QuraanOnline

Tafsir · വിശുദ്ധ ഖുർആൻ വിവരണം (Vishudha Quran Vivaranam)

Al-Kahf

ٱلْكَهْف

Muhammad Amani Moulavi (d. 1987) · Surah 18 · 110 verses

18:1–6

ٱلۡحَمۡدُ لِلَّهِ ٱلَّذِيٓ أَنزَلَ عَلَىٰ عَبۡدِهِ ٱلۡكِتَٰبَ وَلَمۡ يَجۡعَل لَّهُۥ عِوَجَاۜ

قَيِّمٗا لِّيُنذِرَ بَأۡسٗا شَدِيدٗا مِّن لَّدُنۡهُ وَيُبَشِّرَ ٱلۡمُؤۡمِنِينَ ٱلَّذِينَ يَعۡمَلُونَ ٱلصَّـٰلِحَٰتِ أَنَّ لَهُمۡ أَجۡرًا حَسَنٗا

مَّـٰكِثِينَ فِيهِ أَبَدٗا

Passage continues through verse 18:6.

ആമുഖം: കഹ്ഫ് മക്കയിൽ അവതരിച്ചത് - വചനങ്ങൾ 110 - വിഭാഗം ഗുഹ എന്നർത്ഥം. 9 മുതൽ 26 കൂടിയുള്ള വചനങ്ങളിൽ ഗുഹയിൽ അഭയം തേടിയ ഒരു കൂട്ടം വിശ്വാസികളെ സംബന്ധിച്ച് വിവരിക്കുന്നു. ഈ അദ്ധ്യായത്തിന് എന്ന് പേര് ലഭിക്കാൻ കാരണമതാണ്. ആരെങ്കിലും സൂറതുൽ കഹ്ഫിന്റെ ആദ്യത്തിൽ നിന്ന് പത്തു വചനങ്ങൾ പഠി ച്ചാൽ അവൻ ദജ്ജാലിൽ നിന്ന് എന്ന് അബൂദാവൂദ്, തിർമദീ (റ) എന്നിവർ ഉദ്ധരിച്ച ഒരു ഹദീഥിൽ വന്നിരിക്കുന്നു. മുസ്ലിമും, ഉദ്ധരിച്ച വേറൊരു ഹദീഥിൽ നിന്നുള്ള പത്ത് ആയത്തുകൾ എന്നാണുള്ളത്. ദിവസം (വെള്ളിയാഴ്ച) സൂറത്തുൽ കഹ്ഫ് ഓതുന്നവന് അവന്റെയും രണ്ടു ഇടയിലുള്ള കാലം പ്രകാശത്താൽ എന്ന് ഹാകിം, ബൈഹക്വീ (റ) എന്നിവർ ഉദ്ധരിക്കുന്ന മറ്റൊരു ഹദീഥിലും വന്നിട്ടുണ്ട്. പഠിക്കുന്നത് അർത്ഥസാരം ഗ്രഹിച്ചുകൊണ്ടും, ഓതുന്നത് അർത്ഥവും ആശയവും ഓർത്തുകൊണ്ടും ആയിരിക്കണമെന്ന് പ്രത്യേകംപറയേണ്ടതില്ല. പരമ കാരുണികനും കരുണാനി ധിയുമായ അല്ലാഹുവിന്റെ നാമ ത്തിൽ (1) അല്ലാഹുവിന് സർവ്വസ്തു തിയും! - തന്റെ അടിയാന്റെ മേൽ വേദഗ്രമ്ലം - അതിന് യാതൊരു വക്ര തയും ഉണ്ടാക്കാത്ത (വരുത്താത്ത) നിലയിൽ അവതരിപ്പിച്ചവനത്രെ (അ വൻ). (2) അതായത്: ചൊവ്വായനില യിൽ (ആക്കിയിരിക്കുന്നു); അവങ്കൽ നിന്നുള്ള കഠിനമായ ശിക്ഷയെക്കു റിച്ച് (പൊതുവിൽ) താക്കീത് നൽകു വാനും, സൽക്കർമങ്ങൾ പ്രവർത്തി ക്കുന്ന സത്യവിശ്വാസികളെനല്ല തായ പ്രതിഫലം അവർക്കുണ്ടെന്ന്സുവിശേഷം അറിയിക്കാനും വേണ്ടി യാകുന്നു (അവതരിപ്പിച്ചത്); (3) അവർ അതിൽ ധ പ്രതിഫല ത്തിൽ പ എന്നെന്നും കഴിഞ്ഞുകൂടുന്ന നിലയിൽ (4) അല്ലാഹു സന്താനം സ്വീകരി ച്ചിട്ടുണ്ടെന്ന് പറയുന്നവരെ (പ്രത്യേ കം) താക്കീത് ചെയ്യാൻ വേണ്ടിയുമാ കുന്നു (അവതരിപ്പിച്ചത്). (5) അവർക്കാകട്ടെ, അവരുടെ പിതാക്കൾക്കാകട്ടെ, അതിനെക്കു റിച്ച് യാതൊരു അറിവുമില്ല. അവ രുടെ വായകളിൽ നിന്ന് പുറത്തുവ രുന്ന (ആ) വാക്ക് വമ്പിച്ചത് തന്നെ! അവർ കളവല്ലാതെ പറയുന്നില്ല. (6) ഈ വിഷയത്തിൽ ധ നിൽ പ അവർ വിശ്വസിക്കാതിരിക്കുന്ന പക്ഷം, നീ അവരുടെ പിന്നാലെ ദുഃഖിച്ച് നിന്റെ ജീവൻ അപകടപ്പെ ടുത്തുന്നവനായേക്കാം! (1) സ്തുതി (സർവ്വസ്തുതിയും) അല്ലാഹുവിനാണ് അവതരി പ്പിച്ചവൻ തന്റെ അടിയാന്റെ മേൽ ഗ്രമ്ലം (വേദഗ്രമ്ലം) ആക്കിയിട്ടുമില്ല (വരുത്തീട്ടുമില്ല) അതിന് വളവ്, വക്രത (2) ചൊവ്വായനി ലയിൽ താക്കീത് ചെയ്വാനായി, മുന്നറിയിപ്പ് നൽകാനായി ശിക്ഷയെ (ക്കു റിച്ച്) കഠിനമായ അവന്റെ പക്കൽനിന്നുള്ള സന്തോഷവാർത്ത (സുവിശേഷം) അറിയിക്കുവാനും സത്യവിശ്വാസികൾക്ക് സൽകർമങ്ങളെ അവർക്ക് ഉണ്ട് എന്ന് പ്രതിഫലം നല്ലതായ (3) താമസിച്ചുകൊണ്ട്, കഴിഞ്ഞുകൂടിക്കൊണ്ട് അതിൽ എന്നെന്നും (4) താക്കീത് ചെയ്യുവാനും പറഞ്ഞ വരെ, പറയുന്നവരെ അല്ലാഹു സ്വീകരിച്ചു, ഉണ്ടാക്കിവെച്ചു എന്ന്) സന്താനത്തെ (5) അവർക്കില്ല അതിനെപ്പറ്റി യാതൊരു അറിവുംൃ ത്സിവ അവരുടെ പിതാക്കൾക്കുമില്ല വമ്പിച്ചതായിപ്പോയി, എത്ര വലിയതാണ് (ആ-) ഒരു വാക്ക് പുറത്തുവരുന്ന അവരുടെ വായകളിൽനിന്ന് അവർ പറയുന്നില്ല കളവല്ലാതെ, വ്യാജമല്ലാതെ (6) (എ ന്നാൽ-) നീ ആയേക്കാം അപകടപ്പെടുത്തുന്നവൻ, നശിപ്പിക്കുന്നവൻ നിന്റെ ആത്മാവിനെ, നിന്നെ തന്നെ അവരുടെ പിന്നാലെ (അവരുടെ പ്രവർത്തന ഫലമായി) അവർ വിശ്വസിക്കുന്നില്ലെങ്കിൽ, വിശ്വസിക്കാതി രിക്കുന്നപക്ഷം ഈ വിഷയത്തിൽ ദുഃഖത്താൽ, വ്യസനത്താൽ. സത്യവചനങ്ങൾ വക്രമോ, അവ്യക്തമോ ആയിരിക്കുകയില്ല. ഒരു കാര്യത്തിന്റെ സത്യ തക്കുള്ള സാർവ്വത്രികമായ ഭാഷാപ്രയോഗം, കെട്ടിക്കുടുക്കും വക്രതയുമില്ലാതെ, ചൊവ്വായതും, വ്യക്തമായതുമായിരിക്കും. വാക്കുകളിലാകട്ടെ, ഉദ്ദേശ്യങ്ങ ളിലാകട്ടെ, തത്വങ്ങളിലാകട്ടെ, യാതൊരുവിധ വക്രതയുമില്ല; വചനങ്ങളിൽ വെച്ചു ഏറ്റവും നേരായ വചനം അതാകുന്നു എന്നിങ്ങിനെ അല്ലാഹു വർണിക്കു ന്നു. മനുഷ്യലോകത്തിന്റെ ഐഹികവും, പാരത്രികവുമായ സൗഭാഗ്യങ്ങൾക്ക് നിദാന മായ ആ പരിശുദ്ധ ഗ്രമ്ലം മുഹമ്മദ് നബി തിരുമേനി ˜ യുടെമേൽ അവതരിപ്പിച്ച തിന്റെ പേരിൽ അവൻ അവനെത്തന്നെ സ്തുതിക്കുകയും ചെയ്യുന്നു. തുടർന്നുകൊണ്ട് അവതരണോദ്ദേശ്യം ചൂണ്ടിക്കാട്ടുന്നു. സത്യവിശ്വാസം കൈക്കൊള്ളുകയും, സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്താലുണ്ടാകുന്ന സൽഫ ലങ്ങളെക്കുറിച്ച് സന്തോഷ വാർത്ത അറിയിക്കുക ( ) നിഷേധവും, അവിശ്വാസവും കൈക്കൊണ്ട് ദുഷ്ക്കർമങ്ങൾ പ്രവർത്തിക്കുന്നതിന്റെ ദുഷ്ഫലങ്ങളെപ്പറ്റി താക്കീത് നൽകുക ( ) എന്നീ ആവശ്യങ്ങൾക്കുവേണ്ടിയാണ്, എക്കാലത്തും ദിവ്യസന്ദേശ ങ്ങൾ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. അതേ ആവശ്യാർത്ഥം അവതരിപ്പിച്ച താകുന്നു. ഈ രണ്ടു മാർഗങ്ങളിൽ പ്രായേണ പ്രാധാന്യം നൽകിക്കാണുന്നത് താക്കീ തിനാകുന്നു. അജ്ഞതയിലും, തോന്നിയവാസത്തിലും മുഴുകിക്കിടക്കുന്ന ജനങ്ങളെ അതിൽ നിന്ന് വിമുക്തരാക്കി സത്യപാതയിലേക്ക് കൊണ്ടുവരുന്നതിന് ഒന്നാമതായി വേണ്ടത് അവർ സ്വീകരിച്ചുവരുന്ന മാർഗത്തിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകുകയാണല്ലോ. അതുകൊണ്ടാണ് പലപ്പോഴും നബിമാരെപ്പറ്റി താക്കീത് ( ഞ്ചഷന്മള ) എന്ന് പ്രയോഗിച്ചു കാണുന്നത്. നബി തിരുമേനി ˜ യുടെ പ്രവാചകത്വത്തിന്റെ ആദ്യഘട്ടത്തിൽ (എഴുന്നേറ്റു താക്കീത് ചെയ്യുക!) എന്നും 214 : (നിന്റെ അടുത്ത ബന്ധു താക്കീത് ചെയ്യുക!) എന്നും അല്ലാഹു കൽപിക്കുന്നു. നരകവാസികളോട് മലക്കുകൾ ഇപ്രകാരം ചോദിക്കുന്നതാണ്; 81 : (നിങ്ങൾക്ക് താക്കീതുകാരൻ വന്നിരുന്നില്ലേ?!) ഇതെല്ലാം ഈ അടിസ്ഥാനത്തിലാകുന് നു. താക്കീത് നൽകുന്നതിന് സ്വാഭാവികമായുള്ള ഈ സ്ഥാനം ഇവിടെയും വീക്ഷിക്ക പ്പെട്ടിരിക്കുന്നു. അവതരിപ്പിച്ചതിന്റെ രണ്ട് ഉദ്ദേശ്യങ്ങളും എടുത്തു പറഞ്ഞ പ്പോൾ, ശിക്ഷയെക്കുറിച്ച് താക്കീത് ( ) എന്നാണ് ആദ്യം പറ ഞ്ഞത്. പൊതുവിലുള്ള താക്കീതിനുശേഷം, അല്ലാഹുവിന് മക്കളുണ്ടെന്ന് പറയുന്ന വർക്ക് പ്രത്യേകം ഒരു താക്കീതും ആവർത്തിക്കപ്പെട്ടിരിക്കുന്നു. സന്തോഷ വാർത്ത കൾ ശ്രദ്ധിക്കാതിരിക്കുന്നതിനെക്കാൾ ആപൽക്കരം, താക്കീതുകൾ വിലവെക്കാതിരി ക്കുന്നതാണ്. മലക്കുകൾ അല്ലാഹുവിന്റെ പെൺമക്കളാണെന്ന് മുശ്രിക്കുകളും, ഉസൈർ ദൈവ പുത്രനാണെന്ന് ജൂതന്മാരും, യേശുക്രിസ്തു ദൈവ പുത്രനാ ണെന്ന് ക്രിസ്ത്യാനികളും പറയുന്നു. നിന്ദ്യവും നികൃഷ്ടവുമായ ഇത്തരം കളവ് അല്ലാ ഹുവിന്റെ പേരിൽ കെട്ടിപ്പറയുന്നവരെ പ്രത്യേകം താക്കീത് ചെയ്യുകയെന്നത്, ക്വുർ ആൻ അവതരിപ്പിച്ചതിന്റെ ഒരു പ്രധാന ഉദ്ദേശ്യമാണെന്ന് അല്ലാഹു പ്രസ്താവിക്കുന്നു. സൃഷ്ടികളുമായി യാതൊരുവിധ സാദൃശ്യവും സങ്കൽപിക്കപ്പെടാവതല്ലാത്തവണ്ണം എത്രയോ ഉൽകൃഷ്ടനും പരിശുദ്ധനുമത്രെ അവൻ. പ്രപഞ്ചകർത്താവായ അവന്റെ പേരിൽ ഇത്തരം അപവാദങ്ങൾ പറഞ്ഞേക്കുവാൻ ധൈര്യപ്പെടുന്നത് എത്രമാത്രം ഭയ ങ്കരമാണ്! യുക്തിക്കും ലക്ഷ്യത്തിനും നിരക്കാത്ത ആ വാദം മനുഷ്യനെ അങ്ങേയറ്റം വഴിപിഴപ്പിക്കുന്നതാകുന്നു. സത്യത്തിന്റെ കണികപോലും അതിലില്ല; വെറും പരമ്പരാ ഗതമായ ജൽപനങ്ങൾ മാത്രം. അതുകൊണ്ടാണ് ഇക്കൂട്ടരെപ്പറ്റി ശക്തിയായ ഭാഷയിൽ പലപ്പോഴും ആക്ഷേപിച്ചു പറയുന്നത്. നബി തിരുമേനി ˜ യുടെ പ്രവാചകത്വം മുതൽ ഹിജ്റഃ വരെയുള്ള കാലഘട്ട ത്തിന് ന്ധ മക്കീകാലഘട്ടം' ( ) എന്നും അതിനുശേഷമുള്ളതിന് ന്ധ മദനീകാല ഘട്ടം'( ) എന്നും പറയുന്നു. മക്കീകാലഘട്ടത്തിന്റെ അവസാനത്തിൽ അവ തരിച്ച സൂറത്തുകളിൽ ഒന്നാണ് ഈ സൂറത്ത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാ രവും മൂർദ്ധന്ന്യത്തിലെത്തിയ ഒരു കാലമായിരുന്നു അത്. നബി ˜ യുടെ അവസ്ഥയാ കട്ടെ, നേരെ മറിച്ചും. അപാരമായ വ്യസനത്താൽ അവിടുത്തെ ഹൃദയം തിങ്ങിവിങ്ങി ക്കൊണ്ടിരിക്കുകയാണ്. കോരിക്കൊടുത്തിട്ടെങ്കിലും സ്വജനങ്ങളിൽ സന്മാർഗബോധം ഉണ്ടാക്കുവാൻ വല്ല മാർഗവും ഉണ്ടായിരുന്നെങ്കിൽ, അതിനുപോലും അവിടുന്ന് തയ്യാ റാകുമായിരുന്നു. സുവ്യക്തവും, അനിഷേധ്യവുമായ തെളിവുകൾപോലും ജനങ്ങൾ കണ്ണടച്ചു തള്ളിക്കളയുന്നത് കണ്ടു സഹിക്കവയ്യാതെ അവിടുത്തെ ഹൃദയം വെന്തുനീ റുകയാണ്. ജനങ്ങളിൽ സത്യബോധവും, സന്മാർഗനിഷ്ഠയും ഉണ്ടായിക്കാണുകയെന്നത് പ്രവാ ചകന്മാരെ സംബന്ധിച്ചിടത്തോളം, കേവലം തങ്ങൾക്ക് സാധിച്ചുകിട്ടേണ്ടുന്ന ഒരു കാര്യം മാത്രമല്ല; അത് അവരുടെ അതിരുകവിഞ്ഞ ഒരു ആഗ്രഹം കൂടിയാണ്. മനുഷ്യരുടെ ദുർമാർഗവാസന അവരുടെ ഹൃദയങ്ങൾക്ക് മാറാവ്രണമാണ്. അവർ സന്മാർഗികളായി ത്തീരണമെന്ന അതിരുകവിഞ്ഞ ആഗ്രഹം അവരുടെ ഹൃദയത്തെ അധീനമാക്കുന്നു. ( ) ( ട്ട ഭ ) 81 സത്യത്തിൽ നിന്ന് മുഖം തിരിക്കുന്നതിനെക്കാൾ കവിഞ്ഞ ഒരു മനോവ്യഥ അവർക്ക് ഉണ്ടാകുവാനില്ല. ഒരാൾ സന്മാർഗബോധമുള്ളവനായിക്കാണുന്നതിലധികം ആഹ്ളാദകരമായ ഒരു കാര്യവും അവർക്കില്ല. സൂറതുത്തൗബഃയിൽ നബി ˜ യെപ്പറ്റി അല്ലാഹു ഇങ്ങിനെ പറയുന്നു: (നിങ്ങൾ വിഷമിക്കുന്നത് അദ്ദേഹത്തിന്ന് അസഹ്യമാണ്, നിങ്ങളുടെ കാര്യത്തിൽ അത്യാഗ്രഹിയാണ്, സത്യവിശ്വാസികളെ സംബന്ധിച്ച് കൃപയുള്ളവനും, കരുണയുള്ളവനുമാണ്) നബി തിരുമേനി ˜ യുടെ ഈ സ്ഥിതിവിശേഷത്തിന് പലേടത്തും സാക്ഷ്യങ്ങൾ കാണാം. 6-ാം വചനത്തിൽ നാം കണ്ടതും ഇതിലേക്കുള്ള സൂചനയാ കുന്നു. ആയത്തിന്റെ താൽപര്യം ഇപ്രകാരമാകുന്നു: നബിയേ! ജനങ്ങളുടെ ദുർമാർഗ വാസനയും, ധിക്കാര മനഃസ്ഥിതിയും കാരണമായി, ഈ അവർ വിശ്വസി ക്കാത്തതിലുള്ള വ്യസനാധിക്യത്താൽ പിൻതിരിഞ്ഞുപോകുന്ന അവരുടെ പ്രവർത്തന ഫലങ്ങൾ ഓർത്തു ജീവനാശം പോലും വരുത്തുന്നതിന് താൻ മുതിരുകയാണെങ്കിൽ, അതിൽ അഗ്ഗുതമില്ല; അത്രയ്ക്കും വലുതാണ് തന്റെ ആഗ്രഹം. പക്ഷേ, ദുർമാർഗ ത്തിൽ അടിയുറച്ചു കഴിഞ്ഞവർ, അതിൽനിന്ന് മടങ്ങുക പ്രയാസമാണ.് അവരെക്കു റിച്ച് താൻ ദുഃഖിച്ചിരിക്കേണ്ടതില്ല; തന്റെ ദൗത്യം നിർവഹിച്ചാൽ മതിയാകും. (പ്രബോധനം മാത്രമേ നിനക്ക് കടമയുള്ളൂ; വിചാരണ നമ്മുടെ ബാദ്ധ്യതയാണ്)
18:7–8

إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِينَةٗ لَّهَا لِنَبۡلُوَهُمۡ أَيُّهُمۡ أَحۡسَنُ عَمَلٗا

