QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-'Ankabut

ٱلْعَنْكَبُوت

Muhammad Amani Moulavi (d. 1987) · Surah 29 · 69 verses

29:1–4

الٓمٓ

أَحَسِبَ ٱلنَّاسُ أَن يُتۡرَكُوٓاْ أَن يَقُولُوٓاْ ءَامَنَّا وَهُمۡ لَا يُفۡتَنُونَ

وَلَقَدۡ فَتَنَّا ٱلَّذِينَ مِن قَبۡلِهِمۡۖ فَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ صَدَقُواْ وَلَيَعۡلَمَنَّ ٱلۡكَٰذِبِينَ

Passage continues through verse 29:4.

ആമുഖം: മക്കഃയിൽ അവതരിച്ചത് - വചനങ്ങൾ 69 - വിഭാഗം 7 (ആദ്യത്തെ ആയത്തുകൾ മദീനഃയിൽ അവതരിച്ചതാണെന്നും പറയപ്പെട്ടിട്ടുണ്ട്.) പരമകാരുണികനും, കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) "അലിഫ്ലാംമീം' (2) "ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുന്നത് കൊണ്ട് (മാത്രം)- തങ്ങൾ പരീക്ഷിക്കപ്പെടാതെവിട്ടുക ളയപ്പെടുമെന്ന് മനുഷ്യർ ധരിച്ചിരിക്കു ന്നുവോ?! (3) തീർച്ചയായും, അവരുടെ മുമ്പുണ്ടായിരുന്നവരെ നാം പരീ ക്ഷണം ചെയ്തിട്ടുണ്ട്; അങ്ങനെ, സത്യം പറഞ്ഞവരെ അല്ലാഹു അറിയു കതന്നെ ചെയ്യും; വ്യാജം പറയുന്നവ രെയും അവൻ അറിയും. (4) അഥവാ, തിന്മകൾ പ്രവർത്തി ക്കുന്നവർ നമ്മെ (തോൽപിച്ചു) മുൻക ടന്നു കളയാമെന്ന് ധരിച്ചിട്ടുണ്ടോ?! അവർ വിധി കൽപിക്കുന്നത് എത്ര ചീത്ത! (1) "അലിഫ്ലാംമീം' (2) ധരിച്ചുവോ, കണക്കാക്കിയോ മനു ഷ്യർ അവർ വിട്ടുകളയപ്പെടുമെന്ന്, ഉപേക്ഷിക്കപ്പെടുമെന്ന് അവർ പറയുന്നതിനാൽ ഞങ്ങൾ വിശ്വസിച്ചു എന്ന് അവർ പരീക്ഷിക്കപ്പെടാതെ (3) തീർച്ചയായും നാം പരീക്ഷിച്ചിട്ടുണ്ട് യാതൊരു കൂട്ടരെ അവരുടെ മുമ്പുള്ള അങ്ങനെ അല്ലാഹു അറിയുകതന്നെ ചെയ്യും സത്യം പറഞ്ഞവരെ അവൻ അറിയുകയും ചെയ്യും വ്യാജം പറയുന്ന വരെ (4) അഥവാ ധരിച്ചുവോ പ്രവർത്തിക്കുന്നവർ തിന്മ കൾ, ദുഷ്പ്രവൃത്തികൾ നമ്മെ മുൻകടന്നു (തോൽപ്പിച്ചു) കളയുമെന്ന് എത്ര ചീത്ത, വളരെ മോശം അവർ വിധി കൽപിക്കുന്നത് ഇസ്ലാമിന്റെ ആദ്യഘട്ടത്തിൽ, സത്യവിശ്വാസം സ്വീകരിച്ച പല സ്വഹാബികൾക്കും മുശ്രിക്കുകളിൽനിന്ന് അനുഭവിക്കേണ്ടിവന്ന മർദ്ദനങ്ങളും അക്രമങ്ങളും പ്രസിദ്ധമാണ ല്ലോ. അമ്മാർ (റ), സ്വുഹൈബ് (റ), ബിലാൽ (റ) മുതലായ മഹാൻമാർ കൂടുതൽ കഷ്ട നഷ്ടങ്ങൾ സഹിക്കേണ്ടി വന്നവരായിരുന്നു. അങ്ങനെ വിവിധ തരത്തിലുള്ള പരീക്ഷണ ങ്ങൾക്ക് വിധേയരായ ആദ്യമുസ്ലിംകളുടെ കാര്യത്തിലാണ് ഈ വചനങ്ങൾ അവതരിച്ച ത്. ഈ വിഷയത്തിൽ വ്യത്യസ്തങ്ങളായ രിവായത്തുകൾ കാണാമെങ്കിലും, അവയുടെ ആകെസാരം അതാണ്. ഒരു സംഭവത്തെക്കുറിച്ച് അവതരിക്കുന്ന ആയത്തുകളും, കൽപന കളും അത്പോലെയുള്ളതിനെല്ലാം ബാധകമാണെന്ന് പറയേണ്ടതില്ല. അത് കൊണ്ട് ഈ വചനങ്ങളിൽ അടങ്ങിയ പാഠങ്ങൾ എല്ലാ കാലത്തേക്കും ബാധകം തന്നെ. വിശ്വസിച്ചിരിക്കുന്നുവെന്ന് വായകൊണ്ട് പറഞ്ഞതിന്റെ പേരിൽ മാത്രം ഒരാൾ വിശ്വാസി യാകുമെന്ന് ആരും ധരിക്കേണ്ടതില്ല. അതിന്റെ അടിസ്ഥാനത്തിൽ മാത്രം അയാളെ അല്ലാഹു വിട്ടുകളയുന്നതുമല്ല. വിശ്വാസികൾ പലവിധ പരീക്ഷണങ്ങളെയും നേരിടേണ്ടിവരും. മുമ്പു ണ്ടായിരുന്ന സത്യവിശ്വാസികളും അങ്ങനെ പരീക്ഷണങ്ങൾക്ക് വിധേയരാകേണ്ടി വന്നി ട്ടുണ്ട്. പരീക്ഷണത്തിൽ ക്ഷമയും, സഹനവും, സ്ഥിരചിത്തതയും കൈക്കൊള്ളുന്നത് കൊണ്ടാണ് വിശ്വാസം യഥാർത്ഥീകരിക്കുന്നതും, അതിന് ദാർഢ്യം വർദ്ധിക്കുന്നതും. യഥാർത്ഥ വിശ്വാസികളും, കപടൻമാരും ആരൊക്കെയാണെന്നും മറ്റുമുള്ള വസ്തുത അല്ലാ ഹുവിന് മുൻകൂട്ടിത്തന്നെ തികച്ചും അറിയാവുന്നതാണ്. എങ്കിലും, പരീക്ഷണങ്ങൾ മുഖേന സത്യവാദികളും, അസത്യവാദികളും തമ്മിൽ വ്യക്തമായി വേർതിരിയുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. എനി, പരീക്ഷണങ്ങൾക്ക് വിധേയരായിട്ടില്ലാത്ത കുറ്റവാളികളായ ആളുകൾ തൽക്കാലം രക്ഷപ്പെട്ടത് പോലെ മേലിലും തങ്ങൾ രക്ഷപ്പെടുമെന്നും, അങ്ങനെ തങ്ങളുടെ ദുഷ്ചെയ്തികളുടെ ഫലം അനുഭവിക്കാതെ അല്ലാഹുവിനെ തോൽപിച്ചു കള യാമെന്നും കരുതുന്നുണ്ടെങ്കിൽ, ആ വിചാരവും പരമാബദ്ധമാണ്. അല്ലാഹു അവരുടെ മേൽ തക്ക ശിക്ഷാനടപടി എടുക്കുക തന്നെ ചെയ്യും എന്നൊക്കെയാണ് ആയത്തുകളുടെ ചുരുക്കം. ഹിജ്റഃ (സ്വരാജ്യം ത്യജിച്ചുപോകൽ), സമരം, ദേഹേച്ഛകൾ വർജ്ജിക്കൽ, നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമാകൽ, അനുഷ്ഠാന കർമങ്ങൾ നിർവ്വഹിക്കൽ, ദേഹത്തിലും, ധനത്തിലും, മാനത്തിലും നേരിടുന്ന കഷ്ടനഷ്ടങ്ങൾ എന്നിങ്ങനെയുള്ള പല കാര്യങ്ങൾ മുഖേനയും സത്യവിശ്വാസികൾ പരീക്ഷിക്കപ്പെടുന്നതാകുന്നു. വിശ്വാസത്തിന്റെ ഏറ്റക്കുറ വനുസരിച്ചായിരിക്കും പരീക്ഷണത്തിന്റെ ഏറ്റക്കുറവും. കൂടുതൽ പരീക്ഷണത്തിന് പാത്ര കൂടുതൽ പ്രതിഫലം നൽകുന്നതുമാകുന്നു. പല ഹദീഥുകളിലും നബി ˜ ഇക്കാര്യം ഉണർത്തിയിട്ടുള്ളത് കാണാം. ഇമാം ബുഖാരി (റ)യും മറ്റും രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിന്റെ സാരം ഇപ്രകാ രമാകുന്നു: ഖ∫ാബ് ( ) പറയുക യാണ്: ഞങ്ങൾക്ക് ക്വുറൈശികളുടെ മർദ്ദനം കഠിനമായിത്തീർന്നപ്പോൾ, ഞങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രാർത്ഥിക്കുന്നില്ലേ, രക്ഷ തേടുന്നില്ലേ എന്നൊക്കെ ഞങ്ങൾ നബി ˜ യോട് സങ്കടപ്പെടുകയുണ്ടായി. തിരുമേനി ഒരു പുതപ്പ് തലയണയാക്കിക്കൊണ്ട് നിഴലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോൾ തിരുമേനി പറഞ്ഞു: "നിങ്ങളുടെ മുമ്പ് (മുൻ സമുദായങ്ങളിൽ) ഒരാളെ പിടിച്ചു ഭൂമിയിൽ കുഴിവെട്ടി അതിൽ നിറുത്തി അവന്റെ തലയിൽ വാളുളി വെച്ചു അവനെ രണ്ട് പൊളിയാ ക്കുമായിരുന്നു; ഇരുമ്പിന്റെ ചീർപ്പുകൊണ്ട് അവന്റെ മാംസവും എല്ലുമല്ലാത്ത ഭാഗം മുഴു വനും വാർന്നെടുക്കുകയും ചെയ്തിരുന്നു. അതൊന്നുംതന്നെ അവന്റെ മതത്തിൽനിന്നും അവനെ തടയുമായിരുന്നില്ല. അല്ലാഹുവാണ സത്യം! ഒരു വാഹനക്കാരൻ (യമനിലെ) നിന്ന് ഹദ്വർമൗത്തിലേക്ക് ( ) പോകുമ്പോൾ അല്ലാഹുവിനെയും, ആടുകളെ സംബന്ധിച്ച് ചെന്നായയെയും അല്ലാതെ മറ്റൊന്നും പേടിക്കാനില്ലാത്തവണ്ണം ഇക്കാര്യം (ഇസ്ലാമിന്റെ നില) പരിപൂർണമാകുകതന്നെ ചെയ്യും. പക്ഷേ, നിങ്ങൾ ധൃതിപ്പെടുക യാണ് ചെയ്യുന്നത്.' തിരുമേനിയുടെ ഇൗ പ്രവചനം അൽപ വർഷങ്ങൾക്കകം സാക്ഷാൽക്കരി ക്കപ്പെട്ടുവെന്ന് പറയേണ്ടതില്ല. വേറൊരു ഹദീഥിൽ നബി ˜ ഇപ്രകാരം അരുളിച്ചെയ്യുന്നു: " "സത്യവിശ്വാസിയുടെ കാര്യം അഗ്ഗുതം തന്നെ! അവന്റെ കാര്യങ്ങളെല്ലാം അവന് ഗുണകരമാണ്. ഇത് സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കും ഇല്ലതന്നെ. അവന്നൊരു സന്തോ ഷകരമായ സംഭവം ബാധിച്ചാൽ അവൻ നന്ദികാണിക്കും. അങ്ങനെ അതവന് ഗുണകര മായിത്തീരുന്നു. അവന്നൊരു വിഷമസംഭവം ബാധിച്ചാൽ അവൻ ക്ഷമിക്കുന്നു. അങ്ങനെ അതും അവന് ഗുണമായിത്തീരുന്നു.' '(മു.) മറ്റൊരു ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്: "മനുഷ്യൻ അവന്റെ മതപ്പറ്റനുസരിച്ച് പരീക്ഷണം ചെയ്യപ്പെടുന്നതാണ്. അവന് തന്റെ മതത്തിൽ ദൃഢതയുണ്ടെങ്കിൽ പരീക്ഷണത്തിലും അവന് വർദ്ധനവുണ്ടായിരിക്കും.' ( ) ൽ നിന്ന് ലേക്ക് അക്കാലത്തുള്ള യാത്രാമാർഗം ഭയാനകമായിരു ന്നു.
29:5–7

مَن كَانَ يَرۡجُواْ لِقَآءَ ٱللَّهِ فَإِنَّ أَجَلَ ٱللَّهِ لَأٓتٖۚ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ

وَمَن جَٰهَدَ فَإِنَّمَا يُجَٰهِدُ لِنَفۡسِهِۦٓۚ إِنَّ ٱللَّهَ لَغَنِيٌّ عَنِ ٱلۡعَٰلَمِينَ

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُكَفِّرَنَّ عَنۡهُمۡ سَيِّـَٔاتِهِمۡ وَلَنَجۡزِيَنَّهُمۡ أَحۡسَنَ ٱلَّذِي كَانُواْ يَعۡمَلُونَ

(5) ആരെങ്കിലും അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന് ആശിക്കുന്നുവെങ്കിൽ (അഥവാ കാണുമെന്ന് പ്രതീക്ഷിക്കു ന്നുവെങ്കിൽ), നിശ്ചയമായും അല്ലാഹു വിന്റെ (നിശ്ചിത) അവധി വരാനിരിക്കു - അവനത്രെ (എ ല്ലാം) കേൾക്കുന്നവനും, അറിയുന്നവ നും. (6) ആരെങ്കിലും സമരം ചെയ്യുന്ന തായാൽ, അവന്ന് വേണ്ടിത്തന്നെയാ ണവൻ സമരം ചെയ്യുന്നത്. നിശ്ചയമാ യും, അല്ലാഹു ലോകരിൽ നിന്നും അനാശ്രയനാകുന്നു. (7) വിശ്വസിക്കുകയും, സൽക്കർമ ങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാ കട്ടെ, അവർക്ക് അവരുടെ തിന്മകളെ നാം (പൊറുത്തു) മായിച്ചു കൊടുക്കു കതന്നെ ചെയ്യുന്നതാണ്. അവർ പ്രവർത്തിച്ചുകൊണ്ടിരുന്നതിനെക്കാൾ മെച്ചപ്പെട്ടത് നാം അവർക്ക് പ്രതിഫലം നൽകുകയും ചെയ്യും. (5) ആരെങ്കിലും ആണെങ്കിൽ പ്രതീക്ഷിക്കുന്നു, ആശിക്കുന്നു (എങ്കിൽ) അല്ലാഹുവുമായി കണ്ടുമുട്ടുന്നതിന്, കാണുന്നതിനെ എന്നാൽ നിശ്ച യമായും അല്ലാഹുവിന്റെ അവധി വരുന്നത് (വരാനിരിക്കുന്നത്) തന്നെ അവൻ, അവനത്രെ കേൾക്കുന്നവൻ അറിയുന്നവൻ (6) ആരെ ങ്കിലും സമരം ചെയ്യുന്നതായാൽ നിശ്ചയമായും അവൻ സമരം ചെയ്യുന്നു തനിക്ക് വേണ്ടിത്തന്നെ, അവന്റെ ആത്മാവിന് വേണ്ടി മാത്രം നിശ്ചയമായും അല്ലാഹു അനാശ്രയനാകുന്നു, ധന്യൻ തന്നെ ലോകരിൽനിന്ന്, ലോകരോട് (7) വിശ്വസിച്ചിട്ടുള്ളവർ സൽക്കർമങ്ങൾ പ്രവർത്തിക്കയും ചെയ്ത നാം മായിച്ചുകൊടുക്കുകതന്നെ ചെയ്യും, പൊറുക്കും, മൂടിവെക്കും അവർക്ക്, അവരിൽനിന്ന് അവരുടെ തിന്മകളെ, ദുഷ്കർമങ്ങളെ അവർക്ക് നാം പ്രതിഫലം നൽകുകയും ചെയ്യും യാതൊന്നിൽവെച്ച് നല്ലതിന്, യാതൊന്നിനെ ക്കാൾ മെച്ചമായത് അവർ പ്രവർത്തിച്ചിരുന്ന അല്ലാഹുവിനെ കണ്ടുമുട്ടണം, അവന്റെ പ്രീതിയും പ്രതിഫലവും ലഭിക്കണം എന്ന ആശയും, അതുണ്ടാകുമെന്ന പ്രതീക്ഷയും വല്ലവർക്കുമുണ്ടെങ്കിൽ, അത് വിദൂരമൊന്നു മല്ല; അതിനുള്ള അവധി ഇതാ ആസന്നമാണ്. അതിനുള്ള ഒരുക്കങ്ങൾ അവർ ചെയ്തുകൊള്ള ട്ടെ. ദേഹംകൊണ്ടോ, ധനം കൊണ്ടോ ചെയ്യുന്ന എല്ലാ സമരങ്ങളുംശത്രുക്കളുമായുള്ള പിശാചിനോടോ ഉള്ള കർമസമ രമോ ഏതായാലും ശരിവാസ്തവത്തിൽ അത്, ചെയ്യുന്നവരുടെ തന്നെ ഗുണത്തിന് വേണ്ടിയുള്ളതാണ്; അതിന്റെ ഫലം അവർക്കല്ലാതെ മറ്റാർക്കുമല്ല. അല്ലാഹുവിന് അത് മൂലം യാതൊരു ഗുണവും ഉണ്ടാ കാനില് ല. അവന് ആരുടെയും ആശ്രയമോ സഹായമോ ആവശ്യമില്ല. ശരിയായ വിശ്വാ സത്തോടുകൂടി സൽക്കർമങ്ങൾ പ്രവർത്തിച്ചുവന്നിട്ടുള്ളവരിൽനിന്ന് ആ പ്രവർത്തനങ്ങൾ സ്വീക രിക്കുകമാത്രമല്ല അവൻ ചെയ്യുന്നത്; അവരുടെ പക്കൽ വന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങൾ മൂടി മറച്ചു മാപ്പാക്കിക്കൊടുക്കുകയും, അവരുടെ സൽപ്രവർത്തനങ്ങൾക്ക് ഏറ്റവും മികച്ച രീതിയി ലുള്ള പ്രതിഫലം നൽകുകയും ചെയ്യുന്നതാകുന്നു. 7-ാം വചനത്തിലെ അവസാനഭാഗം ( ) രണ്ട് പ്രകാ രത്തിൽ വിവക്ഷിക്കപ്പെടാവുന്നതാണ്: (1) സൽക്കർമങ്ങൾ പ്രവർത്തിക്കുന്നവർക്ക് അവരുടെ പ്രവർത്തനങ്ങളുടെ തോതിനെക്കാൾ കവിഞ്ഞ നിലക്കുള്ള പ്രതിഫലം അല്ലാഹു കൊടുക്കുന്ന താണ് എന്നും, (2) അവരുടെ പ്രവർത്തനങ്ങളിൽവെച്ച് ഏറ്റവും നല്ല കർമങ്ങളുടെ തോത നുസരിച്ച് മൊത്തത്തിൽ എല്ലാ കർമങ്ങൾക്കും നല്ല പ്രതിഫലം നൽകുമെന്നും. ( ശ്ശുമ സ്ലിഞ്ഞിര )
29:8–9

وَوَصَّيۡنَا ٱلۡإِنسَٰنَ بِوَٰلِدَيۡهِ حُسۡنٗاۖ وَإِن جَٰهَدَاكَ لِتُشۡرِكَ بِي مَا لَيۡسَ لَكَ بِهِۦ عِلۡمٞ فَلَا تُطِعۡهُمَآۚ إِلَيَّ مَرۡجِعُكُمۡ فَأُنَبِّئُكُم بِمَا كُنتُمۡ تَعۡمَلُونَ

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُدۡخِلَنَّهُمۡ فِي ٱلصَّـٰلِحِينَ

(8) മനുഷ്യനോട് അവന്റെ മാതാ പിതാക്കളെ സംബന്ധിച്ച്- (അവർക്ക്) നന്മ ചെയ്യാൻ -നാം ആജ്ഞ നൽകിയിരിക്കുന്നു; (ഹേ, മനുഷ്യാ) നിനക്ക് (യഥാർത്ഥ ത്തിൽ) യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്ക് ചേർക്കുന്നതിന് അവർ നിന്നോട് നിർബന്ധം ചെലു ത്തുന്ന പക്ഷം നീ അവരെ (രണ്ടാളെ യും) അനുസരിച്ചു പോകരുത്. എന്റെ അടുക്കലേക്കാണ് നിങ്ങളുടെ (എല്ലാവരു ടെയും) മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങൾക്ക് വൃത്താന്തം അറിയിച്ചു തരു ന്നതാകുന്നു. (9) വിശ്വസിക്കുകയും, സൽക്ക ർമ ങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാ കട്ടെ, നിശ്ചയമായും നാം അവരെ സദ്വൃത്തൻമാരിൽ ഉൾപ്പെടുത്തുന്നതാ കുന്നു. (8) നാം വസ്വിയ്യത്ത് ചെയ്തിരിക്കുന്നു, ആജ്ഞ (ശാസന, നിർദ്ദേശം) നൽകിയി രിക്കുന്നു മനുഷ്യനോട് അവന്റെ മാതാപിതാക്കളെപ്പറ്റി, നന്മയെ, നന്മ ചെയ്യാൻ അവർ രണ്ടാളും നിന്നോട് നിർബന്ധം ചെലുത്തിയാൽ, ബുദ്ധിമുട്ടി ച്ചാൽ നീ എന്നോട് പങ്കുചേർക്കുവാനായി യാതൊന്നിനെ നിനക്കില്ല അതിനെക്കുറിച്ച് ഒരറിവ്, വിവരം എന്നാൽ നീ അവരെ അനുസരിക്കരുത് എന്റെ അടുക്കലേക്കാണ് നിങ്ങളുടെ മടക്കം, മടക്കസ്ഥാനം അപ്പോൾ ഞാൻ നിങ്ങൾക്ക് വൃത്താന്തം അറിയിക്കും, ബോധ്യപ്പെടുത്തും നിങ്ങളായിരുന്ന തിനെക്കുറിച്ച് നിങ്ങൾ പ്രവർത്തിച്ചു വരുന്ന (9) വിശ്വസിച്ചവരാ കട്ടെ സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്ത നിശ്ചയമായും നാമവരെ പ്രവേശിപ്പിക്കും, ഉൾപ്പെടുത്തും സദ്വൃത്തരിൽ, സജ്ജനങ്ങളിൽ അല്ലാഹു വളരെ ഊന്നിപ്പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് മാതാപിതാക്കളോടുള്ള കടമ. മാതാപിതാക്കളോടുള്ള കടമ എത്ര വമ്പിച്ചതാണെങ്കിൽപോലും, അതിലുപരിയായ ഒന്നത്രെ അല്ലാഹുവിനോട് മനുഷ്യനുള്ള കടമ. അത് കൊണ്ടാണ് മാതാപിതാക്കളുടെ കട മയെപ്പറ്റി ഉപദേശിക്കുന്നതോടൊപ്പം, അല്ലാഹുവിനോട് പങ്കുചേർക്കുന്ന വിഷയത്തിൽ അവരെ അനുസരിച്ചുപോകരുതെന്ന് കൂടി പ്രത്യേകം ഉണർത്തുന്നത്. ക്ലഡസ്ലയവ ) ഇസ്ലാമിന്റെ ആരംഭഘട്ടത്തിൽ വിശ്വസിച്ച ഒരു സ്വഹാ ബിയാകുന്നു. അദ്ദേഹം നബി ˜ യിൽ വിശ്വസിച്ചത് നിമിത്തം അദ്ദേഹത്തിന്റെ മാതാവ് (അബൂസുഫ്യാൻ മകൾ ഹംനഃ) അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: "മാതാവിനോട് നന്മ ചെയ്യണമെന്ന് നിന്നോട് അല്ലാഹു കൽപിച്ചിട്ടില്ലേ?! അതുകൊണ്ട് ഒന്നുകിൽ ഞാൻ മരണ മടയുക, അല്ലെങ്കിൽ നീ ഇസ്ലാമിൽ അവിശ്വസിക്കുക, ഈ രണ്ടിലൊന്നുണ്ടാകുന്നതുവരെ ഞാൻ ഭക്ഷണപാനീയമൊന്നും കഴിക്കുകയില്ല.' അങ്ങനെ ഒന്ന് രണ്ട് ദിവസം കഴിഞ്ഞു. മാതാവിന് ഭക്ഷണം കൊടുക്കുവാനായി അദ്ദേഹം അവരുടെ വായ നിർബന്ധിച്ചു പിളർത്തി ക്കൊണ്ടിരിക്കുകയായി. ഈ അവസരത്തിലാണ് ഈ ആയത്ത് അവതരിച്ചത്. അദ്ദേഹം പിൻമാറുന്നില്ലെന്ന് കണ്ടപ്പോൾ മാതാവ് തന്റെ സത്യവ്രതത്തിൽനിന്ന് പിൻമാറി. (റ) തന്റെ മാതാപിതാക്കളെ വളരെയധികം സ്നേഹിക്കുന്ന ഒരാളായിരുന്നു. എന്നാൽ ഈ സന്ദർഭത്തിൽ അദ്ദേഹം പ്രസ്താവിച്ചത് "എന്റെ ഉമ്മാ! നിങ്ങൾ നൂറുവട്ടം മരിച്ചാലും എനിക്ക് എന്റെ മതം വിടുവാൻ നിവൃത്തിയില്ല' എന്നായിരുന്നു. ( മ്പഴഹ്മദവ ) "നിനക്ക് യാതൊരറിവുമില്ലാത്തതിനെ എന്നോട് പങ്കുചേർക്കുവാൻ' ( ) എന്ന് പറഞ്ഞത് ശ്രദ്ധാർഹമാകുന്നു. അല്ലാഹുവിന് യാതൊരു പങ്കുകാരും ഇല്ലെന്നുള്ളത് സുസ്ഥാപിതമായ ഒരു പരമാർത്ഥമത്രെ. എന്നിരിക്കെ, പിന്നെയെ ങ്ങനെയാണ് അവനോട് വല്ലതിനെയും പങ്കുചേർക്കുന്ന വിഷയത്തിൽ അവരെ അനുസരി ക്കുക?! ഏതെങ്കിലും തരത്തിലുള്ള ഒരു പങ്കുകാരൻ അവന് യഥാർത്ഥത്തിൽ ഉള്ളതായി നിന ക്കറിയാമായിരുന്നുവെങ്കിൽ അതനുസരിക്കുവാൻ ന്യായമുണ്ടായിരുന്നു. പക്ഷേ, അതില്ലല്ലോ. അപ്പോൾ മാതാപിതാക്കളോടുള്ള കടമ വളരെ വമ്പിച്ചതാണെങ്കിലും ഇക്കാര്യത്തിൽ അവരെ എന്നൊക്കെയാണ് ആ വാക്ക് ചൂണ്ടിക്കാട്ടുന്നത്. നിങ്ങൾ എല്ലാ വരും അല്ലാഹുവിങ്കലേക്ക് മടങ്ങി വരുന്നവരാകകൊണ്ട് ഓരോരുത്തരുടെയും കർമഫല ങ്ങൾമാതാപിതാക്കളുടെ ശിർക് കിന്റെ ഫലവും, നീ അവർക്ക് ചെയ്ത നന്മയുടെയും, നിന്റെ മതവിശ്വാസത്തിന്റെയും നിങ്ങളെ ബോധ്യപ്പെടുത്തിക്കൊള്ളാമെന്നും അല്ലാഹു തുടർന്നു പ്രസ്താവിക്കുന്നു. ഈ ആയത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരം സൂ: ലുക്വ്മാനിലും മറ്റും വരുന്നതാണ്. അസ്ലിക്കഠൃ
29:10–11

