QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Taha

طٰهٰ

Muhammad Amani Moulavi (d. 1987) · Surah 20 · 135 verses

20:1–4

طه

مَآ أَنزَلۡنَا عَلَيۡكَ ٱلۡقُرۡءَانَ لِتَشۡقَىٰٓ

إِلَّا تَذۡكِرَةٗ لِّمَن يَخۡشَىٰ

Passage continues through verse 20:4.

ആമുഖം: സൂറതു ത്വാഹാ മക്കയിൽ അവതരിച്ചത് - വചനങ്ങൾ 135 - വിഭാഗം 8 ൽണ പരമകാരുണികനും കരുണാനിധി യുമായ അല്ലാഹുവിന്റെ നാമത്തിൽ. (1) "ത്വാഹാ'. (2) (നബിയേ,) നീ ക്ലേശിക്കു വാൻ വേണ്ടി നിനക്ക് നാം അവതരിപ്പിച്ചിട്ടില്ല. (3) പക്ഷേ, ഭയപ്പെടുന്നവർക്ക് ഒരു ഉപദേശമായിട്ടത്രെ (അവതരിപ്പി ച്ചത്);- (4) ഭൂമിയും, ഉന്നതമായ ആകാ ശങ്ങളും സൃഷ്ടിച്ചവന്റെ അടു ക്കൽനിന്ന് അവതരിപ്പിച്ചതത്രെ. (1) ത്വാഹാ (2) നാം അവതരിപ്പിച്ചിട്ടില്ല നിനക്ക് ക്വുർ ആനെ നീ ക്ലേശിക്കുവാൻ, വിഷമിക്കുവാൻ (3) പക്ഷേ, അല്ലാതെ, ഒഴികെ ഉപദേശമായിട്ട്, സ്മരണയായിട്ട് ഭയപ്പെടുന്നവർക്ക് (4) അവ തരിപ്പിക്കൽ, അവതരിപ്പിക്കപ്പെടൽ സൃഷ്ടിച്ചവന്റെ പക്കൽ നിന്ന് ഭൂമിയെ ആകാശങ്ങളെയും ഉന്നതങ്ങളായ, മീതെയുള്ളതായ ചില സൂറത്തുകളുടെ ആരംഭത്തിൽ കാണപ്പെടുന്ന കേവലാക്ഷരങ്ങളെക്കുറിച്ച് ഖണ്ഡിതമായി നമുക്ക് ഒന്നും പറയുക സാധ്യമല്ലെന്നും മറ്റുമുള്ള വിവരം ഇതിനു മുമ്പ് പലതവണ നാം പ്രസ്താവിച്ചുവല്ലോ. അവയിൽപെട്ടത് തന്നെയാണ് ഈ സൂറ ത്തിലെ ഒന്നാമത്തെ ആയത്താകുന്ന "ത്വാഹാ"യും. എന്നാൽ, "ത്വാഹാ"യെ സംബന്ധി ച്ചിടത്തോളം "ഹേ മനുഷ്യാ' ( ) എന്ന അർത്ഥത്തിലുള്ള ഒരു പ്രയോഗമാണ് അതെന്ന് പല വ്യാഖ്യാതാക്കളും പറഞ്ഞുകാണുന്നു. സൂറത്തു മർയം പോലെത്തന്നെ, നബി തിരുമേനി ˜ യുടെ പ്രബോധന വിഷയ ത്തിൽ വിഷമം നിറഞ്ഞുകൊണ്ടിരുന്ന കാലഘട്ടത്തിൽ അവതരിച്ചതാണ് ഈ സൂറത്തും. എവിടെ നോക്കിയാലും നിഷേധവും ധിക്കാരവും കൊടുമ്പിരിക്കൊള്ളുകയാണ്. സ്വാഗ തവും നവീകരണവുമാകട്ടെ, നന്നേ കുറവും. സമുദായത്തിന് മുഴുവനും മാർഗദർശനം നൽകുവാൻ ഏതൊരു ഹൃദയം വെമ്പൽകൊള്ളുന്നുവോ ആ ഹൃദയത്തിന്റെ സ്വന്തം കുടുംബവും നാട്ടുകാരും തന്നെ ഈ നില സ്വീകരിച്ചു കാണുമ്പോൾ അതിനുണ്ടാകുന്ന ദുഃഖവും പരിഭ്രമവും എത്രമാത്രമായിരിക്കും?! അതുകൊണ്ടത്രെ, ഈ കാലഘട്ടത്തിൽ അവതരിച്ച സൂറത്തുകളിൽ, നബി തിരുമേനി ˜ മന മാധാനം നൽകുന്ന വളരെ യധികം വചനങ്ങൾ കാണുന്നത്. ഇത്തരം സാന്ത്വന വാക്കുകൾ ഒന്നാമതായി അഭിമു ഖീകരിക്കുന്നത് നബി ˜ യെ ആണെങ്കിലും സത്യപ്രബോധന മാർഗത്തിൽ സേവനം അനുഷ്ഠിക്കുന്ന അവിടുത്തെ അനുയായികൾക്കും അവ മന മാധാനം നൽകുന്നുണ്ട്. വേണ്ടുന്ന കാര്യം ഉപദേശിച്ചുകഴിഞ്ഞാൽ പിന്നെ, ഇഷ്ടമുള്ളവർ ക്ലേശിക്കേണ്ടതി ല്ലെന്നും അവ അനുസ്മരിപ്പിക്കുന്നു. മേൽപറഞ്ഞതിൽനിന്ന് 2 ഉം 3 ഉം വചനങ്ങളുടെ താൽപര്യം വ്യക്തമാണല്ലോ. ചില ആളുകൾ രണ്ടാം വചനത്തിന്റെ താൽപര്യം: "നീ ജീവിതക്ലേശം അനുഭവിക്കുവാനല്ലജീവിതപുരോഗതി നേടുവാനാണ് - അവ തരിപ്പിച്ചിരിക്കുന്നത് എന്നിങ്ങനെ വിവക്ഷിച്ചുകാണുന്നു. ഇതല്ല ആ വചനത്തിന്റെ താൽപര്യമെന്ന് 3-ാം വചനം കൊണ്ടുതന്നെ സ്പഷ്ടമാകുന്നതാണ്. "ഭയപ്പെടുന്നവർ' ( ) എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശ്യം, അല്ലാഹുവിനെയും, അവന്റെ ശിക്ഷയെയും ഭയപ്പെടുന്നവരത്രെ. ആകാശഭൂമികളുടെ സ്രഷ്ടാവിങ്കൽ നിന്നാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതെന്ന് വരുമ്പോൾ, അവന്റെ സൃഷ്ടിക ളുടെ എല്ലാവിധ നന്മക്കും പുരോഗതിക്കും വേണ്ടുന്നതൊക്കെ അതിൽ അടങ്ങിയിട്ടു ണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
20:5–6

ٱلرَّحۡمَٰنُ عَلَى ٱلۡعَرۡشِ ٱسۡتَوَىٰ

لَهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِ وَمَا بَيۡنَهُمَا وَمَا تَحۡتَ ٱلثَّرَىٰ

(5) പരമകാരുണികനായുള്ളവൻ "അർശി"ൽ (സിംഹാസനത്തിൽ) ആരോഹണം ചെയ്തിരിക്കുന്നു. (6) അവന്റെതാണ്, ആകാശങ്ങ ളിലുള്ളതും, ഭൂമിയിലുള്ളതും, അവ രണ്ടിനുമിടയിലുള്ളതും, മണ്ണിന്റെ അടിയിലുള്ളതും (എല്ലാം). (5) പരമകാരുണികൻ അർശിൽ, സിംഹാസനത്തിൽ ആരോ ഹണം ചെയ്തിരിക്കുന്നു (6) അവന്റെതാണ്, അവന്നാണ് ആകാശ ങ്ങളിലുള്ളത് ഭൂമിയിലുള്ളതും രണ്ടിനുമിടയിലുള്ളതും താഴെയുള്ളതും, ചുവട്ടിലുള്ളതും മണ്ണിന്റെ എല്ലാം അവന്റെ സൃഷ്ടിതന്നെ. എല്ലാറ്റിന്റെയും ഉടമസ്ഥതയും ഭരണകൈകാര്യവും അവന്റെത് തന്നെ.
20:7–8

وَإِن تَجۡهَرۡ بِٱلۡقَوۡلِ فَإِنَّهُۥ يَعۡلَمُ ٱلسِّرَّ وَأَخۡفَى

ٱللَّهُ لَآ إِلَٰهَ إِلَّا هُوَۖ لَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰ

(7) നീ വാക്ക് ഉച്ചത്തിൽ പറയു ന്നുവെങ്കിൽ, നിശ്ചയമായും അവൻ രഹസ്യവും, (അതിലും) കൂടുതൽ ഗൂഢമായതും അറിയുന്നതാണ് (എന്നു ധരിച്ചുകൊള്ളുക.) (8) അല്ലാഹുവത്രെ (അവൻ)! അവനല്ലാതെ ആരാധ്യനേ ഇല്ല. ഏറ്റവും നല്ല നാമങ്ങൾ അവ ന്നുണ്ട്. (7) നീ ഉച്ചത്തിലാക്കുന്നുവെങ്കിൽ, ഉറക്കെ പറയുന്നുവെങ്കിൽ വാക്കിനെ, പറയുന്നതിനെ എന്നാൽ അവൻ അറിയുന്നു സ്വകാര്യം, രഹസ്യം കൂടുതൽ ഗൂഢമായതും, അധികം മറഞ്ഞതും (8) അല്ലാഹു വത്രെ ആരാധ്യനേ ഇല്ല, ഇലാഹില്ല അവനല്ലാതെ അവനുണ്ട് നാമങ്ങൾ, പേരുകൾ ഏറ്റവും നല്ല "പരമ കാരുണികനായുള്ളവൻ അർശിൽ (സിംഹാസനത്തിൽ) ആരോഹണം ചെയ്തി രിക്കുന്നു' എന്ന് പറഞ്ഞതിലെ "ആരോഹണ"ത്തിന്റെ രൂപം എന്താണെന്ന് നമുക്ക് അറിയുക സാധ്യമല്ല. അപ്രകാരം തന്നെ, അല്ലാഹുവിന്റെ തിരുനാമങ്ങളുടെയും, ഉൽകൃഷ്ട ഗുണവിശേഷങ്ങളുടെയും യാഥാർഥ്യത്തെക്കുറിച്ചും നമുക്കധികമൊന്നും അറിയുവാൻ കഴിയില്ല. സൃഷ്ടികളിൽ നിന്ന് സകലവിധേനയും വ്യത്യസ്തനും, അത്യു ന്നതനും, പരമ പരിശുദ്ധനുമായ അല്ലാഹുവിനെ സംബന്ധിച്ച് അവൻ തന്നെ നമുക്ക് അറിയിച്ചു തന്നിട്ടുള്ളതെല്ലാം, വാസ്തവവും പരമാർഥവുമാണെന്ന് നാം ധരിക്കുകയും, വിശ്വസിക്കുകയും വേണം. ഇത്തരം വിഷയങ്ങളിൽ ഇമാം മാലിക്ക് (റ) പോലെയുള്ള മുൻഗാമികളായ മഹാപണ്ഡിതൻമാർ സ്വീകരിച്ച നയമാണ് ഏറ്റവും സുരക്ഷിതമാ യിട്ടുള്ളത്. ആരോഹണത്തെ സംബന്ധിച്ച് അദ്ദേഹം പറയുന്നത് ഇങ്ങിനെയാകുന്നു' "ആരോഹണം' എന്നത് നമുക്കറിയാം, അതിന്റെ രൂപം നമുക്ക് അജ്ഞാതമാകുന്നു.' ( ഗ്നറൾത്ഥശ്ച മ്മൾപ്പഞ്ചല ) എന്നാൽ, പിൽക്കാലക്കാരായ പണ്ഡിതന്മാരിൽ ഒരു വിഭാഗക്കാർ, ഇത്തരം വിഷയങ്ങളിൽ ) എന്ന പേരിൽ അറിയപ്പെ ടുന്ന ഒരു പുതിയ നയം സ്വീകരിക്കാറുണ്ട്. അതായത് സന്ദർഭത്തോട് യോജിക്കുമെന്ന് കാണപ്പെടുന്ന ഒരു വ്യാഖ്യാനം കൊടുത്തു യോജിപ്പിക്കുക എന്നാണ് അതുകൊണ്ട് വിവക്ഷ. മുൻഗാമികൾ സ്വീകരിച്ചുവന്ന നയമാണ് കൂടുതൽ സുരക്ഷിതമായി നാം കാണു ന്നത്. അതിൽ പിഴവും അബദ്ധവും പിണയുവാനില്ല. ആകാശഭൂമികളും, അവയിലുള്ള സർവ വസ്തുക്കളും സൃഷ്ടിച്ചതും, പരിപാലിക്കു അല്ലാഹുവാണല്ലോ. അവൻ സർവശക്തനും, സർവ ജ്ഞനുമാണ്. പ്രപഞ്ചത്തിലുള്ള ചെറുതും, വലുതുമായ എല്ലാ വസ്തുക്കളെക്കുറിച്ചും, അതിൽ സംഭവിക്കുന്ന ഓരോ ചലനങ്ങളെക്കുറിച്ചും അവൻ അറിയുന്നു. രഹസ്യ പര സ്യമെന്നോ, ഉറക്കെ പതുക്കെ എന്നോ ഉള്ള വ്യത്യാസം അവനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ അല്ല. സൂറത്തുൽമുൽക്കിൽ അല്ലാഹു ഇപ്രകാരം പറയുന്നു: " നിങ്ങ ളുടെ വാക്കുകളെ നിങ്ങൾ പതുക്കെ പറയുകയോ, അല്ലെങ്കിൽ അതിനെ ഉറക്കെ പറയു കയോ ചെയതുകൊള്ളുകനിശ്ചയമായും അവൻ ഹൃദയങ്ങളിൽ ഉള്ളതിനെക്കുറിച്ച് അറിയുന്നവനാകുന്നു.' ( ) എന്നാൽ, "ദിക്ർ', ) - അഥവാ ദൈവകീർത്തനങ്ങൾ, പ്രാർഥ നകൾ മുതലായവ അധികം ഉച്ചത്തിലല്ലെങ്കിലും, മിതമായ സ്വരത്തിൽ ഉച്ചരിക്കുവാൻ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് അല്ലാഹുവിന്റെ കേൾവിയെ അടിസ്ഥാനമാക്കി നിർദേശി ക്കപ്പെട്ടതല്ല. അവയുടെ ഉള്ളടക്കം അവ നടത്തുന്നവന്റെ ഹൃദയത്തിൽ കൂടുതൽ പതി യുവാനും, സാരം മനിൽ രൂപപ്പെടുത്തുവാനും ഉതകുന്നതുകൊണ്ടാകുന്നു. മനാ ന്നിധ്യത്തിന് ഭംഗം വരുത്തുന്ന ഇതര വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിയാതിരിക്കുവാനും ഇത് സഹായകമായിരിക്കുമല്ലോ. അല്ലാഹുവിന്റെ പരിപൂർണതയുടെയും, പരിശുദ്ധതയുടെയും പാരമ്യത്തെ സൂചി പ്പിക്കുന്ന അവന്റെ തിരുനാമങ്ങളത്രെ "ഏറ്റവും നല്ല നാമങ്ങൾ' എന്ന് പറഞ്ഞതുകൊണ്ട് വിവക്ഷ. ഇത്തരം തിരുനാമങ്ങൾക്കുള്ള അർഹത അല്ലാഹുവിന് മാത്രമേയുള്ളൂ. ക്വുർ ആനിലും, ഹദീഥിലും അവന്റെ തിരുനാമങ്ങളായി പലതും വന്നിട്ടുണ്ട്. അവയാണ് (ഏറ്റവും നല്ല നാമങ്ങൾ) എന്ന് പറയപ്പെടുന്നത്. അടുത്ത വചനം മുതൽ മൂസാ നബി(അ)യുടെ ചരിത്രകഥ ആരംഭിക്കുന്നു:-
20:9–10

وَهَلۡ أَتَىٰكَ حَدِيثُ مُوسَىٰٓ

إِذۡ رَءَا نَارٗا فَقَالَ لِأَهۡلِهِ ٱمۡكُثُوٓاْ إِنِّيٓ ءَانَسۡتُ نَارٗا لَّعَلِّيٓ ءَاتِيكُم مِّنۡهَا بِقَبَسٍ أَوۡ أَجِدُ عَلَى ٱلنَّارِ هُدٗى

(9) (നബിയേ) മൂസായുടെ വർത്തമാനം നിനക്ക് വന്നെത്തിയി ട്ടുണ്ടോ?- (10) അതായത്: അദ്ദേഹം ഒരു തീ കണ്ടപ്പോൾ (സംഭവിച്ചത്): അദ്ദേഹം തന്റെ വീട്ടുകാരോട് പറഞ്ഞു: "നിങ്ങൾ (ഇവിടെ) നിൽക്കുക, ഞാൻ ഒരു തീ കണ്ടിരിക്കുന്നു; ഞാൻ നിങ്ങൾക്ക് അതിൽനിന്ന് ഒരു തീക്കൊള്ളി (കത്തിച്ചെടുത്തു) കൊണ്ടുവന്നേക്കാം, അല്ലെങ്കിൽ തീയിങ്കൽ വെച്ച് ഒരു വഴികാട്ടിയെ കണ്ടെത്തിയേക്കാം'. (9) അപ്പോൾ അദ്ദേഹം പറഞ്ഞു തന്റെ വീട്ടുകാരോട് നിങ്ങൾ താമസി ക്കുക, (ഇവിടെ) നിൽക്കുക നിശ്ചയമായും ഞാൻ ഞാൻ കണ്ടിരിക്കുന്നു ഒരു തീ ഞാൻ നിങ്ങൾക്ക് കൊണ്ടുവന്നേക്കാം അതിൽനിന്ന് ഒരു തീക്കൊള്ളി (കത്തിച്ചെടുത്തത്) അല്ലെങ്കിൽ ഞാൻ കണ്ടെത്തിയേക്കാം, എനിക്ക് കിട്ടിയേക്കും തീയിങ്കൽ, തീയിന്നടുക്കൽ വല്ല വഴികാട്ടിയെയും, മാർഗദർശനവും. മൂസാ നബി (അ) യുടെ കഥ ഇവിടെ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ ജനനം മുതൽക്കല്ല. അദ്ദേഹത്തിന് പ്രവാചകത്വവും ദിവ്യസന്ദേശവും ലഭിക്കുന്നത് മുതൽക്കാണ്. അതിന്മുമ്പുള്ള സ്ഥിതിഗതികളെക്കുറിച്ച് വഴിയെ പ്രസ്താവിക്കുന്നുണ്ട്. മൂസാ നബി (അ)യുടെ സ്വരാജ്യമായ ഈജിപ്തിൽനിന്ന് കാരണവശാൽ മദ്യനിൽ (മിദ്യാനിൽ) പോയി കുറേകാലം അവിടെ അഭയാർഥിയായി കഴിഞ്ഞുകൂടിയശേഷം, അദ്ദേഹം ഭാര്യാ സമേതം ഈജിപ്തിലേക്ക് മടങ്ങിപ്പോരുകയായിരുന്നു. ഈ അവസരത്തിലാണ് സീനാ താഴ്വരയിൽ ഒരു മരത്തിൽനിന്ന് അദ്ദേഹം തീ കാണുന്നത്. ഈ സ്ഥലത്തിന്"ഹോറേ ബ്' ( ) എന്നാണ് തൗറാത്തിൽ പേര് പറഞ്ഞിട്ടുള്ളത്. തീ കണ്ടപ്പോൾ അവർക്ക് വലിയ ആശ്വാസമായി. തണുപ്പും ഇരുട്ടുംകൊണ്ട് മാത്രമല്ല, വഴി അറിയാതെയും അവർ ബുദ്ധിമുട്ടിയിരുന്നു. വഴിയിൽ വെച്ച് ഭാര്യ പ്രസവിക്കുകയും ചെയ്തിരുന്നതായി പറയ പ്പെടുന്നു. അവർക്ക് തീ കായുവാൻ അൽപം തീ കിട്ടിയാൽ അത് ഉപകാരം, ഒരു പക്ഷേ തീയിന്നടുത്ത് ഉണ്ടായേക്കാവുന്ന ആളിൽ നിന്ന് വല്ല വിവരവും ലഭിച്ചെങ്കിൽ അതും ഉപകാരം, എന്നിങ്ങിനെയുള്ള പ്രതീക്ഷയോട് കൂടി മൂസാ (അ) വീട്ടുകാരെ വഴിയിൽ നിറുത്തി ആ തീ കണ്ട സ്ഥലത്തേക്ക് പോയി.
20:11–16

فَلَمَّآ أَتَىٰهَا نُودِيَ يَٰمُوسَىٰٓ

إِنِّيٓ أَنَا۠ رَبُّكَ فَٱخۡلَعۡ نَعۡلَيۡكَ إِنَّكَ بِٱلۡوَادِ ٱلۡمُقَدَّسِ طُوٗى

وَأَنَا ٱخۡتَرۡتُكَ فَٱسۡتَمِعۡ لِمَا يُوحَىٰٓ

Passage continues through verse 20:16.

(11) അങ്ങനെ, അദ്ദേഹം അതി നടുത്ത് ചെന്നപ്പോൾ, (ഇപ്രകാരം) വിളിച്ചു പറയപ്പെട്ടു: "ഹേ, മൂസാ!- (12) "ഞാനത്രെ നിന്റെ റ∫്! ആകയാൽ, നീ നിന്റെ ചെരിപ്പുകൾ രണ്ടും അഴിച്ചുവെക്കുക; നിശ്ചയ മായും, നീ "ത്വുവാ' എന്ന പരിശുദ്ധ താഴ്വരയിലാകുന്നു. (13) (എന്റെ ദൗത്യത്തിനും സംഭാ ഷണത്തിനും) ഞാൻ നിന്നെ തിര ഞ്ഞെടുത്തിരിക്കുന്നു; അതിനാൽ, "വഹ്യ്' (ബോധനം) നൽകപ്പെടുന്ന തിനെ ശ്രദ്ധിച്ചുകേൾക്കുക. (14) "നിശ്ചയമായും, ഞാൻ തന്നെയാണ് അല്ലാഹു; ഞാനല്ലാതെ ആരാധ്യനേ ഇല്ല; അതുകൊണ്ട് നീ എന്നെ (മാത്രം) ആരാധിക്കുക; എന്നെ സ്മരിക്കുന്നതിന്വേണ്ടി നമ സ്കാരം നിലനിർത്തുകയും ചെയ്യുക. (15) "നിശ്ചയമായും, അന്ത്യസ മയം വരുന്നതാകുന്നു; ഓരോ ആൾക്കും താൻ പരിശ്രമിക്കുന്നതിന് പ്രതിഫലം നൽകപ്പെടുന്നതിനായി ഞാനത് ഗോപ്യമായി വെക്കുമാറാകു ന്നതാണ്. (16) "അതിനാൽ അതിൽ വിശ്വ സിക്കാതിരിക്കുകയും, തന്നിഷ്ടത്തെ പിൻപറ്റുകയും ചെയ്യുന്നവർ അതിൽനിന്ന് നിന്നെ തടഞ്ഞുകളയാ തിരുന്നുകൊള്ളട്ടെ; എന്നാൽ, ധ തട ഞ്ഞാൽ പ നീ നാശമടഞ്ഞുപോകും' (11) അങ്ങനെ അതിനടുത്ത് ചെന്നപ്പോൾ അദ്ദേഹം വിളിക്ക പ്പെട്ടു ഹേ, മൂസാ (12) നിശ്ചയമായും ഞാൻ ഞാൻ നിന്റെ റ∫ാണ്, ഞാനാണ് നിന്റെ റ∫് അതുകൊണ്ട് അഴിച്ചുവെക്കുക നിന്റെ രണ്ട് ചെരിപ്പുകൾ നിശ്ചയമായും നീ താഴ്വരയിലാണ് പരിശുദ്ധ മായ ത്വുവാ എന്ന (13) ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു ആകയാൽ നീ ശ്രദ്ധിച്ചുകേൾക്കുക വഹ്യ് (ബോധനം) നൽകപ്പെടു ന്നതിനെ (14) നിശ്ചയമായും ഞാൻ ഞാൻ അല്ലാഹുവാണ്, ഞാനാണ് അല്ലാഹു ഒരു ഇലാഹും (ആരാധ്യനും) ഇല്ല ഞാനല്ലാതെ ആക യാൽ എന്നെ നീ ആരാധിക്കുക, എനിക്ക് ഇബാദത്ത് ചെയ്യുക നമസ്കാരം നിലനിർത്തുകയും ചെയ്യുക എന്നെ സ്മരിക്കുവാൻ, എന്റെ ഓർമക്ക്വേണ്ടി (15) നിശ്ചയമായും അന്ത്യസമയം (ലോകാവസാന സമയം) വരുന്ന താണ് ഞാൻ ആകുമാറാകും ഞാൻ അത് മറച്ചുവെക്കുവാൻ, ഗോപ്യമാ ക്കുവാൻ പ്രതിഫലം നൽകപ്പെടുന്നതിന് ഓരോ ആൾക്കും, ഓരോ ആത്മാവിനും താൻ പരിശ്രമിക്കുന്നതിന്, അത് പരിശ്രമിക്കുന്നതിന്, (16) അതിനാൽ നിന്നെ തടഞ്ഞുപോകരുത് അതിൽനിന്ന് വിശ്വ സിക്കാത്തവർ അതിൽ പിൻപറ്റുകയും ചെയ്ത തന്റെ ഇച്ഛയെ, തന്നിഷ്ടം ശഛക്ടമ എന്നാൽ നീ നാശമടയും മൂസാ (അ) ചെന്നുനോക്കുമ്പോൾ, തീക്കനൽ കൊണ്ടുപോരുവാനോ, തീ കായു വാനോ പറ്റുന്ന തീയല്ല അവിടെ കണ്ടത്. അസത്യത്തെയും, ധിക്കാരത്തെയും എരിച്ചു ദിവ്യപ്രകാശമായിരുന്നു അത്. അവിടെ വെച്ച് മേൽകണ്ട സന്ദേശങ്ങൾ അല്ലാഹു അദ്ദേഹത്തിന് നൽകി. അതോടെ, അദ്ദേഹം അല്ലാഹുവിന്റെ റസൂലായി (ദൂത നായി) നിയമിക്കപ്പെടുകയും ചെയ്തു. ഇസ്ലാമിന്റെ മൂലസിദ്ധാന്തങ്ങളും, തത്വങ്ങളും ഇൗ സന്ദേശത്തിൽ അടങ്ങിയിട്ടുള്ളത് കാണാം. ബഹുമാനിക്കപ്പെടുന്ന സ്ഥലത്ത് ചെല്ലുമ്പോൾ നന്മപാദത്തോടെ പ്രവേശിക്കുന്നത് പരക്കെ സ്വീകരിക്കപ്പെട്ടിട്ടുള്ള ഒരു മര്യാദയാകുന്നു. ചെരിപ്പഴിച്ചുവെക്കുവാൻ പറഞ്ഞ ഇൗ കൽപന തൗറാത്തിലും (പുറപ്പാട്: 3 ൽ 5) കാണാം. മുൻഗാമികളായ മഹാൻമാർ "ത്വവാഫ്' (പ്രദക്ഷിണം) ചെയ്യുമ്പോഴും നന്മപാദരായിട്ടായിരുന്നു ചെയ്തി രുന്നത്. ലോകസ്രഷ്ടാവുമായി സംഭാഷണം നടത്തുന്ന അവസരത്തിൽ അവന്റെ അടി യാനായ മനുഷ്യൻ എത്രതന്നെ താഴ്മയും, ഭക്തിയും പ്രകടിപ്പിച്ചാലും അത് നല്ലതാ ണെന്ന് പറയേണ്ടതില്ല. മേൽ പ്രസ്താവിച്ച സന്ദേശങ്ങൾ നൽകിയശേഷം അല്ലാഹു മൂസാ (അ) യോട് ചോദിക്കുന്നു:
20:17–21

وَمَا تِلۡكَ بِيَمِينِكَ يَٰمُوسَىٰ

قَالَ هِيَ عَصَايَ أَتَوَكَّؤُاْ عَلَيۡهَا وَأَهُشُّ بِهَا عَلَىٰ غَنَمِي وَلِيَ فِيهَا مَـَٔارِبُ أُخۡرَىٰ

قَالَ أَلۡقِهَا يَٰمُوسَىٰ

Passage continues through verse 20:21.

(17) "നിന്റെ വലതുകയ്യിൽ എന്താ ണത്മൂസാ?" (18) അദ്ദേഹം പറഞ്ഞു: "അത് എന്റെ വടിയാകുന്നു; ഞാനതിൻമേൽ (ആശ്വാസത്തിനായി) ഊക്ക്കൊള്ളു കയും, അതുകൊണ്ട് എന്റെ ആടു കൾക്ക് (ഇല) തച്ചുകൊഴിച്ചു കൊടു ക്കുകയും ചെയ്യാറുണ്ട്; എനിക്ക് അതിൽ വേറെയും ഉപയോഗങ്ങ ളുണ്ട്." (19) അവൻ (അല്ലാഹു) പറഞ്ഞു: "അത് ഇടുകമൂസാ!' (20) അങ്ങനെ, അദ്ദേഹം അത് ഇട്ടു; അപ്പോഴതാ, അത് ഓടുന്ന ഒരു പാമ്പാകുന്നു! (21) അവൻ (അല്ലാഹു) പറഞ്ഞു: "അത് നീ എടുത്തുകൊള്ളുകപേടി ക്കേണ്ട! നാം അത് അതിന്റെ ആദ്യ സ്ഥിതിയിൽ (തന്നെ) ആക്കി ത്തീർക്കും.' (17) കൊടുക്കുകയും ചെയ്യും അതുകൊണ്ട് എന്റെ ആടുകൾക്ക് എനി ക്കുണ്ട് അതിൽ, അതിനാൽ പ്രയോജനങ്ങൾ, ആവശ്യങ്ങൾ വേറെ ചില (19) അവൻ പറഞ്ഞു അത് ഇടുക ഹേ മൂസാ (20) അപ്പോൾ അദ്ദേഹം അത് ഇട്ടു അപ്പോഴതാ അത് ഒരു പാമ്പാകുന്നു ഓടുന്ന, ഓടുന്നു (21) അവൻ പറഞ്ഞു അത് നീ എടുക്കുക നീ പേടിക്കേണ്ട നാമതിനെ മടക്കും, ആക്കിത്തീർക്കും അതിന്റെ സ്ഥിതി യിൽ, സമ്പ്രദായത്തിൽ ആദ്യത്തെ മൂസാ നബി(അ)യുടെ കയ്യിലുള്ളത് ഒരു വടിയാണെന്ന് അല്ലാഹുവിന് അദ്ദേഹത്തെ ക്കാൾ അറിയാം. എന്നാലത്, കേവലം ഒരു സാധാരണ വടി മാത്രമാണെന്നും, ചില ഉപയോഗങ്ങളിൽ കവിഞ്ഞ് അദ്ദേഹത്തിന് അതുകൊണ്ടൊന്നും സാധിക്കുക യില്ലെന്നും ആദ്യം അദ്ദേഹത്തെ സമ്മതിപ്പിക്കുന്നു. അതിന്ശേഷം അതേവരെ അദ്ദേഹ ത്തിന് ഊഹിക്കുവാൻപോലും ഇടവരാത്ത ചില അഗ്ഗുത കൃത്യങ്ങൾ ആ വടിമൂലം കാണിച്ചുകൊടുക്കുകയും ചെയ്യുന്നു. അതിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ പ്രത്യേകം തട്ടി യുണർത്തുവാനായിട്ടാണ് "അതെന്താണ്' എന്ന് അല്ലാഹു ചോദിക്കുന്നത്. മൂസാ നബി(അ)യാകട്ടെ, "അതെന്റെ വടിയാണ്' എന്ന് പറഞ്ഞു മതിയാക്കുന്നില്ല. അല്ലാഹുവുമായി സംഭാഷണം നടത്തുവാൻ തനിക്ക് സിദ്ധിച്ച ഈ അവസരംലോകത്ത് മറ്റാർക്കും സിദ്ധിച്ചിട്ടില്ലാത്ത ഈ മഹാഭാഗ്യംകൂടുതൽ ആസ്വദിക്കുവാനുള്ള വെമ്പൽ കൊണ്ട്, ആ വടിയാൽ തനിക്കുള്ള ഉപയോഗങ്ങളും അദ്ദേഹം എടുത്തുപറയുന്നു. ചില തെല്ലാം പറഞ്ഞു. എനിയും ചിലതെല്ലാം തുടർന്നു പറയുവാൻ അദ്ദേഹത്തിന് ആഗ്രഹ മുണ്ട്. മര്യാദകേടായിപ്പോകുമോ എന്ന് ഭയന്നു "വേറെയും പല ആവശ്യങ്ങൾ അതു കൊണ്ടുണ്ട്' എന്ന് പറഞ്ഞു മതിയാക്കുകയാണ്. ഒരുപക്ഷേ, എന്താണതെന്ന് ചോദി ച്ചെങ്കിൽ വീണ്ടും കുറേക്കൂടി സംസാരിക്കുവാൻ അവസരം തനിക്ക് ലഭിക്കുമല്ലോ എന്ന ദ്ദേഹം കരുതിയിരിക്കാം. എന്നാൽ ആ വടി മുഖേന കാണിച്ചുകൊടുക്കുവാൻ അല്ലാഹു ഉദ്ദേശിക്കുന്നത് അതിമഹത്തായ ചില കാര്യങ്ങളാണ്. ശരി, എന്നാൽ ആ വടി താഴെ ഇടുക, എന്ന് അല്ലാഹു കൽപിക്കുന്നു. നിലത്തിട്ട താമസം! അതാ, അതൊരു പെരുമ്പാമ്പായി മാറിയിരിക്കുന്നു! സാധാ രണ പെരുമ്പാമ്പല്ലകുതിച്ചോടുന്ന സർപ്പക്കുട്ടിയെപ്പോലെ ഓടുന്ന പാമ്പ്! ഈ പാമ്പി നെപ്പറ്റി 7:107, 26:32 ൽ പെരുമ്പാമ്പ് ( ർസ്ലച്ഛഞ്ചഗ ) എന്നും, 27:10, 28:31 ൽ ചെറു സർപ്പംപോലെയുള്ളത് ( ർസ്ലഘ ) എന്നും പറഞ്ഞിട്ടുണ്ട്. ഇതെല്ലാം കണ്ടപ്പോൾ മൂസാ നബി(അ)ക്ക് പേടിതോന്നി പിന്നോട്ട് മാറുന്നു! അല്ലാഹു പറയുന്നു: പേടിക്കേണ്ട, പേടി ക്കുവാനൊന്നുമില്ല, ധൈര്യസമേതം അതിനെ കൈകൊണ്ട് എടുത്തേക്കുക, അത് പഴയ വടിയായിത്തന്നെ മാറും. ഇതാ എനിയും നോക്കൂ:-
20:22–24

وَٱضۡمُمۡ يَدَكَ إِلَىٰ جَنَاحِكَ تَخۡرُجۡ بَيۡضَآءَ مِنۡ غَيۡرِ سُوٓءٍ ءَايَةً أُخۡرَىٰ

لِنُرِيَكَ مِنۡ ءَايَٰتِنَا ٱلۡكُبۡرَى

ٱذۡهَبۡ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ

(22) "നിന്റെ കൈ നിന്റെ പാർശ്വ ത്തിലേക്ക് ചേർത്തുവെക്കുക: എന്നാ ലത് മറ്റൊരു ദൃഷ്ടാന്തമായി ക്കൊണ്ട്യാതൊരു ദൂഷ്യവും കൂടാതെവെളുത്തതായി പുറത്തുവ രുന്നതാണ്:- (23) "നമ്മുടെ വലിയ ദൃഷ്ടാന്ത ങ്ങളിൽനിന്ന് (ചിലത്) നിനക്ക് കാണിച്ചുതരുവാൻ വേണ്ടിയത്രെ (അത്) (24) "നീ അടുക്ക ലേക്ക് പോകുക; നിശ്ചയമായും അവൻ അതിക്രമിയായിരിക്കുക യാണ്.' (22) നീ ചേർത്തു (കൂട്ടി) വെക്കുക നിന്റെ കൈ നിന്റെ പാർശ്വ (കക്ഷ)ത്തിലേക്ക് അത് പുറത്തുവരും വെള്ളനിറമുള്ളതായി (മിനു ങ്ങിക്കൊണ്ട് ) യാതൊരു ദൂഷ്യവും (കേടുപാടും)കൂടാതെ മറ്റൊരു ദൃഷ്ടാന്തമായി (23) നിനക്ക് നാം കാട്ടിത്തരുവാൻ വേണ്ടി നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് (ചിലത്) വലിയതായ, വമ്പിച്ച (24) നീ പോകുക അടുക്കലേക്ക് നിശ്ചയമായും അവൻ അതി ക്രമിയായിരിക്കുന്നു, അതിരുകവിഞ്ഞിരിക്കുന്നു, അക്രമം മുഴുത്തിരിക്കുന്നു വലങ്കൈ ഇടത്തേ പാർശ്വത്തിൽ തോൾക്കയ്യിന് താഴെ (കക്ഷത്ത്) വെച്ചെടുത്തു നോക്കുമ്പോൾ, അത് തനി വെള്ള വർണമായി പ്രകാശിക്കുന്നു! കയ്യിനോ, ദേഹത്തിനോ, ഒന്നും തന്നെ, അതുമൂലം യാതൊരു ദോഷവും ഇല്ല. തിരികെ വെച്ചാൽ പഴയപടി തന്നെ ആകുകയും ചെയ്യുന്നു! ഈ മഹത്തായ ദൃഷ്ടാന്തങ്ങൾ അല്ലാഹു അദ്ദേഹത്തിന് കാണിച്ചുകൊടുത്തു പരിചയപ്പെടുത്തുകയാണ്. വളരെ ഗൗരവാവഹമായ ഒരു കൃത്യം നിർവഹിക്കുവാനാണ് മൂസാ (അ) നിയുക്തനാകുന്നത്. അതിനുള്ള അധികാരപത്രവും ലക്ഷ്യവുമാണ് ഈ അമാനുഷിക ദൃഷ്ടാന്തങ്ങൾ. അതുംകൊണ്ടാണ് താൻ നിയോഗി ക്കപ്പെട്ട ജനതയെ സത്യമാർഗത്തിലേക്ക് ക്ഷണിക്കുവാൻ അദ്ദേഹം പോകുന്നത്. സ്വേച്ഛാ ധികാരിയായ ഒരു ഭരണകർത്താവാണ് ഈജിപ്തിലെത്തിയാൽ, അദ്ദേഹ ത്തിന് നേരിടേണ്ടുന്നത് താനാണെങ്കിൽ, കൊട്ടാരത്തിൻ കീഴിൽ വളർത്തപ്പെടുകയും അതിനുശേഷം, ഒരു കൊലപാതകത്തിന്റെ പേരിൽ നാട്വിട്ടു പോകുകയും ചെയ്ത ആളും. അവിടെച്ചെന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് അദ്ദേ ഹത്തിന് അറിഞ്ഞുകൂടാ. ഒരു പ്രവാചകന്റെ കർത്തവ്യമാകട്ടെ, വളരെ വമ്പിച്ചതാണ്. ഭയങ്കരമായ പല വിഷമങ്ങളും, പ്രതിബന്ധങ്ങളും അദ്ദേഹത്തിന് തരണം ചെയ്യേണ്ട തായി നേരിട്ടേക്കും. ആകയാൽ മൂസാ (അ) അല്ലാഹുവോട് പ്രാർഥിക്കുന്നു:- വിഭാഗം - 2
20:25–33

قَالَ رَبِّ ٱشۡرَحۡ لِي صَدۡرِي

وَيَسِّرۡ لِيٓ أَمۡرِي

وَٱحۡلُلۡ عُقۡدَةٗ مِّن لِّسَانِي

Passage continues through verse 20:33.

(25) അദ്ദേഹം പറഞ്ഞു: " എന്റെ റേ∫! എന്റെ നെഞ്ച് (ഹൃദയം) എനിക്ക് നീ വിശാലപ്പെടുത്തിത്തരേ ണമേ! (26) "എന്റെ കാര്യം എനിക്ക് എളു പ്പമാക്കിത്തരുകയും ചെയ്യേണമേ (27) "എന്റെ നാവിൽനിന്നും നീ കെട്ടഴിച്ചു തരുകയും ചെയ്യേണമേ!- (28) "എന്നാലവർ (ജനങ്ങൾ) എന്റെ വാക്ക് ഗ്രഹിച്ചുകൊള്ളും. (29) "എന്റെ സ്വന്തക്കാരിൽനിന്ന് എനിക്കൊരു "വസീറി"നെ ധ സഹായ കനെ പ നീ നിശ്ചയിച്ചു തരുകയും വേണമേ!- (30) "അതായത്, എന്റെ സഹോ ദരൻ ഹാറൂനെ. (31) "അവനെക്കൊണ്ട് എന്റെ ശക്തി നീ ഉറപ്പിച്ചു തരേണമേ! (32) "എന്റെ (കൃത്യനിർവ്വഹണ) കാര്യത്തിൽ അവനെയും പങ്കു ചേർത്തു തരേണമേ! (33) ഞങ്ങൾ നിനക്ക് സ്തോത്ര കീർത്തനം ധാരാളമായി ചെയ് വാനും. (25) അദ്ദേഹം പറഞ്ഞു എന്റെ റേ∫, രക്ഷിതാവേ വികസിപ്പിച്ചു, (വിശാലപ്പെടുത്തി) തരേണമേ എനിക്ക് എന്റെ നെഞ്ച് (ഹൃദയം) (26) എനിക്ക് എളുപ്പമാക്കിത്തരികയും വേണമേ എന്റെ കാര്യം (27) അഴിച്ചുതരുകയും വേണമേ കെട്ട് എന്റെ നാവിൽനിന്ന് (28) അവർ ഗ്രഹിച്ചുകൊള്ളും എന്റെ വാക്ക്, ഞാൻ പറയുന്നത് (29) എനിക്ക് നിശ്ചയിച്ചു (ഏർപ്പെടുത്തി) തരികയും ചെയ്യേണമേ ഒരു സഹായകനെ എന്റെ സ്വന്തക്കാരിൽ നിന്ന്, കുടുംബത്തിൽ നിന്ന് (30) അതായത് ഹാറൂനെ എന്റെ സഹോദരൻ (31) ഉറപ്പിച്ചു (ബലപ്പെടുത്തി) തരണം അവനെ ക്കൊണ്ട് അവൻ മൂലം എന്റെ മുതുകിനെ (ശക്തിയെ) (32) അവനെ പങ്കു ചേർക്കുകയും വേണമേ എന്റെ കാര്യത്തിൽ (33) ഞങ്ങൾ നിനക്ക് തസ്ബീഹ് ചെയ്വാൻ വേണ്ടി, പ്രകീർത്തനം നടത്തുവാൻ, പരിശുദ്ധിയെ കീർത്തനം ചെയ്വാൻ, സ്തോത്രകീർത്തനം ചെയ്വാൻ വളരെ, ധാരാളം
20:34–35

وَنَذۡكُرَكَ كَثِيرًا

إِنَّكَ كُنتَ بِنَا بَصِيرٗا

(34) "ഞങ്ങൾ നിന്നെ അധിക മായി സ്മരിക്കുവാനും വേണ്ടിയാ കുന്നു (അത്). (35) നിശ്ചയമായും, നീ ഞങ്ങളെ പ്പറ്റി കണ്ടറിയുന്നവനാകുന്നു.' (34) ഞങ്ങൾ നിന്നെ സ്മരിക്കുക (ഓർക്കുക)യും ചെയ്വാൻ അധികം, ധാരാളം (35) നിശ്ചയമായും നീ നീ ആകുന്നു. ആയിരിക്കുന്നു ഞങ്ങളെപ്പറ്റി, ഞങ്ങളെ കാണുന്നവൻ, കണ്ടറിയുന്നവൻ മൂസാ നബി(അ) നിർവഹിക്കേണ്ടിയിരിക്കുന്ന ഭാരമേറിയ ചുമതല ശരിക്ക് നിറവേറ്റ വാൻ ആവശ്യമായ സഹായവും, ചുറ്റുപാടും നൽകുവാനായി അദ്ദേഹം മേൽപ്രകാരം അല്ലാഹുവോട് പ്രാർത്ഥിച്ചു. ഹൃദയവികാസം ( ) ലഭിക്കുന്നത് ആന്തരമായ സഹായ സിദ്ധിയാണെങ്കിൽ, കാര്യം എളുപ്പമാക്കിക്കിട്ടുന്നത് ( ) ബാഹ്യമായ സഹായത്തെയാണ് സൂചിപ്പിക്കുന്നത്. മൂസാ നബി(അ)യുടെ നാവിലുള്ള കെട്ട് ( ) എന്ന് പറഞ്ഞത്, ചെറുപ്പകാലത്ത് അദ്ദേഹത്തിന്റെ നാവിൽ തീ പൊള്ളിയിരുന്നത് മൂല മുണ്ടായ ബുദ്ധിമുട്ടാണ് എന്നത്രെ ചില "മുഫിറുകൾ' പറയുന്നത്. ബൈബ്ളിൽ ഇത് സംബന്ധിച്ചു പറയുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "മൂസാക്ക് ജനനാൽ തന്നെ സംസാരത്തിൽ വിക്കും കൊഞ്ഞയും ഉണ്ടായിരുന്നു. അതിനാൽ അദ്ദേഹം ഒരു സഹാ യകനെ ആവശ്യപ്പെട്ടു. നാവിന് ശക്തി കൊടുക്കാമെന്ന് കർത്താവ് പറഞ്ഞു, മൂസാ വീണ്ടും അപേക്ഷിച്ചു. കർത്താവ് കോപിച്ചുകൊണ്ട്: ഹാറൂനെ നിശ്ചയിച്ചു തരാമെന്നും, അവൻ നിന്നെ സന്ദർശിക്കുവാൻ വരുന്നുണ്ടെന്നും അവൻ നിന്റെ നാവും, നീ അവന്റെ നേതാവുമാകണമെന്നും പറഞ്ഞു' (പുറപ്പാട് 4 ൽ 10-17) ഇതിൽ, കർത്താവ് (അല്ലാഹു) കോപിച്ചു എന്നും, കോപിക്കത്തക്കവണ്ണം മൂസാ(അ) നിർബന്ധിച്ചു എന്നും പറഞ്ഞത് നമുക്ക് സ്വീകരിക്കുവാൻ നിവൃത്തിയില്ല. കാരണം, അത് അനുകൂലിക്കുന്നില്ല. ഏതായാലും മൂസാ നബി(അ)ക്ക് സംസാരവൈഭവം കുറവായിരുന്നുവെന്നും, അദ്ദേ ഹത്തെക്കാൾ നാവോട്ടവും, സംസാരസാമർഥ്യവും ഉള്ള ആളായിരുന്നു ഹാറൂൻ (അ) എന്നും തീർച്ചയാണ്. ഇത് തൗറാത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ള താകുന്നു. സ്വസഹോദരനെന്ന നിലക്കും ഹാറൂൻ (അ) തന്റെ കൂടെ ഉണ്ടാകുന്നത് നല്ല താണെന്ന് അദ്ദേഹം മനിലാക്കി. ഹാറൂൻ നബി(അ)യെക്കുറിച്ച് 34 - സ ൾീഴ (അവൻ എന്നെക്കാൾ വ്യക്തമായി സംസാരിക്കുന്നവ നാണെ)ന്നും, തന്നെക്കുറിച്ച്: 13 ത്സിവ (എന്റെ നാവോടുകയില്ല) എന്നും മൂസാ (അ) പറഞ്ഞിട്ടുള്ളതായി കാണാം. ഒരിക്കൽ മൂസാ നബി (അ)യെപ്പറ്റി 52 ജ്ഞുച്ഛീഷീ ഛിസ്ലന്ദിഷി ത്സിവ (അവൻ വ്യക്തമായി സംസാരിക്കുകയുമില്ല) എന്ന് പ്രസ്താവിച്ചിട്ടുമുണ്ട്. ഇതിൽ നിന്നെല്ലാം അദ്ദേഹത്തിന്റെ നാവിലുള്ള കെട്ട് എന്താ യിരുന്നുവെന്ന് മനിലാക്കാമല്ലോ. മൂസാ നബി(അ)യുടെ അപേക്ഷകളെല്ലാം അല്ലാഹു സ്വീകരിച്ചു. അത് മാത്രമല്ല, അത്പോലെ മുമ്പും വലിയ വലിയ അനുഗ്രഹങ്ങൾ പലതും അല്ലാഹു അദ്ദേഹത്തിന് ചെയ്തുകൊടുത്തിട്ടുണ്ടെന്ന് അനുസ്മരിപ്പിക്കുകയും ചെയ്യുന്നു.-
20:36–39

قَالَ قَدۡ أُوتِيتَ سُؤۡلَكَ يَٰمُوسَىٰ

وَلَقَدۡ مَنَنَّا عَلَيۡكَ مَرَّةً أُخۡرَىٰٓ

إِذۡ أَوۡحَيۡنَآ إِلَىٰٓ أُمِّكَ مَا يُوحَىٰٓ

Passage continues through verse 20:39.

