QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Anbya

ٱلْأَنْبِيَاء

Muhammad Amani Moulavi (d. 1987) · Surah 21 · 112 verses

21:1

ٱقۡتَرَبَ لِلنَّاسِ حِسَابُهُمۡ وَهُمۡ فِي غَفۡلَةٖ مُّعۡرِضُونَ

ആമുഖം: സൂറതുൽ മക്കയിൽ അവതരിച്ചത് - വചനങ്ങൾ 112 - വിഭാഗം - 17 പരമ കാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) ജനങ്ങൾക്ക് അവരുടെ വിചാ രണ ആസന്നമായിരിക്കുന്നു; അവരാ കട്ടെ, അശ്രദ്ധയിലായുംകൊണ്ട് തിരി ഞ്ഞുകളയുന്നവരുമാകുന്നു! (1) ആസന്നമായി, അടുത്തുവന്നു മനുഷ്യർക്ക് അവരുടെ വിചാരണ അവരോ, അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് (ബോധരഹി തരായി) തിരിഞ്ഞുകളയുന്നവരാകുന്നു, അവഗണിക്കുന്നവരാകുന്നു മനുഷ്യൻ അവന്റെ ആയുഷ്ക്കാലത്തിൽ ചെയ്തുപോയിട്ടുള്ള സകല കൃത്യങ്ങ ളെക്കുറിച്ചും സവിസ്തരം വിചാരണ ചെയ്യപ്പെടുന്ന ഒരു ദിവസമുണ്ട്; അത് അധിക മൊന്നും വിദൂരമല്ല; എപ്പോഴാണത് സംഭവിക്കുകയെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല; ലോകസ്രഷ്ടാവും, സകല രഹസ്യങ്ങളും അറിയുന്നവനുമായ അല്ലാ ഹുവായിരിക്കും അന്ന് വിചാരണ നടത്തുന്നതും, വിധി കൽപിക്കുന്നതും; ഈ വിചാര ണാഫലത്തെ ആശ്രയിച്ചായിരിക്കും മനുഷ്യന്റെ കാലാകാല സുഖദുഃഖങ്ങൾ കണ ക്കാക്കപ്പെടുന്നത്. നബി ˜ ഇപ്രകാരം പറഞ്ഞതായി തിർമദി (റ) നിവേദനം ചെയ്യുന്നു:- യ്യല ൽറസ്ലല യ്യഥവ സ്ലഞ്ഞട്ടമ ൽഞ്ഞപ്പഥ യ്യഥവ സ്ലഞ്ഞട്ടമ ല്ലഞ്ചഞ്ഞഥ യ്യഥ ള്ളക്തങ യ്യഥവ (സാരം : ഏതൊരു അടിയാനോടും തന്നെ, ക്വിയാമത്ത്നാളിൽ, അവന്റെ ആയു അവന്റെ അറിവുകൊണ്ട് എന്ത് പ്രവർത്തിച്ചു വെന്നും, അവന്റെ ധനം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, അത് എന്തിൽ ചിലവാക്കി യെന്നും, അവന്റെ ശരീരം എന്തിൽ വിനിയോഗിച്ചുവെന്നും ചോദിച്ചല്ലാതെ, അവന്റെ കാലുകൾവിചാരണാനിലയത്തിൽനിന്ന്നീങ്ങുന്നതല്ല.) മറ്റൊരു ഹദീഥിൽ നബി ˜ പറയുന്നു: ഭ കഞ്ചഹ്മ ഏൾദ്ധഖസ്ലമ ൽത്ഥഘവ ശഞ്ചഷഹ്നമ ശഞ്ചഷഹ്നമ (സാരം: നിങ്ങളിൽ ഒരാളോടും തന്നെ അല്ലാഹു സംസാരിക്കാതിരിക്കുകയില്ല; അവനും അല്ലാഹുവിന്നുമിടയിൽ യാതൊരു മദ്ധ്യഭാഷകനും ഉണ്ടായിരിക്കുകയില്ല. അപ്പോൾ അവൻ വലത്തോട്ട് നോക്കും: താൻ മുമ്പ് ചെയ്തുവെച്ച കർമമല്ലാതെ കാണു കയില്ല. ഇടത്തോട്ടും നോക്കും: അപ്പോഴും മുമ്പ് ചെയ്തതല്ലാതെ കാണുകയില്ല. മുമ്പോട്ട് നോക്കും: അപ്പോൾ മുഖത്തിനുനേരെ നരകമല്ലാതെ കാണുന്നതല്ല. അതുകൊണ്ട് ഒരു കാരക്കപ്പൊളി കൊണ്ടെങ്കിലുംകഴിവുപോലെനിങ്ങൾ നരകത്തെ സൂക്ഷിച്ചുകൊള്ളു വിൻ (ബു:മു.) ഇത്രയും ഗൗരവമേറിയ ഈ ദിവസത്തെ നേരിടേണ്ടതുണ്ടെന്ന ബോധ മില്ലാതെ-അല്ലെങ്കിൽ വിശ്വാസമില്ലാതെ-അവഗണിച്ചു കളയുന്നതെത്രമാത്രം ഭയങ്കരം! ഹദീഥിൽ പ്രസ്താവിച്ച ഈ വിചാരണ, മരണാനന്തരം പരലോകത്ത് വെച്ച് എല്ലാ വരും നേരിടേണ്ടിവരുന്ന ആ മഹാസംഭവത്തെക്കുറിച്ചാണെന്ന് സ്പഷ്ടമാകുന്നു. എന്നാൽ ഈ ആയത്തിൽ പ്രസ്താവിച്ച വിചാരണകൊണ്ട് ഉദ്ദേശ്യംചില മഹാന്മാ രായ വ്യാഖ്യാതാക്കൾ വ്യാഖ്യാനിച്ചതുപോലെമറ്റൊരു വിചാരണ ആയി രിക്കുന്നതിനും വിരോധമില്ല. അതായത്: സത്യവിശ്വാസികൾക്കും, സത്യനിഷേധി കൾക്കുമിടയിലുള്ള ഖണ്ഡിതമായ ഒരു തീരുമാനം അടുത്തുതന്നെ-ഈ വചനം അവ തരിപ്പിച്ചത് മുതൽ വിദൂരമല്ലാത്ത ഒരു സമയത്തുതന്നെ ഉണ്ടാകേണ്ടത് ആവശ്യമായി രുന്നു. ഈ സൂറത്തിന്റെ അന്ത്യത്തിലും, മധ്യത്തിലുമുള്ളതുപോലെ, ആരംഭത്തിലും അതിനെക്കുറിച്ചുള്ള ഒരു താക്കീതായിരിക്കാം ഈ ഒന്നാമത്തെ വചനം. അതെ, ആ വിചാരണയുടെ അവസരം അടുത്ത് തന്നെ സംഭവിക്കുകയും ചെയ്തു. ഈ സൂറത്ത് അവതരിച്ചത് മുതൽ അധികം താമസിയാതെ, മുസ്ലിംകൾ മദീനയിലേക്ക് ഹിജ്റ പോയി. അതോടെ സത്യപ്രബോധനത്തിന്റെ വിജയവും, പുരോഗതിയും സാക്ഷാൽകൃ തമായി. അതോടൊപ്പം സത്യനിഷേധികളുടെ പരാജയവും, അധോഗതിയും ആരംഭിച്ചു. ഏറെത്താമസിയാതെ, അത് പരിപൂർണമാകുകയും ചെയ്തു. മക്കീ കാലഘട്ടത്തിന്റെ അന്ത്യാവസരങ്ങളിലാണ് ഈ സൂറത്ത് അവതരിച്ചതെന്ന വസ്തുത ഇവിടെ സ്മര ണീയമാകുന്നു.
21:2–6

مَا يَأۡتِيهِم مِّن ذِكۡرٖ مِّن رَّبِّهِم مُّحۡدَثٍ إِلَّا ٱسۡتَمَعُوهُ وَهُمۡ يَلۡعَبُونَ

لَاهِيَةٗ قُلُوبُهُمۡۗ وَأَسَرُّواْ ٱلنَّجۡوَى ٱلَّذِينَ ظَلَمُواْ هَلۡ هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡۖ أَفَتَأۡتُونَ ٱلسِّحۡرَ وَأَنتُمۡ تُبۡصِرُونَ

قَالَ رَبِّي يَعۡلَمُ ٱلۡقَوۡلَ فِي ٱلسَّمَآءِ وَٱلۡأَرۡضِۖ وَهُوَ ٱلسَّمِيعُ ٱلۡعَلِيمُ

Passage continues through verse 21:6.

(2) തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് പുതുതായി നൽകപ്പെടുന്ന ഏതൊരു ഉൽബോധനവും-അവർ കളിച്ചുംകൊണ്ട് അത് കേൾക്കുന്ന നിലയിലല്ലാതെ-അവർക്ക് വരുന്നില്ല. (3) അവരുടെ ഹൃദയങ്ങൾ (അതിനെക്കുറിച്ച്) ബോധരഹിതമാ യിക്കൊണ്ട്. അവർ-അക്രമം പ്രവർത്തിച്ചവർപതുക്കെ ഗൂഢഭാ ഷണം നടത്തുന്നു: "ഇവൻ (മുഹമ്മദ്) നിങ്ങളെപ്പോലെ യുള്ള ഒരു മനുഷ്യനല്ലാതെ, (മറ്റു വല്ലതും) ആണോ? എന്നിരിക്കെ, നിങ്ങൾ കണ്ടുംകൊണ്ട് തന്നെ (ആ) ജാലത്തിങ്കൽ ചെല്ലുകയാണോ?!' (4) അദ്ദേഹം (നബി) പറഞ്ഞു: "എന്റെ രക്ഷിതാവ് ആകാശത്തും ഭൂമി യിലും വെച്ച് പറയുന്നത് അറിയുന്നു, അവൻ (എല്ലാം) കേൾക്കുന്നവനും അറിയുന്നവനുമത്രെ." (5) എന്നല്ല, അവർ ധ ആ അക്രമി കൾ പ പറയുന്നു: "ദുഃ സ്വപ്നവാർത്ത കളത്രെ ധ മുഹമ്മദ് പറയുന്നത് പ ; അതല്ല, അവൻ അത് കെട്ടിച്ചമച്ചിരി ക്കുകയാണ്; അത്രയുമല്ല, അവൻ ഒരു കവിയാണ്; എന്നാൽ, (ഇവൻ പ്രവാചകനാണെങ്കിൽ) മുൻ പ്രവാച കന്മാർ അയക്കപ്പെട്ടിരുന്നത് പോലെ, ഇവൻ നമുക്കൊരു ദൃഷ്ടാന്തം കൊണ്ടുവരട്ടെ!' (എന്നൊക്കെ) (6) ഇവരുടെ മുമ്പ് നാം നശിപ്പിച്ച ഒരു നാടും (നാട്ടുകാരും) വിശ്വസിക്കു കയുണ്ടായിട്ടില്ല; എന്നിരിക്കെ, ഇവ രുണ്ടോ വിശ്വസിക്കുന്നു?! 2 പ അവർക്ക് വരുന്നില്ല ഒരുൽബോധനവും, ഉപദേശവും അവരുടെ രക്ഷിതാവിൽനിന്ന് പുതുതായി നൽകപ്പെടുന്ന അതിനെ അവർ കേട്ടുകൊണ്ടല്ലാതെ, ചെവികൊടുത്തല്ലാതെ അവർ കളിച്ചുകൊണ്ടി രിക്കുന്ന നിലയിൽ (3) അശ്രദ്ധയിലായിക്കൊണ്ട് അവരുടെ ങ്ങൾ അവർ പതുക്കെപ്പറയുന്നു ഗൂഢഭാഷണം സ്വകാര്യ സംസാരം, ഗൂഢാലോചന അക്രമം പ്രവർത്തിച്ചവർ ഇവനാണോ ഒരു മനുഷ്യനല്ലാതെ (വല്ലതും) നിങ്ങളെപ്പോലെയുള്ള എന്നിരിക്കെ നിങ്ങൾ ചെല്ലുകയാണോ ജാലത്തിങ്കൽ, ജാലവിദ്യയിലേക്ക് നിങ്ങൾ കണ്ടുകൊണ്ട് തന്നെ, നിങ്ങളാകട്ടെ കാണുകയും ചെയ്യുന്നു (4) അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവ് അറിയും പറയുന്നത്, വാക്ക് ആകാ ശത്തുവെച്ചും ഭൂമിയിലും അവൻ, അവനാകട്ടെ കേൾക്കുന്നവ നാണ് അറിയുന്നവനാണ് (5) പക്ഷേ, എന്നാൽ, എന്നല്ല, അത്രയുമല്ല അവർ പറയുന്നു ദുഃസ്വപ്നങ്ങളാണ് അതല്ല അവൻ അത് കെട്ടി ച്ചമച്ചതാണ്, കെട്ടിയുണ്ടാക്കിയിരിക്കുകയാണ് അതുമല്ല അവൻ ഒരു കവി യാണ് എന്നാലവൻ നമുക്ക് കൊണ്ടുവരട്ടെ ഒരു ദൃഷ്ടാന്തത്തെ (റസൂലായി) പൂർവ്വന്മാർ (മുൻ പ്രവാചകൻമാർ) (6) വിശ്വസിച്ചിട്ടില്ല ഇവരുടെ മുമ്പ് ഒരു നാടും, ഒരു രാജ്യവും (ഒരു നാട്ടുകാരും) നാം അതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള), നാം നശിപ്പിച്ച എന്നിരിക്കെ ഇവരോ, ഇവരുണ്ടോ വിശ്വസിക്കുന്നു അവിശ്വാസികളുടെ ചില ദുഃസമ്പ്രദായങ്ങളാണ്, നാം ഇവിടെ കാണുന്നത്. അല്ലാ ഹുവിങ്കൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങളിലേക്ക് അവർ ചെവികൊടുക്കുന്നില്ല. മാത്ര മല്ല, അവർ തനി പരിഹാസത്തിലും, വിളയാട്ടത്തിലും മുഴുകിയിരിക്കുകയുമാകുന്നു. നബി ˜ യെപ്പറ്റി എന്തെല്ലാം കള്ളപ്രചാരണങ്ങളാണ് നടത്തേണ്ടതെന്ന് അവർ ചില പ്പോൾ ഗൂഢാലോചന നടത്തുന്നു; അങ്ങനെ പല അപവാദങ്ങളും പുറപ്പെടുവിക്കുന്നു. തങ്ങളുടെ നിഷേധത്തിനും, പരിഹാസത്തിനും ആ അപവാദങ്ങളെ അടിസ്ഥാനമാക്കു കയും ചെയ്യും. "മുഹമ്മദ് നമ്മെപ്പോലെയുള്ള ഒരു മനുഷ്യനാണല്ലോ, പിന്നെ എങ്ങി നെയാണവൻ ദൈവദൂതനാവുക? ദൈവദൂതനാണെങ്കിൽ അവൻ ഒരു മലക്കായിരി ക്കേണ്ടതല്ലേ?' എന്നിങ്ങിനെ ജൽപിക്കും. "പ്രവാചകനല്ലെങ്കിൽ പിന്നെ ആരാണ്?' ഇതാണ് അടുത്ത പ്രശ്നം. വ്യാജ പ്രസ്താവനകൾക്ക് സ്ഥിരതയുണ്ടാവുകയില്ലല്ലോ. ഒരിക്കൽ ജാലവിദ്യക്കാരനാണെന്ന് പറയും; വേറൊരിക്കൽ ദുഃസ്വപ്നങ്ങൾ കണ്ടു എന്തൊക്കെയോ പറയുകയാണെന്ന് വാദിക്കും. മറ്റൊരിക്കൽ അവൻ ഒരു കവിയാ ണെന്നും, പിന്നീടൊരിക്കൽ അവൻ കള്ളം കെട്ടിപ്പറയുകയാണെന്നും, അങ്ങിനെ ഓരോ രിക്കൽ ഓരോന്നായി പലതും പറഞ്ഞുപരത്തും. ചില അവസരങ്ങളിൽ, മുൻകഴിഞ്ഞ നബിമാരുടെ കൈക്ക് വെളിപ്പെട്ടിരുന്ന ദൃഷ്ടാന്തങ്ങൾപോലെയുള്ള ഒരു ദൃഷ്ടാന്തം കാട്ടിക്കൊടുക്കുവാൻ നബി ˜ യെ അവർ വെല്ലുവിളിക്കുകയും ചെയ്യും. ദൃഷ്ടാന്തം കൊണ്ടുവരാനുള്ള വെല്ലുവിളിയെപ്പറ്റി സൂറ: ത്വാഹയിലെ 133- വച നത്തിലും, അതിന്റെ വ്യാഖ്യാനത്തിലും മറ്റും പ്രസ്താവിച്ച സംഗതികൾ ഇവിടെ സ്മർത്തവ്യമാകുന്നു. ഈ വെല്ലുവിളിയെ നേരിടാതിരിക്കുവാനുള്ള ഒരു പ്രധാന കാരണം കൂടി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു: മുൻകഴിഞ്ഞ പല സമുദായങ്ങളും അവരുടെ നബിമാരോട് ഇത് പോലെ ദൃഷ്ടാന്തങ്ങൾക്ക് ആഹ്വാനം നൽകുകയും, ആവശ്യപ്പെട്ട ദൃഷ്ടാന്തങ്ങൾ കണ്ടാൽ വിശ്വസിച്ചുകൊള്ളാമെന്നും ഏൽക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ദൃഷ്ടാന്തങ്ങൾ വെളിപ്പെട്ടപ്പോൾ, അവരത് നിഷേധിക്കുകയും, അങ്ങനെ അവർ ആകമാനം നശിപ്പിക്കപ്പെടുവാൻ കാരണമാകുകയുമാണ് ഉണ്ടായത്. അതിൽനിന്ന് വ്യത്യസ്തമായ ഒരു നില ഇവരിൽനിന്നും പ്രതീക്ഷിക്കുവാനില്ല. ഈ വസ്തുതയാണ് 6-ാം വചനം വെളിപ്പെടുത്തുന്നത്. റസൂലുകൾ മലക്കുകളായിരിക്കുമെന്നും, നബി ˜ ഒരു മനുഷ്യനായതുകൊണ്ട് പ്രവാചകനായിരിക്കുവാൻ നിവൃത്തിയില്ലെന്നുമുള്ള അവരുടെ ജൽപനങ്ങൾ നിരർഥവും, വാസ്തവവിരുദ്ധവുമാണെന്ന് അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു.
21:7–10

وَمَآ أَرۡسَلۡنَا قَبۡلَكَ إِلَّا رِجَالٗا نُّوحِيٓ إِلَيۡهِمۡۖ فَسۡـَٔلُوٓاْ أَهۡلَ ٱلذِّكۡرِ إِن كُنتُمۡ لَا تَعۡلَمُونَ

وَمَا جَعَلۡنَٰهُمۡ جَسَدٗا لَّا يَأۡكُلُونَ ٱلطَّعَامَ وَمَا كَانُواْ خَٰلِدِينَ

ثُمَّ صَدَقۡنَٰهُمُ ٱلۡوَعۡدَ فَأَنجَيۡنَٰهُمۡ وَمَن نَّشَآءُ وَأَهۡلَكۡنَا ٱلۡمُسۡرِفِينَ

Passage continues through verse 21:10.

(7) (നബിയേ) പുരുഷൻമാരെയ ല്ലാതെ നിന്റെ മുമ്പ് നാം അയച്ചിട്ടില്ല; അവർക്ക് നാം "വഹ്യ്' (ബോധനം) നൽകുന്നു. (ഇതാണവരുടെ പ്രത്യേ കത). (അവിശ്വാസികളേ!) നിങ്ങൾ അറിയാത്തവരാകുന്നുവെങ്കിൽ വേദ ക്കാരോട് ചോദിച്ചുകൊള്ളുവിൻ. (8) നാം അവരെ, ഭക്ഷണം കഴി ക്കാത്ത ശരീരങ്ങളാക്കിയിട്ടുമില്ല; അവർ നിത്യജീവികളായിരുന്നതു മില്ല. (9) പിന്നെ അവർക്ക് നാം വാഗ്ദാനം സത്യമാക്കിക്കൊടുത്തു; അങ്ങനെ, അവരെയും, (അവരോ ടൊപ്പം) നാം ഉദ്ദേശിക്കുന്നവരെയും നാം രക്ഷപ്പെടുത്തുകയും, അതിര് വിട്ടു പ്രവർത്തിച്ചവരെ നശിപ്പിക്കു കയും ചെയ്തു! (10) തീർച്ചയായും, നാം നിങ്ങൾക്ക് ഒരു വേദഗ്രമ്ലം അവത രിപ്പിച്ചുതന്നിരിക്കുന്നു; നിങ്ങൾ ക്കുള്ള ഉപദേശം അതിലുണ്ട്. ഇനി യും നിങ്ങൾ മനിലാക്കുന്നില്ലേ?! (7) നാം അയച്ചിട്ടില്ല, റസൂലാക്കിയിട്ടില്ല നിനക്ക് മുമ്പ് പുരുഷന്മാരെയല്ലാതെ നാം വഹ്യ് (ബോധനം) നൽകുന്നു നിങ്ങൾ ചോദിച്ചു നോക്കുവിൻു ബോധനത്തിന്റെ ആൾക്കാരോട്, വേദക്കാ രോട് നിങ്ങൾ ആണെങ്കിൽ നിങ്ങൾ അറിയാതെ (8) അവരെ നാം ആക്കിയിട്ടില്ല ശരീരം തിന്നാത്ത (കഴിക്കാത്ത) ഭക്ഷണം അവർ ആയിരുന്നതുമില്ല നിത്യജീവികൾ, അമൃത്യർ, മരി ക്കാത്തവർ (9) പിന്നെ, പിന്നീട് നാം അവർക്ക് സത്യമാക്കി, സത്യമായി പ്പുലർത്തി വാഗ്ദാനം, നിശ്ചയം അങ്ങനെ അവരെ നാം രക്ഷപ്പെടുത്തി നാം ഉദ്ദേശിക്കുന്നവരെയും നാം നശിപ്പിക്കുകയും ചെയ്തു അതിരുകവിഞ്ഞവരെ, അതിരുവിട്ടു പ്രവർത്തിച്ചവരെ (10) തീർച്ച യായും നാം ഇറക്കിയിട്ടുണ്ട് നിങ്ങൾക്ക് ഒരു (വേദ) ഗ്രമ്ലം അതി ലുണ്ട് നിങ്ങൾക്കുള്ള ഉപദേശം, ഉൽബോധനം എന്നിട്ട് നിങ്ങൾ മനിലാക്കുന്നില്ലേ, ബുദ്ധികൊടുത്തു ഗ്രഹിക്കുന്നില്ലേ മുമ്പ് വഹ്യ് നൽകപ്പെട്ടുകൊണ്ട് റസൂലുകളായി നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ പ്രവാ ചകന്മാരും മനുഷ്യരായിരുന്നു; പുരുഷന്മാരായിരുന്നു. ആരും മലക്കുകളായിരുന്നില്ല; സ്ത്രീകളുമായിരുന്നില്ല. മനുഷ്യസഹജമായ ഭക്ഷണം മുതലായ ആവശ്യങ്ങളും, മര ണവും, അവരെയും ബാധിച്ചിരുന്നു. മറ്റുള്ളവരെപ്പോലെ ഭാര്യാമക്കളും അവർക്കുണ്ടാ യിരുന്നു. (13:38) എന്നിരിക്കെ, മനുഷ്യനായത്കൊണ്ട് റസൂലല്ലെന്ന് വാദിക്കുന്നതിൽ എന്തർഥമാണുള്ളത്?! വേദഗ്രമ്ലവുമായി പരിചയമില്ലാത്തവരാണെന്ന കാരണത്താൽ, ഒരു പക്ഷേ ഈ വസ്തുത അവർക്ക് അറിയുകയില്ലെങ്കിൽ, അതിനെപ്പറ്റി വേദക്കാ രോട് (ജൂതരോടും ക്രിസ്ത്യാനികളോടും) ചോദിച്ചറിയാവുന്നതുമാണ്. മനുഷ്യ വർഗത്തെ ഉപദേശിക്കുവാൻ നിയോഗിക്കപ്പെടുന്ന ആൾ മനുഷ്യനല്ലാതിരിക്കുന്നപക്ഷം, അത് അപ്രായോഗികവും, കൂടുതൽ സംശയത്തിന് ഇടയാക്കുന്നതുമായിരിക്കും. കാരണം: അദ്ദേഹം സാക്ഷാൽ മലക്കിന്റെ പ്രകൃതിയോട് കൂടിയാണ് പ്രത്യക്ഷപ്പെടു ന്നതെങ്കിൽ, മനുഷ്യർക്ക് അദ്ദേഹവുമായി ഇടപെടുവാനും, സമ്പർക്കം പുലർത്തുവാനും സാധ്യമാകുന്നതല്ല. ഇനി മനുഷ്യരൂപത്തിലാണെങ്കിലോ, പഴയ സംശയം വീണ്ടും ഉള വായിക്കൊണ്ടിരിക്കുകയും ചെയ്യും. അതുകൊണ്ടാണ് അല്ലാഹു പറഞ്ഞത്: 9 (സാരം: നാം അദ്ദേഹത്തെറസൂലിനെ-ഒരു മലക്കാക്കുന്നപക്ഷം, അതൊരു പുരു ഷനാക്കേണ്ടിവരികയും, അവർ സംശയപ്പെടുന്ന അതേ സംശയത്തിൽ അവരെ ആക്കു കയുമായിരിക്കും ഉണ്ടാകുക.) റസൂലുകളെ "പുരുഷൻമാരാ' ( ) ക്കുക എന്ന് പറ ഞ്ഞതിൽ, അവർ സ്ത്രീകളും ആയിരിക്കുകയില്ലെന്ന് കൂടി ഉൾക്കൊള്ളുന്നു. 9-ാം വചനം അവിശ്വാസികൾക്ക് ഒരു താക്കീതാകുന്നു. അങ്ങിനെ മനുഷ്യരായി നിയോഗിക്കപ്പെട്ടിരുന്ന ആ ദൂതൻമാരെ നിഷേധിച്ചവരെ നാം നശിപ്പിച്ചിട്ടുണ്ട്; ദൂതൻമാ രെയും സത്യവിശ്വാസികളെയും രക്ഷപ്പെടുത്തുകയും ചെയ്തിട്ടുണ്ട്; നിങ്ങൾക്കും ഇത് പാഠമായിരിക്കട്ടെ; വൃഥാ കുതർക്കത്തിന് മിനക്കെടരുത്! എന്ന് സാരം. അല്ലാഹു തുടർന്നു പറയുന്നു:- വിഭാഗം - 2
21:11–15

وَكَمۡ قَصَمۡنَا مِن قَرۡيَةٖ كَانَتۡ ظَالِمَةٗ وَأَنشَأۡنَا بَعۡدَهَا قَوۡمًا ءَاخَرِينَ

فَلَمَّآ أَحَسُّواْ بَأۡسَنَآ إِذَا هُم مِّنۡهَا يَرۡكُضُونَ

لَا تَرۡكُضُواْ وَٱرۡجِعُوٓاْ إِلَىٰ مَآ أُتۡرِفۡتُمۡ فِيهِ وَمَسَٰكِنِكُمۡ لَعَلَّكُمۡ تُسۡـَٔلُونَ

Passage continues through verse 21:15.

(11) അക്രമം പ്രവർത്തിച്ചിരുന്ന എത്രയോ നാടുകളെ (നാട്ടുകാരെ) നാം ഉൻമൂലനം ചെയ്യുകയും, അവ രുടെ (നാശത്തിന്) ശേഷം വേറെ ജന ങ്ങളെ നാം ഉണ്ടാക്കുകയും ചെയ്തി രിക്കുന്നു! (12) അങ്ങനെ, നമ്മുടെ ശിക്ഷ കണ്ടറിഞ്ഞപ്പോൾ അതാ, അവർ അതിൽനിന്നും ചാടിപ്പോകുന്നു! (13) (അവരോട് പറയപ്പെട്ടു:) ന്ധ നിങ്ങൾ ചാടിപ്പോകേണ്ട-ഏതൊ ന്നിൽ നിങ്ങൾക്ക് സുഖഭോഗം നൽക പ്പെട്ടിരുന്നുവോ അതിലേക്കും, നിങ്ങ ളുടെ വാസസ്ഥലങ്ങളിലേക്കും നിങ്ങൾ മടങ്ങിക്കൊൾക; നിങ്ങളോട് ചോദിക്കപ്പെടുമായിരിക്കാം?! ത്സ (14) അവർ പറഞ്ഞു: "ഹാ! ഞങ്ങ ളുടെ നാശം! നിശ്ചയമായും, ഞങ്ങൾ അക്രമികളായിരുന്നു!" (15) അങ്ങനെചത്താറിയവരായ കൊയ്തിട്ട വിള (പോലെ) നാം ആക്കുന്നതുവരെയും, അത് തന്നെ അവരുടെ നിലവിളിയാ യിക്കൊണ്ടിരുന്നു! (11) എത്രയോ, എത്രയാണ് നാം ഉന്മൂലനം ചെയ്തിരിക്കുന്നു, പറ്റെ നശിപ്പിച്ചു, ഒടിച്ചുമുറിച്ചു നാട്ടിനെ (നാട്ടുകാരെ) അതായിരുന്നു അക്രമം പ്രവർത്തിക്കുന്നത് നാം ഉണ്ടാക്കുകയും ചെയ്തു അതിന് ശേഷം ജനതയെ വേറെ (12) അങ്ങനെ അവർ കണ്ടറിഞ്ഞ പ്പോൾ, അനുഭവപ്പെട്ടപ്പോൾ നമ്മുടെ ശിക്ഷ അപ്പോഴതാ അവർ അതിൽനിന്ന് ചാടിപ്പോകുന്നു (13) നിങ്ങൾ ചാടിപ്പോകേണ്ട, ഓടിപ്പോകേണ്ട നിങ്ങൾ മടങ്ങുകയും ചെയ്യുവിൻ നിങ്ങൾക്ക് സുഖഭോഗം നൽകപ്പെട്ടിരിക്കുന്നു, സൗഖ്യം നൽകപ്പെട്ടിരിക്കുന്നു അതിൽ നിങ്ങളുടെ വാസസ്ഥലങ്ങളിലേക്കും നിങ്ങളോട് ചോദിക്കപ്പെടുമായിരിക്കാം, ചോദിക്കപ്പെടുവാനായി (14) അവർ പറഞ്ഞു ഹാ ഞങ്ങളുടെ നാശം, നാശമേ, കഷ്ടമേ നിശ്ചയമായും ഞങ്ങൾ ആയിരുന്നു അക്രമികൾ (15) എന്നിട്ട് ആയിക്കൊണ്ടിരുന്നു അത്് അവരുടെ വിളി, വിളിച്ചുപറയൽ നാം അവരെ ആക്കുന്ന തുവരെ കൊയ്തിട്ട വിള (പോലെ) കെട്ടാറിയവർ, ചത്താറിയവർ പ്രവാചകന്മാരുടെ ഉപദേശവും താക്കീതും അവർ വിലവെച്ചിരുന്നില്ല. പരിഹാസവും ധിക്കാരവുമായിരുന്നു അവർ സ്വീകരിച്ചത്. " നിശ്ചയമായും ഞങ്ങളുടെ നാട്ടിൽനിന്ന് നിങ്ങളെ ഞങ്ങൾ പുറത്താക്കും, അല്ലെങ്കിൽ നിങ്ങൾ ഞങ്ങളുടെ മാർഗത്തിൽ മടങ്ങി വരണം' (13 യ്യുലൃ എന്നൊക്കെ അവർ നബിമാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അങ്ങനെ, താക്കീത് ചെയ്യപ്പെട്ട ശിക്ഷ അനുഭ വമായി കണ്ടപ്പോഴത്തെ അവരുടെ അവസ്ഥയാണ് ഇവിടെ വിവരിക്കുന്നത്. ശിക്ഷ വന്നപ്പോൾ അവർ ഓടിരക്ഷപ്പെടുവാൻ ശ്രമിക്കുന്നു! കുറ്റം സമ്മതിക്കുന്നു! വിളിച്ചു നിലവിളിക്കുന്നു! ആ സന്ദർഭത്തിൽ അവരോട് ഹാസ്യരൂപത്തിൽ പറയപ്പെടുന്ന മറു പടിയാണ് 13-ാം വചനത്തിൽ കാണുന്നത്. "നിങ്ങൾക്ക് വേണ്ടുന്ന സുഖഭോഗവസ്തു ക്കളും, നല്ല പാർപ്പിടങ്ങളുമെല്ലാം നിങ്ങൾക്കുണ്ടല്ലോ; നിങ്ങളോട് പലർക്കും പലതും ചോദിക്കുവാനുമുണ്ടായിരിക്കും; അതുകൊണ്ട് നിങ്ങൾ അങ്ങോട്ട് തന്നെ മടങ്ങിപ്പോ കുക; എന്തിനാണ് അതെല്ലാം വിട്ടേച്ചു ഓടിപ്പോകുന്നത്!?' എന്ന് സാരം. വിളകൾ കൊയ്തിട്ടത് പോലെ വീണുമറിഞ്ഞു കിടക്കുകയും, തീ കെട്ടാറി ചാമ്പലായാലുള്ള ത് പോലെ നിശ്ചലവും നിശ്ചേഷ്ടവുമായിത്തീരുകയും ചെയ്യുവോളം ആ മുറ വിളി-"നാശമേ കഷ്ടമേ' എന്ന നിലവിളി -അവർ തുടർന്നുകൊണ്ടിരുന്നു. പക്ഷേ, എന്തു ഫലമുണ്ടാകുവാനാണ്?!
21:16–18

وَمَا خَلَقۡنَا ٱلسَّمَآءَ وَٱلۡأَرۡضَ وَمَا بَيۡنَهُمَا لَٰعِبِينَ

لَوۡ أَرَدۡنَآ أَن نَّتَّخِذَ لَهۡوٗا لَّٱتَّخَذۡنَٰهُ مِن لَّدُنَّآ إِن كُنَّا فَٰعِلِينَ

بَلۡ نَقۡذِفُ بِٱلۡحَقِّ عَلَى ٱلۡبَٰطِلِ فَيَدۡمَغُهُۥ فَإِذَا هُوَ زَاهِقٞۚ وَلَكُمُ ٱلۡوَيۡلُ مِمَّا تَصِفُونَ

(16) ആകാശവും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും നാം കളി ക്കുന്ന സ്ഥിതിയിൽ സൃഷ്ടിച്ചിരിക്കു കയല്ല; (17) ഒരു വിനോദം ഉണ്ടാക്കു വാൻ നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ, അത് നമ്മുടെ അടുക്കൽനിന്ന് ഉണ്ടാ ക്കുമായിരുന്നു; നാം (അത്) ചെയ്യു ന്നതല്ല. (18) എന്നാൽ, നാം സത്യമായു ള്ളത്കൊണ്ട് അസത്യമായുള്ള തിൻമേൽ എറിയുന്നു; അപ്പോൾ അത് (സത്യം) അതിനെ തകർത്തുകളയുന്നു; അപ്പോഴേക്കും അതാ അത് നാമാവശേഷമായിപ്പോ കുന്നു! (സത്യനിഷേധികളേ) നിങ്ങൾ പറഞ്ഞു വരുന്നത് നിമിത്തം നിങ്ങൾക്ക് നാശം! (16) നാം സൃഷ്ടിച്ചിട്ടില്ല ആകാശം ഭൂമിയും അവ രണ്ടിനുമിടയിലുള്ളതും കളിച്ചുകൊണ്ട്, കളിയായി (17) നാം ഉദ്ദേശിച്ചിരുന്നുവെങ്കിൽ നാം ഉണ്ടാക്കുവാൻ, സ്വീകരിക്കുവാൻ വല്ല വിനോ ദവും നാമത് ഉണ്ടാക്കുമായിരുന്നു നമ്മുടെ അടുക്കൽ നിന്ന് നാമല്ല, നാമാണെങ്കിൽ ചെയ്യുന്നവർ (18) പക്ഷേ, എന്നാൽ നാം എറിയുന്നു സത്യംകൊണ്ട്, ന്യായംകൊണ്ട്, യഥാർഥംകൊണ്ട് അസ ത്യത്തിൻമേൽ, നിരർഥത്തിൻമേൽ, അന്യായത്തിൻമേൽ എന്നിട്ട് അതതിനെ തകർക്കുന്നു (തലച്ചോർ ഉടക്കുന്നു) അപ്പോഴതാ അത് നശിക്കുന്നു, നാമാ വശേഷമാകുന്നു, ജീവൻ പോകുന്നു നിങ്ങൾക്ക് (ഉണ്ട്) നാശം, കേട്, കഷ്ടം നിങ്ങൾ പറഞ്ഞു (വിവരിച്ചു) കൊണ്ടിരിക്കുന്നതിനാൽ വളരെ സാരഗർഭങ്ങളായ മൂന്ന് വചനങ്ങളാണിത്. ആകാശഭൂമികളും, ചെറുതും വലുതുമായ അവയിലെ എല്ലാ വസ്തുക്കളുംമനുഷ്യൻ വിശേഷിച്ചുംവൃഥാ വിനോ ദത്തിനോ, കളിയായിട്ടോ സൃഷ്ടിക്കപ്പെട്ടിരിക്കുകയല്ല. ഗൗരവമേറിയ ചില ലക്ഷ്യങ്ങ ളോടുകൂടിയും. യുക്തിമത്തായ ചില കാര്യങ്ങൾക്കുവേണ്ടിയും ആകുന്നു അത്. അതി ലടങ്ങിയ രഹസ്യങ്ങൾ മുഴുവനും കണ്ടെത്തുക മനുഷ്യസാധ്യമല്ല. അവയുടെ സ്രഷ്ടാവും നിയന്താവുമായ അല്ലാഹുവിന് മാത്രമേ അതറിയുകയുള്ളൂ. പക്ഷേ, സദു ദ്ദേശ്യത്തോടുകൂടിയും ശരിയായ മാർഗത്തിലൂടെയും ചിന്തിക്കുന്ന മനുഷ്യന്-അവന്റെ ഉദ്ദേശ്യശുദ്ധിയുടെയും ചിന്താഗതിയുടെയും തോതനുസരിച്ച്-ഈ തുറയിൽ ജ്ഞാനം ലഭിക്കുവാൻ അല്ലാഹു സഹായിക്കുന്നുവെന്ന് മാത്രം. ഭൗതികമായോ, ആത്മീയമായോ, പ്രകൃതിപരമായോ, ധാർമികമായോ ഏത് നിലക്കുള്ള ചിന്താഗതിയാണ് ഒരാൾക്കുള്ള തെങ്കിൽ, ആ തരത്തിൽപെട്ട അറിവായിരിക്കും അവന് സംജാതമായിക്കൊണ്ടിരിക്കുക. ഏതായാലും, അവൻ എത്രതന്നെ മുന്നോട്ട് നീങ്ങിയാലും, അവന്റെ അറിവിന് ഒരു പരിധി ഉണ്ടായിരിക്കും. "നിങ്ങൾക്ക് അറിവിൽനിന്നും അൽപമല്ലാതെ നൽകപ്പെട്ടിട്ടില്ല'. ( ) അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, കളിവിനോദമെന്നോ, പാഴ്വേലയെന്നോ ഒന്നില്ലതന്നെ. അവൻ പരമ പരിശുദ്ധനും, സർവോൽകൃഷ്ടനുമാകുന്നു "ഈ കാണ പ്പെടുന്നതെല്ലാം ഒരു പ്രത്യേക ലക്ഷ്യമൊന്നും മുൻനിറുത്തിയുള്ളവയല്ല, വെറുതെയ സൃഷ്ടിച്ചുവിട്ടിരിക്കുകയാണ്, അനുനിമിഷം അതിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ സംഭവങ്ങൾ വെറും ചില വഴക്കങ്ങളാണ്,' എന്നൊക്കെ വല്ലവരും ധരിക്കുന്നുവെങ്കിൽ അതിൽപരം വിഡ്ഢിത്തം മറ്റെന്താണുള്ളത്?! ഭൂമിയെയും, അവ രണ്ടിനുമിടയിലുള്ളതിനെയും നാം നിരർഥ മായി സൃഷ്ടിച്ചിരിക്കുകയല്ല. അത് (അങ്ങിനെയാണെന്ന്) അവിശ്വസിച്ചവരുടെ ധാര ണയാകുന്നു. എന്നാൽ, നരകം നിമിത്തം ആ അവിശ്വസിച്ചവർക്ക് നാശം! അല്ലാഹുവിന്റെ ശക്തിപ്രതാപത്തെയും, പരമോൽകൃഷ്ട ഗുണങ്ങളെയും വേണ്ട പോലെ ഗ്രഹിക്കുകയും, വിലയിരുത്തുകയും ചെയ്യാത്തതിന്റെ ഫലമായി, അവന് മനു ഷ്യനെപ്പോലെ ഭാര്യാമക്കളുണ്ടെന്നും മറ്റും പറയുവാൻ ചിലർ ധൈര്യപ്പെടുന്നു. എന്നാൽ, ഭാര്യാമക്കളെപ്പോലെയുള്ള വല്ല വിനോദവും അവൻ ഉദ്ദേശിക്കുന്നതായി ഉണ്ടാകുന്നതല്ല-അത് ഈ ഭൗതിക വസ്തുക്കളിൽനിന്നായിരിക്കുകയില്ല. ഉപരിലോകത്തും, ആത്മീയലോകത്തുമുള്ള അഭൗതിക വസ്തുക്കളിൽ നിന്നായിരിക്കും ഉണ്ടാവുക. അവനുണ്ടോ അങ്ങിനെ ഉദ്ദേശിക്കുന്നു?! അവൻ അതിൽനിന്നെല്ലാം അത്യുന്നതമായ നിലയിൽ പരിശുദ്ധനത്രെ! 18-ാം വചനത്തിൽ, ഈ ലോകത്ത് നടപ്പിലുള്ള-അല്ലാഹുവിന്റെ ഭരണചട്ടങ്ങ ളിൽപെട്ട -ഒരു ഭരണചട്ടമാണ് നാം കാണുന്നത്. സത്യം അസത്യത്തെ-അഥവാ യഥാർഥമായുള്ളത് നിരർഥമായുള്ളതിനെപരാജയപ്പെടുത്തുന്നുവെന്നതാണത്. അവ രണ്ടും തമ്മിൽ ഒരിക്കലും സഖ്യമില്ലാത്ത പോരാട്ടമാണുണ്ടാവുക. നീതി, ന്യായം, മര്യാദ, ധർമം, യാഥാർഥ്യം ആദിയായവ സത്യത്തിന്റെ ചേരിയിലായിരിക്കും, അനീതി, അന്യായം, അക്രമം, അധർമം, നിരർഥത തുടങ്ങിയവ അസത്യത്തിന്റെ ചേരിയിലും. ഇരുചേരികളും തമ്മിൽ നടക്കുന്ന പോരാട്ടത്തിൽ പലപ്പോഴും അസത്യത്തിന്റെ പക്ഷ ത്തിന് പ്രത്യക്ഷത്തിൽ ചില മോടിയും ധാടിയും കണ്ടേക്കും. നിമിഷങ്ങളല്ല, സംവത്സ രങ്ങൾ തന്നെ അസത്യം സകുതൂഹലം നിലനിന്നേക്കും. അകംകണ്ണില്ലാത്തവനും, ഭൗതി കായുഷ്ക്കാലത്തിന് മാത്രം അസ്തിത്വം കൽപിക്കുന്നവനും, അത്കണ്ടു വഞ്ചിതനാ യേക്കും. സത്യത്തെ അസത്യമായും, കാര്യത്തെ വിനോദമായും അവൻ സ്ഥാപിക്കു വാൻ ഒരുമ്പെട്ടേക്കും. പക്ഷേ, അതിനൊരു അതിരും അവധിയും അനിവാര്യമാകുന്നു. "കനം തികഞ്ഞാൽ തൂങ്ങുക തന്നെ ചെയ്യും'. അസത്യത്തിന്റെ മൂപ്പെത്തുമ്പോൾ, സത്യ മാകുന്ന ബോംബിനെ അല്ലാഹു അതിന്റെ നേരെ എറിയുന്നു; അസത്യത്തിന്റെ മൂർധാ വിന് പറ്റി അതിന്റെ തലച്ചോറ് ഉടഞ്ഞുപോകുന്നു! അസത്യം ഉൻമൂലനം ചെയ്യപ്പെടു കയും ചെയ്യുന്നു! ഈ മൂന്ന് വചനങ്ങളുടെ വെളിച്ചത്തിൽ ചിന്തിച്ചുനോക്കുക: 11-ാം വചനത്തിലും അതുപോലെയുള്ള മറ്റു പല ആയത്തുകളിലും പറയപ്പെട്ടിട്ടുള്ള സംഭവങ്ങളിൽ ഒളി ഞ്ഞുകിടക്കുന്ന രഹസ്യം ഇന്നതാണെന്ന് അപ്പോൾ കാണാവുന്നതാണ്. സമ്പൽസമൃ ദ്ധവും, ജനനിബിഡവുമായ കുറേ രാജ്യങ്ങൾ പെട്ടെന്ന് കൊയ്തെടുക്കപ്പെടുന്നു. അതിൽ ആളിക്കത്തിക്കൊണ്ടിരുന്ന ചലന ചൈതന്യങ്ങളെല്ലാം കെട്ടാറി ചാമ്പലായി ത്തീരുന്നു. അങ്ങനെ, ഒരു മൂകമായ അവസ്ഥക്കുശേഷം അതാ, വീണ്ടും ഉദ്ധരിക്കപ്പെ ടുന്നു; പുതിയൊരു തലമുറ രംഗത്ത് വരുന്നു! എന്തിനാണിതെല്ലാം? യുക്തിഹീനമായ ഒരു വികൃതിയാണോ ഇതൊക്കെ?! അല്ല, കാര്യമൊന്നുമില്ലാത്ത ചില നേരംപോക്കുക ളാണോ?! അതുമല്ല, ഒരിക്കലുമല്ല:- 27 - ക്ലഡ: സാർവലൗകികവും, അതിമഹത്തുമായ മേൽപറഞ്ഞ നിയമ ചട്ടത്തിന്റെ അടിസ്ഥാ നത്തിൽ തീരുമാനിക്കപ്പെട്ടു നടപ്പിലാക്കിയ ചില സംഭവങ്ങളത്രെ അവയെല്ലാം. ഈ പ്രപഞ്ചംകൊണ്ടും, അതിലെ വസ്തുക്കൾകൊണ്ടും, അവയുടെ സ്രഷ്ടാവ് ഉദ്ദേശിച്ചി ട്ടുള്ള ലക്ഷ്യത്തിലേക്കും, ഉന്നതിയിലേക്കും അവ നീങ്ങണം-അവ നീങ്ങുകയാണ്, അതി നായി അസത്യവും അതിന്റെ സൈന്യവും സത്യത്തിന് വഴിമാറിക്കൊടുക്കണം. മാറി ക്കൊടുക്കാത്തപക്ഷം ബലം പ്രയോഗിച്ചു മാറ്റപ്പെടും. അസത്യത്തിന് അറുതിവരാത്ത പക്ഷം, അത് പതനത്തിൽനിന്ന് പതനത്തിലേക്കും, നാശത്തിൽനിന്ന് നാശത്തിലേക്കു മാണ് നയിക്കുക. ലോകത്തെയും ലോകരെയും തീരാനാശത്തിൽനിന്ന് രക്ഷപ്പെടുത്തു വാൻ സത്യമാകുന്ന ഖഡ്ഗംകൊണ്ട് സ്രഷ്ടാവിനാൽ നിയമിതമായ പ്രകൃതി നിയമം അസത്യത്തെ വെട്ടുന്ന കാഴ്ചയാണ് അതെല്ലാം. അതെ, പ്രതാപശാലിയും സർവജ്ഞ നുമായുള്ളവന്റെ നിയമനിർണയം! ( ) വാസ്തവം ഇങ്ങിനെയൊക്കെയാകുന്നു. എന്നിട്ട് പിന്നേയും, അല്ലാഹുവിന് മക്ക ളുണ്ട്, ഭാര്യയുമുണ്ട്, എന്നൊക്കെ ഒരു വശത്ത്; ഇതെല്ലാം കേവലം ചില വഴക്കങ്ങളാ ണെന്നല്ലാതെ അതിനപ്പുറം ഒന്നും ചിന്തിക്കേണ്ടതായിട്ടില്ല എന്നിങ്ങനെ വേറൊരു വശത്ത്; ഇങ്ങിനെ, പല അസംബന്ധങ്ങളും പറഞ്ഞും, വിവരിച്ചും, വർണിച്ചും വരുന്ന അവിശ്വാസികളെ താക്കീത് ചെയ്തുകൊണ്ടാണ് ഒടുവിലത്തെ വചനം അവസാനി ക്കുന്നത്.
21:19–20

وَلَهُۥ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِۚ وَمَنۡ عِندَهُۥ لَا يَسۡتَكۡبِرُونَ عَنۡ عِبَادَتِهِۦ وَلَا يَسۡتَحۡسِرُونَ

يُسَبِّحُونَ ٱلَّيۡلَ وَٱلنَّهَارَ لَا يَفۡتُرُونَ

(19) ആകാശങ്ങളിലും ഭൂമിയിലും ഉള്ളവർ (എല്ലാം) അവന്റെതാകുന്നു. അവന്റെ അടുക്കലുള്ളവർ, അവനെ ആരാധിക്കുന്നതിനെക്കുറിച്ച് അഹ ങ്കാരം നടിക്കുകയില്ല; അവർ ക്ഷീണിച്ചു കുഴങ്ങുകയുമില്ല. (20) അവർ, രാവും പകലും സ്തോത്രകീർത്തനം ചെയ്തുകൊ ണ്ടിരിക്കുന്നു-അവർ തളരുന്നില്ല. (19) അവനുള്ളതാണ്, അവന്റെതാണ് ആകാശങ്ങളിലുള്ള വർ ഭൂമിയിലും അവന്റെ അടുക്കലുള്ളവർ അവർ അഹ ങ്കാരം നടിക്കുകയില്ല, അഹംഭാവം കാണിക്കുകയില്ല അവനെ ആരാധിക്കു ന്നതിനെപ്പറ്റി അവർ ക്ഷീണിച്ചു കുഴങ്ങുന്നതുമല്ല (20) അവർ തസ്ബീഹ് (സ്തോത്ര കീർത്തനം) നടത്തുന്നു രാത്രിയിൽ പകലും അവർ തളരുന്നില്ല, കുഴങ്ങുകയില്ല, ക്ഷീണിക്കുകയില്ല എല്ലാ വസ്തുക്കളുടെയും സൃഷ്ടി, ഉടമസ്ഥത, നിയന്ത്രണം, കൈകാര്യം, ജീവിതം, മരണം, ശിക്ഷ തുടങ്ങിയ കാര്യങ്ങളിൽ അല്ലാഹുവിനല്ലാതെ മറ്റാർക്കും വിധ പങ്കുമില്ല. "അവന്റെ അടുക്കൽ ഉള്ളവർ' എന്ന് പറഞ്ഞത് മലക്കുകളെ ഉദ്ദേശിച്ചാകുന്നു. അവർ എപ്പോഴും അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചും, അവന്റെ സ്തുതിയും സ്തോത്രവും പ്രകീർത്തിച്ചും കൊണ്ടിരിക്കുന്നവരാകുന്നു. തങ്ങളുടെ കൃത്യങ്ങൾ നിർവ ഹിക്കുന്നതിൽ ക്ഷീണം, തളർച്ച മുതലായതൊന്നും അവരെ ബാധിക്കുന്നതല്ല. വൈമ നസ്യം, അഹങ്കാരം, അഹംഭാവം തുടങ്ങിയവ അവരിൽ ഉണ്ടാകുകയുമില്ല.
21:21–23

أَمِ ٱتَّخَذُوٓاْ ءَالِهَةٗ مِّنَ ٱلۡأَرۡضِ هُمۡ يُنشِرُونَ

لَوۡ كَانَ فِيهِمَآ ءَالِهَةٌ إِلَّا ٱللَّهُ لَفَسَدَتَاۚ فَسُبۡحَٰنَ ٱللَّهِ رَبِّ ٱلۡعَرۡشِ عَمَّا يَصِفُونَ

