QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ad-Dukhan

ٱلدُّخَان

Muhammad Amani Moulavi (d. 1987) · Surah 44 · 59 verses

44:1–8

حمٓ

وَٱلۡكِتَٰبِ ٱلۡمُبِينِ

إِنَّآ أَنزَلۡنَٰهُ فِي لَيۡلَةٖ مُّبَٰرَكَةٍۚ إِنَّا كُنَّا مُنذِرِينَ

Passage continues through verse 44:8.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 59 - വിഭാഗം പരമകാരുണികനും, കരു ണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1 പ (2) സ്പഷ്ടമായ വേദഗ്രമ്ലം തന്നെയാണ (സത്യം)! (3) നിശ്ചയമായും, നാം അതിനെ ഒരു അനുഗൃഹീത രാത്രി യിൽ അവതരിപ്പിച്ചിരിക്കുന്നു. (കാരണം:) നാം മുന്നറിയിപ്പ് നൽകുന്നവരാകുന്നു. 4 പ യുക്തിമത്തായ എല്ലാ കാര്യവും അതിൽ ധ ആ രാത്രിയിൽ പ വേർതിരി(ച്ചു വിവരി)ക്കപ്പെടുന്നു; 5 പ -നമ്മുടെ പക്കൽനിന്നുള്ള കൽപനയായിക്കൊണ്ട്. (കാരണം;) നാം ദൗത്യം നൽകുന്ന ധ റസൂലു കളെ അയക്കുന്ന പ വരാകുന്നു; (6) നിന്റെ രക്ഷിതാവിങ്കൽനി ന്നുള്ള കാരുണ്യമായിക്കൊണ്ട്, നിശ്ചയമായും, അവൻ തന്നെ യാണ് (എല്ലാം) കേൾക്കുന്നവനും അറിയുന്നവനും. (7) അതായത്, ആകാശങ്ങളുടെ യും, ഭൂമിയുടെയും, അവ രണ്ടിനു മിടയിലുള്ളതിന്റെയും രക്ഷിതാ വിന്റെ (കാരുണ്യം);- നിങ്ങൾ ദൃഢ വിശ്വാസികളാണെങ്കിൽ (8) അവനല്ലാതെ ആരാധ്യ നേയില്ല;അവൻ ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാവും,നിങ്ങളുടെ പൂർവ്വികൻമാരായ പിതാക്കളുടെ രക്ഷിതാവുമാകുന്നു (അവൻ). (1) (2) ഗ്രമ്ലം തന്നെ സ്പഷ്ടമായ 3. നിശ്ചയമായും നാം അത് അവതരിപ്പിച്ചു ഒരു രാത്രിയിൽ അനുഗൃന്ന ഹീതമായ, ആശീർവദിക്കപ്പെട്ട നിശ്ചയമായും നാം ആകുന്നു മുന്ന റിയിപ്പ് നൽകുന്നവർ (4) അതിൽ വേർതിരിക്കപ്പെടുന്നു, വിവേചിക്ക പ്പെടും എല്ലാ കാര്യവും യുക്തിമത്തായ, തത്വപൂർണമായ, ബലവ ത്തായ (5) കല്പനയായിട്ട്, കാര്യമെന്നനിലക്ക് നമ്മുടെ പക്കലുള്ള നിശ്ചയമായും നാം ആകുന്നു അയക്കുന്നവർ, ദൗത്യം നൽകുന്നവർ (6) കാരുണ്യമായിട്ട് നിന്റെ റ∫ിങ്കൽ നിന്നുള്ള അവൻ തന്നെയാണ് കേൾക്കുന്നവൻ അറിയുന്നവൻ (7) അതാ യത് ആകാശങ്ങളുടെ റ∫ിന്റെ ഭൂമിയുടെയും രണ്ടിനുമിടയിലു ള്ളതിന്റെയും നിങ്ങളാണെങ്കിൽ ദൃഢ (ഉറച്ച) വിശ്വാസികൾ (8) ഒരു ആരാധ്യനുമില്ല അവനല്ലാതെ അവൻ ജീവിപ്പിക്കുന്നു മരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ റ∫ാണ് നിങ്ങ ളുടെ പിതാക്കളുടെയും റ∫ാണ് പൂർവ്വികൻമാരായ വാചകഘടനയിൽ പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്ന ഈ വചനങ്ങ ളിൽ പല വിഷയങ്ങളും അല്ലാഹു ഉണർത്തുന്നു. വക്രതയും കെട്ടിപ്പിണക്കവും കൂടാതെ വിഷയങ്ങൾ സ്പഷ്ടമായി വിവരിക്കുന്ന വിശുദ്ധ പേരിൽ സത്യം ചെയ്തുകൊണ്ട് ആ ഗ്രമ്ലം ഒരു അനുഗൃഹീത രാത്രിയിലാണ് അവത രിപ്പിക്കുന്നതെന്നും, ജനങ്ങൾ അറിഞ്ഞിരിക്കേണ്ടുന്നതും, അവർക്ക് നേരിടുവാ മുന്നറിയിപ്പ് നൽകുകയാണ് അതിന്റെ അവതരണോദ്ദേശ്യമെന്നും 2 ഉം 3 ഉം വചനങ്ങളിൽ പ്രസ്താവിക്കുന്നു. ) കൊണ്ട് വിവക്ഷ റമദ്വാൻ മാസത്തിൽ ലൈലത്തുൽ ) എന്ന പേരിൽ അറിയപ്പെടുന്ന ദിവസ മത്രെ. അവതരിപ്പിക്കപ്പെട്ടത് റമദ്വാൻ മാസത്തിൽ ആണെന്ന് ( ) സൂറത്തുൽ ബക്വറഃയിലും, അതിനെ ലൈലത്തുൽ ക്വദ്റിൽ അവതരിപ്പിച്ചിരിക്കുന്നു എന്ന് ( ഗ്നപ്പട്ടറ ന്ധ ) സൂറത്തുൽ ക്വദ്റിലും പ്രസ്താവിച്ചിരിക്കുന്നു. മാസത്തിലെ പതിനഞ്ചാം രാത്രിയാണ് ഉദ്ദേ ശ്യമെന്ന് ചിലർ പറയാറുള്ളത് ശരിയല്ലെന്ന് പ്രധാനപ്പെട്ട മുഫിറുകളെല്ലാം ചൂണ്ടിന്നക്കാട്ടുന്നത് ഇതുകൊണ്ടാകുന്നു. നബി ˜ പ്രവാചകത്വം ലഭിച്ചത് മുതൽ 23 കൊല്ലക്കാലംകൊണ്ടാ യിരുന്നു അവതരണം പൂർത്തിയായതെന്ന വസ്തുത പ്രസിദ്ധമാ ണ്. രാവും പകലും, നാട്ടിലും യാത്രയിലും, ഗ്രീഷ്മത്തിലും വസന്തത്തിലുമെന്നീ വ്യത്യാസമൊന്നും കൂടാതെ, സന്ദർഭത്തിനും ആവശ്യത്തിനും അനുസരിച്ചായി രുന്നു അത്. എന്നിരിക്കെ, ഒരു രാ്രതിയിൽ അവതരിപ്പിച്ചു എന്ന് പറ ഞ്ഞതിന്റെ താൽപര്യം എന്താണ്? ഇൗ വിഷയത്തിൽ രണ്ട് അഭിപ്രായങ്ങളാണ് പ്രസക്തമായിട്ടുള്ളത്. 1) അല്ലാഹുവിന്റെ ജ്ഞാനരേഖയാകുന്ന മൂലഗ്രമ്ലത്തി( )ൽ ലൗഹുൽ മഹ്ഫൂദ്വി( )ൽ നിന്ന് മുഴുവൻ ഭാഗവും അടുത്ത ആകാശലോകത്തേക്ക് ആ രാത്രിയിൽ അവതരിപ്പിച്ചു; പിന്നീട് ആവശ്യാനുസരണം കുറേശ്ശെയായി നബി ˜ അവിടെനിന്ന് അവതരിപ്പിച്ചു കൊണ്ടിരുന്നു. ഇബ്നു അ∫ാസ് (റ) മുതലായവരുടെ വ്യാഖ്യാനമാണിത്. മുഫിറുകളിൽ അധികമാളുകളും ഇൗ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്നത്. ഇബ്നു അ∫ാസ് (റ)ൽ നിന്ന് ഹാകിം, ബൈഹക്വീ, ത്വബ്റാനീ (റ) മുതലായ പല മഹാൻമാരും ഇത് നിവേദനം ചെയ്തിട്ടുണ്ട്. ( ) ഇതാണ് ശരിക്കും സ്വീകാര്യവുമായ അഭിപ്രായമെന്ന് ഇമാം അസ്ക്വലാനീ (റ) പ്രത്യേകം എടുത്തുപറയുകയും ചെയ്തിരിക്കുന്നു. 