QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

An-Nur

ٱلنُّور

Muhammad Amani Moulavi (d. 1987) · Surah 24 · 64 verses

24:1

سُورَةٌ أَنزَلۡنَٰهَا وَفَرَضۡنَٰهَا وَأَنزَلۡنَا فِيهَآ ءَايَٰتِۭ بَيِّنَٰتٖ لَّعَلَّكُمۡ تَذَكَّرُونَ

ആമുഖം: അന്നൂയ്യ അവതരിച്ചത് - വചനങ്ങൾ 64 - വിഭാഗം പരമ കാരുണികനും, കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) ഒരു (പ്രധാന) അദ്ധ്യായം! നാം അത് അവതരിപ്പിക്കുകയും, നിയമമാക്കുകയും ചെയ്തിരിക്കുന്നു. (അങ്ങനെയുള്ളതാണത്.) നിങ്ങൾ ഓർമിക്കുവാൻവേണ്ടി, വ്യക്തമായ പല ദൃഷ്ടാന്തങ്ങളും അതിൽ നാം അവത രിപ്പിക്കുകയും ചെയ്തിരിക്കുന്നു. (1) ഒരു അദ്ധ്യായമാണ് (ഇത്), ഒരു സൂറത്താണ് നാമത് അവതരി പ്പിച്ചിരിക്കുന്നു നാമത് നിയമമാക്കിയിരിക്കുന്നു നാമതിൽ അവത രിപ്പിക്കുകയും ചെയ്തു പല ദൃഷ്ടാന്തങ്ങൾ, ലക്ഷ്യങ്ങൾ വ്യക്തമായ, തെളിവുകളായ നിങ്ങളാകുവാൻവേണ്ടി, നിങ്ങളായേക്കാം ഓർമി ക്കും, ഉറ്റാലോചിക്കും ആചാരമര്യാദകൾ, ശിക്ഷാനിയമങ്ങൾ, വ്യക്തിപരമായ കടമകൾ, സാമൂഹ്യബാ ധ്യതകൾ എന്നിങ്ങിനെ പലതുറകളിലുമുള്ള മതനിയമങ്ങൾ വളരെയധികം വിവരിച്ചി ട്ടുള്ള ഒരു അദ്ധ്യായമാണ് ഈ സൂറത്ത്. ഈ വസ്തുത സൂചിപ്പിച്ചുകൊണ്ടാണ് "നാം അത് നിയമമാക്കുകയും ചെയ്തു' എന്ന് പറഞ്ഞത്. കൂടാതെ, അല്ലാഹുവിന്റെ സൃഷ്ടി മാഹാത്മ്യവും ഏകത്വവും സ്ഥാപിക്കുന്ന പല പ്രകൃതിദൃഷ്ടാന്തങ്ങളും ഈ സൂറ ത്തിൽ വിവരിച്ചു കാണാം. പുരുഷൻമാരെയും സ്ത്രീകളെയും വെവ്വേറെയും, കൂട്ടായും ബാധിക്കുന്ന വളരെ നിയമങ്ങൾ ഉൾക്കൊള്ളുന്നതും ഈ സൂറത്തിന്റെ ഒരു വിശേഷ തയാകുന്നു. താരതമ്യേന സ്ത്രീകളെ സംബന്ധിക്കുന്ന കാര്യങ്ങൾ കൂടുതൽ ഉൾക്കൊ (റ) മുജാഹിദ് (റ) മുതലായവരിൽനിന്ന് നിവേദനം ചെയ്യ പ്പെട്ടിട്ടുള്ളത് പോലെസ്ത്രീകൾക്ക് സൂറത്തുന്നൂർ പഠിപ്പിക്കുവാൻ പ്രത്യേകം പ്രോത്സാ ഹിപ്പിക്കപ്പെട്ടിരിക്കുന്നത്.
24:2

ٱلزَّانِيَةُ وَٱلزَّانِي فَٱجۡلِدُواْ كُلَّ وَٰحِدٖ مِّنۡهُمَا مِاْئَةَ جَلۡدَةٖۖ وَلَا تَأۡخُذۡكُم بِهِمَا رَأۡفَةٞ فِي دِينِ ٱللَّهِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۖ وَلۡيَشۡهَدۡ عَذَابَهُمَا طَآئِفَةٞ مِّنَ ٱلۡمُؤۡمِنِينَ

(2) വ്യഭിചാരം ചെയ്തവളാകട്ടെ, വ്യഭിചാരം ചെയ്തവനാകട്ടെ, -അവ രിൽ ഓരോരുത്തരെയുംനിങ്ങൾ നൂറ് അടി അടിക്കുവിൻ! അല്ലാഹു വിന്റെ മതനടപടിയിൽ, അവരെ സംബന്ധിച്ച് യാതൊരു ദയയുംനിങ്ങൾ അല്ലാഹുവിലും അന്ത്യനാ ളിലും വിശ്വസിക്കുന്നുണ്ടെങ്കിൽനിങ്ങൾക്ക് പിടിപെട്ടുപോകരുത്! അവരുടെ ശിക്ഷ നടക്കുന്നിടത്ത് സത്യവിശ്വാസികളിൽ നിന്നുള്ള ഒരു വിഭാഗമാളുകൾ സന്നിഹിതരാകു കയും ചെയ്തുകൊള്ളട്ടെ. (2) വ്യഭിചാരം ചെയ്യുന്നവൾ വ്യഭിചാരം ചെയ്യുന്നവനും നിങ്ങൾ അടിക്കുവിൻ എല്ലാ ഓരോരുവരെയും അവർ രണ്ടാളിൽനിന്നും നൂറടി (വീതം) നിങ്ങൾക്ക് പിടിപെടരുത് അവരെ രണ്ടാ ളെയും സംബന്ധിച്ച് ഒരു ദയയും, കൃപയും അല്ലാഹുവിന്റെ മതനടപടി യിൽ നിങ്ങളാണെങ്കിൽ വിശ്വസിക്കുന്ന(വർ) അല്ലാഹുവിൽ അന്ത്യദിനത്തിലും സന്നിഹിതരാവുക (ഹാജരുണ്ടാവുക)യും ചെയ്തുകൊള്ളട്ടെ അവരുടെ ശിക്ഷയുടെ (ശിക്ഷ നടത്തുന്നതിന്റെ) അടു ക്കൽ ഒരു വിഭാഗം, ഒരു കൂട്ടർ സത്യവിശ്വാസികളിൽ നിന്നുള്ള വ്യഭിചാരത്തെയും, അതുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ള കാര്യങ്ങളെയും കുറിച്ചാണ് ഈ സൂറത്തിലെ അധികഭാഗവും വിനിയോഗിക്കപ്പെട്ടിരിക്കുന്നത്. ആദ്യ മായി പ്രസ്താവിക്കുന്നത് വ്യഭിചാരത്തിന്റെ ശിക്ഷാനിയമമാകുന്നു. ശിർക്കും, കൊലയും കഴിച്ചാൽ പിന്നെ, ഇസ്ലാമിന്റെ ദൃഷ്ടിയിൽ ഏറ്റവും ഭയങ്കരമായ പാപം വ്യഭിചാരമാ കുന്നു. സൂ: ഫുർക്വാൻ 68 ലും മറ്റും ഇത് കാണാം. ഇഹത്തിൽ അതുമൂലമുണ്ടാകുന്ന ആപത്തുകളും, പരത്തിൽ ഉണ്ടാകുന്ന ശിക്ഷയും ഭീമമായതാകുന്നു. ഹദീഥിലും ഇതിനെപ്പറ്റി ധാരാളക്കണക്കിൽ വിവരിച്ചിരിക്കുന്നത് കാണാം. ഇമാം ബൈഹക്വി (റ) മുതലായവർ ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ അതിന്റെ രത്നച്ചുരുക്കം ഉൾക്കൊള്ളുന്നതുകൊണ്ട് അതിവിടെ ഉദ്ധരിക്കാം. നബി ˜ പറയുകയാണ്:- ല്ലഹ്മദവ അൾക്കടവ ജ്ജഘൾട്ടമ ജ്ജഴന്മട്ടമ സ്ലലസ്ലമ ന്റക്കട ൽട്ടമ നിങ്ങൾ വ്യഭിചാരം സൂക്ഷിക്കണേ! കാരണം; അതിൽ ആറ് കാര്യ ങ്ങൾ അടങ്ങിയിട്ടുണ്ട്. മൂന്നെണ്ണം ഇഹത്തിലും, മൂന്നെണ്ണം പരത്തിലും ഉള്ളതാകുന്നു. ഇഹത്തിൽവെച്ചുള്ളത് ഏതെന്നുവെച്ചാൽ: അത് മനുഷ്യന്റെ ലാവണ്യം നശിപ്പിക്കു ന്നു, ദാരിദ്യ്രത്തെ അവകാശപ്പെടുത്തുന്നു, ആയു് ചുരുക്കിക്കളയുകയും ചെയ്യുന്നു. പരലോകത്ത് വെച്ചുണ്ടാകുന്നവയാകട്ടെ, അത് (അല്ലാഹുവിന്റെയും സൃഷ്ടികളുടെ യും) ക്രോധത്തെയും, കഠിനമായ വിചാരണയെയും, നരകത്തിൽ സ്ഥിരവാസത്തെയും ഉണ്ടാക്കിത്തീർക്കുകയും ചെയ്യുന്നു.' നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ അവരിൽ ശിക്ഷ നടത്തുന്ന കാര്യത്തിൽ യാതൊരു ദയയും ഉണ്ടാകുവാൻ പാടില്ല എന്നും, ശിക്ഷ നടത്തുന്നത് ഒരു വിഭാഗം ആളുകളുടെ മുമ്പാകെവെച്ച് പരസ്യമായിട്ടായിരിക്കണമെന്നും കൽപിക്കുമ്പോൾ, അല്ലാ ഹുവിന്റെ അടുക്കൽ അത് എത്രമാത്രം ഭയങ്കരമായ പാപമായിട്ടാണ് ഗണിക്കപ്പെട്ടിട്ടു ള്ളതെന്ന് മനിലാക്കാം. കുടുംബബന്ധങ്ങളും, പിതൃബന്ധങ്ങളും താറുമാറാക്കുന്ന ഒരു വമ്പിച്ച മൃഗീയ നീചവൃത്തിയത്രെ വ്യഭിചാരം. ഇത്രയും നീചവും നികൃഷ്ടവു മായ ഒരു പാപമായത് കൊണ്ടുതന്നെയാണ്, ഒരാളെപ്പറ്റി വ്യഭിചാരാരോപണം പറയു ന്നവൻ - നാല് സാക്ഷികൾ മുഖാന്തരം അവനത് തെളയി ക്കാത്തപക്ഷം- 80 അടി ശിക്ഷ നൽകപ്പെടണമെന്നും മറ്റും 4-ാം വചനത്തിൽ കൽപിക്കപ്പെട്ടിട്ടുള്ളതും. ഒരാൾ ഈ നീചപ്രവൃത്തി ചെയ്തതായി ഒന്നോ, രണ്ടോ, മൂന്നോ പേർ അറി ഞ്ഞാൽപോലും അത് രഹസ്യമാക്കി വെക്കണമെന്ന് ഇതുകൊണ്ട് വരുന്നു. അത് ഗോപ്യമാക്കിവെക്കാതെ, അവന്റെമേൽ ജനമദ്ധ്യേ ദുഷ്കീർത്തിയുണ്ടാക്കരുതെന്നാണ് ഇതിന്റെ അർത്ഥം. ഒരു പക്ഷേ, അവൻ സ്വയം ഖേദിച്ചുമടങ്ങിയേക്കാം. അല്ലെങ്കിൽ അല്ലാഹു അവന്റെമേൽ നടപടി എടുത്തുകൊള്ളും എന്ന് സമാധാനി ക്കാം. എനി, നാലോ അധികമോ പേർ കാണുകവഴി അത് പരസ്യപ്പെടുന്നപക്ഷം, അപ്പോൾ അതിന് തക്ക ശിക്ഷ നൽകപ്പെടാതിരുന്നാൽ അത് ഇസ്ലാമിനും മുസ്ലിം സമുദായത്തിനും ചീത്ത പ്പേരാണെന്ന് മാത്രമല്ല, സമുദായത്തിന്റെ അച്ചടക്കത്തിനും, സാമൂഹ്യനന്മക്കും, നിയ മത്തിന്റെ ഭദ്രതക്കും ദോഷകരവുമായിരിക്കും. അതുകൊണ്ട് എനിയത് അഗണ്യമാ ക്കുവാൻ വയ്യ. ചുരുക്കിപ്പറഞ്ഞാൽ, ഒരാളിൽ വല്ല നീചപ്രവൃത്തിയും കണ്ടാൽ കഴി യുന്നതും അത് പരസ്യമാക്കാതിരിക്കണം. അത് രംഗത്ത്വന്നു തെളിഞ്ഞുകഴിഞ്ഞാൽ അതിന് തക്ക നടപടി എടുക്കാതെ വിട്ടുകളയുകയും ചെയ്യരുത്. ഇതാണ് ശിക്ഷാനട പടികളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിന്റെ പൊതുനില. വ്യഭിചാരം ചെയ്തതായി സ്വയം ഏറ്റുപറയുകയും, ശിക്ഷാനടപടി നടത്തിക്കൊള്ളുവാൻ സ്വയം ആവശ്യപ്പെടു കയും ചെയ്ത ചിലരോട്, ആദ്യത്തിൽ നബി ˜ കേട്ടഭാവം നടിക്കാതെ കണ്ണടക്കുകയും, വീണ്ടും വീണ്ടും അപേക്ഷിച്ചപ്പോൾ മാത്രം ശിക്ഷ വിധിക്കുകയും ചെയ്തിട്ടുള്ളത് ഈ സന്ദർഭത്തിൽ സ്മരണീയമാകുന്നു. നബി തിരുമേനി ˜ ഇപ്രകാരം അരുളിച്ചെ യ്തതായി ഹദീഥിൽ കാണാം. സാരം: "നിങ്ങൾക്കിടയിൽ "ഹദ്ദ്'കളെ (ശിക്ഷാനിയമത്തിന് വിധേയമായ കുറ്റങ്ങ ളെ) അന്യോന്യം വിട്ടുവീഴ്ച ചെയ്യുവിൻ. എന്നാൽ, എന്റെ അടുക്കൽ വല്ല "ഹദ്ദും' എത്തിക്കഴിഞ്ഞാൽ പിന്നെ അത് (ശിക്ഷാനടപടി എടുക്കൽ) നിർബന്ധമാക്കി.' അതാ യത്: അധികൃതസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ തെളിവനുസരിച്ച് ശിക്ഷിക്കാതിരിക്കു വാൻ പാടില്ല. കഴിയുന്നതും അതവിടെ എത്താതിരിക്കത്തക്കവണ്ണം അഗണ്യമാക്കു എന്ന് താൽപര്യം. നമ്മുടെ സ്ഥിതിയോ? ആരെങ്കിലും, എന്തെങ്കിലും ഒരു ദുഷ്പ്രവൃത്തി ചെയ്തതാ യോ, ചെയ്യാൻ ഭാവമുള്ളതായോ വല്ല കേട്ടുകേൾവിയും ലഭിക്കേണ്ട താമസം, അത് ഏറ്റുപാടുകയും, പറഞ്ഞുപരത്തുകയും ചെയ്യുക സാധാരണ മാകുന്നു. എനി, ഉത്തര വാദപ്പെട്ട സ്ഥാനത്ത് എത്തിയാലത്തെ കഥയാണെങ്കിൽ, അവിടെ സത്യ ത്തിനോ, നീതിക്കോ നിയമത്തിനോ അല്ലസ്വാർത്ഥത്തിനും ശിപാർശക്കും കക്ഷിമന സ്ഥിതിക്കുമാണ്പ്രാബല്യം കാണപ്പെടുന്നതും. അതോടൊപ്പം, ഇന്ന് നിലവിലുള്ള ശിക്ഷാനിയമങ്ങളാകട്ടെ, വേദന തീണ്ടാത്തതും, ബുദ്ധിമുട്ട് കൂടാതെ അനുഭവിക്കാവു ന്നതും! അങ്ങനെ, സമുദായമാകമാനം ധാർമികമായ ഒരുതരം അരാജകത്വത്തിലേക്ക് ദിനംപ്രതി നീങ്ങിക്കൊണ്ടിരിക്കുന്നതാണ്. വ്യസനകരം! നബി തിരുമേനി ˜ യുടെ പ്രിയപ്പെട്ട പോറ്റുപുത്രൻ ഉസാമത്തുബ്നുസൈദ് (റ) ഒരിക്കൽ ഒരു ഭേദപ്പെട്ട സ്ത്രീ മോഷണംചെയ്ത ശുപാർശ നടത്തുകയു ണ്ടായി. മറ്റാരും തിരുമേനിയുടെ അടുക്കൽ ശുപാർശക്ക് ചെല്ലുവാൻ ധൈര്യപ്പെടാതി രുന്നത് കൊണ്ട് കേവലം ചെറുപ്പക്കാരനും, തിരുമേനിയുടെ വാത്സല്യപാത്രവുമായ ഉസാമഃ (റ)യെ പ്രതിഭാഗം തിരഞ്ഞെടുത്തയച്ചതായിരുന്നു. "അല്ലാഹുവിന്റെ ശിക്ഷാ നടപടികളിൽ ശുപാർശക്ക് വന്നിരിക്കുകയാണോ നീ?!' എന്ന് ദ്വേഷ്യപ്പെട്ടുകൊണ്ട് ആക്ഷേപിക്കുകയും അതിനെത്തുടർന്ന് ഒരു പ്രസംഗം തന്നെ നടത്തുകയുമാണ് തിരു മേനി ചെയ്തത്. അതിൽ അവിടുന്ന് ഇപ്രകാരം പറഞ്ഞിരിക്കുന്നു: "പ്രമാണിമാർ കളവ് നടത്തിയാൽ വിട്ടുകളയുകയും, അബലരായ ആളുകൾ കളവ് നടത്തിയാൽ ശിക്ഷാന ടപടി എടുക്കുകയും ചെയ്തിരുന്ന സമ്പ്രദായമാണ്, നിങ്ങൾക്ക് മുമ്പുള്ള വരെ (വേദക്കാരെ) നാശത്തിലാക്കിയത്. അല്ലാഹു തന്നെയാണ സത്യം! മുഹമ്മദിന്റെ മകൾ ഫാത്വിമഃതന്നെ കളവ് നടത്തിയാലും ഞാൻ അവളുടെ കൈ മുറിച്ചുകളയും!' ഈ ഹദീഥ് ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുള്ളതാണ്. ഇസ്ലാമിലെ ശിക്ഷാനിയമങ്ങളെപ്പറ്റി, "പഴഞ്ചൻ, അപരിഷ്കൃതം, നിർദ്ദയം' എന്നൊക്കെ ആക്ഷേപിക്കപ്പെടാറുണ്ട്. "പരിഷ്കൃതാശയക്കാരെ'ന്നഭിമാനിക്കുന്ന ചില മുസ്ലിംകൾപോലും ഈ അഭിപ്രായക്കാരാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മനഃശാസ്ത്രത്തെയും, പരിഷ്കൃത യുഗത്തെയും ചൊല്ലി, മതനിയമങ്ങളെ ആക്ഷേപി ക്കുന്ന ആളുകളാൽ നിർമിതങ്ങളായ ഇന്നത്തെ ശിക്ഷാനിയമങ്ങളാകട്ടെ, കുറ്റങ്ങൾ കുറക്കുവാനും, അച്ചടക്കവാസനയുണ്ടാക്കുവാനും പര്യാപ്തങ്ങളല്ലെന്ന് നിത്യാനുഭവ ങ്ങൾ തെളിയിച്ചുകൊണ്ടിരിക്കയാണ്. നമ്മുടെ നാട്ടിൽതന്നെ, ഗവർമെണ്ട് അതിന്റെ പരാജയം സമ്മതിക്കേണ്ടിവന്ന പല നിയമങ്ങളും നിലവിലുള്ളത് നമുക്കറിയാമല്ലോ. കൊലശിക്ഷ എടുത്ത് കളഞ്ഞശേഷം വീണ്ടും അത് നടപ്പിലാക്കുവാൻ ചില രാഷ്ട്ര ങ്ങൾ നിർബന്ധിതമായ വാർത്തകളും നാം കേട്ടുകൊണ്ടിരിക്കുന്നു. ചിന്തകൻമാരായ പല വ്യക്തികളും ഇതിന്റെയെല്ലാം പശ്ചാത്തലം മനിലാക്കിയിട്ടുണ്ടെങ്കിലും, ഭരണ ച്ചെങ്കോലുകൾ കൈവശം വെക്കുന്നവരുടെഗതി പിന്നെപ്പിന്നെ അധഃപതനത്തിലേക്കാ ണെന്ന് പറയേണ്ടിയിരിക്കുന്നു. വ്യഭിചാരവിഷയകമായി നോക്കുകയാണെങ്കിൽ, ബലാൽസംഗം മാത്രമാണ് ഇന്നത്തെ നിയമപ്രകാരം പല രാഷ്ട്രങ്ങളിലും ശിക്ഷാർഹ മായിട്ടുള്ളതെന്ന് പറയാം. നിയമപരമായി നോക്കുമ്പോൾ വ്യഭിചാരത്തിന് പ്രോൽസാ ഹനമോ, നിർബന്ധമോ എവിടെയും നിലവിലില്ല എന്നത് ശരിയാണ്. എങ്കിലും, പല നടപ്പിൽ വന്നുകൊണ്ടിരിക്കുന്ന ഏതാനും സർക്കാർ നിയമങ്ങളും ഇക്കാലത്ത് വ്യഭിചാരവൃത്തിക്ക് തികച്ചും പ്രോൽസാഹനം നൽകുന്നു വെന്നത് ഒരു വാസ്തവം മാത്രമാണ്. മനുഷ്യത്വത്തെയും, ധാർമികത്വ ത്തെയും നില നിറുത്തേണമെങ്കിൽ, മനുഷ്യസ്രഷ്ടാവിനാൽ നിയമിക്കപ്പെട്ട ധാർമിക നടപടികൾ സ്വീക രിച്ചേ തീരൂ. വ്യാഖ്യാതാക്കളും, ഇസ്ലാമിക കർമശാസ്ത്ര ( ) പണ്ഡി തൻമാരും വളരെയധികം വിസ്തരിച്ചു വിവരിച്ചിട്ടുള്ള ഒരു ആയത്താണ് നാം വായിച്ച ത്. ഈ ആയത്തിൽ നിന്നും, അതിനോട് ബന്ധപ്പെട്ട ഹദീഥുകളിൽ നിന്നുമായി അന വധി സംഗതികൾ ഇവിടെ അവർ വിവരിച്ചു കാണാം. അവയിൽ മുഖ്യമായ ഒന്ന് രണ്ട് സംഗതികൾ ഇവിടെ ചുരുക്കി പ്രസ്താവിക്കുന്നത് ആവശ്യമാകുന്നു. അതിനുമുമ്പാ യി, ഇസ്ലാമിന്റെ ഒരു അടിസ്ഥാനതത്വം ഇവിടെ ഓർക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മൂലപ്രമാണങ്ങൾ ഹദീഥുമാകുന്നു. വേദഗ്രമ്ലവും, സാക്ഷാൽ അടിസ്ഥാ നവും തന്നെ. നബി തിരുമേനി ˜ യുടെ വചനങ്ങളും, മാതൃകാപ്രവർത്തന ങ്ങളുമാകുന്ന വ്യാഖ്യാനവുമാണ്. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, വ്യാഖ്യാതാവാണ് നബി തിരുമേനി ˜ . അവിടുത്തെ വ്യാഖ്യാനത്തിന് നിരക്കാത്ത ഏത് വ്യാഖ്യാനവും സ്വീകാര്യമല്ല തന്നെ. ഇതിന് തെളിവായി പലതും ഉദ്ധരിക്കുവാനുണ്ടെങ്കിലും, അൽപം ചില വച നങ്ങൾകൊണ്ട് നമുക്ക് ഇവിടെ മതിയാക്കാം:- ജ്ഞച്ഛക്തറ വ (1) ള്ളങൾഷ ഹ ശ്ശങവൂ സ്ലലവ (2) ഏൾത്ഥക്തളസ്ലമ മ്പന്ദത്ഥള സ്ലലവ സ്ലലവ (3) സാരങ്ങൾ: 1. ജനങ്ങൾക്ക് ഇറക്കപ്പെട്ടിട്ടുള്ളതിനെ അവർക്ക് നീ വിവരിച്ചു കൊടു ക്കുവാനാണ് നിനക്ക് നാം "ദിക്റി' നെ ഇറക്കിയിട്ടുള്ളത്. 16:44 (ഇവിടെ "ദിക്ർ' ( ) എന്ന പദത്തിന് "ബോധനം, സ്മരണ, ഉപദേശം' എന്നിങ്ങനെയുള്ള ഏത് വാക്കർത്ഥം കൊടുത്താലും ശരി, മാത്രമോ, അല്ലെങ്കിൽ അടക്കമുള്ള ദിവ്യ ബോധനങ്ങളോ ആണ് അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്ന കാര്യത്തിലും, നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ടാണിത് പറഞ്ഞിട്ടുള്ളതെന്ന കാര്യത്തിലും സംശ യമില്ല.) 2. അദ്ദേഹംനബിതന്നിഷ്ടപ്രകാരം മിണ്ടുകയില്ല. (സംസാരിക്കുകയില്ല) അത് അദ്ദേഹത്തിന് നൽകപ്പെടുന്ന "വഹ്യ'ല്ലാതെ മറ്റൊന്നുമല്ല. 53: 3, 4. 3. റസൂൽ നിങ്ങൾക്ക് കൊണ്ടുവന്നതെന്തോ അത് നിങ്ങൾ സ്വീകരിക്കുവിൻ; അദ്ദേഹം നിങ്ങളോട് ഏതൊന്നിനെപ്പറ്റി വിരോധിച്ചുവോ അത് നിങ്ങൾ വർജ്ജിക്കുകയും ചെയ്യു വിൻ! 59:7 (സ്വീകരിക്കുവാൻ പറയുന്നിടത്ത് അദ്ദേഹം "കൽപിച്ചത്' എന്ന് പറയാതെ, അദ്ദേഹം കൊണ്ടുവന്നത് ( ) എന്ന് പറഞ്ഞഭാഗം പ്രത്യേകം ഗൗനിക്കേണ്ടതാ കുന്നു. അദ്ദേഹത്തിന്റെ വാക്കിൽ മാത്രമല്ല ; പ്രവൃത്തിയിലും മാതൃകയുണ്ടെന്നാണത് കാണിക്കുന്നത്). ഉദ്ദേശ്യം വിവരിക്കുക, സാമാന്യമായിപ്പറഞ്ഞതിനെ വിസ്തരിച്ചു കാണിക്കുക, സൂച പരിധികളും ഉപാധികളും നിർണയിക്കുക, മൊത്തമായിപ്പറ ഞ്ഞതിനെ വിശദീകരിക്കുക മുതലായതിനാണല്ലോ വ്യാഖ്യാനമെന്ന് പറയുന്നത്. (വ്യഭിചാരം ചെയ്തവളും വ്യഭിചാരം ചെയ്തവനും) എന്ന വാക്കുകൾ വിവാഹം കഴിഞ്ഞവർക്കും, വിവാഹം കഴിയാത്തവർക്കും ഉപയോഗിക്കാവുന്നതാണ്. പക്ഷേ, ഹദീഥിൽ, വ്യഭിചാരം ചെയ്യുന്നവരെ "മുഹ്സ്വൻ' ( )എന്നും, "മുഹ്സ്വൻ' അല്ലാത്തവൻ ( ) എന്നും വിഭജിച്ചിരിക്കുന്നു. "മുഹ്സ്വാൻ' എന്ന വാക്ക് ഒന്നി ലധികം അർത്ഥത്തിൽ ഉപയോഗിക്കപ്പെടാറുണ്ട്. അതിനെപ്പറ്റി 4-ാം വചനത്തിന്റെ വിവ രണത്തിൽ കാണാം. അംഗീകരിക്കപ്പെട്ട വിവാഹം വഴി, ഭാര്യാഭർത്തൃസഹവാസം നട ന്നിട്ടുള്ള എന്നാണ് ഇവിടെ ഈ വാക്കുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഭാര്യാഭർത്തൃ സഹവാസം നടന്നിട്ടില്ലാത്തവരും, അംഗീകൃത വിവാഹം കഴിയാത്തവരും, അടിമകളും "മുഹ്സ്വന'ല്ലാത്തവരിൽ ഉൾപ്പെടുന്നു. ആയത്തിൽ പ്രസ്താവിച്ച അടിശിക്ഷ "മുഹ്സ്വന' ല്ലാത്തവനുള്ളതാണെന്നും, "മുഹ്സ്വന്റെ' ശിക്ഷ എറിഞ്ഞുകൊല്ലലാണെന്നും നബി തിരുമേനി ˜ വാക്ക് മുഖേന യും, പ്രവൃത്തി മുഖേനയും വ്യക്തമാക്കിയിരിക്കുകയാണ്. നിഷ്പക്ഷഹൃദയനായ ഏതൊരു മുസ്ലിമിനും നിഷേധിക്കാൻ കഴിയാത്തവണ്ണം ബലവത്തായ അനേകം ഹദീ ഥുകൾ വഴി ഇത് സ്ഥാപിതമായിട്ടുണ്ട്. അബൂബക്ർ, ഉമർ, അലി, ജാബിർ, അബൂസ ഈദിൽ ഖുദ്രീ, അബൂഹുറയ്റഃ, സൈദുബ്നു ഖാലിദ്, ബുറൈദത്തുൽ അസ്ലമീ ( ) തുടങ്ങിയ പല സ്വഹാബികളിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുള്ള തും, ബുഖാരീ, മുസ്ലിം (റ) തുടങ്ങിയ എല്ലാ പ്രധാന ഹദീഥ് പണ്ഡിതൻമാരും രേഖപ്പെടുത്തിയിട്ടുള്ളതുമാണ് അവ. ഒരൊറ്റ സ്വഹാബിയോ, (സ്വഹാബി കളുടെ പിൻഗാമി)യോ, ഇമാമോ ഇതിൽ എതിരഭിപ്രായക്കാരുമില്ല. നബി തിരുമേനി ˜ തന്നെ, എറിഞ്ഞുകൊല്ലുവാൻ വിധി നടത്തിയ സംഭവങ്ങൾ മൂന്നെണ്ണം രേഖപ്പെടുത്ത പ്പെട്ടിട്ടുമുണ്ട്. കാലത്തും അത് നടന്നിരിക്കുന്നു. അവ മുഴുവ നോ, ഏതാനുമോ ഇവിടെ വിവരിക്കുന്നപക്ഷം ഈ വിവരണം വളരെ ദീർഘിച്ചുപോ കുന്നത്കൊണ്ടും ആർക്കും അന്വേഷിച്ചറിയാവുന്നവിധം അവ ശ്രുതിപ്പെട്ടതാകകൊണ്ടും ഇവിടെ അവ ഉദ്ധരിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ, മേൽകാണിച്ചത്പോലെയുള്ള വാക്യങ്ങളിൽ വിശ്വസി ക്കുന്ന ഏതൊരാൾക്കും, നബി ˜ യുടെ സുന്നത്ത് (വാക്കും പ്രവൃത്തിയും) വിവരണമായി അംഗീകരിക്കുന്ന ആർക്കും ഈ വിഷയത്തിൽ വാ, എല്ലാ തരം വ്യഭിചാരികൾക്കുമുള്ള ശിക്ഷ നൂറ് അടിമാത്രമാണ് എന്നുള്ള നിവൃത്തിയില്ല, ഇതേവരെ അങ്ങനെ ഉണ്ടായിട്ടുമില്ല. മുൻകാലത്ത് ഈ വിഷയത്തിൽ എതിരഭിപ്രായം ഉണ്ടായിട്ടുള്ളത്, "ഖവാരിജ്' എന്ന പേരിൽ അറിയ പ്പെടുന്ന കക്ഷി മാത്രമാണ്. അടിസ്ഥാനപരമായിത്തന്നെ മുസ്ലിംകളുമായി ഭിന്നി ച്ചുനിന്ന ഒരു കക്ഷിയാണത്. ഈ അഭിപ്രായത്തിൽ അവരെ അനുകരിക്കുന്ന ചില മുഖവുര നാലാം ഖണ്ഡികയിൽ വ്യാഖ്യാനത്തെ സംബന്ധിച്ച് നാം വിവരിച്ചിട്ടുള്ള പലതും ഇവിടെ സ്മരിക്കാം. കർമശാസ്ത്രനിദാനഗ്രമ്ലങ്ങ ളിലും ( ) വ്യാഖ്യാനശാസ്ത്രഗ്രമ്ലങ്ങളിലും ( ) ഈ വിഷയം സവിസ്തരം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ചുരുക്കത്തിൽ ഇല്ലാതില്ല. ഒന്നുകിൽ അവർ, ആദർശപരമായി "ഖവാരിജി'നോട് യോജിക്കുന്നവരായിരിക്കും, അല്ലെങ്കിൽ, മാത്രമേ ഇസ്ലാമിന്റെ ലക്ഷ്യപ്രമാണമായുള്ളൂവെന്ന് പ്രത്യക്ഷമായോ പരോക്ഷമായോ വാദി ച്ചുകൊണ്ട് സു ന്നത്തിനെ നിഷേധിച്ചുകളയുന്ന "അഹ്ലുൽ വിഭാഗത്തിൽപെ ട്ടവരായിരിക്കും. അതുമല്ലെങ്കിൽ, ആധുനിക ലഹരിനിമിത്തം ഇസ്ലാമിക വിധികളെ ജനഹിതത്തിനൊത്തും, കാലത്തിനൊത്തും ചിത്രീകരിക്കുവാൻ മുതിരുന്നവരായിരിക്കും. മറ്റാർക്കും അതിനുള്ള ആവശ്യമോ ധൈര്യമോ ഉണ്ടാകുന്നതല്ല. നബി തിരുമേനി ˜ യും, ഉമർ (റ) മുതലായ ചില മഹാൻമാരും ഇങ്ങനെയുള്ളവരെ പ്പറ്റി മുമ്പേ ചെയ്തിട്ടുള്ള പ്രവചനങ്ങൾ കാണുമ്പോൾ, ചിന്തിക്കുന്ന സത്യവിശ്വാസി കൾക്ക് വിശ്വാസവർദ്ധനവുണ്ടാകുകയാണ് ചെയ്യുക. നബി ˜ പറയുന്നു:- ൽഘസ്ലല സാരം: നിങ്ങളൊരാൾ അവന്റെ അലംകൃതമായ കട്ടിലിൽ -ചാരിയിരുന്ന് (സുഖിച്ചു) കൊണ്ടിരിക്കെ, ഞാൻ കല്പിച്ചതോ, ഞാൻ വിരോധിച്ചതോ ആയ എന്റെ നിർദ്ദേശത്തിൽപെട്ട ഒരു കാര്യം അവന്റെയടുക്കൽ എത്തുമ്പോൾ അവൻ ഇങ്ങനെ പറയുന്നത് ഞാൻ കാണാതിരിക്കട്ടെ: "എനിക്ക് അതറിഞ്ഞുകൂടാ, അല്ലാഹു വിന്റെ കിതാബിൽ കണ്ടതേതോ അത് നമുക്ക് പിൻപറ്റാം.') സുന്നത്തും വേണ്ടത്പോലെ ഗ്രഹിക്കുകയും സ്വീകരിക്കുകയും, ചെയ്യാത്ത സുഖിയൻമാരെയും, മടിയൻമാരെയും സൂചിപ്പിച്ചുകൊണ്ടാണ് തിരുമേനി ഇത് അരുളിച്ചെയ്യുന്നതെന്നത്രെ, "സോഫയിൽ ചാരിയിരുന്നുകൊണ്ട്' ( ) എന്ന വാക്ക് മനിലാക്കിത്തരുന്ന ത്. ഈ വിഷയകമായി വേറെയും ഹദീഥുകൾ വന്നിട്ടുണ്ട്. വ്യഭിചാരിയെ എറിഞ്ഞു കൊല്ലുന്നതിനെ നിഷേധിക്കുന്നവരെപ്പറ്റി ഉമർ (റ) പറയുന്നത് നോക്കുക:- സാരം: ജനങ്ങളിൽ കുറേകാലം ദീർഘിക്കുമ്പോൾ വല്ലവരും: "അല്ലാഹുവിന്റെ കിതാ ബിൽ "റജ്മു' (എറിഞ്ഞുകൊല്ലൽ) നാം കാണുന്നില്ലല്ലോ' എന്ന് പറഞ്ഞേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. അങ്ങനെ, അത്മൂലം, അല്ലാഹു അവതരിപ്പിച്ചിട്ടുള്ള ഒരു നിർബ ന്ധനിയമം ഉപേക്ഷിച്ചുകൊണ്ട് അവർ പിഴച്ചുപോയേക്കും. അല്ലാ! (അറിയുക:) എറി ഞ്ഞുകൊല്ലുക ( ) എന്നത് "മുഹ്സ്വനാ'യ നിലയിൽ വ്യഭിചാരം ചെയ്തവന്റെ പേരിൽ നടത്തൽ കടമയാകുന്നുതെളിവ് സ്ഥാപിതമാകുകയോ, അല്ലെങ്കിൽ ഗർഭമോ കുറ്റം സമ്മതിക്കലോ ഉണ്ടാവുകയോ ചെയ്താൽ. (ബു; മു; മുതലായ പലതും.) ഉമർ (റ)ന്റെ ദീർഘദൃഷ്ടി നോക്കുക! അദ്ദേഹത്തിന്റെ കാലത്ത് "റജ്മി'നെ നിഷേധിക്കുന്ന വർ ആരുംതന്നെ ഉണ്ടായിരുന്നില്ല. എന്നിട്ട് പോലും, കാലാന്തരത്തിൽ അങ്ങനെ ഒരു കൂട്ടർ ഉടലെടുക്കുമെന്ന് അദ്ദേഹത്തിന്റെ ദീർഘദൃഷ്ടികൊണ്ട് അദ്ദേഹം മനിലാ ക്കി. അവരെ താൻ മുൻകൂട്ടി താക്കീതും ചെയ്തു. നബി ˜ ശേഷം പ്രവാചകൻമാ ( ) ഖവാരിജ് : ഖിലാഫത്തിനെതിരായി വമ്പിച്ച വിപ്ലവമുണ്ടാക്കിയ ഒരു കക്ഷിയാണ് ഇത്. അലി (റ)യുടെ കാലത്താണ് ഇവരുടെ ഉൽഭവം. ഇവർക്ക് സ്വന്തമായ പല അഭിപ്രായങ്ങളും ആദർശങ്ങളുമുണ്ടായിരുന്നു. ഇന്ന് ഈ കക്ഷി നിലവിലില്ല. ഇവരുടെ ചരിത്രം പ്രസിദ്ധമാണ്. ഗ്നക്ക ഷഞ്ചമ ഏൾപ്പക്ക ട്ടമ ഗ്ഗസ്ലഞ്ചഖ ഗ്മസ്ലക്തര ന്ധ ∫ൾദ്ധഷ ള്ളക്തങ ർസ്ലലഞ ∫ൾക്ഷഷ ള്ളളഞ യ്യല ള്ളപ്പഥ ൻങ പ്രവാചകനുമായിരുന്നു'വെന്ന് കാണിക്കുന്ന നബി വചനങ്ങൾ ഇവിടെ സ്മരണീയമാകുന്നു. ഉമർ (റ)ന്റെ പ്രസ്താവനയിൽനിന്ന് ചില സംഗതികൾ മനിലാക്കുവാനുണ്ട്: (1) മുഹ്സ്വനാ'യ വ്യഭിചാരിയെ എറിഞ്ഞുകൊല്ലണമെന്ന വിധി നബി ˜ യുടെയോ മറ്റോ വഹ്യ്മൂലം അവതരിച്ചത് തന്നെയാണ്. അതാണ് "അല്ലാഹു അവതരിപ്പിച്ചിട്ടുള്ള നിർബന്ധനിയമം' ( ) എന്ന പ്രയോഗം കാണിക്കുന്നത്. ഈ വാസ്തവവും, ആ അവതരിച്ച വഹ്യിന്റെ വാക്യങ്ങളും വേറെ ഹദീഥുകളിൽ വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ട്. (2) കുറ്റവാളിയുടെ മേൽ ശിക്ഷ നടത്തണമെങ്കിൽ മൂന്നിലൊരു കാര്യം കൂടാതെ കഴിയുകയില്ല; ഒന്നുകിൽ സാക്ഷിമൂലം തെളിയുക, അല്ലെങ്കിൽ കുറ്റവാളി കുറ്റം സമ്മ തിക്കുക, അല്ലെങ്കിൽ സ്ത്രീക്ക് ഗർഭം പ്രത്യക്ഷത്തിൽ കാണുക. ഒന്നാമത്തേതിനെ ക്കുറിച്ച് നാലാം വചനത്തിൽ കാണാം. രണ്ടാമത്തേതിന്റെ അടിസ്ഥാനത്തിലാണ് നബി ˜ യുടെ കാലത്ത് നടന്ന ശിക്ഷകൾ നടത്തപ്പെട്ടത്. ശിക്ഷാർഹമായ മാർഗേണ ഗർഭം ധരിച്ച സ്ത്രീകൾക്ക് മാത്രം ബാധകമായതാണ് മൂന്നാമത്തേത്. ഉമർ (റ) ഇപ്രകാരംകൂടി പറഞ്ഞതായിചില ഹദീഥ് ഗ്രമ്ലങ്ങളിൽ വന്നിട്ടുണ്ട്: (അല്ലാഹുവിന്റെ വേദഗ്രമ്ലങ്ങളിൽ ഉമർ കൂട്ടി ച്ചേർത്തു എന്ന് പറയപ്പെട്ടേക്കുമായിരുന്നില്ലെങ്കിൽ ഞാൻ ഇത്-എറിഞ്ഞുകൊല്ലലിനെ സംബന്ധിച്ച വാക്യങ്ങൾ -"മുസ്വ്ഹഫി'ന്റെ ഓരത്തിൽ എഴുതിച്ചേർക്കുമായിരുന്നു.) ചില ഹദീഥുകളിൽ വന്നിട്ടുള്ളത് പ്രകാരം, "മുഹ്സ്വന'ല്ലാത്തവന് 100 അടിക്ക് പുറമെ ഒരു കൊല്ലം നാടുകടത്തൽ കൂടി ശിക്ഷ നൽകേണ്ടതുണ്ടോ എന്നതിലും, "മുഹ്സ്വനാ'യവനെ എറിയുന്നതിനുമുമ്പ് അടിശിക്ഷ കൂടി നടത്തേണ്ടതുണ്ടോ എന്ന തിലും പണ്ഡിതൻമാർക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. ഒന്നാമത്തേതിൽ, അതുവേണ്ട തില്ലെന്നും, ഭരണകർത്താവിന്റെ യുക്തംപോലെ ചെയ്യാമെന്നുമാണ് ഒരഭിപ്രായം. രണ്ടാ മത്തേതിൽ, എറിഞ്ഞുകൊല്ലപ്പെടേണ്ടവന് അടിശിക്ഷ ഇല്ല എന്നാണ് ഭൂരിപക്ഷാഭി പ്രായം. ഓരോ അഭിപ്രായങ്ങൾ ഉടലെടുക്കുവാനുള്ള കാരണവും ന്യായവും വിസ്ത രിക്കുന്ന പക്ഷം അത് വളരെ ദീർഘിച്ചുപോയേക്കും. "നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുണ്ടെങ്കിൽ, അല്ലാഹു വിന്റെ മതനടപടി നിർവ്വഹിക്കുന്നതിൽ അവരെക്കുറിച്ച് യാതൊരു ദയയും നിങ്ങളെ പിടികൂടരുത്' എന്ന് അല്ലാഹു ചെയ്ത താക്കീത് വളരെ ഗൗരവമുള്ളതാകുന്നു. രക്ത ബന്ധമോ, സ്നേഹബന്ധമോ നിമിത്തം, പ്രകൃത്യാ തോന്നിയേക്കുന്ന അനുകമ്പയെ ക്കുറിച്ചല്ല ഇവിടെ വിലക്കുന്നത്. ശിക്ഷ ഇല്ലാതാക്കുകയോ, ഇളവ്ചെയ്തുകൊടുക്കു കയോ ചെയ്യാൻ പാടില്ല എന്നത്രെ താൽപര്യം. ഒരുകൂട്ടം സത്യവിശ്വാസികളുടെ മുമ്പാകെ വെച്ചായിരിക്കണം ശിക്ഷ നടത്തുന്നത് എന്ന കൽപനയും, ഈ കുറ്റത്തിന്റെ ഗൗരവത്തെ ചൂണ്ടിക്കാട്ടുന്നു. മേലിൽ ഇത്തരം വമ്പിച്ച നീചകൃത്യത്തിൽ അകപ്പെട്ടു പോകാതിരിക്കുവാൻ ജനങ്ങൾക്ക് അത് പാഠം നൽകണമെന്ന് അതുമൂലം ഉദ്ദേശിക്ക പ്പെട്ടിരിക്കുന്നു. വ്യഭിചാരം എത്രമാത്രം കടുത്ത പാപമായിട്ടാണ് ഇസ്ലാം കണക്കാ ക്കുന്നതെന്ന് ഇതിൽനിന്നൊക്കെ ഗ്രഹിക്കാവുന്നതാണ്. എങ്കിലും, അല്ലാഹു പരമകാ രുണികനും കരുണാനിധിയുമാണ്. ഓരോ കുറ്റത്തിനും അവൻ പശ്ചാത്താപം നിശ്ച യിച്ചിട്ടുണ്ട്. അതനുസരിച്ച് ഖേദിച്ചുമടങ്ങുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുമെന്ന് ചെയ്തിരിക്കുന്നു. (സൂ: ഫുർക്വാൻ 70 മുതലായ സൂക്തങ്ങളിൽ ഇതിനെപ്പറ്റി പ്രസ്താവിക്കുന്നത് കാണാം). നബി ˜ യുടെ കാലത്ത് എറിഞ്ഞുകൊല്ലപ്പെട്ട ഒരുവനെപ്പറ്റി തിരുമേനി ഇങ്ങനെ പറയുകയുണ്ടായി: ന്ധ അവൻ ഒരു പശ്ചാത്താപം പശ്ചാത്തപിച്ചിട്ടുണ്ട് ത്സ : മദീനാനിവാസികൾ (മുഴുവനും കൂടി) അത്ര പശ്ചാത്തപിക്കുന്നപക്ഷം അവരിൽനിന്നും അത് സ്വീകരിക്കപ്പെടുന്നതാണ്.
24:3

ٱلزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوۡ مُشۡرِكَةٗ وَٱلزَّانِيَةُ لَا يَنكِحُهَآ إِلَّا زَانٍ أَوۡ مُشۡرِكٞۚ وَحُرِّمَ ذَٰلِكَ عَلَى ٱلۡمُؤۡمِنِينَ

(3) വ്യഭിചാരി, വ്യഭിചാരം ചെയ്യു ന്നവളെയോ, അല്ലെങ്കിൽ ബഹുദൈ വവിശ്വാസക്കാരിയെയോ അല്ലാതെ വിവാഹം ചെയ്യാറില്ല. വ്യഭിചാരിണി യാകട്ടെ, വ്യഭിചാരിയോ, ബഹുദൈ വവിശ്വാസിയോ അല്ലാതെ അവളെ വിവാഹം ചെയ്യാറുമില്ല. അത് സത്യ വിശ്വാസികളുടെമേൽ വിരോധിക്ക പ്പെട്ടിരിക്കുകയാണ്. (3) വ്യഭിചാരി അവൻ വിവാഹം ചെയ്യുകയില്ല വ്യഭിചാരം ചെയ്യുന്നവളെയല്ലാതെ അല്ലെങ്കിൽ ബഹുദൈവവിശ്വാസക്കാരിയെ വ്യഭിചാരിണി അവളെ വിവാഹം ചെയ്യുകയില്ല വ്യഭിചാരി ഒഴികെ അല്ലെങ്കിൽ ബഹുദൈവവിശ്വാസി വിരോധിക്കപ്പെട്ടിരിക്കുന്നു അത് സത്യവിശ്വാസികളുടെമേൽ നീചപ്രവൃത്തികളും തോന്ന്യാസങ്ങളും പതിവാക്കിയ ആളുകളും, സദ്വൃത്തരായ ആളുകളും തമ്മിൽ യോജിപ്പും ഇണക്കവും ഉണ്ടാവുകയില്ലല്ലോ. നേരെമറിച്ച് ദുർവൃ ത്തൻമാർ തമ്മതമ്മിലും, സദ്വൃത്തൻമാർ തമ്മതമ്മിലും ഇണക്കത്തോടും യോജിപ്പോ ടുംകൂടി വർത്തിക്കുക സ്വാഭാവികമാണ്. ചീത്ത പുരുഷൻമാർ നല്ല സ്ത്രീകളെയും, നല്ല പുരുഷൻമാർ ചീത്ത സ്ത്രീകളെയും വിവാഹം കഴിക്കുന്നതിൽ താൽപര്യം പ്രക ടിപ്പിക്കാറില്ല. സ്ത്രീകളുടെ നിലയും ഇതുപോലെത്തന്നെ. "ഇണ ഇണയോട് ചേരു മല്ലോ. സാധാരണക്കെതിരായി എപ്പോഴെങ്കിലും ഇതിന് വിപരീതമായ ഉദാഹരണങ്ങൾ ഉണ്ടായിക്കൂടാ എന്ന് ഇതിന്നർത്ഥമില്ല. ഏതായാലും ദുർജ്ജനങ്ങളുമായുള്ള കൂട്ടുകെട്ട് പല നിലക്കും മനുഷ്യനെ ദുഷിപ്പിക്കുന്നതാകകൊണ്ട് തോന്നിയവാസികളുമായും അവി ശ്വാസികളുമായുമുള്ള വൈവാഹികകൂട്ടുകെട്ടിൽനിന്ന് അകന്ന് നിൽക്കുവാൻ സത്യ വിശ്വാസികളോട് അല്ലാഹു നിർദ്ദേശിക്കുകയാണ്. മേൽപറഞ്ഞ തത്വം 26-ാം വചന ത്തിലും പ്രതിപാദിക്കപ്പെട്ടുകാണാം. സജ്ജനങ്ങളുമായുള്ള വൈവാഹിക കൂട്ടുകെട്ടിനെ 32-ാം വചനത്തിൽ പ്രോൽസാഹിപ്പിക്കുന്നതും കാണാം. സ്വദേശം വിട്ടുപോന്ന "മുഹാജിറു'കളായ ചില സ്വഹാബികൾ, ദാരിദ്യ്രം മൂലം വിവാഹം കഴിപ്പാൻ നിവൃത്തിയില്ലാതെവന്നപ്പോൾ തോന്ന്യാസികളായി അറിയപ്പെട്ടി രുന്ന ചില സ്ത്രീകളെ വിവാഹം ചെയ്യാൻ മുതിർന്നതിനെത്തുടർന്നാണ് ഈ ആയത്ത് അവതരിച്ചതെന്ന് പറയപ്പെടുന്നു. പ്ലച്ഛദ്ധറ ഗ്മസ്ലഖ
24:4–5

وَٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ثُمَّ لَمۡ يَأۡتُواْ بِأَرۡبَعَةِ شُهَدَآءَ فَٱجۡلِدُوهُمۡ ثَمَٰنِينَ جَلۡدَةٗ وَلَا تَقۡبَلُواْ لَهُمۡ شَهَٰدَةً أَبَدٗاۚ وَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ

إِلَّا ٱلَّذِينَ تَابُواْ مِنۢ بَعۡدِ ذَٰلِكَ وَأَصۡلَحُواْ فَإِنَّ ٱللَّهَ غَفُورٞ رَّحِيمٞ

