Muhammad Amani Moulavi (d. 1987) · Surah 32 · 30 verses
32:1–2الٓمٓ
تَنزِيلُ ٱلۡكِتَٰبِ لَا رَيۡبَ فِيهِ مِن رَّبِّ ٱلۡعَٰلَمِينَ
ആമുഖം: സജദഃ മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 30 - വിഭാഗം 3 വെള്ളിയാഴ്ച ദിവസം രാവിലത്തെ സുബ്ഹ് നമസ്കാരത്തിൽ ഈ സൂറത്തും, സൂറ ത്തുൽ ഇൻസാനും ( ള്ളപ്പഥ പ്ലഴ ) റസൂൽ തി രുമേനി ˜ ഓതാറുണ്ടായിരുന്നുവെന്ന് ബുഖാരി (റ)യും, മുസ്ലിമും (റ) രിവായത്ത് ചെയ്തിരിക്കുന്നു. പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമത്തിൽ. 1 പ "അലിഫ്ലാംമീം'
(2) (ഈ)വേദഗ്രമ്ലം അവതരിപ്പി ച്ചത്-അതിൽ സന്ദേഹമേ ഇല്ലലോക രുടെ രക്ഷിതാവിങ്കൽ നിന്നാകുന്നു. 3 പ അഥവാ അവർ ധ അവിശ്വാ സികൾ പ പറയുന്നുവോ : അത് ഇവൻ (നബി) കെട്ടിച്ചമച്ചിരിക്കുകയാണ് എന്ന്? ! (അല്ല-) എന്നാലത് (നബി യേ)നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള യഥാർത്ഥമാകുന്നു :നിനക്കുമുമ്പ് ഒരു താക്കീതുകാരനും വന്നിട്ടില്ലാത്ത ഒരു ജനതക്ക് നീ താക്കീത് നൽകുവാൻ വേണ്ടിയാണ് (അത്) ; അവർ സൻമാർഗം പ്രാപിച്ചേക്കാമല്ലോ! (1) "അലിഫ്ലാംമീം' (2) വേദഗ്രമ്ലം അവതരിപ്പിക്കൽ ഇത്തരം അക്ഷരങ്ങളെക്കുറിച്ച് ഇതിനുമുമ്പ് പ്രതിപാദിച്ചിട്ടുണ്ട്. ഇല്ല അതിൽ ലോകരക്ഷിതാവിങ്കൽ നിന്നാണ്
32:3–5أَمۡ يَقُولُونَ ٱفۡتَرَىٰهُۚ بَلۡ هُوَ ٱلۡحَقُّ مِن رَّبِّكَ لِتُنذِرَ قَوۡمٗا مَّآ أَتَىٰهُم مِّن نَّذِيرٖ مِّن قَبۡلِكَ لَعَلَّهُمۡ يَهۡتَدُونَ
ٱللَّهُ ٱلَّذِي خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَمَا بَيۡنَهُمَا فِي سِتَّةِ أَيَّامٖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ مَا لَكُم مِّن دُونِهِۦ مِن وَلِيّٖ وَلَا شَفِيعٍۚ أَفَلَا تَتَذَكَّرُونَ
يُدَبِّرُ ٱلۡأَمۡرَ مِنَ ٱلسَّمَآءِ إِلَى ٱلۡأَرۡضِ ثُمَّ يَعۡرُجُ إِلَيۡهِ فِي يَوۡمٖ كَانَ مِقۡدَارُهُۥٓ أَلۡفَ سَنَةٖ مِّمَّا تَعُدُّونَ
(3) അതല്ല-(അഥവാ) അവർ പറയുന്നുവോ അവനത് കെ ട്ടിയുണ്ടാക്കി(എന്ന്) എങ്കിലും, എന്നാൽ അത് യഥാർത്ഥമാണ്, സത്യമാണ് നിന്റെ റ∫ിങ്കൽ നിന്നുള്ള നീ താക്കീത് ചെയ്യുവാൻ വേണ്ടി ഒരു ജനതക്ക് അവർക്ക് വന്നിട്ടില്ല ഒരു താക്കീതുകാരനും നിനക്ക് മുമ്പായി അവരായേക്കും, ആകുവാൻ വേണ്ടി നേർമാർഗം പ്രാപിക്കുക, പ്രാപിക്കുന്ന(വർ) മുമ്പ് താക്കീതുകാരൻദൈവദൂതൻവന്നിട്ടില്ലാത്ത ജനത എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം ക്വുറൈശി ജനതയാണെന്നു സൂ: ക്വസ്വസ് 46-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ പ്രസ്താ വിച്ചിട്ടുണ്ട്. 4 പ ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ആറു ദിവസങ്ങളിൽ സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു. പിന്നീടവൻ അർശിൽ (സിംഹാസനത്തിൽ) ആരോഹണം ചെയ്തു. അവന് പുറമെ നിങ്ങൾക്ക് ഒരു കൈകാര്യ കർത്താവാകട്ടെ, ശിപാർശക്കാരനാകട്ടെ ഇല്ല. എന്നിരി ക്കെ, നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ?! (5) അവൻ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു ; പിന്നീട് ഒരു ദിവസത്തിൽ അത് അവങ്കലേക്ക് ഉയർന്നുപോകുന്നു ; അതിന്റെ അളവ് (വലുപ്പം) നിങ്ങൾ എണ്ണിവരുന്ന (ഇന ത്തിൽ) ആയിരം കൊല്ലമാകുന്നു അത്ര വമ്പിച്ചതാണ്) ! (4) അല്ലാഹു യാതൊരുവനത്രെ അവൻ സൃഷ്ടിച്ചു ആകാ ശങ്ങളെ ഭൂമിയും അവരണ്ടിനിടയിലുള്ളതും ആറുദിവസ ങ്ങളിൽ പിന്നീട് അവൻ ആരോഹണം ചെയ്തു അർശിൻമേൽ, സിംഹാ സനത്തിൽ നിങ്ങൾക്കില്ല അവന് പുറമെ ഒരു കൈകാര്യക്കാരനും, ശുപാർശകനുമില്ല എന്നിരിക്കെ നിങ്ങൾ ഉറ്റാലോചിക്കുന്നില്ലേ (5) അവൻ വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു കാര്യം ആകാശത്തുനിന്ന് ഭൂമിയിലേക്ക് പിന്നീടത് കയറുന്നു അവങ്കലേക്ക് ഒരു ദിവസത്തിൽ ആകുന്നു അതിന്റെ അളവ്, തോത് ആയിരം കൊല്ലം നിങ്ങൾ എണ്ണിവരുന്നതിൽപെട്ട. ആറു ദിവസങ്ങളിലായിട്ടാണ് ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ചതെന്ന് ഇവിടെ മാത്രമല്ല, യൂനുസ്, ഹൂദ്, ഹദീദ്, ക്വാഫ് എന്നീ സൂറത്തുകളിലും പ്രസ്താ വിച്ചിട്ടുണ്ട്. ദിവസങ്ങൾ ( ) എന്നതുകൊണ്ട് ഇവിടെ വിവക്ഷ നമുക്ക് സുപരിചിതമായ ഈ രാവും പകലും ചേർന്ന 24 മണിക്കൂർ സമയമായിരിക്കുവാൻ നിവൃത്തിയില്ല, കാരണം, സൂര്യന്റെ ഉദയാസ്തമയത്തെത്തുടർന്നാണല്ലോ നമ്മുടെ ദിവസങ്ങൾ ഉണ്ടാകുന്നത്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനു മുമ്പ് സൂര്യനും അതിന്റെ ഉദയാസ്ത മയവും ഉണ്ടായിരിക്കയില്ല. ആകയാൽ ഒരു പ്രത്യേക അർത്ഥത്തിലുള്ള ആറു ദിവസങ്ങളായിരിക്കും ഉദ്ദേശ്യം. എന്നല്ലാതെ, സൂക്ഷ്മമായി ഒരഭിപ്രായം പറയുവാൻ തെളി വുകളില്ല. 30-ാം വചനത്തിന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചി ട്ടുള്ള പലതും ഇവിടെ സ്മരിക്കുന്നത് നന്നായിരിക്കും) അതുപോലെത്തന്നെ (പിന്നീട് അവൻ അർശിൽ ആരോഹണം ചെയ്തു) എന്ന വാക്യത്തിന്റെ ഉദ്ദേശ്യത്തെ ക്കുറിച്ചും നമുക്ക് വ്യക്തമായും, തിട്ടമായും ഒന്നും പറയുവാൻ സാധ്യമല്ല. വാക്കർത്ഥം നമു ക്കറിയാം. അല്ലാഹുവിന്റെ പ്രസ്താവനയിൽ നാം തികച്ചും വിശ്വസിക്കുകയും, അവന്റെ മഹ ത്വത്തിനും ഉൽകൃഷ്ടതക്കും യോജിക്കുന്ന ഏതോ രൂപത്തിലായിരിക്കും അതെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാൽ അതിന്റെ സ്വഭാവവും വിധവും എങ്ങിനെയാണെന്ന് നമുക്കറിഞ്ഞുകൂടാ. ഇത്തരം വചനങ്ങളിൽ പിൻഗാമികളായ പലരും അവക്ക് ചില വ്യാഖ്യാന ങ്ങൾ നൽകി തൃപ്തിയടയുന്നു. അതുപോലെ തൃപ്തിയടയുവാൻ നാം തയ്യാറില്ല. സൂ: ത്വാഹയുടെ ആദ്യത്തിൽ നാം ഇത് സംബന്ധിച്ച് പറഞ്ഞിട്ടുള്ള ഭാഗം നോക്കുക. ആകാശ ഭൂമികളുടെ സിംഹാസനാധിപതിയും സ്രഷ്ടാവും അല്ലാഹുവായിരി ക്കെ, അവയിൽ നടമാടുന്ന സർവ്വ കാര്യങ്ങളുടെയും അധികാരവും, കൈകാര്യവും അവന്റെ പക്കലാണെന്ന് സ്പഷ്ടമാണ്. അവൻ അർശിൽ ആരോഹണം ചെയ്തിരിക്കുന്നുവെന്ന് പ്രസ്താവിക്കുന്ന സ്ഥലങ്ങളിൽ അതിനെത്തുടർന്ന് -5-ാം വചനത്തിൽ കാണുന്നത് പോലെ - അവൻ കാര്യങ്ങളെ നിയന്ത്രിക്കുന്നു ( ) എന്നോ, അല്ലെങ്കിൽ ഈ ഉദ്ദേശ്യം ഉൾക്കൊ ള്ളുന്ന മറ്റു ചില വാക്യങ്ങളോ അല്ലാഹു പ്രസ്താവിച്ചു കാണുന്നത് അതുകൊണ്ടാണ്. (സൂ: യൂനുസ്: 3, 2, ഹദീദ്:4 മുതലായവ നോക്കുക) ഭൂലോകത്ത് നടക്കുന്ന കാര്യങ്ങളെല്ലാം ഉപരിലോകവുമായി ബന്ധമുള്ളവയാണ്. നമു ക്കതിന്റെ വിശദ വിവരം അറിയാവതല്ല. സൂര്യന്റെ ചലനം, പ്രകാശം, രശ്മി, ചന്ദ്രന്റെ ചലനം, വെളിച്ചം, നക്ഷത്രപ്രഭ, മഴ, വെയിൽ തുടങ്ങിയ വാനസംബന്ധമായ പല കാര്യ ങ്ങളും ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും പരസ്പരം ബന്ധമുള്ളവയാണെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാം എന്നാൽ, കേവലം ബാഹ്യമല്ലാത്തതും അഭൗതിക കാര്യകാരണബന്ധങ്ങൾ വേറെയും നിലവിലുണ്ട്. ജനനം, മര ണം, ഉൽപാദനം, നാശം, ക്ഷേമം, ക്ഷാമം പോലെയുള്ള പല കാര്യങ്ങളിലും അല്ലാഹു വിന്റെ മലക്കുകളുടെ ചില പ്രവർത്തനങ്ങളും ഭൂമിയിൽ നടന്നുകൊണ്ടിരിക്കുന്നതായി പല വച നങ്ങളിൽ നിന്നും നബി വചനങ്ങളിൽ നിന്നും മനിലാക്കാം. ഇതേ സൂറ ത്തിലെ 11-ാം വചനത്തിൽ മനുഷ്യന്റെ മരണത്തിൽ മലക്കിന്റെ പ്രവർത്തനിത്തിനും പങ്കുള്ളതായി പ്രസ്താവിക്കുന്നുണ്ട്. ചുരുക്കത്തിൽ ഭൂമിയിലെ കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശ്യമനുസരിച്ചും, അവൻ നിശ്ചയിച്ചിരിക്കുന്ന കാര്യകാരണവ്യവസ്ഥയനുസരിച്ചും നടന്നു കൊണ്ടിരിക്കുകയാണ്. കേന്ദ്രസ്ഥാനം ഉപരിലോകത്താണ് സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള ഇൗ വ്യവസ്ഥ അവസാനിച്ചു പുതിയ ഒരു വ്യവസ്ഥ സ്ഥാപിതമാകുന്ന ആ മഹാദിനംക്വിയാ മത്ത്നാൾ-ആയിക്കഴിഞ്ഞാൽ പിന്നീട് എല്ലാ കാര്യങ്ങളും - പ്രത്യക്ഷമായും പരോക്ഷമായും - അവങ്കലേക്ക്തന്നെ മടങ്ങുന്നു. പുതിയ ഒരു വ്യവസ്ഥയും നടപടിക്രമവും അന്ന് നില വിൽവരുകയും ചെയ്യുന്നു. അന്നത്തെ അധികാരം മുഴുവനും അവന്മാത്രമായിരിക്കും. നാമ മാത്രമായിട്ട്പോലും അതിലാർക്കും യാതൊരു പങ്കും ഉണ്ടാകുന്നില്ല. (അന്നത്തെ രാജത്വം ആർക്കാണ് ? സർവ്വാധികാരിയായ ഏകനായ അല്ലാഹുവിന്നു തന്നെ - 40:16 നിങ്ങൾ എണ്ണിവരുന്ന ആയിരംകൊല്ലം വലുപ്പമുള്ള ദിവസം എന്നു പറഞ്ഞത് അന്ത്യ നാളിനെക്കുറിച്ചാകുന്നു. സൂറത്തുൽ ( ) ൽ ഇപ്രകാരം കാണാം : ർസ്ലര മ്മൾഷ ന്ധ അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസ ത്തിൽ മലക്കുകളും റൂഹും (ആത്മാവും) അവങ്കലേക്ക് കയറുന്നു എന്നർത്ഥം. അന്ത്യനാ ളിന്റെ കൃത്യമായ അളവ് വിവരിക്കുകയല്ല - ആ ദിവസത്തിന്റെ ഭയങ്കരതയും ഗൗരവവും കാണിക്കുകയാണ്-ഇൗ രണ്ട് വചനങ്ങളുടെയും ഉദ്ദേശ്യം എന്നാണ് പല മഹാൻമാരും പ്രസ്താവിക്കുന്നത്. സത്യവിശ്വാസികളായ സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം വിചാരണ ദിവസം കേവലം ഒരു നമസ്കാരം നിർവ്വഹിക്കുന്ന അത്ര സമയം പോലെ അനുഭവപ്പെടു മെന്ന് നബി ˜ പ്രസ്താവിച്ചിട്ടുള്ളത് (അ; ബ.) ഇവിടെ സ്മരണീയമാകുന്നു. വേറെയും പല അഭിപ്രായങ്ങളും, വ്യാഖ്യാനങ്ങളും ഇൗ രണ്ട് ആയത്തുകളെ സംബന്ധിച്ച് മഹാൻമാർ പ്രസ്താവിച്ചുകാണാം. അതെല്ലാം ഉദ്ധരിച്ചു ദീർഘി പ്പിക്കുന്നില്ല. വന്നിട്ടുള്ള ഇത്തരം വാക്യങ്ങളുടെ നേർക്കുനേരെയുള്ള സാരങ്ങളും, സന്ദർഭങ്ങളും ശരിക്ക് മനിരു ത്തിയാൽ-അധിക വ്യാഖ്യാനങ്ങളൊന്നും ആശ്രയിക്കാതെ തന്നെ-അവയിലെ പ്രധാന ആശയം സാമാന്യം എല്ലാവർക്കും മനിലാക്കാവുന്നതാണ്. സൂറത്തുൽ വെച്ച് അല്പംകൂടി വിശദീകരണം കാണാം. 6 പ (അങ്ങിനെയുള്ള) അവൻ അദൃ ശ്യത്തെയും, ദൃശ്യത്തെയും അറിയു ന്നവനാണ് ; പ്രതാപശാലിയാണ് ; കരുണാനിധിയാണ്. 7 പ അതായത് : താൻ സൃഷ്ടിച്ച് എല്ലാ വസ്തുക്കളെയും നന്നാക്കി (സൃ ഷ്ടിച്ചു) ഉണ്ടാക്കിയവൻ, മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണിൽനിന്ന് അവൻ ആരംഭിച്ചു. അവന്റെ സന്തതിയെ ഒരു (തരം) വെള്ളമാകുന്ന സത്തിൽ നിന്നും അവൻ ഉണ്ടാക്കി ; 9 പ പിന്നീട് ; അവനെ (അന്യൂന മായി)ശരിപ്പെടുത്തുകയും, അവനിൽ തന്റെ വക റൂഹ് (ജീവാത്മാവ്) തു കയും ചെയ്തു. (മനുഷ്യരേ, ) നിങ്ങൾക്കവൻ കേൾവിയും, കണ്ണുക ളും, ഹൃദയങ്ങളും ഉണ്ടാക്കിത്തരി കയും ചെയ്തിരിക്കുന്നു ; അല്പംമാ ത്രമേ നിങ്ങൾ നന്ദികാണിക്കുന്നുള്ളൂ.
32:6–11ذَٰلِكَ عَٰلِمُ ٱلۡغَيۡبِ وَٱلشَّهَٰدَةِ ٱلۡعَزِيزُ ٱلرَّحِيمُ
ٱلَّذِيٓ أَحۡسَنَ كُلَّ شَيۡءٍ خَلَقَهُۥۖ وَبَدَأَ خَلۡقَ ٱلۡإِنسَٰنِ مِن طِينٖ
ثُمَّ جَعَلَ نَسۡلَهُۥ مِن سُلَٰلَةٖ مِّن مَّآءٖ مَّهِينٖ
Passage continues through verse 32:11.
(6) അവൻ (മേൽ പ്രസ്താവിക്കപ്പെട്ടവൻ) നാണ് ദൃശ്യത്തെയും പ്രതാപശാലിയാണ് കരുണാനിധിയാണ് (7) അതായത് യാതൊരുവൻ അവൻ നന്നാക്കി, നന്നായുണ്ടാക്കി എല്ലാ വസ്തുവെയും അവൻ സൃഷ്ടിച്ചതായ അവൻ ആരംഭിച്ചു മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണിൽ നിന്ന് (8) പിന്നെ അവൻ ആക്കി, ഉണ്ടാക്കി അവന്റെ സന്തതിയെ ഒരു സത്തിൽ നിന്ന് വെള്ളത്തിൽ നിന്നുള്ള നിന്ദ്യമായ (9) പിന്നെ അവനെ ശരിപ്പെടുത്തി, ചൊവ്വാക്കി ഊതുകയും ചെയ്തു അവനിൽ അവന്റെ (വക) റൂഹിൽ നിന്ന്, ആത്മാ വിനെ നിങ്ങൾക്കവൻ ഉണ്ടാക്കുകയും ചെയ്തു കേൾവി കാഴ്ചകളും (കണ്ണുകളും) ഹൃദയങ്ങളും അല്പം മാത്രം നിങ്ങൾ നന്ദികാണിക്കുന്നു. 7-ാം വചനത്തിലെ ആദ്യത്തെ വാക്യത്തിൽീ ൽിദ്ധിപ്പിച എന്നതിന്റെ സ്ഥാനത്ത്ീ ൽിദ്ധൃപ്പിച എന്നും വായനയുണ്ട്. അപ്പോൾ ആ വാക്യത്തിന് ഇങ്ങിനെ അർത്ഥം നൽകാം : എല്ലാ വസ്തുവി നെയും - അതായത് അതിന്റെ സൃഷ്ടിപ്പിനെനന്നാക്കിയുണ്ടാക്കിയവൻ. രണ്ടായാലും സാരം ഒന്ന്തന്നെ. ആകാശഭൂമികളും അതിലുള്ള എല്ലാ വസ്തുക്കളും അല്ലാഹു സൃഷ്ടിച്ചതാണെന്നും അവൻ അവയുടെ സിംഹാസനാധിപതിയും, കൈകാര്യകർത്താവും, നിയന്താവുമാ ണെന്നും കഴിഞ്ഞ വചനങ്ങളിൽ പ്രസ്താവിച്ചു. തുടർന്നുകൊണ്ട് അതേ അല്ലാഹു എല്ലാ കാര്യങ്ങളും - അദൃശ്യമെന്നോ ദൃശ്യമെന്നോ വ്യത്യാസമില്ലാതെ-അറിയുന്നവനാ ണെന്നും അവൻ പ്രതാപശാലിയും കരുണാനിധിയും ആണെന്നും, അഥവാ അവന്റെ പ്രതാപം കാരുണ്യത്തിനോ, കാരുണ്യം പ്രതാപത്തിനോ തട മാകുന്നില്ലെന്നും 6-ാം വചനത്തിലും ചൂണ്ടിക്കാട്ടി. പിന്നീട് അഖിലവസ്തുക്കളെയും അതാതിന്നനുയോജ്യമായ സൃഷ്ടിച്ചിട്ടുണ്ടെന്ന് മൊത്തത്തിൽ ഉണർത്തി. അന ന്തരം മനുഷ്യസൃഷ്ടിപ്പിന്റെ ചരിത്രം ചുരുക്കത്തിൽ വിവരി ക്കുകയാണ്. മനുഷ്യസൃഷ്ടിയുടെ തുടക്കം കളിമണ്ണിൽ നിന്നാണ്. അഥവാ വെള്ളം കലർന്ന മണ്ണിൽ നിന്ന്. മ നുഷ്യപിതാവായ ആദം (അ)ന്റെ ഉൽഭവത്തെയാണിത് സൂചിപ്പിക്കുന്നത്. അദ്ദേ ഹത്തിന്ശേഷം പിന്നീടുള്ള സന്തതികളാകട്ടെ, മണ്ണിൽനിന്നും വെള്ളത്തിൽ നിന്നും ഉൽഭ വിച്ച ഭക്ഷ്യവസ്തുക്കളാൽ, ഉൽഭൂതമായകേവലം നിന്ദ്യവും - ഇന്ദ്രിയമാ കുന്ന ജലബീജത്തിൽ നിന്നാണ് ജൻമമെടുക്കുന്നത്. ബീജം വികസിച്ചുവളരുകയും, ആവ ശ്യമായ അവയവങ്ങൾ സഹിതം, മനുഷ്യന്റെതായ സ്വഭാവവും പ്രകൃതിയും ധരിച്ചു കൊണ്ട് വെളിക്കുവരുകയും ചെയ്യുന്നു. മനുഷ്യരാൽ അപഗ്രഥനം ചെയ്വാനും, യാഥാർത്ഥ്യം കണ്ടെത്തുവാനും സാധിക്കാത്ത അതിമഹത്തായ ഒരു ശക്തി വിശേഷം ആർജ്ജിച്ചുകൊ ണ്ടാണവൻ വെളിക്കുവരുന്നത്. അത് മൂലമാണവൻ ചലിക്കുന്നതും, കാര്യങ്ങൾ ഗ്രഹിച്ചുതുടങ്ങുന്നതും, വളരുന്നതുമെല്ലാം. അതത്രെ ജീവാ ത്മാവ്. എന്താണീ ആത്മാവ്?! അതാർക്കും അറിഞ്ഞുകൂടാ. ഇതേവരെ അറിയാൻ കഴിഞ്ഞിട്ടില്ല. എന്നാൽ നിഷേധിക്കുവാൻ സാധ്യമാണോ ? ഇല്ല. അതിന്റെ യാഥാർത്ഥ്യം അല്ലാഹുവിന്മാത്രമേ അറിയുകയുള്ളൂ ! അത്കൊണ്ടുതന്നെയാണ് തന്റെ വക ആത്മാവിൽ നിന്നും അവൻ ഊതി ( ) എന്ന് പറഞ്ഞതും - (അവൻ നിന്നോട് ആത്മാവിനെക്കുറിച്ച് ചോദി ക്കുന്നു. പറയുക : ആത്മാവ് എന്റെ റ∫ിന്റെ കാര്യത്തിൽപെട്ടതാണ്. നിങ്ങൾക്ക് അറിവിൽ നിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല. സൂ: ബനൂ ഇതരജീവികളെപ്പോലെ ചലിക്കുവാനും ജീവിക്കുവാനും ആവശ്യമായ കഴിവുകൾ മാത്രമല്ല അല്ലാഹു മനുഷ്യന് നൽകിയിരിക്കുന്നത്. കണ്ടും കേട്ടും കാര്യങ്ങൾ ഗ്രഹിക്കുവാനും ചിന്തിച്ചും ആലോചിച്ചും യാഥാർത്ഥ്യങ്ങൾ മനിലാക്കുവാനും വേണ്ടുന്ന കഴിവുകൾകൂടി നൽകിയിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, മനുഷ്യന് അല്ലാഹു നൽകിയിരിക്കുന്ന അനുഗൃഹീതസ്ഥാനം വളരെ ഉന്നതമാണ്. പക്ഷേ, അവൻ അതിന് അല്ലാഹുവിനോട് നന്ദിയും കൂറും കാണി ക്കുന്നുണ്ടോ? ഇല്ല. വളരെകുറച്ച്മാത്രം ! അതും എല്ലാവരുമില്ല. കുറഞ്ഞ ആളുകൾമാത്രം ! വാസ്തവത്തിൽ നന്ദികെട്ടവരുടെ നിലപാട് ഇവിടംകൊണ്ടും അവസാനിക്കുന്നില്ല. ഇതെല്ലാം ചെയ്ത അല്ലാഹുവിനെക്കുറിച്ച് അവരുടെ നിഗമനം എന്താണെന്ന് നോക്കുക ! 10 പ അവർ (അവിശ്വാസികൾ) പറയുന്നു : ഞങ്ങൾ ഭൂമിയിൽ മറഞ്ഞു (പാഴായി) പോയാൽ, നിശ്ചമായും ഞങ്ങൾ പുതിയ ഒരു സൃഷ്ടിയിൽ (വീണ്ടും എഴുന്നേൽപിക്കപ്പെടുന്നവർ) ആയിരിക്കുകയോ (മാത്രമല്ല,) എന്നാ ലവർ, തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിൽതന്നെ അവിശ്വസിക്കു ന്നവ രാണ്. (11) (നബിയേ) പറയുക : നിങ്ങ ളുടെ കാര്യത്തിൽ ഏല്പിക്കപ്പെട്ടിട്ടുള്ള മരണത്തിന്റെ മലക്ക് നിങ്ങളെ പൂർണ മായെടുക്കും ധ മരണപ്പെടു ത്തും പ. പിന്നീട് നിങ്ങളുടെ റ∫ിങ്കലേക്ക് നിങ്ങൾ മടക്കപ്പെടും. 10 പ അവർ പറയുന്നു, പറഞ്ഞു ഞങ്ങൾ (നാം) മറഞ്ഞുപോയിട്ടോ, പാഴായാലോ ഭൂമിയിൽ നിശ്ചയമായും ഞങ്ങളോ ഒരു സൃഷ്ടിയി ലായിരിക്കുക പുതുതായ എന്നാൽ (അത്രയുമല്ല), എങ്കിലും അവർ തങ്ങളുടെ റ∫ുമായി കാണുന്നതിൽ അവിശ്വസികളാണ്, നിഷേധികളാണ് (11) പറയുക നിങ്ങളെ പൂർണമായെടുക്കും, പൂർത്തിയായി നിങ്ങളിൽ, (നി ങ്ങളുടെ കാര്യത്തിൽ) പിന്നെ നിങ്ങളുടെ റ∫ിങ്കലേക്ക് നിങ്ങൾ മട ക്കപ്പെടും. പൂർത്തിയാക്കിക്കൊടുത്തു, നിറവേറ്റിക്കൊടുത്തു എന്നൊക്കെ അർത്ഥമുള്ളതും രണ്ട് കർമങ്ങൾ ഉണ്ടായിരിക്കുന്നതുമായ ള്ളമവ (വഫ്ഫാ) എന്ന ക്രിയയുടെ അനുസരണക്രിയ ( ട്ടവസ്ലക്ഷല ) യത്രെ ആയത്തിൽ കാണുന്ന ള്ളമൾഖ (തവഫ്ഫാ) എന്ന പദം. ഇതിന് ഒരു കർമ മാണുണ്ടായിരിക്കുക. പൂർണമായെടുത്തു, മുഴുവൻ വാങ്ങി( ) എന്നൊ ക്കെയായിരിക്കും ഇതിന് അർത്ഥം. സന്ദർഭമനുസരിച്ചും, കർമത്തിന്റെ വ്യത്യാസമനുസ രിച്ചും ഈ രണ്ട് ക്രിയാരൂപങ്ങളുടെയും ഉദ്ദേശ്യത്തിൽ വ്യത്യാസം കാണും. ഈ ആയ ത്തിലുള്ളതുപോലെ മരണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തിലും, സൂറത്തുൽ 60 ലുള്ളപോലെ ന്ധ ഉറക്കുക ത്സ (നിദ്രയിലാക്കുക) എന്ന ഉദ്ദേശ്യത്തിലും ള്ളമൾഖ എന്ന രൂപം നിൽ തന്നെ വന്നിട്ടുണ്ട്. ചുരുക്കത്തിൽ, ള്ളമൾഖ എന്ന പദത്തിന്ചില തൽപരകക്ഷികൾ പറ യാറുള്ളതുപോലെമരണപ്പെടുത്തുക എന്നല്ല നേർക്കുനേരെയുള്ള അർത്ഥം. സൂറത്തുന്നി യ്യഴസ്ലമൾക്തഷ ള്ളക്തങ (മരണം അവരെ പൂർണമായെടുക്കുന്നത് വരെ) എന്നും, സൂ: സുമർ 42-ൽ ന്ധ ന്റഹ്മ ജ്ഞ സ്ലത്ഥഖൾല ജ്ഞങ ള്ളമവക്തഷ (ആത്മാക്കളെ അവയുടെ മരണവേളയിലും, മരണപ്പെടാത്തവയെ അവയുടെ ഉറക്കിലും അല്ലാഹു പൂർണമായെടുക്കുന്നു) എന്നും പ്രസ്താവിച്ചിട്ടുള്ളത് ഇത്കൊണ്ടാണ്. ഈ ലോകത്ത് നടക്കുന്ന പല സംഭവങ്ങളിലും മലക്കുകൾക്ക് ചില പങ്കുകളുണ്ടെന്ന് ഇതിന് മുമ്പ് നാം ചൂണ്ടിക്കാട്ടുകയുണ്ടായി. മനുഷ്യന്റെ മരണകാര്യത്തിൽ ഏൽപിക്കപ്പെട്ട ഒരു പ്രത്യേക മലക്കുണ്ടെന്ന് ഈ ആയത്തിൽ നിന്ന് വ്യക്തമാണല്ലോ. ഇദ്ദേഹത്തെ ഉദ്ദേ ശിച്ചാണ് സാധാരണ ) എന്ന് പറയെപ്പടുന്നത്. മരണവേളയിൽ ആത്മാക്കളെ എടുത്തുകൊണ്ട് പോകുന്നത് മലക്കുകളാണെന്ന് സൂറത്തുൽ 93-ാം ആയത്തിൽ കാണാവുന്നതാണ്. കൂടാതെ പല ഹദീഥുകളിലും വന്നിട്ടുണ്ട്. മേൽപ്പറഞ്ഞ മലക്കിന് പുറമെ മനുഷ്യന്റെ മരണവേളയിൽ വേറെ മലക്കുകൾക്കും സാന്നിധ്യവും പ്രവർത്ത നവും ഉണ്ടായിരിക്കുമെന്നും നിന്ന് സ്പഷ്ടമാണ്. (സൂ: നഹ്ൽ: 28; 32; നിസാ ഉ് 97; മുഹമ്മദ് 27 മുതലായവ നോക്കുക) മണ്ണടിഞ്ഞുപോയശേഷം രണ്ടാമതൊരു ജീവിതം ഉണ്ടാകുക അസാധ്യമാണെന്ന് ധരിച്ചുവെച്ച മുശ്രിക്കുകളുടെ പരിഹാസവും ആശ്ചര്യവും നിറഞ്ഞ ചോദ്യ വും, അതിന് ഖfiിതമായ മറുപടിയുമാണ് ഈ വചനങ്ങളിൽ കാണുന്ന ത്. എന്നാൽ, അതി നെപ്പറ്റി ഇപ്പോൾ അവർ എന്തുതന്നെ പറഞ്ഞാലും ശരി, എന്തുതന്നെ വിശ്വസിച്ചാലും ശരി, പരലോകത്ത്വെച്ചു അവരുടെ ഈ നിലയെല്ലാം മാറിപ്പോകുമെന്നും, അവർ തീരാദുഃഖ ത്തിൽ അകപ്പെടുമെന്നും അടുത്ത വചനത്തിൽ അല്ലാഹു താക്കീത് ചെയ്യുന്നു : വിഭാഗം - 2
32:12وَلَوۡ تَرَىٰٓ إِذِ ٱلۡمُجۡرِمُونَ نَاكِسُواْ رُءُوسِهِمۡ عِندَ رَبِّهِمۡ رَبَّنَآ أَبۡصَرۡنَا وَسَمِعۡنَا فَٱرۡجِعۡنَا نَعۡمَلۡ صَٰلِحًا إِنَّا مُوقِنُونَ