2) അവതരണം ആരംഭിച്ചത് പ്രസ്തുത രാത്രിയിലാകുന്നു വെന്നാണ് ഇമാം (റ) മുതലായവരുടെ വ്യാഖ്യാനം. പല മുഫിറു കളും ഇൗ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്. ഇൗ രണ്ട് അഭിപ്രായങ്ങളും തമ്മിൽ പരസ്പര വൈരുദ്ധ്യമില്ലാത്ത സ്ഥിതിക്ക് രണ്ടും ശരിയായിരിക്കുന്നതിന് വിരോ ധമില്ലതാനും. പക്ഷേ, ഹിറാഗുഹയിൽവെച്ച് നബി ˜ ഒന്നാമതായി അവ തരിച്ചത് ഏത് ദിവസത്തിലായിരുന്നുവെന്ന് തിട്ടപ്പെടുത്തിപ്പറയുവാൻ മതിയായ പതിനേഴായിരുന്നുവെന്നാണ് സൂക്ഷ്മാന്വേഷികളായ ചില പണ്ഡിതൻമാർ പറയുന്നത്. അതല്ല, റമദാന്റെ ഒടുവിലത്തെ പത്തിൽ ഒരു രാത്രി യായിരുന്നുവെന്നാണ് മറ്റൊരഭിപ്രായം. ഇതിനെപ്പറ്റി സൂറത്തുൽ ക്വദ്റിൽവെച്ച് കുറെക്കൂടി വിവരം പ്രതീക്ഷിക്കാവുന്നതാണ്. ഏതായാലും, ആ രാത്രി യെപ്പറ്റി ) എന്ന് വിശേ ഷിപ്പിച്ചതിൽ അടങ്ങിയ തത്വം ശ്രദ്ധേയമാകുന്നു. യുക്തിമത്തായ എല്ലാ കാര്യ ങ്ങളും ആ രാത്രിയിൽ വേർതിരിച്ച് വിവേചനം ചെയ്യപ്പെടുന്നു. ( ) ഇതാണത്. എന്ന വാക്കിന് എല്ലാ കാര്യങ്ങളും എന്നും ബലവത്തായ എല്ലാ കാര്യങ്ങളും എന്നും ഉദ്ദേശ്യാർത്ഥങ്ങൾ നൽകപ്പെട്ടിട്ടുണ്ട്. "നമ്മുടെ പക്കൽനിന്നുള്ള ) എന്ന് പറഞ്ഞിരി ക്കകൊണ്ട് രണ്ടാമത്തെ അർത്ഥത്തിനാണ് കൂടുതൽ ന്യായം കാണുന്നത്. അല്ലാ ഹുവിന്റെ പക്കൽ നിന്നുള്ളതാകയാൽ മാറ്റത്തിരുത്തുകൾക്കോ, ഏതെങ്കിലും ന്യൂനതകൾക്കോ ഇടമില്ലാത്തവിധം സുശക്തവും ബലവത്തുമായ കാര്യങ്ങൾ ആ രാത്രിയിൽ പ്രത്യേകം പ്രത്യേകം വിവരിക്കപ്പെടുമെന്ന് ഇൗ വാക്ക് സൂചിപ്പി ക്കുന്നു. എല്ലാ കാര്യങ്ങളുടെയും മൂലരേഖയായ "ലൗഹുൽ മഹ്ഫൂദ്വി'ൽ നിന്ന് അതത് കൊല്ലങ്ങളിൽ ലോകത്ത് നടക്കുന്നതും, നടക്കേണ്ടതുമായ കാര്യങ്ങൾ മലക്കുകൾക്ക് ആ രാത്രിയിൽ വിവരിച്ചുകൊടുക്കുമെന്നാണ് 4 -ാം വചനത്തിന്റെ വ്യാഖ്യാനമായി പ്രധാന മുഫിറുകൾ പൊതുവിൽ അംഗീകരിച്ചിട്ടുള്ളത്. ഇബ്നു ഉമർ (റ), മുജാഹിദ് (റ), അബൂമാലിക് (റ), ദ്വഹ്ഹാക് (റ) തുടങ്ങിയവർ പ്രസ്താ വിക്കുന്നതും അതുതന്നെയാകുന്നു.ലൈലത്തുൽ ആവർത്തിക്കപ്പെടുന്ന ഒരു വിശേഷരാത്രിയാണെന്ന അടിസ്ഥാനത്തിലാണ് ഇൗ വ്യാഖ്യാനം എന്ന് സ്പഷ്ടമാണ്. അവതരിപ്പിക്കുവാൻ തുടങ്ങിയ ആ ഒരേ ഒരു രാത്രിക്കാണ് "ലൈലത്തുൽ ക്വദ്ർ' എന്ന് പറയുന്നതെന്നത്രെ മറ്റു ചിലരുടെ അഭിപ്രായം. അവതരണംമുഖേന, സത്യാസത്യവിവേച നവും, ലോകർക്ക് വേണ്ടുന്ന മാർഗദർശനവും നൽകുവാൻ ആരംഭിച്ചതിനെയാണ് ഇൗ വചനം ചൂണ്ടിക്കാട്ടുന്നത് എന്നുമാണ് ഇൗ അഭിപ്രായക്കാർ പറയുന്നത്. ലൈലത്തുൽ ക്വദ്റിൽ അവതരിപ്പിച്ചുവെന്ന് പറഞ്ഞത് അവതരിപ്പിക്കുവാൻ തുടങ്ങിയതിനെ ഉദ്ദേശിച്ചാണെന്നുവെ ച്ചാൽപോലും ലൈലത്തുൽ ക്വദ്ർ കൊല്ലംതോറും ആവർത്തിക്കുമെന്നുള്ളതിന് അത് വിരുദ്ധമാകുന്നില്ല. പ്രബലവും പ്രസിദ്ധവുമായ പല ഹദീഥുകൾ മുഖേനയും സ്ഥാപിതമായിട്ടുള്ളതുമാണത്. വാചകങ്ങൾ ഇതിന് ബലം കൂട്ടു കയും ചെയ്യുന്നു. അവതരണത്തെപ്പറ്റി നാം അതിനെ അവതരി ) എന്ന് ഭൂതകാലരൂപത്തിലാണ് ഇവിടെയും സൂ: ക്വദ്റിലും അല്ലാഹു പറഞ്ഞിരിക്കുന്നത്. അവതരിപ്പിച്ചുവെന്ന് പറഞ്ഞത് ലൗഹുൽ മഹ്ഫൂദ്വിൽനിന്ന് ആകാശത്തിലേക്ക് അവതരിപ്പിച്ചതിനെ ഉദ്ദേശിച്ചാകട്ടെ, നബി ˜ അവതരി തുടങ്ങിയതിനെ ഉദ്ദേശിച്ചാകട്ടെ, പ്രസ്തുത രാത്രിയെപ്പറ്റി പറഞ്ഞപ്പോൾ അതിൽ വേർതിരിച്ച് വിവരിക്കപ്പെടുന്നു( )എന്ന് ഇവിടെയും, ആ രാത്രിയിൽ മലക്കുകൾ ഇറങ്ങുമെന്നും മറ്റും( )സൂറത്തുൽ ക്വദ്റിലും പ്രസ്താവി ച്ചിരിക്കുന്നതും ശ്രദ്ധേയമാകുന്നു. ഇത് പോലെയുള്ള ക്രിയാരൂപങ്ങൾ വർത്തമാനകാലത്തെയോ ഭാവികാലത്തെയോ ആണ് കുറിക്കുന്നതെന്ന് പറയേ ണ്ടതില്ല. അപ്പോൾ, മലക്കുകളുടെ വരവും, കാര്യങ്ങളെ വേർതിരിക്കലും ഒരി ക്കൽ ണ്ടിരിക്കും വാക്കു കൾ നേർക്കുനേരെ കാട്ടിത്തരുന്നത്. ഹദീഥുകളിലാണെങ്കിൽ ഇൗ സംഗതി തുറ ന്നഭാഷയിൽ വ്യക്തമായിത്തന്നെ പ്രസ്താവിക്കുന്നുമുണ്ട്. കൂടുതൽ വിവരം സൂറ ത്തുൽ ക്വദ്റിന്റെ വ്യാഖ്യാനത്തിൽ വരുന്നതാണ്. ലോകരുടെ എല്ലാ സ്ഥിതിഗതികളും, ആവശ്യങ്ങളും കണ്ടറിയുന്നവ നാണ് അല്ലാഹു. അവന്റെ കാരുണ്യം നിമിത്തമാണ് അവൻ മുതലായ വേദഗ്രമ്ലങ്ങൾ അവതരിപ്പിച്ചും, പ്രവാചകൻമാരെ അയച്ചും ജനങ്ങൾക്ക് സന്ദേ ശങ്ങൾ എത്തിക്കുന്നത്. അവനാണ് സർവ്വലോകനിയന്താവും, ആരാധന ക്കർഹനും എന്നൊക്കെയാണ് തുടർന്നുള്ള വചനങ്ങളിൽ പ്രസ്താവിച്ചതിന്റെ ചുരുക്കം.
44:9–16