(4) ചാരിത്യ്രം സിദ്ധിച്ച സ്ത്രീകളെ (വ്യഭിചാര) ആരോപണം ചെയ്യുകയും, പിന്നീട് (അതിന്) നാല് സാക്ഷികളെ കൊണ്ടുവരാതിരിക്കു കയും ചെയ്യുന്നവരാകട്ടെ, അവരെ നിങ്ങൾ എൺപത് അടി (വീതം) അടിക്കുവിൻ. ഒരിക്കലും അവരുടെ തായ സാക്ഷ്യം നിങ്ങൾ സ്വീകരിക്കു കയും ചെയ്യരുത്. അവർ തന്നെയാണ് തോന്നിവാസികൾ;- (5) അതിന് ശേഷം പശ്ചാത്തപി ക്കുകയും (സ്ഥിതി) നന്നാക്കുകയും ചെയ്തവരൊഴികെ. കാരണം, അല്ലാഹു പൊറുക്കുന്നവനും കരു ണാനിധിയുമാകുന്നു. (4) ആരോപണം ചെയ്യുന്നവർ, അപവാദം പറയുന്നവർ ചാരിത്യ്രം സിദ്ധിച്ച സ്ത്രീകളെ, ചാരിത്യ്രം സംരക്ഷിക്കപ്പെട്ടവരെ പിന്നെ അവർ കൊണ്ടുവന്നതുമില്ല നാല് സാക്ഷികളെ അവരെ നിങ്ങൾ അടിക്കുക എൺപത് അടി നിങ്ങൾ സ്വീകരിക്കുകയും അരുത് അവരുടെ . സാക്ഷ്യം ഒരിക്കലും, എന്നും അക്കൂട്ടർതന്നെ തോന്ന്യാസികൾ, ദുർന്നടപ്പുകാർ (5) യാതൊരു കൂട്ടരൊഴികെ അവർ പശ്ചാത്തപിച്ചു, മടങ്ങി അതിന്ശേഷം അവർ നന്നാ ക്കുകയും ചെയ്തു, നന്നായിത്തീരുകയും ചെയ്തു കാരണം നിശ്ചയമായും അല്ലാഹു പൊറുക്കുന്നവനാണ് കരുണാനിധിയാണ് ("മുഹസ്വനത്ത്') എന്ന വാക്ക് "വിവാഹം കഴിഞ്ഞവൾ, പതിവ്രത, ചാരിത്യ്ര ശുദ്ധിയുള്ളവൾ, ചാരിത്യ്രം സംരക്ഷിക്കപ്പെട്ടവൾ' എന്നിങ്ങനെയുള്ള അർത്ഥങ്ങളിൽ സന്ദർഭോചിതം ഉപയോഗിക്കപ്പെടുന്നതാണ്. സ്വതന്ത്രകളും പ്രായപൂർത്തി എത്തിയ വരുമായ പതിവ്രതകൾക്കാണ് മിക്കപ്പോഴും ഈ വാക്ക് ഉപയോഗിക്കാറുള്ളത്. ചാരിത്യ്ര ശുദ്ധിയുള്ള മാന്യസ്ത്രീകളെ വ്യഭിചാരാരോപണം നടത്തുന്നവരുടെ ശിക്ഷയാണ് മേൽകണ്ടത്. പുരുഷൻമാരെ ആരോപണം ചെയ്യുന്നവരും ഈ ശിക്ഷക്ക് വിധേയർ തന്നെ. എങ്കിലും വ്യഭിചാരാരോപണം നിമിത്തമുണ്ടാകുന്ന ദുഷ്കീർത്തിയും അതിന്റെ പ്രത്യാഘാതവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകൾക്കാണെന്ന് പറയേണ്ടതില്ല. അതു കൊണ്ടാണ്, സ്ത്രീകളെ ആരോപിക്കുന്നവരെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്ന ത്. മുമ്പ് നാം സൂചിപ്പിച്ചത്പോലെ, ഇസ്ലാം വ്യഭിചാരത്തിന് കൽപിക്കുന്ന വെറുപ്പി ന്റെയും, അറപ്പിന്റെയും കാഠിന്യമാണ് ഈ ശിക്ഷാനിയമവും കാണിക്കുന്നത്. ഉത്തര വാദപ്പെട്ടവരുടെ മുമ്പിൽ നാല് സാക്ഷികൾ മുഖേന തെളിയിക്കപ്പെടാത്ത പക്ഷം, അന്യ എത്രപേരുണ്ടായാലും 80 അടി വീതം അടിക്കണമെന്ന് പറയുമ്പോൾ, ഈ ആരോ പണം എത്രമേൽ ഭയങ്കരമായിരിക്കണം?! പിന്നീട് ഒരു കാലത്തും ഒരു വരെ സാക്ഷികളായി സ്വീകരിക്കാൻ പാടില്ലെന്നും അല്ലാഹു കൽപിക്കുന്നു! വ്യഭിചാരത്തിന് ധാരാളം അനുകൂലവും പ്രചാരവും സിദ്ധിക്കുന്ന ഇക്കാലത്ത് മാന്യന്മാ രായ ആളുകളെപ്പറ്റി തക്ക തെളിവൊന്നും കൂടാതെ ആരോപണങ്ങൾ പുറപ്പെടുവിക്കാ നും, അത് കേട്ടമാത്രയിൽ പരസ്യമായി ഏറ്റുപറയുവാനും ആളുകൾ മുതിരുന്നതിൽ അഗ്ഗുതപ്പെടുവാനില്ല. എന്നാൽ, അല്ലാഹുവിന്റെ കഠിനമായ ശിക്ഷയെ അവർ ഭയപ്പെ ടേണ്ടിയിരിക്കുന്നു. "അവർ തന്നെയാണ് തോന്ന്യാസികൾ' എന്ന വാക്യം ശ്രദ്ധേയമാണ്. തോന്ന്യാസി കളായതുകൊണ്ടാണ് സജ്ജനങ്ങളുടെ ചാരിത്യ്രശുദ്ധിയെ കളങ്കം വരുത്തുവാൻ അവർ മുതിരുന്നതെന്നും, അവരുടെ ഈ പ്രവൃത്തി അവർ തോന്ന്യാസികളാണെന്നതിന്റെ ലക്ഷണമാണെന്നും അത് കാണിക്കുന്നു. സംഭവം തെളിയിക്കുവാൻ കഴിഞ്ഞില്ലെങ്കി ലും, ഒരു പക്ഷേ, ആരോപിക്കപ്പെട്ട സംഗതി വാസ്തവത്തിൽ ശരിയായിരുന്നുകൂടേ, എന്ന് ചോദിക്കപ്പെട്ടേക്കാം. അതെ, ശരിയാവാം. എന്നാലും, മാന്യവനിതകളായി കരു തപ്പെട്ടുവരുന്നവർക്ക് മാനഭംഗം വരുത്തുവാനും, ഒളിഞ്ഞുകിടക്കുന്ന അവരുടെ രഹസ്യം പുറത്ത് ചോർത്തി സമുദായമദ്ധ്യേ ദുഷ്പ്രചാരമുണ്ടാക്കുവാനും ധൈര്യപ്പെട്ടത് തന്നെ അതിന് തെളിവാണല്ലോ. മറ്റുള്ളവരുടെ കുററവും കുറവും വെളിപ്പെടുത്തുന്നത് മാന്യൻമാർക്ക് യോജിച്ചതല്ലെന്നും, ശിക്ഷാർഹമാണെന്നും ആയത്ത്ഹദീഥുക ളിൽനിന്ന് പരക്കെ അറിയപ്പെടുന്നതും, ആലോചിച്ചറിയാവുന്നതുമാണ്. ഏത് പാപം ചെയ്താലും, അതിനെപ്പറ്റി ഖേദിച്ചു മടങ്ങുന്നവന് അല്ലാഹു പൊറു ക്കുന്നതാണ്. ഈ ഭയങ്കര കുറ്റം ചെയ്തവർക്കും ഈ നിയമം ബാധകം തന്നെ. പക്ഷേ, ഖേദിച്ചുമടങ്ങിയെന്ന് പറഞ്ഞത് കൊണ്ടായില്ല, അവന്റെ സ്ഥിതിഗതികളിൽനിന്ന് അവൻ നന്നായിത്തീർന്നിട്ടുണ്ടെന്ന് മനിലാവുകകൂടി വേണ്ടതുണ്ട്. എന്നാൽ മാത്രമേ പിന്നീട് അവന്റെ സാക്ഷ്യം സ്വീകരിക്കുവാൻ പാടുള്ളൂ. "അവർ തങ്ങളുടെ സ്ഥിതി നന്നാക്കു കയും' എന്ന വാക്ക് ഇതാണ് കാണിക്കുന്നത്. വ്യഭിചാരാരോപണത്തിൽ ശിക്ഷക്ക് വിധേയനായവന്റെ സാക്ഷ്യം ഒരു കാരണത്താലും സ്വീകരിക്കപ്പെടുകയില്ലെന്നും, പൊറുത്തു കൊടുക്കുമെന്ന വാഗ്ദാനം പരലോക ശിക്ഷയെ സംബന്ധിച്ച് മാത്രമാ ണെന്നും ചില മഹാൻമാർ അഭിപ്രായപ്പെട്ടിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാണ്. (ഒരിക്കലും) എന്നും മറ്റും ഊന്നിപ്പറഞ്ഞിട്ടുള്ളതിന്റെ ഗൗരവം അതാണ് മനിലാക്കു ന്നത് എന്നത്രെ അവർ പറയുന്നത്. ഭാര്യാഭർത്താക്കൾ തമ്മിൽ വ്യഭിചാരാരോപണം ചെയ്താലുള്ള ശിക്ഷയും മേൽപ റഞ്ഞത് തന്നെ. എന്നാൽ, ഒരാൾ തന്റെ ഭാര്യ ദുർന്നടപ്പുകാരിയാണെന്ന് കണ്ടുകഴി ഞ്ഞാൽ, അതിന് നാല് ദൃക്സാക്ഷികളെ സമ്പാദിക്കുക മിക്കപ്പോഴും പ്രയാസകരമാ യിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. സംഭവം വെളിക്ക് വരുത്തിയാൽ 80 അടിയും, വമ്പിച്ച വഷളത്തവുമാണ് ലഭിക്കുക. മൗനമവലംബിക്കുകയാണെങ്കിലോ, അതെത്രമാത്രം ദുഷ്കരമായിരിക്കുമെന്ന് പറയേണ്ടതുമില്ല. ദുർനടപ്പുകാരിയായ ഭാര്യയെ വെച്ചുകൊ ണ്ടിരിക്കുന്നതിലുള്ള വിഷമങ്ങൾ ഇരിക്കട്ടെ, അവനിൽനിന്നല്ലാതെ ജനിക്കുന്ന അവ ളുടെ കുട്ടിയെ അവൻ ഏറ്റെടുക്കുക തുടങ്ങിയ പലതും അതിനാൽ നേരിടുകയും ചെയ്യുമല്ലോ. അസഹനീയമായ ഈ ധർമസങ്കടത്തിൽപെട്ടു ഗതിമുട്ടുന്ന ഭാര്യാഭർത്താ ഇസ്ലാമിക നിയമമാണ് അടുത്ത വചനത്തിൽ വിവരി ക്കുന്നത്:-
24:6–7

وَٱلَّذِينَ يَرۡمُونَ أَزۡوَٰجَهُمۡ وَلَمۡ يَكُن لَّهُمۡ شُهَدَآءُ إِلَّآ أَنفُسُهُمۡ فَشَهَٰدَةُ أَحَدِهِمۡ أَرۡبَعُ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلصَّـٰدِقِينَ

وَٱلۡخَٰمِسَةُ أَنَّ لَعۡنَتَ ٱللَّهِ عَلَيۡهِ إِن كَانَ مِنَ ٱلۡكَٰذِبِينَ

(6) തങ്ങളുടെ ഭാര്യമാരെ (വ്യഭി ചാര) ആരോപണം ചെയ്യുകയും, തങ്ങൾക്ക് തങ്ങൾ തന്നെയല്ലാതെ (മ റ്റ്) സാക്ഷികൾ ഇല്ലാതിരിക്കുകയും ചെയ്യുന്നവരാകട്ടെ,- അവരിൽ ഓരോരുത്തന്റെ സാക്ഷ്യം: "നിശ്ചയമായും, താൻ സത്യം പറയുന്നവരിൽപെട്ടവൻ തന്നെയാണ്' എന്ന് അല്ലാഹുവിന്റെ പേരിൽ നാല് (വട്ടം സത്യ) സാക്ഷ്യം നിർവ്വഹിക്കലാകുന്നു. (7) അഞ്ചാമത്തേത് "താൻ കളവ് പറയുന്നവരിൽപെട്ടവനാണെങ്കിൽ, തന്റെ മേൽ അല്ലാഹുവിന്റെ ശാപം ഭവിക്കട്ടെ!' എന്നാകുന്നു (പറയേണ്ട ത്). (6) യാതൊരു കൂട്ടർ അവർ ആരോപണം ചെയ്യുന്നു തങ്ങ ളുടെ ഭാര്യമാരെ അവർക്ക് ഇല്ലതാനും സാക്ഷികൾ തങ്ങൾ തന്നെയല്ലാതെ എന്നാൽ സാക്ഷ്യം അവരിൽ ഒരാളുടെ നാല് സാക്ഷ്യങ്ങളാണ് (സത്യസാക്ഷ്യം പറയലാണ്) അല്ലാഹുവിന്റെ പേരിൽ (സത്യം ചെയ്തുകൊണ്ട്) നിശ്ചയമായും താൻ സത്യം പറയുന്നവ രിൽപെട്ടവൻ തന്നെ (സത്യം പറയുന്നവനാണ്) (7) അഞ്ചാമത്തേത് നിശ്ചയമായും അല്ലാഹുവിന്റെ ശാപം തന്റെ മേൽ ഭവിക്കട്ടെ (എന്നാ ണ്) താൻ ആണെങ്കിൽ കളവ് പറയുന്നവരിൽ പെട്ടവൻ അധികാരപ്പെട്ടവരുടെ മുഖേന ഇപ്രകാരം അഞ്ചുപ്രാവശ്യം, അല്ലാഹുവിനെ മുൻനി റുത്തി സ്വയം സാക്ഷിമൊഴികൊടുക്കുന്നപക്ഷം, പുരുഷന്റെ ഭാഗത്ത് നിന്ന് ആരോ പിച്ച കുറ്റം നിയമപരമായി അവൻ സ്ഥാപിച്ചു കഴിഞ്ഞു. അവളുടെ പേരിൽ വ്യഭിചാര ത്തിന്റെ കുറ്റപത്രം തയ്യാറാവുകയും ചെയ്തു. പക്ഷേ, പുരുഷന്റെ അത്രതന്നെ അവൾക്കും നിയമപരമായ അവകാശം ഉണ്ട്. (അവരുടെ -സ്ത്രീ കളുടെമേലുള്ളത് പോലെ അവർക്കും അവകാശമുണ്ട്.) എന്ന് അല്ലാഹു പറഞ്ഞിട്ടു ള്ളതാണ്. ആകയാൽ അവളുടെ ഭാഗം അവൾക്കും തെളിയിക്കാം:-
24:8–9

وَيَدۡرَؤُاْ عَنۡهَا ٱلۡعَذَابَ أَن تَشۡهَدَ أَرۡبَعَ شَهَٰدَٰتِۭ بِٱللَّهِ إِنَّهُۥ لَمِنَ ٱلۡكَٰذِبِينَ

وَٱلۡخَٰمِسَةَ أَنَّ غَضَبَ ٱللَّهِ عَلَيۡهَآ إِن كَانَ مِنَ ٱلصَّـٰدِقِينَ

(8) നിശ്ചയമായും അവൻ (ഭർത്താവ്) കളവ് പറയുന്നവരിൽ പെട്ടവൻ തന്നെയാണ്, എന്ന് അല്ലാ ഹുവിന്റെ പേരിൽ (സത്യം ചെയ്ത്) നാല് സാക്ഷ്യവചനങ്ങൾ അവൾ പറ യുന്നത്, അവളിൽനിന്ന് ശിക്ഷയെ തടഞ്ഞുകളയുന്നതാണ്. (9) "അവൻ സത്യം പറയുന്നവ രിൽ പെട്ടവനാണെങ്കിൽ, അല്ലാഹു വിന്റെ കോപം തന്റെമേൽ ഭവിക്കട്ടെ!' എന്ന് അഞ്ചാമത്തേതും (പറയണം). (8) തടഞ്ഞുകളയും, തട്ടിക്കളയും അവളിൽനിന്ന് ശിക്ഷയെ അവൾ സാക്ഷ്യം പറയൽ നാല് സാക്ഷ്യങ്ങൾ അല്ലാഹു വിന്റെ പേരിൽ നിശ്ചയമായും അവൻ കളവ് പറയുന്നവരിൽ പെട്ട വൻ തന്നെ (9) അഞ്ചാമത്തേതും നിശ്ചയമായും അല്ലാഹു വിന്റെ കോപം അവളുടെ (തന്റെ) മേൽ ഭവിക്കട്ടെ എന്ന് അവനാണെ ങ്കിൽ സത്യം പറയുന്നവരിൽ പെട്ടവൻ (സത്യവാൻ) ഓരോരുത്തരും നൽകേണ്ടുന്ന സാക്ഷ്യമൊഴികൾ അവനവന്റെ സത്യതയും നിര പരാധിത്വവും, മറ്റേയാളുടെ അസത്യതയും അപരാധിത്വവും സ്ഥാപിക്കുന്നതാകുന്നു. അഞ്ച് സാക്ഷ്യമൊഴികൾ കൊടുക്കുന്നപക്ഷം അവളുടെ ഭാഗം അവളും സ്ഥാപിച്ചു. ഇപ്പോൾ രണ്ടിൽ ഒരാളെ മാത്രം കുറ്റക്കാരനാക്കുവാൻ നിവൃത്തിയില്ല. എങ്കിലും യാഥാർത്ഥത്തിൽ രണ്ടിലൊരാൾ കുറ്റക്കാരനും മറ്റേയാൾ നിരപരാധിയുമായിരിക്കുമെന്ന് തീർച്ചയുമാണ്. സൂ: അൽ കഹ്ഫ് 72 ന്റെ വിവരണത്തിൽ നാം ചൂണ്ടിക്കാട്ടിയത് പോ ലെ, ബാഹ്യമായ തെളിവുകൾ അനുസരിച്ച് നീതിന്യായം പാലിക്കുവാനേ ഈ ലോകത്ത് മനുഷ്യർക്ക് നിവൃത്തിയുള്ളൂ. രഹസ്യവും, യാഥാർത്ഥ്യവും അനുസരിച്ചുള്ള വിധി അല്ലാഹു പിന്നീട് നടത്തിക്കൊള്ളും. ഏതായാലും, ഇരുഭാഗക്കാരും അന്യോന്യം ഇപ്രകാരം തെളിവ് സ്ഥാപിച്ചുകഴിഞ്ഞ സ്ഥിതിക്ക് എനി അവർ യോജിച്ചു കഴിയുക യെന്നത് ന്യായവും സാധ്യവുമല്ല. അതുകൊണ്ട് അവർ തമ്മിലുള്ള ബന്ധം ഇത് മു തൽ നിറുത്തലാക്കപ്പെടുന്നതും, നിയമാനുസൃതമല്ലാത്ത നിലയിൽ ജനിച്ചേക്കാവുന്ന കുട്ടി അവന്റേതല്ലെന്ന് തീരുമാനിക്കപ്പെടുന്നതുമാകുന്നു. ഇരുകക്ഷികളും ഇത്രയും ധൈര്യത്തോടെ സത്യമൊഴി കൊടുക്കുമ്പോൾ, വാസ്ത വത്തിൽ അവരിൽ ഒരാൾ നിഷ്ഠൂരവും നീചവുമായ മനഃസ്ഥിതിയുള്ള ആളായിരിക്ക ണമല്ലോ ആകയാൽ, ഈ സാക്ഷിമൊഴികൾ കൊടുക്കുവാൻ മുന്നോട്ടുവരുന്നത് വളരെ ഗൗരവപൂർവ്വം ആലോചിച്ചു ചെയ്യേണ്ടതാണ്; ഐഹികശിക്ഷയെക്കാൾ വളരെ വമ്പിച്ചതാണ് പരലോകശിക്ഷ എന്ന് ഓർക്കേണ്ടതുണ്ട്; തൽക്കാലം രഹസ്യം പുറ ത്താക്കാതെ മൂടിവെക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് എന്നൊക്കെ അടുത്ത വചനം ചൂണ്ടിക്കാട്ടുന്നു:-
24:10

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ وَأَنَّ ٱللَّهَ تَوَّابٌ حَكِيمٌ

(10) അല്ലാഹുവിന്റെ ദാക്ഷി ണ്യവും അവന്റെ കാരുണ്യവും നിങ്ങ ളിൽ ഉണ്ടായിരിക്കുകയും, അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്നവനും ജ്ഞാനയുക്തനുമാണെന്നുള്ളതും ഇല്ലായിരുന്നുവെങ്കിൽ (-ഹാ, നിങ്ങൾക്ക് കാണാമായിരുന്നു)! (10) ഇല്ലായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ ദാക്ഷിണ്യം, അനുഗ്ര ഹം, ദയവ് നിങ്ങളിൽ അവന്റെ കാരുണ്യം അല്ലാഹുവാണെ ന്നതും പശ്ചാത്താപം സ്വീകരിക്കുന്നവൻ അഗാധജ്ഞാനിയും, ജ്ഞാന യുക്തനും. സത്യവിശ്വാസികളുടെ വന്ദ്യമാതാവായ (റ)യുടെ പേരിലുണ്ടായ അപവാദം ള്ളപ്പഥ ന്ഷഛങ) അടുത്ത ആയത്ത് മുതൽ കുറെ ആയത്തുകളിലെ പ്രതിപാദ്യവിഷയം (റ)യുടെ പേരിലുണ്ടായ ആരോപണസംഭവവും, തൽസംബന്ധമായ പല കാര്യങ്ങളു മാകുന്നു. പ്രസിദ്ധമായ ആ സംഭവം, അനേകം മതവിജ്ഞാനങ്ങളടങ്ങുന്ന ഈ സൂറ ത്തിലെ പല വചനങ്ങളുടെയും അവതരണഹേതുവാകുന്നു. (റ)യുടെയും, അവരുടെ കുടുംബത്തിന്റെയും ശ്രേയും മഹത്വവും വർദ്ധിക്കുവാൻ അത് ഇടയാ ക്കിയിട്ടുമുണ്ട്. പ്രധാന ഹദീഥ് ഗ്രമ്ലങ്ങളിലെല്ലാം രിവായത്ത് ചെയ്യപ്പെട്ടിട്ടുള്ള ആ സംഭവം താഴെപറയും പ്രകാരമാകുന്നു: (റ) പ്രസ്താവിച്ചതായി അവരുടെ ജ്യേഷ്ഠസഹോദരിയുടെ പുത്രനായ ഉർവഃ ( ) മുതലായവർ ഉദ്ധരി ക്കുന്നു:- "നബി തിരുമേനി ˜ വല്ല യാത്രക്കും ഉദ്ദേശിക്കുമ്പോൾ, ഭാര്യമാർക്കിടയിൽ നറു ക്കിടുകയും, ആരുടെ പേരാണ് കിട്ടിയതെങ്കിൽ അവരെ കൂടെ കൊണ്ടുപോകുകയും പതിവായിരുന്നു. അങ്ങനെ, ഒരു പടയെടുപ്പ് യാത്രയിൽ എന്റെ പേര് വന്നു. ഇത് പർദ്ദ യുടെ (സ്ത്രീകൾ പർദ്ദ ആചരിക്കണമെന്ന് കൽപിക്കുന്ന) ആയത്ത് അവതരിച്ചതിന് ശേഷമായിരുന്നു. അതിനാൽ, ഒരു കൂടാരത്തിലായിക്കൊണ്ടാണ് എന്നെ വാഹനത്തിൽ ഏറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഞങ്ങൾ യാത്ര കഴിഞ്ഞു തിരിച്ചുപോരു മ്പോൾ മദീനയുടെ അടുത്തുള്ള ഒരു താവളത്തിലിറങ്ങി. അവിടെനിന്ന് യാത്ര തുടരു വാൻ അറിയിപ്പുണ്ടായി. ഈ അവസരത്തിൽ ഞാൻ എന്റെ മലമൂത്രവിസർജ്ജനാദി ആവശ്യങ്ങൾക്കുവേണ്ടി സൈന്യത്തിൽ നിന്ന് കുറച്ച് അകലെ വിട്ടുപോയിരുന്നു. അത് കഴിഞ്ഞു മടങ്ങിവന്നു മാറിൽ തൊട്ടുനോക്കുമ്പോൾ, എന്റെ മാല കൊഴിഞ്ഞുപോയ തായിക്കണ്ടു. ഞാൻ തിരിച്ചുപോയി അത് തേടിക്കൊണ്ട് കുറച്ചുസമയം കഴിഞ്ഞു. എന്നെ വാഹനപ്പുറത്ത് കയറ്റിത്തരാറുള്ള ആളുകൾ എന്റെ കൂടാരമെടുത്ത് ഒട്ടകപ്പു കേവലം കനം കുറഞ്ഞ ഒരു ചെറുപ്പക്കാരിയായിരുന്നതുകൊണ്ട് ഞാൻ അതിൽ ഇല്ലാത്തതായി അവർക്ക് സംശയം തോന്നുകയുണ്ടായില്ല. അവർ ഒട്ടകവു മായി നടന്നു. സൈന്യം സ്ഥലം വിട്ടതിന്ശേഷമായിരുന്നു എനിക്ക് മാല കിട്ടി ഞാൻ സ്ഥലത്ത് തിരി ച്ചെത്തിയത്. വന്നുനോക്കുമ്പോൾ വിളിക്കുവാനാകട്ടെ, പറയുവാനാകട്ടെ ആരുമില്ല! ഞാൻ അതേ സ്ഥലത്ത് തന്നെ ഇരുന്നു. അവർ പിന്നീട് എന്നെ കാണാ താവുകയും, അന്വേഷിച്ചു തേടിവരുകയും ചെയ്യുമെന്ന് ഞാൻ വിചാരിച്ചു. "ഞാൻ അവിടെ ഇരുന്നുകൊണ്ടിരിക്കെ, എനിക്ക് കണ്ണിൽ ഉറക്ക് പിടിച്ചു. സൈന്യ ത്തിന് പിന്നാലെയായി (ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷിച്ചറിയുവാൻ നിയോഗിക്ക പ്പെട്ട) സ്വഫ്വാൻ ( ) ഉണ്ടായിരുന്നു. അദ്ദേഹം വെളുക്കാൻ കാലത്ത് അവിടെ എത്തി. അദ്ദേഹം ഒരു മനുഷ്യന്റെ നിഴൽ കണ്ടു. പർദ്ദാനിയമത്തിന് മുമ്പ് അദ്ദേഹം എന്നെ കണ്ടിരുന്നതുകൊണ്ട് എന്നെ അറിഞ്ഞു. ഉടനെ അദ്ദേഹം ചൊല്ലി ( ) അത് കേട്ടാണ് ഞാൻ ഉണർന്നത്. ഉടനെ ഞാൻ എന്റെ മൂടുവസ്ത്രംകൊണ്ട് മുഖം മറച്ചു. അല്ലാഹു തന്നെയാണ! അദ്ദേഹം, ന്റെ വാക്കല്ലാതെ എന്നോടൊന്നും പറയുകയുണ്ടായിട്ടില്ല. ഞാനതല്ലാതെ ഒന്നും കേട്ടി ട്ടുമില്ല. അദ്ദേഹം വേഗം ഇറങ്ങി ഒട്ടകത്തെ മുട്ടുകുത്തിച്ചു. അതിന്റെ കൈക്ക് തന്റെ കാൽകൊണ്ട് ചവിട്ടിത്തന്നു. ഞാൻ ഒട്ടകപ്പുറത്തുകയറി. അദ്ദേഹം എന്നെയുമായി ഒട്ട കത്തെ നയിച്ചുംകൊണ്ട് നടന്നു. സൈന്യം ഇറങ്ങിയിരുന്ന താവളത്തിലെത്തി. അവർ വെളുപ്പാൻ കാലത്ത് ഒരു താവളത്തിലിറങ്ങിയിട്ടുണ്ടായിരുന്നു. "അങ്ങനെ എന്റെ കാര്യത്തിൽ (അപരാധം പറഞ്ഞുണ്ടാക്കുക നിമിത്തം) നാശ ത്തിൽപെട്ടവരൊക്കെ നാശത്തിലായി! അതിൽ നേതൃത്വം വഹിച്ചത് (കപടവിശ്വാസി കളുടെ നേതാവായ) അബ്ദുല്ലാഹിബ്നു ഉബയ്യ് ( ) ആയിരുന്നു. ഞങ്ങൾ മദീനയിലെത്തി. എനിക്ക് ഒരു മാസത്തോളം രോഗം പിടിപെട്ടു. ജനങ്ങൾ കള്ളക്കഥയിൽ മുഴുകിക്കൊണ്ടിരുന്നു. ഞാനതൊന്നും അറിഞ്ഞിരുന്നില്ല. റസൂൽ തിരു മേനി ˜ യിൽനിന്നും മുമ്പ് എനിക്ക് അനുഭവപ്പെട്ടിരുന്ന ആ സൗമ്യമായ പെരുമാറ്റം, എന്റെ സുഖമില്ലായ്മയുടെ അവസരത്തിൽ കണ്ട് വന്നിരുന്നില്ലെന്ന വസ്തുത എന്നെ ആശങ്കയിലാക്കിയിരുന്നു. അവിടുന്ന് കടന്നുവന്നു സലാം പറയും; തനിക്ക് എങ്ങനെ യിരിക്കുന്നു എന്ന് ചോദിക്കും; തിരിച്ചുപോകയും ചെയ്യും; അത്ര മാത്രമേ ഉണ്ടായിരു ന്നുള്ളു. അതായിരുന്നു എന്നെ സന്ദേഹപ്പെടുത്തിയിരുന്നത്. അൽപമൊരു ആശ്വാസം കിട്ടുന്നത് വരെ മറ്റ് തകരാറുകളൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. "എനിക്ക് അൽപം ആശ്വാസം വന്നപ്പോൾ, ഞാനും മിസ്ത്വഹിന്റെ മാതാവും ( ) കൂടി, ഞങ്ങൾ വെളിക്ക് പോകാറുണ്ടായിരുന്ന ( പഴയകാലത്തെ അറബികളെപ്പോലെ പറമ്പിൽ പോകലായിരുന്നു പതി വ്. ഞാനും ഉമ്മുമിസ്ത്വഹും കൂടി മടങ്ങുമ്പോൾ അവർ; "മിസ്ത്വഹ് നാശമടയട്ടെ!' ( ) എന്ന് പറയുകയുണ്ടായി. ഞാൻ പറഞ്ഞു: "നിങ്ങൾ പറഞ്ഞത് മോശ മായിപ്പോയി! ബദർ യുദ്ധത്തിൽ പങ്കെടുത്തിരുന്ന ഒരു മനുഷ്യനെപ്പറ്റി പഴിച്ചുപറയു കയോ!' അവർ പറഞ്ഞു: "ഹാ! അവൻ പറഞ്ഞത് നിങ്ങൾ കേട്ടിട്ടില്ലേ?!' ഞാൻ ചോദിച്ചു: "എന്താണ് പറഞ്ഞത്?' അപ്പോൾ കെട്ടുകഥക്കാർ പറഞ്ഞുകൊണ്ടിരിക്കുന്ന വിവരം അവർ എനിക്ക് വിവരിച്ചു തന്നു. ഇതോടെ എന്റെ ദീനം മേൽക്കുമേൽ വർദ്ധി ക്കുകയായി. "ഞാൻ വീട്ടിൽ വന്നശേഷം, റസൂൽ തിരുമേനി ˜ പ്രവേശിച്ച് തനിക്ക് എങ്ങനെയി രിക്കുന്നു എന്ന് ചോദിക്കയുണ്ടായി. അപ്പോൾ, എനിക്ക് എന്റെ ഉമ്മവാപ്പായുടെ അടു ത്തൊന്ന് പോകുവാൻ സമ്മതം നൽകണമെന്ന് ഞാൻ ആവശ്യപ്പെട്ടു. അവരിൽനിന്ന് സംഗതി ശരിക്കറിയുവാൻ ആഗ്രഹിക്കുകയായിരുന്നു ഞാൻ. തിരുമേനി സമ്മതിച്ചു. ഞാൻ ചെന്നു ഉമ്മയോട് ചോദിച്ചു; "ഉമ്മാ! എന്തൊക്കെയാണ് ജനങ്ങൾ പറഞ്ഞുകൊ ണ്ടിരിക്കുന്നത്?' മാതാവ് മറുപടി പറഞ്ഞു: "കുഞ്ഞുമകളേ! നീ അക്കാര്യം മനിൽ വെച്ചേക്കുക. കാരണം, ഒരു നല്ലപെണ്ണ് അവളെ സ്നേഹിക്കുന്ന ഒരു പുരുഷന്റെ അടുക്കലായിരിക്കുക, അവൾക്ക് കുറെ സഹപത്നിമാരും ഉണ്ടായിരിക്കു അവളെപ്പറ്റി പലതും ചെയ്യാതിരിക്കുകയില്ല.' ഞാൻ പറഞ്ഞു: "സുബ്ഹാന ല്ലാഹ്! ജനങ്ങൾ ഇങ്ങനെയെല്ലാം പറഞ്ഞുവല്ലോ!' അന്ന് നേരം പുലരുവോളം എന്റെ കണ്ണുനീർ അടങ്ങിയില്ല, കണ്ണിൽ ഉറക്കം വന്നതുമില്ല. പുലർന്നിട്ടും ഞാൻ കര ഞ്ഞുകൊണ്ടിരിക്കുകയായി. "നബി തിരുമേനി ˜ തന്റെ വീട്ടുകാരുടെ (ഭാര്യയുടെ) കാര്യത്തിൽ വഹ്യ് കിട്ടു വാൻ താമസിച്ചത് പിരിച്ചയക്കുന്നതിനെപ്പറ്റി ആലോചന നടത്തുവാ നായിതിരുമേനി, അലി (റ) ഉസാമഃ (റ) എന്നിവരെ വിളിച്ചു അന്വേഷണം നടത്തി. ഉസാമഃ തിരുമേനിയുടെ വീട്ടുകാരുടെ നിരപരാധിത്വവും, അവരോട് തനിക്കുള്ള സ്നേഹ വുമെല്ലാം ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു: "അവർ അങ്ങയുടെ വീട്ടുകാർ തന്നെ. അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവിനെത്തന്നെയാണ! നല്ല നിലയല്ലാതെ ഒന്നും നാം അറിയുന്നില്ല'. അലി (റ) ആകട്ടെ, ഇങ്ങനെ പറയുകയാണ് ചെയ്തത്: "അല്ലാഹുവിന്റെ റസൂലേ! അല്ലാഹു അവിടുത്തേക്ക് ഒരു വിഷമവും വരുത്തിയിട്ടില്ല. സ്ത്രീകൾ അവര ല്ലാതെ വേറെയും ധാരാളമുണ്ട്. അത് ആ പെണ്ണിനോട് ചോദിച്ചുനോക്കാം.' തിരുമേനി വല്ലവരെക്കുറിച്ചും വെറുപ്പ് പ്രകടിപ്പിക്കുമ്പോൾ പറയപ്പെടാറുള്ള ഒരു പ്രയോ ഗമാണ് (ഇന്നവൻ നാശമടയട്ടെ) എന്ന വാക്യം. ആശ്ചര്യംകൊണ്ട് പറഞ്ഞതാണ് ഈ വാക്ക്. ഇതിനെപ്പറ്റി കൂടുതൽ വിവരം 16-ാം വചനത്തിൽ വെച്ച് മനിലാക്കാം. ഇങ്ങനെ ചോദിച്ചു: "ബരീറാ! നീ അവരിൽ നിനക്ക് സംശയം തോന്നിക്കുന്ന വല്ലതും കണ്ടിട്ടുണ്ടോ?' ബരീറഃ മറുപടി പറഞ്ഞു: "ഇല്ലതിരുമേനിയെ പ്രവാചകനായി അയച്ചിട്ടുള്ളവൻ തന്നെയാണ! അവർ ഒരു ളംപ്രായക്കാരിയാണ്. വീട്ടിലെ (ഭക്ഷണത്തിനുള്ള) മാവുവിട്ടേച്ച് ഉറങ്ങിപ്പോയേക്കും, വളർത്താട് വന്ന് അത് തിന്നുപോയേക്കുകയും ചെയ്യും എന്നതിൽ കവിഞ്ഞ് അവരെ കുറ്റപ്പെടുത്തത്തക്ക യാതൊന്നും ഞാൻ കാണുകയുണ്ടായിട്ടില്ല.' "അന്ന് തന്നെ റസൂൽ ˜ പള്ളിയിലേക്ക് ചെന്നു മിമ്പറിൽ (പ്രസംഗപീഠത്തിൽ) വെച്ച് ഇപ്രകാരം പറഞ്ഞു: "എന്റെ വീട്ടുകാരെക്കുറിച്ച് എനിക്ക് ഉപദ്രവമുണ്ടാക്കി ത്തീർത്തിട്ടുള്ള ഒരു മനുഷ്യനെക്കുറിച്ച് എനിക്ക് ഒഴികഴിവ് അനുവദിച്ചുതരുവാൻ ആരുണ്ട്? അല്ലാഹുവാണ! എന്റെ വീട്ടുകാരുടെ പേരിൽ നന്മയല്ലാതെ ഞാൻ അറിയു ന്നില്ല. അവർ (ജനങ്ങൾ) ഒരു പുരുഷനെ (സ്വഫ്വാനെ)ക്കുറിച്ച് പ്രസ്താവിച്ചുവരുന്നു. അയാളെക്കുറിച്ചും ഞാൻ നല്ലതല്ലാതെ അറിയുന്നില്ല. അദ്ദേഹം എന്റെ വീട്ടിൽ എന്റെ ഒന്നിച്ചല്ലാതെ പ്രവേശിക്കാറുമില്ല.' (ഒരു മനുഷ്യൻ എന്ന് തിരുമേനി പറഞ്ഞത് അബ്ദു ല്ലാഹിബ്നു ഉബയ്യിനെ ഉദ്ദേശിച്ചാണ്.) "അപ്പോൾ (റ) എഴുന്നേറ്റ് പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ! അല്ലാഹുവാണ! ഞാൻ ആ മനുഷ്യനെപ്പറ്റി ഒഴികഴിവ് തരാം. (വേണ്ടത് ചെയ്യാം) അവർ "ഔസ്' കുടുംബക്കാരാണെങ്കിൽ ഞങ്ങളവന്റെ കഴുത്ത് വെട്ടാം. ഞങ്ങ ളുടെ സഹോദരങ്ങളായ "ഖസ്റജ്' കുടുംബത്തിൽപെട്ടവനാണെങ്കിൽ, അവിടുന്ന് കൽപിക്കുന്ന കൽപനപോലെയും ചെയ്യാം.' അപ്പോൾ ബ്നു ഉബാദഃ (റ) എഴുന്നേറ്റു. അദ്ദേഹം (റ)നോടായി പറഞ്ഞു: "അല്ലാഹു വാണ! താൻ പറഞ്ഞത് കളവാണ്താൻ അവനെ (ഞങ്ങളുടെ കുടുംബത്തിൽപെട്ട ഉസാമഃ ( ) നബി തിരുമേനി ˜ യുടെ പോറ്റുപുത്രനായ സൈദ് ( )ന്റെ പുത്രനും, ബരീറഃ ( ) (റ)യാൽ അടി മത്വത്തിൽനിന്ന് മോചനം നൽകപ്പെട്ട് അവരൊന്നിച്ചു വസിച്ചുവരുന്ന ഭൃത്യസ്ത്രീ യുമാണ്. അലി (റ) കൊടുത്ത മേൽകണ്ട മറുപടി നിമിത്തം (റ)ക്ക് അദ്ദേ ഹത്തോട് അൽപം നീരസമുണ്ടായിരുന്നു. അത് സ്വാഭാവികവുമാണല്ലോ. ഈ സംഭവമുണ്ടായത് ഹിജ്റഃ വർഷം 5 ലോ 6 ലോ ബനൂമുസ്തലക്വ യുദ്ധത്തിനുള്ള പടയെടുപ്പിലാണെന്നാണ് അറിയപ്പെടുന്നത്, അന്ന് (റ)ക്ക് ഏറെക്കുറെ 15-16 വയ് പ്രായമായിരിക്കുന്നതാണ്. ( ) ഔസുഗോത്രത്തിലെ സ്വഹാബീ പ്രമുഖനായ ഒരു നേതാവാണ്. അദ്ദേഹം അന്ന് ജീവിച്ചിരിപ്പില്ലെന്നും, ഇപ്രകാരം പ്രസ്താവി ച്ചത് അദ്ദേഹത്തിന്റെ പിതൃവ്യപുത്രനും ഒരു നേതാവുമായ ഉസൈദ് ( ) ആണെന്നും ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. ഉബാദഃ ( ) ഖസ്റജ്ഗോത്രത്തിലെ നേതാ വാണ്. ഇദ്ദേഹം വാസ്തവത്തിൽ ഒരു മാന്യ സ്വഹാബിയാണ്. പക്ഷേ, തൽക്കാലം കുടുംബപരമായ രോഷം പിടിപെട്ടുവെന്ന് മാത്രമേയുള്ളൂ. എത്രയോ കാലമായി ഔസും ഖസ്റജും തമ്മിൽ കിടമത്സരം നടന്നുകൊണ്ടിരുന്നതിനുശേഷം അടുത്ത കാലം മുതൽ ഇസ്ലാം അവരെ ഏകോദരസഹോദരൻമാരാക്കിയിരിക്കുകയാണ്. ചെയ്കയില്ല, തനിക്കതിന് സാധിക്കുകയില്ല.' അപ്പോൾ ഉസൈദുബ്നു ഹുള്വൈർ (റ) എഴുന്നേറ്റ് അദ്ദേഹത്തോടിങ്ങനെ പറഞ്ഞു: "സത്യമായും താൻ പറഞ്ഞ താണ് കളവ്. ഞങ്ങൾ അവനെ കൊല്ലുക തന്നെ ചെയ്യും. താനൊരു കപടവിശ്വാസിയാ ണ്കപടവിശ്വാസികൾക്കായി തർക്കം വെട്ടുകയാണ്.' ഇങ്ങനെ ഖസ്റജുംശണ്ഠക്കൊരുങ്ങുകയായി. നബി തിരുമേനി ˜ മിമ്പറിൽ തന്നെ നിൽക്കു കയാണ്. തിരുമേനി അവരെ സമാധാനിപ്പിച്ചു. അവരെല്ലാം മൗനമായി. തിരുമേനി താഴെ ഇറങ്ങി. ന്ധ അന്നും ഞാൻ, കണ്ണുനീർ വറ്റാതെയും, ഉറക്ക് വരാതെയും കഴിഞ്ഞുകൂടി. എന്റെ ഹൃദയം പൊട്ടിപ്പിളരുമോ എന്ന് തോന്നത്തക്കവണ്ണം ഞാൻ രണ്ട് രാത്രിയും ഒരു പകലും കരഞ്ഞു കഴിച്ചിരിക്കുകയാണ്. എന്റെ ഉമ്മയും ബാപ്പയും കാലത്ത് എന്റെ അടുത്തു ണ്ടായിരുന്നുഞാൻ കരയുക അൻസ്വാരിക്കാരിയായ ഒരു സ്ത്രീ സമ്മതം ചോദിച്ചു അകത്ത് പ്രവേശിച്ചു. അവളും എന്നോടൊപ്പം കരയുകയാ യി. ഈ അവസരത്തിൽ റസൂൽ തിരുമേനി ˜ ഞങ്ങളുടെ അടുക്കൽ പ്രവേശിച്ചു. അവി ടുന്ന് ഇരുന്നു, എന്നെപ്പറ്റി പറഞ്ഞുണ്ടാക്കപ്പെട്ട വിഷയം പ്രസ്താവത്തിൽ വന്നത് മു തൽക്ക് അവിടുന്ന് എന്റെ അടുക്കൽവന്ന് ഇരുന്നിട്ടില്ലായിരുന്നു. എന്റെ കാര്യത്തിൽ, ഒരു ദിവ്യസന്ദേശവും (വഹ്യും) കിട്ടാതെ ഒരു മാസം അവിടുന്ന് അങ്ങനെ കഴിഞ്ഞു കൂടിയിരിക്കുകയാണ്. തിരുമേനി "തശഹ്ഹുദ്' ( ) ചെയ്തു കൊണ്ട് ഇപ്ര കാരം പറഞ്ഞു: എന്നാൽ, എനിക്ക് തന്നെപ്പറ്റി ഇന്നിന്നപ്രകാരം വിവരം കിട്ടുകയുണ്ടായിട്ടുണ്ട്. താൻ നിരപരാധിയാണെങ്കിൽ, അല്ലാഹു തന്റെ നിരപരാധിത്വം വെളിപ്പെടുത്തിക്കൊള്ളും. താൻ വല്ല പാപത്തിലും അകപ്പെട്ടുപോയിട്ടുണ്ടെങ്കിൽ അല്ലാ ഹുവിനോട് പാപമോചനം തേടുകയും, അവനോട് പശ്ചാത്തപിക്കുകയും ചെയ്തുകൊ ള്ളുക. അടിയാൻ, തന്റെ പാപം ഏറ്റുപറഞ്ഞ് ഖേദിച്ചുമടങ്ങിയാൽ, അല്ലാഹു മടക്കം സ്വീകരിക്കുന്നതാണ്. "റസൂൽ ˜ ഇത് പറഞ്ഞുകഴിയുമ്പോഴേക്കും എന്റെ കണ്ണുനീർ ഒരു തുള്ളിപോലും കാണാത്തവിധം നിലച്ചുപോയി! ഞാൻ (റ)നോട് -പ റഞ്ഞു: "തിരുമേനി പറഞ്ഞതിന് മറുപടി പറയണ'മെന്ന്. "ഞാനെന്താണ് തിരു മേനിയോട് പറയേണ്ടതെന്ന് എനിക്കറിഞ്ഞുകൂടാ!' എന്നായിരുന്നു പിതാവ് പറഞ്ഞ ത്. അപ്പോൾ ഞാൻ മാതാവിനോട് പറഞ്ഞുനോക്കി. അവരും അതുതന്നെ മറുപടി പറഞ്ഞു. ഞാനാണെങ്കിൽ, ഒരു ചെറുപ്പക്കാരി. തന്നെ അധികഭാഗവും എനിക്ക് ഓതുവാൻ കഴിയുകയില്ല (പഠിച്ചിട്ടില്ല.) ഏതായാലും, ഞാൻ പറഞ്ഞു: "അല്ലാ ഹുവാണ! എനിക്കറിയാം: ജനങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വാർത്ത നിങ്ങൾ കേട്ടു. അത് നിങ്ങളുടെ ഹൃദയങ്ങളിൽ സ്ഥലം പിടിച്ചു, നിങ്ങളത് സത്യമെന്ന് കരുതി യിരിക്കുകയാണ്. എനി, ഞാൻ നിരപരാധിയാണെന്ന് നിങ്ങളോട് പറഞ്ഞാൽ നിങ്ങ ളെന്നെ വിശ്വസിക്കുകയില്ല. ഞാൻ നിരപരാധിയാണെന്ന് അല്ലാഹുവിന് അറിയാവുന്ന ഒരു കാര്യം (കുറ്റം) ഞാൻ നിങ്ങളോട് സമ്മതിച്ചുതരുകയാണെങ്കിൽ, നിങ്ങളെന്നെ വിശ്വസിച്ചേക്കും. അല്ലാഹുവാണ! എന്നെയും, നിങ്ങളെയും കുറിച്ച് ഒരു ഉപമ പറയു വാൻ യൂസുഫ് നബി (അ)യുടെ നബി (അ)യെ -അല്ലാതെ പ്രസംഗമോ പ്രധാനപ്പെട്ട വല്ല സംഭാഷണമോ നടത്തുമ്പോൾ അതിന്റെ ആദ്യത്തിൽ (അല്ലാഹുവിനെ സ്തുതിക്കുക, പുകഴ്ത്തുക, "ശഹാ ദത്ത് കലിമഃ ' പറയുക മുതലായ ഉപചാരവാക്യങ്ങൾ ഉൾപ്പെടുത്തുന്നതിന് "തശ ഹ്ഹുദ്' ( ) എന്ന് പറയപ്പെടും. അതായത്: (എനി നല്ലതായ ക്ഷമതന്നെ. അല്ലാഹുവിനോടാണ്, നിങ്ങൾ വിവരിക്കുന്ന കാര്യത്തെക്കുറിച്ച് സഹായം തേടപ്പെടുവാനുള്ളത്.) എന്ന് അദ്ദേഹം പറഞ്ഞവാക്ക് ( ) . അനന്തരം ഞാൻ അവിടെ നിന്ന് സ്ഥലംവിട്ട് വിരുപ്പിൽചെന്നു കിടന്നു. "എനിക്കപ്പോൾ തീർച്ചയായും അറിയാമായിരുന്നു: ഞാൻ നിരപരാധിയാണെന്നും എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുമെന്നും. പക്ഷേ, പാരായണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന വല്ല വഹ്യും വാക്യവും) എന്റെ കാര്യത്തിൽ അവതരി ച്ചേക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം എന്നെപ്പറ്റി പാരാ യണം ചെയ്യപ്പെടത്തക്ക വല്ല വിഷയവും അല്ലാഹു അവതരിപ്പിക്കാവുന്നതിനെക്കാൾവളരെ എന്റെ വിഷയം എന്നായിരുന്നു നിശ്ചയമായും ഞാൻ മനിലാക്കിയിരുന്നത്. എങ്കിലും, എന്റെ നിരപരാധിത്വം അല്ലാഹു സ്ഥാപിക്കുന്ന തര ത്തിലുള്ള വല്ല സ്വപ്നവും റസൂൽ തിരുമേനി ˜ കണ്ടേക്കുമെന്ന് ഞാൻ പ്രതീക്ഷി ക്കുന്നുണ്ടായിരുന്നു. സത്യം! തിരുമേനി ആ സദ് വിട്ട് പോയിട്ടില്ല, വീട്ടിൽനിന്ന് ആരും പുറത്ത്പോയിട്ടുമില്ല. അപ്പോഴേക്കും അതാ അല്ലാഹു അവന്റെ പ്രവാചകന് (വഹ്യ്) അവതരിപ്പിക്കുന്നു! തിരുമേനി (വഹ്യ് വരുമ്പോഴത്തെ പതിവ് പ്രകാരം) വിയർപ്പ് പിടിപെട്ടു ആശ്വാസമായി. അവിടുന്ന് ചിരിക്കുകയാണ് ഒന്നാമതായി അവി ടുന്ന് സംസാരിച്ച വാക്ക് അല്ലാഹുവിനെ സ്തുതിച്ചുകൊള്ളുക! അവൻ നിനക്ക് നിരപരാധിത്വം നൽകിയിരിക്കുന്നു!' എന്നാണ്. അപ്പോൾ എന്റെ മാതാവ് എന്നോട് പറഞ്ഞു: "(മകളേ) എഴുന്നേറ്റു റസൂൽ തിരുമേനിയുടെ അടുത്തേക്ക് ചെല്ലൂ!' ഞാൻ പറഞ്ഞു: "അല്ലാഹുവാണ! ഞാൻ റസൂൽ തിരുമേനിയുടെ അടുക്കലേക്ക് എഴു ന്നേറ്റു നിരപരാധിത്വം വെളിപ്പെടുത്തിയത് അല്ലാഹുവാകുന്നു. അവനെയല്ലാതെ ഞാൻ സ്തുതിക്കുന്നില്ല.' അങ്ങനെ, എന്ന (11 -ാം വചനം) തുടങ്ങി പത്ത് ആയത്തുകൾ അല്ലാഹു അവതരിപ്പിച്ചു. "എന്റെ വിഷയത്തിൽ ഇത് അവതരിച്ചതിന്ശേഷം, (പിതാവ്) ഹമായിരുന്നു, ദാരിദ്യ്രത്തെയും കുടുംബത്തെയും കരുതി മിസ്ത്വഹുബ്നു അഥാഥഃക്ക് ( ) ചിലവ് കൊടുത്ത് വന്നിരുന്നത്പറഞ്ഞു: "അല്ലാഹുവാണ! മിസ്ത്വഹ് ഇങ്ങനെ പറഞ്ഞുകളഞ്ഞ സ്ഥിതിക്ക് ഇനി ഒരിക്കലും ഞാൻ അവന്വേണ്ടി ചിലവഴിക്കുകയില്ല.' അത് നിമിത്തം അല്ലാഹു എന്ന് (22-ാം ആയത്ത്) അവതരിപ്പിച്ചുസ്ലസ്ല' ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ചതിനെ ആസ്പദമാക്കിയാണ് മുകളിൽ നാം ഈ കഥ വിവരിച്ചത്. അൽപഭാഗംകൂടി ബാക്കിയുണ്ട്. അത് 22-ാം വചനത്തിന്റെ വിവ രണത്തിൽ വായിക്കാം. ചരിത്രപ്രസിദ്ധവും, പ്രാധാന്യം നിറഞ്ഞതുമായ ഈ സംഭവവും, അതിന്റെ കലാശവും മാത്രം മതി അബൂബക്ർ (റ)ന്റെ കുടുംബത്തിന്റെയും കീർത്തിബഹുമാനം ലോകാവസാനംവരെ നിലനിൽക്കു വാൻ. എനി നമുക്ക് പ്രസ്തുത ആയത്തുകൾ വായിക്കാം;- ( ) യൂസൂഫ്നബി (അ)യെ കിണറ്റിലെറിഞ്ഞശേഷം ചെന്നായ പിടിച്ചുവെന്ന് സഹോദരൻമാർ പറഞ്ഞപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. ബിൻയാമിനെ ഈജി പ്തിലെ ഭരണാധിപതി പിടിച്ചുവെച്ച കഥ അവർ പറഞ്ഞപ്പോഴും അദ്ദേഹം
24:11

إِنَّ ٱلَّذِينَ جَآءُو بِٱلۡإِفۡكِ عُصۡبَةٞ مِّنكُمۡۚ لَا تَحۡسَبُوهُ شَرّٗا لَّكُمۖ بَلۡ هُوَ خَيۡرٞ لَّكُمۡۚ لِكُلِّ ٱمۡرِيٕٖ مِّنۡهُم مَّا ٱكۡتَسَبَ مِنَ ٱلۡإِثۡمِۚ وَٱلَّذِي تَوَلَّىٰ كِبۡرَهُۥ مِنۡهُمۡ لَهُۥ عَذَابٌ عَظِيمٞ

(11) നിശ്ചയമായും (ആ) കള്ള വാർത്തകൊണ്ടുവന്നിട്ടുള്ളവർ, നിങ്ങ ളിൽനിന്നുള്ള ഒരു കൂട്ടരാകുന്നു. അത് നിങ്ങൾക്ക് ദോഷകരമാണെന്ന് നിങ്ങൾ കരുതേണ്ട; പക്ഷേ, അത് നിങ്ങൾക്ക് ഗുണകരമാകുന്നു. അവരിൽ ഓരോരുത്തന്നും അവൻ പ്രവർത്തിച്ചിട്ടുള്ള പാപം ധ പാപ ത്തിന്റെ ശിക്ഷ പ ഉണ്ടായിരിക്കും. അവരിൽ നിന്നും അതിന്റെ നേതൃത്വം ഏറ്റെടുത്തവനാകട്ടെ, അവന് വമ്പിച്ച ശിക്ഷയുമുണ്ട്. (11) നിശ്ചയമായും ഒരു കൂട്ടർ അവർ വന്നു കള്ളവാർത്ത (നുണ)കൊണ്ട് നിങ്ങളിൽ നിന്നുള്ള ഒരു കൂട്ടരാണ് നിങ്ങൾ അതിനെ കരുതേണ്ട, കണക്കാക്കേണ്ട നിങ്ങൾക്ക് ദോഷമാണെന്ന് എങ്കി ലും, എന്നാൽ, പക്ഷേ അത് നിങ്ങൾക്ക് ഗുണമാണ് എല്ലാ മനുഷ്യന്നുമുണ്ട് അവരിൽനിന്നുള്ള അവൻ സമ്പാദിച്ചുണ്ടാക്കിയത് പാപമായിട്ട്, കുറ്റമായിട്ട് ഏറ്റെടുത്തവനാകട്ടെ അതിന്റെ നേതൃത്വം (വലിയ പങ്ക്) അവരിൽ നിന്ന് അവന്നുണ്ട് വമ്പിച്ച ശിക്ഷ കള്ളവാർത്ത എന്ന് പറഞ്ഞത് മേൽവിവരിച്ച അപവാദമാണെന്ന് പറയേണ്ടതില്ല. ഇത് നിർമിച്ചുണ്ടാക്കപ്പെട്ടത് മുസ്ലിംകൾക്കിടയിൽ നിന്നുമാണ്. അതിൽ നേതൃത്വം ആദ്യം കെട്ടിയുണ്ടാക്കുകയും ജനമധ്യേ പ്രചരിപ്പിക്കുന്നവരിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തവൻ മേൽപറഞ്ഞ കപട വിശ്വാസിയായ അബ്ദു തന്നെ. പ്രചാരം ചെയ്തവർ അവന് പുറമെ മിസ്ത്വഹ് (റ), ഹാ നുബ്നുഥാബിത്ത് (റ), ജഹ്ശ് മകൾ ഹംനഃ(റ) എന്നിവരാകുന്നു. വ്യഭിചാരാരോപണ ശിക്ഷാനിയമമനുസരിച്ച് കുറ്റവാളികളായവർക്ക് അടി ശിക്ഷ നൽകപ്പെടുകയുണ്ടായി. അപരാധം പറഞ്ഞുണ്ടാക്കിയവർ അധികപേരുണ്ടായിരുന്നില്ലെന്ന് എന്ന വാക്ക് തന്നെ അറിയിക്കുന്നു. കുറച്ചാളുകളുടെ കൂട്ടത്തിനാണ് ഈ വാക്ക് ഉപയോഗിക്കപ്പെ ടാറുള്ളത്. (നിങ്ങളിൽ നിന്നുള്ള ഒരു കൂട്ടരാണ്) എന്ന വാക്ക് കൊണ്ട് മേൽപ റഞ്ഞ മൂന്ന് പേരും ഇസ്ലാമിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും, മനുഷ്യസഹജമായ നിലയിൽ അവരുടെ പക്കൽ തെറ്റ്പറ്റിപ്പോയതാണെന്നും മനിലാക്കാവുന്നതാണ്. നേതൃത്വം വഹിച്ച അവന് വമ്പിച്ച ശിക്ഷയുണ്ടാകുമെന്ന് അല്ലാഹു പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. മാത്രമല്ല, അവൻ മരണംവരെ, ഇസ്ലാമിനോട് ശപിക്കപ്പെട്ടവനായി മരണപ്പെടുകയുമാണുണ്ടായിട്ടു ള്ളതെന്ന് പല ലക്ഷ്യങ്ങൾ മുഖേന തിട്ടപ്പെട്ടുകഴിഞ്ഞതാണ്. പ്രസ്തുത മൂന്ന് പേരും ഖേദിച്ചു പശ്ചാത്തപിക്കുകയും, സ്വഹാബികളുടെ കൂട്ടത്തിൽ മാന്യൻമാരായി ഗണി ക്കപ്പെടുകയും ചെയ്തവരാകുന്നു. കപടവിശ്വാസികൾ, ബാഹ്യത്തിൽ മുസ്ലിംകളാ യിട്ടാണ് ഗണിക്കപ്പെട്ടിരുന്നതെന്ന വസ്തുത സ്മരണീയമാണ്. ഹാൻ ( ) ഒരു മഹാകവിയായിരുന്നു. അദ്ദേഹം തന്റെ കവിത വഴി ഇസ്ലാമിന്നും, നബി ˜ ക്കും വളരെ സേവനം ചെയ്തിട്ടുള്ളത് പ്രസ്ത്യാവ്യമാ കുന്നു. ഈ സംഭവം കലാശിച്ചശേഷം, അദ്ദേഹം (റ)യോട് ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടും, കേട്ടുകേൾവിയെ അടിസ്ഥാനമാക്കി തന്റെ പക്കൽവന്നുവശായതാ ണെന്ന് ഉണർത്തിച്ചുകൊണ്ടും കവിത പാടുകയുണ്ടായിട്ടുണ്ട്: അതിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞിരുന്നു: (സാരം: പവിത്രതയാണ്, മാന്യതയാണ്, സംശയാസ്പദമായ ആരോപണ ങ്ങൾക്കൊന്നും വിധേയയല്ല, ശുദ്ധഹൃദയരായ സ്ത്രീകളുടെ മാംസം ദൂഷണം പറയുന്നതിനെക്കുറിച്ച് വ്രതം എടുക്കുന്നവളുമാണ്.) പിന്നീട് (റ) അദ്ദേഹത്തെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. മിസ്ത്വഹ് ( ) അബൂബക്കർ (റ)ന്റെ മാതാവിന്റെ സഹോദരീപുത്രനും, 22-ാം വചനം അവതരിച്ചതിന് കാരണഭൂതനും, ബദ്റിൽ പങ്കെടുത്ത സ്വഹാബിയും ആയിരുന്നു. നബി ˜ യുടെ ഭാര്യയായ സൈനബ് (റ)യുടെ നേരെ സഹോദരിയും, പത്ത് പ്രമുഖ സഹാബി കളിൽ ഒരാളായ ത്വൽഹഃ( )യുടെ ഭാര്യയുമാണ് ഹംനഃ ( ) അത് നിങ്ങൾക്ക് ദോഷകരമാണെന്ന് നിങ്ങൾക്ക് ഗുണകരമാണ് എന്ന് പറഞ്ഞഭാഗം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. അല്ലാഹുവിന്റെ പക്കൽനിന്നുള്ള മഹത്തായ പ്രതിഫലവാഗ്ദാനം, എന്നേക്കും നിലനിൽക്കുന്ന സൽക്കീർത്തി, നിരപ രാധിത്വം സ്ഥാപിച്ചുകൊണ്ട് അവതരിക്കൽ, അത് വഴി എക്കാലത്തും അവ രുടെ സ്മരണ പുതുക്കിക്കൊണ്ടിരിക്കുന്നത്, വളരെ മത തത്വങ്ങളും നിയമങ്ങളും അവതരിച്ചത് എന്നിങ്ങനെ പല ഗുണങ്ങളും ഈ സംഭവംമൂലം ഉണ്ടായി. അപ്പോൾ ഒന്നാമതായി (റ)ക്കും, രണ്ടാമതായി സ്വഫ്വാന്നും (റ), നബി ˜ അടക്ക മുള്ള എല്ലാ മുസ്ലിംകൾക്കും പല ഗുണങ്ങളും ലഭിക്കുവാൻ ഈ സംഭവം ഇടയാ യെന്ന് പറയേണ്ടതില്ല.
24:12–13

