QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Ghafir

غَافِر

Muhammad Amani Moulavi (d. 1987) · Surah 40 · 85 verses

40:1–3

حمٓ

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡعَلِيمِ

غَافِرِ ٱلذَّنۢبِ وَقَابِلِ ٱلتَّوۡبِ شَدِيدِ ٱلۡعِقَابِ ذِي ٱلطَّوۡلِۖ لَآ إِلَٰهَ إِلَّا هُوَۖ إِلَيۡهِ ٱلۡمَصِيرُ

ആമുഖം: ഗ്വാഫിർ എന്നും ഇതിനു പേരുണ്ട് പ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 85 - വിഭാഗം പരമ കാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) ഹാമീം (2) (ഈ) വേദഗ്രമ്ലം അവതരി പ്പിച്ചിരിക്കുന്നത് പ്രതാപശാലിയായ, സർവ്വജ്ഞനായ അല്ലാഹുവിങ്കൽ നിന്നത്രെ. (3) പാപം പൊറുക്കുന്നവനും, പശ്ചാത്താപം സ്വീകരിക്കുന്നവരുമാ യുള്ളവൻ: കഠിനമായി ശിക്ഷാ നടപടി എടുക്കുന്നവൻ: യോഗ്യതയു ള്ളവൻ, അവനല്ലാതെ ല്ല. അവങ്കലേക്കാണ് (എല്ലാവരുടെ യും)തിരിച്ചുചെല്ലൽ (1) ഹാമീം (2) ഗ്രമ്ലം അവതരിപ്പിച്ചത് അല്ലാഹുവി ങ്കൽനിന്നാണ് പ്രതാപശാലിയായ സർവ്വജ്ഞനായ (3) പാപം പൊറുക്കുന്നവൻ പശ്ചാത്താപം സ്വീകരിക്കുന്നവനും ശിക്ഷാ നടപടി കഠിനമായവൻ യോഗ്യതയു(ഔദാര്യം, കഴിവു)ള്ളവൻ ഒരാരാ ധ്യനുമില്ല അവനല്ലാതെ അവങ്കലേക്കാണ് തിരിച്ചെത്തൽ അറിയിക്കലുമാണ് മൊത്തത്തിൽ ക്വുർ ആനിലെ മുഖ്യവിഷയങ്ങൾ. അതുപോലെ, ആ വേദഗ്രമ്ലം അവതരിപ്പിച്ച അല്ലാഹു വിന്റെ അപാരമായ ശക്തിപ്രഭാവങ്ങളെയും അവന്റെ അതിരറ്റ കാരുണ്യത്തെയും ഓർമി പ്പിക്കുന്ന രണ്ടുഗുണവിശേഷങ്ങളെയും ഇവിടെ ഇടകലർത്തി ഓർമിപ്പിച്ചിരിക്കുന്നു. എന്ന വാക്കിന് "യോഗ്യതയുള്ളവൻ' എന്ന് നാം വിവർത്തനം നൽകിയിട്ടു ണ്ടെങ്കിലും കൂടുതൽ വ്യാപകമായ അർത്ഥം ഉൾക്കൊള്ളുന്നതാണ് ആ വാക്ക്. ശ്രേഷ്ഠ ത, ഔദാര്യം, കഴിവ്, സമ്പത്ത്, മികവ് എന്നീ അർത്ഥങ്ങളിലെല്ലാം ∫ൃൾിണ എന്ന പദം ഉപയോഗിക്കപ്പെടുന്നു. സൽക്കർമികൾക്ക് മഹത്തായ പ്രതിഫലവും, പാപികൾക്ക് ഉദാ രമായ മാപ്പും നൽകുന്ന അതിവിശാല മനസ്ക്കനും, വമ്പിച്ച അനുഗ്രഹശാലിയും എന്നത്രെ പല മുഫിറുകളും അതിന് വിവക്ഷ നൽകുന്നത്. മേൽ പ്രസ്താവിച്ച ഗുണഗണങ്ങളാൽ സമ്പൂർണനായ അല്ലാഹു അവതരിപ്പിച്ച വേദ ഗ്രമ്ലം ഏതെങ്കിലും വിധേനയുള്ള ന്യൂനതയോ, കോട്ടമോ ഉള്ളതായിരിക്കുവാൻ അവ കാശമില്ല. എന്നിരിക്കെ, അതിൽ ദുസ്തർക്കം നടത്തുവാൻ മുതിരുന്നവർ സത്യനിഷേ ധികളായ അവിശ്വാസികളായിരിക്കുവാനേ നിവൃത്തിയുള്ളൂ. അല്ലാഹു പറയുന്നു:
40:4

مَا يُجَٰدِلُ فِيٓ ءَايَٰتِ ٱللَّهِ إِلَّا ٱلَّذِينَ كَفَرُواْ فَلَا يَغۡرُرۡكَ تَقَلُّبُهُمۡ فِي ٱلۡبِلَٰدِ

(4) അവിശ്വസിച്ചവരല്ലാതെ അല്ലാ ഹുവിന്റെ ആയത്തുകളിൽ ധ സന്ദേശ ലക്ഷ്യങ്ങളിൽ പ തർക്കം നടത്തുകയി ല്ല. എന്നാൽ, അവർ (യഥേഷ്ടം) രാജ്യ ങ്ങളിൽകൂടി സ്വൈരവിഹാരം ചെയ്യു ന്നത് നിന്നെ വഞ്ചിച്ചുപോകരുത്. (4) തർക്കം നടത്തുകയില്ല അല്ലാഹുവിന്റെ ആയത്തുകളിൽ യാതൊരുകൂട്ടരൊഴികെ അവിശ്വസിച്ചവരൊഴികെ എന്നാൽ നിന്നെ വഞ്ചിച്ചുകളയരുത് അവരുടെ തിരിഞ്ഞു മറിഞ്ഞു നടക്കൽ (സ്വൈരവി ഹാരം കൊള്ളൽ) രാജ്യങ്ങളിൽ തൽക്കാലം അല്ലാഹു അവരെ അയച്ചുവിട്ടിരിക്കുകയാണെന്നുമാത്രം. വഴിയെ അവർക്ക് അവൻ തക്ക പ്രതിഫലം കൊടുക്കും. അതുകൊണ്ട് ആ കുതർക്കികൾ ഇപ്പോൾ യഥേഷ്ടം ഭൂമിയിൽ കൂത്താടി നടക്കുന്നത് കണ്ടു വഞ്ചിതരാകേണ്ടതില്ല എന്നു സാരം. സത്യത്തെ മറക്കുവാനും, സ്വേച്ഛാതാൽപര്യങ്ങൾ നേടിയെടുക്കുവാനും വേണ്ടിയുള്ള വാദപ്രതിവാദങ്ങളും, കുതർക്കങ്ങളുമാണിവിടെ ഉദ്ദേശ്യം. അല്ലാതെ, സത്യം ഗ്രഹിക്കു വാൻ വേണ്ടിയുള്ള അന്വേഷണങ്ങളോ, ചർച്ചകളോ അല്ല. അടുത്ത വചനങ്ങൾ നോക്കുക :
40:5

كَذَّبَتۡ قَبۡلَهُمۡ قَوۡمُ نُوحٖ وَٱلۡأَحۡزَابُ مِنۢ بَعۡدِهِمۡۖ وَهَمَّتۡ كُلُّ أُمَّةِۭ بِرَسُولِهِمۡ لِيَأۡخُذُوهُۖ وَجَٰدَلُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّ فَأَخَذۡتُهُمۡۖ فَكَيۡفَ كَانَ عِقَابِ

(5) ഇവർക്ക് മുമ്പ് നൂഹിന്റെ ജന തയും, അവരുടെ ശേഷം (പല)സഖ്യ കക്ഷികളും വ്യാജമാക്കുകയുണ്ടാ യി. എല്ലാ (സമുദായവും) തങ്ങളുടെ ശിക്ഷി)ക്കുവാൻ ഉദ്യമിക്കുകയും ചെയ്തു. വ്യർത്ഥമായതുകൊണ്ട് യഥാർത്ഥത്തെ (ഉന്മൂലനം ചെയ്തു) നീക്കിക്കളയുവാൻ വേണ്ടി അതു മായി അവർ തർക്കം നടത്തുകയും ചെയ്തു. അതിനാൽ ഞാൻ ധ ല്ലാഹു പ അവരെ പിടിച്ചു (ശിക്ഷിച്ചു) അപ്പോൾ, എന്റെ പ്രതികാരശിക്ഷ എങ്ങിനെയായി (5) അവ(ഇവ)രുടെ മുമ്പ് വ്യാജമാക്കി നൂഹിന്റെ ജനതയും സഖ്യകക്ഷികളും അവരുടെ ശേഷം ഉദ്യമിക്കുക (വിചാരി ക്കുക)യും ചെയ്തു എല്ലാസമുദായവും തങ്ങളുടെ റസൂലിനെപ്പറ്റി അവർ അദ്ദേഹത്തെ പിടിക്കുവാൻ അവർ തർക്കം നടത്തി വ്യർത്ഥ(നിരർത്ഥ-അന്യായ)മായതുകൊണ്ട് അവർ നീക്കുവാൻ, ഉൻമൂലനം ചെയ്വാൻ അതുകൊണ്ട്, അതു വഴി യഥാർത്ഥം, സത്യത്തെ അപ്പോൾ ഞാൻ അവരെ പിടിച്ചു അപ്പോൾ (എന്നിട്ട്)എങ്ങിനെ ആയി, ഉണ്ടായി എന്റെ ശിക്ഷാ നടപടി, പ്രതികാര ശിക്ഷ അതെ, അത് കുറിക്കു കൊള്ളുകയും, അവർ അമ്പേ പരാജയമടയുകയും ചെയ്തു. സഖ്യകക്ഷികൾ ( ) എന്നു പറഞ്ഞത്, ആദ്, ഥമൂദ്, ആൾക്കാർ മുതലായവരാകുന്നു. (സൂ: സ്വാദ് 12,13)
40:6

وَكَذَٰلِكَ حَقَّتۡ كَلِمَتُ رَبِّكَ عَلَى ٱلَّذِينَ كَفَرُوٓاْ أَنَّهُمۡ أَصۡحَٰبُ ٱلنَّارِ

(6) അപ്രകാരം, (ഈ) അവിശ്വ സിച്ചിട്ടുള്ളവരുടെമേലും നിന്റെ റ∫ിന്റെ വാക്ക് യഥാർത്ഥമായി(സ്ഥി രപ്പെട്ടി)രിക്കുന്നു; അവർ നരക ത്തിന്റെ ആൾക്കാരാണെന്ന്! (6) അപ്രകാരം യഥാർത്ഥമായി, സ്ഥാപിതമായി, സ്ഥിരപ്പെട്ടു നിന്റെ റ∫ിന്റെ വാക്ക് അവിശ്വസിച്ചവരുടെ മേൽ അവരാണെന്ന് നരകത്തിന്റെ ആൾക്കാർ, നരകക്കാർ അതുകൊണ്ട് ആ സമുദായങ്ങളിലെ തർക്കികളും നിഷേധികളുമായ ആളുകളിൽ നടത്തപ്പെട്ട അതേ നടപടി ക്രമം ഈ സമുദായത്തിലെ തർക്കികൾക്കും നിഷേധി കൾക്കും ബാധകം തന്നെ എന്നു സാരം. സത്യനിഷേധികളെക്കുറിച്ച് പ്രസ്താവിച്ച ശേഷം, സത്യവിശ്വാസികൾക്ക് ഉന്നതലോകത്തുനിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന ചില അദൃ
40:7–9

ٱلَّذِينَ يَحۡمِلُونَ ٱلۡعَرۡشَ وَمَنۡ حَوۡلَهُۥ يُسَبِّحُونَ بِحَمۡدِ رَبِّهِمۡ وَيُؤۡمِنُونَ بِهِۦ وَيَسۡتَغۡفِرُونَ لِلَّذِينَ ءَامَنُواْۖ رَبَّنَا وَسِعۡتَ كُلَّ شَيۡءٖ رَّحۡمَةٗ وَعِلۡمٗا فَٱغۡفِرۡ لِلَّذِينَ تَابُواْ وَٱتَّبَعُواْ سَبِيلَكَ وَقِهِمۡ عَذَابَ ٱلۡجَحِيمِ

رَبَّنَا وَأَدۡخِلۡهُمۡ جَنَّـٰتِ عَدۡنٍ ٱلَّتِي وَعَدتَّهُمۡ وَمَن صَلَحَ مِنۡ ءَابَآئِهِمۡ وَأَزۡوَٰجِهِمۡ وَذُرِّيَّـٰتِهِمۡۚ إِنَّكَ أَنتَ ٱلۡعَزِيزُ ٱلۡحَكِيمُ

وَقِهِمُ ٱلسَّيِّـَٔاتِۚ وَمَن تَقِ ٱلسَّيِّـَٔاتِ يَوۡمَئِذٖ فَقَدۡ رَحِمۡتَهُۥۚ وَذَٰلِكَ هُوَ ٱلۡفَوۡزُ ٱلۡعَظِيمُ

(7) അർശ് രാജകീയ ധ സിംഹാ സനം പ വഹിക്കുന്നവരും, അതിന്റെ ചുറ്റുപാടിലുള്ളവരും തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് ധ സ്തോത്രകീർത്തന ങ്ങൾ പ നടത്തുന്നു. അവർ, അവനിൽ വിശ്വസിക്കുകയും, വിശ്വസിച്ചവർക്ക് വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു. (അവർ പറയും) ഞങ്ങ ളുടെ രക്ഷിതാവേ ! കാരുണ്യംകൊ ണ്ടും, അറിവുകൊണ്ടും നീ എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കു ന്നു. ധ നിന്റെ കാരുണ്യവും അറിവും എല്ലാറ്റിനും വിശാലമാണ് പ അതു കൊണ്ട് പശ്ചാത്തപിക്കുകയും നിന്റെ മാർഗം പിൻപറ്റുകയും ചെയ്തവർക്ക് നീ പൊറുത്തുകൊടുക്കുകയും, ജ്വലി ക്കുന്ന നരകശിക്ഷയിൽ നിന്ന് അവരെ നീ കാത്തുകൊടുക്കുകയും ചെയ്യേണമേ! (8) ഞങ്ങളുടെ രക്ഷിതാവേ ! നീ അവർക്ക് വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിരവാസത്തിന്റെ സ്വർഗങ്ങളിൽ അവരെ നീ പ്രവേശിപ്പിക്കുകയും ചെയ്യേണമേ ! അവരുടെ പിതാക്കൾ, ഇണകൾ (ഭാര്യാഭർത്താക്കൾ) സന്ത തികൾ എന്നിവരിൽ നിന്ന് നന്നായി ത്തീർന്നവരെയും (പ്രവേശിപ്പിക്കേണ മേ) നിശ്ചയമായും, നീയത്രെ, അഗാ ധജ്ഞനായ പ്രതാപശാലി. (9) അവരെ നീ തിന്മകളിൽ നിന്ന് കാക്കുകയും ചെയ്യേണമേ ! അന്നത്തെ ദിവസം ധ ക്വിയാമത്തുനാ ളിൽ പ നീ ഏതൊരുവനെ തിന്മകളിൽ നിന്ന് കാക്കുന്നുവോ അവനു തീർച്ച ചെയ്തു. അതു തന്നെയാണ് മഹത്തായ ഭാഗ്യവും! (7) വഹിക്കുന്നവൻ അർശ്(സിംഹാസനം)രാജകീയ പീഠം അതിന്റെ ചുറ്റിലുള്ളവരും അവർ തസ്ബീഹ് നടത്തുന്നു തങ്ങളുടെ റ∫ിനെ സ്തുതിച്ചു കൊണ്ട്, സ്തുതിയോടുകൂടി അവർ വിശ്വസി ക്കയും ചെയ്യുന്നു അവനിൽ അവർ പാപമോചനം തേടുകയും ചെയ്യു ന്നു വിശ്വസിച്ചവർക്ക് ഞങ്ങളുടെ റേ∫ നീ വിശാലമായിരി ക്കുന്നു എല്ലാ വസ്തുവിനും കാരുണ്യംകൊണ്ട്, കാരുണ്യത്താൽ അറിവുകൊണ്ടും ജ്ഞാനത്താലും ആകയാൽ നീ പൊറുക്കണേ പശ്ചാ ത്തപിച്ചവർക്ക് പിൻപറ്റുകയും ചെയ്ത നിന്റെ മാർഗം അവരെ കാക്കുക (തടുക്കുക)യും വേണമേ ജ്വലിക്കുന്ന നരകശിക്ഷ(യിൽനിന്ന്) (8) ഞങ്ങളുടെ റേ∫ അവരെ നീ പ്രവേശിപ്പിക്കുകയും വേണമേ സ്ഥിരവാസത്തിന്റെ സ്വർഗങ്ങളിൽ നീ അവരോട് (അവർക്ക്) വാഗ്ദാനം ചെയ്ത നന്നായിത്തീർന്നവരെയും, പറ്റിയവരെയും അവ രുടെ പിതാക്കളിൽ നിന്നും അവരുടെ ഇണകളിൽനിന്നും അവരുടെ സന്തതികളിൽ നിന്നും നിശ്ചയമായും നീയത്രെ പ്രതാപശാലി അഗാധജ്ഞൻ, തത്വജ്ഞൻ (9) അവരെ കാക്കുകയും വേണമേ തിൻമ കളെ നീ ആരെ(യാതൊരുത്തനെ) കാത്തുവോ തിന്മകളെ അന്നത്തെ ദിവസം എന്നാൽ നീ അവന് കരുണ ചെയ്തു അതുത ന്നെയാണ്താനും ഭാഗ്യം, വിജയം, നേട്ടം മഹത്തായ, വമ്പിച്ച അർശ് ( ) എന്നാൽ സിംഹാസനം, രാജകീയ പീഠം എന്നൊക്കെ വാക്കർത്ഥം. അല്ലാഹുവിന്റെ അർശ് എങ്ങിനെയുള്ളതാണെന്ന് നമുക്കറിവില്ല. അതിനെ വഹിക്കുന്ന മലക്കുകൾ ഏതാണ്. എങ്ങിനെയാണ്. എന്തിനുവേണ്ടിയാണ് അവരത് വഹിക്കുന്നത് എന്നും നമുക്കറിഞ്ഞുകൂടാ. ക്വിയാമത്തുനാളിൽ എട്ടു പേരായിരിക്കും അർശ് വഹി ക്കുക എന്ന് സൂറത്തുൽ ഹാക്ക്വഃയിൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ( )ഇത് പോലെയുള്ള അദൃശ്യകാര്യ ങ്ങളെക്കുറിച്ച് അല്ലാഹു ഹദീഥിലോ പ്രസ്താവിച്ചു കണ്ട തിനപ്പുറംനമ്മുടെ യുക്തികൊണ്ടോ ബുദ്ധികൊണ്ടോ ഒന്നും അനുമാനിക്കുവാനും, രൂപപ്പെടുത്തുവാനും നിവൃത്തിയില്ല. നാം പരിപൂർണമായും അതിൽ വിശ്വസിക്കുകയും, അവയുടെ ബാഹ്യാർത്ഥം കൊണ്ട് മന മാധാനപ്പെടുകയും ചെയ്യുന്നു. അവയുടെ യാഥാർത്ഥ്യങ്ങളെയും, വിശദീകരണങ്ങളെയും അല്ലാഹുവിലേക്ക് വിട്ടേക്കുകയും ചെയ്യു ന്നു. ചിലർ ചെയ്യാറുള്ളതുപോലെ എന്തെങ്കിലും വ്യാഖ്യാനം നൽകി തൃപ്തിപ്പെടു കയോ മറ്റു ചിലരെപ്പോലെ അതെല്ലാം വെറും അലങ്കാര പ്രയോഗങ്ങളും ഉപമകളു മാക്കി തള്ളിക്കളയുകയോ ചെയ്വാൻ നാം മുതിരുന്നുമില്ല. മലക്കുകളിൽവെച്ച് ഉയർന്ന പദവിയുള്ള വരാണെന്ന് പൊതുവിൽ അറിയപ്പെട്ടിട്ടുള്ളതാണ്. അവരും അർശിന്റെ ചുറ്റുപാടിലുള്ള മലക്കുകളും അല്ലാഹുവിന് നിത്യേന സ്തോത്രകീർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കു ന്നുവെന്നും, അവർ സത്യവിശ്വാസികളുടെ പാപമോചനത്തിനും, ഗുണത്തിനും വേണ്ടി പ്രാർത്ഥിക്കുന്നുവെന്നുമാണല്ലോ അല്ലാഹു ഇവിടെ പ്രസ്താവിച്ചതിന്റെ ചുരുക്കം. അല്ലാ ഹുവിനെ ആരാധിക്കുന്നതിൽ മലക്കുകൾക്ക് ക്ഷീണവും കുഴക്കും ബാധിക്കുകയില്ലെ ന്നും, അവർ രാവും പകലും തളരാതെ തസ്ബീഹു നടത്തുന്നുവെന്നും സൂറത്തുൽ 19, 20 ലും, സൂ: ഫു്വിലത്ത് 38 ലും, സൂ: 206 ലും കാണാം. ഹംദ്, തസ്ബീഹ് മുതലായ സ്തോത്രകീർത്തനങ്ങളുടെ പ്രാധാന്യം ഇതിൽനിന്നു മനിലാക്കാവുന്നതാണ്. മലക്കുകളും മനുഷ്യരും തമ്മിലും, ആത്മീയലോകവും ഭൗതികലോകവും തമ്മിലും നമുക്കറിഞ്ഞുകൂടാത്ത ചില അദൃശ്യബന്ധങ്ങളുണ്ടെന്നും, മനുഷ്യന്റെ മോക്ഷത്തിൽ മലക്കുകൾക്കും താല്പര്യമുണ്ടെന്നും ഇൗ വചനങ്ങളിൽ നിന്നു വ്യക്തമാണ്. സൂ: ശൂറാ 5 ൽ പറയുന്നു: 5 (മലക്കുകൾ തങ്ങളുടെ റ∫ിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് നടത്തുകയും, ഭൂമിയി ലുള്ളവർക്ക്വേണ്ടി പാപമോചനം തേടുകയും ചെയ്യുന്നു) കൂടാതെ, മനുഷ്യരെ കാത്തു രക്ഷിക്കുക, അവരുടെ നൻമതിൻമകളെ രേഖപ്പെടുത്തുക, അവരിൽ സൽപ്രേരണകൾ ഉണ്ടാക്കിത്തീർക്കുക, അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് ഭൂമിയിൽ ചില കാര്യങ്ങൾ നട പ്പിൽ വരുത്തുക എന്നിങ്ങിനെ പല നിലക്കും മലക്കുകൾക്ക് ഭൂലോകവുമായി ബന്ധമു ണ്ട്. പല വചനങ്ങളിൽനിന്നും നബിവചനങ്ങളിൽ നിന്നും ഇതു മനിലാ ക്കാം. അതിന്റെയെല്ലാം യഥാർത്ഥ രൂപമെന്താണെന്നു നമുക്കറിഞ്ഞുകൂടാ. ഭൗതിക കാഴ്ചപ്പാടു മാത്രമുള്ളവർക്ക് ഇതെല്ലാം നേർക്കുനേരെ ശരിവെക്കുവാൻ കഴിഞ്ഞേക്കു കയില്ലെങ്കിലും, യഥാർത്ഥ സത്യവിശ്വാസികൾക്ക് ഇതൊന്നും നിരസിക്കുവാൻ നിവൃ ത്തിയില്ല. ഇതിനുമുമ്പ് (32:11; 35:1 മുതലായ) ചില വചനങ്ങളിൽ ചിലതെല്ലാം നാം കണ്ടുവല്ലോ. എനിയും ചില വിവരങ്ങൾ താഴെ വരുന്നതാണ്. ചില ഹദീഥു കൾ ഇവിടെ ചൂണ്ടിക്കാട്ടുന്നു : 1. (സംഘം ചേർന്നുള്ള) നമസ്കാരത്തിൽ പങ്കെടുക്കുന്നതിന്റെ പുണ്യ ങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്ന ഒരു ഹദീഥിന്റെ ചുരുക്കം ഇപ്രകാരമാണ് : ഒരാൾ നല്ല പോലെ വുദ്വു (ചെറിയ ശുദ്ധി) എടുത്തു നമസ്കാരത്തെ മാത്രം ഉന്നംവെച്ച് പള്ളിയി ലേക്ക് പോയാൽ അയാളുടെ ഓരോ കാലടി വെക്കുന്നതിനും അയാൾക്കു പ്രതിഫലം ലഭിക്കും. അയാൾ വുദ്വു നഷ്ടപ്പെടാതെ നമസ്കാരസ്ഥലത്തായിരിക്കുമ്പോൾ മലക്കു കൾ അയാൾക്ക് ഗുണത്തിനുവേണ്ടി പ്രാർത്ഥികൊണ്ടിരിക്കുകയും ചെയ്യും. (ബു; മു) 2. എല്ലാ ദിവസവും രണ്ടു മലക്കുകൾ ഭൂമിയിൽ വന്ന് അവരിലൊരാൾ (അല്ലാഹുവേ, ധനം ചിലവഴിക്കുന്നവനു നീ പകരം നൽകേണമേ) എന്നും മറ്റെയാൾ ( ) അല്ലാഹുവേ ധനം ചിലവഴിക്കാതെ പിടിച്ചു വെക്കുന്നവന്ന് നാശംനഷ്ടംനൽകേണമേ!) എന്നും പറയുന്നതാണ് (ബു; മു; ) 3. ഒരാൾ തന്റെ സഹോദരന്റെ അഭാവത്തിൽ അവനുവേണ്ടി പ്രാർത്ഥിക്കുമ്പോ ഴൊക്കെ അവനിൽ നിയോഗിക്കപ്പെട്ട മലക്ക്; പ്രാർത്ഥനക്ക് ഉത്തരം ലഭിക്കട്ടെ എന്നും, നിനക്കും അതേമാതിരി ലഭിക്കട്ടെ എന്നും ( ) പറയാതിരിക്കയില്ല (മു.) (സൂ: ഫാതിഹഃ കഴിഞ്ഞശേഷം) ഇമാ മിന്റെ ഒന്നിച്ചു ആമീൻ പറയേണ്ടതാണ്. കാരണം, അപ്പോൾ, മലക്കുകളും ആമീൻ പറ യുന്നതായിരിക്കുംസ്ല. (ബു. മു.) 5. മനുഷ്യനിൽ, പിശാചിനും മലക്കിനും ഓരോ പ്രകാരത്തിലുള്ള പ്ര വേശനം (പ്ര ചോദനം നൽകൽ) ഉണ്ട്. പിശാചിന്റേത് തിൻമയെ സംബന്ധിച്ച വാഗ്ദാനവും, യഥാർത്ഥത്തെ വ്യാജമാക്കലുമായിരിക്കും. മലക്കിന്റെതാകട്ടെ. നൻമയെക്കുറിച്ചുള്ള വാഗ്ദാനവും, യഥാർത്ഥത്തെ സത്യമാക്കലുമായിരിക്കും. ആർക്കെങ്കിലും ഇത്മലക്കി ന്റേത്-അനുഭവപ്പെട്ടാൽ അവൻ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. മറ്റേത്പിശാ ചിന്റേത്-അനുഭവപ്പെട്ടാൽ അവൻ പിശാചിൽനിന്നും അല്ലാഹുവിനോട് ശരണം തേടി ക്കൊള്ളട്ട. (തി.) 6. നിങ്ങളിൽ ഒരാൾക്കുംതന്നെ, ജിന്നുകളിൽനിന്നുള്ള (പിശാചാകുന്ന)ഒരു തുണ യും, മലക്കുകളിൽ നിന്നുള്ള ഒരു തുണയും ഉണ്ടാകാതിരിക്കുകയില്ല (മു.) ഇതുപോലെയുള്ള കുറെ ഉദാഹരണങ്ങൾ എടുത്തു കാട്ടികൊണ്ട് ശൈഖ് ശാഹ്വ ലിയ്യുല്ലാഹിദ്ദഹ്ലവി (റ) പ്രസ്താവിച്ചിട്ടുള്ള ഒരു പ്രസ്താവനയുടെ രത്നച്ചുരുക്കം ഇവിടെ അറിയുന്നത് നന്നായിരിക്കും. മതത്തിൽ പരസ്യമായി അറിയപ്പെട്ട ചില കാര്യ ങ്ങളാണിവ എന്ന് ഉണർത്തിക്കൊണ്ട് അദ്ദേഹം പറയുന്നു : "ശ്രേഷ്ഠൻമാരും, അല്ലാഹു വിന്റെ തിരുസന്നിധിയിൽ പ്രത്യേക സ്ഥാനമുള്ളവരുമായ ചില അടിയാന്മാരുണ്ട്. മനിനെ പരിശുദ്ധമാക്കുകയും, ജനങ്ങളെ സംസ്കരിക്കുവാൻ പരിശ്രമിക്കുകയും ചെയ്യു ന്നവർക്ക് വേണ്ടി അവർ പ്രാർത്ഥിക്കും. ആ പ്രാർത്ഥനകൾ അവർക്ക് ബർക്കത്തുകൾ (അല്ലാഹുവിങ്കൽ നിന്നുള്ള ആശീർവാദങ്ങളും അഭിവൃദ്ധിയും) വരുവാൻ കാരണമാ കുന്നു. അല്ലാഹുവോട് അനുസരണക്കേട് കാണിക്കുകയും, കുഴപ്പമുണ്ടാക്കുവാൻ ശ്രമി ക്കുകയും ചെയ്യുന്നവരെ അവർ ശപിക്കുകയും ചെയ്യും. അത് അവരുടെ മനിൽ ഖേദ വും, ദുഃഖവും ഉണ്ടാകുവാനും, സമുദായത്തിന് അവരോട് വെറുപ്പു വരുവാനും കാര ണമായേക്കുന്നതാണ്. ആ അടിയാൻമാർ (മലക്കുകൾ) അല്ലാഹുവിനും അവന്റെ അടി യാൻമാർക്കും (മനുഷ്യർക്കും) ഇടയിലുള്ള ഒരു തരം ദൂതൻമാരാണ്. മനുഷ്യ ഹൃദയ ങ്ങളിൽ നല്ല വിചാരം തോന്നുവാൻ അവർ കാരണമായിത്തീരുന്നതായിരിക്കും. അല്ലാഹു ഉദ്ദേശിക്കുന്ന സമയത്തും, സ്ഥലത്തും അവർ സമ്മേളിക്കാറുണ്ട്. ആ നിലക്ക് അവർക്ക് (ഉന്നത സദ്, ഉന്നത സമൂഹം, ഉന്നത സുഹൃ ത്തുക്കൾ)എന്നൊക്കെ പറയപ്പെടുന്നു. ഉൽകൃഷ്ടരായ മനുഷ്യാത്മാക്കൾക്കും, അവർക്കും തമ്മിൽ ചില ബന്ധങ്ങളുണ്ടായിരിക്കും' ( ) ചുരുക്കിപ്പറ ഞ്ഞാൽ, നമ്മുടെ നന്മക്കുവേണ്ടി നമ്മുടെ ബാഹ്യദൃഷ്ടിക്കും ബുദ്ധിക്കും അതീതമായി ചില അദൃശ്യകാരണങ്ങളും അല്ലാഹു നിശ്ചയിച്ചു നിയന്ത്രിച്ചുവരുന്നുണ്ട്. മലക്കുകൾ സത്യവിശ്വാസികൾക്ക് വേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന ആ ദീർഘമായ പ്രാർത്ഥനയിലെ വാക്യങ്ങൾ മനിരുത്തി ആലോചിച്ചു നോക്കുക ! സത്യവിശ്വാസിക ളെയും, അവരുടെ കുടുംബങ്ങളെയും, സ്വർഗത്തിൽ ഒന്നിച്ചു ചേർക്കുന്നതുവരെയുള്ള പല കാര്യങ്ങൾക്കും വേണ്ടി അവർ പ്രാർത്ഥിക്കുന്നു. സത്യവിശ്വാസികളുടെ ഗുണ ത്തിലും നൻമയിലും അവർക്കുള്ള ആത്മാർത്ഥമായ താൽപര്യത്തെയാണത് കുറിക്കു ന്നത്. എന്നാൽ, ഒരു സംഗതി ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. സത്യവിശ്വാസിക ളെയും അവരുടെ കുടുംബങ്ങളെയും എന്നു പറയാതെ, കുടുംബങ്ങളിൽ നന്നായി എന്നാണ് പറയുന്നത്. ഓരോരുത്തനും ചെയ്യുന്ന കർമ ങ്ങൾക്ക് അവനവൻ മാത്രമാണ് ഉത്തരവാദി എന്നും, ഒരാളുടെ നൻമകൊണ്ട് മറ്റൊ രാൾക്ക് മോക്ഷം ലഭിക്കുകയില്ലെന്നുമുള്ളതാണ് അതിന് കാരണം. ഇത് ആവർത്തിച്ചു പ്രഖ്യാപിച്ചിട്ടുള്ള ഒരു മൗലിക തത്വമാണല്ലോ. അപ്പോൾ, സ്വന്തം നൻമ കൊണ്ട് തന്നെ സ്വർഗത്തിൽ പ്രവേശിക്കുവാൻ ഭാഗ്യമുണ്ടാകുന്ന കുടുംബാംഗങ്ങളെ സംബന്ധിച്ചാണ്-അഥവാ സ്വർഗ പ്രവേശത്തിന് അർഹരല്ലാത്ത അംഗങ്ങളെ സത്യവി ശ്വാസികളോടൊപ്പം സ്വർഗസ്ഥരാക്കണമെന്നല്ല-ഈ പ്രാർത്ഥനകൊണ്ടുദ്ദേശ്യം. കുടും ബങ്ങൾ പരസ്പരം സന്തോഷത്തിലും, നിത്യസമ്പർക്കത്തിലും കഴിഞ്ഞുകൂടുവാനുള്ള സാഹചര്യം അവർക്ക് സ്വർഗത്തിലും ഉണ്ടാക്കിക്കൊടുക്കണമെന്നായിരിക്കും അതിന്റെ താൽപര്യം. പക്ഷേ, അംഗങ്ങൾ തമ്മിലുണ്ടായേക്കാവുന്ന സ്ഥാന പദവികളുടെ ഏറ്റ ക്കുറവുകൾ അതിനു തട മാരാതിരിക്കത്തക്കവണ്ണം, താഴേ കിടയിലുള്ളവരെ മേലേ കിടയിലുള്ളവരുടെ പദവിയിലേക്ക് അല്ലാഹു-അവന്റെ ഔദാര്യംകൊണ്ട്-ഉയർത്തിക്കൊ ടുത്തേക്കാം അല്ലാഹു പറയുന്നു : (വിശ്വസിക്കുകയും, സത്യവിശ്വാസത്തോടെ തങ്ങളുടെ സന്താനങ്ങൾ തങ്ങളെ പിൻതുടരുകയും ചെയ്തിട്ടുള്ളവർക്ക് അവരുടെ സന്താനങ്ങളെ നാം അവരോട് ചേർത്തു കൊടുക്കുന്നതാണ്. അവരുടെ കർമങ്ങളിൽ നിന്ന് യാതൊന്നും തന്നെ നാം അവർക്ക് കുറവു വരുത്തുന്നതുമല്ല. എല്ലാ മനുഷ്യനും അവനവൻ സമ്പാദിച്ചുണ്ടാക്കിയതിന് പണ യമാകുന്നു. (സൂ:ത്വൂർ) അല്ലാഹു നമ്മെയും, നമ്മുടെ മാതാപിതാക്കൾ, സന്താനങ്ങൾ, ഭാര്യാഭർത്താക്കൾ മുതലായവരെയും സ്വർഗത്തിൽ ഒരുമിച്ചു ചേരുന്ന സൽഭാഗ്യവാൻമാ രിൽ ഉൾപ്പെടുത്തട്ടെ ആമീൻ. വിഭാഗം - 2
40:10

