QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

At-Tur

ٱلطُّور

Muhammad Amani Moulavi (d. 1987) · Surah 52 · 49 verses

52:1–8

وَٱلطُّورِ

وَكِتَٰبٖ مَّسۡطُورٖ

فِي رَقّٖ مَّنشُورٖ

Passage continues through verse 52:8.

ആമുഖം: അസ്ഥ്വൂയ്യ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 49 - വിഭാഗം പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) (ആ) പർവ്വതം തന്നെയാണ (സത്യം)! (2) വരിയായി (ക്രമീകരിച്ചു) എഴുതപ്പെട്ട ഗ്രമ്ലം തന്നെയാണ (സ ത്യം)! (3) (അതെ, തുറന്നു) വിരുത്തി വെക്കപ്പെട്ട തോലിൽ (എഴുതപ്പെട്ട ഗ്രമ്ലം). (4) (നിത്യം) ആൾപെരുമാറ്റ മുള്ള മന്ദിരം തന്നെയാണ (സത്യം)! (5) ഉയർത്തപ്പെട്ട മേൽപ്പുര തന്നെയാണ (സത്യം)! (6) നിറഞ്ഞ (മഹാ) സമുദ്രം തന്നെയാണ (സത്യം)! (7) നിശ്ചയമായും, നിന്റെ റ∫ിന്റെ ശിക്ഷ സംഭവിക്കുന്നത് തന്നെ. (8) അതിന് യാതൊരു തടവുമില്ല. (1) പർവ്വതം തന്നെയാണ (2) ഗ്രമ്ലവും തന്നെയാണ വരിയാക്കപ്പെട്ട, എഴുതപ്പെട്ട, ക്രമപ്പെടുത്തപ്പെട്ട (3) തോലിൽ, താളിൽ വിരുത്തപ്പെട്ട, തുറക്കപ്പെട്ട (4) മന്ദിരവും (വീടും) തന്നെയാണ പെരുമാറപ്പെടുന്ന (നിത്യോപയോഗമുള്ള) (5) മേൽപുരയുമാണ ഉയർത്തപ്പെട്ട (6) സമുദ്രവുമാണ നിറക്കപ്പെട്ട (നിറഞ്ഞ), ജ്വലിപ്പിക്കപ്പെട്ട (7) നിശ്ചയമായും ശിക്ഷ നിന്റെ റ∫ിന്റെ സംഭവിക്കുന്ന (ഉണ്ടാകുന്ന)തു തന്നെ (8) അതിന്നില്ല തടുക്കുന്ന (തടയുന്ന) ഒന്നും (ഒരു തടവും) സത്യനിഷേധികൾക്ക് വമ്പിച്ച ശിക്ഷ അനുഭവപ്പെടുമെന്നും, അത് തടുക്കു വാൻ യാതൊരു മാർഗേണയും സാധ്യമല്ലെന്നും അല്ലാഹു അഞ്ചു വസ്തുക്ക ളാൽ ആണയിട്ട് ഉറപ്പിച്ചു പറഞ്ഞിരിക്കുന്നു. ആ അഞ്ച് സത്യവാചകങ്ങളിൽ ചിലത് ചരിത്ര പ്രധാനമായ ചില സംഭവങ്ങളെയും, മറ്റു ചിലത് മഹത്തായ ചില പ്രകൃതി ദൃഷ്ടാന്തങ്ങളെയും കുറിക്കുന്നവയാണ്. 1 -ാമത്തെ സത്യം പർവ്വതത്തെക്കൊണ്ടാകുന്നു. (ത്വൂർ) എന്നാൽ പർവ്വതം എന്ന് വാക്കർത്ഥം. (അത്ത്വൂർ) എന്ന് പറയുമ്പോൾ അത് ഒരു പ്രത്യേക പർവ്വതത്തെ ഉദ്ദേശിച്ചാണെന്ന് വരുന്നു. അതായത്, മൂസാ നബി (അ)ക്ക് പ്രവാ ചകത്വം സിദ്ധിച്ചതും, തൗറാത്ത് ലഭിച്ചതുമായ ആ പ്രസിദ്ധ സീനാപർവ്വതം ( ) ചരിത്രപ്രധാനമായ നിരവധി സംഭവങ്ങൾക്ക് സാക്ഷ്യംവഹിച്ച ഒരു പർവ്വതമാണതെന്ന് പറയേണ്ടതില്ല. ഈ പർവ്വതത്തെ ഉദ്ദേശിച്ച് എന്നും പറ യുക പതിവാണ്. ഇതേ വാക്കുതന്നെ പൊതുവിൽ മറ്റു പർവ്വതങ്ങൾക്കും പറ യാവുന്നതുമാകുന്നു. ഇവിടെയും ഉദ്ദേശ്യം അങ്ങനെ ആയിക്കൂടാ എന്നില്ല. 2 -ാമത്തെ സത്യം തുറന്നുവിരുത്തിവെക്കപ്പെട്ട തോലിൽ ഭംഗിയിൽ വരിവരിയായി ക്രമീകരിച്ചെഴുതപ്പെട്ടിട്ടുള്ള ഗ്രമ്ലം ( ഗ്മസ്ലിക്തുര ) കൊണ്ടാകുന്നു. ഇത് തൗറാത്തിനെ, അല്ലെങ്കിൽ തൗറാത്തും ഉൾപ്പെടെയുള്ള വേദ ഗ്രമ്ലങ്ങളെ സൂചിപ്പിക്കുന്നു. നേരിയ തോൽക്കഷ്ണങ്ങളായിരുന്നു മുൻകാലത്ത് എഴുതുവാൻ ഉപയോഗിച്ചിരുന്ന ഒരു പ്രധാന ഉപകരണം എന്നുള്ളത് ഇവിടെ സ്മരണീയമാണ്. തുറന്നു വിരുത്തപ്പെട്ടതെന്ന വിശേഷണം, ആ ഗ്രമ്ലം ജന മദ്ധ്യെ പരസ്യമാക്കപ്പെടുന്നതും പാരായണം ചെയ്യപ്പെടുന്നതുമാണെന്നും ധ്വനി പ്പിക്കുന്നു. 3 -ാമത്തെ സത്യം, നിത്യം പെരുമാറപ്പെടുന്നതും, ഉപയോഗിക്കപ്പെട്ടുവരുന്ന തുമായ മന്ദിരം ( ) കൊണ്ടാണ്. ഇത് വിശുദ്ധ കുറിക്കുന്നു. അനേകം ആളുകൾ നിത്യവും ത്വവാഫ് (പ്രദക്ഷിണം), നമസ്കാരം തുടങ്ങിയ ആരാധനാകർമങ്ങൾക്കായി ആ ഭവനത്തിങ്കൽ വന്നുപോയിക്കൊണ്ടിരിക്കുകയാ സ്ഥാപനകാലം മുതൽ ഇന്നോളം ഏറ്റക്കുറവോടെയാണെ ങ്കിലും ആ നില തുടർന്നുകൊണ്ടേ ഇരിക്കുന്നു. ഇതേ ( ) എന്ന പേരിൽ, മലക്കുകളാൽ നിത്യവും ആരാധന നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു മന്ദിരം ആ കാശത്ത് സ്ഥിതിചെയ്യുന്നതായി പല നബി വചനങ്ങളിലും വന്നിട്ടുണ്ട്. അതാണ് ഇവിടെയും ഉദ്ദേശ്യമെന്നും പല മഹാന്മാരും അഭിപ്രായപ്പെട്ടിരിക്കു ന്നു. പ്രസിദ്ധമായ ഹദീഥിൽ, ഏഴാം ആകാശത്തുവെച്ചുണ്ടായ സംഭവങ്ങളെപ്പറ്റി വിവരിക്കുന്ന മദ്ധ്യെ നബി ˜ ഇപ്രകാരം പ്രസ്താവിക്കുന്നു: (പിന്നീട് എന്നെ ഉയർത്തപ്പെട്ടു. നോക്കുമ്പോൾ, അതിൽ ദിനംപ്രതി എഴുപതിനായിരം മലക്കുകൾ പ്രവേശിച്ചുകൊണ്ടിരിക്കുന്നു. പിന്നീടവർ അതി ലേക്ക് മടങ്ങി വരുന്നതല്ല. (ബു; മു.) 4 -ാമത്തെ സത്യം, ഉയർത്തപ്പെട്ട മേൽപുര ( ) കൊണ്ടാണ്. ഇത് ആകാശത്തെയാണ് കുറിക്കുന്നത്. ആകാശത്തെപ്പറ്റി (21 : 32ൽ) സൂക്ഷിക്ക പ്പെട്ട മേൽപുര ( ) എന്ന് പ്രസ്താവിച്ചിട്ടുള്ളതാണ്. 5 -ാമത്തേത്, നിറഞ്ഞുനിൽക്കുന്ന -സമുദ്രം ( ) കൊണ്ടാകുന്നു. ജലം, തിരമാല, മത്സ്യം മുതലായ ജന്തുക്കൾ തുടങ്ങി പലതും നിറഞ്ഞു നില്ക്കുന്നതാണല്ലോ മഹാ സമുദ്രങ്ങൾ. തീയിനാൽ നിറക്ക പ്പെട്ടത് എന്നും ഇൗ വാക്കിന് അർത്ഥം കൽപിക്കപ്പെട്ടിരിക്കുന്നു. വിറകുനിറച്ചു കത്തിക്കപ്പെടുന്നത്, എന്നൊക്കെ എന്ന വാക്കിന് ഭാഷ യിൽ അർത്ഥമുണ്ട് താനും. അന്ത്യനാളിലെ സംഭവ വികാസങ്ങളിൽ സമുദ്രത്തി നുണ്ടാകുന്ന സ്ഥിതി മാറ്റത്തെയാണ് അത് സൂചിപ്പിക്കുന്നതെന്നും പറയപ്പെടു ന്നു. ഭൂരിഭാഗം വ്യാഖ്യാതാക്കളുടെയും അഭിപ്രായം ആദ്യം പറഞ്ഞതാകുന്നു. ഭൂഗോളത്തിന്റെ അന്തർഭാഗം മുഴുവനും അത്യുഷ്ണമായ ദ്രാവകമായി ട്ടാണിരിക്കുന്നതെന്നും, അതിന്റെ ബഹിർഭാഗം മാത്രമേ ഉറച്ചു കട്ടിയായിട്ടുള്ളു വെന്നും, അന്മിപർവ്വതങ്ങൾ ക്ഷോഭിക്കുമ്പോൾ പുറത്തുവരുന്ന ലാവ പ്രസ്തുത ദ്രാവകത്തിൽനിന്നുള്ളതാണെന്നുമാണ് ഭൂഗർഭ ശാസ്ത്ര ജ്ഞൻമാരുടെ അഭി പ്രായം. ഭൂമിയുടെ ഉൾഭാഗത്ത് നിറഞ്ഞുനിൽക്കുന്ന ഇൗ ദ്രാവക സമുദ്രമാണ് ഇവിടെ ഉദ്ദേശ്യമെന്നും ചില ആധുനിക വ്യാഖ്യാതാക്കൾ പറഞ്ഞു കാണുന്നു. പക്ഷേ, ഇൗ അടുത്ത കാലത്ത്മാത്രം അറിയപ്പെട്ട ഇൗ തത്വത്തിന്റെ അടിസ്ഥാ നത്തിൽ ആ വാക്കിന് അർത്ഥം കല്പിക്കപ്പെടുന്നത് ഉചിതമായിരിക്കയില്ല. ക്വുർ ആന്റെ അവതരണകാല ത്തുള്ളവർക്ക് അർത്ഥം മനിലാക്കുവാൻ കഴിയാത്ത വാക്കുകൾ അതിൽ ഉണ്ടായിരിക്കുമെന്ന് പറയുന്നത് യുക്തമല്ലല്ലോ. ഭൂമിയുടെ അന്തർഭാഗത്തെ സ്ഥിതിഗതികളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രം. (ഏലീഹീഴ്യ) സത്യവാചകങ്ങളിൽ ആണയിട്ടുകൊണ്ട് അല്ലാഹു അവന്റെ ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്യുകയും, അതിൽനിന്ന് സത്യവിശ്വാ സവും സൽക്കർമവും വഴി രക്ഷനേടുവാൻ ആഹ്വാനം ചെയ്യുകയുമാണ് ചെയ്യു ന് നത്. പാറപോലെ കട്ടിപിടിച്ചിട്ടില്ലാത്ത ഹൃദയങ്ങളിലേക്ക് തുളച്ചു ചെല്ലത്തക്ക വാക്യങ്ങളാണവ. ഈ വചനങ്ങൾ ഓതിക്കേട്ട അവസരത്തിൽ ഉമർ (റ) അതിന്റെ ഗൗരവം ഓർത്ത് പരവശനാകുകയും, കുറെ നാളുകളോളം ക്ഷീണി തനായിരിക്കുകയും ഉണ്ടായതായി നിവേദനങ്ങൾ വന്നിട്ടുണ്ട്. താക്കീത് ചെയ്യ പ്പെടുന്ന ആ ശിക്ഷ എപ്പോഴായിരിക്കുമെന്ന് അടുത്ത വചനത്തിൽ പറയുന്നു:-
52:9–10