لَّوۡلَآ إِذۡ سَمِعۡتُمُوهُ ظَنَّ ٱلۡمُؤۡمِنُونَ وَٱلۡمُؤۡمِنَٰتُ بِأَنفُسِهِمۡ خَيۡرٗا وَقَالُواْ هَٰذَآ إِفۡكٞ مُّبِينٞ

لَّوۡلَا جَآءُو عَلَيۡهِ بِأَرۡبَعَةِ شُهَدَآءَۚ فَإِذۡ لَمۡ يَأۡتُواْ بِٱلشُّهَدَآءِ فَأُوْلَـٰٓئِكَ عِندَ ٱللَّهِ هُمُ ٱلۡكَٰذِبُونَ

(12) നിങ്ങൾ അത് കേട്ടപ്പോൾ, സത്യവിശ്വാസികളും, സത്യവിശ്വാസി നികളും തങ്ങളെപ്പറ്റിത്തന്നെ (പരസ്പ രം) നല്ല വിചാരം വിചാരിക്കുകയും, "ഇത് വ്യക്തമായ ഒരു കള്ളവാർത്ത യാണ്' എന്ന് പറയുകയും എന്തു കൊണ്ട് ചെയ്തുകൂടായിരുന്നു?! (13) അവർ ധ ഇതുപറഞ്ഞുണ്ടാ ക്കിയവർ പ എന്താണതിന് നാല് സാക്ഷികളെ കൊണ്ടുവരാത്തത്?! അവർ സാക്ഷികളെ കൊണ്ട് വരാത്ത സിഥിതിക്ക് അല്ലാഹുവിന്റെ അടു ക്കൽ അവർ തന്നെയാണ് കളവ് പറ യുന്നവർ. (12) എന്ത് കൊണ്ടില്ല, കൂടായിരുന്നോ, ആയിക്കൂടേ നിങ്ങൾ അത് കേട്ടപ്പോൾ സത്യവിശ്വാസികൾ വിചാരിക്കുകയും സത്യവി ശ്വാസിനികളും തങ്ങളെപ്പറ്റിത്തന്നെ നല്ലത് (നല്ല വിചാരം) അവർ പറയുകയും (എന്ത് കൊണ്ട് ചെയ്തുകൂടാ) ഇത് കള്ളവാർത്തയാണ്, നുണ യാണ് (എന്ന്) വ്യക്തമായ, സ്പഷ്ടമായ, (തനിച്ച) (13) അവർക്ക് വന്നുകൂടേ, എന്താണ് വരാത്തത് അതിന്, അതിന്റെമേൽ നാല് സാക്ഷികളെയുംകൊണ്ട് എന്നാൽ അവർ കൊണ്ടുവരാത്ത സ്ഥിതിക്ക് സാക്ഷികളെ അപ്പോൾ അക്കൂട്ടർ അല്ലാഹുവിന്റെ അടുക്കൽ അവർ തന്നെയാണ് കളവ് പറയുന്നവർ സത്യവിശ്വാസികളെല്ലാം ഒരേശരീരത്തിന്റെ അംശങ്ങളാകുന്നു. അവരെല്ലാം ഒന്നാ യിരിക്കണം, ഒരാൾക്ക് മറ്റെവനെപ്പറ്റി സദ്വിചാരമുണ്ടായിരിക്കണം, അന്യോന്യം കുറ്റവും കുറവും കണ്ടാൽ മറച്ചുവെക്കണം. ഇങ്ങനെയെല്ലാമാണ് സത്യവിശ്വാസികൾ തമ്മിൽ സ്വീകരിക്കേണ്ടുന്ന നില. അപ്പോൾ, സദ്വൃത്തരായ രണ്ടാളുകളെപ്പറ്റി ഇമ്മാതിരി അപ രാധം എവിടെനിന്ന് കേട്ടാലും ഉടനടി അത് നുണയായിരിക്കുമെന്ന് വെക്കുകയും, നല്ല വിചാരം കരുതുകയും വേണ്ടതല്ലേ, എന്നാണ് അല്ലാഹു താക്കീത് ചെയ്യുന്നത്. (റ)യുടെയും സ്വഫ്വാൻ (റ)ന്റെയും പരിശുദ്ധനില ഇരിക്കട്ടെ, ഒരു വമ്പിച്ച ജനക്കൂട്ട ത്തിൽ ഒരു നീചപ്രവൃത്തി നടത്തിയ രണ്ടുപേർ ജനതാമദ്ധ്യെ പരസ്യമായിറസൂൽ തിരുമേനി ( ˜ )യുടെ വാഹന പ്പുറത്തും മറ്റെയാൾ അതിനെ നയിച്ചുകൊണ്ടുംവന്നിറങ്ങുവാൻ ധൈര്യപ്പെടുമോ? എന്നിരിക്കെ, ഹൃദയത്തിൽ ഒളിഞ്ഞുകിടക്കുന്ന ഒരു അസൂയയിൽ നിന്നോ മറ്റോ അല്ലാതെ ഇത്തരം ജല്പനങ്ങൾ പുറത്ത് വരുമോ? അതെ, അസൂയക്കാരൻ തനിക്കൊരു അവസരം കണ്ടപ്പോൾ അത് നിർമിച്ചു. മറ്റു ചിലർ ഗൗരവം മനിലാക്കാതെ അത് ഏറ്റുപറയുകയും ചെയ്തു. ഇതാണ് സംഭവിച്ചത്. വ്യഭിചാരാരോപണം തെളിയിക്കുവാൻ നാല് സാക്ഷികൾ വേണം. അത് അവർ കൊണ്ടുവരേണ്ടതായിരുന്നു. അത് ആരോപണം തെളിയി ക്കപ്പെടാത്ത സ്ഥിതിക്ക് -അവർ കളവ് പറയുന്നവരാണെന്നാണ് അല്ലാഹുവിന്റെ വിധി. ഇത് പ്രത്യേകം ശ്രദ്ധാർഹമാകുന്നു. തെളിയിക്കുവാൻ കഴിയാത്ത കുറ്റം പരസ്യപ്പെടു ത്തരുതെന്നും പ്രചരിപ്പിക്കരുതെന്നും ഇതിൽനിന്ന് മനിലാക്കേണ്ടതുണ്ട്. ഒരു പക്ഷേ, സംഭവം യഥാർത്ഥത്തിൽ ശരിയായിരുന്നാൽ തന്നെയും, അതിന്റെ പ്രതിഫലം അല്ലാഹു കൊടുത്തുകൊള്ളുമെന്ന് വെച്ച് മൗനം കൈക്കൊള്ളുകയും, കഴിയുമെങ്കിൽ സ്വകാര്യ വേണ്ടത്. സാധാരണ സംഭങ്ങളിലെല്ലാം തന്നെ, രണ്ട് സാക്ഷികളാണ് ഇസ്ലാമിൽ തെളിവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വ്യഭിചാരവിഷയ ത്തിൽ മാത്രം നാല് സാക്ഷികൾ വേണമെന്ന് വെച്ചത് വ്യഭിചാരത്തിന്റെയും, അതിന്റെ ശിക്ഷയുടെയും ഗൗരവം നിമിത്തമാകുന്നു.
24:14–15

وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ لَمَسَّكُمۡ فِي مَآ أَفَضۡتُمۡ فِيهِ عَذَابٌ عَظِيمٌ

إِذۡ تَلَقَّوۡنَهُۥ بِأَلۡسِنَتِكُمۡ وَتَقُولُونَ بِأَفۡوَاهِكُم مَّا لَيۡسَ لَكُم بِهِۦ عِلۡمٞ وَتَحۡسَبُونَهُۥ هَيِّنٗا وَهُوَ عِندَ ٱللَّهِ عَظِيمٞ

(14) അല്ലാഹുവിന്റെ ദയയും, അവന്റെ കാരുണ്യവും യിരുന്നുവെങ്കിൽ, നിങ്ങൾ യാതൊ ന്നിൽ മുഴുകിയിരിക്കുന്നുവോ അക്കാര്യത്തിൽ, വമ്പിച്ച ശിക്ഷ നിങ്ങളെ സ്പർശിക്കുമായിരുന്നു:- (15) നിങ്ങളുടെ നാവുകളാൽ നിങ്ങളത് ഏറ്റുപറയുകയും, നിങ്ങൾക്ക് യാതൊരു അറിവുമി ല്ലാത്ത ഒരു കാര്യം നിങ്ങളുടെ വായ കൊണ്ട് പറയുകയും ചെയ്തുകൊ ണ്ടിരിക്കുന്ന സന്ദർഭത്തിൽ! ധ അപ്പോ ഴായിരുന്നു അത് ബന്ധിക്കേണ്ടത്; അതുണ്ടായില്ല. പ നിങ്ങൾ ഇതൊരു ഗണിക്കുന്നു; അതാകട്ടെ, അല്ലാഹുവിന്റെ അടു ക്കൽ വമ്പിച്ചതുമാകുന്നു! (14) ഇല്ലായിരുന്നുവെങ്കിൽ അല്ലാഹുവിന്റെ ദയവ്, ദാക്ഷിണ്യം, അനുഗ്രഹം നിങ്ങളിൽ, നിങ്ങൾക്ക് അവന്റെ കാരുണ്യവും ഇഹത്തിൽ പരത്തിലും നിങ്ങളെ സ്പർശിച്ചിരുന്നു, ബാധിച്ചിരുന്നു യാതൊരു കാര്യത്തിൽ നിങ്ങൾ അതിൽ മുഴുകിയിരിക്കുന്നു (അങ്ങനെ യുള്ളതിൽ) വമ്പിച്ച ശിക്ഷ (15) നിങ്ങൾ അത് ഏറ്റുപറയുന്ന സന്ദർഭത്തിൽ നിങ്ങളുടെ നാവുകൾകൊണ്ട് നിങ്ങൾ പറയുകയും ചെയ്യുന്നു നിങ്ങളുടെ വായകൾ കൊണ്ട് ഇല്ലാത്ത ഒന്നിനെ നിങ്ങൾക്ക് അതിനെപ്പറ്റി ഒരു അറിവും നിങ്ങൾ അത് ഗൗനിക്കുന്നു, വിചാരിക്കുന്നു എളിയതെന്ന് അതാകട്ടെ അല്ലാഹുവി ങ്കൽ വമ്പിച്ചതാണ് പശ്ചാത്താപത്തിന് സൗകര്യം നൽകിക്കൊണ്ടും മറ്റും ഇഹത്തിൽവെച്ചും, കുറ്റം മാപ്പ് ചെയ്തുകൊണ്ട് പരത്തിൽവെച്ചും അല്ലാഹു അവരെ അനുഗ്രഹിക്കുവാൻ ഉദ്ദേ ശിക്കുകയാണ്. അല്ലായിരുന്നുവെങ്കിൽ, ആ സന്ദർഭത്തിൽ തന്നെ ശരിയായ അറിവും പറഞ്ഞു പ്രചരിപ്പിച്ചുകൊണ്ടിരുന്ന അതേ അവ ഫലം കാണാമായിരുന്നു എന്ന് സാരം. അവരത് ചെയ്യാ നുള്ള കാരണം, ഈ സംഗതി ധരിച്ചുപോയതാണ്. എങ്കിലും ഇത്തരം സംഗതികൾ അല്ലാഹുവിങ്കൽ ഒട്ടും അല്ലാഹു താക്കീത് ചെയ്യുന്നു. ആര് എന്ത് പറഞ്ഞുകേട്ടാലും, അതിന്റെ സംഭവ്യതയും തെളിവും നോക്കാതെഗൗരവവും ഭവിഷ്യത്തും ഏറ്റുപാ ടുക മിക്ക ജനങ്ങളുടെയും പതിവാണ്. ഈ താക്കീത് നാം എപ്പോഴും ഓർത്തിരിക്കേ ണ്ടതാകുന്നു. അങ്ങനെയുള്ളവർക്ക് നല്ലൊരു പാഠമാണ് അടുത്ത വചനം നൽകുന്നത്:-
24:16

وَلَوۡلَآ إِذۡ سَمِعۡتُمُوهُ قُلۡتُم مَّا يَكُونُ لَنَآ أَن نَّتَكَلَّمَ بِهَٰذَا سُبۡحَٰنَكَ هَٰذَا بُهۡتَٰنٌ عَظِيمٞ

(16) അത് കേട്ട അവസരത്തിൽ നിങ്ങൾക്ക് എന്ത് കൊണ്ട് പറഞ്ഞു കൂടായിരുന്നു: "നമുക്ക് ഇതിനെപ്പറ്റി സംസാരിക്കുവാൻ പാടുള്ളതല്ല- (അ ല്ലാഹുവേ,) നീ മഹാപരിശുദ്ധൻ!'- ഇത് വമ്പിച്ച ഒരു കെട്ടുകഥയാണ്' എന്ന്. (16) എന്ത് കൊണ്ടില്ല, കൂടായിരുന്നോ നിങ്ങൾ അത് കേട്ടപ്പോൾ നിങ്ങൾ പറഞ്ഞു (കൂടേ) നമുക്ക് പാടില്ല, നമുക്ക് ആയിക്കൂടാ നമുക്ക് സംസാരിപ്പാൻ, നാം സംസാരിക്കൽ ഇതിനെപ്പറ്റി നീ മഹാപരി ശുദ്ധൻ, നിനക്ക് സ്തോത്രകീർത്തനം ഇത് കെട്ടുകഥയാണ്, കള്ളമാണ് വമ്പിച്ച ഗൗരവപ്പെട്ടതോ, അതിശയോക്തി കലർന്നതോ ആയ വല്ലതും കേൾക്കുകയോ, കാണുകയോ ചെയ്യുമ്പോൾ (നീ മഹാപരിശുദ്ധൻ) എന്നും, (അല്ലാഹു മഹാപരിശുദ്ധൻ!) എന്നും പറയുക പതിവാണ്. ഈ വിഷയത്തിൽ ഇത്രയും ഊന്നിപ്പറയുവാൻ കാരണമെന്താണെന്ന് അല്ലാഹു ചൂണ്ടിക്കാട്ടുന്നു:-
24:17–20

يَعِظُكُمُ ٱللَّهُ أَن تَعُودُواْ لِمِثۡلِهِۦٓ أَبَدًا إِن كُنتُم مُّؤۡمِنِينَ

وَيُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۚ وَٱللَّهُ عَلِيمٌ حَكِيمٌ

إِنَّ ٱلَّذِينَ يُحِبُّونَ أَن تَشِيعَ ٱلۡفَٰحِشَةُ فِي ٱلَّذِينَ ءَامَنُواْ لَهُمۡ عَذَابٌ أَلِيمٞ فِي ٱلدُّنۡيَا وَٱلۡأٓخِرَةِۚ وَٱللَّهُ يَعۡلَمُ وَأَنتُمۡ لَا تَعۡلَمُونَ

Passage continues through verse 24:20.

(17) ഇത്പോലെയുള്ളത് ഒരി ക്കലും നിങ്ങൾ ആവർത്തിച്ചു പോക രുതെന്ന് വെച്ച് അല്ലാഹു നിങ്ങളെ ഉപദേശിക്കുകയാണ്നിങ്ങൾ സത്യ വിശ്വാസികളാണെങ്കിൽ. (18) അല്ലാഹു നിങ്ങൾക്ക് ലക്ഷ്യങ്ങൾ വിവരിച്ചുതരുകയാണ്; അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മ ജ്ഞാനിയുമാകുന്നു. (19) നിശ്ചയമായും, വിശ്വസിച്ചി ട്ടുള്ളവരിൽ നീചവൃത്തി പ്രചരിക്കു (ന്നത് കാണു)വാൻ ഇഷ്ടപ്പെടുന്ന വരാകട്ടെ, ഇഹത്തിലും പരത്തിലും അവർക്ക് വേദനയേറിയ ശിക്ഷയു ണ്ട്. അല്ലാഹു (എല്ലാം) അറിയുന്നു, നിങ്ങൾക്ക് അറിയുകയില്ല. (20) നിങ്ങളിൽ അല്ലാഹുവിന്റെ ദയവും, അവന്റെ കാരുണ്യവും ഉണ്ടാ യിരിക്കുകയും, അല്ലാഹു കൃപയുള്ള വനും കരുണാനിധിയുമാണെന്നു ള്ളതും ഇല്ലായിരുന്നുവെങ്കിൽ (നി ങ്ങൾക്ക് കാണാമായിരുന്നു)! (17) അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു നിങ്ങൾ ആവർത്തി ക്കുമെന്നുവെച്ച്, നിങ്ങൾ മടങ്ങിയേക്കുമെന്നതിനാൽ (മടങ്ങാതിരിക്കുവാൻ) അത് പോലെയുള്ളതിനെ, (പോലെയുള്ളതിലേക്ക്) ഒരിക്കലും, എന്നും, എക്കാലവും നിങ്ങൾ ആണെങ്കിൽ സത്യവിശ്വാസികൾ (18) അല്ലാഹു വിവരിച്ചുതരുകയും ചെയ്യുന്നു നിങ്ങൾക്ക് ലക്ഷ്യങ്ങളെ, (വേദവാക്യങ്ങ ളെ) അല്ലാഹു സർവ്വജ്ഞാനിയാണ്, അറിയുന്നവനാണ് സൂക്ഷ്മജ്ഞാ നിയാണ്, ജ്ഞാനയുക്തനാണ് (19) നിശ്ചയമായും യാതൊരു കൂട്ടർ അവർ ഇഷ്ടപ്പെടുന്നു, ആഗ്രഹിക്കുന്നു പ്രചരിക്കുവാൻ, പരക്കുവാൻ ദുർവൃത്തി, നീചവൃത്തി വിശ്വസിച്ചവരിൽ അവർക്കുണ്ട് വേദ നയേറിയ ശിക്ഷ ഇഹത്തിൽ പരത്തിലും അല്ലാഹു അറി യുന്നു നിങ്ങൾ, നിങ്ങളാകട്ടെ നിങ്ങൾക്കറിയുകയില്ല (20) ഇല്ലാ യിരുന്നുവെങ്കിൽ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം നിങ്ങളിൽ, നിങ്ങൾക്ക് അവന്റെ കാരുണ്യവും നിശ്ചയമായും അല്ലാഹു ആണെന്നും (ആണെന്ന കാര്യവും ) കൃപയുള്ളവൻ, കൃപാലു കരുണാനിധിയും, കരു ണാനിധിയായ സജ്ജനങ്ങളിൽ ദുർവൃത്തികൾ പ്രചരിച്ചുകാണുക, മാന്യൻമാരെക്കുറിച്ച് അപകീർ ത്തികൾ ഉണ്ടാക്കിത്തീർക്കുക, ശുദ്ധൻമാരായുള്ളവരുടെ സ്വകാര്യജീവിതം കളങ്കമാ ക്കിത്തീർക്കുക മുതലായ കാര്യങ്ങളിൽ ചിലർക്ക് വളരെ താൽപര്യവും കൗതുകവും കാണാം. ദുഷ്ടമനഃസ്ഥിതിയിൽ നിന്നും, തങ്ങളെപ്പോലെ മറ്റുള്ളവരും ദുഷിച്ചു കാണ നിന്നുമാണ് ഈ വൈരാഗ്യം ഉടലെടുക്കുന്നത്. ഇത് തനി പൈശാ ചിക സ്വഭാവമാണെന്ന് പറയേണ്ടതില്ല. മാനസികമായ ഒരുതരം പകർച്ചവ്യാധികളാണ് നീചപ്രവൃത്തികൾ. അത് സമുദായത്തിൽ പടർന്നു പിടിക്കുന്നതിനുള്ള വിഷബീജങ്ങ ളാണ് അവയെ സംബന്ധിച്ച പ്രചാരവേല. ഈച്ചകളെപ്പോലെ കിട്ടുന്ന അവസരമെല്ലാം അതിന് അവർ ഉപയോഗപ്പെടുത്തും. തങ്ങളുടെയും, തങ്ങളെപ്പോലെയുള്ളവരുടെയും ദുഷ്ട മനുകൾക്ക് സംതൃപ്തി ഉളവാക്കുന്നുവെന്നല്ലാതെ, യാതൊരു കാര്യവും അവർക്കത് കൊണ്ട് ലഭിച്ചേക്കണമെന്നില്ല. ഇത്തരക്കാർക്ക് ഇഹത്തിലും പരത്തിലും അല്ലാഹു ശിക്ഷ നിശ്ചയിച്ചിരിക്കുന്നു. അടിശിക്ഷ, ആക്ഷേപം, വഷളത്വം തുടങ്ങിയ ഐഹികശിക്ഷയും, അല്ലാഹുവിന്റെ ക്രോധം, നരകശിക്ഷ മുതലായ പാരത്രികശി ക്ഷയും അവർക്കുണ്ടായിരിക്കും. നബി തിരുമേനി ˜ ഒരിക്കൽ "മിമ്പറി'ൽ കേറി ഉച്ച ത്തിൽ ഇപ്രകാരം വിളിച്ചു പറയുകയുണ്ടായെന്ന് ഇബ്നു ഉമർ (റ) പ്രസ്താവിക്കുന്നു:- സാരം: ഹേ! നാവുകൊണ്ട് മുസ്ലിമാവുകയും, ഹൃദയത്തിലേക്ക് വിശ്വാസം കട ക്കാതിരിക്കുകയും ചെയ്തിട്ടുള്ളവരുടെ സംഘമേ! നിങ്ങൾ മുസ്ലിംകളെ ഉപദ്രവിക്ക രുത്. അവരെ അപമാനിക്കുകയും അരുത്. അവരുടെ ഉള്ളുകള്ളികൾ ആരായുകയും ചെയ്യരുത്. കാരണം: ഒരാൾ തന്റെ മുസ്ലിം സഹോദരന്റെ ഉള്ളുകളളി ആരാ യുന്നതായാൽ, അല്ലാഹു അവന്റെ ഉള്ളുകള്ളിയും ആരായും. അല്ലാഹു ഒരുവന്റെ ഉള്ളു കള്ളി ആരായുന്നപക്ഷം അവൻ അവനെ വഷളാക്കുന്നതാണ്, (അവൻ പുറത്തിറ ങ്ങാതെ) തന്റെ വസതിയുടെ ഉള്ളിലായിരുന്നാലും ശരി (തിർമദീ.) വിഭാഗം - 3
24:21

۞يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَتَّبِعُواْ خُطُوَٰتِ ٱلشَّيۡطَٰنِۚ وَمَن يَتَّبِعۡ خُطُوَٰتِ ٱلشَّيۡطَٰنِ فَإِنَّهُۥ يَأۡمُرُ بِٱلۡفَحۡشَآءِ وَٱلۡمُنكَرِۚ وَلَوۡلَا فَضۡلُ ٱللَّهِ عَلَيۡكُمۡ وَرَحۡمَتُهُۥ مَا زَكَىٰ مِنكُم مِّنۡ أَحَدٍ أَبَدٗا وَلَٰكِنَّ ٱللَّهَ يُزَكِّي مَن يَشَآءُۗ وَٱللَّهُ سَمِيعٌ عَلِيمٞ

(21) ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങൾ പിശാചിന്റെ കാലടികളെ (മാർഗങ്ങളെ) പിൻപറ്റരുത്! ആരെ ങ്കിലും, പിശാചിന്റെ കാലടികളെ പിൻപറ്റുന്നതായാൽ, നിശ്ചയമായും അവൻ (അവരോട്) നീചവൃത്തിക്കും, ദുരാചാരത്തിനും ഉപദേശിക്കുന്നതാ ണ്. അല്ലാഹുവിന്റെ ദയയും, അവന്റെ കാരുണ്യവും നിങ്ങളിൽ ഇല്ലായിരുന്നു വെങ്കിൽ, നിങ്ങളിൽനിന്ന് ഒരാളും തന്നെ ഒരിക്കലും പരിശുദ്ധപ്പെടുമായി രുന്നില്ല; എങ്കിലും, അല്ലാഹു അവൻ ഉദ്ദേശിക്കുന്നവരെ പരിശുദ്ധപ്പെടുത്തു ന്നു. അല്ലാഹു (എല്ലാം) കേൾക്കുന്ന വനും അറിയുന്നവനുമാണ്. (21) ഹേ വിശ്വസിച്ചവരേ നിങ്ങൾ പിൻപറ്റി നടക്കരുത്, തുടരരുത് പിശാചിന്റെ കാലടികളെ ആരെങ്കിലും പിൻപറ്റു ന്നതായാൽ പിശാചിന്റെ കാലടികളെ എന്നാൽ നിശ്ചയമായും അവൻ ഉപദേശിക്കും, കൽപിക്കും, നിർദ്ദേശിക്കും നീചപ്രവൃത്തിക്ക്, ദുഷ്ടവൃത്തിക്ക് ദുരാചാരത്തിനും, വെറുക്കപ്പെട്ട കാര്യത്തിനും ഇല്ലായി രുന്നുവെങ്കിൽ അല്ലാഹുവിന്റെ ദയവ്, അനുഗ്രഹം നിങ്ങളുടെ മേൽ അവന്റെ കാരുണ്യവും പരിശുദ്ധപ്പെടുകയില്ലായിരുന്നു നിങ്ങ ളിൽ നിന്ന് ഒരാളുംതന്നെ ഒരിക്കലും, എന്നും എങ്കിലും അല്ലാഹു അവൻ പരിശുദ്ധപ്പെടുത്തുന്നു അവൻ ഉദ്ദേശിക്കുന്നവരെ അല്ലാഹു കേൾക്കുന്നവനാണ് അറിയുന്നവനുമാണ്. സത്യവിശ്വാസികൾ ദുർവൃത്തികളിൽ അകപ്പെട്ടുകാണുവാൻ ആഗ്രഹിക്കുന്നതും, അതിനുവേണ്ടി വിവധമാർഗേണ പരിശ്രമങ്ങൾ നടത്തുന്നതും പിശാചിന്റെ ജോലിയാ ണ്. അത്തരക്കാരായ മനുഷ്യരൂപികൾ അവന്റെ അനുയായികളുമാകുന്നു. പിശാചിന്റെ മാർഗത്തിൽ പ്രവേശിക്കുന്ന അനുയായികളോട് അവൻ നിഷിദ്ധവും നികൃഷ്ടവുമായ തല്ലാതെ ഉപദേശിക്കുകയില്ല. പിശാചിന്റെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്ന് പറയേണ്ടതില്ല. (സൂറ:ഹജ്ജ് 4 ൽ) അല്ലാഹു പ്രസ്താവിച്ചതു പോലെ, അവൻ അവനെ വഴിതെറ്റിക്കുകയും നരകത്തിലേക്ക് നയിക്കുകയുമാണ് ചെയ്യു ക. ആകയാൽ, പിശാചിന്റെ മാർഗം ഒരിക്കലും പിൻപറ്റിപ്പോകരുതെന്ന് അല്ലാഹു സത്യ വിശ്വാസികളെ വിളിച്ച് ഉപദേശിക്കുകയാണ്. അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും, അനുഗ്രഹ വർഷങ്ങളെയും അടിക്കടി എടുത്തുപറഞ്ഞു അനുസ്മരിപ്പിച്ചുകൊണ്ടിരി ക്കുന്നത് സത്യവിശ്വാസികൾക്ക് ആവേശവും, മന മാധാനവും നൽകുന്നു. അവിശ്വാ സികൾക്ക് അത് താക്കീതുമാകുന്നു.
24:22

وَلَا يَأۡتَلِ أُوْلُواْ ٱلۡفَضۡلِ مِنكُمۡ وَٱلسَّعَةِ أَن يُؤۡتُوٓاْ أُوْلِي ٱلۡقُرۡبَىٰ وَٱلۡمَسَٰكِينَ وَٱلۡمُهَٰجِرِينَ فِي سَبِيلِ ٱللَّهِۖ وَلۡيَعۡفُواْ وَلۡيَصۡفَحُوٓاْۗ أَلَا تُحِبُّونَ أَن يَغۡفِرَ ٱللَّهُ لَكُمۡۚ وَٱللَّهُ غَفُورٞ رَّحِيمٌ

(22) നിങ്ങളിൽ ശ്രേഷ്ഠതയും, നിവൃത്തിയുമുള്ളവർ കുടുംബബന്ധ മുള്ളവർക്കും, സാധുക്കൾക്കും, അല്ലാഹുവിന്റെ മാർഗത്തിൽ "ഹിജ്റഃ ' (നാടുവിട്ട്) പോന്നിട്ടുള്ളവർക്കും തങ്ങൾ കൊടുത്തുവരുന്നതിന് സത്യം ചെയ്തു മുടക്കുണ്ടാക്കരുത്! അവർ മാപ്പ് നൽകുകയും, വിട്ടുകൊടുക്കു കയും ചെയ്യട്ടെ! നിങ്ങൾക്ക് അല്ലാഹു പൊറുത്തു തരുന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ?! അല്ലാ ഹുവാകട്ടെ, വളരെ പൊറുക്കുന്ന വനും കരുണാനിധിയുമാകുന്നു. (22) സത്യം ചെയ്യരുത്, വീഴ്ച വരുത്തരുത്, (സത്യം ചെയ്തു മുടക്കമു ണ്ടാക്കരുത്) ശ്രേഷ്ഠതയുള്ളവർ നിങ്ങളിൽ നിന്ന് നിവൃ ത്തിയും, കഴിവും കൊടുക്കുന്നതിന് കുടുംബബന്ധമുള്ളവർക്ക് സാധുക്കൾക്കും ഹിജ്റഃ വന്നവർക്കും, നാടുവിട്ടുപോന്നവർക്കും അല്ലാഹുവിന്റെ മാർഗത്തിൽ അവർ മാപ്പ് നൽകട്ടെ വിട്ടു കൊടുക്കയും ചെയ്യട്ടെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ, ആഗ്രഹിക്കുന്നില്ലേ അല്ലാഹു പൊറുത്തുതരുന്നതിനെ, പൊറുത്തുതരുവാൻ നിങ്ങൾക്ക് അല്ലാഹുവാകട്ടെ പൊറുക്കുന്നവനാകുന്നു കരുണാനിധിയുമാകുന്നു യോഗ്യതയും, കഴിവുമുള്ള ആളുകൾ കുടുംബങ്ങളെയും, സാധുജനങ്ങളെയും, അല്ലാഹുവിന്റെ മാർഗത്തിൽ ത്യാഗംചെയ്തു ബുദ്ധിമുട്ടനുഭവിക്കുന്നവരെയും സഹാ യിക്കേണ്ടതാകുന്നു. അവർക്ക് സഹായം നൽകപ്പെടേണ്ടതിന് അവർക്കുള്ള അർഹത അവരുടെ കുടുംബബന്ധം, സാധുത്വം, ത്യാഗം എന്നിവ തന്നെയാണ്. വല്ല തെറ്റുകു റ്റവും അവർ ചെയ്തുപോയെന്നുവെച്ച് അത് മുടക്കുവാനോ, മേലിൽ വല്ല സഹായവും നൽകുകയില്ലെന്ന് നിശ്ചയിക്കുവാനോ പാടുള്ളതല്ല. അവരുടെ പക്കൽവന്ന അബദ്ധ ങ്ങൾ അവർക്ക് മാപ്പ് ചെയ്തുകൊടുക്കുകയും വിട്ടുവീഴ്ച ചെയ്യുകയുമാണ് വേണ്ടത്. എന്നാണ് ഈ വചനം ഉപദേശിക്കുന്നത്. "ശ്രേഷ്ഠതയും നിവൃത്തിയും ഉള്ളവർ' എന്ന് പറഞ്ഞത് കൊണ്ട് കേവലം വലിയ ധനവാൻമാരും പ്രമാണികളും മാത്രമേ മറ്റുള്ള വർക്ക് ഉപകാരം ചെയ്യേണ്ടതുള്ളൂ എന്ന് ധരിക്കേണ്ടതില്ല. എല്ലാവരും അവനവന്റെ കഴിവും ഹിതവുമനുസരിച്ച് ബാധ്യസ്ഥർ തന്നെ. പക്ഷേ, കഴിവും ത്രാണിയുമുള്ളവർ അത് ചെയ്യാതിരിക്കുന്നതും, ചെയ്തുകൊണ്ടിരിക്കുന്ന ഉപകാരം എന്തെങ്കിലും കാര ണത്തെച്ചൊല്ലി മുടക്കിക്കളയുന്നതും പാടില്ലെന്ന വസ്തുത പ്രത്യേകം ഓർമപ്പെടുത്തു കയാണ് ചെയ്യുന്നത്. ആയത്തിന്റെ അവസാന ഭാഗം ശ്രദ്ധിക്കുക: "നിങ്ങൾക്ക് അല്ലാഹു പൊറുത്തു തരു ന്നതിനെ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ?!' എന്ന ചോദ്യം വളരെ അർത്ഥവത്താണ്. അത് പോലെ നിങ്ങൾ അവർക്കും വിട്ടുപൊറുത്ത് കൊടുക്കേണ്ടതുണ്ട്, നിങ്ങളുടെ കാര്യ ത്തിൽ നിങ്ങൾ വിട്ടുവീഴ്ചക്ക് തയ്യാറില്ലെങ്കിൽ, നിങ്ങൾക്ക് അല്ലാഹുവിന്റെ പക്കൽ നിന്ന് വിട്ടുവീഴ്ച ലഭിക്കുവാൻ അവകാശമുണ്ടോ?! ആകയാൽ അല്ലാഹു നിങ്ങൾക്ക് പൊറുത്തു തേരണ്ടതിനായി നിങ്ങൾ അവർക്കും മാപ്പ് നൽകേണ്ടിയിരിക്കുന്നു എന്ന് സാരം. ഈ വചനം അവതരിച്ച സന്ദർഭം ഏതാണെന്ന് (റ)യുടെ മേലുദ്ധരിച്ച നീണ്ട ഹദീഥിൽനിന്ന് വ്യക്തമാണ്. (റ)യെപ്പറ്റി അപരാധം പറയുന്നതിൽ കാര്യമായ ഒരു പങ്ക് വഹിച്ചത് നിമിത്തം മിസ്ത്വഹ് (റ)ന് ഇനി മേലിൽ തന്റെ സഹായം തുടരുകയില്ലെന്ന് അബൂബക്ർ (റ) സത്യം ചെയ്യുകയുണ്ടായല്ലോ. (അല്ലാഹു നിങ്ങൾക്ക് പൊറുത്തു തരുന്നത് നിങ്ങൾ ഇഷ്ട പ്പെടുന്നില്ലേ?!) എന്നവാക്യം കേട്ടാൽ, പിന്നെയുണ്ടോ അബൂബക്ർ (റ) താമസിക്കുന്നു? അദ്ദേഹം ചെയ്തതെന്താണെന്ന് പ്രസ്തുത ഹദീഥിന്റെ ബാക്കി ഭാഗത്തിൽ (റ) വിവരിക്കുന്നത് കാണുക. അവർ പറയുന്നു:- "അദ്ദേഹം ഉടനെ പറഞ്ഞു: "ഇല്ലാതെ! അല്ലാഹുതന്നെയാണ സത്യം! അല്ലാഹു എനിക്ക് പൊറുത്തുതരുവാൻ നിശ്ചയമായും ഞാൻ ആഗ്രഹിക്കുന്നുണ്ട്.' അങ്ങനെ, കൊടുത്തുവന്നിരുന്ന ചിലവുകളെല്ലാം വീണ്ടും കൊടുക്കുകയും, "അവനിൽനിന്ന് ഞാനിത് ഒരിക്കലും എടുത്തുകളയുന്നതല്ല.' എന്ന് സത്യം ചെയ്തുപ റയുകയും ചെയ്തു.' (റ) തുടരുന്നു: "റസൂൽ ˜ എന്റെ കാര്യത്തെക്കുറിച്ച് ( മറ്റൊരു പത്നിയാ യ) സൈനബ് (റ)യോട് അന്വേഷണം നടത്തുകയുണ്ടായി. തിരുമേനി ചോദിച്ചു: (സൈ നബ ആയിശഃയെക്കുറിച്ച്) തനിക്കെന്താണറിയുക? താനെന്താണ് കണ്ടിട്ടുള്ളത്?' അവർ പറഞ്ഞത് "അല്ലാഹുവിന്റെ റസൂലേ! ഞാൻ കേൾവിയും കാഴ്ചയും (കണ്ണും ചെവി യും) കാത്തുവരികയാണ്; അല്ലാഹുവിനെത്തന്നെയാണ! അവരെപ്പറ്റി ഞാൻ ഗുണമ ല്ലാതെ ഒന്നും അറിഞ്ഞിട്ടില്ല' എന്നായിരുന്നു. ഇവരായിരുന്നു നബി ˜ യുടെ ഭാര്യമാ രിൽ എന്നോട് കിടനടിച്ചു വന്നിരുന്ന ഭാര്യ. അല്ലാഹു അവരുടെ സൂക്ഷ്മബോധം നിമി ത്തം, അവരെ കാത്തുരക്ഷിച്ചു. എന്നാൽ, അവരുടെ സഹോദരി ഹംനഃ ( ) യാ കട്ടെ, അവർക്കുവേണ്ടി (സൈനബക്കുവേണ്ടി എനിക്കെതിരെ) സമരം നടത്തുകയുമാ യിരുന്നു. അതിനാൽ, ഈ കെട്ടുകഥയാൽ നാശം ഭവിച്ചവരിൽ അവരും അകപ്പെട്ടു. ധ ഹദീഥ് ഇവിടെ അവസാനിച്ചു പ . മിസ്ത്വഹ് (റ)ന്റെ പക്കൽ ഇങ്ങനെ ഒരു അബദ്ധം വന്നിട്ടുണ്ടെങ്കിലും, അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ നാടും വീടും ത്യജിച്ചുപോന്ന മുഹാജിറുകളിൽപെട്ട മാന്യ നാണെന്ന ഒരു പ്രശംസ ഈ ആയത്തിൽ അടങ്ങിയിട്ടുള്ളത് കാണാം. അതുപോലെ ത്തന്നെ, അതിൽ പങ്കെടുത്ത മറ്റ് മുസ്ലിംകളോടും മേലിൽ വെറുപ്പൊന്നും കരുതാ തെ, വിട്ടുവീഴ്ചയോടെ വർത്തിക്കണമെന്നുള്ള ഉപദേശവും അതിലുണ്ട്. (റ)യെക്കുറിച്ച് വ്യഭിചാരാരോപണം നടത്തിയവരെ സംബന്ധിച്ച് കഴിഞ്ഞ ആയത്തുകളിൽ പല താക്കീതുകളും അടങ്ങിയതായി കാണാം. അവയുടെ ചുരുക്കം ഇതാണ്: 1. ചെറിയ തോതിലാകട്ടെ, വലിയ തോതിലാകട്ടെ പങ്കെടുത്തവർക്ക് അവരവരുടെ തോതനുസരിച്ചുള്ള ശിക്ഷയുണ്ട് (11-ാം വചനം.) 2. സത്യവിശ്വാസികൾ തമ്മതമ്മിൽ സദ്വിചാരം വിചാരിക്കുകയും, അസൂയക്കാർ പറഞ്ഞത് കളവാണെന്ന് വെക്കുകയും ചെയ്യേണ്ടതായിരുന്നു. (12-ാം വചനം.) 3. നാല് സാക്ഷികളെ അവർ കൊണ്ടുവരേണ്ടതായിരുന്നു. അതില്ലാത്തതിനാൽ അവർ കള്ളവാദികളാണെന്നാണ് വിധിക്കപ്പെടുക. (13-ാം വചനം.) 4. അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ, അതികഠി ന ശിക്ഷ തൽക്ഷണം തന്നെ ലഭിക്കുമായിരുന്നു. (14-ാം വചനം.) 5. ശരിക്ക് അറിവില്ലാത്തകാര്യം പറഞ്ഞു പ്രചരിപ്പിക്കുകയും, അത് ഗണിക്കുകയുമാണവർ. (15-ാം വചനം.) 6. ഇത് പറയുവാൻ കൊള്ളാത്തതാണ്, ഇത് നുണയാണ് എന്ന് പറഞ്ഞു തള്ളിക്ക ളയേണ്ടിയിരുന്നു. (16-ാം വചനം.) 7. സത്യവിശ്വാസികളാണെങ്കിൽ മേലിൽ ഇങ്ങനെ ചെയ്യാതിരിക്കുവാൻ വേണ്ടുന്ന ഉപദേശവും ലക്ഷ്യവും നൽകുന്നു. (17, 18 വചനങ്ങൾ) 8. സത്യവിശ്വാസികളിൽ നീചവൃത്തി പ്രചരിച്ചു കാണുവാൻ ആഗ്രഹിക്കുന്നവർക്ക് വമ്പിച്ച ശിക്ഷയുണ്ട്. (19-ാം വചനം.) 9. അല്ലാഹുവിന്റെ അനുഗ്രഹമില്ലെങ്കിൽ കാണാമായിരുന്നു. (20-ാം വചനം.) 10. അത് പിശാചിന്റെ മാർഗം പിൻപറ്റലാണ്. (21-ാം വചനം.) അതേ സമയത്ത് ഈ (22-ാം) വചനത്തിൽ, ആരോപണത്തിന് പാത്രമായവരുടെ ഭാഗത്ത് നിന്ന് അവർക്ക് വിട്ടുകൊടുപ്പാനും, സഹായസഹകരണങ്ങൾ നൽകിക്കൊ ണ്ടിരിക്കുവാനും ഉപദേശിക്കുകയും, അത് തങ്ങൾക്ക് അല്ലാഹുവിങ്കൽനിന്നുള്ള മാപ്പും പൊറുതിയും ലഭിക്കുവാൻ കാരണമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ആയത്തുകളിൽ പ്രധാന സംസാരവിഷയം (റ) യുടെ സംഭവമാ യിരുന്നുവല്ലോ. തുടർന്നുള്ള വചനങ്ങളിൽ, ഗുണവതികളായ സത്യവിശ്വാസിനികളെ പ്പറ്റി അപരാധം പറഞ്ഞുണ്ടാക്കുന്ന എല്ലാവരെക്കുറിച്ചും പൊതുവിൽ താക്കീത് ചെയ്യുന്നു:-
24:23–25

إِنَّ ٱلَّذِينَ يَرۡمُونَ ٱلۡمُحۡصَنَٰتِ ٱلۡغَٰفِلَٰتِ ٱلۡمُؤۡمِنَٰتِ لُعِنُواْ فِي ٱلدُّنۡيَا وَٱلۡأٓخِرَةِ وَلَهُمۡ عَذَابٌ عَظِيمٞ

يَوۡمَ تَشۡهَدُ عَلَيۡهِمۡ أَلۡسِنَتُهُمۡ وَأَيۡدِيهِمۡ وَأَرۡجُلُهُم بِمَا كَانُواْ يَعۡمَلُونَ

يَوۡمَئِذٖ يُوَفِّيهِمُ ٱللَّهُ دِينَهُمُ ٱلۡحَقَّ وَيَعۡلَمُونَ أَنَّ ٱللَّهَ هُوَ ٱلۡحَقُّ ٱلۡمُبِينُ

(23) നിശ്ചയമായും, പതിവ്രതക ളായ, ശുദ്ധഹൃദയരായ, സത്യവിശ്വാ സിനികളായ സ്ത്രീകളെപ്പറ്റി ആരോ പണം ചെയ്യുന്നവർ, ഇഹത്തിലും പര ത്തിലും അവർ ശപിക്കപ്പെട്ടിരി ക്കുന്നു; വമ്പിച്ച ശിക്ഷയും അവർക്കുണ്ട്;- (24) തങ്ങൾ പ്രവർത്തിച്ചുകൊ ണ്ടിരുന്നതിനെപ്പറ്റി അവരുടെ നാവു കളും, അവരുടെ കൈകളും, അവ രുടെ കാലുകളും അവരുടെ മേൽ സാക്ഷി പറയുന്ന ദിവസം (അന്നാ ണത്)!† (25) അന്നത്തെ ദിവസം, അല്ലാഹു അവർക്ക് അവരുടെ യഥാർത്ഥ പ്രതിഫലം നിറവേറ്റിക്കൊ ടുക്കുന്നതാകുന്നു; അവർക്ക് അറി യാറാവുകയും ചെയ്യും: നിശ്ചയ മായും അല്ലാഹു തന്നെയാണ്, യഥാർത്ഥത്തിൽ നിലകൊള്ളുന്നവ നും, സ്പഷ്ടമായുള്ളവനും എന്ന്. (23) (ശുദ്ധഗതിക്കാരായ) സത്യവിശ്വാസിനികളായ അവർ ശപിക്കപ്പെട്ടിരിക്കുന്നു, ശപിക്കപ്പെടുന്നതാണ് ഇഹത്തിൽ പര ലോകത്തിലും അവർക്കുണ്ട് താനും വമ്പിച്ച ശിക്ഷ (24) സാക്ഷി പറയുന്ന ദിവസം അവരുടെ മേൽ അവരുടെ നാവുകൾ അവരുടെ കൈകളും അവരുടെ കാലുകളും അവർ പ്രവർത്തി ച്ചുകൊണ്ടിരുന്നതിനെപ്പറ്റി (25) അന്നത്തെ ദിവസം അവർക്ക് നിറവേ റ്റിക്കൊടുക്കും, തികച്ചുകൊടുക്കും അല്ലാഹു അവരുടെ പ്രതിഫലം, പ്രതിഫ ലനടപടിയെ യഥാർത്ഥമായ, ന്യായമായ അവർ അറിയുകയും ചെയ്യും നിശ്ചയമായും അല്ലാഹു ആണെന്ന് അവൻ തന്നെ യഥാർത്ഥത്തിൽ നിലകൊള്ളുന്നവൻ, സ്ഥിരമായുള്ളവൻ സ്പഷ്ടമായവൻ ദുർവൃത്തികളിൽ വാസനയും താൽപര്യവുമില്ലാതെ, അതിനെപ്പറ്റി അശ്രദ്ധരായി കഴിഞ്ഞുകൂടുന്ന ശുദ്ധഗതിക്കാരായ സ്ത്രീകളാണ് (അൽഗാഫിലാത്ത്) എന്ന വാക്ക് കൊണ്ടുദ്ദേശ്യം. ഇങ്ങനെയുള്ളവരല്ലാത്ത സ്ത്രീകളെപ്പറ്റി ആരോപണങ്ങൾ നടത്താമെന്ന് ഇതിനർത്ഥമില്ല. പക്ഷേ, സൽസ്വഭാവികളും സത്യവിശ്വാസികളുമായു ള്ളവരെക്കുറിച്ച് പറയുന്ന അപവാദങ്ങളാണ് ഏറ്റവും കടുത്തത് എന്ന് സാരം. നബി ˜ യിൽ നിന്ന് അബൂഹുറയ്റഃ(റ) ഇപ്രകാരം പ്രസ്താവിക്കുന്നു:- മ്മഞ്ചങ പ്ലക്തയവ ∫സ്ലയ പ്ലട്ടയ ദ്ദന്മയവ മ്മൾഷ ∫സ്ലല സാരം: "നിങ്ങൾ വിനാശകരങ്ങളായ ഏഴ് പാപങ്ങളെ വർജ്ജിക്കുവിൻ!' എന്ന് തിരു മേനി പറഞ്ഞു. അവ ഏതാണെന്ന് ചോദിക്കപ്പെട്ടു. അവിടുന്ന് പറഞ്ഞു: "അല്ലാഹുവി നോട് പങ്കുചേർക്കലും (ശിർക്കും), മാരണം ചെയ്യലും, അല്ലാഹു വിരോധിച്ചിട്ടുള്ള ദേഹത്തെ നീതിന്യായ പ്രകാരമല്ലാതെ കൊലചെയ്യലും, പലിശ മുതൽ തിന്നലും (ഉ പയോഗിക്കലും), അനാഥയുടെ സ്വത്ത് തിന്നലും, പടപൊരുതുന്ന ദിവസം അതിൽനിന്ന് പിൻമാറിപ്പോരലും, പതിവ്രതകളും ശുദ്ധഹൃദയകളും സത്യവിശ്വാസിനികളുമായ സ്ത്രീകളെ വ്യഭിചാരാരോപണം ചെയ്യലുമാകുന്നു. (ബു. മു,) കൈകാലുകളും, നാവും സാക്ഷി പറയുന്ന ദിവസമെന്ന് പറഞ്ഞത് ക്വിയാമത്തു നാളാണെന്ന് വ്യക്തമാണ്. കൈകാലുകളും, നാവും സാക്ഷി പറയുക എന്നതിന് ഒരു തരം ശാസ്ത്രീയമായ ന്യായീകരണംചില ആളുകൾ നൽകി ക്കാണാറുണ്ട്. വാസ്തവത്തിൽ ഇത് അല്ലാഹുവിന്റെ കഴിവിനെയും തരംതാഴ്ത്തലാണെന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യൻ സംസാരിക്കുന്നതിന്റെ ഒരു എന്തോ ഒരു അവശിഷ്ടംനാവിൽ ശേഷിക്കുന്നു, അത്പോ ലെത്തന്നെ, കൈകാലുകളാൽ പ്രവർത്തിക്കുന്നതിന്റെ ഒരുതരം ഛായ അവയിലും പതി യും, അല്ലെങ്കിൽ മനുഷ്യപ്രവർത്തനങ്ങളുടെ ചില അടയാളങ്ങൾ മറ്റു വസ്തുക്കളിൽ രേഖപ്പെടുത്തും, അനന്തരം അവയെ പിന്നീട് റേഡിയോ വഴിയായും, കേമറ വഴിയായും (ഛായാപടങ്ങളായും ഛായാശബ്ദങ്ങളായുംകൊണ്ട്) പരലോകത്ത് പ്രദർശിപ്പിക്കപ്പെ ടും, എന്നിങ്ങനെയുള്ള ഒരുതരം സമീപനമാണ് അവർ നടത്തിക്കാണുന്നത്. പരലോ താരതമ്യപ്പെടുത്തുകയും, ഭൗതിക കാഴ്ചപ്പാടുകളുടെ മാന ദണ്ഡം വെച്ചുകൊണ്ടുമാത്രം എല്ലാറ്റിനെയും അനുമാനിക്കുകയും, പാരത്രിക സംഭ വങ്ങൾക്ക് ശാസ്ത്രീയാനുവാദം അന്വേഷിക്കുകയും ചെയ്യുന്നതിൽനിന്നാണ് ഇത്തരം സമീപനങ്ങൾ ഉടലെടുക്കുന്നത്. രണ്ട് ലോകത്തെയും പ്രകൃതി ശാസ്ത്രങ്ങളും, നട പടി ക്രമങ്ങളും തമ്മിൽ സംയോജിപ്പിച്ചു ചിത്രീകരിക്കുന്നത് ഒരിക്കലും ന്യായമല്ല, മാത്രമാണ്. യാതൊരു വ്യാഖ്യാനത്തിനും വകയില്ലാതെ, തുറന്ന ഭാഷയിൽതന്നെ അല്ലാഹു ഈ വിഷയം വിവരിച്ചിട്ടുള്ളത് നോക്കുക:- അർത്ഥം: അന്ന് നാം അവരുടെ വായകളിൽ മുദ്രവെക്കും. അവരുടെ കൈകൾ നമ്മോട് സംസാരിക്കയും, അവരുടെ കാലുകൾ സാക്ഷി പറയുകയും ചെയ്യുന്നതുമാ ണ്. (യാസീൻ.) അവർ അവരുടെ തൊലികളോട് പറയും: "നിങ്ങൾ എന്തിനായിട്ടാണ് ഞങ്ങൾക്കെ തിരിൽ സാക്ഷ്യം വഹിച്ചത്?' അവ പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ചവ നായ അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചിരിക്കുകയാണ്.' (ഫുസ്സ്വിലത്ത്.) യാതൊരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ സ്വയം തന്നെ സ്പഷ്ടമായ ഇത്തരം ആയ ത്തുകളെയും നബി വചനങ്ങളെയും വളച്ചുതിരിച്ചു വ്യാഖ്യാനിക്കുവാൻ മുതിരുന്നത് ഗുണത്തിലധികം ദോഷമായിരിക്കും വരുത്തുക. അല്ലാഹുവിന്റെ കഴിവും, പരലോക സംഭവങ്ങളും നമ്മുടെ ഊഹത്തിനതീതമാണെന്ന് അവർ ഓർക്കേണ്ടതുണ്ട്. മുൻ ആയത്തുകളിലെ പ്രതിപാദ്യവിഷയങ്ങളിൽ പലതിനും നിദാനമായിക്കരുത പ്പെടാവുന്ന ഒരു തത്വം അടുത്ത ആയത്തിൽ അല്ലാഹു വിവരിക്കുന്നു:-
24:26

ٱلۡخَبِيثَٰتُ لِلۡخَبِيثِينَ وَٱلۡخَبِيثُونَ لِلۡخَبِيثَٰتِۖ وَٱلطَّيِّبَٰتُ لِلطَّيِّبِينَ وَٱلطَّيِّبُونَ لِلطَّيِّبَٰتِۚ أُوْلَـٰٓئِكَ مُبَرَّءُونَ مِمَّا يَقُولُونَۖ لَهُم مَّغۡفِرَةٞ وَرِزۡقٞ كَرِيمٞ