(36) അവൻ പറഞ്ഞു: "മൂസാ! നീ ചോദിച്ചത് നിനക്ക് നൽകപ്പെട്ടിരി ക്കുന്നു. (37) തീർച്ചയായും, മറ്റൊരു പ്രാവശ്യവും നാം നിനക്ക് അനു ഗ്രഹം ചെയ്തു തന്നിട്ടുണ്ട്:- (38) അതായത്: നിന്റെ മാതാ വിന് ബോധനം നൽകപ്പെടേണ്ടത് നാം ബോധനം നൽകിയപ്പോൾ:- (39) (എന്നുവെച്ചാൽ) "നീ അവനെ പെട്ടിയിലിട്ടു നദിയിൽ ഇട്ടേ ക്കുക:- എന്നിട്ട്, നദി അവനെ കരയിലി ശത്രുവും, അവന് ശത്രുവുമായുള്ള ഒരാൾ അവനെ എടുത്തുകൊള്ളും.' എന്ന്. എന്റെ പക്കൽ നിന്നുള്ള ഒരു സ്നേഹം നിന്റെ മേൽ ഞാൻ ഇട്ടുത രികയും ചെയ്തു: എന്റെ നോട്ടത്തി ലായി, നിന്നെ (വളർത്തി) ഉണ്ടാക്കു വാൻ വേണ്ടിയുമാണ് (അതെല്ലാം). (36) അവൻ പറഞ്ഞു തീർച്ചയായും നിനക്ക് നൽകപ്പെട്ടിരിക്കുന്നു നീ ചോദിച്ചത്, നിന്റെ ചോദ്യം ഹേ മൂസാ (37) തീർച്ചയായും നാം അനുഗ്രഹം ചെയ്തിട്ടുണ്ട് നിനക്ക്, നിന്റെ മേൽ മറ്റൊരു പ്രാവശ്യം (38) നാം ബോധനം നൽകിയപ്പോൾ, അറിയിച്ചപ്പോൾ നിന്റെ മാതാവിന് (ഉമ്മക്ക്) ബോധനം നൽകപ്പെടേണ്ടത് (39) നീ അവനെ ഇട്ടേക്കണമെന്ന് പെട്ടിയിൽ എന്നിട്ട് അതിനെ (അവനെ) ഇട്ടേക്കുക നദിയിൽ, സമുദ്രത്തിൽ (ജലാശയത്തിൽ) എന്നിട്ട് ഇട്ടുകൊള്ളട്ടെ നദി, സമുദ്രം കരയിൽ, തീരത്ത് അവനെ എടുത്തുകൊള്ളും എനി ക്കുള്ള ഒരു ശത്രു അവനും ശത്രു (വായ) ഞാൻ ഇടുകയും ചെയ്തു (നൽകി) നിനക്ക്, നിന്റെമേൽ ഒരു സ്നേഹം എന്റെ പക്കൽ നിന്നുള്ള നീ വളർത്തിയുണ്ടാക്കപ്പെടുവാനും, നിന്നെ പരിപാലിച്ചു കൊണ്ടുവരുവാനും എന്റെ ദൃഷ്ടിയിൽ, എന്റെ നോട്ടത്തിൽ (പ്രത്യേക പരിഗണനയിൽ) യൂസുഫ് നബി (അ) ഈജിപ്തിലെ (മിസ്വ്റിലെ) ഭരണകർത്താവായ സംഭവം പ്രസി ദ്ധമാണ്. സൂറത്ത് യൂസുഫിൽ ഇതിനെപ്പറ്റി സവിസ്തരം വിവരിച്ചിട്ടുണ്ട്. അതോടുകൂടി അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരൻമാരും-അഥവാ നബി(അ)യും താമസമാക്കിയിരുന്നു. എന്നും പേരുണ്ടെന്നും, അദ്ദേഹത്തിന്റെ പന്ത്രണ്ട് മക്കൾ വഴിക്കുള്ള സന്താന പരമ്പരകൾക്കാണ് വർഗം ( ) എന്നു പറഞ്ഞുവരുന്ന തെന്നും മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ക്രമേണ ഈജിപ്തിൽ പെരു കിപ്പെരുകി വന്നു. കാലക്രമത്തിൽ അവരുടെ പൂർവകാല പ്രശസ്തിയും, പ്രതാപവും നശിച്ചുപോയി. ക്വിബ്ത്വി വർഗക്കാരായ രാജാക്കളുടെ ( ) ഭരണ ത്തിൽ മർദ്ദിക്കപ്പെട്ടുവന്നു. അടിമകളെപ്പോലെയുമല്ല, ആടു മാടുകളെക്കാൾ താണവർഗമായിട്ടാണ് കൊപ്തികൾ അവരെ ഗണിച്ചുവന്നത്. ഇസ്റാ ഈല്യരുടെ സംഖ്യാവർധനവും ശക്തിയും നശിപ്പിക്കുവാനായി അവരിൽ ജനിക്കുന്ന ആൺകുട്ടികളെ കൊന്നുകളയുവാൻ ഒരു രാജാവ് കൽപന ഇക്കാ ലത്താണ് മൂസാ നബി (അ) നബിയുടെ ജനനമുണ്ടായത്. മാതാവ് തന്റെ ഓമനസന്താനത്തെ സംബന്ധിച്ചു അതിയായി ഭയപ്പെട്ടിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഈ അവസരത്തിൽ അല്ലാഹു അവർക്ക് മേൽപറഞ്ഞ പ്രകാരം തോന്നിപ്പിച്ചു. അവർ കുട്ടിയെ ഒരു പെട്ടിയിലാക്കി നൈൽ നദിയിലിട്ടു. കൊട്ടാരത്തിനരികിലൂടെ ഒഴുകിപ്പോയിക്കൊണ്ടിരിക്കുന്ന ആ നദി അത് കരക്കിട്ടു. ആരോ കണ്ടു പെട്ടിയെടുത്തു. അങ്ങിനെ, മൂസാ (അ) രക്ഷപ്പെട്ടു. ഭാവിയിൽ തങ്ങളുടെ രാജ ത്വവും പ്രതാപവുമെല്ലാം നഷ്ടപ്പെടുവാനും, തീരാദുഃഖത്തിനും ഈ കുട്ടി കാരണമാ കുമെന്ന് അന്ന് അവർ എങ്ങിനെ അറിയുവാനാണ്! ആരുടേതെന്നറിയപ്പെടാത്ത ആ സുന്ദര ശിശുവിനെ കൊട്ടാരമേൽനോട്ടത്തിൽരാജ കീയ ലാളനയോട്കൂടിവളർത്തപ്പെട്ടുവന്നു. കുട്ടിക്ക് മുലകൊടുപ്പാൻ അമ്മമാരെ നിശ്ച യിക്കുവാൻ നോക്കുമ്പോൾ, കുട്ടി ആരുടെയും മുല കുടിക്കുന്നില്ല. ആർക്കും ഊഹി ക്കുവാൻ കഴിയാത്തവിധം, അപ്പോൾ മൂസാ നബി(അ)ക്ക് മറ്റൊരു അനുഗ്രഹവും കൂടി ലഭിച്ചതായി അല്ലാഹു തുടർന്ന് ഓർമപ്പെടുത്തുന്നു:- ക്വിബ്ത്വി എന്ന കൊപ്തി ( ) വർഗം ഈജിപ്തിലെ പൂർവ്വനിവാസിക ളായിരുന്നു. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന രാജാക്കൾ അഥവാ "ഫറ വോൻ' ( ർൃൾിഥഞ്ചുമ ർൃൾിഥഞ്ചുമ ർൃൾിഥഞ്ചുമ ർൃൾിഥഞ്ചുമ ർൃൾിഥഞ്ചുമ ) എന്ന പേരിൽ അറിയപ്പെടുന്നു.
20:40–41

إِذۡ تَمۡشِيٓ أُخۡتُكَ فَتَقُولُ هَلۡ أَدُلُّكُمۡ عَلَىٰ مَن يَكۡفُلُهُۥۖ فَرَجَعۡنَٰكَ إِلَىٰٓ أُمِّكَ كَيۡ تَقَرَّ عَيۡنُهَا وَلَا تَحۡزَنَۚ وَقَتَلۡتَ نَفۡسٗا فَنَجَّيۡنَٰكَ مِنَ ٱلۡغَمِّ وَفَتَنَّـٰكَ فُتُونٗاۚ فَلَبِثۡتَ سِنِينَ فِيٓ أَهۡلِ مَدۡيَنَ ثُمَّ جِئۡتَ عَلَىٰ قَدَرٖ يَٰمُوسَىٰ

وَٱصۡطَنَعۡتُكَ لِنَفۡسِي

(40) നിന്റെ സഹോദരി നടന്നുവ രികയും, എന്നിട്ട്; "ഇവനെ ഏറ്റെടു ക്കത്തക്ക ഒരാളെക്കുറിച്ച് ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടയോ?' എന്ന് പറയുകയും ചെയ്ത സന്ദർഭം (ഓർക്കുക)! അങ്ങനെ, നിന്റെ മാതാവിങ്ക ലേക്ക്-അവൾ കണ്ണ് കുളുർക്കു വാനും, വ്യസനിക്കാതിരിക്കുവാനും വേണ്ടിനിന്നെ നാം മടക്കിക്കൊണ്ടു വന്നു. നീ ഒരാളെ കൊല്ലുകയുണ്ടായി; എന്നിട്ട്; (ആ) ദുഃഖത്തിൽ നിന്ന് നിന്നെ നാം രക്ഷപ്പെടുത്തി; പല (വിധ) പരീക്ഷണങ്ങളും നിന്നെ നാം പരീക്ഷിക്കുകയും ചെയ്തു; അങ്ങനെ നീ മദ്യൻകാരുടെ കൂട്ട ത്തിൽ കുറേ കൊല്ലങ്ങൾ താമസിച്ചു; പിന്നെ, ഒരു നിശ്ചയ പ്രകാരം നീ (ഇതാ) വന്നിരിക്കുന്നുഹേ, മൂസാ! (41) എന്റെ സ്വന്തം കാര്യത്തിന് (ദൗത്യത്തിന്) വേണ്ടി ഞാൻ നിന്നെ തിരഞ്ഞെടുത്തുണ്ടാക്കിയിരിക്കുക യാണ്.' (40) നടന്നുവരുന്ന സന്ദർഭം നിന്റെ സഹോദരി എന്നിട്ടു അവൾ പറയുന്നു നിങ്ങൾക്ക് ഞാൻ അറിയിച്ചു തരട്ടെയോ ഒരാളെ പ്പറ്റി അവനെ ഏറ്റെടുക്കുന്ന അങ്ങനെ നിന്നെ നാം മടക്കി നിന്റെ മാതാവിങ്കലേക്ക്, ഉമ്മയിലേക്ക് കുളുർക്കുവാൻ (സന്തോഷത്താൽ) അവളുടെ കണ്ണ് അവൾ വ്യസനിക്കാതിരിക്കുവാനും നീ കൊല്ലുകയും ചെയ്തു ഒരാളെ, ഒരു ദേഹത്തെ എന്നിട്ട് നിന്നെ നാം രക്ഷപ്പെടുത്തി ദുഃഖത്തിൽ നിന്ന് നിന്നെ നാം പരീക്ഷണം നടത്തുകയും ചെയ്തു പല പരീക്ഷണങ്ങൾ അങ്ങനെ നീ താമസിച്ചു കുറേ കൊല്ലങ്ങൾ മദ്യൻകാരിൽ (അവരുടെ കൂട്ടത്തിൽ) പിന്നെ നീ വന്നു ഒരു നിശ്ചയപ്രകാരം, കണക്കനുസരിച്ച്, യോഗ്യതയോടെ ഹേ, മൂസാ (41) നിന്നെ നാം തിരഞ്ഞെടുത്തുണ്ടാക്കുകയും ചെയ്തു (പ്രത്യേക പരിഗണ നയോടെ വളർത്തി) എനിക്ക് സ്വന്തമായി, എന്റെ സ്വന്തം കാര്യത്തിന് നദിയിലെറിഞ്ഞ തന്റെ കുഞ്ഞിന്റെ സ്ഥിതി അന്വേഷിക്കുവാൻ മാതാവ് കഴിയുന്ന ശ്രമം ചെയ്തിരിക്കുമല്ലോ. അവർ കുട്ടിയുടെ സഹോദരിയെ അതിന് ഏർപ്പാട് ചെയ്തു. സഹോദരിയാകട്ടെ, അതും അതിലധികവും നിർവ്വഹിച്ചു; കുട്ടി ആരുടെയും മുല സ്വീക രിക്കാതിരിക്കുന്ന തക്കം നോക്കി, കുട്ടിയെ നല്ലവണ്ണം വളർത്തുവാൻ പറ്റിയ ആളെ താൻ കൊടുക്കാമെന്നറിയിച്ചു. അങ്ങിനെ, ആ "കൊട്ടാരക്കുഞ്ഞി'നെ സ്വ മാതാവിന്തന്നെ വളർത്തുവാൻ അല്ലാഹു അവസരം നൽകി. മൂസാ(അ) ഒരു യുവാവായിരുന്ന കാലത്ത് ഒരു സംഭവമുണ്ടായി; ഒരു ക്വിബ്ത്വിയും, ഒരു തമ്മിൽ നടന്ന ശണ്ഠയിൽ, അപേക്ഷപ്ര കാരം അദ്ദേഹം ഇടപെടുകയും, ക്വിബ്ത്വിയെ ഒരടികൊടുക്കുകയും ചെയ്തു. അതിൽ അവന്റെ കഥ കഴിഞ്ഞു. ഈ സംഭവം നടന്നത് പരസ്യമായ നിലക്കല്ലായിരുന്നു. പക്ഷേ, അതേ കാരണമായിതന്നെ രഹസ്യം പുറത്തായി. ജനങ്ങൾക്കിട യിൽ അത് ഒരു സംസാരവിഷയമായി. മൂസാ നബി(അ)യെ കൊലപ്പെടുത്തുവാൻ ഗൂഢാ ലോചന നടക്കുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിവ് കിട്ടി. ഇതിനെത്തുടർന്ന് അദ്ദേഹം നാട് വിട്ടു. വളരെ അധികം ക്ലേശങ്ങൾ അനുഭവിച്ചുകൊണ്ട് ഫലസ്തീനിൽ (ജ്ജട്ടഞ്ചക്കഠ ) നബി(അ)യുടെ രാജ്യമായ മദ്യനിൽ എത്തി. അവിടെ ഒരു മാന്യവൃദ്ധന്റെ വീട്ടിൽ താമസമാക്കി. എട്ടോ പത്തോ കൊല്ലം തന്റെ ആടുകളെ മേച്ചുകൊടുക്കണ മെന്ന നിശ്ചയത്തോടുകൂടി അദ്ദേഹം തന്റെ ഒരു മകളെ മൂസാ നബി(അ)ക്ക് വിവാഹം ചെയ്ത്കൊടുത്തു. കരാർ പൂർത്തിയാക്കിയശേഷം അദ്ദേഹം ഭാര്യാസമേതം സ്വരാജ്യ ത്തേക്ക് തിരിച്ചു. ഈ യാത്രയിലാണ് അദ്ദേഹത്തിന് പ്രവാചകത്വം ലഭിച്ചതും, മേൽ പ്രസ്താവിച്ച സംഭവങ്ങൾ നടന്നതും. നാട്ടിലേക്ക് മടങ്ങിപ്പോകും മുമ്പ് ഹോറേബ് ( ) വനാന്തരത്തിൽ ആടുകളെ മേച്ചുകൊണ്ടിരിക്കുമ്പോൾ അന്മിദർശനം ഉണ്ടാ യെന്നാണ് (പുറപ്പാട്: 3-ൽ 1-3) തൗറാത്തിൽ കാണുന്നത്. സ്ല മേൽ സൂചിപ്പിച്ച സംഭവ ങ്ങളെപ്പറ്റി കൂടുതൽ വിസ്തീർണത്തോടെ സൂറ: ക്വസ്വസ്വിലും മറ്റുമായി താഴെ സൂറ ത്തുകളിൽ വിവരിക്കുന്നതാണ്. ഇങ്ങിനെയുള്ള പല പരീക്ഷണങ്ങൾ മുഖേന മൂസാ നബി(അ)ക്ക് തഴക്കവും, പഴ ക്കവും, കാര്യക്ഷമതയും സിദ്ധിച്ചു. യുക്തമായ പ്രായവും എത്തി. ഈ അവസരത്തി ലാണ് അദ്ദേഹത്തെ നബിയായും, റസൂലായും നിശ്ചയിക്കുവാനുള്ള അല്ലാഹുവിന്റെ നിശ്ചയം അവൻ നടപ്പിൽ വരുത്തുന്നത്. അങ്ങനെ, സമയംകൊണ്ടും, പരിതഃസ്ഥിതി കൊണ്ടും അനുയോജ്യമായ ഒരു അവസരത്തിൽ ആ അസാധാരണമായ ദിവ്യ വെളിച്ചം-അദ്ദേഹത്തെ മാടിവിളിച്ചു. അല്ലാഹുവിന്റെ മുൻകൂട്ടിയുള്ള ആ തീരുമാനം നടപ്പിലാക്കുന്നതിന്വേണ്ടി തന്നെയാണ് അദ്ദേഹത്തെ ഇങ്ങിനെയെല്ലാം പരിപാലിച്ചു വളർത്തിക്കൊണ്ടുവന്നതും. ഇതാണ്, 40-ാം വചനത്തിന്റെ അന്ത്യഭാഗവും 41-ാം വച നവും ചൂണ്ടിക്കാട്ടുന്നത്. 4 നോക്കുക. മൂന്ന് ആയത്തുകളിലായി, അല്ലാഹു മൂസാ നബി(അ)ക്ക് ചെയ്തുകൊ ടുത്ത എട്ട് അനുഗ്രഹങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നു: 1) പെട്ടിയിലാക്കി നദിയിലിടുവാൻ മാതാവിന് തോന്നിച്ചത്. (2) അല്ലാഹുവിന്റെ പ്രത്യേക സ്നേഹം നൽകിയത്. 3) പ്രത് യേക പരിഗണനയിൽ വളർത്തിയത്. 4) മാതാവിലേക്ക് തിരിച്ചുകൊടുത്തത്. 5) കൊലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. 6) പരീക്ഷണങ്ങളിൽ ശുഭപര്യവസാനം ലഭിച്ചത്. 7) മദ്യ നിൽ അഭയം നൽകി സുഖവാസ സൗകര്യം കൊടുത്തത്. 8) അല്ലാഹുവിന്റെ അനു ഗ്രഹം കൊണ്ട് മാത്രം സിദ്ധിക്കുന്നതും, മനുഷ്യന്റെ യോഗ്യത കൊണ്ടോ, പക്വത കൊണ്ടോ, ഒന്നും സിദ്ധിക്കാത്തതുമായ ആ മഹാഭാഗ്യംപ്രവാചകത്വത്തിന്റെയും ദൗത്യ ത്തിന്റെയും ("നുബുവ്വത്തി'ന്റെയും, "രിസാലത്തിന്റെ' യും) സ്ഥാനം നൽകിയത്. മൂസാ നബി(അ)ക്ക് അദ്ദേഹത്തിന്റെ കൃത്യങ്ങളും, ചുമതലകളും വിവരിച്ചുകൊടു ക്കുകയും ഉപദേശങ്ങൾ നൽകുകയും ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:-
20:42–46

ٱذۡهَبۡ أَنتَ وَأَخُوكَ بِـَٔايَٰتِي وَلَا تَنِيَا فِي ذِكۡرِي

ٱذۡهَبَآ إِلَىٰ فِرۡعَوۡنَ إِنَّهُۥ طَغَىٰ

فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ

Passage continues through verse 20:46.

(42) "നീയും, നിന്റെ സഹോദ രനും എന്റെ ദൃഷ്ടാന്തങ്ങളുമായി പോകുക: എന്നെ സ്മരിക്കുന്നതിൽ നിങ്ങൾ അമാന്തിക്കരുത്. (43) നിങ്ങൾ രണ്ടുപേരും ഫിർ ഔന്റെ അടുക്കലേക്ക് പോയിക്കൊ ള്ളുക; നിശ്ചയമായും അവൻ അതി ക്രമിയായിരിക്കുന്നു; (44) എന്നിട്ട്, നിങ്ങൾ അവനോട് സൗമ്യമായ വാക്ക് പറയുക; അവൻ ഉപദേശം സ്വീകരിക്കുകയോ, അല്ലാ ത്തപക്ഷം ഭയപ്പെടുകയോ, ചെയ്തേക്കാം.' (45) അവർ പറഞ്ഞു: "ഞങ്ങളുടെ റേ∫! അവൻ ഞങ്ങളുടെ മേൽ അവി വേകം പ്രവർത്തിക്കുകയോ, അതി ക്രമിക്കുകയോ ചെയ്തുകളയുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു.' (46) അവൻ (അല്ലാഹു) പറഞ്ഞു: "നിങ്ങൾ പേടിക്കേണ്ട! നിശ്ചയ മായും ഞാൻ നിങ്ങളുടെ കൂടെ യുണ്ട്;- ഞാൻ കേൾക്കുകയും, കാണുകയും ചെയ്യും.' (42) നീ പോകുക നീ നിന്റെ സഹോദരനും എന്റെ ദൃഷ്ടാന്തങ്ങളും കൊണ്ട് നിങ്ങൾ രണ്ടാളും അമാന്തിക്കരുത്, പിന്നോക്കമാക രുത് എന്നെ സ്മരിക്കുന്നതിൽ, ഓർക്കുന്നതിൽ (43) രണ്ടാളും പോകുക അടുക്കലേക്ക്, നിശ്ചയമായും അവൻ അതിക്രമിയായി, അതിരുവിട്ടിരിക്കുന്നു. (44) എന്നിട്ട് നിങ്ങൾ പറയുവിൻ അവനോട് സൗമ്യമുള്ള (മയമുള്ള) വാക്ക് അവൻ ആയേക്കാം ചിന്തിക്കും, ഉപദേശം സ്വീകരിക്കും അല്ലെങ്കിൽ പേടിക്കും (പേടിച്ചേക്കാം) (45) അവർ (രണ്ടാളും) പറഞ്ഞു ഞങ്ങളുടെ റേ∫ നിശ്ചയമായും ഞങ്ങൾ ഞങ്ങൾ ഭയപ്പെടുന്നു അവൻ അവിവേകം ചെയ്യുന്നത്, അതിര് കവിയുന്നത് ഞങ്ങ ളുടെ മേൽ, ഞങ്ങളോട് അല്ലെങ്കിൽ അതിക്രമം പ്രവർത്തിക്കുന്നത് (46) അവൻ പറഞ്ഞു നിങ്ങൾ (രണ്ടാളും) ഭയപ്പെടേണ്ട നിശ്ചയമായും ഞാൻ നിങ്ങളുടെ കൂടെയുണ്ട് ഞാൻ കേൾക്കും ഞാൻ കാണുകയും ചെയ്യും. 43 മുതൽ 46 വരെ വചനങ്ങളിലെ വാചകങ്ങൾ നോക്കുമ്പോൾ മൂസാ നബി(അ) ഒന്നിച്ച് ഹാറൂൻ നബി(അ)യും ഉള്ളതായി തോന്നിപ്പോകുന്നു. മൂസാ നബി(അ)യെ കാണുവാൻ വേണ്ടി സഹോദരൻ ഈജിപ്തിൽ നിന്ന്വരുന്നുണ്ടായിരുന്നുവെന്നും, അവർ വഴിയിൽവെച്ച് ഒരുമിച്ചു കൂടുകയുണ്ടായിട്ടുണ്ടെന്നും ബൈബ്ളും (പുറപ്പാട്: 4-ൽ 14;27) പറഞ്ഞുകാണുന്നു. അതുകൊണ്ടായിരിക്കും, മേൽവചനങ്ങളിൽ രണ്ടാളെയും അഭിമു ഖീകരിച്ചുകാണുന്നത്. ഒരു പക്ഷേ, ഈ കൽപനകൾ മൂസാ നബി(അ)ക്ക് സീനാ പർവ്വതത്തിൽ വെച്ചുണ്ടായ ഒന്നാമത്തെ ദിവ്യസംഭാഷണത്തിലായിരുന്നില്ലെന്നും വരാം. മൂസാ (അ) ഈജിപ്ത് വിട്ടപ്പോഴുണ്ടായിരുന്ന രാജാവായ മരണപ്പെ ട്ടുപോയിട്ടുണ്ടെന്നും, ഇപ്പോൾ വേറെ നിലവിലുള്ളതെന്നും പുറപ്പാട് പുസ്തകത്തിൽ (4 ൽ 19) പ്രസ്താവിക്കുന്നു. പ്രബോധന മാർഗത്തിൽ സ്വീകരിക്കപ്പെടേണ്ടുന്ന ഒരു പ്രധാന നയമാണ് 44-ാം വച നത്തിൽ അല്ലാഹു മൂസാ നബി(അ)യോടും ഹാറൂൻ നബി(അ)യോടും ഉപദേശിക്കു ന്നത്. അതെ, സംസാരിക്കുന്നതും ഉപദേശിക്കുന്നതുമെല്ലാം സൗമ്യമായിക്കൊണ്ടാവണം എന്ന്. എത്ര അർത്ഥവത്തായ ഉപദേശം?! അവന്റെ പര്യവസാനത്തെയും കുറിച്ച് അല്ലാഹുവിന് നല്ലപോലെ അറിയാം. എങ്കിലും, അവർ നിരാശാഭരിതരാകാതെ ഇരിക്കുവാനായിരിക്കും "അവൻ ഉപദേശം സ്വീകരിക്കുകയോ, അല്ലെങ്കിൽ ഭയപ്പെടുകയോ ചെയ്തേക്കാം' എന്നു പറഞ്ഞത്. ഉപദേശം സ്വീകരിക്കുകയുണ്ടായില്ലെങ്കിലും, ഭയപ്പെട്ടുപോയിട്ടുണ്ടെന്ന കാര്യം തീർച്ചയാണല്ലോ. ഏറെക്കുറെ പരി ചയമുള്ള ആ പ്രവാചകൻമാർ, അവൻ അവിവേകമോ, അതിക്രമമോ നടത്തിയേക്കു മെന്ന് ഭയം പ്രകടിപ്പിച്ചതിൽ ആശ്ചര്യമില്ല. അതിന് മറുപടിയായി: "ഞാൻ നിങ്ങളുടെ കൂടെയുണ്ട്, ഞാൻ എല്ലാം കേൾക്കുകയും കാണുകയും ചെയ്യുന്നതാണ്' എന്ന് അല്ലാഹു അവരോട് പറഞ്ഞു. ഇതിൽപരം ആശ്വാസപ്രദമായി മറ്റെന്താണ് അവർക്ക് ലഭിക്കുവാ നുള്ളത്?! അല്ലാഹു പറയുന്നു:-
20:47–48

فَأۡتِيَاهُ فَقُولَآ إِنَّا رَسُولَا رَبِّكَ فَأَرۡسِلۡ مَعَنَا بَنِيٓ إِسۡرَـٰٓءِيلَ وَلَا تُعَذِّبۡهُمۡۖ قَدۡ جِئۡنَٰكَ بِـَٔايَةٖ مِّن رَّبِّكَۖ وَٱلسَّلَٰمُ عَلَىٰ مَنِ ٱتَّبَعَ ٱلۡهُدَىٰٓ

إِنَّا قَدۡ أُوحِيَ إِلَيۡنَآ أَنَّ ٱلۡعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ

(47) എനി, നിങ്ങൾ അവന്റെ അടുക്കൽ ചെന്നിട്ടു പറയണം; "ഞങ്ങൾ നിന്റെ റ∫ിന്റെ ദൂതൻമാ രാണ്; അതുകൊണ്ട് സന്തതികളെ നീ ഞങ്ങളുടെ കൂടെ വിട്ടയച്ചുതരണം; നീ അവരെ യാതന ഏല്പിക്കരുത്:- നിന്റെ റ∫ിന്റെ പക്കൽ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടത്രെ ഞങ്ങൾ നിന്റെ അടുക്കൽ വന്നിട്ടുള്ളത്. സമാധാനശാന്തി (രക്ഷ) , സൻമാർഗത്തെ പിൻതുടർന്നവർക്കാ യിരിക്കും. (48) നിശ്ചയമായും ഞങ്ങൾക്ക് "വഹ്യ്' (ബോധനം) നൽകപ്പെട്ടിരി ക്കുന്നു; വ്യാജമാക്കി പിൻമാറിക്കള യുന്നവർക്കാണ് ശിക്ഷയുള്ളതെന്ന്. (47) എനി നിങ്ങൾ അവന്റെ അടുക്കൽ ചെല്ലുക എന്നിട്ട് നിങ്ങൾ പറ യുക നിശ്ചയമായും ഞങ്ങൾ നിന്റെ റ∫ിന്റെ (രണ്ട്) ദൂതൻമാരാണ് അതുകൊണ്ട് വിട്ടയക്കണം, അയക്കുക ഞങ്ങളുടെ കൂടെ സന്തതികളെ നീ അവരെ ശിക്ഷിക്കരുത്, യാതന അനുഭവിപ്പി ക്കരുത് നിശ്ചയമായും ഞങ്ങൾ നിന്റെ അടുക്കൽ വന്നിരിക്കുന്നു ദൃഷ്ടാ ന്തവുംകൊണ്ട് നിന്റെ റ∫ിന്റെ പക്കൽ നിന്ന് ശാന്തി, സമാധാനം, രക്ഷ പിൻതുടർന്നവർക്കാണ് സൻമാർഗം (48) നിശ്ചയമായും ഞങ്ങൾ വഹ്യ് നൽകപ്പെട്ടിട്ടുണ്ട്, ബോധനം നൽകപ്പെട്ടിട്ടുണ്ട് ഞങ്ങൾക്ക് നിശ്ചയമായും ശിക്ഷ കളവാക്കിയവർക്കാണ് പിൻമാറു കയും ചെയ്തു. മൂസാ നബി(അ)യുടെ നിയമനലക്ഷ്യങ്ങളിൽ ഒരു പ്രധാന കാര്യമായിരുന്നു, ഇസ്റാ ഈൽ വർഗത്തെ ക്വിബ്ത്തികളുടെ അടിമത്തത്തിൽ നിന്നും, മർദ്ദനങ്ങളിൽ നിന്നും മോചിപ്പിച്ചു അവരുടെ പൂർവ്വദേശമായ ഫലസ്തീനിലേക്ക് കൊണ്ടുവരൽ. ഈ മോചന കാര്യത്തെക്കുറിച്ച് അല്ലാഹു പറയുന്നത് ഇപ്രകാരമാകുന്നു: സാരം: ഭൂമിയിൽ ബലഹീനരായി ഗണിക്കപ്പെട്ടിരിക്കുന്നവർക്ക് അനുഗ്രഹം ചെയ്തു കൊടുക്കുകയും, അവരെ നേതാക്കൻമാരാക്കുകയും, അവരെ അനന്തരാവകാശികളാ ക്കുകയും ചെയ്വാനാകുന്നു നാം ഉദ്ദേശിക്കുന്നത് (ക്വസ്വസ്വ്-5). അവരുടെ ഇടയിലു ണ്ടായിരുന്ന പ്രവാചകൻമാർ അങ്ങിനെ പ്രവചിച്ചിട്ടുമുണ്ടായിരുന്നു. തുകൊണ്ടാണ് ഫലസ്തീൻ രാജ്യത്തിന് "വാഗ്ദത്തഭൂമി' എന്ന് പറയപ്പെടുന്നത്: ഗർവ്വിഷ്ഠനായ മഹാരാജാവും, ദൈവത്വവാദിയായ സർവ്വാധിപതിയുമാണ് കേവലം സാധാരണക്കാരും, തന്റെ കൊട്ടാരത്തിൻകീഴിൽ വളർന്നു വന്നവരുമായ രണ്ടാ ളുകൾ ഇത്തരം കാര്യങ്ങൾ തുറന്നു പറഞ്ഞാലുണ്ടോ, അവൻ ചെവിക്കൊള്ളുന്നു? എങ്കിലും, ആ പ്രവാചകൻമാർ സധൈര്യം തങ്ങളുടെ ദൗത്യം നിർവഹിക്കുക തന്നെ ചെയ്തു. "ഞങ്ങൾ നിന്റെ റ∫ിന്റെ ദൂതൻമാരാണെന്നും മറ്റും പറഞ്ഞത് രസിച്ചില്ല. അവൻ കോപിച്ചു. "അഹോ! അപ്പോൾ, ഞാനല്ലാതെ നിങ്ങൾക്കൊരു റ∫ുണ്ടോ? അതാരാണ്കേൾക്കട്ടെ!' എന്നായി. താനുമായി കൂടുതൽ ബന്ധപ്പെട്ടതും, ദൗത്യത്തിന്റെ നേതാവും മൂസാ നബി(അ)യായത്കൊണ്ട് അവൻ അദ്ദേഹത്തിന്റെ നേരെ തിരിഞ്ഞു. ( ഠവല ഹമിറ ) പടം 5 നോക്കുക.
20:49–50

قَالَ فَمَن رَّبُّكُمَا يَٰمُوسَىٰ

قَالَ رَبُّنَا ٱلَّذِيٓ أَعۡطَىٰ كُلَّ شَيۡءٍ خَلۡقَهُۥ ثُمَّ هَدَىٰ

(49) അവൻ ചോദിച്ചു: "എന്നാൽ നിങ്ങളുടെ (രണ്ടാളുടെയും) റ∫് ആരാകുന്നുഹേ, മൂസാ!?' (50) അദ്ദേഹം (മൂസാ) പറഞ്ഞു: "ഞങ്ങളുടെ റ∫്, എല്ലാ വസ്തു വിനും അതതിന്റെ സൃഷ്ടി ധ പ്രകൃത രൂപം പ കൊടുക്കുകയും, അനന്തരം (വേണ്ടുന്ന) മാർഗദർശനം നൽകു കയും ചെയ്തവനാകുന്നു.' (49) അവൻ പറഞ്ഞു, ചോദിച്ചു എന്നാൽ ആരാണ് നിങ്ങൾ രണ്ടാ ളുടെ റ∫് ഹേ മൂസാ (50) അദ്ദേഹം പറഞ്ഞു ഞങ്ങളുടെ റ∫് കൊടുത്തിട്ടുള്ളവനാണ്, നൽകിയവനാണ് എല്ലാ വസ്തുവിനും അതിന്റെ സൃഷ്ടി, പ്രകൃതി, പ്രകൃതരൂപം പിന്നെ, അനന്തരം മാർഗദർശനം നൽകി. ഹാ! എത്ര അർത്ഥഗർഭമായ മറുപടി! അതിലെ പദങ്ങളും അക്ഷരങ്ങളും ഒന്ന് എണ്ണിനോക്കുക. എന്നിട്ട് ആ ചെറുവാക്യത്തിന്റെ ഉദ്ദേശ്യ വ്യക്തതയും, അതിലടങ്ങിയ തത്വത്തിന്റെ ഗൗരവവും, വിശാലതയും ചിന്തിച്ചുനോക്കുക! സൃഷ്ടിലോകങ്ങളോളം വലുപ്പവും തൂക്കവും വരുന്ന സാരം! അതിന് മുമ്പിൽ ആരാണ് മുട്ടുകുത്താതിരിക്കുക?! മുട്ടുകുത്താത്തവനുണ്ടെങ്കിൽ, അവൻ ചിന്താശൂന്യനല്ലെങ്കിൽ, മർക്കടമുഷ്ടിക്കാരനാ യിരിപ്പാനേ തരമുള്ളൂ. അത്കൊണ്ടുതന്നെയാണ് ഈ ഉത്തരം കേട്ടഭാവം നടിക്കാതെ, (അടുത്ത ആയത്തിൽ കാണുന്നപോലെ) വേഗം ചോദ്യം മാറ്റിക്കളഞ്ഞതും. അവന്നറിയാം: വസ്തുക്കളെ സൃഷ്ടിച്ചതും, അവയുടെ ആകൃതിയും പ്രകൃതിയും നിശ്ച ലോകത്തിലുള്ള നാവുകളെല്ലാം ചേർന്നാലും പ്രസ്തുത ചോദ്യത്തിന്, മൂസാ നബി(അ) നൽകിയതിലും നന്നായ ഒരു ഉത്തരം കൊടുക്കുക സാധ്യമല്ല. ഓരോ സൃഷ്ടിക്കും അതതിന്റെ അസ്തിത്വം നൽകുകയും, ഓരോന്നിന്റെയും ജീവിതത്തിനും നിലനിൽപിനും ജീവിതോദ്ദേശ്യം സഫലമാകുന്നതിനും ആവശ്യമായ മാർഗങ്ങളെല്ലാം തുറന്നുകൊടുക്കുകയും ചെയ്ത ഏക മഹാശക്തി ഏതാകുന്നുവോ അവനാണ് റ∫്; അവനാണ് രക്ഷിതാവ്; എന്നത്രെ മൂസാ (അ) പറയുന്നത്. എന്ന്വെച്ചാൽ; ഓരോ ജീവിക്കും വേണ്ടുന്ന സഹജബോധം, ആന്തരശക്തി, അവയവങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയതെല്ലാം ഏറ്റക്കുറവ്കൂടാതെ പ്രദാനം ചെയ്ത സ്രഷ്ടാവ്. ഓരോന്നിന്റെയും അവയവങ്ങൾകൊണ്ടുള്ള ആവശ്യങ്ങൾ, ശരീരത്തിൽ അവ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതി, ഓരോന്നും മറ്റേതുമായുള്ള ബന്ധം, ആദിയായ കാര്യങ്ങൾ ചിന്തിച്ചു നോക്കു മ്പോൾ, നാം ആശ്ചര്യപ്പെടാതിരിക്കുകയില്ല. നമ്മുടെ മൂക്ക് മേല്പോട്ടായിരുന്നുവെങ്കിൽ, കണ്ണുകൾ മുന്നിലും പിന്നിലുമായിരുന്നുവെങ്കിൽ, വിരലുകൾ സമവലുപ്പത്തിലായിരു ന്നുവെങ്കിൽസ്ല. അങ്ങിനെ ഓരോന്നിനെക്കുറിച്ചും ഒന്ന് ആലോചിച്ചു നോക്കുക! ഓരോന്നും സർവശക്തനായ ഏക ഇലാഹിന്റെ ദൃഷ്ടാന്തങ്ങളായി നമുക്ക് കാണു വാൻ കഴിയും. മഹാനായ ( ) പറഞ്ഞതെത്ര വാസ്തവം!- ള്ളിപ്പിഥ (രൂപകൽപന ചെയ്തു സൃഷ്ടിച്ച ദൈവം അവൻ (അല്ലാഹു) തന്നെയാണെന്നുള്ള തിന് ലോകത്തുള്ള ഓരോ അണുവും അവന് സാക്ഷികളാകുന്നു) ഒന്നുകിൽ, ഇതൊന്നും ആലോചിക്കുവാനുള്ള ബുദ്ധിയും ചിന്തയും ഉണ്ടായില്ല; അല്ലെങ്കിൽ അവന്റെ അഹങ്കാരവും അധികാരപ്രമത്തതയും കാരണം അവ നത് വകവെച്ചില്ല; അതുമല്ലാത്തപക്ഷം, ജനങ്ങൾ മൂസാ നബി(അ)യുടെ മറുപടിയിൽ ആകൃഷ്ടരായിപ്പോകുമെന്ന് അവൻ കരുതി. ഏതായാലും മറുപടിയുടെ വിശദീകരണം അവൻ ആവശ്യപ്പെട്ടില്ല. ചോദ്യം മറ്റൊരു പ്രകാരത്തിൽ കൊണ്ടുവരികയാണ് ചെയ്തത്. മൂസാ നബി(അ)യെ ഈ ചോദ്യത്തിന്റെ മറുപടിയിൽ കുടുക്കിക്കളയാമെന്ന് അവൻ കരുതി.
20:51–52

قَالَ فَمَا بَالُ ٱلۡقُرُونِ ٱلۡأُولَىٰ

قَالَ عِلۡمُهَا عِندَ رَبِّي فِي كِتَٰبٖۖ لَّا يَضِلُّ رَبِّي وَلَا يَنسَى

(51) അവൻ ചോദിച്ചു: "(ശരി) എന്നാൽ, മുൻതലമുറകളുടെ നില എന്താണ്?' (52) അദ്ദേഹം പറഞ്ഞു: "അവയെ സംബന്ധിച്ചുള്ള അറിവ് എന്റെ റ∫ിന്റെ അടുക്കൽ ഒരു ഗ്രമ്ലത്തി ലുണ്ട്;- എന്റെ റ∫് പിഴച്ചുപോക യില്ല. അവൻ മറന്നുപോകയുമില്ല. (51) സംബന്ധിച്ച അറിവ്, അവയുടെ വിവരം എന്റെ റ∫ിന്റെ അടുക്കലാണ് ഒരു ഗ്രമ്ലത്തിൽ, ഒരു രേഖയിൽ (രേഖപ്പെട്ടിരിക്കുകയാണ്) പിഴച്ചുപോകയില്ല എന്റെ റ∫് അവൻ മറക്കുകയുമില്ല നിങ്ങൾ ഇപ്പറയുന്ന ദൈവത്തെക്കുറിച്ച് മുൻക ഴിഞ്ഞുപോയ തങ്ങളുടെ പൂർവ്വികൻമാ രൊന്നും അറിഞ്ഞിട്ടും വിശ്വസിച്ചിട്ടുമില്ലല്ലോ. അവരെല്ലാം പിഴച്ചവരും തെറ്റിയവരുമാ ണെന്നാണോ നിങ്ങൾ പറയുന്നത്?' ഇതാണ്, ചോദിക്കുന്നതിന്റെ സാരം. അന്ധവിശ്വാസങ്ങളെയും, പഴക്കം ചെന്ന ദുരാചാരങ്ങളെയും കുറിച്ച് ആക്ഷേപിക്കു മ്പോൾ, ഇത്തരം ചോദ്യങ്ങൾ ഉൽഭവിക്കുക സാധാരണമാണ്. ഈ അടിസ്ഥാനത്തിൽത ന്നെയാണ്, സാധാരണക്കാരായ ആളുകൾ തങ്ങളുടെ മാമൂലുകളെ ന്യായീകരിക്കാറു ള്ളതും. ഈ ചോദ്യത്തിന് മൂസാ നബി(അ) നൽകിയ മറുപടിയുടെ സാരം ഇതാണ്; "അവരെപ്പറ്റി ഞാനെന്ത് പറയും? അവരുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹുവിന്ന റിയാം. അതൊക്കെ അവന്റെ അടുക്കൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അതനുസരിച്ച് അവ രിൽ ഓരോരുത്തർക്കും തക്ക പ്രതിഫലം അവൻ കൊടുത്തുകൊള്ളും. മറവിയോ പിഴവോ അവന് പിണയുകയില്ല. അവരെപ്പറ്റി നിങ്ങൾ അന്വേഷിക്കുന്നതെന്തിനാണ്?സ്ല. പ്രവാചകൻമാരുടെ ഉപദേശരീതിയും, തർക്കശാസ്ത്രത്തിന്റെ വാദപ്രതിവാദരീതിയും തമ്മിലുള്ള വ്യത്യാസം നോക്കുക! മൂസാ നബി(അ)യുടെ മറുപടിയിൽ അടങ്ങിയ തത്വം സൂറത്തുൽ ബക്വറഃയിൽ അല്ലാഹു ഇങ്ങനെ ആവർത്തിച്ചു പറയുന്നു:- 134 സാരം: അതൊക്കെ കാലം കഴിഞ്ഞുപോയ സമുദായം! അത് സമ്പാദിച്ചത് (പ്രവർത്തിച്ചതിന്റെ ഫലം) അതിന,് നിങ്ങൾ സമ്പാദിച്ചത് നിങ്ങൾക്കും: അവർ പ്രവർത്തി ച്ചിരുന്നതിനെപ്പറ്റി നിങ്ങളോട് ചോദിക്കപ്പെടുകയില്ല. രണ്ടാമത്തെ ചോദ്യോത്തരങ്ങളെക്കാൾ പ്രസക്തമായത് ഒന്നാമത്തെതാണല്ലോ. അതുകൊണ്ട് മൂസാ നബി(അ)യുടെ ആദ്യത്തെ മറുപടിക്ക് അല്ലാഹു ഇങ്ങിനെ വിശ ദീകരണം നൽകുന്നു:
20:53–55

ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ مَهۡدٗا وَسَلَكَ لَكُمۡ فِيهَا سُبُلٗا وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجۡنَا بِهِۦٓ أَزۡوَٰجٗا مِّن نَّبَاتٖ شَتَّىٰ

كُلُواْ وَٱرۡعَوۡاْ أَنۡعَٰمَكُمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ

۞مِنۡهَا خَلَقۡنَٰكُمۡ وَفِيهَا نُعِيدُكُمۡ وَمِنۡهَا نُخۡرِجُكُمۡ تَارَةً أُخۡرَىٰ

(53) ഭൂമിയെ നിങ്ങൾക്ക് തൊട്ടി ലാക്കിത്തരികയും അതിൽ നിങ്ങൾക്ക് (പലവിധ) വഴികൾ ഏർപ്പെടുത്തിത്തരികയും, ആകാശ ത്തുനിന്ന് (മഴ) വെള്ളം ഇറക്കിത്തരി കയും ചെയ്തിട്ടുള്ളവനത്രെ (അവൻ). എന്നിട്ട്, അത്മൂലം നാം (അല്ലാഹു) വിഭിന്നങ്ങളായ സസ്യങ്ങ ളിൽ നിന്നും പല ഇണകൾ ധ ജാതി കൾ പ ഉല്പാദിപ്പിച്ചിരിക്കുന്നു. (54) (മനുഷ്യരേ!) നിങ്ങൾ തിന്നു കൊള്ളുക! നിങ്ങളുടെ കന്നുകാലി കളെ മേയിക്കുകയും ചെയ്യുക! നിശ്ചയമായും, അതിൽ ബുദ്ധിമാ ന്മാർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. വിഭാഗം - 3 (55) അതിൽ (ഭൂമിയിൽ) നിന്ന് തന്നെ നിങ്ങളെ നാം സൃഷ്ടിച്ചു, അതിൽതന്നെ നിങ്ങളെ നാം മട ക്കുന്നു, അതിൽ നിന്ന്തന്നെ മറ്റൊരു പ്രാവശ്യം നിങ്ങളെ നാം പുറത്ത് കൊണ്ടുവരുകയും ചെയ്യും. (53) യാതൊരുവൻ അവൻ ആക്കി നിങ്ങൾക്ക് ഭൂമിയെ തൊട്ടിൽ, വിരുപ്പ് നിങ്ങൾക്ക് ഏർപ്പെടുത്തിത്തരുകയും ചെയ്തു അതിൽ വഴികളെ ഇറക്കുകയും ചെയ്തു ആകാശത്തുനിന്ന് വെള്ളം (മഴ) എന്നിട്ട് നാം പുറപ്പെടുവിച്ചു അതുകൊണ്ട്, അതിനാൽ പല ഇണകളെ, ഇനങ്ങളെ, ജാതികളെ സസ്യങ്ങളിൽ നിന്ന് വിഭിന്നമായ, വിവിധമായ (54) നിങ്ങൾ തിന്നുകൊള്ളുവിൻ മേയ്ക്കു കയും ചെയ്യുവിൻ നിങ്ങളുടെ കന്നുകാലികളെ നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്തങ്ങൾ ബുദ്ധിമാൻമാർക്ക് (55) അതിൽനിന്ന് നിങ്ങളെ നാം സൃഷ്ടിച്ചു അതിൽ തന്നെ നിങ്ങളെ നാം മടക്കുന്നു അതിൽനിന്ന്തന്നെ നിങ്ങളെ നാം പുറത്തുകൊണ്ടു വരുന്നു (ഉയിർത്തെഴുന്നേൽപിക്കുന്നു) മറ്റൊരു പ്രാവശ്യം (തൊട്ടിൽ) എന്ന പദത്തിന് ശിശുക്കൾക്ക് കിടക്കുവാൻ സൗകര്യപ്പെടുത്തുന്ന "വിരിപ്പ്' എന്നാണ് സാക്ഷാൽ അർഥം. യഥേഷ്ടം ഇരിക്കുവാനും, കിടക്കുവാനും, നട ക്കുവാനും, ജോലി ചെയ്വാനുമെല്ലാം ഉതകുന്ന വിധത്തിൽ പാകപ്പെടുത്തിയിരിക്കു ന്നുവെന്നാണ് "ഭൂമിയെ തൊട്ടിലാക്കിത്തന്നു' വെന്ന് പറഞ്ഞതിന്റെ താൽപര്യം. എല്ലാ വരും നിത്യവും കണ്ടനുഭവിച്ചുകൊണ്ടിരിക്കുന്നതും, ബുദ്ധിയുള്ളവർക്കെല്ലാം ചിന്തി ച്ചറിയാവുന്നതുമായ ചില ദൃഷ്ടാന്തങ്ങളാണ് അല്ലാഹു ഈ വചനങ്ങളിൽ പ്രസ്താവി ക്കുന്നത്. അല്ലാഹുവിന്റെ അസ്തിത്വത്തിനും, അവനാണ് സ്രഷ്ടാവും, രക്ഷിതാവും, ആരാധ്യനും എന്നതിനും അവ ഓരോന്നും തെളിവുകളാകുന്നു. മനുഷ്യനെ അവൻ മണ്ണിൽ നിന്ന്തന്നെ സൃഷ്ടിച്ചു. മനുഷ്യൻ മരിച്ചുപോകുന്നതും മണ്ണിലേക്ക്തന്നെ. ആദ്യം മണ്ണിൽ നിന്ന് ഉൽപാദിപ്പിച്ച അവന് അതേ മണ്ണിൽ നിന്ന് മനുഷ്യനെ വീണ്ടും ഒന്ന്കൂടി എഴുന്നേൽപിക്കുവാൻ കഴിയുമെന്നുള്ളതിൽ ഒട്ടും സംശയത്തിന് അവകാ ശമില്ലല്ലോ. അല്ലാഹു കഥ തുടരുന്നു:-
20:56–59

وَلَقَدۡ أَرَيۡنَٰهُ ءَايَٰتِنَا كُلَّهَا فَكَذَّبَ وَأَبَىٰ

قَالَ أَجِئۡتَنَا لِتُخۡرِجَنَا مِنۡ أَرۡضِنَا بِسِحۡرِكَ يَٰمُوسَىٰ

فَلَنَأۡتِيَنَّكَ بِسِحۡرٖ مِّثۡلِهِۦ فَٱجۡعَلۡ بَيۡنَنَا وَبَيۡنَكَ مَوۡعِدٗا لَّا نُخۡلِفُهُۥ نَحۡنُ وَلَآ أَنتَ مَكَانٗا سُوٗى

Passage continues through verse 20:59.

