്രപ്പിറവി കാണുമ്പോൾ മറ്റൊരു രാജ്യത്ത് അത് കാണാതിരിക്കുക സാധാരണമാണല്ലോ. നേരം പുലരുവോളം അന്നത്തെ രാത്രി ആകാശം വീക്ഷിച്ചുകൊണ്ടിരുന്ന ഏതെങ്കിലും ഒരാൾ ആ സംഭവം ഉണ്ടായതായി താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞതായി അറിയപ്പെട്ടിട്ടില്ല. മരുഭൂമികളിൽ സഞ്ചരിക്കുന്ന യാത്രക്കാരാണ് താരതമ്യേന ആ സംഭവം കാണുവാൻ കൂടുതൽ സാധ്യതയു ള്ളത്. ഇങ്ങനെയുള്ള പലതും തങ്ങൾ അത് കണ്ടതായി സാക്ഷ്യം വഹിക്കുക യുണ്ടായ വിവരം അബൂദാവൂദ് (റ) ഉദ്ധരിച്ച ഹദീഥിൽ പ്രസ്താവിച്ചിട്ടുമുണ്ട്. ബൈഹക്വീ (റ)യുടെ നിവേദനത്തിൽ, എല്ലാ ഭാഗത്തുനിന്നും വന്ന സഞ്ചാരിക ളോടും ക്വുറൈശികൾ അന്വേഷിക്കുകയുണ്ടായെന്നും, അവരെല്ലാം അത് കണ്ടു വെന്നു മറുപടി പറഞ്ഞുവെന്നും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും പ്രസ്താ വ്യമാണ്. ചുരുക്കത്തിൽ ചന്ദ്രൻ പിളർന്ന സംഭവം പരക്കെ അറിയാതിരിക്കുവാൻ പല കാരണങ്ങളും ഉണ്ടാവും. എനി, കുറെയെല്ലാം ആളുകൾ യഥാർത്ഥത്തിൽ അത് കണ്ടിരുന്നാൽ പോലും, മുസ്ലിംകൾ പിന്നീട് തങ്ങളുടെ ചരിത്ര സംഭവ ങ്ങളെ രേഖപ്പെടുത്തി സൂക്ഷിച്ചുവന്നതുപോലെ, മറ്റൊരു കൂട്ടരും അക്കാലത്ത് തങ്ങളുടെ സംഭവങ്ങൾ രേഖപ്പെടുത്തി സൂക്ഷിച്ചുപോന്നിരുന്നില്ലെന്ന വസ്തു തയും പ്രസ്താവ്യമാണ്. നബി തിരുമേനി ˜ യുടെ സത്യതക്ക് ഏറ്റവും വലിയ തെളിവായി കാലാവസാനത്തോളം നിലനിൽക്കുന്ന മഹാ ദൃഷ്ടാന്തം തന്നെ. എങ്കിലും, മറ്റ് പല അസാധാരണ സംഭവങ്ങളും തിരുമേനിയുടെ കൈക്ക് വെളിപ്പെടുകയുണ്ടായിട്ടുണ്ടെന്ന പരമാർത്ഥം ചരിത്രസത്യങ്ങളുടെ നേരെ പാടെ കണ്ണടച്ചേക്കുന്ന കുബുദ്ധികൾക്കല്ലാതെ ആർക്കും നിഷേധിക്കുവാൻ സാധ്യമ ല്ല. അവയിൽ ഒന്നും തന്നെ, മുഴുവൻ മുസ്ലിംകളും കണ്ടതോ, എല്ലാ സമുദായ ക്കാരും കാണത്തക്കവണ്ണം ചിരകാലം നീണ്ടുനിന്നതോ ആയി ഒന്നുമില്ല. ആയി രിക്കാവുന്നതുമല്ല. കാരണം, മുൻപ്രവാചകൻമാരുടെ സമുദായങ്ങൾ ഏതെങ്കിലും ഒരു പ്രത്യേക കാലക്കാരും ദേശക്കാരുമായിരുന്നു. നബി ˜ യുടെ സമുദായ ത്തിന്റെ അതല്ല. ഈ സമുദായം ലോകാവസാനംവരെ നിലനിൽക്കുന്നതും, അവി ടുത്തെ പ്രബോധനം ഭൂലോകജനതക്ക് ആകമാനം ബാധകമായതുമാണ്. അതു കൊണ്ടാണ് നബി ˜ യുടെ ഏറ്റവും വലിയ ദൃഷ്ടാന്തം ആയതും. മൊത്തത്തിൽ ശൗകാനീ (റ) പ്രസ്താവിക്കുന്ന കിതാബിൽ ചന്ദ്രൻ പിളർന്നുവെന്ന് കാണുന്നു. അഥവാ പിന്നീട് പിളരും എന്നല്ല അതിൽ പറഞ്ഞിരിക്കുന്നത്. ഹദീഥുകൾ പരി ശോധിച്ചാലും അത് സംശയാതീതമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. മുസ്ലിം പണ്ഡിതൻമാർക്കിടയിലാകട്ടെ, അതിൽ ഭിന്നാഭിപ്രായവുമില്ല. എന്നിരിക്കെ, തൽപരകക്ഷികളുടെ അഭിപ്രായത്തിനോ, അവരുടേതായ വ്യാഖ്യാനത്തിനോ നാം ഒട്ടും വില കൽപിക്കേണ്ടതില്ല. മേൽ പ്രസ്താവിച്ചതിന് പുറമെ വേറെയും ചില്ലറ കുതർക്കങ്ങൾ അവർ ഉന്നയിക്കാറുണ്ട്. അവക്കെല്ലാം പല മഹാന്മാരും തക്ക തായ മറുപടി നൽകിക്കഴിഞ്ഞതാണ്. അതെല്ലാം ഇവിടെ ഉദ്ധരിച്ച് ദീർഘിപ്പിക്കു ന്നതിൽ പ്രത്യേക പ്രയോജനമൊന്നും കാണുന്നില്ല. അല്ലാഹു പറയുന്നു:- (4) (നിഷേധത്തിൽ നിന്ന്) വിട്ടു മാറി നിൽക്കത്തക്ക വൃത്താന്തങ്ങൾ തീർച്ചയായും അവർക്ക് വന്നുകഴി ഞ്ഞിരിക്കുന്നു. 5 പ തികഞ്ഞ (പരിപൂർണമായ) വിജ്ഞാനം! എന്നിട്ടും താക്കീതു കൾ പര്യാപ്തമാകുന്നില്ല! (4) തീർച്ചയായും അവർക്ക് വന്നിട്ടുണ്ട് വൃത്താന്തങ്ങ ളിൽനിന്ന് യാതൊന്ന് (ഒരളവ്) അതിലുണ്ട് (ഉണ്ടാവത്തക്ക) വിലകി നിൽക്കൽ, വിരമിക്കാവുന്നത്, വിട്ടുമാറൽ
54:5–14

حِكۡمَةُۢ بَٰلِغَةٞۖ فَمَا تُغۡنِ ٱلنُّذُرُ

فَتَوَلَّ عَنۡهُمۡۘ يَوۡمَ يَدۡعُ ٱلدَّاعِ إِلَىٰ شَيۡءٖ نُّكُرٍ

خُشَّعًا أَبۡصَٰرُهُمۡ يَخۡرُجُونَ مِنَ ٱلۡأَجۡدَاثِ كَأَنَّهُمۡ جَرَادٞ مُّنتَشِرٞ

Passage continues through verse 54:14.

