Muhammad Amani Moulavi (d. 1987) · Surah 23 · 118 verses
23:1–11قَدۡ أَفۡلَحَ ٱلۡمُؤۡمِنُونَ
ٱلَّذِينَ هُمۡ فِي صَلَاتِهِمۡ خَٰشِعُونَ
وَٱلَّذِينَ هُمۡ عَنِ ٱللَّغۡوِ مُعۡرِضُونَ
Passage continues through verse 23:11.
ആമുഖം: അവതരിച്ചത് - വചനങ്ങൾ 118 - വിഭാഗം 6 75,76,77 എന്നീ ആയത്തുകൾ മദനീയാണെന്നും പറയപ്പെട്ടിട്ടുണ്ട് പരമ കാരുണികനും, കരുണാ നിധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ
(1) തീർച്ചയായും, സത്യവിശ്വാ സികൾ വിജയിച്ചിരിക്കുന്നു:- (2) അതായത്: തങ്ങളുടെ നമസ് കാരത്തിൽ ഭക്തികാണിക്കുന്നവർ; (3) വ്യർത്ഥമായ കാര്യത്തിൽ നിന്ന് തിരിഞ്ഞു കളയുന്നവരും; (4) സകാത്ത് (വിശുദ്ധധർമം) ചെയ്യു ന്നവരും; (5) തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചു വരുന്നവരും; (6) തങ്ങളുടെ ഭാര്യമാരെയോ, അല്ലെങ്കിൽ തങ്ങളുടെ വലങ്കൈകൾ ഉടമപ്പെടുത്തിയവരെയോ സംബന്ധിച്ച് ഒഴികെ, കാരണം, - 18 ആക്ഷേപി ക്കപ്പെട്ടുകൂടാത്തവരാകുന്നു:- (7) എന്നാൽ അതിനപ്പുറം ആരെങ്കിലും തേടുന്നതായാൽ, അക്കൂട്ടർ തന്നെയാണ് അതിരു വിട്ടവർ. (8) തങ്ങളുടെ അമാനത്ത് (വിശ്വസ്തത) കളെയും, ഉടമ്പടി യെയും പാലിച്ചു വരുന്നവരും (9) തങ്ങളുടെ നമസ്കാരങ്ങ ളെപ്പറ്റി സൂക്ഷിച്ചുപോരുന്നവരും (ഇങ്ങിനെയുള്ള സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നു). (10) അക്കൂട്ടർ തന്നെയാണ്, അനന്തരാവകാശികൾ (11) അതായത് : ഫിർദൗസിനെ (ഉന്നത സ്വർഗത്തെ) അനന്തരാ വകാശമെടുക്കുന്നവർ. അവർ അതിൽ നിത്യവാസികളായിരിക്കു ന്നതാണ്. (1) തീർച്ചയായും വിജയിച്ചു സത്യവിശ്വാസികൾ (2) അതായത് യാതൊരുകൂട്ടർ അവർ തങ്ങളുടെ നമസ്കാരത്തിൽ ഭക്തി കാണിക്കുന്നവരാണ് (അങ്ങിനെയുള്ളവർ) (3) യാതൊരുകൂട്ടരും അവർ വ്യർത്ഥമായതിൽ നിന്ന്, അനാവശ്യത്തിൽ നിന്ന് തിരിഞ്ഞു കളയുന്നവരാണ്, അശ്രദ്ധരാണ് (4) യാതൊരു കൂട്ടരും അവർ സകാത്തിനെ ചെയ്യുന്നവരാണ്, നിർവ്വഹിക്കുന്നവരാണ് (5) യാതൊരു കൂട്ടരും അവർ തങ്ങളുടെ ഗുഹ്യസ്ഥാനങ്ങളെ സൂക്ഷിച്ചുവരുന്നവരാണ്, കാക്കുന്നവരാണ് (6) അവരുടെ ഭാര്യമാരെ സംബന്ധിച്ചു ഒഴികെ അല്ലെങ്കിൽ ഉടമപ്പെടുത്തിയവരെ അവരുടെ വലങ്കൈകൾ എന്നാൽ (കാരണം) നിശ്ചയമായും അവർ ആക്ഷേപിക്കപ്പെട്ടു കൂടാത്തവരാണ്, ആക്ഷേപാർഹരല്ലാത്തവരാണ്, കുറ്റപ്പെടുത്തപ്പെടാത്തവരാണ് (7) എന്നാൽ ആരെങ്കിലും തേടിയാൽ, എന്നാൽ അക്കൂട്ടർ അവർ തന്നെയാണ് അതിരുവിട്ടവർ (8) യാതൊരു കൂട്ടരും അവർ തങ്ങളുടെ അമാനത്തുകളെ, വിശ്വസ്തതകളെ തങ്ങളുടെ കരാറിനെയും, ഉടമ്പടിയെയും പാലിക്കുന്നവ രാണ്, ഗൗനിക്കുന്നവരാണ് (9) യാതൊരു കൂട്ടരും അവർ തങ്ങളുടെ നമസ്കാരങ്ങളെപ്പറ്റി സൂക്ഷിച്ചു പോരുന്നതാണ് (അങ്ങിനെയുള്ളവരും) (10) അക്കൂട്ടർ തന്നെയാണ് അനന്തരാവകാശികൾ (11) അതായത് അനന്തരാവകാശമെടുക്കുന്നവർ ഫിർദൗസിനെ, ഉന്നത സ്വർഗത്തെ അവർ അതിൽ നിത്യവാസികളാണ്, ശാശ്വതൻമാരായിരിക്കും. കഴിഞ്ഞ സൂറത്തിന്റെ അവസാനത്തിൽ, സത്യവിശ്വാസികൾക്ക് വിജയം സിദ്ധിക്കുവാനുള്ള ചില ഉപദേശനിർദേശങ്ങൾ അല്ലാഹു നൽകി. ആ ഉപദേശങ്ങൾ അനുസരിച്ചു പോരുന്നവരുടെ ലക്ഷണങ്ങളും, അവരിൽ അവശ്യം ഉണ്ടായിരിക്കേണ്ടുന്ന ഗുണങ്ങളും ഈ സൂറത്തിന്റെ ആദ്യത്തിൽ വിവരിക്കുന്നു. പ്രസ്തുത ഗുണങ്ങളുള്ള സത്യവിശ്വാസികളുടെ വിജയം തീർച്ചപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ പ്രസ്താവനയുടെ അവസാനത്തിൽ (10 ഉം ഉം വചനങ്ങളിൽ) ആ വിജയം എന്താണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ആ മഹാഭാഗ്യത്തിന് അർഹരായിത്തീരുന്ന സത്യവിശ്വാസികളുടെ സവിശേഷതകളാണ് ഇതിൽ എടുത്തു പറഞ്ഞിരിക്കുന്നത് : 1. നമസ്കാരത്തിൽ ഭക്തികാണിക്കുക. കഴിഞ്ഞ സൂറത്തിന്റെ അവസാനത്തിൽ നമസ്കാരത്തിന് കൽപിക്കപ്പെട്ട പ്രാധാന്യം നാം കണ്ടുവല്ലോ. അതേ നമസ്കാരത്തെപ്പറ്റിത്തന്നെയാണ് ഇവിടെ ആവർത്തിച്ച് ഉണർത്തിയിട്ടുള്ളത്. കഴിഞ്ഞ സൂറത്തിലെ 77-ാം വചനത്തിൽ നമസ്കാരം നിർവ്വഹിക്കുവാനും 78-ൽ അതിനെ നിലനിറുത്തിപ്പോരുവാനുമായിരുന്നു ഉണർത്തിയത്. ഇവിടെ ആദ്യമായി 2-ാം വചനത്തിൽനമസ്കാരം നടത്തുന്നത് ഭക്തിയോടുകൂടി ആയിരിക്കണമെന്ന് ഉണർത്തുന്നു. പിന്നീട് 9-ാം വചനത്തിൽ - അതിനെപ്പറ്റി സൂക്ഷിച്ചുപോരണമെന്നും ഓർമിപ്പിക്കുന്നു. സത്യവിശ്വാസികളുടെ സവിശേഷതകളിൽ ഒന്നാമത്തെതായി ഇവിടെ പ്രസ്താവിച്ചതും നമസ്കാരത്തിന്റെ കാര്യം തന്നെ. നമസ്കാരം എത്രമാത്രം പ്രധാനപ്പെട്ട ഒരു കടമയും പുണ്യകർമവുമാണെന്നും, ഇസ്ലാമിൽ അതിനുള്ള സ്ഥാനം എത്ര മഹത്തായതാണെന്നും ഇതിൽ നിന്നൊക്കെ മനിലാക്കാം. സർവ്വജ്ഞനും, സർവ്വാധികാരിയുമായ അല്ലാഹുവിന്റെ മുമ്പിലാണ് അവന്റെ എളിയ അടിയാനായ താൻ നിൽക്കുന്നതെന്ന ബോധത്തോടെ, താഴ്മയും വിനയവും അർപ്പിച്ചുകൊണ്ട്, ഭയഭക്തനായ നിലയിൽ നമസ്കാരം നിർവ്വഹിക്കുക, ഇതാണ് നമസ്കാരത്തിലെ ഭക്തി ക്വിബ്ലഃയുടെ നേർക്കും കീഴ്പോട്ട് സുജൂദിന്റെ സ്ഥാനത്തേക്കും നോക്കുക, മേൽപോട്ടും, ഇതരഭാഗങ്ങളിലേക്കും, ശ്രദ്ധയെ ആകർഷിക്കുന്ന വസ്തുക്കളിലേക്കും നോക്കാതിരിക്കുക, ഓതുന്ന വാക്യങ്ങളുടെയും ചെല്ലുന്ന ദിക്റുകളുടെയും അർത്ഥം ഓർത്തുകൊണ്ടും, ഉറ്റാലോചിച്ചുകൊണ്ടുമിരിക്കുക, അല്ലാഹുവിനെയും, അവന്റെ ശക്തി മഹാത്മ്യ അടിയന്തരമായി നേരിട്ട ആവശ്യങ്ങൾ നിർവ്വഹിച്ചു ഹൃദയം സ്വസ്ഥമാക്കിയ ശേഷം നമസ്കാരത്തിൽ പ്രവേശിക്കുക, കണ്ണിനും കാതിനും സ്വസ്ഥത ലഭിക്കാത്ത സ്ഥലങ്ങളിൽ നമസ്കരിക്കുവാൻ നിൽക്കാതിരിക്കുക മുതലായ കാര്യങ്ങൾ ഇതിന് സഹായകമായിത്തീരുന്നു. അതുകൊണ്ടാണ്, ഇത്തരം കാര്യങ്ങളെപ്പറ്റി നബി വചനങ്ങളിലും, മഹാൻമാരുടെ വാക്കുകളിലും പ്രത്യേകം നിർദ്ദേശിക്കപ്പെട്ടു കാണുന്നതും. നബി( ˜ )˜ആദ്യകാലത്ത് നമസ്കാരത്തിൽ ആകാശത്തേക്ക് നോക്കാറുണ്ടാ യിരുന്നുവെന്നും, ഈ വാക്യം അവതരിച്ചതോടെ അതു നിറുത്തൽ ചെയ്തു സുജൂദിന്റെ (തല നിലത്തുവെക്കുന്ന) സ്ഥാനത്തേക്ക് നോക്കി വന്നിരുന്നുവെന്നും ഹാകിം(റ) നിവേദനം ചെയ്യുന്ന ഹദീഥിൽ വന്നിരിക്കുന്നു. മുസ്ലിം(റ) നിവേദനം ചെയ്യുന്ന വേറെ ഒരു ഹദീഥിൽ, നമസ്കാരത്തിൽ മേൽപോട്ടു നോക്കുന്നതിനെ കർശനമായി വിരോധിച്ചിട്ടുമുണ്ട്. നമസ്കാരത്തിൽ അങ്ങുമിങ്ങും തിരിഞ്ഞുനോക്കുകയെന്നത് നമസ്കാരത്തിൽ നിന്നും പിശാച് തട്ടിയെടുത്തുകൊണ്ട് പോകലാണെന്ന് ബുഖാരി (റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിലും കാണാം. ഇത്പോലെ ശ്രദ്ധയെ തിരിച്ചുകളയുന്ന പലതിനെപ്പറ്റിയും ഹദീഥുകളിൽ വിരോധിച്ചിട്ടുണ്ട്. (ഭക്തി കൂടാതെയുള്ള നമസ്കാരം ആത്മാവില്ലാത്ത ശരീരമാണ്) എന്ന് പോലും ചില മഹാൻമാർ പറയുന്നു. ഒരടിയായി വേഗത്തിലങ്ങു നിർവ്വഹിച്ചേക്കുവാൻ സാധിക്കുന്ന ഒരു കാര്യമല്ല, ഭക്തിപൂർവ്വം നമസ്കരിക്കുക യെന്നുള്ളത്. കഴിയുന്നതും ഭക്തി പ്രകടമാക്കണമെന്ന ദൃഢനിശ്ചയത്തോടുകൂടിയും, അതിനായി അല്ലാഹുവോട് സഹായമർത്ഥിച്ചുകൊണ്ടും നമസ്കരിക്കുമ്പോൾ, ഏറെക്കുറെ അത് സാധ്യമാകാതിരിക്കയില്ല. നമസ്കാരത്തിന്റെ കടമ നിർവ്വഹിച്ചുവെന്നും, നിർബന്ധം നിറവേറ്റി എന്ന് വരുവാൻ ഈ ഭക്തമനഃസ്ഥിതി ( ) ഒരു നിബന്ധനയായി ഭൂരിപക്ഷം പfiിതൻമാർ എണ്ണി വരുന്നില്ല. പക്ഷേ, അല്ലാഹുവിന്റെ പ്രീതിയും, നമസ്കാരത്തിന്റെ മഹത്തായ ഫലങ്ങളും ലഭിക്കുവാൻ അത് അനിവാര്യമാണെന്നുള്ളതിൽ ആർക്കും അഭിപ്രായവ്യത്യാസവുമില്ല. നമസ്കാരത്തിന്റെ ആവശ്യം തന്നെ അല്ലാഹു പറഞ്ഞിട്ടുള്ളത് (എന്നെ സ്മരിക്കുവാൻ വേണ്ടി നമസ്കാരം നിലനിറുത്തുക) എന്നാണ്. 2-ാമത്തെ ഗുണമായി അല്ലാഹു പറഞ്ഞത്: വ്യർത്ഥമായ( )കാര്യങ്ങളിൽ അവർ ഒഴിഞ്ഞു നിൽക്കുമെന്നാണ്. കാര്യമില്ലാത്തതും, പ്രയോജനമില്ലാത്തതുമായ എല്ലാ സംഗതിയും - വാക്കോ, പ്രവൃത്തിയോ, സംഭവമോ ഏതാകട്ടെ-ഇതിൽ ഉൾപ്പെടുന്നു. അതായത് : വിജയികളായ സത്യവിശ്വാസികൾ, നമസ്കാരത്തിൽ അല്ലാഹുവല്ലാത്ത എല്ലാ വസ്തുക്കളിൽനിന്നും, നമസ്കാരത്തിനു പുറത്ത് വ്യർത്ഥമായ എല്ലാ കാര്യങ്ങളിൽ നിന്നും ശ്രദ്ധവിട്ടവരായിരിക്കും. നമസ്കാരം ശരി നിർവ്വഹിക്കുവാനുള്ള കഴിവും പരിചയവും എത്രമാത്രമുണ്ടോ അതനുസരിച്ച് ഈ രണ്ടാമത്തെ ഗുണവും ലഭിക്കുന്നതാകുന്നു. ഒരു മനുഷ്യൻ അവന് ആവശ്യമായി ഭവിക്കാത്ത കാര്യത്തെ ഉപേക്ഷിക്കുന്നത് അവന്റെ ഇസ്ലാം നന്നാകുന്നതിന്റെ ലക്ഷണമാണ്. എന്നാണ് നബി ˜ ഒരു ഹദീഥിൽ പറയുന്നത്. ( കളികൾ കാര്യങ്ങളായും അനാവശ്യങ്ങൾ അത്യാവശ്യങ്ങളായും, വിനോദങ്ങൾ കലകളായും മാറി രൂപാന്തരപ്പെട്ടിട്ടുള്ള ഇക്കാലത്ത് വ്യർത്ഥം, വിനോദം ( )എന്നിങ്ങിനെയുള്ളതിന് നിർവ്വചനവും ഉദാഹരണവും കാണിക്കുവാൻ വ ളരെ വിഷമമായിത്തീർന്നിരിക്കുകയാണ്. സത്യവിശ്വാസികളും സൽകർമികളുമായുള്ളവർക്ക് അവയുടെ വൃത്തം വളരെ വിശാലമായും, അല്ലാത്തവർക്ക്-അവരവരുടെ തോതനുസരിച്ച് അതിന്റെ വൃത്തം വളരെ ഇരിക്കുമെന്ന് തീർച്ചയാണ്. നബി ˜ യുടെ അടുക്കൽ വന്നു പുണ്യത്തെയും പാപത്തെയും ( ) കുറിച്ച് ചോദിച്ച സ്വഹാബിയോട് അവിടുന്ന് പറഞ്ഞ മറുപടി ഇവിടെ സ്മരണീയമാകുന്നു (സാരം : ജനങ്ങൾ നിനക്ക് എന്ത് വിധി തന്നാലും ശരിനീ നിന്റെ ഹൃദയത്തോട് തന്നെ വിധി ചോദിക്കുക!) നബി˜ഈ വാക്യം മൂന്നുവട്ടം ആവർത്തിച്ചു പറഞ്ഞു. 3-ാമത്തെതായി പറഞ്ഞത്: അവർ സകാത്ത് എന്ന വിശുദ്ധ ധർമം ചെയ്യുന്നവരായിരിക്കുമെന്നാണ്. സകാത്തിനെപ്പറ്റി അധികമൊന്നും പ്രസ്താവിക്കേണ്ടതില്ല. ഇസ്ലാമിൽ അതിനുള്ള സ്ഥാനവും, അതുകൊണ്ട് സമുദായത്തിനുള്ള ഗുണവും പരക്കെ അറിയപ്പെട്ടതാണ് കൾരഞ (സകാത്ത്) എന്ന പദത്തിന്റെ അർത്ഥം തന്നെ, പരിശുദ്ധി, ആത്മശുദ്ധി, വളർച്ച എന്നൊക്കെയാണ്. ധാർമികമായ വളർച്ചയും, ആത്മീയമായ പരിശുദ്ധിയും ത് മൂലം ലഭിക്കുന്നു. ആത്മാവിനെ പരിശുദ്ധമാക്കിയവൻ വിജയിച്ചു( ) എന്നും ആത്മപരിശുദ്ധി ലഭിച്ചവൻ വിജയിച്ചു ( ) എന്നും പറയുന്നു. ധർമം മൂലമുണ്ടാകുന്ന പരിശുദ്ധിയാണ് ഇവിടങ്ങളിൽ ഉദ്ദേശ്യമെന്ന് ചില മഹാൻമാർ വ്യാഖ്യാനിക്കുന്നത് ത് കൊണ്ടാകുന്നു. സകാത്ത് എന്ന പദത്തിന്റെ ഭാഷാർത്ഥത്തെ മുൻനിറുത്തിക്കൊണ്ട്, ആത്മപരിശുദ്ധിക്ക് നിദാനമായ എല്ലാ കാര്യവും പ്രവർത്തിക്കുന്നത് 4-ാം വചനത്തിൽ ഉദ്ദേശിക്കപ്പെട്ടിട്ടുണ്ടെന്നും ചിലർ പറയുന്നു . 4-ാമത്തെത് : ഗുഹ്യസ്ഥാനം സൂക്ഷിക്കലാണ്, സ്വന്തം ഭാര്യമാരുടെ അടുക്കലോ, മതത്തിൽ അനുവദിക്കപ്പെട്ടപ്രകാരം അടിമകളിൽ നിന്ന് ധർമിണികളായി സ്വീകരിച്ചിട്ടുള്ളവരുടെ അടുക്കലോ അല്ലാതെ, ലൈംഗികമായ യാതൊരു ഇടപാടും അവർ ചെയ്കയില്ലെന്നർത്ഥം. അനുവദിക്കപ്പെട്ട ഈ രണ്ടു മാർഗങ്ങളിൽനിന്നും അകന്ന് നിന്ന് കൊണ്ടുള്ള അവിഹിത ജീവിതം, ഇസ്ലാമിൽ വെറുക്കപ്പെട്ടതാണ്. ഈ രണ്ടിനും പുറമെയുള്ള ലൈംഗിക ഇടപാടുകളാകട്ടെ, വ്യഭിചാരവൃത്തിയുമാകുന്നു. അത് കൊണ്ടാണ്, ഈ രണ്ട് കൂട്ടരുമായി ഇടപെടുന്നതിനെപ്പറ്റി ആക്ഷേപിക്കുവാനില്ലെന്നും, അതിനപ്പുറം ആവശ്യപ്പെടുന്നവരാണ് അതിരുവിട്ടവരെന്നും അല്ലാഹു പ്രത്യേകം പ്രസ്താവിച്ചത്. നാല് ഭാര്യമാരെയും, അതിന്പുറമെ അടിമ ധർമിണികളെയും ആവശ്യംവന്നാൽ സ്വീകരിച്ചുകൊള്ളുവാൻ - ഇസ്ലാം അനുവദിച്ചിട്ടുണ്ട്. ഇതു സംബന്ധമായ വിശദനിയമങ്ങളും നിബന്ധനകളും നബി( ˜ )യുടെ ഹദീഥുകളിലും ഫിക്വ്ഹിന്റെ (കർമശാസ്ത്രത്തിന്റെ) ഗ്രമ്ലങ്ങളിലും കാണാവുന്നതാണ്. ബഹുഭാര്യത്വം പഴഞ്ചനും, അപരിഷ്കൃതവഴക്കവുമാണെന്ന് ഘോഷിച്ചുകൊണ്ടോ അല്ലെങ്കിൽ നാട്ടാചാരമോ മതാചാരമോ അനുവദിക്കായ്ക നിമിത്തമോ അനഭിലഷണീ യമായ അഭയം പ്രാപിക്കുവാൻ നിർബന്ധിതമാകുന്ന ഇന്നത്തെ ആധുനിക ലോകസമ്പ്രദായം, ഇസ്ലാമിക നിയമത്തെ കൂടുതൽ യുക്തമാക്കിക്കാണിക്കുക മാത്രമാണ് ചെയ്യുന്നത്. എന്ന വാക്കിനാണ് അവരുടെ വലങ്കൈക ൾ ഉടമപ്പെടുത്തിയവർ എന്ന് തർജ്ജമ കൊടുത്തത്. അവർ ഉടമപ്പെടുത്തി എന്ന ഉദ്ദേശ്യത്തിലുള്ള ഒരു അലങ്കാര പ്രയോഗം ( ) ആണിത്. യുദ്ധത്തിൽ പിടിക്കപ്പെട്ടശേഷം, അടിമകളാക്കി അധീനത്തിൽ വെക്കപ്പെട്ടവർക്ക്സ്ത്രീയായാലും, പുരുഷനായാലുംവലങ്കൈകൾ ഉടമപ്പെടുത്തിയവർ എന്ന് പറയപ്പെടും, ഇത് മറ്റു പലേടത്തും സാധാരണ കാണപ്പെടുന്ന ഒരു പ്രയോഗ ശൈലി യാകുന്നു. അവരുടെ ഉടമസ്ഥാവകാശമെന്ന അർത്ഥത്തിൽ (വലങ്കൈയിന്റെ ഉടമസ്ഥത) എന്നും അറബിയിൽ പറയപ്പെടുന്നതാണ്. കൂടുതൽ വിവരം ഈ സൂറഃയുടെ അവസാനം ചേർത്ത 1-ാം വ്യാഖ്യാനക്കുറിപ്പിൽ കാണാം. 5 ഉം 6 ഉം ഗുണങ്ങളായി പ്രസ്താവിച്ചത് : വിശ്വസ്തതകളെയും കരാറുകളെയും അവർ പാലിക്കുമെന്നുള്ളതാണ്. മറ്റുള്ളവർ ഏൽപിച്ചതോ, സ്വയം ഏറ്റെടുത്തതോ, സ്വയം ചെയ്യുമെന്ന് മറ്റുള്ളവരാൽ വിശ്വസിക്കപ്പെടുന്നതോ ആയ കാര്യങ്ങളെല്ലാം (വിശ്വസ്തതകൾ) എന്ന് പറഞ്ഞതിൽ ഉൾപ്പെടുന്നു. അത്പോലെത്തന്നെ, മനുഷ്യൻ തമ്മിലുള്ളതും, അല്ലാഹുവിനും മനുഷ്യനും ഇടയിലുള്ളതുമായ വിശ്വസ്തതകളും ഇതിൽ അടങ്ങുന്നു. മറ്റുള്ളവരോട് ചെയ്യുന്ന വാഗ്ദാനങ്ങളും, കരാറുകളുമെല്ലാം (ഉടമ്പടി) എന്ന വാക്കിലും ഉൾപ്പെടും. നബി( ˜ )˜പറയുന്നു : (കപട വിശ്വാസിയുടെ ലക്ഷണം മൂന്നാണ്: അവൻ സംസാരിക്കുമ്പോൾ കളവ് പറയും, വാഗ്ദത്തം ചെയ്താൽ ലംഘിക്കും, വിശ്വസിക്കപ്പെട്ടാൽ ചതിക്കും) ഇവ മൂന്നും പരസ്പരബന്ധമുള്ള കാര്യങ്ങളാണല്ലോ. 7-ാമത്തെ ഗുണമായി നമസ്കാരത്തിന്റെ കാര്യം ഒന്നുകൂടി എടുത്തുപറഞ്ഞിരിക്കുന്നു. അഥവാ അവർ നമസ്കാരത്തെപ്പറ്റി സൂക്ഷിച്ചു വരുന്നവരാണെന്ന്. നമസ്കാരത്തിൽ ആചരിക്കേണ്ടുന്ന കാര്യങ്ങളെല്ലാം സൂക്ഷ്മമായും, കൃത്യമായും പാലിക്കുക, അതിൽ അനുഷ്ഠിക്കേണ്ടുന്ന മര്യാദകൾ ഗൗനിക്കുക, കൃത്യസമയത്തും ചിട്ടയോട് കൂടിയും അനുഷ്ഠിക്കുകചുരുക്കത്തിൽ നമസ്കാരം തന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കടമയും കർമവുമാണെന്ന ബോധത്തോട്കൂടി പ്രവർത്തിക്കുക-ഇതെല്ലാമാണ് നമസ് കാരത്തെപ്പറ്റി സൂക്ഷിച്ചുപോരുക എന്നതിന്റെ സാരം. നബി( ˜ )˜അരുളിച്ചെയ്യുന്നു : - (നിങ്ങൾ കർമം ചെയ്യുവിൻ. നിങ്ങളുടെ കർമങ്ങളിൽ ഉത്തമമായത് നമസ്കാരമാകുന്നു. സത്യവിശ്വാസിയല്ലാതെ കാര്യത്തിൽ സൂക്ഷിച്ചു പോരുകയില്ല) വുദ്വൂ ചെയ്യുകയെന്നത് നമസ്കാരത്തിന് ഒഴിച്ചുകൂടാത്തതാണല്ലോ അബ്ദുല്ലാഹിബ്നു (റ) പറയുന്നു : തിരുമേനി ˜ ˜യോട് ഇങ്ങിനെ ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ അല്ലാഹുവിങ്കൽ അധികം ഇഷ്ടപ്പെട്ട കർമം ഏതാണ് ? അവിടുന്ന് പറഞ്ഞു : നമസ്കാരം അതിന്റെ സമയത്ത് ചെയ്യലാണ് ഞാൻ ചോദിച്ചു. പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു : മാതാപിതാക്കൾക്ക് ഗുണം ചെയ്യലാണ്. ഞാൻ ചോദിച്ചു: പിന്നെ ഏതാണ് ? തിരുമേനി പറഞ്ഞു : അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യലാണ്) മേൽ ഗുണങ്ങളോട് കൂടിയ സത്യവിശ്വാസികളുടെ വിജയസിദ്ധിയെപ്പറ്റി അക്കൂട്ടരാണ് അനന്തരാവകാശികൾ എന്നത്രെ അല്ലാഹു പറയുന്നത്. അതെ, സ്വർഗലോകത്ത് വെച്ച് എറ്റവും ഉന്നതമായ ഫിർദൗസ് (പറുദീസ) എന്ന സ്വർഗത്തിന് അർഹരായവർ. അവരതിൽ നിത്യവാസികളാണ്. ആ മഹാവിജയം ലഭിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും അതിന് വിരാമമില്ല. സ്വർഗം നശിക്കുകയാകട്ടെ, അവർ മരണപ്പെടുകയാകട്ടെ-ഒന്നും തന്നെ സംഭവിക്കുകയില്ല. ഇങ്ങിനെയുള്ള വിജയികളിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ ! ആമീൻ.
23:12–16وَلَقَدۡ خَلَقۡنَا ٱلۡإِنسَٰنَ مِن سُلَٰلَةٖ مِّن طِينٖ
ثُمَّ جَعَلۡنَٰهُ نُطۡفَةٗ فِي قَرَارٖ مَّكِينٖ
ثُمَّ خَلَقۡنَا ٱلنُّطۡفَةَ عَلَقَةٗ فَخَلَقۡنَا ٱلۡعَلَقَةَ مُضۡغَةٗ فَخَلَقۡنَا ٱلۡمُضۡغَةَ عِظَٰمٗا فَكَسَوۡنَا ٱلۡعِظَٰمَ لَحۡمٗا ثُمَّ أَنشَأۡنَٰهُ خَلۡقًا ءَاخَرَۚ فَتَبَارَكَ ٱللَّهُ أَحۡسَنُ ٱلۡخَٰلِقِينَ
Passage continues through verse 23:16.