(56) അവന് നാം നമ്മുടെ ദൃഷ്ടാന്തങ്ങളെല്ലാം തീർച്ച യായും കാണിച്ചുകൊടുത്തു; എന്നിട്ടും, അവൻ വ്യാജമാക്കുകയും വിസമ്മതിക്കുകയും ചെയ്തു. (57) അവൻ (മൂസായോട്) പറഞ്ഞു: "ഞങ്ങളുടെ നാട്ടിൽ നിന്ന് നിന്റെ ജാലവിദ്യകൊണ്ട് ഞങ്ങളെ പുറത്താക്കുവാൻ വേണ്ടി, നീ ഞങ്ങ ളുടെ അടുക്കൽ വന്നിരിക്കുക യാണോമൂസാ?! (58) എന്നാൽ, നിശ്ചയമായും ഇതേമാതിരിയുള്ള ജാലവിദ്യ നിന്റെ അടുക്കൽ ഞങ്ങളും കൊണ്ടുവരാം! ആകയാൽ, ഞങ്ങളുടെയും നിന്റെയും ഇടയ്ക്ക് (മൽസരപ്പരീക്ഷ ക്കായി) ഒരു നിശ്ചയം ഏർപ്പെടു ത്തുക! ഞങ്ങളാകട്ടെ, നീയാകട്ടെ, അത് ലംഘിക്കാവതല്ലമദ്ധ്യമമായ (ശരിയായ) ഒരു സ്ഥലത്തുവെച്ച് (ആയിരിക്കണം).' (59) അദ്ദേഹം പറഞ്ഞു: "നിങ്ങ ളോട് നിശ്ചയിക്കുന്നത് ഉൽസവ ദിവ സമെന്നും, ഇളയുച്ചസമയത്ത് ജന ങ്ങൾ ഒരുമിച്ചു കൂട്ടപ്പെടണമെന്നും ആകുന്നു.' (56) തീർച്ചയായും നാം അവന് കാണിച്ചുകൊടുത്തു നമ്മുടെ ദൃഷ്ടാന്തങ്ങളെ അതെല്ലാം എന്നിട്ട് അവർ വ്യാജമാക്കി അവൻ വിസ മ്മതിക്കുകയും ചെയ്തു (കൂട്ടാക്കിയില്ല) (57) അവൻ പറഞ്ഞു നീ ഞങ്ങ ളുടെ അടുക്കൽ വന്നിരിക്കുകയാണോ ഞങ്ങളെ പുറത്താക്കുവാൻ ഞങ്ങളുടെ ഭൂമിയിൽ (നാട്ടിൽ) നിന്ന് നിന്റെ ജാലവിദ്യകൊണ്ട് ഹേ മൂസാ (58) എന്നാൽ നിശ്ചയമായും ഞങ്ങൾ നിനക്ക് കൊണ്ടുവന്നു തരാം ജാലവിദ്യയെ അതുപോലെയുള്ള ആകയാൽ നീ ഏർപ്പെടുത്തുക, നിശ്ചയിക്കുക ഞങ്ങൾക്കിടയിൽ നിനക്കിടയിലും ഒരു നിശ്ചയം, കരാർ ഞങ്ങൾ അത് ലംഘിക്കുകയില്ല. എതിര് നടക്കുകയില്ല ഞങ്ങൾ നീയും ഇല്ല (ഇരുകൂട്ടരും ലംഘിക്കാത്ത) ഒരു സ്ഥലത്ത് ശൾക്കട ശരി യായ, മധ്യമമായ, നിരപ്പായ (59) അദ്ദേഹം പറഞ്ഞു നിങ്ങളുടെ (നിങ്ങ ളുമായുള്ള) നിശ്ചയം ഉത്സവദിവസമാണ്, അലങ്കാരത്തിന്റെ ദിവസമാണ് ഒരുമിച്ചുകൂട്ടപ്പെടണമെന്നും, ഒരുമിച്ചുകൂട്ടലും മനുഷ്യർ ഇളയു ച്ചക്ക്, പൂർവ്വാ” സമയം. വിശ്വസിക്കുവാനും, ചിന്തിക്കുവാനും ആവശ്യമായ തെളിവുകളെല്ലാം അവർ ഫിർ ഔനിന്റെ മുമ്പിൽ വെച്ചു. വടിയുടെയും, കയ്യിന്റെയും ദൃഷ്ടാന്തങ്ങളും മൂസാ നബി(അ) കാണിച്ചുകൊടുത്തു. അവൻ ചിന്തിക്കുവാനും, മടങ്ങുവാനും തയ്യാറില്ല. മാത്രമല്ല, "മൂസാ ഈ വാദവുംകൊണ്ട് വന്നിരിക്കുന്നത് നാട്ടുകാരെ വഞ്ചിച്ച നമ്മെ തുരത്തിക്കളയുവാ നാണ്, അധികാരവും, സ്ഥാനവും കൈക്കലാക്കുവാനുള്ള ഉപായമാണ്. ല്യരെ മോചിപ്പിക്കുവാനെന്ന പേരിൽ അതിന് സൂത്രം പ്രയോഗിക്കുകയാണ്.' എന്നി ങ്ങിനെ സമർഥിച്ചു ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാൻ ശ്രമിക്കുകയാണ് അവൻ ചെയ്തത്. മൂസാ നബി(അ) കാണിച്ച ദൃഷ്ടാന്തങ്ങളെല്ലാം ജാലവിദ്യ (സിഹ്ർ) യാണെന്നും, അത്പോലെയുള്ള ജാലവിദ്യ ഞങ്ങളും കാണിച്ചുതരാമെന്നും വീരവാദം ചെയ്തു. ഒരു മൽസരപ്പരീക്ഷക്ക് മൂസാ നബി(അ)യെ ആഹ്വാനവും ചെയ്തു. അവൻ ആവശ്യപ്പെട്ട പ്രകാരം അദ്ദേഹം സമയവും സ്ഥലവും നിർണയിച്ചു നാട്ടിലെ അടുത്ത പൊതു ഉൽസവ ദിവസം, പൂർവ്വാ”സമയം, മൈതാനത്ത്വെച്ച് നടത്താമെന്ന് ഇരുകൂ ട്ടരും ഉറച്ചു. അത് മേടവിഷുദിവസം മ്മൾഷ) ആയിരുന്നുവെന്ന് പറയപ്പെടുന്നു.
20:60

فَتَوَلَّىٰ فِرۡعَوۡنُ فَجَمَعَ كَيۡدَهُۥ ثُمَّ أَتَىٰ

(60) അങ്ങനെ, തിരി ഞ്ഞുപോയി; എന്നിട്ട് തന്റെ തന്ത്ര ങ്ങൾ ശേഖരിച്ചു; പിന്നീട്, അവൻ (നിശ്ചയപ്രകാരം) വന്നു. (60) അങ്ങനെ തിരിഞ്ഞുപോയി (വിട്ടുമാറി) എന്നിട്ട് അവൻ ശേഖരിച്ചു അവന്റെ തന്ത്രം, ഉപായം പിന്നെ അവൻ വന്നു (തയ്യാ റായി) സമർഥൻമാരായ ജാലവിദ്യക്കാരെ കഴിയുന്നത്ര ശേഖരിച്ചു. ജാലവിദ്യ, ആഭിചാരം മുതലായ "സിഹ്ർ' വകുപ്പുകൾക്ക് വളരെ പ്രചാരമുള്ള കാലമായിരുന്നു അത്. അവർക്ക് വമ്പിച്ച പ്രതിഫലങ്ങളും നിശ്ചയിച്ചു. കാണികളായി അനേകം ജന ങ്ങളും വിളിച്ചുകൂട്ടപ്പെട്ടു. ഇങ്ങിനെയുള്ള ഒരുക്കങ്ങളെപ്പറ്റിയാണ് "അവന്റെ തന്ത്രങ്ങൾ ശേഖരിച്ചു' എന്ന് പറഞ്ഞത്. കൂടുതൽ വിവരം സൂറഃ കാണാം. അസ്ലിക്കഠൃ
20:61–62

قَالَ لَهُم مُّوسَىٰ وَيۡلَكُمۡ لَا تَفۡتَرُواْ عَلَى ٱللَّهِ كَذِبٗا فَيُسۡحِتَكُم بِعَذَابٖۖ وَقَدۡ خَابَ مَنِ ٱفۡتَرَىٰ

فَتَنَٰزَعُوٓاْ أَمۡرَهُم بَيۡنَهُمۡ وَأَسَرُّواْ ٱلنَّجۡوَىٰ

(61) മൂസാ അവരോട് പറഞ്ഞു: "നിങ്ങളുടെ നാശം! നിങ്ങൾ അല്ലാഹു വിന്റെ പേരിൽ വ്യാജം കെട്ടിച്ചമച്ചു ണ്ടാക്കരുത്; അവൻ വല്ല ശിക്ഷയും കൊണ്ട് നിങ്ങളെ ഉന്മൂലനം ചെയ്തു കളഞ്ഞേക്കും. കെട്ടിച്ചമച്ചുണ്ടാക്കുന്ന വൻ ആരോ അവൻ, തീർച്ചയായും പരാജയപ്പെടുന്നതാണ്.' (62) അപ്പോൾ, അവർ തമ്മിൽ തങ്ങളുടെ കാര്യത്തിൽ ഭിന്നാഭിപ്രാ യത്തിലായി; അവർ രഹസ്യമായി ഗൂഢസംസാരം നടത്തുകയും ചെയ്തു. (61) അവരോട് പറഞ്ഞു മൂസാ നിങ്ങളുടെ നാശം (കഷ്ടം) നിങ്ങൾ കെട്ടിച്ചമയ്ക്കരുത്, കെട്ടിപ്പറയരുത് അല്ലാഹുവിന്റെ പേരിൽ വ്യാജം, കളവ് എന്നാലവൻ നിങ്ങളെ ഉന്മൂലനം ചെയ്യും, പറ്റെ നശി പ്പിക്കും വല്ല ശിക്ഷയും കൊണ്ട് തീർച്ചയായും പരാജയപ്പെടുന്നതാണ്, ഇച്ഛാഭംഗപ്പെടും കെട്ടിച്ചമച്ചവർ (62) അപ്പോൾ അവർ ഭിന്നാഭിപ്രാ യത്തിലായി, തമ്മിൽ വഴക്കായി അവരുടെ കാര്യത്തിൽ അവർ തമ്മിൽ അവർ രഹസ്യമായി നടത്തി ഗൂഢസംസാരം, സ്വകാര്യ സംഭാഷണം മൽസരപ്പരീക്ഷക്കുള്ള സദ് ശരിയായപ്പോൾ മൂസാ (അ) മേൽകണ്ട പ്രകാരം ജന ങ്ങളെ താക്കീത് ചെയ്തു. ഇത് അവരുടെ മനിൽ ഒരു കോളിളക്കമുണ്ടാക്കി. പ്രവാച കൻമാരുടെ നാവുകളിൽ നിന്ന് നിർഗളിക്കുന്ന നിഷ്കളങ്കമായ ഉപദേശങ്ങൾക്ക് ദൈവി കമായ ഒരു ആകർഷണശക്തി ഉണ്ടായിരിക്കുമല്ലോ. ധിക്കാരബുദ്ധികളുംതൽക്കാല ത്തേക്കെങ്കിലും-അതിന് മുമ്പിൽ തലതാഴ്ത്തിപ്പോകും. അങ്ങിന, ശേഖ രിച്ച് ജാലവിദ്യക്കാർ മൂസാ നബി(അ)യുടെ താക്കീത് കേട്ടു അമ്പരന്നുപോയി. തങ്ങൾ എന്ത് വേണമെന്നായി. മൂസായോട് നേരിടേണമോ. അതോ പിൻമാറേണമോ എന്നു ള്ളതിൽ അവർ ഭിന്നാഭിപ്രായക്കാരായിത്തീർന്നു. പക്ഷേ, ഇങ്ങിനെയുള്ള സന്നിഗ്ദ്ധ ഘട്ടത്തിൽ ഏത് കക്ഷികളും, തങ്ങളുടെ അധൈര്യവും, ഭിന്നിപ്പും കഴിയുന്നത്ര പുറ ത്തറിയിക്കാതെ മറച്ചുവെക്കുക സ്വാഭാവികമാണല്ലോ. സ്വകാര്യാലോചനകളും, ഗൂഢ സംസാരങ്ങളും നടത്തിയശേഷം അവർ ഇങ്ങിനെ ഒരു തീരുമാനത്തിലെത്തി!
20:63–64

قَالُوٓاْ إِنۡ هَٰذَٰنِ لَسَٰحِرَٰنِ يُرِيدَانِ أَن يُخۡرِجَاكُم مِّنۡ أَرۡضِكُم بِسِحۡرِهِمَا وَيَذۡهَبَا بِطَرِيقَتِكُمُ ٱلۡمُثۡلَىٰ

فَأَجۡمِعُواْ كَيۡدَكُمۡ ثُمَّ ٱئۡتُواْ صَفّٗاۚ وَقَدۡ أَفۡلَحَ ٱلۡيَوۡمَ مَنِ ٱسۡتَعۡلَىٰ

(63) അവർ പറഞ്ഞു: "നിശ്ചയ മായും, ഇവർ രണ്ടാളും ജാലവിദ്യ ക്കാർ തന്നെയാണ്: ഇവർ, തങ്ങളുടെ ജാലവിദ്യ കൊണ്ട്, നിങ്ങളുടെ നാട്ടിൽനിന്ന് നിങ്ങളെ പുറത്താക്കുവാനും, നിങ്ങ ളുടെ മാതൃകാപരമായ മാർഗത്തെ കൊണ്ടുപോകുവാനും ധ നശിപ്പിക്കു വാനും പ ഉദ്ദേശിക്കുകയാണ്. (64) "ആകയാൽ, നിങ്ങൾ നിങ്ങ ളുടെ തന്ത്രങ്ങൾക്ക് (ഒത്തൊരുമിച്ചു) പൂർണബലം നൽകുകയും, എന്നിട്ട് അണിയായി (രംഗത്ത്) വരുകയും ചെയ്യണം. തീർച്ചയായും, മേന്മ നേടു ന്നതാരോ അവർ ഇന്ന് വിജയം പ്രാപി ക്കുന്നതാണ്.' (63) അവർ പറഞ്ഞു നിശ്ചയമായും ഈ രണ്ടുപേർ രണ്ട് ജാലവിദ്യക്കാർ തന്നെ അവർ ഉദ്ദേശിക്കുന്നു നിങ്ങളെ പുറത്താ ക്കുവാൻ നിങ്ങളുടെ ഭൂമിയിൽ (നാട്ടിൽ നിന്ന്) അവരുടെ ജാല വിദ്യകൊണ്ട് അവർ പോകുവാനും നിങ്ങളുടെ മാർഗവുംകൊണ്ട് (അതിനെ നശിപ്പിക്കുവാനും) മാതൃകാപരമായ, ഉത്തമമായ (64) അതു കൊണ്ട് നിങ്ങൾ ഒത്തൊരുമിച്ചു ചെയ്യുവിൻ, പൂർണശക്തി നൽകുവിൻ നിങ്ങ ളുടെ തന്ത്രങ്ങൾ പിന്നീട് നിങ്ങൾ വരുവിൻ അണിയായി, വരിയായി തീർച്ചയായും വിജയം പ്രാപിക്കുന്നതാണ് ഇന്ന് മേന്മ നേടിയവർ അങ്ങനെ, ഭിന്നിപ്പുകളെല്ലാം ഒതുക്കിവെച്ചു ഒറ്റക്കെട്ടായി ധൈര്യസമേതം മുന്നോട്ട് വരുവാൻ തന്നെ അവർ ഉറച്ചു. മൽസരത്തിൽ വിജയിക്കുന്നപക്ഷം സിദ്ധിക്കുവാനിരി ക്കുന്ന പേരിനും പ്രശസ്തിക്കും പുറമെ, വാഗ്ദാനം ചെയ്തിട്ടുള്ള വമ്പിച്ച സമ്മാനങ്ങളും സ്ഥാനമാനങ്ങളും അവരെ വ്യാമോഹിപ്പിച്ചു.
20:65–66

قَالُواْ يَٰمُوسَىٰٓ إِمَّآ أَن تُلۡقِيَ وَإِمَّآ أَن نَّكُونَ أَوَّلَ مَنۡ أَلۡقَىٰ

قَالَ بَلۡ أَلۡقُواْۖ فَإِذَا حِبَالُهُمۡ وَعِصِيُّهُمۡ يُخَيَّلُ إِلَيۡهِ مِن سِحۡرِهِمۡ أَنَّهَا تَسۡعَىٰ

(65) അവർ പറഞ്ഞു: "ഹേ മൂസാ! ഒന്നുകിൽ, നീ (ആദ്യം) ഇടുക; അല്ലാത്തപക്ഷം ഞങ്ങൾ ആദ്യം ഇടു ന്നവരാകുക (-ഏതാണ് വേണ്ടത്)?' (66) അദ്ദേഹം പറഞ്ഞു: "എന്നാൽ, നിങ്ങൾ ഇട്ടുകൊള്ളുക' (അങ്ങനെ, അവർ ഇടുകയും ചെയ്തു) അപ്പോഴേക്കതാ, അവരുടെ കയറുകളും, വടികളും -അവരുടെ ജാലവിദ്യ നിമിത്തം -അവ ഓടുകയാ ണെന്ന് അദ്ദേഹത്തിന്ന് തോന്നിപ്പോ കുന്നു! (65) അവർ പറഞ്ഞു ഹേ മൂസാ ഒന്നുകിൽ നീ ഇടുക (പ്രയോഗിക്കുക) ഒന്നുകിൽ, അല്ലെങ്കിൽ ഞങ്ങളായിരിക്കുക ആദ്യ മായി, ഒന്നാമതായി ഇടുന്നവർ (പ്രയോഗിക്കുന്നവർ) (66) അദ്ദേഹം പറഞ്ഞു പക്ഷേ, എന്നാൽ, എങ്കിലും നിങ്ങൾ ഇടുവിൻ അപ്പോൾ (അതാ) അവരുടെ കയറുകൾ അവരുടെ വടികളും അദ്ദേഹത്തിന് തോന്നിപ്പി ക്കപ്പെടുന്നു, തോന്നുന്നു അവരുടെ ജാലം നിമിത്തം അവ ഓടുന്നു (ഓടുകയാണ്) എന്ന് മൂസാ നബി(അ)യുടെ വശം തന്റെ വടി മാത്രമാണുള്ളത്. ജാലവിദ്യക്കാരുടെ പക്ക ലാകട്ടെ, അവരുടെ ജാലസാമഗ്രികളായ വടി, കയർ മുതലായവയുണ്ട്. ആരാണ് ആദ്യം പ്രയോഗിച്ചുകാണിക്കേണ്ടതെന്ന് അവർ അന്വേഷിച്ചു. ഈ അന്വേഷണം കേവലം നീതിയും മര്യാദയുമാണെന്ന് പറയേണ്ടതില്ല. എങ്കിലും, വിജയപ്രതീക്ഷയിലുള്ള ദുര ഭിമാനമാണ് അവരെ അതിന് പ്രേരിപ്പിച്ചത്. എന്നാൽ, മൂസാ (അ) ആദ്യത്തെ സ്ഥാനം അവർക്ക് തന്നെ അനുവദിച്ചുകൊടുത്തു. എന്തോ ചില ഉപായങ്ങൾമൂലം, അവരുടെ വടികളും കയറുകളും ഓടുന്ന പാമ്പുകളെപ്പോലെ ജനദൃഷ്ടിയിൽ പ്രദർശിപ്പിക്കപ്പെട്ടു. അവ ഓടുന്നതായി മൂസാ നബി(അ)ക്കും തോന്നിപ്പോയി. അത് ജാലവിദ്യക്കാരുടെ ഉപായതന്ത്രം മാത്രമായിരുന്നുവെന്ന് 66, 69 വചനങ്ങളിൽ വ്യക്തമാണ്. സൂ: ഫിൽ (7:116) ഇതിനെക്കുറിച്ച് (അവർ ജനങ്ങളുടെ കണ്ണുകളെ പകി ട്ടാക്കി) എന്നാണ് പ്രസ്താവിക്കുന്നത്. ജാലവിദ്യ കേവലം ഒരു പകിട്ട് മാത്രമാണ്. അതിൽ യാഥാർഥ്യം ഒന്നുമില്ല എന്ന് ഇതിൽ നിന്നെല്ലാം മനിലാക്കാം. ജാലവിദ്യ എന്നത് ഒരുതരം അസാധാരണ കഴിവാ ണെന്ന ഒരു ധാരണയും, വിശ്വാസവും ജനമദ്ധ്യേ കടന്നുകൂടിയിട്ടുണ്ട്. അതിനാൽ പല നാശങ്ങളും സമുദായമദ്ധ്യെ നടമാടിക്കൊണ്ടിരിക്കുന്നുമുണ്ട്. ഈ വസ്തുത തുറന്നു പ്രഖ്യാപിച്ചിട്ട് പതിനാല് നൂറ്റാണ്ടുകളായി. എനിയും മുസ്ലിംകളിൽ പലരും ഈ പരമാർഥം മനിലാക്കാത്തത് അഗ്ഗുതംതന്നെ. "സിഹ്ർ' ( ) എന്ന വാക്കി നാണ് "ജാലവിദ്യ' എന്ന് അർഥം കൽപിച്ചത്. "ഇന്ദ്രജാലം, ആഭിചാരം, പകിട്ട്, ചെപ്പടി വിദ്യ, കൺകെട്ട്വിദ്യ' എന്നിങ്ങിനെയുള്ള അർഥങ്ങളും അതിന് വരാവുന്നതാണ്. ആകർഷണം, മാരണം, മന്ത്രവാദം, വശ്യശക്തി ആദിയായ അർഥത്തിലും ആ വാക്ക് ഉപയോഗിക്കപ്പെടാറുണ്ട്. യാഥാർഥ്യം മനിലാവാത്ത ഉപായകൃത്യങ്ങൾക്കാണ് പൊതു വിൽ "സിഹ്ർ' എന്ന് പറയുന്നത്. "ഇസ്മിന്റെ പണി' എന്ന പേരിൽ അറിയപ്പെടുന്ന മന്ത്രവാദങ്ങളും ( ) സിഹ്റിന്റെ ഇനത്തിൽ ഉൾപ്പെട്ടവയാകുന്നു. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങൾക്ക് മുമ്പിൽ ഏത് സിഹ്റും വിജയിക്കുകയില്ലെന്ന് മൂസാ നബി(അ)ക്ക് ശരിക്കും അറിയാവുന്നതാണ്. എങ്കിലും, പൊതുജനങ്ങൾ അത് കണ്ടു വഞ്ചിതരായിപ്പോകുമോ എന്ന് അദ്ദേഹത്തിന് ആശങ്കക്ക് അവകാശമുണ്ടല്ലോ. അതിനെപ്പറ്റി അല്ലാഹു പറയുന്നു:
20:67–69

فَأَوۡجَسَ فِي نَفۡسِهِۦ خِيفَةٗ مُّوسَىٰ

قُلۡنَا لَا تَخَفۡ إِنَّكَ أَنتَ ٱلۡأَعۡلَىٰ

وَأَلۡقِ مَا فِي يَمِينِكَ تَلۡقَفۡ مَا صَنَعُوٓاْۖ إِنَّمَا صَنَعُواْ كَيۡدُ سَٰحِرٖۖ وَلَا يُفۡلِحُ ٱلسَّاحِرُ حَيۡثُ أَتَىٰ

(67) അതിനാൽ, മൂസാക്ക് തന്റെ മനിൽ ഒരു പേടി തോന്നി ധ അനുഭ വപ്പെട്ടു പ (68) നാം (അല്ലാഹു) പറഞ്ഞു: "പേടിക്കേണ്ട: നിശ്ചയമായും നീ തന്നെയാണ് മേലെയാകുന്നവൻ. (69) നിന്റെ വലങ്കയ്യിലുള്ളത് (വടി) നീ പ്രവർത്തിച്ചുണ്ടാക്കിയത് വെറും ജാലവിദ്യക്കാരുടെ തന്ത്രമാകുന്നു. ജാലവിദ്യക്കാരൻ എവിടെച്ചെന്നാലും വിജയിക്കുകയില്ല'. (67) അതിനാൽ അനുഭവപ്പെട്ടു, തോന്നി തന്റെ മനിൽ ഒരു പേടി മൂസാക്ക് (68) നാം പറഞ്ഞു നീ പേടിക്കേണ്ട നിശ്ച യമായും നീ നീയാണ് മേലെയാകുന്നവൻ (വിജയി) (69) നീ ഇട്ടു കൊള്ളുക നിന്റെ വലങ്കയ്യിലുള്ളത് അത് വിഴുങ്ങിക്കൊള്ളും അവർ ഉണ്ടാക്കിയത്, പ്രവർത്തിച്ചത് നിശ്ചയമായും അവർ ഉണ്ടാക്കിയത് ജാലവിദ്യക്കാരുടെ തന്ത്രം (മാത്രം) ആകുന്നു വിജയിക്കുകയില്ല ജാലവിദ്യക്കാരൻ അവൻ ചെന്നേടത്ത് (എവിടെ ചെന്നാലും) അങ്ങനെ, മൂസാ നബി(അ) തന്റെ വടി നിലത്തിട്ടു. ഇടേണ്ട താമസം! അതാ അവർ-ആ ജാലവിദ്യക്കാർജനങ്ങളെ പകിട്ടാക്കിക്കാണിച്ച വ്യാജപാമ്പുകളെ അത് വിഴു ങ്ങുന്നു! ( 117 ) ഇത് കണ്ടപ്പോൾ, മൂസാ നബി(അ) കാണിച്ചത് ജാലമോ, കപടമോ, അല്ലെന്നും, അദൃശ്യമായ ഒരു ദിവ്യഹസ്തത്തിന്റെ പ്രവർത്തനമാണതെന്നും ആ ജാലവിദഗ്ദ്ധന്മാർക്ക് ബോധ്യമായി.
20:70–71

فَأُلۡقِيَ ٱلسَّحَرَةُ سُجَّدٗا قَالُوٓاْ ءَامَنَّا بِرَبِّ هَٰرُونَ وَمُوسَىٰ

قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِيرُكُمُ ٱلَّذِي عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَيۡدِيَكُمۡ وَأَرۡجُلَكُم مِّنۡ خِلَٰفٖ وَلَأُصَلِّبَنَّكُمۡ فِي جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَيُّنَآ أَشَدُّ عَذَابٗا وَأَبۡقَىٰ

(70) ഉടനെ, ജാലവിദ്യക്കാർ സാഷ്ടാംഗം (സുജൂദായി) പ്രക്ഷേപി ക്കപ്പെട്ടു ധ നിലം പതിച്ചു പ . അവർ പറഞ്ഞു: "ഹാറൂന്റെയും, മൂസായുടെയും റ∫ിൽ ഞങ്ങൾ വിശ്വസിച്ചു' എന്ന്! (71) അവൻ പറഞ്ഞു: "ഞാൻ നിങ്ങൾക്ക് സമ്മതം തരുന്നതിന് മുമ്പ് നിങ്ങൾ അവനെ വിശ്വസിച്ചുവല്ലോ?! തീർച്ചയായും അവൻ നിങ്ങൾക്ക് ജാലവിദ്യ പഠിപ്പി ച്ചുതന്ന നിങ്ങളുടെ നേതാവ് തന്നെ യാണ്. ആകയാൽ, ഞാൻ നിങ്ങളുടെ കൈകളും കാലുകളും വ്യത്യസ്ത മായ നിലയിൽ മുറിപ്പിക്കുകയും, നിങ്ങളെ ഈന്തപ്പനത്തടികളിൽ ക്രൂശിപ്പിക്കുകയും ചെയ്യുന്നതാണ്. ഞങ്ങളിൽ ആരാണ്, ധ -മൂസായുടെ റേ∫ാ ഞാനോപ അതികഠിനവും ശാശ്വതവുമായ ശിക്ഷ നൽകുന്നത് എന്ന് നിശ്ചയമായും നിങ്ങൾക്ക് അറി യാറാകും.' (70) ഉടനെ പ്രക്ഷേപിക്കപ്പെട്ടു, ഇടപെട്ടു, എറിയപ്പെട്ടു, (വീണു) ജാലവിദ്യക്കാർ സുജൂദായി, സാഷ്ടാംഗം അവർ പറഞ്ഞു ഞങ്ങൾ വിശ്വസിച്ചു റ∫ിൽ, രക്ഷിതാവിൽ ഹാറൂന്റെയും മൂസായുടെയും (71) അവൻ പറഞ്ഞു നിങ്ങൾ വിശ്വസിച്ചുവല്ലോ, വിശ്വസിച്ചുവോ അവനെ ഞാൻ സമ്മതം തരുന്നതിനു മുമ്പ് നിങ്ങൾക്ക് നിശ്ചയമായും അവൻ നിങ്ങളുടെ നേതാവ് (നിങ്ങളിൽ വലിയവൻ) തന്നെ നിങ്ങൾക്ക് പഠിപ്പിച്ചുതന്ന ജാലവിദ്യ അതുകൊണ്ട് ഞാൻ നിശ്ചയ മായും മുറിപ്പിക്കും നിങ്ങളുടെ കൈകൾ നിങ്ങളുടെ കാലു കളും വ്യത്യസ്തമായി നിങ്ങളെ ഞാൻ ക്രൂശിപ്പിക്കുക (ക്രൂശിൽ തറപ്പിക്കുക) യും ചെയ്യും ഈന്തപ്പനയുടെ തടികളിൽ നിശ്ച യമായും നിങ്ങൾക്കറിയാം ഞങ്ങളിൽ ആരാണ് (ഏതാളാണ്) അധികം കഠിന മായവൻ ശിക്ഷ, ശിക്ഷയിൽ അധികം നിലനിൽക്കുന്നവനും, ശാശ്വതമാ യവനും, ശേഷിക്കുന്നവനും ജാലവിദ്യക്കാരുടെ പെട്ടെന്നുണ്ടായ ഈ സ്ഥിതിമാറ്റം-അവർ അല്ലാഹുവിൽ വിശ്വ ക്ഷോഭിപ്പിച്ചു. അവർ വിശ്വസിച്ചത് മാത്രമല്ല, തന്റെ ജനത മുഴു വനും തനിക്ക് നഷ്ടപ്പെട്ടേക്കുമോ എന്ന ഭയവും അവനെ അസ്വസ്ഥനാക്കി. അതു കൊണ്ട് എനി ഒരാൾക്കും അതിന് ധൈര്യം വരാതിരിക്കത്തക്കവണ്ണം ജാലവിദ്യക്കാരെ അതികഠിനമായ നിലയിൽ ശിക്ഷിക്കണമെന്ന് അവൻ കരുതി. തന്റെ പരാജയത്തെ അന്യഥാ വ്യാഖ്യാനിക്കുകയും, ജനങ്ങളെ കബളിപ്പിക്കുകയും ചെയ്വാൻ ഒരു സൂത്രം അതാണ്, "അവൻ നിങ്ങൾക്ക് ജാലവിദ്യ പഠിപ്പിച്ചുതന്ന നേതാവാണ്; എന്ന് തട്ടിമൂളിച്ചത്. എന്ന്വെച്ചാൽ നിങ്ങളും അവനും ഒരു ഗൂഢാലോ ചന നടത്തി ഒത്തൊരുമിച്ചു ചെയ്തതാണ് ഇത്, നിങ്ങൾ മനഃപൂർവം അവന ജയിപ്പിച്ച താണ് എന്നർഥം. ഇതിനെക്കുറിച്ച് സൂറ: അല്ലാഹു പറയുന്നത് ഇങ്ങി നെയാണ്: 123 (സാരം: നിശ്ചയമായും ഇത്, ഇന്നാട്ടുകാരെ ഇവിടെ നിന്ന് പുറത്താക്കുവാൻ വേണ്ടി നിങ്ങൾ പ്രയോഗിച്ചതായ ഒരു ഗൂഢതന്ത്രം തന്നെ. അതുകൊണ്ട് താമസിയാതെ നിങ്ങൾക്ക് അറിയാറാകും:) കൈകാലുകൾ ഇടതും വലതുമായിവ്യത്യാസപ്പെട്ട നിലയിൽമുറിച്ചുകളയുകയും, അനന്തരം അവരെ മരത്തടിയിൽ ക്രൂശിച്ചു നിറുത്തുകയും ചെയ്യുന്നത് കണ്ട് ജന ങ്ങൾ പാഠം പഠിക്കണമെന്നായിരുന്നു ആ സ്വേഛാധിപതിയുടെ തീരുമാനം. അ∫ാസ് (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടത്പോലെകാലത്ത് ജാല വിദ്യക്കാരും, അവിശ്വാസികളുമായിരുന്ന അവർ, വൈകുന്നേരമായപ്പോഴേക്കും രക്ത സാക്ഷികളും പുണ്യവാളൻമാരുമായിത്തീർന്നു. "ഹാറൂന്റെയും മൂസായുടെയും രക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചു' എന്നാണല്ലോ ഇവിടെ പറഞ്ഞത്. സൂറ: (121, 122) "ഞങ്ങൾ ലോകരക്ഷിതാവിൽ-അതാ യത്, മൂസായുടെയും ഹാറൂന്റെയും രക്ഷിതാവിൽ വിശ്വസിച്ചു ( ) എന്നും പറഞ്ഞുകാണാം. ഇതിൽ ഒരു രഹസ്യം കിടപ്പുണ്ട്. ( 24 ) എന്നും "ഞാനല്ലാതെ നിങ്ങൾക്ക് ഒരു ഇലാഹും ഉള്ളതായി ഞാൻ അറിയുന്നില്ല' ( 38 ) എന്നും നി ങ്കോചം പ്രസ്താവിച്ച വനാണ് എന്നിരിക്കെ, "ലോകരക്ഷിതാവിൽ ഞങ്ങൾ വിശ്വസിച്ചു' എന്നു മാത്രം അവർ പറയുന്നപക്ഷം തന്നെപ്പറ്റിയാണ് അവർ അപ്പറഞ്ഞതെന്ന് തെറ്റിദ്ധരിക്കുവാനോ, അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കുവാനോ ഇടയുണ്ട്. ഇങ്ങിനെ ഒരു തെറ്റിദ്ധാരണക്ക് ഇടം നൽകാതിരിക്കാനും, തങ്ങളുടെ വിശ്വാസദാർഢ്യത്തെ തുറന്നു കാണിക്കുവാനുമായിരിക്കാം അവർ "മൂസായുടെയും, ഹാറൂന്റെയും റ∫ിൽ' എന്ന് പ്രത്യേകം എടുത്തു പറയുന്നത്. എന്നാൽ, ആ കടുത്ത ഭീഷ ണിക്ക് ജാലവിദ്യക്കാരുടെസത്യവിശ്വാസത്തിന്റെ മാധുര്യം ആസ്വദിച്ചു കഴിഞ്ഞ ആ ധീരപുരുഷൻമാരുടെ -മറുപടി ഇതായിരുന്നു:-
20:72–73

قَالُواْ لَن نُّؤۡثِرَكَ عَلَىٰ مَا جَآءَنَا مِنَ ٱلۡبَيِّنَٰتِ وَٱلَّذِي فَطَرَنَاۖ فَٱقۡضِ مَآ أَنتَ قَاضٍۖ إِنَّمَا تَقۡضِي هَٰذِهِ ٱلۡحَيَوٰةَ ٱلدُّنۡيَآ

إِنَّآ ءَامَنَّا بِرَبِّنَا لِيَغۡفِرَ لَنَا خَطَٰيَٰنَا وَمَآ أَكۡرَهۡتَنَا عَلَيۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَيۡرٞ وَأَبۡقَىٰٓ

(72) അവർ പറഞ്ഞു: "ഞങ്ങൾക്ക് വന്നു കിട്ടിയിട്ടുള്ള വ്യക്തായ തെളി വുകളെക്കാളും ഞങ്ങളെ പടച്ചുണ്ടാ ക്കിയവനെക്കാളും നിനക്ക് ഞങ്ങൾ (ഒരിക്കലും) മുൻഗണന നൽകുക യില്ല തന്നെ! അതുകൊണ്ട് നീ വിധിക്കുന്ന തെന്തോ അത് വിധിച്ചേക്കുക! നിശ്ച യമായും ഈ ഐഹിക ജീവിത ത്തിലേ നീ വിധിക്കുകയുള്ളൂ. (73) "നിശ്ചയമായും, ഞങ്ങളാ കട്ടെ, ഞങ്ങളുടെ രക്ഷിതാവിൽ വിശ്വസിച്ചിരിക്കുകയാണ്ഞങ്ങ ളുടെ (എല്ലാ) തെറ്റുകളും, നീ ഞങ്ങളെ നിർബന്ധിച്ചു ചെയ്യിച്ച ജാലവൃത്തിയും അവൻ ഞങ്ങൾക്ക് പൊറുത്തുതരുവാൻ വേണ്ടി. അല്ലാഹുവാകട്ടെ, വളരെ നല്ല വനും, ശേഷിച്ചിരിക്കുന്നവനുമത്രെ ത്സ . (72) അവർ പറഞ്ഞു ഞങ്ങൾ നിനക്ക് മുൻഗണന(പ്രാധാന്യം) നൽകുന്നതല്ലതന്നെ ഞങ്ങൾക്ക് വന്നിട്ടു (കിട്ടിയിട്ടു)ള്ളതിനെക്കാൾ തെളിവുകളിൽ നിന്ന്, തെളിവുകളായി ഞങ്ങളെ പടച്ചുണ്ടാക്കി യവനെക്കാളും അതുകൊണ്ട് നീ വിധിക്കുക യാതൊന്ന്, ഏതോ അത് നീ വിധിക്കുന്നവനാണ് (അങ്ങിനെയുള്ളത്) നിശ്ചയമായും നീ വിധി ക്കുകയുള്ളൂ ഈ ജീവിതത്തിൽ (മാത്രം) ഐഹികമായ (73) നിശ്ച യമായും ഞങ്ങൾ ഞങ്ങൾ വിശ്വസിച്ചു ഞങ്ങളുടെ റ∫ിൽ അവൻ പൊറുത്തുതരുവാൻ ഞങ്ങൾക്ക് ഞങ്ങളുടെ തെറ്റുകൾ യാതൊന്നും നീ അതിനായി ഞങ്ങളെ നിർബന്ധിച്ചിരിക്കുന്നു ജാലവിദ്യ യിൽ നിന്ന്, ജാലവൃത്തിയായി അല്ലാഹുവാകട്ടെ വളരെ നല്ലവനാണ് ഏറ്റവും ശേഷിക്കുന്നവനുമാകുന്നു. അല്ലാഹുവിനെക്കാൾ സൃഷ്ടികൾക്ക് യാതൊരുവിധ മുൻഗണനയും നൽകാതിരി ക്കുക, അല്ലാഹുവിന്റെ കാര്യത്തിൽ സൃഷ്ടികളെ-അവരെത്ര ശക്തൻമാരായാലും ശരിഭയപ്പെടാതിരിക്കുക, വ്യക്തമായ ലക്ഷ്യം കണ്ട ഉടനെ സത്യത്തിലേക്ക് മടങ്ങുക, അതിനായി ആത്മാർപ്പണം പോലും ചെയ്വാൻ സന്നദ്ധരാവുക, സത്യത്തിനെതിരായി ഐഹികമായ യാതൊരു കാര്യലാഭവും മോഹിക്കാതിരിക്കുക ഇങ്ങിനെ പല മഹൽഗു ണങ്ങളും ഈ സത്യവിശ്വാസികളിൽ നിന്ന് നമുക്ക് പഠിക്കുവാനുണ്ട്. അല്ലാഹു പറ യുന്നു:
20:74–76

إِنَّهُۥ مَن يَأۡتِ رَبَّهُۥ مُجۡرِمٗا فَإِنَّ لَهُۥ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحۡيَىٰ

وَمَن يَأۡتِهِۦ مُؤۡمِنٗا قَدۡ عَمِلَ ٱلصَّـٰلِحَٰتِ فَأُوْلَـٰٓئِكَ لَهُمُ ٱلدَّرَجَٰتُ ٱلۡعُلَىٰ

جَنَّـٰتُ عَدۡنٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَاۚ وَذَٰلِكَ جَزَآءُ مَن تَزَكَّىٰ

(74) നിശ്ചയമായും കാര്യം (വാസ്തവം) : ആരെങ്കിലും തന്റെ റ∫ിന്റെ അടുക്കൽ കുറ്റവാളിയായി ക്കൊണ്ട് ചെല്ലുന്നതായാൽ, നിശ്ചയ മായും അവന് നരകമായിരിക്കും ഉണ്ടാവുക: അതിൽ അവൻ മരിക്കു കയില്ല; ജീവിക്കുകയുമില്ല. (75) ആരെങ്കിലും അവന്റെ അടു ക്കൽ, സൽക്കർമങ്ങൾ പ്രവർത്തിച്ചി ട്ടുള്ള സത്യവിശ്വാസിയായിക്കൊണ്ട് ചെല്ലുന്നതായാൽ, അക്കൂട്ടർക്ക്തന്നെ യാണ് ഉന്നതപദവികൾ. (76) അതായത്: താഴ്ഭാഗത്ത്കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്ഥിരവാസത്തിന്റെ സ്വർഗാരാമ ങ്ങൾ! അവരതിൽ നിത്യവാസികളാ യിക്കൊണ്ടിരിക്കും. പരിശുദ്ധത നേടിയവർക്കുള്ള പ്രതിഫലമത്രെ അത്! (74) നിശ്ചയമായും കാര്യം ആരെങ്കിലും വരുന്നതായാൽ, ചെല്ലുന്ന തായാൽ തന്റെ റ∫ിന്റെ അടുക്കൽ കുറ്റവാളിയായിക്കൊണ്ട് എന്നാൽ നിശ്ചയമായും അവനുണ്ട് നരകം അവൻ മരിക്കയില്ല അതിൽ ജീവിക്കയുമില്ല (75) ആരെങ്കിലും അവന്റെ അടുക്കൽ വരുന്നതായാൽ സത്യവിശ്വാസിയായിക്കൊണ്ട് അവൻ പ്രവർത്തിച്ചിട്ടുണ്ട് സൽക്കർമ ങ്ങൾ എന്നാൽ അക്കൂട്ടർ അവർക്കാണ്, അവർക്കുണ്ട് പദവി കൾ ഉന്നതമായ (76) സ്ഥിരവാസത്തിന്റെ സ്വർഗങ്ങൾ ഒഴുകി ക്കൊണ്ടിരിക്കും അതിന്റെ അടിഭാഗത്ത്കൂടി നദികൾ നിത്യ വാസികളായ നിലയിൽ അതിൽ അത്, ആയത് പ്രതിഫലമാണ് നരകത്തിൽ ജീവിതവും മരണവും ഉണ്ടാവുകയില്ല എന്ന് പറഞ്ഞതിന്റെ സാരം, ഒരു കാലത്തും മുറിഞ്ഞുപോകാത്ത ശിക്ഷയായിരിക്കും ഉണ്ടാവുക എന്നത്രെ. ഏതെങ്കിലും ഒരുകാലത്ത് മരണം സംഭവിക്കുമായിരുന്നുവെങ്കിൽ, അതോട്കൂടി നരകയാതനക്കൊരു അറുതികിട്ടുമെന്ന് ആശിക്കാമായിരുന്നു-അതില്ല. എന്നാലവിടെ ജീവിക്കുകയാണെന്ന് പറയത്തക്കവണ്ണം അൽപം വല്ല ആശ്വാസവും ലഭിക്കുമോ?അതുമില്ല! അല്ലാഹു പറ യുന്നു: 36 സാരം: അവരിൽ മരിക്കുവാനുള്ള തീരുമാനം എടുക്കപ്പെടുന്നതല്ല. അതിലെ ശിക്ഷ അവർക്ക് ലഘൂകരിക്കപ്പെടുന്നതുമല്ല. അങ്ങിനെയാണ് നന്ദികെട്ടവർക്കെല്ലാം നാം പ്രതി ഫലം കൊടുക്കുന്നത്. (പരിശുദ്ധി നേടി) എന്ന് പറഞ്ഞ തിന്റെ താല്പര്യം, അവി ശ്വാസം, നിഷേധം തുടങ്ങിയ അഴുക്കുകൾ പുരളാതെയും, പാപങ്ങളും കുറ്റങ്ങളുമാ കുന്ന കറകൾ പററാതെയും ആത്മശുദ്ധിയുള്ളവരായിരിക്കുക എന്നാകുന്നു. തന്റെ ആൾക്കാരും ജാലവിദ്യാമൽസരത്തിൽ പരാജയമടഞ്ഞുവല്ലോ. ജാലവിദ്യക്കാരാകട്ടെ, മൂസാ നബി(അ)യിൽ വിശ്വസിക്കുകയും, ശിക്ഷക്ക് വിധേയരാവുകയും ചെയ്തു. ഇതോടെ, ഭാഗം ശക്തിപ്പെടുവാൻ തുടങ്ങി. ഉപദേശങ്ങൾ ചെയ്തും, ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുത്തും കൊണ്ട് വള രെക്കാലം മൂസാ നബി(അ) ജനതയേയും സത്യവിശ്വാസത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. വടിയും, കയ്യുമല്ലാത്ത വേറെയും ചില ദൃഷ്ടാന്തങ്ങൾ മൂസാ നബി(അ)യുടെ കൈക്ക് അല്ലാഹു അവർക്ക് കാണിച്ചുകൊടുത്തു. എന്നിട്ടൊന്നും അവർ തങ്ങളുടെ അക്രമവും നിഷേധവും നിറുത്തൽ ചെയ്തില്ല. അവ തുടർന്നുകൊണ്ടേ ഇരുന്നു. വിട്ടുകൊടുക്കുവാൻ കൂട്ടാക്കിയതുമില്ല. അങ്ങനെ അല്ലാഹു അവരിൽ താഴെ കാണുന്ന ശിക്ഷാനടപടി എടുത്തു. അല്ലാഹു പറയുന്നു: വിഭാഗം - 4
20:77

وَلَقَدۡ أَوۡحَيۡنَآ إِلَىٰ مُوسَىٰٓ أَنۡ أَسۡرِ بِعِبَادِي فَٱضۡرِبۡ لَهُمۡ طَرِيقٗا فِي ٱلۡبَحۡرِ يَبَسٗا لَّا تَخَٰفُ دَرَكٗا وَلَا تَخۡشَىٰ

(77) മൂസാക്ക് നാം വഹ്യ് (ബോധനം) നൽകുകയുണ്ടായി: "നീ എന്റെ അടിയാൻമാരെ ധ ല്യരെ പ യും കൊണ്ട് രാത്രി പോകുക; എന്നിട്ട് എത്തിപ്പിടിക്കുന്നതിനെ ഭയ പ്പെടാതെയും, പേടിക്കാതെയും ഉണ ങ്ങിയതായ ഒരു വഴി സമുദ്രത്തിൽ അവർക്ക് നീ ഏർപ്പെടുത്തിക്കൊടു ക്കുക.' (77) തീർച്ചയായും നാം വഹ്യ് അറിയിച്ചു, ബോധനം നൽകി മൂസാക്ക് നീ രാത്രി പോകണമെന്ന് എന്റെ അടിയാന്മാരെയും കൊണ്ട് എന്നിട്ട് നിശ്ചയിച്ചു (ഏർപ്പെടുത്തി)ക്കൊടുക്കുക അവർക്ക് ഒരു വഴി, മാർഗം, സമുദ്രത്തിൽ ഉണങ്ങിയ നീ ഭയപ്പെടാതെ, ഭയപ്പെടാത്ത എത്തിപ്പിടിക്കുന്നത്, പിടികൂടുന്നത് പേടിക്കാതെയും, പേടിക്കാത്തതു മായ ശത്രുക്കൾ പിന്നാലെ വന്നു പിടികൂടുമെന്ന ഭയവും വെള്ളത്തിൽ മുങ്ങിപ്പോകുമെന്ന പേടിയും കൂടാതെ കടന്നുപോയിക്കൊള്ളുക എന്ന് സാരം. കൽപനപ്രകാരം, മൂസാ നബി(അ)യും രാത്രി യാത്ര പുറപ്പെട്ടു ചെങ്കടൽ കടന്നുപോയി.
20:78–79

فَأَتۡبَعَهُمۡ فِرۡعَوۡنُ بِجُنُودِهِۦ فَغَشِيَهُم مِّنَ ٱلۡيَمِّ مَا غَشِيَهُمۡ

وَأَضَلَّ فِرۡعَوۡنُ قَوۡمَهُۥ وَمَا هَدَىٰ

(78) അങ്ങനെ, തന്റെ സൈന്യങ്ങളോട്കൂടി അവരെ പിന്തു ടർന്നു ധ പിന്നാലെ ചെന്നു പ . അപ്പോൾ, സമുദ്രത്തിൽ നിന്ന് അവരെ മൂടിക്ക ളഞ്ഞതെല്ലാം മൂടിക്കളഞ്ഞു! (79) തന്റെ ജനതയെ വഴിപിഴപ്പിച്ചുനേർമാർഗത്തിലാക്കു കയുണ്ടായതുമില്ല. (78) അങ്ങനെ അവരെ പിൻതുടർന്നു അവന്റെ സൈന്യങ്ങളുമായി അപ്പോൾ അവരെ മൂടി (ബാധിച്ചു) കടലിൽ നിന്ന് അവരെ മൂടിയത്, ബാധിച്ചത് (79) വഴിപിഴപ്പിച്ചു തന്റെ ജനതയെ അവർ നേർമാർഗത്തിലാക്കിയില്ല, മാർഗദർശനം ചെയ്ത തുമില്ല. അല്ലാഹു കൽപിച്ച പ്രകാരം, മൂസാ നബി(അ) സമുദ്രത്തിൽ വടികൊണ്ട് അടിച്ചു. സമുദ്രം പിളർന്നു ഇരുപക്ഷങ്ങളിലും പർവ്വതസമാനം ഉയർന്നു നിൽക്കുന്ന ജലഭിത്തി കൾക്കിടയിൽ, വിശാലമായ മാർഗം തുറക്കപ്പെട്ടു. അതിൽക്കൂടി മൂസാ നബി(അ)യും സുഖമായി മറുകരപറ്റി രക്ഷപ്പെട്ടു. അവരുടെ പുറപ്പാടറിഞ്ഞ ഫിർ ഔനും സൈന്യവും അവരെ പിടികൂടുവാൻവേണ്ടി പിൻതുടർന്നുവന്നു. ആ വഴി യിൽക്കൂടി സമുദ്രമധ്യേ എത്തിയപ്പോൾ, ജലഭിത്തികൾ തമ്മിൽ കൂടിച്ചേർന്നു. അവർ ആകമാനം മുങ്ങി നാശമടയുകയും ചെയ്തു. അങ്ങനെ, അവർക്ക് ബാധിക്കേണ്ട ആപ ത്തുകളെല്ലാം ബാധിച്ചു. അത് പ്രത്യേകം വിസ്തരിച്ചു പറയേണ്ടതില്ല. ഈ സംഭവ ത്തെപ്പറ്റി അടുത്ത സൂറത്തുകളിൽ കൂടുതൽ വിവരം കാണാവുന്നതാണ്. കഴിഞ്ഞ സൂറ ത്തുകളിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്. ഈ സംഭവം വിവരിക്കുന്നതിൽ, ചില സ്ഥാപിത താൽപര്യക്കാർ നടത്തിയ ദുർവ്യാഖ്യാനങ്ങളെക്കുറിച്ചും മറ്റും ഈ സൂറ ത്തിന്റെ അവസാനം കൊടുത്തിട്ടുള്ള വ്യാഖ്യാനക്കുറിപ്പ് പ്രത്യേകം വായിക്കുക. സംബോധന ചെയ്തുകൊണ്ട്, അല്ലാഹു അവർക്ക് ചെയ്തുകൊ ടുത്ത മഹത്തായ അനുഗ്രഹങ്ങളിൽ ചിലത് അടുത്ത വചനങ്ങളിൽ അവരെ ഓർമിപ്പി ക്കുന്നു.
20:80–82

يَٰبَنِيٓ إِسۡرَـٰٓءِيلَ قَدۡ أَنجَيۡنَٰكُم مِّنۡ عَدُوِّكُمۡ وَوَٰعَدۡنَٰكُمۡ جَانِبَ ٱلطُّورِ ٱلۡأَيۡمَنَ وَنَزَّلۡنَا عَلَيۡكُمُ ٱلۡمَنَّ وَٱلسَّلۡوَىٰ

كُلُواْ مِن طَيِّبَٰتِ مَا رَزَقۡنَٰكُمۡ وَلَا تَطۡغَوۡاْ فِيهِ فَيَحِلَّ عَلَيۡكُمۡ غَضَبِيۖ وَمَن يَحۡلِلۡ عَلَيۡهِ غَضَبِي فَقَدۡ هَوَىٰ

وَإِنِّي لَغَفَّارٞ لِّمَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا ثُمَّ ٱهۡتَدَىٰ

