Muhammad Amani Moulavi (d. 1987) · Surah 45 · 37 verses
45:1–5حمٓ
تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ
إِنَّ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَأٓيَٰتٖ لِّلۡمُؤۡمِنِينَ
Passage continues through verse 45:5.
ആമുഖം: അൺജാഥിയഃ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 37 - വിഭാഗം
(1) (2) (ഈ) വേദഗ്രമ്ലം അവതരി പ്പിക്കുന്നത് പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹുവിങ്കൽ നിന്നാകുന്നു. (3) നിശ്ചയമായും, ആകാശങ്ങ ളിലും, ഭൂമിയിലും സത്യവിശ്വാസി കൾക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. (4) നിങ്ങളുടെ സൃഷ്ടിയിലും, ജീവികളായി അവൻ വ്യാപിപ്പിച്ചു കൊണ്ടിരിക്കുന്നതിലും ഉണ്ട്, ദൃഢ മായി വിശ്വസിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളും (5) രാവും പകലും വ്യത്യാസപ്പെ ടുന്നതിലും, ആകാശത്തുനിന്ന് ആഹാരമായിക്കൊണ്ട് അല്ലാഹു (മ ഴ) ഇറക്കി അത്മൂലം നിർജ്ജീവമായതിന്ശേഷംജീവിപ്പി ക്കുന്നതിലും, കാറ്റുകളെ (കൈ കാര്യം ചെയ്ത്) നടത്തിപ്പോരുന്നതി ലും, ബുദ്ധി ഉപയോഗി(ച്ചു മനി ലാ)ക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. 1 പ (2) വേദഗ്രമ്ലം അവതരിപ്പിച്ചത് അല്ലാഹുവിങ്കൽ നിന്നാണ് പ്രതാപശാലിയായ അഗാധജ്ഞനായ, യുക്തിമാനായ (3) നിശ്ചയമായും ആകാശങ്ങളിലുണ്ട് ഭൂമി യിലും പല ദൃഷ്ടാന്തങ്ങൾ സത്യവിശ്വാസികൾക്ക് (4) നിങ്ങളുടെ സൃഷ്ടിയിലുമുണ്ട് അവൻ വ്യാപിപ്പിക്കുന്ന (വിതരണം ചെയ്യു ന്ന)തിലും ജീവിയായിട്ട് പല ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് ഉറപ്പിക്കുന്ന ഉറപ്പായി വിശ്വസിക്കുന്ന (5) രാത്രി വ്യത്യാസപ്പെടുന്ന തിലും പകലും അല്ലാഹു ഇറക്കിയതിലും ആകാശ ത്തുനിന്ന് ആഹാര(ഉപജീവന മാർഗ)മായിട്ട് എന്നിട്ടതുകൊണ്ട് ജീവിപ്പിക്കുകയും ചെയ്തു ഭൂമിയെ അത് ചത്ത് (നിർജ്ജീവമാ യ) ശേഷം നടത്തുന്ന (നിയന്ത്രിക്കുന്ന, കൈകാര്യം ചെയ്യുന്ന)തിലും കാറ്റുകളെ ദൃഷ്ടാന്തങ്ങളുണ്ട് ബുദ്ധി ഉപയോഗിക്കുന്ന ജനങ്ങൾക്ക് മേൽ ചൂണ്ടിക്കാട്ടിയ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അല്ലാഹു പലപ്പോഴും ഉണർത്താ റുള്ളതാണ്. സന്ദർഭോചിതം നാം അവയെപ്പറ്റി വിവരിക്കുകയും ചെയ്യാറുണ്ട്. ഇവിടെ ആദ്യം (3 -ാം വചനത്തിൽ) സത്യവിശ്വാസികൾക്ക് ദൃഷ്ടാന്തമുണ്ടെ ന്നും, പിന്നീട് (4 ൽ) ദൃഢവിശ്വാസംകൊള്ളുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നും, അവസാനം (5 ൽ) ബുദ്ധി ഉപയോഗിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ടെന്നുമാണല്ലോ പ്രസ്താവിച്ചിരിക്കുന്നത്. ഇതിനെപ്പറ്റി അൽപം ചിലത് മനിലാക്കുന്നത് നന്നാ യിരിക്കും. ആകാശഭൂമികളിലേക്ക് കണ്ണോടിക്കുന്ന ഒരാൾക്ക് ഇൗ ലോകത്തിനൊരു സ്രഷ്ടാവുണ്ടെന്നും, അവന്റെ പ്രവർത്തനങ്ങ ളാണ് ഇക്കാണുന്നതെല്ലാമെന്നുമുള്ള ഉണ്ടാവാതി രിക്കുകയില്ല. പിന്നീടവൻ സ്വന്തം ദേഹമടക്കമുള്ള ജന്തുജാലങ്ങളെയും, അവ യുടെ വൈവിധ്യം, സ്ഥിതിഗതികൾ ആദിയായവയെയും സംബന്ധിച്ച് ചിന്തിക്കു ന്നപക്ഷം, ആ വിശ്വാസം ആയി മാറുന്നു. കുറേക്കൂടി മുന്നോട്ട് കടന്ന് ആഴത്തിൽ ചിന്തിക്കുകയും, അങ്ങനെ മഴ, കാറ്റ്, സസ്യലതാദി കളുടെ ഉൽപാദനം മുതലായവയെക്കുറിച്ചും, അവയിലടങ്ങിയ അതിസമർത്ഥമായ യുക്തിരഹസ്യങ്ങളെക്കുറിച്ചും പരിശോധിക്കുകയും ചെയ്യുമ്പോൾ, ആ വിശ്വാസം കൂടുതൽ യുക്തിപരവും, ബുദ്ധിപൂർവ്വകവും ആയി ശോഭിക്കുന്നു. മറ്റൊരു വിധ ത്തിൽ പറയുകയാണെങ്കിൽ, ഹൃദയശുദ്ധിയോടുകൂടിയുള്ള ചിന്ത അതിനെ സുദൃ ഢമാക്കുന്നു. ദൃഢമായ ഇൗമാനോടുകൂടി ചിന്തിക്കുമ്പോൾ അത് അതിനെ പരി പൂർണവും ഉൽകൃഷ്ടവുമാക്കി ഉയർത്തുന്നു. ബുദ്ധി കൊടുത്ത് ഗ്രഹിക്കുക, അല്ലെങ്കിൽ ബുദ്ധി ഉപയോഗിച്ച് ചിന്തിക്കുക എന്ന അർത്ഥത്തിൽ ( മുതലായ) ചില വാക്കുകൾ സാധാ രണ ഉപയോഗിച്ച് കാണാം. മൃഗങ്ങളിൽനിന്ന് മനുഷ്യനെ വേർതിരിക്കുന്ന ആ പ്രാകൃത ബുദ്ധിയല്ല ഇവിടെ ഉദ്ദേശ്യം. ബുദ്ധി രണ്ട് തരത്തിലുണ്ട്. ഒന്ന്: മനു ഷ്യന്റെ കഴിവിനോ പ്രവർത്തനത്തിനോ പങ്കില്ലാത്തതും അല്ലാഹുവിന്റെ അനു ഗ്രഹം കൊണ്ടുമാത്രം സിദ്ധിക്കുന്നതുമായ പ്രകൃതബുദ്ധി ( രണ്ട്: പ്രകൃതബുദ്ധിക്ക് ലഭിക്കുന്ന അറിവും പരിചയവും ഉപയോഗിച്ച് വെളിയിൽനിന്ന് സിദ്ധിക്കുന്ന വികസിതബുദ്ധി ( ഒന്നാമത്തെ ബുദ്ധി ലഭിച്ചിട്ടില്ലാത്ത വർക്ക് രണ്ടാമത്തെ ബുദ്ധിയും ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതിന്റെ തോതും, അത് ഉപയോഗപ്പെടുത്തുന്ന അളവും സാഹചര്യവും അനുസരിച്ച് രണ്ടാമത്തേ തിന് വികാസം സിദ്ധിക്കുന്നു. ബുദ്ധിമാൻമാരല്ലാതെ ഉറ്റാലോചിക്കുകയി ബുദ്ധി മറ്റുമുള്ള പ്രശംസകളും, ആക്ഷേപ ങ്ങളും രണ്ടാമത്തെ ബുദ്ധിയില്ലാത്തവർ മതശാസനങ്ങളിൽനിന്ന് ഒഴിവാക്കപ്പെട്ട വരുമായിരിക്കും.
45:6تِلۡكَ ءَايَٰتُ ٱللَّهِ نَتۡلُوهَا عَلَيۡكَ بِٱلۡحَقِّۖ فَبِأَيِّ حَدِيثِۭ بَعۡدَ ٱللَّهِ وَءَايَٰتِهِۦ يُؤۡمِنُونَ
(6) (നബിയേ) അല്ലാഹുവിന്റെ ധ വചനങ്ങളാകുന്ന ലക്ഷ്യങ്ങൾ പ ആകുന്നു അവ. യഥാർത്ഥമായ നിലക്ക് അവയെ നിനക്ക് നാം ഓതികേൾക്കിപ്പിക്കു ന്നു. അല്ലാഹുവിനും അവന്റെ പുറമെ, എനി ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കുന്നത്?! (6) അവ അല്ലാഹുവിന്റെ ആയത്തുകളാണ് നാമത് ഓതി ത്തരുന്നു നിനക്ക് യഥാർത്ഥമായ നിലക്ക് എനി ഏതൊരു വൃത്താന്തംകൊണ്ടാണ് അല്ലാഹുവിന് ശേഷം (പുറമെ) അവന്റെ ആയത്തുകൾക്കും അവർ വിശ്വസിക്കുന്നത് അല്ലാഹു അവന്റെ റസൂലിനെ അവതരിപ്പിച്ചുകൊടുക്കുകയും, അദ്ദേഹം പ്രബോധനം ചെയ്യുകയും ചെയ്യുന്ന തത്വങ്ങളിലും, ദൃഷ്ടാന്തങ്ങളിലും വിശ്വ സിക്കുവാൻ അവർ തയ്യാറില്ലെങ്കിൽ, അവർക്ക് വിശ്വസിക്കാവുന്ന -അതിനെക്കാൾ ഉത്തമമായമറ്റൊരു വൃത്താന്തം എവിടെനിന്ന് ലഭിക്കുവാനാണ്?! നിശ്ചയമായും ഇല്ല. എന്ന് സാരം. (ആയത്തുകൾ) എന്ന വാക്കിന് ദൃഷ്ടാന്തങ്ങൾ, അട യാളങ്ങൾ, തെളിവുകൾ, വാക്കാർത്ഥമെന്നും, വചനങ്ങളെല്ലാം അല്ലാഹുവിങ്കൽ നിന്നുള്ള ലക്ഷ്യങ്ങളും ദൃഷ്ടാന്ത ങ്ങളും ഉൾക്കൊള്ളുന്നവയായതുകൊണ്ട് അതിലെ സൂക്തങ്ങൾക്ക് ആയത്തു പറയപ്പെടുന്നുവെന്നും നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇൗ ആയ ത്തിലും താഴെ 8, 9 പോലെയുള്ള വചനങ്ങളിലും പ്രധാനമായും വച നങ്ങളെയും, അവയിലടങ്ങിയ ലക്ഷ്യദൃഷ്ടാന്തങ്ങളെയുമാണ് ഉദ്ദേശിക്കപ്പെടു ന്നത്. ഈ വചനത്തിൽ നിനക്ക് നാം ഓതിക്കേൾപ്പിക്കുന്നു( ന്നട്ടപ്പഥ സ്ലഴൾപ്പക്തള ) എന്നും, 8 -ാം വചനത്തിൽ അവൻ കേൾക്കുന്നു( ) എന്നും മറ്റും പറഞ്ഞിട്ടുള്ളതിൽ നിന്ന് ഇത് മനിലാക്കാം.