(12) തീർച്ചയായും, മനുഷ്യനെ നാം കളിമണ്ണിൽ നിന്നുള്ള സത്തു കൊണ്ട് സൃഷ്ടിച്ചുണ്ടാക്കിയിരിക്കു ന്നു; (13) പിന്നീട്, നാം അവനെ ഭദ്രമായ ഒരു ഭവനത്തിൽ (ഗർഭാശയ ത്തിൽ) ശുക്ലബിന്ദുവാക്കി വെച്ചു; (14) പിന്നെ, ശുക്ലബിന്ദുവെ രക്ത പിfiമാക്കി സൃഷ്ടിച്ചു ; പിന്നീട് രക്തപിfiത്തെ മാംസപിfiമായും സൃഷ്ടിച്ചു ; പിന്നെ, മാംസപിfi ത്തെ നാം എല്ലുകളായി (അസ്ഥികൂട മായി)സൃഷ്ടിച്ചു; അനന്തരം എല്ലു കൾക്ക് നാം മാംസം ധരിപ്പിച്ചു; പി ന്നീട് നാം അതിനെ മറ്റൊരു സൃഷ്ടി യായി ഉഗ്ഗവിപ്പിച്ചു. അപ്പോൾ, എറ്റവും നല്ല സ്രഷ്ടാവായ അല്ലാഹു അനുഗ്രഹ സമ്പൂർണനാകുന്നു. (15) പിന്നീട്, നിശ്ചയമായും നിങ്ങൾ, അതിന് ശേഷം മൃതദേഹ ങ്ങളാകുന്നു. (16) പിന്നെ, ക്വിയാമത്ത് നാളിൽ, നിശ്ചയമായും നിങ്ങൾ എഴുന്നേൽപ്പി ക്കപ്പെടുന്നതാണ്. (12) തീർച്ചയായും നാം സൃഷ്ടിച്ചുണ്ടാക്കി മനുഷ്യനെ സത്തിൽനിന്ന് കളിമണ്ണിൽ നിന്നുള്ള (13) പിന്നെ നാം അവനെ ആക്കി ശുക്ലബിന്ദു, ഇന്ദ്രിയത്തുള്ളി ഒരു ഭവനത്തിൽ, താവളത്തിൽ ഭദ്രമായ, ഉറപ്പുള്ള (14) പിന്നെ നാം സൃഷ്ടിച്ചു ശുക്ലബിന്ദുവെ, ഇന്ദ്രിയത്തുള്ളിയെ രക്തപിfiമായി, രക്തക്കട്ടയായി എന്നിട്ട് നാം സൃഷ്ടിച്ചു രക്തപിfiത്തെ മാംസപിfiമായി, മാംസക്കട്ടയായി എന്നിട്ട് നാം സൃഷ്ടിച്ചു മാംസപിfiത്തെ എല്ലുകളായി എന്നിട്ട് നാം ധരിപ്പിച്ചു എല്ലുകൾക്ക് മാംസം, ഇറച്ചി പിന്നെ അവനെ നാം ഉഗ്ഗവിപ്പിച്ചു, ഉണ്ടാക്കി മറ്റൊരു സൃഷ്ടിയായി അപ്പോൾ അനുഗ്രഹ സമ്പൂർണനായി, നന്മയേറിയവനായി, മേന്മയേറിയവനായി അല്ലാഹു സ്രഷ്ടാക്കളിൽ ഏറ്റവും നല്ലവനായ (എറ്റവും നല്ല സ്രഷ്ടാവായ) (15) പിന്നെ നിശ്ചയമായും നിങ്ങൾ അതിനുശേഷം മൃതദേഹങ്ങളാകുന്നു, മരണപ്പെട്ടു പോകുന്നവർ തന്നെയാണ് (16) പിന്നെ നിശ്ചയമായും നിങ്ങൾ ക്വിയാമത്ത്നാളിൽ നിങ്ങൾ എഴുന്നേൽപ്പിക്കപ്പെടുന്നു, പുനർജീവിപ്പിക്കപ്പെടുന്നു. സൂറത്തുൽ ഹജ്ജ് 5-ാം വചനത്തിൽ കണ്ടത് പോലെ, മനുഷ്യസൃഷ്ടിയെ സംബന്ധിച്ചുള്ള ഒരു വിവരണമാണ് ഇവിടെയുമുള്ളത്. അതിന്റെ വിശദീകരണം അവിടെ കഴിഞ്ഞുപോയിട്ടുണ്ട്. മനുഷ്യസൃഷ്ടിയുടെ തുടക്കത്തെപ്പറ്റി അവിടെ മണ്ണിൽ നിന്ന്( യ്യല ) എന്നാണ് പറഞ്ഞത്. ഇവിടെ കളിമണ്ണിന്റെ സത്തിൽനിന്ന് ( ) എന്ന് പറഞ്ഞിരിക്കുന്നു. മനുഷ്യന്റെ ആദ്യപിതാവായ ആദം നബി(അ)യെ മണ്ണിൽ നിന്ന്തന്നെ സൃഷ്ടിച്ചതിനെയാണ് ഇവിടെ ചുണ്ടിക്കാട്ടുന്നത്. കുഴഞ്ഞമാവുപോലെയുള്ള കളിമണ്ണിൽ നിന്നുള്ള ഏതോ ഒരു തരം സത്തിൽ നിന്ന് ആദം(അ) സൃഷ്ടിക്കപ്പെട്ടു. ഇതാണ് മനുഷ്യവർഗത്തിന്റെ ഉഗ്ഗവം. പിന്നീട് ഇന്ദ്രിയ ബീജം വഴിയുള്ള മനുഷ്യോൽപാദനം രൂപം കൊള്ളുകയും, ജനനപരമ്പര തുടരുകയും ചെയ്തു. പിതാക്കളിൽ നിന്നുള്ള ശുക്ലബീജം മാതാക്കളുടെ ഗർഭാശയത്തിൽ സ്ഥലം പിടിക്കുന്നതിനെയാണ് ഭദ്രമായ താവളത്തിൽവെച്ച് എന്ന് പറഞ്ഞത്. മാംസപിfiത്തിൽ ക്രമേണ അസ്ഥിക്കൂടം രൂപപ്പെടുത്തുകയും, അസ്ഥികളിൽ മാംസം ധരിപ്പിച്ചു ഒരു പുതിയ സൃഷ്ടിയായി അംഗങ്ങളും, ഇന്ദ്രീയശക്തികളും തികഞ്ഞ ഒരു പൂർണമനുഷ്യനായി പുറത്തുകൊണ്ടുവരികയും ചെയ്തതിനെപ്പറ്റി സൂ:ഹജ്ജിൽ പ്രസ്താവിച്ചത് (പിന്നെ നാം, നിങ്ങളെ ശിശുക്കളായി പുറത്തുകൊണ്ടുവരുന്നു) എന്നായിരുന്നു. ഏതായാലും മുൻകാലങ്ങളിൽ മിക്കവാറും, അജ്ഞാതമായിരുന്നതും ക്രിസ്ത്വബ്ദം 19-ാം നൂറ്റാണ്ടിലെ ഗവേഷണഫലങ്ങൾ വെളിപ്പെടുത്തിയതുമായ ഗർഭശാസ്ത്രവിജ്ഞാനങ്ങൾ, മുമ്പേ പ്രസ്താവിച്ചു കഴിഞ്ഞിരിക്കുകയാണ്. ഈ പ്രസ്താവനയിൽ വല്ല വ്യത്യാസവും ഉള്ളതായി ശാസ്ത്രത്തിന് കണ്ടുപിടിക്കുവാനോ തെളിയിക്കുവാനോ കഴിഞ്ഞിട്ടില്ലകഴിയുകയുമില്ല. വിധേയമായ മനുഷ്യോൽഭവചരിത്രം വിവരിച്ചതിൽ നിന്ന് അവന്റെ മരണാനന്തര ജീവിതത്തിലേക്ക് അവന് പാഠം ലഭിക്കേണ്ടതുണ്ടെന്ന് അല്ലാഹു തുടർന്ന് ചൂണ്ടിക്കാട്ടുന്നു. വീണ്ടും അവന്റെ സൃഷ്ടിമാഹാത്മ്യങ്ങൾക്കുള്ള പല ദൃഷ്ടാന്തങ്ങളും എടുത്തുകാണിക്കുകയും ചെയ്യുന്നു:-
23:17وَلَقَدۡ خَلَقۡنَا فَوۡقَكُمۡ سَبۡعَ طَرَآئِقَ وَمَا كُنَّا عَنِ ٱلۡخَلۡقِ غَٰفِلِينَ
(17) തീർച്ചയായും, നിങ്ങൾ ക്ക്മീതെ നാം ഏഴു മാർഗങ്ങൾ (വാനങ്ങൾ) സൃഷ്ടിച്ചിട്ടുണ്ട്; സൃഷ്ടിയെക്കുറിച്ച് നാം അശ്രദ്ധ രായിരുന്നില്ല. (17) തീർച്ചയായും നാം സൃഷ്ടിച്ചിരിക്കുന്നു നിങ്ങളുടെ മീതെ ഏഴു മാർഗങ്ങളെ നാം ആയിരുന്നില്ല, നാം അല്ല സൃഷ്ടിയെപ്പറ്റി, സൃഷ്ടികളെപ്പററി അശ്രദ്ധർ എന്ന പദത്തിനാണ് മാർഗങ്ങൾ എന്ന് അർത്ഥം കൊടുത്തത്. ആകാശങ്ങളുടെ സൃഷ്ടിയെപ്പറ്റി സൂറത്തുൽ മുൽക് 3 ലും സൂറത്ത് നൂഹ് 15 ലും (അടുക്കായി - അല്ലെങ്കിൽ തട്ടുതട്ടായി-ഏഴാകാശങ്ങൾ) എന്ന്പറയുന്നു. 65:12; 41:12 മുതലായ പല സ്ഥലങ്ങളിലും (ഏഴ് ആകാശങ്ങൾ) എന്ന് പറഞ്ഞുകാണാം. ഏഴ് ഗ്രഹമാർഗങ്ങളായിരുന്നു മുൻകാലത്തുള്ളവർക്ക് അറിയപ്പെട്ടിരുന്നത്, അതനുസരിച്ചാണ് ഏഴ് ആകാശങ്ങൾ എന്ന് പ്രസ്താവിച്ചത്. ഇപ്പോൾ കൂടുതൽ ഗ്രഹമാർഗങ്ങൾ കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് കൂടുതൽ മാർഗങ്ങൾ - അഥവാ ആകാശങ്ങൾ - ഉണ്ടെന്ന് വന്നിരിക്കുന്നു. എന്നിങ്ങിനെയാണ് ചിലർ പറയുന്നത്. ഇതൊരു സ്വീകാര്യമായ വ്യാഖ്യാനമായി എടുക്കുവാൻ തരമില്ലതന്നെ. ഈ ആയത്തിൽ മാർഗങ്ങൾ ( ) എന്ന വാക്കുപയോഗിച്ചതുകൊണ്ട് ഇവിടെ ഒരു പക്ഷേ അങ്ങനെ ഒരു വ്യാഖ്യാനം കൊടുക്കാമെന്ന് സമ്മതിച്ചേക്കുക, എന്നാൽ ഏഴ് ആകാശങ്ങൾ എന്ന് പല പ്രാവശ്യം പ്രസ്താവിക്കുകയും ചിലേടത്ത് അടുക്കുകളായ നിലയിൽ ഏഴ് ആകാശങ്ങൾ എന്ന് വ്യക്തമായിപ്പറയുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ അവയിൽ ഒന്നിനെപ്പറ്റി (ഏറ്റവും അടുത്ത ആകാശം) എന്നും (67:5, 37:6) പറയുന്നു. ആകാശം ഒരു കെട്ടിടം( )പോലെയാണെന്നും (40:64, 2:22) അത് പറയുന്നു. ഇതെല്ലാം മുമ്പിൽവെച്ചുകൊണ്ട് മേൽപറഞ്ഞത് പോലെ ഒരു വ്യാഖ്യാനം ഈ ആയത്തുകൾക്കെല്ലാം നൽകുന്നത് കേവലം കണ്ണടച്ചു ഇരുട്ടാക്കുന്നതിന് സമമാണ്. ശാസ്ത്രത്തിന് അതത് കാലത്ത് ലഭിക്കുന്ന അറിവിനനുസരിച്ച് വ്യാഖ്യാനിക്കുവാൻ തുനിയുന്നത് പലപ്പോഴും അപകടത്തിലാണ് കലാശിക്കുക. അതുകൊണ്ട് പ്രസ്താവിച്ച ഏഴാകാശം കൊണ്ടുള്ള ഉദ്ദേശ്യം ശാസ്ത്രദൃഷ്ട്യാ ഇതുവരെ മനിലായിട്ടില്ല. അതിന്റെ യാഥാർത്ഥ്യം അല്ലാഹുവിനറിയാം എന്ന് പറയുന്നതാണ് ഏറ്റവും സുരക്ഷിതമായ മാർഗം. അല്ലാഹു ആവർത്തിച്ചു വ്യക്തമാക്കിയ ഇത്തരം കാര്യങ്ങളെല്ലാം ഇതിനെപ്പറ്റി സൂറ: വിവരിച്ചിട്ടുണ്ട്. പ്രയോഗമോ സാമാന്യവിവരണമോ മാത്രമാണെന്ന് ഊഹിച്ചു തൃപ്തിയടയുന്നത് തനി ബാലിശമാകുന്നു. പ്രഖ്യാപിച്ച എത്രയോ കാര്യങ്ങൾ,ആദ്യകാലങ്ങളിൽ ശാസ്ത്രജ്ഞൻമാർക്ക് വേണ്ടതുപോലെ മനി ലാക്കുവാൻ കഴിയാതിരുന്നതിനുശേഷം, പിന്നീടുണ്ടായ നിരീക്ഷണങ്ങളുടെ ഫലമായി അവ സൂക്ഷ്മവും വാസ്തവവും തന്നെയാണെന്ന് തെളിഞ്ഞിട്ടുണ്ട്. എല്ലാം അറിയുന്ന സ്രഷ്ടാവിന്റെ വചനങ്ങൾ അങ്ങിനെയല്ലാതെ വരുമോ?! ശാസ്ത്ര നിരീക്ഷ ണങ്ങളും,അതിന്റെ നേട്ടങ്ങളും വളർന്നുകൊണ്ടിരിക്കുകയാണെന്നല്ലാതെ, ഇതേവരെ സൃഷ്ടിരഹസ്യങ്ങൾ മുഴുവനും അത്കണ്ടുപിടിച്ചുകഴിഞ്ഞിട്ടില്ലെന്ന് തീർച്ചയാണല്ലോ. ലോകാവസാന കാലത്തോളം അത് അവസാനിക്കയുമില്ല,ആകയാൽ:- ശാസ്ത്രത്തിന്റെ കാഴ്ച എത്തിച്ചേർന്നിട്ടില്ലാത്ത, അല്ലെങ്കിൽ അതിന്റെ ദൃഷ്ടിക്കു ഗ്രഹിക്കുവാൻ കഴിയാത്തവണ്ണം, കൃത്യമായിത്തന്നെ ഏഴ് ആകാശങ്ങൾ ഒന്നിന് മീതെ ഒന്നായിക്കൊണ്ട് -സ്ഥിതി ചെയ്യുന്നുണ്ടായിരിക്കുമെന്ന് നമുക്ക് ഉറപ്പിക്കാം. ഏറ്റവും (ഭൂമിയോട്)അടുത്ത ആകാശത്തെ നക്ഷത്രങ്ങളാൽ അലങ്കരിച്ചിട്ടുള്ളതായി (67:5, 37:6) പ്രസ്താവിക്കുന്നു. ഇതിൽ നിന്ന്, നക്ഷത്രങ്ങളെല്ലാം സ്ഥിതിചെയ്യുന്ന ആകാശത്തിനപ്പുറത്തായി-അതിനും ഉപരിയിലായി - വേറെയും ആകാശങ്ങളുണ്ടെന്ന് വരുന്നുവല്ലോ. ചുരുക്കിപ്പറഞ്ഞാൽ ഇന്നുവരെയും അവയിൽ ഒരു ആകാശത്തിന്റെ അവസാന അതിർത്തിവരെ മനുഷ്യന്റെ അറിവ് എത്തിക്കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. എന്നിരിക്കെ, അതിനപ്പുറമുള്ള അവസ്ഥയെപ്പറ്റി വിധി പറയുവാൻ മനുഷ്യന് എങ്ങിനെ കഴിയും? ഏത് ശാസ്ത്രജ്ഞനും ഉപരിയായി അതിമഹാനായ ഒരു ശാസ്ത്രജ്ഞൻ നിലകൊള്ളുന്നുണ്ട് -അല്ലാഹു! ( ) വാസ്തവം അവന്നറിയാം. ഈ ആ യത്തിന്റെ അന്ത്യത്തിൽതന്നെ ഇപ്പറഞ്ഞതിലേക്കുള്ള സൂചന കാണാം. ആകാശങ്ങൾ, അവയിലുള്ള വസ്തുക്കൾ തുടങ്ങിയ സകല സൃഷ്ടികളുടെയും കാര്യങ്ങൾ ഗൗനിച്ചും അറിഞ്ഞുകൊണ്ടും തന്നെയാണ്, അവ സൃഷ്ടിച്ചിട്ടുള്ളത് എന്നത്രെ, (സൃഷ്ടിയെക്കുറിച്ച് നാം അശ്രദ്ധരായിരുന്നില്ല)എന്ന വാക്യം കുറിക്കുന്നത്.
23:18–20وَأَنزَلۡنَا مِنَ ٱلسَّمَآءِ مَآءَۢ بِقَدَرٖ فَأَسۡكَنَّـٰهُ فِي ٱلۡأَرۡضِۖ وَإِنَّا عَلَىٰ ذَهَابِۭ بِهِۦ لَقَٰدِرُونَ
فَأَنشَأۡنَا لَكُم بِهِۦ جَنَّـٰتٖ مِّن نَّخِيلٖ وَأَعۡنَٰبٖ لَّكُمۡ فِيهَا فَوَٰكِهُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ
وَشَجَرَةٗ تَخۡرُجُ مِن طُورِ سَيۡنَآءَ تَنۢبُتُ بِٱلدُّهۡنِ وَصِبۡغٖ لِّلۡأٓكِلِينَ
(18) ഒരു (നിശ്ചിത) അളവിൽ നാം ആകാശത്ത്നിന്ന് വെള്ളം (മഴ) ഇറക്കി. എന്നിട്ട് അതിനെ ഭൂമിയിൽ തങ്ങിനിറുത്തുകയും ചെയ്തി രിക്കുന്നു. നിശ്ചയമായും അത് കൊണ്ടു പോകുവാൻ (വറ്റിച്ചു കളയുവാൻ) നാം കഴിവുള്ളവരുമാകുന്നു. (19) അങ്ങനെ, അതുകൊണ്ട് നാം നിങ്ങൾക്ക് ഈത്തപ്പനയുടെയും ഉഗ്ഗവിപ്പിച്ചുതന്നു; അവയിൽ നിങ്ങ ൾക്ക് ധാരാളം കായ്കനികളുണ്ട്; അവയിൽ നിന്ന് നിങ്ങൾ തിന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു; (20) സീനാ പർവ്വതത്തിൽ നിന്ന് ഉണ്ടാകുന്ന ഒരു (തരം) വൃക്ഷവും (ഉഗ്ഗവിപ്പിച്ചു); അത് എണ്ണയും, തി ന്നു ന്ന ഉൽപാദിപ്പിക്കുന്നു. (18) നാം ഇറക്കുകയും ചെയ്തിരിക്കുന്നു ആകാശത്ത് നിന്ന് വെള്ളം(മഴ) ഒരു അളവ്(തോത്, കണക്ക്)അനുസരിച്ച് എന്നിട്ട് നാം അതിനെ താങ്ങി നിറുത്തി, അടക്കി നിറുത്തി ഭൂമിയിൽ നിശ്ചയമായും നാം അതിനെകൊണ്ടുപോകുവാൻ, പോക്കിക്കളയുവാൻ കഴിവുള്ളവൻ തന്നെ (19) അങ്ങനെ നാം ഉണ്ടാക്കി നിങ്ങൾക്ക് അതുകൊണ്ട്, അതിനാൽ തോട്ടങ്ങൾ ഈത്തപ്പനയുടെ, ഈത്തപ്പനയാലുള്ള മുന്തിരികളുടെയും നിങ്ങൾക്കുണ്ട് അതിൽ കായ്കനികൾ, പഴവർഗങ്ങൾ ധാരാളം അതിൽ നിന്ന് നിങ്ങൾതിന്നുന്നു (20) ഒരു വൃക്ഷവും അത് ഉണ്ടാകും, പുറത്ത് വരും സീനാപർവ്വതത്തിൽ നിന്ന് അത് ഉൽപാദിപ്പിക്കുന്നു എണ്ണയുമായി കറിയും(കൂട്ടാനും)ചായവും തിന്നുന്നവർക്ക്, ഭക്ഷിക്കുന്നവർക്ക്. ഒലീവ് (സൈത്തൂൻ)മരമാണ് ഈ വൃക്ഷംകൊണ്ടുദ്ദേശ്യം. അതിന്റെ പ്രധാന വിളവ് സ്ഥലം സീനാ പ്രദേശമാകുന്നു. സൈത്തെണ്ണ എന്ന പേരിൽ അറിയപ്പെടുന്ന ഒലീവെണ്ണ നമ്മുടെ നാട്ടിൽ വെളിച്ചെണ്ണ (തേങ്ങായെണ്ണ)യെപ്പോലെ ആ നാട്ടുകാർ വിവിധ ആവശ്യങ്ങളിൽ ഉപയോഗപ്പെടുത്തുന്നു. മരുന്നായും, ലേപനമായും, ഭക്ഷണത്തിന് കറിയായും, (കൂട്ടാനായും), വിളക്കെണ്ണയായും അത് ഉപയോഗിക്കുന്നു.
23:21–22وَإِنَّ لَكُمۡ فِي ٱلۡأَنۡعَٰمِ لَعِبۡرَةٗۖ نُّسۡقِيكُم مِّمَّا فِي بُطُونِهَا وَلَكُمۡ فِيهَا مَنَٰفِعُ كَثِيرَةٞ وَمِنۡهَا تَأۡكُلُونَ
وَعَلَيۡهَا وَعَلَى ٱلۡفُلۡكِ تُحۡمَلُونَ
(21) നിശ്ചയമായും, കന്നുകാലി കളിലും നിങ്ങൾക്ക് ചിന്താപാഠമുണ്ട്, അവയുടെ ഉദരങ്ങളിൽ നിന്ന് നിങ്ങൾക്ക് നാം (പാൽ) കുടിക്കു വാൻ തരുന്നു ; നിങ്ങൾക്ക് അവയിൽ വളരെ ഉപയോഗങ്ങളുണ്ട്; നിങ്ങൾ അവയിൽ നിന്ന് (ഭക്ഷണം) തിന്നു കയും ചെയ്യുന്നു (22) അവയുടെ മേലും, കപ്പലുകളിലുമായി നിങ്ങൾ (യാത്ര യിൽ)വഹിക്കപ്പെടുകയും ചെയ്യുന്നു. (21) നിശ്ചയമായും നിങ്ങൾക്കുണ്ട് കന്നുകാലികളിൽ ചിന്താപാഠം, ഉറ്റാലോചിക്കുവാനുള്ള വിഷയം നിങ്ങൾക്ക് നാം കുടിക്കുവാൻ തരുന്നു, കുടിപ്പിക്കുന്നു യാതൊന്നിൽ നിന്ന് അവയുടെ ഉദരങ്ങളിൽ (വയറുകളിൽ)ഉള്ള നിങ്ങൾക്കുണ്ട് അവയിൽ ഉപയോഗങ്ങൾ, ഉപ കാരങ്ങൾ വളരെ, അധികം അതിൽനിന്ന് നിങ്ങൾ തിന്നുകയും ചെയ്യുന്നു (22) അവയുടെ മേലും കപ്പലുകളിലും നിങ്ങൾ വഹിക്കപ്പെടുന്നു(നിങ്ങളെ ചുമന്നുകൊണ്ടു പോകുന്നു) അല്ലാഹുവിന്റ ശക്തിമാഹാത്മ്യങ്ങൾ, ഈ ലോകവ്യവസ്ഥയിലടങ്ങിയ യുക്തി രഹസ്യങ്ങൾ, പരലോക ജീവിതം ആദിയായവയ്ക്കുള്ള തെളിവുകൾ മൂന്ന് മാർഗങ്ങളിൽ കൂടി മനുഷ്യനെ വലയം ചെയ്തുകൊണ്ടിരിക്കുന്നത് കാണാം. മനുഷ്യന്റെ ആദ്യന്തമുള്ള അസ്തിത്വത്തിന്റെ ചരിത്രം, അഥവാ ശരീരലോകം( ജ്ഞസ്ലഥ ) തന്നെ അതിന് തെളിവാകുന്നു. അവന് പുറമെയുള്ള മറ്റെല്ലാ വസ്തുക്കളും അടങ്ങുന്ന ബഹിർലോകവും ( ജ്ഞസ്ലഥ ) ആ സത്യങ്ങളുടെ സാക്ഷികളത്രെ. ബഹിർലോക സാക്ഷ്യങ്ങളിൽ പ്രപഞ്ചവസ്തുക്കളുടെയും, അവയിലടങ്ങിയ പ്രകൃതിയുടെയും ലക്ഷ്യങ്ങളാകുന്ന പ്രാപഞ്ചികദൃഷ്ടാന്തങ്ങളാ ണ് മറ്റൊന്ന്. ഇതാണ് രണ്ടാമത്തേത്. കഴിഞ്ഞുപോയ ജനതകളുടെ സ്ഥിതിഗതികളും, അനുഭവങ്ങളും അടങ്ങുന്ന ചരിത്രലക്ഷ്യങ്ങളത്രെ മൂന്നാമത്തേത്. ഇതിനെക്കുറിച്ച് (അല്ലാഹുവിന്റെ ദിവസങ്ങൾ-അഥവാ പ്രവർത്തനങ്ങ ൾ)എന്നും (പ്രാവർത്തിക ലക്ഷ്യങ്ങൾ)എന്നും പറയാറുണ്ട്. ഈ മൂന്ന് വിധത്തിലുള്ള തെളിവുകളും മാറിമാറി വിവരിക്കപ്പെടുന്നത് കാണാം. 12 മുതൽ 16 വരെയുള്ള വചനങ്ങൾ മനുഷ്യന്റെ സ്വന്തം സൃഷ്ടികാര്യത്തെക്കുറിച്ച് ചിന്തിക്കുവാനും 17 മുതൽ വരെ വചനങ്ങൾ പ്രപഞ്ചലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും ഉൽബോധിപ്പിക്കുന്നു. 23 തുടങ്ങി 50 വരെയും ചരിത്രസംഭവങ്ങളെയാണ് വിവരിക്കുന്നത്. ഇങ്ങിനെ, ആവർത്തിച്ചാവർത്തിച്ചും, മാറ്റിമാറ്റിയും കൊണ്ട് ലക്ഷ്യങ്ങളും ദൃഷ്ടാന്തങ്ങളും വിവരിക്കുന്നത് നമ്മുടെ ബുദ്ധിയെയും, ചിന്തയെയും തട്ടിയുണർത്തുവാനല്ലാതെ മറ്റൊന്നിനുമല്ല. വിഭാഗം - 2
23:23–25وَلَقَدۡ أَرۡسَلۡنَا نُوحًا إِلَىٰ قَوۡمِهِۦ فَقَالَ يَٰقَوۡمِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ
فَقَالَ ٱلۡمَلَؤُاْ ٱلَّذِينَ كَفَرُواْ مِن قَوۡمِهِۦ مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يُرِيدُ أَن يَتَفَضَّلَ عَلَيۡكُمۡ وَلَوۡ شَآءَ ٱللَّهُ لَأَنزَلَ مَلَـٰٓئِكَةٗ مَّا سَمِعۡنَا بِهَٰذَا فِيٓ ءَابَآئِنَا ٱلۡأَوَّلِينَ
إِنۡ هُوَ إِلَّا رَجُلُۢ بِهِۦ جِنَّةٞ فَتَرَبَّصُواْ بِهِۦ حَتَّىٰ حِينٖ
(23) നൂഹിനെ, നാം അദ്ദേഹ ത്തിന്റെ ജനതയുടെ അടുക്കലേക്ക് അയക്കുകയുണ്ടായി; എന്നിട്ട്, പറഞ്ഞു: എന്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ (മാത്രം) ആരാധിക്കുവിൻ; നിങ്ങൾക്ക് അവനല്ലാതെ യാതൊരു ഇലാഹും (ആരാധ്യനും) ഇല്ല; അതിനാൽ നിങ്ങൾ സൂക്ഷിക്കുന്നില്ലേ (24) അപ്പോൾ, അദ്ദേഹത്തിന്റെ ജനങ്ങളിൽ നിന്ന് അവിശ്വസി ച്ചവരായ പ്രമുഖ സംഘം പറഞ്ഞു : (ജനങ്ങളേ!)ഇവൻ നിങ്ങളെപ്പോലെ യുള്ള ഒരു മനുഷ്യനെ ന്നല്ലാതെ (മറ്റൊന്നും) അല്ല; തനിക്ക് നിങ്ങ ളുടെ മേൽ ശ്രേഷ്ഠത ലഭിക്കുവാൻ അവൻ ഉദ്ദേശിക്കുകയാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ മലക്കുകളെ(ത്തന്നെ) ഇറക്കുമാ യിരുന്നു. നമ്മുടെ പൂർവ്വികന്മാരായ പിതാക്കളിൽ നാം ഇതിനെപ്പറ്റി കേട്ടിട്ടില്ല. (25) ഇവൻ, ഭ്രാന്തുള്ള ഒരു പുരുഷൻ എന്നല്ലാതെ (ഒന്നും)അല്ല. ആകയാൽ, അവനെ സംബന്ധിച്ച് കുറച്ചുകാലംവരെ നിങ്ങൾ കാത്തിരി ക്കുവിൻ! (23) തീർച്ചയായും നാം അയക്കുകയുണ്ടായി നൂഹിനെ തന്റെ ജനതയിലേക്ക് എന്നിട്ട് അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങൾ അല്ലാഹുവിനെ ആരാധിക്കുവിൻ നിങ്ങൾക്കില്ല ഒരു ഇലാഹും, ആരാധ്യനും അവനല്ലാതെ അതിനാൽ നിങ്ങൾ സൂക്ഷിക്കുന്നില്ലേ (24) അപ്പോൾ പ്രമുഖസംഘം(പ്രധാനികളായവർ) പറഞ്ഞു അവിശ്വസിച്ചവരായ തന്റെ ജനയിൽ നിന്ന് ഇവനല്ല ഒരു മനുഷ്യനല്ലാതെ നിങ്ങളെപ്പോലെയുള്ള അവൻ ഉദ്ദേശിക്കുന്നു അവന് ശ്രേഷ്ഠത ലഭിക്കുവാൻ, അവൻ ശ്രേഷ്ഠനാകുവാൻ നിങ്ങളുടെമേൽ അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ ഇറക്കുക തന്നെ ചെയ്തി രുന്നു മലക്കുകളെ നാം കേട്ടിട്ടില്ല ഇതിനെപ്പറ്റി നമ്മുടെ പിതാക്കളിൽ പൂർവ്വീകരായ (25) ഇവനല്ല, അവനല്ല ഒരു ഭ്രാന്തുണ്ട്(അങ്ങിനെയുള്ള) അതുകൊണ്ട് നിങ്ങൾ കാത്തിരിക്കുവിൻ, പ്രതീക്ഷിച്ചുകൊള്ളുവിൻ, അവനെ സംബന്ധിച്ച് കുറച്ചു കാലം വരെ. കുറേ കഴിയുമ്പോൾ അവൻ ഈ പുതിയ സംരംഭത്തിൽ നി മടങ്ങിക്കൊള്ളും, അല്ലെങ്കിൽ മരണപ്പെട്ടുപോകുകയോ മറ്റോ ചെയ്യും. അപ്പോൾ അവനെക്കൊണ്ടുള്ള ശല്യം നമുക്ക് നീങ്ങികിട്ടും. അത്വരെ ക്ഷമിക്കുക എന്നർത്ഥം. മേൽകണ്ട സംഭാഷണങ്ങൾ പെട്ടെന്ന് ഒരിക്കൽ നടന്ന സംഭവമല്ല. 950 കൊല്ലത്തോളം നൂഹ് നബി (അ) അദ്ദേഹത്തിന്റെ ജനതയെ സത്യദീനിലേക്ക് - തൗഹീദിലേക്ക് -ക്ഷണിച്ചുകൊണ്ടിരുന്നിട്ട് അവരിൽ നിന്നുണ്ടായ മറുപടിയുടെ രത്നച്ചുരുക്കമാണത്. അങ്ങനെ, അവരിൽ നിന്ന് യാതൊരു നന്മയും പ്രതീക്ഷിക്കുവാനില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അദ്ദേഹം അല്ലാഹുവിന്റെ രക്ഷക്ക് വേണ്ടി പ്രാർത്ഥിക്കുകയായി
23:26–30قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ
فَأَوۡحَيۡنَآ إِلَيۡهِ أَنِ ٱصۡنَعِ ٱلۡفُلۡكَ بِأَعۡيُنِنَا وَوَحۡيِنَا فَإِذَا جَآءَ أَمۡرُنَا وَفَارَ ٱلتَّنُّورُ فَٱسۡلُكۡ فِيهَا مِن كُلّٖ زَوۡجَيۡنِ ٱثۡنَيۡنِ وَأَهۡلَكَ إِلَّا مَن سَبَقَ عَلَيۡهِ ٱلۡقَوۡلُ مِنۡهُمۡۖ وَلَا تُخَٰطِبۡنِي فِي ٱلَّذِينَ ظَلَمُوٓاْ إِنَّهُم مُّغۡرَقُونَ
فَإِذَا ٱسۡتَوَيۡتَ أَنتَ وَمَن مَّعَكَ عَلَى ٱلۡفُلۡكِ فَقُلِ ٱلۡحَمۡدُ لِلَّهِ ٱلَّذِي نَجَّىٰنَا مِنَ ٱلۡقَوۡمِ ٱلظَّـٰلِمِينَ
Passage continues through verse 23:30.
(26) അദ്ദേഹം പറഞ്ഞു: എന്റെ റേ∫! ഇവർ എന്നെ വ്യാജമാക്കി യിരിക്കുന്നത് കൊണ്ട് നീ എന്നെ സഹായിക്കേണമേ! (27) അപ്പോൾ അദ്ദേഹത്തിന് നാം (ഇങ്ങിനെ) വഹ്യ് നൽകി : നമ്മുടെ നോട്ടത്തിലും, നമ്മുടെ ബോധനമ നുസരിച്ചും നീ കപ്പൽ പണിയുക: എന്നിട്ട് നമ്മുടെ കല്പന വരുകയും, അടുപ്പ് (ഉറവുപൊട്ടി) ഒഴുകുകയും എല്ലാ വസ്തുവിൽ നിന്നും ഈരണ്ട് ഇണകളെയും നിന്റെ ആൾക്കാരെയും അതിൽ പ്രവേശിപ്പിച്ചുകൊള്ളുക - അവരിൽ യാതൊരു കൂട്ടരുടെമേൽ മുമ്പ് (ശിക്ഷയുടെ)വാക്ക് കഴിഞ്ഞി രിക്കുന്നുവോ അവരൊഴികെ - (അവരെ പ്രവേശിപ്പിക്കരുത്) അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ, നീ എന്നെ അഭിമുഖീ കരിക്കരുത്; നിശ്ചയമായും അവർ മുക്കിനശിപ്പിക്കപ്പെടുന്നവരാകുന്നു. (28) അങ്ങനെ, നീയും നിന്റെ കൂടെയുള്ളവരും കപ്പലിൽ കയറി ശരിപ്പെട്ടാൽ, നീ പറയുക: അക്രമ കാരികളായ ജനങ്ങളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തിയ അല്ലാഹു വിന്ന് സർവ്വസ്തുതിയും! (29) എന്റെ റേ∫! അനുഗ്രഹീ തമായ ഒരു താവളത്തിൽ, എന്നെ നീ ഇറക്കിത്തരേണമേ, നീ ഇറക്കിത്തരു ന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ! എന്നും പറയുക. (30) നിശ്ചയമായും അതിൽ (ആ സംഭവത്തിൽ) പല ദൃഷ്ടാന്ത ങ്ങളുമുണ്ട്; നിശ്ചയമായും, നാം പരീക്ഷിക്കുന്നവരാകുന്നു. (26) അദ്ദേഹം പറഞ്ഞു എന്റെ റേ∫ എന്നെ സഹായിക്കണേ, രക്ഷിക്കണേ അവർ എന്നെ വ്യാജമാക്കി(കളവാക്കി)യതുകൊണ്ട്. (27) അപ്പോൾ നാം വഹ്യ് നൽകി അദ്ദേഹത്തിന് നീ പണിയുക, (ഉണ്ടാക്കുക) എന്ന് കപ്പൽ നമ്മുടെ നോട്ടത്തിൽ, ദൃഷ്ടിയിൽ നമ്മുടെ വഹ്യനുസരിച്ചും എന്നിട്ട് വന്നാൽ നമ്മുടെ കൽപന ഒഴുകുകയും (പൊട്ടി ഒഴുകുകയും)ചെയ്താൽ അടുപ്പ് അപ്പോൾ നീ പ്രവേശിപ്പിക്കുക അതിൽ എല്ലാ വസ്തുവിൽ നിന്നും ഈരണ്ട് ഇണകളെ നിന്റെ ആൾക്കാരെയും, സ്വന്തക്കാരെയും ഒരു കൂട്ടരൊഴികെ ൻച്ഛക്കട മുമ്പ് കഴിഞ്ഞിരിക്കുന്നു അവരുടെമേൽ, അവരെ സംബന്ധിച്ച് വാക്ക് അവരിൽ നിന്ന് നീ എന്നെ അഭിമുഖീകരിക്കരുത് (എന്നോട് പറയരുത്) യാതൊരു കൂട്ടരിൽ (അവരുടെ കാര്യത്തിൽ) അക്രമം പ്രവർത്തിച്ചിട്ടുള്ള നിശ്ചയമായും അവർ മുക്കി നശിപ്പിക്കപ്പെടുന്നവരാണ്, മുക്കപ്പെടുന്നവരാണ് (28) അങ്ങനെ നീ ശരിപ്പെട്ടുകഴിഞ്ഞാൽ നീയും നിന്റെ കൂടെയുള്ളവരും കപ്പലിൽ (കയറി) അപ്പോൾ നീ പറയുക സർവ്വ സ്തുതിയും അല്ലാഹുവിനാണ് നമ്മെ രക്ഷപ്പെടുത്തിയവനായ ജനങ്ങളിൽ നിന്ന് അക്രമികളായ (29) നീ പറയുകയും ചെയ്യുക എന്റെ റേ∫ നീ എന്നെ ഇറക്കിത്തരേണമേ ഒരു താവളത്തിൽ, ഇറങ്ങുന്ന ഒരു സ്ഥലത്ത്, ഒരു ഇറക്കിത്തരൽ അനുഗൃഹീതമായ, ആശീർവദിക്കപ്പെട്ട ഇറക്കിത്തരുന്നവരിൽ ഉത്തമനുമാണ്. (30) നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ നിശ്ചയമായും നാം ആകുന്നു പരീക്ഷിക്കുന്നവർ കപ്പൽ നിർമിക്കേണ്ടുന്ന വിധം എങ്ങിനെയാണെന്ന് അല്ലാഹു നൂഹ് നബി(അ)ക്ക് അറിയിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന് അത് മുമ്പ് പരിചയമില്ലല്ലോ. കപ്പൽ പണിതുകൊണ്ടിരിക്കുമ്പോൾ,അവിശ്വാസികൾ അദ്ദേഹത്തെ പരിഹസിച്ചു കൊണ്ടിരുന്നതായി സൂറത്ത് ഹൂദിൽ (38ൽ) പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന്റെ നിർദേശത്തോടും, പ്രത്യേക കാവലോടും കൂടി ഉണ്ടാക്കുക എന്നാണ് നമ്മുടെ ബോധനമനുസരിച്ചും നോട്ടമനുസരിച്ചും കപ്പൽ പണിയുക എന്ന് പറഞ്ഞതിന്റെ താൽപര്യം. അടുപ്പ് ഒഴുകി എന്ന അർത്ഥം കൊടുത്തത് എന്ന വാക്യത്തിനാണ.് എന്ന ക്രിയക്ക് കവിഞ്ഞൊഴുകി, കിളറി, വമിച്ചു, എന്നൊക്കെ അർത്ഥം വരാം. എന്നാൽ, ചൂള, അടുപ്പ്, അപ്പക്കൂട് (അപ്പച്ചൂള) എന്നും അർത്ഥം. ഈ വാക്യത്തിന് ഒന്നിലധികം സാരം കൽപിക്കപ്പെട്ടു കാണാം. അടുപ്പിൽ കൂടി ഉറവുപൊട്ടി ഒഴുകിയാൽ എന്ന സാരമാണ് അധിക വ്യാഖ്യാതാക്കളും നൽകുന്നത്. ഭൂമുഖം ഉറവുപൊട്ടി ഒഴുകിയാൽ എന്നും ചിലർ സാരം കൽപിക്കുന്നു. യുദ്ധം മൂർദ്ധന്യത്തിലെത്തി എന്ന ഉദ്ദേശ്യത്തിൽ ശ്ശഞ്ഞങ (അടുപ്പ് പതച്ചു) എന്നു പറയാറുണ്ട്.ഇത്പോലെ, കാര്യം ഗൗരവത്തിലെത്തിയാൽ പ്രയോഗിച്ചതാണ് ഈ വാക്യമെന്ന് വേറെചില വ്യാഖ്യാതാക്കളും പറയുന്നു. വാസ്ത വത്തിൽ ഈ മൂന്ന് അഭിപ്രായവും താല്പര്യത്തിൽ വ്യത്യസ്തങ്ങളല്ല.കാരണം;: ജലപ്രളയത്തിന്റെ ലക്ഷണം കണ്ടുതുടങ്ങിയാൽ അപ്പോൾ കപ്പലിൽ കയറിക്കൊള്ളണമെന്നാണ് ഈ മൂന്ന് വ്യാഖ്യാനവും കാണിക്കുന്നത്. ഭൂമിയിൽ ഒന്നായി ഉറവ പൊടിയുകയോ, ആകാശത്ത് നിന്ന് അതിവർഷമുണ്ടാകുകയോ ചെയ്യുമ്പോൾ, ഭൂമുഖവും അടുപ്പും വെള്ളം വമിക്കുകയും, കാര്യം ഗൗരവത്തിലെത്തുകയും ചെയ്യുമെന്ന് വ്യക്തമാണല്ലോ. കപ്പലിൽ കയറേണ്ടുന്ന സമയത്തിന് ഒരു പ്രത്യേക അടയാളമായി നിശ്ചയിക്കപ്പെട്ടിരുന്നതാണ് അടുപ്പിൽ നിന്നും ഉറവുപൊടിയൽ എന്നും ചിലർ പറഞ്ഞുകാണുന്നു. എല്ലാ ജീവികളിൽ നിന്നും ഈരണ്ട് ഇണകൾ ഓരോ ആണും പെണ്ണുംവീതവും, തന്റെ ആൾക്കാരായ സത്യവിശ്വാസികളെയും കപ്പലിൽ കയറ്റിക്കൊള്ളുവാൻ നൂഹ് നബിയോട് അല്ലാഹു കൽപിച്ചു. അദ്ദേഹത്തിൽ വിശ്വസിച്ചവർ വളരെ കുറച്ചാളുകൾ മാത്രമായിരുന്നുവെന്നും, തന്റെ ഒരു മകനും ഭാര്യയും അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ശിക്ഷക്ക് പാത്രങ്ങളാണെന്ന് മുമ്പേ നിശ്ചയിക്കപ്പെട്ട അവിശ്വാസികളെപ്പറ്റിയാണ് (മുമ്പ് വാക്ക് കഴിഞ്ഞുപോയവരൊഴികെ) എന്ന് പ്രസ്താവിച്ചത്. അക്രമം ചെയ്തിട്ടുള്ളവരുടെ കാര്യത്തിൽ നീ എന്നെ അഭിമുഖീകരിക്കരുത് എന്ന് പറഞ്ഞതും അവരെപ്പറ്റിതന്നെ. അവർക്ക് രക്ഷ നൽകുവാൻ അപേക്ഷിക്കരുതെന്ന് സാരം. കപ്പലിൽ, അദ്ദേഹത്തിന്റെ മക്കളായ സാം, ഹാം, യാഫേഥ് ( ന്മസ്ലഷ ,മ്മസ്ലങ ,മ്മസ്ലക്കട ) എന്നിവരും, അവരുടെ ഭാര്യമാരും, തന്റെ ഒരു ഭാര്യയും അടക്കം ആകെ 80 പേരാണുണ്ടായിരുന്നതെന്നും, പിന്നീടുള്ള മനുഷ്യരെല്ലാം ഇവരുടെ സന്തതികളായി അ∫ാസ് (റ) പ്രസ്താവിച്ചതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു. ജലപ്രളയം അവസാനിക്കുകയും, അവിശ്വാസികൾ നശിക്കുകയും ചെയ്തശേഷം, കപ്പലിൽനിന്ന് റങ്ങുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുവാനും, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്ക് വേണ്ടി ചെയ്യുവാനും അല്ലാഹു അദ്ദേഹത്തെ ഉപദേശിക്കുന്നതാണ് 28 ഉം 29 ഉം വചനങ്ങളിൽ കാണുന്നത്. കപ്പൽ ചെന്നണഞ്ഞത് ജൂദീമല ( ) യിലാണെന്ന് സൂ:ഹൂദ് ൽ അല്ലാഹു പറഞ്ഞിട്ടുണ്ട്. ഇത് പേർഷ്യൻ ഇറാക്വിനും, തുർക്കിക്കും ഇടയിൽ അറാറാത്ത് പ്രദേശങ്ങളിലാകുന്നു അവസാനമായി, ഈ ചരിത്രസംഭവത്തിൽ നിന്ന് പാഠം പഠിക്കുവാൻ 30-ാം വചനം നമ്മെ ഓർമപ്പെടുത്തുന്നു. അറാറാത്ത് പ്രദേശം പടം 6-ൽ കാണാം, ഇപ്പോൾ നടത്തപ്പെട്ടു കൊണ്ടിരിക്കുന്ന ചില ഗവേഷണങ്ങളാൽ നൂഹ് നബിയുടെ കപ്പലിന്റെതാണെന്ന് കരുതപ്പെടുന്ന അവശിഷ്ടങ്ങൾ ഈയിടെ ലഭിക്കുകയുണ്ടായിട്ടുണ്ടെന്ന് ഇബ്റാഹീം നബിയുടെ ചരിത്ര സംക്ഷേപത്തിൽ നാം ചൂണ്ടിക്കാട്ടിയിരിക്കുന്നു.