(80) സന്തതികളേ! നിങ്ങളുടെ ശത്രുവിൽനിന്ന് നിങ്ങളെ നാം രക്ഷപ്പെടുത്തി; "ത്വൂറി' ന്റെ ധ സീനാ പർവ്വതത്തിന്റെ പ വലതുഭാഗം നാം നിങ്ങളുമായി നിശ്ചയിക്കുകയും, നിങ്ങൾക്ക് "മന്ന'യും "സൽവായും' ഇറക്കിത്തരുകയും ചെയ്തു. (81) (നാം നിങ്ങളോട് ഇങ്ങിനെ പറഞ്ഞു:) "നിങ്ങൾക്ക് നാം നൽകി യിട്ടുള്ള പരിശുദ്ധ സാധനങ്ങളിൽ നിന്ന് നിങ്ങൾ തിന്നുകൊള്ളുക; അതിൽ അതിക്രമം പ്രവർത്തിക്ക രുത്: എന്നാൽ (അതിക്രമം ചെയ്താൽ), നിങ്ങളുടെമേൽ എന്റെ കോപം ഇറങ്ങിയേക്കും. എന്റെ കോപം ആരുടെമേൽ ഇറങ്ങുന്നുവോ തീർച്ചയായും അവൻ (നാശത്തിൽ) പതിച്ചു. (82) നിശ്ചയമായും, പശ്ചാത്തപി ക്കുകയും, വിശ്വസിക്കുകയും, സൽക്കർമം പ്രവർത്തിക്കുകയും, പിന്നെ നേർമാർഗത്തിൽ ചരിക്കു കയും ചെയ്തവർക്ക് ഞാൻ ധാരാളം പൊറുത്തുകൊടുക്കുന്നവനുമത്രെ.' (80) സന്തതികളേ തീർച്ചയായും നാം നിങ്ങളെ രക്ഷപ്പെടുത്തി നിങ്ങളുടെ ശത്രുവിൽ നിന്ന് നിങ്ങ ളോട് നാം നിശ്ചയം (കരാർ) ചെയ്കയും ചെയ്തു ത്വൂറിന്റെ ഭാഗം വലത്തെ നാം ഇറക്കുകയും ചെയ്തു നിങ്ങൾക്ക്, നിങ്ങളിൽ മന്നയെ (ഒരുതരം തേൻ) സൽവാ (കാടപ്പക്ഷി)യും (81) നിങ്ങൾ തിന്നുകൊള്ളുക പരിശുദ്ധ വസ്തുക്കളിൽ നിന്ന്, നല്ല സാധനങ്ങളിൽ നിന്ന് നിങ്ങൾക്ക് നാം നൽകിയിട്ടുള്ള നിങ്ങൾ അതിരുകവിയരുത്, അതി ക്രമിക്കരുത് അതിൽ എന്നാൽ ഇറങ്ങും നിങ്ങളിൽ എന്റെ കോപം യാതൊരുവൻ അവന്റെ മേൽ ഇറങ്ങുന്നതായാൽ എന്റെ കോപം എന്നാൽ തീർച്ചയായും അവൻ (നാശത്തിൽ) പതിച്ചു (വീണു) (82) നിശ്ചയമായും ഞാൻ വളരെ പൊറുക്കുന്നവൻ തന്നെ യാതൊ രുവന് അവൻ പശ്ചാത്തപിച്ചു (ഖേദിച്ചു മടങ്ങി) വിശ്വസിക്കുകയും ചെയ്തു പ്രവർത്തിക്കുകയും ചെയ്തു സൽക്കർമം പിന്നെ അവൻ നേർമാർഗത്തിൽ ചരിക്കുകയും ചെയ്തു അവരുടെ മാർഗനടപടി ക്രമങ്ങൾ അടങ്ങുന്ന വേദഗ്രമ്ലം (തൗറാത്ത്) സീനാപർവ്വതത്തിൽവെച്ച് നൽകാമെന്നും അതിനായി നാൽപത് ദിവസത്തോളം ഭജനം( ) ഇരിക്കണമെന്നും, അല്ലാഹു മൂസാ നബി(അ)ക്ക് ഉത്തരവ് നൽകിയിരുന്നു. വേദഗ്രമ്ലം ലഭിക്കുകയെന്നത് സമുദാ യത്തിന് ആകമാനം വമ്പിച്ച ഒരനുഗ്രഹമാണല്ലോ. പൂർവ്വവേദഗ്രമ്ലങ്ങളിൽ അതിപ്ര ധാനമായ ഒന്നത്രെ തൗറാത്ത്. ചെങ്കടൽ കടന്ന് രക്ഷപ്പെട്ടതിന് ശേഷം അവർ നാൽപത് സംവത്സരങ്ങളോളം സീനാ താഴ്വരയാകന്ന തീഹ് ( ) മരുഭൂമിയിൽ കഴിച്ചുകൂട്ടിയി രുന്നു. അക്കാലത്ത് പല സംഭവങ്ങളും അവിടെവെച്ചു നടന്നിട്ടുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ്, അവർക്കവിടെ സുഭിക്ഷമായി കഴിഞ്ഞുകൂടത്തക്കവണ്ണം ആഹാരത്തിനായി "മന്ന'യും "സൽവാ'യും നൽകപ്പെട്ടത്. സസ്യങ്ങളിൽ പ്രത്യക്ഷമായിരുന്ന ഒരുതരം കട്ടിത്തേനാണ് "മന്ന' ( ) കാടപ്പക്ഷിയാണ് "സൽവാ' ( ) "ഒരേ ഭക്ഷണം മാത്രം കഴിച്ചുകൊണ്ട് ക്ഷമിച്ചിരിക്കുവാൻ ഞങ്ങൾക്ക് കഴിയുന്നതല്ല' എന്ന് പറഞ്ഞുമറ്റു പല വിഷയങ്ങളിലും അവർ ചെയ്തത്പോലെ ഇതിലുംനന്ദികേട് കാണിക്കുകയാണ് അവർ ചെയ്തത്. ഈ സംഗതികളെപ്പറ്റിയാണ് മേൽവചനങ്ങളിൽ ഓർമിപ്പിച്ചത്. തീഹ് വനാന്തരത്തിലെത്തിയശേഷം, അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് ഭജനമിരി ക്കുവാനും, തൗറാത്ത് സ്വീകരിക്കുവാനും വേണ്ടി മൂസാ നബി(അ) സീനായിലേക്ക് പോയി. പോകുമ്പോൾ ജനതയുടെ നേതൃത്വം സഹോദരൻ ഹാറൂൻ നബി(അ)യെ ഏൽപിച്ചിരുന്നു. അടുത്ത വചനം ഇൗ സംഭവത്തെ ചൂണ്ടിക്കാട്ടുകയും അന്നേരം മൂസാ നബി(അ)യുമായി നടന്ന സംഭാഷണങ്ങൾ ഉദ്ധരിക്കുകയും ചെയ്യുന്നു. സീനായിൽ വെച്ചു മൂസാ നബി(അ)യോട് അല്ലാഹു ചോദിക്കുകയാണ് : ( ) തീഹ് മരുഭൂമി ( ) പടം 4-ൽ കാണാം. തീഹ് വനാന്തരം എന്നും അതിന് പറയാറുണ്ട്.
20:83–84

۞وَمَآ أَعۡجَلَكَ عَن قَوۡمِكَ يَٰمُوسَىٰ

قَالَ هُمۡ أُوْلَآءِ عَلَىٰٓ أَثَرِي وَعَجِلۡتُ إِلَيۡكَ رَبِّ لِتَرۡضَىٰ

(83) "നിന്റെ ജനതയെ വിട്ടേച്ചു (വരുവാൻ) നിന്നെ ഇത്രയും ധൃതി പ്പെടുത്തിയതെന്താണ്മൂസാ!?' (84) അദ്ദേഹം പറഞ്ഞു: "അവ രിതാ, എന്റെ പിന്നിൽ തന്നെയുണ്ട്; എന്റെ രക്ഷിതാവേ! നീ തൃപ്തി പ്പെടുവാനായി ഞാൻ നിങ്കലേക്ക് ധൃതിപ്പെട്ടു വന്നിരിക്കുകയാണ്.' (83)
20:85

قَالَ فَإِنَّا قَدۡ فَتَنَّا قَوۡمَكَ مِنۢ بَعۡدِكَ وَأَضَلَّهُمُ ٱلسَّامِرِيُّ

(85) അവൻ (അല്ലാഹു)പറഞ്ഞു: "എന്നാൽ, നിന്റെ ശേഷം നിന്റെ ജന തയെ നാം പരീക്ഷിച്ചിരിക്കുകയാണ്; "സാമിരീ' അവരെ വഴിപിഴപ്പിക്കു കയും ചെയ്തിരിക്കുന്നു. (85) അവൻ പറഞ്ഞു എന്നാൽ നാം തീർച്ചയായും നാം പരീക്ഷിച്ചി രിക്കുന്നു നിന്റെ ജനതയെ നിന്റെ (നീ പോന്നതിന്റെ) ശേഷം അവരെ വഴിപിഴപ്പിക്കുകയും ചെയ്തിരിക്കുന്നു സാമിരീ മൂസാ നബി(അ) സീനായിലേക്ക് പോയിരുന്ന അവസരത്തിൽ, "സാമിരീ' എന്നു പറയപ്പെടുന്ന ഒരുവൻ വഴിപിഴപ്പിച്ചു. താഴെ പറയുന്ന പ്രകാരം ഒരു പശുക്കുട്ടിയെ ഉണ്ടാക്കി അതിനെ ആരാധിക്കുവാൻ അവൻ ജനങ്ങളെ പ്രേരിപ്പിച്ചു. ഈ സംഭവം മൂസാ (അ) അറിഞ്ഞിരുന്നില്ല. അദ്ദേഹം സഹോദരന്റെ നേതൃത്വത്തിൽ ജന ങ്ങളെ പിന്നിൽ വിട്ടേച്ചു മന മാധാനത്തോടെ ധൃതിപ്പെട്ടു വന്നിരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് അല്ലാഹു മേൽകണ്ട പ്രകാരം ചോദിക്കുന്നത്. മൂസാ (അ) തന്റെ ജനതയെ വിട്ടുപോന്നിട്ട് അൽപദിവസമേ ആയിട്ടുള്ളൂ. സഹോദ രനെ പ്രതിനിധിയായി ഏൽപിച്ചിട്ടുമുണ്ട്. താൻ പോന്നിട്ടുള്ളത്തന്നെ തന്റെ ജനതക്ക് വേദഗ്രമ്ലം ലഭിക്കുവാനും അല്ലാഹുവിന്റെ സന്ദേശം കേൾക്കുവാനും വേണ്ടിയാണ് താനും. അതും അല്ലാഹുവിന്റെ കൽപനപ്രകാരമാണ്. ഈ വസ്തുതകളെല്ലാം ആ ജന ങ്ങൾക്ക് നല്ലപോലെ അറിയാവുന്നതാണല്ലോ. എന്നിരിക്കെ, ഈ വിവരം - തന്റെ ജനത വഴിപിഴപ്പിക്കപ്പെട്ട വർത്തമാനം-അറിയുമ്പോൾ മൂസാ നബി(അ)ക്കുണ്ടാകുന്ന വ്യസന ത്തിനും, കോപത്തിനും അതിരുണ്ടാകുമോ?!
20:86

فَرَجَعَ مُوسَىٰٓ إِلَىٰ قَوۡمِهِۦ غَضۡبَٰنَ أَسِفٗاۚ قَالَ يَٰقَوۡمِ أَلَمۡ يَعِدۡكُمۡ رَبُّكُمۡ وَعۡدًا حَسَنًاۚ أَفَطَالَ عَلَيۡكُمُ ٱلۡعَهۡدُ أَمۡ أَرَدتُّمۡ أَن يَحِلَّ عَلَيۡكُمۡ غَضَبٞ مِّن رَّبِّكُمۡ فَأَخۡلَفۡتُم مَّوۡعِدِي

(86) അങ്ങനെ, കുപിതനും വ്യാകുലചിത്തനുമായിക്കൊണ്ട് മൂസാ തന്റെ ജനങ്ങളുടെ അടുക്ക ലേക്ക് മടങ്ങിവന്നു; അദ്ദേഹം പറഞ്ഞു: "എന്റെ ജനങ്ങളേ! നിങ്ങ ളുടെ റ∫് നല്ലതായ ഒരു വാഗ്ദാനം നിങ്ങളോട് ചെയ്തിട്ടില്ലേ? ധ വേദ ഗ്രമ്ലം നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടില്ലേ?! പ എന്നിട്ട് നിങ്ങൾക്ക് കാലം ദീർഘി ച്ചുപോയോ? അഥവാ നിങ്ങളുടെ റ∫ിന്റെ പക്കൽ നിന്ന് വല്ല കോപവും നിങ്ങളിൽ ഇറങ്ങണമെന്ന് നിങ്ങൾ ഉദ്ദേശിച്ചിരിക്കുന്നുവോ? അങ്ങനെ, എന്റെ നിശ്ചയം നിങ്ങൾ ലംഘിച്ചിരിക്കുകയാണോ?!" (86) അങ്ങനെ മൂസാമടങ്ങി തന്റെ ജനതയിലേക്ക് കുപിതനായി വ്യാകുലചിത്തനായി അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ നിങ്ങളോട് വാഗ്ദാനം ചെയ്തിട്ടില്ലേ നിങ്ങളുടെ റ∫് നല്ല ഒരു വാഗ്ദാനം എന്നിട്ട് ദീർഘിച്ചു പോയോ നിങ്ങൾക്ക്, നിങ്ങ ളിൽ കാലം അഥവാ (അല്ലെങ്കിൽ) നിങ്ങൾ ഉദ്ദേശിച്ചുവോ ഇറങ്ങ ണമെന്ന്, വരണമെന്ന് നിങ്ങളിൽ കോപം നിങ്ങളുടെ റ∫ിന്റെ പക്കൽ നിന്ന് അങ്ങനെ നിങ്ങൾ ലംഘിച്ചിരിക്കുകയാണോ, വ്യത്യാസം ചെയ്തതാണോ എന്റെ നിശ്ചയത്തെ ഇബ്റാഹീം (അ), (അ) എന്നീ പ്രവാചക വര്യൻമാരുടെ സന്താനപര മ്പരയാണല്ലോ വർഗം. എങ്കിലും അവരുടെ പഴയ സ്ഥിതികളെല്ലാം മാറി ക്കഴിഞ്ഞിരിക്കുന്നു. അവർ, ഈജിപ്തുകാരിൽ നിന്ന് വിഗ്രഹാരാധനയും, പശുപൂജയും പഠിച്ചു ദീർഘകാലം അതിൽ പരിചയിച്ചു വന്നിരിക്കുകയാണ്. ഈജിപ്തിൽ നിന്ന് രക്ഷപ്പെട്ടു പോരുന്ന വഴിക്ക് ബിംബങ്ങളെ വെച്ചു പൂജിച്ചുവരുന്ന ഒരു ജനതയെ കണ്ട പ്പോൾ, അവർ മൂസാ നബി(അ)യോട് പറഞ്ഞ വാക്കിൽ നിന്ന്, വിഗ്രഹാരാധനയിൽ അവർക്കുള്ള താൽപര്യം എത്രമാത്രമായിരുന്നുവെന്ന് മനിലാക്കാം. അല്ലാഹു പറ യുന്നു: (സാരം: അവർ പറഞ്ഞു: മൂസാ! ഇവർക്ക് പല ഞങ്ങൾക്കും ഒരു ആരാധ്യവ സ്തുവെ നിശ്ചയിച്ചുതാ. അദ്ദേഹം പറഞ്ഞു: "നിശ്ചയമായും, വിഡ്ഢിത്തം പ്രവർത്തി ക്കുന്ന ഒരു ജനതയാണ് നിങ്ങൾ. ഈ ജനതയാകട്ടെ, ഇവർ നിലകൊള്ളുന്ന മാർഗം നാശമടഞ്ഞതാണ്. ഇവർ ചെയ്യുന്ന പ്രവർത്തി നിഷ്ഫലവുമാണ്. (7:138,139). ഇത്പോലെ, ബാലിശമായ ചോദ്യങ്ങളും, കൊള്ളരുതാത്ത സ്വഭാവങ്ങളും സാധാ രണമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ; മൂസാ നബി(അ) മടങ്ങിവരുന്നത്വരെ കാത്തിരി ക്കുവാനുള്ള ക്ഷമയാകട്ടെ, അദ്ദേഹത്തിന്റെ ഉപദേശങ്ങളും, ഹാറൂൻ നബി(അ)യുടെ താക്കീതുകളും ശ്രവിക്കുവാനുള്ള മനഃസ്ഥിതിയാകട്ടെ, അവർക്കുണ്ടായില്ല.
20:87–89

قَالُواْ مَآ أَخۡلَفۡنَا مَوۡعِدَكَ بِمَلۡكِنَا وَلَٰكِنَّا حُمِّلۡنَآ أَوۡزَارٗا مِّن زِينَةِ ٱلۡقَوۡمِ فَقَذَفۡنَٰهَا فَكَذَٰلِكَ أَلۡقَى ٱلسَّامِرِيُّ

فَأَخۡرَجَ لَهُمۡ عِجۡلٗا جَسَدٗا لَّهُۥ خُوَارٞ فَقَالُواْ هَٰذَآ إِلَٰهُكُمۡ وَإِلَٰهُ مُوسَىٰ فَنَسِيَ

أَفَلَا يَرَوۡنَ أَلَّا يَرۡجِعُ إِلَيۡهِمۡ قَوۡلٗا وَلَا يَمۡلِكُ لَهُمۡ ضَرّٗا وَلَا نَفۡعٗا

(87) അവർ പറഞ്ഞു: "ഞങ്ങൾ ഞങ്ങളുടെ ഹിതപ്രകാരം താങ്കളുടെ നിശ്ചയം ലംഘിച്ചിരിക്കുകയല്ല; എങ്കിലും, (ആ) ജനങ്ങളുടെ (ക്വിബ്ത്വികളുടെ) അലങ്കാരവസ്തു ക്കളിൽപ്പെട്ട കുറേ ഭാരങ്ങൾ ഞങ്ങൾ വഹിപ്പിക്കപ്പെട്ടു; അങ്ങനെ, ഞങ്ങളത് എറിഞ്ഞുക ളഞ്ഞു; അപ്രകാരം സാമീരി (അത് തീയിൽ) എടുത്തിട്ടു. ' (88) എന്നിട്ട്, അവൻ അവർക്കൊരു പശുക്കിടാവിനെ -മുക്കുറ ശബ്ദമുള്ള ഒരു ദേഹത്തെപുറപ്പെടുവിച്ചുകൊടുത്തു. അപ്പോൾ അവർ (തമ്മിൽ) പറഞ്ഞു; "നിങ്ങളുടെയും, മൂസായു ടേയും ഇലാഹ് (ആരാധ്യൻ) ഇതാ! അദ്ദേഹം (മൂസാ) മറന്നുപോയിരിക്കു കയാണ്.' (89) എന്നാൽ, അവർ കാണു ന്നില്ലേ; അവരോട് അത് യാതൊരു വാക്കും മറുപടി പറയുന്നില്ല; അവർക്ക് ഒരു ഉപദ്രവമാകട്ടെ, ഉപകാ രമാകട്ടെ അതിന് സാധിക്കുന്നുമില്ല എന്ന്!? (87) അവർ പറഞ്ഞു ഞങ്ങൾ ലംഘിച്ചതല്ല, വ്യത്യാസം ചെയ്തി ട്ടില്ല താങ്കളുടെ നിശ്ചയത്തെ ഞങ്ങളുടെ ഹിതപ്രകാരം (ഇഷ്ടം അനുസരിച്ചു) എങ്കിലും ഞങ്ങൾ വഹിപ്പിക്കപ്പെട്ടു (ഞങ്ങൾ പേറേണ്ടി വന്നു) കുറേ ഭാരങ്ങൾ (ആ) ജനങ്ങളുടെ അലങ്കാരവസ്തുക്ക ളിൽ (ആഭരണങ്ങളിൽ) നിന്ന് എന്നിട്ട് ഞങ്ങളത് എറിഞ്ഞു എന്നിട്ട് അപ്രകാരം സാമിരി എടുത്തിട്ടു, ഇട്ടു (88) എന്നിട്ട് അവൻ പുറ പ്പെടുവിച്ചു, പ്രത്യക്ഷപ്പെടുത്തി അവർക്ക് ഒരു പശുക്കിടാവിനെ, മൂരിക്കുട്ടിയെ ഒരു ശരീരത്തെ, ഒരു ദേഹം അതിന് മുക്കുറശബ്ദമുണ്ട് അപ്പോൾ അവർ പറഞ്ഞു ഇതാ നിങ്ങളുടെ ഇലാഹ് മൂസായുടെ ഇലാഹും എന്നിട്ട് അവൻ മറന്നുപോയിരിക്കുകയാണ്. (89) എന്നാലവർ കാണു ന്നില്ലേ അതു മടക്കുന്നില്ല (മറുപടി പറയുന്നില്ല) എന്ന് അവരോട് അവരി ലേക്ക് വാക്ക്, ഒരു വാക്കും അത് സ്വാധീനമാക്കുന്നുമില്ല, അതിനു സാധി ക്കുന്നുമില്ല അവർക്ക് ഒരു ഉപദ്രവത്തിനും ഒരു ഉപകാരത്തിനും തന്നെ (സാധിക്കുന്നില്ല) 87-ാം വചനത്തിന്റെ അവസാനത്തോടുകൂടി വാക്കുകൾ അവ സാനിക്കുന്നതായും, 88-ാം വചനം മുതൽക്കുള്ളത് പ്രസ്താവനയായുമാണ് മനിലാകുന്നത്. അതായത്; പക്കൽ, ഈജിപ്തുകാരുടെ ധാരാളം സ്വർണാഭരണങ്ങളുണ്ടായിരുന്നു. അതും വഹിച്ചുകൊണ്ടാണ് അവർ പോന്നിരുന്നത്. അവ ഉരുക്കി അതുകൊണ്ടാണ്, സാമിരി പശുക്കിടാവിനെ ഉണ്ടാക്കിയത്. മൂസാ നബി(അ) ഒഴികഴിവ് പറയുവാൻ ശ്രമിച്ചു. "ആ ജനങ്ങളുടെ കുറേ ആഭരണച്ചുമടുകൾ ഞങ്ങളുടെ വശമുണ്ടായിരുന്നത് ഞങ്ങൾ വലിച്ചെറിഞ്ഞു; വേറെ യൊന്നും ഞങ്ങൾ ചെയ്തിട്ടില്ല; സാമിരി അതെടുത്തു തീയിൽ ഇട്ടു ഉരുക്കി ഒരു അഗ്ഗുത പശുക്കുട് ടിയെ ഉണ്ടാക്കിയതാണ്' എന്നത്രെ അവർ പറയുന്നതിന്റെ താൽപര്യം. ഈജി പ്തിൽ വെച്ചു ഒരു ഉൽസവത്തിന്റെയോ മറ്റോ കാരണം പറഞ്ഞു ക്വിബ്ത്വികളിൽ നിന്ന് കുറേ ആഭരണങ്ങൾ വാങ്ങിയിരുന്നുവെന്നും അത് മടക്കിക്കൊ ടുത്തിട്ടുണ്ടായിരുന്നില്ലെന്നും പല മുഫിറുകളും പറഞ്ഞുകാണുന്നു. തൗറാത്തിലും ഇത് പ്രസ്താവിച്ചിട്ടുണ്ട്. (പുറപ്പാട് ൽ 2;12 ൽ 36). അല്ലാഹുവിന്നറിയാം. എന്ന വാക്കിന് "പശുക്കിടാവ്, പശുക്കുട്ടി, മൂരിക്കുട്ടി, കാളക്കുട്ടി' എന്നൊക്കെ അർഥം വരാവുന്നതാണ്. തൗറാത്തിന്റെ മലയാളപ്പതിപ്പിൽ "കാളക്കുട്ടി' എന്നാണ് പറ യുന്നത്. ഏതോ ചില സൂത്രപ്പണികൾ മൂലം, കന്നുകാലികളുടെ മുക്കുറ (മൂക്കുകൊണ്ടു മുരളുന്ന ഒരു തരം ശബ്ദം) പോലെ ശബ്ദം പുറപ്പെടുവിച്ചിരുന്നത് കൊണ്ട് അതൊരു അഗ്ഗുതവസ്തുവായി കരുതി. കേവലം ജീവനില്ലാത്തതും, യാതൊ ന്നിനും കഴിവില്ലാത്തതുമാണ് അതെന്ന് അവർ ഗൗനിച്ചില്ല. മാത്രമോ? അത് തന്നെ യാണ് മൂസാ നബി(അ) തേടിപ്പോയ ദൈവം, അദ്ദേഹം മറന്നുപോയതാണ്, എന്ന് പോലും അവർ പറഞ്ഞുണ്ടാക്കി. വിഭാഗം - 5
20:90–91

وَلَقَدۡ قَالَ لَهُمۡ هَٰرُونُ مِن قَبۡلُ يَٰقَوۡمِ إِنَّمَا فُتِنتُم بِهِۦۖ وَإِنَّ رَبَّكُمُ ٱلرَّحۡمَٰنُ فَٱتَّبِعُونِي وَأَطِيعُوٓاْ أَمۡرِي

قَالُواْ لَن نَّبۡرَحَ عَلَيۡهِ عَٰكِفِينَ حَتَّىٰ يَرۡجِعَ إِلَيۡنَا مُوسَىٰ

(90) മുമ്പ് തന്നെ ഹാറൂൻ അവ രോട് പറഞ്ഞിട്ടുണ്ട്: "എന്റെ ജന ങ്ങളേ! ഇത് (പശുക്കിടാവ്) മൂലം നിങ്ങൾ പരീക്ഷണം ചെയ്യപ്പെട്ടിരി ക്കുക തന്നെയാണ്; നിശ്ചയ മായും,നിങ്ങളുടെ രക്ഷിതാവ് പരമ കാരുണികനത്രെ. അതുകൊണ്ട്, നിങ്ങൾ എന്നെ പിൻപററുവിൻ.' എന്റെ കൽപന അനുസരിക്കുകയും ചെയ്യുവിൻ.' (91) അവർ പറഞ്ഞു: "മൂസാ ഞങ്ങളുടെ അടുക്കലേക്ക് മടങ്ങിവരു വോളം, ഞങ്ങൾ ഇതിന്റെ അടുക്കൽ ഭജനം നടത്തുന്നവരായിത്തന്നെയി രിക്കും.' (90) പിൻപറ്റുവിൻ നിങ്ങൾ അനുസരിക്കുകയും ചെയ്യുവിൻ എന്റെ കല്പന (91) അവർ പറഞ്ഞു ഞങ്ങൾ ആയിക്കൊണ്ട് തന്നെയിരിക്കും (വിടുക യില്ല) അതിനടുക്കൽ ഭജനമിരിക്കുന്നവർ മടങ്ങിവരുന്നത്വരെ ഞങ്ങളുടെ അടുക്കലേക്ക് മൂസാ പശുക്കുട്ടിയെ പൂജിച്ചു വഴിപിഴക്കുന്നതിൽ നിന്ന് തടയുവാൻ ഹാറൂൻ നബി(അ) വളരെ പരിശ്രമിച്ചിട്ടുണ്ടന്ന് ഇതിൽ നിന്നും മറ്റും വ്യക്തമാകുന്നു. പക്ഷേ, ജനങ്ങൾ അദ്ദേഹത്തിന്റെ കൽപനയും ഉപദേശവും വിലവെച്ചില്ല. സൂറത്തുൽ ബക്വറഃയിൽ അല്ലാഹു പറഞ്ഞത് പോലെ, അവരുടെ അവിശ്വാസം മൂലം ആ പശുക്കി ടാവിനോടുള്ള സ്നേഹം അവരുടെ ഹൃദയങ്ങളിൽ കുടിപ്പിക്കപ്പെട്ടുപോയി ( 93 )മൂസാ നബി(അ) മടങ്ങിവന്നപ്പോൾ, പശുക്കിടാവിന് ചുറ്റും ഒരുമിച്ചുകൂടി നൃത്തം വെക്കുന്നതും, സംഗീത ങ്ങൾ ആലപിച്ച് ശബ്ദകോലാഹലങ്ങളുണ്ടാക്കുന്നതുമാണ് കണ്ടെതെന്ന് വ്യാഖ്യാനങ്ങളിലും ബൈബ്്ളിലും കാണാവുന്നതാണ്. ഇമാം അബൂബക്ർ ത്വർശൂശീ ( )യുടെ ഒരു ഫത്വാ സംക്ഷേപം ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായിരിക്കും. ഇമാം ക്വുർത്വുബീ ( ഭ ശ്ശച്ഛണഞ്ചയ ) നിവേദനം ചെയ്യുന്ന ആ ഫത്വായും, അതിന്റെ ചോദ്യവും പല പ്രധാന ഗ്രമ്ലങ്ങളിലും കാണാവുന്നതാണ്:- ചോദ്യം; "കുറേ ആളുകൾ ചേർന്ന് "ദിക്ർ' നടത്തുന്നു. ചെണ്ടകൊട്ടുക, നൃത്തം ചെയ്യുക മുതലായ പല കുചേഷ്ടകളും കാണിക്കുക, ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുക എന്നിങ്ങനെ പലതും ഇതിനിടയിൽ നടത്തപ്പെടുന്നു. ഇവരുടെ കൂട്ടത്തിൽ പങ്കെടുക്കുവാൻ പാടുണ്ടോ, ഇല്ലേ?' ഇതാണ് ചോദ്യത്തിന്റെ ചുരുക്കം. മറുപടിയുടെ ചുരുക്കം ഇപ്രകാരമാകുന്നു: "സൂഫിയാക്കളുടെ ഇത്തരം നടപടി, തനി തോന്ന്യാസവും വിഡ്ഢിത്തവും പിഴച്ചതുമത്രെ. "ഇസ്ലാം' എന്നാൽ കിതാബും സുന്നത്തും നബിചര്യയും) അല്ലാതെ മറ്റൊന്നുമല്ല. ഈ നൃത്തപ്രകടന ങ്ങളെല്ലാം ആദ്യമായി നിർമിച്ചത് സാമിരിയാകുന്നു. അവൻ പശുക്കിടാവിനെ ഉണ്ടാ ക്കിയപ്പോൾ, അതിന്റെ ചുറ്റും കൂടി ചെയ്തു പോന്ന സമ്പ്രദായമാ ണിത്. അത് അവിശ്വാസികളുടെയും ഗോപൂജ (പശു ആരാധ)കൻമാരുടെയും മതമാ കുന്നു. ചെണ്ടയാകട്ടെ, മുസ്ലിംകളെ വഴിതെറ്റിക്കുവാനായി നിർമതവാദികൾ നടപ്പിൽ വരുത്തിയതുമാകുന്നു. നബി ˜ യുടെയും സ്വഹാബികളുടെയും സദുകൾ അച്ചടക്കത്തോടുകൂടിയതായിരുന്നു. ഇത്തരക്കാർ പള്ളിയിലും മറ്റും പ്രവേശിക്കുന്നത് മുടക്കം ചെയ്യേണ്ടത് അധികാരപ്പെട്ടവരുടെ കടമയാണ്. അല്ലാഹുവിലും, അന്ത്യനാ ളിലും വിശ്വസിക്കുന്ന ഒരാൾക്കും അതിൽ പങ്കെടുക്കാനോ, അതിൽ സഹായിക്കു വാനോ പാടില്ല. നാല് ഇമാമുകളുടെയും, അല്ലാത്തവരുടെയും മദ്ഹബും ഇത് തന്നെ യാകുന്നു. മൂസാ (അ) ജനങ്ങളെ ആക്ഷേപിച്ചശേഷം സഹോദരൻ ഹാറൂൻ നബിയുടെ നേരെ തിരിഞ്ഞു.
20:92–94

قَالَ يَٰهَٰرُونُ مَا مَنَعَكَ إِذۡ رَأَيۡتَهُمۡ ضَلُّوٓاْ

أَلَّا تَتَّبِعَنِۖ أَفَعَصَيۡتَ أَمۡرِي

قَالَ يَبۡنَؤُمَّ لَا تَأۡخُذۡ بِلِحۡيَتِي وَلَا بِرَأۡسِيٓۖ إِنِّي خَشِيتُ أَن تَقُولَ فَرَّقۡتَ بَيۡنَ بَنِيٓ إِسۡرَـٰٓءِيلَ وَلَمۡ تَرۡقُبۡ قَوۡلِي

(92) അദ്ദേഹം പറഞ്ഞു: "ഹാറൂൻ! ഇവർ വഴിപിഴച്ചതായി നീ കണ്ട പ്പോൾ, നിനക്ക് എന്ത് തട മാണു ണ്ടായത്,- (93) "എന്നെ പിൻതുടരാതിരിക്കു വാൻ? അപ്പോൾ, നീ എന്റെ കൽപ നക്ക് എതിര് പ്രവർത്തിച്ചുവോ?!' (94) അദ്ദേഹം പറഞ്ഞു: "എന്റെ മാതൃപുത്രാ! എന്റെ താടിയും തലയും പിടിക്കരുത്!- സന്തതികൾക്കിട യിൽ നീ ഭിന്നിപ്പുണ്ടാക്കിക്കളഞ്ഞു. എന്റെ വാക്ക് നീ ഗൗനിച്ചതുമില്ല. എന്ന് (എന്നെപ്പറ്റി) നീ പറയുമെന്ന് ഞാൻ ഭയപ്പെട്ടു.' (92) അദ്ദേഹം പറഞ്ഞു ഹാറൂനേ നിനക്കു എന്തു തട മു ണ്ടായി, നിന്നെ മുടക്കിയതെന്താണ് നീ അവരെ കണ്ടപ്പോൾ അവർ വഴി പിഴച്ചതായി (93) എന്നെ പിൻതുടരാതിരിക്കുവാൻ അപ്പോൾ നീ എതിരു പ്രവർത്തിച്ചുവോ എന്റെ കൽപനക്ക് (94) അദ്ദേഹം പറഞ്ഞു എന്റെ മാതൃപുത്രാ (ഉമ്മയുടെ മകനേ) നീ പിടിക്കേണ്ട എന്റെ താടിക്ക് എന്റെ തലക്കും, തലയും (വേണ്ടാ) നിശ്ചയമായും ഞാൻ ഞാൻ ഭയപ്പെട്ടു നീ പറയുമെന്ന് നീ ഭിന്നിപ്പുണ്ടാക്കി ഇസ്റാ ഈൽ സന്തതികൾക്കിടയിൽ നീ വിവക്ഷിച്ചതുമില്ല, ഗൗനിച്ചതുമില്ല എന്റെ വാക്ക്, ഞാൻ പറഞ്ഞത്. "പ്രിയപ്പെട്ട സഹോദരാ' എന്ന അർത്ഥത്തിലുള്ള ഒരു പ്രയോഗമാണ് "എന്റെ മാതൃ പുത്രാ' എന്ന് പറഞ്ഞത്. മൂസാ (അ) സീനാപർവ്വതത്തിലേക്ക് പോകുമ്പോൾ സഹോദരനോട് ഇങ്ങിനെ പറഞ്ഞിരുന്നു: 142 സാരം: നീ എന്റെ ജനതയിൽ എനിക്ക് പ്രതിനിധിയായിരിക്കണം: നല്ലത് പ്രവർത്തി ക്കുകയും ചെയ്യണം; കുഴപ്പമുണ്ടാക്കുന്നവരുടെ മാർഗം പിൻപറ്റുകയും ചെയ്യരുത്. എന്നിരിക്കെ, അദ്ദേഹം തിരിച്ചു വന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കാമല്ലോ. കോപം നിമിത്തം അദ്ദേഹം സഹോദരന്റെ തലപിടിച്ചു വലിച്ചതിന് പുറമെ, തൗറാത്തിന്റെ പലകകൾ നിലത്തിടുകയും ചെയ്തിരുന്നു. കാര്യം മനിലായപ്പോൾ, അദ്ദേഹം സഹോദരന് വേണ്ടി ചെയ്കയും പലകകൾ എടു ക്കുകയും ചെയ്തു. 150-154) "എന്നെ പിൻതുടരാതിരിക്കുവാൻ നിനക്ക് എന്ത് തട മാണുണ്ടായത് എന്ന് പറ ഞ്ഞതിന്റെ സാരം രണ്ട് പ്രകാരത്തിൽ ആയിരിക്കാവുന്നതാണ്: (1) ഇതെല്ലാം കണ്ട പ്പോൾ, അവരെ വിട്ടേച്ച് എന്റെ പിന്നാലെ വന്നുകൂടായിരുന്നുവോ? എന്നും, (2) ഞാൻ പോയപ്പോൾ ചെയ്ത ഉപദേശം പിൻപറ്റാമായിരുന്നില്ലേ? എന്നും. ഏതായാലും ആ കുഴപ്പത്തിൽ അവരെ വിട്ടുപോകുന്നതും, ബലം പ്രയോഗിച്ചു അവരെ അടക്കുവാൻ ശ്രമിക്കുന്നതും കൂടുതൽ കുഴപ്പത്തിന് ഇടയാകുമെന്ന് ഹാറൂൻ (അ) കരുതി. അന ന്തരം മൂസാ നബി(അ) സാമിരിയുടെ നേരെ തിരിഞ്ഞു:
20:95–96

قَالَ فَمَا خَطۡبُكَ يَٰسَٰمِرِيُّ

قَالَ بَصُرۡتُ بِمَا لَمۡ يَبۡصُرُواْ بِهِۦ فَقَبَضۡتُ قَبۡضَةٗ مِّنۡ أَثَرِ ٱلرَّسُولِ فَنَبَذۡتُهَا وَكَذَٰلِكَ سَوَّلَتۡ لِي نَفۡسِي

(95) അദ്ദേഹം ചോദിച്ചു: "എന്നാൽ, നിന്റെ കാര്യം എന്താണ്- "സാമിരീ'! (96) അവൻ പറഞ്ഞു: "അവർ (ജനങ്ങൾ) കണ്ടിട്ടില്ലാത്തത് ഞാൻ കണ്ടു; അങ്ങനെ, ദൂതന്റെ ധ റസൂ ലിന്റെ പ കാൽപാടിൽ നിന്നും ഒരു പിടി (അൽപം) ഞാൻ പിടിച്ചു; എന്നിട്ട് അത് ഇട്ടുകളയുകയും ചെയ്തു. അങ്ങനെയാണ് എന്റെ മന് എനിക്ക് പ്രേരണ നൽകിയത്. (95) അദ്ദേഹം പറഞ്ഞു എന്നാലെന്താണ് നിന്റെ കാര്യം ഹേ സാമിരീ (96) അവൻ പറഞ്ഞു ഞാൻ കണ്ടു യാതൊന്ന് അവർ അത് കണ്ടിട്ടില്ല അങ്ങിനെ ഞാൻ പിടിച്ചു, എടുത്തു ഒരു പിടി (അൽപം) റസൂലിന്റെ കാല്പാടിൽ നിന്ന് എന്നിട്ട് ഞാനത് ഇട്ടുകളഞ്ഞു അപ്രകാരം പ്രേരിപ്പിച്ചു, ഭംഗിയായി കാണിച്ചു എനിക്ക് എന്റെ മന്. അതായത്: ജനങ്ങൾക്ക് കണ്ടു മനിലാക്കുവാൻ കഴിയാത്ത ചില സൂത്രങ്ങൾ ഞാൻ കണ്ടുപിടിച്ചു. റസൂലിന്റെ (താങ്കളുടെ) ഉപദേശങ്ങളും, അദ്ധ്യാപനങ്ങളും ഞാൻ പേരിന് മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ; അത് ഞാൻ ഉപേക്ഷിക്കുകയും ചെയ്തു. എന്റെ സ്വന്തം മനിന്റെ പ്രേരണയനുസരിച്ചാണ് ഞാൻ അങ്ങനെ ചെയ്തത് എന്നു സാരം. ഈ വ്യാഖ്യാനമാണ്, ഇവിടെ ഇമാം റാസീ, ഇമാം നീസാബൂരീ ( ) മുതലായവർ ബലപ്പെടുത്തുന്നത്. ഈ വ്യാഖ്യാനമനുസരിച്ച് "റസൂൽ' എന്നു പറഞ്ഞത് മൂസാ നബി(അ)യും, "കാൽപാട്' എന്ന് പറഞ്ഞത് അദ്ദേഹത്തിന്റെ ഉപദേശ നിർദേശ ങ്ങളുമായിരിക്കും. വ്യാഖ്യാനം മറ്റൊന്നാകുന്നു; "റസൂൽ' എന്ന് പറഞ്ഞത് ജിബ്രീൽ (അ) എന്ന മലക്കിനെ ഉദ്ദേശിച്ചാണെന്നാണ് അവർ പറയുന്നത്. "കാൽപാ ടിൽ നിന്ന് ഒരു പിടി എടുത്തു' എന്ന് പറഞ്ഞതിന് ജിബ്രീലിന്റെ കുതിരയുടെ കാലടി യിൽ നിന്നൊരു പിടി മണ്ണെടുത്തു എന്നും സാരമാക്കുന്നു. എപ്പോഴാണ്, എങ്ങിനെ യാണ്, സാമിരിക്ക് അത് കിട്ടിയത്? ഇതിനെക്കുറിച്ചു പല നീണ്ട കഥകളും ഉദ്ധരിക്ക പ്പെടുന്നുണ്ട്. ആ മണ്ണിൽ എന്തോ ഒരു വിശേഷത സാമിരി കണ്ടു. മറ്റാരും അത് കണ്ടി രുന്നില്ല. അവൻ അത് അൽപം എടുത്തു സൂക്ഷിച്ചുവെച്ചിരുന്നു. അത് കൂട്ടിച്ചേർത്തു കൊണ്ടാണ് പശുക്കുട്ടിയെ നിർമിച്ചത് എന്നൊക്കെയാണ് കഥകളുടെ താൽപര്യം. ഇൗ കഥകളുടെ സാധുതയും, നിവേദന മാർഗങ്ങളും പല നിലക്കും വിമർശനാർഹങ്ങളാ കുന്നു. ഒരു സമുദായത്തെ മിക്കവാറും വഴിപിഴപ്പിച്ചുകളഞ്ഞ ഈ കടുംകൃത്യം, താൻ കൽപി ച്ചുകൂട്ടി ചെയ്തതാണെന്ന് സാമിരി സമ്മതിച്ചു. ഈ വമ്പിച്ച ധിക്കാരത്തിന് ഇഹ ത്തിൽ വെച്ചും, പരത്തിൽവെച്ചും അവൻ അനുഭവിക്കേണ്ടിയിരിക്കുന്ന ശിക്ഷയെക്കു റിച്ച് മൂസാ നബി(അ) അറിയിക്കുന്നു:
20:97–98

قَالَ فَٱذۡهَبۡ فَإِنَّ لَكَ فِي ٱلۡحَيَوٰةِ أَن تَقُولَ لَا مِسَاسَۖ وَإِنَّ لَكَ مَوۡعِدٗا لَّن تُخۡلَفَهُۥۖ وَٱنظُرۡ إِلَىٰٓ إِلَٰهِكَ ٱلَّذِي ظَلۡتَ عَلَيۡهِ عَاكِفٗاۖ لَّنُحَرِّقَنَّهُۥ ثُمَّ لَنَنسِفَنَّهُۥ فِي ٱلۡيَمِّ نَسۡفًا

إِنَّمَآ إِلَٰهُكُمُ ٱللَّهُ ٱلَّذِي لَآ إِلَٰهَ إِلَّا هُوَۚ وَسِعَ كُلَّ شَيۡءٍ عِلۡمٗا

(97) അദ്ദേഹം പറഞ്ഞു: "എന്നാൽ നീ പോ! നിശ്ചയമായും (ഈ) ജീവി തത്തിൽ, "തൊട്ടുകൂടാ' എന്ന് പറ യൽ നിനക്കുണ്ടായിരിക്കട്ടെ! നിശ്ചയമായും നിനക്കൊരു നിശ്ചിത സമയമുണ്ട്. അതൊരി ക്കലും നിനക്ക് ലംഘിക്കപ്പെടുക യില്ല. നീ ഭജിച്ചുകൊണ്ടിരിക്കുന്ന നിന്റെ (ഈ) ആരാധ്യവസ്തുവെ നോക്കുക: നാം അതിനെ ചുട്ടുകരിക്കുക തന്നെ ചെയ്യുന്നതാണ്; പിന്നെ, നിശ്ച യമായും നാം അതിനെ പൊടിപാറ്റി കടലിൽ വിതറിക്കളയുന്നതുമാണ്. (98) നിശ്ചയമായും, നിങ്ങളുടെ ആരാധ്യൻ താനല്ലാതെ മറ്റൊരു ആരാധ്യനുമില്ലാത്ത അല്ലാഹു തന്നെ യാകുന്നു; എല്ലാ വസ്തുവെക്കു റിച്ചും, (അവന്റെ) അറിവ് വിശാലമാ യിരിക്കുന്നു.' (97) സ്പർശനമില്ല (എന്ന്) നിശ്ചയമായും നിനക്കുണ്ട് ഒരു നിശ്ചിത സമയം അത് നിന്നോട് ലംഘിക്കപ്പെടുന്നതേ അല്ല നീ നോക്കുക നിന്റെ (ഈ) ദൈവത്തിങ്കലേക്ക്, ആരാധ്യവസ്തുവിലേക്ക് നീ ആയിക്കൊണ്ടിരുന്ന അതിനടുക്കൽ, അതിൽ ഭജനമിരിക്കുന്നവൻ നാമതിനെ ചുട്ടെരി ക്കുക തന്നെ ചെയ്യും പിന്നെ നാം അതിനെ പാറ്റിക്കളയുക തന്നെ ചെയ്യും സമുദ്രത്തിൽ, ജലാശയത്തിൽ ഒരു പാറ്റൽ, പൊടിയായി (98) നിശ്ചയമായും നിങ്ങളുടെ ആരാധ്യൻ യാതൊരു അല്ലാഹുവാണ് ഒരു ഇലാഹുമില്ല അവനല്ലാതെ (താനല്ലാതെ) അവൻ വിശാലമായിരിക്കുന്നു (ഉൾപ്പെടുത്തിയിരിക്കുന്നു) എല്ലാ വസ്തുവിനും, എല്ലാറ്റിനെയും (അവന്റെ) അറിവ്, അറിവാൽ, അറിവ് കൊണ്ട് സാമിരി ബഹിഷ്കരിക്കപ്പെട്ടു. അവൻ ജനങ്ങളുമായോ, ജനങ്ങൾ അവനുമായോ തൊടുവാനും, സഹവസിക്കുവാനും പാടില്ലെന്നും നിശ്ചയിക്കപ്പെട്ടു. അങ്ങനെ, അവൻ കാട്ടിൽ മൃഗങ്ങളുടെകൂടെ അലഞ്ഞുനടന്നു ജീവിക്കേണ്ടതായി വന്നു. അവനുമായി ആരെങ്കിലും തൊടുന്നപക്ഷം, എന്തോ സുഖക്കേട് അവന് അനുഭവപ്പെട്ടിരുന്നതായും പറയപ്പെടുന്നു. പശുക്കിടാവിനെ എരിച്ചുപൊടിച്ചു വെള്ളത്തിൽ വിതറുകയും ചെയ്തു. ഈ വിവരം തൗറാത്തിലും കാണാം. പക്ഷേ, "ചുട്ടു ഭസ്മമാക്കി അരച്ചു പർവ്വതത്തിൽ നിന്നൊഴുകുന്ന തോട്ടിൽ ഇട്ടുകളഞ്ഞു' എന്ന് ആവർത്തനപുസ്തകം (9:21 ൽ) പറയുമ്പോൾ, പുറപ്പാട് പുസ്തകം (32:20 ൽ) പറയുന്നത്: "ചുട്ടരച്ചു ഭസ്മം വെള്ളത്തിൽ വിതറി കുടിപ്പിച്ചു എന്നാകുന്നു. മൂസാ നബി(അ)യുടെ കഥാ വിവരണം ഇവിടെ അവസാനിച്ചു. അല്ലാഹു പറയുന്നു:
20:99

كَذَٰلِكَ نَقُصُّ عَلَيۡكَ مِنۡ أَنۢبَآءِ مَا قَدۡ سَبَقَۚ وَقَدۡ ءَاتَيۡنَٰكَ مِن لَّدُنَّا ذِكۡرٗا

(99) (നബിയേ) ഇപ്രകാരം, മുൻകഴിഞ്ഞ സംഭവവൃത്താന്തങ്ങ ളിൽ നിന്ന് (ചിലത്) നിനക്ക് നാം വിവരിച്ചുതരുന്നു: നമ്മുടെ അടുക്കൽ നിന്നുള്ള ബോധനം നാം നിനക്ക് നൽകിയിട്ടു മുണ്ട്. (99) ഇപ്രകാരം, അപ്രകാരം നാം വിവരിച്ചുതരുന്നു, കഥ പറഞ്ഞുത രുന്നു നിനക്ക് വൃത്താന്തങ്ങളിൽ നിന്ന് (ചിലത്) മുൻ കഴി ഞ്ഞുപോയിട്ടുള്ളത് നിനക്ക് നാം നൽകിയിട്ടുമുണ്ട് നമ്മുടെ പക്കൽ നിന്ന് ബോധനം, സ്മരണ
20:100–104

مَّنۡ أَعۡرَضَ عَنۡهُ فَإِنَّهُۥ يَحۡمِلُ يَوۡمَ ٱلۡقِيَٰمَةِ وِزۡرًا

خَٰلِدِينَ فِيهِۖ وَسَآءَ لَهُمۡ يَوۡمَ ٱلۡقِيَٰمَةِ حِمۡلٗا

يَوۡمَ يُنفَخُ فِي ٱلصُّورِۚ وَنَحۡشُرُ ٱلۡمُجۡرِمِينَ يَوۡمَئِذٖ زُرۡقٗا

Passage continues through verse 20:104.