بَلۡ هُمۡ فِي شَكّٖ يَلۡعَبُونَ

فَٱرۡتَقِبۡ يَوۡمَ تَأۡتِي ٱلسَّمَآءُ بِدُخَانٖ مُّبِينٖ

يَغۡشَى ٱلنَّاسَۖ هَٰذَا عَذَابٌ أَلِيمٞ

Passage continues through verse 44:16.

(9) എങ്കിലും, അവർ ധ അവിശ്വാ സികൾ പ സംശയത്തിൽ (പെട്ട്) കളി ച്ചുകൊണ്ടിരിക്കുകയാണ്. 10 പ അതിനാൽ, ആകാശം സ്പഷ്ടമായ ഒരു (തരം) പുകയും കൊണ്ടുവരുന്ന ദിവസം നീ പ്രതീ ക്ഷിക്കുക;- (11) അത് മനുഷ്യരെ മൂടുന്നതാ ണ്. ഇത് വേദനയേറിയ ഒരു ശിക്ഷ യായിരിക്കും. (12) (അവർ പറയും:) ളുടെ രക്ഷിതാവേ, ഞങ്ങളിൽനിന്ന് ശിക്ഷ ഒഴിവാക്കിത്തരേണമേ! നിശ്ച യമായും ഞങ്ങൾ വിശ്വസിക്കുന്നവ (13) എവിടെനിന്നാണ് അവർക്ക് ഉപദേശം (ഫലപ്രദമാകുന്നത്)? അവരുടെ അടുക്കൽ സ്പഷ്ടമായ ഒരു റസൂൽ (ദൈവദൂതൻ) ചെന്നി ട്ടുണ്ടല്ലോ!- (14) എന്നിട്ട് അവർ അദ്ദേഹത്തിൽ നിന്ന് പിൻമാറി ക്കളയുകയാണ് ചെയ്തത്. അവർ പറയുകയും ചെയ്തു: അഭ്യസിപ്പി ക്കപ്പെട്ടവൻ, (എന്നൊ ക്കെ)! (15) നാം ശിക്ഷ അൽപമൊന്ന് ഒഴിവാക്കിക്കൊടുക്കുന്നതാണ്. (അ വിശ്വാസികളേ) നിശ്ചന്നയമായും നിങ്ങൾ (വീണ്ടും) മടങ്ങുന്നന്നവരാ കുന്നു. (16) ഏറ്റവും വലിയ പിടുത്തും നാം പിടിക്കുന്ന ദിവസം! നിശ്ചയ മായും (അന്ന്) നാം പ്രതികാര (ശി ക്ഷാ) നടപടി എടുക്കുന്നവരായിരി ക്കും. (9) എങ്കിലും (പക്ഷേ) അവർ സംശയത്തിൽ കളിക്കു കയാണ്, വിളയാടുന്നു (10) അതിനാൽ നീ പ്രതീക്ഷിക്കുക വരുന്ന ദിവസം ആകാശം ഒരു പുകയും കൊണ്ട് സ്പഷ്ടമായ, വ്യക്ത മായ (11) അത് മനുഷ്യരെ മൂടും ഇത് വേദനയേറിയ ഒരു ശിക്ഷയാണ് (12) ഞങ്ങളുടെ റേ∫ ഞങ്ങളിൽനിന്ന് ഒഴി വാക്കി (തുറവിയാക്കി)ത്തരണേ ശിക്ഷയെ നിശ്ചയമായും ഞങ്ങൾ വിശ്വസിക്കുന്നവരാണ് (13) എങ്ങനെ (എവിടെ നിന്ന്) അവർക്ക് ഓർമ, ബോധം, ഉപദേശം അവർക്ക് വന്നിട്ടുണ്ട് സ്പഷ്ടമായ ഒരു റസൂൽ (14) എന്നിട്ട് അദ്ദേഹത്തിൽനിന്ന് അവർ പിൻമാറി (തിരിഞ്ഞുപോയി) അവർ പറയുകയും ചെയ്തു അഭ്യസിപ്പി ക്കപ്പെട്ട (പഠിപ്പിക്കപ്പെട്ട) ഒരുവൻ ഭ്രാന്തൻ (15) നാം ഒഴിവാ വരാണ് ശിക്ഷയെ അൽപം, കുറച്ച് നിശ്ചയമായും നിങ്ങൾ മടങ്ങുന്നവരാണ്, ആവർത്തിക്കുന്നവരാണ് (16) നാം പിടിക്കുന്ന ദിവസം ഏറ്റവും വലിയപിടുത്തം നിശ്ചയമായും നാം പ്രതികാര (ശിക്ഷാ) നടപടി എടുക്കുന്നവരാണ്. ആകാശം പുകകൊണ്ടുവരുന്ന ദിവസം ( ജ്ഞച്ഛല മ്മൾഷ ) എന്ന് പറഞ്ഞത് കഴിഞ്ഞുപോയ ഒരു സംഭവത്തെ ഉദ്ദേശിച്ചാണോ, ക്വിയാമത്തുനാളിൽ അടയാളങ്ങളിൽ ഒന്നായി വരുവാനിരിക്കുന്ന ഒരു സംഭവത്തെ ഉദ്ദേശിച്ചാണോ എന്ന് വ്യാഖ്യാതാക്കൾക്കിടയിൽ രണ്ട് പക്ഷമുണ്ട്. (റ)ന്റെയും മിക്ക വ്യാഖ്യാതാക്കളുടെയും അഭിപ്രായവുമാണ്. ഇമാം ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ച ഒരു ഹദീഥിന്റെ സാരം ഇപ്രകാരമാകുന്നു; ക്വിയാമത്ത് നാളിന്നടുത്തു സംഭവിക്കാനിരിക്കുന്ന ഒരു പുകയാണ് ഇത് എന്ന് കൂഫായിൽ വെച്ച് ഒരാൾ പ്രസ്താവിക്കുകയുണ്ടായി. അതിനെപ്പറ്റി മസ്റൂക്വ് ( ) ഇബ്നു (റ) നോട് ചോദിച്ചു.നിശ്ചയമില്ലാത്തതിനെക്കുറിച്ച് അല്ലാഹു വിനറിയാം എന്ന് പറഞ്ഞാൽപോരേ എന്നും മറ്റും പറഞ്ഞ് ആക്ഷേപിച്ചുകൊണ്ട് ഇബ്നു (റ) ഇങ്ങനെ പ്രസ്താവിച്ചു:- ക്വുറൈശികളുടെ ധിക്കാരം മുഴുത്തപ്പോൾ, മുമ്പ് യൂസുഫ് നബി(അ)യുടെ കാലത്തുണ്ടായതുപോലെയുള്ള ഒരു ക്ഷാമം വഴി അവരെ പാക പ്പെടുത്തണമെന്ന് നബി ˜ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അങ്ങനെ,ക്ഷാമം പിടി പെടുകയും, അവർ എല്ലും ശവവും ഭക്ഷിക്കേണ്ടിവരികയും ചെയ്തു. പട്ടിണി യുടെ കാഠിന്യം നിമിത്തം മേൽപ്പോട്ട് നോക്കിയാൽ ആകമാനം പുകമൂടിയതായി അവർക്ക് തോന്നിയിരുന്നു. ഈ ശിക്ഷയിൽ നിന്ന് തങ്ങളെ ഒഴിവാക്കിത്തരുവാൻ പ്രാർത്ഥിക്കണമെന്നും, തങ്ങൾ വിശ്വസിച്ചുകൊള്ളാമെന്നും അവർ നബി ˜ യോട് അപേക്ഷിച്ചു. തിരുമേനി പ്രാർത്ഥിക്കുകയും മഴ വർഷിച്ച് സുഖം കൈവരുകയും ഉണ്ടായി. ഈ അവസരത്തിലായിരുന്നു ഹ്നട്ടപ്പയ ഏൾത്തക്കഠസ്ലര (നാം ശിക്ഷ അൽപ മൊന്ന് ഒഴിവാക്കുന്നതാണ്. നിശ്ചയമായും നിങ്ങൾ വീണ്ടും മടങ്ങുന്നവരാണ്.) എന്ന് അല്ലാഹു അവതരിപ്പിച്ചത്. സൗഖ്യം ലഭിച്ചപ്പോൾ അവർ പഴയപടി തന്നെ ആയിത്തീരുകയും ചെയ്തു. അപ്പോൾ മ്മൾഷ (നാം ഏറ്റവും വലിയ പിടുത്തം പിടിക്കുന്ന ദിവസം! നാം പ്രതികാരശിക്ഷ നടത്തുന്നവരാണ്.) എന്ന വചനം അവതരിച്ചു. അങ്ങനെ, ബദ്ർ യുദ്ധത്തിൽവെച്ച് അല്ലാഹു അവരിൽ ശിക്ഷാ നട പടി എടുക്കുകയും ചെയ്തു. (ബു; മു.) കഴിഞ്ഞുപോയ രണ്ട് സംഭവങ്ങളാണ് പുക( )യും ഏറ്റവും വലിയ പിടുത്ത( )വും എന്ന് ഈ ഹദീഥിൽ നിന്ന് വ്യക്തമാകുന്നു. ഈ ശിക്ഷ ക്കുള്ള കാരണമാണ് 9 -ാം വചനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ശിക്ഷയെക്കുറിച്ചുള്ള താക്കീതും, അതിന്റെ സ്വഭാവവുമാണ് 10 ഉം ഉം വചനങ്ങളിൽ കാണുന്നത്. ശിക്ഷയിൽനിന്ന് മോചനം നൽകുവാനുള്ള അവരുടെ അപേക്ഷയാണ്. നബി ˜ യുടെ ദൗത്യവും, ഉപദേശങ്ങളും സ്വീകരിക്കാത്തതിരി ക്കട്ടെ, നബി ˜ യെപ്പറ്റി അവർ പല അസംബന്ധങ്ങളും പറഞ്ഞുകൊണ്ടിരിക്കു കയും ചെയ്യുന്നു. ഇവനെ ആരൊക്കെയോ എന്തൊക്കെയോ പഠിപ്പിച്ചുവിട്ട ഇവനൊരു പരിഹസിച്ചുകൊ ണ്ടിരിക്കുകയാണവർ. എന്നിരിക്കെ, ഇപ്പോൾ അവർക്ക് എവിടെ നിന്നാണ് ഇൗ ബോധം വന്നത്? എന്നത്രെ 13, 14 വചനങ്ങളിൽ ചോദിക്കുന്നത്. ഏതായാലും, കുറച്ച് കാലത്തേക്ക് ശിക്ഷയിൽ നിന്ന് അവർക്ക് ഒഴിവ് നൽകാം. പക്ഷേ, അവ രുടെ മന് മടങ്ങിയിട്ടില്ല; അവർ എനിയും പഴയ സ്വഭാവം ആവർത്തിക്കുക തന്നെ ചെയ്യും, എന്നിങ്ങനെയുള്ള ഒരു പ്രവചനമാണ് 15 -ാം വചനം. വീണ്ടും പഴയ നിലയിലേക്ക് മടങ്ങുന്നപക്ഷം ഉണ്ടാകുന്ന പ്രതികാരശിക്ഷയെക്കുറിച്ച് 16 -ാം വചനത്തിൽ താക്കീത് നൽകുകയും ചെയ്യുന്നു. ഇൗ പ്രതികാരശിക്ഷയായി രുന്നു ബദ്റിൽവെച്ച് മുശ്രിക്കുകൾ അനുഭവിക്കേണ്ടിവന്നത്. ക്വിയാമത്ത്നാളിന്റെ അടയാളങ്ങളായി നബി ˜ പ്രസ്താവിച്ച കൂട്ടത്തിൽ ഒന്ന് ) യാണെന്ന് ഹുദൈഫഃ (റ)യും അബൂഹുറയ്റഃ (റ)യും പറഞ്ഞ തായി മുസ്ലിം (റ) നിവേദനം ചെയ്തിട്ടുണ്ട്. ഇൗ പുകയാണ് ഇവിടെയും ഉദ്ദേ ശ്യമെന്നും, വമ്പിച്ച പിടുത്തം കൊണ്ടുദ്ദേശ്യം ക്വിയാമത്ത്നാളിലെ പിടുത്തമാ ണെന്നുമാണ് ഇബ്നു അ∫ാസ് (റ) മുതലായ ചിലരുടെ അഭിപ്രായം. ഇബ്നു അ∫ാസ് (റ) പ്രസ്താവിച്ചതായി ഇബ്നുജരീർ (റ) ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു; എന്ന് പറഞ്ഞത് ബദർ യുദ്ധമാണെന്ന് ഇബ്നു പറയുന്നു.എന്റെ അഭിപ്രായം അത് ക്വിയാമത്ത് നാളാണെന്നാകുന്നു. ഇബ്നു കഥീർ (റ) ചൂണ്ടിക്കാട്ടിയതുപോലെ, (റ)ന്റെ വ്യാഖ്യാനം അനുസരിച്ച് ഒരു പുക യഥാർത്ഥത്തിൽ ഉണ്ടായിട്ടില്ലെന്നും, പട്ടിണിയുടെ കാഠിന്യം നിമിത്തം മേല്പോട്ട് നോക്കിയാൽ പുക മൂടിയ പ്രതീതി ക്വുറൈശികൾക്ക് തോന്നു കമാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും വ്യക്തമാണ്. ആകാശം പുക കൊണ്ടുവരുമെന്നും, അത് സ്പഷ്ടമായ പുകയായിരിക്കുമെന്നും ആ പുക മനു ഷ്യരെ മൂടുമെന്നും, ഇത് വേദനയേറിയ ഒരു ശിക്ഷയാണെന്നും വ്യക്തമായി പ്രസ്താവിച്ചിരിക്കയാണ്. ഇത് കണക്കിലെടുക്കുമ്പോൾ ഇബ്നു അ∫ാസ് (റ)ന്റെ അഭിപ്രായത്തിനാണ് കൂടുതൽ പ്രസക്തി കാണുന്നത്. എനി, ഇൗ ആയത്തിൽ പ്രസ്താവിച്ച പുക ഇബ്നു (റ) പ്രസ്താവിച്ച അതേപുക തന്നെയാ ണെന്നുവച്ചാലും, ക്വിയാമത്തുനാളിൽ മറ്റൊരു പുകനബിവചനത്തിൽ പ്രസ്താ വിക്കപ്പെട്ട പുകവേറെയും ഉണ്ടാകുന്നതിന് വിരോ ധമില്ല. എല്ലാറ്റിലും വെച്ച് ഏറ്റവും വമ്പിച്ച പിടുത്തത്തിന്റെ ദിവസം അതാണല്ലോ. ക്വിയാമത്ത്നാളിൽ ശിക്ഷ യിൽ നിന്ന് ഒഴിവാക്കിക്കൊടുത്താൽ ഞങ്ങൾ മേ ലിൽ വിശ്വസിച്ചുകൊള്ളാമെന്ന് അവിശ്വാസികൾ അപേക്ഷിക്കുമെന്നും, ഐഹികജീവിതത്തിലേക്ക് രണ്ടാമത് മട ക്കിയാ ലും അവർ പഴയ നിലതന്നെ ആവർത്തിക്കുമെന്നും പലപ്പോഴും പ്രസ്താവിക്കാറുള്ളതുമാകുന്നു.
44:17–21

۞وَلَقَدۡ فَتَنَّا قَبۡلَهُمۡ قَوۡمَ فِرۡعَوۡنَ وَجَآءَهُمۡ رَسُولٞ كَرِيمٌ

أَنۡ أَدُّوٓاْ إِلَيَّ عِبَادَ ٱللَّهِۖ إِنِّي لَكُمۡ رَسُولٌ أَمِينٞ

وَأَن لَّا تَعۡلُواْ عَلَى ٱللَّهِۖ إِنِّيٓ ءَاتِيكُم بِسُلۡطَٰنٖ مُّبِينٖ

Passage continues through verse 44:21.