إِنَّ ٱلَّذِينَ كَفَرُواْ يُنَادَوۡنَ لَمَقۡتُ ٱللَّهِ أَكۡبَرُ مِن مَّقۡتِكُمۡ أَنفُسَكُمۡ إِذۡ تُدۡعَوۡنَ إِلَى ٱلۡإِيمَٰنِ فَتَكۡفُرُونَ

(10) അവിശ്വസിച്ചവരോട് വിളി ച്ചുപറയപ്പെടും: നിശ്ചയമായും (നി ങ്ങളോട്) അല്ലാഹുവിനുള്ള ക്രോധം, നിങ്ങൾക്ക് നിങ്ങളോടുതന്നെയുള്ള ക്രോധത്തെക്കാൾ വലുതാണ്-(കാര ണം) സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെടുമ്പോൾ നിങ്ങൾ (അത് നിരസിച്ചു) അവിശ്വസിക്കുക യായിരുന്നു. (10) നിശ്ചയമായും അവിശ്വസിച്ചവർ അവരോട് വിളിച്ചുപറ ക്രോധം കൂടുതൽ വലുതാണ് നിങ്ങളുടെ ക്രോധത്തെക്കാൾ നിങ്ങളുടെ ആത്മാക്കളോട്, നിങ്ങ ളോട് തന്നെ നിങ്ങൾ ക്ഷണിക്കപ്പെട്ടിരുന്നപ്പോൾ സത്യവിശ്വാസ ത്തിലേക്ക് അപ്പോൾ നിങ്ങൾ അവിശ്വസിച്ചിരുന്നു. ക്വിയാമത്ത്നാളിലെ ശിക്ഷകൾ അനുഭവപ്പെടുമ്പോൾ, അതിനു ഇടവരുത്തിയതിൽ അവർക്ക് തങ്ങളോട്തന്നെ കഠിനമായ കോപവും വെറുപ്പും തോന്നുന്നതാണ്. അല്ലാ ഹുവിന്റെ ഭാഗത്തുനിന്ന് അപ്പോൾ പറയപ്പെടുന്നതാണിത്. സത്യവിശ്വാസത്തിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നപ്പോൾ നിങ്ങളതു നിരസിച്ചതിൽ അല്ലാഹുവിന് നിങ്ങളോടുള്ള കോപം ഇതിലും വലുതാണ്. അന്ന് സത്യവിശ്വാസം സ്വീകരിക്കാത്തതിന്റെ ഫലമാണ് ഇതെല്ലാം ഇപ്പോൾ നിങ്ങൾ അനുഭവിക്കേണ്ടിവന്നത്.
40:11

قَالُواْ رَبَّنَآ أَمَتَّنَا ٱثۡنَتَيۡنِ وَأَحۡيَيۡتَنَا ٱثۡنَتَيۡنِ فَٱعۡتَرَفۡنَا بِذُنُوبِنَا فَهَلۡ إِلَىٰ خُرُوجٖ مِّن سَبِيلٖ

(11) അവർ പറയും: ഞങ്ങളുടെ റേ∫ ! ഞങ്ങളെ നീ രണ്ടു പ്രാവശ്യം മരണപ്പെടുത്തി; രണ്ടു പ്രാവശ്യം ജീവിപ്പിക്കുകയും ചെയ്തു. ഇപ്പോൾ, ഞങ്ങളുടെ പാപങ്ങളെ ഞങ്ങൾ (ഇതാ)ഏറ്റു പറഞ്ഞു: എനി, (ഇവിടെനിന്ന്) ഒന്ന് പുറത്ത്പോ കേണ്ടതിലേക്ക് വല്ല മാർഗവും ഉണ്ടോ?! (11) അവർ പറയും ഞങ്ങളുടെ റേ∫ നീ ഞങ്ങളെ മരണപ്പെ ടുത്തി രണ്ടു(പ്രാവശ്യം) നീ ഞങ്ങളെ ജീവിപ്പിക്കയും ചെയ്തു രണ്ടു (വട്ടം) എന്നാൽ (ഇപ്പോൾ)ഞങ്ങൾ ഏറ്റു പറഞ്ഞു, കുറ്റസമ്മതം ചെയ്യുന്നു ഞങ്ങളുടെ പാപങ്ങളെപ്പറ്റി ആകയാൽ ഉണ്ടോ ഒരു പുറ ത്തുപോക്കിന് (ഒന്ന് രക്ഷപ്പെടുവാൻ) വല്ലമാർഗവും, വഴിയും ആദ്യം നിർജ്ജീവാവസ്ഥയിലായിരുന്നശേഷം ഞങ്ങൾ ജീവികളായിത്തീർന്നു, വീണ്ടും നിർജ്ജീവാവസ്ഥയിലേക്ക് മടങ്ങി. അഥവാ മരണപ്പെട്ടു. വീണ്ടും രണ്ടാമതും ജീവിപ്പിക്കപ്പെട്ടു. ഞങ്ങളുടെ പക്കൽ വന്ന തെറ്റുകുറ്റങ്ങൾ ഞങ്ങൾക്ക് തികച്ചും ബോധ്യ മായി. അത് ഞങ്ങൾ ഇതാ ഏറ്റു പറയുന്നു. അതുകൊണ്ട് ഇവിടെനിന്ന് രക്ഷപ്പെട്ട് ഐഹികജീവിതത്തിലേക്ക് ഒന്നുകൂടി മടങ്ങി നല്ലവരായിത്തീരുവാൻ ഞങ്ങൾക്ക് അവ സരം തന്നെങ്കിൽ നന്നായിരുന്നു എന്നു സാരം.
40:12–14

ذَٰلِكُم بِأَنَّهُۥٓ إِذَا دُعِيَ ٱللَّهُ وَحۡدَهُۥ كَفَرۡتُمۡ وَإِن يُشۡرَكۡ بِهِۦ تُؤۡمِنُواْۚ فَٱلۡحُكۡمُ لِلَّهِ ٱلۡعَلِيِّ ٱلۡكَبِيرِ

هُوَ ٱلَّذِي يُرِيكُمۡ ءَايَٰتِهِۦ وَيُنَزِّلُ لَكُم مِّنَ ٱلسَّمَآءِ رِزۡقٗاۚ وَمَا يَتَذَكَّرُ إِلَّا مَن يُنِيبُ

فَٱدۡعُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ وَلَوۡ كَرِهَ ٱلۡكَٰفِرُونَ

(12) അല്ലാഹുവിനെമാത്രം വിളി(ച്ചു പ്രാർത്ഥി)ക്കപ്പെട്ടാൽ നിങ്ങൾ അവിശ്വസിച്ചു വന്നതുകൊ ണ്ടാണ് അത്. അവനോട് പങ്കുചേർക്ക സിക്കുകയും ചെയ്തിരിക്കുന്നു. ധ ഇതാണ് നിങ്ങൾക്ക് ഈ അനുഭവ ത്തിന് കാരണം പ എന്നാൽ, (ഇ പ്പോൾ) വിധികൽപിക്കൽ, ഉന്നതനും മഹാനുമായ അല്ലാഹുവിന് (അധികാ രപ്പെട്ടത്)ആകുന്നു. (13) തന്റെ ദൃഷ്ടാന്തങ്ങളെ നിങ്ങൾക്ക് കാണിച്ചുതരുകയും, ആകാശത്തുനിന്ന് നിങ്ങൾക്ക് (മഴമൂ ലം) ആഹാരം ഇറക്കിത്തരുകയും ചെയ്യുന്നവനത്രെ അവൻ. (അല്ലാഹു വിലേക്ക് ഭക്തിപ്പെട്ടു)മടക്കം കാണി ക്കുന്നവരല്ലാതെ ഉറ്റാലോചിക്കുന്നില്ല. (14) ആകയാൽ, മതം ധ അഥവാ കീഴ്വണക്കം പ അല്ലാഹുവിന് (മാത്രം) നിഷ്കളങ്കമാക്കിക്കൊണ്ട് നിങ്ങൾ അവനെ വിളിച്ചു (പ്രാർത്ഥി ച്ചു)കൊള്ളുവിൻ, അവിശ്വാസി കൾക്ക് (അത്) അതൃപ്തിയായിരു ന്നാലും ശരി. (12) അത് ഇതുകൊണ്ടാണ് അല്ലാഹുവിളിക്കപ്പെട്ടാൽ അവനെമാത്രം നിങ്ങൾ അവിശ്വസിക്കും അവനോട് പങ്ക് ചേർക്ക പ്പെടുന്ന പക്ഷം നിങ്ങൾ വിശ്വസിക്കുകയും ചെയ്യും എന്നാൽ (ഇനി) വിധി, കല്പന അല്ലാഹുവിനാണ് ഉന്നതനായ വലിയ (മഹാനായ) (13) അവൻ നിങ്ങൾക്ക് കാട്ടിത്തരുന്നവനത്രെ തന്റെ ദൃഷ്ടാ ന്തങ്ങൾ നിങ്ങൾക്ക് ഇറക്കിത്തരുകയും ചെയ്യുന്നു ആകാശ ത്തുനിന്ന് ആഹാരം ഉറ്റാലോചിക്കുന്നതല്ല അല്ലാതെ വിന യപ്പെടുന്ന (ഭക്തിപ്പെട്ടു) മടങ്ങുന്നവർ (14) ആകയാൽ, നിങ്ങൾ അല്ലാഹു വിനെ വിളിക്കുവിൻ അവനു നിഷ്കളങ്കമാക്കി(മാത്രമാക്കി)ക്കൊണ്ട് മതം, അനുസരണം, കീഴ്വണക്കം വെറുത്താലും (അതൃപ്തിപ്പെട്ടാലും) ശരി അവിശ്വാസികൾ ഇമാം തിർമുദി(റ) യും മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട് : "നിങ്ങൾ ഉത്തരം കിട്ടുമെന്ന് ഉറപ്പിച്ചുകൊണ്ട് അല്ലാഹുവിനോട് ചെയ്യണം (പ്രാർത്ഥിക്കണം) ബോധരഹിതവും ശ്രദ്ധയില്ലാത്തതുമായ ഹൃദയത്തിൽനിന്നുള്ള നൽകുകയില്ല എന്ന് നിങ്ങൾ അറിഞ്ഞേക്കുക'.
40:15–16

رَفِيعُ ٱلدَّرَجَٰتِ ذُو ٱلۡعَرۡشِ يُلۡقِي ٱلرُّوحَ مِنۡ أَمۡرِهِۦ عَلَىٰ مَن يَشَآءُ مِنۡ عِبَادِهِۦ لِيُنذِرَ يَوۡمَ ٱلتَّلَاقِ

يَوۡمَ هُم بَٰرِزُونَۖ لَا يَخۡفَىٰ عَلَى ٱللَّهِ مِنۡهُمۡ شَيۡءٞۚ لِّمَنِ ٱلۡمُلۡكُ ٱلۡيَوۡمَۖ لِلَّهِ ٱلۡوَٰحِدِ ٱلۡقَهَّارِ

(15) പദവികൾ ഉയർന്നവനാണ്, അർശിന്റെ (സിംഹാസനത്തിന്റെ) ഉട മസ്ഥനാണ് (അവൻ). തന്റെ അടി യാൻമാരിൽനിന്ന് താൻ ഉദ്ദേശിക്കു ന്നവർക്ക് തന്റെ കല്പനയാകുന്ന ആത്മാവ് (അഥവാ ജീവൻ) അവൻ ഇട്ടുകൊടുക്കുന്നു; പരസ്പരം കണ്ടു മുട്ടുന്ന ദിവസത്തെക്കുറിച്ച് അദ്ദേഹം താക്കീതു നൽകുവാൻ വേണ്ടി; (16) അതായത്, അവർ ധ ജന ങ്ങൾ പ വെളിക്ക് വരുന്ന ദിവസം, അവ രിൽനിന്ന് യാതൊരു കാര്യവും അല്ലാ ഹുവിന് (അജ്ഞാതമായി)മറഞ്ഞു പോകുന്നതല്ല, അന്ന് ആർക്കാണ് രാജാധിപത്യം?! ഏകനായ, സർവ്വാ ധിപതിയായ അല്ലാഹുവിന് തന്നെ! (15) ഉയർന്നവനാണ് പദവികൾ അർശുള്ളവനാണ്, അർശിന്റെ ഉടമസ്ഥനാണ് അവൻ ഇട്ടുകൊടുക്കുന്നു ആത്മാവ്, ജീവൻ അവന്റെ കല്പനയാൽ, കല്പനയാകുന്ന, കാര്യത്തെക്കുറിച്ച് അവ നുദ്ദേശിക്കുന്നവർക്ക് തന്റെ അടിയാൻമാരിൽ നിന്ന് അദ്ദേഹം താക്കീത് (മുന്നറിയിപ്പ്)നൽകുവാൻ പരസ്പരം കണ്ടുമുട്ടുന്ന ദിവസത്തെ (16) അവരാകുന്ന ദിവസം വെളിക്കുവരുന്നവർ, പ്രത്യക്ഷപ്പെടുന്നവർ മറയു കില്ല (അജ്ഞാതമാകുകയില്ല) അല്ലാഹുവിന്റെമേൽ അവരിൽ നിന്ന് യാതൊന്നും ആർക്കാണ് രാജത്വം, ആധിപത്യം അന്ന് ഏക നായ അല്ലാഹുവിനാണ് സർവ്വാധികാരിയായ ആത്മാവ്( ) കൊണ്ട് ഇവിടെ വിവക്ഷ വഹ്യാകുന്ന ദൈവിക സന്ദേശങ്ങളാ കുന്നു. അത് ആത്മാക്കൾക്ക് ജീവൻ നൽകുന്നതാണല്ലോ. പരസ്പരം കണ്ടുമുട്ടുന്ന ദിവസം ( ) കൊണ്ടുദ്ദേശ്യം, സൃഷ്ടികൾ സ്രഷ്ടാവിനെയും, സമസ്ത സൃഷ്ടി കൾ തമ്മതമ്മിലും കണ്ടുമുട്ടുന്ന ദിവസം - എല്ലാവരും അന്ന് ക്വബറുകളിൽ നിന്ന് വെളിക്കു വരുകയും മഹ്ശറിൽ വന്ന് സമ്മേളിക്കുകയും ചെയ്യുന്നു. ( 21 ) അന്ന് പ്രത്യക്ഷമായോ പരോക്ഷമായോ, യഥാർത്ഥമായോ നാമമാത്രമായോ - ഒന്നും തന്നെ - മറ്റാർക്കും യാതൊരു വിധത്തി ലുള്ള ആധിപത്യവും, അധികാരവും ഉണ്ടായിരിക്കുകയുമില്ല. എല്ലാം സർവ്വാധിപതി മാത്രം. നബി˜പ്രസ്താവിച്ചതായി അബൂഹുറയ്റഃ(റ) ഉദ്ധരിക്കുന്നു : ക്വിയാമത്തുനാളിൽ അല്ലാഹു ഭൂമിയെ കയ്യിലെടുക്കും. ആകാശത്തെ വലങ്കയ്യിൽ ചുരുട്ടിപ്പിടിക്കുകയും ചെയ്യും. പിന്നീട് പറയും : ഞാനത്രെ രാജാവ് ! ഭൂമിയിലെ രാജാക്കൾ എവിടെ ( ) (ബു. മു.) അല്ലാഹു ആകാശഭൂമികളെ കയ്യിൽ എടുക്കുമെന്ന് പറഞ്ഞതിനെക്കുറിച്ച് കഴിഞ്ഞ അദ്ധ്യായം 67-ാം വചനത്തിലും അതിന്റെ വിവരണ ത്തിലും പ്രസ്താവിച്ചത് ഓർക്കുക.
40:17

ٱلۡيَوۡمَ تُجۡزَىٰ كُلُّ نَفۡسِۭ بِمَا كَسَبَتۡۚ لَا ظُلۡمَ ٱلۡيَوۡمَۚ إِنَّ ٱللَّهَ سَرِيعُ ٱلۡحِسَابِ

(17) അന്ന് എല്ലാ (ഓരോ) ആൾക്കും അവരവർ സമ്പാദിച്ചുവെ ച്ചതനുസരിച്ച് പ്രതിഫലം നൽകപ്പെ ടും, അന്ന് യാതൊരു അനീതിയും ഇല്ല. നിശ്ചയമായും, അല്ലാഹു വിചാ രണ വേഗം നടത്തുന്നതാണ്. (17) അന്ന് പ്രതിഫലം നൽകപ്പെടും എല്ലാ ആൾക്കും, ആത്മാ വിനും, ദേഹത്തിനും അത് സമ്പാദിച്ച (പ്രവർത്തിച്ചുവെച്ച) തനുസരിച്ച് അനീതിയേ ഇല്ല, അക്രമമില്ല അന്ന് നിശ്ചയമായും അല്ലാഹു വേഗത യുള്ള (വേഗം ചെയ്യുന്ന) വനാണ് വിചാരണ, വിസ്താരം അല്ലാഹു പ്രസ്താവിച്ചതായി നബി˜ഇപ്രകാരം ഉദ്ധരിച്ചിരിക്കുന്നു. അബൂദർറ്(റ) നിവേദനം ചെയ്തിരിക്കുന്നു: എന്റെ അടിയാൻമാരേ, എന്റെ സ്വന്തം പേരിൽ തന്നെ ഞാൻ അക്രമം നിരോധമാക്കിയിരിക്കുന്നു. നിങ്ങൾക്കിടയിലും ഞാൻ അക്രമം നിരോ ധിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ അക്രമം ചെയ്യരുത്സ്ല എന്റെ അടിയാൻമാരേ, നിങ്ങ ളുടെ കർമങ്ങൾ മാത്രമാണുള്ളത്. (അവയെ ആസ്പദമാക്കിയാണ് നടപടി എടുക്കപ്പെ ടുക) നിങ്ങളുടെ പേരിൽ അവയെ ഞാൻ കണക്കുവെക്കുന്നു. പിന്നീട് അവയെ നിങ്ങൾക്ക് ഞാൻ (പ്രതിഫലം നൽകി) പൂർത്തിയാക്കിത്തരുന്നു. അതുകൊണ്ട് ആരെ ങ്കിലും നൻമകണ്ടാൽ, അവൻ അല്ലാഹുവിനെ സ്തുതിച്ചുകൊള്ളട്ടെ. മറ്റു വല്ലതും കണ്ടാൽ അവൻ അവനെത്തന്നെയല്ലാതെ ആക്ഷേപിക്കാതിരുന്നുകൊള്ളട്ടെ. (മുസ്ലിം) അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരാളുടെ വിചാരണകൊണ്ടു മറ്റൊരാളുടെ വിചാ രണക്ക് തടം നേരിടുന്നതല്ല. വിചാരണ ചെയ്യപ്പെടുന്നവരുടെ ആധിക്യംകൊണ്ട് സമയം ദീർഘിച്ചുപോകുന്നതുമല്ല.
40:18–19

وَأَنذِرۡهُمۡ يَوۡمَ ٱلۡأٓزِفَةِ إِذِ ٱلۡقُلُوبُ لَدَى ٱلۡحَنَاجِرِ كَٰظِمِينَۚ مَا لِلظَّـٰلِمِينَ مِنۡ حَمِيمٖ وَلَا شَفِيعٖ يُطَاعُ

يَعۡلَمُ خَآئِنَةَ ٱلۡأَعۡيُنِ وَمَا تُخۡفِي ٱلصُّدُورُ

(18) (നബിയേ) അവർക്ക് (ആ) ആസന്ന സംഭവത്തിന്റെ ദിവസത്തെ ക്കുറിച്ച് മുന്നറിയിപ്പ് നൽകുക : അതായത്, (അവർ) ശ്വാസം അടക്കി പ്പിടിച്ചവരായിക്കൊണ്ടു ഹൃദയങ്ങൾ അവസരം. അക്രമികൾക്ക് യാതൊരു ഉറ്റ ബന്ധവും ഇല്ല ; അനു സരിക്കപ്പെടുന്ന (സ്വീകാര്യനായ)ഒരു ശുപാർശകനും ഇല്ല. (19) ചതിക്കണ്ണുകളെധകള്ളനോ ട്ടങ്ങളെപയും, ഹൃദയങ്ങൾ മറച്ചുവെ ക്കുന്നതിനെയും അവൻ (അല്ലാഹു) അറിയുന്നു. (18) അവർക്ക് മുന്നറിയിപ്പു (താക്കീത്)നൽകുക ആസന്ന സംഭ വത്തിന്റെ (അടുത്തുണ്ടാകുന്ന വിപത്തിന്റെ) ദിവസത്തെക്കുറിച്ച് അതായത് ഹൃദയങ്ങളാകുമ്പോൾ തൊണ്ടക്കുഴികളുടെ അടുക്കൽ ശ്വാസം (വീർപ്പ്) അടക്കിക്കൊണ്ട്, സങ്കടം നിറഞ്ഞവരായി അക്രമികൾക്കില്ല ഒരു ഉറ്റ ബന്ധുവും, ചങ്ങാതിയും ഒരു ശുപാർശകനുമില്ല അനുസരിക്ക പ്പെടുന്ന (19) അവൻ അറിയുന്നു ചതിക്കണ്ണുകളെ (കള്ളനോട്ടങ്ങ ളെ) മറച്ചു(ഒളിച്ചു)വെക്കുന്നതും നെഞ്ഞുകൾ(ഹൃദയങ്ങൾ) (ആസന്ന സംഭവത്തിന്റെ ദിവസം) എന്നു പറഞ്ഞത് ക്വിയാമത്തുനാളിനെ ഉദ്ദേശിച്ചാകുന്നു. ആസന്നഭാവിയിൽ ഉറപ്പായും വരാനിരിക്കുന്ന മഹാ വിപത്തായതു കൊണ്ടാണ് അതിന് ഈ പേർ നൽകിയിരിക്കുന്നത്. (അന്ത്യഘട്ടം അടു ത്തെത്തി) (ജനങ്ങൾക്ക് അവരുടെ വിചാരണ സമീപിച്ചിരിക്കുന്നു) (ആസന്ന സംഭവം ആസന്നമായി) എന്നൊക്കെ ചില സൂറത്തുകളിലെ പ്രസ്താവനകളിൽ നിന്ന് ഇതു മനിലാക്കാം. അന്ന് ഭയത്തിന്റെയും പരിഭ്രമത്തിന്റെയും കാഠിന്യം നിമിത്തം ഹൃദയങ്ങൾ തൊണ്ടക്കുഴിയിൽ വരുകയും, സംസാരിക്കാനോ, ശ്വാസം വിടുവാനോ കഴിയാതെ കുഴങ്ങുകയും ചെയ്യുന്നു. നോക്കിക്കാണുവാൻ പാടില്ലാത്തതിലേക്ക് മറ്റുള്ളവർ അറിയാതെ തക്കത്തിൽ ദൃഷ്ടി പതിക്കുന്നതും, ആരെയും അറിയിക്കാതെ മനിൽ ഗൂഢമായി ഒളിച്ചുവെക്കുന്ന വിഷ യവും അടക്കം, ചെറുതും വലുതുമായ എല്ലാ രഹസ്യങ്ങളും അല്ലാഹു അറിയുന്നു. അന്യവീടുകളിൽവെച്ചോ, വഴികളിൽവെച്ചോ സൗന്ദര്യവതികളായ സ്ത്രീകളെ കണ്ടു മുട്ടുമ്പോൾ, മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടേക്കുമെന്നുകണ്ടാൽ അങ്ങോട്ടു നോക്കാതെ കണ്ണടക്കുകയും, അവർ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടാൽ ദൃഷ്ടി പതിക്കുകയും ചെയ്യുന്നത് കള്ളനോട്ടത്തി ( )ന്നും, മറ്റുള്ളവരുടെ ദൃഷ്ടിയിൽനിന്ന് മറഞ്ഞു സൗകര്യം ലഭിക്കുന്നപക്ഷം അവരുമായി ദുർവൃത്തി ചെയ്വാൻ ഉദ്ദേശ്യം വെക്കുന്നത് ഹൃദയങ്ങൾ മറച്ചുവെക്കുന്നതി( ) ന്നും ഉദാഹരണമായി (റ) മുത ലായവർ പ്രസ്താവിച്ചിരിക്കുന്നു. ( )
40:20–22

