QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Maryam

مَرْيَم

Muhammad Amani Moulavi (d. 1987) · Surah 19 · 98 verses

19:1–2

كٓهيعٓصٓ

ذِكۡرُ رَحۡمَتِ رَبِّكَ عَبۡدَهُۥ زَكَرِيَّآ

ആമുഖം: മയ്യയം 19. സൂറതു മർയം മക്കയിൽ അവതരിച്ചത് - വചനങ്ങൾ 98 - വിഭാഗം 6 ഹ്ലഞ്ചല ധ വചനങ്ങൾ ആക്കിയും ചിലർ എണ്ണിയിട്ടുണ്ട്. 58-ാം വചനമായ സജദഃയുടെ ആയത്ത് മദനീ കാലഘട്ടത്തിൽ അവതരിച്ചതാകുന്നു . ബാക്കി ഭാഗങ്ങളാണ് മക്കീ ഘട്ട ത്തിൽ അവതരിച്ചത്. പ പരമ കാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ. (1) (2) നിന്റെ രക്ഷിതാവ് അവന്റെ അടിയാൻ സകരിയ്യാക്ക് ചെയ്ത അനുഗ്രഹത്തെക്കുറിച്ചുള്ള പ്രസ്താ വനയാണ് (ഇത്.) (1) (ഉദ്ദേശ്യം അല്ലാഹുവിനറിയാം) (2) പ്രസ്താവിക്കുകയാണ്, പറ യുകയാണ് കാരുണ്യം, അനുഗ്രഹം നിന്റെ രക്ഷിതാവിന്റെ തന്റെ അടി യാന് സകരിയ്യാക്ക് ഈ സൂറത്തിലെ ഒന്നാം ആയത്തിലെന്നപോലെ, വേറെ ചില സൂറതുകളുടെ ആരം ഭത്തിലും ഇപ്രകാരമുള്ള കേവലാക്ഷരങ്ങൾ കാണാവുന്നതാകുന്നു. ആകെ 29 അദ്ധ്യാ യങ്ങളിലാണ് അതുള്ളത്. ഈ അക്ഷരങ്ങൾകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത് എന്താണെന്ന് ഖണ്ഡിതമായി പറയുവാൻ നമുക്ക് സാധ്യമല്ല. സൂറതുകളുടെ പേരുകളാണെന്നും, ചില സൂചനാർത്ഥങ്ങളാണ് അവകൊണ്ട് ഉദ്ദേശ്യമെന്നും, അല്ലാഹുവിന്നും നബി ˜ ക്കും ഇടയിലുള്ള ചില സ്വകാര്യ സൂചനകളാണെന്നും മറ്റും അഭിപ്രായങ്ങൾ പറയപ്പെ ട്ടിട്ടുണ്ട്. അല്ലാഹുവിനറിയാം. (കൂടുതൽ വിവരം സൂറതുൽ ബക്വറഃയുടെ ആരംഭത്തിൽ കാണുക.)
19:3–6

إِذۡ نَادَىٰ رَبَّهُۥ نِدَآءً خَفِيّٗا

قَالَ رَبِّ إِنِّي وَهَنَ ٱلۡعَظۡمُ مِنِّي وَٱشۡتَعَلَ ٱلرَّأۡسُ شَيۡبٗا وَلَمۡ أَكُنۢ بِدُعَآئِكَ رَبِّ شَقِيّٗا

وَإِنِّي خِفۡتُ ٱلۡمَوَٰلِيَ مِن وَرَآءِي وَكَانَتِ ٱمۡرَأَتِي عَاقِرٗا فَهَبۡ لِي مِن لَّدُنكَ وَلِيّٗا

Passage continues through verse 19:6.

(3) (അതായത്) അദ്ദേഹം തന്റെ രക്ഷിതാവിനെ രഹസ്യമായി വിളിച്ച പ്പോൾ (പ്രാർത്ഥിച്ചപ്പോൾ);- (4) അദ്ദേഹം (ഇങ്ങനെ) പറഞ്ഞു: "എന്റെ റേ∫! നിശ്ചയമായും ഞാൻ, എന്റെ എല്ലുകൾ ബലഹീനമായിരി ക്കുന്നു; തല നരയാൽ കത്തിത്തിള ങ്ങുകയും ചെയ്തിരിക്കുന്നു; നിന്നോട് റേ∫- ഞാൻ ദുർഭാഗ്യവാനാവുകയു ണ്ടായിട്ടുമില്ല! (5) എന്റെ പിന്നീടുണ്ടാകുന്ന ബന്ധുകുടുംബങ്ങളെ (പിൻ തുടർച്ച ക്കാരെ)ക്കുറിച്ച് ഞാൻ ഭയപ്പെടുന്നു; എന്റെ ഭാര്യ മച്ചിയായിരിക്കുകയുമാ ണ്. അതുകൊണ്ട്, നിന്റെ പക്കൽനിന്ന് ഒരു (നല്ല) ബന്ധുവെ (പിൻതുടർച്ചാവകാശിയെ) എനിക്ക് നീ ദാനം നൽകേണമേ! (6) എനിക്കും, കുടും ബത്തിനും അനന്തരാവകാശിയായി ത്തീരുന്ന (ഒരു ബന്ധുവെ), റേ∫- നീ ഒരു സുസ മ്മതനാക്കുകയും ചെയ്യേണമേ! (3) അദ്ദേഹം വിളിച്ചപ്പോൾ, പ്രാർത്ഥിച്ചപ്പോൾ തന്റെ റ∫ിനെ, രക്ഷി താവിനെ ഒരു വിളി, പ്രാർത്ഥന രഹസ്യമായ (4) അദ്ദേഹം പറഞ്ഞു എന്റെ റേ∫ നിശ്ചയമായും ഞാൻ ബലഹീനമായിരിക്കുന്നു എല്ല് എന്നിലുള്ള (എന്റെ) കത്തിത്തിളങ്ങുകയും (വെളുത്തുപോകുകയും) ചെയ്തു തല നരയാൽ ഞാൻ ആയിട്ടുമില്ല നിന്നോട് പ്രാർത്ഥിച്ച തിൽ എന്റെ റേ∫ ദുർഭാഗ്യവാൻ, പരാജിതൻ (5) നിശ്ചയമായും ഞാൻ ഞാൻ ഭയപ്പെട്ടു, ഭയപ്പെടുന്നു ബന്ധുകുടുംബങ്ങളെ, പിൻതുടർച്ച ക്കാരെ എന്റെ പിറകിലുള്ള, ശേഷമുള്ള ആകുകയും ചെയ്തിരിക്കുന്നു എന്റെ ഭാര്യ, എന്റെ സ്ത്രീ വന്ധ്യ അതുകൊണ്ട് ദാനം നൽകണേ എനിക്ക് നിന്റെ പക്കൽനിന്ന് (നിന്റെ വകയായി) ഒരു ബന്ധുവെ (പിൻതു ടർച്ചാവകാശിയെ) (6) അവൻ എന്നെ അനന്തരമെടുക്കും അനന്തരമെ ടുക്കുകയും ചെയ്യുന്നു കുടുംബത്തിൽനിന്ന് അവനെ ആക്കുകയും വേണമേ എന്റെ റേ∫ സുസമ്മതൻ, തൃപ്തൻ സുലൈമാൻ നബി (അ)യുടെ സന്തതികളിൽപെട്ട ആളാണ് സകരിയ്യാ നബി (അ). അദ്ദേഹത്തിന് 75 വയാ യി തല മുഴുവനും നരച്ചുവെളുത്തു കഴിഞ്ഞു. അദ്ദേ ഹത്തിന്റെ ഭാര്യ, ഈസാ നബി (അ)യുടെ മാതൃസഹോദരിയും, ഇംറാന്റെ ( ) മകളും ആകുന്നു. അവർ ഇതേവരെ പ്രസവിച്ചിട്ടില്ല. തൗഹീദും, സത്യമതവും പ്രചരിപ്പിക്കുക എന്ന അദ്ദേഹത്തിന്റെ കൃത്യം തന്റെ മരണശേഷം നിർവഹിക്കുവാൻ തക്ക പിൻഗാമി കളെ അദ്ദേഹം കാണുന്നില്ല. തന്റെ പിതാക്കളായിരുന്ന മുൻ പ്രവാചകൻമാർ മുതൽക്കേ തുടർന്നു വന്നതാണ് ഈ മഹൽ കൃത്യം. അത് തുടർന്നു നടത്തിക്കൊണ്ടിരിക്കുവാൻ ആളില്ലാതെ മുറിഞ്ഞുപോകുന്നതിലുള്ള വ്യസനം അദ്ദേഹത്തിന് മന മാധാനമില്ലാതാ ക്കിയിരിക്കുകയാണ്. ഇതല്ലാതെ, തനിക്കൊരു സന്താനമുണ്ടായിട്ടില്ലല്ലോ എന്ന വ്യസന മല്ല അദ്ദേഹത്തിനുള്ളത്. നിലവിലുള്ള തന്റെ കുടുംബങ്ങളാകട്ടെ, അദ്ദേഹം ഇഷ്ടപ്പെ ടുന്ന ആ നേർമാർഗത്തിൽ ചരിക്കുന്നവരായി അദ്ദേഹം കണ്ടതുമില്ല. അങ്ങനെ തനി ക്കൊരു സന്താനം നൽകേണമേ എന്ന് അദ്ദേഹം അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു. പ്രാർത്ഥന നടത്തിയത് ജനസദിൽ വെച്ചായിരുന്നില്ല. അദ്ദേഹത്തിന്റെ ബലഹീന തയും, പരിതഃസ്ഥിതിയും ആ പ്രാർത്ഥനയിൽ എടുത്തു പറയുകയും, നൽകപ്പെടുന്ന കുട്ടി നല്ലവനായിരിക്കണമെന്നുകൂടി അപേക്ഷിക്കുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം അല്ലാഹുവിന്റെ മുമ്പിൽ താഴ്മ അർപ്പിക്കുന്നത്. എപ്പോഴും, ഏത് വിഷമാവസ്ഥയിലും അല്ലാഹുവിനോട് മാത്രമേ താൻ പ്രാർത്ഥിക്കാറുള്ളൂവെന്നും, അവയെല്ലാം തന്നെ സ്വീക രിക്കപ്പെട്ടിട്ടുണ്ടെന്നും, അത്പോലെ ഈ പ്രാർത്ഥനയും സ്വീകരിച്ചനുഗ്രഹിക്കണമെന്നും പ്രാർത്ഥനയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് സൽക്കർമങ്ങളെക്കൊണ്ടുള്ള ഇടതേട്ടത്തി ( പ്ലക്കടൾഖ )ന്റെ ഇനത്തിൽ ഉൾപ്പെട്ടതാകുന്നു. അതാ, അദ്ദേഹത്തിന്റെ ( അസ്ലഥീഛ ) സ്വീക രിക്കപ്പെടുന്നു! അല്ലാഹു പറയുന്നു:-
19:7–9

يَٰزَكَرِيَّآ إِنَّا نُبَشِّرُكَ بِغُلَٰمٍ ٱسۡمُهُۥ يَحۡيَىٰ لَمۡ نَجۡعَل لَّهُۥ مِن قَبۡلُ سَمِيّٗا

قَالَ رَبِّ أَنَّىٰ يَكُونُ لِي غُلَٰمٞ وَكَانَتِ ٱمۡرَأَتِي عَاقِرٗا وَقَدۡ بَلَغۡتُ مِنَ ٱلۡكِبَرِ عِتِيّٗا

قَالَ كَذَٰلِكَ قَالَ رَبُّكَ هُوَ عَلَيَّ هَيِّنٞ وَقَدۡ خَلَقۡتُكَ مِن قَبۡلُ وَلَمۡ تَكُ شَيۡـٔٗا

(7) "ഹേ, സകരിയ്യാ! നിശ്ചയ മായും നാം, നിനക്ക് ഒരു ആൺകു ട്ടിയെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു; അവനുപേർ, "യഹ്യാ' എന്നാകുന്നു;' അവനു മായി പേരൊത്ത ഒരാളെയും മുമ്പ് നാം ഉണ്ടാക്കിയിട്ടില്ല.' (8) അദ്ദേഹം പറഞ്ഞു: "എന്റെ റേ∫! എങ്ങനെയാണ് എനിക്കൊരു ആൺകുട്ടിയുണ്ടാവുക? എന്റെ ഭാര്യ മച്ചിയായിരിക്കുന്നു; ഞാൻ വാർദ്ധ ക്യത്താൽ വരൾച്ച പ്രാപിച്ചു കഴി ഞ്ഞിരിക്കുന്നു.' (9) അവൻ (അല്ലാഹു) പറഞ്ഞു: (കാര്യം) അങ്ങനെത്തന്നെ; നിന്റെ റ∫് പറയുന്നു: അത് എനിക്ക് ഒരു കാര്യമത്രെ; നീ യാതൊരുവ സ്തുവും ആയിരുന്നില്ലാതിരിക്കെമുമ്പ്നിന്നെ ഞാൻ സൃഷ്ടിച്ചുവ ല്ലോ.' (7) ഹേ, സകരിയ്യാ നിശ്ചയമായും നാം നിനക്ക് നാം സന്തോ ഷവാർത്ത അറിയിക്കുന്നു ഒരു ആൺകുട്ടിയെ (ബാലനെ)ക്കുറിച്ച് അവന്റെ പേർ യഹ്യാ എന്നാണ് നാം ഉണ്ടാക്കിയിട്ടില്ല, ആക്കിയിട്ടില്ല വന് മുമ്പ് പേരൊത്തവനെ, തുല്യമായവനെ, നാമധാരിയെ (8) അദ്ദേഹം പറഞ്ഞു എന്റെ റേ∫ എങ്ങനെയാണ് ഉണ്ടാവുക എനിക്ക് ഒരു ആൺകുട്ടി ആയിരിക്കുന്നു എന്റെ ഭാര്യ, എന്റെ സ്ത്രീ മച്ചി, പ്രസ വിക്കാത്തവൾ ഞാൻ എത്തിയിട്ടുമുണ്ട്, പ്രാപിച്ചിട്ടുമുണ്ട് വാർദ്ധ ക്യത്താൽ വരൾച്ച (ബലഹീനത) (9) അവൻ പറഞ്ഞു അങ്ങനെത്തന്നെ നിന്റെ റ∫് പറയുന്നു അത് എനിക്ക് കാര്യമാണ് നിന്നെ ഞാൻ സൃഷ്ടിച്ചിട്ടുണ്ടല്ലോ മുമ്പ് നീ ആയിരുന്നില്ല (എന്നിരി ക്കെ) ഒരു വസ്തുവും, യാതൊന്നും തന്നെ തനിക്കൊരു ആൺകുട്ടി ഉണ്ടാകുവാൻ പോകുന്നുവെന്ന് അറിഞ്ഞപ്പോൾ സകരിയ്യാ നബി (അ)ക്ക് അൽഭുതം തോന്നി. അല്ലാഹുവിന് എല്ലാ കാര്യത്തിനും കഴിവുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ചെയ്തതും. താനൊരു യുവാവായിരുന്ന കാലത്ത്പോലും പ്രസവിക്കാത്ത മച്ചിയായിരുന്ന ഭാര്യയും താനും ഇപ്പോൾ, വാർദ്ധക്യം പ്രാപിച്ചിരിക്കുകയാണ്. ആ സ്ഥിതിക്ക് വല്ല മാറ്റവും സംഭവിച്ചോ അതല്ലപുതിയ ഭാര്യവഴിയോ, മറ്റേതെങ്കിലും തരത്തിലോ, എങ്ങ നെയാണിത് സംഭവിക്കുക? ഇതറിയുവാൻ അദ്ദേഹത്തിന് വെമ്പലുണ്ടാകുക സ്വാഭാ വികമാണല്ലോ. അല്ലാഹുവിൽനിന്നും ലഭിക്കുന്ന മറുപടി തനിക്ക് മന മാധാനത്തിനും മറ്റുള്ളവർക്ക് ചിന്തിക്കുവാനും ഉതകുകയും ചെയ്യും. അങ്ങനെ, മേൽകണ്ട ചോദ്യം ചോദിച്ചു. അല്ലാഹുവിന്റെ മറുപടിയാകട്ടെ, വളരെ അർത്ഥഗർഭവുമായിരുന്നു. യഹ്യാ നബി (അ)യുടെ പേരിന്റെ അറബിയിലുള്ള ഉച്ചാരണ രൂപമാണ് "യഹ്യാ' ( വേദക്കാർ അദ്ദേഹത്തെ "യോഹന്നാ' ( ) എന്നാണ് വിളിച്ചു വരുന്നത്. "പേരൊത്ത ഒരാളെയും നാം മുമ്പ് ഉണ്ടാക്കിയിട്ടില്ല' എന്ന് പറഞ്ഞതിൽനിന്ന് ഈ പേരുള്ള ഒരാൾ മുമ്പുണ്ടായിട്ടില്ലെന്ന് മനിലാകുന്നു. ഇത് അദ്ദേഹത്തിന്റെ ഒരു പ്രത്യേ കതയായിരുന്നു. ചില വ്യാഖ്യാതാക്കൾ "സമിയ്യൻ' ( സ്ലട്ടുഞ്ഞിക്കട ) എന്ന വാക്കിന് "തുല്യൻ' അല്ലെങ്കിൽ "സമൻ' എന്നും അർത്ഥം കൽപിച്ചിട്ടുണ്ട്. അപ്പോൾ, അക്കാലത്ത് അത്ര യോഗ്യനായ ഒരാൾ വേറെ ഇല്ലായിരുന്നു എന്ന് സാരമായിരിക്കുന്നതാണ്. അദ്ദേഹമാ ണെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതകാലത്ത് യാതൊരു പാപവും ചെയ്യുകയാകട്ടെ, പാപം ചെയ്യണമെന്ന് ഉദ്ദേശിക്കുകയാകട്ടെ ഉണ്ടായിട്ടില്ല താനും. അല്ലാഹു നൽകിയ സന്തോഷവാർത്തയെ നന്ദിപൂർവം സ്മരിച്ചുകൊണ്ടിരിക്കുവാ നും, നേരത്തെത്തന്നെ അത് കണ്ട് ആസ്വദിക്കുവാനും സകരിയ്യാ നബി (അ)ക്ക് ആഗ്ര ഹമായി: -
19:10–11

قَالَ رَبِّ ٱجۡعَل لِّيٓ ءَايَةٗۖ قَالَ ءَايَتُكَ أَلَّا تُكَلِّمَ ٱلنَّاسَ ثَلَٰثَ لَيَالٖ سَوِيّٗا

فَخَرَجَ عَلَىٰ قَوۡمِهِۦ مِنَ ٱلۡمِحۡرَابِ فَأَوۡحَىٰٓ إِلَيۡهِمۡ أَن سَبِّحُواْ بُكۡرَةٗ وَعَشِيّٗا

(10) അദ്ദേഹം പറഞ്ഞു: "എന്റെ റേ∫! (എന്നാൽ,) നീ എനിക്ക് ഒരു ദൃഷ്ടാന്തം നിശ്ചയിച്ചു തരേണമേ?' അവൻ (അല്ലാഹു) പറഞ്ഞു; "ശരി യായ നിലയിൽ, മൂന്ന് രാത്രി (ദിവസം) , നീ ജനങ്ങളോട് സംസാ രിക്കുകയില്ലെന്നുള്ളതാണ് നിനക്ക് ദൃഷ്ടാന്തം.' (11) അങ്ങനെ അദ്ദേഹം പ്രാർത്ഥനാ മണ്ഡപത്തിൽ നിന്ന് (പുറത്തുവന്നു) തന്റെ ജനങ്ങൾക്ക് പ്രത്യക്ഷപ്പെട്ടു; എന്നിട്ട്, "നിങ്ങൾ രാവിലെയും, വൈകുന്നേരവും സ്തോത്രകീർത്തനം ചെയ്തുകൊ ള്ളുക' എന്ന് അവരുടെ നേരെ ആഗ്യംകാണിച്ചു. ധ സൂചന നൽകി. പ (10) അദ്ദേഹം പറഞ്ഞു എന്റെ റേ∫ നീ നിശ്ചയിച്ചു തരേണമേ, ഏർപ്പെടുത്തിത്തരേണമേ എനിക്ക് ഒരു ദൃഷ്ടാന്തം, അടയാളം അവൻ പറഞ്ഞു നിന്റെ ദൃഷ്ടാന്തം നീ സംസാരിക്കാതിരിക്കുക എന്നതാണ് ജനങ്ങ ളോട്, മനുഷ്യരോട് മൂന്ന് രാത്രി (ദിവസം) ശരിയായ നിലയിൽ (11) അങ്ങനെ അദ്ദേഹം പുറപ്പെട്ടു, പ്രത്യക്ഷപ്പെട്ടു തന്റെ ജനങ്ങൾക്ക്, ജന ങ്ങളിൽ മിഹ്റാബിൽ നിന്ന്, പ്രാർത്ഥനാ മണ്ഡപത്തിൽ നിന്ന് എന്നിട്ട് അദ്ദേഹം ആംഗ്യം കാട്ടി, സൂചന നൽകി അവർക്ക്, അവരോട് നിങ്ങൾ സ്തോത്രകീർത്തനം (തസ്ബീഹ്) ചെയ്തുകൊള്ളുക എന്ന് രാവിലെ, കാലത്ത് വൈകുന്നേരവും വൈകിയിട്ടും, സന്ധ്യാസമയത്തും "ശരിയായ നിലയിൽ' എന്ന് അർത്ഥം പറഞ്ഞിട്ടുള്ളത് (സവിയ്യൻ) എന്ന പദത്തെ ഉദ്ദേശിച്ചാണ്. ഇത് രണ്ട് പ്രകാരത്തിൽ വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നു; രോഗമോ അംഗ വൈകല്യമോ കൂടാതെ ശരിക്ക് ആരോഗ്യവാനായിരിക്കെത്തന്നെ സകരിയ്യാ നബി (അ)ക്ക് മൂന്ന് ദിവസം സംസാരിക്കുവാൻ കഴിയാതെ വരുന്നതാണെന്നും, ശരിക്കും മൂന്ന് രാത്രിമൂന്ന് ദിവസംസംസാരിക്കുവാൻ കഴിയാതിരിക്കുമെന്നും. മറ്റൊരു വിധത്തിൽ നിലയിൽ' എന്ന സ്ഥിതിവിശേഷണം ( ) സകരിയ്യാ നബി (അ)യെ സംബന്ധിച്ചും രാത്രിയെ സംബന്ധിച്ചും ആയിരിക്കുവാൻ ഇടയുണ്ട് എന്ന് സാരം. ദിവസത്തെ ഉദ്ദേശിച്ചുകൊണ്ട് ഗ്നിപ്പൃട്ടിറ (രാത്രി) എന്ന് പറയുക അറബിഭാഷയിൽ സാധാരണമാകു ന്നു. അതുകൊണ്ടാണ് ഇതേ സംഭവത്തെപ്പറ്റി 41-ൽ "മൂന്ന് ദിവസം' ( ഗ്നഗഹ്നിഗ ) എന്നും പറഞ്ഞിരിക്കുന്നത്. (മിഹ്റാബ്) കൊണ്ട് ഇവിടെ ഉദ്ദേശ്യം സാധാരണ നമ്മുടെ ഇടയിൽ അറിയപ്പെടുന്ന തരത്തിലുള്ള മിഹ്റാബ് അല്ല. പള്ളികളിൽ ഇന്ന് പ്രചാരത്തിലുള്ള മിഹ്റാബ് നബി ശേഷം ഉണ്ടായി ത്തീർന്നതാകുന്നു. ക്രിസ്ത്യാനികളുടെ ആരാധനാസ്ഥലങ്ങളിൽ അതിലെ പുരോഹി തൻമാർക്കുവേണ്ടി പ്രത്യേകം ഉണ്ടാക്കപ്പെടുന്ന മണ്ഡപമാണ് ഇവിടെ ഉദ്ദേശിക്കപ്പെട്ടി രിക്കുന്നത്. സകരിയ്യാ (അ) പതിവ്പ്രകാരം ജനങ്ങളൊന്നിച്ച് പ്രാർത്ഥന നടത്തുവാൻ, അദ്ദേ ഹത്തിന്റെ പ്രത്യേക മണ്ഡപത്തിൽ നിന്ന് ഇറങ്ങിവന്നു നോക്കുമ്പോൾ, അദ്ദേഹത്തിന് സംസാരിക്കുവാൻ വയ്യാതായിരിക്കുന്നു. അതിനാൽ, താൻ കൂടാതെത്തന്നെ രണ്ടുനേ രവും അത് നടത്തിക്കൊള്ളുവാൻ അദ്ദേഹം ആംഗ്യം മൂലം അവരോട് കൽപിച്ചു. അദ്ദേഹം ബൈത്തുൽ മുക്വദ്ദസ് പള്ളിയിലെ നേതാവായിരുന്നുവെന്നത് സ്മരണീയമാ കുന്നു. മൂന്ന് ദിവസം ജനങ്ങളോടൊപ്പം സ്തോത്രകീർത്തനങ്ങളിൽ പങ്കെടുക്കാതിരു ന്നത് സംസാരിക്കുവാൻ കഴിയാഞ്ഞതുകൊണ്ട് മാത്രം ആയിക്കൊള്ളണമെന്നില്ല; ആ ദിവസങ്ങളിൽ, അദ്ദേഹത്തിന് ഏകാന്തമായിക്കൊണ്ട് സ്തോത്രനമസ്കാരാദികർമങ്ങൾ ചെയ്യാനുണ്ടായത് കൊണ്ടായിരുന്നുവെന്നും വരാവുന്നതാണ്. അല്ലാഹുവിനറിയാം. ഏതാ യാലും, അദ്ദേഹത്തിന്റെ ജനതരാവിലെയും വൈകു ന്നേരവും ചില പ്രാർത്ഥനാ നമസ്കാരങ്ങൾ നടത്തേണ്ടതുണ്ടായിരുന്നുവെന്ന് ഇൗ വച നത്തിൽ നിന്ന് നമുക്ക് മനിലാക്കാവുന്നതാകുന്നു. സകരിയ്യാ നബി (അ)ക്ക് ലഭിച്ച സന്തോഷവാർത്ത അതാ, സാക്ഷാൽക്കരിക്കപ്പെ ടുന്നു! പുത്രൻ ജനിക്കുന്നുസാധാരണ കുട്ടികളെപ്പോലെയല്ലാത്ത ഒരു പുത്രൻ! അല്ലാഹു പറയുന്നത് നോക്കുക;
19:12–15

يَٰيَحۡيَىٰ خُذِ ٱلۡكِتَٰبَ بِقُوَّةٖۖ وَءَاتَيۡنَٰهُ ٱلۡحُكۡمَ صَبِيّٗا

وَحَنَانٗا مِّن لَّدُنَّا وَزَكَوٰةٗۖ وَكَانَ تَقِيّٗا

وَبَرَّۢا بِوَٰلِدَيۡهِ وَلَمۡ يَكُن جَبَّارًا عَصِيّٗا

Passage continues through verse 19:15.