وَإِنَّا لَجَٰعِلُونَ مَا عَلَيۡهَا صَعِيدٗا جُرُزًا

(7) നിശ്ചയമായും, ഭൂമുഖത്തു ള്ളതിനെ നാം അതിന്ന് അലങ്കാരമാ ക്കിയിരിക്കുന്നു, അവരിൽ ധ മനുഷ്യ രിൽ പ ആരാണ് കൂടുതൽ കർമം നല്ല വരെന്ന് പരീക്ഷിക്കുവാൻ വേണ്ടി. (8) അതിന്മേലുള്ളതിനെ നാം തന്നെ, തരിശായ വെൺഭൂമിയാക്കി ക്കളയുന്നതുമാകുന്നു. (7) നിശ്ചയമായും നാം നാം ആക്കിയിരിക്കുന്നു യാതൊന്ന് ഭൂമിയിലുള്ള, ഭൂമുഖത്തുള്ള അലങ്കാരം, ഭംഗി അതിന് (നാം) പരീക്ഷിക്കു വാനായി അവരെ അവരിൽ ആരാണ് (എന്ന്) കൂടുതൽ നല്ലവൻ കർമം, പ്രവൃത്തി (8) നാം തന്നെ ആക്കുന്നതുമാണ്, ആക്കുന്നവരാണ് അതിന്മേലുള്ളത് വെൺഭൂമി, മണ്ണ് തരിശ്, പാഴ്ഭൂമി ജീവികൾ, സസ്യാദികൾ, ധാതുവസ്തുക്കൾ എന്നിങ്ങനെ ഈ ഭൂമിയിലുള്ളതെല്ലാം അതിന് അലങ്കാരം നൽകുന്നു. സൗന്ദര്യം ആസ്വദിക്കുവാനും, ആവശ്യങ്ങൾ നിർവ്വഹി ക്കുവാനും മനുഷ്യന് വേണ്ടതെല്ലാം അതിലുണ്ട്; അവയെ അവന് യഥേഷ്ടം ഉപയോ ഗിക്കാം. എന്നാൽ, താൽക്കാലിക സുഖ സൗകര്യങ്ങളും, ദേഹേച്ഛകളും നിറവേറ്റി തൃപ്തി അടയുവാൻ മാത്രമായിട്ടുള്ളതല്ല അവ. അവയിൽ അടങ്ങിയ യുക്തി രഹസ്യങ്ങളും, മനിലാക്കുക, അവയുടെ സ്രഷ്ടാവും നിയന്താവുമായ സർവ്വശ ക്തന്റെ സൃഷ്ടിമാഹാത്മ്യങ്ങളെപറ്റി ചിന്തിക്കുക, അങ്ങനെ അവനിൽ ഭയഭക്തി അർപ്പി ക്കുക. അവന്റെ നിയമനിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ട് ജീവിക്കുക എന്നിവയിലെല്ലാം ഓരോ മനുഷ്യന്റെയും നിലപാടെന്തായിരിക്കുമെന്ന് പരീക്ഷണം നടത്തുവാനും കൂടി യാണ് അവ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആ അലങ്കാര വസ്തുക്കളെക്കുറിച്ച് വേണ്ടപോലെ ഉപയോഗപ്പെ ടുത്തുന്നവന് പുണ്യഫലവും, അശ്രദ്ധ കാണിക്കുന്നവന് ശിക്ഷയും അല്ലാഹു നൽകും. അഥവാ, ജയാപജയം പരിശോധിക്കുന്നതിനുള്ള ഒരു പരീക്ഷണാലയമായിട്ടാണ് ഈ ലോകം കണക്കാക്കപ്പെട്ടിട്ടുള്ളത്. ഉമർ (റ) പറയാറുണ്ടായിരുന്ന ഒരു വാക്യം ഇവിടെ സ്മരണീയമാകുന്നു: അല്ലാഹുവേ! നീ ഞങ്ങൾക്കുവേണ്ടി അലങ്കാരമാക്കി ത്തന്നതിൽ സന്തോഷിക്കുവാനല്ലാതെ ഞങ്ങൾക്ക് കഴിയുന്നതല്ല. അല്ലാഹുവേ! അതിനെ അതിന്റെ മുറയിൽ ഞങ്ങൾക്ക് വിനിയോഗിക്കുവാൻ (സഹായം നൽകണ മെന്ന്) ഞാൻ നിന്നോട് അപേക്ഷിക്കുന്നു. പരീക്ഷണ രംഗമായ ഈ ഭൂമിയും, അതിലുള്ള സർവ വ സ്തുക്കളും ഒരിക്കൽ നാശമടയും. അതിന് ശാശ്വതമായ നിലനിൽപ്പില്ല. അന്ന് എല്ലാ വരും അല്ലാഹുവിന്റെ മുമ്പിൽ ഹാജരായി തങ്ങളുടെ സകല കർമങ്ങളെ ക്കുറിച്ചും കൈകെട്ടി ഉത്തരം പറയേണ്ടിവരും. അന്നാണവരുടെ കർമഫലങ്ങൾ ശരിക്ക് അനുഭവപ്പെടുക. അത്കൊണ്ട്നബിയേതന്റെ ജനതയിൽനിന്ന് കണ്ടുംകേട്ടും വരുന്ന ധിക്കാരങ്ങളെ സംബന്ധിച്ച് ഇത്രയധികം വ്യാകുലപ്പെടേണ്ടതില്ല, എന്ന് അല്ലാഹു നബി ˜ യെ സമാശ്വസിപ്പിക്കുകയാണ്. ഭൂമിയുടെ മുകളിലുള്ളതിനെ തരിശായ വെൺഭൂമിയാക്കുമെന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, ലോകാവസാന സംഭവമാകുന്നു. സൂഃ ത്വാഹയിൽ ഇങ്ങിനെ കാണാം: അവർ നിന്നോട് ചോദിക്കുന്നു എന്നാൽ നീ പറയുക: എന്റെ രക്ഷിതാവ് പൊടിച്ചുപാറ്റിക്കളയു ന്നതാണ്. എന്നിട്ട് , അതിനെ സമനിരപ്പായ മൈതാനമാക്കി വിട്ടേക്കും. യാതൊരു താഴ്ചയാകട്ടെ, ഉയർച്ചയാകട്ടെ അവിടെ നീ കാണുകയില്ല. സസ്ലഘിൾുഥ സ്ലത്ഥട്ടുമ ശിഞ്ചിഖ ത്സീ ഗുഹാവാസികൾ ( ) താഴെ 9 മുതൽ 26 വരെയുള്ള വചനങ്ങളിൽ അഥവാ, ഗുഹാവാ പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം സത്യവിശ്വാസികളുടെ കഥാവിവരണമാണുള്ള ത്. ഇതിൽ നിന്നാണ് ഈ അദ്ധ്യായത്തിന് (ഗുഹയുടെ അദ്ധ്യായം) എന്ന് പേര് വന്നത്. അല്ലാഹുവിന്റെ അതിമഹത്തായ ശക്തിമാഹാത്മ്യത്തിനും, മനുഷ്യന്റെ മരണാനന്തര ജീവിതത്തിനും ഒരു ഉത്തമ ദൃഷ്ടാന്തമാണ് ആ സംഭവം. ആ സംഭവത്തെപ്പറ്റി അവത രിക്കുംമുമ്പുതന്നെ, അറബികൾക്കിടയിൽ ചില ഐതിഹ്യങ്ങളുണ്ടായിരുന്നു. അതിന്റെ സംക്ഷിപ്ത രൂപം ഇവിടെ ഉദ്ധരിക്കാം. അതിൽ യോജിക്കുന്ന ഭാഗം നമുക്ക് സ്വീകരിക്കാം. യുക്തിക്കും എതിരായിക്കാണുന്നത് അസ്വീകാര്യവുമായിരിക്കും. കാണാ ത്തതും, മറ്റു ലക്ഷ്യങ്ങൾ ഇല്ലാത്തതുമായ ഭാഗങ്ങളെപ്പറ്റി മൗനം അവലം ബിക്കുകയേ നിവൃത്തി കഥ ഇപ്രകാരമാണ്:- ക്രിസ്ത്യാനികൾ ഒരു കാലത്ത് ദുർമാർഗത്തിൽ മുഴുകിപ്പോകുകയും, അവർക്കിട യിൽ വിഗ്രഹാരാധന പടർന്നുപിടിക്കുകയുമുണ്ടായി. അന്ന് ന്ധ ദക്വ്യാനൂസ് ത്സ ) എന്ന് പേരായ ഒരു രാജാവുണ്ടായിരുന്നു. അയാൾ ജനങ്ങളെ വിഗ്ര ഹാരാധന ചെയ്യുവാൻ നിർബന്ധിച്ചുവന്നു. നിർബന്ധത്തിന് വഴങ്ങാത്ത കുറച്ച് യുവാ ക്കൾ ഉണ്ടായിരുന്നു. രാജാവ് അവരെ മർദ്ദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തു കയും ചെയ്തു. പക്ഷേ, അവർ തങ്ങളുടെ വിശ്വാസത്തിൽനിന്ന് പിൻമാറിയില്ല. അവ രുടെ ഇളംപ്രായത്തെ മാനിച്ചുകൊണ്ട് കുറച്ച് കാലത്തേക്ക് രാജാവ് അവർക്ക് ഒഴിവ് കൊടുത്തു. അതിനുശേഷം അവർ മടങ്ങാത്തപക്ഷം കൊലപ്പെടുത്തുമെന്നും നിശ്ചയി ച്ചു. ഇൗ ഇടക്ക് വിഗ്രഹാരാധനയുടെ പ്രചരണാർത്ഥം രാജാവ് ഒരു സഞ്ചാരം നടത്തു കയുണ്ടായി. ഈ തക്കം ഉപയോഗപ്പെടുത്തിക്കൊണ്ട് നമ്മുടെ യുവാക്കൾ സ്ഥലം വിട്ടു. തങ്ങളുടെ നാടായ അല്ലെങ്കിൽ ( ) എന്ന പട്ടണം ( ) വിട്ടുപോയി. അടുത്തുള്ള നീഖായൂസ് ( ) മലയിലെ ഒരു ഗുഹയെ അഭയം പ്രാപിച്ചു.ഏഴുപേരുള്ള ആ യുവാക്കളുടെ കൂട്ടത്തിൽ, വഴിമദ്ധ്യെ ഒരു ആട്ടിട യനും വന്നുചേർന്നു. അവന്റെ നായയും ഒന്നിച്ചുണ്ടായിരുന്നു. അവർക്ക് ഗൂഢമായി ഭക്ഷണപാനീയങ്ങൾ കൊണ്ടുവന്നിരുന്നത് അവരിൽ ഒരാളായ തംലീഖാ ( ) ആയി രുന്നു. ഒരിക്കൽ അദ്ദേഹം വെളിയിൽ പോയി മടങ്ങിവന്നപ്പോൾ, രാജാവ് തിരിച്ചു വന്നി ട്ടുണ്ടെന്നും, തങ്ങളെപ്പറ്റി അന്വേഷണം നടത്തുന്നുണ്ടെന്നും വിവരം അറിയിച്ചു. അവർ പരിഭ്രമത്തിലും വ്യസനത്തിലുമായി. അങ്ങിനെയിരിക്കെ അല്ലാഹു അവർക്ക് ഒരു ഉറക്ക് നൽകി. ദക്വ്യാനൂസാകട്ടെ, അവരുടെ പിതാക്കളെ ഭീഷണിപ്പെടുത്തുകയായി. ഒടുവിൽ അവർ തങ്ങളുടെ മക്കളെപ്പറ്റി വിവരം കൊടുക്കാൻ നിർബന്ധിതരായി. ഉടനെ രാജാവ് ആ ഗുഹാമുഖത്തെത്തി. ഉറങ്ങിക്കിടക്കുന്ന ആ യുവാക്കളെ അകത്താക്കിക്കൊണ്ട് ഗുഹാമുഖം അടച്ചുകളഞ്ഞു. സത്യവിശ്വാസം ഉള്ളിൽ മറച്ചുവെച്ചിരുന്ന രണ്ടുപേർ രാജാവിന്റെ പരിവാരങ്ങളിൽ ഉണ്ടായിരുന്നു- റൂനാസും, ( ) ഇവർ, ആ യുവാക്ക ളുടെ പേരുകളും, ചരിത്രവും രണ്ട് കൽപലകകളിൽ രേഖപ്പെടുത്തി ഒരു ചെമ്പുപെട്ടി യിലാക്കി അവിടെ സ്വകാര്യമായി സൂക്ഷിച്ചുവെച്ചു. കാലം അങ്ങിനെ കഴിഞ്ഞു. ദക്വ്യാനൂസിന്റെ ഭരണവും പേരുമെല്ലാം കാലയവനികക്കുള്ളിൽ മറഞ്ഞുപോയി. ( ) തുർക്കിയുടെ പടിഞ്ഞാറെ കടൽക്കരയിൽ, അസ്മീർ ( ) യിൽനിന്ന് 40-50 നാഴിക അകലെസമുദ്രത്തിൽ നിന്ന് ഏതാണ്ട് മൂന്ന് നാഴിക ദൂരത്ത്സ്ഥിതി ചെയ്തിരുന്ന ഒരു പ്രധാന റോമൻ പട്ടണമായിരുന്നു എഫെസൂസ് ( അവിടെ ഒരു കുന്നിന്മേൽ വമ്പിച്ച ഒരു ആരാധനാസ്ഥലവും, മലഞ്ചെരിവിൽ 24,000 ആളുകൾക്ക് ഇരി ക്കാവുന്ന ഒരു രംഗസ്ഥലവും ഉണ്ടായിരുന്നുപോൽ. ഖലീഫാ വാഥിക്വിന്റെ ( ) കാലത്ത് അയക്കപ്പെട്ട ഒരു നിരീക്ഷണസംഘം അവിടെ, "അസ്വ്ഹാബുൽ കഹ്ഫി'ന്റെതാണെന്ന് അനുമാനിക്കപ്പെടുന്ന ഗുഹയും മറ്റും കണ്ട തായി പറയപ്പെടുന്നു. "തർസൂസ്' തുർക്കിയുടെ തെക്കേ കടലോരപ്രദേശത്ത് കിഴ ക്കോട്ട് നീങ്ങിനിൽക്കുന്നു. ഭൂപടം (നമ്പർ- 2) നോക്കുക. ബൈദറൂസ് എന്ന് പേരുള്ള ഒരു രാജാവുണ്ടായി. 68 കൊല്ലത്തോളം ഭരണം നടത്തിയ അദ്ദേഹം, അല്ലാഹുവിലും പരലോകത്തിലും വിശ്വസിക്കുന്ന ആളാ യിരുന്നു. പ്രജകളിലാകട്ടെ, വിശ്വാസികളും, അവിശ്വാസികളുമുണ്ട്. രാജാവിന് ഈ നില സഹിക്കവയ്യാ യിരുന്നു. ജനങ്ങൾക്ക് പരലോക ജീവിതത്തെക്കുറിച്ച് ബോധമു ണ്ടാകത്തക്ക ഒരു ദൃഷ്ടാന്തം വെളിപ്പെട്ടുകാണുവാൻ അദ്ദേഹം ആഗ്രഹിക്കുകയും, അതിനായി അല്ലാഹുവോട് പ്രാർത്ഥിക്കുകയും ചെയ്തു. ഈയിടയ്ക്ക് ഒരു ആട്ടിട യൻതന്റെ ആടുകൾക്ക് ഒരു താവളം ശരിപ്പെടുത്തേണ്ടുന്ന ഗുഹാമുഖത്ത് ചെന്നു പഴയ ഭിത്തിക്കെട്ട് പൊളിക്കുകയുണ്ടായി. അപ്പോഴായിരുന്നു ശതവർഷങ്ങളായി ഉറങ്ങിക്കിടന്നിരുന്ന ആ യുവാക്കൾ ഉണർന്നത്. അവർ എഴുന്നേറ്റി രുന്നു പ്രാർത്ഥനാ നമസ്കാരങ്ങൾ നടത്തുകയായി. നാം എത്രസമയം ഉറങ്ങിയിരിക്കുമെന്ന് അവർ അന്യോന്യം ചോദിച്ചു. ഒരു മുഴു വൻ ദിവസമെന്നും, കുറച്ച് നേരമെന്നും മറ്റും പല അഭിപ്രായങ്ങൾ അവർ പറഞ്ഞു. ഏതായാലും, ഒരാൾ പുറത്തുപോയി നമ്മുടെ കയ്യിലുള്ള വെള്ളി കൊടുത്തു ഭക്ഷണപദാർത്ഥം വാങ്ങിക്കൊണ്ടു എന്നായി. പതിവ് പ്രകാരം തംലി ഖാ തന്നെ പുറപ്പെട്ടു. ദക്വ്യാനൂസ് രാജാവിനെ ഭയന്ന് വളരെ കാത്തും സൂക്ഷിച്ചും കൊണ്ട് അദ്ദേഹം അങ്ങാടിയിൽവന്നു. വഴിയിൽവെച്ച് (ഇൗസാനബിയു ടെ) നാമം കേൾക്കുവാൻ ഇട വന്നതിൽ അയാൾക്ക് ആശ്ചര്യം തോന്നി. തനിക്ക് സ്ഥലം മാറിപ്പോയോ? അതോ താൻ സ്വപ്നം കാണുകയാണോ? എന്നൊക്കെ അയാൾ സംശ യിച്ചുപോയി. ഒരു കച്ചവടക്കാരന്റെ അടുക്കൽചെന്ന് തംലീഖാ ഭക്ഷണ സാധനത്തിനുവേണ്ടി വെള്ളികൊടുത്തു. ആ നാണയം അയാൾക്ക് അപരിചിതമായിരുന്നു. അയാൾ ആശ്ച ര്യപ്പെട്ടു. പലരും അത് തിരിച്ചും മറിച്ചും നോക്കി. പണ്ടുണ്ടായിരുന്ന ദക്വ്യാനൂസിന്റെ കാലത്തെ നാണയമാണല്ലോ! തനിക്ക് എവിടെ നിന്നാണ് നിക്ഷേപം കിട്ടിയത്? എന്ന് അവർ ചോദിച്ചു. പിന്നീട് അവർ അദ്ദേഹത്തെ ആ നാട്ടിലെ ന്യായാധി പന്മാരുടെ അടുക്കൽ കൊണ്ടുപോയി ചോദ്യം ചെയ്തതിൽ, തംലീഖാ സംഗതികൾ വിവരിച്ചു: ഞങ്ങളിതാ ഇന്നലെയാണ് ഗുഹയിൽ ചെന്നത്, വേണമെങ്കിൽ തന്റെ കൂട്ടു കാരെ കാണിച്ചുതരാം, എന്ന് അദ്ദേഹം ഉണർത്തിച്ചു. ചെന്നുകണ്ടപ്പോൾ ന്യായാധിപ ന്മാർക്ക് വമ്പിച്ച അഗ്ഗുതമായി. ഈ ന്യായാധിപന്മാരുടെ പേരുകൾ ന്നും, എന്നും ആയിരുന്നു. ഗുഹയിൽ പണ്ട് നിക്ഷേ പിക്കപ്പെട്ടിരുന്ന ചെമ്പുപെട്ടിയിലെ പലകകൾ അവർ കാണുകയും, അതിൽ നിന്ന് കാര്യം മനിലാകുകയും ചെയ്തു. അവർ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് രാജാ വിനെ വിവരം അറിയിച്ചു. അഗ്ഗുതപരവശനായ രാജാവ് പരിവാരസമേതം ഗുഹയുടെ അടുക്കൽ വന്ന് യുവാ ക്കളെ സന്ദർശിച്ചു. ആശ്ചര്യവും സന്തോഷവും നിമിത്തം, അല്ലാഹുവിന് സുജൂദിൽ വീഴുകയും, യുവാക്കളെപ്പിടിച്ചു ആലിംഗനം ചെയ്യുകയും ചെയ്തു. പിന്നീട് യുവാക്കൾ തങ്ങളുടെ സ്ഥാനത്തേക്ക് മടങ്ങുകയും അവിടെ വെച്ച് മരണമടയുകയുമുണ്ടായി. അവരെ പെട്ടിയിൽ മറവ് ചെയ്യുവാനും അവിടെ ഒരു ആരാധനാസ്ഥലം പണിയുവാനും രാജാവ് ഏർപ്പാട് ചെയ്തു. ആ ദിവസം അവർ ഒരു ഉത്സവദിവസമായി ഗണിച്ചുപോന്നു. അറബികൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ആ കഥയുടെചുരുക്കമാണിത്. മര ണശേഷമുള്ള പുനർജീവിതത്തിന് ക്രിസ്ത്യാനികൾ ഇതൊരു ദൃഷ്ടാന്തമായി എടു പരലോകജീവിതത്തിന് ഇത് മാത്രമല്ല, അനേകം ദൃഷ്ടാന്തങ്ങളും തെളിവുകളും ഉണ്ടെന്നും, ഗുഹാവാസികളുടെ സംഭവം മാത്രം വലി യൊരു ആശ്ചര്യസംഭവമായി എടുത്തുപറയുവാനില്ലെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് മനു ഷ്യബുദ്ധികളെ ചിന്തിക്കുവാൻ ആഹ്വാനം ചെയ്യുകയാണ്. അല്ലാഹു പറയുന്നു:-
18:9–12

أَمۡ حَسِبۡتَ أَنَّ أَصۡحَٰبَ ٱلۡكَهۡفِ وَٱلرَّقِيمِ كَانُواْ مِنۡ ءَايَٰتِنَا عَجَبًا

إِذۡ أَوَى ٱلۡفِتۡيَةُ إِلَى ٱلۡكَهۡفِ فَقَالُواْ رَبَّنَآ ءَاتِنَا مِن لَّدُنكَ رَحۡمَةٗ وَهَيِّئۡ لَنَا مِنۡ أَمۡرِنَا رَشَدٗا

فَضَرَبۡنَا عَلَىٰٓ ءَاذَانِهِمۡ فِي ٱلۡكَهۡفِ سِنِينَ عَدَدٗا

Passage continues through verse 18:12.

(9) (നബിയേ,) അല്ലാ!- ഗുഹയു ടെയും, "റക്വീമി'ന്റെയും ആൾക്കാർ നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ഒരു ആശ്ച ര്യമായിരുന്നുവെന്ന്, നീ വിചാരിക്കു ന്നുവോ? (10) (ആ) യുവാക്കൾ ഗുഹയി ലേക്ക് (ചെന്ന്) അഭയം പ്രാപിച്ച പ്പോൾ അവർ പറഞ്ഞു: "ഞങ്ങളുടെ റേ∫! ഞങ്ങൾക്ക് നിന്റെ പക്കൽനിന്ന് കാരുണ്യം നൽകേ ണമേ! ഞങ്ങളുടെ കാര്യത്തിൽ നീ ഞങ്ങൾക്ക് നേർമാർഗം സജ്ജമാക്കി ത്തരുകയും (11) അങ്ങനെ, ഗണ്യമായ വർഷ ങ്ങളോളം ആ ഗുഹയിൽവെച്ച് നാം അവരുടെ കർണപുടങ്ങളെ അടച്ചുക ളഞ്ഞു. (അവരെ ഉറക്കി) (12) പിന്നെ, രണ്ട് കക്ഷികളിൽ ഏതാണ്, അവർ താമസിച്ചു കഴിഞ്ഞ കാലത്തെ തിട്ടപ്പെടുത്തിയതെന്നും അറിയുവാനായി അവരെ എഴു ന്നേൽപ്പിച്ചു. (9) അല്ലാ (ഒരു പക്ഷേ) നീ വിചാരിച്ചു(വോ) നിശ്ച യമായും ഗുഹയുടെ ആൾക്കാർ (ഗുഹാവാസികൾ) റക്വീമിന്റെയും അവ രായിരുന്നു (എന്ന്) നമ്മുടെ ദൃഷ്ടാന്തങ്ങളിൽ നിന്ന് ഒരു (വലിയ) ആശ്ചര്യം (10) അഭയം പ്രാപിച്ചപ്പോൾ, ചെന്ന് ചേർന്നപ്പോൾ (ആ) യുവാക്കൾ ഗുഹയിലേക്ക് അപ്പോൾ അവർ പറഞ്ഞു ഞങ്ങ ളുടെ റേ∫, രക്ഷിതാവേ ഞങ്ങൾക്ക് നൽകേണമേ നിന്റെ പക്കൽ നിന്ന് കാരുണ്യം, ദയ, അനുഗ്രഹം സജ്ജമാക്കി (ഒരുക്കി)ത്തരുകയും വേണമേ ഞങ്ങൾക്ക് ഞങ്ങളുടെ കാര്യത്തിൽ, കാര്യത്തെ സംബന്ധിച്ച് നേർമാർഗം, തന്റേടം (11) അങ്ങനെ നാം അടിച്ചു (അടച്ചുകളഞ്ഞു) കാതുകൾക്ക് (കർണപുടങ്ങളെ) ഗുഹയിൽ വെച്ച് വർഷ ങ്ങൾ, കൊല്ലങ്ങൾ ഗണ്യമായ, കുറെ എണ്ണം (12) പിന്നെ, പിന്നീട് നാം അവരെ എഴുന്നേൽപിച്ചു നാം (നമുക്ക്) അറിയുവാൻ വേണ്ടി രണ്ട് കക്ഷികളിൽ ഏതാണ് (എന്ന്) തിട്ടപ്പെടുത്തി, സൂക്ഷിച്ചു വിലയിരുത്തി, അധികം കണക്കാക്കിയവർ അവർ താമസിച്ചതിനെ, കഴിച്ചുകൂട്ടിയതിനെ കാലം ) എന്നത് കൊണ്ടുദ്ദേശ്യം, ഗുഹാവാസികളുടെ പേരുവിവരം എഴുതി ഗുഹയുടെ അടുക്കൽ സൂക്ഷിക്കപ്പെട്ടിരുന്ന ആ ലിഖിതഫലകമാണെന്നാണ് പല വ്യാഖ്യാതാക്കളും) പ്രസ്താവിച്ചിട്ടുള്ളത്. അത് അവരുടെ രാജ്യ ത്തിന്റെ പേരാണെന്നും ചിലർ പറയുന്നു. (റ) ക്വത്താദഃ (റ) എന്നിവ രിൽ നിന്നും മറ്റും നിവേദനം ചെയ്യപ്പെട്ടിട്ടുള്ളത്, )യുടെ അടുത്തുള്ള ഒരു താഴ്വരയാണ് എന്നത്രെ. എന്ന പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. കൂടാതെ ബൈബ്ളിലും റക്വീമിനെ (രേക്കേം) സംബന്ധിച്ച് പറഞ്ഞി ട്ടുണ്ട്. അൽ അക്വബഃ ഉൾക്കടലിന്റെയും, സീനാ ഉപദ്വീപിന്റെയും വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന പർവ്വതനിരകളെ തൊട്ടുകിടക്കുന്ന പീഠപ്രദേശത്തായിരുന്നു സ്ഥിതി ചെയ്തിരുന്നത്. കാലാന്തരത്തിൽ ഈ രാജ്യം ) എന്ന് പൊതുവി ലും, ) എന്ന് അറബികൾക്കിടയിലും അറിയപ്പെട്ടു. സിരിയാ യിലെ കർഷക വർഗക്കാരായിരുന്ന വർഗക്കാർ ( ) ഇവിടെ വസിച്ചി രുന്നു. അടുത്ത ചില വർഷങ്ങൾക്കുമുമ്പ് നടത്തപ്പെട്ട ചരിത്രഗവേഷണങ്ങളിൽ ഇവിടെ രണ്ട് ഗുഹകൾ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒന്നിന്റെ കിടപ്പ്, പ്രസ്താ വിച്ചതുപോലെ, വെയിലും സൂര്യകിരണവും ഉള്ളിൽ കടക്കാത്ത വിധത്തിലാകുന്നു. മറ്റേ തിന്റെ മുൻവശത്ത് ചില കെട്ടിടങ്ങളുടെയും, കൽത്തൂണുകളുടെയും അവശിഷ്ടങ്ങളുമു ണ്ട്. അത് ഒരു ആരാധനാ സ്ഥലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. അവതരിപ്പിച്ച കാലത്ത് അറബികൾക്കിടയിൽ, അസ്വ്ഹാബുൽ കഹ്ഫിന്റെ പല നീക്കുപോക്കുകളുണ്ടെങ്കിലും ശരിപ്രചാരത്തിലു ണ്ടായിരുന്നുവല്ലോ. ശാമിൽനിന്ന് വരുന്ന വേദക്കാരും, നബ്ത്വീ വർഗക്കാരും, അറബി സേലാ, സേലാപെത്രാ ( ടലഹമ, ) എന്നും ഈ രാജ്യത്തിന് പേരുണ്ട്. ചാവുകടലിന് (ബഹ്ർലൂത്വ്) തെക്ക് 50 നാഴിക ദൂരത്ത് കിഴുക്കാന്തൂക്കായ വന്മല കളാൽ ചുറ്റപ്പെട്ട അഗാധമായ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. ഏദോം ( ) രാജ്യം നാമാവശേഷമായതിനുശേഷം ("നബാത്യൻ' ) എന്ന വർഗക്കാർ അവിടെ തങ്ങളുടെ രാജ്യം സ്ഥാപിച്ചു. അന്ന് അവിടെ വാണിജ്യം വർദ്ധിച്ചിരുന്നു. ഇപ്പോൾ അത് ശൂന്യമായിക്കിടക്കുകയാണ്. മലഞ്ചെ രുവുകളിൽ നൈപുണ്യത്തോടെ വെട്ടിയുണ്ടാക്കിയ ക്ഷേത്രങ്ങളും കല്ലറകളും ധാരാളം ഇന്നും സ്ഥിതി ചെയ്യുന്നു. സന്ദർശകൻമാർ അവ കാണുമ്പോൾ ആശ്ചര്യ പ്പെട്ടുപോകും. യവനർ ഇതിനെ പാറ എന്നർത്ഥമുള്ള "പൈത്രാ' എന്ന് വിളിച്ചുവ ന്നു. "സേല' എന്നതിനും, "പാറ', "കിഴക്കാന്തൂക്കായ മല' എന്നാണർത്ഥം (വേദപു സ്തക നിഘണ്ടുവിൽനിന്ന്) ഭൂപടം 3ഉം 4ഉം നോക്കുക. കച്ചവടപരമായും മറ്റും സമ്പർക്കം ഉണ്ടായിരുന്നുവെന്നത് പ്രസിദ്ധമാണ്. ഈ നിലക്ക് ഈ സംഭവം അവരിൽ നിന്നായിരിക്കും മിക്കവാറും അറബികൾ അറി ഞ്ഞിരിക്കുക. തുർക്കിയിലെ എഫസൂസിൽ നടന്ന സംഭവത്തിന് അറബികൾക്കിടയിൽ അത്ര പ്രചാരം ലഭി ക്കുവാൻ പ്രയാസവുമാണ്. ചില മഹാന്മാർ എന്നത് അവരുടെ രാജ്യത്തിന്റെ പേരാണെന്നും, ചിലർ അത് അടുത്താണെന്നും പ്രസ്താവിച്ചിട്ടുള്ളതും, പെത്രായുടെ പേര് മുമ്പ് ങ്കിൽ എന്നായിരുന്നതും, ഈ സംഭവം നടന്നത് ശാമിലായിരുന്നുവെന്ന് ചില മുഫിറുകൾ പ്രസ്താവിച്ചു കൂടിനോക്കുമ്പോൾ ഈ അഭി പ്രായമാണ് കൂടുതൽ സ്വീകാര്യമായി തോന്നുന്നത്. നാം അവരുടെ കർണപുടങ്ങളെ എന്ന് പറഞ്ഞത് (അവ രുടെ ചെവികളിൽ അടച്ചു) എന്ന വാക്യത്തിന്റെ ഉദ്ദേശ്യാർത്ഥമത്രെ. ലോകത്ത് നട ക്കുന്ന ശബ്ദകോലാഹലങ്ങളൊന്നും കേൾക്കാതിരിക്കത്തക്കവണ്ണം അവർക്ക് അല്ലാഹു ഉറക്കം നൽകി എന്ന് സാരം. കർണപുടങ്ങളെ അടച്ചുവെന്ന് പറഞ്ഞപ്പോൾ, അവരുടെ കണ്ണുകളെപറ്റി അല്ലാഹു ഒന്നും പറയുന്നില്ല; 18-ാം വചനത്തിൽ, അവർ ഉറങ്ങുന്നവരാ ണെങ്കിലും ഉണർന്നവരാണെന്ന് തോന്നുമെന്ന് പറയുന്നുണ്ട്. ഇതിൽനിന്ന് അവർ ഉറ ക്കിലായിരുന്നപ്പോൾ അവരുടെ കണ്ണുകൾ തുറന്നു കൊണ്ടായിരുന്നു ഉള്ളതെന്ന് അനു മാനിക്കാവുന്നതാണ്, ചില മുഫിറുകൾ ഇങ്ങനെ പറഞ്ഞു കാണുന്നുമുണ്ട്. രണ്ട് ( ) എന്ന പറഞ്ഞത്, അവരുടെ ഗുഹാവാസകാലത്തെക്കു റിച്ച് ഭിന്നാഭിപ്രായക്കാരായിരുന്ന രണ്ട് കക്ഷികളാണെന്നും, അല്ലെങ്കിൽ സത്യവിശ്വാ സികളായ ഗുഹവാസികളും, അവരുടെ എതിർ കക്ഷിയായ അവിശ്വാസികളുമാണെന്നും വരാം. ഒന്നാമത്തെ അഭിപ്രായമനുസരിച്ച് 12-ാം വചനത്തിന്റെ സാരം: ഏത് കക്ഷിയാ ണ്, അവർ ഉറങ്ങിക്കിടന്ന കാലത്തെക്കുറിച്ച് കൂടുതൽ അറിയുക എന്ന് പുലരുവാൻ വേണ്ടി അവരെ എഴുന്നേൽപിച്ചുവെന്നായിരിക്കും. രണ്ടാമത്തെ അഭിപ്രായം അനുസ രിച്ച് സത്യവിശ്വാസികളും, അവരുടെ ശത്രുക്കളുമായ ഇരുകക്ഷികളിൽ ഏതാണ് ആ കാലത്തിന് കൂടുതൽ വിലയിരുത്തിയത് എന്ന് വെളിപ്പെടുത്തുവാൻ വേണ്ടി എന്നും സാരമാകുന്നു. അതായത് നൂറുക്കണക്കായ കൊല്ലങ്ങൾ ആ ഗുഹയിൽ അവർ കഴിച്ചു കൂട്ടി. അക്കാലത്ത് ലോകത്ത് നടന്നിരുന്ന അക്രമങ്ങളും ദുർമാർഗങ്ങളും ഒന്നും അവർ അറിഞ്ഞിരുന്നില്ല. അവർ വിശ്വാസത്തിന്റെയും അതി നുവേണ്ടി അവർ വരിച്ച ത്യാഗത്തിന്റെയും ഫലമായി പെട്ടെന്ന് നാട്ടിലാകമാനം വമ്പിച്ച പ്രത്യാഘാതമുണ്ടായി. പരലോക ജീവിതത്തെ നിഷേധിക്കുന്ന എത്രയോ പേർ സത്യ വിശ്വാസികളായി മാറി. അങ്ങിനെ നോക്കുമ്പോൾ, കേവലം വളരെക്കാലമായി ഉറങ്ങി ക്കിടക്കുകയായിരുന്ന അവരാണ് ആ കാലത്തിന് കൂടുതൽ വിലയിരുത്തി സൂക്ഷിച്ചതെ ന്നും, അക്കാലമത്രയും അവിശ്വാസികൾ കെട്ടിപ്പൊക്കി സ്ഥാപിച്ചിരുന്ന അവിശ്വാസ ത്തിന്റെ കോട്ട തകർന്നു പോയെന്നും വ്യക്തമാണല്ലോ. മേൽ കഴിഞ്ഞ ആയത്തുക ളുടെ ചുരുക്കസാരം ഇതാണ്: കൂടുതൽ നല്ലവർ ആരാണെന്ന് പരീക്ഷിക്കുവാനായി ഈ ഭൂമുഖത്ത് അല്ലാഹു ഉണ്ടാക്കിവെച്ചിട്ടുള്ള അലങ്കാരങ്ങളാകുന്ന ദൃഷ്ടാന്തങ്ങളെ അപേക്ഷിച്ച് ഗുഹാവാസികളുടെ സംഭവം ഒരു വമ്പിച്ച ആശ്ചര്യമൊന്നുമല്ല. അൽപം യുവാക്കൾ, തങ്ങളുടെ സർവസ്വവും അല്ലാഹുവിൽ അർപ്പിച്ച് പ്രാർത്ഥിച്ചുകൊണ്ടും, അവനിൽ ദൃഢമായി വിശ്വസിച്ചുകൊണ്ടും ഒരു ഗുഹയിൽ അഭയം പ്രാപിച്ചു. ജനങ്ങൾക്ക് അജ്ഞാതമായ നിലയിൽ അല്ലാഹു അവരെ നൂറ്റാണ്ടുകളോളം പിന്നീട് സത്യത്തിന്റെ കക്ഷിക്ക് ഒരു ദൃഷ്ടാന്തമായി അല്ലാഹു അവരെ എഴു ന്നേൽപിക്കുകയും ചെയ്തു. ഇത്രമാത്രം! ഗുഹാവാസികളുടെ കഥ അറബികൾക്കും, വേദക്കാർക്കുമിടയിൽ മുമ്പേ പ്രചാര ത്തിലുണ്ടായിരുന്നുവെന്ന് പറഞ്ഞുവല്ലോ. എന് നാൽ അതിൽ സത്യാസത്യങ്ങളും ഭിന്നാ ഭിപ്രായങ്ങളും സ്ഥലം പിടിച്ചിരുന്നു. ആകയാൽ, ഇൗ കഥയിൽനിന്ന് പഠിക്കുവാനും ചിന്തിക്കുവാനും ഉള്ള ഭാഗങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് സംഭവത്തിന്റെ യഥാർത്ഥ രൂപം സംക്ഷിപ്തമായി അടുത്ത ആയത്തുകളിൽ അല്ലാഹു വിവരിക്കുന്നു. വിഭാഗം - 2
18:13–16