45:7–11وَيۡلٞ لِّكُلِّ أَفَّاكٍ أَثِيمٖ
يَسۡمَعُ ءَايَٰتِ ٱللَّهِ تُتۡلَىٰ عَلَيۡهِ ثُمَّ يُصِرُّ مُسۡتَكۡبِرٗا كَأَن لَّمۡ يَسۡمَعۡهَاۖ فَبَشِّرۡهُ بِعَذَابٍ أَلِيمٖ
وَإِذَا عَلِمَ مِنۡ ءَايَٰتِنَا شَيۡـًٔا ٱتَّخَذَهَا هُزُوًاۚ أُوْلَـٰٓئِكَ لَهُمۡ عَذَابٞ مُّهِينٞ
Passage continues through verse 45:11.
(7) മഹാപാപിയും വ്യാജക്കാര നുമായ എല്ലാവർക്കും നാശം! (8) അല്ലാഹുവിന്റെ ആയത്തുകൾ അവന് ഓതിക്കേൾപ്പിക്കപ്പെടുന്നതായി അവൻ കേൾക്കുന്നു; പിന്നെയും, അഹംഭാവം (നി ഷേധത്തിൽ) നിരതനാകുന്നു! ആക യാൽ, അവന് വേദനയേറിയ ശിക്ഷ യെപ്പറ്റി സന്തോഷവാർത്ത അറിയിക്കു ക. (9) നമ്മുടെ ആയത്തുകളിൽ നിന്ന് വല്ലതും അവന് അറിവാ യാൽ, അവയെ അവൻ പരിഹാസ്യ മാക്കിത്തീർക്കുകയും ചെയ്യുന്നു. അക്കൂട്ടർക്ക് അപമാനകന്ന മായ ശിക്ഷയുണ്ട്. (10) അവരുടെ പിന്നാലെയുണ്ട് നരകം! അവർ പ്രവർത്തി(ച്ചു സമ്പാ ദി)ച്ചതാകട്ടെ, അല്ലാഹുവിന് പുറമെ അവർ രക്ഷാകർത്താക്കളായി സ്വീ ക രി ച്ചി ട്ടു ള്ള വ യാ കെ ട്ട , അവർക്ക് ഒട്ടും ഉപകരിക്കുന്നതുമല്ല. അവർക്ക് വമ്പിച്ച ശിക്ഷയും ഉണ്ടാ യിരിക്കും. (11) ഇതൊരു (ശരിയായ) മാർഗ ദർശനമത്രെ. തങ്ങളുടെ രക്ഷിതാ വിന്റെ ആയത്തുകളിൽ അവിശ്വസി ച്ചവരാകട്ടെ, അവർക്ക് കടുത്ത യാത നയാകുന്ന വേദനയേറിയ ശിക്ഷയു ണ്ട്. 7 പ നാശം, കഷ്ടം എല്ലാ വ്യാജക്കാരനുമാണ്, നുണക്കാർക്കു മാണ് (മഹാ) പാപിയായ (8) അവൻ കേൾക്കും അല്ലാഹു വിന്റെ ആയത്തുകൾ അവന്റെമേൽ ഓതിക്കേൾപ്പിക്കപ്പെടുന്നതായി പിന്നെയും അവൻ നിരതനാകും, നിലനിൽക്കും അഹംഭാവം (വലുപ്പം) നടിച്ചുകൊണ്ട് അത് കേൾക്കാത്ത പോലെ അതിനാൽ അവന് സന്തോഷമറിയിക്കുക വേദനയേറിയ ശിക്ഷയെക്കുറിച്ച് (9) അവൻ അറിഞ്ഞാൽ നമ്മുടെ ആയത്തുകളിൽ നിന്ന് വല്ലതും, അവനാക്കും പരിഹാസ്യം അക്കൂട്ടർ അവർക്ക് ശിക്ഷയുണ്ട് അപമാനകരമായ (10) അവരുടെ പിന്നിൽ (അപ്പുറം) ഉണ്ട് നരകം അവർക്ക് ഉപകരിക്കയില്ല, പര്യാപ്തമാ കയില്ല അവർ സമ്പാദിച്ച (പ്രവർത്തിച്ച)ത് ഒട്ടും, യാതൊന്നും അവർ ഉണ്ടാക്കിവെച്ചതും ഇല്ലു ർവീഛൃ യ്യുല അല്ലാഹുവിന് പുറമെ രക്ഷാകർത്താക്കളായി, സഹായികളായിട്ട്ൃ മ്പീത്ഥിറിവ അവർക്കുണ്ട്താനും ഹ മ്പട്ടുങ്കിഥ ഹ വമ്പിച്ച ശിക്ഷ (11) ഇതൊരു മാർഗദർശനം അവിശ്വസിച്ചവരാകട്ടെ തങ്ങളുടെ റ∫ിന്റെ ആയത്തുകളിൽ അവർക്ക് ശിക്ഷയുണ്ട് കടുത്ത യാതനയാകുന്ന വേദനയേറിയ വ്യാജങ്ങൾ കെട്ടിപ്പറയുകയും കള്ള വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കാണ് (വ്യാജക്കാരൻ) എന്ന് പറയുന്നത്. കുറ്റകരമായ പാപ ങ്ങൾ ചെയ്യുന്നവർക്കാണ് (മഹാപാപി) എന്ന് പറയുന്നത്. ഈ രണ്ട് ദുർഗു ണങ്ങളും ഒരാളിൽ സമ്മേളിച്ചാൽ പിന്നെ, അവന് ചേരാത്ത ദുഷ്ചെയ്തികൾ ഉണ്ടായിരിക്കയില്ല. രണ്ട് കാര്യങ്ങളാണ് അല്ലാഹു ഇവരെപ്പറ്റി ഇവിടെ എടുത്ത് പറയുന്നത്: 1) അല്ലാഹുവിന്റെ ആയത്തുകൾ ഓതിക്കേൾപ്പിക്കപ്പെട്ടാൽ, അത് കേട്ട ഭാവം പോലും നടിക്കാതെ, അഹംഭാവപൂർവ്വം അതിനെ അവഗണിച്ച് കളയു കയും, പഴയ നിലപാടിൽതന്നെ ഉറച്ച് നിൽക്കുകയും ചെയ്യുക. 2) ഏതെങ്കിലും വിധേന അല്ലാഹുവിന്റെ ആയത്തുകളിൽ നിന്ന് വല്ല വിവരവും ലഭിച്ചുകഴിഞ്ഞാൽ, അതെങ്കിലും സ്വീകരിക്കുവാൻ തയ്യാറാകാതെ, അവയെ പരിഹാസ്യമാക്കിത്തീർക്കുക. ഇങ്ങനെയുള്ളവരുടെ നേരെ അല്ലാഹു വിനുള്ള വെറുപ്പിന്റെയും, അവർക്ക് നേരിടുന്ന ശിക്ഷയുടെയും കാഠിന്യത്തെ യാണ് ഈ വചനങ്ങൾ കാണിക്കുന്നത്. വല്ല സന്തോഷവാർത്തയും അവരെ അറി യിക്കുവാനുണ്ടെങ്കിൽ അത് ആ ശിക്ഷയെക്കുറിച്ച് മാത്രമാണെന്നും അല്ലാഹു താക്കീത് ചെയ്യുന്നു. പേർഷ്യയിൽ നിന്ന് ചില പുരാണ ചരിത്രങ്ങളും കഥാനോവലുകളും കൊണ്ടുവന്ന് ജനമദ്ധ്യെ പ്രചരിപ്പിക്കുകയും, അതുവഴി അവരുടെ ശ്രദ്ധയെ തിരിച്ചുവിടുവാൻ ശ്രമിക്കുകയും ചെയ്തിരുന്ന നദ്വ്റുബ്നുൽഹർഥ് ( ഞ്ചക്ക ള )നെയും, നരകത്തിന്റെ മേൽനോട്ടം വഹിക്കുന്ന പത്തൊമ്പത് മലക്കുകളുണ്ട് എന്ന് (സൂ: മുദ്ദഥിർ 30 ൽ) വന്നപ്പോൾ അവരുമായി ഞാൻ ഒറ്റക്ക് മറ്റും പറഞ്ഞ അബൂജഹ്ലി ഇവിടെ പലരും ഉദാഹരണമായി എടുക്കാറുണ്ട്. വാസ്തവത്തിൽ അല്ലാഹുവിന്റെ ആയത്തുകളെ അഹംഭാവത്തോടെയും പരിഹാസത്തോടെയും അവഗണിച്ച് തള്ളിക്കളയുന്ന ആളുകളെ ഇന്ന് നാം ജാഹിലിയ്യാ കാലത്തോ മുശ്രിക്കുകൾക്കിടയിലോ തിരഞ്ഞു പിടിക്കേണ് ടതില്ല. ഇക്കാലത്ത് ഇങ്ങനെയു ള്ളവർ ധാരാളക്കണക്കിൽ തന്നെയുണ്ട്. മുസ്ലിംകളെന്ന് അവകാശപ്പെടുന്ന വർക്കിടയിൽപോലും ഖേദകരമാണെങ്കിലും -ഒരു പരമാർത്ഥമത്രെ. വ്യക്തമായ ചില നിയമങ്ങളെപ്പറ്റി അവ പഴഞ്ചനാണെ ന്നും, അപ്രായോഗികമാണെന്നും ജൽപിക്കുന്നവർ, ഭൗതികതാൽപര്യങ്ങൾക്കും അനിസ്ലാമികാദർശങ്ങൾക്കും ആനുകൂല്യം നൽകുവാൻ പാടുപെ ടുന്നവർ, നമസ്കാരം, നോമ്പ്, ഹജ്ജ് തുടങ്ങിയ ഇസ്ലാമിലെ അതിപ്രധാനങ്ങ ളായ നിർബന്ധകർമങ്ങളെ കേവലം ചില തരംതാഴ്ത്തിക്കാട്ടുന്നവർ, പലിശ, ചൂതാട്ടം തുടങ്ങി കർശനമായി വിരോധിച്ചിട്ടുള്ള കാര്യങ്ങളെ ഏതെങ്കിലും വിധേന ന്യായീകരിച്ച് ഇസ്ലാമീക രിക്കുവാൻ മുതിരുന്നവർ, നോവലുകൾ, കലാസാഹിത്യങ്ങൾ തുടങ്ങിയവക്ക് ക്വുർ ആനെക്കാളും ഇസ്ലാമിക വിജ്ഞാനങ്ങളെക്കാളും പരിഗണന നൽകുന്നവർ ഇത്യാദി വിധത്തിലല്ലെങ്കിൽ മറ്റൊരു ഹുവിന്റെ ആയത്തുകളെ പരിഹസിക്കുകയും, അവയുടെനേരെ അഹംഭാവം കാണിക്കുകയും തന്നെയാണ് ചെയ്യുന്നത്. വിഭാഗം- 2
45:12–13۞ٱللَّهُ ٱلَّذِي سَخَّرَ لَكُمُ ٱلۡبَحۡرَ لِتَجۡرِيَ ٱلۡفُلۡكُ فِيهِ بِأَمۡرِهِۦ وَلِتَبۡتَغُواْ مِن فَضۡلِهِۦ وَلَعَلَّكُمۡ تَشۡكُرُونَ
وَسَخَّرَ لَكُم مَّا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ جَمِيعٗا مِّنۡهُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ
(12) അല്ലാഹുവത്രെ, നിങ്ങൾക്ക് സമുദ്രം കീഴ്പ്പെടുത്തി ത്തന്നവൻ; അവന്റെ കൽപനപ്ര കാരം അതിൽകൂടി കപ്പലുകൾ സഞ്ചരിക്കുവാനും, അവന്റെ അനു ഗ്രഹത്തിൽ നിന്ന് (ഉപജീവന മാർഗം) നിങ്ങൾ അന്വേഷിക്കു വാനും വേണ്ടി; നിങ്ങൾ നന്ദികാണി ക്കുവാൻ വേണ്ടിയും. (13) ആകാശങ്ങളിലുള്ളതും, ഭൂമിയിലുള്ളതുമെല്ലാം അവ ങ്കൽനിന്ന് ധ അവന്റെ വകയായി പ കീഴ്പ്പെടുത്തി ത്തന്നിരിക്കുന്നു. നിശ്ചയമായും, അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് പല ദൃഷ്ടാന്തങ്ങളുണ്ട്. (12) അല്ലാഹു യാതൊരുവനാകുന്നു നിങ്ങൾക്ക് കീഴ്പ്പെ ടുത്തിയ സമുദ്രത്തെ സഞ്ചരിക്കുവാൻ കപ്പലുകൾ അതിൽക്കൂടി അവന്റെ കല്പനപ്രകാരം നിങ്ങൾ അന്വേഷിക്കുവാ നും, തേടുവാനും അവന്റെ അനുഗ്രഹത്തിൽനിന്ന് നിങ്ങൾ നന്ദിചെയ്യാനും, നന്ദികാണിക്കയും ചെയ്തേക്കാം (13) നിങ്ങൾക്ക വൻ കീഴ്പ്പെടുത്തിത്തരുകയും ചെയ്തിരിക്കുന്നു ആകാശങ്ങളിലു ള്ളത് ഭൂമിയിലുള്ളതും എല്ലാം, മുഴുവനും അവനിൽനിന്ന് (അവന്റെ വകയായി) നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാ ന്തങ്ങൾ ഒരു ജനതക്ക് ചിന്തിക്കുന്ന മനുഷ്യന്റെ നന്മക്കും പുരോഗതിക്കും ഉപയുക്തമായ വിധത്തിൽ, അവന്റെ പ്രയത്നവും കഴിവുമനുസരിച്ച് ഉപയോഗപ്പെടുത്തത്തക്കവണ്ണം ആകാശത്തി ലെയും ഭൂമിയിലെയും വസ്തുക്കളെ അല്ലാഹു അവന് സൗകര്യപ്പെടുത്തിക്കൊ ടുത്തിരിക്കുന്നു. ഇത് അല്ലാഹുവിന്റെ പക്കൽനിന്നുള്ള അതിമഹത്തായ ഒരു അനു ഗ്രഹമത്രെ. അതേസമയത്ത് അവയെപ്പറ്റി ചിന്തിക്കുന്നവർക്ക് അല്ലാഹുവിന്റെ അപാരമായ കഴിവിനും മഹത്വത്തിനും ധാരാളം ദൃഷ്ടാന്തങ്ങളും അവയിൽ അട ങ്ങിയിരിക്കുന്നു. മനുഷ്യൻ ഇന്നുവരെ നേടിക്കഴിഞ്ഞതും, മേലിൽ നേടുവാനി രിക്കുന്നതുമായ എല്ലാ ശാസ്ത്രീയവിജ്ഞാനങ്ങളും, നിരീക്ഷണഫലങ്ങളും, ജീവി തപുരോഗതികളുമെല്ലാം പ്രസ്തുത അനുഗ്രഹംകൊണ്ടുമാത്രം ലഭിക്കുന്നവയാ ണ്.
45:14–15قُل لِّلَّذِينَ ءَامَنُواْ يَغۡفِرُواْ لِلَّذِينَ لَا يَرۡجُونَ أَيَّامَ ٱللَّهِ لِيَجۡزِيَ قَوۡمَۢا بِمَا كَانُواْ يَكۡسِبُونَ
مَنۡ عَمِلَ صَٰلِحٗا فَلِنَفۡسِهِۦۖ وَمَنۡ أَسَآءَ فَعَلَيۡهَاۖ ثُمَّ إِلَىٰ رَبِّكُمۡ تُرۡجَعُونَ
(14) (നബിയേ) വിശ്വസിച്ചവ രോട് പറയുക: അല്ലാഹുവിന്റെ ദിവ സങ്ങളെ പ്രതീക്ഷിക്കുന്നില്ലാത്ത (അഥവാ പേടിക്കാത്ത)വർക്ക് അവർ പൊറുത്തുകൊടുക്കട്ടെ. ഒരു ജനതക്ക് അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതിന് അവൻ പ്രതിഫലം നൽകുവാൻവേ ണ്ടിയാണ് (അത്). (15) ആരെങ്കിലും നല്ലത് പ്രവർത്തിച്ചാൽ, അതവന്റെ ദേഹ ത്തിന് (അഥവാ ആത്മാവിന്ന്) തന്നെയാകുന്നു. ആരെങ്കിലും തിന്മ ചെയ്താൽ, അതും അതിന്റെമേൽത ന്നെ. പിന്നീട് നിങ്ങളുടെ രക്ഷിതാ വിങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നു. 14 പ നീ പറയുക വിശ്വസിച്ചവരോട് അവർ പൊറു ത്തുകൊടുക്കട്ടെ, വിട്ടുകൊടുക്കട്ടെ യാതൊരു കൂട്ടർക്ക് പ്രതീ ക്ഷിക്കാത്ത, പേടിക്കാത്തു അല്ലാഹുവിന്റെ അവൻ പ്രതി ഫലം നൽകുവാൻവേണ്ടി സ്ലസലൃൾിയ ഒരു ജനതക്ക് ഏൾീളസ്ലിര അവരായിരുന്നതിന്ി പ്രവർത്തിക്കും, സമ്പാദിക്കും (15) ആർ പ്രവർത്തിച്ചുവോ നല്ല (സൽപ്രവൃത്തി) എന്നാലവന്റെ ദേഹത്തിന് (ആത്മാവിന്) തന്നെ ആരെങ്കിലും നന്മ ചെയ്താൽ എന്നാൽ അതിന്റെ മേൽതന്നെ പിന്നെ നിങ്ങളുടെ റ∫ിങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നു, മടക്കപ്പെടും അറബികൾക്കിടയിൽ കഴിഞ്ഞുപോയ യുദ്ധങ്ങളെയും ചരിത്രസംഭവങ്ങളെയും ഉദ്ദേശിച്ചുകൊണ്ട് (അറബികളുടെ ദിവസങ്ങൾ) എന്ന് പറയപ്പെടാറു ണ്ട്. അതുപോലെ, മുൻ സമുദായങ്ങളിൽ കഴിഞ്ഞുപോയിട്ടുള്ള അല്ലാഹുവിന്റെ ശിക്ഷാ നടപടികളെ ഉദ്ദേശിച്ചാണ് ഇവിടെ (അല്ലാഹുവിന്റെ ദിവസങ്ങൾ) എന്ന് പറഞ്ഞിരിക്കുന്നത്. അല്ലാഹുവിൽ വിശ്വസിക്കാതെയും, അവന്റെ നിയമ ങ്ങളെ ധിക്കരിച്ചുകൊണ്ടുമിരിക്കുന്ന പക്ഷം മുൻസമുദായങ്ങൾക്ക് അനുഭവപ്പെ ട്ടതുപോലെയുള്ള വല്ല ശിക്ഷാനടപടികളും അല്ലാഹു തങ്ങളിലും നടപ്പാക്കിയേ ക്കാമെന്ന ഭയമോ, പ്രതീക്ഷയോ ഇല്ലാത്തവരാണ് മുശ്രിക്കുകൾ. അതുകൊണ്ട് അവർ ഏതുതരം അക്രമങ്ങളും നീചകൃത്യങ്ങളും ചെയ്യാൻ സന്നദ്ധരായേക്കും. അതിന്റെ നേരെ അവഗണനയും, ക്ഷമയും കൈകൊള്ളുവാൻ സത്യവിശ്വാസി കളെ ഉപദേശിക്കണമെന്ന് അല്ലാഹു നബി ˜ യോട് കൽപിക്കുകയാണ്. ഓരോ രുത്തരും ചെയ്യുന്ന നന്മതിന്മകൾക്ക് തക്ക പ്രതിഫലം അല്ലാഹു നൽകാതിരി ക്കുകയില്ല എന്ന് ഉണർത്തുകയും ചെയ്യുന്നു.
