Muhammad Amani Moulavi (d. 1987) · Surah 50 · 45 verses
50:1قٓۚ وَٱلۡقُرۡءَانِ ٱلۡمَجِيدِ
ആമുഖം: മക്കഃയിൽ അവതരിച്ചത്വചനങ്ങൾ 45-വിഭാഗം മുഖവുരയിൽ പ്രസ്താവിച്ചിട്ടുള്ളത് പോലെ വിശുദ്ധ അദ്ധ്യായ ങ്ങൾ അവയുടെ വലുപ്പ വ്യത്യാസവും മറ്റും പരിഗണിച്ചു നാലുഭാഗമായി പരിഗ ണിക്കപ്പെടാറുണ്ട്. 1) ദീർഘമായ അദ്ധ്യായങ്ങൾ ( ) 2) നൂറോ അധികമോ ആയത്തുകൾ അടങ്ങുന്നവ ( ) 3) നൂറിൽ അൽപം കുറവുള്ളവ 4) ചെറിയ ആയത്തുകളോടുകൂടിയതും, ആയത്തുകളുടെ അവസാന ത്തിൽ ഒരുതരം പ്രാസസ്വഭാവത്തോടുകൂടിയ അക്ഷരക്രമം കാണാവുന്നതുമായ സൂറത്തുകൾ ( ) ഇവയാണത്. ഇൗ ഒടുവിൽ പറഞ്ഞ (മുഫ്വൽ) വിഭാഗത്തിന്റെ തുടക്കം ചിലർ സൂറത്തുൽ ഹുജുറാത്ത് ( ) മുതൽക്കും, ചിലർ വേറെ സൂറത്ത് മുതൽക്കും കണക്കാക്കുന്നു. ഇമാം ഇബ്നു കഥീർ (റ) പ്രസ്താവിച്ചതുപോലെ മുഫ്വലിന്റെ തുടക്കം സൂറത്ത് ക്വാഫ് മുതൽക്കാണെ ന്നുള്ള അഭിപ്രായമായിരിക്കും കൂടുതൽ ശരിയായതെന്നാണ് മനിലാകുന്ന ത്. ഹിസ്ബാക്കൽ, അഥവാ ദിനകണ്ഠമാക്കൽ) എന്ന രാത്രിനമസ്കാരങ്ങളിൽ ദിവസംതോറും നിന്ന് കുറേ ഭാഗം പാരായണം ചെയ്യൽ പല സ്വഹാബികളുടെയും പതിവായിരുന്നു. സ്വഹാ ബികളുടെ മാത്രമല്ല, ഭയഭക്തൻമാരായ പലരുടെയും പതിവാണത്. ഓരോ ദിവസത്തെയും പാരായണത്തിന് ഉപയോഗിക്കപ്പെടാറുള്ള ഭാഗത്തിന് (ഹിസ്ബ് ദിനകാfiം) എന്ന് പറയപ്പെട്ടിരുന്നു. പാരായണ മര്യാദകൾക്കനുസരിച്ച് നന്നായി പാരായണം ചെയ്യുക എന്ന അബൂദാവൂദ് (റ) ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥിൽ, അതിന്റെ റാവി (നിവേദകൻ) ആയ ഔസുബ്നു ഹുദൈഫഃ(റ) ഇപ്രകാരം പറയുന്നു : "റസൂൽ തിരുമേനി ˜ യുടെ സ്വഹാബികളോട് അവർ എങ്ങിനെയായിരുന്നു ക്വുർ ആനെ ഹിസ്ബാക്കിയിരുന്നത് എന്ന് ഞാൻ ചോദിച്ചു. അവർ ഇങ്ങിനെ പറഞ്ഞു: മൂന്നും, അഞ്ചും,ഏഴും, ഒമ്പതും, പതിനൊന്നും, പതിമൂന്നും, മുഫസ്സ്വലിന്റെ വിഭാഗവും ഇങ്ങിനെയാണ്'. വേറെ മാർഗങ്ങളിൽകൂടി ഇമാം അഹ്മദ്, ഇബ്നു മാജഃ (റ) എന്നിവരും ഇതുപോലെ നിവേദനം ചെയ്തിരിക്കുന്നു. ഇതിലെ മൂന്ന് അൽബക്വറഃ മുതൽ തുടങ്ങുന്നു. അഞ്ച് മുതലും, ഏഴ് യൂനുസ് മുത ലും, ഒമ്പത് മുതലും, പതിനൊന്ന് മുതലും, പതിമൂന്ന് സ്വാഫ് -ഫാത്ത് മുതലും ആരംഭിക്കുന്നു. എല്ലാം ചേർന്നാൽ ആകെയുള്ള 48 എണ്ണം സൂ: ഹുജുറാത്തോട് കൂടി അവസാനിക്കുന്നു. അപ്പോൾ മുഫ്വലിന്റെ വിഭാഗം ( ) സൂ: ക്വാഫ് മുതൽ അവസാനംവരെയാണെന്ന് വ്യക്തമായല്ലോ. പെരുന്നാൾ നമസ്കാരത്തിൽ നബി ˜ സൂ: ക്വാഫും, സൂ:ക്വമറും ( ) ഓതാറുണ്ടായിരുന്നതായി അബൂവാക്വിദില്ലൈഥി ( ) നിവേദനം ചെയ്തിരിക്കുന്നു. (അ; മു; ദാ; തി; ജ; ന) സൂ: ക്വാഫ് നബി ˜ യുടെ നാവിൽ നിന്നല്ലാതെ ഞാൻ സ്വീകരിച്ചിട്ടില്ല (പഠിച്ചിട്ടില്ല). എല്ലാ വെള്ളിയാഴ്ചയും പ്രസംഗം ചെയ്യുമ്പോൾ മിമ്പറിൽ (പ്രസംഗപീഠത്തിൽ) വെച്ച് തിരുമേനി അത് ഓതാറുണ്ടായിരുന്നു. ഞങ്ങളുടെയും, തിരുമേനിയുടെയും (റൊട്ടി പാകം ചെയ്വാനുള്ള) അടുപ്പ് കുറച്ച് കാലത്തോളം ഒന്നായിരുന്നു, എന്നിങ്ങിനെ ഹാരി ഥിന്റെ പുത്രിയായ ഉമ്മുഹിശാം ( ) എന്ന വനിതാ സ്വഹാ ബിയും പ്രസ്താവിച്ചിരിക്കുന്നു.(അ; മു; ദാ; ജ; ന)സൃഷ്ടിയുടെ ആരംഭം,മര ണം, മരണാനന്തരജീവിതം, പരലോകം, വിചാരണ, സ്വർഗനരകങ്ങൾ ആദി യായവയെ സംബന്ധിച്ച് ഇൗ സൂറത്തിൽ ഊന്നി പ്രസ്താവിച്ചിട്ടുള്ളതും, 37-ാം വചനത്തിലും, അവസാനത്തെ വചനത്തിലും കാണാവുന്നത് പോലെ ചിന്തി ക്കുന്ന ഹൃദയമുള്ള എല്ലാവർക്കും ചിന്തിച്ചറിയുവാനും, ഭയഭക്തി ഉളവാക്കുവാനും പോരുന്നതുമായ ഒരു മഹത്തായ അദ്ധ്യായമത്രെ സൂ:ക്വാഫ്. അതുകൊണ്ടുത ന്നെയാണ് പെരുന്നാൾ ദിവസങ്ങളിലും, ദിവസങ്ങളിലും, ജനസദു കളിൽ വെച്ചും നബി ˜ ഇൗ സൂറത്ത് ഓതിക്കേൾപ്പിക്കുക പതിവാക്കിയിരുന്ന തും. അർത്ഥത്തിൽ സാധാരണക്കാർക്കിടയിൽനമ്മുടെ രാജ്യങ്ങളിൽഹിസ്ബ് എന്ന വാക്ക് ഉപയോഗിച്ചു കാണുന്നു. ഇതെങ്ങിനെ വന്നുകൂടി എന്ന റിയുന്നില്ല. ഒരുപക്ഷേ, ദിനംതോറും പാരായണം ചെയ്വാൻ നിശ്ചയിച്ച തോതിനെ ഉദ്ദേശിച്ചായിരിക്കാം അത് ഉപയോഗിക്കാൻ തുടങ്ങിയത്. ഏതാ യാലും, നന്നായി പാരായണം ചെയ്യുന്നതിന് (തജ്വീദ്) എന്നത്രെ യഥാർത്ഥത്തിൽ പറയേണ്ടത്. പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ.
(1) ക്വാഫ് മഹത്വമേറിയ തന്നെ യാണ(സത്യം)! (1) ക്വാഫ് തന്നെയാണ മഹത്വമേറിയ ക്വാഫ് പോലെ ചില സൂറത്തുകളുടെ ആരംഭത്തിൽ കാണുന്ന കേവലാക്ഷര ങ്ങളെയും, കാണപ്പെടുന്ന സത്യവാചകങ്ങളെയും പരാമർശിച്ചു കൊണ്ട് നാം പലപ്പോഴും സംസാരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ കൂടുതലൊന്നും പ്രസ്താവിക്കുന്നില്ല. ക്വാഫ്മല ( ദ്ദസ്ലയ പ്ലച്ഛഘ ) എന്ന പേരിൽ ഭൂമിയെ വലയം ചെയ്തു കൊണ്ടുള്ള ഒരു മലയുണ്ടെന്നും, അതാണിവിടെ ഉദ്ദേശ്യമെന്നും മുമ്പ് ചില ആളു കൾ പ്രസ്താവിക്കാറുണ്ടായിരുന്നു. ചില പാമര മുസ്ലിംകളിൽ ഇന്നും അങ്ങിനെ വിശ്വസിക്കുന്നവരുണ്ട്. ഇത്-ഇമാം ഇബ്നുകഥീർ(റ) മുതലായവർ പ്രസ്താവി ക്കുന്നത്പോലെ - അടിസ്ഥാനരഹിതമായ കഥയോ, മതത്തിൽ ആശയക്കുഴപ്പം സൃഷ്ടിച്ചുവിടുവാൻവേണ്ടി നിർമതവാദികൾ പടച്ചുവിട്ടതോ ആയിരിക്കുമെന്നുള്ളതിൽ സംശയമില്ല. നബി തിരുമേനി ˜ യുടെ പ്രവാചകത്വം, മരണാനന്തരജീവിതം തുടങ്ങി ഈ അദ്ധ്യായത്തിലും മറ്റും പ്രസ്താവിക്കുന്ന വിഷയങ്ങളെല്ലാം പരമാർത്ഥ ങ്ങളാണെന്ന് മുഖേന ആണയിട്ട് കൊണ്ട് അല്ലാഹു സൂറത്ത് ആരംഭി ക്കുന്നു. തുടർന്നുകൊണ്ട് ഗൗരവമേറിയ ഈ യാഥാർത്ഥ്യത്തെ നിഷേധിക്കുന്ന വരെക്കുറിച്ച് പറയുന്നു.
50:2بَلۡ عَجِبُوٓاْ أَن جَآءَهُم مُّنذِرٞ مِّنۡهُمۡ فَقَالَ ٱلۡكَٰفِرُونَ هَٰذَا شَيۡءٌ عَجِيبٌ
(2) പക്ഷേ, അവർക്ക് തങ്ങ ളിൽനിന്ന് ഒരു മുന്നറിയിപ്പ് നൽകു ന്നവൻ വന്നിട്ടുള്ളതിനാൽ അവർ ആശ്ചര്യപ്പെടുകയാണ് ! എന്നിട്ട് (ആ) അവിശ്വാസികൾ പറയുന്നു : ഇതൊരു ആശ്ചര്യകരമായ കാര്യമാ ണ് ; (2) എങ്കിലും, എന്നാൽ, പക്ഷേ അവർ ആശ്ചര്യപ്പെടുകയാണ് അവർക്ക് വന്നതിനാൽ ഒരു മുന്നറിയിപ്പ്(താക്കീത്)കാരൻ അവരിൽ നിന്ന് എന്നിട്ട് പറഞ്ഞു,പറയുന്നു അവിശ്വാസികൾ ഇത് ആശ്ചര്യ(അഗ്ഗുത)കരമായ ഒരു കാര്യം(വസ്തുത)ആകുന്നു.