وَمِنَ ٱلنَّاسِ مَن يَقُولُ ءَامَنَّا بِٱللَّهِ فَإِذَآ أُوذِيَ فِي ٱللَّهِ جَعَلَ فِتۡنَةَ ٱلنَّاسِ كَعَذَابِ ٱللَّهِۖ وَلَئِن جَآءَ نَصۡرٞ مِّن رَّبِّكَ لَيَقُولُنَّ إِنَّا كُنَّا مَعَكُمۡۚ أَوَلَيۡسَ ٱللَّهُ بِأَعۡلَمَ بِمَا فِي صُدُورِ ٱلۡعَٰلَمِينَ

وَلَيَعۡلَمَنَّ ٱللَّهُ ٱلَّذِينَ ءَامَنُواْ وَلَيَعۡلَمَنَّ ٱلۡمُنَٰفِقِينَ

(10) മനുഷ്യരിലുണ്ട് ചില ആളു കൾ: "ഞങ്ങൾ അല്ലാഹുവിൽ വിശ്വസി ച്ചിരിക്കുന്നു' എന്ന് അവർ പറയും. എന്നാൽ, അല്ലാഹുവിന്റെ കാര്യത്തിൽ തങ്ങൾക്ക് (വല്ലതും) ഉപദ്രവം ബാധി ച്ചാൽ, ജനങ്ങളുടെ പരീക്ഷണം (മർദ്ദനം) അവർ അല്ലാഹുവിന്റെ ശിക്ഷക്ക് സമമാക്കിത്തീർക്കുന്നു! നിന്റെ രക്ഷിതാവിങ്കൽനിന്ന് വല്ല സഹായവും വന്നുവെങ്കിലോ, അവർ പറയും: "നിശ്ചയമായും ഞങ്ങൾ നിങ്ങ ളുടെ (സത്യവിശ്വാസികളുടെ) കൂടെ യായിരുന്നു' എന്ന്. ലോകരുടെ ഹൃദ യങ്ങളിൽ ഉള്ളതിനെക്കുറിച്ച് അല്ലാഹു നല്ല വണ്ണം അറിയുന്നവനല്ലയോ?! (11) വിശ്വസിച്ചിട്ടുള്ളവരെ അല്ലാഹു തീർച്ചയായും അറിയുന്നു; കപടവി ശ്വാസികളെയും അവൻ തീർച്ച യായും അറിയും. (10) മനുഷ്യരിലുണ്ട് ചിലർ, ഒരു തരക്കാർ അവർ (അവൻ) പറ യും, പറയുന്ന ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു അല്ലാഹുവിൽ എന്നാൽ അവൻ ഉപദ്രവിക്കപ്പെട്ടാൽ, അവന് ഉപദ്രവം ബാധിച്ചാൽ അല്ലാഹുവിന്റെ കാര്യത്തിൽ അവൻ (അവർ) ആക്കും (ഗണിക്കും) മനുഷ്യരുടെ പരീക്ഷണം, കുഴപ്പം (മർദ്ദനം) അല്ലാഹുവിന്റെ ശിക്ഷയെപ്പോലെ, ശിക്ഷക്ക് സമം വന്നു വെങ്കിൽ വല്ല സഹായവും നിന്റെ റ∫ിന്റെ പക്കൽനിന്ന് നിശ്ചയമായും നിശ്ചയമായും ഞങ്ങളായിരുന്നു നിങ്ങളുടെ കൂടെ അല്ലാഹു അല്ലയോ നല്ലവണ്ണം അറിയുന്നവൻ യാതൊന്നിനെപ്പറ്റി നെഞ്ഞുകളിൽ (ഹൃദയങ്ങളിൽ) ഉള്ള ലോകരുടെ (11) തീർച്ചയായും അല്ലാഹു അറിയും, അറിയുന്നു വിശ്വസിച്ചവരെ അല്ലാഹു തീർച്ച യായും അറിയുകയും ചെയ്യും കപടവിശ്വാസികളെ സത്യവിശ്വാസത്തെ സംബന്ധിച്ചിടത്തോളം, യഥാർത്ഥവിശ്വാസി അവി ശ്വാസി (കാഫിർ), കപടവിശ്വാസി (മുനാഫിക്വ്) ഇങ്ങനെ മൂന്ന് തരക്കാരാണുള്ളത്. പ്രധാ നമായും ആദ്യത്തെ രണ്ട് തരക്കാരെക്കുറിച്ചായിരുന്നു ഇതിനുമുമ്പ് പ്രസ്താവിച്ചത്. മുനാ ഫിക്വുകളെക്കുറിച്ചാണ് ഇവിടെ പറയുന്നത്. താൽക്കാലിക ഗുണത്തെ ഓർത്തു ഞാനും വിശ്വസിച്ചിരിക്കുന്നുവെന്ന് പറഞ്ഞു സത്യവിശ്വാസികളുടെ കൂട്ടത്തിൽ നടക്കുമെങ്കിലും, വിശ്വാ സത്തിന്റെ പേരിൽ ജനങ്ങളിൽനിന്ന് വല്ല ഉപദ്രവമോ മർദ്ദനമോ ബാധിച്ചാൽ അക്ഷമനാ യിത്തീരുക, കേവലം തുച്ഛവും, സ്വാഭാവികവുമായ ആ വിഷമങ്ങളെ അല്ലാഹുവിങ്കൽനി ന്നുള്ള ഭയങ്കര ശിക്ഷയെന്നോണം പരിഗണിക്കുക, നേരെമറിച്ച് സത്യവിശ്വാസികളുടെ ഭാഗത്ത് വല്ല വിജയമോ മറ്റ് ഗുണമോ കിട്ടിക്കാണുമ്പോൾ തങ്ങളും അതിൽ അവകാശി കളും പങ്കുകാരുമാണെന്ന് അഭിനയിക്കുകയും ചെയ്യുക ഇതാണിവരുടെ പ്രധാനലക്ഷ ണം. എന്നാൽ, എല്ലാ രഹസ്യപരസ്യങ്ങളും അറിയുന്ന അല്ലാഹുവിന്നുണ്ടോ ഇതെല്ലാം അജ്ഞാതമായിത്തീരുന്നു?!
29:12–13

وَقَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُواْ ٱتَّبِعُواْ سَبِيلَنَا وَلۡنَحۡمِلۡ خَطَٰيَٰكُمۡ وَمَا هُم بِحَٰمِلِينَ مِنۡ خَطَٰيَٰهُم مِّن شَيۡءٍۖ إِنَّهُمۡ لَكَٰذِبُونَ

وَلَيَحۡمِلُنَّ أَثۡقَالَهُمۡ وَأَثۡقَالٗا مَّعَ أَثۡقَالِهِمۡۖ وَلَيُسۡـَٔلُنَّ يَوۡمَ ٱلۡقِيَٰمَةِ عَمَّا كَانُواْ يَفۡتَرُونَ

(12) അവിശ്വസിച്ചവർ വിശ്വസി ച്ചവരോട് പറയുകയാണ്: "നിങ്ങൾ ഞങ്ങളുടെ മാർഗം പിൻപറ്റുവിൻ, നിങ്ങളുടെ തെറ്റുകുറ്റങ്ങൾ ഞങ്ങൾ ഏറ്റെടുക്കുകയും ചെയ്തുകൊള്ളാം' എന്ന്! (വാസ്തവത്തിൽ) അവരുടെ തെറ്റുകുറ്റങ്ങളിൽനിന്ന് യാതൊന്നും തന്നെ അവർ ഏറ്റെടുക്കുന്നവരല്ലതന്നെ. നിശ്ചയമായും അവർ കളവ് പറയുന്നവരാകുന്നു. (13) (അത്രയുമല്ല,) തങ്ങളുടെ ഭാരങ്ങളും, തങ്ങളുടെ ഭാരങ്ങളോ ടൊപ്പം (വേറെ) കുറെ ഭാരങ്ങളും തീർച്ചയായും അവർ വഹിക്കേണ്ടതാ യിവരും. അവർ (കളവ്) കെട്ടിച്ചമച്ചി രുന്നതിനെപ്പറ്റി ക്വിയാമത്ത് നാളിൽ അവർ തീർച്ചയായും ചോദ്യം ചെയ്യപ്പെ ടുന്നതുമാണ്. (12) പറയുന്നു അവിശ്വസിച്ചവർ വിശ്വസിച്ചവരോട് നിങ്ങൾ പിൻപറ്റുവിൻ ഞങ്ങളുടെ മാർഗം ഞങ്ങൾ ഏറ്റെടുക്കുകയും ചെയ്യാം നിങ്ങളുടെ തെറ്റുകളെ അവരല്ലതാനും ഏറ്റെടുക്കുന്നവർ അവരുടെ തെറ്റുകുറ്റങ്ങളിൽനിന്ന് യാതൊന്നുംതന്നെ നിശ്ചയമായും അവർ കളവ് പറയുന്നവർതന്നെ (13) നിശ്ചയമായും അവർ ഏറ്റെ ടുക്കും, വഹിക്കേണ്ടിവരും, പേറും തങ്ങളുടെ ഭാരങ്ങളെ കുറെ ഭാരങ്ങളും അവരുടെ ഭാരങ്ങളുടെ കൂടെ നിശ്ചയമായും അവർ ചോദ്യം ചെയ്യപ്പെടും ക്വിയാമത്ത് നാളിൽ അവരായിരുന്നതിനെപ്പറ്റി കെട്ടിച്ചമച്ചി രുന്ന, കളവ് കെട്ടിയിരുന്ന സത്യവിശ്വാസികളോട് അവിശ്വാസികൾ പറയാറുള്ള ഒരു വാക്യവും, അതിന് അല്ലാ ഹുവിന്റെ പക്കൽനിന്നുള്ള മറുപടിയുമാണ് മുകളിൽ കാണുന്നത്. മറ്റുള്ളവരെ സൽപമ്ലാവിൽനിന്ന് തെറ്റിച്ചു കളയുവാൻ വേണ്ടി വക്രബുദ്ധികളാൽ അനുവർത്തിക്കപ്പെടുന്ന വിവിധ നയങ്ങ ളിൽപെട്ട ഒന്നാണ് ഇതും. തങ്ങളെപ്പോലെ എല്ലാവരും വഴിപിഴച്ചു കാണണമെന്നാഗ്രഹി ക്കുക ദുർജ്ജനങ്ങളുടെ സ്വഭാവമാണ്. മതഭക്തിയില്ലാത്ത മുസ്ലിം നാമധാരികളായ ചില ആളുകൾ, അല്പജ്ഞരും, ശുദ്ധഗതിക്കാരുമായ ആളുകളോടും ഈ നയം ഉപയോഗിക്കാറു ണ്ട്. യഥാർത്ഥത്തിൽ ഇസ്ലാം വിരോധിച്ചതും തങ്ങളുടെ യുക്തിന്യായങ്ങൾക്ക് യോജിക്കാ ത്തതുമായ ചില കാര്യങ്ങളെ സാധാരണക്കാരെക്കൊണ്ട് അംഗീകരിപ്പിക്കുവാൻവേണ്ടി, അതൊന്നും മതദൃഷ്ട്യാ വിരോധമില്ലാത്തതാണെന്നും, അത് അംഗീകരിച്ചതുകൊണ്ടു ണ്ടാകുന്ന കുറ്റം തങ്ങൾ ഏറ്റുകൊള്ളാമെന്നും പറഞ്ഞു അവർ പൊതുജനങ്ങളെ ധൈര്യപ്പെ ടുത്തുന്നത് കാണാം. അങ്ങനെയുള്ളവർക്കും ഈ വചനങ്ങളിൽ താക്കീതുണ്ട്. എന്നാൽ, ഓരോരുത്തന്റെയും കുറ്റം അവൻതന്നെ വഹിക്കണമെന്നും, ഒരാൾ ചെയ്ത കുറ്റത്തിന് വേറൊരാൾ ശിക്ഷിക്കപ്പെടുകയില്ലെന്നും ഉളളത് അല്ലാഹുവിന്റെ ഉറച്ച നിയമമ ത്രെ. എന്നാൽ, സ്വയം ദുർമാർഗത്തിൽ പതിക്കുകയും, മറ്റുള്ളവരെക്കൂടി വഴിപിഴപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യുന്ന ഇവർ കൂടുതൽ കുറ്റഭാരം വഹിക്കേണ്ടിവരുന്നതുമാകുന്നു. കാര ണം, മറ്റുള്ളവരെ വഴിപിഴപ്പിക്കുവാൻ പരിശ്രമം നടത്തിയതിന്റെ പേരിലും, ദുർമാർഗത്തിന് വേണ്ടി പ്രചാരം ചെയ്തതിന്റെ പേരിലും, അതിനായി കളവ് കെട്ടിച്ചമച്ചതിന്റെ പേരിലും ഇവർ ശിക്ഷാർഹരാകുന്നു. "തങ്ങളുടെ ഭാരങ്ങളോടൊപ്പം വേറെയും കുറെ ഭാരങ്ങൾ അവർ വഹിക്കേണ്ടിവരും' എന്ന് പറഞ്ഞത് അതുകൊണ്ടാണ്. നബി ˜ പറയുന്നത് കാണുക: (ഒരാൾ സൻമാർഗത്തിലേക്ക് ക്ഷണിക്കുന്നപക്ഷം അവനെ പിൻപറ്റുന്നവർക്കുണ്ടാകുന്ന പ്രതിഫലം പോലെയുള്ള പ്രതിഫലം അവന്നുണ്ടായിരിക്കുന്നതാണ്. അവരുടെ പ്രതിഫല ങ്ങളിൽ അത് യാതൊരു കുറവും വരുത്തുന്നതല്ല. ഒരാൾ ദുർമാർഗത്തിലേക്ക് ക്ഷണിക്കുന്ന പക്ഷം അവനെ പിൻപറ്റുന്നവർക്കുണ്ടാകുന്ന കുറ്റം പോലെയുള്ള കുറ്റം അവന്നുമുണ്ടായി രിക്കും. അവരുടെ കുറ്റങ്ങളിൽ അത് യാതൊരു കുറവും വരുത്തുകയുമില്ല. (മു.) ചില ൽഞ്ചച്ഛഖ യ്യല (ക്വിയാമത്ത് നാൾവരെ അവനെ പിൻപറ്റുന്നവരു ടെ) എന്നാണുള്ളത്. ഈ ഹദീഥിൽനിന്ന് 13-ാം ആയത്തിന്റെ ഉദ്ദേശ്യം കൂടുതൽ വ്യക്തമാ കുന്നു. വിഭാഗം - 2
29:14–15

وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَلَبِثَ فِيهِمۡ أَلۡفَ سَنَةٍ إِلَّا خَمۡسِينَ عَامٗا فَأَخَذَهُمُ ٱلطُّوفَانُ وَهُمۡ ظَٰلِمُونَ

فَأَنجَيۡنَٰهُ وَأَصۡحَٰبَ ٱلسَّفِينَةِ وَجَعَلۡنَٰهَآ ءَايَةٗ لِّلۡعَٰلَمِينَ

(14) നൂഹിനെ നാം അദ്ദേഹ ത്തിന്റെ ജനതയിലേക്ക് അയക്കുകയു ണ്ടായി; എന്നിട്ട് അദ്ദേഹം അവരിൽ അമ്പത് സംവത്സരം ഒഴിച്ച് ആയിരം കൊല്ലം കഴിഞ്ഞുകൂടി. അങ്ങനെ, അവർ അക്രമികളായിരിക്കവെ ജലപ്രളയം അവരെ പിടികൂടി. (15) അപ്പോൾ, അദ്ദേഹത്തെയും, (അദ്ദേഹത്തോടൊപ്പം) കപ്പലിലുള്ളവ രെയും നാം രക്ഷപ്പെടുത്തി. അത് ധ ആ സംഭവം പ നാം ലോകർക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. (14) തീർച്ചയായും നാം അയക്കുകയുണ്ടായി നൂഹിനെ തന്റെ ജനതയിലേക്ക് എന്നിട്ട് അദ്ദേഹം കഴിഞ്ഞുകൂടി, താമസിച്ചു അവരിൽ ആയിരം കൊല്ലം അമ്പതൊഴിച്ച് സംവത്സരം എന്നിട്ട് അവർക്ക് പിടി പെട്ടു ജലപ്രളയം അവരായിരിക്കെ അക്രമികൾ (15) അപ്പോൾ നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി കപ്പലിലുള്ളവരെയും നാമ തിനെ ആക്കുകയും ചെയ്തു ഒരു ദൃഷ്ടാന്തം ലോകർക്ക് 950 കൊല്ലക്കാലം ബഹുമാനപ്പെട്ട നൂഹ് നബി (അ) തന്റെ ജനതയെ തൗഹീദിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചത് മുതൽ ജലപ്രളയം ഉണ്ടാ യത് വരെയുള്ള കാലമായിരിക്കും ഇത് എന്നാണ് ഈ വചനത്തിൽനിന്ന് മനിലാകുന്നത്. അപ്പോൾ അതിന് മുമ്പും പിമ്പുമായി കുറച്ച് കാലംകൂടി അദ്ദേഹം ജീവിച്ചിരുന്നിരിക്കണം . ഏതായാലും മുൻകാലത്തുള്ളവർ ഇന്നത്തെക്കാൾ അധികം ജീവിച്ചിരിക്കാറുണ്ടായിരു ബൈബ്ൾ പറയുന്നത് ഇങ്ങനെയാണ്: "ജലപ്രളയത്തിന്റെ ശേഷം നോഹ മുന്നൂറ്റമ്പത് സംവത്സരം ജീവിച്ചിരുന്നു. നോഹയുടെ ആയുഷ്ക്കാലം ആകെ തൊള്ളാ യിരത്തമ്പത് സംവത്സരമായിരുന്നു. പിന്നെ അവൻ മരിച്ചു (ഉൽപ്പത്തി 9: 28, 29.) ചരിത്രങ്ങളിൽനിന്നറിയാവുന്നതാണ്. ഇതിന് ശാസ്ത്രീയമായി ത്തന്നെ ചില കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടുകാണാം. നൂഹ് നബി (അ)യുടെ ആയു ഷ്ക്കാലം ചരിത്രത്തിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഒരു ഉദാഹരണമായിരിക്കുകയും ചെയ് യാം. ഇത്രയും ദീർഘിച്ച കാലത്തെ പ്രബോധനം അദ്ദേഹം നടത്തിയിട്ടും കുറഞ്ഞ ആളു എൺപത് പേരാണെന്ന് പറയപ്പെടുന്നു -മാത്രമാണ് അദ്ദേഹത്തിൽ വിശ്വസിച്ചത്. ജനത ആകമാനം അദ്ദേഹത്തെ നിഷേധിക്കുകയും ധിക്കരിക്കുകയും ചെയ്ത പ്പോഴാണ് അല്ലാഹുവിന്റെ കൽപന പ്രകാരം അദ്ദേഹം കപ്പൽ നിർമിച്ചതും ജലപ്രളയമു ണ്ടായതും. ഹൂദ്, തുടങ്ങിയ സൂറത്തുകളിൽ ഇൗ സംഭവത്തെപ്പറ്റി കുറെ വിവരം നാം കാണുകയുണ്ടായി. എനിയും ചില സൂറത്തുകളിൽ വീണ്ടും കൂടുതൽ വിവരം കാണാവുന്നതുമാണ്. പ്രസ്താവനക്ക് യോജിക്കാത്ത ഭാഗം നമുക്ക് സ്വീകരിപ്പാൻ നിവൃ ത്തിയില്ല.
29:16–18

وَإِبۡرَٰهِيمَ إِذۡ قَالَ لِقَوۡمِهِ ٱعۡبُدُواْ ٱللَّهَ وَٱتَّقُوهُۖ ذَٰلِكُمۡ خَيۡرٞ لَّكُمۡ إِن كُنتُمۡ تَعۡلَمُونَ

إِنَّمَا تَعۡبُدُونَ مِن دُونِ ٱللَّهِ أَوۡثَٰنٗا وَتَخۡلُقُونَ إِفۡكًاۚ إِنَّ ٱلَّذِينَ تَعۡبُدُونَ مِن دُونِ ٱللَّهِ لَا يَمۡلِكُونَ لَكُمۡ رِزۡقٗا فَٱبۡتَغُواْ عِندَ ٱللَّهِ ٱلرِّزۡقَ وَٱعۡبُدُوهُ وَٱشۡكُرُواْ لَهُۥٓۖ إِلَيۡهِ تُرۡجَعُونَ

وَإِن تُكَذِّبُواْ فَقَدۡ كَذَّبَ أُمَمٞ مِّن قَبۡلِكُمۡۖ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ

(16) ഇബ്റാഹീമിനെയും (ഓർക്കു ക), അദ്ദേഹം തന്റെ ജനതയോട് (ഇ പ്രകാരം) പറഞ്ഞ സന്ദർഭം: "നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ, അവനെ സൂക്ഷിക്കുകയും ചെയ്യുവിൻ. അതാണ് നിങ്ങൾക്ക് നല്ലത്നിങ്ങൾ (വാ സ്തവം) അറിയുന്നുവെങ്കിൽ! (17) "നിങ്ങൾ അല്ലാഹുവിന് പുറമെ (ചില) വിഗ്രഹങ്ങളെയാണ് ആരാധിച്ചുവരുന്നത്; നിങ്ങൾ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു. നിശ്ച യമായും അല്ലാഹുവിന്ന് പുറമെ നിങ്ങൾ ആരാധിച്ചുവരുന്നവർ (ആ രും) നിങ്ങൾക്ക് യാതൊരു ഉപജീവ നവും അധീനമാക്കുന്നില്ല. അതു കൊണ്ട് നിങ്ങൾ ഉപജീവനത്തിന് അല്ലാഹുവിങ്കൽ അന്വേഷിക്കുവിൻ, അവനെ നിങ്ങൾ ആരാധിക്കുകയും, അവനോട് നന്ദികാണിക്കുകയും ചെയ്യു വിൻ. അവങ്കലേക്കത്രെ നിങ്ങൾ മടക്കപ്പെ ടുന്നത്. (18) "നിങ്ങൾ കളവാക്കുകയാണെ ങ്കിൽ, നിങ്ങളുടെ മുമ്പ് പല സമു ദായ ങ്ങളും കളവാക്കുകയുണ്ടായിട്ടുണ്ട്. ദൈവദൂതന്റെ പ മേൽ വ്യക്തമായ പ്രബോധനമല്ലാതെ (കട മ) ഇല്ല.' (16) ഇബ്റാഹീമിനെയും അദ്ദേഹം പറഞ്ഞപ്പോൾ തന്റെ ജനത യോട് നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ അവനെ സൂക്ഷിക്കു കയും ചെയ്യുവിൻ അതാണ് നിങ്ങൾക്ക് നല്ലത് നിങ്ങളാണെങ്കിൽ നിങ്ങൾ അറിയുന്നു (എങ്കിൽ) (17) നിശ്ചയമായും നിങ്ങൾ ആരാധി ക്കുന്നു അല്ലാഹുവിന് പുറമെ ചില വിഗ്രഹങ്ങളെ നിങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു, പടച്ചുണ്ടാക്കുന്നു വ്യാജം നിശ്ചയമായും യാതൊ രുകൂട്ടർ നിങ്ങൾ ആരാധിക്കുന്നു അല്ലാഹു വിന് പുറമെ അവർ സ്വാധീനമാക്കുന്നില്ല, ഉടമയാക്കുന്നില്ല (ശക്തരല്ല) നിങ്ങൾക്ക് ആഹാരം, ഉപജീവനം അതുകൊണ്ട് നിങ്ങൾ അന്വേഷിക്കുവിൻ അല്ലാഹുവിങ്കൽ ഉപജീവനം, ആഹാരം അവനെ ആരാധിക്കുകയും ചെയ്യുവിൻ അവനോട് നന്ദികാണിക്കയും ചെയ്യുവിൻ അവങ്കലേക്കത്രെ, അവനിലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നു (18) നിങ്ങൾ വ്യാജമാ ക്കുന്ന പക്ഷം എന്നാൽ കളവാക്കിയിട്ടുണ്ട് പല സമുദായങ്ങൾ നിങ്ങൾക്ക് മുമ്പ് റസൂലിന്റെ മേൽ ഇല്ല എത്തിച്ചുകൊടുക്കൽ (പ്ര ബോധനം) അല്ലാതെ സ്പഷ്ടമായ "നിങ്ങൾ വ്യാജം സൃഷ്ടിച്ചുണ്ടാക്കുകയും ചെയ്യുന്നു' ( ) എന്ന് ഇബ്റാഹീം നബി (അ) അവരോട് പറഞ്ഞത് വളരെ അർത്ഥവത്താകുന്നു. സ്വന്തം കൈകളാൽ നിർമിക്ക പ്പെട്ടതും, കേൾക്കുകയോ കാണുകയോ ചെയ്യാത്തതും, ഉപകാരമോ അപകാരമോ ചെയ്യാൻ കഴിവില്ലാത്തതുമായ നിർജ്ജീവ വസ്തുക്കളെ ദൈവങ്ങളെന്നും, ആരാധ്യൻമാരെന്നും നിശ്ച യിച്ചു അവയുടെ മുമ്പിൽ ഭക്തിയാരാധനകളും, അപേക്ഷകളും അർപ്പി ക്കുന്നതിൽപരം വ്യാജനിർമാണം മറ്റെന്താണുള്ളത്?! ചില പ്രത്യേക ദേവീദേവൻമാരുടെ പ്രതിമയെന്ന സങ്കൽപത്തിൽ അവയ്ക്ക് ചില നാമകരണങ്ങൾ ചെയ്യുന്നതും, അവയുടെ പേരിൽ -അവയുടെ പ്രസാദം, അനുഗ്രഹം, കോപശാപങ്ങൾ ആദിയായവയെ സ്ഥാപിക്കു ന്നപലതരം കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതും വിഗ്രഹകാരാധകൻമാരുടെ പതിവാണ്. ഓരോ വിഗ്രഹത്തിനും മറ്റേതിന്നില്ലാത്ത മഹത്വങ്ങളും കഴിവുകളും അവർ വെച്ചുകെട്ടി യിട്ടുണ്ടാവും. ചുരുക്കിപ്പറഞ്ഞാൽ അടിതൊട്ട് മുടിയോളം വ്യാജത്തിൻമേൽ കെട്ടിപ്പടുത്തു വ്യാജത്തിൽമാത്രം നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണ് വിഗ്രഹപ്രസ്ഥാനമെന്ന് നിഷ്പക്ഷ മായി ചിന്തിക്കുന്ന ഏത് ബുദ്ധി ജീവികൾക്കും മനിലാക്കാവുന്നതാണ്. നിലനിന്നുവരുന്ന അതേമാതിരി പല കള്ളക്കഥകളും, വ്യാജ പ്രസ്താവനകളും ചില മഹാത്മാക്കളുടെ പേരിൽ ഇന്ന് മുസ്ലിംകൾക്കിടയിലും പ്രചാരത്തി ലുണ്ടെന്നത് ഏറ്റവും ഖേദകരമായ ഒരു പരമാർത്ഥമത്രെ. അവയുടെ അടിസ്ഥാ നത്തിലാണ് ശിർക്ക്പരമായ പല പ്രവർത്തനങ്ങളും കാലക്രമത്തിൽ മുസ്ലിംകൾക്കിടയിൽ പടർന്നുപിടി ച്ചത്. ചിലപ്പോൾ, മരണപ്പെട്ടുപോയ മഹാത്മാക്കളോ, ജീവിച്ചിരിപ്പുള്ള വ്യക്തികളോ അല്ലാ ത്തതനി നാമങ്ങളെച്ചൊല്ലിയും ഇത്തരം കെട്ടുകഥകളും പ്രാർത്ഥനാ വഴിപാടുകളും, കർമങ്ങളും നടന്നുവരുന്നു. ( അല്ലാഹുവിൽ ശരണം!) അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിച്ചുവരുന്നവരാരും തന്നെ നിങ്ങളുടെ ജീവിത ത്തിന് അനിവാര്യമായ ആഹാരം തരുവാൻ ശക്തരല്ല. ആഹാരം നൽകുന്നവൻ അല്ലാഹു മാത്രമാണ്. ആകാശത്ത് നിന്ന് മഴ പെയ്യിപ്പിച്ചു ഭൂമിയെ ഉൽപാദനയോഗ്യമാക്കുന്നതും, ആഹാരങ്ങൾ ഉൽപ്പാദിപ്പിക്കുന്നതും അവൻ മാത്രമാണ്. എന്നിരിക്കെ, ഉപജീവനമാർഗം അന്വേ ഷിക്കേണ്ടതും, അതിനപേക്ഷിക്കേണ്ടതും അവനോടത്രെ. അത് പോലെത്തന്നെ, ജനങ്ങ ളുടെ സ്രഷ്ടാവും, രക്ഷിതാവുമെല്ലാം അവൻ മാത്രമായിരിക്കെ ജനങ്ങളുടെ എല്ലാ വിധേ നയുമുള്ള ആരാധനയും, കൂറും, ഭക്തിയും അവന് മാത്രം അവകാശപ്പെട്ടതാണ്. ഇൗ നന്മ മായ യാഥാർത്ഥ്യത്തിനും, സ്പഷ്ടമായ യുക്തിത്വത്തിനും കടകവിരുദ്ധമാണ് നിങ്ങ ളുടെ പ്രവർത്തനങ്ങൾ. ഇൗ നില നിങ്ങൾ കൈവിടാത്തപക്ഷം, നിങ്ങൾക്ക് രക്ഷകിട്ടുമെന്ന് നിങ്ങൾ കരുതേണ്ട. നിങ്ങളെല്ലാം അല്ലാഹുവിങ്കലേക്ക് തന്നെ മടങ്ങിച്ചെല്ലേണ്ടതുണ്ട്. അവൻ നിങ്ങളുടെമേൽ തീർച്ചയായും നടപടിയെടുക്കും. ഇതൊക്കെ അറിഞ്ഞിട്ട് പിന്നെയും നിങ്ങൾ നിങ്ങളുടെ ഇതേ നിലപാട് തുടരുകയാണെങ്കിൽ, നിങ്ങളുടെ മുമ്പും ഇത് പോലെ ദൈവ ദൂതൻമാരെ നിഷേധിച്ച ജനങ്ങളുടെ അനുഭവങ്ങൾ നിങ്ങൾക്കുമുണ്ടാവും. ദൈവദൂതൻമാർക്ക് സത്യപ്രബോധനം ചെയ്യുക എന്ന ബാദ്ധ്യത മാത്രമേയുള്ളൂ എന്നൊക്കെ ഇബ്റാഹീം നബി (അ) ജനങ്ങളെ താക്കീത് ചെയ്യുകയാണ്. ഇബ്റാഹീം നബി (അ)യുടെ പ്രസ്താവന വിശദീക രണമെന്നോണംതൗഹീദിൽ വിശ്വസിക്കാത്ത എല്ലാ സത്യനിഷേധികളെയും അഭിമുഖീ പറയുന്നു:-
29:19–21

أَوَلَمۡ يَرَوۡاْ كَيۡفَ يُبۡدِئُ ٱللَّهُ ٱلۡخَلۡقَ ثُمَّ يُعِيدُهُۥٓۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ

قُلۡ سِيرُواْ فِي ٱلۡأَرۡضِ فَٱنظُرُواْ كَيۡفَ بَدَأَ ٱلۡخَلۡقَۚ ثُمَّ ٱللَّهُ يُنشِئُ ٱلنَّشۡأَةَ ٱلۡأٓخِرَةَۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

يُعَذِّبُ مَن يَشَآءُ وَيَرۡحَمُ مَن يَشَآءُۖ وَإِلَيۡهِ تُقۡلَبُونَ

(19) അല്ലാഹു സൃഷ്ടിയെ ആദ്യ മായുണ്ടാക്കുന്നത് എങ്ങനെയാണെന്ന് അവർ കാണുന്നില്ലേ?! പിന്നീട് അവ നത് (രണ്ടാമതും) ആവർത്തിക്കുന്നു. നിശ്ചയമായും അത് അല്ലാഹുവിന് (20) പറയുക: "നിങ്ങൾ ഭൂമിയിൽ സഞ്ചരി(ച്ചു നോ)ക്കുവിൻ, എന്നിട്ട് അവൻ എങ്ങനെയാണ് സൃഷ്ടി തുട ങ്ങിയിരിക്കുന്നതെന്ന് നോ(ക്കി മനിലാ) അല്ലാഹു അവസാ നത്തെ ഉഗ്ഗവം ഉഗ്ഗവിപ്പിക്കുന്നതാണ്. നിശ്ചയമായും, അല്ലാഹു എല്ലാ കാര്യ ത്തിന്നും കഴിവുള്ളവനാകുന്നു. (19) അവർ കാണുന്നില്ലേ, കണ്ടിട്ടില്ലേ എങ്ങനെയാണ് അല്ലാഹു ആദ്യമായുണ്ടാക്കുന്നത്, ആരംഭമാക്കുന്നത് സൃഷ്ടിയെ പിന്നെ അവനത് ആവർത്തിക്കുന്നു, മടക്കിയുണ്ടാക്കുന്നു നിശ്ചയമായും അത് അല്ലാഹു വിന്റെ മേൽ (20) നീ പറയുക നിങ്ങൾ സഞ്ചരിക്കുവിൻ, നട ക്കുവിൻ ഭൂമിയിൽ എന്നിട്ട് നിങ്ങൾ നോക്കുവിൻ എങ്ങനെയാണ് അവൻ ആരംഭിച്ചിരിക്കുന്നത്, ആദ്യം ചെയ്തത് സൃഷ്ടിയെ പിന്നീട് അല്ലാഹു ഉഗ്ഗവിപ്പിക്കുന്നു അവസാനത്തെ ഉഗ്ഗവിപ്പിക്കൽ, ഉണ്ടാക്കൽ നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണ് മനുഷ്യൻ കണ്ണ് തുറന്നു വെളിയിലേക്ക് ദൃഷ്ടിപതിക്കട്ടെ! കാലെടുത്ത് ഭൂമിയിലൂടെ സഞ്ചരിച്ചുനോക്കട്ടെ! ഉന്നതമായ ആകാശം, കണക്കറ്റ നക്ഷത്രഗ്രഹങ്ങൾ, ചലിക്കുന്നതും അല്ലാത്തതുമായ വൻഗോളങ്ങൾ, പർവ്വതങ്ങൾ, മൈതാനങ്ങൾ, വൃക്ഷങ്ങൾ, കായ്കനികൾ, അരുവികൾ, സമുദ്രങ്ങൾ, മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികൾ എന്നിങ്ങനെ എണ്ണി പ്പറഞ്ഞവസാനിപ്പിക്കുവാൻ കഴിയാത്ത പലതും അവർക്ക് കാണാം. അവയെല്ലാം ശുദ്ധശൂന്യ തയിൽനിന്ന് സൃഷ്ടിച്ചുണ്ടാക്കിയ ഒരു മഹാ ശക്തിയുണ്ടല്ലോ. വ്യവസ്ഥാപിതമായ നിലയിൽ നിലനിന്നുപോരുന്ന ഇവയെല്ലാം സ്വയമങ്ങ് അസ്തിത്വം പൂണ്ടതാണെന്നുവെച്ച് തൃപ്തിയടയുവാൻ മനുഷ്യബുദ്ധിക്ക് സാദ്ധ്യമല്ലതന്നെ. തൃപ്തിയടയുവാൻ കഴിയുന്നവ രുണ്ടെങ്കിൽ അവരുടെ ബുദ്ധി മനുഷ്യബുദ്ധിയല്ലെന്ന് വേണം പറയുവാൻ. മുമ്പുണ്ടായി രുന്ന ഒരു മാതൃകയോ, ഏതെങ്കിലും ഒന്നിന്റെ സഹായമോ കൂടാതെ പുത്തനായും, ആദ്യമായും അവയെല്ലാം നിർമിച്ചുണ്ടാക്കിയ ആ സർവ്വശക്തനായ കർത്താവ് തന്നെ, അവ യുടെ നാശത്തിന് ശേഷം അവയ്ക്കൊരു പുതിയ ഘടനാവ്യവസ്ഥയും നൽകും. അവരുടെ മരണത്തിന് ശേഷം അവർക്കൊരു പുതിയ ജീവിതവും നൽകും. ആദ്യത്തെ സൃഷ്ടിയുടെ കർത്താവായ അവന് രണ്ടാമത്തെ സൃഷ്ടിയുടെ കാര്യം കൂടുതൽ ല്ലോ. ) ( 21 പ അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കും; അവൻ ഉദ്ദേശിക്കു ന്നവർക്ക് അവൻ കരുണ ചെയ്യും. അവ ങ്കലേക്ക് തന്നെ നിങ്ങൾ തിരിച്ചുകൊ ണ്ടുവരപ്പെടുകയും ചെയ്യും.
29:22–23

وَمَآ أَنتُم بِمُعۡجِزِينَ فِي ٱلۡأَرۡضِ وَلَا فِي ٱلسَّمَآءِۖ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِيّٖ وَلَا نَصِيرٖ

وَٱلَّذِينَ كَفَرُواْ بِـَٔايَٰتِ ٱللَّهِ وَلِقَآئِهِۦٓ أُوْلَـٰٓئِكَ يَئِسُواْ مِن رَّحۡمَتِي وَأُوْلَـٰٓئِكَ لَهُمۡ عَذَابٌ أَلِيمٞ

(22) ഭൂമിയിലാകട്ടെ, ആകാശ ത്തിലാകട്ടെ, നിങ്ങൾ (അവനെ) അസാദ്ധ്യമാക്കുന്നവരല്ല: അല്ലാഹു വിന് പുറമെ ഒരു രക്ഷകർത്താവാക ട്ടെ, ഒരു സഹായകനാകട്ടെ, നിങ്ങൾക്കി ല്ലതാനും. വിഭാഗം - 3 (23) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങ ളിലും, അവനുമായി കണ്ടുമുട്ടുന്ന തിലും അവിശ്വസിച്ചവരാകട്ടെ, അക്കൂ ട്ടർ എന്റെ (അല്ലാഹുവിന്റെ) കാരുണ്യ ത്തെസംബന്ധിച്ച് ആശ വെടിഞ്ഞിരിക്കുക യാണ്: അക്കൂട്ടർക്ക് വേദനയേറിയ ശിക്ഷയും ഉണ്ട്. (21) അവൻ ശിക്ഷിക്കും, ശിക്ഷിക്കുന്നു അവൻ ഉദ്ദേശിക്കുന്നവരെ അവൻ കരുണയും ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവനിലേക്ക് തന്നെ നിങ്ങൾ തിരിച്ചുകൊണ്ടുവരപ്പെടുകയും ചെയ്യും (22) നിങ്ങളല്ല അസാധ്യമാക്കുന്നവർ (പരാജയപ്പെടുത്തുന്നവർ) ഭൂമിയിൽ ആകാ ശത്തിലുമില്ല നിങ്ങൾക്ക് ഇല്ലതാനും അല്ലാഹുവിനെക്കൂടാതെ ഒരു രക്ഷകർത്താവും, ബന്ധുവും ഒരു സഹായകനും ഇല്ല (23) അവിശ്വസിച്ചവർ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ അവനുമായി കണ്ട് മുട്ടുന്നതിലും അക്കൂട്ടർ നിരാശപ്പെട്ടിരിക്കുന്നു, ആശ വെടിഞ്ഞിരിക്കുന്നു എന്റെ കാരുണ്യത്തിൽനിന്ന് അക്കൂട്ടർ അവർക്കുണ്ട് വേദനയേറിയ ശിക്ഷ മേൽ പ്രസ്താവിച്ചത് പോലുള്ള യാഥാർത്ഥ്യങ്ങളും, വ്യക്തമായ ന്യായങ്ങളും നിര ത്തിവെച്ചുകൊണ്ട് ഇബ്റാഹീം നബി (അ) തന്റെ ജനതയെ വളരെ ശക്തിപൂർവ്വം ഉപ ദേശിച്ചു.
29:24

فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱقۡتُلُوهُ أَوۡ حَرِّقُوهُ فَأَنجَىٰهُ ٱللَّهُ مِنَ ٱلنَّارِۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّقَوۡمٖ يُؤۡمِنُونَ

(24) എന്നാൽ, അദ്ദേഹത്തിന്റെ ജനതയുടെ മറുപടി, "അവനെ കൊല പ്പെടുത്തുവിൻ, അല്ലെങ്കിൽ അവനെ ചുട്ടെരിക്കുവിൻ' എന്ന് അവർ പറഞ്ഞത ല്ലാതെ (മറ്റൊന്നും) ആയിരു ന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ നിശ്ചയ മായും, വിശ്വസിക്കുന്ന ജനങ്ങൾക്ക് അതിൽ ദൃഷ്ടാന്തങ്ങളുണ്ട്. (24) എന്നാൽ ആയിരുന്നില്ല അദ്ദേഹത്തിന്റെ ജനതയുടെ മറു പടി അവർ പറഞ്ഞതല്ലാതെ നിങ്ങളവനെ കൊല്ലുവിൻ അല്ലെങ്കിൽ നിങ്ങളവനെ (ചുട്ടു) കരിക്കുവിൻ അപ്പോൾ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി അന്മി (തീ)യിൽ നിന്ന് നിശ്ചയമായും അതിലുണ്ട് ദൃഷ്ടാന്തങ്ങൾ ഒരു ജനതക്ക് വിശ്വസിക്കുന്ന ഇബ്റാഹീം നബി (അ)യുടെ ചരിത്രവും, അദ്ദേഹം അന്മികുണ്ഡത്തിൽനിന്ന് രക്ഷ പ്പെട്ട സംഭവവും സൂ: വിസ്തരിച്ചു പറഞ്ഞിട്ടുള്ളതുകൊണ്ട് ഇവിടെ അത് ആവർത്തിക്കേണ്ടതില്ല. അന്മിയിൽനിന്ന് രക്ഷപ്പെട്ടശേഷവും അദ്ദേഹം പ്രബോധനം തുടർന്നുകൊണ്ടിരുന്നു. സ്വജനതക്കിടയിൽ താമസിക്കുവാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം നാട്വിട്ടുപോകുകയും ചെയ്തു. താഴെ വചനങ്ങൾ ഇതിനെക്കുറിച്ച് പ്രസ്താവിക്കുന്നു.
29:25–26

وَقَالَ إِنَّمَا ٱتَّخَذۡتُم مِّن دُونِ ٱللَّهِ أَوۡثَٰنٗا مَّوَدَّةَ بَيۡنِكُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَاۖ ثُمَّ يَوۡمَ ٱلۡقِيَٰمَةِ يَكۡفُرُ بَعۡضُكُم بِبَعۡضٖ وَيَلۡعَنُ بَعۡضُكُم بَعۡضٗا وَمَأۡوَىٰكُمُ ٱلنَّارُ وَمَا لَكُم مِّن نَّـٰصِرِينَ

۞فَـَٔامَنَ لَهُۥ لُوطٞۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّيٓۖ إِنَّهُۥ هُوَ ٱلۡعَزِيزُ ٱلۡحَكِيمُ

(25) (വീണ്ടും) അദ്ദേഹം പറഞ്ഞു: "അല്ലാഹുവിന് പുറമെ നിങ്ങൾ വിഗ്ര ഹങ്ങളെ (ആരാധ്യവസ്തുക്കളായി) സ്വീകരിച്ചിട്ടുള്ളത് ഐഹികജീവിത ത്തിൽ നിങ്ങൾ തമ്മിലുളള താൽപ്പര്യ ത്തിനായി മാത്രമാകുന്നു. പിന്നെ, ക്വിയാമത്ത് നാളിൽ നിങ്ങളിൽ ചിലർ ചിലരെ നിഷേധിക്കുന്നതും, ചിലർ ചിലരെ ശപിക്കുന്നതുമാകുന്നു; നിങ്ങ ളുടെ സങ്കേതം നരകവുമായിരിക്കും; സഹായികളായിട്ട് നിങ്ങൾക്ക് (ആരും തന്നെ) ഉണ്ടാവുകയുമില്ല.' (26) അപ്പോൾ, ലൂത്വ് അദ്ദേഹത്തെ വിശ്വസിച്ചു. അദ്ദേഹം (ഇബ്റാഹീം) പറഞ്ഞു: "ഞാൻ എന്റെ രക്ഷിതാവിങ്ക ലേക്ക് "ഹിജ്റഃ ' (നാട്വിട്ടു) പോകുക യാണ്; തന്നെയാ ണ്, പ്രതാപശാലിയും, അഗാധജ്ഞനു മായുള്ളവൻ.' (25) അദ്ദേഹം പറയുകയും ചെയ്തു നിശ്ചയമായും നിങ്ങൾ സ്വീക രിച്ചിരിക്കുന്നു, ആക്കിയിരിക്കുന്നു അല്ലാഹുവിന് പുറമെ വിഗ്രഹങ്ങളെ നിങ്ങൾക്കിടയിലുള്ള താൽപര്യത്തിന്, സ്നേഹബന്ധത്തിന് (മാത്രം) ഐഹിക ജീവിതത്തിൽ പിന്നെ ക്വിയാമത്ത് നാളിൽ നിഷേധിക്കും നിങ്ങളിൽ ചിലർ ചിലരെ, ചിലരിൽ ശപിക്കുകയും ചെയ്യും നിങ്ങളിൽ ചിലർ ചിലരെ നിങ്ങളുടെ സങ്കേതം, അഭയ സ്ഥാ നം നരകമാകുന്നു, അന്മിയാണ് നിങ്ങൾക്കില്ലതാനും സഹാ യികളായി (ആരും), സഹായികളിൽപെട്ട(വർ) (26) അപ്പോൾ വിശ്വസിച്ചു അദ്ദേ ഹത്തെ ലൂത്വ് അദ്ദേഹം പറയുകയും ചെയ്തു നിശ്ചയമായും ഞാൻ ഹിജ്റഃ (നാട്വിട്ടു) പോകുന്നവനാണ് എന്റെ റ∫ിങ്കലേക്ക് നിശ്ചയമായും അവൻ തന്നെയാണ് പ്രതാപശാലി അഗാധജ്ഞൻ വിഗ്രഹാരാധനയുടെ നിരർത്ഥതയും, കൊള്ളരുതായ്മയും നിങ്ങൾക്ക് മനിലാക്കുവാൻ കഴിഞ്ഞിട്ട് പിന്നെയും നിങ്ങളതിൽ മൂടുറച്ചുകൊണ്ടിരിക്കുന്നത് നിങ്ങൾ തമ്മതമ്മിലുള്ള സ്നേഹ താൽപര്യബന്ധങ്ങൾ നിലനിറുത്തുവാനും, അതിന്ന് ഭംഗം നേരിടാതിരിക്കുവാനും വേണ്ടി മാത്രമാണെന്നാണ്, ആ മനഃശാസ്ത്രപടുവായ പ്രവാചകവര്യൻ അവരോട് പറയുന്ന ത്. ഈ ആവശ്യാർത്ഥം ഏറ്റവും കടുത്ത ഈ മഹാപാപം നിങ്ങളിപ്പോൾ ന്യായീകരിച്ചു കൊണ്ടിരിക്കുന്നുവല്ലോ. എന്നാൽ ക്വിയാമത്ത് നാളിൽ നിങ്ങൾ തമ്മിലുള്ള ഈബന്ധംമുറിഞ്ഞു പോകും. നിങ്ങൾ പരസ്പരം വൈരികളും, നിഷേധികളുമായി മാറും. നിങ്ങൾ അന്യോന്യം ശപിക്കും. ഒടുക്കം സഹായത്തിനും രക്ഷക്കും ആരുമില്ലാതെ എല്ലാവരും കാലാകാലം നരക ശിക്ഷ അനുഭവിക്കേണ്ടതായും വരും എന്നൊക്കെ അദ്ദേഹം ജനങ്ങളെ താക്കീത് ചെയ്യുന്നു. എത്ര അർത്ഥവത്തായ ഒരു താക്കീതാണിത്?! തെറ്റായ ആദർശങ്ങളും, പിഴച്ച നടപടി ക്രമങ്ങളും സ്വീകരിച്ചു വരുന്ന ജനങ്ങൾക്കിടയിൽ അനുഭവത്തിൽ കണ്ടുവരുന്ന ഒരു യാഥാർത്ഥ്യമാണ് ഇബ്റാഹീം നബി (അ) എടുത്തുകാട്ടിയത്. തങ്ങൾ സ്വീകരിച്ച ആദർശ ത്തിന്റെയോ ചെയ്തികളുടെയോ ചീത്തത്തം ശരിക്കും മനിലായാൽപോലുംസഹവർത്തി കളുടെയും, സ്വകക്ഷിയുടെയും അലോഗ്യവും വെറുപ്പും സമ്പാദിക്കാതിരിക്കുവാൻ തന്നെ പറ്റിപ്പിടിച്ചുകൂടുകയും, മനാക്ഷിയെ വഞ്ചിച്ചുകൊണ്ട് അതിന് ന്യായീ കരണമുണ്ടാക്കുകയും ചെയ്യുക മിക്കവരുടെയും പതിവാകുന്നു. ചിലപ്പോൾ, ചുറ്റുപാടുകൾ മാറുന്നതോടെ ഇത്തരം ആളുകൾ അവരുടെ നിലപാടിൽ മാറ്റം വരുത്തുവാൻ തയ്യാറാ യെന്നും വരും. സമനിലയിലുള്ളവർ തമ്മിലുള്ള സ്നേഹബന്ധങ്ങൾ മാത്രമല്ല, ഉയർന്ന നില വാരത്തിലും താഴ്ന്ന നിലവാരത്തിലുമുള്ളവർ തമ്മിലുള്ള കൂട്ടുബന്ധങ്ങളും ഇതിന് കാരണ മായിത്തീരാറുണ്ട്. മേലേക്കിടയിലുള്ളവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നാൽ മാത്രമേ തങ്ങൾക്ക് കാര്യലാഭം കൈവരികയുള്ളൂ, അല്ലെങ്കിൽ, അവരുടെ മർദ്ദനപരമായ പെരുമാറ്റത്തിൽനിന്ന് രക്ഷ കിട്ടുകയുള്ളൂവെന്ന് താഴേക്കിടയിലുള്ളവർ ധരിക്കുന്നു. മേലേക്കിടയിലുള്ളവരാകട്ടെ, തങ്ങ ളുടെ നേതൃത്വവും, സ്വാധീനവും, സ്വാർത്ഥതാൽപര്യങ്ങളും സംരക്ഷിക്കുവാനായി താഴേ സമ്പാദിക്കാതിരിക്കുവാൻ അവരും മുതിരുന്നു. ഇതാണ് ഈ രണ്ട് വിഭാഗക്കാരെയും തമ്മിൽ ആ ദുഷിച്ച സഹവർത്തിത്വത്തിൽ കൂട്ടിയിണക്കുന്നത്. ഏത് വിഷയത്തിലാണോ ഒരാൾക്ക് മറ്റെവരെക്കാൾ ഉന്നതി ലഭിച്ചിട്ടുള്ളത് എങ്കിൽ, ആ വിഷയത്തിൽ അയാളെക്കാൾ താണ പടിയിലുള്ളവരുടെ എണ്ണം കുറഞ്ഞുപോകാതെ നിലനിൽക്കുന്നത് അയാളുടെ നേതൃത്വത്തിന്റെ നിലനിൽപ്പിന് ആവശ്യമാണല്ലോ. ഇബ്റാഹീം നബി (അ)യുടെ സുദീർഘമായ സദുപദേശങ്ങളും അദ്ദേഹം അന്മി യിൽനിന്ന് അഗ്ഗുതകരമാം വണ്ണം രക്ഷപ്പെട്ടതും അദ്ദേഹത്തിന്റെ നാട്ടുകാരെ സംബന്ധിച്ചി ടത്തോളം പ്രയോജനപ്പെട്ടില്ല. എങ്കിലും ലൂത്വ് (അ) അദ്ദേഹത്തെ വിശ്വസിക്കുകയും, അദ്ദേ ഹത്തിന്റെ മാർഗം സ്വീകരിക്കുകയും ചെയ്തു. എനി, ആ നാട്ടിൽ അദ്ദേഹത്തിന് ആശക്ക് വകയില്ലാതായി. അദ്ദേഹം തന്റെ റ∫ിങ്കലേക്ക് -അഥവാ റ∫് അനുഗ്രഹിച്ചരുളുകയും കൽപി ച്ചരുളുകയും ചെയ്യുന്ന ഒരിടത്തേക്ക്നാടുവിട്ടുപോകുവാൻ ഉറച്ചു. അതെ, ഇറാക്വിൽ നിന്ന് ശാമിലേക്ക് നീങ്ങി. സഹോദരപുത്രനായ ലൂത്വ് (അ) അല്ലാതെ, സ്വദേശത്ത് നിന്ന് തന്റെ അനുയായികളായി മറ്റാരും ഉണ്ടായിരുന്നില്ല. പക്ഷേ, അല്ലാഹു അദ്ദേഹത്തിന് പിന്നീട് പ്രദാനംചെയ്ത അനുഗ്രഹങ്ങൾ അളവറ്റതും, ഇണയറ്റതുമായിരുന്നു. അല്ലാഹു പറയുന്നു:
29:27

وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ وَجَعَلۡنَا فِي ذُرِّيَّتِهِ ٱلنُّبُوَّةَ وَٱلۡكِتَٰبَ وَءَاتَيۡنَٰهُ أَجۡرَهُۥ فِي ٱلدُّنۡيَاۖ وَإِنَّهُۥ فِي ٱلۡأٓخِرَةِ لَمِنَ ٱلصَّـٰلِحِينَ

(27) അദ്ദേഹത്തിന് ഇസ്ഹാക്വി നെയും, നാം പ്രദാനം ചെയ്യുകയുണ്ടായി. അദ്ദേഹ ത്തിന്റെ സന്തതിയിൽ നാം പ്രവാചക ത്വവും, വേദഗ്രമ്ലവും ഏർപ്പെടുത്തു കയും ചെയ്തു. അദ്ദേഹത്തിന്റെ പ്രതിഫലം ഇഹത്തിൽ നാം അദ്ദേഹ ത്തിന് നൽകി. അദ്ദേഹം പരലോകത്തി ലാകട്ടെ, നിശ്ചയമായും സദ് വൃത്തൻമാരിൽ പെട്ടെവനുമാകുന്നു. (27) അദ്ദേഹത്തിന് നാം പ്രദാനം ചെയ്തു ഇസ്ഹാക്വിനെ നാം ആക്കുകയും, ഏർപ്പെടുത്തുകയും ചെയ്തു അദ്ദേഹത്തിന്റെ സന്തതിയിൽ പ്രവാചകത്വം വേദഗ്രമ്ലവും അദ്ദേഹത്തിന് നാം നൽകുകയും ചെയ്തു തന്റെ പ്രതിഫലം ഇഹ ത്തിൽ നിശ്ചയമായും അദ്ദേഹം പരലോകത്തിൽ സദ്വൃത്ത രിൽ പെട്ടവൻതന്നെ സ്വന്തം നാട്ടിൽ നിന്നും സ്വന്തം കുടുംബത്തിൽനിന്നും ഇബ്റാഹീം നബി (അ) ബഹി ഷ്കൃതനായി. അദ്ദേഹം നാടും വീടും വിട്ടുപോയി. പക്ഷേ, അല്ലാഹു അദ്ദേഹത്തെ പാഴാ ക്കിയില്ല. ശാമിൽ വന്നശേഷം അദ്ദേഹത്തിന് പുത്രനായി ഇസ്ഹാക്വ് നബി (അ)യെയും, പൗത്രനായി നബി (അ)യെയും അവൻ പ്രദാനം ചെയ്തു. വർദ്ധിപ്പിച്ചു നാളിതുവരെ നിലനിറുത്തുകയും ചെയ്തു. പ്രവാചകത്വവും വേദഗ്രമ്ലവും നൽകി ആ പരമ്പരയെ അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേ ഹത്തിന് ശേഷം അന്ത്യപ്രവാചകനായ മുഹമ്മദ് നബി ˜ വരെ അറിയപ്പെട്ടിട്ടുള്ള പ് രവാ ചകൻമാരെല്ലാം ആ പരമ്പരയിൽ ഉൾപ്പെട്ടവരാകുന്നു. പിതാവില്ലാതെ ജനിച്ച ഇൗസാ നബി (അ)യുടെ മാതാവും അതിൽപെട്ടവരാണ്. അദ്ദേഹത്തിന് ശേഷം ലോകത്ത് നിലവിൽ വന്ന എല്ലാ സനാതന തത്വങ്ങളുടെയും ഉറവിടം ആ പരമ്പരയാകുന്നു. ഇങ്ങനെയുള്ള മഹത്തായ അനുഗ്രഹങ്ങൾ പലതും ഇൗ ലോകത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇതി നെല്ലാം പുറമെ, പരലോകത്തിൽ അദ്ദേഹം അല്ലാഹുവിന്റെ സദ്വൃത്തരായ അടിയാൻമാ രിൽ പെട്ടവനാണെന്ന സാക്ഷ്യപത്രം നൽകുകയും ചെയ്തിരിക്കയാണ്. മ്പപ്പക്കടവ
29:28–29

وَلُوطًا إِذۡ قَالَ لِقَوۡمِهِۦٓ إِنَّكُمۡ لَتَأۡتُونَ ٱلۡفَٰحِشَةَ مَا سَبَقَكُم بِهَا مِنۡ أَحَدٖ مِّنَ ٱلۡعَٰلَمِينَ

أَئِنَّكُمۡ لَتَأۡتُونَ ٱلرِّجَالَ وَتَقۡطَعُونَ ٱلسَّبِيلَ وَتَأۡتُونَ فِي نَادِيكُمُ ٱلۡمُنكَرَۖ فَمَا كَانَ جَوَابَ قَوۡمِهِۦٓ إِلَّآ أَن قَالُواْ ٱئۡتِنَا بِعَذَابِ ٱللَّهِ إِن كُنتَ مِنَ ٱلصَّـٰدِقِينَ

(28) ലൂത്വിനെയും (ഓർക്കുക). അതായത് അദ്ദേഹം തന്റെ ജനത യോട് (ഇപ്രകാരം) പറഞ്ഞ സന്ദർഭം: "നിശ്ചയമായും, നിങ്ങൾ നീചകൃത്യം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; ലോക രിൽ നിന്ന് ഒരാളും തന്നെ അത് നിങ്ങൾക്ക് മുമ്പ് ചെയ്കയുണ്ടായിട്ടില്ല! (29) "നിങ്ങൾ (കാമനിവാര ണാർത്ഥം) പുരുഷൻമാരുടെ അടുക്കൽ തന്നെ ചെല്ലുകയും, വഴി മുറിക്കുകയും ധ വഴിപോക്കരെ അക്രമിക്കുകയും പ നിങ്ങ ളുടെ സദിൽവെച്ച് നിഷിദ്ധകൃത്യം പ്രവർത്തിക്കുകയും ചെയ്യുന്നുവോ?!' അപ്പോൾ, അദ്ദേഹത്തിന്റെ ജനത യുടെ മറുപടി, "നീ സത്യവാദിക ളിൽപെട്ടവനാണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ ഞങ്ങൾക്ക് കൊണ്ടു വാ!' എന്ന് പറഞ്ഞതല്ലാതെ (മറ്റൊന്നും) ആയിരുന്നി ല്ല. (28) (29) നിങ്ങൾ ചെല്ലുക തന്നെ ചെയ്യുകയോ പുരുഷൻമാരുടെ അടുക്കൽ നിങ്ങൾ മുറിക്കുകയും (തട മുണ്ടാക്കുകയും) വഴി, മാർഗം നിങ്ങൾ കൊണ്ടുവരികയും നിങ്ങളുടെ സദിൽ, സഭയിൽ ദുരാചാരം, നിഷിദ്ധം അപ്പോൾ ആയിരുന്നില്ല അദ്ദേഹത്തിന്റെ ജനതയുടെ മറു പടി അവർ പറഞ്ഞതല്ലാതെ നീ ഞങ്ങൾക്ക് കൊണ്ടുവാ അല്ലാഹു വിന്റെ ശിക്ഷയെ നീ ആണെങ്കിൽ സത്യവാൻമാരിൽ പെട്ടവൻ മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് ലൂത്വ് നബി (അ) അറപ്പോടും, വെറു പ്പോടുംകൂടി അദ്ദേഹത്തിന്റെ ജനതയെ ആക്ഷേപിക്കുന്നത്: 1. സ്ത്രീകൾക്ക് പകരം പുരുഷൻമാരെ കാമനിവാരണ മാർഗമായി സ്വീകരിച്ചത്. പ്രകൃ തിവിരുദ്ധവും, തികച്ചും മൃഗീയവുമായ ഈ നിചകൃത്യം ആദ്യമായി സ്വീകരിച്ചത് അവ രായിരുന്നു. അവരുടെ മുമ്പ് ആരും പ്രവർത്തിക്കാത്ത ആ നീചവൃത്തി അവരിൽ സർവ്വത്ര പടർന്നു പിടിച്ചിരുന്നു. മാനമര്യാദയോ, മനുഷ്യസഹജമായ ലജ്ജാശീലമോ അവരെ തട ഞ്ഞിരുന്നില്ല. നീചവും നികൃഷ്ടവുമായ ഈ ഏർപ്പാട് ആദ്യമായി നടപ്പാക്കിയവരെന്ന നിലക്ക് ലോകാവസാനംവരെ ആ കൃത്യത്തിന് മുതിരുന്ന ആളുകൾക്കുണ്ടാകുന്ന കുറ്റങ്ങളിൽ അവർക്കും തുല്യപങ്കുണ്ടായിരിക്കും. ജസ്ലഞ്ചല 2. വഴിമുറിക്കൽ, അഥവാ വഴിപോക്കരായ ആളുകളെ ,സ്വൈര്യസഞ്ചാരത്തിനനുവദിക്കാ തെ, അവരുടെ ദേഹത്തിനും, ധനത്തിനും, മാനത്തിനും ഭംഗം വരുത്തുന്ന അക്രമങ്ങൾ നടത്തുക. 3. കൂടിയ സ്ഥലങ്ങളിൽവെച്ച് ദുരാചാരങ്ങളും, നിഷിദ്ധങ്ങളു മായ കൃത്യങ്ങൾ ചെയ്യുക. അസഭ്യമായ വാക്കും ഭാഷയും ഉപയോഗിക്കൽ, പരസ്യമായി പുരുഷഭോഗം നടത്തൽ, അനിയന്ത്രിതമായി ചിരിച്ചുപുളച്ചും, ബഹളംകൂട്ടിയുംകൊണ്ടിരിക്കൽ, ആട്, കോഴി തുട ങ്ങിയ ജന്തുക്കൾക്കിടയിൽ പന്തയപരീക്ഷകൾ നടത്തൽ, വൃഥാ കൂക്കും വിളിയുമുണ്ടാക്കൽ എന്നി ങ്ങനെ പലതരം ദുർന്നടപ്പുകളും ആ ജനങ്ങൾക്കിടയിൽ പതിവായിരുന്നുവെന്നാണ് പല നിവേദനങ്ങളിൽ നിന്നുമായി മനിലാക്കാൻ കഴിയുന്നത്. നിവേദനങ്ങൾ വെവ്വേറെ പരി ശോധിക്കുമ്പോൾ പലതും വിമർശനാർഹമായിരിക്കാമെങ്കിലും, അവരെ സംബ ന്ധിച്ച് ചെയ്യുന്ന പ്രസ്താവനകൾ വെച്ച് നോക്കുമ്പോൾ അത്തരം സ്വഭാവങ്ങൾ അവരിൽ ഉണ്ടാ യിരിക്കുകയെന്നത് ഒട്ടും അസംഭവ്യമായി തോന്നുന്നില്ല. നമ്മുടെ രാജ്യങ്ങളിൽ ഇന്ന് -പരിഷ്കാരത്തിന്റെയും ഉൽബുദ്ധതയുടെയും ഉച്ച കോടിയിൽ മനുഷ്യൻ എത്തിയിരിക്കുന്നുവെന്ന് ഘോഷിക്കപ്പെടുന്ന ഇക്കാലത്ത് -അഭി പ്രായ സ്വാതന്ത്യ്രത്തിന്റെയും, പുരോഗമനത്തിന്റെയും പേരിൽനടമാടിക്കൊണ്ടിരിക്കുന്ന പല പേക്കൂത്തുകളും, അച്ചടക്കരാഹിത്യവും, ധാർമിക അരാജകത്വവും, മാനുഷിക മൂല്യ ങ്ങളുടെ നേരെയുള്ള പരിഹാസവും കാണുമ്പോൾ, ഏറെക്കുറെ നാലായിരം കൊല്ലം (റ) മുതലായവർ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീഥിൽ ഉമ്മുഹാനീ ( ഭ ജ്ജറസ്ലണ ള്ളളസ്ലഴ ) ഇപ്രകാരം പറയുന്നു: "ഞാൻ റസൂൽ തിരുമേനി ˜ യോട് (നിങ്ങൾ നിങ്ങളുടെ സദിൽവെച്ച് നിഷിദ്ധകൃത്യം പ്രവർത്തി ക്കുന്നു) എന്ന വാക്യത്തെക്കുറിച്ച് ചോദിച്ചു. തിരുമേനി പറഞ്ഞു: "അവർ വഴിയിൽ ഇരുന്നു ജനങ്ങളെ ചരൽക്കല്ലെടുത്തു എറിയുകയും, പരിഹസിക്കുകയും ചെയ്തിരുന്നു.' ( ) മനുഷ്യന്റെ ധിക്കാരവും, നിഷിദ്ധബുദ്ധിയും മുഴുത്തുകഴിഞ്ഞാൽ പിന്നെ അവനെ ഉപദേ ശിക്കുന്നവരുടെ നേരെയും അതേ നിലതന്നെ അവൻ കൈകൊള്ളും. ഭവിഷ്യത്തുകളെ പ്പറ്റി അവൻ ചിന്തിക്കുകയില്ല. ചിന്തിച്ചിട്ട് ഫലമില്ലാതാകുന്ന സമയത്തേ അവന് ബോധം വരികയുള്ളൂ. ലൂത്വ് നബി (അ)യുടെ ഉപദേശങ്ങൾക്കും താക്കീതിനും ആ ജനത കൊടുത്ത മറുപടിയുടെ രത്നച്ചുരുക്കമാണ് അല്ലാഹു ഇവിടെ ഉദ്ധരിച്ചത്: "നീ സത്യവാദിയാണെ ങ്കിൽ അല്ലാഹുവിന്റെ ശിക്ഷ തങ്ങൾക്ക് കൊണ്ടുവാ' എന്ന്! എനി, ലൂത്വ് (അ) അല്ലാഹു വിന്റെ മുമ്പിൽ സങ്കടം ബോധിപ്പിക്കുകയല്ലാതെ എന്ത് ചെയ്യാനാണ്?! മുമ്പുണ്ടായിരുന്ന ആ ജനതയുടെ മിക്ക സ്വഭാവങ്ങളും ഇന്നത്തെ ആളുകൾ മാതൃക യാക്കിയിരിക്കുകയാണെന്ന് തോന്നിപ്പോകുന്നു. നിലവിലുള്ള നിയമങ്ങളുടെ കുത്തയ വും, നേതാക്കളുടെയും, അധികാരസ്ഥൻമാരുടെയും കൊള്ളരുതായ്മയും കാരണം ദിനം പ്രതി സമുദായത്തിന്റെ സ്വൈര്യ ജീവിതം കടങ്കഥയായി അവശേഷിപ്പിച്ചുകൊണ്ട് അതിദാരുണമായ ഒരാപൽഗർത്ത ത്തിലേക്ക് നാം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. അല്ലാഹു കാക്ക ട്ടെ, ആമീൻ.
29:30

قَالَ رَبِّ ٱنصُرۡنِي عَلَى ٱلۡقَوۡمِ ٱلۡمُفۡسِدِينَ

(30) അദ്ദേഹം പറഞ്ഞു: "എന്റെ രക്ഷിതാവേ, (ഈ) നാശകാരികളായ ജനങ്ങളുടെ മേൽ എന്നെ നീ സഹാ യിക്കണേ!' (30) അദ്ദേഹംപറഞ്ഞു എന്റെ റേ∫ എന്നെ നീ സഹായിക്കണേ ജനങ്ങളുടെ മേൽ നാശകാരികളായ, കുഴപ്പക്കാരായ അല്ലാഹു അദ്ദേഹത്തിന്റെ പ്രാർത്ഥന സ്വീകരിച്ചു. അത് നടപ്പിൽ വരുത്തിയതെങ്ങി നെയാണെന്ന് തുടർന്നുള്ള ആയത്തുകളിൽ വിവരിക്കുന്നു:- വിഭാഗം - 4
29:31

وَلَمَّا جَآءَتۡ رُسُلُنَآ إِبۡرَٰهِيمَ بِٱلۡبُشۡرَىٰ قَالُوٓاْ إِنَّا مُهۡلِكُوٓاْ أَهۡلِ هَٰذِهِ ٱلۡقَرۡيَةِۖ إِنَّ أَهۡلَهَا كَانُواْ ظَٰلِمِينَ

(31) നമ്മുടെ ദൂതൻമാർ ധ മലക്കു ക ൾ പ ഇബ്റാഹീമിന്റെ അടുക്കൽ സന്തോഷവാർത്തയും കൊണ്ടുവന്ന പ്പോൾ അവർ പറഞ്ഞു: "നിശ്ചയമായും, ഞങ്ങൾ ഈ രാജ്യക്കാരെ നശിപ്പിക്കുന്ന അതിലെ ആൾക്കാർ അക്രമകാരികളായി ത്തീർന്നിരിക്കുന്നു.' (31) വന്നപ്പോൾ നമ്മുടെ ദൂതൻമാർ ഇബ്റാഹീമിന്റെ അടുക്കൽ സന്തോഷവാർത്തയുംകൊണ്ട് അവർ പറഞ്ഞു നിശ്ചയ മായും ഞങ്ങൾ നശിപ്പിക്കുന്നവരാണ് ഈ രാജ്യക്കാരെ നിശ്ചയമായും അതിലെ ആൾക്കാർ അവർ ആയിരിക്കുന്നു അക്രമികൾ ഇബ്റാഹീം നബി (അ)ക്ക് അദ്ദേഹത്തിന്റെ വാർദ്ധക്യകാലത്ത് ഒരു പുത്രൻ (ഇസ്ഹാ ജനിക്കുവാൻ പോകുന്നുണ്ടെന്ന സന്തോഷവാർത്ത അറിയിക്കുവാൻ ചെന്ന ദൈവ ദൂതൻമാരായ മലക്കുകൾ, ആ കൃത്യം നിർവ്വഹിച്ചശേഷം, തങ്ങൾ ലൂത്വ് നബി (അ)യുടെ രാജ്യം നശിപ്പിക്കുവാൻകൂടി നിയോഗിക്കപ്പെട്ടവരാണെന്ന് അദ്ദേഹത്തെ അറിയിച്ചു. (രണ്ട് പ്രവാചകൻമാരും രണ്ട് രാജ്യത്തായിരുന്നു താമസമുറപ്പിച്ചിരുന്നതെന്നും മറ്റുമുള്ള വിവ രങ്ങൾ 6-ാം വ്യാഖ്യാനക്കുറിപ്പിൽ നാം വിവരിച്ചിട്ടുണ്ട്.)
29:32

قَالَ إِنَّ فِيهَا لُوطٗاۚ قَالُواْ نَحۡنُ أَعۡلَمُ بِمَن فِيهَاۖ لَنُنَجِّيَنَّهُۥ وَأَهۡلَهُۥٓ إِلَّا ٱمۡرَأَتَهُۥ كَانَتۡ مِنَ ٱلۡغَٰبِرِينَ

(32) അദ്ദേഹം പറഞ്ഞു: "അതിൽ ലൂത്വ് ഉണ്ടല്ലോ?!' അവർ പറഞ്ഞു: "അതി ലുള്ളവരെക്കുറിച്ച് ഞങ്ങൾ നല്ലവണ്ണം അറിയുന്നവരാണ്; അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങൾ രക്ഷപ്പെടു ത്തുകതന്നെ ചെയ്യും. അവൾ അവശേ ഷിക്കുന്ന ധ ശിക്ഷയിൽ അകപ്പെടുന്ന പ വ രിൽ പെട്ടവളാകുന്നു.' (32) അദ്ദേഹം പറഞ്ഞു നിശ്ചയമായും അതിലുണ്ട് ലൂത്വ് അവർ പ റ ഞ്ഞു ഞങ്ങൾ കൂടുതൽ (നല്ലവണ്ണം) അറിയുന്നവരാണ് അതിലുള്ളവരെ പ്പറ്റി ഞങ്ങൾ അദ്ദേഹത്തെ രക്ഷപ്പെടുത്തുകതന്നെ ചെയ്യും അദ്ദേഹത്തിന്റെ വീട്ടുകാരെയും, ആൾക്കാരെയും അദ്ദേഹത്തിന്റെ സ്ത്രീ (ഭാര്യ) ഒഴികെ അവൾ ആകുന്നു, ആയിരിക്കുന്നു അവശേഷിക്കുന്നവരിൽ, കഴിഞ്ഞുപോകുന്നവ രിൽ, പിന്തി നിൽക്കുന്നവരിൽ രാജ്യം ഒന്നാകെ നശിപ്പിക്കുവാൻ പോകുകയാണെന്ന വാർത്ത കേട്ടപ്പോൾ ഇബ്റാഹീം നബി (അ)ക്ക് ലൂത്വ് നബി (അ)യുടെ കാര്യത്തിൽ ഉൽകണ്ഠ തോന്നുക സ്വാഭാവികമാണ ല്ലോ. അതുകൊണ്ടാണദ്ദേഹം അവരോട് "അതിൽ ലൂത്വുണ്ടല്ലോ' എന്ന് പറയുന്നത്. ലൂത്വ് നബി (അ)യുടെ ഭാര്യ ശത്രുപക്ഷക്കാരിയായിരുന്നുവെന്നും, അത് കൊണ്ടാണ് അദ്ദേഹ ത്തിന്റെ വീട്ടുകാരുടെ കൂട്ടത്തിൽ അവൾക്ക് രക്ഷ കിട്ടാതെ പോയതെന്നും നാം ഇതിന്
29:33–35

وَلَمَّآ أَن جَآءَتۡ رُسُلُنَا لُوطٗا سِيٓءَ بِهِمۡ وَضَاقَ بِهِمۡ ذَرۡعٗاۖ وَقَالُواْ لَا تَخَفۡ وَلَا تَحۡزَنۡ إِنَّا مُنَجُّوكَ وَأَهۡلَكَ إِلَّا ٱمۡرَأَتَكَ كَانَتۡ مِنَ ٱلۡغَٰبِرِينَ

إِنَّا مُنزِلُونَ عَلَىٰٓ أَهۡلِ هَٰذِهِ ٱلۡقَرۡيَةِ رِجۡزٗا مِّنَ ٱلسَّمَآءِ بِمَا كَانُواْ يَفۡسُقُونَ

