Muhammad Amani Moulavi (d. 1987) · Surah 51 · 60 verses
51:1–16وَٱلذَّـٰرِيَٰتِ ذَرۡوٗا
فَٱلۡحَٰمِلَٰتِ وِقۡرٗا
فَٱلۡجَٰرِيَٰتِ يُسۡرٗا
Passage continues through verse 51:16.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 60 - വിഭാഗം പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1 പ (ശക്തിയായ) പാറ്റൽപാറ്റി (വിതറി)ക്കൊണ്ടിരിക്കുന്നവ തന്നെ യാണ (സത്യം)! 1 പ പാറ്റുന്ന (വിതറുന്ന)വ തന്നെയാണ ഒരു (ശക്തിയായ) പാറ്റൽ മണ്ണ് മുതലായ വസ്തുക്കളെ പാറ്റിപ്പറപ്പിച്ചുകൊണ്ടിരിക്കുന്ന കാറ്റുകളെ ക്കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
(2) എന്നിട്ട്, ഭാരംവഹി(ച്ചുനട) ക്കുന്നവയാണ(സത്യം)! 2 പ എന്നിട്ട് വഹിക്കുന്നവ തന്നെയാണ ഭാരം, കനം പിന്നെ, നീരാവിയും, മഴവെള്ളവും വഹിച്ചു സഞ്ചരിക്കുന്ന മേഘങ്ങൾകൊണ്ട് സത്യം ചെയ്യുന്നു. (3) എന്നിട്ട്, നിഷ്പ്രയാസം സഞ്ചരിക്കുന്നവ തന്നെയാണ (സ ത്യം)! 3 പ എന്നിട്ട് നടക്കുന്ന (സഞ്ചരിക്കുന്ന)വ തന്നെയാണ എളു തായിട്ട് (നിഷ്പ്രയാസം) അതിവേഗം ഉദ്ദിഷ്ടസ്ഥാനങ്ങളിലേക്ക് സഞ്ചരി ക്കുന്ന കപ്പലുകളെക്കൊണ്ട് സത്യം ചെയ്യുന്നു. (4) എന്നിട്ട്, കാര്യം വിഭജിച്ചു കൊടുക്കുന്നവ തന്നെയാണ (സ ത്യം)! 4 പ എന്നിട്ട് ഭാഗിക്കുന്ന (വിഭജിക്കുന്ന)വ തന്നെയാണ കാര്യം പിന്നെ, അല്ലാഹുവിന്റെ കല്പനപ്രകാരം സൃഷ്ടികൾക്കിടയിൽ കാര്യങ്ങളെ ഭാഗിച്ചു കൊടുക്കുന്ന മലക്കുകളെകൊണ്ട് സത്യം ചെയ്യുന്നു. (5) നിശ്ചയമായും, നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്നത് സത്യമാ യിട്ടുള്ളതുതന്നെ. 6 പ നിശ്ചയമായും, പ്രതിഫലന ടപടി സംഭവിക്കുന്നതും തന്നെ. 5 പ നിശ്ചയമായും നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്നത് സത്യമായത് തന്നെ (6) നിശ്ചയമായും നടപടി (എടുക്കൽ), പ്രതി ഫലം സംഭവിക്കുന്നത് തന്നെ കാറ്റുകൾ, മേഘങ്ങൾ, കപ്പലുകൾ, മലക്കുകൾ എന്നിവയെക്കൊണ്ട് അല്ലാഹു സത്യം ചെയ്തു പറയുന്നത് രണ്ട് കാര്യങ്ങളത്രെ. ഒന്ന്: രക്ഷാശിക്ഷ കൾ, സ്വർഗനരകങ്ങൾ മുതലായ വാഗ്ദാനങ്ങളും, താക്കീതുകളുമെല്ലാം യഥാർത്ഥങ്ങളാണെന്ന്. രണ്ട്: മരണാനന്തരം ഓരോരുത്തന്റെ ഗുണദോഷകർമ ങ്ങൾ പരിശോധിച്ചു തക്കതായ നടപടി എടുക്കുകയും, പ്രതിഫലം നൽകുകയും ചെയ്യുന്നതാണെന്ന്. അഥവാ, അവയൊന്നും വെറും ഭീഷണിയോ, ചിലർ തട്ടിമൂ ളിക്കാറുള്ളതുപോലെ, സൻമാർഗത്തിലേക്ക് പ്രോത്സാഹനാർത്ഥം പറയപ്പെടുന്ന അതിശയോക്തികളോ ഒന്നുമല്ല. എല്ലാം തികച്ചും സംഭവിക്കുവാൻ പോകുന്ന സത്യയാഥാർത്ഥ്യങ്ങളാകുന്നു എന്ന് സാരം. മേൽകണ്ട നാല് സത്യവാചകങ്ങൾക്കും നാം മുകളിൽകൊടുത്ത വ്യാഖ്യാനങ്ങളാണ് മുൻഗാമികളായ പല മഹാൻമാരും നൽകുന്നത്. അലി (റ), ഉമർ (റ), (റ), ഇബ്നു ഉമർ (റ), മുതലായ സ്വഹാബിവര്യൻമാ രിൽനിന്നും, മുജാഹിദ് (റ), ജുബൈർ (റ), ക്വത്താദഃ (റ), സുദ്ദീ (റ), ഹസൻ (റ) മുതലായ പല മഹാൻമാരിൽനിന്നും നിവേദനം ചെയ്യപ്പെട്ടിട്ടു ള്ളതാണവ. പ്രമുഖ വ്യാഖ്യാതാക്കളായ ഇബ്നു ജരീറും, ഇബ്നു അവരുടെ സാധാരണ വേറെ അഭിപ്രായങ്ങൾ ഇവിടെ പ്രസ്താവിച്ചിട്ടുമില്ല. ( ) പക്ഷേ, റാസീ (റ) മുതലായ ചിലർ അഭിപ്രായപ്പെടുന്നത് പ്രസ്തുത വാചകങ്ങളിൽ വിശേഷിപ്പി ക്കപ്പെട്ടിരിക്കുന്നതെല്ലാം കാറ്റ് തന്നെയാണെന്നാകുന്നു. ആദ്യവചനത്തിൽ നീരാവി പാറ്റിപ്പരത്തി മേഘമുണ്ടാക്കുന്ന കാറ്റുകൾ, രണ്ടാമത്തേതിൽ മേഘഭാരം വഹി ക്കുന്ന കാറ്റുകൾ, മൂന്നാമത്തേതിൽ മേഘമായി അന്തരീക്ഷത്തിൽ സഞ്ചരിക്കുന്ന കാറ്റുകൾ, നാലാമത്തേതിൽ വിവിധ ഭാഗങ്ങളിൽ മേഘങ്ങളെ എത്തിച്ചു മഴ ഭാഗി ച്ചുകൊടുക്കുന്ന കാറ്റുകൾ എന്നിങ്ങനെയാണ് അവരുടെ വ്യാഖ്യാനം. വേറെയും ചില അഭിപ്രായങ്ങൾ കാണാം. പക്ഷേ, മേൽകണ്ടതുപോലെ പല സ്വഹാബിക ളും, അടങ്ങുന്ന പൗരാണിക മഹാൻമാരുടെ അഭിപ്രായത്തിനാണ് കൂടുതൽ പ്രസക്തിയുള്ളത് എന്ന് തീർച്ചയാണ്. ഇതുപോലെ കാണപ്പെടുന്ന എല്ലാ സത്യവാചകങ്ങളിലും നാം പ്രത്യേകം മനിരുത്തേണ്ടത് രണ്ട് കാര്യങ്ങളാണ്. 1) സത്യം ചെയ്തു കൊണ്ട് പറയപ്പെട്ടിട്ടുള്ള കാര്യത്തിന്റെ ഗൗരവവും പ്രാധാന്യവും. 2) ഏതൊ ന്നിന്റെ പേരിലാണോ സത്യം ചെയ്യപ്പെട്ടതെങ്കിൽ അതിലടങ്ങിയിട്ടുള്ള രഹസ്യ ങ്ങളും സൂചനകളും. ഒന്നിലധികം വ്യാഖ്യാനങ്ങൾക്ക് സാധ്യതയുണ്ടാകുമ്പോൾ ഇത് കൂടുതൽ മനിരുത്തേണ്ടതാകുന്നു. സത്യവാചകങ്ങളിൽ അടങ്ങിയ തത്വരഹസ്യങ്ങളെക്കുറിച്ച് പല മഹാൻമാരും പ്രത്യേകം ഗ്രമ്ലങ്ങൾ തന്നെ രചിച്ചിട്ടുണ്ട്. ചുരുക്കം ചിലതെല്ലാം സന്ദർഭമനുസരിച്ച് നാമും ചിലപ്പോൾ ചൂണ്ടിക്കാട്ടാറുമുണ്ട്. അടുത്ത വചനം നോക്കുക: (7) (പല) മാർഗങ്ങളുള്ളതായ ആകാശം തന്നെയാണ (സത്യം)! 8 പ നിശ്ചയമായും, നിങ്ങൾ ഭിന്നമായ വാക്കിലാണ് ധ ഭിന്നാഭിപ്രാ യത്തിലാണ് പ ഉള്ളത്. 9 പ തെറ്റിക്കപ്പെടുന്നവർ അതി നാൽ തെറ്റിക്കപ്പെടുന്നു. 7 പ വൻഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ആകാ ശത്ത് അവയുടെ സഞ്ചാരപഥങ്ങളും, ഭ്രമണമാർഗങ്ങളുമായി വിവിധതരത്തിലുള്ള അസംഖ്യം മാർഗങ്ങൾ സ്ഥിതി ചെയ്യുന്നു. അവയെല്ലാം വ്യവസ്ഥാപിതവും അതി സമർത്ഥവുമായ രീതിയിൽ അല്ലാഹു സ്ഥാപിച്ചു നിയന്ത്രിച്ചുവരുന്നു. ഉപരിഗോ ളങ്ങളെ സംബന്ധിച്ച് മനുഷ്യന്റെ അറിവ് എത്രതന്നെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ശരി, ഉപരിമണ്ഡലത്തിൽ സ്ഥിതി ചെയ്യുന്ന അതിരറ്റ യാഥാർത്ഥ്യങ്ങളുടെ പടി വാതിൽക്കലെത്തിച്ചേരുവാൻ എനിയും ബഹുദൂരം അവൻ സഞ്ചരിക്കേണ്ടതു ണ്ട്. ഉപരിയാകാശ സംബന്ധമായി ഇന്നോളം മനുഷ്യന് സൂക്ഷ്മമായി സിദ്ധിച്ചു കഴിഞ്ഞിട്ടുള്ള ഓരോ അറിവും തന്നെ, ലോകസ്രഷ്ടാവും നിയന്താവുമായ അല്ലാ ഹുവിന്റെ മഹത്വത്തെ വിളിച്ചോതുന്നവ മാത്രമാകുന്നു. എന്ന വാക്കിന് മിക്ക വ്യാഖ്യാതാക്കളും സ്വീകരിച്ചതുപോലെ അർത്ഥം കൽപിച്ചുകൊണ്ടാണ് നാം ഇൗ വിവരണം നൽകിയത്. എന്നാൽ, ആ വാക്കിന് കെട്ടുറപ്പ്, ഭംഗി, അഴക്, എന്നിങ്ങനെ വേറെയും അർത്ഥങ്ങൾ കല്പി ക്കപ്പെട്ടിട്ടുണ്ട്. എന്നാലും, ഇൗ അർത്ഥങ്ങളെല്ലാം വിരൽ ചൂണ്ടുന്നതും, അവയെ ആധാരമാക്കിയുള്ള വ്യാഖ്യാനങ്ങൾ എത്തിച്ചേരുന്നതും ഒരേ വസ്തുതയിലേ ക്കുതന്നെ. അതെ, അല്ലാഹുവിന്റെ സൃഷ്ടി വൈഭവത്തിലേക്കും, കലാ വൈദ ഗ്ദ്ധ്യത്തിലേക്കും തന്നെ! ഇൗ വഴിക്ക് മനുഷ്യചിന്തയെ തിരിച്ചുവിടുവാൻ പ്രോത്സാഹിപ്പിക്കുന്നതാണ് 7 -ാം വചനത്തിലെ സത്യവാചകം. സത്യനിഷേധികളുടെ നിഷേധം ഏക സ്വരത്തിലുള്ളതല്ല, ഐക്യരൂപ മോ, സ്വഭാവസ്ഥിരതയോ അതിനില്ല. അത് വിഭിന്ന രീതിയിലും, വ്യത്യസ്ത രൂപ ത്തിലുമാണ്. ജാലം, കവിത, ജോൽസ്യം ഭ്രാന്ത് എന്നിങ്ങനെ പലപ്പോഴും പലതും അവർ പറയും. സത്യദീക്ഷയില്ലാത്ത ചിന്താശൂന്യൻമാരായ ആളുകൾ അതുകേട്ട് സത്യത്തിൽനിന്ന് തെറ്റിപ്പിഴച്ചുപോകുന്നു. എന്നല്ലാതെ, സത്യാന്വേഷികളായ ആളുകളൊന്നും അത്മൂലം തെറ്റിപ്പോകുകയില്ല എന്നൊക്കെയാണ് ഇൗ വചന ങ്ങളിൽ അല്ലാഹു സത്യം ചെയ്തു പറഞ്ഞതിന്റെ താൽപര്യം. (10) (ആ) മതിപ്പിട്ടു (കള്ളം) പറ യുന്നവർ കൊല്ലപ്പെടട്ടെ ധ ശപിക്ക പ്പെടട്ടെ പ ! പ അതായത്, വിഡ്ഢിത്ത ത്തിൽ (മുഴുകി) അശ്രദ്ധരായവർ. 10 പ ശാപ വാക്യമാണ്ി പ്ലുക്തീയ (കൊല്ലപ്പെടട്ടെ) എന്ന വാക്ക്. യാതൊരു തെളിവോ ന്യായമോ ഇല്ലാതെ ഊഹിച്ചും മതിപ്പിട്ടും കള്ളം പറ ഞ്ഞുകൊണ്ടിരിക്കുകയാണവർ. അജ്ഞ തയിലും വിഡ്ഢിത്തത്തിലും മുഴുകി അവരുടെ തന്റേടവും ബോധവും നശി ക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ, അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് അവർ പാത്രമായിരിക്കുന്നു. (12) അവർ ചോദിക്കുന്നു: ഏത വസരത്തിലാണ് (ഈ) പ്രതിഫലന ടപടിയുടെ എന്ന്. 13 പ (നരക) അന്മിക്കുമീതെ അവർ പരീക്ഷണം ചെയ്യപ്പെടുന്ന ദിവസമത്രെ (അതുണ്ടാവുക). 14 പ (പറയപ്പെടും) നിങ്ങളുടെ പരീക്ഷണം (ശിക്ഷ) നിങ്ങൾ ആസ്വദിക്കുവിൻ! നിങ്ങൾ യാതൊ ന്നിന് ധൃതിപ്പെട്ടുകൊണ്ടിരുന്നുവോ 12 പ അവർ ചോദിക്കുന്നു ഏതവസരത്തിലാണ്, എപ്പോഴാണ് നടപടിയെടുക്കുന്ന (പ്രതിഫലത്തിന്റെ) ദിവസം (13) ദിവസം അവർ അന്മിയുടെ മീതെ, നരകത്തിൽ പരീക്ഷണം ചെയ്യപ്പെ ടുന്ന (14) ആസ്വദിക്കുവിൻ, രുചിനോക്കുവിൻ നിങ്ങളുടെ പരീക്ഷണം ഇത് യാതൊന്നാണ്, ഇതത്രെ യാതൊന്ന് നിങ്ങളായിരുന്നു അതിന് നിങ്ങൾ ധൃതികൂട്ടും എപ്പോഴാണ് പ്രതിഫലനടപടി എടുക്കുന്ന അവിശ്വാസി കൾ പരിഹാസപൂർവ്വം ധൃതികൂട്ടിക്കൊണ്ട് ചോദിക്കുന്നതാണ്. അതുകൊണ്ടാണ് അല്ലാഹു ഇങ്ങനെ മറുപടി പറഞ്ഞതും. (15) നിശ്ചയമായും ഭയഭക്ത ൻമാർ (സ്വർഗ) തോപ്പു കളിലും, അരുവികളിലുമായിരിക്കും;- (16) തങ്ങളുടെ രക്ഷിതാവ് തങ്ങൾക്ക് നൽകിയതിനെ (ഏറ്റു) വാങ്ങിക്കൊണ്ട്, (കാരണം) അവർ അതിനുമുമ്പ് സുകൃതം ചെയ്യുന്നവ രായിരുന്നു. 15 പ തോപ്പുകളിൽ (സ്വർഗ ങ്ങളിൽ) ആയിരിക്കും അരുവി (നീരുറവ)കളിലും (16) എടുത്തു കൊണ്ട് (ഏറ്റുവാങ്ങിക്കൊണ്ട്) അവർക്ക് നൽകിയതിനെ അവരുടെ റ∫് നിശ്ചയമായും അവരായിരുന്നു അതിന് മുമ്പ് സുകൃതം ചെയ്യുന്നവർ, നന്മ ചെയ്യുന്നവർ (മുഹ്സിൻ) എന്നാൽ സുകൃതവാൻ, നന്മ ചെയ്യുന്നവൻ, പുണ്യം ചെയ്യു വാക്കർത്ഥം. മറ്റൊരാൾക്ക് നന്മചെയ്യുന്നവനും, സൽപ്രവൃ ത്തികൾ ചെയ്യുന്നവനും ഈ വാക്ക് ഉപയോഗിക്കപ്പെടും. ഇതിന്റെ ധാതുപദമാ കുന്ന (ഇഹ്സാൻ) എന്നതിന് നബി ˜ നൽകിയിട്ടുള്ള നിർവ്വചനം ഇതാ കുന്നു. ( യ്യന്ദഖ ജ്ഞ (നീ അല്ലാഹുവിനെ കാണുന്നു വെന്നപോലെ അവനെ നീ ആരാധിക്കുക. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട് (മു.) സുകൃതവാൻമാരുടെ ഗുണങ്ങളും അവർക്ക് സ്വർഗവും മറ്റും ലഭിക്കുവാനുള്ള കാരണവും അടുത്ത വചനങ്ങളിൽ വിവരിക്കു ന്നു. നബി തിരുമേനി ˜ യുടെ നിർവ്വചനത്തിന് ചില ഉദാഹരണങ്ങളും അതിൽ കാണാം.
51:17–30كَانُواْ قَلِيلٗا مِّنَ ٱلَّيۡلِ مَا يَهۡجَعُونَ
وَبِٱلۡأَسۡحَارِ هُمۡ يَسۡتَغۡفِرُونَ
وَفِيٓ أَمۡوَٰلِهِمۡ حَقّٞ لِّلسَّآئِلِ وَٱلۡمَحۡرُومِ
Passage continues through verse 51:30.
(17) അല്പ (സമയ)മായിരുന്നു രാത്രിയിൽനിന്ന് അവർ ഉറങ്ങാറുള്ള ത്. 18 പ നിശാന്ത്യസമയങ്ങളിലാക ട്ടെ, അവർ പാപമോചനം തേടു കയും ചെയ്തിരുന്നു. 19 പ അവരുടെ സ്വത്തുക്കളിൽ ചോദിക്കുന്നവന്നും, (ചോദിക്കുന്ന തിന്) തടം ബാധിച്ചവർക്കും അവ കാശമുണ്ടായിരിക്കും. 17 പ അവരായിരുന്നു അല്പം, കുറച്ച് രാത്രിയിൽനിന്ന് അവർ ഉറങ്ങുന്നത് (18) നിശാന്ത്യങ്ങളിൽ, രാത്രി അവസാന പാപമോചനം (പൊറുതി) തേടുകയും ചെയ്യും (19) അവരുടെ സ്വത്തുക്കളിലുണ്ട് അവകാശം (ഓഹരി) ചോദിക്കുന്നവന്ന് തടം ബാധിച്ചവന്, തടയപ്പെട്ടവനും മിക്കവരും ചെയ്യുന്നതുപോലെ, അവർ രാത്രിമുഴുവൻ നിദ്രയിലായി സമയം കഴിച്ചിരുന്നില്ല. പലരെയും പോലെ വിനോദശാലകളിലോ ദുർന്നടപ്പു കേന്ദ്രങ്ങളിലോ സമയം ചിലവഴിച്ചിരുന്നുമില്ല. രാത്രി അവർ ഉറങ്ങും, പക്ഷേ അല്പസമയം മാത്രം. ബാക്കി സമയം നമസ്കാരം, ദിക്ർ, മുതലായ ആരാ ധനാകർമങ്ങളിലാണവർ കഴിച്ചുകൂട്ടുന്നത്. രാത്രിയുടെ അന്ത്യയാമത്തിലാണല്ലോ എല്ലാവരും സുഖനിദ്ര കൂടുതൽ ആസ്വദിക്കുന്നത്. ഈ അവസരത്തിൽ അവ രുടെ ശ്രദ്ധ അല്ലാഹുവിനോട്നമസ്കാരത്തിലോ അല്ലാതെയോപാപമോചനം തേടുന്നതിലാണ്. ആരാധനാകർമങ്ങളിൽ കേവലം കൊള്ളാവുന്ന ആളുക ളിൽപോലും കണ്ടേക്കുന്ന ഒരു കുറ്റമത്രെ ലുബ്ധത. ഇവരെ ആ ദോഷവും തീണ്ടി യിട്ടില്ല. സാധുക്കൾക്കും, പാവപ്പെട്ടവർക്കും അവരുടെ ധനത്തിൽ പങ്കുണ്ട്. പങ്കു ണ്ടെന്ന് മാത്രമല്ല, അതവർക്ക് അവകാശപ്പെട്ടതാണെന്നും, തങ്ങൾ കൊടുത്തു തീർക്കേണ്ടുന്ന കടമയാണെന്നും അവർ കരുതുന്നു. ചോദിച്ചു വരുന്നവർക്ക് മാത്ര മല്ല, ബുദ്ധിമുട്ടും ഞെരുക്കവുമുള്ളതോടൊപ്പം ചോദിച്ചുവാങ്ങാൻ കഴിയാതെ യോ, അഭിമാനം അനുവദിക്കാതെയോ മുടങ്ങിനിൽക്കുന്നവർക്കും തങ്ങളുടെ ധന ത്തിൽനിന്ന് അവർ പങ്ക് നല്കും. അങ്ങനെ, തങ്ങളുടെ സ്രഷ്ടാവിനോടുള്ള ബാധ്യതയിലും, സഹസൃഷ്ടികളോടുള്ള ബാധ്യതയിലും അവർ തികച്ചും ബോധ വാൻമാരാകുന്നു. ചോദിച്ചു വരുന്ന ആൾ ( )ക്ക് അവൻ ചോദിച്ച കാരണംകൊണ്ടു തന്നെ സഹായം നൽകേണ്ടതുണ്ട്. ചോദിച്ചുവാങ്ങലും, യാചിക്കലും മാന്യമായ ഒരു ഏർപ്പാടല്ലെന്ന് പരക്കെ എല്ലാവർക്കും അറിയാം. ഇസ്ലാമാകട്ടെ, അതിനെ വളരെ ശക്തിയായി വെറുക്കുകയും ചെയ്യുന്നു. പക്ഷേ, ചോദിക്കപ്പെടുന്ന ആൾ തന്റെ അന്തും മാന്യതയും പാലിക്കേണ്ടതുണ്ടല്ലോ. ചോദ്യകർത്താവിന്റെ സ്ഥിതികൾ ചുഴിഞ്ഞന്വേഷണം നടത്തുന്നത് ഭൂഷണമല്ല. ചോദിച്ചുവരുന്നവർ കുതിരപ്പുറത്ത് വന്നാലും