50:3أَءِذَا مِتۡنَا وَكُنَّا تُرَابٗاۖ ذَٰلِكَ رَجۡعُۢ بَعِيدٞ
(3) നാം മരിക്കുകയും, മണ്ണായി ത്തീരുകയും ചെയ്തിട്ടാണോ (വീണ്ടും മടക്കപ്പെടുന്നത്)?! അത് വിദൂരമായ ഒരു മടക്കമത്രെ ! (3) നാം മരിച്ചിട്ടോ, മരണപ്പെട്ടാലോ നാം മണ്ണായിത്തീരു കയും അതൊരു മടക്കമാണ് വിദൂരമായ (പ്രയാസപ്പെട്ട) നബി ˜ യുടെ പ്രവാചകത്വത്തെയും, മരണാനന്തരജീവിതത്തെയും നിഷേ ധിക്കുന്ന മുശ്രിക്കുകളുടെ ദൃഷ്ടിയിൽ, അത് രണ്ടും അസംഭവ്യമായ കാര്യങ്ങ ളായിട്ടാണുള്ളത്. മനുഷ്യരിൽ നിന്ന് ദൈവദൂതൻ ഉണ്ടാകുന്നതെങ്ങിനെ ? മരിച്ചു മണ്ണായിത്തീർന്ന മനുഷ്യൻ പിന്നെ ജീവിപ്പിക്കപ്പെടുന്നതെങ്ങിനെ ? എന്നൊക്കെ അവർ അഗ്ഗുതപ്പെടുകയാണ്. അല്ലാഹു പറയുന്നു :
50:4–5قَدۡ عَلِمۡنَا مَا تَنقُصُ ٱلۡأَرۡضُ مِنۡهُمۡۖ وَعِندَنَا كِتَٰبٌ حَفِيظُۢ
بَلۡ كَذَّبُواْ بِٱلۡحَقِّ لَمَّا جَآءَهُمۡ فَهُمۡ فِيٓ أَمۡرٖ مَّرِيجٍ
(4) തീർച്ചയായും നമുക്കറിയാം, അവരിൽ നിന്ന് ഭൂമി എന്താണ് കുറവ് വരുത്തുന്നതെന്ന്. (എല്ലാം) സൂക്ഷ്മമായി (രേഖപ്പെടുത്തി)വെ ച്ചിട്ടുള്ള ഒരു ഗ്രമ്ലം നമ്മുടെ അടു ക്കലുണ്ട്താനും. (5) എങ്കിലും, അവർക്ക് യഥാർത്ഥം വന്നപ്പോൾ അവർ അതി നെ വ്യാജമാക്കി ; അങ്ങനെ, അവർ ഇളക്കംപിടിച്ച ഒരു വിഷയത്തി ലാണ് ധ അനിശ്ചിത നിലപാടിലാണ്. പ (4) തീർച്ചയായും നമുക്കറിയാം, അറിഞ്ഞിട്ടുണ്ട് ചുരു ക്കുന്നതും, കുറവ് വരുത്തുന്നതും ഭൂമി അവരിൽ നിന്ന് നമ്മുടെ അടുക്കലുണ്ട്താനും ഒരു ഗ്രമ്ലം, രേഖ സൂക്ഷിക്കുന്ന, സൂക്ഷിക്ക പ്പെടുന്ന, സൂക്ഷ്മമായ (5) എങ്കിലും അവർ വ്യാജമാക്കി, കളവാക്കി യഥാർത്ഥത്തെ അതവർക്ക് വന്നപ്പോൾ, വന്നാറെ എന്നിട്ട വർ ഒരു വിഷയ(കാര്യ)ത്തിലാണ് ഇളക്കം പിടിച്ച (അനിശ്ചിതമായ, ചഞ്ചലമായ) നിന്ന് എന്തെല്ലാം, എത്രയെല്ലാം, എങ്ങിനെയെല്ലാം നശിച്ചുപോകുന്നുണ്ടെന്നും, എത്രഭാഗം നഷ്ടപ്പെടുന്നുണ്ടെന്നും നമുക്കറിയാം. എല്ലാം സസൂക്ഷ്മം നമ്മുടെ അടുക്കൽ രേഖപ്പെടുത്തിവെക്കുന്നുണ്ട്. ജഡംമണ്ണിൽ ലയിച്ചാൽ പിന്നെയും അതിനെ ജീവിപ്പിക്കുന്നത് നമുക്ക് ഒട്ടും പ്രയാസമില്ല. ഇങ്ങിനെയുള്ള യാഥാർത്ഥ്യങ്ങൾ പ്രവാചകൻ മുഖേന അവരെ മനിലാ ക്കുമ്പോൾ അതിനെപ്പറ്റി ചിന്തിക്കാതെ, അവർ നിഷേധിക്കുകയാണ് ചെയ്യുന്ന ത്. നിഷേധ ത്തിലാകട്ടെ, അവരുടെ നില അസ്ഥിരമാണ് താനും എന്ന് സാരം. നബി ˜ യെയും സംബന്ധിച്ചു ജാലം, ജാലക്കാരൻ, കവിത, കവി, ജോത്സ്യം, ജോത്സ്യക്കാരൻ, ഭ്രാന്ത്, ഭ്രാന്തൻ എന്നൊക്കെ പരസ്പര വിരുദ്ധമായ അവരുടെ പ്രസ്താവനകൾ അവരുടെ അനിശ്ചിതത്വത്തെയാണല്ലോ കാണിക്കുന്നത്.
50:6–11أَفَلَمۡ يَنظُرُوٓاْ إِلَى ٱلسَّمَآءِ فَوۡقَهُمۡ كَيۡفَ بَنَيۡنَٰهَا وَزَيَّنَّـٰهَا وَمَا لَهَا مِن فُرُوجٖ
وَٱلۡأَرۡضَ مَدَدۡنَٰهَا وَأَلۡقَيۡنَا فِيهَا رَوَٰسِيَ وَأَنۢبَتۡنَا فِيهَا مِن كُلِّ زَوۡجِۭ بَهِيجٖ
تَبۡصِرَةٗ وَذِكۡرَىٰ لِكُلِّ عَبۡدٖ مُّنِيبٖ
Passage continues through verse 50:11.
(6) എന്നാൽ, തങ്ങളുടെ മീതെ ആകാശത്തേക്ക് അവർ നോക്കുന്നി ല്ലേ, എങ്ങിനെയാണ് നാമതിനെ സ്ഥാപിച്ചിരിക്കുന്നതും, അതിനെ അലങ്കരിച്ചിരിക്കുന്നതും എന്ന് യാതൊരു വിടവുകളും (കേടുപാടും) അതിന് ഇല്ലതാനും. (7) ഭൂമിയുംതന്നെ, നാം അതിനെ നീട്ടി വിശാലപ്പെടുത്തുകയും, ഉറ ച്ചുനില്ക്കുന്ന പർവ്വതങ്ങളെ അതിൽ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു; കൗതുകപ്പെട്ട എല്ലാ (തരം) ഇണവ സ്തുക്കളെയും അതിൽ നാം ഉല്പാ ദിപ്പിക്കുകയും ചെയ്തിരിക്കുന്നു. (8) (മന്മടങ്ങി) വിനയപ്പെ ടുന്ന എല്ലാ അടിയാന്മാർക്കും കണ്ട റിയേണ്ടതിനും, ഓർമക്കായും ധ അതിനായിട്ടാണ് ഇതെല്ലാം ചെയ്തത് പ (9) ആകാശത്ത്നിന്ന് അനുഗൃഹീ തമായ വെള്ളവും (മഴയും) നാം ഇറക്കി ; എന്നിട്ട് അത്മൂലം (പല) തോട്ടങ്ങളും, കൊയ്തെടുക്കപ്പെടുന്ന ധാന്യവും ഉൽപാദിപ്പിച്ചു. (10) (ഫലം വഹിച്ചുകൊണ്ട്) ഉയർന്ന് നില്ക്കുന്ന നിലയിൽ ഈത്തപ്പനകളും (ഉല്പാദിപ്പിച്ചു); അവയ്ക്ക് (മേല്ക്കുമേലെ) അടു ക്കായുള്ള കുലയുണ്ടായിരിക്കും. (11) (അതെ) അടിയാൻമാർക്ക് ആഹാരത്തിനായിട്ട് അത് (വെള്ളം) മൂലം, നിർജ്ജീവമായ രാജ്യത്തെ നാം ജീവിപ്പിക്കുകയും ചെയ്തു. അതുപോലെയാണ് പുറപ്പാട് (പുനർജീവിതം) (6) എന്നാലവർ നോക്കുന്നില്ലേ ആകാശത്തേക്ക് തങ്ങളുടെ മീതെ അതിനെ നാം എങ്ങിനെ സ്ഥാപിച്ചുവെന്ന് അതിനെ ചെയ്തു അതിന് ഇല്ല താനും വിടവുകളായിട്ട് (ഒന്നും) (7) ഭൂമിയെയും അതിനെ നാം നീട്ടി (പരത്തി, വിശാലമാക്കി) നാം ഇടുക (ഏർപ്പെടുത്തുക, സ്ഥാപി ക്കുക)യും ചെയ്തു അതിൽ ഉറച്ച് (തറച്ച്) നിൽക്കുന്ന മലകൾ അതിൽ നാം മുളപ്പിക്കുക(ഉല്പാദിപ്പിക്കുക)യും ചെയ്തു എല്ലാ ഇണ കളെയും, ഇണകളിൽപെട്ടതും കൗതുകപ്പെട്ട, അഴകുള്ള, മോടിയുള്ള (8) കണ്ടറിയേണ്ടതിന് ആലോചിച്ചറിയേണ്ടതിനും, ഓർമക്കായും എല്ലാ അടിയാന്നും വിനയപ്പെടുന്ന, മനുമടക്കമുള്ള,ഭക്തിയുള്ള (9) നാം ഇറക്കുകയും ചെയ്തു ആകാശത്തുനിന്ന് വെള്ളം അനുഗൃഹീതമായ, ആശീർവദിക്കപ്പെട്ട എന്നിട്ട് അത്മൂലം നാം ഉല്പാദിപ്പിച്ചു പല തോട്ടങ്ങൾ ധാന്യവും, വിത്തും കൊയ്തെടുക്കപ്പെടുന്നതിന്റെ (10) ഈത്തപ്പനയും, ഈന്തമരവും ഉയർന്ന്നിൽക്കുന്ന നിലയിൽ, വഹിച്ചുംകൊണ്ട് അതിന്നുണ്ട്, അവക്കുണ്ട് കുല അടുക്കായ, ഇടതിങ്ങിയ (11) ആഹാരത്തിന്, ഉപജീവനമായിട്ട് അടിയാൻമാർക്ക് അത്മൂലം നാം ജീവിപ്പിക്കയും ചെയ്തു രാജ്യത്തെ, പ്രദേശത്തെ ചത്ത, നീർജ്ജീവമായ അത്പോലെ (അപ്ര കാരം)യാണ് പുറപ്പാട്, പുറത്ത്വരൽ മനുഷ്യൻ സദാ അറിഞ്ഞും അനുഭവിച്ചുംകൊണ്ടിരിക്കുന്ന ഈ സത്യങ്ങളെ അവന്റെ മുമ്പിൽ നിരത്തിക്കാട്ടി തൗഹീദിനും, മരണാനന്തരജീവിതത്തിനും അവ യെല്ലാം സ്പഷ്ടമായ തെളിവുകളാണെന്ന് ചൂണ്ടിക്കാട്ടുകയാണ്. മരവിച്ചതോ, ദുഷിച്ചു നശിച്ചതോ അല്ലാത്ത ഹൃദയങ്ങൾക്ക് ചിന്തിച്ചു മനിലാക്കുവാൻ ഇതൊക്കെത്തന്നെ മതി എന്നും ഓർമിപ്പിക്കുന്നു.