(12) "ഹേ, യഹ്യാ! വേദഗ്രമ്ലം ബലമായി സ്വീകരിച്ചുകൊള്ളുക' (എന്നും നാം പറഞ്ഞു). ശിശുവായിരിക്കുമ്പോൾ തന്നെ, നാം അവന് (വേദ) വിജ്ഞാനം നൽകുകയും ചെയ്തു;- (13) നമ്മുടെ പക്കൽനിന്ന് അനു കമ്പയും, പരിശുദ്ധിയും (നൽകി); അവൻ ഒരു ഭക്തനും ആയിരുന്നു; (14) തന്റെ മാതാപിതാക്കൾക്ക് നന്മ ചെയ്യുന്നവനും (ആയിരുന്നു); ˜ അനുസരണമില്ലാത്ത ക്രൂരനായിരുന്ന തുമില്ല. (15) അവൻ ജനിച്ച ദിവസവും, മരിക്കുന്ന ദിവസവും, ജീവനുള്ളവ നായി എഴുന്നേൽപിക്കപ്പെടുന്ന ദിവ സവും അവന് സലാം! ധ ശാന്തിയുണ്ട്. പ (12) ഹേ, യഹ്യാ നീ സ്വീകരിക്കുക, എടുക്കുക വേദ ഗ്രമ്ലം ബലമായി, ശക്തിയോടെ അവന് നാം കൊടുത്തു വിജ്ഞാ നം, യുക്തി, വിധി ശിശുവായിരിക്കുമ്പോൾ (13) അനുകമ്പയും, ദയയും നമ്മുടെ പക്കൽനിന്ന് പരിശുദ്ധിയും അവൻ ആയിരുന്നുതാനും ഭക്തൻ, ഭയഭക്തിയുള്ളവൻ, സൂക്ഷ്മതയുള്ളവൻ (14) നന്മ ചെയ്യുന്നവനും തന്റെ മാതാപിതാക്കൾക്ക് അവൻ ആയിരുന്നതുമില്ല ക്രൂരൻ, നിഷ്ഠൂരൻ, ഡംഭുകാരൻ, കഠിനൻ അനുസരണമില്ലാത്തവനായ, വിപരീതം ചെയ്യുന്ന (15) ശാന്തി, സലാം അവന് (ഉണ്ട്, ഉണ്ടാവട്ടെ) അവൻ ജനിച്ച ദിവസം അവൻ മരിക്കുന്ന ദിവസവും എഴുനേൽപിക്ക പ്പെടുന്ന (മരണാനന്തരം ജീവിപ്പിക്കപ്പെടുന്ന) ദിവസവും ജീവനുള്ളവനായിക്കൊണ്ട് വേദഗ്രമ്ലം എന്ന് പറഞ്ഞത് തൗറാത്തിനെ ഉദ്ദേശിച്ചാകുന്നു. ഈസാ നബി (അ) യുടെ മുമ്പ് മതനിയമ ഗ്രമ്ലമായി നിലവിലുണ്ടായിരുന്നത് അതായിരുന്നു. വേദഗ്രമ്ലം മനിലാക്കുവാനും, ജനങ്ങളെ ഉപദേശിക്കുവാനും വേണ്ടുന്ന കഴിവും പ്രാപ്തിയും അദ്ദേഹത്തിന് ചെറുപ്പത്തിൽതന്നെ അല്ലാഹു പ്രദാനം ചെയ്തു. വളരെ സൽസ്വഭാവി യും, സൽഗുണസമ്പൂർണനുമായിരുന്നു അദ്ദേഹം. മ്പൃന്ദങ (ഹുക്മ്) എന്ന പദത്തിനാണ് നാം ഇവിടെ "വിജ്ഞാനം' എന്ന് അർത്ഥം കൽപി ച്ചത്. നീതിബോധം, വിധി എന്നും മറ്റും അതിന് അർത്ഥം പറയപ്പെട്ടിരിക്കുന്നു. പ്രവാച കത്വമാണ് ഇവിടെ അതുകൊണ്ട് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്നും, അദ്ദേഹം മൂന്നോ, അല്ലെ ങ്കിൽ ഏഴോ വയുള്ളപ്പോൾ തന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ടിട്ടുണ്ടെന്നും ചില വ്യാഖ്യാതാക്കൾ പറഞ്ഞിരിക്കുന്നു. ഇത് ശരിയാണെങ്കിൽ, യഹ്യാ നബി (അ)യുടെ ഒരു പ്രത്യേകതയാണ് അത് എന്ന കാര്യത്തിൽ സംശയമില്ല. ഏതാ യാലും ശൈശവം മുതൽക്ക്തന്നെ അദ്ദേഹം അസാധാരണ ഗുണസമ്പന്നനും, ആരാധ നാനിമന്മനുമായിരുന്നുവെന്ന് തീർച്ചയാകുന്നു. ഈസാ നബി (അ)യുടെ ജനനകഥ വിശദമായി വിവരിച്ചിട്ടുള്ള ഒരു അദ്ധ്യായമാണ് ഈ സൂറത്ത്. അദ്ദേഹത്തിന്റെ വിഷയത്തിൽ ക്രിസ്ത്യാനികൾ കെട്ടിയുണ്ടാക്കിയ അതിര് കവിഞ്ഞ പല വാദങ്ങളെയും, ജൂതൻമാരുടെ പല വ്യാജപ്രസ്താവനകളെയും ഖണ്ഡി ച്ചുകൊണ്ട് സംഭവത്തിന്റെ യഥാർത്ഥരൂപം അല്ലാഹു ഈ സൂറത്തിൽ തുടർന്നു വിവരി ക്കുന്നുണ്ട്. അതിനോട് ബന്ധപ്പെട്ട ഒരു സംഭവമാണ് യഹ്യാ നബി (അ)യുടെയും, അവർ തമ്മിൽ കുടുംബ ബന്ധമുള്ളത്പോലെത്തന്നെ, ദൗത്യനിർവഹണ കാര്യത്തിലും പ്രബോധനത്തിന് വഴി തെളിയിക്കുന്ന ഒരു മുന്നോടിയായിട്ടാണ് യഹ്യാ (അ)ന്റെ ആഗമനം ഉണ്ടായിട്ടുള്ളത്. മാത്രമല്ല, സൂറഃ ആലു ഇംറാനിൽ അല്ലാഹു വ്യക്തമാക്കിയിട്ടുള്ളത്പോലെ, ഇൗസാ നബി (അ)യുടെ മാതാ വിനെ സംരക്ഷിച്ചുവന്നതും സകരിയ്യാ നബി (അ) ആയിരുന്നു. മാതാവിന്റെ പ്രാർത്ഥ നാഫലമായി മർയമിൽ പ്രത്യക്ഷപ്പെട്ട ചില ദൃഷ്ടാന്തങ്ങൾ സകരിയ്യാ നബി (അ)ക്ക് ആവേശം നൽകുകയുണ്ടായി. മക്കളില്ലാതിരുന്ന അദ്ദേഹത്തിന് സത്യപ്രബോധനം നട ത്തുന്നതിൽ തന്റെ പിൻതുടർച്ചക്കാരനായി വരത്തക്ക ഒരു മകനുണ്ടായിക്കാണുവാൻ അതിയായ ആഗ്രഹം തോന്നുകയും ചെയ്തു. എന്നിട്ടാണ് അദ്ദേഹം മുകളിൽ പറഞ്ഞ പ്രകാരം ചെയ്തത്. ഇങ്ങനെ, പല നിലക്കും പരസ്പരബന്ധമുള്ള രണ്ട് സംഭവ കഥകളാണ് യഹ്യാ നബിയുടെതും, ഇൗസാ നബിയുടെതും. മുശ്രിക്കുകളുടെ മർദ്ദനം നിമിത്തം മക്കയിൽനിന്ന് ചില സ്വഹാബികൾ അബിസീ നിയാ ( )യിലേക്ക് ഹിജ്റഃ പോകുകയും, നജ്ജാശീ (നെഗാശീ) രാജാവിനെ അഭ യം പ്രാപിക്കുകയും ഉണ്ടായല്ലോ. അവർ അവിടെ താമസിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അവരെ തങ്ങൾക്ക് വിട്ടുകിട്ടണമെന്ന് അപേക്ഷിച്ചുകൊണ്ടും, മുസ്ലിംകളുടെ മേൽ പല അപവാദങ്ങളും ആരോപിച്ചുകൊണ്ടും ക്വുറൈശികളുടെ ഒരു നിവേദകസംഘം നജ്ജാശീ രാജാവിനെ സമീപിക്കുകയുണ്ടായി. ഇൗ അവസരത്തിൽ രാജാവ് ആ സ്വഹാബികളെ വിളിപ്പിച്ച് പലതും അന്വേഷിക്കുകയുണ്ടായി. രാജാവ് ക്രിസ്ത്യാനിയായിരുന്നു. അദ്ദേ ഹവുമായുണ്ടായ സംഭാഷണത്തിൽ അബീത്വാലിബ് ( ഭ ജ്ജറസ്ലിണ ഞ്ചിത്തഞ്ചിഘ ) രാജാവിന് സൂറത്ത് മർയം ഓതിക്കേൾപ്പിച്ചു. രാജാവ് സംതൃ പ്തനാവുകയും, ഇസ്ലാം സ്വീകരിക്കുകയും ഉണ്ടായി. ഇൗസാ (അ)യെക്കുറിച്ച് "ഇൻജീലി'ൽ അദ്ദേഹം കണ്ടതിനോട് യോജിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താ വിക്കുകയും ചെയ്തു. എന്നാൽ, ഇന്ന് നമുക്ക് ബൈബ്ളുകളിൽ കാണുവാൻ കഴിയുന്ന ഇൻജീലുകൾ (സുവിശേഷങ്ങൾ) അന്നത്തേതിൽനിന്നും കേവലം വ്യത്യസ്ത രൂപത്തി ലാണുള്ളതെന്ന കാര്യം നിംശയമാണ്. എന്നിരുന്നാലും, യഹ്യാ നബി (അ)യുടെ ജനനകഥയിൽ ഇന്നത്തെ ഇൻജീലും ഏറെക്കുറെ യോജിച്ചുകാണാം. അതിലെ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് സന്ദർഭോചിതമായിരിക്കും:- "യഹൂദ്യാ ( ) രാജാവായ ഫെറോദാവി ( ) ന്റെ കാലത്ത് അബീയാക്കൂറിൽ സെഖ ര്യാവ് എന്ന് പേരുള്ളൊരു പുരോഹിതൻ ഉണ്ടായിരുന്നു. അവന്റെ ഭാര്യ അഹ്റോ ( ) ന്റെ പുത്രന്മാരിൽ ഒരുത്തിയായിരുന്നു. അവൾക്ക് എലിശബേത്ത് എന്നു പേർ, ഇരുവരും ദൈവസന്നിധിയിൽ നീതിയുള്ളവരും, കർത്താവിന്റെ സകല കൽപനകളിലും ന്യായങ്ങളിലും കുറ്റമില്ലാത്തവരായി നടക്കുന്നവരും ആയിരുന്നു. എലിശബത്ത് മച്ചി യാകകൊണ്ട് അവർക്ക് സന്തതികളില്ലാഞ്ഞു; ഇരുവരും വയ് ചെന്നവരുമായിരുന്നുസ്ല. പൌരോഹിത്യ മര്യാദപ്രകാരം, കർത്താവിന്റെ മന്ദിരത്തിൽ ചെന്ന് ധൂമം കാട്ടുവാൻ അവന് നറുക്ക് വന്നു, അപ്പോൾ കർത്താവിന്റെ ദൂതൻ ധൂമപീഠത്തിന്റെ വലഭാഗത്ത് വന്നു നിൽക്കുന്നവനായിട്ട് അവനു പ്രത്യക്ഷമായിസ്ലസ്ല ദൂതൻ അവനോട് പറഞ്ഞത്: ( ) യഹൂദ്യാ പടം 3 ൽ കാണാം. ( ) ഹിറോദോത്തസ് ഹ്മുഴ ( ) ഈ അഹ്റോൻ അക്കാലത്തുള്ള ഒരാളാകുന്നു. മൂസാ (അ)ന്റെ സഹോദരൻ ഹാറൂൻ (അ) അല്ല. 28-ാം വചനത്തിൽ വരുന്ന ഹാറൂൻ ഇദ്ദേഹമാണെന്ന് ചിലർക്ക് അഭിപ്രായമുണ്ട.് നിന്റെ പ്രാർത്ഥനക്ക് ഉത്തരമായി നിന്റെ ഭാര്യ എലിശ ബേത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും; അവന് "യോഹന്നാൻ' എന്ന് പേരിടണം. നിനക്ക് സന്തോഷവും ഉല്ലാസവും ഉണ്ടാകും. അവന്റെ ജനനത്തിൽ പലരും സന്തോ ഷിക്കും. അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവൻ ആകും. വീഞ്ഞും മദ്യവും കുടിക്കുകയില്ല. അമ്മയുടെ ഗർഭത്തിൽവെച്ചുതന്നെ പരിശുദ്ധാത്മാവുകൊണ്ട് നിറയും. അവൻ യിസ്റായേൽ മക്കളിൽ പലരെയും അവരുടെ ദൈവമായ കർത്താവിങ്കലേക്ക് തിരിച്ചുവരുത്തുംസ്ലസ്ല.' "സെഖര്യാവ് ദൂതനോട്: "ഇത് ഞാൻ എന്തൊന്നിനാൽ അറിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയുചെന്നവളുമല്ലോ' എന്ന് പറഞ്ഞു. ദൂതൻ അവനോട്: "ഞാൻ ദൈവ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ( ) ആകുന്നു: നിന്നോട് സംസാരിപ്പാനും, ഇൗ സദ്വർത്തമാനം നിന്നോട് അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു. തക്കസമയത്ത് നിവൃത്തി വരുവാനുള്ള എന്റെ ഇൗ വാക്ക് വിശ്വസിക്കായ്കകൊണ്ട് അത് സംഭവിക്കും വരെ നീ സംസാരിപ്പാൻ കഴിയാതെ മൌനമായിരിക്കും' എന്ന് ഉത്തരം പറഞ്ഞു. ജനം സെഖര്യാവിനായി കാത്തിരുന്നുസ്ലസ്ലസ്ല അവൻ പുറത്തു വന്നാറെ, അവരോട് സംസാരി പ്പാൻ കഴിഞ്ഞില്ലസ്ലസ്ല അവൻ അവർക്ക് ആംഗ്യം കാട്ടിസ്ലസ്ല' (ലൂക്കോസ്: 1 ൽ 5- 23) ജിബ്രീൽ (അ) വന്ന് സുവിശേഷം അറിയിച്ചപ്പോൾ അത് വിശ്വസിക്കാത്തതിന്റെ പേരിലാണ് സകരിയ്യാ നബി (അ)ക്ക് സംസാരിക്കുവാൻ കഴിയാതെവന്നതെന്നാണല്ലോ ഇൻജീലിൽ കണ്ടത്. ഇത് പറഞ്ഞതിന് എതിരാണെന്ന് വ്യക്തമാണ്. അതു കൊണ്ട് അത് നമുക്ക് അവഗണിക്കാം. യഹ്യാ നബി (അ)യുടെ കഥയിൽ നിന്ന് താഴെ പറയുന്ന കാര്യങ്ങൾ മനിലാക്കുവാൻ സാധിക്കും:- (1) അല്ലാഹുവിന്റെ ശക്തിമാഹാത്മ്യവും, കാരുണ്യവും അതിരറ്റതാകുന്നു. ഏത് സന്ദി ഗ്ധഘട്ടത്തിലും നാം നിരാശപ്പെടരുത്. നാം ചെയ്യേണ്ടത് നമ്മുടെ കഴിവനുസരിച്ച് ചെയ്യു കയും, അതിനപ്പുറമുള്ളതിലെല്ലാം അവനോട് പ്രാർത്ഥിക്കുകയും ചെയ്യണം. ഹൃദയ സാന്നിധ്യത്തോടും, ഭക്തിയാദരവോടുംകൂടി ചെയ്യുന്ന പ്രാർത്ഥന അല്ലാഹു പാഴാക്കു കയില്ല. (2) സാധാരണ പ്രകൃതിനിയമങ്ങൾക്ക് അതീതമായി ചില സംഭവങ്ങൾ അല്ലാഹു ഇൗ ലോകത്ത് വെളിപ്പെടുത്തിയേക്കാവുന്നതാണ്. (3) രഹസ്യമായി നടത്തുന്ന പ്രാർത്ഥന പ്രത്യേക ഫലം ചെയ്യുന്നതാകുന്നു. നമ്മുടെ എല്ലാ സ്ഥിതിഗതികളും അല്ലാഹു ശരിക്ക് അറിയുന്നവനാണെങ്കിലും നമ്മുടെ സാധു ത്വവും അശക്തിയും സമ്മതിക്കുകയെന്ന നിലക്ക് പ്രാർത്ഥനയിൽ അത് വിസ്തരിച്ചു പറയുന്നത് നല്ലതാകുന്നു. ഹൃദയസാന്നിധ്യത്തോടും, നിഷ്കളങ്കതയോടും കൂടിയായി രിക്കണം പ്രാർത്ഥന. രഹസ്യമായ പ്രാർത്ഥന ഇതിന് കൂടുതൽ ഉതകുന്നു. (4) സന്താനങ്ങൾക്ക് നല്ലതും പുതിയതുമായ പേരുകൾ വെക്കുകയാണ് വേണ്ടത്. പേരിന്റെ ഉദ്ദേശ്യം തന്നെ, തിരിച്ചറിയുകയാണല്ലോ. അടുത്തടുത്ത സ്ഥലങ്ങളിൽ ഒരേ പേർ ഒന്നിലധികം ആളുകൾക്ക് ഉണ്ടാകുന്ന പക്ഷം ഇൗ ഉദ്ദേശ്യത്തിന് കോട്ടം പറ്റുന്നു. നല്ല അർത്ഥം ദ്യോതിപ്പിക്കുന്ന പേരിടുന്നതിനെ നബി ˜ വളരെ പ്രോത്സാഹിപ്പിച്ചിട്ടു ള്ളതായി ഹദീഥുകളിലും കാണാം. എന്ന മലക്ക് നന്മക്കുവേണ്ടി മാതാപിതാക്കൾ ചെയ്യേണ്ടതാകുന്നു. (6) മാതാപിതാക്കൾക്ക് നന്മചെയ്യുക എന്നത് എത്ര യോഗ്യൻമാ രായാലും ശരിപ്രധാന കടമയും, മഹത്തായ പുണ്യകർമവുമാകുന്നു. (7) പൊതുപ്രവർത്തനത്തിലും, സമുദായസേവനത്തിലും ഏർപ്പെടുന്ന ആൾ പൊതു ജനസമ്മതനായിരിക്കേണ്ടതാകുന്നു. യഹ്യാ നബി (അ)ക്ക് ശൈശവത്തിൽ തന്നെ വേദഗ്രമ്ലം കൈകാര്യം ചെയ്യാനുള്ള പരിപക്വ തയും, കല്പനയും നൽകിയതിനെത്തുടർന്ന് അല്ലാഹു അദ്ദേഹത്തെപ്പറ്റി എടുത്തുപറഞ്ഞിട്ടുള്ള ചില പ്രത്യേകതകളും കൂടി നാം ശ്രദ്ധിക്കേണ്ടതുണ്ട്: (1) അദ്ദേഹത്തിന് വിജ്ഞാനം നൽകി (2) അല്ലാഹുവിങ്കൽ നിന്നുള്ള പ്രത്യേക അനുകമ്പ ലഭിച്ചു. അദ്ദേഹം ജനങ്ങളോട് വളരെ കനിവും, അനുകമ്പയും ഉള്ള ആളായിരുന്നു. (3) പാപങ്ങളിൽ നിന്നും, മാന്യമല്ലാത്ത കാര്യങ്ങളിൽ നിന്നും അദ്ദേഹത്തിന് പരിശുദ്ധി നൽകിയിരുന്നു. (4) അദ്ദേഹം പാപം ചെയ്യാൻ ഉദ്ദേശിക്കുകപോലും ചെയ്യാ തെ, അല്ലാഹുവിന്റെ സകല നിയമനിർദ്ദേശങ്ങളും ശരിക്ക് അനുസരിച്ചിരുന്നു. (5) അദ്ദേഹം മാതാ പിതാക്കൾക്ക് വളരെ നന്മ ചെയ്യുന്ന ആളായിരുന്നു. (6) ഡംഭ്, അഹംഭാവം, ക്രൂരത, കാഠിന്യം ആദിയായ സ്വഭാവദോഷങ്ങളില്ലാത്ത സൗമ്യശീലനും, അനുസരണശീലനുമായിരുന്നു. വിഭാഗം - 2
19:16–17

وَٱذۡكُرۡ فِي ٱلۡكِتَٰبِ مَرۡيَمَ إِذِ ٱنتَبَذَتۡ مِنۡ أَهۡلِهَا مَكَانٗا شَرۡقِيّٗا

فَٱتَّخَذَتۡ مِن دُونِهِمۡ حِجَابٗا فَأَرۡسَلۡنَآ إِلَيۡهَا رُوحَنَا فَتَمَثَّلَ لَهَا بَشَرٗا سَوِيّٗا

(16) (നബിയേ) വേദഗ്രമ്ലത്തിൽ മർയമിനെക്കുറിച്ചും പ്രസ്താവി ക്കുക: അവൾ തന്റെ സ്വന്തക്കാരിൽ നിന്ന്, കിഴക്കുഭാഗത്തുള്ള ഒരു സ്ഥലത്ത് വിട്ടു (മാറി) താമസിച്ച പ്പോൾ; (17) അങ്ങനെ, അവൾ അവ രിൽനിന്ന് (മറയത്തക്ക) ഒരു മറ സ്വീകരിച്ചു: അപ്പോൾ, നാം അവളുടെ അടുക്ക ലേക്ക് നമ്മുടെ ആത്മാവിനെ (ജിബ്രീലിനെ) അയച്ചു; എന്നിട്ട്, അദ്ദേഹം ശരിയായ ഒരു മനുഷ്യ നായി അവൾക്ക് രൂപപ്പെട്ടു. (16) ളുടെ അടുക്കലേക്ക് നമ്മുടെ ആത്മാവിനെ എന്നിട്ട് അദ്ദേഹം രൂപപ്പെട്ടു, പ്രത്യക്ഷപ്പെട്ടു അവൾക്ക് ഒരു മനുഷ്യനായി ശരിയായ (സാധാരണപോ ലുള്ള) മർയം (അ) ചെറുപ്പം മുതൽക്കേ ബൈത്തുൽമുക്വദ്ദസിലെ പരിചാരിക യായിരുന്നു. അവർ കിഴക്കുഭാഗത്തായി ഒരിടത്ത് ഏകാന്തവാസം സ്വീകരിച്ചപ്പോഴായിരുന്നു ജിബ്രീൽ (അ) പ്രത്യക്ഷപ്പെട്ടത്. സകരിയ്യാ നബി (അ)യുടെ ഭാര്യ ഗർഭം ധരിച്ചതിന്റെ ആറാം മാസത്തിലാണ് ഇത് ഉണ്ടായതെന്നും, മർയം (അ) അന്ന് സ്വപിതാവിന്റെ രാജ്യമായ നസറേത്ത് എന്ന ഗലീലാ ( ) പട്ടണത്തിലായിരുന്നുവെന്നും, ലൂക്കോ സിന്റെ സുവിശേഷം (1:26) പറയുന്നു. "നമ്മുടെ ആത്മാവ്' ( ) എന്ന് പറഞ്ഞത് ജിബ്രീൽ (അ) എന്ന മലക്കിനെ ഉദ്ദേ ശിച്ചാകുന്നു. "റൂഹ്' (ആത്മാവ്) എന്നും, "റൂഹുൽക്വുദ്സു' (പരിശുദ്ധാത്മാവ്) എന്നും ജിബ്രീലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഈ സംഭവം ഉദ്ധരിക്കുന്നേടത്ത് "ഗബ്രിയേൽ' എന്ന് ബൈബ്ളും പറഞ്ഞിട്ടുണ്ട്. എന്നാൽ, തനിക്ക് പ്രത്യക്ഷപ്പെട്ടത് മലക്കാണെന്ന് അറിഞ്ഞിട്ടില്ലാതിരുന്നത്കൊണ്ട് മർയം പരിഭ്രമിച്ചു:- പടം 3 നോക്കുക
19:18–21

قَالَتۡ إِنِّيٓ أَعُوذُ بِٱلرَّحۡمَٰنِ مِنكَ إِن كُنتَ تَقِيّٗا

قَالَ إِنَّمَآ أَنَا۠ رَسُولُ رَبِّكِ لِأَهَبَ لَكِ غُلَٰمٗا زَكِيّٗا

قَالَتۡ أَنَّىٰ يَكُونُ لِي غُلَٰمٞ وَلَمۡ يَمۡسَسۡنِي بَشَرٞ وَلَمۡ أَكُ بَغِيّٗا

Passage continues through verse 19:21.

(18) അവൾ പറഞ്ഞു: "നീ ഒരു ഭക്തിയുള്ളവനാണെങ്കിൽ, നിന്നിൽ നിന്ന് ഞാൻ പരമകാരുണികനായു ള്ളവനിൽ ശരണം പ്രാപിക്കുന്നു.' (19) അദ്ദേഹം പറഞ്ഞു: "നിനക്ക് പരിശുദ്ധനായ ഒരു ആൺകുട്ടിയെ (കുറിച്ചുള്ള സുവിശേഷം) പ്രദാനം ചെയ്യുന്നതിനായി, നിന്റെ റ∫ിന്റെ ദൂതൻ മാത്രമാണ് ഞാൻ.' (20) അവൾ പറഞ്ഞു: "എങ്ങനെ യാണ് എനിക്ക് കുട്ടിയുണ്ടാകുന്നത്? ഒരു മനുഷ്യനും എന്നെ സ്പർശിച്ചി ട്ടുമില്ല; ഞാൻ ദുർവൃത്തയായിരുന്നതു മില്ല (എന്നിരിക്കെ)!?' (21) അദ്ദേഹം പറഞ്ഞു: "(കാര്യം) അപ്രകാരം തന്നെ; നിന്റെ റ∫് പറ യുന്നു: "അത് എനിക്ക് ഒരു കാര്യമാണ്; അവനെ മനുഷ്യർക്ക് ഒരു ദൃഷ്ടാന്തവും, നമ്മുടെ പക്കൽനിന്നുള്ള ഒരു കാരുണ്യവും ആക്കുവാൻ വേണ്ടിയുമാകുന്നു. ഇത് തീരുമാനിക്കപ്പെട്ട ഒരു കാര്യ വുമായിരിക്കുന്നു.' (18) അവൾ പറഞ്ഞു നിശ്ചയമായും ഞാൻ ഞാൻ ശരണം പ്രാപി ക്കുന്നു, അഭയം തേടുന്നു റഹ്മാനിൽ, പരമകാരുണികനിൽ നിന്നിൽനിന്ന് നീ ആണെങ്കിൽ ഭക്തിയുള്ളവൻ (19) അദ്ദേഹം പറഞ്ഞു നിശ്ചയമായും ഞാൻ ദൂതൻ (മാത്രം) ആകുന്നു നിന്റെ റ∫ിന്റെ ഞാൻ ദാനം ചെയ്യാൻ നിനക്ക് ഒരു ആൺകുട്ടിയെ പരിശുദ്ധനായ (20) അവൾ പറഞ്ഞു എങ്ങനെയാണുണ്ടാവുക എനിക്ക് ഒരു ആൺകുട്ടി എന്നെ സ്പർശിച്ചിട്ടില്ല, തൊട്ടിട്ടില്ലാതെ ഒരു മനുഷ്യനും ഞാൻ ആയിട്ടുമില്ല ഒരു ദുർവൃത്ത, തോന്ന്യാസക്കാരി (21) അദ്ദേഹം പറഞ്ഞു അങ്ങനെത്തന്നെ, അപ്രകാരം തന്നെ നിന്റെ റ∫് പറയുന്നു അത് എനിക്ക് കാര്യമാണ് അവനെ നാം ആക്കുവാനു മാണ് ഒരു ദൃഷ്ടാന്തം ജനങ്ങൾക്ക് നമ്മുടെ പക്കൽനിന്നുള്ള ഒരു കാരുണ്യവും അതായിരിക്കുന്നു കാര്യം തീരുമാനം ചെയ്യപ്പെട്ട അല്ലാഹുവിന്റെ ദൃഷ്ടാന്തം ( ) അവന്റെ പക്കൽനിന്നുള്ള കാരുണ്യം അഥവാ അനുഗ്രഹം ( ) ഇങ്ങനെ രണ്ട് കാര്യങ്ങളാണ് ഈസാ (അ)നെപ്പറ്റി അല്ലാഹു പറ ഞ്ഞത്. ഈ രണ്ട് വാക്കുകളിൽ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും അല്ലാഹു ചുരുക്കി ചിത്രീകരിച്ചിരിക്കുന്നത് കാണാം. അദ്ദേഹത്തിന്റെ ജനനവും, അദ്ദേ ഹത്തിന്റെ കൈക്ക് വെളിപ്പെട്ട സംഭവങ്ങളും അല്ലാഹുവിന്റെ ശക്തിമാഹാത്മ്യങ്ങളെ പ്രകാശിപ്പിക്കുന്ന ദൃഷ്ടാന്തങ്ങളത്രെ. അദ്ദേഹത്തിന് ലഭിച്ച ദിവ്യോൽബോധനങ്ങളും, അദ്ദേഹം സമുദായത്തിന് ചെയ്ത ഉപദേശങ്ങളുമെല്ലാം മനുഷ്യസമുദായത്തിന് കാരു ണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങളാകുന്നു. അപ്പോൾ 21-ാം വചന ത്തിന്റെ ആദ്യഭാഗം ( ) അദ്ദേഹത്തിന്റെ ജീവചരിത്ര സംക്ഷേപമാ കുന്നു ഉൾക്കൊള്ളുന്നത് എന്ന് പറയാം.
19:22–23

۞فَحَمَلَتۡهُ فَٱنتَبَذَتۡ بِهِۦ مَكَانٗا قَصِيّٗا

فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا

(22) അങ്ങനെ, അവൾ അവനെ ഗർഭം ധരിച്ചു; എന്നിട്ട് അവൾ അതു മായി ഒരു ദൂരപ്പെട്ട സ്ഥലത്ത് വിട്ട് (മാ റി) താമസിച്ചു. (23) അനന്തരം, പ്രസവവേദന അവളെ ഈത്തപ്പന മരത്തിനടുക്ക ലേക്ക് കൊണ്ടുവന്നു. അവൾ പറഞ്ഞു: "ഹാ! ഇതിനുമു മ്പുതന്നെ ഞാൻ മരിക്കുകയും, തീരെ വിസ്മരിക്കപ്പെട്ടുപോയ ഒരാളായി ത്തീരുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനേ! (22) അങ്ങനെ അവൾ അവനെ ഗർഭം ധരിച്ചു എന്നിട്ടവൾ വിട്ടു പോയി അതുമായി, അതുകൊണ്ട് ഒരു സ്ഥലത്തേക്ക് ദൂരപ്പെട്ട (23) അനന്തരം അവളെ വരുത്തി, കൊണ്ടുവന്നു പ്രസവവേദന ഈത്തപ്പനമരത്തിങ്കലേക്ക് അവൾ പറഞ്ഞു ഹാ ഞാൻ ആയെങ്കിൽ നന്നാ യേനേ ഞാൻ മരണപ്പെട്ടുപോയി (എങ്കിൽ) ഇതിന്മുമ്പ് ഞാൻ ആയിത്തീരുകയും (ചെയ്തെങ്കിൽ) തീരെ മറക്കപ്പെട്ടുപോയ (ഒരാൾ), പറ്റെ വിസ്മരിക്കപ്പെട്ട ഒരു വസ്തു ഭർത്താവില്ലാതെ ഗർഭവതിയായ സ്ത്രീക്ക് ജനങ്ങളിൽനിന്ന് വിട്ടകന്നു പോകുവാൻ തോന്നുക സ്വാഭാവികമാണല്ലോ. മർയം (അ) സ്വജനങ്ങളെ വിട്ടു യഹൂദ്യായിലെ ബെത്ത്ലഹേമിലേക്ക് പോയി എന്നാണ് ബൈബ്ൾ (ലൂക്കോസ്: 2 ൽ 5) പറയുന്ന ത്. പ്രസവ വേദന വന്നപ്പോൾ, ചാരിയിരുന്നു ആശ്വസിക്കുവാനായി ഈത്തപ്പനയുടെ അടുക്കൽ ചെന്ന് തന്റെ നി ഹായതയിൽ അവർ വ്യസനിച്ചു. "നേരത്തെത്തന്നെ ഞാൻ മരിച്ചുപോകുകയും, എന്റെ കാര്യം ജനങ്ങളിൽനിന്ന് തീരെ വിസ്മരിക്കപ്പെട്ടുപോകു കയും ചെയ്തിരുന്നുവെങ്കിൽ, നന്നായേനേ!' എന്നിങ്ങനെ വിലപിച്ചു. "തീരെ വിസ്മരിക്കപ്പെട്ട ഒരാൾ' എന്നത് എന്ന വാക്കിന്റെ ഉദ്ദേശ്യാർത്ഥ മാകുന്നു. "ശരാശരി' എന്നും "കൃകൃത്യം' എന്നും നാം (മലയാളക്കാർ) പറയാറുള്ള ത്പോലെശക്തികൂട്ടി ഉപയോഗിക്കാറുള്ള ഒരു പ്രയോ ഗമാണത്. നേരെ വാക്കർത്ഥം "മറക്കപ്പെട്ടുപോയ മറന്നത്' എന്നാകുന്നു. അങ്ങനെ, മർയം (അ) അവിടെവെച്ച് പ്രസവിച്ചു. പടം 3 നോക്കുക
19:24–26

فَنَادَىٰهَا مِن تَحۡتِهَآ أَلَّا تَحۡزَنِي قَدۡ جَعَلَ رَبُّكِ تَحۡتَكِ سَرِيّٗا

وَهُزِّيٓ إِلَيۡكِ بِجِذۡعِ ٱلنَّخۡلَةِ تُسَٰقِطۡ عَلَيۡكِ رُطَبٗا جَنِيّٗا

فَكُلِي وَٱشۡرَبِي وَقَرِّي عَيۡنٗاۖ فَإِمَّا تَرَيِنَّ مِنَ ٱلۡبَشَرِ أَحَدٗا فَقُولِيٓ إِنِّي نَذَرۡتُ لِلرَّحۡمَٰنِ صَوۡمٗا فَلَنۡ أُكَلِّمَ ٱلۡيَوۡمَ إِنسِيّٗا

(24) ഉടനെ, അവൻ അതിന്റെ ചുവട്ടിൽ നിന്ന് അവളെ വിളിച്ചുപ റഞ്ഞു: "വ്യസനിക്കേണ്ട, നിന്റെ രക്ഷിതാവ് നിന്റെ കീഴിൽ ഒരു മഹാനെ ആക്കിത്തന്നിരിക്കുകയാണ്: (25) "നിന്റെ അടുക്കലേക്ക് (കാ രക്ക വീണുകിട്ടുവാൻ) ഈത്തപ്പന കുലുക്കിക്കൊള്ളുക. അത് നിനക്ക് പുതിയ ഈത്തപ്പഴം വീഴ്ത്തിത്തരുന്ന താണ്. (26) "അങ്ങനെ, നീ തിന്നുകയും, കുടിക്കുകയും, (സന്തോഷത്താൽ) കണ്ണ് കുളിർക്കുകയും ചെയ്തുകൊ ള്ളുക. ഇനി, നീ മനുഷ്യരിൽ വല്ലവ രെയും കാണുകയാണെങ്കിൽ, "പരമ കാരുണികന് (അല്ലാഹുവിന്) വ്രതം അനുഷ്ഠിക്കുവാൻ ഞാൻ നേർന്നിരി ക്കുകയാണ്; ആകയാൽ, ഞാൻ ഇന്ന് ഒരു മനുഷ്യനോടും സംസാരിക്കുക യില്ലതന്നെ' എന്ന് നീ പറഞ്ഞേക്കു ക.' (24) അപ്പോൾ അവൻ അവളെ വിളിച്ചു (പറഞ്ഞു) അതിന്റെ ചുവ ട്ടിൽ നിന്ന്, അവളുടെ അടിയിൽ നിന്ന് നീ വ്യസനിക്കേണ്ട എന്ന് ആക്കിയിട്ടുണ്ട് നിന്റെ റ∫് നിന്റെ താഴെ, നിന്റെ കീഴിൽ ഒരു മഹാ നെ, മാന്യനെ, ഒരു ഉറവുചാൽ (25) നീ കുലുക്കുകയും ചെയ്തുകൊള്ളുക നിന്റെ അടുക്കലേക്ക് ഈത്തപ്പനമരത്തെ, ഈന്തത്തടിയെ അത് വീഴ്ത്തിത്തരും നിനക്ക് ഈത്തപ്പഴം (പഴുത്തത്) കാരക്ക പുതി യ, പുതുതായി പറിച്ചെടുത്ത (26) അങ്ങനെ നീ തിന്നുക നീ കുടിക്കു കയും ചെയ്യുക നീ കുളിർക്കുകയും ചെയ്യുക, അടങ്ങുകയും ചെയ്യുക കണ്ണ് ഇനി നീ കാണുന്നപക്ഷം മനുഷ്യരിൽ നിന്ന് ഒരാളെ, ആരെ യെങ്കിലും അപ്പോൾ നീ പറയുക നിശ്ചയമായും ഞാൻ ഞാൻ നേർന്നി രിക്കുന്നു, നേർച്ചയാക്കിയിരിക്കുന്നു പരമകാരുണികന് (റഹ്മാനായ അല്ലാഹു വിന്) വ്രതം, നോമ്പ് ആകയാൽ ഞാൻ സംസാരിക്കുകയില്ലതന്നെ ഇന്ന് ഒരു മനുഷ്യനോടും വ്രതം (നോമ്പ്) അനുഷ്ഠിക്കുമ്പോൾ സംസാരിക്കാതെ മൗനം അവലംബിക്കുന്ന സമ്പ്രദായം യഹൂദരുടെ ഇടയിൽ പതിവുണ്ടായിരുന്നു. മർയമിനെ സംബന്ധിച്ചിട ത്തോളം, ജനസംസാരം ഇല്ലാതായിക്കിട്ടുവാനും ഈ മൗനവ്രതം സഹായകമായിരി ക്കുമല്ലോ. ഈത്തപ്പനയുടെ ചുവട്ടിൽ നിന്ന് വിളിച്ചുപറഞ്ഞത് അപ്പോൾ ജനിച്ച ആ ഈസാ (അ)- തന്നെ ആയിരുന്നുവെന്നാണ് വ്യാഖ്യാതാക്കളിൽ ഒരു വിഭാഗം പറയുന്നത്. ഈസാ നബി (അ)യെ സംബന്ധിച്ചിടത്തോളം അതിൽ അസാം ഗത്യമൊന്നുമില്ല. വാചകത്തിന്റെ ഘടനയിൽ നിന്ന് പ്രത്യക്ഷത്തിൽ അങ്ങനെത്തന്നെ യാണ് മനിലാകുന്നതും. തൊട്ടിലിൽ ശിശുവായിക്കൊണ്ടിരിക്കെത്തന്നെ അദ്ദേഹം ജനങ്ങളോട് സംസാരിക്കുന്നതാണ് ( ) എന്ന് സൂറഃ 46-ൽ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. താഴെ 30-ാം വചനത്തിൽ, അപ്രകാരം അദ്ദേഹം സംസാരിച്ചതായി കാണുകയും ചെയ്യാം. മർയമിന് മന മാധാനവും, മനോധൈര്യവും, ഉണ്ടാക്കുവാനായി അല്ലാഹു കുട്ടിയെ സംസാരിപ്പിച്ചതായിരിക്കും. മറ്റൊരു വിഭാഗക്കാർ പറയുന്നത്: വിളിച്ചു പറഞ്ഞത് മലക്ക് ആയിരുന്നുവെന്നാകുന്നു. ഏതായാലും 26-ാം ആയത്തിന്റെ അവസാനം വരെയുള്ള ഭാഗം മുഴുവനും വിളിച്ചു പറയപ്പെട്ടതിൽ ഉൾപ്പെ ടുന്നു. (സരിയ്യൻ) എന്ന വാക്കിനാണ് "ഒരു മഹാൻ' എന്ന് അർത്ഥം പറഞ്ഞത്. താൻ പ്രസവിച്ച കുട്ടിയുടെ ഭാവിയെ സൂചിപ്പിച്ചുകൊണ്ട് മർയമിന്റെ വ്യസനം ഇല്ലാതാക്കി സാന്ത്വനപ്പെടുത്തുവാൻവേണ്ടിയാകുന്നു "നിന്റെ കീഴിൽ ഒരു മഹാനെ ആക്കിയിരി ക്കുന്നു'വെന്ന് പറഞ്ഞത്. ഭാവിയിൽ ഒരു വലിയ മഹാനാകുവാൻപോകുന്ന കുട്ടിയാണ് നീ പ്രസവിച്ചിരിക്കുന്ന ഈ കുട്ടി; നിനക്ക് തൽക്കാലം ഇവിടെ തിന്നുവാനും, കുടിക്കു വാനും വിഷമമില്ല; ആകയാൽ കുട്ടിയോട്കൂടി മന മാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞുകൂടിക്കൊള്ളുക എന്ന് സാരം. എന്ന വാക്കിന് ഉറവുചാൽ എന്നും അർത്ഥ മുണ്ട്. ഈ അർത്ഥമാണ് ചില വ്യാഖ്യാതാക്കൾ സ്വീകരിച്ചിട്ടുള്ളത്. അപ്പോൾ, "ഇതാനിന്റെ താഴെയുള്ള ഉറവുചാലിൽനിന്ന് നിനക്ക് വെള്ളവും ഉപയോഗിക്കാം' എന്ന് സാര മാകുന്നു.
19:27–29

فَأَتَتۡ بِهِۦ قَوۡمَهَا تَحۡمِلُهُۥۖ قَالُواْ يَٰمَرۡيَمُ لَقَدۡ جِئۡتِ شَيۡـٔٗا فَرِيّٗا

يَـٰٓأُخۡتَ هَٰرُونَ مَا كَانَ أَبُوكِ ٱمۡرَأَ سَوۡءٖ وَمَا كَانَتۡ أُمُّكِ بَغِيّٗا

فَأَشَارَتۡ إِلَيۡهِۖ قَالُواْ كَيۡفَ نُكَلِّمُ مَن كَانَ فِي ٱلۡمَهۡدِ صَبِيّٗا

(27) അനന്തരം, അവനെ (കുട്ടിയെ) വഹിച്ചു (എടുത്തു) കൊണ്ട് അവൾ തന്റെ ജനങ്ങളുടെ അടുക്കൽ ചെന്നു. അവർ പറഞ്ഞു: "ഹേ, മർയം! അത്യാശ്ചര്യകരമായ ഒരു കാര്യം നീ ചെയ്തിരിക്കുന്നു!- (28) ഹാറൂന്റെ സഹോദരീ! നിന്റെ പിതാവ് ഒരു ചീത്ത മനുഷ്യനായിരു ന്നില്ല; നിന്റെ മാതാവ് ഒരു ദുർവൃ ത്തയും ആയിരുന്നില്ല. (29) അപ്പോൾ അവൾ അവന്റെ (കുട്ടിയുടെ) നേരെ ചൂണ്ടിക്കാട്ടി. അവർ പറഞ്ഞു: "(കേവലം) ഒരു ശിശുവായിക്കൊണ്ട് തൊട്ടിലിൽ ഉള്ള ഒരുവനോട്ഞങ്ങൾ എങ്ങനെ യാണ് സംസാരിക്കുക?' (27) അങ്ങനെ അവൾ അവനെയും കൊണ്ട്വന്നു, ചെന്നു അവളുടെ ജനങ്ങളുടെ അടുക്കൽ അവനെ വഹിച്ചു (എടുത്തു)കൊണ്ട് അവർ പറഞ്ഞു ഹേ മർയം തീർച്ചയായും നീ ചെയ്തു വരുത്തി ഒരു കാര്യം അത്യാശ്ചര്യകരമായ (ആക്ഷേപകരമായ) (28) ഹാറൂന്റെ സഹോദരീ ആയിരുന്നില്ല നിന്റെ പിതാവ് ഒരു ദുഷിച്ച (ചീത്ത) മനുഷ്യൻ ആയിരുന്നതുമില്ല നിന്റെ മാതാവ് ഒരു ദുർവൃത്ത, തോന്ന്യാസക്കാരി (29) അപ്പോൾ അവൾ ചൂണ്ടി (ആംഗ്യം) കാട്ടി അവനിലേക്ക് അവർ പറഞ്ഞു എങ്ങനെയാണ് ഞങ്ങൾ സംസാരിക്കുക ആയിട്ടു ള്ളവനോട് തൊട്ടിലിൽ ശിശു, ശിശുവായിക്കൊണ്ട് മർയമിന്റെ കുടുംബത്തിൽപെട്ട സദ്വൃത്തനായ ഒരാളായിരുന്ന ഹാറൂനെ ഉദ്ദേശി ച്ചുകൊണ്ടാണ്, ജനങ്ങൾ "ഹാറൂന്റെ സഹോദരി' എന്ന് മർയമിനെ സംബോധന ചെയ്യു ന്നത്. പൂർവ്വ നബിമാരുടെയും, സജ്ജനങ്ങളുടെയും പേരുകൾ സ്വീകരിക്കുക അന്ന് പതിവുണ്ടായിരുന്നു. ഇമാം മുസ്ലിം, തിർമദീ (റ) മുതലായവർ മുഗീറഃ ( ഗ്നച്ഛഞ്ചക്കഠ കഹ്മൺല )യിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീഥ് ഈ വസ്തുത വ്യക്തമാക്കിയി ട്ടുണ്ട്. ആ നല്ല മനുഷ്യന്റെ ചാർച്ചയിൽ ഉൾപ്പെട്ടവളും, മാന്യരായ മാതാപിതാക്കളുടെ മകളുമായ നീ, ഇത്തരം അപരാധകൃത്യം ചെയ്തുകളഞ്ഞുവല്ലോ എന്ന് സാരം.
19:30–33

قَالَ إِنِّي عَبۡدُ ٱللَّهِ ءَاتَىٰنِيَ ٱلۡكِتَٰبَ وَجَعَلَنِي نَبِيّٗا

وَجَعَلَنِي مُبَارَكًا أَيۡنَ مَا كُنتُ وَأَوۡصَٰنِي بِٱلصَّلَوٰةِ وَٱلزَّكَوٰةِ مَا دُمۡتُ حَيّٗا

وَبَرَّۢا بِوَٰلِدَتِي وَلَمۡ يَجۡعَلۡنِي جَبَّارٗا شَقِيّٗا

Passage continues through verse 19:33.