وَٱللَّهُ يَقۡضِي بِٱلۡحَقِّۖ وَٱلَّذِينَ يَدۡعُونَ مِن دُونِهِۦ لَا يَقۡضُونَ بِشَيۡءٍۗ إِنَّ ٱللَّهَ هُوَ ٱلسَّمِيعُ ٱلۡبَصِيرُ

۞أَوَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ كَانُواْ مِن قَبۡلِهِمۡۚ كَانُواْ هُمۡ أَشَدَّ مِنۡهُمۡ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَأَخَذَهُمُ ٱللَّهُ بِذُنُوبِهِمۡ وَمَا كَانَ لَهُم مِّنَ ٱللَّهِ مِن وَاقٖ

ذَٰلِكَ بِأَنَّهُمۡ كَانَت تَّأۡتِيهِمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَكَفَرُواْ فَأَخَذَهُمُ ٱللَّهُۚ إِنَّهُۥ قَوِيّٞ شَدِيدُ ٱلۡعِقَابِ

(20) അല്ലാഹു യഥാർത്ഥ(ന്യായ) പ്രകാരം തീരുമാനം നടത്തുന്നു. അവനു പുറമെ അവർ വിളി(ച്ചു പ്രാർത്ഥി)ക്കുന്നവരാകട്ടെ, യാതൊന്നും തന്നെ തീരുമാനിക്കുക യില്ല. നിശ്ചയമായും അല്ലാഹുതന്നെ യാണ് (എല്ലാം) കേൾക്കുന്നവനും കണ്ടറിയുന്നവനുമായുള്ളവർ. വിഭാഗം - 3 (21) ഇവർ ഭൂമിയിൽ സഞ്ചരിക്കാ റില്ലേ, അപ്പോൾ ഇവർക്കു കാണാമ ല്ലോ, ഇവരുടെ മുമ്പുണ്ടായിരുന്നവ രുടെ പര്യവസാനം എങ്ങിനെയാണു ണ്ടായതെന്ന്! ശക്തിയിലും, ഭൂമി യിലെ അവശിഷ്ടങ്ങളിലും (അഥവാ കാല്പാടുകളിലും) ഇവരെക്കാൾ ഊക്കേറിയവർ അവരായിരുന്നു. എന്നിട്ട് അവരുടെ പാപങ്ങൾ നിമിത്തം അല്ലാഹു അവരെ പിടിച്ചു (ശിക്ഷിച്ചു). അല്ലാഹുവിൽ നിന്ന് അവരെ തടു(ത്തു രക്ഷി)ക്കുന്ന ഒരാളും അവർക്ക് ഉണ്ടായതുമില്ല. (22) അത്, അവരുടെ അടുക്കൽ അവരുടെ റസൂലുകൾ ധ ദൈവ ദൂതൻമാർ പ തെളിവുകളുമായി ചെല്ലാ റുണ്ടായിരുന്നു, എന്നിട്ടവർ അവിശ്വസിച്ചു എന്നുള്ളതുകൊ ണ്ടാണ്. അപ്പോൾ: അല്ലാഹു അവരെ പിടിച്ചു(ശിക്ഷിച്ചു). നിശ്ചയമായും അവൻ ശക്തനാണ്; പ്രതികാര(ശി ക്ഷാ)നടപടി കഠിനമായുള്ളവനാണ്. (20) അല്ലാഹു വിധി (തീരുമാനം) നടത്തുന്നു നിശ്ചയമായും അല്ലാഹു അവൻ തന്നെയാണ് കേൾക്കുന്നവൻ കണ്ടറിയുന്നവൻ (21) അവർ (ഇവർ)സഞ്ചരിക്കാറില്ലേ, നടന്നിട്ടില്ലേ ഭൂമിയിൽ അപ്പോൾ ഇവർക്ക് കാണാം എങ്ങിനെ ആയി, ഉണ്ടായി യാതൊരുവരുടെ പര്യവസാനം, കലാശം ഇവരുടെ മുമ്പുണ്ടായിരുന്ന അവർ തന്നെയായിരുന്നു ഇവരെക്കാൾ ഊക്കു(കാഠിന്യം) കൂടിയവർ ശക്തിയിൽ, കഴിവാൽ അവശിഷ്ടങ്ങളിലും (ശേഷിച്ച അടയാളങ്ങളിൽ) ഭൂമിയിൽ എന്നിട്ട് അല്ലാഹു അവരെ പിടിച്ചു അവരുടെ പാപങ്ങൾ നിമിത്തം അവർക്കുണ്ടായതുമില്ല (ഇല്ലാതാനും) അല്ലാഹു വിൽ നിന്ന് ഒരു തടുക്കുന്ന(കാക്കുന്ന)വനും (22) അത് അവരാ ണെന്നതുകൊണ്ടാണ് അവർക്കു വന്നിരുന്നു അവരുടെ റസൂലുകൾ തെളിവുകളും കൊണ്ട് അപ്പോൾ അവർ അവിശ്വസിച്ചു (അതുകൊ ണ്ടാണ്) അപ്പോൾ അല്ലാഹു അവരെ പിടിച്ചു നിശ്ചയമായും അവൻ ശക്തനാണ് പ്രതികാര (ശിക്ഷ) കഠിനമായവനാണ്. മൂസാ നബി(അ)യുടെയും, അദ്ദേഹത്തിന്റെ ശത്രുക്കളായിരുന്ന ഹാമാൻ, ക്വാറൂൻ എന്നിവരുടെയും കഥയെ അനുസ്മരിപ്പിച്ചുകൊണ്ട് അടുത്ത വചനത്തിൽ അല്ലാഹു നബി തിരുമേനി˜യെ ധൈര്യപ്പെടുത്തുകയും, സമാധാനിപ്പിക്കുകയും ചെയ്യു ന്നു.
40:23

وَلَقَدۡ أَرۡسَلۡنَا مُوسَىٰ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ

(23) തീർച്ചയായും, നമ്മുടെ ദൃഷ്ടാന്തങ്ങളും, സ്പഷ്ടമായ അധി കാര പ്രമാണവുമായി നാം മൂസായെ അയക്കുകയുണ്ടായി: ധ 2 4 പ ഫി ർ ന്റ യും ഹാമാന്റെയും, ക്വാറൂന്റെയും അടുക്ക ലേക്ക്, എന്നിട്ട് അവർ പറഞ്ഞു ഒരു കള്ളവാദിയായ ജാലവിദ്യക്കാരൻ എന്ന് ! (23) തീർച്ചയായും നാ അയക്കയുണ്ടായി മൂസായെ നമ്മുടെ ദൃഷ്ടാന്തങ്ങളുമായി അധികാര പ്രമാണവും, അധികൃതരേഖയും പ്രത്യക്ഷമായ
40:24–25

إِلَىٰ فِرۡعَوۡنَ وَهَٰمَٰنَ وَقَٰرُونَ فَقَالُواْ سَٰحِرٞ كَذَّابٞ

فَلَمَّا جَآءَهُم بِٱلۡحَقِّ مِنۡ عِندِنَا قَالُواْ ٱقۡتُلُوٓاْ أَبۡنَآءَ ٱلَّذِينَ ءَامَنُواْ مَعَهُۥ وَٱسۡتَحۡيُواْ نِسَآءَهُمۡۚ وَمَا كَيۡدُ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٖ

(24) അടുക്കലേക്ക് ഹാമാന്റെയും, ക്വാറൂന്റെയും എന്നിട്ടവർ പറഞ്ഞു ജാലവിദ്യക്കാരൻ, ആഭിചാരി, കള്ളവാദിയായ. ധനികനും, ധിക്കാരിയുമായി രുന്ന ക്വാറൂനെയും സംബന്ധിച്ച വിവരങ്ങൾ ഇതിനുമുമ്പ് കഴിഞ്ഞുപോയിട്ടുണ്ട്. (25) അങ്ങനെ, നമ്മുടെ പക്കൽ നിന്നുള്ള യഥാർത്ഥവും കൊണ്ട് അവരുടെ അടുക്കൽ അദ്ദേഹം ചെന്ന പ്പോൾ അവർ പറഞ്ഞു: അവന്റെ കൂടെ വിശ്വസിച്ചവരുടെ ആൺമ ക്കളെ നിങ്ങൾ കൊന്നുകളയുവിൻ; അവരിലുള്ള സ്ത്രീകളെ (കൊലപ്പെ ടുത്താതെ) ജീവിക്കുവാൻ വിട്ടേക്കു കയും ചെയ്യുവിൻ. അവിശ്വാസിക ളുടെ ഉപായം വഴിപിഴവിലല്ലാതെ ഇല്ല. ധ അതു പാഴാകാതിരിക്കയില്ല പ (25) അങ്ങനെ അദ്ദേഹം അവരിൽ ചെന്നപ്പോൾ യഥാർത്ഥവും കൊണ്ട് നമ്മുടെ പക്കൽ നിന്ന് അവർ പറഞ്ഞു നിങ്ങൾ കൊലപ്പെ ടുത്തുവിൻ യാതൊരു കൂട്ടരുടെ ആൺകുട്ടികളെ അവന്റെ കൂടെ വിശ്വസിച്ച നിങ്ങൾ ജീവിക്കുമാറാക്കുക (ബാക്കിയാക്കുക)യും ചെയ്യുവിൻ അവരുടെ സ്ത്രീകളെ, പെണ്ണുങ്ങളെ അല്ല (ഇല്ല) അവിശ്വാ സികളുടെ ഉപായം, തന്ത്രം വഴിപിഴവിൽ (പാഴിൽ) അല്ലാതെ മൂസാ നബി(അ)യുടെ ജനനകാലത്ത് ജനിക്കുന്ന ആൺകുട്ടികളെ യെല്ലാം കൊന്നൊടുക്കുവാൻ ചെയ്തിരുന്ന പ്രഖ്യാപനമല്ല ഇവിടെ ഉദ്ദേശ്യം. അതിനുശേഷം, മൂസാ നബി(അ)ക്ക് പ്രവാചകത്വം കിട്ടിയപ്പോൾ ജനങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുന്നത് തടയുവാൻവേണ്ടി പിന്നീട് അവൻ ചെയ്ത പ്രഖ്യാപനമാണ് ഇത്.
40:26–27

وَقَالَ فِرۡعَوۡنُ ذَرُونِيٓ أَقۡتُلۡ مُوسَىٰ وَلۡيَدۡعُ رَبَّهُۥٓۖ إِنِّيٓ أَخَافُ أَن يُبَدِّلَ دِينَكُمۡ أَوۡ أَن يُظۡهِرَ فِي ٱلۡأَرۡضِ ٱلۡفَسَادَ

وَقَالَ مُوسَىٰٓ إِنِّي عُذۡتُ بِرَبِّي وَرَبِّكُم مِّن كُلِّ مُتَكَبِّرٖ لَّا يُؤۡمِنُ بِيَوۡمِ ٱلۡحِسَابِ

(26) (വീണ്ടും) പറയു കയാണ്: എന്നെ വിട്ടേക്കുവിൻ (അനുവദിക്കുവിൻ) . ഞാൻ മൂസായെ കൊലപ്പെടുത്തട്ടെ, അവൻ അവന്റെ റ∫ിനെ വിളിക്കുകയും ചെയ്യട്ടെ! നിശ്ചയമായും ഞാൻ ഭയപ്പെടുന്നു; അവൻ നിങ്ങളുടെ മതം മാറ്റി മറിക്കു കയോ, അല്ലെങ്കിൽ അവൻ ഭൂമിയിൽ കുഴപ്പം പുറപ്പെടുവിക്കുകയോ ചെയ്തേക്കുമെന്ന്! (27) മൂസാ പറഞ്ഞു : (എന്നാൽ) ഞാൻ എന്റെ റ∫ും നിങ്ങളുടെ റ∫ു മായുള്ളവനോട് ന്യായ വിസ്താര ത്തിൽ വിശ്വസിക്കാത്ത എല്ലാ അഹം ഭാവികളിൽ നിന്നും ശരണം തേടു ന്നു. (26) പറയുകയാണ്, പറഞ്ഞു എന്നെ വിട്ടേക്കുവിൻ ഞാൻ കൊല്ലാം, കൊല്ലട്ടെ മൂസായെ അവൻ വിളിക്ക(പ്രാർത്ഥി ക്ക)യും ചെയ്യട്ടെ അവന്റെ റ∫ിനെ നിശ്ചയം ഞാൻ ഭയപ്പെടുന്നു അവൻ മാറ്റിമറിക്കുന്നത് നിങ്ങളുടെ മതം, ആചാരം അല്ലെങ്കിൽ അവൻ പുറപ്പെടുവിക്കുമെന്ന്, പ്രത്യക്ഷപ്പെടുത്തുമെന്ന് ഭൂമിയിൽ കുഴപ്പം (27) മൂസാ പറഞ്ഞു നിശ്ചയമായും ഞാൻ ശരണം (രക്ഷ) പ്രാപി ക്കുന്നു. എന്റെ റ∫ിൽ നിങ്ങളുടെയും റ∫് എല്ലാ അഹം ഭാവികളിൽ നിന്ന് വിശ്വസിക്കാത്ത വിചാരണ (ന്യായവിസ്താര) ദിവസത്തിൽ മൂസാ കേവലം ഒരു ജാലവിദ്യക്കാരൻമാത്രമാണ്. നമ്മുടെ എതിരാളി എന്ന നിലക്ക് അവനെ കൊലപ്പെടുത്തുന്നത് നമ്മുടെ അന്തിന് ചേർന്നതല്ല ; അതു തെററുദ്ധാരണ കൾക്ക് കാരണവുമാണ്; അതുകൊണ്ട് അവനെ കൊല്ലുന്നത് നന്നല്ല എന്നൊക്കെ ചിലർ ഉപദേശിച്ചിരുന്നതുകൊണ്ടാണ് എന്നെ വിട്ടേക്കിൻ, ഞാൻ മൂസായെ കൊല പ്പെടുത്തട്ടെ ( ) എന്ന് അവൻ പറഞ്ഞതെന്ന് വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. ഒരു പക്ഷേ, ആരോ ചിലർ തന്നെ മുടക്കിയതുകൊണ്ടുമാത്രം താൻ മൂസായെ കൊല്ലാതിരിക്കുകയാണെന്ന് വരുത്തിത്തീർക്കുവാൻ വേണ്ടി പറഞ്ഞതാണെന്നും വരാം. അല്ലാഹുവിനറിയാം. ഏതായാലും, മൂസായെ അവന്റെ പുതിയ വാദവുമായി വിട്ടേ ക്കുന്നപക്ഷം തങ്ങളുടെ മതം അപകടത്തിലാണെന്നും, അവർ നാട്ടിൽ കുഴപ്പങ്ങൾ ഉണ്ടാ ക്കിത്തീർക്കുമെന്നുമാണ് വധശിക്ഷക്ക് ന്യായം പറയുന്നത്. ഇത് ഒരർത്ഥത്തിൽ ശരിയുമാണ്. ശിർക്കും സ്വേച്ഛാധിപത്യവും നിഷ്കാസനം ചെയ്ത് പകരം തൗഹീദും, സദാചാരവും പ്രചരിപ്പിക്കുകയാണല്ലോ മൂസാ നബി(അ)യുടെ ദൗത്യലക്ഷ്യം. അതു പ്രയോ ഗികമാകുന്നതോടെ നാട്ടിന്റെ സ്വഭാവം മാറുകയും ചെയ്യും. ഈ ലക്ഷ്യം പരാജയപ്പെടു ത്തുവാൻ ഉപയോഗിക്കുന്ന ആയുധം, കയ്യൂക്കും, അക്രമവുമാണെങ്കിൽ, അതിനെ ചെറുക്കുവാനുള്ള മൂസാ (അ)യുടെ ആയുധം അല്ലാഹുവിനോടുള്ള സഹായാർത്ഥനയാ കുന്നു. വധോദ്യമത്തിനെതിരിൽ ഈ വമ്പിച്ച ആയുധ പ്രയോഗം തന്നെയാണ് അദ്ദേഹം നടത്തിയതും. അതാണ് 27-ാം വചനത്തിൽ നാം കാണുന്നത്. സത്യത്തിന് സഹായകനില്ലാതാവുകയില്ല ( ) എന്നൊരു പഴമൊഴിയു ണ്ട്. അതുപോലെ - ഇതാ - ഈ അവസരത്തിൽ ഒരു മാന്യൻ മുമ്പോട്ട് വരുന്നു! നിഷ്പ ക്ഷമായും, വസ്തുനിഷ്ഠമായും കാര്യങ്ങളെ വിലയിരുത്തിക്കൊണ്ട് അദ്ദേഹം ആ വധോ ദ്യമത്തെ സധീരം ഗുണദോഷിക്കുന്നു:
40:28–29

وَقَالَ رَجُلٞ مُّؤۡمِنٞ مِّنۡ ءَالِ فِرۡعَوۡنَ يَكۡتُمُ إِيمَٰنَهُۥٓ أَتَقۡتُلُونَ رَجُلًا أَن يَقُولَ رَبِّيَ ٱللَّهُ وَقَدۡ جَآءَكُم بِٱلۡبَيِّنَٰتِ مِن رَّبِّكُمۡۖ وَإِن يَكُ كَٰذِبٗا فَعَلَيۡهِ كَذِبُهُۥۖ وَإِن يَكُ صَادِقٗا يُصِبۡكُم بَعۡضُ ٱلَّذِي يَعِدُكُمۡۖ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ مُسۡرِفٞ كَذَّابٞ

يَٰقَوۡمِ لَكُمُ ٱلۡمُلۡكُ ٱلۡيَوۡمَ ظَٰهِرِينَ فِي ٱلۡأَرۡضِ فَمَن يَنصُرُنَا مِنۢ بَأۡسِ ٱللَّهِ إِن جَآءَنَاۚ قَالَ فِرۡعَوۡنُ مَآ أُرِيكُمۡ إِلَّا مَآ أَرَىٰ وَمَآ أَهۡدِيكُمۡ إِلَّا سَبِيلَ ٱلرَّشَادِ

(28) ആൾക്കാരിൽ, തന്റെ വിശ്വാ സം മറച്ചു വെച്ചു കൊണ്ടിരുന്ന ഒരു സത്യവിശ്വാസി യായ പുരുഷൻ പറഞ്ഞു: (ഹേ, കൂട്ട രേ,) ഒരു പുരുഷൻ എന്റെ റ∫് അല്ലാ ഹുവാണ് എന്നു പറയുന്നതിനാൽ നിങ്ങളദ്ദേഹത്തെ കൊലചെയ്യു കയോ?! അദ്ദേഹം നിങ്ങൾക്കു നിങ്ങ ളുടെ റ∫ിങ്കൽ നിന്നു തെളിവുകൾ കൊണ്ടുവന്നിട്ടുമുണ്ട് (എന്നിട്ടും)! അദ്ദേഹം വ്യാജം പറയുന്നവനാണെ ങ്കിൽ, തന്റെ വ്യാജം തന്റെ മേൽ തന്നെ (ദോഷകരം) ആയിരിക്കുന്നതു മാണ്; അദ്ദേഹം സത്യം പറയുന്നവനാ ണെങ്കിലോ, നിങ്ങളോടദ്ദേഹം താക്കീതു ചെയ്യുന്ന ചിലതു നിങ്ങൾക്ക് ബാധിക്കുകയും ചെയ്യും. നിശ്ചയമായും അതിരു കവിഞ്ഞവ നും, വ്യാജവാദിയുമായുള്ള ഒരുവനെ അല്ലാഹു സൻമാർഗത്തിലാക്കുന്നതല്ല. (29) എന്റെ ജനങ്ങളേ ! ഭൂമിയിൽ പ്രത്യക്ഷരായി (മികച്ചു)ക്കൊണ്ടിരി ക്കുമാറ് ഇന്നു നിങ്ങൾക്കാണ് രാജ ത്വമുള്ളത്, എന്നാൽ, അല്ലാഹുവിന്റെ ദfiന (ശിക്ഷ) നമുക്കുവന്നെങ്കിൽ അതിൽനിന്നു നമ്മെ ആർ സഹാ യിക്കും?! പറയുകയാണ്: ഞാൻ (നല്ലതെന്ന്) കാണുന്ന കാര്യ മല്ലാതെ, നിങ്ങൾക്കു ഞാൻ കാട്ടിത്ത രുന്നില്ല; ശരിയായ (തന്റേടത്തിന്റെ)വ ഴിക്കല്ലാതെ ഞാൻ നിങ്ങളെ നയിക്കു ന്നുമില്ല. (28) ഒരു പുരുഷൻ പറഞ്ഞു അല്ലാഹുവാണ് എന്ന് അദ്ദേഹം നിങ്ങൾക്ക് വന്നിട്ടുമുണ്ട് തെളിവുകളും കൊണ്ട് നിങ്ങളുടെ റ∫ിങ്കൽനിന്ന് അദ്ദേഹം ആണെങ്കിൽ കളവ്, (വ്യാജം) പറയുന്നവൻ എന്നാൽ അദ്ദേഹത്തിന് റെ മേൽ തന്നെ തന്റെ വ്യാജം അദ്ദേഹമാണെങ്കിൽ സത്യം പറയുന്നവൻ നിങ്ങൾക്കു എത്തും , ബാധിക്കും യാതൊ ന്നിൽ ചിലത് അദ്ദേഹം നിങ്ങളോട് വാഗ്ദത്തം (താക്കീതു) ചെയ്യുന്ന നിശ്ചയമായും അല്ലാഹു അവൻ നേർമാർഗത്തിലാക്കുകയില്ല യാതൊരു ൾീഴ അവൻ അതിരു കവിഞ്ഞവനാണ് കള്ളവാദിയാണ്, വ്യാജക്കാ രനാണ് (29) എന്റെ ജനങ്ങളെ നിങ്ങൾക്കാണ്, നിങ്ങൾക്കുണ്ട് രാജത്വം, ഭരണാധിപത്യം ഇന്ന് പ്രത്യക്ഷരായ (മികച്ച, വിജയികളാ യ)നിലക്ക് ഭൂമിയിൽ എന്നാൽ നമ്മെ ആർ സഹായിക്കും, നമ്മെ രക്ഷിക്കുന്നതാരാണ് അല്ലാഹുവിന്റെ ദfiന(ശിക്ഷ)യിൽ നിന്ന് അതു നമുക്ക് വന്നാൽ പറഞ്ഞു ഞാൻ നിങ്ങൾക്ക് കാട്ടിത്തരുന്നില്ല യാതൊന്നല്ലാതെ ഞാൻ കാണുന്ന, അഭിപ്രായപ്പെടുന്ന ഞാൻ നിങ്ങളെ നയിക്കുന്നുമില്ല വഴിക്കല്ലാതെ ശരിയുടെ (തന്റേടത്തിന്റെ, നൻമയുടെ) കക്ഷിയിൽപെട്ട ഈ മാന്യപുരുഷൻ യഥാർത്ഥത്തിൽ ഒരു സത്യവി ശ്വാസിയാണ്. എങ്കിലും, പ്രത്യക്ഷത്തിൽ അദ്ദേഹം മൂസാ നബി(അ)യിൽ വിശ്വസിക്കാ ത്തവരുടെ കൂട്ടത്തിലായിരുന്നു. അതിനാൽ അദ്ദേഹത്തിന് - നിഷ്പക്ഷനായ ഒരു ഗുണ കാംക്ഷി എന്ന നിലക്ക്കാര്യങ്ങൾ കൂടുതൽ തുറന്നു കാണിക്കുവാൻ അവസരം ലഭി ക്കുമല്ലോ. മൂസാ (അ) സത്യവാദിയാണെന്ന് അദ്ദേഹം തീർത്തു പറഞ്ഞില്ലെങ്കിലും അതി ലേക്കുള്ള സൂചനകൾ അദ്ദേഹം നൽകുന്നുണ്ട്. മൂസാ (അ) സത്യവാദിയാണെങ്കിൽ, അദ്ദേഹത്തിൽ വിശ്വസിക്കാത്ത പക്ഷം ഉണ്ടായേക്കുന്ന ഭവിഷ്യത്തുകളെപ്പറ്റി ചിന്തിച്ചു നോക്കുവാൻ അദ്ദേഹം ഗൗരവപൂർവ്വം താക്കീതും ചെയ്തിരിക്കുന്നു. മനാക്ഷിയു ള്ളവരുടെ ഹൃദയങ്ങളിലേക്ക് തുളച്ചു ചെല്ലുവാൻ പോരുന്നതാണ് ആ പ്രസ്താവന. അതിന്റെ ഉൾക്കനം മനിലാക്കിയതുകൊണ്ടായിരിക്കണം കയർക്കുകയോ, തർക്കിക്കുകയോ ചെയ്യാതെ-എന്റെ അഭിപ്രായത്തിൽ നന്നായിത്തോ ന്നുന്നത് മാത്രമാണ് ഞാൻ നിങ്ങളോട് പറയുന്നതെന്നും, ഞാൻ നിങ്ങളെ ശരിയായ വഴിക്കു തന്നെയാണ് നയിക്കുന്നതെന്നും സൗമ്യ സ്വരത്തിൽ പ്രസ്താവിക്കുന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തെയും, അവന്റെ രക്ഷാകർത്വത്തെയും, നിഷേധിക്കു ന്നവരായിരുന്നില്ല യഥാർത്ഥത്തിൽ കൂട്ടരും എന്ന് ഈ പ്രസ്താവന യിൽനിന്നും മറ്റും മനിലാക്കാവുന്നതാണ്. പക്ഷേ, ധിക്കാരവും, അധികാരപ്രമത്ത തയും നിമിത്തം മനാക്ഷിയെ വഞ്ചിച്ചുകൊണ്ട് അവൻ സത്യത്തെ വാഗ്മൂലവും, പ്രവൃ ത്തിമൂലവും നിഷേധിക്കുകയാണ് ചെയ്തത്. ക്രമേണ ഔദ്ധത്യം വർദ്ധിക്കുകയും, ഞാന ല്ലാതെ നിങ്ങൾക്ക് വേറെ ഒരു ആരാധ്യനുള്ളതായി എനിക്കറിവില്ല ( ) എന്നും ഞാനാണ് നിങ്ങളുടെ ഏറ്റവും ഉന്നതനായ റ∫് പ്രഖ്യാപിക്കുവാൻ അവൻ ചങ്കൂറ്റം കാണിക്കുകയും ചെയ്തു. സത്യം മനിലാവാത്തതുകൊണ്ടോ, ദൃഷ്ടാന്തങ്ങൾ ബോധ്യപ്പെടാത്തതുകൊണ്ടോ അല്ല, നേരെമറിച്ച് ധിക്കാരവും അഹങ്കാരവും കാരണം മനാക്ഷിയെ മറച്ചുവെച്ചതു കൊണ്ടാണ് ജനത യും മൂസാ നബി(അ)യെയും, തൗഹീദിനെയും നിഷേ ധിച്ചതെന്നു അല്ലാഹു വ്യക്തമായിത്തന്നെ പ്രസ്താവിച്ചിരിക്കുന്നു. മൂസാ നബി(അ)ക്ക് നൽകപ്പെട്ടിരുന്ന ഒമ്പതു ദൃഷ്ടാന്തങ്ങളെക്കുറിച്ച് പ്രസ്താവിച്ചശേഷം അവരെപ്പറ്റി സൂ: നംല് 14 ൽ അല്ലാഹു പറയുന്നു: (തങ്ങളുടെ മനുകൾ അവയെ ദൃഢമായി ഉറപ്പിച്ചിരിക്കെ അക്രമവും, പൊങ്ങച്ചവുമായിക്കൊണ്ട് അവരതിനെ നിഷേധിച്ചു) മൂസാ നബി(അ)യുടെ ജനത അദ്ദേഹത്തെ വധിക്കുവാൻ ശ്രമിച്ചപ്പോൾ, എന്റെ റ∫് അല്ലാഹുവാണെന്ന് പറഞ്ഞതിന്റെ പേരിൽ നിങ്ങൾ ഒരാളെ കൊലപ്പെടുത്തുകയാണോ എന്ന് അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു സത്യവിശ്വാസി ആക്ഷേപിച്ചതുപോലെ, നമ്മുടെ നബി തിരുമേനി ˜ യുടെ ജനത തിരുമേനിയെ കൊല ചെയ്വാൻ ഉദ്ദേശിച്ച അവസര ത്തിൽ അതേ വാക്ക് പറഞ്ഞുകൊണ്ട് തിരുമേനിയെ സഹായിച്ച ഒരു സത്യവിശ്വാസി ആ ജനതയിലും ഉണ്ടായിട്ടുണ്ട്. അതെ, അബൂബക്ർ സിദ്ദീക്വ് (റ) ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു : ഉർവത്തുബ്നു സുബൈർ (റ) പറയുകയാണ് : റസൂൽ തിരുമേനി˜യെ ക്കൊണ്ട് മുശ്രിക്കുകൾ പ്രവർത്തിച്ച ഏറ്റവും കഠിനകൃത്യം ഏതായിരുന്നുവെന്ന് ഞാൻ അബ്ദുല്ലാഹിബ്നു അംറ് (റ) നോട് ചോദിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു മുറ്റത്ത് നമസ്ക്കരിച്ചുകൊണ്ടിരിക്കെ ഉക്വ്ബത്തുബ്നു അബീ ( ) മുന്നോട്ട് വന്ന് തിരുമേനിയുടെ ചുമലിൽ പിടിച്ചു. തന്റെ വസ്ത്രം തിരുമേനിയുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു ഊക്കോടെ കുടുക്കി വലിച്ചു. ഇൗ അവസരത്തിൽ അബൂബക്ർ (റ) മുന്നോട്ട് ചെന്നു. ഉക്വ്ബത്തിന്റെ ചുമലിൽ പിടിച്ചു അവനെ നബിയിൽ നിന്ന് തട്ടിമാറ്റി. എന്നിട്ട് പറഞ്ഞു: "ഒരു മനുഷ്യൻ എന്റെ റ∫് അല്ലാഹുവാണെന്നു പറയുന്നതിനാൽ നിങ്ങളദ്ദേഹത്തെ കൊലചെയ്യുകയോ?! അദ്ദേഹം നിങ്ങൾക്കു തെളിവുകൾ കൊണ്ടുവന്നിട്ടുണ്ട്താനും'! ( ) അബൂ ബക്ർ(റ) ഇത്തരം ചില രംഗങ്ങളെപ്പറ്റി പ്രശംസിച്ചുകൊണ്ട് അലി (റ) ഒരിക്കൽ പറയുക യുണ്ടായി: അബൂബക്റിന്റെ ഒരു നാഴിക സമയം, ആൾക്കാരിലെ ആ സത്യ വിശ്വാസിയെപ്പോലുള്ളവനെക്കാൾ എത്രയോ ഉത്തമമായിരുന്നു. ആ മാന്യൻ തന്റെ ഇൗമാൻ (വിശ്വാസം) മറച്ചുവെച്ചിരിക്കയായിരുന്നു. എന്നിട്ടും അല്ലാഹു അദ്ദേഹത്തെപ്പറ്റി അവന്റെ കിതാബിൽ പ്രശംസിച്ചു. അബൂബക്റാകട്ടെ, തന്റെ ഇൗമാൻ പരസ്യമാക്കുകയും, തന്റെ ധനവും രക്തവും ചിലവഴിക്കുകയും ചെയ്ത പുരുഷനാണ് ( ) ആ സത്യ വിശ്വാസിയുടെ പ്രസ്താവനയുടെ ബാക്കി ഭാഗം അല്ലാഹു തുടർന്ന് ഉദ്ധരിക്കുന്നു:
40:30–33