50:12–14كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَأَصۡحَٰبُ ٱلرَّسِّ وَثَمُودُ
وَعَادٞ وَفِرۡعَوۡنُ وَإِخۡوَٰنُ لُوطٖ
وَأَصۡحَٰبُ ٱلۡأَيۡكَةِ وَقَوۡمُ تُبَّعٖۚ كُلّٞ كَذَّبَ ٱلرُّسُلَ فَحَقَّ وَعِيدِ
(12) ഇവരുടെ മുമ്പ് നൂഹിന്റെ ജനതയും റിന്റെ ആൾക്കാരും, ഥമൂദ് ഗോത്രവും വ്യാജമാക്കി. (13) ലൂത്വിന്റെ സഹോദരങ്ങളും : (14) ഐക്കത്തിന്റെ ധ മരക്കാ വിന്റെ പ ആൾക്കാരും, തു∫ഇന്റെ ജനതയും ; എല്ലാവരും തന്നെ, റസൂ ലുകളെ വ്യാജമാക്കി. അതിനാൽ, എന്റെ താക്കീത് (അവരിൽ) യഥാർത്ഥമായിത്തീർന്നു. (12) വ്യാജമാക്കി ഇവരുടെ (അവരുടെ)മുമ്പ് നൂഹിന്റെ ജനത റുകാരും ഥമൂദും (13) ആദും നും ലൂത്വിന്റെ സഹോദരങ്ങളും (14) ഐക്കത്തുകാരും തു∫ഇന്റെ ജനതയും എല്ലാവരും കളവാക്കി റസൂലു കളെ, ദൂതന്മാരെ അതിനാൽ യഥാർത്ഥമായി, ന്യായമായി, അർഹമായി എന്റെ താക്കീത്. (റ്) എന്ന വാക്കിന് കെട്ടിപ്പടുക്കാത്ത കിണർ എന്നർത്ഥമുണ്ട്. ഏതോ ഒരു കിണറിന്റെ അഥവാ വെള്ളത്താവളത്തിന്റെ - അടുക്കൽ വസിച്ചിരുന്ന ഒരു ജനതയായിരുന്നു റുകാർ ( ) എന്നും, അതല്ല റ് എന്ന പേരി ലുള്ള ഒരു രാജ്യക്കാരാണെന്നും അഭിപ്രായമുണ്ട്. അല്ലാഹുവിനറിയാം. ഏതാ യാലും, ഇവരും മുൻകഴിഞ്ഞുപോയ ഒരു ജനതതന്നെ. നബി(അ) യുടെ ജനതയായിരുന്നു ഐക്കത്തുകാർ ( ) മരക്കാവ് എന്നാണ് ആ വാക്കിന്നർത്ഥം. മരങ്ങൾ ധാരാളമുള്ളതായിരുന്നു അവരുടെ വാസസ്ഥലം. യമ നിലെ ഒരു പ്രാചീന രാജകുടുംബത്തിലെ സദ്വൃത്തനായ ഒരു രാജാവിനെ ഉദ്ദേ ശിച്ചാണ് തു∫ഉ് ( ഞ്ഞച്ഛഖ ) എന്ന് പറഞ്ഞിരിക്കുന്നത്. (ഇദ്ദേഹത്തെപ്പറ്റി സൂ: ദുഖാൻ 37ന്റെ വ്യാഖ്യാനത്തിൽ വിവരിച്ചിട്ടുണ്ട്.) സത്യനിഷേധത്തിൽ നിന്ന് പിൻമാറാത്ത പക്ഷം ഇങ്ങിനെയുള്ള സമുദായങ്ങളുടെ അനുഭവം ഈ നിഷേധികൾക്കും വന്നേ ക്കുമെന്ന് അല്ലാഹു താക്കീത് ചെയ്യുകയാണ്.
50:15أَفَعَيِينَا بِٱلۡخَلۡقِ ٱلۡأَوَّلِۚ بَلۡ هُمۡ فِي لَبۡسٖ مِّنۡ خَلۡقٖ جَدِيدٖ
(15) അപ്പോൾ, ഒന്നാമത്തെ സൃഷ്ടിക്കൽകൊണ്ട് നാം കുഴങ്ങി പ്പോയോ?! (ഇല്ല)എങ്കിലും ഇവർ, പുതിയ ഒരു സൃഷ്ടിപ്പിനെക്കുറിച്ച് ആശങ്കയിലാണ്. (15) അപ്പോൾ (എന്നാൽ) നാം കുഴങ്ങിയോ, ക്ഷീണിച്ചോ ഒന്നാമത്തെ സൃഷ്ടിക്കൽകൊണ്ട് എങ്കിലും അവർ സന്ദേഹത്തി ലാണ്, ആശങ്കയിലാണ്, ആശയക്കുഴപ്പത്തിലാണ് ഒരു സൃഷ്ടിക്കലിനെ ക്കുറിച്ച് പുതുതായ മനുഷ്യനെ ആദ്യം സൃഷ്ടിച്ചത് നാം തന്നെയാണല്ലോ. അത് നിമിത്തം നമുക്ക് വല്ല ക്ഷീണമോ കുഴക്കോ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ രണ്ടാമത് ജീവിപ്പിക്കുവാൻ നമുക്ക് പ്രയാസമാണെന്ന് കരുതാമായിരുന്നു. പക്ഷേ, അത് മൂലം നമുക്ക് യാതൊരു ക്ഷീണവും പറ്റിയിട്ടില്ല. എന്നിരിക്കെ എനിയൊരു പുതിയ ജീവിതംകൂടി അവർക്ക് നൽകുന്നതിൽ നമുക്ക് യാതൊരു തട വുമില്ല. പക്ഷേ, അവർ വാസ്തവം ഗ്രഹിക്കാതെ സന്ദേഹത്തിൽ കഴിഞ്ഞുകൂടുകയാണ്. വിഭാഗം - 2
50:16–18وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ وَنَعۡلَمُ مَا تُوَسۡوِسُ بِهِۦ نَفۡسُهُۥۖ وَنَحۡنُ أَقۡرَبُ إِلَيۡهِ مِنۡ حَبۡلِ ٱلۡوَرِيدِ
إِذۡ يَتَلَقَّى ٱلۡمُتَلَقِّيَانِ عَنِ ٱلۡيَمِينِ وَعَنِ ٱلشِّمَالِ قَعِيدٞ
مَّا يَلۡفِظُ مِن قَوۡلٍ إِلَّا لَدَيۡهِ رَقِيبٌ عَتِيدٞ
(16) തീർച്ചയായും, മനുഷ്യനെ നാം സൃഷ്ടിച്ചു ; അവന്റെ മന് യാതൊന്നിനെക്കുറിച്ച് മന്ത്രിക്കു ന്നുവോ അത് നാം അറിയുകയും ചെയ്യുന്നു. അവനിലേക്ക് നാം (അ വന്റെ ) കണ്ഠനാഡിയെക്കാൾ അടു ത്തവനുമത്രെ. (17) (അതെ) വലഭാഗത്തും, ഇട ഭാഗത്തും (വേറിട്ടുപോകാതെ)ഇരു ന്നുകൊണ്ടിരിക്കുന്ന രണ്ട് ഏറ്റെടു ക്കുന്നവർ ഏറ്റെടുത്തുകൊണ്ടിരി ക്കുന്ന (അതേ) സന്ദർഭത്തിൽ ! (18) തയ്യാറായിക്കൊണ്ടിരിക്കുന്ന സൂക്ഷ്മവീക്ഷകർ തന്റെ അടുക്കൽ ഉണ്ടായിക്കൊണ്ടല്ലാതെ ഒരു വാക്കും അവൻ ഉച്ചരിക്കുകയില്ല. (16) തീർച്ചയായും നാം സൃഷ്ടിച്ചു മനുഷ്യനെ നാം അറിയുകയും ചെയ്യും യാതൊന്ന് അതിനെപ്പറ്റി മന്ത്രിക്കും, ദുർമ ന്ത്രണം ചെയ്യും അവന്റെ മന് നാം അവനിലേക്ക് ഏറ്റം അടുത്തവനാണ് കണ്ഠനാഡിയേക്കാൾ (17) ഏറ്റെടുക്കുന്ന സന്ദർഭം രണ്ട് ഏറ്റെടുക്കുന്നവർ വലഭാഗത്ത് ഇട ഭാഗത്തും ഇരിക്കുന്നവരായ, ഇരുത്തക്കാരായ (18) അവൻ ഉച്ചരി ക്കുക (മൊഴിയുക)യില്ല ഒരു വാക്കും അവന്റെ അടുക്കൽ ഇല്ലാതെ ഒരു വീക്ഷകൻ, സൂക്ഷ്മവീക്ഷണം ചെയ്യുന്നവർ തയ്യാറുള്ള, സന്നദ്ധ രായ മനുഷ്യന്റെ കഴുത്തിൽ ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ട് പ്രധാന രക്തനാഡികളിൽ ഓരോന്നിന്നും (കണ്ഠനാഡി) എന്ന് പറയുന്നു. മനുഷ്യന്റെ മനിൽ തോന്നുന്ന രഹസ്യങ്ങൾപോലും അല്ലാഹു അറിയുന്നു. അവന്റെ ജീവന്റെ നിലനിൽപിന് അനുപേക്ഷണീയമായ അവന്റെ ഏറ്റവും പ്രധാനപ്പെട്ട അംശത്തെക്കാളും അടുത്ത ബന്ധമാണ് അല്ലാഹുവിന് അവനോടുള്ളത്. അതോ ടുകൂടി, അവന്റെ വലത്തും, ഇടത്തും സദാ ഇരുപ്പുറപ്പിച്ച്കൊണ്ട് അവന്റെ ചെയ്തി കൾ ഒന്നൊഴിയാതെ രണ്ടാളുകൾ വീക്ഷിച്ചു രേഖപ്പെടുത്തിക്കൊണ്ടിരി ക്കുന്നുമുണ്ട്. അവരുടെ വീക്ഷണത്തിലും സാന്നിദ്ധ്യത്തിലുമായിട്ടല്ലാതെ ഒര ക്ഷരം ഉരിയാടുവാൻ പോലും മനുഷ്യന് കഴിവില്ല എന്നു സാരം. മനുഷ്യന്റെ നൻമതിൻമകളെ രേഖപ്പെടുത്തുവാനായി അല്ലാഹു നിയോ ഗിച്ച മലക്കുകളെപ്പറ്റിയാണ് "ഏറ്റെടുക്കുന്ന രണ്ട്പേർ' ( ) എന്ന് പറഞ്ഞത്. അതായത് നൻമ രേഖപ്പെടുത്തുന്ന മലക്കും തിൻമ രേഖപ്പെടുത്തുന്ന മലക്കും. അവന്റെ ഓരോ ചെയ്തിയും-അതെത്ര ശരി-അവർ എഴുതി യെടുത്ത് ആ രേഖയിൽ സൂക്ഷിക്കുന്നു. അല്ലാഹു പറയുന്നു : മ്പന്ദട്ടപ്പഥ സ്ലല ർൾഞ്ഞപ്പഞ്ചഷ ജ്ഞച്ഛഖസ്ലര (സാരം നിശ്ചയമായും നിങ്ങളുടെമേൽ കാവൽക്കാ രുണ്ട്, അതായത് എഴുത്തുകാരായ ചില മാന്യന്മാർ, നിങ്ങൾ ചെയ്യുന്നത് അവർ അറിയുന്നതാണ്. (സൂ: ഇൻഫിത്വാർ) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് നിശ്ചയമായും നാം എഴുതിയെടുക്കുന്നുണ്ടായി രുന്നു. (സൂ: ജാഥിയഃ) (ഇല്ലാതെ, നമ്മുടെ ദൂതൻമാർ അവരുടെ അടുക്കൽ എഴുതിക്കൊണ്ടിരിക്കുന്നു. (സൂ: സുഖ്റുഫ്) എന്നാൽ, മല ക്കുകളുടെ എഴുത്തിന്റെ സ്വഭാവമെന്താണ് ? ഏതിലാണ് അവർ എഴുതി രേഖ പ്പെടുത്തുക ? ഇതൊന്നും നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനറിയാം. അദൃശ്യ കാര്യങ്ങളത്രെ അവ. 16-ാം വചനത്തിന്റെ അന്ത്യഭാഗവും 17-ാം വചനവും തമ്മിൽ ഘടനാപരമായ വാചകബന്ധം ഉണ്ടായിക്കൊണ്ടും, അല്ലാതെയും വ്യാഖ്യാനിക്ക പ്പെട്ടിട്ടുണ്ട്. തമ്മിൽ ബന്ധമുണ്ടെന്ന് വെക്കുമ്പോൾ ആശയം ഇപ്രകാരമായിരിക്കും: മലക്കു കൾ മനുഷ്യന്റെ വലവും ഇടവും ഇരുന്ന് അവന്റെ കർമങ്ങൾ രേഖപ്പെടുത്തിക്കൊ ണ്ടിരിക്കുന്നു. അതേ സമയത്ത് അല്ലാഹുവിന് അതിന്റെ ആവശ്യമില്ലതാനും. കാരണം അവൻ മനുഷ്യനോട് അവന്റെ ജീവനാഡിയെക്കാൾ അടുപ്പമുള്ള വനാണ്. രണ്ട് ആയ ത്തുകളിലും തമ്മിൽ ഘടനാബന്ധമില്ലെന്ന് വെക്കുമ്പോൾ 17-ാം വചനത്തിന്റെ ആരംഭത്തിൽ - പല ആയത്തുകളിലും കാണാവുന്നത് പോലെ - ഓർക്കുക ( ) എന്നോ മറ്റോ സങ്കൽപിക്കുന്നത് നന്നായിരിക്കും.