(30) അവൻ (കുട്ടി) പറഞ്ഞു: ഞാൻ അല്ലാഹുവിന്റെ അടിയാനാ കുന്നു:- എനിക്ക് അവൻ വേദഗ്രമ്ലം തന്നിരിക്കുന്നു: എന്നെ പ്രവാചകനാ ക്കുകയും ചെയ്തിരിക്കുന്നു; (31) "ഞാൻ എവിടെയായിരു ന്നാലും എന്നെ അവൻ അനുഗൃഹീ തനാക്കിയിരിക്കുന്നു; ഞാൻ ജീവ നോടെ ഇരിക്കുന്ന കാലത്തെല്ലാം നമ സ്കാരവും "സകാത്തും' അനുഷ്ഠി ക്കുവാൻ അവൻ എന്നോട് ആജ്ഞാ പിക്കുകയും ചെയ്തിരിക്കുന്നു, (32) എന്റെ മാതാവിന് നന്മചെയ്യു ന്നവനും (ആക്കിയിരിക്കുന്നു); എന്നെ അവൻ ഒരു നിർഭാഗ്യവാനായ ക്രൂരനാക്കിയിട്ടുമില്ല. (33) "ഞാൻ ജനിച്ചദിവസവും, മര ണപ്പെടുന്ന ദിവസവും, ഞാൻ ജീവ നോടെ എഴുന്നേൽപിക്കപ്പെടുന്ന ദിവ സവും എനിക്ക് സമാധാനം (ശാന്തി) ഉണ്ടായിരിക്കും.' (30) അവൻ പറഞ്ഞു നിശ്ചയമായും ഞാൻ അല്ലാഹുവിന്റെ അടി യാനാകുന്നു അവൻ എനിക്ക് നൽകിയിരിക്കുന്നു വേദഗ്രമ്ലം എന്നെ അവർ ആക്കുകയും ചെയ്തു പ്രവാചകൻ, നബി (31) എന്നെ അവൻ ആക്കുകയും ചെയ്തു അനുഗ്രഹിക്കപ്പെട്ടവൻ, അനുഗൃഹീതൻ ഞാൻ എവിടെ ആയിരുന്നാലും എന്നോട് അവൻ ആജ്ഞാപിക്കു കയും (വസ്വിയ്യത്ത് ചെയ്യുകയും) ചെയ്തു നമസ്കാരത്തിന്നും സകാ ത്തിനും, വിശുദ്ധധർമത്തിന്നും ഞാൻ ആയിരിക്കുമ്പോഴെല്ലാം ജീവനുള്ള വൻ (32) നന്മ ചെയ്യുന്നവനും, ഗുണം ചെയ്യുന്നവനും എന്റെ മാതാവിന്ന് എന്നെ അവൻ ആക്കിയിട്ടുമില്ല ക്രൂരൻ, കഠിനൻ, ഡംഭുകാരൻ നിർഭാഗ്യവാനായ (33) സമാധാനം, ശാന്തി, രക്ഷ എന്റെ മേൽ ഉണ്ട് ഞാൻ ജനിച്ച ദിവസം, പ്രസവിക്കപ്പെട്ട ദിവസം ഞാൻ മരിക്കുന്ന ദിവസവും ഞാൻ എഴുന്നേൽപിക്കപ്പെടുന്ന ദിവസവും ജീവനുള്ളവനായി ശിശുവായിരുന്നപ്പോൾ തന്നെ ഈസാ (അ) പ്രവാചകനാവുകയുണ്ടായിട്ടില്ല. "വേദ ഗ്രമ്ലം നൽകി' എന്നും, "പ്രവാചകനാക്കി' എന്നും പറഞ്ഞിട്ടുള്ളത്, ആ രണ്ട് കാര്യവും അടുത്ത് സംഭവിക്കുവാൻ പോകുന്നവയാണെന്ന് തീർച്ചപ്പെട്ടതാകകൊണ്ടാകുന്നു. ശ്രോതാക്കളുടെ ശ്രദ്ധയെ ആകർഷിക്കുന്നതിനും, പ്രതീക്ഷിച്ചുകൊണ്ടിരിക്കുവാൻ അവരെ പ്രേരിപ്പിക്കുന്നതിനുമായി, വരാനിരിക്കുന്ന ഇത്തരം സംഭവങ്ങളെക്കുറിച്ച് ഭൂത കാലരൂപത്തിൽ സംസാരിക്കുക പതിവാകുന്നു. അല്ലാഹു പറയുന്നു:-
19:34–36

ذَٰلِكَ عِيسَى ٱبۡنُ مَرۡيَمَۖ قَوۡلَ ٱلۡحَقِّ ٱلَّذِي فِيهِ يَمۡتَرُونَ

مَا كَانَ لِلَّهِ أَن يَتَّخِذَ مِن وَلَدٖۖ سُبۡحَٰنَهُۥٓۚ إِذَا قَضَىٰٓ أَمۡرٗا فَإِنَّمَا يَقُولُ لَهُۥ كُن فَيَكُونُ

وَإِنَّ ٱللَّهَ رَبِّي وَرَبُّكُمۡ فَٱعۡبُدُوهُۚ هَٰذَا صِرَٰطٞ مُّسۡتَقِيمٞ

(34) അതാണ്, "മർയമിന്റെ മകൻ ഈസാ (യേശു) . (എന്നുവെ ച്ചാൽ;) യാതൊന്നിൽ അവർ തർക്ക മായിക്കൊണ്ടിരുന്നുവോ ആ (വിഷ യത്തിലുള്ള) സത്യവചനം! (35) ഒരു സന്താനത്തെ സ്വീകരി ക്കുക എന്നത് അല്ലാഹുവിന് ഉണ്ടാ പരിശു ദ്ധൻ! അവൻ ഒരു കാര്യം തീരുമാനി ക്കുന്നതായാൽ, "ഉണ്ടാവുക' എന്ന് മാത്രം അതിനോട് അവൻ പറയുന്നു; അപ്പോഴത് ഉണ്ടാകുന്നതാകുന്നു. "യേശു' ( ) എന്നും, "മശീഹാ' ( - ങലശൈമവ ) എന്നും "ക്രിസ്തു' ( ) എന്നും "യേശുക്രിസ്തു' എന്നുമെല്ലാം പറയപ്പെടുന്നത് ഈസാ (അ)നെക്കുറിച്ചുതന്നെയാകുന്നു. (36) (ഈസാപ്രഖ്യാപിച്ചു:) "നിശ്ച യമായും, അല്ലാഹു എന്റെയും, നിങ്ങ ളുടെയും രക്ഷിതാവാകുന്നു. ആകയാൽ, നിങ്ങൾ അവനെ (മാ ത്രം) ആരാധിക്കുവിൻ; ഇതത്രെ ചൊവ്വായമാർഗം.' (34) അത്, അതാണ് മർയമിന്റെ മകൻ ഈസാ സത്യവ ചനം, യഥാർത്ഥ വാക്ക് യാതൊരു (വചനം) അതിൽ അവർ തർക്കിക്കു ന്നു, സംശയിക്കുന്നു (35) ഉണ്ടാകാവതല്ല, പാടുള്ളതല്ല അല്ലാഹുവിന് അവൻ സ്വീകരിക്കൽ, സ്വീകരിക്കുകയെന്നത് ഒരു സന്താനവും അവൻ എത്ര പരിശുദ്ധൻ അവൻ തീരുമാനിച്ചാൽ ഒരു കാര്യം എന്നാല വൻ പറയുക മാത്രം ചെയ്യും അതിനോട്, അതിനെക്കുറിച്ച് ഉണ്ടാകുക എന്ന് (മാ ത്രം) അപ്പോൾ അത് ഉണ്ടാകും (36) നിശ്ചയമായും അല്ലാഹു എന്റെ രക്ഷിതാവാകുന്നു നിങ്ങളുടെ രക്ഷിതാവും അതുകൊണ്ട് നിങ്ങൾ അവനെ ആരാധിക്കുവിൻ ഇത്, ഇതാണ് മാർഗമാണ്, മാർഗം ചൊവ്വായ 33-ാം വചനം വരേക്കും ഈസാ നബി (അ)യുടെ ഉഗ്ഗവത്തെയും, ഉൽബോധന ത്തെയും സംബന്ധിച്ചുള്ള വിവരമായിരുന്നു. 34-ാം വചനം, ഈ വിഷയത്തിലുള്ള യഥാർത്ഥം ഇത്രമാത്രമാണെന്നും പ്രഖ്യാപിച്ചു. അപ്പോൾ അദ്ദേഹം ദൈവപുത്രനാ ണെന്ന ക്രിസ്തീയവാദവും, വ്യഭിചാരപുത്രനാണെന്ന യഹൂദവാദവും തനി അജ്ഞാ നവും, ദുർമാർഗവുമാണെന്ന ഒരു സൂചനയും അതിൽ അടങ്ങിയിരിക്കുന്നു. 35-ാം വച നത്തിൽ, ഈസാ നബി (അ)യാകട്ടെ, മറ്റാരെങ്കിലുമാകട്ടെ, അല്ലാഹുവിന്റെ സന്താനമാ ണെന്ന്വരുവാൻ യാതൊരു സാധ്യതയുമില്ലെന്ന് സ്ഥാപിച്ചിരിക്കുന്നു. ഈസാ നബി (അ)യുടെ പ്രസ്താവനയിൽ പെട്ടതാണ് 36-ാം വചനം. ഇടയ്ക്കുവെച്ച് 34 ഉം 35 ഉം വചനങ്ങളിൽ അല്ലാഹുവിന്റെ വാക്കുകളാണുള്ളത്. ഈസാ (അ) ദൈവപുത്രനാണെന്ന സിദ്ധാന്തം, സെന്റ്പോൾ (പൗലോസ്) പ്രച രിപ്പിച്ചതാകുന്നു. ആദമിന്റെ സന്താനമായ മനുഷ്യൻ ജൻമനാ പാപിയാണെന്ന അടി സ്ഥാനത്തിൻമേലാണ് ഈ വാദം സ്ഥാപിക്കപ്പെടുന്നത.് ആ പാപത്തിൽ നിന്ന് മനു ഷ്യന് മുക്തി ലഭിക്കുവാൻ ഒരു പരിഹാരം അനിവാര്യമായിരുന്നുവെന്നും, അതിനായി ദൈവകാരുണ്യം "ദൈവപുത്ര' രൂപത്തിൽ അവതരിച്ചു ആത്മാർപ്പണം ചെയ്തുവെന്നും, പ്രസ്തുത രക്തം മുഖേന മനുഷ്യപാപത്തെ കഴുകിക്കളയുകമാത്രമായിരുന്നു അതിന് പരിഹാരമെന്നും ആണ്, ചുരുക്കത്തിൽ ആ സിദ്ധാന്തത്തിന്റെ സാരം. ബിംബാരാധനയുടെ ഒരു പകർപ്പായ ഈ സിദ്ധാന്തത്തെ ശക്തിയായി എതിർക്കുന്നു. അല്ലാഹുവിന്റെ അനാശ്രയത്വവും, സാർവ്വത്രികമായ കഴിവും, സൃഷ്ടി ഗുണങ്ങളിൽനിന്നെല്ലാമുള്ള പരിശുദ്ധിയും അത് സ്ഥാപിക്കുകയും ചെയ്യു ന്നു. മനുഷ്യരുടെ പാപപരിഹാരത്തിന് ഒരു മനുഷ്യനെ മകനായി സ്വീകരിച്ചു കുരി ശിൽ കയറ്റുകയല്ലാതെ വേറെ മാർഗമില്ലെന്ന് വരത്തക്കവണ്ണം അത്രയും ബലഹീനന അന്യാശ്രയം ആവശ്യമുള്ളവർക്ക്മാത്രം യോജിച്ചതത്രെ അത്. പിതാവി ല്ലാതെ ജനിച്ചുവെന്നതുകൊണ്ട് ഈസാ (അ) മനുഷ്യനും, അല്ലാഹുവിന്റെ അടിമയും അല്ലാതാകുന്നില്ല. ഏതൊരു കാര്യമാകട്ടെ, ഉണ്ടാകണമെന്ന് അല്ലാഹു ഉദ്ദേശിക്കുകമാ ത്രമേ ഉണ്ടായിക്കൊള്ളുന്നതാണ്. ഈ വസ്തുത ക്രിസ്ത്യാനികൾക്കും അറിയാവുന്നതത്രെ. പിന്നെ എന്താണീ വാദത്തിന് ഒരു അർത്ഥമുള്ളത്?! ഈസാ നബി (അ)യുടെതിനെക്കാൾ അഗ്ഗുതകരമാണ് ആദം നബി (അ)യുടെ ഉഗ്ഗവം. അദ്ദേഹത്തിന് പിതാവുമില്ല, മാതാവുമില്ല. എന്നിട്ടും, അദ്ദേഹം മനുഷ്യനും, അല്ലാഹുവിന്റെ അടിമയും അല്ലാതാകുന്നില്ലല്ലോ. അല്ലാഹു പറയുന്നു: അല്ലാഹുവിന്റെ അടുക്കൽ ഈസാ നബിയുടെ നില, ആദമിന്റെ നിലപോലെത്തന്നെ: അവൻ അദ്ദേ ഹത്തെ മണ്ണിൽനിന്ന് സൃഷ്ടിച്ചു; പിന്നീട് അതിനോട് "ഉണ്ടാവുക' എന്ന് പറഞ്ഞു. അപ്പോഴതാ (അത്) ഉണ്ടാകുന്നു!' 59 : ർൾീന്ദിട്ടിമൃയ്യീര ഈസാ നബി (അ)യുടെ ജനനകഥാവിവരണത്തിൽ നിന്ന് മനിലാക്കാവുന്ന ചില സംഗതികൾ:- (1) ഈ ലോകത്ത് നടപ്പിലുള്ളതായി കാണപ്പെടുന്ന കാര്യകാരണബന്ധങ്ങൾ സുസ്ഥിരവും അഖണ്ഡവുമല്ല. പ്രകൃതിനിയമമെന്ന് നാം വിചാരിച്ചും, പറഞ്ഞും വരുന്നത് വാസ്തവത്തിൽ, സാധാരണമായി ചില പതിവുകളിൽ നിന്നും, നമ്മുടെ പരി ചയത്തിൽ നിന്നും അറിയപ്പെടുന്ന നിഗമനങ്ങൾക്കാകുന്നു. പ്രകൃതിയുടെ സ്രഷ്ടാ വും, നിയന്താവുമായ അല്ലാഹുവിന്റെ അടുക്കൽ, ആ പ്രകൃതി മറ്റൊരു പ്രകൃതിക്ക് വിധേയമായിരിക്കാം. അത് സൃഷ്ടികൾക്ക് ഗ്രഹിക്കുക സാദ്ധ്യവുമല്ല. ഈസാ നബി (അ)യുടെ ജനനസംഭവം ഈ യാഥാർത്ഥ്യം തികച്ചും വ്യക്തമാക്കുന്നു. (2) ഒരു കാര്യത്തിന്റെ സത്യാവസ്ഥ ജനങ്ങളെ പറഞ്ഞു മനിലാക്കുവാനോ, ബോധ്യപ്പെടുത്തുവാനോ പ്രയാസമായിവരികയും, പറയുന്നത് അവർ വിലവെക്കാതി രിക്കുകയും ചെയ്യുമ്പോൾ, അവിടെ മൗനം അവലംബിക്കുന്നത് നല്ലതാകുന്നു. (3) നമസ്കാരവും, സകാത്തും ഈ സമുദായത്തിലെന്നപോലെ, മുൻ സമുദായങ്ങ ളിലും കൽപ്പിക്കപ്പെട്ടിരുന്ന രണ്ട് പ്രധാന പുണ്യകർമങ്ങളാകുന്നു. അവയുടെ വിശദീ കരണങ്ങളിലോ, അനുഷ്ഠാന സമ്പ്രദായങ്ങളിലോ വ്യത്യാസമുണ്ടായെന്ന് വരാം. (4) ഒരാൾ നിഷ്കളങ്കനും, സത്യവാനും ആകുന്നപക്ഷം ജനങ്ങളെല്ലാം അവനെ ഉപേക്ഷിച്ചാലും ഒരു പ്രത്യേക സംരക്ഷണത്തിലായി അല്ലാഹു അവനെ സഹായിക്കു ന്നതാണ്.
19:37–40

فَٱخۡتَلَفَ ٱلۡأَحۡزَابُ مِنۢ بَيۡنِهِمۡۖ فَوَيۡلٞ لِّلَّذِينَ كَفَرُواْ مِن مَّشۡهَدِ يَوۡمٍ عَظِيمٍ

أَسۡمِعۡ بِهِمۡ وَأَبۡصِرۡ يَوۡمَ يَأۡتُونَنَا لَٰكِنِ ٱلظَّـٰلِمُونَ ٱلۡيَوۡمَ فِي ضَلَٰلٖ مُّبِينٖ

وَأَنذِرۡهُمۡ يَوۡمَ ٱلۡحَسۡرَةِ إِذۡ قُضِيَ ٱلۡأَمۡرُ وَهُمۡ فِي غَفۡلَةٖ وَهُمۡ لَا يُؤۡمِنُونَ

Passage continues through verse 19:40.

(37) എന്നിട്ട്, അവരുടെ ഇടയിൽ നിന്ന് കക്ഷികൾ ഭിന്നിച്ചു! അതി നാൽ, വമ്പിച്ച ഒരു ദിവസത്തെ കാഴ്ച (അനുഭവം) നിമിത്തം (ആ) അവിശ്വസിച്ചവർക്ക് നാശം! (38) നമ്മുടെ അടുക്കൽ അവർ വ രു ന്ന എന്തൊരു കേൾവിയും, കാഴ്ചയു മായിരിക്കും! പക്ഷേ, ഇന്നാകട്ടെ, (ആ) അക്രമികൾ വ്യക്തമായ ദുർമാർഗത്തിലാകുന്നു. (39) (നബിയേ) നെടുംഖേദ ത്തിന്റെ ദിവസത്തെകാര്യം തീരുമാ നിക്കപ്പെടുന്ന സന്ദർഭത്തെസംബ ന്ധിച്ച് അവർക്ക് മുന്നറിയിപ്പ് നൽകു ക. അവരാകട്ടെ, അശ്രദ്ധയിലാണ്; അവർ വിശ്വസിക്കുന്നുമില്ല. (40) നിശ്ചയമായും, ഭൂമിയെയും, അതിലുള്ളവരെയും അനന്തരാവകാ ശമെടുക്കുന്നത് നാമാണ്; നമ്മുടെ അടുക്കലേക്ക്തന്നെ അവർ മടക്കപ്പെ ടുകയും ചെയ്യും. (37) എന്നിട്ട് ഭിന്നിച്ചു, അഭിപ്രായവ്യത്യാസത്തിലായി കക്ഷി കൾ അവരുടെ ഇടയിൽനിന്ന് അതിനാൽ നാശം അവിശ്വ സിച്ചവർക്ക് (അനുഭവപ്പെടുന്ന) കാഴ്ചയാൽ ഒരു ദിവസത്തെ വമ്പി ച്ചതായ (38) അവർക്ക് എന്തൊരു കേൾവിയാണ് (വല്ലാത്തൊരു കേൾവി) എന്തൊരു കാഴ്ചയാണ് (വല്ലാത്ത കാഴ്ച) അവർ നമ്മുടെ അടു ക്കൽ വരുന്ന ദിവസം പക്ഷേ, എങ്കിലും അക്രമികൾ ഇന്ന് ദുർമാർഗത്തിലാകുന്നു വ്യക്തമായ, സ്പഷ്ടമായ (39) അവർക്ക് നീ മുന്നറിയിപ്പ് (താക്കീത്) നൽകുക നെടുംഖേദത്തിന്റെ ദിവസം തീരു മാനിക്കപ്പെടുമ്പോൾ കാര്യം അവരാകട്ടെ, അവർ അശ്രദ്ധയിലാണ്, ബോധമില്ലായ്മയിലാണ് അവർ, അവരാകട്ടെ അവർ വിശ്വസിക്കുന്നുമില്ല (40) നിശ്ചയമായും നാമാണ്, നാം തന്നെ നാം അനന്തരാവകാശമെടു ക്കുന്നു ഭൂമിയെ അതിനുമീതെയുള്ളവരെയും നമ്മുടെ അടു ക്കലേക്ക് തന്നെ അവർ മടക്കപ്പെടുന്നു ഈസാ നബി (അ)യുടെ കാലം മുതൽക്ക്തന്നെ രണ്ട് വിഭാഗക്കാ രായി: അദ്ദേഹത്തിൽ വിശ്വസിച്ചവരും, അദ്ദേഹത്തെ നിഷേധിച്ചവരും. അതായത്: ജൂത രും, ക്രിസ്ത്യാനികളും. പിന്നീട് ക്രിസ്ത്യാനികൾക്കിടയിൽ പിളർപ്പുണ്ടായി. ആദ്യം കക്ഷികളായിത്തീർന്നു. ഓരോന്നിനും വെവ്വേറെ നേതാക്കളും, അഭിപ്രാ യങ്ങളുമാണ് ഉണ്ടായിരുന്നത്. 1. യേശു ദൈവംതന്നെയായിരുന്നു, അദ്ദേഹം വന്നു ഭൂമി യിൽ ജീവിച്ചു വാനലോകത്തേക്ക് മടങ്ങിപ്പോയതാണ് എന്ന് വാദിക്കുന്ന "യാക്കോബി യ ൻ' വിഭാഗം. 2. യേശു ദൈവപുത്രനാണ്, കുറച്ച് കാലത്തേക്ക് ദൈവം പുത്രനെ ഇങ്ങോട്ടയച്ചു. പിന്നീട് മടക്കിവിളിച്ചതാണ് എന്ന് പറയുന്ന "നസ്ത്വൂ രിയൻ' വിഭാഗം ( - ) 3. അദ്ദേഹം ദൈവത്തിന്റെ സൃഷ്ടിയായ അടി യാനായിരുന്നു എന്ന് വിശ്വസിക്കുന്ന "ഖുസ്ത്വൻത്വീൻ' ( ) രാജാവിന്റെ കക്ഷി ( - ) പിന്നീട് ഇവരിൽ പല അവാന്തര വിഭാഗങ്ങളും ഉണ്ടായി. ഓരോ കക്ഷിക്കും പ്രത്യേ കമായ പല വിശ്വാസാചാരങ്ങളും ഉണ്ടായിട്ടുണ്ട്. പിതാവ്, പുത്രൻ, മാതാവും (ദൈവ വും, യേശുവും, മറിയയും) ഇങ്ങനെ മൂന്ന് ദൈവങ്ങളാണെന്നും, പിതാവും, പരിശു ദ്ധാത്മാവ് എന്നീ "ത്രിഭൂതങ്ങൾ' ( ) ചേർന്ന "ത്രിയേക ശക്തി'യാണ് ദൈവ മെന്നും മറ്റുമുള്ള സിദ്ധാന്തങ്ങൾ പിന്നീട് ഉടലെടുത്തതാകുന്നു. ( ) ഇൗ ഒടുവിൽ പറഞ്ഞ ത്രിയേകത്വ സിദ്ധാന്തമാണ് ഇന്ന് ക്രൈസ്തവലോകം പൊതുവിൽ അംഗീകരിച്ചുവരു ന്നത്. പിതാവ്, അല്ലെങ്കിൽ പുത്രനാകുന്ന രണ്ട് അഭിപ്രായമുണ്ട്മർയമിൽ അവതരിച്ചു പരിശുദ്ധാത്മാവോട് ചേർന്നു മനുഷ്യരൂപമെടുത്തു യേശുവായി ജനിച്ചതാണെന്നും മറ്റുമാണവർ പറഞ്ഞുവരുന്നത്. ഇതൊന്നുംതന്നെ, ഈസാ പ്രവാ ചകൻ (അ) അറിഞ്ഞതോ, പറഞ്ഞതോ, പഠിപ്പിച്ചതോ അല്ല എന്നുള്ളതിൽ ഒട്ടും സംശ യമില്ല. പക്ഷേ, ഒന്നിലധികം ദൈവങ്ങളിലും, ദൈവാവതാരങ്ങളിലും, പാപപരിഹാരാ ദികളിലും വിശ്വസിച്ചുവന്നിരുന്ന വിഗ്രഹാരാധകൻമാർക്കിടയിൽ ക്രൈസ്തവമതപ്രച രണാർത്ഥം പിന്നീട് ക്രിസ്തീയ സഭകളും, പുരോഹിതൻമാരും കെട്ടിയുണ്ടാക്കിയ താകുന്നു. അങ്ങനെ വിഗ്രഹാരാധകൻമാർക്കും തങ്ങൾക്കുമിടയിൽ വേഗം യോജിക്കാ വുന്ന ഒരു പുത്തൻ മതം അവർ സൃഷ്ടിച്ചുണ്ടാക്കി. അതിന്റെ താത്വികവശം വിവരിച്ചു കേൾക്കുമ്പോൾ, ഒന്ന് മൂന്നായും, മൂന്ന് ഒന്നായും പിതാവ് പുത്രനായും, പുത്രൻ പിതാ വായും, ദൈവം മകനായും, മകൻ വൈരുദ്ധ്യത്തിനുമേൽ വൈരുദ്ധ്യംകാണപ്പെടുന്ന ഒരു സിദ്ധാന്തമത്രെ ഇന്ന് ക്രൈസ്തവ സിദ്ധാന്തം. മേൽ പറഞ്ഞ എല്ലാ വാദങ്ങളെയും പാടെ നിഷേധിക്കുന്നു. അല്ലാഹു പറയുന്നു:- 171 ഏഹ്മിച ഹഗ്നഗഹ്നിഗ ഏൾറൾീദ്ധിഖ ത്സവ (1) 72 (2) 73 (3) സാരം: (1) "നിങ്ങൾ മൂന്ന് ദൈവങ്ങളെന്ന് പറയരുത്; നിങ്ങൾ വിരമിച്ചുകൊള്ളുക; അത് നിങ്ങൾക്ക് ഗുണകരമായിരിക്കും.' (2) "അല്ലാഹു തന്നെയാണ് മർയമിന്റെ മകൻ മസീഹ് എന്ന് പറയുന്നവർ തീർച്ചയായും അവിശ്വസിച്ചിരിക്കുന്നു.' (3) "അല്ലാഹു മൂന്നിൽ ( ) ത്രിയേകത്വ സിദ്ധാന്തം മുതലായവയെപ്പറ്റി കൂടുതൽ വിവരം നിസാ ഉ് എന്നീ സൂറത്തുകളിൽ കാണാം. ( - ) നിശ്ചയമായും അവിശ്വസിച്ചിരിക്കുന്നു.' ഈസാ നബി (അ)യുടെ കാര്യത്തിൽ ജൂതരുടെ വാദം നികൃഷ്ടവും നിന്ദ്യവുമാകുന്നു. എന്നാൽ ക്രിസ്ത്യാനികളുടെ വാദമാകട്ടെ, അതിരുക വിഞ്ഞതുമാകുന്നു. ക്രിസ്ത്യാനികൾ അദ്ദേഹത്തെ മനുഷ്യത്വത്തിൽ നിന്ന് ദിവ്യത്വ ത്തിലേക്ക് ഉയർത്തുമ്പോൾ, ജൂതൻമാർ അദ്ദേഹത്തെ വ്യഭിചാരപുത്രനായും, ആഭി ചാരിയായും തരം താഴ്ത്തുന്നു. അതുകൊണ്ടത്രെ, ജൂതൻമാരും ക്രിസ്ത്യാനികളുമാ കുന്ന വേദക്കാരോടായി അല്ലാഹു ഇങ്ങനെ പറയുന്നത്: സാരം: "ഹേ, വേദക്കാരേ! നിങ്ങളുടെ മതവിഷയത്തിൽ സത്യമല്ലാത്തവിധം നിങ്ങൾ അതിരു കവിഞ്ഞുപോകരുത്. മുമ്പ് വഴിപിഴക്കുകയും, വളരെ ആളുകളെ വഴിപിഴപ്പി ക്കുകയും, നേർമാർഗത്തിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തിട്ടുള്ള ഒരു ജനതയുടെ തന്നിഷ്ടങ്ങളെ പിൻപറ്റുകയും ചെയ്യരുത്.' 77) "ഹേ, വേദക്കാരേ! നിങ്ങൾ നിങ്ങളുടെ മതവിഷയത്തിൽ അതിരുകവിയരുത്. നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യമല്ലാത്തത് പറയുകയും ചെയ്യരുത്. നിശ്ചയമായും, മർയ മിന്റെ മകൻ ഇൗസാ എന്ന മസീഹ് അല്ലാഹുവിന്റെ റസൂലും (ദൂതനും) അവന്റെ വചന അവൻ മർയമിലേക്ക് പക്കൽ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. ആകയാൽ നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുവിൻ'. 171) പരമ്പരാഗതമായി സിദ്ധിച്ച ആ വിശ്വാസം ക്രിസ്ത്യാനികളുടെ ഹൃദയങ്ങളിൽ അടി യുറച്ചുപോയി സത്യം കേൾക്കുവാനുള്ള കാതും, കാണുവാനുള്ള കണ്ണും അവർക്ക് നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാൽ ഒരു ദിവസം വരുവാനുണ്ട്. അന്ന് അവരുടെ ബധി രതയും, അന്ധതയുമെല്ലാം നീങ്ങിപ്പോകുന്നതാകുന്നു. പക്ഷേ, ഫലമുണ്ടാകുകയില്ല. തീരാത്ത നെടുംഖേദവും, അതികഠിനമായ ശിക്ഷയുമാണവിടെ അവർക്ക് അനുഭവപ്പെ ടുക. ഇൗ ഭൂമിയിൽ ആരും സ്ഥിരമായി ജീവിക്കുന്നതല്ല. എല്ലാം അല്ലാഹുവിന് ഒഴി ഞ്ഞുകൊടുത്തുകൊണ്ട് അവന്റെ അടുക്കൽ ചെല്ലേണ്ടിവരും. അതിനാൽ, രക്ഷക്കുള്ള മാർഗം ഇപ്പോൾ തന്നെ അന്വേഷിക്കേണ്ടതാകുന്നു. എന്നിങ്ങനെയുള്ള ഒരു താക്കീ താണ് 39-ഉം, 40-ഉം വചനങ്ങളിൽ അടങ്ങിയിട്ടുള്ളത്. ഇമാം ബുഖാരീ (റ) ഇമാം മുസ്ലിം (റ) എന്നിവരും മറ്റും നിവേദനം ചെയ്യുന്ന ഒരു നബിവചനത്തിന്റെ ചുരുക്കം ഇപ്രകാരമാകുന്നു: "സ്വർഗക്കാരായ സജ്ജനങ്ങൾ സ്വർഗ ത്തിലും, നരകക്കാരായ ദുർജ്ജനങ്ങൾ നരകത്തിലും പ്രവേശിച്ചു കഴിഞ്ഞശേഷം, ഇരു കൂട്ടരെയും വിളിച്ചു അവരുടെ മുമ്പാകെ മരണത്തെ ഒരു കൊറ്റനാടായി രൂപാന്തരപ്പെ ടുത്തി അതിനെ അറുത്തുകളയുന്നതാകുന്നു. പിന്നീട് ഇരുകൂട്ടരോടും ഇപ്രകാരം പറ യപ്പെടും: "ഹേ, സ്വർഗക്കാരേ! ശാശ്വതജീവിതം! എനി മരണമില്ല. ഹേ, നരകക്കാരേ! ശാശ്വതജീവിതം! എനി മരണമില്ല.' തുടർന്നുകൊണ്ട് തിരുമേനി: "നെടുംഖേദത്തിന്റെ - ദിവസത്തെ സംബന്ധിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുക' ( ) എന്ന 39 -ാം വചനം ഓതുകയും ചെയ്തു' ഈ ഹദീഥിൽ നിന്ന് "നെടുംഖേദത്തിന്റെ ദിവസം' മരണാനന്തരമുള്ളതാണെന്ന് വരുന്നു. മിക്ക മുഫിറുകളും വ്യാഖ് യാതാ ക്കളും) അങ്ങനെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളതും. ഈ ദിവസത്തെക്കുറിച്ച് താഴെ പറ യുന്ന മറ്റൊരു അഭിപ്രായംകൂടിയുണ്ട്. ഹദീഥിൽ ഇതിനെപ്പറ്റി ഖണ്ഡിതമായി പ്രസ്താ വിച്ചിട്ടില്ലാത്തതുകൊണ്ടും, ആയത്തിന്റെ ഉള്ളടക്കത്തോട് യോജിച്ചു കാണാവുന്ന ത്കൊണ്ടും ആ അഭിപ്രായവും ഇവിടെ ചൂണ്ടിക്കാട്ടുന്നത് നന്നായിരിക്കും.:- 37 -ാം ആയത്തിൽ ( വമ്പിച്ച ഒരു ദിവസം) എന്നും 38-ാം വചനത്തിൽ (നമ്മുടെ അടുക്കൽ വരുന്ന ദിവസം) എന്നും പ്രസ്താവിച്ചത് മരണാനന്തര ജീവിതത്തെക്കുറിച്ചാണെന്ന് സ്പഷ്ടമാകുന്നു. പിന്നീട് അതിന്ശേഷം "നെടുംഖേദ ത്തിന്റെ ദിവസത്തെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുക' എന്ന് 39-ാം വചനത്തിൽ പ്രത്യേകം ഒന്ന് എടുത്ത് പറഞ്ഞിരിക്കെ, അത് മറ്റൊരു ദിവസത്തെക്കുറിച്ചായിരിക്കു മെന്ന് കരുതാമല്ലോ. ക്രൈസ്തവ ലോകത്തിനാകമാനം ബാധിക്കുന്ന ഒരു മഹാവിപ ത്തായിരിക്കണം അത്. വാസ്തവത്തിൽ അങ്ങനെ ഒരു വിപത്ത് അവർക്ക് സംഭവിച്ചിട്ടു മുണ്ട്. സൂറത്തുമർയം അവതരിച്ചു 25 കൊല്ലം അവർക്ക് അത് വന്നെത്തി. ക്രിസ്തീയ തലസ്ഥാനവും, ക്രിസ്ത്യാനികളുടെ പുണ്യഗേഹവും, അവരുടെ കേന്ദ്രവുമായി പരിലസിച്ചിരുന്ന ജരൂശലേം (ബൈത്തുൽ മുക്വദ്ദസ്പട്ടണം)- അതാ പെട്ട കയ്യിൽനിന്ന് ഒരു പുതിയ ജനതയുടെമുസ്ലിംകളുടെകയ്യിലേക്ക് നീങ്ങിയെന്ന വാർത്ത ക്രിസ്തീയലോകത്തെ ആകമാനം സ്തംഭിപ്പിച്ചുകളഞ്ഞു. പ്രസിദ്ധ ചരിത്രകാരനായ ഗി∫ൺ ( ) പറയുകയാണ്: ഈ വാർത്ത കേട്ടപ്പോൾ, ഒര ക്ഷരം മിണ്ടുവാൻ സാധിക്കാത്ത ഒരവസ്ഥയാണ് ക്രൈസ്തവലോകത്തെ ആകമാനം ആവരണം ചെയ്തത്. കാരണം; തങ്ങൾക്ക് നേരിട്ട ഏറ്റവും വമ്പിച്ച ഈ അപമാനം തട യുവാൻ, മതാദ്ധ്യക്ഷസ്ഥാനത്തുനിന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വല്ല അമാനുഷികശ ക്തിക്കോ, അല്ലെങ്കിൽ ബൈസന്തീൻ സാമ്രാജ്യത്തിന്റെ വമ്പിച്ച സൈന്യശക്തിക്കോ സാധ്യമായില്ല. ബൈത്തുൽമുക്വദ്ദസിന്റെ മാത്രം പതനമായിരുന്നില്ല അത്. ഏഷ്യയിലെ യും, ആഫ്രിക്കയിലെയും മുഴുവൻ ക്രൈസ്തവരുടെയും പതനം കുറിക്കുന്ന സംഭവമാ യിരുന്നു അത്. സിരിയായുടെ പകുതിഭാഗം വിട്ടുകൊടുത്തിട്ടെങ്കിലും മുസ്ലിംകളുമായി സഖ്യത്തിൽ ഏർപ്പെടാത്തപക്ഷം, സിരിയ മുഴുവനും, റോമാ പകുതിയും നമുക്ക് നഷ്ടപ്പെടേണ്ടിവ രുമെന്ന് ഹിർക്കലിയൂസ് ചക്രവർത്തി പറഞ്ഞുനോക്കിയെങ്കിലും, ക്രിസ്തീയപു രോഹിതൻമാർ വിസമ്മതിക്കുകയാണുണ്ടായത്. ഒടുക്കം സംഭവിച്ചത് അദ്ദേഹം പറ ഞ്ഞതുപോലെത്തന്നെയായിരുന്നു. അബൂബക്ർ (റ) സിരിയായിലേക്ക് സൈന്യത്തെ അയച്ചു. ഉമർ (റ) ആ കൃത്യം പൂർത്തിയാക്കുകയും ചെയ്തു. എണ്ണംകൊണ്ടും, സന്നാ ഹംകൊണ്ടും ആയിരക്കണക്കിന് തങ്ങൾക്ക് വർദ്ധനവുണ്ടായിരുന്നിട്ടും ആ ഖേദത്തിന്റെ ദിവസം അനുഭവിക്കുന്നതിൽനിന്ന് അവർക്ക് ഒഴിവ് കിട്ടിയില്ല; സിരിയായിൽനിന്ന് അന്ത്യ യാത്ര പുറപ്പെട്ടുപോകുമ്പോൾ ലബ്നാനിലെ ഉന്നത ഗോപുരങ്ങളെനോക്കികപ്പലിന്റെ ബൈസന്തീൻ ( റോമാസാമ്രാജ്യം. റോമൻകൈ സറായ പ്ലയഞ്ചഴ ( ഒലൃരൗഹലെ). ഗദ്ഗദസ്വരത്തിൽ ഹിർക്കലിയൂസ് ആ രാജ്യത്തോട് അന്ത്യ യാത്ര പറഞ്ഞത് ഇന്നും ചരിത്രത്തിന്റെ താളുകളിലും, ചരിത്രകാരൻമാരുടെ നാവുക ളിലും ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അദ്ദേഹം പറഞ്ഞു "പ്രിയപ്പെട്ട സിരിയാ! വിടതന്നാലും! നിനക്ക് സലാം! ഇനിമേൽ നാം തമ്മിൽ കാണുകയില്ല! സലാം!' ക്രൈസ്തവലോകത്തെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ അർത്ഥത്തിലുള്ള ഒരു നെടുംഖേദത്തിന്റെ ദിവസംതന്നെയായിരുന്നില്ലേ? ചിന്തിച്ചുനോക്കുക! 40-ാം വചന ത്തിലെ ഉള്ളടക്കം ഈ വ്യാഖ്യാനത്തോട് യോജിക്കുന്നത് കാണാം. അടുത്ത ആയത്തുമുതൽ ഇബ്റാഹീം നബി (അ)യുടെ കഥ ആരംഭിക്കുന്നു:- വിഭാഗം - 3
19:41–45