(26) ദുഷിച്ച സ്ത്രീകൾ ദുഷിച്ച പുരുഷൻമാർക്കും, ദുഷിച്ച പുരു ഷൻമാർ ദുഷിച്ച സ്ത്രീകൾക്കുമാ കുന്നു; ശുദ്ധകളായ സ്ത്രീകൾ ശുദ്ധ രായ പുരുഷൻമാർക്കും, ശുദ്ധരായ പുരുഷൻമാർ ശുദ്ധകളായ സ്ത്രീ കൾ ക്കുമാകുന്നു. (ശുദ്ധന്മാരായ) അക്കൂട്ടർ (ദുഷ്ടൻമാരായ) ഇവർ പറ ഞ്ഞുവരുന്നതിൽ ധ ആരോപണങ്ങ ളിൽ പ നിന്ന് ഒഴിവാക്കപ്പെട്ടവരാണ്; അവർക്ക് പാപമോചനവും, മാന്യ മായ ഉപജീവനവും ഉണ്ടായിരിക്കും. (26) (ശുദ്ധരായ) സ്ത്രീകൾ നല്ല പുരുഷൻമാർക്കും നല്ല പുരുഷൻമാർ നല്ല സ്ത്രീകൾക്കും ആകുന്നു അക്കൂട്ടർ ഒഴിവാക്കപ്പെട്ട (ദൂരപ്പെട്ട)വരാണ് അവർ പറയുന്നതിൽ നിന്ന് അവർക്കുണ്ട് പാപമോചനം, പൊറു തി ആഹാരവും, ഉപജീവനവും മാന്യമായ, ഉദാരമായ 3-ാം വചനത്തിൽ ചൂണ്ടിക്കാണിച്ച ഒരു തത്വം ഇവിടെ കൂടുതൽ വ്യക്തമാക്കുക യാണ്. നബി ˜ യെപ്പോലെയുള്ള പരിശുദ്ധ പുരുഷൻമാർക്ക് യോജിക്കുന്നത് (റ)യെപ്പോലുള്ള പരിശുദ്ധരും (റ)പ്പോലുള്ള ഗുണവതികൾക്ക് യോജിക്കു ന്നത് നബി തിരുമേനി ˜ യെപ്പോലെയുള്ള സൽഗുണവാൻമാരും തന്നെയാണ്. ഇപ്ര കാരം തന്നെയാണ് ഇതിന്റെ വിപരീത നിലയും. ഒരുവനെപ്പറ്റി മനിലാക്കുവാൻ അവന്റെ ഇണയും തുണയും നോക്കിയാൽ മതിയാകും. ഓരോരുത്തരും തനിക്ക് നല്ല ഇണയും തുണയും ലഭിക്കുവാൻ യത്നിക്കേണ്ടതുണ്ടെന്നും, ചീത്ത ആളുകളുമായുള്ള സമ്പർക്കവും, കൂട്ടുകെട്ടും സൂക്ഷിക്കേണ്ടതുണ്ടെന്നും ഇതിൽ നിന്ന് മനിലാക്കേണ്ട താകുന്നു. സജ്ജനങ്ങളെപ്പറ്റി അപരാധവും, അപവാദവും പറഞ്ഞു പ്രചരിപ്പിക്കുവാ നുള്ള വാസന ദുർജ്ജനങ്ങൾക്ക് മാത്രമായിരിക്കും. നേരെമറിച്ച് അവരിലുള്ള നന്മകളും മേൻമകളും കണ്ടറിഞ്ഞു അവയെ പ്രശംസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് നല്ല ആളുകളുടെ സ്വഭാവവുമാണ്. ആകയാൽ ദുർജ്ജനാരോപണങ്ങളിൽനിന്ന് സജ്ജ നങ്ങൾ സ്വഭാവേന പരിശുദ്ധരായിരിക്കുന്നു. മറ്റൊരു വിധത്തിൽ പറയുകയാണെങ്കിൽ, ഒരാളെപ്പറ്റി അപരാധം പറയപ്പെടുന്നത് കേൾക്കുമ്പോൾ, അത് പറയുന്നവനെയും, പറ യപ്പെടുന്നവനെയും പരിശോധിക്കേണ്ടതുണ്ട്. നല്ല മനുഷ്യനെപ്പറ്റി ദുഷ്ടമനുഷ്യനാണ് അത് പറയുന്നതെങ്കിൽ അതിന് വില കൽപിക്കേണ്ടതില്ല തന്നെ. വ്യഭിചാരത്തെയും, വ്യഭിചാരാരോപണത്തെയും കുറിച്ച് പലതും വിവരിച്ചശേഷം, അവയ്ക്ക് കാരണമായിത്തീരുന്ന ചില കാര്യങ്ങളെക്കുറിച്ച് തുടർന്നുള്ള വചനങ്ങളിൽ വിവരിക്കുന്നു. ഉചിതമല്ലാത്ത പ്രവേശനത്തിൽനിന്നും, അഭിലഷണീയമല്ലാത്ത കാഴ്ച യിൽ നിന്നുമാണല്ലോ നീചപ്രവൃത്തികളുടെ ഉൽഭവം. അതിനാൽ, നിത്യജീവിതത്തിൽ മനുഷ്യൻ പരസ്പരം ആചരിക്കേണ്ടുന്ന ചില വളരെയധികം പ്രാധാന്യം നമ്മെ പഠിപ്പിക്കുന്നത് നോക്കുക:- വിഭാഗം - 4
24:27–29

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا تَدۡخُلُواْ بُيُوتًا غَيۡرَ بُيُوتِكُمۡ حَتَّىٰ تَسۡتَأۡنِسُواْ وَتُسَلِّمُواْ عَلَىٰٓ أَهۡلِهَاۚ ذَٰلِكُمۡ خَيۡرٞ لَّكُمۡ لَعَلَّكُمۡ تَذَكَّرُونَ

فَإِن لَّمۡ تَجِدُواْ فِيهَآ أَحَدٗا فَلَا تَدۡخُلُوهَا حَتَّىٰ يُؤۡذَنَ لَكُمۡۖ وَإِن قِيلَ لَكُمُ ٱرۡجِعُواْ فَٱرۡجِعُواْۖ هُوَ أَزۡكَىٰ لَكُمۡۚ وَٱللَّهُ بِمَا تَعۡمَلُونَ عَلِيمٞ

لَّيۡسَ عَلَيۡكُمۡ جُنَاحٌ أَن تَدۡخُلُواْ بُيُوتًا غَيۡرَ مَسۡكُونَةٖ فِيهَا مَتَٰعٞ لَّكُمۡۚ وَٱللَّهُ يَعۡلَمُ مَا تُبۡدُونَ وَمَا تَكۡتُمُونَ

(27) ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വീടുകളല്ലാത്ത വീടുക ളിൽ, (പ്രവേശനത്തിന്) അനുമതി ചോദിക്കുകയും, അവയുടെ ആൾക്കാർക്ക് സലാം പറയുകയും ചെയ്യുവോളം, നിങ്ങൾ പ്രവേശിക്ക രുത്! ആയത് നിങ്ങൾക്ക് ഗുണകരമാ യിരിക്കും; നിങ്ങൾ ഓർമവെക്കുവാൻ വേണ്ടിയാണ് (ഇത്). (28) എനി, നിങ്ങൾ അവിടെ ഒരാ ളെയും കണ്ടെത്താത്ത പക്ഷം, നിങ്ങൾക്ക് അനുവാദം നൽകപ്പെടു ന്നതുവരേക്കും നിങ്ങളതിൽ പ്രവേശി ക്കരുത്! നിങ്ങളോട്: "മടങ്ങിപ്പോയി ക്കൊള്ളുക' എന്ന് പറയപ്പെടുന്ന പക്ഷം നിങ്ങൾ മടങ്ങിക്കൊള്ളുവിൻ! അതാണ് നിങ്ങൾക്ക് വളരെ വെടിപ്പാ യിട്ടുള്ളത്. നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി അല്ലാഹു അറിയുന്നവനാ കുന്നു. (29) ആൾ പാർപ്പില്ലാത്ത - നിങ്ങൾക്ക് ഉപയോഗമുള്ള - വീടുക ളിൽ പ്രവേശിക്കുന്നതിന് നിങ്ങൾക്ക് തെറ്റില്ല. നിങ്ങൾ വെളിവാക്കുന്നതും, നിങ്ങൾ മറച്ചുവെക്കുന്നതും അല്ലാഹു അറിയും. (27) ഹേ വിശ്വസിച്ചവരേ നിങ്ങൾ പ്രവേശിക്കരുത് വീടുകളിൽ നിങ്ങളുടെ വീടുകളല്ലാത്ത നിങ്ങൾ അനു മതി (സമ്മതം) ചോദിക്കുവോളം (ചോദിക്കാതെ) നിങ്ങൾ സലാം പറയു കയും അവയുടെ ആൾക്കാർക്ക് (വീട്ടുകാർക്ക്) അത് നിങ്ങൾക്ക് ഗുണകരമാണ് നിങ്ങൾ ഓർമ വെക്കുവാൻവേണ്ടി, നിങ്ങൾ ചിന്തിച്ചേക്കാം (28) എനി നിങ്ങൾ കണ്ടെത്തിയില്ലെങ്കിൽ അവിടെ, അതിൽ ഒരാളെയും എന്നാൽ നിങ്ങൾ അതിൽ പ്രവേശിക്കരുത് അനുമതി (സമ്മതം) നൽകപ്പെടുന്നതുവരെ (നൽകപ്പെടാതെ) നിങ്ങൾക്ക് പറയപ്പെട്ടാൽ നിങ്ങളോട് നിങ്ങൾ മടങ്ങുവിൻ (എ ന്ന്) എന്നാൽ നിങ്ങൾ മടങ്ങുവിൻ അത് വളരെ വെടിപ്പായതാണ്, പരിശുദ്ധമാണ് നിങ്ങൾക്ക് അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്ന തിനെപ്പറ്റി അറിയുന്നവനാണ് (29) ഇല്ല നിങ്ങൾക്ക്, നിങ്ങളുടെ മേൽ തെറ്റ്, കുറ്റം നിങ്ങൾ പ്രവേശിക്കൽ, പ്രവേശിക്കുന്നതിന് പാർപ്പില്ലാത്ത, താമസിക്കപ്പെടാത്ത അതിലുണ്ട് ഉപയോഗം (വല്ല ആവശ്യവും) നിങ്ങൾക്ക് അല്ലാഹു അറിയും, അറിയുന്നു നിങ്ങൾ വെളിവാക്കുന്നത്, വ്യക്തമാക്കിചെയ്യുന്നത് നിങ്ങൾ മറച്ചു ചെയ്യു ന്നതും, ഒളിച്ചുവെക്കുന്നതും അന്യവീടുകളിൽ ചെല്ലുമ്പോൾ, ആ വീട്ടുകാർക്ക് സലാം പറയണമെന്നും പ്രവേശ നത്തിന് അനുമതി ചോദിക്കണമെന്നും അല്ലാഹു കൽപിക്കുന്നു. അത് നിങ്ങൾക്ക് ഗുണ കരമാണെന്നും, നിങ്ങൾ ഓർമവെക്കുവാൻ വേണ്ടിയാണിത് കൽപിക്കുന്നതെന്ന് ഉണർത്തുകയും ചെയ്യുന്നു. ഒരു വീട്ടിൽ അന്യന് കാണുന്നത് അപമാനകരമായി ത്തീരുന്നപല അവസരങ്ങളും ഉണ്ടാകുമല്ലോ. അകത്തുള്ളവർ ശരിക്ക് വസ്ത്രം ധരി ച്ചിട്ടില്ലാത്ത അവസരമുണ്ടായേക്കാം;അന്തിന് നിരക്കാത്ത വല്ല സംസാരത്തിലോ, പ്രവൃത്തിയിലോ ഏർപ്പെട്ടിരിക്കാം; മറ്റുള്ളവർ കാണുന്നത് അപമാനകരമായേക്കുന്ന ഭക്ഷണം കഴിക്കുന്നുണ്ടാവാം; അങ്ങനെ പലതും. ഇത്തരം സന്ദർഭങ്ങൾ വീട്ടുകാർക്ക് മാത്രമല്ല, പ്രവേശിക്കുന്നവർക്ക് തന്നെയും ലജ്ജയോ അനിഷ്ടമോ വരുത്തിത്തീർക്കാം; ആകയാൽ, മുൻകൂട്ടി സമ്മതം ചോദിക്കുകയും, വ്യക്തമായ സമ്മതം ലഭിക്കുകയും ചെയ്തല്ലാതെ അന്യവീട്ടിൽ പ്രവേശിക്കരുതെന്നാണ് അല്ലാഹു സത്യവിശ്വാസികളോട് കൽപിക്കുന്നത്. പുറത്ത്നിന്ന് സലാം പറയുകയും, വിളിച്ചുചോദിക്കുകയും ചെയ്തിട്ട് സമ്മതം ലഭിച്ചില്ലെങ്കിൽ അകത്ത് കടക്കരുതെന്ന് പ്രത്യേകം വിരോധിക്കുകയും ചെയ്യു ന്നു. സമ്മതം ചോദിക്കാതെ അകത്ത് കടന്നു ചെല്ലുന്നതിനെക്കാൾ ധിക്കാരമാണല്ലോ, സമ്മതം ചോദിച്ചിട്ട് കിട്ടാതെ പ്രവേശിക്കുന്നത്. (അതാണ് നിങ്ങൾക്ക് വളരെ വെടിപ്പായിട്ടുള്ളത്) എന്ന വാക്യം വളരെ ശ്രദ്ധേയവും അർത്ഥഗർഭവുമാകു ന്നു. തീരെ ആൾപാർപ്പില്ലാത്ത, അല്ലെങ്കിൽ ഒരു പ്രത്യേക ആൾക്കാർ താമസിക്കുന്നത ല്ലാത്ത വീടുകളിൽ പോകേണ്ടുന്ന ആവശ്യം നേരിടുമ്പോൾ, അവിടെ സമ്മതം ചോദി ക്കേണ്ടതില്ല എന്നാണ് 29-ാം വചനം പ്രസ്താവിക്കുന്നത്. ഉദാഹരണമായി: യാത്ര ക്കാർക്ക് വസിക്കുവാനുള്ള തുറന്ന സത്രങ്ങൾ, വണ്ടി ആപ്പീസുകൾ മുതലായ പൊതു സ്ഥലങ്ങൾ ഇതിൽ ഉൾപ്പെട്ടതാണ്. സമ്മതം ചോദിക്കേണ്ടതില്ലെന്ന് പറഞ്ഞ സ്ഥല പോലും, ചില പ്രത്യേക പരിതഃസ്ഥിതികളിൽ അതാവശ്യമായിത്തീർന്നേക്കും. ബാഹ്യത്തിൽ നിയമം പാലിക്കപ്പെട്ടാൽ തന്നെയും ചിലപ്പോൾ ഏതെങ്കിലും തരത്തി ലുള്ള വല്ല അനിഷ്ട ഫലങ്ങളും സംഭവിച്ചേക്കുകയും ചെയ്തേക്കും. ആകയാൽ, ഓരോ സന്ദർഭത്തിലും, ഈ നിയമംമൂലം ഉദ്ദേശിക്കപ്പെട്ടിട്ടുള്ള തത്വങ്ങൾക്ക് കോട്ടംപറ്റുന്ന യാതൊന്നും തന്നെരഹസ്യമായോ പരസ്യമായോസംഭവിക്കാതിരിക്കാൻ സൂക്ഷി ക്കേണ്ടതുണ്ട്. ഇതാണ് ആയത്തിന്റെ അന്ത്യഭാഗം താക്കീത് ചെയ്യുന്നത്. അതെ, "നിങ്ങൾ വെളിവാക്കുന്നതും നിങ്ങൾ മറച്ചുവെക്കുന്നതും അല്ലാഹു അറിയുന്നു!' പ്രവേശനമര്യാദകളെ വിശദീകരിച്ചുകൊണ്ടുള്ള അനേകം ഹദീഥുകൾ കാണാവു ന്നതാണ്. അവയിൽ ചിലത് ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായിരിക്കും. പ്രവേ ശനത്തിന് അനുവാദം ചോദിക്കുന്നതിന്റെ പ്രാധാന്യം അതിന്റെ സ്വഭാവം, അനുവാദം കൊടുക്കേണ്ടുന്നവിധം മുതലായവ ഏറെക്കുറെ അതിൽനിന്ന് ഗ്രഹിക്കാം. സ്ഥല ദൈർഘ്യത്തെ ഓർത്ത് ഹദീഥുകളുടെമൂലം ഇവിടെ കൊടുക്കുന്നില്ല. (റ)യും മറ്റും ഉദ്ധരിക്കുന്നു: അബൂമൂസൽ എന്ന അബ്ദു ല്ലാഹിബ്നു ക്വയ്സ്(റ) ഉമർ (റ)ന്റെ വീട്ടിൽ ചെന്നു മൂന്ന് പ്രാവശ്യം അനുമതിചോദി ക്കുകയുണ്ടായി. ഉമർ (റ) എന്തോ ജോലിത്തിരക്കിലായിരുന്നതിനാൽ അദ്ദേഹത്തിന് സ മ്മതം കിട്ടിയില്ല. അദ്ദേഹം മടങ്ങിപ്പോന്നു. പിന്നീട് ഉമർ (റ) പറഞ്ഞു: "അബ്ദുല്ലാ ഹിബ്നു ക്വൈസ് സമ്മതം ചോദിക്കുന്ന ശബ്ദമല്ലേ കേട്ടിരുന്നു? അദ്ദേഹത്തിന് സമ്മതം കൊടുക്കുവിൻ!' അവർ (വീട്ടിലുള്ളവർ) അന്വേഷിച്ചുനോക്കി; അദ്ദേഹത്തെ കണ്ടില്ല. പിന്നീട്, അബൂമൂസാ (റ) വീണ്ടും വന്നപ്പോൾ അദ്ദേഹം മടങ്ങിപ്പോകാൻ കാരണമെ ന്താണെന്ന് ഉമർ(റ) ചോദിച്ചു. അദ്ദേഹം പറഞ്ഞു: മൂന്നുവട്ടം സമ്മതം ചോദിച്ചു; സമ്മതം കിട്ടിയില്ല. നബി ˜ ഇങ്ങനെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "നിങ്ങളിൽ ഒരാൾ മൂന്നു വട്ടം സമ്മതം ചോദിച്ചിട്ട് സമ്മതം കിട്ടിയില്ലെങ്കിൽ അവൻ മടങ്ങിക്കൊള്ളട്ടെ.' അപ്പോൾ ഉമർ (റ) പറഞ്ഞു: "താൻ ഇതിന് തെളിവ് കൊണ്ടുവരണം. ഇല്ലെങ്കിൽ തന്നെ ഞാൻ അടിച്ചു വേദനിപ്പിക്കും!' അബൂമൂസാ (റ) അൻസ്വാരികളായെ ചില സ്വഹാബികളുടെ അടുക്കൽചെന്ന് വിവരം പറഞ്ഞു. അവർ പറഞ്ഞു: "തനിക്ക് ഇതിന് സാക്ഷി നിൽക്കു വാൻ നമ്മളിലുള്ള നന്നേ ചെറുപ്പക്കാരനല്ലാതെ വരേണ്ടതില്ല.' (ഇത് അത്രക്കും പര സ്യമായി എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.) അങ്ങനെ, അദ്ദേഹത്തിന്റെ ഒപ്പം ഖുദ്രി (റ)യും പോയി. അദ്ദേഹം ഉമർ (റ)നോട് വിവരം പറ ഞ്ഞുകൊടുത്തു. അപ്പോൾ ഉമർ (റ) പറയുകയാണ്: "അങ്ങാടിയിലെ ഇടപാട് (വ്യാപാ രം) എന്നെ മുടക്കിക്കളഞ്ഞു (അതുകൊണ്ട് എനിക്ക് ഇതൊന്നും നബി ˜ യിൽ നിന്ന് കേട്ടുപഠിക്കുവാൻ കഴിഞ്ഞില്ല.) 2. ഇമാം അഹ്മദ് (റ) മറ്റും പല മാർഗങ്ങളിൽകൂടി രിവായത്ത് ചെയ്യുന്ന ഒരു ഹദീ ഥിന്റെ ചുരുക്കം ഇപ്രകാരമാണ്:- അനസ് (റ) മുതലായവർ പറഞ്ഞു: നബി ˜ ദുബ്നു ഉബാദഃയുടെ വീട്ടിൽചെന്ന് അനുവാദം ചോദിച്ചുകൊണ്ട് സലാം ചൊല്ലി. സലാം മടക്കിയെങ്കിലും, തിരുമേനി കേൾക്കുവാൻ മാത്രം ഉച്ചത്തിലായിരു ന്നില്ല അത്. മൂന്ന് പ്രാവശ്യം ചോദിച്ചശേഷം നബി ˜ മടങ്ങിപ്പോയി. അപ്പോൾ, പിന്നാലെ ചെന്നു ഇങ്ങനെപറഞ്ഞു; "അല്ലാഹുവിന്റെ റസൂലേ! സത്യമായും, അവിടുത്തെ സലാമുകളെല്ലാം എന്റെ കാതിൽപെട്ടിട്ടുണ്ട്. ഞാനത് പതുക്കെ മടക്കി യിട്ടും ഉണ്ട്. അവിടുന്ന് കേൾക്കത്തവണ്ണം ഞാൻ മടക്കാതിരുന്നത് അവിടുത്തെ സലാമും, "ബർക്കത്തും' അധികം ലഭിക്കുവാൻവേണ്ടി മാത്രമായിരുന്നു . പിന്നീട് തിരു മേനി അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിക്കുകയും, ഭക്ഷണം കഴിക്കുകയും ഉണ്ടായി. അദ്ദേഹത്തിനും കുടുംബത്തിനുംവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. മടങ്ങിപ്പോകു മ്പോൾ, തിരുമേനിക്ക് വാഹനത്തിനായി ഒരു കഴുതയെ തയ്യാറാക്കി. മകൻ ക്വൈസ് (റ)നെയും ഒപ്പം അയച്ചു.ക്വൈസ് (റ)നോട് തന്റെ ഒന്നിച്ച് വാഹനപ്പുറത്ത് കയറുവാൻ തിരുമേനി ആവശ്യപ്പെട്ടു. അദ്ദേഹം അതിന് മടിച്ചു. "ഒന്നുകിൽ വാഹനമേ റണം, അല്ലെങ്കിൽ പിരിഞ്ഞുപോകണം!' എന്ന് തിരുമേനി പറഞ്ഞു. അതനുസരിച്ച് ക്വൈസ് (റ) മടങ്ങിപ്പോന്നു. ന്തഞ്ചണ യ്യല 3. അബൂദാവൂദ് (റ) ഉദ്ധരിക്കുന്നു: അബ്ദുല്ലാഹിബ്നുബിശ്ർ (റ) പറയുന്നു: റസൂൽ ˜ ഏതെങ്കിലും വീട്ടുകാരുടെ വാതിൽക്കൽ ചെന്നാൽ, വാതിലിന്റെ നേരെ മുമ്പി ലേക്ക് മുഖമായി നിൽക്കുകയില്ല. പക്ഷേ, അതിന്റെ വലഭാഗമോ, ഇടഭാഗമോ നിന്നു കൊണ്ട് "അ ലാമു അലൈക്കും, ലാമു അലൈക്കും' എന്നിങ്ങനെ പറയുമായി രുന്നു. കാരണം, അക്കാലത്ത് വാതിലിന്റെ മുമ്പിൽ വിരി തൂക്കിയിടുന്ന പതിവുണ്ടായി രുന്നില്ല. ഈ ഹദീഥിൽനിന്ന്, സമ്മതം ചോദിക്കുവാൻ ചെന്നവൻ വാതിലിന്റെയോ ജനലിന്റെയോ പഴുതിൽകൂടി അകത്തേക്ക് നോക്കുവാൻ പാടില്ലെന്ന് പ്രത്യേകം മന മുതലായവർ രിവായത്ത് ചെയ്യുന്നു: നബി ˜ യുടെ വാതിൽക്കൽ വന്നു സമ്മതം ചോദിച്ചുകൊണ്ട് ഒരാൾ വാതിലിന് മുഖമായി നിന്നു. അപ്പോൾ തിരു മേനി അദ്ദേഹത്തോട് പറഞ്ഞു: "താൻ ഇങ്ങനെ മാറി നിൽക്കണം, അല്ലെങ്കിൽ ഇങ്ങനെ നിൽക്കണം (ഇടമോ വലമോ മാറി നിൽക്കണം.) സമ്മതം ചോദിക്കുവാൻ നിശ്ചയിക്ക പ്പെട്ടിട്ടുള്ളത് തന്നെ, നോട്ടത്തിന്റെ കാരണത്താലാകുന്നു.' 5. നബി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: "ഒരു മനുഷ്യൻ സമ്മതം കൂടാതെ നിന്റെ മേൽ (നിന്റെ വീട്ടിനകത്തേക്ക്) എത്തിനോക്കി; അപ്പോൾ നീ അവനെ ഒരു ചെറുകല്ലെടുത്തു മിടിച്ചുകളഞ്ഞു; അത് നിമിത്തം അവന്റെ കണ്ണ് പൊട്ടിപ്പോയി; ഇങ്ങനെ വന്നാൽ യാതൊരു തെറ്റുമില്ല.' (ബു; മു) 6. പ്രമുഖരായ പല മഹാൻമാരും ഉദ്ധരിച്ച ഒരു ഹദീഥിൽ ജാബിർ (റ) പറയുന്നു: "എന്റെ പിതാവിന്റെ പേരിലുണ്ടായിരുന്ന ഒരു കടത്തിന്റെ വിഷയത്തിൽ ഞാൻ നബി ˜ യുടെ അടുക്കൽ ചെല്ലുകയുണ്ടായി. ഞാൻ വാതിൽക്കൽ മുട്ടി. തിരുമേനി ചോദിച്ചു: "ആരാണത്?' ഞാൻ ഉത്തരം പറഞ്ഞു: "ഞാനാണ്.' അപ്പോൾ തിരുമേനി ഇങ്ങനെ പറഞ്ഞു: (ഞാൻ ഞാൻ തന്നെ) "തിരുമേനി ഇത് പറഞ്ഞത് കുറച്ച് വെറുപ്പോടെ യാണെന്ന് തോന്നുന്നു.' ( ) ആളെ അറിയുവാൻവേണ്ടി "ആരാണ്' എന്ന് ചോദിക്കുമ്പോൾ "ഞാനാണ്' എന്ന് ഉത്തരം പറയുക പലരുടെയും പതിവാണ്. ചോദ്യ കർത്താവിന് ഈ ഉത്തരംകൊണ്ട് വിശേഷിച്ചൊരു ഫലവും ലഭിക്കുവാനില്ലല്ലോ. ആക യാൽ, ആളെ തിരിച്ചറിയുന്ന തരത്തിൽ, സ്വന്തം പേരോ, ചോദ്യകർത്താവിന് മനി ലാകുന്ന തരത്തിലുള്ള മറ്റുവല്ല നാമങ്ങളോ പറയേണ്ടതാകുന്നു എന്നത്രെ നബി ˜ യുടെ മറുപടി ചൂണ്ടിക്കാട്ടുന്നത്. 7. കുടുംബത്തിൽപെട്ട ഒരാൾ നബി ˜ യുടെ അടുക്കൽ വരികയുണ്ടാ യി. തിരുമേനി വീട്ടിലുണ്ടായിരുന്നു. അയാൾ; (ഞാൻ അകത്ത് കടക്കട്ടെയോ?) എന്നാണ് ചോദിച്ചത്. അപ്പോൾ തിരുമേനി തന്റെ ഭൃത്യനോട് പറഞ്ഞു: "നീ അയാ ളുടെ അടുക്കൽ ചെന്ന് സമ്മതം ചോദിക്കുന്നത് അയാൾക്ക് പഠിപ്പിച്ചുകൊടുക്കുക അതാ യത്: മ്പന്ദട്ടപ്പഥ (അ ലാമു അലൈക്കും, ഞാൻ അകത്ത് പ്രവേശിക്കാമോ?) എന്ന് പറഞ്ഞുകൊടുക്കുക.' അങ്ങനെ, ഭൃത്യൻ പറഞ്ഞുകൊടുക്കുകയും, അയാൾ അപ്രകാരം ചോദിക്കുകയും ചെയ്തു. അപ്പോൾ തിരുമേനി അദ്ദേഹത്തിന് സമ്മതം കൊടുത്തു. (അബൂദാവൂദ്.) സമ്മതം ചോദിക്കുക എന്ന അർത്ഥത്തിന് അറബിയിൽ എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. അതിനുപകരം ആയത്തിൽ എന്ന മൂല ത്തിൽനിന്നുള്ള എന്ന വാക്കാണ് ഉപയോഗിച്ചത്. സന്തോഷത്തോടും, ഇണ ക്കത്തോടുംകൂടിയുള്ള സ്വരത്തിലായിരിക്കണം അനുമതി അന്വേഷിക്കുന്നതെന്നാണ് ഈ പ്രയോഗം കാണിക്കുന്നത്. അതുകൊണ്ട് സമ്മതം ചോദിക്കുന്ന വാക്ക് നല്ല രൂപ ത്തിലും, സാവധാനത്തിലും ആയിരിക്കേണ്ടതുണ്ട്. സ്വന്തം വീട്ടിൽപോലും, അസമയ ത്തോ, യാത്രകഴിഞ്ഞു വരുമ്പോഴോ ഒരു മുന്നറിയിപ്പും കൂടാതെപെട്ടെന്ന് -ചെന്നു വാതിൽ മുട്ടുകയോ, അകത്ത് കടക്കുകയോ ചെയ്യരുതെന്ന് ഹദീഥുകളിൽ വിരോധിച്ചു കാണാവുന്നതാണ്. പ്രവേശനത്തിന് സമ്മതം ചോദിക്കുന്ന കാര്യത്തിൽ ഇസ്ലാം ത്രമാത്രം പ്രാധാന്യം കൽപിച്ചിട്ടുണ്ടെന്ന് ഇതിൽനിന്നൊക്കെ മനിലാക്കാം. ദൈർഘ്യ
24:30–31

قُل لِّلۡمُؤۡمِنِينَ يَغُضُّواْ مِنۡ أَبۡصَٰرِهِمۡ وَيَحۡفَظُواْ فُرُوجَهُمۡۚ ذَٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِيرُۢ بِمَا يَصۡنَعُونَ

وَقُل لِّلۡمُؤۡمِنَٰتِ يَغۡضُضۡنَ مِنۡ أَبۡصَٰرِهِنَّ وَيَحۡفَظۡنَ فُرُوجَهُنَّ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنۡهَاۖ وَلۡيَضۡرِبۡنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّۖ وَلَا يُبۡدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوۡ ءَابَآئِهِنَّ أَوۡ ءَابَآءِ بُعُولَتِهِنَّ أَوۡ أَبۡنَآئِهِنَّ أَوۡ أَبۡنَآءِ بُعُولَتِهِنَّ أَوۡ إِخۡوَٰنِهِنَّ أَوۡ بَنِيٓ إِخۡوَٰنِهِنَّ أَوۡ بَنِيٓ أَخَوَٰتِهِنَّ أَوۡ نِسَآئِهِنَّ أَوۡ مَا مَلَكَتۡ أَيۡمَٰنُهُنَّ أَوِ ٱلتَّـٰبِعِينَ غَيۡرِ أُوْلِي ٱلۡإِرۡبَةِ مِنَ ٱلرِّجَالِ أَوِ ٱلطِّفۡلِ ٱلَّذِينَ لَمۡ يَظۡهَرُواْ عَلَىٰ عَوۡرَٰتِ ٱلنِّسَآءِۖ وَلَا يَضۡرِبۡنَ بِأَرۡجُلِهِنَّ لِيُعۡلَمَ مَا يُخۡفِينَ مِن زِينَتِهِنَّۚ وَتُوبُوٓاْ إِلَى ٱللَّهِ جَمِيعًا أَيُّهَ ٱلۡمُؤۡمِنُونَ لَعَلَّكُمۡ تُفۡلِحُونَ

(30) (നബിയേ)! സത്യവിശ്വാസി കളോട്; അവരുടെ ദൃഷ്ടികൾ താഴ്ത്തുവാനും, അവരുടെ ഗുഹ്യ സ്ഥാനങ്ങൾ കാത്തുകൊള്ളുവാനും പറയുക. അത് അവർക്ക് വളരെ വെടിപ്പായിട്ടുള്ളതാകുന്നു. നിശ്ചയമായും, അവർ പ്രവർത്തി ക്കുന്നതിനെക്കുറിച്ച് അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ്. (31) സത്യവിശ്വാസികളായ സ്ത്രീകളോടും: അവരുടെ ദൃഷ്ടി കൾ താഴ്ത്തുവാനും, അവരുടെ ഗുഹ്യസ്ഥാനങ്ങൾ കാത്തുകൊള്ളു വാനും, അവരുടെ പ്രത്യക്ഷമാകുന്നതല്ലാ തെവെളിപ്പെടുത്താതിരിക്കുവാനും പറയുക. അവർ, തങ്ങളുടെ മക്കന കൾ (ശിരോവസ്ത്രങ്ങൾ) അവരുടെ മാർവ്വിടങ്ങളിൽകൂടി ആക്കിക്കൊള്ളു കയും ചെയ്യട്ടെ. അവർ തങ്ങളുടെ ഭംഗി (താഴെ പറ യുന്നവർക്കല്ലാതെ) വെളിപ്പെടു ത്തുകയും ചെയ്യരുത്; അവരുടെ ഭർത്താക്കൾക്കോ, പിതാക്കൾക്കോ, ഭർത്താക്കളുടെ പിതാക്കൾക്കോ, തങ്ങളുടെ പുത്രൻമാർക്കോ, ഭർത്താ ക്കളുടെ പുത്രൻമാർക്കോ, സഹോദ രൻമാർക്കോ, സഹോദരൻമാരുടെ പുത്രൻമാർക്കോ, സഹോദരികളുടെ പുത്രൻമാർക്കോ, തങ്ങളുടെ സ്ത്രീകൾക്കോ, തങ്ങളുടെ വലങ്കൈ കൾ ഉടമപ്പെടുത്തിയിട്ടുള്ളവർക്കോ, ഭയംകൊണ്ട് കൂടുതൽ ഉദ്ധരിക്കുന്നില്ല. അടുത്ത ആയത്തുകളിൽ നോട്ടത്തെക്കുറിച്ച് വിവരിക്കുന്നു:- മോഹമില്ലാത്ത അനുചരൻമാർക്കോ, സ്ത്രീ രഹസ്യങ്ങളെപ്പറ്റി മനിലായി ട്ടില്ലാത്ത കുട്ടികൾക്കോ അല്ലാതെ. തങ്ങളുടെ അലങ്കാരത്തിൽനിന്ന് മറ ച്ചുവെക്കുന്നത് അറിയപ്പെടു വാൻവേണ്ടി വർ തങ്ങളുടെ കാലു കൾ കൊട്ടുകയും ചെയ്യരുത്. നിങ്ങ ളെല്ലാവരുംഹേ, സത്യവിശ്വാസിക പശ്ചാത്ത പിക്കുവിൻ! നിങ്ങൾക്ക് വിജയം ലഭി ച്ചേക്കാം. (30) നീപറയുക സത്യവിശ്വാസികളോട് അവർ താഴ്ത്തു വാൻ,അവർ താഴ്ത്തട്ടെ അവരുടെ ദൃഷ്ടികളെ, ദൃഷ്ടികളിൽനിന്ന് അവർ സൂക്ഷിക്കുകയും, കാത്തുകൊള്ളുകയും അവരുടെ ഗുഹ്യസ്ഥാനങ്ങളെ അത് വളരെ വെടിപ്പായതാണ്, പരിശുദ്ധമായതാണ് അവർക്ക് നിശ്ചയമായും അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണ് അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി (31) സത്യവിശ്വാസികളായ സ്ത്രീകളോടും നീ പറയുക അവർ താഴ്ത്തുവാൻ, താഴ്ത്തട്ടെ അവരുടെ ദൃഷ്ടി കളെ അവർ സൂക്ഷിക്കുകയും അവരുടെ ഗുഹ്യസ്ഥാനങ്ങളെ അവർ വെളിപ്പെടുത്താതിരിക്കുവാനും, വെളിപ്പെടുത്തുകയും ചെയ്യരുത് അവരുടെ ഭംഗിയെ, അലങ്കാരത്തെ, സൗന്ദര്യത്തെ പ്രത്യക്ഷമാകുന്നതല്ലാതെ, വെളിവാകുന്നതല്ലാതെ അതിൽനിന്ന് അവർ ആക്കുകയും ചെയ്യട്ടെ അവരുടെ മക്കനകളെ, ശിരോവസ്ത്രങ്ങളെ അവരുടെ മാർവ്വിട ങ്ങളിൽ കൂടി അവർ വെളിവാക്കരുത് അവരുടെ ഭംഗി അവരുടെ ഭർത്താക്കൾക്കല്ലാതെ അല്ലെങ്കിൽ അവരുടെ പിതാക്കൾക്ക് അല്ലെങ്കിൽ അവരുടെ ഭർത്താക്കളുടെ പിതാക്കൾക്ക് അല്ലെ ങ്കിൽ അവരുടെ പുത്രൻമാർക്ക് അല്ലെങ്കിൽ ഭർത്താക്കളുടെ പുത്രൻമാർക്ക് അല്ലെങ്കിൽ അവരുടെ സഹോദരൻമാർക്ക് അല്ലെങ്കിൽ അവരുടെ സഹോദരപുത്രൻമാർക്ക് അല്ലെങ്കിൽ സഹോദ അവരുടെ സ്ത്രീകൾക്ക് അല്ലെ ങ്കിൽ ഉടമപ്പെടുത്തിയിട്ടുള്ളവർക്ക് അവരുടെ വലങ്കൈകൾ അല്ലെ ങ്കിൽ അനുചരൻമാർക്ക്, പിൻപറ്റി നടക്കുന്നവർക്ക് (ഭൃത്യൻമാർക്ക്) മോഹമുള്ളവരല്ലാത്ത , ആവശ്യമുള്ളവരല്ലാത്ത പുരുഷൻമാരിൽനിന്ന് അല്ലെങ്കിൽ കുട്ടികൾക്ക് മനിലായിട്ടില്ലാത്തവരായ, തെളിവായിട്ടി ല്ലാത്ത രഹസ്യങ്ങളെപ്പറ്റി, ഗുഹ്യസ്ഥാനങ്ങളെപ്പറ്റി സ്ത്രീകളുടെ അവർ അടിക്കയും ചെയ്യരുത്, കൊട്ടരുത് അവരുടെ കാലുകളെ അറിയപ്പെടുവാൻ വേണ്ടി അവർ മറച്ചുവെക്കുന്നത് അവ രുടെ അലങ്കാരത്തിൽനിന്ന് നിങ്ങൾ പശ്ചാത്തപിക്കുവിൻ, ഖേദിച്ചുമടങ്ങുവിൻ അല്ലാഹുവിങ്കലേക്ക് എല്ലാവരും ഹേ സത്യവിശ്വാസികളേ നിങ്ങൾക്ക് വിജയം ലഭിച്ചേക്കാം, നിങ്ങൾ വിജയിക്കുവാൻ വേണ്ടി. അനാവശ്യത്തിലേക്കും, അനുവദനീയമല്ലാത്തതിലേക്കും നോക്കാതിരിക്കുക; പ്രഥ മനോട്ടത്തിൽ തനിക്ക് കാണുവാൻ പാടില്ലാത്ത ആളോ, വസ്തുവോ ആണെന്ന് മനിലായിക്കഴിഞ്ഞാൽ പിന്നീട് തുടർന്നുകൊണ്ട് നോക്കാതിരിക്കുക എന്നൊക്കെയാ ണ്, ദൃഷ്ടി താഴ്ത്തുക ( ക്ല ദ ) എന്ന് പറഞ്ഞത് കൊണ്ടുദ്ദേശ്യം, അബ്ദുല്ലാ ഹിൽ ബജലീ (റ) പറയുന്നു: "പെട്ടെന്നുള്ള (അവിചാരിതമായ) നോട്ടത്തെപ്പറ്റി ഞാൻ നബി ˜ യോട് ചോദിച്ചു. അപ്പോൾ അവിടുന്ന് എന്റെ ദൃഷ്ടിയെ തിരിച്ചുകൊള്ളുവാൻ കൽപിക്കുകയാണ് ചെയ്തത്.' (മുസ്ലിം.) അലി (റ)യോട് നബി ˜ ഇപ്രകാരം പറ ഞ്ഞതായി അബൂദാവൂദ് ഉദ്ധരിക്കുന്നു: "അലീ! നോക്കിയതിനെത്തുടർന്ന് പിന്നെയും നീ നോക്കരുത്. കാരണം: ആദ്യത്തേത് നിനക്ക് ആവാം. പിന്നേത്തത് നിനക്ക് പാടില്ല.' ( ന്നറ ർസ്ലമ ഞ്ഞച്ഛക്തഖത്സ ള്ളപ്പഥ സ്ലഷ ) നോട്ടത്തെ നിയന്ത്രിക്കുവാൻ പറയുന്നതോടൊപ്പം ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിക്കു വാനും കൂടി കൽപിച്ചിട്ടുള്ളത് ശ്രദ്ധേയമാകുന്നു. നോട്ടത്തിൽനിന്നാണ് വ്യഭിചാരത്തിന് പ്രചോദനമുണ്ടായിത്തീരുന്നതെന്നും, വ്യഭിചാരത്തിലേക്ക് വഴിവെക്കുന്ന ഏത് കാര്യവും കാത്തുകൊള്ളേണ്ടതുണ്ടെന്നും അതിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. നബി ˜ അരുളി ച്ചെയ്തതായി അബൂഹുറയ്റഃ (റ) ഇപ്രകാരം ഉദ്ധരിക്കുന്നു; "സ്ല..കണ്ണുകളുടെ വ്യഭി ചാരം നോട്ടമാകുന്നു, കാതുകളുടെ വ്യഭിചാരം ചെവികൊടുക്കലാണ്, നാവിന്റെ വ്യഭി ചാരം സംസാരമാകുന്നു, കയ്യിന്റെ വ്യഭിചാരം പിടിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടി വെക്കലാണ്, ഹൃദയം മോഹിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു, ഗുഹ്യസ്ഥാനം അതിനെ യഥാർത്ഥമാക്കിത്തീർക്കുകയോ അല്ലെങ്കിൽ കളവാക്കുകയോ ചെയ്യുന്നു; ( ) വികാരവിചാരങ്ങളോടുകൂടി സംസാരിക്കുന്നതും, സംസാരം കേൾക്കുന്നതുമെല്ലാംതന്നെ സൂക്ഷിക്കേണ്ടതുണ്ടെന്ന് ഈ ഹദീഥിൽ നിന്ന് വ്യക്തമാ ണ്. ദൃഷ്ടിയെ നിയന്ത്രിക്കണമെന്ന് പുരുഷൻമാരോടും, സ്ത്രീകളോടും വെവ്വേറെ കൽപി ച്ചതും പ്രത്യേകം ശ്രദ്ധേയമാകുന്നു. ഏതൊരു കാരണത്തെ മുൻനിറുത്തിയാണോ നോട്ടം നിയന്ത്രിക്കപ്പെട്ടിട്ടുള്ളതെങ്കിൽ, അക്കാര്യത്തിൽ സ്ത്രീയുംപുരുഷനും വ്യത്യാസമില്ലല്ലോ. അബ്ദുല്ലാഹിബ്നു ഉമ്മിമക്തും (റ) അന്ധനായ സ്വഹാബിയായിരുന്നു. അദ്ദേഹം കടന്നുവരുമ്പോൾ. നബി തിരുമേനി ˜ യുടെ പത്നിമാരായ ഉമ്മുസലമഃ (റ)യോടും, മാറിനിൽക്കുവാൻ തിരുമേനി കൽപിക്കുകയുണ്ടായി. "അദ്ദേഹം അന്ധനല്ലേ, ഞങ്ങളെ കാണുകയില്ലല്ലോ!' എന്ന് അവർ പറഞ്ഞപ്പോൾ തിരുമേനി ഇപ്ര കാരമാണ് അവരോട് പറഞ്ഞത്: "എന്നാൽ നിങ്ങൾ രണ്ടുപേരും അന്ധകളാണോ? നിങ്ങൾ അദ്ദേഹത്തെ കാ ണുകയില്ലേ!' (അബൂദാവൂദ്; തിർമദീ.) നോട്ടം മുതലായ കാര്യ ങ്ങൾ പുരുഷൻമാരുടെ ഭാഗത്തുനിന്നുമാത്രം വിരോധിക്കപ്പെട്ടതായും, സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവർക്ക് പുരുഷൻമാരെ നോക്കുന്നതിനും മറ്റും വിരോധമി ല്ലെന്നും ഒരു ധാരണ മിക്കവരിലും കടന്നുകൂടിയതായി കാണാം. ഇത് തീരെ അബദ്ധ മാണെന്നും, ലൈംഗിക നിയന്ത്രണാർത്ഥം നിയമിക്കപ്പെട്ട ഇത്തരം കാര്യങ്ങളിൽ സ്ത്രീയും പുരുഷനും സമമാണെന്നും ഈ വചനങ്ങളിൽ നിന്നും നബിവ ചനങ്ങളിൽനിന്നും സ്പഷ്ടമാകുന്നു. (അവരുടെ ഭംഗിയിൽ നിന്ന് പ്രത്യക്ഷമാകുന്നതല്ലാതെ വെളിവാക്കരുത്) എന്ന് പറഞ്ഞുവല്ലോ. (സീനത്ത്) എന്ന പദത്തിനാണ് "ഭംഗി' എന്ന് അർത്ഥം കൽപിച്ചിരിക്കുന്നത്. ഈ പദത്തിന് "സൗന്ദര്യം, അലങ്കാരം, ഭംഗി, അഴക് എന്നൊക്കെ അർത്ഥം പറയാം. ശാരീരികമായ ഭംഗി മാത്രമല്ല, ആഭരണം, സുറു മ, ചായം മുതലായ ഉപകരണങ്ങൾ മൂലമോ വസ്ത്രാലങ്കാരങ്ങൾകൊണ്ടോ ഉണ്ടാ കുന്ന ഭംഗിയും ഇതിൽ ഉൾപ്പെടുമെന്നത്രെ ആയത്തിന്റെ നാനാവശവും നോക്കുമ്പോൾ മനിലാക്കേണ്ടത്. കുപ്പായത്തിന്റെ മാർവിടത്തിൽകൂടി പ്രത്യക്ഷപ്പെടുന്ന ഭാഗവും, കഴുത്ത്, തോൾ, മുടി എന്നിവയും കാണപ്പെടാതിരിക്കുവാനായി മാർവ്വിടത്തിൽകൂടി തലമക്കന തൂക്കിയിടണം ( ) എന്ന് പറയുമ്പോൾ ശരീര ത്തിന്റെ ഭാഗങ്ങൾ "സീനത്തി'ൽ ഉൾപ്പെട്ടതാണെന്ന് വ്യക്തമാകുന്നു. കാലിൽ ധരി ക്കുന്ന തള മുതലായ ആഭരണങ്ങളുടെ കിലുക്കം കേൾക്കുവാൻവേണ്ടി കാൽകൊട്ട രുത് ( ) എന്ന് പറയുമ്പോൾ, ആഭരണത്തിലും "സീനത്തു'ണ്ടെന്ന് വന്നു. നമസ്ക്കാരവേളയിൽ നല്ല വസ്ത്രങ്ങൾ ധരിക്കുവാനും മറ്റും ഉപദേശിച്ചുകൊണ്ട് "എല്ലാ നമസ്കാരവേളയിലും നിങ്ങൾ നിങ്ങളുടെ "സീനത്ത്' എടുത്തുകൊള്ളണം' ( ) എന്നാണ് ഒരിടത്ത് അല്ലാഹു പറഞ്ഞിരിക്കുന്നത്. ഇതിൽനിന്നെല്ലാം ഈ സംഗതി ശരിക്കും മനിലാക്കാമല്ലോ. "ഭംഗിയിൽ നിന്ന് പ്രത്യക്ഷമാകുന്ന ഭാഗം' ( ) വെളിവാക്കുന്നതിന് വിരോ ധമില്ലെന്ന് ആയത്തിൽ വ്യക്തമാക്കിയിരിക്കുന്നു. ഏതാണ് ഈ ഭാഗം? പലരും പല വിധത്തിൽ ഇത് വ്യാഖ്യാനിക്കാറുണ്ടെങ്കിലും - ആയത്തിൽനിന്ന് പ്രത്യക്ഷത്തിൽ മനിലാകുന്നതും, പ്രസ്തുത വ്യഖ്യാനങ്ങളുടെ ആകെ സാരവും മുമ്പിൽവെച്ചു നോക്കുമ്പോൾസാധാരണ നിലക്ക് മറക്കുവാൻ പ്രയാസപ്പെട്ട ഭാഗങ്ങളാണ് അതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നതെന്ന് കാണാം. നടക്കുമ്പോഴും, ജോലികൾ എടുക്കുമ്പോ ഴുമെല്ലാം മുൻകൈകളും, മുഖവും മറക്കുന്നത് വിഷമമാണെന്ന് പറയേണ്ടതില്ല. ഇതു കൊണ്ടാണ് മിക്ക പണ്ഡിതൻമാരും ഇവിടെ കൈപടങ്ങളും മുഖവും ഒഴികെ എന്ന് വ്യാഖ്യാനം നൽകുന്നത്, സ്ത്രീക്ക് പ്രായപൂർത്തി വന്നാൽ പിന്നെ അവളുടെ മുൻകൈ കളും മുഖവുമല്ലാതെ വെളിപ്പെടുന്നത് നന്നല്ലെന്ന് കാണിക്കുന്ന ഒരു നബി വചനം അബൂദാവൂദ് (റ) നിവേദനം ചെയ്തിട്ടുള്ളതും ഇവിടെ പ്രസ്താവ്യമാകുന്നു; സ്വ ഹാ ബികളും, പല മഹാൻമാരിൽനിന്നും മേപ്പടി വ്യഖ്യാനം നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. വിഷമമില്ലാത്ത തള, വള, അരഞ്ഞാൺ, കണ്ഠാഭരണ ങ്ങൾ മുതലായവ അന്യപുരുഷൻമാർക്കിടയിൽ വെളിപ്പെടുത്തുന്നതും, സൗന്ദര്യത്തെ ദ്വിഗുണീകരിച്ചു കാണിക്കുകയോ, ശരീരാകൃതിയെ ചിത്രീകരിച്ച് കാണിക്കുകയോ ചെയ്യുന്ന വസ്ത്രങ്ങൾ ണിഞ്ഞു പുരുഷൻമാർക്കിടയിൽ പ്രത്യക്ഷപ്പെടുന്നതും പാടി ല്ലാത്തതാകുന്നു. ശരീരം കണ്ടാൽ ഒരുപക്ഷേ അറപ്പ് തോന്നിപ്പോയേക്കുന്ന സ്ത്രീകൾ, വസ്ത്രാഭരണങ്ങൾമൂലം കാര്യമായ രൂപത്തിൽ പ്രത്യക്ഷപ്പെടാറുണ്ടെന്ന വസ്തുത ഏവർക്കും അറിയാവുന്നതാണ്. അതുകൊണ്ടാണ്- 60-ാം വചനത്തിൽ വരുന്നത് പോ ലെകിഴവികളായ സ്ത്രീകൾപോലും അവരുടെ ഭംഗികളെ വെളിപ്പെടുത്താതെ മറ ക്കുകയാണ് നല്ലതെന്ന് അല്ലാഹു പ്രത്യേകം നമ്മെ ഓർമപ്പെടുത്തുന്നത്. മേൽപറഞ്ഞ എല്ലാതരം ഭംഗികളെയും മറക്കുവാൻ വേണ്ടിയാണ്, സ്ത്രീകൾ അന്യർക്കിടയിൽ പ്രവേ ശിക്കുമ്പോൾ "ജിൽബാബ്' (ശരീരം പൊതുവിൽ മറക്കുന്ന വലിയ വസ്ത്രം) ധരിക്ക ണമെന്നും കൽപിക്കപ്പെട്ടിരിക്കുന്നത്. ഇതിനെപ്പറ്റി സൂ: അഹ്സാബ് 59-ൽ കൂടുതൽ വിവരം കാണാം. ഏതെങ്കിലും ന്യായത്തെയോ വ്യാഖ്യാനത്തെയോ അടിസ്ഥാനമാക്കി പർദ്ദാ നിയമ ത്തിൽനിന്ന് കഴിയുന്നതും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിന് പകരം, ഹദീഥിന്റെയും വ്യക്തമായ താൽപര്യങ്ങളെ കഴിവതും നടപ്പിൽ വരുത്തുവാൻ ശ്രമി ക്കുകയാണ് സത്യവിശ്വാസികൾ ചെയ്യേണ്ടത്. വചനം അവതരിച്ച വർത്ത മാനം അറിയേണ്ടുന്ന താമസം മുഹാജിറുകളായ സ്ത്രീകൾ അവരുടെ വസ്ത്രങ്ങൾ എടുത്തു കീറലുണ്ടാക്കി മുഖമക്കനയായി ഉപയോഗിച്ചിരുന്നു വെന്ന് (റ) അവരെപ്പറ്റി പ്രശംസിച്ചു പറയുകയുണ്ടായിട്ടുണ്ട്. ( ) നേരെമറിച്ച് ഇന്ന് നമ്മുടെ നിലയോ? മുഖമക്കന ധരിക്കുന്നത് തന്നെ പലർക്കും ഒരു പോരായ്മയായിത്തീർന്നിരിക്കുകയാണ്. വേറൊരു വശത്ത് അവ രെക്കൊണ്ട് അത് വർജ്ജിപ്പിക്കുവാനുമുള്ള ന്യായവാദങ്ങളും സംരംഭങ്ങളും നടമാടി ക്കൊണ്ടിരിക്കയും ചെയ്യുന്നു! സ്ത്രീകളുടെ ഭംഗി കാണിക്കപ്പെടുന്നതിന് വിരോധമില്ലാത്തവരുടെ കൂട്ടത്തിൽ ഒന്നാ മത്തേത് ഭർത്താക്കൾ തന്നെ. വാസ്തവത്തിൽ സ്ത്രീകളുടെ എല്ലാതരം ഭംഗിയും ഭർത്താക്കൾക്ക് കാണുവാൻ വേണ്ടിയുള്ളതാണ്. എന്നിരിക്കെ, ഭാര്യഭർത്താക്കളെ സംബന്ധിച്ചിടത്തോളം ഇവിടെ പ്രത്യേക നിബന്ധനകളൊന്നും പറയേണ്ടതായിട്ടില്ല. ഇമാം അഹ്മദ് (റ) മുതലായ പല മഹാൻമാരും ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ ഇപ്ര കാരം വന്നിട്ടുണ്ട്. (നിന്റെ ഭാര്യയോ നിന്റെ അടിമസ്ത്രീയോ അല്ലാത്തവരിൽനിന്ന് നിന്റെ ഔറത്ത് -ഗോപ്യസ്ഥാനംസൂക്ഷിച്ചു കൊള്ളുക.) പിതാക്കൾ തുടങ്ങി സഹോദരി പുത്രൻമാർവരേക്കും ആയത്തിൽ പ്രസ്താ വിക്കപ്പെട്ടവരെല്ലാം (വിവാഹബന്ധം പാടില്ലാത്ത ബന്ധുകുടുംബങ്ങൾ) എന്ന പേരിൽ അറിയപ്പെടുന്നവരാകുന്നു. ഇവരാകട്ടെ, അൽപം ചില നിബന്ധനകൾക്ക് വിധേ യരാകുന്നു. മുട്ടുകാൽ മുതൽ പൊക്കിൾ വരെയുള്ള ഭാഗങ്ങൾ ഇവരിൽനിന്നും മറ ക്കേണ്ടതുണ്ട്. ഇതിൽ അഭിപ്രായവ്യത്യാസമില്ലാത്തതാകുന്നു. സ്വഭാവദൂഷ്യംകൊണ്ടോ മറ്റോ ഇവരിൽ ഏതെങ്കിലും ആളുകളെക്കുറിച്ച് വല്ല ആശങ്കക്കും അവകാശമുണ്ടെങ്കി ലല്ലാതെ, ഇവരിൽനിന്ന് സ്ത്രീകൾ അകന്നുനിൽക്കുകയോ, സൗന്ദര്യാലങ്കരങ്ങൾ മറ ച്ചുവെക്കുകയോ ചെയ്യേണ്ടതില്ല. പിതൃവ്യനും (എളാപ്പയും, മൂത്താപ്പയും), അമ്മാമനും ആയത്തിൽ പ്രസ്താവിക്കപ്പെട്ടിട്ടില്ല. എങ്കിലും, അവർ പർദ്ദയിൽനിന്ന് ഒഴിവാക്കപ്പെട്ട അറിയപ്പെട്ടതാകുന്നു. മാതാപിതാക്കളുടെ സ്ഥാനം കൽപി ക്കപ്പെടുന്നവരാണല്ലോ അവർ. സഹോദരസഹോദരിമാരുടെ മക്കളെ പർദ്ദയിൽനിന്ന് ഒഴിവാക്കിയ സ്ഥിതിക്ക് ഈ രണ്ട് കൂട്ടരെപ്പറ്റി എടുത്തു പറയാതെതന്നെ കാര്യം മനിലാക്കാ വുന്നതാണ്. ഒഴിവാക്കപ്പെട്ടവരിൽ "തങ്ങളുടെ സ്ത്രീകൾ' ( ) എന്ന് പറഞ്ഞത് മുസ്ലിം സ്ത്രീകളെ ഉദ്ദേശിച്ചാണെന്നാണ് ( ) മുൻഗാമികളായ പണ്ഡിതൻമാരിൽ ഭൂരിഭാഗവും പ്രസ്താവിച്ചിട്ടുള്ളത്. മറ്റ് പല പണ്ഡിതൻമാരും അഭിപ്രായപ്പെട്ടിട്ടുള്ളത് എല്ലാ സ്ത്രീക ളുംമുസ്ലിം സ്ത്രീകളും ഉൾപ്പെടുമെന്നാണ്. കൂടു തൽ സൂക്ഷ്മത ഒന്നാമത്തെ അഭിപ്രായം പാലിക്കുന്നതിലാണെന്ന് പറയേണ്ടതില്ല. ഇതനുസരിച്ച് വിമതസ്ഥരായ സ്ത്രീകളിൽനിന്ന് മുസ്ലിം സ്ത്രീകൾ തങ്ങളുടെ ഭംഗിയെ മറച്ചുവെക്കേണ്ടതാകുന്നു. സ്ത്രീകളുമായി അടുത്ത് പെരുമാറി അവരുടെ സ്ഥിതിഗതികളെയും സൗന്ദര്യത്തെയും കുറിച്ച് അന്യപുരുഷന്മാരെ അറിയിക്കുവാനും മറ്റും ഇടവന്നേക്കുമെന്നതാണ്, വിമതസ്ഥരായ സ്ത്രീകളെ സംബന്ധിച്ച് പർദ്ദ ബാധ കമാണെന്ന് പറയുന്നതിന്റെ രഹസ്യം. ഈ ന്യായം മുസ്ലിം സ്ത്രീകളെ സംബന്ധിച്ചും പറയാമെങ്കിലും, സത്യവിശ്വാസികളായ സ്ത്രീകൾക്ക് ഇത്തരം കൃത്യങ്ങൾ വിരോധി ക്കപ്പെട്ടതാണെന്ന ബോധം ഉണ്ടായിരിക്കുമല്ലോ. പ്രസ്തുതബോധമില്ലാത്തവരാണെന്ന് കാണപ്പെടുന്ന മുസ്ലിം സ്ത്രീകളെയും സൂക്ഷിക്കേണ്ടതുണ്ട് താനും. നബി ˜ ഇപ്ര കാരം അരുളിച്ചെയ്തിരിക്കുന്നു:- (സാരം: ഒരു സ്ത്രീ മറ്റൊരു സ്ത്രീയുമായി അടുത്തിടപെട്ട് അവൾ തന്റെ ഭർത്താ വിന് അവളെ നോക്കി മനിലാക്കുന്നത് പോലെവിവരിച്ചു കൊടുക്കരുത്. (ബു, മു) ഉമർ (റ) (റ)ക്ക് എഴുതിയ ഒരെഴുത്തിൽ ഇപ്രകാരം ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെടുന്നു: "നിങ്ങളുടെ ആ ഭാഗത്ത് ശിർക്കിന്റെ ആൾക്കാരിൽപ്പെട്ട സ്ത്രീകൾ മുസ്ലിം സ്ത്രീകളൊന്നിച്ച് കുളിപ്പുരകളിൽ പ്രവേശിക്കുന്നതായി എനിക്ക് വിവരം കിട്ടിയിരിക്കുന്നു. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു സ്ത്രീ അവളുടെ ഔറത്ത്(മറക്കേ ണ്ടുന്ന സ്ഥാനം) അവളുടെ മതക്കാർക്കല്ലാതെ കാണുവാൻ അനുവദിച്ചുകൂടാത്തതാണ്.' ( ) മുജാഹിദ് (റ) മുതലായവരിൽനിന്നും, അമുസ്ലിം സ്ത്രീകൾക്ക് മുസ്ലിം സ്ത്രീകൾ തങ്ങളുടെ സൗന്ദര്യം കാണിച്ചുകൂടാത്തതാണെന്ന് കാണിക്കുന്ന രിവായത്തുകൾ കാണാം. (വലങ്കൈകൾ ഉടമപ്പെടുത്തിയവർ) എന്ന് പറഞ്ഞത് അടിമക ളെപ്പറ്റിയാകുന്നു. ഈ പ്രയോഗത്തെക്കുറിച്ച് സൂ: 6-ന്റെ വിവരണത്തി ലും, അതിന് ശേഷമുള്ള 2-ാം വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചത് ഇവിടെ ഓർക്കു ക. വാർദ്ധക്യം നിമിത്തമോ, ശാരീരികമോ, മാനസികമോ ആയ കാരണങ്ങൾ കൊണ്ടോ വികാരവിചാരങ്ങളില്ലാത്തവരും, എന്തെങ്കിലും ഭക്ഷണസാധനമോ മറ്റോ കിട്ടിയതു ( ) "തങ്ങളുടെ' എന്ന സർവ്വനാമം പ്രതിനിധീകരിക്കുന്നത് "സത്യവിശ്വാസിനി കളായ സ്ത്രീകളെ' ആണെന്നത് പ്രസ്താവ്യമാണ്. ഭൃത്യൻമാർ മുതലായവരുമാണ് (ലൈം ഗികമോഹമില്ലാത്ത അനുചരൻമാർ) എന്ന് പറഞ്ഞതിന്റെ താൽപര്യം. ലൈംഗികകാ ര്യങ്ങളെക്കുറിച്ചുള്ള ബോധവും താൽപര്യവും എത്തിക്കഴിഞ്ഞിട്ടില്ലാത്ത കുട്ടികളാണ് അവസാനമായി ഒഴിവാക്കപ്പെട്ടിട്ടുള്ളവർ. ഇവരെല്ലാം ഒഴിവാക്കപ്പെട്ടതിൽ അന്തർഭവിച്ച തത്വം സ്പഷ്ടമാണല്ലോ. അവിചാരിതമായോ സൂക്ഷ്മക്കുറവുകൊണ്ടോ ഇരുഭാഗത്ത് നിന്നും ഉണ്ടായേക്കുന്ന ക്രമക്കേടുകളെ പൊതുവായും, കൽപിച്ചുകൂട്ടി ചെയ്യുന്ന തെറ്റുകളെ പ്രത്യേകിച്ചും സൂക്ഷിക്കണമെന്ന് ആദ്യത്തെ ആയത്തിന്റെ അവസാനത്തിൽ അല്ലാഹു ഓർമപ്പെടു ത്തി. രണ്ടാമത്തെ ആയത്തിന്റെ അന്ത്യത്തിൽ, അവയിൽനിന്നെല്ലാം ഖേദിച്ചു മടങ്ങു വാനും, പാപമോചനം തേടുവാനും- "സത്യവിശ്വാസികളേ' എന്ന് സംബോധനചെയ്തു ഇങ്ങനെ ചെയ്താൽ വിജയം കൈവരുമെന്ന് ഉണർത്തു കയും ചെയ്യുന്നു. അല്ലാഹുവിന്റെ കാരുണ്യം എത്ര മഹത്തായത്! ചാരിത്യ്രശുദ്ധിക്ക് ഭംഗം വരുത്തുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചശേഷം, ചാരിത്യ്രസംരക്ഷണത്തിനും, സമുദായത്തിന്റെ നിലനിൽപിനും ഏകമാർഗമായ വിവാഹത്തിലേക്ക് അടുത്ത വചനം സത്യവിശ്വാസികളെ ക്ഷണിക്കുന്നു;-
24:32