(12) (ആ) കുറ്റവാളികൾ അവ രുടെ രക്ഷിതാവിന്റെ അടുക്കൽ തങ്ങ ളുടെ തലകൾ (കുത്തനെ)താഴ്ത്തി ക്കൊണ്ടിരിക്കുന്ന സന്ദർഭം നീ കാണു ന്നപക്ഷം! (ഹാ, അത് വല്ലാത്തൊരു കാ ഴ് ച യാ യി രി ക്കും ! ) (അവർ പറയും:) ഞങ്ങളുടെ റേ∫ ! ഞങ്ങൾ (നേരിൽ)കാണുകയും, കേൾക്കു കയും ചെയ്തു ; അതുകൊണ്ട് ഞങ്ങളെ മടക്കി (അയച്ചു) തരേണമേ -ഞങ്ങൾ സൽക്കർമം പ്രവർത്തിച്ചു കൊള്ളാം ! നിശ്ചയമായും ഞങ്ങൾ (ഇ പ്പോൾ) ദൃഢമായി വിശ്വസിച്ചവരാണ്. (12) നീ കണ്ടിരുന്നെങ്കിൽ ! കുറ്റവാളികൾ ആയിരിക്കുന്ന സന്ദർഭം തങ്ങളുടെ തലകളെ താഴ്ത്തിക്കൊണ്ടിരിക്കുന്നവർ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കൽ ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾ കണ്ടു ഞങ്ങൾ കേൾക്കയും ചെയ്തു ആകയാൽ ഞങ്ങളെ മടക്കിത്തരേണമേ ഞങ്ങൾ പ്രവർത്തിച്ചുകൊള്ളാം സൽകർമം നിശ്ചയമായും ഞങ്ങൾ ഉറപ്പിച്ചവരാ ണ്, ദൃഢവിശ്വാസികളാണ് പുനരുത്ഥാനത്തെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന ആ മഹാപാ പികൾ അല്ലാഹുവിന്റെ മുമ്പിൽ വരുമ്പോൾ, അവർണനീയമായ ഭയവിഹ്വലതയും, അപാ രമായ വ്യസനവും, അത്യധികമായ നാണക്കേടും നിമിത്തം തലപൊക്കാൻ സാധിക്കാതെ കേണപേക്ഷിക്കുന്ന ആ സന്ദർഭത്തിന്റെ ഗൗരവം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. തങ്ങ ളോട് ദൈവദൂതൻമാർ മുന്നറിയിപ്പ് നൽകിയിരുന്നതെല്ലാം പരിപൂർണ സത്യമാണെന്ന് തങ്ങൾക്കിപ്പോൾ അനുഭവംകൊണ്ട് ബോധ്യമായെന്നും, ഇഹത്തിലേക്ക് മടക്കി അയച്ചുതന്നാൽ തങ്ങൾ സൽക്കർമികളായിക്കൊള്ളാമെന്നും അവർ കേണപേക്ഷിച്ചുകൊണ്ടി രിക്കും. പക്ഷേ, ഫലമെന്ത്?! അല്ലാഹു പറയുന്നു : ഉദ്ദേശിച്ചിരുന്നുവെങ്കിൽ, ഓരോ ദേഹത്തിനും (ആൾക്കും) അതിന്റെ നേർമാർഗം നാം നൽകുമാ യിരുന്നു. പക്ഷേ, എന്നിൽ നിന്ന് വാക്ക് സ്ഥിരപ്പെട്ടു കഴിഞ്ഞിരിക്കുന്നു : ജിന്നുകളിൽ നിന്നും, മനുഷ്യരിൽ നിന്നുമെല്ലാം നര കത്തെ നിശ്ചയമായും ഞാൻ നിറക്കുന്ന താണ് എന്ന്.
32:13–16وَلَوۡ شِئۡنَا لَأٓتَيۡنَا كُلَّ نَفۡسٍ هُدَىٰهَا وَلَٰكِنۡ حَقَّ ٱلۡقَوۡلُ مِنِّي لَأَمۡلَأَنَّ جَهَنَّمَ مِنَ ٱلۡجِنَّةِ وَٱلنَّاسِ أَجۡمَعِينَ
فَذُوقُواْ بِمَا نَسِيتُمۡ لِقَآءَ يَوۡمِكُمۡ هَٰذَآ إِنَّا نَسِينَٰكُمۡۖ وَذُوقُواْ عَذَابَ ٱلۡخُلۡدِ بِمَا كُنتُمۡ تَعۡمَلُونَ
إِنَّمَا يُؤۡمِنُ بِـَٔايَٰتِنَا ٱلَّذِينَ إِذَا ذُكِّرُواْ بِهَا خَرُّواْۤ سُجَّدٗاۤ وَسَبَّحُواْ بِحَمۡدِ رَبِّهِمۡ وَهُمۡ لَا يَسۡتَكۡبِرُونَ۩
Passage continues through verse 32:16.
(13) നാം ഉദ്ദേശിച്ചിരുന്നെങ്കിൽ നാം നൽകുമായിരുന്നു എല്ലാ ദേഹത്തിനും, ആൾക്കും, ആത്മാവിനും അതിന്റെ നേർമാർഗം പക്ഷേ, എങ്കിലും സ്ഥിരപ്പെട്ടു, യാഥാർത്ഥ്യമായിരിക്കുന്നു വാക്ക്, വചനം എന്റെ പക്കൽ നിന്ന് നിശ്ചയമായും ഞാൻ നിറക്കും (എന്ന്) നരകത്തെ ജിന്നുക ളിൽനിന്നും, ജിന്നുകളാലും മനുഷ്യരിൽ നിന്നും എല്ലാം തന്നെ. അതായത്, ഒരാൾപോലും ദുർമാർഗത്തിൽ അകപ്പെടാതെ, എല്ലാവരും സൻമാർഗി കൾ മാത്രം ആയേ തീരൂ എന്ന് അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ കാര്യം അങ്ങിനെത്തന്നെ സംഭവിക്കുമായിരുന്നു. പക്ഷേ, അവന്റെ നിശ്ചയം അതല്ല. ജിന്നുവർഗത്തിനും, മനുഷ്യ വർഗത്തിനും ആവശ്യമായ മാർഗദർശനങ്ങൾ നൽകുകയും അവരവരുടെ ഹിതമനുസ രിച്ച് നല്ലതും തീയതും തിരഞ്ഞെടുക്കുവാൻവേണ്ടുന്ന അഭിപ്രായസ്വാതന്ത്യ്രം എല്ലാവർക്കും നൽകുകയുമാണ് ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ, ദുർമാർഗികളെ നരകത്തി ലിട്ടു ശിക്ഷിക്കുമെന്ന താക്കീതും നൽകിയിട്ടുണ്ട്. ആ നിശ്ചയത്തിന് ഇനി മാറ്റമില്ലെന്നു സാരം. (സൂ: ശൂറാ 8-ാം വചനത്തിന്റെ വിവരണത്തിൽ കൂടുതൽ വിവരം വരുന്നതാണ് അസ്ലിക്കഠൃ മനുഷ്യപിതാവായ ആദം നബി(അ)ക്ക് സുജൂദ് ചെയ്വാനുള്ള അല്ലാഹുവിന്റെ കൽപ നയെ ധിക്കരിച്ചതിനെത്തുടർന്ന് പിശാച് അല്ലാഹുവിന്റെ ശാപത്തിന് വിധേയനായി. ഈ അവസരത്തിൽ ഖേദിച്ചുമടങ്ങുന്നതിന്പകരം, ആദമിന്റെ സന്താനങ്ങളെ തന്നെക്കൊണ്ട് കഴിയുന്നവണ്ണം താൻ വഞ്ചിക്കുമെന്ന് ശപഥം ചെയ്യുകയാണ് പിശാച് ചെയ്തത്. ഈ അവസരത്തിൽ അല്ലാഹു അവനെ അഭിമുഖീകരിച്ചു ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി : 85 ന്നഞ്ചച്ഛഖ യ്യക്തവ ർഹ്നലത്സ (നിന്നെക്കൊണ്ടും അവരിൽ നിന്ന് നിന്നെ പിൻപറ്റിയവരെക്കൊണ്ടുമെല്ലാം നിശ്ചയമായും നാം നരകത്തെ നിറക്കുന്നതാണ്) ഈ നിശ്ച യത്തെക്കുറിച്ചാണ് അല്ലാഹു ഇവിടെയും പ്രസ്താവിക്കുന്നത്. കുറ്റവാളികളുടെ അപേക്ഷ ഗൗനിക്കപ്പെടാതിരിക്കുവാനുള്ള കാരണം വിവരിച്ചശേഷം അവർക്ക് നൽകുന്ന മറുപടി എന്താ യിരിക്കുമെന്ന് അല്ലാഹു അടുത്ത വചനത്തിൽ ഉദ്ധരിക്കുന്നു : നിങ്ങളുടെ ഈ ദിവസത്തെ കണ്ടുമുട്ടുന്നത് നിങ്ങൾ വിസ്മരിച്ചു കളഞ്ഞതുകൊണ്ട് (അ തിന്റെ ശിക്ഷ) നിങ്ങൾ ആസ്വദിച്ചു കൊള്ളുവിൻ. നിശ്ചയമായും നാം നിങ്ങളെ വിസ്മരിച്ചിരിക്കുകയാണ് ! നിങ്ങൾ പ്രവർത് തിച്ചുകൊണ്ടിരിക്കുന്ന തിന്റെ ഫലമായി ശാശ്വതശിക്ഷ ആസ്വദിക്കുകയും ചെയ്തുകൊള്ളുവിൻ ! (14) അതുകൊണ്ട് നിങ്ങൾ ആസ്വദിക്കുവിൻ നിങ്ങൾ വിസ്മരിച്ചതി നാൽ നിങ്ങളുടെ ദിവസത്തെ കണ്ടുമുട്ടുന്നതിനെ ഈ നിശ്ചയമായും നാം നിങ്ങളെ വിസ്മരിച്ചിരിക്കുന്നു ആസ്വദിക്കയും ചെയ്യുവിൻ ശാശ്വത ശിക്ഷ നിങ്ങളായിരുന്നതുകൊണ്ട് പ്രവർത്തിച്ചിരുന്ന (തുകൊ ണ്ട്). അല്ലാഹുവിന്റെ മുമ്പിൽ തങ്ങൾ ഹാജരാക്കപ്പെടുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യു മെന്നതിനെ അവർ വ്യാജമാക്കി അവഗണിച്ചതുകൊണ്ട് അല്ലാഹു അവരോടും അവഗ ണന സ്വീകരിക്കുകയാണ് ചെയ്യുക. എനി അവർക്ക് ശാശ്വതമായ നരകശിക്ഷ അനുഭവിക്കു കയല്ലാതെ ഗത്യന്തരമില്ല എന്ന് സാരം. സത്യനിഷേധികളെക്കുറിച്ച് പ്രസ്താവിച്ചശേഷം അടുത്ത വചനങ്ങളിൽ സത്യവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു: (15) നിശ്ചയമായും നമ്മുടെ ആയ ത്തുകളിൽ യാതൊരു കൂട്ടർ മാത്രമേ വിശ്വസിക്കുന്നുള്ളൂ : അവർക്ക് അവ മുഖേന ഉൽബോധനം നൽകപ്പെട്ടാൽ അവർ സുജൂദ് ധ സാഷ്ടാംഗ നമ സ്കാരം പ ചെയ്യുന്നവരായി നിലംപതി ക്കുകയും തങ്ങളുടെ രക്ഷിതാവിനെ സ്തുതിച്ചുകൊണ്ട് തസ്ബീഹ് (സ്തോത്രകീർത്തനം) ചെയ്യുകയും ചെയ്യുന്നതാണ് ; അവരാകട്ടെ, ഗർവ്വ് നടിക്കുകയുമില്ല. (16) തങ്ങളുടെ രക്ഷിതാവിനോട് - ഭയവും ആശയും നിമിത്തം - പ്രാർത്ഥന ചെയ്തുകൊണ്ട് അവ രുടെ പാർശ്വങ്ങൾ കിടപ്പുസ്ഥാനങ്ങളിൽ (വിരിപ്പുകളിൽ) നിന്ന് അകന്ന്പോകു ന്നതാണ് ; നാം അവർക്ക് നൽകിയിട്ടുള്ള തിൽ നിന്ന് അവർ ചിലവഴിക്കുകയും