وَقَالَ ٱلَّذِيٓ ءَامَنَ يَٰقَوۡمِ إِنِّيٓ أَخَافُ عَلَيۡكُم مِّثۡلَ يَوۡمِ ٱلۡأَحۡزَابِ

مِثۡلَ دَأۡبِ قَوۡمِ نُوحٖ وَعَادٖ وَثَمُودَ وَٱلَّذِينَ مِنۢ بَعۡدِهِمۡۚ وَمَا ٱللَّهُ يُرِيدُ ظُلۡمٗا لِّلۡعِبَادِ

وَيَٰقَوۡمِ إِنِّيٓ أَخَافُ عَلَيۡكُمۡ يَوۡمَ ٱلتَّنَادِ

Passage continues through verse 40:33.

(30) (ആ) വിശ്വസിച്ചിട്ടുള്ള ആൾ (വീണ്ടും) പറഞ്ഞു: എന്റെ ജനങ്ങളേ! നിശ്ചയമായും, നിങ്ങളുടെ മേൽ സഖ്യകക്ഷികളുടെ ദിവസം പോലെ യുള്ള(ശിക്ഷാ ദിവസം വരുന്ന)തിനെ ഞാൻ ഭയപ്പെടുന്നു: (31) അതായത്, നൂഹിന്റെ ജന തയുടെയും, ആദിന്റെയും, ഥമൂദിന്റെ യും, അവർക്ക് ശേഷമുള്ളവരുടെയും പ തി ല യു ള്ള ന , അല്ലാഹു അടിയാൻമാരോട് യാതൊരു അക്രമവും ചെയ്വാൻ ഉദ്ദേശിക്കുകയില്ലതാനും. ധ അവരുടെ പ്രവൃത്തിദോഷമാണവർക്ക് ശിക്ഷ വരുത്തുന്നത് പ (32) എന്റെ ജനങ്ങളെ! പരസ്പരം (നില)വിളി കൂട്ടുന്ന ദിവസത്തെ നിശ്ചയമായും നിങ്ങളിൽ ഞാൻ ഭയ പ്പെടുന്നു. (33) അതായത്, നിങ്ങൾ പിന്നോക്കം തിരിഞ്ഞോടുന്ന ദിവസം! അല്ലാഹുവിൽനിന്ന് രക്ഷ നൽകുന്ന ഒരാളും നിങ്ങൾക്കില്ല, അല്ലാഹു ഏതൊരുവനെ വഴിപിഴവിലാക്കു ന്നുവോ അവന് മാർഗദർശനം നൽകുന്ന ഒരാളും ഇല്ല. (30) പറഞ്ഞു വിശ്വസിച്ച ആൾ എന്റെ ജനങ്ങളെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു നിങ്ങളുടെ മേൽ ദിവസംപോലെ യുള്ളത് സഖ്യ(മിത്ര)കക്ഷികളുടെ (31) അതായത് സമ്പ്ര ദായം (പതിവ്)പോലെ നൂഹിന്റെ ജനതയുടെ ആദിന്റെയും ഥമൂ ദിന്റെയും യാതൊരുവരുടെയും അവരുടെ ശേഷമുള്ള അല്ലാഹു ഇല്ല ഉദ്ദേശിക്കും അക്രമം, അനീതി അടിയാൻമാർക്ക് (32) എന്റെ ജനങ്ങളേ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു നിങ്ങളുടെ മേൽ അന്യോന്യം വിളി (നിലവിളി) കൂട്ടുന്ന ദിവസത്തെ (33) അതായത് നിങ്ങൾ തിരിഞ്ഞോടുന്ന ദിവസം പിന്നോക്കം വെച്ചവരായി നിങ്ങൾക്ക് ഇല്ല, ഇല്ലാത്ത നിലയിൽ അല്ലാഹുവിൽ നിന്ന് യാതൊരു രക്ഷകനും, കാക്കുന്നവനും ആരെയെങ്കിലും വഴിപിഴവിലാക്കിയാൽ അല്ലാഹു എന്നാൽ അവന്നില്ല യാതൊരു വഴികാട്ടിയും, മാർഗദർശനം സത്യവിശ്വാസി ആദ്യം ചൂണ്ടിക്കാണിച്ചത് ഇഹലോകത്ത്വെച്ച് സംഭവിക്കാവുന്ന പൊതുശിക്ഷയും, രണ്ടാമത്തേത് പരലോകശിക്ഷയും ആകുന്നു. അല്ലാഹു വഴിപിഴവി ആരെ ഉദ്ദേശിച്ചാണെന്ന് അടുത്ത വചനങ്ങളിൽനിന്ന് മനിലാക്കാം. ആ ജനത വളരെ മുമ്പ് മുതൽക്കേ സത്യത്തിൽനിന്ന് വ്യതിചലിച്ച് പോയി ട്ടുള്ള ഒരു ജനതയാണെന്നും, അതുകൊണ്ട് എനിയെങ്കിലും ആ നില അവർ മാറ്റേണ്ട തുണ്ടെന്നും അദ്ദേഹം അവരെ ഓർമിപ്പിക്കുന്നു. അദ്ദേഹം തുടരുന്നു:-
40:34

وَلَقَدۡ جَآءَكُمۡ يُوسُفُ مِن قَبۡلُ بِٱلۡبَيِّنَٰتِ فَمَا زِلۡتُمۡ فِي شَكّٖ مِّمَّا جَآءَكُم بِهِۦۖ حَتَّىٰٓ إِذَا هَلَكَ قُلۡتُمۡ لَن يَبۡعَثَ ٱللَّهُ مِنۢ بَعۡدِهِۦ رَسُولٗاۚ كَذَٰلِكَ يُضِلُّ ٱللَّهُ مَنۡ هُوَ مُسۡرِفٞ مُّرۡتَابٌ

(34) മുമ്പ് യൂസുഫ് നിങ്ങൾക്കു തെളിവുകളുമായി വരുകയുണ്ടായിട്ടു ണ്ട്. എന്നിട്ട്, അദ്ദേഹം നിങ്ങൾക്ക് കൊണ്ടുവന്നതിനെപ്പറ്റി നിങ്ങൾ സംശയത്തിലായിക്കൊണ്ടേയിരുന്നു. അങ്ങനെ, അദ്ദേഹം (മരണമട ഞ്ഞ്) കാലം ചെന്നപ്പോൾ നിങ്ങൾ പറഞ്ഞു: ഇയാളുടെ ശേഷം അല്ലാഹു (എനി) ഒരു റസൂലിനെയും നിയോ ഗിക്കുന്നതേ അല്ല എന്ന്! അപ്രകാരം, ഏതൊരുവൻ അതിരുകവിഞ്ഞവനും സംശയാലുവുമാണോ അവനെ അല്ലാഹു വഴിപിഴവിലാക്കുന്നു. (34) നിങ്ങൾക്കു വരികയുണ്ടായിട്ടുണ്ട് യൂസുഫ് മുമ്പ് തെളിവുകളുമായിട്ട് എന്നിട്ട് നിങ്ങളായിക്കൊണ്ടിരുന്നു സംശയ ത്തിൽ യാതൊന്നിനെപ്പറ്റി അദ്ദേഹം കൊണ്ടുവന്ന അങ്ങനെ അദ്ദേഹം നാശമടഞ്ഞ(കാലംചെന്ന)പ്പോൾ നിങ്ങൾ പറഞ്ഞു അല്ലാഹു നിയോഗിക്ക(എഴുന്നേല്പിക്ക)യില്ലതന്നെ അദ്ദേഹത്തിന് ശേഷം ഒരു റസൂലിനെയും, ദൂതനെയും അപ്രകാരം അല്ലാഹു വഴിപിഴപ്പിക്കുന്നു യാതൊരുവനെ അവൻ അതിരുകവിഞ്ഞവനാണ് ഗ്മസ്ലിഖൃഞ്ചീല സംശയാലുവാ ണ്, സന്ദേഹിയാണ്. ഈജിപ്തിൽ നിലവിലുള്ള ക്വിബ്ത്വീ വർഗത്തിന്റെയും ഫറോവ രാജകുടുംബത്തിലെ പൂർവ്വ പിതാക്കളുടെയും കാലത്തായിരുന്നു യൂസുഫ് നബി (അ) ഈജിപ്തിൽ ഭരണ മേധാവിയായിരുന്നതും, അദ്ദേഹത്തിന്റെ കുടുംബ അവിടെ കുടി താമസമാക്കിയതും. അക്കാലത്ത് ഇവരുടെ പൂർവ്വപിതാക്കൾ യൂസുഫ് നബി(അ)യെ ഭരണനേതാവെന്ന നിലക്ക് അനുസരിച്ചുവെങ്കിലും അദ്ദേഹത്തിന്റെ ദൗത്യമാകുന്ന തൗഹീദിൽ വേണ്ടതു പോലെ ഉറച്ചിട്ടുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ശേഷമാകട്ടെ, അവർ കൂടുതൽ കൂടു തൽ അതിൽ നിന്ന് അകന്നുംകൊണ്ടിരുന്നു. അദ്ദേഹത്തിനുശേഷം, ഒരു റസൂൽ വന്നേ ക്കുമെന്ന പ്രതീക്ഷയാകട്ടെ, വന്നാൽ സ്വീകരിക്കുവാനുള്ള സന്നദ്ധതയാകട്ടെ, വന്നാൽ കൊള്ളാമെന്ന ആഗ്രഹമാകട്ടെ, അവർക്കില്ലായിരുന്നു. അങ്ങിനെ, സത്യത്തിൽ സംശ ഒരു ദീർഘകാല പാര മ്പര്യം പുലർത്തിവന്ന ജനതയായിരുന്നു അത്. ഇങ്ങിനെയുള്ള ജനത നന്നായിത്തീ രുക പ്രയാസമാണല്ലോ. സംശയാലുക്കളും അതിരു കവിഞ്ഞവരുമെന് ന് പറഞ്ഞത് ഏതു തരക്കാരെ ഉദ്ദേശി ച്ചാണ്? ഇവരെ അല്ലാഹു നേർവഴിയിലാക്കുകയില്ല എന്നു പറയുവാൻ കാരണം എന്താണ്? അടുത്ത വചനം നോക്കുക:-
40:35

ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡۖ كَبُرَ مَقۡتًا عِندَ ٱللَّهِ وَعِندَ ٱلَّذِينَ ءَامَنُواْۚ كَذَٰلِكَ يَطۡبَعُ ٱللَّهُ عَلَىٰ كُلِّ قَلۡبِ مُتَكَبِّرٖ جَبَّارٖ

(35) അതായത്, തങ്ങൾക്കു വന്നു കിട്ടിയിട്ടുള്ള യാതൊരു അധികൃതല ക്ഷ്യവും കൂടാതെ അല്ലാഹുവിന്റെ ആയത്തുകളിൽ (ദൃഷ്ടാന്തങ്ങളിൽ) തർക്കം നടത്തുന്നവർ. അതു (തർക്കം) അല്ലാഹുവിങ്കലും, വിശ്വ സിച്ചിട്ടുള്ളവരുടെ അടുക്കലും ക്രോധത്തിൽ വളരെ വമ്പിച്ചതത്രെ! അപ്രകാരം, അഹംഭാവികളും സ്വേച്ഛാലുക്കളുമായവരുടെ ഹൃദയ ങ്ങളിലെല്ലാം അല്ലാഹു മുദ്ര വെക്കു ന്നതാണ്. ധ സത്യബോധം അവയിൽ പ്രവേശിക്കാതായിത്തീരും പ. (35) അതായത് തർക്കം നടത്തുന്നവർ അല്ലാഹുവിന്റെ ആയത്ത് (ദൃഷ്ടാന്തം)കളിൽ ഒരു അധികൃത ലക്ഷ്യവും (പ്രമാണവും)കൂ ടാതെ തങ്ങൾക്ക് വന്നിട്ടുള്ള, കിട്ടിയിട്ടുള്ള അത് വളരെ വലുതാണ്, വമ്പിച്ച തായിരുന്നു ക്രോധത്തിൽ, ക്രോധത്താൽ അല്ലാഹുവിങ്കൽ വിശ്വസിച്ചവരുടെ അടുക്കലും അപ്രകാരം അല്ലാഹു മുദ്രവെക്കുന്ന എല്ലാ ഹൃദയങ്ങളുടെമേലും അഹംഭാവിയുടെ സ്വേച്ഛാലുവായ (ക്രൂരമനസ്ക്കനായ) സത്യം ഗ്രഹിക്കുവാൻ വേണ്ടിയോ, കൂടുതൽ വിജ്ഞാനം ലഭിക്കുവാൻ വേണ്ടിയോ അന്വേഷണബുദ്ധ്യാ ചർച്ച നടത്തുന്നത് നല്ല സ്വഭാവം തന്നെ. നേരെ മറിച്ച് - അഞ്ചാം വചനത്തിൽ കണ്ടതുപോലെ - സത്യത്തെ പരാജയപ്പെടുത്തുവാനും, സ്വന്തം താൽപ ര്യങ്ങളെ ന്യായീകരിക്കുവാനും വേണ്ടി തർക്കം നടത്തുന്നത് എത്രമാത്രം അപലപനീ യമാണെന്ന് ഇതുപോലെയുള്ള വചനങ്ങളിൽ നിന്ന് നല്ലപോലെ മനിലാ ക്കാം. അല്ലാഹുവിന്റെയും സത്യവിശ്വാസികളുടെയും കടുത്ത ശാപകോപങ്ങൾക്ക് അതു കാരണമായിത്തീരുന്നു. മാത്രമല്ല, ഹൃദയത്തിലേക്ക് നന്മയുടെ പ്രവേശനം പോലും തട യപ്പെടുകയും അത് മൂലം തടയപ്പെടുന്നു.അതെ ഇഹത്തിൽ അത് മനുഷ്യനെ മൃഗീയ തയിലേക്ക് അധഃപതിപ്പിക്കുകയും, പരത്തിൽ കാലാകാല ദൗർഭാഗ്യത്തിലേക്ക് നയി ക്കുകയും ചെയ്യുന്നു. കൂടാതെ) എന്നു പറഞ്ഞതു ശ്രദ്ധേയമാണ്. മതകാര്യങ്ങളിലും, ദൈവീക സന്ദേശങ്ങളിലും അവലംബ മാക്കേണ്ടത്, അല്ലാഹുവിൽ നിന്ന് അവന്റെ ദൂതൻമാരായ പ്രവാചകൻമാർ മുഖേന ലഭി ക്കുന്ന പ്രമാണങ്ങളാണ് - അഥവാ യുക്തിവാദങ്ങളൊ, ശാസ്ത്രീയാഭിപ്രായങ്ങളോ, മറ്റേതെങ്കിലും സിദ്ധാന്തങ്ങളോ അല്ല - എന്നു ഇതിൽ നിന്നു മനിലാക്കാം. (സത്യവിശ്വാസികളുടെ അടുക്കലും) എന്നു പറഞ്ഞതിൽ നിന്ന് സത്യ വിശ്വാസികൾക്ക് ഒട്ടും യോജിക്കാത്ത സ്വഭാവമാണ് തർക്കം എന്നും വ്യക്തമാകുന്നു. തർക്കം നടത്തുന്നതിനെക്കുറിച്ച് അതിരു കവിഞ്ഞവൻ ( സംശയാലു ( ) അഹംഭാവി ( ),സ്വേച്ഛാലു ( ),എന്നിങ്ങിനെയുള്ള ഓരോ പ്രയോഗവും അല്ലാ ഹുവിന് അവരോടുള്ള വെറുപ്പിന്റെ കാഠിന്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. നബി പറ യുന്നു: ൽഘസ്ലല ൽട്ടപ്പഥ ഏൾളസ്ലര മ്മൾയ പ്ലക്കഢ സ്ലല (1 ത്സവ സ്ലമഞ്ചക്കഡ മ്മൾഷ പ്ലച്ഛദ്ധഷ ജ്ഞ ഗ്മൾപ്പയ ദ്ദഞ്ചക്കഡ മ്പപ്പഞ്ചഖ യ്യല (2 (സാരം 1. ഏതൊരു ജനതയും തന്നെ അവർ സൻമാർഗത്തിലായിരുന്നതിനുശേഷം തർക്കവാസന ഉണ്ടായിത്തീർന്നല്ലാതെ വഴിപിഴച്ചുപോയിട്ടില്ല. (അ: തി: ജ.) 2. ഏതൊ രുവൻ പുരുഷൻമാരുടെ - അല്ലെങ്കിൽ മനുഷ്യരുടെ ഹൃദയങ്ങളെ അധീനപ്പെടു ത്തുവാൻ വേണ്ടി തിരിച്ചുമറിച്ചു സംസാരിക്കുവൻ പഠിച്ചുവോ അവനിൽ നിന്ന് ക്വിയാ മത്തുനാളിൽ അല്ലാഹു നിർ∫ന്ധ കർമവും, ഐച്ഛിക കർമവും സ്വീകരിക്കുന്നതല്ല. (ദാ) തർക്കം നടത്തുന്നത് ഇത്രയും ആപൽകരവും ശപിക്കപ്പെട്ടതും ആയതുകൊണ്ടു തന്നെയാണ് എത്രയോ വചനങ്ങളിൽ അല്ലാഹു അതിനെപ്പറ്റി ശക്തിയായ ഭാഷയിൽ ആവർത്തിച്ചാക്ഷേപിക്കുന്നതും. നിവേദകന്റെ സംശയമാണിത്, നബി˜ഉപയോഗിച്ച പദം ഈ രണ്ടിലൊന്നാ യിരുന്നു എന്നു താല്പര്യം.
40:36–37

وَقَالَ فِرۡعَوۡنُ يَٰهَٰمَٰنُ ٱبۡنِ لِي صَرۡحٗا لَّعَلِّيٓ أَبۡلُغُ ٱلۡأَسۡبَٰبَ

أَسۡبَٰبَ ٱلسَّمَٰوَٰتِ فَأَطَّلِعَ إِلَىٰٓ إِلَٰهِ مُوسَىٰ وَإِنِّي لَأَظُنُّهُۥ كَٰذِبٗاۚ وَكَذَٰلِكَ زُيِّنَ لِفِرۡعَوۡنَ سُوٓءُ عَمَلِهِۦ وَصُدَّ عَنِ ٱلسَّبِيلِۚ وَمَا كَيۡدُ فِرۡعَوۡنَ إِلَّا فِي تَبَابٖ

(36) പറയുകയാണ് : ഹാമാൻ, നീ എനിക്കൊരു ഉന്നത സൗധം കെട്ടിയുണ്ടാക്കുക, ഞാൻ (ആ) മാർഗങ്ങളിൽ എത്തിച്ചേർന്നേ ക്കാം. (37) അതായത് ആകാശങ്ങളുടെ മാർഗങ്ങളിൽ; എന്നിട്ട് (അവിടെച്ചെ ന്ന്) മൂസായുടെ ഇലാഹിലേക്ക് ഞാൻ എത്തിനോക്കാം. നിശ്ചയമായും അവൻ കളവു പറയുന്നവനാണെന്ന് ഞാൻ വിചാരിക്കുന്നു. ഭംഗിയായി കാണിക്ക പ്പെട്ടു ; അവൻ (നേരായ) വഴിയിൽ നിന്നു തടയപ്പെടുകയും ചെയ്തു. തന്ത്രം നാശനഷ്ടത്തില ല്ലാതെ ഇല്ല. (36) പറഞ്ഞു ഹാമാനേ നീ എനിക്ക് നിർമി ക്കുക, കെട്ടിപ്പടുക്കുക ഒരു ഉന്നത സൗധം, സ്തംഭം ഞാൻ എത്തിയേ ക്കാം, എത്തിച്ചേരാൻ മാർഗങ്ങളിൽ, കാരണങ്ങളിൽ (37) അതായത് ആകാശങ്ങളുടെ മാർഗങ്ങളിൽ എന്നിട്ട് (അങ്ങിനെ) ഞാൻ എത്തി നോക്കാം, നോക്കിക്കാണാം മൂസായുടെ ഇലാഹിലേക്ക് നിശ്ചയമായും ഞാൻ അവനെ വിചാരിക്കുന്നു കളവ് പറയുന്നവനെന്ന് അപ്ര കാരം അലങ്കാരമായി (ഭംഗിയായി)കാണിക്കപ്പെട്ടു അവന്റെ ദുഷ്പ്രവൃത്തി അവൻ തടയപ്പെടുകയും ചെയ്തു വഴി യിൽനിന്ന് തന്ത്രം (ഉപായം) അല്ല (നാശത്തിൽ, നഷ്ടത്തിൽ) അല്ലാതെ ഒരു വമ്പിച്ച സൗധം കെട്ടിപ്പോക്കിയാൽ അതിന്റെ മുകളിൽ കയറിച്ചെന്ന് ആകാശ ത്തിൽ പ്രവേശിക്കാമെന്നും മൂസാ നബി(അ)യുടെ ഇലാഹായ അല്ലാഹുവിനെ കാണു വാൻ കഴിയുമെന്നും യഥാർത്ഥത്തിൽ ധരിച്ചിരിക്കുമെന്ന് തോന്നുന്നില്ല. കേവലം പൊതുജനങ്ങളെ കബളിപ്പിക്കുവാനും, മൂസാ (അ)നെ പരിഹസിക്കുവാനും ഉദ്ദേശിച്ചുകൊണ്ടുമായിരിക്കും അത്. ഉപായം-അഥവാ തന്ത്രം) എന്ന് അതിനെക്കുറിച്ച് പറഞ്ഞതിൽ നിന്നു ഇത് മനിലാക്കാവുന്നതാണ്. തന്റെ ആത്മാർത്ഥമായ ഉപദേശങ്ങൾക്ക് അവരുടെ ഇടയിൽ സ്വീകരണം ലഭിക്കു ന്നില്ലെന്നു കണ്ടപ്പോൾ, ആസത്യവിശ്വാസിയായ മാന്യൻ, അവരെ വീണ്ടും വീണ്ടും ഉപ ദേശിച്ചുനോക്കുന്നു. നശ്വരമായ ഈ ജീവിത താല്പര്യത്തിൽ മുഴുകി വഞ്ചിതരാകാ തെ, ശാശ്വതമായ പാരത്രികജീവിതത്തിലെ സൗഭാഗ്യത്തിനുവേണ്ടി അതിന്റെതായ സത്യ മാർഗം കൈക്കൊള്ളുവാൻ ആഹ്വാനം ചെയ്കയും ചെയ്യുന്നു. ഹൃദയസ്പർശിയായ അതിലെ ഓരോ വാചകവും അദ്ദേഹത്തിന്റെ വിശ്വാസദാർഢ്യതയും, അദ്ദേഹത്തിന് ആ ജനതയുടെ നൻമയിലുള്ള ഗുണകാംക്ഷയും എത്രത്തോളമാണെന്നു വെളിപ്പെടു ത്തുന്നു:- വിഭാഗം - 5
40:38–40

وَقَالَ ٱلَّذِيٓ ءَامَنَ يَٰقَوۡمِ ٱتَّبِعُونِ أَهۡدِكُمۡ سَبِيلَ ٱلرَّشَادِ

يَٰقَوۡمِ إِنَّمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَا مَتَٰعٞ وَإِنَّ ٱلۡأٓخِرَةَ هِيَ دَارُ ٱلۡقَرَارِ

مَنۡ عَمِلَ سَيِّئَةٗ فَلَا يُجۡزَىٰٓ إِلَّا مِثۡلَهَاۖ وَمَنۡ عَمِلَ صَٰلِحٗا مِّن ذَكَرٍ أَوۡ أُنثَىٰ وَهُوَ مُؤۡمِنٞ فَأُوْلَـٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ يُرۡزَقُونَ فِيهَا بِغَيۡرِ حِسَابٖ