23:31–32ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قَرۡنًا ءَاخَرِينَ
فَأَرۡسَلۡنَا فِيهِمۡ رَسُولٗا مِّنۡهُمۡ أَنِ ٱعۡبُدُواْ ٱللَّهَ مَا لَكُم مِّنۡ إِلَٰهٍ غَيۡرُهُۥٓۚ أَفَلَا تَتَّقُونَ
(31) പിന്നീട്, അവരുടെ ശേഷം, നാം വേറെ ഒരു തലമുറയെ ഉഗ്ഗവിപ്പിച്ചു (32) എന്നിട്ട്, അവരിൽ നിന്ന് തന്നെ ഒരു റസൂലിനെ അവരിൽ നാം അയച്ചു: നിങ്ങൾ അല്ലാഹുവിനെ (മാ ത്രം) ആരാധിക്കുവിൻ, നിങ്ങൾക്ക് അവനല്ലാതെ ഒരു ആരാധ്യനുമില്ല. അതിനാൽ, നിങ്ങൾ സൂക്ഷിക്കു ന്നില്ലേ? എന്ന് (അദ്ദേഹം പറഞ്ഞു). (31) പിന്നെ നാം ഉഗ്ഗവിപ്പിച്ചു, ഉണ്ടാക്കി അവരുടെ ശേഷം ഒരു തലമുറയെ, ഒരു കാലക്കാരെ (സമുദായത്തെ) വേറെ, വേറെ ആളുകളായ (32) എന്നിട്ടു നാം അയച്ചു അവരിൽ അവരിൽനിന്ന് തന്നെ ഒരു റസൂലിനെ, ദൂതനെ നിങ്ങൾ ആരാധിക്കുവിൻ എന്ന് അല്ലാഹുവിനെ നിങ്ങൾക്കില്ല ഒരു ഇലാഹും, ആരാധ്യനും അവനല്ലാതെ, അവനല്ലാത്ത എന്നാൽ(അതിനാൽ)നിങ്ങൾ സൂക്ഷിക്കുന്നില്ലേ നൂഹ് നബിയുടെ കാലത്തുണ്ടായ ജലപ്രളയം ലോകത്തെ മുഴുവൻ ബാധിച്ചിരുന്നുവോ? അദ്ദേഹത്തിന്റെ ജനതയല്ലാതെ വേറെ ജനത ഭൂമുഖത്തുണ്ടായിരുന്നുവോ? ഇതിനെപ്പറ്റി ഖfiിതമായ തീരുമാനമെടുക്കുവാൻ ലക്ഷ്യങ്ങളില്ല. നൂഹ് നബിയുടെ ജനത അധിവസിച്ചിരുന്നത് പ്രാചീന ഇറാക്വിലെ കരുതപ്പെടുന്നത്. ആകയാൽ ജലപ്രളയം അവിടെ മാത്രം ബാധിച്ചിരിക്കുവാനാണ് കൂടുതൽ ഹിതമുള്ളത്. (37; 77; 10; 73 എന്നീ) പ്രസ്താവനകളിൽ നിന്ന് അദ്ദേഹത്തിന്റെ ഒന്നിച്ചു കപ്പലിൽ രക്ഷപ്പെട്ടവരിൽ നിന്നാണ് പിന്നീട് ജനസമുദായങ്ങൾ ഉണ്ടായിട്ടുള്ളതെന്ന് അനുമാനിക്കുവാനിടയുണ്ട്. ഇവിടെ 31-ാം വചനത്തിന്റെ സാരവും അതായിക്കൂടെന്നില്ല. അല്ലാഹുവിനറിയാം. ബാബിലോണ്യ പ്രദേശങ്ങളിലാണ് ആദ്യം ജനവാസമുണ്ടായിട്ടു ള്ളതെന്ന് ചരിത്രകാരൻമാരിൽ ചിലർക്ക് അഭിപ്രായമുള്ളതും ഇവിടെ സ്മരണീയ മാണ്. ഏതായാലും ഒരു സമുദായമെന്ന നിലക്ക് നൂഹ് നബിയുടെ മുമ്പ് ഒരു ജനത ഉണ്ടായിരുന്നതായി നിന്ന് മനിലാവുന്നില്ല. പൂർവ്വ കാല നബിമാരുടെയും, സമുദായങ്ങളുടെയും ചരിത്രങ്ങൾ വിവരിക്കുമ്പോൾ അധികസ്ഥലത്തും, നൂഹ് (അ)ന്റെ ചരിത്രംകൊണ്ട് തുടങ്ങി ഈസാ(അ)യുടെ ചരിത്രം കൊണ്ടവസാനിക്കുക പതിവാണ്. ഈ സൂറത്തിലും അങ്ങിനെയാണുള്ളത്. എന്ന വാക്കിനാണ് തലമുറ എന്ന് അർത്ഥം കൽപിച്ചത്. നൂറ്റാണ്ട്, ദീർഘകാലം എന്നും മറ്റും അതിന് അർത്ഥങ്ങളുണ്ട്. എങ്കിലും ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ, ഒരു പ്രത്യേക സംസ്കാരവും സ്വഭാവവുമുള്ള സമുദായം എന്ന അർത്ഥത്തിലാണ് അത് ഉപയോഗിച്ചു കാണുന്നത്. നൂഹ് നബിയുടെ ശേഷം ഉൽഭവിച്ചതായി ഈ വചനത്തിൽ പ്രസ്താവിച്ച തലമുറ-അല്ലെങ്കിൽ സമുദായം-ഏതാണെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. സൂ: 69-ൽ ആദ് ജനതയെ അഭിമുഖീകരിച്ചുകൊണ്ട് അവരുടെ പ്രവാചകനായ ഹൂദ് നബി (അ) ഇങ്ങിനെ പറയുന്നു : നിങ്ങളെ അല്ലാഹു, നൂഹിന്റെ ജനതക്ക് ശേഷം പിൻഗാമികളാക്കിയിട്ടുള്ളത് ഓർക്കുവിൻ ( ) അതുകൊണ്ട്, ഇവിടെയും ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് ആദ് സമുദായവും ഹൂദ് നബി (അ)യും ആണെന്ന് മനിലാക്കാം. ഇവരുടെ വാസസ്ഥലം യമൻ പ്രദേശങ്ങളിൽ അഹ്ക്വാഫ് ( ) എന്ന പേരിൽ അറിയപ്പെടുന്നു. പരലോക ജീവിതത്തിൽ വിശ്വാസമില്ലാത്തവരും ബഹുദൈവാരാധകൻമാരുമായിരുന്നു ആ ജനത. അവരും തങ്ങളുടെ പൂർവ്വികൻമാരുടെ നിലതന്നെ കൈകൊണ്ടു പടം 6 നോക്കുക പടം 8 നോക്കുക വിഭാഗം - 3
23:33–38وَقَالَ ٱلۡمَلَأُ مِن قَوۡمِهِ ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِلِقَآءِ ٱلۡأٓخِرَةِ وَأَتۡرَفۡنَٰهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يَأۡكُلُ مِمَّا تَأۡكُلُونَ مِنۡهُ وَيَشۡرَبُ مِمَّا تَشۡرَبُونَ
وَلَئِنۡ أَطَعۡتُم بَشَرٗا مِّثۡلَكُمۡ إِنَّكُمۡ إِذٗا لَّخَٰسِرُونَ
أَيَعِدُكُمۡ أَنَّكُمۡ إِذَا مِتُّمۡ وَكُنتُمۡ تُرَابٗا وَعِظَٰمًا أَنَّكُم مُّخۡرَجُونَ
Passage continues through verse 23:38.
(33) അദ്ദേഹത്തിന്റെ ജനതയിൽ നിന്ന്, അവിശ്വസിക്കുകയും പര ലോകത്തെ കാണുന്നതിനെ വ്യാജമാ ക്കുകയും ഐഹിക ജീവിതത്തിൽ നാം അവർക്ക് സൗഖ്യം നൽകുകയും ചെയ്തി ട്ടുള്ളവരായ പ്രമുഖസംഘം (ഇപ്ര കാരം) പറഞ്ഞു ന്ധ ഇവൻ നിങ്ങ ളെ പോലെയുള്ള ഒരു മനുഷ്യൻ ന്നല്ലാതെ (മറ്റൊന്നും തന്നെ) അല്ല; നിങ്ങൾതിന്നുന്നതിൽ നിന്നും അവൻ കുടിക്കു ന്നതിൽ നിന്ന് അവൻ കുടിക്കുകയും ചെയ്യുന്നു ത്സ . (34) നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യനെ നിങ്ങൾ അനുസരിക്കുക യാണെങ്കിൽ, നിശ്ചയമായും അപ്പോ ൾ നിങ്ങൾ നഷ്ടക്കാർ തന്നെയാണ്. (35) നിങ്ങൾ മരിച്ചു മണ്ണും എല്ലുമായിത്തീർന്നാലും, നിങ്ങൾ (ര ണ്ടാമതും) പുറത്തു കൊണ്ടുവര പ്പെടുന്നവരാണെന്ന് അവൻ നിങ്ങ ളോട് താക്കീത് നൽകുന്നുവോ?! (36) നിങ്ങളോട് താക്കീത് നൽകപ്പെടുന്നകാര്യം വളരെ വിദൂരം, വിദൂരം! (37) അത് (ജീവിതമെന്നത്) നമ്മുടെ ഐഹിക ജീവിതമല്ലാതെ (ഒന്നും) ഇല്ല ; നാം മരിക്കുന്നു, ജീവി ക്കുകയും ചെയ്യുന്നു - നാം ഉയർ ത്തെഴുന്നേൽപിക്കപ്പെടുന്നവരല്ല തന്നെ! (38) ഇവൻ അല്ലാഹുവിന്റെ മേൽ വ്യാജം കെട്ടിച്ചമക്കുന്ന ഒരു പുരുഷനല്ലാതെ (ഒന്നും)അല്ല; നാം അവനെ വിശ്വസിക്കുന്നവരല്ല തന്നെ. (33) പ്രമുഖ സംഘം പറഞ്ഞു അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് അവിശ്വസിച്ചവരായ വ്യാജമാക്കുകയും ചെയ്ത പരലോകത്തെ കാണുന്നതിനെ നാം അവർക്ക് സൗഖ്യം നൽകുകയും ചെയതിട്ടുള്ള ഐഹിക ജീവിതത്തിൽ ഇവനല്ല ഒരു മനുഷ്യനല്ലാതെ നിങ്ങളെപ്പോലെയുള്ള അവൻ തിന്നുന്നു യാതൊന്നിൽ നിന്ന് നിങ്ങൾ തിന്നുന്നു അതിൽ നിന്ന്(അങ്ങിനെയുള്ളതിൽ നിന്ന്) അവൻ കുടിക്കുകയും ചെയ്യുന്നു നിങ്ങൾ കുടിക്കുന്നതിൽ (34) നിങ്ങൾ അനുസരിച്ചുവെങ്കിൽ ഒരു മനുഷ്യനെ നിങ്ങളെപ്പോലെയുള്ള നിശ്ചയമായും നിങ്ങൾ എന്നാൽ, അപ്പോൾ നഷ്ടക്കാർ തന്നെ (35) അവൻ നിങ്ങളോട് താക്കീത് ചെയ്യുന്നുവോ നിങ്ങളാണെന്ന് നിങ്ങൾ മരണപ്പെട്ടൽ നിങ്ങൾ ആകുകയും (ചെയ്താൽ) മണ്ണ് എല്ലുകളും നിശ്ചയമായും നിങ്ങൾ പുറത്ത്കൊണ്ടുവരപ്പെടുന്നവരാണെന്ന് (36) വിദൂരം (അസംഭവ്യം) വിദൂരം നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം (37) അതല്ല നമ്മുടെ ജീവിതമല്ലാതെ ഐഹികമായ നാം മരിക്കുന്നു നാം ജീവിക്കയും ചെയ്യുന്നു നാമല്ലതന്നെ ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നവർ. (38) അവൻ അല്ല ഒരു പുരുഷൻ അല്ലാതെ കെട്ടിച്ചമച്ച, കെട്ടിപ്പറയുന്ന അല്ലാഹുവിന്റെ മേൽ കളവ് നാം അല്ലതന്നെ വിശ്വസിക്കുന്നവർ നാം ജനിച്ചുണ്ടാകുന്നു, കുറേ കഴിയുമ്പോൾ മരിക്കുകയും ചെയ്യുന്നു. മറ്റൊരു കൂട്ടർ വീണ്ടും ജനിക്കുന്നു. എന്നല്ലാതെ, മരിച്ച ശേഷം ജീവിക്കുക എന്ന പ്രശ്നമേയില്ല ; ഇവൻ എന്തൊക്കെയോ കെട്ടിപ്പറയുകയാണ്, അവനെ വിശ്വസിക്കാൻ നിവൃത്തിയില്ല. എന്നാണവർ പറയുന്നത്. ഇങ്ങിനെ, തന്റെ ജനത വിശ്വസിക്കുവാൻ ഭാവമില്ലെന്നും, നിഷേധത്തിലും അവിശ്വാസത്തിലും ഉറച്ചു നിൽക്കുവാൻ തന്നെ തീർച്ചയാക്കി യിരിക്കുകയാണെന്നും ഹൂദ് നബിക്ക് ബോധ്യമായി.
23:39–41قَالَ رَبِّ ٱنصُرۡنِي بِمَا كَذَّبُونِ
قَالَ عَمَّا قَلِيلٖ لَّيُصۡبِحُنَّ نَٰدِمِينَ
فَأَخَذَتۡهُمُ ٱلصَّيۡحَةُ بِٱلۡحَقِّ فَجَعَلۡنَٰهُمۡ غُثَآءٗۚ فَبُعۡدٗا لِّلۡقَوۡمِ ٱلظَّـٰلِمِينَ
(39) അദ്ദേഹം പറഞ്ഞു: എന്റെ റേ∫ ! ഇവർ എന്നെ വ്യാജമാക്കി യിരിക്കുന്നത്കൊണ്ട് നീ എന്നെ സഹായിക്കേണമേ! (40) അവൻ (അല്ലാഹു) പറഞ്ഞു: നിശ്ചയമായും അല്പകാ ലം കൊണ്ട് അവർ ഖേദിക്കുന്നവരാ യിത്തീരുന്നതാണ്. (41) അങ്ങിനെ (നീതി) മുറയനുസരിച്ച് (ആ) കഠോര ശബ്ദം അവരെ പിടികൂടി; എന്നിട്ട് നാം അവരെ ചണ്ടിയാക്കി (നശിപ്പിച്ചു) കളഞ്ഞു. ആകയാൽ, അക്രമികളായ ജനതക്ക് (കാരുണ്യത്തിൽ നിന്നും) വിദൂരത: (39) അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ, റേ∫ നീ എന്നെ സഹായിക്കണേ ഇവർ എന്നെ വ്യാജമാക്കിയതുകൊണ്ട് (40) അവൻ പറഞ്ഞു അൽപകാലം കൊണ്ട്, കുറഞ്ഞകാലത്തിൽ നിശ്ചയമായും അവർ ആയിത്തീരും ഖേദിക്കുന്നവർ (41) അങ്ങനെ അവരെ പിടികൂടി, പിടിപെട്ടു കഠോരശബ്ദം, അട്ടഹാസം മുറപ്രകാരം, യഥാർത്ഥത്തിൽ അങ്ങിനെ നാം അവരെ ആക്കി ചണ്ടി, ചവർ അപ്പോൾ (ആകയാൽ)വിദൂരം, വിദൂരത ജനതക്ക് അക്രമികളായ കഠോരശബ്ദം, അട്ടഹാസം, പെട്ടെന്നുണ്ടാകുന്ന ഭയങ്കരനാശം എന്നിങ്ങിനെ അർത്ഥങ്ങളുള്ള പദമാണ് .ആദ് സമുദായത്തിന് ബാധിച്ച ശിക്ഷ എന്തായിരുന്നുവെന്ന് ഈ പദംകൊണ്ട് സ്പഷ്ടമാകുന്നില്ല. ജിബ്രീൽ(അ) വമ്പിച്ച ഒരു ശബ്ദമിട്ടത്മൂലമാണ് അവർ നശിപ്പിക്കപ്പെട്ടതെന്ന് പല മഹാൻമാരും പറഞ്ഞുകാണുന്നു. ഭൂകമ്പം പോലെയുള്ള ഒരു പൊട്ടിത്തെറിയായിരുന്നു അതെന്നും ചിലർ പ്രസ്താവിക്കുന്നുണ്ട്. അല്ലാഹുവിനറിയാം. 31 മുതൽ ഇതുവരെയുള്ള ആയത്തുകൾ സ്വാലിഹ് നബി (അ)യെയും അവരുടെ സമുദായമായ ഥമൂദിനെ( )യും കുറിച്ചാണെന്നും ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്ന പദം, മലവെള്ളം ഒഴുകി വരുമ്പോൾ അതിലുണ്ടാകുന്ന ചണ്ടിചവറുകൾക്കാണ് സാക്ഷാൽ ഉപയോഗിക്കപ്പെടുന്നത്. എല്ലാവരും ചത്തൊടുങ്ങി ഛിന്നഭിന്നമായിപ്പോയി എന്ന് സാരം. എന്നാൽ ദൂരം, അകലം എന്നൊക്കെയാണ് വാക്കർത്ഥം. അല്ലാഹുവിന്റെ കാരുണ്യത്തിൽ നിന്ന് വളരെ അകലപ്പെട്ട് ശാപകോപങ്ങൾക്ക് പാത്രമായ ദൗർഭാഗ്യത്തെയാണത് കുറിക്കുന്നത്.
23:42–44ثُمَّ أَنشَأۡنَا مِنۢ بَعۡدِهِمۡ قُرُونًا ءَاخَرِينَ
مَا تَسۡبِقُ مِنۡ أُمَّةٍ أَجَلَهَا وَمَا يَسۡتَـٔۡخِرُونَ
ثُمَّ أَرۡسَلۡنَا رُسُلَنَا تَتۡرَاۖ كُلَّ مَا جَآءَ أُمَّةٗ رَّسُولُهَا كَذَّبُوهُۖ فَأَتۡبَعۡنَا بَعۡضَهُم بَعۡضٗا وَجَعَلۡنَٰهُمۡ أَحَادِيثَۚ فَبُعۡدٗا لِّقَوۡمٖ لَّا يُؤۡمِنُونَ
(42) പിന്നീട്, അവരുടെ ശേഷമായി പല തലമുറകളെയും നാം ഉൽഭവിപ്പിച്ചു ; - (43) ഒരു സമുദായവും തന്നെ, അതിന്റെ അവധിയെ മുൻകടക്കു ന്നതല്ല (അവധിക്ക്) പിന്നിലായി പ്പോകുന്നതുമല്ല. (44) പിന്നീട്, നാം നമ്മുടെ ദൂതൻമാരെ (റസൂലുകളെ) തുടരെ ത്തുടരെ അയച്ചുകൊണ്ടിരുന്നു; ഓരോ സമുദായത്തിനും, അതിന്റെ ദൂതൻ വരുമ്പോഴെല്ലാം അവർ, അദ്ദേഹത്തെ വ്യാജമാക്കുകയാണ് ചെയ്തത്. അങ്ങനെ, അവരിൽ നാം അനുഗമി പ്പിച്ചു. ധ ഒന്നിനുശേഷം ഒന്നായി നശിപ്പിച്ചു. പ അവരെ (മുഴുവനും) നാം ക ഥാ വി ഷ യ ങ്ങ ളാ ക്കു ക യും ചെയ്തു. അപ്പോൾ, വിശ്വസിക്കാതി രിക്കുന്ന ജനങ്ങൾക്ക് (കാരുണ്യ ത്തിൽനിന്നും) വിദൂരത ! (42) പിന്നെ നാം ഉഗ്ഗവിപ്പിച്ചു അവരുടെ ശേഷമായി തലമുറകളെ വേറെ ആളുകളായ (43) മുൻകടക്കുന്നില്ല, മുൻകടന്നിരുന്നില്ല ഒരു സമുദായവും തന്നെ അതിന്റെ അവധി പിന്നിലായിപ്പോകുന്നുമില്ല (44) പിന്നെ നാം അയച്ചു നമ്മുടെ റസൂലുകളെ തുടർച്ചയായി, തുടരെത്തുടരെ വരുമ്പോഴെല്ലാം ഒരു സമുദായത്തിന് അതിന്റെ റസൂൽ അവർ അദ്ദേഹത്തെ വ്യാജമാക്കി അങ്ങനെ നാം അനുഗമിപ്പിച്ചു, തുടർത്തിവിട്ടു അവരിൽ ചിലരെ ചിലരോട് അവരെ നാം ആക്കുകയും ചെയ്തു വർത്തമാനങ്ങൾ, കഥാവിഷയങ്ങൾ അപ്പോൾ വിദൂരത ഒരു ജനതക്ക് വിശ്വസിക്കാത്ത. നൂഹ് നബി (അ)യുടെ ശേഷമുണ്ടായ ഒരു തലമുറയെപ്പറ്റിയാണ് 31-ാം വചനത്തിൽ പറഞ്ഞിരിക്കുന്നത്. പിന്നീടും പലതലമുറകൾ ഉയർന്നു വരികയും, അവരിലെല്ലാം അല്ലാഹു റസൂലുകളെ അയച്ചുകൊണ്ടിരിക്കയും ചെയ്തിട്ടുണ്ടെന്നും, റസൂലുകളെ കളവാക്കിയവർക്ക് അല്ലാഹുവിൽ നിന്ന് ശിക്ഷകൾ ബാധിച്ചുവെന്നും മൊത്തത്തിൽ പ്രസ്താവിക്കുകയാണ് ഈ ആയത്തുകൾ. നൂഹ് (അ) ന്റെ ജനതയെയും, ആദ്ഥമൂദ് വർഗങ്ങളെയും കുറിച്ച് പ്രസ്താവിച്ച ശേഷം സൂ: ഇബ്റാഹീം 9-ൽ ഇപ്രകാരം പറയുന്നു: (അവർക്ക് ശേഷമുള്ളവരും-അവരെക്കുറിച്ച് അല്ലാഹു അല്ലാതെ അറിയുകയില്ല) അപ്പോൾ, നമുക്ക് വിവരം ലഭിച്ചിട്ടില്ലാത്ത എത്രയോ തലമുറകൾ അതിന് ശേഷം കഴിഞ്ഞുപോയിട്ടുണ്ടെന്ന് അനുമാനിക്കാമല്ലോ. അടുത്ത ആയത്തിൽ മൂസാ നബി(അ)യെയും ജനതയെയും വിവരിക്കുന്നുമുണ്ട്. ആകയാൽ ആദ്ഥമൂദിനും, മൂസാ നബി(അ)യുടെ ജനതക്കും ഇടയിൽ കഴിഞ്ഞുപോയിട്ടുള്ള അനവധി സമുദായങ്ങളെ സംബന്ധിച്ച ഒരു സൂചനയാണ് 42-ാം വചനത്തിലുള്ളത്. ആ സമുദായങ്ങളുടെ ചരിത്രത്തിന്റെ ആകെ സാരം തുടർന്നുള്ള വചനങ്ങളിൽ അല്ലാഹു എടുത്തു കാണിച്ചിരിക്കുന്നു. അവർ അവന്റെ ദൗത്യത്തെയും അവന്റെ ദൂതൻമാരെയും കളവാക്കി നിഷേധിച്ചു ; അതുനിമിത്തം അല്ലാഹുവിന്റെ ശാപകോപത്തിനും ശിക്ഷക്കും അവർ പാത്രമായിത്തീർന്നു, ഇതാണത്. ഈ സമുദായങ്ങളുടെയെല്ലാം തന്നെ, നിഷേധത്തിൽ രണ്ട് വാദഗതികൾ അടങ്ങിയിട്ടുള്ളത് കാണാം: (1) നമ്മെപ്പോലെയുള്ള ഒരു മനുഷ്യൻ ദൈവദൂതനാകുന്നതെങ്ങിനെ? (2) മരണാന്തരം വീണ്ടും ജീവിപ്പിക്കപ്പെടുമെന്ന് പറയുന്നത് സംഭവ്യമാണോ? എന്നാൽ, ലോകസ്രഷ്ടാവിന്റെ ആസ്തിക്യത്തിൽ പുറപ്പെടുവിച്ചതായി കാണുന്നില്ല. അതേ സമയത്ത് ആരാധന പലർക്കും ചെയ്യുകയും ചെയ്യും. പരസ്പര വിരുദ്ധമായ ഈ നിലപാട് അവർ സ്വീകരിച്ചത് കാര്യം മനിലാകാതെയല്ലഗർവ്വും, ധിക്കാരവും മൂലമായിരുന്നു-എന്ന് ക്വുർ ആൻ പലപ്പോഴും എടുത്തു പറഞ്ഞിട്ടുള്ളതാണ്. ധിക്കാരം അതിര് കവിയുമ്പോൾ, ഓരോ സമുദായവും അതതിന് നിശ്ചയിക്കപ്പെട്ട കൃത്യസമയത്ത് തന്നെ, ഓരോതരം ശിക്ഷയിൽ അകപ്പെട്ടു നാമാവശേഷമായിപ്പോകുന്നു. അങ്ങനെ, അവരുടെ പഴങ്കഥകൾ മാത്രം അവശേഷിക്കുകയും ചെയ്യുന്നു.
23:45–49ثُمَّ أَرۡسَلۡنَا مُوسَىٰ وَأَخَاهُ هَٰرُونَ بِـَٔايَٰتِنَا وَسُلۡطَٰنٖ مُّبِينٍ
إِلَىٰ فِرۡعَوۡنَ وَمَلَإِيْهِۦ فَٱسۡتَكۡبَرُواْ وَكَانُواْ قَوۡمًا عَالِينَ
فَقَالُوٓاْ أَنُؤۡمِنُ لِبَشَرَيۡنِ مِثۡلِنَا وَقَوۡمُهُمَا لَنَا عَٰبِدُونَ
Passage continues through verse 23:49.