(5) വിജ്ഞാനം, തത്വം തികഞ്ഞ (പൂർണമായ) എന്നിട്ട് പര്യാപ്തമാകുന്നില്ല (ഫലപ്പെടുന്നില്ല) താക്കീതുകൾ, താക്കീതുകാർ കാര്യങ്ങൾ സ്വയം മനിലാക്കിക്കൊണ്ട് സത്യനിഷേധത്തിൽനിന്ന് പിൻവാ ങ്ങുവാൻ മതിയായത്ര ചരിത്ര പാഠങ്ങളും ഉപദേശങ്ങളും അവർക്ക് കിട്ടിക്കഴി ഞ്ഞിരിക്കുന്നു. പരിപൂർണമായ തികഞ്ഞ വിജ്ഞാ നവും. ഇതെല്ലാമായിട്ടും അവർക്ക് താക്കീതുകൾ ഫലപ്പെടാതെയാണിരിക്കുന്നത് എന്ന് സാരം. (6) ആകയാൽ (നബിയേ) അവ രിൽനിന്ന് നീ വിട്ടുമാറിക്കൊള്ളുക. അനിഷ്ടകരമായ ഒരു (ഗൗരവപ്പെ ട്ട) കാര്യത്തിലേക്ക് വിളിക്കുന്ന ആൾ വിളിക്കുന്ന ദിവസം,- 7 പ അവരുടെ ദൃഷ്ടികൾ (പേടിച്ച്) വിനയപ്പെട്ടവരായ നില യിൽ,ചിന്നിപ്പരന്ന വെട്ടുകിളി കളെന്നോണം ശവക്കുഴി (ക്വബ്റു) കളിൽ നിന്നും അവർ പുറത്തു വ രുന്നതാണ്;- 8 പ വിളിക്കുന്ന ആളിലേക്ക് (ക ഴുത്തുനീട്ടി) ധൃതിപ്പെട്ടവരായുംകൊ ണ്ട്, അവിശ്വാസികൾ പറയും: ഇത് ഞെരുക്കമേറിയ ഒരു ദിവസമാ എന്ന്! 6 പ അതിനാൽ വിട്ടു (മാറി, തിരിഞ്ഞു) പോകുക അവരിൽനിന്ന്, അവരെ വിട്ട് വിളിക്കുന്ന ദിവസം വിളിക്കുന്ന (ക്ഷണിക്കുന്ന)വൻ ഒരു വസ്തുവി(കാര്യത്തി)ലേക്ക് അനിഷ്ടകരമായ, അനാശാസ്യ മായ, വെറുപ്പായ (കടുത്ത) (7) വിനയപ്പെട്ടുകൊണ്ട്, ഭക്തിപ്പെട്ടുകൊണ്ട് അവരുടെ ദൃഷ്ടികൾ അവർ പുറത്തുവരും ക്വബ്റു (ശവക്കുഴി)കളിൽനിന്ന് അവർ ജറാദു (വെട്ടുകിളി)കളെന്നപോലെ ചിന്നിപ്പരന്ന, നിരന്ന (8) (കഴുത്തുനീട്ടി) ധൃതിപ്പെട്ടവരായിട്ട് വിളിക്കുന്നവനിലേക്ക് അവിശ്വാസികൾ പറയും ഇതൊരു ദിവസമാണ് ഞെരുക്കപ്പെട്ട, പ്രയാസകരമായ, അസഹ്യമായ ക്വിയാമത്തുനാളിൽ എല്ലാവരെയും പുനർജീവിപ്പിക്കുന്നതിനുള്ള രണ്ടാമത്തെ കാഹളം ആ അവസരത്തിൽ എല്ലാ വരും ആ വിളിയെ ലാക്കാക്കി വളരെ ദ്രുതഗതിയിൽ വമ്പിച്ച വെട്ടുകിളിക്കൂട്ടം കണക്കെ ക്വബ്റുകളിൽ നിന്ന് വിചാരണനിലയത്തിലേക്ക് എഴുന്നേറ്റ് ചെല്ലുന്ന താകുന്നു. ദൃഷ്ടാന്തങ്ങൾ കണ്ടിട്ടോ, തത്വങ്ങളും വിജ്ഞാനങ്ങളും ലഭിച്ചിട്ടോ, താക്കീതുകൾ കേട്ടിട്ടോ ഒന്നും തന്നെ നിഷേധത്തിൽ നിന്ന് പിൻമാറാത്ത ആ ആ ദിവസത്തെക്കുറിച്ച് അല്ലാഹു ഗൗരവപൂർവ്വം ഓർമിപ്പിക്കു ന്നു. ഇവരെപ്പോലെ നിഷേധത്തിൽ ശഠിച്ചു നിന്ന മുൻസമുദായങ്ങളുടെ പര്യവ സാനങ്ങളെപ്പറ്റി തുടർന്നുള്ള വചനങ്ങളിൽ ഓർമിപ്പിക്കുകയും ചെ യ്യുന്നു:- (9) നൂഹിന്റെ ജനത ഇവരുടെ മുമ്പ് വ്യാജമാക്കുകയുണ്ടായി; അങ്ങനെ, അവർ നമ്മുടെ അടി യാനെ വ്യാജമാക്കുകയും, എന്ന് പറയുകയും ചെയ്തു. അദ്ദേഹം വിലക്കപ്പെടു കയും ചെയ്തു. 9 പ അവരുടെ മുമ്പ്വ്യാജമാക്കി നൂഹിന്റെ ജനത എന്നിട്ടവർ വ്യാജമാക്കി നമ്മുടെ അടിയാനെ അവർ പറയുകയും ചെയ്തു ഭ്രാന്തൻ എന്ന് അദ്ദേഹം വിലക്ക(ആക്ഷേപിക്ക, മുടക്ക) പ്പെടുകയും ചെയ്തു, ആട്ടപ്പെട്ടു നൂഹ് നബി (അ)യെ തന്റെ പ്രബോധനകൃത്യം നിർവ്വഹിക്കുവാൻ സമ്മതി ക്കാതെ അവർ അക്രമവും ഭീഷണിയും പ്രയോഗിച്ചു കൊണ്ടിരുന്നു എന്ന് സാരം. (10) അപ്പോൾ, അദ്ദേഹം തന്റെ റ∫ിനെ വിളിച്ചു (പ്രാർത്ഥിച്ചു): ഞാൻ പരാജിതനാണ്, ആകയാൽ നീ എന്ന്! പ അങ്ങനെ, കുത്തിച്ചൊരി യുന്ന ഒരു (മഴ) വെള്ളം കൊണ്ട് ആകാശത്തിന്റെ കവാടങ്ങളെ നാം തുറന്നു(വിട്ടു). 12 പ ഭൂമിയെ നാം ഉറവുകൾ ചെയ്തു. എന്നി ട്ട്, നിർണയം ചെയ്യപ്പെട്ടുകഴിഞ്ഞ ഒരു കാര്യത്തിൽ (ആ) വെള്ളം കൂട്ടി മുട്ടി. 13 പ പലകകളും ആണികളു മുള്ള ഒന്നിന്മേൽ (കപ്പലിൽ) അദ്ദേ ഹത്തെ നാം വഹി(ച്ചു രക്ഷി)ക്കു കയും ചെയ്തു. (14) അത് ധ ആ കപ്പൽ പ നമ്മുടെ കൺമുമ്പിൽ ധ പ്രത്യേക പരിഗണന യിലായി പ സഞ്ചരിച്ചിരുന്നു. യാതൊ രുവനോട് നന്ദികേട് (അഥവാ അവി ശ്വാസം) കാണിക്കപ്പെട്ടുവോ അദ്ദേ ഹത്തിന് വേണ്ടിയുള്ള പ്രതിഫലമാ യിട്ടത്രെ (അങ്ങനെ ചെയ്തത്). 10 പ അപ്പോഴദ്ദേഹം വിളിച്ചു തന്റെ റ∫ിനെ ഞാൻ പരാ ജിതനാണ് (ജയിക്കപ്പെട്ടവനാണ്) എന്ന് ആകയാൽ നീ രക്ഷാ (പ്രതികാ ര) നടപടി എടുക്കണേ (11) അങ്ങനെ (അതിനാൽ) നാം തുറന്ന് ആകാശവാതിലു (കവാടം)കളെ ഒരു വെള്ളം (ജലം) മുഖേന കുത്തിച്ചൊരിയുന്ന (12) നാം പൊട്ടി ഒഴുക്കുക (കീറുക)യും ചെയ്തു ഭൂമിയെ ഉറവുകളാൽ അങ്ങനെ (എന്നിട്ട്) കൂട്ടിമുട്ടി (ഒരുമിച്ചു കൂടി) വെള്ളം ഒരു കാര്യത്താൽ, കാര്യത്തിൻമേൽ നിർണയി ക്ക(കണക്കാക്ക)പ്പെട്ടിട്ടുള്ള (13) അദ്ദേഹത്തെ നാം വഹിക്കുക (കയറു ക)യും ചെയ്തു പലകകളുള്ളതിൻമേൽ ആണി(കുറ്റി)കളും (14) അത് സഞ്ചരിക്കും, നടന്നിരുന്നു നമ്മുടെ ദൃഷ്ടിയിൽ, കൺമു മ്പിൽ, കാഴ്ചയിൽ പ്രതിഫല (പ്രതികാര)മായിട്ട് യാതൊരുവനുവേ ണ്ടിയുള്ള അദ്ദേഹത്തോട് നന്ദികേട് കാണിക്കപ്പെട്ടിരുന്നു, അവിശ്വസി ക്ക(നിഷേധിക്ക)പ്പെട്ടിരുന്നു പൊറുതിമുട്ടിയപ്പോൾ നൂഹ് നബി (അ) അല്ലാഹുവിനോട് രക്ഷക്കായി പ്രാർത്ഥിച്ചു. അതിനെത്തുടർന്ന് ആകാശത്തുനിന്ന് അതിശക്തമായ മഴ വർഷി ക്കുകയും, ഭൂമിയിൽനിന്ന് വമ്പിച്ചതോതിൽ ഉറവ്പൊടിയുകയും ഉണ്ടായി. അങ്ങനെ ജലപ്രളയം സംഭവിക്കുകയും, അല്ലാഹു മുമ്പേ നിശ്ചയിച്ച് കണക്കാക്കി വെച്ചിട്ടുള്ള ഒരു ആ ജനതയുടെ കലാശിക്കുകയും ചെയ്തു. അതേ സമയത്ത് ധാരാളം പലകകളും ആണികളും കൂട്ടിച്ചേർത്തുണ്ടാക്കപ്പെട്ട ഒരു കപ്പലിൽ കയറ്റി നൂഹ് നബി (അ)യെയും അദ്ദേ ഹത്തിൽ വിശ്വസിച്ചവരെയും അല്ലാഹു രക്ഷിക്കുകയും ചെയ്തു. അങ്ങനെ, നൂഹ് നബി (അ)യോട് ആ ജനതകാണിച്ച നന്ദികേടിന്റെയും, നിഷേധത്തിന്റെയും പ്രതികാരമാകുന്ന കടുത്ത ശിക്ഷ അവർക്ക് അല്ലാഹു നൽകി എന്ന് സാരം. കപ്പലിനെപ്പറ്റി മനുഷ്യവർഗത്തിന് ഒട്ടും പരിചയമില്ലാതിരുന്ന കാലം. ഇരു മ്പ്കൊണ്ട് മനുഷ്യൻ ഉപകരണങ്ങൾ നിർമിക്കുവാൻ തുടങ്ങിയിട്ടില്ലാത്തകാലം. അപ്പോൾ, ആ കപ്പൽ നിർമാണത്തിനുള്ള എല്ലാ ഉപദേശ നിർദ്ദേശങ്ങളും അല്ലാ നിന്നുതന്നെ നൂഹ് നബി (അ)ക്ക് ലഭിക്കേണ്ടിയിരുന്നു. അത് ലഭിക്കു കയും ചെയ്തു. അങ്ങനെ, അല്ലാഹുവിന്റെ നിർദ്ദേശപ്രകാരം അനേകം പലക കളും ആണികളും കൂട്ടിഘടിപ്പിച്ചുകൊണ്ട് നൂഹ് (അ) പണിതീർത്തതായിരുന്നു മനുഷ്യ ചരിത്രത്തിൽ ഒന്നാമത്തേതും, ലോകചരിത്രത്തിൽ അതിപ്രാധാന്യമു ള്ളതുമായ ആ കപ്പൽ. പലകകളും ആണികളുമുള്ളത് ( ) എന്ന വാക്ക് അതാണ് ചൂണ്ടിക്കാട്ടുന്നത്. ഈ കപ്പലിന്റെ ആകൃതി, അതിന്റെ നിർമാണത്തിന് അല്ലാഹു നൽകിയ വിശദ നിർദ്ദേശങ്ങൾ എന്നിവയെപ്പറ്റി തൗറാത്തിൽ വളരെയ ധികം വിവരിച്ചു പറഞ്ഞിരിക്കുന്നു.
54:15–21

وَلَقَد تَّرَكۡنَٰهَآ ءَايَةٗ فَهَلۡ مِن مُّدَّكِرٖ

فَكَيۡفَ كَانَ عَذَابِي وَنُذُرِ

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ

Passage continues through verse 54:21.