50:19وَجَآءَتۡ سَكۡرَةُ ٱلۡمَوۡتِ بِٱلۡحَقِّۖ ذَٰلِكَ مَا كُنتَ مِنۡهُ تَحِيدُ
(19) മരണലഹരി യാഥാർത്ഥ്യവും കൊണ്ട് വരുന്നതാണ് ;"യാതൊന്നിൽ നിന്ന് നീ ഒഴിഞ്ഞു മാറി ക്കൊണ്ടിരിക്കുന്നുവോ അതത്രെ ഇത്'. (എന്ന് പറയപ്പെടും) (19) വരും, വന്നു മരണത്തിന്റെ ലഹരി, അബോധാവസ്ഥ യാഥാർത്ഥ്യവും കൊണ്ട് അത്, അതത്രെ യാതൊന്ന്, ഒരു കാര്യ മാണ് അതിനെക്കുറിച്ച് നീ ആയിരുന്ന തെറ്റിപ്പോകുക, ഒഴിഞ്ഞുമാ റുക മരണവേളയിൽ ഭൗതികകാഴ്ചകൾ കണ്ണിൽനിന്ന് മറയുകയും, അതോടൊപ്പം തന്നെ, മുമ്പില്ലാത്ത കാഴ്ചപ്പാടുകൾ ഉണ്ടായിത്തീരുകയും ചെയ്യുന്നു. പ്രവാച കൻമാർ ഉൽബോധിപ്പിച്ചുകൊണ്ടിരുന്നതെല്ലാം യാഥാർത്ഥ്യമാണെന്ന് അപ്പോൾ അവന് ബോധ്യപ്പെടുകയും ചെയ്യുന്നു. ആ യാഥാർത്ഥ്യങ്ങൾ അനുഭവിക്കുവാൻ പോകുന്നത് ക്വിയാമത്ത് നാളിലായിരിക്കും. അതാണ് അല്ലാഹു പറയുന്നത്.
50:20–21وَنُفِخَ فِي ٱلصُّورِۚ ذَٰلِكَ يَوۡمُ ٱلۡوَعِيدِ
وَجَآءَتۡ كُلُّ نَفۡسٖ مَّعَهَا سَآئِقٞ وَشَهِيدٞ
(20) കാഹളത്തിൽ ഊതപ്പെടും; അതത്രെ, താക്കീതിന്റെ ധ താക്കീത് ചെയ്യപ്പെടുന്ന പ ദിവസം (21) എല്ലാ ദേഹവും (അഥവാ ആത്മാവും) തന്നെ, അതിന്റെകൂടെ (അതിനെ) തെളിച്ചുകൊണ്ടുവരുന്ന ഒരാളും, സാക്ഷിയും ഉണ്ടായി ക്കൊണ്ട് (മഹ്ശറിൽ)വരുന്നതാണ്. (20) ഊതപ്പെടും, ഊതപ്പെട്ടു കാഹളത്തിൽ, കൊമ്പിൽ അത്, അതത്രെ താക്കീതിന്റെ ദിവസം (21) വരും, വന്നു എല്ലാ ദേഹവും, ആത്മാവും (ആളും) അതിന്റെ കൂടെയുണ്ടായി രിക്കും ഒരു തെളിക്കുന്നവൻ സാക്ഷിയും ഓരോ ആളെയും അഖിലസൃഷ്ടികളുടെ മഹാസമ്മേളനമാകുന്ന മഹ്ശറി ലേക്ക് മലക്കുകൾ ശേഖരിച്ചു കൊണ്ടുവരുന്നതാണ്. ഇവരെക്കുറിച്ചാണ് (തെ ളിച്ചുകൊണ്ടുവരുന്ന ആൾ) എന്ന് പറഞ്ഞത്. ഓരോരുവന്റെയും നൻമതിൻമ കളെ തെളിവ് നൽകി സ്ഥാപിക്കുന്ന സാക്ഷികളും അവരോടൊന്നിച്ചുണ്ടായിരി ക്കും. ഈ സാക്ഷി( ) കൊണ്ടുദ്ദേശ്യം മുജാഹിദ് (റ) മുതലായവർ പറഞ്ഞ തുപോലെ, മലക്കുകളോ അല്ലെങ്കിൽ മറ്റു പ്രകാരത്തിലുള്ള ഏതെങ്കിലും തെളി വുകളോ ആകാവുന്നതാണ്.
50:22لَّقَدۡ كُنتَ فِي غَفۡلَةٖ مِّنۡ هَٰذَا فَكَشَفۡنَا عَنكَ غِطَآءَكَ فَبَصَرُكَ ٱلۡيَوۡمَ حَدِيدٞ
(22) "തീർച്ചയായും ഇതിനെക്കു റിച്ച് നീ അശ്രദ്ധയിലായിരുന്നു, ഇപ്പോൾ, നിനക്ക് നിന്റെ മൂടി (മറ) നാം തുറന്നു (നീക്കി) തന്നിരിക്കുന്നു . ആകയാൽ, നിന്റെ കാഴ്ച ഇന്ന് മൂർച്ചയുള്ളതാകുന്നു. (എന്ന് പറയപ്പെടും). (22) തീർച്ചയായും നീയായിരുന്നു അശ്രദ്ധയിൽ ഇതി നെപ്പറ്റി ഇപ്പോൾ നാം തുറന്ന് (നീക്കി) നിന്നിൽനിന്ന് നിന്റെ മൂടി ആകയാൽ നിന്റെ കാഴ്ച, കണ്ണ് ഇന്ന് മൂർച്ചയുള്ളതാണ്. മരണത്തെത്തുടർന്ന് വരുവാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും നിനക്ക് ബോധവും ചിന്തയുമില്ലായിരുന്നു. അങ്ങനെ അതെല്ലാം മൂടപ്പെട്ടു കിടക്കുകയാ യിരുന്നു. ഇപ്പോൾ മറയൊക്കെ നീങ്ങി മുഴുവനും നേരിൽ കണ്ടനുഭവിക്കാറായി എന്ന് സാരം. ഒരു യാഥാർത്ഥ്യം ഈ വചനത്തിൽനിന്ന് ഗ്രഹിക്കാവുന്നതാണ്. ഈ ഭൗതിക ജീവിതത്തിൽ മനുഷ്യന്റെ കാഴ്ചക്ക്കാഴ്ചക്ക് മാത്രമല്ല, മറ്റെല്ലാ ബാഹ്യേന്ദ്രിയങ്ങൾക്കും തന്നെവളരെ പരിമിതമായ തോതിലേ കാര്യങ്ങൾ മനിലാക്കുവാനുള്ള കഴിവ് നൽകപ്പെട്ടിട്ടുള്ളൂ. അവന്റെ ചുറ്റുപാടിലായി സദാ സ്ഥി തിചെയ്യുന്ന നിരവധി യാഥാർത്ഥ്യങ്ങളെ കാണുവാനോ, മനിലാക്കുവാനോ പോലും അവന് സാധിക്കുന്നില്ല. ഈ ഭൗതിക ലോകവുമായുള്ള ബന്ധം വേർപെ ടുന്നതോടുകൂടി മുമ്പ് അവന് കണ്ടറിയുവാൻ കഴിയാതിരുന്ന പലതും കണ്ടറി യുവാൻ കഴിയുന്നു. താൻ നിത്യേന ആസ്വദിച്ചുകൊണ്ടിരിക്കുന്ന വായുപോലും മനുഷ്യന്റെ കണ്ണിന് ഗോചരമല്ല. അടുത്തുകാണുമ്പോൾ വളരെ വലു തായിക്കാണുന്ന ഒരു വസ്തു കുറെ അകന്നുപോകുന്നതോടെ അവന്റെ കാഴ്ച യിൽ ചെറുതായിത്തീരുന്നു. ഒടുക്കം അത് അദൃശ്യമായിത്തീരുകയും ചെയ്യും. ഒരു കൺമുമ്പിൽ പിടിക്കുന്നതോടെ ലോകം മുഴുവൻ അവന്റെ കാഴ്ചയിൽനിന്ന് മാഞ്ഞുപോകുന്നു. ഇതിന് പ്രകൃതിപരമായ കാരണങ്ങൾ എന്തു തന്നെ പറഞ്ഞാലും ശരി, ഏതോ ചില തട ങ്ങൾ മനുഷ്യന്റെ കാഴ്ചയെ പരി മിതമാക്കുന്നുണ്ടെന്നത് നിഷേധിക്കുവാൻ വയ്യ. ഈ തട ങ്ങളാകുന്ന മറകൾ നീക്കപ്പെടുന്നപക്ഷം, അതുവരെ ഊഹിക്കുവാൻപോലും കഴിയാത്ത യാഥാർത്ഥ്യ ങ്ങൾ മനുഷ്യന് കാണുവാൻ കഴിഞ്ഞേക്കും. ഉറങ്ങുന്നവർ സ്വപ്നത്തിലും ചില പ്രത്യേകതരത്തിലുള്ള രോഗികൾ അവരുടെ അബോധാവസരത്തിലും കാണാ റുള്ള ആശ്ചര്യകരങ്ങളായ കാഴ്ചകളിൽനിന്ന് ഇപ്പറഞ്ഞ യാഥാർത്ഥ്യം കുറേ യൊക്കെ മനിലാക്കാം.