لَا يُسۡـَٔلُ عَمَّا يَفۡعَلُ وَهُمۡ يُسۡـَٔلُونَ

(21) അഥവാ, അവർ ഭൂമിയിൽ നിന്ന് വല്ല ആരാധ്യൻമാരെയും ഉണ്ടാ ക്കിയിരുന്നുവോ, അവർ തന്നെ (മര ണപ്പെട്ടവരെ) പുനർ ജീവിപ്പിക്കുന്ന താണ് (അങ്ങിനെയുള്ളവരെ)?! (22) അവ രണ്ടിലും ധ ആകാശഭൂ മികളിൽ പ അല്ലാഹുവല്ലാതെ വല്ല ആരാധ്യന്മാരും ഉണ്ടായിരുന്നുവെ ങ്കിൽ, അവ രണ്ടും നാശപ്പെടുമായി രുന്നു! അപ്പോൾ, അവർ പറഞ്ഞുവരുന്ന തിൽ നിന്ന് ന്ധ അർശിന്റെ ത്സ നാഥനായ അല്ലാഹു എത്രയോ പരിശുദ്ധൻ! (23) അവൻ ചെയ്യുന്നതിനെക്കു റിച്ച് അവൻ ചോദ്യം ചെയ്യപ്പെടുക യില്ല; അവരാകട്ടെ, ചോദിക്കപ്പെടുന്ന തുമാണ്. (21) അഥവാ (അതല്ലാ) അവർ ഉണ്ടാക്കിയിരിക്കുന്നുവോ, സ്വീകരിച്ചിരി ക്കുന്നുവോ വല്ല ആരാധ്യന്മാരെയും, ദൈവങ്ങളെ ഭൂമിയിൽ നിന്ന് അവർ (സ്വയം) പുനർജീവിപ്പിക്കുന്നു, എഴുന്നേൽപിക്കുന്നു (അങ്ങിനെയുള്ള) (22) ഉണ്ടായിരുന്നാൽ അവ രണ്ടിലും ആരാധ്യൻമാർ, ദൈവങ്ങൾ, ഇലാഹുകൾ അല്ലാഹു അല്ലാതെ അത് രണ്ടും നശിച്ചു (വിഘടിച്ചു) പോകുമായിരുന്നു അപ്പോൾ അല്ലാഹു എത്ര പരിശുദ്ധൻ (മഹാ പരിശു ദ്ധൻ) അർശിന്റെ (സിംഹാസനത്തിന്റെ) നാഥനായ അവർ പറഞ്ഞു (വിവരിച്ചു) വരുന്നതിൽ നിന്ന് (23) അവൻ ചോദ്യം ചെയ്യപ്പെടുക യില്ല അവൻ ചെയ്യുന്നതിനെക്കുറിച്ച് അവരാകട്ടെ അവർ ചോദി ക്കപ്പെടും പലതിനെയും ബഹുദൈവ വിശ്വാസികൾ ഇലാ ഹുകളായി (ദൈവങ്ങളായി) സ്വീകരിക്കുന്നു. മരണപ്പെട്ടവരെ പുനർജീവിപ്പിച്ചു എഴു ന്നേൽപിക്കുവാൻ കഴിവുണ്ടായിരിക്കുക ഇലാഹിന് അനിവാര്യമായ ഒരു ഗുണമത്രെ. ഈ കഴിവുള്ളവൻ അല്ലാഹു അല്ലാതെ മറ്റാരും തന്നെയില്ല. ആകാശഭൂമികളിൽ അവ നല്ലാത്ത ഒരു ഇലാഹും ഇല്ല, ഉണ്ടായിരുന്നുവെങ്കിൽ, അവയുടെ വ്യവസ്ഥ തികച്ചും താറുമാറാകുമായിരുന്നു. എന്നിരിക്കെ, ഭൗതികവസ്തുക്കളിൽപെട്ട ഏതെങ്കിലും വസ്തു ഇലാഹാണെന്ന് വാദിക്കുന്നത് പോലെയുള്ള അവാസ്തവ പ്രസ്താവനകൾ എത്രമാത്രം നീചമായിട്ടുള്ളതാണ്?! അല്ലാഹു അതിൽ നിന്നെല്ലാം സർവോപരി പരിശുദ്ധനത്രെ! അഖില വസ്തുക്കളുടെയും സ്രഷ്ടാവും, നിയന്താവും, സാക്ഷാൽ ഭരണാധിപതിയു മായ അവന്റെ പ്രവർത്തനങ്ങളിലോ, അധികാരാവകാശങ്ങളിലോ ചോദ്യം ചെയ്വാൻ ഏതൊരുവനും നേരെ മറിച്ച് സൃഷ്ടികളാകട്ടെ, അവരുടെ സകല കർമങ്ങളെക്കുറിച്ചും അവൻ ചോദ്യം ചെയ്യുന്നതുമാകുന്നു. അതിൽനിന്ന് ഒഴി വാകുവാൻ ആർക്കും സാധ്യതയുമില്ല. (ഇലാഹ്) എന്നാൽ ആരാധിക്കപ്പെടുവാൻ അർഹതയുള്ളവൻ എന്നർഥം. സൃഷ്ടി, സംഹാരം,രക്ഷ, ശിക്ഷ മുതലായവയ്ക്ക് പരിപൂർണമായും കഴിവുള്ളവന് മാത്രമേ ഇലാഹായിരിക്കുവാൻ അർഹതയുള്ളൂ. അങ്ങിനെയുള്ളവന് മാത്രമേ അതിന് അവ കാശവുമുള്ളൂ. ഈ സംഗതി പലപ്പോഴും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള താണ്. 21-ാം വചനത്തിലും അതിന്റെ സൂചനയുണ്ട്. ഇനിയും ഈ സൂറത്തിൽ തന്നെ ഒന്നിലധികം സ്ഥലത്ത് വീണ്ടും കാണാവുന്നതുമാണ്. ആരാധ്യൻ, ദൈവം, കർത്താവ് എന്നിങ്ങനെയുള്ള ഏതുപേരിൽ അറിയപ്പെട്ടാലും ശരി, അല്ലാഹു അല്ലാത്ത മറ്റൊരു ഇലാഹ് ആകാശഭൂമികളിൽ ഉണ്ടാകുവാൻ നിവൃത്തിയില്ലെന്ന 22-ാം ആയത്തിന്റെ താൽപര്യം വളരെ ശ്രദ്ധാർഹമാകുന്നു. ബുദ്ധിപൂർവകവും, അനുഭവസാക്ഷ്യമുള്ളതു മായ ആ തത്വത്തെ നിഷേധിക്കുവാൻ ഏത് ന്യായശാസ്ത്രത്തിനും കഴിവില്ലതന്നെ. ആകാശഭൂമികൾ ഉണ്ട്, അതിലെ വസ്തുക്കളും ഉണ്ട്, അവയെല്ലാം ചില വ്യവസ്ഥ കൾക്കനുസരിച്ച് നിലകൊള്ളുന്നു എന്നുള്ള പരമാർഥം സമ്മതിക്കുന്ന ഏതൊരുവനും ഖണ്ഡിക്കുവാൻ കഴിയാത്ത ഒരു യാഥാർഥ്യമാണുള്ളത്. കാരണം: ഒന്നിലധികം ഇലാഹുകൾ ഉണ്ടെന്ന് നാം സങ്കൽപിക്കുക. ആ ഇലാഹുകൾ തമ്മിൽ ഒന്നുകിൽ യോജിപ്പുണ്ടായിരിക്കണം, അല്ലെങ്കിൽ ഭിന്നിപ്പുണ്ടായിരിക്കണം. ഈ രണ്ടി ലൊന്ന് അനിവാര്യമാണല്ലോ. തമ്മിൽ ഭിന്നിപ്പാണുള്ളതെങ്കിൽ, ഒരു കാര്യം ഒരേ സമ യത്ത് ഉണ്ടാവണമെന്ന് ഒരാളും, ഉണ്ടാവരുതെന്ന് മറ്റേയാളും ഉദ്ദേശിക്കുന്നു. ഇപ്പോൾ ആ കാര്യം ഒരേ അവസരത്തിൽ തന്നെ ഉണ്ടാവുകയും ഇല്ലാതിരിക്കുകയും വേണം. ഇത് അസംഭവ്യമാണല്ലോ. ഒരു കാര്യം ഇന്നപ്രകാരമാകണമെന്ന് ഒരുവനും, വേറൊരു പ്രകാരമാകണമെന്ന് മറ്റേവനും ഉദ്ദേശിച്ചാലുള്ള കഥയും ഇത് പോലെ തന്നെ. ഇനി, രണ്ടാളുടെ ഉദ്ദേശ്യങ്ങളും രണ്ട് സമയത്താണ് ഉണ്ടാകുന്നതെന്ന് വെക്കുക. അപ്പോൾ, ഓരോ ഇലാഹിനും മറ്റേവൻ ഉദ്ദേശിക്കാത്ത സമയത്ത് മാത്രമേ വല്ലതും പ്രവർത്തി ക്കുന്നതിന് കഴിവുണ്ടായിരിക്കുകയുള്ളൂ. അഥവാ രണ്ടുപേരും പൂർണമായ കഴിവില്ലാ ത്തവരാണെന്ന് ചുരുക്കം. ഇനി, രണ്ട് ഇലാഹുകളും തമ്മിൽ യോജിപ്പാണുള്ളതെന്ന് സങ്കൽപിക്കുക. ഒരു കാര്യം, അല്ലെങ്കിൽ ഒരു വസ്തു ഉണ്ടാവണമെന്ന് രണ്ടുപേരും ഉദ്ദേശിക്കുന്നപക്ഷം, അവ ഓരോന്നും ഒന്നിലധികം ഉണ്ടാകേണ്ടതായി വരുന്നു. എന്ത് കൊണ്ടെന്നാൽ; ഉദ്ദേ ശിച്ച കാര്യത്തിന് പൂർണമായ കഴിവുള്ളവരാണല്ലോ ഓരോ ഇലാഹും. ഇത് വ്യമാണെന്ന് വ്യക്തമാണ്. ഇനി, ഒരു വസ്തുവിന്റെ സൃഷ്ടിയുടെ ഒരു ഭാഗം ഒരാളും, മറ്റേ ഭാഗം വേറൊരാളുമാണ് നടത്തുന്നതെന്ന് വെക്കുക, അല്ലെങ്കിൽ ചിലത് ഒരാളും, മറ്റു ചിലത് മറ്റേയാളും നടത്തുകയാണെന്ന് വെക്കുക. ഇപ്പോഴും, ഓരോരുത്തനും സ്വന്തം നിലക്ക് മുഴുവൻ ശക്തിയില്ലാത്തവനാണെന്നും, ഭാഗികമായ കഴിവ് മാത്രമേ ഓരോരുത്തനും ഉള്ളൂവെന്നും വരുന്നു. ഇനി, ഒരുവൻ വെറുതെ ഇരിക്കുകയും, മറ്റേ യാൾ പ്രവർത്തനങ്ങൾ നടത്തുകയും ആണെങ്കിൽ, വെറുതെ ഇരിക്കുന്നവൻ പ്രവർത്തന സ്വാധീനമില്ലാത്ത ഉപയോഗശൂന്യനാണെന്നും പറയേണ്ടതില്ലല്ലോ. ഇത്രയും പറഞ്ഞതിൽനിന്ന് 22-ാം വചനത്തിൽ, അല്ലാഹുവല്ലാതെ ഇലാഹുണ്ടായിരി ക്കുവാൻ പാടില്ലെന്ന് പറഞ്ഞതിനെതിരായി സങ്കൽപിക്കുകപോലും സാധ്യമല്ലെന്ന് സ്പഷ്ടമാണല്ലോ.
21:24

أَمِ ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ قُلۡ هَاتُواْ بُرۡهَٰنَكُمۡۖ هَٰذَا ذِكۡرُ مَن مَّعِيَ وَذِكۡرُ مَن قَبۡلِيۚ بَلۡ أَكۡثَرُهُمۡ لَا يَعۡلَمُونَ ٱلۡحَقَّۖ فَهُم مُّعۡرِضُونَ

(24) അഥവാ അവന് ധ അല്ലാഹു വിന് പ പുറമെ അവർ വല്ല ആരാ ധ്യൻമാരെയും സ്വീകരിച്ചിരു ന്നുവോ?! പറയുക: (അങ്ങിനെയു ണ്ടെങ്കിൽ) നിങ്ങളുടെ പ്രമാണം നിങ്ങൾ കൊണ്ടുവരുവിൻ!- ഇതാ, എന്റെ കൂടെയുള്ളവരുടെ ഉൽബോധനവും (വേദവും) , എന്റെ മുമ്പുള്ളവരുടെ ഉൽബോധനവും (വേദവും) ! എങ്കിലും, അവരിൽ അധി കമാളുകളും യഥാർഥം അറിയുന്നില്ല. അതിനാൽ അവർ തിരിഞ്ഞുകളയു ന്നവരാണ്. (24) അഥവാ (പക്ഷേ) അവർ സ്വീകരിച്ചിരിക്കുന്നുവോ അവന് പുറമെ, അവനെക്കൂടാതെ ആരാധ്യന്മാരെ, ദൈവങ്ങളെ നീ പറയുക നിങ്ങൾ കൊണ്ടുവരുവിൻ നിങ്ങളുടെ പ്രമാണം, തെളിവ് ഇതാ എന്റെ കൂടെയുള്ളവരുടെ ഉൽബോധനം എന്റെ മുമ്പുള്ളവ രുടെ ഉൽബോധനവും പക്ഷേ, എങ്കിലും അവരിൽ അധികമാളും അവർ അറിയുന്നില്ല യഥാർഥം, സത്യം അതിനാൽ അവർ തിരിഞ്ഞു കളയുന്നവരാണ്, അശ്രദ്ധരാണ് മുകളിൽ നാം വായിച്ചുകഴിഞ്ഞ തിരുവചനങ്ങളിൽ, ആരാധ്യനായിരിക്കുവാൻ ഒട്ടും യോഗ്യതയില്ലാത്ത വസ്തുക്കളെവിഗ്രഹങ്ങൾ മുതലായവയെ-ഇലാഹുകളായി സ്വീക രിക്കുന്നതിനെ ആക്ഷേപിക്കുകയും, ആകാശഭൂമികളിൽ എവിടെയും അല്ലാഹു അല്ലാത്ത ഒരു ആരാധ്യൻ ഉണ്ടാവാൻ സാധ്യതയില്ലെന്ന് തെളിയിക്കുകയും ചെയ്തു. ബുദ്ധി യുടെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ യാതൊരു ന്യായീകരണവും സിദ്ധി ക്കാത്ത ആ വാദത്തിന് പരദൈവവാദത്തിന്-ഏതെങ്കിലും വേദപ്രമാണം തെളിയിക്കു വാനുണ്ടെങ്കിൽ കൊണ്ടുവരട്ടെ, എന്നാണ് ഇവിടെ അല്ലാഹു അവിശ്വാസികളെ വിളിക്കുന്നത്. എല്ലാ അതിന് മുമ്പുള്ളവയും - ഏക ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായിരിക്കെ, അതിനെതിരായി എന്ത് തെളിവാണ് അവർക്ക് കൊണ്ടുവരുവാനുള്ളത്?! അവരിൽ കുബുദ്ധികളായുള്ള പലരും അറിഞ്ഞു കൊണ്ടുതന്നെ സത്യത്തെ ധിക്കരിക്കുന്നു. എന്നാൽ അധികമാളുകളും പരമാർഥം ആലോചിച്ചറിയാതെ യഥാർഥം വിട്ടു തിരിഞ്ഞുകളയുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:
21:25

وَمَآ أَرۡسَلۡنَا مِن قَبۡلِكَ مِن رَّسُولٍ إِلَّا نُوحِيٓ إِلَيۡهِ أَنَّهُۥ لَآ إِلَٰهَ إِلَّآ أَنَا۠ فَٱعۡبُدُونِ

(25) (നബിയേ) "ഞാനല്ലാതെ ആരാധ്യനേയില്ല, അതുകൊണ്ട് എന്നെ (മാത്രം) നിങ്ങൾ ആരാധിക്കു വിൻ' എന്ന് നാം ന്ധ വഹ്യ് ത്സ നൽകുന്ന തായിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല. (25) നാം അയച്ചിട്ടില്ല നിനക്ക് മുമ്പ് ഒരു റസൂലി നെയും, ദൂതനെയും നാം "വഹ്യ്' (ബോധനം) നൽകിക്കൊണ്ടല്ലാതെ അദ്ദേഹത്തിന് കാര്യം ആണെന്ന് ഒരു ഇലാഹും ഇല്ല ഞാനല്ലാതെ ആകയാൽ എന്നെ (ത്തന്നെ) നിങ്ങൾ ആരാധിക്കുവീൻ (എന്ന്) ഇങ്ങിനെ, ഏതുവിധേന നോക്കിയാലും ഏറ്റവും ഗൗരവമേറിയ ഒരു അടിസ്ഥാന തത്വമാണ് തൗഹീദ്. എന്നിരിക്കെ, അല്ലാഹു അല്ലാത്തവരെ ആരാധ്യവസ്തുക്കളായി സ്വീകരിക്കുന്നതിൽപരം ഭയങ്കരം മറ്റേതാണ്?! ചിലർ തങ്ങളുടെ ദൈവങ്ങളെ അല്ലാ ഹുവിന് സമന്മാരും, പങ്കുകാരുമായിട്ടാണ് കരുതുന്നതെങ്കിൽ, വേറെ ചിലർ അവരുടെ ആരാധ്യന്മാരെ ദൈവസന്താനങ്ങളോ, ദൈവാവതാരങ്ങളോ ആയി ഗണിക്കുന്നു. ജുഹൈനഃ, ബനൂസലമഃ ( ഗ്നിഞ്ഞിപ്പിക്കട ) മുതലായ അറബി ഗോത്ര ക്കാർ, മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് വിശ്വസിച്ചുവന്നിരുന്നു. ഇത് പോലെയുള്ള ഓരോതരം വിശ്വാസങ്ങൾ ഇന്നും പല സമുദായങ്ങൾക്കിടയിലും കാണാം. ഈ വിശ്വാസം തൗഹീദിന് വിരുദ്ധമാണെന്നതിന് പുറമെ, അല്ലാഹുവിന്റെ മഹത്വത്തെ കളങ്കപ്പെടുത്തുകയും, അവനെ സൃഷ്ടിസമാനമാക്കി തരംതാഴ്ത്തുകയും കൂടി ചെയ്യുന്ന തരത്തിലുള്ളതാണ്. അതുകൊണ്ടത്രെ, സന്താനവാദത്തെ ആക്ഷേപി ക്കുമ്പോൾ, അല്ലാഹുവിന്റെ പരിശുദ്ധിയെപ്പറ്റി പ്രത്യേകം എടുത്തുപറയുന്നതും.
21:26–29

وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗاۗ سُبۡحَٰنَهُۥۚ بَلۡ عِبَادٞ مُّكۡرَمُونَ

لَا يَسۡبِقُونَهُۥ بِٱلۡقَوۡلِ وَهُم بِأَمۡرِهِۦ يَعۡمَلُونَ

يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يَشۡفَعُونَ إِلَّا لِمَنِ ٱرۡتَضَىٰ وَهُم مِّنۡ خَشۡيَتِهِۦ مُشۡفِقُونَ

Passage continues through verse 21:29.

(26) അവർ (അവിശ്വാസികൾ) പറയുന്നു: "പരമകാരുണികനായുള്ള വൻ സന്താനത്തെ സ്വീകരിച്ചിരി ക്കുന്നു' എന്ന്! അവനെത്രയോ പരി ശുദ്ധൻ! എന്നാൽ, (അവർ) ആദരണീ യരായ അടിയാൻമാരത്രെ. (27) അവനെ, വാക്കിൽ അവർ മുൻകടക്കുകയില്ല; അവന്റെ അനുസരിച്ചുതന്നെ അവർ പ്രവർത്തി ച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (28) അവരുടെ മുന്നിലുള്ളതും, അവരുടെ പിന്നിലുള്ളതും അവൻ അറിയുന്നു; അവൻ തൃപ്തിപ്പെട്ട വർക്കല്ലാതെ അവർ ശുപാർശ ചെയ്കയുമില്ല. അവരാകട്ടെ, അവനെ സംബന്ധിച്ച ഭയം നിമിത്തം പേടിച്ചുകൊണ്ടിരിക്കുന്നവരുമാണ്. (29) അവരിൽനിന്ന് ആരെ ങ്കിലും, ഞാൻ അവന് (അല്ലാഹുവിന്) പുറമെയുള്ള ഒരു ആരാധ്യനാണെന്ന് പറയുന്നതായാൽ, അങ്ങിനെയുള്ള വന് നാം നരകത്തെ പ്രതിഫലം കൊടുക്കുന്നതാകുന്നു. അപ്രകാരം, അക്രമകാരികൾക്ക് നാം പ്രതിഫലം കൊടുക്കുന്നതാണ്. (26) അവർ പറയുന്നു ഉണ്ടാക്കി, സ്വീകരിച്ചു റഹ്മാൻ, പരമ കാരുണികൻ സന്താനം, മക്കൾ അവൻ മഹാപരിശുദ്ധൻ, അവനെത്ര പരിശുദ്ധൻ, അവനെ പരിശുദ്ധപ്പെടുത്തുന്നു പക്ഷേ, എന്നാൽ അടിയാന്മാരാ കുന്നു ആദരണീയരായ, ആദരിക്കപ്പെട്ടവരായ (27) അവർ അവനെ മുൻകടക്കുകയില്ല വാക്കിൽ, വാക്കുകൊണ്ട് അവർ, അവരാകട്ടെ അവന്റെ കൽപനയെ, കൽപന പ്രകാരം പ്രവർത്തിക്കുന്നതാണ് (28) അവൻ അറിയും അവരുടെ മുന്നിലുള്ളത് അവരുടെ പിന്നി ലുള്ളതും അവർ ശുപാർശ ചെയ്യുന്നതുമല്ല ഒരുവർക്കല്ലാതെ അവൻ തൃപ്തിപ്പെട്ടിട്ടുള്ള അവരാകട്ടെ, അവർ അവനെ ഭയപ്പെട്ടത് നിമിത്തം, അവനോടുള്ള ഭയത്താൽ പേടിച്ചുകൊണ്ടിരിക്കുന്നവരാണ് (29) ആരെങ്കിലും പറഞ്ഞാൽ അവരിൽനിന്ന് ഞാൻ ഇലാഹാണ്, ആരാ ധ്യനാണ് (എന്ന്) ന്നുറിന്മിമ എന്നാൽ അവൻ അവന് നാം പ്രതിഫലം നൽകും ന്നുറിന്മിര അപ്രകാരം, അപ്രകാരമാണ് നാം പ്രതിഫലം നൽകുന്നതാണ്, പ്രതിഫലം കൊടുക്കുക അക്രമകാരികൾക്ക് മലക്കുകൾ അല്ലാഹുവിന്റെ പുത്രികളാണെന്ന വാദത്തിന്റെ ഖണ്ഡനമാണിത്: അവർ ആദരണീയരും മാന്യന്മാരും തന്നെ. പക്ഷേ, അതുകൊണ്ട് അവർ ആരാധ്യന്മാ രായിരിക്കുന്നതിന് ഒരിക്കലും അർഹരല്ല. കാരണം, അവർ അല്ലാഹുവിന്റെ സൃഷ്ടിക കൽപന കിട്ടാതെയോ, അവൻ പറഞ്ഞതിന പ്പുറമോ അവർ യാതൊന്നും പറയുകയില്ല. തികച്ചും അവന്റെ കൽപനകൾ അനുസ രിച്ച് നടക്കുന്നവരും, അതിനെതിരായി നടക്കാത്തവരുമാണവർ. അവരുടെ എല്ലാ കാര്യ ങ്ങളും അല്ലാഹു വിന് ശരിക്കും അറിയാം. അവരെ ആരാധിക്കുകമൂലം അവരുടെ വല്ല ശുപാർശ മുഖേനയും രക്ഷകിട്ടുമെന്ന് കരുതുവാനും നിവൃത്തിയില്ല. എന്ത്കൊണ്ടെ ന്നാൽ, അല്ലാഹു തൃപ്തിപ്പെട്ട് അനുവാദം കൊടുത്തവർക്കല്ലാതെ ശുപാർശ ചെയ് വാനും അവർക്ക് സാധ്യമല്ല. സത്യവിശ്വാസികളായ സജ്ജനങ്ങൾക്ക് മാത്രമേ അവന്റെ തൃപ്തി ലഭിക്കുകയുള്ളൂവെന്ന് സ്പഷ്ടവുമാണ്. അങ്ങിനെയുള്ളവരല്ലാത്ത ആളുകൾക്ക് ശുപാർശ ചെയ്തു നോക്കുവാൻ അവർ ധൈര്യപ്പെടുകയില്ല. അല്ലാഹുവിനെ സംബ ന്ധിച്ച് അത്രയും ഭയപ്പാടിലാണവർ. എന്നിരിക്കെ, അവരെ ആരാധ്യന്മാരോ ദൈവസ ന്താനങ്ങളോ ആക്കുന്നതിൽ എന്താണ് അർഥമുള്ളത്?! താൻ ആരാധിക്കപ്പെടുവാൻ അർഹനാണെന്ന് അവരിൽ ഒരാൾ പറയുന്നുവെന്ന് സങ്കൽപിക്കുക: എന്നാൽ, അദ്ദേഹം നരകശിക്ഷക്ക് വിധേയനാകാതിരിക്കുകയില്ല. അദ്ദേഹത്തിന്റെ ഏതെങ്കിലും പ്രകാര ത്തിലുള്ള ഗുണമോ, സ്ഥാനമോ അതിന് തട മായിരിക്കുന്നതുമല്ല. അക്രമികൾ ആരാ യിരുന്നാലും, നിയമപ്രകാരം അല്ലാഹു അവരെ ശിക്ഷിക്കുന്നതാണ്. വിഭാഗം - 3
21:30–33

أَوَلَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقٗا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ

وَجَعَلۡنَا فِي ٱلۡأَرۡضِ رَوَٰسِيَ أَن تَمِيدَ بِهِمۡ وَجَعَلۡنَا فِيهَا فِجَاجٗا سُبُلٗا لَّعَلَّهُمۡ يَهۡتَدُونَ

وَجَعَلۡنَا ٱلسَّمَآءَ سَقۡفٗا مَّحۡفُوظٗاۖ وَهُمۡ عَنۡ ءَايَٰتِهَا مُعۡرِضُونَ

Passage continues through verse 21:33.

(30) അവിശ്വസിച്ചവർ കണ്ടില്ലേ: ആകാശങ്ങളും, ഭൂമിയും അടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു; എന്നിട്ട് അവ രണ്ടും നാം പിളർത്തിയിരിക്കു കയാണ് എന്ന്!? എല്ലാ ജീവവസ്തു ക്കളെയും നാം വെള്ളത്തിൽ നിന്ന് ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലയോ?! (31) അവരെയും കൊണ്ട് ഭൂമി ചരിഞ്ഞുപോയേക്കുന്നതിന്, ഭൂമി യിൽ നാം ഉറച്ച പർവ്വതങ്ങൾ ഉണ്ടാ ക്കി വെച്ചിരിക്കുന്നു. അവർ നേർ മാർഗം പ്രാപിക്കുവാനായി നാം അതിൽ വിശാലമായ നിലയിൽ (പല തരം) വഴികൾ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു. (32) ആകാശത്തെ നാം, സൂക്ഷിച്ചു നിറുത്തപ്പെട്ട ഒരു മേൽപു രയും ആക്കിയിരിക്കുന്നു. അവരാ കട്ടെ, അതിലെ ദൃഷ്ടാന്തങ്ങളെക്കു റിച്ച് തിരിഞ്ഞുകളയുന്നവരാകുന്നു. (33) രാവ്, പകൽ, സൂര്യൻ, ചന്ദ്രൻ എന്നിവയെ പടച്ചുണ്ടാക്കിയ വനത്രെ അവൻ (അല്ലാഹു). ഓരോന്നും, ഓരോ ഭ്രമണപഥത്തിൽ നീന്തി (സഞ്ചരിച്ചു)കൊണ്ടിരിക്കുക യാണ്. (30) കണ്ടില്ലേ അവിശ്വസിച്ചവർ ആകാശങ്ങളാ ണെന്ന് ഭൂമിയും അത് രണ്ടുമായിരുന്നു അടഞ്ഞുനിൽക്കുന്നത്, ചേർന്നു നിൽക്കുന്നത്, തിങ്ങിച്ചേർന്നത് (എന്ന്) എന്നിട്ട് അത് രണ്ടും നാം പിളർത്തി നാം ആക്കുകയും, (ഉണ്ടാക്കുകയും) ചെയ്തു വെള്ളത്തിൽ നിന്ന്, വെള്ളത്താൽ എല്ലാ വസ്തുവെയും ജീവനുള്ള എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ (31) നാം ഉണ്ടാക്കുകയും ചെയ്തു ഭൂമി യിൽ ഉറച്ചുനിൽക്കുന്ന മലകളെ, ആണികളെ, കീലങ്ങളെ അത് ചരി ഞ്ഞുപോകുന്നതിന് (ചരിയാതിരിക്കുവാനായി) അവരെയുംകൊണ്ട് നാം ഉണ്ടാക്കുക (ഏർപ്പെടുത്തുക)യും ചെയ്തു അതിൽ വിശാലമായ നിലയിൽ വഴികളെ അവർ നേർമാർഗം പ്രാപിക്കുവാനായി (അവർക്ക് വഴി അറിയുവാനായി) (32) ആകാശത്തെ നാം ആക്കി ഒരു മേൽപുര സൂക്ഷിച്ചു നിറുത്തപ്പെട്ട അവർ, അവരാകട്ടെ അതിലെ ദൃഷ്ടാ ന്തങ്ങളെക്കുറിച്ച് തിരിഞ്ഞുകളയുന്നവരാണ്, അശ്രദ്ധരാണ് (33) അവൻ സൃഷ്ടിച്ചിട്ടുള്ളവനത്രെ രാത്രി പകലും സൂര്യനും ചന്ദ്രനും എല്ലാം തന്നെ ഓരോ ഭ്രമണപഥത്തിൽ നീന്തുന്നു, സഞ്ചരിക്കുന്നു സൃഷ്ടികർതൃത്വത്തിലും, രക്ഷാകർതൃത്വത്തിലുമുള്ള ഏകത്വം, ( ) ആരാധ്യതയിലെ ഏകത്വ ( )ത്തിന് തെളി വായി ഉദ്ധരിക്കുക ഒരു സാധാരണ പതിവാകുന്നു. അതാണ് നാം ഇവി ടെയും കാണുന്നത്. യുക്തി, അനുഭവം, വേദപ്രമാണം എന്നിവയെ അടിസ്ഥാനമാക്കി ക്കൊണ്ടുള്ള വിവരണങ്ങൾക്ക് ശേഷം, സദാ മനുഷ്യൻ കണ്ടറിഞ്ഞുകൊണ്ടിരിക്കുന്ന നിത്യസത്യങ്ങളായ ആറേഴു പ്രകൃതി ദൃഷ്ടാന്തങ്ങളെ അല്ലാഹു ഇവിടെ നിരത്തിക്കാ ട്ടുന്നു. ഇവയെങ്കിലും ഈ സത്യനിഷേധികൾക്ക് ഇതൊന്നും അല്ലാഹു ചോദിക്കുന്നത്. സ്ലഞ്ഞീഴി സ്ലക്തിളസ്ലിരി ആകാശങ്ങളും ഭൂമിയും അടഞ്ഞുനിൽക്കുന്നതാ യിരുന്നു, എന്നിട്ട് അവയെ നാം പിളർത്തി.) ഇതാണ് ഒന്നാമത്തെ ദൃഷ്ടാന്തമായി കാട്ടു ന്നത്. ("റത്ക്വുൻ') എന്നാൽ, "അടഞ്ഞത് തിങ്ങിയത്, ഒട്ടിച്ചേർന്നത്, ഇടതൂർന്നത് "പിളർന്നത്, അടർന്നത്, തുറന്നത്' എന്നി ങ്ങനെയും അർഥം വരുന്നതാകുന്നു. ഈ അർഥങ്ങളുടെ വെളിച്ചത്തിൽ ഒന്നിലധികം വ്യാഖ്യാനങ്ങളും ഈ വാക്യത്തിന് നൽകപ്പെട്ടുകാണാം. "അവിശ്വസിച്ചവർ കണ്ടില്ലേ' എന്നാരംഭിച്ചുകൊണ്ട്, അവതരിച്ചുകൊണ്ടിരിക്കുന്ന കാലത്തെ അവിശ്വാ സികളെ പ്രത്യേകമായും അല്ലാത്തവരെ പൊതുവായും ചിന്തിക്കുവാൻ ആഹ്വാനം ചെയ്യുന്ന ചില ദൃഷ്ടാന്തങ്ങളാണ് ഈ വചനങ്ങൾ ഉൾക്കൊള്ളുന്നത്. അപ്പോൾ ആ ദൃഷ്ടാന്തങ്ങൾ അക്കാലത്തുള്ളവർക്കും ഗ്രാഹ്യമാകുന്ന തരത്തിലുള്ളതായിരിക്കണ മല്ലോ. ഈ നിലവെച്ചു നോക്കുമ്പോഴും ഭൂരിപക്ഷം വ്യാഖ്യാതാക്കളുടെ അഭിപ്രായം നോക്കുമ്പോഴും, രണ്ടാമതായി ഉദ്ധരിച്ച ദൃഷ്ടാന്തവും (ജീവവസ്തുക്കളെ വെള്ളത്തിൽ നിന്നുണ്ടാക്കി എന്നതും) ഇതും തമ്മിലുള്ള സ്വാഭാവിക ബന്ധം പരിഗ ണിക്കുമ്പോഴും ഇവിടെ കൂടുതൽ അനുയോജ്യമായിക്കാണുന്നതും, ഇബ്നു അ∫ാസ് (റ), ഹസൻ ബസ്വരീ (റ) എന്നിവരുടെ വ്യാഖ്യാനമാകുന്നു. അതായത്:- ആകാശങ്ങൾ മഴ വർഷിക്കാതെയും, ഭൂമി ഉൽപാദനം നൽകാതെയും അടഞ്ഞുകി ടക്കുകയായിരുന്നു. പിന്നീട് അല്ലാഹു ആകാശത്ത് നിന്ന് മഴ വർഷിപ്പിക്കുക വഴി അതി നെയും ഭൂമിയിൽ സസ്യലതാദികൾ മുളപ്പിക്കുക വഴി അതിനെയും തുറന്നു. ഈ വസ്തുത ഭൂമി ഉല്പാദനയോഗ്യമല്ലാതിരുന്ന ഒരു കാലത്തെയും, അതിന് ശേഷമുള്ള കാലത്തെയുമാണ് കുറിക്കുന്നത്. ഭൂപ്രകൃതി ശാസ്ത്രവും ഇതിനോട് യോജി ക്കുന്നൂ. കൂടാതെ ഓരോ കൊല്ലവും ഉണ്ടാകുന്ന വേനൽക്കാലത്തെയും വർഷക്കാല ത്തെയും ഉദ്ദേശിച്ചു നോക്കുന്നതായാലും ഈ വ്യാഖ്യാനം ശരിയാകും. മഴ വർഷി ക്കാതെ, ഭൂമി വരണ്ടും ഉണങ്ങിയും അടഞ്ഞും ഇറുകിക്കിടക്കുമ്പോൾ, അല്ലാഹുവിന്റെ അനുഗ്രഹമാകുന്ന അദൃശ്യഹസ്തം ആകാശത്തുനിന്ന് മഴ ഇറക്കി അതിനെ പിളർന്നു തുറക്കുന്നതും അത് പച്ചപിടിക്കുന്നതും നമ്മുടെ നിത്യാനുഭവമാണല്ലോ. ഇപ്പോൾ "വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളെയും നാം ഉണ്ടാക്കി' ( ) എന്ന് പറഞ്ഞ രണ്ടാമത്തെ ദൃഷ്ടാന്തം വളരെ വ്യക്ത മാണ്. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ, ജന്തുവർഗങ്ങളും സസ്യവർഗങ്ങളും ഉൽഭവിക്കുന്നത് വെള്ളത്തിൽ നിന്നാണെന്ന് കാണാം. അഥവാ വളർച്ചയുള്ള എല്ലാ വസ്തുവിനും ജലം അനിവാര്യമത്രെ. ഈ രണ്ട് കാര്യങ്ങളുടെയും-ആകാശത്ത് നിന്ന് ജലം ഇറക്കി ഭൂമിയെ ഉല്പാദനയോഗ്യമാക്കിത്തീർക്കുന്നതിന്റെയും, ജലത്തിൽ നിന്ന് ജീവനുള്ള വസ്തുക്കളെ ഉൽപാദിപ്പിക്കുന്നതിന്റെയുംകർത്താവ് അല്ലാഹുവല്ലാതെ മറ്റാരുമല്ലെന്ന് അവിശ്വാസികളും സമ്മതിക്കുന്ന പരമാർഥമാകുന്നു. എന്നിട്ടും അവർ തൗഹീദിൽ വിശ്വസിക്കാത്തതിനെപ്പറ്റിയുള്ള ആക്ഷേപമാണ് (എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ) എന്ന വാക്യം കാണിക്കുന്നത്. ആകാശത്തിന്റെ അടഞ്ഞുകിടക്കലിനെയും ഭൂമിയുടെ പിളർപിനെയും കുറിച്ചുള്ള രണ്ടാമത്തെ വ്യാഖ്യാനം ഇപ്രകാരമാകുന്നു: ഭൂമിയും ആകാശവും ഒരു കാലത്ത് തമ്മിൽ ഒട്ടിച്ചേർന്നു നിൽക്കുന്ന ഒരേ വസ്തുവായിരുന്നു. പിന്നീട് അവ തമ്മിൽ പിളർത്തി ഭൂമിയെ അതിൽ നിന്നും വേർപെടുത്തിയിരിക്കുകയാണ്. ഇന്ന് പൊതുവിൽ അംഗീക രിക്കപ്പെട്ടിട്ടുള്ള ഒരു ശാസ്ത്രീയാഭിപ്രായത്തിന്റെ ആനുകൂല്യം ഈ വ്യാഖ്യാനത്തി നുണ്ട്. അഥവാ പ്രസ്തുത ശാസ്ത്രീയവാദത്തിൽ നിന്നാണ് ഈ വ്യാഖ്യാനത്തിന് താഴെകാണുന്ന വിശദീകരണം നൽകപ്പെടുന്നത്. ക്രിസ്ത്വബ്ദം 17-ാം നൂറ്റാണ്ടുവരെ പൊതുവിൽ അംഗീകരിക്കപ്പെട്ട ശാസ്ത്രീയാഭി ഒരിടത്ത് നിശ്ചലമായി നിൽക്കുകയാണെന്നും, സൂര്യൻ അതിനെ ചുറ്റിക്കൊണ്ടിരിക്കുകയാണെന്നുമായിരുന്നു. ഈ അടിസ്ഥാനത്തി ലാണ് അതുവരെയുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങൾ മിക്കവാറും കെട്ടിപ്പടുക്കപ്പെ ട്ടിരു ന്നതും. ക്രി. 17-ാം നൂറ്റാണ്ട് മുതൽ ഈ അടിസ്ഥാന തത്വത്തിന് ഇളക്കം പറ്റുകയും, അടുത്ത കാലങ്ങളിൽ അത് ശരിയല്ലെന്നും, വാസ്തവം മറിച്ചാണെന്നും സ്ഥാപിക്ക പ്പെടുകയും ചെയ്തിരിക്കുന്നു. അന്ന് അറിയപ്പെട്ടിരുന്ന ഏഴു യത്: സൂര്യൻ, ചന്ദ്രൻ, വ്യാഴം, ശനി, ചൊവ്വ, ബുധൻ, ശുക്രൻ എന്നീ സപ്തഗ്രഹ ങ്ങൾ- ( ) ഭൂമിക്ക് ചുറ്റും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു വിശ്വസിക്ക പ്പെട്ടിരുന്നത്. അടിസ്ഥാനം മാറിയതോടുകൂടി സൂര്യന്റെ സ്ഥാനം ഇന്ന് ഭൂമിയും, ഭൂമി യുടെ സ്ഥാനം സൂര്യനും കൈക്കലാക്കിയിരിക്കുന്നു. എന്നാൽ, ചന്ദ്രൻ അന്നും ഇന്നും ഭൂമിയുടെ ഉപഗ്രഹമായിത്തന്നെ അവശേഷിക്കുന്നു. പക്ഷേ, സപ്തഗ്രഹങ്ങളിൽ ചന്ദ്രന്റെ പേർ നഷ്ടപ്പെട്ടുപോകുകയും, പുതുതായി സൂര്യന്റെ ഉപഗ്രഹങ്ങളിൽ മൂന്ന് ഉപഗ്രഹങ്ങൾ (യുറാനസ്, നെപ്ട്യൂൻ, പ്ലൂട്ടോ) കൂടി കണ്ടുപിടിക്കപ്പെടുകയും ചെയ്തി രിക്കുന്നു. അങ്ങിനെ, സൂര്യനും, അതിന്റെ ഉപഗ്രഹങ്ങളായ ഈ നവഗ്രഹങ്ങളും കൂടി യാണ് ഈ "സൗരയൂഥം' ( ) എന്ന പേരിൽ അറിയപ്പെടുന്നത്. സൂര്യനാ കട്ടെ, മറ്റു നക്ഷത്രങ്ങളെപ്പോലുള്ള ഒരു നക്ഷത്രവുമാകുന്നു. ഭൂമി ഉൾപ്പെടെയുള്ള ഈ നവഗ്രഹങ്ങൾ ഒരു കാലത്ത് സൂര്യന്റെ അംശങ്ങളായി രുന്നു. കണക്കറ്റ വേഗതയോടുകൂടി, കോടിക്കണക്കിൽ വർഷങ്ങളായി സ്വയം അച്ചുത ണ്ടിൻമേൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്ന വമ്പിച്ച ഒരു അന്മിഗോളമാണ് സൂര്യൻ. അതിന്റെ ഗതിവേഗത നിമിത്തം അതിൽനിന്ന് ഓരോ കാലത്തായി പൊട്ടിത്തെറിച്ചു പോയ തീയുണ്ടകളാണ് മേൽപറഞ്ഞ ഗ്രഹങ്ങൾ ഓരോന്നും പരസ്പരം വ്യത്യസ്ത മായ അകലത്തിലും വലിപ്പത്തിലും സ്ഥിതി ചെയ്യുന്നു. ചലനവേഗതയിലും സഞ്ചാര ഗതിയിലും ഓരോന്നും ഓരോ വിധത്തിലാണുള്ളത്. ഓരോന്നിനും പ്രത്യേക സഞ്ചാര മാർഗങ്ങളുണ്ട്, എന്നൊക്കെയാണ് ശാസ്ത്രത്തിന്റെ അഭിമതം. നിരീക്ഷണ സൗകര്യ ങ്ങൾ നോക്കുമ്പോൾ മുൻകാലത്തെ അപേക്ഷിച്ച് ഇന്നത്തെ ശാസ്ത്രീയ സിദ്ധാന്ത ങ്ങളാണ് കൂടുതൽ വിശ്വാസയോഗ്യമായിരിക്കുക എന്ന് സ്പഷ്ടമാകുന്നു. പക്ഷേ, ശാസ്ത്രീയ സിദ്ധാന്തങ്ങൾ സുസ്ഥിരമാണെന്ന് ഉറപ്പിച്ചിരിക്കുവാൻ നിവൃത്തിയില്ല. കൂടുതൽ തെളിവുകളുടെ വെളിച്ചത്തിൽ ഈ അഭിപ്രായത്തിൽ മാറ്റമോ തിരുത്തലോ സംഭവിച്ചുകൂടാ എന്നില്ല. ( ) ( ) ഇവയ്ക്ക് അറബിയിൽ എന്ന് പറയപ്പെടുന്നു. ക്രമപ്രകാരം അറബിയിലുള്ള പേരുകൾ ഇപ്രകാരമാണ്. (1) (7) (6) (5) ( ) നക്ഷത്രഗോളങ്ങൾ തമ്മിൽ യാദൃശ്ചികമായി കൂട്ടിമുട്ടി അവയിൽ നിന്ന് പൊട്ടിപ്പോന്ന ഖണ്ഡങ്ങളാണ് ഗ്രഹങ്ങളെന്നുണ്ടായിരുന്ന അഭിപ്രായം ഇപ്പോൾതന്നെ തള്ളപ്പെട്ടു തുടങ്ങിയിരിക്കുകയാണ്. ഇങ്ങിനെ, ശാസ്ത്രത്തിന്റെ പല സിദ്ധാന്തങ്ങളും നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ മാറിക്കൊണ്ടിരിക്കു ന്നതുകൊണ്ട് ശാസ്ത്രത്തോട് ഒപ്പിച്ചു വ്യാഖ്യാനിക്കുവാൻ നിവൃത്തി യില്ല. ശാസ്ത്രം വ്യക്തമായ അർഥത്തോട് യോജിച്ചുകണ്ടാൽ അത് തീർച്ചയായും, സ്വീകരിക്കാമെന്ന് മാത്രം. നിന്ന് തെറ്റിത്തെറിച്ചുപോന്ന നമ്മുടെ ഭൂമി, സ്വന്തം അച്ചുതണ്ടിൽ ദിനംപ്രതി ഒരു പ്രാവശ്യവും, സൂര്യന് ചുറ്റുമായി ഒരു കൊല്ലത്തിൽ ഒരു പ്രാവശ്യവും ചുറ്റി സഞ്ചരിക്കുന്നു. ഈ ചലനത്തിൽ നിന്നത്രെ ദിവസങ്ങളും, സൗര വർഷങ്ങളും നാം കണക്ക് കൂട്ടുന്നത്. സ്വന്തം അച്ചുതണ്ടിൽ ചുറ്റിത്തിരിയുമ്പോൾ സൂര്യന്റെ ഭാഗത്തേക്ക് അഭിമുഖമായിരിക്കുന്ന സ്ഥലം-ഇതെപ്പോഴും ഭൂഗോളത്തിന്റെ പകുതിഭാഗമായിരിക്കുംപകലായും, മറുവശം രാത്രിയായും ഇരിക്കും. ഈ രണ്ട് ചല നങ്ങൾക്ക് പുറമെ ഭൂമിയുടെ സ്വന്തം അച്ചുതണ്ട് അൽപം ചരിഞ്ഞുകൊണ്ടാണ് സ്ഥിതി ചെയ്യുന്നതെന്ന കാരണത്താൽ, സൂര്യന്റെ മധ്യരേഖയിൽ നിന്ന് അത് അൽപം വട ക്കോട്ടും, തെക്കോട്ടും ചരിഞ്ഞുകൊണ്ടിരിക്കും. മൂന്ന് മാസത്തോളം ഉത്തരഭാഗത്തേക്കു നീങ്ങുകയും അടുത്ത മൂന്ന് മാസത്തിൽ വീണ്ടും മധ്യരേഖയിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. ഈ ആറ് മാസക്കാലത്തിനാണ് ഉത്തരായന (സൂര്യൻ മധ്യരേഖയിൽ നിന്നു വടക്കായിരിക്കുന്ന) കാലം എന്ന് പറയപ്പെടുന്നത്. പിന്നീട് ഇതേമാതിരി ദക്ഷിണഭാഗ ത്തേക്കും ചരിയുകയും തിരിച്ചുവരികയും ചെയ്യുന്നു. ഈ ആറുമാസക്കാലമാണ് ദക്ഷി ണായന (തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന) കാലം. ഓരോ അയനങ്ങളിലുമുള്ള പോക്കുവരവിനെത്തുടർന്നു നമുക്ക് ചൂടും, തണുപ്പും, വെയിലും, മഴയും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നതിന് പുറമെ, രാപ്പകലിന്റെ ദൈർഘ്യ ത്തിൽ വ്യത്യാസവും അനുഭവപ്പെടുന്നു. ഈ പോക്കുവരവിനെ അടിസ്ഥാനമാക്കിയാണ് നാല് കാലങ്ങൾ (വസന്തകാലം, ഉഷ്ണകാലം, ശരൽക്കാലം, മഞ്ഞുകാലം എന്നിവ കണക്കാക്കപ്പെടുന്നതും. ( സൂര്യൻ നിൽക്കുമ്പോൾ ഭൂമധ്യരേ ഖയുടെ വടക്കുഭാഗത്തുള്ളവർക്ക് പകൽ അധികരിച്ചും, തെക്കേ അയനത്തിൽ സൂര്യ നുള്ളപ്പോൾ നേരെമറിച്ചും സംഭവിക്കുന്നു. മദ്ധ്യരേഖക്ക് നേരെ നിൽക്കുമ്പോൾ രാവും പകലും എല്ലായിടത്തും സമമായിരിക്കുകയും ചെയ്യുന്നതാണ്. മേൽ പ്രസ്താവിച്ച പ്രകാരം ഒരു കാലത്ത് സൂര്യശരീരത്തിന്റെ അംശമായിരുന്നു ഭൂമി. പിന്നീട് അതിൽ നിന്ന് വേറിട്ട് അടർന്നുപോന്നതിനെ ഉദ്ദേശിച്ചാണ് "ആകാശ ങ്ങളും ഭൂമിയും അടഞ്ഞുനില്ക്കുന്നതായിരുന്നു, എന്നിട്ട് അവ രണ്ടും പിളർത്തി' എന്ന് പറഞ്ഞതെന്നാണ് ആധുനിക കാലക്കാരായ ചില വ്യാഖ്യാതാക്കളുടെ അഭിപ്രായം. 17-ാം നൂറ്റാണ്ട്വരെ, അല്ലെങ്കിൽ 18-ാം നൂറ്റാണ്ട് വരെ മിക്കവാറും അജ്ഞാതമായി രുന്ന ഈ തത്വത്തെ ഉദ്ദേശിച്ചുകൊണ്ട് "അവിശ്വസിച്ചവർ കണ്ടില്ലേ' ( ) എന്ന് ചോദിക്കുന്നതിൽ വളരെ അർഥമൊന്നുമില്ലല്ലോ. അപ്പോൾ, ഈ ചോദ്യം അവർക്ക് സാമാന്യ പരിചയമെങ്കിലുമുള്ള ഒന്നിനെക്കുറിച്ചായിരിക്കണ മെന്നാണ് മനിലാക്കേണ്ടത്. ഇതാലോചിക്കുമ്പോൾ, ഈ ആയത്തിന്റെ വ്യാഖ്യാന ത്തിൽ മുൻഗാമികൾ പറഞ്ഞിട്ടുള്ള അഭിപ്രായങ്ങൾക്കാണ് ഇവിടെ പ്രസക്തി കാണു ന്നത്. അല്ലാഹുവിനറിയാം. ഏതായാലും ശാസ്ത്രം കൊണ്ട് സത്യമായിപ്പുലർന്നു കഴിഞ്ഞ ഏതൊരു സിദ്ധാന്തത്തോടും ഇതേവരെ എതിരായി കാണപ്പെട്ടി ട്ടില്ലകാണപ്പെടുകയുമില്ല. സൗരയൂഥത്തെപ്പറ്റിയും, ഭൂമിയെപ്പറ്റിയും ഇവിടെ അൽപം വിവരിക്കുവാൻ കാരണം 31, 32, എന്നീ ആയത്തുകളുടെ ഉള്ളടക്കത്തിലേക്കും, മറ്റു പല ആയ ത്തുകളിലേക്കും അത് വെളിച്ചം നൽകുന്നതാകകൊണ്ടാണെന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ. ആകാശഭൂമികളിലും, സൂര്യചന്ദ്രനക്ഷത്രാദികളിലും അടങ്ങിയിരിക്കുന്ന ( (4) (3) (2) (1) പതിവാണല്ലോ. ഭൂഗോളം ആദ്യത്തിൽ ഒരു വമ്പിച്ച തീയുണ്ടയായിരുന്നുവെന്നും ഉരുകിയ ദ്രാവക മായിരുന്നുവെന്നും ശാസ്ത്രം സമർഥിക്കുന്നു. ക്രമേണ അത് തണുത്തുവന്നു. ഉപരി ഭാഗം ആദ്യം ചൂടാറുകയും ചൂടാറുന്നതോടൊപ്പം ഉപരിതലം ഉറച്ചു കരയായിത്തീരു കയും ജലാംശങ്ങൾ സമുദ്രമായിത്തീരുകയും ചെയ്തു. ഉഷ്ണവീര്യം നഷ്ടപ്പെട്ടു ചൂടാ റുമ്പോൾ ഉപരിതലത്ത് അൽപാൽപം ചുക്കിച്ചുളിവുണ്ടാവുക സ്വാഭാവികമാണല്ലോ. ഈ നിമ്നോന്നതിയിൽ, ഉയർന്നു നിൽക്കുന്ന ഭാഗം പർവ്വതങ്ങളും കുന്നുകളും പീഠഭൂ മിയും ആകുന്നു. താഴ്ന്നു നിൽക്കുന്ന ഭാഗം നദികളും, കടലുകളും, തടാകങ്ങളുമാ കുന്നു. എന്നാൽ ഭൂമിയുടെ അന്തർഭാഗം ഇന്നും ചുട്ടുപഴുത്തുകൊണ്ടേ സ്ഥിതി ചെയ്യുന്ന ദ്രാവകമാണ്. ഇടക്കിടെ അവിടവിടെ സംഭവിക്കുന്ന ഭൂകമ്പങ്ങളും, അന്മി പർവതങ്ങളും ഇതിന് സാക്ഷികളാകുന്നു. അന്മിപർവ്വതങ്ങൾ ക്ഷോഭിക്കുമ്പോൾ അതിൽ നിന്ന് പ്രവഹിക്കുന്ന "ലാവ' എന്ന അത്യുഷ്ണദ്രാവകവും, അന്മിപർവതങ്ങ ളിൽ നിന്ന് നിത്യം വമിച്ചുകൊണ്ടിരിക്കുന്ന ഉഷ്ണനീരാവികളും ഭൂമിയുടെ അന്തർഭാഗ ദ്രാവകത്തിൽ നിന്നുള്ളതത്രെ. 25000 നാഴികയോളം ചുറ്റളവും 8000 നാഴിക മധ്യവ്യാസവും വരുന്നതാണ് നമ്മുടെ ഈ ചെറിയ ഭൂഗോളം. ഏറ്റവും ഉയർന്നുനിൽക്കുന്ന പർവതങ്ങളുടെ ഉയരവും, ഏറ്റവും ആഴമുള്ള സമുദ്രങ്ങളുടെ ആഴവും അതിനോട് താരതമ്യം ചെയ്യുമ്പോൾ ഒരു മുഴം വ്യാസം വരുന്ന ഒരു പന്തിൻമേൽ ഒരു ഗോതമ്പുമണിയുടെ ഏഴിലൊരംശം മാത്രം വലിപ്പത്തിലുള്ള ഒരു മുഴയോ, കുഴിയോ ഉണ്ടായാലത്തെ മാതിരി മാത്രമേ ഉള്ളൂവെ ന്നതു ഇവിടെ ശ്രദ്ധേയമാകുന്നു. ഭൂമിയുടെ നാനാഭാഗങ്ങളിലും തൂക്കം ശരിപ്പെടുത്തി, ഒരു പുറത്തേക്ക് ചരിഞ്ഞുപോകാതിരിക്കുന്നതിനും അതിന്റെ ഉപരിതലം ദ്രാവകമയ മായ ഉൾഭാഗത്തേക്ക് പതിഞ്ഞുപോകാതിരിക്കുന്നതിനും, അന്തർഭാഗത്തു തിങ്ങി വിങ്ങി ക്കൊണ്ടിരിക്കുന്ന വസ്തുക്കൾ പുറത്തോട്ടൊഴുകി ഉപരിതലം താറുമാറാകാതിരിക്കു ന്നതിനും വേണ്ടി പർവ്വതങ്ങളും പാറകളും അല്ലാഹു ഉറപ്പിച്ചിരിക്കുന്നു. വായുവെയും വെള്ളത്തെയുംപോലെ, ഇളകിമറിയുന്ന ലഘുപദാർത്ഥമായിരുന്നു ഭൂമുഖമെങ്കിൽ, അതെത്രമാത്രം വിഷമകരമായിരുന്നു?! കുന്നും കുണ്ടുമായും, കരയും വെള്ളവുമായും, നാടും പലതരത്തിലുംവ്യത്യസ്തവിഭാഗങ്ങളായിട്ടാണ് ഭൂമി സ്ഥിതി ചെയ്യുന്നത്. ഇവയിൽ ഏതെങ്കിലും ഒരവസ്ഥ മാത്രമായിരുന്നു എല്ലാ ഇടത്തും ഉള്ളതെങ്കിൽ, അതും അങ്ങേ അറ്റം ബുദ്ധിമുട്ടായിരുന്നേനെ! ഇങ്ങിനെയുള്ള വ്യത്യസ്തമായ ഭൂവിഭാഗങ്ങളിൽക്കൂടി മനുഷ്യന് അവന്റെ യാത്രാ മാർഗങ്ങൾ അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തിട്ടുള്ളത് മറ്റൊരു മഹാ അനുഗ്രഹ മത്രെ. കരയിലും കടലിലും മാത്രമല്ല, വായുവിലും അവന് സഞ്ചാരമാർഗങ്ങൾ തുറ ന്നുകൊടുത്തിരിക്കുകയാണ്. അതിലും ഉപരിയായി, ഇന്ന് ബഹിരാകാശത്തിലും അല്ലാഹു സഞ്ചാര സൗകര്യം ഏർപ്പെടുത്തിക്കൊടുത്തിരിക്കുന്നു. ഓരോ മാർഗവും ഉപയോഗപ്പെടുത്തുവാനുള്ള അറിവും, ഉപകരണങ്ങളും അവൻ മനുഷ്യന് നൽകിക്കൊ ണ്ടിരിക്കുന്നു. അവ ഉപയോഗപ്പെടുത്തി മനുഷ്യന് യഥേഷ്ടം സഞ്ചരിക്കാം. അവന്റെ ഉദ്ദിഷ്ടസ്ഥാനങ്ങളിൽ എത്തിച്ചേരുകയും ചെയ്യാം. ആകാശമണ്ഡലങ്ങളിലെ കണക്കറ്റ നക്ഷത്രഗ്രഹങ്ങളിലൊന്നായ സൂര്യന്റെ നന്നേ ചെറിയ ഒരു ഉപഗ്രഹമാണല്ലോ ഈ ഭൂമി. അവയൊന്നും ഭൂമിയുടെ മീതെ വീഴാതെയും, തമ്മിൽ കൂട്ടിമുട്ടാതെയും അല്ലാഹു കാത്തുവരുന്നു. ഓരോന്നും ഓരോ വ്യവസ്ഥയനു സരിച്ച് നിശ്ചിത സ്ഥാനങ്ങളിലും, നിശ്ചിതതോതിലും നിലകൊള്ളുന്നു. "അവന്റെ അനു വീണുപോകുന്നതിൽ നിന്ന് അവൻ തടഞ്ഞു നിറുത്തുന്നു.' ( 65 ) അൽപമൊന്ന് ചിന്തിച്ചുനോക്കുക: ഒരു വലിയവീട്! ഭൂമി അതിന്റെ അടിനിലം! ആകാശം അതിന്റെ മേൽ പുര! പകലിൽ വെളിച്ചത്തിന് സൂര്യൻ! രാത്രിക്കു ചന്ദ്രൻ! അലങ്കാരത്തിനായി മിന്നിത്തിളങ്ങുന്ന അനേകകോടി നക്ഷത്രങ്ങളും! ജീവികളെല്ലാം അതിലെ ഗൃഹവാസികൾ! സസ്യലതാദികളെല്ലാം അവർക്ക് ഭക്ഷണപദാർഥങ്ങൾ! മറ്റു ള്ളതെല്ലാം വീട്ടുപകരണങ്ങൾ! യഥേഷ്ടം ഇരിക്കാനും, കിടക്കാനും, തിന്നാനും, കുടി ക്കാനും, വിശ്രമിക്കുവാനും മതിയായ സൗകര്യങ്ങൾ പുറമെയും! ഇതെല്ലാം ആരു ണ്ടാക്കി? ആർ നിയന്ത്രിക്കുന്നു? ആർ മേൽനോട്ടം ചെയ്തു ഭരിക്കുന്നു? അല്ലാഹു! അവനല്ലാതെ മറ്റാരാണ്?! ആർക്കാണതിൽ പങ്കുളളത്?! അഥവാ, അവയെല്ലാം സ്വയ മങ്ങ് അസ്തിത്വം പൂണ്ടതെന്നോ?അല്ല-ഒരിക്കലുമല്ല! യുക്തിചിന്ത അതിന് അനുവദി ക്കുകയില്ല; ബുദ്ധി അതിന് സമ്മതിക്കുകയുമില്ല. എല്ലാം അല്ലാഹുവിന്റെ കർതൃത്വം അവന്റെ മാത്രം കൃതി! പക്ഷേ, മനുഷ്യൻ ചിന്തിക്കുന്നില്ല! അവൻ ദൃഷ്ടാന്തങ്ങൾ നിത്യേന കണ്ടുകൊ ണ്ടിരിക്കുന്നു. എങ്കിലും വേണ്ടപോലെ ചിന്തിക്കാതെ തിരിഞ്ഞുകളയുകയാണ്! ( )
21:34–36