(15) തീർച്ചയായും നാം അതിനെ ഒരു ദൃഷ്ടാന്തമായി അവ ശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ, (മ നിരുത്തി) ഓർമിക്കുന്നവരായി വല്ലവരുമുണ്ടോ?! 16 പ അപ്പോൾ, എന്റെ ശിക്ഷ യും, എന്റെ താക്കീതുകളും എങ്ങ നെയായിത്തീർന്നു?! (ആലോചിച്ചു നോക്കുക!) 15 പ തീർച്ചയായും നാം അതിനെ ഉപേക്ഷിച്ചുവെച്ചു, അവശേ ഷിപ്പിച്ചു ഒരു ദൃഷ്ടാന്തമായി എന്നാൽ ഉണ്ടോ വല്ല ഉറ്റാലോചി ക്കുന്നവനും, ഓർമിക്കുന്നവരായി (വല്ലവരും) (16) അപ്പോൾ എങ്ങ നെയായി എന്റെ ശിക്ഷ എന്റെ താക്കീതുകളും ലോകപ്രസിദ്ധമായ ആ കപ്പലിന്റെ നിർമാണം, അത് മുഖേന നൂഹ് നബി (അ)യെയും സത്യവിശ്വാസികളെയും അല്ലാഹു ജലപ്രളയത്തിൽനിന്ന് രക്ഷ പ്പെടുത്തിയത്, അവിശ്വാസികൾ മുക്കി നശിപ്പിക്കപ്പെട്ടത് ഇവയിലെല്ലാം തന്നെ, ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവും പാഠവുമുണ്ട് എന്ന് വ്യക്തമാണ്. ആ കപ്പ ലിന്റെ അവശിഷ്ടം ഇന്നും ശേഷിക്കുന്നുണ്ടെന്ന നിഗമനത്തിൽ പല ചരിത്ര നിരീക്ഷക സംഘങ്ങളും അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നതും, ചില പുരാ വസ്തു ഗവേഷകൻമാർ അല്പവർഷങ്ങൾക്ക്മുമ്പ് അറാറത്ത് പർവ്വതത്തിന്റെ ചരുവിൽ 14,000 അടി ഉയരത്തിൽവെച്ച് ആ കപ്പലിന്റെ അവശിഷ്ടങ്ങളാണെന്ന് 1 -ാം ഭൂപടത്തിൽ നോക്കുക. ടുന്ന വളരെ പഴക്കംചെന്ന മരത്തടികൾ കണ്ടെത്തിയതും, നൂഹ് നബി (അ)യുടെ രാജ്യമായ ബാബിലോണിയയിൽ ഉണ്ടായ ആ ജലപ്രളയത്തിന്റെ അടയാളങ്ങൾ അടുത്ത കാലത്ത് ചില ചരിത്രനിരീക്ഷകൻമാർക്ക് മനിലാ ക്കു വാൻ കഴിഞ്ഞതും ഇവിടെ പ്രസ്താവ്യമാകുന്നു. ഈ സമുദായത്തിന്റെ ആദ്യ കാലത്തുള്ളവർക്ക് ആ കപ്പലിന്റെ അവശിഷ്ടം കാണുവാൻ സാധിച്ചിട്ടുണ്ട് എന്ന് ക്വത്താദഃ (റ) പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയമത്രെ. (17) തീർച്ചയായും, ഓർമി(ച്ചു മനിലാ)ക്കുവാൻ വേണ്ടി ക്വുർ ആനെ നാം എളുപ്പമാക്കി (സൗക ര്യപ്പെടുത്തി)യിരിക്കുന്നു. എന്നാൽ, ഓർമി(ച്ചു മനിലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! 17 പ തീർച്ചയായും നാം എളുപ്പമാക്കി (സൗകര്യമാക്കി)യിട്ടുണ്ട് സ്മരിക്കുവാൻ, ഓർമിക്കുന്നതിന്, ചിന്തിക്കുവാൻ, ഉപ ദേശത്തിന് അപ്പോൾ ഉണ്ടോ ഉറ്റാലോചിക്കുന്ന (ഓർമിക്കുന്ന -ഉപ ദേശം ഫലിക്കുന്ന) വല്ലവരും ഒരു പ്രത്യേക താല്പര്യമോ ആശയമോ മുൻനിറുത്തിക്കൊണ്ടല്ലാതെ, സത്യാന്വേഷണബുദ്ധിയോടും ഉറ്റാലോചനയോടുംകൂടി സമീപിക്കു ന്നവർക്ക് അത് ഗ്രഹിക്കുവാനും ഓർമിക്കുവാനും വേണ്ടത്ര ഉപദേശങ്ങൾ, പാപ ങ്ങൾ തുടങ്ങിയ എല്ലാ ഉപാധികളോടുംകൂടിയാണ് അല്ലാഹു അതിനെ അവത രിപ്പിച്ചിരിക്കുന്നത്. അതിന് തയ്യാറുള്ളവർ ആരുണ്ട്? ഉള്ളവർ അതിനെ ആ നിലക്ക് സമീപിക്കട്ടെ. നിശ്ചയമായും അവർക്കത് തികച്ചും ഫലപ്പെടാതിരിക്കുകയില്ല. കെട്ടിക്കുടുക്കുകളോ, ബുദ്ധിക്ക് ദഹിക്കാത്തതോ, ഗ്രഹിക്കുവാൻ പറ്റാത്തതോ ഒന്നുംതന്നെ അതിലില്ല എന്ന് സാരം. പരസഹായം കൂടാതെ അർത്ഥവും ആശയവും മനിലാക്കുവാൻ കഴിയുന്നവരെ സംബന്ധിച്ചിടത്തോളം മാത്രമല്ല, പരസഹായത്തോടെ ചിന്തിക്കുവാൻ തയ്യാറാകുന്നവർക്ക് ഈ പരമാർത്ഥം അനുഭവത്തിൽ കാണാവുന്നതാകുന്നു. അസ്ലക്കഠ ചിലർ ധരിക്കാറുള്ളതുപോലെ, അല്പസ്വല്പമായ അറബിഭാഷാ പരി ചയം സിദ്ധിക്കുമ്പോഴും അർത്ഥവും ആശയവും വേണ്ടതുപോലെ മനിലാക്കുവാൻ സാധിക്കും എന്ന് ഇതിനർത്ഥമില്ല. വാസ്തവം പറയുകയാ 4-9-62 ചന്ദ്രികാ പത്രത്തിലെ ഒരു റിപ്പോർട്ടിൽനിന്ന്. ഇസ്ലാമിന്റെ ഗുണകാംക്ഷികളായി വേഷംകെട്ടിക്കൊണ്ട് വിമർശിക്കുവാനും അതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുവാനും മിനക്കെടാറുള്ള ഇസ്ലാമിന്റെ ശത്രുക്കളുടെ ദുർവ്യാഖ്യാനങ്ങൾ നിമിത്തം മുസ്ലിം സമുദായ ത്തിൽ ഉണ്ടായിത്തീർന്നിട്ടുള്ള ആപത്തുകളിൽ ഒട്ടും കുറവല്ലാത്ത ആപത്തുകൾ ഇൗ അരമുറിയരായ അറബികൾ കൈകാര്യം നടത്തുന്നതുകൊണ്ടും ഉണ്ടായിക്കൊണ്ടിരിക്കുന്നു. യഥാവിധി മനിലാക്കുവാൻ ആവശ്യ മായ സാങ്കേതിക വിജ്ഞാനങ്ങൾ പലതുണ്ട്. (ഇതിനെപ്പറ്റി മുഖവുരയിൽ നാം വിവരിച്ചിരിക്കുന്നു.) അവയെല്ലാം കരസ്ഥമായിരുന്നാൽ തന്നെയും, തുറന്ന ഹൃദ യവും സത്യദീക്ഷയുമില്ലാത്ത പക്ഷം, മഹത്വം കണ്ടെത്തുവാനോ, അതിലെ വിജ്ഞാനമാധുര്യം ആസ്വദിക്കുവാനോ കഴിയുന്നതല്ല. ഉപദേശങ്ങൾ, ഉപമകൾ, ദൃഷ്ടാന്തങ്ങൾ ആദിയായവയെപ്പറ്റി ശരിക്കും ആലോചിച്ച് ചിന്തിക്കുന്ന സത്യാന്വേഷികൾക്ക് അതിന്റെ സന്ദേശങ്ങളും തത്വങ്ങളും ഗ്രഹിക്കുവാനും മനിലാക്കുവാനും പ്രയാസമില്ല എന്ന വസ്തുത നൂഹ് നബി (അ)യുടെ സമുദായത്തെപ്പറ്റി പ്രസ്താവിച്ചതിനെത്തുടർന്നാണ് അല്ലാഹു ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. കൂടാതെ, ആദ്ഗോത്രത്തെക്കുറിച്ചും, ഥമൂദ്ഗോത്രത്തെക്കുറിച്ചും, ലൂത്ത്വ് നബി (അ)യുടെ ജനതയെക്കുറിച്ചും സംസാ രിച്ചശേഷം വീണ്ടും വീണ്ടും ഇൗ പ്രസ്താവന ആവർത്തിച്ചുംകാണാം. അപ്പോൾ ഇങ്ങനെയുള്ള ഗുണപാഠങ്ങളെ മനിരുത്തുന്നത് സന്ദേശങ്ങളും ഉപദേശങ്ങളും മനിലാക്കുവാൻ ഉപകരിക്കുന്നതാണെന്ന് ഇതിൽനിന്ന് ഗ്രഹി ക്കാമല്ലോ. അല്ലാഹു നമുക്ക് തൗഫീക്വ് നൽകട്ടെ ആമീൻ. (18) ആദ് (ഗോത്രം) വ്യാജമാ ക്കുകയുണ്ടായി. എന്നിട്ട് എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു?! (നോ ക്കുക:) 19 പ നാം അവരുടെമേൽ, (മു റിഞ്ഞുപോകാതെ നിലനിൽക്കുന്ന ഒരു ദുഃശ്ശകുന ദിവസത്തിൽ (ശര ശരെയുള്ള) ഉഗ്രമായ ഒരു കാറ്റിനെ അയച്ചു;- 20 പ അത് മനുഷ്യരെ പറിച്ചെറി ഞ്ഞുകൊണ്ടിരുന്നു; അവർ കടപുഴ ങ്ങിവീണ ഈത്തമരത്തിന്റെ മുരടു കളെന്നോണമായിരുന്നു (നിലം പതിച്ചിരുന്നത്). (21) . അപ്പോൾ എന്റെ ശിക്ഷ യും, എന്റെ താക്കീതുകളും എങ്ങ നെയായിത്തീർന്നു?! അത് കുറിക്ക് കൊള്ളുക തന്നെ ചെയ്തു! (18) ആദു വ്യാജമാക്കി എന്നിട്ട് എങ്ങനെ ഉണ്ടായി, ആയി എന്റെ ശിക്ഷ എന്റെ താക്കീതുകളും (19) നിശ്ചയമായും നാം അയച്ചു അവരുടെമേൽ ഒരു കാറ്റ് ശരശരെയുള്ള, ഉഗ്രമായ ഒരു ദുഃശ്ശകുന ദിവസത്തിൽ നിലനിൽക്കുന്ന (മുറിഞ്ഞുപോ കാത്ത) (20) അത് നീക്കം ചെയ്യും (പറിച്ചെറിയും) മനുഷ്യരെ അവരാകുന്നുവെന്നോണം ഈത്തപ്പനയുടെ മുരടുകൾ, കടകൾ പുഴങ്ങിവീണ, കടപുഴകിയ (21) അപ്പോൾ എങ്ങനെയായി എന്റെ ശിക്ഷ എന്റെ താക്കീതുകളും
54:22–25

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ

كَذَّبَتۡ ثَمُودُ بِٱلنُّذُرِ

فَقَالُوٓاْ أَبَشَرٗا مِّنَّا وَٰحِدٗا نَّتَّبِعُهُۥٓ إِنَّآ إِذٗا لَّفِي ضَلَٰلٖ وَسُعُرٍ

Passage continues through verse 54:25.

