QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Az-Zumar

ٱلزُّمَر

Muhammad Amani Moulavi (d. 1987) · Surah 39 · 75 verses

39:1–4

تَنزِيلُ ٱلۡكِتَٰبِ مِنَ ٱللَّهِ ٱلۡعَزِيزِ ٱلۡحَكِيمِ

إِنَّآ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَ بِٱلۡحَقِّ فَٱعۡبُدِ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

أَلَا لِلَّهِ ٱلدِّينُ ٱلۡخَالِصُۚ وَٱلَّذِينَ ٱتَّخَذُواْ مِن دُونِهِۦٓ أَوۡلِيَآءَ مَا نَعۡبُدُهُمۡ إِلَّا لِيُقَرِّبُونَآ إِلَى ٱللَّهِ زُلۡفَىٰٓ إِنَّ ٱللَّهَ يَحۡكُمُ بَيۡنَهُمۡ فِي مَا هُمۡ فِيهِ يَخۡتَلِفُونَۗ إِنَّ ٱللَّهَ لَا يَهۡدِي مَنۡ هُوَ كَٰذِبٞ كَفَّارٞ

Passage continues through verse 39:4.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 75 - വിഭാഗം പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) വേദഗ്രമ്ലത്തിന്റെ അവത രണം പ്രതാപശാലിയായ-അഗാധ ജ്ഞനായ-അല്ലാഹുവിങ്കൽനിന്നാ കുന്നു. (2) നിശ്ചയമായും (ഈ)ഗ്രമ്ലം യഥാർത്ഥ (മുറ)പ്രകാരം നിനക്ക് നാം അവതരിപ്പിച്ചു തന്നിരിക്കുന്നു. ആക യാൽ, മതം (അഥവാ കീഴ്വണക്കം) അല്ലാഹുവിന് നിഷ്കളങ്കമാക്കി ക്കൊണ്ട് നീ അവനെ ആരാധിച്ചു കൊള്ളുക. (3) അല്ലാ (അറിഞ്ഞേക്കുക) ! നിഷ്കളങ്കമായ മതം (അഥവാ കീഴ്വണക്കം) അല്ലാഹുവിനുള്ളതാ കുന്നു. അവന് പുറമെ കാര്യകർത്താ ക്കളെ ഏർപ്പെടുത്തിയിട്ടുള്ളവരാക ട്ടെ, (അവർപറയുന്നു:) അല്ലാഹുവി ങ്കലേക്ക് ഞങ്ങളെ (ശരിയായ) ഒരു അടുപ്പം അവർ അടുപ്പിച്ചു തരുവാൻ വേണ്ടിയല്ലാതെ, ഞങ്ങൾ അവരെ തങ്ങൾ യാതൊ ന്നിൽ ഭിന്നിച്ചുകൊണ്ടിരിക്കുന്നുവോ അതിൽ, അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കുന്നതാകുന്നു. ഏതൊ രുവൻ വളരെ നന്ദികെട്ട കള്ളവാദി യാണോ അങ്ങിനെയുള്ളവനെ അല്ലാഹു നേ ർമാർഗത്തിലാക്കുകയി ല്ലതന്നെ. (4) വല്ല സന്താനത്തെയും സ്വീക രിക്കണമെന്ന് അല്ലാഹു ഉദ്ദേശിച്ചിരു ന്നുവെങ്കിൽ, അവൻ സൃഷ്ടിക്കുന്ന വയിൽ നിന്ന് (തന്നെ)അവൻ ഉദ്ദേശി ക്കുന്നത് അവൻ തിരഞ്ഞെടുക്കുമാ യിരുന്നു. (പക്ഷേ) അവൻ മഹാ പരി ശുദ്ധൻ ! സർവ്വാധിപതിയായ ഏക നായ അല്ലാഹുവത്രെ അവൻ. (1) വേദഗ്രമ്ലത്തിന്റെ അവതരണം, ഇറക്കൽ അല്ലാഹുവി ങ്കൽ നിന്നാണ് പ്രതാപശാലിയായ അഗാധജ്ഞനായ, തത്വജ്ഞാനിയായ (2) നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു. നിനക്ക്, നിങ്കലേക്ക് (ഈ)ഗ്രമ്ലം, വേദഗ്രമ്ലം യഥാർത്ഥസമേതം, സത്യവുമായി, മുറപ്രകാരം, ന്യായ മാംവണ്ണം ആകയാൽ നീ അല്ലാഹുവിനെ ആരാധിക്കുക അവന് നിഷ്കളങ്കമാക്കി(ശുദ്ധമാക്കി)ക്കൊണ്ട് മതം, കീഴ്വണക്കം, അനുസരണം, നടപ ടി (3) അല്ലാ (അറിഞ്ഞേക്കുക) അല്ലാഹുവിനാണ്, അല്ലാഹുവിന്റെതാണ് നിഷ്കളങ്ക(ശുദ്ധ)മതം (കീഴ്വണക്കംസ്ല) ഉണ്ടാക്കിയ (ഏർപ്പെ ടുത്തിയ, സ്വീകരിച്ച)വർ അവന്പുറമെ കാര്യകർത്താക്കളെ, ബന്ധുക്ക ളെ, സഹായികളെ ഞങ്ങൾ അവരെ ആരാധിക്കുന്നില്ല അവർ ഞങ്ങളെ അടുപ്പിക്കുവാനല്ലാതെ അല്ലാഹുവിലേക്ക് (അല്ലാഹുവിങ്കൽ) ഒരു സാമീപ്യം, അടുപ്പം നിശ്ചയമായും അല്ലാഹു അവർക്കിടയിൽ വിധി കൽപിക്കും യാതൊന്നിൽ അവർ അതിൽ ഭിന്നിച്ചുകൊണ്ടിരിക്കുന്നു നിശ്ചയമായും അല്ലാഹു അവൻ സന്മാർഗത്തിലാക്കുക (വഴികാട്ടുക)യില്ല യാതൊരുവനെ അവൻ കള്ളവാദിയാണ്, അസത്യവാനാണ് വളരെ നന്ദികെട്ടവനാണ്, കൃതഘ്നനായ (4) അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ ഏർപ്പെടുത്താൻ വല്ല സന്താനത്തെയും അവൻ തിരഞ്ഞെടുക്കു(പ്രത്യേകപ്പെടുത്തു)മായിരുന്നു അവൻ സൃഷ്ടിക്കുന്നതിൽ നിന്ന് അവൻ ഉദ്ദേശിക്കുന്നതിനെ അവൻ എത്രയോ പരിശുദ്ധൻ അവൻ അല്ലാഹുവത്രെ ഏകനായ സർവ്വാധിപതിയായ. വിശുദ്ധ സത്യതയും, തൗഹീദും സ്ഥാപിച്ച ശേഷം, മുശ്രിക്കുകൾ തങ്ങ ളുടെ ശിർക്കുപരമായ പ്രവർത്തനങ്ങൾക്ക് ന്യായീകരണം നൽകുന്നത് എങ്ങിനെയാ ണെന്ന് അല്ലാഹു വിവരിക്കുന്നു. തങ്ങളുടെ ആരാധ്യന്മാർ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്ക് സാമീപ്യവും, പ്രീതിയും നേടിക്കൊടുക്കുമെന്നത്രെ അവരുടെ വാദം. ഈ വാദം തനി കള്ളവും, നന്ദികെട്ട സത്യനിഷേധവുമാണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു. അല്ലാഹുവിന്റെ സൃഷ്ടികളിൽപെട്ട ചിലരെ അവന്റെ മക്കളായി ഗണിക്കുകയും, ആ നിലക്ക് അവരെ ആരാധിക്കുകയും ചെയ്യുന്നവർക്കുള്ള ഖfiനമാണ് 4-ാം വചനം. അല്ലാഹുവിന് വേണമെങ്കിൽ അവന്റെ സൃഷ്ടികളിൽ നിന്നു തന്നെ അവൻ ഉദ്ദേശിക്കു ന്നവരെ അവന്റെ മക്കളാക്കിവെക്കാവുന്നതാണ്. പക്ഷേ, അവനതു ഉദ്ദേശിച്ചിട്ടില്ല. ഉദ്ദേ ശിക്കുകയുമില്ല. എങ്ങിനെ ഉദ്ദേശിക്കും അവൻ എല്ലാ വിധേനയും ഏകൻ. അവന്ന് ഇണയോ തുണയോ ഇല്ല. അവന് സമമായി ഒരാളുമില്ല. അവനല്ലാത്തതെല്ലാം അവന്റെ സൃഷ്ടിയും, അവന്റെ ഉടമയിലുമാണ്. അവൻ എല്ലാറ്റിന്റെയും സർവ്വാധികാരിയും ! പിന്നെ എങ്ങിനെയാണ് അവന് സന്താനമുണ്ടായിരിക്കുക അതെ, അവൻ സർവ്വോ പരി പരിശുദ്ധനത്രെ!
39:5

خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۖ يُكَوِّرُ ٱلَّيۡلَ عَلَى ٱلنَّهَارِ وَيُكَوِّرُ ٱلنَّهَارَ عَلَى ٱلَّيۡلِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمًّىۗ أَلَا هُوَ ٱلۡعَزِيزُ ٱلۡغَفَّـٰرُ

(5) ആകാശങ്ങളെയും, ഭൂമി യെയും അവൻ യഥാർത്ഥ(മുറ)പ്ര കാരം സൃഷ്ടിച്ചിരിക്കുന്നു, രാത്രി യെ(ക്കൊണ്ട്) പകലിന്മേൽ അവൻ ചുറ്റിപ്പൊതിയുന്നു; പകലിനെ(ക്കൊ ണ്ട്)രാത്രിയുടെമേലും ചുറ്റിപ്പൊതി യുന്നു. സൂര്യനെയും, ചന്ദ്രനെയും അവൻ കീഴ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു. എല്ലാം (തന്നെ) നിർണയിക്കപ്പെട്ട ഒരു അവധിവരെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. അല്ല(- അറിയുക) അവൻ പ്രതാപശാലിയാ ണ്, വളരെ പൊറുക്കുന്നവനാണ്. (5) അവൻ സൃഷ്ടിച്ചിരിക്കുന്നു ആകാശങ്ങളെ ഭൂമി യെയും യഥാർത്ഥ(മുറ, ന്യായ, കാര്യ, സത്യ) പ്രകാരം അവൻ ചുറ്റിപ്പൊ തിയുന്നു, ചുറ്റിയിടുന്നു രാത്രിയെ പകലിന്മേൽ ചുറ്റിപ്പൊതിയു കയും ചെയ്യുന്നു പകലിനെ രാത്രിയുടെമേൽ അവൻ കീഴ്പെടു ത്തിവെക്കുകയും ചെയ്തു. സൂര്യനെയും, ചന്ദ്രനെയും എല്ലാം (ഓ സഞ്ചരിക്കുന്നു ഒരു അവധി (പരിധി)വരെ നിർണ യിക്കപ്പെട്ട അല്ലാ (അറിയുക) അവൻ പ്രതാപശാലിയാണ് വളരെ പൊറുക്കുന്നവനായ രാവും പകലും ഒന്ന് മറ്റേതിന്റെ മേൽ ചെന്നു മൂടുകയും, അങ്ങി നെ അവ ഭൂമിയുടെ മീതെ ഉരുണ്ടുനീങ്ങിക്കൊണ്ടിരിക്കുകയുമാണല്ലോ. ഭൂമി ഗോളാകൃതിയിലായതുകൊ ണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. അല്ലായിരുന്നുവെങ്കിൽ രാവിന്ശേഷം പകലും പക ലിനുശേഷം രാത്രിയും പെട്ടെന്നായിരിക്കും അനുഭവപ്പെടുക. സൂര്യചന്ദ്രൻമാരുടെ ചല നത്തെക്കുറിച്ച് ഇതിന്മുമ്പ് ഒന്നിലധികം പ്രാവശ്യം നാം വിവരിച്ചിട്ടുണ്ട്. പ്രാപഞ്ചിക മായ ദൃഷ്ടാന്തങ്ങളെക്കുറിച്ച് പറഞ്ഞശേഷം, മനുഷ്യന്റെ ഉൽപത്തിയെയും, അവൻ നിത്യേന ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കന്നുകാലികളെയും, അവന്റെ വളർച്ച യുടെ ആദ്യഘട്ടങ്ങളെയും സംബന്ധിച്ച് അടുത്ത വചനത്തിൽ ഓർമിപ്പിക്കുന്നു:
39:6

خَلَقَكُم مِّن نَّفۡسٖ وَٰحِدَةٖ ثُمَّ جَعَلَ مِنۡهَا زَوۡجَهَا وَأَنزَلَ لَكُم مِّنَ ٱلۡأَنۡعَٰمِ ثَمَٰنِيَةَ أَزۡوَٰجٖۚ يَخۡلُقُكُمۡ فِي بُطُونِ أُمَّهَٰتِكُمۡ خَلۡقٗا مِّنۢ بَعۡدِ خَلۡقٖ فِي ظُلُمَٰتٖ ثَلَٰثٖۚ ذَٰلِكُمُ ٱللَّهُ رَبُّكُمۡ لَهُ ٱلۡمُلۡكُۖ لَآ إِلَٰهَ إِلَّا هُوَۖ فَأَنَّىٰ تُصۡرَفُونَ

(6) നിങ്ങളെ അവൻ ഒരേജീവ നിൽ (അഥവാദേഹത്തിൽ) നിന്ന് സൃഷ്ടിച്ചു; പിന്നെ, അതിൽനിന്ന് തന്നെ അതിന്റെ ഇണയെ അവൻ ഉണ്ടാക്കുകയും ചെയ്തു. കന്നുകാലി കളിൽനിന്ന് എട്ടു(തരം) ഇണ കളെയും നിങ്ങൾക്ക്വേണ്ടി ഇറക്കി (ഉൽപാദിപ്പിച്ചു) തന്നു. നിങ്ങളുടെ മാതാക്കളുടെ വയറുക ളിൽ വെച്ച് ഒരു (രൂപത്തിലുള്ള) സൃഷ്ടിക്കുശേഷം (വേറെ രൂപത്തി ലുള്ള) ഒരു സൃഷ്ടിയായും കൊണ്ട് -മൂന്ന് അന്ധകാരങ്ങളിലായി - നിങ്ങളെ അവൻ സൃഷ്ടിച്ചുണ്ടാക്കു ന്നു. അങ്ങിനെയുള്ളവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു! അവന്നാണ് രാജാധിപത്യം. അവന ല്ലാതെ ആരാധ്യനേ ഇല്ല. എന്നിരി ക്കെ, എങ്ങിനെയാണ് നിങ്ങൾ (ഈ യാഥാർത്ഥ്യത്തിൽ നിന്ന്) തിരിച്ചുവി ടപ്പെടുന്നത്?! (6) നിങ്ങളെ അവൻ സൃഷ്ടിച്ചു ഒരു ജീവനിൽ (ദേഹത്തിൽ, ആളിൽ, ആത്മാവിൽ)നിന്ന് ഒരേ പിന്നെ അവൻ ആക്കുക(ഉണ്ടാക്കുക)യും ചെയ്തു. അതിൽ നിന്ന് (തന്നെ) അതിന്റെ ഇണ(ഭാര്യയെ) നിങ്ങൾക്ക് അവൻ ഇറക്കുകയും ചെയ്തു കന്നുകാലി(ആടുമാടൊട്ടകം)കളിൽ ഇണകളെ നിങ്ങളെ അവൻ സൃഷ്ടിക്കുന്നു വയറുകളിൽ(വെച്ച്) നിങ്ങളുടെ മാതാക്കളുടെ ഒരു സൃഷ്ടിയായി കൊണ്ട് ഒരു സൃഷ്ടിക്കുശേഷം ഇരുട്ടു (അന്ധകാരം)കളിലായി മൂന്ന് അങ്ങിനെയുള്ളവൻ, അതത്രെ അല്ലാഹു നിങ്ങളുടെ രക്ഷിതാവായ അവന്നാണ് രാജത്വം, രാജാധിപത്യം ഒരു ആരാധ്യനും (ഇ ലാഹും)ഇല്ല. അവനല്ലാതെ അപ്പോൾ എങ്ങിനെ നിങ്ങൾ തിരിച്ചുവി ടപ്പെടുന്നു. (നഫ്സ്) എന്ന വാക്ക് ജീവൻ, ആത്മാവ്, രക്തം, മന്, കണ്ണ്, ശരീരം, ദേഹം, താൻ(സ്വയം) ആൾ, മഹത്വം, യോഗ്യത എന്നിങ്ങിനെ പല അർത്ഥങ്ങൾക്ക് വരുന്നതാകുന്നു. (ഒരേ ജീവൻ-അഥവാ ഒരേ ദേഹം) എന്ന് ഈ വചനത്തിൽ പറഞ്ഞിട്ടുള്ളത് മനുഷ്യപിതാവായ ആദം നബി(അ) യെ ഉദ്ദേശിച്ചാണെന്നും (അതിന്റെ ഇണ) എന്ന് പറഞ്ഞത് മനുഷ്യമാതാവായ (അ) യെ ഉദ്ദേശിച്ചാണെ ന്നുമുള്ളതിൽ മുസ്ലിംകൾക്കിടയിലും വേദക്കാർക്കിടയിലും ഭിന്നാഭിപ്രായമില്ല. മനു ഷ്യവർഗത്തിന്റെ ഉൽപത്തിയെക്കുറിച്ച് ഭൗതിക ശാസ്ത്രങ്ങളും നിലവിലുള്ള ജീവ ശാസ്ത്രതത്വങ്ങളും എന്ത്തന്നെ പറഞ്ഞാലും ശരി അതെല്ലാം അവയുടെ കേവലം അഭി പ്രായങ്ങളും അനുമാനങ്ങളും മാത്രമായിരിക്കുവാനേ തരമുള്ളൂ. മനുഷ്യസ്രഷ്ടാവിന്റെ പ്രസ്താവനകളിൽ നിന്ന് നേർക്കുനേരെ വ്യക്തമായി മനിലാക്കാവുന്നതെന്തോ അത്മാത്രമേ ഇവിടെ യഥാർത്ഥമായി അംഗീകരിക്കപ്പെടുവാൻ നിവൃത്തിയുള്ളൂ. നില വിലുള്ള മനുഷ്യവർഗം ഒന്നടങ്കം ഒരേ മാതാപിതാക്കളിൽനിന്ന് ജനിച്ചു പെരുകിയു ണ്ടായതാണെന്നുള്ള യാഥാർത്ഥ്യം ഈ സൂറത്തിൽ മാത്രമല്ല, മറ്റുപല സൂറത്തുകളിലും അസന്നിഗ്ദധമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: സാരം : 1. "ഹേ മനുഷ്യരേ, നിങ്ങളെ ഒരേ ദേഹത്തിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽനിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും രണ്ടുപേരിൽനിന്നുമായി വളരെ പുരു ഷൻമാരെയും, സ്ത്രീകളെയും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുള്ളവനായ നിങ്ങളുടെ റ∫ിനെ നിങ്ങൾ സൂക്ഷിക്കുവിൻ' (സൂ: : 1) 2. "നിങ്ങളെ ഒരേ ദേഹത്തിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്ന് അതിന്റെ ഇണയെ - അവൻ അവളുടെ അടുക്കൽ മന മാധാനപ്പെടുവാൻ വേണ്ടി-ഉണ്ടാക്കു കയും ചെയ്തവനത്രെ അവൻ'. (സൂ: 189) നിങ്ങളെ നാം ഒരു ആണിൽനിന്നും, ഒരു പെണ്ണിൽനിന്നു മായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളന്യോന്യം പരിചയപ്പെടുവാൻവേണ്ടി, നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. (സൂ: ഹുജുറാത്ത് : 13) മനുഷ്യപിതാവ് ആദം നബി(അ)ആയതുകൊണ്ടാണ് മനുഷ്യർക്ക് (ആദ മിന്റെ സന്തതികൾ)എന്നും മനുഷ്യന് (ആദമിയ്യ്) എന്നും പറയുന്നത്. മനുഷ്യ സൃഷ്ടിയുടെ തുടക്കം - അഥവാ ഒന്നാമത്തെ മനുഷ്യനായ ആദ്യപിതാവിനെ സൃഷ്ടി ച്ചത്മണ്ണിൽനിന്നാണെന്നും ആവർത്തിച്ചു പറഞ്ഞിരിക്കുന്നു. എന്നാൽ ആദ്യമാതാവിന്റെ ഉൽഭവത്തെപ്പറ്റി എന്തുപറയുന്നുവെന്നാണ് എനി നോക്കു വാനുള്ളത്. നിങ്ങളെ ഒരേ ദേഹത്തിൽ നിന്ന് സൃഷ്ടിച്ചു ( ) എന്ന് പറഞ്ഞതിനെത്തുടർന്ന് ഇവിടെയും സൂ: ഇൗ വിഷയകമായി അല്ലാഹു പറഞ്ഞ വാക്ക് (അതിൽ നിന്ന് അതിന്റെ ഇണയെ ഉണ്ടാ ക്കുകയും ചെയ്തു)എന്നാണ്. സൂ: അതിൽ നിന്ന് അതിന്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു. ( ) എന്നാകുന്നു. ഇൗ രണ്ട് പ്രയോഗവും ഉദ്ദേശ്യത്തിൽ ഒന്നായിരിക്കുമെന്ന് വ്യക്തമാണ്. പക്ഷേ, കൂടുതൽ വിശദീകരണം ക്വുർ ആനിൽ നിന്ന് ലഭിക്കുന്നില്ല. ഇമാം ബുഖാരി (റ) മുസ്ലിം (റ) എന്നിവർ ഉദ്ധരി ക്കുന്ന ഒരു ഹദീഥിൽ നബി ˜ ˜ഇപ്രകാരം പറയുന്നു: സാരം:"നിങ്ങൾ സ്ത്രീകളെക്കുറിച്ച് എന്റെ വസ്വിയ്യത്ത് നന്നായി പാലിക്കണം. കാര ണം, അവർ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. വാരിയെല്ലുകളിൽവെച്ച് ഏറ്റവും വളവുള്ളത് അതിന്റെ മേൽഭാഗത്തുള്ളതാണ്. നീ അത് നിവർത്തി ചൊവ്വാക്കുവാൻപോ യാൽ നീ അത് പൊട്ടിക്കേണ്ടിവരും. അങ്ങിനെത്തന്നെ വിട്ടാൽ അത് വളഞ്ഞുകൊണ്ടേ ഇരിക്കയും ചെയ്യും'സ്ല.) ഇതുപോലെ വേറൊരു ഹദീഥ് മുസ്ലിമും (റ) ഉദ്ധരിക്കുന്നു ണ്ട്. സ്ത്രീ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നല്ലാതെ, ആ വാരിയെല്ല് ആരുടെതാണെന്നോ മറ്റോ ഹദീഥിൽ ഇല്ല. സ്ത്രീകളോട് സൗമ്യമായും നയത്തിലും പെരുമാറണം, അവരുടെ സ്വഭാവത്തിൽ പ്രകൃത്യാ പല പാകപ്പിഴവുകളും അനുഭവ പ്പെടും, അത് ക്ഷമിക്കണം എന്നൊക്കെയാണ് ഇൗ ഹദീഥിന്റെ താൽപര്യം. അഥവാ, സ്ത്രീയുടെ സൃഷ്ടിയെക്കുറിച്ച് പ്രതിപാദിക്കലല്ല അതിന്റെ ഉദ്ദേശ്യം. അതുകൊണ്ട് സ്ത്രീ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടിരിക്കയാണെന്ന വാക്യം കേവലം ഒരു ഉപമാ രൂപത്തിൽ പറഞ്ഞ അലങ്കാര പ്രയോഗമാണെന്നു ചിലർ പറയുന്നു. പക്ഷേ, ഭൂരിഭാഗം പfiിതൻമാരുടെയും അഭിപ്രായം, ആദംനബി(അ)യുടെ വാരിയെല്ലിൽ നിന്നാണ് ഹവ്വാ (അ) സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന യാഥാർത്ഥ്യമാണ് ഇൗ ഹദീഥിൽ അടങ്ങിയിരി ക്കുന്നത് എന്നത്രെ. (ആ ദേഹത്തിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിക്കുകയും ചെയ്തു)എന്നും (അതിൽ നിന്നുതന്നെ അതിന്റെ ഇണയെ ഉണ്ടാക്കുകയും ചെയ്തു) എന്നുമുള്ള വാക്യങ്ങൾക്ക് വ്യാഖ്യാതാക്കൾ പൊതുവിൽ അംഗീകരിച്ചിട്ടുള്ള വ്യാഖ്യാനവും ഇതുതന്നെ. ബൈബ്ളിന്റെ പഴയ നിയമത്തിൽ വിഷയം കുറെക്കൂടി വിസ്തരിച്ചു പറയുന്നുണ്ട്. അത് പറയുന്നു: "സ്ല.മനുഷ്യൻ എല്ലാ കന്നുകാലികൾക്കും, ആകാശത്തിലെ പറവ കാട്ടുമൃഗങ്ങൾക്കും പേരിട്ടു : എങ്കിലും മനുഷ്യന് തക്കതായൊരു തുണ കണ്ടുകിട്ടിയില്ല. ആകയാൽ യഹോവയായ ദൈവം മനുഷ്യന് ഒരു ഗാഢനിദ്രവരുത്തി ; അവൻ ഉറങ്ങിയപ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തു അതിനു പകരം മാംസം പിടിപ്പിച്ചു. യഹോവയായ ദൈവം മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി അവളെ മനുഷ്യന്റെ അടുക്കൽ കൊണ്ടുവന്നു. അപ്പോൾ മനുഷ്യൻ : ഇത് ഇപ്പോൾ എന്റെ അസ്ഥിയിൽ നിന്ന് അസ്ഥിയും എന്റെ മാംസത്തിൽ നിന്ന് മാംസവുമാ കുന്നുസ്ല. എന്ന് പറഞ്ഞു. അതുകൊണ്ട് പുരുഷൻ അപ്പനെയും, അമ്മയെയും വിട്ടുപിരി ഞ്ഞു ഭാര്യയോട് പറ്റിച്ചേരും. അവർ ഏക ദേഹമായിത്തീരും'. (ഉൽപത്തി : 2 ൽ 20-24) ഇൗ ഉദ്ധരണിയിലെ ചില വശങ്ങൾ മേൽകണ്ട ഹദീഥിനോടും യോജി ക്കുന്നുവെന്നു പറയേണ്ടതില്ല. (അതിൽ നിന്ന് തന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു) എന്ന വാക്യ ത്തിന് ചിലർ അർത്ഥമാക്കുന്നത് അതിന്റെ വർഗത്തിൽനിന്ന് സൃഷ്ടിച്ചു ( ) എന്നത്രെ. ഇതനുസരിച്ച് ആദം (അ)നെ മണ്ണിൽനിന്ന് സൃഷ്ടിച്ചതുപോലെ, (അ)നെയും മണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്നായിരിക്കുമല്ലോ. ഇതിന് തെളിവായി, നിങ്ങ ളുടെ ദേഹങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളുണ്ടാക്കി ( ) എന്നും, നിങ്ങൾക്ക് നിങ്ങളുടെ ദേഹങ്ങളിൽ നിന്ന് ഒരു റസൂൽ വന്നിരിക്കുന്നു ( ) എന്നും പോലെ യുള്ള വാക്യങ്ങളാണിവർ ചൂണ്ടിക്കാട്ടുന്നത്. ഇവിടങ്ങളിൽ നിങ്ങളുടെ വർഗത്തിൽനിന്ന് ഇണകളെ ഉണ്ടാക്കി എന്നും നിങ്ങളുടെ വർഗത്തിൽനിന്നും റസൂൽ വന്നു എന്നുമാ ണല്ലോ ഉദ്ദേശ്യം. ഇൗ അഭിപ്രായക്കാരിൽ ചിലർ ഇങ്ങിനെ ചില ന്യായങ്ങളും പറഞ്ഞു കാണുന്നു : (ഒരേ ദേഹത്തിൽ നിന്ന്) എന്ന എന്ന അവ്യയം ഒരു വസ്തുവിന്റെ അംശത്തെ കുറിക്കുവാനുള്ളത് ( ) തന്നെ ആയി ക്കൊള്ളണമെന്നില്ല, ഒന്നിന്റെ തുടക്കം കാണിക്കുന്നതും ( ) ആയിരിക്കാം. അതാ യത് ഒരു ദേഹത്തിൽ നിന്ന് മനുഷ്യരെ സൃഷ്ടിച്ചു എന്നല്ല ആ ദേഹം മുതൽക്ക് മനു ഷ്യരെ സൃഷ്ടിച്ചുതുടങ്ങി എന്നും അതിന് അർത്ഥമായിരിക്കാം. മാത്രമല്ല, ആദം (അ)നെ മണ്ണിനാൽ സൃഷ്ടിക്കുവാൻ കഴിവുള്ളവനാണെന്നു സ്ഥാപിതമായിക്കഴിഞ്ഞാൽ ഹവ്വാ ഉ്(അ)നെ മണ്ണിൽ നിന്ന് സൃഷ്ടിക്കുവാനും അവൻ കഴിവുള്ളവനായല്ലോ. അപ്പോൾ പിന്നെ, ആദം(അ)ന്റെ വാരിയെല്ലിൽ നിന്ന് അദ്ദേഹത്തിന് ഇണയെ സൃഷ്ടിക്കുന്നതിൽ എന്താണ് ഒരു പ്രയോജനമുള്ളത് ( ) ഇവരുടെ അഭിപ്രായവും ന്യായവും പല കാരണങ്ങളാൽ സ്വീകരിക്കുവാൻ മാർഗം കാണുന്നില്ല. ഉദാഹരണമായി : 1) മനുഷ്യന്റെ സൃഷ്ടിയെക്കുറിച്ച് വ്യത്യസ്ത വാക്കുകളിലായി പല പ്രസ്താവനകളും കാണാം. (അവർക്കറിയാവുന്നതിൽനിന്ന്, മണ്ണിൽനിന്ന്, ശബ്ദ മുള്ള മണ്ണിൽ നിന്ന്, കളിമണ്ണിൽനിന്ന്, ഇന്ദ്രിയത്തുള്ളിയിൽനിന്ന്, ജലത്തിൽ നിന്ന്, ഒരു ആണിൽനിന്നും പെണ്ണിൽനിന്നുമായി) എന്നിങ്ങിനെ പലതും. ഇവിടങ്ങളിലെല്ലാം എന്ന അവ്യയത്തിന് നൽകപ്പെടുന്നതും, നൽകപ്പെടേണ്ടതുമായ അർത്ഥത്തിൽ നിന്ന് വ്യത്യസ്തമായ ഒരർത്ഥം ഇവിടെ മാത്രം കൽപിക്കുവാൻ പ്രത്യേകം തെളിവു വേണ്ടിയി രിക്കുന്നു. വർഗം ( ) എന്നർത്ഥമില്ല. അതിന്റെ ബഹുവചനമാണ് എന്ന വാക്ക്. ചില സന്ദർഭങ്ങളിൽ ഇതിന്റെ ഉദ്ദേശ്യം പ്രായോഗികമായിത്തീരു ന്നത് വർഗത്തെ ആശ്രയിച്ചായിരിക്കുമെന്നുമാത്രം. അതിന്റെ മുമ്പും പിമ്പുമുള്ള വാക്കു കൾ നോക്കിവേണം അത് തീരുമാനിക്കുക. ചില സ്ഥലത്ത് വർഗമാണ് ഉദ്ദേശ്യമെന്നു വെച്ച് മറ്റു സ്ഥലങ്ങളിലും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. ഒരു വാക്കിന്റെ സാക്ഷാൽ അർത്ഥം ഉദ്ദേശിക്കുവാൻ പ്രത്യേക തടം ഉള്ളപ്പോൾ മാത്രമേ അതിന് ആലങ്കാരികമായ മറ്റൊരർത്ഥം കൽപ്പിക്കാവൂ എന്നത് ഭാഷാസാഹിത്യത്തിൽ ഒരു അംഗീ കൃത നിയമമാകുന്നു. സൃഷ്ടി മറ്റൊരു രൂപത്തിലാണെന്ന് വേറെ തെളിവു ണ്ടെങ്കിൽ മാത്രമേ ഇത് സാധുവാകുകയുള്ളൂ. 3) ആദം(അ) നെപ്പോലെത്തന്നെ (അ)നെയും ആദ്യമേ മണ്ണിൽ നിന്ന് സൃഷ്ടി ച്ചതാണെങ്കിൽ (ഒരേ ദേഹം) എന്നതിന്റെ സ്ഥാനത്ത്െ (രണ്ട് ദേഹങ്ങൾ) എന്ന് പറയേണ്ടതായിരുന്നു. 4) നുള്ള അതേ അർത്ഥം തന്നെയാണ് അതിനോട് ചേർന്ന വാക്യ ത്തിൽ ( എന്നതിലെ) രണ്ടാമത്തെ നും സാധാരണഗതിയിൽ ഉണ്ടായിരിക്കേണ്ട ത്. കൂടാതെ, രണ്ടാമത്തെ തുടക്കം കുറിക്കുന്നതാണെന്ന് വെക്കുവാൻ വഴിയുമില്ല. കാരണം എന്നതിന്റെ തൊട്ടുമുമ്പ് - ഇൗ സൂറത്തിലെയും, ആയ ത്തുകളിൽ - എന്ന ക്രിയയാണുള്ളത്. ഇൗ ക്രിയക്ക് ആക്കി, ഉണ്ടാക്കി, ഏർപ്പെ ടുത്തി എന്നൊക്കെയാണർത്ഥം. അപ്പോൾ ആദം മുതൽ ഉണ്ടാക്കി - അഥവാ അതിന് അർത്ഥം കൊടുക്കേണ്ടിവരുമല്ലോ 5) സൂ: ആയത്തിൽ (അവൻ അവളുടെ അടുക്കൽ മന മാധാനമടയുവാൻ)എന്ന് പറഞ്ഞിട്ടുള്ളത് ശ്രദ്ധേയമാകുന്നു. പ്രഥമ മനുഷ്യരായ രണ്ട് ഭാര്യാഭർത്താക്കളെക്കുറിച്ചാണല്ലോ ഇത് പറഞ്ഞിരിക്കുന്നത്. പരസ്പരം ഇണക്കവും മന മാധാനവും ഉണ്ടായിത്തീരുവാൻ രണ്ട് പേരും ഒരേ വർഗത്തിൽപെട്ടവരാണെന്നത് ഒരു കാരണം തന്നെ. പക്ഷേ, ഇത് മനുഷ്യവർഗത്തിന്റെ മാത്രം പ്രത്യേകതയല്ല. അതോ ടുകൂടി ഭാര്യ ഭർത്താവിന്റെ ഒരംശത്തിൽ നിന്നുണ്ടായവളാണെന്ന് കൂടി വരുമ്പോൾ പ്രസ്തുത കാര്യം കൂടുതൽ ശക്തമായിത്തീരുമെന്ന് പറയേണ്ടതില്ല. 6) ആദം (അ) നെ മണ്ണുകൊണ്ട് സൃഷ്ടിച്ചതോടുകൂടി (അ)നെയും മണ്ണു കൊണ്ട് സൃഷ്ടിക്കുവാനുള്ള അല്ലാഹുവിന്റെ കഴിവ് സ്ഥാപിതമായിരിക്കെ, പിന്നെ വാരി യെല്ലുകൊണ്ട് സൃഷ്ടിക്കേണ്ടുന്ന ആവശ്യമെന്താണെന്ന ചോദ്യത്തിൽ യാതൊരു കഴമ്പും ഇല്ല. കാരണം, മണ്ണിൽ നിന്ന് മാത്രമല്ല, വാരിയെല്ലിൽനിന്നും മനുഷ്യനെ സൃഷ്ടി ക്കുവാനുള്ള അവന്റെ കഴിവുകൂടി ഇത് മൂലം സ്ഥാപിതമാകുകയാണ് ചെയ്യുന്നത്. ഇൗ ചോദ്യം ഇവിടെ മാത്രമല്ല, മനുഷ്യരെ ഇന്ദ്രിയത്തിൽ നിന്നോ ജലത്തിൽ നിന്നോ സൃഷ്ടിച്ച വിഷയം പറയുമ്പോഴും ഉന്നയിക്കാമല്ലോ. ചുരുക്കത്തിൽ ഭൂരിഭാഗം മുഫിറുകളും സ്വീകരിച്ചിട്ടുള്ള ഒന്നാമത്തെ അഭിപ്രായ ത്തിനാണ് തെളിവുകളുടെ പിൻബലം കൂടുതലുള്ളത്. അതുകൊണ്ട് തന്നെയാണ് അവ രെല്ലാം അത് സ്വീകരിച്ചിട്ടുള്ളതും. മനുഷ്യന്റെ ആരംഭത്തെപ്പറ്റി പ്രസ്താവിച്ചശേഷം, അവന്റെ ഭക്ഷണവും, വാഹനവും മറ്റുമായിക്കൊണ്ട് അവൻ നിത്യേന ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കന്നുകാലികളെ അവനുവേണ്ടി അല്ലാഹു സൃഷ്ടിച്ചുകൊടുത്ത അനുഗ്രഹത്തെ ഓർമപ്പെടുത്തു കയാണ് ചെയ്യുന്നത്. എട്ടുതരം ഇണകൾ ( ) എന്ന് പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതിന്റെ ഉദ്ദേശ്യം; ചെമ്മരിയാട്, കോലാട്, ഒട്ടകം, മാട് എന്നീ നാലു വർഗ ങ്ങളിൽ നിന്നുള്ള ആണും, പെണ്ണുമാണെന്ന് സൂറത്തുൽ 143-144 ൽ നിന്ന് മനിലാക്കാവുന്നതാണ്. മനുഷ്യൻ അവന്റെ മാതാവിന്റെ വയറ്റിൽഗർഭത്തിൽവെച്ചു സൃഷ്ടിക്കപ്പെടുന്നതിൽ അടങ്ങിയ അഗ്ഗുത രഹസ്യങ്ങളെക്കുറിച്ചാണ് അടുത്ത വാക്യം ഓർമിപ്പിക്കുന്നത്. "ഒരു സൃഷ്ടിരൂപത്തിന് ശേഷം മറ്റൊന്നായി' ( ) സൃഷ്ടിക്കുന്നു എന്ന് പറ ഞ്ഞത് ഇന്ദ്രിയം, രക്തപിfiം, മാംസപിfiം, പൂർണശിശു എന്നിങ്ങിനെയുള്ള ഗർഭ കാല ദശകളെ ഉദ്ദേശിച്ചാകുന്നു. ഇവയെപ്പറ്റി സൂ: ഹജ്ജ് 5; സൂ: 13, 14 എന്നീ സ്ഥലങ്ങളിൽ വിവരിച്ചിട്ടുള്ളത് ഓർക്കുക. മൂന്നുതരം അന്ധകാരങ്ങളിൽ ( ) എന്ന് പറഞ്ഞതിന്റെ വിവക്ഷ മാതാവിന്റെ വയറ്, ഗർഭാശയം, ശിശുവെ മൂടിപ്പൊതിഞ്ഞിരിക്കുന്ന നേരിയ ഉറ (മറുപിള്ള-അഥവാ മറുകുട്ടി) എന്നീ മൂന്നിന്റെയും ഉള്ളിൽവെച്ച് ശിശുകഴിച്ചുകൂട്ടേണ്ടിവരുന്ന അജ്ഞാതാവസ്ഥയെ ചൂണ്ടിക്കാട്ടുന്നു. ഈ മൂന്ന് ഇരുട്ടറകൾ പൊതുവിൽ എല്ലാവർക്കും അറിയപ്പെടുന്നവയത്രെ. എന്നാൽ, ഇവയ്ക്ക് പുറമെ പരക്കെ അറിയപ്പെടാത്തതും, ശരീരശാസ്ത്രപടുകളായ ആളുകൾക്ക് മാത്രം അറിയാവുന്നതുമായ മറ്റൊരു മൂന്ന് ഇരുട്ടറകളെ സംബന്ധിച്ചും ചില മഹാൻമാർ ഇവിടെ പ്രസ്താവിച്ചുകാണുന്നു. ഗർഭാശയത്തിനുള്ളിൽതന്നെയുള്ള മൂന്നു പ്രത്യേക അറകളി ലായിട്ടാണുപോൽ ശിശു സംരക്ഷിക്കപ്പെടുന്നത്. ഈ അറകൾ ശസ്ത്രക്രിയകൊണ്ട് മാത്രമേ അറിയപ്പെടുവാൻ സാധിക്കയുള്ളൂവെന്നും അവർ പറയുന്നു. ഏതാ യാലും ഗർഭസ്ഥശിശുവിന്റെ ഉഗ്ഗവം മുതൽ പ്രസവം വരെയുള്ള കാലത്തെ ഓരോ പ്രകൃതി മാറ്റങ്ങളും, ഓരോ ഘട്ടത്തിലും അതിനുവേണ്ടുന്ന മുൻകരുതലുകൾ അല്ലാഹു ചെയ്തുവെച്ചിരിക്കുന്നതുമെല്ലാം അല്ലാഹുവിന്റെ മഹത്വത്തെയും അനുഗ്രഹത്തെയും പറ്റി ചിന്തിക്കുവാൻ ധാരാളം മതിയായതത്രെ ! ഈ മുഖവുരയെത്തുടർന്ന് അല്ലാഹു പറയുകയാണ്: ഹേ, മനുഷ്യരേ! ഇതെല്ലാം ആരുടെ പ്രവർത്തനങ്ങളാണോ, ആ മഹാശക്തിയാണ് നിങ്ങളുടെ റ∫ായ അല്ലാഹു ! ( മ്പീന്ദുറിജ ) സകല വസ്തുവിന്റെയും, ഭരണാധി പത്യം അവനുതന്നെ ( ) എന്നിരിക്കെ, ആരാധ്യനായിരിക്കുവാൻ മറ്റാർക്കും അർഹ തയില്ല. അവനല്ലാതെ ആരാധ്യൻ ഇല്ല. ( ) ഇത്രയും വ്യക്തമായ ദൃഷ്ടാന്ത ങ്ങൾ ഉണ്ടായിരിക്കെ, അല്പബുദ്ധിയെങ്കിലും കൊടുത്തു ആലോചിച്ചാൽ ഈ വാസ്തവം ആർക്കും മനിലാക്കാമെന്നിരിക്കെ, പിന്നെ എങ്ങിനെയാണ് - ഹേ അവി ശ്വാസികളേ, ബഹുദൈവ വിശ്വാസികളേ - നിങ്ങൾ സത്യത്തിൽ നിന്ന് തിരിച്ചുവിടപ്പെ ടുന്നത് ( ) നിങ്ങൾക്ക് ബുദ്ധിയില്ലേ, നിങ്ങൾ ചിന്തിക്കുന്നില്ലേ?!
39:7