وَمَا جَعَلۡنَا لِبَشَرٖ مِّن قَبۡلِكَ ٱلۡخُلۡدَۖ أَفَإِيْن مِّتَّ فَهُمُ ٱلۡخَٰلِدُونَ

كُلُّ نَفۡسٖ ذَآئِقَةُ ٱلۡمَوۡتِۗ وَنَبۡلُوكُم بِٱلشَّرِّ وَٱلۡخَيۡرِ فِتۡنَةٗۖ وَإِلَيۡنَا تُرۡجَعُونَ

وَإِذَا رَءَاكَ ٱلَّذِينَ كَفَرُوٓاْ إِن يَتَّخِذُونَكَ إِلَّا هُزُوًا أَهَٰذَا ٱلَّذِي يَذۡكُرُ ءَالِهَتَكُمۡ وَهُم بِذِكۡرِ ٱلرَّحۡمَٰنِ هُمۡ كَٰفِرُونَ

(34) (നബിയേ) നിനക്കുമുമ്പ് ഒരു മനുഷ്യനും നാം നിത്യജീവിതം നിശ്ചയിക്കുകയുണ്ടായിട്ടില്ല. എന്നി രിക്കെ, നീ മരിച്ചാൽ പിന്നെ അവർ ശാശ്വതൻമാരായിരിക്കുമോ?! (35) എല്ലാ ദേഹവും മരണം ആസ്വദിക്കുന്നതാണ്. തിൻമ കൊണ്ടും നൻമകൊണ്ടും നിങ്ങളെ നാം ഒരു (ശരിയായ) പരീക്ഷണം പരീക്ഷിക്കുന്നതാണ്. നമ്മുടെ അടു ക്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടു കയും ചെയ്യും. (36) അവിശ്വസിച്ചവർ നിന്നെക്ക ണ്ടാൽ, അവർ നിന്നെ പരിഹാസ്യമാ ക്കുകയല്ലാതെ ചെയ്യുകയില്ല:- "ഇവനാണോ നിങ്ങളുടെ ആരാ ധ്യൻമാരെ (ആക്ഷേപിച്ചു) പറയുന്ന വൻ?!' എന്ന്. അവരാകട്ടെ, പരമകാ രുണികനായുള്ളവന്റെ ഉൽബോധന ത്തിൽ അവിശ്വസിക്കുന്നവരുമാണ്. (34) നാം ആക്കിയിട്ടില്ല, നിശ്ചയിച്ചിട്ടില്ല ഒരു മനുഷ്യനും നിനക്കുമുമ്പ് നിത്യജീവിതം, ശാശ്വതജീവിതം അപ്പോൾ നീ മരിച്ചാൽ ആയിരിക്കുമോ പിന്നെ അവർ ശാശ്വതൻമാർ, സ്ഥിരവാസികൾ (35) എല്ലാ ദേഹവും, ആളും, ആത്മാവും മരണം ആസ്വദിക്കുന്നതാണ്, അനുഭവിക്കുന്നതാണ് നിങ്ങളെ നാം പരീക്ഷണം നടത്തും തിൻമ കൊണ്ടും നൻമകൊണ്ടും ഒരു (ശരിയായ) പരീക്ഷണം നമ്മുടെ ർൾീഞ്ചിഘൃഞ്ചീഖ നിങ്ങൾ മടക്കപ്പെടുന്നതാണ് (36) നിന്നെ കണ്ടാൽ അവിശ്വസിച്ചവർ നിന്നെ അവർ ആക്കുകയില്ല പരിഹാസ്യമല്ലാതെ ഇവനാണോ (എന്ന്) പറയുന്നവൻ (ആക്ഷേപിക്കുന്നവൻ) നിങ്ങളുടെ ആരാധ്യൻമാരെ, ദൈവങ്ങളെ അവ രാകട്ടെ റഹ്മാന്റെ (പരമകാരുണികന്റെ) ഉൽബോധനത്തിൽ, ഉപദേശ ത്തെപ്പറ്റി അവർ അവിശ്വസിച്ചവരാണ് മറ്റൊരാളോടുള്ള ഈർഷ്യതയും, വിരോധവും മുഴുത്തുകഴിഞ്ഞാൽ പിന്നെ, സ്വന്തം നിലനിൽപിനെക്കാൾ, എതിർകക്ഷിയുടെ നാശത്തെ ആശിച്ചുകൊണ്ടിരിക്കുക മനുഷ്യ രുടെ പതിവാണ്. അങ്ങിനെ, അവിശ്വാസികൾക്ക് നബി തിരുമേനി ˜ മരണപ്പെട്ടുപോ കുന്നതിലുള്ള ആഗ്രഹം വമ്പിച്ചതായിരുന്നു. "മുഹമ്മദ് അധികം താമസിയാതെ മര ണപ്പെട്ടുപോകും. അവൻ മരണപ്പെട്ടു കഴിഞ്ഞാൽ അവനെക്കൊണ്ടുള്ള ശല്യം തീരും' എന്നിങ്ങിനെ അവർ സമാധാനിക്കുകയും ചെയ്തിരുന്നു. തിരുമേനി ചരമം പ്രാപിച്ചാൽ, അവർ മരണപ്പെടാതെ ശേഷിക്കുന്ന ഒരു ഭാവമാണ് അവരിൽ പ്രകടമായിക്കാണുന്നത്. അതുകൊണ്ടാണ്, നീ മരിച്ചാൽ അവർ ശാശ്വതമായി ഇവിടെ ശേഷിക്കുമോ എന്ന് അല്ലാഹു ചോദിക്കുന്നത്. മരണമാകട്ടെ, അതിൽ നിന്ന് ആർക്കും ഒഴിവില്ല; മുമ്പാർക്കും ഒഴിവ് കിട്ടിയിട്ടുമില്ല. അതിൽ പ്രവാചകൻമാരും അല്ലാത്തവരും സമമാകുന്നു. അപ്പോൾ പ്രശ്നം മരിക്കുമോ ഇല്ലേ എന്നുളളതല്ല. പക്ഷേ, നൻമ തിൻമകൾ വഴിക്കുള്ള ഒരു പരീക്ഷണമായിട്ടാണ് ഈ അൽപകാല ജീവിതം അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അതിലെ ജയാപജയങ്ങളാണ് പ്രശ്നം. ആ ജീവിതം അവസാനിച്ചാൽ എല്ലാവരുടെയും മടക്കം, അല്ലാഹുവിന്റെ അടുക്കലേക്കുമാണ്. പരീക്ഷണത്തിൽ പരാജിതരായവർ ശരിക്കും അതിന്റെ ദുഷ്ഫലം അനുഭവിക്കേണ്ടിവരികയും ചെയ്യും. വിഗ്രഹങ്ങളെ ദൈവമായി സങ്കൽപിച്ചു ആരാധിക്കുന്നതിന്റെ കൊള്ളരുതായ്മയെ നബി ˜ വിവരിച്ചുകൊടുക്കുന്നതും, തൗഹീദിലേക്ക് ക്ഷണിക്കുന്നതും മുശ്രിക്കുകൾക്ക് സഹിക്കവയ്യാത്തതായിരുന്നു. ഏത് അടവുകൾ എടുത്തിട്ടും തിരുമേനി അതിൽ നിന്ന് ഒട്ടും പിൻവാങ്ങുന്നുമില്ല. മാത്രമല്ല, പ്രബോധനം ദിനംപ്രതി ശക്തിപ്പെട്ടും, പ്രചാരം വർധിച്ചും കൊണ്ടിരിക്കുകയാണ്. തിരുമേനിക്കെതിരിൽ ന്യായമോ ലക്ഷ്യമോ അവർക്ക് തെളിയിക്കുവാനില്ല. അതുകൊണ്ട് തക്കം കിട്ടുമ്പോഴൊക്കെ പരിഹസിക്കലും, അക്ര മപ്രവർത്തനങ്ങൾ നടത്തലും അവരുടെ പതിവായിരുന്നു. അക്കൂട്ടത്തിൽ അവർ ഉപ യോഗിച്ചിരുന്ന ഒരു പരിഹാസ വാക്യമാണ്, നബിയെ കാണുമ്പോൾ; "ഇവനാണോ നിങ്ങളുടെ ദൈവങ്ങളെ ആക്ഷേപിച്ചു പറയാറുള്ളവൻ-ഇവൻ അതിനുമാത്രമുണ്ടോ' എന്ന് അവർ തമ്മിൽ പറയാറുണ്ടായിരുന്നത്. നബി തിരുമേനി ˜ യുടെ കൾ പരിഗണിച്ചെങ്കിലും, അവിടുന്ന് പ്രബോധനം ചെയ്യുന്ന കാര്യത്തെപ്പറ്റി അവർക്ക് അൽപം ആലോചിച്ചു നോക്കേണ്ടതുണ്ടായിരുന്നു. അതിന് പകരം, കാണുമ്പോഴെല്ലാം പരിഹാസത്തിന് മുതിരുകയാണവർ ചെയ്തിരുന്നത്. യാതൊരു ഉപകാരവും ചെയ്യാത്ത അവരുടെ ആരാധ്യവസ്തുക്കളെ തരംതാഴ്ത്തുന്നുവെന്നാണല്ലോ അവർക്ക് നബി ˜ യുടെ പേരിലുള്ള പരാതി. എന്നാൽ അവരുടെ നിലയെന്താണ്? അവർ അല്ലാ ഹുവിലും, അവന്റെ ബോധനങ്ങളിലും അവിശ്വസിച്ചിരിക്കുകയാണ്. അവരുടെ സ്രഷ്ടാവും പരമകാരുണികനുമായ രക്ഷിതാവ് അല്ലാഹുവാണല്ലോ. ഇതവർ ആലോ ചിക്കുന്നില്ല! ഇപ്പറഞ്ഞത് അവതരിക്കുമ്പോഴത്തെ മുശ്രിക്കുകളുടെ സ്ഥിതികളാണെ ങ്കിലും, ഇതിൽ നമുക്ക് പാഠങ്ങളുണ്ട്. അനാചാരത്തിലും, ദുരാചാരത്തിലും മൂടുറച്ചവ രോടും, അന്ധവിശ്വാസത്തിൽ പാരമ്പര്യം സിദ്ധിച്ചവരോടും സത്യോപദേശം ചെയ്യു മ്പോൾ, ഇത്തരത്തിലുള്ള അനുഭവങ്ങൾ കണ്ടേക്കുന്നതാണ്. ചിന്തിച്ചു കാര്യം മനി ലാക്കുവാനുള്ള ക്ഷമയും, സന്നദ്ധതയും ഇല്ലാത്തതാണ് അതിന് കാരണമാകുന്നതെന്ന് അടുത്ത വചനത്തിൽ നിന്ന് മനിലാക്കാം. അല്ലാഹു പറയുന്നു:
21:37

خُلِقَ ٱلۡإِنسَٰنُ مِنۡ عَجَلٖۚ سَأُوْرِيكُمۡ ءَايَٰتِي فَلَا تَسۡتَعۡجِلُونِ

(37) മനുഷ്യൻ ധൃതിയാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. എന്റെ ദൃഷ്ടാന്തങ്ങൾ (താമസംവിനാ) വഴിയെ നിങ്ങൾക്ക് കാണിച്ചുതരുന്ന താണ്; അതുകൊണ്ട്, നിങ്ങൾ എന്നോട് ധൃതികൂട്ടരുത്. (37) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു മനുഷ്യൻ ധൃതിയാൽ, ബദ്ധ പ്പാടിനാൽ നിങ്ങൾക്ക് ഞാൻ വഴിയെ കാട്ടിത്തരും എന്റെ ദൃഷ്ടാന്ത ങ്ങൾ അതുകൊണ്ട് നിങ്ങൾ എന്നോട് ധൃതികൂട്ടരുത്, ബദ്ധപ്പാട് കാട്ട രുത്. ധൃതിപ്പെടുകയെന്നത് മനുഷ്യസഹജമായ ഒരു പ്രകൃതിയാണ്. അതുകൊണ്ടുണ്ടാ കുന്ന അനിഷ്ടഫലങ്ങൾ കുറച്ചൊന്നുമല്ല. സത്യത്തെ ധിക്കരിക്കലും പരിഹസിക്കലും, അനന്തരഫലമായി ഭയങ്കരമായ കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവരലുമെല്ലാം ഈ സ്വഭാവംകൊണ്ട് ഉണ്ടായിത്തീരുന്നു. ക്ഷമാപൂർവം കാര്യങ്ങളെ നേരിടാതെ അല്ലാഹു വിനോട് എതിരിടുവാൻ മുതിരുന്നപക്ഷം അത് നല്ലതിനല്ല എന്ന് ഓർത്തുകൊള്ളണ മെന്ന ഒരു താക്കീതാണിത്. ഇവിടെ ഒരു ചോദ്യത്തിന് അവകാശമുണ്ട്; മനുഷ്യന്റെ സൃഷ്ടിയിൽതന്നെയുള്ള ഒരു പ്രകൃതി സ്വഭാവമാണ് ധൃതി എന്ന് ഈ വചനത്തിൽ നിന്ന് സ്പഷ്ടമാണ്. അല്ലാഹു മനുഷ്യന് ജൻമനാ നൽകിയ ആ സ്വഭാവത്തെപ്പറ്റി അവനെ കുറ്റപ്പെടുത്തുന്നത് ന്യായ മല്ലല്ലോ? മനുഷ്യന്റെ സ്വാധീനത്തിലും, പ്രവർത്തനത്തിലുംപെടാത്ത ഒന്നിനെപ്പറ്റി ആക്ഷേപിക്കുന്നത്കൊണ്ട് എന്താണ് ഫലം? ഇതാണ് ചോദ്യം. ഇതിന് ഇപ്രകാരം മറുപടി പറയാം:- അതെ, അതിൽ മനുഷ്യനെ കുറ്റപ്പെടുത്തുവാനില്ല. വാസ്തവത്തിൽ ധൃതി മനു ഷ്യന് ആവശ്യംതന്നെയാണ്. ധൃതി സ്വഭാവം ഇല്ലാതിരിക്കുന്നപക്ഷം, പ്രവർത്തനത്തിന് ആവേശവും, സൽക്കാര്യങ്ങ ളിൽ മുന്നോട്ട് വരുവാനുള്ള വാഞ്ഛയും ഉണ്ടാവുകയില്ല. അങ്ങിനെയുള്ള ആവശ്യ ങ്ങൾക്ക് വേണ്ടിയാണ് അല്ലാഹു പ്രസ്തുത സ്വഭാവം അവന് നൽകിയിരിക്കുന്നതും. എന്നാൽ, ഈ വചനത്തിലും മറ്റും ധൃതിയെപ്പറ്റി ആക്ഷേപിക്കുന്നത് ഈ സ്വഭാവം മനുഷ്യനിൽ ഉണ്ടെന്നതിനെ ദുരുപയോഗപ്പെടുത്തുന്നതിനെ ഉദ്ദേ ശിച്ചാകുന്നു. കോപം, മോഹം മുതലായി പ്രകൃതിസിദ്ധമായ മറ്റു സ്വഭാവങ്ങളുടെ സ്ഥിതിയും ഇത് തന്നെ. സമയത്തും അസമയത്തും ഉപയോഗപ്പെടുത്തുക, ആവശ്യ ത്തിൽ കവിഞ്ഞ അളവ് പ്രകടിപ്പിക്കുക-ഇതാണ് ആക്ഷേപാർഹമായത്. എല്ലാ സന്ദർഭ ത്തിലും ധൃതിയില്ലാതെ ക്ഷമ സ്വീകരിക്കുക, ഏതവസരത്തിലും ദേഷ്യം വരാതെ ശാന്ത മായിരിക്കുക, യാതൊന്നിലും മോഹമില്ലാതെ നിർവികാരനായിരിക്കുക എന്നിവയെല്ലാം മനുഷ്യനെ അധഃപതിപ്പിക്കുക മാത്രമേ ചെയ്കയുള്ളൂ. ഇങ്ങിനെയുള്ള സ്വഭാവങ്ങളെ നിയന്ത്രിക്കുവാനുള്ള കഴിവും മാർഗദർശനവും അല്ലാഹു മനുഷ്യന് നൽകിയിട്ടുണ്ട്. അവ അനിയന്ത്രിതമായിത്തീരുന്നതാണ് ആക്ഷേപാർഹം. മനുഷ്യന് അല്ലാഹു നൽകുന്ന പ്രകൃതി സ്വഭാവങ്ങളെപ്പറ്റി അവൻ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാ കുന്നു: "മനുഷ്യനെ നാം വളരെ ചൊവ്വായ ഒരു പ്രകൃതിയിൽ സൃഷ്ടിച്ചിട്ടുണ്ട്.' ( ) അപ്പോൾ, ഓരോ ജൻമസ്വഭാവത്തെയും, ആവ ശ്യവും അനാവശ്യവും നോക്കി നാം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. നബി ˜ യുടെ ചില വചനങ്ങൾ ഇവിടെ ശ്രദ്ധേയങ്ങളാകുന്നു:- (സാരം: നല്ല നേർക്കുനേരെയുള്ള നടപടി, സാവകാശശീലം, മിതവ്യയം എന്നിവ പ്രവാചകത്വത്തിന്റെ ഇരുപത്തിനാല് അംശത്തിൽ ഒരംശമാകുന്നു. പ്ലഞ്ഞഥ ള്ളമ ഹ്മച അള്ളക്കഠ പ്ലര ള്ളമ (2) (സാവകാശം എല്ലാ കാര്യ ത്തിലും ഗുണകരമാണ്പരലോക കർമങ്ങളിൽ ഒഴികെ.) സൽക്കാര്യങ്ങളെല്ലാം പര ലോക കർമങ്ങളിൽ ഉൾപ്പെടുമല്ലോ.)
21:38–41

وَيَقُولُونَ مَتَىٰ هَٰذَا ٱلۡوَعۡدُ إِن كُنتُمۡ صَٰدِقِينَ

لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ

بَلۡ تَأۡتِيهِم بَغۡتَةٗ فَتَبۡهَتُهُمۡ فَلَا يَسۡتَطِيعُونَ رَدَّهَا وَلَا هُمۡ يُنظَرُونَ

Passage continues through verse 21:41.

(38) അവർ പറയുന്നു: "ഈ വാഗ്ദാനം എപ്പോഴാണ് ഉണ്ടാ വുകനിങ്ങൾ സത്യവാദികളാണെ ങ്കിൽ?' എന്ന്! (39) തങ്ങളുടെ മുഖങ്ങളിൽ നിന്നാകട്ടെ, മുതുകുകളിൽ നിന്നാ കട്ടെ, അന്മിയെ തടയാതിരിക്കു കയും, തങ്ങൾക്ക് സഹായം സിദ്ധി ക്കാതിരിക്കുകയും ചെയ്യുന്ന സന്ദർഭത്തെ അവിശ്വസിച്ചവർ അറി ഞ്ഞിരുന്നുവെങ്കിൽ! (40) എന്നാൽ, അത് പെട്ടെന്ന് അവർക്ക് വന്നെത്തും: തന്നിമിത്തം അതവരെ അമ്പരപ്പിക്കുകയും ചെയ്യു ന്നതാണ്. അപ്പോൾ അത് തടുക്കു വാൻ അവർക്ക് സാധിക്കുന്നതല്ല; അവർക്ക് ഇടകൊടുക്കപ്പടുകയുമില്ല. (41) (നബിയേ) നിനക്ക് മുമ്പ് പല റസൂലുകളും പരിഹസിക്കപ്പെട്ടി ട്ടുണ്ട്; എന്നിട്ട്, അവരെ പുച്ഛിച്ചവരിൽ, ഏതൊന്നിനെ സംബന്ധിച്ച് അവർ പരിഹസിച്ചിരുന്നുവോ അത് ധ അതേ ശിക്ഷ പ വന്നെത്തുക തന്നെ ചെയ്തു. (38) അവർ പറയുന്നു എപ്പോഴാണ് (ഉണ്ടാകുക) ഈ വാഗ്ദാനം, വാഗ്ദത്തം നിങ്ങളാണെങ്കിൽ സത്യവാദികൾ, സത്യവാൻമാർ. (39) അറിഞ്ഞിരുന്നുവെങ്കിൽ അവിശ്വസിച്ചവർ അവർ തടയാത്ത സന്ദർഭത്തെ അവരുടെ മുഖങ്ങളിൽ നിന്ന് അഗ് നിയെ, നരകത്തെ അവരുടെ മുതുകുകളിൽ നിന്നും തന്നെ അവർ സഹായിക്കപ്പെടുന്നതുമല്ല, അവർക്ക് സഹായം സിദ്ധിക്കാത്ത തുമായ (40) എന്നാൽ, പക്ഷേ അത് അവർക്ക് വരും പെട്ടെന്ന്, അവി ചാരിതമായ നിലയിൽ തന്നിമിത്തം അതവരെ അമ്പരപ്പിക്കും, പരിഭ്രമിപ്പിക്കും അപ്പോൾ അവർക്ക് കഴിയുകയില്ല അതിനെ തടുക്കുവാൻ അവർക്ക് ഒഴിവ് കൊടുക്കപ്പെടുകയുമില്ല, ഇട കൊടുക്കയാകട്ടെ ചെയ്ക യില്ല (41) പരിഹസിക്കപ്പെടുകയുണ്ടായിട്ടുണ്ട് പല റസൂലുകളും നിനക്ക് മുമ്പ് എന്നിട്ട് വന്നെത്തി, അനുഭവപ്പെട്ടു പുച്ഛിച്ച വർക്ക് അവരെ യാതൊന്ന് (ശിക്ഷ) അവരായിരുന്നു അതിനെക്കുറിച്ച് അവൻ പരിഹസിച്ചിരുന്നു. 36-ാം വചനത്തിൽ കണ്ടത് പോലെ, അവിശ്വാസികളുടെ ഒരു പരിഹാസമാണ് ഇതും. "നിങ്ങൾ പറയുന്ന അന്ത്യസമയവും ശിക്ഷയുമെല്ലാം എപ്പോഴാണ് ഉണ്ടാകുവാൻ പോകു ന്നത്' എന്നും മറ്റും അവർ ചോദിക്കും. അല്ലാഹു അതിന് നൽകുന്ന മറുപടി ഇതാ കുന്നു: അത് സംഭവിക്കുന്നത് എപ്പോഴാണെന്നല്ല അവർ ആലോചിക്കേണ്ടത്: അത് ഉണ്ടാകുന്നത് വളരെ പെട്ടെന്നായിരിക്കും. അപ്പോൾ അത് തടയുവാനോ, തടുക്കുവാനോ, അതിൽ നിന്ന് വല്ല രക്ഷയും കിട്ടുവാനോ ഒരു മാർഗവും അവർക്കുണ്ടായിരിക്കയില്ല. അവർ ഈ നില തുടർന്നുപോകുന്നപക്ഷം, അവരുടെ ശരീരത്തെ മുഴുവനും ക്കുന്നതും, അവർക്ക് ഒരു പ്രകാരേണയും തടുക്കുവാൻ കഴിയാത്തതുമായ നരകശി ക്ഷയാണ് അവർക്ക് ഉണ്ടാകുക. ഇത് പോലെ മുമ്പും പല നബിമാരെയും അവിശ്വാ സികൾ പരിഹസിച്ചു പറഞ്ഞിരുന്ന അതേ ശിക്ഷ അവർ അനുഭവിക്കേണ്ടി വന്നിട്ടു മുണ്ട്. ഇതവർ ആലോചിച്ചു കൊള്ളട്ടെ! വിഭാഗം - 4
21:42–44

قُلۡ مَن يَكۡلَؤُكُم بِٱلَّيۡلِ وَٱلنَّهَارِ مِنَ ٱلرَّحۡمَٰنِۚ بَلۡ هُمۡ عَن ذِكۡرِ رَبِّهِم مُّعۡرِضُونَ

أَمۡ لَهُمۡ ءَالِهَةٞ تَمۡنَعُهُم مِّن دُونِنَاۚ لَا يَسۡتَطِيعُونَ نَصۡرَ أَنفُسِهِمۡ وَلَا هُم مِّنَّا يُصۡحَبُونَ

بَلۡ مَتَّعۡنَا هَـٰٓؤُلَآءِ وَءَابَآءَهُمۡ حَتَّىٰ طَالَ عَلَيۡهِمُ ٱلۡعُمُرُۗ أَفَلَا يَرَوۡنَ أَنَّا نَأۡتِي ٱلۡأَرۡضَ نَنقُصُهَا مِنۡ أَطۡرَافِهَآۚ أَفَهُمُ ٱلۡغَٰلِبُونَ

(42) (നബിയേ) ചോദിക്കുക: "പരമകാരുണികനായുള്ളവനിൽ നിന്ന് - രാത്രിയും പകലും - ആരാണ് നിങ്ങളെ കാത്തുരക്ഷിക്കുന്നത്?' എന്നാൽ, അവർ തങ്ങളുടെ രക്ഷി താവിനെ ഓർമിക്കുന്നതിൽ നിന്ന് തിരിഞ്ഞുകളയുന്നവരാകുന്നു. (43) അഥവാ, നമ്മളിൽനിന്ന് അവരെ രക്ഷിക്കുന്ന വല്ല ഇലാഹു കളും (ആരാധ്യന്മാരും) അവർ ക്കുണ്ടോ? അവർക്ക് (ആരാധ്യ ന്മാർക്ക്) തങ്ങളെത്തന്നെ സഹായി ക്കുവാൻ സാധിക്കുന്നതല്ല; അവർക്ക് നമ്മുടെ ഭാഗത്ത് നിന്നും തുണയ്ക്ക പ്പെടുന്നതുമല്ല. (44) പക്ഷേ, ഇക്കൂട്ടർക്കും, ഇവ രുടെ പിതാക്കൾക്കും നാം സുഖ ഭോഗം നൽകുകയുണ്ടായി; അങ്ങനെ, ആയുഷ്ക്കാലങ്ങൾ അവർക്ക് ദീർഘിച്ചു കഴിഞ്ഞു. എന്നാൽ നാം (ഇവരുടെ) ഭൂമിയിൽ ചെന്ന് അതിന്റെ നാനാഭാഗങ്ങളിൽ നിന്നും അത് ചുരുക്കിക്കൊണ്ടു വരു ന്നുവെന്നത് ഇവർ കാണുന്നില്ലേ? അപ്പോൾ ഇവരാണോ വിജയികൾ?! (42) നീ പറയുക, ചോദിക്കുക ആർ കാത്തുരക്ഷിക്കുന്നു നിങ്ങളെ രാത്രിയിൽ പകലും റഹ്മാനിൽ നിന്ന് എന്നാൽ, അതല്ല, പക്ഷേ അവർ ഓർമയെക്കുറിച്ച്, സ്മരണയെപ്പറ്റി തങ്ങളുടെ തിരിഞ്ഞുകളയുന്നവരാകുന്നു, വിമുഖരാകുന്നു (43) അഥവാ, അതല്ലാ, എങ്കിലും (-ഉണ്ടോ) അവർക്ക് വല്ല ഇലാഹുകളും അവരെ രക്ഷിക്കുന്ന, തടയുന്ന നമ്മളിൽനിന്ന്, നമ്മെക്കൂടാതെ അവർക്ക് കഴിയുക യില്ല അവരെത്തന്നെ (സ്വയംതന്നെ) സഹായിക്കുന്നതിന് അവരല്ല താനും നമ്മളിൽ നിന്ന്, നമ്മുടെ ഭാഗത്തുനിന്ന് തുണക്കപ്പെടും, സഹായി ക്കപ്പെടും (ഇല്ല) (44) പക്ഷേ, എങ്കിലും നാം സുഖഭോഗം നൽകി, സൗകര്യം നൽകി ഇക്കൂട്ടർക്ക് ഇവരുടെ പിതാക്കൾക്കും ദീർഘിച്ചുക ഴിയുവോളം, അങ്ങനെ ദീർഘിച്ചു അവരിൽ, അവർക്ക് ആയുഷ്ക്കാല ങ്ങൾ എന്നാൽ ഇവർ കാണുന്നില്ലേ നാം ചെല്ലുന്നുവെന്ന് ഭൂമി യിൽ അതിനെ നാം ചുരുക്കിക്കൊണ്ട് അതിന്റെ നാനാഭാഗങ്ങളിൽ നിന്ന് അപ്പോൾ ഇവരാണോ വിജയികൾ പരലോക ശിക്ഷയെ ഒരു വിധത്തിലും അവർക്ക് തടുക്കുവാൻ സാധ്യമല്ലെന്ന് മുക ളിൽ പറഞ്ഞു. എന്നാൽ ഇഹലോകത്ത് വെച്ച്രാത്രിയാകട്ടെ, പകലാകട്ടെ-അല്ലാഹു വിൽനിന്ന് വരുന്ന വിപത്തുകൾ തടയുവാൻ അല്ലാഹുവല്ലാതെ അവർക്ക് മറ്റാരാണു ള്ളത് എന്നത്രെ, ഇപ്പോൾ ചോദിക്കുന്നത്. പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാ രുമില്ല; അവരുടെ ആരാധ്യന്മാർക്കും ദൈവങ്ങൾക്കും അതിന് കഴിവില്ല എന്ന് അവർക്ക റിയാമല്ലോ. എന്നിട്ടും, അവർ തങ്ങളുടെ രക്ഷിതാവിനെ ഓർമിക്കാതെ, ആ ആരാധ്യ ന്മാരുടെ സ്മരണകളിൽ മുഴുകിപ്പോകുന്നു! അല്ലാഹുവിൽ നിന്നുള്ള ശിക്ഷയെ തടയു വാൻ ആ ദൈവങ്ങൾക്ക് കഴിയാത്തത്പോകട്ടെ, അവരുടെ സ്വന്തം രക്ഷക്ക് കൂടി അവർ പ്രാപ്തരല്ല. ഈ അവഗണനാനയം ഇത്രയും മുഴുക്കുവാനുള്ള കാരണം, അവർക്കും അവരുടെ പിതാക്കൾക്കും അല്ലാഹു ചെയ്തുകൊടുത്ത അനുഗ്രഹങ്ങളിൽ അവർ വഞ്ചിതരായി പ്പോയതാണ്. സുഖസൗകര്യങ്ങൾ പാരമ്പര്യമായി അനുഭവിച്ചാസ്വദിച്ചുവന്നപ്പോൾ, ഇതെല്ലാം തന്നെ തങ്ങളുടെ കുത്തകയാണ്, സ്വന്തം പ്രവർത്തനഫലമാണ്, ഇതൊന്നും ഇനി തങ്ങൾക്ക് നഷ്ടപ്പെടുകയില്ല എന്നൊക്കെ അവർ കരുതിവശായി. അങ്ങിനെ, ധിക്കാരലഹരി കയറിയിരിക്കുകയാണവർക്ക്. അത് മൂലം വരാനിരിക്കുന്ന ആപത്തുക ളെപ്പറ്റി അവർ ഗൗനിക്കുന്നില്ല. അവരുടെ ചുറ്റുപാടുകളിൽ അവർക്ക് സ്വാധീനവും, പ്രശസ്തിയുമുണ്ടായിരുന്ന നാടുകൾ അതാ, അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അവ ഇസ്ലാമിന് അധീനപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികം താമസിയാതെ അവ രുടെ സ്വന്തം പാർപ്പിടങ്ങളും കൂടി മുസ്ലിംകൾ ചെന്നു ജയിച്ചടക്കുവാൻ പോകുക യാണ്. അങ്ങനെ, അടുത്ത ഭാവിയിൽ, ക്ഷയിച്ചുവരുന്ന ഇവരുടെ ശക്തി പറ്റെ നശിച്ചു പോകുകയും, ഭൂമിയിൽ ഇവരുടെ പ്രതാപം തുടച്ചുനീക്കപ്പെടുകയും ചെയ്യും. എന്നി രിക്കെ, എങ്ങിനെയാണ് ഇവർ വിജയഭേരിയടിക്കുന്നത്?! "നാം അവരുടെ ഭൂമിയിൽ ചെന്നു അതിന്റെ നാനാഭാഗങ്ങളിൽ നിന്നും ചുരുക്കുന്നു' എന്ന് പറഞ്ഞതിന്റെ വിവക്ഷ, അല്ലാഹുവിന്റെ സൈന്യമായ സജ്ജനങ്ങൾക്ക് ഭൂമി യിൽ അവൻ നൽകുന്ന സ്വാധീനങ്ങളും, വിജയങ്ങളുമാകുന്നു. തുടർന്നുള്ള ആയത്തു കളിൽ പറയുന്ന മൂസാ നബി(അ)യുടെ കഥയും, ഇബ്റാഹീം നബി(അ)യുടെ നബിമാരുടെ കഥകളും-എല്ലാം തന്നെ, അതിന്റെ ലക്ഷ്യ ങ്ങളാകുന്നു. അല്ലാഹുവിന്റെ അടിയാൻമാരാകുന്ന സത്യസേനക്കാണ് ഇഹത്തിലും പരത്തിലും, ഒടുവിൽ വിജയം കൈവരുന്നതെന്ന പാഠങ്ങളാണ് അവയെല്ലാം നമുക്ക് നൽകുന്ന ത്. നോക്കുക: നൂഹ് നബി, ഇബ്റാഹീം നബി, മൂസാ നബി, ഹാറൂൻ നബി, ലൂത്വ് നബി, ഇൽയാസ് നബി, യൂനുസ് നബി ( ) മുതലായവരുടെ വിജയ ചരിത്രങ്ങൾ ഓരോന്നും വിവരിക്കുന്നതോടൊപ്പം "ഇങ്ങിനെയാണ് പുണ്യവാൻമാർക്ക് നാം പ്രതിഫലം കൊടുക്കുന്നത്' (80 എന്ന് അല്ലാഹു ആവർത്തിച്ചു പറഞ്ഞുകാണാം. പ്രസ്തുത കഥകളെല്ലാം വിവരിച്ചശേഷം ഇപ്രകാരം പറയുന്നു: "നമ്മുടെ ദൂതൻമാരായ അടിയാൻമാരോട് നമ്മുടെ വാക്ക് മുമ്പേ ഉണ്ടായി ട്ടുണ്ട്: നിശ്ചയമായും അവർ തന്നെയാണ് സഹായിക്കപ്പെടുന്നവർ, നമ്മുടെ സൈന്യം തന്നെയാണ് വിജയികളും എന്ന്. ഈ ഒടുവിലത്തെ (44-ാം) വചനം മദീനയിൽ അവതരിച്ചതാണെന്ന് ചില വ്യാഖ്യാ താക്കൾ പറഞ്ഞുകാണുന്നു. അങ്ങിനെയാണെങ്കിൽ, അപ്പോൾ മുസ്ലിംകൾക്ക് രാജ്യ ങ്ങൾ അധീനപ്പടുവാൻ തുടങ്ങിയതും, അവിശ്വാസികളുടെ സ്വാധീനം പല രാജ്യങ്ങ ളിലും നഷ്ടപ്പെട്ടുവരുന്നതും വ്യക്തമാണ്. ഈ സൂറത്തിലെ മറ്റു വചനങ്ങൾ പോലെ ഇതും മക്കയിൽ തന്നെ അവതരിച്ചതാണെന്ന് വെക്കുക: എന്നാലും ഈ വസ്തുത ശരിയായിത്തന്നെയിരിക്കുന്നു. ഈ സൂറത്ത് അവതരിക്കുമ്പോൾ തന്നെ മുസ്ലിംകൾക്ക് മദീനയിൽ നല്ല സ്വാധീനവും സ്വീകരണവും കിട്ടിക്കഴിഞ്ഞിട്ടുണ്ട്. അബ്സീനിയായിലും സ്വാധീനം കിട്ടിയിട്ടുണ്ട്. അവിടങ്ങളിൽ ക്വുറൈശികളുടെ പ്രതാപം നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. മാത്രമല്ല, ക്വുറൈശികളുടെ തലസ്ഥാന നഗരത്തിലും പരിസരങ്ങ ളിലും തന്നെ എത്രയോ പേർ ഇസ്ലാമിൽ വിശ്വസിച്ചു അല്ലാഹുവിന്റെ സൈന്യത്തിൽ അംഗത്വം സ്വീകരിച്ചിരിക്കുന്നുവല്ലോ. ഇതെല്ലാം അവർക്ക് വമ്പിച്ച നഷ്ടവും, അവ രുടെ കഴിവുകേടിനെ സൂചിപ്പിക്കുന്നതുമാകുന്നു. അവരുടെ എല്ലാ ശക്തിയും ഉപയോ ഗിച്ചിട്ടുപോലും, അത് തടയുവാൻ അവർക്ക് കഴിഞ്ഞില്ല; ഇസ്ലാമിന്റെ അഭിവൃദ്ധിക്ക് വിരാമമിടുവാനും അവർ ശക്തരായില്ല!
21:45–47

قُلۡ إِنَّمَآ أُنذِرُكُم بِٱلۡوَحۡيِۚ وَلَا يَسۡمَعُ ٱلصُّمُّ ٱلدُّعَآءَ إِذَا مَا يُنذَرُونَ

وَلَئِن مَّسَّتۡهُمۡ نَفۡحَةٞ مِّنۡ عَذَابِ رَبِّكَ لَيَقُولُنَّ يَٰوَيۡلَنَآ إِنَّا كُنَّا ظَٰلِمِينَ

وَنَضَعُ ٱلۡمَوَٰزِينَ ٱلۡقِسۡطَ لِيَوۡمِ ٱلۡقِيَٰمَةِ فَلَا تُظۡلَمُ نَفۡسٞ شَيۡـٔٗاۖ وَإِن كَانَ مِثۡقَالَ حَبَّةٖ مِّنۡ خَرۡدَلٍ أَتَيۡنَا بِهَاۗ وَكَفَىٰ بِنَا حَٰسِبِينَ

(45) (നബിയേ) പറയുക: "നിശ്ച യമായും "വഹ്യ് (ദിവ്യബോധനം) കൊണ്ടത്രെ ഞാൻ നിങ്ങൾക്ക് താക്കീത് നൽകുന്നത്.' (ആ) ബധി താക്കീത് നൽക പ്പെടുമ്പോൾവിളിക്കുന്നത് കേൾക്കു കയില്ല. (പക്ഷേ) (46) നിന്റെ രക്ഷിതാവിന്റെ ശിക്ഷയിൽനിന്ന് ഒരു (നേരിയ) കാറ്റ് 173 ഭ 171 അവരെ സ്പർശിച്ചാൽ, തീർച്ച യായും അവർ പറഞ്ഞുപോകും: ഹാ, ഞങ്ങളുടെ നാശം! നിശ്ചയമായും ഞങ്ങൾ അതിക്രമികളായിരുന്നു!;" എന്ന്. (47) ക്വിയാമത്ത് നാളിൽ നാം നീതിപൂർണമായ ഏർപ്പെ ടുത്തുന്നതാകുന്നു. അതിനാൽ, ഒരു ദേഹവും (ഒരാളും) } ഒന്നുംതന്നെ ദ്രോഹിക്കപ്പെടുകയില്ല. (കർമം) ഒരു കടുകുമണിത്തൂക്ക മായിരുന്നാലും, അത് നാം കൊണ്ടു വരുന്നതാണ്. വിചാരണ ചെയ്യുന്നവ രായി നാം തന്നെ മതി! (45) നീ പറയുക നിശ്ചയമായും ഞാൻ നിങ്ങൾക്ക് താക്കീത് (മുന്നറിയിപ്പ്) നൽകുന്നത് വഹ്യ് കൊണ്ടത്രെ കേൾക്കുകയില്ല കാത് കേൾക്കാത്തവർ, ബധിരൻമാർ വിളിയെ അവർക്ക് താക്കീത് (മുന്നറിയിപ്പ്) നൽകപ്പെടുമ്പോൾ (46) അവരെ സ്പർശിച്ചാൽ, ബാധി ച്ചാൽ ഒരു നേരിയ കാറ്റ് (അൽപം) ശിക്ഷയിൽ നിന്ന് നിന്റെ രക്ഷിതാവിന്റെ നിശ്ചയമായും അവർ പറയും ഹാ ഞങ്ങളുടെ നാശമേ നിശ്ചയമായും ഞങ്ങൾ ആയിരുന്നു അക്രമികൾ (47) നാം ഏർപ്പെടുത്തും, സ്ഥാപിക്കും നീതിപൂർണ മായ ക്വിയാമത്തുനാളിന് (നാളിൽ) അതിനാൽ അക്രമം ചെയ്യപ്പെ ടുകയില്ല ഒരാളും, ഒരു ദേഹവും, ഒരു ആത്മാവും യാതൊന്നും, ഒട്ടും അത് (കർമം) ആയിരുന്നാൽ ഒരു (ധാന്യ) മണിത്തൂക്കം കടുകിൽനി ന്നുള്ള നാം അതിനെ കൊണ്ടുവരുന്നതാണ് (രംഗത്ത് വരും) മതിയാകും, മതി നാം തന്നെ, നാം വിചാരണ ചെയ്യുന്നവരായി ഞാൻ നിങ്ങൾക്ക് നൽകുന്ന താക്കീതും മുന്നറിയിപ്പുമെല്ലാം എന്റെ വകയല്ല; അല്ലാ ഹുവിൽ നിന്നുള്ള വഹ്യ് കൊണ്ട് മാത്രമാണ് എന്ന് അവിശ്വാസികളോട് പറയുവാൻ അല്ലാഹു നബിയോട് കൽപിക്കുന്നു. പക്ഷേ, ആ ബധിരൻമാരുണ്ടോ, അത് കേൾക്കു കയും, അതിലേക്ക് ചെവികൊടുക്കുകയും ചെയ്യുന്നു?! എന്നാൽ, ദൈവിക ശിക്ഷ യിൽനിന്ന് ഒരു നേരിയ സ്പർശനമെങ്കിലും അനുഭവപ്പെടുമ്പോഴേക്കും അവർ കണ്ണ് ചെവി കേൾക്കുകയും ചെയ്തേക്കും. തങ്ങൾക്ക് നാശം പിണഞ്ഞുപോയി, പിഴച്ചുപോയി എന്നൊക്കെ അപ്പോൾ അവർക്ക് മനിലാകും. ഏറ്റവും കർമങ്ങളും അന്ന്ക്വിയാമത്ത് നാളിൽശരിക്ക് തൂക്കിക്ക ണ ക്കാക്കപ്പെടും. അവനവൻ ചെയ്തതിന്റെ ഫലംഗുണമെങ്കിൽ നൻമ, ദോഷമെങ്കിൽ തിൻമ-അവനവൻ അനുഭവിക്കേണ്ടിവരികയും ചെയ്യും. അതിൽ ആരോടും യാതൊരു വിധ ക്രമക്കേടും അനീതിയും കാണിക്കപ്പെടുകയില്ല. ചെറുതെന്നോ വെച്ച് ഏത് കർമവും അവിടെ ഹാജരാക്കപ്പെടാതിരിക്കുകയുമില്ല. ഇങ്ങിനെ, ശരിക്ക് ശരിയായി എല്ലാവരുടെയും വിചാരണ കഴിച്ചു വിധി തീരുമാനിക്കുവാൻ മറ്റാരും ആവ ശ്യമില്ല, ആർക്കും അതിനധികാരവുമില്ല. അറിവുകൊണ്ടും കഴിവ് കൊണ്ടും അല്ലാഹു മാത്രം മതി, അതിന്! ക്വിയാമത്ത് നാളിൽ എല്ലാ കർമങ്ങളും തൂക്കിക്കണക്കാക്കപ്പെടുന്നതാണെന്നും, അതിനായി അന്ന് ഒരു തുലാസ് ഏർപ്പെടുത്തപ്പെടുമെന്നും ഹദീഥിലും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാകുന്നു. ആ തുലാസ് എങ്ങിനെയുള്ളതാണ്, കർമ ങ്ങളെ എങ്ങിനെയാണ് തൂക്കിക്കണക്കാക്കുക എന്നൊന്നും നമുക്ക് അറിഞ്ഞുകൂടാ. അതെല്ലാം അദൃശ്യകാര്യങ്ങളിൽ പെട്ടതാകുന്നു. നാം അതിൽ വിശ്വസിക്കൽ നിർബ ന്ധമാണ്. അതിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള അറിവ് അല്ലാഹുവിനുള്ളതാണ്. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാണല്ലോ. സൂറത്തുൽ ) യുടെ വിവരണത്തിലും മറ്റും ഇതിനെപ്പറ്റി കുറേക്കൂടി വിവരണം നമുക്ക് കാണാം.
21:48–50