(45) പിന്നീട്, മൂസായെയും, അദ്ദേഹത്തന്റെ സഹോദരൻ ഹാറൂ നെയും, നമ്മുടെ ദൃഷ്ടാന്തങ്ങ ളോടും, വ്യക്തമായ അധികൃതരേ ഖയോടും കൂടി നാം അയക്കുക യുണ്ടായി. (46) അവന്റെ പ്രമുഖസംഘത്തിന്റെയും അടുക്കലേക്ക്, അപ്പോൾ അവർ അഹംഭാവം നടിക്കുകയാണ് ചെയ് തത്. അവർ പൊങ്ങച്ചക്കാരായ ഒരു ജനതയായിരുന്നു. (47) അതിനാൽ, അവർ പറഞ്ഞു: നമ്മെപ്പോലെയുള്ള രണ്ടു മനുഷ്യ ൻമാരെ-അവരുടെ ജനങ്ങളാകട്ടെ, നമ്മുടെ ആരാധകൻമാരുമാണ്നാം വിശ്വസിക്കുകയോ?! (48) അങ്ങനെ അവർ, രണ്ടുപേരെയും വ്യാജമാക്കി; തന്നി മിത്തം അവർ നശിപ്പിക്കപ്പെട്ടവരുടെ കൂട്ടത്തിലായിത്തീർന്നു! (49) മൂസാക്ക് നാം വേദഗ്രമ്ലം നൽകിയിട്ടുമുണ്ട്-അവർ ധ അദ്ദേഹത്തിന്റെ ജനത പ സൻമാർഗം പ്രാപിക്കുവാൻ വേണ്ടി. (45) പിന്നെ, നാം അയച്ചു പ്രമുഖസംഘത്തിന്റെയും, പ്രധാനികളുടെയും എന്നിട്ട് അവർ അഹംഭാവം നടിച്ചു അവരായിരുന്നു ഒരു ജനത പൊങ്ങച്ചക്കാരായ(ഔന്നിത്യം കാട്ടുന്ന) (47) അതിനാൽ അവർ പറഞ്ഞു നാം വിശ്വസിക്കുകയോ, വിശ്വസിക്കുമോ രണ്ട് മനുഷ്യരെ നമ്മെപ്പോലെയുള്ള അവരുടെ ജനങ്ങളാകട്ടെ നമുക്ക്, നമ്മുടെ ആരാധകൻമാരാണ് (48) അങ്ങനെ രണ്ടാളെയും അവർ കളവാക്കി അതിനാൽ അവർ ആയി നശിപ്പിക്കപ്പെട്ടവരിൽ (49) നാം നൽകുകയുണ്ടായിട്ടുണ്ട്, തീർച്ചയായും നൽകി മൂസാക്ക് വേദഗ്രമ്ലം, ഗ്രമ്ലം അവർ ആകുവാൻ വേണ്ടി, ആയേക്കാം സൻമാർഗം പ്രാപിക്കും. പ്രവാചകൻമാർ മനുഷ്യരായിരുന്ന കാരണം പറഞ്ഞു നിഷേധിക്കുന്ന നയം, കൂട്ടരിലും നാം കാണുന്നു. അവിശ്വാസികളായ സമുദായങ്ങൾക്കിടയിൽ പരസ്പരം, ഇത് പോലെ പല സാമ്യങ്ങളും കാണാവുന്നതാണ്. അതുകൊണ്ടാണ് അവരെ സംബന്ധിച്ച് അല്ലാഹു ഒരിടത്ത് ഇങ്ങിനെ പറഞ്ഞത്: അവർ ഇതിനെപ്പറ്റി പരസ്പരം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? -അല്ല-എങ്കിലും, അവർ ധിക്കാരികളായ ഒരു ജനതയാണ് (53 : ർൾീദസ്ലിണ ഹ മ്മൃൾിയൃ മ്പീഴൃ കൂട്ടരും സമുദ്രത്തിൽമുക്കി നശിപ്പിക്കപ്പെട്ട ശേഷമാണ് മൂസാ നബി(അ)ക്ക് തൗറാത്ത് നൽകപ്പെടുന്നത്. അതിനുമുമ്പ് അങ്ങിനെയുള്ള ഒരു ന്യായപ്രമാണഗ്രമ്ലം അവതരിച്ചിട്ടുള്ളതായി അറിയില്ല. മുൻസമുദായങ്ങളിൽ കഴിഞ്ഞത് പോലെ, തൗറാത്തിന് ശേഷം, ഒരു സമുദായം ഒന്നാകെ നശിപ്പിക്കപ്പെട്ടതായും അറിയില്ല. മൂസാ നബിയുടെ കാലം മുതൽക്ക് അവിശ്വാസികൾക്കെതിരായി ധർമസമരം (ജിഹാദ്) നടന്നുവന്നതായി കാണപ്പെടുന്നുമുണ്ട്. അല്ലാഹു പറയുന്നു : (പൂർവ്വതലമുറകളെ നാം നശിപ്പിച്ചതിന് ശേഷം, ജനങ്ങൾക്ക് അന്തർബോധ ങ്ങളായും, മാർഗദർശനമായും കാരുണ്യമായും കൊണ്ട് മൂസാക്ക് നാം വേദഗ്രമ്ലം നൽകുകയുണ്ടായിട്ടുണ്ട്-അവർ ഉറ്റലോചിക്കുവാൻ വേണ്ടി) കൂട്ടുകാരും, മൂസാനബി(അ)യെയും, ഹാറൂൻ നബി(അ)യെയും വെറും സാധാരണക്കാരാണെന്ന് പറഞ്ഞു തരംതാഴ്ത്തിയെന്ന് മാത്രമല്ല, അവരുടെ ജനങ്ങൾ തങ്ങളുടെ ആരാധകൻമാരുമാണ്( )എന്ന് കൂടി പറയുന്നു. ആൾക്കാർ ക്വിബ്ത്ത്വീ (കൊപ്തീ) വർഗവും, മൂസാനബിയുടെ ആൾക്കാർ വർഗവുമാണ്. ക്വിബ്ത്ത്വീ വർഗം അടിച്ചമർത്തി അടിമകളാക്കിവെച്ചതിനെ ഉദ്ദേശിച്ചുകൊണ്ടാണിത് പറയുന്നത്. മാത്രമല്ല, താൻ ഇലാഹാണെന്നും റ∫ാണെന്നും (ആരാധ്യനും രക്ഷിതാവുമാണെന്നും)വാദിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ 47-ാം വചനത്തിന്റെ സാരം ഇപ്രകാരമാണ് : നമ്മളെപ്പോലെയുള്ള രണ്ടു മനുഷ്യൻമാരാണ് മൂസായും ഹാറൂനും. വാസ്തവത്തിൽ നമ്മളെപ്പോലെ എന്നും പറഞ്ഞുകൂടാനമ്മുടെ 43 : ∫ കഴിഞ്ഞുകൂടുന്ന നമ്മുടെ ആരാധകൻമാരായ ഒരു കീഴ്വർഗത്തിൽപെട്ടവരാണ്. എന്നിരിക്കെ, ഇവർ രണ്ടാളും ഇറക്കുമതി ചെയ്യുന്ന ഈ പുതിയ സിദ്ധാന്തത്തിൽ നാം എങ്ങിനെ അവരെ വിശ്വസിക്കും ഇതാണവരുടെ വാദം. (ആബിദൂൻ) എന്ന വാക്കിനാണ് ന്ധ ആരാധകൻമാർ ത്സ എന്ന് അർത്ഥം കൊടുത്ത ത്. ഏകവചനം (ആബിദ്) എന്നാകുന്നു. കിഛസ്ലിച്ഛുഥ (ഇബാദത്ത്) ചെയ്യുന്ന ആൾ എന്ന അർത്ഥത്തിലുള്ള കർത്തൃനാമം( ) ആണത്. ഇബാദത്തിന് സാധാരണമായ അർത്ഥം എന്താണെന്ന് കഴിഞ്ഞ സൂറത്ത് 77-ാം വചനത്തിന്റെ വിവരണത്തിൽ നാം കണ്ടുവല്ലോ. ഇവിടെ മേൽ സൂചിപ്പിച്ച അർത്ഥത്തിലാണ് അത് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ വിവരം സൂറത്തുൽ ഫാത്തിഹഃ 5-ാം ആയത്തിന്റെ വിവരണത്തിൽ കാണാം.
23:50وَجَعَلۡنَا ٱبۡنَ مَرۡيَمَ وَأُمَّهُۥٓ ءَايَةٗ وَءَاوَيۡنَٰهُمَآ إِلَىٰ رَبۡوَةٖ ذَاتِ قَرَارٖ وَمَعِينٖ
(50) ഇബ്നു മർയമിനെയും തന്റെ മാതാവിനെയും നാം ഒരു ദൃഷ്ടാന്തമാക്കിയിരിക്കുന്നു; നിവാസയോഗ്യവും, ഒഴുക്കു ജലമുള്ളതുമായ ഒരു മേട് പ്രദേശ ത്തേക്ക് (എത്തിച്ച്) രണ്ടുപേർക്കും നാം അഭയം നൽകുകയും ചെയ്തു. (50) നാം ആക്കി ഇബ്നു മറിയമിനെ(മർയമിന്റെ മകനെ) തന്റെ ഉമ്മയെയും ഒരു ദൃഷ്ടാന്തം രണ്ടാൾക്കും നാം അഭയം നൽകുകയും ചെയ്തു ഒരു മേട് പ്രദേശത്തേക്ക് നിവാസയോഗ്യമായ, താമസിക്കാൻ പറ്റിയ ഒഴുക്കുജലമുള്ളതുമായ പിതാവില്ലാതെ മർയമിൽ നിന്ന് മാത്രം ഈസാ(അ) ജനിച്ചതിനെ ഉദ്ദേശിച്ചാണ് രണ്ട്പേരെയും കൂടി ഒരു ദൃഷ്ടാന്തം ( ) ആക്കി എന്നു പറഞ്ഞത്. പലപ്പോഴും പിതാവിന്റെ പേരോട് ചേർത്തും, ചിലപ്പോൾ മാതാവിന്റെ പേരോട് ചേർത്തും, ഇന്ന യാളുടെ മകൻ എന്ന് ആളുകളെ നാമകരണം ചെയ്യുന്നത് അറബിഭാഷയിൽ പതിവാണ്. ഇതിന്ന് (ഓമനപ്പേർമറുപേർവീട്ടുപേർ) എന്ന് പറയപ്പെടും. ഇബ്നു അ∫ാസ്, മുതലായ പേരുകൾ ഇക്കൂട്ടത്തിൽ പെട്ടതാണ്. ഈസാനബി(അ)ക്ക് പിതാവില്ലാത്തത് കൊണ്ട് ഇബ്നു മർയം (മർയമിന്റെ മകൻ) എന്ന ഓമനപ്പേർ വന്നു. ഇതുകൊണ്ട്തന്നെയാണ് അദ്ദേഹത്തെപ്പറ്റി ഈസബ്നു മർയം (മർയമിന്റെ മകൻ ഈസാ) എന്ന് പറയുന്നതും. മർയമിനും പുത്രനും അഭയം നൽകിയ മേട്പ്രദേശം ഏതാണെന്നുള്ളതിൽ മുൻഗാമികൾക്കിടയിൽ പല അഭിപ്രായങ്ങൾ കാണാം. ദിമശ്ക്വി (ഡമസ്കസി)ലാണെന്നും, ബൈത്തുൽ മുക്വദ്ദസിലാണെന്നും, ഈജിപ്തിലാണെന്നും, ഫലസ്തീനിലെ റംലഃയിലാണെന്നും പക്ഷങ്ങളുണ്ട്. ഇബ്നുസൈദ്(റ), ഇബ്നുൽ മുസയ്യബ്(റ) എന്നിവർ പറഞ്ഞ പ്രകാരം, കൂടുതൽ ശരിയായിരിക്കുവാൻ ന്യായം കാണുന്നത്. ഇൻജീലിൽ തന്നെ ഇങ്ങനെ കാണാം: അവൻ (യോസേഫ്) എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും രാത്രിയിൽ തന്നെ കൂട്ടികൊണ്ട് പുറപ്പെട്ട് മിസ്രയീമിലേക്ക് (ഇൗജിപ്തിലേക്ക്) പോയി. ഹെരോദാവിന്റെ മരണത്തോളം അവിടെ പാർത്തു. (മത്തായി 2-ൽ 14,15) മെസീഹാ(ഇൗസാ)യുടെ ജനനത്തെക്കുറിച്ച് ജോൽസ്യന്മാരിൽ നിന്ന് യഹൂദൻമാരുടെ രാജാവ് പിറക്കാറായിട്ടുണ്ടെന്ന് അറിവ്കിട്ടിയതനുസരിച്ച് ഹിരോദസ് രാജാവ് അദ്ദേഹത്തെ തേടിപ്പിടിച്ചു കൊല്ലുവാൻ ശ്രമിച്ചതാണ് ഇതിന് കാരണമെന്നും, രണ്ട് വയിന് താഴെയുള്ള വളരെ കുട്ടികൾ ഇക്കാരണത്താൽ ബെത്ത്ലെഹേമിൽ ( ) കൊല്ലപ്പെട്ടിട്ടുണ്ടെന്നും അതിൽ പ്രസ്താവിച്ചു കാണാം. പല നബിമാരുടെയും, സമുദായങ്ങളുടെയും കഥകൾ ചൂണ്ടിക്കാണിച്ച ശേഷം പല സ്ഥലത്തും പതിവുള്ളത്പോലെ-ഏകമതം, ഏക സമുദായം എന്ന അടിസ്ഥാന തത്വത്തെ ഓർമപ്പെടുത്തുന്നു. മുൻകഴിഞ്ഞ നബിമാർക്കെല്ലാം അവതരിപ്പിക്കപ്പെട്ട അദ്ധ്യാപനങ്ങളുടെ രത്നച്ചുരുക്കം അല്ലാഹു ഇങ്ങിനെ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു: ( ) പടം 3 നോക്കുക വിഭാഗം - 4
23:51–53يَـٰٓأَيُّهَا ٱلرُّسُلُ كُلُواْ مِنَ ٱلطَّيِّبَٰتِ وَٱعۡمَلُواْ صَٰلِحًاۖ إِنِّي بِمَا تَعۡمَلُونَ عَلِيمٞ
وَإِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱتَّقُونِ
فَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡ زُبُرٗاۖ كُلُّ حِزۡبِۭ بِمَا لَدَيۡهِمۡ فَرِحُونَ
(51) ഹേ, ദൂതൻമാരേ ധ റസൂലുകളേ! പ നിങ്ങൾ വിശിഷ്ട വസ്തുക്കളിൽ നിന്ന് തിന്നുകയും, സൽക്കർമം പ്രവർത്തിക്കുകയും ചെയ്യുവിൻ! നിശ്ചയമായും നിങ്ങൾ എന്ത് പ്രവർത്തിക്കുന്നുവോ അതി നെപ്പറ്റി ഞാൻ അറിയുന്നവനാകുന്നു. (52) നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം - ഏകസമു ദായം! ഞാൻ നിങ്ങളുടെ റ∫ുമാ കുന്നു; ആകയാൽ, നിങ്ങൾ ന്നോട് ഭക്തികാണിക്കുവിൻ! (ഇതാ യിരുന്നു എല്ലാവരോടും കൽപി ക്കപ്പെട്ടിരുന്നത്) (53) എന്നാൽ, അവർ (ജനങ്ങൾ) തങ്ങളുടെ കാര്യത്തെ തങ്ങൾക്കിട യിൽ തുണ്ടംതുണ്ടമായി മുറിച്ചെടു ത്തുകളഞ്ഞു. ഓരോ കക്ഷിയും തങ്ങളുടെ അടുക്കലുള്ളത്കൊണ്ട് സംതൃപ്തരാണ്. (51) ഹേ റസൂലുകളേ നിങ്ങൾ തിന്നുകൊള്ളുവിൻ വിശിഷ്ട (നല്ല) വസ്തുക്കളിൽ നിന്ന് നിങ്ങൾ പ്രവർത്തിക്കുകയും ചെയ്യുവിൻ സൽകർമം, നല്ലപ്രവൃത്തി നിശ്ചയമായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി, നിങ്ങൾ പ്രവർത്തിക്കുന്നതെന്താണെന്ന് അറിയുന്നവനാണ് (52) നിശ്ചയമായും ഇത്, ഇതാണ് നിങ്ങളുടെ സമുദായം ഏകസമുദായം ഞാൻ, ഞാനാകട്ടെ നിങ്ങളുടെ റ∫ുമാണ് അതിനാൽ എന്നോട് നിങ്ങൾ ഭക്തികാണിക്കുവിൻ, എന്നെ സൂക്ഷിക്കുവിൻ (53) എന്നാൽ അവർ മുറിച്ചെടുത്തു അവരുടെ കാര്യം തങ്ങൾക്കിടയിൽ കഷ്ണങ്ങളായി, തുണ്ടം തുണ്ടമായി എല്ലാ കക്ഷിയും തങ്ങളുടെ പക്കൽ ഉള്ളത്കൊണ്ട്, ഉള്ളതിൽ സംതൃ പ്തരാണ്, സന്തുഷ്ടരാണ്. ഒരേ റ∫ിൽ വിശ്വസിച്ച്, അവനെ മാത്രം ആരാധിച്ച്, അവന്റെ ഏകമതം സ്വീകരിച്ച്, ഏക സമുദായമായി കഴിയേണ്ട മനുഷ്യർ വിഭിന്ന കക്ഷികളായിത്തീർന്നു. മാത്രമല്ല , ഓരോ കക്ഷിയും തന്റേതാണ് ശരിയെന്ന് കരുതി തൃപ്തിയടയുകയും ചെയ്തു. സൂ: ഏതാണ്ട് ഇത് പോലെ, 92,93 ലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതിന്റെ വിവരണത്തിൽ വായിച്ച സംഗതികൾ ഇവിടെയും ഓർമിക്കുക. എന്ന വാക്കിനാണ് വിശിഷ്ടവസ്തുക്കൾ എന്ന് അർത്ഥം കൊടുത്തത്. നല്ലത്, ഹൃദ്യമായത്, പരിശുദ്ധമായത്, വിശിഷ്ടമായത് എന്നൊക്കെ അതിന് അർത്ഥം വരാം. വിരോധിക്കപ്പെട്ടിട്ടില്ലാത്തതും മ്ളേച്ഛമല്ലാത്തതും, ഹൃദ്യമായതുമായ വസ്തുക്കൾ ഭക്ഷിച്ചുകൊള്ളുവാൻ എല്ലാ റസൂലുകളോടും അല്ലാഹു നിർദ്ദേശിച്ചിട്ടുണ്ടെന്നും, അതോടൊപ്പം സൽകർമങ്ങൾ പ്രവർത്തിക്കുകയും വേണമെന്ന് കൽപിച്ചിട്ടുണ്ടെന്നുമാണ് ആയത്തിന്റെ താൽപര്യം. മതത്തിൽ അനുവദിക്കപ്പെടാത്ത (ഹലാലല്ലാത്ത) ഭക്ഷണസാധനങ്ങൾ - അത് എത്ര നല്ലതായി തോന്നിയിരുന്നാലും ശരി-ഉപയോഗിക്കാതിരിക്കുന്നത്, അല്ലാഹുവിന്റെ അടുക്കൽ സൽക്കർമങ്ങൾ സ്വീകാര്യമാകുന്നതിനുള്ള ഒരു ഉപാധിയാണെന്ന് കൂടി ആയത്തിന്റെ ഘടനയിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്. താഴെ കാണുന്ന ഹദീഥുകളിൽ നിന്ന് അത് വ്യക്തമായിത്തന്നെ മനിലാക്കുകയും ചെയ്യാം:- യ്യല ന്റച്ഛള മ്പപ്പക്കടവ ൽട്ടപ്പഥ ള്ളപ്പക്കഡ ∫സ്ലയ ∫സ്ലയ യ്യഥ (1) യ്യല ന്റച്ഛള പ്ലരവ സാരം : 1. നബി ˜ പറഞ്ഞതായി ജാബിർ (റ) ഉദ്ധരിക്കുന്നു : ഹറാമായ (വിരോധിക്കപ്പെട്ട) ഭക്ഷണത്തിൽ നിന്ന് വളർന്നുണ്ടായ മാംസം സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല. ഹറാമിൽ നിന്ന് വളർന്നുണ്ടായ എല്ലാ മാംസത്തിനും കൂടുതൽ അർഹതയുള്ളത് നരകത്തിനാകുന്നു. (അ; ബൈ; ദാരിമീ) മ്പപ്പക്കടവ ൽട്ടപ്പഥ ള്ളപ്പക്കഡ ∫സ്ലയ :∫സ്ലയ കഞ്ചഷഞ്ചഴ യ്യഥ (2) സ്ലസ്റ്റ ഗ്ഗസ്ലഞ്ചഖ പ്ലച്ഛദ്ധഷ ത്സ ജ്ജട്ടണ ഗ്ഗസ്ലഞ്ചഖ 2. നബി ˜ ˜ഇപ്രകാരം പറയുകയുണ്ടായെന്ന് അബൂഹുറയ്റ (റ) ഉദ്ധരിക്കുന്നു : ഹേ, മനുഷ്യരേ! അല്ലാഹു വിശിഷ്ടനാകുന്നു. വിശിഷ്ടമായതിനെയല്ലാതെ അവൻ സ്വീകരിക്കുകയുമില്ല. നിശ്ചയമായും അവൻ മുർസലുകളോട് കൽപിച്ചത്പ്രകാരം തന്നെ സത്യവിശ്വാസികളോടും കൽപിച്ചിട്ടുണ്ട്. മുർസലുകളോട് അവൻ ഇങ്ങിനെ പറയുന്നു: ഹേ ദൂതൻമാരേ! നിങ്ങൾ വിശിഷ്ടവസ്തുക്കളിൽ നിന്ന് തിന്നുകയും സൽകർമം പ്രവർത്തിക്കയും ചെയ്യുവിൻ. നിശ്ചയമായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നത് എന്താണെന്ന് അറിയുന്നവനാകുന്നു. സത്യവിശ്വാസികളോട് അവൻ പറയുന്നു: ഹേ വിശ്വസിച്ചിട്ടുള്ളവരേ ! നിങ്ങൾക്ക് നാം നൽകിയിട്ടുള്ള വിശിഷ്ട വസ്തുക്കളിൽ നിന്ന് തിന്നുകൊള്ളുവിൻസ്ല. പിന്നീട് തിരുമേനി പറയുകയാണ്: മനുഷ്യൻ ജടമുടിയും പൊടിയാടിയും കൊണ്ട് (മുഷിഞ്ഞു മിനക്കെട്ട്) ദീർഘയാത്ര ചെയ്യുന്നു; അവന്റെ ഭക്ഷണമാകട്ടെ, ഹറാമായിരിക്കും; പാനീയവും ഹറാമായിരിക്കും; വസ്ത്രങ്ങളും ഹറാമായിരിക്കും; അവൻ ഹറാമുകൊണ്ട് വളർത്തപ്പെടുകയും ചെയ്തിരിക്കും. അവൻ ആകാശത്തേക്ക് കൈകൾ നീട്ടി (പ്രാർത്ഥിച്ചു)കൊണ്ടിരിക്കും : എന്റെ റേ∫ ! എന്റെ റേ∫ ! എന്ന്. എന്നാൽ, അതിന് അവന് എവിടുന്ന് ഉത്തരം കിട്ടുവാനാണ് (മു. തി.) ഈ ഹദീഥിൽ ഉദ്ധരിച്ച പ്രവാചകൻമാരോടുള്ള കൽപന നമ്മുടെ 51-ാം വചനം തന്നെ. സത്യവിശ്വാസികളോടുള്ള കൽപന സൂ:അൽബക്വറഃ 172-ാം വചനമാകുന്നു. അതിന്റെ ബാക്കി ഭാഗം (നിങ്ങൾ അവനെയാണ് ആരാധിക്കുന്നതെങ്കിൽ, അവനോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുവിൻ!) എന്നാകുന്നു. എത്ര ഗൗരവമേറിയ കൽപനയാണിതെന്ന് ആലോചിച്ചുനോക്കുക! മുസ്ലിം സഹോദരൻമാരേ, ചിന്തിക്കുക! നമ്മുടെ ഇന്നത്തെ നിലയൊന്നു പരിശോധിച്ചു നോക്കുക! നമ്മുടെ ഭക്ഷണ പാനീയങ്ങളിലാകട്ടെ, ഇതര വസ്തുക്കളിലാകട്ടെ, ഹറാമിന്റെ കലർപ്പും, പാപത്തിന്റെ കറയും കലരാത്തവരായി നമ്മിൽ എത്ര പേരുണ്ടായിരിക്കും ? മിക്കവാറും ആളുകൾക്ക് ഇക്കാര്യത്തിൽ ഇന്ന് വല്ല നിഷ്കർഷയുമുണ്ടോ? അഹോ, സങ്കടം! അത്മാത്രമോ? നാം ഉപയോഗിക്കുന്ന വസ്തുക്കൾ ഹറാമോ ഹലാലോ എന്ന് ചിന്തിക്കുകയെന്നത് ഇന്നൊരു പ്രശ്നം പോലുമല്ലാതായിരിക്കുകയാണ് ! നമ്മുടെ സാമുദായിക വശമെടുത്ത് നോക്കിയാലോ ? അവർ തങ്ങളുടെ കാര്യത്തെ തങ്ങൾക്കിടയിൽ തുണ്ടം തുണ്ടമാക്കി ( ) എന്ന് 53-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ച അതേ നിലപാട് തന്നെ!. ഇതര സമുദായങ്ങളുടെ കഥ എന്തെങ്കിലുമായിക്കൊള്ളട്ടെ, നാം ഇന്ന് എത്ര കക്ഷികളായിപ്പിരിഞ്ഞു? എത്രയായിപ്പിരിയുന്നു ? ഓരോ കക്ഷിയും മറ്റേ കക്ഷിയുമായി എത്രമാത്രം ഭിന്നിപ്പിലും വൈരത്തിലുമാണുള്ളത്? അല്ലാഹുവിന്റെ വേദഗ്രമ്ലവും നബി തിരുമേനിയുടെ ചര്യയും നമ്മുടെ മുമ്പിലുണ്ട്നമ്മുടെ കൈവശം തന്നെയുണ്ട്. അവലംബിക്കാതെ, ഓരോ കക്ഷിയും തന്റെ കക്ഷിയുടെത് മാത്രമാണ് ശരിയെന്ന് യാതൊരു വിട്ടുവിഴ്ചയും കൂടാതെ ശഠിച്ചു നിൽക്കുകയാണ് ചെയ്യുന്നത്! മുസ്ലിം സമുദായമേ! നമുക്കുള്ളത് ഒരേ റ∫്, ഒരേ നബി, ഒരേ വേദഗ്രമ്ലം, ഒരേ മതം, ഒരേ ഉന്നം (ലക്ഷ്യം) ഇവയാണല്ലോ! സമുദായമേ, നിനക്ക് ബുദ്ധിയില്ലേ! ഈ വാക്യങ്ങൾ നീ കാണുന്നില്ലേ, വായിക്കുന്നില്ലേ, അവയെപ്പറ്റി ചിന്തി ക്കുന്നില്ലേ? അല്ലാഹുവേ! മുസ്ലിം സമുദായത്തിന് സൽബുദ്ധി തോന്നിച്ചാലും! സത്യവിശ്വാസത്തിൽ നിന്ന് വ്യതിചലിച്ചുപോയ ഭിന്നകക്ഷികളെയെല്ലാം, യാതൊരു നടപടിയും എടുക്കാതെ അല്ലാഹു വെറുതെ വിട്ടുകളയുമെന്ന് ആരും ധരിക്കരുതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു:-
23:54–56فَذَرۡهُمۡ فِي غَمۡرَتِهِمۡ حَتَّىٰ حِينٍ
أَيَحۡسَبُونَ أَنَّمَا نُمِدُّهُم بِهِۦ مِن مَّالٖ وَبَنِينَ
نُسَارِعُ لَهُمۡ فِي ٱلۡخَيۡرَٰتِۚ بَل لَّا يَشۡعُرُونَ
(54) (നബിയേ കുറച്ചുകാലം വരെ അവരെ അവരുടെ വിഡ്ഢി ത്തത്തിലായി വിട്ടേക്കുക ! (55) അവർ വിചാരിക്കുന്നുണ്ടോ - ധനവും, മക്കളുമായി നാം അവർ സഹായം നൽകുന്നത്: (56) നന്മയുടെ കൂട്ടത്തിൽ അവർക്ക് നാം ബദ്ധപ്പെട്ട് നൽകു കയാണെന്ന്?! പക്ഷേ, അതൊരു പരീക്ഷണം മാത്രമാണെന്ന (പരമാ ർത്ഥം) അവർ ഗ്രഹിക്കുന്നില്ല. (54) എന്നാൽ അവരെ നീ വിട്ടേക്കുക അവരുടെ വിഡ്ഢി ത്തത്തിൽ, മൂഢതയിൽ, അശ്രദ്ധയിൽ, അന്ധതയിൽ കുറച്ചുകാലം വരെ (55) അവർ വിചാരിക്കുന്നുണ്ടോ നിശ്ചയമായും യാതൊന്ന് ആണെന്ന് നാം അവർക്ക് അത് മൂലം സഹായം നൽകുന്നു (അങ്ങിനെയുള്ള) ധനമായിട്ടും മക്കളായിട്ടും (56) നാം ബദ്ധപ്പെട്ട് കൊടുക്കുകയാണ് (എന്ന്) അവർക്ക് നൻമകളിൽ, നല്ല കാര്യങ്ങളിൽ പക്ഷേ, എന്നാൽ അവർ ഗ്രഹിക്കുന്നില്ല, അറിയുന്നില്ല. സാരം : നാം അവർക്ക് പല നന്മകളും ചെയ്വാൻ തയ്യാറാണ്, തങ്ങൾക്ക് കിട്ടിക്കഴിഞ്ഞിട്ടുള്ള സ്വത്തുക്കൾ മക്കൾ മുതലായവയെല്ലാം അതിലേക്ക് മുൻകൂറായി നേരത്തെവന്നു കിട്ടിയതാണ്, എനിയും വർദ്ധിച്ച നന്മകൾ കിട്ടിക്കൊണ്ടിരിക്കും എന്നൊക്കെയുള്ള ഒരു ഭാവമാണ് അവരിൽ പ്രകടമാകുന്നത്. വാസ്തവം അവർ മനിലാക്കുന്നില്ല. അതെല്ലാം വെറും പരീക്ഷണങ്ങളാണ്. അവർക്ക് നേരിടുവാനുള്ള യഥാർത്ഥ അനുഭവങ്ങൾ വരുന്ന കാലം ഇതാ-അടുത്തായിരിക്കുന്നു. അത്വരെ അവരുടെ അജ്ഞതാന്ധകാരത്തിലും, അശ്രദ്ധയിലും അവർ മുഴുകി നടന്നുകൊള്ളട്ടെ! ഇബ്നു (റ) പറഞ്ഞതായി ഇപ്രകാരം രിവായത്ത് ചെയ്യപ്പെടുന്നു : അല്ലാഹു വീതിച്ചുതന്നിട്ടുള്ളത് പോലെ, നിങ്ങൾക്കിടയിൽ സ്വഭാവങ്ങളും അവൻ വീതിച്ചുതന്നിരിക്കുന്നു. അവൻ ഇഷ്ടപ്പെടുന്നവർക്കും, അല്ലാത്തവർക്കും അവൻ ദുൻയാവ് (ഐഹിക സു ഖം) കൊടുക്കുന്നു. എന്നാൽ, അവൻ ഇഷ്ടപ്പെടുന്നവർക്കല്ലാതെ ദീൻ (മതനിഷ്ഠ) കൊടുക്കുന്നതല്ല. അല്ലാഹു ആർക്ക് ദീൻ കൊടുത്തുവോ, അവനെ അവൻ ഇഷ്ടപ്പെട്ടിരിക്കുന്നു.
23:57–61إِنَّ ٱلَّذِينَ هُم مِّنۡ خَشۡيَةِ رَبِّهِم مُّشۡفِقُونَ
وَٱلَّذِينَ هُم بِـَٔايَٰتِ رَبِّهِمۡ يُؤۡمِنُونَ
وَٱلَّذِينَ هُم بِرَبِّهِمۡ لَا يُشۡرِكُونَ
Passage continues through verse 23:61.
(57) നിശ്ചയമായും, തങ്ങളുടെ റ∫ിനെ പേടിച്ചത് നിമിത്തം ഭയ പ്പാടുള്ളവരായ ആളുകൾ ; (58) തങ്ങളുടെ റ∫ിന്റെ ലക്ഷ്യ ങ്ങളിൽ വിശ്വസിക്കുന്നവരായ ആളു കളും; (59) തങ്ങളുടെ റ∫ിനോട് (യാ തൊന്നും) പങ്കുചേർക്കാത്ത ആളു കളും; (60) തങ്ങൾ (വല്ലവർക്കും) കൊടുക്കുന്നതിനെ - അവർ തങ്ങ ളുടെ റ∫ിങ്കലേക്ക് മടങ്ങിച്ചെ ല്ലുന്നവരാണ് എന്നതിനാൽ - ഹൃ ദയങ്ങൾ നടുങ്ങുന്നവരായിക്കൊണ്ട് കൊടുക്കുന്നവരും; (61) അങ്ങിനെയുള്ളവർ, നല്ലകാ ര്യങ്ങളിൽ ധൃതികൂട്ടുകയാണ് ചെയ്യു ന്നത്; അവർ അതിലേക്ക് മുൻകട ക്കുന്നവരുമാകുന്നു. (57) നിശ്ചയമായും ഒരു കൂട്ടർ അവർ പേടിച്ചത് നിമിത്തം തങ്ങളുടെ റ∫ിനെ ഭയപ്പാടുള്ളവരാണ് (അങ്ങിനെയുള്ളവർ) (58) ഒരു കൂട്ടരും അവർ തങ്ങളുടെ റ∫ിന്റെ ലക്ഷ്യങ്ങളിൽ വിശ്വസിക്കുന്നു (59) യാതൊരു കൂട്ടരും അവർ തങ്ങളുടെ റ∫ിനോട് പങ്കുചേർക്കുകയില്ല (60) യാതൊരു കൂട്ടരും അവർ കൊടുക്കും തങ്ങൾ കൊടുക്കുന്നത് അവരുടെ ഹൃദയങ്ങൾ ആയിക്കൊണ്ട് നടുങ്ങിയവ, പേടിച്ചവ അവർ ആണെന്നതിനാൽ അവരുടെ റ∫ിങ്കലേക്ക് മടങ്ങിച്ചെല്ലുന്നവർ(എന്നതിനാൽ) (61) ധൃതിപ്പെടുന്നു, ബദ്ധപ്പെടുന്നു നല്ലകാര്യങ്ങളിൽ അവർ അതിന്, അതിലേക്ക് മുൻകടക്കുന്നവരാണ്, മുന്നോട്ട് വരുന്നവരാണ് (താനും) ആർക്കെങ്കിലും, വല്ലതും കൊടുക്കുമ് പോൾ, തങ്ങളുടെ പക്കൽ വല്ലതരത്തിലുള്ള വീഴ്ചയോ കുറവോ വന്നു പോയിട്ടുണ്ടോ, അല്ലാഹുവിങ്കൽ അത് സ്വീകരിക്കപ്പെടാതിരിക്കുവാൻ കാരണമാക്കുന്ന വല്ല ന്യൂനതയും വന്നു പോയിട്ടുണ്ടോ എന്നിങ്ങിനെയുള്ള നടുക്കവും പേടിയുമാണ് ഹൃദയങ്ങൾ നടുങ്ങിയവരായിക്കൊണ്ട് കൊടുക്കുക എന്ന് പറഞ്ഞതിന്റെ താൽപര്യം. മേൽകണ്ട ഗുണങ്ങളോട് കൂടിയവർ, സൽക്കാര്യങ്ങളിൽ വളരെ ഉൽസാഹപൂർവ്വം പരിശ്രമിക്കുകയും, കിട്ടിയ അവസരമെല്ലാം അതിനായി ഉപയോഗപ്പെടുത്തുവാൻ ധൃതിപ്പെടുകയും ചെയ്യുന്നവരായിരിക്കും. ഇതാണ് ഒടുവിലത്തെ വചനം കാട്ടിത്തരുന്നത്.
23:62وَلَا نُكَلِّفُ نَفۡسًا إِلَّا وُسۡعَهَاۚ وَلَدَيۡنَا كِتَٰبٞ يَنطِقُ بِٱلۡحَقِّ وَهُمۡ لَا يُظۡلَمُونَ
(62) ഒരു ദേഹത്തോടും, അതിന് കഴിവുള്ളതല്ലാതെ നാം ശാസി ക്കുകയില്ല; യഥാർത്ഥം തുറന്നു പറയുന്ന ഒരു ഗ്രമ്ലം (രേഖ) നമ്മുടെ അടുക്കൽ ഉണ്ട്; അവർ അക്രമിക്ക പ്പെടുന്നതല്ല. (62) നാം ശാസിക്കുകയില്ല, നിർബന്ധിക്കുകയില്ല ഒരു ദേഹത്തോടും, ഒരാളോടും അതിന് കഴിവുള്ളതല്ലാതെ നമ്മുടെ അടുക്കലുണ്ട് ഒരു ഗ്രമ്ലം അത് തുറന്ന് പറയും, മൊഴിയും യഥാർത്ഥത്തെ, സത്യത്തെ അവർ അക്രമിക്കപ്പെടുന്നതുമല്ല. മൂന്ന് സംഗതികളാണ് ഈ ആയത്തിൽ അല്ലാഹു പ്രസ്താവിക്കുന്നത് (1) ഏതൊരാളുടെയും കഴിവനുസരിച്ചുള്ളതല്ലാതെ അവനോട് ശാസിക്കുകയില്ല. ആവർത്തിച്ചു പറയപ്പെട്ടിട്ടുള്ള ഒരു മൗലികതത്വമാണിത്. ശാരീരികവും, മാനസികവും സാമ്പത്തികവും സാമൂഹികവുമായ എല്ലാവിധ കഴിവുകളും ഇതിൽ പരിഗണിക്കപ്പെടുന്നു. ആരാധനാ കാര്യങ്ങളിൽ മാത്രമല്ല, മനുഷ്യൻ പ്രവർത്തിക്കേണ്ടുന്ന എല്ലാ കാര്യത്തിലും ഇത് ബാധകമാണ്. നമസ്കാരത്തിലും, നോമ്പിലും മാത്രമല്ല, സാധുക്കളെ സഹായിക്കുന്നതിലും സമുദായ സേവനത്തിലും,മതപ്രബോധന ത്തിലുമെല്ലാംതന്നെ ഈ നിയമം ബലത്തിലുണ്ട്. അപ്പോൾ, സൽക്കർമം ചെയ്തു അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാർഗം ഒട്ടും കുടു ല്ല. ദുഷ്ക്കർമത്തിലും, തോന്നിയവാസത്തിലും നിരതരായവർക്ക് സത്യത്തിന്റെ മാർഗം ഇടുങ്ങിയതാണെന്നോ, മതശാസനകൾ അസഹ്യമാണെന്നോ പറയുവാൻ ന്യായവുമില്ല. (2) സൽക്കർമികളുടെയും ദുഷ്ക്കർമികളുടേയുമെന്ന വ്യത്യാസമില്ലാതെ, എല്ലാ വരുടെ ചെയ്തികളും കൃത്യവും വ്യക്തവുമായി രേഖപ്പെടുത്തിയ ഒരു രേഖാഗ്രമ്ലം അല്ലാഹുവിങ്കലുണ്ട്. വല്ല കുറവും വരുത്തിയോ, ദുർജ്ജനങ്ങളുടെ ദുഷ്ഫലങ്ങളിൽ വല്ലതും അധികരിപ്പിച്ചോ, ആരോടും അക്രമം ചെയ്യപ്പെടുകയില്ല. എല്ലാവരുടെയും നൻമതിന്മകൾ രേഖപ്പെടുത്തപ്പെട്ട ഗ്രമ്ലം ഹാജരാക്കിക്കൊണ്ട് ക്വിയാമത്ത്നാളിൽ ഇപ്രകാരം പറയപ്പെടുന്നതാകുന്നു: ഇതാ നമ്മുടെ - നാം രേഖപ്പെടുത്തിവെച്ച - ഗ്രമ്ലം! അത് നിങ്ങൾക്ക് യഥാർത്ഥം തുറന്നു പറഞ്ഞു തരുന്നതാണ്. നിങ്ങൾ പ്രവർത്തിച്ചിരുന്നത് നാം പകർത്തെടുക്കുന്നുണ്ടാ യിരുന്നു ( 29 )
23:63–67بَلۡ قُلُوبُهُمۡ فِي غَمۡرَةٖ مِّنۡ هَٰذَا وَلَهُمۡ أَعۡمَٰلٞ مِّن دُونِ ذَٰلِكَ هُمۡ لَهَا عَٰمِلُونَ
حَتَّىٰٓ إِذَآ أَخَذۡنَا مُتۡرَفِيهِم بِٱلۡعَذَابِ إِذَا هُمۡ يَجۡـَٔرُونَ
لَا تَجۡـَٔرُواْ ٱلۡيَوۡمَۖ إِنَّكُم مِّنَّا لَا تُنصَرُونَ
Passage continues through verse 23:67.