ശരി, അവനൊരു അവകാശമുണ്ട്. ( ക്ലടഞ്ചമ ള്ളപ്പഥ അസ്ലഘ ) എന്നത്രെ നബി ˜ പറയുന്നത്. (അ; ദാ.) ദാരിദ്യ്രവും കഷ്ടപ്പാടും ഉണ്ടെങ്കിലും അത് അന്യനെ അറിയിക്കാതെ അഭിമാനം സംരക്ഷിച്ചുകൊണ്ട് വിഷമം സഹിക്കുന്നവരുണ്ട്. മറ്റ് ചിലർക്ക് അന്യ നോട് സഹായമർത്ഥിക്കുന്നതിൽ മടിതോന്നിയില്ലെങ്കിലുംരോഗം മുതലായ ഏതെങ്കിലും കാരണത്താൽതന്റെ വിഷമാവസ്ഥ മറ്റു സഹോദരൻമാരെ അറി യിക്കുവാൻ സാധിക്കാതെ വരുന്നവരുമുണ്ട്. ഇവർക്കാണ് (മുടക്കം ബാധി ച്ചവൻ അഥവാ ചോദിക്കുന്നതിന് തട മുള്ളവൻ) എന്ന് പറയുന്നത്. ഉപജീവന എന്നും ഇൗ വാക്കിന് വിവക്ഷ നൽകപ്പെട്ടിട്ടുണ്ട്. നബി ˜ അരുളിച്ചെയ്ത ഒരു ഹദീഥിന്റെ സാരം ഇതാണ്: ജന ങ്ങൾക്കിടയിൽ യാചിച്ച് നടക്കുന്നവനും ഒരു പിടിയോ, രണ്ട് പി ടിയോ, ഒരു കാര ക്കയോ, രണ്ട് കാരക്കയോ (കൊടുത്ത്) മടക്കിവിടാവുന്നവനുമല്ല. മിസ്കീൻ എന്നാൽ, പരാശ്രയം വേണ്ടാതിരിക്കത്തക്ക ധനം ഇല്ലാതെയും, തനിക്ക് ധർമം കിട്ടത്തക്കവണ്ണം തന്റെ സ്ഥിതി (മറ്റുള്ളവർക്ക്) അറിയപ്പെടാതെയും ഇരിക്കുന്ന വനാകുന്നു. (ബു; മു.) വാസ്തവത്തിൽ ഇങ്ങനെയുള്ളവരെല്ലാം ഉൾപ്പെടുന്ന ഒരു വാക്കാണ് മ്മവഞ്ചfi എന്നത്. ഇൗ വകക്കാരെക്കുറിച്ച് മനിലാക്കുകയും അവർക്ക് ആശ്വാസം നൽകുകയും ചെയ്യുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു പുണ്യകർമ മാണെന്ന് പറയേണ്ടതില്ല. ഉത്തരവാദപ്പെട്ടവരുടെയും കഴിവുള്ളവരുടെയും കടമയു മാണിത്. നബി ˜ പറയുന്നു: ഹേ, മനുഷ്യരേ, നിങ്ങൾ സലാം പ്രചരിപ്പിക്കു വിൻ, ഭക്ഷണം നൽകുകയും ചെയ്യുവിൻ, രക്തബന്ധം പാലിക്കുകയും ചെയ്യു വിൻ, ജനങ്ങൾ ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ (രാത്രി) നമസ്കാ രം നടത്തുകയും ചെയ്യുവിൻ, നിങ്ങൾക്ക് ശാന്തമായി സ്വർഗത്തിൽ (തി.) (20) ദൃഢവിശ്വാസമുള്ളവർക്ക് ഭൂമിയിൽ പല ദൃഷ്ടാന്തങ്ങൾ ഉണ്ട്. 21 പ നിങ്ങളിൽ തന്നെയുമുണ്ട് (ദൃഷ്ടാന്തങ്ങൾ). എന്നിട്ട് നിങ്ങൾ കണ്ടറിയുന്നില്ലേ?! പ ആകാശത്തിൽ നിങ്ങളുടെ ആഹാരവും (ഉപജീവനമാർഗവും) , നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടു ന്നതും ഉണ്ട്. 23 പ എന്നാൽ, ആകാശത്തി ന്റെയും ഭൂമിയുടെയും രക്ഷിതാവ് തന്നെയാണ (സത്യം)! നിശ്ചയമാ യും, ഇത്, നിങ്ങൾ സംസാരിച്ചുകൊ ണ്ടിരിക്കുന്നുവെന്നതുപോലെ ഒരു യഥാർത്ഥം തന്നെയാണ് (എന്ന് ഓർമിക്കുക). 20 ള്ളുമിവ ഭൂമിയിലുണ്ട് ദൃഷ്ടാന്തങ്ങൾ ദൃഢവിശ്വാസി കൾക്ക്, ഉറപ്പിക്കുന്നവർക്ക് (21) ശ്ശുമിവ നിങ്ങളിൽ തന്നെയും, നിങ്ങളുടെ ദേഹങ്ങളിലും ഉണ്ട് എന്നിട്ട് (അപ്പോൾ) നിങ്ങൾ കണ്ടറിയുന്നില്ലേ (22) ള്ളുമിവ ആകാശത്തിലുണ്ട്, നിങ്ങളുടെ ആഹാ സ്ലിലിവ നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെടുന്നതും (23) എന്നാൽ റ∫് ഭൂമിയുടെയും നിശ്ച യമായും അത് ഹ യഥാർത്ഥ (പരമാർത്ഥം, സത്യം) സ്ലിലീ പ്ലൃഷ്ടുല നിങ്ങൾ ആണെന്നതുപോലെ നിങ്ങൾ സംസാരിക്കുന്നു (എന്നത്) മഴയെ ആശ്രയിച്ചാണല്ലോ മനുഷ്യന്റെ ആഹാരം നിലകൊള്ളുന്നത്. മഴ ആകാ ശത്തുനിന്ന് ലഭിക്കുന്നതുമാണ്. പ്രത്യക്ഷത്തിൽ ആഹാരത്തിന്റെ പ്രധാന ഉപാ ധിയാണ് മഴയെങ്കിലും, അതിനുപുറമെ അല്ലാഹുവിൽനിന്നുള്ള അദൃശ്യമായ അനുഗ്രഹങ്ങൾ വേറെയും ആവശ്യമാകുന്നു. നിങ്ങളോട് വാഗ്ദത്തം ചെയ്യപ്പെ മരണശേഷമുള്ള രക്ഷാശിക്ഷകൾ മുതലായവ യാണ്. മനുഷ്യൻ സംസാരിക്കുന്നുവെന്നത് എപ്രകാരം പരമാർത്ഥമാണോ അപ്ര കാരം യാതൊരു സംശയത്തിനും അവകാശമില്ലാത്ത പരമാർത്ഥം തന്നെയാണ് ഇപ്പറയുന്ന കാര്യങ്ങളും എന്ന് അല്ലാഹു അവനിൽ ആണയിട്ട് ഓർമിപ്പിക്കുന്നു. ഹസൻ (റ) പറഞ്ഞതുപോലെ, ഇത്രയും ശക്തിയായ ഭാഷയിൽ അല്ലാഹു ആണ യിട്ടുപറഞ്ഞിട്ടും അത് വിശ്വസിക്കാത്ത മനുഷ്യർ ശപിക്കപ്പെട്ടവർതന്നെ! വിഭാഗം- 2 (24) ഇബ്റാഹീമിന്റെ മാന്യാതി ഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ?- 25 പ അതായത്, അവർ അദ്ദേഹ ത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം. എന്നിട്ട് അവർ സലാം എന്നുപറഞ്ഞു. അദ്ദേഹം പറഞ്ഞു: സലാം; അപരിചിതരായ ആളു 24 പ നിനക്ക് വന്നിരിക്കുന്നുവോ വർത്തമാനം, വിഷയം, വൃത്താന്തം ഇബ്റാഹീമിന്റെ അതിഥികളുടെ ആദരിക്ക പ്പെട്ടതായ (മാന്യരായ) (25) അതായത് അവർ പ്രവേശിച്ചപ്പോൾ അദ്ദേഹത്തിന്റെ അടുക്കൽ എന്നിട്ടവർ പറഞ്ഞു സലാം എന്ന് അദ്ദേഹം പറഞ്ഞു സലാം ഒരു ജനത (ആളുകൾ) അറിയപ്പെടാ ത്ത, അപരിചിതരായ (അ)യുടെ അതിഥികളുടെ സംഭവം ഇവിടെയും, സൂ: ഹിജ്റി( )ലും അല്ലാഹു സംക്ഷിപ്തമായിട്ടാണ് വിവരിച്ചിരിക്കുന്നത്. സൂ: ഹൂദിൽ, സംഭവം കുറെ കൂടി വിശദമായി വിവരിച്ചിരിക്കുന്നു. അതിഥികൾ മല ക്കുകളായിരുന്നു. മനുഷ്യ രൂപത്തിലായിരുന്നു അവർ വന്നത്. വരവിന്റെ ഉദ്ദേശ്യം അടുത്ത വചനങ്ങളിൽ കാണാം. ഇസ്ലാമിലെ ഉപചാരവാക്യമായ സലാമോട് കൂടിയാണ് അവർ വീട്ടിൽ പ്രവേശിച്ചത്. ഇബ്റാഹീം നബി (അ) സലാം മടക്കി. ആഗതർ ആരാണെന്നും, വരവിന്റെ ഉദ്ദേശ്യമെന്താണെന്നും വ്യക്തമാകുന്നതിനു മുമ്പുതന്നെ, അതിഥി സൽക്കാരത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം അവരെ സൽക്കരിക്കുവാനുള്ള ഏർപ്പാടിനെപ്പറ്റിയാണ് ശ്രദ്ധ പതിച്ചത്. (26) ഉടനെ, അദ്ദേഹം തന്റെ വീട്ടുകാരുടെ അടുക്കലേക്ക് പതു ങ്ങിച്ചെന്നു. എന്നിട്ട് (തടിച്ച്) കൊഴുത്ത ഒരു പശുക്കുട്ടിയെ (വേ വിച്ചു) കൊണ്ടുവന്നു. 