يَوۡمَ تَمُورُ ٱلسَّمَآءُ مَوۡرٗا

وَتَسِيرُ ٱلۡجِبَالُ سَيۡرٗا

(9) ആകാശം ഒരു (ശക്തിയാ യ) പ്രകമ്പനം പ്രകമ്പിക്കുന്ന ദിവസം!- (10) മലകൾ ഒരു (ശക്തിയായ) സഞ്ചാരം സഞ്ചരിക്കുകയും ചെയ്യുന്ന (ദിവസം)! ധ അന്നാണ് അത് സംഭവിക്കുക. പ (9) . വിറകൊള്ളുന്ന (പ്രകമ്പിക്കുന്നക്ഷോഭിക്കുന്ന) ദിവസം ആകാശം ഒരു വിറകൊള്ളൽ സ്ല (10) ചലിക്കുക (നടക്കുക, സഞ്ചരി ക്കുക)യും ചെയ്യുന്ന മലകൾ ഒരു ചലനംസ്ല ലോകാവസാനവേളയിൽ ഉണ്ടാകുന്ന അതിഭയങ്കര സംഭവവികാസങ്ങളിൽ ചിലതാണിത്. മനുഷ്യന്റെ ഊഹത്തിനും, അനുമാനത്തിനും അതീതമായ പലതും അന്ന് സംഭവിക്കുവാനിരിക്കുന്നു. അവയിൽ പലതും താഴെ അദ്ധ്യായങ്ങളിൽ പ്രസ്താവിച്ചു കാണാം.
52:11–16

فَوَيۡلٞ يَوۡمَئِذٖ لِّلۡمُكَذِّبِينَ

ٱلَّذِينَ هُمۡ فِي خَوۡضٖ يَلۡعَبُونَ

يَوۡمَ يُدَعُّونَ إِلَىٰ نَارِ جَهَنَّمَ دَعًّا

Passage continues through verse 52:16.

(11) എന്നാൽ, വ്യാജമാ(ക്കി ഷ ധി ) ക്കു ന്ന വ ർ ക്കെ്ര ത അന്നത്തെ ദിവസം (വമ്പിച്ച) നാശം. (12) അതായത്, അനാവശ്യ ത്തിൽ (മുഴുകി) കളിച്ചുകൊണ്ടിരി ക്കുന്നവർക്ക്. (13) (അതെ) നരകാന്മിയി ലേക്ക് അവരെ (ഊക്കോടെ) ഒരു പിടിച്ചുതള്ളൽ തള്ളപ്പെടുന്ന ദിവസം! (14) (പറയപ്പെടും:) ഇത് നിങ്ങൾ വ്യാജമാക്കിയിരുന്നതായ ആ നരകമത്രെ. (15) അപ്പോൾ, ഇത് ജാല മാണോ?! അതല്ല, നിങ്ങൾ കാണു ന്നില്ല എന്നുണ്ടോ?!! (16) നിങ്ങളതിൽ കടന്ന് കരിയു വിൻ! എന്നിട്ട് നിങ്ങൾ ക്ഷമിച്ചുകൊ ള്ളുക; അല്ലെങ്കിൽ ക്ഷമിക്കാതിരി ക്കുക; (രണ്ടും) നിങ്ങൾക്ക് സമമ ത്രെ. നിങ്ങൾ പ്രവർത്തിച്ചുകൊണ്ടി രുന്നതിന് മാത്രമാണ് നിങ്ങൾക്ക് പ്രതിഫലം (11) അപ്പോൾ നാശം ആ ദിവസം വ്യാജമാക്കുന്ന വർക്കാണ് (12) യാതൊരു കൂട്ടർക്ക് അവർ അനാവശ്യത്തിൽ (മുഴുകിക്കൊണ്ട്) കളിച്ചുകൊണ്ടിരിക്കുന്ന (13) അവർ തള്ള പ്പെടുന്ന ദിവസം ജഹന്നമി (നരകത്തി)ന്റെ അന്മിയിലേക്ക് ഒരു തള്ളൽ (14) ഇത് അന്മിയാണ്, നരകമത്രെ നിങ്ങൾ ആയി രുന്നതായ അതിനെ കളവാക്കും, വ്യാജമാക്കും (15) അപ്പോൾ ജാലമാണോ, മായയോ ഇത് അതല്ല നിങ്ങൾ ആണോ നിങ്ങൾ കാണാതെ, കാണുന്നില്ല (എന്നോ) (16) നിങ്ങളതിൽ പ്രവേശി ക്കുക, ചൂടേൽക്കുക, കരിയുക എന്നിട്ട് ക്ഷമിക്കുക അല്ലെങ്കിൽ ക്ഷമി ക്കാതിരിക്കുക സമമാണ്, ഒരുപോലെയാണ് നിങ്ങൾക്ക്, നിങ്ങ ളിൽ നിശ്ചയമായും നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടുന്നുള്ളൂ നിങ്ങളായിരുന്നതിന് (മാത്രം) പ്രവർത്തിക്കും യാതൊരു വിവരണവും കൂടാതെത്തന്നെ ആശയം വ്യക്തമാണ്. അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. അടുത്ത വചനങ്ങളിൽ സത്യവിശ്വാസിക ളായ ഭാഗ്യവാൻമാരുടെ പ്രതിഫലങ്ങളെക്കുറിച്ച് വിവരിക്കുന്നു:-
52:17–20

إِنَّ ٱلۡمُتَّقِينَ فِي جَنَّـٰتٖ وَنَعِيمٖ

فَٰكِهِينَ بِمَآ ءَاتَىٰهُمۡ رَبُّهُمۡ وَوَقَىٰهُمۡ رَبُّهُمۡ عَذَابَ ٱلۡجَحِيمِ

كُلُواْ وَٱشۡرَبُواْ هَنِيٓـَٔۢا بِمَا كُنتُمۡ تَعۡمَلُونَ

Passage continues through verse 52:20.

(17) നിശ്ചയമായും, ഭയഭ ക്തൻമാർ (സ്വർഗ)തോപ്പുകളിലും, സുഖാനുഗ്രഹങ്ങളിലുമായിരിക്കും;- (18) അവരുടെ റ∫് അവർക്ക് നൽകിയതിൽ സുഖമാസ്വദിച്ചു കൊണ്ട്. അവർക്ക് തങ്ങളുടെ റ∫് കത്തിജ്വലിക്കുന്ന (നരക) ശിക്ഷ കാത്തുകൊടുക്കുകയും ചെയ്യുന്ന താണ്. (19) (പറയപ്പെടും:) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതുനി മിത്തം നിങ്ങൾ മംഗളമായി തിന്നു കയും, കുടിക്കുകയും ചെയ്തുകൊ (20) വരിവരിയാ(യി നിരത്തി വെ)ക്കപ്പെട്ട പര്യങ്കങ്ങളിൽ ചാരി യിരിക്കുന്നവരായിരിക്കും (അവർ). വിശാലനേത്രകളായ വെള്ള മെയ്യാ മണികളെ അവർക്ക് നാം ഇണ ചേർത്ത് കൊടുക്കുകയും ചെയ്യും. (17) നിശ്ചയമായും ഭയഭക്തൻമാർ, സൂക്ഷ്മതയുള്ളവർ തോപ്പുകളിൽ (സ്വർഗങ്ങളിൽ) ആയിരിക്കും സുഖാനുഗ്രഹത്തിലും (18) സുഖം അനുഭവിക്കുന്നവരായി അവർക്ക് നൽകിയതുകൊണ്ട് അവരുടെ റ∫് അവരെ (അവർക്ക്) കാത്തുകൊടുക്കയും ചെയ്യും അവരുടെ റ∫് ജ്വലിക്കുന്ന നരകത്തിന്റെ ശിക്ഷയെ (19) തിന്നുവിൻ കുടിക്കയും ചെയ്യുവിൻ മംഗളമായിട്ട്, ആമോദത്തോടെ നിങ്ങളായിരുന്നതുകൊണ്ട് പ്രവർത്തിക്കുക (20) ചാരി യിരുന്നു കൊണ്ട് കട്ടിലുക(പര്യങ്കങ്ങ)ളിൽ നിരത്തപ്പെട്ട, വരിയായി വെക്കപ്പെട്ട അവർക്ക് നാം ഇണചേർത്ത് (ഇണയാക്കി) കൊടുക്കയും ചെയ്യും സുന്ദരികളായ തരുണീമണികളെ, വെള്ള മെയ്യാമണികളെ വിശാ ലനേത്രകളായ എന്ന വാക്കിന്റെ അർത്ഥത്തെ സംബന്ധിച്ച് സൂ: ദുഖാൻ 54 ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിരിക്കുന്നു. ഭക്ഷണപാനീയങ്ങൾ, ഭാര്യമാർ മുതലായ വയിൽ സ്വർഗസ്ഥരായ ഭാഗ്യവാൻമാരുടെ നില വിവരിച്ചശേഷം, വർക്ക് സിദ്ധി ക്കുന്ന മറ്റൊരു വമ്പിച്ചനേട്ടത്തെക്കുറിച്ച് പറയുന്നു:-
52:21