وَأَنكِحُواْ ٱلۡأَيَٰمَىٰ مِنكُمۡ وَٱلصَّـٰلِحِينَ مِنۡ عِبَادِكُمۡ وَإِمَآئِكُمۡۚ إِن يَكُونُواْ فُقَرَآءَ يُغۡنِهِمُ ٱللَّهُ مِن فَضۡلِهِۦۗ وَٱللَّهُ وَٰسِعٌ عَلِيمٞ

(32) നിങ്ങളിൽനിന്നുള്ള അവി വാഹിതർക്കും, നിങ്ങളുടെ അടിമക ളിൽനിന്നും അടിമ സ്ത്രീകളിൽനി ന്നുമുള്ള നല്ല ആളുകൾക്കും നിങ്ങൾ വിവാഹം ചെയ്തുകൊടുക്കുവിൻ, അവർ ദരിദ്രൻമാരായിരിക്കുന്ന പക്ഷം, അല്ലാഹു അവന്റെ അനുഗ്ര ഹത്താൽ അവർക്ക് ധന്യത നൽകു ന്നതാകുന്നു. അല്ലാഹു, വിശാലനും സർവ്വജ്ഞനുമാകുന്നു. (32) നിങ്ങൾ വിവാഹം കഴിച്ചുകൊടുക്കുവിൻ, വിവാഹം ചെയ്യിക്കുവിൻ അവിവാഹിതർക്ക് നിങ്ങളിൽ നിന്നുള്ള നല്ല ആളുകൾക്കും നിങ്ങളുടെ അടിമകളിൽ നിന്നുള്ള നിങ്ങളുടെ അടിമസ്ത്രീക ളിൽനിന്നും അവർ ആയിരുന്നാൽ ദരിദ്രൻമാർ അല്ലാഹു അവർക്ക് ധന്യത (ഐശ്വര്യം) നൽകും അവന്റെ അനുഗ്രഹത്താൽ അല്ലാഹു വിശാലനാകുന്നു സർവ്വജ്ഞനാകുന്നു. "അവിവാഹിതർ' ( ) എന്ന് പറഞ്ഞതിൽ, വിവാഹം നിലവിലില്ലാത്ത എല്ലാ സ്ത്രീ പുരുഷൻമാരുംമുമ്പ് വിവാഹം കഴിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അടിമകളെപ്പറ്റി തുടർന്ന് പറഞ്ഞിട്ടുള്ളതുകൊണ്ട്, സ്വതന്ത്രരായ അവി വാഹിതരാണ് ഈ വാക്കുകൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. അടിമകളായ സ്ത്രീപുരു ഷൻമാരെപ്പറ്റി പ്രസ്താവിച്ചപ്പോൾ, അവരിലുള്ള "നല്ല ആളുകൾക്ക്' ( ) എന്ന് വിശേഷിപ്പിച്ചിരിക്കുന്നതുകൊണ്ട്, നല്ലവരല്ലാത്ത അടിമകൾക്ക് വിവാഹം കഴിച്ചുകൊ ഇവിടെ "നല്ല ആളുകൾ' എന്ന വിശേഷണത്തിന്റെ താല്പ ര്യത്തിൽ പണ്ഡിതൻമാർക്കിടയിൽ രണ്ട് അഭിപ്രായം കാണാം. വിവാഹം കഴിച്ചുകൊ ടുപ്പാൻ ആവശ്യമായ ഗുണങ്ങളുള്ളവർ, അഥവാ അതിന് അർഹരായവർ എന്നും, മത പരമായും സ്വഭാവപരമായും വേണ്ടുന്ന നന്മയുള്ളവർ എന്നും വ്യാഖ്യാനിക്കപ്പെട്ടിരി ക്കുന്നു. വാസ്തവത്തിൽ ഈ രണ്ട് തരത്തിലുള്ള നന്മകളും പരിഗണിക്കപ്പെടേണ്ട തും, രണ്ടും പരസ്പരം ബന്ധപ്പെട്ടുനിൽക്കുന്നവയുമാണ്. (അബ്ദ്)ന്റെ ബഹുവചനമാണ് (ഇബാദ്). അടിമയായ പുരുഷൻമാർ എന്നാണ് ആ പദത്തിന്റെ അർത്ഥം. (അമത്ത്)ന്റെ ബഹുവചനമാണ് അടിമയായ സ്ത്രീകൾ എന്നാണ് ഇതിന്റെ അർത്ഥം. ചില സന്ദർഭങ്ങളിൽ "ദാസൻ, ദാസി, മനുഷ്യൻ, സ്ത്രീ' എന്നീ അർത്ഥത്തിൽ അവ ഉപയോഗിക്കപ്പെട്ടേക്കുമെങ്കിലും സാധാരണനിലക്ക് ഉപയോഗിക്കപ്പെടാറുള്ള അർത്ഥം ആദ്യം പറഞ്ഞതാകുന്നു. ക്വുർ ആനിലും ഹദീഥിലും ഈ അർത്ഥത്തിൽതന്നെയാണ് ഈ പദങ്ങൾ ഉപയോഗിക്കപ്പെ ടാറുള്ളതും. പക്ഷേ, ചിലപ്പോൾ അല്ലാഹുവിന്റെ അടിമ എന്ന ഉദ്ദേശ്യത്തിലും, ചില പ്പോൾ അല്ലാഹു അല്ലാത്തവരുടെ അടിമ എന്ന ഉദ്ദേശ്യത്തിലുമായിരിക്കും. സന്ദർഭ ത്തിൽനിന്ന് ഇത് മനിലാക്കുവാനും കഴിയും. വിവാഹകാര്യങ്ങളെയും പർദ്ദ മുത ലായ വിഷയങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്നിടത്ത് ഈ അർത്ഥത്തിൽ മാത്രമാണ് രണ്ട് പദങ്ങളും ഉപയോഗിക്കപ്പെടുന്നത്. ഇസ്ലാമിൽ അടിമത്തം എന്നൊന്നില്ലതന്നെ എന്ന് വാദിക്കുന്ന ചിലർ, ഈ പദങ്ങൾക്ക് അവരുടെ സൗകര്യത്തിന്ന്വേണ്ടി ഭൃത്യൻ, "ഭൃത്യ, ദാസൻ, ദാസി' എന്നൊക്കെ ഇവിടങ്ങളിൽ അർത്ഥം കൊടുത്ത് വ്യാഖ്യാനിക്കു ന്നതിൽ ആശ്ചര്യപ്പെടുവാനില്ലല്ലോ. (കൂടുതൽ വിവരങ്ങൾക്ക് സൂ: ശേഷ മുള്ള 2-10 വ്യാഖ്യാനക്കുറിപ്പ്നോക്കുക.) അവിവാഹിതർ വിവാഹം കഴിക്കണമെന്ന് പറയാതെ, നിങ്ങൾ അവർക്ക് വിവാഹം കഴിച്ചുകൊടുക്കണമെന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇത് പ്രത്യേകം ഗൗനിക്കപ്പെ ടേണ്ടതാകുന്നു. മുസ്ലിംകളായ രക്ഷിതാക്കൾ, കുടുംബത്തലവൻമാർ, നാട്ടുമൂപ്പൻമാർ, ഭരണകർത്താക്കൾ പൊതുജനങ്ങൾ എന്നിവർക്കെല്ലാം ഇക്കാര്യത്തിൽ ബാധ്യതയും, കടപ്പാടും ഉണ്ടെന്ന് ഇത് കാണിക്കുന്നു. നടാടത്തെ വിവാഹത്തിൽ ഈ ബാധ്യത വിശേ ഷിച്ചും ശക്തിപ്പെട്ടതാകുന്നു. അതുപോലെത്തന്നെ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീക ളുടെ കാര്യവും കൂടുതൽ പരിഗണിക്കപ്പെടേണ്ടതുണ്ട്. അടിമകളെക്കുറിച്ച് പറഞ്ഞ പ്പോൾ "അവരിലുള്ള നല്ല ആളുകൾക്ക്' എന്ന് പ്രത്യേകിച്ച് പറഞ്ഞതുപോലെ, സ്വത ന്ത്രന്മാരുടെ വിവാഹകാര്യവും ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്ന് വരുന്നു. മതനിഷ്ഠയും, സ്വഭാവഗുണവുമുള്ളവരെ വിവാഹത്തിന് തിരഞ്ഞെടുക്കുവാൻ പ്രത്യേകം പ്രോൽസാ ഹിപ്പിക്കപ്പെട്ടിട്ടുള്ളത് വാസ്തവം തന്നെ. പക്ഷേ, അല്ലാത്തവരെയും തീരെ പുറംത ള്ളിക്കളയരുതെന്നാണ് ഇതിൽനിന്ന് മനിലാക്കേണ്ടുന്നത്. അവർ ദരിദ്രന്മാരാകുന്നപക്ഷം, അല്ലാഹു തന്റെ അനുഗ്രഹത്താൽ അവർക്ക് ധന്യത നൽകും ( ) എന്ന് തുടങ്ങിയ വാക്യം അർത്ഥഗർഭമായതും, സത്യവി ശ്വാസികൾക്ക് പ്രോൽസാഹനവും മന മാധാനവും നൽകുന്നതുമാകുന്നു. വിവാഹം ചെയ്യാനും, ചെയ്യിക്കുവാനും, തന്നെദാരിദ്യ്രം ഒരു തട മായി സാധാരണ കരുതപ്പെടുന്നു. അത്രയുമല്ല, വിവാഹം കഴിച്ചത് മുതൽ ഭാര്യാ ഭർത്താക്കളുടെ അഹോവൃത്തിക്കുള്ള ഒരു മാർഗംസമ്പത്തോ തൊഴിലോമുൻകൂട്ടി കണ്ടുവെച്ചിട്ടുവേണം വിവാഹം നടത്തുവാൻ എന്നും, അല്ലാത്തപക്ഷം അത് ആപൽക്ക എന്നുമൊക്കെ പലരും കരുതുകയും,. ഘോഷിക്കു കയും ചെയ്യാറുണ്ട്. വാക്യം തക്ക മറുപടി നൽകുന്നു. ദാരിദ്യ്രത്തെ ഇത്ര വലിയ ഭയങ്കരമായി കരുതുവാൻ കാരണം, ഒന്നുകിൽ അല്ലാഹുവിന്റെ അനുഗ്രഹത്തിലും വാഗ്ദാനത്തിലും വേണ്ടത്ര വിശ്വാസമില്ലായ്മയോ, അല്ലെങ്കിൽ മനുഷ്യന്റെ ജീവിതോദ്ദേശ്യം സമ്പത്തും സൗഖ്യ ജീവിതവുമാണെന്ന ധാരണയോ ആയിരിക്കാം. മാമൂലുകൾക്കും നാട്ടാചാരങ്ങൾക്കും ഈ ധാരണയിൽ പ്രത്യേകം പങ്കുണ്ടായിരിക്കും. വാസ്തവത്തിൽ, വിവാഹം കഴിക്കാ തിരുന്നാൽ അതുകൊണ്ടുണ്ടാകുന്ന വിവിധതരം നാശങ്ങളെ അപേക്ഷിച്ചുനോക്കു മ്പോൾ, വിവാഹം കഴിച്ചിട്ട് ദാരിദ്യ്രംമൂലം ഉളവായേക്കുന്ന വിഷമങ്ങൾ കേവലം രങ്ങളാണെന്ന് കാണാം. സാമ്പത്തികനില നന്നായിക്കഴിഞ്ഞാൽ ജീവിതോദ്ദേശ്യം സഫ ലമായെന്ന് കരുതുന്നവരുടെ ദൃഷ്ടിയിൽ, ധാർമികമൂല്യങ്ങൾ എത്രതന്നെ തകരാറി ലായാലും വിരോധമുണ്ടാകുകയില്ലല്ലോ. എന്നാൽ, ഇസ്ലാമിക ദൃഷ്ട്യാ കാര്യം മറി ച്ചാണുള്ളത്. ലൈംഗികമായ അരാജകത്വത്തെക്കാൾ, പട്ടിണിയുടെ കാഠിന്യത്തെ മുസ്ലിംകൾ ഒരിക്കലും ഭയപ്പെടേണ്ടതില്ല. കുടുംബം പുലർത്തുവാനുള്ള വസ്തുവകകൾ ഇരിക്കട്ടെ, ഒരു ഇരുമ്പിന്റെ മോതിരം പോലും മഹ്ർ (വിവാഹമൂല്യം) കൊടുപ്പാൻ സാധിക്കായ്ക നിമിത്തം, സ്വന്തം നന്മത മറക്കുവാൻ ഉപയോഗിച്ച ഉടുതുണിയുടെ പകുതിഭാഗം മഹ്റിനായി മുറിച്ചുകൊടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച ഒരു ദരിദ്രൻമാർ ഇന്ന് നമ്മുടെ ഇടയി ലുണ്ടോ എന്ന് മനഃപ്പാഠമുണ്ടായിരുന്ന ചില വാക്യ ങ്ങൾ പഠിപ്പിച്ചുകൊടുത്താൽ മതിയെന്ന നിശ്ചയത്തിൻമേലാണ്, നബി ˜ ഒരു സ്ത്രീയെ വിവാഹം കഴിപ്പിച്ചുകൊടുത്തത്. ഈ സംഭവം ഇമാം ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുള്ള ഒരു പ്രസിദ്ധ സംഭവമത്രെ. ഇത്രയും ദരിദ്രനായ താൻ എങ്ങനെ ഇവ ളുടെ ദിനവൃത്തി കഴിച്ചുകൂട്ടുമെന്ന് നബി തിരുമേനി ˜ അദ്ദേഹത്തോട് അന്വേഷിക്കു കയോ, ആ ദരിദ്രനായ ദമ്പതിമാർ പട്ടിണിമൂലം നശിച്ചുപോകയോ ചെയ്തതായി അറി യപ്പെടുന്നില്ല. എന്നാൽ, വിവാഹത്തിന്റെ ഉദ്ദേശ്യം ചാരിത്യ്ര സംരക്ഷണമായിരിക്കണം. ഓരോരുത്തനും തന്റെ കഴിവനുസരിച്ച് ഏതെങ്കിലും ഉപജീവനമാർഗങ്ങൾ ആരായു കയും വേണം. കഴിവിനപ്പുറമുള്ളതിൽ അല്ലാഹുവിൽ ഭരമേൽപ്പിക്കുകയും ചെയ്യണം. ഇങ്ങനെയുള്ളവർക്ക് വിവാഹം ചെയ്യാൻ ദാരിദ്യ്രം തട മായിരിക്കയില്ല. നബി ˜ പറ യുന്നത് നോക്കുക:- (സാരം: മൂന്നുകൂട്ടരെ സഹായിക്കുന്നത് അല്ലാഹുവിന്റെമേൽ ബാധ്യതയുള്ളതാ ണ്. ചാരിത്യ ശുദ്ധിയെ ഉദ്ദേശിച്ചു വിവാഹം കഴിക്കുന്നവനും, (മോചനമൂല്യം) കൊടു ത്തുതീർക്കാൻ ഉദ്ദേശിച്ചുകൊണ്ട് സ്വാതന്ത്യ്രക്കച്ചീട്ടെഴുതുന്ന അടിമയും, അല്ലാഹു വിന്റെ മാർഗത്തിൽ പടയെടുക്കുന്നവനും.) അബൂബക്ർ (റ) ഇപ്രകാരം പറഞ്ഞതായി ഇബ്നു അബീഹാതിം (റ) ഉദ്ധരിക്കുന്നു: "അല്ലാഹു നിങ്ങളോട് വിവാഹത്തെക്കുറിച്ച് കൽപിച്ചതിൽ നിങ്ങൾ അവനെ അനുസരിക്കുവിൻ, എന്നാൽ, ധന്യതയെ (ഐശ്വര്യ ത്തെ)ക്കുറിച്ച് അവൻ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളത് അവൻ നിങ്ങൾക്ക് നിറ വേറ്റിത്തരുന്നതാണ്.' ( ) ദരിദ്രനായ ഒരാൾ വിവാഹം കഴിച്ചാലുടനെ ധനിക നായിത്തീരുമെന്ന് ധരിക്കേണ്ടതില്ല. ഏതെങ്കിലും വിധേന അത്യാവശ്യം കഴിച്ചുകൂ ട്ടുവാനുള്ള ഒരു മാർഗം അല്ലാഹു അവന് തുറന്നുകൊടുക്കും, വിവാഹം കഴിച്ചതുകൊണ്ട് അവൻ എന്നേക്കും ദരിദ്രനായി കഷ്ടപ്പെടേണ്ടിവരുമെന്ന ആശങ്ക ഒരിക്കലും ഉണ്ടാവ രുത് എന്ന് സമാധാനിപ്പിക്കുകയാണ് അല്ലാഹു ചെയ്യുന്നത്. വിവാഹം കഴിച്ചതിനുശേഷം ദാരിദ്യ്രം നീങ്ങി സുഖജീവിതം അനുഭവിക്കുന്നവരെയും, വിവാഹം കഴിക്കാതിരുന്നിട്ടും ദാരിദ്യ്രം വേറിട്ടുപോകാത്തവരെയും, സമ്പൽസമൃദ്ധിയിൽ ആറാടിക്കൊണ്ടിരിക്കെ നട ത്തപ്പെട്ട വിവാഹത്തിനുശേഷം പട്ടിണിപ്പരിശകളായിത്തീർന്ന ഭാര്യാഭർത്താക്കളെയും നാം കാണാറുള്ളതാണ്. നബി ˜ പറഞ്ഞതെത്ര വാസ്തവം! അവിടുന്ന് പറയുന്നു:- സാരം: ധനം എന്നത് വിഭവങ്ങളുടെ ആധിക്യം കൊണ്ടുള്ളതല്ല പക്ഷേ, മനിന്റെ ധന്യതയാണ് ധനം. (ബു; മു.) ധാരാളം സമ്പാദ്യവും, മറ്റ് സുഖസൗകര്യങ്ങളും ഉണ്ടാ യിരുന്നിട്ടും പല കാര്യത്തിനും അന്യന്മാരെ ആശ്രയിച്ചുകൊണ്ടും, മനുഖമില്ലാതെയും കഴിഞ്ഞുകൂടുന്ന ധനികൻമാരെക്കാൾ ഭാഗ്യവാൻമാർ, അൽപമാത്രമുള്ളതിൽ സംതൃ പ്തിയോടെ കഴിഞ്ഞുകൂടുന്നവരാണെന്ന് പറയേണ്ടതില്ല. എനി, വിവാഹം കഴിക്കു വാൻ സാധിക്കാതെ വരുന്നവരെപ്പറ്റി അല്ലാഹു പറയുന്നു:-
24:33–34

وَلۡيَسۡتَعۡفِفِ ٱلَّذِينَ لَا يَجِدُونَ نِكَاحًا حَتَّىٰ يُغۡنِيَهُمُ ٱللَّهُ مِن فَضۡلِهِۦۗ وَٱلَّذِينَ يَبۡتَغُونَ ٱلۡكِتَٰبَ مِمَّا مَلَكَتۡ أَيۡمَٰنُكُمۡ فَكَاتِبُوهُمۡ إِنۡ عَلِمۡتُمۡ فِيهِمۡ خَيۡرٗاۖ وَءَاتُوهُم مِّن مَّالِ ٱللَّهِ ٱلَّذِيٓ ءَاتَىٰكُمۡۚ وَلَا تُكۡرِهُواْ فَتَيَٰتِكُمۡ عَلَى ٱلۡبِغَآءِ إِنۡ أَرَدۡنَ تَحَصُّنٗا لِّتَبۡتَغُواْ عَرَضَ ٱلۡحَيَوٰةِ ٱلدُّنۡيَاۚ وَمَن يُكۡرِههُّنَّ فَإِنَّ ٱللَّهَ مِنۢ بَعۡدِ إِكۡرَٰهِهِنَّ غَفُورٞ رَّحِيمٞ

وَلَقَدۡ أَنزَلۡنَآ إِلَيۡكُمۡ ءَايَٰتٖ مُّبَيِّنَٰتٖ وَمَثَلٗا مِّنَ ٱلَّذِينَ خَلَوۡاْ مِن قَبۡلِكُمۡ وَمَوۡعِظَةٗ لِّلۡمُتَّقِينَ

(33) വിവാഹം (ചെയ്യുവാനുള്ള സൗകര്യം) അവന്റെ അനുഗ്രഹത്താൽ അവർക്ക് ധന്യത നൽകുന്നതുവരെചാരിത്യ്രം സംരക്ഷിക്കുവാൻ ശ്രമിച്ചുകൊള്ളട്ടെ! നിങ്ങളുടെ വലങ്കൈകൾ ഉടമയാ ക്കിയവരിൽ (സ്വാതന്ത്യ്രക്കച്ചീട്ട്) എഴുതിക്കൊടുപ്പാനാവശ്യപ്പെടുന്ന നന്മയുള്ളതായി നിങ്ങൾക്ക് അറിയാമെങ്കിൽനിങ്ങ ളവർക്ക് എഴുതിക്കൊടുത്തുകൊള്ളു വിൻ. നിങ്ങൾക്ക് അല്ലാഹു തന്നിട്ടു ള്ളതായ അവന്റെ സ്വത്തിൽനിന്നും നിങ്ങൾ അവർക്ക് കൊടു(ത്തു സഹാ യി)ക്കുകയും ചെയ്യുവിൻ. നിങ്ങളുടെ (അടിമകളായ) യുവ ചാരിത്യ്ര ശുദ്ധിയെ ഉദ്ദേശിക്കുന്നപക്ഷംനിങ്ങൾക്ക് ഐഹിക ജീവിത വിഭവം ലഭിക്കു വാനായി തോന്നിയവാസവൃത്തിക്ക് ആരെങ്കി ലും, അവരെ (അതിന്) നിർബന്ധിച്ച് ചെയ്യിക്കുന്നതായാൽ. അവരെ നിർബ ന്ധിച്ചതിനുശേഷം അല്ലാഹു നിശ്ചയ മായും (ആ നിർബന്ധിക്കപ്പെട്ട സ്ത്രീകൾക്ക്) പൊറുത്തുകൊടുക്കുന്ന വനും, ക രുണചെയ്യുന്നവനുമാകുന്നു. (34) തീർച്ചയായും, (നിങ്ങൾക്കാ വശ്യമായത്) വ്യക്തമാക്കിത്തരുന്ന പല ലക്ഷ്യങ്ങളും, നിങ്ങളുടെ മുമ്പ് കഴിഞ്ഞുപോയവരിൽനിന്നുള്ള ഉദാ ഹരണ (പാഠ)വും, ഭയഭക്തരായ ആളുകൾക്ക് (വേണ്ടുന്ന) ഉപദേ ശവും നാം നിങ്ങൾക്ക് ഇറക്കിത്തന്നി ട്ടുണ്ട്. (33) ചാരിത്യ്രം സംരക്ഷിച്ചുകൊള്ളട്ടെ, മാനംകാത്തുകൊള്ളട്ടെ ലഭിക്കാത്തവർ വിവാഹത്തെ, (വിവാഹത്തിനുള്ള വക) അവർക്ക് ധന്യത നൽകുന്നതുവരെ, അവർക്ക് ഐശ്വര്യം കൊടുക്കുന്നതുവരെ അല്ലാഹു അവന്റെ അനുഗ്രഹത്താൽ ആവശ്യപ്പെടുന്നവർ എഴുത്ത്, എഴുതികൊടുക്കുവാൻ ഉടമയാക്കിയവരിൽനിന്ന് നിങ്ങളുടെ വലങ്കൈകൾ നിങ്ങളവർക്ക് എഴുതി (കച്ചീട്ടെഴുതി) കൊടുക്കുവിൻ നിങ്ങൾക്കറിയാമെങ്കിൽ, നിങ്ങളറിഞ്ഞാൽ അവരിൽ നൻമ, വല്ല നൻമയും (ഉള്ളതായി) അവർക്ക് നിങ്ങൾ കൊടുക്കുകയും ചെയ്യു വിൻ അല്ലാഹുവിന്റെ സ്വത്തിൽനിന്ന് അവൻ നിങ്ങൾക്ക് തന്നിട്ടു ള്ളതായ നിങ്ങൾ നിർബന്ധിക്കരുത്, നിർബന്ധപൂർവ്വം ചെയ്യിക്കരുത് നിങ്ങളുടെ യുവതികളെ (അടിമകളെ) തോന്ന്യാസവൃത്തിക്ക്, തെമ്മാടിത്തത്തിന് അവർ ഉദ്ദേശിക്കുന്നപക്ഷം ചാരിത്യ്രശുദ്ധി, പാതി വൃത്യം, മാനസംരക്ഷണം നിങ്ങൾക്ക് ലഭിക്കുവാനായി, നിങ്ങൾ തേടുന്നതി നായി ജീവിതത്തിന്റെ വിഭവത്തെ (വസ്തുക്കളെ) ഐഹികമായ, ഇഹത്തിലെ ആരെങ്കിലും അവരെ നിർബന്ധിക്കുന്നതായാൽ അല്ലാഹു അവരെ നിർബന്ധിച്ചതിന് ശേഷം പൊറുക്കുന്നവനാണ് കരുണചെയ്യുന്നവനാണ് (34) തീർച്ച യായും നാം ഇറക്കിയിരിക്കുന്നു നിങ്ങൾക്ക്, നിങ്ങളിലേക്ക് പല ദൃഷ്ടാ ന്തങ്ങളെ വ്യക്തമാക്കിത്തരുന്ന, വ്യക്തങ്ങളായ ഉദാഹരണങ്ങളും, ഉപ മയും കഴിഞ്ഞുപോയവരിൽ നിന്ന് നിങ്ങൾക്ക് മുമ്പ് ഉപദേശവും, സദുപദേശവും ഭയഭക്തൻമാർക്ക്, സൂക്ഷിക്കുന്നവർക്ക് ആദ്യത്തെ ആയത്തിൽ പ്രധാനമായും അഞ്ച് കാര്യങ്ങൾ അടങ്ങിയിട്ടുണ്ട്: 1) വിവാഹം കഴിപ്പാൻ സാധിക്കാതെ വരുന്നവർ, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവർക്ക് അതിന് സാധ്യത ഉണ്ടാകുന്നതുവരെ ക്ഷമ കൈകൊണ്ടു തങ്ങളുടെ ചാരി ത്യ്രശുദ്ധിക്ക് കളങ്കം വരുത്താതെ സൂക്ഷിക്കേണ്ടതാകുന്നു. "വിവാഹത്തിന് സൗകര്യം ലഭിക്കാത്തവർ' ( ) എന്ന് പറഞ്ഞതുകൊണ്ടുദ്ദേശ്യം, "മഹ്ർ' കൊടുപ്പാൻ കഴിയാത്തവരാണെന്നാണ് പൊതുവിൽ പറയപ്പെടുന്നത്. മഹ്ർ കൊടു പ്പാൻ കഴിയുമെന്നിരുന്നാൽ തന്നെയും, മറ്റ് കാരണങ്ങളാൽ വിവാഹം ചെയ്യാൻ തര പ്പെടാതെ വന്നേക്കാമെന്ന് പറയേണ്ടതില്ല. അങ്ങനെയുള്ളവർക്കും ഈ ഉപദേശം ബാധ കമാണ്. ചാരിത്യ്രശുദ്ധിക്ക് ഭംഗം നേരിട്ടേക്കാമോ എന്ന് സ്വയം ഭയപ്പെടുന്നവർക്ക് നബി ˜ നൽകുന്ന ഉപദേശം ഇപ്രകാരമാകുന്നു: ജ്ഞയ്യലവ ൽളസ്ലമ സ്ലഷ ൻത്തക്തല ഭ അസ്ലഘവ ൽറ ൽളസ്ലമ ൽട്ടപ്പഞ്ചമ സാരം: ഹേ യുവാക്കളുടെ കൂട്ടമേ! നിങ്ങളിൽ ആർക്ക് വിവാഹം ചെയ്യാൻ കഴി വുണ്ടോ അവൻ വിവാഹം ചെയ്തുകൊള്ളട്ടെ. കാരണം, അത് (വിരോധിക്കപ്പെട്ട നോട്ട ത്തിൽ നിന്ന്) ദൃഷ്ടിയെ താഴ്ത്തിക്കളയുന്നതും, ഗുഹ്യസ്ഥാനത്തെ കാത്തുരക്ഷിക്കു ന്നതുമാകുന്നു. ആർക്കെങ്കിലും, കഴിവില്ലാതെ വരുന്നപക്ഷം, അവൻ നോമ്പ് അനുഷ്ഠി ച്ചുകൊള്ളട്ടെ. എന്നാൽ അത് അവന് രക്ഷാമാർഗമായിരിക്കും (ബു; മു.) സൂറത്തുന്നി 25 ൽ സ്വതന്ത്രരായ സ്ത്രീകളെ വിവാഹം ചെയ്യാൻ കഴിവില്ലാത്തവർ അടിമ സ്ത്രീകളെ വിവാഹം കഴിച്ചുകൊള്ളുവാൻ അല്ലാഹു നിർദ്ദേശിച്ചിട്ടുണ്ട്. അത് സാധി ക്കാതെ വരുമ്പോഴത്തെ സ്ഥിതിയാണ് ഇവിടെ പറഞ്ഞിട്ടുള്ളതെന്ന് മനിലാക്കാം. വിവാഹത്തിന് ആവശ്യം നേരിടുകയും, ഒരു വിധത്തിലും അത് സാധ്യമാകാതെ വരി കയും ചെയ്യുന്നവരോട് ക്ഷമ കൈക്കൊള്ളുവാൻ കൽപിക്കുന്നതോടൊപ്പം, അങ്ങനെ ചെയ്താൽ അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അവർക്ക് വഴിയെ സാധ്യമായേക്കു മെന്ന് ഒരു വാഗ്ദാനവും കൂടി ഈ ആയത്തിൽ അടങ്ങിയിരിക്കുന്നു. 2) സ്വതന്ത്രരാകുവാൻ ആഗ്രഹിക്കുന്ന അടിമകൾ ഒരു നിശ്ചിത കാലത്തിൽ ഒരു നിശ്ചിത സംഖ്യമോചനമൂല്യമായി കൊടുത്തുതീർക്കുന്ന പക്ഷം സ്വാതന്ത്യ്രം നൽകാ മെന്ന് യജമാനനും അടിമയും തമ്മിൽ ചെയ്യുന്ന കരാറിന് ഗ്നച്ഛഖസ്ലന്ദല (സ്വാതന്ത്യ്രക്കച്ചീട്ട്) എന്ന് പറയുന്നു. ഒരു അടിമ ഈ ആവശ്യം ഉന്നയിച്ചാൽ, അത് ചെയ്തുകൊടുക്കണ മെന്നാണ് ഈ ആയത്ത് ശാസിക്കുന്നത്. ഏതെങ്കിലും വിഷയത്തിൽ അടിമത്തം ഇല്ലാ താക്കി അടിമകളെ സ്വതന്ത്രരാക്കി വിടുവാൻ ഇത് പോലെ വേറെയും സന്ദർഭ അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട്. യുദ്ധത്തിൽ പിടിച്ച് അടിമയാ ക്കപ്പെട്ടവരും നിയമാനുസൃതമായ മറ്റ് രൂപത്തിൽ കൈവശത്തിലിരിക്കുന്ന അടിമകളും ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. "അവരിൽ നന്മയുള്ളതായി നിങ്ങൾക്കറിയാമെങ്കിൽ' ( ) എന്ന നിബന്ധന കേവലം വിപുലാർത്ഥത്തിലുള്ളതാകുന്നു. കൊടു ത്തുവീട്ടാൻ നിശ്ചയിച്ച സംഖ്യ അടച്ചു തീർക്കുവാനുള്ള സന്നദ്ധതയും സൗകര്യവും മാത്രമല്ല, സ്വാതന്ത്യ്രക്കച്ചീട്ട് ആവശ്യപ്പെടുന്നവന്റെ പൊതുനന്മയും കൂടി അതിൽ പരി ഗണിക്കേണ്ടതുണ്ട്. 3) അങ്ങനെയുള്ള അടിമകൾക്ക് അവരുടെ കച്ചീട്ടിലെ നിശ്ചയപ്രകാരം മോചിതരാ കുന്നതിനും, അവരുടെ വിഷമതകൾ തീർക്കുന്നതിനും ധനസഹായം ചെയ്യണമെന്ന് യജമാനൻമാരടക്കം കഴിവുള്ള എല്ലാവരോടും തുടർന്ന് കൽപിക്കുന്നു. നിശ്ചയിച്ച സംഖ്യയിൽ ഇളവ് ചെയ്തും, ജോലികൾ സൗകര്യപ്പെടുത്തിക്കൊടുത്തും മറ്റും യജ മാനന്മാർക്ക് ഈ കൽപന സ്വീകരിക്കാവുന്നതാണ്. സ്വത്തുക്കളെല്ലാം വാസ്തവത്തിൽ അല്ലാഹുവിന്റെതാകുന്നു. അവൻ ഇഷ്ടപ്പെടുന്ന മാർഗത്തിൽ ചിലവഴിക്കുവാനായി അത് ചിലരുടെ കൈകളിൽ അനാമത്ത് വെച്ചിരിക്കുകയാണ്. കൈവശക്കാരന്റെ ഇഷ്ടത്തി നൊത്ത് മാത്രം ചിലവാക്കുവാനുള്ളതല്ല. സാക്ഷാൽ ഉടമസ്ഥനായ അല്ലാഹു കൽപി ക്കുന്ന പ്രകാരം അത് വിനിയോഗിക്കേണ്ടതുണ്ട്. അങ്ങനെ അവർ ചെയ്യുന്ന പക്ഷം അല്ലാഹു തക്കതായ പ്രതിഫലം കൊടുക്കുകയും, വീണ്ടും, പകരം നൽകിക്കൊണ്ടിരി ക്കുകയും ചെയ്യും. ആകയാൽ സ്വത്ത് കൈവശമുള്ളവർ അവരെ സഹായിക്കൂന്നതിൽ പിന്നോക്കം വെക്കുവാൻ പാടില്ല. എന്നൊക്കെയാണ് (അല്ലാഹു നിങ്ങൾക്ക് തന്നിട്ടുള്ള അവന്റെ സ്വത്ത്) എന്ന പ്രയോഗത്തിൽ അടങ്ങിയ സൂചനകൾ. 4) അടിമ സ്ത്രീകൾ ചാരിത്യ്രദൂഷ്യം ചെയ്യാൻ ഇഷ്ടപ്പെടാതിരിക്കെത്തന്നെ, അവർ മൂലം ഐഹികമായ വരുമാനങ്ങൾ കരസ്ഥമാക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യഭി ചാരം പോലെയുള്ള നീചവൃത്തികൾ ചെയ്യാൻ യജമാനൻമാർ അവരുടെ അടിമകളെ നിർബന്ധിക്കരുത്. പ്രസ്തുത സ്ത്രീകൾ സ്വയംതന്നെ അതിന് അനുകൂലികളാണെ ങ്കിൽ അതിന് നിർബന്ധിക്കാമെന്നോ, അനുവദിക്കാമെന്നോ ഇതിൽനിന്ന് വ്യംഗ്യാർത്ഥം ഉദ്ദേശിക്കപ്പെട്ടിട്ടില്ല. ഐഹികലാഭം ഉദ്ദേശിക്കുന്നില്ലെങ്കിൽ അങ്ങനെ ചെയ്യാമെന്നും അർത്ഥമില്ല. വ്യഭിചാരാദി ദുർവൃത്തികളെ കഴിയുന്നത്ര തടയുന്നത് ഓരോ മു…ിമി ന്റെയും കടമയാണ്. എന്നിരിക്കെ അതിന് നിർബന്ധിക്കുന്നത് പോകട്ടെ, മനുകൊണ്ട് അനുകൂലിക്കാൻപോലും പാടില്ലാത്തതാണ്. അവനവന്റെ ഉത്തരവാദിത്വത്തിലും, ചൊൽപടിയിലും ഇരിക്കുന്ന സ്ത്രീകളെ അതിന് നിർബന്ധിക്കുക, അതും തുച്ഛമായ ഭൗതിക വരുമാനം മോഹിച്ചുകൊണ്ടായിരിക്കുക, ഇതിലേറെ നിന്ദ്യവും, നികൃഷ്ടവു മായ മനഃസ്ഥിതി മറ്റെന്താണ്?! ഇതാണ് ഇവിടെ ആക്ഷേപത്തിന് വിഷയമായിരിക്കു ന്നത്. ഈ ആക്ഷേപം ഈ രൂപത്തിൽ അവതരിക്കുവാൻ കാരണം "ജാഹിലിയ്യാ' കാലത്ത് (ഇ…ാമിന്ന് മുമ്പ്) ചില യജമാനൻമാർ അവരുടെ അടിമകളെ ഇപ്രകാരം വ്യഭിചാരശാല നടത്തുവാൻ നിർബന്ധിച്ചിരുന്നതാകുന്നു. പലരും അങ്ങനെ ചെയ്തി രുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. കപടവിശ്വാസികളുടെ തലവനായിരുന്ന അബ്ദു തന്റെ രണ്ട് അടിമ സ്ത്രീകളെ അതിന്ന് നിർബന്ധിക്കുകയും അവർ നബി ˜ യോട് സങ്കടം ബോധിപ്പിക്കുകയും, അതിനെത്തുടർന്ന് ഈ വചനം അവതരി ക്കുകയും ചെയ്തു എന്ന് മുസ്ലിം (റ), അബൂദാവൂദ് (റ) മുതലായവർ രേഖപ്പെടുത്തി യിരിക്കുന്നു. ഇതിൽനിന്ന് ആയത്തിന്റെ ഉദ്ദേശ്യം കൂടുതൽ സ്പഷ്ടമാകുന്നതാണല്ലോ. നിർബന്ധം മൂലം ആ പാവങ്ങൾ വല്ല നീചപ്രവൃത്തിയും ചെയ്തുപോകുന്ന പക്ഷം, അല്ലാഹു അവർക്ക് പൊറുത്തുകൊടു ക്കുമെന്നും, അവൻ കരുണാനിധിയാണെന്നും അല്ലാഹു അവർക്ക് സന്തോഷവാർത്ത നൽകുന്നു. ഒഴിഞ്ഞുമാറാൻ സാ ധിക്കാത്ത വിധമുള്ള നിർബന്ധങ്ങൾക്ക് വിധേയമായി ചെയ്യപ്പെടുന്ന തെറ്റുകുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെടുകയില്ല എന്നത് അല്ലാഹു നമുക്ക് നൽകി യിട്ടുള്ള ഒരു അനുഗ്രഹമത്രെ. ഇങ്ങനെ, നമ്മുടെ നൻമക്കും വിജയത്തിനും ആവശ്യമായ എല്ലാ നിയമനിർദ്ദേശ ങ്ങളും, ലക്ഷ്യദൃഷ്ടാന്തങ്ങളും, ഉദാഹരണ പാഠങ്ങളും, സദുപദേശങ്ങളും ഈ ക്വുർ ആൻ മുഖേന അല്ലാഹു വിവരിച്ചു തന്നിരിക്കുന്നു. അതിമഹത്തായ ഈ അനുഗ്രഹത്തെ ഓർമ്മപ്പെടുത്തുകയാണ് 34-ാം വചനം ചെയ്യുന്നത്. തുടർന്നുകൊണ്ട് അല്ലാഹു അവന്റെ പ്രകാശത്തിന് ഒരു ഉപമ വിവരിക്കുന്നു. ഓരോ മനുഷ്യനും തന്റെ ഈമാൻ, ബുദ്ധി, ചിന്താശക്തി, അറിവ് എന്നിവയുടെ തോതനുസ പുറംകണ്ണുകൊണ്ടുംകണ്ടറിയാൻ കഴിയുന്ന നിത്യവും അനർഘമായ ആ പ്രകാശത്തിന്റെ ഉദാഹരണചിത്രം ഹൃദയസാന്നിദ്ധ്യത്തോടുകൂടി ചിന്തിച്ചു വായിക്കുക:- വിഭാഗം - 5
24:35–38

۞ٱللَّهُ نُورُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ مَثَلُ نُورِهِۦ كَمِشۡكَوٰةٖ فِيهَا مِصۡبَاحٌۖ ٱلۡمِصۡبَاحُ فِي زُجَاجَةٍۖ ٱلزُّجَاجَةُ كَأَنَّهَا كَوۡكَبٞ دُرِّيّٞ يُوقَدُ مِن شَجَرَةٖ مُّبَٰرَكَةٖ زَيۡتُونَةٖ لَّا شَرۡقِيَّةٖ وَلَا غَرۡبِيَّةٖ يَكَادُ زَيۡتُهَا يُضِيٓءُ وَلَوۡ لَمۡ تَمۡسَسۡهُ نَارٞۚ نُّورٌ عَلَىٰ نُورٖۚ يَهۡدِي ٱللَّهُ لِنُورِهِۦ مَن يَشَآءُۚ وَيَضۡرِبُ ٱللَّهُ ٱلۡأَمۡثَٰلَ لِلنَّاسِۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمٞ

فِي بُيُوتٍ أَذِنَ ٱللَّهُ أَن تُرۡفَعَ وَيُذۡكَرَ فِيهَا ٱسۡمُهُۥ يُسَبِّحُ لَهُۥ فِيهَا بِٱلۡغُدُوِّ وَٱلۡأٓصَالِ

رِجَالٞ لَّا تُلۡهِيهِمۡ تِجَٰرَةٞ وَلَا بَيۡعٌ عَن ذِكۡرِ ٱللَّهِ وَإِقَامِ ٱلصَّلَوٰةِ وَإِيتَآءِ ٱلزَّكَوٰةِ يَخَافُونَ يَوۡمٗا تَتَقَلَّبُ فِيهِ ٱلۡقُلُوبُ وَٱلۡأَبۡصَٰرُ

Passage continues through verse 24:38.