27 പ അങ്ങനെ, അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ച് ധ കൊണ്ടു വന്നു പ വെച്ച്, അദ്ദേഹം പറഞ്ഞു: നിങ്ങൾ 26 പ അപ്പോൾ അദ്ദേഹം പതുങ്ങിച്ചെന്നു, ഉപായത്തിൽ തിരിഞ്ഞു, സൂത്ര ത്തിൽ ചെന്നു തന്റെ വീട്ടുകാരിലേക്ക് എന്നിട്ടദ്ദേഹം വന്നു ഒരു പശുക്കുട്ടിയുമായി, മൂരിക്കൂട്ടനെക്കൊണ്ട് കൊഴുത്ത, തടിച്ച (27) എന്നിട്ട് അതിനെ അണപ്പിച്ച് (അടുത്ത് കൊണ്ടുചെന്ന്) അവരിലേക്ക് അദ്ദേഹം പറഞ്ഞു നിങ്ങൾ തിന്നുകയില്ലേ, തിന്നുന്നില്ലേ, തിന്നു കൂടേ അതിഥികളെ മാന്യമായ നിലയിൽ സ്വീകരിച്ചിരുത്തേണ്ടതാമസം, പതുക്കെ ഉപായത്തിൽ വീട്ടുകാരുടെ അടുക്കൽചെന്ന് സദ്യവട്ടം തയ്യാറാക്കുവാൻ ഏർപ്പാട് ചെയ്തു. ആ കാലത്തും, ആ പ്രദേശത്തും ഭക്ഷ്യപദാർത്ഥങ്ങളിൽ പ്രാധാന്യം നൽകപ്പെട്ടിരുന്ന ഒന്നാണ് മൂരിക്കുട്ടൻ, ക്ഷണനേരം കൊണ്ട് തടിച്ചുകൊഴുത്ത ഒരു പശുക്കുട്ടിയെ പാകം ചെയ്ത് തയ്യാറാക്കി. ഭക്ഷണം ഒരി ടത്ത് വെച്ച് അതിഥികളെ അങ്ങോട്ട് വിളിച്ച് ബുദ്ധിമുട്ടിക്കാതെ അവർ ഇരിക്കു ന്നിടത്തേക്ക് അങ്ങോട്ട് കൊണ്ടുചെന്നു. ഇത് മറ്റോ നിർബ ന്ധിച്ച് പറയാതെ, എന്ന് പറഞ്ഞുകൊണ്ട് സാദരം അവരെ ഭക്ഷി ക്കുവാൻ ക്ഷണിച്ചു. പക്ഷേ, സൂ: ഹൂദ് 70 ൽ കാണാവുന്നതുപോലെ, അതിഥി കൾ ഭക്ഷണം കഴിക്കുവാൻ കൈ നീട്ടുന്നില്ല. അപ്പോൾ ഇബ്റാഹീം നബി (അ)ക്ക് തോന്നി. ഈ അവസരത്തിൽ, അതിഥികൾ തങ്ങളെപ്പറ്റി അദ്ദേഹത്തിന് പരിചയപ്പെടുത്തി. തങ്ങൾ അല്ലാഹുവിന്റെ ദൂതൻമാരാണെന്നും, തങ്ങളുടെ വരവിന്റെ ഉദ്ദേശ്യം ഇന്നതാണെന്നും അറിയിച്ചു. ഇതിനെപ്പറ്റി തുടർന്നുള്ള വചനങ്ങളിൽ വിവരിക്കുന്നുണ്ട്. അതിഥികളെ സ്വീകരിക്കുന്നതിലും, അവരോട് പെരുമാറുന്നതിലും, അവരെ സൽക്കരിക്കുന്നതിലും കൈക്കൊള്ളേണ്ടുന്ന പല മര്യാദകൾക്കും ഇബ്റാഹീം നബി (അ)യുടെ ഈ പെരുമാറ്റത്തിൽ നമുക്ക് മാതൃകയുണ്ട്. അല്ലാഹു അറിയിച്ചുകൊടുത്താലല്ലാതെ, മറഞ്ഞ കാര്യം പ്രവാചകൻമാർക്ക് പോലും അറിയുകയില്ലെന്നുള്ളതിന് വ്യക്തമായ ഒരു ഉദാഹരണം കൂടിയാണ് ഈ സംഭവം. മലക്കുകൾ വ്യക്തമാക്കുന്നതിനുമുമ്പ് അദ്ദേഹം അവരെ അറി ഞ്ഞില്ലല്ലോ. (28) അപ്പോൾ, അവരെക്കുറിച്ച് അദ്ദേഹത്തിന് (മനിൽ) പേടിതോ ന്നി. അവർ പറഞ്ഞു: അദ്ദേഹത്തിന് ജ്ഞാനിയായ ഒരു ആൺകുട്ടിയെപ്പറ്റി അവർ സന്തോ ഷവാർത്ത അറിയിക്കുകയും ചെയ്തു. 28 പ അപ്പോൾ അദ്ദേഹം ഒളിച്ചുവെച്ച് (മനിൽതോന്നി) അവ രെക്കുറിച്ച് പേടി, ഒരു ഭയം അവർ പറഞ്ഞു പേടിക്കേണ്ട അവർ അദ്ദേഹത്തിന് സന്തോഷമറിയിക്കയും ചെയ്തു ഒരു ചെറുക്കനെ (ആൺകുട്ടിയെ)പ്പറ്റി ജ്ഞാനിയായ, അറിവാളനായ തങ്ങൾ മലക്കുകളാണെന്നും അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തതെന്നും മനിലാക്കിയശേഷം, താങ്കൾക്ക് ഒരു ജ്ഞാനിയായ ആൺകുട്ടി ജനിക്കുവാൻ പോകുന്നുവെന്ന സന്തോഷവാർത്തയുംകൊണ്ടാണ് ഞങ്ങൾ വന്നിട്ടുള്ളതെന്നും അവർ അറിയിച്ചു. വീട്ടുനായകനും അതിഥികളും തമ്മിൽ നടക്കുന്ന സംഭാഷണം കേട്ടുകൊണ്ടിരുന്ന നബി (അ)യുടെ പത്നിയായ സാറാ (അ)- ഇതുകേട്ട് ആശ്ചര്യപ്പെട്ടു. (29) അപ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ (ഉച്ചത്തിൽ) ഒരു ശബ്ദ ത്തോടെ മുമ്പോട്ട് വന്നു. എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു;(ഇങ്ങനെ) പറയുകയും ചെയ്തു: വന്ധ്യയായ ഒരു കിഴവി! ധ എനി ഞാൻ പ്രസവി ക്കുകയോ പ (30) അവർ പറഞ്ഞു: അപ്ര കാരം തന്നെയാണ് നിന്റെ റ∫് പറ ഞ്ഞിരിക്കുന്നത്, നിശ്ചയമായും, സർവ്വജ്ഞനായ യുക്തിമാൻ 29 പ അപ്പോൾ മുമ്പോട്ട് വന്നു അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒരു (ഉച്ചത്തിലുള്ള) ശബ്ദത്തിലായി (ശബ്ദത്തോടെ) എന്നിട്ട വൾ അടിച്ചു, തല്ലി അവളുടെ മുഖത്ത് പറയുകയും ചെയ്തു ഒരു കിഴവി, വൃദ്ധ വന്ധ്യയായ, മച്ചിയായ (30) അവർ പറഞ്ഞു അപ്രകാരം (തന്നെ) നിന്റെ റ∫് പറഞ്ഞിരിക്കുന്നു നിശ്ചയമായും അവൻ തന്നെ അഗാധജ്ഞൻ, യുക്തിമാൻ സർവ്വജ്ഞനായ സൂ: ഹൂദിൽ ഈ രംഗം വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്: അവൾ പറഞ്ഞു: കഷ്ടമേ! (ആശ്ചര്യം!) ഞാൻ പ്രസവിക്കുകയോ?! ഞാനൊരു കിഴവി. ഇതാ വൃദ്ധ നായിക്കൊണ്ട് എന്റെ ഭർത്താവും. ഇതൊരു ആശ്ചര്യകരമായ വസ്തുത തന്നെ. അവർ പറഞ്ഞു: അല്ലാഹുവിന്റെ കല്പനയെക്കുറിച്ച് നീ ആശ്ചര്യപ്പെടുകയോ?! അല്ലാഹുവിന്റെ കാരുണ്യവും, അവന്റെ ആശീർവ്വാദങ്ങളും നിങ്ങളിലുണ്ട്. വീട്ടു കാരേ! നിശ്ചയമായും അവൻ സ്തുത്യർഹനും, മഹത്വമേറിയവനുമാകുന്നു. (ഹൂദ്: 72, 73) ഈ സന്തോഷവാർത്ത അറിയിക്കപ്പെട്ട പുത്രൻ ഇസ്ഹാക്വ് നബി (അ) യാകുന്നു. അദ്ദേഹത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ നബി (അ)യെക്കുറിച്ചും ഇബ്റാഹീം നബി (അ)ക്ക് സന്തോഷവാർത്ത അറിയിക്കപ്പെ ടുകയുണ്ടായി. (ഹൂദ്: 71.) നബി (അ)യെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കപ്പെട്ടതിനെപ്പറ്റി സൂ: സ്വാഫ്ഫാത്ത്; 101 ലും പ്രസ്താവിച്ചിരിക്കുന്നു. മലക്കുകളുടെ വരവിൽ വേറെയും ലക്ഷ്യം ഉണ്ടായിരിക്കാമെന്ന് ഇബ്റാഹീം നബി (അ)ക്കുതോന്നിയിരിക്കണം.
51:31–34۞قَالَ فَمَا خَطۡبُكُمۡ أَيُّهَا ٱلۡمُرۡسَلُونَ
قَالُوٓاْ إِنَّآ أُرۡسِلۡنَآ إِلَىٰ قَوۡمٖ مُّجۡرِمِينَ
لِنُرۡسِلَ عَلَيۡهِمۡ حِجَارَةٗ مِّن طِينٖ
Passage continues through verse 51:34.
(31) അദ്ദേഹം പറഞ്ഞു: എന്നാൽ നിങ്ങളുടെ(പ്രധാന) വിഷയം എന്താണ്, ഹേ, 32 പ അവർ പറഞ്ഞു: ഞങ്ങൾ കുറ്റവാളികളായ ഒരു ജനതയി ലേക്ക് അയക്കപ്പെട്ടിരിക്കുന്നു;- (33) ഞങ്ങൾ അവരുടെമേൽ കളിമണ്ണുകൊണ്ടുള്ള കല്ലുകൾ വിടു വാൻവേണ്ടി;- (34) അതിരുകവിഞ്ഞ ആളു കൾക്കായി നിന്റെ റ∫ിന്റെ അടു ക്കൽ അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള തായ 31 പ അദ്ദേഹം പറഞ്ഞു എന്നാൽ (എനി) എന്താണ് നിങ്ങ ളുടെ കാര്യം, പ്രധാന വിഷയം ഹേ ദൂതൻമാരേ (32) അവർ പറഞ്ഞു നിശ്ചയമായും ഞങ്ങൾ അയക്കപ്പെട്ടിരിക്കുന്നു ഒരു ജനതയിലേക്ക് കുറ്റവാളി (തോന്നിയവാസി)കളായ (33) ഞങ്ങൾ അയക്കുവാൻ (വിടുവാൻ) വേണ്ടി അവരുടെമേൽ കല്ല് കളിമ ണ്ണിനാലുള്ള (34) അടയാളപ്പെടുത്തപ്പെട്ട നിന്റെ റ∫ിന്റെ അടു ക്കൽ അതിരുവിട്ടവർക്ക് ലൂത്വ് നബി (അ)യുടെ ജനതയാണ് "കുറ്റവാളികളായ ർൾലഞ്ചശ്ച മ്മൾയ ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം. ആ ജനതയേയും അവർക്ക് ബാധിച്ച ശിക്ഷ യേയും കുറിച്ച് സൂ: (160 - 173) മുതലായ സ്ഥലങ്ങളിൽ വിവരിച്ചിരി ക്കുന്നു. പ്രസ്തുത ശിക്ഷയെക്കുറിച്ച് സൂ: ഹൂദിലെ വാചകം ഇപ്രകാരമാകുന്നു. അങ്ങനെ, നമ്മുടെ കല്പന വന്നപ്പോൾ, അതിന്റെ -ആ രാജ്യത്തിന്റെമുകൾഭാഗം നാം താഴ്ഭാഗമാക്കിക്കളഞ്ഞു. അട്ടിയായ ചൂളക്കല്ലുകളെ അതിന്റെ മേൽ നാം വർഷിപ്പിക്കുകയും ചെയ്തു .83ഛൾഴ:ഛൾക്ക സ്ലത്ഥട്ടപ്പഥ സ്ലത്ഥട്ടറസ്ലഥ സ്ലത്ഥപ്പമസ്ലക്കട അസ്ലഘ സ്ലഞ്ഞപ്പമ അവർക്കായി പ്രത്യേകം പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട ഒരുതരം കല്ലുകളായിരുന്നു അവ രിൽ സാധാരണ 34 -ാം വചനത്തിൽനിന്നും, സൂ: ഹൂദ് 83 ൽ നിന്നും മനിലാകുന്നത്.