نَّحۡنُ نَقُصُّ عَلَيۡكَ نَبَأَهُم بِٱلۡحَقِّۚ إِنَّهُمۡ فِتۡيَةٌ ءَامَنُواْ بِرَبِّهِمۡ وَزِدۡنَٰهُمۡ هُدٗى

وَرَبَطۡنَا عَلَىٰ قُلُوبِهِمۡ إِذۡ قَامُواْ فَقَالُواْ رَبُّنَا رَبُّ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ لَن نَّدۡعُوَاْ مِن دُونِهِۦٓ إِلَٰهٗاۖ لَّقَدۡ قُلۡنَآ إِذٗا شَطَطًا

هَـٰٓؤُلَآءِ قَوۡمُنَا ٱتَّخَذُواْ مِن دُونِهِۦٓ ءَالِهَةٗۖ لَّوۡلَا يَأۡتُونَ عَلَيۡهِم بِسُلۡطَٰنِۭ بَيِّنٖۖ فَمَنۡ أَظۡلَمُ مِمَّنِ ٱفۡتَرَىٰ عَلَى ٱللَّهِ كَذِبٗا

Passage continues through verse 18:16.

(13) അവരുടെ വർത്തമാനം നാം നിനക്ക് യഥാർത്ഥ (രൂപ)ത്തിൽ വിവ രിച്ചുതരാം. അവർ കുറച്ച് യുവാക്ക ളായിരുന്നു; അവർ തങ്ങളുടെ രക്ഷി താവിൽ വിശ്വസിച്ചു; നാം അവർക്ക് സന്മാർഗം (സന്മാർഗ ബോധം) വർദ്ധിപ്പിക്കുകയും ചെയ്തു. (14) അവർ (സത്യത്തിൽ) നില കൊണ്ടപ്പോൾ അവരുടെ ഹൃദയ ങ്ങൾക്ക് നാം ദാർഢ്യം നൽകുകയും ചെയ്തു; അതിനാൽ അവർ പറഞ്ഞു: ഞങ്ങളുടെ റ∫് ആകാശ ഭൂമികളുടെ റ∫ാകുന്നു; അവന് പുറമെ യാതൊരു ആരാധ്യനെയും ഞങ്ങൾ വിളി(ച്ചു പ്രാർത്ഥി)ക്കുന്നതേയല്ല; അങ്ങനെയാ യാൽ തീർച്ചയായും ഞങ്ങൾ അക്രമം പറയുകയായിത്തീരും. (15) ഇവർനമ്മുടെ നുപുറമെ, പല ആരാധ്യന്മാരെയും സ്വീകരിച്ചിരിക്കുന്നു. അവരെ സംബന്ധിച്ച് ഒരു വ്യക്ത മായ ലക്ഷ്യം ഇവർ കൊണ്ടുവരാ ത്തത് എന്താണ്! അല്ലാഹുവിന്റെമേൽ കളവ് കെട്ടി ച്ചമയ്ക്കുന്നവനെക്കാൾ അക്രമിയാ യിട്ടുള്ളവൻ ആരാണുള്ളത്?! (16) (അവർ തമ്മിൽ പറഞ്ഞു:) അവരെയും അല്ലാഹുവിനെ ഒഴിച്ച് അവർ ആരാധിച്ചു വരുന്നതിനെയും നിങ്ങൾ വിട്ടകന്നുനിന്ന സ്ഥിതിക്ക് എനി, (ആ) ഗുഹയിൽ ചെന്നഭയം പ്രാപിക്കുവിൻ:- നിങ്ങളുടെ രക്ഷിതാവ് അവന്റെ കാരുണ്യത്തെ നിങ്ങൾക്ക് വിശാലപ്പെ ടുത്തിത്തരുകയും, നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് (വേണ്ടുന്ന) സൗകര്യം ശരിപ്പെടുത്തിത്തരുകയും ചെയ്യുന്നതാണ്. (13) നാം നമ്മൾ (നാം) വിവരിച്ച് തരുന്നു നിനക്ക് അവ രുടെ വർത്തമാനം യഥാർത്ഥത്തിൽ, ശരിക്ക് നിശ്ചയമായും അവർ (കുറച്ച്) യുവാക്കളാണ് അവർ വിശ്വസിച്ചു അവരുടെ രക്ഷിതാവിൽ അവർക്ക് നാം വർദ്ധിപ്പിക്കുകയും ചെയ്തു സന്മാർഗം, സന്മാർഗ ബോധം (14) നാം ദാർഢ്യം (ഉറപ്പ്) നൽകുകയും ചെയ്തു അവരുടെ ഹൃദയങ്ങൾക്ക് അവർ നിന്നപ്പോൾ അവർ നിലകൊണ്ടപ്പോൾ അപ്പോൾ അവർ പറഞ്ഞു നമ്മുടെ റ∫്, രക്ഷിതാവ് ആകാ ശങ്ങളുടെ റ∫ാണ് ഭൂമിയുടെയും നാം പ്രാർത്ഥിക്കുന്നതേയല്ല, വിളിക്കുന്നതേയല്ല അവനു പുറമെ, അവനെ കൂടാതെ ഒരു ഇലാഹിനെ യും, ആരാധ്യനെയും തീർച്ചയായും നാം പറഞ്ഞുപോകും (പറഞ്ഞതായി ത്തീരും) അപ്പോൾ, അങ്ങിനെയായാൽ അക്രമം, അനീതി (15) ഇക്കൂട്ടർ, ഇവർ നമ്മുടെ ജനങ്ങൾ അവർ ഉണ്ടാക്കിയിരിക്കുന്നു, സ്വീക രിച്ചിരിക്കുന്നു അവനു പുറമെ, അവനെക്കൂടാതെ പല ആരാധ്യന്മാരെ, പല ദൈവങ്ങളെ അവർ വരാത്തതെന്ത്, അവർക്ക് വന്നുകൂടേ അവരെ സംബന്ധിച്ച് വല്ല ലക്ഷ്യവും (വല്ല തെളിവും) കൊണ്ട് വ്യക്ത മായ അപ്പോൾ ആരാണ് അധികം അക്രമി കെട്ടിച്ചമച്ചവനെ ക്കാൾ, കെട്ടിയുണ്ടാക്കുന്നവനെക്കാൾ അല്ലാഹുവിന്റെ മേൽ കളവ് വ്യാജം (16) നിങ്ങൾ അവരെ വിട്ടകന്നുനിന്ന സ്ഥിതിക്ക് അവർ ആരാധിക്കുന്നതിനെയും അല്ലാഹുവിനെ ഒഴികെ അതുകൊണ്ട് അഭയം പ്രാപിക്കുവിൻ ഗുഹയിലേക്ക് (ചെന്നു) വിശാലപ്പെടു ത്തിത്തരും നിങ്ങൾക്ക് നിങ്ങളുടെ റ∫്, രക്ഷിതാവ് കാരുണ്യത്തിൽനിന്ന്, കാരുണ്യത്തെ സജ്ജമാക്കി (ശരിപ്പെടുത്തി)ത്തരി കയും ചെയ്യും നിങ്ങൾക്ക് നിങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സൗകര്യത്തെ, ആവശ്യമായകാര്യത്തെ സ്വജനതയെയും, ഭരണകർത്താവിനെ യും വകവെക്കാതെ ആ യുവാക്കൾ ഏക ഇലാ ഹിൽ വിശ്വസിച്ചു; അവനെ മാത്രം ആരാധ്യനായി സ്വീകരിച്ചു. അവർ അത് സധൈര്യം പ്രഖ്യാപിക്കുകയും ചെയ്തു. എന്ത് കഷ്ടനഷ്ടങ്ങൾ അനുഭവിച്ചാലും അതിൽ നിന്ന് തരിമ്പ്പോലും പിൻവാങ്ങുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തു. നാട്ടുകാരുമായി ഒരു വിധേനയും യോജിച്ചു കഴിയുവാൻ നിവൃത്തിയില്ലെന്ന് കണ്ട അവർ, തങ്ങൾക്ക് അല്ലാ ഹുവിന്റെ കാരുണ്യവും സഹായവും നിശ്ചയമായും ലഭിക്കുമെന്ന പൂർണവിശ്വാസ ത്തോടുകൂടി നാടും, വീടും, കുടുംബവുമെല്ലാം ഉപേക്ഷിച്ചു ഗുഹയെ അഭയം പ്രാപി ച്ചു. ഞങ്ങളുടെ റ∫് ആകാശങ്ങളുടെയും ഭൂമിയുടെയും എന്ന് തുടങ്ങിയ അവരുടെ വാക്യങ്ങളിൽ തൗഹീദിന്റെ (ഏകദൈവ വിശ്വാസത്തിന്റെ) മൂലതത്വങ്ങ ളും, ശിർക്കിന്റെ (ബഹുദൈവ വിശ്വാസത്തിന്റെ) നിരർത്ഥതയും ചുരുക്കത്തിൽ അട ങ്ങിയിരിക്കുന്നു. ന്ധ അവന് പുറമെ യാതൊരു ആരാധ്യനെയും ഞങ്ങൾ വിളിച്ചു പ്രാർത്ഥി ക്കുന്നതേയല്ല ത്സ എന്ന വാക്യത്തിൽ, അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് ശിർക്കിന്റെ പ്രധാന ഇനമാണെന്ന വസ്തുതയും അടങ്ങിയിരിക്കുന്നു. ഗുഹയുടെ കിട പ്പിനെപ്പറ്റി അല്ലാഹു പറയുന്നു:-
18:17

۞وَتَرَى ٱلشَّمۡسَ إِذَا طَلَعَت تَّزَٰوَرُ عَن كَهۡفِهِمۡ ذَاتَ ٱلۡيَمِينِ وَإِذَا غَرَبَت تَّقۡرِضُهُمۡ ذَاتَ ٱلشِّمَالِ وَهُمۡ فِي فَجۡوَةٖ مِّنۡهُۚ ذَٰلِكَ مِنۡ ءَايَٰتِ ٱللَّهِۗ مَن يَهۡدِ ٱللَّهُ فَهُوَ ٱلۡمُهۡتَدِۖ وَمَن يُضۡلِلۡ فَلَن تَجِدَ لَهُۥ وَلِيّٗا مُّرۡشِدٗا

(17) സൂര്യൻ ഉദിക്കുമ്പോൾ അവ രുടെ ഗുഹവിട്ട് വലത്തോട്ട് ചാഞ്ഞു പോകുന്നതായും, അസ്തമിക്കു മ്പോൾ അതവരെ മുറിച്ചുകടന്നു ഇട ത്തോട്ട് പോകുന്നതായും നിനക്കു കാണാം; അവരാകട്ടെ അതിൽനി ന്നുള്ള ഒരു വിശാല സ്ഥലത്തുമാകു ന്നു. അത് (എല്ലാം) അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. അല്ലാഹു ആരെയെങ്കിലും നേർമാർഗത്തിലാക്കുന്നതായാൽ അവനാണ് നേർമാർഗം സിദ്ധിച്ചവൻ; ദുർമാർഗത്തി ലാക്കുന്നതായാൽ അവന് നേർവഴി നൽകുന്ന യാതൊരു ബന്ധുവെയും നീ കണ്ടെത്തുന്നതുമല്ലതന്നെ. (17) നിനക്ക് കാണാം, നീ കാണും സൂര്യനെ അത് ഉദിക്കു മ്പോൾ, ഉദിച്ചാൽ തെറ്റുന്നതായി, ചായുന്നതായി അവരുടെ ഗുഹവിട്ട് വലത്തോട്ട് അത് അസ്തമിക്കുമ്പോൾ, അസ്തമിച്ചാൽ അതവരെ മുറിച്ചു കടക്കും ഇടത്ഭാഗം, ഇടത്തോട്ട് അവരാ കട്ടെ ഒരു വിശാലസ്ഥലത്തിലാണ് അതിൽനിന്ന് അത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളിൽ പെ ട്ടതാണ് ആരെയെങ്കിലും അല്ലാഹു നേർമാർഗത്തിലാക്കുന്നതായാൽ എന്നാൽ അവനാണ് നേർമാർഗം പ്രാപി ച്ചവൻ ആരെയെങ്കിലും അവൻ വഴിപിഴപ്പിക്കുന്നതായാൽ എന്നാൽ നീ കണ്ടെത്തുന്നതേയല്ല, കണ്ടെത്തുകയില്ലതന്നെ അവന് ഒരു ബന്ധുവെ നേർമാർഗം നൽകുന്ന, തന്റേടം നൽകുന്ന ഗുഹ സ്ഥിതിചെയ്തിരുന്നത് ഏത് രാജ്യത്തായിരുന്നുവെന്ന് പ്രസ്താവി ച്ചിട്ടില്ല. ഈലിയാ ( ) എന്ന ബൈതുൽ മുക്വദ്ദസിൽ ആണെന്നും, മൗസുലിനടുത്ത് നീനുവായിലാണെന്നും, റോമായിലാണെന്നും മറ്റും പല അഭിപ്രായങ്ങൾ കാണാം. 9-ാം വചനത്തിൽ വിവരണത്തിൽ, അത് ഗുഹാവാസികളുടെ രാജ്യത്തിന്റെ പേരാണെന്നുള്ള അഭിപ്രായവും, അതിന് ഉപോൽബലം നൽകുന്ന ചില വിവരങ്ങളും നാം ചൂണ്ടിക്കാണിച്ചുവല്ലോ. സൂര്യൻ, രാവിലെ വലത്തോട്ടും, വൈകുന്നേരം ഇടത്തോട്ടും തെറ്റിപ്പോകുമെന്നും, അങ്ങനെ ഗുഹയിൽ കിടക്കുന്നവരെ വെയിലിന്റെ ശല്യം ബാധിക്കുകയില്ലെന്നും ഈ വചനത്തിൽ നിന്ന് വ്യക്തമാണ്. അപ്പോൾ ഗുഹയുടെ കിടപ്പ് തെക്കുവടക്കായിരിക്കു മെന്നും, ഗുഹാമുഖം മിക്കവാറും വടക്കോട്ടായിരിക്കുമെന്നും കരുതാവുന്നതാകുന്നു. കാരണം, മേൽ പറഞ്ഞ ഏത് അഭിപ്രായം നാം എടുത്താലും, ഭൂമദ്ധ്യരേഖയിൽ നിന്ന് ഏറെക്കുറെ 30 ഡിഗ്രിയോ അതിലധികമോ വടക്കായിരുന്നു ആ രാജ്യമെന്ന് തീർച്ചയാ ണ്. സൂര്യനാകട്ടെ, വടക്കേ അയനത്തിലും തെക്കേ അയനത്തിലും 23 1/2 ഡിഗ്രി മാത്രമേ നീങ്ങുകയുള്ളൂ. ഗുഹാമുഖം വടക്കോട്ടല്ലാതാകുന്ന പക്ഷം, പകലിൽ കുറച്ച് സമയമെ ങ്കിലും വെയിൽ അതിനുള്ളിൽ പ്രവേശിക്കേണ്ടതാണ്. ഏതായാലും, ഗുഹയെപ്പറ്റി കൂടു തൽ വല്ലതും അറിയുന്നതിൽ നമുക്ക് വല്ല പ്രത്യേക പ്രയോജനവും ഉണ്ടായിരുന്നുവെ ങ്കിൽ, അല്ലാഹു അത് എടുത്തു പറയുമായിരുന്നു. അതില്ലാത്ത സ്ഥിതിക്ക് നാം കൂടു തൽ ആരായേണ്ടതില്ല. വിഭാഗം - 3 1, 2, 6 നോക്കുക,
18:18

وَتَحۡسَبُهُمۡ أَيۡقَاظٗا وَهُمۡ رُقُودٞۚ وَنُقَلِّبُهُمۡ ذَاتَ ٱلۡيَمِينِ وَذَاتَ ٱلشِّمَالِۖ وَكَلۡبُهُم بَٰسِطٞ ذِرَاعَيۡهِ بِٱلۡوَصِيدِۚ لَوِ ٱطَّلَعۡتَ عَلَيۡهِمۡ لَوَلَّيۡتَ مِنۡهُمۡ فِرَارٗا وَلَمُلِئۡتَ مِنۡهُمۡ رُعۡبٗا

(18) (നീ അവരെ കണ്ടിരുന്നുവെ ങ്കിൽ,-) അവർ ഉണർന്ന് കിടക്കുന്ന വരാണെന്ന് നീ ധരിച്ചുപോകുന്ന താണ്; അവരാകട്ടെ, ഉറങ്ങുന്നവരുമാ കുന്നു; നാം അവരെ വലത്തോട്ടും, ഇട ത്തോട്ടും മറിച്ചിട്ടുകൊണ്ടിരിക്കുന്നു; നായ, ഗുഹാമുഖത്ത് അതിന്റെ രണ്ട് മുഴങ്കൈകളും നീട്ടി വെച്ചിരിക്കുകയാണ്. അവരെ നീ എത്തിനോക്കിക്കണ്ടി രുന്നുവെങ്കിൽ, ഓടി രക്ഷപ്പെടുന്നതി നായി അവരിൽനിന്നും നീ പിന്തി രിഞ്ഞു പോകുകയും, അവ ർ നിമിത്തം നീ ഭയനിർഭരനായിത്തീരു കയും ചെയ്യുമായിരുന്നു! (18) നീ അവരെ വചാരിക്കും, ഗണിക്കും ഉണർന്നിരിക്കുന്നവരാ ണെന്ന് അവരാകട്ടെ ഉറങ്ങുന്നവരാണ് നാം അവരെ മറിച്ചിട്ടുകൊണ്ടിരി ക്കുന്നു വലത്തോട്ടും ഇടത്തോട്ടും അവരുടെ നായ നീട്ടിയതാണ്, നീട്ടിവെച്ചിരിക്കയാണ് അതിന്റെ രണ്ട് മുഴംകൈകൾ ഗുഹാമുഖത്ത്, ഉമ്മരത്ത് നീ എത്തിനോക്കിയിരുന്നുവെങ്കിൽ, നീ കണ്ടിരുന്നു വെങ്കിൽ അവരുടെ മേൽ, അവരെ നീ പിൻമാറിക്കളയും, നീ പിന്തിരിയും അവരിൽനിന്ന് പേടിച്ചോടിക്കൊണ്ട് നീ നിറക്കപ്പെടുകയും ചെയ്യും, നീ നിർഭരനാകുകയും ചെയ്യും അവരാൽ, അവർ നിമിത്തം ഭയത്താൽ അവർ ഗുഹയിൽ കിടക്കുന്നത് ഒരാൾ നോക്കിക്കാണുന്നപക്ഷം, അവർ ഉണർന്നു കിടക്കുകയാണെന്ന് അയാൾക്ക് തോന്നിപ്പോകുകയും, പേടിച്ചോടുകയും ചെയ്തേക്കും. എന്തോ ആവശ്യാർത്ഥം കുറച്ച് യുവാക്കൾ അവിടെ വിശ്രമിക്കുന്നു, ഒരു കൂറ്റൻ നായ പടിവാതുക്കൽ പാറാവുമുണ്ട്, എന്ന ഒരു പ്രതീതിയായിരിക്കും അയാൾക്ക് അനുഭവ പ്പെടുക. അവരുടെ കർണപുടങ്ങളെ അല്ലാഹു അടച്ചിട്ടുണ്ടെങ്കിലും, സാധാരണ ഉറങ്ങി ക്കിടക്കുന്നവരിൽ ഉണ്ടാകാറുള്ള മറ്റു യാതൊരു മാറ്റവും അവരിൽ കാണപ്പെടുമായിരു ന്നില്ല. ഇടക്കിടെ അവർ, ചരിഞ്ഞും മറിഞ്ഞും കിടക്കുകയും ചെയ്തിരുന്നു. 17-ാം വച നത്തിൽ ഗുഹയെപ്പറ്റി വിവരിച്ചശേഷം, ഈ വചനത്തിൽ ഗുഹയിൽ അവർ ഉറങ്ങിക്കി ടക്കുമ്പോഴത്തെ അവസ്ഥ വിവരിക്കുകയാണ് ചെയ്യുന്നത്.
18:19–20

وَكَذَٰلِكَ بَعَثۡنَٰهُمۡ لِيَتَسَآءَلُواْ بَيۡنَهُمۡۚ قَالَ قَآئِلٞ مِّنۡهُمۡ كَمۡ لَبِثۡتُمۡۖ قَالُواْ لَبِثۡنَا يَوۡمًا أَوۡ بَعۡضَ يَوۡمٖۚ قَالُواْ رَبُّكُمۡ أَعۡلَمُ بِمَا لَبِثۡتُمۡ فَٱبۡعَثُوٓاْ أَحَدَكُم بِوَرِقِكُمۡ هَٰذِهِۦٓ إِلَى ٱلۡمَدِينَةِ فَلۡيَنظُرۡ أَيُّهَآ أَزۡكَىٰ طَعَامٗا فَلۡيَأۡتِكُم بِرِزۡقٖ مِّنۡهُ وَلۡيَتَلَطَّفۡ وَلَا يُشۡعِرَنَّ بِكُمۡ أَحَدًا