(63) എങ്കിലും അവരുടെ (അവിശ്വാസികളുടെ) ഹൃദയങ്ങൾ ഇതിനെക്കുറിച്ച് അന്ധതയിലാകു ന്നു. അവർക്ക് അത് (മേൽപറഞ്ഞത്) കൂടാതെയുള്ള ചില പ്രവൃത്തി കളാണുള്ളത്; അത് അവർ പ്രവർ ത്തിച്ചുകൊണ്ടിരിക്കുന്നവരാണ്; (64) അങ്ങനെ, അവരിലുള്ള സുഖിയൻമാരെ ശിക്ഷ മൂലം നാം പിടിക്കുന്നതായാൽ, അപ്പോഴതാ, അവർ നിലവിളി കൂട്ടുന്നു! (65) (അവരോട് പറയപ്പെടും:) ഇന്ന് നിങ്ങൾ നിലവിളി കൂട്ടേണ്ടാ ധ അതുകൊണ്ട് ഫലമില്ല പ ! നിശ്ചയ മായും നിങ്ങൾക്ക്, നമ്മിൽ നിന്ന് സഹായം നൽകപ്പെടുകയില്ല; (66) തീർച്ചയായും, എന്റെ (വേദ)ലക്ഷ്യങ്ങൾ നിങ്ങൾക്ക് ഓതിക്കേൾപ്പിക്കപ്പെട്ടുവന്നിരുന്നു; അപ്പോൾ നിങ്ങൾ, മടമ്പുകാലു കളിൽ (വന്നപാടെ) തന്നെ മടങ്ങി പ്പോകുകയായിരുന്നു ചെയ്തത്: (67) അഹങ്കാരികളായ നില യിൽ - അതിൽ (വേദഗ്രമ്ലത്തിൽ) രാക്കഥയുമായി - നിങ്ങൾ പിച്ചു പറഞ്ഞും കൊണ്ടിരിക്കുന്നവരാ യിരുന്നു. (63) എങ്കിലും, പക്ഷേ അവരുടെ ഹൃദയങ്ങൾ അന്ധതയിലാണ്, അശ്രദ്ധയിലാണ്, മൂടലിലാണ് ഇതിനെക്കുറിച്ച് അവർക്കുണ്ട് ചില പ്രവൃത്തികൾ അത്കൂടാതെ അവർ അത്, അവയെ പ്രവർത്തിക്കുന്നവരാണ് (64) അങ്ങനെ നാം പിടിക്കുന്നതായാൽ അവരിലുള്ള സുഖിയൻമാരെ ശിക്ഷകൊണ്ട്, ശിക്ഷമൂലം അപ്പോൾ അവരതാ നിലവിളി കൂട്ടുന്നു, വിളിച്ചു നിലവിളിക്കുന്നു (65) നിങ്ങൾ നിലവിളി കൂട്ടേണ്ട ഇന്ന് നിശ്ചയമായും നിങ്ങൾ നമ്മിൽ നിന്നും നിങ്ങൾ സഹായിക്കപ്പെടുകയില്ല (66) തീർച്ചയായും ആയിരുന്നു എന്റെ ലക്ഷ്യങ്ങൾ (വചനങ്ങൾ) നിങ്ങൾക്ക് ഓതിത്തരപ്പെട്ടിരുന്നു അപ്പോൾ നിങ്ങളായിരുന്നു നിങ്ങളുടെ മടമ്പുകാലുകളിലായി മടങ്ങി (പിൻവാങ്ങി)പ്പോകുക(യായിരുന്നു) (67) അഹങ്കാരികളായ നിലയിൽ, അഹംഭാവം നടിച്ചുകൊണ്ട് അതിൽ രാക്കഥ പറഞ്ഞുകൊണ്ട് നിങ്ങൾ പിച്ചു പറഞ്ഞു കൊണ്ടിരുന്നു, തോന്ന്യാസം പറഞ്ഞുകൊണ്ട്. സാരം: മനുഷ്യന് അനുഷ്ഠിക്കുവാൻ കഴിയാത്ത ശാസനകളൊന്നും അല്ലാഹു അവരിൽ ചുമത്തിയിട്ടില്ല; അവർ പ്രവർത്തിക്കുന്നതെല്ലാം രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ, അവിശ്വാസികൾ അതൊന്നും ഗൗനിക്കാതെ അന്ധതയിലും, അശ്രദ്ധയിലും കഴിഞ്ഞുകൂടുകയാണ്. 57-60 ൽ പ്രസ്താവിച്ചത് പോലെയുള്ള സൽക്കർമങ്ങളൊന്നും അവർ ചെയ്യുന്നില്ലെന്ന് മാത്രമല്ല, അതിന് നേരെ വിപരീതമാണ് അവരുടെ പ്രവർത്തനങ്ങൾ. ആക്ഷേപിക്കുക, നബിയെ പരിഹസിക്കുക, സത്യവിശ്വാസികളെ ഉപദ്രവിക്കുക മുതലായവയാണ് അവരുടെ ജോലി. അവർക്ക് നൽകപ്പെട്ടിട്ടുള്ള സുഖസൗകര്യങ്ങളിൽ വഞ്ചിതരായി തങ്ങൾക്ക് എന്തും ചെയ്യാമെന്ന നിഗമനത്തിലാണ് അവരുള്ളത്. എന്നാൽ, ഈ നില അധികം തുടർന്നുപോകയില്ല. താമസിയാതെ ആ സുഖ സൗകര്യങ്ങളിൽ നിന്നും അവർ പിടിച്ചു ശിക്ഷിക്കപ്പെടും. അപ്പോൾ അവർക്ക് തന്റേടം വരും. അവർ വിളിച്ചു നിലവിളിക്കാൻ തുടങ്ങും. പക്ഷേ , ഫലമെന്ത് ആ നിലവിളിക്ക് അല്ലാഹുവിന്റെ ഭാഗത്ത്നിന്നും മറുപടി ലഭിക്കുക ഇപ്രകാരമായിരിക്കും : ഇന്ന് നിലവിളികൂട്ടിയിട്ട് കാര്യമില്ല ; യാതൊരു രക്ഷയും നിങ്ങൾക്ക് ഇവിടെ കിട്ടുവാൻ പോകുന്നില്ല. എന്റെ ആയത്തുകൾ റസൂൽ നിങ്ങൾക്ക് ഓതിക്കേൾപ്പിച്ചുകൊണ്ടിരുന്നപ്പോൾ നിങ്ങളത് കേട്ടതുമില്ല, ചിന്തിച്ചതുമില്ല. കേൾക്കുമ്പോഴേക്കും നിങ്ങൾ പിന്നോക്കം പോകുകയായിരുന്നു ചെയ്തിരുന്നത് ; മാത്രമല്ല, ഞങ്ങൾ ക്വുറൈശികളാണ്, സംരക്ഷകൻമാരാണ് എന്നും മറ്റും പറഞ്ഞുകൊണ്ട്, അഹങ്കാരം നടിക്കുകയും, പരിസരങ്ങളിൽ കൂടി നബിയെക്കുറിച്ചും പരിഹാസപൂർവ്വം രാക്കഥകളും, തോന്ന്യാസവും പറഞ്ഞു കാലം കഴിക്കുകയാണ് ചെയ്തത്. എനി, ഇപ്പോൾ നിലവിളിച്ചതുകൊണ്ട് യാതൊരു ഫലവുമില്ല.
23:68–70أَفَلَمۡ يَدَّبَّرُواْ ٱلۡقَوۡلَ أَمۡ جَآءَهُم مَّا لَمۡ يَأۡتِ ءَابَآءَهُمُ ٱلۡأَوَّلِينَ
أَمۡ لَمۡ يَعۡرِفُواْ رَسُولَهُمۡ فَهُمۡ لَهُۥ مُنكِرُونَ
أَمۡ يَقُولُونَ بِهِۦ جِنَّةُۢۚ بَلۡ جَآءَهُم بِٱلۡحَقِّ وَأَكۡثَرُهُمۡ لِلۡحَقِّ كَٰرِهُونَ
(68) (പറയുന്ന)വാക്ക് ധ ക്വുർ ആൻ പ അവർ ഉറ്റാലോചിക്കുന്നില്ലേ? അഥവാ, തങ്ങളുടെ പൂർവ്വപിതാ ക്കൾക്ക് വന്നിട്ടില്ലാത്തതൊന്ന് ഇവ ർക്ക് വന്നിരിക്കുന്നുവോ? (69) അതല്ലെങ്കിൽ, അവർ തങ്ങളുടെ റസൂലിനെ അറിഞ്ഞിട്ടില്ല - അതിനാൽ അവർ അദ്ദേഹത്തെ നിഷേധിക്കുന്നവരാണോ?! (70) അല്ലെങ്കിൽ, അദ്ദേഹത്തിന് ഭ്രാന്തുണ്ടെന്ന് അവർ പറയുന്നുവോ?! എന്നാൽ, (വാസ്തവത്തിൽ) അദ്ദേ ഹം അവരുടെ അടുക്കൽ യഥാർത്ഥം കൊണ്ടുവന്നിരിക്കുകയാണ്; അവ രിൽ അധികമാളുകളും, യഥാർത്ഥ ത്തെ വെറുക്കുന്നവരുമാകുന്നു. (68) എന്നാൽ അവർ ഉറ്റാലോചിക്കുന്നില്ലേ വാക്ക്, പറയുന്നത് അഥവാ തങ്ങൾക്ക് വന്നിരിക്കുന്നുവോ വന്നിട്ടില്ലാത്തത് അവരുടെ പിതാക്കൾക്ക് പൂർവ്വൻമാരായ, മുമ്പുള്ളവരായ (69) അല്ലെങ്കിൽ അവർ അറിഞ്ഞിട്ടില്ലെയോ അവരുടെ റസൂലിനെ അതിനാൽ അവർ അദ്ദേഹത്തെ നിഷേധിക്കുന്നവരാണ് (എന്നുണ്ടോ) (70) അല്ലെങ്കിൽ അവർ പറയുന്നുവോ അദ്ദേഹത്തിനുണ്ട് (എന്ന്) ഭ്രാന്ത് എന്നാൽ, എങ്കിലും അദ്ദേഹം അവർക്ക് വന്നിരിക്കുന്നു യഥാർത്ഥവും കൊണ്ട് അവരിൽ അധികമാളുകളും യഥാർത്ഥത്തെ വെറുക്കുന്നവരാണ്. ഒന്നാമതായിപ്പറഞ്ഞ ആക്ഷേപം അവർ ചിന്തിക്കുന്നില്ല എന്നുള്ളതാണ്. ഈ ആക്ഷേപം പലപ്പോഴും അല്ലാഹു ആവർത്തിച്ചു പറയാറുള്ളതാണ്. കാരണം അവർ നിഷ്പക്ഷമായി ചിന്തിക്കുന്നപക്ഷം അതിന്റെ സത്യതയും പരിശുദ്ധതയും അവർക്ക് ബോധ്യപ്പെടാതിരിക്കുകയില്ല. പിന്നീട് പറഞ്ഞ ആക്ഷേപങ്ങളുടെസാരം അവർ റസൂലിനെ മനിലാക്കുന്നില്ലെന്നുള്ളതാകുന്നു. മുമ്പില്ലാത്ത ഒരു പുതിയ വാദം അദ്ദേഹം കൊണ്ടുവന്നിട്ടില്ല. മുമ്പും പല നബിമാരും ഇതേ സത്യപ്രബോധനവുമായിവന്നിട്ടുണ്ടായിരുന്നു. നബിയെ സംബന്ധിച്ചിടത്തോളം. ചെറുപ്പം മുതൽക്കേ അദ്ദേഹത്തിന്റെ മുഴുവൻ ചരിത്രവും, അദ്ദേഹത്തിന്റെ പരിശുദ്ധമായ സ്വഭാവ പ്രകൃതിയും, സത്യസന്ധതയുമെല്ലാം അവർക്കറിയാവുന്നതാണ്. അദ്ദേഹത്തിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് അവരുടെ മനഃസാക്ഷിയെ മൂടിവെച്ചുകൊണ്ടല്ലാതെ അവർക്ക് പറയുവാൻ സാധ്യമല്ല. ചുരുക്കിപ്പറഞ്ഞാൽ ചിന്തിക്കാത്തതും, നബി ˜ യുടെ ചര്യയും സ്വഭാവവും ഗൗനിക്കാതിരുന്നതുമാണ് പറഞ്ഞ ആക്ഷേപങ്ങളുടെ ചുരുക്കം. അപ്പോൾ, നബിചര്യയും അവഗണിച്ചുകൊണ്ട് ഇന്നവനും ഇന്നവനും പറഞ്ഞത് മാത്രം സ്വീകരിക്കുക എന്ന നയം - അതെ, ചില പfiിതൻമാരുടെയോ നേതാ ക്കളുടെയോ അഭിപ്രായങ്ങൾ മാത്രം സ്വീകരിച്ചു സുന്നത്തും ഗൗനിക്കാതെയുള്ള ഇന്നത്തെ മുസ്ലിംകളുടെ പൊതുനില-എത്രമാത്രം ആക്ഷേപകരവും ആപൽക്കരവുമാണെന്ന് ആലോചിച്ചുനോക്കുക!
23:71وَلَوِ ٱتَّبَعَ ٱلۡحَقُّ أَهۡوَآءَهُمۡ لَفَسَدَتِ ٱلسَّمَٰوَٰتُ وَٱلۡأَرۡضُ وَمَن فِيهِنَّۚ بَلۡ أَتَيۡنَٰهُم بِذِكۡرِهِمۡ فَهُمۡ عَن ذِكۡرِهِم مُّعۡرِضُونَ
(71) യഥാർത്ഥം അവരുടെ ഇച്ഛക ൾക്കനുസരിച്ച് വന്നിരുന്നെങ്കിൽ, ആകാശങ്ങളും, ഭൂമിയും, അവയിലു ള്ളവരും (എല്ലാ തന്നെ) കുഴപ്പത്തിലാ കുമായിരുന്നു! പക്ഷേ, നാം അവരവരുടെ അടുക്കൽ അവർ ക്കുള്ള ഉപദേശവും കൊണ്ട് ചെന്നിരിക്കുക യാണ്; എന്നാൽ അവരാകട്ടെ, അവരുടെ (ആ) ഉപദേ ശത്തിൽ നിന്ന് തിരിഞ്ഞുകളയു ന്നവരാകുന്നു. (71) അനുസരിച്ച് വന്നിരുന്നുവെങ്കിൽ യഥാർത്ഥം, സത്യം അവരുടെ ഇച്ഛകളെ നാശമടയുമായിരുന്നു, കുഴപ്പത്തിലാകുമായിരുന്നു ആകാശങ്ങൾ ഭൂമിയും അവയിലുള്ളവരും പക്ഷേ നാം അവരുടെ അടുക്കൽ ചെന്നിരിക്കുന്നു അവർക്കുള്ള ഉപദേശവും കൊണ്ട് എന്നാൽ അവർ അവരുടെ ഉപദേശത്തിൽനിന്ന് തിരിഞ്ഞുകളയുന്നവരാണ്. അവർക്ക് സത്യോപദേശങ്ങൾ സ്വീകാര്യമാകേണമെങ്കിൽ, അവരുടെ ഇച്ഛകൾക്കും അഭിപ്രായങ്ങൾക്കും അനുസരിച്ചുകൊണ്ടായിരിക്കണം യാഥാർത്ഥ്യങ്ങൾ നില കൊള്ളുന്നത് . അഥവാ, ആരാധ്യൻമാർ പലതുണ്ടായിരിക്കണം. ദൈവത്തിന് സന്താനമുണ്ടായിരിക്കണം, അക്രമവും അനീതിയും ന്യായമായിരിക്കണം, പാപങ്ങൾ പുണ്യങ്ങളായിരിക്കണം( )ഇങ്ങിനെയാണ്യഥാർത്ഥത്തിലുളളതെങ്കിൽ, ധാർമിക വ്യവസ്ഥയും,ലോകവ്യവസ്ഥയുംലോകത്തിന്റെ നിലനിൽപ്തന്നെയും-അവതാളത്തിലായി പ്പോകുമായിരുന്നുവെന്ന് വ്യക്തമാണ്. ആകാശ ഭൂമികളിൽ അല്ലാഹു അല്ലാതെ വല്ല ഇലാഹുകളും ഉണ്ടായിരുന്നുവെങ്കിൽ, അത് രണ്ടും നാശമടയുമായിരുന്നു!
23:72–74أَمۡ تَسۡـَٔلُهُمۡ خَرۡجٗا فَخَرَاجُ رَبِّكَ خَيۡرٞۖ وَهُوَ خَيۡرُ ٱلرَّـٰزِقِينَ
وَإِنَّكَ لَتَدۡعُوهُمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ
وَإِنَّ ٱلَّذِينَ لَا يُؤۡمِنُونَ بِٱلۡأٓخِرَةِ عَنِ ٱلصِّرَٰطِ لَنَٰكِبُونَ
(72) (നബിയേ), ഒരു പക്ഷേ, നീ അവരോട് വല്ല പുറപ്പാടും (ആദായവും) ചോദിക്കുന്നുണ്ടോ ? ) ( നിന്റെ റ∫ിന്റെ (പക്കൽ നിന്നുള്ള) പുറപ്പാട് ഏറ്റവും നല്ലതാ കുന്നു. അവൻ, ഉപജീവനം നൽകു ന്നവരിൽവെച്ച് ഏറ്റവും നല്ലവനത്രെ. (73) നിശ്ചയമായും, നീ അവരെ നേരായ മാർഗത്തിലേക്ക് ക്ഷണി ക്കുകയാകുന്നു. (74) പരലോകത്തിൽ വിശ്വസി ക്കാത്തവരാകട്ടെ (ആ) മാർഗം വിട്ടുതെറ്റിപ്പോകുന്നവർ തന്നെയാണ്. (72) അതല്ല, ഒരു പക്ഷേ നീ അവരോട് ചോദിക്കുന്നുവോ വല്ല പുറപ്പാടും, ആദായവും എന്നാൽ നിന്റെ റ∫ിന്റെ പുറപ്പാട്, ആദായം ഉത്തമമാണ്, കൂടുതൽ നല്ലതാണ് അവൻ ഉപജീവനം(ആഹാരം) നൽകുന്നവരിൽ ഉത്തമനാകുന്നു (73) നിശ്ചയമായും നീ നീ അവരെ ക്ഷണിക്കുന്നു മാർഗത്തിലേക്ക് നേരായ, ചൊവ്വായ (74) നിശ്ചയമായും വിശ്വസിക്കാത്തവർ പരലോകത്തിൽ മാർഗംവിട്ട് തെറ്റിപ്പോകുന്നവർ തന്നെയാണ്. സാരം: നബിയേ! അല്ലാഹുവിന്റെ ദൗത്യം എത്തിച്ചു കൊടുക്കുന്നതിന് താൻ അവരുടെ പക്കൽനിന്ന് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടെന്ന കാരണം കൊണ്ടാണോ അവർ വിശ്വസിക്കാതിരിക്കുന്നത്? അല്ല, താൻ അവരിൽ നിന്ന് ഒന്നും ഇച്ഛിക്കുന്നില്ല; അതിന് ആവശ്യവുമില്ല. തനിക്ക് അല്ലാഹുവിങ്കലുള്ള മഹത്തായ പ്രതിഫലം തന്നെ മതി. താൻ അവരെ യാതൊരു വളവും വക്രതയുമില്ലാത്ത നേരായ മാർഗത്തിലേക്ക് തന്നെയാണ് ക്ഷണിക്കുന്നതും. പക്ഷേ, പരലോകത്തിൽ വിശ്വാസമില്ലാത്ത അവർ ആ സത്യമാർഗത്തിൽ പ്രവേശിക്കുവാൻ ഭാവമില്ലാതെ തെറ്റിപ്പോകുക മാത്രമാണ്.
23:75–77۞وَلَوۡ رَحِمۡنَٰهُمۡ وَكَشَفۡنَا مَا بِهِم مِّن ضُرّٖ لَّلَجُّواْ فِي طُغۡيَٰنِهِمۡ يَعۡمَهُونَ
وَلَقَدۡ أَخَذۡنَٰهُم بِٱلۡعَذَابِ فَمَا ٱسۡتَكَانُواْ لِرَبِّهِمۡ وَمَا يَتَضَرَّعُونَ
حَتَّىٰٓ إِذَا فَتَحۡنَا عَلَيۡهِم بَابٗا ذَا عَذَابٖ شَدِيدٍ إِذَا هُمۡ فِيهِ مُبۡلِسُونَ
(75) നാം അവരോട് കരുണ കാണിക്കുകയും, അവരിലുള്ള വിഷമം നീക്കുകയും ചെയ്താലും, അവർ തങ്ങളുടെ അതിക്രമത്തിൽ അന്ധാളിച്ചുകൊണ്ട് ശഠിച്ചു നിൽക്കുക തന്നെ ചെയ്യുന്നതാണ്. (76) നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി, എന്നിട്ട്, അവർ കീഴൊതുങ്ങിയില്ല; അവർ (അവനോട്) താഴ്മ കാണി ക്കുന്നുമില്ല- (77) കഠിന ശിക്ഷയുടെതായ ഒരു കവാടം അവരിൽ നാം തുറക്കു ന്നതായാൽ - അപ്പോഴതാ, അവർ അതിൽ ആശയറ്റ് പോകുന്നവരാ യിരിക്കും - അതുവരെക്കും (അവർ ഈ നില തുടരും) (75) നാം അവർക്ക് കരുണ ചെയ്തിരുന്നുവെങ്കിൽ നാം നീക്കം ചെയ്യുകയും, തുറവിയാക്കുകയും അവരിലുള്ളതിനെ വിഷമമായിട്ട് അവർ ശഠിച്ചു നിൽക്കുക തന്നെ ചെയ്യും അവരുടെ അതിക്രമത്തിൽ അന്ധാളിച്ചുകൊണ്ട് , പരിഭ്രമിച്ചുകൊണ്ട് (76) തീർച്ചയായും അവരെ നാം പിടിച്ചു, പിടിക്കുകയുണ്ടായി ശിക്ഷകൊണ്ട് എന്നിട്ട് അവർ കീഴൊതുങ്ങിയില്ല അവരുടെ റ∫ിന് അവർ താഴ്മ കാണിക്കുന്നുമില്ല (77) അങ്ങിനെ നാം തുറക്കുമ്പോൾ അവരിൽ ഒരു കവാടം (വാതിൽ), ഒരു വകുപ്പ് ശിക്ഷയുടെതായ കഠിനമായ അപ്പോഴതാ അവർ അതിൽ ആശയറ്റവരാകുന്നു. നിരാശപ്പെട്ടവരാകുന്നു (അത് വരേക്കും) ആദ്യത്തെ ആയത്തിൽ (അവരിലുള്ള വിഷമം)എന്ന് പറഞ്ഞത് പരലോക ശിക്ഷയാണെന്നാണ് ചിലർ പറയുന്നത്. അതായത്: പരലോക ശിക്ഷ കാണുമ്പോൾ അവർ നിലവിളി കൂട്ടുന്നതനുസരിച്ച് അവരെ ഭൂമിയിലേക്ക് വീണ്ടും മടക്കി ശിക്ഷ ഒഴിവാക്കിക്കൊടുത്താൽപോലും, അവർ പഴയപടി ദുർന്നടപ്പിൽ ശഠിച്ചുനിൽക്കുകയാണുണ്ടാവുക എന്ന് സാരം( 28 ) (അവർഭൂമിയിലേക്ക് -മടക്കപ്പെട്ടാലും, അവരോട് വിരോധിക്കപ്പെട്ടതിലേക്ക് അവർ വീണ്ടും പോകുകതന്നെ ചെയ്യുന്നതാണ്.) എന്ന് അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. വിഷമം ( ) കൊണ്ട് ഇവിടെ ഉദ്ദേശ്യം ക്വുറൈശികളിൽ ബാധിക്കുകയുണ്ടായ ക്ഷാമവും പട്ടിണിയുമാണെന്നും അഭിപ്രായമുണ്ട്. അധിക മുഫിറുകളുടെയും അഭിപ്രായം ഇതാണ്. ക്വുറൈശികളിൽ രണ്ട് പ്രാവശ്യം ക്ഷാമമുണ്ടായിട്ടുണ്ടെങ്കിലും, ഥുമാമഃ(റ) നിമിത്തമുണ്ടായ ക്ഷാമമാണ് ഇവിടെ ഉദ്ദേശ്യമെന്നത്രെ അധികപക്ഷവും പറയുന്നത്. പ്രസ്തുത സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാണ് : മുഹമ്മദ് ബ്നു മസ്ലമഃ ( )യുടെ നേതൃത്വത്തിൽ അയക്കപ്പെട്ട ഒരു സൈന്യസംഘം ഥുമാമഃ( ഗ്നലസ്ലിഞ്ഞീഗ )യെ ബന്ധസ്ഥനാക്കി മദീനായിൽ കൊണ്ടുവന്നു. നബി˜അദ്ദേഹത്തെ പള്ളിയിൽ തടങ്ങലിൽ വെച്ചു. മൂന്ന് ദിവസം അദ്ദേഹത്തെ ഇസ്ലാമിലേക്ക് ആകർഷിച്ചു. അദ്ദേഹം മുസ്ലിമായിക്കൊണ്ട് മക്കയിൽ ഉംറഃ കർമം( ) ചെയ്വാൻ വന്നു. യമാമഃയിലെ നേതാവായ അദ്ദേഹം, മുസ്ലിമായതിൽ ക്വുറൈ ശികൾ അതിയായ വെറുപ്പ് പ്രകടിപ്പിക്കുകയും, അദ്ദേഹത്തെ കഠിനമായി ആക്ഷേപിക്കുകയും ചെയ്തു. അതിനെത്തുടർന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു : അല്ലാഹുവാണ സത്യം ! യമാമഃയിൽ നിന്ന് റസൂൽ തിരുമേനിയുടെ ഉത്തരവ് കൂടാതെ ഒറ്റമണി ധാന്യം എനി നിങ്ങൾക്ക് വരികയില്ല. മക്കയിലേക്ക് ധാന്യം ഇറക്കുമതി ചെയ്തിരുന്ന പ്രധാന കേന്ദ്രമായിരുന്നു അന്ന് യമാമഃ പ്രദേശങ്ങൾ. അങ്ങനെ, അദ്ദേഹം അത് നിറുത്തൽ ചെയ്തു. ഇത് നിമിത്തം മക്കക്കാർക്ക് വമ്പിച്ച പട്ടിണിയായി. "ഇൽഹിസ്' ( )പോലും അവർ ഭക്ഷി ക്കേണ്ടിവന്നു. (പട്ടിണികാലത്ത് രോമവും രക്തവും ചേർത്തുണ്ടാക്കപ്പെടുന്ന ഒരു സാധനമാണത്) ക്വുറൈശികൾ ഒടുക്കം നബി ˜ യെ സമീപിച്ചു. മുഹമ്മദേ! ലോകർക്ക് കരുണയായി അയക്കപ്പെട്ടവനാണെന്നല്ലേ പറയുന്നത്? ഞങ്ങളുടെ പിതാക്കളെ നീ (ബദ്റിൽ വെച്ച്) വാളിനിരയാക്കി; ഞങ്ങളുടെ സന്താനങ്ങളെ പട്ടിണിയിട്ടും കൊല്ലുവാനാണോ വിചാരിക്കുന്നത്? കുടുംബബന്ധം പാലിക്കണമെന്ന് നീ പറയാറുണ്ടല്ലോ, ഇത് കുടുംബം മുറിക്കലല്ലേ? എന്നിങ്ങിനെ ആവലാതിപ്പെട്ടു. തിരുമേനി ഉടനെത്തന്നെ, എന്റെ നാട്ടുകാർക്ക് ഭക്ഷണം വിട്ടുകൊടുക്കണം എന്ന് ഥുമാമഃ(റ)ക്ക് കത്തെഴുതി. പിന്നീട് പഴയപടി തുടരുകയും ചെയ്തു. രണ്ടാമത്തെ ആയത്തിൽ (നാം അവരെ ശിക്ഷകൊണ്ട് പിടിക്കുകയുണ്ടായി) എന്ന് പറഞ്ഞത് ഈ സംഭവത്തെ ഉദ്ദേശിച്ചാണെന്നും ചില മഹാൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ബദർ യുദ്ധത്തിൽ 70 ക്വുറൈശി നേതാക്കൾ കൊല്ലപ്പെട്ടതിനെ ഉദ്ദേശിച്ച് പറഞ്ഞതാണെന്നാണ് അധികമാളുകളുടെയും അഭിപ്രായം. മൂന്നാമത്തെ ആയത്തിൽ "കഠിന ശിക്ഷയുടേതായ കവാടം' ( ) എന്ന് പറഞ്ഞത് പരലോകശിക്ഷയെക്കുറിച്ചുതന്നെ. മേൽകാണിച്ച ഏത് അഭിപ്രായം നാം സ്വീകരിച്ചാലും, ആയത്തുകളുടെ സാരം വ്യക്തമാണ്. ആ അവിശ്വാസികളിലുള്ള വിഷമങ്ങൾ നീക്കി കരുണ ചെയ്താലും അതിന് നന്ദി കാണിക്കുകയോ, തങ്ങളുടെ ധിക്കാരത്തിൽ നിന്ന് പിൻവാങ്ങുകയോ അവർ ചെയ്കയില്ല. അവർ പാഠം പഠിക്കുകയുമില്ല. ക്വിയാമത്ത് നാളിലെ ശിക്ഷ അനുഭവപ്പെടുമ്പോഴാണ് അവർ കണ്ണ് തുറക്കുക. പക്ഷേ, അത്കൊണ്ട് ഫലം ഉണ്ടാകുന്നതുമല്ല. ഇത്രയും പറഞ്ഞതിൽ നിന്ന്, ഈ മൂന്ന് ആയത്തുകളും മദീനഃയിൽ അവതരി ച്ചതാണെന്ന് വ്യക്തമാണല്ലോ. ഈ സൂറത്ത് മക്കീ സൂറത്തുകളിൽ പെട്ടതാണെന്ന് മിക്കവാറും മുഫിറുകൾ സൂറത്തിന്റെ ആരംഭത്തിൽ പറഞ്ഞുകാണാമെങ്കിലും, ഈ മൂന്ന് വചനങ്ങൾ മദീനഃയിൽ അവതരിച്ചതാണെന്ന് ചില മഹാൻമാർ പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങിനെ രേഖപ്പെടുത്താത്തവരും, വിവരണത്തിൽ മേൽ കണ്ട നില കൈകൊള്ളുകയും ചെയ്തുകാണാം. വിഭാഗം - 5
23:78–83وَهُوَ ٱلَّذِيٓ أَنشَأَ لَكُمُ ٱلسَّمۡعَ وَٱلۡأَبۡصَٰرَ وَٱلۡأَفۡـِٔدَةَۚ قَلِيلٗا مَّا تَشۡكُرُونَ
وَهُوَ ٱلَّذِي ذَرَأَكُمۡ فِي ٱلۡأَرۡضِ وَإِلَيۡهِ تُحۡشَرُونَ
وَهُوَ ٱلَّذِي يُحۡيِۦ وَيُمِيتُ وَلَهُ ٱخۡتِلَٰفُ ٱلَّيۡلِ وَٱلنَّهَارِۚ أَفَلَا تَعۡقِلُونَ
Passage continues through verse 23:83.