إِن تَكۡفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمۡۖ وَلَا يَرۡضَىٰ لِعِبَادِهِ ٱلۡكُفۡرَۖ وَإِن تَشۡكُرُواْ يَرۡضَهُ لَكُمۡۗ وَلَا تَزِرُ وَازِرَةٞ وِزۡرَ أُخۡرَىٰۚ ثُمَّ إِلَىٰ رَبِّكُم مَّرۡجِعُكُمۡ فَيُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَۚ إِنَّهُۥ عَلِيمُۢ بِذَاتِ ٱلصُّدُورِ

(7) നിങ്ങൾ അവിശ്വസിക്കുക (അഥവാ നന്ദികേട്കാണിക്കുക)യാ ണെങ്കിൽ, നിശ്ചയമായും അല്ലാഹു നിങ്ങളിൽനിന്നും (ആശ്രയംവേണ്ടാ അവന്റെ അടി യാൻമാർക്ക് അവിശ്വാസത്തെ അവൻ തൃപ്തിപ്പെടുകയില്ല. നിങ്ങൾ (വിശ്വസിച്ച്) നന്ദി കാണിക്കുകയാ ണെങ്കിൽ അവൻ നിങ്ങൾക്കത് തൃപ്തിപ്പെട്ടു തരുന്നതുമാണ്. കുറ്റം വഹിക്കുന്ന ഒരു ദേഹവും മറ്റൊ ന്നിന്റെ കുറ്റം വഹിക്കുന്നതല്ല. പിന്നീട് (ഒടുക്കം) നിങ്ങളുടെ രക്ഷി താവിങ്കലേക്കാണ് നിങ്ങളുടെ മടങ്ങി വരവ്. അപ്പോൾ, നിങ്ങൾ പ്രവർത്തി ച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവൻ നിങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. നിശ്ചയമായും, അവൻ നെഞ്ചു (ഹൃദയം) കളിലുള്ളതിനെപ്പറ്റി അറി യുന്നവനാകുന്നു. (7) നിങ്ങൾ അവിശ്വസിക്കുന്നതായാൽ, നന്ദികേട് കാണിച്ചാൽ എന്നാൽ നിശ്ചയമായും അല്ലാഹു അനാശ്രയനാണ്, ധന്യനാണ്, ഐശ്വര്യവാനാണ് നിങ്ങളിൽ നിന്ന് അവൻ തൃപ്തിപ്പെടുകയില്ല തന്റെ അടി യാൻമാർക്ക് അവിശ്വാസം, നന്ദികേട് നിങ്ങൾ നന്ദികാണിക്കുന്ന തായാൽ അതവൻ തൃപ്തിപ്പെടും നിങ്ങൾക്ക് കുറ്റം വഹിക്കുക (ഏൽക്കുക)യില്ല ഒരു കുറ്റക്കാരി, കുറ്റം വഹിക്കുന്ന ദേഹം മറ്റൊ ന്നിന്റെ കുറ്റം പിന്നീട് നിങ്ങളുടെ റ∫ിങ്കലേക്കാണ് നിങ്ങ ളുടെ മടക്കം, തിരിച്ചുവരവ് അപ്പോൾ അവൻ നിങ്ങളെ ബോധ്യപ്പെടുത്തും, (അറിയിക്കും) യാതൊന്നിനെപ്പറ്റി നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്ന നിശ്ചയമായും അവൻ അറിയുന്നവനാണ് നെഞ്ചുകളിലു(ഹൃദയ ങ്ങളിലു)ള്ളതിനെപ്പറ്റി മറച്ചുവെക്കുക അല്ലെങ്കിൽ മൂടിവെക്കുക എന്ന ഭാഷാർത്ഥമുള്ള രണ്ടു ക്രിയാനാമ ങ്ങളാണ് ഫ ഞ്ചത്തര (കുഫ്ർ, കുഫ്റാൻ) എന്നീ വാക്കുകൾ. ഈ അർത്ഥത്തിന്റെ അടി സ്ഥാനത്തിലാണ് കർഷകനെ ഉദ്ദേശിച്ച് ഞ്ചമസ്ലര (കാഫിർ) എന്ന് ഉപയോഗിക്കപ്പെടുന്നത്. ഈമാനിന്റെ എതിരിൽ, അവിശ്വാസം എന്ന അർത്ഥത്തിലാണ് കുഫ്ർ സാധാരണ ഉപ യോഗിക്കപ്പെടുക. ശുക്റിന്റെ എതിരിൽ നന്ദികേട് എന്ന അർത്ഥത്തിൽ കുഫ്റാനും അതുപോലെത്തന്നെ. രണ്ടിന്റെയും ക്രിയാരൂപങ്ങളും മറ്റും ഒരേ പ്രകാരമാണ് താനും. അതുകൊണ്ട് അവയ്ക്ക് സന്ദർഭം നോക്കി അർത്ഥം കൽപിക്കേണ്ടതാകുന്നു. ഈ വച നത്തിൽ ഈ രണ്ട് അർത്ഥങ്ങൾക്കും സാധ്യതയുണ്ട്. അല്ലാഹുവിനോടുള്ള നന്ദിയിൽ നിന്നാണ് സത്യവിശ്വാസം ഉടലെടുക്കുന്നത്. നേരെ മറിച്ച് അവിശ്വാസം അവനോട് അതുകൊണ്ട് സത്യവിശ്വാസവും നന്ദിയും (ഇൗമാ നും, ശുക്റും) തമ്മിലും, അവിശ്വാസവും നന്ദികേടും (കുഫ്റും, കുഫ്റാനും) തമ്മി ലും അഭേദ്യബന്ധമാണുള്ളത്. സൂറത്ത് ഇബ്റാഹീം 7, 8 ആയത്തുകളിൽ അല്ലാഹു ഇപ്രകാരം പറയുന്നു: 1. നിങ്ങൾ നന്ദി കാണിച്ചാൽ നിശ്ചയമായും ഞാൻ നിങ്ങൾക്ക് വർദ്ധിപ്പിച്ചുതരും. നിങ്ങൾ നന്ദികേട് കാണിച്ചുവെങ്കിലോ നിശ്ചയമായും എന്റെ ശിക്ഷ കഠിനമായതാണ്. 2. നിങ്ങളും ഭൂമിയിലുള്ളവരുമെല്ലാം കൂടി അവിശ്വസിക്കുന്നതായാലും അല്ലാഹു അനാശ്രയനും, സ്തുത്യർഹനും തന്നെയാകുന്നു. അൽപം ദീർഘമായ ഒരു ഹദീഥിൽ, അല്ലാഹു പറഞ്ഞതായി നബി˜ഇപ്രകാരം ഉദ്ധ രിക്കുന്നു: "എന്റെ അടിയാൻമാരേ, നിങ്ങളിൽ ആദ്യമുള്ളവരും അവസാനമുള്ളവരും, നിങ്ങളിലുള്ള മനുഷ്യരും ജിന്നുകളുമെല്ലാം തന്നെ, നിങ്ങളിൽ ഏറ്റവും ദുഷിച്ച ഒരുവന്റെ ഹൃദയത്തോടുകൂടിയവരായിരുന്നാലും, അത് എന്റെ രാജാധിപത്യത്തിൽ നിന്ന് യാതൊന്നുംതന്നെ കുറവ് വരുത്തുന്നതല്ല'. (മുസ്ലിം)
39:8–9

۞وَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَا رَبَّهُۥ مُنِيبًا إِلَيۡهِ ثُمَّ إِذَا خَوَّلَهُۥ نِعۡمَةٗ مِّنۡهُ نَسِيَ مَا كَانَ يَدۡعُوٓاْ إِلَيۡهِ مِن قَبۡلُ وَجَعَلَ لِلَّهِ أَندَادٗا لِّيُضِلَّ عَن سَبِيلِهِۦۚ قُلۡ تَمَتَّعۡ بِكُفۡرِكَ قَلِيلًا إِنَّكَ مِنۡ أَصۡحَٰبِ ٱلنَّارِ

أَمَّنۡ هُوَ قَٰنِتٌ ءَانَآءَ ٱلَّيۡلِ سَاجِدٗا وَقَآئِمٗا يَحۡذَرُ ٱلۡأٓخِرَةَ وَيَرۡجُواْ رَحۡمَةَ رَبِّهِۦۗ قُلۡ هَلۡ يَسۡتَوِي ٱلَّذِينَ يَعۡلَمُونَ وَٱلَّذِينَ لَا يَعۡلَمُونَۗ إِنَّمَا يَتَذَكَّرُ أُوْلُواْ ٱلۡأَلۡبَٰبِ

(8) മനുഷ്യനെ വല്ല ഉപദ്രവവും (അനിഷ്ടകാര്യവും) ബാധിച്ചാൽ, അവൻ തന്റെ റ∫ിങ്കലേക്ക് (ഭക്തി പൂർവ്വം) മടങ്ങികൊണ്ട് അവനോട് പ്രാർത്ഥിക്കും. പിന്നീട് അവൻ തന്റെ പക്കൽനിന്ന് വല്ല അനുഗ്രഹവും അവന് അധീനപ്പെടുത്തിക്കൊടു ത്താൽ, അവൻ മുമ്പ് യാതൊരു കാര്യത്തിലേക്ക് (വേണ്ടി) പ്രാർത്ഥന ചെയ്തിരുന്നുവോ അതവൻ മറന്നുക ളയുകയായി. അല്ലാഹുവിന്റെ മാർഗ ത്തിൽനിന്ന് (ജനങ്ങളെ) വഴിപിഴപ്പി ക്കുവാനായി അല്ലാഹുവിന് അവൻ സമൻമാരെ (പങ്കുകാരെ) ആക്കു കയും ചെയ്യും. (നബിയേ) പറയുക : നീ നിന്റെ അവിശ്വാസംകൊണ്ട് അല്പമൊന്ന് സുഖമെടുത്തു കൊള്ളുക. (എ ന്നാൽ) നിശ്ചയമായും നീ നരക ത്തിന്റെ ആൾക്കാരിൽപെട്ടവനത്രെ. (9) (അങ്ങിനെയുള്ള മനുഷ്യ നാണോ ഉത്തമൻ) അതല്ല, (ഇങ്ങിനെ യുള്ള) ഒരുവനോ ? അവൻ സുജൂദ് (സാഷ്ടാംഗനമസ്കാരം) ചെയ്തു കൊണ്ടും, നിന്നു (നമസ്കരിച്ചു) കൊണ്ടും രാത്രി സമയങ്ങളിൽ ഭക്ത നായിരിക്കും ; അവൻ പരലോകത്തെ ക്കുറിച്ച് ജാഗ്രതയായിരിക്കുകയും, തന്റെ റ∫ിന്റെ കാരുണ്യം അഭില ഷിച്ചു (പ്രതീക്ഷിച്ചു) കൊണ്ടിരിക്കു കയും ചെയ്യുന്നു. (ഈ രണ്ടിൽ ആരാണ് ഉത്തമൻ?!) നീ പറയുക: അറിയുന്നവരും, അറിയാത്തവരും സമമാകുമോ?! നിശ്ചയമായും, ബുദ്ധിമാൻമാരേ ആലോചിച്ചു നോക്കുകയുളളൂ. (8) സ്പർശിച്ചാൽ (ബാധിച്ചാൽ) മനുഷ്യനെ വല്ല ഉപദ്രവവും (അനിഷ്ടകാര്യവും, ദോഷവും) അവൻ പ്രാർത്ഥിക്കും, വിളിക്കും തന്റെ റ∫ി നോട്, റ∫ിനെ മന് മടങ്ങികൊണ്ട്, ഭക്തനായിക്കൊണ്ട് അവനിലേക്ക് പിന്നെ അവൻ അവന് അധീനമാക്കിയാൽ (കൊടുത്താൽ) വല്ല അനു ഗ്രഹവും തന്റെ പക്കൽ നിന്ന് അവൻ മറക്കും, വിസ്മരിക്കും യാതൊരു കാര്യം അവൻ പ്രാർത്ഥിക്കു(വിളിക്കു)മായിരുന്നു അതിലേക്ക്, അതിനായി മുമ്പ് അവൻ ആക്കുകയും ചെയ്യും അല്ലാഹുവിന് സമൻമാരെ, തുല്യൻമാരെ അവൻ വഴിപിഴപ്പിക്കുവാൻ അവന്റെ മാർഗത്തിൽനിന്ന് നീ പറയുക നീ സുഖമെടുത്തുകൊള്ളുക, ഉപയോഗമെടുക്കുക നിന്റെ അവിശ്വാസം കൊണ്ട് അല്പം, കുറച്ച് നിശ്ചയമായും നീ നരകത്തിന്റെ ആൾക്കാരിൽ പെട്ടവനാണ് (9) അതല്ല (അഥവാ) യാതൊരുവനോ അവൻ ഭക്തനാണ്, താഴ്മ അർപ്പിക്കുന്ന (വിനയപ്പെടുന്ന)വനാണ് രാത്രിസമയങ്ങളിൽ സുജൂദ് ചെയ്യുന്നവനായി നില്ക്കുന്നവനായും അവൻ ജാഗ്രതയായിരിക്കും, ഭയപ്പെടും, കാക്കും പരലോകത്തെ അവൻ അഭിലഷിക്കുക(പ്രതീക്ഷിക്കുക)യും ചെയ്യും തന്റെ റ∫ിന്റെ കാരുണ്യം സമമാകുമോ അറിയുന്നവർ യാതൊരു വരും അറിയാത്ത, അവർ അറിയുകയില്ല നിശ്ചയമായും ആലോ ചിക്കുകയു(ള്ളൂ) ബുദ്ധിമാന്മാർ (മാത്രം) ആപത്തുകൾ വരുമ്പോൾ മാത്രം അല്ലാഹുവിങ്കലേക്ക് ഭക്തിയും പ്രാർത്ഥന യും അർപ്പിക്കുകയും, ആപത്ത് നീങ്ങി സുഖമായിക്കഴിഞ്ഞാൽ അതെല്ലാം മറന്ന് ആരാധ നക്കും പ്രാർത്ഥനക്കും വേറെ ദൈവങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന നന്ദികെട്ട അവി ശ്വാസിയും, നേരെ മറിച്ച് അല്ലാഹുവിന്റെ കാരുണ്യത്തെ ആശിച്ചും പ്രതീക്ഷിച്ചും കൊണ്ടും പരലോകത്ത്വെച്ച് അല്ലാഹുവിന്റെ ശിക്ഷയും കോപവും നേരിടുന്നതിനെ ക്കുറിച്ചു ജാഗരൂകനായിക്കൊണ്ടും രാത്രി സമയങ്ങളിൽ സുജൂദിലും നിറുത്തത്തിലു മായി ഭയഭക്തിയോടെ അല്ലാഹുവിനെ നമസ്കരിച്ചാരാധിക്കുന്ന സത്യ വിശ്വാസിയും അല്ലാഹുവിന്റെ അടുക്കൽ ഒരിക്കലും സമമാകുകയില്ല എന്ന് സാരം. ആദ്യം പറഞ്ഞ വൻ യാഥാർത്ഥ്യം ചിന്തിച്ചറിയാത്ത വിഡ്ഢിയും, രണ്ടാമത്തെവൻ യാഥാർത്ഥ്യം മനിലാക്കിയവനും, ബുദ്ധിമാനുമത്രെ. സത്യവിശ്വാസികൾ സദാ "ഭയപ്പാടും പ്രതീക്ഷയും' ( ) ഉള്ളവരായിരിക്ക ണം. അഥവാ അല്ലാഹുവിന്റെ ശിക്ഷയെയും കോപത്തെയും കുറിച്ചുള്ള ഭയവും, അവന്റെ പ്രതിഫലത്തിലും കാരുണ്യത്തിലുമുള്ള പ്രതീക്ഷയും കൈവിടാൻ പാടില്ല. ഈ തത്വം നബിവചനങ്ങളും പലപ്പോഴും ഉണർത്താറുള്ളതാണ്. വിഭാഗം - 2
39:10

قُلۡ يَٰعِبَادِ ٱلَّذِينَ ءَامَنُواْ ٱتَّقُواْ رَبَّكُمۡۚ لِلَّذِينَ أَحۡسَنُواْ فِي هَٰذِهِ ٱلدُّنۡيَا حَسَنَةٞۗ وَأَرۡضُ ٱللَّهِ وَٰسِعَةٌۗ إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٖ

(10) പറയുക : വിശ്വസിച്ചവരായ എന്റെ അടിയാന്മാരേ, നിങ്ങളുടെ റ∫ിനെ നിങ്ങൾ സൂക്ഷിക്കുവിൻ, ഈ ഇഹലോകത്ത്വെച്ച് നന്മ പ്രവർത്തിക്കുന്നവർക്ക് നന്മയുണ്ട്. അല്ലാഹുവിന്റെ ഭൂമിയാകട്ടെ, വിശാ ലമായതുമാകുന്നു. നിശ്ചയമായും, സഹനശീലന്മാർക്ക് അവരുടെ പ്രതി ഫലം, കണക്കില്ലാതെയത്രെ നിറവേ റ്റിക്കൊടുക്കപ്പെടുക. (10) നീ പറയുക എന്റെ അടിയാന്മാരേ വിശ്വസിച്ചവരായ നിങ്ങളുടെ റ∫ിനെ സൂക്ഷിക്കുവിൻ നൻമ പ്രവർത്തിച്ച വർക്കുണ്ട് ഈ ഇഹത്തിൽ വെച്ച് നന്മ അല്ലാഹുവിന്റെ ഭൂമിയാകട്ടെ വിശാലമായതാണ് നിശ്ചയമായും നിറവേറ്റിക്കൊടുക്കപ്പെടും ക്ഷമാശീലർക്ക് അവരുടെ പ്രതിഫലം കണക്കില്ലാതെ (വി ചാരണകൂടാതെ)തന്നെ. ആപത്ത് വരുമ്പോൾ മാത്രം അല്ലാ ഹുവിനെ ഓർമിക്കുന്നവരാകാതെ, സദായ്പ്പോഴും അല്ലാഹുവിനെ സൂക്ഷിച്ചു ഭയഭക്തി യോടിരിക്കണമെന്ന് ഉപദേശിക്കുന്നു. ഇൗ ലോകത്തുവെച്ചാണ് നന്മ ചെയ്തു പുണ് യം സമ്പാദിക്കേണ്ടത്. നന്മ ചെയ്യുന്നവർക്ക് ഇഹത്തിലും പരത്തിലും നന്മ ലഭിക്കുകയും ചെയ്യും. അല്ലാഹുവിന്റെ വിധിവിലക്കുകൾ അനുസരിക്കുവാനും, അവനെ ആരാധിക്കു വാനും ഒരു സ്ഥലത്ത്വെച്ച് സാധിക്കാതെ വരുന്നപക്ഷം, മറ്റെവിടെയെങ്കിലും പോയി ട്ടെങ്കിലും അത് സാധ്യമാക്കേണ്ടതാണ്. അതിനു വേണ്ടി കുറെ സഹനവും ക്ഷമയും കൈക്കൊള്ളേണ്ടിവന്നേക്കാം. എന്നാലും, അത് നിർവ്വഹിക്കുകതന്നെവേണം. അല്ലാ ഹുവിന്റെ ഭൂമി കുടു ല്ല, അതിലെ നിവാസികളുടെ ആവശ്യങ്ങൾക്ക് അത് ധാരാളം മതിയാകത്തക്കവണ്ണം വിശാലമാണ്. ക്ഷമാശീലരായ ആളുകൾക്ക് അല്ലാഹുവിൽ നിന്ന് ലഭിക്കുവാനിരിക്കുന്ന പ്രതിഫലമാകട്ടെ, കണക്കറ്റതുമാണ്. ഒരു കവി പറഞ്ഞ വാക്യം ശ്രദ്ധേയമാകുന്നു: സ്ലിലിവ (സാരം : ക്ഷമയെ ഉപേക്ഷിക്കുവാൻ പല പോംവഴികളും ഉണ്ടായിരിക്കുമ്പോൾ തന്നെ ക്ഷമ സ്വീകരിക്കുന്നത് പ്രശംസനീയമായ ഒരു കാര്യമായി ഞാൻ കാണുന്നു. എന്നിരി ക്കെ, മറ്റൊരു പോംവഴി ഇല്ലാത്തപ്പോഴത്തെ സ്ഥിതി എന്തായിരിക്കും ? അവിടെ ക്ഷമ വേണ്ടപ്പെട്ടതും അത് നിർബന്ധവുമാണ്. നിർ∫ന്ധിതാവസ്ഥയിലാണെങ്കിലോ, കൂടു തൽ നിർ∫ന്ധവുമായിരിക്കുമല്ലോ). (അല്ലാഹുവിന്റെ ഭൂമി വിശാലമായതാണ്) എന്ന വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. സൂ: അൻകബൂത്ത് 56-ൽ ഇൗ വിഷയകമായി അല്ലാഹു പറഞ്ഞി ട്ടുള്ള വാക്യം (ഹേ, വിശ്വസിച്ചവരേ, നിശ്ചയമായും എന്റെ ഭൂമി വിശാലമായതാണ്.) എന്നാകുന്നു. അടുത്ത ഭാവിയിൽ ജനപ്പെരുപ്പം നിമിത്തം മനുഷ്യന് വസിക്കുവാൻ ഭൂമിയിൽ സ്ഥലമില്ലാതാകുകയും, ഭക്ഷണം പോരാതെ വരി കയും ചെയ്യുമെന്ന് കണക്കു കൂട്ടി ഭയപ്പെട്ടുകൊണ്ടിരിക്കുന്നവരുടെ കൂട്ടത്തിൽ സത്യ വിശ്വാസികൾ പങ്കുചേരേണ്ടതില്ലെന്നും, മനുഷ്യനാവശ്യമായത്ര സ്ഥലവും ആഹാ രമാർഗവും അല്ലാഹു ഒരുക്കിവെച്ചിട്ടുണ്ടെന്നും, അത് മനുഷ്യൻ ശരിയായ രൂപത്തിൽ കൈകാര്യം ചെയ്യുകയേ വേണ്ടതുളളൂവെന്നും ഇതുപോലെയുള്ള വചനങ്ങളിൽ നിന്ന് അവർക്ക് മനിലാക്കാം. അല്ലാഹുവിന്റെ ഭൂമി എന്നും, എന്റെ ഭൂമി എന്നുമുള്ള പ്രയോ ഗങ്ങളും, സത്യവിശ്വാസികളേ, എന്നു വിളിച്ചുകൊണ്ടുള്ള സംബോധനയും സത്യവി ശ്വാസികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്. ഇതിനെപ്പറ്റി സൂ: അൻകബൂത്തിൽ നാം വയിച്ചത് ഓർക്കുക.
39:11–12