(35) അല്ലാഹു ആകാശങ്ങളു ടെയും ഭൂമിയുടെയും പ്രകാശമാകു ന്നു. അവന്റെ പ്രകാശത്തിന്റെ ഉപമ (വി ളക്ക് വെക്കുവാനുള്ള) ഒരു മാടം പോലെയാകുന്നു; അതിൽ ഒരു വിള ക്കുണ്ട്; വിളക്കാകട്ടെ, ഒരു സ്ഫടിക ത്തിലാകുന്നു; സ്ഫടികമാകട്ടെ, അതൊരു രത്ന മയമായ (പ്രശോഭിത) നക്ഷത്രംപോ ലെയിരിക്കുന്നു! അനുഗൃഹീതമായ ഒരു വൃക്ഷത്തിൽനിന്ന് -പൗരസ്ത്യ മ ല്ലാത്ത, പാശ്ചാത്യവുമല്ലാത്ത ഒലീവ് വൃക്ഷത്തിൽനിന്നു(ള്ള എണ്ണയാൽ)- അത് കത്തിക്കപ്പെടുന്നു; അതിന്റെ (വൃക്ഷത്തിന്റെ) തീ സ്പർശിച്ചിട്ടില്ലെങ്കിൽപോലും- (സ്വ യം) വെളിച്ചം നൽകുമാറാകുന്ന താണ്!- (അങ്ങനെ) പ്രകാശത്തിനുമേൽ പ്രകാശം! അല്ലാഹു, അവൻ ഉദ്ദേശി പ്രകാശത്തി ലേക്ക് മാർഗദർശനം ചെയ്യുന്നു. അല്ലാഹു ജനങ്ങൾക്ക് ഉപമകളെ വിവ രിച്ചുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയുന്നവനുമാണ്. (36) ചില വീടുകളിലാകുന്നു (അ ത്); അവ ഉയർത്തപ്പെടുവാനും, അവ യിൽവെച്ച് തന്റെ നാമം സ്മരിക്കപ്പെ ടുവാനും അല്ലാഹു ഉത്തരവ് നൽകി യിരിക്കുന്നു (-അങ്ങനെയുള്ള വീടു കളിലാണ് ആ വിളക്കുള്ളത്) അവ യിൽവെച്ച് രാവിലെയും, സന്ധ്യാസ മയങ്ങളിലും അവന് മഹത്വപ്ര കീർത്തനം (തസ്ബീഹ്) ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു;- (37) ചില ആളുകൾ: അല്ലാഹു വിന്റെ സ്മരണ, നമസ്കാരം നിലനി റുത്തൽ, സക്കാത്ത് കൊടുക്കൽ എന്നിവയിൽനിന്ന് കച്ചവടമാകട്ടെ, വ്യാപാരമാകട്ടെ, അവരെ മിനക്കെടു ത്തുകയില്ല! (അങ്ങനെയുള്ളവരാണ് തസ്ബീഹ് നടത്തുന്നത്;)- ഹൃദയങ്ങളും, ദൃഷ്ടികളും അവ താളത്തിലായിപ്പോകുന്ന ഒരു ദിവ സത്തെ ധ ക്വിയാമത്ത് നാളിനെ പ അവർ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു-; (38) അവർ പ്രവർത്തിക്കുന്ന തിൽ നല്ലതിന് അല്ലാഹു അവർക്ക് പ്രതിഫലം നൽകുവാനും, അവന്റെ അനുഗ്രഹത്തിൽനിന്ന് അവർക്ക് വർദ്ധിപ്പിച്ചുകൊടുക്കുവാനും വേണ്ടി യത്രെ (അവരത് ചെയ്യുന്നത്). അല്ലാഹുവാകട്ടെ, അവൻ ഉദ്ദേശി ക്കുന്നവർക്ക് അവൻ കണക്കില്ലാതെ കൊടുത്തരുളുന്നതാകുന്നു. . (35) അല്ലാഹു ആകാശങ്ങളുടെ പ്രകാശമാകുന്നു ഭൂമിയുടെയും അവന്റെ പ്രകാശത്തിന്റെ ഉപമ ഒരു മാടം (ചുമർ പൊത്ത്) പോലെയാണ് അതിലുണ്ട് ഒരു വിളക്ക് വിളക്ക് ഒരു സ്ഫടികത്തിലാണ്, പളുങ്കിലാണ് പളുങ്ക് അത് ഒരു നക്ഷ ത്രംപോലെയിരിക്കുന്നു രത്നമയമായ, രത്നം പോലെയുള്ള, മുത്തുമയമായ അത് കത്തിക്കപ്പെടുന്നു ഒരു മരത്തിൽനിന്ന്, ഒരു വൃക്ഷത്താൽ അനു ഗൃഹീതമായ അതായത് ഒരു സൈതൂൻ (ഒലീവ്) മരത്തിൽനിന്ന് പൗര സ്ത്യമല്ലാത്ത, കിഴക്കുള്ളതല്ലാത്ത പാശ്ചാത്യവുമല്ലാത്ത, പടിഞ്ഞാറുള്ളതു മല്ലാത്ത ആകുമാറാകും അതിന്റെ എണ്ണ വെളിച്ചം നൽകും, ശോഭിക്കു(മാറാകും) അതിനെ സ്പർശിച്ചിട്ടില്ലെങ്കിലും തീ, അന്മി പ്രകാശം പ്രകാശത്തിനുമേൽ, പ്രകാശത്തിൽ കൂടി അല്ലാഹു മാർഗദർശനം നൽകുന്നു അവന്റെ പ്രകാശത്തിലേക്ക് അവൻ ഉദ്ദേശി ക്കുന്നവരെ അല്ലാഹു വിവരിച്ചുകൊടുക്കയും ചെയ്യുന്നു ഉപമക ളെ, ഉദാഹരണങ്ങളെ ജനങ്ങൾക്ക്, മനുഷ്യർക്ക് അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും അറിയുന്നവനാണ് (36) ചില വീടുകളിലാണ് അല്ലാഹു ഉത്തരവ് നൽകിയിരിക്കുന്നു അവ ഉയർത്തപ്പെടുവാൻ സ്മരിക്കപ്പെടുവാനും, കീർത്തനം ചെയ്യപ്പെടുന്നു അവയിൽവെച്ച് തന്റെ നാമം തസ്ബീഹ് (മഹത്വപ്രകീർത്തനം) ചെയ്യപ്പെടുന്നു അവന്ന് അവയിൽവെച്ച് രാവിലെ, കാലത്ത് സന്ധ്യാസമയങ്ങളിലും, വൈകുന്നേരവും (37) ചില പുരുഷൻമാർ, ആളുകൾ അവരെ മിനക്കെടുത്തുക (ശ്രദ്ധവിടു ത്തുക)യില്ല കച്ചവടം (ആകട്ടെ) വ്യാപാരവും ഇല്ല, വ്യാപാരമാകട്ടെ (ഇ ല്ല) അല്ലാഹുവിന്റെ സ്മരണയിൽനിന്ന് നമസ്കാരം നിലനിറു ത്തുന്നതിൽനിന്നും സകാത്ത് കൊടുക്കുന്നതിൽ നിന്നും അവർ ഭയപ്പെടുന്നു ഒരു ദിവസത്തെ അവതാളത്തിലാകുന്നു, മറിഞ്ഞുപോകുന്നു അതിൽ ഹൃദയങ്ങൾ ദൃഷ്ടികളും, കണ്ണുകളും (38) അവർക്ക് പ്രതിഫലം നൽകുവാൻ വേണ്ടി അല്ലാഹു വളരെ നല്ലതിന്ന് അവർ പ്രവർത്തിക്കുന്നതിൽ അവർക്ക് അവൻ വർദ്ധിപ്പിക്കുവാനും അവന്റെ അനുഗ്രഹത്താൽ, അനുഗ്രഹത്തിൽനിന്ന് അല്ലാഹു അവൻ കൊടുത്തരുളുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് കണക്കി ല്ലാതെ (മാടം)കൊണ്ട് ഉദ്ദേശ്യം ചുവരുകളിലും മറ്റും തിരിവിളക്കുകൾ വെക്കുന്ന തിന് ഉണ്ടാക്കപ്പെടുന്ന പൊത്താകുന്നു. പരിഷ്കരിച്ച മണ്ണെണ്ണ വിളക്കുകളും, വൈദ്യുത വിളക്കുകളുമെല്ലാം നടപ്പിൽ വരുന്നതിന് മുമ്പ്, കാറ്റുമൂലം വിളക്ക് കെട്ടുപോകാതിരി ശരിക്ക് കാണുവാനുമായിരുന്നു ഇവ ഉണ്ടാക്കപ്പെട്ടിരുന്നത്. പൗര സ്ത്യവും, പാശ്ചാത്യവുമല്ലാത്ത' -അല്ലെങ്കിൽ കിഴക്കും പടിഞ്ഞാറുമുള്ളതല്ലാത്ത "ഒലീവ്' ( ) എന്ന് പറഞ്ഞതിനെ പണ്ഡിതൻമാർ പലതര ത്തിൽ വ്യാഖ്യാനിച്ചു കാണുന്നു. പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത സീനാ പ്രദേ ശങ്ങളിൽ വളരുന്നത്, കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വെയിൽ കൊള്ളാവുന്ന സ്ഥല ത്തുള്ളത്, സാധാരണ നാടുകളിലൊന്നും കാണപ്പെടാത്ത തരത്തിലുള്ളത്, എന്നിങ്ങനെ വ്യത്യസ്തമായ വ്യഖ്യാനങ്ങൾ നൽകപ്പെട്ടുകാണാം. ഏതഭിപ്രായം എടുത്താലും ശരി, അസാധാരണവും ഉയർന്ന ജാതിയുമായ ഒരുതരം സൈതൂൻ (ഒലീവ് മരത്തിൽ) നിന്ന് എടുക്കപ്പെടുന്ന വിശേഷതരം എണ്ണകൊണ്ടാണ് ആ വിളക്ക് കത്തിക്കപ്പെടുന്നത് എന്ന് സാരമാകുന്നു. "ഉയർത്തപ്പെടുവാനും തന്റെ നാമം സ്മരിക്കപ്പെടുവാനും അല്ലാഹു അനു വാദം നൽകിയ വീടുകൾ' എന്ന് പറഞ്ഞത് അല്ലാഹുവിന്റെ പള്ളികളാണ്. അവ വന്ദി ക്കപ്പെടേണ്ടതും, അല്ലാഹുവിന്റെ "ദിക്റി'നുവേണ്ടി സ്ഥാപിക്കപ്പെട്ടതുമാണല്ലോ. ഹൃദയമുള്ളവർക്ക് ചിന്തിക്കുവാനും, കണ്ണുള്ളവർക്ക് കാണുവാനും, കാതുള്ളവർക്ക് കേൾക്കുവാനും സത്യാന്വേഷികൾക്ക് കാര്യം മനിലാക്കുവാനും, ഭാഗ്യവാൻമാർക്ക് വിജയം സിദ്ധിക്കുവാനും മതിയായ പ്രകൃതിദൃഷ്ടാന്തങ്ങൾ, ദിവ്യലക്ഷ്യങ്ങൾ, വേദ പ്രമാണങ്ങൾ, പ്രവാചകാദ്ധ്യാപനങ്ങൾ ആദിയായവ മുഖേന ആകാശഭൂമിയിലുള്ള വർക്കെല്ലാം സത്യപ്രകാശം നൽകിയവൻ അല്ലാഹുവത്രെ. ദുർമാർഗത്തിൽനിന്ന് സൻമാർഗത്തിലേക്കും, ദൗർഭാഗ്യത്തിൽനിന്ന് സൗഭാഗ്യത്തിലേക്കും, പരാജയ ത്തിൽനിന്ന് വിജയത്തിലേക്കും, അജ്ഞാനാന്ധകാരത്തിൽനിന്ന് വിജ്ഞാനവെളിച്ചത്തി ലേക്കും, പരിഭ്രമത്തിൽ നിന്ന് ശാന്തിയിലേക്കും വെളിച്ചം നൽകുന്ന പ്രകാശം അല്ലാ ഹുവിന്റെതത്രെ. ശരീരത്തിനും, ആത്മാവിനും, മനിനും, കണ്ണിനും വെളിച്ചം നൽകു ന്നതും ആ പ്രകാശം തന്നെ. സകലചരാചരങ്ങൾക്കും അതതിന്റെ ആകൃതവും പ്രകൃ തവുമായ സവിശേഷതകളിലേക്ക് മാർഗദർശനം നൽകുന്ന വെളിച്ചവും അവനിൽനി ന്ന്തന്നെ. സൂര്യനും, സൂര്യനെ വെല്ലുന്ന കോടാനുകോടി നക്ഷത്രലോകങ്ങൾക്കും വെളിച്ചം നൽകുന്നതും, പരമാണുവിലെ പരമരഹസ്യത്തിലേക്ക് വെളിച്ചം കാട്ടുന്നതും അതേ പ്രകാശം തന്നെ. അതെ, അഖിലാണ്ഡവും, അഖില വസ്തുക്കളും ആ പ്രകാശ ത്തിനാൽ മാത്രം പ്രകാശിതമാകുന്നു. എവിടെ, എന്ത്, എങ്ങനെ, അന്ധകാരമയമല്ലാ തിരിക്കുന്നുവോ അവിടെ, അത്, അപ്രകാരം പ്രകാശമയമാകുന്നത് ആ പ്രകാശത്താൽ മാത്രമായിരിക്കും. എല്ലാം അല്ലാഹുവിന്റെ പ്രകാശം! അവനത്രെ ആകാശഭൂമികളുടെ പ്രകാശം! അളന്നോ, മറ്റോ കണക്കാക്കാവതല്ല, അവന്റെ പ്രകാശം. അതിന്റെ പ്രഭയും പ്രഭാ വവും ഭാവനക്കതീതമാകുന്നു.ക്ലിപ്തത്തിന് ഒരിക്കലും അത് വിധേയമല്ല. ബുദ്ധിക്കോ യുക്തിക്കോ അതിനെ തിട്ടപ്പെടുത്തുകയും സാധ്യമല്ല. അവതരണകാ ലത്തെ പരിതഃസ്ഥിതികളെ കണക്കിലെടുത്തുകൊണ്ട്, പരിമിതവും സുപരിചിതവുമായ ചില വസ്തുക്കളോട് ഉദാഹരിച്ചുകൊണ്ട് ഒരു ഉപമ ഓരോരുവന്റെ മനാന്നിദ്ധ്യത്തിന്റെയും, മനോവികാസത്തിന്റെയും തോതനുസരിച്ച് ഗ്രഹിക്കാവുന്ന ഒരു ചിത്രീകരണം വിളക്ക് വെച്ചി ട്ടുള്ള ഒരു മാടത്തോട് ഉപമിക്കാവുന്നതാണ്. കാരണം, അതിലെ വിളക്ക് ഒരു പ്രത്യേക തരം വിളക്കാകുന്നു. ആ വിളക്ക് ഒരു സ്ഫടികത്തിലാണുള്ളത്.( )അതിനാൽ, വിളക്കിന് ഭദ്രതയും, ശോഭയും, ഒത്തിണങ്ങിയിരിക്കുക യാണ് . ഈ സ്ഫടികമാകട്ടെ, സാധാരണമായ പളുങ്കോ, ചിമ്മിനിയോ അല്ല; മിന്നി ത്തിളങ്ങി പ്രശോഭിതമായിക്കൊണ്ടിരിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു! ( ) അത് സ്വയം തന്നെ അത്രമേൽ ശോഭാപൂരിതമത്രെ. എന്നി രിക്കെ, അതിൽ വിളക്ക് കൂടി ഉണ്ടായാലുള്ള അവസ്ഥ പറയേണ്ടതുണ്ടോ?! വിളക്ക് കത്തിക്കുവാൻ ഉപയോഗിച്ച എണ്ണയാകട്ടെ, ഏറ്റവും വിശേഷപ്പെട്ട ഒലീവെ ണ്ണ. സാധാരണ ഒലീവ് വൃക്ഷത്തിൽ നിന്നുള്ളതല്ല. പരിശുദ്ധ താഴ്വരയിൽ ( ) വളരുന്നതും, സീനാമലയിൽനിന്ന് ഉല്പാദിക്കുന്നതും ( ) ഉപയോഗപ്രദവുമായ ഒരുസവിശേഷ വൃക്ഷമാണത്. പടിഞ്ഞാറൻ പ്രദേശങ്ങളിലോ കിഴക്കൻ പ്രദേശങ്ങളിലോ ഒന്നുംതന്നെ അത്തരം വൃക്ഷം കാണപ്പെടുകയില്ല. ചുരുക്കിപ്പറഞ്ഞാൽ, ആ വിളക്ക് കത്തിക്കപ്പെടു അതിനുള്ള എണ്ണ എടുക്കുന്നത് - പൗരസ്ത്യവും പാശ്ചാത്യവുമല്ലാത്ത അനുഗൃഹീതമായ ഒലീവ്വൃക്ഷത്തിൽ നിന്നാകുന്നു. ) ( സാധാരണ എണ്ണ വിളക്കുകളും വാതകവിളക്കുകളും കത്തിക്കു വാൻ തീ കൂടാതെ കഴിയുകയില്ല. വൈദ്യുത വിളക്കാകട്ടെ എണ്ണയും തീയും ആവശ്യ രണ്ട് വസ്തുക്കൾ തമ്മിൽ സംബന്ധിക്കേണ്ടതുണ്ട്. നമ്മുടെ വിളക്ക് ഇക്കാര്യത്തിലും വ്യത്യസ്തമാണ്. അതിലെ എണ്ണ തീ സ്പർശിച്ചില്ലെങ്കിൽപോ ലും, സ്വയം തന്നെ വെളിച്ചം നൽകുമാറാകുന്നതാണ്! ) ( ആകയാൽ അത് മറ്റുള്ളതിനെ കരിച്ചുകളയുകയില്ല, വായുകിട്ടാത്തപക്ഷം ശോഭി ക്കാതിരിക്കുകയുമില്ല. കാരണം, അത് സാധാരണമായ തീ വെളിച്ചമല്ലപ്രകാശ ത്തിൻമേൽ പ്രകാശമാണ്! ( ) ആകാശങ്ങളും, ഭൂമിയുമെല്ലാം പ്രശോഭിതമാക്കിയ ആ പ്രകാശത്തെയാഥാർത്ഥ്യ വും, വണ്ണവലിപ്പവും ഭാവനകൊണ്ട് നിർണയിക്കുക സാധ്യമല്ലാത്ത ആ മഹത്തായ ശരിക്കുശരിയും, സസൂക്ഷ്മവുമായ രൂപത്തിൽ മനിലാ ക്കുവാൻ അല്ലാഹുവിനല്ലാതെ ആർക്കാണ് സാധിക്കുക?! അല്ലാഹുവിന്റെ അനുഗ്രഹവും മാർഗദർശനവും ആർക്ക് ലഭിക്കുന്നുവോ അവർക്ക് മാത്രമേ അത് ആസ്വദിക്കുവാൻ സാധിക്കുകയുള്ളൂ. അതെ, അല്ലാഹു, അവൻ ഉദ്ദേശിക്കുന്നവരെ അവന്റെ പ്രകാശ ത്തിലേക്ക് മാർഗദർശനം ചെയ്യുന്നു! ( ) ഈ മഹാ പ്രകാശത്തെ പ്പറ്റി ഉപമാരൂപത്തിൽ ചിത്രീകരിച്ചു കാണിക്കപ്പെടുവാൻ മാത്രമേ മനുഷ്യബുദ്ധി പ്രാപ്ത മാകുകയുള്ളൂ. അതുകൊണ്ട് മനുഷ്യന് ചിന്തിച്ചു മനിലാക്കുവാനായി ധാരാളം ഉപമകളും ഉദാഹരണങ്ങളും അല്ലാഹു വിവരിച്ചുകൊടുക്കുന്നു. ( ) മനുഷ്യരുടെ എല്ലാ സ്ഥിതിഗതികളുമടക്കം സകലകാര്യ ങ്ങളും അല്ലാഹു അറിയുന്നതാണ്. ( ) ആർക്കെല്ലാമാണ് അവന്റെ അഥവാ ജനനശക്തിയും ഹനനശക്തിയും കൂടി ( അല്ലെ ങ്കിൽ ജീശെശേ്ല ചലഴമശേ്ല ) സമ്മേളിക്കേണ്ടതുണ്ട്. ആരെല്ലാമാണ് അതിനെ നിരസിച്ചു കളയുക, ആരെ ല്ലാമാണ് അതുമൂലം വിജയികളായിത്തീരുക എന്നിവയും അവൻ അറിയുന്നു. ഇവിടെ വിളക്കുമാടത്തോട് സാദൃശ്യപ്പെടുത്തപ്പെട്ടിട്ടുള്ളത് സത്യവിശ്വാസികളുടെ ഹൃദയവും, വിളക്കിനോട് ഉപമിക്കപ്പെട്ടിരിക്കുന്നത് മാർഗദർശനവുമാണെ ന്നാണ് ഇബ്നു അ∫ാസ് (റ), ഉബയ്യുബ്നു (റ) മുതലായവർ പറഞ്ഞിട്ടുള്ള ത്. ഈ അടിസ്ഥാനത്തിൽ, മുൻഗാമികളായ വ്യാഖ്യാതാക്കളിൽ പ്രമുഖ നായ ഇമാം ഇബ്നു ജരീർ (റ) ഈ ഉപമയെ വിവരിച്ചു കാണാം. അതിന്റെ ചുരുക്ക സാരം ഇപ്രകാരം മനിലാക്കാം: "സ്ഫടികംപോലെ തെളിഞ്ഞും, കറപിടിക്കാതെയും സത്യവിശ്വാസിയുടെ നെഞ്ഞിനകത്ത് നിലകൊള്ളുന്ന പ്രശോഭിതമായ ഹൃദയം -അതിന്റെ നേരായ ചിന്താഗതിയും, ബോധപൂർവ്വമായ വിശ്വാസദാർഢ്യവും നിമിത്തംസ്വയംതന്നെ നേർമാർഗത്തിന്റെ പ്രകാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കും. അതോട് കൂടി, വ്യക്തങ്ങളാകുന്ന തെളിവുകളും ലക്ഷ്യങ്ങളുമാകുന്ന സന്ദേശങ്ങൾ ലഭിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ പ്രകാശമയമായിത്തീരുന്നു. അതെ, പ്രകാശ ത്തിൻമേൽ പ്രകാശവും, സൻമാർഗത്തിന്നുമേൽ സൻമാർഗവും!' ഈ ചിത്രീകരണം തുടർന്നുള്ള ആയത്തിലേക്ക് കൂടുതൽ വെളിച്ചം നൽകുന്നതാണെന്ന് കാണാം. മേൽ വിവരിച്ച വിളക്ക് സ്ഥിതിചെയ്യുന്നതും, പ്രകാശം പരത്തികൊണ്ടിരിക്കുന്നതു മായ സ്ഥലം ഏതാണ്? "അല്ലാഹുവിന്റെ വീടുകൾ' ( ) എന്ന പേരുകൊണ്ട് ബഹുമാനിക്കപ്പെട്ട പള്ളികളാണത്. അവ നിർമിക്കപ്പെടുവാനും, വന്ദിക്കപ്പെടുവാനും, തന്റെ നാമം അതിൽവെച്ച് കീർത്തിക്കപ്പെടുവാനും, ഓർമിക്കപ്പെടുവാനും തന്റെ ആരാ ധനാകർമങ്ങൾ മുഖേന അലങ്കരിച്ചു ഉന്നതപ്പെടുത്തുവാനും അല്ലാഹു ഉത്തരവിട്ടിരി ക്കുന്നു. "അല്ലാഹുവിന്റെ പ്രീതിയെ ഉദ്ദേശിച്ചുകൊണ്ട് ആരെങ്കിലും ഒരു പള്ളി സ്ഥാപി ക്കുന്നതായാൽ അവന് സ്വർഗത്തിൽ അത്പോലെയുള്ളതൊന്ന് അല്ലാഹു നിർമിച്ചു കൊടുക്കുന്നതാണ്' എന്ന് നബി തിരുമേനി ˜ യും അരുളിച്ചെയ്തിരിക്കുന്നു അങ്ങ നെ, ഉയർത്തപ്പെടുവാനും, അല്ലാഹുവിന്റെ നാമം കീർത്തിക്കപ്പെടുവാനും അല്ലാഹു അനുമതി കൊടുത്തിട്ടുള്ള ഭവനങ്ങളിലാണ് അതുള്ളത്. ( ) പ്രസ്തുത പള്ളികളാകട്ടെ, ജനപ്പെരുമാറ്റമില്ലാതെ ശൂന്യമായിക്കിടക്കുന്നവയല്ല: വെള്ളിയാഴ്ചയിലോ, മറ്റോ മാത്രം തുറക്കപ്പെടുന്നവയുമല്ല; വിളക്കിന്റെ പ്രകാശം നിത്യവും തന്നെ അവിടെ ആസ്വദിക്കപ്പെടുന്നുണ്ട്. രാവിലെയും വൈകുന്നേരവുംസദാ അല്ലാഹുവിന്റെ സ്തോത്രകീർത്തനങ്ങൾ നടത്തപ്പെടുന്നു ണ്ട്. ( ) ഈ വിശുദ്ധ കീർത്തനങ്ങൾ നടത്തുന്ന ആളുകളോ അവർക്ക് വേറെ ജോലികളൊന്നും ഇല്ലാത്തതുകൊണ്ട് അതിന് മിനക്കെട്ടിരിക്കുകയി ല്ല. അവർക്ക് മക്കളും കുടുംബവുമുണ്ട്. അവർക്ക് വേണ്ടിതങ്ങൾക്ക് വേണ്ടിതന്നെ യുംകച്ചവടം, വ്യാപാരം മുതലായ ജോലിത്തിരക്കുകളും അവർക്കുണ്ട്. "ഹേ, വിശ്വ സിച്ചിട്ടുള്ളവരേ! നിങ്ങളുടെ സ്വത്തുക്കളും, നിങ്ങളുടെ മക്കളും അല്ലാഹുവിന്റെ സ്മര ണയിൽനിന്ന് നിങ്ങളെ മിനക്കെടുത്തിക്കളയരുത്.' എന്നും (സൂ: മുനാഫിക്വൂൻ 9) മറ്റു മുള്ള തിരുവചനങ്ങളെ തികച്ചും, അവർ അനുസരിച്ചു വരുന്നതിൽനിന്നും, സകാത്ത് കൊടുക്കുന്നതിൽനിന്നും ഹദീഥ് ഇതാണ്: ൽട്ടപ്പഥ ൻത്തക്തല ള്ളമ ൽപ്പഷ്ടല യ്യല സ്മരണയിലും, നമസ്കാരാദി പുണ്യകർമങ്ങളിലും വ്യാപൃ തരാകുവാനും, ദാനധർമങ്ങളിൽ താൽപര്യമുള്ളവരായിരിക്കുവാനും കാരണമെന്ത്? കേവലം ചില ആചാരങ്ങളെന്ന നിലക്കോ, ജനമദ്ധ്യെ പേര് ലഭിക്കുവാനോ ഒന്നുമല്ല അവരങ്ങനെ ചെയ്യുന്ന ത്. ഒരു ദിവസം വരുവാനുണ്ട്; അന്ന് മനുഷ്യന്റെ സകല കർമ ങ്ങളെപ്പറ്റിയും അല്ലാഹുവിന്റെ മുമ്പിൽ വിചാരണ ചെയ്യപ്പെടും. അവരവർ ചെയ്ത സൽക്കർമങ്ങളല്ലാതെ അന്ന് ആർക്കും ഉപയോഗപ്പെടുകയില്ല, എന്നൊക്ക അവർക്ക് ബോധമുണ്ട്. ആ ദിവസത്തിന്റെ ഭയങ്കരത നിമിത്തം ഹൃദയങ്ങളും ദൃഷ്ടികളുമെല്ലാം പേടിച്ചു വിറച്ചു നിലതെറ്റി അവതാളപ്പെട്ടുപോകുന്നതാണ്. ആ ദിവസത്തെ അവർ ഭയപ്പെടുകയാണ്. ഇതാണ് അതിന് കാരണം. എന്നാൽ വെറും ഭയം നിമിത്തം അവരങ്ങനെ ചെയ്തുവരുവാൻ നിർബന്ധിതരായി ത്തീർന്നുവെന്നല്ലാതെ, മറ്റൊരു കാര്യലാഭവും അവർക്കത് മൂലം പ്രതീക്ഷിക്കുവാനില്ലേ? നിശ്ചയമായും ഉണ്ട്; അന്നത്തെ ദിവസം ശിക്ഷയിൽനിന്ന് ഒഴിവായിക്കിട്ടുക മാത്രമ ല്ല, വമ്പിച്ച പ്രതിഫലവും അവർക്ക് ലഭിക്കുന്നതുമാണ്. അതവർ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവർ പ്രവർത്തിക്കുന്ന സൽക്കർമങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകു വാനും, അവന്റെ വകയായി അവന്റെ അനുഗ്രഹം വർദ്ധിപ്പിച്ചു കൊടുക്കുവാനും വേണ്ടി യാണ് അവർ അതനുഷ്ഠിക്കുന്നത്. അതി നാൽ, ആ ദിവസത്തിന്റെ ഭയം മാത്രമല്ല, ആവേശവും, പ്രതീക്ഷയും കൂടിയാണ് അവരെ അതിന് പ്രേരിപ്പിക്കുന്നത്. അല്ലാഹുവാകട്ടെ, അവൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് കണക്കില്ലാതെ നൽകുന്നതു മാകുന്നു. എന്നിരിക്കെ, അവർക്ക് അവന്റെ പക്കൽനിന്ന് എന്ത്തന്നെ പ്രതീക്ഷിച്ചുകൂട! അല്ലാഹുവേ! നിന്റെ കണക്കറ്റ അനുഗ്രഹത്താൽ, ഞങ്ങ ളുടെ മേൽ ദയവുണ്ടായി, ഞങ്ങളെയെല്ലാം നിന്റെ ഇത്തരം സദ്വൃത്തരായ അടിയാ ന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിത്തരേണമേ! കഴിഞ്ഞ ആയത്തുകളിൽ പ്രസ്താവിച്ചിരുന്നത് അല്ലാഹുവിന്റെ മാർഗദർശനമാകുന്ന പ്രകാശത്തിന്റെയും ആ പ്രകാശത്തിന്റെ വെളിച്ചത്തിൽ സൽക്കർമങ്ങൾ ചെയ്തു സൽഭാഗ്യം പ്രാപിച്ചവരുടെയും ഉപമയായിരുന്നു. അടുത്ത വചനങ്ങളിൽ അതിന്റെ മറുവശത്തെപ്പറ്റിയാണ് പ്രസ്താവിക്കുന്നത്.
24:39–40

وَٱلَّذِينَ كَفَرُوٓاْ أَعۡمَٰلُهُمۡ كَسَرَابِۭ بِقِيعَةٖ يَحۡسَبُهُ ٱلظَّمۡـَٔانُ مَآءً حَتَّىٰٓ إِذَا جَآءَهُۥ لَمۡ يَجِدۡهُ شَيۡـٔٗا وَوَجَدَ ٱللَّهَ عِندَهُۥ فَوَفَّىٰهُ حِسَابَهُۥۗ وَٱللَّهُ سَرِيعُ ٱلۡحِسَابِ

أَوۡ كَظُلُمَٰتٖ فِي بَحۡرٖ لُّجِّيّٖ يَغۡشَىٰهُ مَوۡجٞ مِّن فَوۡقِهِۦ مَوۡجٞ مِّن فَوۡقِهِۦ سَحَابٞۚ ظُلُمَٰتُۢ بَعۡضُهَا فَوۡقَ بَعۡضٍ إِذَآ أَخۡرَجَ يَدَهُۥ لَمۡ يَكَدۡ يَرَىٰهَاۗ وَمَن لَّمۡ يَجۡعَلِ ٱللَّهُ لَهُۥ نُورٗا فَمَا لَهُۥ مِن نُّورٍ

(39) അവിശ്വസിച്ചിട്ടുള്ളവരാക ട്ടെ, അവരുടെ കർമങ്ങൾ മരുഭൂമി യിലെ കാനൽ (ജലം) പോലെയാ കുന്നു; ദാഹിച്ചവൻ, അത് വെള്ളമാ ണെന്ന് ധരിക്കുന്നു; അങ്ങനെ, അവൻ അതിന്നടുത്ത് ചെല്ലുമ്പോൾ അതിനെ യാതൊരു വസ്തുവായും കണ്ടെത്തുകയില്ല; അവൻ അതിന ടുത്ത് അല്ലാഹുവിനെ കണ്ടെത്തുന്ന അവന്റെ വിചാരണ അവൻ (അല്ലാഹു) തികച്ചും നടത്തു ന്നതാകുന്നു. അല്ലാഹു വിചാരണ വേഗം കഴിക്കുന്നവനത്രെ. (40) അല്ലെങ്കിൽ, (അവരുടെ കർമങ്ങൾ) ആഴമേറിയ ഒരു സമുദ്ര ത്തിലെ അന്ധകാരങ്ങളെപ്പോലെയാ കുന്നു; അതിനെ ധ ആ സമുദ്രത്തെ പ തിരമാല മൂടിക്കൊണ്ടിരിക്കുന്നു; അതിനുമീതെയും തിരമാലയുണ്ട്; അതിനുമീതെ കാർമേഘവും! (അങ്ങനെ) ഒന്നിനുമീതെ ഒന്നായി ക്കൊണ്ടുള്ള (വിവിധ) അന്ധകാര ങ്ങൾ! തന്റെ കൈകൾ പുറത്തുകാട്ടി യാൽ അവന് അത് കാണുമാറാക യില്ല (അത്രയും അല്ലാഹു ആർക്ക് പ്രകാശം ഏർപ്പെ ടുത്തിക്കൊടുത്തിട്ടില്ലയോ, അവന് യാതൊരു പ്രകാശവും ഇല്ലതന്നെ. (39) അവിശ്വസിച്ചിട്ടുള്ളവരാകട്ടെ അവരുടെ കർമങ്ങൾ, പ്രവൃ ത്തികൾ ഒരു കാനൽ (കാനൽ ജലം) പോലെയാണ് മരുഭൂമിയിലുള്ള അതിനെ കണക്കാക്കുന്നു, ധരിക്കുന്നു ദാഹിച്ചവൻ വെള്ളമാണെന്ന് അങ്ങനെ അവൻ അതിന്നടുത്തുചെന്നാൽ, ചെല്ലുമ്പോൾ അതിനെ അവർ കണ്ടെത്തുകയില്ല ഒരു വസ്തുവായും, ഒരു സാധനമായും അവൻ കണ്ടെത്തുകയും ചെയ്യും അല്ലാഹുവിനെ അതിനടുത്ത് അപ്പോൾ (എ ന്നിട്ട്) അവൻ അവന്ന് നിറവേറ്റിക്കൊടുക്കും, (തികച്ചും നടത്തും) അവന്റെ വിചാരണ അല്ലാഹു വിചാരണ വേഗം കഴിക്കുന്നവനാണ്, വേഗം വിചാരണ ചെയ്യുന്നവനാണ് (40) അല്ലെങ്കിൽ ചില അന്ധകാരങ്ങളെ (ഇരുട്ടുകളെ)പ്പോലെയാണ് ഒരു സമുദ്രത്തിലെ ആഴമേറിയ അതിനെ മൂടുന്നു തിരമാല അതിനുമീതെയുമുണ്ട് തിരമാല അതിനു മീതെയുണ്ട് കാർമേഘം അന്ധകാരങ്ങൾ, ഇരുട്ടുകൾ അവയിൽ ചിലത് ചിലതിന് മീതെയാണ് (ഒന്നൊന്നിന് മീതെയാണ്) അവൻ പുറത്തുകാട്ടിയാൽ തന്റെ കൈ ആകാറാവുകയില്ല അവനത് ഏതൊരാൾ അല്ലാഹു ഏർപ്പെടുത്തിക്കൊടുത്തില്ല അവന് പ്രകാശം എന്നാൽ അവന്നില്ല യാതൊരു പ്രകാശവും അല്ലാഹുവിന്റെ മാർഗദർശനങ്ങൾ സ്വീകരിക്കാത്ത അവിശ്വാസികൾ ഈ ലോക വെച്ച് ചെയ്യുന്ന കർമങ്ങൾ, അവരുടെ അവിശ്വാസം നിമിത്തം ഫലശൂന്യമായിരി ക്കുമെന്ന് ഈ ഉദാഹരണങ്ങൾമൂലം അല്ലാഹു വെളിപ്പെടുത്തുന്നു. രണ്ട് ഉദാഹരണ ങ്ങളാണ് ഇവിടെ പറഞ്ഞത്. ഒന്നാമത്തേത്: ദാഹിച്ചു വലഞ്ഞ ഒരാൾ വെള്ളത്തിന് ആർത്തിയോടെ, ഒഴിഞ്ഞ സമതല പ്രദേശത്തേക്ക് നോക്കുമ്പോൾ, അകലെ വെയി ലിൽ മിനുങ്ങിക്കാണുന്ന കാനൽ ഒരു ജലാശയമാണെന്ന് വിചാരിച്ച് മുന്നോട്ട് ചെന്ന് നോക്കുമ്പോൾ അവിടെ യാതൊന്നുംതന്നെ ഉണ്ടായിരിക്കുകയില്ല. അതുപോലെ, പര ലോകത്തുവെച്ച് ഏറ്റവും വിഷമം പിടിച്ച ആ സന്ദിഗ്ദ്ധഘട്ടത്തിൽ തന്റെ കർമ ങ്ങൾകൊണ്ട് താൻ പ്രതീക്ഷിച്ചിരുന്ന യാതൊരു പ്രയോജനവും ലഭിക്കാതെ വരുമെന്ന് സാരം. മറ്റൊരു സ്ഥലത്ത് അവരെപ്പറ്റി അല്ലാഹു പറയുന്നു: സാരം: അവർ വല്ല കർമവും പ്രവർത്തിച്ചിട്ടുള്ളതിലേക്ക് ചെന്നുനാം അതിനെ വിത റപ്പെട്ട ധൂളിയാക്കിക്കളയുന്നതാണ്.) ചെയ്ത കർമങ്ങൾ പാഴായിപ്പോകുന്നതുകൊണ്ടും കാര്യം അവസാനിക്കുന്നില്ല. കർമഫലം അനുഭവിക്കേണ്ടുന്ന സ്ഥാനത്ത് അല്ലാഹു വിന്റെ വിചാരണയും, ശിക്ഷയും അഭിമുഖീകരിക്കേണ്ടിവരികയും ചെയ്യും. തങ്ങളുടെ ചെയ്തികളിൽ ഒന്നൊഴിയാതെ, സകലത്തെക്കുറിച്ചും അല്ലാഹു പൂർണവും വിശദവു മായ വിചാരണ നടത്തുകയും, അനന്തരം തക്കശിക്ഷ കൽപിക്കുകയും ചെയ്യും. വിചാ രണ ചെയ്യപ്പെടുന്നവരുടെ ആധിക്യമോ വിസ്തരിച്ചു വിശദീകരിച്ചുകൊണ്ടുള്ള അതിന്റെ സ്വഭാവമോ ഒന്നുംതന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല. ഒന്ന് മറ്റൊന്നിന് തട മായിത്തീരുന്നതുമല്ല. എല്ലാം വേഗത്തിൽ വിചാരണ കഴിക്കുന്നതാ കുന്നു. ഇതിനെക്കുറിച്ച് കൂടുതൽ വിവരം സൂ: മുതലായ ചില സൂറത്തുക ളിൽ വരുന്നതാണ്. അസ്ലിക്കഠൃ രണ്ടാമത്തെ ഉപമ മിക്കവാറും അവിശ്വാസികളുടെ ഈ ജീവിതത്തിലെ അവസ്ഥ യെയാണ് കാണിക്കുന്നത്. അല്ലാഹുവിൽ നിന്നുള്ള മാർഗദർശനങ്ങളൊന്നും വകവെ ക്കായ്ക നിമിത്തം അവന്റെ പ്രകാശം ആസ്വദിക്കുവാൻ കഴിയാതെ അവർ വമ്പിച്ച അന്ധകാരത്തിൽ കഴിഞ്ഞു കൂടുകയാണ്. കാർമേഘത്തോളം വരുന്ന ഉയരത്തിൽ മേൽക്കുമേൽ തിരമാലകളും അതിനുമീതെ കാർമേഘവും കൂടി ഇരുളടഞ്ഞ ഒരു വമ്പിച്ച മഹാ സമുദ്രത്തിൽ പെട്ടവരെപ്പോലെ, വിവിധ അന്ധകാരങ്ങളിൽ മുഴുകിക്കൊണ്ടാണ വർ കഴിഞ്ഞുകൂടുന്നത്. വിശ്വാസത്തിലും അന്ധകാരം; വാക്കിലും അന്ധകാരം, പ്രവൃ ത്തിയിലും അന്ധകാരം, ഇങ്ങനെ ഒരു വശത്ത്. സത്യം ചിന്തിക്കുവാൻ കഴിയാതെ യും, കണ്ടുംകേട്ടും കാര്യം ഗ്രഹിക്കാതെയും ഇരിക്കത്തവണ്ണം, അവരുടെ ഹൃദയത്തി നും, കണ്ണിനും കാതിനും ബാധിച്ച അന്ധകാരങ്ങൾ വേറൊരു വശത്തും. ലക്ഷ്യ ദൃഷ്ടാന്തങ്ങൾ ഗ്രാഹ്യമാകാതിരിക്കുക, ഉപദേശങ്ങൾ ഫലപ്പെടാതിരിക്കുക, ജ്ഞാന ബോധമില്ലാതിരിക്കുക മുതലായവ മറ്റൊരു വശത്തും! എല്ലാംകൂടി അന്ധകാരത്തിനു മേൽ അന്ധകാരം! ( ) സത്യവിശ്വാസികളുടെ ഹൃദയങ്ങളെ പ്രകാശത്തോടും, അവിശ്വാസികളുടെ ഹൃദ ഉപമിച്ചശേഷം തൗഹീദിനെ സ്ഥാപിക്കുന്ന ചില ദൃഷ്ടാ ന്തങ്ങളെ തുടർന്നുള്ള വചനങ്ങളിൽ വിവരിക്കുന്നു:- വിഭാഗം - 6
24:41–42

أَلَمۡ تَرَ أَنَّ ٱللَّهَ يُسَبِّحُ لَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَٱلطَّيۡرُ صَـٰٓفَّـٰتٖۖ كُلّٞ قَدۡ عَلِمَ صَلَاتَهُۥ وَتَسۡبِيحَهُۥۗ وَٱللَّهُ عَلِيمُۢ بِمَا يَفۡعَلُونَ

وَلِلَّهِ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ وَإِلَى ٱللَّهِ ٱلۡمَصِيرُ

(41) ആകാശങ്ങളിലും ഭൂമി യിലും ഉള്ളവരും, അണിനിരന്നു (വാ യുവിൽ ചിറക് വിടർത്തി)ക്കൊ ണ്ടുള്ള പറവകളും അല്ലാഹുവിന് "തസ്ബീഹ്' (മഹത്വപ്രകീർത്തനം) നടത്തുന്നുണ്ടെന്ന് നീ കാണുന്നില്ലേ?! എല്ലാറ്റിനും തന്നെ, അതതിന്റെ നമ സ്കാരവും "തസ്ബീഹും' അറിയാവു ന്നതാണ്. അവർ ചെയ്യുന്നതിനെപ്പറ്റി അല്ലാഹു അറിയുന്നവനാകുന്നു. (42) ആകാശങ്ങളുടെയും, ഭൂമി യുടെയും രാജത്വം അല്ലാഹുവിനാ ണ്. അല്ലാഹുവിങ്കലേക്കാണ് മടങ്ങി യെത്തലും. (41) നീ കാണുന്നില്ലേ നിശ്ചയമായും അല്ലാഹു അവന് തസ്ബീഹ് നടത്തുന്നു (എന്ന്) ആകാശത്തിലുള്ളവർ ഭൂമി യിലും പറവകളും, പക്ഷികളും അണിനിരന്നുകൊണ്ട് എല്ലാം തന്നെ അറിഞ്ഞിട്ടുണ്ട് (എല്ലാറ്റിനും അറിയാം) അതിന്റെ നമസ്കാരം അതിന്റെ തസ്ബീഹും അല്ലാഹു അറിയുന്നവനാണ് അവർ ചെയ്യു ന്നതിനെപ്പറ്റി (42) അല്ലാഹുവിന്നാണ് ആകാശങ്ങളുടെ രാജ ത്വം, ആധിപത്യം ഭൂമിയുടെയും അല്ലാഹുവിങ്കലേക്ക് തന്നെയാണ് മടങ്ങി എത്തൽ, തിരിച്ചുചെല്ലൽ "ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ' എന്ന് പറഞ്ഞതിൽ പക്ഷികളും ഉൾപ്പെടു ന്നു. എങ്കിലും , ഒരു നിലക്ക് ആകാശത്തും ചിറകുകൾ വിടർത്തി പാറിക്കുതിച്ചും, പാടിക്കളിച്ചുംകൊണ്ടിരിക്കുന്ന പക്ഷി കളിൽ അടങ്ങിയിട്ടുള്ള അൽഭുതത്തെയും, ദൃഷ്ടാന്തത്തെയും ഓർമിപ്പിക്കുവാനായി അവയുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരിക്കുകയാണ്. ഓരോ വസ്തുവും തന്നെ, അല്ലാഹു അതതിന് നിശ്ചയിച്ചുകൊടുത്ത സ്തോത്ര കീർത്തനങ്ങളും, കർമങ്ങളും നിർവിഘ്നം നടത്തിവരുന്നു. അതതിന്റെ ചുമതലാനിർവ്വ ഹണത്തെപ്പറ്റി ഓരോന്നിനും ശരിക്കും അറിയുകയും ചെയ്യാം. ഈ വിഷയകമായി സൂ: 79-ന്റെ വിവരണത്തിലും മറ്റും നാം വിവരിച്ചിട്ടുള്ളത് ഓർക്കുക.
24:43–44

أَلَمۡ تَرَ أَنَّ ٱللَّهَ يُزۡجِي سَحَابٗا ثُمَّ يُؤَلِّفُ بَيۡنَهُۥ ثُمَّ يَجۡعَلُهُۥ رُكَامٗا فَتَرَى ٱلۡوَدۡقَ يَخۡرُجُ مِنۡ خِلَٰلِهِۦ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٖ فِيهَا مِنۢ بَرَدٖ فَيُصِيبُ بِهِۦ مَن يَشَآءُ وَيَصۡرِفُهُۥ عَن مَّن يَشَآءُۖ يَكَادُ سَنَا بَرۡقِهِۦ يَذۡهَبُ بِٱلۡأَبۡصَٰرِ

يُقَلِّبُ ٱللَّهُ ٱلَّيۡلَ وَٱلنَّهَارَۚ إِنَّ فِي ذَٰلِكَ لَعِبۡرَةٗ لِّأُوْلِي ٱلۡأَبۡصَٰرِ

(43) നീ കാണുന്നില്ലേ: അല്ലാഹു കാർമേഘത്തെ പതുക്കെത്തെളിച്ച് കൊണ്ടുവരുന്നു, പിന്നീട് അതിനിട യിൽ ഇണക്കിച്ചേർക്കുന്നു, പിന്നീട തിനെ അട്ടിയാക്കുന്നു എന്ന്?! അങ്ങനെ, അതിനിടയിൽകൂടി മഴ പുറത്തു വരുന്നതായി നീ കാണുന്നു; ആകാശത്തുനിന്ന്, ഹിമക്കട്ടയായി അതിൽ സ്ഥിതിചെയ്യുന്ന മലകളെ (കൂമ്പാരങ്ങളെ) അവൻ ഇറക്കി വിടു കയും ചെയ്യുന്നു; എന്നിട്ട്, അവൻ ഉദ്ദേശിക്കുന്നവർക്ക് അതിനെ ബാധി പ്പിക്കുന്നു. അവൻ ഉദ്ദേശിക്കുന്നവ രിൽനിന്ന് അത് (ബാധിക്കാതെ) തിരി ച്ചുവിടുകയും ചെയ്യുന്നു. അതിലെ (മേഘത്തിലെ) മിന്നിന്റെ തിളക്കം കാഴ്ചകളെ (റാഞ്ചി) ക്കൊണ്ടു പോകുമാറാകും! (44) അല്ലാഹു, രാവും പകലും മാറ്റിമറിച്ചു കൊണ്ടിരിക്കുന്നു. നിശ്ചയമായും അതിൽ, (മനോ) ദൃഷ്ടികളുള്ളവർക്ക് ചിന്താവിഷയമു ണ്ട്. (43) നീ കാണുന്നില്ലേ നിശ്ചയമായും അല്ലാഹു പതുക്കെത്തെ ളിക്കുന്നു, തട്ടിക്കൂട്ടുന്നു (എന്ന്) കാർമേഘത്തെ പിന്നീട് അവൻ ഇണ ക്കിച്ചേർക്കുന്നു, ഘടിപ്പിക്കുന്നു അതിന്നിടയിൽ പിന്നെ അതിനെ ആക്കുന്നു അട്ടി, അടുക്ക് അങ്ങനെ നിനക്ക് കാണാം, നീ കാണുന്നു മഴ പുറത്തുവരുന്നതായി അതിന്റെ ഇടയിൽകൂടി അവൻ ഇറ ക്കുകയും ചെയ്യുന്നു ആകാശത്ത്നിന്ന് മലകളെ അതിലുള്ള ഹിമക്കട്ടയായി, ഹിമക്കട്ടയാകുന്ന എന്നിട്ട് അതിനെ ബാധിപ്പിക്കുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അതിനെ തിരിച്ചുവിടുകയും ചെയ്യുന്നു അവൻ ഉദ്ദേശിക്കുന്നവരിൽനിന്ന് ആകാറാകും അതിന്റെ മിന്ന ലിന്റെ തിളക്കം പോകുമാറ് കാഴ്ചകളെക്കൊണ്ട് (44) കൊണ്ടിരിക്കുന്നു രാത്രിയെ പകലിനെയും നിശ്ചയമായും അതിലുണ്ട് ചിന്താവിഷയം കാഴ്ചയുള്ളവർക്ക്, മനോദൃഷ്ടിയുള്ളവർക്ക്. അവിടവിടെയായി ചിതറിക്കിടക്കുന്ന മഴക്കാറുകളെ പതുക്കെ തട്ടിക്കൂട്ടി ഒന്നിച്ചു ചേർത്തു വലിയ മലപോലെയുള്ള അട്ടികളാക്കി, പിന്നീടതിൽ നിന്ന് അല്ലാഹു മഴ വർഷിപ്പിക്കുന്നു. ഈ മേഘപർവ്വതങ്ങളെ ഭൂമിയിലുള്ളവർക്ക് ശരിക്ക് കാണുവാൻ സാധ്യമല്ലെങ്കിലും ഇന്ന് വിമാനയാത്രക്കാർ അതിശയോക്തി ഒട്ടും കലരാത്ത ഈ പര മാർത്ഥം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. അതേ മേഘപർവ്വതങ്ങളിൽ നിന്ന്തന്നെ, ഹിമ ക്കട്ടകളും, ഹിമമഞ്ഞും താഴോട്ടിറങ്ങുന്നു. ചിലപ്പോൾ ചിലർക്ക് ഹിമവർഷംകൊണ്ട് വിഷമങ്ങളും ആപത്തുകളും നേരിടുന്നു. മറ്റുള്ളവർക്ക് അവ ബാധിക്കാതെയും ഇരി ക്കുന്നു. തണുത്ത ജലവും, മഞ്ഞുകട്ടയും ഒഴുകുന്ന അതേ മേഘത്തിൽനിന്ന് ശക്തി യേറിയ ഒരുതരം തീ നാളമാകുന്ന മിന്നൽപിണറുകളും പുറപ്പെടുന്നു. അത് ബാധിച്ചാ ലുള്ള ആപത്ത് ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. മനുഷ്യന് അതിന്റെ നേരെ കണ്ണ് തുറക്കുവാൻ പോലും അസാധ്യമാണ്. കണ്ണിന്റെ കാഴ്ച തന്നെ നശിപ്പിക്കുവാൻ മാത്രം ഊക്കേറിയതാണത്. ഇതെല്ലാം അല്ലാഹുവിന്റെ ഏക മഹാശക്തികൊണ്ടും, അവന്റെ മാത്രം നിയന്ത്രണമനുസരിച്ചും നടക്കുന്നതത്രെ. ഇതുപോലെത്തന്നെ, രാപ്പകലുകൾ മാറിമാറിയും, ഏറിക്കുറഞ്ഞും കൊണ്ടിരിക്കുന്നു. ഈ മാറ്റങ്ങളുടെ അടിസ്ഥാനത്തിൽ ലോകത്ത് ഏതെല്ലാം തരത്തിലുള്ള മാറ്റങ്ങൾ അനുദിനം നടന്നുകൊണ്ടിരിക്കുന്നുവെന്ന് കണക്കാക്കുക സാധ്യമല്ല. ഇങ്ങനെയുള്ള ഓരോ കാര്യത്തെക്കുറിച്ചും ഹൃദയപൂർവ്വം ചിന്തിക്കുകയാണെങ്കിൽ എത്രയെത്ര പാഠങ്ങൾ മനുഷ്യർക്ക് ലഭിക്കുവാനുണ്ട്?! ഈ ആയത്തിന്റെ അവസാനത്തിൽ "അതിൽ മനോദൃഷ്ടികളുള്ളവർക്ക് ചിന്താവി ഷയമുണ്ട്' എന്ന് പറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാകുന്നു. ഇതുപോലെയുള്ള വാക്യ ങ്ങൾ പലേടത്തും കാണാം. സത്യവിശ്വാസത്തെ ശക്തിപ്പെടുത്തുകയും, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ ഗ്രഹിക്കുകയും ചെയ്യാനുള്ള ചിന്താഗതിയാണ് ഇതുകൊണ്ടെല്ലാം ഉദ്ദേശ്യം. അങ്ങനെയുള്ള ചിന്താഗതിയാണ് ചിന്തിക്കുന്നവന്റെ യഥാർത്ഥഗുണത്തിനുവേണ്ടിയുള്ളത്. അല്ലാത്ത ചിന്തകൾ, ശാസ്ത്രത്തിന്റെയും യന്ത്ര ത്തിന്റെയും പുരോഗമനത്തിന് മാത്രമായിരിക്കും ഉപയോഗപ്പെടുക.
24:45–46

وَٱللَّهُ خَلَقَ كُلَّ دَآبَّةٖ مِّن مَّآءٖۖ فَمِنۡهُم مَّن يَمۡشِي عَلَىٰ بَطۡنِهِۦ وَمِنۡهُم مَّن يَمۡشِي عَلَىٰ رِجۡلَيۡنِ وَمِنۡهُم مَّن يَمۡشِي عَلَىٰٓ أَرۡبَعٖۚ يَخۡلُقُ ٱللَّهُ مَا يَشَآءُۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَيۡءٖ قَدِيرٞ

لَّقَدۡ أَنزَلۡنَآ ءَايَٰتٖ مُّبَيِّنَٰتٖۚ وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

(45) അല്ലാഹു, എല്ലാ ജന്തുക്ക ളെയും വെള്ളത്തിൽനിന്ന് സൃഷ്ടിച്ചി രിക്കുന്നു. എന്നാൽ, അവരിൽ ചിലർ ഉദരത്തിന്മേൽ (ഇഴഞ്ഞു) നടക്കുന്ന വരുണ്ട്; രണ്ടുകാലിൽ നടക്കുന്ന വരും അവരിലുണ്ട്; നാലുകാലിൽ നടക്കുന്നവരും അവരിലുണ്ട്, അല്ലാഹു ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴി വുള്ളവനാകുന്നു. (46) തീർച്ചയായും, (യാ ഥാർത്ഥ്യങ്ങളെ) വ്യക്തമാക്കുന്ന പല ദൃഷ്ടാന്തങ്ങളും നാം അവതരിപ്പിച്ചി രിക്കുന്നു. അല്ലാഹു, അവൻ ഉദ്ദേശി ക്കുന്നവരെ നേരായ മാർഗത്തിലേക്ക് മാർഗദർശനം ചെയ്യുന്നു. (45) അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു എല്ലാ ജന്തുക്കളെയും വെള്ളത്തിൽ നിന്ന് എന്നാൽ അവരിൽനിന്ന്, അവരിലുണ്ട് നടക്കുന്ന ചിലർ, ചിലർ നടക്കുന്നു തന്റെ ഉദരത്തിൻമേൽ, പള്ളമേൽ അവരി ലുണ്ട് ചിലർ നടക്കുന്ന, അവർ നടക്കുന്നു രണ്ട് കാലിൻമേൽ അവരിലുണ്ട്, അവരിൽനിന്ന് ചിലർ നടക്കുന്നു, നടക്കുന്ന നാലെണ്ണ ത്തിൻമേൽ (നാല് കാലിൻമേൽ) അല്ലാഹു സൃഷ്ടിക്കുന്നു അവൻ ഉദ്ദേശിക്കുന്നത് നിശ്ചയമായും അല്ലാഹു എല്ലാ കാര്യത്തിനും കഴിയുന്നവനാണ്. (46) തീർച്ചയായും നാം ഇറക്കിയിരിക്കുന്നു പല ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ വ്യക്തമാക്കുന്ന, സ്പഷ്ടമാക്കുന്ന അല്ലാഹു മാർഗദർശനം നൽകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് പാത യിലേക്ക്, മാർഗത്തിലേക്ക് നേരായ, ചൊവ്വായ ഭൂമിയിൽ ചലിക്കുന്ന എല്ലാ ജീവികൾക്കും (ജന്തു) എന്ന് പറയുന്നു. വാഹന ത്തിനും, ജോലിക്കും ഉപയോഗിക്കുന്ന മൃഗങ്ങളെ മാത്രം ഉദ്ദേശിച്ചും എന്ന് ഉപ യോഗിക്കാറുണ്ട്. ആദ്യം പറഞ്ഞ അർത്ഥമാണിവിടെ ഉദ്ദേശ്യം. ജീവജന്തുക്കളെല്ലാം വെള്ളത്തിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതിനെക്കുറിച്ച് സൂ: 30-ൽവെച്ച് നാം വിവരിച്ചിട്ടുണ്ട്. ജീവികളുടെ സൃഷ്ടിയിൽ വെള്ളമല്ലാത്ത ധാതുക്കളുടെ അംശവും അടങ്ങിയിട്ടുണ്ടെങ്കിലും ഘടനയിലും, ഘടനക്ക് ശേഷവും, ജലാംശത്തിന്നുള്ള പ്രാധാ ന്യത്തെ ഇത് കുറിക്കുന്നു. നാല് കാലുകളിൽ കൂടുതലുള്ള എത്രയോ ജന്തുക്കളു ണ്ടെന്ന് പറയേണ്ടതില്ല. അപ്രകാരം തന്നെ രൂപം, ആകൃതി, പ്രകൃതി തുടങ്ങിയവയി ലെല്ലാം പരസ്പരം വ്യത്യസ്തങ്ങളായ കണക്കറ്റ ജീവികൾ ലോകത്തുണ്ട്. ചിന്തിക്കു വാൻവേണ്ടി രണ്ടുമൂന്നുതരം ഉദാഹരണമായി എടുത്തുപറഞ്ഞശേഷം, അല്ലാഹു ഉദ്ദേ ശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു' ( ) എന്ന വാക്കിൽ ബാക്കിയെല്ലാം അടങ്ങിയിരിക്കുകയാണ്. അല്ലാഹുവിന്റെ പ്രകാശത്താൽ പ്രശോഭിതരായ സജ്ജനങ്ങളെയും, പ്രകാശം ലഭി ക്കാതെ അന്ധകാരത്തിൽ നട്ടം തിരിയുന്ന അവിശ്വാസികളെയും ഉദാഹരിച്ചു കാണി ച്ചു. അനന്തരം, അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ സാക്ഷീകരിക്കുന്ന ചില പ്രത്യക്ഷ ദൃഷ്ടാന്തങ്ങളും വിവരിച്ചു. ശേഷം, മേൽപറഞ്ഞ രണ്ട് തരക്കാർക്കുമിടയിൽ കഴിഞ്ഞുകൂടുന്ന കപടവിശ്വാസികളെപ്പറ്റിയാണ് അടുത്ത വചനങ്ങൾ പ്രതിപാദിക്കു ന്നത്:-
24:47–50

وَيَقُولُونَ ءَامَنَّا بِٱللَّهِ وَبِٱلرَّسُولِ وَأَطَعۡنَا ثُمَّ يَتَوَلَّىٰ فَرِيقٞ مِّنۡهُم مِّنۢ بَعۡدِ ذَٰلِكَۚ وَمَآ أُوْلَـٰٓئِكَ بِٱلۡمُؤۡمِنِينَ

وَإِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ إِذَا فَرِيقٞ مِّنۡهُم مُّعۡرِضُونَ

وَإِن يَكُن لَّهُمُ ٱلۡحَقُّ يَأۡتُوٓاْ إِلَيۡهِ مُذۡعِنِينَ

Passage continues through verse 24:50.