(100) ആരെങ്കിലും അതിനെവിട്ടു തിരിഞ്ഞുകളഞ്ഞാൽ, തീർച്ചയായും അവൻ ക്വിയാമത്ത് നാളിൽ കുറ്റഭാരം വഹിക്കുന്നതാണ്;- (101) അതിൽ (അവർ) ശാശ്വ തൻമാരായിരിക്കും. അവർക്ക് ക്വിയാമത്ത് നാളിൽ, അത് എത്ര ചീത്തയായ ഭാരമാണ്!- (102) കാഹളത്തിൽ ഊതപ്പെടുന്ന ദിവസം അന്നേ ദിവസം കുറ്റവാളികളെ നീലവർണമുള്ളവരായി നാം ഒരു മിച്ചു കൂട്ടുകയും ചെയ്യും- (103) അവർ തമ്മിൽ അന്യോന്യം പതുക്കെ പറയും: "പത്തു (ദിവസം) അല്ലാതെ നിങ്ങൾ (ഭൂമിയിൽ) പാർക്കുകയുണ്ടായിട്ടില്ല' എന്ന്! (104) അവർ പറയുന്നതിനെക്കു റിച്ച് നാം നല്ലവണ്ണം അറിയുന്നതാണ്. അപ്പോൾ, അവരിൽ ഏറ്റവും നല്ല മാർഗമുള്ളവൻ പറഞ്ഞുപോകുന്നു: "ഒരു ദിവസമല്ലാതെ നിങ്ങൾ പാർത്തി ട്ടില്ല' എന്ന്! (100) ആരെങ്കിലും തിരിഞ്ഞുകളഞ്ഞാൽ അതിനെവിട്ട്, അതിൽ നിന്ന് എന്നാലവൻ വഹിക്കുന്നതാണ് ക്വിയാമത്തുനാളിൽ കുറ്റം, ഭാരം (കുറ്റഭാരം) (101) ശ്വാശ്വതൻമാരായി, സ്ഥിരവാസികളായി അതിൽ എത്ര ചീത്ത: വളരെ മോശം അവർക്ക് ക്വിയാമത്തുനാ ളിൽ ചുമട്, ഭാരം. (102) ഊതപ്പെടുന്ന ദിവസം കാഹള ത്തിൽ നാം ഒരുമിച്ചു കൂട്ടുകയും ചെയ്യും കുറ്റവാളികളെ അന്ന്, അന്നേ ദിവസം നീലവർണമുള്ളവരായി, നീലക്കണ്ണൻമാരായി (103) അവർ അന്യോന്യം പതുക്കെ പറയും, ഒളിച്ചുപറയും അവർ തമ്മിൽ നിങ്ങൾ പാർത്തിട്ടില്ല, താമസിച്ചിട്ടില്ല പത്ത് (ദിവസം) അല്ലാതെ (104) നാം, നമ്മൾ നല്ലവണ്ണം അറിയുന്നവനാണ്, ഏറ്റവും അറിയുന്നവ നാണ് അവർ പറയുന്നതിനെപ്പറ്റി അപ്പോൾ പറയും, പറയുമ്പോൾ അവരിൽവെച്ചു ഉത്തമൻ, മിതമായവൻ, മര്യാദക്കാരൻ മാർഗം, മാർഗ ത്തിൽ നിങ്ങൾ താമസിച്ചിട്ടില്ല ഒരു ദിവസമല്ലാതെ (സുർക്വൻ) എന്ന വാക്കിനാണ് നീലവർണമുള്ള വർ എന്ന് അർത്ഥം പറഞ്ഞത്. പാപികളായ ആളുകൾ അനുഭവിക്കേണ്ടിവരുന്ന ഭയങ്കര ശിക്ഷകൾ കാണുമ്പോൾ, പരിഭ്രമം നിമിത്തം അവരുടെ നിറം നീലവർണമായി മാറുന്നു എന്ന് താൽപര്യം. ഈ വാക്കിന് "നീലക്കണ്ണൻമാർ, കണ്ണുതുറിച്ചവർ, കാഴ്ചനഷ്ടപ്പെട്ടവർ' എന്നീ അർത്ഥ ങ്ങളും വരാവുന്നതാകുന്നു. ഏതായാലും മേൽ സൂചിപ്പിച്ച അസഹ്യതയുടെ കാഠിന്യ ത്തെയാണ് അത് കാണിക്കുന്നത്. പരലോക ജീവിതത്തിന്റെ ദൈർഘ്യവും, അവിടത്തെ കാഴ്ചകളും കാണുമ്പോൾ, തങ്ങൾ അതേവരെ ഈ ഭൂമിയിൽ കഴിച്ചുകൂട്ടിയകാലം നന്നേ കുറച്ചു മാത്രമായിരുന്നു വെന്ന് അവർ താനേ പറഞ്ഞുപോകുന്നു. പത്ത് ദിവസമെന്ന് ഒരാൾ പറയുമ്പോൾ, കുറേക്കൂടി നല്ല ഒരു തീരുമാനമെന്ന നിലക്ക് മറ്റൊരാൾ പറഞ്ഞേക്കും: "ഇല്ലാ-ഒരേ ഒരു പറയാവൂ' എന്ന്. ഭയവും സങ്കോചവും നിമിത്തം വളരെ സ്വകാര്യമാ യിട്ടാണ് അവർ ഈ സംഭാഷണം നടത്തുക. ചുരുക്കിപ്പറഞ്ഞാൽ, ഇഹപരജീവിതങ്ങൾ തമ്മിലുള്ള താരതമ്യം, പാപികൾക്ക് അപ്പോഴേ ഗ്രഹിക്കുവാൻ കഴിയുകയുള്ളൂ. പാപികളായ ആളുകൾക്ക് ക്വബ്റുകളിൽവെച്ച് ചില ശിക്ഷകൾ അനുഭവപ്പെടുന്ന താണെന്ന് ഹദീഥിലും പ്രസ്താവിക്കപ്പെട്ടിട്ടുള്ളതിനെ നിഷേധിക്കുന്ന ചിലർ, 103-ാം വചനം പോലെയുള്ള ആയത്തുകൾ അവർക്ക് രേഖയായി ഉദ്ധരിക്കാ റുണ്ട്. ക്വബ്റിൽ അവർ കേവലം ഉറങ്ങിക്കിടക്കുകയാണ് ചെയ്യുന്നതെന്നും, അതു കൊണ്ടാണ് അവർ ഇങ്ങിനെ പറയുന്നതെന്നുമാണ് ഇവരുടെ വാദം. ഇത് ശരിയല്ലെന്ന് സൂറത്തുൽ 112-ന്റെ വിവരണത്തിലും, ശേഷമുള്ള വ്യാഖ്യാനക്കുറിപ്പിലും കാണാം. അസ്ലിക്കഠൃ വിഭാഗം - 6
20:105–108

وَيَسۡـَٔلُونَكَ عَنِ ٱلۡجِبَالِ فَقُلۡ يَنسِفُهَا رَبِّي نَسۡفٗا

فَيَذَرُهَا قَاعٗا صَفۡصَفٗا

لَّا تَرَىٰ فِيهَا عِوَجٗا وَلَآ أَمۡتٗا

Passage continues through verse 20:108.

(105) (നബിയേ) പർവതങ്ങളെ സംബന്ധിച്ച് അവർ (ജനങ്ങൾ) നിന്നോട് ചോദിക്കുന്നു; പറയുക: "എന്റെ രക്ഷിതാവ് അതിനെ പൊടിച്ചു പാറ്റിക്കളയുന്നതാണ്. (106) എന്നിട്ട്, അവൻ സമനിര പ്പായ മൈതാനമായി അതിനെ വിട്ടേ ക്കുന്നതാണ്:- (107) യാതൊരു താഴ്ചയാകട്ടെ, ഉയർച്ചയാകട്ടെ, നീ അവിടെ കാണു കയില്ല. (108) അന്നത്തെ ദിവസം, വിളി ക്കുന്നവനെ അവർ പിന്തുടർന്നുകൊ ള്ളും; അവനോട് യാതൊരു വക്ര തയും ഉണ്ടാകുകയില്ല ധ കാണിക്കുക യില്ല. പ ശബ്ദങ്ങൾ (എല്ലാം) പരമകാരു ണികനായുള്ളവന് കീഴടങ്ങുന്ന താണ്. അതിനാൽ, നേരിയ മുഴക്കമ ല്ലാതെ നീ കേൾക്കുകയില്ല. (105) അവർ നിന്നോട് ചോദിക്കുന്നു പർവ്വതങ്ങളെപ്പറ്റി എന്നാൽ നീ പറയുക അവയെ പാറ്റിക്കളയും എന്റെ രക്ഷിതാവ് ഒരു പാറ്റൽ, പൊടിച്ചു (106) എന്നിട്ട് അതിനെ വിടും (ആക്കും) മൈതാനം, സമനിരപ്പായ, നിരന്നതായ (107) നീ കാണുന്നതല്ല അതിൽ, അവയിൽ ഒരു വളവും, താഴ്ചയും ഉയർച്ചയും, മേടും (കാണുക) ഇല്ല (108) അന്ന്, അന്നേദിവസം അവർ പിൻപറ്റും, തുടർന്നുപോകും വിളിക്കുന്നവനെ, ക്ഷണിക്കുന്നവനെ യാതൊരു വക്രതയും (വളവും) ഇല്ലാതെ അവനോട് കീഴൊതുങ്ങുകയും ചെയ്യും, താഴ്മപ്പെടുകയും ചെയ്യും ശബ്ദങ്ങൾ പരമകാരുണികന് അതിനാൽ നീ കേൾക്കുകയില്ല! നേരിയ ശബ്ദം (മുഴക്കം) അല്ലാതെ നബി തിരുമേനി ˜ യെ ഉത്തരം മുട്ടിക്കുവാനും, പരിഹസിക്കുവാനും വേണ്ടി, അവി ശ്വാസികൾ പല ചോദ്യങ്ങളും ചോദിക്കാറുണ്ടായിരുന്ന കൂട്ടത്തിൽ ഒന്നാണ്; ക്വിയാമ ത്തുനാളിൽ ഈ പർവ്വതങ്ങളെല്ലാം എന്തായിപ്പോകുമെന്നുള്ള ചോദ്യം. മറുപടിയുടെ സാരം ഇതാണ്; അവർ വിചാരിക്കുന്നത് പോലെ അസംഭവ്യമോ, ആയ ഒരു കാര്യമല്ല ക്വിയാമത്ത് നാൾ എന്ന് പറയുന്നത്. പർവതങ്ങളെല്ലാം അന്ന് പൊടി പൊടിയായി പാറ്റപ്പെടുന്നു, യാതൊരു കുന്നും കുഴിയുമില്ലാതെ ഭൂമി സമനിരപ്പാക്ക പ്പെടുന്നു. അങ്ങിനെ അതിന്റെ സ്ഥിതി തന്നെ മറ്റൊന്നായി മാറുന്നു 48 : മ്മൃൾിഷ (ഭൂമി ഇതല്ലാത്ത മറ്റൊരു ഭൂമിയായി മാറ്റപ്പെടുന്ന ദിവസം) ഇത്രയും വമ്പിച്ച ആ ദിവസത്തെക്കുറിച്ച് അവർ മനിരുത്തേണ്ട കാര്യങ്ങൾ വേറെ ചിലതാകുന്നു: "രാജാധിരാജനായ അല്ലാഹുവിന്റെ മുമ്പിൽ വിചാരണക്ക് ഹാജരാകു വാനായി ക്ഷണിക്കുന്ന ഒരു വിളി അന്ന് അവരെ അഭിമുഖീകരിക്കുന്നതാണ്. യാതൊരു വിധത്തിലും അത് നിരസിക്കുവാനോ, ക്ഷണിക്കുന്നവന്റെ ഒന്നിച്ചു നേർക്കുനേരെ പോകാതിരിക്കുവാനോ ആർക്കും തന്നെ സാധ്യമാകയില്ല. അല്ലാഹുവിന്റെ സന്നിധി യിൽ വരുമ്പോൾ, ഏത് മഹാരഥൻമാരും പേടിച്ചുവിറച്ചുപോകും. ഉച്ചത്തിൽ മിണ്ടു വാൻപോലും അവർക്ക് കഴിയുകയില്ല. അധരങ്ങൾ അനക്കിയാൽതന്നെയും വ്യക്ത മായി സംസാരിക്കാൻ സാധിക്കുകയില്ല. അത്രയും ഗൗരവമേറിയ ഒരു ദിവസമാണത്. ഇതാണ് അവർ മനിരുത്തേണ്ടത്.
20:109–112

يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا

يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡ وَلَا يُحِيطُونَ بِهِۦ عِلۡمٗا

۞وَعَنَتِ ٱلۡوُجُوهُ لِلۡحَيِّ ٱلۡقَيُّومِۖ وَقَدۡ خَابَ مَنۡ حَمَلَ ظُلۡمٗا

Passage continues through verse 20:112.

(109) അന്നേ ദിവസം, പരമകാ രുണികനായുള്ളവൻ ഏതൊരുവന്ന്് അനുവാദം നൽകുകയും, അവന്ന് വേണ്ടി (വല്ലതും) പറയുവാൻ തൃപ്തിപ്പെടുകയും ചെയ്തിരിക്കു ന്നുവോ. അങ്ങിനെയുള്ളവന്നല്ലാതെ ശുപാർശ ഫലം ചെയ്യുകയില്ല. (110) അവരുടെ മുമ്പിലുള്ളതും, പിമ്പിലുള്ളതും (എല്ലാം) അവൻ അറിയുന്നു; അതിനെക്കുറിച്ച് അവർ പരിപൂർണമായി അറിയുന്നില്ല. (111) ജീവത്തും, സർവനിയന്താ വുമായുള്ളവന് മുഖങ്ങൾ (എല്ലാം) കീഴൊതുങ്ങിയിരിക്കുകയാണ്; ആർ അക്രമം വഹിച്ചു വന്നിരിക്കു ന്നുവോ അവൻ, തീർച്ചയായും ഇച്ഛാ ഭംഗപ്പെട്ടിരിക്കുന്നു! (112) ആരെങ്കിലും സത്യവിശ്വാ സിയായിക്കൊണ്ട് വല്ല സൽക്കർമ ങ്ങളും പ്രവർത്തിക്കുന്നുവെങ്കിൽ അവൻ, അക്രമത്തെയാകട്ടെ, അനീ തിയെയാകട്ടെ ഭയപ്പെടേണ്ടിവരിക യില്ല; (109) അന്നേ ദിവസം ഫലം ചെയ്കയില്ല ശുപാർശ ഒരുവന്നല്ലാതെ അവന്നു അനുവാദം നൽകിയിരിക്കുന്നു പരമകാരുണി കൻ തൃപ്തിപ്പെടുകയും ചെയ്തു അവനുവേണ്ടി, അവന്റെ പറയുവാൻ, വാക്ക് (110) അവൻ അറിയുന്നു അവരുടെ മുന്നിലുള്ളത് അവരുടെ പിന്നിലുള്ളതും അവർ വലയം ചെയ്കയില്ല, പൂർണമായി അറി യുകയില്ല അതിനെപ്പറ്റി, അവനെപ്പറ്റി അറിവ്, അറിവുകൊണ്ട് (111) കീഴൊതുങ്ങി, കീഴൊതുങ്ങുന്നതാണ് മുഖങ്ങൾ ജീവത്തായുള്ളവന്, സജീ വമായുള്ളവന് സർവ്വനിയന്താവായ തീർച്ചയായും ഇച്ഛാഭംഗപ്പെട്ടു വഹിച്ചവൻ അക്രമത്തെ (112) ആർ പ്രവർത്തിക്കുന്നുവോ സൽക്കർമങ്ങളിൽ നിന്ന് (വല്ലതും) അവൻ സത്യവിശ്വാസിയാ യിക്കൊണ്ട് എന്നാലവൻ പേടിക്കുകയില്ല, പേടിക്കേണ്ടതില്ല ഒരു അക്ര മവും അനീതിയെയും (ഇല്ല) ഈ ലോകത്ത് നടപ്പുള്ള പ്രകാരം ഇഷ്ടംപോലെ ശുപാർശ നടത്തുവാനോ, സ്വാധീനം ചെലുത്തുവാനോ, മുൻകൂട്ടി സമ്മതം കിട്ടാതെ ശുപാർശ ചെയ്വാനോ, അവിടെ ആർക്കും ഒരിക്കലും സാധ്യമല്ല. അവിടത്തെ വിധികർത്താവ് സൃഷ്ടികളുടെ ഭൂതവർത്തമാന ഭാവികാലങ്ങളെ സംബന്ധിച്ചെല്ലാം സൂക്ഷ്മമായും, പരിപൂർണമായും അറിയുന്നവനാകുന്നു. അവസാനമില്ലാതെ എന്നെന്നും ജീവിച്ചിരിക്കുന്ന "ജീവത്ത്' അല്ലെങ്കിൽ "സജീവ മായുള്ളവൻ' എന്നത്രെ "അൽഹയ്യ്' ( ) എന്ന നാമം കൊണ്ടുദ്ദേശ്യം. അന്യാശ്രയം കൂടാതെ സ്വയംഭൂവായി നിലകൊള്ളുകയും സർവത്തെയും നിയന്ത്രിച്ചുപോരുകയും ചെയ്യുന്ന "നിയന്താവ്' എന്ന് "അൽക്വയ്യും' ( ) എന്ന നാമം കൊണ്ടും ഉദ്ദേശിക്ക പ്പെടുന്നു. അല്ലാഹുവിന്റെ ഉൽകൃഷ്ട നാമങ്ങളുടെ പൂർണമായ ആശയങ്ങളെ ദ്യോതി പ്പിക്കുന്ന മലയാളപദങ്ങൾ വിരളമത്രെ. ചെയ്യാത്ത കുറ്റങ്ങൾ ചുമത്തി ശിക്ഷിച്ചോ, കുറ്റത്തിന്റെ തോതിൽ കവിഞ്ഞ ശിക്ഷ നൽകിയോ അല്ലാഹു ആരെയും അക്രമം ചെയ്കയില്ല. ചെയ്ത നൻമക്ക് പ്രതിഫലം നൽകാതെയോ, പ്രതിഫലത്തിൽ കുറവ്വരു ത്തിയോ, ആരോടും അനീതി പ്രവർത്തിക്കുകയുമില്ല. ഇതാണ് അക്രമവും അനീതിയും ഭയപ്പെടേണ്ടതില്ല എന്ന് പറഞ്ഞതിന്റെ സാരം.
20:113–114

وَكَذَٰلِكَ أَنزَلۡنَٰهُ قُرۡءَانًا عَرَبِيّٗا وَصَرَّفۡنَا فِيهِ مِنَ ٱلۡوَعِيدِ لَعَلَّهُمۡ يَتَّقُونَ أَوۡ يُحۡدِثُ لَهُمۡ ذِكۡرٗا

فَتَعَٰلَى ٱللَّهُ ٱلۡمَلِكُ ٱلۡحَقُّۗ وَلَا تَعۡجَلۡ بِٱلۡقُرۡءَانِ مِن قَبۡلِ أَن يُقۡضَىٰٓ إِلَيۡكَ وَحۡيُهُۥۖ وَقُل رَّبِّ زِدۡنِي عِلۡمٗا

(113) അപ്രകാരം, അറബി ഭാഷ യിലുള്ള ഒരു നാം അത് അവതരിപ്പിച്ചിരിക്കുകയാണ്. അതിൽ, താക്കീതുകളെ വിവിധ തര ത്തിൽ നാം വിവരിച്ചിരിക്കുന്നു;- അവർ സൂക്ഷിക്കുകയോ, അല്ലെ ങ്കിൽ അതവർക്ക് ഒരു ബോധം ഉള വാക്കുകയോ ചെയ്തേക്കാം. (114) യഥാർഥ രാജാവായ അല്ലാഹു സർവ്വോന്നതനത്രെ! ബോധനം നിനക്ക് പൂർണമായി നിർവഹിക്കപ്പെ ടുന്നതിന് മുമ്പായിനീ ധൃതിയിൽ ഓതരുത്. പറയുക: "രക്ഷിതാവേ! നീ എനിക്ക് അറിവ് വർധിപ്പിച്ചു തരേ ണമേ! ത്സ (113) അപ്രകാരം നാം അത് അവതരിപ്പിച്ചിരിക്കുന്നു ക്വുർ ആനായി (വായിക്കപ്പെടുന്ന ഒരു ഗ്രമ്ലമായി) അറബി ഭാഷയിലുള്ള നാം വിവിധ രൂപത്തിൽ വിവരിക്കുകയും ചെയ്തിരിക്കുന്നു അതിൽ താക്കീ തുകളെ അവർ സൂക്ഷിച്ചേക്കാം അല്ലെങ്കിൽ അത് ഉളവാക്കി (ഉണ്ടാക്കി)യേക്കാം അവർക്ക് ഒരു ബോധം, സ്മരണ, ഓർമ (114) അപ്പോൾ സർവോന്നതനാകുന്നു, അതിപരിശുദ്ധനാകുന്നു രാജാവായ അല്ലാഹു സാക്ഷാലുള്ള, യഥാർഥമായ നീ ധൃതിപ്പെടരുത് (ധൃതിപ്പെട്ടു ഓതരുത്) മുമ്പായി പൂർത്തിയായി നിർവഹിക്കപ്പെടുന്ന തിന് നിനക്ക് അതിന്റെ വഹ്യ്, ബോധനം നീ പറയുക എന്റെ റേ∫ എനിക്ക് വർധിപ്പിച്ചുതരേണമേ അറിവ് വിവിധ രൂപത്തിലുള്ള വിവരണ രീതിയെപ്പറ്റി സൂറ: അൽകഹ്ഫ് 54-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം ചൂണ്ടിക്കാണിച്ചിട്ടുള്ള സംഗതികൾ ഇവിടെ സ്മരി ക്കുക. നബി തിരുമേനി ˜ അറബിയായിരുന്നതുകൊണ്ടും, അവിടുന്ന് ആദ്യമായി അഭിമു ഖീകരിക്കുന്നത് അറബികളെയായതുകൊണ്ടും അറബിഭാഷയിലായി ത്തീർന്നു. അറബിയിൽ അല്ലാതിരിക്കുകയോ, സുഗ്രാഹ്യമല്ലാത്ത ഒരു ശൈലിയിൽ ആയി രിക്കുകയോ ചെയ്തിരുന്നുവെങ്കിൽ, അതിന്റെ പ്രബോധനം നിർവഹിക്കുക വിഷമമാ യിരിക്കുമല്ലോ. ആ നിലക്ക് ഇസ്ലാമിന്റെ മതഭാഷയും, സാംസ്കാരികഭാഷയും ആയി രിക്കുവാൻ അറബി ഭാഷയെക്കാൾ കൂടുതൽ അർഹതയുള്ള മറ്റൊന്നും ഇല്ലതന്നെ. സാഹിത്യവശത്ത് കൂടി നോക്കിയാലും, ആ ഭാഷ പ്രാധാന്യമർഹിക്കുന്നു. സന്ദേശം ലോകത്തിന് ആകമാനമായതുകൊണ്ട് അത് മറ്റൊരു ഭാഷയിലായിരിക്കണ മെന്ന് വെക്കുന്നപക്ഷം, ആ ഭാഷ ഏതായിരിക്കണം? ഈ പ്രശ്നത്തിന് പരിഹാരം കാണുക സാധ്യമല്ല. അതേ സമയത്ത് സന്ദേശങ്ങൾക്ക് പ്രചാരം സിദ്ധിച്ച നാടുകളിലെല്ലാം അറബിഭാഷക്ക് പ്രചാരമുണ്ടായിത്തീരുകയും ചെയ്തിട്ടുണ്ട്. അത്ര യുമല്ല, എത്രയോ നാടുകൾ അവയുടെ സ്വന്തം ഭാഷ തന്നെ വിസ്മരിച്ചു അറബിഭാഷ മാതൃഭാഷയായി സ്വീകരിക്കുക കൂടി ചെയ്ത ചരിത്രങ്ങൾ പ്രസിദ്ധമാണ്. അറബി ഭാഷയിലാണെങ്കിലും, അതിന്റെ സ്വഭാവം മറ്റുള്ള അറബി ഗ്രമ്ല ങ്ങളെപ്പോലെയല്ല. അതിന്റെ ശൈലിയും, വിവരണരീതിയും ഒന്ന് വേറെത്തന്നെയാണ്. മനുഷ്യഹൃദയത്തെ തട്ടിയുണർത്തുവാനുള്ള അതിന്റെ കഴിവ് അനിതരസാധാരണ മത്രെ. അതിന്റെ ഭാഷയും, അതിന്റെ സാഹിത്യവും പരിചയമുള്ളവർക്കേ അതിന്റെ സവിശേഷത ആസ്വദിക്കുവാൻ കഴിയൂ. അത് പഠിക്കുകയും ഗ്രഹിക്കുകയും ചെയ്യുക വഴി രണ്ടിലൊരു ഗുണം കൈവരാതിരിക്കുകയില്ല: ചുരുങ്ങിയപക്ഷം, പാപങ്ങളും അക്ര മങ്ങളും വിട്ടൊഴിഞ്ഞു സൂക്ഷിച്ചു നടക്കുവാനുള്ള മനഃസ്ഥിതി ഉളവാകുക, അല്ലെങ്കിൽ കുറേക്കൂടി മുന്നോട്ട് പോയി തന്റെ കടമകൾ നിർവഹിക്കുവാനും, സൽക്കർമനിരതനാ യിരിക്കുവാനുമുള്ള ബോധവും തന്റേടവും ഉണ്ടായിത്തീരുക. 113-ാം വചനത്തിന്റെ അന്ത്യഭാഗം ഈ യാഥാർഥ്യമാണ് ചൂണ്ടിക്കാട്ടുന്നത്. വഹ്യുമായി ജിബ്രീൽ (അ) വന്നു ഓതിക്കേൾപ്പിക്കുമ്പോൾ, വഹ്യ് അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ ധൃതിപ്പെട്ടു ഓതുവാൻ നബി ˜ ശ്രമിച്ചിരുന്നു. മറന്നുപോയേക്കുമോ എന്ന ആശങ്ക നിമിത്തം മലക്ക് സ്ഥലം വിടും മുമ്പായി മനഃപാഠ മാക്കണമെന്ന ഉദ്ദേശ്യമായിരുന്നു അതിന് തിരുമേനിയെ പ് രേരിപ്പിച്ചിരുന്നത്. ഇങ്ങിനെ ചെയ്യേണ്ടതില്ലെന്നും അറിവ് വർധിപ്പിച്ചുതരുവാനായി അല്ലാഹുവോട് പ്രാർഥിക്കണ മെന്നും അല്ലാഹു ഉപദേശിക്കുന്നു. സൂറ: അൽക്വിയാമഃ 16-19 ൽ ഇതിനെപ്പറ്റി കൂടു തൽ വിവരം കാണാം. അസ്ലിക്കഠൃ ഇതിൽനിന്ന് രണ്ടു കാര്യങ്ങൾ നാം മനിലാക്കേണ്ടതായുണ്ട്: (1) ഒരാളിൽ നിന്ന് വല്ലതും പഠിക്കുമ്പോൾ, അയാൾ പറയുന്നത് ശ്രദ്ധാപൂർവം കേൾക്കുകയും, സാവധാ നത്തിൽ പഠിക്കുകയും ചെയ്യേണ്ടതാണ്. (2) അറിവ് മനുഷ്യന് തികയുന്ന ഒന്നല്ല. അറിയുംതോറും കൂടുതൽ അറിയുവാൻ ജിജ്ഞാസയുണ്ടായിരിക്കുകയും, കൂടുതൽ അറിവ് ലഭിക്കുവാനായി അല്ലാഹുവോട് പ്രാർഥിക്കുകയും വേണം. നബി ˜ ഇപ്ര കാരം പ്രാർഥിച്ചിരുന്നതായി ഹദീഥിൽ വന്നിട്ടുണ്ട്:- ∫സ്ലങ പ്ലര ള്ളപ്പഥ ൽപ്പറ സ്ലഞ്ഞപ്പഥ ള്ളളഛഞവ സ്ലസ്റ്റ സാരം : അല്ലാഹുവേ! നീ എനിക്ക് പഠിപ്പിച്ചുതന്നിട്ടുള്ളത് കൊണ്ട് എനിക്ക് പ്രയോ ജനം നൽകേണമേ! എനിക്ക് ഉപകാരമുള്ളത് പഠിപ്പിച്ചുതരികയും ചെയ്യേണമേ! എനിക്ക് അറിവ് വർധിപ്പിച്ചുതരികയും വേണമേ! എല്ലാ അവസ്ഥയിലും അല്ലാഹുവിന് സ്തോത്രം! (തി). ഉപകാരമില്ലാത്ത അറിവ് നൽകരുതേ എന്നും നബി ˜ ചെയ്തി രുന്നതായി ഹദീഥുകളിൽ കാണാം. അജ്ഞാനത്തെക്കാളധികം ദോഷം ചെയ്യുന്നത്, പലപ്പോഴും ഉപകാരമില്ലാത്ത അറിവാണെന്ന് നാം ഓർക്കേണ്ടതാകുന്നു.
20:115

وَلَقَدۡ عَهِدۡنَآ إِلَىٰٓ ءَادَمَ مِن قَبۡلُ فَنَسِيَ وَلَمۡ نَجِدۡ لَهُۥ عَزۡمٗا

(115) മുമ്പ് നാം ആദമിന് നിർദേശം നൽകുകയുണ്ടായി: എന്നിട്ട്, അദ്ദേഹം വിസ്മരിച്ചു പോയി; ദൃഢനിശ്ചയം അദ്ദേഹത്തിന് നാം കണ്ടതുമില്ല. (115) തീർച്ചയായും നാം നിർദേശം കൊടുത്തു, കൽപന കൊടുത്തു ആദമിന് മുമ്പ് എന്നിട്ട് അദ്ദേഹം മറന്നു, വിസ്മരിച്ചു നാം കണ്ടില്ല, കണ്ടെത്തിയില്ല അദ്ദേഹത്തിന് സ്ഥിരചിത്തത, ദൃഢനിശ്ചയം മനുഷ്യന് സൂക്ഷ്മതയും, ബോധവും ഉണ്ടാകുവാനാണ് വിവിധ രൂപ ത്തിലുള്ള താക്കീതുകൾ വിവരിച്ചിട്ടുള്ളതെന്ന് കഴിഞ്ഞ വചനങ്ങളിൽ പറഞ്ഞു. അശ്ര ദ്ധയും, സ്ഥിരചിത്തതയില്ലായ്മയും മനുഷ്യസഹജമായ ചില സ്വഭാവങ്ങളാകുന്നു. അതിനാൽ, മനുഷ്യപിതാവായ ആദം നബി(അ)യുടെ കഥ ഉദ്ധരിച്ചുകൊണ്ട് മനുഷ്യൻ സദാ ശ്രദ്ധയും സ്ഥിരചിത്തതയും ഉള്ളവനായിരിക്കുവാൻ അല്ലാഹു നമ്മെ ഉൽബോ ധിപ്പിക്കുന്നു. ഓരോ കാര്യത്തിലും അല്ലാഹു നൽകിയിട്ടുള്ള നിർദേശങ്ങൾ കഴിയുന്നി ടത്തോളം പാലിക്കണമെന്ന ദൃഢനിശ്ചയം മനുഷ്യന് ഉണ്ടായിരിക്കേണ്ടതാണ്, അതി ല്ലാതിരുന്നാൽ തീരാനഷ്ടത്തിന് ഇടയായിത്തീരുന്നതാണ് എന്ന് പ്രസ്തുത ചരിത്ര ത്തിൽനിന്നും നാം പഠിക്കേണ്ടതുണ്ട്. ഇതിനായിട്ടത്രെ, ആദം നബി(അ)യുടെ കഥ പലേടത്തും ആവർത്തിച്ചു പറയുന്നത്. സംഭവം തുടർന്നു വിവരിക്കുന്നു: വിഭാഗം - 7
20:116–119

وَإِذۡ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ أَبَىٰ

فَقُلۡنَا يَـٰٓـَٔادَمُ إِنَّ هَٰذَا عَدُوّٞ لَّكَ وَلِزَوۡجِكَ فَلَا يُخۡرِجَنَّكُمَا مِنَ ٱلۡجَنَّةِ فَتَشۡقَىٰٓ

إِنَّ لَكَ أَلَّا تَجُوعَ فِيهَا وَلَا تَعۡرَىٰ

Passage continues through verse 20:119.

(116) ആദമിന് "സുജൂദ്' ചെയ് വിൻ (തലകുനിക്കുവിൻ) എന്ന് നാം മലക്കുകളോട് പറഞ്ഞ സന്ദർഭം (ഓർക്കുക); അവർ (എല്ലാവരും) സുജൂദ് ചെയ്തു-ഇബ്ലീസ് ഒഴികെ-അവൻ വിസമ്മതിച്ചുക ളഞ്ഞു. (117) അപ്പോൾ നാം പറഞ്ഞു. "ആദമേ! നിശ്ചയമായും ഇവൻ നിനക്കും നിന്റെ ഭാര്യക്കും ശത്രുവാ കുന്നു: അതിനാൽ, (ഈ) സ്വർഗ ത്തിൽനിന്ന് നിങ്ങളെ അവൻ പുറ ത്താക്കാതിരിക്കട്ടെ; അപ്പോൾ നീ വിഷമിക്കേണ്ടതായി വരും. (118) "നിശ്ചയമായും, നിനക്ക് അവിടെ വിശക്കാതിരിക്കുകയും, നന്മമാകാതിരിക്കുകയും ചെയ്യാം; (119) "നിനക്ക് അവിടെ ദാഹിക്കാ തിരിക്കുകയും, വെയിൽ കൊള്ളാതി രിക്കുകയും ചെയ്യാം.' (116) നാം പറഞ്ഞ സന്ദർഭം മലക്കുകളോട് നിങ്ങൾ സുജൂദ് ചെയ്വിൻ, തലകുനിക്കുവിൻ ആദമിന് അപ്പോൾ അവർ സുജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവൻ വിസമ്മതിച്ചു, കൂട്ടാക്കാതിരുന്നു (117) അപ്പോൾ നാം പറഞ്ഞു ആദമേ നിശ്ചയമായും ഇവൻ നിനക്ക് ശത്രുവാണ് നിന്റെ ഭാര്യക്കും അതിനാൽ നിങ്ങളെ അവൻ പുറത്താക്കാതിരിക്കട്ടെ സ്വർഗത്തിൽനിന്ന് അപ്പോൾ നീ വിഷമിക്കേ ണ്ടിവരും (118) നിശ്ചയമായും നിനക്കുണ്ട് നിനക്ക് വിശക്കാതിരി ക്കൽ അതിൽ, അവിടെ നീ നന്മമാകാതിരിക്കലും (119) നിനക്ക് ദാഹിക്കാതിരിക്കലും, ദാഹിക്കുകയില്ലെന്നും അതിൽ, അവിടെ നിനക്ക് വെയിൽ (ചൂട്) കൊള്ളുകയില്ലെന്നും ആദം നബി(അ)യെ സൃഷ്ടിച്ചശേഷം അദ്ദേഹത്തിന് തലകുനിച്ചു സുജൂദ് ചെയ് വാൻ കൽപിച്ചപ്പോൾ മലക്കുകളെല്ലാം സു ജൂദ് ചെയ്തു, ഇബ്ലീസ് മാത്രം വിസമ്മ തിച്ചു. "അന്മിയാൽ സൃഷ്ടിക്കപ്പെട്ട ഞാൻ മണ്ണിനാൽ സൃഷ്ടിക്കപ്പെട്ട മനുഷ്യന് തല കുനിക്കുകയോ?! എന്ന് പറഞ്ഞു കൽപന ധിക്കരിക്കുകയാണ് അവൻ ചെയ്തത്. അങ്ങനെ, ഇബ്ലീസ് മനുഷ്യപിതാവായ ആദമിനും, മനുഷ്യമാതാവും ആദമിന്റെ ഭാര്യ യുമായ മനുഷ്യവർഗത്തിന് തന്നെ ശത്രുവായിത്തീർന്നു. ഈ ജന്മശത്രുവിനെ സദാ സൂക്ഷിച്ചുകൊള്ളണമെന്നും, അവൻ നിങ്ങളെ ഈ സ്വർഗീയ സുഖസൗകര്യങ്ങളിൽനിന്ന് പുറത്താക്കുവാൻ കാരണമുണ്ടാക്കുന്നത് കാത്തുകൊ ള്ളണമെന്നും അല്ലാഹു ആദം നബി(അ)ക്ക് താക്കീത് നൽകി. പക്ഷേ, ആ സൂക്ഷ്മത പാലിക്കുന്നതിൽ ആദം (അ) ദൃഢചിത്തത കൈക്കൊള്ളുകയുണ്ടായില്ല.
20:120–122

فَوَسۡوَسَ إِلَيۡهِ ٱلشَّيۡطَٰنُ قَالَ يَـٰٓـَٔادَمُ هَلۡ أَدُلُّكَ عَلَىٰ شَجَرَةِ ٱلۡخُلۡدِ وَمُلۡكٖ لَّا يَبۡلَىٰ

فَأَكَلَا مِنۡهَا فَبَدَتۡ لَهُمَا سَوۡءَٰتُهُمَا وَطَفِقَا يَخۡصِفَانِ عَلَيۡهِمَا مِن وَرَقِ ٱلۡجَنَّةِۚ وَعَصَىٰٓ ءَادَمُ رَبَّهُۥ فَغَوَىٰ

ثُمَّ ٱجۡتَبَٰهُ رَبُّهُۥ فَتَابَ عَلَيۡهِ وَهَدَىٰ

(120) അങ്ങനെ, പിശാച് (ഇബ് ലീസ്) അദ്ദേഹത്തിന് ദുർബോധനം നൽകി: അവൻ പറഞ്ഞു: "ആദമേ! നിത്യവാസത്തിനുള്ള വൃക്ഷ ത്തെയും, നശിച്ചുപോകാത്ത രാജത്വ ത്തെയും ഞാൻ നിനക്ക് അറിയിച്ചു തരട്ടെയോ!?" (121) എന്നിട്ട്, അവർ രണ്ടുപേരും അതിൽ (വൃക്ഷത്തിൽ) നിന്ന് തിന്നു; ഉടനെ, അവർക്ക് തങ്ങളുടെ നന്മത വെളിപ്പെട്ടു; സ്വർഗത്തിലെ ഇലക ളിൽനിന്നും (എടുത്ത്) അവർ തങ്ങ ളുടെ മേൽ പറ്റിക്കുവാൻ തുടങ്ങു കയും ചെയ്തു. ആദം തന്റെ രക്ഷിതാവിനോട് അനുസരണക്കേട് കാണിച്ചു, അങ്ങനെ വഴിപിഴച്ചു. (122) പിന്നീട്, അദ്ദേഹത്തെ തന്റെ രക്ഷിതാവ് നന്നാക്കിയെ ടുത്തു; അങ്ങനെ, അദ്ദേഹത്തിന്റെ മേൽ പശ്ചാത്താപം സ്വീകരിച്ചു; മാർഗദർശനം നൽകുകയും ചെയ്തു. (120) അങ്ങനെ ദുർബോധനം നടത്തി അദ്ദേഹത്തോട് പിശാച്, ചെകുത്താൻ അവൻ പറഞ്ഞു ആദമേ നിനക്ക് ഞാൻ അറി യിച്ചുതരട്ടെയോ നിത്യവാസത്തിന്റെ വൃക്ഷത്തെപ്പറ്റി ഒരു രാജ ത്വത്തെയും നശിച്ചുപോകാത്ത (121) അങ്ങനെ അവർ തിന്നു അതിൽ നിന്ന് ഉടനെ വെളിപ്പെട്ടു അവർക്ക് രണ്ടാൾക്കും അവരുടെ നന്മത രണ്ടാളും തുടങ്ങി, ശ്രമിച്ചു പറ്റിക്കുവാൻ, ഒട്ടിക്കുവാൻ അവരുടെമേൽ സ്വർഗത്തിലെ ഇലകളിൽനിന്ന് ആദം അനുസ രണക്കേട് പ്രവർത്തിച്ചു, എതിര് കാണിച്ചു തന്റെ രക്ഷിതാവിന് അങ്ങനെ അദ്ദേഹം വഴിപിഴച്ചു (122) പിന്നീട് അദ്ദേഹത്തെ നന്നാക്കിയെടുത്തു, തിര ഞ്ഞെടുത്തു അദ്ദേഹത്തിന്റെ രക്ഷിതാവ് എന്നിട്ട് പശ്ചാത്താപം(ഖേദം) സ്വീകരിച്ചു അദ്ദേഹത്തിന്റെ മേൽ മാർഗദർശനം ചെയ്കയും ചെയ്തു, മാർഗനിർദേശം നൽകുകയും ചെയ്തു. വിരോധിക്കപ്പെട്ട വൃക്ഷം ഏതായിരുന്നുവെന്ന് പറയത്തക്ക തെളിവുകളൊന്നും നമുക്ക് കിട്ടിയിട്ടില്ല. ഏതോ ഒരു വൃക്ഷത്തെ ചൂണ്ടിക്കാട്ടിക്കൊണ്ട്: "ഈ വൃക്ഷത്തോട് നിങ്ങൾ സമീപിക്കരുത്' ( 35 ) എന്ന് അല്ലാഹു അവരോട് വിരോധിച്ചിരുന്നു. ആ വൃക്ഷത്തിൽനിന്നും ഭുജിക്കുക വഴി അവരുടെ സ്വർഗീയ അനു ഗ്രഹങ്ങൾ നഷ്ടപ്പെടുത്തുവാൻ, മേൽകണ്ട പ്രകാരം പിശാച് അവരോട് ദുർമന്ത്രണം നടത്തി. അവർ അതിൽ വഞ്ചിതരാവുകയും ചെയ്തു. ഉടനെതന്നെ അതിന്റെ ഭവിഷ്യ ത്തുകൾ അവർ കണ്ടുതുടങ്ങി. അതെ, വിരോധിക്കപ്പെട്ട വൃക്ഷത്തിൽനിന്നും ഫലം ഭുജിച്ചതോടെ അവർക്ക് തങ്ങളുടെ നന്മത വെളിപ്പെട്ടു. അതേവരെ അവർക്ക് സ്വർഗീ യവസ്ത്രം ഉണ്ടായിരുന്നു. അത് നീങ്ങിപ്പോയി. സൂറ: അല്ലാഹു പറ യുന്നു: 27 (അവർക്ക് രണ്ടുപേർക്കും തങ്ങളുടെ അപമാ നസ്ഥാനങ്ങൾ (നന്മത) കാണിക്കുവാനായി അവൻ (പിശാച്) അവരിൽനിന്ന് അവ രുടെ വസ്ത്രം നീക്കിക്കളഞ്ഞിരുന്നുസ്ലസ്ല) പാപംമൂലം, ഈ വസ്ത്രം അവർക്ക് നഷ്ട പ്പെടുകയും, മാനംമറക്കുവാൻ ഇലകളെ അവലംബമാക്കേണ്ടിവരികയും ചെയ്തു. ആദം നബി(അ)യും, ഭാര്യ തങ്ങളുടെ പക്കൽനിന്ന് വന്നുപോയ ഈ അബ ദ്ധത്തെപ്പറ്റി അങ്ങേയറ്റം ഖേദിച്ചു. അൽബക്വറഃ 37 ൽ അല്ലാഹു പറഞ്ഞത് പോലെ, പശ്ചാത്തപിച്ചു പ്രാർഥിക്കുവാനുള്ള ചില വാക്യങ്ങൾ അല്ലാഹുവിൽ നിന്ന് തന്നെ അവർക്ക് ലഭിച്ചു. അവർ ഇങ്ങിനെ പ്രാർഥിച്ചു: 23 (ഞങ്ങ ളുടെ രക്ഷിതാവേ! ഞങ്ങൾ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുകയാണ്. നീ ഞങ്ങൾക്ക് പൊറുത്തുതരുകയും, ഞങ്ങൾക്ക് കരുണ ചെയ്യുകയും ചെയ്യാതിരുന്നാൽ, തീർച്ചയായും ഞങ്ങൾ നഷ്ടപ്പെട്ടവരിൽ പെട്ടുപോകുന്നതാണ്. (സൂ: ഈ പ്രാർഥന അവരുടെ സന്തതികളായ നമുക്കും മാതൃകയാകുന്നു. പിന്നീട് ജനിക്കു വാനിരിക്കുന്ന ആളും, ആദമിന്റെ സന്തതികളിൽ വെച്ച് ശ്രേഷ്ഠനുമായ മുഹമ്മദ് നബി ˜ യുടെ മഹത്വം മുൻനിറുത്തി പ്രാർഥിച്ചത് കൊണ്ടാണ് അദ്ദേഹത്തിന്റെ പശ്ചാ ത്താപം സ്വീകരിച്ചതെന്ന് ചില ആളുകൾ ജൽപിക്കാറുണ്ട്. ഇത് അടിസ്ഥാനരഹിതവും പ്രസ്താവിച്ചതിന് എതിരുമാണ്. മാനുഷിക ജീവിതത്തിന്റെ സ്വഭാവത്തെപ്പറ്റി പരിചയിക്കുവാൻ ഇടവന്നിട്ടില്ലാത്ത വ്യക്തിയായിരുന്നുവല്ലോ ആദം (അ). അല്ലാഹു ഈ ലോകത്ത് നടപ്പിലാക്കുവാൻ പോകുന്ന ഒരു പുതിയ ജീവിതപ് രകൃതിയാണെങ്കിൽ, സുഖദുഃഖ സമ്മിശ്രവും, അധ്വാ നത്തിനും കർമത്തിനും അനുസരിച്ചു ഫലം നൽകപ്പെടുന്ന ഒരു പരീക്ഷണവും ആകുന്നു. അല്ലാഹു ആദം നബി(അ)യുടെ പാപം പൊറുത്തു പരിശുദ്ധമാക്കുകയും, ആ പുതിയ ജീവിതത്തിലേക്കാവശ്യമായ ഉപദേശങ്ങളും, മാർഗനിർദേശങ്ങളും നൽകുകയും ചെയ്തു.
20:123

قَالَ ٱهۡبِطَا مِنۡهَا جَمِيعَۢاۖ بَعۡضُكُمۡ لِبَعۡضٍ عَدُوّٞۖ فَإِمَّا يَأۡتِيَنَّكُم مِّنِّي هُدٗى فَمَنِ ٱتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشۡقَىٰ

(123) അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങളെല്ലാവരും ഇതിൽ (സ്വർഗത്തിൽ) നിന്ന് ഇറങ്ങിപ്പോകു വിൻ! നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുവാകുന്നു. എന്നാൽ, എന്റെ പക്കൽനിന്ന് വല്ല മാർഗദർശനവും നിങ്ങൾക്ക് വന്നുകി ട്ടുന്നതായാൽ, അപ്പോൾ എന്റെ മാർഗ ദർശനം ആർ പിൻപറ്റുന്നുവോ അവൻ വഴിപിഴക്കുകയില്ല, വിഷമി ക്കേണ്ടിവരികയുമില്ല. (123) അവൻ പറഞ്ഞു നിങ്ങൾ ഇറങ്ങിപ്പോകുവിൻ ഇതിൽനിന്ന് എല്ലാവരും, മുഴുവനും നിങ്ങളിൽ ചിലർ ചിലർക്ക് ശത്രു വാണ് എന്നാൽ (വല്ലപ്പോഴും) നിങ്ങൾക്ക് വന്നുകിട്ടിയാൽ എന്റെ പക്കൽനിന്ന് വല്ല മാർഗദർശനവും അപ്പോൾ ആർ പിൻപറ്റിയോ എന്റെ മാർഗദർശനം അവൻ വഴിപിഴക്കുകയില്ല അവൻ വിഷമിക്കു കയുമില്ല. ആദംനബിയോടും, ഹവ്വായോടും ( സ്ലിഞ്ഞുത്ഥൃട്ടിപ്പിഥ ) പ്രഥമമായും, ലോകാവസാനം വരെ യുള്ള അവരുടെ സന്താനങ്ങളോട് പൊതുവായും നൽകുന്ന ഒരു ഉൽബോധനമാണിത്. മനുഷ്യന്റെ ജന്മശത്രുവായ പിശാചിന്റെ പ്രേരണകൾക്ക് വശംവദനാകുന്നപക്ഷം, മനു ഷ്യൻ ഇഹത്തിലും പരത്തിലും അറ്റമില്ലാത്ത കഷ്ടനഷ്ടങ്ങൾ അനുഭവിക്കേണ്ടിവരു മെന്ന ശക്തിയായ താക്കീതാണ് അതിൽ അടങ്ങുന്നത്. ആദം നബി(അ)യുടെ കഥയെ സംബന്ധിച്ച പല വിവരങ്ങളും, ചിലർ ആ കഥയെ ദുർവ്യാഖ്യാനം ചെയ്തുകൊണ്ട് ഇറക്കുമതി ചെയ്ത പ്രസ്താവനകളും അവയുടെ നിരൂപണവും സൂ: അൽബക്വറഃ ആയത്തിന് ശേഷം കൊടുത്ത വ്യാഖ്യാനക്കുറിപ്പിൽ കാണാം. .
20:124–127

وَمَنۡ أَعۡرَضَ عَن ذِكۡرِي فَإِنَّ لَهُۥ مَعِيشَةٗ ضَنكٗا وَنَحۡشُرُهُۥ يَوۡمَ ٱلۡقِيَٰمَةِ أَعۡمَىٰ

قَالَ رَبِّ لِمَ حَشَرۡتَنِيٓ أَعۡمَىٰ وَقَدۡ كُنتُ بَصِيرٗا

قَالَ كَذَٰلِكَ أَتَتۡكَ ءَايَٰتُنَا فَنَسِيتَهَاۖ وَكَذَٰلِكَ ٱلۡيَوۡمَ تُنسَىٰ

Passage continues through verse 20:127.