45:16–17وَلَقَدۡ ءَاتَيۡنَا بَنِيٓ إِسۡرَـٰٓءِيلَ ٱلۡكِتَٰبَ وَٱلۡحُكۡمَ وَٱلنُّبُوَّةَ وَرَزَقۡنَٰهُم مِّنَ ٱلطَّيِّبَٰتِ وَفَضَّلۡنَٰهُمۡ عَلَى ٱلۡعَٰلَمِينَ
وَءَاتَيۡنَٰهُم بَيِّنَٰتٖ مِّنَ ٱلۡأَمۡرِۖ فَمَا ٱخۡتَلَفُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ إِنَّ رَبَّكَ يَقۡضِي بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
(16) സന്ത തികൾക്ക് നാം വേദഗ്രമ്ലവും, വിധി യും, പ്രവാചകത്വവും കൊടുക്കുക യുണ്ടായി. ളിൽനിന്നും അവർക്ക് നാം ആഹാരം നൽകുകയും, ലോകരെക്കാൾ അവരെ ശ്രേഷ്ഠരാക്കുകയും ചെയ്തു. (17) (മത) കാര്യത്തെ സംബന്ധിച്ച് വ്യക്തമായ തെളിവുക ളും അവർക്ക് നാം നൽകി. എന്നാൽ, തങ്ങൾക്ക് അറിവ് വന്നെത്തിയശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല; (അതെ) തങ്ങൾക്കിട യിലുള്ള ധിക്കാരത്താൽ! നിശ്ചയ മായും നിന്റെ റ∫് ക്വിയാമത്തുനാ ളിൽ യാതൊന്നിൽ ഭിന്നിച്ചുകൊണ്ടിരിക്കു ന്നുവോ അതിൽതീരുമാനം ചെയ്യു ന്നതാണ്. 16 പ തീർച്ചയായും നാം കൊടുക്കുകയുണ്ടായി സന്തതികൾക്ക് വേദഗ്രമ്ലം വിധിയും, വിജ്ഞാനവും പ്രവാചകത്വവും അവർക്ക് നാം ആഹാരം നൽകി വിശിഷ്ട (നല്ല, പരിശുദ്ധ) വസ്തുക്കളിൽനിന്ന് അവരെ നാം ശ്രേഷ്ഠ രാക്കുകയും ചെയ്തു ലോകരെക്കാൾ (17) അവർക്ക് നാം കൊടുക്കയും ചെയ്തു തെളിവുകൾ (ഈ) കാര്യത്തെ സംബന്ധിച്ച് എന്നാൽ (എന്നിട്ട്) അവർ ഭിന്നിച്ചില്ല, വ്യത്യാസം ചെയ്തിട്ടില്ല ശേഷമല്ലാതെ അവർക്ക് വന്നതിന്റെ അറിവ് ധിക്കാ രം, (അക്രമം, ശത്രുത, അസൂയ) നിമിത്തം തങ്ങൾക്കിടയിലുള്ള നിശ്ചയമായും നിന്റെ റ∫് അവർക്കിടയിൽ തീരുമാനം ചെയ്യും ക്വിയാമത്തുനാളിൽ യാതൊന്നിൽ അതിൽ അവരായിരുന്നു ഭിന്നിക്കും, വ്യത്യാസം ചെയ്യും. പറഞ്ഞത് തൗറാത്താകുന്നു. (അൽഹുക്മു) എന്ന വാക്കിന് ഇവിടെ അർത്ഥം കൽപിക്ക പ്പെട്ടിട്ടുണ്ട്. വർഗത്തിൽ രാജാക്കൾ, മൂപ്പൻമാർ, ഗോത്രത്തലവൻമാർ എന്നിങ്ങനെ പല തരത്തിലുള്ള വിധികർത്താക്കളും ഉണ്ടായിരുന്നു. അവരുടെ ആ വാക്കുകൊണ്ട് ഇവിടെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നതെന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം. അത് പോലെത്തന്നെ, വളരെയധികം പ്രവാചകൻമാരും ഉണ്ടായി ട്ടുണ്ട്. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് പ്രവാചകത്വവും ( ) എന്ന് പറഞ്ഞി രിക്കുന്നത്. ഇതിനെല്ലാംപുറമെ, മേൽപറഞ്ഞ കാരണങ്ങളാൽ അക്കാലത്തുള്ള ഇതര ജനസമുദായങ്ങളെക്കാൾ യോഗ്യതയും, ശ്രേഷ്ഠതയും അല്ലാഹു അവർക്ക് നൽകിയിരുന്നു. പക്ഷേ, വേണ്ടത്ര അറിവും, ബോധവും, കഴിവും, അനുകൂല പരിതഃസ്ഥിതികളും ഉണ്ടായിരുന്നിട്ട് പിന്നെയും അവർ സത്യത്തിൽനിന്ന് ഭിന്നി ക്കുകയും, പരസ്പരം ഛിദ്രിക്കുകയുമാണ് ചെയ്തത്. അറിയായ്മകൊണ്ടോ, അറി വനുസരിച്ച് ജീവിക്കുവാൻ സാധിക്കാത്ത സാഹചര്യംകൊണ്ടോ അല്ലധിക്കാ രവും അതിക്രമവും സംഭവിച്ചത്. അതുകൊണ്ട് ഇതിന്റെ പേരിൽ അവരുടെമേൽ തക്ക നടപടിയെടുക്കാതെ അല്ലാഹു വിട്ടുകളയുകയില്ല എന്ന് അവരെ താക്കീത് ചെയ്യുന്നു.
45:18–20ثُمَّ جَعَلۡنَٰكَ عَلَىٰ شَرِيعَةٖ مِّنَ ٱلۡأَمۡرِ فَٱتَّبِعۡهَا وَلَا تَتَّبِعۡ أَهۡوَآءَ ٱلَّذِينَ لَا يَعۡلَمُونَ
إِنَّهُمۡ لَن يُغۡنُواْ عَنكَ مِنَ ٱللَّهِ شَيۡـٔٗاۚ وَإِنَّ ٱلظَّـٰلِمِينَ بَعۡضُهُمۡ أَوۡلِيَآءُ بَعۡضٖۖ وَٱللَّهُ وَلِيُّ ٱلۡمُتَّقِينَ
هَٰذَا بَصَـٰٓئِرُ لِلنَّاسِ وَهُدٗى وَرَحۡمَةٞ لِّقَوۡمٖ يُوقِنُونَ
(18) (നബിയേ) പിന്നീട് നിന്നെ നാം (മത)കാര്യത്തെ സംബന്ധിച്ച് ഒരു (തെളിഞ്ഞ) മാർഗത്തിൽ ആക്കിയിരിക്കുന്നു. ആകയാൽ, നീ അതിനെ പിൻപറ്റിക്കൊള്ളുക; അറി വില്ലാത്തവരുടെ ഇച്ഛകളെ പിൻപറ്റ രുത്. 18 പ പിന്നെ നിന്നെ നാം ആക്കി ഒരു (തെളിഞ്ഞ) മാർഗ ത്തിൽ (നടപടിക്രമത്തിൽ) കാര്യത്തെ സംബന്ധിച്ച് ആകയാൽ അതിനെ പിൻപറ്റുക പിൻപറ്റുകയും അരുത് യാതൊരു കൂട്ട രുടെ ഇച്ഛകളെ അറിവില്ലാത്ത ജൂതൻമാരും ക്രിസ്ത്യാനികളുമാകുന്ന വേദക്കാർ തങ്ങളുടെ വേദഗ്രമ്ലവും, ന്യായപ്രമാണവുമാകുന്ന തൗറാത്തിന്റെ അദ്ധ്യാപനങ്ങളിൽ നിന്ന് പാടെ വ്യതി ചലിച്ചിരിക്കുകയാണ്. തങ്ങളുടെ ഇച്ഛക്കൊത്തവണ്ണം അവർ സ്വയം നിർമിച്ചു ണ്ടാക്കിയ നടപടിക്രമങ്ങളാണ് അവരിൽ നിലവിലുള്ളത്. തൗറാത്തുമായി അതിന് നാമമാത്രബന്ധമേയുള്ളൂ. ബഹുദൈവാരാധകൻമാരായ മുശ്രിക്കുകളാകട്ടെ, ഒരു അല്ല. അവരുടെ ഇച്ഛകൾതന്നെയാണ് അവ രുടെ മതവും. ഈ രണ്ട് കൂട്ടരുടെയും ഇച്ഛാധിഷ്ഠിതമായ നടപടിക്രമങ്ങളെ പിൻപറ്റരുതെന്നും, മുഖേന അല്ലാഹു അവതരിപ്പിച്ചുതന്ന ഈ മാർഗ ത്തെമാത്രം മുറുകെ പിടിച്ചുകൊള്ളണമെന്നും അല്ലാഹു നബി ˜ യെ ഉണർത്തു കയാണ്. അവരെ പിൻപറ്റുന്നതിൽ യാതൊരു നന്മക്കും വകയില്ലെന്നും, മനുഷ്യ സമുദായത്തിനാവശ്യമായ എല്ലാ നന്മയും തുടർന്നുള്ള വചനങ്ങളിൽ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. (19) (കാരണം) നിശ്ചയമായും, അല്ലാഹുവിങ്കൽ നിന്ന് യാതൊരു കാര്യത്തിനും അവർ നിനക്ക് ഉപക രിക്കുന്നതേയല്ല. അക്രമകാരികൾ (തമ്മതമ്മിൽ) ചിലർ ചിലരുടെ ബന്ധുക്കളാകുന്നു. അല്ലാഹുവാക ട്ടെ, ഭയഭക്തൻമാരുടെ ബന്ധുവുമാ ണ്. (20) മനു ഷ്യർക്ക് (ഉൾക്കാഴ്ച നൽകുന്ന) തെളിവുകളാകുന്നു; ദൃഢവിശ്വാസം കൊള്ളുന്ന ജനതക്ക് മാർഗദർശന വും, കാരുണ്യവുമാകുന്നു. 19 പ നിശ്ചയമായും അവർ ഉപകരിക്കുകയില്ല, പര്യാപ്തമാക്കു കയില്ല നിനക്ക് നിന്നെ സംബന്ധിച്ച് അല്ലാഹുവിങ്കൽ നിന്ന് സ്ലസൾൃട്ടിക്കഠ യാതൊന്നും നിശ്ചയമായും അക്രമകാരികൾ അവരിൽ ചിലർ ചിലരുടെ ബന്ധുക്കളാണ്, മിത്രങ്ങളാണ് (സഹായികളാണ്) അല്ലാ ഹുവാകട്ടെ സൂക്ഷ്മതയുള്ളവരുടെ (ഭയഭക്തൻമാരുടെ) ബന്ധു വാണ് (സഹായിയാണ്) (20) ഇത് തെളിവുകളാണ്, ഉൾക്കാഴ്ചക ളാണ് മനുഷ്യർക്ക് മാർഗദർശനവും കാരുണ്യവും (അനുഗ്ര ഹവും) ദൃഢമായി വിശ്വസിക്കുന്ന ജനതക്ക് ഉൾക്കാഴ്ചയും, ഹൃദയവികാസവും നൽകത്തക്ക ന്യായ ങ്ങളും, തെളിവുകളും ഉൾക്കൊള്ളുന്നതാണ് പക്ഷേ, വിശ്വാസത്തിൽ അടിയുറപ്പും ദൃഢതയും ഉള്ളവർക്കേ അത് മുഖേന മാർഗദർശനവും ദൈവകാ രുണ്യവും ലഭിക്കുകയുള്ളൂ.