(22) നിശ്ചയമായും, ഓർമി(ച്ചു മനിലാ)ക്കുവാൻ വേണ്ടി ക്വുർ ആനെ നാം എളുപ്പമാക്കിയിരി ക്കുന്നു. എന്നാൽ, ഓർമി(ച്ചു മനി ലാ)ക്കുന്നവരായി വല്ലവരും ഉണ്ടോ?! ധ ഉണ്ടെങ്കിൽ മുമ്പോട്ടുവ രട്ടെ! ധ 17 -ാം ആയത്ത് നോക്കുക . പ ഏഴ് രാത്രിയും, എട്ടുപകലും തുടർച്ചയായി അടിച്ചുവീശിയ ആ അത്യുഗ്രമായ കാറ്റിൽ സമുദായം മുഴുവൻ -ഈത്തത്തടികൾ കടപുഴങ്ങി മറിഞ്ഞുവീഴുന്ന പ്രകാ പിഴുതെറിയപ്പെട്ടു. ഒന്നടങ്കം അതിദാരുണമാംവണ്ണം നാശമടഞ്ഞു പോയി. ഇതിൽപരം വമ്പിച്ച ദുഃശ്ശകുനം മറ്റെന്തുണ്ട്! അതാകട്ടെ, ഇവിടം കൊണ്ടവ സാനിക്കുന്നുമില്ല. കാലാകാലം അവശേഷിക്കുന്നതുമാകുന്നു. (ദുശ്ശകുനം) സംബ ന്ധിച്ച് സൂ: ഹാമീം സജദഃ 16 ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചത് ഓർക്കുക. (23) (ഗോത്രം) താക്കീ തുകളെ വ്യാജമാക്കുകയുണ്ടായി. 24 പ അങ്ങനെ, അവർ പറഞ്ഞു: നമ്മളിൽനിന്നുള്ള ഒരേ ഒരു മനുഷ്യ നെയോ നാം അങ്ങ വിഭാഗം 2 നിശ്ചയമായും നാം വഴിപിഴവിലും, കിറുക്കിലും തന്നെയായിരിക്കും. (25) നമ്മുടെ ഇടയിൽനിന്ന് അവന് (പ്രത്യേകം) ബോധനം കൊടുക്കപ്പെട്ടുവോ?! (ഇല്ല) പക്ഷേ, അവൻ അഹങ്കാരിയായ വ്യാജവാദി 23 പ ഥമൂദ് വ്യാജമാക്കി താക്കീതുകളെ, താക്കീതുകാരെ (24) അങ്ങനെ (എന്നിട്ട്) അവർ പറഞ്ഞു ഒരു മനുഷ്യനെയോ നമ്മിൽപെട്ട ഒരുത്തനെ നാമവനെ പിൻപറ്റുന്നു, തുടരുന്നു നിശ്ചയ മായും നാം എന്നാൽ, അപ്പോൾ, അങ്ങനെയാണെങ്കിൽ വഴിപിഴ വിൽ തന്നെ കിറുക്കിലും (ചൂടിലും, അസ്ഥിരതയിലും, ഭ്രമത്തിലും, ഭ്രാന്തി ലും) (25) ഇട്ടുകൊടുക്കപ്പെട്ടു (നൽകപ്പെട്ടു)വോ ബോധനം, ഉപദേ ശം, സന്ദേശം അവന്റെമേൽ നമ്മുടെ ഇടയിൽനിന്ന് പക്ഷേ അവൻ വ്യാജ (കള്ള) വാദിയാണ് അഹങ്കാരിയായ, ഗർവ്വിഷ്ടനാണ് നമ്മളിൽപെട്ട കേവലം സാധാരണക്കാരനായ ഒരാളത്രെ സ്വാലിഹ്. അവനെ നാം പിൻപറ്റണമെന്ന് വരുന്നപക്ഷം നാം സമചിത്തതയില്ലാത്ത കിറുക്കൻമാരും വഴിപിഴച്ചവരുമായിരിക്കുമല്ലോ. അതെല്ലാം നിലവിലുള്ളപ്പോൾ, അവനുമാത്രം അല്ലാഹുവിൽനിന്ന് ഒരു ദിവ്യബോധനം ലഭിക്കുന്നുവെന്നും മറ്റും പറയുന്നത് എങ്ങനെ വിശ്വസിക്കും?! പക്ഷേ, യഥാർത്ഥം അതൊന്നുമല്ല. അവൻ കളളവാദി യാണ്. തനി അഹങ്കാരിയാണ്. ഇതാണതിന് കാരണം എന്നൊക്കെ ആ ജനത തട്ടിമൂളിച്ചു. സ്വാലിഹ് നബി (അ)യെ അഭിമുഖീകരിച്ചുകൊണ്ട് അല്ലാഹു അവർക്ക് കൊടുത്ത മറുപടി:-
54:26–28

سَيَعۡلَمُونَ غَدٗا مَّنِ ٱلۡكَذَّابُ ٱلۡأَشِرُ

إِنَّا مُرۡسِلُواْ ٱلنَّاقَةِ فِتۡنَةٗ لَّهُمۡ فَٱرۡتَقِبۡهُمۡ وَٱصۡطَبِرۡ

وَنَبِّئۡهُمۡ أَنَّ ٱلۡمَآءَ قِسۡمَةُۢ بَيۡنَهُمۡۖ كُلُّ شِرۡبٖ مُّحۡتَضَرٞ

(26) നാളെ അവർക്ക് അറിയാ റാകും, ആരാണ് അഹങ്കാരിയായ വ്യാജവാദി എന്ന്! 27 പ അവർക്ക് ഒരു പരീക്ഷണ മായിക്കൊണ്ട് നാം ഒട്ടകത്തെ അയ ക്കുന്നു. എന്നിട്ട് നീ അവരെ വീക്ഷി ച്ചുകൊള്ളുക; ക്ഷമ കൈക്കൊള്ളു കയും ചെയ്യുക. (28) വെള്ളം അവർക്കിടയിൽ വെള്ളം കുടിക്കും ധ ഓരോരുത്തരുടെ ഊഹത്തിനും പ നീ അവരെ വിവരമറിയിക്കു കയും ചെയ്യുക. 26 പ അവർ വഴിയെ അറിയും , അറിയാറാകും നാളെ വ്യാജവാദി ആരെന്ന് അഹങ്കാരിയായ (27) നാം അയക്കുന്നവ രാണ് (അയക്കുന്നു) ഒട്ടകത്തെ പരീക്ഷണമായിട്ട് അവർക്ക് എന്നാൽ (എന്നിട്ട്) നീ അവരെ വീക്ഷിച്ചുകൊള്ളുക ക്ഷമ കൈക്കൊള്ളു കയും ചെയ്യുക (28) അവർക്ക് വിവരമറിയിക്കയും ചെയ്യുക വെള്ളം (ആകുന്നു) എന്ന് പങ്ക്,) ഓഹരി (ഊഴം) ആകുന്നു (എന്ന്) അവർക്കി ടയിൽ എല്ലാ കുടിയും (വെള്ളത്തിന്റെ ഊഴവും) ഹാജറാക്കപ്പെ ടേണ്ടതാണ്, തയ്യാറാക്കപ്പെടേണ്ടതാണ് ഥമൂദ്ഗോത്രത്തിന്റെ ധിക്കാരം മുഴുത്തപ്പോൾ ഒരു അന്ത്യപരീക്ഷണ മായി അല്ലാഹു അവരിലേക്ക് ഒരു ഒട്ടകത്തെ നിയോഗിച്ചയച്ചു. ആ ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും, ഉപദ്രവിച്ചാൽ അവരുടെ നാശത്തിന് ഹേതുവാകുമെന്നും, അവരുടെ ജലാശയത്തിലെ വെള്ളം അവർക്കും ഒട്ടകത്തിനും ഊഴമായി പങ്കിട പ്പെടേണ്ടതാണെന്നും, അവരവരുടെ ഊഴത്തിൽ അവരവർ വെള്ളമെടുക്കാൻ ചെല്ലേണ്ടതാണെന്നും അറിയിച്ചു. (കൂടുതൽ വിവരം സൂ: 155 - 156 ൽ കഴിഞ്ഞുപോയത് ഓർക്കുക.) പരീക്ഷത്തിൽ അവർ സ്വീകരിക്കുന്ന നിലപാട് വീക്ഷിച്ചുകൊണ്ടിരിക്കുവാനും, അവരുടെ അക്രമങ്ങളിൽ ക്ഷമകൈകൊള്ളു വാനും സ്വാലിഹ് നബി (അ)യോടും അല്ലാഹു ഉപദേശിച്ചു. വെള്ളം അവർക്കിടയിൽ പങ്കാണ് ( ) എന്ന വാക്യത്തിൽ ഒട്ടകത്തിനും അവരെപ്പോലെ ഒരു പ്രത്യേക ഊഴം നിശ്ചയിച്ചിരുന്നു എന്ന് വ്യക്ത മായി പ്രസ്താവിച്ചിട്ടില്ല. പക്ഷേ, സൂ: അതിന് ഒരു നിശ്ചിതവെള്ളം കുടിയുണ്ട്, നിങ്ങൾക്കും ഒരു നിശ്ചിത ദിവസത്തെ വെള്ളം കുടിയുണ്ട്. (മ്മൾപ്പഞ്ചല മ്മൾഷ ഗ്മഞ്ചക്കഠ മ്പന്ദറവ ഗ്മഞ്ചക്കഠ സ്ലത്ഥറ ) എന്ന് പറഞ്ഞിരിക്കകൊണ്ട് വെള്ളം ഇന്നിന്ന ദിവസം ഒട്ടകത്തിനും, ഇന്നിന്ന ദിവസം അവർക്കുമെന്ന് പ്രത്യേകം ഊഴം നിശ്ചയിക്ക പ്പെട്ടിരുന്നുവെന്ന് സ്പഷ്ടമാകുന്നു. ഒരു ഗോത്രത്തിലെ ജനങ്ങൾക്കെന്നപോ ലെ, ജലാശയത്തിൽനിന്ന് ഒരു ഒട്ടകത്തിനും വെള്ളം കുടിക്കുവാനുള്ള അവ കാശം ഇത്ര കണിശമായി നിശ്ചയിക്കപ്പെടുമ്പോൾ ആ ഒട്ടകത്തിന് എന്തോ ചില പ്രത്യേകതയോ അസാധാരണത്വമോ ഉണ്ടായിരിക്കുമെന്നാണ് മനിലാക്കേണ്ട ത്. അല്ലാഹുവിനറിയാം. ഏതെങ്കിലും ഒരു വസ്തുവിലോ, ഒരു സംഭവത്തിലോ വല്ലവിധത്തി ലുള്ള അസാധാരണത്വവും കണ്ടേക്കുന്നത് സഹിക്കാൻ കഴിയാത്ത ചില പുത്തൻ വ്യാഖ്യാനക്കാരുണ്ടല്ലോ ഇക്കാലത്ത്. അവർ പതിവുപ്രകാരം ഇവിടെയും ചില സാഹസങ്ങൾക്ക് മിനക്കെട്ട് കാണാം. അവിടെയുണ്ടായിരുന്ന വെള്ളം അവർക്ക്ഥമൂദ് ജനതക്ക്മാത്രം പങ്കിടപ്പെട്ടതായിരുന്നുവെന്നല്ലാതെ, ഒട്ടകത്തിനും അവർക്കും അതിൽ പങ്കുണ്ടായിരുന്നുവെന്ന് പറയുന്നതിനോട് യോജി ക്കുന്നില്ലെന്നാണ് അവരുടെ വാദം. ജനങ്ങൾ വെള്ളം പങ്കിട്ട് ഉപയോഗിച്ചുകൊ ണ്ടിരിക്കുമ്പോൾ ഒട്ടകം വെള്ളം കുടിക്കാൻ ചെന്നാൽ ആരും അതിനെ തടയരു തെന്നായിരുന്നു അവരോട് കല്പിക്കപ്പെട്ടിരുന്നതെന്ന് അവർ പറയുന്നു. ഇതെല്ലാം തട്ടിമൂളിക്കുമ്പോൾ, സൂറത്ത് മേലുദ്ധരിച്ച വചനം ഇവർ മൂടിവെ ക്കുകയോ, മറന്നുപോകുകയോ ചെയ്തിരിക്കുകയാണെന്ന് നമുക്ക് നിംശയം പറയാം. എനി, അവിടെവെച്ച് ഇതേ ആളുകൾ തന്നെ ഇതിനുനേരെ വിപരീ തവും പറഞ്ഞുകാണാവുന്നതാണ്. അതാണ് കൂടുതൽ ആശ്ചര്യം. ഒട്ടകത്തിന് വെള്ളം ലഭിക്കുവാനുള്ള ഒരു നിശ്ചിത ഊഴവും നിങ്ങൾക്ക് കുടിക്കുവാനുമുള്ള ഒരു നിശ്ചിത ഊഴവും ഉണ്ടെന്നും, ഇന്നിന്ന ദിവസം ഒട്ടകവും, ഇന്നിന്നദിവസം നിങ്ങളും വെള്ളം കുടിക്കണമെന്നും നിശ്ചയിക്കപ്പെട്ടിരുന്നതായി തുറന്ന ഭാഷ യിൽ ഇവർ -അറിഞ്ഞോ പ്രസ്താ വിച്ചിരിക്കുന്നു. പക്ഷേ, ഇതിന്നൊരു ചെറിയ അപവാദവും അവിടെ ഇവർ വരു ത്തിവെച്ചിട്ടുണ്ട്. അതായത് വെള്ളത്താവളം ഒന്നിലധികമുണ്ടായിരുന്നുവെന്ന് ധ്വനിപ്പിച്ചിരിക്കുന്നു. ഇൗ സൂറത്തിലെത്തിയപ്പോൾ അത് കേവലം ഒരു ജലാ ശയം മാത്രമായിട്ടാണ് വിവരിച്ചിരിക്കുന്നത്. എന്താവശ്യത്തിനാണ് ഇത്തരം പര സ്പരവിരുദ്ധവും ബാലിശവുമായ ദുർവ്യാഖ്യാനങ്ങൾക്ക് ഇവർ മിനക്കെടുന്ന തെന്ന് മനിലാകുന്നില്ല. അല്ലാഹു നമുക്കും അവർക്കും പൊറുത്ത് തരുകയും സൽബുദ്ധി നൽകുകയും ചെയ്യട്ടെ. ആമീൻ, ഏതായാലും, ഥമൂദ് ജനത ഒട്ട കത്തെ അക്രമിക്കുവാൻ തന്നെ മുതിർന്നു. അത് അവർക്കൊരു ഭാരമായി അവർ കരുതി.
54:29