ചെയ്യും. (ഇങ്ങിനെയുള്ളവരേ വിശ്വസി ക്കുന്നുള്ളൂ. (15) നിശ്ചയമായും വിശ്വസിക്കുന്നുള്ളൂ നമ്മുടെ ആയത്തുകളിൽ യാതൊരുകൂട്ടർ (മാത്രം) അവർക്ക് ഉദ്ബോധനം (ഉപദേശം) ചെയ്യപ്പെട്ടാൽ അവ മുഖേന, അവകൊണ്ട് അവർ നിലംപതിക്കും, വീഴും സുജൂദ് ചെയ്യുന്ന വരായിട്ട് അവർ തസ്ബീഹ് ചെയ്യുകയും ചെയ്യും സ്തുതിച്ചുകൊണ്ട് തങ്ങളുടെ റ∫ിനെ അവരാകട്ടെ ഗർവ്വ് (അഹംഭാവം) നടിക്കയുമില്ല (16) അകുന്ന് പോകും അവരുടെ പാർശ്വങ്ങൾ കിടപ്പുസ്ഥാ നങ്ങളിൽ നിന്ന് അവർ പ്രാർത്ഥിച്ചുകൊണ്ട് തങ്ങളുടെ രക്ഷിതാവിനെ പേടിയാൽ, ഭയന്ന് ആശയാലും, ആഗ്രഹിച്ചും നാം അവർക്ക് നൽകിയ തിൽ നിന്ന് അവർ ചിലവഴിക്കയും ചെയ്യും. ആയത്ത് ( ) എന്ന വാക്കിന്റെ ബഹുവചനമാണ് ആയാത്ത് ( ) ദൃഷ്ടാന്തം, ലക്ഷ്യം, അടയാളം, വേദവാക്യം, സൂക്തം എന്നീ ഉദ്ദേശ്യങ്ങളിലെല്ലാം ഈ വാക്ക് ഉപ യോഗിക്കപ്പെടാറുണ്ട്. വചനങ്ങൾക്ക് ആയത്തുകൾ എന്ന് പറയപ്പെടുന്നതിന്റെ താൽപര്യം ഇതിൽ നിന്ന് മനിലാക്കാം. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുക, അവന്റെ പരിശുദ്ധതയെ പ്രകീർത്തനം ചെയ്യുക, അവന് ആരാധനാകർമങ്ങൾ നടത്തുക എന്നിവയെല്ലാം ഉൾക്കൊള്ളുന്ന വാക്കാണ് (തസ്ബീഹ്) അല്ലാഹുവിന്റെ ആയത്തുകളിൽ ശരിയായി വിശ്വസിക്കുന്ന ആളുകളുടെ വിശിഷ്ട ലക്ഷണങ്ങളായി ഇവിടെ എടുത്തു പറഞ്ഞ കാര്യങ്ങൾ ഓരോന്നും നാം പ്രത്യേകം മനി രുത്തേണ്ടതും, പ്രവർത്തനങ്ങളിൽ വരുത്തേണ്ടതുമാകുന്നു. അല്ലാഹു സഹായിക്കട്ടെ. ആമീൻ. അവയെ ഇങ്ങിനെ സംഗ്രഹിക്കാം: 1-ാമത്തെ ഗുണം : അല്ലാഹുവിന്റെ ദൃഷ്ടാന്ത ങ്ങൾ മുഖേനയോ വചനങ്ങൾ മുഖേനയോ-ഉപദേശം നൽകപ്പെട്ടാൽ സശ്രദ്ധം അത് കേൾക്കുകയും, ഭക്തിബഹുമാനത്തോടുകൂടി അത് അനുസരിക്കുകയും, വാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും അത് അനുഷ്ഠിക്കുകയും ചെയ്യുക (സൂഃ മർയം 58 ന്റെയും, സൂ: ഫുർക്വാൻ 73 ന്റെയും അർത്ഥ വിവരണങ്ങൾ ഓർക്കുക) 2-ാമത്തേത് : അവൻ ഗർവ്വ് നടിക്കുകയില്ല എന്നുള്ളതാകുന്നു. സത്യത്തോടും ഉപ ദേശത്തോടും ആദരവ്, വാക്കിലും പെരുമാറ്റത്തിലും വിനയം, ഇതാണവരുടെ സ്വഭാവം. ആകയാൽ, ധിക്കാരം മർക്കടമുഷ്ടി, കുതർക്കം, ദുർവ്യാഖ്യാനം, പൊങ്ങച്ചം, സത്യത്തോടും ഇത്യാദി ദോഷങ്ങളൊന്നും അവരെ തീണ്ടുകയില്ല. (സൂ : ലുക്വ്മാൻ 7-ാം വചനം, സൂ: ഹജ്ജ് 8, 9 വചനങ്ങളും വിവരണവും ഓർക്കുക) 3-ാമത്തെ ഗുണം : അവർ രാത്രി സമയത്ത് സാധാരണ ആളുകളെപ്പോലെ നിദ്ര യിൽ മുഴുകി സമയം കഴിക്കുകയില് ല. നമസ്കാരം, ദിക്ർ (ധ്യാനം), തസ്ബീഹ് (കീർത്ത നം), (പ്രാർത്ഥന) ആദിയായവയിൽ വ്യാപൃതരാകുന്നതുകൊണ്ട് രാത്രി അധിക സമയം അവർ ശയനസ്ഥാനത്തെ വിട്ടുകൊണ്ടാണ് കഴിച്ചുകൂട്ടുക, സൂ: ദാരിയാത്ത് 17, 18-ൽ പ്രസ്താവിച്ചിട്ടുള്ളതുപോലെ, അവർ രാത്രി ഉറങ്ങുക കുറവാണ്. (പാതിരാക്കു ശേഷം) അത്താഴവേളകളിൽ അവർ പാപമോചനം തേടിക്കൊണ്ടിരിക്കയും ചെയ്യും. ( - ) സ്വസ്ഥത, മനാന്നിദ്ധ്യം, ജോലിത്തിരക്കില്ലായ്മ, പ്രാർത്ഥനകളും സൽകർമങ്ങളും കൂടുതൽ ഫലപ്രദമാകുക എന്നിങ്ങിനെ പല നിലക്കും മെച്ചപ്പെട്ടതാണ് രാത്രി സമയം. വിശേഷിച്ചും രാത്രിയുടെ അവസാന ഭാഗം. 4-ാമത്തേത് : ഭയപ്പാടും, ആശയും കലർന്നുകൊണ്ടാണ് അവർ പ്രാർത്ഥനകളും ആരാധനകളും നടത്തുന്നത്. തങ്ങളുടെ പാപങ്ങൾ നിമിത്തം തങ്ങൾ അല്ലാഹുവിന്റെ ശിക്ഷക്കും ശാപകോപങ്ങൾക്കും പാത്രമായേക്കുമോ ? തങ്ങളുടെ പ്രാർത്ഥനാകർമങ്ങൾ അല്ലാ ഹുവിങ്കൽ സ്വീകാര്യമാകാതെ വന്നേക്കുമോ ? തങ്ങൾ സജ്ജനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടാ തിരുന്നേക്കുമോ ? ഇതൊക്കെയാണവരുടെ ഭയം. സൽകർമങ്ങൾക്കും, സജ്ജനങ്ങൾക്കും അല്ലാഹു നൽകുന്ന മഹത്തായ വാഗ്ദാനഫലങ്ങൾ, അവന്റെ അതിവിശാലമായ കാരുണ്യം, പ്രാർത്ഥ നാകർമങ്ങൾ സ്വീകരിക്കപ്പെട്ടേക്കുമെന്ന പ്രതീക്ഷ ഇതെല്ലാം അവർക്കു ആശയും ആവേ ശവും നൽകിക്കൊണ്ടുമിരിക്കും. ഭയവും ആശയും ഒരേ സമയത്തുണ്ടായിരിക്കുവാൻ കാര ണമെന്തെന്നാൽ,അല്ലാഹു പറയുന്നു: - (എന്റെ അടിയാൻമാർക്ക് അറിയിച്ചുകൊടുക്കുക : ഞാൻ തന്നെയാണ് വളരെ പൊറു ക്കുന്നവനും കരുണാനിധിയുമായുള്ളവൻ ; എന്റെ ശിക്ഷതന്നെയാണ് വേദനയേറിയ ശിക്ഷയും എന്ന്) നബി ˜ പ്രസ്താവിച്ചിരിക്കുന്നു : സത്യവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള ശിക്ഷ യെക്കുറിച്ച് (ശരിക്ക്)അറിഞ്ഞിരുന്നുവെങ്കിൽ, അവന്റെ സ്വർഗത്തെക്കുറിച്ച് ഒരാളും ആശിക്കുമാ യിരുന്നില്ല ; (അമിതപ്രതീക്ഷ പുലർത്തുകയില്ല) അവിശ്വാസി അല്ലാഹുവിന്റെ അടുക്കലുള്ള കാരുണ്യത്തെക്കുറിച്ച് (ശരിക്ക്) അറിഞ്ഞിരുന്നുവെങ്കിൽ, അവന്റെ കാരുണ്യത്തെക്കുറിച്ച് ഒരാളും നിരാശപ്പെടുകയും ചെയ്യുമായിരുന്നില്ല. (മുസ്ലിം-2755) അതുകൊണ്ട് ഒരോ സത്യവി ശ്വാസിയും എപ്പോഴും പേടിയും ശുഭപ്രതീക്ഷയും ( ) ഉള്ളവനായിരിക്കണമെന്ന് കർശനമായി ഉപദേശിക്കപ്പെടുന്നു. 5-ാമതായി പറഞ്ഞ ഗുണം : അല്ലാഹു തങ്ങൾക്ക് നൽകിയിട്ടുള്ളതിൽ നിന്ന് അവർ ചെല വഴിക്കുമെന്നുള്ളതാണ്. തങ്ങൾക്ക് എന്തെല്ലാം കഴിവുകളുണ്ടോ അതെല്ലാം അല്ലാഹു നൽകി യതാണ്തങ്ങളുടെ സ്വന്തം പ്രാപ്തി കൊണ്ടോ സാമർത്ഥ്യംകൊണ്ടോ ലഭിച്ചതല്ല-എന്ന് അവർക്കും തികച്ചും വിശ്വാസമുണ്ട്. അങ്ങിനെ, അല്ലാഹുവിനും തങ്ങൾക്കുമിടയിലുള്ള ബന്ധം യഥാവിധി നിറവേറ്റുന്നതുപോലെ, സഹസൃഷ്ടികളോടുള്ള ബന്ധവും അവർ പാലിക്കും. കഴിവനുസരിച്ച് ദാനധർമങ്ങളും, സഹായ സഹകരണങ്ങളും ചെയ്യുന്നതിൽ അവർക്ക് പിശുക്കോ വൈമനസ്യമോ ഇല്ല. :19-ൽ ഇതിനെപ്പറ്റി അല്ലാഹു പ്രസ്താവിക്കുന്നത് ഇങ്ങിനെയാകുന്നു: ള്ളമവ ചോദിച്ചുവരുന്നവർക്കും, സംഗതിവശാൽ ചോദിക്കുന്ന തി നു തടം നേരിട്ടിട്ടുള്ളവർക്കും അവരുടെ സ്വത്തുകളിൽ അവകാശമുണ്ട്-അഥവാ അവർക്ക് തങ്ങളുടെ സ്വത്തിൽ നിന്ന് സഹായം നൽകുന്നത് തങ്ങളുടെ കടമയാണെന്നുള്ള നില ക്കാണ് അവരുടെ പെരുമാറ്റം - എന്നു താൽപര്യം. ഇങ്ങിനെയുള്ള സൽഗുണവാൻമാരിൽ അല്ലാഹു നമ്മെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ പ്രതിഫലം അല്ലാഹു വിവരിക്കുന്നത് നോക്കുക : 17 പ അതിനാൽ, കൺകുളിർമ യായി ധ ആനന്ദകരമായി ക്കൊണ്ട് പ അവർക്കുവേണ്ടി ഗോപ്യമാക്കി (സൂക്ഷി ച്ചു)വെക്കപ്പെട്ടിട്ടുള്ളത് ഒരാൾ ക്കും അറി യാവുന്നതല്ല ; (അതെ) അവർ പ്രവർത്തിച്ചിരുന്നതിന് പ്രതിഫലമാ യിട്ട് !