(17) തീർച്ചയായും, ഇവരുടെ മുമ്പ് ജനതയെ നാം പരീക്ഷണം ചെയ്കയുണ്ടായി. മാന്യനായ ഒരു റസൂൽ അവരുടെ അടുക്കൽ ചെല്ലുകയും ചെയ്തു. (18) (ദൗത്യം ഇവയാണ്:) അല്ലാഹുവിന്റെ അടിയാന്മാരെ എനിക്ക് വിട്ടുതന്നേക്കുവിൻ; നിശ്ച യമായും ഞാൻ നിങ്ങൾക്ക് വിശ്വ സ്തനായ ഒരു എന്നും;- (19) നിങ്ങൾ അല്ലാഹുവിനെ തിരിൽ ഔന്നത്യം (പൊങ്ങച്ചം) കാണിക്കരുത്; നിശ്ചയമായും ഞാൻ നിങ്ങൾക്ക് സ്പഷ്ടമായ (അധിന്നകൃതലക്ഷ്യം) കൊണ്ടുവന്നു എന്നും. (20) നിങ്ങൾ എന്നെ എറിഞ്ഞാ ട്ടുന്നതിനെപ്പറ്റി എന്റെയും നിങ്ങളു ടെയും രക്ഷിതാവായുന്നള്ളവനിൽ ഞാൻ ശരണം പ്രാപിക്കുന്നു. (21) നിങ്ങൾ എന്നെ വിശ്വസി ക്കുന്നില്ലെങ്കിൽ, എന്നെ നിങ്ങൾ (17) തീർച്ചയായും നാം പരീക്ഷിക്കുകയുണ്ടായി ഇവരുടെ മുമ്പ് ജനതയെ അവർക്ക് ചെല്ലുക (വരുക)യും ചെയ്തു മാന്യനായ ഒരു ദൂതൻ (18) നിങ്ങൾ വിട്ടുതരുവിൻ (ചേർത്തുതരുവിൻ) എനിക്ക്, എന്നിലേക്ക് അല്ലാഹുവിന്റെ അടി യാൻമാരെ നിശ്ചയമായും ഞാൻ നിങ്ങൾക്ക് വരാം, തരാം പ്രത്യ ക്ഷമായ അധികൃതലക്ഷ്യംകൊണ്ട് (19) നിങ്ങൾ ഔന്നിത്യം (പൊ അല്ലാഹുവിന്റെ മേൽ നിശ്ചയമായും ഞാൻ നിങ്ങൾക്ക് വരാം,തരാം പ്രത്യക്ഷമായ അധികൃതലക്ഷ്യം കൊണ്ട് (20) ഞാൻ ശരണം (രക്ഷ) പ്രാപിക്കുന്നു എന്റെ റ∫ിൽ നിങ്ങളുടെ റ∫് നിങ്ങളെന്നെ എറിഞ്ഞാട്ടുന്ന (എറിഞ്ഞുകൊല്ലു ന്ന)തിനെപ്പറ്റി (21) നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്നെ (ഞാൻ പറയുന്നത്) നിങ്ങളെന്നെ വിട്ടു (അകന്നു) പോകുക മർദ്ദിക്കുന്നത് നിറുത്തൽ ചെയ്യുകയും അവരെ തന്നോടൊപ്പം (ഫലസ്തീനിലേക്ക്) വിട്ടയക്കുകയും വേണമെന്ന് മൂസാ നബി (അ) ആവശ്യ പ്പെട്ടിരുന്നു. (ത്വാഹാ: 47) അല്ലാഹുവിന്റെ അടിയാൻമാരെ പറഞ്ഞതിന്റെ താൽപര്യവും അതുതന്നെയാകുന്നു. കൽപിച്ച ർൾഞ്ഞഘഞ്ചഖ എന്ന പദത്തിന് എറിഞ്ഞുകൊല്ലുക, ബഹിഷ്കരിക്കുക, അർത്ഥങ്ങളും വരാവുന്നതാണ്. ഞാൻ പറയുന്നത് നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ നിങ്ങളെന്നെ സ്വൈരം കെടുത്താതിരിക്കുകയെ ങ്കിലും വേണമെന്നും അദ്ദേഹം ഉപദേശിച്ചു. ജനതയും അദ്ദേഹ ത്തിന്റെ വാക്കുകൾ ഒന്നും ചെവിക്കൊണ്ടില്ല; അവർ ധിക്കാരം തുടരുകതന്നെ ചെയ്തു.
44:22–24

فَدَعَا رَبَّهُۥٓ أَنَّ هَـٰٓؤُلَآءِ قَوۡمٞ مُّجۡرِمُونَ

فَأَسۡرِ بِعِبَادِي لَيۡلًا إِنَّكُم مُّتَّبَعُونَ

وَٱتۡرُكِ ٱلۡبَحۡرَ رَهۡوًاۖ إِنَّهُمۡ جُندٞ مُّغۡرَقُونَ

(22) അങ്ങനെ, അദ്ദേഹം തന്റെ റ∫ിനെ വിളി(ച്ചു പ്രാർത്ഥി)ച്ചു; ഇക്കൂട്ടർ കുറ്റവാളികളായ ഒരു ജന ധ വേണ്ടുന്ന നടപടി എടു ക്കണേ! പ എന്ന്. (23) (റ∫് മറുപടി നൽകി:) എന്നാൽ, നീ എന്റെ അടി യാൻമാരെയും കൊണ്ട് ഒരു രാത്രി യിൽ രാപ്രന്നയാണം ചെയ്യുക; നിശ്ച യമായും, നിങ്ങൾ പിൻതുടരപ്പെടു ന്നവരായിരിക്കും. (24) തുറന്ന് വിശാലമായ നിലയിൽ സമുദ്രത്തെ നീ വിട്ടുപോ കുകയും ചെയ്യുക. നിശ്ചയമായും, അവർ മുക്കി നശിപ്പിക്കപ്പെടുന്ന ഒരു സൈന്യമാ കുന്നു. (22) അപ്പോഴദ്ദേഹം, വിളിച്ചു, പ്രാർത്ഥിച്ചു തന്റെ റ∫ിനെ ഇക്കൂട്ടരാണെന്ന് കുറ്റവാളികളായ ഒരു ജനത (23) എന്നാൽ നീ രാവുയാത്ര ചെയ്യുക എന്റെ അടിയാന്മാരെയും കൊണ്ട് രാത്രിയിൽ നിശ്ചയമായും നിങ്ങൾ പിൻതുടരപ്പെടുന്നവരാണ് (24) നീ വിട്ടുപോകുക (ഉപേക്ഷിക്കുക)യും ചെയ്യുക സമുദ്രത്തെ തുറന്നതായി, വിശാലമായതായി, ശാന്തമായി നിശ്ചയമായും അവർ ഒരു സൈന്യമാ ണ്, പട്ടാളമാണ് മുക്കി നശിപ്പിക്കപ്പെടുന്നവരായ ഒരു രാത്രി കൂട്ടി രഹസ്യമായി പുറപ്പെട്ട് കടന്നു പോകണം. നിങ്ങൾ അക്കരെ പറ്റുമ്പോഴേക്കും ജനതയും നിങ്ങ ളുടെ പിന്നാലെ വരും, നിങ്ങൾക്കുവേണ്ടി സമുദ്രത്തിൽ തുറക്കപ്പെടുന്ന മാർഗ ത്തിൽകൂടി അവർ നിങ്ങളെ പിൻതുടർന്നുവരുമാറ് ആ സമുദ്രമാർഗം തുറന്നിരു ന്നുകൊള്ളട്ടെ, അവരതിൽ പ്രവേശിച്ചുകഴിഞ്ഞാൽ വെള്ളം അന്യോന്യം കൂട്ടി മുട്ടി അവർ മുങ്ങി നശിച്ചുകൊള്ളും എന്ന് സാരം. മൂസാ നബി (അ)യോട് സമു ദ്രത്തെ വടികൊണ്ട് അടിക്കുവാൻ കൽപ്പിന്നച്ചതും, അപ്പോൾ സമുദ്രജലം മലന്തി ണ്ണപോലെ ഇരുവശത്തേക്കും ചിറച്ചുനിന്നതും, ആ വഴിയിൽ കൂടി അവർ സമുദ്രം കടന്ന് രക്ഷപ്പെട്ടതും സൂ: ത്വാഹായിലും, അല്ലാഹു വിവരിച്ചതാ ണ്. ജനത സമുദ്രം കടന്ന് കഴിഞ്ഞശേഷം തങ്ങളുടെ പിന്നാലെ കൂട്ടരും വരുന്നത് കണ്ട് അവർ തങ്ങളെ പിടികൂടിയേ ക്കുമോ എന്ന് ഭയപ്പെടുകയും, സമുദ്രം ആയിത്തീരുവാൻവേണ്ടി മൂസാനബി (അ) വീണ്ടും വടികൊണ്ട് സമുദ്രത്തെ അടിക്കുവാൻ ഉദ്യമിക്കുകയും ചെയ്തപ്പോഴാ യിരുന്നു (സമുദ്രത്തെ തുറന്ന് വിശാലമായ നിലയിൽ വിട്ടുപോകു ക.) എന്ന കൽപന ഉണ്ടായത് എന്ന് ക്വത്താദഃ (റ) മുതലായവർ പ്രസ്താവിച്ചി രിക്കുന്നു. അതുകൊണ്ടാണ് ഈ വാക്യത്തിന് സമുദ്രത്തെ അതിന്റെ പാട്ടിന് വിട്ടേക്കുക ( ൽക്തറസ്ലങ ള്ളപ്പഥ ) എന്ന് പ്രധാന മുഫിറുകൾ അർത്ഥം നൽകുന്ന ത്. നേരം പുലർന്നപ്പോഴേക്കും കൂട്ടരും പിന്നാലെ വന്നെത്തിയെ ന്നും, രണ്ടുകൂട്ടരും പരസ്പരം കണ്ടുതുടങ്ങിയപ്പോൾ മൂസാ നബി (അ)യോട് സങ്കടപ്പെട്ടുവെന്നും, അദ്ദേഹം അവരെ സമാധാനിപ്പിച്ചുവെന്നും 61- 63 ലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അപ്പോൾ, ചിറച്ചുനിൽക്കുന്ന സമുദ്ര ജലം തമ്മിൽ കൂട്ടി ആ മാർഗം അടഞ്ഞുകാണുവാൻ ആഗ്രഹി ക്കുന്നത് സ്വാഭാവികമാണ്. മൂസാ നബി (അ)യും ചെങ്കടൽ കടന്ന് രക്ഷപ്പെട്ടത് ഒരു അസാധാരണ സംഭവമൊന്നുമല്ലെന്നും അവർ സമുദ്രത്തിൽ ആഴം കുറഞ്ഞ കുത്തി രക്ഷപ്പെട്ടതാണെന്നും, കൂട്ടുകാരു മാകട്ടെ, മുമ്പും പിമ്പും നോക്കാതെ ദ്രുതഗതിയിൽ സമുദ്രത്തിൽ ഇറങ്ങി നടന്ന തുകൊണ്ട് ഒരു കയത്തിൽ മുങ്ങിപ്പോയതാണെന്നും മറ്റും തനിപരിഹാസ്യവും ബാലിശവുമായ ചില പുത്തൻ യുക്തിവാദങ്ങൾ അടുത്തകാലത്ത് രംഗപ്രവേശം ചെയ്തിട്ടുള്ളതിനെയും, അതിനുവേണ്ടി പല വാക്യങ്ങളെയും ദുർവ്യാ ഖ്യാനം ചെയ്തും, കള്ളത്തെളിവുകൾ നിർമിച്ചും അവർ സാഹസപ്പെടുത്തി വന്നി ട്ടുള്ളതിനെയും സംബന്ധിച്ച് സൂ: ത്വാഹായുടെ അവസാനത്തിലുള്ള വ്യാഖ്യാന ക്കുറിപ്പിൽ നാം വിശദീകരിച്ചിരിക്കുന്നു. 24 -ാം വചനത്തിലെ എന്ന വാക്കിന്റെ അർത്ഥത്തിൽ ഇവർ നടത്തിയ കൃത്രിമങ്ങളും അതിൽ തുറന്നുകാട്ടിയിട്ടുണ്ട്. അതുകൊണ്ട് അതിനെപ്പറ്റി ഇവിടെ സംസാരിക്കുന്നില്ല.
44:25–29