إِنَّهُمۡ إِن يَظۡهَرُواْ عَلَيۡكُمۡ يَرۡجُمُوكُمۡ أَوۡ يُعِيدُوكُمۡ فِي مِلَّتِهِمۡ وَلَن تُفۡلِحُوٓاْ إِذًا أَبَدٗا

(19) അപ്രകാരം,- അവർ അന്യോന്യം ചോദ്യം നടത്തുവാ നായിനാം അവരെ (ഉറക്കിൽ നിന്ന്) എഴുന്നേൽപ്പിച്ചു. അവ രിൽനിന്ന് ഒരാൾ (മറ്റുള്ളവരോട്) പറഞ്ഞു: എത്രയാണ് (ഉറങ്ങി) കഴിഞ്ഞു കൂടിയത്? അവർ പറഞ്ഞു; ഒരു ദിവ സമോ, അല്ലെങ്കിൽ ഒരു ദിവസ ത്തിന്റെ അൽപ ഭാഗമോ കഴിഞ്ഞുകൂ ടിയിരിക്കും. (തിട്ടം പറയുവാൻ സാധിക്കാതെ) അവർ പറഞ്ഞു: കഴിഞ്ഞു കൂടിയതിനെപ്പറ്റി നിങ്ങളുടെ രക്ഷി താവ് നല്ലവണ്ണം അറിയുന്നവനാണ്. (അതിൽ നാം തർക്കിക്കേണ്ട) എന്നാൽ, നിങ്ങളിൽ ഒരാളെ ഈ വെള്ളിയും കൊണ്ട് പട്ടണത്തിലേക്ക് അയക്കുക. എന്നിട്ട് അവൻ അവിടെ ഏത് സ്ഥലമാണ്, ഭക്ഷണസാധനം കൂടുതൽ നല്ലത് എന്ന് നോക്കട്ടെ; അവിടെ നിന്ന് നിങ്ങൾക്ക് വല്ല ആഹാരവും അവൻ (വാ ങ്ങി)ക്കൊണ്ടു വരട്ടെ! അവൻ സൂക്ഷ്മനയം കൈക്കൊള്ളുകയും ചെയ്യട്ടെ; നിങ്ങളെപ്പറ്റി ഒരാളെയും അറിയി ക്കാതിരിക്കുകയും വേണം. (20) നിശ്ചയമായും, നിങ്ങളെ കണ്ടുമുട്ടിയാൽ അവർ നിങ്ങളെ എറിഞ്ഞുകൊല്ലും; അല്ലെങ്കിൽ (ബലംപ്രയോഗിച്ച്) നിങ്ങളെ അവരുടെ മതത്തിൽ ആക്കി ത്തീർക്കുകയും ചെയ്തേക്കും. എന്നാൽ (പിന്നെ) നിങ്ങൾ ഒരിക്കലും വിജയിക്കുകയില്ലതന്നെ. (19) പാർത്തു, കഴിഞ്ഞുകൂടി അവർ പറഞ്ഞു നാം പാർത്തു, കഴി ഞ്ഞുകൂടി ഒരു ദിവസം അല്ലെങ്കിൽ ഒരു ദിവസത്തിന്റെ കുറച്ചു ഭാഗം അവർ പറഞ്ഞു നിങ്ങളുടെ രക്ഷിതാവ് കൂടുതൽ (നല്ലവണ്ണം) അറി യുന്ന വനാണ് നിങ്ങൾ കഴിഞ്ഞുകൂടിയതിനെപ്പറ്റി എന്നാൽ നിങ്ങൾ അയക്കുവിൻ നിങ്ങളിലൊരാളെ നിങ്ങളുടെ വെള്ളിയുമായി ഇത് (ഈ) പട്ടണത്തിലേക്ക് എന്നിട്ട് അവൻ നോക്കട്ടെ അതിൽ ഏതാണ് (ഏത് സ്ഥലമാണ്) കൂടുതൽ നല്ലത് ഭക്ഷണസാധനം എന്നിട്ട് നിങ്ങൾക്ക് അവൻ കൊണ്ടുവരട്ടെ ആഹാരത്തെ അതിൽ നിന്ന് (അ വിടെ നിന്ന്) അവൻ സൂക്ഷ്മ നയം (സൗമ്യം) സ്വീകരിക്കുകയും ചെയ്യട്ടെ അവൻ അറിയിക്കാതെയും ഇരിക്കട്ടെ നിങ്ങളെപ്പറ്റി ഒരാളെയും (20) നിശ്ചയമായും അവർ അവർക്ക് വ്യക്തമായാൽ, കണ്ടുമുട്ടിയാൽ നിങ്ങളെ, നിങ്ങളെപ്പറ്റി അവർ നിങ്ങളെ എറിഞ്ഞുകൊല്ലും അല്ലാത്ത പക്ഷം, അല്ലെങ്കിൽ നിങ്ങളെ അവർ മടക്കും (ആക്കിത്തീർക്കും) അവരുടെ മാർഗത്തിൽ (മതത്തിൽ) നിങ്ങൾ വിജയിക്കുന്നതേ അല്ല എന്നാൽ, അപ്പോൾ, അങ്ങിനെ ആയാൽ ഒരിക്കലും യാതൊരു അപായമോ കേടുപാടോ കൂടാതെ, ദീർഘകാലം ഗുഹയിൽ ഉറക്കിക്കി ടത്തി സംരക്ഷിച്ചത് പോലെത്തന്നെ, അല്ലാഹു അവരെ എഴുന്നേൽപിക്കുകയും ചെയ്തു. ഗുഹയിൽ ഉറങ്ങിക്കഴിച്ചുകൂട്ടിയ കാലത്തെപ്പറ്റി അവർ പരസ്പരം അന്വേഷി ക്കുകയായി. മാസങ്ങളോ കൊല്ലങ്ങളോ ഗുഹയിൽ കഴിച്ചുകൂട്ടിയിട്ടുണ്ടാകുമെന്ന് അവർ ഊഹിച്ചതേ ഇല്ല. ദിവസമോ, മണിക്കൂറുകളോ എന്ന് മാത്രമാണ് അവർക്ക് സംശയം. തിട്ടം പറയുവാൻ ആർക്കും സാധിച്ചില്ല. ഏതായാലും, സാധാരണയിൽ കവിഞ്ഞ ഒരു ഉറക്കമായിരുന്നു അതെന്ന് അവർക്ക് തോന്നിയിട്ടുണ്ട്. ഒടുക്കം അല്ലാഹുവിന് എന്ന് പറഞ്ഞ് അവർ സമാധാനിച്ചു. ഭക്ഷണത്തിനായി കയ്യിലുള്ള പണവും കൊണ്ട് ഒരാളെ അങ്ങാടിയിലേക്ക് അയ ച്ചു. പോകുന്ന ആളോട്, തങ്ങളെപ്പറ്റി ജനങ്ങൾ അറിയുവാൻ ഇടവരാതിരിക്കുന്നതിന്ന് പ്രത്യേകം മുൻകരുതലുകൾ വേണമെന്നും ഉണർത്തി. തങ്ങൾ ഗുഹയിൽ പ്രവേശിക്കു മ്പോഴത്തെ ജനങ്ങളും ചുറ്റുപാടുമാണ് ഇപ്പോഴും ഉള്ളതെന്നാണ് അവരുടെ ധാരണ. അതിനാൽ, നാട്ടുകാർ തങ്ങളെപ്പറ്റി അറിഞ്ഞാലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അവർ ഓർത്തു. പക്ഷേ, ഭക്ഷണത്തിനുപോയ ആളിൽനിന്നുതന്നെയാണ് ജനങ്ങൾ അവ രെപ്പറ്റി അറിയുവാനിടവന്നതും. അയാളുടെ പക്കലുണ്ടായിരുന്ന നാണയം അവർ ഗുഹ യിൽ വരുന്ന കാലത്തെ നാണയമാണല്ലോ. അത് കാണുമ്പോൾ ജനങ്ങൾ അയാളെ പിടികൂടുകയും, രഹസ്യം പുറത്തുവരികയും ചെയ്തേക്കുന്നത് സ്വാഭാവികമാണ്. അങ്ങിനെത്തന്നെ സംഭവിക്കുകയും ചെയ്തു. അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങളിൽ എന്നും, നിങ്ങളുടെ എന്നുമുള്ള പ്രയോഗം അറബിഭാഷയിൽ സാധാരണ കാണപ്പെടുന്ന ഒരു സംസാര ശൈലിയാകുന്നു. ഒരു കൂട്ടത്തിലുള്ള ആൾ, തങ്ങളെപ്പറ്റിത്തന്നെ സംസാരിക്കുമ്പോൾ പകരം എന്ന് പറയുക പതിവാണ്. മലയാളികൾക്കിട യിലും, ഈ സമ്പ്രദായം ചിലപ്പോൾ കാണപ്പെടാറുണ്ട്.
18:21

وَكَذَٰلِكَ أَعۡثَرۡنَا عَلَيۡهِمۡ لِيَعۡلَمُوٓاْ أَنَّ وَعۡدَ ٱللَّهِ حَقّٞ وَأَنَّ ٱلسَّاعَةَ لَا رَيۡبَ فِيهَآ إِذۡ يَتَنَٰزَعُونَ بَيۡنَهُمۡ أَمۡرَهُمۡۖ فَقَالُواْ ٱبۡنُواْ عَلَيۡهِم بُنۡيَٰنٗاۖ رَّبُّهُمۡ أَعۡلَمُ بِهِمۡۚ قَالَ ٱلَّذِينَ غَلَبُواْ عَلَىٰٓ أَمۡرِهِمۡ لَنَتَّخِذَنَّ عَلَيۡهِم مَّسۡجِدٗا

(21) അത്പോലെ (ഉറക്കിൽനിന്ന് എഴുന്നേൽപിച്ചത്പോലെ) വാഗ്ദാനം യഥാർത്ഥ മാണെന്നും, അന്ത്യസമയത്തിന്റെ കാര്യത്തിൽ യാതൊരു സന്ദേഹമി ല്ലെന്നും അവർ (ജനങ്ങൾ) അറിയു വാനായിനാം അവരെ വെളിവാക്കി ക്കൊടുത്തു. അവർ തമ്മിൽ, അവരുടെ (ഗുഹാവാസികളുടെ) കാര്യത്തിൽ തർക്കിച്ചു: അവരുടെ പേരിൽ ഒരു കെട്ടിടം നിർമിക്കണം; അവരെപ്പറ്റി അവരുടെ റ∫ിന് കൂടുതൽ എന്ന് (ഒരു കക്ഷി) പറ ഞ്ഞപ്പോൾ,- കാര്യത്തിൽ വിജയം നേടിയവർ പറഞ്ഞു: "നമുക്ക് അവരുടെമേൽ ഒരു പള്ളി ഉണ്ടാക്കുകതന്നെ വേണം.' എന്നും (21) അപ്രകാരം തന്നെ നാം വെളിവാക്കിക്കൊടുത്തു അവരെ അവർ അറിയുവാൻ നിശ്ചയമായും അല്ലാഹുവിന്റെ വാഗ്ദാനം യഥാർത്ഥമാണ്, സത്യമാണ് (എന്ന്) നിശ്ചയമായും അന്ത്യസമയം (ലോകാ വസാന ഘട്ടം) സന്ദേഹമില്ല, സംശയമില്ല (എന്നും) അതിൽ അവർ തർക്കിക്കുമ്പോൾ അവർ തമ്മിൽ അവരുടെ കാര്യത്തിൽ അങ്ങനെ അവർ പറഞ്ഞു നിങ്ങൾ നിർമിക്കണം, സ്ഥാപിക്കണം അവരുടെ മേൽ ഒരു കെട്ടിടം അവരുടെ റ∫്, രക്ഷിതാവ് അവരെപ്പറ്റി കൂടു തൽ അറിയുന്നവനാണ് പറഞ്ഞു വിജയം നേടിയവർ തങ്ങ ളുടെ കാര്യത്തിൽ നമുക്ക് ഉണ്ടാക്കുക തന്നെ വേണം (നാം ഉണ്ടാക്കുക തന്നെ ചെയ്യും), നിശ്ചയമായും ഉണ്ടാക്കും അവരുടെ മേൽ ഒരു പള്ളി തങ്ങളുടെ രഹസ്യം പുറത്തറിയാതിരിക്കുവാൻ ആ യുവാക്കൾ പരിശ്രമിച്ചുവെങ്കിലും അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. അല്ലാഹു അത് പരസ്യമാക്കുകതന്നെ ചെയ്തു. ആ സംഭവം, എന്നെന്നേക്കും ജനങ്ങൾക്ക് ഒരു പാഠവും ഉത്തമ ദൃഷ്ടാന്തവും ഒരു കാലത്ത് ജനങ്ങളുടെ അക്രമം സഹിക്കവയ്യാതെ ഗുഹയിൽ അഭയം പ്രാപിച്ചിരുന്ന ആ യുവാക്കൾ ഇന്ന് ജനങ്ങളുടെ അങ്ങേയറ്റത്തെ ബഹുമാനാദരവു കൾക്ക് പാത്രമായിരിക്കുകയാണ്. മരണശേഷം മനുഷ്യർ ജീവിക്കുകയെന്നത് അസംഭ രതന്നെ കാലം കഴിഞ്ഞാലും മരണശേഷം അവനെ ജീവിപ്പിക്കുവാൻ അല്ലാ ഹുവിന് ഇൗ സംഭവം അവർക്ക് തെളിയിച്ചുകൊടുത്തു. രഹസ്യം പുറ ത്തായതോടെ ജനക്കൂട്ടം അവരെ കാണുവാൻ സകുതൂഹലം വന്നിരിക്കുമെന്ന് പറയേ ണ്ടതില്ല. ഏറെത്താമസിയാതെ, യുവാക്കൾ ഗുഹയിൽവെച്ച് മരണമടഞ്ഞുവെന്നാണ് വ്യാഖ്യാതാക്കൾ പറഞ്ഞുകാണുന്നത്. അല്ലാഹുവിന് അറിയാം. ഏതായാലും അവരുടെ സ്മരണ നിലനിർത്തുവാൻ എന്ത് വേണമെന്നായി. ഗുഹയുടെ അടുത്ത് ഒരു കെട്ടിടം പണിയാമെന്നും മറ്റുമുള്ള അഭിപ്രായക്കാരുണ്ടായെങ്കിലും, കാര്യത്തിൽ കെൽപ്പും, യോഗ്യതയും ഉള്ളവർ അഭിപ്രായപ്പെട്ടത് അവിടെ ഒരു പള്ളി ഉണ്ടാക്കുവാ നായിരുന്നു. ഒരു കുറിപ്പ്: വിവരിക്കപ്പെടുന്ന അസാധാരണ സംഭവങ്ങളെ, ശാസ്ത്ര ത്തിന്റെ വെളിച്ചത്തിൽ മാത്രം വീക്ഷിച്ചു സാധാരണ സംഭവങ്ങളാക്കി ചിത്രീകരിക്കു വാൻ ശ്രമിക്കാറുള്ള ചിലരുണ്ട്. ഗുഹാവാസികളുടെ സംഭവത്തിലും അവർ അതിന് മുതിർന്നു കാണാം. അതിനായി പല ദുർവ്യാഖ്യാനങ്ങളും, അവരുടെതായ വിവരണവും അവർ സ്വീകരിക്കുന്നു. ഗുഹാവാസികളുടെ സംഭവത്തെ അവർ ചിത്രീകരിക്കുന്നതിന്റെ ചുരുക്കം ഇപ്രകാരമാകുന്നു:- ആദ്യം അവർ മർദ്ദനം ഭയന്നു ഗുഹയിൽ അഭയം പ്രാപി ച്ചു. കുറേ കഴിഞ്ഞപ്പോൾ ഐഹിക സുഖങ്ങളിലേക്ക് മടങ്ങുവാൻ അവർ ഇഷ്ടപ്പെട്ടി ല്ല. നാട്ടിലെ അന്തരീക്ഷം മാറി അവർക്ക് അനുകൂലമായിരുന്നുവെങ്കിലും, അവർ ഗുഹ യിൽ കഴിച്ചുകൂട്ടുവാൻതന്നെ തീരുമാനിച്ചു. അഥവാ സന്യാസജീവിതം സ്വീകരിച്ചു. തപ് ചെയ്യുന്നവർ ഇരുന്നും നിന്നും പല പ്രകാരത്തിലും അത് സ്വീകരിക്കാറുണ്ട്. അവർ അതേ സ്ഥിതിയിൽതന്നെ മരണം പ്രാപിക്കുകയും ചെയ്യും. അങ്ങിനെയുള്ളവരെ, അവരുടെ മരണത്തിന് മുമ്പും പിമ്പും ആരും അലട്ടുകയോ, പരിശോധിക്കുകയോ ചെയ്യാ റില്ല. അങ്ങിനെ, കാലാവസ്ഥ അനുകൂലമാകുകയും, ദുഷ്ടജന്തുക്കൾ അക്രമിക്കാതിരി ക്കുകയും ചെയ്യുന്ന പക്ഷം, അവർ മുമ്പ് തപിലായിരുന്ന അതേ നിലയിൽനിന്നും ഇരുന്നും കൊണ്ട്തന്നെ മരണശേഷവും നൂറ്റാണ്ടുകളോളം ആ മൃതദേഹങ്ങൾ അവ ശേഷിക്കും, ഇങ്ങിനെ, ഗുഹാവാസികളും അവർ ജീവിച്ചിരുന്നപ്പോഴത്തെ അതേ അവ സ്ഥയിൽ മരണമടഞ്ഞു. ഇതാണ് അവരുടെ വിവരണരൂപം. ഇതിന് തെളിവായി ഇവർക്ക് കൊണ്ടുവരാനുള്ളത്: 18-ാം വച നം ഗുഹാവാസികളുടെ മരണശേഷമുള്ള സ്ഥിതിയെക്കുറിച്ചാണെന്ന വാദവും, ആ വാദ ത്തിന് ഒപ്പിച്ചുകൊണ്ടുള്ള അവരുടെ സ്വന്തം വ്യാഖ്യാനവുമാകുന്നു. 11-ാം വചനം ഗുഹാ വാസികളുടെ സ്ഥിതിയെകുറിക്കുന്നതും 18-ാം വചനം രണ്ടാമത്തെ ഘട്ടത്തെമരണശേഷമുള്ള അവസ്ഥയെകുറിക്കുന്നതും ആകുന്നുവെന്നാണ് ഇവർ സമർത്ഥിക്കുന്നത്. ഇത് പ്രസ്താവനകൾക്കും, വിവരണക്രമത്തിനും നിരക്കാത്തതാണെന്ന് കാണാം. ആദ്യം 9-ാം വചനം, ഗുഹാവാസികളുടെ സംഭവത്തിലേക്ക് നമ്മുടെ ശ്രദ്ധയെ ക്ഷണി ച്ചു. ശേഷം 10-12 വചനങ്ങളിൽ അതിനെ ചുരുക്കി വിവരിക്കുന്നു. 13-ാം വചനത്തിൽ കഥ യഥാർത്ഥ രൂപത്തിൽ എന്ന ഒരു മുഖവുരയോടുകൂ ടി, മുമ്പ് പ്രസ്താവിച്ച സംക്ഷിപ്ത രൂപത്തെ 14 മുതൽ 20 വരെയുള്ള വചനങ്ങളിൽ ചെയ്യുന്നത്. അതെ, അവർ ഗുഹയിൽ ചെന്നതും, അതിന്റെ കാരണവും, അതിൽ ഉറങ്ങിക്കിടന്നതും, അവരുടെ രഹസ്യം പുറത്തായതും വീണ്ടും വിശദീകരിക്കുന്നു. 21 മുതൽ 26 വരെയുള്ള വചനങ്ങളിൽ, രഹസ്യം പുറത്താ യതിനുശേഷം അതിനെത്തുടർന്നുണ്ടായ വർത്തമാനങ്ങളുമാണ് പ്രസ്താവിക്കുന്നത്. ആയത്തുകൾ വായിക്കുമ്പോൾ, ഈ വസ്തുത സാമാന്യമായിട്ടെങ്കിലും മനിലാക്കു വാൻ ആർക്കും സാധിക്കുന്നതാണ്. 13-ാം വചനത്തിൽ മേൽപറഞ്ഞ മുഖവുരയെത്തുടർന്നുകൊണ്ട്- 16-ാം വചനം വരെഗുഹാവാസികൾ ആരാണ്, ഗുഹയിൽ വരുവാൻ കാരണമെന്ത്, എന്ന് വിവരിക്കുന്നു. 17 ൽ ഗുഹയുടെ സ്ഥിതിഗതികൾ വിവരിക്കുന്നു. 19-20 ൽ അവരെ ഉറക്കിൽ നിന്ന് എഴു ന്നേൽപിച്ചു എന്ന് തുടങ്ങി അനന്തര സംഭവങ്ങളെയും വിവരിക്കുന്നു. ഇതെല്ലാം അവ രുടെ ആദ്യഘട്ടത്തെ - മരണത്തിന് മുമ്പുള്ള സ്ഥിതിയെകുറിച്ച് പറഞ്ഞതാണെന്ന് വ്യക്തമാണ്. എന്നിരിക്കെ ഇടയ്ക്കുവെച്ച് 18-ാം വചനത്തിൽ അവരുടെ മരണശേഷ മുള്ള വർത്തമാനമാണ് പറയുന്നതെന്ന് സമർത്ഥിക്കുന്നത് തനി സാഹസമത്രെ. ഇങ്ങിനെ സമർത്ഥിക്കുകവഴി, തങ്ങളുടെ ഉദ്ദേശ്യം സാധിക്കുമാറാക്കുന്നതിന്ന് വേണ്ടി ആ വചന ത്തിന്റെ അർത്ഥസാരത്തിലും ഇവർക്ക് കൈകടത്തേണ്ടിവന്നുപോയിട്ടുണ്ട്:- അവർ ഉണർന്നവരാണെന്ന് നീ ധരിച്ചുപോകും, അവരാകട്ടെ ( ) എന്ന വാക്യത്തിന്റെ താൽപര്യം എന്താണെന്ന് എല്ലാവർക്കും സ്പഷ്ടമാണല്ലോ. ഇവർ അതിന് കൽപിക്കുന്ന താൽപര്യമനുസരിച്ച് അതിന് ഇങ്ങിനെ അർത്ഥം വരുന്നു: അവർ ജീവിച്ചിരിക്കുന്നവരാണെന്ന് നിനക്ക് തോന്നും, വാസ്തവ ത്തിൽ അവർ മരണപ്പെട്ടവരാണ്. ആശ്ചര്യം! ( ) എന്ന് മരണത്തിനും, ( ഗ്നങ്കദ്ധഷ ) എന്ന് ജീവിതത്തിന്നും ഉപയോഗിക്കുന്നത് എന്നും, അതാണിവിടെയും ഉദ്ദേശ്യമെന്നുമാണ് ഇവരുടെ വാദം. വാദം കൊണ്ട് വാദം തെളിയിക്കുക മാത്രമാണിത്. അലങ്കാര രൂപത്തിൽ ഒരുപക്ഷേ അങ്ങിനെ അറബിഭാഷ യിൽ പറഞ്ഞേക്കാമെങ്കിലും, ഇവിടെ അതാണ് ഉദ്ദേശ്യമെന്നും അത് സർവസാധാര എന്നും പറഞ്ഞതിന് തെളിവ് കൊണ്ടുവരേണ്ടിയിരിക്കുന്നു. വലത്തോട്ടും, ഇടത്തോട്ടും നാം അവരെ മറിച്ചിട്ടു കൊണ്ടിരിക്കും. ( ) എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യവും വ്യക്തമാണ്. ഇതിന് ഇവർ കൽപിക്കുന്ന സാരം നോക്കുക: ഗുഹയുടെ രണ്ടറ്റത്തുനിന്നും ശക്തിയായി കാറ്റടിച്ചുകൊണ്ടിരിക്കുക യും, അപ്പോൾ അവരുടെ മൃതശരീരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മറിഞ്ഞുകൊണ്ടിരിക്കു കയും എന്നാണ്പോൽ! ഇരുഭാഗത്ത് നിന്നും വരുന്ന കാറ്റുകളുടെ ശക്തിയും എണ്ണവും ഏറെക്കുറെ സമമായിരിക്കുമെന്ന് ഇവർ സ്ഥാപിച്ചു കാണാത്ത സ്ഥിതിക്ക്, ചിലപ്പോൾ കാറ്റിന്റെ ശക്തിയാൽ ഇവർ പുറത്തേക്ക് ഉരുണ്ടുപോകുവാൻ ഇടയില്ലേ?! തപ് ചെയ്യുന്നവർ ഇരുന്നും, നിന്നും, സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കും, അതേ നിലയിൽ തന്നെ അവർ മരണമടയുകയും ചെയ്യും, നൂറ്റാണ്ടുകളോളം അതേ അവസ്ഥ യിൽതന്നെ മൃതദേഹങ്ങൾ ശേഷിക്കുകയും ചെയ്യും, അതുകൊണ്ടാണ് അവർ ഉണർന്നി രിക്കുന്നവരാണെന്ന് എന്നൊക്കെയാണല്ലോ ഇവരുടെ ജൽപനങ്ങൾ. അപ്പോൾ, ഗുഹയുടെ ഒരു ഭാഗത്തുനിന്ന് അടിക്കുന്ന കാറ്റ്, നിൽക്കുന്നവരെയും ഇരി ക്കുന്നവരെയും നിലം പതിപ്പിച്ചശേഷം, മറുഭാഗത്തുനിന്ന് വരുന്ന കാറ്റ് വീണ്ടും അവരെ ഇരുത്തുകയും എഴുന്നേറ്റുനിർത്തുകയും വേണമല്ലോ. ഇല്ലാത്തപക്ഷം, അവർ തപി രുന്ന നില മാറി മരിച്ചവരെപ്പോലെ കിടക്കേണ്ടിവരികയില്ലേ?! ബുദ്ധിയുള്ളവർ ആലോ ഇല്ലാത്തത് കെട്ടിപറയുമ്പോഴും അൽപം പാകത വേണ്ടതായിരുന്നു. വാസ്തവത്തിൽ 18-ാം വചനവും, അവരുടെ ആദ്യഘട്ടത്തിലെ ഒരു അവസ്ഥയെഗുഹയിൽ ഉറങ്ങിക്കിടക്കുമ്പോഴത്തെ സ്ഥിതിയെതന്നെയാണ് കുറിക്കുന്നത്. അവ രുടെ മരണത്തെക്കുറിച്ചോ, മരണശേഷമുള്ളതിനെക്കുറിച്ചോ അല്ല. അതിനെപറ്റി ക്വുർ ആനിൽ വിശേഷിച്ചൊന്നും പ്രസ്താവിച്ചിട്ടുമില്ല. അവരുടെ പേരിൽ ഒരു കെട്ടിടം നിർമി ക്കുന്നതിനെ സംബന്ധിച്ചുണ്ടായ തർക്കത്തെക്കുറിച്ച് 21-ാം വചനത്തിൽ പ്രസ്താവിച്ചി രിക്കുന്നു. അതിൽ, അവരുടെ മരണത്തെക്കുറിച്ചുള്ള സൂചന അടങ്ങിയിട്ടുണ്ടെന്നുമാ ത്രം. അത് എങ്ങിനെയാണ് സംഭവിച്ചതെന്നോ, മരണശേഷം അവരുടെ മൃതദേഹങ്ങൾ ഏത് നിലയിലായിരുന്നുവെന്നോ പറയുന്നില്ല. അല്ലാഹുവിനറിയാം. ഗുഹാവാസികളുടെ എണ്ണത്തെ സംബന്ധിച്ച് ജനങ്ങൾക്കിടയിലുണ്ടായിരുന്ന തർക്ക ങ്ങളെപ്പറ്റി അല്ലാഹു പറയുന്നു:-
18:22