(38) (ആ) വിശ്വസിച്ചവർ പറഞ്ഞു: എന്റെ ജനങ്ങളേ, നിങ്ങൾ എന്നെ പിൻതുടരുവിൻ, ഞാൻ ന്റെ) മാർഗം കാട്ടിത്തരാം. (39) എന്റെ ജനങ്ങളേ! നിശ്ചയ മായും ഈ ഐഹിക ജീവിതം ഒരു (താൽക്കാലിക)വിഭവം മാത്രമാണ്; നിശ്ചയമായും പരലോകമത്രെ സ്ഥിര വാസത്തിന്റെ ഭവനം. (40) ആരെങ്കിലും ഒരു തിൻമ പ്രവർത്തിച്ചാൽ, അതിന്റെ അത്രക്ക ല്ലാതെ അവന് പ്രതിഫലം (ശിക്ഷ) കൊടുക്കപ്പെടുന്നതല്ല ; ആണിൽ നിന്നോ, പെണ്ണിൽ നിന്നോ ആരെ ങ്കിലും - അയാൾ സത്യവിശ്വാസിയാ യിക്കൊണ്ട്സൽക്കർമം പ്രവർത്തി ച്ചാലോ, എന്നാൽ അക്കൂട്ടർ സ്വർഗ ത്തിൽ പ്രവേശിക്കുന്നതാണ്. അവർക്ക് അവിടെവെച്ച് ഒരു കണക്കും കൂടാതെ (സുഭിക്ഷമായി) ഉപജീവനം ലഭിച്ചുകൊണ്ടിരിക്കും. (38) പറഞ്ഞു വിശ്വസിച്ചവൻ എന്റെ ജനങ്ങളേ എന്നെ പിൻപറ്റുവിൻ ഞാൻ നിങ്ങളെ നയിക്കാം, നിങ്ങൾക്ക് കാട്ടിത്തരും ശരിയായ (തന്റേടത്തിന്റെ)വഴി (39) എന്റെ ജനങ്ങളേ നിശ്ചയ മായും ഈ ജീവിതം ഐഹിക, ഇഹത്തിലെ ഒരു വിഭവം(ഉപകരണം) മാത്ര മാകുന്നു നിശ്ചയമായും പരലോകം അതത്രെ സ്ഥിരവാസ ത്തിന്റെ ഭവനം, താമസിക്കുവാനുള്ള വീട് (40) ആരെങ്കിലും പ്രവർത്തിച്ചാൽ ഒരു തിൻമ എന്നാലവന് പ്രതിഫലം കൊടുക്കപ്പെടുകയില്ല അതുപോലുള്ളതിന് (അതിന്റെ അത്രക്ക്)അല്ലാതെ ആരെങ്കിലും പ്രവർത്തി ച്ചാൽ സൽക്കർമം, നല്ലത് ആണിൽ നിന്ന് അല്ലെങ്കിൽ പെണ്ണിൽ നിന്ന് അവൻ സത്യവിശ്വാസിയായിരിക്കെ എന്നാൽ അക്കൂട്ടർ അവർ സ്വർഗത്തിൽ പ്രവേശിക്കും അവർക്ക് നൽകപ്പെടും, ഉപ ജീവനം ലഭിക്കും അതിൽ ഒരു കണക്കും കൂടാതെ.
40:41–42

۞وَيَٰقَوۡمِ مَا لِيٓ أَدۡعُوكُمۡ إِلَى ٱلنَّجَوٰةِ وَتَدۡعُونَنِيٓ إِلَى ٱلنَّارِ

تَدۡعُونَنِي لِأَكۡفُرَ بِٱللَّهِ وَأُشۡرِكَ بِهِۦ مَا لَيۡسَ لِي بِهِۦ عِلۡمٞ وَأَنَا۠ أَدۡعُوكُمۡ إِلَى ٱلۡعَزِيزِ ٱلۡغَفَّـٰرِ

(41) എന്റെ ജനങ്ങളേ! എനിക്കെ ന്താണ്?! നിങ്ങളെ ഞാൻ രക്ഷ(യുടെ വഴി)യിലേക്ക് ക്ഷണിക്കുന്നു; നിങ്ങ ളെന്നെ നരകത്തിലേക്കും ക്ഷണി ക്കുന്നു! (ഇതെന്താശ്ചര്യം!) (42) (അതെ) ഞാൻ അല്ലാഹു വിൽ അവിശ്വസിക്കുവാനും, എനിക്ക് യാതൊരു അറിവുമില്ലാത്ത വസ്തുവെ അവനോട് പങ്കുചേർക്കു വാനുമായി നിങ്ങൾ എന്നെ ക്ഷണി ക്കുന്നു; ഞാനാകട്ടെ, വളരെ പൊറു ക്കുന്നവനായ പ്രതാപശാലിയായുള്ള വനിലേക്ക് നിങ്ങളെ ക്ഷണിച്ചു കൊണ്ടുമിരിക്കുന്നു! (41) എന്റെ ജനങ്ങളേ എനിക്കെന്താണ് (എന്തുപറ്റി) ഞാൻ നിങ്ങളെ ക്ഷണി(വിളി)ക്കുന്നു രക്ഷയിലേക്ക്, മുക്തിയിലേക്ക് നിങ്ങൾ എന്നെ വിളിക്കയും ചെയ്യുന്നു നരകത്തിലേക്ക് (42) നിങ്ങൾ എന്നെ ക്ഷണിക്കുന്നു, വിളിക്കുന്നു ഞാൻ അവിശ്വസിക്കുവാൻ അല്ലാഹു വിൽ ഞാനവനോട് പങ്ക് ചേർക്കുവാനും യാതൊന്നിനെ എനിക്കില്ല അതിനെപ്പറ്റി ഒരു അറിവും ഞാനാകട്ടെ നിങ്ങളെ ക്ഷണിക്കുന്നു പ്രതാപശാലിയിലേക്ക് വളരെ പൊറുക്കുന്നവനായ നമ്മുടെ സത്യവിശ്വാസി ആദ്യത്തിൽ തന്റെ സത്യവിശ്വാസം മൂടിവെക്കുകയായിരു ന്നുവെങ്കിലും ക്രമേണ അദ്ദേഹം അതു തുറന്നു പ്രഖ്യാപിച്ചിരിക്കുകയാണ്. അങ്ങനെ, വ്യക്തമായ ഭാഷയിൽ തന്നെ അദ്ദേഹം അവരെ തൗഹീദിലേക്ക് ക്ഷണിക്കുകയും, ശിർക്കിനെ ആക്ഷേപിക്കുകയും ചെയ്യുന്നു. അല്ലാഹുവിന് യാതൊരു പങ്കുകാരും ഉള്ള തായി എനിക്കറിവില്ല; വല്ലവരും ഉണ്ടെന്ന് എനിക്കറിവുണ്ടായിരുന്നെങ്കിൽ ഞാനവനെ ആരാധിക്കുമായിരുന്നു; പക്ഷേ ആരും ഇല്ലല്ലോ; എന്നിരിക്കെ ഇല്ലാത്ത ഒന്നിനെ ഞാൻ എങ്ങിനെ അവനോട് പങ്കുചേർക്കും? എന്നൊക്കെയാണ് അദ്ദേഹം അവരെ ഓർമിപ്പി ക്കുന്നത്, അദ്ദേഹം തുടരുന്നു:-
40:43

لَا جَرَمَ أَنَّمَا تَدۡعُونَنِيٓ إِلَيۡهِ لَيۡسَ لَهُۥ دَعۡوَةٞ فِي ٱلدُّنۡيَا وَلَا فِي ٱلۡأٓخِرَةِ وَأَنَّ مَرَدَّنَآ إِلَى ٱللَّهِ وَأَنَّ ٱلۡمُسۡرِفِينَ هُمۡ أَصۡحَٰبُ ٱلنَّارِ

(43) അല്ല - (സത്യമെന്ന്) സ്ഥാപി തമായിരിക്കുന്നു: നിങ്ങൾ യാതൊന്നി ലേക്ക് എന്നെ ക്ഷണിക്കുന്നുവോ അതിന് ഇഹത്തിലാകട്ടെ, പരത്തിലാ കട്ടെ യാതൊരു ക്ഷണവും (ഉണ്ടായി രിക്കുവാൻ) പാടില്ലെന്നും - നമ്മുടെ അതിരുക വിഞ്ഞവർതന്നെയാണ് നരകത്തിന്റെ ആൾക്കാർ എന്നും. (43) അല്ലസ്ഥാപിതമായിരിക്കുന്നു(തീർച്ചപ്പെട്ടിരിക്കുന്നു)തെറ്റല്ല(സത്യം തന്നെ) നിങ്ങൾ എന്നെ യാതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതാ ണെന്ന് അതിനില്ല (പാടില്ല-അർഹതയില്ല) ക്ഷണം, വിളിച്ചു പ്രാർത്ഥിക്കൽ ഇഹത്തിൽ പരത്തിലും ഇല്ല നമ്മുടെ തിരിച്ചുചെല്ലൽ ആണെന്നും അല്ലാഹുവിങ്കലേക്ക് അതിരുകവിഞ്ഞവരാണെന്നും അവർ തന്നെ നരകത്തിന്റെ ആൾക്കാർ (ലാ ജറമ) എന്ന വാക്കിനാണ് നാമിവിടെ അല്ല, സ്ഥാപിതമായിരിക്കുന്നു വെന്ന് അർത്ഥം കൽപ്പിച്ചത്. എന്ന അവ്യയം അല്ലകാര്യം അപ്രകാരമല്ല എന്ന നിഷേ ധത്തെ കുറിക്കുന്നു. എന്ന ക്രിയ സ്ഥാപിതമായി-അഥവാ താഴെ പറയുന്ന കാര്യം തീർച്ചപ്പെട്ടതാണ് ( ) എന്നു ഉറപ്പിക്കുകയും ചെയ്യുന്നു. തുടർന്നുള്ള വാക്കു കൾ ഇതിന്റെ കർത്തൃസ്ഥാനത്ത് നിലകൊള്ളുന്നു. വേറെ പ്രകാരത്തിലും ചിലർ അതിന് അർത്ഥം കല്പിക്കാറുണ്ട്. ഏതായാലും തുടർന്നു പറയുന്ന കാര്യം യഥാർത്ഥമെന്ന് ( ) തീർത്തുപറയുകയാണ് ആ പ്രയോഗത്തിന്റെ താൽപര്യം. അല്ലാഹുവിനെയല്ല തെ, മറ്റേതൊന്നിനെ ആരാധിക്കുവാൻ വേണ്ടി നിങ്ങളെന്നെ ക്ഷണിക്കുന്നതായാലും ശരി, അവയ്ക്കൊന്നും തന്നെ ഇഹത്തിലും പരത്തിലും ആരാധനക്ക് അർഹതയില്ല. അവയുടെ ആരാധക്കുവേണ്ടി ക്ഷണമോ പ്രചാരണമോ നടത്തപ്പെടുവാൻ പാടുള്ളതു മല്ല ; നാമെല്ലാം മരണാന്തരം തിരിച്ചെത്തുന്നത് അല്ലാഹുവിലേക്കല്ലാതെ മറ്റാരുടെ അടു ക്കലേക്കുമല്ല ; അപ്പോൾ അവന് പങ്കുകാരെ സ്വീകരിച്ചുവന്ന അതിക്രമികൾ ആരൊ ക്കെയാണോ അവർ തന്നെയായിരിക്കും നരകശിക്ഷക്ക് വിധേയരാകുന്നതും എന്നിങ്ങി നെയുള്ള വസ്തുതകൾ നിങ്ങൾ മനിരുത്തണം - യാതൊരു നീക്കുപോക്കും അതി ലില്ല-എന്നു സാരം. ആ മാന്യ പുരുഷൻ തന്റെ ജനതയുടെ നിലപാടിൽ വികാരഭരിത നായിക്കൊണ്ട് ആ സദുപദേശം ഇങ്ങിനെ സമാപിക്കുന്നു.
40:44

فَسَتَذۡكُرُونَ مَآ أَقُولُ لَكُمۡۚ وَأُفَوِّضُ أَمۡرِيٓ إِلَى ٱللَّهِۚ إِنَّ ٱللَّهَ بَصِيرُۢ بِٱلۡعِبَادِ

(44) 'എന്നാൽ, നിങ്ങളോടു ഞാൻ പറയുന്നത് വഴിയെ നിങ്ങൾ ഓർത്തുകൊള്ളും! എന്റെ കാര്യം ഞാൻ അല്ലാഹുവിങ്കലേക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്നു. നി ശ്ചയമായും, അല്ലാഹു അടിയാന്മാരെ പ്പറ്റി കണ്ടറിയുന്നവനാണ്.' (44) എന്നാൽ നിങ്ങൾ വഴിയെ ഓർത്തുകൊള്ളും ഞാൻ പറ വിട്ടുകൊടുക്കുക(ഭരമേല്പിക്കുക)യും ചെയ്യുന്നു എന്റെ കാര്യം അല്ലാഹുവിലേക്ക് നിശ്ചയമായും അല്ലാഹു കണ്ടറിയുന്നവനാണ് അടിയാൻമാരെപ്പറ്റി ഹൃദയം നൊന്തുകൊണ്ട് ആ മാന്യ ൻ ചെയ്ത അവസാനത്തെ താക്കീതാണിത്. പക്ഷേ, അതൊന്നും ചെവിക്കൊള്ളുവാൻ അവർക്ക് സൻമനുണ്ടായില്ല. അദ്ദേഹത്തെ ഏതോ പ്രകാരത്തിൽ അക്രമിക്കുവാൻപോലും ഗൂഢമായി പരിപാടിയിടുകയാണ് അവർ ചെയ്തത് എന്നത്രെ മനിലാകുന്നത്. അല്ലാഹു പറയുന്നത് നോക്കുക:
40:45

فَوَقَىٰهُ ٱللَّهُ سَيِّـَٔاتِ مَا مَكَرُواْۖ وَحَاقَ بِـَٔالِ فِرۡعَوۡنَ سُوٓءُ ٱلۡعَذَابِ

(45) അപ്പോൾ, അവർ കുതന്ത്രം ചെയ്തതിന്റെ തിന്മകൾ അദ്ദേഹ ത്തിന് (ബാധിക്കാതെ) അല്ലാഹു കാത്തു. ആൾക്കാരിൽ കടുത്ത ശിക്ഷ(വന്നു)വലയം ചെയ്കയും ചെയ്തു. (45) അപ്പോൾ (എന്നിട്ട്) അല്ലാഹു അദ്ദേഹത്തെ കാത്തു യാതൊ ന്നിന്റെ തിൻമകളെ(കെടുതികളിൽനിന്ന്) അവർ കുതന്ത്രം ചെയ്ത വന്നി റങ്ങുക(വലയം ചെയ്യുക)യും ചെയ്തു ആൾക്കാരിൽ കടുത്ത ശിക്ഷ അവർ പരിപാടിയിട്ടിരുന്ന ആ കുതന്ത്രം എന്തായിരുന്നുവെന്ന് അല്ലാഹുവിനറിയാം, ഏതായാലും അതൊന്നും ബാധിക്കാതെ അല്ലാഹു അദ്ദേഹത്തെ കാത്തുരക്ഷിച്ചു. പര ലോകത്തും അല്ലാഹു അദ്ദേഹത്തിന് രക്ഷ നൽകുമെന്ന് പറയേണ്ടതില്ല. അദ്ദേഹത്തിന്റെ ഉപദേശങ്ങളെ സ്വീകരിക്കുന്നതിന് പകരം അദ്ദേഹത്തിന്റെ നേരെ അക്രമത്തിന് വട്ടം കൂട്ടിയ ജനതക്കും സംഭവിച്ചതോ ? ഈ ലോകത്തുവെച്ചും ശിക്ഷ, പിന്നീട് ക്വിയാമത്തുനാൾവരെയും ശിക്ഷ, അവസാനം കാലാകാലം ഒഴിവില്ലാത്ത ശിക്ഷയും ! ഈ മൂന്നിൽ ആദ്യത്തേതിനെക്കുറിച്ചാണ് ആൾക്കാരിൽ കടുത്ത ശിക്ഷ വന്നു വലയം ചെയ്തു എന്നു പറഞ്ഞത്. അതെ, അവരെല്ലാം ചെങ്കടലിൽ അതിദാരു ണമാംവണ്ണം മുങ്ങി നശിച്ചു. തുടർന്നുള്ള രണ്ടു ശിക്ഷയെക്കുറിച്ചും അടുത്ത വചന ത്തിൽ പറയുന്നു:
40:46

ٱلنَّارُ يُعۡرَضُونَ عَلَيۡهَا غُدُوّٗا وَعَشِيّٗاۚ وَيَوۡمَ تَقُومُ ٱلسَّاعَةُ أَدۡخِلُوٓاْ ءَالَ فِرۡعَوۡنَ أَشَدَّ ٱلۡعَذَابِ

(46) നരകം! രാവിലെയും, വൈകുന്നേരവും അവർ അതിങ്കൽ പ്രദർശിപ്പിക്കപ്പെടുന്നതാണ്. (ക്വിയാ മത്താകുന്ന) അന്ത്യഘട്ടം നിലവിൽ വരുന്ന ദിവസമാകട്ടെ, (കൽപനയു ണ്ടാകും:) ആൾക്കാരെ ഏറ്റവും കഠിനശിക്ഷയിൽ പ്രവേശി പ്പിക്കുവിൻ (എന്ന്)! (46) നരകം, അന്മി അവർ പ്രദർശിപ്പിക്കപ്പെടുന്നു അതിൽ, അതിന്നടുക്കൽ രാവിലെ വൈകുന്നേരവുംീ മ്മൾീദ്ധിഖി മ്മൃൾിഷ നിലവിൽ വരുന്ന (സംഭവിക്കുന്ന)ദിവസം അന്ത്യഘട്ടം (ക്വിയാമത്തു) പ്രവേശിപ്പിക്കുവിൻ ആൾക്കാരെ ഏറ്റവും കഠിന ശിക്ഷയിൽ. രാവിലെയും വൈകുന്നേരവും അവർ നരകത്തിൽ പ്രദർശിപ്പിക്കപ്പെടുക എപ്രകാര മായിരിക്കുമെന്ന് നമുക്ക് തിട്ടപ്പെടുത്തുക സാധ്യമല്ല. അദൃശ്യലോകത്ത്വെച്ച് നടക്കുന്ന സംഭവമാണല്ലോ അത്. ഈ പ്രദർശനം ഉണ്ടാകുന്നത് മരണത്തെതുടർന്ന് ഐഹിക ബന്ധം അവസാനിച്ച ശേഷമാണെന്ന് വ്യക്തമാണ്. ക്വിയാമത്തുനാളിൽ അവരെ ഏറ്റവും കടുത്ത ശിക്ഷയാകുന്ന നരകശിക്ഷയിൽ പ്രവേശിപ്പിക്കുവാൻ കൽപനയുണ്ടാകുമെന്ന് പറഞ്ഞിരിക്കകൊണ്ട് അത് ക്വിയാമത്തുനാളിന് മുമ്പുണ്ടാകുന്നതാണെന്ന് വ്യക്തമാണ്. അതെ, ഐഹികജീവിതത്തിലും, പുനരുത്ഥാനത്തിനും, ഇടയ്ക്കുള്ള ഘട്ടത്തിൽ ( ൽ) വെച്ച് നടക്കുന്നതാണ്. നൻമതിൻമകളുടെ യഥാർത്ഥ പ്രതിഫലങ്ങ ളും, രക്ഷാശിക്ഷകളും അനുഭവപ്പെടുന്നത് ക്വിയാമത്തുനാളിലാണെങ്കിലും, ക്വബ്റുക ളിൽവെച്ച് - മേൽ പ്രസ്താവിച്ച ഇടക്കാലത്തിൽ ആത്മീയലോകത്തുവെച്ച്-ഓരോരു ത്തന്റെ കർമങ്ങളുടെ അനന്തരഫലമെന്നോണം സുഖദുഃഖങ്ങളുടെ പല അനുഭവങ്ങളും സംഭവിക്കുന്നതാണെന്ന് പ്രബലമായ പല ഹദീഥുകളിലും നബി ˜ യും പ്രസ്താവിച്ചി ട്ടുള്ളതാണ്. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷി ( ) കളെക്കുറിച്ച് അവർ മരണപ്പെട്ടവരാണെന്ന് ധരിക്കരുതെന്നും അവർ തങ്ങളുടെ റ∫ിന്റെ അടുക്കൽ സന്തോ ഷത്തോടെ ജീവിച്ചിരിക്കുന്നവരാണെന്നും മറ്റും സൂറത്തുൽ ബഖറ: 154 ലും സൂ: ആലു ഇംറാൻ 169 ലും അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. ( ) ഇതിന്റെ വ്യാഖ്യാനമായി, അവരുടെ ആത്മാക്കൾ ഹരിതവർണത്തിലുള്ള പക്ഷി കളുടെ ഉള്ളങ്ങളിലായിക്കൊണ്ട് സ്വർഗത്തിൽ വിഹരിച്ചുകൊണ്ടിരിക്കുമെന്നും മറ്റും നബി തിരുമേനി ˜ യും അരുളിച്ചെയ്യുന്നു. ( ) അപ്പോൾ, മരണശേഷം ക്വിയാ മത്തുനാളിന് മുമ്പുള്ള കാലത്ത് ശിർക്കിന്റെ നേതാക്കൾക്ക് ചില ശിക്ഷാപരമായ അനു ഭവങ്ങളുണ്ടാകുമെന്നും നേരെ മറിച്ച് തൗഹീദിന്റെ നേതാക്കൾക്ക് ചില സുഖാനുഭവ ങ്ങൾ ഉണ്ടാകുമെന്നും തെളിയുന്നു. സത്യവിശ്വാസികളിൽപെട്ട പാപികൾക്കും ക്വബ്റിൽവെച്ച് ചില ശിക്ഷാനുഭവങ്ങൾ ഉണ്ടാകുമെന്ന് ഹദീഥുകൊണ്ടും സ്ഥാപിതമായിരിക്കുന്നു. (ഈ വിഷയകമായി കൂടുതൽ വിശദീകരണത്തിന് സൂ: യാസീന് ശേഷമുള്ള വ്യാഖ്യാനക്കുറിപ്പ് കാണുക. മരണശേഷം എല്ലാവരും ക്വബ്റുക ളിൽ ഉറങ്ങിക്കിടക്കുകയായിരിക്കുമെന്നും, ക്വബ്റിലെ ശിക്ഷയെക്കുറിച്ചും മറ്റും പറയ പ്പെടുന്നതെല്ലാം നിരർത്ഥമാണെന്നും സമർത്ഥിക്കുന്ന യുക്തിവാദികൾക്കുള്ള ഖfi നങ്ങളും അതിൽ പ്രതിപാദിച്ചിട്ടുണ്ട്. അതുകൊണ്ട് ഇവിടെ കൂടുതൽ ദീർഘിപ്പിക്കു ന്നില്ല) അടുത്ത വചനത്തിൽ നരകകാർ തമ്മിൽ നടക്കുന്ന ചില തർക്കങ്ങളെ സംബ ന്ധിച്ചും മറ്റും അല്ലാഹു വിവരിക്കുന്നു:
40:47–48

وَإِذۡ يَتَحَآجُّونَ فِي ٱلنَّارِ فَيَقُولُ ٱلضُّعَفَـٰٓؤُاْ لِلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُنَّا لَكُمۡ تَبَعٗا فَهَلۡ أَنتُم مُّغۡنُونَ عَنَّا نَصِيبٗا مِّنَ ٱلنَّارِ

قَالَ ٱلَّذِينَ ٱسۡتَكۡبَرُوٓاْ إِنَّا كُلّٞ فِيهَآ إِنَّ ٱللَّهَ قَدۡ حَكَمَ بَيۡنَ ٱلۡعِبَادِ

(47) നരകത്തിൽ വെച്ച് അവർ (നരകവാസികൾ) അന്യോന്യം ന്യായവാദം ചെയ്തുകൊണ്ടിരി ക്കുന്ന സന്ദർഭം (ഓർക്കുക)! അപ്പോൾ ദുർ∫ലരായുള്ളവർ അഹം ഭാവം നടിച്ചവരോട് പറയും: നിശ്ചയ മായും ഞങ്ങൾ നിങ്ങളെ പിൻപറ്റി ക്കൊണ്ടായിരുന്നു (ഉള്ളത്): ആക യാൽ, നരകത്തിൽ നിന്നുള്ള ഒരു പങ്കു ഞങ്ങളിൽനിന്ന് നിങ്ങൾ ഒഴിവാ ക്കിത്തരുന്നവരാണോ?! (48) അഹംഭാവം നടിച്ചവർ പറയും: നാം എല്ലാവരും അതിൽ തന്നെ; അല്ലാഹു അടിയാൻമാർക്കിട യിൽ വിധി കൽപിച്ചുകഴിഞ്ഞു! (47) അവർ അന്യോന്യം ന്യായവാദം ചെയ്യുന്ന സന്ദർഭം നര കത്തിൽ (അന്മിയിൽ)വെച്ചു അപ്പോൾ പറയും ദുർ∫ലൻമാർ, അശ ക്തർ അഹംഭാവം നടിച്ചവരോട് നിശ്ചയമായും ഞങ്ങളായിരുന്നു നിങ്ങൾക്ക് അനുഗാമികൾ, നിങ്ങളെ പിൻപറ്റിക്കൊണ്ട് ആകയാൽ നിങ്ങളാണോ ഞങ്ങൾക്ക് ആവശ്യമില്ലാതാകുന്ന (ഒഴിവാക്കുന്ന)വർ ഒരു പങ്കു, വല്ല വിഹിതവും നരകത്തിൽ നിന്ന് (48) യാതൊരു കൂട്ടർ പറയും അഹംഭാവം നടിച്ച നിശ്ചയമായും നാം എല്ലാവരും അതി ലാണ്, ഇതിലാണ് നിശ്ചയമായും അല്ലാഹു അവൻ വിധി കൽപിച്ചി ട്ടുണ്ട് അടിയാൻമാർക്കിടയിൽ എനി രക്ഷാമർഗമില്ലെന്ന് അവർക്കറിയാമെങ്കിലും ശിക്ഷയുടെ കാഠിന്യം നിമിത്തം ന്യായവാദം ചെയ്തു നോക്കുകയാണ്. അസത്യത്തിന്റെ നേതാക്കൻമാരെ പിൻപറ്റി വഴി പിഴച്ചുപോകുന്ന ജനങ്ങൾക്ക് ഈ സംഭാഷണം ഒരു താക്കീതത്രെ. രണ്ടുകൂട്ടരും ചില പ്പോൾ മലക്കുകളോടും രക്ഷക്കപേക്ഷിച്ചുനോക്കും. അല്ലാഹു പറയുന്നു:
40:49–50

وَقَالَ ٱلَّذِينَ فِي ٱلنَّارِ لِخَزَنَةِ جَهَنَّمَ ٱدۡعُواْ رَبَّكُمۡ يُخَفِّفۡ عَنَّا يَوۡمٗا مِّنَ ٱلۡعَذَابِ

قَالُوٓاْ أَوَلَمۡ تَكُ تَأۡتِيكُمۡ رُسُلُكُم بِٱلۡبَيِّنَٰتِۖ قَالُواْ بَلَىٰۚ قَالُواْ فَٱدۡعُواْۗ وَمَا دُعَـٰٓؤُاْ ٱلۡكَٰفِرِينَ إِلَّا فِي ضَلَٰلٍ

(49) നരകത്തിലുള്ളവർ ജഹന്ന മിന്റെ കാവൽക്കാരോട് പറയും: നിങ്ങൾ നിങ്ങളുടെ റ∫ിനോട് (ഒന്ന്) പ്രാർത്ഥിക്കുവിൻ, ശിക്ഷയിൽനി അവൻ ഞങ്ങൾക്ക് ലഘുവാക്കിത്തരട്ടെ! ധ അന്നെങ്കിലും ഒരു വിശ്രമം കിട്ടു മല്ലോ പ (50) അവർ പറയും: നിങ്ങൾക്കു നിങ്ങളുടെ റസൂലുകൾ തെളിവുകളു മായി വന്നിട്ടുണ്ടായിരുന്നില്ലേ?! അവർ (നരകക്കാർ) പറയും: ഇല്ലാതേ! (വന്നിരുന്നു) അവർ (കാവൽക്കാർ) പറയും: എന്നാൽ നിങ്ങൾ (തന്നെ) പ്രാർത്ഥിച്ചുകൊ ള്ളുവിൻ! അവിശ്വാസികളുടെ പ്രാർത്ഥന വൃഥവിലല്ലാതെ അല്ല താനും. (49) പറയും നരകത്തിലുള്ളവർ പാറാവുകാരോട്, കാവൽക്കാരോട് ജഹന്നമിന്റെ (നരകത്തിന്റെ) നിങ്ങൾ പ്രാർത്ഥിക്കുവിൻ നിങ്ങളുടെ റ∫ിനോട് ഞങ്ങൾക്ക് അവൻ ലഘുവാക്കിത്തരട്ടെ ഒരു ദിവസം ശിക്ഷയിൽ നിന്നുള്ള (50) അവർ പറയും ആയിരുന്നില്ലേ, ഉണ്ടായില്ലേ നിങ്ങൾക്ക് വന്നുകൊണ്ടിരിക്കുക നിങ്ങ ളുടെ റസൂലുകൾ തെളിവുകളുമായി അവർ പറയും ഇല്ലാതേ, അതെ അവർ പറയും എന്നാൽ നിങ്ങൾ പ്രാർത്ഥിച്ചുകൊള്ളുവിൻ അല്ല (ഇല്ല) താനും അവിശ്വാസികളുടെ പ്രാർത്ഥന പാഴിൽ (വൃഥാവിൽ, വഴികേടിൽ) അല്ലാതെ അല്ലാഹുവിന്റെ ദൂതൻമാരായ മുർസലുകൾ വേണ്ടത്ര തെളിവുകൾസഹിതം നിങ്ങളെ ഉപദേശിച്ചിട്ടും നിങ്ങൾ അവരെ വ്യാജമാക്കി നിഷേധിച്ചതുനിമിത്തമാണല്ലോ ഈ ഗതി നിങ്ങൾക്ക് എത്തിയത്. നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുവാനും അപേക്ഷിക്കുവാനും യാതൊരു മാർഗവുമില്ല. വേണമെങ്കിൽ നിങ്ങൾതന്നെ പ്രാർത്ഥിച്ചേക്കുവിൻ. യാതൊരു ഫലവും പ്രാർത്ഥനകൊണ്ട് എനി നിങ്ങൾക്ക് ലഭിക്കുവാൻ പോകുന്നില്ല. എന്നു സാരം. . അടുത്ത വചനത്തിൽ സത്യവിശ്വാസികളെക്കുറിച്ച് പറയുന്നു: വിഭാഗം - 6
40:51–52