50:23–25وَقَالَ قَرِينُهُۥ هَٰذَا مَا لَدَيَّ عَتِيدٌ
أَلۡقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٖ
مَّنَّاعٖ لِّلۡخَيۡرِ مُعۡتَدٖ مُّرِيبٍ
(23) അവന്റെ കൂട്ടുകാരൻ പറയും: ഇതാ, എന്റെ അടുക്കൽ തയ്യാറായിട്ടുള്ളത് ! (24) (കൽപനയുണ്ടാകും ദുർവ്വാശിക്കാരായ നന്ദികെട്ടവരെ (അ ഥവാ നിഷേധികളെ)യെല്ലാം നിങ്ങൾ ജഹന്നമിൽ (നരകത്തിൽ) ഇട്ടേക്കു വിൻ, (25) (അതെ) നൻമയെ മുടക്കു ന്നവനും, അതിക്രമിയും, സംശയാലു വുമായ (എല്ലാവരെയും)! (23) പറയും അവന്റെ കൂട്ടാളി, തുണക്കാരൻ ഇതാ യാതൊന്ന് എന്റെ അടുക്കൽ തയ്യാറായ (24) ഇട്ടേക്കുവിൻ ജഹന്ന മിൽ എല്ലാ നന്ദികെട്ടവരെ(അവിശ്വാസികളെ)യും ദുർവ്വാശിക്കാ രായ, ശഠിച്ചുനിൽക്കുന്ന (25) മുടക്കുന്നവനായ, തടയുന്ന നൻമയെ, നല്ലകാര്യത്തെ അതിക്രമിയായ, ക്രമം തെറ്റിയ സംശയാലുവായ, സന്ദേ ഹക്കാരനായ
50:26ٱلَّذِي جَعَلَ مَعَ ٱللَّهِ إِلَٰهًا ءَاخَرَ فَأَلۡقِيَاهُ فِي ٱلۡعَذَابِ ٱلشَّدِيدِ
(26) അതായത്, അല്ലാഹുവോ ടൊപ്പം വേറെ ആരാധ്യനെ (ദൈവത്തെ) ഉണ്ടാക്കിയവനെ. അതി നാൽ, നിങ്ങളവനെ കഠിനമായ ശിക്ഷ യിൽ ഇട്ടേക്കുവിൻ ! (26) അതായത് ആക്കിയവൻ അല്ലാഹുവോടൊപ്പം, കൂടെ വേറെ ഇലാഹിനെ, ദൈവത്തെ അതിനാൽ അവനെ ഇട്ടേക്കു വിൻ ശിക്ഷയിൽ കഠിനമായ 23-ാം വചനത്തിൽ "കൂട്ടുകാരൻ' ( യ്യഷഞ്ചയ ) എന്ന് പറഞ്ഞത് മേൽ പ്രസ്താവിച്ച പ്രകാരം നൻമതിൻമകളെ രേഖപ്പെടുത്തുവാൻ ഏല്പിക്കപ്പെട്ട മലക്കിനെ ഉദ്ദേ ശിച്ചാകുന്നു. അദ്ദേഹം തയ്യാറാക്കിയ രേഖ മഹ്ശറിൽ ഹാജരാക്കുമെന്ന് സാരം. അതല്ല, മനുഷ്യനെ വഴിപിഴപ്പിച്ചിരുന്ന പിശാചിനെക്കുറിച്ചാണ് ഇവിടെ കൂട്ടു കാരൻ എന്നു പറഞ്ഞിരിക്കുന്നതെന്നും ചില വ്യാഖ്യാതാക്കൾ പറയുന്നുണ്ട്. ഇതനുസരിച്ച് "എന്റെ അടുക്കൽ തയ്യാറായത് ഇതാ' ( സ്ലല ഏന്മഴ ) എന്ന വാക്യ ത്തിന്റെ സാരം, ഞാൻ വഴിപിഴപ്പിച്ചു നരകശിക്ഷക്ക് തയ്യാറാക്കിയവൻ ഇതാ എന്നായിരിക്കും. പക്ഷേ, അടുത്ത 27-ാം വചനത്തിൽ പറയുന്ന കൂട്ടുകാരൻ പിശാചാണെന്നുള്ളതിൽ ഭിന്നാഭിപ്രായമില്ല. അതേസമയത്ത് 23-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവനയും 27-ാം വചനത്തിലെ കൂട്ടുകാരന്റെ പ്രസ്താവ നയും തമ്മിൽ യോജിപ്പ് കാണുന്നില്ലതാനും. അത്കൊണ്ട് 23-ാം വചനത്തിലെ കൂട്ടുകാരനും, 27-ാം വചനത്തിലെ കൂട്ടുകാരനും ഒന്നല്ലെന്ന് മനിലാക്കേണ്ടി യിരിക്കുന്നു. 24-ാം വചനത്തിൽ ഇട്ടേക്കുവിൻ ( ) എന്ന് ദ്വിവചന ( ) രൂപ ത്തിലുള്ള കല്പന 21-ാം വചനത്തിൽ പ്രസ്താവിച്ച രണ്ട്കൂട്ടരെ - മനുഷ്യനെ തെളിച്ചു കൊണ്ട് വരുന്നവരെയും സാക്ഷിയായി വരുന്നവരെയും - അഭിമുഖീ കരിച്ചുകൊണ്ടുള്ളതാണ്. അവരാണല്ലോ വിചാരണാനിലയത്തിലേക്ക് അവരെ കൂട്ടിക്കൊണ്ടുവരുന്നതും, അവന്റെ കർമങ്ങൾക്ക് സാക്ഷ്യം നൽകുന്നതും. നരകശിക്ഷക്ക് ഇരയാകുവാനുള്ള കാരണങ്ങളെ അല്ലാഹു ഈ വചനങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു : അല്ലാഹുവിനോട് നന്ദികേട് കാണിക്കു ക, സത്യത്തിനെതിരെ ദുർവ്വാശി പിടിക്കുക, സൽകാര്യങ്ങൾക്ക് തടം ഉണ്ടാ ക്കുക, നിയമാതിർത്തി ലംഘിച്ചുകടക്കുക, സത്യയാഥാർത്ഥ്യങ്ങളിൽ സംശയം ഉണ്ടാക്കിത്തീർക്കുക ഇവയാണത്. സത്യനിഷേധികളുടെ ഏറ്റവും കടുത്ത ദുഃസ്വഭാവങ്ങളാണിവ.
50:27–29۞قَالَ قَرِينُهُۥ رَبَّنَا مَآ أَطۡغَيۡتُهُۥ وَلَٰكِن كَانَ فِي ضَلَٰلِۭ بَعِيدٖ
قَالَ لَا تَخۡتَصِمُواْ لَدَيَّ وَقَدۡ قَدَّمۡتُ إِلَيۡكُم بِٱلۡوَعِيدِ
مَا يُبَدَّلُ ٱلۡقَوۡلُ لَدَيَّ وَمَآ أَنَا۠ بِظَلَّـٰمٖ لِّلۡعَبِيدِ
(27) അവന്റെ കൂട്ടാളി പറയും: ഞങ്ങളുടെ റേ∫! ഞാൻ അവനെ (നേർമാർഗം)തെറ്റിച്ചിട്ടില്ല ; പക്ഷേ, അവൻ വിദൂരമായ വഴിപിഴവിലാ യിരുന്നു. (28) അവൻ (അല്ലാഹു) പറയും: എന്റെ അടുക്കൽവെച്ച് നിങ്ങൾ വിവാദം നടത്തേണ്ടാ : നിങ്ങൾക്ക് ഞാൻ മുമ്പേ താക്കീത് നൽകിയി ട്ടുണ്ട്. (29) എന്റെ അടുക്കൽ വാക്ക് മാറ്റപ്പെടുന്നതല്ല ; ഞാൻ അടിമക ളോട് (ഒട്ടും) അനീതി പ്രവർത്തിക്കു ന്നവനല്ലതാനും. (27) അവന്റെ കൂട്ടുകാരൻ പറയും ഞങ്ങളുടെ റേ∫ ഞാൻ അവനെ തെറ്റിച്ചിട്ടില്ല, പിഴപ്പിച്ചിട്ടില്ല എങ്കിലും അവനായിരുന്നു വഴി പിഴവിൽ, ദുർമാർഗത്തിൽ വിദൂരമായ (28) അവൻ പറയും നിങ്ങൾ വിവാദം (തർക്കംവഴക്ക്) നടത്തേണ്ട എന്റെ അടുക്കൽ ഞാൻ മുമ്പ് നൽകിയിട്ടുണ്ട് നിങ്ങൾക്ക് താക്കീതിനെ (29) . മാറ്റപ്പെടുകയില്ല വാക്ക് എന്റെ അടുക്കൽ ഞാനല്ലതാനും (ഒട്ടും) അനീതി (അക്രമം) ചെയ്യുന്നവൻ അടിമകളോട്, അടിയാൻമാ രോട് 27-ാം വചനത്തിലെ കൂട്ടുകാരൻ പിശാച് തന്നെ. മനുഷ്യനെ താൻ വഴിപിഴ പ്പിച്ചതല്ലെന്നും, അവൻ സ്വയം പിഴച്ചുപോയതാണെന്നും സമർത്ഥിച്ചുകൊണ്ട് അല്ലാഹുവിന്റെ മുമ്പിൽ അവൻ കുറ്റത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുക യാണ്. ദുർമാർഗികളും അവരുടെ നേതാക്കളും തമ്മിൽ നടക്കുന്ന വിവാദ ങ്ങളെക്കുറിച്ച് പറഞ്ഞശേഷം മറ്റൊരു വചനത്തിൽ അല്ലാഹു ഇങ്ങിനെ പറയുന്നു: ശ്ശക്ക യ സ്ലമ്ല ∫സ്ലയവ (സാരം : കാര്യം തീരുമാനിച്ചു കഴിയുമ്പോൾ പിശാച് പറയും : അല്ലാഹു നിങ്ങളോട് യഥാർത്ഥ വാഗ്ദാനം ചെയ്തു. എനിക്ക് നിങ്ങളുടെ മേൽ ഒരധികാര ശക്തിയും ഉണ്ടായിരുന്നില്ല. പക്ഷേ, ഞാൻ നിങ്ങളെ ക്ഷണിച്ചു . അപ്പോൾ നിങ്ങൾ എനിക്ക് ഉത്തരം ചെയ്തു. ആകയാൽ നിങ്ങ ളെന്നെ ആക്ഷേപിക്കേണ്ട ; നിങ്ങൾ നിങ്ങളെത്തന്നെ ആക്ഷേപിച്ചു കൊള്ളു വിൻ. ഞാൻ നിങ്ങൾക്ക് സഹായം നൽകുന്നവനല്ല ; നിങ്ങൾ എനിക്കും സഹായം നൽകുന്നവരല്ല. നിങ്ങൾ മുമ്പ് എന്നെ പങ്ക്ചേർത്തിരുന്നതിനെ ഞാൻ ഇതാ നിഷേധിക്കുകയാണ് (സൂ: ഇബ്റാഹീം 22) കുറ്റവാളികളോടും അവരെ വഴിപിഴപ്പിച്ച പിശാചുക്കളോടുമുള്ള അല്ലാഹുവിന്റെ മറുപടിയാണ് 28,29 വചന ങ്ങളിൽ കാണുന്നത്. ഉദ്ദേശ്യം വ്യക്തമാണല്ലോ. വിഭാഗം - 3
50:30يَوۡمَ نَقُولُ لِجَهَنَّمَ هَلِ ٱمۡتَلَأۡتِ وَتَقُولُ هَلۡ مِن مَّزِيدٖ