32:17–21فَلَا تَعۡلَمُ نَفۡسٞ مَّآ أُخۡفِيَ لَهُم مِّن قُرَّةِ أَعۡيُنٖ جَزَآءَۢ بِمَا كَانُواْ يَعۡمَلُونَ
أَفَمَن كَانَ مُؤۡمِنٗا كَمَن كَانَ فَاسِقٗاۚ لَّا يَسۡتَوُۥنَ
أَمَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ فَلَهُمۡ جَنَّـٰتُ ٱلۡمَأۡوَىٰ نُزُلَۢا بِمَا كَانُواْ يَعۡمَلُونَ
Passage continues through verse 32:21.
(17) ആകയാൽ (എന്നാൽ) അറിയുന്നതല്ല ഒരാളും ഗോപ്യ മാക്കി (ഒളിച്ചു)വെക്കപ്പെട്ടിട്ടുള്ളത് അവർക്ക് വേണ്ടി കൺകുളിർമയായിട്ട് പ്രതിഫലമായി യാതൊന്നിന് അവർ പ്രവർത്തിച്ചു കൊണ്ടിരുന്ന ആ സൽഭാഗ്യവാൻമാർ തങ്ങളുടെ ആരാധാനാകർമങ്ങൾ മറ്റാരുടെയും പ്രശംസയോ പ്രീതിയോ ലക്ഷ്യമാക്കാതെ രാത്രി സമയങ്ങളിൽ സ്വകാര്യമായി നടത്തിയിരുന്നതുപോ ലെ, അവർക്കുള്ള അവർണനീയമായ പ്രതിഫലങ്ങളെ അല്ലാഹുവും ഗോപ്യമാക്കി ഒരുക്കിവെ ച്ചിരിക്കുകയാണ്. ആരുടെ ഭാവനക്കും അനുമാനത്തിലും അതീതമാണത്. നബി ˜ പറയുന്നു. (അല്ലാഹു പറയുകയാണ് : എന്റെ സജ്ജനങ്ങളായ അടിയാൻമാർക്ക് വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കൾ ഞാൻ ഒരുക്കിവെച്ചിരി ക്കുന്നു. (ഇതിനുതെളിവായി)നിങ്ങൾ മ്പപ്പഞ്ചഖ ഹ്നമ എന്നുള്ള (ഈ) വചനം ഓതിക്കൊള്ളുക) (ബു ; മു.) 18 പ അപ്പോൾ, സത്യവിശ്വാസിയാ യിരിക്കുന്നവൻ തോന്നിയവാസിയായി രിക്കുന്നവനെപ്പോലെയാണോ?! (അല്ല,) അവർ സമമാവുകയില്ല. 19 പ എന്നാൽ, വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർ പ്രവർത്തിച്ചുവരുന്നതിന്റെ ഫലമായി, സൽക്കാരമെന്നനിലയിൽ, അവർക്ക് (ആ തിഥേയ)വാസത്തിന്റെ സ്വർഗങ്ങളു ണ്ടായിരിക്കും. തോന്നിയവാസം പ്രവർത്തിച്ചവരാകട്ടെ, അവരുടെ (ആ തിഥേയ) വാസസ്ഥലം നരകമാകുന്നു; അവർ അതിൽ നിന്ന് പുറത്തുപോകു വാൻ ഉദ്യമിക്കുമ്പോഴെല്ലാം, അതിൽ (തന്നെ വീണ്ടും) അവർ മടക്കപ്പെടുന്ന താണ്. അവരോട് പറയപ്പെടുകയും ചെയ്യും : നിങ്ങൾ വ്യാജമാക്കിയിരുന്ന തായ ആ നരകശിക്ഷ നിങ്ങൾ ആസ്വ ദിച്ചുകൊള്ളുവിൻ എന്ന് ! (18) അപ്പോൾ ആയിട്ടുള്ളവനാണോ സത്യവിശ്വാസി ഒരുവ നെപ്പോലെ തോന്നിയവാസി (ധിക്കാരി, തെമ്മാടി) ആയിട്ടുള്ള അവർ സമമാവുകയില്ല (19) എന്നാൽ യാതൊരുകൂട്ടർ അവർ വിശ്വസിച്ചു അവർ പ്രവർത്തിക്കയും ചെയ്തു സൽക്കർമങ്ങൾ എന്നാലവർക്കുണ്ട് വാസത്തിന്റെ (വാസസ്ഥലത്തിന്റെ) സ്വർഗങ്ങൾ സൽക്കാരമായിട്ട്, വിരു ന്നായിട്ട് അവർ ആയിരുന്നതു നിമിത്തം അവർ പ്രവർത്തിക്കും (20) എന്നാൽ യാതൊരു കൂട്ടരോ അവർ തോന്നിയവാസം (ധിക്കാരം) ചെയ്തു അപ്പോൾ അവരുടെ വാസസ്ഥാനം നരകമാണ് അവർ ഉദ്ദേശിക്കു മ്പോഴെല്ലാം അവർ പുറത്തുപോകാൻ അതിൽ നിന്ന് അവർ (വീണ്ടും) മടക്കപ്പെടും അതിൽ പറയപ്പെടും അവരോട് നിങ്ങൾ ആസ്വ ദിക്കുവിൻ നരകശിക്ഷയെ നിങ്ങൾ ആയിരുന്നതായ അതിനെ വ്യാജമാക്കുക, കളവാക്കിക്കൊ ണ്ടിരിക്കുക. ഇരുകൂട്ടരുടെയും വിശ്വാസങ്ങളും പ്രവൃത്തികളും ഇഹത്തിൽ പരസ്പര വിരുദ്ധമാ യിരുന്നത്പോലെത്തന്നെ, പരത്തിൽ ഇരുകൂട്ടരുടെയും പ്രതിഫലങ്ങളും, പര്യവസാന ങ്ങളും പരസ്പര വിരുദ്ധമായിരിക്കും. ഒരു കൂട്ടരുടെ - സജ്ജനങ്ങളായ സ്വർഗീയ ജീവിതം എത്രമേൽ മഹത്തരമാണോ, അത്രയും കടുത്തതും അസഹ്യവുമായിരിക്കും മറ്റെവരുടെ - ധിക്കാരികളായ അവിശ്വാസികളുടെ - നരകജീവി തവും. എന്നാൽ, ധിക്കാരികൾക്കുള്ള ശിക്ഷാനടപടി പരലോകത്തിൽ വെച്ചു മാത്രമാണോ ഉണ്ടാ യിരിക്കുക? അല്ല (21) ഏറ്റവും വലുതായ ശിക്ഷക്ക് പുറമെ, അവർക്ക് നാം താണ ശിക്ഷ യിൽ നിന്നും (ചിലതൊക്കെ) ആസ്വദി പ്പിക്കുക തന്നെ ചെയ്യുന്നതാണ്; അവർ മ ട യ ക്കാ മേ ല്ലാ (-അതിന്വേണ്ടി) (21) അവർക്ക് നാം ആസ്വദിപ്പിക്കുക തന്നെ ചെയ്യും ശിക്ഷയിൽ നിന്ന് താണതായ, അടുത്തതായ ശിക്ഷക്ക്പുറമെ ഏറ്റവും വലിയ അവരായേക്കാം ആകുവാൻ വേണ്ടി മടങ്ങുക, മടങ്ങുന്ന (വർ) രോഗം, ക്ഷാമം, യുദ്ധം തുടങ്ങിയ വിവിധ മനഃക്ളേശങ്ങളും കഷ്ടപ്പാടുകളും ഇഹലോകത്ത്വെച്ചുതന്നെ അവർക്ക് അനുഭവപ്പെടും. ഇങ്ങിനെയുള്ള പരീക്ഷണങ്ങ ളിൽനിന്നെങ്കിലും അവർ പാഠം പഠിച്ചു മടങ്ങുവാൻ വേണ്ടിയാണത്. മടങ്ങുന്നില്ലെങ്കിൽ ഇതിന്പുറമെ പരലോകത്ത്വെച്ചുള്ള ഏറ്റവും വമ്പിച്ച ശിക്ഷയും അവർ അനുഭവിക്കേണ്ടി വരും. അവതരണവേളയിൽ അതിന്റെ പ്രത്യക്ഷശത്രുക്കളായിരുന്ന ക്വുറൈ ശികളെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുള്ള പല ശിക്ഷകളും അവർക്ക് അനുഭവപ്പെട്ടി ട്ടുണ്ട്. പല യുദ്ധങ്ങൾക്കും പുറമെ ഏഴ്കൊല്ലം ഒന്നായി അവർക്ക് വമ്പിച്ച ക്ഷാമം പിടിപെ ട്ടു. മനുഷ്യൻ തിന്നാറില്ലാത്ത പലതും ഭക്ഷിക്കുവാൻ പോലും അവർ നിർബന്ധിതരായി. അല്ലാഹുവിന്റെ നിയമങ്ങളെ പരസ്യമായി ധിക്കരിച്ച പല ജനതകളിലും ഇതുപോലെ വിവിധ ഭയങ്കര ശിക്ഷകൾ അനുഭവപ്പെട്ടിട്ടുള്ളത് ചരിത്ര പ്രസിദ്ധങ്ങളാണ്. പക്ഷേ, ചില പ്പോൾ ചില ജനതയുടെയൊ, ചില വ്യക്തിയുടെയോ മേലുള്ള നടപടി പെട്ടെന്ന് സംഭവി ച്ചില്ലെന്ന്വന്നേക്കും. ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ അല്ലാഹു തന്റെ ശിക്ഷാനടപ ടികൾ നടത്താതിരിക്കുകയില്ല. ഇതിനെപ്പറ്റിയാണ് നബി˜പറയുന്നത് : ൽട്ടപ്പഥ ൻത്തക്തല ൽക്തപ്പത്തഷ ജ്ഞ ള്ളക്തങ ള്ളപ്പഞ്ഞട്ടറ (അല്ലാഹു അക്രമിയെ അയച്ചുവിട്ടേക്കും, അങ്ങനെ, അവനെ അവൻ പിടിക്കുമ്പോൾ അവനു കുതറി രക്ഷപ്പെടാനാവുകയില്ല.) (ബു ; മു.)