وَٱذۡكُرۡ فِي ٱلۡكِتَٰبِ إِبۡرَٰهِيمَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيًّا

إِذۡ قَالَ لِأَبِيهِ يَـٰٓأَبَتِ لِمَ تَعۡبُدُ مَا لَا يَسۡمَعُ وَلَا يُبۡصِرُ وَلَا يُغۡنِي عَنكَ شَيۡـٔٗا

يَـٰٓأَبَتِ إِنِّي قَدۡ جَآءَنِي مِنَ ٱلۡعِلۡمِ مَا لَمۡ يَأۡتِكَ فَٱتَّبِعۡنِيٓ أَهۡدِكَ صِرَٰطٗا سَوِيّٗا

Passage continues through verse 19:45.

(41) വേദഗ്രമ്ലത്തിൽ ഇബ്റാഹീ മിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം പരമ സത്യ വാനും, പ്രവാചകനുമായിരുന്നു. (42) അദ്ദേഹം തന്റെ പിതാവി നോട് പറഞ്ഞ സന്ദർഭം (ഓർക്കുക:) "എന്റെ പിതാവേ! എന്തിനായിട്ടാണ്, കേൾക്കുകയാകട്ടെ, കാണുകയാക ട്ടെ, ഒരു കാര്യത്തിനും നിങ്ങൾക്ക് ഉപകരിക്കുകയാകട്ടെ ചെയ്യാത്ത തിനെ (ബിംബത്തെ) നിങ്ങൾ ആരാ ധിക്കുന്നത്?! (43) "എന്റെ പിതാവേ! നിങ്ങൾക്ക് സിദ്ധിച്ചിട്ടില്ലാത്ത ചില അറിവ് എനിക്ക് ലഭിച്ചിട്ടുണ്ട്; ആകയാൽ, നിങ്ങൾ എന്നെ പിൻതുടരുക, ഞാൻ നിങ്ങൾക്ക് ശരിയായ മാർഗം കാണിച്ചു തന്നുകൊള്ളാം. (44) എന്റെ പിതാവേ! നിങ്ങൾ പിശാചിനെ ആരാധിക്കരുത്: നിശ്ചയ മായും പിശാച് പരമകാരുണികനോട് (അല്ലാഹുവിനോട്) അനുസരണമില്ലാ ത്തവനാകുന്നു. (45) എന്റെ പിതാവേ! പരമകാരു ണികനിൽനിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു; അപ്പോൾ, നിങ്ങൾ പിശാചിന് ഒരു ബന്ധുവായി ത്തീരുന്നതാണ്.' (41) പ്രസ്താവിക്കുക, പറയുക വേദഗ്രമ്ലത്തിൽ ഇബ്റാഹീമിനെക്കുറിച്ച്, ഇബ്റാഹീമിനെ നിശ്ചയമായും അദ്ദേഹം ആയിരുന്നു പരമസത്യവാൻ, സത്യസന്ധൻ പ്രവാചകൻ (42) അദ്ദേഹം പറഞ്ഞ പ്പോൾ തന്റെ പിതാവിനോട് എന്റെ പിതാവേ എന്തിനാണ് നിങ്ങൾ ആരാധിക്കുന്നത്, ഇബാദത്ത് ചെയ്യുന്നത് കേൾക്കാത്തതിനെ കാണു കയുമില്ലാത്ത ഉപകരിക്കുകയുമില്ലാത്ത താങ്കൾക്ക് ഒരു കാര്യത്തി നും, ഒട്ടും തന്നെ (43) എന്റെ പിതാവേ നിശ്ചയമായും ഞാൻ എനിക്ക് വന്നിട്ടുണ്ട്, ലഭിച്ചിട്ടുണ്ട് അറിവിൽ നിന്ന് (ചിലത്) നിങ്ങൾക്ക് സിദ്ധിക്കാത്ത, വന്നെത്താത്തത് അതുകൊണ്ട് എന്നെ പിൻതുടരുക ഞാൻ നിങ്ങൾക്ക് കാട്ടിത്തരാം, മാർഗദർശനം നൽകാം മാർഗം, മാർഗത്തിലേക്ക്, മാർഗ ത്തിൽ ശരിയായ, നേരായ (44) എന്റെ പിതാവേ നിങ്ങൾ ആരാധി ക്കരുത്, ഇബാദത്ത് ചെയ്യരുത് പിശാചിന് നിശ്ചയമായും പിശാച് ആകുന്നു, ആയിരിക്കുന്നു പരമകാരുണികന്, റഹ്മാനായുള്ളവന് അനുസരണമില്ലാത്തവൻ, എതിര് നടക്കുന്നവൻ, അനുസരണം കെട്ടവൻ (45) എന്റെ പിതാവേ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു നിങ്ങളെ സ്പർശിക്കും (ബാധിക്കും) എന്ന് വല്ല ശിക്ഷയും പരമകാരുണിക നിൽ നിന്ന് അപ്പോൾ നിങ്ങളായിത്തീരും പിശാചിന് ബന്ധു ബിംബാരാധനയിൽ മുളച്ചുവളർന്ന ഒരാളായിരുന്നു, ഇബ്റാഹീം നബി (അ)യുടെ പിതാവായ ആസർ ( പിതൃബഹുമാനവും, വാൽസല്യവും സർവ്വത്ര പ്രകടമാക്കി ക്കൊണ്ട് ഇബ്റാഹീം (അ) പിതാവിനെ ഉപദേശിക്കുന്നു. വിഗ്രഹാരാധനയുടെ നിരർത്ഥ തയും, അതിന്റെ ഭവിഷ്യത്തും പിതാവ് പിഴച്ചുപോകുന്നതിലുള്ള താങ്ങാനാവാത്ത വ്യസ നവും ആ വാചകങ്ങളിൽ നാം കാണുന്നു. "എന്റെ പിതാവേ, എന്റെ പിതാവേ' എന്നാ വർത്തിച്ചു വിളിച്ചുകൊണ്ട് വളരെ ആദരവോടെയാണ് അദ്ദേഹം പിതാവിനെ ഉപദേശി ക്കുന്നത്. പിതാവാകട്ടെ, പിശാചിന്റെ പ്രേരണകൾക്കും അഭീഷ്ടങ്ങൾക്കും തികച്ചും അടിമപ്പെട്ടിരിക്കുകയാണ്. അത്കൊണ്ടാണ് നിങ്ങൾ പിശാചിനെ ആരാധിക്കരുത്' എന്ന് അദ്ദേഹം പറയുന്നതും. പുത്രന്റെ ഉപദേശം പിതാവ് വിലവെക്കുന്നില്ലെന്ന് മാത്രമല്ല, പുത്രനോട് കയർക്കുകകൂടി ചെയ്യുന്നു:
19:46

قَالَ أَرَاغِبٌ أَنتَ عَنۡ ءَالِهَتِي يَـٰٓإِبۡرَٰهِيمُۖ لَئِن لَّمۡ تَنتَهِ لَأَرۡجُمَنَّكَۖ وَٱهۡجُرۡنِي مَلِيّٗا

(46) അയാൾ പറഞ്ഞു: "എന്റെ ഇലാഹുകളെ (ആരാധ്യൻമാരെ) വേണ്ടെന്ന്വെക്കുന്നവനാണോ നീ -ഇബ്റാഹീമേ!? നീ (ഇതിൽനിന്ന്) വിരമിക്കുന്നില്ലെങ്കിൽ, നിശ്ചയമായും ഞാൻ നിന്നെ എറിഞ്ഞാട്ടുകതന്നെ ചെയ്യും; സുരക്ഷിതനായി നീ എന്നെ വിട്ടേച്ച് പോയിക്കൊള്ളുക!' (46) അദ്ദേഹം പറഞ്ഞു താൽപര്യമില്ലാത്തവനാണോ, ആഗ്രഹിക്കുന്ന വനാണോ നീ എന്റെ ഇലാഹുകളെ വിട്ടു (കളയുവാൻ) ഇബ്റാ ഹീമേ നീ വിരമിക്കുന്നില്ലെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ എറി ഞ്ഞാട്ടും നീ എന്നെ വിട്ടേച്ചു (ഉപേക്ഷിച്ചു) പോകണം സുരക്ഷിതനായ നിലയിൽ, കുറേകാലം ഇതായിരുന്നു പിതാവിന്റെ മറുപടി. ഉപദേശം സ്വീകരിക്കുന്നത്പോകട്ടെ, അതിനെ പ്പറ്റി യാതൊന്നും ചിന്തിക്കുവാൻപോലും പിതാവ് തയ്യാറില്ല. മാത്രമല്ല, മകന് കനത്ത ഒരു താക്കീതും! തൗഹീദിൽ (ഏകദൈവ വിശ്വാസത്തിൽ) നിന്ന് വിരമിച്ചുശിർക്കിന്റെ (ബഹുദൈവ വിശ്വാസത്തിന്റെ) മാർഗം സ്വീകരിക്കാത്തപക്ഷം നിന്നെ ഞാൻ എറിഞ്ഞാ ട്ടും, തൽക്കാലം നിനക്ക് രക്ഷ വേണമെങ്കിൽ നീ എന്നെ വിട്ടേച്ചുപോയിക്കൊള്ളുക. ഇതായിരുന്നു താക്കീത്. സ്ല്ട്ടുപ്പില (മലിയ്യൻ) എന്ന വാക്കിന് കുറേ കാലത്തേക്ക് എന്നും അർത്ഥം വരാം. രണ്ടായാലും ഉദ്ദേശ്യം വ്യക്തമാണ്. ഇബ്റാഹീം (അ) പിതാവിന് നൽകുന്ന പ്രത്യുത്തരം ഇപ്രകാരമായിരുന്നു:
19:47–48

قَالَ سَلَٰمٌ عَلَيۡكَۖ سَأَسۡتَغۡفِرُ لَكَ رَبِّيٓۖ إِنَّهُۥ كَانَ بِي حَفِيّٗا

وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا

(47) അദ്ദേഹം പറഞ്ഞു: "നിങ്ങൾക്ക് സലാം'! നിങ്ങൾക്കു വേണ്ടി ഞാൻ എന്റെ റ∫ിനോട് പാ പേ മാ ച ന ത്തി ന ർ ത്ഥി ച്ചു കൊള്ളാം; നിശ്ചയമായും, അവൻ എന്നോട് വളരെ കനിവുള്ളവനാകു ന്നു'. (48) "നിങ്ങളെയും, അല്ലാഹുവിന് പുറമെ നിങ്ങൾ വിളി(ച്ചു പ്രാർത്ഥി) ച്ചുവരുന്നതിനെയും ഞാൻ വിട്ടൊ ഴിഞ്ഞു പോകയാണ്; ഞാൻ എന്റെ റ∫ിനെവിളി(ച്ചു പ്രാർത്ഥി)ച്ചു കൊണ്ടിരിക്കയും ചെയ്യും. എന്റെ റ∫ിനെ വിളിക്കുന്നതിൽ ഞാൻ ദൗർഭാഗ്യവാനാകാതിരുന്നേക്കാം. (47) അദ്ദേഹം പറഞ്ഞു സലാം, സമാധാനം നിങ്ങൾക്ക് ഞാൻ പാപമോചനം തേടാം നിങ്ങൾക്ക് (വേണ്ടി) എന്റെ റ∫ിനോട് നിശ്ച യമായും അവൻ ആകുന്നു എന്നെപ്പറ്റി, എന്നിൽ വളരെ കനിവുള്ളവൻ (48) ഞാൻ നിങ്ങളെ വിട്ടൊഴിഞ്ഞുപോകുന്നു നിങ്ങൾ വിളി ക്കുന്നതിനെയും, പ്രാർത്ഥിക്കുന്നതിനെയും അല്ലാഹുവിന് പുറമെ ഞാൻ വിളിക്കുകയും (പ്രാർത്ഥിക്കുകയും) ചെയ്യും എന്റെ രക്ഷിതാവിനെ ആയേക്കാം ഞാൻ ആകാതിരിക്കുവാൻ വിളിക്കുന്നത് (പ്രാർത്ഥിക്കുന്ന ത്) കൊണ് ട് എന്റെ റ∫ിനെ ദുർഭാഗ്യവാൻ, പരാജിതൻ പുത്രവാൽസല്യം പോലും പ്രകടമാക്കാത്ത മറുപടിയായിരുന്നു പിതാവ് നൽകിയ തെന്ന് പറയേണ്ടതില്ല. അങ്ങനെ, ഇബ്റാഹീം (അ) പിതാവിനോട് സലാം ചൊല്ലിപ്പിരി ഞ്ഞു. അപ്പോഴും പിതാവിന്റെ കാര്യത്തിൽ അദ്ദേഹം നിരാശപ്പെട്ടിരുന്നില്ല. ഞാൻ നിങ്ങൾക്ക് പാപമോചനം തേടിക്കൊള്ളാമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിടവാ ങ്ങുന്നത്. അദ്ദേഹം അത് ചെയ്കയും ചെയ്തു. പക്ഷേ, പിതാവ് അല്ലാഹുവിന്റെ ശത്രുവും പിശാചിന്റെ ബന്ധുവും തന്നെയാണെന്ന് പിന്നീട് അദ്ദേഹത്തിന് ഉറപ്പായി. അതോടെ അത് നിർത്തലാക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് അല്ലാഹു ഇപ്രകാരം പറയുന്നു: സാരം: ഇബ്റാഹീം തന്റെ പിതാവിനുവേണ്ടി പാപമോചനത്തിന്നർത്ഥിച്ചത് അദ്ദേ ഹത്തോട് ചെയ്തിരുന്ന ഒരു വാഗ്ദാനം മൂലമല്ലാതെ മറ്റൊന്നുമായിരുന്നില്ല. എന്നാൽ, അദ്ദേഹം അല്ലാഹുവിന്റെ ശത്രുവാണെന്ന് തനിക്ക് വ്യക്തമായപ്പോൾ അദ്ദേഹത്തിൽനിന്ന് താൻ ഒഴിഞ്ഞ് നിൽക്കുക തന്നെ ചെയ്തു. (തൗബഃ 114) തൗഹീദിന്റെ മാർഗത്തിൽ എന്ത്് ത്യാഗവും വരിക്കുവാൻ ഇബ്റാഹീം നബി (അ) തയ്യാറായിരുന്നു. അദ്ദേഹം നാടും, വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ചുകൊണ്ട് സ്വദേ ശമായ ഇറാക്വിൽനിന്ന് ശാമിലേക്ക് വന്നു. പ്രദേശത്ത് താമസമാക്കി. കൂടെ സഹോദരപുത്രൻ ലൂത്വ് നബി (അ)യും ഉണ്ടായിരുന്നു. പിന്നീട് മക്കളും, മക്ക ളുടെ മക്കളുമായി ആ കുടുംബം പെരുകിപ്പെരുകി വരികയും, പുതിയൊരു ലോകച രിത്രം തന്നെ സൃഷ്ടിക്കുകയും ചെയ്തു. അടുത്ത ആയത്തുകളിൽ ഇതിനെപ്പറ്റി സൂചി പ്പിക്കുന്നു. (ഇബ്റാഹീം നബി (അ)യുടെ ചരിത്രം വിശദമായി സൂറത്തു ഇബ്റാഹീ മിന്റെ തുടക്കത്തിൽ നാം വിവരിച്ചിട്ടുണ്ട്.) സ്ഥലങ്ങൾ പടം 6 ൽ കാണുക.
19:49–50

فَلَمَّا ٱعۡتَزَلَهُمۡ وَمَا يَعۡبُدُونَ مِن دُونِ ٱللَّهِ وَهَبۡنَا لَهُۥٓ إِسۡحَٰقَ وَيَعۡقُوبَۖ وَكُلّٗا جَعَلۡنَا نَبِيّٗا

وَوَهَبۡنَا لَهُم مِّن رَّحۡمَتِنَا وَجَعَلۡنَا لَهُمۡ لِسَانَ صِدۡقٍ عَلِيّٗا

(49) അങ്ങനെ, അവരെയും, അവർ അല്ലാഹുവിന് പുറമെ ആരാ ധിച്ചു വരുന്നവരെയും അദ്ദേഹം വിട്ടൊഴിഞ്ഞു പോയാറെ, അദ്ദേഹ ത്തിന് (പുത്രൻ) ഇസ്ഹാക്വിനെയും, (പൗത്രൻ) നാം പ്രദാനം ചെയ്തു; എല്ലാ (ഓരോരു) വരെയും നാം നബിമാരാക്കുകയും ചെയ്തു. (50) നമ്മുടെ അനുഗ്രഹത്തിൽ നിന്നും അവർക്ക് നാം പ്രദാനം ചെയ്കയും, സത്യത്തിന്റെ ഉന്നത മായ (സൽ) കീർത്തി അവർക്ക് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. (49) അങ്ങനെ അദ്ദേഹം അവരെ വിട്ടൊഴിഞ്ഞപ്പോൾ അവർ ആരാധിക്കുന്നവയെയും അല്ലാഹുവിന് പുറമെ നാം പ്രദാനം ചെയ്തു, ദാനം കൊടുത്തു അദ്ദേഹത്തിന് ഇസ്ഹാക്വിനെ എല്ലാവരെയും, ഓരോരുത്തരെയും നാം ആക്കി നബി, പ്രവാചകൻ (50) നാം പ്രദാനം ചെയ്കയും ചെയ്തു അവർക്ക് നമ്മുടെ അനുഗ്രഹത്തിൽ നിന്ന്, കാരുണ്യത്തിൽ നിന്ന് നാം ഉണ്ടാക്കുകയും ചെയ്തു, ഏർപ്പെടുത്തുകയും ചെയ്തു അവർക്ക് സത്യത്തിന്റെ കീർത്തി (സൽകീർത്തി) ഉന്നതമായ, ഉന്നതമായ നിലയിൽ ഒരു കാലത്തും മങ്ങിപ്പോകാത്തവണ്ണം ജനങ്ങളിൽനിന്നുള്ള പ്രശംസയും, അഭിനന്ദ നവും അവർക്കുണ്ടായിരിക്കുമെന്ന് സാരം. ജൂതർ, ക്രിസ്ത്യാനികൾ, മുസ്ലിംകൾ എന്നീ തരവ്യത്യാസമില്ലാതെ, ദൈവിക മതസ്ഥരെല്ലാം തന്നെ അവരെ പ്രശംസിക്കുന്നവരും ബഹുമാനിക്കുന്നവരുമാകുന്നു. ലോകാവസാനം വരെ ഈ കീർത്തി നിലനിൽക്കയും ചെയ്യും. നമസ്കാരം, ഹജ്ജ് മുതലായ കർമങ്ങളിൽപോലും ഈ പ്രവാചക കുടുംബ ത്തിന്റെ സ്മരണകൾ കാണാവുന്നതാണ്. ഇബ്റാഹീം നബി (അ)യുടെ പുത്രനാണ് ഇസ്ഹാക്വ് (അ). ഇദ്ദേഹത്തിന്റെ മക നാണ് (അ). പ്രവാചകൻമാരിൽ അധികഭാഗവും നബി (അ) യുടെ സന്താനപരമ്പരയിൽപെട്ടവരാകുന്നു. പന്ത്രണ്ട് ഗോത്രങ്ങളുള്ള (യി സ്റായേൽ) വംശത്തിന്റെ പിതാവുമാണ് അദ്ദേഹം. ഇസ്ഹാക്വ് നബി (അ)യുടെ സഹോ ദരനായ നബി (അ)യുടെ സന്തതികളിൽ നിന്നാണ് മുഹമ്മദ് തിരുമേനി ˜ ജനിച്ചത്. അപ്പോൾ വമ്പിച്ച രണ്ട് വംശപരമ്പരകളായ വംശങ്ങളും ഇസ്മാ ഈൽ വംശങ്ങളും(അറബികളും) ഇബ്റാഹീം നബി (അ)യുടെ സന്തതികളാകുന്നു. ഒരു കാര്യം ഇവിടെവെച്ച് നാം മനിലാക്കേണ്ടതുണ്ട്. 48-ാം വചനത്തിൽ, "നിങ്ങൾ വിളിച്ചുവരുന്നവ' അല്ലെങ്കിൽ "പ്രാർത്ഥിച്ചുവരുന്നവ' ( ) എന്നും "ഞാൻ വിളി ച്ചുകൊണ്ടിരിക്കും' അല്ലെങ്കിൽ "പ്രാർത്ഥിച്ചുകൊണ്ടിരിക്കും' ( ) എന്നും പറഞ്ഞു വല്ലോ. ഈ രണ്ട് ക്രിയാരൂപങ്ങളുടെയും ധാതു ( ) അതേ വചനത്തിൽ തന്നെ കാണുന്ന ( അസ്ലിഥഛ ) എന്ന പദമാകുന്നു. ഇതിന് "വിളിക്കുക, പ്രാർത്ഥിക്കുക, വിളിച്ചു പ്രാർത്ഥിക്കുക, തേടുക, ക്ഷണിക്കുക, അപേക്ഷിക്കുക' എന്നിങ്ങനെയുള്ള അർത്ഥങ്ങ ളെല്ലാം വരുന്നതാണ്. ഒരു അദൃശ്യശക്തിക്ക് മുമ്പിൽ ഭക്തിയോട്കൂടി ചെയ്യുന്ന അപേ ഗോത്രങ്ങളുടെ വാസസ്ഥലങ്ങൾ പടം 5 ലും അറബി ഗോത്ര ങ്ങളുടെ വാസസ്ഥലങ്ങൾ പടം 8 ലും ലും കാണാം. എന്ന് പറയുന്നത്. ഈ അർത്ഥത്തിലാണ് എന്ന പദ വും, അതിൽനിന്ന് ഉൽഭവിക്കുന്ന മറ്റുള്ള പദരൂപങ്ങളും അധികവും ഉപയോഗിക്കപ്പെ ടാറുള്ളത്. പ്രാർത്ഥിക്കുക എന്ന അർത്ഥത്തിൽ തന്നെ "പടച്ചവനെ വിളിക്കുക' എന്നും അല്ലാഹുവിനോട് തേടുക എന്നും മറ്റും മലയാളികളായ നാം പറയാറുള്ളത്പോലെ, അർത്ഥത്തിൽ അറബിഭാഷയിലും വേറെ ചില വാക്കുകൾ ഉപയോഗിക്കാ റുണ്ട്. ഉദാഹരണമായി 3-ാം വചനത്തിൽ സകരിയ്യ (അ) പ്രാർത്ഥിച്ചതിനെപ്പറ്റി "വിളിച്ചു' എന്നർത്ഥമാകുന്ന "നാദാ' ( ശിഛസ്ലിള ) എന്ന പദമാണല്ലോ ഉള്ളത് ആ "വിളി' ( ) കൊണ്ടു ദ്ദേശ്യം "പ്രാർത്ഥന' തന്നെയാണെന്ന് അടുത്ത 4-ാം വചനത്തിന്റെ അവസാനഭാഗ ത്തിൽനിന്ന് തന്നെ വ്യക്തമാകുന്നതാണ്. മാത്രമല്ല, സകരിയ്യാ നബി (അ)യുടെ അതേ സംഭവത്തെപ്പറ്റി സൂറഃ 38 ൽ "സകരിയ്യാ തന്റെ റ∫ിനോട് പ്രാർത്ഥിച്ചു' ( ) എന്നാണ് പറയുന്നതും. ചുരുക്കിപ്പറഞ്ഞാൽ "പ്രാർത്ഥന' യുടെയും അർത്ഥത്തിൽ വേറെയും പദങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്; മേൽകാണിച്ച അർത്ഥത്തിലുള്ള എല്ലാ (പ്രാർത്ഥനയും) "ഇബാ ദത്താ'കുന്ന ആരാധന ( കിഛസ്ലിച്ഛുഥ )യിൽ ഉൾപ്പെട്ടതാകുന്നു. "ഇബാദത്താ'കട്ടെ, അല്ലാഹുവി നല്ലാതെ മറ്റാർക്കും ചെയ്യാൻ പാടില്ലെന്ന് പറയേണ്ടതില്ല. അപ്പോൾ അല്ലാഹുവിനല്ലാതെ പ്രാർത്ഥന ചെയ്യാനും പാടില്ലെന്ന് വ്യക്തമാണ്. 48, 49 വചനങ്ങളിൽ നിന്ന് തന്നെ ഇൗ വസ്തുത മനിലാക്കുവാൻ കഴിയും. 48-ാം വചനത്തിൽ ഇബ്റാഹീം നബി (അ); "ഞാൻ നിങ്ങളെയും നിങ്ങൾ വിളിക്കുന്നവരെയും വിട്ടൊഴിഞ്ഞ് പോകുന്നു' എന്നും, "എന്റെ റ∫ിനെ വിളിക്കു'മെന്നും പറഞ്ഞു. 49-ാം വചനത്തിൽ അദ്ദേഹം വിട്ടൊ ഴിഞ്ഞുപോയതിനെപ്പറ്റി പ്രസ്താവിച്ചപ്പോൾ, "അവരെയും അവർ ആരാധിക്കുന്നവ (ഇ ബാദത്ത് ചെയ്യുന്നവ)യെയും വിട്ടുപോയാറെ' എന്നാണല്ലോ അല്ലാഹു പറഞ്ഞത്. ഇത് പോലെ വേറെ സ്ഥലങ്ങളിലും കാണാവുന്നതാകുന്നു. എന്ന് വെച്ചാൽ, ഒരേ കാര്യ ത്തെക്കുറിച്ചുതന്നെ എന്നും, "ഇബാദത്ത്' എന്നും ഉപയോഗിച്ചു കാണാം. "ഇബാ ദത്തി'ൽ ഉൾപെട്ടതാണെന്ന് മാത്രമല്ല, ഇബാദത്തിന്റെ ഇനങ്ങളിൽ അതിപ്രധാനമായത് കൂടിയാണ് എന്ന പ്രാർത്ഥന. നബി തിരുമേനി ˜ ഇപ്രകാരം പറയുന്നു: പ്രാർത്ഥന, ആരാധനയുടെ മജ്ജയാകുന്നു (തി). മറ്റൊരി ക്കൽ അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്: സ്ലഞ്ഞഴഹ്മദവ (പ്രാർത്ഥന തന്നെയാണ് ആരാധന (അ; ദാ). ഇതുകൊണ്ടാണ്, പലപ്പോഴും ( അസ്ലിഥീഛ ) എന്ന ധാതുവിൽനിന്ന് ഉൽഭവിക്കുന്ന പദങ്ങളുടെ ഉദ്ദേശ്യം വിവരിക്കുന്ന വേള യിൽ, ചില വ്യാഖ്യാതാക്കൾ "ഇബാദത്ത്' ( കഛസ്ലിച്ഛുഥ ) എന്ന ധാതുവിൽനിന്നുള്ള പദങ്ങളെ ക്കൊണ്ട് വ്യാഖ്യാനിച്ചു കാണുന്നതും. വിഭാഗം - 4
19:51–53

وَٱذۡكُرۡ فِي ٱلۡكِتَٰبِ مُوسَىٰٓۚ إِنَّهُۥ كَانَ مُخۡلَصٗا وَكَانَ رَسُولٗا نَّبِيّٗا

وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا

وَوَهَبۡنَا لَهُۥ مِن رَّحۡمَتِنَآ أَخَاهُ هَٰرُونَ نَبِيّٗا

(51) (നബിയേ) വേദഗ്രമ്ലത്തിൽ മൂസായെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം ഒരു നിഷ്ക ളങ്കനായിരുന്നു; ഒരു ദൂതനും പ്രവാ ചകനും ധ റസൂലും നബിയും പ ആയി രുന്നു. (52) (സീനാ) പർവ്വതത്തിന്റെ വല ത്തുഭാഗത്ത്നിന്ന് അദ്ദേഹത്തെ നാം വിളിക്കുകയും, ഒരു രഹസ്യ ഭാഷിതനെന്ന നിലയിൽ അദ്ദേഹ ത്തിന് നാം സാമീപ്യം നൽകുകയും ചെയ്തു. (53) നമ്മുടെ അനുഗ്രഹത്താൽ തന്റെ സഹോദരൻ ഹാറൂനിനെ ഒരു പ്രവാചകനായ നിലയിൽ, നാം അദ്ദേ ഹത്തിന് പ്രദാനം ചെയ്കയും ചെയ്തു. (51) പറയുക, പ്രസ്താവിക്കുക വേദഗ്രമ്ലത്തിൽ മൂസാ യെക്കുറിച്ച് നിശ്ചയമായും അദ്ദേഹം ആയിരുന്നു നിഷ്കളങ്കൻ (ശൂദ്ധൻ) അദ്ദേഹം ആയിരുന്നു, ആവുകയും ചെയ്തിരുന്നു ഒരു റസൂൽ, ദൂതൻ പ്രവാചകൻ, പ്രവാചകനായ (52) നാം അദ്ദേഹത്തെ വിളിച്ചു (സീനാ) പർവ്വതത്തിന്റെ ഭാഗത്ത്നിന്ന് വലത്തെ അദ്ദേഹത്തിന് നാം സാമീപ്യം (അടുപ്പം) നൽകുകയും ചെയ്തു സ്വകാര്യഭാഷിതനായി, സ്വകാര്യം പറയുന്നവനായി (53) നാം പ്രദാനം ചെയ്കയും ചെയ്തു അദ്ദേഹത്തിന് നമ്മുടെ അനുഗ്രഹത്താൽ, കാരുണ്യത്താൽ അദ്ദേഹത്തിന്റെ സഹോദ രനെ ഹാറൂനിനെ പ്രവാചകനായി, നബിയായി മൂസാ നബി (അ)യുടെ ചരിത്രം അടുത്ത സൂറത്തിൽ സുദീർഘം വിവരിച്ചിട്ടുണ്ട്. അധികവിവരം അവിടെ വെച്ച് കാണാവുന്നതാണ്. ആ ചരിത്രത്തിലെ ചില വശങ്ങൾ സ്പർശിക്കുക മാത്രമാണ് ഈ വചനങ്ങൾ ചെയ്യുന്നത്. പ്രബോധനകൃത്യം നിർവഹി ക്കുന്നതിൽ തന്നെ സഹായിക്കുന്ന ഒരു സഹായകനായി സഹോദരൻ ഹാറൂൻ നബി (അ)യെയും നിശ്ചയിച്ചു കൊടുക്കണമെന്ന് മൂസാ (അ) അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അതിന്റെ ഫലമായി അല്ലാഹു അദ്ദേഹത്തെ മൂസാ നബി (അ)യുടെ സഹായകനും ഒരു നബിയുമായി നിശ്ചയിക്കുകയും ചെയ്തു . സാധാരണ മറ്റു നബിമാർക്ക് സിദ്ധിച്ചി ട്ടില്ലാത്ത ഒരനുഗ്രഹമാണത.് ഇത്പോലെത്തന്നെ, അല്ലാഹുവിന്റെ ഭാഷണം മദ്ധ്യവർത്തി യില്ലാതെ നേരിട്ട് കേട്ടതും മൂസാ നബി (അ)ക്ക്മാത്രം സിദ്ധിച്ച അതിമഹത്തായ ഒരു അനുഗ്രഹമാകുന്നു. "ത്വൂർ' ( ) എന്ന വാക്കിന് പർവ്വതം എന്നർത്ഥമാണെങ്കിലും സീനാപർവ്വതത്തെ ഉദ്ദേശിച്ചു പല സ്ഥലത്തും ആ വാക്ക് ഉപയോഗിച്ചു കാണുന്നുണ്ട്. മൂസാ നബി (അ)ക്ക് ആദ്യമായി വഹ്യ് (ദിവ്യസന്ദേശം) ലഭിച്ചതും, അല്ലാഹുവിന്റെ സംഭാ ഷണം കേൾക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ചതും, തൗറാത്ത് ലഭിച്ചതുമെല്ലാം സീനാ യിൽ വെച്ചായിരുന്നു. അദ്ദേഹം മദ്യനിൽ നിന്ന് ഈജിപ്തിലേക്ക് പോകുമ്പോൾ വഴിമദ്ധ്യേ തന്നെ അഭിമുഖീകരിച്ചു നിൽക്കുന്ന പർവ്വതത്തിന്റെ വലത്ത്ഭാഗത്ത്വെച്ചാണ് അല്ലാഹുവിന്റെ വിളിയുണ്ടായത്. സീനാ അർദ്ധദ്വീപ് അറേബ്യയുടെ ഏതാണ്ട് വടക്കു പടിഞ്ഞാറും, ഈജിപ്തിൽനിന്ന് ഏതാണ്ട് തെക്കുകിഴക്കുമായി സ്ഥിതിചെയ്യുന്നു. "ലാമി'ന് "ഇ'കാര ( )ത്തോട് കൂടി എന്നും, "അ'കാര ( )ത്തോട് കൂടി എന്നും വായിക്കപ്പെട്ടിട്ടുണ്ട്. ഒന്നാമത്തെ വായന അനുസരിച്ചാണ് "നിഷ്കള ങ്കൻ' എന്ന് നാം ആയത്തിന് തർജ്ജമ കൽപിച്ചത്. രണ്ടാമത്തേതനുസരിച്ച് ആ വാക്കിന് "ശുദ്ധി ചെയ്യപ്പെട്ടവൻ' എന്നോ "തിരഞ്ഞെടുക്കപ്പെട്ടവൻ' എന്നോ അർത്ഥം പറയാവു ന്നതാകുന്നു. പടം 4 നോക്കുക
19:54–55

وَٱذۡكُرۡ فِي ٱلۡكِتَٰبِ إِسۡمَٰعِيلَۚ إِنَّهُۥ كَانَ صَادِقَ ٱلۡوَعۡدِ وَكَانَ رَسُولٗا نَّبِيّٗا

وَكَانَ يَأۡمُرُ أَهۡلَهُۥ بِٱلصَّلَوٰةِ وَٱلزَّكَوٰةِ وَكَانَ عِندَ رَبِّهِۦ مَرۡضِيّٗا

(54) വേദഗ്രമ്ലത്തിൽ ലിനെക്കുറിച്ചും പ്രസ്താവിക്കുക: നിശ്ചയമായും അദ്ദേഹം വാഗ്ദാന ത്തിൽ സത്യംപാലിക്കുന്നവനായി രുന്നു; ഒരു റസൂലും നബിയും ധ ദൂതനും പ്രവാചകനും പ ആയിരുന്നു. (55) അദ്ദേഹം തന്റെ ആൾക്കാ രോട് നമസ്കാരത്തിനും "സകാ ത്തി'നും (വിശുദ്ധധർമത്തിനും) ആജ്ഞാപിക്കാറുണ്ടായിരുന്നു; തന്റെ രക്ഷിതാവിന്റെ അടുക്കൽ അദ്ദേഹം സുസമ്മതനുമായിരുന്നു. (54) പ്രസ്താവിക്കുക വേദഗ്രമ്ലത്തിൽ ലിനെക്കുറിച്ച് നിശ്ചയമായും അദ്ദേഹം ആയിരുന്നു വാഗ്ദാനത്തിൽ സത്യം പാലിക്കുന്നവൻ അദ്ദേഹം ആകുകയും ചെയ്തിരുന്നു റസൂൽ, ദൂതൻ നബി, പ്രവാചകൻ (55) അദ്ദേഹം ആയിരുന്നു അദ്ദേഹം ആജ്ഞാ പിക്കും തന്റെ ആൾക്കാരോട്, സ്വന്തക്കാരോട് നമസ്ക്കാരത്തിന് സകാത്തിനും, വിശുദ്ധ ധർമത്തിനും അദ്ദേഹം ആകുകയും ചെയ്തിരുന്നു തന്റെ രക്ഷിതാവിന്റെ അടുക്കൽ സുസമ്മതൻ, തൃപ്തൻ ഇബ്റാഹീം നബി (അ)യുടെ പുത്രനും, അറബികളുടെ വംശപിതാവുമായ ഇസ്മാ ഈൽ നബി (അ)യുടെ ജീവചരിത്രസംക്ഷേപം ഈ രണ്ട് ആയത്തുകളിൽ അടങ്ങു ന്നു. അദ്ദേഹത്തിന്റെ മൂന്ന് സവിശേഷഗുണങ്ങൾ പ്രത്യേകം ശ്രദ്ധാർഹമാണ്: (1) അദ്ദേഹം വാഗ്ദാനത്തിൽ സത്യം പാലിച്ചിരുന്നു. (2) അദ്ദേഹം സ്വന്തക്കാരോട് നമ ആജ്ഞാപിക്കാറുണ്ടായിരുന്നു. (3) അദ്ദേഹം റ∫ിന്റെ അടുക്കൽ സുസമ്മതനായിരുന്നു. "നിന്നെ അറുക്കുവാൻ എനിക്ക് അല്ലാഹുവിന്റെ കൽപന കിട്ടിയിട്ടുണ്ടെ'ന്ന് പിതാവ് അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: " പിതാവേ! കൽപിക്കപ്പെട്ടത് ചെയ്തു കൊള്ളുക! അല്ലാഹു ഉദ്ദേശിക്കുന്നതായാൽ ക്ഷമയുള്ളവനായി എന്നെ നിങ്ങൾക്ക് കാണാ വുന്നതാകുന്നു.' ( 102 ) ഇൗ വാഗ്ദാനം അദ്ദേഹം പാലിച്ച സംഭവം ലോകപ്രസിദ്ധമാണ്. എന്നിരിക്കെ ഒന്നാമത്തെ സവിശേഷ ഗുണത്തിന് വേറെ ഉദാഹരണം ആവശ്യമില്ല. വർത്തമാനത്തിൽ കളവുപറ യുക, വിശ്വസിച്ചാൽ ചതിക്കുക, വാഗദാനം ലംഘിക്കുക എന്നീ മൂന്നുകാര്യങ്ങൾ കപട വിശ്വാസിയുടെ ലക്ഷണങ്ങളാണെന്നത്രെ നബി തിരുമേനി ˜ അരുളിചെയ്യുന്നത്. ഇൗ മൂന്ന് കാര്യങ്ങളും പരസ്പരം ബന്ധപ്പെ ട്ടു നിലകൊള്ളുന്നവയുമാണ്. വാഗ്ദാനപാലന ത്തിന് സ്ലാം കൽപിക്കുന്ന വമ്പിച്ച സ്ഥാനം ഇതിൽനിന്നെല്ലാം മനിലാക്കാം. ജനങ്ങളോട് പൊതുവിലും, സ്വന്തക്കാരോട് പ്രത്യേകിച്ചും സൽക്കർമങ്ങളെക്കുറിച്ച് ഉപദേശിക്കലും,ദുഷ്കർമങ്ങളെപ്പറ്റി വിരോധിക്കലും ഇസ്ലാമിൽ വളരെ പ്രാധാന്യം കൽപിക്കപ്പെട്ടിട്ടുള്ളതാകുന്നു. 6 (നിങ്ങളെയും നിങ്ങളുടെ സ്വന്തക്കാരെയും നരകാന്മിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുവിൻ) എന്ന ത്പോലെയുള്ള പല വചനങ്ങളും, പല ഹദീഥുകളും ഇക്കാര്യത്തിന്റെ ഗൗരവം മനിലാക്കിത്തരുന്നുണ്ട്. സൽക്കർമങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായ കാര്യങ്ങളാണ് നമസ്കാരവും സകാത്തും. അല്ലാഹുവിനും അടിയാനും ഇടക്കുള്ള ബാധ്യതകളിൽവെച്ച് നമസ്കാരവും, അടിയാനും ജനങ്ങളും തമ്മിലുള്ള ബാധ്യതകളിൽവെച്ച് സക്കാത്തും കൂടുതൽ ശ്രേഷ്ഠത അർഹിക്കുന്നു. അപ്പോൾ, സ്വന്തം നിലക്കും, മറ്റുള്ളവരെ സംബ ന്ധിക്കുന്ന ബാധ്യത എന്ന നിലക്കും ഉള്ള എല്ലാ പ്രധാന കടമകളും (അ) നിറവേറ്റിയിരുന്നു എന്ന് സാരം വരുന്നു. ഒരു സമുദായത്തിന്റെ സ്ഥാപകനും, നേതാവുമാകുന്ന ആൾക്ക് അവശ്യം ഉണ്ടായി രിക്കേണ്ടുന്ന ഗുണമാണ് വാക്കിലും, പ്രവൃത്തിയിലും, വാഗ്ദാനത്തിലും സത്യം പാലി ക്കുക എന്നത്. അതും അദ്ദേഹത്തിനുണ്ടായിരുന്നു. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം, ഭയഭക്തി, അനുസരണശീലം ആദിയായവ സ്വജനങ്ങളിൽ ഉളവാക്കുക, അഥവാ, അവരെ ആത്മീയശുദ്ധിയുള്ള ജനതയാക്കിത്തീർക്കുക, ഇതാണ് നേതാവിന്റെ മറ്റൊരു കടമ. ഇതിനും പുറമെ, ആ ജനത ഒരു സുസംഘടിത ജനതയായിത്തീരുന്നതിന് അവരുടെ സാമൂഹ്യജീവിതം പരസ്പര സഹായസഹകരണാടിസ്ഥാനത്തിലും, സ്നേഹത്തിലും ആക്കിത്തീർക്കുവാൻ ശ്രമിക്കേണ്ടതുണ്ട്. ഇതെല്ലാം നബി (അ) ശരിക്കും നിർവഹിച്ചിരുന്നുവെന്നും മേൽകണ്ട ചരിത്രസംക്ഷേപത്തിൽനിന്ന് മനിലാക്കാം. ഇങ്ങനെയുള്ള ഒരു മഹാൻ അല്ലാഹുവിന്റെ അടുക്കൽ തീർച്ചയായും സുസമ്മതനായി രിക്കുമെന്ന് വ്യക്തമാണ്.
19:56–57

وَٱذۡكُرۡ فِي ٱلۡكِتَٰبِ إِدۡرِيسَۚ إِنَّهُۥ كَانَ صِدِّيقٗا نَّبِيّٗا

وَرَفَعۡنَٰهُ مَكَانًا عَلِيًّا

(56) വേദഗ്രമ്ലത്തിൽ ഇദ്രീസി നെക്കുറിച്ചും പ്രസ്താവിക്കുക; നിശ്ച യമായും അദ്ദേഹം ഒരു പരമസത്യവാ നും, പ്രവാചകനും ആയിരുന്നു. (57) നാം അദ്ദേഹത്തെ ഉന്നത മായ ഒരു സ്ഥാനത്ത് ഉയർത്തിയിരി ക്കുന്നു. (56) പ്രസ്താവിക്കുക വേദഗ്രമ്ലത്തിൽ ഇദ്രീസിനെ ക്കുറിച്ച് നിശ്ചയമായും അദ്ദേഹം ആയിരുന്നു പരമസത്യവാൻ, സത്യസ ന്ധൻ നബി, പ്രവാചകൻ (57) നാം അദ്ദേഹത്തെ ഉയർത്തുകയും ചെയ്തു ഒരു സ്ഥാനത്ത് ഉന്നതമായ, ഉയർന്ന ഉന്നതമായ സ്ഥാനവും നിലപാടും അദ്ദേഹത്തിന് സാരം. ഈ ഒടുവിലെ വചനത്തിന് "ഉന്നതമായ ഒരു സ്ഥലത്തേക്ക് നാം അദ്ദേഹത്തെ ഉയർത്തി യിരിക്കുന്നു' എന്ന് ചിലർ അർത്ഥം കൽപിച്ചുകാണുന്നു. ആകാശത്തിലേക്കോ, അല്ലെ ങ്കിൽ സ്വർഗത്തിലേക്കോ ഇദ്രീസ് നബി (അ)യെ അല്ലാഹു ഉയർത്തിയിട്ടുണ്ടെന്നും, അദ്ദേഹം അവിടെയാണ് ഇപ്പോഴും ഉള്ളതെന്നും ആ അർത്ഥത്തിന് അവർ വ്യാഖ്യാ നവും നൽകിയിരിക്കുന്നു. ഇതിന് വിശദീകരണം കൊടുക്കുന്ന പല കഥകളും ചില കിതാബുകളിലുണ്ട്. ഹദീഥിലോ ഈ വ്യാഖ്യാനത്തിന് പിൻബലം കാണുന്നില്ല. ഇദ്രീസ് (അ)ന്റെ സാക്ഷാൽ പേർ "ഹാനോഖ്' അല്ലെങ്കിൽ "അഖ്നോഖ്' ( ) എന്നാകുന്നു. "ഊസരീസ്' ( ) എന്നും, "അസ്വീരിസ്' ( ) എന്നും അദ്ദേഹത്തെക്കുറിച്ച് പറയാറുണ്ട്. ഇദ്രീസ് ( ) എന്നത് അദ്ദേഹത്തിന്റെ സാക്ഷാൽ പേരിന്റെ അറബി വകഭേദമാണെന്നും, സ്ഥാനപ്പേരാണെന്നും പക്ഷാന്തര മുണ്ട്. അദ്ദേഹം നൂഹ് നബി (അ)യുടെ പിതാവിന്റെ പിതാമഹനായിരുന്നുവെന്നാണ് പറയപ്പെടുന്നത് "ഹാനൂക്കിന്റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സര മായിരുന്നു. ഹാനൂക്ക് ദൈവത്തോടുകൂടെ നടന്നു. ദൈവം അവനെ എടുത്തുകൊണ്ടു പോയതിനാൽ കാണാതെയായി.' എന്ന് ബൈബ്ൾ (ഉൽപത്തി: 5 ൽ 23, 24) പറയു ന്നു. ഒരു പക്ഷേ, ഈ പറഞ്ഞതിൽ നിന്നായിരിക്കാം അദ്ദേഹത്തെ സംബന്ധിച്ച് മേൽ സൂചിപ്പിച്ച കഥകൾ ഉടലെടുത്തത്. ആദ്യമായി പേനകൊണ്ടെഴുതിയത്, വസ്ത്രം തുന്നുവാൻ തുടങ്ങിയത്,ഗണിതവും കണക്കും ആദ്യം പഠിച്ചത്, ഇങ്ങനെ പലതും അദ്ദേഹത്തിന്റെ പ്രത്യേകതകളായി പല ചരിത്രകാരൻമാരും, വ്യാഖ്യാതാക്കളും രേഖപ്പെടുത്തിയിരിക്കുന്നു. പ്രവാച കപ്രധാനികളായ പലരെക്കുറിച്ചും പ്രസ്താവിച്ചശേഷം അല്ലാഹു പറയുന്നു:
19:58

أُوْلَـٰٓئِكَ ٱلَّذِينَ أَنۡعَمَ ٱللَّهُ عَلَيۡهِم مِّنَ ٱلنَّبِيِّـۧنَ مِن ذُرِّيَّةِ ءَادَمَ وَمِمَّنۡ حَمَلۡنَا مَعَ نُوحٖ وَمِن ذُرِّيَّةِ إِبۡرَٰهِيمَ وَإِسۡرَـٰٓءِيلَ وَمِمَّنۡ هَدَيۡنَا وَٱجۡتَبَيۡنَآۚ إِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُ ٱلرَّحۡمَٰنِ خَرُّواْۤ سُجَّدٗاۤ وَبُكِيّٗا۩

(58) അക്കൂട്ടർ ധ മേൽ പ്രസ്താവി ക്കപ്പെട്ടവർ പ ആദമിന്റെ സന്തതിക ളിൽനിന്ന് അല്ലാഹു അനുഗ്രഹം ചെയ്തു കൊടുത്തിട്ടുള്ള പ്രവാച കൻമാരാകുന്നു. നൂഹിന്റെ കൂടെ നാം ധ അല്ലാഹു; കപ്പലിൽ പ വഹിച്ചു കൊണ്ടു പോയ വരിലും ഇബ്റാഹീമിന്റെയും, ഇസ്റാ ഈലിന്റെ യും സന്തതികളിലും പെട്ടവരും; നാം സൻമാർഗം നൽകുകയും തിരഞ്ഞെ ടുക്കുകയും ചെയ് തവരിൽപെട്ടവരും ആകുന്നു. "പരമകാരുണിക'ന്റെ ധ അല്ലാഹു വിന്റെ പ ലക്ഷ്യങ്ങൾ അവർക്ക് ക്ക ൾ പ്പി ക്കെ പ്പ ടു ന്ന താ യാ ൽ , "സുജൂദ്' (സാഷ്ടാംഗം) ചെയ്യുന്നവ രായും, കരയുന്നവരായും കൊണ്ട് അവർ നിലംപതിച്ചു പോകുന്നതാണ്. (58) അക്കൂട്ടർ (അവരെല്ലാം) യാതൊരു കൂട്ടരാണ് അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു അവരിൽ, അവർക്ക് നബിമാരിൽ, നബി മാരായുള്ള ആദമിന്റെ സന്തതികളിൽനിന്ന് യാതൊരു കൂട്ടരിൽനിന്നും നാം വഹിച്ചുകൊണ്ടുപോയ നൂഹിന്റെ കൂടെ ഇബ്റാഹീ മിന്റെ സന്തതികളിൽനിന്നും നാം മാർഗദർശനം ചെയ്തവരിൽ നിന്നും നാം തിരഞ്ഞെടുക്കു കയും ചെയ്തു ഓതിക്കൊടുക്കപ്പെട്ടാൽ ഓതിക്കേൾപ്പിക്കപ്പെട്ടാൽ അവർക്ക്, അവരിൽ റഹ്മാന്റെ (പരമകാരുണികന്റെ) ലക്ഷ്യങ്ങൾ (വേദ വാക്യങ്ങൾ) അവർ നിലപതിക്കും, വീണുപോകും സാഷ്ടാംഗം (സുജൂദ്) ചെയ്യുന്നവരായി കരയുന്നവരായും സുജൂദിന്റെ കേൾക്കുകയോ ചെയ്യുമ്പോൾ ഒരു സുജൂദ് ചെയ്യേണ്ടതുള്ള ആയത്തുകളിൽ ആയത്തും. അല്ലാഹുവിന് സുജൂദ് (സാഷ്ടാംഗനമസ്കാരം) ചെയ്യാൻ പ്രോൽസാഹിപ്പിച്ചുകൊണ്ടുള്ള വേറെ ചില ആയ ത്തുകൾക്ക്ശേഷവും ഇതുപോലെ സുജൂദ് ചെയ്യേണ്ടതുണ്ടെന്ന് നബി ˜ യുടെ സുന്ന ത്തിൽ വന്നിട്ടുണ്ട്. ഓത്തിന്റെ സുജൂദ് ( ) എന്ന പേരിലാണ് ഈ സുജൂദു കൾ അറിയപ്പെടുന്നത്. മേൽപറഞ്ഞ നബിമാരുടെ ഒരു മാതൃക എന്ന നിലക്ക് ഇവിടെ നാമും അല്ലാഹുവിന് ഒരു സുജൂദ് ചെയ്യുന്നത് അനുയോജ്യമാണെന്ന് പ്രത്യേകം പറ യേണ്ടതില്ലല്ലോ. ഈ സൂറത്തിൽ ഇത്വരെ പ്രസ്താവിക്കപ്പെട്ട എല്ലാ നബിമാരും, ആദംനബിയുടെ സന്തതികൾ തന്നെ. നൂഹ് നബിയുടെ കാലത്തുണ്ടായ ചരിത്രപ്രസിദ്ധമായ ജലപ്രളയ ത്തിൽ അദ്ദേഹമൊന്നിച്ച് കപ്പലിൽ കയറി രക്ഷപ്പെട്ടവരുടെ സന്തതികളിലും എല്ലാവരും ഉൾപ്പെടുന്നു. ഇബ്റാഹീം നബിയുടെ സന്തതികളിൽ ഇസ്ഹാക്വ്, ഇസ്മാ ഈൽ, മൂസാ, ഹാറൂൻ, സകരിയ്യാ, യഹ്യാ, ഈസാ എന്നീ നബിമാർ ഉൾപ്പെടുന്നു. സന്തതികളിൽ മൂസാ, ഹാറൂൻ, സകരിയ്യാ, യ ഹ്യാ, ഈസാ മ്പത്ഥട്ടപ്പഥ (എല്ലാവരിലും സമാധാനശാന്തി ഉണ്ടായിരിക്കട്ടെ!) എന്നിവരും ഉൾപ്പെടുന്നു. "നാം സന്മാർഗം നൽകുകയും, തിരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ളവർ' എന്ന് വിശേഷിപ്പിച്ചതിൽ എല്ലാവരും വീണ്ടും ഉൾപ്പെടുന്നു. ഇപ്പറഞ്ഞ മഹാൻമാരെല്ലാം തന്നെ, അല്ലാഹുവോട് ഭക്തിയുള്ളവ രും, അവന്റെ കൽപനകളും, സന്ദേശങ്ങളും, ദൃഷ്ടാന്തങ്ങളുമാകുന്ന ലക്ഷ്യങ്ങളിൽ പരി പൂർണ വിശ്വാസമുള്ളവരും ആയിരുന്നു. അവരുടെ വിനയാധിക്യവും, ഭയഭക്തിയും നിമി ത്തം, അല്ലാഹുവിന്റെ ലക്ഷ്യങ്ങൾ കേൾക്കുമ്പോഴേക്കും അവർ കരഞ്ഞുകൊണ്ട് സുജൂ ദായി വീണുപോകുമായിരുന്നു. അല്ലാഹുവിന്റെ തിരുവചനങ്ങളും ലക്ഷ്യങ്ങളും കേൾക്കു മ്പോൾ കരയുക എന്നത് അതിനോടുള്ള ബഹുമാനവും, അവനോടുള്ള ഭക്തിയുമാണ് കാണിക്കുന്നതെന്ന് സ്പഷ്ടമാണല്ലോ. പാരായണം ചെയ്യുമ്പോൾ കരയുന്ന തിന് നബിവചനങ്ങളിൽ പ്രോൽസാഹിപ്പിക്കപ്പെട്ടിട്ടുള്ളത് ഇത് കൊണ്ടാകുന്നു.
19:59–60

۞فَخَلَفَ مِنۢ بَعۡدِهِمۡ خَلۡفٌ أَضَاعُواْ ٱلصَّلَوٰةَ وَٱتَّبَعُواْ ٱلشَّهَوَٰتِۖ فَسَوۡفَ يَلۡقَوۡنَ غَيًّا

إِلَّا مَن تَابَ وَءَامَنَ وَعَمِلَ صَٰلِحٗا فَأُوْلَـٰٓئِكَ يَدۡخُلُونَ ٱلۡجَنَّةَ وَلَا يُظۡلَمُونَ شَيۡـٔٗا

(59) എന്നാൽ, അവരുടെ ധ ആ നബിമാരുടെ പ ശേഷം, ഒരു (തരം) പിൻഗാമികൾ പിന്നീട് സ്ഥാനത്ത് വന്നു; അവർ നമസ്കാരം പാഴാക്കി ക്കളയുകയും, സ്വേച്ഛകളെ പിൻതുട രുകയും ചെയ്തു; അതിനാൽ, അവർ ദുർമാർഗ(ഫലം) പുറകെ കണ്ടെത്തു ന്നതാണ്:- (60) പശ്ചാത്തപിക്കുകയും വിശ്വ സിക്കുകയും സൽക്കർമം പ്രവർത്തി ക്കുകയും ചെയ്തവർ ഒഴികെ, അവ രാകട്ടെ സ്വർഗത്തിൽ പ്രവേശിക്കുന്ന താണ്; അവർ ഒട്ടുംതന്നെ അക്രമിക്ക പ്പെടുന്നതുമല്ല;- (59) എന്നാൽ പിന്നീട് സ്ഥാനത്തുവന്നു, എന്നിട്ട് പിന്നിട്ടുണ്ടായി അവരുടെ (ആ നബിമാരുടെ) ശേഷം ഒരു (തരം) പിൻഗാമികൾ അവർ പാഴാക്കി നമസ്കാരം അവർ പിന്തുടരുകയും ചെയ്തു ദേഹേ ച്ഛകളെ, സ്വേച്ഛകളെ, തന്നിഷ്ടങ്ങളെ ആകയാൽ പുറകെ, വഴിയെ അവർ കണ്ടെത്തും ദുർമാർഗം (ദുർമാർഗഫലം) (60) യാതൊരുവരൊഴികെ അവർ പശ്ചാത്തപിച്ചു, ഖേദിച്ചുമടങ്ങി വിശ്വസിക്കുകയും ചെയ്തു അവർ പ്രവൃത്തിക്കുകയും ചെയ്തു സൽക്കർമം, നല്ലത് എന്നാൽ അക്കൂട്ടർ അവർ പ്രവേശിക്കും സ്വർഗത്തിൽ അവർ അക്രമിക്കപ്പെടുക യുമില്ല ഒട്ടും, ഒന്നും. മേൽപറഞ്ഞ നബിമാരുടെ കാലങ്ങൾക്ക്ശേഷം അവരുടെ പിൻഗാമികളായി രംഗ ത്ത്വന്ന ഓരോ തലമുറകൾ, ആ പ്രവാചകൻമാരാൽ പ്രബോധനം ചെയ്യപ്പെട്ട സത്യ മാർഗത്തിന്റെ യാഥാർത്ഥ്യങ്ങൾ വിസ്മരിച്ചു കളഞ്ഞു. അതിന്റെ സത്തയും അന്താ രവും പാഴാക്കി. അവർ തങ്ങളുടെ ദേഹേച്ഛകളെ പൂജിക്കുന്നവരായിത്തീർന്നു. ഇന്നും ആ മഹാൻമാരുടെ പിൻഗാമികളെന്ന് അവകാശപ്പെടുന്ന കക്ഷികളുടെ നില മിക്കവാറും അത് തന്നെ. അതിന്റെ ദുരന്തഫലം അവർ അനുഭവിക്കാതിരിക്കയില്ല. മനുഷ്യൻ എത്രതന്നെ പിഴച്ചുപോയാലും, അതിൽനിന്ന് ഖേദിച്ചു പശ്ചാത്തപിക്കുന്ന പക്ഷം, നിശ്ചയമായും അല്ലാഹു പശ്ചാത്താപം സ്വീകരിക്കും. അവൻ കാരുണ്യവാനും കരുണാനിധിയുമാകുന്നു. പശ്ചാത്താപത്തിന്റെ അടിസ്ഥാനം ശരിയായ വിശ്വാസവും, അതിന്റെ അനിവാര്യഫലം സൽക്കർമവുമാണ്. അതിനാൽ, അത്രണ്ടും പ്രകടമാകു മ്പോഴേ പശ്ചാത്താപം യഥാർത്ഥമായിത്തീരുകയുള്ളൂ. ഇത്തരത്തിലുള്ള പശ്ചാത്താപം മൂലം, ചെയ്തുപോയ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് മാത്രമല്ല, പാപം ചെയ്യാത്തവ നെപ്പോലെ ആയിത്തീരുകയും ചെയ്യുന്നു. "അവർ ഒട്ടും അക്രമിക്കപ്പെടുകയില്ല' ( ) എന്ന വാക്യത്തിൽന്നിന്ന്തന്നെ ഇത് മനിലാക്കാം. "പാപത്തിൽ നിന്ന് പശ്ചാത്തപിക്കുന്നവൻ പാപമില്ലാത്തവനെപോലെയാകുന്നു യ്യഞ്ഞര (ൽറ ജ്ജളജത്സ എന്ന് നബിവചനത്തിലും വന്നിട്ടുണ്ട്. അത്രയുമല്ല, പാപങ്ങളുടെ സ്ഥാനത്ത് കാരുണ്യവാനായ അല്ലാഹു പുണ്യകർമങ്ങളുടെ പ്രതിഫലം നൽകുകകൂടി ചെയ്യുന്ന താണെന്ന് സൂറത്തുൽ ഫുർക്വാനിൽ നമ്മെ അറിയിക്കുന്നു. 70 - "സ്ലസ്ലപശ്ചാത്തപിക്കുകയും, വിശ്വസിക്കുകയും, സൽക്കർമം പ്രവൃത്തിക്കുകയും ചെയ്തവരൊഴികെ -അവരാകട്ടെ, അവരുടെ തിന്മകളെ അല്ലാഹു നന്മകളാക്കി മാറ്റിക്ക ളയുന്നതാണ്.' പ്രവാചകൻമാരുടെ മാർഗത്തിൽനിന്ന് വ്യതിചലിച്ചവരുടെ രണ്ട് ദുർഗുണങ്ങളാണ് അല്ലാഹു ഇവിടെ എടുത്തു പറഞ്ഞത്നമസ്കാരം പാഴാക്കിയതും, സേച്ഛകളെ പിൻപ റ്റിയതും, -ശ്രദ്ധേയമാകുന്നു. ആരാധനകളുടെ കഴമ്പായ നമസ്കാരം വിശ്വാസത്തിന്റെ ചൈതന്യമാകുന്നു. അതിന്റെ സാക്ഷാൽ ചൈതന്യം പോയിക്കഴിഞ്ഞാൽ മറ്റുള്ള നന്മ കളെല്ലാം നഷ്ടമായിത്തീരുന്നതാണ്. നേരെമറിച്ച് പാപങ്ങളുടെയെല്ലാം നിദാനം ഇച്ഛാ പൂജയല്ലാതെ മറ്റെന്താണ്?! ദൈവവിശ്വാസികളും, അല്ലാത്തവരും തമ്മിലുള്ള വ്യത്യാ സവും നമസ്കാരം മുഖേനയാണ് യഥാർത്ഥീകരിക്കുന്നത്. ഒരു ദൈവത്തിൽ വിശ്വസി ക്കുന്ന ഒരാൾ, അവൻ വിശ്വസിക്കുന്ന ദൈവത്തെ പ്രാർത്ഥിച്ചും, ആ ദൈവത്തെ ഭക്തി പൂർവം ആരാധിച്ചും വരുക സ്വാഭാവികമാണ്. ദൈവനിഷേധികൾക്കാകട്ടെ, സ്വേച്ഛ കൾ പൂർത്തിയാക്കുകയെന്നതിൽ കവിഞ്ഞു ഒന്നും വേണ്ടതായിട്ടില്ലല്ലോ. അതുകൊണ്ടാണ് നമസ്കാരമാകുന്ന പ്രാർത്ഥനാകർമം വിശ്വാസത്തിന്റെ സാക്ഷാൽ അടയാളമായി ഗണിക്കപ്പെട്ടിട്ടുള്ളത്. നമസ്കാരത്തിന്റെ നിർവഹണ രൂപങ്ങളിൽ, മത ങ്ങൾക്കിടയിൽ വ്യത്യാസമുണ്ടെങ്കിലും, എല്ലാ മതസ്ഥരും അവരുടെ മതജീവിതത്തിന്റെ അടിസ്ഥാനം നമസ്കാരത്തിൻമേൽ കെട്ടിപ്പടുത്തു കാണാവുന്നതാണ്. ഇത് അലങ്കോ ലപ്പെട്ടുപോകുന്നതോടുകൂടി മതപരമായ ജീവിതവും താറുമാറായിത്തീരുന്നു. ഒരാളുടെ വിശ്വാസത്തിനും അവിശ്വാസത്തിനും ഇടക്കുള്ള വരമ്പ് നമസ്കാരമാണെന്ന് നബി തിരുമേനി ˜ അരുളിച്ചെയ്ത ഒരു ഹദീഥ് ന്മഞ്ചഖ ഈ പര മാർത്ഥമാണ് ചൂണ്ടിക്കാട്ടുന്നത്. പശ്ചാത്തപിക്കുന്നവർക്ക് യാതൊരു കുറവും കോട്ടവും പറ്റാതെ, സ്വർഗം പൂകുവാ നുള്ള ഭാഗ്യം ലഭിക്കുമെന്ന് പറഞ്ഞുവല്ലോ. പ്രസ്തുത സ്വർഗത്തിന്റെ ചുരുങ്ങിയ വിവ രണമാണ് അടുത്ത വചനങ്ങളിലുള്ളത്.
19:61–63