51:35–37فَأَخۡرَجۡنَا مَن كَانَ فِيهَا مِنَ ٱلۡمُؤۡمِنِينَ
فَمَا وَجَدۡنَا فِيهَا غَيۡرَ بَيۡتٖ مِّنَ ٱلۡمُسۡلِمِينَ
وَتَرَكۡنَا فِيهَآ ءَايَةٗ لِّلَّذِينَ يَخَافُونَ ٱلۡعَذَابَ ٱلۡأَلِيمَ
(35) അങ്ങനെ, അവിടത്തിൽ സത്യവിശ്വാസികളിൽ പെട്ടവരായി ഉണ്ടായിരുന്നവരെ (മുഴുവനും) നാം പുറത്താക്കി (രക്ഷപ്പെടുത്തി). (36) എന്നാൽ മുസ്ലിംകളിൽ നിന്നുമുള്ള ഒരു വീടല്ലാതെ അവിട ത്തിൽ നാം കണ്ടെത്തിയില്ല. (37) വേദനയേറിയ ശിക്ഷയെ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തം നാം അതിൽ അവശേഷിപ്പിക്കു കയും ചെയ്തു. 35 പ എന്നിട്ട് നാം പുറത്താക്കി, വെളിയിലാക്കി ഉണ്ടായിരുന്ന വരെ അതിൽ സത്യവിശ്വാസികളിൽ നിന്ന് (36) എന്നാൽ നാം കണ്ടെത്തിയില്ല അതിൽ ഒരു വീടല്ലാതെ മുസ്ലിംക ളിൽ നിന്നുള്ള (37) അതിൽ നാം വിടുക (അവശേഷിപ്പിക്കുക)യും ചെയ്തു ഒരു ദൃഷ്ടാന്തം, അടയാളം പേടിക്കുന്നവർക്ക് വേദനയേറിയ ശിക്ഷ ലൂത്വ് നബി (അ)യുടെ രാജ്യം കീഴ്മേലായി മറിഞ്ഞതും, അതിന് പ്രത്യ ക്ഷസാക്ഷ്യം വഹിച്ചുകൊണ്ട് ലൂത്വ് കടലും (ചാവുകടൽ) പരിസരങ്ങളും ഇന്നും നിലകൊള്ളുന്നതും അല്ലാഹുവിനെയും പരലോകശിക്ഷയെയും ഭയപ്പെടുന്ന വർക്ക് വമ്പിച്ച ഒരു ദൃഷ്ടാന്തമാണെന്ന് പറയേണ്ടതില്ല. ഒരു ജനതക്ക് പൊതു ശിക്ഷ വരുമ്പോൾ, ആ ജനതയിലുള്ള പ്രവാചകനെയും സത്യവിശ്വാസികളെയും രക്ഷിക്കുക അല്ലാഹുവിന്റെ പതിവാകുന്നു. പക്ഷേ, ആ രാജ്യത്ത് സത്യവിശ്വാ സികളുടെ വീട് ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് ലൂത്വ് (അ)ന്റേതല്ലാതെ മറ്റൊന്നുമല്ല. അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന ഒരു വൃദ്ധസ്ത്രീപോലും അവി ശ്വാസികളുടെ പക്ഷക്കാരിയായിരുന്നുവെന്നും, അവളും ശിക്ഷയിൽ അകപ്പെട്ടു വെന്നും അല്ലാഹു (26 : 171 ലും മറ്റും) പ്രസ്താവിച്ചിരിക്കുന്നു. ഈമാനും ഇസ്ലാമും ( ) ഒന്നുതന്നെയാണോ അല്ലേ എന്ന അഭിപ്രായവ്യത്യാസത്തെയും, രണ്ടും തമ്മിലുള്ള വ്യത്യാസം മുതലായവയെയും സംബന്ധിച്ച് സൂ: ഹുജുറാത്തിൽവെച്ച് നാം സംസാരിക്കുകയുണ്ടായല്ലോ. രണ്ടും ഒന്നുതന്നെയാണെന്ന വാദക്കാർ 35, 36 എന്നീ വചനങ്ങൾ തങ്ങൾക്ക് തെളി വായി എടുത്ത് കാണിക്കാറുണ്ട്. ലൂത്വ് നബി (അ)യുടെ വീട്ടുകാരെപ്പറ്റിയാണല്ലോ (സത്യവിശ്വാസികൾ) എന്ന് 35-ാം വചനത്തിലും, മുസ്ലിംകൾ എന്ന് 36 -ാം വചനത്തിലും പ്രസ്താവിച്ചിരിക്കുന്നത്. ഇതാണവരുടെ ന്യായം. യഥാർത്ഥമായ ഈമാനുള്ളവരെല്ലാം മുസ്ലിംകളായിരിക്കുമെന്ന് തീർച്ചയാണ്. പക്ഷേ, ഇസ്ലാമുള്ളവരെല്ലാം യഥാർത്ഥ ഈമാനുള്ളവരായിക്കൊള്ളണമെന്നി ല്ല. അവരിൽ കപടൻമാരും ഉണ്ടാകാവുന്നതാണ്. ഈമാൻ ഹൃദയത്തിലുള്ള വിശ്വാ സവും, ഇസ്ലാം ആ വിശ്വാസമനുസരിച്ചുള്ള പ്രവർത്തനവുമാകുന്നു. എന്നി രിക്കെ ഈ ന്യായം ശരിയല്ല. (കൂടുതൽ വിവരം ഹുജുറാത്ത് 14 ലും, അതിന്റെ വിവരണത്തിലും നോക്കുക.)
51:38–40وَفِي مُوسَىٰٓ إِذۡ أَرۡسَلۡنَٰهُ إِلَىٰ فِرۡعَوۡنَ بِسُلۡطَٰنٖ مُّبِينٖ
فَتَوَلَّىٰ بِرُكۡنِهِۦ وَقَالَ سَٰحِرٌ أَوۡ مَجۡنُونٞ
فَأَخَذۡنَٰهُ وَجُنُودَهُۥ فَنَبَذۡنَٰهُمۡ فِي ٱلۡيَمِّ وَهُوَ مُلِيمٞ
(38) മൂസായിലുമുണ്ട് (ദൃഷ്ടാ ന്തം). അതായത്, സ്പഷ്ടമായ (അ ധികൃത) ലക്ഷ്യത്തോടുകൂടി നാം അദ്ദേഹത്തെ അടുക്ക ലേക്ക് അയച്ച സന്ദർഭം. (39) എന്നിട്ട് അവൻ അവന്റെ (ശക്തി) ഘടകവുമായി തിരിഞ്ഞു കളഞ്ഞു. അവൻ പറയുകയും ചെയ്തു: (മൂസാ) ഒരു ജാലവിദ്യക്കാ രനാണ്, അല്ലെങ്കിൽ ഒരു ഭ്രാന്ത നാണ് എന്ന്. (40) അതിനാൽ, അവനെയും, അവന്റെ സൈന്യങ്ങളെയും നാം പിടിച്ച് അവരെ സമുദ്രത്തിൽ എറി ഞ്ഞു. അവൻ, ആക്ഷേപാർഹൻ (അഥവാ ആക്ഷേപകരമായത് പ്രവർത്തിച്ചവൻ) ആയിരുന്നുതാ നും. 38 പ മൂസായിലുണ്ട് അദ്ദേഹത്തെ നാം അയച്ച സന്ദർഭം അടുക്കലേക്ക് (അധികൃത) ലക്ഷ്യവുമായി, പ്രമാ ണത്തോടെ സ്പഷ്ടമായ (39) എന്നിട്ടവൻ പിൻതിരിഞ്ഞു, തിരിഞ്ഞു പോയി അവന്റെ ഘടകവുമായി, പാർശ്വത്തോടെ, ശക്തിയുമായി പറയുകയും ചെയ്തു ഒരു ജാലവിദ്യക്കാരൻ അല്ലെങ്കിൽ ഭ്രാന്തൻ (എന്ന്) (40) അപ്പോൾ (അതിനാൽ) അവനെ നാം പിടിച്ചു അവന്റെ സൈന്യങ്ങളെയും, പട്ടാളത്തെയും എന്നിട്ടവരെ നാം ഇട്ടു, എറിഞ്ഞു സമുദ്രത്തിൽി ൾീഴിവ അവൻ, അവനാകട്ടെ ഹ മ്പട്ടുപ്പീല ആക്ഷേപാർഹ നാണ് (താനും) പാർശ്വം, ഭാഗം, പ്രധാനഭാഗം, ഘടകം, അർത്ഥം വരാ വുന്നതാണ് എന്ന വാക്ക്. തന്റെ സൈന്യങ്ങൾ തുടങ്ങിയ ശക്തി പ്രഭാവത്തിൽ അഹങ്കരിച്ചുകൊണ്ട് പിന്തിരിഞ്ഞു എന്നോ, അല്ലെങ്കിൽ അവനും അവന്റെ ആൾക്കാരും പിന്തിരിഞ്ഞ് എന്നോ താൽപര്യം. എല്ലാവരെയും വഴിപി ഴപ്പിച്ചതിലുള്ള കാരണക്കാരൻ അവനാകകൊണ്ട് ഏറ്റവും വലിയ ആക്ഷേ പാർഹൻ അവനാണല്ലോ.
51:41–46وَفِي عَادٍ إِذۡ أَرۡسَلۡنَا عَلَيۡهِمُ ٱلرِّيحَ ٱلۡعَقِيمَ
مَا تَذَرُ مِن شَيۡءٍ أَتَتۡ عَلَيۡهِ إِلَّا جَعَلَتۡهُ كَٱلرَّمِيمِ
وَفِي ثَمُودَ إِذۡ قِيلَ لَهُمۡ تَمَتَّعُواْ حَتَّىٰ حِينٖ
Passage continues through verse 51:46.