إِنَّا لَنَنصُرُ رُسُلَنَا وَٱلَّذِينَ ءَامَنُواْ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَيَوۡمَ يَقُومُ ٱلۡأَشۡهَٰدُ

يَوۡمَ لَا يَنفَعُ ٱلظَّـٰلِمِينَ مَعۡذِرَتُهُمۡۖ وَلَهُمُ ٱللَّعۡنَةُ وَلَهُمۡ سُوٓءُ ٱلدَّارِ

(51) നിശ്ചയമായും, നമ്മുടെ റ സൂലുകളെയും, വിശ്വസിച്ചിട്ടുള്ളവ രെയും ഐഹിക ജീവിതത്തിലും, സാക്ഷികൾ നിൽക്കുന്ന ധ രംഗത്ത് നാം സഹായിക്കു കതന്നെ ചെയ്യും. (52) അതായത്, അക്രമികൾക്ക് അവരുടെ ഒഴികഴിവ് ഉപകാരം ചെയ്യാത്ത ദിവസം (മാത്രമല്ല) അവർക്ക് ശാപവുമുണ്ടായിരിക്കും; അവർക്കത്രെ കടുത്ത ഭവനവും! (51) നിശ്ചയം നാം സഹായിക്കുകതന്നെ ചെയ്യും നമ്മുടെ ദൂതൻമാരെ വിശ്വസിച്ചവരെയും ഐഹിക ജീവിതത്തിൽ എഴുന്നേൽക്കുന്ന (നിൽക്കുന്ന) ദിവസവും സാക്ഷികൾ, സാക്ഷ്യ ങ്ങൾ (52) അതായത് ഉപകാരം ചെയ്യാത്ത ദിവസം അക്രമി കൾക്ക് അവരുടെ ഒഴികഴിവ് അവർക്കുണ്ട് (അവർക്കാണ്) താനും ശാപം അവർക്ക് തന്നെ കടുത്ത(മോശമായ)ഭവനം, (ആ) ഭവനത്തിന്റെ കെടുതി. ഓരോരുത്തരുടെയും സകല കർമങ്ങളും സാക്ഷ്യപ്പെടുത്തുന്നതിന് പ്രവാചകൻമാർ, മലക്കുകൾ, അവയവങ്ങൾ തുടങ്ങിയ പലതരം സാക്ഷികൾ രംഗത്ത് വരുന്ന ദിവസമാ ണല്ലോ ക്വിയാമത്തുനാൾ. അതുകൊണ്ടാണ് അതിന് സാക്ഷികൾ നിൽക്കുന്ന ദിവസം ( ) എന്നു പറഞ്ഞത്. പാരത്രിക ജീവിതത്തിൽ മുർസലുകൾക്കും, സത്യ വിശ്വാസികൾക്കും ലഭിക്കുന്ന സഹായം വ്യക്തമാണ്. എന്നാൽ, ഈ ലോകത്ത് അവർക്ക് ലഭിക്കുന്ന സഹായം എന്തായിരിക്കും ? അത് പല പ്രകാരത്തിലും ആയേക്കാം ; സുലൈ മാൻ (അ), ദാവൂദ് (അ) എന്നിവർക്ക് ലഭിച്ചതുപോലെ, അവിശ്വാസികളെ കീഴൊതുക്കി ആധിപത്യം നടത്തത്തക്ക പ്രതാപവും ഭരണവും ലഭിക്കുക, നമ്മുടെ നബി തിരുമേ നി ˜ സിദ്ധിച്ചതുപോലെ അവിശ്വാസികളിൽ പൊതുശിക്ഷ ഇറക്കി തങ്ങൾക്ക് വിജയം നൽകുക. അതുമല്ലെങ്കിൽ അവിശ്വാസികൾ തമ്മിൽ കൂട്ടിമുട്ടി ബലഹീനമായി ത്തീരുക ഇങ്ങിനെ പലവിധത്തിലും ആകാവുന്നതാണ്. മൂസാ നബി(അ)യുടെയും വർത്തമാനങ്ങളും, നരകവാസികളുടെ സ്ഥിതിഗതികളും വിവരിച്ചതിനെത്തുടർന്നാണല്ലോ ഈ വചനങ്ങളിൽ റസൂലുകളുടെയും സത്യവിശ്വാസികളുടെയും വിജയത്തെക്കുറിച്ചുള്ള വാഗ്ദാനം അല്ലാഹു പ്രസ്താവിച്ച ത്. ഈ വാഗ്ദാനം അവൻ നിറവേറ്റാറുണ്ടെന്നതിന് ഒരു ഉദാഹരണമെന്നോണം മൂസാ നബി(അ)യുടെയും അദ്ദേഹത്തിന്റെ സമുദായത്തിന്റെയും ചരിത്രം അനുസ്മരിപ്പിച്ചു കൊണ്ട് ക്ഷമ കൈകൊള്ളുവാനും, പ്രസ്തുത വാഗ്ദാനത്തിൽ വിശ്വാസവും പ്രതീ ക്ഷയും അർപ്പിക്കുവാനും നബി˜യെ ഉപദേശിക്കുന്നു:
40:53–55

وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡهُدَىٰ وَأَوۡرَثۡنَا بَنِيٓ إِسۡرَـٰٓءِيلَ ٱلۡكِتَٰبَ

هُدٗى وَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞ وَٱسۡتَغۡفِرۡ لِذَنۢبِكَ وَسَبِّحۡ بِحَمۡدِ رَبِّكَ بِٱلۡعَشِيِّ وَٱلۡإِبۡكَٰرِ

(53) തീർച്ചയായും, മൂസാക്ക് നാം മാർഗ ദർശനം നൽകുകയു ണ്ടായി; സന്തതി അവകാശ പ്പെടുത്തിക്കൊടുക്കുകയും ചെയ്തു. (54) ബുദ്ധിമാൻമാർക്ക് മാർഗ ദർശനം (ഉപദേശ)സ്മരണയുമായി ക്കൊണ്ട്. (55) ആകയാൽ, (നബിയേ) നീ ക്ഷമിക്കുക, നിശ്ചയമായും അല്ലാഹു വിന്റെ വാഗ്ദാനം യഥാർത്ഥമാകുന്നു. നിന്റെ പാപത്തിന് വേണ്ടി പാപമോ ചനം തേടുകയും, വൈകുന്നേരവും കാലത്തും നിന്റെ റ∫ിനെ സ്തുതി ച്ചുകൊണ്ട് തസ്ബീഹ് ധ സ്തോത്ര കീർത്തനം പ നടത്തുകയും ചെയ്യുക. (53) നാം കൊടുത്തിട്ടുണ്ട് മൂസാക്ക് മാർഗദർശനം, നേർമാർഗം നാം അവകാശപ്പെടുത്തുകയും ചെയ്തു സന്തതികൾക്ക് വേദഗ്രമ്ലം (54) മാർഗദർശനമായി, വഴികാട്ടിയായി ഉപദേശമായും, സ്മരണയായും ബുദ്ധിമാൻമാർക്ക് (55) ആകയാൽ നീ ക്ഷമിക്കുക നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥമാണ്, ശരിയായതാണ് പാപമോചനംതേടുകയും ചെയ്യുക നിന്റെ പാപത്തിന് വേണ്ടി തസ്ബീഹും നടത്തുക നിന്റെ റ∫ിന് സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ വൈകുന്നേരം, സന്ധ്യക്ക് കാല ത്തും, രാവിലെയും ആ കൽപന പ്രത്യക്ഷത്തിൽ നബി˜യോടാണെങ്കിലും, സമുദായത്തിനാകമാനം ബാധകമാണെന്ന് വ്യക്തമാണ്. പാപമോചനം തേടുന്ന കാര്യം പ്രത്യേകിച്ചും. നബിയാണെങ്കിൽ എല്ലാ പാപങ്ങളും പൊറുക്കപ്പെട്ട ആളും പാപരഹിതനുമാകുന്നു. എന്നിട്ട്പോലും പാപങ്ങൾക്ക് പൊറുതി തേടണമെന്ന് കൽപ്പിക്കുമ്പോൾ നമ്മെ സംബ ന്ധിച്ചിടത്തോളം ആ കൽപന എത്രമാത്രം ഗൗരവപ്പെട്ടതായിരിക്കും?! ആലോചിച്ചു നോക്കുക! നബി തിരുമേനി അല്ലെങ്കിൽ മറ്റുള്ള പ്രവാചകൻമാർപൊതുജനങ്ങളെ പ്പോലെ, അക്രമപരമോ, കുറ്റകരമോ ആയ പാപങ്ങൾ ചെയ്യാറുണ്ടെന്നും, അതുകൊ ണ്ടാണ് പാപമോചനം തേടുവാൻ കൽപ്പിച്ചതെന്നും, ഈ വചനത്തിൽ നിന്നോ മറ്റോ ധരിച്ചുകൂടാ. സാധാരണകാര്യങ്ങൾ പോലും പ്രവാചകൻമാരുടെ സ്ഥാനപദവികൾ വെച്ചു നോക്കുമ്പോൾ കേവലം മര്യാദകേടായി ഗണിക്കപ്പെട്ടേക്കും. അല്ലെങ്കിൽ, ഏതെങ്കിലും ഒരു വിഷയത്തിൽ ഏറ്റവും അഭികാമ്യമായ ഒരു നയത്തിന് പകരം, അതിന്റെ താഴെ കിടയിലുള്ള മറ്റൊരു നയംസാധാരണക്കാരെ അപേക്ഷിച്ചു ഈ നയം അനുവദനീയ മായിരിക്കാമെങ്കിലും-അവർ സ്വീകരിച്ചുവെങ്കിൽ അവരെ സംബന്ധിച്ചിടത്തോളം അതു സംഗതികളായിരിക്കും പ്രവാ ചകൻമാരുടെ പാപങ്ങൾ നല്ല ആളുകളുടെ നൻമകളായി ഗണിക്കപ്പെടുന്ന ചില കാര്യ ങ്ങൾ അല്ലാഹുവിങ്കൽ സാമീപ്യം സിദ്ധിച്ച മഹാൻമാരുടെ തിൻമകളായി ഗണിക്കപ്പെ ട്ടേക്കും. ( ) എന്ന് പറയുന്നത് ഇൗ അടിസ്ഥാനത്തിലാണ്. അങ്ങിനെയുള്ള പോരായ്മയിൽനിന്നും അവർ സംശുദ്ധരായിരിക്കുവാൻ വേണ്ടിയാണ് അല്ലാഹു അവരോട് പാപമോചനം തേടുവാൻ കൽപ്പിക്കുന്നത്. (ഇൗ വിഷയകമായി സൂ:സ്വാദ് 34-38 ന്റെ വിവരണത്തിൽ വായിച്ച വിവരങ്ങൾ ഇവിടെയും ഓർക്കുക) നബിമാരുടെ പാപമോചനം തേടലിനെപ്പറ്റി പ്രസ്താവിക്കുന്നതിലും, അവരോട് അതിന് കൽപിക്കുന്നതിലും മറ്റൊരു രഹസ്യം കൂടി അടങ്ങിയിരിക്കുന്നു. എല്ലാ വിഷ യത്തിലും പ്രവാചകൻമാർ സമുദായത്തിന് മാതൃക നൽകേണ്ടതുണ്ടല്ലോ. അതുകൊണ്ട് പാപങ്ങളെ സൂക്ഷിക്കുന്നതിലും, അവയെപ്പറ്റി സദാ മോചനം തേടിക്കൊണ്ടിരിക്കുന്ന തിലും അവർ സമുദായത്തിന് മാതൃകാ പുരുഷൻമാരായിരിക്കുവാനുമുള്ള ഒരു പ്രത്യേക പ്രോത്സാഹനം കൂടിയാണത്. നബി˜യുടെ ഒരു തിരുവചനം കാണുക : "ഹേ, മനുഷ്യ രേ, നിങ്ങൾ അല്ലാഹുവിലേക്ക് പശ്ചാത്തപിക്കുക, ഞാൻ തന്നെ അവനിലേക്ക് ദിവസം നൂറു പ്രാവശ്യം പശ്ചാത്തപിക്കുന്നു' ( സ്ലഷ) ഇൗ അദ്ധ്യായത്തിന്റെ ആരംഭത്തിൽ (4,5 വചനങ്ങളിൽ) അല്ലാഹുവിന്റെ ദൃഷ്ടാന്ത ലക്ഷ്യങ്ങളിൽ തർക്കം നടത്തുന്നവരെപ്പറ്റി പറയുകയുണ്ടായി. പിന്നീട് 35-ാം വചന ത്തിലും അതാവർത്തിക്കുകയും, വിഷയത്തിൽ അല്ലാഹുവിനുള്ള കഠിനമായ കോപം രേഖപ്പെടുത്തുകയും, അഹംഭാവത്തിൽ നിന്നും സ്വേച്ഛാപരമായ ധിക്കാരത്തിൽ നിന്നു മാണ് തർക്ക സ്വഭാവം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. തുടർന്നുകൊണ്ട് അവന്റെ ഗർവ്വിന്റെ കഥ വിവരിക്കുകയും ചെയ്തു. വീണ്ടും അടുത്ത വചനത്തിലും അതാ, ഇൗ വിഷയം അല്ലാഹു ആവർത്തിക്കുന്നു!
40:56

إِنَّ ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ بِغَيۡرِ سُلۡطَٰنٍ أَتَىٰهُمۡ إِن فِي صُدُورِهِمۡ إِلَّا كِبۡرٞ مَّا هُم بِبَٰلِغِيهِۚ فَٱسۡتَعِذۡ بِٱللَّهِۖ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡبَصِيرُ

(56) നിശ്ചയമായും, അല്ലാഹു വിന്റെ "ആയത്തു'കളിൽ (സന്ദേശ ലക്ഷ്യങ്ങളിൽ) തങ്ങൾക്ക് വന്നുകി ട്ടിയ യാതൊരു അധികൃത ലക്ഷ്യവും കൂടാതെ തർക്കം നടത്തുന്നവർ, അവ രുടെ ഹൃദയങ്ങളിൽ, തങ്ങൾ എത്തി ച്ചേർന്നിട്ടില്ലാത്ത (അർഹരാകാത്ത) അഹംഭാവം അല്ലാതെ (മറ്റൊന്നും) ഇല്ല. ആകയാൽ, അല്ലാഹുവിനോട് ശരണം തേടിക്കൊള്ളുക, നിശ്ചയ മായും, അവൻ തന്നെയാണ് (എല്ലാം) കേൾക്കുന്നവനും കാണുന്നവനും. (56) അധികൃത ലക്ഷ്യവും (പ്രമാണവും) ഇല്ലാതെ തങ്ങൾക്ക് വന്നിട്ടുള്ള അവരുടെ നെഞ്ഞുകളിൽ (ഹൃദയങ്ങളിൽ)ഇ ല്ല അഹംഭാവം (ഗർവ്വ്) അല്ലാതെ അവരല്ല (അ തിന്ന് തക്ക അർഹതയുള്ളവർ) ആകയാൽ നീ ശരണം തേടുക അല്ലാഹു വിൽ, അല്ലാഹുവിനോട് നിശ്ചയമായും അവൻ തന്നെ കേൾക്കുന്നവൻ കാണുന്നവൻ അല്ലാഹുവിന്റെ സന്ദേശലക്ഷ്യങ്ങളിലും, ദൃഷ്ടാന്തങ്ങളിലും അവൻ ദുസ്തർക്കം നടത്തുവാനുള്ള കാരണം അവരുടെ ഗർവ്വും അഹംഭാവവും മാത്രമാണ്. എന്നാൽ, അങ്ങിനെ ഗർവ് നടിക്കുവാൻ തക്ക അർഹതയോ, യോഗ്യതയോ, ന്യായമോ അവർക്കുണ്ടോ? ഇല്ല. അതിനുമാത്രം അവരില്ല. എന്നിരിക്കെ, അതിനെച്ചൊല്ലി പരിഭവി ക്കേണ്ടതില്ല. അവർ മൂലവും, അല്ലാതെയും ഉണ്ടാകാവുന്ന കെടുതികളിൽ നിന്ന് അല്ലാ ഹുവിൽ ശരണം തേടുക മാത്രമേ വേണ്ടൂ. അവൻ എല്ലാം കേട്ടും കണ്ടും കൊണ്ടിരി ക്കുന്നവനാണല്ലോ.
40:57–59

لَخَلۡقُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ أَكۡبَرُ مِنۡ خَلۡقِ ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَعۡلَمُونَ

وَمَا يَسۡتَوِي ٱلۡأَعۡمَىٰ وَٱلۡبَصِيرُ وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ وَلَا ٱلۡمُسِيٓءُۚ قَلِيلٗا مَّا تَتَذَكَّرُونَ

إِنَّ ٱلسَّاعَةَ لَأٓتِيَةٞ لَّا رَيۡبَ فِيهَا وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ

(57) ആകാശങ്ങളെയും, ഭൂമി യെയും സൃഷ്ടിക്കൽ മനുഷ്യരെ സൃഷ്ടിക്കുന്നതിനേക്കാൾ വലിയ കാര്യംതന്നെ. എങ്കിലും മനുഷ്യരിൽ അധികമാളും അറിയുന്നില്ല. (58) അന്ധനും, കാഴ്ചയുള്ള വനും സമമാകുകയില്ല; വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവരും, ദുഷ്ക്കർമി യുമാകട്ടെ, (അവരും സമമാകുക) ഇല്ല. എന്തോ (വളരെ) കുറച്ചേ നിങ്ങൾ ഉറ്റാലോചിക്കുന്നുള്ളൂ! (59) നിശ്ചയമായും, അന്ത്യഘട്ടം വരുന്നതുതന്നെ-അതിൽ സന്ദേഹമേ ഇല്ല. എങ്കിലും, മനുഷ്യരിൽ അധിക മാളും വിശ്വസിക്കുന്നില്ല. (57) ആകാശങ്ങളെ സൃഷ്ടിക്കൽ ഭൂമിയും അധികം വലുത് (തന്നെ) മനുഷ്യരെ സൃഷ്ടിക്കുന്നതിനെക്കാൾ എങ്കി ലും, പക്ഷേ മനുഷ്യരിൽ അധികവും അറിയുന്നില്ല (58) സമമാവുക(ഒക്കുക)യില്ല അന്ധൻ കാഴ്ചയുള്ളവനും വിശ്വസിച്ചവരും സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ദുഷ്ക്കർമിയും (തിന്മ ചെയ്യുന്നവരും)ഇല്ല എന്തോ (വളരെ) കുറച്ചു (മാത്രം) നിങ്ങൾ ഉറ്റാലോചിക്കുന്നു. (59) നിശ്ചയമായും അന്ത്യ ഘട്ടം, നാഴിക വരുന്നത് തന്നെ സന്ദേഹമേ ഇല്ല അതിൽ എങ്കിലും മനുഷ്യരിൽ അധികവും വിശ്വസിക്കുന്നില്ല. അടുത്ത വചനം മനിരുത്തുക. പ്രാർത്ഥനയാകുന്ന യെ സംബന്ധിച്ചു പലതും അതിൽ നിന്ന് മനിലാക്കാവുന്നതാണ്:
40:60

وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ

(60) (ഹേ, മനുഷ്യരേ) നിങ്ങളുടെ റ∫് പറയുന്നു: നിങ്ങൾ എന്നെ വിളി ക്കുവിൻ ധ എന്നോട് പ്രാർത്ഥിക്കു വിൻ പ , ഞാൻ നിങ്ങൾക്ക് ഉത്തരം നൽകാം. നിശ്ചയമായും, എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹം ഭാവം നടിക്കുന്നവർ നിന്ദ്യരായ നില യിൽ (താമസംവിനാ) ജഹന്നമിൽ പ്രവേശിക്കുന്നതാണ്. (60) നിങ്ങളുടെ റ∫് പറയുന്നു, പറയുകയാണ് നിങ്ങളെന്നെ വിളിക്കുവിൻ, പ്രാർത്ഥിക്കുവിൻ നിങ്ങൾക്ക് ഞാൻ ഉത്തരം നൽകാം, നൽകും നിശ്ചയമായും അഹംഭാവം നടിക്കുന്നവർ എനിക്ക് ആരാധന ചെയ്യുന്നതിന് അവർ അടുത്ത് പ്രവേശിക്കും ജഹന്നമിൽ, നരകത്തിൽ നന്ദ്യരായി, ഈ വചനങ്ങളിൽ നിന്നും പലതും മനിലാക്കുവാനുണ്ട് : 1) അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കുവിൻ എന്നു പറയാതെ, നിങ്ങളുടെ റ∫് പറ യുന്നു, എന്നെ വിളിച്ചു പ്രാർത്ഥിക്കുവിൻ ( ) എന്നത്രെ അല്ലാഹു പറഞ്ഞത്. ഞാൻ നിങ്ങളുടെ റ∫ുംരക്ഷിതാവുംനിങ്ങൾ എല്ലാവരും എന്റെ അടി യാൻമാരുമായ സ്ഥിതിക്ക് നിങ്ങൾ എന്നെ വിളിച്ചു പ്രാർത്ഥിക്കാതിരിക്കുവാൻ നിർവ്വാ ഹമില്ല, അതു നിങ്ങളുടെ സ്വാഭാവികമായ ഒരു കടമയാണ്. മറ്റാരെയും വിളിച്ച് പ്രാർത്ഥി ക്കുവാൻ നിങ്ങൾക്ക് അവകാശമോ, ന്യായമോ, ആവശ്യമോ ഇല്ല. എന്ന് താൽപര്യം. 2) പ്രാർത്ഥിക്കുന്നവന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകുവാൻ അല്ലാഹു എപ്പോഴും സന്നദ്ധനാണ്. അതിൽ യാതൊരു വൈമനസ്യവും അവന്നില്ല. ഞാൻ നിങ്ങൾക്ക് ഉത്തരം എന്നുള്ള നിരുപാധികമായ വാഗ്ദാനം അതാണ് ചൂണ്ടിക്കാ ട്ടുന്നത് 3) ഇബാദത്താണ്. അത് ആരാധനയിൽപെട്ടതാണ്. പ്രാർത്ഥനയും തുടർന്നുള്ള വാക്യത്തിൽ എന്നെ വിളിച്ചു പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ എന്നു പറയാതെ എന്നെ ആരാധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിക്കുന്നവർ ( ) എന്ന പ്രയോഗം ഇതാണ് കാട്ടിത്തരുന്നത് 4) അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിക്കാതെയും, അവന് ആരാധന ചെയ്യാതെയും ഇരിക്കുന്നതും, ആ രണ്ടിലും അവന് പുറമെ മറ്റുള്ളവരെകൂടി പങ്ക് ചേർക്കുന്നതും വാസ്തവത്തിൽ ഗർവ്വും, അംഹഭാവവുമാണ്. സ്രഷ്ടാവും രക്ഷിതാവും അവനായിരിക്കെ, മറ്റുള്ളവരെല്ലാം അവന്റെ അടിമകളും സൃഷ്ടികളുമായിരിക്കെ, അതിനുള്ള കാരണം വ്യക്തമാണല്ലോ. എന്നെ ആരാധിക്കാത്തവർ എന്നോ മറ്റോ പറയാതെ എന്നെ ആരാ ധിക്കുന്നതിനെക്കുറിച്ച് അഹംഭാവം നടിച്ചവർ എന്ന വാക്കിൽ നിന്ന്, ഇതു മനിലാ ക്കാം. ആരാധകളെല്ലാം അല്ലാഹുവിനെമാത്രമേ പാടുള്ളൂവെന്ന് പറയേണ്ടതില്ല. അല്ലാഹു വിനല്ലാത്ത ആരാധന കുഫ്റും ശിർക്കും (അവിശ്വാസവും, ബഹുദൈവവിശ്വാസവും) ആയിരിക്കുന്നതാണ്. അപ്പോൾ, ആരാധനയുടെ ഒരു ഇനമായ-അതിലെ പ്രധാന ഇന മായ -വിളിച്ചു പ്രാർത്ഥിക്കലും അങ്ങിനെത്തന്നെ എന്ന് സ്പഷ്ടമാണ്. താഴെ കാണുന്ന ഹദീഥുകൾ ഇവിടെ സ്മർത്തവ്യമാകുന്നു : സാരം : 1. നബി ˜ പറഞ്ഞു: ആർ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നില്ലയോ അവന്റെമേൽ അല്ലാഹു കോപിക്കുന്നതാണ്. (അ; ഹാ) 2. തിരുമേനി ˜ പറഞ്ഞു: തന്നെയാണ് ഇബാദത്ത് തുടർന്നുകൊണ്ട് തിരു മേനി ഇൗ ആയത്ത് ഓതുകയും ചെയ്തു (അ; തി; ദാ; ന.) 3. തിരുമേനി ˜ പറഞ്ഞു: ഇബാദത്തിന്റെ മജ്ജയാണ് 4. ഇബാദത്തിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായതേതെന്ന് തിരുമേനി ˜ യോട് ചോദി ക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: മനുഷ്യൻ തനിക്കുവേണ്ടി പ്രാർത്ഥിക്കലാകുന്നു. (ബു ഖാരി-അദ്ദേഹത്തിന്റെ അൽ അദബിൽ) 5. തിരുമേനി ˜ പറഞ്ഞു: പാപകരമായതിനോ, കുടുംബബന്ധം മുറിക്കുന്നതിനോ പ്രാർത്ഥിക്കാതിരിക്കുമ്പോൾധൃതികൂട്ടാതിരിക്കുന്ന പക്ഷം - മനുഷ്യന് പ്രാർത്ഥനക്ക് ചോദിക്കപ്പെട്ടു ധൃതികൂട്ടുക എന്നാലെന്താണ്? അവി ടുന്നു പറഞ്ഞു : ഞാൻ ചെയ്തു, ഞാൻ ചെയ്തു എന്നിട്ട് എനിക്ക് ഉത്തരം കിട്ടുന്നതായി കാണുന്നില്ല എന്നു (അക്ഷമനാ യി)പറയുകയും, അങ്ങനെ അന്നേരം മനു മടുത്ത് ഉപേക്ഷിക്കുകയും ചെയ്യുക ഇതാണ് ധൃതികൂട്ടൽ (മു.) ഇബാദത്തും ചെയ്യപ്പെടുവാനുള്ള അർഹത അല്ലാഹുവിന് മാത്രമാകുവാൻ കാരണം അടുത്ത ആയത്തിൽ കാണാം: വിഭാഗം - 7
40:61–63

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلَّيۡلَ لِتَسۡكُنُواْ فِيهِ وَٱلنَّهَارَ مُبۡصِرًاۚ إِنَّ ٱللَّهَ لَذُو فَضۡلٍ عَلَى ٱلنَّاسِ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يَشۡكُرُونَ

ذَٰلِكُمُ ٱللَّهُ رَبُّكُمۡ خَٰلِقُ كُلِّ شَيۡءٖ لَّآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُؤۡفَكُونَ

كَذَٰلِكَ يُؤۡفَكُ ٱلَّذِينَ كَانُواْ بِـَٔايَٰتِ ٱللَّهِ يَجۡحَدُونَ

(61) അല്ലാഹുവത്രെ നിങ്ങൾ അട ങ്ങിയിരിക്കുവാൻ വേണ്ടി രാത്രിയെ യും, (കണ്ണു)കാണാവുന്ന നിലയിൽ (പ്രകാശിതമായിക്കൊണ്ട്) പകലി നെയും നിങ്ങൾക്ക് ഉണ്ടാക്കിത്തന്ന വൻ. നിശ്ചയമായും, അല്ലാഹു ജന ങ്ങളുടെമേൽ ദയവ് (അഥവാ അനു ഗ്രഹം) ഉള്ളവൻതന്നെയാണ്. എങ്കിലും, മനുഷ്യരിൽ അധികമാളും നന്ദി ചെയ്യുന്നില്ല. (62) അങ്ങിനെയുള്ളവനെത്രെ, എല്ലാ വസ്തുവിന്റെയും സ്രഷ്ടാ വായ നിങ്ങളുടെ റ∫് ആയ അല്ലാഹു. അവനല്ലാതെ ആരാധ്യനേ ഇല്ല. എന്നിരിക്കെ, എങ്ങിനെയാണ് നിങ്ങൾ (സത്യംവിട്ട്) തെറ്റിക്കപ്പെടു ന്നത്?! (63) അല്ലാഹുവിന്റെ ആയ ത്തുകളെ (ലക്ഷ്യദൃഷ്ടാന്തങ്ങളെ) നിഷേധിച്ചുകൊണ്ടിരിക്കുന്നവർ അപ്രകാരം (സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നതാണ്. (61) അല്ലാഹു യാതൊരുവനത്രെ നിങ്ങൾക്ക് ഉണ്ടാക്കി (ഏർപ്പെ ടുത്തി)ത്തന്ന രാത്രിയെ നിങ്ങളതിൽ അടങ്ങിയിരിക്കുവാൻ വേണ്ടി പകലിനെയും കാണാവുന്നതായി, കാണത്തക്കതായി നിശ്ചയമാ യും, അല്ലാഹു ദയവ് (അനുഗ്രഹം)ഉള്ളവൻതന്നെ മനുഷ്യരുടെ മേൽ എങ്കിലും മനുഷ്യരിൽ അധികവും, മിക്കവരും നന്ദി (62) (അങ്ങിനെയുള്ള) അവൻ, അവനത്രെ അല്ലാഹു നിങ്ങളുടെ റ∫ായ, രക്ഷിതാവ് സൃഷ്ടിച്ചവൻ എല്ലാവസ്തുവെയും ആരാധ്യനേയില്ല അവനല്ലാതെ അപ്പോൾ എങ്ങിനെ, എങ്ങോട്ടാണ് നിങ്ങൾ തെറ്റിക്കപ്പെടുന്നു (63) അപ്രകാരം തെറ്റിക്കപ്പെടുന്നു ആയിരുന്നവർ അല്ലാഹുവിന്റെ ആയത്തുകളെ നിഷേധിച്ചുകൊണ്ടി രിക്കും
40:64–65