(78) അവനാണ് (അല്ലാഹുവാണ്) നിങ്ങൾക്ക് കേൾവിയും, കാഴ്ചയും, ഹൃദയങ്ങളും ഉണ്ടാക്കിത്തന്നിട്ടു അൽപ്പം മാത്രമേ നന്ദി ചെയ്യുന്നുള്ളൂ. (79) അവൻ തന്നെയാണ്, നിങ്ങളെ ഭൂമിയിൽ വർദ്ധിപ്പി ച്ചുണ്ടാക്കിയവനും;അവന്റെ അടുക്കലേക്ക് തന്നെ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും. (80) അവൻ തന്നെയാണ്, ജീവിപ്പിക്കുകയും, മരിപ്പിക്കുകയും ചെയ്യുന്നവനും, രാവും, പകലും വ്യത്യാസപ്പെടുത്തുന്നതും അവന്റെ വകയാണ്. അപ്പോൾ, നിങ്ങൾ മനിരുത്തുന്നില്ലേ? (81) എന്നാൽ പൂർവ്വികൻമാർ പറഞ്ഞ (അതേ)മാതിരി അവർ പറയുകയാണ്: (82) അവർ പറയുന്നു: ഞങ്ങൾ മരിക്കുകയും, മണ്ണും എല്ലുമായി ത്തീരുകയും ചെയ്താൽ, ഞങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെ ടുന്നവരായിരിക്കുമെന്നോ?! (അത് സംഭവ്യമല്ല.) (83) ഞങ്ങളോടും, മുമ്പ് ഞങ്ങളുടെ പിതാക്കളോടും ഇത് വാഗ്ദത്തം ചെയ്യപ്പെടുകയുണ്ടായി ട്ടുണ്ട്. ഇത് പൂർവ്വികൻമാരുടെ പഴങ്ക ഥകളല്ലാതെ (വേറെ)ഒന്നുമല്ല. (78) ചെയ്യുന്നു(ള്ളൂ) (79) അവൻ തന്നെ നിങ്ങളെ വർദ്ധിപ്പിച്ചിട്ടുള്ളവൻ ഭൂമിയിൽ അവങ്കലേക്ക് തന്നെ നിങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്യും (80) അവൻ തന്നെയാണ് യാതൊരുവനും അവൻ ജീവിപ്പിക്കുന്നു മരിപ്പിക്കുകയും ചെയ്യുന്നു(അങ്ങിനെയുള്ളവൻ) അവന്റെ വകയാണ്, അവന്റെതാണ് രാവ് വ്യത്യാസപ്പെടുന്നത് പകലും അപ്പോൾ നിങ്ങൾ മനിരുത്തുന്നില്ലേ (81) എന്നാൽ, പക്ഷേ അവർ പറയുകയാണ് പറഞ്ഞത് പോലെ പൂർവ്വികൻമാർ, മുമ്പുള്ളവർ (82) അവർ പറയുന്നു നാം മരണപ്പെട്ടിട്ടാണോ നാം ആയിത്തീരുകയും മണ്ണ് എല്ലുകളും നിശ്ചയമായും നാം ഉയർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരാകുന്നത്? (83) തീർച്ചയായും ഞങ്ങളോട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുണ്ട് ഞങ്ങളുടെ പിതാക്കളോടും ഇത്, ഇക്കാര്യം മുമ്പ്, മുമ്പ് തന്നെ ഇതല്ല പഴങ്കഥകളല്ലാതെ, പുരാണ കഥകളല്ലാതെ പൂർവ്വികൻമാരുടെ മരണാന്തരം വീണ്ടും ഉയിർത്തെഴുന്നേൽപിക്കപ്പെടുന്നതാണെന്ന്, ഇപ്പോൾ ഞങ്ങളോടെന്നപോലെ, ഞങ്ങളുടെ മുൻഗാമികളോടും ചിലർതങ്ങൾ ദൈവദൂതൻമാരാണെന്ന് നടിച്ചുകൊണ്ട് - ഉറപ്പ് പറഞ്ഞിട്ടുണ്ടായിരുന്നു. ഇങ്ങിനെ പറഞ്ഞുതുടങ്ങിയിട്ട് കാലം കുറേയായി. എനിയും അത് സംഭവിച്ചു കാണുന്നില്ല. ആരോ പറഞ്ഞുണ്ടാക്കിയ ചില പഴഞ്ചൻ വർത്തമാനം മാത്രമാണിത്. എന്നൊക്കെയാണ് അവർ പറയുന്നത്. ഇത് പോലെ, പരലോകത്തിൽ വിശ്വസിക്കാത്ത ആളുകളിൽനിന്ന് ഇന്നും നാം കേൾക്കാറുള്ളതാണല്ലോ. പക്ഷേ, അന്നത്തെ മുശ്രിക്കുകൾ മിക്കവാറും സ്രഷ്ടാവിനെ നിഷേധിക്കുന്നവരായിരുന്നില്ല. ആകാശഭൂമികളുടെ നിയന്ത്രണം അല്ലാഹുവിന്റെ കയ്യിലാണെന്നതും അവർ നിഷേധിച്ചിരുന്നില്ല, എന്ന് മാത്രം. അല്ലാഹു പറയുന്നത് നോക്കുക:-
23:84–90قُل لِّمَنِ ٱلۡأَرۡضُ وَمَن فِيهَآ إِن كُنتُمۡ تَعۡلَمُونَ
سَيَقُولُونَ لِلَّهِۚ قُلۡ أَفَلَا تَذَكَّرُونَ
قُلۡ مَن رَّبُّ ٱلسَّمَٰوَٰتِ ٱلسَّبۡعِ وَرَبُّ ٱلۡعَرۡشِ ٱلۡعَظِيمِ
Passage continues through verse 23:90.
(84) (നബിയേ ചോദിക്കുക: ഭൂമിയും, അതിലുള്ളവരും ആരുടെ താണ് - നിങ്ങൾക്ക് അറിയാമെങ്കിൽ (പറയൂ) (85) അവർ പറഞ്ഞുകൊളളും: അല്ലാഹുവിന്റെതാണ് എന്ന്, പറയു ക: എന്നാൽ നിങ്ങൾ ആലോചിക്കു ന്നില്ലേ?! (86) നീ ചോദിക്കുക: ഏഴ് ആകാശ ങ്ങളുടെ നാഥനും, മഹത്തായ അർശിന്റെ ധ സിംഹാസന ത്തിന്റെ പ നാഥനും ആരാണ്?! (87) അവർ പറഞ്ഞുകൊള്ളും: (അതും) അല്ലാഹുവിന്റെതാണ് എന്ന്. പറയുക: എന്നാൽ, നിങ്ങൾ സൂക്ഷി ക്കുന്നില്ലേ?! (88) നീ ചോദിക്കുക: എല്ലാ വസ്തു വിന്റെയും ഭരണാധികാരം തന്റെ കൈവശമാണ്. അവനാണ് രക്ഷ നൽകുന്നത്, അവനെതിരിൽ രക്ഷ നൽകപ്പെടുകയുമില്ല - ഇങ്ങി നെയുള്ള ഒരുവൻ ആരാണ് ? - നിങ്ങൾക്ക് അറിയാമെങ്കിൽ (പറയൂ)! (89) അവർ പറഞ്ഞുകൊള്ളും: (അതെല്ലാം)അല്ലാഹുവിനുള്ളതാണ് എന്ന്. പറയുക: എന്നാൽ എങ്ങിനെ യാണ്, നിങ്ങൾ മായത്തിലകപ്പെട്ടു പോകുന്നത്?! (90) പക്ഷേ, (വാസ്തവത്തിൽ) നാം അവർക്ക് യഥാർത്ഥംകൊണ്ട് ചെന്നിരിക്കുകയാണ്; നിശ്ചയമായും അവരാകട്ടെ, കള്ളവാദികളുമാണ്. (84) നീ പറയുക, ചോദിക്കുക ആർക്കാണ്, ആരുടെതാണ് ഭൂമി അതിലുളളവരും നിങ്ങളാണെങ്കിൽ നിങ്ങൾ അറിയും, നിങ്ങൾക്കറിയാം(എന്നുണ്ടെങ്കിൽ) (85) അവർ പറഞ്ഞുകൊള്ളും, പറഞ്ഞേക്കും അല്ലാഹുവിന്റെതാണ് നീ പറയുക എന്നാൽ നിങ്ങൾ ആലോചിക്കുന്നില്ലേ, ഓർക്കുന്നില്ലേ (86) നീ പറയുക, ചോദിക്കുക ആരാണ് ആകാശങ്ങളുടെ റ∫്, നാഥൻ ഏഴ്, ഏഴായ അർശിന്റെ റ∫ും മഹത്തായ, വമ്പിച്ച (87) അവർ പറഞ്ഞേക്കും അല്ലാഹുവിന്റെതാണ് നീ പറയുക, ചോദിക്കുക എന്നാൽ നിങ്ങൾ സൂക്ഷിക്കുന്നില്ലേ (88) നീ പറയുക, ചോദിക്കുക ആരാണുള്ളത് അവന്റെ കൈവശമാണ് ഭരണാധികാരം, രാജാധിപത്യം എല്ലാ വസ്തുവിന്റെയും അവൻ രക്ഷ നൽകുകയും ചെയ്യും രക്ഷ നൽകപ്പെടുകയുമില്ല അവന്റെ മേൽ(അവന്നെതിരിൽ) നിങ്ങളാണെങ്കിൽ നിങ്ങൾ അറിയുന്നു, നിങ്ങൾക്കറിയാം(എങ്കിൽ) (89) അവർ പറ ഞ്ഞുകൊള്ളും അല്ലാഹുവിന്റെതാണ് നീ പറയുക എന്നാൽ എങ്ങിനെയാണ് (മയക്കപ്പെടുന്നു) (90) എന്നാൽ, പക്ഷേ നാം അവർക്ക് ചെന്നിരിക്കുന്നു സത്യവുമായി, യഥാർത്ഥവുംകൊണ്ട് നിശ്ചമായും അവരാകട്ടെ കള്ളവാദികളുമാണ്, കളവ്പറയുന്നവർ തന്നെ. ആകാശഭൂമികളും, അവയിലെ വസ്തുക്കളുമെല്ലാം അല്ലാഹുവിന്റെതാണ്, അവന്റെ സൃഷ്ടിയും അവന്റെ ഉടമയിലുമാണ്. അവയുടെ മുഴുവൻ നിയന്ത്രണവും, കൈകാര്യവും അവന്റെ പക്കലാണ് എന്നെല്ലാം മുശ്രിക്കുകളും വിശ്വസിക്കുന്നു. എന്നിട്ട് പിന്നെയും അവർ, വിഗ്രഹങ്ങൾ മുതലായ സൃഷ്ടികളെ ആരാധിച്ചും, അവരോട് പ്രാർത്ഥിച്ചുംകൊണ്ടിരിക്കുകയാണ്. വ്യക്തമായ ഈ അബദ്ധത്തെ സംബന്ധിച്ച് - ഇതിൽപരം വമ്പിച്ച വഴിപിഴവ് വേറെ ഇല്ലതന്നെ-അവർ ഒട്ടും ചിന്തിക്കാത്തതിനെയാണ് അല്ലാഹു ഇവിടെ ആക്ഷേപിക്കുന്നത്. ഓരോ ചോദ്യത്തിനും, ശരിക്കുള്ള മറുപടിയാണ് അവർക്ക് പറയുവാനുള്ളത്. അവ ഓരോന്നും ബുദ്ധിയുള്ളവരെ ചിന്തിപ്പിക്കുവാൻ പോരുന്നവയുമാണ്. അതുകൊണ്ടാണ്, ഓരോ ചോദ്യത്തെയും തുടർന്നുകൊണ്ട്, നിങ്ങൾ ചിന്തിക്കുന്നില്ലേ; നിങ്ങൾ സൂക്ഷിക്കുന്നില്ലേ എന്നിങ്ങിനെ അല്ലാഹു ആവർത്തിച്ചു പറയുന്നത്. ചോദ്യങ്ങളുടെ ഉത്തരത്തിൽ യാതൊരു ഭിന്നാഭിപ്രായവും ഇല്ലാതിരിക്കെ, അതോടൊപ്പം അല്ലാഹു അല്ലാത്തവരെ ആരാധ്യൻമാരായി സ്വീകരിക്കുവാൻ അവർ മുതിരുമ്പോൾ, അവരുടെ ബുദ്ധിക്ക് എന്തോ അമളി പിണഞ്ഞിരിക്കണമല്ലോ. അതെ, പൂർവ്വികൻമാരുടെ നടപടികൾ പരമ്പരാഗതമായി കണ്ടുവരികയും, അവയെ ന്യായീകരിച്ചു കൊണ്ടുള്ള അവാസ്തവ പ്രസ്താവനകൾ കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നതിൽ അവർ മയങ്ങിപ്പോയിരിക്കുകയാണ്. അതിനെപ്പറ്റി പുനരാലോചന ചെയ്യുവാൻ അവർ തയ്യാറില്ലാതിരിക്കുകയാണ്. പക്ഷേ, മേൽപറഞ്ഞ കാര്യങ്ങൾ അവർക്കറിയാവുന്ന യാഥാർത്ഥ്യങ്ങളായിരിക്കെ, അവരോട് നബി˜ മുഖാന്തരം പ്രബോധനം ചെയ്യപ്പെടുന്ന വിഷയം - തൗഹീദ് മുതലായവ - തികച്ചും ന്യായവും, സത്യവുമാണെന്നും, അവരുടെ വാദം തനികളവും, പൊള്ളയും ആണെന്നും സ്പഷ്ടമാണ്.
23:91–92مَا ٱتَّخَذَ ٱللَّهُ مِن وَلَدٖ وَمَا كَانَ مَعَهُۥ مِنۡ إِلَٰهٍۚ إِذٗا لَّذَهَبَ كُلُّ إِلَٰهِۭ بِمَا خَلَقَ وَلَعَلَا بَعۡضُهُمۡ عَلَىٰ بَعۡضٖۚ سُبۡحَٰنَ ٱللَّهِ عَمَّا يَصِفُونَ
عَٰلِمِ ٱلۡغَيۡبِ وَٱلشَّهَٰدَةِ فَتَعَٰلَىٰ عَمَّا يُشۡرِكُونَ
(91) അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല; അവനോടൊപ്പം യാതൊരു ഇലാഹും ഇല്ലതാനും, (ഉണ്ട്)എന്ന് വരികിൽ, ഓരോ ഇലാഹും താൻ സൃഷ്ടി ച്ചതും കൊണ്ട് പോകുകയും, അവരി ൽ ചിലർ ചിലരുടെ മേൽ പൊങ്ങച്ചം കാണിക്കുകയും ചെയ്യു മായിരുന്നു. അവർ വർണിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നതിൽ നിന്ന് അല്ലാഹു മഹാപരിശുദ്ധൻ! (92) അദൃശ്യത്തെയും, ദൃശ്യ ത്തെയും അറിയുന്നവനാണ് (അവ ൻ). അപ്പോൾ, അവർ പങ്കുചേർ ക്കുന്നതിൽ നിന്ന് അവൻ മഹോന്ന തനാകുന്നു. (91) അല്ലാഹു സ്വീകരിച്ചിട്ടില്ല, ഏർപ്പെടുത്തിയിട്ടില്ല യാതൊരു സന്താനത്തെയും ഇല്ലതാനും അവനോടൊപ്പം ഒരു ഇലാഹും, ആരാധ്യനും എന്നു വരികിൽ, അങ്ങിനെയാണെങ്കിൽ പോകുമായിരുന്നു ഓരോ ഇലാഹും താൻ സൃഷ്ടിച്ചതും കൊണ്ട് പൊങ്ങച്ചം കാണിക്കുകയും ചെയ്യും, ഔന്നിത്യം കാണിക്കയും ചെയ്യും അവരിൽ ചിലർ ചിലരുടെ മേൽ, ചിലരോട് അല്ലാഹു പരിശുദ്ധൻ അവർ വർണിച്ചു പറയുന്നതിൽ നിന്ന് (92) അദൃശ്യത്തെ അറിയുന്നവനാണ് ദൃശ്യത്തെയും അപ്പോൾ അവൻ മഹോന്നതനാകുന്നു, വളരെ ഉന്നതനായിരിക്കുന്നു അവർ പങ്കുചേർക്കുന്നതിൽ നിന്ന്. അല്ലാഹുവിന് സമൻമാരെ കൽപിക്കുക, സന്താനങ്ങളെ കൽപിക്കുക എന്നീ രണ്ടുതരം ശിർക്കിനെയും ഖfiിക്കുകയാണ് ഈ വചനങ്ങൾ ചെയ്യുന്നത്. അവൻ മക്കളെ സ്വീകരിച്ചിട്ടുമില്ല. അവനോടൊപ്പം വേറെ ഇലാഹുമില്ല. അവനല്ലാതെ മറ്റൊരു ഇലാഹ് ഉണ്ടായിരിക്കുവാൻ നിവൃത്തിയുമില്ല. കാരണം: അവനെക്കൂടാതെ മറ്റുവല്ല ഇലാഹും ഉണ്ടാകുന്ന പക്ഷം അവർ തമ്മിൽ അധികാരവടംവലിയും, അവകാശത്തർക്കവും അനിവാര്യമാണ്. ഇതൊന്നും കൂടാതെ, ലോകമൊട്ടുക്കും ഒരേ വ്യവസ്ഥയിൻകീഴിൽ നിലകൊള്ളുന്നത് ആർക്കും കാണാവുന്നതാണല്ലോ. പരമകാരുണികനായുള്ളവന്റെ സൃഷ്ടിയിൽ യാതൊരു ഏറ്റപ്പറ്റും നീ കാണുന്നതല്ല. 67:3 ( ) അല്ലാഹുവാണെങ്കിൽ എല്ലാ രഹസ്യപരസ്യങ്ങളും, ദൃശ്യാദൃശ്യങ്ങളും അറിയുന്നവനാണ്. എന്നിരിക്കെ, അവന്റെ അറിവിൽ പെടാത്ത ഒരു ഇലാഹ് ഉണ്ടായിരിക്കാമെന്ന് സങ്കൽപിക്കുകപോലും സാധ്യമല്ലതന്നെ. വിഭാഗം - 6
23:93–95قُل رَّبِّ إِمَّا تُرِيَنِّي مَا يُوعَدُونَ
رَبِّ فَلَا تَجۡعَلۡنِي فِي ٱلۡقَوۡمِ ٱلظَّـٰلِمِينَ
وَإِنَّا عَلَىٰٓ أَن نُّرِيَكَ مَا نَعِدُهُمۡ لَقَٰدِرُونَ
(93) (നബിയേ) പറയുക: എന്റെ റേ∫! ഇവരോട് താക്കീത് ചെയ്യപ്പെടു ന്നതിനെ (ശിക്ഷയെ) വല്ലപ്പോഴും നീ എനിക്ക് കാണുമാറാക്കുകയാ ണെങ്കിൽ (94) എന്റെ റേ∫ - അപ്പോൾ എന്നെ ഈ അക്രമികളായ ജനങ്ങ ളിൽ നീ പെടുത്തരുതേ! (95) നിശ്ചയമായും നാമാകട്ടെ, അവരോട് നാം താക്കീത് ചെയ്യുന്ന തിനെ നിനക്ക് കാട്ടിത്തരുവാൻ കഴിവുള്ളവർ തന്നെയാകുന്നു. (93) നീ പറയുക എന്റെ റേ∫ നീ എനിക്ക് (വല്ലപ്പോഴും) കാണിച്ചുതരികയാണെങ്കിൽ അവരോട് താക്കീത് ചെയ്യപ്പെടുന്നത് (94) എന്റെ റേ∫, രക്ഷിതാവേ അപ്പോൾ എന്നെ നീ ആക്കരുതേ (പെടുത്തരുതേ) ജനങ്ങളിൽ അക്രമികളായ (95) നിശ്ചയമായും നാമാകട്ടെ നിനക്ക് കാണിച്ചുതരുവാൻ നാം അവരോട് താക്കീത് ചെയ്യുന്നതിനെ കഴിവുള്ളവർ തന്നെയാണ്. പരലോക നിഷേധം, അല്ലാഹുവിന് സമൻമാരെയും മക്കളെയും സങ്കൽപിക്കൽ ആദിയായ ഓരോന്നും അവരെ താക്കീത് ചെയ്തുവരുന്ന ശിക്ഷ ഉടനെത്തന്നെ നടപ്പിൽ വരുത്തുവാൻ തികച്ചും മതിയായ കാരണങ്ങളത്രെ. അതുകൊണ്ട് ജീവിച്ചുകൊണ്ടിരിക്കെത്തന്നെ - അത് സംഭവിക്കുകയാണെങ്കിൽ അവരുടെ കൂട്ടത്തിൽ അകപ്പെടാതെ രക്ഷിച്ചു തരേണമെന്ന് പ്രാർത്ഥിക്കുവാൻ അല്ലാഹു നബിതിരുമേനിയെ ഉപദേശിക്കുകയാണ്. ശിക്ഷ തൽക്ഷണം തന്നെ വരുത്തുവാൻ അല്ലാഹുവിന് ധാരാളം കഴിവുണ്ട്. പക്ഷേ, അവൻ തന്റെ അതിയായ അനുഗ്രഹം നിമിത്തം അത് നടപ്പാക്കാതിരിക്കുകയും, ഒരു നിശ്ചിത അവധി വരേക്ക് നീട്ടിവെക്കുകയുമാണ് ചെയ്തിരിക്കുന്നത് എന്ന് സാരം. ഇവരെപ്പോലെയുള്ള കടുത്ത ജനങ്ങളുമായി ഇടപെടുമ്പോൾ, അവരുടെ ദുഷ്ചെയ്തികളാകുന്ന രോഗങ്ങൾ ബാധിക്കാതെ രക്ഷപ്രാപിക്കുന്നതിന് അടുത്ത വചനങ്ങളിൽ രണ്ട് പ്രധാന ഔഷധങ്ങൾ നിർദ്ദേശിക്കുകയും ചെയ്യുന്നു:
23:96–98ٱدۡفَعۡ بِٱلَّتِي هِيَ أَحۡسَنُ ٱلسَّيِّئَةَۚ نَحۡنُ أَعۡلَمُ بِمَا يَصِفُونَ
وَقُل رَّبِّ أَعُوذُ بِكَ مِنۡ هَمَزَٰتِ ٱلشَّيَٰطِينِ
وَأَعُوذُ بِكَ رَبِّ أَن يَحۡضُرُونِ
(96) ഏറ്റവും നല്ല കാര്യമേതോ അതുകൊണ്ട് തിന്മയെ നീ തടുത്തു കൊള്ളുക. അവർ വർണിച്ചു പറ ഞ്ഞുകൊണ്ടിരിക്കുന്നതിനെപ്പറ്റി നാം നല്ലവണ്ണം അറിയുന്നവനാകുന്നു. (97) (ഇങ്ങിനെ) പറയുകയും ചെയ്യുക: എന്റെ റേ∫! പിശാ ചുക്കളുടെ ദുർബോധനങ്ങളിൽ നിന്ന് ഞാൻ നിന്നോട് രക്ഷതേടുന്നു. (98) അവർ, എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നും - എന്റെ റേ∫ - ഞാൻ നിന്നോട് രക്ഷ തേടുന്നു. (96) നീ തടുക്കുക, തടയുക യാതൊരു കാര്യം കൊണ്ട് അത് ഏറ്റവും നല്ലതാണ് തിന്മയെ നാം നല്ലവണ്ണം (ഏറ്റവും) അറിയുന്നവനാണ് അവർ വർണിച്ചു പറയുന്നതിനെപ്പറ്റി (97) നീ പറയുകയും ചെയ്യുക എന്റെ റേ∫ ഞാൻ രക്ഷതേടുന്നു, ശരണം തേടുന്നു നിന്നോട്, നിന്നിൽ ദുർമന്ത്രങ്ങളിൽ നിന്ന്, ദുർബോധനങ്ങളിൽ നിന്ന് പിശാചുക്കളുടെ (98) ഞാൻ രക്ഷതേടുകയും ചെയ്യുന്നു നിന്നോട് എന്റെ റേ∫ അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്ന (ഹാജറാകുന്ന)തിൽ നിന്ന് ഒന്നാമത്തെ ഉപദേശം, തിന്മകളെ ഏറ്റവും നല്ല മാർഗത്തിലൂടെ തടുത്തുകൊള്ളണമെന്നാണ്. ക്ഷമ, സഹനം, മാപ്പ്, വിട്ടുവീഴ്ച, നല്ലവാക്ക്, ഇങ്ങോട്ട് തിന്മ ചെയ്തവരോട് അങ്ങോട്ട് നന്മ ചെയ്യുക മുതലായവയാണ് ഏറ്റവും നല്ല കാര്യം കൊണ്ട് ഉദ്ദേശ്യം. ഇതേ ഉപദേശം നൽകിക്കൊണ്ടുള്ള മറ്റൊരു ആയത്തിൽ അല്ലാഹു ഇപ്രകാരം പറയുന്നു: സാരം :(ഏറ്റവും നല്ലകാര്യംകൊണ്ട് തടുത്തു കൊള്ളുക, എന്നാൽ, നീയുമായി ശത്രുതയുള്ളവൻ ഒരു ഉറ്റ ബന്ധുവെപ്പോലെ ആയിത്തീരുന്നതാണ്. 41:34) ഹാ! എത്രഫലപ്രദമായ ഔഷധമാണിത്! ഈ ആയത്തിന്റെ സാരത്തിൽ അനസ് (റ) ഇപ്രകാരം പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിരിക്കുന്നു: ഒരാൾ തന്റെ സഹോദരനെക്കുറിച്ച് അവനിൽ ഇല്ലാത്ത (കുറ്റം)വല്ലതും പറയുന്നതായാൽ അവൻ അവനോട് ഇങ്ങിനെ പറയണം: നീ കളവ് പറയുകയാണെങ്കിൽ നിനക്ക് പൊറുത്തു തരുവാൻ ഞാൻ അല്ലാഹുവോട് ചോദിക്കുന്നു. നീ നേര് പറയുകയാണെങ്കിൽ എനിക്ക് പൊറുത്തു തരുവാൻ ഞാൻ അല്ലാഹുവോട് ചോദിക്കുന്നു. (ഗ്ഗഞ്ചത്തൺഷ സ്ലയഛസ്ലക്കഡ ന്നറ ഞ്ചത്തൺഷ ള്ളളസ്ലമ രണ്ടാമത്തെ ഉപദേശം: പിശാചുക്കളുടെ ദുർമന്ത്രങ്ങളിൽ നിന്നും, അവരുടെ സമീപനങ്ങളിൽ നിന്നും രക്ഷ നൽകുവാനായി അല്ലാഹുവോട് പ്രാർത്ഥിക്കണ മെന്നാകുന്നു. ആദ്യത്തേത് പുറമെ ഉപയോഗിക്കുവാനുള്ള ഔഷധമാണെങ്കിൽ ഇത്, അകത്തേക്ക് ഉപയോഗിക്കുവാനുള്ളതാണെന്ന് പറയാം. പിശാചിൽ നിന്നുണ്ടാകുന്ന ദുഷ്പ്രേരണകളും, അത് നിമിത്തം മറ്റുള്ളവരിൽ നിന്ന് ഉളവാകുന്ന തിൻമകളുമെല്ലാം ദുർബോധനങ്ങൾ( ) എന്ന് പറഞ്ഞതിൽ അടങ്ങുന്നു. പിശാചുക്കൾ അടുത്ത് വരുവാൻ പോലും ഇടയാകാതെ രക്ഷിക്കേണമേ, എന്നാണ് പ്രാർത്ഥനയിലെ രണ്ടാം വാക്യം കുറിക്കുന്നത്. ദുർബോധനങ്ങളും, ദുർമന്ത്രങ്ങളും നടത്തുന്ന മനുഷ്യപ്പിശാചുക്കളും, ജിൻപിശാചുക്കളും ഇതിൽ ഉൾപ്പെടുന്നുവെന്നാണ് മനിലാക്കേണ്ടത്. ഉറങ്ങുവാൻ പോകുമ്പോൾ താഴെ കാണുന്ന ചെയ്വാൻ നബി ˜ സ്വഹാബികൾക്ക് പഠിപ്പിച്ചിരുന്നുവെന്നും, ഇബ്നു ഉമർ(റ) അദ്ദേഹത്തിന്റെ കുട്ടികൾക്ക് അത് പഠിപ്പിച്ചിരുന്നുവെന്നും ഇമാം അഹ്മദ് (റ) മുതലായ പലരും രിവായത്ത് ല്ലുഛസ്ലിച്ഛുഥൗ ഞ്ചിക്കഠിവു ൽുച്ഛക്കി ദൃ യ്യുലു ഭ ർവഞ്ചീക്കൃ സാരം: (അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ പരിപൂർണ വാക്യങ്ങൾ മുഖേന, അവന്റെ കോപത്തിൽ നിന്നും, അവന്റെ ശിക്ഷാനടപടിയിൽ നിന്നും, അവന്റെ അടിയാൻമാരിൽനിന്നുണ്ടാകുന്ന ദോഷത്തിൽ നിന്നും, പിശാചുക്കളുടെ ദുർമന്ത്രങ്ങളിൽ നിന്നും, അവർ എന്റെ അടുക്കൽ സന്നിഹിതരാകുന്നതിൽ നിന്നുമെല്ലാം ഞാൻ രക്ഷതേടുന്നു.) അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുന്നതിൽ വിഴ്ചവരുത്തിയവരും, അവിശ്വാസികളും മരണത്തിന് മുമ്പായി അവരുടെ നിലപാടിൽ മാറ്റം വരുത്താതിരിക്കുന്ന പക്ഷം, മരണവേളയിൽ അവരുടെ അന്ത്യാവസ്ഥ എങ്ങിനെയിരിക്കുമെന്ന് അടുത്ത ആയത്തിൽ പ്രസ്താവിക്കുന്നു:
23:99–100حَتَّىٰٓ إِذَا جَآءَ أَحَدَهُمُ ٱلۡمَوۡتُ قَالَ رَبِّ ٱرۡجِعُونِ
لَعَلِّيٓ أَعۡمَلُ صَٰلِحٗا فِيمَا تَرَكۡتُۚ كَلَّآۚ إِنَّهَا كَلِمَةٌ هُوَ قَآئِلُهَاۖ وَمِن وَرَآئِهِم بَرۡزَخٌ إِلَىٰ يَوۡمِ يُبۡعَثُونَ
(99) അങ്ങിനെ, (ഒടുക്കം) അവരിൽ ഒരാൾക്ക് മരണം വന്നെ ത്തുമ്പോൾ അവൻ പറയും: എന്റെ റേ∫! എന്നെ മടക്കിത്തരുവിൻ: (100) ഞാൻ ഉപേക്ഷ വരുത്തി യിട്ടുള്ളതിൽ ഞാൻ സൽകർമം പ്രവ ർത്തിച്ചേക്കാം! എന്ന്. ഒരിക്ക ലുമില്ല! അതൊരു വാക്യം - അവനത് പറ ഞ്ഞുകൊണ്ടിരിക്കുന്നു (അത്രമാ ത്രം)അവരുടെ അപ്പുറം, അവർ ഉയിർ ത്തെഴുന്നേല്പിക്കപ്പെടുന്ന ദിവസം വരേക്കും ഒരു (തരം) വേലിമറയുമു ണ്ട്. ധ അതവരെ മടങ്ങി പ്പോകുവാൻ വിടുന്നതല്ല പ (99) അങ്ങനെ (ഇത് വരേക്കും) വന്നാൽ, വരുമ്പോൾ അവരിൽ ഒരാൾക്ക് മരണം അവൻ പറയും എന്റെ റേ∫ എന്നെ മടക്കിത്തരുവിൻ (100) ഞാൻ പ്രവർത്തിച്ചേക്കാം നല്ലത്, സൽക്കർമം ഞാൻ ഉപേക്ഷ വരുത്തിയതിൽ, വിട്ടുകളഞ്ഞതിൽ ഒരിക്കലുമില്ല, അങ്ങിനെയല്ല, വേണ്ടാ നിശ്ചയമായും അത് ഒരു വാക്യം, വാക്ക് അവൻ അത് പറയുന്നവനാണ് (അത് പറയുന്നു) അവരുടെ അപ്പുറമുണ്ട്, പിന്നിലുണ്ട് ഒരു മറ, വേലിമറ, തടവ് ദിവസംവരെ അവർ എത്തുകയും, അനന്തരം അനുഭവിക്കുവാനിരിക്കുന്ന കഠിനശിക്ഷകൾ കാണുമാറാകുകയും ചെയ്യുമ്പോൾ, തങ്ങളെ ഭൂമിയിലേക്ക് ഒന്നുകൂടി മടക്കിത്തരേണമേ എന്ന് അല്ലാഹുവിനോട് അവർ കേണപേക്ഷിക്കുന്നതാണ്. മടക്കിത്തരുന്നതായാൽ, മുമ്പ് തങ്ങൾ വരുത്തിയ വീഴ്ചകളെല്ലാം നികത്തി സൽക്കർമം പ്രവർത്തിച്ചുകൊള്ളാമെന്ന് സങ്കടപ്പെട്ട് പറയും. അല്ലാഹുവിന്റെ ഭാഗത്ത്നിന്നുള്ള ഉത്തരമാകട്ടെ, ഹ്നര (അതൊരിക്കലുമില്ല)എന്നുമാത്രം. അല്ലാഹു പറയുന്നു : അത് കേവലം ഒരു വാക്യമെന്നുമാത്രം-അവരത് വൃഥാ ഉരുവിടുന്നുവെന്നല്ലതെ ഒരു പ്രയോജനവും ആ വാക്ക് മൂലം ലഭിക്കുവാനില്ല. വല്ലവിധേനയും ചാടിപ്പോകുവാനാണെങ്കിൽ അതിനും സാധ്യമല്ല. കാരണം, ക്വിയാമത്ത് നാളിൽ എല്ലാവരും ക്വബ്റുകളിൽ നിന്ന് ഉയിർത്തേഴുന്നേൽപ്പിക്കപ്പെടുന്നത്വരെ പുറത്തുപോകുവാൻ നിവൃത്തിയില്ലാത്തവിധം അവർ ബന്ധനത്തിലുമായിരിക്കും. പിന്നത്തെ സ്ഥിതിയാണെങ്കിൽ അതിലേറെ ആപൽക്കരവും ! മരണവേളയിൽ, മാത്രമല്ല, ക്വബ്റുകളിൽ നിന്ന് പുനരെഴുന്നേൽ പ്പിക്കപ്പെടുമ്പോഴും, അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുമ്പോഴും, നരകം കാണിക്കപ്പെടുമ്പോഴും, നരകത്തിൽവെച്ചും എല്ലാ തന്നെ അവിശ്വാസികൾ, തങ്ങളെ ഒന്നുകൂടി മടക്കിക്കൊടുക്കുവാൻ അപേക്ഷിക്കുന്നതാണെന്ന് പല പ്രസ്താവനകളിൽ നിന്നുമായി മനിലാക്കാം. ഈ അപേക്ഷ തീർച്ചയായും സ്വീകരിക്കപ്പെടുകയില്ലെന്ന് അവർക്കറിയാമെങ്കിലും, ശിക്ഷയുടെ കാഠിന്യം മൂലം അവരത് പറഞ്ഞുപോകുകയാണ്.! ജസ്ലഞ്ചല (അല്ലാഹു കാക്കട്ടെ
23:101فَإِذَا نُفِخَ فِي ٱلصُّورِ فَلَآ أَنسَابَ بَيۡنَهُمۡ يَوۡمَئِذٖ وَلَا يَتَسَآءَلُونَ
(101) എനി, കാഹളത്തിൽ ഊതപ്പെട്ടാൽ പിന്നെ - അന്ന് - അവർക്കിടയിൽ യാതൊരു കുടുംബ ബന്ധങ്ങളും ഉണ്ടായിരിക്കയില്ല; അവരന്യോന്യം ചോദിക്കയുമില്ല. (101) എനി ഊതപ്പെട്ടാൽ കാഹളത്തിൽ, കൊമ്പിൽ അപ്പോൾ കുടുംബ ബന്ധങ്ങളില്ല അവർക്കിടയിൽ അന്നത്തെ ദിവസം അവരന്യോന്യം ചോദിക്കുന്നതുമല്ല. ക്വിയാമത്ത് നാളിൽ എല്ലാവരെയും ക്വബ്റുകളിൽ നിന്ന് എഴുന്നേൽപ്പിക്കുവാനുള്ള ഊത്താണ് കാഹളത്തിൽ ഊതപ്പെട്ടാൽ എന്നത് കൊണ്ടുദ്ദേശ്യം. ആത്മാക്കളും ജഡങ്ങളും തമ്മിൽ കൂടിച്ചേർന്ന് രണ്ടാമത്തെ ജീവിതത്തിൽ പ്രവേശിക്കുവാനുള്ള ക്ഷണത്തിന്റെ കാഹളമത്രെ അത്. ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന ദിവസം എന്ന് കഴിഞ്ഞ ആയത്തിൽ പറഞ്ഞ ആ ദിവസമാണിത്. അത് വന്നെത്തിയാൽ പിന്നെ, ഓരോരുത്തനും അവനവന്റെ കാര്യത്തിൽ മാത്രം ചിന്താകുലനായിരിക്കും. ബന്ധുമിത്രാദികളെപ്പറ്റിയോ മറ്റൊ യാതൊരു അന്വേഷണമാകട്ടെ, വിചാരമാകട്ടെ ഉണ്ടാവുകയില്ല. അതെ, തന്റെ സഹോദരൻ, തന്റെ മാതാവ്, തന്റെ പിതാവ്, തന്റെ മക്കൾ എന്നിവരിൽ നിന്നെല്ലാം മനുഷ്യൻ വിട്ടോടിപ്പോകുന്ന ദിവസം ! അന്നത്തെ ദിവസം അവരിൽ ഓരോ മനുഷ്യന്നും അവനെ മതിയാക്കുന്ന - മറ്റൊരാളെക്കുറിച്ച് ചിന്തിക്കുവാൻ ഒഴിവില്ലാത്ത -ഓരോ കാര്യം ഉണ്ടായിരിക്കും !