(41) (ദൃഷ്ടാന്തം). അതായത്, അവരിൽ വന്ധ്യയായ ധ ഒട്ടും ഗുണകരമല്ലാത്ത പ കാറ്റിനെ അയച്ച സന്ദർഭം. (42) അത് ഏതൊരു വസ്തു വിൽ ചെന്നെത്തിയോ അതിനെ (പ ഴകിദ്രവിച്ച) തുരുമ്പുപോലെ ആക്കാതെ അത് വിട്ടുകളഞ്ഞിരുന്നി ല്ല. (43) (ദൃഷ്ടാന്തം). അതായത്, ഒരു സമ യംവരേക്ക് നിങ്ങൾ സുഖഭോഗമെ അവ രോട് പറയപ്പെട്ട സന്ദർഭം. (44) എന്നിട്ട് അവർ, തങ്ങളുടെ റ∫ിന്റെ കൽപന വിട്ടേച്ച് ധിക്കരി ച്ചു. അതിനാൽ, അവർ നോക്കി ക്കൊണ്ടിരിക്കവെ അവരെ ഇടിത്തീ പിടികൂടി. (45) അപ്പോൾ അവർക്ക് എഴു ന്നേൽക്കുവാൻ (രക്ഷപ്പെടുവാൻ) കഴിവുണ്ടായില്ല; അവർ (സ്വയം) രക്ഷാനടപടിയെടുക്കുന്നവരായതു മില്ല. (46) മുമ്പ് നൂഹിന്റെ ജനതയെ യുംതന്നെ (നശിപ്പിക്കയുണ്ടായി). നിശ്ചയമായും അവർ ദുർന്നടപ്പുകാ രായ ഒരു ജനതയായിരുന്നു. 41 പ (43) ഥമൂദിലുമുണ്ട് അവരോട് പറയപ്പെട്ട സന്ദർഭം നിങ്ങൾ സുഖഭോഗമെടുക്കുവിൻ, സുഖിക്കുവിൻ ഒരു സമയംവ രേക്ക് (44) എന്നിട്ടവർ ധിക്കരിച്ചു, ഗർവ്വ് കാട്ടി തങ്ങളുടെ യ്യിഥ റ∫ിന്റെ കൽപനവിട്ട് അതിനാൽ, (അപ്പോൾ) അവരെ പിടിച്ചു, പിടി കൂടി ഇടിത്തീ (ഘോരശബ്ദം) അവർ നോക്കിക്കൊണ്ടിരിക്കെ, നോക്കുന്നുണ്ടായിരുന്നു (45) അപ്പോൾ അവർക്ക് കഴിവുണ്ടായില്ല എഴുന്നേൽക്കുന്നതിന് ഏൾീളസ്ലിര സ്ലിലിവ അവരായതുമില്ല രക്ഷാനടപടി എടുക്കു ന്നവർ, സ്വയം രക്ഷപ്പെടുന്നവർ (46) നൂഹിന്റെ ജനതയും മുമ്പ് നിശ്ചയമായും അവരായിരുന്നു ഒരു ജനത ദുർന്നടപ്പുകാ രായ, തോന്നിയവാസികളായ ഹൂദ് നബി (അ)യുടെ ജനതയായ ആദ് ജനതക്ക് ബാധിച്ച ശിക്ഷ ഏഴുരാവും എട്ട് പകലും നീണ്ടുനിന്ന ഭയങ്കരകാറ്റായിരുന്നു. (69 : 7) അവരെ സംബന്ധിച്ചി ടത്തോളം ഒട്ടും ഗുണകരമല്ലാത്തതും, നാശകരവുമായിരുന്നതുകൊ ണ്ടാണ് ആ കാറ്റിനെപ്പറ്റി "വന്ധ്യയായ ) എന്ന് പറഞ്ഞത്. സ്വാലിഹ് നബി (അ)യുടെ ജനതയായ ഥമൂദ് ഗോത്രക്കാർക്ക് ദൃഷ്ടാന്തമായി നിശ്ചയിക്കപ്പെട്ടിരുന്ന ഒട്ടകത്തെ അവർ അറുത്തുകളഞ്ഞു. അതിനുശേഷം മൂന്ന് ദിവസത്തേക്ക് അവർക്ക് അവധികൊടുത്തു. അതിനെപ്പറ്റിയാണ് ഇവിടെ ഒരു സമയം ( ജ്ഞുങ ള്ളക്തിങ ) എന്ന് പറഞ്ഞിരിക്കുന്നത്. ഇവർക്ക് ബാധിച്ച ശിക്ഷ യെപ്പറ്റി : 67ൽ ഘോരശബ്ദം ( ) എന്നാണ് പറഞ്ഞിരിക്കുന്നത്. ഇടിത്തീ ( ) എന്ന് ഇവിടെ പറഞ്ഞിട്ടുള്ളതും അതിനെക്കുറിച്ചുതന്നെയാകുന്നു. ഈ രണ്ട് ജനതയെ സംബന്ധിച്ചും, നൂഹ് നബി (അ)യുടെ ജനതയെക്കുറിച്ചും ഇതി നുമുമ്പ് പലപ്പോഴും നാം വായിച്ചുകഴിഞ്ഞതാണ്. വിഭാഗം- 3
51:47–51وَٱلسَّمَآءَ بَنَيۡنَٰهَا بِأَيۡيْدٖ وَإِنَّا لَمُوسِعُونَ
وَٱلۡأَرۡضَ فَرَشۡنَٰهَا فَنِعۡمَ ٱلۡمَٰهِدُونَ
وَمِن كُلِّ شَيۡءٍ خَلَقۡنَا زَوۡجَيۡنِ لَعَلَّكُمۡ تَذَكَّرُونَ
Passage continues through verse 51:51.
(47) ആകാശമാകട്ടെ, നാമ തിനെ (ശക്തിയും വൈദഗ്ദ്ധ്യവുമാ കുന്ന) കരങ്ങളാൽ സ്ഥാപിച്ചിരിക്കു ന്നു. നാം വിപുലമായ കഴിവുള്ളവർ തന്നെയാണ്താനും. (48) ഭൂമിയാകട്ടെ, നാമതിനെ (പരത്തി) വിരിച്ചിരിക്കുന്നു. അപ്പോൾ ആ (വിരിപ്പ്) വിതാനിച്ച വർ വളരെ നന്നായിട്ടുണ്ട്! (49) എല്ലാ വസ്തുക്ക ളിൽനിന്നും തന്നെ, രണ്ട് ഇണകളെ നാം സൃഷ്ടിച്ചിരിക്കുന്നു; നിങ്ങൾ ഉറ്റാലോചിക്കുവാൻ വേണ്ടി. (50) (പറയുക:) ആകയാൽ നിങ്ങൾ അല്ലാഹുവിങ്കലേക്ക് (അ ഭയാർത്ഥം) ഓടിച്ചെല്ലുവിൻ. നിശ്ച യമായും ഞാൻ, നിങ്ങൾക്ക് അവന്റെ അടുക്കൽനിന്ന് സ്പഷ്ട മായ ഒരു താക്കീതുകാരനാകുന്നു. (51) അല്ലാഹുവിനോടൊപ്പം മറ്റൊരു ആരാധ്യനെ നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യരുത്. നിശ്ചയമായും ഞാൻ നിങ്ങൾക്ക് അവന്റെ അടുക്കൽനിന്ന് സ്പഷ്ട മായ ഒരു താക്കീതുകാരനാകുന്നു. 47 പ ആകാശത്തെ നാമതിനെ സ്ഥാപിച്ചിരിക്കുന്നു കരങ്ങ ളാൽ (ശക്തിയോടെ) നിശ്ചയമായും നാം (വിപുലമായ) കഴിവുള്ള വർ തന്നെ, വിശാലപ്പെടുത്തുന്ന (48) ഭൂമിയെ നാമതിനെ വിരി ച്ചു, വിരിപ്പാക്കി അപ്പോൾ വളരെ നന്നായിരിക്കുന്നു വിതാനിച്ചവർ, (തൊട്ടിലാക്കി) സൗകര്യപ്പെടുത്തിയവർ (49) എല്ലാ വസ്തുക്ക ളിൽ നിന്നും നാം സൃഷ്ടിച്ചിരിക്കുന്നു രണ്ട് ഇണകളെ നിങ്ങളാ യേക്കാം, ആകുവാൻ വേണ്ടി ഉറ്റാലോചിക്കും, ഓർമിക്കും (50) ആകയാൽ നിങ്ങൾ ഓടിച്ചെല്ലുക (അഭയം തേടുക) അല്ലാഹുവിങ്കലേക്ക് നിശ്ചയമായും ഞാൻ നിങ്ങൾക്ക് അവങ്കൽ നിന്ന് സ്പഷ്ട മായ താക്കീതുകാരനാണ് (51) ത്സിവ നിങ്ങൾ ആക്കരുത്, ഏർപ്പെടുത്തരുത്ു ഞ്ഞില അല്ലാഹുവോടൊപ്പം, മ്പീന്ദിറ നിശ്ചയ അവങ്കൽനിന്ന് ജ്ഞുച്ഛീല ഹഞ്ചഷുന്മിള സ്പഷ്ടമായ താക്കീതുകാ രനാ ണ്. എന്ന പദത്തിന്റെ ബഹുവചന മാണ് എന്ന വാക്ക്. ശക്തി, അർത്ഥങ്ങളിലും അത് ഉപ യോഗിക്കാറുണ്ട്. വളരെ ശക്തിയോടും, നൈപുണ്യത്തോടും കൂടി അതിഭീമമായ ആകാശങ്ങളെ സ്ഥാപിച്ചത്, വളരെ സൗകര്യത്തോടെ വിഹരിക്കത്തക്കവണ്ണം ഭൂമിയെ പരത്തി വിതാനിച്ചതും, അവയിലെ വസ്തുക്കളെയെല്ലാം ഇണകളും തുണകളുമാക്കി സൃഷ്ടിച്ചതും ഓർമിപ്പിച്ചുകൊണ്ട് അവയുടെയെല്ലാം സ്രഷ്ടാവും കർത്താവുമായ അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ച് മടങ്ങി അഭയം പ്രാപിക്കു വാനും അവനെമാത്രം ആരാധ്യനാക്കി സ്വീകരിക്കുവാനും അല്ലാഹു ആഹ്വാനം ചെയ്യുകയാണ്. ഇൗ ദൗത്യം നിർവ്വഹിക്കുവാനും, അതിനെ ധിക്കരിക്കുന്നവർക്ക് നേരിടുവാനിരിക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി മുന്നറിയിപ്പ് നൽകുവാനും വേണ്ടി അവൻ നിയോഗിച്ചയച്ച താക്കീതുകാരനാണ് -റസൂലാണ്നബി തിരുമേനി ˜ എന്ന് ആവർത്തിച്ചുണർത്തുകയും ചെയ്യുന്നു. അല്ലാഹു ഏകനാണ്, അവന് ഇണയില്ല, തുണയില്ല, അവനെപ്പോലെ മറ്റൊന്നും ഇല്ല. സൃഷ്ടികളാകട്ടെ, എല്ലാം ഇണയും തുണയുമായിട്ടാണുള്ളത്. നോക്കുക; സൂര്യനും ചന്ദ്രനും, രാവും പകലും, നല്ലതും ചീത്തയും, ആകാശവും ഭൂമിയും, ചെറുതും വലുതും, ആണും പെണ്ണും, കാടനും നാടനും, കരയും കട ലും, ജീവിതവും മരണവും, ഇഹവും പരവും, സ്ലസ്ലസ്ലസ്ല. ഇങ്ങനെ ഒന്നിനൊന്ന് ഇണയും, ഒന്നിനൊന്ന് തുണയും ഇല്ലാത്തതില്ല. നിശ്ചയമായും ഉറ്റാലോചിക്കു ന്നവർക്ക് ഇതിനെല്ലാം വളരെ ദൃഷ്ടാന്തങ്ങൾ അടങ്ങിയിട്ടുണ്ട്. നിശ്ചയം.
51:52–55كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبۡلِهِم مِّن رَّسُولٍ إِلَّا قَالُواْ سَاحِرٌ أَوۡ مَجۡنُونٌ
أَتَوَاصَوۡاْ بِهِۦۚ بَلۡ هُمۡ قَوۡمٞ طَاغُونَ
فَتَوَلَّ عَنۡهُمۡ فَمَآ أَنتَ بِمَلُومٖ
Passage continues through verse 51:55.
