QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ash-Shuraa

ٱلشُّورَىٰ

Muhammad Amani Moulavi (d. 1987) · Surah 42 · 53 verses

42:1–2

حمٓ

عٓسٓقٓ

ആമുഖം: അവതരിച്ചത് - വചനങ്ങൾ 53 - വിഭാഗം 5 ധ 23 മുതൽ 27 വരെ ആയത്തുകൾ മദനിയ്യാണെന്നും അഭിപ്രായമുണ്ട് പ പരമ കാരുണികനും, കരുണാ നിധിയുമായ ല്ലാഹുവിന്റെ നാമ ത്തിൽ, (1) ഹാമീം (2) അയ്ൻസീൻക്വാഫ് (1) ഹാമീം (2) അയ്ൻസീൻക്വാഫ് ഈ അക്ഷരങ്ങൾ രണ്ട് ആയത്തുകളായിട്ടാണ് എണ്ണപ്പെട്ടിരിക്കുന്നത്. ഇതുപോലെ യുള്ള കേവലാക്ഷരങ്ങളുടെ സാക്ഷാൽ ഉദ്ദേശ്യം എന്താണെന്ന് നമുക്കറിവില്ല. കൂടു തൽ വിവരം നാം മുമ്പ് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.
42:3

كَذَٰلِكَ يُوحِيٓ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ ٱللَّهُ ٱلۡعَزِيزُ ٱلۡحَكِيمُ

(3) (നബിയേ,) നിനക്കും, നിന്റെ മുമ്പുള്ളവർക്കും പ്രതാപശാലിയായ, അഗാധജ്ഞനായ, അല്ലാഹു ഇപ്ര കാരം വഹ്യ് (ദിവ്യബോധനം) നൽകി വരുന്നു. (3) അപ്രകാരം, ഇതുപോലെ നിനക്ക് വഹ്യ് നൽകുന്നു യാതൊരുവർക്കും നിന്റെ മുമ്പുള്ള പ്രതാപശാലിയായ അല്ലാഹു അഗാധജ്ഞനായ ഈ അദ്ധ്യായത്തിൽ പല പ്രധാന തത്വങ്ങളും നിനക്ക് ബോധനം നൽകിയിട്ടുള്ളത് പോലെ, നിനക്കും മുൻ പ്രവാചകൻമാർക്കും അല്ലാഹു പല സന്ദേശങ്ങളും നൽകി വരുന്നുവെന്ന് സാരം.
42:4–5

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۖ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِن فَوۡقِهِنَّۚ وَٱلۡمَلَـٰٓئِكَةُ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيَسۡتَغۡفِرُونَ لِمَن فِي ٱلۡأَرۡضِۗ أَلَآ إِنَّ ٱللَّهَ هُوَ ٱلۡغَفُورُ ٱلرَّحِيمُ

(4) ആകാശങ്ങളിലുള്ളതും, ഭൂമി യിലുള്ളതും (എല്ലാം) അവനുള്ളതാ ണ്, അവൻ ഉന്നതനാണ്, മഹാനാണ്. (5) ആകാശങ്ങൾ അവയുടെ മുക ളിൽ നിന്ന് പൊട്ടിപ്പിളരുമാറാകുന്നു; മലക്കുകൾ അവരുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് (സ്തോത്രകീർത്തനം) നടത്തിക്കൊ ണ്ടുമിരിക്കുന്നു; ഭൂമിയിലുള്ളവർക്ക് വേണ്ടി അവർ പാപമോചനവും തേടുന്നു; അല്ലാ! (അറിയുക) നിശ്ച യമായും അല്ലാഹുതന്നെയാണ് വളരെ പൊറുക്കുന്നവനും, കരുണാ നിധിയുമായുള്ളവൻ. (4) അവന്നാണ്, അവന്റെതാണ് ആകാശങ്ങളിലുള്ളത് ഭൂമിയിലുള്ളതും അവൻ ഉന്നതൻ മഹത്തായവൻ (5) ആകാശങ്ങൾ ആകാറാകുന്നു പൊട്ടിപ്പിളരുക അവയുടെ മുകളിൽ (മീതെ) നിന്ന് മലക്കുകൾ തസ്ബീഹ് നടത്തുന്നു തങ്ങ ളുടെ റ∫ിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ അവർ പാപമോചനം തേടുകയും ചെയ്യുന്നു ഭൂമിയിലുള്ളവർക്ക് അല്ല, അറിഞ്ഞേക്കുക നിശ്ചയമായും അല്ലാഹു അവൻ തന്നെ വളരെ പൊറുക്കുന്നവൻ കരു ണാനിധി ആകാശങ്ങൾ പൊട്ടിപ്പിളരുമാറാകുന്നുവെന്ന് പറഞ്ഞതിന്റെ താൽപര്യം അല്ലാഹു വിന്റെ മഹത്വവും ശക്തി പ്രഭാവവും അത്രമേൽ വമ്പിച്ചതാകുന്നുവെന്ന് കാണിക്കുക യാണ്. സൂ: മർയം 90,91 ൽ പ്രസ്താവിച്ചതുപോലെ, അല്ലാഹുവിന് സന്താനങ്ങളു ണ്ടെന്നും മറ്റും മുശ്രിക്കുകൾ വാദിക്കുന്നതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുകയാണുദ്ദേശ്യ മെന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. (കൂടുതൽ വിവരം സൂ: മർയ മിൽ നോക്കുക) മലക്കുകൾ ഭൂമിയിലുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിനെപ്പറ്റി സൂ: 7-10 ൽ വിവരിച്ചു പറഞ്ഞിരിക്കുന്നവല്ലോ. ഭൂമിയിലുള്ളവർക്ക്വേണ്ടി ( ) എന്ന് സാമാന്യമായിട്ടാണ് ഇവിടെ പറഞ്ഞിട്ടുള്ളതെങ്കിലും സത്യവി ശ്വാസികളാണ് അതുകൊണ്ട് വിവക്ഷിക്കപ്പെടുന്നതെന്ന് അവിടെ നിന്ന് മനിലാക്കാ വുന്നതാണ്.
42:6–7

وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ ٱللَّهُ حَفِيظٌ عَلَيۡهِمۡ وَمَآ أَنتَ عَلَيۡهِم بِوَكِيلٖ

وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ قُرۡءَانًا عَرَبِيّٗا لِّتُنذِرَ أُمَّ ٱلۡقُرَىٰ وَمَنۡ حَوۡلَهَا وَتُنذِرَ يَوۡمَ ٱلۡجَمۡعِ لَا رَيۡبَ فِيهِۚ فَرِيقٞ فِي ٱلۡجَنَّةِ وَفَرِيقٞ فِي ٱلسَّعِيرِ

(6) അവന് പുറമെ (മറ്റുള്ളവരെ) കാര്യകർത്താക്കളാക്കുന്നവരാകട്ടെ, സൂക്ഷിച്ചു (വീ ക്ഷിച്ചു)കൊണ്ടിരിക്കുന്നവനാകുന്നു. (നബിയേ) നീ അവരെപ്പറ്റി (ബാധ്യ ത) ഏൽപ്പിക്കപ്പെട്ടവനല്ലതാനും. (7) അപ്രകാരം, അറബിഭാഷയി ലുള്ള ഒരു നാം നിനക്ക് വഹ്യ് (ബോധനം) നൽകിയിരി ക്കുന്നു; "ഉമ്മുൽക്വുറാ'യെ (അഥവാ രാജ്യങ്ങളുടെ കേന്ദ്രത്തെ)യും, അതിന്റെ ചുറ്റുപാടിലുള്ളവരെയും നീ താക്കീത് ചെയ്വാനും, (എല്ലാവ രെയും)ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ -അതിൽ യാതൊരു സന്ദേഹവുമില്ല -താക്കീത് ചെയ്വാനും വേണ്ടി. (അ ന്ന്) ഒരു കക്ഷി സ്വർഗത്തിലും, ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായി രിക്കും. (6) ഉണ്ടാക്കിയ (ഏർപ്പെടുത്തിയ)വർ അവനുപുറമെ കാര്യകർത്താക്കളെ, രക്ഷാധികാരികളെ അല്ലാഹു സൂക്ഷിച്ചു (വീക്ഷിച്ചു)കൊ ണ്ടിരിക്കുന്നവനാണ് അവരെപ്പറ്റി നീ അല്ലതാനും അവരുടെ മേൽ ഏൽപ്പിക്കപ്പെട്ടവൻ(ഉത്തരവാദി, അധികാരപ്പെട്ടവൻ) (7) അപ്രകാരം നിനക്ക് നാം വഹ്യ് തന്നു അറബിയിലുള്ള ഒരു നീ താക്കീത് (മുന്നറിയിപ്പ്)ചെയ്വാൻവേണ്ടി രാജ്യങ്ങളുടെ മാതാവിനെ (കേന്ദ്രത്തെ) അതിന്റെ ചുറ്റുവശമുള്ളവരെയും നീ താക്കീത് ചെയ്വാനും ഒരുമിച്ചു കൂട്ടുന്ന ദിവസത്തെ അതിൽ സന്ദേഹമേ ഇല്ല ഒരു കക്ഷി, സംഘം, വിഭാഗം സ്വർഗത്തിലായിരിക്കും ഒരു കക്ഷി ജ്വലിക്കുന്ന നരകത്തിലുമായിരിക്കും. (ഉമ്മുൽക്വുറാ) എന്നാൽ രാജ്യങ്ങളുടെ മാതാവ് അഥവാ കേന്ദ്രം എന്നർത്ഥം, മക്കാരാജ്യമാണ് ഉദ്ദേശ്യം. ചരിത്രപരമായും ഇസ്ലാമികമായും നോക്കുമ്പോൾ മക്കഃയുടെ പ്രാധാന്യവും, ആ രാജ്യത്തെ കേന്ദ്രമാക്കിക്കൊണ്ട് ഇതരരാജ്യങ്ങൾക്കുള്ളതും, ഉണ്ടാ യിരുന്നതുമായ ബന്ധവും പ്രസിദ്ധമാണ്. മക്കാ പ്രദേശങ്ങളിലാണ് ആദ്യം ജനവാസം ഉണ്ടായിട്ടുള്ളതെന്ന് ചില ചരിത്രകാരൻമാരുടെ പ്രസ്താവനകളും സ്മരണീയമാകുന്നു. മക്കഃയെ അഭിമുഖീകരിച്ചുകൊണ്ട് നബി ˜ ഒരിക്കൽ പറയുകയുണ്ടായി :""അല്ലാഹുവാണ (സത്യം!) നിശ്ചയമായും നീ, അല്ലാഹുവിന്റെ ഭൂമിയിൽവെച്ച് ഉത്തമമായതും, അല്ലാഹു വിങ്കലേക്ക് ഏറ്റവും പ്രിയപ്പെട്ടതും തന്നെ. നിന്നിൽ നിന്നും ഞാൻ പുറത്താക്കപ്പെട്ടിട്ടി ല്ലായിരുന്നുവെങ്കിൽ, ഞാൻ പുറത്തു പോകയില്ലായിരുന്നു''(തി; ജ; ന.) മക്കഃക്കാരുടെ തിരുമേനി മദീനഃയിലേക്ക് ഹിജ്റഃ പോകേണ്ടിവന്നതിനെ ഉദ്ദേശി ച്ചാണ് ഞാൻ പുറപ്പെട്ടു എന്ന് പറഞ്ഞത്. ആദ്യവും, ഒന്നാമതുമായി നബി˜പ്രബോധനം ചെയ്യേണ്ടിയിരുന്നത് മക്കാ നിവാസികളിലാണ ല്ലോ. അതിനു ശേഷമായിരുന്നു ചുറ്റുപാടുമുള്ള മറ്റു രാജ്യക്കാരി ലേക്ക് പ്രബോധനം വികസിപ്പിക്കേണ്ടത്. ഈ സൂറത്ത് മക്കാ കാലഘട്ടത്തിൽ അവത രിച്ചതുമാണ്. അതുകൊണ്ടാണ് നബി ˜ യുടെ ജൻമദേശവും, രാജ്യങ്ങളുടെ കേന്ദ്രസ്ഥാനവുമായ മക്കഃയെ (അതിലെ നിവാസികളെ) താക്കീത് ചെയ്യുന്ന കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നത്. (അതിന്റെ ചുറ്റുപാടുമുള്ളവരെയും) എന്ന് പറഞ്ഞതിൽ മക്കാനിവാസികളല്ലാത്ത എല്ലാ ജനതയും ഉൾപ്പെടുന്നു. പക്ഷേ, കൂടുതൽ അടുത്ത പരിസരങ്ങളിലുള്ളവർക്ക് ആദ്യമാദ്യവും, ദൂരപരിസരങ്ങളിലുള്ള വർക്ക് ക്രമേണയായും പ്രബോധനം എത്തിക്കപ്പെടുമെന്ന് മാത്രം. (ഒരു മിച്ചുകൂട്ടുന്ന ദിവസം) എന്നു പറഞ്ഞത് ക്വിയാമത്ത്നാളാകുന്നു. ഈ ദിവസത്തെക്കുറിച്ചാണല്ലോ പ്രവാചകൻമാർക്ക് പ്രധാനമായും താക്കീത് ചെയ്വാനു ള്ളത്. മനുഷ്യരടക്കമുള്ള സൃഷ്ടികളെല്ലാം ഒരേ സദിൽ സമ്മേളിക്കപ്പെടുന്നതും, ഒരു വിഭാഗം ആളുകൾസജ്ജനങ്ങൾസ്വർഗീയ സുഖം അനുഭവിക്കുന്ന ഭാഗ്യവാൻമാ രും, മറ്റൊരു വിഭാഗംദുർജ്ജനങ്ങൾകഠിനമായ നരകശിക്ഷക്ക് വിധേയരാകുന്ന ദുർഭാ ഗ്യവാൻമാരും ആയി വേർതിരിയുന്നതും അന്നാണല്ലോ.
42:8

وَلَوۡ شَآءَ ٱللَّهُ لَجَعَلَهُمۡ أُمَّةٗ وَٰحِدَةٗ وَلَٰكِن يُدۡخِلُ مَن يَشَآءُ فِي رَحۡمَتِهِۦۚ وَٱلظَّـٰلِمُونَ مَا لَهُم مِّن وَلِيّٖ وَلَا نَصِيرٍ

(8) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെ ങ്കിൽ, അവരെ (മനുഷ്യരെ) അവൻ ഒരേ സമുദായമാക്കുമായിരുന്നു. പക്ഷേ, അവൻ ഉദ്ദേശിക്കുന്നവരെ, അവൻ തന്റെ കാരുണ്യത്തിൽ പ്രവേ ശിപ്പിക്കുന്നു. അക്രമികൾക്കാകട്ടെ, അവർക്ക് യാതൊരു രക്ഷാകർത്താ വുമില്ല, സഹായകനുമില്ല. (8) അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവരെ അവൻ ആക്കുമാ യിരുന്നു ഒരേ സമുദായം പക്ഷേ, എങ്കിലും അവൻ പ്രവേശി പ്പിക്കുന്നു അവൻ ഉദ്ദേശിക്കുന്നവരെ തന്റെ കാരുണ്യത്തിൽ അക്രമികൾ അവർക്കില്ല ഒരു രക്ഷാകർത്താവും ഒരു സഹായ കനും ഇല്ല മനുഷ്യരെല്ലാം സൻമാർഗികളായിക്കൊണ്ടുള്ള - അല്ലെങ്കിൽ ദുർമാർഗികളായിക്കൊ ണ്ടുള്ള-ഒരേ ഒരു സമുദായമായിരിക്കുവാനാണ് അല്ലാഹു ഉദ്ദേശിച്ചിരുന്നതെങ്കിൽ, അങ്ങി നെത്തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ, അങ്ങിനെയല്ല അവൻ ഉദ്ദേശിച്ചിരിക്കുന്നത്. അവർ രണ്ട് തരക്കാരാവണം, അഥവാ അവന്റെ കൽപനാനിർദ്ദേശങ്ങളനുസരിച്ച് അവന്റെ കാരുണ്യത്തിന് വിധേയരാകുന്ന സൻമാർഗികളും, അക്രമജീവിതം കൈക്കൊണ്ട് പാത്രങ്ങളാകുന്ന ദുർമാർഗികളും എന്നിങ്ങിനെ രണ്ട് തരക്കാരായി രിക്കും എന്നത്രെ അവൻ നിശ്ചയിച്ചിരിക്കുന്നത്. 7-ാം വചനത്തിൽ, ഒരു കക്ഷി സ്വർഗ ത്തിലും, ഒരു കക്ഷി നരകത്തിലും ( ) എന്ന് പറഞ്ഞതും, ഈ രണ്ട് വിഭാഗക്കാരെക്കുറിച്ചുതന്നെ. ഈ അടിസ്ഥാനത്തിലാണ് മനുഷ്യന് വിവേച നബുദ്ധിയും, ഇച്ഛാസ്വാതന്ത്യ്രവും, പ്രവാചകൻമാർമുഖേനയുള്ള മാർഗദർശനങ്ങളും നൽകപ്പെട്ടിരിക്കുന്നതും. (ഒരേ സമുദായം ആക്കുമായിരുന്നു) എന്ന തിന്റെ സാരം, സൻമാർഗത്തിന്റെ സമുദായം ( ) ആക്കുമായിരുന്നുവെന്നാണെന്നും, അതല്ല ദുർമാർഗത്തിന്റെ സമുദായം ( ) ആക്കുമായിരുന്നുവെന്നാണെന്നും-ഇ ങ്ങിനെ രണ്ടു പ്രകാരത്തിലും വ്യാഖ്യാതാക്കൾ പറഞ്ഞുകാണാം. രണ്ടിനും ചില ന്യായ ങ്ങളും അവർ പറയാറുണ്ട്. ഈ രണ്ടഭിപ്രായവും തത്വത്തിൽ ഒന്നുതന്നെ എന്ന് പറ യാം. പക്ഷേ, ആദ്യത്തെ അഭിപ്രായമാണ് മറ്റു ചില ആയത്തുകളോട് കൂടുതൽ യോജി ച്ചുകാണുന്നത്. കാരണം അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ എല്ലാവരെയും സൻമാർഗ ത്തിലാക്കുമായിരുന്നു എന്ന് വ്യക്തമായിത്തന്നെ (സൂ: സജദഃ 13 : 35 ; 149 മുതലായ സ്ഥലങ്ങളിൽ) അല്ലാഹു പറഞ്ഞുകാണാം. ഏതായാലും, നിലവിലുള്ളത്, രണ്ട് വിഭാഗക്കാരായിട്ടാണെന്ന് വ്യക്തമാണല്ലോ. ഇവിടെ ഒരു സമുദായം ( ) എന്ന് പറഞ്ഞതിന് പക്ഷിമൃഗങ്ങളെപ്പോലെ ഒരേതരം ജീവിതരീതി കൈക്കൊണ്ട് ജീവിക്കുന്ന സമുദായം എന്നത്രെ ചില പുത്തൻ വ്യാഖ്യാനക്കാർ ഉദ്ദേശ്യമാക്കിക്കാണുന്നത്. ഈ ആയത്തും, ഇതിന്റെ തൊട്ടുമുമ്പത്തെ ആയത്തും മാത്രം പരിശോധിച്ചാൽതന്നെ ഈ അർത്ഥകൽപന ശരിയല്ലെന്നും, നാം മുകളിൽ ചൂണ്ടിക്കാട്ടിയതാണ് വാസ്തവമെന്നും മനിലാക്കാം. കൂടാതെ സൂ: സജദഃയിലെ 13-ാം വചനം പോലെയുള്ള മറ്റുപല ആയത്തുകളിൽ നിന്നും ഈ സംഗതി കൂടുതൽ വ്യക്തമാകുകയും ചെയ്യും. ചില സ്ഥാപിത താൽപര്യങ്ങളാണ് വാസ്തവ ത്തിൽ ഈ വ്യാഖ്യാനത്തിന് പിന്നിലുള്ളത്. അതിനെപ്പറ്റി ഈ സന്ദർഭത്തിൽ നാം സ്പർശിക്കുവാൻ മിനക്കെടുന്നില്ല.
42:9

أَمِ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَۖ فَٱللَّهُ هُوَ ٱلۡوَلِيُّ وَهُوَ يُحۡيِ ٱلۡمَوۡتَىٰ وَهُوَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

(9) അതല്ല, അവന് പുറമെ അവർ വല്ല രക്ഷാകർത്താക്കളെയും സ്വീക രിച്ചിരിക്കയാണോ?! എന്നാൽ (വാ സ്തവത്തിൽ) അല്ലാഹുവത്രെ, രക്ഷാ കർത്താവ്. അവൻതന്നെ മരിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു. അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനു മാണ്. (9) അതല്ല (അഥവാ) അവർ ഉണ്ടാക്കിയോ, (സ്വീകരിച്ചിരിക്കുന്നുവോ) അവന് പുറമെ, അവനെ കൂടാതെ കാര്യകർത്താക്കളെ, രക്ഷാധികാരി കളെ എന്നാൽ അല്ലാഹുതന്നെയാണ് രക്ഷാധികാരി, കാര്യകർത്താവ് അവൻ തന്നെ മരിപ്പിച്ചവരെ ജീവിപ്പിക്കുകയും ചെയ്യുന്നു അവൻ എല്ലാകാര്യത്തിനും കഴിവുള്ളവനാണ് നിലപാടിനെപ്പറ്റി ചിന്തിച്ചുനോക്കുവാൻ വേണ്ടി-അവരുടെ സ്ഥിതിഗതികൾ മുഴുവനും അറിയാത്ത ഭാവേന-അവരുടെ ശ്രദ്ധയെ കയാണ് ഈ ചോദ്യത്തിന്റെ ഉദ്ദേശ്യം. വിഭാഗം - 2
42:10

وَمَا ٱخۡتَلَفۡتُمۡ فِيهِ مِن شَيۡءٖ فَحُكۡمُهُۥٓ إِلَى ٱللَّهِۚ ذَٰلِكُمُ ٱللَّهُ رَبِّي عَلَيۡهِ تَوَكَّلۡتُ وَإِلَيۡهِ أُنِيبُ