23:102–104فَمَن ثَقُلَتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ هُمُ ٱلۡمُفۡلِحُونَ
وَمَنۡ خَفَّتۡ مَوَٰزِينُهُۥ فَأُوْلَـٰٓئِكَ ٱلَّذِينَ خَسِرُوٓاْ أَنفُسَهُمۡ فِي جَهَنَّمَ خَٰلِدُونَ
تَلۡفَحُ وُجُوهَهُمُ ٱلنَّارُ وَهُمۡ فِيهَا كَٰلِحُونَ
(102) അപ്പോൾ ആരുടെ ( സ ല് ക്ക ർ മ ന്റ ) തൂ ക്ക ങ്ങ ൾ ഘനമുള്ളതായോ ആ കൂട്ടർ തന്നെയാണ് വിജയികൾ! (103) ആരുടെ തൂക്കങ്ങൾ ലഘുവായിപ്പോയോ അവരാണ് തങ്ങളുടെ സ്വന്തം ദേഹങ്ങളെ നഷ്ടപ്പെടുത്തിയിട്ടുള്ളവർ - (അതായത്) നരകത്തിൽ സ്ഥിരവാ സികൾ! (104) നരകം അവരുടെ മുഖങ്ങളെ എരിച്ചുകളയും: അവര തിൽ മുഖം ചുളിച്ചു (പല്ലിളിച്ചു) കൊണ്ടിരിക്കുന്നവരുമായിരിക്കും (102) അപ്പോൾ ആർ, ഏതൊരുവൻ ഘനമുള്ളതായി അവന്റെ തൂക്കങ്ങൾ എന്നാൽ അക്കൂട്ടർ അവർ തന്നെ വിജയികൾ (103) ആർ,ഏതൊരുവൻ ലഘുവായി അവന്റെ തൂക്കങ്ങൾ എന്നാൽ അക്കൂട്ടർ നഷ്ടപ്പെടുത്തിയവരാണ് തങ്ങളുടെ ദേഹങ്ങളെ നരകത്തിൽ സ്ഥിരവാസികളാണ് (104) എരിക്കും, കരിക്കും അവരുടെ മുഖങ്ങളെ അന്മി, നരകം അവരാകട്ടെ അതിൽ മുഖം ചുളിക്കുന്നവരായിരിക്കും, പല്ലിളിക്കുന്നവരായിരിക്കും. അന്മിയുടെ കാഠിന്യം നിമിത്തം അവരുടെ അധരങ്ങൾ രണ്ടും പിളർന്നും, പല്ലുകൾ ഇളിഞ്ഞും, മുഖം ചുളിഞ്ഞുംകൊണ്ടിരിക്കും. അവരോട് ഇപ്രകാരം പറയപ്പെടുകയും ചെയ്യും:
23:105–107أَلَمۡ تَكُنۡ ءَايَٰتِي تُتۡلَىٰ عَلَيۡكُمۡ فَكُنتُم بِهَا تُكَذِّبُونَ
قَالُواْ رَبَّنَا غَلَبَتۡ عَلَيۡنَا شِقۡوَتُنَا وَكُنَّا قَوۡمٗا ضَآلِّينَ
رَبَّنَآ أَخۡرِجۡنَا مِنۡهَا فَإِنۡ عُدۡنَا فَإِنَّا ظَٰلِمُونَ
(105) എന്റെ ലക്ഷ്യങ്ങൾ നിങ്ങൾക്ക് ഓതിത്തരപ്പെട്ടിരുന്നില്ലേ? അപ്പോൾ നിങ്ങൾ അവയെ വ്യാജമാ ക്കിക്കളയുകയായിരുന്നുവല്ലോ! (37 - 34 (106) അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ ദൗർഭാഗ്യം ഞങ്ങളിൽ കഴിഞ്ഞുപോയി! ഞങ്ങൾ വഴിപിഴച്ച ജനതയുമായിരുന്നു! (107) ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ ഇതിൽ നിന്ന് പുറത്താ ക്കിത്തരേണമേ! എനി ഞങ്ങൾ (ഈ നില) ആവർത്തിച്ചാൽ, അപ്പോൾ ഞങ്ങൾ നിശ്ചയമായും, അക്രമിക ളായിരിക്കും! (ഇക്കുറി മാപ്പ് നൽകേണമേ!) (105) ആയിരുന്നില്ലേ എന്റെ ലക്ഷ്യങ്ങൾ(വചനങ്ങൾ) ഓതിത്തരപ്പെട്ടിരുന്നു (ഇല്ലേ) നിങ്ങൾക്ക് അപ്പോൾ നിങ്ങളായിരുന്നു അവയെ വ്യാജമാക്കിയിരുന്നു (106) അവർ പറയും ഞങ്ങളുടെ റേ∫ കഴിഞ്ഞുപോയി, ജയിച്ചടക്കി ഞങ്ങളിൽ, ഞങ്ങളുടെ മേൽ ഞങ്ങളുടെ ദൗർഭാഗ്യം ഞങ്ങളായിത്തീരുകയും ചെയ്തു ഒരു ജനത പിഴച്ചവരായ, വഴിതെറ്റിയ (107) ഞങ്ങളുടെ റേ∫ ഞങ്ങളെ പുറത്താക്കിത്തരണേ ഇതിൽ നിന്ന് എനി ഞങ്ങൾ മടങ്ങിയാൽ, ആവർത്തിച്ചാൽ എന്നാൽ നിശ്ചയമായും ഞങ്ങൾ അക്രമികളാണ്. മരണ വേളയിൽ അവർ ആവശ്യപ്പെട്ടിരുന്നത് പോലെ, ഇപ്പോൾ വീണ്ടും തങ്ങളെ ഭൂമിയിലേക്ക് മടക്കിക്കൊടുക്കുവാൻ അപേക്ഷിക്കുകയാണ്. വ്യക്തമായ ലക്ഷ്യങ്ങൾ ഉണ്ടായിട്ടും ഞങ്ങളുടെ പക്കൽ ഒരിക്കൽ അബദ്ധം വന്നുപോയി, മേലിൽ, ഒരിക്കലും ഞങ്ങൾ ആ നില ആവർത്തിക്കുകയില്ല. ആ നിലതന്നെ ഞങ്ങൾ തുടർന്നേക്കുന്ന പക്ഷം ഞങ്ങളെ അക്രമികളായിക്കരുതാം. എന്നാണവർ അപേക്ഷിക്കുന്നത്. അല്ലാഹുവിന്റെ മറുപടി:
23:108–111قَالَ ٱخۡسَـُٔواْ فِيهَا وَلَا تُكَلِّمُونِ
إِنَّهُۥ كَانَ فَرِيقٞ مِّنۡ عِبَادِي يَقُولُونَ رَبَّنَآ ءَامَنَّا فَٱغۡفِرۡ لَنَا وَٱرۡحَمۡنَا وَأَنتَ خَيۡرُ ٱلرَّـٰحِمِينَ
فَٱتَّخَذۡتُمُوهُمۡ سِخۡرِيًّا حَتَّىٰٓ أَنسَوۡكُمۡ ذِكۡرِي وَكُنتُم مِّنۡهُمۡ تَضۡحَكُونَ
Passage continues through verse 23:111.
(108) അവൻ (അല്ലാഹു) പറയും: നിങ്ങൾ അതിൽ നിന്ദ്യരായിക്കഴി യുവിൻ! എന്നോട് നിങ്ങൾ സംസാരി ക്കുകയും അരുത്! (109) നിശ്ചയമായും, എന്റെ അടിയാൻമാരിൽ നിന്ന് ഒരു കക്ഷി പറഞ്ഞു വന്നിരുന്നു: ഞങ്ങളുടെ റേ∫! ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു; ആകയാൽ നീ ഞങ്ങൾക്ക് പൊറു കരുണ ചെയ്യുകയും വേണമേ! നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാ ണല്ലോ! (110) അപ്പോൾ, നിങ്ങൾ അവരെ പരിഹാസ്യമാക്കിത്തീർക്കുകയുണ്ടാ യി; അങ്ങനെ അവർ ധ അവരെ പരിഹസിക്കുന്ന ജോലി പ എന്റെ ഓർമയെ, നിങ്ങളെ മറപ്പിച്ചുകളഞ്ഞു. നിങ്ങൾ അവരെ സംബന്ധിച്ച് (പുച്ഛ മായി) ചിരിച്ചു കൊണ്ടിരിക്കുകയുമാ യിരുന്നു. (111) നിശ്ചയമായും അവർ ക്ഷമ സ്വീകരിച്ചത് കൊണ്ട് ഇന്ന് ഞാൻ അവർക്ക് - അവർ തന്നെയാ ണ് ഭാഗ്യവാൻമാർ എന്ന് - പ്രതിഫലം നൽകിയിരിക്കുന്നു. (108) അവൻ പറയും നിങ്ങൾ നിന്ദ്യരായിക്കഴിയുവിൻ അതിൽ നിങ്ങൾ എന്നോട് സംസാരിക്കയും ചെയ്യരുത് (109) നിശ്ചയമായും കാര്യം ഉണ്ടായിരുന്നു, ആയിരുന്നു ഒരു സംഘം, ഒരു കക്ഷി, ഒരു വിഭാഗം എന്റെ അടിയാൻമാരിൽ നിന്ന് അവർ പറഞ്ഞുവന്നിരുന്നു ഞങ്ങളുടെ റേ∫ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു അതുകൊണ്ട് ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ ഞങ്ങൾക്ക് കരുണയും ചെയ്യേണമേ നീ, നീയാകട്ടെ കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാണ് (അല്ലോ) (110) അപ്പോൾ നിങ്ങൾ അവരെ ആക്കിത്തീർത്തു പരിഹാസ്യം അങ്ങനെ അവർ നിങ്ങളെ മറപ്പിച്ചു (നിങ്ങൾ മറക്കുവാൻ കാരണമായി) എന്റെ സ്മരണയെ, ഓർമയെ നിങ്ങൾ ആകുകയും ചെയ്തിരുന്നു അവരെപ്പറ്റി ചിരിച്ചുകൊണ്ടിരിക്കുക (111) നിശ്ചയമായും ഞാൻ അവർക്ക് പ്രതിഫലം നൽകി ഇന്ന് അവർ ക്ഷമ സ്വീകരിച്ചത് കൊണ്ട്, സഹിച്ചത് കൊണ്ട് അവർ ആണെന്ന് ഭാഗ്യവാന്മാർ (വിജയികൾ) അവർതന്നെ (എന്ന്) എന്റെ സത്യവിശ്വാസികളായ അടിയാൻമാർ തങ്ങളുടെ റ∫ിനെ വിളിച്ചു പ്രാർത്ഥിക്കുകയും, അവനോട് മാപ്പിനും കരുണക്കും അപേക്ഷിക്കുകയും ചെയ്തിരുന്നത് നിമിത്തം, നിങ്ങൾ അവരെ പരിഹസിക്കുകയും, പുച്ഛിക്കുകയും പതിവായിരുന്നു. അതേ ജോലിയിൽ നിങ്ങൾ മുഴുകിയിരിക്കയായിരുന്നു. അങ്ങനെ, നിങ്ങൾ എന്നെപ്പറ്റി ഒട്ടും പരിഹാസമർദ്ദനങ്ങൾ സഹിച്ചുകൊണ്ട് സത്യവിശ്വാസം മുറുകെപ്പിടിച്ചുപോന്നത് നിമിത്തം ഇന്ന് അവർക്ക് ഞാൻ ശാശ്വത വിജയം പ്രതിഫലമായി കൊടുത്തിരിക്കുന്നു എന്ന് സാരം . 99-ാം വചനം മുതൽക്കുള്ള ആയത്തുകൾ മുശ്രിക്കുകളെയോ അവിശ്വാസികളെയോ ബാധിക്കുന്നതാണെന്ന് ധരിക്കാവതല്ല. അല്ലാഹുവിന്റെ വിധിവിലക്കുകളെ വിലവെക്കാത്ത മഹാപാപികളായ വിശ്വാസികളെയും ബാധിക്കുന്നവയാണ് അവയെന്ന് അതിലെ ഉള്ളടക്കങ്ങളെ പരിശോധിച്ചാൽ കാണാവുന്നതാകുന്നു. അല്ലാഹു അവന്റെ സജ്ജനങ്ങളായ അടിയാൻമാരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ. ആമീൻ
23:112–114قَٰلَ كَمۡ لَبِثۡتُمۡ فِي ٱلۡأَرۡضِ عَدَدَ سِنِينَ
قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖ فَسۡـَٔلِ ٱلۡعَآدِّينَ
قَٰلَ إِن لَّبِثۡتُمۡ إِلَّا قَلِيلٗاۖ لَّوۡ أَنَّكُمۡ كُنتُمۡ تَعۡلَمُونَ
(112) അവൻ (അല്ലാഹു)പറയും: നിങ്ങൾ ഭൂമിയിൽ കൊ ല്ലങ്ങൾ താമസിക്കുകയുണ്ടായി? (113) അവർ പറയും: ഞങ്ങൾ ഒരു ദിവസമോ, ഒരു ദിവസത്തിന്റെ (അല്പ)ഭാഗമോ താമസിച്ചിട്ടു ണ്ടാവും: എണ്ണം കണക്കാക്കിയവ രോട് ചോദിച്ചുനോക്കുക (ഞങ്ങൾ ക്കറിവില്ല) (114) അവൻ പറയും: നിങ്ങൾ അല്പമല്ലാതെ താമസിച്ചിട്ടില്ല; നിങ്ങ ൾക്ക് അറിയാമായിരുന്നുവെങ്കിൽ! (എന്നാൽ ഈ ദുരവസ്ഥയിൽ നിങ്ങൾ അകപ്പെടുമായിരുന്നില്ല) (112) അവൻ പറയും നിങ്ങൾ എത്ര താമസിച്ചു ഭൂമിയിൽ എണ്ണം കൊല്ലങ്ങൾ, കൊല്ലങ്ങളുടെ എണ്ണം (113) അവർ പറയും ഞങ്ങൾ താമസിച്ചു, പാർത്തു ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കുറച്ചുഭാഗം എന്നാൽ ചോദിച്ചുകൊള്ളുക എണ്ണിയവരോട്, എണ്ണം കണക്കാക്കിയവരോട് (114) അവൻ പറയും നിങ്ങൾ താമസിച്ചിട്ടില്ല അല്പമല്ലാതെ നിങ്ങൾ ആയിരുന്നുവെങ്കിൽ നിങ്ങൾക്ക് അറിയുമായിരുന്നു (എങ്കിൽ) ഇഹലോകജീവിതത്തെ സർവ്വപ്രധാനമായി ഗണിച്ചുകൊണ്ട് പരലോകത്തെ നിഷേധിക്കുകയും, അവഗണിക്കുകയും ചെയ്ത അവിശ്വാസികളോട് നരകത്തിൽ വെച്ച് അല്ലാഹുവിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില ചോദ്യങ്ങളും അടക്കവയ്യാത്ത സങ്കടത്തോട് കൂടി അതിന് അവർ നൽകുന്ന മറുപടിയുമാണിത്. ഭൂമിയിൽ നിങ്ങൾ താമസിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ഒരു ദിവസമോ അതിന്റെ അംശമോ താമസിച്ചിരിക്കുമെന്നാണ് അവരുടെ മറുപടി. പരലോക ജീവിതത്തിന്റെ അറ്റമില്ലാത്ത കാലദൈർഘ്യവും, അനുഭവിക്കേണ്ടിവരുന്ന അസഹ്യമായ കാഠിന്യങ്ങളും കണ്ടപ്പോൾ-ഐഹിക ജീവിതത്തെ അതുമായി താരതമ്യപ്പെടുത്തുന്ന പക്ഷം -അത് കേവലം അങ്ങേയറ്റം പരിമിതമായിരുന്നുവെന്ന് അവർ സമ്മതിക്കുന്നു. മനുഷ്യരുടെ നൻമതിൻമകളെല്ലാം എഴുതി രേഖപ്പെടുത്തിയിരുന്ന മലക്കുകൾക്കോ മറ്റോ അല്ലാതെ, ഞങ്ങൾക്ക് ശരിക്ക് അറിഞ്ഞുകൂടാ എന്നും അവർ പറയുന്നു. അല്ലാഹുവിന്റെ പ്രത്യുത്തരം ഇതാണ്: ശരി, അവിടെ കുറഞ്ഞകാലം മാത്രമേ നിങ്ങൾ വസിച്ചിട്ടുള്ളൂവെന്നത് നേരാണ്. ആ ജീവിതം ഇത്രയും നിങ്ങൾ നേരത്തെ മനിലാക്കിയിരുന്നുവെങ്കിൽ, ഇൗ ശാശ്വതമായ കഠിനശിക്ഷക്ക് നിങ്ങൾ വിധേയരാകുമായിരുന്നില്ല. ആ അൽപകാല ജീവിതം നിങ്ങൾ പാഴാക്കി ക്കളഞ്ഞത് കൊണ്ട് നിങ്ങളുടെ ഈ കാലാകാല ജീവിതമത്രയും നിങ്ങൾ അപകട ത്തിലാക്കിയിരിക്കയാണ്. ക്വബ്റുകളിൽ വെച്ചുണ്ടാകുന്ന ശിക്ഷയെ നിഷേധിക്കുന്ന ചിലർ ഈ ആയത്തുകളെ ദുർവ്യാഖ്യാനം ചെയ്ത് തങ്ങൾക്ക് അനുകൂലമാക്കുന്നതിനെ സംബന്ധിച്ച് സൂറത്തിന് ശേഷം കൊടുത്തിട്ടുള്ള പ്രത്യേക വ്യാഖ്യാനക്കുറിപ്പിൽ വിവരിക്കുന്നതാണ്.
23:115–118أَفَحَسِبۡتُمۡ أَنَّمَا خَلَقۡنَٰكُمۡ عَبَثٗا وَأَنَّكُمۡ إِلَيۡنَا لَا تُرۡجَعُونَ
فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۖ لَآ إِلَٰهَ إِلَّا هُوَ رَبُّ ٱلۡعَرۡشِ ٱلۡكَرِيمِ
وَمَن يَدۡعُ مَعَ ٱللَّهِ إِلَٰهًا ءَاخَرَ لَا بُرۡهَٰنَ لَهُۥ بِهِۦ فَإِنَّمَا حِسَابُهُۥ عِندَ رَبِّهِۦٓۚ إِنَّهُۥ لَا يُفۡلِحُ ٱلۡكَٰفِرُونَ
Passage continues through verse 23:118.
(115) അപ്പോൾ, നിങ്ങളെ നാം വൃഥാ സൃഷ്ടിച്ചതാണെന്നും നിങ്ങൾ നമ്മുടെ അടുക്കലേക്ക് മടക്കപ്പെടു കയില്ലെന്നും നിങ്ങൾ കണക്കാക്കി യിരിക്കുകയാണോ (116) എന്നാൽ, യഥാർത്ഥ ത്തിലുള്ള രാജാവായ അല്ലാഹു അത്യുന്നതനാകുന്നു; അവനല്ലാതെ ആരാധ്യനേ ഇല്ല; ബഹുമാനപ്പെട്ട അർശിന്റെ (സിംഹാസനത്തിന്റെ) നാഥനാണ് (അവൻ). (117) ആരെങ്കിലും അല്ലാഹുവി നോടൊപ്പം വേറെ ഒരു ആരാധ്യനെ വിളി(ച്ചു പ്രാർത്ഥി) ക്കുന്നതായാൽ - അവന്ന് അതിന്ന് യാതൊരു രേഖയുമില്ല - അവന്റെ വിചാരണ അവന്റെ റ∫ിന്റെ അടുക്കൽ വെച്ച് തന്നെയായിരിക്കും. നിശ്ചയമായും കാര്യം; അവിശ്വാസികൾ വിജയി ക്കുകയില്ല. (118) (നബിയേ!) പറയുക: എന്റെ റേ∫ ! പൊറുത്തു തരുകയും, കാരുണ്യം നൽകുകയും ചെയ്യേ ണമേ! നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാണല്ലോ! (115) അപ്പോൾ നിങ്ങൾ കണക്കാക്കിയോ, വിചാരിച്ചിരിക്കുകയാണോ നിശ്ചയമായും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കയാണെന്ന് വൃഥാ, വെറുതെ നിങ്ങൾ ആണെന്നും നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ല(എന്നും) (116) എന്നാൽ അത്യുന്നതനാകുന്നു അല്ലാഹു രാജാവായ യഥാർത്ഥത്തിലുള്ളവനായ, സ്ഥിരമായുള്ളവനായ ഒരു ഇലാഹും(ആരാധ്യനും) ഇല്ല അവനല്ലാതെ അർശിന്റെ നാഥനാണ് ബഹുമാനപ്പെട്ട (117) ആരെങ്കിലും വിളിച്ചാൽ, പ്രാർത്ഥിച്ചാൽ അല്ലാഹുവോടൊപ്പം വേറെ ഇലാഹിനെ രേഖയില്ല, തെളിവില്ല അവന് അതിന് എന്നാൽ അവന്റെ വിചാരണ അവന്റെ റ∫ിന്റെ അടുക്കൽ തന്നെയായിരിക്കും നിശ്ചയമായും അത് (കാര്യം) വിജയിക്കുകയില്ല അവിശ്വാസികൾ (118) നീ പറയുക എന്റെ റേ∫, രക്ഷിതാവേ പൊറുത്തുതരേണമേ കരുണയും ചെയ്യേണമേ നീയാകട്ടെ കരുണ ചെയ്യുന്നവരിൽ ഏറ്റവും ഉത്തമനാണ്. അവിശ്വാസികളുടെ സ്ഥിതിഗതികൾ പലതും കഴിഞ്ഞ ആയത്തുകളിൽ പ്രസ്താവിച്ചുവല്ലോ. കാര്യം അപ്രകാരമായിരിക്കെ, ഭൂമിയിൽ നിങ്ങളെ വൃഥാ സൃഷ്ടിച്ചുവിട്ടിരിക്കയാണെന്നും, അതിൽ യാതൊരു ഉദ്ദേശ്യവും യുക്തിയും അടങ്ങിയിട്ടില്ലെന്നും, നിങ്ങൾ എന്റെ അടുക്കലേക്ക് മടങ്ങിവരികയില്ലെന്നും നിങ്ങൾ ധരിച്ചിരിക്കുകയാണോ? അഥവാ, ആ അൽപകാലം ജീവിതം, കേവലം പ്രവർത്തനത്തിന്റെയും പരീക്ഷണത്തിന്റെയും കാലമാണെന്നും സാക്ഷാൽ ഗുണദോഷഫലങ്ങൾ അനുഭവിക്കുന്ന ജീവിതം പരലോക ജീവിതമാണെന്നും നിങ്ങളെ ലക്ഷ്യസഹിതം ഉൽബോധിപ്പിച്ചിട്ടും നിങ്ങൾ അത് വിലവെക്കുന്നില്ലേ ? എന്നാൽ നിങ്ങൾ മനിലാക്കണം: അനശ്വരവും യഥാർത്ഥവുമായ അസ്തിത്വമുള്ളവനും, സർവ്വാധിരാജനും, ഏക ഇലാഹുമായുള്ളവൻ അല്ലാഹുമാത്രമാണ്. അഖിലാfiത്തിന്റെ സിംഹാസനാധിപതിയും അവൻ തന്നെ. എന്നിരിക്കെ മറ്റൊരു ആരാധ്യനെ - ഇലാഹിനെ - സ്വീകരിക്കുന്ന പക്ഷം അത് തികച്ചും നിരർത്ഥവും, അന്യായവുമായിരിക്കും. ആർതന്നെ അത് പ്രവർത്തിച്ചാലും, അവൻ തക്ക ശിക്ഷ അനുഭവിക്കേണ്ടിവരും. ഈ യാഥാർത്ഥ്യത്തെ ലംഘിക്കുന്ന അവിശ്വാസികൾ ഒരിക്കലും വിജയിക്കുകയില്ല. ഈ സൂറത്തിന്റെ ആരംഭം, തീർച്ചയായും സത്യവിശ്വാസികൾ വിജയിച്ചിരിക്കുന്നു( ) എന്നാണല്ലോ. അത് അവസാനിപ്പിക്കുന്നതോ നിശ്ചയമായും അവിശ്വാസികൾ വിജയിക്കുകയില്ല ( ) എന്നുമാണ്. തമ്മിലുള്ള പൊരുത്തം നോക്കുക! ഏറ്റവും അവസാനമായി, അല്ലാഹുവിന്റെ പക്കൽ നിന്നുള്ള പാപമോചനത്തിലും, കാരുണ്യത്തിനും അപേക്ഷിച്ചുകൊണ്ട് അവനിലേക്ക്മാത്രം പ്രാർത്ഥന അർപ്പിക്കുവാൻ റസൂൽ തിരുമേനിയോട് ഉപദേശിക്കുകയാണ്. ഏതൊരു പ്രാർത്ഥന നിമിത്തം അവിശ്വാസികൾ സത്യവിശ്വാസികളെ പരിഹാസപാത്രമാക്കിയിരുന്നുവെന്ന് 109, 110 വചനങ്ങളിൽ പ്രസ്താവിച്ചുവോ അതേ പ്രാർത്ഥന തന്നെ നടത്തികൊള്ളുവാൻ ഓർമിപ്പിക്കുകയും ചെയ്യുന്നു. നാമും ചെയ്യുക; (രക്ഷിതാവേ! പൊറുത്തുതരുകയും കരുണ ചെയ്യുകയും വേണമേ! നീ കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനാണ്!) വ്യാഖ്യാനക്കുറിപ്പ് 01 സൂറത്തുൽ 6ലുംസ്ലസ്ല സൂറത്തുൽ 6 ലും മറ്റു പല വചനങ്ങളിലും പറഞ്ഞ ഹ്മ വലങ്കൈകൾ ഉടമപ്പെടുത്തിയവർ ” എന്നാൽ ആരാണ് ( ) വ്യാഖ്യാനക്കുറിപ്പ് - 1 സ്ഥാപിതതാൽപര്യത്തിനനുസരിച്ച് വ്യാ ഖ്യാനിക്കാറുള്ള ചിലർ (മാ മലകത്ത് - ഐമാനുഹും) എന്ന വാക്കിന് അവരുടെ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നവർ എന്ന് അർത്ഥം കൊടുത്തു കാണുന്നു. ഇങ്ങിനെയാണ് ഈ വാക്കിന് അർത്ഥം നൽകേണ്ടതെന്നും അവർ പ്രസ്താവിക്കുന്നു. ഇതിന് കാരണമായി രണ്ട് വാദങ്ങളാണ് അവർ കൊണ്ടുവരുന്നത്. 1) അതൊരു അലങ്കാര പ്രയോഗം(മജാസ് ആണെന്നും) 2) ഇസ്ലാമിൽ ഒരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കപ്പെട്ടിട്ടില്ല (ആകയാൽ അടിമത്വം ധ്വനിക്കുന്ന അർത്ഥം കൊടുക്കാവതല്ല) എന്നും, എങ്കിലും, ഇതേ കൂട്ടർതന്നെ ഈ വാക്കിന് ചിലപ്പോൾ അവരുടെ കൃതികളിൽ 3,24, 25 എന്നീ ആയത്തുകളിൽ) കൊടുത്തുകാണുന്നത് നാം കൽപിച്ചിട്ടുള്ള അതേ അർത്ഥം തന്നെയാണ് താനും. ഒരിടത്ത്: ഉടമസ്ഥതയിൽ വന്നു ചേർന്നിട്ടുള്ള സ്ത്രീകൾ എന്നും മറ്റൊരിടത്ത് ഉടമസ്ഥതയിലുള്ള സ്ത്രീകൾ എന്നും മൂന്നാമതൊരിടത്ത്: ഉടമപ്പെടുത്തിയിട്ടുള്ള അടിമ സ്ത്രീകൾ എന്നും അർത്ഥം പറഞ്ഞിരിക്കുന്നു. ഈ വാക്കുകൾ തമ്മിൽ അല്പാല്പം അക്ഷരവ്യത്യാസം ഉണ്ടെങ്കിലും സാരത്തിൽ വ്യത്യസ്തങ്ങളല്ല. എന്തോ കാരണത്താൽ അവിടങ്ങളിൽ അങ്ങിനെയെല്ലാം ആലോചിക്കാതെ മുമ്പ് പറഞ്ഞുപോയ തുകൊണ്ടായിരിക്കാം. ഒരു പ്രകാരത്തിൽ ആ വാക്കിന് വലങ്കൈകൾ ഉടമപ്പെടുത്തിയത്, എന്നു തർജ്ജമകൊടുക്കാമെന്ന് ഇവിടെ എത്തിയപ്പോൾ അവർ പതുക്കെ സമ്മതിച്ചു കാണുന്നത്. ഏതായാലും അധീനത്തിൻ കീഴിൽ ജീവിക്കുന്നവർ എന്നാണ്പോൽ ശരിയായ തർജ്ജമ?! ഭാര്യമാരിൽപ്പെട്ട ഒരു വിഭാഗം തന്നെയാണ് ഈ വാക്ക് കൊണ്ടുദ്ദേശ്യമെന്നും ഇവർ വാദിക്കുന്നു. വ്യാഖ്യാനക്കുറിപ്പ് 01 സൂറത്തുൽ 6ലുംസ്ലസ്ല ഇതൊരു അലങ്കാര പ്രയോഗം (മജാസ്) ആകുന്നുവെന്നുള്ളത് ശരിതന്നെ. സാക്ഷാൽ അർത്ഥം ഉദ്ദേശിക്കപ്പെടുവാൻ തരമില്ലാതെ അതുമായി ബന്ധപ്പെട്ട മറ്റൊരു അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന വാക്കുകൾക്കാണല്ലോ മജാസ് - അലങ്കാര പറയുന്നത്. എന്നാൽ, ഈ വാക്ക് മജാസാണ് എന്ന് പറയുന്നതിന്റെ താല്പര്യമെന്താണെന്നും, ഈ വാക്കിൽ എവിടെയാണ് ഈ അലങ്കാരം അടങ്ങിയിട്ടുള്ളതെന്നും നോക്കേണ്ടതുണ്ട് (മലകത്ത്) എന്ന് ക്രിയയിലാണോ? അല്ല ന്ധ ഉടമപ്പെടുത്തി ത്സ അല്ലെങ്കിൽ, ന്ധ ഉടമയാക്കി ത്സ എന്നാണതിന്റെ അർത്ഥം. ഈ ക്രിയയിലാണ് മജാസുള്ളതെങ്കിൽ അതിന്റെ അർത്ഥം അധീനത്തിൻകീഴിൽ ജീവിച്ചു എന്നോ മറ്റോ ആണെന്ന് വാദിക്കാമായിരുന്നു. ഐമാൻ എന്ന വാക്കിലാണോ മജാസുള്ളത്? അതുമല്ല, അതിന് വലങ്കൈകൾ എന്ന ൽ അർത്ഥം തന്നെയാണുള്ളതും. പിന്നെയോ? വാസ്തവത്തിൽ ഐമാൻ എന്ന നാമത്തെ മലകത്ത് എന്ന ക്രിയയുടെ കർത്തവാക്കിയതിലാണ് മജാസുള്ളത് കാരണം: ഐമാൻ എന്ന വാക്കിന്റെ അർത്ഥം വലങ്കൈകൾ എന്നണല്ലോ. ഉടമപ്പെടുത്തുക എന്ന കാര്യം മനുഷ്യന്റെ പ്രവർത്തനങ്ങളിൽ പെട്ടതാണ്വലങ്കൈകളുടെ പ്രവൃത്തിയല്ല. അത്കൊണ്ട് മാത്രമാണ് ഇവിടെ മജാസുണ്ടെന്ന് പറയേണ്ടി വന്നത്. അപ്പോൾ അവരുടെ വലങ്കൈകൾ ഉടമപ്പെടുത്തി ( ) എന്ന് പറയുന്നതിന്റെ ഉദ്ദേശ്യമാകുന്ന അലങ്കാരാർത്ഥം( ) അവർ ഉടമപ്പെടുത്തി എന്നാകുന്നു. ഇതാണ് ഈ വാക്ക് അലങ്കാര പ്രയോഗമാണെന്ന് പറഞ്ഞതിന്റെ താൽപര്യം. ന്ധ അവൻ പ്രവർത്തിച്ചു ത്സ എന്ന് ഉദ്ദേശ്യത്തിൽ ന്ധ അവന്റെ കരങ്ങൾ പ്രവർത്തിച്ചു ത്സ എന്നിങ്ങിനെയുള്ള പ്രയോഗം അറബിയിലെന്നപോലെ മലയാളത്തിലും കാണാവുന്നതാണ്. ഇവിടെ പ്രവർത്തിച്ചു എന്ന ക്രിയയുടെയോ കരങ്ങൾ എന്ന നാമത്തിന്റെയോ അർത്ഥത്തിലല്ല അലങ്കാരം നടക്കുന്നത്.