كَمۡ تَرَكُواْ مِن جَنَّـٰتٖ وَعُيُونٖ

وَزُرُوعٖ وَمَقَامٖ كَرِيمٖ

وَنَعۡمَةٖ كَانُواْ فِيهَا فَٰكِهِينَ

Passage continues through verse 44:29.

(25) എത്രയാണവർ ഉപേക്ഷിച്ച് (വിട്ടു) പോയത്? തോട്ടങ്ങളായും, അരുവികളായും!- 26 പ കൃഷികളായും, മാന്യമായ വാസസ്ഥലമായും!!- 27 പ സുഖസൗകര്യമായും അവർ തമ്മിൽ സുഖിയൻമാരായിരു ന്നു. 28 പ അപ്രകാരമാണ് (അവരുടെ കലാശം)! വേറെ ഒരു ജനതക്ക് നാം അവയെ(ല്ലാം) അനന്തരാവകാശമാ ക്കുകയും ചെയ്തു. (29) എന്നിട്ട്, അവരുടെ പേരിൽ ആകാശവും, ഭൂമിയും കരഞ്ഞില്ല; അവർ കാലതാമസം നൽകപ്പെട്ടവ രായതുമില്ല. (25) എത്രയാണവർ ഉപേക്ഷിച്ച് (വിട്ടു)പോയത് തോട്ടങ്ങ ളായും അരുവി (നീരുറവ)കളും (26) വിള(കൃഷി)കളും വാസ സ്ഥലവും, പാർപ്പിടവും മാന്യമായ (27) സുഖസൗകര്യവും, അനു ഗ്രഹവും അതിൽ അവരായിരുന്നു സൗഖ്യം അനുഭവിക്കുന്നവർ, സുഖിയൻമാർ (28) അപ്രകാരമാണ് നാമതിനെ അനന്തരമാക്കി ക്കൊടുക്കയും ചെയ്തു വേറെ ഒരു ജനതക്ക് (29) എന്നിട്ട് പേരിൽ ആകാശം ഭൂമിയും അവർ ആയിരുന്നത് (ആയതു)മില്ല കാലതാമസം (ഒഴിവ്) നൽകപ്പെടുന്ന വർ ഫലഭൂയിഷ്ഠമായ തോട്ടങ്ങൾ, സമൃദ്ധമായ കൃഷിനിലങ്ങൾ, നാടാകെ സമ്പന്നമാക്കുന്ന നീല ജലാശയങ്ങൾ സുഖസമ്പൂർണമായ വാസസ്ഥലങ്ങൾ, മണിമാളികകൾ എന്നിങ്ങനെ ജീവിതത്തിന്റെയും ആഡംബരത്തിന്റെയും കണ ക്കറ്റ ഉപാധികളെ എന്നെന്നേക്കമായി ഈജിപ്തിൽ മറ്റുള്ളവർക്കായി വിട്ടേച്ചു കൊണ്ടാണവർ ചെങ്കടലിൽ മുങ്ങി നശിച്ചത്. ലോകചരിത്രത്തിൽ ഇണ കാണാത്ത ഒരു മഹാ സംഭവമായിരുന്നു അത്. ജനതയുടെയും മുൻനില നോക്കുകയാണെങ്കിൽ, ഇതുകണ്ട് ആകാശവും ഭൂമിയും പൊട്ടിക്കരയേണ്ടതാ യിരുന്നുവെന്നുവേണം പറയുവാൻ. പക്ഷേ, അതൊന്നും ഉണ്ടായില്ല. അവർക്കു വേണ്ടി കണ്ണുനീരൊഴുക്കുവാൻ ആരും ഉണ്ടായതുമില്ല. കാരണം, ഭൂമിയിൽ അവ രുടേതായ സൽപ്രവർത്തനങ്ങളൊന്നും അവശേഷിച്ചിട്ടില്ല. ആകാശത്തേക്ക് അവരുടെ സൽക്കർമങ്ങളൊന്നും കയറിപ്പോയിട്ടുമില്ല. അവരുടെ ഇതപര്യന്തമുള്ള പ്രതാപത്തെ ഓർത്തോ, ഇപ്പോഴത്തെ ദാരുണാവസ്ഥ ഓർത്തോ പശ്ചാ ത്തപിച്ചുനോക്കി. പക്ഷേ, ഇതുവരെയും ധിക്കാരം പ്രവർത്തിക്കുകയും കുഴപ്പമു ണ്ടാക്കുകയും ചെയ്തു. ഇപ്പോഴാണോ വിശ്വസിക്കുവാൻ തയ്യാറാകുന്നത്?! എന്നാ യിരുന്നു അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള മറുപടി. (സൂ: യൂനുസ് 91) ഐശ്വര്യം, സമൃദ്ധി, പരിഷ്കാരം, ഭൗതികപ്രതാപം എന്നീ തുറകളിൽ ക്രിസ്ത്വബ്ദത്തിന് ഏകദേശം നാലായിരം കൊല്ലം മുതൽക്കേ വളരെ കീർത്തി യാർജ്ജിച്ച രാജ്യമാണ് ഈജിപ്ത്. പൗരാണികചരിത്രത്തിൽ മാത്രമല്ല, ആധു നിക ചരിത്രത്തിലും ഈജിപ്തിന്റെ സ്ഥാനം പ്രസിദ്ധമാണ്. ലോകപ്രസിദ്ധമായ നീലനദിയും, അതിന്റെ നിരവധി ശാഖോപശാഖകളും, അവയ്ക്കിടയിൽ പച്ചവി രിച്ച് പരന്നുകിടക്കുന്ന ഫലഭൂയിഷ്ടമായ കൃഷിസ്ഥലങ്ങളും അല്ലാഹു ആ രാജ്യ ത്തിന് നൽകിയ വമ്പിച്ച അനുഗ്രഹമത്രെ. പ്രകൃത്യാതന്നെ അല്ലാഹു നൽകിയ ഈ അനുഗ്രഹങ്ങൾ നീലനദിയുടെ പല അണക്കെട്ടുകൾമൂലം പൂർവ്വാധികം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ.് അസ്വാൻ അണക്കെട്ട് എന്ന പേരിൽ അറിയ പ്പെടുന്നതും, ലോകത്തെ അണക്കെട്ടുകളിൽവെച്ച് ഏറ്റവും വമ്പിച്ചതും ഭീമവുമായ ഒരു അണക്കെട്ടുകെട്ടി നീലനദിയിലെ വെള്ളം ഉപയോഗപ്പെടുത്തി ലക്ഷക്കണ ക്കിൽ ഏക്ര സ്ഥലങ്ങൾ കൃഷിനിലങ്ങളാക്കി മാറ്റുവാനുള്ള സംരംഭങ്ങൾ ഈജി പ്തിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.വളരെക്കാലം നീണ്ടുനിന്ന ഫറോവാ രാജവംശത്തിനുശേഷം, ആ രാജ്യത്തെ പലരും ഭരിച്ചുപോന്നിട്ടുണ്ട്. അശ്ശൂരികൾ, ബാബിലോണ്യർ, അബിസീനിയക്കാർ, പേർഷ്യക്കാർ, ഗ്രീക്കുകാർ, എന്നിവരും, പിന്നീട് റോമാക്കാരും, പിന്നീട് അറബികളും ഭരിച്ചു.പിന്നീട് തൂലൂൻകാർ, ഇഖ്ശീദികൾ, ഫാത്തിമികൾ, അടിമരാജാക്കൾ, തുർക്കികൾ, ഫ്രാൻസുകാർ, ഇംഗ്ലീഷുകാർ എന്നിവരെല്ലാം അവിടെ ആധിപത്യം നടത്തിയിട്ടു ണ്ട്.
44:30–33

وَلَقَدۡ نَجَّيۡنَا بَنِيٓ إِسۡرَـٰٓءِيلَ مِنَ ٱلۡعَذَابِ ٱلۡمُهِينِ

مِن فِرۡعَوۡنَۚ إِنَّهُۥ كَانَ عَالِيٗا مِّنَ ٱلۡمُسۡرِفِينَ

وَلَقَدِ ٱخۡتَرۡنَٰهُمۡ عَلَىٰ عِلۡمٍ عَلَى ٱلۡعَٰلَمِينَ

Passage continues through verse 44:33.