(47) അവർ പറയുന്നു: "ഞങ്ങൾ അല്ലാഹുവിലും, റസൂലിലും വിശ്വ സിക്കുകയും, ഞങ്ങൾ അനുസരിക്കു കയും ചെയ്തിരിക്കുന്നു' എന്ന്. അതിന് ശേഷം പിന്നെയും (അതാ) അവരിൽപ്പെട്ട ഒരു വിഭാഗം പിൻമാ റിപ്പോകൂന്നു! അക്കൂട്ടർ സത്യവിശ്വാ സികളല്ലതന്നെ. (48) അവരുടെ ഇടയിൽ വിധിപ റയുവാൻ വേണ്ടി, അല്ലാഹുവിലേ ക്കും, അവന്റെ റസൂലിലേക്കും അവർ ക്ഷണിക്കപ്പെടുന്നതായാൽ അപ്പോഴതാ, അവരിൽ ഒരു വിഭാഗം തിരിഞ്ഞുപോകുന്നു! (49) ന്യായം അവർക്കാണ് ധ അവ രുടെ പക്ഷത്താണ് പ ഉള്ളതെങ്കിലോ, അവർ അദ്ദേഹത്തിന്റെ (റസൂലിന്റെ) അടുക്കലേക്ക് അനുസരണമുള്ളവരാ യിക്കൊണ്ട് വരുന്നതുമാകുന്നു! (50) അവരുടെ ഹൃദയങ്ങളിൽ വല്ല രോഗവുമുണ്ടോ? അതല്ല, അവർക്ക് സംശയം പിടിപെട്ടിരിക്കു കയാണോ?! അതോ, അല്ലാഹുവും, അവന്റെ റസൂലും, അവരുടെമേൽ അനീതി പ്രവർത്തിക്കുമെന്ന് അവർ ഭയപ്പെടുകയാണോ?! എന്നാൽ, (വാ സ്തവത്തിൽ) അക്കൂട്ടർ തന്നെയാണ് അക്രമികൾ. (47) അവർ പറയുന്നു ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരി ക്കുന്നു റസൂലിലും ഞങ്ങൾ അനുസരിക്കയും ചെയ്തിരിക്കുന്നു പിന്നെ പിൻമാറിപ്പോകുന്നു അവരിൽ നിന്നൊരുവിഭാഗം അതിനുശേഷം അക്കൂട്ടർ അല്ല സത്യവിശ്വാസികൾ (തന്നെ അല്ല) (48) അവർ ക്ഷണിക്കപ്പെട്ടാൽ, വിളിക്കപ്പെട്ടാൽ അല്ലാഹുവിങ്കലേക്ക് അവന്റെ റസൂലിലേക്കും അദ്ദേഹം വിധിക്കുവാൻ അവരുടെ ഇടയിൽ അപ്പോഴതാ ഒരു വിഭാഗം, ഒരു സംഘം അവരിൽ നിന്ന്, അവ (ആകുന്നു) (49) ആയിരുന്നുവെ ങ്കിൽ അവർക്ക് (ഗുണമായി) ന്യായം, സത്യം അവർ വരുന്നതാണ് അദ്ദേഹത്തിലേക്ക്, അതിലേക്ക് അനുസരണമുള്ളവരായിട്ട് (50) അവരുടെ ഹൃദയങ്ങളിലുണ്ടോ വല്ല രോഗവും അതോ അവർക്ക് സംശയം പിടിപെട്ടിരിക്കുന്നുവോ, അവർ സന്ദേഹപ്പെട്ടിരിക്കുന്നുവോ അതോ അവർ ഭയപ്പെടുന്നുവോ അല്ലാഹു അനീതി ചെയ്യുമെന്ന് അവരുടെമേൽ, അവരോട് അവന്റെ റസൂലും എന്നാൽ, എങ്കിലും അക്കൂട്ടർ അവർ തന്നെയാണ് അക്രമികൾ ഭാവംകൊണ്ടും, സംസാരംകൊണ്ടും മുസ്ലിംകളാണെന്ന് നടിക്കുന്നവരാണ് കപട വിശ്വാസികൾ (മുനാഫിക്വുകൾ). ഞങ്ങൾ വിശ്വാസികളാണെന്നും, അല്ലാഹുവിനെയും, റസൂലിനെയും അനുസരിക്കുന്നവരാണെന്നും അവർ ജൽപിച്ചുകൊണ്ടിരിക്കും. വല്ല പ്രശ്നവും നേരിടുമ്പോൾ, അതിൽ റസൂൽ തിരുമേനിയുടെ തീരുമാനവും വിധിയും കേൾക്കാനോ, സ്വീകരിക്കുവാനോ അവർ തയ്യാറുണ്ടാകുകയില്ല, സത്യത്തിന്റെ മുമ്പിൽ കപടന്മാർക്ക് വിജയസാദ്ധ്യത കുറവായിരിക്കുമല്ലോ. വല്ലപ്പോഴും, അവരുടെ ഭാഗത്ത് സത്യവും ന്യായവും ഉണ്ടെന്നും, വിധി തങ്ങൾക്ക് അനുകൂലമായിരിക്കുമെന്നും കണ്ടാൽ, അവിടെ അവർ സവിനയം തിരുമേനിയുടെ മുമ്പിൽ വരുകയും ചെയ്യും. അവർക്കറിയാം: നബി തിരുമേനി ˜ സത്യവും, ന്യായവും അനുസരിച്ചല്ലാതെ പ്രവർത്തിക്കയില്ലെന്ന്. അവരുടെ ഈ നിലപാടിന് കാരണം ഒന്നുകിൽ അവരുടെ ഹൃദയത്തിൽ ഒരുതരം അല്ലെങ്കിൽ അവർ യഥാർത്ഥ സത്യത്തിൽ സംശ യിക്കുന്നവരായിരിക്കണം, അതുമല്ലെങ്കിൽ അല്ലാഹുവും റസൂലും അന്യായം പ്രവർത്തി ക്കുന്നവരാണെന്ന ആശങ്ക അവർക്കുണ്ടായിരിക്കണം. ഈ മൂന്നിൽ ഓരോന്നുംതന്നെ അവിശ്വാസമാണ് താനും. വിഭാഗം - 7
24:51–52

إِنَّمَا كَانَ قَوۡلَ ٱلۡمُؤۡمِنِينَ إِذَا دُعُوٓاْ إِلَى ٱللَّهِ وَرَسُولِهِۦ لِيَحۡكُمَ بَيۡنَهُمۡ أَن يَقُولُواْ سَمِعۡنَا وَأَطَعۡنَاۚ وَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ

وَمَن يُطِعِ ٱللَّهَ وَرَسُولَهُۥ وَيَخۡشَ ٱللَّهَ وَيَتَّقۡهِ فَأُوْلَـٰٓئِكَ هُمُ ٱلۡفَآئِزُونَ

(51) നിശ്ചയമായും, സത്യവിശ്വാ സികളുടെ വാക്ക് അവർക്കിടയിൽ വിധിപറയുവാനായി അല്ലാഹുവിലേ ക്കും, അവന്റെ റസൂലിലേക്കും അവർ ക്ഷ ണി ക്കെ പ്പ ടു ന്ന താ യാ ൽ - "ഞങ്ങൾ കേൾക്കുകയും അനുസരി ക്കുകയും ചെയ്യുന്നു' എന്ന് പറയുക മാത്രമായിരിക്കും. (അങ്ങനെയുള്ള) അക്കൂട്ടർ തന്നെയാണ് വിജയികളും. (52) ആർ, അല്ലാഹുവിനെയും അവന്റെ റസൂലിനെയും, അനുസരി ക്കുകയും. അല്ലാഹുവിനെ ഭയപ്പെടു കയും, അവനെ സൂക്ഷിക്കുകയും തന്നെയാണ് ഭാഗ്യവാൻമാർ. (51) നിശ്ചയമായും ആയിരിക്കും സത്യവിശ്വാസികളുടെ വാക്ക് അവർ ക്ഷണിക്കപ്പെട്ടാൽ അല്ലാഹുവിലേക്ക് അവന്റെ റസൂലിലേക്കും അദ്ദേഹം വിധിക്കുവാൻ അവർക്കിടയിൽ അവർ പറയുക (മാത്രം) ആയിരിക്കും ഞങ്ങൾ കേട്ടു ഞങ്ങൾ അനുസരി ക്കുകയും ചെയ്തു (എന്ന്) അക്കൂട്ടർ തന്നെയാണ് വിജയികൾ (52) അല്ലാഹുവിനെ ആർ അനുസരിക്കുന്നുവോ, വഴിപ്പെടുന്നുവോ അവന്റെ റസൂലിനെയും അല്ലാഹുവിനെ ഭയപ്പെടുകയും അവനെ സൂക്ഷിക്കുകയും എന്നാൽ അക്കൂട്ടർ അവർ തന്നെയാണ് ഭാഗ്യവാൻമാർ, വിജയം നേടിയവർ അല്ലാഹുവിലേക്കും, റസൂലിലേക്കും ക്ഷണിക്കുക എന്നതിന്റെ താൽപര്യം, അല്ലാ ഹുവിന്റെ റസൂലിന്റെ സുന്നത്തിലേക്കും ക്ഷണിക്കുക എന്നത്രെ. അല്ലാഹു അവതരിപ്പിച്ചതോ, അവൻ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ളതോ അല്ലാതെ യാതൊരു വിധിയും നബി തിരുമേനി ˜ യിൽ നിന്ന് ഉണ്ടാവുകയില്ലെന്ന് തീർച്ചയാണ്. നബി ˜ ഒരു കാര്യത്തെപ്പറ്റി എന്ത് വിധി കൊടുത്തുവോ അത് അപ്പടിയാതൊരു അനിഷ്ടമോ ചോദ്യം ചെയ്യലോ സ്വീകരിക്കു ന്നത് സത്യവിശ്വാസികളുടെ ഒഴിച്ചുകൂടാത്ത കടമയത്രെ. മാത്രമല്ല, അത് സത്യവിശ്വാ സത്തിന്റെ ലക്ഷണം കൂടിയാണ്. അതിൽ വിസമ്മതം തോന്നുന്നവനും, വിമർശനം കാണുന്നവനും യഥാർത്ഥത്തിൽ (സത്യവിശ്വാസി) ആയിരിക്കയില്ലകപട വിശ്വാസിയായിരിക്കും. 65-ലും, സൂ: അഹ്സാബ് 36-ലും മറ്റും അല്ലാഹു ഇത് വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളത് കാണാം. കപടവിശ്വാസികളുടെ കാപ ട്യത്തിന്റെ മറ്റൊരു ഉദാഹരണം കൂടി അല്ലാഹു വെളിപ്പെടുത്തുന്നു.
24:53–54

۞وَأَقۡسَمُواْ بِٱللَّهِ جَهۡدَ أَيۡمَٰنِهِمۡ لَئِنۡ أَمَرۡتَهُمۡ لَيَخۡرُجُنَّۖ قُل لَّا تُقۡسِمُواْۖ طَاعَةٞ مَّعۡرُوفَةٌۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ

قُلۡ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَۖ فَإِن تَوَلَّوۡاْ فَإِنَّمَا عَلَيۡهِ مَا حُمِّلَ وَعَلَيۡكُم مَّا حُمِّلۡتُمۡۖ وَإِن تُطِيعُوهُ تَهۡتَدُواْۚ وَمَا عَلَى ٱلرَّسُولِ إِلَّا ٱلۡبَلَٰغُ ٱلۡمُبِينُ

(53) (നബിയേ) താൻ അവരോട് കൽപിക്കുന്നപക്ഷം അവർ നിശ്ചയ മായും പുറപ്പെട്ടു പോരുമെന്ന് -ത ങ്ങൾക്ക് കഴിയും പ്രകാരമുള്ള ശപ അല്ലാഹുവിൽ സത്യം ചെയ്തു പറയുന്നു:- പറയുക: "നിങ്ങൾ സത്യം ചെയ്യേ ണ്ടതില്ല; (നിങ്ങളുടേത്) പരിചയപ്പെട്ട ഒരു അനുസരണമാണ്; നിശ്ചയ മായും അല്ലാഹു നിങ്ങൾ പ്രവർത്തി ക്കാറുള്ളതിനെപ്പറ്റി സൂക്ഷ്മമായറി യുന്നവനാകുന്നു.' (54) പറയുക: "നിങ്ങൾ അല്ലാഹു വിനെയും, റസൂലിനെയും അനുസ രിച്ചുകൊള്ളുവിൻ! എന്നാൽ, നിങ്ങൾ പിൻമാറുകയാണെങ്കിലോ, അദ്ദേഹം (റസൂൽ) ചുമതലപ്പെടുത്തപ്പെട്ടത് മാത്രമായിരിക്കും അദ്ദേഹത്തിന്റെ പേരിൽ (ബാധ്യത) ഉണ്ടായിരിക്കുക; നിങ്ങൾ ചുമതലപ്പെടുത്തപ്പെട്ടത് നിങ്ങളുടെ പേരിൽ തന്നെ (ബാധക മായതും) ആയിരിക്കും. നിങ്ങൾ അദ്ദേഹത്തെ അനുസരി ക്കുകയാണെങ്കിൽ, നിങ്ങൾ സൻമാർഗം പ്രാപിക്കുന്നതാണ്. റസൂ ലിന്റെമേൽ വ്യക്തമായ പ്രബോധന മല്ലാതെ (വേറെ ബാധ്യത) ഇല്ല.' (53) അവർ സത്യം ചെയ്തുപറയുന്നു അല്ലാഹുവിൽ, അല്ലാഹുവി നെക്കൊണ്ട് അവർക്ക് കഴിയും പ്രകാരമുള്ള ശപഥം (ഏറ്റവും ശക്തിമ ത്തായ സത്യം) നീ അവരോട് കൽപിച്ചുവെങ്കിൽ നിശ്ചയമായും അവർ പുറപ്പെട്ടുപോരും (എന്ന്) നീ പറയുക നിങ്ങൾ സത്യം ചെയ്യരുത്, (ചെയ്യേണ്ടതില്ല) അനുസരണമാണ് പരിചയപ്പെട്ട, അറിയപ്പെട്ട, പുണ്യ പ്പെട്ട നിശ്ചയമായും അല്ലാഹു സൂക്ഷ്മമായറിയുന്നവനാണ് നിങ്ങൾ പ്രവർത്തിച്ചു വരുന്നതിനെപ്പറ്റി (54) നീ പറയുക നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുവിൻ റസൂലിനെയും അനുസരിക്കുവിൻ എനി നിങ്ങൾ പിൻമാറുകയാണെങ്കിൽ എന്നാലദ്ദേഹത്തിന്റെ പേരിൽ ഉള്ളത് അദ്ദേഹം ചുമതലപ്പെടുത്തപ്പെട്ടത് നിങ്ങളുടെ പേരിലായി രിക്കും നിങ്ങൾ ചുമതലപ്പെടുത്തപ്പെട്ടത്് നിങ്ങൾ അദ്ദേഹത്തെ അനുസരിക്കുന്നതായാൽ നിങ്ങൾ നേർമാർഗം പ്രാപിക്കും, സൻമാർഗത്തിലാകും റസൂലിന്റെ പേരിൽ ഇല്ല പ്രബോധനം (എത്തിച്ചു കൊടുക്കൽ) അല്ലാതെ വ്യക്തമായ വല്ല യുദ്ധത്തിലോ, സേനയിലോ, പങ്കെടുക്കേണമെന്ന് നബി ˜ ആവശ്യപ്പെടുന്ന പക്ഷം, യാതൊരു മടിയും കൂടാതെ തങ്ങൾ പോയിക്കൊള്ളാമെന്നും നബി(സ) എങ്ങോട്ട് പോകാൻ കൽപിച്ചാലും അതിന് തങ്ങൾ തയ്യാറാണെന്നും അവർ കഴിയു ന്നത്ര ശക്തിമത്തായ നിലയിൽ സത്യം ചെയ്ത് പറയാറുണ്ട്. പക്ഷെ- 63-ാം വചന ത്തിൽ കാണുംപോലെസന്ദർഭം വരുമ്പോൾ അവർ ഒഴിഞ്ഞുമാറുകയും ചെയ്യും. അതുകൊണ്ട് അവരോട് ഇപ്രകാരം താക്കീത് ചെയ്യാൻ അല്ലാഹു നബി ˜ യോട് കല്പി വൃഥാ സത്യം ചെയ്യേണ്ടതില്ല. നിങ്ങളുടെ അനുസരണത്തിന്റെ യഥാർത്ഥ നില മുമ്പേ പരിചയമുള്ളതാണ്. അത് നാവിൽ മാത്രമേയുള്ളൂ. ഹൃദയ ത്തിലും പ്രവൃത്തിയിലുമില്ല. ഇതൊക്കെ അല്ലാഹു അറിയും. അതിന്റെ അനന്തരഫലം നിങ്ങൾക്ക് പി ന്നീട് അറിയാറാകും. നിങ്ങൾ അനുസരിക്കായ്കകൊണ്ട് അല്ലാഹുവിന്റെ റസൂലിന് ഒന്നും നേരിടുവാനില്ല. അല്ലാഹുവിന്റെ കല്പനകൾ പ്രബോധനം ചെയ്യുക മാത്രമാണ് അദ്ദേഹത്തിന്റെ ബാധ്യത. അതദ്ദേഹം നിർവ്വഹിക്കുന്നുമുണ്ട്. നിങ്ങൾ യഥാർത്ഥമായ അനുസരണം പ്രകടിപ്പിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് തന്നെ ഗുണ കരമായിത്തീരുംസ്ലസ്ല..' എന്ന വാക്കിനാണ് "പരിചയപ്പെട്ട അനുസരണം' എന്ന് നാം അർത്ഥം കൊടുത്തത്. ഇതനുസരിച്ചാണ് നാം മേൽ കണ്ട വിവരണം നൽകിയതും. "ഒരു പുണ്യ കർമമായ - അഥവാ ഐച്ഛികമായ - അനുസരണം എന്നും ഇതിന് അർത്ഥം കല്പി ക്കപ്പെട്ടിട്ടുണ്ട്. അതായത്, കേവലം ഒരു പുണ്യപ്പെട്ട കാര്യം മാത്രമാണ് ഈ വിഷയ ത്തിലുള്ള നിങ്ങളുടെ അനുസരണം; എന്നിരിക്കെ അതിനെപ്പറ്റി ഇത്ര ശക്തിയായി സത്യം ചെയ്യേണ്ടതൊന്നുമില്ല, എന്നിങ്ങനെ അതിന് വ്യാഖ്യാനവും നൽകപ്പെടുന്നു. അല്ലാഹുവിനെയും, റസൂലിനെയും അനുസരിച്ചുപോരുന്നത് നിമിത്തം പരലോകത്തിൽ മാത്രമല്ല, ഇഹത്തിൽവെച്ചും പല നേട്ടങ്ങൾ കൈവരുന്നതാണെന്ന് അടുത്ത വചന ത്തിൽ അല്ലാഹു സത്യവിശ്വാസികൾക്ക് സന്തോഷവാർത്ത നൽകുന്നു:-
24:55–57

وَعَدَ ٱللَّهُ ٱلَّذِينَ ءَامَنُواْ مِنكُمۡ وَعَمِلُواْ ٱلصَّـٰلِحَٰتِ لَيَسۡتَخۡلِفَنَّهُمۡ فِي ٱلۡأَرۡضِ كَمَا ٱسۡتَخۡلَفَ ٱلَّذِينَ مِن قَبۡلِهِمۡ وَلَيُمَكِّنَنَّ لَهُمۡ دِينَهُمُ ٱلَّذِي ٱرۡتَضَىٰ لَهُمۡ وَلَيُبَدِّلَنَّهُم مِّنۢ بَعۡدِ خَوۡفِهِمۡ أَمۡنٗاۚ يَعۡبُدُونَنِي لَا يُشۡرِكُونَ بِي شَيۡـٔٗاۚ وَمَن كَفَرَ بَعۡدَ ذَٰلِكَ فَأُوْلَـٰٓئِكَ هُمُ ٱلۡفَٰسِقُونَ

وَأَقِيمُواْ ٱلصَّلَوٰةَ وَءَاتُواْ ٱلزَّكَوٰةَ وَأَطِيعُواْ ٱلرَّسُولَ لَعَلَّكُمۡ تُرۡحَمُونَ

لَا تَحۡسَبَنَّ ٱلَّذِينَ كَفَرُواْ مُعۡجِزِينَ فِي ٱلۡأَرۡضِۚ وَمَأۡوَىٰهُمُ ٱلنَّارُۖ وَلَبِئۡسَ ٱلۡمَصِيرُ

(55) നിങ്ങളിൽനിന്ന് വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്യുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു: "അവ രുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം നൽകിയത് പോലെ, നിശ്ചയമായും ഭൂമിയിൽ അവർക്ക് അവൻ പ്രാതി നിധ്യം നൽകുന്നതാണ്; അവർക്ക് അവൻ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവരുടെ മതത്തിന് സ്വാധീനം നൽകുന്നതുമാണ്; അവർക്ക് ഭയ ത്തിന് ശേഷം അഭയത്തെ പകരം നൽകുകയും ചെയ്യും' എന്ന്. അവർ എന്നോട് യാതൊന്നിനെയും പങ്ക് ചേർക്കാതെ എന്നെ ആരാധിച്ചുവരു ന്നു. (അതാണ് കാരണം.) അതിനു ശേഷം, ആർ നന്ദികേട് ചെയ്തുവോ അവർ തന്നെയാണ് തോന്നിയവാസി കൾ. (56) നിങ്ങൾ നമസ്കാരം നിലനി റുത്തുവിൻ, "സക്കാത്ത്' കൊടുക്കു റസൂലിനെ അനു സരിക്കുകയും ചെയ്യുവിൻനിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്. (57) (നബിയേ!) അവിശ്വസിച്ചി ട്ടുള്ളവർ ഭൂമിയിൽവെച്ച് (അല്ലാഹു വിനെ) അസാധ്യമാക്കിക്കളയുന്നവ രാണെന്ന് നിശ്ചയമായും നീ ധരിച്ചു പോകേണ്ട! അവരുടെ വാസസ്ഥലം നരകമാകുന്നു. അത് വളരെ മോശ പ്പെട്ട പ്രാപ്യസ്ഥാനം തന്നെ! (55) അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു യാതൊരു കൂട്ടരോട് അവർ വിശ്വസിച്ചിരിക്കുന്നു നിങ്ങളിൽനിന്ന് സൽക്കർമ ങ്ങൾ പ്രവർത്തിക്കയും ചെയ്തിരിക്കുന്നു നിശ്ചയമായും അവർക്ക് പ്രാതി നിധ്യം നൽകുന്നതാണ് (എന്ന്) ഭൂമിയിൽ അവൻ പ്രാതിനിധ്യം നൽകിയത് പോലെ അവരുടെ മുമ്പുള്ളവർക്ക് നിശ്ചയമായും അവർക്ക് സ്വാധീനം നൽകുകയും ചെയ്യും അവരുടെ മതത്തിന് അവൻ തൃപ്തിപ്പെട്ടു കൊടുത്തിട്ടുള്ള അവർക്ക് അവർക്ക് പകരം നൽകു കയും ചെയ്യും അവരുടെ ഭയത്തിന് ശേഷം അഭയത്തെ അവർ എന്നെ ആരാധിക്കുന്നു, എനിക്ക് ഇബാദത്ത് ചെയ്യുന്നു അവർ എന്നോട് പങ്ക് ചേർക്കാതെ യാതൊന്നും ആരെങ്കിലും നന്ദികേട് കാട്ടി യാൽ, അവിശ്വസിച്ചാൽ അതിന്ശേഷം എന്നാൽ അക്കൂട്ടർ തന്നെ യാണ് ദുർന്നടപ്പുകാർ, തോന്നിയവാസികൾ (56) നിങ്ങൾ നിലനി റുത്തുകയും ചെയ്യുവിൻ നമസ്കാരം സക്കാത്ത് കൊടുക്കുകയും ചെയ്യുവിൻ അനുസരിക്കുകയും ചെയ്യുവിൻ റസൂലിനെ, ദൈവദൂതനെ നിങ്ങൾ കരുണ ചെയ്യപ്പെട്ടേക്കും, കരുണ ചെയ്യപ്പെടുവാനായി (57) നിശ്ചയമായും നീ ധരിക്കേണ്ട, ഗണിക്കരുത് അവിശ്വസിച്ചിട്ടുള്ള വരെ അസാധ്യമാക്കുന്നവരാണ് (പരാജയപ്പെടുത്തുന്നവരാണെന്ന്) ഭൂമിയിൽ വെച്ച് അവരുടെ വാസസ്ഥലം, അഭയസ്ഥാനം, ചെന്നണയുന്ന സ്ഥലം നരകമാകുന്നു വളരെ മോശപ്പെട്ടത്തന്നെ പ്രാപ്യസ്ഥാനം, ചെന്ന ത്തുന്ന സ്ഥലം, മടക്കസ്ഥലം സൂറത്തുൽ 105-ൽ "എന്റെ സദ്വൃത്തരായ അടിയാൻമാർ ഭൂമിയെ അനന്തരമെടുക്കുന്നതാണ്' ( ) എന്ന അല്ലാഹുവിന്റെ മദ്ധ്യേ ഈ ആയത്തുകളെ ഉദ്ധരിച്ചുകൊണ്ട് നാം സംസാ രിച്ചിട്ടുള്ള സംഗതികൾ ഇവിടെ സ്മരണീയമാകുന്നു. അതിവിടെ ആവർത്തിക്കേണ്ടതി ല്ല. നബി തിരുമേനി ˜ ഇഹലോകവാസം വിടുന്നതിന് മുമ്പ് തന്നെ അേറബ്യാ ഉപ ദ്വീപ് മിക്കവാറും ഇസ്ലാമിന് അധീനപ്പെട്ടു. അക്കാലത്തുള്ള പ്രധാന രാജാക്കൾ, തിരു മേനിക്ക് സമ്മാനങ്ങൾ കൊടുത്തയച്ചു. ഹിജ്റിലെയും, ചില സിറിയൻ നാടുകളിലെയും ജനങ്ങൾ ഇസ്ലാമിന്റെ മേൽക്കോയ്മ അംഗീകരിച്ചു കപ്പം കൊടുത്തുവരുവാൻ തുട ങ്ങി. കാലത്ത് കൊസ്രു ( ) സാമ്രാജും മുഴുവനും, കൈസർ ( ) സാമ്രാജ്യത്തിന്റെ പല ഭാഗങ്ങളും മുസ്ലിംകൾ അധീനമാക്കി. ഇതെല്ലാം ഈ ആയത്തിലെ വാഗ്ദാനത്തിന്റെ പുലർച്ചയത്രെ. ഇമാം ബുഖാരി (റ) മുതലായവർ രിവാ യത്ത് ചെയ്യുന്ന ഒരു ഹദീഥ് ഇവിടെ പ്രസ്താവ്യമാകുന്നു:- അറേബ്യയിലെ ശ്രുതിപ്പെട്ട ഉദാരമതിയായിരുന്ന പുത്രൻ അദിയ്യ് ( ”സ്ലങ ) നബി ˜ യുടെ അടുക്കൽ നിവേദനം വരികയുണ്ടാ യി. ആ അവസരത്തിൽ തിരുമേനിയും അദ്ദേഹവും തമ്മിൽ നടന്ന സംഭാഷണത്തിൽ ഇപ്രകാരം പറഞ്ഞിരുന്നു. "നബി ˜ : അദിയ്യേ! താൻ ഹീറാ ( ) രാജ്യം അറിയുമോ? അദിയ്യ് (റ): ഞാൻ അറിയുകയില്ലകേട്ടിട്ടുണ്ട്. "നബി ˜ : എന്റെ ദേഹം യാതൊരുവന്റെ കൈവശമാണോ അവൻ (അല്ലാഹു) തന്നെയാണ! അല്ലാഹു ഇക്കാര്യത്തെ (ഇസ്ലാമിനെ) നിശ്ചയമായും പൂർത്തിയാക്കും. അങ്ങനെ, യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായിൽ നിന്ന് പുറപ്പെട്ടു, യാതൊരാളുടെ രക്ഷയും കൂടാതെത്തന്നെ ത്വവാഫ് (പ്രദക്ഷിണം) ചെയ്തുപോകുന്ന ഒരു കാലം വരും. ഹുർമുസിന്റെ മകൻ കിസ്രായുടെ നിക്ഷേപങ്ങൾ ജയിച്ചടക്കപ്പെടുകയും ചെയ്യും. അദിയ്യ് (റ): (പേർസ്യൻ ചക്രവർത്തിയായ) ഹുർമുസിന്റെ മകൻ കിസ്രായുടെയോ?! നബി ˜ : അതെ, ഹുർമുസിന്റെ മകൻ കിസ്രായുടെ തന്നെ. സ്വീകരിക്കുവാൻ ആളില്ലാതെ വരുമാറ് ധനം ചിലവഴിക്കപ്പെടുകയും ചെയ്തേക്കും.' പിന്നീട് (നബിയുടെ കാലശേഷം) ഈ സംഭാഷണം ഉദ്ധരിച്ചുകൊണ്ട് അദിയ്യ് (റ) പ്രസ്താവിക്കുകയാണ്: "ഇതാ! ഹീറായിൽനിന്ന് ഒരു യാത്രക്കാരി ആരുടെയും രക്ഷ കൂടാതെത്തന്നെ ഇന്ന് ത്വവാഫ് ചെയ്തുപോകുന്നു. ഹുർമുസ് മകൻ കിസ്രാ യുടെ നിക്ഷേപങ്ങൾ അൻബാറിലുംവെച്ച്) ജയിച്ചടക്കിയ കൂട്ടത്തിൽ ഞാനും പങ്കെടുത്തിരുന്നു. അല്ലാഹുതന്നെയാണ! എനി, മൂന്നാമത്തെ കാര്യവും സംഭ ( ) പേർസ്യാ, ഇറാക്വ് മുതലായവ കൊസ്രു ( ) സാമ്രാജ്യത്തിൽ ഉൾപ്പെടുന്നു. ( ) ക്വൈസർ ( ) സാമ്രാജ്യത്തിന്റെ തലസ്ഥാനം യൂറോപ്പിലെ കാൺസ്റ്റി നോപ്പ്ൾ ( ) ആണെങ്കിലും, സിറിയാ, ഈജിപ്ത് മുതലായവ അതിന്റെ കീഴിലായിരുന്നു. റോമാ സാമ്രാജ്യമെന്ന പേരിലും ഇത് അറിയപ്പെടുന്നു ( ) ഹിറാഃ ഇറാക്വിലെ ഒരു രാജ്യം ( കഹ്മങ ) കാരണം: റസൂൽ തിരുമേനി ˜ അത് അരുളിച്ചെയ്തിട്ടുണ്ട് എന്ന തുതന്നെ.' ( ) അദിയ്യ് (റ) ഇത് പ്രസ്താവിച്ചതിന്ശേഷം കുറച്ച് കൊല്ല ങ്ങൾകൂടി കഴിഞ്ഞപ്പോൾ വാസ്തവത്തിൽ മൂന് നാമത്തെ പ്രവചനവും പുലർന്നു കഴി ഞ്ഞിട്ടുണ്ടെന്ന് ഇ…ാമിക ചരിത്രത്തിന്റെ താളുകൾ മറിച്ചുനോക്കുമ്പോൾ കാണുവാൻ കഴിയും എന്ന വാക്കിന് "അതിന് ശേഷം ആരെങ്കിലും അവിശ്വസിച്ചാൽ' എന്നും അർത്ഥം കൽപിക്കപ്പെട്ടിട്ടുണ്ട്. (കഫറ) എന്ന വാക്കിന് "അവിശ്വസിച്ചു' എന്നും "നന്ദികേട് കാണിച്ചു' എന്നും അർത്ഥം വരും. രണ്ടായിരുന്നാലും ഇവിടെ സാര ത്തിൽ ഒന്നുതന്നെ. വിശ്വാസത്തിലും പ്രവൃത്തിയിലും, അല്ലാഹുവും അവന്റെ റസൂലും കാണിച്ചുതന്ന നേർവഴിയിൽ നിന്ന് മുസ്ലിംകൾ, എന്ന് മുതൽക്കാണ് എത്രകണ്ടാണ്, വ്യതിചലിച്ചുപോയതെങ്കിൽ, അതനുസരിച്ച് അവരുടെ യശിനും കോട്ടം വന്നുവെ ന്നുള്ളത് തർക്കമറ്റ സംഗതിയാകുന്നു. അവിശ്വാസികളെ ഭൂമിയിൽതന്നെവെച്ച് ശിക്ഷിക്കുവാൻ അല്ലാഹു ഉദ്ദേശിക്കുകയാ ണെങ്കിൽ, അവന് അതിന് യാതൊരു പ്രയാസവുമില്ല; അല്ലാഹുവിന് പിടിയിൽ കിട്ടാ തിരിക്കത്തക്കവണ്ണം അവനെ അസാധ്യപ്പെടുത്തിക്കളയുവാൻ അവർക്ക് ഒരിക്കലും സാധ്യമല്ല, എന്നുള്ള വസ്തുത 57-ാം വചനത്തിൽ നബി തിരുമേനി ˜ യെ അഭിമുഖീ കരിച്ചാണ് പ്രസ്താവിക്കുന്നതെങ്കിലും, വാസ്തവത്തിൽ അത് അവിശ്വാസികളോടുള്ള കനത്ത ഒരു താക്കീതാകുന്നു. മേൽ പ്രസ്താവിച്ച വാഗ്ദാനത്തിന്റെ ഇസ്ലാമിന്റെ വിജയങ്ങളോട് കൂടികുഫ്റിന്റെ പരാജയവും സംഭവിച്ചു കഴി ഞ്ഞത് നാം കണ്ടുവല്ലോ. അതും അവർക്ക് ഭൂമിയിൽവെച്ച് ലഭിച്ച ഒരു ശിക്ഷയായിരു ന്നു. പരലോകത്തിലോ നരകവും! സൂറത്തിന്റെ ആദ്യഭാഗങ്ങളിൽ പ്രസ്താവിച്ച നിയമങ്ങളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളാണ് അടുത്ത ആയത്തുകളിൽ കാണുന്നത്:- വിഭാഗം - 8 മുസ്ലിംകൾ ലോകത്ത് എവിടെയെല്ലാം പ്രചരിച്ചുവെന്ന് 7-ാം പടത്തിൽ കാണാം.
24:58–59

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لِيَسۡتَـٔۡذِنكُمُ ٱلَّذِينَ مَلَكَتۡ أَيۡمَٰنُكُمۡ وَٱلَّذِينَ لَمۡ يَبۡلُغُواْ ٱلۡحُلُمَ مِنكُمۡ ثَلَٰثَ مَرَّـٰتٖۚ مِّن قَبۡلِ صَلَوٰةِ ٱلۡفَجۡرِ وَحِينَ تَضَعُونَ ثِيَابَكُم مِّنَ ٱلظَّهِيرَةِ وَمِنۢ بَعۡدِ صَلَوٰةِ ٱلۡعِشَآءِۚ ثَلَٰثُ عَوۡرَٰتٖ لَّكُمۡۚ لَيۡسَ عَلَيۡكُمۡ وَلَا عَلَيۡهِمۡ جُنَاحُۢ بَعۡدَهُنَّۚ طَوَّـٰفُونَ عَلَيۡكُم بَعۡضُكُمۡ عَلَىٰ بَعۡضٖۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِۗ وَٱللَّهُ عَلِيمٌ حَكِيمٞ

وَإِذَا بَلَغَ ٱلۡأَطۡفَٰلُ مِنكُمُ ٱلۡحُلُمَ فَلۡيَسۡتَـٔۡذِنُواْ كَمَا ٱسۡتَـٔۡذَنَ ٱلَّذِينَ مِن قَبۡلِهِمۡۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمۡ ءَايَٰتِهِۦۗ وَٱللَّهُ عَلِيمٌ حَكِيمٞ

(58) ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെ വലങ്കൈകൾ ഉടമപ്പെടു ത്തിയവരും, നിങ്ങളിൽ പ്രായപൂർത്തി എത്തിയിട്ടില്ലാത്തവരും മൂന്ന് അവസ രങ്ങളിൽ നിങ്ങളോട് (പ്രവേശനത്തി ന്) അനുവാദം തേടിക്കൊള്ളട്ടെ. അതായത്: "ഫജ്ർ' (പ്രഭാത) നമ സ്കാരത്തിന് മുമ്പും, ഉച്ചവേളയിൽ നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങൾ എടു ത്തുവെക്കുന്ന നേരത്തും, സന്ധ്യാ പ നമസ്കാരത്തിന് ശേഷവും, (ഇങ്ങനെ) നിങ്ങൾക്ക് മൂന്ന് ഗോപ്യാവസരങ്ങളാണുള്ളത്. അവയ്ക്കുശേഷം, (മറ്റ് വേളക ളിൽ) നിങ്ങൾക്കാകട്ടെ, അവർക്കാക ട്ടെ, (അനുവാദം ചോദിക്കാത്തതിൽ തെറ്റില്ല;- (അവർ ) നിങ്ങളിൽ ചിലർ ചില രിൽകൂടിചുറ്റിപ്പറ്റിക്കൊണ്ടിരിക്കുന്ന വരത്രെ. ഇപ്രകാരം, അല്ലാഹു നിങ്ങൾക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുന്നു. അല്ലാഹു, സർവ്വജ്ഞനും, അഗാധജ്ഞനുമാകുന്നു. (59) നിങ്ങളിൽ നിന്നുള്ള കുട്ടി കൾ പ്രായപൂർത്തി എത്തിയാൽ, അവ രുടെ മുമ്പുള്ള (വലിയ)വർ സമ്മതം ചോദിച്ചത് പോലെ അവരും സമ്മതം ചോദിച്ചുകൊള്ളട്ടെ. ഇപ്രകാരം, അല്ലാഹു നിങ്ങൾക്ക് അവന്റെ ലക്ഷ്യ ങ്ങൾ വിവരിച്ചുതരുന്നു. അല്ലാഹു സർവ്വജ്ഞനും, അഗാധജ്ഞനുമാകു ന്നു. (58) ഹേ, യാതൊരു കൂട്ടരെ വിശ്വസിച്ചിട്ടുള്ള നിങ്ങളോട്, അനുവാദം തേടിക്കൊള്ളട്ടെ, സമ്മതം ചോദിക്കട്ടെ യാതൊരു കൂട്ടർ (അവരെ) ഉൾപ്പെടുത്തിയിരിക്കുന്നു നിങ്ങളുടെ വലങ്കൈകൾ യാതൊരു കൂട്ടരും അവർ എത്തിയിട്ടില്ല, പ്രാപിച്ചിട്ടില്ല തന്റേടം, ബുദ്ധി, പ്രായപൂർത്തി നിങ്ങളിൽ നിന്ന് മൂന്ന് പ്രാവശ്യങ്ങളിൽ (അവസരങ്ങളിൽ) പ്ലൃച്ഛിയൃ യ്യുല മുമ്പായി ഫജ്ർ (സ്വുബ്ഹ്പ്രഭാത) നമസ്കാ രത്തിന്റെ നിങ്ങൾ എടുത്തുവെക്കുന്ന നേരത്തും നിങ്ങളുടെ വസ്ത്രങ്ങളെ ഉച്ചവേളയിലായി ശേഷവും ഇശാ (സ മൂന്ന് ഗോപ്യാവസരങ്ങളാണ് (മറ്റുള്ളവർ അറി യാവതല്ലാത്തവയാണ്) നിങ്ങൾക്ക് നിങ്ങളുടെ മേൽ ഇല്ല അവരുടെ മേലും ഇല്ല കുറ്റം, തെറ്റ് അവയ്ക്കുശേഷം, അവ യ്ക്കുപുറമെ ചുറ്റി(പ്പറ്റി) നടക്കുന്നവരാണ് നിങ്ങളിൽ കൂടി അതായത് നിങ്ങളിൽ ചിലർ ചിലരിൽ കൂടി അപ്രകാരം, ഇപ്രകാരം അല്ലാഹു വിവരിക്കുന്നു നിങ്ങൾക്ക് ലക്ഷ്യങ്ങളെ അല്ലാഹു സർവ്വജ്ഞനാണ് അഗാധജ്ഞനുമാണ് (59) എത്തിയാൽ, പ്രാപിച്ചാൽ, തികഞ്ഞാൽ കുട്ടികൾ, ശിശുക്കൾക്ക് നിങ്ങളിൽ നിന്ന് തന്റേടം, പ്രായപൂർത്തി എന്നാലവർ സമ്മതം ചോദിക്കട്ടെ സമ്മതം ചോദിച്ചത് പോലെ അവരുടെ മുമ്പുള്ളവർ ഇപ്രകാരം, അപ്രകാരം അല്ലാഹു വിവരിച്ചു തരുന്നു നിങ്ങൾക്ക് അവന്റെ ലക്ഷ്യങ്ങളെ അല്ലാഹു സർവ്വജ്ഞനാണ് അഗാധജ്ഞനുമാണ് പുറത്തുനിന്ന് വീടുകളിൽ പ്രവേശിക്കുവാൻ വരുന്നവർ അനുവാദം ചോദിക്കുന്ന തിനെ സംബന്ധിച്ച് മുമ്പ് ചില ആയത്തുകളിൽ പ്രസ്താവിച്ചു. വീട്ടിനുള്ളിൽ തന്നെ അന്യോന്യം പ്രവേശിക്കുന്നതിൽ ആചരിക്കേണ്ടുന്ന ചില മര്യാദകളാണ് ഇവിടെ പറ യുന്നത്. അന്യോന്യം ഇടകലർന്നു കഴിഞ്ഞുകൂടുന്ന കുടുംബാംഗങ്ങളെപ്പറ്റി പൊതു വിലും കുട്ടികളെയും അടിമകളെയും സംബന്ധിച്ച് ആണായാലും പെണ്ണായാലും ശരിമൂന്ന് സന്ദർഭങ്ങളിൽ നിയന്ത്രണം ആവശ്യമാണെന്ന് ഈ വചനം വ്യക്തമാക്കുന്നു: 1) "സ്വുബ്ഹ്' നമസ്ക്കാരത്തിന് മുമ്പ്. അതായത്: കാലത്ത് ഉറക്കത്തിൽനിന്ന് എഴു ന്നേൽക്കുന്ന സമയം. സാധാരണ ഉപയോഗിക്കാറുള്ള വസ്ത്രങ്ങൾ നീക്കം ചെയ്ത് അർദ്ധവസ്ത്രങ്ങൾ ധരിച്ചുകൊണ്ടാണല്ലോ മിക്കവാറും ഉറങ്ങാൻ കിടക്കുക. ഉറക്ക ത്തിലാണെങ്കിൽ ഒരു പക്ഷേ ധരിച്ച വസ്ത്രങ്ങൾ തന്നെ യഥാസ്ഥാനങ്ങളിൽ നിന്ന് നീങ്ങിപ്പോയിരിക്കുകയും ചെയ്യും. കൂടാതെ, എഴുന്നേൽക്കുന്നതോട് കൂടി ആ വസ്ത്ര ങ്ങൾ മാറ്റി ഉടുക്കുന്ന സമയവുമായിരിക്കും. 2) ഉച്ചസമയം. അതായത്: ഉഷ്ണാധിക്യംകൊണ്ടോ മറ്റോ മദ്ധ്യാ”വിശ്രമത്തിനായി കിടക്കുന്ന സമയം. അപ്പോഴും മേൽപറഞ്ഞ പ്രകാരം അല്പമാത്രമായ വസ്ത്രധാര ണത്തിന്റെ അവസരമാണല്ലോ; 3) "ഇശാ' നമസ്ക്കാരാനന്തരം. എന്നുവെച്ചാൽ; സാധാരണ വസ്ത്രങ്ങൾ മാറ്റിവെച്ചു കിടക്കുവാൻ പോകുന്ന സമയം. പൊതുവിലുള്ള പതിവനുസരിച്ച് ഇങ്ങനെ മൂന്ന് അവ സരങ്ങൾ കണക്കാക്കപ്പെട്ടിരിക്കുകയാണ്. ഇത്തരം അവസരങ്ങളിൽ കുട്ടികളായാലും, സ്വന്തം അടിമകളായാലും കിടപ്പറയിലേക്ക് മുന്നറിയിപ്പും, സമ്മതവും കൂടാതെ പ്രവേ ശിക്കരുതെന്ന് സാരം. ഇങ്ങനെയുള്ള സന്ദർഭങ്ങളല്ലാത്തപ്പോൾ സമ്മതം ചോദിക്കാതെ അന്യോന്യം പ്രവേ ശിക്കുകയും കാണുകയും ചെയ്യാവുന്നതാകുന്നു. അതിൽ വിശേഷിച്ച് നിയന്ത്രണ മൊന്നും നിശ്ചയിക്കപ്പെടാതിരിക്കുവാനുള്ള കാരണമായിട്ടാണ് ചിലർ ചിലരിൽകൂടി കഴിയുന്നവരാ ണ്, ( ) എന്ന് അല്ലാഹു പ്രസ്താവിച്ചത്. ഇതിൽനിന്ന് ചില കാര്യങ്ങൾ നമുക്ക് മനിലാക്കാം. 1) എപ്പോഴും അന്യോന്യം കൂടിക്കലർന്നും, പരസ്പരം ഇടപെട്ടും കഴിയുന്നവര ല്ലാത്ത ആളുകളെ സംബന്ധിച്ച് കുറെക്കൂടി നിഷ്കർഷപാലിക്കേണ്ടതുണ്ട്. 2) കുട്ടികളും, അടിമകളുമല്ലാത്ത അടുത്ത ബന്ധുക്കൾ- 31-ാം വചനത്തിൽ ഒഴിവാ ക്കപ്പെട്ട കൂടിക്കലർന്നു ജീവിച്ചുപോരുന്നവരാണെങ്കിൽ, അവരും മേൽപറഞ്ഞ പ്രത്യേകാവസരങ്ങളിൽ പ്രവേശനത്തിന് അനുമതി തേടേണ്ട തുണ്ട്. കുട്ടികൾക്ക് പോലും പ്രവേശിക്കാൻ പാടില്ലാത്തപ്പോൾ വലിയവർക്ക് പ്രത്യേ കിച്ചും അത് വിരോധമാണെന്ന് പറയേണ്ടതില്ലല്ലോ. ഈ മൂന്ന് സന്ദർഭങ്ങളിൽ പ്രത്യേകം സമ്മതം ചോദിക്കുവാൻ കൽപിക്കപ്പെട്ടതി നെക്കുറിച്ച് ഇബ്നു അ∫ാസ് (റ)നോട് ചോദിക്കപ്പെടുകയുണ്ടായി. അദ്ദേഹം കൊടുത്ത മറുപടി ഇതായിരുന്നു: അന്ന് ജനങ്ങൾക്ക് അവരുടെ വാതിലുകളിൽ വിരിയോ, വീടുക ളിൽ (വധൂവരൻമാർക്ക് തയ്യാറാക്കപ്പെടുന്ന) അറകളോ പതിവുണ്ടായിരുന്നില്ല. ആക യാൽ, ചിലപ്പോൾ ഒരാളുടെ അടുക്കൽ അവന്റെ ഭൃത്യരോ, മക്കളോ, വളർത്തുന്ന അനാ ഥയോ പെട്ടന്ന് കടന്നുചെന്നേക്കാം. ഒരു പക്ഷേ, അപ്പോൾ അവൻ തന്റെ ഭാര്യയോ ടൊന്നിച്ചായിരിക്കും ഉള്ളത്. അതുകൊണ്ടാണ് അല്ലാഹു ഈ അവസരങ്ങളിൽ പ്രത്യേകം പ്രവേശനം മുടക്കുവാൻ കാരണം. പിന്നീട്, ജനങ്ങൾക്ക് അല്ലാഹു കൂടു തൽ കഴിവ് നൽകി അനുഗ്രഹിച്ചു. അപ്പോൾ അവർ വിരികളും അറകളും ഏർപ്പെടു ത്തി. ആകയാൽ, ജനങ്ങൾക്ക് ഇപ്പോൾ ഇൗ മറകൊണ്ട് മതിയാക്കാമെന്ന് വന്നിരിക്കു കയാണ്. ൻഷഞ്ചണ ന്ധ ”സ്ലങ സന്ദർഭോചിതമായ ചില സംഗതികൾ ഇവിടെ ഓർമിക്കുന്നത് നന്നായിരിക്കും; 1) ഇടവും വലവും തിരിച്ചറിയാത്ത ശിശുക്കളെ സംബന്ധിച്ച് മേപ്പടി നിയന്ത്രണം ആവ ശ്യമില്ലെന്ന് സ്പഷ്ടമാണ്. 2) ആ മൂന്ന് സമയങ്ങളിൽ മാത്രമല്ല, വസ്ത്രങ്ങൾ മാറ്റുക യും, കുറഞ്ഞ വസ്ത്രങ്ങൾ മാത്രം ധരിക്കുകയും ചെയ്യുന്ന അത് പോലെയുള്ള എല്ലാ സന്ദർഭങ്ങളിലും, വിശേഷിച്ച് കുളിപ്പുര, കക്കൂസ്, കിടപ്പറ മുതലായ സ്ഥലങ്ങളിലും പെട്ടെന്ന്മുന്നറിയിപ്പില്ലാതെമറ്റൊരാൾക്ക് കടന്നു ചെല്ലുവാൻ പാടില്ലാത്തതാകുന്നു. 3) പർദ്ദാ നിയമം അന്യൻമാരായവരെ സംബന്ധിച്ചാണ് പാലിക്കേണ്ടതെങ്കിലും, "ഔറത്ത്' (മുട്ടുപൊക്കിളിന് ഇടയിലുള്ള ഭാഗം) എല്ലാവരിൽ നിന്നും മറയ്ക്കേണ്ടതും, അന്യോന്യം വെളിപ്പെടുത്തുവാനും കാണുവാനും പാടില്ലാത്തതുമാകുന്നു 4) "ഔറത്ത്' സൂക്ഷ്മമായി മറയ്ക്കുന്ന കാര്യത്തിൽ ഇസ്ലാം എത്രമാത്രം നിഷ്കർഷിക്കുന്നുണ്ടെന്ന് ഇത്തരം വചനങ്ങളിൽ നിന്നും, പല ഹദീഥുകളിൽ നിന്നും മനിലാക്കാ വുന്നതാണ്. ഇന്ന് മുസ്ലിംകൾക്കിടയിൽ പൊതുവെ ഇക്കാര്യത്തിൽ വേണ്ടത്ര നിഷ്കർഷ കാണുന്നില്ലെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. ഈ രണ്ട് ആയ ത്തുകളുടെയും അവസാനഭാഗം സൂക്ഷിച്ചു നോക്കുക: ഇപ്രകാരം "അല്ലാഹു നിങ്ങൾക്ക് ലക്ഷ്യങ്ങൾ വിവരിച്ചു തരുന്നു'വെന്ന് പറഞ്ഞത് നാം ഗൗരവപൂർവ്വം മനിരുത്തേണ്ട താണ്.ചില ഹദീഥുകൾ കൂടി നമുക്ക് ഇവിടെ ഉദ്ധരിക്കാം:- 1. പുരുഷൻ പുരുഷന്റെ ഔറത്തിലേക്കും, സ്ത്രീ സ്ത്രീയുടെ ഔറത്തിലേക്കും നോക്കുന്നതും, ഒരേ വസ്ത്രം മേലിട്ടുകൊണ്ട് രണ്ട് പുരുഷൻമാരോ, രണ്ട് സ്ത്രീകളോ ഒന്നിച്ചു കിടക്കുന്നതും നബി ˜ വിരോധിച്ചിരിക്കുന്നു. (മുസ്ലിം.) 2. അന്യൻമാരായ ഒരു പുരുഷനും ഒരു സ്ത്രീയും കൂടി ഒരു വീട്ടിലോ, മുറിയിലോ തനിച്ചിരിക്കുന്നതും നബി ˜ വിരോധിച്ചിരിക്കുന്നു (ബുഖാരി; മു…ിം.) 3. കുളിക്കുന്നവൻ തുറന്ന സ്ഥ എന്തെങ്കിലും ഒരു മറ സ്വീകരിക്കണമെന്നും നബി ˜ കൽപി ച്ചിട്ടുണ്ട്. (അബൂദാവൂദ്; 4. നബി തിരുമേനി ˜ വെളിക്കിരിക്കുവാൻ പോകു ന്നപക്ഷം, ആരും കാണാത്തിടത്ത് പോകുമായിരുന്നു. (അബൂദാവൂദ്.) 5. ഇരുന്ന് മൂത്രി ക്കുവാൻ സൗകര്യപ്പെടാത്തപ്പോൾ തിരുമേനി നിന്ന് മൂത്രിക്കുകയുണ്ടായിട്ടുണ്ടെങ്കിലും, സാധാരണനിലക്ക് നിന്നുകൊണ്ട് മൂത്രിക്കുന്നതിനെ അവിടുന്ന് വിരോധിച്ചിരിക്കുന്നു. (തിർമദി; ഇബ്നുമാജഃ) 6. രണ്ട് പേർ അടുത്തിരുന്നു സംസാരിച്ചുകൊണ്ട് ഔറത്ത് തുറന്ന് വെളിക്കിരിക്കുന്നത് അല്ലാഹുവിന്റെ ക്രോധത്തിന് കാരണമാണെന്ന് അവിടുന്ന് പറഞ്ഞിരിക്കുന്നു. (അഹ്മദ്; അബൂദാവൂദ്; ഇബ്നുമാജഃ) 7. മൂത്രിക്കുവാനോ, കാഷ്ടി ക്കുവാനോ ഇരിക്കുമ്പോൾ, ഇരിക്കും മുമ്പായി വസ്ത്രം പൊക്കാതെ, നിലത്തോടടു ക്കുന്നതോടൊപ്പം മാത്രമേ തിരുമേനി വസ്ത്രം പൊക്കിയിരുന്നുള്ളൂ. (തിർമദീ; അബൂ ദാവൂദ്; ദാരിമീ.) സ്ത്രീപുരുഷ സമ്പർക്കത്തിലും, ഔറത്ത് വെളിവാക്കുന്നതിലും അനിയന്ത്രിതമാ ഇന്നത്തെ ചുറ്റുപാടിൽ മുസ്ലിംകളായ നാം, അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ നകളെ മാനിച്ചു പോരുവാൻ അല്ലാഹു നമുക്ക് "തൗഫീക്വ്' നൽകട്ടെ ( സ്ത്രീകൾ തങ്ങളുടെ സൗന്ദര്യവും, അലങ്കാരവും മറച്ചുവെക്കുന്നതിൽ എത്രമാത്രം നിഷ്കർഷ പാലിക്കേണ്ടതുണ്ടെന്നും, അത് വെളിയിൽ പ്രകടമാക്കുന്നത് എത്രമാത്രം ആക്ഷേപക രമായിട്ടുള്ളതാണെന്നും ഇതാ ഈ വചനം മാത്രം മനിരുത്തിയാൽ ആർക്കും മനിലാക്കാം:
24:60

وَٱلۡقَوَٰعِدُ مِنَ ٱلنِّسَآءِ ٱلَّـٰتِي لَا يَرۡجُونَ نِكَاحٗا فَلَيۡسَ عَلَيۡهِنَّ جُنَاحٌ أَن يَضَعۡنَ ثِيَابَهُنَّ غَيۡرَ مُتَبَرِّجَٰتِۭ بِزِينَةٖۖ وَأَن يَسۡتَعۡفِفۡنَ خَيۡرٞ لَّهُنَّۗ وَٱللَّهُ سَمِيعٌ عَلِيمٞ