(10) ഏതൊരു കാര്യത്തിലും തന്നെ, നിങ്ങൾ ഭിന്നാഭിപ്രായത്തിലാ യാൽ, അതിന്റെ വിധി (നിശ്ചയിക്കു വാനുള്ള അധികാരം) അല്ലാഹുവിങ്ക ലാണ് (അങ്ങിനെയുള്ള)അവനാണ് എന്റെ രക്ഷിതാവായ അല്ലാഹു. അവന്റെ മേൽ ഞാൻ ഭരമേൽപ്പിച്ചി രിക്കുന്നു; അവനിലേക്ക് തന്നെ ഞാൻ (വിനയപ്പെട്ട്) മടങ്ങുകയും ചെയ്യുന്നു. (10) ഏതൊന്നും അതിൽ നിങ്ങൾ ഭിന്നിച്ചു (ഭിന്നാഭിപ്രായത്തിലാ യി) ഏതൊരു കാര്യവും എന്നാലതിന്റെ വിധി, നിയമം അല്ലാഹു വിങ്കലേക്കാണ് അത(അവന)ത്രെ അല്ലാഹു എന്റെ റ∫ായ അവന്റെ മേൽ ഞാൻ ഭരമേൽപിച്ചിരിക്കുന്നു അവനിലേക്ക് തന്നെ ഞാൻ (മ നു)മടങ്ങുകയും ചെയ്യുന്നു. ഭിന്നാഭിപ്രായമുള്ള കാര്യത്തിന്റെ വിധി അല്ലാഹുവിങ്കലാണ് എന്ന് പറഞ്ഞതിന് രണ്ടു തരത്തിൽ വ്യാഖ്യാനം നൽകപ്പെട്ടിട്ടുണ്ട് 1) മതകാര്യങ്ങളിൽ വിവിധ സമുദായങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതകളെക്കു റിച്ച് അല്ലാഹുവാണ് ക്വിയാമത്ത്നാളിൽ വിധികൽപിച്ചു തീരുമാനിക്കുന്നത് എന്നും 2) മതസംബന്ധമായ അഭിപ്രായ വ്യത്യാസങ്ങളിൽ വിധികൽപിക്കുവാനുള്ള യഥാർത്ഥ അധികാരം അല്ലാഹുവിന്മാത്രമാണ് എന്നും. ഈ രണ്ട് വ്യാഖ്യാനങ്ങളിലും അടങ്ങിയ തത്വങ്ങൾ തർക്കമറ്റതാണ്താനും. മതകാര്യങ്ങളിലുള്ള വിധികർത്തൃത്വം അല്ലാ ഹുവിന് മാത്രമായിരിക്കുമ്പോൾ, മറ്റാർക്കും തന്നെ - പfiിതൻമാർക്കോപുരോഹി തൻമാർക്കോ, പ്രവാചകൻമാർക്ക്പോലുമോസ്വന്തം വകയായി യാതൊരു നിയമവും മതത്തിൽ ആവിഷ്കരിക്കുവാൻ പാടില്ലെന്ന് വ്യക്തമാണ്. പക്ഷേ, അല്ലാഹുവിന്റെ പ്രതി നിധിയെന്ന നിലക്കും, ദൗത്യവാഹകൻ എന്ന നിലക്കും റസൂലിന്റെ വിധിയും, തീരുമാ നവും അനുസരിക്കുവാൻ നാം കടമപ്പെടുന്നു. അതുകൊണ്ടാണ് നിങ്ങൾ വല്ല കാര്യ ത്തിലും അന്യോന്യം പിണങ്ങിയാൽഭിന്നിപ്പുണ്ടായാൽ-അത് അല്ലാഹുവിലേക്കും റസൂ ലിലേക്കും മടക്കണം ( 9 ) എന്ന് അല്ലാഹു കൽപിച്ചിരിക്കുന്നതും. അല്ലാഹുവിങ്കൽ നിന്നുള്ള വഹ്യിന്റെ അടിസ്ഥാന ത്തിലല്ലാതെ റസൂൽ സ്വന്തം വകയായി ഒന്നും വിധികൽപിക്കുകയില്ലെന്ന് തീർച്ചത ന്നെ. ( 3 )
42:11

فَاطِرُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ جَعَلَ لَكُم مِّنۡ أَنفُسِكُمۡ أَزۡوَٰجٗا وَمِنَ ٱلۡأَنۡعَٰمِ أَزۡوَٰجٗا يَذۡرَؤُكُمۡ فِيهِۚ لَيۡسَ كَمِثۡلِهِۦ شَيۡءٞۖ وَهُوَ ٱلسَّمِيعُ ٱلۡبَصِيرُ

(11) (അവൻ) ആകാശങ്ങ ളുടെയും ഭൂമിയുടെയും സൃഷ്ടി കർത്താവാകുന്നു. നിങ്ങൾക്ക് വേണ്ടി നിങ്ങളിൽ നിന്ന് തന്നെ അവൻ ഇണ കളെ ഉണ്ടാക്കിത്തന്നിരിക്കുന്നു; കാലികളിലും തന്നെ. ഇണകളെ (ഉണ്ടാക്കിയിരിക്കുന്നു); അതിൽകൂടി (അതുവഴി) അവൻ നിങ്ങളെ പെരു പ്പിച്ചുണ്ടാക്കുന്നു. അവനെപ്പോലെ യാതൊരു വസ്തുവും ഇല്ല. അവൻ (എല്ലാം) കേൾക്കുന്നവനാണ്, കാണുന്നവ നാണ്. (11) ആകാശങ്ങളുടെ സൃഷ്ടികർത്താവ് ഭൂമിയുടെയും നിങ്ങൾക്ക് അവൻ ഉണ്ടാക്കിത്തന്നു നിങ്ങളിൽ (നിങ്ങളുടെ വർഗത്തിൽ)നിന്നുതന്നെ ഇണകളെ ആടുമാടൊട്ടകം (കാലി)ക ളിൽനിന്നും ഇണകളെ നിങ്ങളെ അവൻ പെരുപ്പിച്ചുണ്ടാക്കുന്നു അതിൽ(കൂടി) ഇല്ല അവനെപ്പോലെ (അവന്തുല്യമായി) യാതൊരുവ സ്തുവും അവൻ കേൾക്കുന്നവനാണ് കാണുന്നവനാണ് ഇസ്ലാമിക വിശ്വാസത്തിൽ മൗലികപ്രധാനമായ ഒരു തത്വമാണ് (അവനെപ്പോലെ ഒരു വസ്തുവും ഇല്ല) എന്ന വാക്യം അല്ലാഹുവിന്റെ പരിശുദ്ധ സത്ത യിലാകട്ടെ, ഉൽകൃഷ്ട ഗുണങ്ങളിലാകട്ടെ, പ്രവർത്തനങ്ങളിലാകട്ടെ, അധികാരാവകാ ശങ്ങളിലാകട്ടെ അവനെപ്പോലെ-അവന് തുല്യമായോ, കിടയൊത്തോയാതൊന്നുംതന്നെ ഇല്ല. ഇതിൽ ഏതെങ്കിലും ഒന്നിൽ അവനോട് തുല്യതയോ, സമത്വമോ കൽപിക്കുന്ന തിനാണ് ശിർക്ക് (പങ്കുചേർക്കൽ-അഥവാ ബഹുദൈവവിശ്വാസം)എന്ന് പറയുന്നത്. അതുകൊണ്ട് സൃഷ്ടികളെ സംബന്ധിച്ച് ഉപയോഗിക്കപ്പെടാറുള്ള ഏതെങ്കിലും നാമ ങ്ങളോ, ക്രിയാവിശേഷണങ്ങളോ അല്ലാഹുവിനോട് ബന്ധപ്പെടുത്തിക്കൊണ്ട് നിലോ ഹദീഥിലോ ഉപയോഗിച്ചു കണ്ടാൽ തന്നെയും, അതു ഭാഷയുടെയും വാച്യാർത്ഥ ത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം പറയപ്പെടുന്നതാണെന്നും, ഉദ്ദേശ്യത്തിലും യാഥാർത്ഥ്യത്തിലും അവ വ്യത്യസ്തമായിരിക്കുമെന്നും മനിലാക്കേണ്ടതാണ്. ഉദാഹരണമായി അല്ലാഹു കാണുന്നവനാണ് ( ) അവൻ കേൾക്കുന്നവനാണ് ( ) അവൻ പറഞ്ഞു ( ) അവന്റെ കൈകൾ ( ) അവന്റെ മുഖം ( ) എന്നി ങ്ങിനെയുള്ള പ്രയോഗങ്ങൾ കാണുമ്പോൾ അവയൊന്നും തന്നെ, സൃഷ്ടികളുടെതു മായി താരതമ്യപ്പെടുത്തുവാൻ പാടില്ലാത്തതാണെന്നും, അല്ലാഹുവിന്റെ പരിശുദ്ധതക്കും മഹത്വത്തിനും യോജിക്കുന്ന വിധത്തിലുള്ള യാഥാർത്ഥ്യങ്ങളാണ് അവ ഉൾക്കൊ അല്ലാഹു അർശിൽ ആരോഹണം ചെയ്തി രിക്കുന്നു ( ) എന്നത് പോലെയുള്ള വാക്യങ്ങളെപ്പറ്റി, അവയുടെ അർത്ഥം നമുക്കറിയാം. പക്ഷേ, അതെങ്ങിനെയാണെന്ന വസ്തുത നമുക്ക് അജ്ഞാ തമാണ് എന്ന് മുൻഗാമികളായ മ ഹാൻമാർ പറയാറുള്ളതും അതുകൊണ്ടത്രെ. മനുഷ്യർക്ക് സ്വന്തം വർഗത്തിൽ നിന്നുതന്നെ ഇണകളെ ഏർപ്പെടുത്തിക്കൊടു ത്തതും അവരുടെ ഉപയോഗാർത്ഥം ആടുമാടൊട്ടകങ്ങളിലും അതുപോലെ ഇണകളു ണ്ടാക്കിക്കൊടുത്തതും മനുഷ്യന് അല്ലാഹു ചെയ്ത രണ്ട് മഹത്തായ അനുഗ്രഹങ്ങളാ ണല്ലോ. തുടർന്ന് പറഞ്ഞിട്ടുള്ള വാക്യം പ്രത്യേകം ശ്രദ്ധേയമാകുന്നു. മനുഷ്യരെ ആണും പെണ്ണുമാകുന്ന ഇണകളാക്കി വെച്ചിട്ടുള്ളതിന്റെ പ്രധാന ലക്ഷ്യം, അഥവാ പ്രകൃതിപര മായ അതിന്റെ ആവശ്യം അല്ലാഹു ആ വാക്യം മുഖേന നമ്മെ ഉണർത്തിയിരിക്കുന്നു. അതെ, അതുവഴി മനുഷ്യവർഗത്തെ വർദ്ധിപ്പിച്ച് പോഷിപ്പിക്കുവാനാണ് മനുഷ്യസ്രഷ്ടാവ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് ( ) സൂറത്തുൽബക്വറഃ 223-ൽ നിങ്ങളുടെ ഭാര്യ മാർ നിങ്ങളുടെ വിളനിലമാണ് ( ) എന്നു പ്രസ്താവിച്ചിട്ടുള്ളതും ഇൗ തത്വം തന്നെയാണ് വ്യക്തമാക്കുന്നത്. സർവ്വജ്ഞനായ സ്രഷ്ടാവ് - എല്ലാ വസ്തുവെയും സൃഷ്ടിച്ച് അതതിന്റെതായ പ്രകൃതി വിശേഷങ്ങളും അതതിന്റെ നിലനിൽപ്പിനും വളർച്ചക്കും വേണ്ടുന്ന മാർഗ ദർശനങ്ങളും നൽകിയ ലോകനിയന്താവ്മനുഷ്യരെ പുരുഷനും, സ്ത്രീയുമായി ഇണ ചേർത്തത് മനുഷ്യവംശത്തെ വർദ്ധിപ്പിക്കുവാനാണെന്ന് പറയുമ്പോൾ, ജനപ്പെരുപ്പ ത്തിന്റെ പൊട്ടിത്തെറിയെ ഭയന്ന്മനുഷ്യ ജനനം തടഞ്ഞു നിർത്തുവാൻ വേണ്ടിമൃഗ ങ്ങളെപ്പോലും ലജ്ജിപ്പിക്കുമാറ് പ്രകൃതിവിരുദ്ധവും, സദാചാര വിരുദ്ധവുമായ കൃത്രിമ മാർഗങ്ങൾ സ്വീകരിക്കുകയും, അതിനുവേണ്ടി നാടൊട്ടുക്കും മുറവിളി കൂട്ടിക്കൊണ്ടി രിക്കുകയും ചെയ്യുന്നത് എത്രമാത്രം ധിക്കാരവും, വിഡ്ഢിത്തവുമായിരിക്കും?! ഇൗ ധിക്കാരത്തിന്റെ ദുരന്തഫലം അതിന്റെ വൈതാളികൻമാർ ഇന്നല്ലെങ്കിൽ നാളെ അനു ഭവിക്കാതിരിക്കയില്ല; നിശ്ചയം. പ്രയോജനപ്പെടാത്ത അവസരത്തിലായിരിക്കും ഒരു പക്ഷേ, അത് ബോധ്യപ്പെടുക. ജനവർദ്ധവ് നിമിത്തം, ഭക്ഷണക്ഷാമവും, പാർപ്പിട ദൗർല ഭ്യവും നേരിടേണ്ടി വരുമെന്ന് കണക്ക് കൂട്ടിപ്പറയുന്ന ശാസ്ത്രപടുക്കൾക്ക്സർവ്വജ്ഞ നും, സർവ്വശക്തനുമായ ഒരു ലോകനിയന്താവിൽ അവർ വിശ്വസിക്കുന്നപക്ഷം-അ ടുത്ത വചനത്തിൽ തന്നെ അതിന് മറുപടി കാണാവുന്നതാണ്.
42:12

لَهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّهُۥ بِكُلِّ شَيۡءٍ عَلِيمٞ

(12) ആകാശങ്ങളുടെയും, ഭൂമി യുടെയും (ഖജനാക്കളുടെ) താക്കോ ലുകൾ അവന്റെതാകുന്നു. അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീ വനം (ആഹാരം) വിശാലപ്പെടുത്തി ക്കൊടുക്കുന്നു; (അവൻ ഉദ്ദേശിക്കു ന്നവർക്ക്) ചെയ്യുന്നു. നിശ്ചയമായും, അവൻ എല്ലാ കാര്യത്തെക്കുറിച്ചും അറിയു ന്നവനാണ്. (12) അവന്നാണ്, അവന്റെതാണ് താക്കോലുകൾ, ഖജനാക്കൾ(അധികാ രങ്ങൾ) ആകാശങ്ങളുടെ ഭൂമിയുടെയും അവൻ ഉപജീ വനം(ആഹാരം) വിശാലമാക്കുന്നു താൻ ഉദ്ദേശിക്കുന്നവർക്ക് കണ ചെയ്യുന്നു നിശ്ചയമായും അവൻ എല്ലാകാ ര്യത്തെ(വസ്തുവെ)ക്കുറിച്ചും അറിയുന്നവനാണ്. ഈ ആയത്തിലെ ആശയം അല്ലാഹു ആവർത്തിച്ചു പറയാറുള്ളതാ ണ്. ( സൂ: ക്വസ്വസ്വ് 82; റൂം, 37 ; സുമർ 52, 36, 39 അൻകബൂത്ത് 62. എന്നി വയും മറ്റും നോക്കുക.) മനുഷ്യനെ സൃഷ്ടിക്കുകയും, അവന്റെ വർഗപരിപോഷണ ത്തിന് വേണ്ട ഏർപ്പാടുകൾ ചെയ്യുകയും, അവന്റെ ഉപജീവനമാർഗങ്ങൾ ഒരുക്കുകയും ചെയ്ത അതേ രക്ഷിതാവ് മനുഷ്യന്റെ ജീവിതത്തിൽ അവൻ കൈക്കൊള്ളേണ്ടുന്ന നിയമവ്യവസ്ഥയും അവന് നിശ്ചയിച്ചുകൊടുക്കാതിരുന്നിട്ടില്ല. നബി ˜ യെ അഭിമുഖീ കരിച്ചുകൊണ്ട് അടുത്ത വചനത്തിൽ പറയുന്നു:
42:13

۞شَرَعَ لَكُم مِّنَ ٱلدِّينِ مَا وَصَّىٰ بِهِۦ نُوحٗا وَٱلَّذِيٓ أَوۡحَيۡنَآ إِلَيۡكَ وَمَا وَصَّيۡنَا بِهِۦٓ إِبۡرَٰهِيمَ وَمُوسَىٰ وَعِيسَىٰٓۖ أَنۡ أَقِيمُواْ ٱلدِّينَ وَلَا تَتَفَرَّقُواْ فِيهِۚ كَبُرَ عَلَى ٱلۡمُشۡرِكِينَ مَا تَدۡعُوهُمۡ إِلَيۡهِۚ ٱللَّهُ يَجۡتَبِيٓ إِلَيۡهِ مَن يَشَآءُ وَيَهۡدِيٓ إِلَيۡهِ مَن يُنِيبُ

(13) നൂഹിനോട് അവൻ (അല്ലാഹു) കൽപിച്ചരുളിയതും, നിനക്ക് നാം വഹ്യ് നൽകിയിട്ടു ള്ളതും, ഇബ്റാഹീമിനോടും, മൂസാ യോടും ഈസായോടും നാം കൽപി ച്ചരുളിയതും (എന്താണോ അത് തന്നെ) അവൻ നിങ്ങൾക്ക് മതമായി നിയമിച്ചു തന്നിരിക്കുന്നു: അതായ ത്, (ഈ) മതത്തെ നിങ്ങൾ നിലനി റുത്തണം, അതിൽ നിങ്ങൾ ഭിന്നിച്ചു പോകരുത് എന്ന്. ബഹുദൈവവിശ്വാ സികളെ ഏതൊന്നിലേക്ക് നീ വിളി ക്കുന്നുവോ അതവർക്ക് വളരെ വമ്പിച്ച (ഭാരപ്പെട്ട) തായിരിക്കുകയാ ണ്. അല്ലാഹു ഉദ്ദേശിക്കുന്നവരെ തന്റെ അടുക്കലേക്ക് അവൻ തിര ഞ്ഞെടുക്കുന്നു. (വിനയപ്പെട്ട്)മടങ്ങു ന്നവർക്ക് അവൻ തന്റെ അടുക്ക ലേക്ക് മാർഗദർശനം നൽകുകയും ചെയ്യുന്നു. (13) നിങ്ങൾക്ക് അവൻ നിയമിച്ചു (മാർഗമാക്കി) തന്നിരിക്കുന്നു മതത്തിൽ നിന്ന്, മതമായി അവൻ കൽപിച്ചരുളിയത് നൂഹി നോട് നാം വഹ്യ് നൽകിയതും നിനക്ക് നാം കല്പിച്ച മൂസായോടും ഈസായോടും നിങ്ങൾ നിലനിറുത്തണമെന്ന് മതത്തെ നിങ്ങൾ ഭിന്നിക്കരു തെന്നും അതിൽ വളരെ വമ്പിച്ചതാണ്, വലുതായിരിക്കുന്നു മുശ്രിക്കുകൾക്ക് നീ അവരെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അത് അല്ലാഹു തിരഞ്ഞെടുക്കുന്നു അവനിലേക്ക് അവനുദ്ദേശിക്കുന്ന വരെ അവൻ മാർഗദർശനം നൽകുകയും ചെയ്യുന്നു തന്നിലേക്ക്, അവനി ലേക്ക് വിനയപ്പെട്ട് (മന്)മടങ്ങുന്നവരെ. മുഹമ്മദ് നബിയുടെ സമുദായമായ ഈ സമുദായത്തിന് അല്ലാഹു കൽപിച്ചരുളിയി രിക്കുന്ന ഈ മതം ഒരു പുതിയ മതമൊന്നുമല്ല. നൂഹ് (അ), ഇബ്റാഹീം (അ), മൂസാ (അ) മുതലായ മുൻപ്രവാചകവര്യൻമാരോട് കൽപിക്കപ്പെട്ടിരുന്നതും, മുഹമ്മദ് നബിക്ക് ബോധനം ലഭിച്ചിട്ടുള്ളതുമെല്ലാം ഈ ഒരേ മതം തന്നെയാകുന്നു. ഈ മതം-അതെ, തൗഹീദിൽ അധിഷ്ഠിതമായ ഇസ്ലാം മതംപ്രബോധനം ചെയ്വാനും, അതിൽ ഭിന്നിപ്പും ഛിദ്രവും ഉണ്ടാക്കാതെ നിലനിറുത്തുവാനും തന്നെയാണ് എല്ലാവരോടും കല്പിക്കപ്പെട്ടിട്ടുള്ളതും. പക്ഷേ, ശിർക്കിൽ അടിയുറച്ച ബഹുദൈവവിശ്വാസികളെ സംബന്ധിച്ചിടത്തോളം - അവരുടെ ചിരകാലപാരമ്പര്യത്തിന് വിരുദ്ധമാണെന്ന കാര ണത്താൽമുഹമ്മദ് പ്രബോധനം ചെയ്യുന്ന ഈ മതം പുത്തൻമതമാണെന്നാണ് അവ രുടെ ധാരണ. തന്നിമിത്തം അത് സ്വീകരിക്കുന്നത് അവർക്ക് അസഹ്യമായിത്തോന്നുക യാണ്. എന്നാൽ, ഹൃദയം മരവിച്ചിട്ടില്ലാത്ത സഹൃദയൻമാരാകട്ടെ, ഈ മതം അംഗീക രിക്കുന്നതും, അതുവഴി അല്ലാഹുവിന്റെ കാരുണ്യത്തിനും, സാമീപ്യത്തിനും അവർ അർഹരായിത്തീരുന്നതുമാകുന്നു എന്ന് സാരം. ആദംനബി(അ)ക്ക്ശേഷം ഒരു സമു ദായത്തിലേക്ക് നിയോഗിക്കപ്പെട്ട ആദ്യത്തെ റസൂലാണ് നൂഹ് (അ). അന്ത്യപ്രവാചക നായ മുഹമ്മദ് നബി ˜ ക്കും അദ്ദേഹത്തിനുമിടയിൽ കഴിഞ്ഞുപോയ മുർസലുകളിൽ പ്രധാനികളാണ് മറ്റു മൂന്ന് മുർസലുകളും. (മതം) എന്ന വാക്ക്കൊണ്ട് വിവക്ഷിക്കുന്നത് ഇസ്ലാംമതത്തിന്റെ മൗലിക സിദ്ധാന്തങ്ങളാകുന്നു. എല്ലാ പ്രവാചകൻമാരും പ്രബോധനം ചെയ്തിരുന്നതും അതേ സിദ്ധാന്തങ്ങളായിരുന്നു: (അല്ലാഹുവിന്റെ അടുക്കൽ മതം ഇസ്ലാമാണ്) 85 : (ആരെങ്കിലും ഇസ്ലാമിനെയല്ലാതെ മതമായി അന്വേഷിക്കുന്നപക്ഷം അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതേയല്ല. പരലോകത്ത് അവൻ നഷ്ടപ്പെട്ടവ രുടെ കൂട്ടത്തിലുമായിരിക്കും) എന്നിങ്ങിനെയുള്ള വചനങ്ങൾ ഈ വസ്തു തയാണ് ചൂണ്ടിക്കാട്ടുന്നത്. പ്രസ്തുത മൗലിക സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിലുള്ള കർമപരവും, ശാഖാപരവുമായ കാര്യങ്ങളിൽ, സമുദായങ്ങൾക്കിടയിൽ കാലാനുസൃത മായ ചില മാറ്റങ്ങൾ സ്വീകരിക്കപ്പെട്ടിരുന്നുവെന്ന് മാത്രം. 48 (നിങ്ങളിൽവേദത്തിന്റെ ആൾക്കാരിൽപെട്ട എല്ലാവർക്കും നാം ഓരോ നിയമമാർഗവും രീതിയും ഏർപ്പെടുത്തിയിരിക്കുന്നു) എന്ന വചനം അതാണ് വ്യക്തമാക്കുന്നത്. ഏറ്റവും ഒടുവിലത്തെ സമുദായമായ ഈ സമുദായത്തിന് ഇസ്ലാമിന്റെ പ്രായോഗിക രൂപങ്ങളിൽവെച്ച് ഏറ്റവും പരിപൂർണവും ലോകവസാനം അന്തിമരൂപം അല്ലാഹു നിശ്ചയിച്ചുകൊടുത്തിരിക്കുക യാണ്. 3 (ഇന്നേ ദിവസം നിങ്ങൾക്ക് നിങ്ങളുടെ മതം ഞാൻ പൂർത്തീകരിച്ചു തന്നിരിക്കുന്നു. നിങ്ങളിൽ എന്റെ അനുഗ്രഹം ഞാൻ പരിപൂർ ണമാക്കുകയും ചെയ്തി രിക്കുന്നു. നിങ്ങൾക്ക് ഞാൻ ഇസ്ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കു ന്നു) പരമാർത്ഥം ഇങ്ങിനെയിരിക്കെ, ദൈവികമതമായ ഈ ഏകമതത്തിൽ ഭിന്ന കക്ഷി കൾ എങ്ങിനെ ഉടലെടുത്തുവെന്ന് അടുത്ത വചനത്തിൽ അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
42:14

وَمَا تَفَرَّقُوٓاْ إِلَّا مِنۢ بَعۡدِ مَا جَآءَهُمُ ٱلۡعِلۡمُ بَغۡيَۢا بَيۡنَهُمۡۚ وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ إِلَىٰٓ أَجَلٖ مُّسَمّٗى لَّقُضِيَ بَيۡنَهُمۡۚ وَإِنَّ ٱلَّذِينَ أُورِثُواْ ٱلۡكِتَٰبَ مِنۢ بَعۡدِهِمۡ لَفِي شَكّٖ مِّنۡهُ مُرِيبٖ