وَلَقَدۡ ءَاتَيۡنَا مُوسَىٰ وَهَٰرُونَ ٱلۡفُرۡقَانَ وَضِيَآءٗ وَذِكۡرٗا لِّلۡمُتَّقِينَ

ٱلَّذِينَ يَخۡشَوۡنَ رَبَّهُم بِٱلۡغَيۡبِ وَهُم مِّنَ ٱلسَّاعَةِ مُشۡفِقُونَ

وَهَٰذَا ذِكۡرٞ مُّبَارَكٌ أَنزَلۡنَٰهُۚ أَفَأَنتُمۡ لَهُۥ مُنكِرُونَ

(48) മൂസാക്കും, ഹാറൂനിനും നാം, വിവേചന പ്രമാണവും, വെളി ച്ചവും, ഭക്തജനങ്ങൾക്കുള്ള ഉൽബോ ധനവും നൽകിയിട്ടുണ്ട്. (49) അതായത്: അദൃശ്യമായ നിലയിൽ തങ്ങളുടെ റ∫ിനെ ഭയപ്പെ ടുന്നവർ, അവർ അന്ത്യസമയത്തെ സംബന്ധിച്ച് പേടിക്കുന്നവരുമാണ് (അങ്ങിനെയുള്ളവർക്ക്). (50) ഇതാകട്ടെ, നാം അവതരി പ്പിച്ച അനുഗൃഹീതബോധനമാകുന്നു. എന്നിട്ടും, നിങ്ങൾ അതിനെ നിഷേ ധിക്കുന്നവരാണോ? (48) തീർച്ചയായും നാം നൽകിയിട്ടുണ്ട്, കൊടുത്തിട്ടുണ്ട് മൂസാക്കും ഹാറൂനിന്നും വിവേചനം, വിവേചനപ്രമാണം വെളിച്ചവും ഉൽബോധനവും, ഉപദേശവും ഭക്തജനങ്ങൾക്ക്, ഭയഭക്തൻമാർക്ക്, സൂക്ഷിക്കുന്നവർക്ക് (49) അതായത് ഭയപ്പെടുന്നവർക്ക് തങ്ങളുടെ റ∫ിനെ അദൃശ്യമായ നിലയിൽ അവരാകട്ടെ അന്ത്യസമയത്തെ സംബന്ധിച്ച് പേടിയുള്ളവരാകുന്നു (50) ഇതാകട്ടെ, ഇത് ബോധ നമാണ്, ഉൽബോധനമാണ്, ഉപദേശം അനുഗൃഹീതമായ, വർധിച്ച നൻമയുള്ള നാമത് അവതരിപ്പിച്ചിരിക്കുന്നു എന്നിട്ട് നിങ്ങളാണോ അതിനെ നിഷേധിക്കുന്നവർ, വെറുക്കുന്നവർ സത്യാസത്യങ്ങൾക്കും, ന്യായാന്യായങ്ങൾക്കുമിടയിൽ വിവേചനം ചെയ്തു വേർതി രിച്ചുകാണിക്കുന്നത് കൊണ്ട് തൗറാത്തിനും "ഫുർക്വാൻ' (വിവേചനം) എന്ന് പറയപ്പെടുന്നു. ഇവിടെ തൗറാത്താകുന്ന വിവേചന പ്രമാണങ്ങളാണുദ്ദേശ്യം. സൻമാർഗം കാണുന്നതിനുള്ള വെളിച്ചമാണ് (വെളിച്ചം) എന്ന വാക്കുകൊ ണ്ടുദ്ദേശ്യം. "ഭക്തജനങ്ങൾക്കുള്ള ഉൽബോധനം' എന്ന് വിശേഷിപ്പിച്ചത്, ഉൽബോധ നങ്ങളും ഉപദേശങ്ങളും അവർക്കാണ് ഉപയോഗപ്പെടുക എന്ന് സൂചിപ്പിച്ചുകൊണ്ടാ കുന്നു. ഭക്തജനങ്ങൾ ആരാണെന്ന് തുടർന്നു വിവരിച്ചിട്ടുമുണ്ട്. അതെ, നേരിൽ കാണാ തെതന്നെ, അല്ലാഹുവിലുള്ള വിശ്വാസദാർഢ്യം നിമിത്തം അവനെ-അഥവാ അവന്റെ നിർദ്ദേശങ്ങളെ ലംഘിച്ചാലുണ്ടാകുന്ന വിപത്തുകളെഭയപ്പെട്ടും, ലോകാവസാനദിവസം തങ്ങളുടെ സകല പ്രവർത്തനങ്ങളെക്കുറിച്ചും ഉത്തരം പറയേണ്ടിവരുമെന്ന് പേടിച്ചും കൊണ്ടിരിക്കുന്നവരാണവർ. നേരിൽ കണ്ടത് മാത്രമേ വിശ്വസിക്കുകയുള്ളൂവെന്ന് ശഠി ക്കുന്നവരെയും, ഭാവിയെക്കുറിച്ചോ അല്ലാഹുവിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ചോ ചിന്തിക്കാത്തവരെയും ഉപദേശിച്ചിട്ട് ഫലമുണ്ടാകുകയില്ല. ഈ വസ്തുത പലേടത്തും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. മൂസാ നബി(അ)ക്ക് തൗറാത്തും, ദിവ്യബോധനവും ലഭിച്ചിരുന്ന വിവരം യഹൂദർ വഴി അറബികൾക്ക് കേട്ടു പരിചയമുള്ളതാണ്. അതവർ നിഷേധിക്കുകയില്ല. നാകട്ടെ, മറ്റേത് വേദഗ്രമ്ലങ്ങളെക്കാളും കൂടുതൽ ഉൽകൃഷ്ടവും മഹത്തുമായ ഒരു ഗ്രമ്ലമാകുന്നു. അത് അവർക്ക് മാർഗദർശനത്തിനായി അവതരിപ്പിക്കപ്പെട്ടതുമാണ്. എന്നിരിക്കെ, മുഹമ്മദ് നബി ˜ വേദഗ്രമ്ലവും, ദിവ്യബോധനവും ലഭിച്ചതിൽ വിശ്വ സിക്കാതിരിക്കുവാൻ യാതൊരു ന്യായവും അവർക്കില്ല. അതുകൊണ്ടാണ്, "എന്നിട്ടും നിങ്ങൾ നിഷേധിക്കുന്നവരാണോ' എന്ന് അല്ലാഹു ചോദിക്കുന്നത്. അവർക്കറിയാവുന്ന മറ്റൊരു ചരിത്രമാണ്, അവരുടെ പിതാമഹനായ ഇബ്റാഹീം നബി(അ)യുടേത്. അടുത്ത ആയത്തുകളിൽ അദ്ദേഹത്തിന്റെ ചരിത്രം വിവരിക്കുന്നു:- വിഭാഗം - 5
21:51–54

۞وَلَقَدۡ ءَاتَيۡنَآ إِبۡرَٰهِيمَ رُشۡدَهُۥ مِن قَبۡلُ وَكُنَّا بِهِۦ عَٰلِمِينَ

إِذۡ قَالَ لِأَبِيهِ وَقَوۡمِهِۦ مَا هَٰذِهِ ٱلتَّمَاثِيلُ ٱلَّتِيٓ أَنتُمۡ لَهَا عَٰكِفُونَ

قَالُواْ وَجَدۡنَآ ءَابَآءَنَا لَهَا عَٰبِدِينَ

Passage continues through verse 21:54.

(51) തീർച്ചയായും, നാം മുമ്പേ ഇബ്റാഹീമിന് അദ്ദേഹത്തിന്റെ തന്റേടം നൽകുകയുണ്ടായിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവ രുമായിരുന്നു. (52) തന്റെ പിതാവിനോടും, ജന ങ്ങളോടും അദ്ദേഹം "നിങ്ങൾ ഭജന മിരുന്നുകൊണ്ടിരിക്കുന്ന ഈ പ്രതി മകൾ എന്താകുന്നു?' എന്ന് ചോദിച്ച പ്പോൾ:- (53) അവർ പറഞ്ഞു: "ഞങ്ങളുടെ പിതാക്കൾ അവയെ ആരാധിച്ചു വരു ന്നവരായിട്ടാണ് ഞങ്ങൾ കണ്ടത്.' (54) അദ്ദേഹം പറഞ്ഞു: "തീർച്ച യായും, നിങ്ങളും നിങ്ങളുടെ പിതാ ക്കളും വ്യക്തമായ വഴി പിഴവിലായി രിക്കുന്നു.' (51) തീർച്ചയായും നാം നൽകിയിട്ടുണ്ട് ഇബ്റാഹീമിന് അദ്ദേഹത്തിന്റെ തന്റേടം, നേർമാർഗം, ബോധം മുമ്പുതന്നെ, മുമ്പേ നാം ആയിരുന്നുതാനും അദ്ദേഹത്തെപ്പറ്റി അറിവുള്ളവർ (52) അദ്ദേഹം പറഞ്ഞപ്പോൾ, ചോദിച്ചപ്പോൾ തന്റെ പിതാവിനോട് തന്റെ ജനങ്ങളോടും ഈ പ്രതിമകൾ (രൂപങ്ങൾ) എന്താണ് യാതൊരു (പ്രതിമകൾ) നിങ്ങൾ അതിന് ഭജനമിരിക്കുന്നവരാണ് (53) അവർ പറഞ്ഞു ഞങ്ങൾ കണ്ടു, കണ്ടെത്തി ഞങ്ങളുടെ പിതാക്കളെ അവയ്ക്ക്, അവയെ ആരാധന ചെയ്യുന്നവരായി (54) അദ്ദേഹം പറഞ്ഞു തീർച്ചയായും നിങ്ങൾ ആയിരിക്കുന്നു നിങ്ങൾ (തന്നെയും) നിങ്ങളുടെ പിതാക്കളും വഴിപിഴവിൽ, ദുർമാർഗത്തിൽ വ്യക്തമായ, സ്പഷ്ടമായ ഇബ്റാഹീം നബി(അ) സ്വദേശത്തായിരുന്ന കാലത്തെ സംഭവമാണിത്. അല്ലാഹു അദ്ദേഹത്തിന് സൻമാർഗബോധവും, തന്റേടവും നൽകി. അല്ലാഹുവിലും, അവന്റെ ഏകത്വത്തിലുമുള്ള അദ്ദേഹത്തിന്റെ വിശ്വാസം അടിയുറച്ചതാണ്. അതിന്റെ പ്രബോ ധനത്തിനായി അദ്ദേഹം വരിച്ച ത്യാഗങ്ങൾ അനിതരസാധാരണമാണ്. ധീരമനസ്കത, ഉൽകൃഷ്ട സ്വഭാവം മുതലായ ഗുണങ്ങൾ അദ്ദേഹത്തിന്റെ സവിശേഷതകളാകുന്നു. "നമുക്ക് അദ്ദേഹത്തെപ്പറ്റി അറിയാമായിരുന്നു' എന്ന് അല്ലാഹു ഇവിടെ എടുത്തുപറ ഞ്ഞത്, അദ്ദേഹത്തിന്റെ ഇത്തരം ഗുണങ്ങളെ സൂചിപ്പിച്ചുകൊണ്ടാകുന്നു. നാട്ടുകാരെ അദ്ദേഹം ചിന്തി പ്പിക്കുന്നു. അൽപമൊന്ന് ചിന്തിച്ചാൽ അവർക്കുതന്നെ യാഥാർഥ്യം അറിയാറാകുമെന്ന് അദ്ദേഹം കരുതുന്നു. അങ്ങിനെ, അന്വേഷണരൂപത്തിൽ അവരോട് ചോദിക്കുന്നു: നിങ്ങൾ നിത്യേന ആരാധിച്ചും, പൂജിച്ചും വരുന്ന ഈ ബിംബങ്ങളൊക്കെ എന്താണ്? അഥവാ, ഇവയ്ക്ക് എന്തൊരു വിശേഷതയാണുള്ളത്? ഇവയെ ആരാധിച്ചിട്ട് നിങ്ങൾക്കെന്തു ഫലം കിട്ടുവാനാണ്സ്ല.? "ഞങ്ങളുടെ പിതാക്കളായി അവയെ ആരാധി ച്ചുവരുന്നു, അത് പാരമ്പര്യമായി ഞങ്ങളും പിൻപറ്റിപ്പോരുന്നു'. ഇതാണവരുടെ മറു പടി. അത്രമാത്രം! അന്ധവിശ്വാസത്തിലും, അനാചാരത്തിലും അടിയുറച്ചവർ, തങ്ങ ളുടെ നിലപാട് ന്യായീകരിക്കുവാൻ എക്കാലത്തും അവലംബമായി എടുക്കാറുള്ള ഒരു മാർഗമാണിത്പൂർവീകൻമാരുടെ അനുകരണ ( ) വാദം. ദീർഘകാലത്തെ പഴക്കമുണ്ടെന്നുവെച്ചോ, വളരെ ആളുകൾ സ്വീകരിച്ചുവരുന്നത്കൊണ്ടോ ഒരു കാര്യവുംമതകാര്യം വിശേഷിച്ചുംന്യായീകരിക്കപ്പെടാവുന്നതല്ല. മറ്റൊരാളുടെ അഭി പ്രായവും, നടപടിയും, കണ്ണടച്ചു വിശ്വസിക്കുന്നത് ബുദ്ധിഹീനതയും, ഉത്തരവാദ ബോധമില്ലായ്മയുമാകുന്നു. പലേടത്തും ഈ അനുകരണവാദത്തെ അധി ക്ഷേപിച്ചു കാണാം. ഇബ്റാഹീം (അ) തന്റെ ജനങ്ങളോട് പറഞ്ഞ മറുപടി നോക്കുക: നിങ്ങൾ സ്വീക രിച്ചുവരുന്ന ഈ സമ്പ്രദായം തനി ദുർമാർഗമാണ്; നിങ്ങളത് സ്വീകരിച്ചതുകൊണ്ട് നിങ്ങൾ വഴിപിഴവിലായിരിക്കുന്നു; നിങ്ങളുടെ പിതാക്കളും അത് സ്വീകരിച്ചുവന്നിരു ന്നുവെങ്കിൽ അവരും ദുർമാർഗത്തിലായിരുന്നു; എന്നല്ലാതെ പാരമ്പര്യമായി അനു വർത്തിക്കപ്പെട്ടതുകൊണ്ടൊന്നും ഇത് സൻമാർഗമായിത്തീരുകയില്ല എന്നത്രെ മറുപ ടിയുടെ സാരം. വിഗ്രഹാരാധനയിലേക്ക് പോലും മനുഷ്യനെ വലിച്ചിഴക്കുവാൻ കാരണം, ലക്ഷ്യം നോക്കാതെയുള്ള അനുകരണം ( ) ആണെങ്കിൽ, ആ ദുഃസ്വഭാവം മനു ഷ്യനെ മറ്റെന്ത് ദുർമാർഗങ്ങളിലേക്ക് നയിക്കുകയില്ല?! അനുകരണവാദികളുടെ കൂട്ട ത്തിൽ വിഗ്രഹാരാധകൻമാരും ഉൾപ്പെടുന്നുവെന്ന ഒരേ ഒരു വസ്തുത ഓർക്കുമ്പോൾ ഹാ! അതെത്രമാത്രം നിന്ദ്യവും ലജ്ജാവഹവുമാണ്!
21:55–58

قَالُوٓاْ أَجِئۡتَنَا بِٱلۡحَقِّ أَمۡ أَنتَ مِنَ ٱللَّـٰعِبِينَ

قَالَ بَل رَّبُّكُمۡ رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ ٱلَّذِي فَطَرَهُنَّ وَأَنَا۠ عَلَىٰ ذَٰلِكُم مِّنَ ٱلشَّـٰهِدِينَ

وَتَٱللَّهِ لَأَكِيدَنَّ أَصۡنَٰمَكُم بَعۡدَ أَن تُوَلُّواْ مُدۡبِرِينَ

Passage continues through verse 21:58.

(55) അവർ പറഞ്ഞു: "നീ ഞങ്ങ ളുടെ അടുക്കൽ (യഥാർത്ഥ) കാര്യ വുമായി വന്നിരിക്കുകയാണോ, അഥവാ നീ കളിക്കുന്ന കൂട്ടത്തിൽ പെട്ടവനാണോ?" (56) അദ്ദേഹം പറഞ്ഞു: (കളി യല്ല) എന്നാൽ, നിങ്ങളുടെ രക്ഷി താവ് ആകാശഭൂമികളുടെ രക്ഷിതാ വാകുന്നു; അവയെ (ല്ലാം) പടച്ചുണ്ടാ ക്കിയവനാകുന്നു. ഞാൻ, അതിന് സാക്ഷ്യം വഹി ക്കുന്നവരിൽ പെട്ടവനുമാണ്. (57) അല്ലാഹു തന്നെയാണ (സത്യം)! നിശ്ചയമായും, നിങ്ങൾ പിൻതിരിഞ്ഞുപോയതിനുശേഷം, ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളോട് തന്ത്രം പ്രയോഗിക്കുന്നതാണ്.' (58) അങ്ങനെ, അവരുടെ വലിയ ഒരു വിഗ്രഹമൊഴിച്ച് അവരെ ധ ബാക്കി ആരാധ്യൻമാരെ പ അദ്ദേഹം തുണ്ടം തുണ്ടമാക്കി. അവർ തന്റെ അടുക്ക ലേക്ക് മടങ്ങിയേക്കാമല്ലോ. (55) അവർ പറഞ്ഞു നീ ഞങ്ങളുടെ അടുക്കൽ വന്നിരിക്കയാണോ കാര്യംകൊണ്ട്, യഥാർഥവുമായി അതല്ല നീ ആണോ കളി ക്കുന്നവരിൽ (പെട്ടവൻ) (56) അദ്ദേഹം പറഞ്ഞു എന്നാൽ നിങ്ങ ളുടെ റ∫് ആകാശങ്ങളുടെ റ∫ാകുന്നു ഭൂമിയുടെയും അവയെ പടച്ചുണ്ടാക്കിയവൻ ഞാൻ, ഞാനാകട്ടെ അതിന് സാക്ഷികളിൽ, സാക്ഷ്യം വഹിക്കുന്നവരിൽപെട്ടവനാണ് (57) അല്ലാഹു തന്നെയാണ, അല്ലാഹുവിനെക്കൊണ്ട് സത്യം നിശ്ചയമായും ഞാൻ തന്ത്രം പ്രയോഗിക്കും (കൊത്തിമുറിക്കും) നിങ്ങളുടെ ബിംബങ്ങളോട്, വിഗ്രഹങ്ങളോട് നിങ്ങൾ തിരിഞ്ഞുപോയശേഷം പിന്നിട്ടവരായി (58) അങ്ങനെ അദ്ദേഹം അവരെ ആക്കി തുണ്ടം തുണ്ടം, ഒരു വലിയതൊഴിച്ചു അവരുടെ, അവർക്കുള്ള അവർ ആയേക്കാം, ആകുവാൻ വേണ്ടി തന്റെ (അവന്റെ-അതിന്റെ) അടുക്കലേക്ക് മടങ്ങുന്ന (വർ) തങ്ങളും, തങ്ങളുടെ പിതാക്കളും പിഴച്ചുപോയിട്ടുണ്ടെന്ന് അദ്ദേഹം അവരോട് പറ ഞ്ഞപ്പോൾ, ഇപ്പറയുന്നത് കാര്യമായിട്ടാണോ, അതല്ല കളിയായിട്ടാണോ എന്നവർ അന്വേഷിക്കുന്നു. കളിയാണെന്ന് പറഞ്ഞുകിട്ടിയാൽ അവർ സംതൃപ്തരായിക്കൊള്ളും. കാര്യമാണെന്ന് പറയുന്നപക്ഷം, പൂർവികൻമാരെയും അവരുടെ ഗുണഗണങ്ങളെ സംബ ന്ധിച്ചും മറ്റും അവർക്ക് പലതും പറയുവാനുണ്ടായിരിക്കും. അതിനൊന്നും ഇടയാക്കി ദീർഘിപ്പിക്കാതെ അദ്ദേഹം കാര്യം വ്യക്തമാക്കുന്നു; "ഈ ആകാശ ഭൂമികളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ഒരു മഹാശക്തിയുണ്ടെന്നു നിങ്ങൾക്ക് നല്ലപോലെ അറിയാമല്ലോ; നിങ്ങളുടെ വിഗ്രഹങ്ങൾക്ക് അതിലൊന്നും ഒരു പങ്കുമില്ലെന്നും നിങ്ങൾക്കറിയാം; അപ്പോൾ, ആ ഏകമഹാശക്തിയെയായിരിക്കണം നിങ്ങൾ ആരാധ്യനായി സ്വീകരി ക്കുന്നത്; ഈ തത്വം അംഗീകരിച്ച സത്യസാക്ഷിയാണ് ഞാൻ; എന്നിരിക്കെ കളിയുടെ പ്രശ്നം തന്നെ ഇവിടെ ഇല്ല.' മാത്രമല്ല, അവരുടെ അഭാവത്തിൽ ആ വിഗ്രഹങ്ങളെ നശിപ്പിക്കുവാൻ അദ്ദേഹം ഏർപ്പാട് ചെയ്യുമെന്ന് ഒരു ബലമായ താക്കീതും നൽകി. ഈ താക്കീത് അദ്ദേഹം പരസ്യമായി പറഞ്ഞതാണെന്നും, അതല്ല സ്വയം പറഞ്ഞ താണ്പക്ഷേ, അത് ആരോ കേൾക്കുകയുണ്ടായെന്നും പറയപ്പെടുന്നു. ഏതായാലും, മറ്റൊ സ്ഥലം വിട്ടിരുന്ന അവസരത്തിൽ അദ്ദേഹം മഴു എടുത്തു. വലിയ വിഗ്രഹത്തെ ഒഴിച്ചു ബാക്കിയെല്ലാം വെട്ടിമുറിച്ചു കളഞ്ഞു. മഴു വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ കൊളുത്തിവെക്കുകയും ചെയ്തു.' ( ) (അവർ ത ന്റെ അടുക്കലേക്ക് മടങ്ങിയേക്കാം) എന്ന വാക്യം രണ്ടു തരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു. താൻ ഈ ചെയ്തതിനെപ്പറ്റി തന്നോടു ചോദ്യം ചെയ്വാൻ വരട്ടെ-അപ്പോൾ പറഞ്ഞുകൊടുക്കാം എന്ന സാരത്തിലും, വലിയ വിഗ്രഹം നശിപ്പിക്കപ്പെടാത്ത സ്ഥിതിക്ക് മറ്റുള്ള വിഗ്രഹങ്ങളെക്കുറിച്ച് ജനങ്ങൾ അതിനോട് വന്നു ചോദിക്കുകയും, അപ്പോൾ അതിന്റെ കഴിവില്ലായ്മ അവർ ഗ്രഹിക്കുകയും ചെയ്വാൻ വേണ്ടി എന്ന സാരത്തിലുമാണ് ആ രണ്ട് വ്യാഖ്യാനങ്ങൾ. ഒന്നാമത്തെ വ്യാഖ്യാനമ (തന്റെ അടുക്കലേക്ക്) എന്നതിലുള്ള സർവനാമം ( ) ഇബ്റാഹിം നബിയെയും, രണ്ടാമത്തേതനുസരിച്ച് വലിയ വിഗ്രഹത്തെയും കുറിക്കുന്നു. വിഗ്രഹ ങ്ങളെ നശിപ്പിച്ചത് കാണുമ്പോൾ അവർക്കുണ്ടാകുന്ന വ്യസനവും, കോപവും പറയേ ണ്ടതില്ലല്ലോ:-
21:59–63

قَالُواْ مَن فَعَلَ هَٰذَا بِـَٔالِهَتِنَآ إِنَّهُۥ لَمِنَ ٱلظَّـٰلِمِينَ

قَالُواْ سَمِعۡنَا فَتٗى يَذۡكُرُهُمۡ يُقَالُ لَهُۥٓ إِبۡرَٰهِيمُ

قَالُواْ فَأۡتُواْ بِهِۦ عَلَىٰٓ أَعۡيُنِ ٱلنَّاسِ لَعَلَّهُمۡ يَشۡهَدُونَ

Passage continues through verse 21:63.

(59) അവർ പറഞ്ഞു: "നമ്മുടെ ആരാധ്യൻമാരെക്കൊണ്ട് ഇത് ചെയ്തവൻ ആരാണ്?! നിശ്ചയ മായും, അവൻ അക്രമികളിൽപെട്ട വൻ തന്നെ!" (60) അവർ (ചിലർ) പറഞ്ഞു: ഒരു യുവാവ് അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നത് ഞങ്ങൾ കേൾക്കുകയു ണ്ടായി; ഇബ്റാഹിം എന്നാണ് അവനു (പേർ) പറയപ്പെടുന്നത്." (61) അവർ പറഞ്ഞു: "എന്നാൽ, അവനെ ജനങ്ങളുടെ ദൃഷ്ടിയിൽ കൊണ്ടുവരുവിൻ, അവർ സാക്ഷ്യം വഹിച്ചേക്കാം!' (62) അവർ ചോദിച്ചു: നീയാണോ നമ്മുടെ ആരാധ്യൻമാരെക്കൊണ്ട് ഇതു ചെയ്തത്-ഇബ്റാഹീമേ!' (63) അദ്ദേഹം പറഞ്ഞു: "എന്നാൽ, അത് അവരിലുള്ള ഈ വലിയവൻ ചെയ്തതാണ്; "അവർ സംസാരിക്കുമെങ്കിൽ, നിങ്ങൾ അവരോട് ചോദിച്ചു കൊൾവിൻ?' (59) അവർ പറഞ്ഞു ആരാണ് ചെയ്തത് ഇത്, (ഈ) പണി നമ്മുടെ ആരാധ്യൻമാരെ (ദൈവങ്ങളെ)ക്കൊണ്ട് നിശ്ചയമായും അവൻ അക്രമികളിൽപെട്ടവൻ തന്നെ. (60) അവർ പറഞ്ഞു ഞങ്ങൾ കേട്ടിരിക്കുന്നു ഒരു യുവാവിനെ, ചെറുപ്പക്കാരനെ അവൻ അവരെപ്പറ്റി (ആക്ഷേപിച്ചു) പറയുന്നതായി അവന് പറയപ്പെടും ഇബ്റാഹീം എന്ന് (61) അവർ പറഞ്ഞു എന്നാൽ അവനെക്കൊണ്ടുവരുവിൻ ജനങ്ങളുടെ ദൃഷ്ടിയിൽ (മുമ്പാകെ) അവർ ആയേക്കാം, ആകുവാൻ വേണ്ടി സാക്ഷ്യം വഹിക്കുന്ന(വർ) (62) അവർ പറഞ്ഞു നീയാണോ ഇതു ചെയ്തത് നമ്മുടെ ആരാധ്യൻമാരെക്കൊണ്ട് ഇബ്റാ ഹീമേ (63) അദ്ദേഹം പറഞ്ഞു എന്നാൽ, പക്ഷേ അത് ചെയ്തു അവരിൽ വലിയവൻ ഇവൻ, ഈ എന്നാൽ അവരോട് ചോദിച്ചു നോക്കു വിൻ അവരാണെങ്കിൽ സംസാരിക്കും. വികാരഭരിതരായ ആ ജനങ്ങൾ, തങ്ങളുടെ വിഗ്രഹങ്ങളെക്കൊണ്ട് ഇത്തരം "അക്ര മം' ചെയ്തവനെപ്പറ്റി പരസ്പരം അന്വേഷണമായി. ആരോ അഭിപ്രായപ്പെട്ടു; അത് ഇബ്റാഹീം എന്നു പേരുള്ള ആ ചെറുപ്പക്കാരന്റെ വിക്രിയയായിരിക്കും എന്ന്. അദ്ദേഹം വിഗ്രഹാരാധനയെയും, വിഗ്രഹങ്ങളെയും കുറിച്ച് ആക്ഷേപിച്ചു സംസാരിക്കുന്നത് അവർ കേട്ടിട്ടുണ്ട്. നിങ്ങളുടെ വിഗ്രഹങ്ങളോട് ഞാനൊരു തന്ത്രം പ്രയോഗിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നുവല്ലോ. അങ്ങനെ, അവർ അദ്ദേഹത്തെ ജനങ്ങളുടെ മുമ്പാകെ കൊണ്ടുവന്നു ചോദ്യം ചെയ്തു. അദ്ദേഹം കൊടുത്ത മറുപടി ശകലം ബുദ്ധി യെങ്കിലും ഉള്ളവരെ ചിന്തിപ്പിക്കുവാനും, വിരൽ കടിപ്പിക്കുവാനും തക്കതായിരുന്നു. അദ്ദേഹം പറഞ്ഞു: അതാ ആ വലിയ വിഗ്രഹം! ആയാളതാ, മുഴുവനായി നിൽക്കുന്നു: അയാൾ ചെയ്തതായിരിക്കണം ഇത്. ഇവരൊക്കെ നിങ്ങളുടെ ആരാധ്യൻമാരാണല്ലോ; ഇവർക്ക് അറിയുവാനും പറയുവാനും സാധിക്കണമല്ലോ; ഇവർ തന്നെ ചോദിച്ചുനോക്കുവിൻ.' കുറിക്ക് കൊണ്ട ഉത്തരം!
21:64–65

فَرَجَعُوٓاْ إِلَىٰٓ أَنفُسِهِمۡ فَقَالُوٓاْ إِنَّكُمۡ أَنتُمُ ٱلظَّـٰلِمُونَ

ثُمَّ نُكِسُواْ عَلَىٰ رُءُوسِهِمۡ لَقَدۡ عَلِمۡتَ مَا هَـٰٓؤُلَآءِ يَنطِقُونَ

(64) അപ്പോൾ അവർ തങ്ങളുടെ മനുകളിലേക്ക് മടങ്ങി; എന്നിട്ട്, അവർ (തമ്മിൽ) പറഞ്ഞു: "നിശ്ചയ മായും, നിങ്ങൾ തന്നെയാണ് അക്രമി കൾ! (65) പിന്നെ, അവർ തലകുത്തനെ മറിഞ്ഞു ധ ലജ്ജിച്ചു തലതാഴ്ത്തി: പ ഇവർ സംസാരിക്കുകയില്ലെന്ന് നിനക്കറിയാ മല്ലോ!' (എന്നായി) (64) അപ്പോൾ അവർ മടങ്ങി അവരുടെ മനുകളിലേക്ക് എന്നിട്ട് അവർ പറഞ്ഞു നിശ്ചയമായും നിങ്ങൾ നിങ്ങൾ തന്നെയാണ് അക്രമികൾ (65) പിന്നീട് അവർ കീഴ്മേലാക്കപ്പെട്ടു, കുത്തനെ മറിഞ്ഞു തങ്ങളുടെ തലകളിൽ (തലകുത്തനെയായി) തീർച്ചയായും നിനക്കറിയാ മല്ലോ ഇവരില്ല, ഇക്കൂട്ടരില്ല സംസാരിക്കുക, മിണ്ടുക സ്വന്തം ദേഹങ്ങളിൽ നേരിടുന്ന ആപത്ത് പോലും തടുക്കുവാനോ, മനിലാക്കു വാനോ, പറഞ്ഞറിയിക്കുവാനോ കഴിയാത്ത ആ നിർജ്ജീവ വസ്തുക്കളെ ദൈവങ്ങ ളാക്കി വെക്കുന്നത് കടുത്ത വിഡ്ഢിത്തമാണെന്ന് അപ്പോൾ അവരുടെ മനാക്ഷി അവരോട് പറഞ്ഞു. ഇബ്റാഹീം നബി(അ) കൊണ്ടുവന്ന ന്യായത്തിന്റെ അജയ്യശ ക്തിക്ക് മുമ്പിൽ അവർ, തൽക്കാലമെങ്കിലും ലജ്ജിച്ചു തലകുനിച്ചു. പക്ഷേ, താമസി യാതെ അവർ ഭാവം മാറ്റി സംസാരിക്കുവാൻ തുടങ്ങി. ഇവയ്ക്ക് സംസാരിക്കുവാൻ കഴിവില്ലെന്ന് നിനക്കറിഞ്ഞുകൂടേ?! പിന്നെ എങ്ങിനെയാണ് അവയോട് ചോദിച്ചുനോ ക്കുവാൻ പറയുന്നത്?! എന്ന് പറഞ്ഞു. അദ്ദേഹം ആ അവസരം ഉപയോഗപ്പെടുത്തി:
21:66–67

قَالَ أَفَتَعۡبُدُونَ مِن دُونِ ٱللَّهِ مَا لَا يَنفَعُكُمۡ شَيۡـٔٗا وَلَا يَضُرُّكُمۡ

أُفّٖ لَّكُمۡ وَلِمَا تَعۡبُدُونَ مِن دُونِ ٱللَّهِۚ أَفَلَا تَعۡقِلُونَ

(66) അദ്ദേഹം പറഞ്ഞു: "എന്നാൽ (പിന്നെ) അല്ലാഹുവിന് പുറമെ, നിങ്ങൾക്ക് യാതൊരു ഉപകാരമാ കട്ടെ, ഉപദ്രവമാകട്ടെ ചെയ്യാത്തതിനെ നിങ്ങൾ ആരാധിക്കുകയണോ? (67) ഛെ! നിങ്ങളും, അല്ലാഹു വിന് പുറമെ നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളും! ധ ലജ്ജാവഹം! പ നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ?" (66) അദ്ദേഹം പറഞ്ഞു അപ്പോൾ (എന്നാൽ പിന്നെ) നിങ്ങൾ ആരാ ധിക്കുന്നുവോ അല്ലാഹുവിന് പുറമേ നിങ്ങൾക്ക് ഉപകാരം ചെയ്യാത്തതിനെ യാതൊന്നും, ഒട്ടും നിങ്ങൾക്ക് ഉപദ്രവവും ചെയ്യാത്ത (67) "ഛെ,' "ഫ്ഫെ' (ഞാൻ വെറുപ്പു പ്രകടിപ്പിക്കുന്നു) നിങ്ങൾക്ക്, നിങ്ങ ളോട് നിങ്ങൾ ആരാധിച്ചുവരുന്നതിനോടും അല്ലാഹുവിന് പുറമെ അപ്പോൾ നിങ്ങൾ ബുദ്ധികൊടുക്കുന്നില്ലേ, ഇവയെ ആരാധ്യവസ്തുക്കളായി സ്വീകരിച്ചതിൽ നിങ്ങളോടും, അവയോടും എനി ക്കുള്ള അറപ്പും വെറുപ്പും ഞാനിതാ തുറന്നു പ്രഖ്യാപിക്കുന്നു! അൽപമെങ്കിലും ബുദ്ധി കൊടുത്തു നിങ്ങൾക്കൊന്ന് ചിന്തിച്ചുനോക്കിക്കൂടേ?! എന്ന് സാരം. അനുകരണം മതാ ടിസ്ഥാനമാക്കിയ അവർ അതിന് തയ്യാറാവുക എളുപ്പമല്ലല്ലോ. അവർ കയ്യൂക്കും, അക്ര മവും തന്നെ നടത്തുവാൻ തീരുമാനിച്ചു. എന്ത് കടുംകൈ ഉപയോഗിച്ചും തങ്ങളുടെ വിഗ്രഹങ്ങളെ രക്ഷിക്കണമെന്ന് അവരുടെ ദുരഭിമാനം അവരോട് ശാസിച്ചു:
21:68–70

قَالُواْ حَرِّقُوهُ وَٱنصُرُوٓاْ ءَالِهَتَكُمۡ إِن كُنتُمۡ فَٰعِلِينَ

قُلۡنَا يَٰنَارُ كُونِي بَرۡدٗا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ

وَأَرَادُواْ بِهِۦ كَيۡدٗا فَجَعَلۡنَٰهُمُ ٱلۡأَخۡسَرِينَ

(68) അവർ പറഞ്ഞു: "ഇവനെ നിങ്ങൾ ചുട്ടെരിക്കുവിൻ; നിങ്ങളുടെ ആരാധ്യൻമാരെ നിങ്ങൾ സഹായി ക്കുകയും ചെയ്യുവിൻനിങ്ങൾ (വല്ലതും) ചെയ്യുന്നവരാണെങ്കിൽ!' (69) നാം (അല്ലാഹു) പറഞ്ഞു: "തീയേ! നീ ശീതളവും, ഇബ്റാഹീ മിന് രക്ഷയും ആയിത്തീരുക!' എന്ന്. (70) അദ്ദേഹത്തെക്കൊണ്ട് അവർ ഒരു തന്ത്രം ഉദ്ദേശിച്ചു; എന്നാൽ, നാം അവരെത്തന്നെ ഏറ്റവും നഷ്ടപ്പെട്ട വരാക്കി. (68) അവർ പറഞ്ഞു നിങ്ങൾ അവനെ ചുട്ടെരിക്കുവിൻ നിങ്ങൾ സഹായിക്കുകയും ചെയ്യുവിൻ നിങ്ങളുടെ ആരാധ്യൻമാരെ നിങ്ങൾ ആണെങ്കിൽ ചെയ്യുന്നവർ (69) നാം പറഞ്ഞു ഹേ തീയേ നീ ആയിത്തീരുക ശീതളം, തണുപ്പ് രക്ഷയും, ശാന്തിയും ഇബ്റാഹീമിന് (70) അവർ ഉദ്ദേശിച്ചു അദ്ദേഹത്തെക്കൊണ്ട് ഒരു തന്ത്രം, ഉപായം, കെണി എന്നാൽ നാം അവരെ ആക്കി ഏറ്റവും നഷ്ടപ്പെട്ടവർ, വലിയ നഷ്ടക്കാർ അവർ വമ്പിച്ച ഒരു അന്മികുണ്ഡം തയ്യാറാക്കി. കുറേ ദിവസം തുടർച്ചയായി അതിൽ തീ കത്തിച്ചുകൊണ്ടിരുന്നു. തങ്ങളുടെ ദൈവങ്ങളെ വെട്ടിനുറുക്കിയ കൊല പ്പുള്ളിയെ ചുട്ടെരിക്കുവാനുള്ള സംരംഭത്തിൽ സഹകരിക്കുവാൻ അവർ ഓരോരുത്തരും തയ്യാറെടുത്തിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. രോഗം സുഖപ്പെടുവാനായി ആ അന്മി കുണ്ഡത്തിലേക്ക് വിറകുകെട്ട് കൊണ്ടുപോയി കൊടുക്കുവാൻ പല സ്ത്രീകളും നേർച്ച നേരുക കൂടി ചെയ്തതായി വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നു. അന്ധ വിശ്വാസങ്ങളിൽ അകപ്പെട്ടു ഇത്പോലെ അനേകം അനാചാരങ്ങളെ പുണ്യകർമങ്ങ ളായി കരുതിപ്പോരുന്ന മുസ്ലിം സ്ത്രീ പുരുഷൻമാരെ നാം ഇന്നും കാണാറുള്ളതാ ണല്ലോ. പടപൊരുതിയ ബാബിലോണിയായിലെ ഒന്നാ മത്തെ സമരവീരൻ, അല്ലാഹുവിനെയല്ലാതെ ഇലാഹാക്കുവാൻ പാടില്ലെന്ന് ഭൂമിയിൽ തുറന്നു പ്രഖ്യാപിച്ച പതിനാറുകാരനായ ഏക യുവാവ്, ശിർക്കിന്റെ വൈതാളികൻമാരെ മണൽത്തരിയോളം ഭയപ്പെടാതെ "ജിഹാദി'ന് (ധർമയുദ്ധത്തിന്) ഒരുങ്ങിയ ആ വിപ്ല വകാരി-അതെ, അനേകം പ്രവാചകൻമാർക്ക് ജനയിതാവും സത്യവിശ്വാസികൾക്ക് മാതൃകയും, അന്ധവിശ്വാസികളോട് സമരം നടത്തുന്ന "മുജാഹിദു' കൾക്ക് നായക നുമായ ഇബ്റാഹിം നബി(അ) ആ അന്മികുണ്ഡത്തിൽ ആഹുതി ചെയ്യപ്പെട്ടു! തീയിൽ എറിയപ്പെട്ടു! ഇല്ല. അദ്ദേഹം വെന്തു കരിഞ്ഞില്ല! മരണപ്പെട്ടുപോയതുമില്ല! തീയിന് ചൂടു നിശ്ചയിച്ച അതേ പരിശുദ്ധ നാമത്തിൽ അദ്ദേഹം ജനങ്ങളെ നരകത്തിന്റെ തീയിൽ നിന്ന് രക്ഷിക്കുവാൻ പരിശ്രമിച്ചുവോ ആ നാഥൻ -തീയിനോട് തണുത്തുകൊള്ളുവാൻ ഉത്തരവിട്ടു. പോരാതണുത്താലും പോരാതന്റെ സുഹൃത്തിന് രക്ഷയും സമാധാനവും കൂടിയായിരിക്കണമെന്ന് കൽപിച്ചു. ആ വമ്പിച്ച തീകുണ്ഡഠം അദ്ദേഹത്തിന് ഉല്ലാസഭവനമായി മാറി! പിശാചിന്റെ സൈന്യം പരാജ യപ്പെടുകയും ചെയ്തു! തീയിൽ എറിയപ്പെട്ട അവസരത്തിൽ ഇബ്റാഹീം നബി(അ) (എനിക്ക് അല്ലാഹു മതി: ഭരമേൽപിക്കപ്പെടുവാൻ അവൻ എത്ര വിശിഷ്ടൻ) എന്ന് പറഞ്ഞുകൊണ്ടിരുന്നു. ജിബ്രീൽ(അ) വന്ന് "വല്ല ആവശ്യവും പറയുവാനുണ്ടോ' എന്ന ന്വേഷിച്ചു. "താങ്കളോടൊന്നും പറയുവാനില്ല' എന്നായിരുന്നു ഉത്തരം. മലക്ക് വീണ്ടും ഉണർത്തിച്ചു: "എന്നാൽ താങ്കളുടെ റ∫ിനോട് ചോദിക്കുക!' അവിടുന്ന് പ്രതിവചിച്ചു: (എന്റെ അവസ്ഥയെക്കുറിച്ച് അവൻ അറിയുന്നത് കൊണ്ട് ഞാൻ ചോദിക്കേണ്ടുന്ന ആവശ്യമില്ല.) ചിന്തിച്ചുനോക്കുക! ഇതാണ് ഈമാനിന്റെ മാതൃക! ഇതാണ് സത്യവിശ്വാസത്തിന്റെ അചഞ്ചലമായ ഹൃദയം! അതെ, "നിശ്ചയമായും ഇബ്റാഹീമിലും, അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും നിങ്ങൾക്ക് നല്ലതായ മാതൃകയുണ്ട്.' ( ശ്ശുമ ) ഇബ്റാഹീം നബി(അ)യുടെ ജീവചരിത്രസംക്ഷേപം സൂ: ഇബ്റാഹീമിന്റെ പ്രാരം ഭമായി കൊടുത്തിട്ടുള്ളത് ശ്രദ്ധിക്കുക. അദ്ദേഹം അന്മിയിൽ എറിയപ്പെട്ട സംഭവത്തെ നിഷേധിക്കുന്നവരുടെ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചുള്ള നിരൂപണം ഈ സൂറത്തിന്റെ അവസാനം പ്രത്യേക വ്യാഖ്യാനക്കുറിപ്പായി കൊടുത്തിട്ടുണ്ട്.
21:71–73

وَنَجَّيۡنَٰهُ وَلُوطًا إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَا لِلۡعَٰلَمِينَ

وَوَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَ نَافِلَةٗۖ وَكُلّٗا جَعَلۡنَا صَٰلِحِينَ

وَجَعَلۡنَٰهُمۡ أَئِمَّةٗ يَهۡدُونَ بِأَمۡرِنَا وَأَوۡحَيۡنَآ إِلَيۡهِمۡ فِعۡلَ ٱلۡخَيۡرَٰتِ وَإِقَامَ ٱلصَّلَوٰةِ وَإِيتَآءَ ٱلزَّكَوٰةِۖ وَكَانُواْ لَنَا عَٰبِدِينَ

(71) അദ്ദേഹത്തെയും ലൂത്വി നെയുംയാതൊരു ഭൂമിയിൽ നാം ലോകർക്ക് വേണ്ടി ഗുണാഭിവൃദ്ധിയു ണ്ടാക്കിയിരുന്നുവോ അതിലേക്ക് നാം രക്ഷപ്പെടുത്തി: (72) ഇസ്ഹാക്വിനെയും കൂടുത ലായി അദ്ദേഹ ത്തിന് നാം ദാനം ചെയ്തു; എല്ലാവരെയും നാം സദ്വൃത്തരാ ക്കുകയും ചെയ്തു. (73) അവരെ നാം നമ്മുടെ കൽപന പ്രകാരം (ജനങ്ങൾക്ക്) മാർഗദർശനം നൽകുന്ന നേതാക്കളാ ക്കുകയും ചെയ്തു. നല്ല കാര്യങ്ങൾ പ്രവർത്തിക്കുവാനും, നമസ്കാരം നിലനിറുത്തുവാനും, "സകാത്ത്' (വിശുദ്ധധർമം) കൊടുക്കുവാനും നാം അവർക്ക് ബോധനം നൽകു കയും ചെയ്തു. അവർ നമ്മെ ആരാ ധിക്കുന്നവരുമായിരുന്നു. (71) നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു ലൂത്വി നെയും ഭൂമിയിലേക്ക് നാം ഗുണാഭിവൃദ്ധിയുണ്ടാക്കിയ, ആശീർവാദം നൽകിയ അതിൽ ലോകർക്ക്, ലോകർക്ക് വേണ്ടി (72) നാം ദാനം ചെയ്കയും ചെയ്തു അദ്ദേഹത്തിന് ഇസ്ഹാക്വിനെ കൂടുതലായി, വർധനവായി, അധികമായി എല്ലാ വരെയും നാം ആക്കി സദ്വൃത്തൻമാർ, നല്ല ആളുകൾ (73) നാം അവരെ ആക്കുകയും ചെയ്തു നേതാക്കൾ, മുമ്പൻമാർ മാർഗദർശനം നൽകുന്ന നമ്മുടെ കൽപന പ്രകാരം നാം വഹ്യ് (ബോധനം) നൽകു കയും ചെയ്തു അവർക്ക് നല്ല കാര്യങ്ങൾ ചെയ്വാൻ നമസ്കാരം നിലനിറുത്തുവാനും സക്കാത്ത് കൊടുക്കുവാനും അവർ ആയിരുന്നുതാനും നമുക്ക് നമ്മെ ആരാധന ചെയ്യുന്നവർ ഇബ്റാഹീം നബി(അ)യുടെ സഹോദരനായ ഹാറാന്റെ ( ) മകനാണ് ലൂത്വ് നബി (അ). രണ്ടുപേരും സ്വദേശം വിട്ട് പല യാത്രകൾക്കു ശേഷം ശാം പ്രദേശങ്ങ ളിൽ വന്നു താമസമുറപ്പിച്ചു. മതപരമായും, ഭൗതികമായും വരെ അഭിവൃദ്ധി പ്രാപിച്ച ഒരു അനുഗൃഹീത രാജ്യമാണ് ശാം. ഭൂമുഖത്ത് ജനവാസമുണ്ടായിരുന്ന നാടുകളിൽ വെച്ച് ഏറ്റവുമധികം പ്രവാചകൻമാർ ജീവിച്ചിരുന്നതും, തൗറാത്ത്, ഇൻജീൽ മുത ലായ വേദഗ്രമ്ലങ്ങൾ അവതരിച്ചതും ആ ഭൂമിയിലായിരുന്നു. സമ്പൽസമൃദ്ധമായ ആ രാജ്യങ്ങൾ അന്നും ഇന്നും ഭൂമിശാസ്ത്ര പ്രധാനങ്ങളാകുന്നു. പിൽക്കാലത്തുണ്ടായ പ്രവാചകൻമാരിൽ അധികവും, ഇബ്റാഹീം നബി(അ)യുടെ സന്താനപരമ്പരകളിൽപെ ട്ടവരത്രെ. 72,73 ആയത്തുകളിൽ പറഞ്ഞ സംഗതികൾ ഓരോന്നും ഇബ്റാഹീം നബിക്ക് അല്ലാഹുവിന്റെ അടുക്കലേക്കുള്ള സാമീപ്യത്തെയും, സ്നേഹത്തെയും കുറിക്കുന്നു. ഇസ്ഹാക്വ് (അ) അദ്ദേഹത്തിന്റെ നേരെ പുത്രനും, കുന്നു. തനിക്ക് ഒരു മകനുണ്ടാകുവാൻ വേണ്ടി അദ്ദേഹം ചെയ്തിരുന്നു. മകന് പുറമെ മകന്റെ മകനെയും അല്ലാഹു നൽകി. അതുകൊണ്ടാണ് നബിയെ പ്പറ്റി ഔദാര്യമെന്ന നിലക്ക് കൂടുതലായി ( ) കൊടുത്തു എന്ന് പറഞ്ഞത്. ഇബ്റാഹീം നബി(അ)യുടെ ശ്രേഷ്ഠതക്ക് മകുടം ചാർത്തുവാൻ (ഇബ്റാഹീമിനെ അല്ലാഹു സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു) എന്ന് സൂറത്തുന്നി 125-ൽ അല്ലാഹു പറഞ്ഞ വാക്യം മാത്രം മതിയാകും!
21:74–75

وَلُوطًا ءَاتَيۡنَٰهُ حُكۡمٗا وَعِلۡمٗا وَنَجَّيۡنَٰهُ مِنَ ٱلۡقَرۡيَةِ ٱلَّتِي كَانَت تَّعۡمَلُ ٱلۡخَبَـٰٓئِثَۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَٰسِقِينَ

وَأَدۡخَلۡنَٰهُ فِي رَحۡمَتِنَآۖ إِنَّهُۥ مِنَ ٱلصَّـٰلِحِينَ

(74) ലൂത്വിനാകട്ടെ, അദ്ദേഹ ത്തിന് നാം ന്യായവിധിയും, ജ്ഞാനവും നൽകി. ദുർവൃത്തികൾ പ്രവർത്തിച്ചുകൊണ്ടിരുന്ന (ആ) നാട്ടിൽ നിന്ന് അദ്ദേഹത്തെ നാം രക്ഷ പ്പെടുത്തുകയും ചെയ്തു. നിശ്ചയ മായും, അവർ ധ ആ നാട്ടുകാർ പ ദുർന്ന ടപ്പുകാരായ ഒരു ചീത്ത ജനതയായി രുന്നു. (75) നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കു കയും ചെയ്തു. നിശ്ചയമായും, അദ്ദേഹം സദ്വൃത്തൻമാരിൽപ്പെട്ടവ നാകുന്നു. (74) ലൂത്വിനാകട്ടെ, ലൂത്വിനും തന്നെ അദ്ദേഹത്തിന് നാം നൽകി ന്യായവിധി, വിധി അറിവും, ജ്ഞാനവും അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു നാട്ടിൽ നിന്ന്, രാജ്യത്തിൽ നിന്ന് ആയിരുന്നതായ ദുർവൃത്തികൾ (നീചവൃത്തികൾ) പ്രവർത്തിച്ചിരുന്ന നിശ്ചയമായും അവരായിരുന്നു ഒരു ചീത്ത ജനത ദുർന്നടപ്പു കാരായ (75) അദ്ദേഹത്തെ നാം പ്രവേശിപ്പിക്കയും ചെയ്തു നമ്മുടെ കാരുണ്യത്തിൽ, അനുഗ്രഹത്തിൽ നിശ്ചയമായും അദ്ദേഹം സദ്വൃത്തൻമാരിൽപ്പെട്ടവനാണ്. ലൂത്വ്നബി(അ)ന്റെ നാട്ടുകാർ, തോന്നിയവാസികളും, ദുർവൃത്തിക്കാരുമായിരുന്നു. സ്ത്രീകൾക്ക് പകരം, പ്രകൃതിവിരുദ്ധമായ നിലയിൽ പുരുഷസംസർഗംകൊണ്ട് കാമ നിവൃത്തി വരുത്തുകയെന്ന വൃത്തികെട്ട സമ്പ്രദായം അവർ സ്വീകരിച്ചുവന്നു. അവരു ടെമേൽ അല്ലാഹുവിന്റെ കോപം ഇറങ്ങുകയും, രാജ്യം ഒന്നാകെ കീഴ്മേലായി മറിക്ക പ്പെടുകയും ഉണ്ടായി. അതിഭയങ്കരമായ ഈ സംഭവത്തെപ്പറ്റി സൂറത്ത് (80-84), ഹൂദ് (77-83), ഹിജ്ർ (61-77) എന്നിവയിലും അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. കൂടുതൽ വിവരം വരുന്നതാണ്. അസ്ലക്കഠ ലൂത്വ്കടൽ, ( ) ചാവുകടൽ ( ) എന്നും മറ്റുമുള്ള പേരുകളിൽ അറിയപ്പെടുന്ന തടാകം അതിന്റെ ദൃഷ്ടാന്തമായി ഇന്നും നിലകൊള്ളുന്നു. പ്രസ്തുത സംഭവത്തിന് മുമ്പായി ലൂത്വ് നബിയെയും വീട്ടുകാരെയും അല്ലാഹു രക്ഷപ്പെടുത്തി. അദ്ദേഹത്തിന് ന്യായ വിധി ( മ്പന്ദങ ) നൽകി എന്ന് പറഞ്ഞതിൽ പ്രവാചകത്വവും, കാര്യങ്ങളിൽ വിധികൊടു ക്കുവാനുള്ള അറിവും പ്രാപ്തിയും ഉൾപ്പെടുന്നതാണ്. വിഭാഗം - 6 പടം 5 ഉം മറ്റും നോക്കുക. സൂറ: ഈ തടാകത്തെക്കുറിച്ച് കൂടുതൽ വിവരണം വരുന്നതാണ്.
21:76–77

وَنُوحًا إِذۡ نَادَىٰ مِن قَبۡلُ فَٱسۡتَجَبۡنَا لَهُۥ فَنَجَّيۡنَٰهُ وَأَهۡلَهُۥ مِنَ ٱلۡكَرۡبِ ٱلۡعَظِيمِ

وَنَصَرۡنَٰهُ مِنَ ٱلۡقَوۡمِ ٱلَّذِينَ كَذَّبُواْ بِـَٔايَٰتِنَآۚ إِنَّهُمۡ كَانُواْ قَوۡمَ سَوۡءٖ فَأَغۡرَقۡنَٰهُمۡ أَجۡمَعِينَ

(76) നൂഹിനെയും - അതായത്: മുമ്പ് അദ്ദേഹം വിളി(ച്ചുപ്രാർഥി)ച്ച സന്ദർഭം - (ഓർക്കുക). അപ്പോൾ അദ്ദേഹത്തിനു നാം ഉത്തരംനൽകി; അങ്ങനെ, അദ്ദേഹത്തെയും, അദ്ദേഹ ത്തിന്റെ ആൾക്കാരെയും മഹാദുഃഖ ത്തിൽ നിന്ന് നാം രക്ഷപ്പെടുത്തു കയും ചെയ്തു; (77) നമ്മുടെ ലക്ഷ്യങ്ങളെ വ്യാജമാക്കിയ ജനങ്ങളിൽ നിന്ന് അദ്ദേഹത്തിന് നാം സഹായം (രക്ഷ) നൽകുകയും ചെയ്തു. നിശ്ചയ മായും, അവർ ഒരു ചീത്ത ജനതയാ യിരുന്നു; അതിനാൽ നാമവരെ കൂട്ട ത്തോടെ മുക്കി നശിപ്പിച്ചു. (76) നൂഹിനെയും (ഓർക്കുക) അദ്ദേഹം വിളിച്ചപ്പോൾ (പ്രാർഥിച്ച പ്പോൾ) മുമ്പ് അപ്പോൾ നാം ഉത്തരം നൽകി അദ്ദേഹത്തിന് അങ്ങനെ അദ്ദേഹത്തെ രക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ ആൾക്കാരെയും ദുഃഖത്തിൽ നിന്ന്, ആപത്തിൽ നിന്ന് വമ്പിച്ച (77) അദ്ദേ ഹത്തിന് നാം സഹായം (രക്ഷ) നൽകുകയും ചെയ്തു ജനങ്ങളിൽ നിന്ന് വ്യാജമാക്കിയവരായ നമ്മുടെ ലക്ഷ്യങ്ങളെ നിശ്ചയമായും അവരായിരുന്നു ഒരു ചീത്ത ജനത അതിനാൽ അവരെ നാം മുക്കി നശിപ്പിച്ചു കൂട്ടത്തോടെ, മുഴുവനും വിഗ്രഹാരാധനയിൽ മുഴുകിയിരുന്ന അദ്ദേഹത്തിന്റ ജനതയെ അദ്ദേഹം കൾ തൗഹീദിലേക്ക് ക്ഷണിച്ചു. എന്നിട്ടും അല്പമാത്രം ആളുകളൊഴിച്ചു മറ്റെല്ലാവരും അത് ചെവിക്കൊള്ളാതിരുന്നത് നിമിത്തം അദ്ദേഹം വളരെ മനോദുഃഖത്തിലകപ്പെട്ടു. ഒടുക്കം, അവരെ ആകമാനം മുക്കിനശിപ്പിച്ചു കളഞ്ഞ ആ ജലപ്രളയം ഉണ്ടാവുകയും, അദ്ദേഹവും സത്യവിശ്വാസികളും മാത്രം കപ്പലിൽ കയറി രക്ഷപ്പെടുകയുമാണുണ്ടാ യത്. ഈ സംഭവത്തെപ്പറ്റി സൂറ: ഹൂദിലും വിവരിച്ചിട്ടുണ്ട്. സൂറ: മറ്റും കൂടുതൽ വിവരം കാണാവുന്നതുമാകുന്നു.
21:78–80

وَدَاوُۥدَ وَسُلَيۡمَٰنَ إِذۡ يَحۡكُمَانِ فِي ٱلۡحَرۡثِ إِذۡ نَفَشَتۡ فِيهِ غَنَمُ ٱلۡقَوۡمِ وَكُنَّا لِحُكۡمِهِمۡ شَٰهِدِينَ

فَفَهَّمۡنَٰهَا سُلَيۡمَٰنَۚ وَكُلًّا ءَاتَيۡنَا حُكۡمٗا وَعِلۡمٗاۚ وَسَخَّرۡنَا مَعَ دَاوُۥدَ ٱلۡجِبَالَ يُسَبِّحۡنَ وَٱلطَّيۡرَۚ وَكُنَّا فَٰعِلِينَ

وَعَلَّمۡنَٰهُ صَنۡعَةَ لَبُوسٖ لَّكُمۡ لِتُحۡصِنَكُم مِّنۢ بَأۡسِكُمۡۖ فَهَلۡ أَنتُمۡ شَٰكِرُونَ

(78) ദാവൂദിനെയും സുലൈമാ നെയും അതായത്, വിളയുടെ കാര്യ ത്തിൽജനങ്ങളുടെ ആടുകൾ അതിൽ രാത്രി കടന്നു മേഞ്ഞപ്പോൾ രണ്ടുപേരും വിധികൽപിക്കുന്ന സന്ദർഭം- (ഓർക്കുക). അവർ വിധി കൽപിക്കുന്നതിന് നാം സാക്ഷിയാ യിരിക്കുകയും ചെയ്തിരുന്നു. (79) എന്നിട്ട് സുലൈമാന്ന് നാമത് (യുക്തമായ നിലയിൽ) ഗ്രഹിപ്പിച്ചു. ഓരോരുത്തനും ധ രണ്ട് പേർക്കും പ നാം ന്യായവിധിയും, ജ്ഞാനവും നൽകിയിരുന്നു. ദാവൂദിനോടൊപ്പം "തസ്ബീഹ്' (സ്തോത്രകീർത്തനം) ചെയ്യുന്ന നിലയിൽ, പർവ്വതങ്ങ ളെയും, പറവകളെയും നാം കീഴ്പ്പെ ടുത്തുകയും ചെയ്തു. നാം (ഇങ്ങി നെയെല്ലാം) ചെയ്യുന്നവരാകുന്നു. (80) നിങ്ങളുടെ (ഇടയിലുണ്ടാ കുന്ന) പടയിൽ നിങ്ങളെ കാത്തു രക്ഷിക്കുവാനായി, നിങ്ങൾക്ക് വേണ്ടി പടച്ചട്ട നിർമാണം അദ്ദേഹ ത്തിന് നാം പഠിപ്പിച്ചു കൊടുക്കു കയും ചെയ്തിരിക്കുന്നു. എന്നിട്ട്, നിങ്ങൾ കൃതജ്ഞത കാണിക്കുന്നവ രാണോ? (78) ർിസ്ലഞ്ഞൃട്ടിപ്പീക്കടി വി വ ദാവൂദിനെയും സുലൈമാനെയും(ഓർക്കുക) അവർ രണ്ടു പേരും വിധി കൽപിക്കുന്ന സന്ദർഭം വിളയുടെ കാര്യത്തിൽ രാത്രി കടന്നുമേഞ്ഞപ്പോൾ അതിൽ ജനങ്ങളുടെ ആടുകൾ ആയിരുന്നു അവരുടെ വിധിക്ക് സാക്ഷികൾ (79) എന്നിട്ട് നാം അതിനെ ഗ്രഹിപ്പിച്ചു സുലൈമാന്് ഹ്നീരി വ എല്ലാവർക്കും തന്നെ നാം കൊടുത്തിരുന്നു, നൽകിയിരിക്കുന്നു ന്യായവിധി, വിധി ജ്ഞാനവും നാം കീഴ്പെടുത്തുക (വിധേയമാക്കുക)യും ചെയ്തു ദാവൂദിനോടൊപ്പം പർവ്വതങ്ങളെ അവ തസ്ബീഹ് (സ്തോത്രകീർത്തനം) ചെയ്യുന്ന നില യിൽ പറവകളെയും, പക്ഷികളോടുകൂടി നാം ആകുന്നു ചെയ്യുന്ന വർ (80) അദ്ദേഹത്തിന് നാം പഠിപ്പിക്കയും ചെയ്തു നിർമാണം, ഉണ്ടാക്കൽ പടച്ചട്ട, അങ്കി നിങ്ങൾക്ക് വേണ്ടി അത് നിങ്ങളെ കാത്തുരക്ഷിക്കുവാൻ നിങ്ങളുടെ പടയിൽ (പടയിലെ ആക്രമണത്തിൽ) നിന്ന് എന്നിട്ട് നിങ്ങളാണോ കൃതജ്ഞത കാണിക്കുന്നവർ, നന്ദിയുള്ളവർ ജനതയിൽ പ്രവാചകൻമാരും രാജാക്കളും കൂടിയായിരുന്ന രണ്ടാളു കളാണ് ദാവൂദ് നബി(അ)യും, പുത്രൻ സുലൈമാൻ നബി(അ)യും. ഇവരുടെ സന്ത തികളും വളരെക്കാലം രാജ്യം ഭരിച്ചിരുന്നു. രണ്ടു പ്രവാചകൻമാരെ സംബന്ധിച്ചും പല സ്ഥലങ്ങളിലും പലതും പ്രതിപാദിച്ചു കാണാം. ഭരണകർത്താക്ക ളെന്ന നിലക്കും, പ്രവാചകൻമാരെന്ന നിലക്കും ആവശ്യമായ എല്ലാ അറിവും, ബോധ നവും, പ്രാപ്തിയും രണ്ടുപേർക്കും നൽകപ്പെട്ടിരുന്നുവെന്ന് പ്രസ്താവിച്ചതിന് പുറമെ, പിതാവിന്റെയും പുത്രന്റെയും ചില പ്രത്യേകതകളും ഇവിടെ അല്ലാഹു എടുത്തുപറ യുന്നു. മനുഷ്യന് അല്ലാഹുവിൽ നിന്ന് ലഭിക്കുന്ന ഒരു മഹത്തായ അനുഗ്രഹമാണ് ബുദ്ധി. അതിൽ മനുഷ്യന് യാതൊരു കയ്യുമില്ല. ജൻമസിദ്ധമായ ബുദ്ധിയുടെ തോത നുസരിച്ച് പരിചയത്തിന്റെയും അനുഭവത്തിന്റെയും വെളിച്ചത്തിൽ അത് വികസിക്കുന്നു എന്ന് മാത്രം. അതുകൊണ്ടാണ് ഇളം പ്രായക്കാരായ ചിലർക്ക് വളരെ തഴക്കവും പഴ ക്കവും സിദ്ധിച്ചിട്ടുള്ളവരെപ്പോലും വെല്ലുന്ന ചിന്താശക്തിയും, ഗ്രഹണശക്തിയും ചില പ്പോൾ നാം കാണുന്നത്. ഇതിന് ഒരു ഉദാഹരണമാണ് സുലൈമാൻ നബി (അ). ഒരു കൂട്ടരുടെ ആടുകൾ രാത്രി മറ്റൊരു കൂട്ടരുടെ വിളയിൽ ചാടി നശിപ്പിച്ചു. ഇത് സംബന്ധിച്ചുണ്ടായ പിതാവും പുത്രനും വിധി പറയുകയുണ്ടായി. രണ്ടാ ളുടെ വിധികളിൽ കൂടുതൽ യുക്തവും ന്യായവുമായിരുന്നത് സുലൈമാൻ നബിയു ടെതായിരുന്നു. ഇതാണ് ഇവിടെ അല്ലാഹു പറഞ്ഞതിന്റെ ചുരുക്കസാരം. വിധികൾ ഓരോന്നും എങ്ങനെയായിരുന്നുവെന്ന് പ്രസ്താവിച്ചിട്ടില്ല. വ്യാഖ്യാതാക്കൾ പലരും പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാണ്:- അന്യായക്കാരന്റെ വിളനഷ്ടത്തിന് പരിഹാരമായി പ്രതിയുടെ ആടുകളെ അയാൾക്ക് കൊടുക്കുവാൻ ദാവൂദ് നബി (അ) കൽപിച്ചു. പിതാവിന്റെ വിധി കേട്ടുകൊണ്ട് കക്ഷി കൾ മടങ്ങിപ്പോവുകയായിരുന്നു. കേവലം ചെറുപ്പക്കാരനായിരുന്ന സുലൈമാൻ (അ) അവരെ കണ്ടുമുട്ടി. അദ്ദേഹത്തിന് അന്ന് പതിനൊന്ന് വയായിരുന്നുപോൽ. ഇതി നെക്കാൾ യുക്തമായ തീരുമാനം മറ്റൊന്നായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവരമറിഞ്ഞു പിതാവ് മകനെ വരുത്തി അന്വേഷിച്ചു. മകൻ പറഞ്ഞു: "ആട്ടിന്റെ ഉടമ സ്ഥൻ, വിളയുടമസ്ഥന്റെ വില മുൻ സ്ഥിതി പ്രകാരം നന്നായിത്തീരുവാൻ വേണ്ടുന്ന ശുശ്രൂഷ ചെയ്യുക, അത്വരേക്കും ആടുകളുടെ പാൽ, രോമം, മക്കൾ മുതലായ ലഭ്യ അവയെ കൈവശം വെക്കുക, വിളവ് മുൻസ്ഥിതി പ്രാപിച്ചാൽ ആടുകളെ തിരിച്ചുകൊടുക്കുക, ഇതാണ് എനിക്ക് പറയുവാനുള്ളത്. മകന്റെ വിധി പിതാവ് ശരിവെക്കുകയും ചെയ്തു. പിതാവിന്റെ വിധിയിൽ, നഷ്ടപ്പെട്ട വിളക്ക് പ കരം ആടുകളെ കൊടുക്കാനാണ് നിശ്ചയം. പുത്രന്റെ വിധിയാകട്ടെ, വിളയുടെ നഷ്ടം ആടുകളിൽനിന്നുണ്ടാകുന്ന വരുമാനം മൂലം നികത്തുവാനുമാണ്. ഒന്നാമത്തേതനുസ രിച്ച് ആടുടമസ്ഥന് ആടുകൾ തിരിച്ചു കിട്ടുകയില്ല. ഇവയിൽ കൂടുതൽ യുക്തമായത് രണ്ടാമത്തെ തീരുമാനമാണെന്ന് വ്യക്തമാണ്. ഓരോ വിധിയെയും അടിസ്ഥാനമാക്കി കർമശാസ്ത്ര പണ്ഡിതൻമാർ ("ഫുക്വഹാ' ക്കൾ) പല വിശദീകരണങ്ങളും ഇവിടെ നൽകിയിട്ടുള്ളത് കാണാം. സുലൈമാൻ നബി(അ)യുടെ ബുദ്ധിസാമർഥ്യത്തിന് ഉദാഹരണമായി, ഇമാം ബുഖാ രിയും മുസ്ലിമും (റ) ഉദ്ധരിച്ചിട്ടുള്ള മറ്റൊരു സംഭവത്തിന്റെ ചുരുക്കം ഇപ്രകാരമാ കുന്നു: "ഓരോ കുട്ടികളുള്ള രണ്ടു സ്ത്രീകളിലെ ഒരുവളുടെ കുട്ടിയെ ചെന്നായ പിടി ക്കുകയുണ്ടായി. ശേഷിച്ച കുട്ടി എന്റെതാണെന്ന് ഓരോരുത്തരും വാദിച്ചുകൊണ്ട് അവൾ ദാവൂദ് നബി(അ)യുടെ അടുക്കൽ അന്യായം ബോധിപ്പിച്ചു. അദ്ദേഹം കുട്ടിയെ അവ രിൽ ഒരുവൾക്ക് അവളായിരുന്നു വലിയവൾവിധിച്ചുകൊടുത്തു. ഈ സ്ത്രീകൾ പിന്നീട് സുലൈമാൻ നബിയുടെ അടുക്കൽ വരുകയുണ്ടായി. അദ്ദേഹം ഒരു കത്തി കൊണ്ട് കുട്ടിയെ രണ്ടായി പിളർന്ന് ഒരു ഭാഗം ഒരുവൾക്കും, മറ്റേ ഭാഗം മറ്റേവൾക്ക് കൊടുക്കാം എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ ചെറിയ സ്ത്രീ അങ്ങനെ ചെയ്യരുതെന്ന പേക്ഷിച്ചു. മറ്റേവൾക്ക് ഈ വിധി സ്വീകാര്യമായിരുന്നു. അദ്ദേഹത്തിന് കാര്യം മനി ലായി. കുട്ടി ചെറിയവളുടെതാണെന്ന് വിധി കൽപിച്ചു. ഓരോരുത്തരുടെ മനഃസ്ഥി തിയും, സ്വന്തം കുട്ടിയുടെ നേരെയുണ്ടാകുന്ന പ്രത്യേക വാൽസല്യവും മനിലാക്കു വാനാണ്, കുട്ടിയെ പിളർക്കുവാൻ അദ്ദേഹം കൽപിച്ചതെന്ന് പറയേണ്ടതില്ലല്ലോ. ഇമാം അദ്ദേഹത്തിന്റെ ഹദീഥ് ഗ്രമ്ലത്തിൽ ഇതു സൂചിപ്പിച്ചിട്ടുണ്ട്. രണ്ടു പ്രവാചകൻമാരുടെയും ഈ സംഭവങ്ങളിൽ നിന്ന് നമുക്ക് ഒരു കാര്യം മനിലാക്കാം. അല്ലാഹുവിൽ നിന്ന് പ്രത്യേക നിർദേശം ലഭിച്ചിട്ടില്ലാത്ത ഒരു വിഷയ ത്തിൽ, ഒരു വിധികർത്താവ്-അദ്ദേഹം വീഴ്ചവരുത്തിയിട്ടില്ലാത്തപക്ഷംപിഴച്ചുപോ യെങ്കിൽ അവൻ കുറ്റക്കാരനല്ല എന്നത്രെ അത്. 79-ാം വചനത്തിൽ "ഓരോരുത്തർക്കും നാം ന്യായവിധിയും ജ്ഞാനവും നൽകിയിരിക്കുന്നു. ( ) എന്ന് പറഞ്ഞതിൽ നിന്നു തന്നെ ഇതു ഗ്രഹിക്കാം. നബി ˜ ഇപ്രകാരം അരുളിച്ചെയ്തിരി ക്കുന്നു. സാരം: ഒരു വിധികർത്താവ് വിധി പറയുമ്പോൾ, അവൻ സത്യം കണ്ടെത്തുവാൻ കഴിയുന്ന പരിശ്രമം നടത്തിയിട്ട് സത്യം പ്രാപിച്ചാൽ അവന് രണ്ട് പ്രതിഫലമുണ്ട്: പരിശ്രമം നടത്തിയിട്ട് പിഴച്ചുപോയാൽ ഒരു പ്രതിഫലവുമുണ്ട്. (ബു; മു) സത്യം കണ്ട തിനുള്ള പ്രതിഫലവും, അതിന് ഉൽസാഹിച്ചതിനുള്ള പ്രതിഫലവുമാണ് ആദ്യത്തേ വനുള്ളത്. രണ്ടാമത്തെവന് അവൻ പരിശ്രമിച്ചതിന്റെ പ്രതിഫലവുമാണ്. സത്യം പ്രാപി ക്കുവാൻ ഉൽസാഹിക്കുന്നതിൽ വീഴ്ചവരുത്തുകയോ, പരിശ്രമിക്കുവാൻ കഴിയാത്ത വൻ വിധി പറയുവാൻ മുതിരുകയോ ചെയ്താൽ അവൻവാസ്തവത്തിൽ വിധി ശരി യായിരുന്നാൽ പോലും കുറ്റക്കാരനാകുമെന്നാണ് ഈ ഹദീഥ്കൊണ്ട് മനിലാകു പറവകളും, മലകളും തസ്ബീഹ് (അല്ലാഹുവിന് സ്തോത്ര കീർത്തനം) നടത്തുമാറ് അവയെ അദ്ദേഹത്തിന് കീഴ്പ്പെടുത്തിക്കൊടുത്തത് അല്ലാഹു അദ്ദേഹത്തിന് ചെയ്ത ഒരു പ്രത്യേകാനുഗ്രഹമാകുന്നു. സുലൈമാൻ നബി(അ)ക് കോ മറ്റാർക്കെങ്കിലുമോ ഈ അനുഗ്രഹം നൽകപ്പെട്ടതായി പ്രസ്താവിക്ക പ്പെട്ടിട്ടില്ല. എന്നാൽ, മലകളുടെയും പക്ഷികളുടെയും തസ്ബീഹ് എപ്രകാരത്തിലുള്ള തായിരുന്നുവെന്ന് തീർത്തു പറയുവാൻ നമുക്ക് സാധ്യമല്ല. അല്ലാഹു പറയുന്നു: (യാതൊരു വസ്തുവുംതന്നെ അവനെ സ്തോത്രം ചെയ്തുകൊണ്ട് "തസ്ബീഹ്' പ്രകീർത്തനംചെയ്യാതെയില്ല; പക്ഷേ, നിങ്ങൾ അവരുടെ തസ്ബീഹ് ഗ്രഹിക്കുകയില്ല.) എല്ലാ വസ്തുക്കളും ഓരോ വിധത്തിലുള്ള തസ്ബീഹ് നടത്തുന്നുണ്ട് എന്നാണല്ലോ ഇതിൽ വ്യക്തമായിപ്പറഞ്ഞിരിക്കുന്നത്. എന്നാൽ, ദാവൂദ് നബി(അ)ക്ക് സിദ്ധിച്ച ഒരു പ്രത്യേകാനുഗ്രഹമായി മലകളുടെയും, പറവകളുടെയും മാത്രം തസ്ബീഹ് എടുത്തു പറഞ്ഞിരിക്കുകയാണ്. അവ രണ്ടുമല്ലാത്ത മറ്റേതെങ്കിലും വസ്തുക്കൾ അദ്ദേഹത്തോ ടൊന്നിച്ച് തസ്ബീഹ് നടത്തുന്നതായി പ്രസ്താവിച്ചിട്ടുമില്ല. ആകയാൽ, ഇവിടെ ഉദ്ദേ ശിക്കപ്പെട്ട തസ്ബീഹ് ഒരു പ്രത്യേകതരത്തിലുള്ള തസ്ബീഹ് തന്നെയായിരിക്കണ മെന്ന് മനിലാക്കേണ്ടിയിരിക്കുന്നു. എന്നാലത് എങ്ങിനെയുള്ളതായിരിക്കുമെന്ന് നമുക്ക് അറിയാവുന്നതല്ല. ഭൗതിക കാഴചപ്പാടുകളിൽക്കൂടി മാത്രം ഇത്തരം സംഗതികൾ വീക്ഷിക്കുന്നത് ഒരി ക്കലും നന്നല്ല. അത് അനാദരിക്കലും അതിന്റെ ഉദ്ദേശ്യത്തെ ദുരുപയോഗ പ്പെടുത്തലുമാകുന്നു. "പർവ്വതങ്ങളെ ദാവൂദ് നബി(അ)ക്ക് കീഴ്പ്പെടുത്തിക്കൊടുത്തു വെന്ന് പറഞ്ഞതിന്റെ അർഥം പർവ്വതങ്ങളിലെ വിഭവങ്ങൾ ഉപയോഗപ്പെടുത്തുവാൻ സൗകര്യം ചെയ്തുകൊടുത്തു എന്നാണ്' എന്നും, "പക്ഷികളെ കീഴ്പ്പെടുത്തിക്കൊ ടുത്തു എന്ന് പറഞ്ഞതിന്റെ അർഥം പക്ഷിവർഗത്തിലെ വിവിധ ഇനങ്ങളെ നാട്ടിന്റെ അഭിവൃദ്ധിക്കുവേണ്ടി ഉപയോഗപ്പെടുത്തുവാൻ സൗകര്യം ചെയ്തുകൊടുത്തു എന്നാണ്' എന്നും ചിലർ പറഞ്ഞുകാണാം. ഇത് ശരിയല്ലെന്ന് മേൽപറഞ്ഞതിൽനിന്ന് മനിലാ ക്കാവുന്നതാണ് സുലൈമാൻ നബി(അ)ക്ക് പക്ഷികുടെ സംസാരം അറിഞ്ഞിരുന്ന തായും, വേണ്ടതെല്ലാം നൽകപ്പെട്ടിരുന്നതായും (സൂ: നംല് 16) പ്രസ്താ വിക്കുന്നു. എന്നാൽ അദ്ദേഹത്തോടൊപ്പം പക്ഷികളോ മലകളോ തസ്ബീഹ് നടത്തി യതായി പ്രസ്താവിക്കപ്പെട്ടിട്ടില്ല. മലകളിലെ വിഭവങ്ങളെയാകട്ടെ, നാട്ടിന്റെയോ രാഷ്ട്ര ത്തിന്റെയോ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുക എന്ന കൃത്യം ദാവൂദ് നബി(അ) മാത്രമല്ല, സുലൈമാൻ നബി(അ)യും - ഒരുപക്ഷേ, പിതാവിനെക്കാൾ കൂടുതലായി ത്തന്നെ-ഉപയോഗപ്പെടുത്തിയിരുന്നുതാനും. രാവിലെയും വൈകുന്നേരവുമാണ് മലകൾ തസ്ബീഹ് നടത്തിയിരുന്നതെന്ന് ( ) സൂ: സ്വാദ് 18 ൽ കാണാം. മല യിലെ വിഭവം ഉപയോഗപ്പെടുത്തൽ രാവിലെയും വൈകുന്നേരവും മാത്രം ഉണ്ടാകുന്ന തല്ലല്ലോ. ചുരുക്കത്തിൽ, ഈ പുതിയ വ്യാഖ്യാനം സ്വീകാര്യമല്ലതന്നെ. സൂ: നംല്, സ്വാദ് എന്നിവിടങ്ങളിൽ വെച്ച് കൂടുതൽ വിവരം നമുക്ക് കാണാവുന്നതാണ്. ദാവൂദ് (അ) പർവ്വതങ്ങളുടെ മുകളിൽ കയറി ദൈവിക സ്തോത്രങ്ങളും കീർത്തന ഗാനങ്ങളും ആലപിക്കുകയും, കിന്നരം വായിക്കുകയും ചെയ്തിരുന്നു എന്നും; അദ്ദേ നിമിത്തം, വൃക്ഷങ്ങളും പാറക്കല്ലുകളും ചാഞ്ചാടുമായിരുന്നു എന്നും ബൈബ്ളിൽ പറഞ്ഞുകാണാം. വ്യാഖ്യാതാ ക്കളിൽ ചിലരും ഏതാണ്ടിങ്ങിനെ പ്രസ്താവിക്കുന്നുണ്ട്. ഈ ഗാനാലാപനങ്ങളിൽ ആകൃഷ്ടരായി, പറവകളും അദ്ദേഹത്തിനടുത്ത് സന്നിഹിതരാവുകയും, അവ അവ യുടെ തസ്ബീഹ് നടത്തുകയും ചെയ്തിരുന്നിരിക്കാം. എല്ലാ തരത്തിൽപെട്ട പക്ഷി കളും അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സമ്മേളിച്ചിരുന്നുവെന്നാണ് പക്ഷികളെ കീഴ്പ്പെ ടുത്തി എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യമെന്ന് ചിലർ പറയുന്നു. അല്ലാഹുവിനറിയാം. ദാവൂദ് നബി(അ)ക്ക് ലഭിച്ച ദിവ്യബോധനമനുസരിച്ച് കോർവ ചെയ്യപ്പെട്ട സംഗീതകീർത്തന ങ്ങളുടെ സമാഹാരമാണ് "സബൂർ' ( ) ( ) ദാവൂദ് നബി(അ)യുടെ ശബ്ദമാധുരിയും, കീർത്തന ഗാനങ്ങളും ശ്രുതിപ്പെട്ടതാണ്. അത്യാകർഷകമായ ശബ്ദത്തിന്റെ പ്രതികരണം മനുഷ്യരിൽ മാത്രമല്ല, ഇതരജന്തു ക്കളിലും, വസ്തുക്കളിലും, പ്രകടമാകുന്നതാകുന്നു. ചില പ്രത്യേക രൂപത്തിൽ ശബ്ദത്തെ ഉപയോഗപ്പെടുത്തിക്കൊണ്ട് യന്ത്രത്തിന്റെയും, വിദ്യുച്ഛക്തിയുടെയും ഉപ യോഗത്താൽ പലതും നടത്തുവാൻ സാധ്യതയുണ്ടെന്ന് പോലും ഇന്നത്തെ നിരീക്ഷ ണങ്ങളാൽ കണ്ടുപിടിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് ദാവൂദ് നബി(അ)ക്ക് പ്രത്യേകമായി നൽകപ്പെട്ട ആ ഒരു അനുഗ്രഹത്തെ നാം വില കുറച്ചു വ്യാഖ്യാനിക്കേണ്ടതില്ല. അബൂ (റ) ഒരു പ്രധാന സ്വഹാബിയാണ്. അദ്ദേഹത്തിന്റെ ശബ്ദം വളരെ ആകർഷകമായിരുന്നു. അദ്ദേഹം ഒരിക്കൽ രാത്രി പാരായണം ചെയ്തു കൊണ്ടിരിക്കുന്നത് നബി തിരുമേനി ˜ കേട്ടു അതിൽ ആകൃഷ്ടനാവുകയുണ്ടായി. തിരുമേനി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു. "ദാവൂദ് കുടുംബത്തിന്റെ വീണസ്വര ങ്ങളിൽ നിന്ന് ഒന്ന് തനിക്ക് ലഭിച്ചിട്ടുണ്ട്.' ( ) വായിക്കുന്നത് നല്ല ശബ്ദത്തോടുകൂടിയായിരിക്കുവാൻ പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള ഹദീഥുകൾ ഇവിടെ സ്മരണീയമാകുന്നു. തോക്ക് മുതലായ പരിഷ്കരിച്ച അന്മിയായുധങ്ങൾ കണ്ടുപിടിക്കുന്നതിന് മുമ്പ് യുദ്ധങ്ങളിൽ ഇരുമ്പുകവചം ധരിക്കലായിരുന്നു വലിയ രക്ഷാമാർഗമായിരുന്നത്. ഇരു മ്പുകവചത്തിൽ (പടയങ്കിയിൽ) അഭിവൃദ്ധിയും പരിഷ്കാരവും വരുത്തിയത് ദാവൂദ് നബി(അ) ആയിരുന്നു. (സൂ: കൂടുതൽ വിവരം കാണാം.) ചരിത്രപരമായി ത്തന്നെ ഇതിന് തെളിവുകളുണ്ട്. ക്രിസ്ത്വബ്ദത്തിന് 1000 കൊല്ലം മുമ്പ് വരെയും പട ച്ചട്ടയുടെ ഉപയോഗമുണ്ടായിരുന്നതായി കാണപ്പെടുന്നില്ല. പിന്നീടാണ് പടത്തൊപ്പിയും, പടയങ്കിയും പ്രചാരത്തിൽ വന്നതായി കാണപ്പെടുന്നത്. അലക്സാണ്ടറിന്റെ കാലത്ത് ഗ്രീക്ക് ഭടൻമാരും, പേർഷ്യൻ ഭടന്മാരും തല മുതൽ കാലുവരെയുള്ള കവചങ്ങൾ ധരി ച്ചിരുന്നതായി പറയപ്പെടുന്നു. ഓരോ തരം ആപത്തുകളിൽനിന്നും രക്ഷ പ്രാപിക്കുവാനുള്ള ഓരോവിധ മാർഗവും അല്ലാഹു നമുക്ക് നൽകിയിട്ടുണ്ട്. അതിന് നാം എപ്പോഴും അവനോട് നന്ദിയുള്ളവരാ യിരിക്കണമെന്നാണ്, "എന്നിട്ട് നിങ്ങൾ കൃതജ്ഞത കാണിക്കുന്നവരാണോ' ( ) എന്ന ചോദ്യം കുറിക്കുന്നത്. 79-ാം വചനത്തിന്റെ അന്ത്യത്തിൽ "നാം അങ്ങിനെ പലതും ചെയ്യുന്നതാണ്.' ( ) എന്ന വാക്യം പ്രത്യേകം ശ്രദ്ധാർഹമാകുന്നു. മലകളും, പക്ഷികളും തസ്ബീഹ് നടത്തുക, അവയെ കീഴ്പ്പെടു ( ) "സബൂർ: സങ്കീർത്തനങ്ങൾ ( ) എന്ന പേരിൽ അറിയപ്പെടുന്നു. ത്തുക മുതലായ സംഗതികൾ കേൾക്കുമ്പോൾ ചിലർക്ക് ആശ്ചര്യം തോന്നാം; ചിലർക്കത് വിശ്വസിക്കുവാൻ പ്രയാസമായിരിക്കും; ചിലർ അത് വളച്ചുതിരിച്ചു വ്യാഖ്യാ നിച്ചേക്കും; എന്നാൽ, അതിലൊന്നും തന്നെ അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രയാസമോ, അസാംഗത്യമോ ഇല്ല; അതും അത് പോലെയുള്ള പലതും സംഭവി ക്കാവുന്നതാണ്; എന്നൊക്കെയാണ് ആ വാചകം ഉണർത്തുന്നത്. അസാധാരണമായ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്ന മിക്ക സന്ദർഭങ്ങളിലും അല്ലാഹു ഇത് പോലുള്ള ചില വാക്യങ്ങൾ പ്രസ്താവിച്ചു കാണാം. ഉദാഹരണമായി അടുത്ത രണ്ട് വചനങ്ങളും നോക്കുക. അല്ലാഹു പറയുന്നു:
21:81–82

وَلِسُلَيۡمَٰنَ ٱلرِّيحَ عَاصِفَةٗ تَجۡرِي بِأَمۡرِهِۦٓ إِلَى ٱلۡأَرۡضِ ٱلَّتِي بَٰرَكۡنَا فِيهَاۚ وَكُنَّا بِكُلِّ شَيۡءٍ عَٰلِمِينَ

وَمِنَ ٱلشَّيَٰطِينِ مَن يَغُوصُونَ لَهُۥ وَيَعۡمَلُونَ عَمَلٗا دُونَ ذَٰلِكَۖ وَكُنَّا لَهُمۡ حَٰفِظِينَ

(81) ശക്തിയായടിച്ചുകൊണ്ടിരി ക്കുന്ന നിലയിൽ കാറ്റിനെ സുലൈ മാന്നും (നാം കീഴ്പ്പെടുത്തിക്കൊ ടുത്തു); നാം ഗുണാഭിവൃദ്ധി നൽകി യിട്ടുള്ള ഭൂമിയിലേക്ക് അദ്ദേഹ ത്തിന്റെ കൽപനയനുസരിച്ച് അത് സഞ്ചരിച്ചുകൊണ്ടിരിക്കാറുണ്ടായി രുന്നു. എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നവരാകുന്നു. (82) അദ്ദേഹത്തിന് വേണ്ടി (സമു ദ്രത്തിൽ) മുങ്ങുകയും, അതല്ലാതെ (മറ്റു) ചില പ്രവൃത്തി ചെയ്യുകയും ചെയ്യുന്നവരെ പിശാചുക്ക ളിൽനിന്നും (അദ്ദേഹത്തിന് നാം കീഴ്പ്പെടുത്തി); നാം അവരെ കാത്തു സൂക്ഷിച്ചുവരുന്നവരായിരുന്നു. (81) സുലൈമാന്നും (കീഴ്പ്പെടുത്തി) കാറ്റിനെ ശക്തി യായി അടിക്കുന്ന (അടിച്ചുവീശുന്ന) നിലയിൽ അത് സഞ്ചരിച്ചിരുന്നു, നടന്നി രുന്നു അദ്ദേഹത്തിന്റെ കൽപന പ്രകാരം ഭൂമിയിലേക്ക് നാം ഗുണാഭിവൃദ്ധി നൽകിയതായ അതിൽ നാമാകുന്നു എല്ലാ കാര്യത്തെപ്പറ്റിയും അറിയുന്നവർ (82) പിശാചുക്കളിൽനിന്നും (കീഴ്പ്പെടുത്തി) മുങ്ങുന്നവരെ അദ്ദേഹത്തിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്ന അതല്ലാത്ത പ്രവൃത്തി നാമായിരുന്നു അവരെ സൂക്ഷിച്ചു (കാത്തു) വരുന്നവർ മറ്റുള്ളവർക്ക് സിദ്ധിക്കാറില്ലാത്ത രണ്ട് പ്രത്യേകാനുഗ്രഹങ്ങളെയാണ് അല്ലാഹു അദ്ദേഹത്തിന് നൽകിയതായി ഇവിടെ പറയുന്നത്. ഈ രണ്ട് വചനങ്ങളുടെ അവസാ നത്തിലും തന്നെ 79-ാം വചനത്തിൽ കണ്ടത് പോലെ, സാരഗർഭമായ ഓരോ ചെറുവാ അടിച്ചുവീശുന്ന കാറ്റിനെ സുലൈമാൻ നബി (അ)യുടെ ഇഷ്ടമനുസരിച്ച് സഞ്ചരിക്കുന്ന വിധത്തിൽ കീഴ്പ്പെടുത്തിക്കൊടുത്തു എന്ന് പറഞ്ഞതിന്റെ ശേഷം "എല്ലാ കാര്യത്തെക്കുറിച്ചും നാം അറിയുന്നതാണ്.' ( ) എന്നും, സമുദ്രത്തിൽ നിന്ന് മുത്ത് മുതലായവ എടുക്കുവാനായി മുങ്ങുക എന്നിങ്ങിനെ പല പ്രവൃത്തികളും ചെയ്യത്തക്കവണ്ണം പിശാചുക്കളെ അദ്ദേഹ ത്തിന് വിധേയമാക്കിക്കൊടുത്തു എന്ന് പറഞ്ഞതിനെത്തുടർന്ന് നാം അവരെ കാത്തു സൂക്ഷിച്ചു വരുന്നവരായിരുന്നു ( ) എന്നും അല്ലാഹു പറഞ്ഞത് ചിന്താർഹ മാകുന്നു. സാധാരണ സമ്പ്രദായത്തിൽ കവിഞ്ഞ ചില കാര്യങ്ങൾ പറയുന്നിടത്തെല്ലാം ഇത് പോലെ ചില വാക്യങ്ങൾ പ്രസ്താവിച്ചുകാണുക ഒരു പതിവാ ണെന്ന് നാം സൂചിപ്പിച്ചുവല്ലോ. അത്രയുമല്ല, മിക്കവാറും ആയത്തുകളുടെ അന്ത്യത്തിൽ സന്ദർഭോചിതമായ ചില അനുബന്ധ വാക്യങ്ങൾ ( ) ഇത്പോലെ കാണാവുന്ന താണ്. "ഗുണാഭിവൃദ്ധി നൽകിയ ഭൂമി' എന്നത് കൊണ്ട് ഉദ്ദേശം ശാം ഭൂമിയും സുലൈ മാൻ നബി(അ)യുടെ തലസ്ഥാന നഗരിയായ ജറുശലേമും ( ) ( ) ആകുന്നു. ആ അനുഗൃഹീത നാട്ടിനെക്കുറിച്ച് 71-ാം വചനത്തിന്റെ വിവരണത്തിൽ നാം പ്രസ്താവിച്ചിട്ടുണ്ട്. കാറ്റിന്റെ സഹായത്തോട്കൂടി, മറ്റാർക്കും സാധിക്കാത്തത്ര വേഗത്തിലും സൗക ര്യത്തിലും യാത്ര ചെയ്യുവാൻ സുലൈമാൻ നബി(അ)ക്ക് സാധിച്ചിരുന്നുവെന്നാണ് ആയത്തിൽനിന്ന് മനിലാകുന്നത്. എന്നാൽ, കാറ്റിനെ അദ്ദേഹം ഉപയോഗപ്പെടു ത്തിയിരുന്നത് എങ്ങിനെയായിരുന്നുവെന്ന് ഖണ്ഡിതമായിപ്പറയുവാൻ തക്ക തെളിവു കളൊന്നുമില്ല. രാവിലെ മുതൽ വൈകുന്നേരമാകുമ്പോഴേക്കും ഒരു മാസത്തെ വഴി ദൂരം (സാധാരണ നിലക്ക് ഒരു മാസക്കാലംകൊണ്ട് സഞ്ചരിക്കുന്ന വഴി) സഞ്ചരിച്ചു തിരിച്ചെത്തുവാൻ അത് വഴി അദ്ദേഹത്തിന് സാധിച്ചിരുന്നുവെന്ന് സൂറ: എന്ന വാക്യം വ്യക്തമാക്കുന്നു. "സുലൈമാന്ന് കാറ്റ് വിധേയമാക്കിക്കൊടുത്തു: അതിന്റെ കാലത്തെ പുറപ്പാട് ഒരു മാസവും, വൈകു ന്നേരത്തെ മടക്കം ഒരു മാസവുമാണ്' എന്നാണ് ആ വചനത്തിന്റെ അർഥം. അദ്ദേഹ ത്തിനും പരിവാരത്തിനും ഇരിക്കത്തക്കവണ്ണമുള്ള ഒരു തേരോ മറ്റോ ഉണ്ടായിരുന്നു വെന്നും, അതിൽ കയറി കാറ്റിന്റെ സഹായത്താൽ വായുവേഗത്തിൽ അദ്ദേഹം ദൂരരാ ജ്യങ്ങളിൽ പോയിവന്നിരുന്നുവെന്നും പലരും പ്രസ്താവിച്ചുകാണുന്നു. വാസ്തവം അല്ലാഹുവിനറിയാം. അതിശയോക്തി നിറഞ്ഞ എത്രയോ വർണനകൾ ഈ വാഹന ത്തെപ്പറ്റി കഥ പറയുന്നവർക്ക് പറയുവാനുണ്ട്. അതത്രയും വിശ്വസിക്കാവതല്ലെന്ന് പറയേണ്ടതില്ല. സുലൈമാൻ നബി (അ) യുടെ രാജ്യം ഫലസ്തീനാണല്ലോ. ( ) മദ്ധ്യധരണ്യാ ഴിയും ചെങ്കടലും അതിന്റെ അടുത്ത് സ്ഥിതി ചെയ്യുന്നു. മധ്യധരണ്യാഴി തീരത്ത് സൂർ, യാഫാ മുതലായ പല തുറമുഖങ്ങളും കാണാം. ചെങ്കടലിന്റെ ശാഖയായ അൽ അക്വബ ഉൾക്കടൽ ചെന്നവസാനിക്കുന്നത് ഐല തുറമുഖത്താണ്. ഇന്ന് ആ പട്ടണം അൽ അക്വബ എന്ന പേരിൽ അറിയപ്പെടുന്നു. ( ) സുലൈമാൻ നബി (അ)യുടെ കാലത്ത് മദ്ധ്യധരണ്യാഴി വഴി പശ്ചിമ രാജ്യങ്ങളുമായും, ചെങ്കടൽ വഴി ഇന്ത്യ മുതലായ പൗരസ്ത്യ രാജ്യങ്ങളു ( ) പടം 5 നോക്കുക. ( ) പടം 5 ഉം 4 ഉം നോക്കുക. ( ) പടം 4 നോക്കുക. കച്ചവടബന്ധങ്ങൾ നടന്നിരുന്നുവെന്ന്, ബൈബ്ൾ കൊണ്ടും, മറ്റു ചരിത്ര രേഖകൾ കൊണ്ടും അറിയപ്പെടുന്നു. ഇത്രയും ദൂരരാജ്യങ്ങളു മായി കപ്പൽ ബന്ധം സ്ഥാപിച്ചു നടപ്പിൽ വരുത്തിയത് അദ്ദേഹമായിരുന്നുവെന്നും, അതിന് മുടക്കമോ, പ്രതികൂലമോ ഉണ്ടാകാതെ, ഉദ്ദേശിച്ച പ്രകാരം-അസാധാരണ സൗക ര്യത്തോടെനിയന്ത്രിച്ചുപോരുവാൻ അല്ലാഹു അദ്ദേഹത്തിന് കാറ്റിനെ അനുകൂലമാക്കി കൊടുത്തിരുന്നുവെന്നും ഇവിടെ ഉദ്ദേശ്യമായിരിക്കാവുന്നതാണ്. കാറ്റിന്റെ അനുകൂലാ വസ്ഥ ആശ്രയിച്ചു മാത്രമാണല്ലോ മുൻകാലത്ത് കപ്പൽയാത്രകൾ സുലൈമാൻ നബി(അ)യെ സംബന്ധിച്ചിടത്തോളം, വേഗതയിൽ അവ കൊടുങ്കാറ്റുകളെപ്പോലെ ശക്തിയായി വീശുന്നവ ( ) ആയിരുന്നുവെങ്കിലും, യാതൊരു അപായത്തിനും ഇടവരാതെ ശരിക്കും സൗകര്യപ്രദമായിരുന്നു അവ. സൂറത്തു സ്വാദ് 36-ാം വചന ത്തിൽ (മാർദ്ദവമായത്) എന്ന് ആ കാറ്റിന്റെ സ്ഥിതിയെ വിശേഷിപ്പിച്ചതിൽനിന്ന് ഇത് മനിലാക്കാം. ഏതായാലും, തന്റെ സൗകര്യമനുസരിച്ച് സഞ്ചരിക്കുമാറ് സുലൈ മാൻ നബി(അ)ക്ക് കാറ്റിനെ കീഴ്പ്പെടുത്തിക്കൊടുത്തത് മറ്റൊരാൾക്കും ലഭിക്കാത്ത ഒരു പ്രത്യേകതയാണെന്നുള്ളതിൽ സംശയമില്ല. സമുദ്രത്തിൽ മുങ്ങി മുത്തും, പവിഴവും എടുക്കുക, വമ്പിച്ച കെട്ടിടങ്ങൾ നിർമി ക്കുക, ഭാരമേറിയതും സാധാരണ മനുഷ്യസാധ്യമല്ലാത്തതുമായ ജോലികൾ നിർവ ഹിക്കുക മുതലായ പല കൃത്യങ്ങളും നടത്തുവാൻ അദ്ദേഹം ജിന്ന് വർഗത്തെ ഉപ യോഗപ്പെടുത്തിയിരുന്നു. സൂറത്ത് 12-13 ൽ ഇതിനെപ്പറ്റി കൂടുതൽ വിവരം കാണാവുന്നതാണ്. ഇതും മറ്റാർക്കും സിദ്ധിച്ചിട്ടില്ലാത്ത ഒരു അനുഗ്രഹമാകുന്നു. സുലൈമാൻ നബി(അ)ക്കും, ദാവൂദ് നബി(അ)ക്കും നൽകപ്പെട്ട പ്രത്യേകാനുഗ്രഹ ങ്ങൾ പലതും താഴെ സൂറത്തുകളിൽ കാണാവുന്നതാണ്. സന്ദർഭോചിതം അവയെ പ്പറ്റി നമുക്ക് വിവരിക്കാം. ജിന്നും പിശാചും മനുഷ്യരിൽപെട്ട ചിലർ മാത്രമാണെന്ന വാദക്കാരും സാധാരണ ക്കെതിരായ സംഭവങ്ങളെ കഴിവതും വളച്ചു തിരിച്ചു വ്യാഖ്യാനിക്കുന്നവരും, ഈ രണ്ട് നബിമാരെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ച മിക്ക സംഗതികൾക്കും തങ്ങളുടെതായ വ്യാഖ്യാനങ്ങൾ നൽകുമെന്നത് സ്വാഭാവികമാണല്ലോ. ഇതിനെപ്പറ്റി ഇമാം റാസീ (റ) അദ്ദേഹത്തിന്റെ തഫ്സീറിൽ (സൂ: വെച്ച്) പ്രസ്താവിച്ച ചില വരികളുടെ സാരം ഉദ്ധരിക്കുന്നത് സന്ദർഭോചിതമായിരിക്കും. അദ്ദേഹം പറയുന്നു:-ചില ആളുകൾ പറയാറുണ്ട്: "ദാവൂദ് നബി(അ)ക്ക് മലകളെ കീഴ്പ്പെടുത്തി എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, മറ്റെല്ലാ വസ്തുക്കളെപ്പോലെയുള്ള തസ്ബീഹ് അവയും നടത്തുമെന്നും അത് അദ്ദേഹം അറിഞ്ഞിരുന്നുവെന്നുമാണ്; സുലൈമാൻ നബി(അ)ക്ക് കാറ്റ് കീഴ്പ്പെടുത്തി എന്നതിന്റെ സാരം; വായുവേഗത്തിൽ സഞ്ചരിക്കുന്ന (മുന്തിയതരം) കുതിരകളുണ്ടാ യിരുന്നുവെന്നാണ്; ദാവൂദ് നബി(അ)ക്ക് ഇരുമ്പിനെ മയമാക്കിക്കൊടുത്തു എന്നും സുലൈമാൻ നബിക്ക് ചെമ്പിന്റെ ഉറവ് ഒഴുക്കിക്കൊടുത്തു എന്നും (സൂ: പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം; ചെമ്പ് കൊണ്ടും ഇരുമ്പ് കൊണ്ടും പല സാധനങ്ങൾ ഉണ്ടാക്കുമാറ് അവയെ തീകൊണ്ട് പതമാക്കുവാൻ സാധിച്ചു എന്നാണ്; പിശാചുക്കളെ കീഴ്പ്പെടുത്തി എന്നുവെച്ചാൽ, ചില മല്ലൻമാരായ മനുഷ്യരെ കീഴ്പ്പെടുത്തി എന്നാണ്' എന്നൊക്കെ. ഇപ്പറഞ്ഞതെല്ലാം തെറ്റായിട്ടുള്ളതാണ്. ഇങ്ങിനെ പറയുവാൻ പ്രേരിപ്പി ക്കുന്നത്, അവരുടെ വിശ്വാസത്തിന്റെ ബലഹീനതയും, അല്ലാഹുവിന്റെ കഴിവിനെ വില വെക്കാതിരിക്കലുമാകുന്നു.' ( 7 10 ക്ലഡ യ്യല )
21:83–84

۞وَأَيُّوبَ إِذۡ نَادَىٰ رَبَّهُۥٓ أَنِّي مَسَّنِيَ ٱلضُّرُّ وَأَنتَ أَرۡحَمُ ٱلرَّـٰحِمِينَ