جَنَّـٰتِ عَدۡنٍ ٱلَّتِي وَعَدَ ٱلرَّحۡمَٰنُ عِبَادَهُۥ بِٱلۡغَيۡبِۚ إِنَّهُۥ كَانَ وَعۡدُهُۥ مَأۡتِيّٗا

لَّا يَسۡمَعُونَ فِيهَا لَغۡوًا إِلَّا سَلَٰمٗاۖ وَلَهُمۡ رِزۡقُهُمۡ فِيهَا بُكۡرَةٗ وَعَشِيّٗا

تِلۡكَ ٱلۡجَنَّةُ ٱلَّتِي نُورِثُ مِنۡ عِبَادِنَا مَن كَانَ تَقِيّٗا

(61) അതായത്, പരമകാരുണി കൻ (അല്ലാഹു) അവന്റെ (സ്വന്തം) അടിയാന്മാരോട്, അദൃശ്യമായ നില യിൽ വാഗ്ദാനം ചെയ്തിട്ടുള്ള സ്ഥിര വാസത്തിന്റെ സ്വർഗങ്ങളിൽ (പ്രവേ ശിക്കും); നിശ്ചയമായും, അവന്റെ വാഗ്ദാനം (നിറവേറ്റി) കൊടുക്കപ്പെ ടുന്നത് തന്നെയാകുന്നു. (62) അവർ അവിടെവെച്ച് "സലാമ'ല്ലാതെനിരർത്ഥകമായ യാതൊന്നുംകേൾക്കുകയില്ല. അവർക്ക് അവിടെ, തങ്ങളുടെ ഉപജീ വനം (ആഹാരം) കാലത്തും, വയ്യിട്ടും ഉണ്ടായിരിക്കുന്നതുമാണ്. (63) നമ്മുടെ അടിയാൻമാ രിൽനിന്ന് ആർ ഭയഭക്ത രായിരുന്നുവോ അവർക്ക് നാം അവ കാ ശെ പ്പ ടു ക്കാ ടു ക്കു ന്ന സ്വർഗമത്രെ, അത്. (61) (അതായത്) സ്ഥിരവാസത്തിന്റെ സ്വർഗങ്ങൾ യാതൊരുവിധ മുള്ള റഹ്മാൻ (പരമകാരുണികൻ) വാഗ്ദാനം ചെയ്തിരിക്കുന്നു അവന്റെ അടിയാൻമാരോട് അദൃശ്യമായ (കാണപ്പെടാത്ത) നിലയിൽ നിശ്ചയമായും ആകുന്നു അവന്റെ വാഗ്ദാനം നൽകപ്പെടുന്നത്, കൊടുക്കപ്പെടുന്നത്. (62) അവർ കേൾക്കയില്ല അതിൽ, അവിടെവെച്ച് ഒരു നിരർത്ഥവും, അനാവശ്യവും "സലാമല്ലാതെ, സമാധാനശാന്തിയ ല്ലാതെ അവർക്കുണ്ടായിരിക്കുകയും ചെയ്യും അവരുടെ ആഹാരം, ഉപജീവ നം, ജീവിത വിഭവം അതിൽ, അവിടത്തിൽ രാവിലെ, കാലത്ത് വൈകു ന്നേരവും, വയ്യിട്ടും (63) അത് (അപ്പറഞ്ഞത്) സ്വർഗമാകുന്നു യാതൊരു (സ്വർഗം) നാം അവകാശപ്പെടുത്തികൊടുക്കും നമ്മുടെ അടിയാൻമാ രിൽനിന്ന് ആയിട്ടുള്ളവന് ഭയഭക്തൻ, സൂക്ഷ്മതയുള്ളവൻ. അല്ലാഹുവിന്റെ പ്രീതിക്ക് പാത്രീഭവിക്കുന്ന ഭയഭക്തൻമാരായ അവന്റെ അടി യാൻമാർക്ക് അവൻ വാഗ്ദാനം ചെയ്ത നേരിൽ കാണാതെത്ത വിശ്വസിക്കുകയും, ആ മഹാഭാഗ്യസിദ്ധിക്ക്വേണ്ടി പരിശ്രമിക്കുകയും ചെയ്തു. കേവലം അദൃശ്യമെന്നുവെച്ച് അവർ അത് അവഗണിച്ചില്ല. അതിനാൽ സർവ സുഖസമ്പൂർണമായ നിലയിൽ അതവർക്ക് അല്ലാഹു അവകാശപ്പെടുത്തിയിരിക്കയാ ണ്. അനാവശ്യങ്ങളോ, അസഭ്യങ്ങളോ ആയ ഒരു ശബ്ദവും അവർ അവിടെ കേൾക്കേ ണ്ടിവരികയില്ല. എവിടെയുംമലക്കുകളിൽ നിന്നും തമ്മതമ്മിലുമായിശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാകുന്ന സലാം മാത്രമായിരിക്കും അവരെ സ്വാഗതം ചെയ്യുക. ഇഹത്തിലും, പരത്തിലുമെല്ലാം തന്നെ, മനുഷ്യന് എറ്റവുമധികം ആനന്ദപ്രദ മായി സമാധാനമല്ലാതെ മറ്റെന്താണുള്ളത്?! അതുകൊണ്ടുതന്നെയാണ്, മുസ്ലിംകൾ തമ്മിൽ കാണുമ്പോഴും, നമസ്കാരത്തിലുമൊക്കെ സലാമിന്റെ വിവിധ രൂപങ്ങൾ നിശ്ച യിക്കപ്പെട്ടിട്ടുള്ളതും. ഭക്ഷണപാനീയങ്ങൾ തുടങ്ങിയ ജീവിത വിഭവങ്ങൾ നിരന്തരമായും, പരിപൂർണ മായും അവർക്കവിടെ ലഭിക്കുന്നു. അവർ ഇച്ഛിക്കുകയും, ആഗ്രഹിക്കുകയും ചെയ്യു ന്നതെന്തോ അതെല്ലാം അവർക്കവിടെയുണ്ട്. 31 (നിങ്ങൾ എന്ത് ഇച്ഛിക്കുന്നുവോ അത് നിങ്ങൾക്ക് അവി ടെയുണ്ട്. നിങ്ങൾ എന്ത് ആവശ്യപ്പെടുന്നുവോ അതും നിങ്ങൾക്ക് അവിടെയുണ്ട്.) "കാലത്തും വയ്യിട്ടും' എന്നുപറഞ്ഞതിന്റെ താൽപര്യം നിത്യവും നിരന്തരവും എന്ന ത്രെ. മുൻകഴിഞ്ഞുപോയ പ്രവാചകൻമാരിൽ പലരുടെയും ചരിത്രങ്ങൾ വിവരിച്ചു. പിന്നീട് അവരുടെ പിൻഗാമികളുടെ നിലപാടുകളും വിവരിച്ചു. തുടർന്നുകൊണ്ട് പാപങ്ങളിൽ നിന്ന് പശ്ചാത്തപിച്ചു സൽക്കർമം പ്രവർത്തിക്കുന്നവരുടെ മഹത്തായ പ്രതിഫലത്തെ പ്പറ്റി ഉണർത്തുകയും ചെയ്തു. അടുത്തതായി പ്രവാചകൻമാർക്ക് ദിവ്യസന്ദേശങ്ങൾ കൊണ്ടുവരുന്ന മലക്കുകൾ വരുന്നത് അല്ലാഹുവിന്റെ കൽപനപ്രകാരം മാത്രമാണെ ന്നും, പ്രവാചകൻമാർ ആശിക്കുമ്പോഴെല്ലാം അത് ലഭിക്കുന്നതല്ലെന്നും വ്യക്തമാക്കി ക്കൊണ്ട് നബി ˜ യെ സമാശ്വസിപ്പിക്കുകയാണ്. ഒരവസരത്തിൽ നബി തിരുമേനി ˜ വഹ്യ് (ദിവ്യസന്ദേശം) വരുവാൻ സാധാരണയിൽ കവിഞ്ഞു താമസിക്കുകയുണ്ടായി. പ്രസ്തുത ഭാഗ്യം എപ്പോഴും സിദ്ധിച്ചുകൊണ്ടിരിക്കുവാൻ സ്വാഭാവികമായും ആശിച്ചു കൊണ്ടിരിക്കുന്ന തിരുമേനിക്ക് അതിനാൽ മനഃക്ലേശം നേരിട്ടു. അതിനും പുറമെ മുശ്രിക്കുകളുടെ പരിഹാസവാക്കുകളും കേട്ടപ്പോൾ മനോദുഃഖം അധികമാകുകയും, ആവേശം വർദ്ധിക്കുകയും ചെയ്തു. അടുത്ത പ്രാവശ്യം ജിബ്രീൽ (അ) വന്നപ്പോൾ തിരുമേനി ചോദിച്ചു: "ഇപ്പോൾ സന്ദർശിച്ചു കൊണ്ടിരിക്കുന്നതിലും കൂടുതലായി നമ്മെ സന്ദർശിക്കുന്നതിന്ന് താങ്കൾക്കെന്താണ് മുടക്കം?!' ( സ്ലല ) ഇതിനെത്തുടർന്നു ജനങ്ങൾ മനിലാക്കിയിരിക്കേണ്ടുന്ന ഒരു വലിയ തത്വം അടക്കം ചെയ്തുകൊണ്ടുള്ള താഴെ കാണുന്ന വചനംമലക്കിന്റെ ഭാഷയിലായി -അല്ലാഹു അവതരിപ്പിച്ചു:-
19:64–65

وَمَا نَتَنَزَّلُ إِلَّا بِأَمۡرِ رَبِّكَۖ لَهُۥ مَا بَيۡنَ أَيۡدِينَا وَمَا خَلۡفَنَا وَمَا بَيۡنَ ذَٰلِكَۚ وَمَا كَانَ رَبُّكَ نَسِيّٗا

رَّبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَمَا بَيۡنَهُمَا فَٱعۡبُدۡهُ وَٱصۡطَبِرۡ لِعِبَٰدَتِهِۦۚ هَلۡ تَعۡلَمُ لَهُۥ سَمِيّٗا

(64) (നബിയേ,) തന്റെ രക്ഷിതാ വിന്റെ കൽപനപ്രകാരമല്ലാതെ ഞങ്ങൾ (മലക്കുകൾ) ഇറങ്ങുന്നില്ല; നമ്മുടെ മുന്നിലുള്ളതും, പിന്നിലുള്ള തും, അതിനിടയിലുള്ളതും (എല്ലാം) അവന്റെത്തന്നെ; തന്റെ രക്ഷിതാവ് വിസ്മരിക്കുന്നവനല്ല; (65) "(അവൻ) ആകാശങ്ങളുടെ യും, ഭൂമിയുടെയും, അവയുടെ ഇട യിലുള്ളതിന്റെയും റ∫ാകുന്നു. അതി നാൽ, അവനെ (മാത്രം) നീ ആരാ ധിച്ചുകൊള്ളുക; അവനെ ആരാധി ക്കുന്നതിൽ സഹനമെടുക്കുകയും ചെയ്തുകൊള്ളുക. അവനോട് പേരൊത്ത വല്ലവരെയും താൻ അറി യുമോ?! ധ ഇല്ല. പ ' (64) ഞങ്ങൾ ഇറങ്ങുന്നില്ല കൽപന പ്രകാരമല്ലാതെ നിന്റെ റ∫ിന്റെ അവന്റെതാണ്, അവന്നാണ് നമ്മുടെ മുന്നിലുള്ളത് നമ്മുടെ പിന്നിലുള്ളതും അതിന്റെ ഇടയിലുള്ളതും അല്ല, ആയിട്ടില്ല നിന്റെ റ∫്, തന്റെ റ∫് മറക്കുന്നവൻ, മറതിക്കാരൻ. (65) ആകാശങ്ങളുടെ റ∫ാണ് ഭൂമിയുടെയും അവ രണ്ടിനുമിടയിലുള്ള തിന്റെയും ആകയാൽ നീ അവനെ ആരാധിക്കുക സഹനമെടുക്കുക (ക്ഷമ സ്വീകരിക്കുക)യും ചെയ്യുക അവനെ ആരാധിക്കുന്നതിൽ, അവനെ ആരാ ധിക്കുന്നതിനായി നീ അറിയുമോ, നിനക്കറിയാമോ അവന് പേരൊത്ത വനെ, തുല്യനെ, നാമധാരിയെ ആകാശഭൂമികളെയും, അവയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന മറ്റു വസ്തുക്കളെയും സൃഷ്ടിച്ചു രക്ഷിച്ചു പരിപാലിച്ചുവരുന്ന രക്ഷിതാവ്, പ്രപഞ്ചകാര്യങ്ങളുടെ നിയന്താവ് എന്നിങ്ങനെയുള്ള നാമത്തിന് അർഹൻ തന്റെ റ∫ായ അല്ലാഹുവാണല്ലോ. ഈ പേരി നോ, അല്ലെങ്കിൽ അവന്റെ ഉൽകൃഷ്ടഗുണങ്ങളെ വർണിച്ചു കാണിക്കുന്ന മറ്റേതെങ്കിലും നാമങ്ങൾക്കോ അർഹതയുള്ള വേറെ വല്ലവരെയും തനിക്ക് അറിയാമോ? ഇല്ലെന്ന് തീർച്ച യാണ്. അതുകൊണ്ട് അവനെ മാത്രമേ ആരാധിക്കാവൂ. ആ വിഷയത്തിൽ നേരിട്ടേ ക്കുന്ന എല്ലാ പ്രതിബന്ധങ്ങളെയും, വിഷമങ്ങളെയും സഹനപൂർവം തരണം ചെയ്തു സാരം. പ്രത്യക്ഷത്തിൽ, ഈ കൽപന നബി ˜ യെ അഭിമുഖീകരിച്ചുകൊണ്ടുള്ളതാണെങ്കിലും, സമുദായത്തിലെ ഓരോ വ്യക്തി യെയും ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാണ്. പ്രപഞ്ചകർത്താവായ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അതിൽ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളെയും സഹനത്തോടെ തരണം ചെയ്യുക എന്നിങ്ങിനെ രണ്ട് കാര്യമാണ് ഈ കൽപനയിൽ അടങ്ങിയിരിക്കു ന്നത്. വാസ്തവത്തിൽ, ഈ രണ്ട് കാര്യങ്ങളിൽ ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും അടങ്ങിയിട്ടുണ്ടെന്ന് പറയാം. വിഭാഗം - 5
19:66–70

وَيَقُولُ ٱلۡإِنسَٰنُ أَءِذَا مَا مِتُّ لَسَوۡفَ أُخۡرَجُ حَيًّا

أَوَلَا يَذۡكُرُ ٱلۡإِنسَٰنُ أَنَّا خَلَقۡنَٰهُ مِن قَبۡلُ وَلَمۡ يَكُ شَيۡـٔٗا

فَوَرَبِّكَ لَنَحۡشُرَنَّهُمۡ وَٱلشَّيَٰطِينَ ثُمَّ لَنُحۡضِرَنَّهُمۡ حَوۡلَ جَهَنَّمَ جِثِيّٗا

Passage continues through verse 19:70.

(66) മനുഷ്യൻ പറയുന്നു: "ഞാൻ മരണപ്പെട്ടുപോയാലുണ്ടോ, ജീവനു ള്ളവനായി പിന്നെ പുറത്തുകൊണ്ടു വരപ്പെടുന്നു?! ധ അത് സംഭവ്യമല്ല പ ' എന്ന്. (67) മനുഷ്യൻ ഓർക്കുന്നില്ലേ: താൻ യാതൊന്നുംതന്നെ ആയിരുന്നി ല്ലാത്ത ഘട്ടത്തിൽ, മുമ്പ് അവനെ നാം പടച്ചുണ്ടാക്കിയിരിക്കുന്നു എന്ന്?! (68) (നബിയേ,) എന്നാൽ, നിന്റെ റ∫് തന്നെയാണ (സത്യം)! നിശ്ചയ മായും, അവരെയും (എല്ലാ) "ചെകു ത്താൻമാരെ' (പിശാചുക്കളെ) യും നാം ഒരുമിച്ചുകൂട്ടുന്നതാണ്; പിന്നീട്, അവരെ മുട്ടുകുത്തിയവരായ നില യിൽ, നരകത്തിന് ചുറ്റും നാം ഹാജ രാക്കുകയും ചെയ്യും. (69) പിന്നീട്, പരമകാരുണികനാ യുള്ളവനോട് കൂടുതൽ ധിക്കാരം കഠിനമായിരുന്നവരേതോ അവരെ, എല്ലാ കക്ഷികളിൽനിന്നും നാം വേർതിരിക്കുന്നതുമാകുന്നു. (70) പിന്നെ, അതിൽ ധ നരക ത്തിൽ പ കടന്ന് എരിയുവാൻ അവരിൽ ഏറ്റവും അർഹതയുള്ളവരെക്കുറിച്ച് നാം നല്ലവണ്ണം അറിയുന്നവനാകു ന്നു. (66) പറയും, പറയുന്നു മനുഷ്യൻ ഞാൻ മരിച്ചുപോ യാലുണ്ടോ, ഞാൻ മരണപ്പെട്ടിട്ടാണോ തീർച്ചയായും പിന്നീട് ഞാൻ പുറത്തുകൊണ്ടുവരപ്പെടുന്നു ജീവനുള്ളവനായി (67) ഓർക്കുന്നില്ലേ മനുഷ്യൻ നാം അവനെ സൃഷ്ടിച്ചു (പടച്ചു)ണ്ടാക്കി എന്ന് മുമ്പ് അവൻ ആയിരുന്നില്ലാത്തപ്പോൾ, അവൻ ആയിരുന്നതുമില്ല ഒരു വസ്തുവും, യാതൊന്നും (68) എന്നാൽ നിന്റെ റ∫് തന്നെയാണ നിശ്ചയമായും നാം അവരെ ഒരുമിച്ചുകൂട്ടും പിശാചുക്കളെയും, ചെകു ത്താൻമാരെയും പിന്നെ, പിന്നീട് നിശ്ചയമായും നാം അവരെ ഹാജരാക്കും "ജഹന്നമി'ന് (നരകത്തിന്) ചുറ്റും മുട്ടുകുത്തിയവരായിക്കൊണ്ട്. (69) പിന്നെ നിശ്ചയമായും നാം വേർതിരിക്കും, നീക്കി എടുക്കും എല്ലാ കക്ഷിയിൽ നിന്നും അവരിൽ ഏതുകൂട്ടരാണോ (അവരെ) കൂടുതൽ കഠിനമായവർ പരമകാരുണികനോട് ധിക്കാരം (70) പിന്നെ തീർച്ചയായും നാം നല്ലപോലെ അറിയുന്നവനാണ് ഒരു കൂട്ടരെപ്പറ്റി അവർ കൂടുതൽ അർഹതയുള്ളവരാണ്, കൂടുതൽ ബന്ധപ്പെട്ടവരാണ് അതി ന്, അതിനോട് കടന്നെരിയുവാൻ, കടന്നെരിയുന്നതിന് അല്ലാഹുവിലും, പരലോക ജീവിതത്തിലും വിശ്വാസമില്ലാത്തവരെ ഇരുത്തിച്ചിന്തി പ്പിക്കത്തക്ക ഒരു ചോദ്യമാണ് 67-ാം വചനത്തിൽ കാണുന്ന ചോദ്യം. അതെ, മനുഷ്യൻ യാതൊന്നും തന്നെ അല്ലാതിരുന്ന ഘട്ടത്തിൽ, മുമ്പ് അവനെ നാം സൃഷ്ടിച്ചുണ്ടാക്കി യിരിക്കുന്നുവെന്ന് അവൻ ഓർക്കുന്നില്ലേ?!' ഒരു പക്ഷേ, പെട്ടെന്ന് വല്ലവരും ഉത്തരം പറഞ്ഞേക്കും: "ഞാൻ എന്റെ മാതാപിതാക്കളിൽ ജനിച്ചവനാണല്ലോ' എന്ന്. അല്ലെ ങ്കിൽ "ഇന്ദ്രിയത്തിൽ നിന്നുണ്ടായി' എന്നോ, "മണ്ണിൽനിന്ന് ഉൽഭൂതനായി' എന്നോ മറ്റോ പറഞ്ഞേക്കാം. എന്നാൽ, ഓരോരുത്തന്റെയും ഉൽഭവത്തെപ്പറ്റി പിന്നോട്ട് പിന്നോട്ട് കട ന്നുചെന്നു പരിശോധിക്കുമ്പോൾ, നമ്മുടെ ബുദ്ധിനിഷ്പക്ഷമായി ചിന്തിക്കുന്നവരുടെ ഒരു ശുദ്ധശൂന്യതയിൽ ചെന്നെത്താതിരിക്കാൻ നിവൃത്തിയില്ല. അതെ, അങ്ങനെതികച്ചും ശുദ്ധമായ ഒരവസ്ഥയിൽ നിന്നാണ് മനുഷ്യനെ അല്ലാഹു സൃഷ്ടി ച്ചിട്ടുള്ളത്. ഈ ബോധം അവന് വരുന്നില്ലെങ്കിൽ അവന്റെ കാര്യം നിരാശാജനകംത ന്നെ. ഈ ഓർമ അവനുണ്ടാകുന്നപക്ഷം, അവൻ തന്റെ സ്രഷ്ടാവിലും, ഭാവിജീവിത ത്തിലുമെല്ലാം വിശ്വസിക്കാതിരിക്കുകയില്ല താനും.
19:71–72

وَإِن مِّنكُمۡ إِلَّا وَارِدُهَاۚ كَانَ عَلَىٰ رَبِّكَ حَتۡمٗا مَّقۡضِيّٗا

ثُمَّ نُنَجِّي ٱلَّذِينَ ٱتَّقَواْ وَّنَذَرُ ٱلظَّـٰلِمِينَ فِيهَا جِثِيّٗا

(71) അതിനടുക്കൽ ധ നരകത്തി ങ്കൽ പ വരുന്നവരല്ലാതെ നിങ്ങളിൽ (ആരും) ഇല്ല; അത് (അക്കാര്യം) നിന്റെ റ∫ിന്റെ അടുക്കൽ അനിവാ ര്യവും, തീരുമാനിക്കപ്പെട്ടതുമാകുന്നു. (72) പിന്നീട് സൂക്ഷിച്ചുവന്നിട്ടുള്ള വരെ (സജ്ജനങ്ങളെ) നാം രക്ഷപ്പെ ടുത്തുകയും, അക്രമകാരികളെ മുട്ടു കു ത്തി യ വ രാ ക്കാ ണ്ട് അതിൽതന്നെ വിട്ടേക്കുന്നതുമാണ്. (71) നിങ്ങളിൽ ഇല്ല അതിനടുക്കൽ വരുന്നവരല്ലാതെ അതാകുന്നു, അതായിരിക്കുന്നു നിന്റെ റ∫ിന്റെ അടുക്കൽ അനിവാര്യം, (ഒഴിവില്ലാത്തത്) തീരുമാനം ചെയ്യപ്പെട്ടത്, വിധിക്കപ്പെട്ടത് (72) പിന്നീട് നാം രക്ഷപ്പെടുത്തുന്നതാണ് യാതൊരു കൂട്ടരെ അവർ സൂക്ഷിച്ചുവ ന്നു, കാത്തുസൂക്ഷിച്ചു (ഭയഭക്തികാണിച്ചു) നാം വിട്ടേക്കുകയും ചെയ്യും അക്രമികളെ അതിൽ മുട്ടുകുത്തിയവരായിക്കൊണ്ട് എല്ലാവരെയും അല്ലാഹു നരകത്തിന് ചുറ്റും ഹാജരാക്കുന്നു. അനന്തരം ദോഷബാ ധയെ സൂക്ഷിച്ചുവന്ന ഭയഭക്തൻമാരെ അതിൽ അകപ്പെടാതെ രക്ഷപ്പെടുത്തുകയും, കുറ്റവാളികളെ അതിൽ കടത്തി ശിക്ഷിക്കുകയും ചെയ്യുന്നു. നരകത്തിലെ അതിഭയങ്ക രമായ കാഴ്ചകൾ, ചുറ്റുപാടും നിന്ന് നോക്കിക്കണ്ടറിഞ്ഞശേഷം, സൽഭാഗ്യവാൻമാർ അവരുടെ വിശ്വാസത്തിന്റെയും, കർമത്തിന്റെയും നിലപാടനുസരിച്ചുള്ള വേഗതയിൽ, അവിടെനിന്ന് രക്ഷപ്പെട്ടു സ്വർഗത്തിൽ പ്രവേശിക്കുന്നു. മിന്നൽവേഗത്തിൽ, വായുവേ ഗത്തിൽ, പക്ഷികളുടെ വേഗതയിൽ, കുതിരയുടെ വേഗതയിൽ ഇങ്ങനെ വിവിധ നില യിലായിരിക്കും അവർ സ്വർഗത്തിൽ പ്രവേശിക്കുകയെന്ന് നബി വചനങ്ങളിൽ വന്നിട്ടു ണ്ട്. ദുർഭാഗ്യവാൻമാരാകട്ടെ, നരകത്തിൽനിന്ന് രക്ഷകിട്ടാതെ അതിൽ വീണു കരിയു കയും അവരവരുടെ അന്ധതയുടെയും, ധിക്കാരത്തിന്റെയും തോതനുസരിച്ച് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
19:73–74

وَإِذَا تُتۡلَىٰ عَلَيۡهِمۡ ءَايَٰتُنَا بَيِّنَٰتٖ قَالَ ٱلَّذِينَ كَفَرُواْ لِلَّذِينَ ءَامَنُوٓاْ أَيُّ ٱلۡفَرِيقَيۡنِ خَيۡرٞ مَّقَامٗا وَأَحۡسَنُ نَدِيّٗا

وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هُمۡ أَحۡسَنُ أَثَٰثٗا وَرِءۡيٗا

(73) വ്യക്തമായ തെളിവുകളായി ക്കൊണ്ട് നമ്മുടെ ലക്ഷ്യങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കപ്പെടുന്ന തായാൽ, അവിശ്വസിച്ചവർ വിശ്വസി ച്ചവരോട് പറയുന്നതാണ്: "രണ്ടിൽ ഏത്വിഭാഗക്കാരാണ്, ഏറ്റവും നല്ല സ്ഥാനമുള്ളവരും, കൂടുതൽ ഭംഗി യുള്ള സഭക്കാരും?!' എന്ന് (74) എത്ര തലമുറകളെയാണ് ഇവരുടെ മുമ്പ് നാം നശിപ്പിച്ചുകള ഞ്ഞിട്ടുള്ളത്! അവരാകട്ടെ, സാധന സാമഗ്രികളിലും, കാൺമാനും (ഇവ രെക്കാൾ) മെച്ചപ്പെട്ടവരുമായിരുന്നു. (73) ഓതിക്കേൾപ്പിക്കപ്പെട്ടാൽ, ഓതിക്കൊടുക്കപ്പെട്ടാൽ അവർക്ക് നമ്മുടെ ലക്ഷ്യങ്ങൾ വ്യക്തമായ തെളിവുകളായിക്കൊണ്ട് പറയുന്ന താണ് അവിശ്വസിച്ചവർ വിശ്വസിച്ചവരോട് രണ്ടു വിഭാഗത്തിൽ ഏതാണ്, രണ്ടിൽ ഏത് സംഘമാണ് നല്ലത്, കൂടുതൽ നല്ലത് സ്ഥാനത്തിൽ കൂടുതൽ മെച്ചപ്പെട്ടതും, ഭംഗിയുള്ളതും സഭ, യോഗം, സഭ യിൽ (74) എത്ര, എത്രയോ നാം നശിപ്പിച്ചിരിക്കുന്നു അവരുടെ മുമ്പ് തലമുറകളെ, തലമുറയിൽനിന്ന് അവർ നല്ലവർ, മെച്ചപ്പെട്ടവ രാണ് സാധനസാമഗ്രികൾ, ഉപകരണങ്ങൾ കാൺമാനും, കാഴ്ചയിലും ഭൗതികമായ സ്വാധീനശക്തിയോ, സുഖസൗകര്യങ്ങളോ രൂപ ലാവണ്യങ്ങളോ ഒന്നും തന്നെ നമ്മുടെ ശിക്ഷണ നടപടികളിൽ നിന്ന് അവരെ രക്ഷപ്പെടുത്തുവാൻ പര്യാപ്ത മായില്ല, എന്ന് സാരം.
19:75–76

قُلۡ مَن كَانَ فِي ٱلضَّلَٰلَةِ فَلۡيَمۡدُدۡ لَهُ ٱلرَّحۡمَٰنُ مَدًّاۚ حَتَّىٰٓ إِذَا رَأَوۡاْ مَا يُوعَدُونَ إِمَّا ٱلۡعَذَابَ وَإِمَّا ٱلسَّاعَةَ فَسَيَعۡلَمُونَ مَنۡ هُوَ شَرّٞ مَّكَانٗا وَأَضۡعَفُ جُندٗا

وَيَزِيدُ ٱللَّهُ ٱلَّذِينَ ٱهۡتَدَوۡاْ هُدٗىۗ وَٱلۡبَٰقِيَٰتُ ٱلصَّـٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٞ مَّرَدًّا