(14) തങ്ങൾക്ക് അറിവ് വന്നെത്തി യശേഷമല്ലാതെ അവർ ഭിന്നിച്ചിട്ടില്ല താനും; (അതെ) അവർക്കിടയിലുള്ള ധിക്കാരം നിമിത്തം. നിർണയം ചെയ്യ പ്പെട്ട ഒരു (നിശ്ചിത) അവധിവ രേക്കും (ബാധകമായ) ഒരു വാക്ക് നിന്റെ റ∫ിങ്കൽ നിന്ന് മുമ്പുണ്ടായി ട്ടില്ലായിരുന്നുവെങ്കിൽ, അവർക്കിട യിൽ വിധി നിശ്ചയിക്കപ്പെടുകതന്നെ ചെയ്തിരുന്നു. വ ർ ക്ക്േ ശ ഷം വേ ദ്ര ഗ മ്ലം അനന്തരാവകാശമായി നൽകപ്പെട്ട വരാകട്ടെ, നിശ്ചയമായും അതി നെക്കുറിച്ച് ആശങ്കാപരമായ സംശ യത്തിലുമാകുന്നു. (14) അവർ ഭിന്നിച്ചിട്ടുമില്ല, വേർപിരിഞ്ഞിട്ടില്ല ശേഷമല്ലാതെ അവർക്ക് വന്നതിന്റെ അറിവ് ധിക്കാരം (അതിക്രമം, താന്തോന്നി ത്തം, ശത്രുത, അസൂയ)നിമിത്തം അവർക്കിടയിലുള്ള ഇല്ലായിരുന്നെങ്കിൽ ഒരു വാക്ക് മുൻകഴിഞ്ഞ, കഴിഞ്ഞുപോയ നിന്റെ റ∫ിങ്കൽ നിന്ന് ഒരു അവധിവരേക്ക് നിർണയിക്കപ്പെട്ട, പേര് പറയപ്പെട്ട വിധി നിശ്ചയിക്ക(തീരുമാനിക്ക)പ്പെടുകതന്നെ ചെയ്തിരുന്നു അവർക്കിടയിൽ നിശ്ചയമായും യാതൊരുവൻ വേദഗ്രമ്ലം അനന്തരാവകാശമായി നൽകപ്പെട്ട അവരുടെ ശേഷം സംശയത്തിൽതന്നെയാണ് അതി നെക്കുറിച്ച് ആശങ്കപരമായ, സന്ദേഹകരമായ സത്യം ഇന്നതാണെന്ന് അറിയാതെയല്ല സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടായത്. നേരെമറിച്ച് വേണ്ടത്ര അറിവും മാർഗദർശനവും എല്ലാവർക്കും ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, സ്വാർത്ഥം, അസൂയ മാത്സര്യം, ധിക്കാരം തുടങ്ങിയ അതിരുകവിച്ചൽ മാത്ര മാണ് ഭിന്നിപ്പിന് കാരണമായത്. ആ നിലക്ക് അവർ തികച്ചും ശിക്ഷാർഹരാകുന്നു. എടുക്കൽ പരലോകത്ത് വെച്ചാണെന്ന് അല്ലാഹു മുമ്പേ നിശ്ച യിച്ചുവെച്ചിരിക്കയാണ്. അല്ലായിരുന്നുവെങ്കിൽ തൽക്ഷണം തന്നെ ശിക്ഷ അവർക്ക് അനുഭവപ്പെടുമായിരുന്നു. മുൻഗാമികളായ വേദക്കാരുടെ കഥയാണ് ഇപ്പറഞ്ഞത്. എന്നാൽ, വരുടെ ശേഷം വേദഗ്രമ്ലത്തിന്റെ അനുയായികളും അവകാശികളുമായി ത്തീർന്ന നിലവിലുള്ള - ജൂതരും ക്രിസ്ത്യാനികളുമാകുന്നവേദക്കാരുടെ സ്ഥിതിയോ? അവർ തങ്ങളുടെ പിതാക്കളെയും മുൻഗാമികളെയും പിന്തുടർന്ന് വരുന്നുവെന്നല്ലാതെ, തങ്ങളുടെ നിലപാടിനെ ന്യായീകരിക്കുന്ന അധികൃതമായ തെളിവോ ലക്ഷ്യമോ ഒന്നും അവർക്കില്ല. തങ്ങൾ സ്വീകരിച്ചുവരുന്ന വിശ്വാസാചാരങ്ങളെ സംബന്ധിച്ചേടത്തോളം അവ പരിശുദ്ധങ്ങളാണെന്ന ബോധ്യവും ഉറപ്പും അവർക്കുണ്ടോ ? അതുമില്ല. വാസ്ത വത്തിൽ അതിലവർ സംശയാലുക്കളും പരിഭ്രമചിത്തരുമാകുന്നു. പാരമ്പര്യവും അനു കരണവുമാണല്ലോ അവരുടെ അവലംബം.
42:15

فَلِذَٰلِكَ فَٱدۡعُۖ وَٱسۡتَقِمۡ كَمَآ أُمِرۡتَۖ وَلَا تَتَّبِعۡ أَهۡوَآءَهُمۡۖ وَقُلۡ ءَامَنتُ بِمَآ أَنزَلَ ٱللَّهُ مِن كِتَٰبٖۖ وَأُمِرۡتُ لِأَعۡدِلَ بَيۡنَكُمُۖ ٱللَّهُ رَبُّنَا وَرَبُّكُمۡۖ لَنَآ أَعۡمَٰلُنَا وَلَكُمۡ أَعۡمَٰلُكُمۡۖ لَا حُجَّةَ بَيۡنَنَا وَبَيۡنَكُمُۖ ٱللَّهُ يَجۡمَعُ بَيۡنَنَاۖ وَإِلَيۡهِ ٱلۡمَصِيرُ

(15) (നബിയേ) ആകയാൽ അതി ലേക്ക് ക്ഷണിച്ചുകൊള്ളുക. നിന്നോട് കല്പിക്കപ്പെട്ടപ്രകാരം നീ (ശരിക്ക്) ചൊവ്വായി നിലകൊള്ളുകയും ചെയ്യു ക. അവരുടെ ഇച്ഛകളെ പിൻപറ്റു കയും അരുത്. നീ (ഇപ്രകാരം) പറഞ്ഞേക്കു കയും ചെയ്യുക: വേദഗ്രമ്ലമായി ക്കൊണ്ട് അല്ലാഹു അവതരിപ്പിച്ചിട്ടു ള്ളതിൽ (മുഴുവനും) ഞാൻ വിശ്വസി ച്ചിരിക്കുന്നു. നിങ്ങൾക്കിടയിൽ നീതി പാലിക്കുവാൻ എന്നോട് കല്പിക്ക പ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു ഞങ്ങളുടെ റ∫ും, നിങ്ങ ളുടെ റ∫ുമാകുന്നു. ഞങ്ങളുടെ കർമ ങ്ങൾ ഞങ്ങൾക്ക്; നിങ്ങളുടെ കർമ ങ്ങൾ നിങ്ങൾക്കും, ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ന്യായവാദം ഇല്ല. അല്ലാഹു നമ്മുടെ ഇടയിൽ ഒരു മിച്ചുകൂട്ടുന്നതാണ്. അവനിലേക്കാണ് തിരിച്ചെത്തലും. (15) കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു നിങ്ങൾക്കിടയിൽ നീതി ചെയ്വാൻ അല്ലാഹു ഞങ്ങളുടെ റ∫ാണ് നിങ്ങളുടെ റ∫ും ഞങ്ങൾക്ക് ഞങ്ങളുടെ കർമങ്ങൾ, പ്രവൃത്തികൾ നിങ്ങൾക്ക് നിങ്ങളുടെ ക ർമങ്ങളും ന്യായം (തർക്കം, വാദം) ഇല്ല ഞങ്ങളുടെയും നിങ്ങളുടെയും ഇടയിൽ അല്ലാഹു ഒരുമിച്ച്കൂട്ടും നമുക്കിടയിൽ അവങ്കലേക്ക് തന്നെയാണ് തിരിച്ചെത്തൽ സത്യം ഇന്നതാണെന്ന് വ്യക്തമായി തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. ഭിന്നിപ്പിന് കാര ണം, അല്ല; കേവലം വാശിയും മാത്സര്യബുദ്ധിയും മാത്രമാകുന്നു. അതുകൊണ്ടാണ് നമുക്കിടയിൽ ന്യായവാദത്തിന് സ്ഥാനം ഇല്ലെന്ന് പറയുന്നത്. അടുത്ത വചനം നോക്കുക:
42:16–18

وَٱلَّذِينَ يُحَآجُّونَ فِي ٱللَّهِ مِنۢ بَعۡدِ مَا ٱسۡتُجِيبَ لَهُۥ حُجَّتُهُمۡ دَاحِضَةٌ عِندَ رَبِّهِمۡ وَعَلَيۡهِمۡ غَضَبٞ وَلَهُمۡ عَذَابٞ شَدِيدٌ

ٱللَّهُ ٱلَّذِيٓ أَنزَلَ ٱلۡكِتَٰبَ بِٱلۡحَقِّ وَٱلۡمِيزَانَۗ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ قَرِيبٞ

يَسۡتَعۡجِلُ بِهَا ٱلَّذِينَ لَا يُؤۡمِنُونَ بِهَاۖ وَٱلَّذِينَ ءَامَنُواْ مُشۡفِقُونَ مِنۡهَا وَيَعۡلَمُونَ أَنَّهَا ٱلۡحَقُّۗ أَلَآ إِنَّ ٱلَّذِينَ يُمَارُونَ فِي ٱلسَّاعَةِ لَفِي ضَلَٰلِۭ بَعِيدٍ

(16) അല്ലാഹുവിന് ധ അവന്റെ മത ത്തിന് പ സ്വീകരണം ലഭിച്ചതിന്ശേ ഷം, അവന്റെ കാര്യത്തിൽ (തർക്കി ച്ച്) ന്യായവാദം നടത്തുന്നവരാകട്ടെ, അവരുടെ ന്യായം തങ്ങളുടെ റ∫ിന്റെ അടുക്കൽ ഫലശൂന്യമായ താകുന്നു (പരാജയപ്പെട്ടതാണ്) . അവ രുടെ മേൽ കോപവും ഉണ്ടായി രിക്കും; കഠിനമായ ശിക്ഷയും അവർക്കുണ്ട്. (17) അല്ലാഹുവത്രെ, യഥാർത്ഥ പ്രകാരം വേദഗ്രമ്ലവും, ഇറക്കിയവൻ, തനിക്ക് എന്തറിയാം, അന്ത്യസമയം സമീപസ്ഥമായി രിക്കാം? (18) അതിൽ വിശ്വസിക്കാത്തവർ അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കു ന്നു. വിശ്വസിച്ചവരാകട്ടെ, അതിനെ ക്കുറിച്ച് ഭയപ്പാടുള്ളവരുമാകുന്നു. അത് യഥാർത്ഥമാണെന്ന് അവർക്ക് അറിയുകയും ചെയ്യാം. അല്ലാ-(അറി യുക; ) അന്ത്യസമയത്തിന്റെ കാര്യ ത്തിൽ തർക്കം നടത്തുന്നവർ നിശ്ച വഴിപിഴവിൽ തന്നെയാകുന്നു. (16) ന്യായവാദം നടത്തുന്നവർ അല്ലാഹുവിന്റെ കാര്യത്തിൽ ശേഷം അവന് ഉത്തരം (സ്വീകരണം)ലഭിച്ചതിന്റെ അവരുടെ ന്യായം ഫലശൂന്യമായത് (നിരർത്ഥം, പരാജയമടഞ്ഞത്)ആണ് അവ രുടെ റ∫ിന്റെ അടുക്കൽ അവരുടെ മേലുണ്ട്താനും കോപം, ദേഷ്യം അവർക്ക് ശിക്ഷയുമുണ്ട് കഠിനമായ (17) അല്ലാഹു യാതൊ രുവനാകുന്നു ഗ്രമ്ലം ഇറക്കിയ യഥാർത്ഥപ്രകാരം നിനക്കെന്തറിയാം, അറിയാമോ അന്ത്യസമയമായേക്കാം അടുത്തത്, സമീപസ്ഥം (18) അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കുന്നു യാതൊരുകൂട്ടർ അതിൽ വിശ്വസിക്കാത്ത വിശ്വസിച്ചവ രാകട്ടെ അതിനെപ്പറ്റി ഭയപ്പെടുന്നവരാണ് അവർ അറിയുകയും ചെയ്യും അത് യഥാർത്ഥമാണെന്ന് അല്ലാ, അറിയുക നിശ്ചയമായും യാതൊരുവൻ തർക്കം നടത്തുന്ന, സംശയം പ്രകടിപ്പിക്കുന്ന അന്ത്യ സമയത്തിന്റെ കാര്യത്തിൽ വഴിപിഴവിൽതന്നെ വിദൂരമായ സത്യാസത്യങ്ങളെ വേർതിരിക്കുവാനും തൂക്കിക്കണക്കാക്കുവാനുമുള്ള വേദഗ്രമ്ലവും അല്ലാഹു അവതരിപ്പിച്ചിട്ടുണ്ട്; അതിന്റെ അടിസ്ഥാനത്തിൽ പലരും അല്ലാ ഹുവിന്റെ ക്ഷണം സ്വീകരിക്കുകയും ചെയ്തു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എനി ഒരു ന്യായവാദത്തിനോ തർക്കത്തിനോ സ്ഥാനമില്ല. അത് അല്ലാഹുവിങ്കൽ വിലപ്പോകുക യുമില്ല എന്ന് വേദക്കാരെയും, അല്ലാത്തവരെയും ഉണർത്തന്നു. മുശ്രിക്കുകൾ അന്ത്യനാളിൽ വിശ്വസിക്കാത്തവരാണല്ലോ. അതുകൊണ്ട് അവർ പരി ഹാസപൂർവ്വം അതിന് ധൃതികൂട്ടിക്കൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒന്നുണ്ടെങ്കിൽ എപ്പോഴാണതുണ്ടാവുക ? എന്താണത് സംഭവിക്കാത്തത്? എന്നൊക്കെ അവർ പറയും. സത്യവിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ അതിനെപ്പറ്റി വളരെ ഭയപ്പാടിലു മായിരിക്കും. കാരണം. അന്നത്തെ അതിഭയാനകങ്ങളായ സംഭവവികാസങ്ങളെപ്പറ്റിയും തുടർന്ന് സംഭവിക്കുവാനിരിക്കുന്ന വിചാരണ, രക്ഷാശിക്ഷകൾ മുതലായവയെപ്പറ്റിയും അവർ ബോധവാൻമാരാണല്ലോ. മനുഷ്യരടക്കമുള്ള സൃഷ്ടികളുടെ തുടക്കത്തെയും, ഒടുക്കത്തെയും ( ) സംബന്ധിച്ച-അല്ലാഹുവിലും അന്ത്യനാളിലുമുള്ള - വിശ്വാ സങ്ങളാണ് എല്ലാ നൻമയുടെയും വിജയത്തിന്റെയും മൂലകാരണം. ആ രണ്ട് കാര്യങ്ങ ളിലുള്ള അവിശ്വാസമാണ് എല്ലാ തിൻമയുടെയും, പരാജയത്തിന്റെയും കാരണവും. അപ്പോൾ, അല്ലാഹുവിന്റെ വിഷയത്തിലെന്നപോലെത്തന്നെ അന്ത്യസമയത്തിന്റെ കാര്യ ത്തിലും തർക്കിച്ചും പരിഹസിച്ചുംകൊണ്ടിരിക്കുന്നവർ വഴിപിഴവിലല്ലാതെ ആയിരിക്കയില്ലല്ലോ.
42:19–20

ٱللَّهُ لَطِيفُۢ بِعِبَادِهِۦ يَرۡزُقُ مَن يَشَآءُۖ وَهُوَ ٱلۡقَوِيُّ ٱلۡعَزِيزُ

مَن كَانَ يُرِيدُ حَرۡثَ ٱلۡأٓخِرَةِ نَزِدۡ لَهُۥ فِي حَرۡثِهِۦۖ وَمَن كَانَ يُرِيدُ حَرۡثَ ٱلدُّنۡيَا نُؤۡتِهِۦ مِنۡهَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِن نَّصِيبٍ

(19) അല്ലാഹു അവന്റെ അടി യാൻമാരോട് വളരെ സൗമ്യമുള്ളവ നാകുന്നു. അവൻ ഉദ്ദേശിക്കുന്ന കൊടുക്കു ന്നു(ആഹാരം നൽകുന്നു) അവ നത്രെ പ്രതാപശാലിയായ ശക്തനാ യുള്ളവൻ. വിഭാഗം - 3 (20) ആരെങ്കിലും പരലോകത്തെ കൃഷി (വരുമാനം) ഉദ്ദേശിക്കുകയാ ണെങ്കിൽ, അവന് അവന്റെ കൃഷി യിൽ (വരുമാനത്തിൽ) നാം വർദ്ധിപ്പി ച്ചുകൊടുക്കുന്നതാണ്; ആരെങ്കിലും ഇഹലോകത്തെ കൃഷി (വരുമാനം) ഉദ്ദേശിക്കുകയാണെങ്കിൽ അവന് അതിൽനിന്നും നാം കൊടുക്കും; (പ ക്ഷേ) പരലോകത്തിൽ അവന് യാതൊരു ഓഹരിയും ഇല്ലതാനും. (19) അല്ലാഹു സൗമ്യം (മയം) ഉള്ളവനാകുന്നു തന്റെ അടിയാൻമാ രോട് അവൻ ഉപജീവനം നൽകുന്നു, കൊടുക്കും അവൻ ഉദ്ദേശിക്കുന്ന വർക്ക് അവൻ തന്നെ ശക്തൻ പ്രതാപശാലി (20) ആരെ ങ്കിലും ആയാൽ ഉദ്ദേശിക്കും പരലോകത്തെ കൃഷി (വിള, സമ്പാ ദ്യം) അവനു നാം വർദ്ധിപ്പിച്ചുകൊടുക്കും അവന്റെ കൃഷിയിൽ ആരെങ്കിലും ആയിരുന്നാൽ ഉദ്ദേശിക്കും ഇഹത്തിലെ കൃഷിയെ അവനു നാം കൊടുക്കും അതിൽ നിന്ന് അവന്നില്ലതാനും പരലോ കത്ത് ഒരു അംശവും, പങ്കും കൃഷി സ്ഥലം, ഉഴവ്, കൃഷി എന്നൊക്കെയാണ് എന്ന വാക്കിന്റെ അർത്ഥം. പ്രവർത്തനഫലങ്ങളാകുന്ന നേട്ടങ്ങളാണ് ഇവിടെ വിവക്ഷ. പരലോക ലഭ്യങ്ങളെ ഉന്നം വെച്ച് പ്രവർത്തിക്കുന്നവർക്ക് അല്ലാഹു കൂടുതൽ നേട്ടങ്ങൾ കൈവരുത്തിക്കൊടുക്കു മെന്നും, ഐഹിക ലാഭങ്ങളെ ഉന്നംവെക്കുന്നവർക്ക് അവരുടെ ഉദ്ദേശ്യങ്ങൾ മുഴുവൻ നിറവേറ്റുകയില്ല-ഏതോ ചിലത് മാത്രമേ നിറവേറ്റുകയുള്ളൂ-എന്നും, അതേസമയത്ത് അവർക്ക് പരലോകത്ത് യാതൊരു നൻമയും ലഭ്യമാകുവാനില്ലെന്നും അല്ലാഹു ഈ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സൂറത്ത് ചില ആയത്തു കൾ ഈ വിഷയം കൂടുതൽ വിശദീകരിക്കുന്നത് കാണാം, അല്ലാഹു പറയുന്നു : ആരെങ്കിലും ഇൗ ക്ഷണികലോകത്തെ ഉദ്ദേശിക്കുന്നതായാൽ, അതിൽ അവന് - നാം ഉദ്ദേശിക്കുന്നവർക്ക് - നാം വേണമെന്ന് വെക്കുന്നതെന്തോ അത് നാം ക്ഷണം നൽകുന്നതാണ്. പിന്നീട് അവന് നാം നരകം ഏർപ്പെടുത്തിക്കൊടുക്കും. ആക്ഷേ പിക്കപ്പെട്ടവനും നിന്ദിക്കപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാ ണ്. ആരെങ്കിലും പരലോകത്തെ ഉദ്ദേശിക്കുകയും, വിശ്വാസിയായിക്കൊണ്ട് അതിന്വേണ്ടി അതിന്റേതായ പരിശ്രമം പരിശ്രമിക്കുകയും ചെയ്താൽ അങ്ങിനെയു ള്ളവരുടെ പരിശ്രമം നന്ദിപൂർവ്വം സ്വീകരിക്കപ്പെടുന്നതായിരിക്കും. എല്ലാവർക്കും - ഇൗ വിഭാഗത്തിനും ആ വിഭാഗത്തിനും തന്നെ - നിന്റെ റ∫ിന്റെ സംഭാവനയിൽ നിന്ന് നാം കയ്യയച്ചു കൊടുക്കുന്നതാണ്. നിന്റെ റ∫ിന്റെ സംഭാവന മുടക്കം ചെയ്യപ്പെട്ടതായിരി ക്കയില്ല. (18- 20)
42:21–22

أَمۡ لَهُمۡ شُرَكَـٰٓؤُاْ شَرَعُواْ لَهُم مِّنَ ٱلدِّينِ مَا لَمۡ يَأۡذَنۢ بِهِ ٱللَّهُۚ وَلَوۡلَا كَلِمَةُ ٱلۡفَصۡلِ لَقُضِيَ بَيۡنَهُمۡۗ وَإِنَّ ٱلظَّـٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ

تَرَى ٱلظَّـٰلِمِينَ مُشۡفِقِينَ مِمَّا كَسَبُواْ وَهُوَ وَاقِعُۢ بِهِمۡۗ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فِي رَوۡضَاتِ ٱلۡجَنَّاتِۖ لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ هُوَ ٱلۡفَضۡلُ ٱلۡكَبِيرُ