سَيَقُولُونَ ثَلَٰثَةٞ رَّابِعُهُمۡ كَلۡبُهُمۡ وَيَقُولُونَ خَمۡسَةٞ سَادِسُهُمۡ كَلۡبُهُمۡ رَجۡمَۢا بِٱلۡغَيۡبِۖ وَيَقُولُونَ سَبۡعَةٞ وَثَامِنُهُمۡ كَلۡبُهُمۡۚ قُل رَّبِّيٓ أَعۡلَمُ بِعِدَّتِهِم مَّا يَعۡلَمُهُمۡ إِلَّا قَلِيلٞۗ فَلَا تُمَارِ فِيهِمۡ إِلَّا مِرَآءٗ ظَٰهِرٗا وَلَا تَسۡتَفۡتِ فِيهِم مِّنۡهُمۡ أَحَدٗا

(22) (ഗുഹാവാസികൾ) മൂന്നാളാ ണ്, അവരിൽ നാലാമത്തെത് അവ രുടെ നായയാണ് എന്നും അവർ (ഒരു വിഭാഗം ആളുകൾ) പറയും; അഞ്ചാളുകളാണ് ആറാമത്തെത് അവരുടെ നായയാണ് എന്നും അവർ ധ ഒരു വിഭാഗം പ പറയും; അദൃശ്യകാര്യത്തിൽ ഊഹപ്രക ടനം നടത്തുകയത്രെ (അവർ ചെയ്യു ന്നത്)! ഏഴുപേരാണ് എട്ടാമത്തെത് അവ രുടെ നായയുമാണ് എന്നും ധ മറ്റൊരു വിഭാഗം പ പറയുന്നു. (നബിയേ!) പറഞ്ഞേക്കുക: എണ്ണത്തെക്കുറിച്ച് എന്റെ രക്ഷിതാവ് ശരിക്കറിയുന്നവനാ കുന്നു; അൽപം ആളുകളല്ലാതെ അവരെക്കുറിച്ച് അറിയുന്നതല്ല. എന്നിരിക്കെ, അവരുടെ വിഷയ ത്തിൽ പ്രത്യക്ഷതരത്തിലുള്ള ഒരു തർക്കമല്ലാതെ നീ തർക്കിക്കരുത്; അവരുടെ കാര്യത്തിൽ അവരിൽ (ജനങ്ങളിൽ) ഒരാളോടും തീരുമാന മാവശ്യപ്പെടുകയും ചെയ്യരുത്. (22) അവർ പറയും മൂന്നാളാണ് അവരിൽ നാലാമത്തെത് അവരുടെ നായയാണ് അവർ പറയും അഞ്ചാളാണ് അവ രിൽ ആറാമത്തെത് അവരുടെ നായയാണ് ഊഹപ്രകടനം (നടത്തുന്നു.) അദൃശ്യകാര്യത്തെ (മറഞ്ഞ കാര്യത്തെ)പ്പറ്റി അവർ പറയും ഏഴു പേരാണ് അവരിൽ എട്ടാമത്തെത് അവരുടെ നായയാണ് നീ പറ യുക എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ് (കൂടുതൽ അറിയുന്ന വനാണ്) അവരുടെ എണ്ണത്തെപ്പറ്റി അവരെക്കുറിച്ച് അറിയുകയില്ല അൽപം ആളുകളല്ലാതെ അതിനാൽ (എന്നിരിക്കെ) നീ തർക്കിക്കരുത് അവരുടെ കാര്യത്തിൽ ഒരു (തരം) തർക്കമല്ലാതെ പ്രത്യക്ഷമായ നീ തീരുമാനമാവശ്യപ്പെടുകയും വേണ്ട അവരുടെ കാര്യത്തിൽ അവരിൽ നിന്ന് ഒരാളോടും, ആരോടും ഗുഹാവാസികളുടെ എണ്ണം മൂന്നാണ്, അഞ്ചാണ്, നായ നാലാമതാണ് ആറാമതാ ണ്, എന്നിങ്ങിനെയുള്ള ഭിന്നാഭിപ്രായങ്ങളും, തർക്കങ്ങളും ജനങ്ങൾക്കിടയിൽ നടമാ ടിയിരുന്നു. ഈ അഭിപ്രായങ്ങൾ ഉദ്ധരിച്ചതിനെത്തുടർന്ന്, അതെല്ലാം അദൃശ്യകാര്യ ങ്ങളിൽ ലക്ഷ്യമില്ലാതെ അന്ധകാരത്തിലെ അസ്ത്രപ്രയോഗം ( ) -ആണെന്ന് അല്ലാഹു പറയുന്നു. അതോടൊപ്പം, അവർ ഏഴുപേരും എട്ടാ മത്തെത് നായയുമാണെന്ന വേറെ ഒരു അഭിപ്രായവും ഉദ്ധരിക്കുന്നു. അതിനുശേഷം അവരുടെ എണ്ണം അല്ലാഹുവിന് നല്ലവണ്ണം അറിയാം ( ) എന്നും, ചുരുക്കം ചിലർക്കല്ലാതെ അവരെപ്പറ്റി അറിയുകയില്ല ( ) എന്നും പറയുന്നു. ഇതിൽനിന്ന്, ഗുഹാവാസികളുടെ എണ്ണം ഏഴും, എട്ടാമത്തെത് നായയുമാണെന്ന അഭി പ്രായം ശരിയാണെന്നും, ആ അഭിപ്രായക്കാർ കുറച്ചേ ഉണ്ടായിരുന്നുള്ളൂവെന്നും മനിലാക്കുന്നതിൽ തെറ്റില്ല. ഞാൻ ആ കുറഞ്ഞ ആളുകളിൽ എന്ന് ഇബ്നു അ∫ാസ് (റ) പറഞ്ഞതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഏതായാലും ക്വുർ ആൻ അവരുടെ എണ്ണം ഇത്രയാണെന്ന് ഖfiിതമായി പ്രസ്താവിച്ചിട്ടില്ല. ബലപ്പെട്ട ഹദീഥിലും അതുകാണുന്നില്ല. അവരുടെ എണ്ണം എത്രയായിരുന്നുവെന്നതല്ല ഇവിടെ ചിന്താവിഷയം; അവർ വരിച്ച ത്യാഗം എന്തായിരുന്നുവെന്നതാണ്. ഇത്തരം സംഗതികളിൽ, തർക്കങ്ങളോ, ചുഴിഞ്ഞ ന്വേഷണമോ നടത്തുന്നത് പാഴ്വേലയായിരിക്കും. മനുഷ്യന്റെ അറിവിനപ്പുറമുള്ള അദൃ ശ്യകാര്യങ്ങളെപ്പറ്റി ഊഹിച്ചു പറയുന്നത് ശരിയല്ല. അല്ലാഹുവിൽനിന്ന് ലഭിക്കുന്ന അറി വല്ലാതെ അവയിൽ പ്രയോജനപ്പെടുകയില്ല. വിശദാംശങ്ങളെക്കുറിച്ച് ചർച്ച നടത്തുക യല്ലഗുണപാഠങ്ങളെപ്പറ്റി ചിന്തിച്ചു മനിലാക്കുകയാണ്നാം ചെയ്യേണ്ടത്. വിഭാഗം - 4
18:23–24

وَلَا تَقُولَنَّ لِشَاْيۡءٍ إِنِّي فَاعِلٞ ذَٰلِكَ غَدًا

إِلَّآ أَن يَشَآءَ ٱللَّهُۚ وَٱذۡكُر رَّبَّكَ إِذَا نَسِيتَ وَقُلۡ عَسَىٰٓ أَن يَهۡدِيَنِ رَبِّي لِأَقۡرَبَ مِنۡ هَٰذَا رَشَدٗا

(23) ഒരു കാര്യത്തെക്കുറിച്ചും, ഞാനത് നാളെ ചെയ്യുന്നതാണെന്ന് നിശ്ചയമായും നീ പറഞ്ഞുപോകരുത്;- (24) അല്ലാഹു ഉദ്ദേശിക്കുന്നതാ (എന്ന് ചേർത്തുകൊണ്ട്) അല്ലാതെ. നീ (അത്) മറന്നുപോ കുന്ന പക്ഷം, നീ നിന്റെ രക്ഷിതാ വിനെ ഓർത്തുകൊള്ളുക; ഇതിനെ ക്കാൾ അടുത്ത (സൗകര്യപ്രദമായ) നേർമാർഗത്തിലേക്ക് എന്റെ റ∫് എന്നെ എന്ന് പറയുകയും ചെയ്യുക. (23) തീർച്ചയായും (ഒരിക്കലും) നീ പറയരുത് ഒരു കാര്യത്തെ ക്കുറിച്ചും നിശ്ചയമായും ഞാൻ ചെയ്യുന്നവനാണ് (എന്ന്) അത് നാളെ (24) അല്ലാഹു ഉദ്ദേശിച്ചാലെന്ന നിലക്കല്ലാതെ ( എന്ന് പറയാതെ) നീ ഓർക്കുക നിന്റെ രക്ഷിതാവിനെ നീ മറന്നാൽ നീ പറയുകയും ചെയ്യുക ആയേക്കാം എന്നെ നയിച്ചേക്കാം, എനിക്ക് മാർഗദർശനം നൽകിയേക്കാം എന്റെ രക്ഷിതാവ് കൂടുതൽ അടു ത്തതിലേക്ക് ഇതിനെക്കാൾ നേർമാർഗം, തന്റേടം, (വിജയമാർഗം) ഗുഹാവാസികളുടെ കഥ വിവരിച്ചുകൊണ്ടിരിക്കെ, ഇടക്കുവെച്ച് പ്രധാനമായ ഒരു വിഷയം അല്ലാഹു നബി ˜ യെ ഉപദേശിക്കുന്നു. ഒരു കാര്യം പിന്നീട് ഞാൻ ചെയ്യു മെന്ന് മനുഷ്യൻ പറയുമ്പോൾ, അല്ലാഹു ഉദ്ദേശിച്ചുവെങ്കിലേ അത് നടപ്പിൽ വരികയു ള്ളൂവെന്ന് അവൻ ധരിച്ചിരിക്കേണ്ടതുണ്ട്. അതിനാൽ ഒരു കാര്യം തീർത്ത് പറയുമ്പോൾ അസ്ലിക്കഠൃ (അല്ലാഹു ഉദ്ദേശിച്ചെങ്കിൽ) എന്ന് ചേർത്ത് പറയേണ്ടതാകുന്നു. സംഗതിവ ശാൽ തൽസമയത്ത് അത് മറന്നുപോയാലും ഓർമ വരുമ്പോൾ അത് നികത്തേണ്ടതാ ണ്. ഇന്നകാര്യം അല്ലെങ്കിൽ എന്നൊരാൾ പറഞ്ഞുവെന്ന് വെക്കുക: അയാൾ അതിന് മുമ്പ് മരണപ്പെടുകയോ, എന്തെങ്കിലും തടം അതിന് നേരിടുകയോ ചെയ്യുകയില്ലെന്ന് അയാൾക്ക് നിശ്ചയമായും തീരുമാനിക്കുവാൻ സാധ്യ മല്ല. അതിനാൽ, തന്റെ നിശ്ചയം അർത്ഥവത്താക്കുന്നതിനും, അല്ലാഹുവിന്റെ സഹായം ലഭിക്കുന്നതിനും അതാവശ്യമത്രെ. മാത്രമല്ല, അല്ലാഹുവിനോടുള്ള ഭക്തിയാദരവുക ളുടെ ഒരു ലക്ഷണം കൂടിയാണത്. ആത്മാവിനെക്കുറിച്ചും, ഗുഹാവാസികളെയും ദുൽക്വർനൈനിയെയും സംബന്ധി ച്ചുംയഹൂദരുടെ പ്രേരണ നബി ˜ യോട് ചോദിക്കുകയുണ്ടാ യി. നാളെ പറഞ്ഞുതരാമെന്ന് തിരുമേനി ഉത്തരം പറഞ്ഞു. അല്ലാഹു ഉദ്ദേശിച്ചുവെ എന്ന് പറഞ്ഞതുമില്ല. പിന്നീട് (ദിവ്യസന്ദേശം) വരുവാൻ കുറേ താമ സിക്കുകയുണ്ടായി. അങ്ങനെ, തിരുമേനി വിഷമത്തിലായി. ഈ അവസരത്തിലാണ് ഈ വചനങ്ങൾ അവതരിച്ചത്. 24-ാം ആയത്തിന്റെ അന്ത്യത്തിൽ, ഗുഹാവാസികളുടെതുപോലെ ഒരു സംഭവം നബി തിരുമേനി ˜ ക്കും സംഭവിച്ചേക്കാനിടയുണ്ടെന്ന ഒരു സൂചന അടങ്ങിയിട്ടുള്ളതാ അതെ, സത്യമാർഗത്തിൽ സ്വജനതയുടെ അപാരമായ ശത്രുത നിമിത്തം അവിടുത്തേക്ക് നാടുവിടേണ്ടി വന്നു, ഗുഹയിൽ ഒളിച്ചിരിക്കേണ്ടി വന്നു. അനന്തരം ആ ത്യാഗങ്ങളുടെയെല്ലാം ഫലമായി അതിമഹത്തായ വിജയവും, നേട്ടവും അല്ലാഹു അവി ടുത്തേക്ക് നൽകുകയും ചെയ്തു. അടുത്ത വചനങ്ങളിൽ കഥയുടെ ബാക്കിഭാഗം വിവ രിക്കുന്നു:-
18:25–26

وَلَبِثُواْ فِي كَهۡفِهِمۡ ثَلَٰثَ مِاْئَةٖ سِنِينَ وَٱزۡدَادُواْ تِسۡعٗا

قُلِ ٱللَّهُ أَعۡلَمُ بِمَا لَبِثُواْۖ لَهُۥ غَيۡبُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۖ أَبۡصِرۡ بِهِۦ وَأَسۡمِعۡۚ مَا لَهُم مِّن دُونِهِۦ مِن وَلِيّٖ وَلَا يُشۡرِكُ فِي حُكۡمِهِۦٓ أَحَدٗا

(25) അവർ തങ്ങളുടെ ഗുഹയിൽ മുന്നൂറ് കൊല്ലം താമസിച്ചു; ഒമ്പത് (കൊല്ലം) അവർ കൂടുതലുമെടുത്തു. (26) (നബിയേ!) പറയുക: അവർ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും ആകാശങ്ങളിലെയും, ഭൂമിയി ലെയും അദൃശ്യജ്ഞാനം അവന്നാ ണുള്ളത്. അവനെത്ര (വലിയ) കാഴ്ചയുള്ള വൻ! എത്ര (വലിയ) കേൾവിയുള്ള വൻ! അവനല്ലാതെ, അവർക്ക് (മനു ഷ്യർക്ക്) ഒരു രക്ഷകനുമില്ല; അവന്റെ അധികാരത്തിൽ ആരെയും അവൻ പങ്ക് ചേർക്കുകയുമില്ല. (25) അവർ താമസിച്ചു അവരുടെ ഗുഹയിൽ മുന്നൂറ് കൊല്ലങ്ങൾ അവർ അധികമെടുത്തു ഒമ്പത് (കൊല്ലം) (26) നീ പറയുക അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ് അവർ താമ സിച്ചതിനെപ്പറ്റി അവനാകുന്നു ആകാശങ്ങളിലെ അദൃശ്യജ്ഞാനം ഭൂമിയിലെയും അവനെത്ര കാഴ്ചയുള്ളവൻ, (അവൻ വലിയ കാഴ്ച യുള്ളവൻ) എത്ര (വലിയ) കേൾവിയുള്ളവൻ അവർക്കില്ല അവന ല്ലാതെ, അവനെക്കൂടാതെ ഒരു രക്ഷകനും, ഒരു ബന്ധുവും, കൈകാര്യ കർത്താവും അവൻ പങ്ക് ചേർക്കുകയുമില്ല അവന്റെ അധികാര ത്തിൽ, വിധിയിൽ, ഭരണത്തിൽ ഒരാളെയും, ആരെയും സൗരവർഷക്കണക്കനുസരിച്ച് 300 കൊല്ലവും, ചാന്ദ്രവർഷക്കണക്കനുസരിച്ച് 309 കൊല്ലവുമായിരുന്നു അവരുടെ ഗുഹാവാസക്കാലം. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് മുന്നൂറ്റി ഒമ്പത് എന്ന് പറയാതെ, ആദ്യം മുന്നൂറ് കൊല്ലം തുടർന്നുകൊണ്ട് കൊല്ലം എന്നും പ്രസ്താവിച്ച തെന്ന് വ്യാഖ്യാതാക്കൾ) പറയുന്നു. അവതരി ക്കുമ്പോൾ ഇത് സംബന്ധിച്ച് ജനമദ്ധ്യെ നടന്നിരുന്ന ഭിന്നാഭിപ്രായങ്ങളിൽ, അവരുടെ ഗുഹാവാസകാലം 300 കൊല്ലമെന്നും, 309 കൊല്ലമെന്നും തർക്കമുണ്ടായിരുന്നു. അതു കൊണ്ടാണ് അതിന്റെ സൂക്ഷ്മമായ കണക്ക് ഇപ്രകാരം വിവരിച്ചതെന്നും ചിലർ പറയു ന്നു. ഗണിതശാസ്ത്രവും, വാനശാസ്ത്രവും പഠിക്കാത്ത നബി ˜ ഇത്തരം വിഷയങ്ങൾ പ്രസ്താവിക്കുന്നതുതന്നെ, അദ്ദേഹത്തിന് മൂലമാണ് അറിവ് ലഭിക്കുന്നതെ ന്നുള്ളതിന്ന് ദൃഷ്ടാന്തമാകുന്നു. ചാന്ദ്ര വർഷവും സൗരവർഷവും തമ്മിൽ ഏകദേശം ദിവസത്തെ ഏറ്റക്കുറവുണ്ടെന്നും, 100 സൗരവർഷത്തിന് 103 ചാന്ദ്രവർഷം വരുമെന്നും അറിയുവാൻ ശാസ്ത്രീയമായ അറിവ് വേണമല്ലോ. 25-ാം വചനം ഗുഹാവാസികളുടെ വാസകാലം വ്യക്തമാക്കിയതല്ല- 22-ാം വചന ത്തിൽ ജനങ്ങൾ പറയുന്നതായി ഉദ്ധരിച്ച മൊഴികളുടെ കൂട്ടത്തിൽ ചില വ്യാഖ്യാതാക്കൾ പറയുന്നു. (അവർ താമസിച്ചതിനെപ്പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ് ) എന്ന് പറഞ്ഞിട്ടുള്ളത് ഇതിനെ ബലപ്പെടുത്തു ന്നുവെന്നും അവർ പറയുന്നു. അല്ലാഹുവിനറിയാം.
18:27–28

وَٱتۡلُ مَآ أُوحِيَ إِلَيۡكَ مِن كِتَابِ رَبِّكَۖ لَا مُبَدِّلَ لِكَلِمَٰتِهِۦ وَلَن تَجِدَ مِن دُونِهِۦ مُلۡتَحَدٗا

وَٱصۡبِرۡ نَفۡسَكَ مَعَ ٱلَّذِينَ يَدۡعُونَ رَبَّهُم بِٱلۡغَدَوٰةِ وَٱلۡعَشِيِّ يُرِيدُونَ وَجۡهَهُۥۖ وَلَا تَعۡدُ عَيۡنَاكَ عَنۡهُمۡ تُرِيدُ زِينَةَ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَلَا تُطِعۡ مَنۡ أَغۡفَلۡنَا قَلۡبَهُۥ عَن ذِكۡرِنَا وَٱتَّبَعَ هَوَىٰهُ وَكَانَ أَمۡرُهُۥ فُرُطٗا

(27) നിന്റെ രക്ഷിതാവിന്റെ വേദ ഗ്രമ്ലത്തിൽ നിന്ന് നിനക്ക് (ബോധനം) നൽകപ്പെട്ടിരിക്കുന്നത് നീ പാരായണം ചെയ്തുകൊള്ളുക. അവന്റെ വചനങ്ങൾക്ക് ഭേദഗതി വരുത്തുന്ന ഒരുത്തനുമില്ല. അവനല്ലാതെ യാതൊരു രക്ഷാ വലംബവും നിനക്ക് (ഒരിക്കലും) കിട്ടുന്നതുമല്ല. (28) തങ്ങളുടെ റ∫ിന്റെ മുഖത്തെ (പ്രീതിയെ) ഉദ്ദേശിച്ചു കൊണ്ട് കാലത്തും, വൈകുന്നേരവും അവനെ പ്രാർത്ഥിച്ചുകൊണ്ടിരിക്കു ന്നവരുടെ കൂട്ടത്തിൽ നീ നിന്നെ സ്ഥിരപ്പെടുത്തുക; ഐഹിക ജീവിത ത്തിന്റെ അലങ്കാരത്തെ ഉദ്ദേശിച്ചു അവരിൽനിന്ന് നിന്റെ ദൃഷ്ടികൾ വിട്ടുപോകരുത്. നമ്മുടെ ബോധനത്തെ സംബ ന്ധിച്ച് നാം ആരുടെ ഹൃദയത്തെ ബോധരഹിതമാക്കുകയും, ഇച്ഛയെ അവൻ പിന്തുടരുക യും, തന്റെ കാര്യം അതിരു കവിഞ്ഞ തായിരിക്കുകയും ചെയ്തിരിക്കു ന്നുവോ അവനെ, നീ അനുസരിക്കുക യും ചെയ്യരുത്. (27) നീ പാരായണം ചെയ്യുക, ഓതുക വഹ്യ് (ബോധനം) നൽക പ്പെട്ടത് നിനക്ക് വേദഗ്രമ്ലത്തിൽ നിന്ന് നിന്റെ രക്ഷിതാവിന്റെ ഭേദഗതി വരുത്തുന്നവനില്ല, മാറ്റിമറിക്കുന്നവനില്ല അവന്റെ വചന ങ്ങളെ നിനക്ക് കിട്ടുന്നതേയല്ല, നീ കണ്ടെത്തുകയില്ല അവനല്ലാതെ, അവനെക്കൂടാതെ ഒരു രക്ഷാവലംബം (28) നീ സ്ഥിരപ്പെടുത്തുക, ക്ഷമവരുത്തുക നിന്നെ, നിന്റെ ആത്മാവിനെ, ദേഹത്തെ, മനിന്ന് യാതൊരു കൂട്ടരോടുകൂടെ അവർ പ്രാർത്ഥിക്കുന്നു അവരുടെ രക്ഷിതാ വിനെ രാവിലെ വൈകുന്നേരവും (അവർ) ഉദ്ദേശിച്ചുകൊണ്ട് അവന്റെ മുഖത്തെ (പ്രീതിയെ) വിട്ടുപോകരുത് നിന്റെ (രണ്ട്) കണ്ണുകൾ, ദൃഷ്ടികൾ അവരിൽ നിന്ന് നീ ഉദ്ദേശിച്ചുകൊണ്ട് അലങ്കാ രത്തെ, ഭംഗിയെ ഐഹിക ജീവിതത്തിന്റെ നീ അനുസരിക്കരുത് യാതൊരുവനെ നാം ബോധരഹിതമാക്കി (അശ്രദ്ധമാക്കി)യിരിക്കുന്നു അവന്റെ ഹൃദയത്തെ നമ്മുടെ ബോധനത്തെ സംബന്ധിച്ച്, സ്മരണയെക്കു റിച്ച് അവൻ പിൻപറ്റുകയും ചെയ്തു അവന്റെ ഇച്ഛയെ, തന്നിഷ്ടത്തെ ആകുകയും ചെയ്തു അവന്റെ കാര്യം അതിരു കവിഞ്ഞത്, അതിരുവിട്ടത് ആരുടെയും ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ, അല്ലാഹുവിൽനിന്ന് ബോധനം നൽക പ്പെടുന്ന ഈ ഗ്രമ്ലം പാരായണം ചെയ്യുവാനും, സധൈര്യം പ്രബോധനം നടത്തു വാനും അല്ലാഹു നബി ˜ യോട് കൽപിക്കുന്നു. അവന്റെ കൽപനകളെയും നിയമ നിർദ്ദേശങ്ങളെയും മാറ്റിമറിക്കുവാനോ, അതിൽ ഭേദഗതി കൊണ്ടുവരുവാനോ ആർക്കും സാദ്ധ്യമല്ല; അത് അനുസരിക്കുന്നതിലല്ലാതെ ആർക്കും രക്ഷയുമില്ല എന്ന് ഉണർത്തു കയും ചെയ്യുന്നു. സത്യത്തിൽ വിശ്വസിക്കാതെ തന്നിഷ്ടമനുസരിച്ച് ജീവിക്കുകയും, അല്ലാഹുവിനോട് ഭയഭക്തിയില്ലാതെ അക്രമവും അനീതിയും കൈക്കൊള്ളുകയും അലങ്കാരത്തെ ലക്ഷ്യമാക്കികഴിഞ്ഞുകൂടുന്നവരുടെ സേവയും സന്തോഷവും വകവെക്കേണ്ടതില്ല. നേരെ മറിച്ച് അല്ലാഹുവിൽ വിശ്വസിച്ചു ഭയഭക്തരായി കഴിഞ്ഞുകൂടുന്ന എത്രതന്നെ ദുർബലരും സാധുക്ക സഹവാസവും, കൂട്ടുകെട്ടും വേണ്ടത്. ഇങ്ങിനെയുള്ളവർ തൽക്കാലം നന്നേ കുറച്ചേയുള്ളൂ, അവർ അശരണരാണ്, അവർക്ക് വലിയ പ്രതാപമൊന്നുമില്ല എന്നിരുന്നാലും അവർ സത്യപ്രബോധത്തിനുള്ള ബീജ ങ്ങളാകുന്നു. അടുത്ത ഭാവിയിൽതന്നെ ധാരാളം ഉന്നത ഫലങ്ങൾ നൽകുന്ന കൂറ്റൻ അവർ വളരുന്നതായിരിക്കും. അവരെപ്പറ്റിയാണ് മന് വെക്കേണ്ടത്. നിഷേധബുദ്ധിയും, മർക്കടമുഷ്ടിയും ഉള്ളവരെ സംബന്ധിച്ചിടത്തോളംവേണമെങ്കിൽ അവർ വിശ്വസിച്ചുകൊള്ളട്ടെ, അല്ലെങ്കിൽ അവിശ്വസി ഫലം അവർ അനുഭവിച്ചുകൊള്ളുന്നതാണ്, ഈ സംഗതി അടുത്ത ആയത്തിൽ കുറേക്കൂടി വ്യക്തമാക്കുന്നു:
18:29