(30) ജഹന്നമിനോട് ധ നരക ത്തോട് പ നീ നിറഞ്ഞുവോ എന്ന് നാം പറയുന്ന ദിവസം ! ധ അന്നാണി തെല്ലാം സംഭവിക്കുക പ അത് പറയു കയും ചെയ്യും ; (എനിയും) കൂടു തൽ വല്ലതും ഉണ്ടോ (30) നാം പറയുന്ന ദിവസം ജഹന്നമിനോട് നീ നിറഞ്ഞുവോ അത് പറയുകയും ചെയ്യും ഉണ്ടോ കൂടുതലായി, വല്ല വർദ്ധനവും കുറ്റവാളികളായ ജിന്നുകളെയും, മനുഷ്യരെയും കൊണ്ട് നരകം നിറക്കുമെന്ന് അല്ലാഹു മുമ്പ് നിശ്ചയിച്ചിട്ടുണ്ടല്ലോ. (സൂ: സജദഃ 13 നോക്കുക) കുറ്റവാളിക ളുടെ ആധിക്യം നിമിത്തമോ, നരകത്തിന്റെ വിശാലക്കുറവ് നിമിത്തമോ, ആർക്കും നരകശിക്ഷയിൽ നിന്ന് ഒഴിവ് കിട്ടുവാനില്ല. കുറ്റവാളികളെ മുഴുവനും നരകത്തി ലാക്കിക്കഴിഞ്ഞിട്ട് പിന്നെയും നരകം ചോദിക്കും : "കൂടുതലായി വല്ലതും ഉണ്ടോ' ( യ്യല പ്ലഴ ) എന്ന്, അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ആമീൻ. അടുത്തവച നങ്ങളിൽ സജ്ജനങ്ങളുടെ സ്ഥിതിഗതികൾ വിവരിക്കുന്നു :
50:31–32وَأُزۡلِفَتِ ٱلۡجَنَّةُ لِلۡمُتَّقِينَ غَيۡرَ بَعِيدٍ
هَٰذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٖ
(31) ഭയഭക്തമാൻമാർക്ക് സ്വർഗം അകലത്തല്ലാത്തവിധം (വ ളരെ) സമീപത്തുകൊണ്ടുവരപ്പെടു ന്നതുമാണ്. (32) (പറയപ്പെടും:) ഇതാ നിങ്ങ ളോട് - (പേടിച്ചു) മടങ്ങുന്നവരും, കാത്ത് സൂക്ഷിക്കുന്നവരുമായ എല്ലാവർക്കും -വാഗ്ദാനം ചെയ്യപ്പെ ട്ടിരുന്നത്. (31) സമീപത്ത് കൊണ്ടുവരപ്പെടുകയും ചെയ്യും സ്വർഗം ഭയഭക്തന്മാർക്ക്, സൂക്ഷിക്കുന്നവരിലേക്ക് അകലത്തല്ലാതെ (32) ഇതാ, ഇത്, ഇതാണ് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത് എല്ലാ പേടിച്ചു മടങ്ങുന്നവർക്കും കാത്ത് സൂക്ഷിക്കുന്നവരായ
50:33مَّنۡ خَشِيَ ٱلرَّحۡمَٰنَ بِٱلۡغَيۡبِ وَجَآءَ بِقَلۡبٖ مُّنِيبٍ
(33) അതായത്, അദൃശ്യമായ നില യിൽ പരമകാരുണികനെ പേടിക്കുക യും, വിനയം കാണിക്കുന്ന ഹൃദയ ത്തോടെ വരുകയും ചെയ്തവർക്ക് (33) അതായത് പേടിച്ചവർ പരമകാരുണികനെ അദൃ ശ്യമായ നിലയിൽ, കാണാതെ വരുകയും ചെയ്തു ഹൃദയത്തോടെ വിനയം കാണിക്കുന്ന, മടക്കം കാണിക്കുന്ന കുറ്റവാളികൾ നരകശിക്ഷ അനുഭവിക്കുവാനുള്ള കാരണങ്ങൾ മേൽ ആയ ത്തുകളിൽ സൂചിപ്പിക്കപ്പെട്ടതുപോലെ, സജ്ജനങ്ങൾക്കുള്ള സ്വർഗീയസുഖം ലഭി ക്കുവാനുള്ള കാരണങ്ങൾ ഈ വചനങ്ങളിലും സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അതെ, പാപം ചെയ്യാതെ കാത്ത് സൂക്ഷിക്കുക, അല്ലാഹുവിനെ പേടിച്ച് മടങ്ങുക, അല്ലാ ഹുവിനെ അങ്ങോട്ട് കാണുന്നില്ലെങ്കിലും അവൻ ഇങ്ങോട്ട് കാണുന്നുവെന്ന ബോധത്തോടെ അവനെ ഭയപ്പെടുക, അല്ലാഹുവിന്റെ മുമ്പിൽ നിഷ്കളങ്ക വിനയം അർപ്പിക്കുന്ന ഹൃദയമുണ്ടായിരിക്കുക ഇവയാണത്. കുറ്റവാളികളെ നരകത്തി ലേക്ക് പിടിച്ചിടുവാൻ മലക്കുകളോട് കൽപിക്കപ്പെടുന്നു. എന്നാൽ, സജ്ജനങ്ങ ളായ പുണ്യവാൻമാരോട് പറയപ്പെടുന്നത് നോക്കുക :
50:34–35ٱدۡخُلُوهَا بِسَلَٰمٖۖ ذَٰلِكَ يَوۡمُ ٱلۡخُلُودِ
لَهُم مَّا يَشَآءُونَ فِيهَا وَلَدَيۡنَا مَزِيدٞ
(34) (ഹേ, ഭയഭക്തൻമാരേ,) നിങ്ങൾ (സമാധാന) ശാന്തിയോടെ അതിൽ പ്രവേശിക്കുവിൻ. അത് സ്ഥിരവാസത്തിന്റെ ദിവസമാകുന്നു. ധ അന്ന് മുതൽ സ്ഥിരവാസം ആരംഭി ക്കുന്നു പ (35) അതിൽ അവർ എന്ത് ഉദ്ദേ ശിക്കുന്നുവോ അത് അവർക്കുണ്ടാ യിരിക്കും ; (മാത്രമല്ല) നമ്മുടെ അടു ക്കൽ കൂടുതലായുള്ളതും ഉണ്ട്. (34) നിങ്ങൾ അതിൽ പ്രവേശിക്കുവിൻ ശാന്തിയോടെ, സമാ ധാനത്തോടെ അത് സ്ഥിരവാസത്തിന്റെ ദിവസമാണ് (35) അവർക്കുണ്ട് അവർ ഉദ്ദേശിക്കുന്നത് അതിൽ നമ്മുടെ അടു ക്കലുണ്ട്താനും കൂടുതലായത്, വർദ്ധനവ് ഏതെങ്കിലും വിധേന അറിവും പരിചയവും ഉള്ളതിനെക്കുറിച്ച് മാത്രമാ ണല്ലോ മനുഷ്യന് ആഗ്രഹവും ആവശ്യവും തോന്നുക. സ്വർഗത്തിലാകട്ടെ, ഊഹി കഴിയാത്ത വസ്തുക്കൾ ധാരാളമുണ്ട്താ നും. അതുകൊണ്ട് അവർ ഉദ്ദേശിക്കുന്നതെല്ലാം അവർക്ക് ലഭിക്കുന്നതിന്പുറമെ, അല്ലാഹു അവന്റെ വകയായി കൂടുതൽ വേറെയും നൽകുന്നതാകുന്നു എന്ന് സാരം. ഇൗ വചനത്തിലെ അവസാനവാക്യവും, 30-ാം വചനത്തിലെ അവസാന വാക്യവും ഒന്ന് ശ്രദ്ധിച്ചുനോക്കുക. കുറ്റവാളികളായ ആളുകളെ എനിയും കിട്ടു വാനുണ്ടോ എന്ന് നരകം ചോദിക്കുന്നു. ഇവിടെയാകട്ടെ, സജ്ജനങ്ങളുടെ ഉദ്ദേ ശ്യങ്ങളെല്ലാം സാധിപ്പിച്ച് കൊടുക്കുന്നതിന് പുറമെ എനിയും പല അനുഗ്രഹ ങ്ങളും കൂടുതൽ തരാമെന്ന് അല്ലാഹു അവരോട് അങ്ങോട്ട് പറയുകയാണ്. അല്ലാഹു അവന്റെ വകയായി കൂടുതൽ നൽകുമെന്ന് പറഞ്ഞതിന്റെ വിവ ക്ഷ, അല്ലാഹുവിനെ സന്ദർശിക്കുകയെന്ന മഹാഭാഗ്യമാണെന്ന് ഇമാം മുസ്ലിം (റ) ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിട്ടുണ്ട്. സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം അതിനെക്കാൾ വലുതായ മറ്റൊരുഭാഗ്യം ഇല്ലതന്നെ. അല്ലാഹു അരുളിച്ചെയ്ത തായി ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പ്രസ്താവിക്കുന്നു:"എന്റെ സദ്വൃത്ത രായ അടിയാൻമാർക്ക് വേണ്ടി യാതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യന്റെ മനിലും തോന്നിയിട്ടില്ലാത്തതും ഞാൻ ഒരുക്കിവെച്ചിരിക്കുന്നു'. പിന്നീട് ഇതിന് തെളിവായി നബി ˜ സൂ: സജദഃ 17-ാം വചനം ചൂണ്ടിക്കാട്ടുകയും ചെയ്തു. (ബു; മു.) അവർക്ക് വേണ്ടി ഗോപ്യമായി സൂക്ഷിച്ചുവെക്കപ്പെട്ടിട്ടുള്ള കൺകുളുർമകളെപ്പറ്റി ആർക്കും അറിയാവുന്നതല്ല എന്നത്രെ ആ വചനത്തിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത്.
50:36وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَشَدُّ مِنۡهُم بَطۡشٗا فَنَقَّبُواْ فِي ٱلۡبِلَٰدِ هَلۡ مِن مَّحِيصٍ
(36) ഇവരുടെ മുമ്പ് എത്രയോ തലമുറകളെ നാം നശിപ്പിച്ചിരിക്കു ന്നു-അവർ ഇവരെക്കാൾ കടുത്ത കയ്യൂക്കുള്ളവരായിരുന്നു. എന്നിട്ട് അവർ, നാടുകളിൽകൂടി കരണ്ടു നോക്കി (അഥവാ പരക്കംപാഞ്ഞു കൊണ്ടിരുന്നു) ഓടി രക്ഷപ്പെടുന്ന വല്ല സ്ഥാനവും ഉണ്ടോ (36) ജ്ജദ്ധള (നക്വ്ക്വബ) എന്ന വാക്കിന് കരണ്ടു, തുരന്നു, ചുഴിഞ്ഞു നോക്കി, സൂക്ഷ്മ പരിശോധന നടത്തി എന്നിങ്ങിനെയും യഥേഷ്ടം സഞ്ചരിച്ചു, പരതിനടന്നു, അല ഞ്ഞുതിരിഞ്ഞു എന്നിങ്ങിനെയും അർത്ഥങ്ങളുണ്ട്. രണ്ട് പ്ര കാരത്തിലുള്ള വ്യാഖ്യാനങ്ങൾ ഇവിടെ നൽകപ്പെട്ടുകാണാം 1) തങ്ങൾക്ക് മരണത്തിൽ നിന്നോ ശിക്ഷയിൽ നിന്നോ വല്ല രക്ഷയും കിട്ടുമോ എന്ന് അവർ നാടുകളിൽകൂടി സഞ്ചരിച്ച് പരതിനോക്കി, പക്ഷേ, രക്ഷാ മാർഗമൊന്നും കിട്ടിയില്ല. 2) അവർ യഥേഷ്ടം ഭൂമിയിൽകൂടി സ്വൈരവിഹാരം നടത്തിക്കൊണ്ടിരു ന്നു. പക്ഷേ, ഒടുക്കം അവർക്ക് വല്ല രക്ഷാകേന്ദ്രവും ലഭിച്ചുവോ ? അല്ലെങ്കിൽ ലഭിക്കുവാനുണ്ടോ ? ഇല്ല.