(21) അതല്ല-(ഒരുപക്ഷേ) അല്ലാഹു അനുവാദം നൽകിയിട്ടി ല്ലാത്ത വല്ലതും മതത്തിൽ പെട്ടതായി തങ്ങൾക്ക് നിയമിച്ചുകൊടുത്തിട്ടുള്ള വല്ല പങ്കാളികളും അവർക്കുണ്ടോ തീരുമാനത്തിന്റെ വാക്ക് (മുമ്പ്) ഉണ്ടായിരുന്നില്ലെങ്കിൽ അവർക്കിട യിൽ (തൽക്ഷണം) വിധി നടത്തപ്പെ ടുമായിരുന്നു. അക്രമികളാകട്ടെ, നിശ്ചയമായും അവർക്ക് വേദനയേ റിയ ശിക്ഷയുണ്ട്. (22) (ഈ) അക്രമികളെ, അവർ സമ്പാദിച്ചുവെച്ചതിനെപ്പറ്റി ഭയപ്പെടു ന്നവരായി നിനക്ക് കാണാവുന്നതാ ണ്. അത് ധ ആ ശിക്ഷ പ അവരിൽ സംഭ വിക്കുന്നതാണ് താനും. വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവർ സ്വർഗത്തോപ്പു കളിലുമായിരിക്കും. അവർ എന്തുദ്ദേ ശിക്കുന്നുവോ അത് തങ്ങളുടെ രക്ഷി താവിന്റെ അടുക്കൽ അവർക്കുണ്ട്. അത്തന്നെയാണ് വലുതായ അനു ഗ്രഹം (അഥവാ ശ്രേഷ്ഠത). (21) അനുവാദം നൽകിയിട്ടില്ല അല്ലാഹു ഇല്ലായി രുന്നുവെങ്കിൽ തീരുമാനത്തിന്റെ വാക്ക് വിധി നടത്തപ്പെടുമായിരുന്നു അവർക്കിടയിൽ നിശ്ചയമായും അക്രമികൾ അവർക്ക് ശിക്ഷ യുണ്ട് വേദന യേറിയ (22) അക്രമികളെ നിനക്ക് കാണാം, നീ കാണും ഭയപ്പെടുന്നവരായി അവർ സമ്പാദിച്ച (പ്രവർത്തിച്ച)തിനെ പ്പറ്റി അത് സംഭവിക്കുന്നതുമാണ് അവരിൽ വിശ്വസിച്ചവർ സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത തോപ്പുകളി ലായിരിക്കും സ്വർഗങ്ങളിലെ അവർക്കുണ്ട് അവരുദ്ദേശിക്കുന്നത് തങ്ങളുടെ റ∫ിന്റെ അടുക്കൽ അത് തന്നെയാണ് അനുഗ്രഹം, ശ്രേഷ്ഠത വലിയ അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കാതെ തോന്നിയ മതാചാരങ്ങളും നട പടിക്രമങ്ങളും സ്വീകരിച്ചു വരുന്ന ബഹുദൈവവിശ്വാസികളുടെ ശ്രദ്ധയെ തട്ടിയുണർത്തു വാൻവേണ്ടി അല്ലാഹു നബിയോട് ചോദിക്കുകയാണ്: ഒരു പക്ഷേ, അല്ലാഹുവിന്റെ അനുമതിയില്ലാത്ത പുത്തൻ മതനിയമങ്ങൾ നിർമിച്ചു കൊടുക്കുന്ന മറ്റു വല്ല ദൈവ ങ്ങളും - മനുഷ്യരിൽനിന്നോ ജിന്നുകളിൽ നിന്നോ - അവർക്കുണ്ടോ; അഥവാ അതു കൊണ്ടാണോ അവർ ഈ നില സ്വീകരിക്കുന്നത് എന്ന്? ഉത്തരം വ്യക്തമാണല്ലോ. ന്യായവിസ്താരവും ശിക്ഷാനടപടികളും പരലോകത്തുവെച്ചായിരിക്കുമെന്ന് അല്ലാഹു മുമ്പേ തീരുമാനിച്ചുവെച്ചതാകകൊണ്ടാണ് ഇപ്പോൾ അവർ ശിക്ഷിക്കപ്പെടാത്തതെന്നും, വഴിയെ അതവർക്ക് നേരിടേണ്ടിവരുമെന്നും അവരെ താക്കീത് ചെയ്യുന്നു. അതോടൊപ്പം, സൽക്കർമികളായ സത്യവിശ്വാസികളുടെ ഭാവി എന്തായിരിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
42:23

ذَٰلِكَ ٱلَّذِي يُبَشِّرُ ٱللَّهُ عِبَادَهُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِۗ قُل لَّآ أَسۡـَٔلُكُمۡ عَلَيۡهِ أَجۡرًا إِلَّا ٱلۡمَوَدَّةَ فِي ٱلۡقُرۡبَىٰۗ وَمَن يَقۡتَرِفۡ حَسَنَةٗ نَّزِدۡ لَهُۥ فِيهَا حُسۡنًاۚ إِنَّ ٱللَّهَ غَفُورٞ شَكُورٌ

(23) അതത്രെ, വിശ്വസിക്കു കയും. സൽക്കർമങ്ങൾ പ്രവർത്തിക്കു കയും ചെയ്തവരായ തന്റെ അടിയാ ന്മാരോട് അല്ലാഹു സന്തോഷവാർത്ത അറിയിക്കുന്നത്. (നബിയേ) പറയുക: ഞാൻ നിങ്ങളോട് ഇതിന്റെ പേരിൽ യാതൊരു പ്രതിഫലവും ചോദിക്കുന്നി ല്ല, അടുത്ത ബന്ധത്തിലുളള (സ്നേ ഹ)താൽപര്യം എന്നല്ലാതെ. ആരെങ്കിലും, ഒരു നൻമ (പുണ്യം) പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ, നാം അവന് അതിൽ നൻമ (ഗുണം) വർദ്ധിപ്പിച്ചുകൊടുക്കുന്നതാണ്. നിശ്ചയമായും അല്ലാഹു വളരെ പൊറുക്കുന്നവനും, വളരെ നന്ദിയു ള്ളവനുമാണ്. (23) അതത്രെ, യാതൊന്ന് അല്ലാഹു സന്തോഷവാർത്ത അറിയി ക്കുന്ന തന്റെ അടിയാൻമാർക്ക് വിശ്വസിച്ചവരായ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത നീ പറയുക ഞാൻ നിങ്ങ ളോട് ചോദിക്കുന്നില്ല അതിന്റെ (ഇതിന്റെ) പേരിൽ ഒരു പ്രതിഫലവും താൽപര്യം (സ്നേഹം)അല്ലാതെ അടുത്ത ബന്ധത്തിലുള്ള ആരെങ്കിലും പ്രവർത്തിച്ചുണ്ടാക്കുന്നതായാൽ വല്ല നൻമയും, പുണ്യകർമം അവന് നാം വർദ്ധിപ്പിച്ചുകൊടുക്കും അതിൽ നൻമ, ഗുണം, മെച്ചം നിശ്ച യമായും അല്ലാഹു വളരെ പൊറുക്കുന്നവനാണ് നന്ദിയുള്ളവനാണ്. സത്യമതപ്രബോധനം ചെയ്യുന്നതിന്റെ പേരിൽ, മുഹമ്മദ് നബിതിരുമേനി ˜ യാക ട്ടെ, മറ്റേതെങ്കിലും പ്രവാചകൻമാരാകട്ടെ, ജനങ്ങളിൽനിന്ന് യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ലെന്ന് നിരുപാധികം പ്രസ്താവിക്കുന്ന വളരെ അധികം വചനങ്ങൾ കാണാം. പലതും ഇതിനുമുമ്പ് നാം വായിക്കുകയും ചെയ്തിരിക്കുന്നു. അടുത്ത ബന്ധത്തിലുള്ള താൽപര്യമല്ലാതെ ( ) എന്ന്കൂടി ഈ വചന ത്തിൽ കൂടുതലായി പ്രസ്താവിച്ചിരിക്കുന്നു. എന്ന വാക്കിന് കുടുംബബന്ധം അടുപ്പം, പുണ്യകർമം എന്നിങ്ങിനെ പല അർത്ഥവും വരാവുന്നതുകൊണ്ട് ഇതിന് ഒന്നി ലധികം വ്യാഖ്യാനങ്ങൾ കാണുവാൻ കഴിയും. അവയിൽ ഏത് വ്യാഖ്യാനം സ്വീകരി ച്ചാലും ശരി, അത് കൊണ്ടുള്ള ഉദ്ദേശ്യം, പ്രബോധനത്തിന്റെ പേരിൽ നബി˜ജനങ്ങളോട് എന്തെങ്കിലും ഒരു പ്രതിഫലം യഥാർത്ഥത്തിൽ ആവശ്യപ്പെടുന്നുണ്ടെന്നല്ല. പ്രസ്തുത വ്യാഖ്യാനങ്ങളുടെ ചുരുക്കം ഇതാണ്: 1) നാം തമ്മിലുള്ള കുടുംബബന്ധംനിമിത്തം നിങ്ങളെന്നോട് സ്നേഹം കാണിക്ക ണമെന്ന് മാത്രമേ ഞാനാവശ്യപ്പെടുന്നുള്ളൂ. അഥവാ, എന്റെ ദൗത്യനിർവ്വഹണത്തിൽ നിങ്ങൾ ഉൽസുകരല്ലെങ്കിൽ ഇരിക്കട്ടെ, നമ്മുടെ കുടുംബബന്ധം ഓർത്ത് നിങ്ങൾ എന്നെ തട പ്പെടുത്താതിരിക്കണം : കുടുംബബന്ധം പാലിക്കൽ എല്ലാവരുടെയും കടമയാ ണല്ലോ എന്ന് സാരം. ക്വുറൈശികളെല്ലാം നബിയുമായി കുടുംബബന്ധമുള്ളവരാണ് താനും. ഇബ്നു കഥീർ (റ) മുതലായ പ്രധാന മുഫിറുകൾ പലരും സ്വീകരിച്ചതും, ഇബ്നു അ∫ാസ് (റ) ൽ നിന്ന് ബുഖാരി (റ) ഉദ്ധരിച്ചതുമാണ് ഈ വ്യാഖ്യാനം. 2) നിങ്ങൾ അല്ലാഹുവിനെ അനുസരിച്ച് അവന്റെ അടുപ്പം സമ്പാദിക്കുന്നതിലുള്ള താൽപര്യമാണ് എനിക്കുള്ളത്. ഇതല്ലാതെ മറ്റൊരു പ്രതിഫലവും നിങ്ങളോട് ഞാൻ ആവശ്യപ്പെടുന്നില്ല. 3) എന്റെ അടുത്ത കടുംബത്തോട് നിങ്ങൾ സ്നേഹം കാണിക്കണമെന്നല്ലാതെ മറ്റൊന്നും ഞാൻ ആവശ്യപ്പെടുന്നില്ല. അല്ലാഹുവിനെയും റസൂലിനെയും അനുസരി ക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതിനാൽ സ്വാഭാവികമായും ഉണ്ടായിത്തീരുന്ന ഒന്നാണല്ലോ ഇത്. ഈ വ്യാഖ്യാനങ്ങളും, അതതിന്റെ ന്യായങ്ങളും, തെളിവുകളും വിവ രിച്ചശേഷം ഇബ്നുകഥീർ(റ) പ്രസ്താവിക്കുന്ന ചില വരികൾ ശ്രദ്ധേയമാകുന്നു, അദ്ദേഹം പറയുന്നു : ഇമാം ബുഖാരി ഉദ്ധരിച്ചതുപോലെ, ഈ സമുദായത്തിലെ മഹാ പfiിതനും, അഭിഭാഷകനുമായ ഇബ്നു അ∫ാസ് (റ) നൽകിയ വ്യാഖ്യാ നമാണ് യഥാർത്ഥ വ്യാഖ്യാനം. അഹ്ലുബൈത്തിനെ (നബിതിരുമേനിയുടെ വീട്ടുകാരെ വസ്വിയ്യത്തും, അവരോട് ആദരവും നൻമയും കാണിക്കണമെന്ന കൽപനയും നാം നിഷേധിക്കുന്നില്ല. പദവിയിലും ശ്രേഷ്ഠതയിലും ഏറ്റവും മാന്യമായ ഗൃഹത്തിൽനിന്നുഗ്ഗവിച്ച സന്തതികളാണല്ലോ അവർ. അ∫ാസ് അദ്ദേഹത്തിന്റെ മക്കളും, അലിയും അദ്ദേഹത്തിന്റെ മക്കളും, വീട്ടുകാരും ( ) എന്നിങ്ങിനെയുള്ള അവരുടെ മുൻഗാമികളെപ്പോലെ നബിചര്യകളെ പിൻപറ്റി നടക്കു ന്നവരാണെങ്കിൽ വിശേഷിച്ചും തുടർന്നുകൊണ്ട് ഈ വിഷയകമായി വന്നിട്ടുള്ള ചില ഹദീഥുകളും ഇബ്നു കഥീർ (റ) ഉദ്ധരിച്ചിരിക്കുന്നു. അവയിൽ ചിലത് ഇതാണ് : 1) അലി (റ) യോട് അബൂബക്ർ (റ) പ്രസ്താവിച്ചതായി ബുഖാരി (റ)നിവേദനം ചെയ്യുന്നു: എന്റെ കുടുംബം പാലിക്കുന്നതിനേക്കാൾ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് റസൂൽ˜തിരുമേനിയുടെ കുടുംബം പാലിക്കലാകുന്നു 2) അൽപം ദീർഘമായ ഒരു ഹദീഥിൽ, നബി ˜ ഇപ്രകാരം ആവർത്തിച്ചു പറഞ്ഞ തായി മുസ്ലിം(റ) മുതലായവർ ഉദ്ധരിക്കുന്നു : എന്റെ അഹ്ലുബൈത്തിന്റെ കാര്യ ത്തിൽ ഞാൻ നിങ്ങളോട് അല്ലാഹുവിനെ ഓർമപ്പെടുത്തുന്നു: ( ) ആരെല്ലാമാണ്. അഹ്ലുബൈത്തിൽ ഉൾപ്പെടുന്നത് എന്നതിനെക്കുറിച്ച് സൂ: അഹ്സാബ് 33-ലും അതിന്റെ വ്യാഖ്യാനത്തിലും പ്രസ്താവിച്ചത് ഓർക്കുക.
42:24

أَمۡ يَقُولُونَ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗاۖ فَإِن يَشَإِ ٱللَّهُ يَخۡتِمۡ عَلَىٰ قَلۡبِكَۗ وَيَمۡحُ ٱللَّهُ ٱلۡبَٰطِلَ وَيُحِقُّ ٱلۡحَقَّ بِكَلِمَٰتِهِۦٓۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

(24) അതല്ല (-പക്ഷേ,) അവൻ (നബി) അല്ലാഹുവിന്റെ പേരിൽ കളവ് കെട്ടിച്ചമച്ചു എന്ന് അവർ പറ യുന്നുവോ?! എന്നാൽ, അല്ലാഹു ഉദ്ദേ ശിക്കുന്നപക്ഷം, (നബിയേ,) നിന്റെ ഹൃദയത്തിന് അവൻ മുദ്രവെക്കുന്ന താണ്. അല്ലാഹു മിഥ്യയായുള്ളതിനെ മായി(ച്ചു നീ)ക്കുകയും, യഥാർത്ഥമാ യുള്ളതിനെ തന്റെ വചനങ്ങൾ മൂലം യഥാർത്ഥമാ(യി സ്ഥാപി)ക്കുകയും ചെയ്യും. നിശ്ചയമായും അവൻ നെഞ്ച് (ഹൃദയം) കളിലുള്ള തിനെക്കുറിച്ച് അറിയുന്നവനാണ്. (24) അതല്ല അവർ പറയുന്നുവോ അവൻ കെട്ടിച്ചമച്ചുവെന്ന് അല്ലാഹുവിന്റെ മേൽ കളവ്, വ്യാജം എന്നാൽ അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം അവൻ മുദ്ര വെക്കും നിന്റെ ഹൃദയത്തിന് അല്ലാഹു മായിക്കു(തുടച്ചു നീക്കു)കയും ചെയ്യും മിഥ്യയെ, അന്യായത്തെ, വ്യർത്ഥത്തെ അവൻ യഥാർത്ഥമാക്കുക (സ്ഥാപിക്കുക, സ്ഥിരപ്പെടുത്തുക)യും ചെയ്യും യഥാർത്ഥത്തെ, ന്യായത്തെ അവന്റെ വചനങ്ങൾക്കൊണ്ട് നിശ്ചയമായും നെഞ്ഞുകളിൽ (ഹൃദയങ്ങളിൽ) ഉള്ളതിനെ. നബി ˜ അല്ലാഹുവിന്റെ പേരിൽ യാതൊന്നും കളവ് പറഞ്ഞുണ്ടാക്കുന്നില്ലെന്നും, അവിടുത്തെ ഉൽബോധനങ്ങളെല്ലാം യഥാർത്ഥമാണെന്നും വ്യക്തമാണ്. അല്ലായിരു ന്നുവെങ്കിൽ, നബി തിരുമേനി ˜ യുടെ ഹൃദയത്തിന് അല്ലാഹു മുദ്രവെക്കുകയും, യഥാർത്ഥ സത്യം സ്ഥാപിക്കുന്നതിനുള്ള അനന്തര നടപടികളെടുക്കുകയും ചെയ്യുമാ യിരുന്നു എന്നു സാരം.
42:25–26

وَهُوَ ٱلَّذِي يَقۡبَلُ ٱلتَّوۡبَةَ عَنۡ عِبَادِهِۦ وَيَعۡفُواْ عَنِ ٱلسَّيِّـَٔاتِ وَيَعۡلَمُ مَا تَفۡعَلُونَ

وَيَسۡتَجِيبُ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَيَزِيدُهُم مِّن فَضۡلِهِۦۚ وَٱلۡكَٰفِرُونَ لَهُمۡ عَذَابٞ شَدِيدٞ

(25) അവനത്രെ, തന്റെ അടി യാൻമാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിൻമ കൾക്ക് മാപ്പ് കൊടുക്കുകയും, നിങ്ങൾ ചെയ്തുവരുന്നത് അറിയു കയും ചെയ്യുന്നു. (26) വിശ്വസിക്കുകയും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് അവൻ ഉത്തരം നൽകുകയും, അവർക്ക് തന്റെ അനു ഗ്രഹത്തിൽ (അഥവാ ദയവിൽ) നിന്നും വർദ്ധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. അവിശ്വാസികളാകട്ടെ, അവർക്ക് കഠിനമായ ശിക്ഷയുമുണ്ട്. (25) അവനത്രെ പശ്ചാത്താപം (ഖേദം)സ്വീകരിക്കുന്നവൻ തന്റെ അടിയാൻമാരിൽ നിന്ന് അവൻ മാപ്പ് നൽകുകയും ചെയ്യുന്നു . തിൻമകൾക്ക് അവൻ അറിയുകയും ചെയ്യും നിങ്ങൾ ചെയ്യു ന്നത് (26) അവൻ ഉത്തരം നൽകുന്നു വിശ്വസിച്ചവർക്ക് സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത അവർക്ക് വർദ്ധി പ്പിച്ചുകൊടുക്കും അവന്റെ അനുഗ്രഹത്തിൽ(ദയവിൽ)നിന്നും അവിശ്വാസികളാകട്ടെ അവർക്കുണ്ട് കഠിനശിക്ഷ. പശ്ചാത്താപത്തെയും, പാപമോചനത്തെയും സംബന്ധിച്ച് സൂ: സുമർ 53 ലും, അതിന്റെ വ്യാഖ്യാനത്തിലും വിവരിച്ചത് ഓർക്കുക.
42:27

۞وَلَوۡ بَسَطَ ٱللَّهُ ٱلرِّزۡقَ لِعِبَادِهِۦ لَبَغَوۡاْ فِي ٱلۡأَرۡضِ وَلَٰكِن يُنَزِّلُ بِقَدَرٖ مَّا يَشَآءُۚ إِنَّهُۥ بِعِبَادِهِۦ خَبِيرُۢ بَصِيرٞ

(27) അല്ലാഹു അവന്റെ അടി യാൻമാർക്ക് ഉപജീവനം (ആഹാരം) വിശാലമാക്കിക്കൊടുത്തിരുന്നുവെ ങ്കിൽ, അവർ ഭൂമിയിൽ അതിക്രമം അവൻ താനുദ്ദേശിക്കുന്ന ഒരു തോത് (വ്യവസ്ഥ) അനുസരിച്ച് ഇറക്കിക്കൊ ടുക്കുകയാണ്, നിശ്ചയമായും, അവൻ തന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിയും, കണ്ടറിയുന്നവ നുമാകുന്നു. (27) അല്ലാഹു വിശാലമാക്കിയിരുന്നുവെങ്കിൽ ഉപജീവനം, ആഹാരം തന്റെ അടിയാൻമാർക്ക് അവർ അതിക്രമം (കുഴപ്പം) നടത്തുമാ യിരുന്നു ഭൂമിയിൽ എങ്കിലും അവൻ ഇറക്കുന്നു ഒരു തോത് (അളവ്, കണക്ക്, വ്യവസ്ഥ) പ്രകാരം അവൻ ഉദ്ദേശിക്കുന്നത് നിശ്ചയ മായും അവൻ തന്റെ അടിയാൻമാരെപ്പറ്റി സൂക്ഷ്മജ്ഞാനിയാണ് കണ്ടറി യുന്നവനാണ്. വളരെ ശ്രദ്ധേയമായ ഒരു യാഥാർത്ഥ്യമാണ് ഈ വചനത്തിലൂടെ അല്ലാഹു അറിയി ച്ചുതരുന്നത്. എല്ലാവർക്കും അവരുടെ ഇഷ്ടം പോലെ ജീവിതമാർഗങ്ങൾ വിശാലമാ ക്കിക്കൊടുത്താൽ മനുഷ്യർ ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കുകയാണ് ചെയ്യു ക. അതുകൊണ്ട് അല്ലാഹു അവനുദ്ദേശിക്കുന്ന ഒരു തോതനുസരിച്ചാണ് അത് നൽകി ക്കൊണ്ടിരിക്കുന്നത്. തന്റെ അടിയാന്മാരായ മനുഷ്യരുടെ എല്ലാ സ്വഭാവങ്ങളും അവന് സസൂക്ഷ്മം അറിയാമല്ലോ. സുഖസൗകര്യങ്ങൾ വർദ്ധിച്ചാലും, കുറഞ്ഞാലും അവരുടെ സ്ഥിതിഗതികൾ എപ്രകാരമായിരിക്കും ? അവ ഏത് തോതിൽ നൽകുന്നതിലാണ് പൊതു നൻമ? ഇത്യാദി എല്ലാ കാര്യങ്ങളും അവന് തികച്ചും അറിയാം. എന്നൊക്കെയാണ് ഈ വചനം ഉണർത്തുന്നത്. തുറന്ന ഹൃദയത്തോടുകൂടി മനുഷ്യചരിത്രം പരിശോധിക്കുന്ന ഏവർക്കും ഈ യാഥാർത്ഥ്യം വേഗം മനിലാക്കാവുന്നതാണ്. വ്യക്തികളാകട്ടെ, ധാർമികബോധവും നശിച്ച്, പൈശാചികവും മൃഗീയവുമായ ജീവിതം നയിക്കുന്നതായി ട്ടാണ് അനുഭവം. ഇന്നത്തെ സമ്പന്നവിഭാഗങ്ങളുടെ സ്ഥിതിഗതികൾ പരിശോധിച്ചാൽ ഈ വാസ്തവം മനിലാക്കാം. വേണ്ടാ, അൽപമൊന്ന് ആലോചിച്ചുനോക്കുക: ഭൂമിയിൽ എല്ലാവർക്കും വേണ്ടത്ര ജീവിതസൗകര്യങ്ങൾ നല്കപ്പെട്ടുവെന്ന് വിചാരിക്കുക. ഒരാൾ മറ്റൊരാളെ അനുസരി ക്കുമോ? മറ്റൊരാൾക്ക് കീഴൊതുങ്ങുമോ? കീഴൊതുക്കുവാൻ സാധ്യമാകുമോ? തൊഴിലും ജോലിയും ചെയ്വാൻ ആളെ കിട്ടുമോ?സ്ലസ്ല എല്ലാവരും ജീവിതക്ലേശം അനുഭവിക്കുന്ന തായാലത്തെ സ്ഥിതിയും ഏറെക്കുറെ ഇതുതന്നെയായിരിക്കുന്നതാണ്. അതുകൊണ്ട്ത ന്നെയാണ് ഉപജീവനമാർഗത്തിൽ അല്ലാഹു ചിലരെ ഉയർത്തിയും, മറ്റു ചിലരെ താഴ്ത്തിയും വെച്ചിരിക്കുന്നതും. അപ്പോഴേ മനുഷ്യജീവിതമാകുന്ന സമ നില(ബാലൻസ്) ശരിപ്പെടുകയുള്ളൂ. അടുത്ത അദ്ധ്യായം 32-ാം വചനത്തിൽ ഈ യാഥാർത്ഥ്യത്തെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. താരതമ്യേന നോക്കുമ്പോൾ, ജീവിത സൗകര്യം കുറവാകുന്നത്കൊണ്ട് ഉളവാകുന്ന ദോഷത്തെക്കാൾ അതിന്റെ ആധിക്യം കൊണ്ടാണ് ലോകത്ത് ദോഷം സംഭവിക്കുന്നതെന്ന് കാണാം. ഭൗതിക വീക്ഷണത്തി ലൂടെ മാത്രം ഗുണദോഷങ്ങൾ വിലയിരുത്തുന്നവർക്കുമാത്രമേ ഈ വാസ്തവം സമ്മ തോന്നുകയുള്ളൂ. മനുഷ്യന്റെ ഏക ജീവിതലക്ഷ്യം ക്ഷണിക മായ ഈ ഭൗതിക സുഖഭോഗം മാത്രമായിരിക്കുമല്ലോ അവരുടെ ദൃഷ്ടിയിൽ, നേരെമ റിച്ച് അതിനെക്കാൾ ഉപരിയായ - ശാശ്വതമായസുഖസൗകര്യങ്ങളാണ് തങ് ങളുടെ ജീവിതലക്ഷ്യമെന്നും, ആകയാൽ മാനുഷികവും ധാർമികവുമായ മൂല്യങ്ങളുടെ സുര ക്ഷിതത്വത്തിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്നും അറിയുന്നവർക്ക് ഈ പ്രസ്താവനയിൽ അണുവോളം സംശയം തോന്നുകയില്ല. അത് കൊണ്ടാണ് നബി ˜ ഇപ്രകാരം പ്രസ്താവിച്ചത്: ( സാരം "എന്റെ ശേഷം നിങ്ങളെപ്പറ്റി ഞാൻ ഭയപ്പെടുന്ന ഒരു കാര്യമാണ്, ഇഹലോകജീവിതത്തിന്റെ മോടിയും അലങ്കാരവും നിങ്ങൾക്ക് തുറന്ന് കിട്ടുന്നത'്. (ബു. മു) ഈ പ്രവചനം നബി തിരുമേ നി ˜ ശേഷം ഏറെത്താമസിയാതെത്തന്നെ പുലർന്ന് കാണുവാനും തുടങ്ങി. മുസ്ലിംകളുടെ മതപരവും, ധാർമികവുമായ അധഃപതനത്തിൽ മാത്രമല്ല, ഭരണരംഗത്തും, സാമൂഹ്യരംഗത്തുമെല്ലാംതന്നെ അവരുടെ യശ് നഷ്ടപ്പെടുവാനും ഒടുക്കം അത് കാര ണമായിത്തീരുകയും ചെയ്തു.
42:28–29