(52) അപ്രകാരം (തന്നെ) ഇവ രുടെ മുമ്പുള്ളവർക്ക് ഒരു റസൂലും തന്നെ വരികയുണ്ടായില്ല (ഇവൻ) ഒരു ജാലവിദ്യക്കാരനാണ്, അല്ലെ ങ്കിൽ എന്ന് പറയാതെ! (53) ഇതിനെപ്പറ്റി അവർ അന്യോന്യം വസ്വിയ്യത്ത് (അഥവാ സദുപദേശം) ചെയ്തിരിക്കുക യാണോ?! (ഇല്ല) എങ്കിലും അവർ അതിക്രമികളായ ജനങ്ങളാകുന്നു. (54) ആകയാൽ, നീ അവ രിൽനിന്ന് (തിരിഞ്ഞു) മാറിക്കൊ ള്ളുക. എന്നാൽ, നീ ആക്ഷേപിക്ക പ്പെടുന്നവനല്ല. (55) (ഉപദേശം നൽകി) ഓർമി പ്പിക്കുകയും ചെയ്യുക. നിശ്ചയ മായും ഓർമിപ്പിക്കൽ (ഉപദേശം) സത്യവിശ്വാസികൾക്ക് ഫലം ചെയ്യും. 52 പ അതുപോലെ, അപ്രകാരം ചെന്നിട്ടില്ല അവ രുടെ മുമ്പുള്ളവർക്ക് ഒരു റസൂലും അവർ പറയാതെ ജാല വിദ്യക്കാരനാണ് അല്ലെങ്കിൽ ഭ്രാന്തനാണ് (എന്ന്) (53) അവര ന്യോന്യം വസ്വിയ്യത്ത് (ഉപദേശം, നിർദ്ദേശം) നൽകിയിരിക്കുന്നുവോ ഇതി നെപ്പറ്റി എങ്കിലും അവർ ഒരു ജനതയാണ്, ജനങ്ങളാണ് അതി ക്രമികളായ, ധിക്കാരികളായ (54) ആകയാൽ നീ തിരിഞ്ഞുപോരുക, വിട്ടു മാറുക അവരിൽനിന്ന്, അവരെവിട്ട് എന്നാൽ നീ അല്ല ആക്ഷേ പിക്കപ്പെട്ടവൻ (55) ഓർമിപ്പിക്കുക (ഉപദേശിക്കുക)യും ചെയ്യുക നിശ്ചയമായും ഒർമിപ്പിക്കൽ, ഉപദേശം ഉപകരിക്കും, ഫലം ചെയ്യും സത്യവിശ്വാസികൾക്ക് സാരം: മേൽ ചൂണ്ടിക്കാട്ടിയ സമുദായങ്ങളെല്ലാം അവരവർക്ക് വന്നിരുന്ന റസൂ ലുകളെ നിഷേധിക്കാതെയും അവർ ജാലവിദ്യക്കാരാണെന്നും ഭ്രാന്തൻമാരാ ണെന്നും പറയാതെയും വിട്ടിട്ടില്ല. അതുപോലെ ഈ അവിശ്വാസികളും പറയു ന്നുവെന്നേയുള്ളൂ. ഇവരുടെ ഐക്യരൂപം കണ്ടാൽ, ഓരോ സമുദായവും തങ്ങ ളുടെ പിൻഗാമികൾ അങ്ങനെ ചെയ്യാൻ വസ്വിയ്യത്തും നിർദ്ദേശവും നൽകിയിട്ടു ണ്ടെന്നുതോന്നും. പക്ഷേ, അതൊന്നുമില്ല. എല്ലാവരും ധിക്കാരികളും അതിക്ര മികളുമാണെന്നുമാത്രം. അതുകൊണ്ടാണവർ ഉപദേശം ചെവിക്കൊള്ളാത്തത്. ആകയാൽ നീ അവരുടെ കാര്യത്തിൽ മനുമുട്ടി വിഷമിക്കേണ്ടതില്ല. അവരെ വിട്ടുമാറി നിന്നുകൊള്ളുക. എന്നാലും ഉപദേശം തുടർന്നുചെയ്തുകൊണ്ടിരി ക്കണം. അവർക്കത് ഫലം ചെയ്തില്ലെങ്കിലും സത്യവിശ്വാസം സ്വീകരിച്ചവർക്കും, സ്വീകരിക്കുവാൻ സന്നദ്ധതയുള്ളവർക്കും ഫലം ചെയ്യുന്നതാണ്.
51:56–58وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ
مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ
إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلۡقُوَّةِ ٱلۡمَتِينُ
(56) ജിന്നിനെയും, മനുഷ്യ നെയും അവർ എന്നെ ആരാധിക്കു വാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല. (57) അവരിൽനിന്ന് യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നി ല്ല. അവർ എനിക്ക് ഭക്ഷണം നൽകു വാനും ഞാൻ ഉദ്ദേശിക്കുന്നില്ല. (58) നിശ്ചയമായും അല്ലാഹു തന്നെയാണ് ഉപജീവനം നൽകുന്ന വൻ, ശക്തിയുള്ളവൻ, ബലവത്താ യുള്ളവൻ. 56 പ ഞാൻ സൃഷ്ടിച്ചിട്ടില്ല ജിന്നിനെ (ഭൂതവർഗത്തെ) ഇൻസിനെ (മനുഷ്യവർഗത്തെ)യും അവരെന്നെ ആരാധിക്കുവാന ല്ലാതെ (57) ഞാൻ ഉദ്ദേശിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല അവരിൽനിന്ന് ഒരു ഉപജീവനവും, ആഹാരവും ഞാൻ ഉദ്ദേശിക്കുന്നുമില്ല അവരെനിക്ക് ഭക്ഷണം നൽകുവാൻ (58) നിശ്ചയമായും അല്ലാഹു അവൻ തന്നെ ഉപജീവനം (ആഹാരം) നൽകുന്നവൻ ശക്തിയുള്ള വൻ ബലപ്പെട്ടവൻ, ബലവത്തായവൻ ഈ ലോകത്ത് അല്ലാഹു കണക്കറ്റ വസ്തുക്കളെ സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ജീവവസ്തുക്കളും അല്ലാത്തവയും ഉൾപ്പെടുന്നു. ഓരോന്നിന്റെ അസ്തിത്വ ത്തിനും, നിലനിൽപ്പിനും ആവശ്യമായ ചില പ്രകൃതിനിയമങ്ങളും അവൻതന്നെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. ജീവവർഗങ്ങളിൽ ബുദ്ധിജീവി കളായ രണ്ട് വർഗമാണ് ഭൂതവർഗവും, മനുഷ്യ വർഗവും. അവരും അവരുടേതായ ചില പ്രകൃതിനിയമങ്ങൾക്ക് വിധേയർ തന്നെ. ആ നിയമങ്ങളെ അതിലംഘിക്കുവാൻ അവർക്കും സാധ്യമല്ല. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിശേഷബുദ്ധി ( )യും, വേണ്ടത് തിരഞ്ഞെടുക്കുവാനുള്ള ഇച്ഛാസ്വാതന്ത്യ്ര( )വും അവരുടെ സവിശേഷത യാണ്. ബുദ്ധിയുടെ പോരായ്മയും, സ്വാതന്ത്യ്രത്തിൽ വരുന്ന പാകപ്പിഴവു കളും പരിഹരിക്കുന്നതിനായി, നന്മയുടെ മാർഗം ഇന്നതാണെന്നും, തിന്മയുടെ മാർഗം ഇന്നതാണെന്നും പ്രവാചകൻമാർ മുഖേന അവർക്ക് അല്ലാഹു വിവ രിച്ചുകൊടുത്തിട്ടുമുണ്ട്. ഇക്കാരണത്താൽ, അല്ലാഹു നിശ്ചയിച്ച പ്രകൃതി നിയ മങ്ങൾക്ക് ഇതരജീവികളെപ്പോലെതന്നെ വിധേയരാകുവാൻ നിർബന്ധിതരാ ണെന്നുള്ളതിന് പുറമെ, പ്രവാചകൻമാർ മുഖേനയുള്ള നിയമനിർദ്ദേശങ്ങൾക്ക് കൂടി വിധേയരാകുവാൻ ജിന്നും മനുഷ്യനും ബാധ്യസ്ഥരായിത്തീരുന്നു. ഇതരജീവികൾക്കില്ലാത്ത പ്രകൃതി സ്വഭാവത്തോ ടുകൂടിയവയായതുകൊണ്ട് അവയിൽനിന്നൊന്നും ഉദ്ദേശിക്കപ്പെട്ടിട്ടില്ലാത്ത ഒരു ലക്ഷ്യം ആ രണ്ടുകൂട്ടരുടേയും സൃഷ്ടിപ്പിൽ അല്ലാഹു ഉദ്ദേശിച്ചിരിക്കണമല്ലൊ. ആ ലക്ഷ്യമാണ് 56 -ാം വചനത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത്. അതെ ജിന്നി നെയും ഇൻസിനെയും അവൻ സൃഷ്ടിച്ചിരിക്കുന്നത് അവർ അവന് ആരാധന (ഇബാദത്ത്) ചെയ്യാൻ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല. ഇതല്ലാതെ, അവരിൽനിന്ന് ആഹാരമോ മറ്റുവല്ല കാര്യമോ അവൻ ഉദ്ദേശിക്കുന്നില്ല, അതിന് അവന് ആവ ശ്യവുമില്ല എന്ന് തുടർന്നുള്ള വചനങ്ങളിൽ എടുത്തുപറയുകയും ചെയ്തിരി ക്കുന്നു. സൂറത്ത് ഇബ്റാഹീം 8 ൽ അല്ലാഹു പറയുന്നു: (നിങ്ങളും ഭൂമിയിലുള്ളവർ മുഴുവനും അവിശ്വ സിക്കുന്നതായാലും നിശ്ചയമായും അല്ലാഹു ധന്യനും സ്തുത്യർഹനും തന്നെ യാകുന്നു.) ) എന്നാൽ താഴ്മയും ഭക്തിയും പ്രകടമാ ക്കുക ( ) എന്നത്രെ. ഇൗ അർത്ഥം ഉദ്ദേശിച്ചാണ് നാം അറബിവാക്കും മലയാള വാക്കും സാധാരണ ഉപയോഗിച്ച് വരുന്നതും. പ്രത്യേക നിഘണ്ടു വായ ഇമാംറാഗിബ് (റ) പ്രസ്താവിച്ചിട്ടുള്ള ചിലവരികൾ ഇവിടെ അറിയുന്നത് നന്നായിരിക്കും. അദ്ദേഹം പറയുന്നു: (അതേ ധാതു വിന്റെ മറ്റൊരു രൂപമായ ഉബൂദിയ്യത്ത്) എന്നാൽ താഴ്മ പ്രകടമാക്കുക ( ) എന്നാണ്. അതിനെക്കാൾ അർത്ഥവത്തായതാണ് എന്ന