وَٱلَّذِينَ ءَامَنُواْ وَٱتَّبَعَتۡهُمۡ ذُرِّيَّتُهُم بِإِيمَٰنٍ أَلۡحَقۡنَا بِهِمۡ ذُرِّيَّتَهُمۡ وَمَآ أَلَتۡنَٰهُم مِّنۡ عَمَلِهِم مِّن شَيۡءٖۚ كُلُّ ٱمۡرِيِٕۭ بِمَا كَسَبَ رَهِينٞ

(21) തങ്ങൾ വിശ്വസിക്കുകയും തങ്ങളുടെ സന്താനങ്ങൾ സത്യവി ശ്വാസത്തോടെ തങ്ങളെ പിന്തുടരു കയും ചെയ്തിട്ടുള്ളവരാകട്ടെ, അവ രുടെ സന്താനങ്ങളെ അവരോട് നാം ചേർത്ത് കൊടുക്കുന്നതുമാണ്. അവ രുടെ കർമ (ഫല)ത്തിൽനിന്ന് യാതൊന്നും തന്നെ നാം അവർക്ക് കുറവ് വരുത്തുന്നതുമല്ല. എല്ലാ (ഓരോ) മനുഷ്യനും താൻ സമ്പാ ദിച്ചുണ്ടാക്കിയതിന് പണയമാകു ന്നു. (21) വിശ്വസിച്ചവരാകട്ടെ തങ്ങളെ പിന്തുടരുകയും ചെയ്തു തങ്ങളുടെ സന്താനങ്ങൾ വിശ്വാസത്തിൽ, വിശ്വസിച്ചുകൊണ്ട് അവരോട് നാം ചേർക്കും . അവരുടെ സന്താനങ്ങളെ അവർക്ക് നാം കുറവ് വരുത്തു (നഷ്ടപ്പെടുത്തു)ന്നതല്ല അവരുടെ കർമത്തിൽ (പ്രവൃത്തിയിൽ)നിന്ന് യാതൊന്നിനെയും എല്ലാ മനു ഷ്യനും അവൻ സമ്പാദിച്ച (പ്രവർത്തിച്ച)തിന്ന് പണയമാണ്, പണയം വെക്കപ്പെട്ടവനാണ് സൽക്കർമരംഗത്ത് തങ്ങളുടെ നിലപാടിൽ എത്തിച്ചേർന്നിട്ടില്ലെങ്കിലും സത്യ വിശ്വാസികളായ നല്ലമക്കളെയും തങ്ങളൊന്നിച്ച് സ്വർഗീയ സുഖസൗകര്യങ്ങൾ ആസ്വദിക്കുവാൻ അല്ലാഹു അവർക്ക് ഭാഗ്യമുണ്ടാക്കിക്കൊടുക്കും. ഇതുമൂലം അവരുടെ പ്രതിഫലത്തിൽ അല്ലാഹു യാതൊരു കുറവും വരുത്തുന്നതുമല്ല. മാത്ര മല്ല, നല്ലവരായ മാതാപിതാക്കൾ, ഭാര്യാഭർത്താക്കൾ എന്നിവരെയും സ്വർഗ ത്തിൽ അല്ലാഹു അവരൊന്നിച്ചു ചേർത്തുകൊടുക്കുമെന്ന് സൂ: 23; സൂ: 7 - 9 എന്നിവിടങ്ങളിൽ നിന്ന് മനിലാക്കാം. സൂ: വായിച്ച സംഗതികൾ ഇവിടെയും ഓർക്കുന്നത് നന്നായിരിക്കും. സത്യവിശ്വാസിയായ മനുഷ്യന്റെ സന്താനങ്ങൾ അവനെക്കാൾ കർമത്തിൽ താഴേകിടയിലുള്ളവരായി കൺകുളുർമക്ക്മന ന്തോഷത്തിന് -വേണ്ടി അവരുടെ പദവി അവന്റെ പദവിയിലേക്ക് അല്ലാഹു പറഞ്ഞു കൊണ്ട് ഇബ്നു അ∫ാസ് (റ) ഇൗ വചനം അതിന് തെളിവായി ഓതുകയുണ്ടായി. ( മ്പഴഹ്മദവ വ ”സ്ലങ ഞ്ചഷഞ്ചഘ ) മാതാപിതാക്കൾ എത്ര ഉന്നത പദവിക്കാരായിരുന്നാലും ശരി, അക്കാരണം കൊണ്ട് അവിശ്വാസികളും ദുർന്നടപ്പുകാരുമായ അവരുടെ മക്കൾക്കോ, അല്ലെ ങ്കിൽ മറിച്ചോ യാതൊരു രക്ഷയും കിട്ടുകയില്ലെന്നും, അവനവൻ ചെയ്ത കുറ്റ ത്തിന് അവനവൻമാത്രമാണ് ഉത്തരവാദിയെന്നും, ഓരോരുത്തന്റെ കടമ അവന വൻ തന്നെ നിർവ്വഹിക്കേണ്ടതുണ്ടെന്നും പലപ്പോഴും വ്യക്തമായി പ്രസ്താവിക്കാറുള്ളതാണ്. (എല്ലാ മനുഷ്യനും അവൻ സമ്പാ ദിച്ചതിന് പണയമാണ്) എന്ന വാക്യവും അതാണ് ഉണർത്തുന്നത്. വാങ്ങിയ കടം കൊടുത്തുതീർക്കാത്തപക്ഷം ആ കടത്തിനുവേണ്ടി പണയംവെക്കപ്പെട്ട വസ്തുവിൽ നിന്നാണല്ലോ അത് ഇൗടാക്കപ്പെടുക. അതുപോലെ, ഓരോ മനു ഷ്യനും അവന്റെ കടമ നിർവ്വഹിക്കാത്ത പക്ഷം അതിന് അവൻതന്നെ ഉത്തരവാ ദിയാണെന്ന് സാരം. വിശ്വസിക്കുകയും അതോടൊപ്പം നിർബന്ധകടമകൾ നിറ വേറ്റുകയും ചെയ്തിട്ടുള്ളവരെ അവരെക്കാൾ ഉന്നതസ്ഥാനം കൈവന്ന തങ്ങ ളുടെ മാതാപിതാക്കളുടെ സ്ഥാനത്തേക്ക് ഉയർത്തിക്കൊടുക്കുമെന്നേ മേൽപറ ഞ്ഞതിന് അർത്ഥമുള്ളൂ. മാതാപിതാക്കളോ മക്കളോ ഉന്നതസ്ഥാനക്കാരായതു കൊണ്ട് മറ്റുള്ളവർക്ക് വല്ല രക്ഷയും കൈവരുമായിരുന്നുവെങ്കിൽ, നൂഹ് നബി (അ)യുടെ മകൻ, ഇബ്റാഹീം നബി (അ)യുടെ പിതാവ്, ലൂത്വ് നബി (അ)യുടെ ഭാര്യ, നബി തിരുമേനി ˜ യുടെ പിതൃവ്യൻമാർ മുതലായവർക്ക് രക്ഷ കിട്ടേണ്ട തായിരുന്നുവല്ലോ. താണ പദവിയിലുള്ളവരെ ഉന്നതപദവിയിലേക്ക് ഉയർത്തു ന്നത് അല്ലാഹുവിന്റെ ഔദാര്യവും ദയവും ( ) ആണെങ്കിൽ, അവരവരുടെ കുറ്റത്തിന് അവരവരെത്തന്നെ ഉത്തരവാദിയാക്കുന്നത് അവന്റെ നീതിന്യായവ്യ വസ്ഥയും ( ) ആകുന്നു. അല്ലാഹു തുടരുന്നു:-
52:22–23

وَأَمۡدَدۡنَٰهُم بِفَٰكِهَةٖ وَلَحۡمٖ مِّمَّا يَشۡتَهُونَ

يَتَنَٰزَعُونَ فِيهَا كَأۡسٗا لَّا لَغۡوٞ فِيهَا وَلَا تَأۡثِيمٞ

(22) അവർ ആശിക്കുന്നതിൽനി ന്നുള്ള പഴവർഗവും, മാംസവും അവർക്ക് നാം (യഥേഷ്ടം) അയ ച്ചിട്ടു കൊടുക്കുകയും ചെയ്യുന്നതാ ണ്. (23) (മദ്യം നിറക്കപ്പെട്ട) കോപ്പക്ക് അവിടെ അവർ പിടികൂടി (കൈമാറി)ക്കൊണ്ടിരിക്കും. യാതൊരു അനാവശ്യവും അതി ലില്ല; കുറ്റകരമായുള്ളതും ഇല്ല. വ ണ്ടി ബാലൻമാർ അവരിൽ ചുറ്റിത്തി രിഞ്ഞു (സേവനം ചെയ്തു)കൊണ്ടി രിക്കുന്നതാണ്. അവർ ധ ആ ബാല ന്മാർ പ ഒളിച്ചുവെക്കപ്പെട്ട മുത്തെന്ന പോലെയിരിക്കും! (22) അവർക്ക് നാം അയച്ചു (ഇഷ്ടം പോലെ) കൊടുക്കും പഴവർഗത്തെ മാംസവും അവർക്ക് ആശിക്കുന്ന (ഇച്ഛിക്കുന്ന) തിൽനിന്ന് (23) അവർ അന്യോന്യം പിടികൂടും, (കൈമാറിക്കൊണ്ടിരി ക്കും) അതിൽ, അവിടത്തിൽ (നിറ) കോപ്പ, കോപ്പക്ക് അനാവശ്യം ഇല്ല അതിൽ കുറ്റകരവുമില്ല, പാപമുണ്ടാക്കലുമില്ല
52:24–28

۞وَيَطُوفُ عَلَيۡهِمۡ غِلۡمَانٞ لَّهُمۡ كَأَنَّهُمۡ لُؤۡلُؤٞ مَّكۡنُونٞ

وَأَقۡبَلَ بَعۡضُهُمۡ عَلَىٰ بَعۡضٖ يَتَسَآءَلُونَ

قَالُوٓاْ إِنَّا كُنَّا قَبۡلُ فِيٓ أَهۡلِنَا مُشۡفِقِينَ

Passage continues through verse 52:28.