وَقُلِ ٱلۡحَقُّ مِن رَّبِّكُمۡۖ فَمَن شَآءَ فَلۡيُؤۡمِن وَمَن شَآءَ فَلۡيَكۡفُرۡۚ إِنَّآ أَعۡتَدۡنَا لِلظَّـٰلِمِينَ نَارًا أَحَاطَ بِهِمۡ سُرَادِقُهَاۚ وَإِن يَسۡتَغِيثُواْ يُغَاثُواْ بِمَآءٖ كَٱلۡمُهۡلِ يَشۡوِي ٱلۡوُجُوهَۚ بِئۡسَ ٱلشَّرَابُ وَسَآءَتۡ مُرۡتَفَقًا

(29) നീ പറയുക: (ഈ) സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള താകുന്നു; അത്കൊണ്ട് വേണ്ടുന്നവർ വിശ്വ സിച്ചുകൊള്ളട്ടെ; വേണ്ടുന്നവർ അവി ശ്വസിച്ചും കൊള്ളട്ടെ നിശ്ചയമായും അക്രമികൾക്ക് നാം ഒരു അന്മി (നരകം) ഒരുക്കിവെ ച്ചിരിക്കുന്നു: അതിന്റെ പുറമൂടി അവരെ വലയം ചെയ്യുന്നതാണ്. അവർ വെള്ളത്തിനപേക്ഷിക്കുന്ന പക്ഷം, ലോഹദ്രാവകം പോലെ യുള്ള ഒരു (തരം) വെള്ളംകൊണ്ട് അവർക്ക് രക്ഷനൽകപ്പെടും; അത് (അവരുടെ) മുഖങ്ങളെ ചുട്ടെരിച്ചു കളയുന്നതാകുന്നു.എത്ര ചീത്ത പാനീയം! അത് (നരകം) എത്ര ദുഷിച്ച വിശ്ര മസ്ഥലവും!! (29) നീ പറയുക സത്യം, യഥാർത്ഥം, (ഈ പറയുന്ന സത്യം) നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു അതുകൊണ്ട് ആരെങ്കിലും വേണമെന്നുവെച്ചാൽ, ഉദ്ദേശിച്ചാൽ (എന്നാൽ) അവൻ വിശ്വസിച്ചുകൊള്ളട്ടെ ആർക്കെങ്കിലും വേണമെന്നുണ്ടെങ്കിൽ അവർ അവിശ്വസിച്ചു കൊള്ളട്ടെ നിശ്ചയമായും നാം നാം ഒരുക്കിവെച്ചിരിക്കുന്നു അക്രമികൾക്ക് ഒരു അന്മി (നരകം) വലയം ചെയ്യുന്നതാണ് അവരെ അതിന്റെ പുറ മൂടി, (പുകപടലമാകുന്ന) വിരി അവർ വെള്ളത്തിന് അപേക്ഷിച്ചാൽ, മുറ വിളികൂട്ടിയാൽ അവർക്ക് രക്ഷ (സഹായം) നൽകപ്പെടും ഒരു (തരം) വെള്ളം കൊണ്ട് (ചെമ്പ് മുതലായവ ഉരുക്കിയ) ലോഹദ്രാവകം പോലെയുള്ള, എണ്ണ ക്കീടംപോലെയുള്ള അത് ചുട്ടെരിക്കും മുഖങ്ങളെ എത്ര (വളരെ) (ആ) പാനീയം അത് (നരകം) എത്ര ദുഷിച്ചതുമാണ് വിശ്രമസ്ഥലം സത്യം ഇതാ തുറന്നുവെച്ചിരിക്കുന്നു. അത് വിശ്വസിക്കുവാനും സ്വീകരിക്കുവാനും തയ്യാറുള്ളവർ അങ്ങിനെ ചെയ്തുകൊള്ളട്ടെ, ആരെയും നിർബ ന്ധിക്കുന്നില്ല. അത് നബി ˜ യോ മറ്റോ കെട്ടിച്ചമച്ചുണ്ടാക്കിയതല്ലജനങ്ങളുടെ രക്ഷിതാവായ അല്ലാഹു വിങ്കൽ നിന്നുള്ളതാണ്. പക്ഷേ, ഒരു കാര്യം! വിശ്വസിക്കാത്ത അക്രമികൾക്ക് അതിക ഠോരമായ നരകശിക്ഷയാണ് അനുഭവപ്പെടുക. അതിന്റെ ഭയങ്കരതക്ക് ഒരൊറ്റ ഉദാഹ രണം മതിയാകും: ദാഹം സഹിക്കവയ്യാതെ നരകവാസികൾ വെള്ളത്തിന് മുറവിളി കൂട്ടുമ്പോൾ നൽകപ്പെടുന്ന ആ വെള്ളം! ദാഹാധിക്യം നിമിത്തം അത് അവരങ്ങു കുടി ച്ചുപോകും; അവരുടെ മുഖമാസകലം വെന്തുരുകിപ്പോകും! ഓടി രക്ഷപ്പെടുവാനും മാർഗമില്ല. അന്മിജ്വാലയും, അതിന്റെ കരിമ്പുകയുമാകുന്ന വിരികൾ നാനാഭാഗത്തു നിന്നും അവരെ വലയം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യും. വിശ്വസിക്കുന്നവരുടെ സ്ഥിതിയാകട്ടെ, അത് താഴെ പറയുന്ന പ്രകാരമായിരിക്കും:-
18:30–31

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ إِنَّا لَا نُضِيعُ أَجۡرَ مَنۡ أَحۡسَنَ عَمَلًا

أُوْلَـٰٓئِكَ لَهُمۡ جَنَّـٰتُ عَدۡنٖ تَجۡرِي مِن تَحۡتِهِمُ ٱلۡأَنۡهَٰرُ يُحَلَّوۡنَ فِيهَا مِنۡ أَسَاوِرَ مِن ذَهَبٖ وَيَلۡبَسُونَ ثِيَابًا خُضۡرٗا مِّن سُندُسٖ وَإِسۡتَبۡرَقٖ مُّتَّكِـِٔينَ فِيهَا عَلَى ٱلۡأَرَآئِكِۚ نِعۡمَ ٱلثَّوَابُ وَحَسُنَتۡ مُرۡتَفَقٗا

(30) നിശ്ചയമായും, വിശ്വസിക്കു കയും, സൽക്കർമങ്ങൾ പ്രവർത്തി ക്കുകയും ചെയ്തവരാകട്ടെ, (അങ്ങ നെ) പ്രവർത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലത ന്നെ. (31) അക്കൂട്ടരോ, അവരുടെ താഴ്ഭാഗത്തുകൂടി നദികൾ ഒഴുകി ക്കൊണ്ടിരിക്കുന്നതായ അധിവാസ ത്തിന്റെ ആരാമങ്ങൾ (സ്വർഗങ്ങൾ) അവർക്കാണുള്ളത്; അവർക്ക് അവിടെ സ്വർണം കൊണ്ടുള്ള വള കൾ അണിയിക്കപ്പെടും; മിനുസപ്പെ ട്ടതിൽ നിന്നും, പരുത്ത പട്ടിൽനിന്നു മുള്ള പച്ച വസ്ത്രങ്ങൾ അവർ ധരി ക്കുകയും ചെയ്യും; (അവർ) അവിടെ അലംകൃത കട്ടിലുകളിൽ ചാരിയി രുന്നു (സുഖിച്ച്) കൊണ്ടിരിക്കുന്ന നിലയിലായിരിക്കും. (ആ) പ്രതിഫലമത്രെ വിശിഷ്ടമാ യത്! വളരെ നല്ല വിശ്രമസ്ഥലവും! (30) നിശ്ചയമായും വിശ്വസിച്ചവർ അവർ പ്രവർത്തിക്കു കയും ചെയ്തു സൽക്കർമങ്ങൾ നിശ്ചയമായും നാം നാം പാഴാക്കുന്നതല്ല ഒരുവന്റെ (ഒരു കൂട്ടരുടെ) പ്രതിഫലം അവർ നന്നാക്കി പ്രവർത്തനം, കർമം (31) അക്കൂട്ടർ അവർക്കാണ്, അവർക്കുണ്ട് അധിവാസത്തിന്റെ (നിത്യവാസത്തിന്റെ) സ്വർഗങ്ങൾ ഒഴുകും, സഞ്ച രിക്കും, നടക്കും അവരുടെ താഴ്ഭാഗത്ത് കൂടി നദികൾ, ആറുകൾ, അരുവികൾ അവർക്ക് അണിയിക്കപ്പെടും അതിൽ, അവിടത്തിൽ വള (കൈവള)കളിൽ നിന്ന്, കങ്കണങ്ങളിൽ നിന്ന് സ്വർണം കൊണ്ടുള്ള അവർ ധരിക്കുകയും ചെയ്യും വസ്ത്രങ്ങളെ പച്ചയായ മിനുസപ്പെട്ട (നേരിയപട്ട്) കൊണ്ടുള്ള പരുത്ത (കട്ടിയുള്ള) പട്ടും ചാരിയിരുന്ന് (സുഖിച്ചു)കൊണ്ട് അതിൽ, അവിടത്തിൽ പര്യങ്കങ്ങളിൽ, അലംകൃത കട്ടിലുകളിൽ എത്ര (വളരെ) വിശിഷ്ടം (ആ) പ്രതിഫലം അത് വളരെ നല്ലതും വിശ്രമസ്ഥലം സ്വർഗീയവസ്തുക്കൾ ഏതും തന്നെ. നമുക്ക് പരിചയമുള്ള ഭൗതികവസ്തുക്ക ളെപ്പോലെ ആയിരിക്കുകയില്ല. വാസ്തവത്തിൽ, സ്വർഗീയ വസ്തുക്കൾക്ക് തികച്ചും യോജിക്കുന്ന പേരുകൾ നമ്മുടെ ഭാഷകളിലും, വാക്കുകളിലും ഇല്ലാത്തതിനാൽ, നമുക്ക് പരിചയമുള്ള പേരുകൾ മൂലം നമ്മെ പരിചയപ്പെടുത്തുക മാത്രമാണ് ചെയ്യു ന്നത്. ഇതുതന്നെയാണ് നരകവസ്തുക്കളുടെയും നില. നബി ˜ ഇപ്രകാരം പറയു ന്നു: സ്വർഗത്തിലെ ഒരു ചമ്മട്ടി വെക്കുന്നത്രസ്ഥലം ഇഹത്തെക്കാളും അതിലുള്ള തിനെക്കാളും ഉത്തമമാകുന്നു. (ൽട്ടപ്പഥ ൻത്തക്തല സ്ലത്ഥട്ടമ സ്ലലവ യ്യല ഹ്മച ള്ളമ ഗ്ലൾക്കട ഞ്ഞക്കഢൾല) വിഭാഗം - 5
18:32–33

۞وَٱضۡرِبۡ لَهُم مَّثَلٗا رَّجُلَيۡنِ جَعَلۡنَا لِأَحَدِهِمَا جَنَّتَيۡنِ مِنۡ أَعۡنَٰبٖ وَحَفَفۡنَٰهُمَا بِنَخۡلٖ وَجَعَلۡنَا بَيۡنَهُمَا زَرۡعٗا

كِلۡتَا ٱلۡجَنَّتَيۡنِ ءَاتَتۡ أُكُلَهَا وَلَمۡ تَظۡلِم مِّنۡهُ شَيۡـٔٗاۚ وَفَجَّرۡنَا خِلَٰلَهُمَا نَهَرٗا

(32) (നബിയേ!) അവർക്ക് ഒരു ഉപമ അതായത്: രണ്ടാളുകളെക്കു റിച്ച്നീ വിവരിച്ചു കൊടുക്കുക: അവരിൽ ഒരുവന് പല (തരം) മുന്തിരികളുടെ രണ്ട് തോട്ടങ്ങൾ നാം ഉണ്ടാക്കിക്കൊടുത്തു; ഈത്തപ്പന കൾകൊണ്ട് അവ രണ്ടിനെയും നാം വലയവും ചെയ്തു; അവ രണ്ടിനു മിടയിൽ നാം കൃഷിയും ഉണ്ടാക്കി. (33) ആ തോട്ടങ്ങൾ രണ്ടും അവ യുടെ ഫലങ്ങൾ നൽകിവന്നു; യാതൊരു ക്രമക്കേടും അത് വരുത്തിയില്ല. ധ ശരിക്കു ഫലം നൽകി. പ രണ്ട് (തോട്ടത്തി)ന്റെയും ഇട യിൽകൂടി നാം നദി കീറുകയും ചെയ്തു. (32) നീ വിവരിച്ച് കൊടുക്കുക അവർക്ക് ഉരു ഉപമ, ഉദാഹരണം രണ്ടാളുകളെ, രണ്ട് പുരുഷന്മാരെ നാം ഉണ്ടാക്കി അവരിൽ ഒരാൾക്ക് രണ്ട് തോട്ടങ്ങൾ പല (തരത്തിലുള്ള) മുന്തിരികളിൽ നിന്നും അവ രണ്ടിനെയും നാം വലയം ചെയ്തു ഈത്തപ്പനകൊണ്ട് നാം ഉണ്ടാക്കുകയും ചെയ്തു രണ്ടിന്നുമിടയിൽ വിള, കൃഷി (33) രണ്ട് തോട്ടവും നൽകിവന്നു, കൊടുത്തു അതിന്റെ കനി (ഫലം) അത് ക്രമക്കേടും വരുത്തിയില്ല അതിൽ, അതിൽനിന്ന് ഒന്നും, ഒന്നിനെയും നാം കീറി, പൊട്ടി ഒഴുക്കി, നടത്തി രണ്ടിനുമിടയിൽക്കൂടി നദി, പുഴ, നീർച്ചാൽ ഫലസമൃദ്ധവും, വിവിധ ഇനങ്ങളുള്ളതുമായ രണ്ട് വലിയ മുന്തിരിത്തോട്ടങ്ങൾ, ചുറ്റുപാടും ഈത്തപ്പനത്തോട്ടങ്ങളും, ഇടയിൽ പലതരം കൃഷിസ്ഥലങ്ങളും, ഇടക്കിടെ വെള്ളച്ചാലുകളും. ഹാ! എന്തൊരു കൗതുകം! ഒന്നിലും ഒരു മെച്ചം!
18:34–36

وَكَانَ لَهُۥ ثَمَرٞ فَقَالَ لِصَٰحِبِهِۦ وَهُوَ يُحَاوِرُهُۥٓ أَنَا۠ أَكۡثَرُ مِنكَ مَالٗا وَأَعَزُّ نَفَرٗا

وَدَخَلَ جَنَّتَهُۥ وَهُوَ ظَالِمٞ لِّنَفۡسِهِۦ قَالَ مَآ أَظُنُّ أَن تَبِيدَ هَٰذِهِۦٓ أَبَدٗا

وَمَآ أَظُنُّ ٱلسَّاعَةَ قَآئِمَةٗ وَلَئِن رُّدِدتُّ إِلَىٰ رَبِّي لَأَجِدَنَّ خَيۡرٗا مِّنۡهَا مُنقَلَبٗا

(34) അവന് (വേറെയും പല) വരുമാനങ്ങളുണ്ടായിരുന്നു. അങ്ങ നെ, തന്റെ മായി (അന്ത്യനാളിനെക്കുറിച്ചും മറ്റും) വാഗ്വാദം ചെയ്തുകൊണ്ട് അവൻ പറയുകയാണ്: ഞാൻ നിന്നെക്കാൾ ധനം കൂടുത ലുള്ളവനും, അധികം സംഘബലമു ള്ളവനുമത്രെ. (35) അവൻ തന്നോട്തന്നെ അക്ര മിയായും കൊണ്ട് തന്റെ തോട്ടത്തിൽ പ്രവേശിച്ചു; അവൻ പറഞ്ഞു: ഒരുകാ ലത്തും ഇത് (ഈ തോട്ടം) നശിച്ചുപോ കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. (36) അന്ത്യസമയം, സംഭവി ക്കുന്ന ഒന്നാണെന്നും ഞാൻ വിചാരി ക്കുന്നില്ല. അഥവാ എന്റെ റ∫ിന്റെ അടുക്കലേക്ക് ഞാൻ മടക്കപ്പെടുന്ന തായാൽ തന്നെ, നിശ്ചയമായും, മടങ്ങിചെല്ലുന്നതിന് ഇതിനെക്കാൾ നല്ലതായ ഒരു സ്ഥാനം എനിക്ക് (അ വിടെ) കിട്ടുന്നതാണ്. (34) അവനുണ്ടായിരുന്നു വരുമാനങ്ങൾ, ഫലങ്ങൾ, സമൃദ്ധി അങ്ങനെ അവൻ പറഞ്ഞു തന്റെ ചങ്ങാതിയോട് അവൻ അവ നോട് വാഗ്വാദം നടത്തുകയായിരുന്നു ഞാൻ അധികമുള്ളവനാണ് നിന്നെ ക്കാൾ ധനം, സ്വത്ത് അധികം പ്രതാപം (ശക്തി) ഉള്ളവനുമാണ് ആൾ, കൂട്ടം, സംഘം (35) അവൻ പ്രവേശിച്ചു അവന്റെ തോട്ടത്തിൽ അവൻ അക്രമം ചെയ്യുന്നവനാണ് അവന്റെ ആത്മാവിനോട്, തന്നോട് തന്നെ (സ്വയംതന്നെ) അവൻ പറഞ്ഞു ഞാൻ വിചാരിക്കുന്നില്ല നശിച്ചുപോ കുമെന്ന് ഇത്, ഇവ ഒരിക്കലും, ഒരു കാലത്തും (36) ഞാൻ വിചാരി ക്കുന്നുമില്ല അന്ത്യസമയത്തെ നിലനിൽക്കുന്നതാണെന്ന്, സംഭവിക്കുന്ന താണെന്ന് ഞാൻ മടക്കപ്പെടുന്നതായാൽ തന്നെ എന്റെ രക്ഷിതാവി ങ്കലേക്ക് തീർച്ചയായും എനിക്ക് കിട്ടും ഉത്തമമായത് ഇതിനെക്കാൾ മടങ്ങിച്ചെല്ലുന്നതിനുള്ള സ്ഥലം മനുഷ്യന്റെ ഗർവും അഹങ്കാരവും അവനെക്കൊണ്ട് പലതും പറയിക്കുന്നതും, ചെയ്യി ക്കുന്നതുമാകുന്നു. കുറെ ധനവും, ആരോഗ്യവും ഈ ദോഷം ബാധിക്കാത്തവർ വളരെ വിരളമായിരിക്കും. അങ്ങിനെ കാണപ്പെടാത്തവർ മഹാഭാഗ്യവാന്മാർതന്നെ!
18:37–38

قَالَ لَهُۥ صَاحِبُهُۥ وَهُوَ يُحَاوِرُهُۥٓ أَكَفَرۡتَ بِٱلَّذِي خَلَقَكَ مِن تُرَابٖ ثُمَّ مِن نُّطۡفَةٖ ثُمَّ سَوَّىٰكَ رَجُلٗا

لَّـٰكِنَّا۠ هُوَ ٱللَّهُ رَبِّي وَلَآ أُشۡرِكُ بِرَبِّيٓ أَحَدٗا

(37) അവന്റെ ചങ്ങാതി അവ നോട് വാഗ്വാദം നടത്തിക്കൊണ്ട് (ഇ ങ്ങിനെ) പറഞ്ഞു: മണ്ണിൽ നിന്നും, അനന്തരം ശുക്ലബിന്ദുവിൽ നിന്നും നിന്നെ സൃഷ്ടിക്കുകയും, പിന്നീട് നിന്നെ ഒരു പുരുഷനായി (രൂപം നൽകി) ശരിപ്പെടുത്തുകയും ചെയ്തിട്ടുള്ളവ നിൽ (അല്ലാഹുവിൽ) നീ അവിശ്വ സിക്കുകയാണോ?! (38) പക്ഷേ, ഞാൻ; അത് (കാര്യം): അല്ലാഹു എന്റെ രക്ഷിതാ വാകുന്നു; എന്റെ രക്ഷിതാവിനോട് ഞാൻ ഒന്നിനെയും പങ്ക്ചേർക്കുന്ന എന്നത്രെ (പറയുന്നത്). (37) പറഞ്ഞു അവനോട് അവന്റെ ചങ്ങാതി അവൻ അവനോട് വാഗ്വാദം ചെയ്യുകയായിരുന്നു നീ അവിശ്വസിക്കുകയാണോ യാതൊരുവനിൽ നിന്നെ അവൻ സൃഷ്ടിച്ചിരിക്കുന്നു മണ്ണിൽനിന്ന് പിന്നെ, അനന്തരം ശുക്ലബിന്ദുവിൽ നിന്ന്, ഇന്ദ്രിയത്തുള്ളിയിൽനിന്ന് പിന്നീട് നിന്നെ അവൻ ശരിപ്പെടുത്തി ഒരു പുരുഷനായി (38) എന്നാൽ, ഞാനിതാ, പക്ഷേ ഞാൻ അവൻ, അത്, കാര്യം അല്ലാഹു എന്റെ രക്ഷിതാവാ കുന്നു ഞാൻ പങ്ക്ചേർക്കുകയില്ല എന്റെ റ∫ിനോട്, രക്ഷിതാവിനോട് ഒരാളെയും നിന്റെ ആദ്യപിതാവ് മണ്ണിൽ നിന്ന് സൃഷ്ടിക്കപ്പെട്ടു. മാത്രമല്ല, മണ്ണിൽനിന്ന് ഉൽഭ വിക്കുന്ന സസ്യാദിഭക്ഷണങ്ങൾ നിന്റെ മാതാപിതാക്കൾ കഴിക്കുന്നു. അതിൽ നിന്ന് രക്തം ഉണ്ടാകുന്നു, അതിന്റെ സത്തായി ഇന്ദ്രിയം ഉണ്ടാകുന്നു, ആ ഇന്ദ്രിയ ബീജ ത്തിൽനിന്ന് നിന്റെ സൃഷ്ടി ഉടലെടുത്തു. അങ്ങിനെ, ഘട്ടങ്ങൾ പലതുകഴിഞ്ഞശേഷം നീ ഒരു തികഞ്ഞ മനുഷ്യനായി ഈ ലോകത്തുവന്നു. ഇതെല്ലാം ചെയ്ത സ്രഷ്ടാ ധനസമൃദ്ധിയിലും, സുഖജീവിതത്തിലും സിക്കുവാനാണോ നിന്റെ ഭാവം?! എന്നാൽ ഞാനതിന് തയ്യാറില്ല. എന്നെ സംബന്ധിച്ചി ടത്തോളം: അല്ലാഹു എന്റെ റ∫ാണ്, ഞാൻ അവന്റെ ഏകത്വത്തിൽ അചഞ്ചലമായി വിശ്വസിക്കുന്നു എന്ന് ആ സത്യവിശ്വാസിയായ ചങ്ങാതി അവനോട് പറഞ്ഞു. അദ്ദേഹം ഇങ്ങിനെ തുടർന്നു:-
18:39–41

وَلَوۡلَآ إِذۡ دَخَلۡتَ جَنَّتَكَ قُلۡتَ مَا شَآءَ ٱللَّهُ لَا قُوَّةَ إِلَّا بِٱللَّهِۚ إِن تَرَنِ أَنَا۠ أَقَلَّ مِنكَ مَالٗا وَوَلَدٗا

فَعَسَىٰ رَبِّيٓ أَن يُؤۡتِيَنِ خَيۡرٗا مِّن جَنَّتِكَ وَيُرۡسِلَ عَلَيۡهَا حُسۡبَانٗا مِّنَ ٱلسَّمَآءِ فَتُصۡبِحَ صَعِيدٗا زَلَقًا