രൂപം). കാരണം, അത് താഴ്മ പ്രകടിപ്പിക്കൽ ( ) ആകുന്നു. അനുഗ്രഹങ്ങൾ ചെയ്യുന്ന ആളേ അതിന് അവകാ ശപ്പെടുകയുമുള്ളൂ. ഇതാകട്ടെ, അല്ലാഹുവാണ്താനും. അതുകൊണ്ടാണ് അവ ന്നല്ലാതെ ഇബാദത്ത് ചെയ്യരുതെന്ന് പറഞ്ഞിരിക്കുന്നത്. ഇബാദത്ത് രണ്ടുതരം ഉണ്ട്. ഒന്ന്: കീഴ്പെടുത്തൽ (പ്രകൃതി നിയമങ്ങൾക്ക് വിധേയരായിരിക്കൽ) മുഖേ നയുള്ള ഇബാദത്ത് ( ) ഇതിനെപ്പറ്റി വിവരണത്തിൽ നാം പ്രസ്താവിച്ചിരിക്കുന്നു. (ഇൗ ഇബാദത്ത് മനുഷ്യർക്ക് മാത്രമുള്ളതല്ല, എല്ലാ ജീവി കൾക്കും, നിർജ്ജീവ വസ്തുക്കൾക്കും പൊ തുവെ ഉള്ളതാണ് എന്നാണ് അവിടെ പ്രസ്താവിച്ചിരിക്കുന്നത്.) മറ്റൊന്ന്: സ്വേച്ഛ പ്രകാരം ഉണ്ടാകുന്ന ഇബാദത്ത് ( കഛസ്ലച്ഛഥ ) ഇത് ബുദ്ധിജീവികളാരോ അവർക്കുള്ളതാണ്. നിങ്ങളുടെ റ∫ിന് ഇബാദത്ത് അല്ലാഹുവിന് ഇബാദത്ത് ) മറ്റുമുള്ള വാക്യങ്ങളിൽ ഇൗ ഇബാദത്തിനാണ് കൽപിച്ചി രിക്കുന്നത്. ( ) ഇൗ ഉദ്ധരണിയുടെ വെളിച്ചത്തിൽ ചില സംഗതികൾ നമുക്ക് ഇവിടെ മനി ലാക്കാം: ) ഇബാദത്തും ( ) ഒന്നല്ല. രണ്ടും രണ്ടാ ണ്. 2) ഇബാദത്തിൽ രണ്ട് വിഭാഗമുണ്ട്. പ്രകൃതി നിയമങ്ങൾക്ക് വിധേയ രായിരിക്കുക എന്ന അർത്ഥത്തിലുള് ളതും, എല്ലാ സൃഷ്ടികളും പൊതുവിൽ സ്വയം അംഗീകരിക്കുവാൻ നിർബന്ധിതമായിട്ടുള്ളതുമാണ് ഒന്ന്. 3) ബുദ്ധിജീവികളിൽ നിന്ന് അവരുടെ ഇച്ഛപ്രകാരം ഉണ്ടായിത്തീരേ ണ്ടുന്നതും, താഴ്മയും ഭക്തിയും പ്രകടിപ്പിക്കുന്ന തരത്തിലുള്ളതു മാണ്. മറ്റൊന്ന് 4) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അനുസരണപൂർവ്വമോ നിർബന്ധപൂർവ്വമോ അല്ലാഹുവിന് സാഷ്ടാംഗ നമസ്കാരം ചെയ്യുന്നു എന്ന വാക്യം ആദ്യം പറഞ്ഞ (കീഴ്പെടുത്തൽ കൊണ്ടുള്ള) ഇബാദത്താണ് ചൂണ്ടിക്കാട്ടുന്നത്. 5) ഇൗ സൂറത്തിലെ 56 -ാം വചനത്തിലും അല്ലാഹുവിന് ഇബാദത്ത് ചെയ്യാൻ കൽപിക്കുന്ന മറ്റ് വചനങ്ങളിലും ഉദ്ദേശിക്കപ്പെടുന്ന ഇബാദത്ത് രണ്ടാമത് പറഞ്ഞ (ഇച്ഛയനുസരിച്ച് ചെയ്യുന്ന) ഇബാദത്തുമാകുന്നു. ആദ്യത്തെ വിഭാഗം ഇബാദത്തിന് രണ്ടാമത്തെ വിഭാഗം ഇബാദത്തിന് വിവർത്തനം നൽകപ്പെടാറുള്ളതും, പൊതുവിൽ അംഗീകരിക്കപ്പെട്ടുവരുന്നതും. എന്നാൽ, ആരാധനയാകുന്ന ഇബാദത്തിനും ചിലർ, അടിമത്വം, കീഴ്പെടൽ, അനു സരിക്കൽ എന്നൊക്കെ അർത്ഥം നൽകിക്കാണാറുണ്ട്. ഭാഷാപരമായി മാത്രം നോക്കുമ്പോൾ ഇത് തെറ്റാണെന്ന് സ്ഥാപിക്കുവാൻ പ്രയാസമുണ്ടെങ്കിലും, അത് ഇസ്ലാമിക പ്രമാണങ്ങളുടെയും താൽപര്യങ്ങൾക്ക് നിര ക്കാത്ത താണെന്നുള്ളതിൽ സംശയമില്ല. ഇൗ വസ്തുത മനിരുത്താതെയോ അറിയാ തെയോ ആണ് പലരും ഇങ്ങനെയുള്ള അർത്ഥങ്ങൾ ഇബാദത്തിന് കൽപിക്കാ റുള്ളതെങ്കിലും മറ്റ് ചിലർ തങ്ങളുടെ ആശയങ്ങൾ സാധിക്കുവാനുള്ള മാർഗ മെന്ന നിലക്കായിരിക്കും അത് സ്വീകരിക്കുന്നത്. (ഇബാദത്തിന്റെ അർത്ഥങ്ങളെ ക്കുറിച്ച് സൂ: ഫാത്തിഹഃയുടെ വ്യാഖ്യാനത്തിലും മറ്റും നാം വിശദമായി വിവരി ച്ചിട്ടുണ്ട്. ആരാധനയാകുന്ന ഇബാദത്ത് അല്ലാഹുവിന് മാത്രമേ പാടുള്ളൂ. ഇതാണ് അടിക്കടി പ്രതിപാദിച്ചുകൊണ്ടിരിക്കുന്ന തൗഹീദ്. അല്ലാഹുവിലുള്ള ശരിയായ വിശ്വാസവും, അവനെക്കുറിച്ചുള്ള അറിവും, അവനോടുള്ള ഭക്തിയും കൂടാതെ ഇബാദത്ത് സാക്ഷാൽകരിക്കപ്പെടുന്നതുമല്ല. അതുകൊണ്ടാണ് 56 -ാം എന്നെ ആരാധിക്കുവാൻ വേണ്ടി) എന്ന വാക്കിന് ചില മുഫിറുകൾ ർൾമഞ്ചഞ്ചട്ടറ (എന്നെ അറിയുവാൻ വേണ്ടി) എന്നും വേറെ ചിലർ (എന്നെ മാത്രം ആരാധിക്കുവാൻ എന്നും, മറ്റു ചിലർ (എനിക്ക് താഴ്മ ചെയ്യാൻ) എന്നുമൊക്കെ വ്യാഖ്യാനം കൊടുത്ത് കാണുന്നത് ഇതൊന്നും ഇബാദത്തിന്റെ അർത്ഥത്തിലുള്ള അഭിപ്രായവ്യത്യാസമോ ഭിന്നിപ്പോ അല്ല. മേൽവിവരിച്ച രണ്ടുതരം ഇബാദത്തും ഉൾക്കൊള്ളുന്നതാണ് ആ വാക്ക് എന്ന് ചില വ്യാഖ്യാതാക്കൾ പ്രസ്താവിച്ച് കാണുമെങ്കിലും അതിന് ന്യായീകരണം കാണുന്നില്ല. കാരണം, ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചത് എന്തിനുവേ ണ്ടിയാണെന്നാണല്ലോ ഇവിടെ അല്ലാഹു പ്രസ്താവിക്കുന്നത്. മറ്റ് വസ്തുക്കളെ പ്പറ്റി ഇവിടെ പറയാത്ത സ്ഥിതിക്ക് അവരെ രണ്ട് കൂട്ടരെയും സൃഷ്ടിച്ചതിൽ അടങ്ങിയ പ്രത്യേക ഉദ്ദേശ്യം എന്താണെന്ന് മാത്രം വിവരിക്കേണ്ട സന്ദർഭമാണി ത്. അതാകട്ടെ, ആരാധനയുമാകുന്നു.
51:59–60فَإِنَّ لِلَّذِينَ ظَلَمُواْ ذَنُوبٗا مِّثۡلَ ذَنُوبِ أَصۡحَٰبِهِمۡ فَلَا يَسۡتَعۡجِلُونِ
فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن يَوۡمِهِمُ ٱلَّذِي يُوعَدُونَ
(59) എന്നാൽ, അക്രമം പ്രവർത്തിച്ചവർക്ക് നിശ്ചയമായും തങ്ങളുടെ കൂട്ടാളികളുടെ വിഹിതം പോലെയുള്ള വിഹിതം ഉണ്ട്. അതി നാൽ, എന്നോടവർ ധൃതികൂട്ടാതിരി ക്കട്ടെ! (60) അപ്പോൾ, അവിശ്വസിച്ച വർക്ക് തങ്ങളോട് വാഗ്ദത്തം (അ ഥവാ താക്കീത്) ചെയ്യപ്പെടുന്ന (ആ) ദിവസം നിമിത്തം നാശം! 59 പ എന്നാൽ നിശ്ചയമായും യാതൊരു കൂട്ടർക്കുണ്ട് അക്രമം ചെയ്ത വെള്ളപാത്രം, കൊട്ടക്കോരി (പങ്ക്, വിഹിതം) വെള്ള പാത്രം (വിഹിതം) പോലെ അവരുടെ ആൾക്കാരുടെ (കൂട്ടാളികളുടെ) അതിനാൽ അവർ എന്നോട് ധൃതി കൂട്ടാതിരിക്കട്ടെ (60) അപ്പോൾ നാശം, കഷ്ടം അവിശ്വസിച്ചവർക്ക് അവരുടെ ദിവസം നിമിത്തം, ദിവസത്താൽ അവരോട് വാഗ്ദത്തം (താക്കീത്) ചെയ്യപ്പെടുന്നതായ ഇവരുടെ മുമ്പ് ഇവരെപ്പോലെ അക്രമികളായിരുന്ന പല ജനതയെക്കു റിച്ചും, അവർക്ക് ബാധിച്ചതും ബാധിക്കുവാനിരിക്കുന്നതുമായ ശിക്ഷകളെക്കു റിച്ചും മുമ്പ് പ്രസ്താവിച്ചുവല്ലോ. അവർക്ക് ലഭിച്ച ശിക്ഷയിൽ ഒട്ടും കുറയാത്ത പങ്ക് ഈ അക്രമികൾക്കും ലഭിക്കാതിരിക്കുകയില്ല. അതിന് ധൃതികൂട്ടി പരിഹ സിക്കുന്നത് അവർക്ക് അത്രനന്നല്ല. അവരോട് വാഗ്ദത്തം ചെയ്യപ്പെട്ട ആ ദിവ വരുമ്പോഴായിരിക്കും അവിശ്വാസികളുടെ ഏറ്റവും വമ്പിച്ച നാശം എന്ന് സാരം. വലിയ വെള്ളപ്പാത്രം (ബക്കറ്റ്) എന്നാണ് എന്ന വാക്കിന്റെ ഭാഷാർത്ഥം. കിണറുകളിൽ വെള്ളം കുറയുമ്പോൾ അറബികൾ പ്രസ്തുത പാത്ര ങ്ങൾകൊണ്ട് ഓരോരുത്തർക്ക് ഇത്രപാത്രം എന്ന് വിഹിതം ചെയ്യാറുണ്ടായിരു ന്നു. ക്രമേണ ആ വാക്കിന് വിഹിതം, അല്ലെങ്കിൽ ഓഹരി എന്ന് അർത്ഥം കല്പി ക്കപ്പെട്ടുവന്നു.