(24) ചുറ്റിത്തിരിയുക (ചുറ്റിപ്പറ്റി നിൽക്കുക)യും ചെയ്യും അവരിൽ ബാല ന്മാർ, ആൺകുട്ടികൾ അവരുടെ, അവർക്കുവേണ്ടിയുള്ള അവരാണെന്ന പോലെയിരിക്കും മുത്ത് (ചിപ്പിയിൽ) ഒളിച്ച് (സൂക്ഷിച്ചു) വെക്കപ്പെട്ട ലഹരിയും മത്തും ഉണ്ടാക്കുന്നതാണല്ലോ ഇഹത്തിലെ കള്ള്. അനാവശ്യങ്ങ ളും, അക്രമങ്ങളും കള്ളുകുടിയുടെ കൂടെപ്പിറവിയുമാണ്. സ്വർഗത്തിലെ കള്ള് അത്തരത്തിൽപെട്ടതല്ല. നാമമാത്രസാദൃശ്യമേ അവതമ്മിലുള്ളൂ ആനന്ദവും സന്തോഷവും ഉളവാക്കുകയല്ലാതെ, യാതൊരുവിധ ദോഷവും അത് നിമിത്തം ഉണ്ടാകുവാനില്ല. കള്ള്കുടിയൻമാർ തമ്മിൽ അടിപിടിയും വഴക്കും പതിവായത് പോലെ, അവിടെ അവർക്കിടയിൽ കശപിശയോ മറ്റോ ഉണ്ടാകുകയില്ല. പക്ഷേ, ആഹ്ലാദത്തോടും സ്നേഹത്തോടുംകൂടി കള്ളുനിറച്ച കോപ്പകൾക്കുവേണ്ടിഞാൻ ആദ്യം ഞാൻ ആദ്യം എന്ന ഭാവത്തിൽതമാശയായി അവർ പിടികൂ ടിയും കൈമാറിയുംകൊണ്ടിരിക്കും. അവർക്കുവേണ്ടുന്ന സേവനങ്ങൾ നടത്തു വാൻവേണ്ടി സ്വർഗീയ ബാലൻമാർ അവരെ ചുറ്റിപ്പറ്റിക്കൊണ്ട് സദാ തയ്യാറു ണ്ടായിരിക്കും. കേവലം ഭൃത്യൻമാരായ ആ ബാലൻമാരാകട്ടെ, ചിപ്പികളിൽ ഭദ്ര മായി സൂക്ഷിക്കപ്പെട്ടിരുന്ന മുത്തുമണികൾ പുറത്തെടുത്തതാണെന്ന് തോന്നു മാറ് അത്രയും വടിവും, വെടുപ്പും, സൗന്ദര്യവും തികഞ്ഞവരായിരിക്കും.ഭൃത്യൻമാ രുടെ ഉപമ ഇതാണെങ്കിൽ, അവരുടെ യജമാനൻമാരുടെ ഉപമ എന്തായിരിക്കും? അതെ, -ഒരു ഹദീഥിൽ നിവേദനം ചെയ്യപ്പെട്ടതുപോലെപൗർണമിയുടെ രാത്രി യിലെ ചന്ദ്രനും, ഇതര നക്ഷത്രങ്ങളും തമ്മിലുള്ള വ്യത്യാസം കണക്കെയിരി ക്കും. ( ഞ്ചഷഞ്ചഘ ല്ലസ്ലന്ദങ ) ഈ ബാലൻമാരെപ്പറ്റി 56: 17-18; 76 : 19 മുതലായ സ്ഥലങ്ങളിലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് കാണാം. അടുത്തവചനങ്ങ ളിൽ സ്വർഗക്കാർ തമ്മിൽ നടക്കുന്ന ചില സംഭാഷണങ്ങളെയും സന്തോഷസ ല്ലാപങ്ങളെയും ചൂണ്ടിക്കാട്ടുന്നു;- (25) അവർ പരസ്പരം (പല തും) ചോദിച്ചുകൊണ്ട് ചിലർ ചില രുടെനേരെ മുന്നിട്ടുവരും. (26) അവർ പറയും; നാം, മുമ്പ് നമ്മുടെ കുടുംബത്തിലായി രിക്കെ ഭയപ്പെട്ടുകൊണ്ടിരിക്കുന്നവ രായിരുന്നു. (27) അതിനാൽ അല്ലാഹു നമ്മ ളിൽ (ദയാ) ദാക്ഷിണ്യം ചെയ്തു; സുഷിരങ്ങളിൽ കടന്നുചെല്ലുന്ന (അ ത്യുഷ്ണമായ) അന്മിശിക്ഷ യിൽനിന്ന് അവൻ നമ്മെ കാത്തുത രുകയും ചെയ്തു. (28) നാം മുമ്പേ അവനെ (വി ളിച്ചു) പ്രാർത്ഥിക്കുമായിരുന്നു. നിശ്ചയമായും, അവൻതന്നെ പുണ്യം നൽകുന്നവനും, കരുണാ (25) മുന്നിടും, മുമ്പോട്ട്വരും, നേരിടും അവരിൽ ചിലർ ചിലരുടെ നേരെ, ചിലരുടെ മേൽ പരസ്പരം ചോദിച്ചുകൊണ്ട് (26) അവർ പറയും നിശ്ചയമായും നാമായിരുന്നു മുമ്പ് നമ്മുടെ കുടുംബത്തിൽ, സ്വന്തക്കാരിലായപ്പോൾ ഭയപ്പെട്ടവർ, പേടിക്കുന്നവർ (27) അതിനാൽ (എന്നാൽ) അല്ലാഹു ദാക്ഷിണ്യം (ദയവ്, ഉപകാരം) ചെയ്ത് നമ്മുടെമേൽ അവൻ നമ്മെ കാക്കുകയും ചെയ്തു ശിക്ഷയെ, ശിക്ഷയിൽനിന്ന് സുഷിരങ്ങളിൽകൂടി പ്രവേശിക്കുന്നതിന്റെ (അത്യുഷ്ണമായ അന്മിയുടെ) (28) നാം ആയിരുന്നു മുമ്പ്, മുമ്പേ നാമവനെ വിളിച്ചിരുന്നു നിശ്ചയമായും അവൻ തന്നെ പുണ്യം (ഗുണം, നന്മ) ചെയ്യുന്നവൻ കരുണാനിധിയായ അവർ അന്യോന്യം പലതും സംസാരിച്ചും ചോദ്യോത്തരങ്ങൾ നടത്തിയും കൊണ്ടിരിക്കുമ്പോൾ, തങ്ങൾ ഐഹികജീവിതത്തിൽ തങ്ങളുടെ സ്വന്തക്കാർക്കി കാലത്ത് അല്ലാഹുവിനെ ഭയന്നും, അവന്റെ ശിക്ഷയെ പേടിച്ചും, അവനെ വിളിച്ചു പ്രാർത്ഥിച്ചും കൊണ്ടിരുന്നതിന്റെ ഫലമായിട്ടാണ് തങ്ങൾക്ക് ഈ ഉന്നതപദവികളെല്ലാം ലഭിച്ചതെന്ന് അനുസ്മരിച്ചു സ ന്തോഷി ക്കുകയാണ്. സജ്ജനങ്ങളുടെയും ദുർജ്ജനങ്ങളുടെയും പര്യവസാനങ്ങൾ വിവ രിച്ചശേഷം അല്ലാഹു നബി ˜ യെ അഭിമുഖീകരിച്ചു പറയുന്നു; വി ഭാഗം- 2
52:29