45:21–22أَمۡ حَسِبَ ٱلَّذِينَ ٱجۡتَرَحُواْ ٱلسَّيِّـَٔاتِ أَن نَّجۡعَلَهُمۡ كَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ سَوَآءٗ مَّحۡيَاهُمۡ وَمَمَاتُهُمۡۚ سَآءَ مَا يَحۡكُمُونَ
وَخَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّ وَلِتُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡ وَهُمۡ لَا يُظۡلَمُونَ
(21) അതല്ല -(ഒരുപക്ഷേ) തിന്മ കൾ ചെയ്തുകൂട്ടിയവർ വിചാരിച്ചി രിക്കുന്നുവോ, വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരെപ്പോലെ അവരെ നാം ആക്കുമെന്ന്, അതായത്, അവ രുടെ ജീവിതവും മരണവും സമ മായ നിലയിൽ (ആക്കുമെന്ന്)?! അവർ വിധി കല്പിക്കുന്നത് വളരെ മോശം തന്നെ! 21 പ അതല്ലാ (അഥവാ) വിചാരിച്ചുവോ, കണക്കാക്കിയോ ചെയ്തുവെച്ചവർ, പ്രവർത്തിച്ചവർ തിന്മകൾ അവരെ നാം ആക്കുമെന്ന് യാതൊരുവരെപ്പോലെ വിശ്വസിച്ച സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത (അതായത്) സമമായി, തുല്യമായിട്ട് അവരുടെ ജീവിതം അവരുടെ മരണവും വളരെ മോശം തന്നെ അവർ വിധി കല്പിക്കുന്നത് വിഭാഗം- 3 (22) ആകാശങ്ങളെയും, ഭൂമി യെയും അല്ലാഹു കാര്യ(ഗൗരവ) ത്തോടെ സൃഷ്ടിച്ചിരിക്കുകയാണ്. എല്ലാ ഓരോ ദേഹത്തിനും (അഥവാ ആത്മാവിനും) അത് സമ്പാദിച്ചതിന് പ്രതിഫലം നൽകപ്പെടുവാനും (കൂ ടിയാണത്). അവരോട് അനീതി ചെയ്യപ്പെടുകയില്ലതാനും. (22) അല്ലാഹു സൃഷ്ടിച്ചിരിക്കയാണ് ആകാശങ്ങളും ഭൂമിയും ന്യായ (കാര്യ, യഥാർത്ഥ)ത്തോടെ പ്രതിഫലം നൽകപ്പെ ടുവാനും എല്ലാ ദേഹത്തിനും, ആത്മാവിനും (ആൾക്കും) അത് സമ്പാദിച്ചതിന്, പ്രവർത്തിച്ചതിന് അവർ (അവരോട്) അനീതി (അതിക്രമം) ചെയ്യപ്പെടുന്നതുമല്ല ഐഹിക ജീവിതത്തിലെ വിഭവങ്ങളും, സുഖസൗകര്യങ്ങളും എല്ലാ വർക്കും ഒരുപോലെ ലഭിച്ചുകൊണ്ടിരിക്കുന്നു. അതിൽ സജ്ജനങ്ങളും ദുർജ്ജ നങ്ങളും വ്യത്യാസമില്ല. എന്നാൽ, സജ്ജനങ്ങൾക്ക് മരണാനന്തരം അല്ലാഹുവി ങ്കൽ വമ്പിച്ച അനുഗ്രഹങ്ങളും മഹത്തായ പ്രതിഫലങ്ങളും ലഭിക്കുവാനിരിക്കു ന്നു. ഇതുപോലെ തങ്ങൾക്കും ലഭിക്കാതിരിക്കയില്ലെന്നാണോ ഈ ദുഷ്ടൻമാ രുടെ വിചാരം?! അങ്ങനെയാണെങ്കിൽ, ആ വിചാരം വളരെ നിന്ദ്യവും വഷളും തന്നെ. ആകാശ ഭൂമികളെയും അവയിലെ മനുഷ്യരടക്കമുള്ള വസ്തുക്കളെയും യാതൊരു ലക്ഷ്യമോ പരിപാടിയോ കൂടാതെ അല്ലാഹു വൃഥാ സൃഷ്ടിച്ചിരിക്കു കയല്ല. ഗൗരവമേറിയ ചില ഉദ്ദേശ്യ ലക്ഷ്യങ്ങൾ അതിലുണ്ട്. ഈ ജീവിതത്തിൽ ഓരോരുത്തരും പ്രവർത്തിച്ചുവെച്ച കർമങ്ങളുടെ കൃത്യവും യഥാർത്ഥവുമായ ഫലം ഓരോരുത്തരും മരണാനന്തരജീവിതത്തിൽ അനുഭവിക്കുവാനാണ് അവൻ വ്യവസ്ഥ ചെയ്തിട്ടുള്ളത്. അതുകൊണ്ട് ഐഹികജീവിതത്തിൽ സത്യവിശ്വാ സവും സൽക്കർമങ്ങളും സ്വീകരിച്ചുവന്ന വിശിഷ്ടൻമാരും, സത്യനിഷേധവും ദുഷ്കർമങ്ങളും സമ്പാദിച്ചുവെച്ച ഭൗതിക ജീവിത ക്രമങ്ങൾ പരസ്പരം സാമ്യമുള്ളതായിരുന്നതുപോലെപാരത്രിക ജീവി തത്തിലും സമമായിരിക്കുക സാധ്യമല്ല. എന്നൊക്കെയാണ് ഈ വചനങ്ങളുടെ സാരം. അല്ലാഹുവിനെ ഭയപ്പെടുന്ന ഓരോരുത്തന്നും ഹൃദയത്തിൽ നടുക്കം ഉണ്ടാക്കുവാൻ പോരുന്നതാണ് 21 -ാം വചനത്തിലെ ചോദ്യം. ആ വചനം പാരാ യണം ചെയ്യുമ്പോൾ, പല മഹാൻമാരും അതിന്റെ ഗൗരവം ഓർത്ത് കരഞ്ഞിരു ന്നതായും, ചിലർ ആ വചനം ആവർത്തിച്ചാവർത്തിച്ച് ഓതിക്കൊണ്ടിരുന്നതായും നിവേദനം ചെയ്യപ്പെടുന്നു.
45:23–26أَفَرَءَيۡتَ مَنِ ٱتَّخَذَ إِلَٰهَهُۥ هَوَىٰهُ وَأَضَلَّهُ ٱللَّهُ عَلَىٰ عِلۡمٖ وَخَتَمَ عَلَىٰ سَمۡعِهِۦ وَقَلۡبِهِۦ وَجَعَلَ عَلَىٰ بَصَرِهِۦ غِشَٰوَةٗ فَمَن يَهۡدِيهِ مِنۢ بَعۡدِ ٱللَّهِۚ أَفَلَا تَذَكَّرُونَ
وَقَالُواْ مَا هِيَ إِلَّا حَيَاتُنَا ٱلدُّنۡيَا نَمُوتُ وَنَحۡيَا وَمَا يُهۡلِكُنَآ إِلَّا ٱلدَّهۡرُۚ وَمَا لَهُم بِذَٰلِكَ مِنۡ عِلۡمٍۖ إِنۡ هُمۡ إِلَّا يَظُنُّونَ
وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ مَّا كَانَ حُجَّتَهُمۡ إِلَّآ أَن قَالُواْ ٱئۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ
Passage continues through verse 45:26.
(23) എന്നാൽ, നീ കണ്ടു വോ, തന്റെ ദൈവം തന്റെ (സ്വന്തം) ഇച്ഛയാക്കി വെച്ചിരിക്കുന്നവനെ?! അറിഞ്ഞുകൊണ്ടുതന്നെ അല്ലാഹു അവനെ വഴിപിഴവിലാക്കുകയും, ഹൃദയ ത്തിനും മുദ്രവെക്കുകയും, അവന്റെ കണ്ണിന് ഒരു (തരം) മൂടി ഏർപ്പെടു ത്തുകയും ചെയ്തിരിക്കുന്നു. ഇങ്ങ നെയുള്ളവന്റെ നില വളരെ ശോച നീയം തന്നെ! എനി, ആരാണ് അല്ലാഹുവിന് പുറമെ അവനെ നേർവഴിക്കാക്കു ന്നത്?! അപ്പോൾ, നിങ്ങൾ ഉറ്റാലോ ചിക്കുന്നില്ലേ?! 23 പ എന്നാൽ നീ കണ്ടുവോ ആക്കിവെച്ച ഒരുവനെ തന്റെ ദൈവം (ആരാധ്യൻ) തന്റെ ഇച്ഛ അല്ലാഹു അവനെ വഴിപി ഴവിലാക്കുകയും ചെയ്തു അറിവോടെ, അറിഞ്ഞുകൊണ്ട് അവൻ മുദ്രവെക്കുകയും ചെയ്തു അവന്റെ കേൾവിക്ക് അവന്റെ ഹൃദയ ത്തിനും ആക്കുകയും ചെയ്തു അവന്റെ കണ്ണിൻമേൽ ഒരു മൂടി എനി (എന്നാൽ) ആരാണ് അവനെ നേർമാർഗത്തിലാക്കുക അല്ലാഹുവിന് ശേഷം (പുറമെ) അപ്പോൾ നിങ്ങൾ ഉറ്റാലോ ചിക്കുന്നില്ലേ സത്യത്തിനും ന്യായത്തിനും വില കൽപിക്കാതെ, ഉപദേശങ്ങളും ലക്ഷ്യ ങ്ങളും വകവെക്കാതെ, ദൃഷ്ടാന്തങ്ങളുടെയും യാഥാർത്ഥ്യങ്ങളുടെയും നേരെ കണ്ണടച്ച് തന്നിഷ്ടത്തിനും ദേഹേച്ഛക്കും മാത്രം അടിമപ്പെട്ട് ജീവിക്കുന്നവന്റെ ഏകാരാധ്യദൈവം അവന്റെ ഇച്ഛയല്ലാതെ മറ്റെന്താണ്?! ഇങ്ങനെയുള്ളവർ സൻമാർഗം പ്രാപിച്ചേക്കുമെന്ന പ്രതീക്ഷക്ക് ഒട്ടും അവകാശമില്ല. അതുകൊണ്ട് അവന്റെ എല്ലാ സ്ഥിതിഗതികളും