(30) തീർച്ചയായും, ഇസ്റാ ഈൽ സന്തതികളെ നിന്ദ്യമായ ശിക്ഷയിൽനിന്ന് നാം രക്ഷപ്പെ ടുത്തി;- (31) അതായത്, ന്ന്. കാരണം, അവൻ അതിരുകവി ഞ്ഞവരിൽപെട്ട ഒരു പൊങ്ങച്ചക്കാ രനായിരുന്നു. (32) അറിഞ്ഞുകൊണ്ടുതന്നെ ലോകരെക്കാൾ അവരെ നാം (ഉ ത്തമൻമാരാക്കി) തിരഞ്ഞെടുക്കു കയുണ്ടായി. (33) ദൃഷ്ടാന്തങ്ങളിൽനിന്നും വ്യക്തമായ പരീക്ഷണം ഉൾക്കൊ ള്ളുന്നവ (പലതും) അവർക്ക് നാം നൽകുകയും ചെയ്തിരിക്കുന്നു. (30) തീർച്ചയായും നാം രക്ഷപ്പെടുത്തി സന്തതികളെ ശിക്ഷയിൽനിന്ന് നിന്ദ്യമായ, അപമാനപ്പെടുത്തുന്ന (31) അതായത് നിന്ന് നിശ്ചയമായും അവനാ യിരുന്നു പൊങ്ങച്ചക്കാരൻ, ഉന്നതൻ, ഗർവ്വിഷ്ഠൻ അതിരുകവി ഞ്ഞവരിൽപെട്ട (32) അവരെ നാം തിരഞ്ഞെടുത്തിട്ടുണ്ട്, ഉത്തമ മാക്കുകയുണ്ടായി അറിവോടെ (അറിഞ്ഞുകൊണ്ട്) ലോക രെക്കാൾ (33) അവർക്ക് നാം കൊടുക്കുകയും ചെയ്തു ദൃഷ്ടാന്തങ്ങളിൽനിന്ന് യാതൊന്ന് അതിലുണ്ട് സ്പഷ്ടമായ പരീക്ഷണം അവരുടെ എല്ലാ സ്ഥിതിഗതികളും അറിഞ്ഞും, കണക്കിലെടുത്തുംകൊണ്ടു തന്നെയാണ് അവരുടെ കാലത്തുള്ള ഇതര സമുദായങ്ങളെക്കാൾ അവർക്ക് പല ശ്രേഷ്ഠതകളും നൽകി അല്ലാഹു അനുഗ്രഹിച്ചത്. എത്രയോ പ്രവാചകൻമാ അവരിൽ ഉണ്ടായി. കൂടാതെ നിയമപ്രമാണവും വേദഗ്രമ്ലവു മായ തൗറാത്ത് ലഭിച്ചതും, സീനാതാഴ്വരയിൽ വെച്ച് മന്നായും സൽവായും (ഒ രുതരം പക്ഷിയും കട്ടിത്തേനും)ലഭിച്ചതും, മേഘത്തണൽ നൽകി യതും -അങ്ങനെ ലഭിച്ച പ്രത്യേകാനുഗ്രഹങ്ങളത്രെ. സംസ്കാരത്തിലും, പരിഷ്കാരത്തിലും മറ്റുള്ളവരെ അപേക്ഷിച്ച് അവർ മുമ്പി ലായിരുന്നു. ഇതര സമുദായങ്ങൾക്ക് കാണുവാൻ കഴിഞ്ഞിട്ടില്ലാത്ത പല പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും അല്ലാഹു അവർക്ക് കാട്ടിക്കൊടുക്കുകയുമുണ്ടായി. അതെല്ലാം അവർ എങ്ങനെ ഉപയോഗപ്പെടുത്തുമെന്നുള്ള ഒരു പരീക്ഷണവും കൂടിയായി രുന്നു അത്. അടുത്ത വചനങ്ങളിൽ അറബി മുശ്രിക്കുകളെപ്പറ്റി പറയുന്നു:
44:34–36

إِنَّ هَـٰٓؤُلَآءِ لَيَقُولُونَ

إِنۡ هِيَ إِلَّا مَوۡتَتُنَا ٱلۡأُولَىٰ وَمَا نَحۡنُ بِمُنشَرِينَ

فَأۡتُواْ بِـَٔابَآئِنَآ إِن كُنتُمۡ صَٰدِقِينَ

(34) നിശ്ചയമായും ഇക്കൂട്ടർ (ഇ താ) പറഞ്ഞുകൊണ്ടിരിക്കുന്നു: 35 പ കാര്യം; നമ്മുടെ ഒന്നാ മത്തെ മരണമല്ലാതെ (മറ്റൊന്നും) ഇല്ല; നാം ഉയിർത്തെഴുന്നേൽപ്പിക്ക പ്പെടുന്നവരുമല്ല. (36) എന്നാൽ, (അങ്ങനെയു ണ്ടെങ്കിൽ) നമ്മുടെ പിതാക്കളെ നിങ്ങൾ കൊണ്ടുവരുവിൻനിങ്ങൾ (34) നിശ്ചയമായും ഇക്കൂട്ടർ പറയുന്നു (35) അത് (കാര്യം) അല്ല, ഇല്ല നമ്മുടെ മരണമല്ലാതെ ഒന്നാമത്തെ നാം അല്ലതാനും ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവർ (36) എന്നാൽ നിങ്ങൾ വരുവിൻ നമ്മുടെ പിതാക്കളെക്കൊണ്ട് നിങ്ങളാണെങ്കിൽ സത്യവാൻമാർ മരണത്തോടുകൂടി മനുഷ്യന്റെ കഥ അവസാനിച്ചുപോകുന്നു. പിന്നീട് മറ്റൊരു ജീവിതമോ സുഖദുഃഖമോ ഒന്നും സംഭവിക്കുവാനില്ല എന്നത്രെ മുശ്രിക്കുകൾ പറയുന്നത്. മരണാനന്തരമുള്ള ഉയിർത്തെഴുന്നേൽപ്പിനെപ്പറ്റി പറയുമ്പോൾ, അതിനെ നിഷേധിക്കുവാൻ അവർ പറയാറുള്ള ഒരു ദുർന്യായമാണ്; അങ്ങനെ യാണെങ്കിൽ മരിച്ചുപോയ നമ്മുടെ പൂർവ്വികൻമാരെ എന്താണ് കാണാത്തത്? അവരെ നിങ്ങളൊന്ന് എന്നൊക്കെ മരണാനന്തര ലോകത്ത് വെച്ചല്ലാത്ത സ്ഥിതിക്ക് ഈ ന്യായം കേവലം ബാലിശ മാണെന്ന് പറയേണ്ടതില്ലല്ലോ. അല്ലാഹു അവരെ താക്കീത് ചെയ്യുന്നു:
44:37

أَهُمۡ خَيۡرٌ أَمۡ قَوۡمُ تُبَّعٖ وَٱلَّذِينَ مِن قَبۡلِهِمۡ أَهۡلَكۡنَٰهُمۡۚ إِنَّهُمۡ كَانُواْ مُجۡرِمِينَ

(37) ഇവരാണോ ഉത്തമൻമാർ, അതല്ല, തു∫ഇന്റെ ജനതയും, അവരുടെ മുമ്പുണ്ടായിരുന്നവ രുമോ?- അവരെ(യെല്ലാം) നാം നശിപ്പിച്ചിരിക്കുന്നു. (കാരണം) അവർ കുറ്റവാളികളായിരുന്നു. (37) അവരാണോ, ഇവരാണോ ഉത്തമം അതല്ല തു∫ ഇന്റെ ജനതയോ യാതൊരുവരും അവരുടെ മുമ്പുള്ള അവരെ നാം നശിപ്പിച്ചു നിശ്ചയമായും അവരായിരുന്നു കുറ്റവാളികൾ സത്യനിഷേധത്തിന്റെയും അക്രമത്തിന്റെയും കാരണമായി ഇവരെക്കാൾ ഊക്കൻമാരായിരുന്നവരെല്ലാം നമ്മുടെ ശിക്ഷക്ക് പാത്രമായിത്തീർന്നു. അവരുടെ അതേനില ഇവരും തുടരുകയാണെങ്കിൽ, അവരെപ്പോലെ ഇവരും നമ്മുടെ ശിക്ഷക്ക് ബാധ്യസ്ഥരായിത്തീരുമെന്ന് ഓർത്തുകൊള്ളട്ടെ എന്നുന്നസാരം. ഈജിപ്തിലെ ക്വിബ്ത്ത്വീ (കൊപ്തീ) രാജാക്കൾക്ക് ഫറോവമാർ) എന്ന് പറയപ്പെടുന്നതുപോലെ, യമനിലെ ഒരു പുരാതന രാജകുടുംബത്തിന് തു∫ഉകൾ ( ) എന്ന് പറയപ്പെടുന്നു. ക്രിസ്ത്വബ്ദത്തിനു 115 കൊല്ലം മുമ്പുമുതൽ ക്രിസ്ത്വബ്ദം 525 വരെയുള്ള 640 കൊല്ലക്കാലം യമനും പരിസരങ്ങളും വളരെ പ്രശസ്തമാംവണ്ണം ഇവർ ഭരിച്ചു പോന്നു. സുലൈമാൻ നബി (അ)യെ സന്ദർശിച്ച ബൽക്വീസ് രാജ്ഞിയും സൂറത്തുൽ കഹ്ഫിൽ പ്രസ്താവിച്ച ദുൽക്വർനൈനി ( വജ )യാണെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുള്ള ഇഫ്രീക്വശും ( ) ഈ രാജവർഗത്തിൽ പെട്ടവരത്രെ. ഈ ആയത്തിൽ പ്രസ്താവിച്ച തു∫ഉ് ( ഞ്ഞച്ഛഖ ) ഒരു സൽപുരുഷനായിരുന്നു. അദ്ദേഹം സത്യവിശ്വാ സത്തിലേക്കും സദാചാരത്തിലേക്കും ജനങ്ങളെ ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേ ഹത്തിന്റെ ജനത വഴിപിഴക്കുകയാണ് ചെയ്തത്. ഇദ്ദേഹത്തിന്റെ പേർ അബൂ കർബ് എന്ന ( ഗ്മഞ്ചര ) എന്നാണ് അറിയപ്പെടുന്നത്. ദുൽക്വർനൈനി യമൻകാരനായിരുന്നുവെന്ന അഭിപ്രായക്കാരിൽ ചിലരാണ് ഇദ്ദേഹമായിരുന്നു ദുൽക്വർനൈനി എന്ന് പ്രസ്താവിക്കുന്നത്. ഒരു നബി വചനത്തിൽ തു∫ഇനെ നിങ്ങൾ പഴിക്കരുത്; അദ്ദേഹം വന്നിട്ടുണ്ട്. (അ; ത്വ.) ആയിശഃ (റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. തു∫ഉ് അല്ലാഹു അദ്ദേഹത്തിന്റെ ജനതയെപ്പറ്റി ആക്ഷേ പിച്ച് പറഞ്ഞതും, അദ്ദേഹത്തെപ്പറ്റി ആക്ഷേപിക്കാതിരുന്നതും (ഹാകിം.).
44:38–39