(75) (നബിയേ) പറയുക: "വല്ല വനും ദുർമാർഗത്തിലായിരിക്കുകയാ ണെങ്കിൽ, പരമകാരുണികനായുള്ള വൻ അവന് അയച്ചയച്ചുകൊടുത്തു കൊള്ളട്ടെ!' -അങ്ങനെ, തങ്ങൾക്ക് താക്കീത് കിൽ ശിക്ഷ, അല്ലെങ്കിൽ അന്ത്യസമ കാണുമ്പോൾ. ആരാണ് സ്ഥാനം (കൂടുതൽ) ചീത്തയായവരെന്നും, സംഘം കൂടു തൽ ബലഹീനമായവരെന്നും അവർ അറിഞ്ഞുകൊള്ളും! (76) സൻമാർഗത്തിൽ ചരിക്കുന്ന വന് അല്ലാഹു സന്മാർഗം ധ സൻമാർഗ ബോധം പ വർദ്ധിപ്പിക്കുന്നതാണ്. നല്ല നല്ല ശാശ്വതകർമങ്ങൾ, നിന്റെ രക്ഷി താവിന്റെ അടുക്കൽ ഉത്തമമായ പ്രതിഫലമുള്ളതും, ഉത്തമമായ പരി ണാമഫലമുള്ളതുമാകുന്നു. (75) നീ പറയുക ആരെങ്കിലും ആയെങ്കിൽ ദുർമാർഗത്തിൽ, വഴിപിഴവിൽ അയച്ചുകൊടുത്തുകൊള്ളട്ടെ അവന് പരമകാരുണികൻ ഒരു അയച്ചുകൊടുക്കൽ (അയച്ചയച്ചു) അങ്ങനെ (ഇതുവരെ) അവർ കാണുന്നതായാൽ, കാണുമ്പോൾ അവരോട്താക്കീത് ചെയ്യപ്പെടുന്നത് ഒന്നുകിൽ ശിക്ഷയെ ഒന്നുകിൽ (അല്ലെങ്കിൽ) അന്ത്യസമയത്തെ അപ്പോൾ അവർ അറിഞ്ഞുകൊള്ളും ആരാണ്, ഏത്കൂട്ടരാണ് അവർ (അക്കൂട്ടർ) അവൻ ചീത്തയായവർ, മോശപ്പെട്ടവർ സ്ഥാനം, സ്ഥാനത്തിൽ കൂടുതൽ ദുർ∫ലരും, ശക്തി കുറഞ്ഞവരും സംഘം, പട്ടാളം (ജനസ്വാ ധീനം) (76) അല്ലാഹു വർദ്ധിപ്പിക്കും സന്മാർഗത്തിൽ ചരി ക്കുന്നവർക്ക്, സന്മാർഗം പ്രാപിച്ചവർക്ക് സൻമാർഗം (സൻമാർഗബോധം) ശാശ്വത കർമങ്ങൾ, നിലനിൽക്കുന്നവ നല്ലവ ഉത്തമമാണ്, നല്ലതാണ് നിന്റെ റ∫ിന്റെ അടുക്കൽ പ്രതിഫലം ഉത്തമവും, നല്ലതും പരിണാമം, മടക്കം, പര്യവസാനം ഹിജ്റഃയുടെ മുമ്പ് മദ്ധ്യദശയിൽ അവതരിച്ച സൂറത്തുകളിൽ ഒന്നാണ് ഈ അദ്ധ്യാ യം. സത്യപ്രബോധനത്തിൽ വിശ്വസിക്കുന്നവർ അന്ന് ഭൗതികമായ കഴിവുകളൊന്നു മില്ലാത്ത ദുർ∫ലരായിരുന്നു. നിഷേധകൻമാരുടെ നിലയാകട്ടെ, നേരെമറിച്ചും. ഐഹി കമായ എല്ലാ സുഖസൗകര്യങ്ങളും അവർക്കുണ്ട്. നബി തിരുമേനി ˜ യും സ്വഹാബി കളും സമ്മേളിക്കുന്ന സദ് കേവലം ചെറുതാണ്. പേരും പ്രശസ്തിയുമില്ലാത്ത കുറേ സാധുക്കളാണ് അതിൽ പങ്കുകൊണ്ടിരുന്നത്. അതേ അവസരത്തിൽ ക്വുറൈശികൾ "ദാറുന്നദ്വ'ത്തിൽ ചേരുന്ന യോഗങ്ങളാകട്ടെ, കുബേരൻമാരുടെയും, നേതാക്കളു ടെയും മഹാസമ്മേളനങ്ങളുമാണ്. സാധനസാമഗ്രികളിലും, ബാഹ്യമായ ആഢംബര മോടികളിലും അവരുടെ നില ഉന്നതമായിരുന്നു. തൽഫലമായി, വിശുദ്ധ സത്യവിശ്വാസികൾക്ക് നൽകപ്പെടുന്ന സന്തോ ഷവാർത്തകൾ കേൾക്കുമ്പോൾ, അവിശ്വാസികൾ പരിഹസിക്കുകയും, അഹങ്കാര പുർവ്വം പലതും പറയുകയും ചെയ്തിരുന്നു. അക്കൂട്ടത്തിൽ പെട്ടതാണ് മേൽ പ്രസ്താ വിച്ച ചോദ്യങ്ങളും. ആർക്കാണ് കൂടുതൽ പ്രതാപവും സ്വാധീനവുമുള്ളത്? ആരുടെ സദാണ് കൂടുതൽ അന്തുള്ളത്? എന്നിങ്ങനെ പലതും. ഇത്തരം വാക്കുകൾ ഇന്നും ചില ആളുകൾ സദ്വൃത്തരായ ആളുകളെക്കുറിച്ച് പറഞ്ഞുകേൾക്കാറുള്ളതാണ്. ഇങ്ങ നെയുള്ളവരെ സംബന്ധിച്ച് അല്ലാഹു പറഞ്ഞതിന്റെ സാരം ഇതാകുന്നു: അല്ലാഹു വിന്റെ ഭരണചട്ടം അവർ മനിലാക്കുന്നില്ല. ദുർമാർഗത്തിൽ അടിയുറച്ചു നിൽക്കുന്ന വർക്ക് അല്ലാഹു കുറേ അയച്ചുവിട്ടുകൊടുക്കുക പതിവാകുന്നു. അത്പോലെത്തന്നെ സൻമാർഗചാരികളായ ആളുകൾക്ക് സൻമാർഗബോധവും, അതിനുള്ള സാഹചര്യ ങ്ങളും അധികരിപ്പിച്ചുകൊടുക്കലും അവന്റെ പതിവത്രെ. ഈ നടപടിയാണ് ഇവിടെയും അവൻ സ്വീകരിച്ചിട്ടുള്ളത്. സൽക്കർമ ദുഷ്കർമങ്ങൾക്ക് അപ്പപ്പോൾതന്നെ അവൻ തികഞ്ഞ പ്രതിഫലം കൊടുക്കുകയല്ല ചെയ്യുന്നത്. ഓരോന്നിന്റെയും പ്രതിഫലം പൂർത്തിയായും, പരിപൂർണമായും നൽകപ്പെടുന്നതിന് ഒരു സമയമുണ്ട്. അപ്പോൾ മാത്രമേ ഓരോ വിഭാഗക്കാർക്കും അവരുടെ യഥാർത്ഥവും, സ്ഥിരവുമായ നിലപാടു കൾ ഇന്നതാണെന്ന് ശരിക്ക് വെളിപ്പെടുകയുള്ളൂ. അതുകൊണ്ട് തൽക്കാലത്തെ സുഖ സൗകര്യങ്ങളും, സ്വാധീനശക്തികളും കണ്ടു അവർ വഞ്ചിതരാകേണ്ടതില്ല. ബുഖാരി, മുസ്ലിം (റ) മുതലായ ഹദീഥ് പണ്ഡിതൻമാർ രേഖപ്പെടുത്തിയ ഒരു ഹദീ ഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ഒരു പ്രധാന സ്വഹാബിയായ ഗ്മസ്ലിച്ഛിച ) പറയുകയാണ്: "എനിക്ക് ആസ്വുബ്നു ക്ലഡസ്ലഥ) ന്റെ കുറച്ചു കടം കിട്ടുവാനുണ്ടായിരുന്നു. അത് തന്നുതീർക്കണമെന്നാവശ്യ പ്പെട്ടുകൊണ്ട് ഞാൻ അയാളെ സമീപിച്ചു. അയാൾ ഇങ്ങനെ പറഞ്ഞു: "ഇല്ലനീ മുഹ മ്മദിൽ അവിശ്വസിക്കാതെ ഞാൻ അത് തന്നുതീർക്കയില്ല.' ഞാൻ പറഞ്ഞു: ഹുവാണ! നീ മരണപ്പെടുകയും, പുനരെഴുന്നേൽപിക്കപ്പെടുകയും ചെയ്യുക എന്നല്ലാതെ ഒരിക്കലും ഞാൻ മുഹമ്മദിൽ അവിശ്വസിക്കുകയില്ല.' അപ്പോൾ ആസ്വ് പറഞ്ഞു: (ശ രി) എന്നാൽ ഞാൻ മരണപ്പെട്ടു എഴുന്നേൽപിക്കപ്പെടുമ്പോൾ നീ എന്റെ അടുക്കൽ വന്നുകൊള്ളുക; എനിക്കവിടെ സമ്പത്തും, സന്തതികളും ഉണ്ടായിരിക്കും; അപ്പോൾ ഞാൻ നിന്റെ കടം തന്നുതീർത്തുകൊള്ളാം' ഇൗ അവസരത്തിലാണ് എന്ന (അടുത്ത) വചനം അവതരിച്ചത്. ആസ്വിനെ മാത്രമല്ല, പരലോകജീവിതത്തെ നിഷേധിക്കുകയും, അതിനെക്കുറിച്ച് പുച്ഛമായി സംസാരിക്കുകയും ചെയ്യുന്നവരെയെല്ലാം തന്നെ കഠിനമായി താക്കീത് ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:-
19:77–80

أَفَرَءَيۡتَ ٱلَّذِي كَفَرَ بِـَٔايَٰتِنَا وَقَالَ لَأُوتَيَنَّ مَالٗا وَوَلَدًا

أَطَّلَعَ ٱلۡغَيۡبَ أَمِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا

كَلَّاۚ سَنَكۡتُبُ مَا يَقُولُ وَنَمُدُّ لَهُۥ مِنَ ٱلۡعَذَابِ مَدّٗا

Passage continues through verse 19:80.

(77) എന്നാൽ, നമ്മുടെ ലക്ഷ്യങ്ങ ളിൽ അവിശ്വസിക്കുകയും, "എനിക്ക് നിശ്ചയമായും സ്വത്തും സന്താനവും നൽകപ്പെടുമെന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ (നബി യേ)?! (78) അവൻ അദൃശ്യകാര്യത്തെ നോക്കിക്കണ്ടിരിക്കുന്നുവോ, അഥവാ പരമകാരുണികനായുള്ളവന്റെ അടു ക്കൽ വല്ല ഉടമ്പടിയും അവൻ ഉണ്ടാ ക്കിവെച്ചിട്ടുണ്ടോ?! (79) അങ്ങനെയല്ല:- അവൻ പറ യുന്നത് നാം രേഖപ്പെടുത്തുന്നതാ കുന്നു; അവന് നാം ശിക്ഷ കൂട്ടിക്കൂ ട്ടിക്കൊടുക്കുകയും ചെയ്യും. (80) അവൻ (ആ) പറയുന്നത് ധ സ്വത്തും സന്താനവും പ അവനോട് നാം അവകാശമെടുക്കുകയും, അവ ൻ നമ്മുടെ അടുക്കൽ ഒറ്റപ്പെട്ടവനായി വരുകയും ചെയ്യുന്നതാകുന്നു. (77) രിക്കുന്നു (വോ) പരമകാരുണികന്റ അടുക്കൽ വല്ല ഉടമ്പടിയും (79) അങ്ങനെയില്ല നാം എഴുതുന്നതാണ്, രേഖപ്പെടുത്തുന്നതാണ് അവൻ പറയുന്നത് അവന് നാം കൂട്ടി (വർദ്ധിപ്പിച്ചു, നീട്ടി) ക്കൊടുക്കുകയും ചെയ്യും ശിക്ഷയിൽനിന്ന് ഒരു കൂട്ടൽ, നീട്ടൽ, വർദ്ധിപ്പിക്കൽ (80) നാം അവനോട് അവകാശമെടുക്കുകയും ചെയ്യും അവൻ പറയുന്നത് അവൻ നമ്മുടെ അടുക്കൽ വരുകയും ചെയ്യും ഒറ്റയായി, ഒറ്റപ്പെട്ടവനായി അവന്റെ സന്താനമോ, സമ്പത്തോ ഒന്നും തന്നെ ക്കുകയില്ല. അവൻ നി ഹായനായിട്ടാണ് അല്ലാഹുവിന്റെ മുമ്പിൽ വരുക. അവിടെ അവന് ലഭിക്കുവാനുള്ളത് വമ്പിച്ച ശിക്ഷ മാത്രമായിരിക്കും എന്ന് സാരം. മനുഷ്യൻ താൽക്കാലിക സുഖലഹരിയിൽ മദോൻമത്തനായിക്കൊണ്ടിരിക്കുമ്പോൾ അതെല്ലാം തനിക്ക് സ്വായത്തവും, സ്ഥിരാവകാശവുമാണെന്ന് ധരിച്ചുപോകുന്നു. അവന്റെ ജീവി തവും, അതിൽ നടമാടിക്കൊണ്ടിരിക്കുന്ന നവംനവങ്ങളായ മാറ്റങ്ങളും, അവയുടെ അന ന്തരസംഭവങ്ങളും ഒന്നുംതന്നെ അവന്റെ അധീനത്തിലല്ല സ്ഥിതിചെയ്യുന്നത്. ഈ പര മാർത്ഥത്തെ അവൻ വിസ്മരിച്ചുകളയുന്നു. അദൃശ്യവൃത്താന്തങ്ങൾ കണ്ടറിയുകയോ അല്ലാഹുവിൽ നിന്ന് യാതൊരു കരാറും എഴുതിവാങ്ങുകയോ ചെയ്തിട്ടില്ലാത്ത അവൻ എങ്ങനെയാണതിന് ധൈര്യപ്പെടുന്നതെന്നത്രെ അല്ലാഹു ചോദിക്കുന്നത്. നിമിഷനേ രംകൊണ്ട് കൊട്ടാരത്തിൽ നിന്ന് കുടിലിലേക്കും, സ്വന്തം മണിമാളികയിൽ നിന്ന് അന്യന്റെ കോലായിലേക്കും നീങ്ങുവാൻ ഇടവന്നേക്കാമെന്ന് അവൻ ഓർക്കാത്തത് ആശ്ചര്യം തന്നെ. പരലോകനിഷേധികളെക്കുറിച്ച് പലതും വിവരിച്ചശേഷം, തങ്ങളുടെ വിഗ്രഹാദിദൈ വങ്ങളുടെ ശുപാർശ മൂലം തങ്ങൾക്ക് രക്ഷ കിട്ടിയേക്കുമെന്ന് ധരിച്ചുവരുന്ന ബഹുദൈ വവിശ്വാസികളെക്കുറിച്ച് പ്രസ്താവിക്കുന്നു;
19:81–82

وَٱتَّخَذُواْ مِن دُونِ ٱللَّهِ ءَالِهَةٗ لِّيَكُونُواْ لَهُمۡ عِزّٗا

كَلَّاۚ سَيَكۡفُرُونَ بِعِبَادَتِهِمۡ وَيَكُونُونَ عَلَيۡهِمۡ ضِدًّا

(81) തങ്ങൾക്ക് സഹായശക്തി ആയിത്തീരുവാൻവേണ്ടി അവർ (അവിശ്വാസികൾ) അല്ലാഹുവിന് പുറമെ (മറ്റു) ചില ആരാധ്യൻമാരെ സ്വീകരിച്ചിരിക്കുകയാണ്- (82) അങ്ങനെയല്ല; അവർ ഇവ രുടെ ആരാധനയെ (ത്തന്നെ) നിഷേ ധിക്കുകയും, ഇവർക്ക് എതിരാ യിത്തീരുകയും ചെയ്യുന്നതാണ്. (81) അവർ സ്വീകരിച്ചു, ഉണ്ടാക്കി അല്ലാഹുവിന് പുറമെ പല ദൈവങ്ങളെ അവർ ആയിത്തീരുവാൻ വേണ്ടി അവർക്ക് ഇവർക്ക് ശക്തി, സഹായശക്തി (82) അങ്ങനെയല്ല; അവർ നിഷേധിക്കും അവ രുടെ ആരാധനയെ അവർ ആയിത്തീരുകയും ചെയ്യും അവർക്ക്, ഇവർക്ക് എതിർ, എതിരിൽ പരദൈവങ്ങളെ സ്വീകരിക്കുന്നതിന് മുശ്രിക്കുകൾ ന്യായം പറഞ്ഞിരുന്നത്, അവർ തങ്ങൾക്ക് അല്ലാഹുവിങ്കൽ ശുപാർശ ചെയ്യുമെന്നായിരുന്നു. എന്നാൽ, പരലോകത്ത് വെച്ച് സംഭവിക്കുന്നത് നേരെ മറിച്ചാ യിരിക്കും. അവർ തങ്ങളെ ആരാധിച്ചിരുന്നുവെന്ന ത്പോലും ആ ദൈവങ്ങൾ നിഷേധിക്കുകയും, അവർ അവരുടെ വിരോധികളായിത്തീ രുകയുമാണുണ്ടാകുക. വിഭാഗം - 6
19:83–84

أَلَمۡ تَرَ أَنَّآ أَرۡسَلۡنَا ٱلشَّيَٰطِينَ عَلَى ٱلۡكَٰفِرِينَ تَؤُزُّهُمۡ أَزّٗا

فَلَا تَعۡجَلۡ عَلَيۡهِمۡۖ إِنَّمَا نَعُدُّ لَهُمۡ عَدّٗا

(83) (നബിയേ) നീ കാണുന്നി വിട്ടുകൊണ്ടിരിക്കുന്ന നിലയിൽപിശാചുക്കളെ നാം അയ ച്ചിരിക്കുന്നത്?! (84) അതിനാൽ, അവരെപ്പറ്റി നീ ധൃതിപ്പെടേണ്ടതില്ല; അവർക്ക് (സമ യമാകുന്നത്) നാം ണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. (83) നീ കണ്ടില്ലേ, കാണുന്നില്ലേ നാം അയച്ചിട്ടുണ്ടെന്ന് പിശാചുക്കളെ അവിശ്വാസികളിൽ അവരെ ഇറക്കിവിട്ടുകൊണ്ട് ഒരു ഇളക്കിവിടൽ (84) ആകയാൽ നീ ധൃതിപ്പെടരുത് അവരെപ്പറ്റി നാം എണ്ണിക്കൊണ്ടിരിക്കുകമാത്രമാണ് അവർക്ക് ഒരു എണ്ണൽ അവിശ്വാസികൾക്ക് അവരുടെ ഹിതമനുസരിച്ച് കൂത്താടി നടക്കുവാനും, സത്യത്തിന്റെ നേരെ കണ്ണടച്ചു പരിഹാസം കൊള്ളുവാനും അവരെ പ്രേരിപ്പിച്ചുവിടുന്ന ഒരു തരം പിശാചുക്കളെ അല്ലാഹു അയച്ചുവിട്ടിരിക്കുകയാണ്. യഥേഷ്ടം പ്രവർത്തിക്കുന്നതിൽ നിന്ന് തൽക്കാലം അല്ലാഹു അവരെ തടയുന്നില്ല. അവരുടെ ധിക്കാരത്തിന്റെ പ്രതി ഫലം നൽകുന്ന സമയം വിദൂരമൊന്നുമല്ല. ഓരോ നാഴികയും, ഓരോ വിനാഴികയും അതിലേക്കുള്ള സമീപനമത്രെ. അധികം താമസിയാതെ അതിന്റെ എണ്ണം പൂർത്തിയാ കുന്നതാണ്. പൗരസ്ത്യ മഹാകവിയായ ശൗക്വീബേഗ് ( ) പറഞ്ഞതെത്ര വാസ്തവം!- ജ്ജപ്പയ റ്റസ്ലയഛ (മനുഷ്യന്റെ ഹൃദയ ത്തിന്റെ മിടിപ്പുകൾ അവനോട് പറഞ്ഞുകൊണ്ടിരിക്കുകയാണ്; ജീവിതമെന്നാൽ, മിനു ട്ടുകളും സെക്കന്റുകളുമാകുന്നു എന്ന്) അങ്ങനെ, ആ സമയം ഇതാ എത്താറായി. എത്തിക്കഴിഞ്ഞാൽ ഓരോന്നിന്റെയും, ഓരോരുത്തരുടെയും പ്രതിഫലങ്ങൾ ശരിക്കും, കൃത്യമായും, നൽകപ്പെടുംസംശയിക്കേണ്ടതില്ല. ബന്ധപ്പെടേണ്ടതുമില്ല. എല്ലാ ഓരോ കാര്യത്തിന്റെയും പ്രതിഫലം പരലോകത്ത്വെച്ച് മാത്രമാണ് ലഭിക്കുകയെന്നും, ഇവി ടെവെച്ച് ഏതുപ്രവൃത്തിക്കും ഫലം പ്രത്യക്ഷപ്പെടുകയില്ല എന്നും ധരിക്കുന്നത് ശരി യല്ല. പരലോകത്തേക്ക് നീട്ടിവെക്കുന്ന ഭാഗവും, ഇവിടെവെച്ച് തന്നെ അനുഭവപ്പെടുന്ന ഭാഗവും അതിലുണ്ടായിരിക്കും. നോക്കുക: അതാ മുശ്രിക്കുകളുടെ ധിക്കാരഫലം അവർ അനുഭവിക്കാൻ എത്ര കാലം കഴിയേണ്ടി വന്നു?! സൂറത്ത് മ ർയം അവതരിച്ചു കവി ഞ്ഞപക്ഷം പത്തുകൊല്ലം മാത്രം! അവരുടെ ധിക്കാരത്തിന്റെ ഭരണവും, ഭരണകൂടവും അവിടെനിന്ന് തുടച്ചു നീക്കപ്പെട്ടു. ഇസ്ലാമിന്റെ വിജയം പ്രത്യക്ഷപ്പെടുകയും ചെയ്തു. അത്പോലെ എത്രയോ ഉദാഹരണങ്ങൾ കാണാവുന്നതാണ്.
19:85–87

يَوۡمَ نَحۡشُرُ ٱلۡمُتَّقِينَ إِلَى ٱلرَّحۡمَٰنِ وَفۡدٗا

وَنَسُوقُ ٱلۡمُجۡرِمِينَ إِلَىٰ جَهَنَّمَ وِرۡدٗا

لَّا يَمۡلِكُونَ ٱلشَّفَٰعَةَ إِلَّا مَنِ ٱتَّخَذَ عِندَ ٱلرَّحۡمَٰنِ عَهۡدٗا

(85) ഭയഭക്തൻമാരെ പരമകാരു ണികനായുള്ളവന്റെ അടുക്കലേക്ക് അതിഥികളെന്ന നിലയിൽ നാം ഒരു മിച്ചുകൂട്ടുന്ന ദിവസം; (86) കുറ്റവാളികളെ ദാഹിച്ചവരാ യിക്കൊണ്ട് നരകത്തിലേക്ക് നാം തെളിക്കുകയും ചെയ്യുന്ന (ദിവസം).- (87) (അന്ന്) പരമകാരുണികനാ യുള്ളവന്റെ അടുക്കൽ വല്ല കരാറും ഉണ്ടാക്കിവെച്ചിട്ടുള്ളവനല്ലാതെ, ശുപാർശക്ക് അധികാരമുണ്ടായിരി ക്കുന്നതല്ല. (85) നാം ഒരുമിച്ചുകൂട്ടുന്ന ദിവസം ഭയഭക്തൻമാരെ, സൂക്ഷിക്കു ന്നവരെ റഹ്മാന്റെ (പരമകാരുണികന്റെ) അടുക്കലേക്ക് അതിഥികളെന്ന നിലയിൽ, നിവേദകസംഘമായി (86) നാം തെളിയിക്കുകയും ചെയ്യുന്ന കുറ്റവാളികളെ നരകത്തിലേക്ക് ദാഹിച്ചവരായി (87) അവർക്ക് അധികാരമുണ്ടാകയില്ല, അധീനപ്പെടുത്തുകയില്ല, കഴിയുകയില്ല ശുപാർശക്ക് ഒരുവനൊഴികെ അവൻ ഉണ്ടാക്കിവെച്ചു, ഏർപ്പെടുത്തി റഹ്മാന്റെ അടുക്കൽ കരാറ്, ഉടമ്പടി സജ്ജനങ്ങളായ ഭയഭക്തൻമാരെ അതിഥികളെപ്പോലെ ആദരിച്ചും, നിവേദകസം ഘത്തെപ്പോലെ ബഹുമാനിച്ചും കൊണ്ടായിരിക്കും ക്വിയാമത്ത്നാളിൽ ഒരുമിച്ചുകൂട്ടു ക.ദുർജ്ജനങ്ങളാകുന്ന കുറ്റവാളികളെ ദാഹിച്ചു വലഞ്ഞ മൃഗങ്ങളെപ്പോലെ ആട്ടിത്തെ ളിച്ചുകൊണ്ടുമത്രെ കൊണ്ടുവരപ്പെടുക. സജ്ജനങ്ങൾ, പരമകാരുണികനായ അല്ലാഹു അവന്റെ അനുഗ്രഹത്താൽ ഒരുക്കിവെച്ചിട്ടുള്ള സ്വർഗത്തിലേക്ക് നയിക്കപ്പെടും. ദുർജ്ജ നങ്ങൾ, അവരുടെ ഫലം അനുഭവിക്കേണ്ടതിനായി നരകത്തിലേക്ക് വലിച്ചിഴക്കപ്പെടു കയും ചെയ്യും. സത്യവിശ്വാസത്തിൽ ഉറച്ചുനിൽക്കുകയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും വഴി അല്ലാഹുവിങ്കൽ നല്ല നില സമ്പാദിച്ചവർക്കുമാത്രമേ അവിടെ ശുപാർശ യുടെ പ്രശ്നമുള്ളൂ. ശുപാർശ ചെയ്യാനും, ശുപാർശ അനുഭവിക്കുവാനുമുള്ള അനു മാത്രമേ നൽകപ്പെടുകയുമുള്ളൂ. സത്യവിശ്വാസത്തോട്കൂടി സൽക്കർമ ങ്ങൾ പ്രവർത്തിച്ചവർക്ക് വാഗ്ദാനം ചെയ്യപ്പെട്ട സൽഫലങ്ങൾ ലഭിക്കുവാൻ അർഹരാ യിത്തീർന്നവരെപ്പറ്റിയാണ് "അല്ലാഹുവിങ്കൽ കരാറുണ്ടാക്കിവെച്ചവർ' എന്ന് പറഞ്ഞത്.
19:88–95

وَقَالُواْ ٱتَّخَذَ ٱلرَّحۡمَٰنُ وَلَدٗا

لَّقَدۡ جِئۡتُمۡ شَيۡـًٔا إِدّٗا

تَكَادُ ٱلسَّمَٰوَٰتُ يَتَفَطَّرۡنَ مِنۡهُ وَتَنشَقُّ ٱلۡأَرۡضُ وَتَخِرُّ ٱلۡجِبَالُ هَدًّا

Passage continues through verse 19:95.

(88) അവർ പറയുന്നു: "പരമകാ രുണികനായുള്ളവൻ (അല്ലാഹു) സന്താനം സ്വീകരിച്ചിരിക്കുന്നു' എന്ന്! (89) (ഹേ, ഇത് പറയുന്നവരേ!) തീർച്ചയായും നിങ്ങൾ ഘോരമായ ഒരു കാര്യം ചെയ്തിരിക്കുകയാണ്!- (90) അതുനിമിത്തം, ആകാശ ങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, മലകൾ (പൊട്ടി ത്തകർന്ന്) വീഴുകയും ചെയ്യാറാകു ന്നു. (91) (അതെ) പരമകാരുണികനാ യുള്ളവന് സന്താനം (ഉണ്ടെന്ന്) അവർ വാദിച്ചതിനാൽ! ധ അത്രയും ഗൗരവമേറിയതത്രെ, ആ വാദം. പ (92) സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികനായുള്ളവന് യുക്തമായിരിക്കയില്ല. (93) ആകാശങ്ങളിലും, ഭൂമി യിലും ഉള്ളവരെല്ലാം (ഓരോരുത്ത നും) പരമകാരുണികന്റെ അടുക്കൽ അടിയാനായി വരുന്നവരല്ലാതെയില്ല. (94) തീർച്ചയായും, അവരെ (മു ഴുവനും) അവൻ ക്ലിപ്തമായി അറി യുകയും, (ശരിക്ക്) എണ്ണിക്കണക്കാ ക്കുകയും ചെയ്തിരിക്കുന്നു. (95) അവരിൽ ഓരോരുത്തനും "ക്വിയാമത്ത്' നാളിൽ ഒറ്റപ്പെട്ടവനായി അവന്റെ അടുക്കൽ വരുന്നവരത്രെ. (88) അവർ പറയുന്നു ഉണ്ടാക്കിയിരിക്കുന്നു, സ്വീകരിച്ചിരിക്കുന്നു പരമകാരുണികൻ സന്താനം, മക്കൾ (89) തീർച്ചയായും നിങ്ങൾ ചെയ്തു, വരുത്തി ഒരു കാര്യം ഘോരമായ, നികൃഷ്ടമായ, വമ്പിച്ച (90) ആവാറാ കുന്നു ആകാശങ്ങൾ പൊട്ടിപ്പിളരുവാൻ അത്നിമിത്തം (വിണ്ടു) പിളരുവാനും ഭൂമി വീണു (തകർന്നു) പോവാനും മലകൾ തകർന്നു, ഇടിഞ്ഞു, പൊളിഞ്ഞു (91) അവർ വാദിച്ചതിനാൽ പര മകാരുണികന് സന്താനം (ഉണ്ടെന്ന്) മക്കളെ (92) യോജിക്കുകയില്ല, യുക്തമാവുകയില്ല, ചേരുകയില്ല പരമകാരുണികന് അവൻ സ്വീകരിക്കു ന്നത് സന്താനത്തെ (93) എല്ലാവരും (ഓരോരുത്തനും) അല്ല ആകാശങ്ങളിലുള്ളവർ ഭൂമിയിലും വരുന്നവരല്ലാതെ, ചെല്ലുന്നവനല്ലാതെ റഹ്മാന്റെ അടുക്കൽ അടിയാനായി, അടിമയായി (94) തീർച്ചയായും അവൻ അവരെ ക്ലിപ്തമായി അറിയുന്നതാണ് അവരെ എണ്ണുക (കണ ക്കാക്കുക)യും ചെയ്തിരിക്കുന്നു ഒരു (ശരിയായ) എണ്ണൽ (95) അവരെ ല്ലാവരും അവന്റെ അടുക്കൽ വരുന്നതാണ് ക്വിയാമത്ത്നാളിൽ ഒറ്റ യായി, ഒറ്റപ്പെട്ടവനായി സൃഷ്ടികളുടെ എണ്ണം, വണ്ണം, സ്വഭാവം, പ്രവൃത്തി, വാക്ക്, ശ്വാസം, പര്യവസാനം, എന്നുവേണ്ട ചെറുതും വലുതുമായ അറിയുന്നു. ഓരോരുത്തനും, ഏകനും നി ഹായനുമായിട്ടത്രെ ക്വിയാമത്ത്നാ ളിൽ അവന്റെ മുമ്പാകെ വരുന്നത്. അവന്റെ രക്ഷയും തുണയുമല്ലാതെ അവിടെ ആർക്കും യാതൊരു അവലംബവും ഇല്ലതന്നെ. അവന്റെ പ്രീതിയും, രക്ഷയും ലഭിക്കുവാനുള്ള ഏക മാർഗം അടുത്ത വചനത്തിൽ ചൂണ്ടിക്കാട്ടുന്നു:-
19:96

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ سَيَجۡعَلُ لَهُمُ ٱلرَّحۡمَٰنُ وُدّٗا

(96) നിശ്ചയമായും, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തിട്ടുള്ളവരാകട്ടെ, അവർക്ക് പരമകാരുണികനായുള്ള വൻ സ്നേഹം ഏർപ്പെടുത്തിക്കൊടു ക്കുന്നതാണ്. (96) നിശ്ചയമായും യാതൊരു കൂട്ടർ അവർ വിശ്വസിച്ചു അവർ പ്രവർത്തിക്കുകയും ചെയ്തു സൽക്കർമങ്ങളെ ഉണ്ടാക്കിക്കൊ ടുക്കും, ഏർപ്പെടുത്തിക്കൊടുക്കും അവർക്ക് പരമകാരുണികൻ സ്നേഹം, താൽപര്യം അതായത്: അല്ലാഹുവിന്റെയും, മലക്കുകളുടെയും, ഭൂമിയിലുള്ളവരുടെയുമെല്ലാം സ്നേഹം അവർക്ക് ലഭിക്കുന്നതാകുന്നു. നബി ˜ ഇപ്രകാരം അരുളിച്ചെയ്തതായി ബുഖാരി, മുസ്ലിം, തിർമദീ (റ) മുതലായവർ നിവേദനം ചെയ്യുന്നു: ൽച്ഛങസ്ലമ സ്ലളഹ്നമ പ്ലഷശ്ശജ്ജ∫ൾദ്ധഷ (മ്പഴഹ്മദവ ഏൾപ്പഞ്ഞഥവ : ഗ്ഗസ്ലഞ്ചഖ ൽറൾയ ന്നറന്മമ സാരം: "അല്ലാഹു ഒരു അടിയാനെ സ്നേഹിക്കുന്നപക്ഷം ജിബ്രീലിനോട് അവൻ പറയും: "ഇന്ന ആളെ ഞാൻ സ്നേഹിക്കുന്നുണ്ട്. അതിനാൽ നീയും അവനെ സ്നേഹി ക്കുക' എന്ന്. അങ്ങനെ, അത് ആകാശത്തിൽ വിളിച്ചു പറയപ്പെടും പിന്നീട് അവന് ഭൂമിയിലും സ്നേഹമുണ്ടായിത്തീരുന്നു. അതാണ് അല്ലാഹു ഈ (96-ാം) വചനത്തിൽ പറയുന്നത്. തിരുമേനി ഈ വചനം ഓതുകയും ചെയ്തു.
19:97–98

فَإِنَّمَا يَسَّرۡنَٰهُ بِلِسَانِكَ لِتُبَشِّرَ بِهِ ٱلۡمُتَّقِينَ وَتُنذِرَ بِهِۦ قَوۡمٗا لُّدّٗا

وَكَمۡ أَهۡلَكۡنَا قَبۡلَهُم مِّن قَرۡنٍ هَلۡ تُحِسُّ مِنۡهُم مِّنۡ أَحَدٍ أَوۡ تَسۡمَعُ لَهُمۡ رِكۡزَۢا