فَذَكِّرۡ فَمَآ أَنتَ بِنِعۡمَتِ رَبِّكَ بِكَاهِنٖ وَلَا مَجۡنُونٍ

(29) ആകയാൽ, (നബിയേ) നീ ഓർമിപ്പിക്കുക ഉൽബോധനം ചെയ്യുക. എന്നാൽ, നിന്റെ റ∫ിന്റെ അനുഗ്രഹംകൊണ്ട് നീ ഒരു പ്രശ്ന ക്കാരനുമല്ല, ഭ്രാന്തനുമല്ല. (29) ആകയാൽ നീ ഓർമിപ്പിക്കുക, ഉപദേശിക്കുക എന്നാൽ നീ അല്ല നിന്റെ റ∫ിന്റെ അനുഗ്രഹംകൊണ്ട് പ്രശ്നക്കാരൻ ഭ്രാന്തനുമല്ല സ്ഥിതിഗതികളുടെ യാഥാർത്ഥ്യം മുകളിൽ വിവരിച്ചതാണ്. എന്നിരിക്കെ, സത്യ നിഷേധികളുടെ ആരോപണങ്ങളുടെയും പരസ്പരവിരുദ്ധങ്ങളായ പ്രസ്താവ നകളുടെയും നേരെ കണ്ണടച്ചുകൊണ്ട് സത്യപ്രബോധനം തുടർന്നുകൊള്ളുവാനും അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അവയിൽ നിന്നെല്ലാം നബി ˜ പരിശുദ്ധ നാണെന്ന് സമാധാനിച്ചുകൊള്ളുവാനും അല്ലാഹു തിരുമേനിയെ ഉപദേശിക്കു കയാണ്. അല്ലാഹുവിന്റെ ഏകത്വം, നബി ˜ യുടെ പ്രവാചകത്വം, പരലോകജീ വിതം എന്നീ മൂന്ന് വിഷയങ്ങളാണല്ലോ അവിശ്വാസികളെ ഏറ്റവും അരിശം കൊള്ളിക്കുന്ന മൗലികപ്രധാനമായ വിഷയങ്ങൾ. ഇവയെ സംബന്ധിച്ചാണ് ശത്രു ക്കളിൽനിന്ന് പ്രകടമാകാറുള്ള പേക്കൂത്തുകളധികവും. അവയിൽ പലതും എടു ത്തുദ്ധരിച്ചുകൊണ്ട് അടുത്ത കുറെ വചനങ്ങളിൽ അല്ലാഹു അവർക്ക് കനത്ത താക്കീതുകൾ നൽകുകയും, അവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു. മർക്കടമു ഷ്ടിയും, ധിക്കാരമനഃസ്ഥിതിയും കൈമുതലായി സ്വീകരിച്ചിട്ടില്ലാത്ത ഏവരു ടെയും ഹൃദയങ്ങളിലേക്ക് തുളഞ്ഞുകയറുന്ന ചോദ്യങ്ങൾ! വീണ്ടുവിചാരമുള്ള വരെ രോമാഞ്ചം കൊളളിക്കുന്ന വാചകങ്ങൾ! ചിന്താശക്തിയുള്ളവരെ ഇരുത്തി ച്ചിന്തിപ്പിക്കുന്ന പ്രസ്താവനകൾ! അല്ലാഹു ചോദിക്കുന്നു:-
52:30–31

أَمۡ يَقُولُونَ شَاعِرٞ نَّتَرَبَّصُ بِهِۦ رَيۡبَ ٱلۡمَنُونِ

قُلۡ تَرَبَّصُواْ فَإِنِّي مَعَكُم مِّنَ ٱلۡمُتَرَبِّصِينَ

(30) അതല്ല, അവർ പറയു ന്നുവോ: (അവൻ) ഒരു കവിയാണ്; അവനിൽ കാല (വിപ)ത്തിന്റെ ആശങ്ക (ബാധിക്കുന്നത്) നമുക്ക് കാത്തിരിക്കാം എന്ന്?! (31) പറയുക: നിങ്ങൾ കാത്തി രുന്നുകൊള്ളുവിൻ!- എന്നാൽ നിശ്ചയമായും ഞാനും നിങ്ങളോ ടൊപ്പം കാത്തിരിക്കുന്നവരിൽ പെട്ട (30) അതല്ല, അഥവാ, അല്ലെങ്കിൽ, ഒരു പക്ഷേ (ആണോ) അവർ പറയുന്നു (വോ) കവിയാണ് (എന്ന്) അവനിൽ നാം പ്രതീക്ഷി ക്കുന്നു, നമുക്ക് കാത്തിരിക്കാം ആ ശങ്കയെ (വിപത്തിനെ) കാല ത്തിന്റെ, മരണത്തിന്റെ (31) നീ പറയുക നിങ്ങൾ പ്രതീക്ഷിക്കു(കാ ത്തിരിക്കു)വിൻ എന്നാൽ ഞാൻ നിങ്ങളൊന്നിച്ച് കാത്തി രിക്കുന്ന (പ്രതീക്ഷിക്കുന്ന)വരിൽ പെട്ടവനാണ്. മുഹമ്മദ് ജോൽസ്യക്കാരനാണ്, പ്രശ്നക്കാരനാണ്, ഭ്രാന്തനാണ് എന്നൊക്കെ പറയുന്ന അതേ നാവുകൾ ചിലപ്പോൾ ഇങ്ങനെ പറയും: അവൻ ഒരു കവിയാണ്; ഏതെങ്കിലും കാലവിപത്തുകളിൽപെട്ടു ഏറെത്താമസിയാതെ അവന്റെ കഥ അവ സാനിച്ചുകൊള്ളും; അപ്പോൾ നമുക്ക് അവനെകൊണ്ടുള്ള ശല്യവും ഇല്ലാതാകും; അതുവരെ നാം കാത്തിരിക്കുക എന്നൊക്കെ. ഇതിന് ഇങ്ങനെ മറുപടി പറയു വാൻ അല്ലാഹു നബി ˜ യോട് പറയുന്നു; എന്റെ നാശം നിങ്ങൾ കാത്തിരിക്കു ന്നതുപോലെ നിങ്ങളുടെ നാശം ഞാനും കാത്തിരിക്കുന്നു. ഇവയിൽ ഏതാണ് സംഭവിക്കുവാൻ പോകുന്നതെന്ന് നമുക്ക് കണ്ടറിയാമല്ലോ.
52:32–34

أَمۡ تَأۡمُرُهُمۡ أَحۡلَٰمُهُم بِهَٰذَآۚ أَمۡ هُمۡ قَوۡمٞ طَاغُونَ

أَمۡ يَقُولُونَ تَقَوَّلَهُۥۚ بَل لَّا يُؤۡمِنُونَ

فَلۡيَأۡتُواْ بِحَدِيثٖ مِّثۡلِهِۦٓ إِن كَانُواْ صَٰدِقِينَ

(32) അതല്ല, അവരുടെ ബുദ്ധി കൾ അവരോട് ഇപ്രകാരം കൽപി ക്കുകയാണോ?! അതല്ല, അവർ ക്രമംതെറ്റിയ (ധിക്കാരികളായ) ഒരു ജനതയാണോ?! (33) അതല്ല, അവർ പറയു ന്നുവോ: അവനത് (സ്വയം കെട്ടി) എന്ന്?! പക്ഷേ, അവർ വിശ്വസിക്കു ന്നില്ല. ധ അതാണ് ഇതിനൊക്കെ കാര ണം. പ (34) എന്നാൽ, (അങ്ങനെയാ ണെങ്കിൽ) ഇതുപോലുള്ള ഒരു വൃത്താന്തം അവർ കൊണ്ടുവരട്ടെ. അവർ സത്യവാൻമാരാണെങ്കിൽ! (32) അതല്ല അവരോട് കൽപിക്കുന്നുവോ അവരുടെ ബുദ്ധി കൾ ഇതിന്, ഇതുകൊണ്ട് അതല്ല അവർ അതിക്രമി (ധിക്കാ രി)കളായ ഒരു ജനത(യാണോ) (33) അതല്ല അവർ പറയുന്നുവോ അവൻ അത് (കെട്ടി) പറഞ്ഞുണ്ടാക്കി പക്ഷേ, എങ്കിലും, എന്നാൽ അവർ വിശ്വസിക്കുന്നില്ല (34) എന്നാലവർ വരട്ടെ ഒരു വൃത്താന്തംകൊണ്ട്, വർത്തമാനവുമായി അതുപോലെയുള്ള അവരാ ണെങ്കിൽ സത്യം പറയുന്നവർ നബി ˜ സ്വയം കെട്ടിപ്പറയുന്നതാണ് എന്ന് അവർ വാദിക്കുന്നു വെങ്കിൽയഥാർത്ഥത്തിൽ അവരങ്ങിനെ ഒന്ന് അവർ കൊണ്ടുവരട്ടെ. അവർ പറയുന്നത് സത്യമാണെങ്കിൽ അതൊന്ന് കാണാ മല്ലോ എന്ന് അവരെ വെല്ലുവിളിക്കുകയാണ്. സമമായ ഒരു ഗ്രമ്ലം കൊണ്ടുവരുവാൻ പരസ്യമായി ഒന്നിലധികം പ്രാവശ്യം വെല്ലുവിളി ക്കുകയും, അതവർക്ക് സാദ്ധ്യമല്ലെന്ന് ഉറപ്പിച്ചു പറയുകയും ചെയ്തിട്ടുള്ളതാ ണല്ലോ.
52:35

أَمۡ خُلِقُواْ مِنۡ غَيۡرِ شَيۡءٍ أَمۡ هُمُ ٱلۡخَٰلِقُونَ

(35) അതല്ല, യാതൊരു വസ്തുവും ഇല്ലാതെ, അവർ (സ്വയം അങ്ങ്) സൃഷ്ടിക്കപ്പെട്ടിരി ക്കുകയാണോ?! അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ?! (35) അതല്ല അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ യാതൊരു വസ്തുവുമില്ലാതെ അതല്ല അവരോ സ്രഷ്ടാക്കൾ ഏതൊരു ബുദ്ധിയും മനഃസാക്ഷിയുമുണ്ടെ മുട്ടിക്കുന്ന ചോദ്യമാണ് ഈ വചനത്തിലുള്ളത്. മനുഷ്യന്റെമനുഷ്യന്റെ മാത്രമല്ല എല്ലാ വസ്തുക്കളുടെയും ഒരു പ്രകൃതിവാദി എത്രതന്നെ സമർത്ഥിച്ചാലും, അതിന്റെ അവസാനം അതൊരു പരമ ശൂന്യാവസ്ഥയിൽ ചെന്നവസാനിക്കാതെ നിവൃത്തിയില്ല. പരമശൂന്യതയിൽ നിന്ന് അസ്തിത്വം നൽകിയ ഒരു സൃഷ്ടികർത്താവ് അനിവാര്യമാണ് എന്ന് അവൻ സമ്മതിക്കേണ്ടിവരും. സമ്മതിക്കാത്തപക്ഷം, അത് സ്വയം ഉണ്ടായതാ ണെന്ന് അവൻ ശഠിക്കേണ്ടിവരും. അങ്ങനെയാണെങ്കിൽ ഈ ലോകത്ത് ചില വസ്തുക്കൾ പ്രകൃതിപരമായ കാര്യകാരണ ബന്ധങ്ങളാൽ രൂപം കൊണ്ടതും മറ്റ് ചിലത് യാതൊരു കാരണവും കൂടാതെ സ്വയം രൂപം പൂണ്ടതുമാണെന്ന് സമ്മതിക്കാതിരിക്കുവാൻ നിർവ്വാഹമില്ല. എല്ലാറ്റിന്റെയും കർത്താവ് എന്നുള്ള അവന്റെ വാദം പൊളിയുന്നു.
52:36–37

أَمۡ خَلَقُواْ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۚ بَل لَّا يُوقِنُونَ