സൂക്ഷ്മമായി അറിയുന്ന അല്ലാഹു അവനെ കൈവെടിയുകയും, അവന്റെ പാട്ടിന് വിട്ടേക്കുകയും ചെയ്യുന്നു. അങ്ങനെ, തന്റെ ഭാവിനന്മക്ക് ഉപകരിക്കുന്ന വല്ലതും ഗ്രഹിക്കുവാനോ, കേൾക്കുവാനോ, കണ്ടറി യുവാനോ ഉള്ള അവസരം അവന് നിശ്ശേഷം നഷ്ടപ്പെടുന്നു. അല്ലാഹു കൈവെ ടിഞ്ഞവരെ നേർമാർഗത്തിലേക്ക് കൊണ്ടുവരാൻ ആർക്കാണ് സാധിക്കുക?! ദേഹേച്ഛകൾക്ക് അടിമപ്പെട്ടവന്റെ ദൃഷ്ടിയിൽ മാനുഷികമൂല്യങ്ങൾക്കോ, ധാർമിക തത്വങ്ങൾക്കോ നീതിന്യായനിയമങ്ങൾക്കോ സ്ഥാനമുണ്ടായിരിക്കുക യില്ലല്ലോ. അവന് ചേരാത്തതായി ഒന്നുമില്ല. സത്യാസത്യവും ന്യായാന്യായവും വേർതിരിക്കുവാനുള്ള അവന്റെ മാനദണ്ഡം അവന്റെ ഇച്ഛയും ദുർമോഹവും വ്യക്തികൾ മാത്രമല്ല, സംഘടനകൾപോലും ഇന്ന് നാട്ടിലുടനീളം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് അല്ലാഹുവിൽ ശരണം! ഇവ രുടെനേരെ അല്ലാഹുവിനുള്ള അറപ്പും വെറുപ്പും എത്രമേൽ കടുത്തതാണെന്ന് ഇൗ വചനത്തിൽനിന്ന് മനിലാക്കാം. ദേഹേച്ഛയെ പിൻപറ്റി ഭൗതികലക്ഷ്യം വെച്ചുകൊണ്ടിരിക്കുന്നവരെപ്പറ്റി മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് ഇങ്ങ നെയാണ്: (സാരം: അവന്റെ ഉപമ, നായയെപ്പോലെയാണ്. നീ അതിനെ ആക്ര മിച്ചാലും അത് നാവ് തൂക്കി വാപിളർന്നുകൊണ്ടിരിക്കും, അതിനെ നീ -ഒന്നും ചെയ്യാതെവിട്ടേച്ചാലും അത് നാവ് തൂക്കി വാപിളർന്നുകൊണ്ടിരിക്കും. നമ്മുടെ ദൃഷ്ടാന്തങ്ങളെ വ്യാജമാക്കുന്നവരുടെ ഉപമയാണ് അത്. (സൂ: 176) നബി ˜ പറയുന്നു: യാതൊരുവൻ തന്റെ മനിനെ കീഴ്പ്പെടുത്തിവെ ക്കുകയും മരണശേഷമുള്ളതിലേക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്തുവോ അവനാണ് സമർത്ഥൻ, അഥവാ ബുദ്ധിമാൻ. യാതൊരുവന്റെ മന് അതിന്റെ ഇച്ഛയെ പിൻതുടരുകയും, അവൻ അല്ലാഹുവിന്റെ പേരിൽ വ്യാമോഹം വെച്ചു കൊണ്ടിരിക്കുകയും ചെയ്തുവോ അവനാണ് കൊള്ളരുതാത്തവൻ, അഥവാ ജ.) മറ്റൊരു നബിവചനം ഇപ്രകാരമാകുന്നു: നിങ്ങളിൽ ഒരാ ളുടെ ഇച്ഛ, ഞാൻ കൊണ്ടുവന്നിട്ടുള്ളതിനോട് അനുസരിച്ചായിത്തീരുന്നതുവരെ അവൻ ഇക്കാലത്ത് ഓരോ സത്യവിശ്വാസിയും സദാ ഓർമിക്കേണ്ട ഒരു നബിവചനം കൂടി ഇവിടെ ഉണർത്ത ട്ടെ. അൽപം ദീർഘമായ ആ ഹദീഥിന്റെ ആശയം ഇതാണ്: "ലുബ്ധതക്ക് വഴങ്ങപ്പെടുന്നതായും, തന്നിഷ്ടം പിൻതുടരപ്പെടുന്നതാ യും, ഐഹികകാര്യത്തിന് പ്രാധാന്യം കല്പിക്കപ്പെടുന്നതായും, ഓരോരുത്തനും തന്റെ സ്വന്തം അഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതായും നീ കണ്ടു; നിനക്ക് ഒഴിച്ചുകൂടാത്ത ചില ബാദ്ധ്യതയും നീ കണ്ടു, എന്നാൽ, പൊതുജനങ്ങളുടെ കാര്യം വിട്ടേച്ച് നീ നിന്റെ കാര്യം നോക്കിക്കൊള്ളുക. നിങ്ങൾക്ക് പിന്നാലെ, ക്ഷമ കൈകൊള്ളേണ്ടുന്ന നാളുകൾ വരാനിരിക്കുന്നുണ്ട്. അന്ന് ക്ഷമ കൈകൊ ള്ളുന്നവർക്ക് തീക്കനൽ കൈയിൽ പിടിച്ച അനുഭവമായിരിക്കും ഉണ്ടാകുക. അക്കാലത്ത് പ്രവർത്തിക്കുന്ന -കടമകൾ നിറവേറ്റുന്നവർക്ക് ഇന്ന് നിങ്ങളിൽനിന്ന് അതുപോലെ പ്രവർത്തിക്കുന്ന അമ്പത് പേർക്കുണ്ടാകുന്ന പ്രതിഫലം ഉണ്ടായി ജ.) ലക്കും ലഗാനുമില്ലാത്ത ഇന്നത്തെ ഭൗതികനീക്കങ്ങളെ നോക്കിക്കാണുന്നവർക്ക് ഇൗ നബിവചനത്തിന്റെ ഉൾക്കനം മനിലാക്കുവാൻ പ്രയാസമില്ല. (24) അവർ പറയുന്നു: (ജീവിതമെന്നത്) നമ്മുടെ ഐഹിക ഇല്ല; നാം മരിക്കുകയും, ജീവിക്കുകയും ചെയ്യുന്നു; കാലം അല്ലാതെ (മറ്റൊ ന്നും) നമ്മെ അവർക്ക് അതിനെപ്പറ്റി യാതൊരു വിവരവും ഇല്ല; അവർ ഊഹിക്കു ക യല്ലാതെ ചെയ്യുന്നില്ല. 24 പ അവർ പറയുന്നു, പറഞ്ഞു അത് (ജീവിതം) അല്ല നമ്മുടെ ജീവിതമല്ലാതെ ഐഹിക, ഇഹത്തിലെ നാം മരിക്കുന്നു നാം ജീവിക്കയും ചെയ്യുന്നു നമ്മെ നശിപ്പിക്കുന്നുമില്ല കാല മല്ലാതെ അവർക്കില്ല അതിനെപ്പറ്റി ഒരു അറിവും, വിവരവും അവരല്ല ഊഹിക്കുകയല്ലാതെ ഭൗതികവാദത്തെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്. കാലചക്രത്തിന്റെ തിരി ച്ചലിന്നിടയിൽ പലതും സംഭവിക്കുന്നു; അക്കൂട്ടത്തിൽ നാം ജനിക്കുന്നു, നാം മരിക്കുന്നു എന്നല്ലാതെ മനുഷ്യന്റെ ഐഹികജീവിതത്തിനപ്പുറം മറ്റൊരു ജീവി തമോ, ലോകമോ ഒന്നുമില്ല എന്നാണവർ പറയുന്നത്. അല്ലാഹു ലോകസ്രഷ്ടാ വാണെന്ന് സമ്മതിച്ചുകൊണ്ടുതന്നെ, മരണാനന്തരജീവിതത്തെ നിഷേധിക്കു കയും, ലോകത്ത് നടമാടിക്കൊണ്ടിരിക്കുന്ന മിക്ക സംഭവങ്ങളും കാലത്തിന്റെ പ്രക്രിയകളാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന മുശ്രിക്കുകളും, ലോകസ്ര ഷ്ടാവിനെത്തന്നെ നിഷേധിക്കുന്ന നിരീശ്വരവാദികളും പറയാറുള്ളതാണിത്. ക്വുർ ആന്റെ അവതരണകാലത്തും ചുരുക്കം ചില വ്യക്തികൾ നിരീശ്വരവാദികളായു ണ്ടായിരുന്നു. ഇന്നാകട്ടെ, ഇവർ ലോകമൊട്ടുക്കും വ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. നിരീശ്വരത്വവും ഭൗതികത്വവും ഇന്ന് ഒരു പ്രത്യയശാസ്ത്രം തന്നെ ആയിത്തീർന്നി രിക്കയാണ്. ബഹുമുഖങ്ങളായ ആസൂത്രിതപരിപാടികളോടുകൂടി അത് ജനമദ്ധ്യെ പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഇവരുടെ മുൻഗാമികൾ മുമ്പ് പ്രസ്താവിച്ച അതേ വാക്കുകൾ തന്നെയാണ് ഇന്ന് ഇവർക്ക് പറയുവാനുള്ളതിന്റെയും അടിസ്ഥാനം. അന്ന് അവരെപ്പറ്റി അല്ലാഹു പറഞ്ഞ അതേവാക്കുകൾതന്നെയാണ് ഇന്ന് ഇവരെപ്പറ്റിയും പറയുവാനുള്ളതിന്റെ രത്നച്ചുരുക്കവും. അതെ, അവർക്ക തിനെക്കുറിച്ച് ഒരു വിവരവുമില്ല; അവർ ഊഹിക്കുകയല്ലാതെ ചെയ്യുന്നില്ല. മനാക്ഷിയെ വഞ്ചിച്ചുകൊണ്ടും, പ്രാഥമികബുദ്ധികൾക്കുപോലും സുസ്പഷ്ടമായ എത്രയോ ദൃഷ്ടാന്തങ്ങളുടെനേരെ കണ്ണടച്ചുകൊണ്ടുമല്ലാതെ ആ വാദം