32:22وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ ثُمَّ أَعۡرَضَ عَنۡهَآۚ إِنَّا مِنَ ٱلۡمُجۡرِمِينَ مُنتَقِمُونَ
(22) തന്റെ രക്ഷിതാവിന്റെ ആയ ത്തുകൾ മുഖേന ഉൽബോധനം ചെയ്യ പ്പെടുകയും, എന്നിട്ട് അവയെ വിട്ട് തിരിഞ്ഞുകളയുകയും ചെയ്ത വനെക്കാൾ അക്രമി ആരാണു ള്ളത്?! നിശ്ചയമായും (ആ) കുറ്റവാളി കളോട് നാം (പ്രതികാര)ശിക്ഷാ നടപടിയെടുക്കുന്നവരാകുന്നു. (22) ആരാണ്, ആരുണ്ട് ഏറ്റവും (കൂടുതൽ)അക്രമി യാതൊരുവ നെക്കാൾ അവന് ഉപദേശം (ഉൽബോധനം)ചെയ്യപ്പെട്ടു തന്റെ റ∫ിന്റെ ആയ ത്തുകൾ മുഖേന പിന്നെ, എന്നിട്ട് അവൻതിരിഞ്ഞുകളഞ്ഞു അവ വിട്ട് നിശ്ച യമായും നാം കുറ്റവാളികളോട് ശിക്ഷാനടപടി എടുക്കുന്നവരാ ണ്, പ്രതികാരമെടുക്കുന്നവരാണ് നൻമക്കും, രക്ഷക്കും വേണ്ടി ഉപദേശം ചെയ്യപ്പെടുക, അത് തങ്ങ ളുടെ രക്ഷിതാവും നാഥനുമായുള്ള അല്ലാഹുവിന്റെ വേദവാക്യങ്ങളും, ദൃഷ്ടാന്തങ്ങളും മുഖേനയും ആയിരിക്കുക, എന്നിട്ടും അത് സ്വീകരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ തള്ളിക്കളയുമ്പോൾ അതിൽപരം അനീതി മറ്റെന്തുണ്ട് അതുകൊണ്ട് അങ്ങിനെയുള്ള കുറ്റ വാളികളെ അല്ലാഹു ശിക്ഷിക്കാതെ വിടുകയില്ലെന്നു സാരം. വിഭാഗം - 3
32:23–26وَلَقَدۡ ءَاتَيۡنَا مُوسَى ٱلۡكِتَٰبَ فَلَا تَكُن فِي مِرۡيَةٖ مِّن لِّقَآئِهِۦۖ وَجَعَلۡنَٰهُ هُدٗى لِّبَنِيٓ إِسۡرَـٰٓءِيلَ
وَجَعَلۡنَا مِنۡهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا لَمَّا صَبَرُواْۖ وَكَانُواْ بِـَٔايَٰتِنَا يُوقِنُونَ
إِنَّ رَبَّكَ هُوَ يَفۡصِلُ بَيۡنَهُمۡ يَوۡمَ ٱلۡقِيَٰمَةِ فِيمَا كَانُواْ فِيهِ يَخۡتَلِفُونَ
Passage continues through verse 32:26.
(23) മൂസാക്ക് നാം വേദഗ്രമ്ലം നൽകുകയുണ്ടായിട്ടുണ്ട് ; എന്നാൽ അതിന്റെ (അഥവാ അദ്ദേഹത്തിന്റെ) കാഴ്ചയെക്കുറിച്ച് നീ യാതൊരു ആശ ങ്കയിലും ആകേണ്ടതില്ല. നാം അതിനെ (അഥവാ അദ്ദേഹത്തെ) സന്തതികൾക്ക് മാർഗദർശ നമാക്കുകയും ചെയ്തു. (24) അവർ ക്ഷമ കൈക്കൊ ണ്ടപ്പോൾ നമ്മുടെ കല്പനയനുസ രിച്ച് (ജനങ്ങൾക്ക്) മാർഗദർശനം നൽകുന്ന ചില നേതാക്കളെ നാം അവ രിൽ നിന്ന് ഉണ്ടാക്കുകയും ചെയ്തു. അവർ, നമ്മുടെ ആയത്തുകളിൽ ദൃഢ മായി വിശ്വസിക്കുകയും ചെയ്തിരു ന്നു. (25) നിശ്ചയമായും, അവർ ഭിന്നിച്ചുകൊണ്ടിരുന്ന കാര്യത്തിൽ നിന്റെ റ∫് തന്നെ അവർക്കിടയിൽ ക്വിയാമത്ത്നാളിൽ തീരുമാനം ചെയ്യു ന്നതാണ്. 23 പ നാം നൽകിയിട്ടുണ്ട് മൂസാക്ക് വേദഗ്രമ്ലം എന്നാൽ നീ ആവരുത് ഒരു ആശങ്കയിലും, സംശയത്തിലും അതിന്റെ (അദ്ദേഹത്തിന്റെ)കാഴ്ചയെ(ഏറ്റെടുക്കലിനെ)പ്പറ്റി അദ്ദേഹത്തെ (അതിനെ) നാം ആക്കുകയും ചെയ്തു മാർഗദർശനം സന്തതികൾക്ക് (24) അവരിൽ നിന്നും നാം ഉണ്ടാക്കുകയും ചെയ്തു ചില നേതാക്കളെ മാർഗദർശനം നൽകുന്ന നമ്മുടെ കൽപന പ്രകാരം അവർ ക്ഷമിച്ച നമ്മുടെ ആയത്തുകളിൽ ദൃഢമായി വിശ്വ സിക്കും (25) നിശ്ചയമായും നിന്റെ റ∫് അവൻ (തന്നെ) തീരുമാനം ചെയ്യും, തീർപ്പ് കല്പിക്കും, പിരിച്ചുവിടും അവർക്കിടയിൽ ക്വിയാമത്ത്നാ ളിൽ യാതൊന്നിൽ അവരായിരുന്നു അതിൽ ഭിന്നിക്കും, ഭിന്നിക്കുന്ന( വർ) അസ്ലദ്ധറ എന്ന വാക്കിന് കാണുക, ഏറ്റെടുക്കുക, സ്വീകരിക്കുക എന്നൊക്കെ അർത്ഥമുണ്ട്. എന്നതിലുള്ള സർവ്വനാമം ( ഹ്മഞ്ഞക്കഢ ) വേദഗ്രമ്ലത്തെ ഉദ്ദേശിച്ചോ, മൂസാ (അ)നെ ഉദ്ദേശിച്ചോ ആകാവുന്നതുമാണ്. ഈ അടിസ്ഥാനത്തിൽ 23-ാം വചനത്തിലെ ആദ്യ ഭാഗത്തിന് ഒന്നിലധികം വ്യാഖ്യാനം നൽകപ്പെട്ടുകാണാം. വാചകഘടനയും, സന്ദർഭവും വെച്ചു നോക്കുമ്പോൾ താഴെ പറയുന്ന രണ്ടിലൊരു വ്യാഖ്യാനമാണ് അവയിൽവെച്ച് കൂടു തൽ യുക്തമായി തോന്നുന്നത് : 1) മൂസാക്ക് വേദഗ്രമ്ലം നൽകിയിട്ട് അദ്ദേഹത്തിനുണ്ടായ കാഴ്ചയെപ്പറ്റി - അദ്ദേഹ ത്തിന് നേരിടേണ്ടിവന്ന എതിർപ്പുകളെയും, വിഷമങ്ങളെയും കുറിച്ച് - ഒട്ടും സംശയി ക്കുവാനില്ല. വളരെ കടുത്തതായിരുന്നു അത്. അതുപോലെത്തന്നെയാണ് ഈ ജനതയിൽ നിന്ന് തനിക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. 2) മൂസാക്ക് വേദഗ്രമ്ലം കൊടുത്തുവല്ലോ. അതുപോലെ നീയും വേദഗ്രമ്ലം കാണു ന്നതിനെംബന്ധിച്ച്-അഥവാ ജനങ്ങൾക്ക് മാർഗദർശകവും നിയമസംഹിതയുമാകുന്ന ഒരു പൂർണഗ്രമ്ലം തനിക്കും ലഭിക്കുമാറാക്കുന്നതിനെക്കുറിച്ച് - ഒട്ടും ആശങ്കക്കവകാശമില്ല. അത് ലഭിക്കുകതന്നെ ചെയ്യും. ഈ വചനങ്ങളിൽ ഒന്നുരണ്ട് സൂചനകൾ അടങ്ങിയിട്ടുള്ളതായി കാണാം. വേദഗ്രമ്ലം കൈവെടിയുകയും, സത്യത്തിൽ നിന്ന് പാടെ ഭിന്നിച്ചുപോ കുകയും ചെയ്തപ്പോൾ അവരെ നയിക്കത്തക്ക നേതാക്കൾ അവരിൽ ഇല്ലാതായി. വേദഗ്രമ്ലമാ കട്ടെ, അതിന്റെ സാക്ഷാൽരൂപത്തിൽ അവശേഷിക്കാതെയും, ആ രൂപത്തിൽ അത് ആരാലും അംഗീകരിക്കപ്പെടാതെയും ആയിത്തീർന്നു. അതുകൊണ്ട് ഒരു പുതിയ ന്യായപ്രമാണ ത്തിന്റെയും വേദഗ്രമ്ലത്തിന്റെയും ആവശ്യം നേരിട്ടിരിക്കുകയാണ്. ആ ഗ്രമ്ലം, കാലാവ സാനംവരെ അവശേഷിക്കുന്നതാവണം. അതിന്റെ അദ്ധ്യാപനങ്ങൾ എല്ലാ കാലത്തും യഥാ വിധി തുറന്നുകാട്ടുവാൻ പര്യാപ്തമായ ആളുകൾ ഉണ്ടായിക്കൊണ്ടിരിക്കുകയും വേണം. അതത്രെ, വിശുദ്ധ അല്ലാഹു പറയുന്നു : (നാം തന്നെയാണ് നാം തന്നെ അത് കാത്തു സൂക്ഷിക്കുന്നവരുമാണ്.(സൂ: ഹിജ്ർ:9) നബി ˜ പറയുന്നു : ൽട്ടപ്പഥ ൻത്തക്തല ന്നറജ ള്ളപ്പഥ മ്പഴവ ള്ളക്തങ മ്പത്ഥത്തറസ്ലച യ്യല ത്സവ മ്പത്ഥറന്മച യ്യല മ്പഴഞ്ചക്ക ഷ ത്സ ത്സ (എന്റെ സമുദായത്തിൽ നിന്ന് ഒരു വിഭാഗം ആളുകൾ അല്ലാഹുവിന്റെ കൽപനയനുസ രിച്ച് നിലകൊള്ളുന്നവരായി ഉണ്ടാവാതിരിക്കയില്ല. അവരെ കൈവെടിയുന്നവരാകട്ടെ, അവ രോട് ഭിന്നിച്ചു നിൽക്കുന്നവരാകട്ടെ അവർക്ക് ഉപദ്രവം - തടം - വരുത്തുകയില്ല. അങ്ങ നെ, അവർ അതേ നിലയിലിരിക്കവെ അല്ലാഹുവിന്റെ കല്പന - കാലാവസാനം - വന്നെത്തും (ബു; മു.) മുമ്പ് എത്രയോ തല മുറകളെ നാം നശിപ്പിച്ചിരിക്കുന്നുവെ ന്നത് ഇവർക്ക് മാർഗദർശനം നൽകു ന്നില്ലേ? ഇവർ അവരുടെ വാസസ്ഥലങ്ങ ളിൽ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു (വല്ലോ)! നിശ്ചയമായും അതിൽ പല ദൃഷ്ടാന്തങ്ങളുമുണ്ട് ; എന്നിട്ടും ഇവർ കേട്ടറിയുന്നില്ലേ