وَلَقَد تَّرَكۡنَا مِنۡهَآ ءَايَةَۢ بَيِّنَةٗ لِّقَوۡمٖ يَعۡقِلُونَ

(33) നമ്മുടെ ദൂതൻമാർ ലൂത്വിന്റെ അടുക്കൽ വരുകയുണ്ടായ പ്പോൾ, അവർ മൂലം അദ്ദേഹത്തിന് വ്യസനം പിടിപെടുകയും, അവരെ കൊണ്ട് മന് മുട്ടുകയും ചെയ്തു. അവർ പറഞ്ഞു: "താങ്കൾ പേടിക്കേണ്ട, വ്യസനിക്കുകയും വേണ്ട! താങ്കളെ യും, താങ്കളുടെ ഭാര്യ ഒഴികെയുള്ള വീട്ടുകാരെയും ഞങ്ങൾ രക്ഷപ്പെടു ത്തുന്നവരാകുന്നു. അവൾ അവശേഷി ക്കു ന്ന ധ ശിക്ഷയിൽ അകപ്പെടുന്ന പ വരിൽ പെട്ടവളാകുന്നു. (34) "ഈ രാജ്യക്കാർ തോന്നി വാസം പ്രവർത്തിച്ചുവരുന്നത് കൊണ്ട് ആകാശത്ത് നിന്ന് അവരുടെ മേൽ ഞങ്ങൾ ഒരു ആപത്ത് (ശിക്ഷ) ഇറക്കുന്നവരാണ്.' (35) മനിരുത്തുന്ന ജനങ്ങൾക്ക് അതിൽ ധ ആ രാജ്യത്തിൽ പ നിന്ന് ഒരു വ്യക്തമായ ദൃഷ്ടാന്തം നാം തീർച്ചയായും ബാക്കിയാക്കി വെച്ചിട്ടു ണ്ട്. (33) വരികയുണ്ടായപ്പോൾ നമ്മുടെ ദൂതൻമാർ ലൂത്വിന്റെ അടുക്കൽ അദ്ദേഹത്തിന് വ്യസനം (അനിഷ്ടം) പിടിപെട്ടു അവർ മൂലം, അവരെ കൊണ്ട് ഇടുങ്ങുകയും ചെയ്തു അവർ മൂലം മുഴങ്കൈ ധ മന് പ അവർ പറഞ്ഞു താങ്കൾ പേടിക്കേണ്ട വ്യസനിക്കുകയും വേണ്ട നിശ്ചയ മായും ഞങ്ങൾ താങ്കളെ രക്ഷപ്പെടുത്തുന്നവരാണ് താങ്കളുടെ വീട്ടുകാ രെയും, കുടുംബത്തെയും താങ്കളുടെ സ്ത്രീ (ഭാര്യ) ഒഴികെ അവളാ കുന്ന അവശേഷിക്കുന്നവരിൽ (34) നിശ്ചയമായും ഞങ്ങൾ ഇറക്കു ന്നവരാണ് ആൾക്കാരുടെ മേൽ ഈ രാജ്യത്തിന്റെ ആപത്ത്, ശിക്ഷ അവരായത് കൊണ്ട് തോന്നിയവാസം (തെമ്മാടിത്തം) പ്രവർത്തിക്കുന്ന(വർ) (35) തീർച്ചയായും നാം ഒഴിവാക്കി (ബാക്കിയാക്കി)വെച്ചിട്ടുണ്ട് അതിൽ നിന്ന്, അത് നിമിത്തം വ്യക്തമായ ഒരു ദൃഷ്ടാന്തം ഒരു ജനതക്ക് മനിരുത്തുന്ന, ബുദ്ധികൊടുക്കുന്ന ഇബ്റാഹീം നബി (അ)യുടെ അടുക്കൽ ചെന്ന ദൂതൻമാർ പിന്നീട് ലൂത്വ് നബി (അ) യുടെ അടുക്കൽ വന്നു. അതിസുന്ദരമായ മനുഷ്യരൂപത്തിലായിരുന്നു അവർ പ്രത്യക്ഷ പ്പെട്ടത്. അവരെ കണ്ടപ്പോൾ തന്റെ നാട്ടുകാരായ തെമ്മാടികളുടെ നില ഓർത്തു അദ്ദേ ഹത്തിന് അസ്വാസ്ഥ്യം തോന്നി. അപ്പോഴാണ് അവർ തങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുന്ന ത്. ലൂത്വ് നബി (അ)യുടെ രാജ്യക്കാർക്ക് പിണഞ്ഞ അതിഭയങ്കരമായ ശിക്ഷയെക്കുറിച്ച് അൻബി മുതലായ സൂറത്തുകളിൽ വിവരിച്ചിട്ടുള്ളതുകൊണ്ട് ഇവിടെ ആവർത്തി ക്കേണ്ടതില്ല. അത് കേവലം ഒരു "പൊട്ടിത്തെറിയായിരുന്നു' എന്ന് ചിലർ പറഞ്ഞുകാണു ന്നത് ശരിയല്ലെന്ന് ആ സംഭവത്തെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചിട്ടുള്ള വാക്യങ്ങൾ പരി ശോധിച്ചാൽ ആർക്കും അറിയാവുന്നതാണ്. 34-ാം വചനവും ഇതിന് തെളിവാകുന്നു. എന്ന വാക്കിനാണ് "മന് മുട്ടി' എന്ന് സാരാർത്ഥം കൊടുത്തത്. "മുഴുങ്കൈ ഇടുങ്ങി' എന്നും മറ്റുമാണതിന് വാക്കർത്ഥം നൽകേണ്ടത്. "ബുദ്ധിമുട്ടി, കഴിവില്ലാതെ കുഴങ്ങി' എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തിലാണ് ആ വാക്ക് അറബിയിൽ പ്രയോഗിക്കപ്പെടാറു ള്ളത്. നേരെമറിച്ച് "കഴിവുണ്ടായി, സാധ്യമായി' എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തിൽ ∫സ്ലണ (മുഴുങ്കൈ നീണ്ടു) എന്നും ഉപയോഗിക്കപ്പെടാറുണ്ട്.
29:36–37

وَإِلَىٰ مَدۡيَنَ أَخَاهُمۡ شُعَيۡبٗا فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ وَٱرۡجُواْ ٱلۡيَوۡمَ ٱلۡأٓخِرَ وَلَا تَعۡثَوۡاْ فِي ٱلۡأَرۡضِ مُفۡسِدِينَ

فَكَذَّبُوهُ فَأَخَذَتۡهُمُ ٱلرَّجۡفَةُ فَأَصۡبَحُواْ فِي دَارِهِمۡ جَٰثِمِينَ

(36) മദ്യനിലേക്ക് അവരുടെ (മദ്യൻകാരുടെ) സഹോദരൻ അയച്ചു. എന്നിട്ട്, അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുക യും, അന്ത്യദിനത്തെ പ്രതീക്ഷിക്കുക (അഥവാ ഭയപ്പെടുക)യും ചെയ്യുവിൻ! നിങ്ങൾ നാശകാരികളായിക്കൊണ്ട് നാട്ടിൽ കുഴപ്പമുണ്ടാക്കരുത്.' (37) അപ്പോൾ, അവർ അദ്ദേ ഹത്തെ വ്യാജമാക്കി: അതിനാൽ അവരെ കഠിനകമ്പനം പിടികൂടി; അങ്ങനെ, അവർ തങ്ങളുടെ വസതി കളിൽ ചത്തൊടുങ്ങിയവരായി. (36) മദ്യനിലേക്ക് അവരുടെ സഹോദരൻ എന്നിട്ട് അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾ പ്രതീക്ഷിക്കുകയും, (ഭയപ്പെടുകയും) ചെയ്യുവിൻ അന്ത്യദിനത്തെ നിങ്ങൾ കുഴപ്പമുണ്ടാക്കരുത് ഭൂമിയിൽ (നാ ട്ടിൽ) നാശകാരികളായിക്കൊണ്ട് (37) എന്നിട്ട് അദ്ദേഹത്തെ അവർ വ്യാജമാക്കി അപ്പോൾ അവർക്ക് പിടിപെട്ടു കഠിനകമ്പനം (കുലുക്കം) അങ്ങനെ അവരായി, രാവിലെയായി അവരുടെ പാർപ്പിടത്തിൽ (വസതികളിൽ) ചത്തൊടുങ്ങിയവരായി, ഭൂമിയിലമർന്നവരായി ഈ സംഭവവും, ആദ്ഥമൂദിന്റെ കഥയും ഇതിന് മുമ്പ് നാം വിവരിച്ചുകഴിഞ്ഞിട്ടുണ്ട്. ഈ സൂറത്തിൽ അതെല്ലാം അല്ലാഹു വളരെ ചുരുക്കത്തിൽ ഓർമിപ്പിക്കുകമാത്രമാണ് ചെയ്തി ട്ടുള്ളത്.
29:38

وَعَادٗا وَثَمُودَاْ وَقَد تَّبَيَّنَ لَكُم مِّن مَّسَٰكِنِهِمۡۖ وَزَيَّنَ لَهُمُ ٱلشَّيۡطَٰنُ أَعۡمَٰلَهُمۡ فَصَدَّهُمۡ عَنِ ٱلسَّبِيلِ وَكَانُواْ مُسۡتَبۡصِرِينَ

(38) ആദിനെയും, ഥമൂദിനെയും (നശിപ്പിക്കുകയുണ്ടായി); അവരുടെ വാസസ്ഥലങ്ങളിൽനിന്ന് നിങ്ങൾക്കത് വ്യക്തമായിട്ടുമുണ്ട്, തങ്ങളുടെ പ്രവൃ ത്തികളെ പിശാച് അവർക്ക് ഭംഗിയാ ക്കിക്കൊടുക്കുകയും, അങ്ങനെ (ശരിയാ യ) മാർഗത്തിൽനിന്ന് അവൻ അവരെ തടയുകയും ചെയ്തു. അവർ കണ്ട റിയാവുന്നവരായിരുന്നുതാനും. (പക്ഷേ, അവരത് ചെയ്തില്ല.) (38) ആദിനെയും ഥമൂദിനെയും അത് വ്യക്തമായിട്ടുമുണ്ട് നിങ്ങൾക്ക് അവരുടെ വാസസ്ഥലങ്ങളിൽനിന്ന് അവർക്ക് ഭംഗി യാക്കിക്കൊടുത്തു പിശാച് അവരുടെ പ്രവൃത്തികളെ, കർമങ്ങളെ അങ്ങനെ അവൻ അവരെ തടഞ്ഞു, തിരിച്ചു മാർഗത്തിൽനിന്ന് അവരാ യിരുന്നുതാനും കണ്ടറിയുന്നവർ. ആദിന്റെ വാസസ്ഥലം യമനിലും, ഥമൂദിന്റെത് ഹിജ്റിലും ആയിരുന്നു. രണ്ട് സ്ഥല ങ്ങളിലും അവരവരുടെ അവശിഷ്ടങ്ങൾ അറബികൾക്ക് കണ്ട് മനിലാക്കുവാൻ സാധിച്ചി രുന്നു. പടം 8 നോക്കുക
29:39–40

وَقَٰرُونَ وَفِرۡعَوۡنَ وَهَٰمَٰنَۖ وَلَقَدۡ جَآءَهُم مُّوسَىٰ بِٱلۡبَيِّنَٰتِ فَٱسۡتَكۡبَرُواْ فِي ٱلۡأَرۡضِ وَمَا كَانُواْ سَٰبِقِينَ

فَكُلًّا أَخَذۡنَا بِذَنۢبِهِۦۖ فَمِنۡهُم مَّنۡ أَرۡسَلۡنَا عَلَيۡهِ حَاصِبٗا وَمِنۡهُم مَّنۡ أَخَذَتۡهُ ٱلصَّيۡحَةُ وَمِنۡهُم مَّنۡ خَسَفۡنَا بِهِ ٱلۡأَرۡضَ وَمِنۡهُم مَّنۡ أَغۡرَقۡنَاۚ وَمَا كَانَ ٱللَّهُ لِيَظۡلِمَهُمۡ وَلَٰكِن كَانُوٓاْ أَنفُسَهُمۡ يَظۡلِمُونَ

(39) ക്വാറൂനെയും, യും, ഹാമാനെയും(നശിപ്പിച്ചു.) തെളിവുകളുമായി വരി കയുണ്ടായി; അപ്പോൾ അവർ നാട്ടിൽ അഹംഭാവം നടിച്ചു. അവർ (നമ്മെ) തോല്പിച്ചു മുൻകടന്നുപോകുന്നവരാ യിരുന്നില്ല. (40) അതിനാൽ, എല്ലാവരെയും അവനവന്റെ കുറ്റത്തിന് നാം പിടിച്ചു (ശിക്ഷിച്ചു). അങ്ങനെ, നാം ചരൽക്കാറ്റ് അയച്ചിട്ടുള്ളവർ അവരിലുണ്ട്; ഘോര ശബ്ദം പിടിപെട്ടവരും അവരിലുണ്ട്; നാം ഭൂമിയിൽ ആഴ്ത്തിയവരും അവ രിലുണ്ട്; നാം (വെള്ളത്തിൽ) മുക്കി നശി പ്പിച്ചവരും അവരിലുണ്ട്. അല്ലാഹു അവരോട് അക്രമം ചെയ്യുകയായിരു ന്നില്ല; പക്ഷേ, അവർ തങ്ങളോട് തന്നെ അക്രമം പ്രവർത്തിക്കുകയായി രുന്നു ചെയ്തത്. (39) ക്വാറൂനെയും ഹാമാനെയും തീർച്ചയായും അവർക്ക് വരികയുണ്ടായി മൂസാ തെളിവുകളും കൊണ്ട് എന്നിട്ട് അവർ അഹംഭാവം നടിച്ചു ഭൂമിയിൽ, നാട്ടിൽ അവരായിരുന്നില്ല മുൻകടക്കുന്നവർ, കവച്ചുവെക്കുന്നവർ (40) അതിനാൽ എല്ലാവരെയും നാം പിടിച്ചു, പിടികൂടി അവനവന്റെ കുറ്റത്തിന്, പാപത്തിന് അങ്ങനെ അവരിലുണ്ട് ഒരു കൂട്ടർ അവരിൽ നാം അയച്ചു ചരൽകാറ്റ് അവരിലുണ്ട് ഒരു കൂട്ടരും അവർക്ക് പിടിപെട്ടു ഘോരശബ്ദം, അട്ടഹാസം അവരിലുണ്ട് ഒരു കൂട്ടരും വരെ നാം ആഴ്ത്തി ഭൂമിയിൽ, ഭൂമിയെ അവരിലുണ്ട് നാം മുക്കിന ശിപ്പിച്ചവരും അല്ലാഹു അല്ല, ആയിരുന്നില്ല അവരെ അക്രമിക്കുക, അക്ര മിക്കുവാൻ (തയ്യാർ) എങ്കിലും അവരായിരുന്നു അവരോട് തന്നെ, തങ്ങളുടെ ആത്മാക്കളെ അക്രമം ചെയ്യുക, അനീതി ചെയ്യുന്നവ(ർ) ധിക്കരിക്കുകയും, നബിമാരെ നിഷേധിക്കുകയും ചെയ്തവർ ഈ ലോകത്ത് വെച്ച് അനുഭവിക്കേണ്ടിവന്ന നാലുതരം ശിക്ഷകളെയാണ് അല്ലാഹു ഇവിടെ എടുത്തുപറഞ്ഞത്. 1) ചരൽക്കാറ്റ്: ലൂത്വ് നബി (അ)യുടെ രാജ്യം അടിമേലായി മറിക്കപ്പെടുന്നതിനുമുമ്പ് അവിടെ അതിഭയങ്കരമായ ചരൽക്കാറ്റടിക്കുകയുണ്ടായി. 2) ഘോരശബ്ദം: മദ്യൻ നിവാസികൾക്കും, ഥമൂദ് ഗോത്രത്തിനും ബാധിച്ച ശിക്ഷ ഇതായിരുന്നു. 3) ഭൂമിയിൽ ആഴ്ത്തുക: ക്വാറൂനും അവന്റെ വസതിയും ഭൂമിയിൽ ആഴ്ത്തപ്പെട്ട സംഭവം കഴിഞ്ഞ സൂറത്തിൽ പ്രസ്താവിക്കുകയുണ്ടായി. 4) മുക്കി നശിപ്പിക്കൽ: നൂഹ് നബി (അ)യുടെ ജനത ജലപ്രളയത്തിലും, സൈന്യവും ചെങ്കടലിലും മുക്കിനശിപ്പിക്കപ്പെട്ടു.
29:41

مَثَلُ ٱلَّذِينَ ٱتَّخَذُواْ مِن دُونِ ٱللَّهِ أَوۡلِيَآءَ كَمَثَلِ ٱلۡعَنكَبُوتِ ٱتَّخَذَتۡ بَيۡتٗاۖ وَإِنَّ أَوۡهَنَ ٱلۡبُيُوتِ لَبَيۡتُ ٱلۡعَنكَبُوتِۚ لَوۡ كَانُواْ يَعۡلَمُونَ

(41) അല്ലാഹുവിന് പുറമെ (ഏതെ ങ്കിലും) രക്ഷകർത്താക്കളെ സ്വീകരിച്ചി ട്ടുള്ളവരുടെ ഉപമ, (വലകെട്ടി) വീടു ണ്ടാക്കിയ എട്ടുകാലിയുടെ മാതിരിയാ കുന്നു. വീടുകളിൽ വെച്ച് ഏറ്റവും ദുർ∫ലമായത് എട്ടുകാലിയുടെ വീട് തന്നെ, അവർക്ക് അറിയാമായിരുന്നെ ങ്കിൽ! (41) ഉപമ സ്വീകരിച്ചവരുടെ അല്ലാഹുവിന് പുറമെ രക്ഷകർത്താക്കളെ, കാര്യകർത്താക്കളെ എട്ടുകാലിയുടെ മാതിരി യാണ് ഉണ്ടാക്കിയ വീട് നിശ്ചയമായും വീടുകളിൽ ഏറ്റവും ദുർ∫ലമായത് എട്ടുകാലിയുടെ വീട് തന്നെ അവരായിരുന്നെ ങ്കിൽ അറിയും. എട്ടുകാലിയുടെ വീടാകുന്ന വലയുടെ ദൗർ∫ല്യത്തെപ്പറ്റി ആർക്കും അറിയാവുന്നതാ ണ്. ചൂടോ, തണുപ്പോ, മഴയോ, വെയിലോ, കാറ്റോ ഒന്നുംതന്നെ തടുക്കുവാൻ അത് പര്യാപ്തമല്ല. കാറ്റോ, മറ്റേതെങ്കിലും വസ്തുക്കളോ അതിനെ സ്പർശിക്കുമ്പോഴേക്കും അത് കേട്വന്നു പോകയും ചെയ്യും. ഇതുപോലെത്തന്നെയാണ് അല്ലാഹു അല്ലാത്തവരെ രക്ഷകർത്താക്കളായി സ്വീകരിക്കുകയും, അവരെ ആരാധിക്കുകയും, അവരോട് പ്രാർത്ഥിക്കു കയും, അവർക്ക് നേർച്ചവഴിപാടുകൾ നടത്തുകയും ചെയ്യുന്നവരുടെ സ്ഥിതിയും. യാതൊരു രക്ഷയും സഹായവും അത്മൂലം അവർക്ക് ലഭിക്കുവാനില്ല. ഒന്നിനെയും ഇതിൽനിന്ന് ഒഴി വാക്കാനുമില്ല. കാരണം:
29:42

إِنَّ ٱللَّهَ يَعۡلَمُ مَا يَدۡعُونَ مِن دُونِهِۦ مِن شَيۡءٖۚ وَهُوَ ٱلۡعَزِيزُ ٱلۡحَكِيمُ

(42) നിശ്ചയമായും, തനിക്ക് പുറമെ അവർ വിളി(ച്ചു പ്രാർത്ഥി)ക്കുന്ന ഏതൊരു വസ്തുവിനെയും അല്ലാഹു അറിയുന്നു. പ്രതാപശാലിയും, അഗാ ധജ്ഞനുമായുള്ളവൻ അവനത്രെ. (42) നിശ്ചയമായും അല്ലാഹു അവൻ അറിയും, അറിയുന്നു അവർ വിളിക്കുന്നതിനെ, പ്രാർത്ഥിക്കുന്നത് അവന് പുറമെ ഏതൊരു വസ്തു വെയും അവൻ, അവനത്രെ പ്രതാപശാലി അഗാധജ്ഞൻ അവർ രക്ഷകർത്താക്കളായി ഗണിച്ചു വരുന്നവർ ആരാവട്ടെവിഗ്രഹങ്ങളോ, ദേവീ ദേവൻമാരോ, മനുഷ്യരോ, മലക്കുകളോ, മഹാത്മാക്കളോ ആരായാലും നെക്കുറിച്ചും, അവരുടെ എല്ലാ സ്ഥിതിഗതികളെക്കുറിച്ചും അല്ലാഹുവിന് നല്ലപോലെ അറി യാം. അവർക്കാർക്കും തന്നെ സ്വന്തം നിലക്ക് യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ കഴിവില്ലെന്നും അവന് പരിപൂർണമായും അറിയാം. അതുകൊണ്ട് തന്നെയാണ് ഈ ഉപ മയിൽനിന്ന് ഒരാളെയും ഒഴിവാക്കുവാനില്ലാതിരുന്നതും. ഇതും, ഇത്പോലെ കാണുന്ന മറ്റ് ഉപമകളും ചൂണ്ടിക്കാട്ടിക്കൊണ്ട് അല്ലാഹു പറയുന്നു:-
29:43–44

وَتِلۡكَ ٱلۡأَمۡثَٰلُ نَضۡرِبُهَا لِلنَّاسِۖ وَمَا يَعۡقِلُهَآ إِلَّا ٱلۡعَٰلِمُونَ

خَلَقَ ٱللَّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ بِٱلۡحَقِّۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّلۡمُؤۡمِنِينَ

(43) ആ ഉപമകൾ (എല്ലാംതന്നെ) നാം മനഷ്യർക്ക് വേണ്ടി വിവരിക്കുകയാ ണ്. അറിവുള്ളവരല്ലാതെ അവയെ (ചി ന്തിച്ചു) മനിലാക്കുകയില്ല. (44) ആകാശങ്ങളെയും, ഭൂമി യെയും അല്ലാഹു മുറപ്രകാരം സൃഷ്ടിച്ചിരിക്കുന്നു. നിശ്ചയമായും അതിൽ സത്യവിശ്വാസികൾക്ക് ദൃഷ്ടാ ന്തമുണ്ട്. (43) ആ ഉദാഹരണങ്ങൾ നാം അവയെ വിവരിക്കുന്നു, ഏർപ്പെ ടുത്തുന്നു മനുഷ്യർക്ക് അവയെ മനിലാക്കുകയില്ല, ഗ്രഹിക്കുകയില്ല അറിവുള്ളവരല്ലാതെ, ജ്ഞാനികളല്ലാതെ (44) അല്ലാഹു സൃഷ്ടിച്ചിരി ക്കുന്നു ആകാശങ്ങളെ ഭൂമിയെയും മുറപ്രകാരം, ന്യായപ്രകാ രം, യഥാർത്ഥമനുസരിച്ച് നിശ്ചയമായും അതിലുണ്ട് ദൃഷ്ടാന്തം സത്യവിശ്വാസികൾക്ക് ചിട്ടയും, ക്രമവും അനുസരിച്ച് -നീക്ക്പോക്കും, ഏറ്റക്കുറവും കൂടാതെയുക്തവും ലക്ഷ്യപൂർണവുമായ വിധത്തിൽ സൃഷ്ടിച്ചിട്ടുള്ളതിനെ ഉദ്ദേശിച്ചാണ് "മുറപ്രകാരം സൃഷ്ടിച്ചു' എന്ന് പറഞ്ഞിരിക്കുന്നത്. "ചാണകം ഒട്ടകത്തെയും, കാൽപാടുകൾ നടന്നുപോയതിനെയും കുറിക്കുന്നു' ( ള്ളപ്പഥ ള്ളപ്പഥ ) എന്ന് അറബിയിൽ ഒരു ഉപമ വാക്യമു ണ്ട്. അത്പോലെ ഈ ലോകത്തിലെ ഓരോ മണൽതരിയിലും, അതിന്റെ സ്രഷ്ടാവിന്റെ സൃഷ്ടി വൈഭവത്തിനും, അപാരമായ കഴിവിനും മതിയായ ദൃഷ്ടാന്തങ്ങൾ അടങ്ങിയി രിക്കുന്നു. വിശ്വാസപൂർവ്വം ചിന്തിക്കുന്നവർക്കെല്ലാം കണ്ടറിയാവുന്ന ഒരു പരമാർത്ഥമത്രെ അത്. വിഭാഗം - 5
29:45

ٱتۡلُ مَآ أُوحِيَ إِلَيۡكَ مِنَ ٱلۡكِتَٰبِ وَأَقِمِ ٱلصَّلَوٰةَۖ إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَآءِ وَٱلۡمُنكَرِۗ وَلَذِكۡرُ ٱللَّهِ أَكۡبَرُۗ وَٱللَّهُ يَعۡلَمُ مَا تَصۡنَعُونَ