قُلۡ إِنِّيٓ أُمِرۡتُ أَنۡ أَعۡبُدَ ٱللَّهَ مُخۡلِصٗا لَّهُ ٱلدِّينَ

وَأُمِرۡتُ لِأَنۡ أَكُونَ أَوَّلَ ٱلۡمُسۡلِمِينَ

(11) പറയുക: മതം (അഥവാ കീഴ്വണക്കം) അല്ലാഹുവിന് നിഷ്ക ളങ്കമാക്കിക്കൊണ്ട് ഞാൻ അവനെ ആരാധിക്കുവാൻ നിശ്ചയമായും എന്നോട് കല്പിക്കപ്പെട്ടിരിക്കുന്നു. (12) ഞാൻ മുസ്ലിം കളിൽ ഒന്നാ മെ ത്ത വ നാ യി രി ക്കു ന്ന തി നും എന്നോട് കൽപിക്കപ്പെട്ടിരിക്കുന്നു. (11) നീ പറയുക നിശ്ചയമായും ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു ഞാൻ ആരാധിക്കുവാൻ അല്ലാഹുവിനെ അവന് നിഷ്കളങ്ക(ശുദ്ധ)മാക്കി ക്കൊണ്ട് മതം, കീഴ്വണക്കം, ആരാധന, നടപടി (12) എന്നോട് കല്പി ക്കപ്പെടുകയും ചെയ്തിരിക്കുന്നു ഞാൻ ആയിരിക്കുവാൻ മുസ്ലിംകളിൽ (കീഴൊതുക്കമുള്ളവരിൽ) ഒന്നാമൻ. അല്ലാഹുവിലും, പരലോകം മുതലായ കാര്യങ്ങളിലും വിശ്വസിച്ചുകൊണ്ട് അല്ലാ ഹുവിന് കീഴ്പെടുന്നവൻ എന്നത്രെ മുസ്ലിം എന്ന വാക്കിന്റെ അർത്ഥം. ഇങ്ങിനെയു ള്ളവർ ഏത് ദേശത്തിലോ കാലത്തോ ഉള്ളവരായാലും അവർ ഈ പേരിന് അർഹരാ ണ്. ഈ സമുദായത്തിലെ ഒന്നാമത്തെ മുസ്ലിം നബി˜തിരുമേനിതന്നെ.
39:13–14

قُلۡ إِنِّيٓ أَخَافُ إِنۡ عَصَيۡتُ رَبِّي عَذَابَ يَوۡمٍ عَظِيمٖ

قُلِ ٱللَّهَ أَعۡبُدُ مُخۡلِصٗا لَّهُۥ دِينِي

(13) പറയുക: ഞാൻ എന്റെ റ∫ി നോട് അനുസരണക്കേട് കാണി ക്കുന്ന പക്ഷം, ഒരു വമ്പിച്ച ദിവസ ത്തിലെ ശിക്ഷയെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു. (14) പറയുക: എന്റെ മതം (അ ഥവാ കീഴ്വണക്കം) അല്ലാഹുവിന് നിഷ്കളങ്കമാക്കിക്കൊണ്ട് അവനെ ത്തന്നെ ഞാൻ ആരാധിക്കുന്നു. (13) നീ പറയുക നിശ്ചയമായും ഞാൻ ഭയപ്പെടുന്നു ഞാൻ അനുസരണക്കേട്(എതിരു)ചെയ്താൽ എന്റെ റ∫ിനോട് ഒരു ദിവസ ത്തിലെ ശിക്ഷ വമ്പിച്ച (14) നീ പറയുക അല്ലാഹുവിനെത്തന്നെ ഞാൻ ആരാധിക്കുന്നു അവന് നിഷ്കളങ്കമാക്കിക്കൊണ്ട് എന്റെ മതം, കീഴ്വണക്കം
39:15–16

فَٱعۡبُدُواْ مَا شِئۡتُم مِّن دُونِهِۦۗ قُلۡ إِنَّ ٱلۡخَٰسِرِينَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ وَأَهۡلِيهِمۡ يَوۡمَ ٱلۡقِيَٰمَةِۗ أَلَا ذَٰلِكَ هُوَ ٱلۡخُسۡرَانُ ٱلۡمُبِينُ

لَهُم مِّن فَوۡقِهِمۡ ظُلَلٞ مِّنَ ٱلنَّارِ وَمِن تَحۡتِهِمۡ ظُلَلٞۚ ذَٰلِكَ يُخَوِّفُ ٱللَّهُ بِهِۦ عِبَادَهُۥۚ يَٰعِبَادِ فَٱتَّقُونِ

(15) എന്നാൽ, നിങ്ങൾ അവനുപു റമെ നിങ്ങൾ ഉദ്ദേശിച്ചതിനെ ആരാധി ച്ചുകൊള്ളുക! പറയുക: (പക്ഷേ) തങ്ങൾക്ക് തന്നെയും, തങ്ങളുടെ ആൾക്കാർക്കും ക്വിയാമത്ത് നാളിൽ നഷ്ടംവരുത്തിയവരത്രെ നിശ്ചയ അല്ലാ(അറിഞ്ഞേ ക്കുക): അതു തന്നെയാണ് പ്രത്യക്ഷ മായ നഷ്ടം! (16) വ ർ ( ന ര ക ത്തി ൽ ) അവരുടെ മുകൾഭാഗത്ത് നിന്ന് അന്മി കൊണ്ടുള്ള തണലുകൾ ഉണ്ടായി രിക്കും;അവരുടെ താഴ്ഭാഗത്തു നിന്നും തണലുകളുണ്ടായിരിക്കും. - അല്ലാഹു അവന്റെ അടി യാന്മാരെ ഭയപ്പെടുത്തുകയാണ് എന്റെ അടിയാൻമാരേ, ആകയാൽ നിങ്ങൾ എന്നെ സൂക്ഷിക്കുവിൻ! . (15) എന്നാൽ നിങ്ങളാരാധിച്ചുകൊള്ളുക നിങ്ങളുദ്ദേശിച്ചതിനെ അവന് പുറമെ പറയുക നിശ്ചയമായും നഷ്ടക്കാർ നഷ്ടം വരുത്തിയവരത്രെ തങ്ങളെത്തന്നെ, തങ്ങളുടെ ദേഹങ്ങൾക്ക്, ആത്മാ ക്കൾക്ക് തങ്ങളുടെ സ്വന്തക്കാർക്കും(ആൾക്കാർക്കും) ക്വിയാമത്ത് നാളിൽ അല്ലാ (അറിഞ്ഞേക്കുക) അത്തന്നെയാണ് നഷ്ടം പ്രത്യക്ഷമായ (16) അവർക്കുണ്ടായിരിക്കും അവരുടെ മുകളിൽനിന്ന് തണലു(നിഴലു)കൾ അന്മികൊണ്ട് അവരുടെ താഴ്ഭാഗത്തുനിന്നും തണലുണ്ടായിരിക്കും അത് അല്ലാഹു ഭയപ്പെടുത്തുന്നു അതിനെ പ്പറ്റി, അതുകൊണ്ട് തന്റെ അടിയാന്മാരെ എന്റെ അടിയാന്മാരേ അതിനാൽ എന്നെ നിങ്ങൾ സൂക്ഷിക്കുവിൻ. അല്ലാഹു അല്ലാത്തവരെ ആരാധിക്കുകയും അല്ലാഹുവിനോട് അനുസരണക്കേട് കാണിക്കുകയും ചെയ്യുന്നവർക്കുള്ള കനത്ത താക്കീതുകളാണിവ എന്നു പറയേണ്ടതി ല്ല. മുകളിലൂടെയും, അടിയിലൂടെയും അന്മിയുടെ നിഴലുണ്ടായിരിക്കുമെന്ന് പറഞ്ഞ തിന്റെ താല്പര്യം, എല്ലാ ഭാഗത്ത്നിന്നും അന്മി അവരെ പൊതിഞ്ഞുകൊണ്ടിരിക്കുമെ ന്നാണ് 41 (അവർക്ക് ജഹന്നമിൽനിന്ന് - കിടക്കുവാനുള്ള - തൊട്ടിലുണ്ടായിരിക്കും ; അവരുടെ മേൽഭാഗത്തുനിന്ന് മൂടികളും ഉണ്ടായിരിക്കും) (അവരുടെ മേൽഭാഗത്തുനിന്നും അവരുടെ താഴ്ഭാഗത്തുനിന്നും ശിക്ഷ അവരെ മൂടുന്ന ദിവസം) അവസാനത്തെ വാചകത്തിൽ, അല്ലാഹു എത്രമാത്രം ദയവോടും കനിവോടും കൂടി യാണ് ജനങ്ങളെ ഉപദേശിക്കുന്നതെന്ന് നോക്കുക !
39:17–18

وَٱلَّذِينَ ٱجۡتَنَبُواْ ٱلطَّـٰغُوتَ أَن يَعۡبُدُوهَا وَأَنَابُوٓاْ إِلَى ٱللَّهِ لَهُمُ ٱلۡبُشۡرَىٰۚ فَبَشِّرۡ عِبَادِ

ٱلَّذِينَ يَسۡتَمِعُونَ ٱلۡقَوۡلَ فَيَتَّبِعُونَ أَحۡسَنَهُۥٓۚ أُوْلَـٰٓئِكَ ٱلَّذِينَ هَدَىٰهُمُ ٱللَّهُۖ وَأُوْلَـٰٓئِكَ هُمۡ أُوْلُواْ ٱلۡأَلۡبَٰبِ

(17) യാതൊരു കൂട്ടർ ത്വാഗൂ ത്തിനെ ധ ധിക്കാരിയായ പിശാചിനെ പ അതിനെ ആരാധിക്കു ന്നതിനെ വർജ്ജിക്കുകയും, അല്ലാഹു വിലേക്ക് (ഭക്തിപൂർവ്വം)മടങ്ങുകയും ചെയ്യുന്നുവോ അവർക്ക് സന്തോഷ വാർത്തയുണ്ട്. ആകയാൽ, (നബി യേ) എന്റെ അടിയാൻമാർക്ക് സന്തോ ഷവാർത്ത അറിയിക്കുക. (18) അതായത്, (പറയുന്ന) വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും, എന്നിട്ട് അതിൽ നല്ലതിനെ പിൻപറ്റു കയും ചെയ്യുന്നവർക്ക്; അല്ലാഹു മാർഗദർശനം നൽകിയിട്ടുള്ളവരത്രെ അക്കൂട്ടർ; അവർ തന്നെയാണ് ബുദ്ധി മാൻമാരും. (17) യാതൊരു കൂട്ടർ അവർ വർജ്ജിച്ചു, അകന്നുനിന്നു ത്വാഗൂത്തിനെ(പിശാചിനെ, ധിക്കാരിയെ) അതായത് അതിന് ആരാധിക്കു ന്നതിനെ അവർ മടക്കം കാണിക്കുക (വിനയപ്പെടുക)യും ചെയ്തു അല്ലാ ഹുവിങ്കലേക്ക് അവർക്കുണ്ട് സന്തോഷം, സന്തോഷവാർത്ത ആക യാൽ സന്തോഷമറിയിക്കുക എന്റെ അടിയാന്മാരെ (18) അതാ യത് ശ്രദ്ധിച്ചു കേൾക്കുന്ന (ചെവികൊടുക്കുന്ന)വരെ വാക്കിനെ, പറയുന്നതിനെ എന്നിട്ട് അവർ പിൻപറ്റുന്നു അതിൽ നല്ലതിനെ അക്കൂട്ടർ യാതൊരുവരത്രെ അല്ലാഹു അവർക്ക് മാർഗദർശനം നൽകിയിരിക്കുന്നു അക്കൂട്ടർ തന്നെ ബുദ്ധിമാന്മാർ അതിരുകവിച്ചിൽ, ധിക്കാരം എന്നീ അർത്ഥങ്ങളുള്ള ർസ്ലിട്ടൃൺീണ (ത്വുഗ്യാൻ) എന്ന മൂല ത്തിൽനിന്നുള്ളതാണ് "ത്വാഗൂത്ത്' ( റ്റൾീദിസ്ലണ ) അച്ചടക്കമില്ലാതെ തോന്നിയവാസത്തിലും, ദുർന്നടപ്പിലും അതിരു കവിഞ്ഞവർക്കെല്ലാം ഈ വാക്ക് ഉപയോഗിക്കാം. ഇവിടെ അതു കൊണ്ടുദ്ദേശ്യം വിഗ്രഹങ്ങളാണെന്നത്രെ ചിലരുടെ അഭിപ്രായം. മനുഷ്യനെ വഴി തെറ്റി ക്കുവാൻ അവ കാരണമാണല്ലോ. ജിന്നുകളിലോ മനുഷ്യരിലോ ഉള്ള എല്ലാ മുഴുത്ത ധിക്കാരികളും, അല്ലാഹു അല്ലാത്ത എല്ലാ ആരാധ്യവസ്തുക്കളും ഉൾപ്പെടുമെന്നാണ് വേറെ ചിലരുടെ അഭിപ്രായം. ഇമാം റാഗിബ് (റ) നൽകുന്ന അർത്ഥവും ഏതാണ്ട് ഇതേ പ്രകാരം തന്നെ. എങ്കിലും, അധിക വ്യാഖ്യാതാക്കളും അതുകൊണ്ടുദ്ദേശ്യം പിശാചാണെന്നാണ് പറഞ്ഞുകാണുന്നത്. വാക്കർത്ഥം നോക്കുമ്പോൾ, പൊതുവിൽ ഉപയോഗിക്കപ്പെടാമെങ്കിലും പിശാചിനുമാത്രമെ അത് പറയപ്പെടാറുള്ളൂവെന്നും ചില മഹാൻമാർ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു അല്ലാത്തവരെ ആരാധിക്കലും, മറ്റെല്ലാ ദുർന്ന ടപ്പുകളും പിശാചിന്റെ ദുർബോധനം നിമിത്തമാണല്ലോ ഉണ്ടാകുന്നത്. അതുകൊണ്ട് അവയെല്ലാം വാസ്തവത്തിൽ പിശാചിനെ ആരാധിക്കലാണെന്ന് സാരം. പാത്രവാന്മാരായിത്തീരുന്ന നല്ല അടിയാന്മാരുടെ ഒരു ഉത്തമലക്ഷണം അല്ലാഹു പ്രസ്താവിച്ചിരിക്കുന്നത് ശ്രദ്ധിക്കുക: "പറയുന്ന വാക്ക് ശ്രദ്ധിച്ചു കേൾക്കുകയും, അതിൽ നല്ലതിനെ പിൻപറ് റുകയും ചെയ്യുക'. ഹാ! എത്ര മഹത്തായ ഒരു സ്വഭാവമാണിത്?! ഇവർക്ക് അല്ലാഹു നൽകുന്ന സന്തോഷവാർത്ത നോക്കുക: "അവരാണ് അല്ലാഹു മാർഗദർശനം നൽകിയവർ, അവരാണ് ബുദ്ധി മാൻമാരും'! ഇതിലധികം ഉന്നതമായ ഉത്തമപദവിയും, ഭാഗ്യവും മറ്റെന്തുണ്ട്?! പക്ഷേ, ഇപ്പറഞ്ഞ ഗുണം സാക്ഷാത്ക്കരിക്കുകയും, പ്രയോഗത്തിൽ വരുത്തുകയും ചെയ്യുന്ന വർ വളരെ വിരളമാണെന്ന് പറയേണ്ടിയിരിക്കുന്നു. അറിവുള്ളവരെന്ന് ഗണിക്കപ്പെടുന്ന വരിൽപ്പോലും ഇങ്ങിനെയുള്ളവർ തുലോം കുറവാണെന്നതാണ് പരമാർത്ഥം-ഇക്കാ ലത്ത് വിശേഷിച്ചും. അല്ലാഹുവിന്റെയും റസൂലിന്റെയും വ്യക്തമായ പ്രസ്താവനകൾ പോലും സ്വന്തം യുക്തിതാൽപര്യങ്ങളുടെ ഉരക്കല്ലിൽ പരിശോധിക്കുവാനും, വിമർശന വിധേയമാക്കുവാനും മുതിരുന്ന കാലമാണല്ലോ ഇത്. ഒരാൾ - അയാൾ എത്ര മഹാനായാലും ശരി-ഒരു കാര്യം പറയുവാൻ തുടങ്ങുമ്പോ ഴേക്കും അതിനെ എതിർക്കുക, ഇടക്ക് കടന്നു തർക്കിക്കുക, വിഷയം തീരുംമുമ്പും, പറ ഞ്ഞത് മനിരുത്താതെയും അതിനെ നിഷേധിക്കുക, വക്താവിന്റെ നേർക്ക് ഏതെ ങ്കിലും നിലക്കുള്ള അനാദരവുനിമിത്തം അയാൾ പറഞ്ഞതെന്തും നിരസിക്കുക എന്നി ത്യാദി ദോഷങ്ങളിൽ നിന്ന് സംശുദ്ധമായവർ മഹാഭാഗ്യവാന്മാർതന്നെ. പറയുന്നതെല്ലാം സ്വീകരിക്കണമെന്നല്ല അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടിയത്. എല്ലാം ശ്രദ്ധപൂർവ്വം കേൾക്കു ക, എന്നിട്ട് അതിൽ നല്ലതിനെ സ്വീകരിച്ചു പിൻപറ്റുക. അത്രമാത്രം. ഹാ! എത്ര മഹ ത്തായ ഉപദേശം! എത്ര ആദരണീയമായ സ്വഭാവം!
39:19

أَفَمَنۡ حَقَّ عَلَيۡهِ كَلِمَةُ ٱلۡعَذَابِ أَفَأَنتَ تُنقِذُ مَن فِي ٱلنَّارِ

(19) അപ്പോൾ, ശിക്ഷയുടെ വാക്ക് (സ്ഥിരപ്പെട്ട്) യഥാർത്ഥമായി ത്തീർന്നിട്ടുള്ളവനോ?! ധ നിനക്കവനെ നേർമാർഗത്തിലാക്കാമോ?! ഇല്ല. പ എന്നിരിക്കെ, നരകത്തി ലുള്ളവനെ നീ രക്ഷപ്പെടുത്തുമോ (അതുമില്ല) (19) അപ്പോൾ ഒരുവനോ അവന്റെ മേൽ യഥാർത്ഥമായി, സ്ഥിരപ്പെ ട്ടിരിക്കുന്നു ശിക്ഷയുടെ വാക്ക് അപ്പോൾ നീയോ രക്ഷപ്പെടു ത്തുന്നു ഒരുവനെ നരകത്തിലുള്ള ഉപദേശങ്ങളൊന്നും കേട്ടനുസരിക്കാതെ, ശിക്ഷക്കുള്ള അർഹത സ്ഥിരപ്പെട്ടുകഴി ഞ്ഞവനെക്കുറിച്ച് എന്ത് പറയുവാനാണ്?! അവന്റെ കാര്യം (നബിയേ) താൻ ഏറ്റെ ടുത്തു അവനെ നല്ല വഴിക്ക് ആക്കീത്തീർക്കുവാൻ കഴിയുമോ കഴിയുമായിരുന്നുവെ ങ്കിൽ അങ്ങിനെയുള്ളവരെ നരകത്തിൽ നിന്ന് തനിക്കു രക്ഷപ്പെടുത്താമായിരുന്നു. പക്ഷേ, അതുണ്ടാകുമോ?! ഒരിക്കലുമില്ല; എന്നു സാരം.
39:20

لَٰكِنِ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ لَهُمۡ غُرَفٞ مِّن فَوۡقِهَا غُرَفٞ مَّبۡنِيَّةٞ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُۖ وَعۡدَ ٱللَّهِ لَا يُخۡلِفُ ٱللَّهُ ٱلۡمِيعَادَ

(20) പക്ഷേ, തങ്ങളുടെ രക്ഷിതാ വിനെ സൂക്ഷിച്ചിട്ടുള്ളവരാകട്ടെ (ത ട്ടുതട്ടായി) മേൽക്കുമേലെ നിർമിക്ക പ്പെട്ടിട്ടുള്ള ചില മണിമാടങ്ങൾ അവർക്കുണ്ടായിരിക്കും; അവയുടെ അടിഭാഗത്തുകൂടി നദികൾ ഒഴുകി ക്കൊണ്ടിരിക്കുന്നതാണ്; അല്ലാഹു വിന്റെ വാഗ്ദാനം! നിശ്ചയമായും, അല്ലാഹു വാഗ്ദാന നിശ്ചയം ലംഘി ക്കുകയില്ല. (20) പക്ഷേ സൂക്ഷിച്ചവർ തങ്ങളുടെ റ∫ിനെ അവർക്കുണ്ട് മണിമാളികകൾ, അവയുടെ രിക്കും മണിമാടങ്ങൾ നിർമിക്ക(സ്ഥാപിക്ക, കെട്ടിയുണ്ടാക്ക)പ്പെട്ട നടക്കും, ഒഴുകും അതിന്റെ അടിയിൽകൂടി നദികൾ, അരുവികൾ അല്ലാഹുവിന്റെ വാഗ്ദാനം അല്ലാഹു ലംഘിക്കുകയില്ല, വ്യത്യാസം ചെയ്ക യില്ല വാഗ്ദാനം, നിശ്ചയം. ഇമാം അഹ്മദും (റ) മറ്റും ഉദ്ധരിച്ചിട്ടുള്ള ഒരു നബി വചനത്തിൽ ഇപ്രകാരം വന്നി രിക്കുന്നു: "സ്വർഗത്തിൽ ചില മണിമാടങ്ങളുണ്ട്. അവയുടെ പുറഭാഗം ഉള്ളിൽ നിന്നു കാണപ്പെടും; ഉൾഭാഗം പുറമെ നിന്നും കാണപ്പെടും. അല്ലാഹു അവയെ ഒരുക്കിവെച്ചി രിക്കുന്നത്, ഭക്ഷണം ദാനം ചെയ്കയും, സൗമ്യമായി സംസാരിക്കുകയും, തുടരെ നോമ്പ് പിടിക്കുകയും, ജനങ്ങൾ ഉറങ്ങുന്ന അവസരത്തിൽ (രാത്രി) നമസ്കാരം നടത്തുകയും ചെയ്യുന്നവർക്കുവേണ്ടിയാകുന്നു'.
39:21

أَلَمۡ تَرَ أَنَّ ٱللَّهَ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَلَكَهُۥ يَنَٰبِيعَ فِي ٱلۡأَرۡضِ ثُمَّ يُخۡرِجُ بِهِۦ زَرۡعٗا مُّخۡتَلِفًا أَلۡوَٰنُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصۡفَرّٗا ثُمَّ يَجۡعَلُهُۥ حُطَٰمًاۚ إِنَّ فِي ذَٰلِكَ لَذِكۡرَىٰ لِأُوْلِي ٱلۡأَلۡبَٰبِ

(21) നീ കണ്ടില്ലേ, അല്ലാഹു ആകാശത്ത്നിന്ന് (മഴ) വെള്ളം ഇറക്കി യിരിക്കുന്നത്?! എന്നിട്ട് അതവൻ ഭൂമി യിലെ ഉറവിടങ്ങളിൽ പ്രവേശിപ്പിച്ചു; പിന്നെ, അതുമൂലം വർണങ്ങൾ വ്യത്യ സ്തമായ (വിവിധതരത്തിലുള്ള) കൃഷിയെ അവൻ ഉൽപാദിപ്പിക്കുന്നു. പിന്നീട് അത് നീരുവറ്റി (ഉണങ്ങി)പ്പോ കുന്നു; അപ്പോഴത് മഞ്ഞവർണം പൂണ്ട തായി നിനക്ക് കാണാം; പിന്നീട് അതിനെ അവൻ തുരുമ്പലാക്കുന്നു ധ ഉണക്കച്ചുള്ളികളാക്കുന്നു. പ നിശ്ചയ മായും, ബുദ്ധിമാൻമാർക്ക് അതിൽ സ്മരണ ധ ചിന്തിക്കുവാനുള്ള വക പ യുണ്ട്. (21) നീ കണ്ടില്ലേ അല്ലാഹു ഇറക്കിയിരിക്കുന്നത് ആകാ ശത്തുനിന്ന് വെള്ളം എന്നിട്ടതിനെ പ്രവേശിപ്പിച്ചു ഉറവിടങ്ങളിൽ ഭൂമിയിൽ പിന്നെ അവൻ പുറപ്പെടുവിക്കുന്നു, ഉൽപാദിപ്പിക്കുന്നു അത്മൂലം, അതുകൊണ്ട് വിള, കൃഷി വ്യത്യസ്തമായ അതിന്റെ വർണങ്ങൾ പിന്നെ അത് നീരുവറ്റുന്നു, ഉണങ്ങുന്നു അപ്പോൾ നിനക്കത് കാണാം മഞ്ഞവർണം പൂണ്ടതായി പിന്നെ അവനതിനെ ആക്കുന്നു തുരുമ്പ്, വൈക്കോൽ, നുറുങ്ങ് നിശ്ചയമായും അതിലുണ്ട് സ്മര ണ, ഉപദേശം, ചിന്താവിഷയം ബുദ്ധിമാന്മാർക്ക് നിത്യവും കണ്ടനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം ദൃഷ്ടാന്തങ്ങളെപ്പറ്റി ബുദ്ധി പൂർവ്വം ചിന്തിക്കുന്ന പക്ഷം, അല്ലാഹുവിന്റെ സൃഷ്ടിമാഹാത്മ്യം, അവന്റെ അപാര മായ കഴിവ് എന്നിവക്ക് പുറമെ, മനുഷ്യന്റെ മരണാനന്തര ജീവിതം മുതലായ കാര്യങ്ങ ളെക്കുറിച്ച് പല പാഠങ്ങളും ലഭിക്കുന്നതാണ് എന്ന് സാരം. വിഭാഗം - 3
39:22

أَفَمَن شَرَحَ ٱللَّهُ صَدۡرَهُۥ لِلۡإِسۡلَٰمِ فَهُوَ عَلَىٰ نُورٖ مِّن رَّبِّهِۦۚ فَوَيۡلٞ لِّلۡقَٰسِيَةِ قُلُوبُهُم مِّن ذِكۡرِ ٱللَّهِۚ أُوْلَـٰٓئِكَ فِي ضَلَٰلٖ مُّبِينٍ

(22) എന്നാൽ, അല്ലാഹു ഒരു വന്റെ നെഞ്ചിന് (ഹൃദയത്തിന്ന്) ഇസ്ലാമിലേക്ക് വികാസം നൽകി. അങ്ങനെ അവൻ തന്റെ രക്ഷിതാവി ങ്കൽ നിന്നുള്ള പ്രകാശത്തിലാകുന്നു. ഇങ്ങിനെയുള്ളവനോ?! ധ ഇവനും ഹൃദയം കടുത്തവനും സമമായിരി ക്കുമോ?! ഇല്ല. പ അപ്പോൾ, അല്ലാഹുവിന്റെ സ്മര ണയെ (അഥവാ കീർത്തനത്തെ) സംബന്ധിച്ച് ഹൃദയം കടുത്തുപോയി ട്ടുള്ളവർക്ക് നാശം! അക്കൂട്ടർ, സ്പഷ്ടമായ ദുർമാർഗത്തിലാകുന്നു. (22) എന്നാൽ യാതൊരുവനോ അല്ലാഹു വികാസം നൽകി അവന്റെ നെഞ്ചിന് (ഹൃദയത്തിന്) ഇസ്ലാമിലേക്ക് എന്നിട്ടവൻ പ്രകാശത്തിലാണ് തന്റെ റ∫ിങ്കൽനിന്ന് അപ്പോൾ നാശം, കഷ്ടം കടുത്തവർക്കാണ് തങ്ങളുടെ ഹൃദയങ്ങൾ അല്ലാഹുവിന്റെ ദിക്റിനെ (സ്മരണകീർത്തനം) സംബന്ധിച്ചു അക്കൂട്ടർ വഴിപിഴവിലാണ്, ദുർമാർഗത്തിലാണ് പ്രത്യക്ഷമായ. എന്നതിന്റെ അർത്ഥങ്ങളും ഉദ്ദേശ്യങ്ങളും സൂ: അൻകബൂത്ത് 45-ാം വചനത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിരിക്കുന്നു. അവിടെ നോക്കുക. നബി ˜ പറഞ്ഞതായി ഇബ്നു ഉമർ (റ) നിവേദനം ചെയ്യുന്നു: " നിങ്ങൾ അല്ലാഹുവിന്റെ ദിക്ർ അല്ലാത്ത വിഷയത്തിൽ സംസാരം അധികരിപ്പിക്കരുത്. കാരണം, ദിക്ർ അല്ലാത്തതിൽ സംസാരം വർദ്ധിപ്പിക്കുന്നത് ഹൃദയത്തിന് കാഠിന്യം ഉണ്ടാക്കുന്ന താണ്. ജനങ്ങളിൽ നിന്ന് അല്ലാഹുവിനോട് ഏറ്റവും അകന്നത് കടുത്ത ഹൃദയമത്രെ'. (തിർമദീ)
39:23

ٱللَّهُ نَزَّلَ أَحۡسَنَ ٱلۡحَدِيثِ كِتَٰبٗا مُّتَشَٰبِهٗا مَّثَانِيَ تَقۡشَعِرُّ مِنۡهُ جُلُودُ ٱلَّذِينَ يَخۡشَوۡنَ رَبَّهُمۡ ثُمَّ تَلِينُ جُلُودُهُمۡ وَقُلُوبُهُمۡ إِلَىٰ ذِكۡرِ ٱللَّهِۚ ذَٰلِكَ هُدَى ٱللَّهِ يَهۡدِي بِهِۦ مَن يَشَآءُۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٍ

(23) അല്ലാഹു ഏറ്റവും നല്ല വർത്തമാനം അവതരിപ്പിച്ചിരിക്കുന്നു; അതായത്, പരസ്പര സാദൃശ്യമുള്ള ആവർത്തിതവചനങ്ങളായ ഒരു ഗ്രമ്ലം. തങ്ങളുടെ രക്ഷിതാവിനെ ഭയപ്പെ ടുന്നവരുടെ തൊലികൾ അത് നിമിത്തം വിറകൊള്ളുന്നതാകുന്നു. പിന്നീട് അവരുടെ തൊലികളും, ഹൃദ യങ്ങളും അല്ലാഹുവിന്റെ സ്മരണയി ലേക്ക് (അഥവാ കീർത്തനത്തിലേക്ക്) മയപ്പെട്ടു വരുകയും ചെയ്യും. അത് ധ ആ ഗ്രമ്ലം പ അല്ലാഹുവിന്റെ മാർഗ ദർശനമത്രെ ; അവൻ ഉദ്ദേശിക്കുന്ന വർക്ക് അത്മൂലം അവൻ മാർഗ ദർശനം നൽകുന്നു. യാതൊരുവനെ അല്ലാഹു വഴിപിഴവിലാക്കുന്നുവോ അവന് വഴികാട്ടുന്ന ഒരുവനുമില്ല. (23) അല്ലാഹു അവതരിപ്പിച്ചിരിക്കുന്നു ഏറ്റവും നല്ല വർത്ത മാനം, വിഷയം അതായത് ഒരു ഗ്രമ്ലം പരസ്പര സാദൃശ്യമുള്ള ആവർത്തിത (വചന)ങ്ങളായ വിറകൊള്ളും, രോമാഞ്ചപ്പെടും അതിനാൽ തൊലികൾ ഭയപ്പെടുന്നവരുടെ തങ്ങളുടെ റ∫ിനെ പിന്നീട് മയപ്പെടും, മാർദ്ദവമാകും അവരുടെ തൊലികൾ അവരുടെ ഹൃദ യങ്ങളും അല്ലാഹുവിന്റെ ഓർമ(സ്മരണ)യിലേക്ക് അത് അല്ലാ ഹുവിന്റെ മാർഗദർശനമാണ് അതുകൊണ്ട് അവൻ മാർഗദർശനം നൽകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു ആരെയെങ്കിലും വഴിപിഴ വിലാക്കിയാൽ എന്നാൽ അവന്നില്ല ഒരു മാർഗദർശകനും, വഴികാട്ടിയും. ചില സവിശേഷതകളെപ്പറ്റിയാണ് ഈ വചനത്തിൽ പ്രസ്താവിക്കുന്നത്. നല്ല വർത്തമാനം ( ) ആകുന്നു. അതിന്റെ അർത്ഥം ഗ്രഹിച്ചും, ആശയം മനിലാക്കിയും ഉൽബോധനങ്ങളെപ്പറ്റി ചിന്തിച്ചുംകൊണ്ട് സാവ കാശത്തിൽ അത് പാരായണം ചെയ്യുന്നവർക്ക് ഏറ്റവും നല്ല വർത്തമാനം തന്നെയാണ തെന്ന് നിംശയം പറയാം. അനുഭവം തന്നെ അതിന് സാക്ഷ്യം വഹിക്കുന്നതാണ്. 2) പരസ്പര സാദൃശ്യമുള്ളത് ( ) ആകുന്നു. അതിന്റേതായ ഒരു പ്രത്യേക തര ത്തിലുള്ള ഘടനക്രമം, ആകർഷകമായ പ്രതിപാദനം, വശ്യമായ സാഹിത്യശൈലി, അർത്ഥ ഗാംഭീര്യത, സത്യത, വ്യക്തത, ആശയപൊരുത്തം, സിദ്ധാന്ത മഹത്വം ആദി യായ തുറകളിലെല്ലാം അതിന്റെ എല്ലാ വശങ്ങളും ഒന്നിനൊന്ന് സാദൃശ്യമുള്ളതും, ഒന്നിനൊന്ന് മെച്ചപ്പെട്ടതുമാണ്. 3) ആവർത്തിത വചനങ്ങൾ ( ) ആകുന്നു. അതിലെ വാർത്തകൾ, നിയമങ്ങൾ, വിധി വിലക്കുകൾ, തത്വങ്ങൾ, തെളിവുകൾ, വാഗ്ദാനങ്ങൾ, താക്കീതുകൾ, ഉപദേശ ങ്ങൾ, കഥകൾ, ഉപമകൾ എന്നിങ്ങിനെയുള്ളതെല്ലാംതന്നെ ആവർത്തിച്ചാവർത്തിച്ചു പറയപ്പെട്ടിരിക്കുന്നു. ഒരു വിഷയം കഴിയുമ്പോഴേക്ക് മറ്റൊരു വിഷയം ഒരു വശം തീരു മ്പോഴേക്ക് അതിന്റെ മറുവശം, ഒരിക്കൽ ചുരുക്കിപ്പറഞ്ഞ ശേഷം പിന്നീടൊരിക്കൽ അതിന്റെ വിശദീകരണം, ഇങ്ങിനെ പല നിലക്കും വിഷയങ്ങൾ വിസ്തരിച്ചു വിവരിക്ക പ്പെടുകയും ചെയ്യുന്നു. മുഖവുരയിൽ പ്രതിപാദനരീതിയെപ്പറ്റി പ്രസ്താ വിച്ച ഭാഗങ്ങൾ ഇവിടെ ഓർക്കുക, മറ്റൊരു നിലക്കും ആവർത്തിത വചനങ്ങ ളാണെന്ന് കാണാം. മറ്റേതൊരു ഗ്രമ്ലത്തെക്കാളും കൂടുതൽ പാരായണം ചെയ്യപ്പെടു ന്നതും, കൂടുതൽ ഉപയോഗപ്പെടുന്നതുമാണല്ലോ 4) അല്ലാഹുവിനെ ഭയപ്പെടുന്നവരുടെ തൊലികൾ അതുമൂലം വിറകൊള്ളുന്നതാണ് ( ) അതിലടങ്ങിയ മഹത്തരങ്ങളായ തത്വവിജ്ഞാന ങ്ങൾ, ശക്തിമത്തായ താക്കീതുകൾ, സുവ്യക്തമായ ലക്ഷ്യദൃഷ്ടാന്തങ്ങൾ മുതലായവ കാണുമ്പോൾ, സത്യവിശ്വാസവും ഭയഭക്തിയുമുള്ളവരുടെ ഹൃദയങ്ങൾക്ക് നടുക്കവും, രോമാഞ്ചവും അനുഭവപ്പെടുന്നു. അർത്ഥവും, ആശയവും മനിലായത് കൊണ്ടോ, അതിന്റെ സാഹിത്യ രസം ആസ്വദിക്കുന്നത് കൊണ്ടോ, ആസ്വാദ്യമായ സ്വര ത്തിൽ അത് പാരായണം ചെയ്യുന്നതുകൊണ്ടോ, അത് ഉൽബോധനം ചെയ്യുന്ന തത്വ ങ്ങൾ യുക്തങ്ങളാണെന്ന് മനിലാക്കിയതുകൊണ്ടോ, മാത്രമല്ല ഈ പ്രതികരണം അവ രിൽ ഉണ്ടാകുന്നത്. അല്ലാഹുവിലുള്ള യഥാർത്ഥ വിശ്വാസവും ഭയപ്പാടുമാണ് അതിന് നിദാനം. ബാക്കിയെല്ലാം അതിന് പോഷണം നൽകുന്നവയാണ്താനും. തങ്ങളുടെ രക്ഷി താവിനെ ഭയപ്പെടുന്നവരുടെ തൊലികൾ എന്നാണല്ലോ അല്ലാഹു പറഞ്ഞിരിക്കുന്നത്. സൂ: അൻഫാലിൽ അല്ലാഹു പറയുന്നത് നോക്കുക : "യാതൊരു കൂട്ടർ മാത്രമാണ് സത്യവിശ്വാസികൾ ; അല്ലാഹുവിനെക്കുറിച്ച് പ്രസ്താവിക്കപ്പെട്ടാൽ അവരുടെ ഹൃദയ ങ്ങൾ പേടിച്ചുനടുങ്ങിപ്പോകുന്നതാണ്. അവന്റെ ആയത്തുകൾ അവരിൽ ഓതിക്കേൾപ്പി ക്കപ്പെട്ടാൽ അതവർക്ക് വിശ്വാസം വർദ്ധിപ്പിക്കുന്നു. തങ്ങളുടെ രക്ഷിതാവിന്റെ മേൽതന്നെ അവർ ഭാരമേൽപിക്കയും ചെയ്യും. അതായത്, നമസ്കാരം നില നിറുത്തു കയും തങ്ങൾക്ക് നാം നൽകിയിട്ടുള്ളതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യുന്നവർ, യഥാർത്ഥമായും അക്കൂട്ടർ തന്നെയാണ് സത്യവിശ്വാസികൾ. അവർക്ക് തങ്ങളുടെ രക്ഷി താവിങ്കൽ പല പദവികളും പാപമോചനവും, മാന്യമായ ഉപജീവനവും ഉണ്ട്'. ( 42 ) ഞെട്ടലും അനുഭവപ്പെട്ട ശേഷം, പിന്നീടവരുടെ തൊലികളും ഹൃദയങ്ങളും അല്ലാഹുവിന്റെ സ്മരണയിലേക്ക് മയപ്പെട്ടു വരുന്നു ( ) അല്ലാഹുവിന്റെ അതിവിശാലമായ കാരുണ്യം അവർ പ്രതീക്ഷിക്കുന്നു. അവന്റെ വിധിവിലക്കുകളെ അനുസരിക്കുന്നതിലും, ഉപദേശ നിർദേ ശങ്ങളെ മാനിക്കുന്നതിലുമുള്ള അവരുടെ സന്നദ്ധത ആ പ്രതീക്ഷക്ക് അവർക്ക് പ്രചോ ദനം നൽകുന്നു. അവന്റെ വാഗ്ദാനങ്ങളിൽ അവർ അക്ഷരം പ്രതി വിശ്വസിക്കുന്നു. അതവർക്ക് പ്രോത്സാഹനവും ആവേശവും നൽകുന്നു. അങ്ങിനെ, തങ്ങളുടെ ഭാവി നൻമകൾ വർദ്ധിക്കുന്നതിനും, തങ്ങളുടെ പക്കൽ വന്നുപോയ പാപങ്ങൾക്ക് മോചനം ലഭിക്കുന്നതിനും അല്ലാഹുവിന്റെ ശിക്ഷക്ക് പാത്രമായിത്തീരാതിരിക്കേണ്ടതിനും അവർ യത്നിക്കുന്നു. അതെ, അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ അവരുടെ മനിലും, വാക്കിലും പ്രവൃത്തിയിലും സദാ സ്ഥാനം പിടിക്കുന്നു. ഇങ്ങിനെയുള്ള സൽഭാഗ്യവാൻമാ രിൽ അല്ലാഹു നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ
39:24

أَفَمَن يَتَّقِي بِوَجۡهِهِۦ سُوٓءَ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَقِيلَ لِلظَّـٰلِمِينَ ذُوقُواْ مَا كُنتُمۡ تَكۡسِبُونَ

(24) എന്നാൽ, ക്വിയാമത്ത്നാ ളിൽ ശിക്ഷയുടെ കെടുതി ധ അഥവാ കടുത്ത ശിക്ഷ പ യെ തന്റെ മുഖം കൊണ്ട് കാ(ത്തുതടു)ക്കേണ്ടി വരു ന്നതായ ഒരുവനോ?! ധ ഇവനും, അന്നത്തെ ദിവസം നിർഭയനായിരി ക്കുന്നവനും സമമാകുമോ?! ഇല്ല. പ അക്രമികളോട് പറയപ്പെടും; നിങ്ങൾ യാതൊന്ന് സമ്പാദിച്ചുണ്ടാക്കിയിരു ന്നുവോ അത് ആസ്വദിച്ചുകൊള്ളു വിൻ! (24) എന്നാൽ യാതൊരുവനോ അവൻ കാക്കും, സൂക്ഷിക്കും, തടുക്കും തന്റെ മുഖം കൊണ്ട് കടുത്ത ശിക്ഷയെ, ശിക്ഷയുടെ കെടുതിയെ ക്വിയാമത്ത്നാളിൽ പറയപ്പെടും അക്രമികളോട് നിങ്ങൾ രുചിച്ചുനോക്കുവിൻ, ആസ്വദിക്കുവിൻ നിങ്ങൾ ആയിരുന്നതിനെ നിങ്ങൾ സമ്പാദിച്ചുണ്ടാക്കുക സത്യനിഷേധികളായ അവിശ്വാസികളെ ക്വിയാമത്ത്നാളിൽ (തലകീഴായി) ഒരുമിച്ച് കൂട്ടപ്പെടുമെന്ന് സൂ: ഫുർക്വാൻ 34-ൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കാലുകളിൽ നടത്തു വാൻ കഴിഞ്ഞ അല്ലാഹുവിന് മുഖങ്ങളിൽ നടത്തുവാനും കഴിയുമെന്നും, വഴിമദ്ധ്യെ ഉണ്ടാകുന്ന കല്ല് മുള്ള് മുതലായ തട ങ്ങളെ അവർ തങ്ങളുടെ മുഖങ്ങൾ കൊണ്ട് തടുത്തുനോക്കുമെന്നും നബി˜പ്രസ്താവിച്ചതിനെ തൽസ്ഥാനത്ത് നാം ഉദ്ധരിച്ചിട്ടുണ്ട്. അവർ നരകത്തിൽ മുഖങ്ങളിലായി വലിച്ചിഴക്കപ്പെടും ( ) ക്വമറിലും അല്ലാഹു പറഞ്ഞിരിക്കുന്നു. ആമങ്ങളിലും ചങ്ങലകളിലും അവർ ബന്ധിക്കപ്പെടും ( ) എന്ന് അടുത്ത അദ്ധ്യായം 71-ലും കാണാം. ചുരുക്കത്തിൽ, തങ്ങൾക്ക് നേരിടുന്ന ശിക്ഷകളെ കൈകാലുകളെക്കൊണ്ടോ മറ്റോ തടുത്തു നോക്കുവാൻ മാർഗമില്ലാതെ ഏറ്റവും മാന്യാവയവമായ മുഖംകൊണ്ട് തടുത്തുനോക്കുവാൻ അവർ നിർ∫ന്ധിതരാവുകയും അത് ഫലപ്പെടാതിരിക്കുകയും ചെയ്യുന്ന ആ വമ്പിച്ച ദുരവസ്ഥയാണ് അല്ലാഹു ഇവിടെ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങിനെ യുള്ള നിർഭാഗ്യവാൻമാരും, അല്ലാഹുവിന്റെ പ്രീതിക്കും അനുഗ്രഹങ്ങൾക്കും പാത്ര മായ സൽഭാഗ്യവാൻമാരും തമ്മിലുള്ള വ്യത്യാസം എത്ര വ്യക്തം?!
39:25–29

كَذَّبَ ٱلَّذِينَ مِن قَبۡلِهِمۡ فَأَتَىٰهُمُ ٱلۡعَذَابُ مِنۡ حَيۡثُ لَا يَشۡعُرُونَ

فَأَذَاقَهُمُ ٱللَّهُ ٱلۡخِزۡيَ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَعَذَابُ ٱلۡأٓخِرَةِ أَكۡبَرُۚ لَوۡ كَانُواْ يَعۡلَمُونَ

وَلَقَدۡ ضَرَبۡنَا لِلنَّاسِ فِي هَٰذَا ٱلۡقُرۡءَانِ مِن كُلِّ مَثَلٖ لَّعَلَّهُمۡ يَتَذَكَّرُونَ

Passage continues through verse 39:29.

(25) ഇവരുടെ മുമ്പുണ്ടായിരുന്ന വർ വ്യാജമാക്കി ; അതിനാൽ, അവർ അറിയാത്ത വിധത്തിൽകൂടി അവർക്ക് ശിക്ഷവന്നു. (26) അങ്ങനെ, ഇഹലോക ജീവി തത്തിൽ അല്ലാഹു അവർക്ക് അപ മാനം ആസ്വദിപ്പിച്ചു ; പരലോക ശിക്ഷയാകട്ടെ, ഏറ്റവും വലുതാണ് താനും, അവർക്ക് അറിയാമായിരുന്നു വെങ്കിൽ ! ധ എന്നാലത് സംഭവിക്കുമാ യിരുന്നില്ല പ (27) തീർച്ചയായും ഈ നിൽ ജനങ്ങൾക്ക്വേണ്ടി (ആവശ്യ മായ) എല്ലാ ഉപമകളും നാം വിവരി ച്ചിട്ടുണ്ട്. അവർ ആലോചിച്ചുനോക്കു വാൻ വേണ്ടി. (28) (അതെ) യാതൊരു വക്രത യുള്ളതല്ലാത്ത, അറബി (ഭാഷയിലു ള്ള) ഒരു അവർ സൂക്ഷി ക്കുവാൻ വേണ്ടി. (29) ഒരു പുരുഷനെ അല്ലാഹു ഒരു ഉപമയാക്കി വിവരിക്കയാണ് ; പരസ്പരം ശണ്ഠകൂടുന്ന (കുറെ)പ ങ്കാളികൾ അവനിലുണ്ട് ; ഒരു പുരു ഷന് (മാത്രം) തനിച്ചായുള്ള (വേറെ) (ഉപമയായി എടു ക്കുന്നു) ഇവർ രണ്ടുപേരും ഉപമയിൽ സമമാകുമോ?! (ഇല്ല) അല്ലാഹുവിന് സർവ്വസ്തുതിയും ! പക്ഷേ, അവ രിൽ അധികമാളുകളും അറിയുന്നില്ല. (25) കളവാക്കി, വ്യാജമാക്കി അവരുടെ (ഇവരുടെ)മുമ്പുള്ള വർ അതിനാൽ അവർക്ക് വന്നെത്തി ശിക്ഷ വിധേന, വിധത്തി ലൂടെ അവർ അറിയാത്ത(ഊഹിക്കാത്ത) (26) അപ്പോൾ അവരെ ആസ്വദിപ്പിച്ചു അല്ലാഹു അപമാനം, നിന്ദ്യത, വഷളത്വം ഐഹിക ജീവിതത്തിൽ പരലോക ശിക്ഷയാകട്ടെ കൂടുതൽ (ഏറ്റവും) വലു തുമാണ് അവരായിരുന്നുവെങ്കിൽ അറിയും (27) തീർച്ച യായും നാം വിവരിച്ചിട്ടുണ്ട്, ഏർപ്പെടുത്തിയിട്ടുണ്ട് മനുഷ്യർക്ക് ഈ എല്ലാ (വിധ) ഉപമകളെയും, ഉദാഹരണത്തിൽ നിന്നും അവരായേക്കാം, ആകുവാൻ ഉറ്റാലോചിക്കുന്ന, ഓർമിക്കുന്ന(വർ) (28) അറബിയായ ഉള്ളതല്ലാത്ത യാതൊരു വളവും, വക്രതയും അവർ സൂക്ഷിക്കുവാൻ, സൂക്ഷിച്ചേക്കാം (29) അല്ലാഹു വിവരിക്കുന്നു, ആക്കിയിരിക്കുന്നു ഒരു ഉപമ, ഉദാഹരണം ഒരു പുരു ഷനെ(മനുഷ്യനെ) അവനിലുണ്ട് (പല) പങ്കാളികൾ പരസ്പരം വഴക്കടിക്കുന്ന, ശണ്ഠകൂടുന്ന ഒരു പുരുഷനെയും തനിച്ച, രക്ഷപ്പെട്ട ഒരു പുരുഷന് (മനുഷ്യന്) രണ്ടുപേരും സമമാകുമോ ഉപമയിൽ, ഉദാ ഹരണംകൊണ്ട് (സർവ്വ)സ്തുതി അല്ലാഹുവിനാണ് പക്ഷേ, അവ രിൽ അധികമാളുകളും അറിയുന്നില്ല. മനുഷ്യർക്ക് ഉറ്റാലോചിക്കുന്നതിന് വേണ്ടത്ര ഉപമകൾ അല്ലാഹു ഈ വിവരിച്ചിട്ടുണ്ട്. വിവരണത്തിലോ വിഷയത്തിലോ ഒന്നുംതന്നെ യാതൊരു വക്രതയും കൂടാതെ, വ്യക്തമായ ഭാഷയിലാണ് ആ ഉള്ളതും. അത് മനിലാക്കുവാൻ അവർക്ക് യാതൊരു പ്രയാസവുമില്ല. അവർക്ക് വന്നേക്കാവുന്ന എല്ലാ ദോഷബാധക ളെയും അവർ സൂക്ഷിക്കുവാൻ വേണ്ടിയാണ് അങ്ങിനെ ചെയ്തിരിക്കുന്നത്. എന്നിട്ടും അവർ ഉറ്റാലോചിക്കുന്നില്ല, സൂക്ഷിക്കുന്നുമില്ല. ഏക ഇലാഹിന്പുറമെ മറ്റു ദൈവങ്ങളെ സ്വീകരിച്ചു ആരാധിക്കുന്നതിൽ നിന്ന് അവർ വിരമിക്കുന്നുമില്ല. ഇവർക്ക് കാര്യം വേഗ ത്തിൽ ഗ്രഹിക്കുവാൻ പോരുന്ന വ്യക്തമായ ഒരു ഉപമ വിവരിക്കാം. പരസ്പരം രജ്ഞിപ്പും യോജിപ്പുമില്ലാതെ, നിത്യവും വഴക്കടിച്ചുകൊണ്ടിരിക്കുന്ന സ്വാർത്ഥികളായ ഒന്നിലധികം യജമാനൻമാരുടെ കീഴിൽ, ഒരിക്കലും സ്വൈരം കൂടാതെ ജീവിച്ചുവരുന്ന ഒരു അടിമയുടെ സ്ഥിതിയും, ഒരേ യജമാനന്റെ മാത്രം കീഴിൽ സ്വൈര സമാധാനത്തോടുകൂടി വർത്തിച്ചുവരുന്ന ഒരു അടിമയുടെ സ്ഥിതിയും തുലനം ചെയ്തു നോക്കുക. ബഹുദൈവങ്ങളെ ആരാധിക്കുന്നവർ ഒന്നാമത്തവനെപ്പോലെയും, ഏകദൈ ആരാധിക്കുന്നവർ രണ്ടാമത്തെവനെപ്പോലെയുമാകുന്നു. ഒന്നാമത്തെ വന്റെ മനക്ലേശങ്ങളും, രണ്ടാമത്തെവന്റെ മന മാധാനവും വ്യക്തമാണല്ലോ. അതുപോ ലെ, ഏത് ദൈവങ്ങളെയാണ് തൃപ്തിപ്പെടുത്തേണ്ടത്, ഓരോരുത്ത രെയും എങ്ങിനെ പൂജിക്കണം, എങ്ങിനെ പ്രസാദിപ്പിക്കണം, ആദിയായ അലട്ടുകൾ ബഹുദൈവവിശ്വാ സികളെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഏക ദൈവവിശ്വാസിയാകട്ടെ, ഏക ഇലാ ഹായ അല്ലാഹുവിന്റെ പ്രീതിമാത്രം ഉന്നംവെച്ചും അവനിൽ സർവ്വസ്വം അർപ്പിച്ചും സ്വസ്ഥമായിക്കഴിയുന്നു. അൽപമെങ്കിലും നിഷ്പക്ഷബുദ്ധിയോടെ ആലോചിക്കുന്ന ഏവർക്കും ഈ വ്യത്യാസം ഗ്രഹിക്കുവാൻ കഴിയുന്നതാണ്. (അല്ലാഹുവിന് സ്തുതി) പക്ഷേ, അധികം ആളുകളും ഇതൊന്നും ഗ്രഹിക്കുന്നില്ല.
39:30–31

إِنَّكَ مَيِّتٞ وَإِنَّهُم مَّيِّتُونَ

ثُمَّ إِنَّكُمۡ يَوۡمَ ٱلۡقِيَٰمَةِ عِندَ رَبِّكُمۡ تَخۡتَصِمُونَ

(30) (നബിയേ) നിശ്ചയമായും നീ മരണപ്പെട്ടുപോകുന്നവനാണ്; അവരും മരണപ്പെട്ടുപോകുന്നവർ തന്നെ. (31) പിന്നീട്, നിങ്ങൾ ക്വിയാമാ ത്ത്നാളിൽ നിങ്ങളുടെ രക്ഷിതാ വിന്റെ അടുക്കൽവെച്ച് (തർക്കിച്ച്) വഴക്കടിക്കുന്നതാകുന്നു. (30) നിശ്ചയമായും നീ മരണമടയുന്നവനാണ് അവരും തന്നെ മരണമടയുന്നവരാണ് (31) പിന്നെ നിശ്ചയമായും നിങ്ങൾ ക്വിയാമത്തുനാളിൽ നിങ്ങളുടെ റ∫ിന്റെ അടുക്കൽ നിങ്ങൾ തർക്കം (വിവാദം, വഴക്ക്) നടത്തുന്നതാണ് വേണ്ടത്ര ഉപദേശങ്ങളും, ലക്ഷ്യങ്ങളും ലഭിച്ചിട്ട് പിന്നെയും സത്യവിശ്വാസം സ്വീക രിക്കുവാൻ തയ്യാറില്ലാത്തവർക്കുള്ള ഒരു താക്കീതാണിത്. അധികം താമസിയാതെ എല്ലാ വരും മരണപ്പെടുകയും അനന്തരം ക്വിയാമത്ത്നാളിൽ അല്ലാഹുവിന്റെ മുമ്പിൽ ഹാജ റാക്കപ്പെടുകയും ചെയ്യും. അവിടെവെച്ച് സത്യത്തിന്റെയും, അസത്യത്തിന്റെയും ചേരി കൾ തമ്മിൽ തർക്കവും വിവാദവും നടക്കും. അപ്പോൾ അല്ലാഹു ഇരുകൂട്ടരുടെയും ഇട യിൽ അവസാന തീരുമാനമെടുക്കുന്നതാണ്. ഈ തീരുമാനമാകട്ടെ, അവർക്ക് അങ്ങേ യറ്റം ദോഷവുമായിരിക്കും. അതിന് കാത്തിരിക്കാതെ നേരത്തെത്തന്നെ സത്യം സ്വീക രിക്കുകയാണ് അവർക്ക് ഉത്തമം എന്ന് സാരം. താഴെ വചനങ്ങൾ നോക്കുക: വിഭാഗം - 4 - 24
39:32–35

۞فَمَنۡ أَظۡلَمُ مِمَّن كَذَبَ عَلَى ٱللَّهِ وَكَذَّبَ بِٱلصِّدۡقِ إِذۡ جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

وَٱلَّذِي جَآءَ بِٱلصِّدۡقِ وَصَدَّقَ بِهِۦٓ أُوْلَـٰٓئِكَ هُمُ ٱلۡمُتَّقُونَ

لَهُم مَّا يَشَآءُونَ عِندَ رَبِّهِمۡۚ ذَٰلِكَ جَزَآءُ ٱلۡمُحۡسِنِينَ

Passage continues through verse 39:35.

(32) അപ്പോൾ, അല്ലാഹുവിന്റെ പേരിൽ വ്യാജം പറയുകയും, തനിക്ക് സത്യം വന്നപ്പോൾ അതിനെ വ്യാജമാക്കുകയും ചെയ്തിട്ടുള്ളവ ആരുണ്ട്?! നരക ത്തിൽ (ഇങ്ങിനെയുള്ള) അവിശ്വാസി കൾക്ക് പാർപ്പിടമില്ലയോ?! ധ തീർച്ച യായും ഉണ്ട് പ (33) യാതൊരുവൻ സത്യവും കൊണ്ടുവരുകയും, അതിനെ സത്യ മാ(ക്കി വിശ്വസി)ക്കുകയും ചെയ്തു വോ, അക്കൂട്ടർ തന്നെയാണ് സൂക്ഷ് മതയുള്ളവർ. (34) അവർക്ക് തങ്ങളുടെ രക്ഷി താവിങ്കൽ അവർ ഉദ്ദേശിക്കുന്ന തെന്തോ അതുണ്ടായിരിക്കും. സുകൃ തവാൻമാരുടെ പ്രതിഫലമത്രെയത്. (35) അവർക്ക് തങ്ങൾ പ്രവർത്തി ച്ചിട്ടുള്ളതിലെ തിന്മയെ അല്ലാഹു (മാപ്പ് നല്കി) മൂടിവെക്കുന്നതിനും, അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന തിലെ നന്മക്കനുസരിച്ച് അവർക്ക് പ്രതിഫലം കൊടുക്കുന്നതിനും വേണ്ടി(യാണത്.) (32) അപ്പോൾ ആരാണ് ഏറ്റം അക്രമി കളവ് (വ്യാജം) പറ ഞ്ഞവനെക്കാൾ അല്ലാഹുവിന്റെ മേൽ വ്യാജമാക്കുകയും ചെയ്ത സത്യത്തെ അതവന്ന് വന്നപ്പോൾ ഇല്ലയോ ജഹന്നമിൽ, നരക ത്തിൽ പാർപ്പിടം, വാസസ്ഥലം അവിശ്വാസികൾക്ക് (33) യാതൊരുവൻ വന്നു സത്യവുംകൊണ്ട് അതിനെസത്യമാക്കുക (വിശ്വസിക്കുക)യും ചെയ്തു അക്കൂട്ടർ തന്നെ സൂക്ഷ്മതയുള്ളവർ (34) അവർക്കുണ്ട് അവർ ഉദ്ദേശിക്കുന്നത് തങ്ങളുടെ റ∫ിന്റെ അടുക്കൽ അത് പ്രതിഫലമാണ് സുകൃതവാൻമാരുടെ, നൻമ ചെയ്യു ന്നവരുടെ (35) അല്ലാഹു മൂടി(മറച്ചു, മാപ്പാക്കി)വെക്കുവാൻ അവരിൽ നിന്ന്, അവർക്ക് ഏറ്റവും മോശമായതിനെ, തിൻമയെ അവർ പ്രവർത്തി ച്ചിട്ടുള്ള അവർക്ക് പ്രതിഫലം കൊടുക്കുവാനും അവരുടെ കൂലി നൻമക്ക്, നല്ലതനുസരിച്ച് അവർ പ്രവർത്തിച്ചുകൊണ്ടിരുന്ന സമൻമാരുമുണ്ടെന്നും, മക്കളുണ്ടെന്നും മറ്റുമുള്ള വാദ ങ്ങളാണ് അല്ലാഹുവിന്റെ പേരിൽ വ്യാജം പറഞ്ഞു ( ) എന്ന് പറഞ്ഞതു കൊണ്ടുദ്ദേശ്യം. സത്യം ( )കൊണ്ട് വിവക്ഷ നബി˜പ്ര ബോധനം ചെയ്യുന്ന തത്വങ്ങളുമാകുന്നു. സത്യംകൊണ്ട് വരുകയും, അതിനെ സത്യമാക്കുകയും ചെയ്തവർ ( ) നബി തിരുമേനി ˜ യും സത്യവിശ്വാസികളും ആകുന്നു. സത്യവിശ്വാസം സ്വീകരിച്ചുകൊണ്ട് സുകൃതങ്ങൾ ചെയ്തുവരുന്നവരുടെ പക്കൽ സ്വാഭാവികമായി വന്നേക്കാവുന്ന തെറ്റുകുറ്റങ്ങളെ അല്ലാഹു മാപ്പ് നൽകുകയും, അവ രുടെ ഏറ്റവും നല്ല സുകൃതങ്ങളുടെ തോതനുസരിച്ച് തന്നെ അവർക്ക് മഹത്തായ പ്രതിഫലം നൽകുകയും ചെയ്യുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു. സൂ: ഹൂദിൽ ഇപ്രകാരം പറയുന്നു : 114 (പകലിന്റെ രണ്ടു തലക്കലും, രാത്രിയിൽ നിന്ന് കുറച്ച് സമയങ്ങ ളിലും നമസ്കാരം നിലനിറുത്തിപ്പോരുക. നിശ്ചയമായും നന്മകൾ തിന്മകളെ പോക്കി ക്കളയുന്നതാകുന്നു). നബി ˜ പറഞ്ഞതായി അബൂദർറ് (റ) നിവേദനം ചെയ്യുന്നു: "നീ എവിടെയായിരുന്നാലും അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളണം. എന്നാൽ അത് തിന്മയെത്തുടർന്ന് (ഒരു തിന്മ ചെയ്താൽ അതിന്റെ ഉടനെ ഒരു)നന്മ ചെയ്യുകയും വേണം. എന്നാൽ അത്, തിന്മയെ മായിച്ചുകളഞ്ഞേക്കും. ജനങ്ങളുമായി നല്ല സ്വഭാവത്തോടെ ഇടപെടുകയും ചെയ്യുക'. (അ; തി; ദാ.)
39:36–37

أَلَيۡسَ ٱللَّهُ بِكَافٍ عَبۡدَهُۥۖ وَيُخَوِّفُونَكَ بِٱلَّذِينَ مِن دُونِهِۦۚ وَمَن يُضۡلِلِ ٱللَّهُ فَمَا لَهُۥ مِنۡ هَادٖ

وَمَن يَهۡدِ ٱللَّهُ فَمَا لَهُۥ مِن مُّضِلٍّۗ أَلَيۡسَ ٱللَّهُ بِعَزِيزٖ ذِي ٱنتِقَامٖ

(36) അല്ലാഹുവിന്റെ അടിയാന്ന് അവൻ (അല്ലാഹു) മതിയായവ നല്ലേ?! അവന് പുറമെയുള്ളവരെ ക്കൊണ്ട് (നബിയേ) നിന്നെ അവർ ഭയപ്പെടുത്തിക്കൊണ്ടിരിക്കുന്നു! യാതൊരുവനെ അല്ലാഹു വഴിപിഴവി ലാക്കുന്നുവോ അവന് വഴികാട്ടുന്ന ഒരുവനുമില്ല. (37) യാതൊരുവന് അല്ലാഹു മാർഗദർശനം നൽകുന്നുവോ അവനെ വഴിപിഴപ്പിക്കുന്ന ഒരുവനും ഇല്ല. അല്ലാഹു ശിക്ഷാനടപടിയെടു ക്കുന്നവനായ പ്രതാപശാലി അല്ലയോ?! (36) അല്ലാഹു അല്ലയോ മതിയായവൻ, പോരുന്നവൻ അവന്റെ അടിയാന്ന്, അടിമക്ക് അവർ നിന്നെ ഭയപ്പെടുത്തുന്നു യാതൊരുവ പുറമെയുള്ള ആരെങ്കിലും, യാതൊരുവൻ അല്ലാഹു വഴിപിഴവിലാക്കുന്നതായാൽ എന്നാൽ അവന്നില്ല ഒരു വഴികാ ട്ടിയും (37) ആരെങ്കിലും, യാതൊരുവൻ അല്ലാഹു മാർഗദർശനം നൽകി യാൽ, വഴികാട്ടിയാൽ എന്നാൽ അവന്നില്ല ഒരു വഴിപിഴപ്പിക്കുന്നവനും അല്ലാഹു അല്ലേ പ്രതാപശാലി ശിക്ഷാനടപടിയുടെ ആൾ (ശി ക്ഷനൽകുന്ന) അല്ലാഹുവിന്റെ അസ്തിത്വം സമ്മതിക്കുന്ന ഏതൊരുവനെയും ഇരുത്തിച്ചിന്തിപ്പി ക്കേണ്ടുന്ന ഗൗരവമേറിയ ഒരു വാക്യമത്രെ (അല്ലാഹുവിന്റെ അടി യാന്ന് അല്ലാഹു പോരേ) എന്ന വാക്യം. അല്ലാഹു അല്ലാത്ത ഏതൊന്നിനെയും - അത് കല്ലോ, മണ്ണോ, ഗ്രഹങ്ങളോ, ദേവൻമാരോ, മലക്കുകളോ, ജിന്നുകളോ, പിശാചുക്ക ളോ, മഹാത്മാക്കളോ ആരെങ്കിലും ആയിക്കൊള്ളട്ടെ-ആരാധിക്കുകയോ, വിളിച്ചു പ്രാർത്ഥിക്കുകയോ ചെയ്യുന്നവർ ഈ വ്യക്തമായ സത്യത്തെ ധിക്കരിക്കുകയാണ്. തങ്ങ ളുടെ എല്ലാ കാര്യങ്ങൾക്കും അല്ലാഹു മതിയാകുകയില്ലെന്ന ധാരണയിൽ നിന്നാണല്ലോ അതെല്ലാം ഉണ്ടായിത്തീരുന്നത്. ഹൂദ് നബി (അ)യുടെ ജനത അദ്ദേഹത്തോട് ഞങ്ങളുടെ ചില ദൈവങ്ങൾ നിനക്ക് എന്തോ കെടുതി ബാധിപ്പിച്ചിരിക്കുന്നുവെന്നല്ലാതെ ഞങ്ങൾക്ക് പറയുവാനില്ല ( 54 ) എന്ന് പറയുകയുണ്ടായി. അത് പോലെ, തങ്ങ ളുടെ ദൈവങ്ങളുടെ കോപശാപത്തെക്കുറിച്ച് മുശ്രിക്കുകൾ നബിയെയും ഭീഷ ണിപ്പെടുത്താറുണ്ടായിരുന്നു. (അവന് പുറമെയുള്ള വരെക്കൊണ്ട് അവർ നിന്നെ ഭയപ്പെടുത്തുന്നു) എന്ന് പറഞ്ഞത് അങ്ങിനെയുള്ള ഭീഷ ണികളെക്കുറിച്ചാകുന്നു. വിഗ്രഹാരാധനയെ ആക്ഷേപിക്കുന്നവരോട് അവയുടെ ആരാ ധകൻമാരും, മഹാത്മാക്കളുടെ പേരിൽ നേർച്ച വഴിപാട് മുതലായ ആരാധനാകർമങ്ങൾ നടത്തുന്നതിനെ ആക്ഷേപിക്കുന്നവരോട് തൽകർത്താക്കളും ഇതുപോലെയുള്ള ഭീഷ ണികൾ പുറപ്പെടുവിക്കാറുണ്ട്. പക്ഷേ, ശിർക്കിന്റെ യാതൊരു കലർപ്പും കൂടാതെ അല്ലാ ഹുവിൽ വിശ്വസിക്കുകയും, അവന്റെ അടിയാനായി ജീവിക്കുകയും, നന്മയും തിന്മയും ബാധിക്കുന്നത് അല്ലാഹുവിങ്കൽ നിന്ന് മാത്രമാണെന്ന് ഉറപ്പിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം ഇത്തരം ഭീഷണിക്ക് യാതൊരു സ്ഥാനവുമില്ലല്ലോ.
39:38