പുറ പ്പെടുവിക്കുക സാധ്യമല്ല ആദ്യത്തെ ഭൗതികചിന്താഗതിയിൽനിന്ന് ഉടലെടുക്കുന്ന അനുമാനങ്ങൾക്കും, ഭൗതികവിജ്ഞാനങ്ങളിൽനിന്ന് ഉടലെടുക്കുന്ന യുക്തിവാ ദങ്ങൾക്കും പരമ യാഥാർത്ഥ്യങ്ങളുടെ സ്ഥാനം നൽകിക്കൊണ്ടല്ലാതെ ആ വാദ ദിനരാത്രങ്ങളായി നീങ്ങിക്കൊണ്ടിരിക്കുന്ന കാലം എന്നാണ് ഞ്ചഴഛ (ദഹ്ർ) എന്ന വാക്കിന്റെ മൂലാർത്ഥം. അതിവർഷം, ക്ഷാമം, പകർച്ചവ്യാധി മുതലായ കെടുതികളും, വിളവർദ്ധനവ്, ക്ഷേമം, സുഖകരമായ കാലാവസ്ഥ മുതലായ നന്മ കളും കാലത്തിന്റെ പ്രവർത്തനങ്ങളായി അറബികൾ വിശ്വസിച്ചിരുന്നു. കെടുതി കൾ ബാധിക്കുമ്പോൾ, അവർ കാലത്തെ പഴിക്കും. നന്മകൾ കൈവരുമ്പോൾ അതിനെ പ്രശംസിക്കുകയും ചെയ്യും. വാസ്തവത്തിൽ എല്ലാം അല്ലാഹുവിന്റെ പ്രവർത്തനങ്ങളാകയാൽ ഇൗ വിശ്വാസം ശിർക്കിൽ ഉൾപ്പെട്ടതാണെന്ന് പറയേ ണ്ടതില്ല. അതുകൊണ്ടാണ് കാലത്തെ പഴിക്കുന്നതിനെ ഹദീഥുകളിൽ വിരോധി ച്ചുകാണുന്നത്. ബുഖാരി, മുസ്ലിം (റ) മുതലായവർ നിവേദനം ചെയ്യുന്ന ഒരു നബിവചനം ഇപ്രകാരമാകുന്നു: (സാരം: അല്ലാഹു പറയുന്നു: ആദമിന്റെ മകൻ എന്നെ ഉപദ്രവിക്കു കാലത്തെ പഴിക്കുന്നു. അതാണ് കാലം. അതായത്, എന്റെ കയ്യി ലാണ് കാര്യം. അതിന്റെ രാവും പകലും ഞാൻ നിയന്ത്രിക്കുന്നതാണ്.) അതി വർഷം, കൊടുങ്കാറ്റ് മുതലായ ആപത്തുകളെപ്പറ്റി, കാലം ചതിച്ചു, പ്രകൃതി പ്രയോഗങ്ങൾ ഇന്ന് നാം സാധാരണ കേൾക്കാറു ണ്ട്. വാസ്തവത്തിൽ ഇത്തരം പ്രയോഗങ്ങൾ മുസ്ലിംകൾക്ക് ഒട്ടും ചേർന്നതല്ല തന്നെ. പരലോകനിഷേധികൾ പരമ്പരാഗതമായി അനുവർത്തിച്ചുവരുന്ന ഒരു നയവും. അതിന്നനുള്ള മറുപടിയുമാണ് അടുത്ത വചനത്തിൽ കാണുന്നത്:- (25) നമ്മുടെ അവർക്ക് സുവ്യക്തമായ നിലയിൽ ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ, അവരുടെ ന്യായം, നിങ്ങൾ സത്യ വാൻമാരാണെങ്കിൽ, നമ്മുടെ പിതാ ക്കളെ (ജീവിപ്പിച്ച്) കൊണ്ടുവരു എന്ന് പറയുകയല്ലാതെ (മ റ്റൊന്നും) ആയിരിക്കയില്ല. (26) നീ പറയുക: അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു; പിന്നെ, അവൻ നിങ്ങളെ മരണപ്പെടുത്തുന്നു; പിന്നീട്, ക്വിയാമത്തുനാളിലേക്ക് അവൻ നിങ്ങളെ ഒരുമിച്ചുകൂട്ടു കയും ചെയ്യും. അതിൽ സന്ദേഹമേ ഇല്ല. എങ്കിലും അധിക മനുഷ്യരും അറിയുന്നില്ല. (25) ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ അവർക്ക്, അവരിൽ നമ്മുടെ ആയത്ത് (ദൃഷ്ടാന്തം, ലക്ഷ്യം, വേദവാക്യം)കൾ വ്യക്ത മായ നിലയിൽ, തെളിവുകളായി ആയിരിക്കയില്ല അവരുടെ ന്യായം അവർ പറയുകയല്ലാതെ നിങ്ങൾ കൊണ്ടുവരുവിൻ നമ്മുടെ (ഞങ്ങളുടെ) പിതാക്കളെ നിങ്ങളാണെങ്കിൽ സത്യവാൻമാർ (26) നീ പറയുക അല്ലാഹു നിങ്ങളെ ജീവിപ്പിക്കുന്നു പിന്നെ നിങ്ങളെ മരിപ്പിക്കുന്നു പിന്നെ നിങ്ങളെ ഒരുമിച്ചുകൂട്ടും ക്വിയാമത്തുനാളിലേക്ക് സന്ദേഹ (സംശയ)മേ ഇല്ല അതിൽ എങ്കിലും മനുഷ്യരിൽ അധികവും അറിയുന്നില്ല ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നത് അല്ലാഹു തന്നെ. അവൻ തന്നെ രണ്ടാമതും ജീവിപ്പിക്കും. പക്ഷേ, അതിനൊരു അവധി വെച്ചിട്ടുണ്ട്. ക്വിയാ മത്ത് നാൾ, അതിന് മുമ്പായി നിങ്ങൾ ആവശ്യപ്പെടുമ്പോൾ മരണപ്പെട്ടവർ ജീവി ച്ചുവരുക സംഭവിക്കുവാൻ പോകുന്നില്ല. ഇതുകൊണ്ട് ആ യാഥാർത്ഥ്യത്തിന് ഒരു കോട്ടവും തട്ടുവാനില്ല. വിഭാഗം- 4
45:27–28وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَيَوۡمَ تَقُومُ ٱلسَّاعَةُ يَوۡمَئِذٖ يَخۡسَرُ ٱلۡمُبۡطِلُونَ
وَتَرَىٰ كُلَّ أُمَّةٖ جَاثِيَةٗۚ كُلُّ أُمَّةٖ تُدۡعَىٰٓ إِلَىٰ كِتَٰبِهَا ٱلۡيَوۡمَ تُجۡزَوۡنَ مَا كُنتُمۡ تَعۡمَلُونَ
(27) അല്ലാഹുവിനാണ്, ആകാ ശങ്ങളുടെയും ഭൂമിയുടെയും രാജാ ധിപത്യം. അന്ത്യഘട്ടം നില നിൽക്കുന്ന ദിവസം, (അതെ) അന്നത്തെ ദിവസം വ്യർത്ഥകാരിക ളായുള്ളവർ നഷ്ടമടയുന്നതാണ്. (28) എല്ലാ (ഓരോ) സമുദായ ത്തെയും മുട്ടുകുത്തിയ നിലയിൽ നിനക്ക് കാണാവുന്നതുമാകുന്നു. എല്ലാ സമുദായവും അ(ത)തിന്റെ ഗ്രമ്ലത്തിലേക്ക് വിളിക്കപ്പെടും. (അ വരോട് പറയപ്പെടും) നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നതിന് ഇന്ന് നിങ്ങൾക്ക് പ്രതിഫലം നൽകപ്പെടു (28) ഇതാ, നമ്മുടെ ഗ്രമ്ലം! അത് നിങ്ങളോട് മുറപ്രകാരം സംസാരിക്കുന്നതാണ്. എല്ലാം തുറന്ന് കാട്ടുന്നതാണ്. നിശ്ചയമാ യും, നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിനെ നാം പകർത്തെ 27 പ അല്ലാഹുവിനാണ് ആകാശങ്ങളുടെ രാജത്വം, ഭര ണാധികാരം ഭൂമിയുടെയും നിലനിൽക്കുന്ന ദിവസം (ആ) സമയം (അന്ത്യഘട്ടം) അന്നത്തെ ദിവസം നഷ്ടമടയും വ്യർത്ഥകാരികൾ, പാഴ്വേലക്കാർ (28) നീ (നിനക്ക്) കാണും, കാണാം എല്ലാ സമുദായത്തെയും, ജനക്കൂട്ടത്തെയും മുട്ടുകുത്തിയതായിട്ട്, ഒരുമിച്ചുകൂടിയതായിട്ട് എല്ലാ സമുദായവും, ജനക്കൂട്ടവും വിളിക്ക പ്പെടും അതിന്റെ ഗ്രമ്ലത്തിലേക്ക് ഇന്ന് നിങ്ങൾക്ക് പ്രതി ഫലം നൽകപ്പെടും നിങ്ങൾ ആയിരുന്നതിന് പ്രവർത്തിക്കും
45:29–35هَٰذَا كِتَٰبُنَا يَنطِقُ عَلَيۡكُم بِٱلۡحَقِّۚ إِنَّا كُنَّا نَسۡتَنسِخُ مَا كُنتُمۡ تَعۡمَلُونَ
فَأَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَيُدۡخِلُهُمۡ رَبُّهُمۡ فِي رَحۡمَتِهِۦۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡمُبِينُ
وَأَمَّا ٱلَّذِينَ كَفَرُوٓاْ أَفَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَٱسۡتَكۡبَرۡتُمۡ وَكُنتُمۡ قَوۡمٗا مُّجۡرِمِينَ
Passage continues through verse 45:35.