(45) (നബിയേ) വേദഗ്രമ്ല ത്തിൽനിന്ന് നിനക്ക് "വഹ്യ്' (ബോധനം) നൽകപ്പെട്ടിട്ടുള്ളത് നീ പാരായണം ചെയ്യുക. നമസ്കാരം നിലനിറുത്തുകയും ചെയ്യുക; നിശ്ചയ മായും നമസ്കാരം, നീചവൃത്തിയിൽ നിന്നും, നിഷിദ്ധമായതിൽനിന്നും തട യുന്നു. അല്ലാഹുവിനെ ഓർമിക്കുന്നത് ഏറ്റവും വലിയ കാര്യം തന്നെ. നിങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹു അറിയുന്നതാണ്. (45) നീ പാരായണം ചെയ്യുക, ഓതുക വഹ്യ് നൽകപ്പെട്ടത് നിനക്ക് വേദഗ്രമ്ലത്തിൽ നിന്ന്, വേദഗ്രമ്ലമായിട്ട് നീ നമസ്കാരം നിലനിറുത്തുകയും ചെയ്യുക നിശ്ചയമായും നമസ്കാരം തടയുന്നു, നിരോ ധിക്കുന്നു നീചവൃത്തി (ദുഷ്പ്രവൃത്തി)യിൽ നിന്ന് നിഷിദ്ധമായ (നി കൃഷ്ടമായവെറുക്കപ്പെട്ട)തിൽനിന്നും അല്ലാഹുവിനെ ഓർമിക്കൽ, സ്മരിക്കൽ ഏറ്റവും വലിയ (മഹത്തായ) കാര്യംതന്നെ അല്ലാഹു അറിയുന്നു നിങ്ങൾ പ്രവർത്തിക്കുന്നത് വിശുദ്ധ വേദഗ്രമ്ലം പാരായണം ചെയ്യാനും, നമസ്കാരം നിലനിറു ത്തുവാനുമുള്ള ഈ കൽപന ബാഹ്യത്തിൽ നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാ ണെങ്കിലും, വാസ്തവത്തിൽ അത് നബി ˜ മാത്രം ബാധകമായതല്ല, എല്ലാവർക്കും ബാധ കമായതാണ്. പാരായണം ചെയ്യുന്നത് സ്വയം തന്നെ ഒരു പുണ്യകർമമാകു ന്നു. അതിലടങ്ങിയ തത്വങ്ങൾ, ദൃഷ്ടാന്തങ്ങൾ, നിയമനിർദ്ദേശങ്ങൾ ആദിയായ വശങ്ങൾ മനിലാക്കുകയും, അവയെക്കുറിച്ച് ചിന്തിക്കുകയുമാണ് വായന യുടെ ആവശ്യം. അത് പ്രവർത്ത വരുത്തുകയാണ് അതിന്റെ പരമമായ ലക്ഷ്യം. നമസ്കാരം നിലനി റുത്തുവാൻ കൽപിച്ചതിന്റെ പ്രധാന ഉദ്ദേശ്യങ്ങൾ അല്ലാഹുതന്നെ ഇവിടെ ഉണർത്തുന്നു. നീചവും നിഷിദ്ധവുമായ കാര്യങ്ങളിൽനിന്ന് നമസ്കാരം മനുഷ്യനെ തടയുന്നുവെന്നുള്ളതാണ് അതിലൊ ന്ന്. പക്ഷേ, നാമമാത്ര നമസ്കാരംകൊണ്ട് ഇൗ ഉദ്ദേശ്യം സാദ്ധ്യമാവുകയില്ല. അതുകൊണ്ടാണ് "നമസ്കരി ക്കണ'മെന്ന് പറഞ്ഞു മതിയാക്കാതെ "നമസ്കാരം നിലനിറുത്തുക' ( ) എന്ന് പറഞ്ഞിരിക്കുന്നത്. പതിവായും, കൃത്യമായും, പരിപൂർണമായും, ഹൃദയസാന്നിധ്യ ത്തോടും ഭക്തിയോട് കൂടിയും ആയിരിക്കണം നമസ്കാരം. എന്നാൽ മാത്രമേ നമസ്കാരം യഥാർത്ഥത്തിൽ നിലനിറുത്തലാവുകയുള്ളൂ. അല്ലാഹുവിനെ ഓർമിക്കുകയാണ് നമസ്കാര ത്തിന്റെ മറ്റൊരു ഉദ്ദേശ്യം. "അല്ലാഹുവിനെ ഓർമിക്കൽ ഏറ്റവും വലിയ കാര്യമാണ്' ( ) എന്ന് തുടർന്നു പറഞ്ഞിട്ടുള്ളതിൽനിന്നും "എന്നെ സ്മരിക്കുവാനായി നമ സ്കാരം നിലനിറുത്തുക' ( ) എന്ന് സൂ:ത്വാഹയിൽ മൂസാ നബി (അ)യോട് പറഞ്ഞിട്ടുള്ളതിൽനിന്നും മറ്റും ഇത് വ്യക്തമാണ്. നമസ്കാരത്തിൽ അടങ്ങിയി ട്ടുള്ള ഓരോ ഘടകവുംവാക്ക് കൊണ്ടും പ്രവൃത്തികൊണ്ടും നിർവ്വഹിക്കുന്ന ഓരോ കർമ വുംപരിശോധിച്ചാലും അവയെല്ലാം ഇൗ ഉദ്ദേശ്യലക്ഷ്യങ്ങളിൽ അധിഷ്ഠിതമാണെന്ന് കാണാം. അപ്പോൾ, നമസ്കാരംകൊണ്ട് ഇൗ ഉദ്ദേശ്യങ്ങൾനീച, നികൃഷ്ടകൃത്യങ്ങളിൽനിന്ന് വിരമിക്ക ലും, അല്ലാഹുവിനെക്കുറിച്ചുള്ള ബോധം ഉണ്ടായിരിക്കലുംകൈവരുന്നില്ലെങ്കിൽ അതിന്റെ അർത്ഥം, നമസ്ക്കാരം അതിന്റെ യഥാർത്ഥരൂപത്തിലായിരുന്നില്ലെന്നതാകുന്നു. "ഒരുവന്റെ നമസ്കാരം അവനെ നീചവൃത്തിയിൽനിന്നും, നിഷിദ്ധമായതിൽനിന്നും തടഞ്ഞില്ലെങ്കിൽ അവന്ന് നമസ്ക്കാരമില്ല' എന്ന ഹദീഥ് ഇൗ വസ്തുതയാണ് ചൂണ്ടിക്കാട്ടുന്നത്. ഇൗ ആയത്തിലെ അവസാനഭാഗവും ഇതിലേക്ക് സൂചന നൽകുന്നു: (നിങ്ങൾ പ്രവർത്തിക്കുന്നത് അല്ലാഹു അറിയുന്നു.) ഞ്ചരുജ (ദിക്ർ) എന്ന വാക്കിന് "സ്മരിക്കുക, നിരൂപിക്കുക, ഓർമിക്കുക, പറയുക, ധ്യാനി ക്കുക എന്നിങ്ങനെ സന്ദർഭോചിതം പല അർത്ഥവും പറയാവുന്നതാണ്. "അല്ലാഹുവിന്റെ ദിക്ർ' ( ) എന്ന് പറയുമ്പോൾ അതിൽ, മന്കൊണ്ടും വാക്ക്കൊണ്ടും ഉണ്ടാകുന്ന ദിക്റുകൾ ഉൾപ്പെടുന്നു. അഥവാ, അല്ലാഹുവിന്റെ മഹൽ ഗുണങ്ങളെയും, സൃഷ്ടിമാഹാത്മ്യങ്ങളെയും കുറിച്ചുള്ള ചിന്താവിചാരങ്ങളും, അവനോടുള്ള മാനസി കമായ ഭയഭക്തിയും, "തസ്ബീഹ്, തഹ്ലീൽ, തക്ബീ ർ, ഹംദ്, ) മുതലായ കളാകുന്നു. വാഗ്മൂലമുള്ള ഇൗ ദിക്റുകൾക്കും ഹൃദയ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാ ണ്. അല്ലാഹു പ്രസ്താവിക്കുന്നതായി നബി ˜ ഇപ്രകാരം ഉദ്ധരിക്കുന്നു:- ശ്ശിമ ശ്ശുളിഞ്ചിരിജ ശ്ശുമീൽീഖഞ്ചിരിജ സാരം: എന്റെ അടിയാൻ എന്നെപ്പറ്റി വിചാരിക്കുന്നതിനനുസരിച്ചായിരിക്കും ഞാൻ. അവൻ എന്നെ ഓർക്കുമ്പോൾ ഞാൻ അവന്റെ കൂടെയുണ്ടായിരിക്കും. അവൻ സ്വയം (മനിൽ) എന്നെ ഓർത്താൽ ഞാൻ അവനെയും സ്വയം ഓർക്കും. ഒരു സംഘ ( ) എന്നെ ഓർത്താൽ (എന്നെക്കുറിച്ച് പ്രസ്താവിച്ചാൽ) അവരെക്കാൾ ഉത്ത മമായ ഒരു സംഘത്തിൽവെച്ച് ഞാൻ അവനെയും ഓർക്കും (പ്രസ്താവിക്കും.) (ബു; മു.) "എന്നെപ്പറ്റി വിചാരിക്കുന്നതിനനുസരിച്ചായിരിക്കും ഞാൻ' എന്ന് പറഞ്ഞി ട്ടുള്ളത് വളരെ ശ്രദ്ധേ യമാകുന്നു. അല്ലാഹുവിന്റെ കാരുണ്യത്തിലും, കൃപാകടാക്ഷത്തിലും ഒരാൾക്ക് എത്രകണ്ട് ശുഭാപ്തിവിശ്വാസവും, സുപ്രതീക്ഷയും ഉണ്ടോ ആ തോതനുസരിച്ചായിരിക്കും അല്ലാഹു അവനോട് ഇടപെടുക എന്ന് താൽപര്യം. അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയനുസരിച്ചായി രിക്കും ഇൗ വിശ്വാസവും, പ്രതീക്ഷയും ഉണ്ടാവുക. "കർമങ്ങളിൽവെച്ച് ഏതാണ് കൂടുതൽ ശ്രേഷ്ഠമായത്?' എന്ന് ഒരാൾ നബി ˜ യോട് ചോദിച്ചപ്പോൾ അവിടുന്ന് ഇങ്ങനെ മറുപടി കൊടുക്കുകയുണ്ടായി: "അല്ലാഹുവിന്റെ "ദിക്ർ' നിമിത്തം നിന്റെ നാവ് നനഞ്ഞതായിക്കൊണ്ട്നാവിനാൽ ദിക്ർ നടത്തിക്കൊണ്ടിരിക്കെനീ ഇഹലോകവുമായി പിരിഞ്ഞുപോകലാകുന്നു. ( - ) (അല്ലാഹുവിന്റെ സ്മരണ ഏറ്റവും വലിയത് തന്നെ.) എന്ന വാക്യത്തെ ചിലർ വ്യാഖ്യാനിച്ചിട്ടുള്ളത് ഇപ്രകാരമാകുന്നു: അല്ലാഹു അവന്റെ കാരുണ്യവും, അനു ഗ്രഹവും വഴി നിങ്ങളെമനുഷ്യരെ -സ്മരിക്കുന്നത്, നിങ്ങൾ അവനെ അനുസരണവും, കർമങ്ങളും വഴി സ്മരിക്കുന്നതിനെക്കാൾ എത്രയോ വമ്പിച്ചതും ശ്രേഷ്ഠമായതുമാകുന്നു. - 21
29:46

۞وَلَا تُجَٰدِلُوٓاْ أَهۡلَ ٱلۡكِتَٰبِ إِلَّا بِٱلَّتِي هِيَ أَحۡسَنُ إِلَّا ٱلَّذِينَ ظَلَمُواْ مِنۡهُمۡۖ وَقُولُوٓاْ ءَامَنَّا بِٱلَّذِيٓ أُنزِلَ إِلَيۡنَا وَأُنزِلَ إِلَيۡكُمۡ وَإِلَٰهُنَا وَإِلَٰهُكُمۡ وَٰحِدٞ وَنَحۡنُ لَهُۥ مُسۡلِمُونَ

(46) വേദക്കാരോട് ഏറ്റവും നല്ല രീതിയിലല്ലാതെ നിങ്ങൾ തർക്കം നടത്ത രുത്; അവരിൽനിന്ന് അക്രമം പ്രവർത്തിച്ചവരോടൊഴികെ. നിങ്ങൾ (അവരോട്) പറയുകയും ചെയ്യണം: "ഞങ്ങൾക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, നിങ്ങൾക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു; ഞങ്ങളുടെ ആരാ ധ്യനും, നിങ്ങളുടെ ആരാധ്യനും ഒരു വനാകുന്നു; ഞങ്ങൾ അവന് കീഴ്പ്പെ ട്ടവരും (മുസ്ലികളും) ആകുന്നു.' (46) നിങ്ങൾ തർക്കം നടത്തരുത്, വാഗ്വാദം ചെയ്യരുത് വേദ ക്കാരോട് നിങ്ങൾ പറയുകയും ചെയ്യണം ഞങ്ങൾ വിശ്വസിച്ചിരി ക്കുന്നു ഞങ്ങളിലേക്ക് ഇറക്കപ്പെട്ടിട്ടുള്ളതിൽ നിങ്ങളിലേക്ക് ഇറക്ക പ്പെട്ടിട്ടുള്ളതിലും ഞങ്ങളുടെ ഇലാഹും (ആരാധ്യനും) നിങ്ങളുടെ ഇലാഹും ഒരുവനാണ്, ഏകനാണ് ഞങ്ങൾ അവന് കീഴ്പ്പെട്ടവ രുമാണ്, അനുസരണമുള്ളവരാണ് ജൂതൻമാരും, ക്രിസ്ത്യാനികളുമാകുന്ന വേദക്കാരെ ഇസ്ലാമിലേക്ക് പ്രേരിപ്പിക്കുവാൻ വേണ്ടി അവരുമായി വാഗ്വാദം നടത്തുമ്പോൾ, യുക്തവും ഹൃദ്യവുമായ ന്യായങ്ങളും, ലക്ഷ്യങ്ങളും മുഖേന സൗമ്യമായ രൂപത്തിലായിരിക്കണം അത് നടത്തുന്നത് എന്ന് ഈ വചനം മുസ്ലിംകളെ ശാസിക്കുന്നു. കുതർക്കങ്ങൾ നടത്തുന്നവർ, അപമര്യാദയോടെ പെരു മാറുന്നവർ, ന്യായത്തിനും ലക്ഷ്യത്തിനും വില കല്പിക്കാത്തവർ എന്നിങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം ഈ കല്പന ബാധകമല്ല. അവരോട് പരുഷമായും, ഗൗരവപൂർവ്വവും ഇടപെടേണ്ടതായി വരുന്നതാണ്. (അവരിൽ നിന്നും അക്രമം പ്രവർത്തിച്ചവരോടൊഴികെ) എന്ന വാക്ക് അതാണ് കാണിക്കുന്നത്. അക്രമം അതിരുക വിഞ്ഞു വാളെടുക്കുന്നതുവരെ നില എത്തിച്ചേർന്നിട്ടുള്ളപക്ഷം, അങ്ങനെയുള്ളവരോട് വാദ പ്രതിവാദം വാൾമുഖേന ആയിരിക്കേണ്ടതാകുന്നു. വാസ്തവമോ അവാസ്തവമോ എന്ന് തീരുമാനിക്കുവാൻ നിവൃത്തിയില്ലാത്ത വല്ല വാർത്തയും അവർവേദക്കാർകൊണ്ടുവരുന്നപക്ഷം അത് സ്വീകരിക്കുവാനും, നിഷേ ധിക്കുവാനും നിവൃത്തിയില്ല. വാസ്തവത്തിൽ അത് സത്യമായേക്കാനിടയുള്ളത് കൊണ്ട് നിഷേ ധിക്കാൻ പാടില്ല; അസത്യമായിരിക്കാനിടയുള്ളത് കൊണ്ട് സ്വീകരിക്കാനും പാടില്ല. അത് കൊണ്ട് അത്തരം സന്ദർഭങ്ങളിൽ മുസ്ലിംകൾ കൈകൊള്ളേണ്ടുന്ന നയമാണ് (ഞങ്ങൾക്ക് ഇറക്കപ്പെട്ടതിലും, നിങ്ങൾക്ക് ഇറക്ക പ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു എന്ന് പറയണം.) എന്ന വാക്യം ചൂണ്ടിക്കാട്ടുന്ന ത്. അതായത്: ഞങ്ങൾ വിശ്വസിക്കുന്നത് പോലെത്തന്നെ നിങ്ങൾക്ക് ഇറക്കപ്പെ ട്ടിട്ടുള്ള എല്ലാ യഥാർത്ഥ വേദഗ്രമ്ലങ്ങളിലും മൊത്തത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു; ഒന്നു പോലും ഞങ്ങൾ നിഷേധിക്കുന്നില്ല. പക്ഷേ, അവ സുരക്ഷിതമല്ലാത്ത ത് കൊണ്ട്പല ഏറ്റക്കുറവുകളും കൈകടത്തലുകളും അവയിൽ നടത്തപ്പെട്ടിട്ടുള്ളത് രൂപത്തിൽ നിങ്ങളുടെ വേദഗ്രമ്ലങ്ങൾ അപ്പടി സ്വീകരിക്കുവാനോ, വിശ ദരൂപത്തിൽ ഓരോന്നിലും വിശ്വസിക്കുവാനോ ഞങ്ങൾക്ക് നിവൃത്തിയില്ല. എന്നിങ്ങനെയാണ് വേദക്കാർ തൗറാത്തിൽനിന്നോ, ഇൻജീലിൽ നിന്നോ വല്ല ഭാഗവും ഉദ്ധരിച്ചു കാണിക്കുമ്പോൾ മുസ്ലിംകൾക്ക് പറയുവാനുള്ളത്. അബൂഹുറയ്റഃ (റ) പ്രസ്താവിച്ചതായി ബുഖാരി (റ) ഇപ്രകാരം ഉദ്ധരിക്കുന്നു: "ഇസ്ലാമിന്റെ ആൾക്കാർക്ക് (മുസ്ലിംകൾക്ക്) വേദക്കാർ അബ്റാനീ (ഹിബ്രു) ഭാഷയിൽ തൗറാത്ത് വായിച്ചു അറബിയിൽ വിവരിച്ചുകൊടുക്കാറുണ്ടായിരുന്നു. അപ്പോൾ നബി ˜ പറഞ്ഞു: "നിങ്ങൾ വേദക്കാരെ (അവരുടെ പ്രസ്താവനകളെ) സത്യമാക്കുകയും കളവാക്കു കയും ചെയ്യരുത്. നിങ്ങൾ എന്ന് (ഈ വചനത്തിന്റെ അവസാനം വരെ) പറീ ള്ളൂപ്പിക്കഡു ∫ിസ്ലദ്ധിമു ർസ്ലിര സ്ലലിവു ഏൾീറൾീയിവൃ ത്സിവു ൽൃട്ടിപ്പിഥ വേദക്കാരിൽനിന്നും, നിലവിലുള്ള തൗറാത്ത് - ഇൻജീലുകളിൽനിന്ന് (ബൈബ്ളിൽനിന്ന്) വാർത്തകൾ സ്വീകരിക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരം നാം മുഖ വുരയിൽ പ്രതിപാദിച്ചിട് ടുള്ളത് നോക്കുക.
29:47

وَكَذَٰلِكَ أَنزَلۡنَآ إِلَيۡكَ ٱلۡكِتَٰبَۚ فَٱلَّذِينَ ءَاتَيۡنَٰهُمُ ٱلۡكِتَٰبَ يُؤۡمِنُونَ بِهِۦۖ وَمِنۡ هَـٰٓؤُلَآءِ مَن يُؤۡمِنُ بِهِۦۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلۡكَٰفِرُونَ

(47) അത്പോലെ, ധ മുൻവേദങ്ങൾ ഇറക്കിയത് പോലെ പ നിനക്ക് നാം (ഈ) വേദഗ്രമ്ലം ഇറക്കിത്തന്നിരിക്കയാണ്. എന്നാൽ നാം വേദഗ്രമ്ലം നൽകിയിട്ടുള്ള വർ (വേദക്കാർ) ഇതിൽ വിശ്വസിക്കുന്ന താണ്. ഇക്കൂട്ടരിലും തന്നെ ഇതിൽ വിശ്വസിക്കുന്നവരുണ്ട്. നമ്മുടെ ലക്ഷ്യ ങ്ങളെ അവിശ്വാസികളല്ലാതെ നിഷേ ധിക്കുകയില്ല. (47) അപ്രകാരം, അത്പോലെ നാം ഇറക്കിയിരിക്കുന്നു, അവതരിപ്പിച്ചു നിനക്ക്, നിന്നിലേക്ക് വേദഗ്രമ്ലം, ഗ്രമ്ലം എന്നാൽ (അപ്പോൾ) യാതൊ രുകൂട്ടർ നാം അവർക്ക് നൽകിയിരിക്കുന്നു വേദഗ്രമ്ലം അവർ വിശ്വ സിക്കുന്നു, വിശ്വസിക്കും ഇതിൽ, അതിൽ ഇക്കൂട്ടരിലുമുണ്ട്, ഇവരിൽ നിന്നു മുണ്ട് വിശ്വസിക്കുന്നവർ ഇതിൽ, അതിൽ നിഷേധിക്കയില്ല നമ്മുടെ ആയത്തു (ലക്ഷ്യം, ദൃഷ്ടാന്തം)കളെ അവിശ്വാസികളല്ലാതെ, (സത്യത്തെ) മൂടിവെക്കുന്നവരല്ലാതെ വേദക്കാരായ എല്ലാവരും വിശ്വസിക്കും എന്നല്ല ഉദ്ദേശ്യം. തൗറാത്തിലും, ഇൻജീലിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ള അടയാളങ്ങൾ നബി ˜ യിൽ പുലർന്നു കണ്ടതിനെ നിഷേധിക്കുവാനും, അന്യഥാ വ്യാഖ്യാനിക്കാനും മുതിരാത്തവരും, ചിന്തിച്ചു മനിലാക്കുന്നവരുമായ എല്ലാവരും അതിൽ വിശ്വസിക്കുന്നതാണ് എന്ന് താൽപര്യം. അബ്ദു ല്ലാഹിബ്നുസലാം (റ) തുടങ്ങിയ പല പണ്ഡിതൻമാരും മറ്റ് പലരും നബി ˜ യിലും, വിശ്വസിച്ചിരുന്നതും, നബി ˜ യുടെ കാലശേഷവും എത്രയോ ആളു കൾ ഇസ്ലാമിൽ വന്നിട്ടുള്ളതും പ്രസ്താവ്യമാണ്. സൂ: അല്ലാഹു പറയുന്നു: (അല്ലാഹുവിനോട് ഭക്തി കാണിക്കുന്നവരായുംകൊണ്ടും, അല്ലാഹുവിലും, നിങ്ങൾക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും, തങ്ങൾക്ക് ഇറക്കപ്പെട്ടിട്ടുള്ളതിലും വിശ്വസിക്കുന്നവർ, നിശ്ചയമായും വേദ അല്ലാഹുവിന്റെ ലക്ഷ്യങ്ങൾക്ക് അൽപമായ വില വാങ്ങുന്നതല്ല. അക്കൂ ട്ടർക്ക് അവരുടെ പ്രതിഫലം തങ്ങളുടെ രക്ഷിതാവിന്റെ പക്കൽ ഉണ്ടായിരിക്കും.) റാൻ മദനീസൂറത്തുകളിൽപെട്ടതും അൻകബൂത്ത് മക്കീസൂറത്തുകളിൽ ഉൾപ്പെട്ടതുമാണ്. മക്കഃയിലെ മുശ്രിക്കുകളെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ്ു യ്യുലിവ (ഇക്കൂട്ടരിലുമുണ്ട്) എന്ന് പറഞ്ഞത്, വേദക്കാരായാലും അല്ലെങ്കിലും ശരി, നിഷേധിക്കുന്നവർ ഒരിക്കലും സത്യാന്വേഷികളും യഥാർത്ഥ ദൈവവിശ്വാസികളും ആയിരിക്കയില്ല; സത്യനിഷേധിക ളായ അവിശ്വാസികൾ മാത്രമേ അതിനെ നിഷേധിക്കുകയുള്ളൂ എന്ന് അല്ലാഹു തുറന്ന് പ്രഖ്യാപിച്ചിരിക്കയാണ്. 48-ാം വചനത്തിൽ അവരെക്കുറിച്ച് 49 ൽ അക്രമകാരികൾ എന്നും പറയുന്നു. അപ്പോൾ നിൽ വിശ്വസിക്കാത്ത ഒരാൾ ഒരു വിധേനയും അല്ലാഹുവിന്റെ അടുക്കൽ മോക്ഷത്തിന് വിധേ യനാവുകയില്ലെന്നുള്ളതിൽ സംശയമില്ലമറ്റ് വിധേന അവർ എത്ര നല്ലവരായാലും ശരി.
29:48–49

وَمَا كُنتَ تَتۡلُواْ مِن قَبۡلِهِۦ مِن كِتَٰبٖ وَلَا تَخُطُّهُۥ بِيَمِينِكَۖ إِذٗا لَّٱرۡتَابَ ٱلۡمُبۡطِلُونَ

بَلۡ هُوَ ءَايَٰتُۢ بَيِّنَٰتٞ فِي صُدُورِ ٱلَّذِينَ أُوتُواْ ٱلۡعِلۡمَۚ وَمَا يَجۡحَدُ بِـَٔايَٰتِنَآ إِلَّا ٱلظَّـٰلِمُونَ

(48) യാതൊരു ഗ്രമ്ലവും ഇതിന് മുമ്പ് നീ പാരായണം ചെയ്യുകയാക ട്ടെ, നിന്റെ വലത് കൈകൊണ്ട് അതെ ഴുതുകയാകട്ടെ ചെയ്തിരുന്നില്ല. അങ്ങനെയാണെങ്കിൽ ഈ വ്യർത്ഥ കാരികൾക്ക് സന്ദേഹപ്പെടാമായിരുന്നു. (49) എങ്കിലും അത് ജ്ഞാനം നൽക പ്പെട്ടിട്ടുള്ളവരുടെ ഹൃദയങ്ങളിൽ സുവ്യ ക്തമായി (തെളിഞ്ഞു) കിടക്കുന്ന ലക്ഷ്യ ങ്ങളാകുന്നു. അക്രമകാരികളല്ലാതെ നമ്മുടെ ലക്ഷ്യങ്ങളെ നിഷേധിക്കുകയില്ല. (48) നീ ആയിരുന്നില്ല പാരായണം ചെയ്യും ഇതിനുമുമ്പ് ഒരു ഗ്രമ്ലവും, ഗ്രമ്ലത്തിൽനിന്ന് (ഒന്നും) നീ അത് എഴുതുകയും ചെയ്തി രുന്നില്ല നിന്റെ വലങ്കൈകൊണ്ട് എന്നാൽ (അങ്ങനെയാണെങ്കിൽ) സംശയിക്കാമായിരുന്നു, സന്ദേഹിക്കാമായിരുന്നു വ്യർത്ഥകാരികൾ, നിരർത്ഥവാ ദികൾ(ക്ക്) (49) എങ്കിലും, പക്ഷേ അത് ലക്ഷ്യങ്ങളാണ്, ദൃഷ്ടാന്തങ്ങ ളാണ് സുവ്യക്തങ്ങളായ, തെളിഞ്ഞുകിടക്കുന്ന യാതൊരു കൂട്ടരുടെ ജ്ഞാനംനൽകപ്പെട്ടിട്ടുള്ള നിഷേധിക്കുകയില്ല നമ്മുടെ ആയത്തുകളെ അക്രമകാരികളല്ലാതെ ജ്ഞാനികളായുള്ളവർ ആ വേദഗ്രമ്ലം പഠിക്കുകയും, ഗ്രഹിക്കുകയും, മനഃപാഠ മാക്കുകയും ചെയ്യുന്നു. അതിന്റെ സന്ദേശങ്ങളും മാർഗദർശനങ്ങളും അവരുടെ എല്ലാ ജീവിത തുറകളിലേക്കും അവർക്ക് വെളിച്ചം നൽകുകയും ചെയ്യുന്നു. അതുകൊണ്ട് ഇതര വേദഗ്രമ്ലങ്ങളെപ്പോലെ അതിനെ മാറ്റിമറിക്കുവാനോ, അതിൽ കയ്യേറ്റം നടത്തുവാനോ സാധ്യതയില്ല. പരിശുദ്ധതക്ക് യാതൊരു കളങ്കവും ബാധിക്കാതെ സുരക്ഷിത മായിരിക്കുവാൻ ഇതും കാരണമാകുന്നു. ലോകത്ത് നിലവിലുള്ള മുസ്വ്ഹഫിന്റെ പ്രതിക ളെല്ലാം നഷ്ടപ്പെട്ടാലും -അതിന്റെ വള്ളിക്കോ പുള്ളിക്കോ മാറ്റംകൂടാതെയഥാരൂ പത്തിൽതന്നെ സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ സുരക്ഷിതമായി അവശേഷിക്കുന്ന താണ്. വലുപ്പം വരുന്ന ഏതൊരു ഗ്രമ്ലവും കാലവ്യത്യാസംകൂടാതെ ഇത്രയധികം മനഃപാഠമാക്കപ്പെടുന്നതായി കാണപ്പെടുകയില്ല എന്ന് തീർത്തുപറയാം. ൽൂപ്പറ
29:50

وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَٰتٞ مِّن رَّبِّهِۦۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٞ مُّبِينٌ

(50) അവർ (അവിശ്വാസികൾ) പറ യുകയാണ്: "അവന് അവന്റെ രക്ഷി താവിങ്കൽനിന്ന് വല്ല ദൃഷ്ടാന്തങ്ങളും ഇറക്കപ്പെട്ടുകൂടേ?!' (നബിയേ) പറ യുക: "ദൃഷ്ടാന്തങ്ങൾ അല്ലാഹുവി ങ്കൽമാത്രമാണുള്ളത്; ഞാൻ സ്പഷ്ട മായ ഒരു താക്കീതുകാരൻ എന്നേയു ള്ളൂ . ' (50) അവർ പറയുന്നു ഇറക്കപ്പെട്ടുകൂടേ, ഇറക്കപ്പെടരുതോ അവന്റെമേൽ, അവന് വല്ല ദൃഷ്ടാന്തങ്ങളും അവന്റെ റ∫ിന്റെ പക്കൽനിന്ന് നീ പറയുക നിശ്ചയമായും ദൃഷ്ടാന്തങ്ങൾ അല്ലാഹുവിങ്കൽ (മാത്രമാ ണ്) നിശ്ചയമായും ഞാൻ താക്കീതുകാരൻ (മാത്രമാണ്, എന്നേയുള്ളൂ) സ്പഷ്ടമായ എനിക്ക് തോന്നുമ്പോൾ ദൃഷ്ടാന്തങ്ങൾ സംഭവങ്ങൾ വെളി കഴിവില്ല. അല്ലാഹുവിന്റെ അനുമതിപ്രകാരം, അവനുദ്ദേശിക്കു മ്പോൾ മാത്രമേ അത് വെളിപ്പെടുകയുള്ളൂ. എന്റെ ചുമതല നിങ്ങളെ താക്കീത് ചെയ്യൽ മാത്ര മാണ്. അത് ഞാൻ നിർവ്വഹിക്കുന്നു എന്ന് സാരം.
29:51–55

أَوَلَمۡ يَكۡفِهِمۡ أَنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ يُتۡلَىٰ عَلَيۡهِمۡۚ إِنَّ فِي ذَٰلِكَ لَرَحۡمَةٗ وَذِكۡرَىٰ لِقَوۡمٖ يُؤۡمِنُونَ

قُلۡ كَفَىٰ بِٱللَّهِ بَيۡنِي وَبَيۡنَكُمۡ شَهِيدٗاۖ يَعۡلَمُ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَٱلَّذِينَ ءَامَنُواْ بِٱلۡبَٰطِلِ وَكَفَرُواْ بِٱللَّهِ أُوْلَـٰٓئِكَ هُمُ ٱلۡخَٰسِرُونَ

وَيَسۡتَعۡجِلُونَكَ بِٱلۡعَذَابِ وَلَوۡلَآ أَجَلٞ مُّسَمّٗى لَّجَآءَهُمُ ٱلۡعَذَابُۚ وَلَيَأۡتِيَنَّهُم بَغۡتَةٗ وَهُمۡ لَا يَشۡعُرُونَ

Passage continues through verse 29:55.