فَنَادَوۡاْ صَاحِبَهُمۡ فَتَعَاطَىٰ فَعَقَرَ

(29) എന്നിട്ട്, അവർ തങ്ങളുടെ ചങ്ങാതിയെ വിളിച്ചു; എന്നിട്ട് അവൻ (വധശ്രമം) ഏറ്റെടുത്ത് (അ തിനെ) അറുകൊല ചെയ്തു. 30 പ അപ്പോൾ, നമ്മുടെ ശിക്ഷ യും, നമ്മുടെ താക്കീതുകളും എങ്ങ നെയായിത്തീർന്നു?! (നോക്കുക:) 31 പ നാം അവരുടെ മേൽ ഒരേ ഒരു ഘോരശബ്ദം അയച്ചു;- അപ്പോൾ അവർ, ആലവളപ്പുകാ രന്റെ ചില്ലിത്തുരുമ്പുപോലെ ആയി ത്തീർന്നു! (29) എന്നിട്ടവർ വിളിച്ചു അവരുടെ ചങ്ങാതിയെ (ആളെ) എന്നിട്ട് അവൻ ഏറ്റെടുത്തു (വധകൃത്യം നിർവ്വഹിച്ചു) അങ്ങനെ അവൻ അറുകൊല ചെയ്തു, വെട്ടിയറുത്തു, കുതികാലറുത്തു
54:30–32

فَكَيۡفَ كَانَ عَذَابِي وَنُذُرِ

إِنَّآ أَرۡسَلۡنَا عَلَيۡهِمۡ صَيۡحَةٗ وَٰحِدَةٗ فَكَانُواْ كَهَشِيمِ ٱلۡمُحۡتَظِرِ

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ

(30) ധ 21 -ാം വചനം പോലെത്തന്നെ പ (31) നിശ്ചയമായും നാം അയച്ചു അവരിൽ ഒരു ഘോരശബ്ദം ഒരേ അങ്ങനെ അവരായിത്തീർന്നു ചില്ലി ത്തുരുമ്പു (നുറുങ്ങുകഷ്ണങ്ങൾ) പോലെ (കാലികൾക്കുവേണ്ടി വളച്ചു കെട്ടിയ) കാലിവളപ്പുകാരന്റെ ഒട്ടകത്തെ വധിക്കുവാൻ അവർ തീരുമാനിച്ചു. അവരിൽ വെച്ച് ഏറ്റവും നിഷ്ഠൂ രനായ അവരുടെ ഒരു കൂട്ടുകാരനെ അവർ അതിന് ക്ഷണിച്ചു. അവൻ അത് സ്വയം ഏറ്റെടുത്തു. വാളെടുത്തു ഒട്ടകത്തിന്റെ കാലിനുവെട്ടി വീഴ്ത്തി അതിനെ കൊന്നുകളഞ്ഞു. താമസംവിനാ അല്ലാഹുവിന്റെ ശിക്ഷയും ഇറങ്ങി. ഒരൊറ്റ ഘോരശബ്ദം! കാലികളെ താമസിപ്പിക്കുവാൻവേണ്ടി ചുള്ളിക്കൊമ്പുകളാൽ ഇട യൻമാർ വളച്ചു കെട്ടിയുണ്ടാക്കുന്ന കാലിവളപ്പുകളിൽ അവയുടെ ചില്ലകളും കൊഴിഞ്ഞുവീണു കിടക്കുമല്ലോ. അതുപോലെയായി ആ ഗോത്രക്കാർ. അതെ, അവരുടെ ശരീരങ്ങൾ നുറുങ്ങി ചിന്നിച്ചിതറിപ്പോയി! (32) തീർച്ചയായും, ഓർമി(ച്ചു മനിലാ)ക്കുവാൻവേണ്ടി ക്വുർ ആനെ നാം എളുപ്പമാക്കിയിരിക്കു ന്നു. എന്നാൽ, ഓർമി(ച്ചു മനിലാ) ക്കുന്ന വല്ലവരും ഉണ്ടോ?! (32) ധ 17 -ാം വചനം നോക്കുക പ ഈ സംഭവത്തിനുശേഷവുംമുമ്പ്രണ്ടുതവണ ഈ പ്രസ്താവനയും ആഹ്വാനവും ആവർത്തിച്ചിരിക്കുകയാണ്. വിഷയത്തിന്റെ ഗൗരവമത്രെ ഇത് കാണിക്കുന്നത്.
54:33–35

كَذَّبَتۡ قَوۡمُ لُوطِۭ بِٱلنُّذُرِ

إِنَّآ أَرۡسَلۡنَا عَلَيۡهِمۡ حَاصِبًا إِلَّآ ءَالَ لُوطٖۖ نَّجَّيۡنَٰهُم بِسَحَرٖ

نِّعۡمَةٗ مِّنۡ عِندِنَاۚ كَذَٰلِكَ نَجۡزِي مَن شَكَرَ

(33) ലൂത്ത്വിന്റെ ജനത താക്കീ തുകളെ വ്യാജമാക്കുകയുണ്ടായി. 34 പ നാം അവരുടെ മേൽ ഒരു ചരൽക്കാറ്റ് അയച്ചുലൂത്ത്വിന്റെ കുടുംബം ഒഴിച്ച്. അവരെ നാം ഒരു നിശാന്ത്യത്തിൽ ധ പുലരാൻ കാലത്ത് പ രക്ഷപ്പെടുത്തി;- (35) നമ്മുടെ പക്കൽനിന്നുള്ള ഒരു (വലിയ) അനുഗ്രഹമായിക്കൊ ണ്ട്. അപ്രകാരമത്രെ നന്ദി കാണി ക്കുന്നവർക്ക് നാം പ്രതിഫലം നൽകുന്നത്. 36 പ നമ്മുടെ കഠിനപിടു ത്തത്തെ (ശിക്ഷയെ)ക്കുറിച്ച് അദ്ദേഹം അവരെ തീർച്ചയായും താക്കീത് ചെയ്കയുണ്ടായി. അപ്പോൾ, അവർ താക്കീതുകളെക്കു റിച്ച് തർക്കം നടത്തി (നിഷേധിച്ചു). 37 പ അദ്ദേഹത്തിന്റെ അതിഥി കളെ (തോന്നിയവാസത്തിന്) വിട്ടു കിട്ടുവാൻ അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ട് ചെല്ലുകയുണ്ടായി. അപ്പോൾ, നാം അവരുടെ കണ്ണു കളെ തുടച്ചുനീക്കി; അവരോട് (പ റയപ്പെട്ടു:) എനി, നിങ്ങൾ എന്റെ ശിക്ഷയും, എന്റെ താക്കീതുകളും ആസ്വദിച്ചു (33) വ്യാജമാക്കി ലൂത്ത്വിന്റെ ജനത താക്കീതുകളെ, താക്കീതുകാരെ (34) നാം അയച്ചു അവരിൽ ഒരു ചരൽകാറ്റ് ലൂത്ത്വിന്റെ കുടുംബം (ആൾക്കാർ) ഒഴികെ അവരെ നാം രക്ഷ പ്പെടുത്തി നിശാന്ത്യത്തിൽ (രാത്രിയുടെ അന്ത്യത്തിൽ) (35) അനുഗ്ര ഹമായിട്ട് നമ്മുടെ പക്കൽനിന്നുള്ള അപ്രകാരമത്രെ, അതുപോലെ നാം പ്രതിഫലം നൽകുന്നത് (നൽകുന്നു) നന്ദി കാണിച്ചവർക്ക്
54:36–38