(124) ആരെങ്കിലും, എന്റെ ഉൽബോധനത്തെ വിട്ടു തിരിഞ്ഞുക ളഞ്ഞാൽ, നിശ്ചയമായും അവന് ഇടു ങ്ങിയ ഒരു ജീവിതം ഉണ്ടായിരിക്കു ന്നതാണ്; ക്വിയാമത്ത് നാളിൽ, അവനെ നാം, അന്ധനായ നിലയിൽ (എഴുന്നേൽപിച്ചു) ഒരുമിച്ചുകൂട്ടുന്ന തുമാണ്. (125) അവൻ പറയും: "റേ∫! എന്തിനാണ് നീ എന്നെ അന്ധനായ നിലയിൽ (എഴുന്നേൽപിച്ചു) ഒരുമി ച്ചുകൂട്ടിയത്ഞാൻ (മുമ്പ്) കാഴ്ച യുള്ളവനായിരുന്നുവല്ലോ?! ത്സ (126) അവൻ (അല്ലാഹു) പറയും: "അങ്ങിനെത്തന്നെയാണ്; നിനക്ക് നമ്മുടെ ലക്ഷ്യങ്ങൾ വന്നു. അപ്പോൾ നീ അത് മറന്നുകളഞ്ഞു; അപ്രകാരം ഇന്ന് നീയും വിസ്മരിക്കപ്പെടുന്നു. ത്സ (127) അങ്ങിനെയാണ്, അതിരുക വിയുകയും, തന്റെ റ∫ിന്റെ ലക്ഷ്യ ങ്ങളിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നവന് നാം പ്രതിഫലം കൊടു ക്കുക; പരലോക ശിക്ഷയാകട്ടെ, ഏറ്റവും കഠിനവും, കൂടുതൽ ശേഷിക്കു ന്നതും തന്നെയാണ്. (124) ആരെങ്കിലും തിരിഞ്ഞുകളഞ്ഞാൽ എന്റെ ഉൽബോധ നത്തെ വിട്ട്, സ്മരണവിട്ട് എന്നാൽ നിശ്ചയമായും അവന്നുണ്ട് ഒരു ജീവിതം ഇടുങ്ങിയ, നാം അവനെ ഒരുമിച്ചുകൂട്ടുകയും ചെയ്യും ക്വിയാമത്ത് നാളിൽ അന്ധനായി, കണ്ണ് കാണാത്തവനായി. (125) അവൻ പറയും എന്റെ റേ∫ എന്തിനാണ് നീ എന്നെ ഒരുമിച്ചുകൂട്ടി യത് അന്ധനായ നിലയിൽ ഞാൻ ആയിരുന്നുവല്ലോ കാഴ്ചയു ള്ളവൻ (126) അവൻ പറയും അങ്ങിനെത്തന്നെ നിനക്ക് വന്നു നമ്മുടെ ലക്ഷ്യങ്ങൾ അപ്പോൾ നീ അത് മറന്നുകളഞ്ഞു അത് പോലെ ഇന്ന് നീ (യും) വിസ്മരിക്കപ്പെടും (നിന്നെയും മറക്കും) (127) അപ്രകാരമാണ് നാം പ്രതിഫലം നൽകുന്നത് യാതൊരുവന് അവൻ അതിരുകവിഞ്ഞിരിക്കുന്നു വിശ്വസിച്ചതുമില്ല ലക്ഷ്യങ്ങളിൽ തന്റെ രക്ഷിതാവിന്റെ തീർച്ചയായും പരലോകശിക്ഷ ഏറ്റവും കഠിനമായ താണ് ഏറ്റവും ശേഷിക്കുന്നതുമാണ്, നിലനിൽക്കുന്നതുമാണ്. അല്ലാഹുവിൽ ശരിയായി വിശ്വസിക്കുകയും, അവന്റെ നിയമനിർദേശങ്ങൾ അനു സരിക്കുകയും ചെയ്യുന്നവന് അവന്റെ ജീവിതത്തിൽ അനുഭവപ്പെടുന്ന എല്ലാ സുഖദുഃ ഖങ്ങളിലും ശാന്തിയും സമാധാനവും ഉണ്ടായിരിക്കുന്നതാണ്. ഭാവിയെക്കുറിച്ചുള്ള ഭയമോ, ഭൂതകാലത്തെച്ചൊല്ലിയുള്ള വ്യസനമോ അവനുണ്ടായിരിക്കുകയില്ല. അവൻ സന്തോഷത്തിൽ കൃതജ്ഞനും, സന്താപത്തിൽ ക്ഷമാലുവുമായിരിക്കും. അതിനാൽ, ഒരു പരിതഃസ്ഥിതിയിലും അവൻ വഴിതെറ്റിപ്പോകുവാനും, വിഷമിച്ചു വലയുവാനും ഇടവരികയില്ല. നേരെമറിച്ച് അവിശ്വസിക്കുകയും, അല്ലാഹുവിന്റെ നിയമനിർദേശങ്ങൾ അവഗണിക്കുകയും ചെയ്യുന്നവന്റെ സ്ഥിതിയാകട്ടെ, ഇതിന് നേരെ വിപരീതവുമായി രിക്കും. അവൻ സുഖസന്തോഷങ്ങളിൽ കൃതഘ്നനും സന്താപങ്ങളിൽ അക്ഷമനുമാ യിരിക്കും. അതിനാൽ അവന് എപ്പോഴും മനഃശാന്തിയും, സമാധാനവുമില്ലാതെ ഇടു ങ്ങിയ ജീവിതവുമാണുണ്ടാവുക. അല്ലാഹുവിൽ നിന്നുള്ള ബോധനങ്ങളും ലക്ഷ്യങ്ങളും കണ്ണടച്ചു നിഷേധിക്കുകയും, അവയെ അവഗണിച്ചു തോന്നിയപോലെ ജീവിക്കുകയും ചെയ്തവർക്ക് അനുയോജ്യ മായ പ്രതിഫലമാണ് പരലോകത്ത് വെച്ച് അല്ലാഹു നൽകുന്നത്. അതെ, ക്വിയാമത്ത് നാളിൽ "മഹ്ശർ' ( ) മഹാസഭയിലേക്ക് അവരെ അന്ധന്മാരായിട്ടായിരിക്കും കൊണ്ടുവരിക. ന്ധ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയും ലക്ഷ്യങ്ങളെയും സംബന്ധിച്ച് അന്ധനായിക്കൊണ്ട് ഈ ലോകത്ത് കഴിഞ്ഞുകൂടിയവൻ പരലോകത്തും അന്ധനായി ത്തന്നെയിരിക്കും. അത്രയുമല്ല, അതിനെക്കാൾ മാർഗം പിഴച്ചവനുമായിരിക്കും ത്സ . ( 72 )
20:128–130

أَفَلَمۡ يَهۡدِ لَهُمۡ كَمۡ أَهۡلَكۡنَا قَبۡلَهُم مِّنَ ٱلۡقُرُونِ يَمۡشُونَ فِي مَسَٰكِنِهِمۡۚ إِنَّ فِي ذَٰلِكَ لَأٓيَٰتٖ لِّأُوْلِي ٱلنُّهَىٰ

وَلَوۡلَا كَلِمَةٞ سَبَقَتۡ مِن رَّبِّكَ لَكَانَ لِزَامٗا وَأَجَلٞ مُّسَمّٗى

فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ

(128) എത്രയോ തലമുറകളെ ഇവർക്ക് മുമ്പ് നാം നശിപ്പിച്ചുകള വാസസ്ഥലങ്ങ ളിൽ കൂടി ഇവർ സഞ്ചരിച്ചുകൊണ്ടി ഇവർക്ക് മാർഗ ദർശനം നൽകുന്നില്ലേ?! നിശ്ചയ മായും അതിൽ ബുദ്ധിമാൻമാർക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്. വിഭാഗം - 8 (129) നിന്റെ റ∫ിന്റെ പക്കൽനിന്ന് മുമ്പ് നടന്ന ഒരു വാക്കും, നിശ്ചിതമായ ഒരു അവ ധിയും ഇല്ലായിരുന്നുവെങ്കിൽ, അത് ധ ശിക്ഷാ നടപടി പ അനിവാര്യമാകുമാ യിരുന്നു. (130) അതുകൊണ്ട്, (നബിയേ) ഇവർ പറയുന്നതിനെപ്പറ്റി ക്ഷമിച്ചു കൊള്ളുക; സൂര്യോദയത്തിന് മുമ്പും, അസ്തമനത്തിന് മുമ്പും നീ നിന്റെ റ∫ിനെ സ്തുതിച്ചുകൊണ്ട് സ്തോത്ര കീർത്തനവും ചെയ്യുക. രാത്രിസമയങ്ങളിലും, പകലിന്റെ ഭാഗങ്ങളിലും നീ പ്രകീർത്തനം ചെയ്യുക. എന്നാൽ നിനക്ക് സംതൃ പ്തിയുണ്ടായേക്കാം. (128) മാർഗദർശനം നൽകുന്നില്ലേ, വ്യക്തമാകുന്നില്ലേ അവർക്ക് നാം എത്രയോ നശിപ്പിച്ചിരിക്കുന്നു (എന്നുള്ളത്) ഇവരുടെ മുമ്പ് തലമുറകളെ ഇവർ സഞ്ചരിക്കുന്നു, നടക്കുന്നു അവ രുടെ വാസസ്ഥലങ്ങളിലൂടെ നിശ്ചയമായും അതിലുണ്ട് പല ദൃഷ്ടാന്ത ങ്ങൾ ബുദ്ധിമാൻമാർക്ക് (129) ഇല്ലായിരുന്നുവെങ്കിൽ ഒരു വാക്ക് മുമ്പ് നടന്നിട്ടുള്ള, മുൻകഴിഞ്ഞ നിന്റെ റ∫ിന്റെ പക്കൽനിന്ന് അത് ആകുമായിരുന്നു അനിവാര്യമായത് ഒരു അവധിയും (ഇല്ലാ യിരുന്നുവെങ്കിൽ) നിശ്ചിതമായ, നിർണയിക്കപ്പെട്ട (130) അതുകൊണ്ട് ക്ഷമിക്കുക യാതൊന്നിനെപ്പറ്റി അവർ പറയുന്ന തസ്ബീഹ് (സ്തോത്ര കീർത്തനം) നടത്തുകയും ചെയ്യുക നിന്റെ റ∫ിനെ സ്തുതിച്ചു കൊണ്ട്, സ്തോത്രം ചെയ്തുകൊണ്ട് സൂര്യൻ ഉദിക്കുന്നതിന് മുമ്പ് അതിന്റെ അസ്തമനത്തിന് മുമ്പും രാത്രിസമയങ്ങളിലും നീ തസ്ബീഹ് (കീർത്തനം) നടത്തുക പകലിന്റെ ഭാഗങ്ങളിലും നിനക്ക് സംതൃപ്തിയുണ്ടായേക്കാം, നീ തൃപ്തിപ്പെടുവാൻ വേണ്ടി അവിശ്വാസവും, ദുർമാർഗവും കാരണമായിമുമ്പ് ചില സമുദായങ്ങളെ കൂട്ടത്തോടെ നശിപ്പിച്ചത് പോലെ നബി ˜ യുടെ സമുദായത്തെ ഉൻമൂലനാശം ചെയ്യുന്നതല്ലെന്ന് അല്ലാഹു നിശ്ചയിച്ചിരിക്കുകയാണ്. ഇതാണ് "മുമ്പ് നടന്ന ഒരു വാക്ക്' കൊണ്ടുള്ള ഉദ്ദേശ്യം. "നിശ്ചിതമായ ഒരു അവധി' എന്ന് പറഞ്ഞത് ലോകാവസാന ദിവസവുമാ കുന്നു. ( പക്ഷേ, അന്ത്യസമയമാണ് അവരുടെ നിശ്ചിത സമയം.) എന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. നമസ്കാരം, ദിക്ർ, മുതലായ ദൈവകീർത്തനങ്ങൾ നടത്തേണ്ടുന്ന ചില പ്രത്യേക അവസരങ്ങളാണ് ഈ ആയത്തിൽ പറഞ്ഞ നാല് അവസരങ്ങളും. ഈ സമയങ്ങൾ പ്രത്യേകം നിശ്ചയിച്ചതിനെക്കുറി ച്ചും മറ്റും സൂ: റൂം 17-18 ൽ കൂടുതൽ വിവരിക്കുന്നതാണ്. അസ്ലിക്കഠൃ
20:131–132

وَلَا تَمُدَّنَّ عَيۡنَيۡكَ إِلَىٰ مَا مَتَّعۡنَا بِهِۦٓ أَزۡوَٰجٗا مِّنۡهُمۡ زَهۡرَةَ ٱلۡحَيَوٰةِ ٱلدُّنۡيَا لِنَفۡتِنَهُمۡ فِيهِۚ وَرِزۡقُ رَبِّكَ خَيۡرٞ وَأَبۡقَىٰ

وَأۡمُرۡ أَهۡلَكَ بِٱلصَّلَوٰةِ وَٱصۡطَبِرۡ عَلَيۡهَاۖ لَا نَسۡـَٔلُكَ رِزۡقٗاۖ نَّحۡنُ نَرۡزُقُكَۗ وَٱلۡعَٰقِبَةُ لِلتَّقۡوَىٰ

(131) ഐഹിക ജീവിതത്തിന്റെ മോടിയായി, അവരിൽനിന്ന് പല വിഭാഗങ്ങൾക്ക് അവരെ പരീക്ഷിക്കുവാ നായിനാം സുഖഭോഗം നൽകിയി രുന്നുവോ, അതിലേക്ക് നീ നിന്റെ ദൃഷ്ടികൾ നീട്ടിപ്പോകരുത് (കണ്ണ് വെക്കരുത്) നിന്റെ റ∫് നൽകുന്ന ഉപജീവനം ഉത്തമവും, അധികം ശേഷിക്കുന്നതുമാകുന്നു. (132) നിന്റെ സ്വന്തക്കാരോട് നമ സ്കരിക്കുവാൻ കൽപിക്കുകയും അതിനായി നീ സഹനമവലംബിക്കു കയും ചെയ്തുകൊള്ളുക. നിന്നോട് ഉപജീവനം നൽകുവാൻ നാം ആവ ശ്യപ്പെടുന്നില്ല; നിനക്ക് നാം ഉപജീ വനം നൽകുകയാണ് ചെയ്യുന്നത്; ശുഭപര്യവസാനം ഭയഭക്തിക്കാ കുന്നു. (131) നിശ്ചയമായും നീ നീട്ടരുത് നിന്റെ ദൃഷ്ടികളെ (നീ കണ്ണ് വെക്കരുത്) യാതൊന്നിലേക്ക് അതുകൊണ്ട് നാം സുഖഭോഗം നൽകിയി രിക്കുന്നു പല വിഭാഗങ്ങൾക്ക്, പല തരക്കാർക്ക് അവരിൽനിന്ന് ജീവിതത്തിന്റെ മോടിയായി, അലങ്കാരമായി ഇഹലോകത്തിന്റെ ഐഹികമായ നാം അവരെ പരീക്ഷിക്കുവാൻ വേണ്ടി അതിൽ നിന്റെ റ∫ിന്റെ ഉപജീവനം, ആഹാരം ഉത്തമമായതാണ് കൂടുതൽ ശേഷിക്കുന്നതുമാണ്, നിലനിൽക്കുന്നതുമാണ് (132) നീ കൽപിക്കുക നിന്റെ വീട്ടുകാരോട്, സ്വന്തക്കാരോട്, കുടുംബത്തോട്, ആൾക്കാരോട് നമസ്കാരത്തിന്, നമസ്കാര ത്തെപ്പറ്റി നീ ക്ഷമ (സഹനം) കൈക്കൊള്ളുകയും ചെയ്യുക അതിന്നായി, അതിന്റെ പേരിൽ നാം നിന്നോട് ചോദിക്കുന്നില്ല, ആവശ്യപ്പെടുന്നില്ല ആഹാരം, ഉപജീവനം നാം തന്നെ, നാമാണ് നിനക്ക് ഉപജീവനം നൽകുന്നു (ശുഭകരമായ) പര്യവസാനം, അവസാനഫലം, കലാശം ഭയഭക്തിക്കാണ്, സൂക്ഷ്മതക്കാകുന്നു തനിക്കും തന്റെ വീട്ടുകാർക്കും ഉപജീവനമാർഗം അന്വേഷിക്കേണ്ടതില്ല എന്നല്ല ഈ വചനത്തിന്റെ താൽപര്യം. മനുഷ്യനും ഇതരജീവികൾക്കും ഉപജീവനം നൽകു ന്നത് വാസ്തവത്തിൽ അല്ലാഹുവാണ്. അതിലേക്കുള്ള ചില പ്രത്യക്ഷമാർഗങ്ങളാണ് മനുഷ്യൻ ചെയ്യുന്ന പരിശ്രമങ്ങൾ. ശാരീരികമായ ആഹാരത്തെക്കാൾ വില കൽപിക്ക പ്പെടേണ്ടതാണ് ആത്മീയമായ ആഹാരം. ആത്മീയമായ ആരോഗ്യത്തിന് വേണ്ടുന്ന ഭക്ഷണം സൽക്കർമങ്ങളും, അവയിൽ പ്രധാനമായത് നമസ്കാരവുമാകുന്നു. അതു കൊണ്ട് നമസ്കാരവിഷയത്തിൽ മനുഷ്യൻ തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി കൂടുതൽ പരിശ്രമവും സഹനവും നടത്തേണ്ടതുണ്ട്. എന്ത് ബുദ്ധിമുട്ടും സഹിച്ചു നമ സ്കാരം അതിന്റെ ക്രമവും, സമയവും തെറ്റാതെ അനുഷ്ഠിച്ചു പോരുവാൻ ഹദീഥും ആവർത്തിച്ചാവർത്തിച്ചു പറയുന്നത് അത്കൊണ്ടാകുന്നു. ഓരോരുത്തന്റെയും നേതൃത്വത്തിൻ കീഴിലുള്ള കുടുംബാംഗങ്ങളുടെ ഉത്തരവാദിത്വവും അവരവർ വഹി ക്കേണ്ടതുണ്ടെന്ന കാര്യം ഇവിടെ പ്രത്യേകം സ്മരണീയമാകുന്നു. നബി ˜ പറയുന്നു: യ്യഥ മ്പന്ദപ്പര ∫സ്ലല ള്ളമ സ്ലത്ഥഘവഞ ൽട്ടപ്പഥ ൻത്തക്തല ഭ മ്പന്ദപ്പരവ "നിങ്ങളോരോരുത്തരും ഓരോ ഭരണകർത്താവും അവരവരാൽ ഭരിക്കപ്പെടുന്നവ രെപ്പറ്റി ചോദ്യം ചെയ്യപ്പെടുന്നവരുമാകുന്നു. നേതാവ് ഒരു ഭരണകർത്താവാണ്. അവൻ അവന്റെ ഭരണീയരെ (അവന്റെ ഭരണത്തിൻകീഴിലുള്ളവരെ) പ്പറ്റി ചോദിക്കപ്പെടുന്നതാ കുന്നു. ഒരു പുരുഷൻ അവന്റെ വീട്ടുകാരിൽ ഭരണകർത്താവും, തന്റെ ഭരണീയരെപ്പറ്റി ചോദിക്കപ്പെടുന്നവനുമാകുന്നു. ഒരു സ്ത്രീ അവളുടെ ഭർത്താവിന്റെ വീട്ടിൽ ഭരണം നടത്തുന്നവളും, അവൾ ഭരിക്കുന്നവയെപ്പറ്റി ചോദിക്കപ്പെടുന്നവളുമാകുന്നു. ഒരു ഭൃത്യൻ അവന്റെ യജമാനന്റെ സ്വത്തിൽ ഭരണം നടത്തുന്നവനും അവൻ ഭരിക്കുന്നതിനെപ്പറ്റി ചോദിക്കപ്പെടുന്നവനുമാണ്. നിങ്ങളെല്ലാവരും തന്നെ ഭരണകർത്താക്കളും ഭരണീയരെ ക്കുറിച്ച് ചോദിക്കപ്പെടുന്നവരുമാകുന്നു.' ള്ളമ ഏൾയഞ്ചമവ മ്പഴവ സ്ലത്ഥട്ടപ്പഥ ഞ്ഞച്ഛക്കട മ്പഴവ ഏവഞ്ചല ശന്മലക്ടപ്പറ ഭ ഞ്ഞഘസ്ലക്ക "നിങ്ങൾ, നിങ്ങളുടെ മക്കൾക്ക് ഏഴ് വയ് പ്രായമാകുമ്പോൾ അവരോട് നമസ്ക രിക്കുവാൻ കൽപിക്കണം; അവർക്ക് പത്ത് വയാകുമ്പോൾ (വേണ്ടിവന്നാൽ) അതി നായി അടിക്കുകയും ചെയ്യണം. കിടപ്പ് സ്ഥാനങ്ങളിൽ അവരെ വേർപെടുത്തുകയും വേണം.'
20:133–135

وَقَالُواْ لَوۡلَا يَأۡتِينَا بِـَٔايَةٖ مِّن رَّبِّهِۦٓۚ أَوَلَمۡ تَأۡتِهِم بَيِّنَةُ مَا فِي ٱلصُّحُفِ ٱلۡأُولَىٰ

وَلَوۡ أَنَّآ أَهۡلَكۡنَٰهُم بِعَذَابٖ مِّن قَبۡلِهِۦ لَقَالُواْ رَبَّنَا لَوۡلَآ أَرۡسَلۡتَ إِلَيۡنَا رَسُولٗا فَنَتَّبِعَ ءَايَٰتِكَ مِن قَبۡلِ أَن نَّذِلَّ وَنَخۡزَىٰ

قُلۡ كُلّٞ مُّتَرَبِّصٞ فَتَرَبَّصُواْۖ فَسَتَعۡلَمُونَ مَنۡ أَصۡحَٰبُ ٱلصِّرَٰطِ ٱلسَّوِيِّ وَمَنِ ٱهۡتَدَىٰ