وَهُوَ ٱلَّذِي يُنَزِّلُ ٱلۡغَيۡثَ مِنۢ بَعۡدِ مَا قَنَطُواْ وَيَنشُرُ رَحۡمَتَهُۥۚ وَهُوَ ٱلۡوَلِيُّ ٱلۡحَمِيدُ

وَمِنۡ ءَايَٰتِهِۦ خَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَثَّ فِيهِمَا مِن دَآبَّةٖۚ وَهُوَ عَلَىٰ جَمۡعِهِمۡ إِذَا يَشَآءُ قَدِيرٞ

(28) അവൻ തന്നെയാണ് അവർ (ജനങ്ങൾ) നിരാശപ്പെട്ടതിന് ശേഷം മഴ ഇറക്കുകയും, തന്റെ കാരുണ്യം വ്യാപിപ്പിക്കുകയും ചെയ്യുന്നവനും. സ്തുത്യർഹനായ കൈകാര്യ കർത്താവും അവൻ തന്നെ. (29) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്, ആകാശങ്ങളെയും ഭൂമി യെയും, ജീവജന്തുക്കളായി അവ രണ്ടിലും അവൻ വിതരണം ചെയ്തി ട്ടുള്ളതിനെയും സൃഷ്ടിച്ചത്. അവൻ ഉദ്ദേശിക്കുന്നതായാൽ. അവയെ ഒരു മിച്ച് കൂട്ടുവാൻ കഴിവുള്ളവനുമാണ് അവൻ. (28) അവൻ യാതൊരുവനാണ്, അവനാണ് യാതൊരുവൻ മഴ ഇറക്കുന്ന ശേഷം അവർ അവൻ വ്യാപിപ്പിക്കു കയും തന്റെ കാരുണ്യം അവനത്രെ കൈകാര്യ കർത്താവും സ്തുത്യർഹൻ, സ്തടുതിക്കപ്പെടുന്നവൻ (29) അവന്റെ ദൃഷ്ടാന്ത ങ്ങളിൽ പെട്ടതാണ് ആകാശങ്ങളെ സൃഷ്ടിച്ചത് ഭൂമിയെയും അവ രണ്ടിലും അവൻ വിതരണം ചെയ്തതിനെയും (വ്യാപിപ്പിച്ചതിനെ യും) ജീവജന്തുവായിട്ട് അവൻ അവരെ ഒരുമിച്ച് കൂട്ടുവാൻ പക്ഷം, ഉദ്ദേശിക്കുമ്പോൾ കഴിവുള്ളവനാണ്. (ദാ∫ത്ത്) എന്ന വാക്ക് ചരിക്കുന്ന എല്ലാ ജീവികൾക്കും പറയപ്പെടുന്നതാണ്. മനുഷ്യൻ, ജിന്ന്, മലക്കുകൾ, പക്ഷിമൃഗാദികൾ തുടങ്ങിയ എല്ലാ ജീവികൾ ക്കും ആ വാക്ക് ഉപയോഗിക്കാം. ആകാശഗോളങ്ങളിലും മലക്കുകൾക്കും പുറമെ പലതരം ജീവി കൾ ഉണ്ടായിരിക്കാമെന്നാണ് ഈ വചനത്തിൽ നിന്ന് മനിലാകുന്നത്. അല്ലാഹുവിന റിയാം. അവയുടെ പ്രകൃതിസ്വഭാവങ്ങളെപ്പറ്റിയോ മറ്റോ നമുക്കൊന്നും തിട്ടപ്പെടുത്തു വാൻ സാധ്യമല്ല. ഭൂമിയിലെ പലതരം ജീവികളെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നൂർ 45 -ൽ പറയുന്നു: (അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കും) ആടു -മാട്-ഒട്ടകംകഴുതകുതിര മുതലായവയെപ്പറ്റി പ്രസ്താവിച്ചശേഷം സൂ: നഹ്ൽ 8 ൽ ഇങ്ങിനെ പറയുന്നു: (നിങ്ങൾക്ക് അറിയാത്തതിനെ അവൻ സൃഷ്ടി ക്കും) ആഗോള നിരീക്ഷകരായ ശാസ്ത്രജ്ഞൻമാർക്ക് ഉപരിഗോളങ്ങളിൽ ജീവജാല ങ്ങളുള്ളതായി മനിലാക്കുവാൻ കഴിയാത്തത് കൊണ്ടോ, ഏതെങ്കിലും ചില ഗോള ങ്ങളിൽ ജീവികൾ ഇല്ലെന്ന് അവരുടെ നിരീക്ഷണങ്ങൾ തെളിയിച്ചതുകൊണ്ടോ ഇപ്പറ ഞ്ഞതിന് തടം നേരിടുന്നില്ല. മനുഷ്യന്റെ കഴിവും നിരീക്ഷണവും എത്രമേൽ പുരോ ഗമിച്ചാലും ശരി, അല്ലാഹുവിന്റെ സൃഷ്ടിരഹസ്യങ്ങളെ സംബന്ധിച്ചിടത്തോളം വൻസ മുദ്രങ്ങളിലെ ഒരു തുള്ളിക്കണക്കിന് പോലും അവ എത്തിച്ചേരുകയില്ല. അല്ലാഹു ഉദ്ദേ ശിക്കുന്നപക്ഷം, ശാസ്ത്രത്തിന്റെ ഭാവിപുരോഗമനംവഴി, ഇന്നുവരെ നാം അറിഞ്ഞിട്ടി ല്ലാത്ത ഉപരിലോകജീവികളെപ്പറ്റി കുറച്ചെന്തെങ്കിലും വിവരങ്ങൾ നമുക്ക് വഴിയെ അറി യുവാൻ സാധിച്ചെന്നുവരാം. അത്രമാത്രം. എല്ലാറ്റിനെയും സൃഷ്ടിച്ചു നിയന്ത്രിച്ചു വരുന്ന അല്ലാഹുവിന് അവൻ ഉദ്ദേശി ക്കുമ്പോൾ അവയെ മുഴുവനും ഒരു സ്ഥലത്ത് ഒരുമിച്ച്കൂട്ടുവാനും കഴിയുന്നതാണ്. അതെ, ക്വിയാമത്തുനാളിൽ അത് സംഭവിക്കുന്നതുമാകുന്നു നിശ്ചയം അവൻ ഉദ്ദേശി ക്കുന്നപക്ഷം, ഭൗതികജീവിയായ മനുഷ്യനും, വാനജീവികളായ മറ്റേതെങ്കിലും ജീവി കളും തമ്മിൽ സന്ധിക്കുവാനും തട മൊന്നുമില്ലതന്നെ. അങ്ങിനെ, അവൻ ഉദ്ദേശി ക്കുന്നപക്ഷം-അടുത്ത കാലത്ത് ചന്ദ്രനിൽപോയി തിരിച്ചുപോരുവാൻ വേണ്ടുന്ന മാർഗ ദർശനവും സജ്ജീകരണവും നൽകി മനുഷ്യനെ സഹായിച്ചതുപോലെമറ്റൊരിക്കൽ അതിനുള്ള മാർഗവും മനുഷ്യന് അവൻ തുറന്ന് കൊടുത്തേക്കാം. വിഭാഗം - 4
42:30

وَمَآ أَصَٰبَكُم مِّن مُّصِيبَةٖ فَبِمَا كَسَبَتۡ أَيۡدِيكُمۡ وَيَعۡفُواْ عَن كَثِيرٖ

(30) നിങ്ങൾക്ക് ഏതൊര് ആപത്ത് ബാധിക്കുന്നതായാലും അത് നിങ്ങളുടെ കരങ്ങൾ പ്രവർത്തി ച്ചത് നിമിത്തമായിരിക്കും. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകു കയും ചെയ്യുന്നു. (30) നിങ്ങൾക്ക് എന്ത് ബാധിച്ചാലും, നിങ്ങൾക്ക് ബാധിച്ചത് ആപത്തായിട്ട്, വല്ല ബാധയും സമ്പാദിച്ച (പ്രവർത്തിച്ച)ത്കൊ കരങ്ങൾ, കൈകൾ അവൻ മാപ്പ് ചെയ്കയും ചെയ്യുന്നു പലതിനെ സംബന്ധിച്ച്, മിക്കതിനെയും. മനുഷ്യൻ ഓർത്തിരിക്കേണ്ടുന്ന ഒരു യാഥാർത്ഥ്യമാണിത്. അതെ, മനുഷ്യന് ബാധി ക്കുന്ന ഓരോ ആപത്തും മ നുഷ്യപ്രവർത്തനത്തിന്റെ അനന്തരഫലമായിരിക്കുമെന്ന്. എന്നാൽ, മനുഷ്യന്റെ എല്ലാ പ്രവർത്തികൾക്കും അതതിന്റെതായ ദോഷഫലങ്ങൾ അനു ഭവപ്പെടുന്നില്ലതാനും. പലതും അല്ലാഹു മാപ്പാക്കി വിട്ടുകൊടുത്തുകൊണ്ടിരിക്കുകയാ ണ്. അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ അവസ്ഥ അതിഭയാനകമായിത്തീരുമായിരുന്നു. മറ്റൊരു സ്ഥലത്ത് അല്ലാഹു പറയുന്നത് നോക്കുക : 61 (മനുഷ്യരുടെ അക്രമത്തിനനു സരിച്ച് അല്ലാഹു അവരെ പിടികൂടുകയാണെങ്കിൽ, അതിന്റെ - ഭൂമിയുടെ - മീതെ യാതൊരു ജീവജന്തുവെയും അവൻ ബാക്കിവെച്ചേക്കുമായിരുന്നില്ല. പക്ഷേ, ഒരു നിർണ യിക്കപ്പെട്ട അവധിവരേക്കും അവൻ അവരെ ഒഴിവാക്കിവെക്കുകയാണ് ചെയ്യുന്നത.് (സൂ: നഹ്ൽ, 61) മനുഷ്യന്റെ ശരീരാരോഗ്യസംബന്ധമായ കാര്യങ്ങളിൽപോലും മനുഷ്യൻ നിത്യേന ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകൾക്കനുസരിച്ച് പ്രത്യാഘാതം സംഭവിക്കുന്നുണ്ടായി രുന്നുവെങ്കിൽ, നിശ്ചയമായും ആരോഗ്യത്തോടുകൂടി ജീവിക്കുന്ന മനുഷ്യനെ ലോകത്ത് കാണുവാൻ വളരെ പ്രയാസമാണ്. സ്വഭാവത്തിലും, പെരുമാറ്റത്തിലും, ധാർമിക തുറക ളിലുമെല്ലാം മനുഷ്യൻവ്യക്തിപരമായും സാമൂഹ്യമായുംചെയ്തുവരുന്ന അനീതിക ളെപ്പറ്റിയും, അവമൂലം നേരിടാവുന്ന ഭവിഷ്യത്തുകളെപ്പറ്റിയും ഈ മുമ്പിൽവെച്ച്കൊണ്ട് ഒന്നാലോചിച്ചു നോക്കുക ! അല്ലാഹുവിന്റെ സഹനവും, അവൻ മനുഷ്യന് നൽകുന്ന മാപ്പും എത്രയെത്ര മഹത്തരം ! മനുഷ്യൻ ചെയ്തുകൂട്ടുന്ന കണ ക്കറ്റ തെറ്റുകുറ്റങ്ങളുടെ അനന്തരഫലങ്ങൾ മിക്കതും സംഭവിക്കാതെ അല്ലാഹു കാത്തു രക്ഷിക്കുന്നു. എത്രയോ തെറ്റുകളുടെ ആപൽഫലങ്ങളിൽ അവൻ അയവ് വരുത്തി ലഘൂ കരിക്കുന്നു. മറ്റ് ചിലതിന്റെ പ്രതികരണം സാക്ഷാൽ രൂപത്തിൽ പ്രത്യക്ഷപ്പെടുത്താ തെ, വേറെ ഏതെങ്കിലും എളുതായ മാർഗത്തിൽകൂടി മാത്രം അനുഭവപ്പെടുത്തി കഴിച്ച ലാക്കുന്നു. ഇതിനെല്ലാം പുറമെ, ഇഹത്തിൽവെച്ച് നടപടിയെടുക്കാതെ, പരത്തിലേക്ക് നീട്ടിവെക്കുന്ന തെറ്റുകുറ്റങ്ങൾ വേറെയും. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന്റെ പ്രവൃത്തി ദോഷങ്ങൾ മുഴുവനും, അനുഭവത്തിൽ വരുത്താതെ പലതും അല്ലാഹു മാപ്പ് ചെയ്തു കൊണ്ടിരിക്കുകയാണ് ( ) നബി ˜ പറയുന്നു: ഏതെങ്കിലും ഒരു ബുദ്ധിമുട്ടാകട്ടെ, വിഷമമാകട്ടെ, വ്യസനമാകട്ടെ, ഉപദ്രവമാകട്ടെ, സങ്കടമാകട്ടെ - ഒരു മുള്ള്കുത്തുന്നത്പോലും-ഒരു മുസ്ലിമിന് സംഭ വിക്കുന്നതായാൽ, അത് നിമിത്തം അല്ലാഹു അവന്റെ തെറ്റുകൾ പൊറുത്തുകൊടുക്കാ തിരിക്കുകയില്ല. (ബു; മു.)
42:31–35

وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ

وَمِنۡ ءَايَٰتِهِ ٱلۡجَوَارِ فِي ٱلۡبَحۡرِ كَٱلۡأَعۡلَٰمِ

إِن يَشَأۡ يُسۡكِنِ ٱلرِّيحَ فَيَظۡلَلۡنَ رَوَاكِدَ عَلَىٰ ظَهۡرِهِۦٓۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّكُلِّ صَبَّارٖ شَكُورٍ

Passage continues through verse 42:35.

(31) ഭൂമിയിൽ നിങ്ങൾ (അല്ലാ ഹുവിനെ) അസാധ്യമാക്കുന്നവരല്ല; അല്ലാഹുവിന് പുറമെ നിങ്ങൾക്ക് ഒരു കാര്യകർത്താവുമില്ല, ഒരു സഹായക നുമില്ല. (32) അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്, മലകളെപോലെ (ഉ യർന്ന്കൊണ്ട്) സമുദ്രത്തിൽ (സഞ്ച രിക്കുന്ന) കപ്പലുകൾ. (33) അവൻ ഉദ്ദേശിക്കുന്ന പക്ഷം, കാറ്റിനെ അവൻ അടക്കി നിർത്തുകയും, അങ്ങിനെ അവ അതിന്റെ (സമുദ്രത്തിന്റെ) മുകളിൽ (നിശ്ചലമായും) തങ്ങിനിൽക്കുന്നവ യായിതീരുകയും ചെയ്യുന്നതാണ്. നിശ്ചയമായും, അതിൽ, ക്ഷമാലു ക്കളും നന്ദിയുള്ളവരുമായ എല്ലാ വർക്കും ദൃഷ്ടാന്തങ്ങളുണ്ട്. (34) അല്ലെങ്കിൽ, അവർ ധ ജന ങ്ങൾ പ പ്രവർത്തിച്ചുവെച്ചതിന്റെ കാര ണമായി അവയെ (കപ്പലുകളെ) അവൻ നശിപ്പിച്ചു കളഞ്ഞേക്കുന്നതാ ണ്. പലതിനെ സംബന്ധിച്ചും അവൻ മാപ്പ് നൽകുകയും ചെയ്യും. (35) നമ്മുടെ ദൃഷ്ടാന്തങ്ങളിൽ തർക്കം നടത്തുന്നവർ അറിഞ്ഞുകൊ ള്ളുകയും ചെയ്യും; അവർക്ക് ഓടി രക്ഷപ്പെടാവുന്ന ഒരു സ്ഥലവും ഇല്ല എന്ന്. ധ അതിന്നുംകൂടിയാണ് അങ്ങിനെ ചെയ്തേക്കുന്നത് പ . (31) നിങ്ങളല്ല അസാധ്യമാക്കുന്ന (പരാജയപ്പെടുത്തുന്ന)വർ ഭൂമിയിൽ നിങ്ങൾക്കില്ലതാനും അല്ലാഹുവിന് പുറമെ ഒരു കൈകാര്യക്കാരനും, രക്ഷാധികാരിയും ഒരു സഹായകനുമില്ല. (32) അവന്റെ ദൃഷ്ടാന്തങ്ങളിൽപെട്ടതാണ് സഞ്ചരിക്കുന്നവ(കപ്പ ലുകൾ) സമുദ്രത്തിൽ (പൊന്തിക്കാണുന്ന) മലകളെപ്പോലെ (33) അവൻ ഉദ്ദേശിക്കുന്നപക്ഷം കാറ്റിനെ അവൻ അടക്കിനിർത്തും എന്നിട്ടവ ആയിത്തീരും തങ്ങിനിൽക്കുന്നവ, കെട്ടിക്കിടക്കുന്നവ അതിന്റെ മുകളിൽ, പുറത്ത് നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്ത ക്ഷമാശീലൻമാർക്കും നന്ദിയുള്ളവരായ (34) അല്ലെങ്കിൽ അവയെ അവൻ നശിപ്പിക്കും അവർ പ്രവർത്തിച്ചത് നിമിത്തം അവൻ മാപ്പ് ചെയ്യുകയും ചെയ്യും പലതിനെയും (35) അറിയുവാനും തർക്കം നടത്തുന്നവർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ അവർക്കില്ല ഓടിരക്ഷപ്പെടാവുന്ന ഒരു സ്ഥലവും മുൻകാലത്ത് യന്ത്രക്കപ്പലുകൾ ഇല്ലായിരുന്നതുകൊണ്ട് പായക്കപ്പലുകളെപ്പറ്റിയാണ് പ്രസ്താവിക്കാറുള്ളത്. എങ്കിലും ഈ വചനങ്ങളിൽ ചൂണ്ടിക്കാട്ടിയ കാര്യ ങ്ങളിൽ പായക്കപ്പലുകൾ മാത്രമല്ല, പരിഷ്കരിച്ച വൻകപ്പലുകളും ഉൾപ്പെടുന്നുതാനും. സാധാരണനിലയിൽ യന്ത്രക്കപ്പലുകൾക്ക് കാറ്റിന്റെ ഗതിവിഗതികൾ ഒരു പ്രശ്നമല്ലെ ങ്കിലും, അമിതമായ കാറ്റും കോളും അവക്കും പേടിക്കേണ്ടതുണ്ടെന്നതിൽ സംശയമി ല്ല. ആഞ്ഞടിച്ചും വെള്ളത്തിൽ മുങ്ങിയും, കടലിലെ പാറകളിലും മലകളിലും ചെന്നി ടിച്ചും, മണലിൽപൂന്തിയും, യന്ത്രം തകരാറിലായും ഇങ്ങിനെ പലവിധത്തിലുള്ള അപായ സാധ്യതകളിൽ നിന്ന് അവയും ഒഴിവല്ല. മനുഷ്യൻ ചെയ്യുന്ന തെറ്റുകുറ്റങ്ങൾ കാരണം അവയെ പല നിലക്കും അപകടപ്പെടുത്തി നടപടിയെടുക്കുവാൻ അല്ലാഹുവിന് കഴി യും. അങ്ങിനെയുള്ള ദുരന്തഘട്ടങ്ങളിൽ അല്ലാഹുവിങ്കൽ നിന്നല്ലാതെ രക്ഷാമാർഗമി ല്ലെന്ന് സത്യനിഷേധികൾക്ക് പോലും ബോധ്യപ്പെടുകയും ചെയ്യും. പക്ഷേ, 30-ാം വച നത്തിൽ പറഞ്ഞതുപോലെ, പലതും മാപ്പു നൽകിയും വിട്ടുവീഴ്ച ചെയ്തും കൊണ്ടി രിക്കുകയാണ് അല്ലാഹു. അതുകൊണ്ടാണ് മനുഷ്യന് സമാധാനപൂർവ്വം ഉദ്ദേശിച്ചതു പോലെ സമുദ്ര സഞ്ചാരം നടത്തുവാൻ സൗകര്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇങ്ങിനെ യുള്ള യാഥാർത്ഥ്യങ്ങളിൽ ക്ഷമാപൂർവ്വം, കൃതജ്ഞതാബുദ്ധിയോടുകൂടി, ആലോചിച്ച് നോക്കുന്നവർക്ക് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളെയും, അപാരമായ കഴി വുകളെയും, അവന്റെ കൈകാര്യങ്ങളിൽ അന്തർഭവിച്ചിരിക്കുന്ന യുക്തി മഹത്വങ്ങളെയും സാക്ഷീകരിക്കുന്ന ദൃഷ്ടാന്തങ്ങൾ പലതും കണ്ടെത്താവുന്നതാണ്
42:36–39

فَمَآ أُوتِيتُم مِّن شَيۡءٖ فَمَتَٰعُ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَا عِندَ ٱللَّهِ خَيۡرٞ وَأَبۡقَىٰ لِلَّذِينَ ءَامَنُواْ وَعَلَىٰ رَبِّهِمۡ يَتَوَكَّلُونَ

وَٱلَّذِينَ يَجۡتَنِبُونَ كَبَـٰٓئِرَ ٱلۡإِثۡمِ وَٱلۡفَوَٰحِشَ وَإِذَا مَا غَضِبُواْ هُمۡ يَغۡفِرُونَ

وَٱلَّذِينَ ٱسۡتَجَابُواْ لِرَبِّهِمۡ وَأَقَامُواْ ٱلصَّلَوٰةَ وَأَمۡرُهُمۡ شُورَىٰ بَيۡنَهُمۡ وَمِمَّا رَزَقۡنَٰهُمۡ يُنفِقُونَ

Passage continues through verse 42:39.