(51) അവർക്ക് ഓതിക്കേൾപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന നിലയിൽ ഈ വേദ ഗ്രമ്ലം നിനക്ക് നാം അവതരിപ്പിച്ചു തന്നി ട്ടുള്ളത് അവർക്ക് (ദൃഷ്ടാന്തത്തിന്) മതി ജനതക്ക് നിശ്ചയമായും അതിൽ കാരുണ്യവും, ഉപദേശവുമുണ്ട്. വിഭാഗം - 6 (52) (നബിയേ) പറയുക: "എന്റെയും നിങ്ങളുടെയും ഇടയിൽ സാക്ഷിയായിക്കൊണ്ട് അല്ലാഹുതന്നെ മതി. ആകാശങ്ങളിലും, ഭൂമിയിലു മുള്ളത് (മുഴുവനും) അവൻ അറിയു ന്നു. വ്യർത്ഥമായതിൽ വിശ്വസിക്കുക യും, അല്ലാഹുവിൽ അവിശ്വസിക്കു കയും ചെയ്യുന്നവരാകട്ടെ, അവർത ന്നെയാണ് നഷ്ടപ്പെട്ടവർ. (53) അവർ നിന്നോട് ശിക്ഷക്ക് ധൃതികൂട്ടുന്നു. നിർണയിക്കപ്പെട്ട ഒര വധി ഇല്ലായിരുന്നുവെങ്കിൽ അവർക്ക് (ഇ പ്പോൾതന്നെ) ശിക്ഷ വരുമായിരുന്നു. അവർ അറിയാത്ത നിലയിൽ തീർച്ച യായും അതവർക്ക് പെട്ടെന്ന് വന്നെ ത്തുക തന്നെ ചെയ്യുന്നതാണ്. (54) അവർ നിന്നോട് ശിക്ഷക്ക് ധൃതിപ്പെട്ടുകൊണ്ടിരിക്കുന്നു; നരകമാ കട്ടെ, നിശ്ചയമായും അവിശ്വാസികളെ വലയം ചെയ്യുന്നതുമാകുന്നു. (55) അവരുടെ മുകൾഭാഗത്തുകൂ ടിയും, അവരുടെ കാലുകളുടെ അടി യിൽ കൂടിയും ശിക്ഷ അവരെ മൂടുന്ന ദിവസം! (അന്നാണ് അതുണ്ടാകുക.) "നിങ്ങൾ പ്രവർത്തിച്ചിരുന്നത് ധ പ്രവർത്തിച്ചതിന്റെ ഫലം പ നിങ്ങൾ ആസ്വദിക്കുവിൻ.' എന്ന് അവൻ പ പറയുകയും ചെയ്യും. (51) അവർക്ക് മതിയായിട്ടില്ലേ, പോരെയോ നാം ഇറക്കിയത് നിനക്ക് വേദഗ്രമ്ലം ഓതിക്കേൾപ്പിക്കപ്പെട്ടുകൊണ്ട് അവർക്ക്, അവരിൽ നിശ്ചയമായും അതിലുണ്ട് കാരുണ്യം, അനുഗ്രഹം ഉപദേശവും, സ്മരണയും ഒരു ജനതക്ക് വിശ്വസിക്കുന്ന (52) നീ പറയുക മതി അല്ലാഹുതന്നെ എന്റെ ഇടയിൽ നിങ്ങളുടെ ഇടയിലും സാക്ഷി യായിട്ട്, ദൃക്സാക്ഷിയായി അവൻ അറിയുന്നു ആകാശങ്ങളിലു ള്ള ത് ഭൂമിയിലും വിശ്വസിച്ചവർ വ്യർത്ഥത്തിൽ (അയഥാർത്ഥ മായതിൽ) അവർ അവിശ്വസിക്കുകയും ചെയ്ത അല്ലാഹുവിൽ അക്കൂ ട്ടർ തന്നെയാണ് നഷ്ടപ്പെട്ടവർ (53) അവർ നിന്നോട് ധൃതി പ്പെടുന്നു ശിക്ഷക്ക്, ശിക്ഷയെപ്പറ്റി ഇല്ലായിരുന്നുവെങ്കിൽ ഒരവധി നിർണയിക്കപ്പെട്ട അവർക്ക് വരികതന്നെ ചെയ്യുമായിരുന്നു ശിക്ഷ അതവർക്ക് വന്നെത്തുകയുംതന്നെചെയ്യും പെട്ടെന്ന്, യാദൃശ്ചികമായി അവർ ആയി രിക്കെ അവർ അറിയുന്നില്ല (54) അവർ നിന്നോട് ധൃതിപ്പെടുന്നു ശിക്ഷക്ക് നിശ്ചയമായും ജഹന്നം, നരകം വലയം ചെയ്യുന്നതാണ് അവിശ്വാസികളെ (55) അവരെ മൂടുന്ന (പൊതിയുന്ന) ദിവസം ശിക്ഷ അവരുടെ മുകളിൽകൂടി, മീതെനിന്ന് അടിയിൽ (താഴെ) നിന്നും അവരുടെ കാലുകളുടെ അവൻ പറയുകയും ചെയ്യും നിങ്ങൾ ആസ്വദിക്കുവിൻ നിങ്ങൾ പ്രവർത്തിച്ചുകൊണ്ടിരുന്നത് ഈ താക്കീത് ചെയ്യുന്ന ശിക്ഷ എന്താണ് എനിയും വന്നുകാണാത്തത്?! എന്ന് പറഞ്ഞ് അവിശ്വാസികൾ നബി ˜ യോട് പരിഹാസപൂർവ്വം ധൃതികൂട്ടുകയാണ്. എന്നാൽ, അല്ലാഹു അതിനൊരു അവധി നിർണയിച്ചിട്ടുണ്ട്. ഇല്ലായിരുന്നുവെങ്കിൽ തൽക്ഷണം തന്നെ അത വർക്ക് അനുഭവപ്പെടുമായിരുന്നു. ശിക്ഷ വരുന്നതാകട്ടെ, അപ്രതീക്ഷിതമായ നിലയിലും, വളരെ പെട്ടെന്നുമായിരിക്കും. നാനാഭാഗത്ത് കൂടിയും അതവരെ പിടികൂടുകയും ചെയ്യും. ഒരു ഭാഗത്തും രക്ഷക്ക് പഴുതുണ്ടായിരിക്കയില്ല. (നരക ത്തിൽനിന്നും അവർക്കൊരു വിരിപ്പുണ്ടായിരിക്കും: അവരുടെ മേൽഭാഗത്ത് നിന്ന് മൂടിയും ഉണ്ടായിരിക്കും. 7: 41) (അവർക്ക് അവരുടെ മുക ളിൽകൂടി നരകത്തിൽനിന്നുള്ള അവരുടെ അടിയിൽകൂ ടിയും തണലുകൾ ഉണ്ടാ യിരിക്കും. 39: 16) മുശ്രിക്കുകളെയും, വേദക്കാരെയും സംബന്ധിച്ച് പലതും പ്രസ്താവിച്ചശേഷം, അവരുടെ മർദ്ദനങ്ങളും അക്രമങ്ങളും ഹേതുവായി, അല്ലാഹുവിനെ ആരാധിക്കുന്നതിനും, മതാനു സാദ്ധ്യമാകാതെ വരുന്ന പരിതഃസ്ഥിതിയിൽ നാടുവിട്ടു (ഹിജ്റഃ) പോയിക്കൊള്ളുവാൻ സത്യവിശ്വാസികൾക്ക് അല്ലാഹു നിർദ്ദേശം നൽകുന്നു:-
29:56–60

يَٰعِبَادِيَ ٱلَّذِينَ ءَامَنُوٓاْ إِنَّ أَرۡضِي وَٰسِعَةٞ فَإِيَّـٰيَ فَٱعۡبُدُونِ

كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۖ ثُمَّ إِلَيۡنَا تُرۡجَعُونَ

وَٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ لَنُبَوِّئَنَّهُم مِّنَ ٱلۡجَنَّةِ غُرَفٗا تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ نِعۡمَ أَجۡرُ ٱلۡعَٰمِلِينَ

Passage continues through verse 29:60.

(56) വിശ്വസിച്ചവരായ എന്റെ അടിയാൻമാരേ, നിശ്ചയമായും എന്റെ ഭൂമി വിശാലമായതാകുന്നു; അതു കൊണ്ട് നിങ്ങൾ എന്നെത്തന്നെ ആരാ ധിക്കുവിൻ. (57) ഓരോ ആത്മാവും (ആളും) മരണം ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങൾ മട ക്കപ്പെടുന്നു. (58) വിശ്വസിക്കുകയും, സൽക്കർമ ങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാ കട്ടെ, സ്വർഗത്തിൽനിന്നും അടിഭാഗ കൂടി നദികൾ ഒഴുകിക്കൊണ്ടിരി ക്കുന്ന ഉന്നത സൗധങ്ങളിൽ, നിശ്ചയ മായും നാം അവർക്ക് താമസസൗകര്യം ചെയ്തുകൊടുക്കുന്നതാകുന്നു; അവര തിൽ നിത്യവാസികളായിക്കൊണ്ട്. പ്രവർത്തിക്കുന്നവരുടെ പ്രതിഫലം വളരെ വിശിഷ്ടം! (59) അതായത്: സഹനം കൈകൊള്ളുകയും, തങ്ങളുടെ രക്ഷി താവിന്റെ മേൽ (കാര്യങ്ങൾ) ഭരമേൽപി ച്ചുകൊണ്ടിരിക്കുകയും ചെയ്തവർ. (60) എത്രയോ ജീവികളാണ്, അവയുടെ ആഹാരം അവ (സ്വയം) വഹിക്കാത്തതായുള്ളത്?! അവയ്ക്കും, നിങ്ങൾക്കും അല്ലാഹു ആഹാരം നൽകു ന്നു. അവൻ (എല്ലാം) കേൾക്കുന്നവനാ ണ്, അറിയുന്നവനാണ്. (56) എന്റെ അടിയാൻമാരെ വിശ്വസിച്ചവരായ നിശ്ചയ മായും എന്റെ ഭൂമി വിശാലമായതാണ് അതുകൊണ്ട് എന്നെ എന്നെ (ത്തന്നെ) നിങ്ങൾ ആരാധിക്കുവിൻ (57) എല്ലാ ആത്മാവും, ആളും, ദേഹവും മരണം ആസ്വദിക്കുന്നതാണ് പിന്നീട് നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നു (58) വിശ്വസിച്ചവരാകട്ടെ പ്രവർത്തി ക്കുകയും ചെയ്ത സൽക്കർമങ്ങൾ നിശ്ചയമായും നാം അവരെ താമസി പ്പിക്കും, സൗകര്യം ചെയ്തുകൊടുക്കും സ്വർഗത്തിൽനിന്ന് ഉന്നത സൗധങ്ങ ളിൽ, മണിമാളികകളിൽ ഒഴുകും അതിന്റെ അടിയിൽ കൂടി നദികൾ നിത്യവാസികളായിക്കൊണ്ട് അവയിൽ എത്രയോ വിശിഷ്ടം പ്രവർത്തിക്കുന്നവരുടെ പ്രതിഫലം, കൂലി (59) സഹനം കൈകൊണ്ടവർ തങ്ങളുടെ രക്ഷിതാവിന്റെ മേൽ ഭരമേൽപിക്കുകയും ചെയ്യുന്ന (60) എത്രയോ, എത്രയാണ് ജീവിയായിട്ട് വഹിക്കാത്ത, ഏൽക്കാത്ത അതിന്റെ ആഹാരം, ഉപജീവനം അതിന് (അവയ്ക്ക്) അല്ലാഹു ആഹാരം നൽകുന്നു നിങ്ങൾക്കും അവൻ കേൾക്കുന്നവനാണ് അറിയുന്നവ നാണ് അല്ലാഹുവിന്റെ ഭൂമി എന്നിരിക്കെ, ഒരു നാട്ടിൽവെച്ച് അവനെ ആരാധിക്കുവാനും, അവന്റെ മതം അനുഷ്ഠിക്കുവാനും സാധ്യമാകാത്തപക്ഷം, സാധ്യമാകുന്ന മറ്റൊരു നാട്ടിൽ പോയിട്ടെങ്കിലും അത് ചെയ്യേണ്ടതാണ്. നാട്വിട്ടു പോകു കയെന്നത് വളരെ വിഷമം പിടിച്ചത് തന്നെ. എന്നാൽ അതാർക്കും കൂടാതെ കഴിയുകയി ല്ല. മരണാനന്തരം മടങ്ങിച്ചെല്ലുന്നത് അല്ലാഹുവിങ്കലേക്കാണ് താനും. ക്ഷമയും സഹനവും സ്വീകരിച്ചുകൊണ്ടും, കാര്യങ്ങളെല്ലാം അല്ലാഹുവിൽ അർപ്പി ച്ചുകൊണ്ടും സൽക്കർമം ചെയ്യുന്ന സത്യവിശ്വാസികൾക്ക് നിശ്ചയമായും അവൻ സ്വർഗത്തിൽ അത്യുന്നതവും, ശാശ്വതവുമായ സുഖസൗകര്യങ്ങൾ നൽകുന്നു. മറ്റൊന്നുള്ളത് ഉപജീവ നത്തിന്റെ കാര്യമാണ്. ഈ ലോകത്ത് എത്രയോ മനുഷ്യരും മനു ഷ്യേതരജീവികളും ഉപജീവനകാര്യം സ്വയം നടത്തുവാനോ, നികത്തുവാനോ കഴിയാത്തതായിട്ടുണ്ട്. അവയ്ക്കെല്ലാം ഓരോ വിധത്തിൽ ആഹാരം ലഭി ക്കാതിരിക്കുന്നില്ല. അവയ്ക്ക് മാത്രമല്ല, വാസ്തവത്തിൽ എല്ലാവർക്കും തന്നെ ഭക്ഷണം നൽകു ന്നത് അല്ലാഹുവാണ്. എവിടെയായാലും എല്ലാവർക്കും അവൻ അത് നൽകുന്നതാകുന്നു. അവൻ എല്ലാ എന്നൊക്കെയാണ് ചുരുക്കത്തിൽ ഈ വചനങ്ങളുടെ സാരം. ഇതനുസരിച്ച് സ്വഹാബികൾ ആദ്യം അബീസീ നിയായിലേക്കും, പിന്നീട് മദീനയിലേക്കും ഹിജ്റഃ പോയത് പ്രസിദ്ധമാണ്. ജനപ്പെരുപ്പം നിമിത്തം ഭൂമിയിൽ മനുഷ്യൻ പാർപ്പിടമില്ലാതെ കുഴങ്ങുമെന്നും, ഭക്ഷ ണമില്ലാതെ കഷ്ടപ്പെടുമെന്നും പെരുമ്പറയടിച്ചുകൊണ്ട് അതിന്റെ പേരിൽ മനുഷ്യജ നനം നിയന്ത്രിക്കുവാൻ പ്രകൃതിവിരുദ്ധവും, തികച്ചും ആഭാസകരവുമായ മാർഗങ്ങൾ ആസൂ ത്രണം ചെയ്യപ്പെടുകയും, അവ പ്രചാരത്തിൽവരുത്തി പരസ്യമായി നടപ്പിലാക്കിക്കൊണ്ടിരി ക്കുകയും ചെയ്യുന്ന ഒരു കാലമാണല്ലോ ഇത്. ഇതിന് ഏതെല്ലാം ന്യായീകരണങ്ങൾ സമർത്ഥി ഈ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ അല്ലാഹുവിനെക്കുറിച്ചുള്ള അവിശ്വാ സത്തിൽ നിന്ന് ഉടലെടുത്തതാകുന്നു. അല്ലാഹുവാണ് ഭൂലോകത്തിന്റെയും മനുഷ്യവർഗ ത്തിന്റെയും സ്രഷ്ടാവെന്നും, അവൻ സർവ്വജ്ഞനും സർവ്വശക്തനുമാണെന്നും, അവ നാണ് എല്ലാവർക്കും യഥാർത്ഥത്തിൽ ഉപജീവനം നൽകുന്നവനെന്നും വിശ്വസിക്കുന്ന ഒരാൾക്കും ഈ പ്രസ്ഥാനത്തെ അനുകൂലിക്കുവാൻ സാധ്യമല്ല. അല്ലാഹുവിന്റെ ഭൂമി വിശാലമാണെന്നും, എല്ലാവർക്കും ആഹാരം നൽകുന്നവൻ ആയത്തുകളിലും മറ്റ് പല ആയത്തുകളിലുമായി -അല്ലാഹു ആവർത്തിച്ചു പറയുന്നതിനെ അവഗണിച്ചുകൊണ്ട ല്ലാതെ ആ സംരംഭങ്ങളിൽ പങ്കുചേരുവാനോ അനുകൂലിക്കുവാനോ ഒരു മുസ്ലിമിനും നിർവ്വാഹമില്ലാത്തതാണ്. ഈ വിഷയം ഇവിടെ കൂടുതൽ ദീർഘിപ്പിക്കുന്നില്ല. അല്ലാഹു സഹാ യിച്ചാൽ സൂ: സുഖ്റുഫിലും മറ്റും കൂടുതൽ സംസാരിക്കാം.
29:61

وَلَئِن سَأَلۡتَهُم مَّنۡ خَلَقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَ لَيَقُولُنَّ ٱللَّهُۖ فَأَنَّىٰ يُؤۡفَكُونَ

(61) "ആകാശങ്ങളെയും, ഭൂമി യെയും സൃഷ്ടിക്കുകയും, സൂര്യനെ യും, ചന്ദ്രനെയും കീഴ്പ്പെടുത്തു കയും ചെയ്തതാരാണ്' എന്ന് നീ അവരോട് ധ ബഹുദൈവവിശ്വാസിക ളോട് പ ചോദിക്കുന്ന പക്ഷം, തീർച്ചയാ യും, അവർ പറയും: "അല്ലാഹുവാണ്' എന്ന്. (അപ്പോൾ എങ്ങനെയാണ് അവർ (തൗഹീദിൽ നിന്ന്) തെറ്റിക്കപ്പെ ടുന്നത്)?! (61) നീ അവരോട് ചോദിക്കുന്ന പക്ഷം സൃഷ്ടിച്ചതാരാണ് ആകാശങ്ങളെ ഭൂമിയെയും കീഴ്പ്പെടുത്തുകയും, നിയന്ത്രിക്കു കയും ചെയ്തത് സൂര്യനെ ചന്ദ്രനെയും നിശ്ചയമായും അവർ പറയും അല്ലാഹു എന്ന് അപ്പോൾ എങ്ങനെയാണ് അവർ തെറ്റിക്കപ്പെടു ന്നത് ലോകസ്രഷ്ടാവും, ലോകകാര്യങ്ങൾ നിയന്ത്രിക്കുന്നവനും അല്ലാഹുവാണെന്ന് മുശ്രിക്കുകളും സമ്മതിക്കുന്നു. എന്നിരിക്കെ ആരാധ്യനായി അവനല്ലാത്തവരെ സ്വീകരിക്കു ന്നതിൽ യാതൊരു ന്യായവുമില്ല, അത് തികച്ചും വിഡ്ഢിത്തം മാത്രമാണ് എന്ന് സാരം. മനുഷ്യന്റെ ജീവിതപ്രശ്നങ്ങളിൽ അതിപ്രധാനമായ ഒന്നത്രെ ആഹാരത്തിന്റെ കാര്യം. എന്നാൽ ആഹാരത്തിന്റെ സാക്ഷാൽ കൈകാര്യകർത്താവ് അല്ലാഹുതന്നെയാണ്. മനു ഷ്യൻ അതിനുവേണ്ടി എന്ത് നടപടിയെടുത്താലും ശരി, അല്ലാഹു കണക്കാക്കിയതേ ആർക്കും ലഭിക്കുകയുള്ളൂ. അവൻ ഉദ്ദേശിക്കുന്നതനുസരിച്ചായിരിക്കും അതിൽ ഏറ്റക്കുറവുകൾ അനുഭവ പ്പെടുന്നത്. അവനല്ലാത്തവരെ ഇലാഹായി സ്വീകരിച്ചതുകൊണ്ട് ഇക്കാര്യത്തിലും യാതൊരു മാറ്റവും നേരിടുവാനില്ല. അപ്പോൾ, ആ നിലക്കും അല്ലാഹു അല്ലാത്തവരെ ആരാ ധിക്കുന്നതിൽ അർത്ഥമില്ലെന്ന് അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-
29:62

ٱللَّهُ يَبۡسُطُ ٱلرِّزۡقَ لِمَن يَشَآءُ مِنۡ عِبَادِهِۦ وَيَقۡدِرُ لَهُۥٓۚ إِنَّ ٱللَّهَ بِكُلِّ شَيۡءٍ عَلِيمٞ