أَوۡ يُصۡبِحَ مَآؤُهَا غَوۡرٗا فَلَن تَسۡتَطِيعَ لَهُۥ طَلَبٗا

(39) നിന്റെ (ഈ) തോട്ടത്തിൽ പ്രവേശിച്ചപ്പോൾ നിനക്ക് പറഞ്ഞു കൂടായിരുന്നോ: "അല്ലാഹു ഉദ്ദേശി ച്ചതത്രെ (ഇതെല്ലാം); അല്ലാഹുവിനെ ക്കൊണ്ടല്ലാതെ യാതൊരു ശക്തിയും (ആർക്കും) ഇല്ല' എന്ന്?!. നിന്നെ ക്കാൾ ധനവും സന്താനവും കുറഞ്ഞ വനായി എന്നെ നീ കാണുന്നുവെ ങ്കിൽ- (40) എന്റെ റ∫് നിന്റെ തോട്ടത്തെ ക്കാൾ എറ്റവും നല്ലത് എനിക്ക് നൽകുവാനും, അതിന്മേൽ (നിന്റെ ആകാശത്തുനിന്ന് ഇടിവാൾ അയക്കുവാനും അങ്ങനെ, അത് വഴുതുന്ന മൺപ്രദേശമായിത്തീ രുവാനും മതി. (41) അല്ലെങ്കിൽ അതിലെ വെള്ളം വറ്റിയതായിത്തീരുകയും ചെയ്തേക്കാം; പിന്നെ അത് തേടിപ്പി ടിക്കുവാൻ നിനക്ക് കഴിവുണ്ടാകുക യില്ലതന്നെ. (39) ആയിക്കൂടെ, എന്തുകൊണ്ട് ആയിക്കൂടാ നീ പ്രവേശിച്ചപ്പോൾ നിന്റെ തോട്ടത്തിൽ നീ പറഞ്ഞു (പറഞ്ഞേക്കുക) അല്ലാഹു ഉദ്ദേ ശിച്ചത് (ആകുന്നു ഇത്) ഒരു ശക്തിയുമില്ല അല്ലാഹുവിനെക്കൊണ്ടല്ലാതെ എന്നെ നീ കാണുന്ന പക്ഷം അധികം കുറഞ്ഞവനായി നിന്നെക്കാൾ ധനം മക്കളും, സന്താനവും (40) എന്നാൽ ആകുവാനും മതി, ആയേക്കാം എന്റെ രക്ഷിതാവ് എനിക്ക് നൽകുവാൻ ഏറ്റവും നല്ലത്, ഉത്തമം നിന്റെ തോട്ടത്തെക്കാൾ അയക്കുകയും അതിന്മേൽ ഇടിവാൾ, ഇടിയമ്പ്, മഴ, ഇടിമിന്നൽ, മിന്നൽപിണർ ആകാശത്തു നിന്ന് അങ്ങനെ അതായിത്തീരും (തീരുക) മൺപ്രദേശം വഴുതുന്ന (ചെളിമയമായ) (41) അല്ലെങ്കിൽ ആയിത്തീരും, (തീരുകയും) അതിലെ വെള്ളം വറ്റിയത് അപ്പോൾ നിനക്ക് സാധിക്കുകയില്ല തന്നെ അതിനെ തേടിപ്പിടിക്കുവാൻ നിന്റെ സമ്പൽസമൃദ്ധിയും, അഭിവൃദ്ധിയും കണ്ടു നീ മതിമറന്നുപോകുന്നു. ഇതെല്ലാം നിനക്ക് പ്രദാനം ചെയ്ത അല്ലാഹുവിനെ നീ ധിക്കരിക്കുന്നു. ഇതൊക്കെ അല്ലാഹു തന്നതാണ്. അവൻ ഉദ്ദേശിച്ചതേ ഉണ്ടാകൂ. എന്നിങ്ങിനെ, മിതവും മര്യാദയുമായ വാക്കു കൾ പറഞ്ഞാൽപോരേ?! ഒരുപക്ഷേ, ഇതിനെക്കാൾ നല്ല സമ്പത്ത് അല്ലാഹു എനിക്ക് തന്നുവെന്നുവരാം. അല്ലെങ്കിൽ, ഒരു ദിവസം നേരം പുലരുമ്പോഴേക്കും ഒരു വമ്പിച്ച ഇടിവർഷമുണ്ടായി നിന്റെ തോട്ടമാകെ നശിച്ചുപോയെന്നും വരാം; അതുമല്ലെങ്കിൽ, ഈ ജലം അപ്പടി വറ്റിപ്പോയെന്നു വരാം. ഇതൊന്നുംതന്നെ സംഭവിച്ചുകൂടായ്കയില്ല. അതു കൊണ്ട് കുറച്ചൊരു വിനയത്തിലും, ദൈവവിചാരത്തിലും നടക്കുകയാണ് തനിക്ക് ഉത്ത മം. എന്നൊക്കെ ആ ഉപദേഷ്ടാവ് പറഞ്ഞുനോക്കുന്നു. പക്ഷേ, തോട്ടക്കാരന്റെ മനിൽ അതൊന്നും പ്രവേശിക്കുന്നില്ല. ഫലമെന്തായി? അദ്ദേഹം പറഞ്ഞതുപോലെ ത്തന്നെ!-
18:42–44

وَأُحِيطَ بِثَمَرِهِۦ فَأَصۡبَحَ يُقَلِّبُ كَفَّيۡهِ عَلَىٰ مَآ أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَيَقُولُ يَٰلَيۡتَنِي لَمۡ أُشۡرِكۡ بِرَبِّيٓ أَحَدٗا

وَلَمۡ تَكُن لَّهُۥ فِئَةٞ يَنصُرُونَهُۥ مِن دُونِ ٱللَّهِ وَمَا كَانَ مُنتَصِرًا

هُنَالِكَ ٱلۡوَلَٰيَةُ لِلَّهِ ٱلۡحَقِّۚ هُوَ خَيۡرٞ ثَوَابٗا وَخَيۡرٌ عُقۡبٗا

(42) അവന്റെ സമൃദ്ധി (മുഴുവ നും, ആപത്തുകളാൽ) വലയം ചെയ്യ പ്പെട്ടുപോയി! അതിൽ ഇവൻ ചിലവി റക്കിയിരുന്നതിനെപ്പറ്റി രണ്ട് കൈപ ടങ്ങളും മറിച്ചുകൊണ്ടിരിക്കുക (വ്യ സനിച്ച് കൈ മലർത്തുക) യായി! അവയാകട്ടെ(തോട്ടങ്ങളാകട്ടെ), അവയുടെ പന്തലുകളോടെ വീണടി ഞ്ഞുകിടക്കുകയാണ്! അവൻ പറഞ്ഞുകൊണ്ടിരിക്കുന്നു: അഹോ! ഞാൻ എന്റെ റ∫ിനോട് ആരെയും പങ്കുചേർക്കാതിരുന്നെ ങ്കിൽ എന്ന്. (43) അല്ലാഹുവിനെക്കൂടാതെ, അവനെ (സഹായിച്ചു) രക്ഷപ്പെടു ത്തുന്ന ഒരു കൂട്ടരും അവനുണ്ടായില്ല; അവൻ സ്വയം രക്ഷപ്രാപിച്ചവനായ തുമില്ല. (44) അവിടെ (ഇത്തരം സന്ദർഭ ത്തിൽ) രക്ഷാധികാരം, യഥാർത്ഥാ സ്തിത്വമുള്ളവനായ അല്ലാഹുവിനു ള്ളതാണ്. അവൻ, പ്രതിഫലം (നൽകുന്ന തിൽ) ഉത്തമനായുള്ളവനും, പര്യവ സാനം (ശുഭകരമാക്കുന്നതിൽ) ഉത്ത മനായുള്ളവനും ആകുന്നു. (42) വലയം ചെയ്യപ്പെട്ടു അവന്റെ ധനസമൃദ്ധി, ഫലസമൃദ്ധി, അങ്ങിനെ അവൻ ആയി മറിക്കുക (മലർത്തുക) അവന്റെ കൈപടങ്ങൾ (കൈകൾ) അവൻ ചിലവഴിച്ചതിനെപ്പറ്റി ആ തോട്ടത്തിൽ അതാ കട്ടെ വീണടിഞ്ഞുകിടക്കുന്നതാണ് അതിന്റെ പന്തലോടെ, പന്തലു കളുടെ മീതെ അവൻ പറയുകയും ചെയ്യുന്നു അഹോ ഞാനായിരുന്നെ ങ്കിൽ നന്നായിരുന്നു ഞാൻ പങ്ക് ചേർക്കാതെ എന്റെ റ∫ിനോട് ആരെയും, ഒരാളെയും (43) ഉണ്ടായതുമില്ല അവന് ഒരു സംഘം, ഒരു കൂട്ടർ അവർ അവനെ സഹായിക്കും, രക്ഷിക്കുന്ന അല്ലാഹുവിനെ ക്കൂടാതെ അവൻ ആയതുമില്ല (പ്രതികാരം ചെയ്തു) സ്വയം രക്ഷപ്രാ പിക്കുന്നവൻ (44) അവിടെ, ആ സ്ഥലത്ത് രക്ഷാധികാരം (സഹായം അല്ലാഹുവിനാണ് യഥാർത്ഥാസ്തിത്വമുള്ള, യഥാർത്ഥസ്ഥിരതയുള്ള അവൻ ഉത്തമനാണ് പ്രതിഫലം (നൽകുന്നതിൽ) ഉത്തമനുമാണ് പര്യവസാനം, അന്ത്യഫലം (ശുഭമാക്കുന്നതിൽ) മേൽ വിവരിച്ച ഉപമയെസംബന്ധിച്ച് വ്യാഖ്യാതാക്കൾക്കിടയിൽ രണ്ട് അഭിപ്രായ മുണ്ട്: സന്തതികളിൽ) നടന്ന ഒരു സംഭവമാണ തെന്ന് ഒരു വിഭാഗക്കാർ പറയുന്നു. ഉദാഹരണാർത്ഥം പറയപ്പെട്ട ഒരു സങ്കൽപ കഥ യാണെന്നാണ് മറ്റു പലരുടെയും അഭിപ്രായം. രണ്ടായിരുന്നാലും ഉദ്ദേശ്യം വ്യക്തമാകു ന്നു. ഉദാഹരണവും ഉപമയും പറയുമ്പോൾ, അതിലടങ്ങിയ പാഠമെന്താണെന്നേ നാം നോക്കേണ്ടതുള്ളൂ. സത്യമതം സ്വീകരിക്കുന്നതും, സ്വീകരിക്കാതിരിക്കുന്നതും ജനങ്ങളുടെ ബലാൽക്കാരമില്ല. പക്ഷേ, വിശ്വസിച്ചവരുടെ സൽക്കർമഫലം അവർ അനുഭ വിക്കും; വിശ്വസിക്കാത്തവരുടെ കർമഫലം അവരും അനുഭവിക്കേണ്ടിവരും എന്ന് അല്ലാഹു ആദ്യം ഉണർത്തി. പാരത്രിക രക്ഷാശിക്ഷകളുടെയും, പ്രതിഫലങ്ങളുടെയും സാമാന്യരൂപവും വിവരിച്ചു. അതെ, സത്യനിഷേധികൾക്ക് എരിപൊരികൊള്ളുന്ന നര കാന്മിയും, സത്യവിശ്വാസികൾക്ക് സുഖാനുഭൂതികൾ നിറഞ്ഞ നിത്യസ്വർഗവും ആണെന്ന് പറഞ്ഞു. അതുകൊണ്ട് മതിയാക്കാതെ, സത്യനിഷേധികൾ പരലോകത്ത് മാത്രമല്ല, ഇഹലോകത്തും ദൗർഭാഗ്യകരമായ പല നാശനഷ്ടങ്ങൾക്കും വിധേയരായേ ക്കുമെന്ന് മറ്റൊരു താക്കീതുകൂടി നൽകുകയാണ്. താൽക്കാലിക സുഖസൗകര്യങ്ങൾ കണ്ട് അവർ വഞ്ചിതരാകരുതെന്ന് മുന്നറിയിപ്പ് നൽകുന്നു. നേരെ മറിച്ച് സത്യവിശ്വാ സികളോട് അവർ തങ്ങളുടെ താൽക്കാലിക വിഷമതകളും, നി ഹായതയും കണ്ടു നിരാശപ്പെടരുത്, ഐഹിക സുഖാഡംബരങ്ങൾ നിലനിൽപില്ലാത്തതാണ്, നാശത്തി ലേക്ക് നീങ്ങുവാൻ ശ്രമിച്ചാൽ അവക്ക് നിമിഷങ്ങളേ താമസമുണ്ടാകുകയുള്ളൂ, മനു ഷ്യന്റെ ഊക്കും ശക്തിയും അവിടെ ഫലം ചെയ്യുകയില്ല, എന്നിങ്ങനെ ഉപദേശിച്ചു കൊണ്ട് അവരെ സമാശ്വസിപ്പിക്കുകയും ചെയ്യുന്നു. പ്രസ്തുത യാഥാർത്ഥ്യങ്ങളെ ഒരു ഉപമമൂലം വ്യക്തമാക്കിയതാണ് മുകളിൽ നാം കാണുന്നത്. അതായത്, രണ്ടാളുകൾ: ഒരാൾക്ക് സുഖസൗകര്യങ്ങളെല്ലാം തികഞ്ഞിട്ടു ണ്ട്. മറ്റേവന് ഒന്നുമില്ല. ആദ്യത്തെവൻ വഞ്ചിതനാകുന്നു, രണ്ടാമത്തെവനെ അവൻ അഹങ്കാരത്തോടെ അതിരുവിട്ട് പലതും അവൻ അവനോട് പറയുന്നു. അതേസമയത്ത് രണ്ടാമത്തെവൻ അവനെ ഉപദേശിക്കുന്നു: ഇതെല്ലാം കണ്ട് നീ വഞ്ചിതനാകേണ്ടതില്ല, ഞൊടിയിടകൊണ്ട് ഇതൊക്കെ എന്നൊക്കെ. മറ്റവനത് പരിഹാസ്യമായി ഗണിക്കുന്നു. അതാ, പെട്ടെന്നൊരു പ്രഭാതം! അവനെ അഹങ്കാരഭരിതനാക്കിയ തോട്ടങ്ങളും, ധനവിഭവങ്ങളുമെല്ലാം തകർന്നുതരിപ്പ ണമായിത്തീർന്നു! അവന്റെ അഹങ്കാരം അതാ, നിൽക്കുന്നു! ആശകൾ നശിക്കുന്നു! ഖേദിച്ചു കൈമലർത്തുന്നു! ഇതാണ് ഉപമയുടെ ചുരുക്കം. അഹങ്കാരിയായ തോട്ടക്കാരനെപ്പോലെ, മക്കയിലെ ക്വുറൈശി പ്രധാനികളെയും, അവരെപ്പോലെയുള്ള ഇതര ധിക്കാരികളെയും കരുതാം. അബലരും നിർധനരുമായ സത്യവിശ്വാസികളെ, ആ സാധുസഹോദരന്റെ പക്ഷക്കാരായും ഗണിക്കാം. മേൽകണ്ട തോട്ടത്തിന്റെ ചിത്രീകരണം അറബികളെ സംബന്ധിച്ചിടത്തോളം വളരെ അനുയോജ്യ മായതാണ്. സിരിയായിലെ മുന്തിരിത്തോട്ടങ്ങൾപോലെയുള്ള രണ്ട് വമ്പിച്ച തോട്ടങ്ങൾ. ഈത്തപ്പനകൾ തലപൊക്കി നിൽക്കുന്നു. തോട്ടത്തിന്റെ ഏത് ഭാഗത്തും വെള്ളം എത്തിക്കുന്ന തോടുകൾ മദ്ധ്യത്തിലും. ഇരുകരകളിലും, ചാഞ്ചാടിക്കളിച്ചു കൊണ്ടിരിക്കുന്ന കൃഷിപ്പാടങ്ങൾ. ഇതിലപ്പുറം അറ ബികൾക്കിടയിൽ സുഖൈശ്വര്യ ങ്ങൾക്കുള്ള ഉപാധികളായി മറ്റെന്താണുള്ളത്?! എന്നാൽ, തോട്ടക്കാരെ മാത്രം ബാധി ക്കുന്ന ഒരു ഉപമയല്ല ഇത്. ക്ഷേമൈശ്വര്യങ്ങൾ വേണ്ടത്ര ലഭിച്ച് അഹങ്കാരികളും, ആഡം ബരപ്രിയരുമായി മതിമറന്ന് കഴിഞ്ഞുകൂടുന്ന ഏവനെയും താക്കീത് ചെയ്യുന്ന ഒരു ഉദാ ഹരണമത്രെ ഇത്. ഭൗതിക വസ്തുക്കളുടെയും ഐഹിക ജീവിതത്തിന്റെയും മൊത്തത്തി ലുള്ള ഒരു ഉദാഹരണം അടുത്ത വചനത്തിൽ വിവരിക്കുന്നു:- വിഭാഗം - 6
18:45–46

وَٱضۡرِبۡ لَهُم مَّثَلَ ٱلۡحَيَوٰةِ ٱلدُّنۡيَا كَمَآءٍ أَنزَلۡنَٰهُ مِنَ ٱلسَّمَآءِ فَٱخۡتَلَطَ بِهِۦ نَبَاتُ ٱلۡأَرۡضِ فَأَصۡبَحَ هَشِيمٗا تَذۡرُوهُ ٱلرِّيَٰحُۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَيۡءٖ مُّقۡتَدِرًا

ٱلۡمَالُ وَٱلۡبَنُونَ زِينَةُ ٱلۡحَيَوٰةِ ٱلدُّنۡيَاۖ وَٱلۡبَٰقِيَٰتُ ٱلصَّـٰلِحَٰتُ خَيۡرٌ عِندَ رَبِّكَ ثَوَابٗا وَخَيۡرٌ أَمَلٗا

(45) (നബിയേ) ഐഹിക ജീവി തത്തിന്റെ ഉപമ അവർക്ക് നീ വിവ രിച്ചു കൊടുക്കുക: (അത്) ഒരു വെള്ളം പോലെയാണ്: ആകാശത്തു നിന്ന് നാം അത് (മഴയായി) ഇറ ക്കുന്നു; എന്നിട്ട്, ഭൂമിയിലെ സസ്യ വർഗം അതുമൂലം (തഴച്ചുവളർന്ന്) ഇടതിങ്ങി വരുന്നു; എന്നിട്ട് അത്, കാറ്റുകൾ പാററിക്കളയുന്ന തുരുമ്പാ യിത്തീരുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. (46) ധനവും മക്കളും ഐഹിക ജീവിതത്തിന്റെ അലങ്കാരമാകുന്നു. നല്ലതായ ശാശ്വതകാര്യങ്ങളത്രെ, നിന്റെ റ∫ിന്റെ അടുക്കൽ പ്രതിഫ ലത്തിൽ ഗുണമേറിയതും; പ്രത്യാശക്ക് ഗുണമായുള്ളതും. (45) നീ വിവരിച്ചുകൊടുക്കുക അവർക്ക് ഉദാഹരണം, ഉപമ ഐഹിക ജീവിതത്തിന്റെ, ഇഹലോകജീവിതത്തിന്റെ ഒരു വെള്ളം പോലെ നാം അത് ഇറക്കി ആകാശത്തുനിന്ന് എന്നിട്ട് ഇട തിങ്ങി (തഴച്ചുകൂടി) കലർന്നു അതിനാൽ, അതുകൊണ്ട് ഭൂമിയിലെ സസ്യങ്ങൾ (സസ്യവർഗം) എന്നിട്ട് അതായി തുരുമ്പ് അതിനെ പാറ്റിക്കൊണ്ടിരിക്കും കാറ്റുകൾ അല്ലാഹു ആകുന്നു എല്ലാ കഴിവുള്ളവൻ (46) ധനം മക്കളും അലങ്കാ രമാണ് ഐഹിക ജീവിതത്തിന്റെ ശാശ്വതമായവ, നിലനിൽക്കുന്ന വ, അവശേഷിക്കുന്നവ (കർമങ്ങൾ) നല്ലതായ ഗുണമേറിയതാണ്, നല്ല താണ്, ഉത്തമമാണ് നിന്റെ റ∫ിന്റെ അടുക്കൽ പ്രതിഫലത്തിൽ നല്ലതുമാണ്ി പ്രത്യാശക്ക് ഐഹികജീവിതവും അതിലെ സുഖസന്തോഷങ്ങളുമെല്ലാം താൽക്കാലികമത്രെ. ആ നിലക്കുള്ള വിലമാത്രമെ അതിന് കൽപിക്കാവൂ. ധനവും സന്താനങ്ങളും നല്ല മാർഗ ത്തിൽ ഉപയോഗപ്പെടുത്താത്തപക്ഷം, അതുകൊണ്ട് ഗുണത്തെക്കാളേറെ ദോഷമാണു ണ്ടാവുക. സൽക്കർമങ്ങളായി ഈ ലോകത്തുവെച്ച് എന്തുചെയ്യുന്നുവോ അതിന് മാത്രമെ നിലനിൽപും യഥാർത്ഥഫലവും ലഭിക്കുകയുള്ളൂ. ഈ യാഥാർത്ഥ്യങ്ങളെ വ്യക്തമാ ക്കുന്ന ഒരു ഉപമയാണ് നാം ഈ വചനത്തിൽ കാണുന്നത്. ഹൃദയാകർഷകങ്ങളായ ഭൗതിക കാഴ്ചപ്പാടുകളുടെ ഉള്ളുകള്ളി വേണ്ടതുപോലെ പരിശോധിച്ചാൽ ഈ വാസ്തവം ആർക്കും മനിലാക്കാം. പ്രപഞ്ചകർത്താവായ സർവശക്തൻ നിശ്ചയിച്ചു വെച്ച സമയം വന്നുകഴിഞ്ഞാൽ പിന്നെ, ഒരു നിമിഷനേരവും അതിന് ശേഷിപ്പില്ല.
18:47–49

وَيَوۡمَ نُسَيِّرُ ٱلۡجِبَالَ وَتَرَى ٱلۡأَرۡضَ بَارِزَةٗ وَحَشَرۡنَٰهُمۡ فَلَمۡ نُغَادِرۡ مِنۡهُمۡ أَحَدٗا

وَعُرِضُواْ عَلَىٰ رَبِّكَ صَفّٗا لَّقَدۡ جِئۡتُمُونَا كَمَا خَلَقۡنَٰكُمۡ أَوَّلَ مَرَّةِۭۚ بَلۡ زَعَمۡتُمۡ أَلَّن نَّجۡعَلَ لَكُم مَّوۡعِدٗا

وَوُضِعَ ٱلۡكِتَٰبُ فَتَرَى ٱلۡمُجۡرِمِينَ مُشۡفِقِينَ مِمَّا فِيهِ وَيَقُولُونَ يَٰوَيۡلَتَنَا مَالِ هَٰذَا ٱلۡكِتَٰبِ لَا يُغَادِرُ صَغِيرَةٗ وَلَا كَبِيرَةً إِلَّآ أَحۡصَىٰهَاۚ وَوَجَدُواْ مَا عَمِلُواْ حَاضِرٗاۗ وَلَا يَظۡلِمُ رَبُّكَ أَحَدٗا

(47) പർവ്വതങ്ങളെ (തൽസ്ഥാന ങ്ങളിൽനിന്ന്) നാം ചലിപ്പിക്കുകയും, ഭൂമിയെ വെളിപ്പെട്ടതായി (നന്മമായി) നിനക്ക് കാണുമാറാവുകയും അവരെ (മനുഷ്യരെ) നാം ഒരുമിച്ചുകൂട്ടി അവ രിൽനിന്ന് ഒരാളെയും വിട്ടുകളയാതി രിക്കുകയും ചെയ്യുന്ന ദിവസം: (48) നിന്റെ രക്ഷിതാവിന്റെ അടു ക്കൽ (അന്ന്) അവർ അണിയായി (നിറുത്തി) കാണിക്കപ്പെടുകയും ചെയ്യുന്നതാണ്, (നാം അവരോട് പറയും:) ആദ്യ പ്രാവശ്യം നാം നിങ്ങളെ സൃഷ്ടിച്ച പ്രകാരം നിങ്ങൾ നമ്മുടെ അടുക്കൽ വന്നിരിക്കുകയാണ്; പക്ഷേ, (ഇങ്ങി നെ) ഒരു നിശ്ചിത സമയം നിങ്ങൾക്ക് നാം ഏർപ്പെടുത്തുന്നതേയല്ല എന്ന് നിങ്ങൾ ജൽപിക്കുകയുണ്ടായി. (49) (ഓരോരുത്തന്റെ കൈയിലും അവന്റെ നന്മ തിന്മകൾ രേഖപ്പെടു ത്തിയ) പുസ്തകം വെക്കപ്പെടും; അതിൽ ഉൾക്കൊള്ളു ന്നതിനെ സംബന്ധിച്ച് ഭയവിഹ്വലരാ യിക്കൊണ്ട് കുറ്റവാളികളെ നിനക്ക് കാണാവുന്നതാണ്. അവർ പറയും: അഹോ! ഞങ്ങളുടെ കഷ്ടം! എന്താണ് ഈ പുസ്തകത്തിന്? ചെറി യതോ വലിയതോ ആയ ഒന്നും തന്നെ ക്ളിപ്തപ്പെടുത്താതെ അത് വിട്ടുകളയുന്നില്ലല്ലോ! അവർ എന്ത് പ്രവർത്തിച്ചുവോ അത് (അവരുടെ മുമ്പിൽ) ഹാജറുള്ള തായി അവർ കണ്ടെത്തുന്നതുമാണ്. നിന്റെ റ∫് ആരോടും അനീതി ചെയ്യുകയില്ല. (47) നാം ചലിപ്പിക്കുന്ന (നീക്കിക്കളയുന്ന) ദിവസം പർവ്വതങ്ങ ളെ, മലകളെ നീ കാണുമാറാകുകയും ഭൂമിയെ വെളിവായി, നന്മ മായി (സമനിരപ്പായി തെളിഞ്ഞുകാണുന്ന) നാം അവരെ ഒരുമിച്ച് കൂട്ടുക യും ചെയ്യും അപ്പോൾ നാം വിട്ടുകളയുകയില്ല അവരിൽ നിന്ന് ആരെയും, ഒരാളെയും (48) അവർ കാണിക്കപ്പെടും, (അവരെ കൊണ്ടുവ രും) നിന്റെ രക്ഷിതാവിന്റെ അടുക്കൽ അണിയായി തീർച്ച യായും നിങ്ങൾ നമ്മുടെ അടുക്കൽ വന്നിരിക്കുന്നു നാം നിങ്ങളെ സൃഷ്ടി ച്ചപോലെ ആദ്യപ്രാവശ്യം, ഒന്നാം പ്രാവശ്യം പക്ഷേ, എങ്കിലും, എന്നാൽ നിങ്ങൾ ജ്വൽപിച്ചു നാം ഏർപ്പെടുത്തുകയില്ലതന്നെ എന്ന്, നിശ്ചയിക്കു കയില്ലെന്ന് നിങ്ങൾക്ക് ഒരു നിശ്ചിത സമയം (ഹാജറാകുന്ന സമയം) (49) വെക്കപ്പെടുകയും ചെയ്യും പുസ്തകം, ഗ്രമ്ലം അപ്പോൾ നിനക്ക് കാണാം, നീ കാണും കുറ്റവാളികളെ പേടിച്ചവരായി, ഭയവി ഹ്വലരായി അതിൽ ഉള്ളതിനെപറ്റി അവർ പറയുകയും ചെയ്യും അഹോ! ഞങ്ങളുടെ കഷ്ടമേ, നാശമേ എന്താണ് ഈ പുസ്തക ത്തിന് അത് വിട്ടുകളയുന്നില്ല ഒരു ചെറിയ കാര്യവും ഒരു വലിയ കാര്യവും (വിട്ടുകളയുന്നില്ല) അതിനെ ക്ളിപ്തപ്പെടുത്താതെ, കൃത്യ മായി രേഖപ്പെടുത്താതെ അവർ കണ്ടെത്തുകയും ചെയ്യും അവർ പ്രവർത്തിച്ചത്, അവർ എന്ത് പ്രവർത്തിച്ചുവോ അത് സന്നിഹിതമായി, തയ്യാ റായി അക്രമം ചെയ്യുകയില്ല അനീതി കാണിക്കയില്ല നിന്റെ രക്ഷിതാവ് ഒരാളെയും, ആരോടും 47-ാം വചനത്തിൽ പർവ്വതങ്ങളെ നടത്തുമെന്ന് പറഞ്ഞത്, ലോകാവസാന സമയ ത്തുണ്ടാകുന്ന അതിഭയങ്കരങ്ങളായ സംഭവ വികാസങ്ങളിൽപെട്ടതാകുന്നു. തുടർന്നു കൊണ്ട് ജനങ്ങളെയെല്ലാം പുനർജീവിപ് പിച്ചു വിചാരണാനിലയത്തിലേക്ക് കൊണ്ടുവരു ന്നതും, ഓരോരുത്തരുടെയും നന്മതിന്മകൾ രേഖപ്പെടുത്തപ്പെട്ട ഏടുകൾ അവരവരുടെ കയ്യിൽ നൽകപ്പെടുന്നതും, അല്ലാഹുവിന്റെ തിരുസന്നിധിയിൽ എല്ലാവരും വിചാരണക്ക് കൊണ്ടുവരപ്പെടുന്നതും വിവരിക്കുന്നു. ആ സന്ദർഭത്തിൽ, അവിശ്വസികളും പാപികളു മായ ആളുകളുടെ വ്യസനവും ഖേദവും അതിരറ്റതായിരിക്കും. ഇവ ഓരോന്നിനെക്കു റിച്ചും തുടർന്നുള്ള സൂറത്തുകളിൽ വിശദമായി വിവരിക്കുന്നുണ്ട്. ധനം, സ്വാധീനം മുതലായവ ലഭിച്ചതുനിമിത്തം സത്യത്തെ ധിക്കരിച്ചുവരുന്ന അഹ ങ്കാരികളെപ്പറ്റി വിവരിച്ച ശേഷം, ആഭിജാത്യത്തിന്റെയും വർഗമാഹാത്മ്യത്തിന്റെയും പേരിൽ ദൈവകൽപനയെ ധിക്കരിച്ച ഇബ്ലീസിനെക്കുറിച്ച് അടുത്ത വചനത്തിൽ അല്ലാഹു ഓർമപ്പെടുത്തുന്നു. മനുഷ്യന്റെ ജന്മശത്രുവായ അവന്റെ ദുഷ്പ്രേരണകളെ സദാസൂക്ഷിച്ചുകൊള്ളേണ്ടതുണ്ടെന്ന് അനുസ്മരിപ്പിക്കുകയും ചെയ്യുന്നു:- വിഭാഗം - 7
18:50–51