(133) അവർ (അവിശ്വാസികൾ) പറയുന്നു: "അവൻ (നബി) തന്റെ റ∫ിന്റെ പക്കൽനിന്ന് ഞങ്ങൾക്ക് ഒരു ദൃഷ്ടാന്തവും കൊണ്ടുവരാത്ത തെന്ത്?!' പൂർവ ഗ്രമ്ലങ്ങളിലുള്ള തിന്റെ തെളിവ് അവർക്ക് വന്നിട്ടില്ലേ!? (134) ഇതിന് മുമ്പായി വല്ല ശിക്ഷകൊണ്ടും നാം അവരെ നശി പ്പിച്ചിരുന്നുവെങ്കിൽ, അവർ (ഇങ്ങിനെ) പറയുമായിരുന്നു: "ഞങ്ങ ളുടെ റേ∫! നീ ഞങ്ങളുടെ അടുക്ക ലേക്ക് ഒരു റസൂലിനെ (ദൂതനെ) എന്തുകൊണ്ട് അയച്ചുതന്നില്ല? എന്നാൽ, ഞങ്ങൾ നിന്ദ്യരും അപമാ നിതരുമായി ഭവിക്കുന്നതിന് മുമ്പ് തന്നെ നിന്റെ ലക്ഷ്യങ്ങളെ ഞങ്ങൾ പിൻതുടരുമായിരുന്നല്ലോ!' (135) (നബിയേ) പറയുക: "(നാം) എല്ലാവരും പ്രതീക്ഷിച്ചുകൊ ണ്ടിരിക്കുക തന്നെയാണ്; എന്നാൽ നിങ്ങൾ പ്രതീക്ഷിച്ചുകൊള്ളുക; അപ്പോൾ നിങ്ങൾക്ക് അറിയാറാകും: നേരായ മാർഗത്തിലുള്ളവർ ആരാ ണെന്നും, ആരാണ് സൻമാർഗം പ്രാപിച്ചിട്ടുള്ളതെന്നും!' (133) അവർ പറയുന്നു അവൻ ഞങ്ങൾക്ക് (നമുക്ക്) കൊണ്ടുവ രാത്തതെന്താണ് ഒരു ദൃഷ്ടാന്തവും അവന്റെ റ∫ിന്റെ പക്കൽനിന്ന് അവർക്ക് വന്നെത്തിയിട്ടില്ലയോ യാതൊന്നിന്റെ തെളിവ് ഗ്രമ്ലങ്ങളിലുള്ള, ഏടുകളിലുള്ള പൂർവ, മുമ്പുള്ളതായ (134) നാം ആയിരുന്നുവെങ്കിൽ അവരെ നശിപ്പിച്ചിരുന്നു (എങ്കിൽ) വല്ല ശിക്ഷകൊണ്ടും ഇതിന് മുമ്പ് അവർ പറയുമായിരുന്നു ഞങ്ങളുടെ റേ∫ നീ അയക്കാഞ്ഞതെന്താണ്, നീ അയച്ചു കൂടായിരുന്നോ ഞങ്ങൾക്ക് ഒരു റസൂലിനെ, ദൂതനെ എന്നാൽ ഞങ്ങൾ പിൻപറ്റുമായി രുന്നു നിന്റെ ദൃഷ്ടാന്തങ്ങളെ, ലക്ഷ്യങ്ങളെ മുമ്പായി ഞങ്ങൾ നിന്ദ്യരാകുന്നതിന്, ഞങ്ങൾക്ക് നിന്ദ്യതയുണ്ടാകുന്നതിന് ഞങ്ങൾ അപമാനി തരാവുകയും, മാനംകെട്ടു പോകുകയും (135) പറയുക എല്ലാവരും പ്രതീക്ഷിക്കുന്നവരാണ്, കാത്തിരിക്കുന്നവരാണ് അതിനാൽ നിങ്ങൾ പ്രതീ ക്ഷിച്ചുകൊള്ളുവിൻ അപ്പോൾ നിങ്ങൾക്ക് അറിയാറാകും ആരാണ് എന്ന് മാർഗക്കാർ, മാർഗത്തിലുള്ളവർ നേരായ, ശരിയായ ആരാണ് എന്നും സൻമാർഗം പ്രാപിച്ചിട്ടുള്ള (ത്) നബി തിരുമേനി ˜ യുടെ പ്രബോധനത്തെ നിഷേധിക്കുന്ന തിനെ ന്യായീകരിക്കു വാൻ വേണ്ടി, മുശ്രിക്കുകൾ പല കുതർക്കങ്ങളും, ദുർന്യായങ്ങളും, പറയാറുണ്ട്. അതി ലൊന്നാണ്: "മുമ്പുള്ള പ്രവാചകൻമാർ കൊണ്ടുവന്നത് പോലെയുള്ള ഒരു ദൃഷ്ടാന്തം മുഹമ്മദ് കൊണ്ടുവരാത്തതെന്താണ് ത്സ എന്ന ആക്ഷേപവും. വാസ്തവത്തിൽ, ആത്മാർഥ തയോടുകൂടിയുള്ള ഒരു ആക്ഷേപമായിരുന്നില്ല ഇത്. സത്യാന്വേഷണവും, നിഷ്പക്ഷ ഹൃദയവുമുള്ള ഏതൊരുവനും വിശ്വസിക്കത്തക്കവണ്ണം, തെളിവുകളും, ദൃഷ്ടാന്തങ്ങളും അവർക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. ഏത് കണ്ടാലും, അതെല്ലാം ആഭിചാരമാണ്, ജാലവിദ്യ യാണ് എന്നും മറ്റും പറഞ്ഞുതള്ളുക അവരുടെ പതിവത്രെ. അല്ലാഹു പറയുന്നു: സാരം : "അന്ത്യസമയം അടുത്തുവന്നു; ചന്ദ്രൻ പിളരുകയും ചെയ്തു. അവർ വല്ല ദൃഷ്ടാന്തവും കണ്ടാൽ തിരിഞ്ഞുകളയുകയും. (മുമ്പേ) നടന്നുവന്നിരുന്ന ജാലമാ ണെന്ന് പറയുകയും ചെയ്യും; വ്യാജമാക്കുകയും, തങ്ങളുടെ ഇച്ഛകളെ പിൻപറ്റുകയും ചെയ്യും. (യഥാർഥത്തിൽ) എല്ലാ കാര്യവും സ്ഥിരപ്പെട്ടുകഴിഞ്ഞിരിക്കുകയാണ്. പിൻവാങ്ങുവാൻ മതിയായത്ര വൃത്താന്തങ്ങൾ അവർക്ക് വന്നുകഴിഞ്ഞിട്ടുണ്ട്. (സൂ: അൽക്വമർ: 1 - 4 ) കൂടുതൽ വിവരം സൂറ: ക്വമറിൽ കാണാം. അസ്ലിക്കഠൃ മുൻകഴിഞ്ഞുപോയവരുടെ വൃത്താന്തങ്ങൾ, പൂർവ പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങൾ, നബി തിരുമേനി ˜ യെ സംബന്ധിച്ച പ്രവചനങ്ങൾ ആദിയായി സാക്ഷാൽ പൂർവ വേദഗ്രമ്ലങ്ങളിൽ വന്നിട്ടുള്ളതിന്റെ തെളിവായും, സാക്ഷ്യമായും കൊണ്ട് അവ തരിപ്പിക്കപ്പെട്ട ഇതാ അവരുടെ മുമ്പിലുണ്ട്! അവർക്ക് സദുദ്ദേശ്യമുണ്ടെ ങ്കിൽ, വേറെ ദൃഷ്ടാന്തങ്ങൾക്കൊന്നും ആവശ്യമില്ലതന്നെ. ഈ സംഗതി സൂറ: അൻക ബൂത്തിൽ കുറേക്കൂടി വിശദമായി അല്ലാഹു ഇപ്രകാരം പറയുന്നു:- (സാരം: അവർ പറയുന്നു: എന്താണ് അവന് അവന്റെ റ∫ിന്റെ പക്കൽനിന്ന് ദൃഷ്ടാ ന്തങ്ങൾ ഇറക്കിക്കൊടുക്കാത്തത്?! പറയുക: ദൃഷ്ടാന്തങ്ങൾ അല്ലാഹുവിന്റെ പക്കൽ മാത്രമാണുള്ളത്. ഞാൻ ഒരു സ്പഷ്ടമായ താക്കീതുകാരൻ മാത്രമാകുന്നു. (നബിയേ,) നിനക്ക് നാം വേദഗ്രമ്ലം ഇറക്കിത്തന്നിരിക്കുന്നു, അവർക്കത് ഓതിക്കേൾപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു, ഇതവർക്ക് മതിയാകുന്നില്ലേ?! നിശ്ചയമായും, വിശ്വസിക്കുന്ന ജന ങ്ങൾക്ക് അതിൽ അനുഗ്രഹവും, ഉപദേശവുമുണ്ട്.(അൻകബൂത്ത് : 50, 51)) നബി ˜ ഇപ്രകാരം പറഞ്ഞിരിക്കുന്നു:- സ്ലട്ടങവ ൽപ്പഷ്ടലള്ളപ്പഥ ള്ളച്ഛള യ്യലസ്ലല ൽട്ടപ്പഥ ൻത്തക്തല മ്മൾഷ 50,51 വിശ്വസിക്കുവാൻ മതിയാകുന്നത്ര ദൃഷ്ടാന്തങ്ങൾ നൽകപ്പെ ടാത്ത ഒരു പ്രവാചകനും (നബിയും) ഉണ്ടായിട്ടില്ല. എന്നാൽ, എനിക്ക് നൽകപ്പെട്ടിട്ടു ള്ളത്, അല്ലാഹു എനിക്ക് നൽകിയ "വഹ്യ്' (ബോധനം) തന്നെയാണ്. അതിനാൽ ഞാൻ ക്വി യാമത്ത് നാളിൽ, അവരെക്കാളെല്ലാം കൂടുതൽ അനുഗാമികൾ ഉള്ളവനായി രിക്കുമെന്ന് ഞാനാശിക്കുന്നു.' (ബു;മു.) സത്യനിഷേധികൾക്ക് വമ്പിച്ചൊരു താക്കീതോടുകൂടിയാണ് ഈ സൂറത്ത് ഉപസം ഹരിക്കുന്നത്: ഞങ്ങൾക്ക് ഒരു വേദപ്രമാണമോ, ദൈവദൂതനോ, (കിതാബോ, റസൂലോ) വന്നുകിട്ടാത്തത് കൊണ്ടാണല്ലോ ഞങ്ങൾ പിഴച്ചുപോകുവാൻ ഇടവന്നതെന്ന് പറയാ തിരിക്കുവാനായി, മറ്റെല്ലാ പ്രവാചകൻമാരിലും വെച്ചു ശ്രേഷ്ഠനായ ഒരു റസൂലിനെയും, മറ്റെല്ലാ വേദഗ്രമ്ലങ്ങളെക്കാളും ഉന്നതമായ ഒരു വേദഗ്രമ്ലത്തെയും അവർക്ക് നൽകി യിട്ടുണ്ട്. എന്നിട്ടും, അവർ സത്യം സ്വീകരിക്കുവാൻ തയ്യാറില്ലെങ്കിൽ, അതിന്റെ ഫലം താമസിയാതെ കാത്തിരുന്നുകൊള്ളട്ടെ! എന്ന് സാരം. അല്ലാഹു നമ്മെ സത്യബോധവും, സൻമാർഗവും പ്രദാനം ചെയ്യപ്പെട്ട സജ്ജനങ്ങ ളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ! വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല മൂസാ നബി(അ)യും, ജനതയും ചെങ്കടൽ കടന്നു രക്ഷപ്പെട്ടതും, അവന്റെ ജനതയും കടലിൽ മുങ്ങിനശിച്ചതും കേവലം ഒരു സാധാരണ സംഭവമായിരുന്നുവോ? വ്യാഖ്യാനക്കുറിപ്പ്- 1 മൂസാ നബി(അ)യും, ഇസ്റാ ഇൗൽ ജനതയും സമുദ്രം കടന്നു രക്ഷപ്പെട്ടതും, ഫിർ ഔനും അവന്റെ ജനതയും അതിൽ മുങ്ങി നശിച്ചതും അത്യഗ്ഗുതകരമായ ഒരു അസാ ധാരണ സംഭവമായിരുന്നുവെന്ന് വേദക്കാരും, മുസ്ലിംകളും മതനിഷേധികളല്ലാത്ത മിക്ക ജനങ്ങളും തന്നെവിശ്വസിച്ചുവരുന്നു. അംഗീകരിക്കുന്ന ആർക്കും അതിൽ ഒട്ടും തർക്കത്തിനോ സംശയത്തിനോ അവകാശമില്ലതാനും. അത്രയും വ്യക്ത മായ ഭാഷയിൽ ആ സംഭവം വിവരിച്ചിട്ടുണ്ട്. മറ്റു പല സംഭവങ്ങളെയും പോലെ, ഇൗ സംഭവവും ഒന്നിലധികം സ്ഥലത്ത് ആവർത്തിക്കപ്പെട്ടിരി ക്കുന്നു. അതുകൊണ്ട് അതിൽ നിന്നെല്ലാം കൂടി വേണം, സംഭവത്തിന്റെ മുഴുവൻ രൂപവും ശരിക്ക് ഗ്രഹിക്കുവാൻ. ഇൗ സംഭവം തൗറാത്തിലും (ബൈബ്ളിന്റെ പഴയ നിയമത്തിലും) വിസ്തരിച്ചു പറഞ്ഞിട്ടുണ്ട്. ചില സംഗതികൾ ഒഴിച്ച് ബാക്കി ഭാഗങ്ങൾ എതിരല്ലാത്ത വിധത്തിലും, പലതും അതിനോട് ശരിക്ക് യോജിച്ചുകൊണ്ടും അതിലും കാണാവുന്നതാണ്. എന്നാൽ, കക്ഷിതാൽപര്യത്തിനോ, പുത്തൻ ആദർശങ്ങളുടെ സംരക്ഷണത്തിനോ വേണ്ടി ചിലരും, ഭൗതിക മനോഗതിയിൽ നിന്ന് ഉടലെടുക്കുന്ന യുക്തിവാദങ്ങളുടെയും, ശാസ്ത്രീയ ചിന്താഗതിയുടെയും അടിസ്ഥാനത്തിൽ മറ്റു ചിലരും ഇൗ സംഭവത്തെയും, ഇത്പോലെ പ്രസ്താവിച്ചിട്ടുള്ള മറ്റു ചില അസാധാരണ സംഭവങ്ങളെയും ദുർവ്യാഖ്യാനം ചെയ്തുവരാറുണ്ട്. യഥാർഥമായ കഥകളിൽ കൂടി അടിസ്ഥാനരഹിത മായ ചില ഭാഗങ്ങൾ കൂട്ടിച്ചേർക്കാറുള്ള കഥാകാരൻമാരെക്കൊണ്ട് വ്യാഖ്യാ നരംഗത്ത് ഉളവായിത്തീർന്നിട്ടുള്ള നാശത്തെക്കാൾ കൂടുതലാണ്, ഇത്തരക്കാരുടെ ഇൗ പുതിയ നിഷേധ വിക്രിയകൾമൂലം ഉളവാകുന്നത്. ഇവരുടെ ചില ദുർവ്യാഖ്യാനങ്ങൾ വഴി, സാധാരണക്കാരായ ആളുകളിൽ പല ആശയക്കുഴപ്പവും തെറ്റിധാരണയും ഉണ്ടാ വുന്നത് കൊണ്ട് ഇൗ സംഭവത്തെപ്പറ്റി ഇവിടെ കുറച്ചൊന്ന് വിവരിക്കേണ്ടിവന്നിരിക്കുക യാണ്. ചെങ്കടൽ കടന്ന സംഭവത്തെപ്പറ്റി പ്രസ്താവനകളിൽ നിന്ന് വ്യക്തമായി മനിലാക്കാവുന്ന സംഗതികളുടെ രത്നച്ചുരുക്കം ഇതാകുന്നു:- കൂട്ടിക്കൊണ്ട് രാത്രി പോയിക്കൊള്ളുവാനും, സമുദ്രത്തിൽ തന്റെ വടികൊണ്ട് അടിക്കു വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല വാനും മൂസാ (അ) യോട് അല്ലാഹു കൽപിച്ചു. വടികൊണ്ട് അടിച്ചപ്പോൾ സമുദ്രജലം പിളർന്നു ഇരുവശങ്ങളിലും മലപോലെ ചിറച്ചുനിന്നു. മധ്യത്തിൽ തുറന്നുകിട്ടിയ-ഉണങ്ങി വിശാലമായിരുന്ന-ആ മാർഗത്തിൽകൂടി അവർ അക്ക രെപ്പറ്റി രക്ഷപ്പെട്ടു. അവരെ പിടി കൂടുവാനായി പിന്നാലെ വന്നിരുന്ന ജനതയും ആ വഴിക്ക് അവരെ പിൻതു ടർന്നു. അവർ സമുദ്രത്തിലായിരുന്നപ്പോൾ, വെള്ളം തമ്മിൽ കൂടിച്ചേരുകയും, അവ രെല്ലാം മുങ്ങിനശിക്കുകയും ചെയ്തു. വടികൊണ്ടടിച്ചപ്പോൾ സമുദ്രം പിളർന്നു. സമുദ്രമധ്യത്തിൽകൂടി നടന്നുപോകത്തക്ക ഒരു മാർഗമുണ്ടായി, അക്കരെ പറ്റുന്നതുവരെ അത് നിലനിൽക്കുകയും, ശത്രുക്കൾ അതിൽ പ്രവേശിച്ചുകഴിഞ്ഞതോടെ വെള്ളം തമ്മിൽ കൂടിച്ചേരുകയും ചെയ്തു എന്നൊക്കെ സമ്മതിച്ചുകൊടുക്കുവാൻ ഇക്കൂട്ടരുടെ യുക്തിക്കും ശാസ്ത്രത്തിനും കഴി യുന്നില്ല. അതുകൊണ്ട് ഒന്നുകിൽ, പ്രസ്താവനയെ ഇവർ നിഷേധിക്കണം. അല്ലെങ്കിൽ അതിനെ ദുർവ്യാഖ്യാനം ചെയ്തു തങ്ങളുടെ ഹിതത്തിനു യോജിപ്പിക്കണം. ഇതല്ലാതെ പോംവഴി ഇവർക്കില്ല. അങ്ങനെ, തങ്ങൾക്ക് അനുകൂലമായ രൂപത്തിൽ ഇൗ സംഭവത്തെ വ്യാഖ്യാനിക്കുവാൻ വേണ്ടി എത്രയോ സാഹസങ്ങൾ ഇവർക്ക് പ്രവർത്തി ക്കേണ്ടി വന്നിരിക്കുകയാണ്. സംഭവത്തിന് ഇവർ നൽകുന്ന രൂപം ഏതാണ്ട് ഇപ്രകാര മാകുന്നു:- "മൂസാ നബി(അ)യും ജനതയും കടന്നുപോയ സ്ഥലത്ത് പ്പോലെ-അധികം ആഴമുണ്ടായിരുന്നില്ല. ഇടക്കിടെ മണൽതിട്ടകളും, വെള്ളവും ഇടക ലർന്നുകൊണ്ടായിരുന്നു ഉള്ളത്. ചില പ്രത്യേക സ്ഥലങ്ങളിൽകൂടി വളഞ്ഞും തിരിഞ്ഞും, സൂക്ഷിച്ചുകൊണ്ടും നടന്നുപോകാവുന്ന വിധം ആഴംകുറഞ്ഞ സ്ഥലങ്ങളുണ്ടായിരുന്നു. നബിക്ക് പ്രത്യേകിച്ചും-ആ വഴി പരിചയമുണ്ടായിരുന്നു. അങ്ങനെ, മൂസാ നബി(അ) തന്റെ വടികൊണ്ട് തപ്പിത്തടഞ്ഞുകൊണ്ട് അവരോട് കൂടി സമുദ്രം കടന്നു രക്ഷപ്പെട്ടു. ഇതല്ലാതെ, അദ്ദേഹം വടികൊണ്ട് സമുദ്രത്തിൽ അടിക്കു കയോ, സമുദ്രം പിളരുകയോ ഒന്നും ഉണ്ടായിട്ടില്ല. അവരുടെ പിന്നാലെ വന്ന ഫിർ ഔനും കോപത്തിന്റെ ഉഗ്രതനിമിത്തംയാതൊന്നും ആലോചി ക്കാതെ നേർക്ക് കുതിച്ചുകൊണ്ട് സമുദ്രത്തിൽ ഇറങ്ങി. അവർക്കാ കട്ടെ, സമുദ്രത്തിലെ കുന്നും കുണ്ടും ഇടകലർന്നുകൊണ്ടുള്ള ആ വഴിയൊന്നും അറി ഞ്ഞുകൂടായിരുന്നു. കോപാകുലരായ പിടികൂടുവാനുള്ള വ്യഗ്രത നിമിത്തം-അപകടത്തെപ്പറ്റി ചിന്തിക്കുവാനും കഴിഞ്ഞില്ല. അങ്ങനെ, അവരെല്ലാം ഒരു കയത്തിൽ ചെന്ന് ചാടി മുങ്ങിനശിക്കുകയാണുണ്ടായത്. ഇതാണ് അവരുടെ കഥ യുടെ ചുരുക്കം. അല്ലാഹു ഇൗ സംഭവത്തെ വിവരിക്കുന്ന ഭാഗം, ശാന്തമായും, തുറന്ന ഹൃദയത്തോട് കൂടിയും ഒന്ന് വായിച്ചുനോക്കുക! അല്ലാഹു പറയുന്നു: അർഥം : അപ്പോൾ, നാം മൂസാക്ക് "വഹ്യ്' നൽകി: "നിന്റെ വടികൊണ്ട് സമുദ്രത്തെ അടിച്ചുകൊള്ളുക' എന്ന്. അപ്പോൾ, അത് പിളർന്നു. എന്നിട്ട് ഓരോ പിളർപ്പും (വിഭാ ഗവും) വമ്പിച്ച മലന്തിണ്ണപോലെ ആയിത്തീർന്നു. അവിടെ വെച്ച് നാം മറ്റെ കൂട്ടരെ വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല ആൾക്കാരെ) അടുപ്പിക്കുകയും ചെയ്തു. മൂസായേയും, തന്റെ ഒന്നിച്ചു ള്ളവരെയും മുഴുവൻ രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് നാം മറ്റേ കൂട്ടരെ മുക്കി ക്കൊന്നു. നിശ്ചയമായും അതിൽ ദൃഷ്ടാന് തമുണ്ട്. 63-67) (നിന്റെ വടികൊണ്ട് സമുദ്രത്തെ-അഥവാസമുദ്രത്തിൽ-അടി ക്കുക.) എന്ന വാക്യത്തിന് ഇക്കൂട്ടരുടെ അർഥം: "നിന്റെ വടിയും കൊണ്ട് സമുദ്രത്തി ലൂടെ യാത്ര ചെയ്യുക' എന്നാണ്. അറബി ഭാഷയിൽ അൽപ പരിചയമുള്ളവർഹൃദയ ത്തിന് വക്രതയില്ലെങ്കിൽ-ഇൗ അർഥം കാണുമ്പോഴേക്ക് തന്നെ ഇതിലെ കൊള്ളരു തായ്മ മനിലാക്കിക്കൊള്ളും. അറബി ഭാഷയിൽ വേണ്ടത്ര പരിചയമില്ലാത്തവർക്ക് വേണ്ടി ഇതിനെപ്പറ്റി അൽപമൊന്ന് വിശദീകരിക്കാവുന്നതാവശ്യമാണ്. (ദ്വറബ) എന്ന ക്രിയക്ക് പല അർഥങ്ങളുമുണ്ട്. "അടിച്ചു' എന്ന് മാത്രമല്ല; അവയിൽ ഒരർഥം "യാത്ര ചെയ്തു' എന്നാണ്. സൂ: 101 ൽ എന്ന് പറഞ്ഞതിന്റെ അർഥം "നിങ്ങൾ ഭൂമിയിൽ യാത്ര പോയാൽ' എന്നാകുന്നു.' ഇതാണ് ഇവർ അതിന് കൊണ്ടുവരുന്ന തെളിവ്. ഇൗ ആയത്തിൽ "ദ്വറബ'യുടെ അർഥം ഇതാ ണെന്നുള്ളതിലും, "ദ്വറബ'ക്ക് പല അർഥങ്ങളും ഉണ്ടെന്നുള്ളതിലും നമുക്ക് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. പക്ഷേ, ഒരു ക്രിയയുടെ സാധാരണ അർഥം മാറി മറ്റൊരു അർഥം വരുന്നതിന് ചില വ്യവസ്ഥകളെല്ലാമുണ്ട്: കർത്താവ്, കർമം, ക്രിയയോട് സംബ ന്ധപ്പെട്ട് നിൽക്കുന്ന അവ്യയങ്ങൾ ( ) ആദിയായവയും സന്ദർഭവും നോക്കേണ്ടതുണ്ട്. ഇതെല്ലാം ഇവിടെ വിവരിച്ചു പറയുക സാധ്യമല്ല. അതിനാൽ വായ നക്കാർക്ക് ചില യാഥാർഥ്യങ്ങൾ മനിലാക്കുവാനായി, അറബി നിഘണ്ടുക്കളിൽ സാധാ രണ കാണാവുന്ന ചില ഉദാഹരണങ്ങൾ ഇവിടെ കാണിക്കാം. അതിൽനിന്ന് "ദ്വറബ"യുടെ പ്രയോഗങ്ങളും, അർഥ വ്യത്യാസങ്ങളും ഏറെക്കുറെ ആർക്കും ഗ്രഹിക്കാം. ഓരോ "ദ്വറബ'യും ഉപയോഗിച്ച സന്ദർഭവും, അതിന്റെ കർത്താവ്, കർമം മുതലായവയും ഗൗനി ക്കുക: അറബി നിഘണ്ടുകളിൽ കാണാവുന്ന ഉദാഹരണങ്ങൾ ഇനങ്ങൾ അറബിയിൽ അർഥങ്ങൾ അതനുസരിച്ച് മലയാള ത്തിൽ "ദ്വറബ'ക്കു വരു ന്ന അർഥങ്ങൾ കുറിപ്പുകൾ 1 ∫സ്ലണ …ഏ (രാത്രി) (തേൾ)കടിച്ചു (കുത്തി) ള്ളക്ക ല (കാലം) കഴിഞ്ഞു 2 (ഉപമ) പറഞ്ഞു, (അവധി) നിശ്ചയിച്ചു (നിർണയിച്ചു) "ദ്വറബ'ക്കു ഇവിടെ കർമമില്ല. കർത്താവിനനു സരിച്ച് അർഥം മാറുന്നു. ഇൗ നാലിലും കർമങ്ങൾ ഉണ്ട്. ഓരോ കർമ ത്തിനും അനു വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല അറബി നിഘണ്ടുകളിൽ കാണാവുന്ന ഉദാഹരണങ്ങൾ ഇനങ്ങൾ അറബിയിൽ അർഥങ്ങൾ അതനുസരിച്ച് മലയാള ത്തിൽ "ദ്വറബ'ക്കു വരു ന്ന അർഥങ്ങൾ (വഴി)നിശ്ചയിച്ചു (ഏർപ്പെടുത്തി)/ വ്യക്തമാക്കി 3 (വാൾ, വടി മുതലായവ കൊണ്ട്) അടിച്ചു/ വെട്ടി 4 (വടികൊണ്ടുള്ള അടി) ബാധിപ്പിച്ചു (അടിച്ചു) (വാൾകൊണ്ടുള്ള അടി) ബാധിപ്പിച്ചു (വെട്ടി) 5 (ഭൂമിയിൽ)യാത്ര ള്ളുമ (സമുദ്രത്തിൽ) ള്ളുമ (കുഴലിൽ) ഊതി ള്ളമീൽഞ്ചില (ഭക്ഷണത്തിൽ) ഒന്നിച്ചു പങ്കെടുത്തു/ തിന്നു 6 ള്ളുമ (ആറിനെ അഞ്ചിൽ) ഗുണിച്ചു, പെരുക്കി സരിച്ച് "ദ്വറബ' യുടെ അർഥം മാറുന്നു. ഇതാണ് "ദ്വറബ്'യുടെ സാക്ഷാൽ രൂപവും, സാധാ രണ അർഥവും. ഇവിടെയും കർമം ആവശ്യ മാണ്. വാൾ കൊണ്ടാ കുമ്പോൾ "വെട്ടി' എന്നും, വടികൊണ്ടാകു മ്പോൾ"അടിച്ചു' എന്നും മാത്രമേ അർഥമുള്ളൂ. ഇവയിൽ "ദ്വറബ' എന്ന ക്രിയ സംഭ വിച്ചതു ഭൂമിയിലും. സമുദ്രത്തിലുമാകു മ്പോൾ " യാത്ര ചെയ്തു ' എന്നാ ണർഥം. കുഴലിൽ ആകുമ്പോൾ "ഊതി' എന്നും, ഭക്ഷണത്തിലാകു മ്പോൾ അതിൽ "പങ്കെടുത്തു ' എന്നും അർഥമാ കുന്നു. ഒന്നാമത്തെ തിൽ കർമമുണ്ട് പക്ഷേ, അത് "ആറ്' എന്ന സംഖ്യാ നാമമാ വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല അറബി നിഘണ്ടുകളിൽ കാണാവുന്ന ഉദാഹരണങ്ങൾ ഇനങ്ങൾ അറബിയിൽ അർഥങ്ങൾ അതനുസരിച്ച് മലയാള ത്തിൽ "ദ്വറബ'ക്കു വരു ന്ന അർഥങ്ങൾ കുറിപ്പുകൾ യതുകൊണ്ട് "പെരുക്കി' എന്നർഥം വന്നു. രണ്ടാമത്തെതിൽ കർമമില്ല. ( ഇൽ) എന്ന അവ്യയത്തിന്റെ സ്ഥാനത്ത് (വിട്ട്) എന്ന അവ്യയമാണു ള്ളത്. (അതിനെ വിട്ട്) തിരി ഞ്ഞുപോയി അവഗണിച്ചു മേൽകണ്ട ഓരോ ഉദാഹരണങ്ങളും, ഓരോന്നിനും നൽകപ്പെട്ട അർഥങ്ങളും പ്രധാന അറബി നിഘണ്ടുകളിൽ നിന്നുമാത്രം ഉദ്ധരിച്ചവയാകുന്നു. "ദ്വറബ' എന്ന ക്രിയ സംഭ വിക്കുന്നത് "സമുദ്രത്തിൽ' ( ശ്ശുമ ) ആയിരിക്കുകയും, "വടികൊണ്ട്' ( ) അല്ലാ തിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ നമുക്ക് ഇൗ ആയത്തിൽ അതിനു "യാത്ര ചെയ്യുക' എന്നു അർഥം കൽപിക്കാമായിരുന്നു. ആയത്തിലാകട്ടെ, "ദ്വറബ' യുടെ കർമം മാത്ര മാണ് "സമുദ്രം' ( ) "ദ്വറബ' സംഭവിക്കുന്നതോ "വടികൊണ്ടും' ( ) അപ്പോൾ എന്ന വാക്യത്തിന് "നിന്റെ വടികൊണ്ട് സമുദ്രത്തെ അടിക്കുക' എന്ന് മാത്രമേ അറബിയിൽ അർഥം വരുവാൻ നിവൃത്തിയുള്ളൂവെന്ന് മനിലാക്കാം. അത്പോലെതന്നെ, "ദ്വറബ'യുടെ കർമം "വഴി' യും അതിനോട് ബന്ധപ്പെട്ടു നിൽക്കു ന്നത് "സമുദ്ര' വും ആകകൊണ്ട് സൂറ: ത്വാഹാ ൽ എന്ന് പറഞ്ഞതിന് "അവർക്ക് സമുദ്രത്തിൽ ഒരു വഴി നിശ്ചയിച്ചുകൊടുക്കുക' എന്നാണർത്ഥ മെന്നും മനിലാക്കാവുന്നതാണ്. സൂ:അൽബക്വറഃ 60 ൽ അല്ലാഹു ഇങ്ങിനെ പറയുന്നു: (മൂസാ തന്റെ ജനതക്ക് വെള്ളം കൊടുക്കുവാൻ അപേക്ഷിച്ചപ്പോൾ നാം പറഞ്ഞു: "നീ നിന്റെ വടികൊണ്ട് പാറയെ അടിക്കുക' എന്ന്. അപ്പോൾ അതിൽ നിന്ന് പന്ത്രണ്ട് ഉറവുകൾ പൊട്ടിയൊലിച്ചു.) ഇവിടെ "സമുദ്ര' ( )ത്തിന്റെ സ്ഥാനത്ത് "പാറ' ( )യാണ് കർമമായി നിൽക്കുന്നതെന്ന വ്യത്യാസം മാത്രമാണുള്ളത്. "ദ്വറബ' യുടെ പ്രയോഗം രണ്ടിലും ഒരേ മാതിരിതന്നെ. ഇക്കൂട്ടർ പറയുന്നത്പോലെ അർഥം വരാമെ ങ്കിൽ, ഇവിടെ "നിന്റെ' വടിയും കൊണ്ട് പാറയിൽക്കൂടി യാത്ര ചെയ്യുക' എന്നു അർഥം വരേണ്ടതാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ, "നിന്റെ വടിയുംകൊണ്ട് സമുദ്രത്തിലൂടെ യാത്ര ചെയ്യുക' എന്ന് ആയത്തിന് അർഥം നൽകിയത് ഇവരുടെ സ്വന്തം വകയാണെന്നും, അത് ശരിയല്ലെന്നും ഇതിൽ നിന്നെല്ലാം സ്പഷ്ടമായി. മൂസാനബിയുടെ വടി, കേവലം ഒരു സാധാരണ വടിയല്ല, ആടുകൾക്ക് ഇല കൊഴി ച്ചുകൊടുക്കാനും മറ്റും അദ്ദേഹം അത് ഉപയോഗിച്ചിരുന്നു. പക്ഷേ, ഇപ്പോൾ അതി വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല നെല്ലാം പുറമെ, അല്ലാഹുവിന്റെ അനുമതി പ്രകാരം പാമ്പാക്കുവാനും, പാറയിൽ ഒരടി കൊടുത്തു പന്ത്രണ്ടു നീരുറവുകൾ പൊട്ടിയൊലിപ്പിക്കുവാനും, ഒരടികൊണ്ട് സമുദ്ര ജലം ഇരുപുറത്തേക്കും ഒഴിച്ചുനിറുത്തി നടുവിൽ ഉണങ്ങി വിശാലമായ ഒരു മാർഗം തുറക്കുവാനും ആ വടി കാരണമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ, അല്ലാഹുവിന്റെ അനുമ തിയോടുകൂടി മാത്രമെ അതെല്ലാം ഉണ്ടാവുകയുള്ളൂവെന്ന് പറയേണ്ടതില്ല. അതുകൊ ണ്ടുതന്നെയാണ് ഇങ്ങിനെയുള്ള സംഭവങ്ങൾ വിവരിക്കുന്നിടത്തെല്ലാം "നാം വഹ്യ് കൊടുത്തു' ( ) എന്നും, "നാം പറഞ്ഞു' ( ) എന്നും, മറ്റുമുള്ള ചില വാക്കുകൾ അല്ലാഹു പറഞ്ഞുകാണുന്നതും. മൂസാനബി(അ) അദ്ദേഹത്തിന്റെ സ്വന്തം ഇഷ്ടം അനു സരിച്ചല്ല ആ വടി ഉപയോഗപ്പെടുത്തിയിരുന്നത് എന്ന് സാരം. ഇത് ഒരു അസാധാരണ സംഭവമായത്കൊണ്ടുതന്നെയാണ്, ഇൗ സംഭവത്തെപ്പറ്റി (നിശ്ചയമായും അതിൽ ദൃഷ്ടാന്തമുണ്ട്) എന്നും അല്ലാഹു പറയുന്നത്. നബിയുടെ നൂഹ്, സ്വാലിഹ്, ഹൂദ്, ലൂത്വ്, എന്നീ നബിമാരുടെയും ( ) അവരുടെ ജനങ്ങളുടെയും കഥകൾ വിവരിച്ചശേഷ മെല്ലാം ഇൗ വാക്യം അല്ലാഹു ആവർത്തിച്ചാവർത്തിച്ചു പറയുന്നത് കാണാം. ഇതെല്ലാം എന്തിനായിട്ടാണെന്ന് മനാക്ഷിയോട്കൂടി ആലോചിച്ചു നോക്കുന്നവർക്കറിയാം ഇൗ വാസ്തവം. സമുദ്രം കടന്നുപോയതിനെക്കുറിച്ച് : കൊണ്ടു നാം സമുദ്രം വിട്ടു കടന്നു.' അഥവാ അവരെ നാം സമുദ്രം വിട്ടുകടത്തി ( ) എന്നും, "നാം നിങ്ങളെയും കൊണ്ട് സമുദ്രം പിളർന്നു; അങ്ങനെ, നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, കൂട്ടരെ നിങ്ങൾ നോക്കിക്കൊണ്ടിരിക്കെ, മുക്കി നശിപ്പിക്കുകയും ചെയ്തു.' ( ) എന്നും മറ്റുമാണ് അല്ലാഹു പറയു ന്നത്. അതേസമയത്ത് കൂട്ടരെയും സംബന്ധിച്ചു അല്ലാഹു പറയുന്നത് എങ്ങിനെയാണെന്നു നോക്കുക: 1 "നാം അവരെ സമുദ്രത്തിൽ മുക്കി നശിപ്പിച്ചു' ( ) 2. "പിന്നെ നാം മറ്റേവരെ മുക്കിക്കൊന്നു.' ( ) 3. "മറ്റേ കൂട്ടരെ നാം അവിടെ വെച്ചു അടുപ്പിച്ചു ' ( ) 4. "നാം അവരെ കടലിൽ എറിഞ്ഞു.' കൂട്ടരിൽ കഠിനശിക്ഷ വലയംചെയ്തു. ( ) എന്നൊക്കെയാണ് അല്ലാഹു പ്രയോഗിച്ച വാക്കുകൾ. ഏതെങ്കിലും ഒരു സ്ഥലത്ത് രക്ഷപ്പെട്ടു' വെന്നോ, അവർ സമുദ്രം കടന്നുവെന്നോ, അല്ലെങ്കിൽ കൂട്ടരും മുങ്ങി മരിച്ചു' വെന്നോ, "സമുദ്രത്തിൽ വീണുപോയി' എന്നോ പറയുന്നില്ല. എല്ലാം അല്ലാഹു ചെയ്തതാണെന്നത്രെ പറഞ്ഞു കാണുക. ഇതെല്ലാം ഒരു പ്രത്യേക ഉദ്ദേശ്യവും കൂടാതെ, വെറുതെയങ്ങ് പറയുന്ന താണോ? ഇവിടെയെല്ലാം കൂട്ടരും കയത്തിൽ വീണു മരിക്കുകയാണുണ്ടാ യതെന്നും, തപ്പിത്തടഞ്ഞു അക്കരെ പറ്റിയതാണെന്നും അർഥം കൽപി ക്കുവാൻ ഒരുമ്പെടുകയാണെങ്കിൽ, മറ്റേതെങ്കിലും ഗ്രമ്ല ത്തിലാകട്ടെവിവിധ രൂപത്തിൽ വാചകങ്ങൾ പ്രയോഗിക്കുന്നതിലുണ്ടോ വല്ല പ്രയോ വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല ജനവും?! ഓരോ സന്ദർഭത്തിലും അതിനനുസരിച്ച വാക്കുകൾ അല്ലാഹു പ്രയോഗിച്ചു കാണുന്നത് നമ്മെ ചിന്തിപ്പിക്കുവാൻ വേണ്ടിയാകുന്നു. 138 സന്തതികളെയും കൊണ്ട് നാം സമുദ്രം വിട്ടു കടന്നു) എന്ന ആയത്തിന് ഇക്കൂട്ടർ നൽകുന്ന അർത്ഥം: കൊണ്ട് നാം സമുദ്രത്തിന്റെ മുകളിലൂടെ കടന്നുപോയി.' എന്നാണ്. "ജാവസ' ( ഞിവസ്ലിഘ ) എന്ന പദം "മുകളിലൂടെ കടന്നുപോകുമ്പോൾ' മാത്രമാണ് ഉപയോഗി ക്കുക എന്നും ഇവർ സമർഥിക്കുന്നു. ഇൗ നിയമവും ഇവരുടെ സ്വന്തം വകയായിരിക്കു വാനേ തരമുള്ളൂ. കാരണം "ജാവസ' യുടെ അർഥം. അതിനടുത്ത് പറഞ്ഞ കർമത്തെ ( ) "വിട്ടുകടന്നു', അല്ലെങ്കിൽ കടന്നുപോയി'( ) എന്നാകുന്നു. "അൻ' ( ) എന്ന അവ്യയം അതിനോട് ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ "വിട്ടുകൊടുത്തു' എന്നും, "മാപ്പു ചെയ്തു' എന്നും അർഥം വരും. മുകളിലൂടെ കടന്നുപോകുന്നതിലും ഉപയോഗി ക്കാമെന്നല്ലാതെ, അങ്ങിനെ തന്നെ ആയിക്കൊള്ളണമെന്ന് നിബന്ധനയില്ല. എനി, അതും സമ്മതിച്ചുകൊടുത്താൽ തന്നെ, സമുദ്രത്തിന് മീതെ കടന്നുപോയി ട്ടുണ്ടോ? അങ്ങിനെ ഇക്കൂട്ടർക്കും വാദമില്ലല്ലോ. അഥവാ അതവർ സമ്മതിച്ചെങ്കിൽ, അതും ഒരു അമാനുഷിക ദൃഷ്ടാന്തമായിത്തീരുന്നതാണ്. മുങ്ങിച്ചാവാൻ തക്ക വെള്ള മില്ലെങ്കിലുംചിലേടങ്ങളിലെങ്കിലും-അവർ വെള്ളത്തിൽ ഇറങ്ങിക്കടക്കേണ്ടി വന്നിട്ടു ണ്ടെന്ന് ഇവർ പറയുന്നുണ്ടല്ലോ. അപ്പോൾ ചുരുങ്ങിയപക്ഷം, ചിലേടത്ത് വെള്ളത്തിൽ ഇറങ്ങിയും, ചിലേടത്ത് മണൽത്തട്ടുകളുടെ മുകളിൽ കൂടിയും കടന്നുപോയിരിക്കണം. എനി, അല്ലാഹു പറയുന്ന രൂപത്തിലാണെങ്കിലോ? ഇറങ്ങിക്കടന്ന വഴി ഉണങ്ങിയതും, ( )തുറന്നു വിശാലമായതും, ( ) കൂടി ആയിരുന്നുതാനും. ( ) അപ്പോൾ, അവർ കടന്നുപോയത് സമുദ്രത്തിന്റെ മീതെയല്ല, കേവലം അടിയിൽക്കൂടി (സമുദ്രത്തിന്റെ അടിഭാഗത്തുകൂടി)യായിരിക്കുവാനേ തരമുള്ളൂ. എന്ന് പറ ഞ്ഞാൽ, "ഞാൻ അഹ്മദിനെ വിട്ട് അപ്പുറം കടന്നു' വെന്നല്ലാതെ, "അഹ്മദിന്റെ മുക ളിൽ കൂടി കടന്നുപോയി' എന്ന് അർഥമായിക്കൊള്ളണമെന്നില്ലല്ലോ. എനി നമുക്ക് മൂസാ(അ) വടികൊണ്ട് അടിച്ചപ്പോൾ സംഭവിച്ചത് എന്തായിരുന്നു വെന്ന് നോക്കാം. അതിനെപ്പറ്റി അല്ലാഹു പറഞ്ഞ വാക്ക് 63 എന്നാണല്ലോ. അതെ, അപ്പോൾ, സമുദ്രം പിളർന്നു ; മാത്രമല്ല, എന്നിട്ട് ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ ആകു കയും ചെയ്തു. ഇവിടെ "പിളർന്നു' എന്ന് നാം അർഥം കൊടുത്തത് (ഇൻഫ ലക്വ) എന്ന വാക്കിനും, "പിളർപ്പ്' എന്ന് അർഥം കൽപിച്ചത് "ഫിർക്വ്്ു' ( ന്തൃഞ്ചുമ ) എന്ന വാക്കിനുമാണ്. "ഫിർക്വ്' എന്ന പദത്തിന് "പിളർപ്പ്', വേറിട്ടു നിൽക്കുന്നത്, വിഭാഗം, വലിയ ആട്ടിൻകൂട്ടം, ശിശുക്കളുടെ വിഭാഗം' എന്നൊക്കെയാണ് പ്രധാന നിഘണ്ടുക ളിൽ അർഥം കാണുന്നത്. വല്ല നിഘണ്ടുവിലും-ഇവർ പറയുന്നത്പോലെവെറും "ആൾക്കൂട്ടം' എന്നുള്ള അർഥവും കൂടി കാണിച്ചിട്ടുണ്ടെങ്കിൽ തന്നെ, അത് ഇവിടെ ഒരി ക്കലും യോജിക്കുകയില്ലെന്ന് വഴിയെ മനിലാക്കാവുന്നതാകുന്നു. വാക്കുകൾക്ക്വേണ്ടി പ്രത്യേകം എഴുതപ്പെട്ട നിഘണ്ടുവാണ് ഇമാം ( ) ഈ രണ്ടു വാക്കുകളുടെയും വിവരണം താഴെവരുന്നുണ്ട്. വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല റാഗിബിന്റെ മുഫ്റദാത്ത് ( ) വ്യാഖ്യാ താക്കൾക്കിടയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള ഇൗ ഗ്രമ്ലത്തിൽ അദ്ദേഹം (ഫർക്വ്, ഫൽക്വ്) എന്നിവയെപ്പറ്റി ഇങ്ങിനെ പറയുന്നത് കാണാം:- ∫സ്ലയ ∫സ്ലക്ക ∫സ്ലദ്ധഷ ∫സ്ലദ്ധഷ യ്യന്ദറ ("ഫർക്വ്' എന്ന പദം "ഫൽക്വ്' എന്ന പദവുമായി അടുപ്പമുള്ളതാണ്. പക്ഷേ, "ഫൽക്വ' ( ൻൃപ്പിമ ) പിളർപ്പിനെ പരിഗണിച്ചും: "ഫർക്വ്' ( ) വേറിട്ടു നിൽക്കുന്നതിനെ പരിഗണിച്ചും പറയപ്പെടുന്നു. "നിങ്ങളെയും കൊണ്ട് സമുദ്രത്തെ പിളർന്നു' ( ) എന്ന് അല്ലാഹു പറയുന്നു. "ഫിർക്വ' ( ) എന്നാൽ വേറിട്ടു നിൽക്കുന്ന ഭാഗം ആകുന്നു). അദ്ദേഹം തുടർന്നുകൊണ്ട് ഇങ്ങിനെ പറയുന്നു: ൻപ്പത്തളസ്ലമ ൽക്തദ്ധപ്പമ ∫സ്ലദ്ധ ഷ ("ഫൽക്വ്' എന്നാൽ ഒരു വസ്തു പിളർക്കുകയും അതിന്റെ ഒരു ഭാഗം മറ്റേ ഭാഗത്തുനിന്ന് വേർപ്പെടുത്തുകയുമാകുന്നു. "ഫലക്വ്തുഹുഫൻഫലക്വ' (ഞാൻ അത് പിളർത്തി അപ്പോൾ അത് പിളർന്നു) എന്ന് പറയപ്പെടുന്നതാണ്.) ഇക്കാലത്ത് പ്രസിദ്ധി നേടിയ ഒരു ആധുനിക അറബി നിഘണ്ടുവാണ് "മുൻജിദ്' ( അതിലും തന്നെ " ' എന്നും " ' എന്നും കാണാം. "ഫലക്വ്' എന്നാൽ പിളർത്തി എന്നും, "ഇൻഫലക്വ' എന്നാൽ പിളർന്നു എന്നും സാരം. അറബി നിഘണ്ടുക്കളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് "ക്വാമൂസ്' ( ) അതിലും ഇങ്ങനെ കാണാം: "നിങ്ങളെയുംകൊണ്ട് നാം സമുദ്രം "ഫർക്വു' ചെയ്ത് എന്ന് പറഞ്ഞാൽ "പിളർത്തി' എന്നാണർഥമെന്ന് സാരം. മുൻജിദിലെയും, ക്വാമൂസി ലെയും, വാചകങ്ങളിൽ നിന്ന് "ഫലക്വ' "പിളർത്തി' എന്നും, "ഇൻഫലക്വ' "പിളർന്നു' എന്നുമാണ് അർഥമെന്ന് വ്യക്തമായി. മൂസാ (അ) വടികൊണ്ട് അടിച്ചപ്പോൾ സമുദ്രം പിളർന്നിട്ടുണ്ടെന്നും, ഓരോ പിളർപ്പും വലിയ മലന്തിണ്ണപോലെ ആയിരുന്നു വെന്നും സൂറഃ നിന്ന് മേലുദ്ധരിച്ച ആയത്തിന് അർഥം കൊടുക്കാതിരിക്കു വാൻ ന്യായമില്ലെന്ന് ഇപ്പോൾ ആർക്കും മനിലാക്കാം. സൂ. അൽബക്വറഃ 50 ൽ (നാം നിങ്ങളെയുംകൊണ്ട് സമുദ്രം പിളർന്നു) എന്ന് പറഞ്ഞതിൽ "ഫറക്വ' യുടെ അർത്ഥം "പിളർന്നു' എന്നാണെന്ന് "മുഫ്റ ദാത്തി' ന്റെയും "ക്വാമൂസി' ന്റെയും വാചകങ്ങളിൽ കണ്ടുവല്ലോ. എന്നാൽ, ഇൗ പുത്തൻ വ്യാഖ്യാനക്കാർ ഇൗ വാക്യത്തിന് കൊടുക്കുന്ന അർഥവ്യാഖ്യാനം വളരെ വിചിത്രമാണ്! "കുറെ, ആളുകൾ ഒന്നായിച്ചേർന്നു പുഴയോ മറ്റൊ കടക്കുമ്പോൾ അവർ കടന്നുപോ കുന്ന സ്ഥലത്തെ വെള്ളം കാണുകയില്ല. വെള്ളം രണ്ടായി പിളർന്നപോലെ തോന്നു മല്ലോ. ഇത്പോലെ, സമുദ്രം കടന്നുപോകുമ്പോൾ സമുദ്രം രണ്ടായി പിളർന്നപോലെ തോന്നി' എന്നാണത്രെ ആയത്തിന്റെ ഉദ്ദേശ്യം! നാണ് ഏറ്റവും പ്രമാണയോഗ്യമായ ചരിത്രഗ്രമ്ലം' എന്നും ഒരു വിഷയം ഒരു സ്ഥലത്ത് വ്യക്തമായും, മറ്റൊരു സ്ഥലത്ത് അവ്യക്തമായും പറഞ്ഞാൽ, വ്യക്ത മായി പറഞ്ഞതനുസരിച്ച് മറ്റേസ്ഥലം വിശദീകരിക്കണമെന്നും ഇക്കൂട്ടരും സമ്മതിച്ചു കാണാറുണ്ട്. ഇൗ വ്യാഖ്യാനം മുമ്പിൽവെച്ചുകൊണ്ട് ഒന്ന് ആലോചിച്ചു നോക്കുക: വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല സുവ്യക്തങ്ങളായ പ്രസ്താവനകളെ ഇവർ കയാണ് ചെയ്തിരിക്കുന്നതെന്ന് ആർക്കും കാണാവുന്നതാണ്! "വടികൊണ്ട് അടിച്ച പ്പോൾ സമുദ്രം പിളർന്നു' എന്നും അല്ലാഹു പ റയുന്നു. "അധികം ആളുകൾ ഒന്നിച്ചു കടന്നുപോയപ്പോൾ സമുദ്രം പിളർന്നത്പോലെ തോന്നിയതാണ്സമുദ്രം പിളർന്നിട്ടൊ ഇവരും പറയുന്നു. ഈ രണ്ടിൽ ഏതാണ് വ്യക്തമായതെന്ന് ബുദ്ധിയു ള്ളവരെ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. "ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ ( ഛൾക്ഷറസ്ലര ) ആയി' എന്ന് അല്ലാഹു പറഞ്ഞു. ഇതിൽ നിന്നു സമുദ്രജലം ഇരുഭാഗ ത്തേക്കും വളരെ ഉയരത്തിൽ ചിറച്ചുനിന്നുവെന്നാണോ അതല്ല അധികം ആളുകൾ ഒന്നായിവെള്ളത്തിൽ ഇറങ്ങിപ്പോയപ്പോൾ വെള്ളം ശക്തമായി നാം മനിലാക്കേണ്ടത്. മനാക്ഷിയുള്ളവർ ചിന്തിച്ചുനോക്കുക! "എല്ലാ ഓരോ പിളർപ്പും-അല്ലെങ്കിൽ ഓരോ വിഭാഗവുംമലപോലെ ആയി' എന്ന് അല്ലാഹു പ്രസ്താവിച്ചതിന്റെ സാരം-ഇവരുടെ വാദമനുസരിച്ചു - ആൾക്കൂ ട്ടവും, മൂസാനബിയുടെ ആൾക്കൂട്ടവും മലപോലെ ആയി എന്നാകുന്നു. അതേസമയത്ത് "മുപ്പതോ നാൽപതോ പട്ടാളമുണ്ടായാലും മതി. പണിതീർക്കുവാൻ' എന്നും ചിലപ്പോൾ ഇവർ പറഞ്ഞുകാണുന്നു. എന്നിരിക്കെ, വമ്പിച്ച മലന്തിണ്ണയോട് ഉപമിക്കുന്നത് പോകട്ടെ, ഒരു ചെറിയ കുന്നിനോടെങ്കിലും അവരെ ഉപമിക്കുവാൻ പറ്റുമോ? അല്ലെങ്കിൽ, സാധനങ്ങൾ മേൽക്കുമേൽ കുന്നുകൂടുന്നതുപോലെയായിരി ക്കുമോ, സമുദ്രത്തിൽ ആളുകൾ പരന്നു നടക്കുന്നത്?! വാസ്തവത്തിൽ, സമുദ്രത്തിൽ നിരന്ന ആൾക്കൂട്ടത്തെ ഉപമിക്കേണ്ടത് പരന്ന മൈതാനത്തോടാണ്മലയോടല്ല. ക്വുർ ആനിൽ വ്യക്തമായ ഭാഷയിൽ പറഞ്ഞത് മുഴുവനും-അതെത്രതന്നെ അസാധാരണമാ ശരിയായിരിക്കുമെന്ന് വിശ്വസിക്കുവാൻ സാധിക്കുന്നവർക്കേ ഇത്തരം ദുർവ്യാഖ്യാനങ്ങളുടെ ഗൗരവം ഊഹിക്കുവാൻ സാധ്യമാകുകയുള്ളൂ. എനി, സമുദ്രത്തിൽ മൂസാ നബി (അ) വടികൊണ്ട് അടിച്ചപ്പോൾ തുറന്നുകിട്ടിയ വഴിയെപ്പറ്റി ആലോചിക്കാം. ത്വാഹാ 77-ൽ ഈ വഴിയെപ്പറ്റി: "ഉണങ്ങിയ വഴി' ( ) എന്നും, സൂറഃ ദുഖാൻ 24 ൽ തുറന്നു വിശാലമായത്' ( ) എന്നും അല്ലാഹു പറ ഞ്ഞിട്ടുണ്ട്. ഇക്കൂട്ടർ പറയുന്നത്: "മൂസാനബിയും ജനതയും കടന്നുപോയ സ്ഥലത്ത് സമുദ്രം അധികം ആഴമുണ്ടായിരുന്നില്ല. മണൽതിട്ടകളും വെള്ളവും ഇടകലർന്ന താണും പൊന്തിയും കിടക്കുന്ന സ്ഥലങ്ങളിൽക്കൂടി വടികൊണ്ടു തപ്പിത്തടഞ്ഞുകൊണ്ടാണ് അവർ രക്ഷപ്പെട്ടത്' എന്നാണല്ലോ. ഇതിലേക്ക് തെളിവായി- "വളരെ ശ്രദ്ധേയമായത്' എന്ന് അഭിമാനിച്ചുകൊണ്ട്-ഇവർ കൊണ്ടുവരുന്ന ഒന്നാണ് "റഹ്വൻ' ( ) എന്ന വാക്ക്. "ഉയർന്നും താഴ്ന്നും കിടക്കുന്ന സ്ഥലം' എന്ന് ഈ വാക്കിന് അർഥമുണ്ടെന്നും, പ്രധാന നിഘണ്ടുവായ "ക്വാമൂസിൽ' ഈ അർഥം കാണാമെന്നും ഇവർ ജൽപിക്കുന്നു. "ശ്രദ്ധേയമായ' ഈ ജൽപനം എത്രമാത്രം അബദ്ധം കലർന്നതാണെന്ന് വായനക്കാർക്ക് മനിലാക്കുവാനായി, സാധാരണ തഫ്സീറുകളിലും ക്വാമൂസ് അടക്കമുള്ള ചില നിഘ ണ്ടുക്കളിലും ഈ വാക്കിന് കൊടുത്തുകാണുന്ന അർഥങ്ങളും നമുക്കൊന്ന് പരിശോ ധിക്കാം. പലതും നമുക്കതിൽ നിന്ന് മനിലാക്കുവാൻ കഴിയും. ഇതിനെപ്പറ്റിയും താഴെ കാണാവുന്നതാണ്. വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല (റഹ്വൻ) എന്ന വാക്കിനു തഫ്സീറുകളിൽ അർഥം നമ്പർ തഫ്സീറുക ളിൽ കൊടുത്ത അർഥം തഫ്സീറുകളിൽ പറഞ്ഞ വാക്കുകളുടെ സാരം മലയാള ത്തിൽ കുറിപ്പുകൾ 1 മുതൽ 6 കൂടിയ അർഥം മുൻഗാമികളായ പല മഹാൻമാ രിൽ നിന്നുമായി മഹാനായ ഇബ് നുജരീർ ഉദ്ധരിച്ചതാണ്. മുൻഗാ മികളുടെ തഫ്സീറുകളിൽ അതി പ്രധാനമായതാണല്ലോ അദ്ദേഹ ത്തിന്റെ തഫ്സീർ. 7-ാം നമ്പറിലെ അർഥങ്ങൾ, മഹാനായ ഇബ്നുകഥീർ, മറാഗീ, ശൗകാനി, ഫരീദുവജ്ദീ, ബൈദ്വാവി, ആലൂസി, റാസി, സമഖ്ശരി (കശ്ശാഫ്) എന്നീ തഫ്സീറുകളിൽ ഉള്ളവയാണ്. മാർഗം, നേരെ, ശരിയായ; 1 2 വഴി, മാർഗം; 3 എളുപ്പമായ, സൗകര്യമായ, നിരപ്പായ, വേഗമായ, 4 മൃദുവായ, സൗമ്യമായ; 5 ഉണങ്ങി നിരന്നു ഉറച്ചുകിട ക്കുന്ന, 6 ഉണങ്ങിയ വഴി 7 ശാന്തമായ, അടങ്ങിയ, ഒതു ങ്ങിയ വിഷമം കൂടാത്ത നിലയിൽ, ശാന്തമായ അതേ നിലയിൽ ശാന്തമായ അതേ വിധം ശാന്തമായ അതേ വിധം ഉണങ്ങിയ ഇമാം ബുഖാരി നൽകിയ അർഥം റാസി, കശ്ശാഫ്, ബൈദ്വാവീ എന്നിവയിൽ ഇൗ അർഥങ്ങളും പറഞ്ഞിട്ടുണ്ട്. ശൗകാനീ, കശ്ശാഫ, ബൈദ്വാവീ എന്നിവയിൽ കാണാം. തഫ്സീർ ഹക്ക്വാനീ (ഉർദു) തഫ്സീർ (ഉർദു) അല്ലാമാ യൂസുഫ് അലി (ഇംഗ്ലീഷ്) (ഇരുഭാഗത്തേക്കു പകുക്ക പ്പെട്ട) ഉഴവുചാല് പോലെ യുള്ള ഉണങ്ങിയ ഒതുങ്ങിയ, അകന്ന വിടവുള്ളത്, ഒഴിവുള്ളത് തുറന്നത് വിടർന്നത്, അകന്നത് വിശാലമായ ഒഴിവ് വിശാലമായ വിടവ് അടങ്ങിയ, ശാന്തമായ 13 (റശ്ശറലറ) 12 10 9 8 വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല നിഘണ്ടുക്കളിൽ (റഹ്വൻ) എന്നതിന്റെ അർഥം നിഘ ണ്ടു അർത്ഥം വാചകങ്ങളുടെ സാരം കുറിപ്പുകൾ മുഫ്റദാത്ത്റാഗിബ്) യ്യല ഗ്നഞ്ചക്കട പ്ലട്ടയവ (റഹ്വ്): "സമുദ്രത്തെ റഹ്വാ' യി വിട്ടുപോകുക' (ക്വു.