(62) അല്ലാഹു, തന്റെ അടിയാൻമാ രിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവന് ആഹാരം (ഉപജീവനമാർഗം) വിശാ ലപ്പെടുത്തിക്കൊടുക്കുകയും, അവന് ധ താൻ ഉദ്ദേശിക്കുന്നവന് പ ഇടുക്കമാക്കുക യും ചെയ്യുന്നു. നിശ്ചയമായും, അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്ന വനാണ്. (62) അല്ലാഹു വിശാലമാക്കുന്നു ആഹാരം, ഉപജീവനം അവൻ ഉദ്ദേശിക്കുന്നവർക്ക് തന്റെ അടിയാൻമാരിൽനിന്ന് അവൻ ഇടുക്കമാ ക്കുക കണക്കാക്കുക)യും ചെയ്യുന്നു അവന് നിശ്ചയമായും അല്ലാഹു എല്ലാ വസ്തുവെ(കാര്യത്തെ)പ്പറ്റിയും അറിയുന്ന വനാണ് അല്ലാഹുവിന്റെ ഉദ്ദേശം അനുസരിച്ച് ചിലർക്ക് വിശാലമായും, മറ്റ് ചിലർക്ക് അവൻ ആഹാരം നൽകുമെന്ന് പറഞ്ഞതിന്റെ താൽപര്യം, യാതൊരു തത്വദീക്ഷയുമില്ലാതെ തോന്നിയപോലെ അവൻ പ്രവർത്തിക്കുന്നുവെന്നല്ല. നേരെമറിച്ച് ആർക്കാണ്, എങ്ങനെ യാണ് എത്രയാണ് അത് നൽകേണ്ടതെന്നും, മറ്റുമുള്ള എല്ലാ കാര്യങ്ങളുംചെറുതും വലു തുമെന്ന ആ അറിവനുസരിച്ച് തികച്ചും യുക്ത മായ നിലയിൽ അവനത് നിയന്ത്രിക്കുന്നു. ഈ പരമാർത്ഥമാണ് ആയത്തിലെ അവസാന വാക്യം വ്യക്തമാക്കുന്നത്. പക്ഷേ, മനുഷ്യന്റെ അനുമാനങ്ങൾക്കതീതമാണത്. മനുഷ്യന്റെ ആഗ്രഹമോ പ്രയത്നമോ അല്ല അതിന്റെ തോത് നിർണയിക്കുന്നത്വാസ്തവത്തിൽ അവ രണ്ടും ഒഴിച്ചുകൂടാത്തതാണെങ്കിലും ശരി. അറിവ്, ബുദ്ധി, സാമർത്ഥ്യം, പരിചയം, ശരീരസ്ഥിതി ആദിയായ ഗുണങ്ങളിലെല്ലാം സമനിലക്കാരെന്ന് കാണപ്പെടുന്ന രണ്ടുപേർ ഒരേ ദിവസം മുതൽ ഒരേതരം തൊഴിൽ ചെയ്തു തുടങ്ങിയെന്ന് വെക്കുക. അല്ലെങ്കിൽ ഒരേ തോതിൽ മുതലിറക്കി ഒരേ രീതിയിൽ വ്യവസായം ആരംഭിച്ചുവെന്ന് കരുതുക: കുറച്ച് ദിവസങ്ങളോ മാസങ്ങളോ കഴിയുമ്പോഴേക്ക് രണ്ടാ ളുടെയും അദ്ധ്വാനഫലങ്ങളിൽ തീർച്ചയായും വ്യത്യാസം കാണാം. ഒരുപക്ഷേ, ഒരുവൻ വലിയൊരു തുക സമ്പാദിച്ചിരിക്കുകയും, മറ്റെവൻ വലിയൊരു സംഖ്യക്ക് കടപ്പെട്ടിരിക്കു കയും ചെയ്തിരിക്കും. ഏതായാലും, രണ്ടാളുടെയും നില ശരിക്കും തുല്യമായിക്കാണുകയി ല്ല. എന്താണതിന് കാരണം? എടുക്കുന്നവനും, കൊടുക്കുന്നവനും, കണക്കാക്കുന്നവനുമെല്ലാം യഥാർത്ഥത്തിൽ അല്ലാഹുവാണ് എന്നത് തന്നെ. നമ്മുടെ പ്രവർത്തനങ്ങളും, ആസൂത്ര ണങ്ങളുമെല്ലാം തന്നെ കേവലം ബാഹ്യമായ ചില കാരണങ്ങൾ മാത്രമാണ്. ഒരേ കാര ഫലം പരസ്പരം വ്യത്യ സ്തമോ, വിരുദ്ധമോ ആയിട്ടാണ് പിന്നിൽ വേറെ ഒരു അദൃശ്യ ഹസ്തം കൂടി പ്രവർത്തിക്കുന്നുണ്ടെന്ന് തീർച്ചതന്നെ. ഇല്ലായിരുന്നുവെങ്കിൽ ഓരോ മനുഷ്യ ന്റെയും അദ്ധ്വാനം, സാമർത്ഥ്യം, കഴിവ് ആദിയായവയുടെ തോതനുസരിച്ച് - കൃത്യമാ യിത്തന്നെസമ്പത്തും ജീവിതവിഭവങ്ങളും ഓരോരുത്തനും ഈ ലോക ലഭ്യമാകേണ്ടിയിരുന്നു. അല്ലാഹു വേറൊരിടത്ത് പറയുന്നത് നോക്കുക: 18 ഉദ്ദേശിക്കുന്നതായാൽ നാം ഉദ്ദേ ശിക്കുന്നവർക്ക് -അതിൽ വെച്ച് നാം ഉദ്ദേശിക്കുന്നത് വേഗം നൽകുന്നതാണ്സ്ലസ്ലസ്ല.. എന്ന് സാരം.
29:63

وَلَئِن سَأَلۡتَهُم مَّن نَّزَّلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ مِنۢ بَعۡدِ مَوۡتِهَا لَيَقُولُنَّ ٱللَّهُۚ قُلِ ٱلۡحَمۡدُ لِلَّهِۚ بَلۡ أَكۡثَرُهُمۡ لَا يَعۡقِلُونَ

(63) "ആകാശത്ത് നിന്ന് (മഴ) വെള്ളം ഇറക്കിയിട്ട് അത്മൂലം, നിർജ്ജീവമായതിന് ശേഷംജീവിപ്പിക്കുന്ന ധ ഉല്പാദന യോഗ്യമാ ക്കു ന്ന പ വൻ ആരാണ്?' എന്ന് അവരോട് ചോദിക്കുന്നപക്ഷം, നിശ്ചയമായും അവർ പറയും: "അല്ലാഹുവാണ്' എന്ന്. നീ പറയുക: "അല്ലാഹുവിനാണ് സ്തുതി!' പക്ഷേ, അവരിൽ അധികമാളും ബുദ്ധി കൊടു(ത്തു ചിന്തി)ക്കുന്നില്ല. (63) നീ അവരോട് ചോദിക്കുന്നപക്ഷം ആരാണ് ഇറക്കിയത് ആകാശത്ത് നിന്ന് വെള്ളം എന്നിട്ട് അവൻ ജീവിപ്പിച്ചു അത്മൂലം ഭൂമിയെ അത് നിർജ്ജീവമായതിന് ശേഷം നിശ്ചയമായും അവർ പറയും അല്ലാഹുവാണ് എന്ന് നീ പറയുക സ്തുതി, സ്തോത്രം അല്ലാ ഹുവിനാണ് എങ്കിലും അവരിലധികവും ബുദ്ധികൊടുക്കുന്നില്ല, മനിരുത്തുന്നില്ല 61-ാം വചനത്തിലെ ആശയം തന്നെയാണ് ഈ വചനം ഉൾക്കൊള്ളുന്നത്. അല്ലാഹുവ ല്ലാതെ സ്രഷ്ടാവില്ലെന്നും, സൂര്യചന്ദ്രാദികളെ നിയന്ത്രിക്കൽ, മഴ വർഷിപ്പിച്ചു ഭൂമിയെ ഉൽപാ ദനയോഗ്യമാക്കൽ തുടങ്ങിയ വൻകാര്യങ്ങളെല്ലാം നടത്തുന്നത് അവൻ തന്നെയാണെന്നും അവർക്കറിയാം. ഏറ്റവും അടിസ്ഥാനപരമായ ഈ യാഥാർത്ഥ്യം അവർ സമ്മതിക്കുന്നതിന്റെ പേരിലാണ് അല്ലാഹുവിനെ സ്തുതിക്കുവാൻ നബി ˜ യോട് കൽപ്പിക്കുന്നത്. ഈ യാഥാർത്ഥ്യം സമ്മതിക്കുന്നതിന്റെ അനന്തരഫലമാണ് അല്ലാഹുവിനെ മാത്രം ആരാധി ക്കുക എന്ന തൗഹീദ് അംഗീകരിക്കൽ. രണ്ടും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെപ്പറ്റി ബഹു ദൈവവിശ്വാസികൾ ഒട്ടും മനിലാക്കുന്നില്ല; ലവലേശം ചിന്തിക്കുന്നുമില്ല. ഇതാണവർക്ക് പിണഞ്ഞ ആപത്ത്.
29:64

وَمَا هَٰذِهِ ٱلۡحَيَوٰةُ ٱلدُّنۡيَآ إِلَّا لَهۡوٞ وَلَعِبٞۚ وَإِنَّ ٱلدَّارَ ٱلۡأٓخِرَةَ لَهِيَ ٱلۡحَيَوَانُۚ لَوۡ كَانُواْ يَعۡلَمُونَ

(64) ഈ ഐഹിക ജീവിതം, വിനോദവും, കളിയും അല്ലാതെ (മ റ്റൊന്നും) അല്ല. നിശ്ചയമായും പരലോ കഭവനമാകട്ടെ, അതാണ് (യഥാർത്ഥ ത്തിലുള്ള) ജീവിതം. അവർക്കറിയാമായി രുന്നുവെങ്കിൽ (അവർ ഐഹിക ജീവി തത്തിന് പ്രാധാന്യം നൽകുമായിരുന്നി ല്ല)! (64) ഈ ജീവിതമല്ല ഐഹികമായ, ഇഹത്തിലെ വിനോ ദമല്ലാതെ കളിയും, വിളയാട്ടും നിശ്ചയമായും പരലോകഭവനമാ കട്ടെ അത് തന്നെയാണ് ജീവിതം, ജീവുള്ളത് അവരായിരുന്നെങ്കിൽ അറിയാം (എങ്കിൽ) ഐഹികജീവിതത്തിൽ മനുഷ്യന്റെ സുഖസൗകര്യങ്ങൾക്കുള്ള മാർഗങ്ങളും, ഉപാധിക ളുമായി പലതുണ്ടെങ്കിലും, അവയുടെ ആകെത്തുക പരിശോധിച്ചു നോക്കിയാൽ വെറും കളിവിനോദമാണെന്ന് കാണാം. ഒന്നിനും നിലനിൽപില്ല. എല്ലാം ക്ഷണഭംഗുരങ്ങളാണ്. ഭാവിയിലേക്ക് നേട്ടമുണ്ടാക്കുന്നതോ, ശാശ്വതമായി നിലകൊള്ളുന്നതോ ഒന്നുംതന്നെ അതി ലില്ല. അനശ്വരമായ പാരത്രിക ജീവിതമാണ് അവനെ സംബന്ധിച്ചിടത്തോളം യഥാർത്ഥ മായ ജീവിതം. അത് കൊണ്ട് ആ ജീവിതത്തിലേക്ക് ഉപയോഗപ്രദമായിത്തീരുന്നതെന്തോ അത് സമ്പാദിക്കുവാൻ ശ്രമിക്കുകയാണ് അവൻ ഇവിടെവെച്ച് ചെയ്യേണ്ടത്. ഇഹലോക വും, പരലോകവും തമ്മിലുള്ള അന്തരം നബി ˜ ഒരു ഹദീഥിൽ ഇങ്ങനെ വിവരിക്കുന്നു:- ഞ്ഞഘഞ്ചഷ ത്സ സാരം: അല്ലാഹുവാണ സത്യം! പരലോകത്തെ അപേക്ഷിച്ച് ഇഹലോകം, നിങ്ങളി ലൊരാൾ അവന്റെ വിരൽ സമുദ്രത്തിൽ ഇടുന്നതിന് തുല്യമാണ്. എന്തുമാത്രം (വെള്ളം) കൊണ്ടാണ് അത് തിരിച്ചെടുക്കുന്നത് എന്ന് അവൻ പരിശോധിച്ചു നോക്കട്ടെ. (മുസ്ലിം)
29:65–66

فَإِذَا رَكِبُواْ فِي ٱلۡفُلۡكِ دَعَوُاْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ فَلَمَّا نَجَّىٰهُمۡ إِلَى ٱلۡبَرِّ إِذَا هُمۡ يُشۡرِكُونَ

لِيَكۡفُرُواْ بِمَآ ءَاتَيۡنَٰهُمۡ وَلِيَتَمَتَّعُواْۚ فَسَوۡفَ يَعۡلَمُونَ

(65) എന്നാൽ, അവർ ധ ബഹുദൈ വവിശ്വാസികൾ പ കപ്പലിൽ കയറിയാൽ, കീഴ്വണക്കം അല്ലാഹുവിന് നിഷ്കള ങ്കമാക്കിക്കൊണ്ട് അവനെ അവർ വിളിച്ചു പ്രാർത്ഥിക്കുന്നതാണ്. എന്നിട്ട് കരയിലേക്ക് അവൻ അവരെ രക്ഷപ്പെ അവരതാ- (അവനോട്) പങ്കു (66) നാം അവർക്ക് നൽകിയിട്ടുള്ള തിൽ അവർ നന്ദികേട് കാണിക്കട്ടെ! അവർ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ! എന്നാൽ വഴിയെ അവർക്ക് അറിയാറാകും! (65) എന്നാൽ അവർ കയറിയാൽ കപ്പലിൽ അവർ വിളിക്കും, പ്രാർത്ഥിക്കും അല്ലാഹുവിനെ നിഷ്കളങ്കമാക്കിക്കൊണ്ട് അവന് കീഴ്വണ ക്കം, അനുസരണം, മതം എന്നിട്ട് അവരെ അവൻ രക്ഷപ്പെടുത്തുമ്പോൾ കരയിലേക്ക് അപ്പോഴതാ അവർ പങ്ക് ചേർക്കുന്നു, ശിർക്ക് വെക്കുന്നു (66) അവർ നന്ദികേട് കാണിക്കട്ടെ, കാണിക്കുവാൻ വേണ്ടി നാം അവർക്ക് നൽകിയതിൽ അവർ സുഖഭോഗമാസ്വദിക്കുകയും ചെയ്യട്ടെ, ചെയ്യുവാനായിട്ടും എന്നാൽ വഴിയെ അവർ അറിയും ബഹുദൈവവിശ്വാസികൾക്ക് അല്ലാഹു നൽകുന്ന ഒരു കനത്ത താക്കീതാണിത്. അവർ കപ്പലിൽ കയറി സമുദ്രയാത്ര ചെയ്യുമ്പോൾ കാറ്റിലും കോളിലും പെട്ടോ മറ്റോ വല്ല ആപത്തും പിണയുന്ന പക്ഷം, അവരുടെ ആരാധ്യൻമാരെയല്ല വിളിച്ചു പ്രാർത്ഥിക്കുക. നിഷ്കളങ്കമായ ഭയഭക്തിയോട് കൂടി അല്ലാഹുവിനെത്തന്നെ വിളിച്ചു പ്രാർത്ഥിക്കും. ആപത്ത് നീങ്ങി കരയിലേക്ക് രക്ഷപ്പെട്ടു കഴിയുന്നതോടെ അതെല്ലാം മറന്നു വീണ്ടും പഴയ ശിർക്ക് തന്നെ ആവർത്തിക്കുകയും ചെയ്യും. ആപൽഘട്ടങ്ങളിൽ അല്ലാഹുവിനോടാണ് തങ്ങൾക്ക് അഭയം തേടുവാനുള്ളതെന്നോ, അവനാണ് തങ്ങളെ രക്ഷപ്പെടുത്തിയതെന്നോ ഉള്ള ഭാവം പോലും അവരിൽ പ്രകടമാകുകയില്ല. ഈ മുശ്രിക്കുകളെ അല്ലാഹു താക്കീത് ചെയ്യുകയാണ്: അവരങ്ങനെ നന്ദികേട് കാണിച്ചും, സുഖജീവിതം നയിച്ചുകൊണ്ടും നട ക്കട്ടെ, അതിന്റെ ഫലം അവർക്ക് വഴിയെ അറിയാം എന്ന്. എന്നും, എന്നുമുള്ള ക്രിയാരൂപങ്ങൾക്ക് "അവർ നന്ദികേട് കാണിക്കു വാൻ വേണ്ടിയും, അവർ സുഖമാസ്വദിക്കുവാൻ വേണ്ടിയും' എന്നും അർത്ഥം വരാവുന്ന താണ്. അവർ കരയിലേക്ക് രക്ഷപ്പെട്ടശേഷം വീണ്ടും ശിർക്ക് തുടരുന്നതിന്റെ അനന്തര ഫലം അത് രണ്ടുമായിരിക്കും എന്നാണ് അപ്പോൾ അതിന്റെ സാരം. എന്ന തിലെ "ലാമി'ന് "സുകൂൻ' കൊടുത്തുകൊണ്ടും ഇവിടെ വായനയുണ്ട്. ഇതനുസരിച്ച് നാം ആദ്യം നൽകിയ അർത്ഥം തന്നെയാണ് നൽകേണ്ടതും. വിഗ്രഹാരാധകൻമാരായ മുശ്രിക്കുകൾ ആപൽഘട്ടങ്ങളിലെങ്കിലും തങ്ങളുടെ പങ്കു കാരെ വിട്ടേച്ചു അല്ലാഹുവിനെമാത്രം വിളിച്ചു പ്രാർത്ഥിക്കുമെന്ന് അല്ലാഹു പറയുന്നു. എന്നാൽ, സാധാരണമായ ആവശ്യങ്ങളിൽ അല്ലാഹുവിനെമാത്രം വിളിക്കുകയും, ആപത്തു കളിൽ "നേർച്ച'ക്കാരെയും മറ്റും വിളിക്കുകയും ചെയ്യുന്ന ചിലരെ മുസ്ലിംകൾക്കിടയിൽ കാണാ മെന്നത് വളരെ ആശ്ചര്യകരവും വേദനാജനകവുമാണ്. ഇതും, ഇത് പോലുള്ളതുമായ ക്വുർ ആൻ വചനങ്ങൾ അവർക്കും വമ്പിച്ച താക്കീതാണെന്നുള്ളതിൽ സംശയമില്ല.
29:67–68

أَوَلَمۡ يَرَوۡاْ أَنَّا جَعَلۡنَا حَرَمًا ءَامِنٗا وَيُتَخَطَّفُ ٱلنَّاسُ مِنۡ حَوۡلِهِمۡۚ أَفَبِٱلۡبَٰطِلِ يُؤۡمِنُونَ وَبِنِعۡمَةِ ٱللَّهِ يَكۡفُرُونَ

وَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبًا أَوۡ كَذَّبَ بِٱلۡحَقِّ لَمَّا جَآءَهُۥٓۚ أَلَيۡسَ فِي جَهَنَّمَ مَثۡوٗى لِّلۡكَٰفِرِينَ

(67) നിർഭയമായ ഒരു "ഹറം' ധ അലംഘ്യ സങ്കേതം പ നാം ഏർപ്പെ ടുത്തിയിട്ടുള്ളത് അവർ കാണുന്നില്ലേ?! അവരുടെ ചുറ്റുപാടിൽനിന്ന് ജനങ്ങൾ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു. എന്നിട്ടും, മിഥ്യയായിട്ടുള്ളതിൽ അവർ വിശ്വസിക്കുകയും, അല്ലാഹുവിന്റെ അനുഗ്രഹത്തിൽ അവർ അവിശ്വസി ക്കുക (അഥവാ നന്ദികേട് കാണിക്കു ക)യും ചെയ്യുകയാണോ?! (68) അല്ലാഹുവിന്റെ മേൽ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കിൽ തനിക്ക് സത്യം വന്നെത്തുമ്പോൾ അതിനെ വ്യാജമാക്കുകയോ ചെയ്തവനെക്കാൾ കൂടുതൽ അക്രമിയായുള്ളവൻ ആരാണ്?! അവിശ്വാസികൾക്ക് നരക ത്തിൽ പാർപ്പിടം ഇല്ലയോ?! (നിശ്ചയ മായും ഉണ്ട്.) (67) അവർ കാണുന്നില്ലേ നാം ഏർപ്പെടുത്തി (ആക്കി)യിട്ടുള്ളത് ഒരു ഹറം, അലംഘ്യസ്ഥാനം, പരിപാവനസ്ഥലം നിർഭയമായ റാഞ്ചി എടുക്കപ്പെടുകയും ചെയ്യുന്നു മനുഷ്യർ അവരുടെ ചുറ്റുപാടിൽ നിന്നും എന്നിട്ടും വ്യർത്ഥമായ (മിഥ്യയായ)തിലോ അവർ വിശ്വസിക്കുന്നു അല്ലാഹുവിന്റെ അനുഗ്രഹത്തിലോ അവർ അവിശ്വസിക്കുന്നു, നന്ദി കേട് കാണിക്കുന്നു (68) കൂടുതൽ അക്രമി ആരാണ് കെട്ടിച്ചമച്ച (കെട്ടിയുണ്ടാക്കിയ)വനെക്കാൾ അല്ലാഹുവിന്റെ മേൽ വ്യാജം അല്ലെ ങ്കിൽ വ്യാജമാക്കിയ സത്യത്തെ അത് തനിക്ക് വന്നപ്പോൾ ഇല്ലയോ നരകത്തിൽ പാർപ്പിടം അവിശ്വാസികൾക്ക് സമുദ്രത്തിൽവെച്ചുണ്ടാകുന്ന ആപൽഘട്ടങ്ങളിൽ അല്ലാഹുവിനോട് മാത്രം സഹായ ത്തിന് പ്രാർത്ഥിച്ചു തൗഹീദ് പ്രകടിപ്പിക്കുന്ന ആ മുശ്രിക്കുകൾ നിവസിക്കുന്നത് മക്കഃ ഹറമി ലാണല്ലോ. അതിന്റെ ചുറ്റുപാടുമുള്ള പ്രേദശങ്ങളിൽ ആക്രമണങ്ങളും, രക്തച്ചൊരിച്ചലും നിത്യേന നടമാടിക്കൊണ്ടിരിക്കുന്നു. അതേസമയത്ത് ക്വുറൈശികളാകട്ടെ, ഏറ്റവും ശക്തി മത്തായ കോട്ടകളിലെന്നപോലെ യുദ്ധഭീതിയും, ആക്രമണഭയവും നേരിടാതെ ഹറ മിൽ സമാധാനപൂർവ്വം കഴിഞ്ഞുകൂടുന്നു. പരിശുദ്ധ പരിസരപ്രദേശമായ ആ അതിർത്തിക്കുള്ളിൽവെച്ച് അക്രമങ്ങളും, കയ്യേറ്റവും പാടില്ലെന്നും, ഹറമിൽ പ്രവേശിച്ചവരെല്ലാം നിർഭയരായിരിക്കുമെന്നുമുള്ള അല്ലാഹുവിന്റെ നിയമം ക്വുറൈ ശികളും അല്ലാത്തവരും ഒരുപോലെ പാലിച്ചുവരുന്നു. കപ്പലുകളിലാകുമ്പോൾ തങ്ങളുടെ വിഗ്രഹാദി ദൈവങ്ങളെ വിട്ടേച്ചു അല്ലാഹുവിനെമാത്രം വിളിച്ചു രക്ഷക്കപേക്ഷിക്കുന്നത് പോലെ, ഹറമിൽ സുരക്ഷിതമായി സമാധാനത്തോടെ കഴിഞ്ഞുകൂടുന്ന അവസരത്തിലും എന്തുകൊണ്ട് അവർക്ക് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയും, അവന് മാത്രം ആരാധന നടത്തുകയും ചെയ്തുകൂടാ?! അല്ലാഹു അവർക്ക് നൽകിയ ഈ മഹത്തായ അനുഗ്രഹത്തിന് നന്ദി കാണിക്കുന്നതിന് പകരം, വിഗ്രഹങ്ങളെ അല്ലാഹുവിന് സമമാക്കി ആരാധിക്കുകയും, അവയോട് പ്രാർത്ഥിക്കുകയുമാണല്ലോ അവർ ചെയ്യുന്നത്. ഇതിൽപരം അക്രമം മറ്റേതാണ്?! അതിനാൽ, അല്ലാഹു അവർക്ക് മരണാനന്തരം നരകത്തിലാണ് പാർപ്പിടം ഒരുക്കിവെച്ചിട്ടുള്ളത്. അവരെ ശിക്ഷിക്കുവാൻ അതിൽ ധാരാളം സ്ഥലമുണ്ട്! അവിശ്വാസികളെക്കുറിച്ച് പലതും പ്രസ്താവിച്ചശേഷം വിശ്വാസികളായ സജ്ജനങ്ങ ളുടെ നേട്ടത്തെപ്പറ്റി ഓർമിപ്പിച്ചുകൊണ്ട് അല്ലാഹു ഈ സൂറത്ത് അവസാനിപ്പിക്കുന്നു:-
29:69

وَٱلَّذِينَ جَٰهَدُواْ فِينَا لَنَهۡدِيَنَّهُمۡ سُبُلَنَاۚ وَإِنَّ ٱللَّهَ لَمَعَ ٱلۡمُحۡسِنِينَ

(69) നമ്മുടെ കാര്യത്തിൽ സമരം നടത്തുന്നവരാകട്ടെ, അവരെ നാം നമ്മുടെ മാർഗങ്ങളിൽ നയിക്കുകതന്നെ ചെയ്യുന്നതാണ്. നിശ്ചയമായും, അല്ലാഹു സുകൃതവാൻമാരോട് കൂടെയായിരിക്കു ന്നതുമാകുന്നു. (69) സമരം നടത്തുന്നവർ നമ്മുടെ കാര്യത്തിൽ നിശ്ചയ മായും നാം അവരെ നയിക്കും നമ്മുടെ മാർഗങ്ങളിൽ നിശ്ചയമായും അല്ലാഹു സുകൃതവാൻമാരുടെ (സൽഗുണവാൻമാരുടെ, പുണ്യവാൻമാരുടെ) കൂടെ യായിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ അവന്റെ തൗഹീദിനെ ഉയർത്തുകയും, മതത്തെ സഹാ യിക്കുകയും ചെയ്യുന്ന വിഷയത്തിൽവേണ്ടിവന്നാൽ അടർക്കളത്തിലിറങ്ങി യുദ്ധം നടത്തു കവരെയുള്ള സമരങ്ങൾ നടത്തുവാൻ തയ്യാറുള്ള സത്യവിശ്വാസികൾക്ക് അവന്റെ പ്രീതിയും പ്രതിഫലവും കൂടുതൽ കൂടുതൽ ലഭിക്കുവാനുതകുന്ന മാർഗങ്ങളിൽ ചരിക്കുവാനുള്ള മാർഗ ദർശനവും സഹായവും അവൻ ചെയ്തുകൊടുക്കും. അവൻ, അങ്ങനെയുള്ള സൽഗുണ വാൻമാരുടെ പക്ഷത്തായിരിക്കുന്നതുമാണ്. അല്ലാഹു ഏത് പക്ഷത്താണോ ആ പക്ഷ ത്തിലുള്ളവരത്രെ ഏറ്റവും വലിയ ഭാഗ്യവാൻമാർ. സൂ: മുഹമ്മദ് 7ൽ അല്ലാഹു ഇപ്രകാരം പറയുന്നു: സൻമാർഗത്തിൽ ചരിക്കുന്നവർക്ക് അല്ലാഹു കൂടുതൽ മാർഗദർശനം നൽകുകയും, അവർക്ക് വേണ്ടുന്ന ഭയഭക്തിനൽകുകയും ചെയ്യുമെന്ന് സാരം. അല്ലാഹു നമ്മെയെല്ലാം ഭയഭക്തരും, സുകൃതവാൻമാരുമായ അടിയാൻമാരിൽ ഉൾപ്പെടു ത്തട്ടെ. ധ മ്മ67/8/9 ;1387 ശഛസ്ലഞ്ഞഘ 4 : ക്ല മ്മ 60/8/31 ;1380 18 :