(36) എന്നാൽ, നിങ്ങൾക്ക് വല്ല വസ്തുവും നൽകപ്പെട്ടിട്ടുണ്ടെങ്കിലത് ഐഹിക ജീവിതത്തിന്റെ ഉപകരണ മാകുന്നു. അല്ലാഹുവിന്റെ പക്കലുള്ള താകട്ടെ, കൂടുതൽ ഉത്തമവും, കൂടു തൽ ശേഷിക്കുന്നതുമാകുന്നു. (അത് ആർക്കാണെന്നോ?-) വിശ്വസിക്കു കയും തങ്ങളുടെ റ∫ിന്റെമേൽ (കാ ര്യങ്ങളെ) ഭരമേൽപ്പിക്കുകയും ചെയ്യു ന്നവർക്കും; (37) മഹാപാപങ്ങളെയും, നീച വൃത്തികളെയും വിട്ടകന്നു നിൽക്കു ന്നവർക്കും; ദ്വേഷ്യം വരുമ്പോൾ അവർ പൊറുത്തുകൊടുക്കുകയും (38) തങ്ങളുടെ റ∫ിന് ഉത്തരം നൽകുകയും, നമസ്കാരം നിലനിറു ത്തുകയും ചെയ്തവർക്കും ; തങ്ങ ളുടെ കാര്യം തങ്ങൾക്കിടയിൽ കൂടി യാലോചിക്കപ്പെടുന്നതുമായിരിക്കും, നാം തങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യും (അ ങ്ങിനെയുള്ളവർക്കും) (39) തങ്ങൾക്ക് (വല്ലവരിൽ നിന്നും) അതിക്രമം ബാധിച്ചാൽ, (സ്വയം)രക്ഷാനടപടി എടുക്കുന്ന വർക്കും. (36) എന്നാൽ നിങ്ങൾക്ക് നൽകപ്പെട്ടിട്ടുള്ളത് വല്ലവസ്തുവും ജീവിതത്തിന്റെ ഉപകരണം (വിഭവം) ആകുന്നു ഐഹിക, ഇഹത്തിന്റെ അല്ലാഹുവിങ്കലുള്ളതാകട്ടെ ഉത്തമമായതാണ് അധികം ശേഷി ക്കുന്നതും വിശ്വസിച്ചവർക്ക് തങ്ങളുടെ റ∫ിന്റെ മേൽ അവർ ഭരമേൽപിക്കുകയും ചെയ്യും (37) വിട്ടകന്ന് നിൽക്കുന്നവർക്കും പാപത്തിൽ വലുതായവയെ (മഹാപാപങ്ങളെ) നീചവൃത്തിക ളെയും അവർ കോപിച്ചാൽ, ദ്വേഷ്യം പിടിച്ചാൽ അവർ പൊറു ക്കുകയും ചെയ്യും (38) ഉത്തരം നൽകിയവരും തങ്ങളുടെ റ∫ിന് നിലനിറുത്തുകയും ചെയ്തു നമസ്കാരം അവരുടെ കാര്യം കൂടിയാലോചിക്കപ്പെടുന്നതുമാണ് തങ്ങൾക്കിടയിൽ നാമവർക്ക് നൽകിയതിൽനിന്ന് അവർ ചിലവഴിക്കയും ചെയ്യും (39) യാതൊരു വർക്കും അവർക്ക് ബാധിച്ചാൽ അതിക്രമം (കയ്യേറ്റം) അവർ രക്ഷാനടപടിയെടുക്കും. ഇങ്ങിനെയുള്ള സജ്ജനങ്ങൾക്കാണ് അല്ലാഹുവിങ്കൽനിന്ന് - പരലോകത്തുവെച്ച് - ലഭിക്കുന്ന എല്ലാ പ്രതിഫലങ്ങളും വളരെ ഉത്തമവും, നശിച്ചുപോകാതെ അവശേഷി ക്കുന്നതും ആയിരിക്കും. ഈ ഗുണങ്ങൾ നഷ്ടപ്പെട്ടവർക്ക് അല്ലാഹുവിങ്കൽനിന്ന് ലഭി ക്കുവാനിരിക്കുന്നത് ശിക്ഷയാണല്ലോ. അവരെ സംബന്ധിച്ചിടത്തോളം, ഇഹത്തിൽ തങ്ങൾക്ക് ലഭിച്ചതെന്തോ അത്മാത്രമേ അവർക്കുള്ളൂ. ഈ വചനങ്ങളിൽ സജ്ജനങ്ങ ളുടെതായ പത്തു ഗുണങ്ങളെയാണ് അല്ലാഹു എടുത്ത് കാണിച്ചിരിക്കുന്നത്: 1) സത്യവിശ്വാസം: സത്യവിശ്വാസം സ്വീകരിക്കാത്തവർക്ക് പരലോകത്ത് യാതൊരു രക്ഷയുമില്ലെന്നും. അവിശ്വാസികളുടെ യാതൊരു കർമവും അവിടെ സ്വീകാര്യമല്ലെന്നും പറഞ്ഞിട്ടുള്ളതാണ്. എന്നിരിക്കെ, തുടർന്ന് പറ യുന്ന മറ്റെല്ലാ ഗുണങ്ങളും സത്യവിശ്വാസത്തോടുകൂടി മാത്രമേ പരിഗണിക്കപ്പെടുക യുള്ളൂവെന്ന് പറയേണ്ടതില്ല. 2) കാര്യങ്ങൾ അല് ലാഹുവിൽ ഭരമേൽപിക്കാൻ, അതായത്: അവനവന്റെ കഴി വിൽപെട്ടതെല്ലാം പ്രവർത്തിക്കുകയും, കഴിവിനുമപ്പുറമുള്ളതിൽ ശുഭപ്രതീക്ഷയോടും വിശ്വാസത്തോടും കൂടി അല്ലാഹുവിൽ ഭരമേൽപിച്ചു സമാധാനപ്പെടുകയും ചെയ്യുക. ഇതിനെപ്പറ്റിയും ഹദീഥിലും ധാരാളം പ്രസ്താവിക്കപ്പെടാറുള്ളതാണ്. 3,4) മഹാപാപങ്ങളിൽ നിന്നും നീചവൃത്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കുക: കർശനമായി വിരോധിക്കപ്പെട്ടിട്ടുള്ളതും, ശിക്ഷാനിയമങ്ങൾക്ക് വിധേയമായതുമായ എല്ലാ പാപങ്ങളും മഹാപാപത്തിൽ ഉൾപ്പെടുന്നു. മനുഷ്യത്വത്തിനും മാന്യതക്കും നിര ക്കാത്ത നിന്ദ്യകൃത്യങ്ങളും, അന്യന് അപമാനവും മാനനഷ്ടവും വരുത്തുന്ന നീചകൃ ത്യങ്ങളുമാണ് (നീചവൃത്തികൾ) എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. രങ്ങളായ തെറ്റുകുറ്റങ്ങൾവന്ന് പോകുക മനുഷ്യസഹജമാണ്. അത്കൊണ്ട് അല്ലാഹു അതിൽ വിട്ടുവീഴ്ച ചെയ്യുന്നതാകുന്നു. അല്ലാഹു പറയുന്നു. 31 : (നിങ്ങളോട് വിരോ ധിക്കപ്പെടുന്നതിൽ വൻകാര്യങ്ങളെ നിങ്ങൾ വിട്ടകന്ന് നിൽക്കുന്ന പക്ഷം, നിങ്ങളുടെ തിൻമകളെ നിങ്ങൾക്ക് നാം മൂടിവെച്ച്പൊറുത്ത്തരുകയും, നിങ്ങളെ നാം മാന്യമായ പ്രവേശനം പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്. (സൂ: 31) 5) കോപംവന്നാൽ പൊറുത്ത്കൊടുക്കൽ: സഹിഷ്ണുതയില്ലായ്മയിൽനിന്നും, പ്രതികാര വാഞ്ഛയിൽനിന്നുമാണ് കോപം ഉണ്ടാകുന്നത്. അപ്പോൾ, കോപം അനുഭ വപ്പെടുന്നവൻ തന്റെ പ്രതിയോഗിയുടെ നേരെമാപ്പും വിട്ടുവീഴ്ചയും കൈക്കൊ ള്ളുന്നപക്ഷം, അതവന്റെ മാന്യതയും ഹൃദയശുദ്ധിയും പരിപക്വതയുമാണ് കാണിക്കു ന്നത്. നബി˜ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സാരം : "മൽപിടുത്തത്തിൽ ആളെ വീഴ്ത്തു ന്നതുകൊണ്ടല്ല, ഊക്കനാകുന്നത്, ദ്വേഷ്യം വരുമ്പോൾ മനിനെ സ്വാധീനപ്പെടുത്തു ന്നവനാണ് ഊക്കൻ'. 6) റ∫ിന് ഉത്തരം ചെയ്യൽ: അതായത് അല്ലാഹുവും അവന്റെ റസൂലും ഏത് കാര്യ ത്തിലേക്ക് ക്ഷണിച്ചാലും ആ ക്ഷണം സ്വീകരിക്കുകയും - അത് തന്റെ ഇച്ഛക്കും ഇഷ്ട ത്തിനും അനുകൂലമാകട്ടെ പ്രതികൂലമാകട്ടെ - അതിനെ നിരുപാധികം പിൻപറ്റി അനു സരിക്കുകയും ചെയ്യുക 7) നമസ്കാരം നിലനിറുത്തൽ: ഈ രണ്ട് ഗുണങ്ങളുടെയും പ്രാധാന്യത്തെക്കു റിച്ച് വിശേഷിച്ചൊന്നും പ്രസ്താവിക്കേണ്ടുന്ന ആവശ്യം ഇല്ലതന്നെ. 8) കാര്യങ്ങളിൽ അന്യോന്യം കൂടിയാലോചനനടത്തൽ: മനുഷ്യന്റെ പാരത്രിക മോ, മതപരമോ ആയ വശങ്ങളിൽ മാത്രമല്ല, ലൗകികവും ഭൗതികവുമായ വശങ്ങ ളിൽപോലും വളരെയേറെ പ്രാധാന്യം അർഹിക്കുന്ന ഒരു ഗുണമത്രെ ഇത്. തർക്കവും കക്ഷിവഴക്കും അവസാനിപ്പിക്കുന്നതിലും, മതകാര്യങ്ങളും, പൊതുകാര്യങ്ങളും നടപ്പാ ക്കുന്നതിലും, ഭിന്നാഭിപ്രായങ്ങളിൽ യോജിപ്പ് വരുത്തുന്നതിലും, നാനാമുഖങ്ങളായ പ്രശ്നങ്ങളെ നേരിടുന്നതിലുമെല്ലാം തന്നെ കൂടിയാലോചന എത്രമാത്രം പ്രയോജന പറയേണ്ടതില്ല. നേരെമറിച്ച് അത്യാവശ്യമായ തോതിലെങ്കിലും കൂടിയാലോചന നടത്തപ്പെടാതെ ഏകപക്ഷീയമായി കാര്യങ്ങൾ കയ്യാളുന്നത് നിമിത്തം ഉണ്ടാകാറുള്ള ഭവിഷ്യത്തുകൾ പലപ്പോഴും വമ്പിച്ചതായിരിക്കും. അല്ലാഹുവിങ്കൽ നിന്ന് വഹ്യ് ലഭിക്കുന്ന ആളായിരുന്നിട്ട് പോലും, പ്രധാന വിഷയങ്ങൾ നേരിടുമ്പോഴെല്ലാം നബി ˜ തിരുമേനി˜സ്വഹാബികളുമായി അവയെപ്പറ്റി കൂടിയാലോചന നടത്തുക പതി വായിരുന്നു. (നീ അവരുമായി കാര്യത്തിൽ കൂടിയാലോചന നടത്തുക, എന്നിട്ട് നീ തീർച്ചയാക്കിക്കഴിഞ്ഞാൽ അപ്പോൾ അല്ലാഹുവിന്റെമേൽ ഭരമേൽപിച്ചുകൊള്ളുക) എന്ന് അല്ലാഹു നബിയോട് കൽപിക്കു കയും ചെയ്തിരുന്നു. കൂടിയാലോചനയുടെ പ്രാധാന്യത്തെയും, സ്വാഭിപ്രായം കൊണ്ട് തൃപ്തി അടയുന്നതിന്റെ ഭവിഷ്യത്തുകളെയും ചൂണ്ടിക്കാട്ടുന്ന പല ഹദീഥുകളും കാണാ വുന്നതാണ്. ഇമാം തിർമദീ ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥ് - ഇക്കാലത്ത് വിശേഷിച്ചും - പ്രത്യേകം ശ്രദ്ധാർഹമാകുന്നു: (നിങ്ങളുടെ അധികാരസ്ഥൻമാർ നിങ്ങളിൽ ഉത്തമൻമാരും നിങ്ങളുടെ ധനികൻമാർ നിങ്ങളിൽ ഔദാര്യവാൻമാരും നിങ്ങളുടെ കാര്യങ്ങൾ നിങ്ങൾക്കിടയിൽ കൂടിയാലോ ചിക്കപ്പെടുന്നവരും ആണെങ്കിൽ നിങ്ങൾക്ക് ഭൂമിയുടെ ഉൾഭാഗത്തേക്കാൾ അതിന്റെ ഉപരിഭാഗം ഉത്തമമായിരിക്കും. നിങ്ങളുടെ അധികാരസ്ഥൻമാർ നിങ്ങളിൽ മോശക്കാ രും, നിങ്ങളുടെ ധനികൻമാർ നിങ്ങളിൽ പിശുക്കൻമാരും, നിങ്ങളുടെ കാര്യങ്ങൾ നിങ്ങ ളുടെ സ്ത്രീകളുടെ അടുക്കലും ആയിരുന്നാൽ അപ്പോൾ, ഭൂമിയുടെ ഉപരിഭാഗത്തേ ക്കാൾ അതിന്റെ ഉൾഭാഗം നിങ്ങൾക്ക് ഉത്തമമായിരിക്കും) ഹാ! ഇൗ ഹദീഥും ഇന്നത്തെ നമ്മുടെ പൊതുനിലയും കൂടി ഒന്ന് ആലോചിച്ച് നോക്കുക! 9) അല്ലാഹു നൽകിയിട്ടുള്ളതിൽനിന്ന് ചിലവഴിക്കൽ: അല്ലാഹു നൽകിയതല്ലാതെ മനുഷ്യന്റെ പക്കൽ എന്താണുള്ളത് ? ഭൂവിഭവങ്ങളെല്ലാം ഉൽപാദിപ്പിക്കുന്നതും, മനു ഷ്യന്റെ അദ്ധ്വാനം ഫലവത്താകുന്നതും, അവന്ന് അദ്ധ്വാനിക്കുവാൻ കഴിവുണ്ടാക്കുന്നതും അതിന് തോന്നിക്കുന്നത് പോലും - അല്ലാഹുവിന്റെ വകയാണല്ലോ. എന്നിരിക്കെ അല്ലാ ഹുവിന്റെ മാർഗത്തിൽ അത് വിനിയോഗിക്കുന്നത് മനുഷ്യന്റെ കടമയും, അല്ലാഹുവി നോട് നന്ദി കാണിക്കലുമാണ്. അല്ലാഹു നൽകിയതെല്ലാം ചിലവഴിക്കണമെന്ന് അല്ലാഹു നിർബന്ധിക്കുന്നില്ല. നൽകിയതിൽ നിന്ന് ചിലവഴിക്കുക-അതായത് കഴിവിന്റെ തോതും, വിനിയോഗിക്കപ്പെടുന്ന വിഷയത്തിന്റെ പ്രാധാന്യവും അനുസരിച്ച് ചിലവഴിക്കുക-എന്നേ അല്ലാഹു ആവശ്യപ്പെടുന്നുള്ളൂ. 10) അന്യരിൽ നിന്ന് അതിക്രമം നേരിട്ടാൽ സ്വയം രക്ഷാനടപടി എടുക്കൽ: അതാ യത്, അക്രമിക്കപ്പെടുകയോ കയ്യേറ്റം ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ, ഭീരുത്വവും ചപ ലതയും കാണിക്കാതെ, ധീരവും സമർത്ഥവുമായ നിലയിൽ അതിനെ ചെറുക്കുകയും പ്രതികാര നടപടികളെടുക്കുകയും ചെയ്യുക. എതിരാളിയോട് പ്രതികാരം ചെയ്യാതെ പ്രോൽസാഹനം നൽകിക്കൊണ്ടുള്ള കൽപനകളും, ഇപ്പറഞ്ഞതും തമ്മിൽ വൈരുദ്ധ്യമൊന്നുമില്ല. രണ്ടിന്റെയും സന്ദർഭങ്ങൾ വ്യത്യസ്തമാണ്. വ്യക്തിപ രമായ കാര്യവും പൊതുകാര്യവും തമ്മിലും മാപ്പ് നൽകിയാൽ അതിന് കുറവുണ്ടാ കുന്ന മാന് യനും കൂടുതൽ ധിക്കാരത്തിന് മുതിരുന്ന ദുഷ്ടനും തമ്മിലും, മാപ്പിനെ ദുർ∫ ലതയായി കണക്കാക്കുന്ന പ്രതിയോഗിയും ഔദാര്യമായി ഗണിക്കുന്ന പ്രതിയോഗിയും തമ്മിലും വ്യത്യാസമുണ്ടായിരിക്കും. ഒന്ന് ധീരതയാണെങ്കിൽ മറ്റേത് ഔദാര്യമാകുന്നു. ഒരു കവി ഇൗ തത്വമാണ് ചൂണ്ടിക്കാട്ടുന്നത്. ഏഛഞ്ചഹ്മ (സാരം : മാന്യനെ നീ മാനിച്ചാൽ നിനക്കവനെ സ്വാധീനിക്കാം, ദുഷ്ടനെ മാനി ച്ചാൽ അവൻ ധിക്കാരം പ്രവർത്തിക്കയാണ് ചെയ്യുക. അതുകൊണ്ട് വാൾ ഉപയോഗി ക്കേണ്ട സ്ഥാനത്ത് ഔദാര്യം പ്രയോഗിക്കുന്നത് ഔദാര്യത്തിന്റെ സ്ഥാനത്ത് വാൾ പ്രയോഗിക്കുന്നത് പോലെത്തന്നെ, ഉപദ്രവകരമാകുന്നു) മർഹൂം അല്ലാമ: സയ്യിദ് ക്വുതുബ് അദ്ദേഹത്തിന്റെ തഫ്സീറിൽ ചൂണ്ടിക്കാണിച്ച ത്പോലെ, ഇൗ അദ്ധ്യായം അവതരിച്ചത് മക്കീ കാലഘട്ടത്തിലാണല്ലോ. മുസ്ലിംകൾക്ക് തങ്ങളുടെ ശത്രുക്കളോട് പ്രതികാരവും രക്ഷാനടപടിയും കൈക്കൊള്ളുവാൻ സാധി ക്കാത്ത, ക്ഷമയും സഹനവും മാത്രം അവലംബമായിരുന്ന കാലമായിരുന്നു അത്. അപ്പോൾ, മുസ്ലിം സമുദായത്തിൽ സ്ഥിരപ്രതിഷ്ഠിതമായി നിലകൊള്ളേണ്ടിയിരി ക്കുന്നതും, സമുദായത്തിന്റെ നിലനിൽപിനും വളർച്ചക്കും അവശ്യം ആവശ്യമായിട്ടു ള്ളതുമായ ഒരു സ്വഭാവം എന്ന നിലക്ക്കൂടിയാണ് അല്ലാഹു ഇക്കാര്യം-അതിക്രമം ബാധി ച്ചാൽ അതിനെതിരെ രക്ഷാനടപടി സ്വീകരിക്കുക എന്ന നയംമുസ്ലിംകളെ പഠിപ്പി ക്കുന്നതെന്ന് മനിലാക്കാം. മാപ്പ് നൽകുന്നതിനെക്കുറിച്ചും പ്രതികാരനടപടി എടു ക്കുന്ന പക്ഷം അതെങ്ങിനെയായിരിക്കണമെന്നും അടുത്ത വചനങ്ങളിൽ പ്രസ്താവി ക്കുന്നു.
42:40–41

وَجَزَـٰٓؤُاْ سَيِّئَةٖ سَيِّئَةٞ مِّثۡلُهَاۖ فَمَنۡ عَفَا وَأَصۡلَحَ فَأَجۡرُهُۥ عَلَى ٱللَّهِۚ إِنَّهُۥ لَا يُحِبُّ ٱلظَّـٰلِمِينَ

وَلَمَنِ ٱنتَصَرَ بَعۡدَ ظُلۡمِهِۦ فَأُوْلَـٰٓئِكَ مَا عَلَيۡهِم مِّن سَبِيلٍ

(40) ഒരു തിൻമയുടെ പ്രതിഫലം, അതുപോലെയുള്ള ഒരു തിൻമയാകു ന്നു. എന്നാൽ, ആരെങ്കിലും മാപ്പ് ന ൽകുകയും നന്നാക്കുക (അഥവാ നല്ലത് പ്രവർത്തിക്കുക)യും ചെയ്താ ൽ, അവന്റെ കൂലി അല്ലാഹുവിന്റെ മേൽ (ബാധ്യതപ്പെട്ടത്) ആകുന്നു. നിശ്ചയമായും, അവൻ അക്രമം ചെയ്യുന്നവരെ ഇഷ്ടപ്പെടുകയില്ല. (41) തന്നെ അക്രമിച്ചതിന് ശേഷം ആരെങ്കിലും രക്ഷാനടപടി എടുക്കുന്നതായാൽ, അക്കൂട്ടരുടെ മേൽ ധ അവർക്കെതിരെ വല്ലതും പ്രവർത്തിക്കുവാൻ പ യാതൊരു മാർഗ വുമില്ല. (40) ഒരു തിൻമയുടെ പ്രതിഫലം അതുപോലെയുള്ള ഒരു തിൻമയാണ് എന്നാൽ ആരെങ്കിലും മാപ്പ് ചെയ്താൽ നന്നാക്കുകയും, നല്ലത് പ്രവർത്തിക്കുകയും എന്നാലവന്റെ കൂലി, പ്രതിഫലം അല്ലാഹു വിന്റെ മേലാകുന്നു നിശ്ചയമായും അവൻ ഇഷ്ടപ്പെടുന്നില്ല അക്രമി കളെ (41) ആരെങ്കിലും രക്ഷാനടപടിയെടുത്താൽ തന്നെ അക്ര മിച്ചതിന്ശേഷം എന്നാൽ അക്കൂട്ടർ അവരുടെമേൽ ഇല്ല യാതൊരുമാർഗവും വഴിയും
42:42–43

إِنَّمَا ٱلسَّبِيلُ عَلَى ٱلَّذِينَ يَظۡلِمُونَ ٱلنَّاسَ وَيَبۡغُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّۚ أُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ

وَلَمَن صَبَرَ وَغَفَرَ إِنَّ ذَٰلِكَ لَمِنۡ عَزۡمِ ٱلۡأُمُورِ

(42) നിശ്ചയമായും മാർഗമുള്ളത് യാതൊരുവരുടെ മേൽ മാത്രമാണ് ജനങ്ങളെ അക്രമിക്കുന്ന അതി ക്രമം നടത്തുകയും ചെയ്യുന്ന ഭൂമിയിൽ ന്യായമില്ലാതെ അക്കൂ ട്ടർ അവർക്കുണ്ട് വേദനയേറിയ ശിക്ഷ (43) ആരെങ്കിലും ക്ഷമിച്ചാൽ, സഹിച്ചാൽ പൊറുക്കുകയും നിശ്ചയമായും അത് ദൃഢതയുള്ള (സുദൃഢമായവേണ്ടപ്പെട്ട)കാര്യങ്ങളിൽ പെട്ടതുതന്നെ. (42) നിശ്ചയമായും മാർഗമുള്ളത് ജനങ്ങളെ അക്രമിക്കുകയും, ന്യായ മല്ലാത്ത വിധേന ഭൂമിയിൽ അതി ക്രമം നടത്തുകയും ചെയ്യുന്നവരുടെ മേൽമാത്രമാണ്. അക്കൂട്ടർക്ക് വേദന യേറിയ ശിക്ഷയുണ്ട്. (43) ആരെങ്കിലും ക്ഷമിക്കുക യും, പൊറുക്കുകയും ചെയ്താൽ, നിശ്ചയമായും അത് (മനോ)ദാർഢ്യ തയുള്ള കാര്യങ്ങളിൽ പെട്ടതാകുന്നു. ഒരു തിന്മക്ക് പ്രതികാരം ചെയ്യുമ്പോൾ ഇങ്ങോട്ട് ചെയ്ത അതേ പ്രകാരത്തിൽമാ ത്രമെ അങ്ങോട്ടും ചെയ്വാൻ പാടുള്ളൂ; അതിൽ കവിയാൻ പാടില്ല. തിൻമയുടെ പ്രതി ഫലം അതുപോലെയുള്ള ഒരു തിൻമയാണ് ( ) എന്ന് പറഞ്ഞതിന്റെ താലപര്യം അതാണ്. 126 (നിങ്ങൾ പ്രതികാര നടപടി എടുക്കുകയാണെങ്കിൽ നിങ്ങളോട് എടു ക്കപ്പെട്ട നടപടിപോലെയുള്ളത് കൊണ്ട് നടപടിയെടുക്കുവിൻ, നിങ്ങൾ ക്ഷമിക്കുന്നെ ങ്കിലോ, നിശ്ചയമായും അത് ക്ഷമിക്കുന്നവർക്ക് ഉത്തമമാകുന്നു. (സൂ: നഹ്ൽ) 194 (ആരെങ്കിലും നിങ്ങളോട് അതിര്വിട്ട് പ്രവർത്തിച്ചാൽ നിങ്ങളോടവൻ അതിരു അങ്ങോട്ടും-അതിര് കടന്നുകൊള്ളുവിൻ; അല്ലാഹു വിനെ സൂക്ഷിക്കുകയും ചെയ്യുവിൻ. (അൽബക്വറഃ ) എന്നീ വചനങ്ങൾ ഇൗ വിഷയം കൂടുതൽ വ്യക്തമാക്കുന്നു. കണ്ണിന് കണ്ണ്, മൂക്കിന് മൂക്ക്, പല്ലിന് പല്ല് എന്നിങ്ങിനെ കൃത്യമായിട്ടായിരിക്കണം പ്രതികാരം എന്നുള്ളത് ഇസ്ലാമിലെ ഖfiിതമായ നിയമ മാണ്. പ്രതികാരം എടുക്കുന്നത് അക്രമി ഇങ്ങോട്ട് ചെയ്ത അതേ പ്രകാരത്തിലായിരി ക്കയാൽ രണ്ട് ഭാഗക്കാരുടെ പ്രവർത്തനവും ഒരേ രീതിയിലുള്ളതായിരിക്കുമല്ലോ. അതു കൊണ്ടാണ് രണ്ടിനെക്കുറിച്ചും തിൻമ എന്നും അക്രമം എന്ന് ( ) അല്ലാഹു പറഞ്ഞിരിക്കുന്നത്. കൂടാതെ, പ്രധാനപ്പെട്ട ഒരു സൂചനയും അതിൽ അന്തർഭവിച്ചിരി ക്കുന്നത് കാണാം. അക്രമിക്കപ്പെട്ടവന്റെ ഒരവകാശമെന്ന നിലക്കും, സമുദായത്തിൽ നീതി നിലനിറുത്തുവാൻ ആവശ്യമെന്ന നിലക്കുമാണ് പ്രതികാരനടപടി അംഗീകരിക്ക പ്പെട്ടിരിക്കുന്നത്; പക്ഷേ, അത് വാസ്തവത്തിൽ ഇങ്ങോട്ട് ചെയ്തതുപോലെയുള്ള അക്ര മവും തിൻമയുംതന്നെയാണല്ലോ. അതിനാൽ കഴിവതും അത് ഒഴിവാക്കുകയും തൽസ്ഥാ നത്ത് മാപ്പും വിട്ടുവീഴചയും പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് മാന്യവും പുണ്യവു മായിട്ടുള്ളത്. ഇതാണാ സൂചന അക്രമിക്ക് മാപ്പ് നൽകുകയെന്നത് അക്രമിക്കപ്പെട്ടവന്റെ ഭാഗത്തുനിന്നുള്ള ഔദാ ര്യവും, മാന്യതയുമായത്കൊണ്ടുതന്നെയാണ് അല്ലാഹു അതിനെപ്പറ്റി പല സ്ഥലത്തും ശക്തിയായ ഭാഷയിൽ പ്രോൽസാഹിപ്പിച്ചിട്ടുള്ളതും. മാപ്പ് നൽകിയത്കൊണ്ട് മതിയാ ക്കാതെ, നിലവിലുള്ള ശത്രുതാമനഃസ്ഥിതി അവസാനിപ്പിക്കുകയും നല്ലപെരുമാറ്റം വഴി സ്നേഹബന്ധം സ്ഥാപിക്കുകയും ചെയ്യുമ്പോൾ പ്രസ്തുത ഗുണം കൂടുതൽ മെച്ചപ്പെ ട്ടതായിത്തീരുകയും, പ്രതിയോഗിക്ക് അതൊരു ഗുണപാഠമായിത്തീരുകയും ചെയ്യുന്നു. അതുകൊണ്ട്തന്നെയാണ് മാപ്പ് നൽകുകയും, നന്നാക്കുകയും ചെയ്താൽ അതിന് പ്രതി ഫലം നൽകൽ അല്ലാഹുവിന്റെ ബാധ്യതയാണ് ( ) എന്ന് പ്രത്യേകം പ്രസ്താവിക്കുന്നതും. (ഹാമീം സജദഃ 34,35 മുതലായ വചനങ്ങൾ ഇവിടെ സ്മരിക്കു ന്നത് നന്നായിരിക്കും) അക്രമികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല ( ) എന്ന വാക്യത്തിൽ ആദ്യമായി അക്രമം നടത്തിയവൻ മാത്രമല്ല, പ്രതികാര നടപടി യിൽ അതിര് കവിഞ്ഞവനും ഉൾപ്പെടുന്നു. രണ്ട് പേർ അന്യോന്യം പഴി പറയുമ്പോൾ അക്രമത്തിന് വിധേയനായവൻ അങ്ങോട്ടുള്ള മറുപടിയിൽ അതിരുവിട്ടു പറയാത്ത പക്ഷം, രണ്ട്പേരും, അന്യോന്യം പറഞ്ഞതിന്റെ കുറ്റം മുഴുവനും ആദ്യം പറയുവാൻ തുടങ്ങിയവന്റെ പേരിലായിരിക്കുമെന്ന് ഇമാം മുസ്ലിം (റ) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീഥിൽ വന്നിട്ടുള്ളത് ഇവിടെ പ്രസ്താവ്യമാണ്. അക്രമത്തിനും കയ്യേറ്റത്തിനും വിധേയനായവൻ നിയമാനുസൃതം രക്ഷാനടപടി എടു ക്കുകയോ പ്രതികാരം ചെയ്യുകയോ ചെയ്യുന്നത് തടയുവാനും, അതിനെപ്പറ്റി ആക്ഷേ പിക്കുവാനും, അതിന്റെ പേരിൽ അവനെ അക്രമിക്കുവാനും പാടില്ല. നേരെമറിച്ച് വ്യക്തി കളെ അക്രമിക്കുക, നാട്ടിൽ അതിക്രമവും കുഴപ്പവും ഉണ്ടാക്കുക മുതലായവ ചെയ്യുന്ന ദ്രോഹികൾക്കെതിരിൽ മാത്രമേ അതെല്ലാം ചെയ്യാവൂ. ഇഹത്തിൽവെച്ചുള്ള നടപടി കൾക്ക് പുറമെ, അല്ലാഹുവിന്റെ അടുക്കൽവെച്ചു അതികഠിനമായ ശിക്ഷക്ക് ഇവർ വിധേ യരായിരിക്കും. എന്നൊക്കെയാണ് 41,42 എന്നീ ആയത്തുകളിൽ പ്രസ്താവിക്കുന്നത്. 43-ാം വചനത്തിൽ ക്ഷമയുടെയും, മാപ്പ് നൽകുന്നതിന്റെയും പ്രാധാന്യം ഒന്നുകൂടി ആവർത്തിച്ചുണർത്തിയിരിക്കുകയാണ്. അത് മനോദാർഢ്യതയിൽനിന്ന് ഉളവാകുന്ന ഒരു അല്ലാഹുവിന്റെ അടുക്കൽ അത് വീര്യ പ്പെട്ടതാണ്-എന്നുകൂടി ഊന്നിപ്പറയുന്നു. അഹ്മദ് (റ), അബൂദാവൂദ് (റ) എന്നിവർ നിവേദനം ചെയ്ത ഒരു ഹദീഥിൽ നബി ˜ ഒരിക്കൽ അബൂബക്ർ (റ) നോട് ഇപ്രകാരം പറഞ്ഞതായി കാണാം : മൂന്ന് കാര്യങ്ങൾ തികച്ചും പരമാർത്ഥമാണ് : ഏതൊരു അടിയാനും ഒരു അക്രമത്തിന് വിധേ യനായിട്ട് അവൻ അല്ലാഹുവിന് വേണ്ടി അതിനെപ്പറ്റി കണ്ണടക്കുന്ന പക്ഷം, അത്മൂലം അല്ലാഹു അവന് പ്രതാപം നൽകുകയും, സഹായിക്കുകയും ചെയ്യാതിരിക്കയില്ല. ഏതൊരു മനുഷ്യനും ചാർച്ചബന്ധം ചേർക്കുന്നതിനെ ഉദ്ദേശിച്ചുകൊണ്ട് ഒരു സംഭാവ നയുടെ വാതിൽ (മാർഗം)തുറക്കുന്നപക്ഷം, അല്ലാഹു അത് മൂലം അവന് വർദ്ധനവ് നൽകാതിരിക്കയില്ല. ഏതൊരു മനുഷ്യനുംതന്നെ (ഉള്ളതിൽകൂടി) വർദ്ധിച്ചുകിട്ടുവാൻ ഉദ്ദേശിച്ചുകൊണ്ട് ചോദ്യത്തിന്റെ വാതിൽ (യാചനമാർഗം)തുറക്കുന്ന പക്ഷം, അതു മൂലം അവന് കുറവ് (നഷ്ടം) അധികരിപ്പിക്കാതിരിക്കയുമില്ല. വിഭാഗം - 5
42:44–46

وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن وَلِيّٖ مِّنۢ بَعۡدِهِۦۗ وَتَرَى ٱلظَّـٰلِمِينَ لَمَّا رَأَوُاْ ٱلۡعَذَابَ يَقُولُونَ هَلۡ إِلَىٰ مَرَدّٖ مِّن سَبِيلٖ

وَتَرَىٰهُمۡ يُعۡرَضُونَ عَلَيۡهَا خَٰشِعِينَ مِنَ ٱلذُّلِّ يَنظُرُونَ مِن طَرۡفٍ خَفِيّٖۗ وَقَالَ ٱلَّذِينَ ءَامَنُوٓاْ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَآ إِنَّ ٱلظَّـٰلِمِينَ فِي عَذَابٖ مُّقِيمٖ

وَمَا كَانَ لَهُم مِّنۡ أَوۡلِيَآءَ يَنصُرُونَهُم مِّن دُونِ ٱللَّهِۗ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِن سَبِيلٍ

(44) അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് പിന്നീട് യാതൊരു രക്ഷാകർത്താവും ഇല്ല. അക്രമികൾ ശിക്ഷയെ കാണുന്ന അവസരത്തിൽ, അവർ പറ യുന്നതായി നിനക്കുകാണാം: ഒരു തിരിച്ചുപോക്കിന് വല്ല മാർഗവും ഉണ്ടോ?! എന്ന്. (45) നിന്ദ്യതനിമിത്തം (വിനയപ്പെ ട്ട്)ഭക്തികാണിക്കുന്നവരായ നില യിൽ അതിന്റെ (നരകത്തിന്റെ) അടു ക്കൽ അവർ പ്രദർശിക്കപ്പെടുന്ന തായും നിനക്ക് കാണാം. (ശരിക്ക് കണ്ണുതുറക്കാതെ) ഗോപ്യമായ ഒരു ദൃഷ്ടിയിലൂടെ അവർ നോക്കുന്നതാ ണ്. വിശ്വസിച്ചവർ പറയും: നിശ്ചയ മായും, (സാക്ഷാൽ) നഷ്ടക്കാർ, ക്വിയാമത്തു നാളിൽ തങ്ങളെത്തന്നെ യും, തങ്ങളുടെ സ്വന്തക്കാരെയും നഷ്ടപ്പെടുത്തിയവരത്രെ. അല്ലാ! (അ റിഞ്ഞേക്കുക;) നിശ്ചയമായും അക്ര മികൾ (ഇടമുറിയാതെ) നിലനി ല്ക്കുന്ന ശിക്ഷയിലായിരിക്കും. (46) അല്ലാഹുവിന് പുറമെ, അവരെ സഹായിക്കുന്ന രക്ഷാ കർത്താക്കളൊന്നും അവർക്കുണ്ടായി രിക്കയില്ല. അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കിയോ അവന് യാതൊരു (രക്ഷാ)മാർഗവും ഇല്ല. (44) ആരെ അല്ലാഹു വഴിപിഴവിലാക്കിയോ എന്നാൽ അവ ന്നില്ല ഒരു രക്ഷാധികാരിയും, ബന്ധുവും, മിത്രവും അവന്ന് ശേഷം (പു റമെ) അക്രമികളെ നിനക്ക് കാണാം, നീ കാണും അവർ കാണുന്ന അവസരത്തിൽ ശിക്ഷ പറയുന്നതായിട്ട് ഉണ്ടോ ഒരു മടങ്ങി (തിരിച്ച്) പോക്കിന് വല്ലമാർഗവും (45) നിനക്കവരെ കാണുകയും ചെയ്യാം അവർ പ്രദർശിപ്പിക്കപ്പെടുന്നതായി അതിങ്കൽ, അതിന്നടുത്ത് വിനയപ്പെട്ടവരായി, ഭക്തി കാണിക്കുന്നവരായി നിന്ദ്യതയാൽ, എളി മത്തം അവർ നോക്കും, നോക്കിക്കൊണ്ട് ഒരു (തരം)കണ്ണിൽ (ദൃഷ്ടി യിൽ)കൂടി ഗോപ്യമായ, ഒളിഞ്ഞ വിശ്വസിച്ചവർ പറയും നിശ്ചയമായും നഷ്ടക്കാർ നഷ്ടപ്പെടുത്തിയവരാണ് തങ്ങളെത്തന്നെ, സ്വന്തം ദേഹങ്ങളെ തങ്ങളുടെ സ്വന്തക്കാരെ (വീട്ടുകാരെ, കുടുംബത്തെ)യും ക്വിയാമത്ത് നാളിൽ അല്ലാ നിശ്ചയമായും അക്രമികൾ ശിക്ഷയിലായിരിക്കും നിലനിൽക്കുന്ന (46) അവർക്കുണ്ടായിരിക്കുകയില്ല രക്ഷാകർത്താക്കളിൽ നിന്നും (ആരും) അവരെ സഹായിക്കുന്ന അല്ലാഹുവിന് പുറമെ അല്ലാഹു ആരെ വഴിപിഴവിലാക്കിയോ എന്നാലവന്നില്ല ഒരു മാർഗവും, വഴിയും ഗോപ്യമായ ദൃഷ്ടിയിലൂടെ നോക്കും ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, അപമാനവും വ്യസനവും നിമിത്തം കണ്ണ്മുഴുവൻ തുറന്ന്നോക്കാതെ, ഗോപ്യ മായി കട്ടുനോക്കുകയാണവർ ചെയ്യുക എന്നാകുന്നു. കഴിഞ്ഞ കുറെ ആയത്തുകളി ലായി അല്ലാഹുവിന്റെ മഹത്തായ പ്രതിഫലത്തിന് അർഹരാകുന്ന സജ്ജനങ്ങളുടെ ഗുണഗണങ്ങൾ വിവരിച്ചു. അക്രമികളുടെയും, വിദ്രോഹികളുടെയും ശിക്ഷാനടപടിക ളെക്കുറിച്ചും പ്രസ്താവിച്ചു. സത്യോപദേശങ്ങളും, മാർഗദർശനങ്ങളും വകവെക്കാതെ ദുർമാർഗത്തിൽ ആപതിക്കുന്നവരുടെ ഭാവിയും ചൂണ്ടിക്കാട്ടി. തുടർന്നുകൊണ്ട് മനു ഷ്യസമുദായത്തെ അവരുടെ രക്ഷാമാർഗത്തിലേക്ക് വിളിക്കുന്നു.
42:47–48

ٱسۡتَجِيبُواْ لِرَبِّكُم مِّن قَبۡلِ أَن يَأۡتِيَ يَوۡمٞ لَّا مَرَدَّ لَهُۥ مِنَ ٱللَّهِۚ مَا لَكُم مِّن مَّلۡجَإٖ يَوۡمَئِذٖ وَمَا لَكُم مِّن نَّكِيرٖ

فَإِنۡ أَعۡرَضُواْ فَمَآ أَرۡسَلۡنَٰكَ عَلَيۡهِمۡ حَفِيظًاۖ إِنۡ عَلَيۡكَ إِلَّا ٱلۡبَلَٰغُۗ وَإِنَّآ إِذَآ أَذَقۡنَا ٱلۡإِنسَٰنَ مِنَّا رَحۡمَةٗ فَرِحَ بِهَاۖ وَإِن تُصِبۡهُمۡ سَيِّئَةُۢ بِمَا قَدَّمَتۡ أَيۡدِيهِمۡ فَإِنَّ ٱلۡإِنسَٰنَ كَفُورٞ

(47) (മനുഷ്യരേ,) ഒരു ദിവസം വന്നെത്തും മുമ്പായി നിങ്ങൾ നിങ്ങ ളുടെ രക്ഷിതാവിന് ഉത്തരം ചെയ്യു അതിന് അല്ലാ ഹുവിങ്കൽ നിന്ന് യാതൊരു തടവും ഉണ്ടാകയില്ല. അന്നത്തെ ദിവസം, നിങ്ങൾക്ക് യാതൊരു അഭയസ്ഥാ നവും ഇല്ല; നിങ്ങൾക്ക് യാതൊരു നിഷേധവും ധ കുറ്റനിഷേധത്തിനുള്ള സാധ്യതയും പ ഇല്ല. (48) (നബിയേ) എനി, അവർ (അ വഗണിച്ചു) തിരിച്ചുപോകയാണെ ങ്കിൽ (ചെയ്യട്ടെ); എന്നാൽ, നിന്നെ അവരുടെമേൽ കാവൽക്കാരനായി നാം അയച്ചിട്ടില്ല. നിന്റെമേൽ (ദൗ ത്യം) എത്തിച്ചുകൊടുക്കലല്ലാതെ (ബാധ്യത) ഇല്ല. നാം നമ്മുടെ വക യായി ഒരു കാരുണ്യം (അനുഗ്രഹം) മനുഷ്യനെ ആസ്വദിപ്പിച്ചാൽ അവൻ അതുമൂലം ആഹ്ളാദിക്കും; അവർക്ക് അവരുടെ കരങ്ങൾ മുൻചെയ്തു വെച്ചത്മൂലം വല്ല തിൻമയും ബാധിക്കുന്നുവെങ്കിലോ, അപ്പോൾ, മനുഷ്യൻ നിശ്ചയമായും നന്ദികെട്ടവനുമായിരിക്കും. (47) നിങ്ങൾ ഉത്തരം ചെയ്യുവിൻ നിങ്ങളുടെ റ∫ിന് വരുന്നതിന് മുമ്പായി ഒരു ദിവസം അതിന് യാതൊരു തട വും(മുടക്കും) ഇല്ല അല്ലാഹുവിങ്കിൽ നിന്ന് നിങ്ങൾക്കില്ല ഒരു അഭയസ്ഥാനവും അന്നത്തെ ദിവസം നിങ്ങൾക്കില്ലതാനും ഒരു നിഷേധവും, പ്രതിഷേധവും (48) എനി അവർ തിരിഞ്ഞു(അവഗണി ച്ചു)കളഞ്ഞാൽ എന്നാൽ നാം നിന്നെ അയച്ചിട്ടില്ല അവരുടെ മേൽ സൂക്ഷ്മവീക്ഷകനായി, കാവൽക്കാരനായി നിന്റെ മേൽ ഇല്ല എത്തിച്ചുകൊടുക്കൽ (പ്രബോധനം) അല്ലാതെ നിശ്ചയമായും നാം നാം ആസ്വദിപ്പിച്ചാൽ, അനുഭവിപ്പിച്ചാൽ മനുഷ്യന് നമ്മുടെ പക്കൽനിന്ന് വല്ല കാരുണ്യവും അത്കൊണ്ട് അവൻ ആഹ്ളാദിക്കും, സന്തോഷിക്കും അവർക്ക് ബാധിച്ചുവെങ്കിലോ വല്ല തിൻമയും മുൻചെയ്തത് നിമിത്തം അവ രുടെ കൈകൾ എന്നാൽ (അപ്പോൾ) മനുഷ്യൻ
42:49–50

لِّلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ يَخۡلُقُ مَا يَشَآءُۚ يَهَبُ لِمَن يَشَآءُ إِنَٰثٗا وَيَهَبُ لِمَن يَشَآءُ ٱلذُّكُورَ

أَوۡ يُزَوِّجُهُمۡ ذُكۡرَانٗا وَإِنَٰثٗاۖ وَيَجۡعَلُ مَن يَشَآءُ عَقِيمًاۚ إِنَّهُۥ عَلِيمٞ قَدِيرٞ

(49) അല്ലാഹുവിനാണ് ആകാശ ങ്ങളുടെയും, ഭൂമിയുടെയും രാജാധി പത്യം, അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അവൻ ഉദ്ദേ ശിക്കുന്നവർക്ക് അവൻ പെണ്ണുങ്ങളെ (പെൺമക്കളെ) പ്രദാനം ചെയ്യുന്നു; അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ആണുങ്ങളെയും (ആൺമക്കളെയും) പ്രദാനം ചെയ്യുന്നു. (50) അല്ലെങ്കിൽ, അവർക്ക് അവൻ ഉദ്ദേശിക്കുന്നവർക്ക് ആണു ങ്ങളെയും, പെണ്ണുങ്ങളെയും ഇണക ലർത്തിക്കൊടുക്കുന്നു. അവൻ ഉദ്ദേ ശിക്കുന്നവരെ അവൻ വന്ധ്യരുമാക്കു ന്നു. നിശ്ചയമായും അവൻ സർവ്വ ജ്ഞനും, സർവ്വശക്തനുമാകുന്നു. നന്ദികെട്ടവനായിരിക്കും (49) അല്ലാഹുവിനാണ് ആകാശങ്ങളുടെ രാജത്വം, ആധിപത്യം ഭൂമിയുടെയും അവൻ സൃഷ്ടിക്കുന്നു താൻ ഉദ്ദേശിക്കുന്നത് അവൻ പ്രദാനം ചെയ്യുന്നു താനുദ്ദേശിക്കുന്നവർക്ക് പെണ്ണുങ്ങളെ അവൻ പ്രദാനം ചെയ്യുന്നു താനുദ്ദേശിക്കുന്നവർക്ക് ആണുങ്ങളെ (50) അല്ലെങ്കിൽ അവർക്ക് അവൻ ഇണയാക്കി (കലർത്തി)ക്കൊടുക്കുന്നു ആണുങ്ങളെയും പെണ്ണുങ്ങളെയും അവൻ ആക്കുകയും ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവരെ വന്ധ്യർ (മക്കളില്ലാത്തവർ) നിശ്ചയ മായും അവൻ അറിയുന്നവനാണ് കഴിവുള്ളവനാണ്. സന്താനങ്ങൾ ജനിക്കാതെ അങ്ങേയറ്റം വ്യസനത്തിലും നിരാശയിലും കഴിഞ്ഞുകൂ ടുന്നവരെയും, ആൺമക്കൾ ധാരാളമുണ്ടെങ്കിലും ഒരു പെൺകുഞ്ഞിനെ കാണുവാൻ മോഹിച്ചുകൊണ്ടിരിക്കുന്നവരെയും, പെൺമക്കളെക്കൊണ്ട് വലഞ്ഞും, ഒരു ആൺകു ട്ടിക്ക്വേണ്ടി പ്രാർത്ഥിച്ചും കഴിയുന്നവരെയും കാണാം. ചിലർക്കാവട്ടെ, ആണും പെണ്ണും ഇടകലർന്നോ, അല്ലെങ്കിൽ കുറെ ആൺമക്കൾ ജനിച്ചശേഷം കുറെ പെൺമക്കളായോ, മറിച്ചോ ജനിക്കുന്നു. ഇതിലൊന്നും അവർക്കോ മറ്റാർക്കെങ്കിലുമോ യാതൊരു കയ്യും സ്വാതന്ത്യ്രവും ഇല്ല. എല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യവും നിശ്ചയവും അനുസരിച്ച്മാത്രം നടക്കുന്നു. ഏതേത് ആളുകൾക്ക് ഏതേത് പ്രകാരത്തിൽ വേണം - അല്ലെങ്കിൽ വേണ്ടാ - എന്നൊക്കെ അവന്നാണ് അറിയുക. അതങ്ങിനെത്തന്നെ നടപ്പിൽ വരുത്തുവാൻ കഴി യുന്നവനും അവൻതന്നെ. അവൻ സർവ്വജ്ഞനും സർവ്വശക്തനുമാണല്ലോ.
42:51