കരങ്ങളെ ആ ക്രിയയുടെ കർത്താവാക്കിയതിലാണ്. അറബി സാഹിത്യശാസ്ത്രത്തിൽ ( ) അൽപം പരിചയമുള്ളവർക്ക് ഇപ്പറഞ്ഞത് വേഗം മനിലാക്കുവാൻ കഴിയും. മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ്: അവരുടെ ഭാര്യമാർ ( ) എന്ന് പറഞ്ഞതിനെത്തുടർന്നാണല്ലോ ഇവിടെയും മറ്റു പല സ്ഥലത്തും (അല്ലെങ്കിൽ അവരുടെ വലങ്കൈകൾ ഉടമപ്പെടുത്തിയവർ) എന്ന് അല്ലാഹു പറയുന്നത്: അപ്പോൾ ഭാര്യമാർ ( ) എന്ന വാക്കിൽ ഉൾപ്പെടാത്ത മറ്റൊരു വിഭാഗം സ്ത്രീകളെക്കുറിച്ചാണ് ഇത് പറഞ്ഞിട്ടുള്ളതെന്ന് അൽപം ബുദ്ധിയുള്ള ആർക്കും മനിലാകും-ഇക്കൂട്ടർക്കൊഴികെ. ഇക്കൂട്ടർക്ക് ഇത് മനിലാക്കുവാൻ കഴിയാത്തതിൽ അൽഭുതമില്ല. കാരണം: ജിന്നും മനുഷ്യനും ( ) എന്നോ ജിന്നുകളും മനുഷ്യരും ( ) എന്നോ പറയുന്നിടത്തെല്ലാം ജിന്നും മനുഷ്യരും ഒന്നുതന്നെയാണെന്നോ, മനുഷ്യരിൽപെട്ട ഒരു പ്രത്യേക തരക്കാരാണ് ജിന്നുകളെന്നോ അർത്ഥമാക്കി വ്യാഖ്യാനിക്കുന്നത് ഇവരുടെ സാധാരണ പതിവാണ്. ഇതേ പതിവ് ഇവിടെയും ആവർത്തിച്ചുവെന്നേയുള്ളൂ. അങ്ങനെ, വലങ്കൈകൾ ഉടമപ്പെടുത്തിയവർ . വ്യാഖ്യാനക്കുറിപ്പ് 01 സൂറത്തുൽ 6ലുംസ്ലസ്ല (അല്ലെങ്കിൽ നിയന്ത്രണത്തിൻ കീഴിൽ ജീവിക്കുന്നവർ) എന്ന് പറഞ്ഞത് ഭാര്യമാരിൽപെട്ട ഒരു പ്രത്യേക വർഗത്തെപ്പറ്റിയാണെന്ന് ഇവർ ഇവിടെയും വാദിച്ചിരിക്കുകയാണ്. ഈ പ്രത്യേക വർഗംകൊണ്ട്ദ്ദേശ്യം യുദ്ധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തിൽപെട്ടവരാണ എന്ന് ഇവർ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോൾ, ആയത്തിൽ ( എന്ന്) പറഞ്ഞതിന്റെ സാരം: അവരുടെ ഭാര്യമാരെയോ അല്ലെങ്കിൽ യുദ്ധത്തിൽ അറസ്റ്റ് ചെയ്യപ്പെട്ട് മറ്റുള്ളവരുടെ അധീനത്തിൽപെട്ട പ്രത്യേക വർഗം ഭാര്യമാരെയോ എന്നായിത്തീരുമല്ലോ. ഇത് പറഞ്ഞപ്പോൾ ഇക്കൂട്ടർക്ക്തന്നെ ചില സംശയങ്ങൾ ഉദിക്കുന്നു: ആ സംശയങ്ങളുടെയും, അതിന് അവർ തന്നെ നൽകുന്ന മറുപടിയുടെയും ചുരുക്കം ഇതാണ്: അപ്പോൾ രണ്ട് തരം ഭാര്യമാർക്കും (അധീനത്തിൽ ജീവിക്കുന്നവർക്കും അല്ലാത്തവർക്കും) വേണം, നികാഹും മഹ്റും. വിവാഹം കഴിക്കേണമെങ്കിൽ ഇരുകൂട്ടരുടെയും രക്ഷിതാക്കളുടെ അനുമതിയും വേണം. പിന്നെയെന്താണ് രണ്ടുകൂട്ടരും തമ്മിൽ വ്യത്യാസം? ഉണ്ട് വ്യത്യാസമുണ്ട്. സ്വതന്ത്രകളായ (അധീനത്തിൽ ജീവിക്കുന്നവരല്ലാത്ത) സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ സ്വതന്ത്രബോധവും ഉൽകൃഷ്ടചിന്തയും ഉള്ളവരായിരിക്കും. അന്യരുടെ നിയന്ത്രണത്തിൽ കീഴിൽ വല്ല കാലിത്തൊഴുത്തിലോ മറ്റോ ജീവിച്ച സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ പതിതസ്വഭാവക്കാരുമായിരിക്കും. ഇതാണ് ഇവർ പറയുന്നത്. തനിബാലിശവും കണ്ണു ചിമ്മി ഇരുട്ടാക്കുന്നതുമായ ഈ തത്വശാസ്ത്രം ചരിത്രത്തിന്റെ വെളിച്ചത്തിൽ ശരിയോ തെറ്റോ എന്ന് പരിശോധിക്കുവാൻ നാം ഇവിടെ മിനക്കെടേണ്ടതില്ല. പക്ഷേ, ഇക്കാരണത്തെ മുൻനിർത്തി ഈ പ്രത്യേക വിഭാഗത്തെ ഭാര്യമാരുടെ ( )കൂട്ടത്തിൽ അല്ലാഹു ഉൾപ്പെടുത്താതിരുന്ന താണെന്ന് വരുത്തിത്തീർക്കുവാനുള്ള ഇവരുടെ ധൈര്യം കാണുമ്പോൾ ആശ്ചര്യം തോന്നുകയാണ്. തനിക്ക് ലജ്ജയിലെങ്കിൽ താനുദ്ദേശിച്ചത് ചെയ്തുകൊളളുക (ന്റൾക്കഠ സ്ലല എന്ന നബി വചനമാണ് ഓർമവരുന്നത്. ഈ വാക്കിന്റെ ( ) അർത്ഥം മാറ്റുവാനും, അതിന് ഇത്തരം ദുർവ്യാഖ്യാനങ്ങൾ നൽകുവാനുമുള്ള ഒന്നാമത്തെ കാരണത്തെക്കുറിച്ചാണ് നാം ഇതുവരെ സംസാരിച്ചത്. ഇത്രയെല്ലാം പാടുപെട്ടും, വളച്ചുതിരിച്ചും, ലജ്ജാവഹമായ ന്യായം പറയുവാൻ സാഹസപ്പെട്ടത് വാസ്തവത്തിൽ രണ്ടാമത്തെ കാരണത്തിന്റെ സ്ഥാപനത്തിന് വേണ്ടി മാത്രമാണ്. കാലത്തിന്റെ ഒഴുക്കും ആധുനികലോകത്തിന്റെ ഹിതവും അനുസരിച്ച് പുതിയ ആശയങ്ങൾ പ്രകടിപ്പിക്കുവാനും, അതിനോട് യോജിപ്പിച്ചു ഇസ്ലാമിനെയും തങ്ങളുടെ വശത്താക്കുവാനും ശ്രമിക്കുന്ന ഒരു പതിവ് ഇന്ന് പലരിലും കാണാറുള്ളതാണ്. ഇസ്ലാം പുനഃപ്പരിശോധിച്ചു പരിഷ്കരിപ്പിക്കുവാനും നാളിതുവരെ ഒരൊറ്റ മുസ്ലിമിന്നും ഭിന്നാഭിപ്രായം തോന്നാത്ത ചില മതനിയമങ്ങൾക്ക് രൂപഭേദം വരുത്തുവാനും മുസ്ലിം സമുദായത്തിൽ തന്നെ ഉൾപ്പെടുന്ന ചിലരുടെ ശുദ്ധീകരണ പ്രസ്ഥാനങ്ങൾ ഇന്ന് പുറത്ത് വന്നുകൊണ്ടിരിക്കുന്നത് നമുക്കറിയാമല്ലോ. അക്കൂട്ടത്തിൽ ഒന്നത്രെ ഇസ്ലാമിൽ യാതൊരു പ്രകാരത്തിലുള്ള അടിമത്തവും അംഗീകരിക്കപ്പെടുകയില്ല എന്നും, അത് സംബന്ധമായി കാണപ്പെടുന്ന പ്രസ്താവനകളത്രയും ഇത്വരെ മുസ്ലിംകൾ പൊതുവിൽ മനിലാക്കിയിട്ടില്ല എന്നുമുള്ള വാദം. വ്യാഖ്യാനക്കുറിപ്പ് 01 സൂറത്തുൽ 6ലുംസ്ലസ്ല അടിമത്ത സമ്പ്രദായത്തെ ഇസ്ലാം അങ്ങേയറ്റം നിയന്ത്രിച്ചിട്ടുണ്ട്. അടിമത്വം കൽപിക്കപ്പെടുന്നതിനുള്ള മാർഗങ്ങൾ അത് പരിമിതപ്പെടുത്തിയിട്ടുമുണ്ട്. അടിമത്തത്തെ അത് നിരുത്സാഹപ്പെടുത്തുകയും അടിമകൾ സ്വതന്ത് രരാക്കപ്പെടുവാൻ പലമാർഗങ്ങളും നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അടിമത്തത്തെ അടിയോടെ, അത് നിയമവിരുദ്ധമാക്കിയിട്ടില്ല. ഇതാണ് സംഭവം. ഇതിനെപ്പറ്റി സന്ദർഭോചിതം പിന്നീട് നാം സംസാരിക്കുന്നതാണ്. പ്രത്യേകിച്ച് സൂ: അഹ്സാബിലും, അതിനെത്തുടർന്നുള്ള വ്യാഖ്യാനക്കുറിപ്പിലും, സു: മുഹമ്മദിലും ഇതിനെക്കുറിച്ച് കൂടുതൽ വിവരിക്കുന്നതുമാണ്. വ്യാഖ്യാനക്കുറിപ്പ് 02 സൂറത്തുൽ 112, 113സ്ല വ്യാഖ്യാനക്കുറിപ്പ് - 2 സൂറതുൽ 112,113 പോലെയുള്ള ഏതെങ്കിലും വചനങ്ങൾ ക്വബ്റിലെ ശിക്ഷയെ നിഷേധിക്കുന്നുവോ മനുഷ്യൻ, മരണശേഷം ക്വബ്റുകളിൽ വെച്ച് ചോദ്യം ചെയ്യപ്പെടും: സത്യവിശ്വാസികൾ ചോദ്യത്തിന് ശരിക്ക് മറുപടി കൊടുക്കും; അനന്തരം അവർക്ക് സുഖകരമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും; അവിശ്വാസികൾക്കും കപടവിശ്വാസികൾക്കും മറുപടി പറയുവാൻ സാധിക്കയില്ല; അങ്ങിനെ അവർ പലവിധ ശിക്ഷകളും അനുഭവിക്കേണ്ടിവരികയും ചെയ്യും എന്നീ വിഷയങ്ങളിൽ മുസ്ലികൾക്കിടയിൽ - യുക്തിവാദികളായ ചില കക്ഷിക്കാർക്കൊഴികെ-ആർക്കും ഭിന്നാഭിപ്രായമില്ലാത്തതാകുന്നു. ഇതിനെപ്പറ്റി സ്പഷ്ടമായ ഭാഷയിൽ പ്രതിപാദിക്കപ്പെട്ടിട്ടില്ലെങ്കിലും ഏറെക്കുറെ അത് സംബന്ധമായ ചില സ്പർശനങ്ങളും വന്നിട്ടുണ്ട്. നബി തിരുമേനിയുടെ ഹദീഥുകളിലാണെങ്കിൽ, അനിഷേധ്യവും സുവ്യക്തവുമായ അനേകം തെളിവുകൾ കാണാവുന്നതാണ്. അതുകൊണ്ട് തന്നെയാണ്, നാം നമസ്കാരത്തിലും മറ്റും (അല്ലാഹുവേ ! ഞാൻ നിന്നോട് ക്വബ്റിലെ ശിക്ഷയിൽ നിന്ന് രക്ഷതേടുന്നു) എന്ന് അല്ലാഹുവോട് ചെയ്വാൻ ഉപദേശിക്കപ്പെട്ടതും, നാം അത് നിത്യം ചെയ്തുവരുന്നതും. ക്വബ്റിലെ ശിക്ഷയെ നിഷേധിക്കുന്ന കൂട്ടർ, നിന്ന് തങ്ങൾക്ക് തെളിവായി എടുത്തുകാട്ടുന്ന ഒരു ആയത്ത് സൂ: യാസീൻ 52-ാം വചനമാണ്. സ്വൂറിൽ (കാഹളത്തിൽ) ഊതപ്പെട്ടു ജനങ്ങളെല്ലാം പുനരെഴുന്നേല്പിക്കപ്പെടുമ്പോൾ അവിശ്വാസികൾ സ്ല (ഞങ്ങളുടെ നാശമേ! ഞങ്ങൾ ഉറങ്ങുന്നി ടത്തുനിന്ന് ഞങ്ങളെ ആരാണ് എഴുന്നേൽപ്പിച്ചത്?!) എന്ന് പറയുമെന്ന് ആ ആയത്തിൽ അല്ലാഹു പറഞ്ഞിരിക്കുന്നുവല്ലൊ. ക്വബ്റുകളിൽ കഴിച്ചുകൂട്ടിയകാലം യാതൊരുവിധത്തിലുള്ള ശിക്ഷാനുഭവങ്ങളും (സന്തോഷാനുഭവങ്ങളും തന്നെ) വ്യാഖ്യാനക്കുറിപ്പ് 02 സൂറത്തുൽ 112, 113സ്ല കൂടാതെ തനി ഉറക്ക് പോലെ ആയിരുന്നുവെന്നാണ് ഈ വചനം കുറിക്കുന്നത്. അതുകൊണ്ട് ക്വബ്റിൽ വെച്ച് ശിക്ഷയോ, സുഖാനുഭവമോ ഉണ്ടാകുമെന്ന് പറയുന്നത് ശരിയല്ല എന്നാണിവരുടെ വാദം. മറ്റൊന്ന്: സൂറത്തുൽ 112-113 വചനങ്ങളിലെ ആശയം ഉൾക്കൊള്ളുന്ന 51, യൂനുസ് :45, ത്വാഹ : 103, റൂം : 55, അഹ്ക്വാഫ് :35, : 46 മുതലായ) വചനങ്ങളാകുന്നു. ക്വിയാമത്ത് നാളിൽ പുനരെഴുന്നേൽപ്പിക്കപ്പെടുന്നതിന് മുമ്പ് തങ്ങൾ എത്രകാലം കഴിച്ചുകൂട്ടിയിട്ടുണ്ടെന്ന് തിട്ടപ്പെടുത്തുവാൻ മരണപ്പെട്ടവർക്ക് കഴിയുകയില്ലെന്ന് ഈ വചനങ്ങളിൽ നിന്ന് വ്യക്തമാകുന്നു. ആകയാൽ അവർ അതേവരെ ശിക്ഷയോ മറ്റോ കൂടാതെ നിദ്രയിൽ കിടക്കുകയായിരുന്നുവെന്ന് മനിലാക്കേണ്ടതാണെന്നാണ് ഇവർ വാദിക്കുന്നത്. ഇൗ വാദങ്ങൾക്കെതിരായി വരുന്നതും, ക്വബ്റിലെ ചോദ്യം, ശിക്ഷ മുതലായവയെ സ്ഥാപിക്കുന്നതുമായ ഹദീഥുകളെ ഇവർ അവഗണിക്കുക മാത്രമല്ല, പരിഹാസേന പുറം തള്ളുകയും ചെയ്തുവരുന്നു. വാസ്തവത്തിൽ പ്രസ്താവനകളിൽ നിന്നുതന്നെ, ഇവരുടെ വാദം തികച്ചും തെറ്റാണെന്ന് നിഷ്പക്ഷബുദ്ധിയോടെ പരിശോധിക്കുന്ന ആർക്കും മനിലാക്കാവുന്നതാണ്. ക്വിയാമത്ത്നാളിലെ അതിഭയാനകങ്ങളായ അനുഭവങ്ങളും, പരലോക ജീവിതത്തിന്റെ അറ്റമില്ലാത്ത ദൈർഘ്യവും കാണുമ്പോൾ, അതിന്റെ മുമ്പ് തങ്ങൾക്ക് കഴിഞ്ഞുപോയിട്ടുള്ള കാലത്തെയും, അനുഭവങ്ങളെയും അതെത്ര ക്ലേശകരമോ, സന്തോഷകരമോ, നീണ്ടുനിന്നതോ ആയിരുന്നുകൊള്ളട്ടെ-അവർ (കുറ്റവാളികളായുള്ളവർ) തൃണവൽക്കരിക്കുകയും, ചെയ്യുന്നു. അഥവാ, പരലോകത്തിലെ കഠിന യാതനകളനുഭവിച്ചു വരുന്ന ആ ഘട്ടത്തിൽ, അവർക്ക് അതിനെപ്പറ്റി തിട്ടമായൊന്നും പറയുവാൻ സാധ്യമാകാതെ വരുന്നു. പരലോകാനുഭവങ്ങളെ അപേക്ഷിച്ച് അത് കേവലം ഉറങ്ങിക്കിടക്കുന്ന അവസ്ഥപോലെ മാത്രമാണെന്ന് അവർക്ക് തോന്നിപ്പോകുകയും ചെയ്യുന്നു. ഇതാണ് വാസ്തവത്തിൽ സംഭവിക്കുന്നത്. അല്ലാതെ, മരണ ശേഷം പുനർജീവിതസമയം വരെ അവർ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്നും, അതുകൊണ്ടാണ് അവർക്ക് അതിനുമുമ്പ് കഴിഞ്ഞകാലത്തെക്കുറിച്ച് സൂക്ഷ്മമായി ഒന്നും അറിയാതിരുന്നതെന്നും അല്ല ആയത്തുകളുടെ ഉദ്ദേശ്യം. കാരണം : (1) പുനരുത്ഥാനത്തിന് മുമ്പ് തങ്ങൾ കഴിച്ചുകൂട്ടിയിട്ടുള്ള കാലം എത്രയാണെന്ന് പറയുവാൻ കഴിയാതെ വരുന്നതും, അത് അല്പകാലം മാത്രമായിരുന്നുവെന്ന് മറുപടി പറയുന്നതും അവിശ്വാസികളും കുറ്റവാളികളുമായ ആളുകളാണെന്ന് പ്രസ്താവനകളിൽ നിന്നുതന്നെ മനിലാക്കാം. ചില ആയത്തുകളിൽ അത് വ്യക്തമായിത്തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു ചിലതിന്റെ മുമ്പും പിമ്പും പ്രസ്താവിച്ചിട്ടുള്ള സംഗതികളിൽ നിന്നും അത് ഗ്രഹിക്കുവാൻ കഴിയും. സൂ: റൂം 55, 56 -ൽ ഈ വസ്തുത വളരെ സ്പഷ്ടമായ ഭാഷയിൽ തന്നെ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക : (അന്ത്യസമയം ലോകാവസാനഘട്ടംനിലനിൽക്കുന്ന ദിവസം കുറ്റവാളികൾ സത്യം ചെയ്തു പറയും : അവർ ഒരു നാഴിക നേരമല്ലാതെ താമസിച്ചിട്ടില്ല എന്ന്. അപ്രകാരമാണ് വ്യാഖ്യാനക്കുറിപ്പ് 02 സൂറത്തുൽ 112, 113സ്ല അവർ (സത്യത്തിൽ നിന്ന്) തിരിക്കപ്പെട്ടിരിക്കുന്നത്. അറിവും സത്യവിശ്വാസവും നൽകപ്പെട്ടവർ പറയും: നിങ്ങൾ അല്ലാഹുവിന്റെ ഗ്രമ്ലത്തിൽ (നിശ്ചയപ്രകാരം) പുനഃരുത്ഥാനദിവസം വരേക്കും തീർച്ചയായും താമസിച്ചിട്ടുണ്ട്. ഇപ്പോഴിതാ, പുനഃരുത്ഥാന ദിവസമാണ്! പക്ഷേ, നിങ്ങൾ അറിയാതിരിക്കുകയായിരുന്നു) കുറ്റവാളികളാണ് ക്വിയമാത്തുനാളിൽ ഇപ്രകാരം പറയുകയെന്നും, സത്യവിശ്വാസികൾ അവരുടെ തെറ്റ് തിരുത്തുകയാണ് ചെയ്യുന്നതെന്നും ഇതിൽ സ്പഷ്ടമാണല്ലോ. മരണപ്പെട്ടവരെല്ലാം അതേവരെ ഉറങ്ങിക്കിടക്കുകയായിരുന്നതുകൊണ്ടാണ് അങ്ങിനെ പറയുന്നതെങ്കിൽ ഇക്കാര്യത്തിൽ സത്യവിശ്വാസികളും അവിശ്വാസികളും തമ്മിൽ വ്യത്യാസം ഉണ്ടാകുവാൻ പാടില്ലല്ലോ. അവിശ്വാസികൾ നരകത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ദിവസം അവരുമായുണ്ടാകുന്ന ചോദ്യോത്തരങ്ങളും മറ്റും ഉദ്ധരിച്ചുകൊണ്ട് സൂ : അഹ്ക്വാഫ് 35-ൽ അല്ലാഹു പറയുന്നു : ന്ധ അവരോട് താക്കീത് ചെയ്യപ്പെടുന്നതിനെ (ശിക്ഷയെ) അവർ കാണുന്ന ദിവസം, പകലിൽ നിന്നുള്ള ഒരു നാഴിക സമയമല്ലാതെ അവർ (മുമ്പ്) കഴിച്ചുകൂട്ടിയിട്ടില്ലാത്തത് പോലെയിരിക്കും ത്സ ) കുറ്റവാളികളും അവിശ്വാസികളുമായുള്ളവർ പരലോക ശിക്ഷ കാണുമ്പോഴുണ്ടാ കുന്ന പരിഭ്രമവും ഭയവും നിമിത്തം ഐഹിക ജീവിതം എത്രയായിരുന്നുവെന്ന് അവർക്ക് തിട്ടപ്പെടുത്തിപ്പറയുവാൻ കഴിയാതെ വരികയും അത് കേവലം ഒരു നാഴിക സമയം - മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും അവർക്ക് മനിലാക്കാം. അതുകൊണ്ടുതന്നെയാണ് ഈ വിഷയത്തെക്കുറിച്ച് പ്രസ്താവിക്കുന്ന ചില ആയത്തുകളിൽ ഒരു നാഴിക ( ) എന്നതിന് പകരം പത്തുദിവസം ( ) എന്നും ചിലതിൽ ഒരു സായാ”ം അല്ലെങ്കിൽ അതിന്റെ പൂർവ്വാ”ം ( ) എന്നുമൊക്കെ -വ്യത്യസ്തവാക്കുകളിൽ പറഞ്ഞുകാണുന്നതും. ദീർഘഭയംകൊണ്ട് കൂടുതൽ വിശദീകരിക്കുന്നില്ല. 2) മേൽപ്പറഞ്ഞ ആയത്തുകളിൽ അൽപമല്ലാതെ താമസിച്ചിട്ടില്ല ഒരു നാഴികയല്ലാതെ കഴിച്ചുകൂട്ടിയിട്ടില്ല എന്നൊക്കെപ്പറഞ്ഞത് അവർ മരണശേഷം ക്വബ്റുകളിൽ കഴിഞ്ഞുകൂടിയ കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്ന് ഇക്കൂട്ടർ വരുത്തിത്തീർക്കുന്നതും വാസ്തവവിരുദ്ധമാകുന്നു. ക്വബ്റുകളിൽ കഴിഞ്ഞുകൂടിയ കാലവും, മരണത്തിന് മുമ്പ് ജീവിതത്തിൽ കഴിഞ്ഞ കാലവുമെന്ന വ്യത്യാസമില്ലാതെ, മൊത്തത്തിൽ മുമ്പ് കഴിഞ്ഞ കാലത്തെപ്പറ്റിയാണ് യഥാർത്ഥത്തിൽ ആ പ്രസ്താവനകൾ ഉള്ളത്. ഈ രണ്ടിൽ ഒന്നിനെപ്പററി മാത്രമാണെന്ന് വെക്കുകയാണെങ്കിൽ തന്നെ, അത് മരണത്തിന് മുമ്പ് ഭൂമിയിൽ ജീവിച്ച കാലത്തെ മാത്രം ഉദ്ദേശിച്ചായിരിക്കുവാനാണ് കൂടുതൽ സാധ്യത കാണുന്നത്. നാം ഇപ്പോൾ വായിച്ചു തീർത്ത സൂറത്തുൽ 112-ാം വചനത്തിൽ (നിങ്ങൾ ഭൂമിയിൽ എത്ര എണ്ണം കൊല്ലങ്ങൾ കഴിച്ചുകൂട്ടി?) എന്നാണല്ലോ ചോദിച്ചിട്ടുള്ളത്. നേരെ മറിച്ച് മരണശേഷം എത്ര കൊല്ലം എന്നോ, ക്വബ്റുകളിൽ എത്രകൊല്ലം എന്നോ അല്ല. ഭൂമിയിൽ ( ) എന്ന വാക്ക് ക്വബ്റുകളിൽ കഴിഞ്ഞ കാലത്തെയും ഉൾപ്പെടുത്തിയേക്കാമെങ്കിലും, ക്വബ്റുകളിൽ വാസം തുടങ്ങുന്നതിന്റെ മുമ്പത്തെ ജീവിതത്തെയാണ് അത് ഒന്നാമതായി ബാധിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. അപ്പോൾ ഈ ചോദ്യത്തിന്റെ താൽപര്യം ഒന്നുകിൽ നിങ്ങൾ മരിക്കുന്നതിന് മുമ്പ് ഭൂമിയിൽ എത്രകൊല്ലം താമസിച്ചു വ്യാഖ്യാനക്കുറിപ്പ് 02 സൂറത്തുൽ 112, 113സ്ല എന്നായിരിക്കണം. അല്ലെങ്കിൽ നിങ്ങൾ ഭൂമിയിൽ മരണംവരെയും മരണശേഷം ക്വബ്റുകളിലും കൂടി എത്രകാലം താമസിച്ചു എന്നാവണം. ഈ രണ്ടിലൊന്നല്ലാതെ, മരണശേഷം ക്വബ്റുകളിൽ മാത്രം എത്ര താമസിച്ചു എന്നായിരിക്കയില്ല. മറ് റൊരുവിധത്തിൽ പറഞ്ഞാൽ, ഭൂമിയിൽ എന്നുള്ളതിന് ക്വബ്റുകളിൽ എന്നർത്ഥമില്ല, സൂ:യൂനുസ് 45 ൽ അല്ലാഹു അവരെ ഒരുമിച്ചു കൂട്ടുന്ന ദിവസം പകലിൽ നിന്നുള്ള ഒരു നാഴികയല്ലാതെ അവർ കഴിച്ചുകൂട്ടിയിട്ടില്ലെന്നപോലെ ഇരിക്കും. ( ) എന്നാണ് പറയുന്നത്. ക്വബ്റിൽ ഉറങ്ങി കിടക്കുന്നതിനെ മാത്രം ഉദ്ദേശിച്ചാണിത് പറയുന്നതെങ്കിൽ രാത്രിയിൽ നിന്നുള്ള ഒരു നാഴിക എന്നല്ലേ പറയുവാൻ കൂടുതൽ ന്യായമുള്ളത്? ഇതുപോലെതന്നെ, സൂ: 46 ൽ ഒരു സായാ”ം അല്ലെങ്കിൽ ഒരൂ പൂർവ്വാ”ം ( ) - അഥവാ രാവിലെ അല്ലെങ്കിൽ വൈകുന്നേരം - എന്ന് പറഞ്ഞിരിക്കുന്നു. ഇതും തന്നെ ക്വബ്റുകളിലെ കാലത്തെക്കുറിച്ചോ, അതല്ല മരണത്തിന് മുമ്പുള്ള കാലത്തെക്കുറിച്ചോ - ഏതായിരിക്കുന്നതാണ് - കൂടുതൽ യോജിപ്പ് എന്ന് വായനക്കാർ ചിന്തിക്കുക. ക്വിയാമത്ത്നാളിലെ പരിഭ്രമംകൊണ്ടല്ല, അത്വരെ ഉറങ്ങിക്കിടക്കുകയാ യിരുന്നത്കൊണ്ടാണ് അവിശ്വാസികൾ മേൽപറഞ്ഞ(സൂക്ഷ്മരഹിതമായ) മറുപടി പറയുന്നതെന്നാണല്ലോ ഇക്കൂട്ടരുടെ വാദം. തൽക്കാലം അത് സമ്മതിച്ചേക്കുക. അപ്പോൾ, ഭൂമിയിൽ നിങ്ങൾ എത്ര താമസിച്ചു വെന്ന് ചോദ്യത്തിന് മരിക്കുന്നതിന് മുമ്പ് ഭൂമിയിൽ എത്രകാലം താമസിച്ചു എന്ന് അർത്ഥമാക്കുന്നപക്ഷം അവരുടെ മറുപടി ഞങ്ങൾ ഭൂമിയിൽ ഇത്രകാലം താമസിച്ചിട്ടുണ്ട് . എന്ന് (കാലം തിട്ടപ്പെടുത്തി കൊണ്ടുതന്നെ) ആവണമല്ലോ. എനി ആ ചോദ്യത്തിന് മരണം വരെ ജീവിച്ച കാലവും മരണശേഷം ക്വബ്റുകളിലുംകൂടി എത്ര താമസിച്ചു. എന്നാണർത്ഥം കൽപിക്കുന്നതെങ്കിൽ അതിന്റെ മറുപടി ഏതാണ്ടിങ്ങിനെയായിരിക്കേണ്ടതാണ് മരണത്തിന് മുമ്പ് ഇത്രകാലം കഴിഞ്ഞുകൂടിയിട്ടുണ്ട് മരണശേഷം ക്വബ്റുകളിൽ എത്രകാലം കഴിഞ്ഞുകൂടി എന്ന് ഞങ്ങൾക്കറിവില്ല. (കാരണം ഞങ്ങൾ ഉറങ്ങിക്കിടക്കുകയായിരുന്നുവല്ലോ - പടച്ചവനേ!) ഇങ്ങിനെയുള്ള മറുപടികളൊന്നും പറയാതെ, ഞങ്ങൾ ഒരു ദിവസമോ ഒരു ദിവസത്തിന്റെ അൽപഭാഗമോ താമസിച്ചിരിക്കുന്നു. എണ്ണം അറിയുന്നവരോട് ചോദിച്ചു നോക്കുക എന്നിങ്ങിനെ പറയുന്നത് ശിക്ഷമൂലമുള്ള പരിഭ്രമത്തെയല്ല, ക്വബ്റിലെ ഉറക്കിനെയാണ് കാണിക്കുന്നതെന്ന് സമർത്ഥിക്കുവാൻ ഇക്കൂട്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇൗ മറുപടിയെ ഉദ്ധരിച്ചതിനെത്തുടർന്ന് 114 - 115 ൽ) അല്ലാഹു പ്രസ്താവിക്കുന്നതെന്താണെന്ന് വായനക്കാരൊന്ന് മനിരുത്തിനോക്കുക : നിങ്ങൾ അൽപമല്ലാതെ താമസിച്ചിട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ഐഹിക ജീവിതം വളരെ ദീർഘിച്ചതും നിങ്ങളുടെ ഇഷ്ടംപോലെ കഴിച്ചുകൂട്ടാവുന്നതുമാണെന്ന് നിങ്ങൾ കരുതിവശായി. ഇൗ കടുത്ത അനുഭവങ്ങളെയും അറ്റമില്ലാത്ത ജീവിതത്തെയും നേരിടേണ്ടിവരുമെന്ന യാഥാർത്ഥ്യം നിങ്ങൾ നേരത്തെകൂട്ടി മനിലാക്കിയി രുന്നുവെങ്കിൽ ഈ അവസ്ഥ നിങ്ങൾക്ക് വന്നെത്തുകയില്ലായിരുന്നു, എന്നല്ലേ ആ പ്രസ്താവനയുടെ സാരം?! ചുരുക്കത്തിൽ, മേൽ കാണിച്ച ആയത്തുകളൊന്നുംതന്നെ, ക്വബ്റുകളിൽ മനുഷ്യൻ ഉറങ്ങിക്കിടക്കുകയാണെന്നല്ല കാണിക്കുന്നത്. പരലോക ജീവിതത്തിന്റെ വ്യാഖ്യാനക്കുറിപ്പ് 02 സൂറത്തുൽ 112, 113സ്ല ഭയങ്കരതയോടും, ദൈർഘ്യത്തോടും താരതമ്യം ചെയ്യുമ്പോൾ, അതിന്റെ മുമ്പ് കഴിഞ്ഞ കാലത്തെ അനുഭവങ്ങൾ കേവലം മാത്രമാണ് കാണിക്കുന്നത്. മേൽപ്പറഞ്ഞ പ്രസ്താവനകളൊന്നും തന്നെ ക്വബ്റുകളിൽ താമസിച്ച കാലത്തെ മാത്രം ഉദ്ദേശിച്ചാണെന്നുള്ളതിന് യാതൊരു തെളിവുമില്ല. പരമാർത്ഥം ഇതായിരിക്കെ, അനേകം ഹദീഥുകളിൽ ക്വബ്റിലെ ശിക്ഷയെക്കുറിച്ചും മററും പ്രസ്താവിച്ചിട്ടുള്ളതിനെ ഉന്നംവെച്ച് കൊണ്ട് ഇക്കൂട്ടർ: തല്ലിന്റെയും കുത്തിന്റെയും കഥ അംഗീകരിക്കുന്നില്ല എന്നും, ക്വബ്റിലെ ജീവിതം തല്ലും കുത്തുമായിട്ടാണ് കഴിഞ്ഞുകൂടുകയെങ്കിൽ ഈ പ്രസ്താവനക്ക് അവകാശമില്ല എന്നും പരിഹാസപൂർവ്വം ആവർത്തിച്ചു പറയുന്നത് എത്രമാത്രം കടുത്തതും ധിക്കാരപരവുമാണെന്ന് ആലോചിച്ചുനോക്കുക! തല്ലും കുത്തും എന്ന് പ്രയോഗിച്ചുകൊണ്ടുള്ള ഇൗ പരിഹാസത്തിന് പാത്രമാകുന്നത് കേവലം ചില പfiിതൻമാരോ മുൻകഴിഞ്ഞപോയ സ്വഹാബത്ത് തുടങ്ങിയുള്ള മഹാൻമാരോ അല്ല.നബി തിരുമേനി( ˜ )യാണെന്നു ള്ളതാണ് എത്രയും ശോചനീയം! നബി( ˜ )യുടെ ഹദീഥുകളുടെ അടി സ്ഥാനത്തിലാണ് ക്വബ്റുകളിലെ അനുഭവങ്ങളെപ്പറ്റി മുസ്ലിംകൾ വിശ്വസി ക്കുന്നത്. നബി ˜ യുടെ ഹദീഥുകളുടെ നേരെ കണ്ണടക്കുകയും, ഗോപ്യമായ നിലയിൽ പരി ഹസിക്കുകയും ചെയ്തുകൊണ്ട്, തല്ലിന്റെയും കുത്തിന്റെയും കഥ അംഗീകരിച്ചിട്ടില്ലെന്ന് പറഞ്ഞു ഇവർ സൂറത്തുൽ 46-ാം ആയത്തിനെക്കുറിച്ച് അറിയാത്ത ഭാവത്തിൽ മൗനമവലംബിക്കുന്നത് കാണാം. കൂട്ടർക്ക് ഭൂലോകത്തുവെച്ചുണ്ടായ ശിക്ഷയെപ്പറ്റി പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു (നരകം, രാവിലെയും വൈകുന്നേരവും അതിങ്കൽ അവർ പ്രദർശിപ്പിക്കപ്പെടുന്നതാണ്)തുടർന്നുകൊണ്ട്, ക്വിയാമത്തുനാളിൽ അവരെ അതികഠിനമായ ശിക്ഷയിൽ അകപ്പെടുത്തുവാൻ കൽപിക്കുന്നതാണ് ( ) എന്നും പ്രസ്താവിക്കുന്നുണ്ട്. കുറ്റ വാളികൾക്ക്, മരണത്തിനും പുനഃരുത്ഥാനത്തിനുമിടയിൽ ഒരു തരം ശിക്ഷാനുഭവം ഉണ്ടാകുന്നതാണെന്നുള്ളതിന് ഇൗ ആയത്ത് മതിയായ തെളിവ് നൽകുന്നു. കൂടുതൽ വിവരം അവിടെവെച്ചു നമുക്ക് കാണാം. മരണശേഷം ക്വബ്റിൽവെച്ചുണ്ടാകുന്ന അനുഭവങ്ങളെപ്പറ്റി ഹദീഥുകളിൽ വന്നിട്ടുള്ള പല സംഗതികളും സൂറ: യാസീനിൽ വെച്ചും സംസാരിക്കാം.