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ لَيَقُولُنَّ ٱللَّهُۚ قُلۡ أَفَرَءَيۡتُم مَّا تَدۡعُونَ مِن دُونِ ٱللَّهِ إِنۡ أَرَادَنِيَ ٱللَّهُ بِضُرٍّ هَلۡ هُنَّ كَٰشِفَٰتُ ضُرِّهِۦٓ أَوۡ أَرَادَنِي بِرَحۡمَةٍ هَلۡ هُنَّ مُمۡسِكَٰتُ رَحۡمَتِهِۦۚ قُلۡ حَسۡبِيَ ٱللَّهُۖ عَلَيۡهِ يَتَوَكَّلُ ٱلۡمُتَوَكِّلُونَ

(38) ആകാശങ്ങളെയും, ഭൂമി യെയും സൃഷ്ടിച്ചതാരാണ് എന്ന് നീ അവരോട് ചോദിച്ചുവെങ്കിൽ, നിശ്ചയമായും അവർ പറയും: പറയുക:(ശരി) എന്നിരിക്കെ, അല്ലാഹുവിന് പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുന്ന വയെ കണ്ടുവോ ധ അവയെപ്പറ്റി എനിക്കൊന്ന് പറഞ്ഞു തരുവിൻ: പ ഉപദ്രവത്തെയും എനിക്ക് ഉദ്ദേശിച്ചെങ്കിൽ, അവന്റെ ഉപദ്രവം നീക്കിക്കളയുന്നവയാണോ അവ?! അല്ലെങ്കിൽ, അവൻ എനിക്ക് വല്ല കാരുണ്യത്തെയും ഉദ്ദേശിച്ചാൽ അവന്റെ കാരുണ്യം പിടിച്ചുവെക്കുന്ന വയാണോ അവ?! പറയുക: എനിക്ക് അല്ലാഹു മതി! ഭരമേൽപിക്കുന്നവർ അവന്റെ മേൽ തന്നെ ഭരമേൽപിക്കു ന്നതാണ്. (38) നീ അവരോട് ചോദിച്ചുവെങ്കിൽ ആർ സൃഷ്ടിച്ചു, സൃഷ്ടി ച്ചതാർ ആകാശങ്ങൾ ഭൂമിയും തീർച്ചയായും അവർ പറയും അല്ലാഹു എന്ന് നീ പറയുക എന്നാൽ (എന്നിരിക്കെ) നിങ്ങൾ കണ്ടുവോ (ഒന്നു പറഞ്ഞുതരിൻ) നിങ്ങൾ വിളിക്കുന്നവയെ അല്ലാഹുവിന് പുറമെ എന്നെ (എനിക്ക്)ഉദ്ദേശിച്ചാൽ അല്ലാഹു വല്ല ഉപദ്രവംകൊ ണ്ടും, കെടുതിയെയും അവയാണോ നീക്കം ചെയ്യുന്ന(തുറവിയാക്കു ന്ന)വ അവന്റെ ഉപദ്രവത്തെ അല്ലെങ്കിൽ എന്നെ (എനിക്ക്) ഉദ്ദേശിച്ചാൽ വല്ല കാരുണ്യംകൊണ്ടും, അനുഗ്രഹത്തെയും അവയാണോ പിടിച്ചുവെക്കുന്നവ അവന്റെ കാരുണ്യം നീ പറയുക എനിക്ക് മതി അല്ലാഹു അവന്റെ മേൽ ഭരമേല്പിക്കും, അർപ്പിക്കുന്നു ഭരമേ ല്പിക്കുന്നവർ ആകാശഭൂമികളുടെ സ്രഷ്ടാവ് അല്ലാഹുവാണെന്ന് അറിവുള്ളതോടുകൂടി, മറ്റേതെ ങ്കിലും വസ്തുക്കളെ ആരാധിക്കുകയും അവമൂലം നന്മയും തിന്മയും ലഭിച്ചേക്കുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നത് തനി വിഡ്ഢിത്തമാണ് ; അല്ലാഹു ഉദ്ദേശിച്ചതിനപ്പുറം യാതൊന്നും ചെയ്വാൻ ആർക്കും സാധ്യമല്ല ; കാര്യങ്ങൾ ഭരമേല്പിക്കുവാൻ തികച്ചും അർഹനായുള്ളവൻ അല്ലാഹു മാത്രമാണ്; മറ്റുള്ളവരിൽ കാര്യങ്ങൾ അർപ്പിക്കുന്നത് നിഷ്പ്രയോജനമാണ്; തന്റേടമുള്ളവർ അല്ലാഹുവിൽ മാത്രമേ കാര്യങ്ങൾ ഭരമേൽപി ക്കുകയുള്ളൂ ; അഥവാ അതാണ് വേണ്ടത് ; അവനിൽ ഭരമേൽപിച്ചുകഴിഞ്ഞാൽ പിന്നെ മറ്റാരുടെയും സഹായമോ, ഇടപെടലോ ആവശ്യവുമില്ല; എന്നൊക്കെയാണ് ഈ വച നങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇബ്നു അ∫ാസ് (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു : "നീ അല്ലാഹുവിനെ കാത്ത്കൊള്ളുക, അവൻ നിന്നെ കാക്കും. നീ അല്ലാഹുവിനെ കാക്കു ക, നിന്റെ മുമ്പിൽ നിനക്കവനെ കണ്ടെത്താം. സന്തോഷവേളയിൽ നീ അല്ലാഹുവിങ്ക ലേക്ക് അന്വേഷിച്ചുചെല്ലുക, കാഠിന്യത്തി(ഞെരുക്കത്തി)ന്റെ വേളയിൽ അവൻ നിന്നെ അറിഞ്ഞുകൊള്ളും (സഹായിക്കും). നീ (വല്ലതും) ചോദിക്കുന്ന പക്ഷം അല്ലാഹുവി നീ സഹായം തേടുന്ന പക്ഷം, അല്ലാഹുവിനെക്കൊണ്ട് സഹായം തേടുക. നീ അറിയണം : അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപദ്രവം നിനക്ക് ചെയ്വാനായി സമുദായം ഒരുമിച്ചു ചേർന്നാലും അവർ നിന യാതൊരു ഉപ ദ്രവവും വരുത്തുകയില്ല. അല്ലാഹു നിന്റെ പേരിൽ നിശ്ചയിച്ചിട്ടില്ലാത്ത ഒരു ഉപകാരവും നിനക്ക് ചെയ്വാനായി സമുദായം ഒരുമിച്ചു ചേർന്നാലും അവർ നിനക്ക് യാതൊരു ഉപ കാരവും ചെയ്കയില്ല' സ്ലസ്ലസ്ലസ്ലസ്ലസ്ല.. ( ”സ്ലങ
39:39–40

قُلۡ يَٰقَوۡمِ ٱعۡمَلُواْ عَلَىٰ مَكَانَتِكُمۡ إِنِّي عَٰمِلٞۖ فَسَوۡفَ تَعۡلَمُونَ

مَن يَأۡتِيهِ عَذَابٞ يُخۡزِيهِ وَيَحِلُّ عَلَيۡهِ عَذَابٞ مُّقِيمٌ

(39) (നബിയേ) പറയുക : എന്റെ ജനങ്ങളേ, നിങ്ങൾ നിങ്ങളുടെ നില പാടനുസരിച്ച് പ്രവൃത്തിച്ചേക്കുവിൻ, ഞാൻ (എന്റെ നിലയനുസരിച്ചും) പ്രവർത്തിക്കുന്നവനത്രെ. എന്നാൽ വഴിയെ നിങ്ങൾക്ക് അറിയാറാകും. (40) തന്നെ അപമാനപ്പെടുത്തുന്ന ശിക്ഷ തനിക്ക് വന്നെത്തുകയും തന്റെ മേൽ (സ്ഥിരമായി) നില നിൽക്കുന്ന ശിക്ഷ വന്നിറങ്ങുകയും ചെയ്യുന്നത് ആർക്കായിരിക്കുമെന്ന്! (39) നീ പറയുക എന്റെ ജനങ്ങളേ നിങ്ങൾ പ്രവർത്തികുക നിങ്ങളുടെ സ്ഥാനം (നിലപാട്) അനുസരിച്ച് നിശ്ചയമായും ഞാൻ പ്രവർത്തിക്കുന്നവനാണ് എന്നാൽ വഴിയെ നിങ്ങൾക്കറിയാം. (40) ആരാണ്, ആർക്കാണ് അവന്ന് വന്നെത്തുക ശിക്ഷ അവനെ അപമാനപ്പെടുത്തുന്ന, വഷളാക്കുന്ന അവന്റെ മേൽ ഇറങ്ങിവരുകയും ചെയ്യും നിലനിൽക്കുന്ന ശിക്ഷ അപമാനപ്പെടുത്തുന്ന - അഥവാ വഷളാക്കുന്ന - ശിക്ഷ എന്ന് പറഞ്ഞത് ഭൂമിയിൽവെ ച്ചുതന്നെ താമസംവിനാ അവർ അനുഭവിക്കുവാൻ പോകുന്ന കൊല, ചിറ(ജയിൽ), കീഴൊതുങ്ങൽ ആദിയായവയും, നിലനിൽക്കുന്ന ശിക്ഷ എന്ന് പറഞ്ഞത് പരലോകശി ക്ഷയുമാകുന്നു.
39:41

إِنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ لِلنَّاسِ بِٱلۡحَقِّۖ فَمَنِ ٱهۡتَدَىٰ فَلِنَفۡسِهِۦۖ وَمَن ضَلَّ فَإِنَّمَا يَضِلُّ عَلَيۡهَاۖ وَمَآ أَنتَ عَلَيۡهِم بِوَكِيلٍ

(41) (നബിയേ) നിശ്ചയമായും നാം, മനുഷ്യർക്ക് വേണ്ടി യഥാർത്ഥ (മുറ) പ്രകാരം നിനക്ക് വേദഗ്രമ്ലം ഇറക്കിത്തന്നിരിക്കുന്നു. ആകയാൽ, ആരെങ്കിലും സന്മാർഗം പ്രാപിച്ചാൽ അതവന്റെ ദേഹത്തിന് (അഥവാ ആത്മാവിന്)തന്നെയാണ് (ഗുണമാ വഴി പിഴച്ചു പോയാൽ, അവൻ വഴിപിഴക്കുന്നതും അതിന്റെ മേൽ (ദോഷമായി ക്കൊണ്ട്) മാത്രമായിരിക്കും. നീ അവ രുടെ മേൽ (ബാധ്യത) ഏല്പിക്കപ്പെ ട്ടവനല്ലതാനും. (41) നിശ്ചയമായും നാം ഇറക്കിയിരിക്കുന്നു നിന്റെ മേൽ, നിനക്ക് വേദഗ്രമ്ലം മനുഷ്യർക്ക് വേണ്ടി യഥാർത്ഥ(മുറ) പ്രകാരം ആകയാൽ ആരെങ്കിലും സൻമാർഗം പ്രാപിച്ചാൽ തനിക്കുതന്നെ, അവന്റെ ദേഹത്തിന് (ആത്മാവിന്) വേണ്ടിയാകുന്നു ആരെങ്കിലും വഴിപിഴ ച്ചാൽ എന്നാലവൻ വഴിപിഴക്കുന്നു അതിന്റെ മേൽ(ദോഷമായി)മാത്രം നീ അല്ല അവരുടെ മേൽ (ബാധ്യത)ഏൽപിക്കപ്പെട്ടവൻ(ഉത്തര വാദി, അധികാരക്കാരൻ) നല്ല മാർഗവും, ചീത്ത മാർഗവും യഥാവിധി വിവരിച്ചുകൊണ്ടുള്ള വേദഗ്രമ്ലം എല്ലാ ജനങ്ങൾക്കുമായി നാം അവതരിപ്പിച്ചുതന്നിട്ടുള്ളത്കൊണ്ട് സത്യം അറിയാതെ എനി ആരും വഴിപിഴച്ചുപോകേണ്ടതായി നേരിടുന്നില്ല. ഓരോരുത്തന്നും അവന്റെ ഇഷ്ടം പോലെ ഏത് മാർഗവും സ്വീകരിക്കാം. പക്ഷേ, അതിന്റെ ഗുണവും ദോഷവും അവന വൻ തന്നെ അനുഭവിക്കണം. നബി ˜ യെ സംബന്ധിച്ചിടത്തോളം ആ ഗ്രമ്ലം ജനങ്ങൾക്ക് എത്തിച്ചും വിവരിച്ചും കൊടുക്കൽ മാത്രമേ ചുമതലയുള്ളൂ. അതവർ അംഗീ കരിക്കാത്തപക്ഷം, അതിന്റെ ബാധ്യതയാകട്ടെ, അവരതു അംഗീകരിച്ചേ തീരൂ എന്ന നിർബന്ധമാകട്ടെ, നബി ˜ യുടെ മേൽ ഇല്ല എന്ന് സാരം. മരണാനന്തരമുള്ള ഉയിർത്തെഴുന്നേൽപാണല്ലോ അവിശ്വാസികളുടെ നിഷേധത്തിന് വിധേയമായ ഒരു പ്രധാന വിഷയം. അതിന്റെ സാധ്യതയെ സ്ഥാപിക്കുന്ന ഒരു പ്രത്യക്ഷ ദൃഷ്ടാന്തം അടുത്ത വചനത്തിൽ അല്ലാഹു ഓർമപ്പെടുത്തുന്നു. വിഭാഗം - 5
39:42

ٱللَّهُ يَتَوَفَّى ٱلۡأَنفُسَ حِينَ مَوۡتِهَا وَٱلَّتِي لَمۡ تَمُتۡ فِي مَنَامِهَاۖ فَيُمۡسِكُ ٱلَّتِي قَضَىٰ عَلَيۡهَا ٱلۡمَوۡتَ وَيُرۡسِلُ ٱلۡأُخۡرَىٰٓ إِلَىٰٓ أَجَلٖ مُّسَمًّىۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يَتَفَكَّرُونَ

(42) (ജീവാത്മാക്കളുള്ള) ദേഹ ങ്ങളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണമായി (പിടിച്ച്)എടു ക്കുന്നു: മരണപ്പെടാത്തവയെ അവ യുടെ ഉറക്കിലും (പിടിച്ചെടുക്കുന്നു). എന്നിട്ട് യാതൊന്നിന്റെ മേൽ അവൻ മരണം വിധിച്ചുവോ അതിനെ അവൻ (വിട്ടയക്കാതെ) പിടിച്ചുവെക്കുന്നു: മറ്റേതിനെ ഒരു നിർണയിക്കപ്പെട്ട അവധിവരെ വിട്ടയക്കുകയും ചെയ്യു ചിന്തിക്കുന്ന ആളുകൾക്ക് അതിൽ ദൃഷ്ടാന്തങ്ങളു ണ്ട്. (42) അല്ലാഹു പുർണമായെടുക്കുന്നു (പിടിച്ചെടുക്കുന്നു) ആത്മാ ക്കളെ (ജീവാത്മാക്കളെ) ദേഹങ്ങളെ അവയുടെ മരണവേളയിൽ, മരിക്കു മ്പോൾ യാതൊന്നിനെയും മരണപ്പെടാത്ത അതിന്റെ ഉറക്കിൽ എന്നിട്ടവൻ പിടിച്ചുവെക്കുന്നു യാതൊന്നിനെ അതിന്റെ മേൽ അവൻ വിധിച്ചു മരണം വിട്ടയക്കുകയും ചെയ്യും മറ്റേതിനെ ഒരു അവധിവരെ നിർണയിക്കപ്പെട്ട നിശ്ചയമായും അതിലുണ്ട് ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക്, ചില ആളുകൾക്ക് ചിന്തിക്കുന്ന. (തവഫ്ഫാ) എന്ന വാക്കിന്റെ അർത്ഥം പൂർത്തിയാക്കി എടുത്തു, തീർത്തു വാങ്ങി, നിറവേറ്റിയെടുത്തു എന്നൊക്കെയാണ്. ഒരാൾക്ക് കിട്ടുവാനുള്ള കടം മുഴുവൻ വസൂലാക്കിയാൽ (അവൻ കടം മുഴുവൻ തീർത്തുവാങ്ങി) എന്ന് പറയപ്പെ ടും. ഒരാൾ മരണപ്പെട്ടാൽ ആയാളുടെ കാലം കഴിഞ്ഞുപോയി എന്ന അർത്ഥത്തിൽി ശ്ശൗമിൾീഖ (തുവുഫ്ഫിയ) എന്ന കർമിണി പ്രയോഗ രൂപത്തി( ∫ൾത്ഥശ്ച )ലും പറയപ്പെടുന്നു. അല്ലാഹു അയാളുടെ കാലം പൂർത്തിയാക്കി എന്ന അർത്ഥത്തിൽ ല്ലസ്ലമൾഖ (തവഫ്ഫാ ഹുല്ലാഹു) എന്നും പറയപ്പെടും. ചുരുക്കത്തിൽ മരണപ്പെടുത്തി എന്നോ മരണപ്പെട്ടു എന്നോ അല്ല ആ വാക്കിന്റെ സാക്ഷാൽ അർത്ഥം. കർത്താവും കർമവും അനുസരിച്ച് ചില സന്ദർഭങ്ങളിൽ അതിന്റെ അർത്ഥം സാക്ഷാൽക്കരിക്കപ്പെടുന്നത് മരണം മുഖേന യായിരിക്കുമെന്ന് മാത്രം. മരണവേളയിലും, ഉറങ്ങുന്ന അവസരത്തിലും അല്ലാഹു ആത്മാ ക്കളെ പിടിച്ചെടുക്കുന്നതിനെപ്പറ്റി ഈ ഒരേ ക്രിയ ഉപയോഗിച്ചുകൊണ്ട് പറഞ്ഞിട്ടുള്ള തിൽനിന്നുതന്നെ ഈ വസ്തുത മനിലാക്കാമല്ലോ. സൂ: സജദഃ 11-ാം വചനത്തിന്റെ വിവരണത്തിലും നാം ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ചില തൽപര കക്ഷികൾ ഈസാ (അ) മരണപ്പെട്ടുപോയിരിക്കുന്നുവെന്ന തങ്ങളുടെ വാദത്തെ സ്ഥാപിക്കുവാൻ ഈ വാക്ക് ( ) ചൂഷണം ചെയ്യാറുള്ളതുകൊണ്ടാണ് ഇതിനെപ്പറ്റി പ്രത്യേകം നാം ഉണർത്തുന്നത്. (നഫ്സ്) എന്ന വാക്കിന്റ പല അർത്ഥങ്ങൾ 6-ാം വചനത്തിൽ നാം വിവരിച്ചത് ഓർക്കുക. ജീവനുള്ള ആളുകൾ മരണമടയുന്നതോടെ അവരുടെ ആത്മാക്കളെ അല്ലാഹു തീരെ പിടിച്ചെടുക്കുന്നു. അവർ അതോടെ ഇങ്ങിനി മടങ്ങിവരാത്ത വിധം മറ്റൊരു ലോകത്തേക്ക് നീങ്ങുകയും ഈ ലോകവുമായുള്ള ബന്ധം അവസാനിക്കുകയും ചെയ്യുന്നു. മരണമട ഞ്ഞിട്ടില്ലാത്തവരുടെ ആത്മാവും അല്ലാഹു സദാ പിടിച്ചെടുക്കാറുണ്ട്. അതെ, ഉറങ്ങുന്ന അവസരത്തിൽ. ഉറങ്ങുന്നവർ യഥാർത്ഥത്തിൽ മരണമടയുന്നില്ലെങ്കിലും ഏതാണ്ട് മര ണമടഞ്ഞവരെപ്പോലെ നിശ്ചേഷ്ടരാകുകയും, ഈ ബാഹ്യലോകബന്ധത്തിൽ നിന്നും കുറേ നേരത്തേക്ക് അകന്നുപോകുകയും ചെയ്യുന്നു. കുറേ കഴിയുമ്പോൾ വീണ്ടും അവർ ജീവചൈതന്യമുള്ളവരായിത്തീരുന്നു. ഇതെല്ലാം അല്ലാഹുവിന്റെ പ്രവർത്തനമത്രെ. മ രണപ്പെട്ടവരിൽ നിന്ന് എന്താണപ്പോൾ നഷ്ടപ്പെട്ടത്? ജീവിച്ചിരുന്നപ്പോൾ അത് അവനിൽ എവിടെയായിരുന്നു? അതെവിടെനിന്ന് വന്നതായിരുന്നു? ഇപ്പോൾ അതെ ങ്ങോട്ട് പോയി? ഉറങ്ങിക്കിടക്കുന്നവനും മരണപ്പെട്ടവനെപ്പോലെ നിശ്ചേഷ്ടനാണ്; ബോധരഹിതനുമാണ്. ഇതെങ്ങിനെ സംഭവിച്ചു? അവന്റെ ജീവാത്മാവ്വേർപ്പെട്ടു പോയോ? അതിന് കാരണമെന്ത്? ഉണരുന്നത്വരെ അതെവിടെയായിരുന്നു ? തിരിച്ചു കൊണ്ടുവരുന്നത് ആരാണ്? ശ്വാസോച്ഛാസവും, ബോധപൂർവ്വമല്ലാത്ത ചില ചലനങ്ങളും ഉറങ്ങുന്നവരിൽ അവശേഷിക്കുവാൻ മാത്രം അവനിൽ തങ്ങിനിൽക്കുന്ന ജീവാംശം ഏതായിരിക്കും? അവൻ കണ്ണടച്ച് അൽപസമയത്തിനകം അതുവരെ അവനുണ്ടായിരുന്ന അറിവും, കഴിവും ബോധവുമെല്ലാം പെട്ടെന്ന് വിട്ടുമാറുന്നതെങ്ങിനെ ? ഉണരുന്ന അതേ നിമിഷത്തിൽ തന്നെ അവ വീണ്ടും സിദ്ധമാകത്തവണ്ണം അവ എവിടെയായിരുന്നു ഒളി ഞ്ഞിരുന്നത്? ഇതിനിടയിൽ അജ്ഞാതമായ ഒരു ലോകത്ത് - ഊഹിക്കുകപോലും ചെയ്വാൻ കഴിയാത്ത പല അനുഭവങ്ങളും അവൻ അനുഭവിക്കുന്നു. പുറമെയുള്ളവർക്ക് അതൊന്നും അറിയാൻ കഴിയുന്നുമില്ല. ഉറങ്ങി ക്കിടക്കുന്നവന്റെ ആത്മാവിന്മാത്രം അനുഭവപ്പെടുന്ന ഒന്നല്ല സ്വപ്നമെന്നു തീർച്ചയാ ണ്. അവന്റെ ശരീരത്തിനും ചില ആസ്വാദനങ്ങൾ സ്വപ്നങ്ങളിൽ ഉണ്ടാകുന്നുണ്ട്. എന്താ ണിതിന്റെയെല്ലാം രഹസ്യം? ഉറങ്ങിക്കിടക്കുന്നവൻ ചിലപ്പോൾ ഉച്ചത്തിൽ ശബ്ദിക്കുക യോ, എഴുന്നേറ്റ് വല്ലതും പ്രവർത്തിക്കുകയോ ചെയ്യുന്നത് നാം കാണുന്നു. ഉണർന്ന ശേഷം അതിനെപ്പറ്റി അറിയുന്നുമില്ല. അവന്റെ ഇച്ഛക്കോ ഉദ്ദേശ്യത്തിനോ അതിൽ പങ്കു മില്ല. ഇങ്ങിനെയുള്ള ഓരോന്നിനെസംബന്ധിച്ചും ചിന്തിച്ചു നോക്കുക! നിശ്ചയമായും അതിലെല്ലാം ചിന്തിക്കുന്നവർക്ക് പല പാഠങ്ങളും ദൃഷ്ടാന്തങ്ങളും ലഭിക്കുവാനുണ്ട്. ( ) ഇതെല്ലാം ഒരു വ്യവസ്ഥപ്രകാരം നടത്തിക്കൊണ്ടിരി ക്കുന്ന കർത്താവിന് മരണപ്പെട്ടവരെ വീണ്ടും ജീവിപ്പിക്കുവാനും കഴിയുമെന്ന് മനി ലാക്കുവാൻ കഴിയാത്ത ബുദ്ധി എത്രമാത്രം ശോചനീയം?! ബുഖാരിമുസ്ലിം (റ) ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനത്തിന്റെ സാരം ഇപ്രകാര മാകുന്നു: "നിങ്ങളൊരാൾ വിരിപ്പിലേക്ക് - ഉറങ്ങുവാൻ - ചെല്ലുമ്പോൾ തന്റെ വസ്ത്ര ത്തിന്റെ തലപ്പുകൊണ്ട് അതൊന്നു തട്ടിക്കുടഞ്ഞു കൊള്ളട്ടെ, കാരണം അവൻ അത് വിട്ടുപോന്നതിനുശേഷം അതിൽ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നവന് അറിയുകയില്ല ല്ലോ. പിന്നീട് അവൻ ഇങ്ങിനെ പറഞ്ഞുകൊള്ളട്ടെ: സ്ലിത്ഥങ്കത്തങസ്ലമ (എന്റെ റേ∫, നിന്റെ നാമത്തിൽ എന്റെ പാർശ്വം -ശരീരത്തിന്റെ ഭാഗംഞാൻ ഇതാ വെക്കുന്നു. നിന്നെക്കൊണ്ടുതന്നെ ഞാനതിനെ ഉയർത്തുകയും ചെയ്യും. എന്റെ ആത്മാ വിനെ നീ പിടിച്ചുവെക്കുന്ന പക്ഷം, അതിന് കരുണ ചെയ്യേണമേ ! നീ അതിനെ വിട്ടു തരുന്ന പക്ഷം നിന്റെ സദ്വൃത്തരായ അടിയാന്മാരെ നീ കാത്ത് സൂക്ഷിക്കുന്ന പ്രകാരം നീ അതിനെ കാത്ത്സൂക്ഷിക്കുകയും ചെയ്യേണമേ!)
39:43–44

أَمِ ٱتَّخَذُواْ مِن دُونِ ٱللَّهِ شُفَعَآءَۚ قُلۡ أَوَلَوۡ كَانُواْ لَا يَمۡلِكُونَ شَيۡـٔٗا وَلَا يَعۡقِلُونَ

قُل لِّلَّهِ ٱلشَّفَٰعَةُ جَمِيعٗاۖ لَّهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ ثُمَّ إِلَيۡهِ تُرۡجَعُونَ

(43) അതല്ല, അല്ലാഹുവിന് പുറ മെ, വല്ല ശുപാർശക്കാരെയും അവർ ഏർപ്പെടുത്തിയിരിക്കുന്നുവോ?! പറ യുക : അവർ ധ ആ ശുപാർശക്കാർ പ യാതൊന്നും അധീനമാക്കുന്നുമില്ല, (ബുദ്ധികൊണ്ട്) മനിലാക്കുന്നുമി ല്ല, എന്നിരുന്നാൽപോലുമോ?! ധ എന്നാലും അവരെ ശുപാർശക്കാ രായി സ്വീകരിക്കുകയോ?! പ (44) പറയുക: അല്ലാഹുവിനാണ് ശുപാർശ മുഴുവനും. ധ അവന്റെ ഹിത മനുസരിച്ചേ അത് നടക്കൂ. പ ആകാശ ങ്ങളുടെയും ഭൂമിയുടെയും രാജാധി പത്യം അവന്നാകുന്നു. പിന്നീട് അവ നിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടു കയും ചെയ്യുന്നു. (43) അതല്ല, അഥവാ അവർ ആക്കി (ഏർപ്പെടുത്തി)യിരിക്കുന്നുവോ അല്ലാഹുവിന് പുറമെ ചില ശുപാർശക്കാരെ നീ പറയുക അവർ ആയിരുന്നാൽ പോലുമോ അവർ സ്വാധീനമാക്കുന്നില്ല (പ്രാപ്ത മാകുന്നില്ല) യാതൊന്നും, ഒട്ടും അവർ ഗ്രഹിക്കുന്നുമില്ല, മനിലാക്കു ന്നുമില്ല. (44) നീ പറയുക അല്ലാഹുവിനാണ് ശുപാർശ മുഴു വനും അവന്നാണ് ആകാശങ്ങളുടെ രാജത്വം, ആധിപത്യം ഭൂമിയുടെയും പിന്നെ അവങ്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നു. വിഗ്രഹങ്ങൾ അല്ലാഹുവിന്റെ അടുക്കൽ തങ്ങൾക്ക് ശുപാർശ ചെയ്യുമെന്ന് മുശ്രിക്കു കൾ പറയുന്നതിനെ പരാമർശിച്ചുകൊണ്ടുള്ളതാണ് ഈ വചനങ്ങൾ. യാതൊരുവിധ കഴിവോ, ബുദ്ധിയോ, ബോധമോ ഇല്ലാത്ത അവയുടെ ശുപാർശ പ്രതീക്ഷിക്കുന്നതി ലുള്ള വിഡ്ഢിത്തവും, അല്ലാഹുവിന്റെ മുമ്പിൽ ഇഷ്ടംപോലെ ശുപാർശ സമർപ്പിക്കു വാൻ ആർക്കും സാധ്യമല്ലെന്ന വസ്തുതയുമാണ് അവ ചൂണ്ടിക്കാട്ടുന്നത്. ശുപാർശ ചെയ്യുന്നവർക്ക് പോലും മുൻകൂട്ടി അനുമതി ലഭിക്കാതെ അല്ലാഹുവിങ്കൽ ശുപാർശ സാധ്യമല്ല. (അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യുന്നവർ ആരുണ്ട് (2:255) (അവൻ തൃപ്തിപ്പെട്ടു കൊടുത്തവർക്കല്ലാതെ അവർ ശുപാർശ ചെയ്കയുമില്ല (21:28)
39:45

وَإِذَا ذُكِرَ ٱللَّهُ وَحۡدَهُ ٱشۡمَأَزَّتۡ قُلُوبُ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِۖ وَإِذَا ذُكِرَ ٱلَّذِينَ مِن دُونِهِۦٓ إِذَا هُمۡ يَسۡتَبۡشِرُونَ