أَمۡ عِندَهُمۡ خَزَآئِنُ رَبِّكَ أَمۡ هُمُ ٱلۡمُصَۜيۡطِرُونَ

(36) അതല്ല, ആകാശങ്ങളെ യും, ഭൂമിയെയും അവർ സൃഷ്ടിച്ചി രിക്കുകയാണോ?! പക്ഷേ, (അതൊ ന്നുമല്ല) അവർ (ഒന്നും) ദൃഢമായി വിശ്വസിക്കുന്നില്ല. (37) അതല്ല, നിന്റെ റ∫ിന്റെ ഖജാനകൾ അവരുടെ പക്ക ലാണോ?! അതല്ല, അവരാണോ അധികാരം നടത്തുന്നവർ?! (36) അതല്ല അവർ സൃഷ്ടിച്ചുവോ ആകാശങ്ങളും ഭൂമിയും പക്ഷേ അവർ ഉറപ്പിക്കുന്നില്ല, ദൃഢമായി വിശ്വസിക്കുന്നില്ല (37) അതല്ല അവരുടെ അടുക്കലാണോ, പക്കലുണ്ടോ ഭണ്ഡാ രങ്ങൾ, ഖജനാക്കൾ നിന്റെ റ∫ിന്റെ അതല്ല അവരോ, അവരാണോ അധികാരം നടത്തുന്നവർ, മികച്ച് നിൽക്കുന്നവർ ജുബൈറുബ്നു മ്പഞ്ചക്ഷല ഹ്മച്ഛഘ ) പറയുകയാണ്: മഗ്രിബ് നമസ്കാ രത്തിൽ നബി ˜ സൂ: ത്വൂർ ഓതുന്നത് ഞാൻ കേൾക്കയുണ്ടായി. അവിടുന്ന് ഏൾദ്ധപ്പച എന്ന് തുടങ്ങി വരെ, (35, 36, 37 വചനങ്ങൾ) എത്തിയപ്പോൾ എന്റെ ഹൃദയം മു.) അവയിലടങ്ങിയ ചോദ്യങ്ങൾ കേട്ട് അദ്ദേഹം സ്തംഭിച്ചുപോയി എന്ന് അർത്ഥം. ബദ്ർയുദ്ധത്തിൽ ചിറപിടി ക്കപ്പെട്ടവർക്ക്വേണ്ടി മോചനമൂല്യം കൊടുക്കുവാനായി മദീനഃയിൽ വന്നതായി രുന്നു അന്ന് ജുബൈർ (റ). അന്ന് അദ്ദേഹം വിശ്വസിച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹം പിന്നീട് വിശ്വസിക്കുവാനുള്ള ഒരു കാരണം അതായിരുന്നു. എന്ന വാക്ക് സ്വാദിന് പകരം എന്നും വായനയുണ്ട്. അർത്ഥത്തിൽ മാറ്റമില്ല.
52:38

أَمۡ لَهُمۡ سُلَّمٞ يَسۡتَمِعُونَ فِيهِۖ فَلۡيَأۡتِ مُسۡتَمِعُهُم بِسُلۡطَٰنٖ مُّبِينٍ

(38) അതല്ല, തങ്ങൾക്ക് (കയറി ച്ചെന്ന്) ചെവികൊടുത്തു കേൾക്കാ വുന്ന വല്ല കോണിയും അവർ ക്കുണ്ടോ?! എന്നാൽ, അവരിൽ ചെവികൊടുത്തു കേൾക്കുന്നവൻ വ്യക്തമായ ഒരു (അധികൃത) ലക്ഷ്യം കൊണ്ടുവരട്ടെ! (38) അതല്ല അവർക്കുണ്ടോ വല്ല കോണിയും, ഏണി അവർ ചെവി (ശ്രദ്ധ) കൊടുത്തു കേൾക്കും, കേൾക്കാവുന്ന അതിൽ (കേറി ക്കൊണ്ട്) എന്നാൽ വരട്ടെ അവരിൽ ചെവികൊടു(ത്തു കേൾ)ക്കു ന്നവൻ ഒരു (അധികൃതമായ) ലക്ഷ്യവും കൊണ്ട്, രേഖയുമായി വ്യക്തമായ ആകാശത്ത് കയറിച്ചെന്ന് അവിടെ നടക്കുന്ന ഉപരിലോകവാർത്തകൾ കേട്ട് മനിലാക്കിപ്പോരുവാനുള്ള വല്ല അതുവഴി നബി ˜ പറയുന്നത് കളവാണെന്ന് തെളിയിക്കുന്ന അധികൃതമായ രേഖ അവരുടെ പക്കലുണ്ടെന്നും അവർ വാദിക്കുന്നുണ്ടോ? ഉണ്ടെ ങ്കിൽ ആ രേഖയൊന്ന് കാണട്ടെ എന്ന് സാരം. മനുഷ്യനെ സംബന്ധിച്ചിടത്തോളം ആകാശത്തേക്ക് കോണിവെച്ചോ മറ്റോ കയറിച്ചെല്ലുവാൻ സാദ്ധ്യമല്ലെന്ന് വ്യക്ത മാണ്. ജിന്ന്വർഗത്തെക്കുറിച്ച് പറയുകയാണെങ്കിൽ, നബി ˜ യുടെ ആഗമന ത്തോടുകൂടി അവർക്കും ആകാശത്തേക്കുള്ള പ്രവേശനം മുടക്കപ്പെട്ടിരിക്കുന്നു. എനി, മനുഷ്യർക്കോ ജിന്നുകൾക്കോ ഏതെങ്കിലും വിധേന ആകാശത്തേക്ക് കയ റിപ്പോകാമെന്ന് സങ്കൽപിച്ചാൽ പോലും ഈ സത്യനിഷേധികളുടെ വാദം ശരി വെക്കുന്ന തെളിവ് അവർക്ക് എവിടെനിന്ന് കിട്ടുവാനാണ്?! മുൻകാലത്ത് പിശാചുക്കൾ ആകാശത്തേക്ക് കയറിച്ചെന്ന് മലക്കുകളിൽ നിന്ന് ചില വാർത്തകൾ കട്ടുകേട്ടിരുന്നുവെന്നും, നബി ˜ യുടെ പ്രവാചകത്വ ത്തോടുകൂടി അത് നിശ്ശേഷം മുടക്കപ്പെട്ടിരിക്കുകയാണെന്നുമുള്ള യാഥാർത്ഥ്യത്തെ നിഷേധിക്കുകയും, അതിനെപ്പറ്റി ഒന്നിലധികം സ്ഥലത്ത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതിന് ദുർവ്യാഖ്യാനങ്ങൾ നൽകി തൃപ്തി അടയുകയും ചെയ്യുന്നവർ ഈ ആയത്ത് അവർക്കൊരു തെളിവായി ചൂണ്ടിക്കാട്ടാറുണ്ട്. ഇത് അവർക്ക് തെളിവാകുന്നില്ലെന്ന് മേൽ വിവരിച്ചതിൽനിന്ന് മനിലാക്കാം. ഈ വിഷയകമായി സൂ: ഹിജ്റിന് ശേഷമുള്ള വ്യാഖ്യാനക്കുറി പ്പിൽ നാം വേണ്ടത്ര വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പറയേ ണ്ടുന്ന ആവശ്യമില്ല.
52:39

أَمۡ لَهُ ٱلۡبَنَٰتُ وَلَكُمُ ٱلۡبَنُونَ

(39) അതല്ല, അവന് ധ അല്ലാഹു വിന് പ പെൺമക്കളും, നിങ്ങൾക്ക് ആൺമക്കളുമാണോ ഉള്ളത്?! (39) അതല്ല അവനാണോ, അവനുണ്ടോ പെൺമക്കൾ നിങ്ങൾക്ക്, നിങ്ങൾക്കോ ആൺമക്കളും പെൺമക്കളാണെന്ന് പറയുകയും, അതേസമയത്ത് തങ്ങൾക്ക് പെൺമക്കളുണ്ടാകുന്നപക്ഷം ക്ഷുഭിതരാകുകയും അവരെ കൊന്നു കളയുവാൻപോലും ധൃഷ്ടരാകുകയും ചെയ്യുന്ന മുശ്രിക്കുകളെ ഉന്നം വെച്ചു കൊണ് ടുള്ളതാണ് ഈ ചോദ്യം
52:40–41

أَمۡ تَسۡـَٔلُهُمۡ أَجۡرٗا فَهُم مِّن مَّغۡرَمٖ مُّثۡقَلُونَ

أَمۡ عِندَهُمُ ٱلۡغَيۡبُ فَهُمۡ يَكۡتُبُونَ

(40) അതല്ല, (നബിയേ) അവ രോട് നീ വല്ല പ്രതിഫലവും ചോദി ച്ചിട്ട് (അത്മൂലം) അവർ കടബാധ്യ തയാൽ ഭാരപ്പെട്ടിരിക്കുന്നവ രാണോ? (41) അതല്ല നീ അവരോട് ചോദിക്കുന്നുവോ വല്ല പ്രതിഫ ലവും എന്നിട്ട് (അതിനാൽ) അവർ കടബാധ്യതയിൽ ഭാരപ്പെ ട്ടവരാകുന്നു(വോ) നബി ˜ പ്രബോധനം ചെയ്യുന്ന തത്വങ്ങളെല്ലാം സ്പഷ്ടമായ യാഥാർത്ഥ്യ ങ്ങളായിരുന്നിട്ടും അവർ നബി ˜ യെ പിൻപറ്റാതിരിക്കുന്നത് കാണുമ്പോൾ, ഒരു പക്ഷേ ആ പ്രബോധനത്തിന്റെ പേരിൽ നബി ˜ അവരോട് വമ്പിച്ച വല്ല പ്രതിഫലവും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ടെന്നും, അങ്ങനെ അവർക്ക് താങ്ങാനാവാത്ത സാമ്പത്തിക ബാദ്ധ്യത ഏൽക്കേണ്ടിവന്നിട്ടുണ്ടെന്നും, അതു കൊണ്ടാണവർ നബി ˜ യെ പിൻപറ്റാൻ വൈമനസ്യം കാണിക്കുന്നതെന്നും തോന്നിപ്പോകും! അങ്ങനെ വല്ലതും ഉണ്ടോ എന്നാണ് ചോദ്യം. അഥവാ അത്രക്കും ശോചനീയമാണവരുടെ നില എന്ന് താല്പര്യം. (41) അതല്ല, അദൃശ്യജ്ഞാനം അവരുടെ അടുക്കൽ ഉണ്ടായിട്ട് അവർ (അത്) എഴുതുന്നുവോ?! ധ അതനുസരിച്ചാണോ അവരുടെ ഈ പ്രവർത്തനങ്ങൾ?! പ
52:42