(60) സ്ത്രീകളിൽനിന്ന് - (വാർദ്ധക്യം നിമിത്തം) വിവാഹം പ്രതീക്ഷിക്കാവതല്ലാത്ത - ഇരുപ്പിലാ യവരാകട്ടെ, അവർക്ക് അവരുടെ (പർദ്ദാ) വസ്ത്രങ്ങൾ - അലങ്കാര മൊന്നും പ്രദർശിപ്പിക്കുന്നവരല്ലാത്ത നിലയിൽ - എടുത്തുവെക്കുന്നതിന് തെറ്റില്ല:- ചാരിത്യ്ര സംരക്ഷണത്തിന് ശ്രമിക്കുന്നത് അവർക്ക് നല്ലതുമത്രെ. അല്ലാഹു (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമാകുന്നു. (60) ഇരുപ്പിലായ സ്ത്രീകൾ സ്ത്രീകളിൽ നിന്ന് യാതൊരു സ്ത്രീകൾ അവർ പ്രതീക്ഷിക്കുകയില്ല, പ്രതീക്ഷിക്കാവതല്ല വിവാഹത്തെ അവരുടെ മേൽ ഇല്ല തെറ്റ്, കുറ്റം അവർ എടുത്തുവെക്കുന്നത് അവരുടെ വസ്ത്രങ്ങൾ പ്രദർശിപ്പിക്കുന്ന (പുറത്തുകാട്ടുന്ന)വരല്ലാത്ത നില യിൽ ഒരു അലങ്കാരത്തെയും അവർ ചാരിത്യ്രം സൂക്ഷിക്കൽ, മാനം സംര ക്ഷിക്കാൻ ശ്രമിക്കൽ, അവർക്ക് നല്ലതാണ് അല്ലാഹു കേൾക്കുന്നവനാണ് അറിയുന്നവനാണ്, സർവ്വജ്ഞനാണ് (ഇരുപ്പിലായ സ്ത്രീകൾ) എന്ന് പറഞ്ഞാൽ, വാർദ്ധക്യം നിമിത്തം ഭർത്താ വിന്റെ ആവശ്യവും പ്രതീക്ഷയുമില്ലാതെയും, സന്താനങ്ങൾ ജനിക്കാതെയുമുള്ള സ്ത്രീകളാകുന്നു. അന്യപുരുഷന്മാരിൽ നിന്ന് ശരീരം മറക്കേണ്ടുന്ന വിഷയത്തിൽ, സാധാരണ സ്ത്രീകളുടെ അത്രതന്നെ നിഷ്കർഷ ഇവർക്ക് ആവശ്യമി ല്ലെന്നാണ് ഈ ആയത്ത് കാണിക്കുന്നത്. "അവരുടെ വസ്ത്രങ്ങൾ എടുത്തുവെക്കുക' ( ) എന്ന് പ റഞ്ഞത് കൊണ്ടുദ്ദേശ്യം, തീരെ വസ്ത്രമില്ലാതിരിക്കുക എന്നല്ല; പർദ്ദയുടെ വസ്ത്രങ്ങളായ ചുറ്റിപ്പുത, മൂടുവസ്ത്രം മുതലായവ എടുത്തുവെച്ച് സാധാരണരീതിയിലുള്ള തുണി, കുപ്പായം, മക്കന എന്നിവയുമായി പുരുഷന്മാർക്കിട യിൽ പ്രത്യക്ഷപ്പെടാം എന്ന് മാത്രമേ ഉദ്ദേശ്യമുള്ളൂ. ഇവിടെ "വസ്ത്രങ്ങൾ' കൊണ്ടു ദ്ദേശ്യം ഇപ്പറഞ്ഞതാണെന്നുള്ളതിൽ ആർക്കും ഭിന്നാഭിപ്രായമുള്ളതായി അറിയപ്പെടു ന്നില്ല. എന്നാൽ അതും "അലങ്കാരമൊന്നും പ്രദർശിപ്പിക്കുന്നവരല്ലാത്ത നിലയിൽ ( ) ആയിരിക്കണമെന്ന നിബന്ധന പ്രത്യേകം ഗൗനിക്കേണ്ടിയിരി ക്കുന്നു. കിഴവിയായിരുന്നാൽ പോലും വേഷഭൂഷണങ്ങൾ നിമിത്തം ചിലപ്പോൾ അവൾ സൗന്ദര്യവതിയായി തോന്നിപ്പോകുവാനിടയുള്ളത് കൊണ്ടാണ് ഇക്കാര്യം അല്ലാഹു ഇവിടെ ഓർമപ്പെടുത്തുന്നത്. അലങ്കാരമൊന്നും പ്രദർശിപ്പിക്കാത്ത വിധത്തിലായാൽ തന്നെയും, സാധാരണ വസ്ത്രങ്ങൾകൊണ്ട് മതിയാക്കാതെ -മറ്റ് സ്ത്രീകളെപ്പോലെ -അവരും പർദ്ദ ഉപയോഗിക്കുകയാണ് കൂടുതൽ നല്ലതെന്നത്രെസ്ലസ്ലസ്ലസ്ല..(ചാരിത്യം സംര ക്ഷിക്കുവാൻ ശ്രമിക്കുന്നത് അവർക്ക് നല്ലതുമാണ്) എന്ന വാക്യം വ്യക്തമാക്കുന്നത്. ചിന്തിക്കുന്നവർക്ക് ഇതിൽ നിന്ന് മനിലാക്കാം പർദ്ദയുടെ പ്രാധാന്യം. ഇതെല്ലാം പ്രസ്താവിച്ചു കഴിഞ്ഞശേഷം ആയത്തിന്റെ അവസാനത്തിൽ, "അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാണ്' എന്ന ഒരു താക്കീതും! ഇസ്ലാമിലെ പർദ്ദാ നിയമങ്ങളെ പഴഞ്ചനും, മാമൂലുമായി ചില മു…ിംകൾപോലും കരുതിവശായിട്ടുണ്ട്. ഏതോ ചുരുക്കം ചില അത്തരക്കാരെ വളരെ വിരളമായേ അതിര് കവിഞ്ഞതിന്റെ പേരിൽ, നിയമാനു സൃതമായ പർദ്ദാനിയമങ്ങളെപ്പോലും ആക്ഷേപിക്കുകയും പരിഹാസ്യമായി ചിത്രീക രിക്കുകയും ചെയ്യുന്ന ചിലരെയും കാണാം. കുത്തഴിഞ്ഞ അധാർമിക പ്രസ്ഥാനങ്ങളു ടെയും, പരിപൂർണ നന്മനൃത്തംവരെയുള്ള അട്ടീല കലകളുടെയും ഒഴുക്കിൽപെട്ടു മനുഷ്യന്റെ മനുഷ്യത്വവും, പുരുഷന്റെ പുരുഷത്വവും, സ്ത്രീയുടെ സ്ത്രീത്വവുമെല്ലാം നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. മാനുഷിക മൂല്യ ങ്ങളെ അതിജയിച്ചു മുന്നേറിക്കൊണ്ടിരിക്കുന്ന ആധുനികപരിഷ്കാരസംസ്ക്കാരങ്ങളുടെ ദൃഷ്ടിയിൽ ഇസ്ലാമിലെ പർദ്ദാനിയമം അപമാനിക്കപ്പെടുന്നതിൽ അഗ്ഗുതമില്ല. പക്ഷേ, പണ്ഡിതവേദികളിൽ നിന്ന് തന്നെ ചില ആളുകൾ, പർദ്ദാ നിയമങ്ങളെ നിരുത്സാഹ പ്പെടുത്തുകയും, ജനഹിതത്തിനൊത്ത് ലഘൂകരിച്ചു വ്യാഖ്യാനിക്കുകയും ചെയ്തുകാ ണുന്നതാണ് അഗ്ഗുതം! പർദ്ദയെ സംബന്ധിച്ചിടത്തോളം, അതിൽ അതിരുകവിഞ്ഞാ ലുണ്ടായേക്കാവുന്ന ദോഷഭവിഷ്യത്തുകളെക്കാൾ എത്രയോ മടങ്ങ് അപായകരമാണ് അത് കൈവെടിയുന്നതിന്റെ അനന്തരഫലങ്ങളെന്ന് അവർ ഓർക്കുന്നില്ല. അത്യാവശ്യതോതിലെങ്കിലും പർദ്ദാനിയമങ്ങൾ പാലിക്കുന്ന സ്ത്രീകൾ ഇന്ന് കേര ളമുസ്ലിംകളിൽ താരതമ്യേന കുറവാണെന്നതാണ് പരമാർത്ഥം. അതേ സമയത്ത് ഒരു വിഭാഗം സ്ത്രീകൾയഥാർത്ഥ മതവിജ്ഞാനം ലഭിക്കാത്ത അഭ്യസ്തവിദ്യരി ലും, അവകാശപ്പെടുന്നവരിലുമാണ് ഇപ്പോൾ കൂടുതലുള്ള നഗ്നരായും പുരുഷന്മാരെ ആകർഷിക്കുന്ന വേഷഭൂഷാദികളണിഞ്ഞും പരസ്യ വിഹാരം ചെയ്യാൻ സങ്കോചമില്ലാത്തവരാണെന്ന വസ്തുതയും നിഷേധിക്കുക സാധ്യമല്ല. അമുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇതിന്റെവിധി എന്ത് തന്നെ ആയി മു…ിംകളാണെന്ന് അവകാശപ്പെടുന്നവർക്ക് ഇതൊട്ടും ചേർന്നതല്ല. ഇത്തരം സംസ്ക്കാരവും ഇസ്ലാമുമായി വിദൂരബന്ധംപോലുമില്ലതന്നെ. വസ്ത്രം ധരിച്ചിട്ടുണ്ടെങ്കിലും, ശരീരത്തിന്റെ കുറേഭാഗം വെളിക്കുകാണാവുന്ന വിധം അർദ്ധ ധാരണം കൊണ്ട് മതിയാക്കുകയോ, ശരീരാവയവങ്ങളെ പ്രത്യക്ഷത്തിൽ കാണാവുന്ന വിധം (നൈലോൺപോലുള്ള) സ്ഫടിക സമാനമായ നേർമവസ്ത്രങ്ങൾ ധരിക്കുകയോ ചെയ്യുന്നവരും, പുരുഷൻമാരെ ആകർഷിക്കുമാറുള്ള പെരുമാറ്റങ്ങളും നടപടികളും സ്വീകരിച്ചു വരുന്നവരുമായ സ്ത്രീകളെ ( )ക്കുറിച്ച് ഇമാം മുസ്ലിം (റ) നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീഥിൽ നബി ˜ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: (അവർ സ്വർഗത്തിൽ പ്രവേശി ക്കുകയില്ല, അവർക്കതിന്റെ പരിമളംപോലും ലഭിക്കുകയുമില്ല.) പർദ്ദാവിഷയകമായി സൂറത്തുൽ അഹ്സാബി ( )ലും ചില പ്രസ്താവന കൾ കാണാവുന്നതാണ്. അടുത്ത വചനത്തിൽ ഭക്ഷണസംബന്ധമായ ചില കാര്യ ങ്ങളെ വിവരിക്കുന്നു:
24:61

لَّيۡسَ عَلَى ٱلۡأَعۡمَىٰ حَرَجٞ وَلَا عَلَى ٱلۡأَعۡرَجِ حَرَجٞ وَلَا عَلَى ٱلۡمَرِيضِ حَرَجٞ وَلَا عَلَىٰٓ أَنفُسِكُمۡ أَن تَأۡكُلُواْ مِنۢ بُيُوتِكُمۡ أَوۡ بُيُوتِ ءَابَآئِكُمۡ أَوۡ بُيُوتِ أُمَّهَٰتِكُمۡ أَوۡ بُيُوتِ إِخۡوَٰنِكُمۡ أَوۡ بُيُوتِ أَخَوَٰتِكُمۡ أَوۡ بُيُوتِ أَعۡمَٰمِكُمۡ أَوۡ بُيُوتِ عَمَّـٰتِكُمۡ أَوۡ بُيُوتِ أَخۡوَٰلِكُمۡ أَوۡ بُيُوتِ خَٰلَٰتِكُمۡ أَوۡ مَا مَلَكۡتُم مَّفَاتِحَهُۥٓ أَوۡ صَدِيقِكُمۡۚ لَيۡسَ عَلَيۡكُمۡ جُنَاحٌ أَن تَأۡكُلُواْ جَمِيعًا أَوۡ أَشۡتَاتٗاۚ فَإِذَا دَخَلۡتُم بُيُوتٗا فَسَلِّمُواْ عَلَىٰٓ أَنفُسِكُمۡ تَحِيَّةٗ مِّنۡ عِندِ ٱللَّهِ مُبَٰرَكَةٗ طَيِّبَةٗۚ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمُ ٱلۡأٓيَٰتِ لَعَلَّكُمۡ تَعۡقِلُونَ

(61) നിങ്ങളുടെ വീടുകളിൽ നിന്ന് (ഭക്ഷണം) തിന്നുന്നതിന് അന്ധന്റെ മേൽ വിഷമമില്ല; മുടന്തന്റെ മേലും വിഷമമില്ല; രോഗിയുടെ മേലുംനിങ്ങളുടെ സ്വന്തം പേരിലും തന്നെവിഷമമില്ല;- അല്ലെങ്കിൽ നിങ്ങളുടെ പിതാക്ക ളുടെ വീടുകൾ, അല്ലെങ്കിൽ മാതാ ക്കളുടെ വീടുകൾ, അല്ലെങ്കിൽ സഹോദരൻമാരുടെ വീടുകൾ, അല്ലെ ങ്കിൽ സഹോദരിമാരുടെ വീടുകൾ, അല്ലെങ്കിൽ പിതൃവ്യന്മാരുടെ വീടു കൾ, അല്ലെങ്കിൽ പിതൃസഹോദരിക ളുടെ വീടുകൾ, അല്ലെങ്കിൽ മാതൃസ ഹോദരൻമാരുടെ വീടുകൾ, അല്ലെ ങ്കിൽ മാതൃസഹോദരിമാരുടെ വീടു കൾ, അല്ലെങ്കിൽ നിങ്ങൾക്ക് താക്കോൽ അധീനമായിട്ടുള്ളവ, ചങ്ങാതിയു ടേത്; (എന്നിവയിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല;) നിങ്ങൾ ഒരുമിച്ചോ, അല്ലെങ്കിൽ വെവ്വേ റെയോ തിന്നുന്നതിന് നിങ്ങളുടെ മേൽ തെറ്റില്ല. എന്നാൽ, നിങ്ങൾ വല്ല വീടുക ളിലും പ്രവേശിക്കുന്നതായാൽ, നിങ്ങൾ നിങ്ങൾക്ക് വിങ്കൽ നിന്നുള്ള പാവനമായ ഒരു അനുഗൃഹീത ഉപചാരമെന്ന നിലക്ക്സലാം ചൊല്ലണം. ഇപ്രകാരം, അല്ലാഹു നിങ്ങൾക്ക് ലക്ഷ്യങ്ങളെ വിവരിച്ചു തരുകയാണ്നിങ്ങൾ മനിരുത്തുവാൻ വേണ്ടി. (61) അന്ധന്റെ (കുരുടന്റെ) മേൽ ഇല്ല വിഷമം, ബുദ്ധിമുട്ട് മുടന്തന്റെ മേലും ഇല്ല വിഷമം രോഗിയുടെ മേലും ഇല്ല വിഷമം നിങ്ങളുടെ സ്വന്തം പേരിലും ഇല്ല നിങ്ങൾ ഭക്ഷിക്കൽ, തിന്നൽ നിങ്ങളുടെ വീടുകളിൽ നിന്ന് അല്ലെങ്കിൽ നിങ്ങളുടെ പിതാക്കളുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങ ളുടെ മാതാക്കളുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ സഹോദ രൻമാരുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ സഹോദരിമാരുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ പിതൃവ്യൻമാരുടെ വീടുക ളിൽ അല്ലെങ്കിൽ നിങ്ങളുടെ അമ്മായികളുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ അമ്മാവൻമാരുടെ വീടുകളിൽ അല്ലെങ്കിൽ നിങ്ങളുടെ ചിറ്റമ്മ (ഇളയമ്മമൂത്തമ്മ)കളുടെ വീടുക ളിൽ അല്ലെങ്കിൽ യാതൊന്നിൽ നിങ്ങൾക്ക് അധീനമായിരിക്കുന്നു, നിങ്ങൾ ഉടമപ്പെടുത്തിയിരിക്കുന്നു അതിന്റെ താക്കോലുകൾ അല്ലെങ്കിൽ നിങ്ങളുടെ ചങ്ങാതിയുടെ (വീട്ടിൽ നിന്ന്) നിങ്ങളുടെ മേൽ ഇല്ല തെറ്റ് നിങ്ങൾ തിന്നുന്നതിന് ഒന്നായി, എല്ലാവരും കൂടി, ഒരുമിച്ച് അല്ലെങ്കിൽ വെവ്വേറെ, പിരിഞ്ഞുകൊണ്ട് എന്നാൽ നിങ്ങൾ പ്രവേശിക്കുന്ന തായാൽ വല്ല വീടുകളിലും അപ്പോൾ നിങ്ങൾ സലാം ചൊല്ലുവിൻ നിങ്ങളുടെ സ്വന്തം ദേഹങ്ങൾക്ക് കാഴ്ചയായി (ഉപചാരമെന്ന നിലയിൽ) അല്ലാഹുവിങ്കൽ നിന്നുള്ള ആശീർവ്വദിക്ക പ്പെട്ട, അനുഗൃഹീതമായ പാവനമായ, നല്ലതായ, ശുദ്ധമായ അപ്രകാരം അല്ലാഹു വിവരിച് ചുതരുന്നു നിങ്ങൾക്ക് ലക്ഷ്യങ്ങളെ നിങ്ങളാകുവാൻ, നിങ്ങളായേക്കാം മനിരുത്തുന്ന, മനിലാക്കുന്ന(വർ) അന്ധൻമാർ, മുടന്തൻമാർ, രോഗികൾ എന്നിവരുടെ കൂടെ ഭക്ഷണം തിന്നുന്നതിന് വിഷമമില്ല എന്ന് പറഞ്ഞതിന്റെ താൽപര്യം വിവരിക്കുന്നതിൽ, മുൻഗാമികളായ മഹാൻമാർക്കിടയിൽ വ്യത്യസ്തമായ അഭിപ്രായങ്ങൾ കാണപ്പെടുന്നു. 1) സാധാരണ ആരോഗ്യവാൻമാരായ ആളുകളൊന്നിച്ച് ഭക്ഷണം കഴിക്കുമ്പോൾ, ഇവർക്ക് മറ്റുള്ളവരെപ്പോലെത്തന്നെ അത് ഉപയോഗിക്കുവാനുള്ള കഴിവും, സാമർത്ഥ്യവും ഇല്ലാതിരിക്കുന്നത് കൊണ്ട് അവരൊന്നിച്ച് ഭക്ഷണം കഴിക്കുന്നത് അന്യായമാണെന്ന് ചിലർ കരുതി വന്നിരുന്നു. "നിങ്ങളുടെ ധനം നിങ്ങൾക്കിടയിൽ അന്യാ യമായി തിന്നരുത്' ( ) എന്ന വാക്യ ത്തിന്റെ അർത്ഥവ്യാപ്തിയിൽ ഇതും ഉൾപ്പെട്ടേക്കുമോ എന്നും അവർ ഭയപ്പെട്ടിരുന്നു. ആകയാൽ, അതിന്ന് വിരോധമില്ലെന്ന് കാണിക്കുകയാണ് ഈ ആയത്തിന്റെ താൽപര്യം എന്നാണ് ഒരഭിപ്രായം. ഇപ്രകാരം (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. 2) ഇങ്ങനെയുള്ളവർ, മറ്റുള്ളവരോടൊപ്പം ഭക്ഷണം കഴിക്കുന്നത് അവർക്ക് തൃപ്തി കരമായിരിക്കയില്ലെന്ന് കരുതി ഇവർ സ്വയം തന്നെ ഒഴിഞ്ഞു നിൽക്കാറുണ്ടായിരുന്നു. ഇതിനെപ്പറ്റിയാണ് ഈ വചനത്തിൽ പറയുന്നതെന്ന് ചിലർ അഭിപ്രായപ്പെടുന്നു. 3) നേരെമറിച്ച് ഇവരൊടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നത് ചില കരുതിയിരുന്നതിനെക്കുറിച്ചാണിത് എന്നാണ് മറ്റൊരഭിപ്രായം. 4) അന്ധൻമാർ മുതലായ വൈകല്യമുള്ളവരെ തങ്ങളുടെ സ്വന്തം വീടുകളിൽവെച്ച് സ്വീകരിക്കുവാൻ സൗകര്യം കുറവായിരുന്നതുകൊണ്ട് ചില ആളുകൾ അവരെ തങ്ങ ളുടെ കുടുംബങ്ങളുടെ ഗൃഹങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും, അത് ഇവർക്ക് -അന്ധന്മാർ തുടങ്ങിയവർക്ക് -അസുഖമായിത്തോന്നാറുണ്ടായിരുന്നു വെന്നും, അതിനെപ്പറ്റിയാണിവിടെ പറഞ്ഞതെന്നും വേറെ ചിലർ അഭിപ്രായപ്പെടുന്നു. 5) ഇനി ഒരഭിപ്രായമുള്ളത് മുസയ്യബ് (റ), ഉബൈദുല്ലാഹിബ്നു അബ്ദില്ലാ (റ) മുതലായവരുടെ അഭിപ്രായമാണ്. അതായത്: മുസ്ലിംകൾ യുദ്ധയാ ത്രകൾ ചെയ്യുമ്പോൾ, അവരുടെ ബന്ധുക്കളും, യുദ്ധത്തിന് പോകാൻ കഴിയാത്തവരു മായ മേപ്പടി ആളുകളുടെ വശം, തങ്ങളുടെ വീടുകളുടെ താക്കോൽ കൊടുത്തേൽപി ക്കുക പതിവായിരുന്നു. അവർ മടങ്ങിവരുന്നത് വരെ ആ വീടുകളിൽ നിന്ന് ഭക്ഷണ വും മറ്റും ഉപയോഗിച്ചുകൊള്ളുവാൻ അവരോട് പറയുകയും ചെയ്യും. എന്നാൽ വീട്ടുട മസ്ഥന്മാരുടെ അഭാവത്തിൽ അവർ അതിന് മടിക്കുമായിരുന്നു. ഇങ്ങനെയുള്ള വിഷമ ങ്ങളൊന്നും സഹിക്കേണ്ടുന്ന ആവശ്യമില്ല എന്നാണ് ആയത്തിന്റെ താൽപര്യമെന്നത്രെ ഇവർ പറയുന്നത്. ഈ ഒടുവിൽ പറഞ്ഞ അഭിപ്രായത്തിന്നാണ് മഹാനായ ഇബ്നു ജരീർ (റ)പോലെയുള്ള ചില വ്യാഖ്യാതാക്കൾ കൂടുതൽ പ്രാധാന്യം കൽപിച്ചിരിക്കു അഭിപ്രായവും പലരും ബലപ്പെടുത്തിയിട്ടുണ്ട്. ഏതായാലും, തത്വപരമായി നോക്കുമ്പോൾ ഈ അഭിപ്രായങ്ങൾ തമ്മിൽ പരസ്പര വൈരുദ്ധ്യമുള്ളവയല്ല. ആയത്തിന്റെ അവതരണഹേതു ഏതായിരുന്നുവെന്നതിലുള്ള വ്യത്യസ്താഭിപ്രായങ്ങൾ മാത്രമാണ വ. മേൽപറഞ്ഞ തരത്തിലുള്ള യാതൊരു വിഷമ ങ്ങളും മുടന്തരെയും, രോഗികളെയുംസംബന്ധിച്ച് മതത്തിൽ ഇല്ല എന്നാണ് ആയത്തിന്റെ സാരമെന്ന് നമുക്ക് മൊത്തത്തിൽ മനിലാക്കാം. അപ്പോൾ ആയത്തിന്റെ ആകെസാരം ഇങ്ങനെ സംഗ്രഹിക്കാം: "അന്ധൻമാർ, മുടന്തൻമാർ, രോഗി കൾ മുതലായവരും, അല്ലാത്ത ആളുകളും തങ്ങളുടെ സ്വന്തം വീടുകളിൽനിന്നോ, അല്ലെങ്കിൽ (തുടർന്നു വിവരിച്ചിട്ടുള്ള) ബന്ധുക്കളുടെയും സ്നേഹജനങ്ങളുടെയും വീടു കളിൽനിന്നോ ഭക്ഷണം കഴിക്കുന്നതിനാകട്ടെ, ഒന്നിച്ചോ, വെവ്വേറെയോ ഭക്ഷണം കഴി ക്കുന്നതിനാകട്ടെ മതത്തിൽ യാതൊരു വിരോധവുമില്ല.' (നിങ്ങളുടെ വീടുകൾ) എന്ന് പറഞ്ഞതിൽ, സ്വഭാര്യമാരുടെയും മക്കളു ടെയും വീടുകൾ ഉൾപ്പെടുന്നു. നീയും നിന്റെ ധനവും നിന്റെ പിതാവിന്റെത് തന്നെ.' എന്നും, "നിങ്ങൾ ഭക്ഷിക്കുന്നതിൽവെച്ച് ഏറ്റവും ശുദ്ധമായത് നിങ്ങളുടെ സമ്പാദ്യ ത്തിൽ നിന്നുള്ളതാണ്; നിങ്ങളുടെ മക്കളും നിങ്ങളുടെ സമ്പാദ്യത്തിൽ പെട്ടതാകു ന്നു.' എന്നും നബി ˜ പ്രസ്താവിച്ചതായി ഹദീഥിൽ വന്നിട്ടുണ്ട്. "താക്കോൽ അധീന മാകുക' എന്നതിന്റെ വിവക്ഷ, വീട്ടിന്റെ കൈകാര്യം കൈവശമുണ്ടായിരിക്കുക എന്ന ത്രെ. ഒരു വീട്ടിന്റെയോ, സ്വത്തിന്റെയോ കൈകാര്യം ഏൽപിക്കപ്പെട്ട കാര്യ സ്ഥൻമാർക്കും, അടിമകൾ, കുട്ടികൾ മുതലായവരുടെ കൈകാര്യങ്ങൾ നടത്തുവാൻ ചുമതലപ്പെട്ടവർക്കും, അതാത് വീടുകൾ അധീനപ്പെട്ടവയായിരിക്കുന്നതാണ്. കുടും ബബന്ധം ഉണ്ടായാലും ഇല്ലെങ്കിലും ശരി, പരസ്പരം സ്നേഹവും ഇണക്കവും ഉള്ള വരെല്ലാം ചങ്ങാതി ( )മാരിൽ ഉൾപ്പെടുന്നു. മേൽപ്രസ്താവിച്ച വീടുകളിൽ നിന്നെല്ലാം ഭക്ഷണം കഴിക്കുന്നതിന് വിഷമമില്ല എന്നതിന്റെ താൽപര്യം ; പ്രത്യേകം ക്ഷണിക്കാതെയും, വീട്ടുകാർ ഹാജറില്ലാത്തപ്പോഴും അവിടെ പ്രവേശിക്കുന്നതിനും, ഭക്ഷണം കഴിക്കുന്നതിനും, തെറ്റില്ല എന്നാണ്. പക്ഷേ, സാധാരണ മര്യാദയിൽ കവിഞ്ഞ് അമിതമായോ, വീട്ടുകാരുടെ തൃപ്തി കൂടാതെയോ, വീട്ടുകാർക്ക് ഏതെങ്കിലും വിഷമം നേരിടത്തക്ക വിധത്തിലോ ഒന്നും പാടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. അത് പോലത്തന്നെ, തമ്മിൽ കാണുവാൻ പാടില്ലാത്ത ആളു കൾ അകത്തുള്ളപക്ഷം, അനുവാദം ചോദിച്ചും, മുകളിൽ കണ്ട മര്യാദകൾ പാലിച്ചും കൊണ്ടേ വീടുകളിൽ പ്രവേശിക്കുവാനും പാടുള്ളൂ. മുമ്പ്, അറബികളിൽ ചിലർ, ഒറ്റയായി ഭക്ഷണം കഴിപ്പാൻ മടിച്ചിരുന്നതായും കൂട്ടു കാരെ കിട്ടാത്തപ്പോൾ ഭക്ഷണം ഉപേക്ഷിച്ചിരുന്നതായും, (റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. മറിച്ച് വേറെചിലർ കൂട്ടത്തിൽ ഭക്ഷണം കഴിപ്പാൻ ഇഷ്ട പ്പെടാത്തവരും ഉണ്ടായിരിക്കാമെന്നതും സ്വാഭാവികമാണല്ലോ. ഒറ്റയായോ കൂട്ടായോ മാത്രമേ ഭക്ഷണം കഴിക്കാവൂ എന്ന് നിർബന്ധമില്ലെന്നും, സൗകര്യംപോലെ രണ്ടും ആവാമെന്നും ഈ ആയത്ത് സ്പഷ്ടമാക്കുന്നു. ആപേക്ഷികമായി നോക്കുമ്പോൾ ഒറ്റ യായിരുന്ന് ഭക്ഷണം കഴിക്കുന്നതിനെക്കാൾ ഉത്തമം കൂട്ടായിട്ടാണെന്ന് ഹദീഥുകളാലും മറ്റും സ്ഥാപിതമായിട്ടുള്ളതാണ്. ഒരാൾ വന്നു നബി ˜ യോട്: "ഞങ്ങൾ ഭക്ഷണം കഴിച്ചിട്ട് വയറ് നിറയുന്നില്ല (മതി തോന്നുന്നില്ല)' എന്ന് പറയുകയുണ്ടായി. തിരുമേനി പറഞ്ഞു: "നിങ്ങൾ വേറിട്ടായിരിക്കാം നിങ്ങൾ നിങ്ങളുടെ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാ ഹുവിന്റെ നാമം (ബിസ്മി) പറയുകയും ചെയ്യുവിൻ. എന്നാൽ നിങ്ങൾക്ക് ബർക്കത്തു ണ്ടാകും.' ( ൽഘസ്ലല ) മറ്റൊരു ഹദീഥിൽ നബി ˜ ഇപ്രകാരം അരുളിച്ചെയ്യുന്നു: "നിങ്ങൾ ഒരുമിച്ചു ഭക്ഷണം കഴിക്കുവിൻ: വേറിട്ട് കഴിക്കരുത്. കാരണം: ബർക്കത്ത് (അഭിവൃദ്ധി) സംഘത്തോടൊപ്പമായിരിക്കും' .ഏൾയഞ്ചത്തഖ ത്സവ സ്ലഞ്ചട്ടഞ്ഞഘ ഏൾപ്പര ൽഘസ്ലല ർസ്ലമ വാസ്തവത്തിൽ, അനുഭവങ്ങൾതന്നെ ഈ നബി വച നത്തിന് സാക്ഷ്യം നൽകുന്നത് കാണാം. മേൽപറഞ്ഞ ഏത് വീട്ടിൽനിന്നും ഭക്ഷണം കഴിക്കാം, ആരൊന്നിച്ചും കഴിക്കാം. വേണമെങ്കിൽ ഒറ്റക്കിരുന്നും കഴിക്കാം, എന്നൊക്കെ നമ്മുടെ സൗകര്യത്തിന് വിട്ടുത ന്നശേഷം ഒരു കാര്യം അല്ലാഹു പ്രത്യേകം ഓർമിപ്പിക്കുന്നത് നോക്കുക: "നിങ്ങൾ ഏത് വീട്ടിൽ ചെല്ലുമ്പോഴും സലാം പറഞ്ഞു കടക്കണം.' ഇതാണത്, "വീട്ടുകാർക്ക് സലാം പറയണം' എന്ന് പറയാതെ, "നിങ്ങൾക്ക് തന്നെ സലാം പറയണം' ( ) എന്ന് പറഞ്ഞി ട്ടുള്ളത് വളരെ സാരഗർഭമാകുന്നു. നിങ്ങളെ ല്ലാവരുംനിങ്ങളും നിങ്ങളുടെ കുടുംബങ്ങൾ തുടങ്ങിയ മുസ്ലിം ദേഹമാണ്! അതുകൊണ്ട് നിങ്ങൾ പരസ്പരം സലാം പറയുന്നതും, ആ സലാമിന്റെ ഫലം ലഭിക്കുന്നതും നിങ്ങൾക്കുതന്നെയാണ്, ഇക്കാര്യം നിങ്ങൾ പ്രത്യേകം മനിരുത്തണം, എന്നൊക്കെ ആ വാക്ക് സൂചിപ്പിക്കുന്നു. സ്വന്തം വീട്ടിൽ ചെല്ലുമ്പോൾ, ഭാര്യക്കും മക്കൾക്കും സലാം പറയണമെന്ന് ഹദീഥിൽ പ്രത്യേകം പ്രോൽസാഹിപ്പിക്കപ്പെട്ടിട്ടുണ്ട്. ദൈർഘ്യംകൊണ്ട് ഹദീഥുകൾ ഉദ്ധരിക്കുന്നില്ല. ഒരു വീട്ടിൽ ചെല്ലുമ്പോൾ അവിടെ ആരെയും കാണാത്തപക്ഷം സ്വന്തം ദേഹത്തിന് തന്നെ, (നമുക്ക് സാമാധാനശാന്തി ഉണ്ടാവട്ടെ) എന്ന് സലാം പറയേണ്ടതാണെന്ന് മുജാഹിദ് (റ), ക്വത്താദഃ (റ) മുതലായവരിൽ നിന്ന് പ്രമാണിക്കപ്പെട്ടിരിക്കുന്നു. ഇങ്ങ നെയുള്ള ഇസ്ലാമിക മര്യാദകൾ മുസ്ലിംകൾക്കിടയിൽ ഇന്ന് മിക്കവാറും വിസ്മരി ക്കപ്പെട്ടിരിക്കുകയാണ്! വാസ്തവത്തിൽ അതിന്റെ അനന്തരഫലം സമുദായം ഇന്ന് അനുഭവിക്കുന്നുമുണ്ട്. സലാമിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് മനിലാക്കുവാൻ അല്ലാഹു അതിന് കൊടുത്തിരിക്കുന്ന നാമവിശേഷണം മാത്രം ആലോചിച്ചാൽ മതിയാകും: ഹാ! എത്ര മഹത്തായ ഒന്നായിട്ടാണ് അല്ലാഹു അതിനെ വർണിച്ചത്?! അല്ലാഹുവിങ്കൽ നിന്നുള്ള ഉപചാര വാക്കാണത്. അവന്റെ വക കാഴ്ച യാണത് ( അനുഗ്രഹീതമാണ്, അഭിവൃദ്ധിയുള്ളതാണ്, ആശീർവ്വദി ക്കപ്പെട്ടതാണ് ( പരിപാവനമാണ്, പരിശുദ്ധമാണ്, നല്ലതാണ്, ഹൃദയശുദ്ധി യോടുകൂടിയതാണ് ( എനി സലാമിന്റെ അർത്ഥമാണെങ്കിലോ? "നിങ്ങൾക്ക് സമാ ധാന ശാന്തി ഉണ്ടാകട്ടെ' എന്ന പ്രാർത്ഥനയുമാണത്. സലാം മടക്കുന്നവൻ "നിങ്ങൾക്കും സമാധാനശാന്തി ഉണ്ടാവട്ടെ' എന്ന് പ്രത്യുത്തരം പറയുകയും ചെയ്യു ന്നു. ഇതിലപ്പുറം എന്തൊരു ഉപചാരവചനമാണ് മനുഷ്യർ തമ്മിൽ പറയുവാനുള്ളത്?! നബി ˜ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ല്ലൾഞ്ഞക്തപ്പഞ്ചമ അശ്ശക്കഠ ള്ളക്തങ ള്ളക്തങ വരെ സ്വർഗത്തിൽ നിങ്ങൾ പ്രവേശിക്കുന്നതല്ല. നിങ്ങൾ അന്യോന്യം സ്നേഹിക്കുന്നത് വരെ നിങ്ങൾക്ക് വിശ്വാസമുണ്ടാകുകയില്ല. നിങ്ങൾക്ക് ഞാൻ ഒരു കാര്യം അറിയിച്ചു തരട്ടെയോ? അത് നിങ്ങൾ ചെയ്താൽ നിങ്ങൾക്ക് അന്യോ ന്യം സ്നേഹമുണ്ടാകും. അതായത്;നിങ്ങൾ നിങ്ങൾക്കിടയിൽ സലാം പ്രചാ രപ്പെടുത്തുവിൻ ! (മുസ്ലിം.) ഇങ്ങനെയുള്ള ഇസ്ലാമിക മര്യാദകളും ആചാരോപചാരങ്ങളും ഇത്ര വിസ്തരിച്ചു വെളിവാക്കുവാനുള്ള കാരണം 58-ഉം, 59-ഉം ആയത്തുകളിൽ പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ വീണ്ടും അല്ലാഹു ആവർത്തിച്ചു പറയുന്നത് നോക്കുക: അതെ, "നിങ്ങൾ മനിരുത്തുവാൻവേ ണ്ടിയാണ് അല്ലാഹു ലക്ഷ്യങ്ങളെ ഇപ്രകാരം വിവരിച്ചു തരുന്നത്.' വിഭാഗം - 9
24:62

إِنَّمَا ٱلۡمُؤۡمِنُونَ ٱلَّذِينَ ءَامَنُواْ بِٱللَّهِ وَرَسُولِهِۦ وَإِذَا كَانُواْ مَعَهُۥ عَلَىٰٓ أَمۡرٖ جَامِعٖ لَّمۡ يَذۡهَبُواْ حَتَّىٰ يَسۡتَـٔۡذِنُوهُۚ إِنَّ ٱلَّذِينَ يَسۡتَـٔۡذِنُونَكَ أُوْلَـٰٓئِكَ ٱلَّذِينَ يُؤۡمِنُونَ بِٱللَّهِ وَرَسُولِهِۦۚ فَإِذَا ٱسۡتَـٔۡذَنُوكَ لِبَعۡضِ شَأۡنِهِمۡ فَأۡذَن لِّمَن شِئۡتَ مِنۡهُمۡ وَٱسۡتَغۡفِرۡ لَهُمُ ٱللَّهَۚ إِنَّ ٱللَّهَ غَفُورٞ رَّحِيمٞ

(62) നിശ്ചയമായും, അല്ലാഹു വിലും അവന്റെ റസൂലിലും വിശ്വസി ച്ചവർ മാത്രമാണ് സത്യവിശ്വാസി കൾ, അവർ അദ്ദേഹത്തിന്റെ ധ റസൂ ലിന്റെ പ കൂടെ പൊതുവായ ഒരു കാര്യ ത്തിൽ ഏർപ്പെട്ടുകൊണ്ടിരുന്നാൽ, അദ്ദേഹത്തോട് സമ്മതം ചോദി ക്കാതെ അവർ (വിട്ട്) പോകുന്നതല്ല. (നബിയേ!) നിശ്ചയമായും, യാതൊരു കൂട്ടർ നിന്നോട് സമ്മതം ചോദിക്കുന്നുവോ അക്കൂട്ടർ തന്നെ യാണ് അല്ലാഹുവിലും, അവന്റെ റസൂ ലിലും, വിശ്വസിക്കുന്നവർ. അതിനാൽ, അവർ തങ്ങളുടെ ചില കാര്യങ്ങൾക്കുവേണ്ടി (വിട്ട് പോകു വാൻ) നിന്നോട് സമ്മതം ചോദിക്കു ന്നതായാൽ, അവരിൽനിന്ന് നീ ഉദ്ദേ ശിച്ചവർക്ക് സമ്മതം കൊടുത്തു കൊള്ളുക: അവർക്ക് വേണ്ടി അല്ലാ ഹുവിനോട് പാപമോചനം തേടുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു പൊറുക്കുന്നവനും കരുണാനിധിയും ആകുന്നു. (62) നിശ്ചയമായും സത്യവിശ്വാസികൾ വിശ്വസിച്ചവർ (മാത്രമാണ്) അല്ലാഹുവിൽ അവന്റെ റസൂലിലും, ദൂതനിലും അവർ ആയിരുന്നാൽ അദ്ദേഹത്തിന്റെ കൂടെ ഒരു കാര്യത്തിൽ പൊതു വായ അവർ പോകയില്ല അദ്ദേഹത്തോട് അവർ സമ്മതം ചോദി ക്കുന്നതുവരെ (ചോദിക്കാതെ) നിശ്ചയമായും യാതൊരുകൂട്ടർ അവർ നിന്നോട് സമ്മതം ചോദിക്കും അക്കൂട്ടർ തന്നെയാണ് വിശ്വസിക്കു ന്നവർ അല്ലാഹുവിൽ അവന്റെ റസൂലിലും ആകയാൽ അവർ നിന്നോട് സമ്മതം ചോദിച്ചാൽ അവരുടെ ചില കാര്യത്തിനുവേണ്ടി അപ്പോൾ സമ്മതം കൊടുക്കുക നീ ഉദ്ദേശിച്ചവർക്ക് അവരിൽ നിന്ന് നീ പാപമോചനം (പൊറുതി) തേടുകയും ചെയ്യുക അവർക്ക് അല്ലാ ഹുവിനോട് നിശ്ചയമായും അല്ലാഹു പൊറുക്കുന്നവനാണ് കരുണാ നിധിയുമാണ് വീട്ടിലെ അംഗങ്ങൾ, കുടുംബങ്ങൾ, സ്നേഹജനങ്ങൾ എന്നീ നിലക്ക് തമ്മതമ്മിൽ ആചരിക്കേണ്ടുന്ന പല മര്യാദകളും നിയമനിർദ്ദേശങ്ങളും വിവരിച്ചശേഷം, സംഘങ്ങ ളും, സംഘടനകളും അനുഷ്ഠിക്കേണ്ടുന്ന ചില ബാധ്യതകളെ ഈ വചനത്തിൽ അല്ലാഹു അറിയിക്കുന്നു. ക്വുറൈശികളും, അറബികളായ മറ്റ് പല കക്ഷികളും കൂടി ഒത്തൊരുമിച്ച് മുസ്ലിം കളുമായി നടത്തിയ ശ്രുതിപ്പെട്ട "അഹ്സാബ്' ( ) യുദ്ധത്തിൽ, മദീനാപരിസര ങ്ങളിൽ മുസ്ലിംകൾ വമ്പിച്ച ഒരു കിടങ്ങ് ( ) കുഴിച്ചിരുന്നുവല്ലോ. ഈ ജോലി നടന്നുകൊണ്ടിരിക്കുമ്പോൾ, കപടവിശ്വാസികളായ പലരും തക്കം നോക്കി ഉപായത്തിൽ അതിൽനിന്ന് ഒഴിഞ്ഞുമാറുകയും, കഴിച്ചലായിപ്പോകുകയും ചെയ്തിരുന്നു. സത്യവി ശ്വാസികളാകട്ടെ, അനിവാര്യമായ ആവശ്യം നേരിടുമ്പോൾ നബി ˜ യോട് അനുവാദം വാങ്ങിക്കൊണ്ട് മാത്രം സ്ഥലം വിട്ട് പോകുകയും, ആവശ്യം തീർന്ന ഉടനെ തിരിച്ചുവ രികയും ചെയ്തിരുന്നു. ഈ യുദ്ധത്തിൽ കപടവിശ്വാസികൾ മൂലം വേറെയും ചില ശല്യങ്ങൾ മുസ്ലിംകൾക്ക് ഉണ്ടായിട്ടുണ്ട്. പ്രസ്തുത സംഭവമാണ് ഈ ആയത്തും അടുത്ത ആയത്തും അവതരിക്കുവാൻ ഹേതുവെന്ന് പറയപ്പെടുന്നു. അവതരണഹേതു ഏതായിരുന്നാലും ശരി, ഒരു സംഘവും അതിന്റെ നേതാവും തമ്മിലുള്ള ബന്ധത്തെയും ആ നേതാവിനെ അനുസരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവർത്തന പരിപാടികളിൽ അച്ചടക്കത്തോടെ സഹകരിക്കുന്നതിന്റെ പ്രാധാന്യത്തെ യുമാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. നബി തിരുമേനി ˜ യുടെ സാന്നിദ്ധ്യത്തിലും, അവി ടുത്തെ നേതൃത്വത്തിലും നടന്നുകൊണ്ടിരിക്കുന്ന ഒരു സംരംഭത്തിൽ നിന്നു ഒഴിഞ്ഞു മാറി കഴിച്ചലാകുകയെന്നത് നിശ്ചയമായും ഒരു സത്യവിശ്വാസിയിൽ നിന്ന് ഉണ്ടാകു വാൻ നിവൃത്തിയില്ല. അത് കപടവിശ്വാസത്തിന്റെ വ്യക്തമായ ലക്ഷണമാണ്. നേരെമ റിച്ച് അതിൽ അച്ചടക്കവും അനുസരണവും പാലിക്കുന്നത് സത്യവിശ്വാസത്തിന്റെ ലക്ഷ ണവുമാണ് എന്ന് അല്ലാഹു പ്രസ്താവിക്കുന്നു. നബി ˜ യുടെ മുമ്പിൽ സത്യവിശ്വാ സികൾ എത്രമാത്രം ബഹുമാനത്തോടും, അച്ചടക്കത്തോടും വർത്തിക്കേണ്ടതുണ്ടെന്ന് കൂടുതൽ മനിലാക്കാം. "അവർ തങ്ങളുടെ ചില കാര്യങ്ങൾക്കുവേണ്ടി സമ്മതം ചോദിച്ചാൽ നീ ഉദ്ദേശിക്കു ന്നവർക്ക് സമ്മതം കൊടുത്തുകൊള്ളുക' എന്ന് പറഞ്ഞത് സാരഗർഭമാകുന്നു. സമ്മതം ചോദിക്കുന്നവർ ഉന്നയിക്കുന്ന കാരണങ്ങൾ ന്യായീകരിക്കാവുന്നതാണോ, അവർ സമ്മ തിക്ക് അർഹരാണോ, സന്ദർഭം അതിന് യോജിച്ചതാണോ എന്നൊക്കെ ആലോചിച്ചു യുക്തംപോലെ ചെയ്യാമെന്നല്ലാതെ, ചോദിക്കുന്നവർക്കെല്ലാം സമ്മതം കൊടുക്കേണ്ട തില്ല എന്ന് സാരം. ആയത്തിന്റെ ആദ്യഭാഗം നേതാവിനോടുള്ള കടമയും, രണ്ടാമത്തെ ഭാഗം നേതാവിന്റെ അധികാരാവകാശത്തെയും കുറിക്കുന്നു. അത്യാവശ്യകാര്യ തിരുമേനിയുടെ സമ്മതപ്രകാരംകൂട്ടായി നടത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ നിന്ന് ഇടക്കുവെച്ച് ഒഴിവായിപ്പോകുന്നവർക്ക് വേണ്ടി പാപമോചനം തേടണമെന്ന് അല്ലാഹു തുടർന്നു പറയുന്നു. പൊതുവായ അടിയന്തരഘട്ടങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിന്റെ ഗൗരവം എത്രമാത്രമുണ്ടെന്ന് ഇതിൽ നിന്നൊക്കെ ഊഹിക്കാ വുന്നതാണ്. ഞ്ഞലസ്ലഘ (പൊതുവായ കാര്യം) എന്നതിന് ഉദാഹരണമായി മുൻഗാമികളായ പണ്ഡി തൻമാരിൽ ചിലർ, യുദ്ധകാര്യങ്ങളെയും, വേറെ ചിലർ, പെരുന്നാൾ, ജമാ അത്ത് നമസ്കാരങ്ങൾ മുതലായവയെയും, എടുത്തുകാണിച്ചിട്ടുള്ളത് സ്മരണീയമാ കുന്നു. പ്രസംഗം ( ) നടക്കുന്ന എല്ലാ നമസ്ക്കാരയോഗങ്ങളും ഇതിൽ ഉൾപ്പെടു മെന്ന് ദ്വഹ്ഹാക്കും ( ) ഇബ്നുസൈദ് (റ) മുതലായവരും പറയുന്നു. ഇന്ന് നാം പല സ്ഥലങ്ങളിലും വെച്ച് ആളുകളെ വിളിച്ചുകൂട്ടി നടത്താറുള്ള സദുപദേശ ങ്ങൾ, കൂടിയാലോചനകൾ, പ്രസ്താവനകൾ മുതലായവ ആദ്യകാലങ്ങളിൽ പള്ളിക ളിൽവെച്ചും, നമസ്കാരാനന്തരവുമായിരുന്നു മിക്കവാറും നിർവ്വഹിക്കപ്പെട്ടിരുന്നത്. പള്ളി കളും പൊതുജനങ്ങളുമായുള്ള ബന്ധം ഇന്ന് നാമമാത്രമായിരിക്കകൊണ്ട് നമുക്ക് അതിന് അങ്ങാടികളും പീടികകളും മറ്റും ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്. അത്തരം കാര്യങ്ങൾ നബി തിരുമേനി ˜ യുടെ നേതൃത്വത്തിൽ നടക്കുമ്പോൾ, അവി ടുത്തോട് സമ്മതം വാങ്ങാതെ സ്ഥലം വിടുന്നതിനെപ്പറ്റിയാണ് ആയത്തിൽ പ്രതിപാദി ച്ചത്. എങ്കിലും, മുസ്ലിംകൾ, അവരുടെ നേതാക്കളോട് ആചരിക്കേണ്ടുന്ന പൊതുമ ര്യാദയാണ് ഇതെന്ന് -ഹസൻ (റ) മുതലായ പലരും പറഞ്ഞതായി നിവേദനം ചെയ്യ പ്പെട്ടിട്ടുള്ളതുപോലെ -നാം ഓർമിക്കേണ്ടിയിരിക്കുന്നു. യോഗങ്ങളുടെയും, സദുക ളുടെയും നേതൃസ്ഥാനത്തുള്ള ആളുകളുമായി സദസ്യർക്ക് യാതൊരു ബന്ധവും കട പ്പാടും ഇല്ലാത്ത ഒരു നിലയാണ് ഇന്ന് പൊതുവിലുള്ളത്. ഇസ്ലാമിക വീക്ഷണത്തിൽ ഇത് ശരിയല്ലെന്ന് ഈ ആയത്തിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്.
24:63

لَّا تَجۡعَلُواْ دُعَآءَ ٱلرَّسُولِ بَيۡنَكُمۡ كَدُعَآءِ بَعۡضِكُم بَعۡضٗاۚ قَدۡ يَعۡلَمُ ٱللَّهُ ٱلَّذِينَ يَتَسَلَّلُونَ مِنكُمۡ لِوَاذٗاۚ فَلۡيَحۡذَرِ ٱلَّذِينَ يُخَالِفُونَ عَنۡ أَمۡرِهِۦٓ أَن تُصِيبَهُمۡ فِتۡنَةٌ أَوۡ يُصِيبَهُمۡ عَذَابٌ أَلِيمٌ

(63) നിങ്ങൾക്കിടയിൽവെച്ച് റസൂലിനെ വിളിക്കുന്നത്, നിങ്ങളിൽ ചിലർ ചിലരെ വിളിക്കുന്ന പ്രകാരം നിങ്ങളാക്കരുത്. നിങ്ങളിൽനിന്ന് ഒളിഞ്ഞുകൊണ്ട് ചോർന്നു (കഴിച്ചലായി) പോകുന്ന വരെ തീർച്ചയായും അല്ലാഹു അറി അദ്ദേഹ ത്തിന്റെ കല്പനക്ക് എതിര് പ്രവർത്തി ക്കുന്നവർ, അവർക്ക് വല്ല പരീക്ഷ ണവും (ആപത്തും) ബാധിക്കുക യോ, അല്ലെങ്കിൽ വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് കരുതി (സൂക്ഷിച്ചു)കൊള്ളട്ടെ! (63) നിങ്ങൾ ആക്കരുത് റസൂലിനെ വിളിക്കുന്നത് നിങ്ങൾക്കിടയിൽവെച്ച് വിളിക്കുന്ന പ്രകാരം, വിളിപോലെ നിങ്ങ ളിൽ ചിലർ, നിങ്ങളിൽ ചിലരുടെ ചിലരെ തീർച്ചയായും അല്ലാഹു അറിയുന്നതാണ് ചോർന്നുപോകുന്നവരെ, ഊരിക്കഴിഞ്ഞുപോകുന്നവരെ നിങ്ങളിൽ നിന്ന് ഒളിഞ്ഞുകൊണ്ട്, മറഞ്ഞുകൊണ്ട് അതുകൊ ണ്ടുകരുതിക്കൊള്ളട്ടെ, കാത്തുകൊള്ളട്ടെ, ജാഗ്രതയായിരിക്കട്ടെ എതിര് പ്രവർത്തിക്കുന്നവർ അദ്ദേഹത്തിന്റെ കൽപനക്ക് അവർക്ക് ബാധി ക്കുന്നത് വല്ല പരീക്ഷണവും, ആപത്തും, കുഴപ്പവും അല്ലെങ്കിൽ അവർക്ക് ബാധിക്കുന്നത് വല്ല ശിക്ഷയും വേദനയേറിയ സാധാരണമായി ജനങ്ങൾ പരസ്പരം പേരും മറ്റും വിളിച്ചു സംബോധന ചെയ്യുന്ന തുപോലെ നബി തിരുമേനി ˜ യെ വിളിക്കുവാൻ പാടില്ലെന്നും, "നബിയേ, റസൂലേ' (പ്രവാചകരേ, ദൈവദൂതരേ) എന്നിങ്ങനെ ആദരപൂർവ്വം മാത്രമേ തിരുമേനിയെ സംബോധന ചെയ്യാവൂ എന്നുമാണ് അല്ലാഹു കൽപിക്കുന്നത്. നബി തിരുമേനി ˜ യോട് വാക്കിലും പെരുമാറ്റത്തിലുമെല്ലാം തന്നെ എത്രമേൽ മര്യാദയോടെ വർത്തിക്കണമെന്ന് മനിലാക്കുവാൻ ഈ വാക്യം മതിയാകും. പോലും തിരുമേനിയെ "മുഹമ്മദേ' എന്നോ "മനുഷ്യാ' എന്നോ അല്ലാഹു വിളിച്ചിട്ടില്ല. മാത്രമല്ല-"നബിയേ, റസൂലേ, പുതപ്പിട്ടിരിക്കുന്ന ആളേ' ( ) എന്നും മറ്റുമാണ് വിളിച്ചിട്ടുള്ളത്. ഈ ആയത്തും തന്നെ, നബി ˜ യെ സംബന്ധിച്ചാണ് പ്രതിപാദിക്കുന്നതെങ്കിലും, മഹാൻമാരായ ആളു കളോടുള്ള സംസാരത്തിലും, സംബോധനകളിലുമെല്ലാം ചില മര്യാദകൾ പാലിക്കേ ണ്ടതുണ്ടെന്ന വസ്തുതയും ഈ വചനത്തിന്റെ വെളിച്ചത്തിൽ നമുക്ക് ഗ്രഹിക്കൂവാൻ സാധിക്കുന്നതാണ്. അസ്ലിഥീഛ എന്ന വാക്കിന് ഇവിടെ പ്രാർത്ഥന എന്നും ചിലർ അർത്ഥം കല്പിച്ചി ട്ടുണ്ട്. അപ്പോൾ ആയത്തിന്റെ സാരം, റസൂലിന്റെ പ്രാർത്ഥന നിങ്ങൾ തമ്മതമ്മിൽ (ഗുണമായോ ദോഷമായോ) ചെയ്യുന്ന പ്രാർത്ഥനപോലെ കണക്കാക്കരുത് എന്നായി രിക്കും. അതായത്: നബി ˜ യുടെ പ്രാർത്ഥന അല്ലാഹുവിങ്കൽ പ്രത്യേകം സ്വീകാര്യ മായിരിക്കുന്നതാകകൊണ്ട് അദ്ദേഹത്തിൽനിന്നും നിങ്ങൾക്ക് ഗുണത്തിന് വേണ്ടിയുള്ള പ്രാർത്ഥന ലഭിക്കുവാൻതക്ക സാഹചര്യങ്ങൾ നിങ്ങൾ ഉണ്ടാക്കണം, നിങ്ങളുടെ ഗുണ ത്തിലല്ലാതെ കലാശിക്കത്തക്ക പ്രാർത്ഥന അദ്ദേഹത്തിൽനിന്നുണ്ടാകുവാൻ ഇടവരു മുസ്ലിംകളെ ഉണർത്തുകയായിരിക്കും ആ അർത്ഥപ്രകാരം ആയ ത്തിന്റെ താല്പര്യം. തുടർന്നുകൊണ്ട്കഴിഞ്ഞ ആയത്തിൽ ചൂണ്ടിക്കാട്ടിയത് പോലെ -പൊതുകാര്യ ങ്ങളിൽനിന്ന് നബി ˜ യുടെ സമ്മതം കൂടാതെ ഉപായത്തിലും, തന്ത്രത്തിലും ചോ ർന്നുപോകുന്നവരെ അല്ലാഹു ശക്തിയായി താക്കീത് ചെയ്യുന്നു. അവരെപ്പറ്റി അല്ലാഹു ശരിക്ക് അറിയുമെന്ന് പറഞ്ഞതിന് പുറമെ, അവർ കിൽ പരീക്ഷണം, അല്ലെങ്കിൽ വേദനയേറിയ കനത്ത ഒരു താക്കീതും! അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ. ഏതെങ്കിലും ഒന്നിന്റെ മറപിടിച്ചു രക്ഷപ്പെടുവാൻ ശ്രമിക്കുന്നതിനാണ് എന്ന് സാധാരണ ഉപയോഗിക്കപ്പെടുന്നത്. വല്ല ഉപായവും തക്കിടിയും പറഞ്ഞു, ഒഴിഞ്ഞു മാറുക എന്നതാണ് ഇവിടെ ഉദ്ദേശ്യം. എല്ലാ നല്ല പൊതുകാര്യങ്ങളിൽനിന്നും, പ്രധാന പ്പെട്ട രംഗങ്ങളിൽനിന്നും, എന്തെങ്കിലും കാരണങ്ങളുടെ പേരിൽ ഒഴിഞ്ഞുമാറുന്നവരും ഈ താക്കിത് ഗൗനിക്കേണ്ടതാകുന്നു. നബി തിരുമേനി ˜ യുടെ കാലക്കാർക്ക് മാത്ര മല്ല ഈ ആയത്ത് ബാധകമാകുന്നത്. അവിടുത്തെ കാലശേഷം, അവിടുത്തെ കല്പ നക്കും, ചര്യക്കും എതിര് പ്രവർത്തിക്കുകയും, അത് ന്യായീകരിക്കുവാൻവേണ്ടി എന്തെ ങ്കിലും ദുർന്യായങ്ങളും, യുക്തിവാദങ്ങളും പറഞ്ഞൊപ്പിക്കുകയും ചെയ്യുന്ന ആളുകളും ഈ താക്കീത് സഗൗരവം ഗൗനിക്കേണ്ടിയിരിക്കുന്നു. "പരീക്ഷണം' ( ) മിക്കവാറും ഇഹത്തിൽ വെച്ചും "വേദനയേറിയ ശിക്ഷ ( ) മിക്കവാറും പരത്തിൽവെച്ചും സംഭവിക്കുന്നതായിരിക്കുമെന്നാണ് വിചാരിക്കേണ്ടത്. ഈ അദ്ധ്യാത്തെ അല്ലാഹു ഇപ്രകാരം അവസാനിപ്പിക്കുന്നു:-
24:64

أَلَآ إِنَّ لِلَّهِ مَا فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ قَدۡ يَعۡلَمُ مَآ أَنتُمۡ عَلَيۡهِ وَيَوۡمَ يُرۡجَعُونَ إِلَيۡهِ فَيُنَبِّئُهُم بِمَا عَمِلُواْۗ وَٱللَّهُ بِكُلِّ شَيۡءٍ عَلِيمُۢ

(64) അല്ലാ! (അറിയുക) നിശ്ചയ മായും, ആകാശങ്ങളിലും, ഭൂമിയിലും ഉള്ളത് (മുഴുവനും) അല്ലാഹുവിന്റേ താകുന്നു. നിങ്ങൾ ഏതൊരു നിലയിലാണു ള്ളതെന്നും, അവർ ധ കപടവിശ്വാസി കളായുള്ളവർ പ അവന്റെ അടുക്ക ലേക്ക് മടക്കപ്പെടുന്ന ദിവസവും അവൻ തീർച്ചയായും അറിയുന്നു; അപ്പോൾ അവർ പ്രവർത്തിച്ചതിനെ പ്പറ്റി അവൻ അവരെ ബോധപ്പെടുത്തു ന്നതാകുന്നു. അല്ലാഹു എല്ലാ കാര്യ ത്തെപ്പറ്റിയും അറിയുന്നവനാണ്. (64) അല്ലാഹു എല്ലാ വസ്തുവിനെപ്പറ്റിയും അറിയുന്നവനാണ് അല്ലാഹുവിന്റെ നിയമനിർദ്ദേശങ്ങൾ സ്വീകരിച്ചും, നബി തിരുമേനി ˜ യുടെ ചര്യ അനുസരിച്ചും ജീവിച്ചുവരുന്ന സജ്ജനങ്ങളുടെ കൂട്ടത് തിൽ അവൻ നമ്മളെയെല്ലാം ഉൾപ്പെടുത്തട്ടെ! 24 ) ർസ്ലക്ക മ്മൾഷ ല്ലന്മഴ ക്ല ട്ടട്ടച്ഛഖ യ്യല ർസ്ലര} ഗ്ഗസ്ലഞ്ചഖ ൽപ്പഞ്ചഘ ഭ ൽച്ഛക്തര ( മ്മ 1963 ള്ളപ്പഥ ള്ളപ്പക്കഡവ പ്ലക്ക ൽപ്പറവ ഭ സ്ലഞ്ചമസ്ലള ഹ്നഞ്ഞഥ മ്മൾഷ മ്പത്ഥറ അന്നൂയ്യ