(45) അല്ലാഹുവിനെക്കുറിച്ചു മാത്രം പ്രസ്താവിക്കപ്പെട്ടാൽ, പര ഹൃദയങ്ങൾ അറച്ചു ചുളുങ്ങുന്നതാ ണ്. അവനു പുറമെയുള്ളവരെപ്പറ്റി പ്രസ്താവിക്കപ്പെട്ടാൽ, അപ്പോഴതാ അവർ, സന്തോഷം പ്രകടിപ്പിക്കു കയും ചെയ്യുന്നു ! (45) പ്രസ്താവിക്കപ്പെട്ടാൽ, പറയപ്പെട്ടാൽ അല്ലാഹുവിനെക്കുറിച്ച് അവൻ മാത്രമായി അറക്കും, ചുളുങ്ങും (ഇറുകും) ഹൃദയങ്ങൾ വിശ്വസിക്കാത്തവരുടെ പരലോകത്തിൽ പ്രസ്താവി ക്കപ്പെട്ടാൽ അവന് പുറമെയുള്ളവരെപ്പറ്റി അപ്പോഴതാ അവർ സന്തോഷം പ്രകടിപ്പിക്കുന്നു, സന്തുഷ്ടരാകുന്നു. മുശ്രിക്കുകൾ അല്ലാഹുവിന്റെ അസ്തിത്വം നിഷേധിക്കുന്നവരല്ലെങ്കിലും അല്ലാഹു വിനെക്കുറിച്ചു മാത്രം വല്ലതും പ്രസ്താവിക്കപ്പെടുമ്പോൾ - അതിൽ തങ്ങളുടെ ആരാധ്യ വസ്തുക്കൾക്ക് സ്ഥാനം കൽപിക്കപ്പെട്ടില്ലെന്ന കാരണത്താൽ-അവരുടെ ഹൃദയത്തിൽ അറപ്പും വെറുപ്പും പ്രകടമാകുന്നു. നേരെ മറിച്ച് തങ്ങളുടെ ദൈവങ്ങളുടെ പേരും കൂടി കൂട്ടിചേർത്ത് പറയുകയോ, അല്ലെങ്കിൽ അല്ലാഹുവിന്റെ പേരു പറയാതെ അവയുടെ പേരുകൾ മാത്രം പ്രസ്താവിക്കപ്പെടുകയോ ആണെങ്കിൽ അവർ സന്തുഷ്ടരുമായിരി ക്കും. മുസ്ലിം സമുദായത്തിൽതന്നെ, ശിർക്കുപരമായ അന്ധവിശ്വാസങ്ങൾ ഹൃദയ ത്തിൽ സ്ഥലം പിടിച്ചിട്ടുള്ള ചിലരിലും ഈ സ്വഭാവം കാണാറുണ്ടെന്ന് വ്യസനപൂർവ്വം പറയേണ്ടിയിരിക്കുന്നു. അല്ലാഹുവിന്റെ കൃപകൊണ്ട് അല്ലാഹു സുഖപ്പെടുത്തട്ടെ; അല്ലാഹുവേകാക്കണേ എന്നൊക്കെ പറയുന്ന സന്ദർഭങ്ങളിൽ, അല്ലാഹുവിന്റെ കൂടെ നേർച്ചക്കാരുടെയോ, ചില ശൈഖൻമാരുടെയോ പേരുകൾ കൂടി കൂട്ടിച്ചേർക്കുന്നതും, അല്ലെങ്കിൽ അല്ലാഹുവിന്റെ പേർ പറയാതിരിക്കുന്നതുമായിരിക്കും അവർക്ക് ഇഷ്ടം ! ഈ വചനമോ, അല്ലെങ്കിൽ അടുത്ത വചനമോ പോലെയുള്ള ഒരു ആയത്തെങ്കിലും ഇവർ നിഷ്പക്ഷമായി ശ്രദ്ധിച്ചിരുന്നുവെങ്കിൽ തങ്ങളുടെ ഈ അപരാധത്തിന്റെ ഭയങ്ക രത ഇവർക്ക് മനിലാക്കാമായിരുന്നു.
39:46

قُلِ ٱللَّهُمَّ فَاطِرَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ عَٰلِمَ ٱلۡغَيۡبِ وَٱلشَّهَٰدَةِ أَنتَ تَحۡكُمُ بَيۡنَ عِبَادِكَ فِي مَا كَانُواْ فِيهِ يَخۡتَلِفُونَ

(46) (നബിയേ) പറയുക: അല്ലാ ഹുവേ, ആകാശങ്ങളെയും, ഭൂമി യെയും (മാതൃകയില്ലാതെ) സൃഷ്ടി ച്ചുണ്ടാക്കിയവനേ, അദൃശ്യത്തെയും ദൃശ്യത്തെയും അറിയുന്നവനേ! നിന്റെ അടിയാൻമാർക്കിടയിൽ, അവർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൽ നീ തന്നെ വിധി കല്പിക്കുന്നതാണ്. (46) നീ പറയുക അല്ലാഹുവേ ആകാശങ്ങളുടെ സ്രഷ്ടാ വേ, സ്രഷ്ടാവായ ഭൂമിയുടെയും അദൃശ്യം അറിയുന്നവനേ, അറി യുന്നവനായ ദൃശ്യവും (പ്രത്യക്ഷമായതും) നീ (തന്നെ) വിധി കൽപിക്കുന്നതാണ് നിന്റെ അടിയാന്മാർക്കിടയിൽ യാതൊന്നിൽ അതിൽ അവരായിരുന്നു ഭിന്നിച്ചുകൊണ്ടിരിക്കും അതിമഹത്തായ ഒരു പ്രാർത്ഥനാ കീർത്തനം! നബി തിരുമേനി ˜ ക്കും സത്യവി ശ്വാസികൾക്കും മന:ശാന്തിയും, അവിശ്വാസികൾക്ക് താക്കീതും അടങ്ങുന്ന ഈ പ്രാർത്ഥനാ വാക്യങ്ങൾ അല്ലാഹു നബി ˜ ക്കും പഠിപ്പിക്കുന്നു. നബി ˜ യാകട്ടെ, അത് അനുഷ്ഠാനത്തിൽ വരുത്തുകയും ചെയ്തിരിക്കുന്നു. നാമും അതിനെ പിൻപറ്റേണ്ടതു ണ്ടെന്ന് പറയേണ്ടതില്ല. രാത്രി സുന്നത്ത് നമസ്കാരം തുടങ്ങുന്ന അവസരത്തിൽ തിരു മേനി ˜ ഇപ്രകാരം പറയാറുണ്ടായിരുന്നുവെന്ന് (റ) നിവേദനം ചെയ്തിരി ക്കുന്നു! മ്പുറസ്ലിഥു ഞ്ചണുസ്ലിമി പ്ലഷുശ്ശുഘെ യ്യില യ്യുലു ൽട്ടുമി സ്ലിഞ്ഞുറ ൽട്ടുമ ഏൾീളസ്ലിര സ്ലിഞ്ഞട്ടുമി ന്മുഛസ്ലിച്ഛുഥി ഗ്ലിഞ്ചുക്കഡ (അല്ലാഹുവേ ! ജിബ്രീലിന്റെയും ഇസ്റാഫീലിന്റെയും രക്ഷിതാവേ ! ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടി കർത്താവേ ! അദൃശ്യവും ദൃശ്യവും അറിയുന്നവനേ ! നിന്റെ അടിയാന്മാർ ഭിന്നിച്ചുകൊണ്ടിരിക്കുന്ന കാര്യത്തിൽ അവർക്കിടയിൽ നീ തന്നെ വിധി കൽപ്പിക്കുന്നു. ഭിന്നിപ്പിന് വിധേയമായിട്ടുള്ള യഥാർത്ഥ ത്തിലേക്ക് നിന്റെ അനുമതി പ്രകാരം എനിക്ക് നീ മാർഗദർശനം നൽകേണമേ! നിശ്ചയ മായും നീ ഉദ്ദേശിക്കുന്നവരെ നീ നേരായ പാതയിലേക്ക് വഴി കാട്ടുന്നതാണ്. (മു: ദാ: ബ.) ഏതാണ്ട് ഇതുപോലെയുള്ള വേറെയും ഹദീഥുകൾ കാണാം.
39:47–48

وَلَوۡ أَنَّ لِلَّذِينَ ظَلَمُواْ مَا فِي ٱلۡأَرۡضِ جَمِيعٗا وَمِثۡلَهُۥ مَعَهُۥ لَٱفۡتَدَوۡاْ بِهِۦ مِن سُوٓءِ ٱلۡعَذَابِ يَوۡمَ ٱلۡقِيَٰمَةِۚ وَبَدَا لَهُم مِّنَ ٱللَّهِ مَا لَمۡ يَكُونُواْ يَحۡتَسِبُونَ

وَبَدَا لَهُمۡ سَيِّـَٔاتُ مَا كَسَبُواْ وَحَاقَ بِهِم مَّا كَانُواْ بِهِۦ يَسۡتَهۡزِءُونَ

(47) അക്രമം പ്രവർത്തിച്ചവർക്ക് ഭൂമിയിലുള്ളത് മുഴുവനും, അതോടു കൂടി അതിന്റെ അത്രയുംകൂടി ഉണ്ടാ യിരുന്നാലും, ക്വിയാമത്ത്നാളിൽ, കടുത്ത ശിക്ഷനിമിത്തം അവരത്(മു ഴുവനും) തെണ്ടം കൊടുത്തേക്കുന്ന താണ്. അവർ കണക്ക് കൂട്ടിയിട്ടി ല്ലാത്ത (പലതും) അല്ലാഹുവിങ്കൽ നിന്ന് അവർക്ക് വെളിവാകുകയും ചെയ്യും. (48) അവർ സമ്പാദിച്ചുവെച്ച തിന്റെ തിൻമകളും അവർക്ക് വെളിപ്പെടും: അവർ യാതൊന്നിനെ ക്കുറിച്ച് പരിഹാസം കൊണ്ടിരു ന്നുവോ അത് അവരിൽ (വന്ന്)വ ലയം ചെയ്യുകയും ചെയ്യും. (47) ഉണ്ടായിരുന്നുവെങ്കിൽ അക്രമം പ്രവർത്തിച്ചവർക്ക് ഭൂമിയിലുള്ളത് മുഴുവനും അതിന്റെ അത്രയും അതോടു കൂടി അവരത് തെണ്ടം കൊടുക്കുന്നതാണ് (അത് കൊടുത്തു മോചനം തേടും) ശിക്ഷയുടെ കെടുതി (കഠിന ശിക്ഷ) നിമിത്തം ക്വിയാമത്ത് നാളിൽ അവർക്ക് വെളിവാകുക (വ്യക്തമാകുക)യും ചെയ്യും അല്ലാഹു വിങ്കൽനിന്ന് അവർ ആയിരുന്നില്ലാത്തത് കണക്കാക്കുക, വിചാ രിക്കും. (48) അവർക്ക് വെളിവാകുകയും ചെയ്യും തിൻമകൾ (കെടു തികൾ) അവർ സമ്പാദിച്ച(പ്രവർത്തിച്ച)തിന്റെ അവരിൽ(വന്നു) വലയം ചെയ്കയും ചെയ്യും യാതൊന്ന് അതിനെക്കുറിച്ച് അവരായിരുന്നു പരിഹാസം കൊള്ളും. അക്രമികൾക്ക് അവരുടെ പ്രവർത്തന ഫലമായി പരലോകത്തുവെച്ച് കഠിന ശിക്ഷ അനുഭവപ്പെടുമ്പോൾ, അതിൽ നിന്ന് മോചനം ലഭിക്കുവാൻ വേണ്ടി എന്തുപോലും തെണ്ടം കൊടുത്തു രക്ഷനേടുവാൻ അവർ തയ്യാറായിരിക്കും. പക്ഷേ, ഫലമെന്ത് തങ്ങൾക്ക് ഊഹിക്കുവാൻപോലും കഴിഞ്ഞിരുന്നില്ലാത്ത കഠിനകഠോരങ്ങളായ ശിക്ഷകളായിരിക്കും അവിടെ അനുഭവപ്പെടുക. മുമ്പവർക്ക് അനുമാനിക്കുവാൻ പോലും കഴിയാതിരുന്ന പല യാഥാർത്ഥ്യങ്ങളും അവർക്ക് വ്യക്തമാകുകയും ചെയ്യും. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ, ആമീൻ. മിക്ക മനുഷ്യരിലും കാണപ്പെടുന്ന ഒരു പൊതു സ്വഭാവം അടുത്ത ആയത്തിൽ അല്ലാഹു വിവരിക്കുന്നു:
39:49

فَإِذَا مَسَّ ٱلۡإِنسَٰنَ ضُرّٞ دَعَانَا ثُمَّ إِذَا خَوَّلۡنَٰهُ نِعۡمَةٗ مِّنَّا قَالَ إِنَّمَآ أُوتِيتُهُۥ عَلَىٰ عِلۡمِۭۚ بَلۡ هِيَ فِتۡنَةٞ وَلَٰكِنَّ أَكۡثَرَهُمۡ لَا يَعۡلَمُونَ

(49) എന്നാൽ, മനുഷ്യനെ വല്ല ഉപദ്രവവും സ്പർശിച്ചാൽ അവൻ നമ്മെ വിളി(ച്ചു പ്രാർത്ഥി)ക്കുന്നതാ ണ്. പിന്നീട് നമ്മുടെ പക്കൽനിന്ന് വല്ല അനുഗ്രഹവും നാം അവന് (ദാ പ്പ ടു ത്തി ക്കൊടുത്താൽ അവൻ പറയും: നിശ്ച യമായും, ഇതെനിക്ക് നൽകപ്പെട്ടിരി ക്കുന്നത് (തക്കതായ) അറിവോടെത്ത ന്നെയാണ് എന്ന് ! പക്ഷേ, അതൊരു പരീക്ഷണമാകുന്നു. എങ്കിലും, അവ അറിയുന്നില്ല. (49) എന്നാൽ ബാധിച്ചാൽ, തൊട്ടാൽ, സ്പർശിച്ചാൽ മനുഷ്യനെ വല്ല ഉപദ്രവവും അവൻ നമ്മെ വിളിക്കും പിന്നീട് അവന്ന് നാം അധീനമാക്കി (ദാനമായി)കൊടുത്താൽ നമ്മിൽ നിന്ന് വല്ല അനുഗ്രഹവും അവൻ പറയും നിശ്ചയമായും അതെനിക്ക് നൽകപ്പെട്ടിരിക്കുന്നു അറി വോടെത്തന്നെ, അറിവുള്ളതിന്റെ പേരിൽ പക്ഷേ അത് ഒരു പരീക്ഷണമാണ് എങ്കിലും അവരിൽ അധികമാളുകളും അവർ അറിയുന്നില്ല. (അറിവോടെത്തന്നെ) എന്ന വാക്കിന് രണ്ട് പ്രകാരത്തിൽ വിവക്ഷ നൽക പ്പെടാവുന്നതാണ്. (1) എനിക്ക് വേണ്ടത്ര അറിവും സാമർത്ഥ്യവും ഉള്ളതാണ് ഇത് ലഭി ക്കുവാൻ കാരണം എന്നും (2) അല്ലാഹുവിന് എന്റെ അർഹതയെക്കുറിച്ച് ശരിക്ക് അറി യുന്നതുകൊണ്ടാണിത് ലഭിച്ചത് എന്നും. തത്വത്തിൽ രണ്ടും ഒന്നുതന്നെ. ആപത്തും വിഷമവും വരുമ്പോൾ വിനയവും ഭക്തിയും പ്രദർശിപ്പിക്കുകയും, സുഖസൗകര്യങ്ങൾ ലഭിക്കുമ്പോൾ അതെല്ലാം തങ്ങളുടെ യോഗ്യതകൊണ്ട് സിദ്ധിച്ചതാണെന്ന് അഹങ്കരി ക്കുകയും ചെയ്യുമെന്ന് സാരം. ഇത് അല്ലാഹുവിനോടുള്ള നന്ദികേടാണെന്ന് മാത്രമല്ല; ധിക്കാര ബുദ്ധിയും കൂടിയാണല്ലോ. ഇതിന്റെ അനന്തരഫലം അല്ലാഹു പറയുന്നത് നോക്കുക:
39:50–52

قَدۡ قَالَهَا ٱلَّذِينَ مِن قَبۡلِهِمۡ فَمَآ أَغۡنَىٰ عَنۡهُم مَّا كَانُواْ يَكۡسِبُونَ

فَأَصَابَهُمۡ سَيِّـَٔاتُ مَا كَسَبُواْۚ وَٱلَّذِينَ ظَلَمُواْ مِنۡ هَـٰٓؤُلَآءِ سَيُصِيبُهُمۡ سَيِّـَٔاتُ مَا كَسَبُواْ وَمَا هُم بِمُعۡجِزِينَ

أَوَلَمۡ يَعۡلَمُوٓاْ أَنَّ ٱللَّهَ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ وَيَقۡدِرُۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

(50) ഇവരുടെ മുമ്പുള്ളവർ ഇത് ധ ഇങ്ങിനെയുള്ള വാക്ക് പ പറയുകയു ണ്ടായിട്ടുണ്ട്. എന്നിട്ട് അവർ സമ്പാ ദിച്ചുവെച്ചിരുന്നത് അവർക്ക് പ്രയോ ജനപ്പെട്ടില്ല. (51) അങ്ങനെ, അവർ സമ്പാദി ച്ചതിന്റെ തിൻമകൾ അവർക്ക് ബാധി ച്ചു. (അത്പോലെ) ഇക്കൂട്ടരിൽ നിന്നും അക്രമം പ്രവർത്തിച്ചിട്ടുള്ളവ രാകട്ടെ, തങ്ങൾ സമ്പാദിച്ചുവെച്ചിട്ടു ള്ളതിന്റെ തിൻമകൾ അവർക്കും അടുത്ത് ബാധിക്കുന്നതാകു ന്നു;അവർ (അല്ലാഹുവിനെ പരാ ജയപ്പെടുത്തി ) അസാധ്യമാക്കുന്നവ രല്ലതാനും (52) അവർക്കറിഞ്ഞുകൂടേ, അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് അവൻ ഉപജീവനം വിശാലപ്പെടുത്തി ക്കൊടുക്കുകയും, (ഉദ്ദേശിക്കുന്ന വർക്ക്) ചെയ്യുന്നു അതിൽ വിശ്വസിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാ ന്തങ്ങളുണ്ട്. (50) അത് പറയുകയുണ്ടായിട്ടുണ്ട് യാതൊരു കൂട്ടർ അവ രുടെ (ഇവരുടെ) മുമ്പുള്ള എന്നിട്ട് പ്രയോജനപ്പെട്ടില്ല, ഐശ്വര്യമാക്കിയില്ല അവർക്ക് അവർ സമ്പാദിച്ചു (പ്രവർത്തിച്ചു)കൊണ്ടിരുന്നത് (51) അങ്ങനെ അവർക്ക് ബാധിച്ചു യാതൊന്നിന്റെ കെടുതികൾ അവർ സമ്പാദിച്ച, പ്രവർത്തിച്ച അക്രമം, ചെയ്തവരാകട്ടെ ഇക്കൂ ട്ടരിൽ നിന്ന് ഉടനെ അവർക്ക് ബാധിക്കും കെടുതി(തിന്മ)കൾ അവർ സമ്പാദിച്ചതിന്റെ അവരല്ലതാനും അസാധ്യമാക്കുന്നവർ (52) അവർക്കറിഞ്ഞുകൂടേ നിശ്ചയമായും അല്ലാഹു വിശാലമാക്കു ന്നു(എന്ന്) ഉപജീവനം, ആഹാരം അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ ചെയ്യും നിശ്ചയമായും അതിലുണ്ട് ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക് വിശ്വസിക്കുന്ന ഈ വചനത്തിന്റെ ആശയം സൂ: 39-ലും മറ്റും വിവരിക്കപ്പെട്ടിട്ടുള്ളതാണ്. എനി കൂടുതൽ ആവർത്തിക്കേണ്ടതില്ല. അവിശ്വാസികളെ സംബന്ധിച്ച പല താക്കീതു കളും, ആക്ഷേപങ്ങളുമായിരുന്നു കഴിഞ്ഞ കുറെ ആയത്തുകളിലെ പ്രതിപാദ്യവിഷയ ങ്ങൾ. തുടർന്നുള്ള ചില വചനങ്ങളിൽ അല്ലാഹു സത്യവിശ്വാസികൾക്ക് ആശ്വാസവും ആവേശവും നൽകുന്നു: വിഭാഗം - 6
39:53

۞قُلۡ يَٰعِبَادِيَ ٱلَّذِينَ أَسۡرَفُواْ عَلَىٰٓ أَنفُسِهِمۡ لَا تَقۡنَطُواْ مِن رَّحۡمَةِ ٱللَّهِۚ إِنَّ ٱللَّهَ يَغۡفِرُ ٱلذُّنُوبَ جَمِيعًاۚ إِنَّهُۥ هُوَ ٱلۡغَفُورُ ٱلرَّحِيمُ

(53) (നബിയേ, എന്റെ അടി യാന്മാരോട് ഞാൻ പ്രസ്താവിച്ച തായി)പറയുക: തങ്ങളുടെ (സ്വന്തം) ആത്മാക്കളോട് അതിര് കവിഞ്ഞു പോയിട്ടുള്ള എന്റെ അടിയാന്മാരേ, നിങ്ങൾ അല്ലാഹുവിന്റെ കാരു ണ്യത്തെ സംബന്ധിച്ച് നിരാശപ്പെട്ടു പോകരുത്! നിശ്ചയമായും അല്ലാഹു പാപങ്ങളെ മുഴുവനും പൊറുക്കുന്ന താകുന്നു. നിശ്ചയമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്ന വനും, കരുണാനിധിയുമായുള്ളവൻ (53) നീ പറയുക എന്റെ അടിയാന്മാരേ അതിരു കവിഞ്ഞ വരായ തങ്ങളുടെ ആത്മാക്കളോട് നിങ്ങൾ നിരാശപ്പെടരുത്, ആശ കാരുണ്യത്തെ സംബന്ധിച്ച് നിശ്ചയമായും അല്ലാഹു അവൻ പാപങ്ങൾ പൊറുക്കും മുഴുവൻ തീർച്ച യായും അവൻ തന്നെ വളരെ പൊറുക്കുന്നവൻ കരുണാനിധി അതിമഹത്തായ ഒരു സന്തോഷവാർത്ത! അത്യുദാരമായ ഒരു വാഗ്ദാനം! കുറ്റങ്ങളും പാപങ്ങളും വഴി അവനവനുതന്നെ നാശം വരുത്തിവെക്കുന്ന ആളുകളിൽ അത് പ്രഖ്യാ പനം ചെയ്വാൻ പരമകാരുണികനായ അല്ലാഹു നബി തിരുമേനിയോട് കൽപിക്കുക യാണ്. അതിലെ ഓരോ വാക്കും ഒന്ന് പരിശോധിച്ചുനോക്കുക! (എന്റെ അടിയാന്മാരേ) എന്ന കാരുണ്യത്തിന്റെ സംജ്ഞ നൽകിക്കൊണ്ടാണ് അല്ലാഹു അവരെ വിളിക്കുന്നത്. ഏതു മഹാ പാപിക്കും ആശ്വാസം നൽകുന്നതും അകം നിറഞ്ഞ ആവേശത്തോടുകൂടി സ്വയം പശ്ചാത്തപിച്ചു പിൻമടങ്ങുവാൻ പ്രേരിപ്പിക്കുന്ന തുമായ ഒരു മുഖവുരയോടുകൂടിയാണ് അവരെ അത് കേൾപിക്കുന്നതും. അതെ, (നിങ്ങൾ അല്ലാഹുവിന്റെ കാരുണ്യത്തെ സംബന്ധിച്ച് നിരാശപ്പെ ട്ടുപോകരുത്) എന്ന്!. തുടർന്നുകൊണ്ട് അവരെ അറിയിക്കുന്നതോ?! നിശ്ചയമായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. ( ) പാപങ്ങൾ പൊറുക്കുന്നതിൽ യാതൊരു പിശുക്കും അവന്നില്ല. അത്രയുമല്ല, അതവന് വളരെ ഇഷ്ടവും കൂടിയാണ്. അവന്റെ അടിയാന്മാർക്ക് പാപമോചനം നൽകുവാനും, കരുണ ചെയ്വാനും അവനല്ലാതെ മറ്റാരാണുള്ളത്?! ആരും ഇല്ല. (നിശ്ച യമായും അവൻ തന്നെയാണ് വളരെ പൊറുക്കുന്നവനും കരുണാനിധിയും) എത്ര മഹ ത്തായ സന്തോഷവാർത്ത! ഒരു ആയത്തിൽ അല്ലാഹു പറയുന്നു: എന്റെ കാരുണ്യം എല്ലാ വസ്തുക്കൾക്കും വിശാലമായിരിക്കയാണ്. ( 156 ) അല്ലാഹുവിന്റെ മഹ ത്തായ കാരുണ്യത്തിന്റെ നൂറിൽ ഒരംശം മാത്രമേ ഈ ഭൂമിയിലേക്ക് അവൻ പ്രത്യക്ഷ പ്പെടുത്തിയിട്ടുള്ളൂവെന്നും, ആ ഒരംശം നിമിത്തമാണ് ഈ ഭൂമുഖത്തുള്ള വസ്തുക്ക ളെല്ലാം പരസ്പരം കാണിക്കുന്ന ദയയെന്നും ബാക്കി തൊണ്ണൂറ്റി ഒമ്പതു ഭാഗവും ക്വിയാ മത്തുനാളിൽ അല്ലാഹു പ്രത്യക്ഷപ്പെടുത്തുമെന്നും നബി ˜ അരുളിച്ചെയ്യുന്ന ഒരു ഹദീഥ് ഇമാം ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിലും ദയവിലും നിരാശപ്പെടുവാൻ ഒരു സത്യവിശ്വാ സിക്കും പാടില്ലാത്തതാകുന്നു. അത് അല്ലാഹുവിനെക്കുറിച്ചുള്ള തെറ്റായ ധാരണകളിൽ നിന്ന് ഉളവാകുന്നതും, സ്വന്തം ഭാവിയെ അപകടത്തിലാക്കുന്നതുമാകുന്നു. അതുകൊ ണ്ടാണ് ഇബ്റാഹീം നബി (അ) ഇങ്ങിനെ പറഞ്ഞത്: 56 (ആരാണ് തന്റെ റ∫ിന്റെ കാരുണ്യത്തെക്കുറിച്ച് നിരാശപ്പെടുകവഴിപിഴച്ചവരല്ലാതെ?!) നബി (അ) പറഞ്ഞു: 87 (അല്ലാഹുവിൽ നിന്നുള്ള ആശ്വാസത്തെക്കുറിച്ച് അവി ശ്വാസികളല്ലാതെ ആശ മുറിയുന്നതല്ല) അല്ലാഹു പറഞ്ഞതായി നബി˜ ˜ ഇങ്ങിനെ ഉദ്ധരിക്കുന്നു: (എന്റെ അടിയാൻ എന്നെപ്പറ്റി ധരിക്കുന്നതിനനു സരിച്ചായിരിക്കും ഞാൻ. (ബു; മു.) നിരാശപ്പെടുവാൻ പാടില്ലെന്നും, എല്ലാ പാപ ങ്ങളും അവൻ പൊറുക്കുമെന്നും പറഞ്ഞതുകൊണ്ട് ഓരോരുത്തനും ഇഷ്ടംപോലെ പാപം ചെയ്യാമെന്നോ, ചെയ്തു കഴിഞ്ഞ പാപങ്ങളെക്കുറിച്ച് ഒന്നും ഭയപ്പെ ടേണ്ടതി ല്ലെന്നോ അതിനർത്ഥമില്ല. അത് കേവലം മൗഢ്യവും ധിക്കാരവുമത്രെ. എന്തുതന്നെ തെറ്റുകുറ്റങ്ങൾ ഒരാൾ ചെയ്തുപോയിട്ടുണ്ടെങ്കിലും അവന് നിരാശക്ക് അവകാശമില്ല. അവൻ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്താൽ അല്ലാഹു അതെല്ലാം വിട്ടുകൊടുത്തു മാപ്പ് നൽകും എന്നത്രെ ആ പറഞ്ഞതിന്റെ ഉദ്ദേശ്യം. മാത്ര മല്ല, പശ്ചാത്തപിക്കുന്നവർക്ക് മാപ്പ് നൽകുന്നതിൽ അല്ലാഹുവിന് യാതൊരു വൈമന സ്യമോ പിശുക്കോ ഇല്ല; അതവന് വളരെ ഇഷ്ടവും കൂടിയാണ്താനും. മനുഷ്യൻ പശ്ചാ ത്തപിച്ചു മടങ്ങുന്നതിൽ അല്ലാഹുവിനുള്ള സന്തോഷത്തിന്റെ ആധിക്യത്തെ ഒരു ഉദാ ഹരണത്തിലൂടെ നബി ˜ ഒരു ഹദീഥിൽ ഇപ്രകാരം വിവരിച്ചിരിക്കുന്നു: "ഒരാളുടെ വാഹ നമായ ഒട്ടകം ഒരു മരുഭൂമിയിൽവെച്ച് വിറളിയെടുത്തു ഓടിപ്പോയി. അവന്റെ ഭക്ഷണ പാനീയങ്ങളെല്ലാം അതിന്റെ പുറത്തായിരുന്നു. അവൻ നിരാശയോടും ക്ഷീണത്തോ ടുംകൂടി ഒരു മരത്തണലിൽ അഭയം തേടി. (ഒട്ടകത്തെ കണ്ടുകിട്ടാത്തപക്ഷം അവന്റെ ഭാവി അപകടത്തിലാണല്ലോ) അങ്ങനെയിരിക്കെ, പെട്ടെന്ന് ആ കാണാതായ വാഹനം അതിന്റെ പുറത്തുള്ള സാധനങ്ങളോടുകൂടി മുമ്പിൽ പ്രത്യക്ഷപ്പെടുകയും തന്റെ ഹിത ത്തിന് വഴങ്ങുകയും ചെയ്തു. അപ്പോൾ ആ വാഹനക്കാരൻ സന്തോഷാധിക്യം നിമിത്തം മതിമറന്നു അബദ്ധത്തിൽ ഇങ്ങിനെ പറഞ്ഞുപോയി: അല്ലാഹുവേ, നീ എന്റെ അടിമ യാണ്, ഞാൻ നിന്റെ രക്ഷിതാവും. ഇൗ മനുഷ്യനുണ്ടാകുന്ന സന്തോഷത്തെക്കാൾ കൂടു തൽ സന്തോഷമായിരിക്കും അല്ലാഹുവിന്റെ അടിയാൻ പശ്ചാത്തപിച്ചു മടങ്ങുന്നതിൽ അല്ലാഹുവിനുള്ള സന്തോഷം'. ( ) ഏതൊരു പാപത്തിൽനിന്നും പശ്ചാത്ത പിച്ചു മടങ്ങുന്നത് മരണം വന്നെത്തുന്നതിന് മുമ്പായിരിക്കേണ്ടതുണ്ട്. മരണവേളയിലെ പശ്ചാത്താപം സ്വീകാര്യമായിരിക്കയില്ല, അല്ലാഹു പറയുന്നു: 17, 18 (സാരം : വിഡ്ഢിത്തത്തിൽ തിന്മ പ്രവർത്തിക്കുകയും, പിന്നീട് ഉടനെ പശ്ചാത്ത പിച്ചു മടങ്ങുകയും ചെയ്യുന്നവർക്ക് മാത്രമേ തൗബഃ (പശ്ചാത്താപം സ്വീകരിക്കൽ)അ ല്ലാഹുവിന്റെ മേൽ ബാധ്യതയുള്ളൂ. അക്കൂട്ടരിൽ അല്ലാഹു പശ്ചാത്താപം സ്വീകരിക്കു ന്നതാണ്. അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു. മരണം ആസന്നമാകുന്ന തുവരെ തിൻമകൾ പ്രവർത്തിച്ചുകൊണ്ടിരുന്നിട്ട് അന്നേരം, ഞാനിപ്പോൾ ഖേദിച്ചു മടങ്ങി എന്ന് പറയുന്നവർക്കും, അവിശ്വാസികളായുംകൊണ്ട് മരണമടയുന്നവർക്കും അല്ല തൗബഃയുള്ളത്. അക്കൂട്ടർക്ക് നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിരിക്കുന്നു (സൂ: 17, 18) സൂ: ഇൗ വചനത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ലാത്ത മൂന്നാമതൊരു തര ക്കാരുടെ കാര്യം അവശേഷിക്കുന്നതായി കാണാം. അതായത്, വിഡ്ഢിത്തത്തിലല്ലാതെ ദേഹേച്ഛകൾക്കും മറ്റും വശംവദരായിക്കൊണ്ടും, കൽപിച്ചുകൂട്ടിയും-അക്രമങ്ങളും പാപ അവയെപ്പറ്റി ഖേദിച്ചുമടങ്ങാതിരിക്കുകയും ചെയ്ത വർ. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് ഇവിടെ സ്വന്തം ആത്മാക്കളോട് അതിരു കവി ഞ്ഞവർ ( ) എന്നു പറഞ്ഞിരിക്കുന്നതെന്ന് മനിലാക്കേണ്ടിയി രിക്കുന്നു. അവരെ അഭിമുഖീകരിച്ചുകൊണ്ടാണ് അല്ലാഹുവിന്റെ കാരുണ്യത്തെക്കുറിച്ച് നിങ്ങൾ നിരാശപ്പെടരുതെന്നും, എല്ലാ പാപങ്ങളും അല്ലാഹു പൊറുക്കുമെന്നും പറയു ന്നതും, സൂ: ആയത്തുകളിൽ പ്രസ്താവിക്കപ്പെട്ട രണ്ട് തരക്കാരിലും - പശ്ചാത്താപം സ്വീകരിക്കൽ ഒരു ബാധ്യതയായി അല്ലാഹു ഏറ്റെടുത്തിട്ടുള്ളവരിലും, പശ്ചാത്താപം സ്വീകരിക്കുകയില്ലെന്ന് അല്ലാഹു തീർത്തൂ പറഞ്ഞിട്ടുള്ളവരിലും-ഇവർ ഉൾപ്പെടുന്നില്ലെന്ന് സ്പഷ്ടമാണല്ലോ. ചുരുക്കത്തിൽ, പാപങ്ങളുടെ പെരുപ്പമോ കാഠി ന്യമോ നിമിത്തം ആരും നിരാശപ്പെടേണ്ടതില്ല. വന്നുപോയതിനെപ്പറ്റി പാപമോചനം തേടി ഖേദിച്ചു മടങ്ങുന്ന പക്ഷം നിശ്ചയമായും അല്ലാഹു പൊറുത്തുകൊടുക്കും എന്ന് താൽപര്യം. "നിങ്ങൾ ആകാശഭൂമികൾ നിറക്കുമാറ് തെറ്റുകുറ്റങ്ങൾ ചെയ്താലും, പിന്നീട് നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടിയാൽ അവൻ നിങ്ങൾക്ക് പൊറുത്തുതരും ' ( ) എന്നതുപോലെയുള്ള നബിവചനങ്ങളും ഇതാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, എല്ലാ പശ്ചാത്താപവും മരണം ആസന്നമാകുന്നതിന് മുമ്പായിരുന്നെങ്കിൽ മാത്രമേ അത് സ്വീകാ ര്യമാവുകയുള്ളൂ. അതിന് മുമ്പായി ഖേദിച്ചു മടങ്ങാത്ത പാപങ്ങളെ അവന്റെ ദയവു കൊണ്ടുമാത്രം പൊറുത്തുകൊടുത്തെങ്കിൽ ഭാഗ്യമെന്നല്ലാതെ, മറ്റൊരു പ്രതീക്ഷക്കും അവകാശമില്ലതന്നെ. കുഫ്ർ, ശിർക്ക് (അവിശ്വാസം, ബഹുദൈവവിശ്വാസം) എന്നീ പാപങ്ങളാകട്ടെ, സത്യവിശ്വാസം സ്വീകരിക്കുക വഴി മരണത്തിന് മുമ്പ് ബോധാവസ്ഥ യിൽ തന്നെ അതിൽ നിന്ന് വിരമിക്കാത്ത പക്ഷം അവ അല്ലാഹു ഒരിക്കലും പൊറുക്കു ന്നതല്ലെന്നും, സത്യവിശ്വാസത്തോടുകൂടിയല്ലാത്ത സൽക്കർമങ്ങളെ അല്ലാഹു സ്വീക രിക്കുന്നതല്ലെന്നും ആവർത്തിച്ചു പ്രസ്താവിക്കാറുള്ളതാണ്. സൂ: 116-ൽ അല്ലാഹു പറയുന്നത് കാണുക : (നിശ്ചയമായും അല്ലാഹു അവനോട് പങ്ക്ചേർക്കപ്പെടുന്നത് പൊറുക്കുകയില്ല. അത ല്ലാത്തത് അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുത്തേക്കും. അല്ലാഹുവി നോട് ആർ പങ്ക് ചേർക്കുന്നുവോ അവൻ തീർച്ചയായും വിദൂരമായ വഴിപിഴവ് പിഴച്ചു പോയി) അല്ലാഹു നമ്മുടെ പാപങ്ങൾ പൊറുത്തുതരുകയും, അവന്റെ വിശാലമായ കാരുണ്യം സിദ്ധിക്കുന്ന ഭാഗ്യവാൻമാരിൽ നമ്മെ ഉൾപ്പെടുത്തുകയും ചെയ്യട്ടെ. ആമീൻ.
39:54