(97) എന്നാൽ, ഇത് നാം നിന്റെ ഭാഷയിൽ (അവതരിപ്പി ച്ചു) എളുപ്പമാക്കിത്തന്നിരിക്കുന്നത്, ഭയഭക്തന്മാർക്ക് ഇത്കൊണ്ട് നീ സന്തോഷവാർത്ത അറിയിക്കുവാ നും, കുതർക്കികളായ ജനങ്ങളെ ഇത്മൂലം നീ താക്കീത് ചെയ്യുവാനും വേണ്ടിതന്നെയാണ്. (98) എത്രയോ തലമുറകളെ ഇവർക്ക് മുമ്പ് നാം നശിപ്പിച്ചുകള ഞ്ഞിരിക്കുന്നു! അവരിൽനിന്ന് ഒരാളെയെങ്കിലും നീ കാണുന്നുണ്ടോ? അല്ലെങ്കിൽ, അവരുടെതായ വല്ല ലഘുശബ്ദവും നീ കേൾക്കുന്നുണ്ടോ?! (97) എന്നാൽ നാമതിനെ എളുപ്പമാക്കിയിരിക്കുന്നു, സൗകര്യപ്പെടു ത്തിയിരിക്കുന്നു നിന്റെ ഭാഷയിൽ നീ സന്തോഷവാർത്ത അറിയിക്കു വാൻ (തന്നെ) അത്കൊണ്ട്, അത്മൂലം ഭയഭക്തൻമാർക്ക് നീ താക്കീത് നൽകുവാനും, മുന്നറിയിപ്പ് നൽകുവാനും (തന്നെ), അത്കൊണ്ട് ഒരു ജന തക്ക് കുതർക്കികളായ (98) എത്രയോ, എത്ര നാം നശിപ്പിച്ചിരി ക്കുന്നു ഇവരുടെ മുമ്പ് തലമുറകളിൽ നിന്ന്, തലമുറകളായി നീ അറിയുന്നുണ്ടോ, കാണുന്നുണ്ടോ അവരിൽ നിന്ന് ഒരാളെയെങ്കിലും (ആ രെയെങ്കിലും) അല്ലെങ്കിൽ നീ കേൾക്കുന്നുണ്ടോ അവരുടെ, അവർക്ക് ലഘുശബ്ദം ( വല്ല നേരിയ ശബ്ദവും) ഇല്ല, ഒന്നുമില്ല. ഇങ്ങിനി മടങ്ങിവരാത്തവണ്ണം അവരെല്ലാം നാമാവശേഷമായിപ്പോയി! ഈ നിയമം ഇവർക്കുംനിലവിലുള്ള അവിശ്വാസികൾക്കുംബാധകമാണെന്ന് ഇവർ ഓർത്തുകൊള്ളട്ടെ എന്ന് സാരം. "നിന്റെ ഭാഷയിൽ' ( ) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം അറബിഭാഷയിൽ എന്നാണെന്ന് വ്യക്തമാണ്. അറബിഭാഷയിൽ അവതരിപ്പിക്കുവാനുള്ള കാരണം അടുത്ത സൂറത്ത് 113-ാം വചനത്തിന്റെ വിവരണത്തിൽ വെച്ച് നമുക്ക് വായിക്കാം. അസ്ലിക്കഠൃ ഈ സൂറത്തിന്റെ ആദ്യവചനത്തിൽ പ്രതിപാദിച്ച വിഷയങ്ങളിൽ ചിലത് അവസാന വചനങ്ങളിലും ആവർത്തിക്കപ്പെട്ടുകാണാം. അതായത്: ഈസാ (അ)നെക്കുറിച്ച് ക്രിസ്ത്യാനികൾക്കുള്ള പിഴച്ച വിശ്വാസം 35, 36 വചനങ്ങളിൽ അല്ലാഹു പറഞ്ഞു. അന്ത്യ ദിനത്തിൽ ജനങ്ങൾ രണ്ടുതരക്കാരായിരിക്കുമെന്നും, ഒന്ന് "മുത്തക്വീ'കളും മറ്റൊന്ന് "മുജ്രിമു'കളും ആണെന്നും, അഥവാ ദോഷബാധയെ സൂക്ഷിച്ചു നടക്കുന്ന ഭയഭക്തൻമാ രും, സത്യത്തെ ധിക്കരിച്ചു നടക്കുന്ന കുറ്റവാളികളും. ഒന്നാമത്തെ വിഭാഗത്തിന് മോക്ഷ വും, രണ്ടാമത്തെ വിഭാഗത്തിന് ശിക്ഷയുമാണ് അനുഭവപ്പെടുക എന്നും പ്രസ്താവിച്ചു. ഈ ലോകത്തുള്ളത്പോലെ, ശുപാർശകൊണ്ട് രക്ഷനേടുവാൻ അവിടെ ഒരു നിവൃ ത്തിയുമില്ലെന്നും വ്യക്തമാക്കി. എന്നിരിക്കെ, ഈസാ (അ)യെ മനുഷ്യപാപ ങ്ങൾക്കെല്ലാം പ്രായശ്ചിത്തമായി സങ്കൽപിക്കുന്നതിലും, അദ്ദേഹത്തിന്റെ ശുപാർശ കൊണ്ട് മോക്ഷം നേടാമെന്ന് വിചാരിക്കുന്നതിലും അർത്ഥമില്ലല്ലോ. തുടർന്നുകൊണ്ട്: ഈസാ നബി (അ)യോ മറ്റാരെങ്കിലുമോ ദൈവപുത്രനാണെന്ന വാദത്തിന്റെ കഴമ്പില്ലായ്മ ചൂണ്ടിക്കാട്ടുന്നു. ആകാശഭൂമികളെയും, മറ്റെല്ലാ ചരാചരങ്ങ ളെയും സൃഷ്ടിച്ചു പരിപാലിക്കുന്ന കർത്താവിന് ഒരു പുത്രന്റെ ആവശ്യം നേരിട്ടുവെന്ന് ധരിക്കുന്നതിൽപരം വിഡ്ഢിത്തം മറ്റെന്താണ്?! ഈ അന്ധവിശ്വാസത്തെ അടിയോടെ ഖണ്ഡിക്കുന്ന തത്വം ഒരൊറ്റ വാചകത്തിൽ അല്ലാഹു വിവരിക്കുന്നു. യാതൊരു സംശ യത്തിനും വകയില്ലാത്ത ആ വാക്യം സ്വയം വ്യക്തമാണ്. ഹൃദയത്തെ ആകർഷിക്കുന്ന ഒരു ഖണ്ഡിത തത്വം! ഹൃദയത്തെ തട്ടിയുണർത്തുന്ന ശൈലിയും! അതെ, സൃഷ്ടിലോകത്തുള്ള ഏതൊ (അ)യാകട്ടെ, മറ്റാരെങ്കിലുമാകട്ടെസ്രഷ്ടാവിന്റെ സന്നിധിയിൽ അടി മയുടെ നില മാത്രമെയുള്ളൂ. എന്നുവെച്ചാൽ: യജമാനത്വവും, സംരക്ഷകത്വവും ദൈവത്വവും ( ) അല്ലാഹുവിന് മാത്രമാണ്. മറ്റുള്ള വസ്തുവിനെല്ലാമുള്ളത് അടിമത്തവും, ആരാധനാർപ്പണവും ( ) മാത്രം. യേശുവിന്റെ ദൈവത്വത്തിൽ വിശ്വസിക്കുന്നവരേ! ഈ യാഥാർത്ഥ്യം നിങ്ങൾക്ക് നിഷേധിക്കാമോ? ഇല്ലെങ്കിൽ പിന്നെ, ഈസാ നബി (അ)ക്കും അല്ലാഹുവിന്റെ മുമ്പിൽ വെറും അടിമയായിരിക്കുവാനേ അർഹത യില്ല; ദാസനായിരിക്കുവാനേ നിവൃത്തിയുള്ളൂയജമാനനായിരിക്കുക സാധ്യമല്ല; ദൈവി തരമുള്ളൂവിധികർത്താവായിരിക്കുവാൻ മാർഗമില്ല. സൃഷ്ടികളെല്ലാം അവന്റെ അടിയാൻമാരായിരിക്കുക, ഒരാൾമാത്രം അതിൽനിന്ന് ഒഴി വായിരിക്കുക, അത് ഉണ്ടാകാവതല്ല. 96, 98 ൽ, സൂറത്തിനെ ഉപസംഹരിപ്പിച്ചുകൊണ്ടുള്ള ഉപദേശമാ കുന്നു. പ്രധാന മായ രണ്ട് തത്വങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്: (1) സത്യവിശ്വാസത്തിന്റെയും സൽക്കർമ ങ്ങളുടെയും മാർഗം സ്വീകരിച്ചവർക്ക് താമസിയാതെ അല്ലാഹു ജനഹൃദയങ്ങൾ തുറ ന്നുകൊടുക്കുന്നതും, അങ്ങനെ അവർ എല്ലാവർക്കും പ്രിയപ്പെട്ടവരായി പരിണമിക്കു ന്നതുമാകുന്നു. ഈ ഭാഗ്യം നേടിക്കഴിഞ്ഞവർവ്യക്തിയാകട്ടെ, ജനതയാകട്ടെഭൂമു ഖത്ത് നേതൃത്വവും സ്വീകരണവും ഉള്ളവരായിരിക്കുമല്ലോ. (2) സത്യത്തിനെതിരിൽ അക്രമവും ധിക്കാരവും കാണിക്കുന്നവർക്ക് മുമ്പ് നശിപ്പിക്കപ്പെട്ടുപോയ ജനങ്ങളുടെ അനുഭവമാണ് ഉണ്ടാവുക. അഥവാ അവരുടെ "പേരും ചൂരും' നിലനിൽക്കുകയില്ല. ഈ രണ്ട് കാര്യങ്ങളും ഇസ്ലാമിന്റെ ആദ്യകാലത്ത് -അടുത്തടുത്ത കാലങ്ങളിലായിനമ്മുടെ സമുദായം കണ്ടുകഴിഞ്ഞതാണ്:- അതാ, ഒരു കാലം നമുക്ക് കഴിഞ്ഞുപോയി; ലോകം നമ്മെ സ്നേഹിച്ചു; മാനിച്ചു. നമ്മുടെ ഉപദ്രവമോ അക്രമമോ ഭയന്നിട്ടല്ലനീതിയും മര്യാദയും കാംക്ഷിച്ചു മാത്രം. ജനങ്ങൾ നമ്മിലേക്ക് ഓടിവന്നു; നമ്മെ വിളിച്ചുവരുത്തി. പട്ടണങ്ങൾ അവയുടെ കവാടം നമുക്ക് തുറന്നുതന്നു. കോട്ടകളുടെ താക്കോലുകൾ നമുക്ക് ഏല്പിക്കപ്പെട്ടു. കാരണം? അന്ന് നമ്മുടെ വിശ്വാസകർമങ്ങൾ പരിശുദ്ധങ്ങളായിരുന്നു. അജ്നാദീനിലെയും, യർമൂക്കിലെയും ( ) പോർക്കളങ്ങളിൽ, ബൈസന്തീൻ (റോ മാ) സാമ്രാജ്യസേന മുസ്ലിംകളോട് പടപൊരുതുമ്പോൾ, സിരിയാ നിവാസികൾ അവർക്ക് സ്നേഹസന്ദേശങ്ങൾ അയച്ചുകൊണ്ടിരിക്കുകയായിരുന്നു. ബുസ്രാപട്ടണം അതിന്റെ കവാടം തുറന്നുകൊടുത്തു. ഹിംസ്വു ( ) നിവാസികൾ അവർക്ക് പല ഒത്താശകളും ചെയ്തുകൊടുത്തു. ത്വറാബൽസ് ( ) അവരെ സ്വീകരിക്കുവാൻ തക്കം പാർത്തുകൊണ്ടിരിക്കുകയായിരുന്നു. സ്വൂർ ( ) പട്ടണം, അതിന്റെ കോട്ടയിൽ കാവൽക്കാർ വേണ്ടതില്ലെന്നുവെച്ച് ( ) മുസ്ലിംകൾ ഇൗജിപ്തിന്റെ ഭാഗത്തേക്ക് നീങ്ങി യപ്പോൾ അവരെ സ്വാഗതം ചെയ്തത് ക്രിസ്ത്യാനികളായിരുന്നു. അവർ അവിടെ പ്രവേ ശിച്ചപ്പോൾ യാതൊരു മാർഗതട വും അവരെ ബാധിച്ചില്ലെന്ന് മാത്രമല്ല, ഭക്ഷണാദി സാധന സാമഗ്രികൾക്ക്പോലും അവർ ബുദ്ധിമുട്ടേണ്ടിവന്നില്ല. ഇതെല്ലാം ഒന്നാം വിഭാ ഗത്തെ സംബന്ധിച്ച പഴയ ചരിത്രങ്ങളാണ്. രണ്ടാം വിഭാഗക്കാരുടെ കർമഫലത്തെക്കുറിച്ച് അധികമൊന്നും പറയേണ്ടതായിട്ടി ല്ല. ഇൗ വചനം അവതരിച്ചു 15 കൊല്ലങ്ങളായപ്പോഴേക്കും, വിശുദ്ധ ക്വുർ ആന്റെ പ്രബോധനത്തെ രുന്ന വൻശക്തികളെല്ലാം മുഖം കുത്തിനിലംപതിച്ചു കഴിഞ്ഞു. ആ ചരിത്രം, ഗ്രമ്ലങ്ങ ളുടെ താളുകളിൽ നിറഞ്ഞു കിടക്കുകയാണല്ലോ. ( ) ശാം രാജ്യങ്ങളിൽപ്പെട്ട രണ്ട് രാജ്യങ്ങൾ ( ) സ്ഥലങ്ങൾ ഫലസ്തീൻസിരിയാ പടങ്ങളിൽ കാണാം. വ്യാഖ്യാനക്കുറിപ്പ് ഈസാ നബി(അ)യും ക്രിസ്ത്യാനികളും ഇൗസാ നബി (അ)യുടെ ജനനത്തെക്കുറിച്ച് സൂറഃ മർയമിലും, സൂറഃ നിലും ആകുന്നു വിവരിച്ചിട്ടുള്ളത്. സകരിയ്യാ നബി (അ)യുടെ പ്രാർത്ഥന യും, യഹ്യാ നബി (അ)യുടെ ജനനവും വിവരിച്ചതിനെത്തുടർന്നാണ് സൂറത്തുമർയമിൽ ആ വിവരണം ആരംഭിച്ചത്. നാല് ഇൻജീലുകളിൽ ( ) ഒന്നായ സെന്റ്ലൂക്കോസിന്റെ ഇൻജീൽ സൂറഃ മർയമിലെ വിവരണത്തോട് മിക്കവാറും യോജിച്ചുകാണാം. റാനിലാകട്ടെ, ഇതിന്മുമ്പുണ്ടായ മറ്റൊരു സംഭവത്തെമർയം (അ)ന്റെ ജനനവും, ബൈത്തുൽ മുക്വദ്ദസിൽ വെച്ചുള്ള അവരുടെ സംരക്ഷണവുംവിവരിച്ചതിനെ തുടർന്നാണ് ഇൗ കഥ വിവരിക്കുന്നത്. മർയമിനെ സംബന്ധിച്ച വിഷയത്തിൽ ഇൻജീ ലുകൾ നാലും മൗനമവലംബിക്കുകയാണ് ചെയ്തിട്ടുള്ളത്. എന്നാൽ ക്രി. 19-ാം നൂറ്റാ ണ്ടിൽ വത്തിക്കാൻ ഗ്രമ്ലാലയത്തിൽനിന്ന് "ഉപേക്ഷിക്കപ്പെട്ട, ഇൻജീലുകളുടെ ചില കോപ്പികൾ പുറത്തുവന്നിട്ടുണ്ട്. മർയമിന്റെ ജനനത്തെക്കുറിച്ച് കാണാതായിപ്പോയ ഭാഗം ഇവമൂലം വെളിക്കുവന്നിരിക്കുകയാണ് "ഉപേക്ഷിക്കപ്പെട്ട ഇൻജീലുകൾ' എന്ന് പറഞ്ഞത്: ക്രിസ്ത്വബ്ദം 1-ാം നൂറ്റാണ്ട് മുതൽ 4-ാം നൂറ്റാണ്ടിന്റെ ആരംഭംവരേക്കും ക്രിസ്ത്യാനികൾക്കിടയിൽ പ്രചാരത്തിലുണ്ടായി രുന്നതും, പ്രമാണിക്കപ്പെട്ടു വന്നിരുന്നതുമായ 21ലധികം ഇൻജീലുകളാണ്. ( ) പക്ഷേ, പിന്നീട് ക്രി. 325 ൽ ചേർന്ന ക്രിസ്തീയകൗൺസിൽ അവയിൽ നാലെണ്ണം മാത്രം തിര ഞ്ഞെടുത്തു ബാക്കിയെല്ലാം "ഉപേക്ഷിക്കപ്പെട്ടതാ'യി തള്ളുകയാണുണ്ടായത്. ഇൗ തീരു മാനം ചരിത്രപരമോ, വിജ്ഞാനപരമോ ആയ ഒരു അടിസ്ഥാനത്തിലല്ല ഉണ്ടായത്. കേവലം ഒരു ഭാഗ്യപരീക്ഷണ രൂപത്തിൽ മാത്രമായിരുന്നു നടത്തപ്പെട്ടത്. വിശുദ്ധ അവതരിക്കുന്ന കാലത്ത് ഇൗസാ (അ)യെ സംബന്ധിച്ച് ഈസാ നബി(അ)യും ക്രിസ്ത്യാനികളും വ്യാഖ്യാനക്കുറിപ്പ് ( ) മത്തായി, ലൂക്കോസ്, മാർക്കോസ്, യോഹന്നാൻ എന്നീ നാല് സുവിശേഷ ങ്ങൾ. ഇവയാണ് "പുതിയ നിയമപുസ്തകങ്ങൾ' ( ചലം ഠ ) എന്നറിയപ്പെ ടുന്ന ഇൻജീലിലെ പ്രധാന പുസ്തകങ്ങൾ. ( ) 21ന് താഴെയെന്നും നൂറുക്കണക്കിലുണ്ടെന്നും വേറെയും അഭിപ്രായങ്ങളു ണ്ട്. വ്യാഖ്യാനക്കുറിപ്പ് ഈസാ നബി(അ)യും ക്രിസ്ത്യാനികളും ക്രിസ്ത്യാനികൾക്കിടയിൽ നാല് അടിസ്ഥാന വിശ്വാസങ്ങളാണ് ഉണ്ടായിരുന്നത്. (1) പിതാവില്ലാതെ ജനിച്ചുവെന്ന വിശ്വാസം. (2) ക്രൂശിക്കപ്പെടുകയും, പിന്നീട് പുനർജീവിച്ചു എഴുന്നേൽക്കുകയും ചെയ്തുവെന്ന വിശ്വാസം. (3 ) അദ്ദേഹത്തിന്റെ ദൈവത്വ ( )ത്തിലുള്ള വിശ്വാസം. (4) പാപപരിഹാര സിദ്ധാന്തം. അഥവാ മോക്ഷത്തിനുള്ള മാർഗം ഇപ്പോൾ കർമങ്ങ ളല്ലമിസീഹാ (ഇൗസാ)യുടെ പാപ പരിഹാര തത്വ ( )ത്തിലുള്ള വിശ്വാസമാണ് എന്ന വിശ്വാസം. (അ) കുരിശിൽ തറക്കപ്പെട്ടിട്ടുണ്ടെന്ന വിശ്വാസത്തെ ( ) പാടെ നിഷേധിച്ചിരിക്കുകയാണ്. അദ്ദേഹം കൊല്ലപ്പെട്ടിട്ടുമി ല്ല. ക്രൂശിക്കപ്പെട്ടിട്ടുമില്ല, അദ്ദേഹത്തിന്റെ യഥാർത്ഥ സംഭവം എന്താണെന്ന് അവർക്ക് ത പോയതാണ് എന്ന് ഉറപ്പി ച്ചു പഖ്യാപിച്ചിരിക്കുന്നു. (സൂ റഃ 157.) അദ്ദേഹം സാക്ഷാൽ ദൈവമെന്നോ, ത്രിയേകദൈവമെന്നോ, ദൈവപുത്രനെന്നോ ഉള്ള ദൈവത്വവാദവും ഖണ്ഡിതമായി നിഷേധിക്കുന്നു. അങ്ങനെ വിശ്വസിക്കുന്ന തും, പറയുന്നതും തനി "കുഫ്ർ' (അവിശ്വാസം) ആണെന്ന് അത് ആവർത്തിച്ചുപറയുന്നു. പാപപരിഹാരത്തിന്റെയും, പ്രായശ്ചിത്തത്തി ന്റെ യും സിദ്ധാന്തവും എതിർക്കു ന്നു. പാപമോചനം ലഭിക്കുവാനുള്ള മാർഗം അല്ലാഹുവിന്റെ ഏകത്വത്തിലുള്ള വിശ്വാസ വും, സൽക്കർമങ്ങളും മാത്രമാണ്; ഒരാളുടെ പാപം മറ്റൊരാൾ ഏറ്റെടുക്കുകയോ, മറ്റൊരാ ളുടെ മേൽ ചുമത്തപ്പെടുകയോ ഇല്ല എന്നും തീർത്തുപറയുന്നു. എനി, മേൽപറഞ്ഞ നാല് വാദങ്ങളിൽ ബാക്കിയുള്ളത്, അദ്ദേഹം പിതാവില്ലാതെ ജനിച്ചുവെന്ന കാര്യമാകുന്നു. മറ്റു മൂന്ന് വാദങ്ങളും പോലെ ഇതും സത്യമല്ലായിരുന്നു വെങ്കിൽ, ഇതും സ്പഷ്ടമായ ഭാഷയിൽ ഖണ്ഡിക്കേണ്ടതായിരുന്നു. അങ്ങനെ ചെയ്തില്ല. പിതാവില്ലാതെ ജനിച്ച ആളാണ് ഇൗസാ (അ)എന്ന നിഗമനം വെച്ചുകൊണ്ട് പരിശോധിക്കുമ്പോൾ, ആ വാദത്തെ അനുകൂലി ക്കുന്നതായി മനിലാക്കാവുന്നതാണ്. പക്ഷേ, മറ്റു മൂന്ന് കാര്യവും പോലെ, ഇൗ വസ്തുത അത്ര വെട്ടിത്തുറന്നു പറഞ്ഞിട്ടില്ല. ഇക്കാരണത്താൽ, പിതാവി ല്ലാതെ ജനിച്ചുവെന്നതിന് എതിരായ ചില വ്യാഖ്യാനങ്ങൾ ഇൗ വിഷയത്തിൽ നടത്തു വാൻ ചില ആളുകൾ പരിശ്രമം നടത്തുകയുണ്ടായിട്ടുണ്ട്. വാസ്തവത്തിൽ, ഇൗ വിഷ യകമായി വന്ന വാക്യങ്ങൾ എല്ലാം മുമ്പിൽ വെച്ചുകൊണ്ടും, അവയുടെ മുമ്പും പിമ്പുമുള്ള പ്രസ്താവനകളും, അവയുടെ സന്ദർഭവും ഗൗനിച്ചുകൊണ്ടും അവയെ വീക്ഷിക്കുന്നപക്ഷം, പിതാവില്ലാതെയുള്ള അദ്ദേഹത്തിന്റെ ജനനത്തെ വ്യക്ത മായി പ്രസ്താവിച്ചിട്ടുണ്ടെന്ന് കാണാം. ഇൗസാ (അ)ന്റെ ജനനത്തെസംബന്ധിച്ച് പരസ്പരവൈരുദ്ധ്യമുള്ള രണ്ടുവാദങ്ങളാണ് അവതരിക്കുന്ന കാലത്ത് ഉണ്ടായിരുന്നതെന്ന പരമാർത്ഥം നാം ഓർക്കേണ്ടതുണ്ട്. തികച്ചും നിഷിദ്ധമായ ഒരു കൂട്ടുകെട്ടിൽനിന്നാണ് അദ്ദേഹം ജനിച്ചതെന്ന് ഒരു ജൂതൻമാർപറയുന്നു. അതേ അവസരത്തിൽ അനു വദനീയമായ രൂപത്തിലാണെന്ന് മാത്രമല്ലദൈവികമായ ഒരു ദൃഷ്ടാന്തത്തിന്റെ രൂപ ത്തിലും കൂടിയാണ് അതെന്ന് രണ്ടാമതൊരു കക്ഷിയുംക്രിസ്ത്യാനികളുംവാദിക്കു വ്യാഖ്യാനക്കുറിപ്പ് ഈസാ നബി(അ)യും ക്രിസ്ത്യാനികളും ന്നു. ഒരു മൂന്നാമനെന്നനിലക്കാണ് ഇവിടെ തീരുമാനം കൽപിക്കേണ്ടതു ള്ളത്. യാതൊരു വീഴ്ചയും വരുത്താതെ അതിന്റെ വിധി പ്രഖ്യാപിക്കു കയും ചെയ്തിട്ടുണ്ട്; അത് പറഞ്ഞു:- അതായത്: (മർയമേ) നിശ്ചയമായും, നിന്നെ അല്ലാഹു തിരഞ്ഞെടുത്തിരിക്കുന്നു; നിന്നെ അവൻ ശുദ്ധിയുള്ളവളാക്കുകയും, ലോകവനിതകളെക്കാൾ പരിശുദ്ധിയുള്ളവ ളാക്കുകയും ചെയ്തിരിക്കുന്നു. (സൂറഃ 42) ജൂതൻമാരുടെ വാദത്തെ ഖണ്ഡിക്കുവാൻ ഇതിലപ്പുറം എനി എന്താണ് വേണ്ടത്? ഇതുകൊണ്ടും മതിയാക്കിയില്ല. ജൂതൻമാരിൽ അല്ലാഹുവിന്റെ ശാപകോപങ്ങൾക്ക് ഹേതുക്കളായ സംഗ തികൾ എടുത്തുപറയുന്ന കൂട്ടത്തിൽ, അത് ഇങ്ങനെ പ്രസ്താവിക്കുന്നു: സാരം: അവരുടെ അവിശ്വാസം കൊണ്ടും, മർയമിന്റെ പേരിൽ വമ്പിച്ച അപരാധം (നുണ) അവർ പറഞ്ഞുണ്ടാക്കിയതുകൊണ്ടുമാണത്. (സൂറഃ 156) ഇതിനും പുറമെ, ജനനസംഭവത്തെ ഇൻജീലിൽ പറഞ്ഞതിന് വിരുദ്ധമല്ലാത്ത രൂപത്തിൽ ക്വുർ ആൻ വിവരിക്കുകയും ചെയ്തു. സൂറത്ത് മർയം 20-21 വചനങ്ങളിൽ (എനിക്ക് എങ്ങനെയാണ് കുട്ടി യുണ്ടാവുക?) എന്ന് തുടങ്ങിയ ഭാഗം നാം വായിച്ചുവല്ലോ. ബൈബ്ൾ ഇവിടെ പറയു ന്നത് നോക്കുക: "മറിയ ദൂതനോട്: ഞാൻ പുരുഷനെ അറിയായ്കയാൽ അത് എങ്ങനെ സംഭവിക്കും എന്ന് പറഞ്ഞു. അതിന് ദൂതൻ: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും. അത്യു ന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടുംസ്ല..' (ലൂക്കോസ്: 1 ൽ 34) ഇത്രയും പറഞ്ഞതിൽ നിന്ന്, പിതാവില്ലാതെയുള്ള ഇൗസാ നബി (അ)യുടെ ജനനത്തെ പരിപൂർണ മായി അംഗീകരിച്ചിട്ടുണ്ടെന്ന് സ്പഷ്ടമാണല്ലോ. ജൂതൻമാർ പറഞ്ഞുണ്ടാക്കിയതും, ക്രിസ്ത്യാനികൾ ഗ്രഹിച്ചതുമല്ലാത്ത മൂന്നാമ തൊരു വാദം കൂടി നിലവിലുണ്ട്. മർയമിന് യൂസുഫ് എന്ന് പേരായ ഒരു ഭർത്താവുണ്ടാ യിരുന്നുവെന്നും, അദ്ദേഹത്തിൽനിന്നാണ് ഇൗസാ (അ)ന്റെ ജനനമെന്നും ആകുന്നു ആ വാദം. അനുകൂലം ഇൗ വാദത്തിനുണ്ടെന്ന് വരുവാൻ യാതൊരു ന്യായ വുമില്ല. കാരണം, മേൽപറഞ്ഞ രണ്ട് വാദങ്ങളെയും കുറിച്ച് ഇത്രയും പറഞ്ഞ ക്വുർ ആൻ ഇതിനെപ്പറ്റി ഒരക്ഷരവും പറയാതെ വിട്ടുകളഞ്ഞുവെന്നോ?: ഭിന്നാഭിപ്രായങ്ങ ളിൽ യഥാർത്ഥ തീരുമാനവും, ഊഹാപോഹങ്ങളിൽ വിജ്ഞാനപ്രദവും, യുക്തവുമായ പ്രഖ്യാപനം ചെയ്യുന്ന ഇതിനെപ്പറ്റി പാടെ മൗനം അവലംബിച്ചുവെന്നോ?! ക്രിസ്ത്യാനികളും ജൂതൻമാരും തമ്മിൽ ഇൗ വിഷയത്തിൽ മാത്രമല്ല ഭിന്നിപ്പുള്ളത്. ഇൗസാ നബി (അ)യുടെ പ്രവാചകത്വത്തിലും ജൂതർക്ക് നിഷേധമുണ്ട്. വെറും ഒരു വഞ്ചകനായ ജാലവിദ്യക്കാരനായേ അദ്ദേഹത്തെ അവർ ഗണിച്ചിട്ടുള്ളൂ. ക്രിസ്ത്യാനി കളാകട്ടെ, അദ്ദേഹത്തെ പ്രവാചകനെന്നല്ല, ദൈവമാക്കുകയും ചെയ്യുന്നു. ഇൗ രണ്ട് പക്ഷത്തെയും ഉച്ചൈസ്തരം ഖണ്ഡിച്ചു. ഒരു കൂട്ടരിൽ വീഴ്ചയും, മറ്റേ കൂട്ടരിൽ അതിരുകവിച്ചലുമാണുള്ളതെന്ന് വെളിവാ ക്കിക്കൊണ്ട് അദ്ദേഹം അല്ലാഹുവിന്റെ അടിയാനായ ഒരു പ്രവാചകൻ മാത്രമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വ്യാഖ്യാനക്കുറിപ്പ് ഈസാ നബി(അ)യും ക്രിസ്ത്യാനികളും യേശുക്രിസ്തു ദൈവപുത്രനാണെന്ന ക്രിസ്തീയ വാദത്തിന് അവർ ഏറ്റവും വലിയ അവലംബമാക്കുന്നത് അദ്ദേഹത്തിന്റെ ആശ്ചര്യകരമായ ജനനത്തെയാകുന്നു. എന്നി ട്ടുപോലും ആ ജനനത്തെ ചെ യ്ത ത്. അതോടുകൂടി അദ്ദേഹം ദൈവമോ, ദൈവപുത്രനോ ആണെന്ന വാദങ്ങളെ യാതൊരു വിട്ടുവീഴ്ചയും കൂടാതെ അത് ഖണ്ഡിക്കുകയും ചെയ്തു. സാധാരണപോലെ ഒരു പിതാവിൽ നിന്നാണ് അദ്ദേഹത്തിന്റെ ജനനമുണ്ടായിട്ടുള്ളതെങ്കിൽ "മർയമിന്റെ മകൻ ഇൗസാ' എന്നതിനുപകരം ഒരൊറ്റ പ്രാവശ്യമെങ്കിലും "യൂസുഫിന്റെ മകൻ ഇൗസാ' എന്നൊരു വാക്ക് പറഞ്ഞാൽ മതിയാകുമായിരുന്നു അദ്ദേഹം ദൈവമാണെന്ന ക്രിസ്തീ യവാദം അടിയോടെ തകർന്നുപോകുവാൻ. അത് പറയാതെ, യേശു മർയമിന്റെ ഗർഭാ ശയത്തിൽ താമസിച്ചു പ്രസവിക്കപ്പെടേണ്ടിവന്നതുകൊണ്ടുതന്നെ അദ്ദേഹം ഒരു മനു ഷ്യനും, ദൈവത്തിന്റെ അടിമയും ആയിത്തീരുന്നുവെന്ന് സമർത്ഥിക്കുകയാണ് ക്വുർ ആൻ ചെയ്യുന്നത്. ഇൗസാ (അ)ന്റെ ജനനം കേവലം ഒരു സാധാരണസംഭവമായി ചിത്രീകരിക്കുവാൻ ചില ആളുകൾ മുതിരാറുണ്ടെന്ന് പറഞ്ഞുവല്ലോ. മർയമിനും, യൂസുഫിനുമിടയിൽ നടന്നതായി (ലൂക്കോസ് 1: 27 ലും മറ്റും) പറയപ്പെടുന്ന ഒരു വിവാഹാലോചനയെ പൊക്കിപ്പിടിച്ചുകൊണ്ടാണ് ഇക്കൂട്ടർ ആ പാഴ്വേല നടത്തുന്നത്. വിവാഹാലോചന നടന്നത് ശരിയായിരുന്നാൽ തന്നെ ഇവർക്കിടയിൽ വിവാഹവും കൂട്ടുകെട്ടും നടന്ന തായി യാതൊരു തെളിവുമില്ല. കെട്ടിച്ചമയ്ക്കപ്പെട്ട ഒരു കഥാപാത്രമാണത്. ജൂതൻമാ രുടെ ആദ്യകാല പ്രസ്താവനകളും അതിന് എതിരായിരുന്നു. അവർ മർയമിന്റെ പേരിൽ ആരോപണങ്ങൾ നടത്തിയപ്പോൾ, അതിൽ യൂസുഫിന്റെ പേർ പറഞ്ഞിരുന്നില്ല; ഏതോ ഒരു പാമ്ലൻ അട്ടാലിയുടെ പേരായിരുന്നു പറഞ്ഞുവന്നിരുന്നത്. ചുരുക്കിപ്പറഞ്ഞാൽ ഇൗസാ (അ) പിതാവിൽ നിന്ന് ജനിച്ചതാണെന്ന് നിന്ന് വരുത്തിത്തീർക്കു വാനുള്ള ആരുടെ പരിശ്രമവും, തനിസാഹസവും, വാസ്തവ വിരുദ്ധവുമാണെന്ന് ഖണ്ഡിതമായി പറയാം. നാം, മനിലാക്കുന്നത് അതിനെ അഗ്ഗുതപൂജകൻമാരുടെ ഒരു പുസ്ത കമാക്കിക്കൊണ്ടാകരുത്. അത്പോലെത്തന്നെ, അവരിൽനിന്ന് രക്ഷപ്പെടുവാനായി, അതിനെ ദുർവ്യാഖ്യാനം നടത്തിക്കൊണ്ടും ആകരുത്. അത് അറബിഭാഷയിലാണുള്ള ത്. അതിന് അതിന്റെതായ ചില പ്രത്യേകതകളുണ്ട്; അറബിഭാഷയുടെതായ ചില ശൈലീ സമ്പ്രദായങ്ങളുമുണ്ട്; സരളമായ വാചകഘടനയും, ഹൃദ്യമായ പ്രതിപാദനരീതിയുമു ണ്ട്. ആകയാൽ, നിഷ്പക്ഷതയോടും, വചനമാണെന്ന ബോധത്തോടും ബഹുമാനത്തോടും എന്ത് പറഞ്ഞുതരു ന്നുവോ അത് ഏറ്റക്കുറവ് ചെയ്യാതെ സ്വീകരിക്കുവാനുള്ള ക്കണം, നാം അതിനെ സമീപിക്കുന്നത്. അപ്പോൾ കെട്ടിക്കുടുക്കും ഇടമുഴയും കൂടാതെ ഏതൊരു സാരം നമുക്ക് ലഭിക്കുന്നുവോ ആ സാരം യാതൊരു സങ്കോചവും വൈമന സ്യവും കാണിക്കാതെ, നാം സ്വീകരിക്കണം. വക്ര മനഃസ്ഥിതിയോ, ഒരു പ്രത്യേക താൽപ ര്യമോ അതിനുമുമ്പിൽ നമുക്കുണ്ടായിരിക്കരുത്. അങ്ങനെ ആകുന്നപക്ഷം, നമുക്ക് ക്വുർ ആനിൽ നിന്ന് ലഭിക്കുന്ന ഫലം ആകാശക്കോട്ടകൾ മാത്രമായിരിക്കും. വിജ്ഞാനവും, യാഥാർത്ഥ്യവുമാകുന്ന ഒരു കോടതി നമുക്കുണ്ട്. എല്ലാ കൃത്രിമവും അതിന്റെ വിചാര ണയിൽ പരാജയപ്പെടുകയേ ഉണ്ടാവുകയുള്ളൂ. ഇൗസാ നബി (അ)യുടെയും, ആദം നബി (അ)യുടെയും സ്ഥിതി (പിതാവില്ലാത്ത വ്യാഖ്യാനക്കുറിപ്പ് ഈസാ നബി(അ)യും ക്രിസ്ത്യാനികളും വിഷയത്തിൽ) ഒരു പോലെയാണെന്ന് അല്ലാഹു പ്രസ്താവിച്ചത് 36-ാം വചനത്തിൽ നാം കണ്ടു. അല്ലാഹുവിന്റെ വചനവും, അവന്റെ പക്കൽനിന്നുള്ള ആത്മാവും മാത്ര മാണ് മർയമിന്റെ മകൻ ഇൗസാ എന്ന് ഉറപ്പിച്ചു പറഞ്ഞത് 40 -ാം വചന ത്തിന്റെ വിവരണത്തിലും നാം ഉദ്ധരിച്ചു. ഒരു മനുഷ്യനും എന്നെ സ്പർശിക്കുകയോ, ഞാനൊരു ദുർവൃത്തയായിരിക്കുകയോ ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് എനിക്ക് എങ്ങനെ കുട്ടിയുണ്ടാകുമെന്ന് മർയം മലക്കിനോട് ചോദിച്ചു. അത് ശരിയാണെന്നും, പക്ഷേ, ഇതൊരു ദൃഷ്ടാന്തമാക്കുവാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്നും മലക്ക് മറുപടി പറ ഞ്ഞു. ഇത് ഇതേ സൂറത്ത് 20, 21 ൽ നാം വായിച്ചു. 47 ലും ഇൗ സംഗതി സ്പഷ്ടമാക്കിയിട്ടുണ്ട്. മർയം തന്റെ ഗുഹ്യസ്ഥാനം (യാതൊരു ദുർവൃത്തിയും ചെയ്യാ തെ) കാത്ത് രക്ഷിച്ചിട്ടുള്ളതും, അല്ലാഹു അവന്റെ പക്കൽനിന്നുള്ള ആത്മാവ് അവ ളിൽ ഊതിയത് നിമിത്തമാണ് അവൾക്ക് -അസാധാരണനിലയിൽമകനുണ്ടായതെന്ന് സൂറഃ: 91 ലും, സൂറഃ തഹ്രീമിന്റെ അവസാനത്തിലും കാണാം. എനിയും പല വചനങ്ങളും ഇപ്പറഞ്ഞകാര്യങ്ങളെക്കുറിച്ച് പ്രസ്താവിക്കുന്നതായി കാണാം. എന്നിരിക്കെ, വിശ്വസിക്കുന്നതായി വാദിക്കുന്ന ഏതൊരുവനും ഇൗസാ നബി (അ)യുടെ ജനനം ഏതെങ്കിലും ഒരു പിതാവിൽ നിന്നായിരിക്കുമോ എന്ന് സംശയിക്കുവാൻപോലും യാതൊരു ന്യായവും ഇല്ലതന്നെ. വല്ലവരും സംശയിക്കുന്ന പക്ഷം അവർ വിശ്വസിക്കാത്തവരായിരിക്കുവാനേ നിവൃത്തിയുള്ളൂ.