وَلَقَدۡ أَنذَرَهُم بَطۡشَتَنَا فَتَمَارَوۡاْ بِٱلنُّذُرِ

وَلَقَدۡ رَٰوَدُوهُ عَن ضَيۡفِهِۦ فَطَمَسۡنَآ أَعۡيُنَهُمۡ فَذُوقُواْ عَذَابِي وَنُذُرِ

وَلَقَدۡ صَبَّحَهُم بُكۡرَةً عَذَابٞ مُّسۡتَقِرّٞ

(36) . തീർച്ചയായും അദ്ദേഹം അവരെ താക്കീതു ചെയ്കയുണ്ടായി നമ്മുടെ (ശക്തിയായ) പിടുത്തത്തെപ്പറ്റി അപ്പോൾ അവർ തർക്കം നടത്തി താക്കീതുകളെക്കുറിച്ച് (37) അവർ അദ്ദേഹത്തോട് ആവശ്യപ്പെട്ടുചെന്നു, ശ്രമം നടത്തി അദ്ദേഹത്തിന്റെ അതിഥികൾക്കു വേണ്ടി, വിരുന്നുകാരെ വിട്ടുകൊടുപ്പാൻ അപ്പോൾ നാം തുടച്ചുനീക്കി, മായിച്ചുകളഞ്ഞു അവരുടെ കണ്ണു (കാഴ്ച)കളെ എനി നിങ്ങൾ ആസ്വ ദിക്കുവിൻ, അനുഭവിക്കുക എന്റെ ശിക്ഷ എന്റെ താക്കീതുകളും നബി (അ)ക്ക് ഒരു പുത്രനെക്കുറിച്ച് സന്തോഷവാർത്ത അറിയി ക്കുവാൻ ചെന്ന മലക്കുകളായിരുന്നു ലൂത്ത്വ് നബി (അ)യുടെ ജനതയെ നശിപ്പി ക്കുവാൻ നിയോഗിക്കപ്പെട്ടിരുന്നതെന്നും, അവർ അദ്ദേഹത്തിന്റെ അടുക്കൽ അതി ഥികളെന്നോണം മനുഷ്യരൂപത്തിൽ ചെന്നിരുന്നുവെന്നും, വളരെ സുമുഖ രായിരുന്ന അവരെ തങ്ങളുടെ ദുരുദ്ദേശ്യങ്ങൾ നിറവേറ്റുന്നതിന് വിട്ടുകൊടുക്കു വാൻ ആ ജനത അദ്ദേഹത്തോട് കിണഞ്ഞുനോക്കുകയുണ്ടായെന്നും ഇതിനു മുമ്പ് ഒന്നിലധികം പ്രാവശ്യം നാം കണ്ടിരിക്കുന്നുവല്ലോ. ആ സംഭവമാണ് ഇവി ടെയും അല്ലാഹു ചൂണ്ടിക്കാട്ടുന്നത്. ഈ അവസരത്തിൽ, ആ തെമ്മാടികളുടെ കണ്ണിന്റെ കാഴ്ച അല്ലാഹു എടുത്തുകളയുകയും, അവർ അന്ധൻമാരെപ്പോലെ തപ്പിത്തടഞ്ഞു നടക്കേണ്ടിവരികയും ചെയ്തു. (38) തീർച്ചയായും, (നീങ്ങിപ്പോ കാതെ) ഉറച്ചുനിൽക്കുന്ന ഒരുശിക്ഷ ഒരു പ്രഭാതത്തിൽ അവർക്ക് ബാധി ച്ചുകളഞ്ഞു. 39 പ എനി, എന്റെ ശിക്ഷയും, എന്റെ താക്കീതുകളും ആസ്വദിച്ചു (എന്ന് പറയപ്പെട്ടു). (38) തീർച്ചയായും അവരെ പ്രഭാതത്തിൽ ബാധിച്ചു ഒരു രാവിലെ ഉറച്ച (സ്ഥിരമായ) ഒരു ശിക്ഷ
54:39–42

فَذُوقُواْ عَذَابِي وَنُذُرِ

وَلَقَدۡ يَسَّرۡنَا ٱلۡقُرۡءَانَ لِلذِّكۡرِ فَهَلۡ مِن مُّدَّكِرٖ

وَلَقَدۡ جَآءَ ءَالَ فِرۡعَوۡنَ ٱلنُّذُرُ

Passage continues through verse 54:42.

(39) ധ 37 -ാം വചനത്തിൽ നോക്കുക. പ ലൂത്ത്വ് (അ)ന്റെ ജനതയെയും അവർക്ക് ബാധിച്ച അതിഭയങ്കര ശിക്ഷയെയും കുറിച്ച് മുമ്പ് പലപ്പോഴും പ്രസ്താവിച്ചുകഴിഞ്ഞിരിക്കകൊണ്ട് ഇവിടെ കൂടുതൽ വിവരിക്കേണ്ടതില്ല. മുമ്പ് 17 -ാം വചനത്തിൽ കണ്ട അതേ വാചകം ഈ സംഭവം ഓർമിപ്പിച്ചശേഷവും അല്ലാഹു അതാ ഒന്നുകൂടി ആവർത്തിച്ചു പറയുന്നു:- (40) തീർച്ചയായും, ഓർമി(ച്ചു മനിലാ)ക്കുവാൻ വേണ്ടി ക്വുർ ആനെ നാം എളുപ്പമാക്കിയിരിക്കു ന്നു. എന്നാൽ, ഓർമി(ച്ചു മനിലാ) ക്കുന്ന വല്ലവരും ഉണ്ടോ?! വിഭാഗം- 3 (41) ആൾക്കാ ർക്കും താക്കീതുകൾ വരികയുണ്ടാ യിട്ടുണ്ട്. (42) അവർ നമ്മുടെ ദൃഷ്ടാന്ത ങ്ങളെയെല്ലാം വ്യാജമാക്കി. അപ്പോൾ, പ്രതാപശാലിയും കഴിവു റ്റവനുമായ ഒരുവന്റെ പിടുത്തം നാം അവരെ പിടിച്ചു (ശിക്ഷിച്ചു). (40) ധ 17 -ാം വചനത്തിൽ നോക്കുക. പ (41) വന്നിട്ടുണ്ട് ആൾക്കാർക്ക് താക്കീതുകൾ (42) അവർ കളവാക്കി നമ്മുടെ ദൃഷ്ടാന്തങ്ങളെ അവയെല്ലാം അപ്പോൾ നാമവരെ പിടിച്ചു ഒരു പ്രതാപശാലിയുടെ പിടുത്തം കഴിവുള്ളവനായ വളരെ ശക്തിയേറിയ പിടുത്തം പിടിച്ചു, അഥവാ അതികഠിനമായി ശിക്ഷിച്ചു എന്ന് സാരം. സുപ്രസിദ്ധമായ ഈ സംഭവവും, ഇതിനുമുമ്പ് ഉദ്ധരിച്ച സംഭവ ങ്ങളും ചൂണ്ടിക്കാട്ടി ഓർമിപ്പിച്ചുകൊണ്ട് നബി തിരുമേനി ˜ യുടെ സമുദായ ത്തോടായി അല്ലാഹു പറയുന്നു:-
54:43–51

أَكُفَّارُكُمۡ خَيۡرٞ مِّنۡ أُوْلَـٰٓئِكُمۡ أَمۡ لَكُم بَرَآءَةٞ فِي ٱلزُّبُرِ

أَمۡ يَقُولُونَ نَحۡنُ جَمِيعٞ مُّنتَصِرٞ

سَيُهۡزَمُ ٱلۡجَمۡعُ وَيُوَلُّونَ ٱلدُّبُرَ

Passage continues through verse 54:51.