فَٱسۡتَجَبۡنَا لَهُۥ فَكَشَفۡنَا مَا بِهِۦ مِن ضُرّٖۖ وَءَاتَيۡنَٰهُ أَهۡلَهُۥ وَمِثۡلَهُم مَّعَهُمۡ رَحۡمَةٗ مِّنۡ عِندِنَا وَذِكۡرَىٰ لِلۡعَٰبِدِينَ

(83) അയ്യൂബിനെയും (ഓർക്കുക). അതായത്: "എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു; നീ കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനുമത്രെ!' എന്ന് അദ്ദേഹം തന്റെ റ∫ിനെ വിളിച്ചു പറയുക (പ്രാർഥിക്കുക) യുണ്ടായ സന്ദർഭം. (84) അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി; അങ്ങനെ, അദ്ദേ ഹത്തിൽ കഷ്ടപ്പാടായിട്ടുള്ളത് (എല്ലാം) നാം അകറ്റിക്കളഞ്ഞു ധ സുഖ പ്പെടുത്തി പ ; നമ്മുടെ പക്കൽനിന്നുള്ള ഒരു അനുഗ്രഹവും, ആരാധന ചെയ്യു ന്നവർക്ക് ഒരു സ്മരണയുമായി ക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാ രെയും, അവരോടൊപ്പം അവരുടെ അത്ര (വേറെ) യും അദ്ദേഹത്തിന് നാം കൊടുക്കുകയും ചെയ്തു. (83) അയ്യൂബിനെയും (ഓർക്കുക) അദ്ദേഹം വിളിച്ച (പ്രാർഥിച്ച) പ്പോൾ തന്റെ രക്ഷിതാവിനെ എനിക്ക് ബാധിച്ചിരിക്കുന്നു എന്ന് കഷ്ടപ്പാട്, വിഷമം, ഉപദ്രവം നീ, നീയാകട്ടെ അധികം കരുണ ചെയ്യുന്ന വനാണ് കരുണ ചെയ്യുന്നവരിൽ (84) അപ്പോൾ നാം ഉത്തരം നൽകി അദ്ദേഹത്തിന് അങ്ങിനെ നാം അകറ്റി, നീക്കി, തുറവിയാക്കി അദ്ദേഹത്തിലുള്ളതിനെ കഷ്ടപ്പാടായിട്ട്, വിഷമത്തിൽപെട്ടതായി അദ്ദേ ഹത്തിന് നാം കൊടുക്കുകയും ചെയ്തു തന്റെ വീട്ടുകാരെ, സ്വന്തക്കാരെ അത്രയും അവരോടൊപ്പം കാരുണ്യമായിട്ട് നമ്മുടെ പക്കൽ നിന്നുള്ള ഉപദേശവും, സ്മരണയും ആരാധന ചെയ്യുന്നവർക്ക്, ആരാധ കൻമാർക്ക് ബൈബ്ളിന്റെ "പഴയ നിയമത്തിൽ' "ഇയ്യോബിന്റെ പുസ്തകം' ( ) എന്ന പേരിൽ ഒരു ഏടുണ്ട്. 42 അദ്ധ്യായങ്ങളുള്ള ആ പുസ്തകത്തിന്റെ ഉള്ളടക്കം അത്രയും ഈ രണ്ട് വചനത്തിൽ അടങ്ങിയിട്ടുണ്ടെന്ന് പറയാം. പ്രസ്തുത പുസ്തകത്തിൽ പ്രസ്താവിച്ചിട്ടുള്ളതിന്റെ രത്നച്ചുരുക്കം ഇപ്രകാരമാകുന്നു:- "ഊസ്വ് ( ക്ലഡൃൾിഥ ) ദേശത്ത് ഇയ്യോബ് (അയ്യൂബ് - ഷീയ ) എന്ന നിഷ്കളങ്കനും ഊസ്വ് ദേശം ബഹ്ർലൂത്വിന്റെ കിഴക്കുവശത്തുള്ള ഒരു രാജ്യമാകുന്നു. അദ്ദേഹത്തിന് നല്ലൊരു കുടുംബവും വമ്പിച്ച സ്വത്തും നൽകപ്പെട്ടിരുന്നു. 7 പുത്രന്മാരും 3 പുത്രികളും ഉണ്ടായിരുന്നു. 7000 ആട്, 3000 ഒട്ടകം, 1000 കാള, ചുമട് വഹിക്കുന്ന 500 കഴുത എന്നി വയും, അസംഖ്യം കൂലി ക്കാരും ഉണ്ടായിരുന്നു. അദ്ദേഹമാകട്ടെ, യാതൊരു ദുഷ്പ്രവൃത്തിയും, പാപവും ചെയ്തി രുന്നില്ല. കുറേ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ആപത്തുകൾ കൂട്ടത്തോടെ വരികയായി. കാലികൾ കൊള്ള ചെയ്യപ്പെട്ടു; കൂലിക്കാർ കൊല്ലപ്പെട്ടു; മക്കൾ മരണമടഞ്ഞു; അങ്ങിനെ പലതും. പക്ഷേ, അദ്ദേഹം ക്ഷമകേട് കാണിക്കുകയോ, നന്ദിയുടെ വാക്യമല്ലാതെ ഉച്ച രിക്കുകയോ ചെയ്തില്ല. "എല്ലാം അവൻ (അല്ലാഹു) തന്നത്, അവൻ തന്നെ എടുക്കു കയും ചെയ്തു' എന്ന് സമാധാനിച്ചു. കുറേ കഴിഞ്ഞപ്പോൾ ശരീരത്തിനും കേടുപറ്റി. വമ്പിച്ച രോഗം ബാധിച്ചു ബന്ധുക്കൾ ഉപേക്ഷിച്ചുകളഞ്ഞു. എന്നിട്ടും, ആക്ഷേപത്തി ന്റെയോ വേവലാതിയുടെയോ വാക്കുകൾ അദ്ദേഹം ഉരിയാടിയില്ല. അദ്ദേഹത്തിന്റെ ആത്മാവിൽ ദൃഢവിശ്വാസവും, ഹൃദയത്തിൽ സഹനവും, നാവിൽ നന്ദിയുടെ വാക്യ ങ്ങളും സ്ഥലം പിടിച്ചിരുന്നു! വേദനയുടെയും, ഞെരുക്കത്തിന്റെയും വിലാപങ്ങൾ ഉപ ദേശ രത്നങ്ങളായിരുന്നു! ഓരോ ഞെരക്കവും ഓരോ സ്തോത്ര കീർത്തനമായിരുന്നു! ( ) കുറേ കഴിഞ്ഞപ്പോൾ അല്ലാഹുവിന്റെ സന്ദേശം എത്തുന്നു; പരീക്ഷണഘട്ടം അവ സാനിക്കുന്നു; കഷ്ടാരിഷ്ടങ്ങൾ നീങ്ങിപ്പോകുന്നു! അങ്ങിനെ, അദ്ദേഹത്തിന്റെ നില യെല്ലാം മാറി. സമ്പത്തുകൾ ഇരട്ടിച്ചു. ബന്ധുമിത്രാദികൾ ചുറ്റും വന്നുകൂടി. പലരും സ്വർണവും മറ്റും സമ്മാനിച്ചു. മക്കൾ വീണ്ടും ജനിച്ചു. അതിസുന്ദരികളായ പുത്രി കളും ഉണ്ടായി. പിന്നീട് അദ്ദേഹം 140 കൊല്ലം ജീവിക്കുകയും, നാല് തലമുറയിലുള്ള മക്കളെ കാണുവാൻ സാധിക്കുകയും ചെയ്തു. ഇതാണ് ചുരുക്കം. (എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു) എന്ന വാചകത്തിൽ അദ്ദേ ഹത്തിന്റെ എല്ലാ വിപത്തുകളുടെയും വർത്തമാനം അടങ്ങിയിരിക്കുന്നു. "നീ എന്നെ കഷ്ടപ്പെടുത്തിയല്ലോ' എന്നോ മറ്റോ പറയാതെ "കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു' എന്ന് എത്ര വിനയത്തോടെയാണ് അയ്യൂബ് (അ) പറയുന്നതെന്ന് നോക്കുക! രോഗങ്ങളും ആപത്തുകളുമെല്ലാം അല്ലാഹുവിന്റെ അറിവോടും നിശ്ചയത്തോടുംകൂടി ഉണ്ടാകുന്നത് തന്നെ. എങ്കിലും, അവ മനുഷ്യന്റെ കാരണം കൊണ്ടുണ്ടാകുന്നതോ, കൂടുതൽ നന്മ യിലേക്ക് നയിക്കുന്നതോ ആയിരിക്കും. പക്ഷേ, യാഥാർത്ഥ്യവും അനന്തരഫലങ്ങളും മനുഷ്യന് അപ്പപ്പോൾ അറിയുക സാധ്യമല്ല. മനുഷ്യനെ വൃഥാ കഷ്ടപ്പെടുത്തണ മെന്നോ, ഉപദ്രവിക്കണമെന്നോ ഒരിക്കലും അല്ലാഹു ഉദ്ദേശിക്കുകയില്ല. 107 സ്ലിലിവ (അല്ലാഹു ലോകർക്ക് യാതൊരനീതിയും ചെയ് വാൻ ഉദ്ദേശിക്കുന്നില്ല.) 40 (നിശ്ചയമായും അല്ലാഹു ഒരു അണുത്തൂക്കവും അക്രമം ചെയ്യുന്നതല്ല.) നബി(അ)യുടെ പ്രാർത്ഥനയിലെന്നപോലെതിന്മയോ ആപത്തോ ആയ ഒന്നിനെയും അല്ലാഹുവിനോട് ചേർത്തു പറഞ്ഞുകൊണ്ടുള്ള പ്രയോഗങ്ങൾ, മഹാന്മാരായ ആളുകളുടെ സംസാരങ്ങ ഇത് 8 അറബിയിൽ എന്നിങ്ങിനെ എഴുതാറുണ്ട്. ( ) വാസ്തവത്തിൽ ഇവയുടെ സമാഹാരമാണ് "ഇയ്യോബിന്റെ പുസ്തകം' എന്ന് പറയാം. ളിൽ കാണപ്പെടാത്തത്. അക്ഷമയുടെ സൂചനപോലും അദ്ദേഹത്തിന്റെ പ്രാർത്ഥനയിൽ അടങ്ങിയിട്ടില്ല. ഇത് നാമും മാതൃകയാക്കേണ്ടതാകുന്നു. അദ്ദേഹം തുടരുന്നു: (നീ കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവ നാണ്)! "ഇയ്യോബിന്റെ പുസ്തക ത്സ ത്തിലെ സുദീർഘമായ സ്തുതികീർത്തനങ്ങളെല്ലാം ഈ ഒറ്റവാക്യത്തിൽ അടങ്ങിയിട്ടുണ്ട്. സഹനത്തിന്റെയും, നന്ദിയുടെയും ഭാഗം അതിൽ വിട്ടുപോയിട്ടില്ല. അപേക്ഷയുടെയും, പ്രാർത്ഥനയുടെയും ഹസ്തം അതിൽ നീട്ടിക്കാ ണുകയും ചെയ്യും. താഴ്മയുടെ നെറ്റിത്തടം വണക്കമാകുന്ന ഭൂമിയിൽ സാഷ്ടാംഗ നമസ്കാരം ചെയ്യുന്നതായും അതിൽ കാണാം. അതെ, അല്ലാഹുവേ! നീയാണ് എന്റെ യജമാനൻ. നിന്നെക്കാൾ കരുണയുള്ളവൻ മറ്റാരുമില്ല. നീ യജമാനനായിത്തീരുന്ന അടിയാന്നാണ് മംഗളം! ( ല്ലത്സൾല ) (നാം അദ്ദേഹത്തിന് ഉത്തരം നൽകി) എന്ന ഈ ചെറുവാക്യം ആ പുസ്തകത്തിലെ 38 മുതൽ നാല് അധ്യായങ്ങളുടെയും രത്നച്ചുരുക്കമാണ്. (അദ്ദേഹത്തിൽ കഷ്ടപ്പാടായിട്ടുള്ളതിനെ നാം അകറ്റി) എന്ന വാക്യം അതിലെ രണ്ട് അധ്യായങ്ങളാകുന്നു. (അദ്ദേഹത്തിന്റെ വീട്ടുകാരെയും, അവരോടൊപ്പം അവരുടെ അത്രയുംകൂടി അദ്ദേഹത്തിന് നാം നൽകി) എന്ന ഭാഗം ആ പുസ്തകത്തിലെ സകല വിശദീകരണങ്ങളെയും പൂർത്തിയാക്കുകയും ചെയ്യുന്നു. ഇത് മാഹാത്മ്യങ്ങളിൽപെട്ടതാകുന്നു. ഇതെല്ലാം എങ്ങിനെ സംഭവിച്ചു? അവയുടെ ആകെത്തുക എന്താണ്? (നമ്മുടെ പക്കൽ നിന്നുള്ള കാരുണ്യം) ഒന്നു മാത്രം! എന്തുകൊണ്ടെന്നാൽ? ഈ അപേക്ഷ ലഭിക്കുന്നതിന് അയ്യൂബ് (അ) യാതൊരു അവകാശവാദമോ, ന്യായവാദമോ ഹാജരാക്കിയിട്ടില്ല. "നീ കരുണ ചെയ്യുന്നവരിൽ വെച്ച് അധികം കരുണ ചെയ്യുന്നവ നാണ്' എന്ന് മാത്രമേ അദ്ദേഹത്തിന് ന്യായം സമർപ്പിക്കുവാനുണ്ടായിരുന്നുള്ളൂ. അത ദ്ദേഹം സമർപ്പിച്ചു. ആ അപേക്ഷ, അങ്ങിനെ സമർപ്പിക്കുവാൻ ഭാഗ്യം ലഭിച്ചതും അല്ലാ ഹുവിൽ നിന്നുള്ള ഒരു കാരുണ്യമാണ്താനും! കാരുണ്യത്തെ മുൻനിറുത്തി കാരു ണ്യത്തിനപേക്ഷിക്കുമ്പോൾ, കാരുണ്യവാൻമാരിൽ വെച്ച് കാരുണ്യവാനായുള്ളവന്റെ കാരുണ്യം വർഷിക്കാതിരിക്കുമോ?! പോരാ. അതിന്പുറമെ, മറ്റൊരു അനുഗ്രഹവും കൂടി അതുൾക്കൊള്ളുന്നുണ്ട്: ആരാധന ചെയ്യുന്നവർക്ക് എന്നെന്നും സ്മരിക്കത്തക്ക ഒരു പാഠംകൂടി അതിലുണ്ട്. ( ) സാക്ഷാൽ ആരാധകൻമാർക്കേ ഇത്തരം നിഷ്കളങ്കഹൃദയമുണ്ടാകുകയുള്ളൂ. അവർക്ക് ഇത്തരം കാരുണ്യാനുഗ്രഹങ്ങൾ ലഭി ക്കുകയും ചെയ്യും എന്ന് സാരം. അയ്യൂബ് നബി(അ)യുടെ കഥ സൂറ: സ്വാദിൽ കൂടു തൽ വിവരണത്തോടെ കാണാം. അസ്ലിക്കഠൃ
21:85–86

وَإِسۡمَٰعِيلَ وَإِدۡرِيسَ وَذَا ٱلۡكِفۡلِۖ كُلّٞ مِّنَ ٱلصَّـٰبِرِينَ

وَأَدۡخَلۡنَٰهُمۡ فِي رَحۡمَتِنَآۖ إِنَّهُم مِّنَ ٱلصَّـٰلِحِينَ

(85) ഇദ്രീ സിനെയും, ദുൽകിഫ്ലിയെയും (ഓർക്കുക); ഓരോരുത്തരും ക്ഷമാ ശീലൻമാരിൽപെട്ടവരാകുന്നു. (86) അവരെ നാം, നമ്മുടെ കാരു ണ്യത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും അവർ സദ്വൃത്തൻമാരിൽപെട്ടവരാ കുന്നു. (85) (ഓർക്കുക) ഇദ്രീസിനെയും ദുൽകിഫ്ലിയേയും എല്ലാവരും (ഓരോരുത്തരും) ക്ഷമാ ശീലന്മാരിൽപെട്ടവരാണ് (86) അവരെ നാം പ്രവേശിപ്പിക്കുക (ഉൾപ്പെടു ത്തുക) യും ചെയ്തു നമ്മുടെ കാരുണ്യത്തിൽ നിശ്ചയമായും അവർ സദ്വൃത്തരിൽ (നല്ലജനങ്ങളിൽ) പെട്ടവരാണ്. നബി(അ)യെയും, ഇദ്രീസ് നബി(അ)യെയും കുറിച്ച് ഇതിനു മുമ്പ് പല വിവരങ്ങളും പ്രസ്താവിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാൽ, ദുൽകിഫ്ൽ നബി(അ) യെക്കുറിച്ച് അധികവിവരമൊന്നും പ്രസ്താവിച്ചിട്ടില്ല. എല്ലാവരുടെയും സൽഗുണങ്ങളെ എടുത്തുപറഞ്ഞ് ഓർമിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
21:87–89

وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبٗا فَظَنَّ أَن لَّن نَّقۡدِرَ عَلَيۡهِ فَنَادَىٰ فِي ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبۡحَٰنَكَ إِنِّي كُنتُ مِنَ ٱلظَّـٰلِمِينَ

فَٱسۡتَجَبۡنَا لَهُۥ وَنَجَّيۡنَٰهُ مِنَ ٱلۡغَمِّۚ وَكَذَٰلِكَ نُـۨجِي ٱلۡمُؤۡمِنِينَ

وَزَكَرِيَّآ إِذۡ نَادَىٰ رَبَّهُۥ رَبِّ لَا تَذَرۡنِي فَرۡدٗا وَأَنتَ خَيۡرُ ٱلۡوَٰرِثِينَ

(87) "ദുന്നൂനി' നെയും (ഓർക്കുക): അതായത്: അദ്ദേഹം കോപിഷ്ഠനായുംകൊണ്ട് പോയ സന്ദർഭം; അപ്പോൾ, നാം അദ്ദേഹ ത്തിന്റമേൽ നിശ്ചയമായും ക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അങ്ങനെ, അന്ധകാരങ്ങളിൽ വെച്ച് അദ്ദേഹം വിളിച്ചു (പ്രാർത്ഥിച്ചു): (റേ∫!) നീയല്ലാതെ ആരാധ്യനേ ഇല്ല; നീയെത്രയോ പരിശുദ്ധൻ! "നിശ്ചയമായും, ഞാൻ അക്രമികളി ൽപെട്ടവനായിരിക്കുന്നു!' എന്ന്. (88) അപ്പോൾ, അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും (ആ) ദുഃ ഖത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെ ടുത്തുകയും ചെയ്തു. അപ്രകാരം തന്നെ സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ്. (87) ദുന്നൂനിനെയും (ഓർക്കുക) അതായത് അദ്ദേഹം പോയ പ്പോൾ കോപിഷ്ഠനായിക്കൊണ്ട് (ദ്വേഷ്യഭാവത്തോടെ) അപ്പോൾ ധരിച്ചു (കരുതി) നിശ്ചയമായും നാം എന്ന് അദ്ദേ ഹത്തിന്റെമേൽ അങ്ങനെ അദ്ദേഹം വിളിച്ചു (പ്രാർത്ഥിച്ചു) അന്ധകാ രങ്ങളിൽ ഒരു ഇലാഹും ഇല്ല എന്ന് നീയല്ലാതെ നീയെത്രയോ പരിശുദ്ധൻ നിശ്ചയമായും ഞാൻ ഞാൻ ആയിരിക്കുന്നു അക്രമി കളിൽപ്പെട്ട(വൻ) (88) അപ്പോൾ നാം ഉത്തരം നൽകി അദ്ദേഹത്തിന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു ദുഃഖത്തിൽ നിന്ന്, ആപത്തിൽ നിന്ന് അപ്രകാരം തന്നെ നാം രക്ഷിക്കും സത്യവി ശ്വാസികളെ (ദുന്നൂൻ) എന്ന വാക്കിന് "മൽസ്യത്തിന്റെ ആൾ, മൽസ്യക്കാരൻ' എന്നിങ്ങ നെയാണ് വാക്കർഥം. താഴെ പറയുന്നപ്രകാരം യൂനുസ് നബി(അ) ഒരു മൽസ്യത്തിന്റെ വയറ്റിൽ അകപ്പെടുകയുണ്ടായി. അത് കൊണ്ടാണ് അദ്ദേഹത്തിന് ഈ പേർ വന്നത്. ഹിബ്രു (അബ്റാനീ ഭ ) ഭാഷയിൽ അദ്ദേഹത്തിന്റെ പേർ ന്ധ യോനാ ത്സ ( ) എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേരിൽ നാല് അധ്യായങ്ങളുള്ള ഒരു ഏട് ബൈബ്ളിന്റെ " പഴയ നിയമ' ത്തിൽ കാണാം. ആറാമീ , കൽദാനീ ഭാഷകളിലെന്ന പോലെ മുൻകാലത്ത് അറബിഭാഷയിലും മൽസ്യത്തിനു "നൂൻ' ( ർൾള ) എന്ന് പറയാറു ണ്ടായിരുന്നു. തിമിംഗല മൽസ്യമെന്നും ഈ വാക്കിന് അർഥമുണ്ട്. അദ്ദേഹത്തിന്റെ പിതാവിന്റെ പേർ മത്തായി ( ള്ളക്തല ) എന്നാകുന്നു. ബൈബ്ളിൽ ഇത് "അമിത്ഥാ' ( അാശവേമശ ) എന്ന് കാണാം. അശ്ശൂരി ന്റെ തലസ്ഥാനമായിരുന്ന നീനുവാ ( )യിലെ ജനങ്ങളിലേക്ക് യൂനുസ് നബി(അ) റസൂലായി നിയമിക്കപ്പെട്ടു. അവരെ അദ്ദേഹം തൗഹീദിലേക്ക് ക്ഷണിച്ചു. അവർ അത് സ്വീകരിക്കാതെ ശിർക്കിൽ ഉറച്ചുനിന്നു. ദൈവികശിക്ഷയെ ക്കുറിച്ച് അദ്ദേഹം അവരെ താക്കീത് ചെയ്തിട്ടും അവർ പിൻമടങ്ങിയില്ല. അദ്ദേഹം തന്റെ കഴിവുകളെല്ലാം വിനിയോഗിച്ചുനോക്കിയിട്ടും ഫലപ്പെടാതെ കണ്ടപ്പോൾ, അദ്ദേ ഹത്തിന് അവരോട് കോപവും രോഷവുമായി. അദ്ദേഹം സ്ഥലം വിട്ടുപോയി. അതിന് ശേഷം ആ ജനതക്ക് ബോധം വന്നു. പ്രവാചകൻമാർ കളവ് പറയുകയില്ലെന്ന് മനി ലാക്കിയ അവർ തങ്ങളുടെ ശിശുക്കളും, ആടുമാടുകളുമടക്കം, മരുഭൂമിയിൽ വന്നു അല്ലാ ഹുവോട് പ്രാർഥിക്കുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തു. അല്ലാഹു അവ രുടെ പശ്ചാത്താപം സ്വീകരിച്ചു. അവർ വിശ്വസിച്ചത് നിമിത്തം താക്കീത് ചെയ്യപ്പെട്ട ശിക്ഷയിൽ നിന്ന് അല്ലാഹു അവരെ ഒഴിവാക്കുകയും ചെയ്തു. (സൂറ: യൂനുസ് 98-ൽ ഇതിനെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്.) യൂനുസ് നബി(അ)യാകട്ടെ, സ്ഥലം വിട്ടുപോയശേഷം, അദ്ദേഹം ഒരു കപ്പലിൽ കയറി. കുറേ കഴിഞ്ഞപ്പോൾ കാറ്റും കോളും നിമിത്തം കപ്പൽ മറിയാനുള്ള ഭാവ മായി. കപ്പലിലെ ഭാരം കുറക്കേണ്ടുന്ന അടിയന്തിരഘട്ടം നേരിട്ടു. അതിനായി യാത്ര ക്കാരിൽ ചിലരെ സമുദ്രത്തിലേക്ക് പുറംതള്ളുകയല്ലാതെ ഗത്യന്തരമില്ലാതെയായി. അത് ആരെയാണെന്ന് നിശ്ചയിക്കുവാനായി അവർ ഒരു നറുക്കെടുപ്പ് നടത്തി. നറുക്കിൽ പടം 6 നോക്കുക. കപ്പൽക്കാർക്ക് മടിതോന്നി. വീണ്ടും വീണ്ടും നറുക്കിട്ടു. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ പേർ തന്നെ പുറത്ത് വന്നു. അതനുസരിച്ച് അദ്ദേഹം സ്വയം തന്നെ കടലിൽ ചാടുകയും ചെയ്തു. ഏറെത്താമ സിയാതെ ഒരു വലിയ മൽസ്യം കുതിച്ചു വന്ന് അദ്ദേഹത്തെ വിഴുങ്ങി. എല്ലാം, അല്ലാഹുവിന്റെ നിശ്ചിത പരിപാടിയനുസരിച്ചു നടക്കുന്നതാണല്ലോ. അദ്ദേ ഹത്തെ മൽസ്യത്തിന് ഭക്ഷണമാക്കുവാൻ അല്ലാഹു ഉദ്ദേശിച്ചിരുന്നില്ല. അദ്ദേഹത്തിന് ഒരു പരീക്ഷണമെന്ന നിലക്ക് അൽപദിവസത്തേക്ക് ആ മൽസ്യത്തിന്റെ വയറ് അദ്ദേ ഹത്തിന് കാരാഗൃഹമായിരിക്കുവാനായിരുന്നു അവൻ ഉദ്ദേശിച്ചത്. കുറേ (രണ്ടോ മൂന്നോ ദിവസമെന്ന് പറയപ്പെടുന്നു) കഴിഞ്ഞപ്പോഴേക്കും മൽസ്യം അദ്ദേഹത്തെ കരയിലേ ക്കിട്ടു. വളരെ വിഷമവും, അനാരോഗ്യവും ബാധിച്ചുവെങ്കിലും, ജീവാപായം വരാതെ രക്ഷപ്പെടുകയും, ആരോഗ്യം ക്രമേണ വീണ്ടുകിട്ടുകയും ചെയ്തു. രണ്ടാമതും അദ്ദേഹം ജനങ്ങളിലേക്ക് ദിവ്യദൂതനായി അയക്കപ്പെടുകയും ഉണ്ടായി. സൂറ: വസ്സ്വാഫ്ഫാത്തിൽ കൂടുതൽ വിവരം കാണാം. അദ്ദേഹം "കോപിഷ്ടഠനായിക്കൊണ്ട്' ( ) പോയി എന്ന് പറഞ്ഞതിന്റെ താൽപര്യം മുകളിൽ പറഞ്ഞതിൽ നിന്ന് മനിലാക്കാമല്ലോ. അല്ലാഹുവിന്റെ ദൗത്യം സ്വീകരിക്കാത്തതിൽ ജനങ്ങളോടുള്ള കോപം നിമിത്തം രാജ്യം വിട്ടുപോയി എന്നർഥം. അല്ലാഹുവിന്റെ അനുവാദം ലഭിക്കുന്നതിന് മുമ്പായി അദ്ദേഹം അവരെ വിട്ടേച്ചുപോ യത് അദ്ദേഹത്തിന്റെ നിലപാടിന് യോജിച്ചതായിരുന്നില്ല. അത്മൂലം, ഇങ്ങിനെയുള്ള ഞെരുക്കത്തിലും, പരീക്ഷണത്തിലും താൻ അകപ്പെടുമെന്ന് അദ്ദേഹം ധരിച്ചിരുന്നില്ല; ഇതാണ് "നാം അദ്ദേഹത്തിനു എന്ന് അദ്ദേഹം ധരിച്ചു' വെന്ന് പറ ഞ്ഞത്. "അന്ധകാരങ്ങൾ' ( ) എന്ന് പറഞ്ഞത് കൊണ്ട് ബാഹ്യമായ ഇരുട്ടും, ആത്മീയ അന്ധകാരവും ഉദ്ദേശിക്കപ്പെട്ടിരിക്കാം. സമുദ്രത്തിനുള്ളിൽ, മൽസ്യത്തിന്റെ വയറ്റിൽ, പോരാത്തത് രാത്രിയും കൂടിയായാൽ ഇരുളിന്റെ ശക്തി പറയേണ്ടതുണ്ടോ? തന്റെ പക്കൽ നിന്ന് വന്നുപോയ തെറ്റ്, അതിനാലുള്ള ദുഃഖം, രക്ഷക്കുള്ള മാർഗം പ്രതീക്ഷിക്കുവാൻ കഴിയാത്ത ആപത്ത്, അല്ലാഹുവിന്റെ കോപത്തെക്കുറിച്ചുള്ള ഭയം, ഇവയെക്കാൾ കവിഞ്ഞ മാനസികമായ അന്ധകാരം വല്ലതുമുണ്ടോ?! മൽസ്യത്തിന്റെ വയറ്റിൽവെച്ച് ദുന്നൂൻ നബി(അ) പ്രാർഥിച്ച എന്ന ആ പ്രാർഥന, ഏതൊരു മുസ്ലിമും അവന്റെ റ∫ിനോട്, ഹൃദ യപൂർവം പ്രാർഥിക്കുന്നതായാൽ അവന് അല്ലാഹു ഉത്തരം നൽകാതിരിക്കുകയില്ല നബി ˜ അരുളിച്ചെയ്തതായി ഇമാം ബൈഹക്വീ (റ)യും മറ്റും നിവേദനം ചെയ്തിരി ക്കുന്നു. ആയത്തിന്റെ അവസാനഭാഗം യൂനുസ് നബി(അ)യെ പ്രശംസിക്കുന്നതി ന് പു റമെ, സത്യവിശ്വാസികൾക്ക് എപ്പോഴും അല്ലാഹുവിന്റെ കാരുണ്യത്തിൽ വിശ്വാസമു ണ്ടായിരിക്കണമെന്ന ഉപദേശവും അടങ്ങുന്നു. നബി ˜ ഇപ്രകാരം പറഞ്ഞതായി അബൂ ഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: "ഒരു അടിയാനുംതന്നെ, മത്തായുടെ മകൻ യൂനുസി നെ ക്കാൾ ഉത്തമനാണ് ഞാൻ പറയുവാൻ പാടില്ല.' ) ( യ യും (ഓർക്കുക). അതായത്: "രക്ഷി താവേ! നീ എന്നെ (പിൻതുടർച്ചക്കാ രില്ലാതെ) ഒറ്റയായി വിട്ടുകളയരുതേ! നീ അനന്തരമെടുക്കുന്നവരിൽ ഉത്ത മനായിട്ടുള്ളവനാണ്.' എന്ന് അദ്ദേഹം തന്റെ റ∫ിനെ വിളിച്ച (പ്രാർഥിച്ച) സന്ദർഭം.
21:90

فَٱسۡتَجَبۡنَا لَهُۥ وَوَهَبۡنَا لَهُۥ يَحۡيَىٰ وَأَصۡلَحۡنَا لَهُۥ زَوۡجَهُۥٓۚ إِنَّهُمۡ كَانُواْ يُسَٰرِعُونَ فِي ٱلۡخَيۡرَٰتِ وَيَدۡعُونَنَا رَغَبٗا وَرَهَبٗاۖ وَكَانُواْ لَنَا خَٰشِعِينَ

(90) അപ്പോൾ, അദ്ദേഹത്തിന് നാം ഉത്തരം നൽകി; യഹ്യായെ അദ്ദേഹത്തിന് നാം പ്രദാനം ചെയ്കയും, തന്റെ ഭാര്യയെ തനിക്ക് നന്നാക്കി (പ്രസവിക്കുമാറാക്കി) ക്കൊടുക്കുകയും ചെയ്തു. നിശ്ചയമായും അവർ (എല്ലാ വരും) സൽകാര്യങ്ങളിൽ ബദ്ധപ്പാട് കാണിക്കുകയും, ആശിച്ചും പേടിച്ച് കൊണ്ട് നമ്മോട് പ്രാർഥിക്കുകയും ചെയ്തുവന്നിരുന്നു; അവർ നമ്മോട് ഭക്തി കാണിക്കുന്നവരുമായിരുന്നു. (89) സകരിയ്യായെയും (ഓർക്കുക) അദ്ദേഹം വിളിച്ച (പ്രാർഥിച്ച) സന്ദർഭം തന്റെ റ∫ിനെ എന്റെ റേ∫, രക്ഷിതാവേ നീ എന്നെ വിട്ടു കളയരുതേ ഒറ്റയായി നീ, നീയാകട്ടെ അനന്തരമെടുക്കുന്നവ രിൽ ഉത്തമനാണ് (90) അപ്പോൾ നാം ഉത്തരം നൽകി അദ്ദേഹത്തിന് അദ്ദേഹത്തിന് നാം പ്രദാനവും ചെയ്തു യഹ്യായെ നാം നന്നാക്കിക്കൊടുക്കുകയും ചെയ്തു അദ്ദേഹത്തിന് തന്റെ ഭാര്യയെ നിശ്ച യമായും അവർ അവരായിരുന്നു ബദ്ധപ്പാട് (ധൃതി) കാണിച്ചിരുന്നു സൽകാര്യങ്ങളിൽ അവർ നമ്മോട് പ്രാർഥിക്കുകയും ചെയ്തി രുന്നു ആശിച്ചുകൊണ്ട് പേടിച്ചുകൊണ്ടും അവർ ആയിരുന്നുതാനും നമ്മോട് ഭക്തി കാണിക്കുന്നവർ മേൽപറഞ്ഞ പ്രവാചകൻമാരെക്കുറിച്ചെല്ലാം ഓർമപ്പെടുത്തിക്കൊണ്ട് 90-ാം വചന ത്തിൽ എടുത്തുപറയുന്ന സംഗതികൾ ഇവയാണ്. (1) അവർ സൽക്കാര്യങ്ങളിൽ പിന്നോക്കം നിൽക്കാതെ ഉത്സാഹപൂർവം മുന്നോട്ട് വന്നു പുണ്യം സമ്പാദിച്ചിരുന്നു. (2) അല്ലാഹുവിന്റെ കൃപാകടാക്ഷത്തെയും മാപ്പിനെയും ആഗ്രഹിച്ചുകൊണ്ടും, ശിക്ഷയെയും കോപത്തെയും പേടിച്ചുകൊണ്ടും എപ്പോഴും അവനോട് പ്രാർഥന നടത്തിയിരുന്നു. (3) അവരെല്ലാം അല്ലാഹുവോട് സദാ വിനയവും ഭക്തിയും ഉള്ളവരാ യിരുന്നു. പ്രവാചകൻമാരുടെ നില ഇതായിരുന്നുവെങ്കിൽ, കേവലം പാപങ്ങളിൽ നിര തരായിക്കൊണ്ടിരിക്കുന്ന നാം എങ്ങിനെയിരിക്കണമെന്ന് ആലോചിച്ച് നോക്കുക! സകരിയ്യാ നബി(അ)യുടെയും യഹ്യാ നബി(അ)യുടെയും കഥ സൂ: മർയമിൽ വായിച്ചുവല്ലോ. ഇവിടെ അതെല്ലാം ചൂണ്ടിക്കാട്ടി ഓർമിപ്പിക്കുക മാത്രമാണ് ചെയ്തിട്ടു ള്ളത്.
21:91

وَٱلَّتِيٓ أَحۡصَنَتۡ فَرۡجَهَا فَنَفَخۡنَا فِيهَا مِن رُّوحِنَا وَجَعَلۡنَٰهَا وَٱبۡنَهَآ ءَايَةٗ لِّلۡعَٰلَمِينَ

(91) തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ച ധ ചാരിത്യ്രം സംരക്ഷിച്ച പ വളെയും (ഓർക്കുക) അങ്ങനെ, അവളിൽ നമ്മുടെ ആത്മാവിൽ നിന്ന് നാം ഊതി; അവളെയും, അവളുടെ പുത്രനെയും നാം ലോകർക്ക് ഒരു ദൃഷ്ടാന്തമാക്കുകയും ചെയ്തു. (91) യാതൊരുവളെയും (ഓർക്കുക) അവൾ സൂക്ഷിച്ചു, കാത്തു രക്ഷിച്ചു അവളുടെ ഗുഹ്യസ്ഥാനം അങ്ങനെ നാം ഊതി അവളിൽ നമ്മുടെ ആത്മാവിൽ നിന്ന് അവളെ നാം ആക്കുകയും ചെയ്തു അവളുടെ പുത്രനെയും ഒരു ദൃഷ്ടാന്തം ലോകർക്ക് "ഗുഹ്യസ്ഥാനം സൂക്ഷിച്ചവൾ' എന്ന് പറഞ്ഞത് മർയം (അ)യെയും "അവളുടെ പുത്രൻ' എന്ന് പറഞ്ഞത് ഈസാ (അ)നെയും ഉദ്ദേശിച്ചാണെന്ന് പറയേണ്ടതില്ല. പിതാ വില്ലാതെ, അല്ലാഹുവിൽ നിന്നുള്ള ആത്മാവിനാൽ മാത്രം ഈസാ (അ)ന്റെ ജനനസം ഭവത്തെക്കുറിച്ച് സൂ: മർയമിൽ വിവരിച്ചിട്ടുണ്ടല്ലോ. ഈസാ (അ) വ്യഭിചാര പുത്രനാ ണെന്ന് അദ്ദേഹത്തിന്റെ ബദ്ധവൈരികളായ ജൂതൻമാർ പറയാറുണ്ട്. "ഈസാ (അ) ജനിക്കുന്നതിന് മുമ്പ് മർയമിനെ വിവാഹം കഴിക്കുവാൻ ആലോചനയുണ്ടായിരുന്നു വെന്നും, അന്യോന്യം വിവാഹം തീർച്ചപ്പെടുത്തപ്പെട്ട "കാമുകീ കാമുകൻമാർ' തമ്മിൽ അണഞ്ഞുപെരുമാറുന്നതിന് അക്കാലത്ത് വിരോധമുണ്ടായിരുന്നില്ലെന്നും, അക്കൂട്ടത്തിൽ മർയമും തന്റെ "കാമുകനാ' യ ഒരു യൂസുഫും തമ്മിൽ ഏർപ്പെട്ട സമ്പർക്കത്തിൽ നിന്നാണ് ഈസാ (അ) ജനിച്ചതെന്നും' ( ജസ്ലഞ്ചല ) വേറെ ചിലരും പറയാറുണ്ട്. അടുത്ത കാലത്ത് രംഗപ്രവേശം ചെയ്ത "അഹ്മദീ' മതക്കാരിൽ നിന്നും മറ്റും ഇതുകേൾക്കാം. ഇങ്ങിനെയുള്ളവർക്കെല്ലാം ഖണ്ഡനമായിക്കൊണ്ടാണ് അല്ലാഹു ഈ വചനവും, ഇത് പോലെയുള്ള മറ്റു ചില വചനങ്ങളും അവതരിപ്പിച്ചിരിക്കുന്നത്. മേൽപറഞ്ഞവരുടെ വാദങ്ങൾക്ക് രണ്ട് മൂന്ന് പ്രകാരത്തിലുള്ള ഖണ്ഡനങ്ങൾ ഈ ഒരു ആയത്തിൽ കാണാം; (1) (ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ച വൾ) അഥവാ ചാരിത്യ്രം സൂക്ഷിച്ചു കാത്തവൾ എന്നതത്രെ. തന്റെ ഗുഹ്യസ്ഥാനത്തെ സൂക്ഷിച്ചവളാണ് മർയമെങ്കിൽ പിന്നെ, മർയം വ്യഭിചാരം ചെയ്തുവെന്നോ യൂസുഫു മായോ മറ്റൊ പ്രണയബന്ധം മൂലം ഗർഭവതിയായെന്നോ പറയുവാൻ അവിശ്വാസി കൾക്കല്ലാതെ സാധിക്കുകയില്ല. ഇങ്ങിനെ ഒരു ഉദ്ദേശ്യമില്ലായിരുന്നുവെങ്കിൽ
21:92

إِنَّ هَٰذِهِۦٓ أُمَّتُكُمۡ أُمَّةٗ وَٰحِدَةٗ وَأَنَا۠ رَبُّكُمۡ فَٱعۡبُدُونِ

(92) (ഹേ, മനുഷ്യസമുദായമേ!) നിശ്ചയമായും, ഇതാണ് നിങ്ങളുടെ സമുദായം! ഞാൻ നിങ്ങളുടെ റ∫ും. അതിനാൽ, നിങ്ങൾ എന്നെ (മാത്രം) ആരാധിക്കു വിൻ! (92) നിശ്ചയമായും ഇത് നിങ്ങളുടെ സമുദായമാണ് ഏകസമുദായം ഞാൻ, ഞാനാകട്ടെ നിങ്ങളുടെ റ∫ുമാണ് അതിനാൽ നിങ്ങൾ എന്നെ (മാത്രം) ആരാധിക്കുവിൻ പല കാലത്തും പലേടത്തുമായി മനുഷ്യവർഗത്തെ സത്യത്തിലേക്കും, വിജയമാർഗ ത്തിലേക്കും പ്രവാചകൻമാർ ക്ഷണിച്ചുകൊണ്ടിരുന്നു. അല്ലാഹുവിന്റെ സന്ദേശങ്ങൾ അവർ പ്രബോധനം ചെയ്തു. എന്നാലവ പരസ്പരം വ്യത്യസ്തങ്ങളായിരുന്നുവോ? അല്ല. അപ്പോൾ പ്രവാചകൻമാരും നിങ്ങളുമെല്ലാംപൗരസ്ത്യരും, പാശ്ചാത്യരുമെന്നോ, കറുത്തവരും വെളുത്തവരുമെന്നോ, വലിയവരും ചെറിയവരുമെന്നോ, യോഗ്യൻമാരും സാധുക്കളുമെന്നോ, വിവിധ ഭാഷക്കാരും പ്രദേശക്കാരുമെന്നോ മറ്റോ ഉള്ള വ്യത്യാസം കൂടാതെ ഒന്നാണ്. അതെ, നിങ്ങളെല്ലാവരും ഒരേ ഒരു സമുദായമാണ്. ( ) നിങ്ങളുടെ സ്രഷ്ടാവും, പരിപാലകനും, രക്ഷകനും, നിയന്താവും ഒരേ ഒരുവനാണ്. നിങ്ങളെല്ലാം വന്നത് അവനിൽ നിന്നാണ്; പോകുന്നതും അവനിലേക്ക് തന്നെ. നിങ്ങ ളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതും, നിങ്ങൾക്ക് രക്ഷാശിക്ഷകൾ നൽകുന്നതും അവനാണ്. ഒരേ ഒരു മാർഗത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നതും, ആ മാർഗം റസൂലു കൾ മുഖേന നിങ്ങൾക്ക് കാട്ടിത്തരുന്നതും അവൻ തന്നെ. അതെ, ഞാൻ (അല്ലാഹു) മർയമിനെപ്പറ്റി "പാതിവ്രത്യമുള്ളവൾ' അല്ലെങ്കിൽ, "പതിവ്രത' ( ) എന്നോ മറ്റോ പറഞ്ഞു മതിയാക്കാമായിരുന്നു. (2) (നാം അവളിൽ നമ്മുടെ ആത്മാവിൽ നിന്നും ഊതി) എന്ന് പറഞ്ഞതാണ്. അല്ലാഹുവിന്റെ വക ഒരു പ്രത്യേക ആത്മാവ് മർയമിൽ ഊതിയത് കൊണ്ടാണ് ഈസാ (അ) മറ്റൊ കൊണ്ടുമല്ല-എന്ന് സാരം. (3) (അവളെയും അവളുടെ മകനെയും നാം ലോകർക്ക് ഒരു ദൃഷ്ടാന്തമാക്കി) എന്ന് പ്രസ്താവിച്ചത്. പ്രകൃതി നിയമങ്ങൾക്ക് അതീതമായ ഒരു സ്വഭാവത്തിലാണ് ഈസാ (അ) ഉണ്ടായതെന്നും, ഈ ദൃഷ്ടാന്തം ലോകർക്കെല്ലാവർക്കും ചിന്തിക്കുമാറുള്ള ഒരു സംഭവമാണെന്നുമാ ണല്ലോ ഇതിന്റെ സാരം. മേൽപറഞ്ഞ മഹാൻമാരായ പ്രവാചകൻമാരെല്ലാം ഈ ലോകത്ത് പ്രബോധനം ചെയ്തതിന്റെ ആകെത്തുക -രത്നച്ചുരുക്കം-അടുത്ത വചനത്തിൽ വളരെച്ചുരുങ്ങിയ വാക്കുകളിലാണെങ്കിലുംവ്യക്തമായ ഭാഷയിൽ അല്ലാഹു പ്രസ്താവിക്കുന്നത് നോക്കുക:- മാത്രമാണ് നിങ്ങളുടെ റ∫ും! ( ) അപ്പോൾ, നിങ്ങളുടെ ഉന്നം ഒന്നായിരിക്കണം; മാർഗം ഒന്നായിരിക്കണം; വിശ്വാസ മുറകൾ ഒന്നായിരിക്കണം; നിങ്ങൾ വിളിച്ചു പ്രാർഥിക്കുന്നതും, ഭക്തി അർപ്പിക്കുന്നതും, ആരാധിക്കുന്നതുമെല്ലാം ഒരുവനെത്തന്നെയായിരിക്കണം. അതെ, അപ്പോൾ നിങ്ങൾ എനിക്ക് (അല്ലാഹുവിന്) ഇബാദത്ത് ചെയ്യണം! ( ) ചിന്തിച്ചു നോക്കുക! വാദം, തെളിവ്, ന്യായം, യുക്തി, ആജ്ഞ, ഉപദേശം, താക്കീത്, സുവിശേഷം എന്നിവയെല്ലാം ഒപ്പം അടങ്ങുന്ന ഒരു വചനം! സ്പഷ്ടമായ വിവരണവും! ശരിക്ക് ചിന്തിച്ചുനോക്കിയാൽ, മനുഷ്യസമുദായത്തിന്റെ നൻമക്ക് അനി വാര്യമായ തൗഹീദിന്റെ എല്ലാ ഇനങ്ങളും, ഈ മൂന്ന് ചെറുവാക്യങ്ങൾ മാത്രം ഉൾക്കൊ ള്ളുന്ന ഈ ആയത്തിൽ അടങ്ങിയിരിക്കുന്നത് കാണാം. ഒന്നാമത്തെ വാക്യം, സമുദാ യത്തിന്റെ ഏകത്വത്തെ ( )യും, രണ്ടാമത്തെത്, രക്ഷാകർതൃത്വത്തിന്റെയും, പരിപാലനത്തിന്റെയും ഏകത്വത്തെ ( )യും, മൂന്നാമത്തെത്, ആരാധനയിലും മതത്തിലുമുള്ള ഏകത്വത്തെ ( )യും കാണിക്കുന്നു. ക്വുർ ആനിന്റെ അമാനുഷിക സാഹിത്യത്തിന്റെ സവിശേഷതയാണിത്! ചിന്തിച്ചുനോക്കുക. അല്ലാഹു പറയുന്നു:
21:93–94

وَتَقَطَّعُوٓاْ أَمۡرَهُم بَيۡنَهُمۡۖ كُلٌّ إِلَيۡنَا رَٰجِعُونَ

فَمَن يَعۡمَلۡ مِنَ ٱلصَّـٰلِحَٰتِ وَهُوَ مُؤۡمِنٞ فَلَا كُفۡرَانَ لِسَعۡيِهِۦ وَإِنَّا لَهُۥ كَٰتِبُونَ

(93) അവരുടെ കാര്യത്തെ അവർ തങ്ങൾക്കിടയിൽ തുണ്ടംതുണ്ടമാ ക്കിയിരിക്കുകയാണ്;- എല്ലാവരും നമ്മുടെ അടുക്കലേക്ക് തന്നെ മടങ്ങി വരുന്നവരാണ്. വിഭാഗം - 7 (94) എന്നാൽ, ആരെ ങ്കിലും-അവൻ സത്യവിശ്വാസിയാ യുംകൊണ്ട്സൽകർമങ്ങളിൽപെ ട്ടത് (വല്ലതും) പ്രവർത്തിക്കുന്നതാ യാൽ, അവന്റെ (ആ) പരിശ്രമത്തോട് നന്ദികേട് കാണിക്കൽ ഉണ്ടാകുന്നതേ യല്ല. നിശ്ചയമായും നാം അതിനെ എഴുതി (രേഖപ്പെടുത്തി) വെക്കുന്ന വർ തന്നെയാണ്. (93) അവർ തുണ്ടം തുണ്ടമാക്കി, മുറിച്ചെടുത്തു അവരുടെ കാര്യം തങ്ങൾക്കിടയിൽ എല്ലാവരും നമ്മുടെ അടുക്കലേക്ക് മടങ്ങിവ രുന്നവരാണ് (94) അപ്പോൾ ആർ പ്രവർത്തിക്കുന്നുവോ സൽക്കർമങ്ങളിൽപെട്ടത് അവൻ ആയിക്കൊണ്ട് എന്നാൽ നന്ദികേട് കാണിക്കൽ (ഉണ്ടാവുക) ഇല്ല അവന്റെ പരിശ്രമത്തിന,് യത്നത്തിന്, നിശ്ചയമായും നാം അതിനെ എഴുതിവെക്കുന്നവരാണ്. മേൽപറഞ്ഞ യാഥാർഥ്യങ്ങളും കാര്യത്തിന്റെ ഗൗരവവും ചിന്തിക്കാതെ, മനുഷ്യർ സത്യത്തിൽ നിന്ന് വ്യതിചലിച്ചു പല മതക്കാരും, പല കക്ഷികളുമായി മാറി. അവർ സത്യം വെട്ടിമുറിച്ചു പങ്കിട്ടുകളഞ്ഞു. സൂറത്തുൽ 53-ൽ പറഞ്ഞത് പോലെ ഓരോ കക്ഷിയും അവനവന്റെ പക്കലുള്ളതാണ് ശരിയെന്ന് സംതൃപ്തി അടയുകയും ചെയ്തു. പക്ഷേ, അവരെല്ലാം അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെല്ലാതിരിക്കുകയില്ല. അതിന്റെ ഫലം അപ്പോൾ അനുഭവപ്പെടും. എന്നാൽ സൽക്കർമത്തിന്റെ ഇനത്തിൽപെട്ട പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ, അതിന് അവനോട് നന്ദി കാണിക്കപ്പെടാതിരിക്കുകയില്ല; അതിന് തക്ക പ്രതിഫലം കിട്ടും പക്ഷേ, ഏത് കാര്യവും സൽക്കർമമായി ഗണിക്കപ്പെടണമെങ്കിൽ അവൻ സത്യവി ശ്വാസമുള്ളവനായിരിക്കണം. അത്കൂടാതെ കഴിയുകയില്ല. സത്യവിശ്വാസി ചെയ്യുന്ന ഓരോ ചെറിയ നൻമയും വിട്ടുപോകാതെ രേഖപ്പെടുത്തിവെക്കുന്നതുമാണ്.
21:95–97

وَحَرَٰمٌ عَلَىٰ قَرۡيَةٍ أَهۡلَكۡنَٰهَآ أَنَّهُمۡ لَا يَرۡجِعُونَ

حَتَّىٰٓ إِذَا فُتِحَتۡ يَأۡجُوجُ وَمَأۡجُوجُ وَهُم مِّن كُلِّ حَدَبٖ يَنسِلُونَ

وَٱقۡتَرَبَ ٱلۡوَعۡدُ ٱلۡحَقُّ فَإِذَا هِيَ شَٰخِصَةٌ أَبۡصَٰرُ ٱلَّذِينَ كَفَرُواْ يَٰوَيۡلَنَا قَدۡ كُنَّا فِي غَفۡلَةٖ مِّنۡ هَٰذَا بَلۡ كُنَّا ظَٰلِمِينَ