۞وَمَا كَانَ لِبَشَرٍ أَن يُكَلِّمَهُ ٱللَّهُ إِلَّا وَحۡيًا أَوۡ مِن وَرَآيِٕ حِجَابٍ أَوۡ يُرۡسِلَ رَسُولٗا فَيُوحِيَ بِإِذۡنِهِۦ مَا يَشَآءُۚ إِنَّهُۥ عَلِيٌّ حَكِيمٞ

(51) യാതൊരു മനുഷ്യനോടും തന്നെ, അല്ലാഹു സംസാരിക്കലുണ്ടാ കുന്നതല്ല, ബോധനം നൽകലായോ, അല്ലെങ്കിൽ ഒരു മറയുടെ അപ്പുറ ത്ത്നിന്നോ, അല്ലെങ്കിൽ ഒരു ദൂതനെ അയച്ച് അദ്ദേഹം അവന്റെ അനുവാദ പ്രകാരം അവനുദ്ദേശിക്കുന്നത് ബോധനം നൽകുകയോ അല്ലാതെ, നിശ്ചയമായും അവൻ ഉന്നതനാണ്, അഗാധജ്ഞനാണ്. (51) ഇല്ല, ഉണ്ടാകുകയില്ല ഒരു മനുഷ്യന്നും അവനോട് സംസാരിക്കൽ അല്ലാഹു വഹ്യ് (ബോധനം) ആയിട്ടല്ലാതെ അല്ലെങ്കിൽ അപ്പുറത്ത് (പിന്നിൽ) നിന്ന് ഒരു മറയുടെ അല്ലെങ്കിൽ അയക്കുക ഒരു ദൂതനെ എന്നിട്ട് ബോധനം നൽകുക അവന്റെ അനുമതി (സമ്മത)പ്രകാരം അവൻ ഉദ്ദേശിക്കുന്നത് നിശ്ചയമായും അവൻ ഉന്നതനാകുന്നു അഗാധജ്ഞനാണ്, യുക്തിമാനാണ്. വഹ്യ് ( ) എന്ന വാക്ക് ഭാഷയിൽ വേഗം സൂചന നൽകുക, പതുക്കെ സംസാ രിക്കുക, തോന്നിപ്പിക്കുക, സ്വകാര്യമായി അറിയിക്കുക എന്നിങ്ങിനെയുള്ള അർത്ഥങ്ങ ളിലെല്ലാം ഉപയോഗിക്കാറുണ്ട്. തേനീച്ചക്ക് വഹ്യ് നൽകി ( ) ഭൂമിക്ക് വഹ്യ് കൊടുത്തു ( സ്ലത്ഥറ ) എന്നൊക്കെയുള്ള പ്രയോഗങ്ങളുടെ താൽപര്യം ഇതിൽനിന്നു മനിലാക്കാം. അത്തരത്തിലുള്ള വഹ്യല്ല ഇവിടെ ഉദ്ദേശ്യം. അല്ലാഹു വിൽ നിന്ന് ദിവ്യസന്ദേശങ്ങൾ മനുഷ്യർക്ക് ലഭിക്കുന്നത് ഏത് പ്രകാരത്തിലായിരിക്കു മെന്നാണ് അല്ലാഹു ഈ വചനം മുഖേന അറിയിക്കുന്നത്. 1) ബോധനമായിട്ട്: ( ) മനിൽ വെളിപ്പാടുണ്ടായും, സ്വപ്നംവഴിയും ഇതു സംഭവിക്കുന്നു. എന്റെ മനിൽ ഊതി ( ന്ധ ന്ത്തള ) എന്നും, എന്റെ മനിൽ ഇട്ടു തന്ന ( ) എന്നും, സ്വപ്നത്തിൽ എനിക്ക് കാണിക്കപ്പെട്ടു ( ) എന്നു മെല്ലാം നബി˜ചിലപ്പോൾ പറയാറുള്ളതും, സാധാരണമായി ഇൽഹാം ( അഥവാ തോന്നിപ്പിക്കൽ) എന്നു പറയപ്പെടുന്നതും ഈ ഇനത്തിലെ വഹ്യിനെ ഉദ്ദേശിച്ചാകു ന്നു. ഇബ്റാഹീം നബി (അ) പുത്രനെ അറുക്കുന്നതായിക്കണ്ട സ്വപ്നവും, പ്രവാചക ത്വത്തിന്റെ ആരംഭത്തിൽ നബി˜കണ്ടിരുന്നതായി ആയിശാ(റ) പ്രസ്താവിച്ച സ്വപ്ന ങ്ങളും, മൂസാ നബി(അ)യെ പെട്ടിയിലാക്കി നദിയിൽ ഇട്ടേക്കുവാൻ മാതാവിന് വഹ്യ് നൽകിയതും ഇതിൽ ഉൾപ്പെടുന്നതാണ്. ഹദീഥുകളിൽ ഇതിന് വേറെയും ഉദാഹരണ ങ്ങൾ കാണാം. നബിമാരുടെ ഇൽഹാമും സ്വപ്നവും, നബിമാരല്ലാത്തവരുടേതിൽനിന്നും വ്യത്യാസമുണ്ട്. നബിമാരുടേതെല്ലാം തികച്ചും യാഥാർത്ഥ്യങ്ങളായിരിക്കും. അവർക്ക് അത് മുഖേന ലഭിക്കുന്ന അറിവ് യാതൊരുവിധ സംശയത്തിനോ, ചാഞ്ചല്യത്തിനോ ഇടമില്ലാത്തവണ്ണം യഥാർത്ഥവും, സുദൃഢവുമായിരിക്കും. പിന്നിൽ നിന്നുള്ള സംസാരമായിട്ട്: ( ) മൂസാ നബി (അ)യുമായി അല്ലാഹു സംസാരിച്ചു എന്നുപറഞ്ഞത് ഇൗ ഇനത്തിൽപെട്ടതാണ്. സംസാരിക്കുന്ന ആളെ കാണാതെ, സംസാരംമാത്രം കേൾക്ക ലാണിത്. മൂസാ നബി(അ)ക്കല്ലാതെ മറ്റാർക്കും ഇൗ അനുഗ്രഹം സിദ്ധിച്ചതായി അറി യില്ല. 3) ഒരു ദൂതനെമലക്കിനെ-അയച്ചു അദ്ദേഹം മുഖേന ബോധനം നൽകൽ: ( ) നബി തിരുമേനി ˜ ഇങ്ങിനെയുള്ള വഹ്യ് ധാരാളം ലഭി ച്ചിരുന്നു. ഇബ്റാഹീം നബി(അ)യുടെയും ലൂത്വ് നബി(അ)യുടെയും അടുക്കൽ മല ക്കുകൾ ചെന്ന് വർത്തമാനം അറിയിച്ചതും ഇൗ ഇനത്തിൽപെട്ടതാകുന്നു. മലക്കുക ളുടെ വരവ് ചിലപ്പോൾ മനുഷ്യരൂപത്തിലായെന്നും വരും. മലക്ക്മുഖേന വഹ്യ് ലഭി ക്കുന്നതിനെപ്പറ്റി സൂ: 195-ാം വചനത്തിലും, അതിന്റെ വിവരണത്തിലും - മുമ്പ് നാം വിവരിച്ചു കഴിഞ്ഞിട്ടുണ്ട്. 1-ാമത്തെയും, 2-ാമത്തെയും ഇനങ്ങളിൽ അല്ലാഹുവിനും, ബോധനം നൽകപ്പെടുന്ന ആൾക്കുമിടയിൽ മൂന്നാമതൊരു മദ്ധ്യമൻ ഇല്ല. 3-ാമത്തെ ഇനത്തിൽ മലക്കുമുഖാന്തര മാണ് ബോധനം നൽകുന്നത്. ഇത് ജിബ്രീൽ (അ) എന്ന മലക്കോ മറ്റോ ആകാവുന്ന താണ്. എങ്കിലും ജിബ്രീലാ(അ)ണ് വഹ്യിന്റെ പ്രധാന വാഹകൻ. അദ്ദേഹമാണ് വിശുദ്ധ നബി˜ക്ക് വഹ്യ് നൽകിയിരിക്കുന്നത്. അല്ലാഹു തങ്ങളെ ഏൽപിച്ച ദൗത്യം അപ്പടി എത്തിക്കുകയല്ലാതെ, അതിൽ യാതൊരു ഏറ്റക്കുറവും, ഭേദഗതിയും വരുത്തുകയില്ലെന്നാണ് (അവന്റെ അനുവാദപ്രകാരം അവൻ ഉദ്ദേ ശിക്കുന്നത് അദ്ദേഹം ബോധനം നൽകും) എന്ന വാക്യം വ്യക്തമാക്കുന്നത്. മേൽകണ്ട മൂന്നു വിധത്തിലൂടെയല്ലാതെ, ഇൗ ഐഹികജീവിതത്തിൽവെച്ച് അല്ലാഹുവിങ്കൽ നിന്നു നേരിട്ടുള്ള ബോധനങ്ങൾ ലഭിക്കുവാനും. അത് സ്വീകരിക്കുവാനും മനുഷ്യർക്ക് സാധ്യ മല്ലെന്നും, ഇങ്ങിനെയുള്ള മാർഗങ്ങളിലൂടെ ദൈവികസന്ദേശങ്ങൾ എത്തിച്ചുകൊടുക്കു ന്നത് മനുഷ്യാത്മാക്കൾക്ക് ജീവനം നൽകുവാൻ വേണ്ടി അല്ലാഹു ചെയ്യുന്ന യുക്തിമ ത്തായ ഒരു കാര്യമാണെന്നും ആയത്തിന്റെ അവസാനവാക്യം സൂചിപ്പിക്കുന്നു. അതെ, നിശ്ചയമായും അവൻ വളരെ ഉന്നതനും, യുക്തിമാനും തന്നെ ( ) അടുത്ത വചനം നോക്കുക:
42:52–53

وَكَذَٰلِكَ أَوۡحَيۡنَآ إِلَيۡكَ رُوحٗا مِّنۡ أَمۡرِنَاۚ مَا كُنتَ تَدۡرِي مَا ٱلۡكِتَٰبُ وَلَا ٱلۡإِيمَٰنُ وَلَٰكِن جَعَلۡنَٰهُ نُورٗا نَّهۡدِي بِهِۦ مَن نَّشَآءُ مِنۡ عِبَادِنَاۚ وَإِنَّكَ لَتَهۡدِيٓ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

صِرَٰطِ ٱللَّهِ ٱلَّذِي لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ أَلَآ إِلَى ٱللَّهِ تَصِيرُ ٱلۡأُمُورُ

(52) അപ്രകാരംതന്നെ, നമ്മുടെ കല്പനയാൽ നിനക്ക് ഒരു (മഹത്താ യ) ആത്മാവിനെ നാം വഹ്യ് നൽകിയിരിക്കുന്നു. കിതാബ് (വേദഗ്രമ്ലം) ആകട്ടെ, ഈമാൻ സത്യവിശ്വാസം ആകട്ടെ, എന്താ ണെന്ന് നിനക്കറിയുമായിരുന്നില്ല എങ്കിലും, അതിനെ നാം ഒരു പ്രകാ ശമാക്കിയിരിക്കുന്നു; അത്മൂലം നമ്മുടെ അടിയാൻമാരിൽനിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം മാർഗ നിശ്ചയ മായും നീയുംതന്നെ, നേരെ(ചൊവ്വാ) യുള്ള പാതയിലേക്ക് മാർഗദർശനം നൽകുന്നു. (53) അതായത്, ആകാശ ങ്ങളിലുള്ളതും, ഭൂമിയിലുള്ളതും യാതൊരുവന്നുള്ളതാണോ ആ അല്ലാ ഹുവിന്റെ പാത(യിലേക്ക്). അല്ലാ! (അറിയുക) അല്ലാഹുവിങ്കലേക്കത്രെ കാര്യങ്ങൾ പരിണമിക്കുന്നത്. (52) അപ്രകാരംതന്നെ നിനക്ക് നാം വഹ്യ് നൽകിയിരിക്കുന്നു ഒരു ആത്മാവിനെ നമ്മുടെ കല്പനയാൽ നീ അറിയുമായി രുന്നില്ല വേദഗ്രമ്ലമെന്താണെന്ന് സത്യവിശ്വാസവും (എന്താ ണെന്ന്)ഇല്ല എങ്കിലും അതിനെ നാം ആക്കിയിരിക്കുന്നു ഒരു പ്രകാ ശം, വെളിച്ചം അത്മൂലം നാം മാർഗദർശനം ചെയ്യുന്നു നാമുദ്ദേശിക്കു ന്നവർക്ക് നമ്മുടെ അടിയാൻമാരിൽ നിന്ന് നീയും തന്നെ മാർഗ ദർശനം നൽകുന്നു ഒരു പാതയിലേക്ക് ചൊവ്വായ, നേരായ (53) അതായത് അല്ലാഹുവിന്റെ പാത യാതൊരുവനായ അവ ന്നാണ് ആകാശങ്ങളിലുള്ളത് ഭൂമിയിലുള്ളതും അല്ലാ, അറിയുക അല്ലാഹുവിങ്കലേക്കത്രെ ആയിത്തീരുന്നത്, പരിണമിക്കുന്നത് കാര്യങ്ങൾ കഴിഞ്ഞ ആയത്തിൽ പ്രസ്താവിച്ച ഒരു മാർഗേണയാണ് നബി ˜ അല്ലാഹു ഈ ഗ്രമ്ലം നൽകിയിരിക്കുന്നത്. മനുഷ്യന്റെ ശരീരം ജീവിക്കുവാൻ ആത്മാ വെന്നപോലെ, ആത്മാവിന്റെ ജീവനായിട്ടാണ് ആ ഗ്രമ്ലം നിലകൊള്ളുന്നത്. അതു കൊണ്ട് അതിന്ന് ജീവൻ അഥവാ ആത്മാവ് ( ) എന്ന് പറയാം.ശാശ്വത വിജയത്തി നും, സാക്ഷാൽ മോക്ഷത്തിനും വെളിച്ചം നൽകുന്നതാകകൊണ്ട് അത് പ്രകാശവും ( ) ആകുന്നു. സൻമാർഗത്തിലേക്ക് വെളിച്ചം കാട്ടി മാർഗദർശനം നൽകുകയാണ തിന്റെ ലക്ഷ്യം. അതിലേക്ക് തന്നെയാണ് നബി ˜ ക്ഷണിക്കുന്നതും. നബി ˜ വേദഗ്രമ്ലം എന്താണെന്നും, സത്യവിശ്വാസം എന്താണെന്നും അറിയു മായിരുന്നില്ല ( ) എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധാർഹമാണ്. പ്രവാചകത്വം (നുബുവ്വത്ത്) ലഭിക്കുന്നതിന് മുമ്പ് തിരുമേനിക്ക് ഈ രണ്ടിനെക്കുറിച്ചും പറയത്തക്ക അറിവുണ്ടായിരുന്നില്ലെന്നും, വഹ്യ് ലഭിച്ചുതുടങ്ങിയ തോടെയാണ് അവയെപ്പറ്റി അറിയാൻ കഴിഞ്ഞതെന്നും ഇതിൽനിന്ന് സ്പഷ്ടമാണ്. ഒരു വേദഗ്രമ്ലം ലഭിക്കുമെന്ന പ്രതീക്ഷ നബി ˜ ഉണ്ടായിരുന്നില്ല; അല്ലാഹുവിന്റെ അനുഗ്രഹത്താൽ മാത്രം അത് കിട്ടിയതാണ് എന്ന് ) ക്വസ്വസ്വ് 86-ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. എന്നിരിക്കെ, പ്രവാചകത്വത്തിന് മുമ്പ് നബി˜ ഹിറാമലാ ഗുഹയിൽ, ലോകത്തിന് മാർഗദർശനം ചെയ്വാനുള്ള ഒരു പ്രകാശത്തെ പ്രതീക്ഷിച്ചും അന്വേഷിച്ചുംകൊണ്ടിരിക്കുകയായിരു ന്നുവെന് നും, അങ്ങിനെയിരിക്കെ ആ തേടിയ പ്രകാശം ലഭിച്ചുവെന്നും മറ്റും ചില ആളു കൾ പറഞ്ഞുവരുന്നത് പ്രസ്താവനക്ക് കടകവിരുദ്ധമായതാണ്. മാത്രമല്ല, ഇൗ പ്രസ്താവനയെ പ്രവാചകത്വത്തിന്റെ അടിസ്ഥാനത്തിനുതന്നെ കളങ്കം ചാർത്തു ന്നതുമാകുന്നു. (ഇതിനെപ്പറ്റി സൂ: ക്വസ്വസ്വിൽ വെച്ച് നാം വിവരിച്ചിരിക്കുന്നു) ഇമാം ബുഖാരി, മുസ്ലിം (റ) മുതലായവർ പ്രവാചകത്വത്തിന്റെ തുടക്കത്തെപ്പറ്റി ആയിശാ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന പ്രസിദ്ധമായ ഹദീഥിൽ ഇങ്ങിനെ കാണാം : റസൂൽ തിരുമേനി˜ക്ക് ആദ്യമായി വഹ്യ് തുടങ്ങിയത് യഥാർത്ഥ സ്വപ്നങ്ങളായിരുന്നു. പിന്നീട് അവിടുത്തേക്ക് ഏകാന്തമായിരിക്കുവാൻ ഇഷ്ടം തോന്നി. അങ്ങിനെ, അവിടുന്ന് ഹിറാ ഗുഹയിൽ ചെന്ന് ചില നാളുകൾ ആരാധനയിൽ മുഴുകിക്കൊണ്ടിരുന്നു. കുറച്ച് ദിവസ ത്തിനുശേഷം വീട്ടിലേക്ക് മടങ്ങിവന്ന് വീണ്ടും ചില നാളുകൾക്കുള്ള ഭക്ഷണം തയ്യാറാ ക്കിക്കൊണ്ടുപോകും. അങ്ങിനെയിരിക്കെ മലക്ക് വന്നുസ്ല അപ്പോൾ ആദ്യം വഹ്യ് തുട ങ്ങിയത് സ്വപ്നങ്ങളായിട്ടാണെന്നും, ഹിറാ ഗുഹയിലെ ഏകാന്തവാസം സ്വസ്ഥമായ ആരാധനക്ക്വേണ്ടിയായിരുന്നുവെന്നും, ഒരു ദിവസം പെട്ടന്നാണ് മലക്ക് പ്രത്യക്ഷപ്പെ ട്ടതെന്നും ഇതിൽ നിന്നും വ്യക്തമാണ്. എനി മലക്ക് പ്രത്യക്ഷപ്പെട്ടപ്പോഴാകട്ടെ, താൻ തേടിയും പ്രതീക്ഷിച്ചുംകൊണ്ടിരിക്കുന്ന ഒരു കാര്യം ലഭിച്ച പ്രതീതിയല്ല അവിടെ സംഭ വിച്ചത്. അപ്രതീക്ഷിതമായിരുന്ന ആ വെളിപാട്മൂലം തിരുമേനിക്ക് വലിയ ഭയപ്പാടും നടുക്കവുമാണുണ്ടായത്. ഒരു പ്രവാചകന് പ്രവാചകത്വം, ദിവ്യദൗത്യവും നൽകിയതിന്റെ രൂപം മൂസാ നബി (അ)യുടേതു മാത്രമേ പ്രസ്താവിക്കപ്പെട്ടിട്ടുള്ളൂ. അദ്ദേഹം ഒരു കൊല പാതകത്തിന്റെ ഭവിഷ്യത്ത് ഭയന്ന് നാടുവിട്ടുപോയി, കുറെ കൊല്ലത്തോളം ആടുകളെ മേക്കുന്ന ഒരു ഇടയനായിക്കഴിഞ്ഞ ശേഷം, ഭാര്യയുമായി നാട്ടിലേക്ക് മടങ്ങുമ്പോൾ ഇരുട്ടിലും തണുപ്പിലും പെട്ട്, വഴി അറിയാതെയും കഷ്ടപ്പെട്ടുകൊണ്ടിരുന്ന ഒരവസര ത്തിൽത്വൂർ വനാന്തരങ്ങളിൽ വെച്ച് പെട്ടെന്നാണല്ലോ ഒരു തീ ദർശിച്ചതും, അല്ലാഹു വിൽ നിന്നുള്ള സംസാരം കേട്ടതും, വഹ്യ് ലഭിച്ചതും. ഇവിടെയും ഒരു പ്രതീക്ഷയു ടെയോ, ആഗ്രഹത്തിന്റെയോ, പ്രയത്നത്തിന്റെയോ ഫലമായി ലഭിച്ചതായിരുന്നില്ല അത്. അതെ, പ്രവാചകത്വവും, വഹ്യും അല്ലാഹു ഉദ്ദേശിച്ചവർക്ക് അവൻ ഉദ്ദേശിക്കുമ്പോൾ, അവന്റെ അനുഗ്രഹമെന്ന നിലക്കു മാത്രം, സിദ്ധിക്കുന്ന ഒരു മഹാഭാഗ്യമത്രെ. സൂ: ക്വസ്വസ്വിലെ ആയത്ത് ഒന്നുകൂടി നമുക്ക് ഇവിടെ ഓർമിക്കാം 86 : " നിനക്ക് വേദഗ്രമ്ലം കിട്ടുമെന്ന് നീ പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല-ആഗ്രഹിച്ചിരുന്നില്ല. പക്ഷേ, നിന്റെ റ∫ിങ്കൽ നിന്നുള്ള കാരുണ്യമായിട്ടത്രെ അത് ആകയാൽ നീ, നിശ്ചയമായും അവിശ്വാസികൾക്ക് പിൻതുണ നല്കുന്നവനായിരിക്കരുത്'. വഹ്യിനെപ്പറ്റി പ്രസ്താവിച്ചുകൊണ്ടാരംഭിച്ച ഇൗ അദ്ധ്യായം അതിന്റെ വിവരണ ത്തോട്കൂടിത്തന്നെ സമാപിച്ചിരിക്കുകയാണ്. ധ പ