(43) (ഹേ, സമുദായമേ) നിങ്ങ ളിലുള്ള അവിശ്വാസികൾ അക്കൂട്ട രെക്കാൾ ഉത്തമമാകുന്നുവോ?! അതല്ല, നിങ്ങൾക്ക് ഏടുകളിൽ (വേദപ്രമാണങ്ങളിൽ) വല്ല ഒഴിവും (അഥവാ നിരപരാധിത്വവും) ഉണ്ടോ?!! പ അതല്ല, (നബിയേ) അവർ പറയുന്നുവോ: ഞങ്ങൾ സ്വരക്ഷാന ടപടിയെടുക്കുന്ന (സുശക്തമായ) ഒരു എന്ന്?! 43 പ നിങ്ങളുടെ (നിങ്ങളിലുള്ള ഈ) അവിശ്വാസികളോ ഉത്തമം, ശ്രേഷ്ഠമായവർ അക്കൂട്ടരെക്കാൾ അതല്ല (ഒരു പക്ഷേ) നിങ്ങൾക്കുണ്ടോ വല്ല ഒഴിവും, നിരപരാധിത്തം ഏടുകളിൽ (വേദഗ്ര മ്ലങ്ങളിൽ) (44) അതല്ല (അതോ) അവർ പറയുന്നുവോ ഞങ്ങൾ ഒരു സംഘക്കാരാണ്, കൂട്ടരാണ് സ്വരക്ഷാനടപടി എടുക്കുന്ന, (സുശ ക്തമായ, പ്രതികാരശക്തിയുള്ള) മേൽപ്രസ്താവിച്ച പൂർവ്വസമുദായക്കാരായ സത്യനിഷേധികളെക്കാൾ ശ്രേഷ്ഠൻമാരോ ഊക്കൻമാരോ അല്ല ഈ സത്യനിഷേധികൾ. ഇല്ല. സത്യനി ഷേധികൾ നിരപരാധികളാണെന്നും, അവർക്ക് ശിക്ഷയിൽനിന്ന് ഒഴിവ് ലഭിക്കു മെന്നും ഏതെങ്കിലും ദൈവികഗ്രമ്ലങ്ങളിൽ വന്നിട്ടുമില്ല. ഇല്ല. അല്ലാഹുവിന്റെ ശിക്ഷയെ ചെറുത്തു നിൽക്കുവാനുള്ള ശക്തിയോ, അതിനു പ്രതികാരം ചെയ്യാ നുള്ള കഴിവോ അതും ആ സംഘങ്ങൾക്ക് ഇല്ല. "ഉവ്വ്' എന്നോ ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുവാൻ അവർക്ക് സാധിക്കയില്ല എന്ന് വ്യക്തം. അതിനാൽ അല്ലാഹു അവരെ ഇപ്രകാരം താക്കീത് ചെയ്യുന്നു:- (45) വഴിയെ (ആ) സംഘം പരാ ജയപ്പെടുത്തപ്പെടും; അവർ പിന്നോക്കം തിരിഞ്ഞോടുകയും ചെയ്യും. 46 പ (അത്രയുമല്ല) പക്ഷേ, അന്ത്യഘട്ടമത്രെ അവരുടെ നിശ്ചി തസമയം. അന്ത്യഘട്ടമാകട്ടെ, ഏറ്റവും ആപൽക്കരമായതും, ഏറ്റവും കൈപ്പായ ധ അരോചക മായ പ തുമാകുന്നു! 45 പ വഴിയെ പരാജയപ്പെടുത്തപ്പെടും (ആ) കൂട്ടം, സംഘം അവർ തിരിച്ചുപോകും പിൻപുറം (46) പക്ഷേ, അന്ത്യഘട്ടം അവരുടെ നിശ്ചിത സമയമത്രെ അന്ത്യഘട്ടമാകട്ടെ ഏറ്റം ആപൽക്കരമായതാണ് ഏറ്റം കൈപ്പായതുമാണ് ഇഹത്തിൽവെച്ച് താമസംവിനാ അവർക്ക് പരാജയം നേരിടുകയും, അവ രുടെ സംരംഭത്തിൽ നിന്നെല്ലാം അവർ പിൻവാങ്ങേണ്ടിവരികയും ചെയ്യും. പക്ഷേ, അതുകൊണ്ടൊന്നും അവരുടെ ഭാഗ്യക്കേട് അവസാനിക്കുന്നില്ല. അവരുടെ യഥാർത്ഥ പ്രതിഫലം ലഭിക്കുവാൻ നിശ്ചയിക്കപ്പെട്ടിട്ടുള്ളത് അന്ത്യനാളിലാണ്. അന്നത്തെ അവരുടെ അനുഭവമാകട്ടെ, ഏറ്റമേറ്റം ആപൽക്കരവും അരോചകവു മായിരിക്കും. ഇബ്നു അ∫ാസ് (റ)ൽനിന്നുള്ള ഒരു ഹദീഥിന്റെ ചുരുക്കം ഇതാകുന്നു: ബദ്ർ യുദ്ധാവസരത്തിൽ നബി ˜ പ്രാർത്ഥിക്കുകയുണ്ടായി: അല്ലാഹുവേ, നിന്റെ വാഗ്ദാനവും കരാറും പാലിക്കണേ, നീ ഉദ്ദേശിക്കുകയാണെങ്കിൽ ഇന്നത്തെ ദിവ സത്തിനുശേഷം നീ ആരാധിക്കപ്പെടുകയുണ്ടാകയില്ല.ഇതുകേട്ട് അബൂബക്ർ (റ): നബിയേ, മതി, അവിടുന്ന് റ∫ിനോട് കുറേ ഊന്നിച്ചോദിച്ചുപോയി എന്ന് പറ നബി ˜ യുടെ കൈപിടിച്ചു. അനന്തരം തിരുമേനി തമ്പിൽനിന്ന് ഈ വചനങ്ങൾ (45, 46) ഓതിക്കൊണ്ട് (ബുഖാരി) (47) നിശ്ചയമായും, കുറ്റവാളി കൾ വഴിപിഴവിലും, കിറുക്കിലുമാ കുന്നു 48 പ അവരുടെ മുഖങ്ങളിലായി അവർ നരകത്തിൽ വലിച്ചിഴക്കപ്പെ ടുന്ന ദിവസം (-അന്ന് പറയപ്പെടും): സക്വറി (നരകത്തി) ന്റെ ബാധയെ 49 പ നിശ്ചയമായും, എല്ലാ വസ്തുവുംതന്നെ, നാം ഒരു നിർണ യപ്രകാരം (വ്യവസ്ഥയനുസരിച്ച്) സൃഷ്ടിച്ചിരിക്കുന്നു. 47 പ നിശ്ചയമായും കുറ്റവാളികൾ വഴിപിഴവിലാണ് ഭ്രമത്തിലും, ഭ്രാന്തിലും, ജ്വലിക്കുന്ന അന്മിയിലും, കിറുക്കിലും (48) അവർ വലിച്ചിഴക്കപ്പെടുന്ന ദിവസം നരകത്തിൽ, തീയിൽ അവരുടെ മുഖങ്ങളിൽ രുചി നോക്കുവിൻ, അനുഭവിക്കുവിൻ സക്വ റിന്റെ ബാധ, സ്പർശനം (49) നിശ്ചയമായും നാം എല്ലാ വസ്തു വെയും നാമതിനെ സൃഷ്ടിച്ചിരിക്കുന്നു ഒരു നിർണയം (കണക്ക്, ക്ലിപ്തം, വ്യവസ്ഥ) പ്രകാരം നരകത്തിന് ഒന്നിലധികം പേരുകൾ ഉപയോഗിച്ച് കാണാം. അവയിൽ ഒന്നത്രെ ഞ്ചിദ്ധിക്കട (സക്വർ) എന്ന പേരും. നരകത്തിന്റെ കഠോരതയും, ഭയ ങ്കരതകളും, കാണിക്കുന്ന വിശേഷ നാമങ്ങളാണ് അവയെല്ലാം. (ക്വദ്ർ) എന്ന വാക്കിന് നിർണയം, തോത് കണക്ക്, വ്യവസ്ഥ, വാക്കർത്ഥം. ഉണ്ടായിക്കഴിഞ്ഞതും, ഉണ്ടാക്കുവാനിരിക്കുന്നതുമായ സകല വസ്തു ക്കളുടെയും സ്രഷ്ടാവ് അല്ലാഹുവാണല്ലോ. ( ള്ളൃട്ടിക്കഠൗ പ്ലീരീ ൻുറസ്ലിചീ ) എല്ലാ വസ്തുക്ക ളെയുംചെറുതോ, വലുതോ സംസാരിക്കുന്നതോ അല്ലാത്തതോ, ചലിക്കുന്നതോ, ചലിക്കാത്തതോ, കഴിഞ്ഞതോ വരാനിരിക്കുന്നതോ, അറിയപ്പെട്ടതോ അറിയപ്പെ ടാത്തതോ എന്ന വ്യത്യാസമൊന്നും ഒരു നിശ്ചിത വ്യവ സ്ഥയോടു കൂടിയാകുന്നു എല്ലാം സൃഷ്ടിച്ചിരിക്കുന്നത്. ഓരോന്നിന്റെയും യാഥാർത്ഥ്യം, ആകൃതി, പ്രകൃതി, സ്വഭാവം, വലുപ്പം, സമയം, സ്ഥലം, നന്മ, തിന്മ തുടങ്ങിയ ഓരോ കാര്യവും ഇന്നിന്നപ്രകാരമെന്നുള്ള നിർണയവും വ്യവസ്ഥയും അവൻ മുമ്പേ നിശ്ചയിച്ചിട്ടുണ്ട്. അവ എപ്രകാരം ആവണം, ആവരുത്, ആയിരിക്കും, ആയിരിക്കുകയില്ല എന്നൊക്കെ അവന് അറി യുകയും ചെയ്യാം. അഥവാ തൽപരകക്ഷികൾ പറയുന്ന പോലെ, ചില പൊതുവ്യവസ്ഥകൾ മാത്രം നിശ്ചയിച്ചുകൊണ്ട് സൃഷ്ടിക്കുക യോ, സൃഷ്ടിച്ചതിന്റെശേഷം വ്യവസ്ഥ നിർണയിക്കുകയോ അല്ല ചെയ്തിരിക്കു ന്നത്. ഇൗ ആയത്തിന്റെ വ്യാഖ്യാനത്തിൽ, ഇൗ വിഷയകമായി വന്നിട്ടുള്ള മറ്റു ചില ആയത്തുകളെയും ഉദ്ധരിച്ചുകൊണ്ട് ഇബ്നു കഥീർ (റ) ചെയ്തിട്ടുള്ള ഒരു പ്രസ്താവന ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: രണത്താലാണ് സൃഷ്ടിയുടെ മുമ്പുണ്ടായിട്ടുള്ള അല്ലാഹുവിന്റെ ക്വദ്ർ സ്ഥാപി ക്കുന്നതിന് ഇൗ (49 -ാം) ആയത്ത് രേഖയായി സുന്നത്തിന്റെ ഉലമാക്കൾ സ്വീക രിക്കുന്നത്. ക്വദ്ർ എന്നാൽ, വസ്തുക്കൾ ഉണ്ടാകുന്നതിനു മുമ്പ് അല്ലാഹു അവ യെപ്പറ്റി അറിയുകയും, അവയെ സൃഷ്ടിക്കുന്നതിനുമുമ്പ് അവയെ രേഖപ്പെടു ത്തിവെക്കലുമാകുന്നു. ഇൗ ആയത്തും, അതിനോട് യോജിച്ച ആയത്തുകളും, സ്ഥിരപ്പെട്ട് വന്നിട്ടുള്ള ഹദീഥുകളും മുഖേന, സ്വഹാബികളുടെ അവസാന കാലത്ത് പൊട്ടിപ്പുറപ്പെട്ട കക്ഷികൾക്ക് അവർ ഖണ്ഡനം നൽകുകയും ചെയ്തിരിക്കുന്നു. ഇൗ വിഷയത്തെയും, ഇൗ വിഷയത്തിൽ വന്നി ട്ടുള്ള ഹദീഥുകളെയും സംബന്ധിച്ച് ബുഖാരിയുടെ വ്യാഖ്യാനത്തിൽ നാം വിസ്തരിച്ച് സംസാരിച്ചിട്ടുണ്ട്. തുടർന്നുകൊണ്ട് അദ്ദേഹം ഇൗ ആയത്തുമായി ബന്ധപ്പെട്ട പല ഹദീ ഥുകളും ഉദ്ധരിച്ചിട്ടുണ്ട്. അവയിൽ ചിലതുമാത്രം ഇവിടെ ചൂണ്ടിക്കാട്ടുന്നു: (1) അബൂഹുറയ്റഃ (റ) പറയുന്നു: നബി ˜ യുടെ അടു ക്കൽ തർക്കിച്ചുകൊണ്ടുവരികയുണ്ടായി. അപ്പോൾ ഇൗ (48, 49) വചനങ്ങൾ (അ; മു; തി) (2) ഇൗ വചനങ്ങൾ ക്വദ്രിയ്യത്തിന്റെ (ക്വദ്റിനെ നിഷേധിക്കുന്ന കക്ഷി യുടെ) കാര്യത്തിലല്ലാതെ അവതരിച്ചിട്ടില്ല എന്ന് കാണിക്കുന്ന ഒരോ ഹദീഥു കൾ അഹ്മദ് (റ), ബാർ (റ), ഇബ്നു അബീഹാതിം (റ) എന്നിവരും ഉദ്ധരിച്ചി രിക്കുന്നു. ഇമാം ഇബ്നു കഥീർ (റ) സഹീഹുൽ ബുഖാരിക്ക് ഒരു വ്യാഖ്യാനം എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ വിലയേറിയ മറ്റ് പല ഗ്രമ്ലങ്ങളെയും പോലെ അതും നമ്മുടെ ഇടയിൽ അധികം പ്രചാരത്തിൽ വന്നിട്ടില്ലാത്തത് വമ്പിച്ചൊരു നഷ്ടം തന്നെയാകുന്നു. സംബന്ധിച്ചും, അതിനെ നിഷേധിക്കുന്നവരെ സംബന്ധിച്ചും സവിസ്തരം വിവരിക്കുന്ന ഒരു നീണ്ട വ്യാഖ്യാനക്കുറിപ്പ് സൂ: ഹദീദിന്റെ അവ സാനത്തിൽ നാം കൊടുക്കുന്നുണ്ട്. ക്വദ്റിലുള്ള വിശ്വാസം ഈമാനിന് റെ ഒരു പ്രധാന ഘടകമായത്കൊണ്ടും, അതിന്റെ നിഷേധം ഇസ്ലാമിന്റെ പല മൗലിക സിദ്ധാന്തങ്ങളുടെയും നിഷേധത്തിന് കാരണമാകുന്നതാകകൊണ്ടും ആ കുറിപ്പ് വായനക്കാർ പ്രത്യേകം മനിരുത്തണമെന്ന് ഉണർത്തിക്കൊള്ളുന്നു. നമ്മുടെ ഈമാനിന് ഭംഗം നേരിടാതെ അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. (50) നമ്മുടെ കൽപന ഒരേപ്രാ വശ്യമല്ലാതെ (കൂടുതലൊന്നും)ഇല്ല; (അതെ) കണ്ണുകൊണ്ട് ഒന്ന് ഇമവെ ട്ടുന്നതുപോലെ. അത്രയും വേഗത്തി ലായിരിക്കും. 50 പ നമ്മുടെ കാര്യം (കല്പന) ഇല്ല (അല്ല) ഒന്നല്ലാതെ ഒരു ഇമ (മിഴി) വെട്ടൽപോലെ കണ്ണുകൊണ്ട് അല്ലാഹു ഏതൊരു കാര്യം ഉദ്ദേശിച്ചാലും അത് പ്രയോഗത്തിൽ വരുത്തു വാൻ അവന് ഒട്ടും പ്രയാസമില്ല. ഇന്ന കാര്യം ഉണ്ടാവണമെന്ന് ഒന്ന് കൽപി ക്കുക മാത്രമേ വേണ്ടതുള്ളൂ. അതുണ്ടായിക്കൊള്ളും. കൽപന ആവർത്തിക്കുക യോ, കൂടുതൽ വല്ല ശ്രമവും ചെയ്യുകയോ ഒന്നും ആവശ്യമില്ല. അതെ, ഒന്ന് കണ്ണിമവെട്ടുന്ന അത്രയും വേഗത്തിൽലവലേശം താമസം കാര്യങ്ങളെല്ലാം നടപ്പിൽവരും. സൂ: യാസീനിൽ അല്ലാഹു പറയുന്നു: സ സ്ലൾൃട്ടിക്കഠി (അവൻ ഒരു കാര്യം ഉദ്ദേശിച്ചാൽ അതിനെക്കുറിച്ച് ഉണ്ടാ എന്ന് പറയുകയേ വേണ്ടതുള്ളൂ. അപ്പോഴേക്കും അതുണ്ടാകുന്നതാണ്.) (51) (ഹേ, അവിശ്വാസികളേ) നിങ്ങളുടെ കക്ഷികളെ നാം നശി പ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ, ഓർമി(ച്ചു മനിലാ)ക്കുന്ന വല്ല വരും ഉണ്ടോ?! 52 പ അവർ ചെയ്തിട്ടുള്ള എല്ലാ കാര്യവും ഏടുകളിലുണ്ട്. 53 പ എല്ലാ ചെറുതും, വലുതും (ആയ കാര്യവും) എഴുതി രേഖപ്പെ ടുത്തപ്പെടുന്നതാകുന്നു. (51) തീർച്ചയായും നാം നശിപ്പിച്ചിട്ടുണ്ട് നിങ്ങളുടെ കക്ഷി കളെ എന്നാൽ ഉണ്ടോ വല്ല ഉറ്റാലോചിക്കുന്നവരും, ഓർമിക്കുന്ന വരായി
54:52–54