50:37إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِمَن كَانَ لَهُۥ قَلۡبٌ أَوۡ أَلۡقَى ٱلسَّمۡعَ وَهُوَ شَهِيدٞ
(37) നിശ്ചയമായും അതിൽ (മേൽവിവരിച്ചതിൽ) ഓർമിക്കുവാ നുള്ള വകയുണ്ട്. യാതൊരുവന്ന് ഹൃദയമുണ്ടോ, അല്ലെങ്കിൽ (മനഃ പൂർവ്വം) സന്നദ്ധനായുംകൊണ്ട് കാതുകൊടുത്ത് (കേട്ടു)വോ അങ്ങിനെ ഉള്ളവന്ന്. (37) നിശ്ചയമായും അതിലുണ്ട് ഉപദേശം, സ്മരണ (ഉറ റാലോചിക്കാൻവക) യാതൊരുവന് അവന്നുണ്ട്, ഉണ്ടായിരിക്കുന്നു ഹൃദയം അല്ലെങ്കിൽ ഇട്ടു (കൊടുത്തു) കേൾവി (കാത്ശ്രദ്ധ) അവൻ (ആയിക്കൊണ്ട്) ഹാജറുള്ളവൻ, (സന്നദ്ധൻ) കാര്യങ്ങൾ ഗ്രഹിച്ചറിയാനും, ചിന്തിച്ചു മനിലാക്കുവാനുമുള്ള ബുദ്ധിയും, തെളിവുകളും ഉപദേശങ്ങളും ശ്രദ്ധപൂർവ്വം കേട്ടു മനിരുത്തി ആലോചിച്ചു നോക്കുവാനുള്ള സന്നദ്ധതയോ ഇല്ലാത്തവർക്ക് എന്ത്തന്നെ കേട്ടാലും അതൊന്നും പ്രയോജനപ്പെടുകയില്ലല്ലോ.
50:38–40وَلَقَدۡ خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ وَمَا مَسَّنَا مِن لُّغُوبٖ
فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ ٱلۡغُرُوبِ
وَمِنَ ٱلَّيۡلِ فَسَبِّحۡهُ وَأَدۡبَٰرَ ٱلسُّجُودِ
(38) ആകാശങ്ങളെയും, ഭൂമി യെയും അവയുടെ ഇടയിലുള്ളതി നെയും ആറു ദിവസങ്ങളിലായി നാം സൃഷ്ടിച്ചിട്ടുണ്ട് ; (എന്നിട്ട്) യാതൊരു ക്ഷീണവും നമ്മെ തീണ്ടി യിട്ടില്ല. (39) എന്നിരിക്കെ, (നബിയേ) ഇവർ പറയുന്നതിനെപ്പറ്റി ക്ഷമിച്ചുകൊള്ളു ക. സൂര്യോദയത്തിന്മുമ്പും, അസ്ത മയത്തിന് മുമ്പും നിന്റെ റ∫ിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് (സ്തോത്രകീർത്തനം) നടത്തുകയും ചെയ്യുക. (40) രാത്രിയിൽനിന്ന്തന്നെ (കു റച്ച്സമയം)അവന്ന് നീ തസ്ബീഹ് ചെയ്യുക ; സുജൂദിന്റെ ധ സാഷ്ടാംഗ നമസ്കാരത്തിന്റെ പ പിന്നിലും (ചെ യ്യുക) (38) നാം സൃഷ്ടിച്ചിട്ടുണ്ട് ആകാശങ്ങളെ ഭൂമി യെയും അവയുടെ ഇടയിലുള്ളതും ആറ് ദിവസങ്ങളിൽ നമ്മെ സ്പർശിച്ചതു (തീണ്ടിയതു)മില്ല ഒരു കുഴക്കുംക്ഷീണവും (39) എന്നിരിക്കെ (എന്നാൽ) നീ ക്ഷമിക്കുക അവർ പറ യുന്നതിനെപ്പറ്റി തസ്ബീഹ് നടത്തുകയും ചെയ്യുക നിന്റെ റ∫ിനെ സ്തുതിച്ചുകൊണ്ട് സൂര്യോദയത്തിന് മുമ്പ് അസ്ത മയത്തിന് മുമ്പും (40) രാത്രിയിൽ നിന്ന് (കുറച്ച്) അവന് തസ്ബീഹ് ചെയ്യുക സുജൂദിന്റെ പിന്നിലും, അവസാനങ്ങളിലും, പുറകിലും. ആകാശഭൂമികളെ ആറ് ദിവസങ്ങളിൽ സൃഷ്ടിച്ചതിന്റെ താല്പര്യത്തെ ക്കുറിച്ച് സൂ: സജദഃ 4-ാം വചനത്തിലും മറ്റും വിവരിച്ചത് ഓർക്കുക. തസ്ബീഹ്കൊണ്ട് ഇവിടെ പ്രധാനമായും ഉദ്ദേശിക്കുന്നത് നമസ്കാരമാകുന്നു. തസ്ബീഹിനെയും, നമസ്കാരത്തെയും സംബന്ധിച്ചും അവയ്ക്ക് ചില പ്രത്യേ കസമയങ്ങൾ അല്ലാഹു എടുത്തുപറയുന്നതിലടങ്ങിയ രഹസ്യങ്ങളെക്കുറിച്ചും സൂ:റും 17, 18 വചനങ്ങളിലും മറ്റും നാം വിവരിച്ചിട്ടുണ്ട്. സാമാന്യമായി പറ ഞ്ഞാൽ, അഞ്ചുനേരത്തെ നമസ്കാരങ്ങൾ വഴിയും മറ്റും അല്ലാഹുവിന് സ്തോത്ര കീർത്തനങ്ങൾ നടത്തേണ്ടുന്ന പ്രധാന സന്ദർഭങ്ങളെയാണ് അല്ലാഹുമറ്റ് പല ആയത്തുകളിലുമെന്നപോലെ ഇവിടെയും ഉണർത്തുന്നത്. (സുജൂദ്) എന്ന് പറഞ്ഞത് നമസ്കാരത്തെപ്പറ്റിയാകുന്നു. നമസ്കാ രത്തിന് സുജൂദ് എന്നും എന്നും ക്വിയാമ് (നിറുത്തം) എന്നും തസ്ബീഹ് നാം പലപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നവാക്കിന് സുജൂദിന്റെ - അഥവാ നമസ്കാരത്തിന്റെ - പിന്നീട് എന്നും, അവസാനത്തിൽ എന്നും അർത്ഥം നൽകപ്പെടാറുണ്ട്. രണ്ടും പരസ്പ രവിരുദ്ധമല്ലതാനും. നമസ്കാരത്തിന്റെ അവസാനഭാഗമായ ഇരുത്തത്തിലും, അതിൽനിന്ന് പിരിഞ്ഞ ഉടനെയും പ്രത്യേകം ദിക്റുകളും പ്രാർത്ഥനകളും നട ത്തേണ്ടതുണ്ടെന്ന് നബിചര്യയിൽനിന്ന് വ്യക്തമായി അറിയപ്പെട്ടതാണല്ലോ. സ്വുബ്ഹ് അല്ലാത്ത നിർ∫ന്ധ നമസ്കാരങ്ങളുടെ ശേഷം ചെയ്യേണ്ടുന്നതും നബി ˜ യുടെ ചര്യയിൽ നിന്ന് അറിയപ്പെടുന്നതുമായ ഐച്ഛിക (സുന്നത്ത്)നമ സ്കാരങ്ങൾക്കുള്ള പ്രോത്സാഹനമാണ് അതെന്നും ചിലർക്ക് അഭിപ്രായമുണ്ട്. വാസ്തവത്തിൽ ഇതെല്ലാം തന്നെ അടങ്ങുന്നതായിരിക്കാം ഇൗ വാക്യം. എങ്കിലും - ഇബ്നു കഥീർ (റ) മുതലായവർ സൂചിപ്പിക്കുന്നത്പോലെ - നമ സ്കാരം കഴിഞ്ഞ ഉടനെ സ്തോത്ര കീർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നാണ് ഇൗ വാക്യം ചൂണ്ടിക്കാട്ടുന്നതെന്ന് വെക്കുവാൻ ഹദീഥുകളിൽ കൂടുതൽ ന്യായം കാണുന്നു. ബുഖാരി, മുസ്ലിം (റ) തുടങ്ങിയ പ്രധാന ഹദീഥ് പfiിതൻമാ രെല്ലാം രേഖപ്പെടുത്തുന്ന ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാകുന്നു. മുഹാ ജിറുകളായ സ്വഹാബികളിലെ ദരിദ്രന്മാർ നബി ˜ യോട് ഇങ്ങിനെ പറഞ്ഞു : അല്ലാഹുവിന്റെ റസൂലേ, ഉന്നതമായ പദവികളും വമ്പിച്ച പ്രതിഫലങ്ങളുമെല്ലാം ധനികൻമാർ കൈക്കലാക്കുന്നുവല്ലോ ! ഞങ്ങളെപ്പോലെ നമസ്കാരവും നോമ്പുമൊക്കെ അവരും ചെയ്യുന്നു. അവർക്കാണെങ്കിൽ മിച്ചധനങ്ങളുമുണ്ട്. അതുകൊണ്ട് അവർ ധർമവും സമരവും നടത്തുന്നു ? അപ്പോൾ നബി ˜ അവരോട് പറഞ്ഞു : നിങ്ങൾക്ക് മുൻകടക്കുവാനും, മറ്റുള്ളവർ നിങ്ങ ളെക്കാൾ യോഗ്യരല്ലാതാകുവാനും ഞാനൊരു കാര്യം പറഞ്ഞുതരാം : എല്ലാ നമസ്കാരത്തിന്റെയും പിന്നിൽ മുപ്പത്തിമൂന്ന് വീതം തസ്ബീഹും ( ) ഹംദും ( ) തക്ബീറും ( ) ചൊല്ലുക. പിന്നീട് ഇതുകേട്ട് ധനികൻമാ രായ തങ്ങളുടെ സഹോദരൻമാരും അപ്രകാരം ചെയ്തുവരുന്നുണ്ടെന്ന് അവർ നബി ˜ യെ ഉണർത്തിച്ചപ്പോൾ അവിടുന്നു പറഞ്ഞു : (അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അത് നൽകു ന്നു) ഇതുപോലെ വേറെയും ഹദീഥുകൾ കാണാം. ഇൗ ഹദീഥിൽ നമസ്കാര ത്തിന്റെ പിന്നിൽ എന്ന് പറഞ്ഞത് അതിനുശേഷം എന്ന അർത്ഥത്തിലാണല്ലോ. മൂന്നുംകൂടി തികഞ്ഞശേഷം എന്നു തുട ങ്ങുന്ന ദിക്ർ ചൊല്ലി 100 തികക്കുകയോ, അല്ലെങ്കിൽ തക്ബീറിന്റെ വാക്യം 34 ആക്കുകയോ ചെയ്യേണ്ടതാണെന്നും ഹദീഥുകളിൽ വന്നിട്ടുണ്ട്.
50:41–42وَٱسۡتَمِعۡ يَوۡمَ يُنَادِ ٱلۡمُنَادِ مِن مَّكَانٖ قَرِيبٖ
يَوۡمَ يَسۡمَعُونَ ٱلصَّيۡحَةَ بِٱلۡحَقِّۚ ذَٰلِكَ يَوۡمُ ٱلۡخُرُوجِ
(41) (മനുഷ്യാ)അടുത്ത സ്ഥലത്ത് നിന്ന് വിളിച്ചേക്കുന്ന ഒരാൾ വിളി ക്കുന്ന ദിവസത്തെ നീ ചെവി യോർത്ത് കൊണ്ടിരിക്കുക ! (42) അതായത്, (ആ) ഘോരശബ്ദം അവർ (ജനങ്ങൾ) യഥാർത്ഥമായി കേൾക്കുന്ന ദിവസം! അത് (ക്വബ്റുകളിൽ നിന്നുള്ള) പുറപ്പാടിന്റെ ദിവസമ ത്രെ. (41) നീ ചെവിയോർക്കുക, ശ്രദ്ധിച്ചുകേൾക്കുക വിളിക്കുന്ന ദിവസം വിളിക്കുന്നവൻ ഒരു സ്ഥലത്ത് നിന്ന് അടുത്ത (42) അവർ കേൾക്കുന്ന ദിവസം ഘോരശബ്ദം, അട്ടഹാസം യഥാർത്ഥമായി (കേൾക്കുന്ന)യഥാർത്ഥത്തെ സംബന്ധിച്ചു അത്, അതത്രെ പുറപ്പാടിന്റെ (പുറത്ത്വരുന്ന)ദിവസം പുനർജീവിതത്തിനുവേണ്ടിയുള്ള വിളി, അഥവാ രണ്ടാമത്തെ കാഹളം ഊത്താണ് വിവക്ഷ. ആ ഘോരശബ്ദം എല്ലാവരും ഒരു പോലെ - അവരവ രുടെ അടുത്ത്നിന്ന് തന്നെ വിളിക്കുന്നത്പോലെ - കേൾക്കുന്നതായിരിക്കും.