وَمَا خَلَقۡنَا ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ

مَا خَلَقۡنَٰهُمَآ إِلَّا بِٱلۡحَقِّ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

(38) ആകാശങ്ങളെയും, ഭൂമി യെയും രണ്ടിനുമിടയിലുള്ളവ യെയും നാം കളിച്ചുകൊണ്ട് (വൃ ഥാ) സൃഷ്ടിച്ചിരിക്കുകയല്ല. (39) (ന്യായമായ) കാര്യത്തോ ടുകൂടിയല്ലാതെ അവ രണ്ടിനെയും നാം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, അവ രിൽ അധികമാളും അറിയുന്നില്ല. (38) നാം സൃഷ്ടിച്ചിട്ടില്ല, സൃഷ്ടിച്ചതല്ല ആകാശങ്ങളെ ഭൂമിയെയും രണ്ടിനുമിടയിലുള്ളതും കളിക്കുന്നവരാ യി, കളിച്ചുകൊണ്ട് (39) അത് രണ്ടും നാം സൃഷ്ടിച്ചിട്ടില്ല കാര്യ (ന്യായ)ത്തോടെയല്ലാതെ എങ്കിലും അവരിൽ അധികവും അറിയുന്നില്ല അതിമഹത്തായ ഉദ്ദേശ്യലക്ഷ്യത്തോടും, വമ്പിച്ച പരിപാടിയോടും കൂടി സൃഷ്ടിച്ചതാണ് ഈ പ്രപഞ്ചവും, അതിലെ സർവ്വചരാചരങ്ങളും. ഗൗരവമേ റിയ പല യുക്തിരഹസ്യങ്ങളും അതിലുണ്ട്. അല്ലാതെ, കേവലം ഒരു കളിവി നോദമെന്ന നിലക്ക് വൃഥാ സൃഷ്ടിച്ചതല്ല. ഈ യാഥാർത്ഥ്യം മിക്ക ജനങ്ങളും മനിലാക്കുന്നില്ല. മനുഷ്യൻ ജനിക്കുന്നു. കുറെ കഴിയുമ്പോൾ അവൻ മരണമ ടയുന്നു എന്നതിൽ കവിഞ്ഞ് മറ്റൊന്നും അവർക്ക് അറിഞ്ഞുകൂടാ. അങ്ങനെ, അവരുടെ ജീവിതലക്ഷ്യമെന്താണെന്ന് അവർക്ക് എത്തും പിടിയുമില്ലാതിരിക്കു കയാണ് സ്ലഷ്ടച്ഛഥ (നിങ്ങളെ നാം വൃഥാ സൃഷ്ടി ച്ചിരിക്കുകമാത്രമാണെന്നും, നിങ്ങൾ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടുന്നത ല്ലെന്നും നിങ്ങൾ വിചാരിച്ചുവോ?! 23: 115)
44:40–42

إِنَّ يَوۡمَ ٱلۡفَصۡلِ مِيقَٰتُهُمۡ أَجۡمَعِينَ

يَوۡمَ لَا يُغۡنِي مَوۡلًى عَن مَّوۡلٗى شَيۡـٔٗا وَلَا هُمۡ يُنصَرُونَ

إِلَّا مَن رَّحِمَ ٱللَّهُۚ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلرَّحِيمُ

(40) നിശ്ചയമായും (അന്തിമ) തീരുമാനത്തിന്റെ ദിവസം; അവരെ ല്ലാവരുടെയും നിശ്ചിത ധ നിർണാ യക പ സമയമാകുന്നു;- (41) അതായത്, ഒരു ബന്ധുവും (വേറെ) ഒരു ബന്ധുവിന് ഒട്ടും ഉപ കരിക്കാത്ത ദിവസം. അവർ, സഹാ യിക്കപ്പെടുന്നതുമല്ല; (42) അല്ലാഹു കരുണചെയ്തവ രൊഴികെ. നിശ്ചയമായും, അവൻത ന്നെയാണ് പ്രതാപശാലിയും, കരു ണാനിധിയും. (40) നിശ്ചയമായും തീരുമാനത്തിന്റെ (അന്തിമ വിധിന്നയുടെ) ദിവസം അവരുടെ നിശ്ചിത സമയമാണ്, നിർണായക അവധിയാണ് എല്ലാവരുടെയും (41) ഉപകാരം (പരിഹാരം) ചെയ്യാത്ത ദിവസം ഒരു ബന്ധു, മിത്രം ഒരു ബന്ധുവിന്, മിത്രത്തിന് യാതൊ ന്നും, ഒട്ടും അവർ ഇല്ലതാനും സഹായിക്കപ്പെടുക (42) കരുണ (കൃപ) ചെയ്തവരൊഴികെ അല്ലാഹു നിശ്ചയമായും അവൻ തന്നെ പ്രതാപശാലി കരുണാനിധി തീരുമാനത്തിന്റെ ദിവസമാകുന്ന ക്വിയാമത്തുനാളിൽ കുറ്റവാളികൾക്ക് നര കശിക്ഷയാണല്ലോ ആധാരം. നരകത്തിലെ സ്ഥിതിഗതികളാണ് തുടർന്ന് വിവ രിക്കുന്നത്. വിഭാഗം- 3
44:43

إِنَّ شَجَرَتَ ٱلزَّقُّومِ

(43) നിശ്ചയമായും വൃക്ഷം,- പ പാപിയായുള്ളവന്റെ ഭക്ഷ ണമായിരിക്കും. 45 പ ഉരുകിയ (ലോഹ) ദ്രാവകം പോലെയിരിക്കും (അത്); വയറുക ളിൽ അത് തിളച്ചുമറിയും;- 46 പ ചുട്ടവെള്ളം തിളച്ചുമറിയു ന്നത്പോലെ! (43) നിശ്ചയമായും വൃക്ഷം സക്ക്വൂമാകുന്ന
44:44–50

طَعَامُ ٱلۡأَثِيمِ

كَٱلۡمُهۡلِ يَغۡلِي فِي ٱلۡبُطُونِ

كَغَلۡيِ ٱلۡحَمِيمِ

Passage continues through verse 44:50.

(44) പാപിയുടെ ഭക്ഷണമാണ് (45) ഉരുകിയ (ലോഹത്തി ന്റെ) ദ്രാവകംപോലെ അത് തിളച്ചുകൊണ്ടിരിക്കും വയറുകളിൽ (46) തിളക്കൽപോലെ ചൂടുവെള്ളത്തിന്റെ നരകത്തിലെ ഒരു വൃക്ഷമായ സക്ക്വൂമിനെപ്പറ്റി സൂ: സ്വാഫ്ഫാത്ത് 62-66 ൽ വിവരിച്ചിട്ടുണ്ട്. അതിന്റെ ഫലമായിരിക്കും നരകക്കാരുടെ ആഹാരം. അത് കഴി ച്ചാലുണ്ടാകുന്ന അനുഭവമാണ് അല്ലാഹു വിവരിച്ചത്. അവരുടെ ഭക്ഷണം ഇതാ ണെങ്കിൽ, അവരുടെ പാനീയം, കിടപ്പുസ്ഥാനം മുതലായവയും അതുപോല ത്തന്നെ ഭയങ്കരങ്ങളായിരിക്കുമല്ലോ? അല്ലാഹു നമ്മെ കാക്കട്ടെ. ആമീൻ. (47) (പറയപ്പെടും:) അവനെ പിടിക്കുവിൻ; എന്നിട്ടവനെ ജ്വലി ക്കുന്ന നരകത്തിന്റെ മദ്ധ്യത്തിലേക്ക് വലിച്ചിഴക്കുവിൻ! (48) പിന്നീടവന്റെ തലക്കു മീതെ ചുട്ടുതിളക്കുന്ന വെള്ളമാ കുന്ന ശിക്ഷയിൽനിന്നും ചൊരിയു (49) (അവനോട് പറയപ്പെടും;) രുചി നോക്കൂ! നിശ്ചയമായും നീ തന്നെയാണ് പ്രതാപശാലിയും (50) ഇത് നിങ്ങൾ സംശയപ്പെ ട്ടുകൊണ്ടിരുന്ന (ആ) 47 പ അവനെ പിടിക്കുവിൻ എന്നിട്ടവനെ വലിച്ചിഴക്കുവിൻ, പിടി ച്ചിടുവിൻ മദ്ധ്യത്തിലേക്ക് ജ്വലിക്കുന്ന നരകത്തിന്റെ (48) പിന്നെ ചൊരിയുവിൻ അവന്റെ തലക്കുമീതെ ചൂടുവെ ള്ളത്തിന്റെ ശിക്ഷയിൽനിന്ന് (49) രുചി നോക്കുക, അനുഭവിക്കുക നിശ്ചയമായും നീയാണ് പ്രതാപശാലി മാന്യൻ (50) നിശ്ച യമായും ഇത് നിങ്ങൾ ആയിരുന്ന ഒരു കാര്യമാണ് അതിനെപ്പറ്റി നിങ്ങൾ സംശയിക്കപ്പെട്ടുകൊണ്ടിരിക്കും പ്രതാപവും മാന്യതയും നടിച്ചുകൊണ്ടും, പരലോ കജീവിതത്തെയും ശിക്ഷയെയും കുറിച്ച് സംശയപ്പെട്ടുകൊണ്ടിരിക്കുകയായിരു ന്നുവല്ലോ നീ. ഇപ്പോഴിതാ ആ ശിക്ഷ അനുഭവത്തിൽ വന്നിരിക്കുന്നു. അന് നത്തെ അന്തും യോഗ്യതയുമെല്ലാം ഇപ്പോൾ നഷ്ടപ്പെട്ടില്ലേ?! എനി അത് അനുഭവി ച്ചുകൊള്ളുക എന്ന് സാരം. നീ തന്നെയാണ് പ്രതാപശാലിയും അവനെ പരിഹസിച്ച് പറയുന്നതാണെന്ന് പറയേണ്ടതില്ല; പാപികളുടെ ശിക്ഷ യെക്കുറിച്ച് പറഞ്ഞശേഷം സജ്ജനങ്ങളുടെ സുഖസൗകര്യങ്ങളെക്കുറിച്ച് പറ യുന്നു:
44:51–55

إِنَّ ٱلۡمُتَّقِينَ فِي مَقَامٍ أَمِينٖ

فِي جَنَّـٰتٖ وَعُيُونٖ

يَلۡبَسُونَ مِن سُندُسٖ وَإِسۡتَبۡرَقٖ مُّتَقَٰبِلِينَ

Passage continues through verse 44:55.