وَأَنِيبُوٓاْ إِلَىٰ رَبِّكُمۡ وَأَسۡلِمُواْ لَهُۥ مِن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ ثُمَّ لَا تُنصَرُونَ

(54) നിങ്ങളുടെ രക്ഷിതാവി ങ്കലേക്ക് നിങ്ങൾ (വിനയപ്പെട്ട്) മടങ്ങു കയും,അവനു കീഴൊതുങ്ങുകയും ചെയ്യുവിൻനിങ്ങൾക്ക് ശിക്ഷ വരുന്ന തിനു മുമ്പായി . (അത് വന്നാൽ) പിന്നെ, നിങ്ങൾക്ക് സഹായം ലഭിക്കുകയില്ല. (54) നിങ്ങൾ മടങ്ങുക(വിനയപ്പെടുക, ഭക്തിപ്പെടുക)യും ചെയ്യുവിൻ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് നിങ്ങൾ കീഴൊതുങ്ങുക (അനു സരണം കാണിക്കുക)യും ചെയ്യുവിൻ അവന്ന്, അവനിലേക്ക് മുമ്പായി നിങ്ങൾക്ക് വരുന്നതിന് ശിക്ഷ പിന്നെ നിങ്ങൾ സഹാ യിക്കപ്പെടുകയില്ല.
39:55

وَٱتَّبِعُوٓاْ أَحۡسَنَ مَآ أُنزِلَ إِلَيۡكُم مِّن رَّبِّكُم مِّن قَبۡلِ أَن يَأۡتِيَكُمُ ٱلۡعَذَابُ بَغۡتَةٗ وَأَنتُمۡ لَا تَشۡعُرُونَ

(55) നിങ്ങൾക്ക് പിൻപറ്റുകയും ചെയ്യുവിൻ യാതൊ ന്നിൽ നല്ലതിനെ നിങ്ങൾക്ക് ഇറക്കപ്പെട്ട നിങ്ങളുടെ രക്ഷിതാ വിങ്കൽ നിന്ന് നിങ്ങൾക്ക് വരുന്നതിന് മുമ്പ് ശിക്ഷ പെട്ടെ ന്ന്, യാദൃശ്ചികമായി നിങ്ങൾ അറിയാത്ത നിലയിൽ (55) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നിങ്ങൾക്ക് ഇറക്കപ്പെട്ടിട്ടുള്ള തിൽ നല്ലതിനെ നിങ്ങൾ പിൻപറ്റു കയും ചെയ്യുവിൻനിങ്ങൾ അറി യാത്ത നിലയിൽ പെട്ടെന്ന് ശിക്ഷ നിങ്ങൾക്ക് വന്നെത്തുന്നതിന് മുമ്പാ യി. അല്ലാഹുവിങ്കൽ നിന്ന് കാരുണ്യവും പാപമോചനവും ലഭിക്കുന്നതിനുള്ള ഉപാധി കൾ ഈ വചനങ്ങളിൽ അല്ലാഹു എടുത്തു കാട്ടുന്നു : 1) മാനസാന്തരപ്പെട്ടുകൊണ്ടും, ഭയഭക്തിയോടുകൂടിയും അല്ലാഹുവിങ്കലേക്ക് മടങ്ങുക 2) അവന്റെ വിധിവിലക്കുകൾ അനുസരിച്ചുകൊണ്ട് അവന് കീഴ്പ്പെട്ടു ജീവിക്കുക 3) അവന്റെ ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു അതനുസരിച്ച് വർത്തിച്ചു പോരുക, ഇവയാണത്. അല്ലാഹു അവതരിപ്പിച്ചിട്ടുള്ളതെല്ലാം നല്ലതുതന്നെയായിരിക്കുമെന്നതിൽ സംശയ മില്ല. എങ്കിലും വ്യക്തിയുടെയോ, പരിതഃസ്ഥിതിയോടെയോ, സന്ദർഭത്തിന്റെയോ വ്യത്യാ സമനുസരിച്ച് ചിലപ്പോൾ അവയിൽ ചിലത് നന്മയിൽ ഏറ്റക്കുറവും വ്യത്യാസവും ഉള്ള തായെന്നു വരാം. രണ്ടുപ്രകാരത്തിൽ അനുഷ്ഠിക്കുന്നതിന് വിരോധമില്ലാത്ത ഒരു കാര്യം അവയിൽ കൂടുതൽ ഗുണകരമായത് എപ്രകാരമായിരിക്കുമോ അപ്രകാരം ചെയ്യുക. കൂടുതൽ സൂക്ഷ്മവും സംശയരഹിതവുമായിട്ടുള്ളതേതോ അത് സ്വീകരിക്കുക, എന്നി ങ്ങിനെ സ്വന്തം ഗുണവും പൊതു നന്മയും ഗൗനിച്ചുകൊണ്ട് അല്ലാഹുവിന്റെ നിയമ ങ്ങളും ഉപദേശങ്ങളും പിൻപറ്റുന്നതിനെ ഉദ്ദേശിച്ചായിരിക്കാം (നിങ്ങൾക്ക് ഇറക്കപ്പെട്ടതിൽ നല്ലതിനെ പിൻപറ്റുവിൻ) എന്ന് പറഞ്ഞിരിക്കുന്ന ത്. അല്ലാഹുവിനറിയാം.
39:56–58

أَن تَقُولَ نَفۡسٞ يَٰحَسۡرَتَىٰ عَلَىٰ مَا فَرَّطتُ فِي جَنۢبِ ٱللَّهِ وَإِن كُنتُ لَمِنَ ٱلسَّـٰخِرِينَ

أَوۡ تَقُولَ لَوۡ أَنَّ ٱللَّهَ هَدَىٰنِي لَكُنتُ مِنَ ٱلۡمُتَّقِينَ

أَوۡ تَقُولَ حِينَ تَرَى ٱلۡعَذَابَ لَوۡ أَنَّ لِي كَرَّةٗ فَأَكُونَ مِنَ ٱلۡمُحۡسِنِينَ

(56) വല്ല ആളും പറഞ്ഞേക്കുമെ ന്നതിനാൽ (അഥവാ പറയാതിരിക്കു വാൻ വേണ്ടി) ഹാ! അല്ലാഹുവിന്റെ പക്ഷത്ത് (ചെയ്യേണ്ടുന്ന കടമയിൽ) ഞാൻ വീഴ്ചവരുത്തിയതിൽ എന്റെ സങ്കടമേ ! നിശ്ചയമായും ഞാൻ കളി യാക്കുന്നവരുടെ കൂട്ടത്തിൽ ആയി പ്പോയല്ലോ! (57) അല്ലെങ്കിൽ (ഒരാൾ ഇങ്ങി നെ)പറഞ്ഞേക്കുമെന്നതിനാൽ : (ഹാ!) അല്ലാഹു എന്നെ സൻമാർഗ ത്തിലാക്കിയിരുന്നുവെങ്കിൽ, ഞാൻ സൂക്ഷ്മതയുള്ളവരിൽ പെട്ടവനാകു മായിരുന്നുവല്ലോ! (58) അല്ലെങ്കിൽ ശിക്ഷ കാണുന്ന സമയത്ത് (ഇങ്ങിനെ)പറഞ്ഞേക്കുമെ ന്നതിനാൽ: എനിക്ക് ഒരു (ഒറ്റ)മടക്കം കിട്ടിയിരുന്നെങ്കിൽ ! എന്നാൽ, ഞാൻ സുകൃതവാന്മാരിൽ പെട്ടവനാകുമാ യിരുന്നുവല്ലോ! (56) പറഞ്ഞേക്കുന്നതിനാൽ (പറയാതിരിക്കുവാൻ) വല്ല ആത്മാവും (ഓരോ ആളും, ദേഹം) സ്ലിഷ എന്റെ സങ്കടമേ (കഷ്ടമേ) ഞാൻ വീഴ്ച വരുത്തിയതിൽ അല്ലാഹുവിന്റെ പക്ഷത്ത് (കാര്യത്തിൽ) നിശ്ചയ മായും ഞാൻ ആയിരിക്കുന്നു കളിയാക്കുന്ന (പരിഹസിക്കുന്ന)വരിൽപെ ട്ട(വൻ) (57) അല്ലെങ്കിൽ അത് പറയുന്നതിനാൽ അല്ലാഹു ആയിരു ന്നെങ്കിൽ എന്നെ സന്മാർഗത്തിലാക്കി(യിരുന്നുവെങ്കിൽ) ഞാൻ ആകു മായിരുന്നു സൂക്ഷ്മതയുള്ളവരിൽപെട്ട(വൻ) (58) അല്ലെങ്കിൽ അത് പറഞ്ഞേക്കുന്നതിനാൽ അത് കാണുമ്പോൾ ശിക്ഷ എനിക്കു ണ്ടായിരുന്നെങ്കിൽ ഒരു മടക്കം, ചാട്ടം, ഓട്ടം എന്നാൽ ഞാനാകുമായിരുന്നു സുകൃതവാൻമാരിൽ. അവസരം പാഴാകുന്നതിനുമുമ്പ് - അഥവാ മരണത്തിന് മുമ്പ് - ഖേദിച്ചു മടങ്ങാത്ത പക്ഷം അവസാനം ഇങ്ങിനെയെല്ലാം വിലപിക്കേണ്ടതായി വരും ; ആ വിലാപം കൊണ്ട് യാതൊരു ഫലവും ഉണ്ടാകുന്നതുമല്ല. അതിന് ഇടം വരുത്താതിരിക്കുവാനാണ് ഇത്രയും ബലമായി താക്കീത് ചെയ്യുന്നത് എന്ന് സാരം. കുറ്റവാളികൾ പറയുന്ന മൂന്ന് വിലാപ ഇവിടെ ഉദ്ധരിച്ചത്. ഒന്നാമത്തേത്, അല്ലാഹുവിനോടുള്ള കട മകൾ നിറവേറ്റുന്നതിൽ തങ്ങൾ വീഴ്ച വരുത്തിയതിനെക്കുറിച്ചുള്ള സങ്കടവും, മൂന്നാ മത്തേത് തങ്ങളെ ഐഹിക ജീവിതത്തിലേക്ക് ഒരു പ്രാവശ്യംകൂടി മ ടക്കിക്കിട്ടിയാൽ കൊള്ളാമെന്ന വ്യാമോഹവുമാണ്. രണ്ടാമത്തെ വാക്യമാകട്ടെ, തങ്ങൾക്ക് അല്ലാഹുവി ങ്കൽ നിന്നുള്ള മാർഗദർശനം ലഭിക്കാത്തത് കൊണ്ടാണ് തങ്ങൾക്ക് ഇൗ ദുരവസ്ഥ വന്നെ ത്തുവാൻ കാരണമെന്ന ഒരു ആരോപണമാകുന്നു : എല്ലാറ്റിനും - പ്രത്യേകിച്ച് രണ്ടാമ ത്തേതിനും - അല്ലാഹുവിന്റെ ഭാഗത്ത് നിന്നുള്ള മറുപടി ഇതാണ്:
39:59–61

بَلَىٰ قَدۡ جَآءَتۡكَ ءَايَٰتِي فَكَذَّبۡتَ بِهَا وَٱسۡتَكۡبَرۡتَ وَكُنتَ مِنَ ٱلۡكَٰفِرِينَ

وَيَوۡمَ ٱلۡقِيَٰمَةِ تَرَى ٱلَّذِينَ كَذَبُواْ عَلَى ٱللَّهِ وُجُوهُهُم مُّسۡوَدَّةٌۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡمُتَكَبِّرِينَ

وَيُنَجِّي ٱللَّهُ ٱلَّذِينَ ٱتَّقَوۡاْ بِمَفَازَتِهِمۡ لَا يَمَسُّهُمُ ٱلسُّوٓءُ وَلَا هُمۡ يَحۡزَنُونَ

(59) ഇല്ലാതെ! തീർച്ചയായും എന്റെ ആയത്തുകൾ ധ സന്ദേശങ്ങളും ലക്ഷ്യങ്ങളും പ നിനക്ക് വരികയു ണ്ടായി; എന്നിട്ട് നീ അവയെ വ്യാജ മാക്കുകയും, നീ അഹംഭാവം നടിക്കു കയും ചെയ്തു; നീ അവിശ്വാസിക ളിൽ പെട്ടവനുമായിരുന്നു (ഇതാണ് കാരണം). (60) ക്വിയാമത്ത് നാളിലാകട്ടെ, അല്ലാഹുവിന്റെ മേൽ വ്യാജം പറ ഞ്ഞിട്ടുള്ളവരെ, അവരുടെ മുഖങ്ങൾ കറുത്തിരുണ്ടതായി നിനക്ക് കാണാ വുന്നതാണ്. അഹംഭാവികൾക്ക് ജഹ ന്നമിൽ (നരകത്തിൽ) പാർപ്പിടമി ല്ലയോ?! (61) സൂക്ഷ്മത പാലിച്ചവരെ, അവരുടെ സൗഭാഗ്യം നിമിത്തം അല്ലാഹു രക്ഷപ്പെടുത്തുകയും ചെയ്യും. അവരെ തിന്മ സ്പർശിക്കു കയില്ല; അവർ വ്യസനപ്പെടുകയുമി ല്ല. (59) മുഖങ്ങൾ കറുത്തിരുണ്ടവയായിരിക്കും ജഹന്നമിൽ ഇല്ലേ പാർപ്പിടം, താമസസ്ഥലം അഹംഭാവി കൾക്ക് (61) അല്ലാഹു രക്ഷപ്പെടുത്തും സൂക്ഷിച്ചവരെ അവരുടെ ഭാഗ്യം(വിജയം)കൊണ്ട് അവരെ സ്പർശിക്കയില്ല തിന്മ, കെടു തൽ അവരില്ലതാനും വ്യസനപ്പെടും. (റ) പറഞ്ഞതായി മുസ്ലിം (റ) ഉദ്ധരിക്കുന്നു:"ഹൃദയത്തിൽ ഒരു അണു അളവ് അഹംഭാവമുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കയില്ല. എന്ന് നബി˜പറയു കയുണ്ടായി. അപ്പോൾ ഒരാൾ ചോദിച്ചു: ഒരു മനുഷ്യൻ അവന്റെ വസ്ത്രം നല്ലതായിരി ക്കുവാനും, ചെരുപ്പ് നല്ലതായിരിക്കുവാനും, ഇഷ്ടപ്പെടുന്നു (ഇത് അഹംഭാവമാകുമോ?) തിരുമേനി പറഞ്ഞു: "നിശ്ചയമായും അല്ലാഹു സുന്ദരനാണ്. അവൻ സൗന്ദര്യം ഇഷ്ട പ്പെടുന്നു. അഹംഭാവമെന്നത് യാഥാർത്ഥ്യത്തോട് ധിക്കാരവും, ജനങ്ങളോട് അവഗണ നയും കാണിക്കലാണ്'. ( ) മറ്റൊരു നബി വചനത്തിൽ ഇപ്രകാരം കാണാം. "അഹങ്കാരമായി തുണി (നിലത്ത്) ഇഴച്ചു നടക്കുന്നവനിലേക്ക് (അല്ലാഹു കോപം നിമിത്തം) നോക്കുകയില്ല' (ബു. മു.)
39:62

ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ

(62) അല്ലാഹു എല്ലാ വസ്തു വിന്റെ (എല്ലാറ്റിന്റെ) യും സ്രഷ്ടാവാ കുന്നു: അവൻ എല്ലാ വസ്തുവിന്റെ (എല്ലാറ്റിന്റെ) മേലും കൈകാര്യം നട ത്തുന്നവനുമാകുന്നു. (62) അല്ലാഹു എല്ലാ വസ്തുവിന്റെ, (എല്ലാറ്റിന്റെ)യും സ്രഷ്ടാ വാണ് അവൻ എല്ലാ വസ്തുവി(എല്ലാറ്റി)ന്റെ മേലും കൈകാര്യം നടത്തുന്നവനാണ് (അധികാരക്കാരനാണ്) എന്ന വാക്കിന് സാധാരണമായി വസ്തു അല്ലെങ്കിൽ കാര്യം എന്നൊ ക്കെയാണ് മലയാളത്തിൽ വിവർത്തനം നൽകപ്പെടാറുള്ളത്. ഇതൊന്നും വാസ്തവ ത്തിൽ അതിന്റെ ശരിയായ അർത്ഥം ദ്യോതിപ്പിക്കുന്നില്ല. അതിന്റെ അർത്ഥം ശരിക്കും സ്ഫുരിക്കുന്ന ഒറ്റവാക്ക് മലയാളത്തിൽ കാണപ്പെടുന്നില്ല. ഏതൊന്നിനെ, അറിയുവാ നും, അതിനെക്കുറിച്ച് വർത്തമാനം പറയപ്പെടുവാനും സാധിക്കുമോ ( ) അങ്ങിനെയുള്ളത് എന്നാണ് ആ വാക്കി( ) ന് ഭാഷാ നിഘ ണ്ടുക്കൾ അർത്ഥം കൊടുക്കുന്നത്. ചുരുക്കത്തിൽ, എല്ലാ പദാർത്ഥത്തിനും, ഓരോ സംഗതിക്കും-അഥവാ ഓരോ സാധനത്തിനും കാര്യത്തിനുമെല്ലാംതന്നെ - ഉപയോഗി ക്കുന്ന ഒരു പദമാണത്. (എല്ലാ വസ്തുവും) എന്ന് പറയുമ്പോൾ, അതിൽ അട ങ്ങാത്ത - ചെറുതോ വലുതോ ആയ - ഒരു വസ്തുവും ബാക്കി ഉണ്ടായിരിക്കുന്നതുമ ല്ല. (അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനാണ്) എല്ലാറ്റിനെക്കുറിച്ചും അറിയുന്നവനാണ്) എന്നിങ്ങിനെയുള്ള വാക്യങ്ങളെല്ലാം ഇതനുസരിച്ചാണ്താനും. ഇതേ വാക്ക് ഉപയോഗിച്ചുകൊണ്ടുതന്നെയാണ് അല്ലാഹു എല്ലാറ്റിന്റെയും സ്രഷ്ടാവാണെന്നും അവൻ എല്ലാറ്റിന്റെയും കൈകാര്യക്കാരനാണെന്നും ഈ ആയത്തിലും അല്ലാഹു പ്രസ്താവിക്കുന്നത്. അപ്പോൾ, അല്ലാഹുവിന്റെ അറിവിലും, കഴിവിലുമെന്നപോലെത്തന്നെ, അവന്റെ സൃഷ്ടിയിലും കൈകാര്യ നടത്തിപ്പിലും ഉൾപ്പെ ടാത്തതായി ഒരു വസ്തുവോ, ഒരു കാര്യമോ അവശേഷിക്കുന്നില്ല എന്ന് സ്പഷ്ടമാ കുന്നു ഈ പരമാർത്ഥത്തെ മൂടിവെച്ചുകൊണ്ട് മനുഷ്യപ്രവർത്തനങ്ങൾ അല്ലാഹു വിന്റെ സൃഷ്ടിയിൽപെട്ടതല്ലെന്നും മറ്റും വാദിക്കുന്ന ചില തൽപര കക്ഷികളുണ്ട്. കൂടുതൽ വിവരം സൂറത്തുൽ ഹദീദിന്റെ അവസാനത്തിൽ ക്വള്വാക്വദ്റിന്റെ വ്യാഖ്യാ നക്കുറിപ്പിൽ വരുന്നതാണ്. അസ്ലിക്കഠൃ
39:63–64

لَّهُۥ مَقَالِيدُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

قُلۡ أَفَغَيۡرَ ٱللَّهِ تَأۡمُرُوٓنِّيٓ أَعۡبُدُ أَيُّهَا ٱلۡجَٰهِلُونَ

(63) ആകാശങ്ങളുടെയും, ഭൂമി യുടെയും ഖജനാക്കൾ (അഥവാ താക്കോലുകൾ) അവന്റെതാകുന്നു. അല്ലാഹുവിന്റെ ആയത്തുകളിൽ ധ ലക്ഷ്യങ്ങളിലും, വചനങ്ങളിലും പ അവിശ്വസിച്ചവരാകട്ടെ, അവർ തന്നെ യാണ് നഷ്ടക്കാർ. വിഭാഗം - 7 (64) (നബിയേ) പറയുക: എന്നി രിക്കെ, അല്ലാഹു അല്ലാത്തവരെ യാണോ ഞാനാരാധിക്കണമെന്ന് നിങ്ങളെന്നോട് കല്പിക്കുന്നത്, ഹേ, (അറിവില്ലാത്ത) വിഡ്ഢികളേ?! (63) അവന്നാണ്, അവന്റേതാണ് ആകാശങ്ങളുടെ ഖജനാ ക്കൾ, താക്കോലുകൾ (ഭരണകാര്യങ്ങൾ) ഭൂമിയുടെയും അവിശ്വ സിച്ചവർ അല്ലാഹുവിന്റെ ആയത്തുകളിൽ അവർ തന്നെയാണ് നഷ്ടപ്പെട്ടവർ (64) നീ പറയുക എന്നിരിക്കെ (അപ്പോൾ) അല്ലാഹു അല്ലാത്തവരെയോ നിങ്ങളെന്നോട് കൽപിക്കുന്നു ഞാനാരാധി ക്കുവാൻ ഹേ വിഡ്ഢികളേ, അറിവില്ലാത്തവരേ സകല വസ്തുക്കളുടെയും സൃഷ്ടിയും, കൈകാര്യവും, ഭരണാധിപത്യവും അല്ലാ ഹുവിനാണ് എന്നിരിക്കെ, അവനെ അല്ലാതെ മറ്റേതിനെയെങ്കിലും ആരാധിക്കണമെന്ന് പറയുന്നതിനെക്കാൾ വിഡ്ഢിത്തവും, മൂഢത്വവും മറ്റെന്താണ്?!
39:65–66

وَلَقَدۡ أُوحِيَ إِلَيۡكَ وَإِلَى ٱلَّذِينَ مِن قَبۡلِكَ لَئِنۡ أَشۡرَكۡتَ لَيَحۡبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ ٱلۡخَٰسِرِينَ

بَلِ ٱللَّهَ فَٱعۡبُدۡ وَكُن مِّنَ ٱلشَّـٰكِرِينَ

(65) തീർച്ചയായും വഹ്യ് നൽകപ്പെട്ടിട്ടുണ്ട് നിനക്ക്, നിന്നിലേക്ക് നിന്റെ മുമ്പുള്ളവരിലേക്കും നീ ശിർക്ക് ചെയ്തുവെങ്കിൽ നിശ്ചയമായും നിഷ്ഫലമാകും, പൊളിയും നിന്റെ കർമം, പ്രവൃത്തി നീ ആകുകയും ചെയ്യും നഷ്ടപ്പെട്ടവരിൽ (66) എങ്കിലും (പക്ഷേ) അല്ലാഹുവിനെത്തന്നെ നീ ആരാധിക്കുക നീ ആകുകയും ചെയ്യുക നന്ദിയുള്ളവരിൽ (പെട്ടവൻ) (65) (നബിയേ) നിനക്കും, നിന്റെ മുമ്പുള്ളവരിലേക്കും തീർച്ച യായും വഹ്യ് (ദിവ്യസന്ദേശം) നൽകപ്പെട്ടിട്ടുണ്ട്; നീ (അല്ലാഹുവി നോട്)പങ്കുചേർത്തുവെങ്കിൽ, നിശ്ച യമായും നിന്റെ കർമം (മുഴുവനും) നിഷ്ഫലമായിപ്പോകും; നിശ്ചയ മായും നീ നഷ്ടക്കാരിൽ പെട്ടവനാ യിത്തീരുകയും ചെയ്യും എന്ന്. (66) പക്ഷേ, നീ അല്ലാഹുവിനെ ത്തന്നെ ആരാധിച്ചുകൊള്ളുക. നീ നന്ദി കാണിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കയും ചെയ്യുക. അവർ പരദൈവങ്ങളെ സ്വീകരിക്കുകയും, ആരാധിക്കുകയും ചെയ്യുന്നതിനും, തൗഹീദ് സ്വീകരിക്കാതിരിക്കുന്നതിനുമുള്ള കാരണം അല്ലാഹു ചൂണ്ടിക്കാട്ടുന്നു:
39:67

وَمَا قَدَرُواْ ٱللَّهَ حَقَّ قَدۡرِهِۦ وَٱلۡأَرۡضُ جَمِيعٗا قَبۡضَتُهُۥ يَوۡمَ ٱلۡقِيَٰمَةِ وَٱلسَّمَٰوَٰتُ مَطۡوِيَّـٰتُۢ بِيَمِينِهِۦۚ سُبۡحَٰنَهُۥ وَتَعَٰلَىٰ عَمَّا يُشۡرِكُونَ

(67) അല്ലാഹുവിന്ന് അവന്റെ യഥാർത്ഥ നിലപാട് (അഥവാ മഹ ത്വം) അവർ കൽപിച്ചിട്ടില്ല. ഭൂമി മുഴു വനും ക്വിയാമത്ത്നാളിൽ അവന്റെ പിടിയിലടങ്ങിയിരിക്കും; ആകാശങ്ങ ളാകട്ടെ, അവന്റെ വലങ്കയ്യിൽ ചുരു ട്ടിപ്പിടിക്കപ്പെട്ടവയുമായിരിക്കും. അവർ പങ്കുചേർക്കുന്നതിൽനിന്ന് അവൻ മഹാപരിശുദ്ധനും, അത്യു ന്നതി പ്രാപിച്ചവനുമത്രെ! (67) അവർ കണക്കാക്കിയില്ല, വക വെച്ചില്ല, കല്പിച്ചില്ല അല്ലാഹു വിനെ അവനെ കണക്കാക്കേണ്ട പ്രകാരം, അവന്റെ യഥാർത്ഥനിലപാട് (മഹ അവന്റെ (ഒരു) പിടി (പിടിയിലടങ്ങിയത്)ആ യിരിക്കും ക്വിയാമത്ത്നാളിൽ ആകാശങ്ങൾ ചുരുട്ടിപ്പി ടിക്കപ്പെട്ടവയായിരിക്കും അവന്റെ വലങ്കൈയിൽ അവൻ മഹാപരിശു ദ്ധൻ, അവനെ പരിശുദ്ധപ്പെടുത്തുന്നു അവൻ അത്യുന്നതി പ്രാപിക്കയും ചെയ്തി രിക്കുന്നു അവർ പങ്ക് ചേർക്കുന്നതിൽ നിന്ന് അല്ലാഹുവിന് കൽപിക്കേണ്ടുന്ന യഥാർത്ഥ നിലപാടും മഹത്വവും അവർ കൽപി ച്ചില്ല ( ) എന്ന വാക്യം വളരെ ശ്രദ്ധേയമാകുന്നു. സൂ: 91-ലും, സൂ: ഹജ്ജ് 74-ലും ഈ വാക്യം ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പരദൈവങ്ങളെ സ്വീക രിക്കുന്നവരും, സൃഷ്ടികളെ വിളിച്ചു പ്രാർത്ഥിക്കുന്നവരും മാത്രമല്ല, അല്ലാഹു ഈ ലോകത്ത് നടത്തിക്കൊണ്ടിരിക്കുന്ന നടപടിക്രമങ്ങളെയോ, തങ്ങളുടെ യുക്തിക്കും ഹിതത്തിനും ഇണങ്ങുന്നില്ലെന്ന കാരണത്താൽചോദ്യം ചെയ്വാൻ മുതിരുന്നവരും വാസ്തവത്തിൽ അല്ലാഹുവിന് അവന്റെ യഥാർത്ഥ നിലയും വിലയും കൽപിക്കാത്തവരത്രെ. അഥവാ, സൃഷ്ടിക്കളെ കണക്കാക്കുന്ന അതേ മാന ദfiം കൊണ്ടുതന്നെ അല്ലാഹുവിനെയും കണക്കാക്കുകയാണവർ ചെയ്യുന്നത്. ക്വിയമാത്ത്നാളിൽ ഭൂമി മുഴുവനും അല്ലാഹുവിന്റെ പിടിയിലടങ്ങിയതായിരിക്കുമെ ന്നും, ആകാശങ്ങൾ അവന്റെ വലങ്കയിൽ ചുരുട്ടിപ്പിടിക്കപ്പെട്ടതായിരിക്കുമെന്നും പറ ഞ്ഞതിന്റെ യഥാർത്ഥ വ്യാഖ്യാനം എന്താണെന്ന് നമുക്കറിഞ്ഞുകൂടാ. അല്ലാഹുവിനെ സംബന്ധിക്കുന്ന ഇത്തരം പ്രസ്താവനകളുടെ സാക്ഷാൽ ഉദ്ദേശ്യം അല്ലാഹുവിനറിയാ മെന്നുവെക്കലാണ് പൗരാണിക മഹാൻമാർ സ്വീകരിച്ച നയം. ഇതിന് (അല്ലാ ഹുവിങ്കലേക്ക് വിട്ടേക്കുക) എന്ന് പറയപ്പെടുന്നു. സന്ദർഭമനുസരിച്ച് അനുയോജ്യമായ വ്യാഖ്യാനം നൽകുകയാണ് പിൻഗാമികളായ പല മഹാൻമാരും ചെയ്യാറുള്ളത്. ഇതിന് (വ്യാഖ്യാനം നൽകുക) എന്നും പറയപ്പെടും. മുൻഗാമികൾ സ്വീകരിച്ചുവന്ന നയ മാണ് കൂടുതൽ സുരക്ഷിതമായിട്ടുള്ളത്. (സൂ: ത്വാഹാ 5-ാം വചനത്തിന്റെ വിവരണ ത്തിൽ ഇതിനെപ്പറ്റി നാം വിവരിച്ചിട്ടുണ്ട്) ഏതായാലും ഒരു കാര്യം വ്യക്തമാണ്. ഇന്ന് കേവലം നാമമാത്രമാണെങ്കിലും - ഒരു പ്രകാരത്തിലല്ലെങ്കിലും മറ്റൊരു പ്രകാരത്തിൽ - ഭൂമിയിൽ പലരും അധികാരാവ കാശങ്ങൾ നടത്തിവരുന്നുണ്ട്. ക്വിയാമത്ത് നാളിൽ പ്രത്യക്ഷത്തിലോ, പരോക്ഷത്തിലോ ആർക്കും തന്നെ യാതൊരു അധികാരമോ, അവകാശമോ, കൈകാര്യമോ ഉണ്ടായിരി ക്കുകയില്ല (അന്ന് ആർക്കാണ് രാജാധികാരം ? ഏക നായ സർവ്വാധികാരിയായ അല്ലാഹുവിനു തന്നെ!) ഇമാം ബുഖാരി, മുസ്ലിം (റ) മുത ലായവർ ഉദ്ധരിച്ചിട്ടുള്ള ഒരു നബിവചനം ഇപ്രകാരമാകുന്നു. (അല്ലാഹു ഭൂമിയെ എടുത്തു പിടിക്കും. ആകാശത്തെ അവന്റെ വലങ്കൈകൊണ്ട് ചുരുട്ടിപ്പിടിക്കയും ചെയ്യും. എന്നിട്ട് അവൻ പറയും : ഞാനത്രെ രാജാവ് ! ഭൂമിയിലെ രാജാക്കൾ എവിടെ അടുത്ത വചനത്തിൽ ലോകാവസാനഘട്ടത്തെയും, ഓരോരുത്തനും അവനവന്റെ കർമഫലങ്ങൾക്കനുസരിച്ച് സ്വർഗത്തിലോ, നരകത്തിലോ പ്രവേശനം ലഭിക്കുന്നത് വരെക്കുള്ള ചില ഗൗരവഘട്ടങ്ങളെയും കുറിച്ച് പ്രസ്താവിക്കുന്നു:
39:68