وَكُلُّ شَيۡءٖ فَعَلُوهُ فِي ٱلزُّبُرِ

وَكُلُّ صَغِيرٖ وَكَبِيرٖ مُّسۡتَطَرٌ

إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَنَهَرٖ

(52) എല്ലാ കാര്യവും, വസ്തുവും അവർ ചെയ്തതായ ഏടു(ഗ്രമ്ലം)കളിലുണ്ട് (53) എല്ലാ ചെറുതും വലുതും രേഖപ്പെടുത്ത (എഴുത)പ്പെട്ടതാണ്, രേഖപ്പെടുത്തപ്പെടുന്നതാണ് നിങ്ങളുടെ പറഞ്ഞതുകൊണ്ടുദ്ദേശ്യം നിലവിലുള്ള സത്യ നിഷേധികളെപ്പോലെ മുൻ സമുദായങ്ങളിൽ കഴിഞ്ഞുപോയ സത്യനിഷേധിക ളാകുന്നു. പറഞ്ഞത് ഓരോരുത്തരുടെയും കർമങ്ങൾ രേഖപ്പെ ടുത്തിവെച്ചിട്ടുള്ള രേഖാഗ്രമ്ലങ്ങളെക്കുറിച്ചുമാണ്. അവരുടെ ഓരോരുത്തരു ടെയും സകല ചെയ്തികളും ഒന്നൊഴിയാതെ പ്രത്യേകം പ്രത്യേകം ഏടുകളിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അവർ ചോദ്യംചെയ്യപ്പെ ടുകയും അവരുടെ മേൽ നടപടിയെടുക്കുകയും ചെയ്യും, എത്ര ചെറിയ കാര്യവും മനുഷ്യന്റെ കർമരേഖ ( )കളിൽ രേഖപ്പെടു ത്തിവെക്കാതിരിക്കുകയില്ല എന്നൊക്കെയാണ് 52, 53 വചനങ്ങളുടെ സാരം. ചെറുതും വലുതുമായ സർവ്വകാര്യങ്ങളും അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന ലൗഹുൽ )ൽ അല്ലാഹു രേഖപ്പെടുത്തിവെച്ചിരിക്കുന്നു എന്നാണ് 53-ാം വചനത്തിന്റെ ഉദ്ദേശ്യമെന്നും ചില വ്യാഖ്യാതാക്കൾക്ക് അഭി പ്രായമുണ്ട്. ഒരു നബിവചനം ഇപ്രകാരം നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഗണിക്കപ്പെടുന്ന പാപങ്ങള നീ സൂക്ഷിക്കണം. കാരണം, അല്ലാഹുവിന്റെ ഭാഗത്തുനിന്ന് അവയെ അന്വേഷിക്കുന്ന ഒരാൾ ഉണ്ട്'. (ദാ. ന; ജ.) എന്ന വാക്കിന് ഭൂതകാലരൂപത്തിലും, രേഖ വർത്തമാനഭാവികാലരൂപത്തിലും അർത്ഥം കൽപിക്ക പ്പെടാവുന്നതാണെന്ന് സ്മരണീയമാണ്. 47-48 വചനങ്ങളിൽ കുറ്റവാളികളെ ( ) സംബന്ധിച്ച് പ്രസ്താവിച്ചുവല്ലോ. എന്നാൽ, ഭയഭക്തൻമാരുടെ ( ) സ്ഥിതി എന്തായിരിക്കും? അതാണ് അടുത്ത വചനത്തിൽ പ്രസ്താവിക്കുന്നത്. (54) നിശ്ചയമായും, (സൂക്ഷ്മ തയുള്ളവരായ) ഭയഭക്തന്മാർ, സ്വർഗങ്ങളിലും അരുവികളിലുമായി രിക്കും. പ (അതെ) സത്യത്തിന്റെ ആസ്ഥാനത്തിൽ. കഴിവുറ്റവനായ ഒരു രാജാധിപതിയുടെ അടുക്കൽ! (54) നിശ്ചയമായും സൂക്ഷ്മതയുള്ളവർ, ഭയഭക്തൻമാർ സ്വർഗങ്ങളിലായിരിക്കും അരുവി (നദി)കളിലും
54:55

فِي مَقۡعَدِ صِدۡقٍ عِندَ مَلِيكٖ مُّقۡتَدِرِۭ

(55) ഇരിപ്പിടത്തിൽ (ആസ്ഥാനത്തിൽ) സത്യത്തിന്റെ ഒരു രാജാധിപതിയുടെ (രാജാ വായുള്ളവന്റെ) അടുക്കൽ കഴിവുറ്റവനായ അതെ, സത്യസാക്ഷ്യംവഹിച്ച് സത്യത്തിന്റെ കീർത്തിമുദ്ര സമ്പാദിച്ച് സത്യ ത്തിന്റെ ആസ്ഥാനപദവി നേടിയ ആ മഹാഭാഗ്യവാൻമാർക്ക് അവരുടെ സങ്കേത മായ സ്വർഗത്തിൽ ലഭിക്കുന്ന അയൽപക്കം, ഹാ! സർവ്വശക്തനായ രാജാധിരാ ജനായ അല്ലാഹുവിന്റേതായിരിക്കും. അവന്റെ പ്രീതിയും പൊരുത്തവുമാണ് എല്ലാ റ്റിലും ഉപരിയായത്. ( ) ഇങ്ങനെയുള്ള മഹാനുഭാവൻമാരിൽ അല്ലാഹു നമ്മെ യെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.