(51) നിശ്ചയമായും, ഭയഭക്ത രായുള്ളവർ വിശ്വസ്തമായ ഒരു വാസസ്ഥലത്തിൽ ആയിരിക്കും;- 52 പ അതായത്, സ്വർഗത്തോപ്പു കളിലും അരുവികളിലും. 53 പ നേർമപ്പട്ടും, കട്ടിപ്പട്ടും കൊണ്ട് അവർ (വസ്ത്രം) ധരിന്നക്കു ന്നതാണ്;- അന്യോന്യം അഭിമുഖരാ യിക്കൊണ്ട് (സല്ലാപം നടത്തും). (54) അപ്രകാരമാണ് (കാര്യം). (കൂടാതെ) വിശാലനേത്രകളായ വെള്ളമെയ്യാമണികളെ നാം അവർക്ക് ഇണചേർത്ത് കൊടുക്കു ന്നതുമാണ്. (55) അവിടത്തിൽ എല്ലാ (തരം) പഴവർഗങ്ങൾക്കും നിർഭയരായ നിലയിൽ അവർ വിളിച്ച് (ആവശ്യ പ്പെട്ടു) കൊണ്ടിരിക്കും. (51) നിശ്ചയമായും ഭയഭക്തൻമാർ, സൂക്ഷിക്കുന്നവർ ഒരു സ്ഥാനത്തിൽ (വാസസ്ഥലത്തിൽ) ആയിരിക്കും നിർഭയമായ, വിശ്വസ്തമായ (52) അതായത് സ്വർഗങ്ങളിൽ, തോപ്പുകളിൽ അരുവി (നീരുറവ)കളിലും (53) അവർ (വസ്ത്രം) ധരിക്കും നേർമപ്പെ ട്ടുകൊണ്ട് കട്ടിപ്പട്ടും അഭിമുഖരായിക്കൊണ്ട് (54) അപ്ര കാരമാണ് അവർക്ക് നാം ഇണചേർത്ത് (ഭാര്യമാരാക്കി) കൊടുക്കയും മെയ്യാമണികളെ വിശാലനേത്രകളായ (55) . അവർ വിളിക്കും, ആവശ്യപ്പെടും അതിൽ, അവിടത്തിൽ എല്ലാ പഴവർഗങ്ങൾക്കും നിർഭയരായിക്കൊണ്ട്, വിശ്വസ്തരായിക്കൊണ്ട് (ഹൂർ) എന്ന വാക്കിന് വെളുത്ത സുന്ദരികൾ എന്നും, കണ്ണിന്റെ വെള്ള ഭാഗം നല്ല വെളുപ്പും കറുത്തഭാഗം നല്ല കറുപ്പുമായി ആകർഷകത്വമുള്ളവർ എന്നും അർത്ഥങ്ങൾ നൽകപ്പെടുന്നു. ജ്ഞഥ (ഈൻ) എന്ന വാക്കിന് വിശാലനേത്രമു ള്ളവർ എന്നും ആകർഷിക്കുന്ന കണ്ണുകളോടുകൂടിയവർ എന്നിങ്ങനെയും അർത്ഥ ങ്ങളുണ്ട്. ചുരുക്കത്തിൽ, ആകർഷകവും അതിസുന്ദരവുമായ ശരീരത്തോടും നേത്രങ്ങളോടും കൂടിയ തരുണീമണികൾ എന്ന് വിവക്ഷ. തങ്ങൾ സ്വർഗത്തിൽ നിന്ന് പുറത്തുപോകേണ്ടിവരുമെന്നോ, തങ്ങളുടെ ഏതെങ്കിലും സുഖസൗകര്യ ങ്ങൾക്ക് ഭംഗം നേരിട്ടേക്കുമെന്നോ, അവ നിർല്ലോഭം ഉപയോഗിക്കുന്നതിൽ വല്ല മുടക്കവും ബാധിക്കുമെന്നോ ഉള്ള ഭയത്തിനോ ആശങ്കക്കോ അവിടെ അവകാ ശമില്ല. (നിർഭയരായ നിലയിൽ) എന്നും മ്മസ്ലദ്ധല ന്ധ (വിശ്വസ്തമായ വാസ സ്ഥലത്തിൽ) എന്നും പറഞ്ഞതിന്റെ താൽപര്യം അതാണ്. ഇങ്ങനെയുള്ള സൽഭാ ഗ്യവാൻമാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ.
44:56–57

لَا يَذُوقُونَ فِيهَا ٱلۡمَوۡتَ إِلَّا ٱلۡمَوۡتَةَ ٱلۡأُولَىٰۖ وَوَقَىٰهُمۡ عَذَابَ ٱلۡجَحِيمِ

فَضۡلٗا مِّن رَّبِّكَۚ ذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

(56) ആദ്യത്തെ (ഒരു) മരണമ ല്ലാതെ, അവിടത്തിൽ വെച്ച് (എനി) അവർ മരണം അനുഭവിക്കുന്നതല്ല. ജ്വലിക്കുന്ന നരകശിക്ഷയെ അവൻ (അല്ലാഹു) അവർക്ക് കാത്തുകൊടു ക്കുകയും ചെയ്തിരിക്കുന്നു; (57) -നിന്റെ രക്ഷിതാവിങ്കൽനി ന്നുള്ള അനുഗ്രഹത്താൽ! അതുത ന്നെയാണ് മഹത്തായ ഭാഗ്യം! (56) അവർ ആസ്വദിക്ക (അനുഭവിക്ക)യില്ല അതിൽ മരണം മരണമല്ലാതെ ഒന്നാമത്തെ, ആദ്യത്തെ അവർക്ക് അവൻ കാത്തു (ഒഴിവാക്കി) കൊടുക്കുകയും ചെയ്തിരിക്കുന്നു ജ്വലിക്കുന്ന നരകശിക്ഷ (57) അനുഗ്രഹമായിട്ട്, ദയവായി നിന്റെ റ∫ിങ്കൽനിന്നുള്ള അതുതന്നെയാണ് ഭാഗ്യം, വിജയം മഹ ത്തായ, വമ്പിച്ച ˜ ഇപ്രകാരം പ്രസ്താവിച്ചതായി ബുഖാരിയും, മുസ്ലിമും (റ) ഉദ്ധരിക്കുന്നു: ഒരു നല്ല ആട്ടുകൊറ്റന്റെ രൂപത്തിലായിക്കൊണ്ട് സ്വർഗത്തിനും നരകത്തിനുമിടക്ക് മരണത്തെ കൊണ്ട് വരപ്പെടും പിന്നീ ട് അതിനെ അറുക്കപ്പെ ടും. എന്നിട്ട് ഇങ്ങനെ പറയപ്പെടും: ഹേ, സ്വർഗക്കാരേ, ശാശ്വതജീവിതം! എനി നരകക്കാരേ, ശാശ്വതജീവിതം! എനി മരണമില്ല!!( ൽട്ടപ്പഥൻത്തക്തല ) വേറൊരു നബിവചനത്തിൽ ഇപ്രകാരം പറയുന്നു: സ്വർഗക്കാരോട് പറയപ്പെടും: നിങ്ങൾക്ക് ആരോഗ്യത്തോടു നിങ്ങൾക്ക് ഒരിക്കലും രോഗം പിടിപെടുകയില്ല. നിങ്ങൾക്ക് ജീവിച്ചിരിക്കുകയും ചെയ്യാം. -എനി ഒരിക്കലും നിങ്ങൾ മരണന്നപ്പെടുകയില്ല. നിങ്ങൾക്ക് ഒരിക്കലും നിങ്ങൾക്ക് നിരാശ ബാധിക്കയില്ല. നിങ്ങൾക്ക് യുവത്വത്തോട് കൂടി ഒരിക്കലും നിങ്ങളെ വാർദ്ധക്യം (മുസ്ലിം) അല്ലാഹു ഈ അദ്ധ്യായം ഇങ്ങനെ അവസാനിപ്പിക്കുന്നു:-
44:58–59

فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لَعَلَّهُمۡ يَتَذَكَّرُونَ

فَٱرۡتَقِبۡ إِنَّهُم مُّرۡتَقِبُونَ

(58) എന്നാൽ, (നബിയേ) നാം ഇതിനെ നിന്റെ ഭാഷ യിൽ എളുപ്പമാക്കി (സൗകര്യപ്പെടു ത്തി) ത്തന്നിരിക്കുന്നത്, അവർ ഉറ്റാ ലോചിക്കുവാൻ വേണ്ടി മാത്രമാകു ന്നു. (59) ആകയാൽ, നീ പ്രതീക്ഷി ച്ചുകൊള്ളുക; നിശ്ചയമായും അവർ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നവരാ ണ്. (58) എന്നാൽ നാം അതിനെ എളുപ്പമാക്കി നിന്റെ ഭാഷ യിൽ അവർ ഉറ്റാലോചിക്കുവാൻ വേണ്ടി (മാത്രം) (59) ആകയാൽ നീ പ്രതീക്ഷിച്ചുകൊള്ളുക നിശ്ചയമായും അവർ പ്രതീ ക്ഷിക്കുന്നവരാണ്. അവതരിക്കുന്നത് അറബികളിലാണല്ലോ. അവർ മുഖാന്തര മാണ് അത് മറ്റുള്ളവരിൽ എത്തിച്ചേരുന്നതും. അതുകൊണ്ടാണത് അറബിഭാഷ യിലായതും, നിഷ്പ്രയാസം ഗ്രഹിക്കുവാനും കൈകാര്യം ചെയ്യാനും അവർക്ക് സൗകര്യപ്പെടത്തക്കവിധം അവതരിപ്പിച്ചിരിക്കുന്നതും. പക്ഷേ, അവർ ചിന്തിക്കു ന്നില്ല, ഉറ്റാലോചിക്കുന്നുമില്ല. അതാണ് അവർക്ക് പറ്റിയ നാശം. എന്നത്രെ 58-ാം വചനത്തിലെ ആശയം. അവസാനം അല്ലാഹു നബി ˜ യോട് പറയുന്നു; തനിക്ക് ചെയ്തിട്ടുള്ള സഹായങ്ങൾ താമസംവിനാ ലഭിക്കുന്നതാ ണ്. അത് സുപ്രതീക്ഷയോടെ കാത്തിരുന്നുകൊള്ളുക. വല്ല ആപത്തും പിണ ഞ്ഞേക്കുമെന്നും, അങ്ങനെ തൗഹീദിന്റെ പ്രസ്ഥാനം തടയപ്പെട്ട് പോകുമെന്നും മറ്റുമുള്ള ചില പ്രതീക് ഷകളോടുകൂടി കാത്തിരിക്കുകയാണ് മുശ്രിക്കുകൾ ചെയ്യു ന്നത്. ആരുടെ പ്രതീക്ഷയാണ് അനുഭവത്തിൽ വരുകയെന്ന് കാണാമല്ലോ.