وَنُفِخَ فِي ٱلصُّورِ فَصَعِقَ مَن فِي ٱلسَّمَٰوَٰتِ وَمَن فِي ٱلۡأَرۡضِ إِلَّا مَن شَآءَ ٱللَّهُۖ ثُمَّ نُفِخَ فِيهِ أُخۡرَىٰ فَإِذَا هُمۡ قِيَامٞ يَنظُرُونَ

(68) കാഹളത്തിൽ ഊതപ്പെടും, അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും - അല്ലാഹു ഉദ്ദേ ശിച്ചവരൊഴികെ - ബോധംകെട്ട് (അ ഥവാ മരണമടഞ്ഞു) പോകുന്നതാണ്. പിന്നീട് അതിൽ മറ്റൊന്ന് (കൂടി)ഊ തപ്പെടും. അപ്പോൾ അവരതാ, എഴു ന്നേറ്റ് നോക്കുന്നവരായിരിക്കും. (68) ഊതപ്പെടും കാഹളത്തിൽ, കൊമ്പിൽ അപ്പോൾ ബോ ധംകെട്ട് പോകും, സ്തംഭിക്കും (നാശമടയും) ആകാശത്തിലുള്ളവർ ഭൂമിയിലുള്ളവരും യാതൊരുവരൊഴികെ അല്ലാഹു ഉദ്ദേശിച്ച പിന്നെ ഊതപ്പെടും അതിൽ മറ്റൊന്ന് അപ്പോൾ അവരതാ എഴുന്നേറ്റ് നിൽക്കുന്നവരായിരിക്കും നോക്കിക്കൊണ്ട് ലോകാവസാന സമയത്ത് ജീവജാലങ്ങളെല്ലാം മരണമടഞ്ഞ് പോകുന്നതിനുള്ള കാഹളം ഊത്തിനെക്കുറിച്ചാണ് ആദ്യം പ്രസ്താവിച്ചത്. അതിനുശേഷം പുനർജീവിതം നൽകുന്നതിനുള്ള ഊത്താണ് മറ്റൊരു ഊത്ത് എന്നു പറഞ്ഞത്. ഇവ രണ്ടിനും മുമ്പായി, സൃഷ്ടികളെല്ലാം പേടിച്ചുനടുങ്ങുമാറുള്ള മറ്റൊരു ഊത്തുകൂടി ഉണ്ടായിരിക്കുമെന്ന് ചില മഹാൻമാർ അഭിപ്രായപ്പെടുന്നു. നിന്നും ഹദീഥിൽ നിന്നുമായി ചില തെളി വുകളും അവർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനെക്കുറിച്ചും മറ്റും സൂ: നംല്, 87-ാം വചന ത്തിന്റെ വിവരണത്തിൽ നാം വിവരിച്ചിരിക്കുന്നു. ഇടിമിന്നൽ പോലെ പെട്ടെന്ന് വല്ല അപായവും സംഭവിക്കുന്നത് മൂലം സ്തംഭിച്ചു മരണപ്പെടുകയോ, ബോധക്ഷയം നേരിടുകയോ ചെയ്യുന്നതിനാണ് എന്ന പറയു ന്നത്. ഇവിടെ മരണം തന്നെയാണ് ഉദ്ദേശ്യം. ഈ മരണത്തിൽ നിന്ന് അല്ലാഹു ഉദ്ദേ ശിച്ച ചിലരെ അവൻ ഒഴിവാക്കുന്നു. ഇവർ ആരായിരിക്കുമെന്ന് നമുക്കറിവില്ല. ചില പ്രത്യേക മലക്കുകളാണെന്നും, സ്വർഗലോകത്തുള്ളവരാണെന്നും മറ്റും ചില വ്യാഖ്യാ നങ്ങൾ പ്രസ്താവിച്ചു കാണാം. ഒന്നും നിർണയിച്ചു പറയത്തക്ക തെളിവുകളില്ല. അതു കൊണ്ടാണ് ക്വത്താദഃ(റ) മുതലായവർ അവരെപ്പറ്റി (അവർ ആരാണെന്ന് നമുക്കറിയുകയില്ല) എന്ന് പറഞ്ഞത്. രണ്ട് ഊത്തുകൾക്കിടയിൽ എത്ര കാലതാമസമു ണ്ടായിരിക്കുമെന്ന കാര്യവും അല്ലാഹുവിനറിയാം.
39:69–70

وَأَشۡرَقَتِ ٱلۡأَرۡضُ بِنُورِ رَبِّهَا وَوُضِعَ ٱلۡكِتَٰبُ وَجِاْيٓءَ بِٱلنَّبِيِّـۧنَ وَٱلشُّهَدَآءِ وَقُضِيَ بَيۡنَهُم بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ

وَوُفِّيَتۡ كُلُّ نَفۡسٖ مَّا عَمِلَتۡ وَهُوَ أَعۡلَمُ بِمَا يَفۡعَلُونَ

(69) ഭൂമി, അതിന്റെ രക്ഷിതാ വിന്റെ പ്രകാശം കൊണ്ട് പ്രശോഭി ക്കും. (കർമങ്ങൾ രേഖപ്പെടുത്തപ്പെ ട്ട) ഗ്രമ്ലം (കൊണ്ടുവന്നു) വെക്കപ്പെ ടുകയും, പ്രവാചകൻമാരെയും സാക്ഷികളെയും കൊണ്ടുവരപ്പെടു അവർക്കിടയിൽ ധ ജന ങ്ങളിൽ പ യഥാർത്ഥ പ്രകാരം വിധി നടത്തപ്പെടുകയും ചെയ്യും. അവരോട് അനീതി ചെയ്യപ്പെടുകയില്ലതാനും. (70) ഓരോ ദേഹത്തിനും (ആൾക്കും) അത് പ്രവർത്തിച്ചത് (കർമഫലം) നിറവേറ്റിക്കൊടുക്കപ്പെ ടുന്നതാണ്. അവർ ചെയ്തുകൊണ്ടി രിക്കുന്നതിനെക്കുറിച്ച് അവൻ ഏറ്റവും അറിയുന്നവനാണ്താനും. (69) പ്രശോഭിക്കുന്നതുമാണ് ഭൂമി അതിന്റെ റ∫ിന്റെ പ്രകാശംകൊണ്ട് വെക്കപ്പെടുകയും ചെയ്യും ഗ്രമ്ലം, രേഖ വര പ്പെടും പ്രവാചകൻമാരെകൊണ്ട് സാക്ഷികളെയും അവ രുടെ ഇടയിൽ വിധി നടത്തപ്പെടും യഥാർത്ഥം(മുറ, ന്യായം, സത്യം) പ്രകാരം അവർ അക്രമം (അനീതി) ചെയ്യപ്പെടുകയില്ല (70) നിറവേറ്റി ക്കൊടുക്കപ്പെടുകയും ചെയ്യും എല്ലാ ആൾക്കും, ദേഹത്തിനും, ആത്മാവിനും അത് പ്രവർത്തിച്ചത് അവൻ ഏറ്റവും അറിയുന്നവനുമാണ് അവർ ചെയ്യുന്നതിനെപ്പറ്റി പുനരുത്ഥാനത്തിന് ശേഷം സൃഷ്ടികളുടെ ന്യായവിസ്താരത്തെക്കുറിച്ച് വിവരിക്കു കയാണ്. എല്ലാവരും വിചാരണാ നിലയത്തിലേക്ക് കൊണ്ടുവരപ്പെടുന്നു. ലോകരക്ഷി താവും, രാജാധിരാജനും, നീതിമാൻമാരിൽവെച്ച് ഏറ്റവും വലിയ നീതിമാനും, ന്യായാ ധിപൻമാരിൽ വെച്ച് ഏറ്റവും വലിയ ന്യായാധിപനുമായ അല്ലാഹു അവരുടെ വിചാ രണ നടത്തും. ഓരോരുത്തന്റെയും സകലകർമങ്ങളും, ചെയ്തികളും രേഖപ്പെടുത്ത പ്പെട്ടിട്ടുള്ള രേഖാ ഗ്രമ്ലങ്ങൾ ഹാജരാക്കപ്പെട്ടിരിക്കും. അതതു സമുദായത്തിലെ പ്രവാ ചകൻമാരടക്കം പല തരത്തിലുള്ള സാക്ഷികളെയും സദിൽ കൊണ്ടുവരപ്പെടും. യാതൊരുവിധ സാക്ഷിയുടെയോ, രേഖയുടെയോ സഹായം കൂടാതെത്തന്നെ, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സസൂക്ഷ്മം അറിയുന്നവനാണ് അല്ലാഹു. എന്നിരു ന്നാലും ഓരോരുത്തരെയും സംബന്ധിക്കുന്ന വിഷയങ്ങൾ തെളിവുകളും സാക്ഷികളും മുഖേന സ്ഥാപിച്ചു അവരവരെ ബോധ്യപ്പെടുത്തി - അണുത്തൂക്കം അനീതിയോ അഴി മതിയോ ഇല്ലാതെശരിക്ക് ശരിയായി വിധി നടത്തി തിരുമാനമെടുക്കുന്നതാണ്. നബി തിരുമേനി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു : "നിങ്ങളിൽ ഒരാളും തന്നെ, അവനോട് അവന്റെ റ∫് സംസാരിക്കാതിരിക്കയില്ല. അവന്റെയും തന്റെയും ഇടക്ക് ഒരു അഭിഭാഷകനാകട്ടെ, ഒരു മറയാകട്ടെ ഉണ്ടായിരിക്കയില്ല. അപ്പോൾ അവൻ വലത്തോട്ട് നോക്കും, താൻ മുൻ ചെയ്തുവെച്ച കർമമല്ലാതെ അവൻ കാണുകയില്ല. ഇടത്തോട്ടും നോക്കും, അപ്പോഴും മുൻചെയ്തതല്ലാതെ കാണുകയില്ല. മുമ്പോട്ടും നോക്കും അപ്പോൾ അവന്റെ മുഖത്തിന് നേരെ നരകമല്ലാതെ ഒന്നും കാണുകയില്ല. അതുകൊണ്ട് നിങ്ങൾ (ധർമം ചെയ്തു) കൊണ്ടെങ്കിലും നരകത്തെ സൂക്ഷിച്ചുകൊള്ളുക (ബു. മു.) വിചാരണക്ക് ശേഷമുണ്ടാകുന്ന നടപടി ഇപ്രകാരമായിരിക്കും: വിഭാഗം - 8
39:71–72

وَسِيقَ ٱلَّذِينَ كَفَرُوٓاْ إِلَىٰ جَهَنَّمَ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا فُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَآ أَلَمۡ يَأۡتِكُمۡ رُسُلٞ مِّنكُمۡ يَتۡلُونَ عَلَيۡكُمۡ ءَايَٰتِ رَبِّكُمۡ وَيُنذِرُونَكُمۡ لِقَآءَ يَوۡمِكُمۡ هَٰذَاۚ قَالُواْ بَلَىٰ وَلَٰكِنۡ حَقَّتۡ كَلِمَةُ ٱلۡعَذَابِ عَلَى ٱلۡكَٰفِرِينَ

قِيلَ ٱدۡخُلُوٓاْ أَبۡوَٰبَ جَهَنَّمَ خَٰلِدِينَ فِيهَاۖ فَبِئۡسَ مَثۡوَى ٱلۡمُتَكَبِّرِينَ

(71) അവിശ്വസിച്ചവർ ജഹന്നമി (നരകത്തി) ലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെടും. അങ്ങനെ, അവർ അതിന്നടുത്തുവന്നാൽ, അതിന്റെ വാതിലുകൾ തുറക്കപ്പെടും; അതിലെ കാവൽക്കാർ അവരോട് (ഇപ്രകാരം) പറയുകയും ചെയ്യും: നിങ്ങൾക്ക് നിങ്ങളുടെ റ∫ിന്റെ ആയത്തുകൾ ധ സന്ദേശങ്ങളും ലക്ഷ്യങ്ങളും പ ഓതി ത്തരുകയും, നിങ്ങളുടെ ഈ ദിവ സത്തെ കണ്ടുമുട്ടുന്നതിനെക്കുറിച്ച് നിങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു കൊണ്ട് നിങ്ങളിൽനിന്നുള്ള (ദൈവ)ദൂതൻമാർ നിങ്ങൾക്ക് വന്നി രുന്നില്ലേ അവർ പറയും : ഇല്ലാതേ! ധ വന്നി രുന്നു പ പക്ഷേ, അവിശ്വാസികളുടെ മേൽ ശിക്ഷയുടെ വാക്ക് (യഥാർത്ഥ മായി)സ്ഥിരപ്പെട്ടുപോയി! (72) (അവരോട്)പറയപ്പെടും: ജഹന്നമിൽ നിത്യവാസികളെന്ന നില യിൽ അതിന്റെ വാതിലുകളിൽകൂടി നിങ്ങൾ പ്രവേശിക്കുവിൻ! അപ്പോൾ, അഹംഭാവികളുടെ പാർപ്പിടം എത്ര ചീത്ത ! (71) നയിക്ക(തെളിക്ക)പ്പെടും അവിശ്വസിച്ചവർ ജഹ ന്നമിലേക്ക് സമൂഹങ്ങളായി, കൂട്ടമായി അങ്ങനെ അവർ അതിന്ന ടുക്കൽ വന്നാൽ തുറക്കപ്പെടും അതിന്റെ വാതിലുകൾ അവരോട് പറയുകയും ചെയ്യും അതിന്റെ കാവൽക്കാർ നിങ്ങൾക്ക്വന്നില്ലേ നിങ്ങളിൽ നിന്നുള്ള ദൂതൻമാർ നിങ്ങൾക്ക് ഓതിത്തരു കൊണ്ട് നിങ്ങളുടെ റ∫ിന്റെ ആയത്തുകളെ നിങ്ങൾക്ക് അവർ മുന്നറിയിപ്പു(താക്കീത്)നൽകുകയും നിങ്ങളുടെ ദിവസത്തെ കാണുന്നതിനെപ്പറ്റി ഈ അവർ പറയും ഇല്ലാതേ (അതെ) പക്ഷേ യഥാർത്ഥ മായി, സ്ഥിരപ്പെട്ടു ശിക്ഷയുടെ വാക്ക് അവിശ്വാസികളുടെ മേൽ (72) പറയപ്പെടും നിങ്ങൾ പ്രവേശിക്കുവിൻ നരകത്തിന്റെ വാതിലുകളിൽകൂടി അതിൽ നിത്യ വാസികൾ(ശാശ്വതന്മാർ) ആയ നിലക്ക് അപ്പോൾ എത്ര ചീത്ത പാർപ്പിടം അഹംഭാവികളുടെ ദൈവദൂതൻമാർ വരാത്തതുകൊണ്ടോ, അല്ലാഹുവിന്റെ ലക്ഷ്യങ്ങളും സന്ദേശങ്ങളും ലഭിക്കാത്തതുകൊണ്ടോ അല്ല തങ്ങൾ പിഴച്ചുപോയിട്ടുള്ളതെന്നും, പക്ഷേ, തങ്ങളുടെ അവിശ്വാസം നിമിത്തം തങ്ങൾ ശിക്ഷക്ക് ബാധ്യസ്ഥരായതാണെന്നും അവർ ഇപ്പോൾ സമ്മതിച്ചു പറയുന്നു. എന്നാൽ, അവർ സത്യനിഷേധികളായിത്തീരുവാനുള്ള മൂലകാ രണം സത്യത്തിന് നേരെ കണ്ണടച്ച് അഹംഭാവം കൈക്കൊണ്ടതാണെന്ന് അവസാനത്തെ വാക്യത്തിൽ അല്ലാഹു സൂചിപ്പിക്കുന്നു.
39:73–74

وَسِيقَ ٱلَّذِينَ ٱتَّقَوۡاْ رَبَّهُمۡ إِلَى ٱلۡجَنَّةِ زُمَرًاۖ حَتَّىٰٓ إِذَا جَآءُوهَا وَفُتِحَتۡ أَبۡوَٰبُهَا وَقَالَ لَهُمۡ خَزَنَتُهَا سَلَٰمٌ عَلَيۡكُمۡ طِبۡتُمۡ فَٱدۡخُلُوهَا خَٰلِدِينَ

وَقَالُواْ ٱلۡحَمۡدُ لِلَّهِ ٱلَّذِي صَدَقَنَا وَعۡدَهُۥ وَأَوۡرَثَنَا ٱلۡأَرۡضَ نَتَبَوَّأُ مِنَ ٱلۡجَنَّةِ حَيۡثُ نَشَآءُۖ فَنِعۡمَ أَجۡرُ ٱلۡعَٰمِلِينَ

(73) തങ്ങളുടെ രക്ഷിതാവിനെ സൂക്ഷിച്ചുവന്നിട്ടുള്ളവർ സ്വർഗ ത്തിലേക്ക് കൂട്ടംകൂട്ടമായി നയിക്കപ്പെ ടും, അങ്ങനെ, അവർ അതിന്നടുത്തു വരുകയും, അതിന്റെ വാതിലുകൾ തു റ ക്കെ പ്പ ട്ടി രി ക്കു ക യും ചെയ്താൽസ്ല! ധ ഹാ അവർക്ക് ലഭിക്കു വാനിരിക്കുന്നത് അവർണനീയം! പ അതിന്റെ കാവൽക്കാർ അവരോട് ഇപ്രകാരം പറയുകയും ചെയ്യും: നിങ്ങൾക്ക് സലാം! ധ സമാധാന ശാന്തി! പ നിങ്ങൾ (സുകൃതം ചെയ്ത്)പരിശുദ്ധരായി. ആകയാൽ, നിത്യവാസികളായ നിലയിൽ നിങ്ങ ളിതിൽ പ്രവേശിച്ചുകൊള്ളുവിൻ ! (74) അവർ പറയും: അല്ലാഹുവിന് സർവ്വ സ്തുതിയും ! (അതെ) തന്റെ വാഗ്ദാനം ഞങ്ങൾക്ക് സത്യമാക്കിത്തരുകയും സ്വർഗത്തിൽ നിന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് ഞങ്ങൾക്ക് വസിക്കുവാൻ സൗകര്യ സ്വർഗ)ഭൂമിയെ ഞങ്ങൾക്ക് അവകാശപ്പെടുത്തിത്തരു കയും ചെയ്തിട്ടുള്ളവന് (സ്തുതി). അപ്പോൾ (സൽക്കർമങ്ങൾ) പ്രവർ ത്തിച്ചവരുടെ പ്രതിഫലം എത്ര നല്ലത് ! (73) നയിക്കപ്പെടും സൂക്ഷിച്ചവരെ തങ്ങളുടെ റ∫ിനെ സ്വർഗത്തിലേക്ക് ഏസഞ്ചിലീഞ കൂട്ടങ്ങളായി അങ്ങനെ അവർ അതിന്ന ടുത്തുവന്നാൽ തുറക്കപ്പെടുകയും അതിന്റെ വാതിലുകൾ അവ രോട് പറയുകയും ചെയ്യും അതിന്റെ കാവൽക്കാർ സലാം, സമാധാനം, ശാന്തി നിങ്ങൾക്ക് നിങ്ങൾ നന്നായി, പരിശുദ്ധരായി ആക യാൽ അതിൽ പ്രവേശിക്കുവിൻ നിത്യവാസികളായ നിലയിൽ (74) അവർ പറയുന്നതുമാണ് സ്തുതി (സർവ്വസ്തുതിയും) അല്ലാഹുവിനാണ് ഞങ്ങൾക്ക് സത്യമാക്കിത്തന്ന, ഞങ്ങളോട് സത്യം പറഞ്ഞ തന്റെ വാഗ്ദാനം ഞങ്ങൾക്ക് അവകാശപ്പെടുത്തുകയും ചെയ്ത (ഈ)ഭൂമി ഞങ്ങൾ വസിക്കുമാറ്, സൗകര്യപ്പെടുമാറ് സ്വർഗത്തിൽ നിന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നിടത്ത് അപ്പോൾ എത്ര നല്ലത്, വളരെ നല്ലത് പ്രതിഫ ലം, കൂലി പ്രവർത്തിച്ചവരുടെ അവിശ്വാസികൾ നരകത്തിലേക്കും, സത്യവിശ്വാസികൾ സ്വർഗത്തിലേക്കും കൂട്ടം കൂട്ടമായി നയിക്കപ്പെടുമെന്ന് പറഞ്ഞതുകൊണ്ട് രണ്ട്കൂട്ടരുടെയും വരവ് ഒരേ പ്രകാര ത്തിലായിരിക്കുമെന്ന് ധരിക്കാവതല്ല. അവിശ്വാസികൾ, കുറ്റവാളികളും നിന്ദ്യരുമായി കൊണ്ട് അവരെ നരകത്തിലേക്ക് നിർ∫ന്ധപൂർവ്വം ബലം പ്രയോഗിച്ചായിരിക്കും കൊണ്ടുവരുന്നത്. നേരെമറിച്ച് സത്യവിശ്വാസികളെ സ്വർഗത്തിലേക്ക് വളരെ മാന്യമായ നിലയിൽ സ്വാഗതം ചെയ്തുകൊണ്ടായിരിക്കും കൊണ്ടുപോകുന്നത്. ഭയഭക്തൻമാരാ യുള്ളവരെ അതിഥികളെന്ന നിലയിൽ ഒരുമിച്ചുകൂട്ടുമെന്നും, കുറ്റവാളികളെ ദാഹിച്ച നിലയിൽ തെളിച്ചുകൊണ്ട് വരുമെന്നും സൂ: മർയം. 85, 86 ലും വ്യാജവാദികളെ നരക ത്തിലേക്ക് പിടിച്ചുതള്ളുമെന്ന് സൂ: ത്വൂർ 13 ലും കാണാം. നരകം കുറ്റവാളികൾക്കുള്ള കാരാഗൃഹമാണല്ലോ. അവരെ നരകത്തിന്റെ പടിവാ തുക്കൽ കൊണ്ടുചെല്ലുമ്പോൾ മാത്രമാണ് അതിന്റെ കവാടം തുറക്കപ്പെടുന്നത്. സ്വർഗ മാകട്ടെ, സജ്ജനങ്ങളുടെ ആതിഥേയ സ്ഥാനവും അതിനാൽ അവരുടെ വരവ് പ്രമാ ണിച്ച് അത് നേരത്തെത്തന്നെ അവരെ സ്വാഗതം ചെയ്വാനായി തുറന്നുവെച്ചിരിക്കും. അവിശ്വാസികൾ നരകത്തിൽ ചെന്നാൽ വാതിലുകൾ തുറക്കപ്പെടും. ( ) എന്നും, സജ്ജനങ്ങൾ സ്വർഗത്തിങ്കൽ വരുകയും അതിന്റെ വാതിലുകൾ തുറക്കപ്പെട്ടിരിക്കുകയും ചെയ്താൽ ( ) എന്നും വ്യത്യസ്ത രൂപത്തിൽ പറഞ്ഞിരിക്കുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. അവിശ്വാസികൾ അതിലെ പാറാവുകാർ അവരോട് ചോദിക്കുന്ന ചോദ്യം അവർക്ക് കൂടുതൽ നിരാശയും സങ്കടവും ഉണ്ടാക്കുമല്ലോ. നിത്യവാസികളെന്ന നില ക്കാണ് നിങ്ങളുടെ നിങ്ങൾക്ക് എനി രക്ഷയില്ല-എന്ന വാക്ക് കേൾ ക്കുമ്പോൾ വിശേഷിച്ചും. നേരെ മറിച്ച് സ്വർഗത്തിലേക്ക് വരുന്നവരോട് അതിലെ പാറാവുകാർ പറയുന്നതോ ? അനുമോദനത്തിന്റെയും ആശംസയുടെയും ശാന്തിയുടെയും വാക്യങ്ങളാണ്. നിത്യവാസികളെന്ന അനുമോദനമാകട്ടെ, മേൽക്കു മേൽ സന്തോഷവും അന്തും വർദ്ധിപ്പിക്കുന്നു. സ്വർഗത്തിന്റെ ആളുകൾ സ്വർഗത്തി ലും, നരകത്തിന്റെ ആളുകൾ നരകത്തിലും പ്രവേശിച്ചു കഴിഞ്ഞാൽ, "ഹേ, സ്വർഗക്കാ രേ, എനി മരണമില്ല, ഹേ, നരകക്കാരെ എനി മരണമില്ല എന്ന് പ്രഖ്യാപനം ചെയ്യുമെ ന്നും, അപ്പോൾ സ്വർഗക്കാർക്ക് അവരുടെ സന്തോഷത്തിനുമേൽ സന്തോഷവും, നരക ക്കാർക്ക് അവരുടെ വ്യസനത്തിനുമേൽ വ്യസനവും വർദ്ധിക്കുമെന്ന്' നബി ˜ പറഞ്ഞ തായി ഹദീഥിൽ വന്നിട്ടുണ്ട്'. (ബു: മു) നരകത്തിന് ഏഴു വാതിലുകളാണുള്ളതെന്നും, ഓരോ വാതിലിലൂടെയും പ്രവേശി ക്കുന്നവർ കുറ്റവാളികളിൽ നിന്നുള്ള ഓരോ പ്രത്യേക വിഭാഗക്കാരായിരിക്കുമെന്നും ( ) അല്ലാഹു പ്രസ്താവിച്ചിരിക്കു ന്നു. സ്വർഗത്തിന്റെ വാതിലുകൾ എട്ടെണ്ണമാണെന്നും, ഓരോന്നിലൂടെയും പ്രവേശിക്കു ന്നവർ അവരവരുടെ കർമങ്ങൾക്കനുസരിച്ച് സ്ഥാനവ്യത്യാസമുള്ളവരായിരിക്കുമെന്നും നബി വചനങ്ങളിൽ നിന്നും മനിലാക്കാം. നമസ്കാരം, നോമ്പ്, ദാനധർമം, ധർമസമ രം ആദിയായ സൽകർമങ്ങളിൽ നിരതരായവർക്ക് അതതിന്റെ പേരിൽ നിശ്ചയിക്കപ്പെട്ട പ്രത്യേകം കവാടങ്ങളിൽ നിന്ന് സ്വാഗതം ലഭിക്കുമെന്നും എല്ലാ വാതിലുകളിൽനിന്നും വിളിച്ചു സ്വാഗതം ചെയ്യപ്പെടുന്ന ആളുകളും ഉണ്ടായിരിക്കുമെന്നും അബൂബക്ർ (റ) അക്കൂട്ടത്തിൽ ഉൾപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും നബി ˜ ഒരു ഹദീഥിൽ പ്രസ്താവിച്ചിരിക്കുന്നു. (ബു: മു) സ്വർഗത്തിന്റെയും നരകത്തിന്റെയും വാതിലുകളെപ്പറ്റി പറയുമ്പോൾ, അവ രണ്ടും കേവലം രണ്ടു വമ്പിച്ച കെട്ടിടങ്ങൾ മാത്രമായിരിക്കുമെന്നു ധരിക്കാവതല്ല. സ്വർഗത്തിന്റെ വിശാലത ആകാശഭൂമികളുടെ വിശാലതപോലെയാണ്. ( 21 ) എന്നത്രെ അല്ലാഹു പറയുന്നത്. ഹദീഥിലും ഇതു സംബന്ധിച്ച് പലതും കാണാം. ചുരുക്കത്തിൽ സ്വർഗം മനുഷ്യന്റെ ഭാവനക്കും അനുമാനത്തിനും അതീതവും അതിവിശാലവുമായ ഒരു മഹാലോകമത്രെ. സ്വർഗത്തിന്റെ ഓരോ വാതി ലിന്റെ വിസ്താരം മക്കാ, ബുസ്വ്റാ എന്നീ രാജ്യങ്ങൾ തമ്മിലുള്ള ദൂരംപോലെയാണ് (ബു.) എന്നും, നാൽപത് കൊല്ലത്തെ വഴി ദൂരമുണ്ടെന്നും (മു.) മറ്റുമുള്ള ഹദീഥുകളും ഇവിടെ സ്മരണീയമാകുന്നു. അപ്പോൾ, വാതിലുകൾ എന്ന് പറഞ്ഞത് വമ്പിച്ച ചില പ്രവേശനമാർഗങ്ങളെയാണ് കുറിക്കുന്നതെന്ന് മനിലാക്കാം. നരകത്തിന്റെ വിശാല തയെ സംബന്ധിച്ചും തന്നെ ഏറെക്കുറെ ഇപ്പറഞ്ഞതിൽനിന്നും മനിലാക്കുവാൻ കഴി യുന്നതാണ്. സമസ്ത സൃഷ്ടികളുടെയും വിചാരണയും വിധിയും അവസാനിച്ചു. അവരവരുടെ വിധി എന്നെന്നേക്കുമായി നടപ്പിൽ വരുത്തുകയും ചെയ്തു. എനിയൊരു പുനർവിചാര ണയുടെയോ അപ്പീൽ കോടതിയുടെയോ നാമം പോലും പറയുവാനില്ല. ഗൗരവമേറിയ - അതിലപ്പുറം ഗൗരവമേറിയ ഒരു സംഭവവും ഘട്ടത്തിൽ മല ക്കുകളുടെ പ്രതികരണമെന്തായിരിക്കുമെന്ന് അടുത്ത വചനത്തിൽ അല്ലാഹു പ്രസ്താ അറിയിച്ചുതന്നത് പോലെ, സത്യവിശ്വാസികളുടെ നന്മയിൽ താൽപ ര്യമുള്ളവരും അവർക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നവരുമാണല്ലോ മലക്കുകൾ. അല്ലാഹു പറയുന്നു:
39:75

وَتَرَى ٱلۡمَلَـٰٓئِكَةَ حَآفِّينَ مِنۡ حَوۡلِ ٱلۡعَرۡشِ يُسَبِّحُونَ بِحَمۡدِ رَبِّهِمۡۚ وَقُضِيَ بَيۡنَهُم بِٱلۡحَقِّۚ وَقِيلَ ٱلۡحَمۡدُ لِلَّهِ رَبِّ ٱلۡعَٰلَمِينَ

(75) അർശിന്റെ ധ രാജകീയ സിംഹാസനത്തിന്റെ പ ചുറ്റുപാടിലും പൊതിഞ്ഞു നില്ക്കുന്നവരായി മല ക്കുകളെ നിനക്ക് കാണാം: അവർ തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചു കൊണ്ട് തസ്ബീഹ് ധ സ്തോത്ര കീർത്തനം പ നടത്തുന്നതാണ്. അവർക്കിടയിൽ (സൃഷ്ടികളിൽ) യഥാർത്ഥപ്രകാരം (കാര്യം)തീരുമാ നിക്കപ്പെട്ടും കഴിഞ്ഞു. (സർവ്വരാലും) പറയപ്പെടും: ലോകരുടെ രക്ഷിതാ വായ അല്ലാഹുവിന് സർവ്വസ്തു തിയും. (75) നിനക്ക് കാണുകയും ചെയ്യാം മലക്കുകളെ പൊതി ഞ്ഞവരായി, ചുറ്റിലും നിൽക്കുന്നവരായി അർശിന്റെ ചുറ്റുപാടിൽകൂടി അവർ തസ്ബീഹ് (സ്തോത്ര കീർത്തനം, മഹത്വം ഉൽഘോഷിക്കൽ)നടത്തും തങ്ങളുടെ റ∫ിനെ സ്തുതിച്ചുകൊണ്ട്, സ്തുതിയോടെ തീരുമാനി ക്കപ്പെടുക (വിധിക്ക)പ്പെടുകയും ചെയ്തു അവർക്കിടയിൽ യഥാർത്ഥ(ന്യാ യ, മുറ) പ്രകാരം പറയപ്പെടുകയും ചെയ്യും (സർവ്വ) സ്തുതി അല്ലാഹു വിനാണ് ലോകരുടെ റ∫ായ അല്ലാഹു അവന്റെ അതിവിശാലമായ കാരുണ്യകൊണ്ടും, അവന്റെ അതിമഹത്തായ ദയവുകൊണ്ടും നമ്മെയെല്ലാം അവന്റെ പ്രീതി ലഭിച്ച് സ്വർഗം പൂകുന്ന നല്ല അടിയാൻമാ രിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ. ആമീൻ.