أَمۡ يُرِيدُونَ كَيۡدٗاۖ فَٱلَّذِينَ كَفَرُواْ هُمُ ٱلۡمَكِيدُونَ

(42) അതല്ല, അവർ വല്ല തന്ത്രവും (നടത്തുവാൻ) ഉദ്ദേശിക്കു ന്നുവോ?! എന്നാൽ, (ആ) അവിശ്വ സിച്ചിട്ടുള്ളവർ തന്നെയാണ് തന്ത്ര ത്തിലകപ്പെടുന്നവർ. (41) അതല്ല അവരുടെ പക്കലുണ്ടോ അദൃശ്യജ്ഞാനം, (മറ ഞ്ഞവിവരം) എന്നിട്ടവർ എഴുതുക(യാണോ), എഴുതുന്നു(വോ) (42) അതല്ല അവർ ഉദ്ദേശിക്കുന്നുവോ വല്ല തന്ത്രവും, ഉപായവും, ചതിയും എന്നാൽ അവിശ്വസിച്ചിട്ടുള്ളവർ അവർ തന്നെയാണ് തന്ത്രത്തിലകപ്പെടുന്നവർ (തന്ത്രം പിണയുന്നവർ) ഏതെങ്കിലും കുയുക്തിയും, കുതന്ത്രവും ഉപയോഗിച്ച് സത്യപ്രബോധനം തട പ്പെടുത്തിക്കളയാമെന്ന് അവർക്ക് ഭാവമുണ്ടെങ്കിൽ, അതിനവർ മിനക്കെ ടേണ്ടാ അതവർക്ക് തന്നെയാണ് ആപത്തായിത്തീരുക എന്ന് താൽപര്യം. ഉദാ ഹരണമായി; ഹിജ്റഃയുടെ മുമ്പ് അവതരിച്ചതാണ് ഈ അദ്ധ്യായം. നബി ˜ ഹിജ്റഃ പുറപ്പെട്ട ആ രാത്രി നബി ˜ യെ കൊലപ്പെടുത്തുവാൻ അവർ ഗൂഢ മായി പരിപാടിയിട്ടു വീടുവളഞ്ഞതും, തിരുമേനി അല്ലാഹുവിന്റെ കാവൽകൊണ്ട് രക്ഷപ്പെട്ടതും പ്രസിദ്ധമാണ്. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും ആ വമ്പൻമാ രെല്ലാം ബദ്റിൽവെച്ച് അഗ്ഗുതകരമാംവണ്ണം കൊല്ലപ്പെടുകയും ചെയ്തു.
52:43

أَمۡ لَهُمۡ إِلَٰهٌ غَيۡرُ ٱللَّهِۚ سُبۡحَٰنَ ٱللَّهِ عَمَّا يُشۡرِكُونَ

(43) അതല്ല, അവർക്കുണ്ടോ അല്ലാഹു അല്ലാത്ത വല്ല ആരാ ധ്യനും (ദൈവവും) (ഇല്ല-) അവർ പങ്കുചേർക്കുന്നതിൽനിന്ന് അല്ലാഹു മഹാപരിശുദ്ധൻ! (43) അതല്ല അവർക്കുണ്ടോ വല്ല ദൈവവും അല്ലാഹു അല്ലാത്ത അല്ലാഹു മഹാ പരിശുദ്ധൻ അവർ പങ്ക് ചേർക്കു ന്നതിൽനിന്ന് ആ മുശ്രിക്കുകളുടെ ഹൃദയങ്ങൾ എന്ത്മാത്രം ദുഷിച്ചുപോയിട്ടുണ്ടെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
52:44

وَإِن يَرَوۡاْ كِسۡفٗا مِّنَ ٱلسَّمَآءِ سَاقِطٗا يَقُولُواْ سَحَابٞ مَّرۡكُومٞ

(44) ആകാശത്തുനിന്ന് ഒരു കഷ്ണം വീഴുന്നതായി അവർ (നേ രിൽ) കാണുന്നതായാലും അവർ പറയും; തട്ടിയിടപ്പെട്ട എന്ന്! (44) അവർ കാണുന്നതായാലും, കണ്ടാൽ ഒരു കഷ്ണം, വല്ല കഷ്ണവും ആകാശത്തുനിന്ന് വീഴുന്നതായി, വീണതായി അവർ പറയും മേഘം, മേഘമാണ് അട്ടിയാക്കപ്പെട്ട എന്നിരിക്കെ അവരെങ്ങിനെ സൻമാർഗം പ്രാപിക്കും?! അതെ, അവർ സത്യ ത്തിലേക്ക് മടങ്ങുമെന്നുള്ള പ്രതീക്ഷക്ക് പഴുതില്ലാത്തവണ്ണം അവരുടെ ഹൃദയ ങ്ങൾ കടുത്തുപോയിരിക്കുന്നു!
52:45–47

فَذَرۡهُمۡ حَتَّىٰ يُلَٰقُواْ يَوۡمَهُمُ ٱلَّذِي فِيهِ يُصۡعَقُونَ

يَوۡمَ لَا يُغۡنِي عَنۡهُمۡ كَيۡدُهُمۡ شَيۡـٔٗا وَلَا هُمۡ يُنصَرُونَ

وَإِنَّ لِلَّذِينَ ظَلَمُواْ عَذَابٗا دُونَ ذَٰلِكَ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

(45) ആകയാൽ, (നബിയേ) അവർ ബോധംകെട്ട് (അഥവാ മരണ മടഞ്ഞു) പോകുന്ന ആ ദിവസവു മായി അവർ കണ്ട്മുട്ടുന്നതുവ രേക്കും അവരെ വിട്ടേക്കുക. (46) അതായത്, അവരുടെ തന്ത്രം ഒട്ടുംതന്നെ അവർക്ക് ഉപക രിക്കാത്ത, അവർ സഹായിക്കപ്പെടു ന്നതുമല്ലാത്ത (ആ) ദിവസം! (47) അക്രമം പ്രവർത്തിച്ചവർക്ക് നിശ്ചയമായും അത് കൂടാതെ (വേ റെ)യും ശിക്ഷയുണ്ട്. എങ്കിലും, അവരിൽ അധികമാളും അറിയുന്നി ല്ല. (45) ആകയാൽ അവരെവിട്ടേക്കുക അവർ കണ്ട്മുട്ടുന്നതു വരെ അവരുടെ യാതൊരു ദിവസം അതിൽ അവർക്ക് സ്തംഭനം ബാധിക്കും, അവർ ബോധം കെടുത്തപ്പെടും, മരവിക്കും (46) അതായത് ഉപകരിക്കാത്ത (പര്യാപ്തമാകാത്ത) ദിവസം അവർക്ക് അവരുടെ തന്ത്രം ഒട്ടും, യാതൊന്നും അവർ സഹായി ക്കപ്പെടുന്നതുമല്ല (47) നിശ്ചയമായും യാതൊരുവർക്കുണ്ട് അക്രമം ചെയ്ത ശിക്ഷ അത് കൂടാതെ എങ്കിലും അവരിൽ അധികവും അവർ അറിയുന്നില്ല -അഥവാ മരണപ്പെട്ടുമരവിച്ചുപോകുന്ന ദിവസം എന്ന് പറ ഞ്ഞത് ക്വിയാമത്തുനാളിനെ ഉദ്ദേശിച്ചും അത് കൂടാതെയും ശിക്ഷയുണ്ട് എന്ന് പറഞ്ഞത് ഇഹത്തിൽവെച്ച് അവർക്ക് അനുഭവപ്പെടുന്ന ശിക്ഷകളെ ഉദ്ദേ ശിച്ചു മാണ് എന്നത്രെ മനിലാകുന്നത്: ആദ്യത്തേത് ബദ്റിൽ അവർക്ക് ബാധിച്ച ശിക്ഷയെയും, രണ്ടാമത്തേത് അതിനുമുമ്പായി അവർക്ക് ബാധിച്ചിരുന്ന -ഏഴു കൊല്ലത്തോളം നീണ്ടുനിന്നക്ഷാമം പോലെയുള്ളതിനെയും ഉദ്ദേശിച്ചാണെന്നും, അതല്ല ആദ്യത്തേത് ഐഹിക ശിക്ഷയെയും, രണ്ടാമത്തേത് പരലോക ശിക്ഷ യെയുമാണ് കുറിക്കുന്നതെന്നും ഇവിടെ അഭിപ്രായങ്ങളുണ്ട്. ഏതായാ ലും, ഇഹത്തിലും പരത്തിലും അവർക്ക് ശിക്ഷയുണ്ടെന്ന കാര്യം തീർച്ചതന്നെ. ന്നറജ ർവഛ എന്ന വാക്കിന് അത് അതിന് അർത്ഥം വരാവുന്നതാകുന്നു.
52:48–49

وَٱصۡبِرۡ لِحُكۡمِ رَبِّكَ فَإِنَّكَ بِأَعۡيُنِنَاۖ وَسَبِّحۡ بِحَمۡدِ رَبِّكَ حِينَ تَقُومُ

وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَإِدۡبَٰرَ ٱلنُّجُومِ

(48) (നബിയേ) നിന്റെ രക്ഷി താവിന്റെ വിധിക്ക് നീ ക്ഷമിച്ചുകൊ ള്ളുകയും ചെയ്യുക. നിശ്ചയമായും, നീ നമ്മുടെ ദൃഷ്ടിയിലാകുന്നു. ധ നിന്നെ നാം കാത്തുരക്ഷിക്കും. പ നീ എഴുന്നേൽക്കുന്ന സമയത്ത് നിന്റെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് (സ്തോത്രകീർത്തനം) നടത്തുകയും ചെയ്യുക. (49) രാത്രിയിൽനിന്നുംതന്നെ (കുറച്ചു സമയം) അവന് തസ്ബീഹ് നടത്തുക; നക്ഷത്ര ങ്ങൾ പിന്നോക്കം വെക്കുമ്പോഴും (നടത്തണം). (48) ക്ഷമിക്കുകയും ചെയ്യുക നിന്റെ റ∫ിന്റെ വിധിക്ക് എന്നാൽ നിശ്ചയമായും നീ നമ്മുടെ കണ്ണിലാണ് (ദൃഷ്ടിയിലാണ്) തസ്ബീഹ് നടത്തുകയും ചെയ്യുക നിന്റെ റ∫ിനെ സ്തുതിച്ചുകൊണ്ട് നീ എഴുന്നേൽക്കുമ്പോൾ (49) രാത്രിയിൽനിന്നും നീ അവന് തസ്ബീഹ് ചെയ്യുക പിന്നോക്കം പോക്കിലും (പിന്നോക്കം വെക്കു മ്പോഴും) നക്ഷത്രങ്ങളുടെ ശത്രുക്കളുടെ നാശം വിദൂരമല്ല. അവരുടെ കാര്യത്തിൽ അല്ലാഹു വിധി നട അവരുടെ ഉപദ്രവങ്ങളിൽ ക്ഷമ കൈകൊള്ളുക എന്നൊക്കെ നബി ˜ യെ ഉപദേശിക്കുകയും, തിരുമേനിക്ക് അല്ലാഹുവിന്റെ പ്രത്യേക കാവലും സംരക്ഷണവും ഉണ്ടായിരിക്കുമെന്ന് ഉണർത്തുകയും ചെയ്യു ന്നു. അവസാനമായി അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് നടത്തുവാനും ഉപദേശിക്കുന്നു. അല്ലാഹുവിന്റെ മഹത്വത്തെയും, പരിശുദ്ധത യെയും വാഴ്ത്തുക, അവന് സ്തോത്രകീർത്തനങ്ങൾ നടത്തുക എന്നൊക്കെ യാണ് അർത്ഥം. ഇമാംറാഗിബ് (റ) ചൂണ്ടിക്കാട്ടിയതുപോലെ, മനസാ വാചാ കർമണാ ഉണ്ടാകുന്ന എല്ലാ ആരാധനകൾക്കും പൊതുവായും, നമസ്കാരത്തിന് പ്രത്യേകമായും തസ്ബീഹ് എന്ന് പറയപ്പെടാറുണ്ട്. ദിക്റും പറയുമ്പോൾ നാവുകൊണ്ടുള്ള സ്ത്രോത്രകീർത്തനങ്ങളായിരിക്കും മിക്കവാറും അതുകൊണ്ടു ദ്ദേശ്യം. അല്ലാഹുവിന്റെ സ്തുതികീർത്തനങ്ങൾ ഏതവസരത്തിലായിരുന്നാലും, അത് മഹത്തായ പുണ്യകർമംതന്നെ. എങ്കിലും, ചില സമയങ്ങൾ പ്രത്യേകം പ്രാധാന്യമർഹിക്കുന്നവയാണ്താനും. ഇൗ സമയങ്ങളെപ്പറ്റി പല സ്ഥലത്തും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതാണ്. (സൂ: റൂം: 17, 18 മുതലായവ നോക്കു ക.) മൂന്ന് സമയങ്ങളാണ് ഇൗ വചനത്തിൽ എടുത്തു പറഞ്ഞിരിക്കുന്നത്. ഒന്നാമത്തേത്ീമ്മൾീദ്ധിഖിജ്ഞുങ (എഴുന്നേൽക്കുന്നസമയത്ത്) എന്നത്രെ. ഇൗ സമയംകൊ ണ്ടുദ്ദേശ്യം ഏതാണെന്ന വിഷയത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ വ്യത്യസ്ത മായ അഭിപ്രായങ്ങൾ കാണാം. അവയിൽ പ്രസക്തമായത് മൂന്നഭിപ്രായങ്ങളാ കുന്നു. 1) ഉറക്കത്തിൽനിന്ന് എഴുന്നേൽക്കുമ്പോൾ എന്നും, 2) നമസ്കാരത്തിന് എഴുന്നേൽക്കുമ്പോൾ, അഥവാ നമസ്കാരത്തിന്റെ ആരംഭത്തിൽ എന്നും, 3) ഇരു ന്നിടത്തുനിന്ന് എഴുന്നേൽക്കുമ്പോൾ എന്നും. നബിചര്യകൾ പരിശോധിക്കു മ്പോൾ ഇൗ മൂന്നവസരങ്ങളിലും ഒരുപ്രകാരത്തിലല്ലെങ്കിൽ മറ്റൊരു പ്രകാരത്തിൽ അല്ലാഹുവിന്റെ സ്തുതികീർത്തനങ്ങൾക്ക് പ്രാധാന്യം നൽകപ്പെട്ടിട്ടുള്ളതായി കാണാവുന്നതാകുന്നു. അതുകൊണ്ട് ഇവയിൽ ഒന്നുമാത്രം സ്വീകരിച്ചു മറ്റുള്ളവ തള്ളിക്കളയേണ്ടുന്ന ആവശ്യം നേരിടുന്നില്ല. ആയത്തിലാകട്ടെ, ഒരു പ്രത്യേക സൂചന കാണപ്പെടുന്നുമില്ല. എങ്കിലും ഒന്നിന് മുൻഗണന നൽകുന്നപക്ഷം, ഇരു ന്നിടത്തുനിന്ന് എഴുന്നേൽക്കുമ്പോൾ എന്ന അഭിപ്രായത്തിനായിരിക്കും നല്ലതെ ന്നാണ് മനിലാകുന്നത്. കാരണം, പ്രായോഗികമായി നോക്കുമ്പോൾ മറ്റു രണ്ട ഭിപ്രായങ്ങളും അതിന്റെ വ്യാപ്തിയിൽ ഉൾപ്പെടുന്നതായിരിക്കുമല്ലോ. രണ്ടാമത്തേത്: രാത്രിയിൽനിന്നും അൽപസമയം ( ) ആകുന്നു. രാത്രിയിൽ നമസ്കാരം, മുതലായവക്ക് പ്രേരിപ്പിക്കുന്ന ധാരാളം വചനങ്ങ ളും, നബി വചനങ്ങളും കാണാവുന്നതാണ്. മൂന്നാമത്തേത്: നക്ഷത്രങ്ങൾ പിന്നോക്കം വെക്കുന്ന സമയം ( ) ആകുന്നു. പ്ര ഭാതം പ്രത്യക്ഷപ്പെടു വാൻ തുടങ്ങുന്നതോടെ നക്ഷത്രങ്ങൾ അസ്തമിച്ചുതുടങ്ങുമല്ലോ. ഇൗ സമയ മാണ് ഇതുകൊണ്ട് വിവക്ഷ. മേൽപറഞ്ഞ ഓരോ അവസരത്തിന്റെയും പ്രാധാന്യം കാണിക്കുന്ന ചില ഉദാഹരണങ്ങൾ കാണുക:- 1. നമസ്കാരത്തിന്റെ ആരം ഭ ത്തിൽ (തക്ബീറിനുശേഷം) നബി ˜ ഇപ്രകാരം പറയാറുണ്ടായിരുന്നതായി ഇമാം അഹ്മദ് (റ) മുസ്ലിം (റ) മുതലാ യവർ ഉദ്ധരിക്കുന്നു: മ്പഴഹ്മദ വ (സാരം: അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുകയും നിന്നെ സ്തുതി ക്കുകയും ചെയ്യുന്നു. നിന്റെ നാമം വളരെ മേൻമയേറിയതാണ്. നിന്റെ മഹത്വം വളരെ ഉന്നതമാണ്. നീയല്ലാതെ ആരാധ്യനേയില്ല.) 2. നബി ˜ അവിടുത്തെ ജീവിതത്തിന്റെ അവസാനകാലങ്ങളിൽ ഇരു ന്നിടത്തുനിന്ന് എഴുന്നേറ്റുപോകുമ്പോൾ ഇങ്ങനെ പറഞ്ഞിരുന്നു: (സാരം: അല്ലാഹുവേ, നിന്റെ പരിശുദ്ധിയെ വാഴ്ത്തുകയും നിന്നെ സ്തുതിക്കുകയും ചെയ്യുന്നു. നീ അല്ലാതെ ഇലാഹില്ലെന്ന് ഞാൻ സാക്ഷ്യപ്പെടുത്തുന്നു. നിന്നോട് ഞാൻ പാപമോചനം തേടുകയും, നിന്റെ അടുക്കലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു. (അ; ദാ; ഹാ.) 3. ആയിശഃ (റ) പറയുന്നു: പ്രഭാതത്തിലെ രണ്ട് (സ്വുബ്ഹ് നമസ്കാരത്തിന്റെ മുമ്പുള്ള സുന്നത്ത് നമസ്കാരത്തെ)ക്കുറിച്ച് നബി തിരുമേനി ˜ സൂക്ഷ്മത കാണിക്കുന്ന അത്രയധികം സൂക്ഷ്മത മറ്റൊരു ഐച്ഛിക (സുന്ന ത്ത്) നമസ്കാരത്തെക്കുറിച്ചും അവിടുന്ന് കാണിക്കാറുണ്ടായിരുന്നില്ല. (ബു; മു.) 4. നബി ˜ അരുളിച്ചെയ്യുന്നു: ഹേ, മനുഷ്യരേ, നിങ്ങൾ സലാം പ്രചരി പ്പിക്കുവിൻ, ഭക്ഷണദാനം ചെയ്യുവിൻ, മനുഷ്യർ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ (രാ ത്രി) നമസ്കരിക്കുവിൻ, എന്നാൽ നിങ്ങൾക്ക് സമാധാനത്തോടെ സ്വർഗത്തിൽ പ്രവേശിക്കാം. (തി.) 5. (റ) പറയുന്നു: നബി ˜ രാത്രിയുടെ ആദ്യത്തിൽ ഉറങ്ങു കയും അതിന്റെ അവസാനത്തിൽ നമസ്കാരത്തിന് നിൽക്കുകയും ചെയ്തിരു ന്നു. (ബു; മു.) 6. ഒരു ജനത ഒരു സദിൽ ഇരുന്നിട്ട് അതിൽവെച്ച് തീരെ അല്ലാഹു വിന്റെ ദിക്ർ (സ്മരണ) നടക്കാതെ അതിൽനിന്ന് എഴുന്നേറ്റു പോകുന്നപക്ഷം ആ സദ് അവർക്ക് ദോഷകരവും നഷ്ടകരവുമായിട്ടല്ലാതെ വരികയില്ല എന്ന് അബൂദാവൂദും തിർമദിയും (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ വന്നിരിക്കുന്നു.