50:43–44إِنَّا نَحۡنُ نُحۡيِۦ وَنُمِيتُ وَإِلَيۡنَا ٱلۡمَصِيرُ
يَوۡمَ تَشَقَّقُ ٱلۡأَرۡضُ عَنۡهُمۡ سِرَاعٗاۚ ذَٰلِكَ حَشۡرٌ عَلَيۡنَا يَسِيرٞ
(43) നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു : നമ്മുടെ അടുക്കലേക്ക് തന്നെയാണ് തിരിച്ചെത്തലും ; (44) അവർ (പുറത്തുവരുവാൻ) ബദ്ധപ്പെട്ടുകൊണ്ടിരിക്കെ, അവ രിൽനിന്ന് ഭൂമി പിളർന്ന്പോകുന്ന ദിവസം ! അത്, നമ്മുടെ മേൽ ഒരു ഒരുമിച്ചുകൂട്ട ലത്രെ. (43) നിശ്ചയമായും നാംതന്നെ നാം ജീവിപ്പിക്കുന്നു നാം മരിപ്പിക്കുകയും ചെയ്യുന്നു നമ്മിലേക്ക് തന്നെയാണ് തിരിച്ചുവരവ്, മടങ്ങിയെത്തലും (44) പിളരുന്ന (പൊട്ടിക്കീറുന്ന) ദിവസം ഭൂമി അവരിൽനിന്ന് ബദ്ധപ്പെട്ടവരായ നിലയിൽ അത് ഒരുമിച്ച് കൂട്ടലാണ്, ശേഖരിക്കലാണ് നമ്മുടെമേൽ എളിയ മഹ്ശറിലേക്ക് സമ്മേളിക്കുവാനുള്ള ആ വിളി കേൾക്കേണ്ട താമസം ! എല്ലാ വരും ജീവിച്ചെഴുന്നേറ്റ് പുറത്തുവരുവാൻ ധൃതികൂട്ടുന്നു ! ഈ അവസരത്തിൽ ഓരോരുത്തരും അടക്കം ചെയ്യപ്പെട്ട സ്ഥലങ്ങൾ പൊട്ടിപിളരുകയും ചെയ്യും. ഇങ്ങിനെ എല്ലാവരെയും ഉയിർത്തേഴുന്നേൽപിച്ച് ഒരേ നിലയത്തിൽ ഒരുമിച്ച് കൂട്ടുകയെന്ന കാര്യം അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രയാസപ്പെ ട്ടതല്ല ; വളരെ അല്ലാഹു പറയുന്നു : മ്മൾഷ യ്യല (സാരം : ഒരു നാട്ടപ്പെട്ട ഉന്നത്തി ലേക്ക് ഒഴുകിച്ചെല്ലുന്നുവെന്നോണം അവർ ക്വബറുകളിൽനിന്ന് ബദ്ധപ്പെട്ടുകൊണ്ട് പുറത്ത്വരുന്ന ദിവസം)
50:45نَّحۡنُ أَعۡلَمُ بِمَا يَقُولُونَۖ وَمَآ أَنتَ عَلَيۡهِم بِجَبَّارٖۖ فَذَكِّرۡ بِٱلۡقُرۡءَانِ مَن يَخَافُ وَعِيدِ
(45) അവർ പറഞ്ഞുവരുന്നതി നെക്കുറിച്ച് നാം നല്ലവണ്ണം അറിയു ന്നവനാകുന്നു. (നബിയേ) നീ അവ രുടെമേൽ (നിർ∫ന്ധംചെലുത്തു ന്ന) ഒരു സ്വേച്ഛാധികാരിയൊന്നുമ ല്ലതാനും, ആകയാൽ, എന്റെ താക്കീത് ഭയപ്പെടുന്നവരെ ക്വുർ ആൻ മുഖേന നീ (ഉപദേശം നൽകി) ഓർമിപ്പിക്കുക. (45) നാം അധികം (നല്ലപോലെ) അറിയുന്നവനാണ് അവർ പറയുന്നതിനെപ്പറ്റി നീ അല്ലതാനും അവരിൽ, അവരുടെ മേൽ ഒരു സ്വേച്ഛാധികാരി, നിർബന്ധം ചെലുത്തുന്നവൻ ആകയാൽ നീ ഓർമിപ്പിക്കുക, ഉപദേശം നൽകുക കൊണ്ട് ഭയ പ്പെടുന്നവരെ എന്റെ താക്കീതിനെ നബി തിരുമേനി ˜ ആശ്വാസവും സമാധാനവും നൽകുന്നതാണ് ഈ വചനം. അവിശ്വാസികളുടെ വാദകോലാഹലങ്ങളും, നിഷേധങ്ങളുമെല്ലാം അല്ലാഹു അറിയുന്നുണ്ട്. വേണ്ടുന്ന നടപടികൾ അവൻ എടുത്തുകൊള്ളും. അവർക്ക് മുഖേന ഉപദേശം നൽകുക മാത്രമേ നബി ˜ യുടെമേൽ കടമയുള്ളൂ. എല്ലാവരെയും നിർ∫ന്ധപൂർവ്വം സൻമാർഗത്തിലെത്തിച്ചേ തീരൂ എന്ന ബാധ്യതയൊന്നും നബി ˜ ക്കില്ല എന്ന് സാരം. ന്നട്ടപ്പഥ (നിന്റെ മാത്രമേ ബാധ്യതയുള്ളൂ. നമ്മുടെ ബാധ്യതയാണ് വിചാര ണ) "എന്റെ താക്കീതിനെ ഭയപ്പെടുന്നവർക്ക് മുഖേന ഉപദേശം നൽകി ഓർമിപ്പിക്കുക'( ) എന്ന വാക്യം ശ്രദ്ധേയമാകുന്നു. ഇതിൽനിന്നും ചില കാര്യങ്ങൾ മനിലാക്കേണ്ടതായു ണ്ട്. ഉദാഹരണം : 1) അല്ലാഹുവിനെക്കുറിച്ചും മതത്തെക്കുറിച്ചും ജനങ്ങളെ ബോധവാൻമാരാ ക്കുന്നതിൽ മറ്റേതിനെക്കാളും ഉപയോഗ പ്രദമായിരിക്കുക വിശുദ്ധ വചനങ്ങളായിരിക്കും. ആവശ്യവും സന്ദർഭവുമനുസരിച്ച് നബി തിരുമേനിയുടെ ഹദീഥുകൾ മുഖേന അവയ്ക്ക് വിശദീകരണവും നൽകാം. ഇന്നത്തെ നീട്ടിവ ലിച്ച പ്രസംഗങ്ങളെക്കാളും, തർക്കശാസ്ത്രത്തിന്റെയും യുക്തിവാദങ്ങളുടെയും അടിസ്ഥാനത്തിലുള്ള കൂറ്റൻ പ്രഭാഷണങ്ങളെക്കാളും ഫലപ്രദമാകുക അതാ ണെന്നു കാണാം. അടിക്കടി വചനങ്ങളും നബിവചനങ്ങളും ഉദ്ധരി ച്ചുകൊണ്ടുള്ള ഉപദേശങ്ങൾ കടുത്തുമരവിക്കാത്ത ഹൃദയങ്ങളിൽ മാറ്റം വരു ത്താതിരിക്കുകയില്ല. 2) അല്ലാഹുവിന്റെ താക്കീതുകൾ കേൾക്കുമ്പോൾ ഭയപ്പാടുണ്ടാകുന്നവർക്ക് മാത്രമേ ഉപദേശം ഫലം ചെയ്യുകയുള്ളൂ. പേടിപ്പിച്ചറിയിക്കുന്ന കാലം കഴിഞ്ഞു പോയി, പരലോകവും നരകവും പറഞ്ഞിട്ട് ഇന്നു കാര്യമില്ല എന്നൊക്കെ ചിലർ പറയാറുണ്ട്. അതൊരു വലിയ തത്വമായി ചിലർ കരുതാറുമുണ്ട്. വാസ്തവത്തിൽ ഇത്തരം പ്രസ്താവനകൾതന്നെ അല്ലാഹുവിന്റെ താക്കീതുകളുടെ ഗൗരവം മനിലാക്കാത്തതിൽ നിന്ന് ഉളവാകുന്നതാണെന്നുവേണം പറയുവാൻ. ഏതായാലും ഒരു കാര്യം തീർച്ചയാണ്. അല്ലാഹുവിന്റെ താക്കീതുകളുടെ നേരെ കണ്ണടക്കു കയും അവയെ അവഗണിച്ചു തള്ളുകയും ചെയ്യുന്നവർ - അവർ ബുദ്ധിജീവിക ളെന്ന് സ്വയം നടിച്ചാലും ശരിമറ്റു വിധേന ധാർമിക ബോധമുള്ളവരായിത്തീ രുക എന്ന കാര്യം കുറെ വിദൂരമാണ്. യുക്തിന്യായങ്ങളും തത്വശാസ്ത്രങ്ങളും മുഖേന പ്രതിയോഗിയെ വായടപ്പിക്കുവാൻ കഴിഞ്ഞേക്കുമെങ്കിലും, മാനസാന്ത രം, വരുത്തി ധാർമിക ബോധം വളർത്തുവാൻ അവ വേണ്ടത്ര പര്യാപ്തങ്ങളല്ല. അല്ലാഹുവിന്റെ പേടിപ്പിച്ചറിയിക്കലിനും, സന്തോഷവാർത്ത അറിയിക്കലിനും തന്നെയാണ് അതിന് വേണ്ട സ്വാധീനശക്തിയുള്ളത്. (സൂ: ജാഥിയഃ 6-10 മുത ലായവ നോക്കുക) 3) മുഖേനയുള്ള ഉപദേശം, അല്ലാഹുവിന്റെ താക്കീതുകളെ ഭയ പ്പെടുന്നവരെയും അല്ലാത്തവരെയും വേർതിരിക്കുന്നതായിരിക്കും. അഥവാ, ആ ഉപദേശം ഒരാളിൽ ഒട്ടും മാനസാന്തരം വരുത്തുന്നില്ലെങ്കിൽ അവൻ അല്ലാഹുവിന്റെ താക്കീതുകളെ ഭയപ്പെടാത്തവനായിരിക്കും. ഭാഷ യിൽ അവർ ബുദ്ധിഹീനരും, അന്ധരും, ബധിരരും, മൂകരുമത്രെ. ( ) "അല്ലാഹുവിനും അവന്റെ ആയത്തുകൾക്കും പുറമെ മറ്റേതൊരു വൃത്താന്തത്തിലാണവർക്ക് വിശ്വസിക്കുവാനുള്ളത്'? ഇങ്ങിനെയുള്ളവരെ ഉപദേശിച്ചിട്ട് ഫലമില്ല എന്ന് സാരം : (പ്രമാണത്തെ പിൻപറ്റുകയും അദൃശ്യ മായ നിലയിൽ പരമകാരുണികനെ പേടിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ നീ മുന്നറിയിപ്പ് നൽകേണ്ടതുള്ളൂ) ക്വത്താദഃ (റ) പ്രാർത്ഥിക്കാറുണ്ടായിരുന്നതുപോലെ നാമും പ്രാർത്ഥി ക്കുക : സ്ലിഷ (അല്ലാഹുവേ, നിന്റെ താക്കീ തിനെ ഭയപ്പെടുകയും, നിന്റെ വാഗ്ദാനത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരിൽ ഞങ്ങളെ നീ ഉൾപ്പെടുത്തേണമേ ! നൻമ ചെയ്യുന്നവനേ ! കരുണാ നിധിയായുള്ളവനേ