ശ.) അതായത്: ശാന്തമായ നില യിൽ എന്നും "വഴിയിൽ നിന്ന് വിശാലമായ നിലയിൽ' എന്നും അർഥം പറയപ്പെട്ടി ട്ടുണ്ട്. ഇതാണ് ശരിയായിട്ടു ള്ളത്സ്ല. (റഹ്വ്) എന്നാൽ "കുർകീ' ) പോലെ യുള്ള ഒരു പക്ഷിസ്ല. ധ റഹ്വും, റഹ്വത്തും പ : മനു ഷ്യരുടെ കൂട്ടം, താഴ്ന്നസ്ഥലം ധ റഹ്വായ കിണർ പ എന്ന് പറ ഞ്ഞാൽ വായ (മുഖം) വിശാ ലമായ കിണർസ്ല.. ധ റഹ്വായ ഗുഹ പ എന്ന് പറ ഞ്ഞാൽ തുടരെയുള്ള ഗുഹ എന്നർഥം. (റഹ്വ്) എന്നാൽ രണ്ടു കാ ലു ക ൾ ക്കി ട യി ലു ള്ള ഒഴിവും, വേഗത്തിലുള്ള നട ത്തവും, ഉയർന്ന സ്ഥലവും, താഴ്ന്ന സ്ഥലവും ആകുന്നു. ഈ (ഒടുവിലത്തെ രണ്ട് അർഥത്തിലും "റഹ്വത്ത്' എന്ന വാക്കും ഇതുപോലെ തന്നെ. വിപരീതാർഥമുള്ള മുൻജിദിൽ ഈ വരയി ടുന്നത്, ആദ്യം അർഥം പറയപ്പെട്ട ഈ പദം വീണ്ടും ആവർത്തിച്ചു പറയുന്നതിന്റെ സൂചന യായിട്ടാകുന്നു. ( ഭ ) അപ്പോൾ, ( ) എന്ന് വായിക്കണമെന്ന് സാരം. ക്വാമൂസിൽ "റഹ്വത്ത് പോലെ' ( കൾഴഞ്ചറസ്ലര ) എന്നും, വിപരീതാർഥമു ള്ളത് ( ) എന്നും പറ ഞ്ഞ ന ക്കു റി ച്ചു വഴിയെ വിവരിക്കുന്നുണ്ട്. ഞ്ച ൾ സ്ലണ മുഫ്റദാത്ത്റാഗിബ്) യ്യല (ക്വാമൂസ്) സ്ലഞ്ഞത്ഥട്ടമ കൾഴഞ്ചറസ്ലര ക്ല വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല നിഘണ്ടുക്കളിൽ (റഹ്വൻ) എന്നതിന്റെ അർഥം നിഘ ണ്ടു അർത്ഥം വാചകങ്ങളുടെ സാരം കുറിപ്പുകൾ പദമാകുന്നുസ്ല. മനുഷ്യരുടെ സംഘവും, പക്ഷി അതിന്റെ ചിറകുകൾ വി ടർത്തലും, ഒതുക്കവും. (ഇങ്ങിനെയും അർഥമുണ്ട്.). "റഹ്വ്': ബഹുവചനം റിഹാ ഉ്: കൊക്ക് (പക്ഷി) ജന ക്കൂട്ടം "റഹ്വും റഹ്വത്തും' (രണ്ടാ യാലും) താണസ്ഥലം, അല്ലെങ്കിൽ ഉയർന്ന സ്ഥലം എന്നാണ്.' അവൻ അത് റഹ്വായി ചെയ്തു.' എന്ന് പറഞ്ഞാൽ, ലഘുവായി ചെയ്തുവെന്നർഥം. എന്ന ഇൗ നിഘണ്ടുവിലും തന്നെ, മുൻജിദിലേതു പോലെ എന്ന വര ആദ്യം പറഞ്ഞ പദം ആവർത്തിക്കുന്നതിന് തുല്യമാണ്. ഇൃമില (യശൃറ) ലഹല്മലേറ ഒല വമെ ശേ ലമശെഹ്യ വായനക്കാർ ചില സംഗതികൾ മനിരുത്തേണ്ടതുണ്ട്: (1) ഒരേ പദത്തിന് തന്നെ ചിലപ്പോൾ പരസ്പര വിരുദ്ധങ്ങളായ അർഥങ്ങൾ വരാ റുണ്ട്. ആ അർഥങ്ങളിലെല്ലാം ഒരേ സമയത്ത് ആ വാക്ക് ഉപയോഗിക്കപ്പെടുകയില്ല. (2) ഉയർന്ന സ്ഥലത്തിനോ, അല്ലെങ്കിൽ താഴ്ന്ന സ്ഥലത്തിനോ അല്ലാതെ (ഉയർന്നും, താഴ്ന്നും കിടക്കുന്ന സ്ഥലം എന്ന അർഥത്തിൽ) "റഹ്വ്' എന്ന പദവും, "റഹ്വത്ത് എന്ന പദവും ( ) വരികയില്ല. അത് കാണിക്കുവാനാണ് "മുൻജിദി' ൽ, (അല്ലെ ങ്കിൽ) എന്നും, (അല്ലെങ്കിൽ) എന്നും, ആ രണ്ടു വാക്കുകൾക്കിടയിൽ കൊടുത്തിരിക്കുന്നത്. ക്വാമൂസിലാകട്ടെ, ഇതിനുപകരം (വിപരീതം) എന്നാണ് പറ ഞ്ഞത്. അതായത്: ആ രണ്ടു പദവും തന്നെ "ഉയർന്നസ്ഥലം' എന്നും, "താഴ്ന്നസ്ഥലം' എന്നും വിപരീതാർഥങ്ങൾ ഉള്ളവയാണ് എന്ന് സാരം. (3) ഇപ്പറഞ്ഞതിൽ നിന്ന് ദുർവ്യാഖ്യാനം ചെയ്യുന്ന ഇക്കൂട്ടരുടെ ചില കൃത്രിമങ്ങൾ-അല്ലെങ്കിൽ അജ്ഞതസ്പഷ്ടമാകുന്നതാണ്. "റഹ്വി"ന്റെ അർഥം മാറ്റി തങ്ങളുടെ ഉദ്ദേശ്യം നിറവേറ്റുവാനായി "ക്വാമൂസി' ലെ വാചകത്തിൽ നിന്ന് തങ്ങൾക്ക നുകൂലമാണെന്ന് തോന്നുന്ന ഒരു ഭാഗം മാത്രം ഉദ്ധരിച്ചുകൊണ്ട് "ഉയർന്നതും താഴ്ന്ന തുമായ സ്ഥലം' എന്ന് ഇവർ അതിന് അർഥം നിശ്ചയിക്കുന്നു. "റഹ്വത്തി' ൽ മാത്രമേ വിപരീതാർഥം വരികയുള്ളൂ; "റഹ്വി' ന് രണ്ടും കൂടി ചേർന്നുകൊണ്ടുള്ള അർഥമാണു ള്ളത് എന്നും, "മുൻജിദി' ലും അപ്രകാരം കാണാം എന്നും മറ്റും ഇവർ ജൽപിച്ചു കാണാ റുണ്ട്. ഇൗ ജൽപനങ്ങളെപ്പറ്റി ഇപ്പോൾ വായനക്കാർക്ക് വിധി പറയാവുന്നതാണ്. വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല (അല്ലാഹു എല്ലാം കണ്ടുകൊണ്ടിരിക്കുന്നു. (റഹ്വൻ) എന്ന പദത്തിന്റെ ശരിയായ ഉദ്ദേശ്യം, തുറന്നു വിശാലവും ശാന്തവു മായത് എന്നാണെന്ന് മേൽകണ്ട ഉദ്ധരണികളിൽ നിന്നു വായനക്കാർക്ക് നല്ലപോലെ മനിലായല്ലോ. എനി ഇൗ പദം ഉപയോഗിച്ചുകൊണ്ട് അല്ലാഹു പറഞ്ഞ വാക്യത്തി ലേക്ക് നോക്കാം. സൂറഃ ദുഖാൻ 23, 24 ൽ അല്ലാഹു മൂസാനബിയോട് ഇപ്രകാരം പറ യുന്നു: (നീ എന്റെ അടിയാൻമാരെയുംകൊണ്ട് ഒരു രാത്രിയിൽ കടന്നുപോവുക. നിശ്ചയ മായും നിങ്ങൾ പിൻതുടരപ്പെടുന്നവരായിരിക്കും. സമുദ്രത്തെ തുറന്നു കിടക്കുന്ന നില യിൽ നീ വിട്ടുപോകുകയും ചെയ്യുക. നിശ്ചയമായും കൂട്ടർ - മുക്കിനശിപ്പിക്കപ്പെടുന്ന ഒരു സേനയാകുന്നു). സൂറത്തുത്വാഹാ 77-ൽ അല്ലാഹു പറഞ്ഞു: "ഉണങ്ങിയ ഒരു വഴി സമുദ്രത്തിൽ നീ അവർക്ക് ഏർപ്പെടുത്തിക്കൊടുക്കുക' എന്ന്. അപ്പോൾ: (1) മൂസാനബി വടികൊണ്ട് സമുദ്രത്തിൽ അടിച്ചാൽ തുറന്നു കിട്ടുന്ന വഴി ഉണങ്ങി യതായിരിക്കും; (2) ആ വഴിയിൽക്കൂടി അവർ അക്കരെ പറ്റുമ്പോഴേക്കും കൂട്ടരും അവ രുടെ പിന്നാലെ വന്നു ആ വഴിയിലൂടെ പ്രവേശിക്കും; (3) അതിനായി ആ തുറന്നുകിട്ടിയ മാർഗം അങ്ങിനെ തുറന്നു വിശാലമായും, ശാന്ത മായും കൊണ്ടുതന്നെ കിടക്കണം. അഥവാ അവർ പ്രവേശിക്കുംമുമ്പ് ആ മാർഗം അട ഞ്ഞുപോയിക്കൂടാ. ഇത്രയും സംഗതികൾ ഇൗ വചനങ്ങളിൽ നിന്ന് വ്യക്തമാണ്. ഇസ്റാ ഇൗല്യർ അക്കരപറ്റിയശേഷം, കൂട്ടരും പിന്നാലെ വരുന്നത്കണ്ടു ഭയപ്പെട്ട് സമുദ്രം പഴയപടി തമ്മിൽ കൂടിച്ചേർന്നാൽ നന്നായിരുന്നുവെന്ന് മൂസാനബി ആഗ്രഹി ക്കുമ്പോഴാണ് "സമുദ്രത്തെ തുറന്നുകിടക്കുന്ന നിലയിൽ വിട്ടുപോകണ' മെന്ന് അല്ലാഹു പറഞ്ഞതെന്ന് ക്വത്താദഃ (റ) മുതലായവർ പ്രസ്താവിച്ചിട്ടുള്ളതും ഇവിടെ സ്മരണീയ മാകുന്നു. ഇൗ വാസ്തവങ്ങളെ മറച്ചുവെക്കുവാനായി, നമ്മുടെ ദുർവ്യാഖ്യാനക്കാർ "റഹ്വി' ന്റെ അർഥം മാറ്റുക മാത്രമല്ല ചെയ്തിരിക്കുന്നത്. വ്യാകരണപരമായ ഘടനയിലും അവർ കൃത്രിമം നടത്തിയിരിക്കുന്നു. സമുദ്രം വിട്ടുപോകുമ്പോൾ അതിന്റെ സ്ഥിതി ( ∫സ്ലിങ ) എന്താ യിരിക്കണമെന്ന് കാണിക്കുവാനാണ് "റഹ്വൻ' എന്ന് ആയത്തിൽ പറഞ്ഞത്. അല്ലാതെ സമുദ്രത്തിന്റെ ഒരു വിശേഷണം ( ) എന്ന നിലക്കല്ല. സമുദ്രത്തിന്റെ വിശേഷണമാ യിരുന്നെങ്കിൽ വ്യാകരണമുറയനുസരിച്ചു "അർറഹ്വ' ( ) എന്നായിരുന്നു പറ യേണ്ടത്. ( ) ഇതെല്ലാം ഒളിച്ചുവെച്ചുകൊണ്ട് ഇവർ ആയത്തിന് അർഥം പറയുന്നു: "ഉയർന്നും താഴ്ന്നും കിടക്കുന്ന സമുദ്രത്തെ പിന്നിട്ടുകൊണ്ട് പോയ്ക്കൊള്ളുക' എന്നു "റഹ്വി' ന്റെ വാക്കർഥം ഇവർ ജൽപിച്ചത്പോലെയാണെന്ന് സങ്കൽപിച്ചാൽ തന്നെയും ( ) വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല "സമുദ്രത്തെ ഉയർന്നും താഴ്ന്നും കിടക്കുന്ന നിലയിൽ വിട്ടുപോകുക' എന്നേ അർഥമാ ക്കുവാൻ പാടുളളുവെന്ന് അൽപമെങ്കിലും അറബി വ്യാകരണം അറിയുന്നവർക്കറിയാം. ഇതിന്പുറമെ, സമുദ്രം "റഹ്വായി' ത്തീർന്നത് മൂ സാനബിയുടെ ഏതെങ്കിലും ഇടപെട ലിന്റെ കാരണം കൊണ്ടുണ്ടായതാകുമ്പോൾ മാത്രമേ അതിനെ "റഹ്വായി' വിട്ടുപോ കുക എന്നു പറഞ്ഞതിൽ അർഥമുള്ളൂ. നേരെമറിച്ച് സമുദ്രത്തിന് പ്രകൃത്യാ ഉള്ള ഒരു വിശേഷതയാണ്, "റഹ്വ്' എങ്കിൽ, അതിനെ അങ്ങിനെ തന്നെ വിട്ടേച്ചുപോകണമെന്ന് കൽപിക്കുന്നതിൽ വിശേഷിച്ചു അർഥമൊന്നും ഉണ്ടാകുവാനില്ല. സമുദ്രമാണെങ്കിൽ അത് താഴ്ന്നും പൊന്തിയും കൊണ്ടല്ല നിലകൊള്ളുന്നതെന്നും, കര മാത്രമേ ഉയർന്നും താഴ്ന്നും ഇരിക്കുകയുള്ളുവെന്നും സ്പഷ്ടവുമാണ്. മൂസാ (അ) ഇൗജിപ്തിൽ നിന്ന് മുമ്പ് മദ്യനിൽ പോയതും, അവിടെ നിന്ന് മടങ്ങി യതും ചെങ്കടൽ കടന്നായിരിക്കും. അതിനാൽ, അദ്ദേഹത്തിന് ആ സമുദ്രത്തിൽ കൂടി കുന്നും കുണ്ടും തപ്പി കയത്തിൽ വീഴാതെ കടന്നുപോകുവാനുള്ള വഴി അറിയാം. അക്കാ ലത്ത് ചെങ്കടൽ ഇന്നത്തെപോലെ ആഴമുണ്ടായിരിക്കയില്ല. ( ) എന്നൊക്കെ ഇക്കൂട്ടർ സങ്കൽപ്പിച്ചു പറയുന്നു. ഇപ്പറഞ്ഞതിന് യാതൊരു തെളിവും ഇവർക്കില്ല. മാത്രമല്ല, ഉറ്റാ ലോചിക്കുന്നവർക്ക് മറിച്ചാണ് തെളിവുകളുള്ളതും: (1) ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ ( ) ആയി എന്ന് അല്ലാഹു പറഞ്ഞുവല്ലോ. അപ്പോൾ അവയുടെ മദ്ധ്യത്തിലൂടെ നിലത്ത്കൂടി തുറന്നു കിടക്കുന്ന മാർഗം വളരെ താഴെയായിരിക്കണം. ഇത് സമുദ്രത്തിന്റെ ആഴത്തെ കാണിക്കുന്നു. (2) ചെങ്കടലും മദ്ധ്യധരണ്യാഴിയും തമ്മിൽ കൂട്ടിച്ചേർക്കുന്ന തോടാണ് സൂയസ്തോ ട്. ( ) ഇതു വെട്ടിയുണ്ടാക്കപ്പെടും മുമ്പ് ആ തോടുപോകുന്ന സ്ഥലങ്ങൾക്കിടയിൽ ഒന്നിലധികം സ്ഥലത്ത് കരയായി കിടപ്പുണ്ടായിരുന്നു. ( ) മുൻകാലത്ത് ആഫ്രിക്കാ വൻകരയും ഏഷ്യവൻകരയും തമ്മിൽ അഥവാ ഇൗജിപ്തും ഫല്സ്തീൻ പ്രദേശങ്ങളും തമ്മിൽ - കരയാൽ ബന്ധിക്കപ്പെട്ടിരുന്നുവെന്ന് ഭൂമിശാസ്ത്ര വിദ്യാർഥികൾക്കുപോലും അറിയാം. ഇൗ കരവഴിയായിരുന്നു ഫലസ്തീൻ, ശാം എന്നീ പ്രദേശങ്ങ ളിൽക്കൂടി അശ്ശൂറിലേക്കും ബാബിലോണ്യയിലേക്കും ഇൗജിപ്തിൽ നിന്ന് -ഒട്ടക മാർഗംയാത്ര ചെയ്തിരുന്നത്. ( ) യഥാർഥത്തിൽ 4000 കൊല്ലങ്ങൾക്കുമുമ്പ് ചെങ്കടലിന് ഇന്നത്തെക്കാൾ വള രെയധികം ആഴം കൂടുതലുണ്ടായിരുന്നുവെന്നാണ് ചില യൂറോപ്യൻ ചരിത്രകാ രൻമാർ പ്രസ്താവിച്ചുകാണുന്നത്. ( ) സൂയസ് തോട് ക്രി. 1869 ൽ തുറക്കപ്പെട്ടു. ഇത് ചെങ്കടലിന്റെ വടക്കേ അറ്റ ത്തുള്ള സൂയസ് പട്ടണം തുടങ്ങി മദ്ധ്യധരണ്യാഴിയിൽ, പോർട്ട് സൈദിലെത്തുന്നത് വരെ 168 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്നു. സൂയസ് പട്ടണം കടന്നു ചെറിയ മുർറ, വലിയ മുർറ, തിംസാഹ്, മൻസിലഃ മുതലായ തടാകങ്ങളും, കായലുകളും മുറിച്ചുകൊണ്ടാണ് തോട് പോകുന്നത്. ഇവ ഓരോന്നിനിടയിലും കരയിടുക്കുകൾ മുറിച്ചുകീറിക്കൊണ്ടാണ് തോട് വെട്ടിയിരിക്കുന്നത്. ഇതിൽപെട്ട തിംസാഹ് തടാക മാണ് കടന്നതെന്നും ചിലർക്ക് അഭിപ്രായമുണ്ട്. അല്ലാഹുവിന്നറിയാം. ( ) പടം നമ്പ്ര് 9ഉം 4ഉം മറ്റും നോക്കുക. വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല (3) യൂസുഫ് നബി (അ) ഇൗജിപ്തിലെ ഭരണാധികാരിയായിരുന്ന കാലത്ത് അദ്ദേ ഹത്തിന്റെ സഹോദരസംഘം ഭക്ഷണസാധനങ്ങൾ വാങ്ങുവാനായി ശാമിൽ നിന്ന് ഇൗജി പ്തിലേക്ക് പോയതും, വന്നതും ഒട്ടകം വഴിയായിരുന്നുവെന്ന് സൂറത്തു യൂസുഫ് 65,70,82 എന്നീ വചനങ്ങളിൽ നിന്ന് മനിലാക്കാം. ഒട്ടകയാത്ര കര വഴിക്കാണുണ്ടായിരിക്കുക യെന്ന് പറയേണ്ടതില്ലല്ലോ. (4) അപ്പോൾ മൂസാനബി ഇൗജിപ്തിൽ നിന്ന് മദ്യനിലേക്കുപോയതും, വന്നതും ഇൗ കരമാർഗങ്ങളിൽ കൂടിയായിരിക്കുവാനാണ് സാധ്യതയുള്ളതെന്ന് വ്യക്തമാകുന്നു. "മൂസാനബി മുൻപരിചയത്തെ മുൻനിർത്തി സമുദ്രത്തിൽക്കൂടി വടിയും തപ്പിപ്പോയ ത്കൊണ്ട് അദ്ദേഹവും ജനതയും രക്ഷപ്പെട്ടു; കൂട്ടുകാർക്കും വഴി പരി ചയമില്ലാത്തത്കൊണ്ടും, പിടികൂടുവാനുള്ള വ്യഗ്രതയാൽ ശ്രദ്ധയി ല്ലാതെയും പെട്ടെന്ന് കയത്തിൽ ചാടി നശിച്ചു' എന്നാണല്ലോ ഇവരുടെ വാദം. തനി ബാലിശമായ ഇൗ വിവരണം ബുദ്ധിയുള്ള ഒരാൾക്കും വിശ്വസിക്കുവാൻ സാധിക്കുക യില്ല. ത്വാഹാ 78-ൽ; "അങ്ങനെ, തന്റെ സൈന്യങ്ങളോടുകൂടി അവരെ പിൻതു ടർന്നു. അപ്പോൾ സമുദ്രത്തിൽ നിന്നും അവരെ മൂടിക്കളഞ്ഞതെല്ലാം മൂടിക്കളഞ്ഞു!' എന്ന് പറഞ്ഞത് ശ്രദ്ധാർഹമാകുന്നു. ഇൗ ആയത്തിൽ "സൈന്യങ്ങൾ' എന്ന് നാം അർഥംകൊടുത്ത പദം "ജുനൂദ്' ( ) എന്നാണ്. ഇത് "ജുൻദ് ( ) എന്നതിന്റെ ബഹു വചനമാകുന്നു. "ജുൻദ്' എന്ന വാക്കുതന്നെ ഒരു പട്ടാളക്കാരനല്ല-ഒരു പട്ടാളസംഘ ത്തിന് പറയുന്ന വാക്കാകുന്നു. അപ്പോൾ "ജുനൂദ്' എന്ന വാക്ക്കൊണ്ടും ഉദ്ദേശ്യം പല പട്ടാളസംഘങ്ങൾ എന്നായിരിക്കണമല്ലോ. ഇവരെല്ലാംകൂടി പെട്ടെന്ന് ഒരു കയത്തിൽ ചാടി നശിച്ചുവെന്ന് പറയുവാൻ ഇവർക്ക് മാത്രമേ സാധിക്കുകയുള്ളൂ. ഇൗലിനെയും കൊണ്ട് രാത്രി കടന്നുപോകുവാൻ അല്ലാഹു വഹ്യ് നൽകി എന്ന് പറ ഞ്ഞശേഷം സൂറഃ 53,54-ൽ ഇപ്രകാരം പറയുന്നു: (അങ്ങനെ, നഗരങ്ങളിൽ ആളുകളെ ശേഖരിക്കുന്നവരെ അയച്ചു. "നിശ്ച യമായും ഇക്കൂട്ടർ കുറഞ്ഞ ആളുകളുള്ള ഒരു സംഘമാണ്' (എന്ന് പറഞ്ഞു) സൈന്യം വളരെ അധികമുണ്ടെന്നും, അതേ സമയത്ത് അവരുടെ ദൃഷ്ടി യിൽ സത്യം കാണിക്കുന്നത്. അപ്പോൾ, ഫിർ ഔന്റെ സംഘം കേവലം 30 മാത്രമായിരിക്കണമെന്ന് വരുത്തുവാനുള്ള ഇവ രുടെ പരിശ്രമവും നിരർഥമാണെന്ന് ആർക്കും ഊഹിക്കാവുന്നതാണ്. "അപ്പോൾ സമുദ്രം പിളർന്നു, എന്നിട്ട് ഓരോ പിളർപ്പും വമ്പിച്ച മലന്തിണ്ണപോലെ ആയി' (എന്ന വാക്യത്തിന് ഇക്കൂട്ടർ കൽപിക്കുന്ന അർഥവ്യാഖ്യാനം "സമുദ്രം പിളർന്നു, എന്നിട്ട് ഓരോ ഫിർ ഔന്റെ കൂട്ടരും-ഓരോ വലിയ കുന്നുപോലെ ആയി' എന്നാകുന്നു. ഇരുകൂട്ടരും കുന്നു പോലെ കൂട്ടംകൂടിയിട്ട് പിന്നെയാണ് കൂട്ടരെ അല്ലാഹു അങ്ങോട്ട് അടു പ്പിച്ചതെന്നാണല്ലോ ഇത്കൊണ്ടുവരുന്നത്. "സമുദ്രം പിളർന്നു' എന്ന് പറഞ്ഞതിന് ഇവർ നൽകുന്ന വിവക്ഷയാണെങ്കിൽ, കുറേ ആളുകൾ കൂട്ടമായി പുഴയോ മറ്റോ കടക്കുമ്പോൾ ആ സ്ഥലത്തെ വെള്ളം രണ്ടായി പിളർന്നത്പോലെ തോന്നുമല്ലോ-അത്പോലെ തോന്നി-എന്നുമാകുന്നു. അപ്പോൾ, ഇവർ പറയുന്നതനുസരിച്ച്, ആദ്യം ഇരുകൂട്ടരും കുന്നുകൂടി നിൽക്കണം, പിന്നെയാവണം വെള്ളം പിളർന്നത്. അല്ലാഹു പറഞ്ഞത് അങ്ങി 53ഫ54 : വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല നെയല്ല-ആദ്യം സമുദ്രം പിളരുകയും, അനന്തരം ഓരോ പിളർപ്പും കുന്നുപോലെ ആകു കയും ചെയ്തുവെന്നുമാണ്. "ഫിർക്വ്' ( ) എന്ന വാക്കിന് "ജനക്കൂട്ടം' എന്നും, "പിളർന്നു' ( ) എന്ന വാക്കിന് "പിളർന്നപോലെ തോന്നി' എന്നും അർഥം സമ്മതി ച്ചുകൊടുത്താൽ പോലും, അല്ലാഹു പറഞ്ഞതിന് നേരെ വിപരീതമാണ് ഇവരുടെ കഥ നിർമിക്കപ്പെട്ടിട്ടുള്ളതെന്ന് കാണാം. ഇനി ഇതും മറ്റൊരു വൈരുധ്യം കാണാം. കാരണം: സൂറഃ ഇൗ വചനത്തെ തുടർന്നുകൊണ്ട് അല്ലാഹു പറയു ന്നത് ഇങ്ങിനെയാകുന്നു:- ഭ 64 (അവിടെ വെച്ച് നാം മറ്റേ കൂട്ടരെ-അടുപ്പിക്കുകയും ചെയ്തു. മൂസായെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും മുഴുവൻ നാം രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീട് മറ്റേ കൂട്ടരെ നാം മുക്കിക്കൊന്നു.) അപ്പോൾ, ആദ്യം സമുദ്രം പിളർന്നു, പിന്നീട് ഓരോ പിളർപ്പും മലപോലെ ആയി, അവിടെവെച്ച് കൂട്ടർ അടു ത്തുവന്നു. മൂസാനബിയും കൂട്ടരും രക്ഷപ്പെടുകയും ചെയ്തു, എന്നിട്ട് പിന്നെയാണ് കൂട്ടരെ മുക്കി നശിപ്പിച്ചത്. അഥവാ മൂസാ നബിയും കൂട്ടരും അക്കരപറ്റിക്ക ഴിഞ്ഞതിനുശേഷമാണ് കൂട്ടരും നശിപ്പിക്കപ്പട്ടത്. സൂറത്ത് യൂനുസ് 90 ൽ അല്ലാഹു പറയുന്നു: നാം സന്തതികളെയും കൊണ്ട് സമുദ്രം കടന്നു, എന്നിട്ട് അവന്റെ സൈന്യങ്ങളും അവരെ പിൻതുടർന്നുസ്ല..' ( (90 ഇതിൽനിന്ന് അക്കരപറ്റിയശേഷ മാണ് കൂട്ടരും പിന്നാലെ ചെന്നതെന്ന് വ്യക്തമാണ്. ഇത്രയും പറഞ്ഞ തിൽനിന്ന്, ഇരുകൂട്ടരും ഒരേ അവസരത്തിൽ സമുദ്രത്തിൽ കുന്നുകൂടി നിന്നിട്ടില്ലെന്നും, അതുകൊണ്ട് മലപോലെ ആയത് രണ്ട് "ജനക്കൂട്ട"മല്ലരണ്ട് ഗ്രഹിക്കാവുന്നതാണ്. സൂറഃ അൽബക്വറഃ 50-ൽ "നിങ്ങളെയും കൊണ്ട് നാം സമുദ്രത്തെ പിളർന്നു' എന്ന് പ്രസ്താവിച്ചിട്ടുണ്ട്. "ഇൗ ആയത്തിൽ ലിനെക്കൊണ്ട് സമുദ്രം പിളർന്നുവെന്നാണല്ലോ പറഞ്ഞത്വടികൊണ്ട് പിളർന്നു എന്ന ല്ലല്ലോ. ഒരു സ്ഥലത്ത് വ്യക്തമായും, മറ്റേ സ്ഥലത്ത് അവ്യക്തമായും പറഞ്ഞാൽ വ്യക്ത മായത് കൊണ്ട് മറ്റേതിനെ വിശദീകരിക്കണമല്ലോ' എന്ന് ഇക്കൂട്ടർ പറഞ്ഞുകാണുന്നു. ഇത് പൊതുജനങ്ങളെ മിരട്ടുവാൻ മാത്രം പോരുന്ന ഒരു ന്യായമാണ്, കാരണം: (1) വടികൊണ്ട് സമുദ്രത്തെ അടിക്കലോ, സമുദ്രം പിളരലോ ഉണ്ടായിട്ടില്ലെന്നുള്ള ഇവരുടെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ ഇത് പറയുന്നത്. അതുകൊണ്ട് മാത്രമാണ്, ഇൗ ആയത്തിലെ പ്രയോഗം (നിങ്ങളെയുംകൊണ്ട് പിളർന്നു എന്ന വാക്ക്) മറ്റുള്ള ആയത്തുകളിൽ ഇതിനെക്കാൾ സ്പഷ്ടമായി വിവരിച്ച വിവരങ്ങളെ അപേക്ഷിച്ച് കൂടുതൽ വ്യക്തമായതാണെന്ന് ഇവർക്ക് തോന്നുന്നത്. വാസ്തവമാകട്ടെ, നേരെ മറി ച്ചാണ്താനും. (2) (ബികും) എന്ന വാക്കിന് മലയാളത്തിൽ "നിങ്ങളെയും കൊണ്ട്' എന്ന് തർജമ കൊടുത്ത അടിസ്ഥാനത്തിലുമാണ് ഇൗ ന്യായം. (കും) എന്നാൽ "നിങ്ങൾ' എന്നർഥം. (ബി) എന്ന അവ്യയം അതോട്കൂടിചേരുമ്പോൾ അതിന് സന്ദർഭ മനുസരിച്ച് പല പ്രകാരത്തിലും തർജമ പറയാം: "നിങ്ങളെയുംകൊണ്ട്, നിങ്ങൾ മൂലം, വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല നിങ്ങളോടുകൂടി, നിങ്ങൾ നിമിത്തം, നിങ്ങളോട്, നിങ്ങളിൽ, നിങ്ങളുടെ കാരണം' എന്നും മറ്റും അർഥം ആകാവുന്നതാണ്. മാത്രമല്ല, അകർമക്രിയ ( മ്മഞത്സ ) യെ സകർമക്രിയ ( ) ആക്കുവാനും, ഒരു കർമമുള്ളതിനെ ര ണ്ട് കർമങ്ങളോട് ബന്ധപ്പെടുത്തുവാനും "ബി' എന്ന അവ്യയം വരുന്നതാണ്. ചുരുക്കത്തിൽ ഇൗ വാക്യത്തിൽ പ്രസ്താവിച്ചതിന്റെ ഉദ്ദേശ്യം ഇവർ പറയുന്നത്പോലെ, സമുദ്രത്തിൽ ഇറങ്ങിയത് നിമിത്തം സമുദ്രം പിളർന്നത്പോലെ തോന്നിച്ചു എന്നല്ല, അവർ നിമിത്തം അല്ലാഹു സമുദ്രത്തെ പിളർത്തി-അഥവാ അവരുടെ കാരണത്താലാണ് ഇത് സംഭവിച്ചത് എന്നാ കുന്നു. "ഇതൊന്നും നമ്മുടെ സ്വന്തം വകയല്ല, ബൈദ്വാവിയും മറ്റും എടുത്തുനോക്കുക' എന്ന് സമർഥിച്ചുകൊണ്ട് സൂറഃ ത്വാഹാ 79 ന് ( ) എന്നതിന് ഇക്കൂട്ടർ അർഥം പറഞ്ഞത് നോക്കുക: തന്റെ ജനതയെ തെറ്റായ വഴിയി ലാണ് കൊണ്ടുപോയി ചാടിച്ചത്, ലക്ഷ്യപ്രാപ്തിക്കുപയുക്തമായ മാർഗത്തിലല്ല'. ഇതാണ് ഇൗ ആയത്തിന് ഇവരുടെതായ അർഥം. ഇത് വായിക്കുമ്പോൾ, സാധാരണ ക്കാരായ ആളുകൾക്ക് അൽപം രുചി തോന്നിയേക്കാം. എങ്കിലും സൂത്രത്തിൽ സ്വന്തം താൽപര്യം നേടുവാൻ വേണ്ടി സാമർഥ്യപൂർവം നൽകിയ ഒരു അർഥമാണിതെന്ന് അൽപം അറബി അറിയാവുന്ന ആർക്കും വേഗം മനിലാകുന്നതാണ്. ഇൗ ആയത്തിന്റെ അർഥവും ഉദ്ദേശ്യവും പരിശോധിക്കുന്നതിന് മുമ്പായി ഒന്ന് രണ്ട് വസ്തുതകൾ അറി യുന്നത് നന്നായിരിക്കും'. അപ്പോഴേ, അതിനെപ്പറ്റി ശരിക്ക് വിധി പറയുവാൻ സാധിക്കു കയുള്ളൂ. സൂറഃ അല്ലാഹു പറയുന്നു: 29 : പറഞ്ഞു: ഞാൻനല്ലതെന്ന്കാണുന്നതല്ലാതെ നിങ്ങൾക്ക് ഞാൻ കാണി ച്ചുതരുന്നില്ല. നേർമാർഗത്തിലല്ലാതെ ഞാൻ നിങ്ങളെ നയിക്കുന്നുമില്ല.) അതേസമയത്ത് അതേ ജനതയിൽപെട്ട ഒരു സത്യവിശ്വാസി അവരെ ഇങ്ങനെയും ഉപദേ ശിച്ചിരുന്നു: 38 (എന്റെ ജനങ്ങളേ, നിങ്ങൾ എന്നെ പിൻപറ്റുവിൻ, ഞാൻ നിങ്ങളെ നേർമാർഗത്തിൽ നയിക്കാം.) ഇദ്ദേഹത്തിന്റെ ഉപദേശത്തെ ആ ജനങ്ങൾ വിലവെച്ചില്ല. എന്നാൽ പ്രസ്താവന അവരിൽ അവർ അർഥവത്താക്കിയോ? അതുമില്ല. ഇതിനെപ്പറ്റിയാണ് അല്ലാഹു ഇൗ ആയത്തിൽ പ്രസ്താവിച്ചത്. എന്ന്വെച്ചാൽ: അവർക്ക് ശരിയായ മാർഗം കാണിച്ചുകൊ ടുക്കുമെന്നും, അവരെ നേർമാർഗത്തിൽ നയിക്കുമെന്നും പറഞ്ഞു അവരെ കബളിപ്പി ച്ചിട്ടുണ്ടായിരുന്നുവെങ്കിലും, നേരെ മറിച്ചാണ് ഒടുവിൽ സംഭവിച്ചത്. സന്മാർഗത്തിൽ നയിച്ചില്ലെന്ന് മാത്രമല്ലവഴിപിഴപ്പിച്ചു ദുർമാർഗത്തിലാക്കുകയും ചെയ്തു. അതെ, ഇഹ ത്തിൽ, അവർ സമുദ്രത്തിൽ മുങ്ങിനശിക്കേണ്ടിവന്നു. പരത്തിലാകട്ടെ, കാലാകാലത്തെ നരകശിക്ഷയും! ഇതാണ് ആയത്തിന്റെ താൽപര്യം. എന്നല്ലാതെ, അവരെയും കൊണ്ട് സമുദ്രത്തിൽ കുണ്ടും കുഴിയും നോക്കാതെ തെറ്റായ വഴിയിൽകൂടി കൂട്ടിക്കൊ ണ്ടുപോയി കയത്തിൽ ചാടിച്ചു എന്നല്ലതന്നെ. അവരെ വഴിപിഴപ്പിച്ചു ( ) എന്ന് പറഞ്ഞതിന്റെ സാരം സൂറ ത്തുഹൂദ് 96-99 ൽ അല്ലാഹു ശരിക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ ചുരുക്കം ഇപ്രകാ രമാകുന്നു: ജനതയുടെയും അടുക്കലേക്ക് മൂസാനബിയെ ശരിയായ ലക്ഷ്യങ്ങളോടുകൂടി അയക്കുകയുണ്ടായി. എന്നിട്ട് അവർ കൽപന അനു വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല സരിക്കുകയാണ് ചെയ്തത്. കൽപന നേർമാർഗമുള്ളതായിരുന്നില്ല. ക്വിയാ മത്ത് നാളിൽ അവൻ അവരുടെ മുമ്പിലായി വന്നുകൊണ്ട് അവരെ നരകത്തിൽ ചാടിക്കും. ഇൗ ലോകത്തും ക്വിയാമത്ത്നാളിലും ശാപം അവരുടെ പിന്നാലെയുണ്ട്.'"ഇപ്പോൾ മേൽപറഞ്ഞ ആയത്തിന്റെ താൽപര്യം ഇവർ ജൽപിച്ചതോ ശരി, അതേ നാം ഇപ്പറ ഞ്ഞതോ ശരി, എന്ന് വായനക്കാർക്ക് ചിന്തിക്കാം. വ്യാഖ്യാതാക്കൾ ഇൗ ആയത്തിന് നൽകുന്ന വ്യാഖ്യാനവും ഇപ്രകാരം തന്നെയാകുന്നു. എനി, ബൈദ്വാവീ ( ) പറഞ്ഞിട്ടുള്ളത് എന്താണെന്ന് നമുക്ക് ഇൗ ആയത്തിന് കൊടുത്ത വിവരണം ഇതാണ്: (സാരം: അവൻ അവരെ മതവിഷയത്തിൽ വഴിപിഴപ്പിച്ചു അവരെ നേർമാർഗം കാണിച്ചില്ല. "ഞാൻ നിങ്ങളെ നേർമാർഗത്തിലല്ലാതെ നയിക്കുകയില്ല' എന്ന് അവൻ (മുമ്പ്) പറഞ്ഞിരുന്നു. അതിൽ അവനെ പരിഹസിച്ച് പറഞ്ഞതാണിത്. അല്ലെങ്കിൽ, (ഇങ്ങനെയും ആവാം:) അവൻ അവരെ സമുദ്രത്തിൽ വഴിപിഴപ്പിച്ചു, അവൻ രക്ഷപ്പെട്ടതുമില്ല എന്നായിരിക്കാം.) ഇതാണ് ബൈദ്വാവീ പറഞ്ഞത്. ഇവിടെ, "സമുദ്രത്തിൽ വഴിപിഴപ്പിച്ചു' എന്നും ആയ ത്തിന്റെ ഉദ്ദേശ്യം വരാമെന്ന് അദ്ദേഹം പറഞ്ഞതിനെ പൊക്കിപ്പിടിച്ചുകൊണ്ടാകുന്നു ഇക്കൂട്ടർ ബൈദ്വാവീ നോക്കുവാൻ ആഹ്വാനം ചെയ്തത്. ഇൗ വാക്കുകൊണ്ട് ബൈദ്വാവീ (റ) ഉദ്ദേശിക്കുന്നത്, അവരെ കയത്തിൽ ചാടിച്ചു എന്നായിരിക്കുമോ? സമുദ്രം പിളർന്നിട്ടില്ലെന്നും, കൂട്ടരും കുണ്ടും കുഴിയും അറിയാതെ, കയത്തിൽ ചാടി യാണ് നശിച്ചതെന്നും വിശ്വസിക്കുന്ന ആളാണോ ബൈദ്വാവീ'? ഇതാണ് നോക്കേണ്ടത്, എന്നിട്ടുവേണം ആ അർഥത്തെപ്പറ്റി വിധി പറയുവാൻ. സൂ: 63 ന്റെ വ്യാഖ്യാനത്തിൽ ബൈദ്വാവീ പറയുന്നത് ഇങ്ങിനെയാണ്: (അങ്ങനെ, അദ്ദേഹംമൂസാനബി-അടിച്ചു, എന്നിട്ട് അത്സമുദ്രം പിളർന്ന് 12 പിളർപ്പു ണ്ടായി. അവയുടെ ഇടയിൽ പ്രവേശനമാർഗങ്ങളുണ്ടായിരുന്നുസ്ല.. അങ്ങനെ, ഓരോ ഗോത്രവും ഓരോ ശാഖയിൽകൂടി പ്രവേശിച്ചു.) ഇൗ വാചകങ്ങൾ പറഞ്ഞ ഇമാം ബൈദ്വാവീ പിന്നെ എങ്ങിനെയാണ് വഴിപിഴപ്പിച്ചു ( ) എന്ന വാചകത്തിന് ഇവർ കൊടുത്ത അർഥം കൽപിക്കുക?! അവസാനം അവർ സമുദ്രത്തിൽ മുങ്ങി നശിക്കുവാൻ ഇടവരുത്തിയെന്ന് മാത്രമാണ് ബൈദ്വാവീ ആ വാച കംകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ആ വാക്കിന് അങ്ങനെയും ഒരു സാരം കൽപിക്കാമെന്ന് (ഒരു രണ്ടാമത്തെ അഭിപ്രായമായിക്കൊണ്ട്) അദ്ദേഹം പറഞ്ഞുവെങ്കിലും, ആയത്തിന്റെ ഒന്നാമത്തെ വ്യാഖ്യാനമായി അദ്ദേഹം സ്വീകരിച്ചത് നാം മുകളിൽ ചൂണ്ടിക്കാട്ടിയ അതേ മാതിരിത്തന്നെയാണെന്ന് അദ്ദേഹത്തിന്റെ "ഇബാറത്തിൽ' (വാചകത്തിൽ) നിന്ന് തന്നെ മനിലാക്കാമല്ലോ. ഇക്കൂട്ടർ കൊണ്ടുവരുന്ന മറ്റൊരു ന്യായം ത്വാഹാ 77-ാം വചനത്തെ ആസ്പദമാക്കി യാകുന്നു. അതിൽ "നീ അവർക്ക് സമുദ്രത്തിൽ ഉണങ്ങിയ ഒരു മാർഗം ഏർപ്പെടുത്തി ക്കൊടുക്കുക' ( ) എന്ന് പറഞ്ഞു. അതിന്ശേഷം തുടർന്നു കൊണ്ട് അല്ലാഹു ഇങ്ങിനെ പറയുന്നു: അതായത്: നിന്റെ കൂട്ടർ പിടികൂടുമെന്ന് ഭയപ്പെടാതെയും, "മുങ്ങിപ്പോകുമെന്ന് പേടികൂടാതെയും' വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല എന്ന് സാരം. ഇൗ വാക്യം വ്യാകരണ നിയമപ്രകാരം ഒന്നുകിൽ അതിന്മുമ്പ് പറഞ്ഞ "മാർഗ'ത്തി ( ) ന്റെ ഗുണവിശേഷണം ( ) ആയിരിക്കാം. അല്ലെങ്കിൽ മൂസാന ബിയുടെ സ്ഥിതി വിശേഷണം ( ) ആവാം. രണ്ടായിരുന്നാലും, സമുദ്രത്തിൽകൂടി അവർക്ക് പോകുവാനുള്ള മാർഗം ഉണങ്ങി വരണ്ടതായിരിക്കണം. ശത്രുക്കളെയോ, മുങ്ങു ന്നതിനെയോ ഭയപ്പെടേണ്ടുന്ന ആവശ്യമില്ലാത്തതുമായിരിക്കണം. ഇതേ വചനത്തിൽ (ലാതഖാഫു) എന്നിടത്ത് (ലാതഖഫ്) എന്നും വായന ( ) ഉണ്ട്. "ഭയപ്പെടരുത്' എന്നായിരിക്കും അപ്പോൾ വാക്കർഥം. ഇതനുസരിച്ച് ഉദ്ദേശ്യം കുറേക്കൂടി വ്യക്തമാണ്. സമുദ്രത്തിൽ ഉണങ്ങിയ ഒരു മാർഗം ഏർപ്പെടുത്തിക്കൊടുക്കുക എന്നുള്ളതിന് ഇവ രുടെ വ്യാഖ്യാനപ്രകാരം, "സമുദ്രത്തിൽ വടികൊണ്ട് തപ്പി അധികം ആഴമില്ലാത്ത സ്ഥല ങ്ങൾ കാണിച്ചുകൊടുക്കുക' എന്ന് സാരമാകുന്നു. അപ്പോൾ ആ മാർഗം ഉണങ്ങി വര ണ്ടതായിരിക്കുകയില്ല. നേരെമറിച്ച് വെള്ളവും ചളിയും നിറഞ്ഞതായിരിക്കുമല്ലോ. ഇവിടെ ഒരു പുതിയ സൂത്രം ഇവർ കണ്ടുപിടിക്കേണ്ടിവന്നു: "ഇടക്കിടെ പൊന്തിനിൽക്കുന്ന മണൽതിട്ടുകളുള്ളത്കൊണ്ടാണത്രെ, "ഉണങ്ങിവരണ്ടത്' ( ) എന്ന വാക്ക് സാക്ഷാൽക്കരിക്കുന്നത്. കേവലം ബാലിശമായ ഒരു ന്യായീകരണം മാത്രമാണിത്. ഉണ ങ്ങിവരണ്ട ഒരു വഴി സമുദ്രത്തിൽകൂടി നിശ്ചയിച്ചുകൊടുക്കണമെന്ന് പറയുമ്പോൾ, ഭാഷ പരിചയമുള്ള ഒരാളും അതിന് ഇൗ സാരം കൽപിക്കുമെന്ന് തോന്നുന്നില്ല. ചില ഭാഗ ങ്ങൾ ഉണങ്ങിവരണ്ടതും, ബാക്കിയെല്ലാം വെള്ളവും ചളിയും നിറഞ്ഞതും എന്നല്ലല്ലോ അല്ലാഹു പറഞ്ഞിട്ടുള്ളത്. മറ്റേ രണ്ട് കാര്യങ്ങൾശത്രു പിടികൂടുന്നതിനെയും മുങ്ങിപ്പോകുന്നതിനെയും പേടി ക്കേണ്ടതില്ല എന്ന് പറഞ്ഞത്-ഇവർ ഇങ്ങിനെ വ്യാഖ്യാനിക്കുന്നു: "മുൻ പരിചയത്തെ അടിസ്ഥാനമാക്കി വലിയ കയത്തിൽ ചാടാതെ മണൽതിട്ടും ചെറിയ കുണ്ടും നോക്കി ത്തപ്പി വളഞ്ഞുതിരിഞ്ഞു സമുദ്രം കടക്കണം. ശത്രുക്കൾക്ക് അതൊന്നും അറിയാത്ത തുകൊണ്ട് അവർ നേരെ വന്നു സമുദ്രത്തിൽവലിയകയത്തിൽ ചാടിക്കൊള്ളും. അങ്ങ നെത്തന്നെ സംഭവിക്കുകയും ചെയ്തു. അതെ, ഒന്നും ചിന്തിക്കാതെ അഹന്തയോടെ കുതിരപ്പുറത്ത് കുതിച്ചുപോകുന്ന പട്ടാളവും പെട്ടെന്ന് ചെന്ന് ചാടിയത് ഒരു കയത്തിലാണ്. പണിയും തീർന്നു.' ഇതാണ് ഇവർ പറഞ്ഞതിന്റെ ചുരുക്കം. ഇതെല്ലാം കേൾക്കുന്ന മാത്രയിൽ തന്നെ, ബുദ്ധിയും സത്യാന്വേഷണവുമുള്ള ആളു കൾ തള്ളിക്കളയുന്നതാണ്. സമുദ്രത്തിൽ ഒട്ടും പരിചയമില്ലാത്ത പട്ടാ ളവും, അതിൽ കുണ്ടും കുഴിയും ഉണ്ടാകുമെന്ന് സംശയിക്കുകപോലും ചെയ്യാതെ, ഒന്നായി സമുദ്രത്തിൽ ഇറങ്ങുകയും, ഒന്നടങ്കം ഒരു കയത്തിൽ പോയി മറിയുകയും ചെയ്തുവെന്ന് പറയുവാൻ ഇവർക്ക് മാത്രമേ ധൈര്യം വരൂ. അൽപമെങ്കിലും സങ്കോച മുള്ളവർക്ക് ഇങ്ങിനെയെല്ലാം വാദിക്കുവാൻ മന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. കൂട്ടരുടെ വരവിനെപ്പറ്റി അല്ലാഹു പറയുന്നതെന്താണ് എന്ന് നോക്കാം: അവന്റെ സൈന്യങ്ങളോടുകൂടി അവരെ പിൻതുടർന്ന് ( 78 ) എന്നും, "നിങ്ങൾ താണ്' ( ) എന്നും മറ്റുമാണ് അല്ലാഹു പറയുന്നത്. അല്ലാതെ അവർ നേരെ അങ്ങ് സമുദ്രത്തിൽ ഇറങ്ങി എന്നോ, മറ്റൊരു കുറുക്കുവഴിക്ക് പോയി എന്നോ അല്ലല്ലോ. "അവരെ പിൻതുടർന്നു' എന്ന വാക്കിന്റെ പ്രത്യക്ഷമായ താൽപര്യം. വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല അവർ പോയ അതേ വഴിയിലൂടെതന്നെ പോയി എന്നത്രെ. ഇതിന് വേറെ അർഥം അന്വേ ഷിക്കുവാൻ മുതിരുന്നത് സ്വന്തം താൽപര്യം സ്ഥാപിക്കുവാനുള്ള പാഴ്വേല മാത്രമാ യിരിക്കുന്നതാണ്. ദുർവ്യാഖ്യാനം ചെയ്ത് സ് വന്തം ആശയങ്ങൾക്ക് ഒപ്പിക്കുന്നവരിൽ കാണ പ്പെടുന്ന ഒരു പതിവാണ്: പ്രസ്താവിച്ച ഒരു വിഷയത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ പ്രചരിച്ചുവന്നിട്ടുള്ള പല അന്ധവിശ്വാസങ്ങളും, കെട്ടുകഥകളും ഒരു മിച്ചുകൂട്ടിക്കൊണ്ട് ആദ്യം അതിനൊരു രൂപം സൃഷ്ടിച്ചുണ്ടാക്കുക, എന്നിട്ട്, കേട്ടമാത്ര യിൽ തന്നെ വിശ്വാസയോഗ്യമല്ലെന്ന് തോന്നിപ്പോകുന്ന ആ രൂപത്തിന്റെ അടിസ്ഥാന ത്തിൽ അതിനെ ഖണ്ഡിക്കുകയും ചെയ്യുക. ഇൗ അടവ്മറ്റു പലേടത്തുമെന്ന പോലെ-ഇവർ ഇവിടെയും പ്രയോഗിച്ചുകാണാം. അത്തരം അടിസ്ഥാനരഹിതമായ വശ ങ്ങളെപ്പറ്റി ചിലപ്പോൾ മുഫിറുകൾ വിമർശനം നടത്തിയിരിക്കുമല്ലോ. ആ വിമർശന ങ്ങളെ ഇവർ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്തുകയും, തങ്ങളുടെ ആശയത്തിൽ ആ മുഫിറുകളും തങ്ങളോട് തികച്ചും യോജിച്ചവരാണെന്ന് വരുത്തിത്തീർക്കുകയും ചെയ്യും. ഇമാം റാസീ (റ) യുടെ ചില പ്രസ്താവനകളെ ഉദ്ധരിച്ചുകൊണ്ട് ഇൗ കഥ യിൽ ഇവർ നടത്തിയ ശ്രമം ഇതിന് ഒരു ഉദാഹരണമാണ്. ഇതിനെക്കുറിച്ചും നമുക്ക് അൽപമൊന്ന് ശ്രദ്ധകൊടുക്കാം: ചെങ്കടൽ യാത്രയെക്കുറിച്ച് കഥകളിൽ വന്നിട്ടുള്ള ചില ഭാഗങ്ങളെ ഇമാം റാസീ (റ) ആദ്യം ഉദ്ധരിച്ചു. തുടർന്നുകൊണ്ട് അദ്ദേഹം അതിലെ ചില വശങ്ങളെക്കുറിച്ച് വിമർശനം നടത്തിയിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ സംഗ്രഹിക്കാം: (1) മൂസാനബി വടികൊണ്ട് സമുദ്രത്തെ അടിച്ചപ്പോൾ 12 വഴികൾ ഉണ്ടായി; ഓരോ ന്നിനുമിടയിൽ വമ്പിച്ച മലപോലെ ജലഭിത്തികൾ ഉയർന്നുനിന്നിരുന്നു: രുടെ ഓരോ ഗോത്രവും ഓരോന്നിൽകൂടി പ്രവേശിച്ചു; എന്നൊക്കെ കഥാവർത്തമാന ങ്ങളിൽ വന്നിരിക്കുന്നു. ചിലർ പറയുന്നത് ഒരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാ കുന്നു. ആദ്യത്തെ അഭിപ്രായക്കാർക്കുള്ള തെളിവ് കഥകളിൽ വന്നിട്ടുള്ളതും, നിൽ: (എല്ലാ പിളർപ്പുംവിഭാഗവുംവമ്പിച്ച മലന്തിണ്ണ പോലെ ആയി) എന്ന് പറഞ്ഞിട്ടുള്ളതുമാകുന്നു. ( ) രണ്ടാം അഭിപ്രായക്കാർക്കുള്ള തെളിവ് (സമുദ്രത്തിൽ അവർക്ക് ഒരു ഉണങ്ങിയ വഴി ഏർപ്പെടുത്തിക്കൊടുക്കുക) എന്ന ആയത്തുമാകുന്നു.' ( ) (2) "മൂസാ (അ) വഴി കാണിച്ചുകൊടുത്തപ്പോൾ, ഞങ്ങൾ തമ്മിൽതമ്മിൽ കാണത്തക്കവണ്ണം (ഓരോ വഴികളിൽനിന്ന് മറ്റേതിലേക്ക് കാണാവുന്ന) പഴുതുകൾ ഉണ്ടായിരിക്കണമെന്ന് അവർ ശഠിച്ചുനിന്നു എന്ന് ചില നിവേദനങ്ങളിൽ കാണുന്നു. ഇത് കുറേ വിദൂരമാണ്. കാരണം, അങ്ങേ അറ്റത്തെ ഭയമുള്ള ഇൗ അവസ രത്തിൽ അത്തരം മരവിച്ച വാശിപിടിക്കുക എങ്ങനെയാണ്?" ( ) "എല്ലാ പിളർപ്പും' ( ) എന്ന് പറയുമ്പോൾ പിളർപ്പ് രണ്ടെണ്ണം മാത്ര മല്ല, അധികം ഉണ്ടായിരുന്നുവെന്നാണല്ലോ പ്രത്യക്ഷത്തിൽ തോന്നുക. ഇതുകൊ ണ്ടാണ് ഈ വാക്ക് അവർ തെളിവാക്കുന്നത്. ( ) വഴി ഒന്ന് മാത്രമാണെന്നാണ് ഈ വാക്യംകൊണ്ട് വരുന്നത്. വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല (3) വലിയ ബുദ്ധിമാനും, തന്ത്രശാലിയുമായിരുന്ന സ്ഥിതിക്ക് എങ്ങനെ യാണ്, ഇൗ നാശത്തിൽ ചെന്ന് ചാടുവാൻ മുതിരുന്നത്? സമുദ്രം പിളർന്നത് തന്റെ കൽപനയനുസരിച്ചല്ല (അതൊരു അമാനുഷിക ദൃഷ്ടാന്തമാണ്) എന്ന് അവന് അറി യുമല്ലോ! ഇതിന് രണ്ട് കാരണങ്ങൾ പറയാറുണ്ട്; ഒന്ന്; ജിബ്രീൽ (അ) ഒരു കുതിരപ്പു റത്തായിരുന്നു. (അദ്ദേഹം) ആദ്യം അതിൽ പ്രവേശിച്ചു. അപ്പോൾ കുതിര അതിനെ പിൻതുടർന്നു എന്നാകുന്നു. വേണമെങ്കിൽ, ഒരാൾക്ക് ഇങ്ങിനെയും പറയാം: "ഇത് വിദൂരമാണ്. കാരണം: ഇത്തരം സന്ദർഭങ്ങളിൽ രാജാവ് പട്ടാളത്തിന്റെ മുമ്പിലായി പ്രവേശിക്കുക പ്രയാസമാണ്. അങ്ങിനെയാണെന്ന് വന്നാൽ തന്നെ, അപ്പോൾ ഫിർ ഔൻ (സ്വേച്ഛപ്രകാരമല്ലാതെ) നിർബന്ധിതനായി പ്രവേശിച്ചുവെന്നാണല്ലോ വരുക. അത് കൂടുതൽ ഭയമുളവാക്കുന്നതും, പ്രവേശനം നിറുത്തിവെക്കുവാൻ പ്രേരിപ്പിക്കുന്ന തുമാണല്ലോ! മാത്രമല്ല, ജിബ്രീലിന് എന്താവശ്യമുണ്ട്, ഇൗ തന്ത്രം പ്രയോഗിക്കുവാൻ? അദ്ദേഹത്തിന് ആദ്യമേതന്നെ അവനെയും സൈന്യത്തെയും വെള്ളത്തിലേക്ക് പിടി ച്ചെറിഞ്ഞുകളയാമല്ലോ!' എന്ന്. പക്ഷേ, (ന്യായം) പറയുവാൻ കൂടുതൽ തരപ്പെട്ടത് ഇപ്രകാരമാണ്: "അവൻ തന്റെ മുന്നണി സൈന്യത്തോട് ആദ്യം പ്രവേശിക്കുവാൻ കൽപിച്ചു. അവർ വെള്ളത്തിലകപ്പെട്ടുപോകാതെ കണ്ടപ്പോൾ, തനിക്കും രക്ഷകിട്ടുമെന്ന് മിക്കവാറും ധരിച്ചു. അങ്ങനെ എല്ലാവരും സമുദ്രത്തിൽ പ്രവേശിച്ചുകഴിഞ്ഞപ്പോൾ അല്ലാഹു അവരെ മുക്കിക്കളഞ്ഞു.' (4) വിശ്വസിച്ചുകളയുമെന്ന് കണ്ട് ജിബ്രീൽ, അവനെ വെള്ളത്തിലും ചെളിയിലും തട്ടിയിട്ടിരുന്നുവെന്ന് ഉദ്ധരിക്കപ്പെടുന്നത് ശരിയല്ല. കാരണം വിശ്വാസം സ്വീകരിക്കുന്നതിന് തട മുണ്ടാക്കുവാൻ മലക്കിനോ നബിക്കോ പാടില്ലാത്തതാകുന്നു. (5) "മൂസാ നബി സമുദ്രത്തോട്: "നീ പിളരുക' എന്നും മറ്റും സംസാരിച്ചുവെന്നും, സമുദ്രം മറുപടി പറഞ്ഞുവെന്നും പറയപ്പെടുന്നത് (ശരിയാണെങ്കിൽ) നമ്മുടെ (അഹ് പ്രമാണമനുസരിച്ച് അസംഭവ്യമൊന്നുമല്ല. കാരണം, നമ്മുടെ അടു ക്കൽ ജീവൻ ഉണ്ടായിരിക്കുവാൻ ജഡകൂടം ഉണ്ടായിരിക്കണമെന്ന് നിബന്ധനയില്ല. കക്ഷിയുടെ അടുക്കൽ ആ സംസാരം യഥാർഥ സംസാരമായിരിക്കുക യില്ലസാന്ദർഭികമായ വിവരണം മാത്രമായിരിക്കും'. ധ റാസിയുടെ വാക്യങ്ങൾ അവസാ നിച്ചു. ധ യ്യല 60 ക്ലഡ 6 പ ഇമാം റാസി (റ) ഒന്നാമതായി ചെയ്തത്, സമുദ്രത്തിൽ തുറക്കപ്പെട്ട മാർഗം ഒന്നോ പന്ത്രണ്ടോ എന്ന അഭിപ്രായങ്ങൾ ഉദ്ധരിക്കുകയും, രണ്ടിനുമുള്ള തെളിവുകൾ ഉദ്ധരി ക്കുകയും മാത്രമാണ്. ഇവിട രണ്ടിലൊന്ന് അദ്ദേഹം ബലപ്പെടുത്തിയിട്ടില്ല. എന്നാൽ, സൂ: 63 ന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം പറയുന്നു: "മൂസാ നബിയോട് സമു ദ്രത്തെ അടിക്കുവാൻ കൽപിച്ചപ്പോൾ അദ്ദേഹം അടിച്ചു; അപ്പോൾ അത് പിളർന്നു എന്നാണ് ആയത്തിന്റെ ഉദ്ദേശ്യമെന്നതിൽ സംശയമില്ല. കാരണം: ആ വാക്യത്തിൽനിന്ന് തന്നെ അത് അറിയപ്പെടുന്നു. എന്തുകൊണ്ടെന്നാൽ അടിക്കൽ കൂടാതെ പിളരുകയാ ണെങ്കിൽ, പിന്നെ അടിക്കുവാൻ ( എന്ന്) കൽപിക്കുന്നത് നിരർഥമാണല്ലോ. മാത്ര മല്ല, അദ്ദേഹത്തിന്റെ വടി മുഖാന്തരമുള്ള അമാനുഷിക കൃത്യങ്ങളിലൊന്നായിട്ടാണ് അല്ലാഹു അതിനെ നിശ്ചയിച്ചിട്ടുള്ളതും. മൂസാ നബിയുടെമേൽ കൂടുതൽ വലിയ അനു ഗ്രഹമായിത്തീരുന്നതും അദ്ദേഹത്തിന്റെ മഹത്വം ജനങ്ങൾക്ക് മനിലാക്കുവാൻ കൂടു തൽ സാധ്യമാവുന്നതും അങ്ങിനെ വരുമ്പോഴാണ്.' (പിന്നീട്, സമുദ്രത്തെപ്പറ്റി പറഞ്ഞ ശേഷം അദ്ദേഹം തുടരുന്നു:) "അങ്ങനെ, അദ്ദേഹത്തോട് : നിന്റെ വടി കൊണ്ട് അടി വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല ക്കുക എന്ന് പറയപ്പെട്ടു; അദ്ദേഹം അടിച്ചു; അത് പിളർന്നു; ഓരോ പിളർപ്പും വമ്പിച്ച മലപോലെ ആയി; അവരിൽ ഓരോ ഗോത്രത്തിനുമായി പന്ത്രണ്ട് മാർഗങ്ങളുണ്ടായി.' (പിന്നീട് ആ മാർഗങ്ങളെക്കുറിച്ച് വി സ്തരിച്ചശേഷം റാസി (റ) പറയുന്നു:-) "ഇത് പല നിലക്കും അമാനുഷികം ( ) ആയിരുന്നു: (1) വെള്ളം അങ്ങിനെ പിളർന്നത്. (2) ഓരോ ഭാഗത്തും വെള്ളം കുന്നുകൂടി മലപോലെ നിന്നത്. (3) ഫിർ ഔനും കൂട്ടുകാർക്കും കാറ്റും ഇരുട്ടും അനുഭവപ്പെട്ടുവെന്ന് ചില രിവായത്തുകളിൽവ വന്നിട്ടുള്ളത് ശരിയാണെങ്കിൽ അത് മൂന്നാമത്തേതും. (4) ആ ഓരോ മാർഗങ്ങൾക്കിട യിലുള്ള ഭിത്തികളിൽ അതാത് വഴികളിൽ കൂടി പോകുന്നവർക്ക് പരസ്പരം കാണാമാ യിരുന്നവിധം പഴുതുകൾ ഉണ്ടായിരുന്നത്. (5) കൂട്ടരും പ്രവേശിച്ചു കഴിയു വോളം സമുദ്രം അങ്ങിനെത്തന്നെ നിന്നത്.' 274 വ ,373 ക്ലഡ 6 ഇത്രയും പറഞ്ഞതിൽനിന്ന് ഇമാം റാസിയുടെ അഭിപ്രായം എന്താണെന്ന് നല്ലപോലെ മനിലാക്കാം. പന്ത്രണ്ട് വഴികൾ സമുദ്രത്തിൽ തുറക്കപ്പെട്ടിരുന്നുവെന്നാണ് അദ്ദേഹ ത്തിന്റെ പക്ഷം. ഇതെല്ലാം പറഞ്ഞ റാസി (റ) പ്രസ്തുത സംഭവത്തെക്കുറിച്ച് അതൊരു സാധാരണ സംഭവം മാത്രമായിരുന്നുവെന്നും, കൂട്ടരും അറിയാതെ കയ ത്തിൽ ചാടിയതാണെന്നും മറ്റും കരുതുമോ? ഒരിക്കലുമില്ല. ബുദ്ധിയുള്ളവർ ചിന്തിക്കുക! 2-ാമത്തെ വിമർശനംകൊണ്ട് റാസി ഉദ്ദേശിക്കുന്നത്, പന്ത്രണ്ട് മാർഗങ്ങളുണ്ടെന്ന് പറയപ്പെട്ടതിനെയോ, അതിൽ പഴുതുകൾ ഉണ്ട് എന്ന് പറയപ്പെട്ടതിനെയോ അല്ല. ഇസ്റാ ഈല്യർ വാശി പിടിച്ചുനിന്നുവെന്ന് പറഞ്ഞതിനെക്കുറിച്ച് മാത്രമാണ്. 3-ാമത്തെ വിമർശ നംകൊണ്ടുദ്ദേശ്യം, സമുദ്രത്തിൽ ഇറങ്ങുവാൻ മടിക്കുകയും, അവനെ ഇറ ക്കുവാനായി ജിബ്രീൽ കുതിരപ്പുറത്ത് മുന്നിൽ ഇറങ്ങുകയും ചെയ്തുവെന്നും, ആദ്യ മായി പിന്നെ പട്ടാളവും കടന്നു എന്നുമുള്ള പ്രസ്താവനകളെ ഖണ്ഡി ക്കലാകുന്നു. അല്ലാതെ, സമുദ്രം പിളർന്നുവെന്നതിനെ വിമർശിക്കുകയല്ല അതെന്ന് തീർച്ചയാണ്. മൂന്നാം വിമർശനത്തിന്റെ ഒടുവിൽ അദ്ദേഹം പറഞ്ഞ വാചകങ്ങൾ സൂക്ഷി ച്ചുനോക്കുക. 4-ാമത്തെയും, 5-ാമത്തെയും വിമർശനങ്ങളെക്കുറിച്ച് ഇവിടെ ഒന്നും പ്രസ്താവിക്കേണ്ടതില്ല. കാരണം, അവയിൽ സ്പർശിക്കപ്പെട്ട കാര്യങ്ങൾ രണ്ടും വെറും കഥയുടെ കൂട്ടത്തിലല്ലാതെ എണ്ണപ്പെടുവാൻ രേഖകളൊന്നുമില്ല. 3-ാം വിമർശനത്തിൽ റാസീ (റ) പ്രസ്താവിച്ച ചില ഭാഗങ്ങളെ ("ഇത്തരം സന്ദർഭ ങ്ങളിൽ രാജാവ് മുമ്പിലായിരിക്കും' എന്ന് തുടങ്ങി "വെള്ളത്തിലേക്ക് പിടിച്ചെറിഞ്ഞുക ളയാമല്ലോ' എന്നത്വരെ) മാത്രം എടുത്തുദ്ധരിച്ചുകൊണ്ട് ഈ പുത്തൻ വ്യാഖ്യാനക്കാർ, ഇമാം റാസിയെയും തങ്ങളുടെ പക്ഷക്കാരനാക്കി ചിത്രീകരിക്കുവാൻ തുനിഞ്ഞത് തനി വഞ്ചനയാണെന്ന് സ്പഷ്ടമാകുന്നു. ഇമാം ബൈദ്വാവിയെ തങ്ങളുടെ പക്ഷത്താക്കു വാൻ ശ്രമിച്ചതിലും കടുത്ത കൃത്രിമമാണ് ഇമാം റാസിയെപ്പറ്റിയുള്ള ഇവരുടെ പ്രസ്താ വനകൾ. റാസിയെക്കുറിച്ച് പറഞ്ഞത്പോലെ തന്നെയായിരിക്കും, "മറ്റുള്ള ഒരു വിഭാഗം മുഫിറുകളും' തങ്ങളുടെ അഭിപ്രായക്കാരുണ്ടെന്ന് വരുത്തുന്ന പ്രസ്താവനയുടെയും കഥ! സ്വന്തം താൽപര്യങ്ങളെ ന്യായീകരിക്കുന്നതിലും വേണ്ടേ അൽപമെങ്കിലും നീതി ന്യായം?! മേൽ വിവരിച്ചതിൽ നിന്ന് യുക്തിവാദക്കാരുടെ പുത്തൻ ദുർവ്യാഖ്യാനങ്ങളോട് ക്വുർ ആൻ യോജിക്കുന്നില്ലെന്നും, അതിനാൽ തങ്ങളുടെ വാദങ്ങളും ആശയങ്ങളും ന്യായീ കരിക്കുവാൻ വേണ്ടി അവർ വളരെയധികം വളച്ചുതിരിച്ചു ദുർവ്യാഖ്യാനം വ്യാഖ്യാനക്കുറിപ്പ് മൂസാ(അ)നബിയും, ജനതയും ചെങ്കടൽസ്ല ചെയ്യുവാൻ ശ്രമിച്ചിട്ടുണ്ടെന്നും, ആ ശ്രമത്തിനിടയിൽ സത്യവും യുക്തിയും മറന്നുപോ വുകയാണുണ്ടായിട്ടുള്ളതെന്നും വായനക്കാർ മനിലാക്കിയിരിക്കുമെന്ന് കരുതുന്നു. മൂസാ നബിയും സമുദ്രം കടന്ന സംഭവം കഴിഞ്ഞിട്ട് ആയിരക്ക ണക്കിന് കൊല്ലങ്ങളായി. ആ സംഭവത്തിൽ വല്ലവർക്കും വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടെങ്കിൽ അതിനെപ്പറ്റി ഇത്രയൊക്കെ നിരൂപണം ചെയ്വാനെന്തുണ്ട്? എന്നിങ്ങിനെ വല്ലവർക്കും തോന്നുന്നപക്ഷം, അവരോട് പറയുവാനുള്ളത് ഇതാണ്: ഇത് വാസ്തവ ത്തിൽ ആ ഒരു കഥയെ ബാധിക്കുന്ന വിഷയമല്ല, അലങ്കോലപ്പെടുത്തി വ്യാഖ്യാനിക്കുകയും, അനിസ്ലാമികമായ ആശയങ്ങൾ പേരിൽ പ്രചരിപ്പി ക്കുകയും ചെയ്യുന്ന വിഷയമാകകൊണ്ടാണ് ഇത്രയും പ്രസ്താവിക്കേണ്ടി വന്നത്. അല്ലാഹുവേ! നീ ഞങ്ങൾക്ക് സൻമാർഗം കാണിച്ചു തന്നിട്ടുള്ളതിനുശേഷം ഞങ്ങൾ വഴിതെറ്റിപ്പോകുവാൻ ഇടവരുത്തരുതേ! നിന്റെ പക്കൽനിന്ന് ഞങ്ങൾക്ക് കാരുണ്യം പ്രദാനം ചെയ്യേണമേ. നീയാണ് വളരെ അധികം ദാനം ചെയ്യുന്നവൻ. ഞങ്ങളുടെ രക്ഷി താവേ! ഞങ്ങൾക്കും, സത്യവിശ്വാസത്തിൽ ഞങ്ങളെ മുൻകടന്നവർക്കും നീ പൊറുത്തു തരേണമേ! ഞങ്ങളുടെ ഹൃദയങ്ങളിൽ, സത്യവിശ്വാസം സ്വീകരിച്ചിട്ടുള്ളവരോട് യാതൊരു വെറുപ്പും അസൂയയും അനിഷ്ടവും ഉണ്ടാക്കരുതേ! നീ വളരെ ദയാലുവും കരുണാനിധിയുമാകുന്നു.