(95) നാം നശിപ്പിച്ചുകളഞ്ഞി ട്ടുള്ള ഒരു രാജ്യത്തിനും (ജനതക്കും) അവർ മടങ്ങിവരാതിരിക്കുക എന്നു ള്ളത് പാടില്ലാത്ത ധ നിവൃത്തിയി ല്ലാത്ത പ താകുന്നു. (96) അങ്ങനെ, തുറന്നു വിടപ്പെട്ടാൽ അവ രാകട്ടെ, എല്ലാ കുന്നുകളിൽക്കൂ ടിയും ഓടിവരുന്നതുമാണ്;- (97) യഥാർഥമായ (ആ) വാഗ്ദാ നസമയം അടുത്തെത്തുകയും (ചെയ്താൽ);- അപ്പോൾ, അവിശ്വസിച്ചവരുടെ നേത്രങ്ങൾ തുറിച്ചു നോക്കിക്കൊ ണ്ടിരിക്കുന്നതാണ്!- "ഹാ! ഞങ്ങളുടെ നാശം! ഇതിനെ സംബന്ധിച്ച് ഞങ്ങൾ അശ്രദ്ധയിലാ യിപ്പോയല്ലോ! അതല്ലഞങ്ങൾ അക്രമകാരികളായിരുന്നു!' (എന്ന് അവർ പറഞ്ഞുപോകും.) (95) പാടില്ലാത്തതാണ് ഒരു രാജ്യത്തിനും നാമതിനെ നശിപ്പിച്ചിരിക്കുന്നു (അങ്ങിനെയുള്ള) അവർ ആകുകയെന്നുള്ളത് അവർ മടങ്ങിവരാതെ (യിരിക്കുക) (96) അങ്ങനെ തുറന്നു വിടപ്പെട്ടാൽ, തുറ ക്കപ്പെട്ടാൽ അവരാകട്ടെ എല്ലാ കുന്നുകളിൽകൂടിയും ഓടിവരുന്നതാണ്, പരക്കംപായുന്നതാണ്. (97) അടുത്തെത്തുകയും (ചെയ്താൽ) യഥാർത്ഥ വാഗ്ദാനം അപ്പോ ഴതാ തുറിച്ചുനോക്കുന്നതായിരിക്കും, ഉയർന്നുനിൽക്കുന്നതായിരിക്കും നേത്രങ്ങൾ, ദൃഷ്ടികൾ അവിശ്വസിച്ചിട്ടുള്ളവരുടെ ഞങ്ങളുടെ നാശമേ തീർച്ചയായും ഞങ്ങളായിരുന്നു, ആയിരുന്നുവല്ലോ അശ്രദ്ധ യിൽ ഇതിനെക്കുറിച്ച് അതല്ല (അത്രയുമല്ല) ഞങ്ങൾ ആയിരുന്നു അക്രമകാരികൾ 93-ാം വചനത്തിൽ, എല്ലാവരും നമ്മുടെ (അല്ലാഹുവിന്റെ) അടുക്കലേക്ക് മടങ്ങിവ രുമെന്ന് പറഞ്ഞുവല്ലോ. അതിനെ ഒന്നുകൂടി ഊന്നിപ്പറയുകയാണ് 95-ാം വചനം ചെയ്യു ന്നത്. ഇതിന് മുമ്പ് പല രാജ്യങ്ങളും പല ജനതയും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. അവരെല്ലാം വിസ്മരിക്കപ്പെട്ടുപോയെന്നോ, അവരുടെ അവിശ്വാസത്തെയും നിഷേധത്തെയുംകു റിച്ചു ചോദ്യം ചെയ്യപ്പെടുകയില്ലെന്നോ വിചാരിക്കേണ്ടതില്ല. അവരാരും തന്നെ അല്ലാ ഹുവിങ്കലേക്ക് മടങ്ങിവരാതിരിക്കുവാൻ നിവൃത്തിയില്ല. എല്ലാവരും മടങ്ങിവരികയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും എന്ന് സാരം. ഈ വചനം ഇങ്ങിനെയും വ്യാഖ്യാ നിക്കപ്പെടുന്നു: "അല്ലാഹു നശിപ്പിക്കുവാൻ ജനതയാ കട്ടെ, അവർക്ക് സൽബുദ്ധി തോന്നി സത്യത്തിലേക്ക് മടങ്ങുകയെന്ന കാര്യം ഉണ്ടാ വാത്തതാണ്. അഥവാ, അത്തരത്തിലുള്ളവരെ മാത്രമേ അവൻ നശിപ്പിക്കുകയുള്ളൂ. മൂന്നാമതൊരു വ്യാഖ്യാനവും ഇവിടെയുണ്ട്; "അല്ലാഹു നശിപ്പിച്ചു കളഞ്ഞിട്ടുള്ള ഏത് ജനതയും എനി ഭൂലോകത്തേക്ക് മടങ്ങിവരികയില്ല എന്ന കാര്യം ഖണ്ഡിതമാണ്' എന്നാണത്. വ്യാഖ്യാതാക്കൾ ഈ മൂന്ന് വ്യാഖ്യാനങ്ങളിൽ ഓരോന്നും സ്വീകരിച്ചു കാണാം. "മടങ്ങി വരിക' എന്നതിനെ വ്യാഖ്യാനിക്കുന്നതിൽ നിന്നാണ് ഈ മൂന്നഭിപ്രായവും ഉടലെടുക്കുന്നത്. പരലോകത്തേക്കുള്ള മടക്കം, സത്യത്തിലേ ക്കുള്ള മടക്കം ഇഹലോകത്തിലേക്കുള്ള മടക്കം, ഇവയിൽ ഏത് മടക്കമാണ് ഉണ്ടാവു കയില്ലെന്ന് പറയുന്നത്? ഇതാണ് അവയുടെ പശ്ചാത്തലം. ഏതായാലും ഉദ്ദേശ്യം വ്യക്ത മാണല്ലോ. മനുഷ്യന്റെ ഭിന്നിപ്പും, ദുരവസ്ഥയും ഒരു അതിർത്തിവരെ മാത്രമേ നിലനിൽക്കുക യുള്ളൂ. അതിതാ, അവസാനിക്കാറായി. തുറന്ന് വിടപ്പെടാ റായി. അവർ പുറത്ത്വന്നാലാകട്ടെ, ഭൂമിയിൽ എല്ലാ മുക്കിലും, മൂലയിലും അവർ പാഞ്ഞെത്തും; എല്ലാ മാർഗത്തിൽക്കൂടിയും അവർ നുഴഞ്ഞുകടക്കും; നാട്ടിൽ കുഴ പ്പവും അരാജകത്വവും പരത്തും. മനുഷ്യരിൽ അവശേഷിച്ചിരിക്കുന്ന ധാർമികബോ ധവും വിശ്വാസവും നശിപ്പിക്കുകയാണവർ ചെയ്യുക. ലോകാവസാനത്തിന്റെ അടു പ്പത്തെ കാണിക്കുന്ന ഒരു അടയാളമാണ് അവരുടെ പുറപ്പാട്. അങ്ങിനെ, അധികം സൂ: അൽകഹ്ഫിലും തുടർന്നുള്ള 2-ാം വ്യാഖ്യാനക്കുറിപ്പിലും പ്രസ്താവിച്ചിട്ടുണ്ട്.
21:98–100

إِنَّكُمۡ وَمَا تَعۡبُدُونَ مِن دُونِ ٱللَّهِ حَصَبُ جَهَنَّمَ أَنتُمۡ لَهَا وَٰرِدُونَ

لَوۡ كَانَ هَـٰٓؤُلَآءِ ءَالِهَةٗ مَّا وَرَدُوهَاۖ وَكُلّٞ فِيهَا خَٰلِدُونَ

لَهُمۡ فِيهَا زَفِيرٞ وَهُمۡ فِيهَا لَا يَسۡمَعُونَ

(98) (അവിശ്വാസികളേ) നിശ്ചയ മായും നിങ്ങളും, അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയും (എല്ലാംതന്നെ) നരകത്തിന്റെ ഇന്ധന മായിരിക്കും; നിങ്ങൾ അതിലേക്ക് വന്നുചേരുന്നവരാകുന്നു.' (99) ഇക്കൂട്ടർ (യഥാർഥത്തിൽ) ആരാധ്യൻമാരായിരുന്നുവെങ്കിൽ അതിൽ (നരകത്തിൽ) അവർ വന്നു ചേരുകയില്ലായിരുന്നു. എല്ലാവരും അതിൽ നിത്യവാസികളുമായിരിക്കു ന്നതാണ്. (100) അതിൽ അവർക്ക് ദീർഘ ശ്വാസം (ഏക്കം) ഉണ്ടായിരിക്കും; അതിൽവെച്ചു അവർ കേൾക്കുകയു മില്ല. (98) നിശ്ചയമായും നിങ്ങൾ നിങ്ങൾ ആരാധിക്കുന്നവയും അല്ലാഹുവിന് പുറമെ ജഹന്നമി (നരകത്തി)ന്റെ ഇന്ധനമാണ്, വിറകാണ്, എറിയപ്പെടുന്നതാണ് നിങ്ങൾ അതിലേക്ക് വന്നുചേരുന്നവ രാണ്, വരുന്നവരാണ്. (99) ആയിരുന്നുവെങ്കിൽ ഇക്കൂട്ടർ, ഇവർ ആരാധ്യൻമാർ, ദൈവങ്ങൾ അവർ അതിൽ വന്നുചേരുന്നതല്ല, അതിൽ വരി കയില്ല എല്ലാവരും അതിൽ നിത്യവാസികളാണ്, ശാശ്വതൻമാരാണ് (100) അവർക്കുണ്ടായിരിക്കും അതിൽ ദീർഘശ്വാസം, ഏക്കംവലി, നെടു വീർപ്പ് അവർ, അതിൽവെച്ച് അവർ കേൾക്കുന്നതല്ല നരകത്തിൽ കത്തിക്കപ്പെടുന്ന വിറക് മനുഷ്യരും കല്ലുമാണെന്ന് ( 24 ) എന്ന് സൂറ: അൽബക്വറഃയിൽ അല്ലാഹു പ്രസ്താ വിച്ചിട്ടുണ്ട്. വിഗ്രഹങ്ങൾ, പ്രതിമകൾ മുതലായ ആരാധ്യവസ്തുക്കളാണ് കല്ല് താമസിയാതെ പെട്ടെന്നൊരിക്കൽ ആ യഥാർത്ഥ ലോകത്തിന്റെ അന്ത്യസമയംവന്നെത്തുകയും ചെയ്യും. അതോടുകൂടി അവധി അവസാനിക്കുന്നു; യാതൊരു ആശക്കും പഴുതില്ലാതാകുന്നു; നിഷേധവും അവിശ്വാസവുമായി നടക്കുന്ന വരും കണ്ണ് തുറക്കുന്നു; അളവില്ലാത്ത കഷ്ടനഷ്ടങ്ങൾക്ക് അവർ വിധേയമാകുന്നു! അപ്പോൾ, തങ്ങൾക്ക് പിഴച്ചുപോയെന്ന് എല്ലാവർക്കും ബോധംവരും! കുറ്റം ഏറ്റുപ റഞ്ഞു മുറവിളി കൂട്ടുകയും ചെയ്യും! പക്ഷേ, ഫലമെന്ത്?! അല്ലാഹു നമ്മെ കാക്കട്ടെ! ആമീൻ. അവരോട് പറയപ്പെടുന്നത് താഴെ പറയും പ്രകാരമായിരിക്കും:
21:101–104

إِنَّ ٱلَّذِينَ سَبَقَتۡ لَهُم مِّنَّا ٱلۡحُسۡنَىٰٓ أُوْلَـٰٓئِكَ عَنۡهَا مُبۡعَدُونَ

لَا يَسۡمَعُونَ حَسِيسَهَاۖ وَهُمۡ فِي مَا ٱشۡتَهَتۡ أَنفُسُهُمۡ خَٰلِدُونَ

لَا يَحۡزُنُهُمُ ٱلۡفَزَعُ ٱلۡأَكۡبَرُ وَتَتَلَقَّىٰهُمُ ٱلۡمَلَـٰٓئِكَةُ هَٰذَا يَوۡمُكُمُ ٱلَّذِي كُنتُمۡ تُوعَدُونَ

Passage continues through verse 21:104.

(101) നിശ്ചയമായും, യാതൊരു കൂട്ടർക്ക് നമ്മുടെ പക്കൽ നിന്ന് സൽവാർത്ത മുൻകഴിഞ്ഞിരിക്കു ന്നുവോ ആ കൂട്ടരാകട്ടെ, അവർ അതിൽ (നരകത്തിൽ) നിന്ന് ദൂരത്താ ക്കപ്പെടുന്നവരാകുന്നു:- (102) അതിന്റെ ഒച്ചപ്പാട് (പോലും) അവർ കേൾക്കുകയില്ല; അവരാകട്ടെ, തങ്ങളുടെ മനുകൾ ഇച്ഛിക്കുന്നതെന്തോ അതിൽ നിത്യ വാസം കൊള്ളുന്നവരുമാണ്. (103) (ആ) മഹാവിഭ്രമം അവരെ വ്യസനിപ്പിക്കുകയില്ല; മലക്കുകൾ അവരെ എതിരേൽക്കുകയും ചെയ്യും; "ഏതൊരു ദിവസത്തെക്കുറിച്ച് നിങ്ങ ളോട് വാഗ്ദാനം ചെയ്യപ്പെട്ടിരു ന്നുവോ, ഇതാണ് നിങ്ങളുടെ ആ ദിവസം!' എന്ന് (പറഞ്ഞുംകൊണ്ട്) (104) ഗ്രമ്ലങ്ങളുടെ ഏടുകൾ ചുരുട്ടുന്നപ്രകാരം ആകാശത്തെ നാം ചുരുട്ടുന്ന ദിവസം! നാം ആദ്യത്തെ സൃഷ്ടിക്കൽ തുടങ്ങിയത് പോലെ ത്തന്നെ അതിനെ നാം മടക്കി സൃഷ്ടി ക്കുന്നതാണ്; നമ്മുടെ മേലുള്ള ധ ചുമ തലപ്പെട്ട പ ഒരു വാഗ്ദത്തമത്രെ! (അതിന് മാറ്റമില്ല). നിശ്ചയമായും നാം (ഇങ്ങിനെയെല്ലാം) പ്രവർത്തി ക്കുന്നവരാകുന്നു. കൊണ്ടുദ്ദേശ്യം. ഇത്മൂലം, ആരാധകൻമാരുടെ ശിക്ഷക്ക് കാഠിന്യം വരുത്തലും, അവർക്ക് പരിഹാസവും സ്വൈരക്കേടും വർധിപ്പിക്കലും ഉണ്ടായിത്തീരുന്നു. എനി, ആരാ ധിക്കപ്പെട്ടു വന്നിരുന്നത് സദ്വൃത്തരായ മനുഷ്യരോ, മലക്കുകളോ ആണെന്ന് വെക്കുക; അവർ നരകശിക്ഷയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരാണെന്ന് പറയേണ്ടതില്ലല്ലോ. അടുത്ത വചനത്തിൽ അതിനെപ്പറ്റി പ്രസ്താവിക്കുന്നുമുണ്ട്. നേരെമറിച്ച് തങ്ങളെ ആരാ ധിക്കണമെന്ന് മറ്റുള്ളവരോട് ആവശ്യപ്പെട്ടിരുന്ന ആരാധ്യൻമാരാണെന്നിരിക്കട്ടെ: അവർ ആരാധകൻമാരെക്കാളധികം ശിക്ഷാർഹരുമായിരിക്കും. 29-ാം വചനത്തിൽ ഇതും വ്യക്ത മായി പറഞ്ഞിരിക്കുന്നുവല്ലോ. നരകത്തിൽവെച്ച് അവർ കേൾക്കുകയില്ല എന്ന് പറഞ്ഞത് അതിലെ ശിക്ഷയുടെ കാഠിന്യത്തെയും ഗൗരവത്തെയുമാണ് കുറിക്കുന്നത്. (101) നിശ്ചയമായും യാതൊരു കൂട്ടർ അവർക്ക് മുൻകഴിഞ്ഞി രിക്കുന്നു (അങ്ങിനെയുള്ള) നമ്മുടെ പക്കൽ നിന്ന് സദ്വാർത്ത, ഏറ്റവും നല്ലത് അക്കൂട്ടർ അതിൽ നിന്ന് ദൂരത്താക്കപ്പെടുന്നവരായിരിക്കും (102) അവർ കേൾക്കയില്ല അതിന്റെ ഒച്ചപ്പാട് അവർ, അവ രാകട്ടെ ഇച്ഛിച്ചതിൽ, ആശിച്ചതിൽ അവരുടെ മനുകൾ നിത്യവാസികളായിരിക്കും (103) അവരെ വ്യസനിപ്പിക്കുകയില്ല വിഭ്രമം, ഭയം, നടുക്കം അതിമഹത്തായ, വളരെ വമ്പിച്ച അവരെ എതിരേൽക്കുകയും ചെയ്യും മലക്കുകൾ ഇതാ, നിങ്ങളുടെ ദിവസം യാതൊരു (ദിവസം) നിങ്ങളായിരുന്നു നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു (104) നാം ചുരുട്ടുന്ന ദിവസം ആകാശത്തെ ഏടുകളെ, കഷ്ണങ്ങളെ ചുരുട്ടുന്നപോലെ ഗ്രമ്ലങ്ങളുടെ നാം തുടങ്ങിയത് പ്രകാരം ആദ്യ സൃഷ്ടിപ്പ്, സൃഷ്ടിപ്പിന്റെ ആദ്യം നാം അതിനെ മടക്കും, മടക്കി സൃഷ്ടിക്കും വാഗ്ദത്തം, കരാർ നമ്മുടെ മേലുള്ള, നമുക്ക് ബാധ്യതയുള്ള, ചുമതലപ്പെട്ട നിശ്ചയമായും നാമാ കുന്നു ചെയ്യുന്നവർ, പ്രവർത്തിക്കുന്നവർ എന്ന വാക്കിന്റെ ഉദ്ദേശ്യാർഥമാണ് "സൽവാർത്ത' എന്ന് കണ്ടത്. "ഏറ്റവും നല്ലത്' എന്നാണ് വാക്കർഥം. വിജയവും നല്ല പ്രതിഫലവും ലഭിക്കുമെന്ന് അല്ലാഹുവി ങ്കൽ നിന്ന് മുമ്പേ ഉണ്ടായിട്ടുള്ള സന്തോഷവാർത്തക്ക് അർഹരായിത്തീർന്ന സജ്ജന ങ്ങൾ നരകശിക്ഷയുടെ യാതൊരു അനുഭവവും ഏൽക്കേണ്ടിവരികയില്ല. അവർ എന്തെല്ലാം ഇഛിക്കുന്നുവോ അതെല്ലാം അവർക്ക് പരിപൂർണമായി ലഭിച്ചുകൊണ്ടിരി ക്കുന്ന സ്വർഗത്തിൽ നിത്യസുഖം അനുഭവിക്കുകയാണവർ ചെയ്യുക. മാത്രമല്ല, ക്വിയാ മത്ത് നാളിൽ മനുഷ്യരെയെല്ലാം എഴുന്നേൽപിച്ച് കൊണ്ടുവരുമ്പോഴുണ്ടാകുന്ന ഏറ്റവും ഭയങ്കരമായ ആ വിഭ്രമവും അവരെ അലട്ടുകയില്ല. "നിങ്ങൾക്ക് വിജയവും ഉത്തമമായ പ്രതിഫലവും നൽകപ്പെടുമെന്ന് വാഗ്ദാനം ചെയ്യപ്പെട്ട ദിവസം ഇതാ-ഇതാണ്' എന്ന് പറഞ്ഞു അനുമോദിച്ചുകൊണ്ട് മലക്കുകൾ അവരെ എതിരേറ്റു സ്വീകരിക്കുകയും ചെയ്യും. അല്ലാഹു പറയുന്നു:- 87 (കാഹളത്തിൽ ഊതപ്പെടുന്ന ദിവസം! അപ്പോൾ ആകാശങ്ങളിലുള്ളവരും, ഭൂമിയി ലുള്ളവരും ഉദ്ദേശിച്ചവരൊഴികെ. (സൂറ: നംല്). മേൽപ റഞ്ഞ സജ്ജനങ്ങൾ ഈ ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. അല്ലാഹുവിനെ റ∫ായി സ്വീകരിച്ചുകൊണ്ട് നേർവഴിക്ക് ചരിക്കുന്നവർക്ക് നൽകുന്ന സന്തോഷവാർത്തകളുടെ കൂട്ടത്തിൽ അല്ലാഹു ഇപ്രകാരം അരുളിച്ചെയ്യുന്നു: 31 (നിങ്ങളുടെ മനുകൾ ഇഛിക്കുന്നതെന്തോ അതെല്ലാം നിങ്ങൾ എന്താവശ്യപ്പെടുന്നുവോ അതും അവിടെ നിങ്ങൾക്കുണ്ട്. (41:31) ആ മഹാ വിഭ്രമദിവസം മ്മൾഷ) ഏതാണെന്ന് 104-ാം വചനം വ്യക്തമാ ക്കുന്നു. ഒരു എഴുത്തുകാരൻ ഗ്രമ്ലത്തിന്റെ ഏട് ചുരുട്ടിപ്പിടിക്കുന്നത്ര ലളിതമായ നില യിൽ അല്ലാഹു സർവ വസ്തുക്കളുമടക്കംചുരുട്ടിപ്പിടിക്കുന്ന ആ മഹാദിനമത്രെ അത്. അതെ, ക്വിയാമത്ത് നാൾ, ആകാശങ്ങളും, കോടാനുകോടി വൻഗോളങ്ങളുമടങ്ങുന്ന ഈ അഖിലാണ്ഡത്തിന്റെ ഇന്നത്തെ നിലയെല്ലാം അന്ന് മാറി പ്പോകുന്നു. ഈ വ്യവസ്ഥ മാറി മറ്റൊരു പുതിയ വ്യവസ്ഥ ഉടലെടുക്കുന്നു. അതെല്ലാം, ആദ്യം ശൂന്യതയിൽനിന്ന് സൃഷ്ടിച്ച സർവശക്തൻ വീണ്ടും അവയെ പുതിയൊരു സൃഷ്ടിയായി മാറ്റുന്നു! ഇതെല്ലാം വെറുതെയങ്ങ് പറയുന്നതല്ല. ഉറപ്പും ഖണ്ഡിതവു മായ തീരുമാനമത്രെ. (നിശ്ചയമായും നാം ഇങ്ങിനെയെല്ലാം പ്രവർത്തി ക്കുന്നവരാണ്.) അതിലൊട്ടും സംശയമില്ല!
21:105–107

وَلَقَدۡ كَتَبۡنَا فِي ٱلزَّبُورِ مِنۢ بَعۡدِ ٱلذِّكۡرِ أَنَّ ٱلۡأَرۡضَ يَرِثُهَا عِبَادِيَ ٱلصَّـٰلِحُونَ

إِنَّ فِي هَٰذَا لَبَلَٰغٗا لِّقَوۡمٍ عَٰبِدِينَ

وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ

(105) തീർച്ചയായും, ഭൂമിയെ, എന്റെ സദ്വൃത്തന്മാരായ അടി യാൻമാർ അനന്തരമെടുക്കുന്നതാ ണെന്ന് (ആ)"പ്രമാണ'ത്തിനുശേഷം, "സബൂറിൽ' നാം രേഖപ്പെടുത്തിയി ട്ടുണ്ട്. (106) നിശ്ചയമായും, ഇതിൽ (ഇപ്പറഞ്ഞതിൽ) ആരാധന ചെയ്യുന്ന ജനങ്ങൾക്ക് സന്ദേശമുണ്ട്. (107) (നബിയേ), ലോകത്തുള്ള വർക്ക് (മുഴുവൻ) കാരുണ്യമായിട്ട ല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. (105) തീർച്ചയായും നാം രേഖപ്പെടുത്തിയിരിക്കുന്നു, എഴുതിയിരി ക്കുന്നു. സബൂറിൽ പ്രമാണത്തിന് ശേഷം നിശ്ചയ മായും ഭൂമി (ആണെന്ന്) അതിനെ അനന്തരമെടുക്കും (എന്ന്) എന്റെ അടി യാൻമാർ സദ്വൃത്തരായ, നല്ലവരായ (106) നിശ്ചയമായും ഇതി ലുണ്ട് സന്ദേശം ജനങ്ങൾക്ക് ആരാധന ചെയ്യുന്ന, ആരാധനക്കാ രായ (107) നിന്നെ നാം അയച്ചിട്ടില്ല കാരുണ്യമായിട്ടല്ലാതെ ലോകർക്ക്, ലോകത്തുള്ളവർക്ക് ഇവയിൽ ഒന്നാമത്തെ വചനത്തിലെ ചില വാക്കുകളെ സംബന്ധിച്ച് അൽപം രിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ അതിന്റെ ഉദ്ദേശ്യം മനിലാക്കുവാൻ നിവൃത്തി യുള്ളൂ. "പ്രമാണം' എന്നർഥം കൽപിച്ചിട്ടുള്ള ഞ്ചരജ (ദിക്ർ) എന്ന പദത്തിന് "സ്മരണ, ഉപദേശം, ഉൽബോധനം, പ്രസ്താവന' എന്നൊക്കെ അർഥം വരാവുന്നതാണ് നെയും മറ്റുവേദഗ്രമ്ലങ്ങളെയും ഉദ്ദേശിച്ച് ഈ പദം ഉപയോഗിക്കാറുണ്ട്. ഇവിടെ അത്കൊണ്ട് ഉദ്ദേശ്യം അല്ലാഹുവിന്റെ ജ്ഞാനരേഖയാണെന്നാണ് മുൻഗാമികളും പിൻഗാമികളുമായ പല മുഫിറുകളും പറയുന്നത്. ആ രേഖയാണ് (മൂല ഗ്രമ്ലം) എന്നും, (സൂക്ഷിക്കപ്പെട്ട ഫലകം) എന്നുമുള്ള പേരുകളിൽ അറി യപ്പെടുന്നത്. മൂസാ നബി (അ)ക്ക് ഇറക്കപ്പെട്ട തൗറാത്താണ് ഇവിടെ ഉദ്ദേശ്യമെന്നും ചില മുഫിറുകൾ പറയുന്നുണ്ട്. "ഗ്രമ്ലം, ഏട്' എന്നീ അർഥങ്ങൾക്ക് വരുന്ന ഒരു പദമാണ് (സബൂർ). ദാവൂദ് നബി(അ)യുടെ വേദഗ്രമ്ലത്തിനുള്ള പ്രത്യേക പേരായും "സബൂർ' എന്ന് പറയപ്പെടും. ഇവിടെ അതുകൊണ്ടുദ്ദേശ്യം പൊതുവിലുള്ള ഏടു കൾ-അഥവാ ദൈവിക അധിക വ്യാഖ്യാതാക്കളും പറയുന്നത്. ചിലർ, ദാവൂദ് നബി(അ)യുടെ ഏടാണെന്നും പറയുന്നു. അപ്പോൾ എന്ന വാക്യത്തിന് ഒന്നാമത്തെ അഭിപ്രായം അനുസരിച്ച് അല്ലാഹുവിന്റെ ജ്ഞാനമാകുന്ന മൂലപ്രമാണത്തിൽ രേഖപ്പെടുത്തിയതിന് പുറമെ, പ്രവാ ചകൻമാരുടെ വേദഗ്രമ്ലങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്ന് സാരമാകുന്നു. രണ്ടാ മത്തെ അഭിപ്രായ പ്രകാരം, മൂസാ നബി(അ)യുടെ തൗറാത്തിൽ രേഖപ്പെടുത്തിയ തിന് പുറമെ ദാവൂദ് നബി(അ)യുടെ സബൂറിലും രേഖപ്പെടുത്തിയിട്ടുണ്ട് എന്നും സാരം. ഇനി, (ഭൂമി) എന്ന പദംകൊണ്ടുദ്ദേശ്യം, നമ്മുടെ ഈ ഭൂമി തന്നെയാണെ ന്നാണ് അധികപക്ഷത്തിന്റെയും അഭിപ്രായം.വാക്കിന്റെ പ്രത്യക്ഷാർഥവും അത് തന്നെ. സ്വർഗഭൂമിയാണ് ഉദ്ദേശ്യമെന്നും, ശാം ഭൂമി ( ) ആണെന്നും പറയപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം ഓരോവിധ തെളിവുകളും ഉദ്ധരിക്കപ്പെടുന്നു. എന്ന വാക്കും അന ന്തരമെടുക്കുക എന്ന വാക്കും സന്ദർഭോചിതം പല ഉദ്ദേശ്യങ്ങളിലായി നിൽ ഉപയോഗിച്ചിട്ടുള്ളതാണ് ഈ അഭിപ്രായങ്ങൾക്ക് കാരണം. എന്നാൽ താഴെ പറ യുന്നതിൽ നിന്ന് മേൽകണ്ട ഭിന്നാർഥങ്ങളിൽ ഏത് സ്വീകരിച്ചാലും, അത് വാസ്തവ വിരുദ്ധമായി അനുഭവപ്പെടുകയില്ല എന്നത് പ്രസ്താവ്യമാകുന്നു. ഇത് അർഥവിശാലതക്കും, സവിശേഷതക്കും ഒരു ഉദാഹരണമായിട്ടാണിരിക്കുന്നത്. (സദ്വൃത്തൻമാർ) ആരാണ്? തൊട്ട 106-ാം വചനത്തിൽ നിന്ന് തന്നെ മനിലാക്കാവുന്നത് പോലെ, അല്ലാഹുവോട് ഭയഭക്തിയുള്ള എല്ലാ ജനതയും പൊതു വിൽ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നും, നബി തിരുമേനി ˜ യും സത്യവിശ്വാസികളുമാണ് ഉദ്ദേശ്യമെന്നും, ഇങ്ങിനെ രണ്ടഭിപ്രായങ്ങളുണ്ട്. മൂന്നാമതൊരഭിപ്രായമുള്ളത്, കാലാ നുസൃതമായ നിലയിൽ ഭൂമിയുടെ ഭരണം കൊണ്ട് നടത്തുവാൻ പ്രാപ്തിയും, പക്വത യുമുള്ളവരാരോ അവരാണ് എന്നത്രെ. ഈ പദത്തിന് "നല്ലവർ' എന്നും, "പറ്റിയർ' അഥവാ "യോജിച്ചവർ' എന്നും അർഥം വരാവുന്നതാണ്. എനി, നമുക്ക് മേലുദ്ധരിച്ച അർഥവ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ, 105-ാം വച നത്തിന്റെ താൽപര്യമെന്താണെന്ന് പരിശോധിക്കാം. സജ്ജനങ്ങളായ സത്യവിശ്വാസി കൾക്ക് പരലോകത്ത് സ്വർഗമുണ്ടെന്ന കാര്യത്തിൽ സംശയമില്ല. അത്പോലെ ഈ ഭൂമിയിലെ നേതൃത്വവും, പ്രാതിനിധ്യവും അവർക്ക് തന്നെയാണെന്ന് നമ്മെ അറിയി ക്കുകയാണ് ഈ വചനത്തിന്റെ താൽപര്യം. ഇതിനെക്കുറിച്ച് സൂറത്തുന്നൂറിലും, സൂറ ത്തുൽ അല്ലാഹു പറയുന്നത് നോക്കുക: വിശ്വസിക്കുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരോട്: അവരുടെ മുമ്പുള്ളവർക്ക് പ്രാതിനിധ്യം ( ) നൽകിയത് പോലെ, നിശ്ചയമായും ഭൂമിയിൽ അവർക്ക് പ്രാതിനിധ്യം നൽകുന്നതാണെന്നും, അവർക്ക് തൃപ്തിപ്പെട്ടുകൊടുത്തിട്ടുള്ളതായ അവരുടെ മതത്തിന് സ്വാധീനം നൽകു ന്നതാണെന്നും, അവർക്ക് ഭയത്തിന് ശേഷം നിർഭയത്തെ പകരം നൽകുന്നതാണെന്നും അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. (24:55) 2. ഇഹലോകജീവിതത്തിൽവെച്ചും, സാക്ഷികൾ നിൽക്കുന്ന ദിവസവും (അന്ത്യനാളിലും) നമ്മുടെ റസൂലുകളെയും, വിശ്വ സിച്ചവരെയും നാം സഹായിക്കുന്നതാണ്. (40:51) സ്വർഗഭൂമി സജ്ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്നുള്ളത് അല്ലാഹുവിന്റെ മുമ്പേ യുള്ള തീരുമാനമാണ്. സ്വർഗസ്ഥരായ ആളുകൾ സ്വർഗത്തിൽ പ്രവേശിച്ചശേഷം ഇപ്ര കാരം പറയുന്നതായി സൂ: സുമറിൽ അല്ലാഹു പറയുന്നു: "നമ്മോട് വാഗ്ദാനം സത്യ മാക്കി (നിറവേറ്റി) ത്തന്ന അല്ലാഹുവിനത്രെ, സർവ്വസ്തുതിയും! സ്വർഗത്തിൽനിന്നും നാം ഉദ്ദേശിക്കുന്നിടത്ത് നമുക്ക് നിവസിക്കാവുന്ന വിധത്തിൽ (ഈ സ്വർഗ) ഭൂമിയെ അവൻ നമുക്ക് അനന്തരമാക്കിത്തരുകയും ചെയ്തിരിക്കുന്നു.' സ്വർഗഭൂമി സജ്ജനങ്ങൾക്കു മാത്രം സൃ„ിക്കപ്പെട്ടതാകുന്നു. ഈ ഭൗതിക ഭൂമിയാകട്ടെ, സജ്ജനങ്ങളും ദുർജ്ജന ങ്ങളും അധീനപ്പെടുത്തുന്നത് നാം കാണുന്നു, 98-100 വചനങ്ങൾ ദുർജ്ജനങ്ങൾക്കുള്ള നരകശിക്ഷയും, 101 മുതൽക്കുള്ള വചനങ്ങൾ സ ജ്ജനങ്ങൾക്കുള്ള സ്വർഗീയഭാഗ്യവും വിവരിക്കുന്നു. അതിനെത്തുടർന്നാണ് ഈ വചനം സ്ഥിതി ചെയ്യുന്നത്. ഈ വസ്തുത കൾ ഈ വ്യാഖ്യാനത്തിന് ഉപോൽബല ക മായ തെളിവുകളാകുന്നു. 106 -ാം വചനം ഈ രണ്ട് വ്യാഖ്യാനത്തോടും യോജിക്കുന്ന ത് തന്നെ. സൂറത്തുൽ അല്ലാഹു പറയുന്നു: "ഭൂമി അല്ലാഹുവിന്റെതാണ്. അതിനെ അവന്റെ അടിയാന്മാരിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ അനന്തരമാക്കിക്കൊടുക്കുന്നു. ശുഭപര്യവസാനം (അന്ത്യവിജയം) ഭയഭക്തൻമാർക്കാണ്.' 168 : മേൽപറഞ്ഞ വ്യാഖ്യാനങ്ങളിൽ ഏത് സ്വീകരിച്ചാലും അവ തമ്മിൽ പരസ്പര വൈരു ധ്യമില്ല. സ്വർഗഭൂമി സജ്ജനങ്ങൾക്ക് വേണ്ടി തയ്യാറാക്കപ്പെട്ടതാണ് ( ) അതിൽ മറ്റാർക്കും പ്രവേശനവുമില്ല. സൂറ:ന്നൂറിലെ ആയത്തിൽ, ഭൂമിയിലെ പ്രാതി നിധ്യം നൽകുമെന്ന വാഗ്ദാനത്തെത്തുടർന്നു പ്രസ്താവിച്ചിട്ടുള്ള ഉപാധികൾ മുസ്ലിം സമുദായത്തിൽ നിലനിന്നു വരുന്നപക്ഷം, അവർ തന്നെയായിരിക്കും-ഒരു കാലത്തു ണ്ടായിരുന്നത് പോലെഭൂമിയിലെ സ്വാധീനശക്തിയുള്ള കക്ഷിയായിരിക്കുക. അവരുടെ ( ) പ്രാതിനിധ്യം കൊണ്ടുദ്ദേശ്യം അല്ലാഹുവിന്റെ അധികാരത്തിലുള്ള പ്രാതി നിധ്യമല്ല. സ്വാധീനത്തിൽ ഒരു ജനതക്ക്ശേഷം മറ്റൊരു ജനത മാറിവന്നുകൊണ്ടി രിക്കുക എന്ന പിൻഗാമിത്വമാകുന്നു. കൂടുതൽ വിവരം അൽബക്വറഃ 30 ന്റെ വ്യാഖ്യാ നത്തിൽ വിവരിച്ചിട്ടുണ്ട്. മുഹമ്മദ് അമാനി - (2 74 നിലനിറുത്താത്ത കാലത്തോളം, ഭൂമിയെ ഭരിക്കുവാൻ പ്രാപ്തിയും ശക്തിയുമുള്ളവരാരോ അവരിലേക്ക് ഭരണനേതൃത്വം നീങ്ങുകയും ചെയ്യും. അതവർ എന്ന് വീണ്ടെടുക്കുന്നുവോ അന്ന് വീണ്ടും സ്വാധീനം അവർക്ക് ലഭിക്കുകയും ചെയ്യും. ഭരണ നേതൃത്വം ലഭിക്കലും, നഷ്ടപ്പെടലും ഒരു ദിവസംകൊണ്ട് ക്ഷിപ്രസാ ധ്യമാകുന്നതല്ല. അതിനുള്ള ഉപാധികൾ കൂടുകയും കുറയുകയും ചെയ്യുന്നതനുസ രിച്ച് അതതിന്റെ ഫലങ്ങൾ അനുഭവപ്പെട്ടുകൊണ്ടിരിക്കും. "അല്ലാഹുവിന്റെ നിയമ നട പടിക്ക് നീ യാതൊരു മാറ്റവും കാണുന്നതേയല്ല' ( ) സൂറത്തുന്നൂറിലെ വാഗ്ദാനത്തെത്തുടർന്ന് പറയുന്ന ഉപാധികൾ ഇവയാണ്:- (അവർ എന്നോട് യാതൊന്നിനെയും പങ്കുചേർക്കാതെ എന്നെ ആരാധിച്ചുവരുന്നു. അതിന് (പ്രാതിനിധ്യം നൽകിയതിന്) ശേഷം ആരെങ്കിലും നന്ദികേട് കാണിച്ചുവെ ങ്കിൽ, അവർതന്നെയാണ് തോന്ന്യാസികൾ. നിങ്ങൾ നമസ്കാരം നിലനിറുത്തുകയും, സകാത്ത് കൊടുക്കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിൻനിങ്ങൾക്ക് കരുണ ചെയ്യപ്പെട്ടേക്കുന്നതാണ്.) ഇതിൽനിന്ന് കാര്യം വ്യക്തമാണല്ലോ. ഏതോ ചില വ്യക്തികൾ മാത്രം നന്നായത്കൊണ്ട് ആ വ്യക്തികൾ ഉൾക്കൊള്ളുന്ന സമുദായത്തിന് ഭൂമിയിലെ സ്വാധീനശക്തി കൈവരുകയില്ല. സമുദായത്തിന്റെ പൊതുനില ആയത്തിൽ കാണിച്ച പ്രകാരം നന്നായിരിക്കുമ്പോഴാണ് അല്ലാഹുവിന്റെ വാഗ്ദാനം ലഭിക്കുവാൻ സമുദായത്തിന് അർഹതയുണ്ടാകുന്നത്. അതേസമയത്ത്, ഈ വചനത്തിലെ ഓരോ ഇനവും മുമ്പിൽ വെച്ചുകൊണ്ട് ഇന്നത്തെ മുസ്ലിം സമുദായത്തിന്റെ പൊതുനില യൊന്ന് പരിശോധിച്ചുനോക്കുക! ഹാ! വ്യസനകരം! അല്ലാഹുവിന്റെ അടുക്കൽ സൂക്ഷിക്കപ്പെട്ടിട്ടുള്ള ആ മൂലരേഖ ( ) യിൽ രേഖപ്പെടുത്തിയ ഈ വാഗ്ദാനത്തെക്കുറിച്ച് വിശുദ്ധ മേൽകണ്ടത് പോ ലെയുള്ള പല വചനങ്ങളും കാണാം. അത് ലോകാവസാനംവരെ എല്ലാവർക്കും കാണ ത്തക്കവണ്ണം അവശേഷിക്കുകയും ചെയ്യും. എന്നാൽ, അനേകം മാറ്റത്തിരുത്തങ്ങൾക്ക് വിധേയമായിത്തീർന്ന തൗറാത്ത്, ഇൻജീൽ, സബൂർ എന്നീ മുൻ വേദഗ്രമ്ലങ്ങളിലും ഈ വാഗ്ദാനത്തിന്റെ സാക്ഷ്യങ്ങൾ ഇന്നും അവശേഷിക്കുന്നുണ്ട്. ഉദാഹരണമായി:- സബൂറിൽ ഇങ്ങിനെ കാണാം: "യഹോവാ (ദൈവ) ഭക്തനായ പുരുഷൻ ആർ? അവൻ തിരഞ്ഞെടുക്കേണ്ട വഴി താൻ അവന് കാണിച്ചുകൊടുക്കും. അവൻ സുഖ ത്തോടെ വസിക്കും. അവന്റെ സന്തതി ദേശത്തെ അവകാശമാക്കും. യഹോവായുടെ സഖിത്വം തന്റെ ഭക്തന്മാർക്കുണ്ടാകുംസ്ല. (സങ്കീർത്തനങ്ങൾ:25 ൽ 12-14). "ദുഷ്പ്രവൃ ത്തിക്കാർ ഛേദിക്കപ്പെടും. യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.' (സങ്കീ: 37ൽ 9). തൗറാത്തിൽ മൂസാ (അ) ദൈവത്തോട് പറയുന്നതായി ഇങ്ങിനെ കാണാം: "നിന്റെ ദാസന്മാരായ അബ്രഹാമിനെയും, യിസാഹാഖിനെയും, ലിനെയും ഓർക്കേണമേ! ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങ ളെപ്പോലെ വർധിപ്പിക്കുകയും, ഞാൻ അരുളിച്ചെയ്ത ഈ ദേശം ഒക്കെയും നിങ്ങ ളുടെ സന്തതിക്ക് കൊടുക്കുകയും അവർ അതിനെ എന്നെന്നേക്കും അവകാശമായി പ്രാപിക്കുകയും ചെയ്യുമെന്ന് നീ നിന്നെക്കൊണ്ടുതന്നെ അവരോട് സത്യം - ദരിദ്രരായവർ ശി ടുശൃശേ. ( ) പടം 8, 10, നോക്കുക. ( ) പടം ൽ നോക്കുക. ചെയ്തുവല്ലോ."(പുറപ്പാട്: 32 ൽ 13.) ഇൻജീലിൽ ഇങ്ങിനെ പറയുന്നു: "ആത്മാവിൽ ദരിദ്രരായവർ ( ) ഭാഗ്യവാന്മാർ. സ്വർ ഗരാജ്യം അവർക്കുള്ളത്സ്ല.. സൗമ്യതയുള്ളവർ ഭാഗ്യവാൻമാർ. അവർ ഭൂമി അവകാശമാക്കും' (മത്തായി: 5 ൽ 3-5) മുസ്ലിംകളേ! സത്യവിശ്വാസമുള്ളവരേ! ചിന്തിച്ചുനോക്കുക. അല്ലാഹു, അവന്റെ വാഗ്ദത്തം എപ്പോഴും പാലിച്ചിട്ടുണ്ടെന്ന് നമുക്ക് കാണാം. ഈ സൂറത്തിൽ തന്നെ പറ യപ്പെട്ട പ്രവാചകൻമാരുടെ ചരിത്രം ഓർത്തുനോക്കുക. ഓരോ പ്രവാചകനും ഏതേത് ഭാഗത്തേക്കുള്ള റസൂലായിരുന്നുവോ ആ നാട്ടിൽ അവർക്കും, അവരുടെ അനുയായി കൾക്കും സ്വാധീനവും പ്രതാപവും ലഭിച്ചു. പിന്നീട്, അവരുടെ ശേഷം അവരുടെ സമു ദായങ്ങൾ അച്ചടക്കത്തോടും, ദൈവബോധത്തോടും കൂടി ജീവിച്ച കാലം എത്രയായി രുന്നുവോ അക്കാലമത്രയും, ആ അവസ്ഥ നിലനിൽക്കുകയും ചെയ്തു. എന്ന് മുതൽ അവർ തങ്ങളുടെ പ്രവാചകൻമാരുടെ ശിക്ഷണവലയത്തിൽനിന്ന് വിട്ടുപോകുവാൻ തുടങ്ങിയോ അതോടെ, അവ അന്യാധീനപ്പെടുവാനും തുടങ്ങി. ഇബ്റാഹീം നബി (അ)യുടെയും, മൂസാ നബിയുടെയും, ദാവൂദ് നബിയുടെയും, സുലൈമാൻ നബിയു ടെയും, ഈസാ നബിയുടെയും, എന്ന് വേണ്ട അറിയപ്പെടുന്ന എല്ലാ നബിമാരുടെയും (അല്ലാഹുവിൽനിന്നും അവർക്കെല്ലാം സമാധാനവും ശാന്തിയും ഉണ്ടായിരിക്കട്ടെ!) സമു ദായങ്ങളുടെ നില അതായിരുന്നു. രാജാക്കളും പ്രവാചകൻമാരും കൂടിയായിരുന്ന സുലൈമാൻ നബി(അ)യുടെയും, പിതാവിന്റെയും സമുദായങ്ങൾ പോലും ഈ വിഷ യത്തിൽ വ്യത്യസ്തരായിരുന്നില്ല. ചരിത്രങ്ങൾ മറിച്ചുനോക്കുക യാണെങ്കിൽ, ഈ സ്ഥിതിമാറ്റത്തിന് എത്രയോ ഉദാഹരണങ്ങളുണ്ട്. വേണ്ടാ, ദൂരെയൊന്നും പോകേണ്ടാ: നമ്മുടെ ചരിത്രം തന്നെ ഒന്ന് ഓർത്തുനോ ക്കുക. ഓരോ സംഭവവും യാതൊരു കറയും കൂടാതെ തെളിഞ്ഞുകാണപ്പെടുന്ന ഒരു ചരിത്രമാണല്ലോ നമ്മുടേത്. ഹിജ് റഃ മുതൽ 10 കൊല്ലം കൊണ്ട്, ഏറെക്കുറെ 1800 നാഴിക തെക്കുവടക്കും, 1200 നാഴിക കിഴക്കുപടിഞ്ഞാറും നീണ്ടുകിടക്കുന്ന അറേബ്യാ ഉപഭൂഖണ്ഡം ( ) മുഴുവനും മുസ്ലിംകൾക്ക് അധീനമായി. റോമാ സാമ്രാജ്യവും, പേർഷ്യൻ സാമ്രാജ്യവും തങ്ങളുടെ ഭാവിയെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നബി തിരുമേനി ˜ ഇഹലോകവാസം വെടിഞ്ഞതോടെ, അറേബ്യ ഏതാണ്ട് മുഴു വൻ ഭാഗത്തും ഒരേ സമയത്തുണ്ടായ കുഴപ്പം-അതെ, അറേബ്യൻ ഗോത്രങ്ങൾ ( ) മിക്കവാറും മതഭ്രഷ്ടരായിപ്പോയതുകൊണ്ട് നേരിട്ട വമ്പിച്ച വാൻ കുറേ മാസങ്ങൾ തന്നെ വേണ്ടിവന്നു. എന്നിട്ടും അബൂബക്ർ (റ) മരണമടയും മുമ്പായി ഇറാക്വും ശാമും മുസ്ലിംകളുടെ അധീനത്തിൽ വന്നു. വെറും 2 1/4 വർഷമാ യിരുന്നു, ആ മഹാന്റെ ഖിലാഫത്ത്കാലം. രണ്ട് വമ്പിച്ച മഹാശക്തികളോടും-ഏറെ ക്കുറെ അവരുടെ പട്ടാളത്തിന്റെ ഒന്നോ രണ്ടോ ശതമാനം മാത്രം വരുന്നമുസ്ലിംകൾ പൊരുതിക്കൊണ്ടിരിക്കുമ്പോൾ, അദ്ദേഹം തന്റെ മരണശയ്യയിൽ കിടന്നുകൊണ്ട് അടുത്ത പിൻഗാമിയായ ഉമറിന് (റ) നൽകിയ ഉപദേശങ്ങളിലെ ചില വാക്യങ്ങൾ ഇതാ യിരുന്നു:- "ഉമറേ! അല്ലാഹുവിനോട് രാത്രി ചെയ്യേണ്ടുന്ന ചില കടമകളുണ്ട്: അവ പകൽ ചെയ്താൽ പോരാ. പകൽ ചെയ്യേണ്ടത് രാത്രിയും ചെയ്താൽ മതിയാവുകയില്ല. ഉമറേ! ക്വിയാമത്തു നാളിൽ കർമങ്ങളുടെ തൂക്കങ്ങൾ വർധിപ്പിക്കുന്നത് സത്യത്തെ പിൻപറ്റു എന്നോർക്കണം. സന്തോഷത്തെയും, കാഠിന്യത്തെയും കുറിച്ചുള്ള ആയത്തുകൾ, ഇടകലർന്നുകൊണ്ടാണ് അവതരിച്ചിട്ടുള്ളതെന്ന് നിനക്ക് അറിഞ്ഞുകൂടേ? സത്യവിശ്വാസികൾ എപ്പോഴും ആവേശത്തിലും, ഭയപ്പാടിലും ആയിരിക്കുവാൻ വേണ്ടിയാണത്. ഉമറേ! അല്ലാഹു നരകക്കാരെപ്പറ്റി പ്രസ്താവിക്കു മ്പോൾ അവരുടെ ദുഷ്പ്രവൃത്തികളെ എടുത്തു പറയാറുള്ളത് കാണുന്നില്ലേ! അത് കാണുമ്പോൾ, അവരുടെ കൂട്ടത്തിൽ ഞാൻ ഉൾപ്പെടരുതെന്ന് നീ ആശിക്കണം. സ്വർഗ ക്കാരെപ്പറ്റി പറയുമ്പോൾ, അവരുടെ സൽപ്രവൃത്തികളെയും എടുത്തുപറയുന്നത് കാണാം. അത് കാണുമ്പോൾ, ഹാ! അവരുടെ കർമങ്ങളും, എന്റെ കർമങ്ങളുമായി എത്ര അകലമുണ്ട്?! എന്നും നീ പറയണംസ്ല.."(അദ്ദേഹത്തിന്റെ ഈ മഹത്തായ ഉപ ദേശം നമുക്ക് പാഠമായിരിക്കട്ടെ. ആമീൻ.) അബൂബക്ർ (റ) ചരമം പ്രാപിച്ചു. ഉമർ (റ) രംഗത്തുവന്നു. പത്ത് കൊല്ലം അദ്ദേഹം മുസ്ലിംകളുടെ ഭരണകർത്താവായി. അപ്പോഴേക്കും പേർഷ്യാരാജ്യം മുഴുവനും, റോമാ യുടെ അധികഭാഗങ്ങളും മുസ്ലിംകൾക്കധീനമായി. ഇറാനും, ഖുറാസാനും, ഈജിപ്തും, ശാമും, ഇറാക്വുമെല്ലാം മുസ്ലിം രാജ്യത്തിൽ ലയിച്ചു. ദിന്റെ 30 കൊല്ലക്കാലംകൊണ്ട് വിസ്തീർണത്തിലോ, ജനസംഖ്യയിലോ അതിനോട് കിടപിടിക്കുവാൻ ലോകത്ത് മറ്റൊരു രാഷ്ട്രവും, ജനതയും ഇല്ലാതായി. അതിന്റെ നേരെ വിരൽ ചൂണ്ടുവാൻ അമുസ്ലിം രാഷ്ട്രങ്ങൾ പേടിച്ചു. തുർക്കിസ്ഥാൻ വരെ കിഴക്കോട്ടും, തുനീസാ ( ) വരെ പടിഞ്ഞാട്ടും അർമേനിയാവരെ വടക്കോട്ടും, ഇസ്ലാമിന്റെ പതാക പാറിക്കളിച്ചിരുന്നു. തുടർന്നുകൊണ്ട് ഉമവീ ഖിലാഫത്തിലും, അ∫ാസീഖി ലാഫത്തിലുമായി ഇസ്ലാമിന്റെ വൃത്തം വീണ്ടും വീണ്ടും വികസിച്ചു. ( ) അതെല്ലാം ഇവിടെ പ്രസ്താവിക്കേണ്ടതില്ല. ചുരുക്കിപ്പറഞ്ഞാൽ, മുസ്ലിംകളുടെ ചരിത്രത്തിൽ, ഈ വചനത്തിന്റെ അർഥവും, താൽപര്യവും തികച്ചും പ്രായോഗികമായി അനുഭവപ്പെട്ടുകഴിഞ്ഞതാണ്. നന്മയിലും, പാകതയിലും ( ) അവർ എപ്പോൾ പിന്നോക്കം വെക്കു വാൻ തുടങ്ങിയോ, സത്യനിഷ്ഠയിലും, ഭയഭക്തിയിലും അവരെപ്പോൾ പിൻഗതിയി ലായോ, ഐക്യത്തിലും സാമൂഹ്യമായ കെട്ടുറപ്പിലും അവരിൽ എപ്പോൾ അയവും വിടവും ഉണ്ടായിത്തീർന്നുവോ അത് മുതൽക്ക് തന്നെ, അവയുടെ വിപരീതഫലങ്ങൾ അവർ അനുഭവിക്കുവാനും തുടങ്ങി. ഇത്രയും പറഞ്ഞതിൽ നിന്ന് 106-ാം വചനത്തിലെ അർഥഗർഭമായ ആശയം നമുക്ക് മനിലാക്കാം. അതെ, "നിശ്ചയമായും ഇതിൽ ആരാ ധകൻമാരായ ജനങ്ങൾക്ക് സന്ദേശമുണ്ട്.' മനുഷ്യജീവിതത്തിന്റെ വശങ്ങളായി ഏതെല്ലാം തുറകളുണ്ടോ അവയിലെല്ലാം, അവന് വേണ്ടുന്ന മാർഗദർശനങ്ങൾ ചെയ്തുകൊടുപ്പാനായി അയക്കപ്പെട്ട അന്ത്യപ്ര വാചകനാണ് പ്രവാചക ശ്രേഷ്ഠനായ മുഹമ്മദ് ˜ തിരുമേനി. അവിടുത്തെ ദൗത്യം, കാലദേശ വ്യത്യാസമില്ലാതെ മനുഷ്യ സമുദായത്തിന് ആകമാനമുള്ളതാണ്. പാരത്രിക കാര്യങ്ങൾ മാത്രമല്ല, ഐഹിക കാര്യങ്ങളും, വ്യക്തിപരമായത് മാത്രമല്ല, സാമൂഹ്യവും സാമുദായികവും-അങ്ങിനെ മനുഷ്യന്റെ എല്ലാ ജീവിത വശങ്ങളെ സ്പർശിക്കുന്ന കാര്യ ങ്ങളും-അവിടുന്ന് മുഖേനയും, വാക്കുകളും പ്രവൃത്തികളുമാകുന്ന ചര്യ കൾ മുഖേനയും ലോകത്തിന്റെ മുമ്പിൽ വെച്ചു. നബി ˜ യിൽ വിശ്വസിച്ചിട്ടില്ലാത്ത ( ) പടം 7 നോക്കുക.
21:108–112

قُلۡ إِنَّمَا يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَهَلۡ أَنتُم مُّسۡلِمُونَ

فَإِن تَوَلَّوۡاْ فَقُلۡ ءَاذَنتُكُمۡ عَلَىٰ سَوَآءٖۖ وَإِنۡ أَدۡرِيٓ أَقَرِيبٌ أَم بَعِيدٞ مَّا تُوعَدُونَ

إِنَّهُۥ يَعۡلَمُ ٱلۡجَهۡرَ مِنَ ٱلۡقَوۡلِ وَيَعۡلَمُ مَا تَكۡتُمُونَ

Passage continues through verse 21:112.