(29) ഇതാ നമ്മുടെ ഗ്രമ്ലം അത് സംസാരിക്കും (പറഞ്ഞുതരും, തുറ ന്നുകാട്ടും) നിങ്ങളോട്, നിങ്ങളിൽ മുറപ്രകാരം, യഥാർത്ഥത്തെപ്പറ്റി, ശരിക്ക് നിശ്ചയമായും നാം ആയിരുന്നു, നാം പകർത്തെടുത്തി രുന്നു (എഴുതുവാൻ ആവശ്യപ്പെട്ടിരുന്നു) നിങ്ങളായിരുന്നു നിങ്ങൾ പ്രവർത്തിക്കും. മനുഷ്യ വർഗത്തിന്റെ ആദിപിതാവ് മുതൽ ലോകാവസാനം വരെയുള്ള സർവ്വ ജനങ്ങളും, ജിന്നുകൾ, മലക്കുകൾ മുതലായവരും ഒന്നടങ്കം ഓരേ നില യിൽ സമ്മേളിക്കുന്ന ആ മഹാ സദാകമാനം സംഭ്രമാവസ്ഥയി ലായിരിക്കും. പ്രവാചകൻമാരടക്കമുള്ള ഓരോരുത്തരും തന്റെ കാര്യത്തിൽ ലോക രക്ഷിതാവിന്റെ വിധി എന്തായിരിക്കുമെന്നറിയാതെ ഭയവിഹ്വലരായിരിക്കും. അവിടെ താഴ്മയോടും വിനയത്തോടും കൂടി മുട്ടുകുത്താത്ത ഒരു സമുദായമോ, ജനവിഭാഗമോ ഉണ്ടായിരിക്കയില്ല. ഓരോ സമുദായവും അതിന്റെ ഗ്രമ്ലത്തിലേക്ക് വിളിക്കപ്പെടും ( പ്ലര ) എന്ന് പറഞ്ഞത് എല്ലാവരുടെയും കർമങ്ങൾ രേഖപ്പെടുത്ത പ്പെട്ടിട്ടുള്ള ഗ്രമ്ലത്തെ ഉദ്ദേശിച്ചാണെന്നും, അതല്ല ഓരോ സമുദായവും സ്വീക രിക്കുവാൻ ബാധ്യസ്ഥരായിരുന്ന വേദഗ്രമ്ലങ്ങളെ ഉദ്ദേശിച്ചാണെന്നും വരാം. സമു ദായത്തിൽപെട്ടവരുടെയും നന്മതിന്മകൾ വിലയിരു ത്തപ്പെടുന്നത് അവരുടെ പ്രവാചകൻമാർ മുഖേന അവർക്ക് ലഭിച്ച പ്രബോധന ങ്ങളെ അടിസ്ഥാനമാക്കിയായിരിക്കുമെന്നും, ഓരോ വ്യക്തിക്കും അവരവരുടെ കർമങ്ങൾ സവിസ്തരം മലക്കുകളാൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രേഖാഗ്രമ്ലം ( ) അന്ന് നൽകപ്പെടുന്നതാണെന്നും, കുറ്റവാളികളുടെ കുറ്റങ്ങൾ ശരി യായ തെളിവുസഹിതം അവരെ ബോധ്യപ്പെടുത്തുമെന്നും പറയേണ്ടതില്ല. ഇതി നെപ്പറ്റിയെല്ലാം പലപ്പോഴും പ്രസ്താവിക്കാറുള്ളതാണല്ലോ. (30) എന്നാൽ, വിശ്വസിക്കുക യും, സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരാകട്ടെ, അവരുടെ റ∫് അവരെ തന്റെ കാരുണ്യത്തിൽ (സ്വർഗത്തിൽ) പ്രവേശിപ്പിക്കും. അതുതന്നെയാണ് സ്പഷ്ടമായ ഭാഗ്യം! (31) എന്നാൽ, അവിശ്വസിച്ചവ രോ, (അവരോട് പറയപ്പെടും:) എന്റെ ആയത്തുകൾ (ലക്ഷ്യങ്ങൾ) നിങ്ങ ൾക്ക് ഓതിക്കേൾപ്പിക്കപ്പെട്ടിരുന്നില്ലേ? അപ്പോൾ, നിങ്ങൾ ഗർവ്വ് നടിച്ചു; നിങ്ങൾ കുറ്റവാളികളായ ഒരു ജനത യായിത്തീരുകയും ചെയ്തു! (32) അല്ലാ ഹുവിന്റെ വാഗ്ദാനം യഥാർത്ഥമാണ്, അന്ത്യഘട്ടമാകട്ടെ, അതിൽ യാതൊ രു എന്ന് പറയപ്പെ ടുമ്പോൾ,നിങ്ങൾ പറയും: ഞങ്ങ ൾക്ക് അറിഞ്ഞുകൂടാ എന്താണ് (ഈ) അന്ത്യഘട്ടമെന്ന്; ഞങ്ങൾ (ഒരു) തര ത്തിലുള്ള) ഊഹം ഊഹിക്കുന്നുവെ ന്നല്ലാതെ (മറ്റൊന്നും) ഇല്ല; ഞങ്ങൾ (ഇതൊന്നും) ഉറപ്പായിക്കരുതുന്നവ രല്ല (33) അവർ പ്രവർത്തിച്ചതിന്റെ തിന്മകൾ അവർക്ക് വെളിവാകുന്ന താണ്. അവർ യാതൊന്നിനെക്കു റിച്ച് പരിഹാസം കൊണ്ടിരുന്നുവോ അത് (ശിക്ഷ) അവരിൽ വലയം ചെയ്കയും ചെയ്യും. (34) (വീണ്ടും അവരോട്) പറ യപ്പെടും: ഈ ദിവസം കണ്ടുമുട്ടുന്നതിനെ നിങ്ങൾ മറന്ന തുപോലെ, ഇന്ന് നിങ്ങളെ നാം മറ ന്നുകളയുന്നു; നിങ്ങളുടെ അഭയ സ്ഥാനം (അഥവാ വാസസ്ഥലം) നര കവുമാണ്. നിങ്ങൾക്ക് സഹായിക ളായിട്ട് (ആരും തന്നെ) ഇല്ലതാനും. (35) (സംഭവിച്ച ത്), നിങ്ങൾ അല്ലാഹുവിന്റെ പരിഹാസ്യമാക്കി ത്തീർത്തതുകൊണ്ടാണ്; ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കുകയും എനി ഇന്ന്, അവർ അതിൽ (നരകത്തിൽ) നിന്ന് പുറ ത്തുവിടുന്നതല്ല; അവരോട് (പശ്ചാ ത്തപിച്ച് മടങ്ങി) തൃപ്തിപ്പെടുത്തു വാനാവശ്യപ്പെടുകയുമില്ല. 30 പ എന്നാലപ്പോൾ യാതൊരുകൂട്ടർ (31) എന്നാൽ അവിശ്വസിച്ചവർ ആയിരുന്നില്ലേ എന്റെ ആയത്തുകൾ നിങ്ങൾക്ക് ഓതി ക്കേൾപ്പിക്കപ്പെടുക അപ്പോൾ നിങ്ങൾ ഗർവ്വ് (വലുപ്പം) നടിച്ചു നിങ്ങളായിത്തീരുകയും ചെയ്തു കുറ്റവാളികളായ ഒരു ജനത (32) പറയപ്പെട്ടാൽ, പറയപ്പെടുമ്പോൾ നിശ്ചയമായും, അല്ലാഹു വിന്റെ വാഗ്ദാനം, താക്കീത് യഥാർത്ഥമാണ്, സത്യമാണ് അന്ത്യസമ യമാകട്ടെ സന്ദേഹമേയില്ല അതിൽ നിങ്ങൾ പറയും, പറഞ്ഞു ഞങ്ങൾക്കറിഞ്ഞുകൂടാ എന്താണ് അന്ത്യഘട്ടം ഞങ്ങൾ ഊഹിക്കുന്നി(കരുതുന്നി)ല്ല ഒരു ഊഹമല്ലാതെ ഞങ്ങളല്ലതാനും ഉറപ്പിച്ച് വിശ്വസിക്കുന്നവർ (33) അവർക്ക് വെളിവാകും തിന്മകൾ, ദോഷങ്ങൾ അവർ പ്രവർത്തിച്ചതിന്റെ അവരിൽ വലയം ചെയ്യുക (ഇറങ്ങുക)യും ചെയ്യും യാതൊന്ന് അതിനെപ്പറ്റി അവരായിരുന്നു പരിഹസിക്കും (34) പറയപ്പെടും ഇന്ന് നിങ്ങളെ നാം മറക്കും നിങ്ങൾ മറന്നതുപോലെ നിങ്ങ ളുടെ ദിവസം കണ്ടുമുട്ടുന്നതിനെ ഈ നിങ്ങളുടെ അഭയ (വാസ) സ്ഥാനം നരകമാണ് നിങ്ങൾക്കില്ലതാനും സഹായികളായിട്ട് (ആരും) (35) അത് നിങ്ങൾ ആക്കിത്തീർത്തതുകൊണ്ടാണ് അല്ലാഹുവിന്റെ ആയത്തുകളെ പരിഹാസ്യം നിങ്ങളെ വഞ്ചി ക്കയും ചെയ്തു ഐഹിക ജീവിതം എനി ഇന്ന് അവർ പുറത്ത് വിടപ്പെടുകയില്ല അതിൽ നിന്ന് അവർ (അവരോട്) ഇല്ല മടക്കം (ഖേദം, തൃപ്തിപ്പെടുത്തൽ) ആവശ്യപ്പെടുക (യില്ല) നരകത്തിൽനിന്ന് രക്ഷയില്ലെന്ന് മാത്രമല്ല, പശ്ചാത്തപിച്ചു മടങ്ങിയോ, ഒഴി കഴിവുകൾ സമർപ്പിച്ചോ അല്ലാഹുവിന്റെ തൃപ്തി ലഭിക്കുവാനുള്ള ഒരു സന്ദർഭവും എനി അവർക്കില്ല. അതിനുണ്ടായിരുന്ന അവസരമെല്ലാം അവർ പാഴാക്കിക്കളഞ്ഞു എന്ന് താൽപര്യം. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ, ദൃഷ്ടാ ന്തങ്ങൾ, മനുഷ്യരുടെ ഉഗ്ഗവം, പര്യവസാനം തുടങ്ങിയ പലതിനെക്കുറിച്ചും വിവരിച്ചശേഷം, ലോകരക്ഷിതാവായ അല്ലാഹു അവനെത്തന്നെ പുകഴ്ത്തി ക്കൊണ്ടും, എല്ലാവിധ പ്രതാപത്തിനും അർഹൻ അവനാണെന്ന് ഓർമിപ്പിച്ചു കൊണ്ടും ഈ അദ്ധ്യായം അവസാനിപ്പിക്കുന്നു;-
45:36–37فَلِلَّهِ ٱلۡحَمۡدُ رَبِّ ٱلسَّمَٰوَٰتِ وَرَبِّ ٱلۡأَرۡضِ رَبِّ ٱلۡعَٰلَمِينَ
وَلَهُ ٱلۡكِبۡرِيَآءُ فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ
(36) അപ്പോൾ, കാര്യം ഇങ്ങനെ യിരിക്കെ, ആകാശങ്ങളുടെ രക്ഷി താവും, ഭൂമിയുടെ രക്ഷിതാവുമായ, (അതെ) ലോകരുടെ രക്ഷിതാവായ അല്ലാഹുവിനത്രെ സർവ്വസ്തുതി യും. (37) ആകാശങ്ങളിലും, ഭൂമി യിലും അവന് തന്നെയാണ് ഗാംഭീ ര്യവും. പ്രതാപശാലിയും അഗാധ ജ്ഞനുമായുള്ളവനും അവൻ തന്നെ. 36 പ അപ്പോൾ അല്ലാഹുവിനാണ് സ്തുതി ആകാശ ങ്ങളുടെ രക്ഷിതാവായ ഭൂമിയുടെ രക്ഷിതാവുമായ ലോക രുടെ രക്ഷിതാവായ (37) അവന്നാണ് ഗാംഭീര്യം, മാഹാത്മ്യം ആകാശങ്ങളിൽ ഭൂമിയിലും അവൻ തന്നെ പ്രതാപ ശാലി അഗാധജ്ഞൻ, തത്വജ്ഞാനി അല്ലാഹുവിൽനിന്ന് നബി ˜ ഉദ്ധരിക്കുന്ന (ക്വുദ്സിയായ) ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു; യ്യഞ്ഞമ ഗ്ഗസ്ലഞ്ചഖ ∫ൾദ്ധഷ ൽഘസ്ലല (ഗാംഭീര്യം എന്റെ തട്ടമാണ്, മഹത്വം എന്റെ തുണിയുമാണ്. ഈ രണ്ടിലൊന്നിന് ആരെങ്കിലും എന്നോട് വഴക്ക് കൂടുന്നപ ക്ഷം, ഞാനവനെ എന്റെ നരകത്തിൽ താമസിപ്പിക്കുന്നതാണ്. (അ; മു; ദാ; ജ.) ന്നറവ