32:27أَوَلَمۡ يَرَوۡاْ أَنَّا نَسُوقُ ٱلۡمَآءَ إِلَى ٱلۡأَرۡضِ ٱلۡجُرُزِ فَنُخۡرِجُ بِهِۦ زَرۡعٗا تَأۡكُلُ مِنۡهُ أَنۡعَٰمُهُمۡ وَأَنفُسُهُمۡۚ أَفَلَا يُبۡصِرُونَ
(27) വരണ്ടുകിടക്കുന്ന ഭൂമിയി ലേക്ക് നാം വെള്ളത്തെ കൊണ്ടുചെല്ലു ന്നുവെന്നുള്ളത് ഇവർക്ക് കണ്ടുകൂടേ ? അങ്ങനെ, ഇവരുടെ കന്നുകാലിക ളും, ഇവർ തന്നെയും തിന്നുകൊണ്ടി രിക്കുന്ന കൃഷിയെ നാം അതുമൂലം ഉല്പാദിപ്പിക്കുകയും ചെയ്യുന്നു ! എന്നിട്ടും ഇവർ കണ്ടറിയുന്നില്ലേ (26) മാർഗദർശനം നൽകുന്നില്ലേ, വഴികാട്ടുന്നില്ലേ ഇവർക്ക്, അവർക്ക് നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളത്) ഇവരുടെ (അവരു ടെ) മുമ്പ് തലമുറകളിൽ നിന്ന് ഇവർ സഞ്ചരിക്കുന്നു, നടക്കുന്നു അവരുടെ വാസസ്ഥലങ്ങളിൽ നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ എന്നിട്ടും അവർ (ഇവർ) കേൾക്കുന്നില്ലേ (27) അവർ കാണുന്നില്ലേ, കണ്ടിട്ടില്ലേ നാം കൊണ്ടുചെന്നുവെന്ന്, തെളിച്ചുകൊണ്ടുപോകുന്നത് വെള്ളം ഭൂമിയിലേക്ക് വരണ്ടതായ (സ സ്യങ്ങളില്ലാത്ത) അങ്ങിനെ നാം പുറപ്പെടുവിക്കുന്നു (ഉല്പാദിപ്പിക്കുന്നു) അതു കൊണ്ട് കൃഷിയെ, വിളയെ തിന്നുന്നു അതിൽ നിന്ന് അവരുടെ കന്നുകാലികൾ അവരുടെ ദേഹങ്ങളും (അവർതന്നെയും) എന്നിട്ടും അവർ (ഇവർ)കാണുന്നില്ലേ, കണ്ടറിയുന്നില്ലേ ആദ്യത്തെ ആയത്തിൽ നിഷേധികൾക്ക് അവരുടെ നാശത്തെക്കുറിച്ചുള്ള താക്കീതും, രണ്ടാമത്തേതിൽ പുന:രുത്ഥാനത്തെ സംബന്ധിച്ച ഒരു തെളിവും അടങ്ങുന്നു.
32:28وَيَقُولُونَ مَتَىٰ هَٰذَا ٱلۡفَتۡحُ إِن كُنتُمۡ صَٰدِقِينَ
(28) അവർ പറയുന്നു : എപ്പോ ഴാണ് ഈ വിജയം (അഥവാ തീരുമാ നം) നിങ്ങൾ സത്യവാൻമാരാണെ ങ്കിൽ?! പറയുക : വിജ യത്തിന്റെ (അഥവാ തീരുമാനത്തി ന്റെ)ദിവസം, അവിശ്വസിച്ചവ രായ ആളുകൾക്ക് അവരുടെ (അപ്പോ ഴത്തെ)വിശ്വാസം ഫലം ചെയ്യുന്ന തല്ല ; അവർക്ക് (കാലാവധി നൽകി) താമസം ചെയ്തുകൊടുക്കപ്പെടു ന്നതു മല്ല. (28) അവർ പറയുന്നു എപ്പോഴാണ് ഈ തുറവി (വിജയം, തീരുമാനം) നിങ്ങളാണെങ്കിൽ സത്യവാൻമാർ
32:29–30قُلۡ يَوۡمَ ٱلۡفَتۡحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓاْ إِيمَٰنُهُمۡ وَلَا هُمۡ يُنظَرُونَ
فَأَعۡرِضۡ عَنۡهُمۡ وَٱنتَظِرۡ إِنَّهُم مُّنتَظِرُونَ
(29) പറയുക തുറവിയുടെ ദിവസം ഉപകാരം ചെയ്കയില്ല, ഫലപ്പെടുകയില്ല അവി ശ്വസിച്ചവർക്ക് അവരുടെ വിശ്വാസം അവരില്ലതാനും താമസം ചെയ്തുകൊടുക്കപ്പെടുക, ഒഴിവുനൽകപ്പെടുക മക്കയിൽ വെച്ച് മുശ്രിക്കുകളുടെ ഉപദ്രവങ്ങളും മർദ്ദനങ്ങളും മുസ്ലിംകൾ അനുഭ വിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ അവതരിച്ചതാണ് ഈ സൂറത്ത്. സത്യവിശ്വാസി കൾ തൽക്കാലം പലതരം വിഷമങ്ങൾക്കും വിധേയരാണെങ്കിലും, ഭാവിയിൽ രക്ഷയും വിജ യവും അവർക്കാണ് ; അവിശ്വാസികൾക്ക് പരാജയവും ശിക്ഷയും അനുഭവപ്പെടുകതന്നെ ചെയ്യും. അങ്ങിനെ, ഇരുവിഭാഗത്തിനുമിടയിൽ ഒരു തീരുമാനം വരും എന്നൊക്കെ നബി ˜ സത്യവിശ്വാസികളെ അറിയിക്കാറുണ്ടല്ലോ. ഇതിനെപ്പറ്റി പരിഹസിച്ചുകൊണ്ട് മുശ്രിക്കുകൾ ചോദിക്കുന്ന ചോദ്യവും അതിന്റെ മറുപടിയുമാണിത്. മറുപടിയുടെ സാരം ഇതാണ് : അക്കാര്യം സംഭവിക്കുമെന്നതിൽ ഒട്ടും സംശയമില്ല. എപ്പോഴാണെന്നുള്ള സംഗതി അല്ലാഹുവിനറിയാം. അവൻ ഉദ്ദേശിച്ച സമയത്ത് അത് നടക്കും. അപ്പോൾ അവർ അങ്ങേ യറ്റം ഖേദവും, വിശ്വാസവും പ്രകടിപ്പിക്കാതിരിക്കയില്ല. പക്ഷേ, ആ വിശ്വാസം സ്വീകരിക്ക പ്പെടുകയോ, അവരുടെ ഒഴികഴിവ് ഗൗനിക്കപ്പെടുകയോ ചെയ്യുന്നതല്ല. ഇതവർ ഓർത്തിരി ക്കട്ടെ. (ഫത്ഹ്) എന്നാൽ തുറവി, വിജയം, തീരുമാനം, ആശ്വാസം എന്നൊക്കെ യാണർത്ഥം (വിജയത്തിന്റെ - അഥവാ തീരുമാനത്തിന്റെ - ദിവസം) കൊണ്ടു ദ്ദേശ്യം ക്വിയാമത്ത്നാളാണെന്നത്രെ കൂടുതൽ ബലപ്പെട്ട അഭിപ്രായം. ഇഹത്തിൽ വെച്ചു തന്നെ അവിശ്വാസികൾക്ക് അനുഭവപ്പെടുന്ന ഏതെങ്കിലും ശിക്ഷയുടെ അവസരമാണ് അതുകൊണ്ട് ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട.് രണ്ടായാലും ശരി, മരണവേളയിലും, ക്വിയാമത്ത്നാളിലുമെല്ലാം തന്നെ, അവിശ്വാസികൾ തങ്ങളുടെ ചെയ്തികളെപ്പറ്റി ഖേദിച്ചു വിലപിക്കുകയും, ഒഴികഴിവുകൾ സമർപ്പിച്ചു നോക്കുകയും ചെയ്യുമെന്നതിൽ സംശയമില്ല. പലപ്പോഴും ആവർത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതാണിത്. മുശ്രിക്കുകളുടെ പ്രസ്തുത ചോദ്യത്തെ അവഗണിക്കുവാനും, മുസ്ലിംകളുടെ വിജയ ത്തിന്റെയും സന്തോഷത്തിന്റെയും അവസരത്തെ സുപ്രതീക്ഷയോടെ കാത്തിരിക്കുവാനും നബി ˜ യെ ഉണർത്തിക്കൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു. നീ അവരിൽ നിന്നും (അവഗണനയോടെ) തിരിഞ്ഞു കളയുക ; പ്രതീക്ഷിച്ചുകൊണ്ടിരി ക്കയും ചെയ്യുക. നിശ്ചയമായും അവർ പ്രതീക്ഷിച്ചുക്കൊണ്ടിരിക്കുന്നവരാണ്. (30) അതുകൊണ്ട് തിരിഞ്ഞുകളയുക, അവഗണിക്കുക അവരെപ്പറ്റി, അവ രിൽ നിന്ന് കാത്തിരിക്കയും (പ്രതീക്ഷിക്കയും)ചെയ്യുക നിശ്ചയമായും അവർ പ്രതീക്ഷിച്ചിരിക്കുന്നവരാണ്. ആരുടെ പ്രതീക്ഷയാണ് സാക്ഷാൽക്കരിക്കപ്പെടുക എന്ന് അനുഭവത്തിൽ കാണാമല്ലോ എന്ന് താൽപര്യം. ന്നഖഞ്ചത്തൺലവ