(108) (നബിയേ) പറയുക: "നിങ്ങ ളുടെ ആരാധ്യൻ ഏക ആരാധ്യൻ മാത്രമാകുന്നുവെന്നത്രെ എനിക്ക് ബോധനം നൽകപ്പെടുന്നത്. എന്നാൽ, നിങ്ങൾ (അവന്ന്) കീഴൊ തുങ്ങുന്നവരാണോ?! ധ അതിന് തയ്യാ റാണോ?! പ (109) എന്നിട്ട്, അവർ തിരിഞ്ഞു കളയുകയാണെങ്കിൽ നീ പറയുക: "ഞാൻ നിങ്ങളോട് ശരിയായ നില യിൽ പ്രഖ്യാപനം ചെയ്തിരിക്കുന്നു: നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെ ടുന്ന കാര്യം അടുത്ത് സംഭവിക്കു ന്നതോ, അഥവാ വിദൂരമായതോ എന്ന് എനിക്ക് അറിഞ്ഞുകൂടാ! (110) നിശ്ചയമായും, സംസാര ത്തിൽനിന്ന് പരസ്യമായത് അവൻ അറിയും; നിങ്ങൾ ഒളിച്ചുവെക്കു ന്നതും അവൻ അറിയും. (111) എനിക്ക് അറിഞ്ഞുകൂടാ; ഒരുപക്ഷേ അത് ധ ആ വാഗ്ദാന സംഭവം പ നിങ്ങൾക്ക് ഒരു പരീക്ഷ ണവും, കുറച്ചു സമയംവരേക്ക് സുഖ സൗകര്യവും ആയിരിക്കാം." ചിന്തകൻമാർ പോലും ഈ അനുഷ്ഠാനത്തിൽ സ്വീകരിച്ചിട്ടില്ലെ ങ്കിലും ശരിസമ്മതിക്കുന്നു ഇസ്ലാമിന് ശേഷം ലോകത്തുണ്ടായിട്ടുള്ള സാക്ഷാൽ പുരോഗമനപരമായ എല്ലാ മാറ്റങ്ങളും ഇസ്ലാമിനോട് കടപ്പെട്ടവയത്രെ. മരണംവരെ സമാധാനത്തോടും, മര്യാദയോടുംകൂടി കഴിഞ്ഞുകൂടുവാനും, മരണാനന്തരം കാലാ കാലത്തെ നരകശിക്ഷയിൽനിന്ന് രക്ഷപ്പെട്ട് സ്വർഗീയ ജീവിതം ലഭിക്കുവാനും വേണ്ടുന്ന മാർഗദർശിയായി, ലോകാവസാനം വരെയുള്ള സകല പ്രശ്നങ്ങൾക്കും പരിഹാരം കാണിച്ചുതരുന്ന വേദഗ്രമ്ലത്തോടുകൂടി, നിയോഗിക്കപ്പെട്ട നബി തിരുമേനി ˜ ലോകർക്കെല്ലാം മഹത്തായ ഒരു അനുഗ്രഹം തന്നെ. അവിടുത്തെ പ്രബോധനത്തിൽ ഏറ്റവും പ്രധാനപ്പെട്ട തത്വവും, മറ്റെല്ലാ ഉപദേശനിർദ്ദേശങ്ങളുടെയും അടിത്തറയായി സ്ഥിതി ചെയ്യുന്നതും എന്താണെന്ന് അടുത്ത വചനത്തിൽ അല്ലാഹു പ്രസ്താവി ക്കുന്നു:- (112) അദ്ദേഹം (നബി) പറഞ്ഞു: "എന്റെ റേ∫! യഥാർഥ പ്രകാരം നീ വിധിച്ചാലും! നമ്മുടെ രക്ഷിതാവ് പര മകാരുണികനായുള്ളവനത്രെ; (അവ നെതിരായി) നിങ്ങൾ പ്രസ്താവിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി സഹായം അഭ്യർഥിക്കപ്പെടുന്നവനത്രെ. (108) നീ പറയുക നിശ്ചയമായും വഹ്യ് (ബോധനം) നൽകപ്പെ ടുന്നു എനിക്ക് നിശ്ചയമായും നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) ആണെന്ന് ഏക ഇലാഹ് (മാത്രം) എന്നാൽ നിങ്ങളാണോ കീഴൊതുങ്ങുന്നവർ, അനുസരണം കാണിക്കുന്നവർ (മുസ്ലിംകൾ) (109) എന്നിട്ട് അവർ തിരിഞ്ഞുപോയാൽ അപ്പോൾ നീ പറയുക ഞാൻ നിങ്ങ ളോട് പ്രഖ്യാപിച്ചിരിക്കുന്നു, നിങ്ങൾക്ക് അറിയിച്ചുതന്നിരിക്കുന്നു ശരിക്ക്, ശരി യായ നിലയിൽ എനിക്ക് അറിഞ്ഞുകൂടാ, ഞാൻ അറിയുകയില്ല അടു ത്തതാണോ അഥവാ ദൂരമായതാണോ, വിദൂരമാണോ നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നത് (110) നിശ്ചയമായും അവൻ അറിയും, അറി യുന്നു പരസ്യമായത്, ഉറക്കെയുള്ളത് വാക്കിൽ (സംസാരത്തിൽ) നിന്ന് അവൻ അറിയുകയും ചെയ്യും നിങ്ങൾ ഒളിച്ചു (മറച്ചു) വെക്കുന്നത് (111) എനിക്കറിഞ്ഞുകൂടാ, ഞാൻ അറിയുകയില്ല അതായിരിക്കാം ഒരു പരീക്ഷണം നിങ്ങൾക്ക് സുഖസൗകര്യവും കുറച്ചു സമയംവരേക്ക് (112) അദ്ദേഹം പറഞ്ഞു എന്റെ രക്ഷിതാവേ നീ വിധിക്കുക, വിധിച്ചാലും യഥാർഥ പ്രകാരം, യഥാർഥംകൊണ്ട് നമ്മുടെ രക്ഷിതാവ് റഹ്മാനാണ്, പരമകാരുണികനാണ് സഹായം അഭ്യർഥി ക്കപ്പെടുന്നവനാണ് നിങ്ങൾ പ്രസ്താവിക്കുന്ന, വിവരിക്കുന്ന, വർണിക്കുന്ന (തിനെപ്പറ്റി) നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്ന കാര്യം എന്ന് പറഞ്ഞത്കൊണ്ട് വിവക്ഷ 105-ാം വചനത്തിൽ പ്രസ്താവിച്ചത്ഭൂമി സദ്വൃത്തൻമാർ അനന്തരമെടുക്കുമെന്നത്-ആകാ വുന്നതാണ്. അല്ലെങ്കിൽ, സത്യം സ്വീകരിക്കാതെ, നിഷേധത്തിലും, ധിക്കാരത്തിലും നിരതരായിക്കൊണ്ടിരിക്കുന്നതിന് മരണാനന്തരം ഉണ്ടാകുന്ന ശിക്ഷയും ആയിരിക്കാ വുന്നതാണ്. രണ്ടായിരുന്നാലും അത് അടുത്ത് തന്നെ സംഭവിക്കുമോ എന്ന കാര്യം അല്ലാഹുവിന് മാത്രമേ അറിയുകയുള്ളൂ. ഒരുപക്ഷേ, അതിന് അൽപം കാലതാമസം ഉണ്ടായേക്കാം. ആ താമസം അവർക്ക് താൽകാലിക സുഖസൗകര്യമായിത്തീർന്നേ ക്കുകയും ചെയ്തേക്കാം. അങ്ങിനെയാണെങ്കിൽ, അത് വാസ്തവത്തിൽ അവർക്കൊരു പരീക്ഷണഘട്ടമായിരിക്കും. അതവർ നല്ലപോലെ തരണംചെയ്താൽ അവർക്ക് ഗുണ കരമാകും. ഇല്ലെങ്കിലോ, ഭയങ്കര ദോഷവും! അല്ലാഹുവിന് യോജ്യമല്ലാത്തതും, അവന്റെ ബോധനങ്ങൾക്ക് വിരുദ്ധവുമായ അവ രുടെ പ്രസ്താവനകളെയും ആരോപണങ്ങളെയും സംബന്ധിച്ചിടത്തോളം, അതിനെ തിരിൽ സഹായം അർഥിക്കപ്പെടുവാൻ പരമകാരുണികനായ അല്ലാഹുവല്ലാതെ മറ്റാ രുമില്ല, മറ്റാരുടെയും സഹായം ആവശ്യവുമില്ല എന്ന് നബി ˜ സമാധാനിക്കുന്നതാണ് ഒടുവിലത്തെ വചനത്തിൽ കാണുന്നത്. ധ പ വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. മുഹമ്മദ് മുസ്ത്വഫാ തിരുമേനി ˜ ശേഷം, വീണ്ടും പുതിയ പ്രവാചകൻമാർ ഉണ്ടാവാമെന്ന് വിശ്വസിക്കുന്ന ചില കക്ഷികൾ, നബിമാരുടെ കൈക്ക് വെളിപ്പെട്ട അമാ നുഷിക സംഭവങ്ങളെ നിഷേധിക്കുകയും, അന്യഥാ വ്യാഖ്യാനിക്കുകയും ചെയ്യുക പതി വാണ്. നബിമാരുടെ നുബുവ്വത്തിന് (പ്രവാചകത്വത്തിന്) ഒരു പ്രധാന തെളിവാണല്ലോ അങ്ങിനെയുള്ള സംഭവങ്ങൾ. അതില്ലെന്ന് വന്നുകഴിഞ്ഞാൽ, നുബുവ്വത്ത് വാദക്കാർക്ക് രംഗപ്രവേശനത്തിനുള്ള മാർഗം സുഗമമാകുമല്ലോ. ഇൗ വിഷയത്തിൽ അഹ്മദീ (ഖാദി യാനി) കളുടെ വ്യാഖ്യാനങ്ങൾ മുമ്പേ പ്രസിദ്ധമാണ്. ഇപ്പോൾ, വേറെ ചിലരും ഇൗ വിഷയത്തിൽ അവരെ അനുകരിച്ചുകൊണ്ട്മറ്റു ചില അസാധാരണ സംഭവങ്ങളെ പ്പോലെ-ഇബ്റാഹീം നബി(അ)യെ തീകുണ്ഡത്തിലിട്ട സംഭവത്തെ നിഷേധിച്ചുവരുന്നു. സംഭവത്തെപ്പറ്റി അവർ പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:- "ഇബ്റാഹീം നബി(അ)യെ അന്മിക്ക് ഇരയാക്കണമെന്ന് ശത്രുക്കൾ സ്വകാര്യമായി തീരുമാനിച്ചുപരസ്യമായിട്ടല്ല, ഇത്തരം കുറ്റങ്ങൾക്ക് (ഇബ്റാഹീം നബി ചെയ്തതു പോലുള്ള കുറ്റങ്ങൾക്ക്) അക്കാലത്തുണ്ടായിരുന്ന ശിക്ഷയാണത്. അതിനായിട്ടായിരി ക്കണം അവർ (37:97 ൽ പറഞ്ഞ പ്രകാരം) ഒരു കെട്ടിടം ( ) ഉണ്ടാക്കിയത്. ഇത് അറിഞ്ഞ ഉടനെ അദ്ദേഹം നാട് വിട്ടു. അദ്ദേഹത്തെ തീയിലിടുവാൻ അവർക്ക് കഴി ഞ്ഞില്ല. അന്മിയോട് തണുത്തുപോകുവാനും, രക്ഷയായിത്തീരുവാനും (സൂ:അൻബിയാ ഇൽ കണ്ടത്പോലെ) അല്ലാഹു പറഞ്ഞത് അലങ്കാരപ്രയോഗം മാത്രമാണ്. ബിംബ ങ്ങളെ അദ്ദേഹം തല്ലിത്തകർത്തതിനാൽ, അവിടെ ആളിക്കത്തിയിരുന്ന അന്മി (കോപാന്മി) യോടാണ് അല്ലാഹു അണയുവാൻ കൽപിച്ചത്. (അല്ലാതെ, യഥാർഥത്തി ലുള്ള അന്മിയോടല്ല.)'. ഇതാണ് ഇവരുടെ പ്രസ്താവനയുടെ ചുരുക്കം. ഇതിന് ഇവർ പറയുന്ന ദുർന്യായങ്ങളിൽ പ്രധാനമായത്, ശത്രുക്കൾ അദ്ദേഹത്തെ അപകടപ്പെടുത്ത ണമെന്ന്-അഥവാ ഒരു കുതന്ത്രം ചെയ്യണമെന്ന്-ഉദ്ദേശിച്ചുവെന്നല്ലാതെ, "തീയിലിട്ടു' എന്ന് പ്രസ്താവിച്ചിട്ടില്ല എന്നുള്ളതാകുന്നു. ബാക്കി ന്യായങ്ങളെല്ലാം ഇൗ അടിസ്ഥാനത്തിൽ ചെരുപ്പിനൊത്ത് കാൽ മുറിച്ചു ശരിപ്പെടുത്തിയതാണെന്ന് കാണാം. ഇബ്റാഹീം നബി(അ)യുടെ പേരിലുള്ള കുറ്റം മതദ്രോഹവും, രാജ്യദ്രോഹവുമാണ്. ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽ എറിയപ്പെട്ടിട്ടില്ലേ?! വ്യാഖ്യാനക്കുറിപ്പ്: വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. അത്തരം കുറ്റങ്ങൾക്ക് അന്മിശിക്ഷയാണ് നൽകപ്പെട്ടിരിക്കുന്നതെന്ന് ഇവർ സമ്മതി ക്കുന്നു. പഴയകാല ചരിത്രംകൊണ്ട് അത് ശരിയാണെന്ന് നാമും മനിലാക്കുന്നു. അദ്ദേ ഹത്തിന്റെ നാട്ടുകാർ മുഴുവനും രാജാവും, എതിർകക്ഷി. അദ്ദേഹം അവരുടെ മുമ്പിൽ, മഹാപാപിയും, തനി ധിക്കാരിയുമായ ഒരു ചെറുപ്പക്കാരനും. പരസ്യമായി അവർ അദ്ദേഹത്തെ വിചാരണയും ചെയ്തു. (അൻബി 61, 62) എന്നിട്ട് അവർ വിധി കൽപിച്ചു: "നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ, ഇവനെ ചുട്ടെരിക്കുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുവിൻ' എന്ന്. ( 68 ) എന്നിരിക്കെ, പതിവനുസരിച്ച് അദ്ദേഹത്തിന്റെ മേൽ നടത്തപ്പെടേണ്ടുന്ന ശിക്ഷ-അന്മിശിക്ഷ-അവർ സ്വകാര്യമായി നടത്തുവാൻ മാത്രമാണ് ഉദ്ദേശിച്ചതെന്ന് ഇക്കൂട്ടർ ധരിച്ചത് ആശ്ചര്യം തന്നെ. വസ്സ്വാഫ്ഫാത്ത് 98 ലും, 70 ലും (അദ്ദേഹത്തെക്കൊണ്ട് അവർ ഒരു തന്ത്രം ഉദ്ദേശിച്ചു) എന്ന് പറഞ്ഞിട്ടുണ്ട്. ഇതിൽ തന്ത്രം എന്ന അർഥത്തിന് ഉപയോഗിച്ച പദം ("കൈദ്') എന്നാകുന്നു. ഇൗ പദത്തെ അടിസ്ഥാനമാക്കിയാണ്, അവർ അദ്ദേഹത്തെ തീയിൽ ഇടുവാൻ ഉദ്ദേശിച്ചത് സ്വകാര്യമായിട്ടായിരുന്നുവെന്ന് ഇക്കൂ ട്ടർ പറയുന്നത്. "കൈദ്' എന്നാൽ "ഉപായം, തന്ത്രം, കുതന്ത്രം, ചതി, കൗശലം, വഞ്ചന' എന്നിങ്ങിനെ അർഥങ്ങളുള്ള പദംതന്നെ. സ്വകാര്യമായോ, ഗൂഢാ ലോചനയോടുകൂടിയോ നടത്തുന്ന തന്ത്രങ്ങൾക്ക് മാത്രമേ "കൈദ്' എന്ന് പറയാവൂ എന്ന് യാതൊരു നിബന്ധനയുമില്ല. മൂസാ നബി(അ)യിൽ വിശ്വസിച്ചവരുടെ ആൺകു ട്ടികളെ കൊന്നൊടുക്കുവാൻ , മൂസാ നബി(അ)യുടെ ഇലാഹിന്റെ അടുക്കലേക്ക് കയറിപ്പോകുവാനായി ഒരുന്നതസൗധം കെട്ട ണമെന്ന് അവൻ ഹാമാനോട് കൽപിച്ചതിനെപ്പറ്റിയും അല്ലാഹു "കൈദ്' എന്ന് ഉപയോ ഗിച്ചിട്ടുണ്ട്. സൂറഃ 40 25 ഉം 37 ഉം ആയത്തുകളും മറ്റും നോക്കുക. ഇവിടെ ശത്രുക്കൾ ഉദ്ദേശിച്ച "കൈദ്' എന്താണെന്നാണ് നാം നോക്കേണ്ടത്. ന്യായവും തെളിവും മുഖേന സ്ഥാപിക്കപ്പെട്ട ഒരു പരമാർഥത്തെ (തൗഹീദിനെ), ശക്തിയും ബലവും ഉപ യോഗിച്ചു പരാജയപ്പെടുത്തുകയാണ് ശത്രുക്കളുടെ ഉദ്ദേശ്യം. ഇതാണ് ഇവിടെ അവരു ദ്ദേശിച്ച "കൈദ്'. അതുകൊണ്ടാണ് ഇബ്റാഹീം നബി(അ)യോട് ഉത്തരംമുട്ടിയ പൂജാ രികൾ, "നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ അവനെ ചുട്ടെരിക്കുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുവിൻ' എന്ന് പറയുന്നത്. അഥവാ അതിനായി അദ്ദേഹത്തെ കൊല ചെയ്യുകയോ, പതിവുപ്രകാരം ചുട്ടെരിക്കുകയോ, രണ്ടിലൊന്ന് കൂടാതെ കഴിയുകയില്ലെന്നായിരുന്നു അവരുടെ തീരുമാനം. സൂറഃ അൻകബൂത്തിൽ അല്ലാഹു പറയുന്നു:- 24 (അപ്പോൾ, അദ്ദേഹത്തിന്റെ ജനങ്ങളുടെ മറുപടി: അവനെ കൊല ചെയ്യുവിൻ, അല്ലെ ങ്കിൽ ചുട്ടെരിക്കുവിൻ എന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നിട്ട്, അല്ലാഹു അദ്ദേഹത്തെ തീയിൽനിന്ന് രക്ഷിച്ചു) തീയിലിട്ടോ, കൊല ചെയ്തോ ഏതെങ്കിലും വിധേന അദ്ദേ ഹത്തെ ജീവഹാനിവരുത്തി തങ്ങളുടെ മതത്തെ സംരക്ഷിക്കുവാനുള്ള ഏർപ്പാടാണ് ഇവിടെ "കൈദ്' കൊണ്ടുദ്ദേശ്യമെന്ന് വ്യക്തമാണ്. അല്ലാതെ, ആരും അറിയാതെ സ്വകാ ര്യമായി വല്ലതും പ്രവർത്തിക്കണമെന്ന് കരുതിയതല്ല. സൂറഃ വസ്വ്സ്വാഫ്ഫാത്തിൽ "നിങ്ങൾ അവന്നായി ഒരു കെട്ടിടം സ്ഥാപിക്കുവിൻ, വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. എന്നിട്ട് അവനെ ജ്വലിക്കുന്ന തീയിൽ ഇട്ടേക്കുക' ( ) എന്നും ശത്രുക്കൾ പറഞ്ഞതായി അല്ലാഹു പറയുന്നുണ്ട്. ഇതിൽ "കെട്ടിടം' എന്നർഥം കൊടുക്കുന്നത് (ബുൻയാൻ) എന്ന പദത്തിനാണ്. ഇബ്റാഹീം നബി(അ)യെ ഉപാ യത്തിൽ തീയിൽ ചാടിക്കുവാനുള്ള ഒരു സൂത്രമായിരിക്കണം ഇതെന്നാണ് ഇക്കൂട്ടരുടെ വാദം. "ബുൻയാൻ' എന്ന പദം, വീട് പോലെയുള്ള കെട്ടിടത്തിന് മാത്രമല്ല ഉപയോഗി ക്കുക. പടുത്തുണ്ടാക്കിയ മതിൽ, ഭിത്തി, കിണറ്റിന്റെ ആൾമറ മുതലായതിനും ഉപയോ ഗിക്കാവുന്ന വാക്കാണത്. സ്വകാര്യമായി തീയിൽ ഇടുവാനാണ് അവർ ഉദ്ദേശിച്ചതെ ങ്കിൽ, നിലവിലുണ്ടായിരുന്ന ഏതെങ്കിലും ഒരു കെട്ടിടത്തിനുള്ളിൽ വെച്ചോ മറ്റോ അവർ അതിന് ചട്ടവട്ടം ചെയ്യുകയല്ലാതെ, അതിനായി ഒരു പുതിയ കെട്ടിടം ഉണ്ടാക്കുമോ?! സാധാരണയിൽ കവിഞ്ഞ തോതിലുള്ള ഒരു വമ്പിച്ച ശിക്ഷമേലിൽ ആരും ഇത്തരം അപരാധം ചെയ്വാൻ മുതിരാതിരിക്കത്തക്കവണ്ണം കഠിനകഠോരവും, പരസ്യവുമായ ഒരു ശിക്ഷ-ഇബ്റാഹീമിന് നൽകുവാനാണ് അവർ ഉദ്ദേശിക്കുന്നത്. മതദ്രോഹത്തിനും, രാജ്യദ്രോഹത്തിനും അന്ന് സാധാരണ നൽകപ്പെട്ടിരുന്ന ശിക്ഷ അന്മിക്കിരയാവുകയാ ണല്ലോ. എന്നാൽ, അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം അവരുടെ ദൃഷ്ടിയിൽ കൂടുതൽ ധിക്കാരപരമായതാകകൊണ്ട് അദ്ദേഹത്തിന് നൽകുന്ന ശിക്ഷയും കൂടുതൽ വമ്പിച്ച തായിരിക്കണം. അതിനായി, മുമ്പൊന്നുമില്ലാത്ത ഒരു വമ്പിച്ച തീക്കുണ്ഡം പടുത്തു ണ്ടാക്കണം. എന്നിട്ട് അതിൽ ശക്തിയായ നിലയിൽ തീ കത്തിച്ചു ജ്വലിപ്പിക്കണം. അങ്ങിനെ, അദ്ദേഹത്തെ പരസ്യമായി അതിൽ ഇട്ടുകളയണം. ഇതാണ് ആ വാക്യത്തിന്റെ സാരം. ഇബ്റാഹീം നബി(അ)യെ പരസ്യമായി വിചാരണ നടത്തി വമ്പിച്ച കുറ്റക്കാര നാണെന്ന് കണ്ടശേഷം "കോപാന്മി ജ്വലിക്കുന്ന' ആ ഹൃദയങ്ങൾ, അദ്ദേഹത്തിന്റെമേൽ എടുക്കേണ്ട ശിക്ഷാ നടപടിയെപ്പറ്റി ഒന്നും മിണ്ടാതെ, തൽക്കാലം പിരിഞ്ഞുപോകു കയും, അനന്തരം അദ്ദേഹത്തെ ഉപായത്തിൽ വല്ല തീയിലും കൊണ്ടുപോയി ചാടിക്കാ മെന്ന് ഗൂഢാലോചന നടത്തുകയുമാണുണ്ടായതെന്ന് വിചാരിക്കുന്നത് എത്രമാത്രം യുക്തിഹീനമാണെന്ന് ചിന്തിച്ചുനോക്കുക! യഥാർഥത്തിൽ അവിടെ നടന്ന സംഭവം, ശത്രുക്കൾ "കൈദിനെ ഉദ്ദേശിച്ചത്' മാത്ര മാണെന്നും, ബാക്കി ആയത്തുകളെല്ലാം ആ അടിസ്ഥാനത്തിലേ വ്യാഖ്യാനിച്ചുകൂടൂ എന്നുമാണ് തീ സംഭവത്തെ നിഷേധിക്കുന്നവർ ജൽപിക്കുന്നത്. ഇൗ ജൽപനത്തിന്റെ അന്തരംഗം എല്ലാവർക്കും മനിലാക്കാവുന്നതാണ്. എന്നാൽ പിന്നെ, തീയിനോട് അല്ലാഹു തണുക്കുവാൻ കൽപിച്ചതും മറ്റും അലങ്കാരപ്രയോഗങ്ങളാണെന്ന് പറഞ്ഞു തള്ളിക്കളയുവാൻ വേഗം സാധിക്കുമല്ലോ! ഇൗ സംഭവത്തെക്കുറിച്ച് വന്ന ആയത്തുക ളുടെയും മറ്റും വ്യക്തമായ താൽപര്യങ്ങൾക്ക് "കൈദ്' എന്ന ഒരു പദം എതിരായി വന്നി രിക്കുകയാണെന്ന് ഇവർക്ക് തോന്നിപ്പോയതാണെങ്കിൽ, ആ ഒരൊറ്റ പദം അലങ്കാരപ്ര യോഗമായി അങ്ങ് തള്ളി ബാക്കിയെല്ലാം ശരിയായ രൂപത്തിൽ തന്നെ സ്വീകരിച്ചുകൂടേ?! അതല്ലേ ന്യായം! സ്ലസലഹ്നിക്കടിവ സ്ലഷ (തീയേ! നീ ഇബ്റാഹീമിന് ശീതളവും, രക്ഷയും ആയിക്കൊള്ളുക) എന്ന് അല്ലാഹു പറഞ്ഞത് ശത്രുക്കളുടെ "കോപാന്മി'യോ ടാണ് പോൽ! ഇങ്ങിനെ ദുർവ്യാഖ്യാനം ചെയ്വാൻ മുതിരുന്നപക്ഷം, ഏത് വാക്കിന്റെയും അർഥം മാറ്റുവാനും, ഏത് വാദവും തെളിയിക്കുവാനും ആർക്കും സാധിക്കും. "അവർ അദ്ദേഹത്തെ തീകുണ്ഡത്തിൽ ഇട്ടു' എന്ന് തന്നെ അല്ലാഹു പറഞ്ഞിരുന്നാലും, "അദ്ദേഹത്തിന് കോപാന്മി ബാധിച്ചു' എന്നും മറ്റും ഇക്കൂട്ടർ അർഥം കൽപിക്കുകയില്ലേ? വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. തീർച്ചയായും കൽപിക്കും! കാരണം: ഉദ്ദേശ്യം വെളിപ്പെടുത്തുകയല്ല ഇത്തരം സന്ദർഭങ്ങളിൽ ഇവരുടെ ഉദ്ദേശ്യം.-സ്വന്തം അഭിമതങ്ങളെ പേരിൽ പുറ ത്തുവിടുക മാത്രമാണ്. പല സ്ഥലത്തും ഇവർ ഇങ് ങിനെ ചെയ്തിട്ടുമുണ്ട്. "ഇബ്റാഹീം നബി(അ)യെ തീയിൽ ഇട്ടു' എന്ന വാചകം പറഞ്ഞിട്ടില്ല. പക്ഷേ, ഹദീ ഥിൽ അതേ വാചകം തന്നെ കാണാം. ഇത്തരം സന്ദർഭങ്ങളിൽ, ഇക്കൂട്ടർ ഹദീഥുകൾ പാടെ പുറംതള്ളുന്നതും ഒരു പതിവാണ്. പക്ഷേ, സത്യാന്വേഷികൾക്ക് അതിന് നിവൃ ത്തിയില്ലല്ലോ. (റ) പ്രസ്താവിച്ചതായി ഇമാം ബുഖാരി (റ) ഉദ്ധരി ക്കുന്നു:- ള്ളൂപ്പിക്കഡ ള്ളുമ ഏൾീറസ്ലിയ ("നമുക്ക് അല്ലാഹു മതി; അവൻ ഭരമേൽപിക്കപ്പെടുവാൻ വളരെ നല്ലവനത്രെ'. എന്ന് ഇബ്റാഹീം നബി തീയിൽ ഇടപ്പെട്ടപ്പോൾ പറഞ്ഞു. "ജന ങ്ങൾ നിങ്ങളോട് (യുദ്ധത്തിന്) ജനശേഖരണം ചെയ്തിരിക്കുന്നു' എന്ന് ജനങ്ങൾ പറഞ്ഞ (ഭീഷണി പ്രചരിപ്പിച്ച) അവസരത്തിൽ മുഹമ്മദ് നബി ˜ യും അത് പറയുക യുണ്ടായി). ( ) അദ്ദേഹത്തെ തീയിൽ ഇട്ട് കരിക്കുവാനും, അതിനായി ഒരു കെട്ടിടം - തീക്കുണ്ഡംതന്നെ നിർമിക്കുവാനും അദ്ദേഹത്തിന്റെ ശത്രുക്കൾ തീരുമാനിച്ചു. തീയിൽനിന്ന് അദ്ദേഹത്തെ അല്ലാഹു രക്ഷപ്പെടുത്തിയെന്നും, തീയിനോട് തണുത്തു കൊള്ളുവാൻ കൽപിച്ചുവെന്നും അല്ലാഹുവും പറഞ്ഞു. ഇതിൽനിന്നെല്ലാംമറ്റു മുസ് ലിംകളെപ്പോലെ-ഇബ്റാഹീം നബി(അ)യെ അദ്ദേഹത്തിന്റെ ശത്രുക്കൾ തീയിൽ ഇട്ട തായി ഇബ്നു അ∫ാസും മനിലാക്കിയിരിക്കുന്നുവല്ലോ. ആ അവസരത്തിൽ ഇബ്റാഹീം (അ) മേൽപറഞ്ഞ വാക്യംദിക്ർ-ഉദ്ധരിച്ചുവെന്ന് ഇബ്നു അ∫ാസ് (റ) പറഞ്ഞത് നബി ˜ യിൽനിന്ന് കേട്ടതായിരിക്കുവാനേ നിവൃത്തിയുള്ളൂവെന്ന് പറയേ ണ്ടതില്ല. മുമ്പും പിമ്പും പറയപ്പെട്ട വാക്യങ്ങളിൽ നിന്നോ, സന്ദർഭംകൊണ്ടോ ഉദ്ദേശ്യം മനിലാകുമെന്ന് കാണുന്നിടത്ത്, ചില വാക്കുകളെയോ, വാക്യങ്ങളെയോ വ്യക്തമാക്കാതെ വിട്ടുകളയുന്ന സമ്പ്രദായം, സാധാരണ എല്ലാവരുടെ സംസാരത്തിലും കാണാവുന്ന താണ്. സാഹിത്യകാരൻമാരുടെ സംസാരങ്ങളിലാണ് ഇത് കൂടുതൽ കണ്ടെത്തുക. ക്വുർ ആനിലാകട്ടെ, ഇത് സർവസാധാരണമാണ്. സൂറഃ സ്വാഫ്ഫാത്ത് 101 ഉം 102 ഉം നോക്കുക. ഇബ്റാഹീം നബി(അ)ക്ക് ഒരു കുട്ടിയെക്കുറിച്ച് സന്തോഷവാർത്ത അറിയിച്ചു എന്ന് പറഞ്ഞ ഉടനെത്തന്നെ, തുടർന്ന് പറയുന്നത്, ആ കുട്ടി തന്നോടൊപ്പം യത്നിക്കാറായ പ്പോൾ, കുട്ടിയെ ബലിയർപ്പിക്കുന്നതിനെപ്പറ്റി കുട്ടിയോട് ആലോചന നടത്തിയ വിവര മാണ്. ( ) കുട്ടിയുണ്ടായതും, കുട്ടി വളർന്നുവ ന്നതും അതിന്നിടക്ക് വെച്ച് പ്രസ്താവിച്ചിട്ടില്ല. അത്പോലെതന്നെ, യൂസുഫ് നബി(അ) ജയിലിലായിരുന്നപ്പോൾ, ജയിലിൽനിന്ന് ഒഴിവായി പുറത്തുപോരുന്ന ഒരുവനോട് എന്റെ കാര്യം രാജാവിനെ ഓർമപ്പെടുത്തണം ( ) എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കുറേ കൊല്ലങ്ങൾക്ക്ശേഷം രാജാവ് ഒരു സ്വപ്നം കാണുകയും, അതിന്റെ വ്യാഖ്യാനം ( ) ഉഹ്ദ് യുദ്ധാനന്തരമുണ്ടായ ഒരു സംഭവത്തെത്തുടർന്ന് നബി ˜ യും സ്വഹാ ബികളും പറഞ്ഞതാണ് ഇവിടെ സൂചിപ്പിച്ചതെന്ന് സൂ: 173 ൽ നിന്ന് മനിലാക്കാം. വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. പറഞ്ഞുകൊടുക്കുവാൻ ആർക്കും കഴിയാതെ വരികയും ചെയ്തപ്പോഴാണ് അയാൾക്കത് ഓർമ വന്നത്. അപ്പോൾ യൂസുഫിനെപ്പറ്റി അയാൾ അവരെ വിവരം അറിയിക്കുകയും അദ്ദേഹത്തിന് സ്വപ്നവ്യാഖ്യാനം അറിയുമെന്നും മറ്റും പറയുകയും ചെയ്തു. മാത്ര മല്ല, വേണമെങ്കിൽ ചെന്നുചോദിച്ചുവരാമെന്നും അറിയിച്ചു. അങ്ങനെ, അവർ അവനെ അയച്ചു. അയാൾ ജയിലിൽ ചെന്നു സ്വപ്നവ്യാഖ്യാനം ചോദിച്ചറിഞ്ഞു വരികയും ചെയ്തു. ഇൗ സംഭവത്തെപ്പറ്റി സൂറഃ യൂസുഫിൽ പറയുന്നത് നോക്കുക: (കുറേ കാലത്തിന്ശേഷം അവന് ഓർമവന്നു: "ഞാൻ നിങ്ങൾക്ക് അതിന്റെ വ്യാഖ്യാനം പറഞ്ഞുതരാം. എന്നാൽ നിങ്ങൾ എന്നെ അയക്കുവിൻ. യൂസുഫ്! ഹേ പര മസത്യവാൻ! ഞങ്ങൾക്ക് ഒരേഴ് പശുക്കളുടെ കാര്യത്തിൽ തീരുമാനം പറഞ്ഞുതാസ്ലസ്ല') അയാളെ അവർ പറഞ്ഞയച്ചതോ, അയാൾ ജയിലിൽ ചെന്നതോ ഒന്നുംതന്നെ അവിടെ പ്രസ്താവിച്ചിട്ടില്ലാത്തത്കൊണ്ട്, അവൻ നിന്നനിലയിൽ തന്നെ "യൂസുഫേ' എന്ന് വിളി ച്ചുവെന്നാണോ നാം കരുതേണ്ടത്? ഇത്പോലെ അനവധി ഉദാഹരണങ്ങൾ കാണാം. ഇബ്റാഹീം നബി(അ)യുടെ കഥയിൽ തന്നെ (അവന് നിങ്ങൾ ഒരു കെട്ടിടം സ്ഥാപിക്കുവിൻ. എന്നിട്ട് അവനെ ജ്വലിക്കുന്ന അന്മിയിൽ ഇടുക) എന്ന് പറഞ്ഞുവല്ലോ. ഇവിടെ, ഒരു കെട്ടിടം അവർ ഉണ്ടാക്കി എന്ന് പ്രസ്താവിച്ചിട്ടില്ല. പക്ഷേ, അത് ഉണ്ടാക്കി എന്ന്കെട്ടിടംകൊണ്ടുള്ള വിവക്ഷ എന്തെങ്കിലുമാകട്ടെ-ഇക്കൂ ട്ടരും സമ്മതിക്കുന്നു. അതേ സമയത്ത് ജ്വലിക്കുന്ന തീയിൽ ഇട്ടത്മാത്രം സംഭവിക്കാത്ത ഒരലങ്കാര പ്രയോഗമാക്കിത്തള്ളുവാൻ ഇവർ മുതിർന്നിരിക്കുകയാണ്. (എന്നിട്ട് അല്ലാഹു അദ്ദേഹത്തെ തീയിൽനിന്ന് രക്ഷപ്പെ ടുത്തി) എന്ന് അല്ലാഹു പറയുന്നു. ശത്രുക്കൾ അദ്ദേഹത്തെ ചുട്ടെരിക്കുവാൻ വേണ്ടി ജ്വലിക്കുന്ന തീയിൽ ഇട്ടുവെങ്കിലും, തീയിനോട് തണുപ്പും രക്ഷയുമായിക്കൊള്ളുവാൻ അല്ലാഹു കൽപിച്ചത്മൂലം, അദ്ദേഹം കരിഞ്ഞുപോകാതെ രക്ഷപ്പെട്ടുവെന്നാണ് ഇതിന്റെ താൽപര്യമെന്ന് വ്യക്തമത്രെ. പക്ഷേ, ഇക്കൂട്ടർ പറയുന്നത്: തീയിൽ അകപ്പെടാതെ രക്ഷിച്ചു-അഥവാ തീയിൽ അകപ്പെടുന്നതിന് മുമ്പായി അദ്ദേഹം നാടുവിട്ടു പോയിക്ക ളഞ്ഞു-എന്നാകുന്നു. പല നബിമാരുടെയും സമുദായങ്ങളെ അല്ലാഹു ശിക്ഷിക്കുകയു ണ്ടായപ്പോൾ, നബിമാരെ അതിൽനിന്ന് രക്ഷപ്പെടുത്തി എന്ന് പറയാറുണ്ട്. ഇതിന്റെ ഉദ്ദേശ്യം, നബിമാരെ ആ ശിക്ഷകളിൽ അകപ്പെടാതെ രക്ഷിച്ചു എന്നാണല്ലോ. അത്പോലെ ഇവിടെയും തീയിൽ അകപ്പെടാതെ രക്ഷിച്ചു എന്നായിരിക്കണം താൽപ ര്യമെന്നത്രെ ഇവരുടെ ന്യായം. ശരി, ഇബ്റാഹീം നബി(അ)യുടെ സമുദായത്തിന് നൽകിയ ഒരു ശിക്ഷയിൽ നിന്നായിരുന്നു ഇബ്റാഹീം നബി(അ)യെ അല്ലാഹു ഇവിടെ രക്ഷപ്പെടുത്തിയതെന്ന് വരികിൽ, ആ ന്യായം ഇവിടെയും പറഞ്ഞുനോക്കാമായിരുന്നു. മറിച്ച് സമുദായം അദ്ദേഹത്തിന് നൽകിയ ശിക്ഷയിൽനിന്ന് അദ്ദേഹത്തെ രക്ഷിച്ച വിവ രമാണ് ഇവിടെ പറയുന്നത്. ശിക്ഷയാണെങ്കിൽ, തീയിലിട്ടു കരിച്ചുകൊല്ലലുമാണ്. അതിൽനിന്ന് കരിയാതെയും, മരണപ്പെടാതെയും രക്ഷപ്പെടുത്തിയെന്നാണ് പറയുന്നത്. മാത്രമല്ല, രക്ഷപ്പെടുത്തൽ ( ) എല്ലാ സ്ഥലത്തും ഒരേ പ്രകാരത്തിലാണെന്ന് ധരി ക്കുന്നതും ശരിയല്ല. കൊലയിൽനിന്ന് രക്ഷപ്പെടുത്തി എന്ന് പറയുമ്പോൾ കൊല ബാധി ക്കാതെ രക്ഷപ്പടുത്തിയെന്ന് തന്നെയാണർഥം. എന്നാൽ, രോഗത്തിൽനിന്ന് രക്ഷപ്പെ ടുത്തി എന്ന് പറയുമ്പോൾ, രോഗം ബാധിക്കാതെ രക്ഷിച്ചുവെന്നും, ബാധിച്ചശേഷം - വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. വമ്പിച്ച യാതനകളോ, മരണമോ സംഭവിക്കാതെ രക്ഷപ്പെടുത്തി എന്നും അർഥം ആകാ വുന്നതാണ്. ഇത് ആർക്കും മനിലാക്കാവുന്നതാണല്ലോ. സൂറഃ 88-ാം വചനം നോക്കുക. യൂനുസ് നബിയെക്കുറിച്ച് (അദ്ദേഹത്തെ നാം ദുഃഖ ത്തിൽനിന്ന് രക്ഷപ്പെടുത്തി) എന്ന് പറയുന്നു. അദ്ദേഹത്തെ മൽസ്യം വിഴുങ്ങുകയും, അതിന്റെ വയറ്റിൽ അദ്ദേഹം കുറേ താമസിക്കേണ്ടിവരികയും ചെയ്ത ദുഃഖമാണിവിടെ ഉദ്ദേശ്യം. മൽസ്യം വിഴുങ്ങാതെ രക്ഷപ്പെടുത്തി എന്നല്ല ഉദ്ദേശ്യമെന്ന് സ്പഷ്ടമാണല്ലോ. സൂറഃ അൽബക്വറഃ 49 ൽ കൂട്ടർ കഠിനമായ ശിക്ഷ നിങ്ങളെ അനുഭവിപ്പി ച്ചുകൊണ്ടിരിക്കെ, നാം നിങ്ങളെ അവരിൽനിന്ന് രക്ഷപ്പെടുത്തി ( ) എന്ന് അല്ലാഹു പറയുന്നു. ആൺകുട്ടികളെ അറുത്തുകൊല്ലുക മുതലായ ശിക്ഷയാണവർ നടത്തിയിരുന്നതെന്ന് അവിടെത്തന്നെ പ്രസ്താവിക്കുന്നുമുണ്ട്. ആ ശിക്ഷ ഒന്നും അനു ഭവിക്കാതെ രക്ഷപ്പെടുത്തി എന്നല്ലല്ലോ അവിടെ വിവക്ഷ. ഇത്പോലെ എനിയും പല ഉദാഹരണങ്ങൾ ഉദ്ധരിക്കുവാനുണ്ട്. ഇബ്റാഹീം നബി(അ)യെ ശിക്ഷിക്കുവാനായി ഒരു തീക്കുണ്ഡം, അല്ലെങ്കിൽ കെട്ടി ടമുണ്ടാക്കിയശേഷം, അതിൽ അകപ്പെടാതെ ഒളിച്ചുചാടിയോ മറ്റോ രക്ഷപ്പെടുത്തുന്ന തിനെക്കാൾ വലിയ അനുഗ്രഹം, തീയിൽ ഇട്ടശേഷം വെന്തുകരിയാതെ രക്ഷപ്പെടു ത്തുന്നതാണ്. അതുകൊണ്ടുതന്നെയാണ് ഇബ്റാഹീം നബി(അ)യെ രക്ഷപ്പെടുത്തി യതും, ശത്രുക്കളെ കൂടുതൽ പരാജിതരാക്കിയതും 70 ൽ) അല്ലാഹു "അഭിമാനത്തോടെ' എടുത്തുപറയുന്നതും. വമ്പിച്ച ഒരു അന്മികുണ്ഡത്തിൽ പരസ്യ മായി എറിയപ്പെട്ടശേഷം, ഇബ്റാഹീം നബി(അ) കരിഞ്ഞുപോകാതിരിക്കുന്നത് കണ്ട പ്പോൾ, അവിടെക്കൂടിയ കാണികളുടെ ഹൃദയത്തിൽ എന്ത്മാത്രം പ്രതികരണമുണ്ടാ യിരിക്കുമെന്ന് പറയേണ്ടതില്ല! തൗഹീദിന്റെ പ്രബോധനത്തെ പാടെ നശിപ്പിക്കുവാൻ ചെയ്ത ഇൗ പരിശ്രമം, അടിയോടെ പരാജയപ്പെടുത്തിയെന്ന് മാത്രമല്ല, ഫലം നേരെമ റിച്ചാവുകയും ചെയ്തു. അപ്പോൾ ആ ശത്രുക്കൾ ഏറ്റവും പരാജിതർ തന്നെ. ഇബ്റാഹീം നബി(അ)യെ തീയിലിട്ടു, കരിഞ്ഞില്ല, നേരെമറിച്ച് തീ തണുപ്പും രക്ഷ യുമായി. ഇതാണ് യഥാർഥത്തിൽ സംഭവിച്ചതെന്ന് കാണിക്കുന്ന പല വാക്യ ങ്ങളെ-അവയുടെ നേർക്കുനേരെയുള്ള അർഥത്തിൽസമ്മതിക്കുമ്പോൾ, അതിൽ അസാ ധാരണത്വം കാണുകയാൽ, വിറളിപിടിച്ചു ദുർവ്യാഖ്യാനത്തിന് മുതിരുന്ന ഇത്തരക്കാ രിൽ ചിലർ, ഇബ്റാഹീംനബി(അ)യെ സംബന്ധിച്ച മറ്റൊരു അഗ്ഗുതസംഭവത്തെ നിഷേ ധിക്കുന്നതിന് കളമൊരുക്കുവാൻ വേണ്ടി (സൂറഃ അൽബക്വറഃ 260 ന്റെ വ്യാഖ്യാനത്തിൽ വെച്ച്) അദ്ദേഹത്തെ "തീയിലിട്ടു' എന്നും അദ്ദേഹം "അന്മിക്കിരയായി' എന്നും "അന്മി പരീക്ഷണത്തിന് ഇരയായിട്ടുണ്ട്' എന്നും മറ്റും തുറന്നു സമ്മതിക്കേണ്ടിവന്നിട്ടുണ്ട്. ഇതെല്ലാം കാണുമ്പോൾ, നബി തിരുമേനി ˜ യുടെ ഒരു ഹദീഥാണ് ഓർമവരുന്നത്: "ഒരു വസ്തുവിനോട് നിനക്കുണ്ടാകുന്ന പ്രേമം, നിന്നെ അന്ധനും, ബധിരനുമാക്കി യേക്കും.' ( ള്ളഞ്ഞഞ്ചഷ ) ഒരു വശം മറ്റൊരു വശത്തെ വിശദീകരിക്കുന്നു) എന്ന സുസമ്മതമായ തത്വത്തെ പൊക്കിപ്പിടിച്ചും, അത് വ്യാഖ്യാതാക്കൾ വേണ്ടത്ര ഗൗനിക്കാറില്ലെന്ന് സദാ വ്യസനം പ്രകടിപ്പിച്ചുംകൊണ്ടായിരിക്കും ഇക്കൂട്ടർ പലപ്പോഴും സത്യത്തെ വിമർശിക്കുവാനൊരുങ്ങുക. എന്നിട്ട്, തങ്ങൾക്ക് അനുകൂലമായ വ്യാഖ്യാനക്കുറിപ്പ് ഇബ്റാഹീം നബി(അ) അന്മികുണ്ഡത്തിൽസ്ല.. ഒരു അർഥത്തിൽ എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടിട്ടുള്ള ഒരു വാക്കിന്റെ അടിസ്ഥാ നത്തിൽ, വിമർശനം മുന്നോട്ട് കൊണ്ടുപോകുക ഇവരുടെ പതിവാണ്. അതിന് ഒരു ഉദാഹരണമാണ് ഇബ്റാഹീം നബി(അ)യുടെ കഥയിൽ ഉപയോഗിച്ച മേ ൽകണ്ട "കൈദ്' ( ) എന്ന പദം ഇവർ ഉപയോഗപ്പെടുത്തിയത്. അങ്ങനെ, അത്വഴി ഒരുപാട് യാഥാർഥ്യ ങ്ങളെ ദുർവ്യാഖ്യാനം ചെയ്തുവല്ലോ. ഇത്പോലെ, തങ്ങൾക്കാവശ്യം നേരിടുമ്പോൾ മറ്റു പല വാക്കുകളും ഇവർ ഉപയോഗപ്പെടുത്താറുണ്ട്. അതെല്ലാം ഇവിടെ വിവരിച്ചു ദീർഘിപ്പിക്കുന്നില്ല. അതത് സന്ദർഭങ്ങളിൽ ചിലതെല്ലാം ചൂണ്ടിക്കാട്ടേണ്ടതായി വരു മ്പോൾ, ചൂണ്ടിക്കാട്ടാതെ തരമില്ലല്ലോ. ഇത്പോലെത്തന്നെ തങ്ങൾ നിഷേധിക്കുന്ന സംഗ തികൾക്ക് എതിരായിക്കാണുന്ന ഹദീഥുകൾ ഉണ്ടെങ്കിൽ, അവയുടെ നേരെ കണ്ണടക്കലും ഇവരുടെ പതിവാകുന്നു. ഹദീഥുകളെ പ്രത്യക്ഷത്തിലങ്ങ് തള്ളിക്കളയുന്നത് തങ്ങളെ പ്പറ്റി സംശയമുളവാക്കുമെന്നത് കൊണ്ട് ഹദീഥുകളെപ്പറ്റി ഒന്നും പ്രസ്താവിക്കാതെ വിട്ടുകളഞ്ഞേക്കും. അല്ലാത്തപക്ഷം, തങ്ങൾക്ക് തന്നെയും അനുകൂലമായി വരുന്ന ഹദീ ഥുകൾ, വേണ്ടുമ്പോൾ സ്വീകരിക്കുവാനും മാർഗമുണ്ടാവുകയില്ലല്ലോ. അല്ലാഹു നമുക്ക് സത്യബോധവും, അവന്റെ മതത്തിൽ സ്ഥിരചിത്തതയും പ്രദാനം ചെയ്യട്ടെ! ആമീൻ. ധ പ