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ قَرَارٗا وَٱلسَّمَآءَ بِنَآءٗ وَصَوَّرَكُمۡ فَأَحۡسَنَ صُوَرَكُمۡ وَرَزَقَكُم مِّنَ ٱلطَّيِّبَٰتِۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡۖ فَتَبَارَكَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ

هُوَ ٱلۡحَيُّ لَآ إِلَٰهَ إِلَّا هُوَ فَٱدۡعُوهُ مُخۡلِصِينَ لَهُ ٱلدِّينَۗ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

(64) അല്ലാഹുവത്രെ, നിങ്ങൾക്കു ഭൂമിയെ വാസസ്ഥലവും, ആകാ ശത്തെ ഒരു കെട്ടിടവും ധ മേല്പു രയും പ ആക്കിത്തന്നവൻ. അവൻ നിങ്ങളെ രൂപപ്പെടുത്തുകയും, എന്നിട്ട് നിങ്ങളുടെ രൂപങ്ങളെ നന്നാ ക്കുകയും ചെയ്തു; നിങ്ങൾക്ക് വിശേഷപ്പെട്ട വസ്തുക്കളിൽ നിന്ന് അവൻ ആഹാരം (അഥവാ ഉപജീവ നം) നൽകുകയും ചെയ്തു. അങ്ങിനെയുള്ളവനാണ് നിങ്ങ ളുടെ റ∫ായ അല്ലാഹു അപ്പോൾ, (സർവ്വ) ലോകരക്ഷിതാവായ അല്ലാഹു എത്രയോ മാഹാത്മ്യമേറി യവനാകുന്നു! (65) അവനത്രെ ജീവത്തായുള്ള വൻ. അവനല്ലാതെ ആരാധ്യനേ ഇല്ല. അതിനാൽ, മതം (അഥവാ കീഴ്വണ ക്കം) അവന് (മാത്രം) നിഷ്കളങ്കമാ ക്കിക്കൊണ്ട് അവനെ വിളി(ച്ചു പ്രാർത്ഥി)ക്കുവിൻ. ലോകരുടെ രക്ഷിതാവായ അല്ലാഹുവിനാണ് സർവ്വസ്തുതിയും! (64) അല്ലാഹു ആക്കിയവനത്രെ നിങ്ങൾക്ക് ഭൂമിയെ താവളം(താമസസ്ഥലം) ആകാശത്തെ കെട്ടിടം, എടുപ്പ് നിങ്ങളെ അവൻ രൂപപ്പെടുത്തുകയും ചെയ്തു എന്നിട്ടവൻ നന്നാക്കി (ഭംഗിയാ ക്കി) നിങ്ങളുടെ രൂപങ്ങളെ നിങ്ങൾക്കവൻ (ആഹാരം ഉപജീവ നം)നൽകുകയും ചെയ്തു വിശിഷ്ട(നല്ല, പരിശുദ്ധ)മായവയിൽ നിന്ന് നിങ്ങളുടെ റ∫്, റ∫ായ അപ്പോൾ മാഹാത്മ്യം (നൻമ, മേൻമ) ഏറിയിരിക്കുന്നു അല്ലാഹു ലോക (രുടെ) രക്ഷിതാവായ (65) അവനത്രെ ജീവത്തായുള്ളവൻ, (സാക്ഷാൽ) ജീവിക്കുന്നവൻ ആരാധ്യനേ ഇല്ല അവനല്ലാതെ ആകയാൽ അവനെ വിളിക്കുക, പ്രാർത്ഥിക്കുക അവന് നിഷ്കളങ്കമാക്കിക്കൊണ്ട് മതം, കീഴ്വണക്കം (സർവ്വ) സ്തുതി അല്ലാഹുവിനാണ് ലോകരക്ഷി താവായ പ്രാർത്ഥനയും, ആരാധനയും അല്ലാഹുവിനു മാത്രമേ പാടുള്ളൂവെന്നതിനുള്ള കാര ണങ്ങൾ പലതും വിവരിച്ചശേഷം, അതുകൊണ്ട് അവനെ മാത്രം വിളിച്ചു പ്രാർത്ഥിക്കു കയും, ആരാധിക്കുകയും വേണമെന്ന് വീണ്ടും ഉൽബോധിപ്പിക്കുന്നു. അതോടുകൂടി, തക്കതായ ദൃഷ്ടാന്തങ്ങൾ മുഖേന സംശയാതീതമായി ഈ യാഥാർത്ഥ്യം സ്ഥാപിച്ചു കഴിഞ്ഞതിന്റെ പേരിൽ അല്ലാഹുവിന് സ്തുതി രേഖപ്പെടുത്തുകയും ചെയ്യുന്നു.
40:66

۞قُلۡ إِنِّي نُهِيتُ أَنۡ أَعۡبُدَ ٱلَّذِينَ تَدۡعُونَ مِن دُونِ ٱللَّهِ لَمَّا جَآءَنِيَ ٱلۡبَيِّنَٰتُ مِن رَّبِّي وَأُمِرۡتُ أَنۡ أُسۡلِمَ لِرَبِّ ٱلۡعَٰلَمِينَ

(66) (നബിയേ) പറയുക: എന്റെ രക്ഷിതാവിൽ നിന്ന് എനിക്ക് തെളിവു കൾ വന്നിരിക്കെ, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു(പ്രാർത്ഥിച്ചു) വരുന്നവരെ ഞാൻ ആരാധിക്കുന്നത് എന്നോട് വിരോധിക്കപ്പെട്ടിരിക്കുന്നു; ലോകരുടെ രക്ഷിതാവിന് ഞാൻ കീഴൊതുങ്ങണമെന്ന് എന്നോട് കൽപി ക്കപ്പെടുകയും ചെയ്തിരിക്കുന്നു. (66) നീ പറയുക നിശ്ചയമായും ഞാൻ നിരോധിക്കപ്പെട്ടിരിക്കുന്നു ഞാൻ ആരാധിക്കൽ നിങ്ങൾ വിളിച്ചുപ്രാർത്ഥിക്കുന്നവരെ അല്ലാഹുവിന് പുറമെ എനിക്ക് വന്നിരിക്കെ തെളിവുകൾ എന്റെ റ∫ിന്റെ പക്കൽ നിന്ന് ഞാൻ (എന്നോട്)കൽപിക്കപ്പെടുകയും ചെയ്തിരിക്കുന്നു ഞാൻ കീഴൊതുങ്ങുവാൻ, അനുസരിക്കണമെന്ന് ലോകരുടെ രക്ഷി താവിന് അതുകൊണ്ട് ആരാധനയിൽ നിങ്ങളുടെ കൂട്ടത്തിൽ ചേരുവാനോ, അതു സമ്മതി ക്കുവാനോ എനിക്ക് നിവൃത്തിയില്ല എന്ന് താൽപര്യം.
40:67

هُوَ ٱلَّذِي خَلَقَكُم مِّن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ مِنۡ عَلَقَةٖ ثُمَّ يُخۡرِجُكُمۡ طِفۡلٗا ثُمَّ لِتَبۡلُغُوٓاْ أَشُدَّكُمۡ ثُمَّ لِتَكُونُواْ شُيُوخٗاۚ وَمِنكُم مَّن يُتَوَفَّىٰ مِن قَبۡلُۖ وَلِتَبۡلُغُوٓاْ أَجَلٗا مُّسَمّٗى وَلَعَلَّكُمۡ تَعۡقِلُونَ

(67) അവനത്രെ, നിങ്ങളെ മണ്ണിൽനിന്നും, പിന്നെ ഇന്ദ്രിയത്തു ള്ളിയിൽ (ശുക്ലബീജത്തിൽ) നിന്നും, പിന്നീടു രക്തപിfiത്തിൽ നിന്നു മായി സൃഷ്ടിച്ചവൻ, പിന്നീട്, പുറ ത്തുവരുത്തുന്നു; പിന്നെ, നിങ്ങൾ നിങ്ങളുടെ പൂർണശക്തി (യൗവനം) പ്രാപിക്കും വരേക്കും (വളർത്തിക്കൊ ണ്ടുവരുന്നു); പിന്നെ, നിങ്ങൾ വൃദ്ധൻമാരായിത്തീരുന്നതുവരേക്കും (അ വശേഷിപ്പിക്കുന്നു) . (അതിന്) മുമ്പേ, കാലം തീർന്ന് (മരണപ്പെട്ട്) പോകുന്നവരും നിങ്ങളിലുണ്ട്; നിർണയിക്കപ്പെട്ട ഒരവധിയിൽ നിങ്ങൾ എത്തിച്ചേരേണ്ടതിനും, നിങ്ങൾ മനിരുത്തുവാൻ വേണ്ടി യും ആകുന്നു (ഇതെല്ലാം) (67) അവൻ നിങ്ങളെ സൃഷ്ടിച്ചവൻ മണ്ണിനാൽ, മണ്ണിൽനിന്ന് പിന്നെ ഇന്ദ്രിയത്തുള്ളിയിൽനിന്നും പിന്നെ രക്തപി fiത്തിൽ നിന്നും പിന്നെ നിങ്ങളെ അവൻ പുറപ്പെടുവിക്കുന്നു ശിശുക്കളായി പിന്നെ നിങ്ങൾ എത്തുന്നതിനുവേണ്ടിയും, നിങ്ങൾ പ്രാപിക്കു ന്നതുവരേക്കും നിങ്ങളുടെ ഏറ്റവും ശക്തമായ അവസരം, പൂർണശക്തി പിന്നെ നിങ്ങൾ ആകുന്നതിനും, ആകുംവരേക്കും വൃദ്ധൻമാർ, വയ ൻമാർ നിങ്ങളിലുണ്ട് കാലംകഴിയുന്നവർ മുമ്പ്, മുമ്പേ നിങ്ങൾ എത്തുന്നതിനും, എത്തുന്നതുവരേക്കും ഒരവധിയിൽ നിർണയിക്കപ്പെട്ട നിങ്ങളായേക്കുവാൻ വേണ്ടിയും, ആയേക്കുകയും ചെയ്യാം മനിരുത്തു(വാൻ), ബുദ്ധികൊടുക്കുന്ന, ചിന്തിക്കുന്ന(വർ) സൂ: ഹജ്ജ് 5 ലും, സൂ: 12-16 ലും അവയുടെ വ്യാഖ്യാനത്തിലും പ്രസ്താ വിച്ച സംഗതികൾ ഇവിടെയും ഓർക്കുക, നിർണയിക്കപ്പെട്ട അവധി ( ) എന്നു പറഞ്ഞത് ഓരോ വ്യക്തിയുടെ ആയുഷ്ക്കാലമായി നിശ്ചയിക്കപ്പെട്ട അവധിയായിരി ക്കും. അല്ലെങ്കിൽചിലർ പറയുന്നതുപോലെമനുഷ്യ സമുദായത്തിന്റെ മൊത്തത്തി ലുള്ള അവധിയാകുന്ന അന്ത്യനാളും ആയിരിക്കാവുന്നതാണ്.
40:68

هُوَ ٱلَّذِي يُحۡيِۦ وَيُمِيتُۖ فَإِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

(68) അവൻതന്നെയാണ് ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവൻ. എന്നാൽ, ഒരു കാര്യം അവൻ തീരുമാനിച്ചാൽ, അതിനെക്കു റിച്ച് ഉണ്ടാകുക എന്നു അവൻ പറ യുകമാത്രം ചെയ്യുന്നു. അപ്പോൾ അതുണ്ടാകുന്നതാണ്. (68) അവൻ യാതൊരുവൻ അവൻ ജീവിപ്പിക്കുന്നു മരണ പ്പെടുത്തുകയും ചെയ്യുന്നു എന്നാൽ അവൻ തീരുമാനിച്ചാൽ, വിധിച്ചാൽ ഒരു കാര്യം എന്നാലവൻ പറയുക മാത്രം ചെയ്യുന്നു അതിനെക്കുറിച്ച് ഉണ്ടാവുക എന്ന് അപ്പോഴത് ഉണ്ടാകും. അല്ലാഹുവിന്റെ ആയത്തുകളിൽ തർക്കം നടത്തുന്ന ധിക്കാരികളെക്കുറിച്ച് ഈ അദ്ധ്യായത്തിൽ മൂന്ന് പ്രാവശ്യം ഇതിനുമുമ്പ് അല്ലാഹു ആവർത്തിച്ച് ആക്ഷേപിക്കുക യുണ്ടായി. അടുത്ത ആയത്തിൽ എനിയും -നാലാമതൊരു പ്രാവശ്യംകൂടി - അതാ അവരെക്കുറിച്ച് വളരം ശക്തമായി ആക്ഷേപിക്കുന്നു! അവരുടെ അന്തരംഗം എന്താ ണെന്ന് വെളിപ്പെടുത്തുകയും, അതോടൊപ്പം അവർക്ക് നേരിടുവാനിരിക്കുന്ന ഭാവിയെ പ്പറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു! വിഭാഗം - 8
40:69–74

أَلَمۡ تَرَ إِلَى ٱلَّذِينَ يُجَٰدِلُونَ فِيٓ ءَايَٰتِ ٱللَّهِ أَنَّىٰ يُصۡرَفُونَ

ٱلَّذِينَ كَذَّبُواْ بِٱلۡكِتَٰبِ وَبِمَآ أَرۡسَلۡنَا بِهِۦ رُسُلَنَاۖ فَسَوۡفَ يَعۡلَمُونَ

إِذِ ٱلۡأَغۡلَٰلُ فِيٓ أَعۡنَٰقِهِمۡ وَٱلسَّلَٰسِلُ يُسۡحَبُونَ

Passage continues through verse 40:74.

(69) അല്ലാഹുവിന്റെ ആയത്തുക ളിൽ തർക്കം നടത്തുന്നവരിലേക്ക് നീ (നോക്കി)കാണുന്നില്ലേ, അവർ എങ്ങിനെയാണ് (സത്യത്തിൽ നിന്ന്) തിരിച്ചുവിടപ്പെടുന്നത്?! (70) വേദഗ്രമ്ലത്തെയും, നമ്മുടെ റസൂലുകളെ (ദൂതൻമാരെ) നാം ഏതൊന്നുമായി അയച്ചുവോ അതി നെയും വ്യാജമാക്കുന്നവരത്രെ (അ വർ). എന്നാൽ, വഴിയെ അവർക്ക് അറിയാറാകും! (71) (അതെ) അവരുടെ കഴുത്തു കളിൽ ആമങ്ങളാകുമ്പോൾ; ചങ്ങല കളും! (അവയുമായി) അവർ വലിച്ചി ഴക്കപ്പെടും. (72) ചുട്ടുതിളക്കുന്ന വെള്ള ത്തിൽ! പിന്നീട് അവരെ നരകത്തിൽ (ഇട്ട്) കത്തിക്കപ്പെടും. (73) പിന്നെ, അവരോട് പറയ പ്പെടും നിങ്ങൾക്ക് പങ്കുചേർത്തുവ ന്നിരുന്നവർ എവിടെ? (74) അല്ലാഹുവിന് പുറമെ (പങ്കു ചേർത്തിരുന്നവർ)! അവർ പറയും : അവർ ഞങ്ങളെ വിട്ട്(മറഞ്ഞ്) കാണാ തായിപ്പോയി! (അല്ല-) പക്ഷെ, ഞങ്ങൾ മുമ്പ് യാതൊന്നിനെയും വിളിച്ചു (പ്രാർത്ഥി)ച്ചിരുന്നില്ല. ഇതു പോലെ അല്ലാഹു അവിശ്വാസികളെ വഴിപിഴവിലാക്കുന്നു. (69) നീ കണ്ടില്ലേ, നോക്കുന്നില്ലേ തർക്കം നടത്തുന്നവരി ലേക്ക് അല്ലാഹുവിന്റെ ആയത്തുകളിൽ എങ്ങിനെ അവർ തിരിച്ചു വിടപ്പെടുന്നു (തെറ്റിപ്പോകുന്നു) (70) വ്യാജമാക്കിയവരാണ് വേദ ഗ്രമ്ലത്തെ യാതൊന്നിനെയും അതുമായി (അതുകൊണ്ട്) നാമയച്ചു നമ്മുടെ റസൂലുകളെ എന്നാൽ (അതിനാൽ) വഴിയെ അവർക്ക് അറിയാം, അറിയും (71) ആമങ്ങൾ (വിലങ്ങുകൾ) ആകുമ്പോൾ അവരുടെ കഴുത്തുകളിൽ ചങ്ങലകളും അവർ വലിച്ചിഴക്കപ്പെടും (72) ചുട്ടുതിളക്കുന്ന വെള്ളത്തിൽ പിന്നെ നരകത്തിൽ, അന്മിയിൽ അവരെ ഇട്ടു കത്തിക്കപ്പെടും (73) പിന്നെ പറയപ്പെടും അവരോട് എവിടെ നിങ്ങൾ ആയിരുന്നത് പങ്കുചേർത്തു വരുക (74) അല്ലാഹുവിന് പുറമെ അവർ പറയും അവർ ഞങ്ങളെ വിട്ടുപോയി(മറഞ്ഞു, കാണാതാ യി) പക്ഷെ, എങ്കിലും ഞങ്ങൾ വിളിച്ചിരുന്നില്ല, പ്രാർത്ഥിക്കുമായിരു ന്നില്ല മുമ്പ് യാതൊന്നിനെയും അതു (ഇതു)പോലെ, അപ്രകാരം അല്ലാഹു വഴിപിഴവിലാക്കുന്നു അവിശ്വാസികളെ അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചാരാധിച്ചിരുന്ന ദൈവങ്ങളൊക്കെ എവിടെ പ്പോയി? ആരും നിങ്ങളെ സഹായിക്കാനില്ലേ ? എന്നൊക്കെ അവരോട് പരിഹാസപൂർവ്വം ചോദിക്കപ്പെടും. അപ്പോൾ അവർ പറയുന്ന മറുപടികളാണിത്: അവർ ഞങ്ങളെ വിട്ട് എവിടെയോ മറഞ്ഞുപോയി ; അവരെക്കൊണ്ട് ഒരു ഉപകാരവും ഞങ്ങൾക്ക് കിട്ടിയിട്ടി ല്ല. അത്രയുമല്ല, വാസ്തവത്തിൽ, ഞങ്ങൾ ആരെയും വിളിച്ചു പ്രാർത്ഥിച്ചിട്ടേയില്ല എന്നൊക്കെ ആദ്യം തങ്ങളുടെ ദൈവങ്ങളെ അവർ പഴിക്കുകയും, പിന്നീട് അവയുടെ ആരാധനയെത്തന്നെ നിഷേധിക്കയും ചെയ്യുന്നു. സൂ: ഈ രംഗം വിവരിച്ച സ്ഥലത്ത് അവരെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു: പിന്നീട് അവരുണ്ടാകുന്ന കുഴപ്പം, ഞങ്ങളുടെ റ∫ായ അല്ലാഹുതന്നെയാണ (സത്യം)! ഞങ്ങൾ മുശ്രിക്കുകൾ ആയിരുന്നില്ല എന്നു പറയുന്നതല്ലാതെ മറ്റൊന്നുമായിരിക്കയില്ല. അവർ അവരുടെ സ്വന്തം പേരിൽ തന്നെ കളവു പറയുന്നത് എപ്രകാരമാണെന്ന് നോക്കുക! അവർ കെട്ടിച്ചമച്ചി രുന്നവ അവരിൽ നിന്നും മറഞ്ഞു കാണാതാവുകയും ചെയ്യുന്നതാണ്. ( 2422 ) ഇത്രയും ദുരവസ്ഥക്ക് എന്താണെന്ന് അല്ലാഹു അവരെ ഓർമപ്പെടു ത്തുന്നു:
40:75–77

ذَٰلِكُم بِمَا كُنتُمۡ تَفۡرَحُونَ فِي ٱلۡأَرۡضِ بِغَيۡرِ ٱلۡحَقِّ وَبِمَا كُنتُمۡ تَمۡرَحُونَ

ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ

فَٱصۡبِرۡ إِنَّ وَعۡدَ ٱللَّهِ حَقّٞۚ فَإِمَّا نُرِيَنَّكَ بَعۡضَ ٱلَّذِي نَعِدُهُمۡ أَوۡ نَتَوَفَّيَنَّكَ فَإِلَيۡنَا يُرۡجَعُونَ

(75) "അതൊക്കെ, ഭൂമിയിൽവെച്ച് ന്യായമില്ലാത്ത വിധത്തിൽ നിങ്ങൾ ആഹ്ളാദം കൊണ്ടിരുന്നത്കൊ ണ്ടും, നിങ്ങൾ അഹന്ത കാണിച്ചിരു ന്നതുകൊണ്ടുമാകുന്നു (സംഭവിച്ചത്) (76) "നരകത്തിന്റെ വാതിലുക ളിൽക്കൂടി, - അതിൽ നിത്യവാസിക ളെന്ന നിലയിൽനിങ്ങൾ പ്രവേശിച്ചു കൊള്ളുവിൻ. എന്നാൽ, അഹംഭാവി കളുടെ പാർപ്പിടം വളരെ ചീത്ത തന്നെ!' (77) അതുകൊണ്ട് (നബിയേ) ക്ഷമിച്ചുകൊള്ളുക. നിശ്ചയമായും, അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥ മാകുന്നു. എനി, നാം അവരോട് താക്കീത് ചെയ്യുന്നതിൽ ചിലത് (ഒരു പക്ഷെ)നിനക്ക് നാം കാണിച്ചു തന്നേ ക്കുന്നതായാലും, അല്ലെങ്കിൽ, (അതി ന്മുമ്പായി നിന്റെ കാലം കഴിച്ച്) നിന്നെ നാം പിടിച്ചെടുക്കുന്നതാ യാലും, നമ്മുടെ അടുക്കലേക്കു തന്നെ അവർ മടക്കപ്പെടുന്നതാണ്. (75) അത് നിങ്ങളായിരുന്നതുകൊണ്ടാണ് ആഹ്ളാദം (പുളകം, സന്തോഷം) കൊളളുക ഭൂമിയിൽ ന്യായം (അർഹത) ഇല്ലാതെ നിങ്ങളായിരുന്നതുകൊണ്ടും അഹന്ത (അഹങ്കാരം) കാണി ക്കുക (76) നിങ്ങൾ പ്രവേശിക്കുവിൻ ജഹന്നമിന്റെ വാതിലുകളിൽ അതിൽ ശാശ്വതൻമാർ (സ്ഥിരവാസികൾ) ആയിക്കൊണ്ട് അപ്പോൾ എത്രയോ ചീത്ത അഹംഭാവികളുടെ പാർപ്പിടം (77) അതു കൊണ്ട് ക്ഷമിക്കുക നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥം (സത്യം, ന്യായം) ആണ് എന്നാൽ നിനക്ക് നാം കാട്ടിത്തന്നേക്കുന്നതായാൽ ചിലത് നാമവരോട് വാഗ്ദത്തം (താക്കീത്)ചെയ്യുന്ന അല്ലെ പിടിച്ചെടുക്കുന്ന (കാലം കഴിയുമാറാക്കുന്നതായാൽ എന്നാൽ നമ്മിലേക്ക്തന്നെ ർൾീഞ്ചിഘൃഞ്ചീഷ അവർ മടക്കപ്പെടുന്നു. അല്ലാഹുവിന്റെ ലക്ഷ്യങ്ങളിലും ദൃഷ്ടാന്തങ്ങളിലും കുതർക്കം നടത്തി സംതൃപ്ത രായിക്കൊണ്ടിരിക്കുന്ന അഹങ്കാരികളുടെ ചെയ്തികളും, സ്ഥിതിഗതികളും, വിസ്തരിച്ച് പറഞ്ഞശേഷം-അതാണല്ലോ ഇൗ സൂറത്തിലെ പ്രധാന സംസാര വിഷയംക്ഷമിച്ചു കൊണ്ട് സത്യപ്രബോധനം തുടരുവാനും, അവരുടെ പേരിലുള്ള ശിക്ഷാ നടപടി അല്ലാഹു എടുത്തുകൊള്ളുമെന്ന് സമാധാനിക്കുവാനും അല്ലാഹു നബി˜യെ ഉപദേശി ക്കുന്നു. മറ്റൊരിടത്ത് അല്ലാഹു ഇങ്ങിനെ പറയുന്നു: (നാം അവരോട് താക്കീത് ചെയ്യുന്ന തിൽ ചിലത് നിനക്ക് നാം കാണിച്ചുതരുന്നതായാലും, - നിന്നെ നാം പിടിച്ചെടുക്കുന്നതായാലും പ്രബോധനം ചെയ്യൽ മാത്രമാണ് നിന്റെ മേൽ - ബാധ്യ ത-ഉള്ളത്. വിചാരണ നമ്മുടെ മേലുമാണ് - ബാധ്യത - ഉള്ളത് (സൂ: : 40) നബി ˜യുടെ ജീവിതകാലത്തുതന്നെ അവർക്ക് വല്ല ശിക്ഷകളും ബാധിച്ചെന്നുവരാം. അല്ലെ ങ്കിൽ അതിനുമുമ്പായി അവിടുത്തെ കാലം കഴിഞ്ഞുപോയെന്നും വരാംരണ്ടായാലും ശരി-അവരുടെ കാര്യത്തിൽ സ്വീകരിക്കേണ്ടുന്ന നയം ഒന്നുതന്നെ, അതിൽ മാറ്റമില്ല എന്നു സാരം. എന്നാൽ, ബദ്ർ യുദ്ധത്തിൽ അവരുടെ നട്ടെല്ല് ഒടിഞ്ഞുപോയതും, അധികം താമസിയാതെ അറേബ്യാ ഉപദ്വീപിൽ ശിർക്കിന്റെയും കുഫ്റിന്റെയും തേർവാഴ്ച അവസാനിച്ച് അറബികളെല്ലാം ഇസ്ലാമിന്റെ പതാകയിൻകീഴിൽ അണി നിരന്നതും നബിയുടെ ജീവിതകാലത്തുതന്നെയാണല്ലോ. മേൽ വിവരിച്ചതെല്ലാം ഇൗ സമുദായത്തിന്റെ മാത്രം സ്വഭാവമല്ല, മുൻപ്രവാചകൻമാരുടെയും, അവരുടെ സമുദായ ങ്ങളുടെയും കാലത്തെ സ്ഥിതിഗതികളും ഇതിൽ നിന്ന് വ്യത്യസ്തമായിരുന്നില്ല എന്നു അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു.
40:78

وَلَقَدۡ أَرۡسَلۡنَا رُسُلٗا مِّن قَبۡلِكَ مِنۡهُم مَّن قَصَصۡنَا عَلَيۡكَ وَمِنۡهُم مَّن لَّمۡ نَقۡصُصۡ عَلَيۡكَۗ وَمَا كَانَ لِرَسُولٍ أَن يَأۡتِيَ بِـَٔايَةٍ إِلَّا بِإِذۡنِ ٱللَّهِۚ فَإِذَا جَآءَ أَمۡرُ ٱللَّهِ قُضِيَ بِٱلۡحَقِّ وَخَسِرَ هُنَالِكَ ٱلۡمُبۡطِلُونَ

(78) നിനക്ക് മുമ്പ് പല റസൂലു കളെ (ദൂതൻമാരെ) യും നാം അയക്കു കയുണ്ടായിട്ടുണ്ട്. നിനക്ക് നാം കഥനം ചെയ്തു (വിവരിച്ചു) തന്നിട്ടു ള്ളവർ അവരിലുണ്ട്. ഏതൊരു റസൂ ലിനും അല്ലാഹുവിന്റെ അനുമതിയോ ടെയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാൻ (നിവൃത്തി)ഇല്ല. എന്നാൽ, അല്ലാഹുവിന്റെ കല്പന വന്നാൽ, യഥാർത്ഥം അനുസരിച്ച് വിധി നടത്തപ്പെടും; അവിടെവെച്ച് വ്യർത്ഥകാരികൾ നഷ്ടത്തിലാവു കയും ചെയ്യും. (78) തീർച്ചയായും നാം അയച്ചിട്ടുണ്ട് പല ദൂതൻമാരെ നിന്റെ മുമ്പ് അവരിലുണ്ട് നാം കഥനം ചെയ്ത് (വിവരിച്ച്)തന്നവർ നിനക്ക് അവരിലുണ്ട് നാം കഥനം ചെയ്യാത്ത നിനക്ക് ഇല്ല, ഉണ്ടായിരുന്നില്ല, പാടില്ല ഒരു റസൂലിനും, ദൂതനും വരൽ, വരുവാൻ ഒരു ദൃഷ്ടാന്തവും കൊണ്ട് അല്ലാഹുവിന്റെ അനുമതിയോടെ യല്ലാതെ എന്നാൽ (അങ്ങനെ)വന്നാൽ അല്ലാഹുവിന്റെ കല്പന വിധി നടത്തപ്പെടും, തീരുമാനം ചെയ്യപ്പെടും യഥാർത്ഥ പ്രകാരം, മുറയനുസരിച്ച് നഷ്ടപ്പെടുകയും ചെയ്യും അവിടെവെച്ച് (അപ്പോൾ) വ്യർത്ഥ കാരികൾ (അന്യായം പ്രവർത്തിക്കുന്നവർ) പ്രസ്താവിക്കപ്പെട്ടിട്ടുള്ളവരും, പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്തവരുമായി എത്രയോ ദൈവദൂതൻമാർ മനുഷ്യ സമുദായത്തിൽ മുമ്പ് വരുകയുണ്ടായിട്ടുണ്ട്. ഇരു പത്തഞ്ചു പ്രവാചകൻമാരെപ്പറ്റി മാത്രമേ പ്രസ്താവിക്കപ്പെട്ടിട്ടുള്ളൂ. ആദം, ഇദ്രീസ്, നൂഹ്, ഹൂദ്, സ്വാലിഹ്, ലൂത്വ്, ഇബ്റാഹീം, ഇസ്ഹാക്വ്, യൂനുസ്, യൂസുഫ്, മൂസാ, ഹാറൂൻ, അയ്യൂബ്, അൽയസ ഉ്, ദുൽകിഫ്ൽ, ദാവൂദ്, സുലൈമാൻ, സകരിയ്യാ, യഹ്യാ, ഈസാ, മൂഹമ്മദ് മുസ്വ്തഫ ( )എന്നിവരാണവർ. ഇവരിൽപോലും ചിലരുടെ പേരുകൾ മാത്ര മോ, ചിലരെ സംബന്ധിച്ച ചുരുക്കം കഥകൾ മാത്രമോ ആണ് പറയപ്പെട്ടിട്ടുള്ളതും. അബൂദർറ്(റ) പ്രസ്താവിച്ചതായി ഇമാം അഹ്മദ് ഇപ്രകാരം ഉദ്ധരിക്കുന്നു : പ്രവാച കൻമാരുടെ എണ്ണം എത്രയാണെന്ന് ഞാൻ റസൂൽ തിരുമേനിയോട് ചോദിച്ചു, തിരുമേ നി പറഞ്ഞു : ഒരു ലക്ഷത്തി ഇരുപത്തിനാലായിരമാണ് ; അവരിൽ റസൂലുകളായുള്ള വർ മുന്നൂറ്റിപ്പതിമൂന്നും - (അതെ) ഒരു വമ്പിച്ച സംഘം-ആകുന്നു. "ജനങ്ങൾക്ക് സത്യവിശ്വാസം സ്വീകരിക്കുവാനാവശ്യമായ ദൃഷ്ടാന്തങ്ങൾ നൽക പ്പെട്ടിട്ടില്ലാത്ത ഒരാളും പ്രവാചകൻമാരിൽ ഉണ്ടായിട്ടില്ല'. യ്യല ശ്ശച്ഛള യ്യല സ്ലല) (ൽട്ടപ്പഥ ൽട്ടപ്പഥ ൽപ്പഷ്ടല യ്യല എന്നു നബി˜അരുളി ചെയ്തിട്ടുണ്ട്. എല്ലാ നബിമാർക്കും തന്നെ, ശത്രുക്കളും ഉണ്ടാകാതിരുന്നിട്ടില്ല. (സൂ: ഫുർക്വാൻ ; 31.) അവ ശ്യമായ ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ടായിരുന്നാൽപോലും, ചില പ്രത്യേക അമാ നുഷിക സംഭവങ്ങൾ തങ്ങൾക്ക് കാട്ടിത്തരണമെന്ന് അവർ പ്രവാചകൻമാരോട് ആവ ശ്യപ്പെടലും പതിവായിരുന്നു. അതുപോലെ, അറബി മുശ്രിക്കുകൾ നബി˜യോടും പലതും ആവശ്യപ്പെടുകയുണ്ടായി. എന്നാൽ, അങ്ങിനെയുള്ള ദൃഷ്ടാന്തങ്ങൾ ഒന്നും തന്നെ പ്രവാചകൻമാർക്ക് സ്വന്തം നിലയിൽ കാണിച്ചുകൊടുക്കുവാൻ കഴിവോ, പ്രാപ്തിയോ ഇല്ലെന്നും, അല്ലാഹുവിന്റെ അനുമതിയും സഹായവും ഉണ്ടെങ്കിൽ മാത്രമേ അതു സാധ്യമാകുകയുള്ളൂവെന്നും അല്ലാഹു മറ്റു പലേടത്തുമെന്നപോലെ - ഈ വച നത്തിലും ഉണർത്തുകയാണ്. നബിമാർ പ്രബോധനം ചെയ്യുന്ന തത്വങ്ങൾ ശരിയാണെന്ന് മനിലാക്കുവാൻ വേണ്ടുന്ന തെളിവുകളും, ദൃഷ്ടാന്തങ്ങളും ധാരാളം ഉണ്ടായിരിക്കെ, സത്യനിഷേധികൾ ആവശ്യപ്പെടുമ്പോൾ ചില പ്രത്യേക ദൃഷ്ടാന്തങ്ങൾ അവർക്ക് കാണിച്ചുകൊടുക്കപ്പെ ടുന്നത് സത്യം സ്ഥാപിക്കുവാനുള്ള പുതിയ തെളിവുകളെന്ന നിലക്കല്ല. അവരെ സത്യ ഭയപ്പെടുത്തുകയും, തങ്ങൾക്ക് വേണ്ടത്ര തെളിവുകൾ ലഭിച്ചില്ലെന്ന് കുതർക്കം പറയുവാൻ അവസരമില്ലാതാക്കുകയുമാണ് അതിന്റെ ഉദ്ദേശ്യം. എന്നാൽ, മുൻകാലചരിത്രം പരിശോധിച്ചാൽ, സത്യനിഷേധികൾ ഇത്തരം ദൃഷ്ടാന്ത ങ്ങൾ കാണുന്ന വേളയിൽ സത്യത്തിലേക്ക് പശ്ചാത്തപിച്ചു മടങ്ങുന്നതിന് പകരം അത് ആഭിചാരമാണ്, ജാലവിദ്യയാണ് എന്നിങ്ങിനെയുള്ള ഏതെങ്കിലും കുതർക്കം പറഞ്ഞു നിഷേധത്തിൽ തന്നെ മൂടുറക്കുകയാണ് ചെയ്തിരുന്നതെന്ന് കാണാം. ഒന്നാമതായി, സത്യാന്വേഷണമല്ലപ്രവാചകന്മാർ അശക്തരാണെന്ന് വരുത്തി സത്യനിഷേധത്തെ അര ക്കിട്ടുറപ്പിക്കലാണ് - അവരുടെ ലക്ഷ്യം. കൂടാതെ, ബുദ്ധിവിശാലയില്ലായ്മയും, ചിന്താ ശൂന്യതയും ഈ നിഷേധത്തിന് കാരണമാണ്. അങ്ങിനെ, അവർ ആ ദൃഷ്ടാന്തങ്ങളെ പരസ്യമായി നിഷേധിക്കുമ്പോൾ, അവരോട് താക്കീത്ചെയ്യപ്പെട്ടിരിക്കുന്ന പൊതുശി ക്ഷക്ക് അവർ പാത്രമായിത്തീരുന്നതുമാണ.് ഇതിനി പല ഉദാഹരണങ്ങളും അല്ലാഹു വിവരിച്ചു തരുന്നുണ്ട്.മുൻ കാലത്തുള്ള ഓരോ റസൂലും ഏതെങ്കിലും ഒരു ജനതയിലേക്ക് മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നുവല്ലോ. നബി തിരുമേനി˜യുടെ ദൗത്യം ലോകജനതക്ക് ആകമാനമായതുകൊണ്ട്, സമുദായം പൊതുശിക്ഷക്ക് ബാധ കമാകുവാൻ സംഗതിയായിത്തീർന്നേക്കുന്ന ഇത്തരം ദൃഷ്ടാന്തങ്ങൾ അയക്കുന്നത് അല്ലാഹു നിറുത്തലാക്കിയിരിക്കുകയാണ്. സൂറത്തുൽ ഒരു വചന ത്തിൽനിന്നും മറ്റും ഈ വസ്തുത മനിലാക്കുവാൻ കഴിയും. അല്ലാഹു പറയുന്നു: (സാരം : ദൃഷ്ടാന്തങ്ങളെ അയക്കുന്നതിന് നമുക്ക് തട മായത്, മുൻഗാമികൾ അവയെ വ്യാജമാക്കിയതല്ലാതെ മറ്റൊന്നുമല്ല. ഥമൂദ് ഗോത്രത്തിന് ഒട്ടകത്തെ കാണ ത്തക്ക ഒരു ദൃഷ്ടാന്തമായി നാം നൽകി. എന്നിട്ടവർ അതിനെക്കൊണ്ട് അക്രമം പ്രവർത്തിച്ചു. ഭയപ്പെടുത്തുവാൻ വേണ്ടിയല്ലാതെ നാം ദൃഷ്ടാന്തങ്ങളെ അയക്കുന്നുമി ല്ല. (സൂ: : 59) (ആയത്ത്) എന്ന വാക്കിന് പ്രത്യക്ഷമായ അടയാളം ( ) അഥവാ ദൃഷ്ടാന്തം എന്നത്രെ വാക്കർത്ഥം. ഇതിന്റെ ബഹുവചനമാണ് (ആയാത്ത്) ബാഹ്യേന്ദ്രിയങ്ങൾ മുഖേനയോ, ബുദ്ധികൊടുത്തോ ഒരു കാര്യത്തെപ്പറ്റി മനിലാ ക്കുവാൻ ഉതകുന്ന എല്ലാ അടയാളങ്ങൾക്കും - അവ സാധാരണങ്ങളോ അസാധാരണ ങ്ങളോ ആവട്ടെ - ആയത്തുകൾ എന്നു പറയാം. വചനങ്ങൾ പല നിലക്കും ദൃഷ്ടാന്തങ്ങൾ ഉൾക്കൊള്ളുന്നവയായതുകൊണ്ട് അതിലെ വചനങ്ങൾക്ക് -സൂക്ത ങ്ങൾക്ക് - ആയത്തുകൾ എന്നു പറയപ്പെടുന്നു. ചിലപ്പോൾ അദ്ധ്യായത്തെസൂറത്തിനെ - ഉദ്ദേശിച്ചും ആയത്തു എന്നു പറയാറുണ്ട്. പ്രസ്താവനകൾ പരിശോധി ച്ചാൽ ഇതിനെല്ലാം ഉദാഹരണങ്ങൾ കാണാം. ഇവിടെ അതുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത് നബിമാരുടെ സത്യതക്ക് തെളിവായി അല്ലാഹു വെളിപ്പെടുത്താറുള്ള അസാധാരണങ്ങ ളായ അമാനുഷിക ദൃഷ്ടാന്തങ്ങൾ ( ) എന്നാണ്. ഇതിനെപ്പറ്റി മുഖവുരയിൽ നാം സംസാരിച്ചിട്ടുണ്ട്. എല്ലാവർക്കും സുപരിചിതമായതും, തുറന്ന ഹൃദയത്തോടെ ചിന്തിക്കുന്ന പക്ഷം അല്ലാഹുവിൽ വിശ്വസിക്കുവാൻ മനുഷ്യനെ നിർബന്ധിക്കുന്നതു മായ ചില ആയത്തുകളെ (ദൃഷ്ടാന്തങ്ങളെ) അടുത്ത വചനങ്ങളിൽ അല്ലാഹു ചൂണ്ടി ക്കാട്ടുന്നു:
40:79–81

ٱللَّهُ ٱلَّذِي جَعَلَ لَكُمُ ٱلۡأَنۡعَٰمَ لِتَرۡكَبُواْ مِنۡهَا وَمِنۡهَا تَأۡكُلُونَ

وَلَكُمۡ فِيهَا مَنَٰفِعُ وَلِتَبۡلُغُواْ عَلَيۡهَا حَاجَةٗ فِي صُدُورِكُمۡ وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ

وَيُرِيكُمۡ ءَايَٰتِهِۦ فَأَيَّ ءَايَٰتِ ٱللَّهِ تُنكِرُونَ

(79) നിങ്ങൾക്ക് കാലികളെ - അവയിൽ നിന്ന് (ചിലതിൻമേൽ) നിങ്ങൾക്ക് സവാരി ചെയ്വാൻ വേണ്ടി-ഉണ്ടാക്കിത്തന്നിട്ടുള്ളവ നെത്രെ അല്ലാഹു. അവയിൽ നിന്ന് (ചിലതിനെ) നിങ്ങൾ ഭക്ഷിക്കുകയും ചെയ്യുന്നു. (80) നിങ്ങൾക്ക് അവയിൽ പല (തരം)പ്രയോജനങ്ങളുമുണ്ട്. നിങ്ങ ളുടെ ഹൃദയങ്ങളിലുള്ള വല്ല ആവശ്യ ത്തിനും അവയുടെമേൽ (യാത്ര ചെയ്തുകൊണ്ട്) നിങ്ങൾ എത്തിച്ചേ രുവാനും (സൗകര്യപ്പെടുത്തിയിരി ക്കുന്നു). അവയുടെ മേലും, കപ്പലു കളിലുമായി നിങ്ങൾ വഹിക്കപ്പെടു കയും ചെയ്യുന്നു. (81) തന്റെ (വിവിധ) ദൃഷ്ടാന്ത ങ്ങൾ അവൻ നിങ്ങൾക്ക് കാട്ടിത്തരു കയും ചെയ്യുന്നു. എന്നിരിക്കെ, അല്ലാ ഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ ഏതൊ ന്നിനെയാണ് നിങ്ങൾ നിഷേധിക്കു ന്നത് (79) അല്ലാഹു യാതൊരുവനത്രെ നിങ്ങൾക്ക് ഉണ്ടാക്കി (ഏർപ്പെ ടുത്തി)ത്തന്ന കാലികളെ (ആടുമാടൊട്ടകങ്ങളെ) നിങ്ങൾക്ക് സവാരി ചെയ്യുവാൻ, വാഹനമേറുവാൻ വേണ്ടി അവയിൽ നിന്ന്(ചിലത്) അവയിൽ നിന്ന് നിങ്ങൾ തിന്നുക(ഭക്ഷിക്കുക)യും ചെയ്യന്നു. (80) നിങ്ങൾക്കുണ്ട് അവയിൽ പല പ്രയോജനങ്ങൾ നിങ്ങൾ എത്തേണ്ടതിനും, പ്രാപി ക്കുന്നതിനും അവയുടെ മേൽ വല്ല ആവശ്യത്തിനും, ആവശ്യം നിങ്ങളുടെ നെഞ്ചു(ഹൃദയം)കളിലുള്ള അവയുടെ മേലും കപ്പലുക ളിലും നിങ്ങൾ വഹിക്കപ്പെടുന്നു (81) നിങ്ങൾക്കവൻ കാട്ടിത്തരു കയും ചെയ്യുന്നു അവന്റെ ദൃഷ്ടാന്തങ്ങളെ അപ്പോൾ ഏതിനെ അല്ലാ ഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ നിങ്ങൾ നിഷേധിക്കുന്നു. ഒട്ടകം, മാട്, ആട് എന്നീ മൂന്ന് വർഗങ്ങൾക്ക് പൊതുവിലും, ഒട്ടകത്തെമാത്രം ഉദ്ദേ എന്ന വാക്ക് ഉപയോഗിക്കാപ്പെടാറുണ്ട്. ഇവയിൽ സവാരിക്കും സാധന ങ്ങൾ വഹിക്കുന്നതിനും താരതമ്യേന കൂടുതൽ ഉപയോഗിക്കപ്പെടുന്നത് ഒട്ടകമാണെന്ന് പറയേണ്ടതില്ല. ഭക്ഷ്യവസ്തുക്കളായി മൂന്ന് വർഗവും സദാ ഉപയോഗിക്കപ്പെടുന്നു. മാടു വർഗത്തിൽപെട്ട കാളകളെ സവാരി ചെയ്യുന്നതിനും, വണ്ടി വലിക്കുന്നതിനും ഉപയോ ഗപ്പെടുത്തലും അപൂർവ്വമല്ല. ചില ധ്രുവപ്രദേശങ്ങളിൽ ആടുവർഗത്തെക്കൊണ്ട് ഒരു തരം വണ്ടി വലിപ്പിക്കുന്ന സമ്പ്രദായം ഇല്ലാതില്ല. അങ്ങിനെ നോക്കുമ്പോൾ, ഏറെ ക്കുറെ പ്രസ്തുത മൂന്നു വർഗവും വാഹനമായും ഭക്ഷ്യപദാർത്ഥമായും മനുഷ്യർ ഉപ യോഗിക്കുന്നുണ്ടെന്ന് കാണാം. പാൽ, രോമം, തോൽ മുതലായവയും അവമൂലം മനു ഷ്യന് ലഭിക്കുന്ന പ്രയോജനങ്ങളാകുന്നു.പലതരം പ്രയോജനങ്ങൾ ( ) എന്നു പറ ഞ്ഞത് ഇതെല്ലാം സൂചിപ്പിച്ചുകൊണ്ടാണ്. കരയിൽ മൃഗങ്ങളെന്നപോലെ, കടലിൽ കപ്പലും അല്ലാഹു മനുഷ്യന് വാഹനമായി ഏർപ്പെടുത്തിയിരിക്കുന്നു. ഇതെല്ലാം അല്ലാ ഹുവിന്റെ അനുഗ്രഹത്തെയും, മഹത്വത്തെയുമാണ് ദൃഷ്ടാന്തീകരിക്കുന്നത്. കൂടാതെ, വാഹനങ്ങളിൽ യാത്ര ചെയ്തും, അല്ലാതെയും അല്ലാഹുവിന്റെ അനുഗ്രഹത്തിനും, മഹത്വത്തിനും വ്യക്തമായ വേറെ എത്രയോ ദൃഷ്ടാന്തങ്ങളും കണ്ടെത്തുവാൻ മനു ഷ്യന് നിത്യേന അവസരം ലഭിക്കുന്നു. അവയെല്ലാം നിഷേധിക്കുവാനും, അവരുടെ നേരെ കണ്ണടക്കുവാനും ചിന്താശൂന്യരായ ദുർഭഗൻമാർക്ക് മാത്രമേ സാധിക്കുകയുള്ളൂ.
40:82–83

أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَيَنظُرُواْ كَيۡفَ كَانَ عَٰقِبَةُ ٱلَّذِينَ مِن قَبۡلِهِمۡۚ كَانُوٓاْ أَكۡثَرَ مِنۡهُمۡ وَأَشَدَّ قُوَّةٗ وَءَاثَارٗا فِي ٱلۡأَرۡضِ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ

فَلَمَّا جَآءَتۡهُمۡ رُسُلُهُم بِٱلۡبَيِّنَٰتِ فَرِحُواْ بِمَا عِندَهُم مِّنَ ٱلۡعِلۡمِ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

(82) എന്നാലവർ ഭൂമിയിൽകൂടി സഞ്ചരിക്കുന്നില്ലേ? അപ്പോഴവർക്ക് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവ സാനം ഉണ്ടായതെങ്ങിനെയാണെന്ന് നോക്കിക്കാണാമല്ലോ! അവർ ഇവരെ ക്കാൾ അധികമുള്ളവരും, ശക്തി യിലും ഭൂമിയിലെ അവശിഷ്ടങ്ങ ളിലും (അഥവാ കാൽപാടുകളിലും) കൂടുതൽ ഊക്കുള്ളവരുമായിരുന്നു. എന്നിട്ടും അവർ പ്രവർത്തിച്ചുണ്ടാക്കി യത് അവർക്ക് ഉപകാരപ്പെട്ടില്ല. (83) (എന്നുവെച്ചാൽ) അവർക്ക് അവരുടെ റസൂലു കൾ തെളിവകളു മായി വന്നപ്പോൾ, തങ്ങളുടെ പക്ക ലുള്ള അറിവുകൊണ്ട് അവർ തൃപ്തി യടഞ്ഞു; അവർ ഏതൊന്നിനെപ്പറ്റി പരിഹാസം കൊണ്ടിരുന്നുവോ അത് (ശിക്ഷ) അവരിൽ വന്നു വലയം ചെയ്കയും ചെയ്തു. (82) എന്നാലവർ സഞ്ചരി(നടക്കു)ന്നില്ലേ ഭൂമിയിൽ അപ്പോഴവർക്ക് നോക്കിക്കാണാം എങ്ങിനെ ഉണ്ടായെന്ന്, ആയെന്ന് പര്യവസാനം, കലാശം അവരുടെ (ഇവരുടെ) മുമ്പുള്ളവരുടെ അവ രായിരുന്നു ഇവരെക്കാളധികം ശക്തിയിൽ ഊക്കുള്ളവരും, (കഠി നൻമാരും) അവശിഷ്ടങ്ങളിലും, കാൽപാടുകളിലും ഭൂമിയിൽ എന്നിട്ടും ഉപകരിച്ചില്ല, പര്യാപ്തമാക്കിയില്ല അവർക്ക് അവർ ആയിരുന്നത് അവർ പ്രവർത്തിച്ചുണ്ടാക്കുക, സമ്പാദിക്കുക (83) അങ്ങിനെ (എന്നുവെച്ചാൽ) അവർക്ക് വന്നപ്പോൾ അവരുടെ റസൂലുകൾ, ദൂതൻമാർ തെളിവുകളുമായി അവർ തൃപ്തിയടഞ്ഞു, സന്തോഷപ്പെട്ടു തങ്ങളുടെ പക്കലുള്ളതുകൊണ്ട് അറിവിൽ നിന്ന് അവ രിൽ വലയം ചെയ്ക (വരുക)യും ചെയ്തു യാതൊന്ന് അതിനെപ്പറ്റി അവ രായിരുന്നു പരിഹാസം കൊള്ളും. പ്രവാചകൻമാർ മതിയായ തെളിവുകൾ സഹിതം ചെന്നപ്പോൾ, അവയെപ്പറ്റി ചിന്തി ക്കുകയോ, അവയുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കപ്പെട്ട സത്യങ്ങളെ സ്വീകരിക്കുകയോ ചെയ്യുന്നതിന് പകരം, തങ്ങളുടെ പരമ്പരാഗതമായ അറിവുകൾകൊണ്ട് സംതൃപ്തരാ കുകയും, അതിനെതിരായിക്കണ്ട എല്ലാ ഉപദേശങ്ങളെയും, താക്കീതുകളെയും പരി ഹാസപൂർവ്വം പുറംതള്ളുകയുമായിരുന്നു അവർ ചെയ്തത്. ഇതാണവർ അല്ലാഹുവി ങ്കൽനിന്നുള്ള ശിക്ഷക്ക് പാത്രമാകുവാൻ കാരണമെന്ന് സാരം. സ്വീകാര്യമായ തെളി വുകൾസഹിതം സത്യോപദേശം ചെയ്യപ്പെടുമ്പോൾ, അവയെപ്പറ്റി ശ്രദ്ധിക്കാതെ, തങ്ങൾ മുമ്പ് പഠിച്ചതിനും, മനിലാക്കിയതിനും അപ്പുറം യാതൊന്നും ചിന്തിക്കാതെ മറുത്ത് നിൽക്കുന്നവർ ഈ വചനം പ്രത്യേകം മനിരുത്തേണ്ടിയിരിക്കുന്നു.
40:84

فَلَمَّا رَأَوۡاْ بَأۡسَنَا قَالُوٓاْ ءَامَنَّا بِٱللَّهِ وَحۡدَهُۥ وَكَفَرۡنَا بِمَا كُنَّا بِهِۦ مُشۡرِكِينَ

(84) അങ്ങനെ, നമ്മുടെ ദfiന (ശിക്ഷ) കണ്ടപ്പോൾ അവർ പറഞ്ഞു: അല്ലാഹുവിൽ-അവൻ ഏകനായി ക്കൊണ്ട് (തന്നെ) - ഞങ്ങൾ വിശ്വ സിച്ചു; അവനോട് ഞങ്ങൾ ഏതൊ ന്നിനെ പങ്കുചേർക്കുന്നവരായിരു ന്നുവോ അതിൽ ഞങ്ങൾ അവിശ്വസി ക്കുകയും ചെയ്തിരിക്കുന്നു. (84) അങ്ങനെ അവർ കണ്ടപ്പോൾ നമ്മുടെ ദfiനം, ശിക്ഷ അവർ പറഞ്ഞു ഞങ്ങൾ വിശ്വസിച്ചു അല്ലാഹുവിൽ അവൻ ഏകനായ നിലയിൽ ഞങ്ങൾ അവിശ്വസിക്കുകയും ചെയ്തു ഞങ്ങളായിരുന്നതിൽ അവനോട് പങ്ക് ചേർക്കുന്നവർ
40:85

فَلَمۡ يَكُ يَنفَعُهُمۡ إِيمَٰنُهُمۡ لَمَّا رَأَوۡاْ بَأۡسَنَاۖ سُنَّتَ ٱللَّهِ ٱلَّتِي قَدۡ خَلَتۡ فِي عِبَادِهِۦۖ وَخَسِرَ هُنَالِكَ ٱلۡكَٰفِرُونَ

(85) എന്നാൽ, നമ്മുടെ ദfiന (ശിക്ഷ) കണ്ടപ്പോഴത്തെ അവരുടെ (ആ) വിശ്വാസം അവർക്ക് പ്രയോജ നപ്പെടുകയില്ല. (അതെ) അല്ലാഹുവിന്റെ അടി യാൻമാരിൽ (മുമ്പ്) കഴിഞ്ഞുപോയി ട്ടുള്ള അവന്റെ അതേ നടപടി ക്രമം തന്നെ ! അവിടെ വെച്ച് അവിശ്വാസി കൾ നഷ്ടമടയുകയും ചെയ്തു. (85) എന്നാൽ ആയില്ല, ഉണ്ടായില്ല അവർക്ക് പ്രയോജനം ചെയ്യുക അവരുടെ വിശ്വാസം അവർ കണ്ടപ്പോഴുള്ള നമ്മുടെ ദണ്ഡനം, ശിക്ഷ അല്ലാഹുവിന്റെ നടപടിക്രമം (മുൻ) കഴിഞ്ഞുപോയിട്ടുള്ള തായ അവന്റെ അടിയാൻമാരിൽ നഷ്ടമടയുകയും ചെയ്തു, നഷ്ടമട ഞ്ഞതുമായ അവിടെവെച്ചു അവിശ്വാസികൾ മരണവേളയിൽ മനുഷ്യന്റെ ഇച്ഛാ സ്വാതന്ത്യ്രം നഷ്ടപ്പെട്ടുപോകുന്നു. അതുകൊണ്ട് അപ്പോഴുണ്ടാകുന്ന വിശ്വാസവും, പശ്ചാത്താപവും അല്ലാഹുവിങ്കൽ സ്വീകാര്യമയിരി ക്കയില്ല. അല്ലാഹു പറയുന്നു : (സാരം : ഒരാൾക്ക് മരണം ആസന്നമാകുന്ന സന്ദർഭത്തിൽ ഞാൻ ഇപ്പോൾ പശ്ചാ ത്തപിച്ചിരിക്കുന്നുവെന്ന് പറഞ്ഞേക്കുമാറ് അതുവരെ തിൻമകൾ പ്രവർത്തിച്ചുകൊണ്ടിരി ക്കുന്നവർക്കും. അവിശ്വാസികളായിക്കൊണ്ട് അല്ല, പശ്ചാത്താപം നിശ്ചയിച്ചിരിക്കുന്നത്) നബി ഇപ്രകാരം അരുളിച്ചെയുന്നു: ൽഘസ്ലല (മരണം തൊണ്ടക്കുഴിയിലെത്താത്തപ്പോൾ അല്ലാഹു അടി യാന്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. (തി. ജ) മരണത്തിന് മുമ്പായി എല്ലാ പാപങ്ങളിൽ നിന്നും പശ്ചാതപിച്ചു മടങ്ങുകയും, സത്യ വിശ്വാസിയായിക്കൊണ്ട് മരണമടയുകയും ചെയ്യുന്ന നല്ല അടിയാൻമാരിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ. ൽപ്പറവ