وَإِذۡ قُلۡنَا لِلۡمَلَـٰٓئِكَةِ ٱسۡجُدُواْ لِأٓدَمَ فَسَجَدُوٓاْ إِلَّآ إِبۡلِيسَ كَانَ مِنَ ٱلۡجِنِّ فَفَسَقَ عَنۡ أَمۡرِ رَبِّهِۦٓۗ أَفَتَتَّخِذُونَهُۥ وَذُرِّيَّتَهُۥٓ أَوۡلِيَآءَ مِن دُونِي وَهُمۡ لَكُمۡ عَدُوُّۢۚ بِئۡسَ لِلظَّـٰلِمِينَ بَدَلٗا

۞مَّآ أَشۡهَدتُّهُمۡ خَلۡقَ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ وَلَا خَلۡقَ أَنفُسِهِمۡ وَمَا كُنتُ مُتَّخِذَ ٱلۡمُضِلِّينَ عَضُدٗا

(50) (ഓർക്കുക:) നാം മലക്കുക ളോട്: നിങ്ങൾ ആദമിന് ചെയ്യുവിൻ (തല എന്ന് പറഞ്ഞപ്പോൾ, അവർ ഒഴികെ; അവൻ ജിന്നുവർഗത്തിൽ പെട്ടവനായിരുന്നു; അതിനാൽ, അവൻ തന്റെ രക്ഷിതാവിന്റെ കൽപ നയെ ധിക്കരിച്ചുകളഞ്ഞു. എന്നിരിക്കെ, നിങ്ങൾ എന്നെവിട്ട് അവനെയും, അവന്റെ സന്തതിക ളെയും കാര്യകർത്താക്കളാക്കു ന്നുവോ? അവരാകട്ടെ, നിങ്ങൾക്ക് ശത്രുക്കളുമാണ്! അക്രമികൾക്ക് (സ്വീകരിക്കു വാൻ) പകരം കിട്ടിയത് വളരെ മോശ മത്രെ! (51) ആകാശങ്ങളെയും, ഭൂമി യെയും സൃഷ്ടിച്ചതിനാകട്ടെ, അവ രെത്തന്നെ സൃഷ്ടിച്ചതിനാകട്ടെ, നാം അവരെ സാക്ഷിയാക്കിയിട്ടില്ല. ഞാൻ സഹായകരായി സ്വീകരിക്കുന്നവനല്ല തന്നെ. (50) നാം പറഞ്ഞപ്പോൾ മലക്കുകളോട് നിങ്ങൾ സുജൂദ് ചെയ്യുവിൻ, തലകുനിക്കുവിൻ ആദമിന് അപ്പോൾ അവർ സൂജൂദ് ചെയ്തു ഇബ്ലീസ് ഒഴികെ അവനായിരുന്നു ജിന്നുവർഗത്തിൽ (പെട്ട വൻ) അതിനാൽ അവൻ ധിക്കരിച്ച് കൽപനയെ തന്റെ രക്ഷിതാ വിന്റെ എന്നിരിക്കെ നിങ്ങൾ അവനെ ആക്കുകയോ? അവന്റെ സന്താ നങ്ങളെയും കാര്യകർത്താക്കൾ, ബന്ധുക്കൾ, രക്ഷാധികാരികൾ എന്നെ വിട്ട്, എനിക്ക് പുറമെ, എന്നെക്കൂടാതെ അവരാകട്ടെ നിങ്ങൾക്ക് ശത്രു വാണ് വളരെ മോശമാകുന്നു അക്രമികൾക്ക് പകരം (കിട്ടിയത്) (51) നാം അവരെ സാക്ഷിയാക്കിയിട്ടില്ല, സാക്ഷ്യപ്പെടുത്തിയിട്ടില്ല ആകാശങ്ങളെ സൃഷ്ടിച്ചതിന് ഭൂമിയെയും സൃഷ്ടിച്ച തിനുമില്ല അവരെത്തന്നെ ഞാനാകുന്നതുമല്ല, ഞാനല്ലതാനും വഴിപിഴപ്പിക്കുന്നവരെ ആക്കുന്നവൻ (സ്വീകരിക്കുന്നവൻ) സഹാ യകന്മാരായി, സഹായമായി ആദം നബി (അ) നെ സൃഷ്ടിച്ചശേഷം, മനുഷ്യവർഗത്തിന്റെ ഔന്നത്യം സ്ഥാപി ക്കുവാനായി അദ്ദേഹത്തിന് തലകുനിച്ച് ചെയ്യണമെന്ന് അല്ലാഹു മലക്കുക ളോട് കൽപിച്ചു. കൽപന ഇബ്ലീസിന് ബാധകമായിരുന്നു. എന്നാൽ, അവന്റെ വർഗീയ ദുരഹങ്കാരം അവനെ വഞ്ചിച്ചു. അന്മിയാൽ സൃഷ്ടിക്കപ്പെട്ട ഞാൻ മണ്ണുകൊണ്ട് സൃഷ്ടിക്കപ്പെട്ടവന് തല കുനിക്കുകയോ? എന്ന് പറഞ്ഞു അവൻ കൽപന നിരസിച്ചു കളഞ്ഞു; അല്ലാഹുവിന്റെ കോപശാപത്തിന് ഇരയാകുകയും ചെയ്തു. അതോടെ അവൻ മനുഷ്യന്റെ ജന്മശത്രുവായിത്തീർന്നു. മനുഷ്യനാകട്ടെ, ഇതെല്ലാം വിസ്മരിച്ചുകൊണ്ട് അവനെയും, അവന്റെ വർഗക്കാരെയും കാര്യകർത്താക്കളായി സ്വീകരിച്ചുവരുന്നു! അവ രുടെ ദുഷ്പ്രേരണകൾക്ക് വശംവദരായി പിഴച്ചുപോവുകയും ചെയ്യുന്നു! മനുഷ്യന്റെ ഈ ദുരവസ്ഥയെക്കുറിച്ചുള്ള ആക്ഷേപവും അഗ്ഗുതവുമാണ് അല്ലാഹു വെളിപ്പെടു ത്തുന്നത്. ഈ സംഭവം പലേടത്തും വിവരിച്ചിട്ടുള്ളതാണ്. സൂറഃ ത്വാഹ യിൽ കൂടുതൽ വിവരം കാണാം. ആകാശഭൂമികളെയോ മറ്റോ സൃഷ്ടിച്ചതിലൊന്നും തന്നെ, പിശാചിനും അവന്റെ സന്തതികൾക്കും യാതൊരു തരത്തിലുള്ള ഇടപെടലും, പങ്കും ഉണ്ടായിട്ടില്ല; ഉണ്ടാകു കയുമില്ല. അങ്ങനെ വല്ല തരത്തിലുള്ള ഒരു പങ്കും അവർക്കുണ്ടായിരുന്നുവെങ്കിൽ, അവ രുടെ ദുരുപദേശങ്ങൾക്ക് വിധേയരാകുന്നതിൽ മനുഷ്യന് എന്തെങ്കിലും ന്യായമുണ്ടാ കുമായിരുന്നു. എനി, പിശാചിനെ ബന്ധുവും കാര്യകർത്താവുമായി സ്വീകരിക്കുന്നവർക്ക് ലഭിക്കുന്ന ഫലമാകട്ടെ, അതെത്രമാത്രം മോശപ്പെട്ടതായിരിക്കുമെന്ന് താഴെ പറയുന്ന തിൽ നിന്ന് മനിലാക്കാം:-
18:52–53

وَيَوۡمَ يَقُولُ نَادُواْ شُرَكَآءِيَ ٱلَّذِينَ زَعَمۡتُمۡ فَدَعَوۡهُمۡ فَلَمۡ يَسۡتَجِيبُواْ لَهُمۡ وَجَعَلۡنَا بَيۡنَهُم مَّوۡبِقٗا

وَرَءَا ٱلۡمُجۡرِمُونَ ٱلنَّارَ فَظَنُّوٓاْ أَنَّهُم مُّوَاقِعُوهَا وَلَمۡ يَجِدُواْ عَنۡهَا مَصۡرِفٗا

(52) (അല്ലാഹു അക്രമികളോ ടായി:) നിങ്ങൾ ജൽപിച്ചു കൊണ്ടിരുന്ന എന്റെ പങ്കുകാരെ വിളി എന്ന് പറയുന്ന ദിവസം (ഓർക്കുക)!- അപ്പോൾ അവർ അവരെ വിളി(ച്ചു നോ)ക്കുന്ന താണ്: എന്നാൽ അവർ അവർക്ക് ഉത്തരം നൽകുന്നതല്ല. നാം (അല്ലാഹു) അവർക്കിടയിൽ ഒരു അപകടസ്ഥലം ഏർപ്പെടുത്തുന്ന തുമാണ്. (53) കുറ്റവാളികൾ നരകത്തെ (നേരിൽ)കാണും, അപ്പോൾ അവർക്ക് വിചാരം വരും (മനിലാ കും): നിശ്ചയമായും തങ്ങൾ അതിൽ അകപ്പെട്ടുപോകുന്നവരാണെന്ന്. അതിൽ നിന്ന് തിരിഞ്ഞു പോകു വാനുള്ള ഒരു മാർഗവും അവർ കണ്ടെത്തുന്നതുമല്ല. (52) അവൻ പറയുന്ന ദിവസം നിങ്ങൾ വിളിക്കുവിൻ എന്റെ പങ്കുകാരെ നിങ്ങൾ ജൽപിച്ചിരുന്നവരായ അപ്പോൾ അവർ അവരെ വിളിക്കും എന്നാൽ അവർ ഉത്തരം നൽകുകയില്ല അവർക്ക് നാം ഏർപ്പെടുത്തുകയും ചെയ്യും, ആക്കുകയും ചെയ്യും അവർക്കിടയിൽ ഒരു അപകടസ്ഥലം (53) കുറ്റവാളികൾ കാണും നരകം അപ്പോൾ വിചാരം വരും, (അവർക്ക് മനിലാകും) അവർ അതിൽ അകപ്പെടുന്നവരാണെന്ന് അവർ കണ്ടെത്തുകയില്ല, അവർക്ക് കിട്ടുകയില്ല അതിൽ നിന്ന് തിരിഞ്ഞുപോകുവാനുള്ള സ്ഥലം (മാർഗം) പരലോകവിശ്വാസവും, നരകശിക്ഷയെക്കുറിച്ചുള്ള ഭയവും ഇല്ലാതിരുന്ന അവർ, നരകം ഇപ്പോൾ കണ്ണിൽ കാണുകയാണ്. അത് യഥാർത്ഥംതന്നെയാണെന്നും, തങ്ങൾക്ക് അതിൽനിന്ന് രക്ഷയില്ലെന്നും അവർക്കിപ്പോൾ ശരിക്കും ബോധ്യമായിരിക്കുന്നു. നിഷേ ധത്തിന്റെ ലാഞ്ഛനപോലും അവരിൽ ഇല്ലതന്നെ. വിഭാഗം - 8
18:54

وَلَقَدۡ صَرَّفۡنَا فِي هَٰذَا ٱلۡقُرۡءَانِ لِلنَّاسِ مِن كُلِّ مَثَلٖۚ وَكَانَ ٱلۡإِنسَٰنُ أَكۡثَرَ شَيۡءٖ جَدَلٗا

(54) തീർച്ചയായും, ജനങ്ങൾക്ക് എല്ലാ (വക) ഉപമകളെയും ഈ നാം വിവിധ തര ത്തിൽ വിവരിച്ചിട്ടുണ്ട്. മനുഷ്യൻ, ഏത് വസ്തുവെക്കാളു മധികം തർക്ക (സ്വഭാവ) മുള്ളവനാ കുന്നു. (54) തീർച്ചയായും നാം വിവിധ രൂപത്തിൽ വിവരിച്ചിരിക്കുന്നു ഈ ജനങ്ങൾക്കുവേണ്ടി എല്ലാ(വിധ) ഉപ മകളിൽ നിന്നും മനുഷ്യൻ ആകുന്നു ഏത് വസ്തുവിലും കൂടു തലുള്ളവൻ തർക്കം (തർക്കസ്വഭാവം, തർക്കവാസന) വിവരണരീതി ഒരു പ്രത്യേക തരത്തിലുള്ളതാകുന്നു. അതിന്റെതായ ഒരു ശൈലിയും, പ്രതിപാദന രീതിയുമാണ് അതിനുള്ളത്. ശാസ്ത്ര ഗ്രമ്ലങ്ങൾ, സാഹി ത്യകൃതികൾ, ചരിത്ര പുസ്തകങ്ങൾ മുതലായവപോലെയുള്ള ഒരു സമ്പ്രദായം അത് സ്വീകരിച്ചിട്ടില്ല. വിഷയങ്ങളെ അടിസ്ഥാനമാക്കി അദ്ധ്യായങ്ങൾ, പർവങ്ങൾ, പംക്തി കൾ എന്നിവയൊന്നും നിർണയിക്കുക അതിന് പതിവില്ല. അതിന്റെ വിവരണരീതിയെ സംബന്ധിച്ച് എത്രയോ മഹാന്മാർ നീണ്ടുനീണ്ട ലേഖനങ്ങളും, ഗ്രമ്ലങ്ങളും രചിച്ചുക ഴിഞ്ഞിട്ടുള്ളതാണ്. ചുരുങ്ങിയ വാചകങ്ങളിൽ അതിന്റെ സാക്ഷാൽ സ്വഭാവം വരഞ്ഞു കാണിക്കുക സാദ്ധ്യമല്ല. ഉപദേശം, നിർദ്ദേശം, നിയമം, ചരിത്രം, കഥ, ഉപമ, സംഭവം, സുവിശേഷം, താക്കീ ത്, പ്രകൃതിവർണന, ചിന്താപാഠം, ദൃഷ്ടാന്തം എന്നിങ്ങിനെ പലതും ഇടകലർന്നും, ഒന്നൊന്നിനെതുടർന്നും കാണാം. ഒരേ ധികം സ്ഥലത്ത് ആവർത്തിച്ചാവർത്തിച്ചു വിവരിക്കും. പക്ഷേ, ഓരോ സ്ഥലത്തും മറ്റേ സ്ഥലത്ത് കാണപ്പെടാത്ത സവിശേഷതയോടുകൂടിയായിരിക്കും അത്. ഒരിടത്ത് സംക്ഷി പ്തമാണെങ്കിൽ, വേറൊരിടത്തു സവിസ്തരമായിരിക്കും. സജ്ജനങ്ങളുടെ പുണ്യഫ ലങ്ങൾ വിവരിക്കുമ്പോൾ ദുർജ്ജനങ്ങളുടെ ദുഷ്ഫലങ്ങളും വിവരിക്കുന്നത് കാണാം. ചെറുതും, വലുതും, സങ്കൽപവും, സംഭവിച്ചതുമായ ഉപമകളും ഇടക്കിടെ സാധാരണ മാണ്. നിയമവശങ്ങളെക്കാൾ ധാർമികവശത്തിന്നാണ് കൂടുതൽ പ്രാധാന്യം കാണു ക. ചുരുക്കിപറഞ്ഞാൽ, ബുദ്ധിയും ചിന്തയുമുള്ള മനുഷ്യരെ മടുപ്പുതോന്നിക്കാതെ യും, മുഷിപ്പിക്കാതെയും ആകർഷിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക ശൈലിയാണ് അതിനുള്ളത്. എന്നാൽ, മനുഷ്യനാകട്ടെ, സ്വഭാവേന താർക്കികനാണ്. വേണ്ടതിനും വേണ്ടാത്ത തിനും അവൻ തർക്കം നടത്തും; ബോധ്യംവന്നാലും വിമർശിച്ചുകൊണ്ടിരിക്കും. സമാ ധാനപൂർവം കാര്യങ്ങൾ ഗ്രഹിക്കുവാൻ അവന് ക്ഷമയുണ്ടാകുകയില്ല. ഇത്യാദി സ്വഭാ വങ്ങൾ നിമിത്തം അദ്ധ്യാപനങ്ങളും ഉപദേശങ്ങളും പലപ്പോഴും അവന് ഉപയോഗപ്പെടുത്തുവാൻ കഴിയാതെ പോകുന്നു. സൂറത്ത്സുമറിലെ ഒരു വചനം ഇവിടെ ശ്രദ്ധേയമാകുന്നു: ഛസ്ലിച്ഛുഥൃ പറയുന്ന വാക്ക് ശ്രദ്ധിച്ചുകേൾക്കുകയും, എന്നിട്ട്, അതിൽ നല്ലതിനെ പിൻപറ്റി നടക്കുകയും ചെയ്യുന്നവരാകുന്ന എന്റെ അടി യാന്മാർക്ക് സന്തോഷവാർത്ത അറിയിക്കുക: അവ രാണ് അല്ലാഹു സന്മാർഗത്തിലാ ക്കിയിട്ടുള്ളവർ; അവർതന്നെയാണ് ബുദ്ധിമാന്മാരും . ഇമാം അഹ്മദ് (റ), ബുഖാരി (റ), മുസ്ലിം (റ) എന്നിവർ നിവേദനം ചെയ്യുന്ന ഒരു ഹദീഥിൽ ഇപ്രകാരം വന്നിരിക്കുന്നു: ദിവസം രാത്രി നബി തിരുമേനി ˜ , അലി (റ)യുടെയും ഫാത്തിമഃ (റ)യുടെയും വാതിൽക്കൽചെന്നു) ഇങ്ങനെ വിളിച്ചു ചോദിക്കുകയുണ്ടായി: രണ്ടാളും (രാത്രി നമസ്കാരം) അപ്പോൾ അലി (റ) പറഞ്ഞു: റസൂലേ! ഞങ്ങളുടെ ആത്മാക്കൾ അല്ലാ ഹുവിന്റെ കൈവശമാണല്ലോ. ഞങ്ങൾ എഴുന്നേൽക്കണമെന്ന് അവൻ ഉദ്ദേശിച്ചാൽ ഞങ്ങളെ അവൻ അലി (റ) പറയുകയാണ്: പറഞ്ഞപ്പോൾ തിരുമേനി എന്നോട് മറുപടി ഒന്നും പറയാതെ വിട്ടുപോയ്ക്കളഞ്ഞു. എന്നിട്ട് അവിടുന്ന് തിരിച്ചുപോകുമ്പോൾ, തന്റെ കൈകൊണ്ട് തുടക്ക് കൊട്ടിക്കൊണ്ട് ഇങ്ങിനെ പറയുന്നതായി ഞാൻ കേട്ടു: (മനുഷ്യൻ ഏത് വസ്തുവെക്കാളും തർക്കമുള്ളവനാകുന്നു.)
18:55–56

وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰ وَيَسۡتَغۡفِرُواْ رَبَّهُمۡ إِلَّآ أَن تَأۡتِيَهُمۡ سُنَّةُ ٱلۡأَوَّلِينَ أَوۡ يَأۡتِيَهُمُ ٱلۡعَذَابُ قُبُلٗا

وَمَا نُرۡسِلُ ٱلۡمُرۡسَلِينَ إِلَّا مُبَشِّرِينَ وَمُنذِرِينَۚ وَيُجَٰدِلُ ٱلَّذِينَ كَفَرُواْ بِٱلۡبَٰطِلِ لِيُدۡحِضُواْ بِهِ ٱلۡحَقَّۖ وَٱتَّخَذُوٓاْ ءَايَٰتِي وَمَآ أُنذِرُواْ هُزُوٗا

(55) തങ്ങൾക്ക് സന്മാർഗദർശനം വന്നപ്പോൾ (അതിൽ) വിശ്വസിക്കുക യും, തങ്ങളുടെ രക്ഷിതാവിനോട് പാപമോചനം തേടുകയും ചെയ്യുന്ന തിൽനിന്ന് മനുഷ്യരെ തടയുന്നത്, പൂർവികന്മാരുടെ ധ അവരിൽ കഴിഞ്ഞ ശിക്ഷയുടെ പ നടപടികൾ അവർക്ക് വന്നെത്തുകയോ, അല്ലെങ്കിൽ പെട്ടെന്ന് അവർക്ക് ശിക്ഷവരുകയോ വേണമെന്നുള്ളതല്ലാതെ (വേറെ) എന്താണ്?! (56) സുവിശേഷം അറിയിക്കുന്ന വരായും, താക്കീത്നൽകുന്നവരായും കൊണ്ടല്ലാതെ ധ ദൂത ന്മാരെ പ നാം അയക്കാറില്ല. മിഥ്യാവാ ദവുമായി അവിശ്വസിച്ച ആളുകൾ തർക്കിക്കുന്നു.സത്യത്തെ അതുകൊ ണ്ടവർതകർത്തുകളയുവാൻവേണ്ടി. എന്റെ ലക്ഷ്യങ്ങളെയും, അവർക്ക് താക്കീത് നൽകപ്പെട്ടിട്ടുള്ളതിനെയും അവർ പരിഹാസ്യമാക്കുകയും ചെയ്തിരിക്കുന്നു! (55) തടയുന്നതെന്താണ്?!, തടയുന്നില്ല മനുഷ്യരെ അവർ വിശ്വസിക്കുന്നത് അവർക്ക് വന്നെത്തിയപ്പോൾ മാർഗദർശനം, സന്മാർഗം അവർ പാപമോചനം തേടുന്നതും അവരുടെ രക്ഷിതാവിനോട് അവർക്ക്വന്നെത്തണമെന്നുള്ളതല്ലാതെ പൂർവികന്മാരുടെ (മുൻഗാമികളുടെ) നടപടി അല്ലെങ്കിൽ അവർക്ക് വരണമെന്ന് ശിക്ഷ പെട്ടെന്ന്, അഭിമുഖമായി (56) നാം അയക്കാറില്ല മുർസലുക ളെ, ദൂതന്മാരെ സുവിശേഷം (സന്തോഷവാർത്ത) അറിയിക്കുന്നവരായിട്ട ല്ലാതെ താക്കീത് ചെയ്യുന്നവരും തർക്കിക്കുന്നു അവിശ്വ സിച്ചവർ നിരർത്ഥമായതുകൊണ്ട്, മിഥ്യാവാദം കൊണ്ട് അവർ തകർക്കുവാൻ വേണ്ടി, ഉടക്കുവാൻവേണ്ടി അതുകൊണ്ട് സത്യത്തെ, യഥാർത്ഥത്തെ അവർ ആക്കുകയും ചെയ്തു എന്റെ ലക്ഷ്യങ്ങളെ അവർക്ക് താക്കീത്നൽകപ്പെട്ടതിനെയും പരിഹാസ്യം ആദ്, ഥമൂദ് ( ഛൾീഞ്ഞിഗ ,ഛസ്ലഥ ) മുതലായ സമുദായങ്ങളിൽ അക്രമവും തോന്നിയവാസവും മുഴുത്തപ്പോൾ അവർക്ക് സംഭവിക്കുകയുണ്ടായതുപോലെയുള്ള ശിക്ഷാനടപടികളാ ണ്, പൂർവികന്മാരുടെ ( ) എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേ ശ്യം. നീ സത്യവാനാണെങ്കിൽ, ഞങ്ങൾക്ക് അല്ലാഹുവിന്റെ ശിക്ഷ ( 29 : ഭ ) എന്ന് ലൂത്വ് നബി (അ)യുടെ ജനത അദ്ദേഹത്തോട് പറഞ്ഞുവെങ്കിൽ, ക്വുറൈശികളായ ധിക്കാരികൾ നബി തിരുമേനി ˜ യുടെ ക്ഷണം നിരസിച്ചുകൊണ്ട് അല്ലാഹുവിനോട് പറഞ്ഞത് ഇപ്രകാരമായിരുന്നു: അല്ലാഹുവേ! ഈ പറയുന്നതാണ് നിന്റെ പക്കൽനിന്നുള്ള സത്യമെങ്കിൽ, ഞങ്ങളു ടെമേൽ നീ ആകാശത്തുനിന്ന് കല്ലുമഴ വർഷിപ്പിച്ചുകൊള്ളുക; അല്ലെങ്കിൽ വേദനയേ റിയ ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവരിക!. ൾീഴ ഏിന്മഴി ർസ്ലിരൃ ) ( 32 : യ്യുല സ ഇത്രയും നിഷ്ഠൂരമായ മനഃസ്ഥിതിയായി രുന്നു അവർക്കുണ്ടായിരുന്നത്. ഇതിൽ നിന്ന് മേൽപറഞ്ഞ വചനങ്ങളുടെ താൽപര്യം നമുക്ക് മനിലാക്കാവുന്നതാണ്.
18:57–59

وَمَنۡ أَظۡلَمُ مِمَّن ذُكِّرَ بِـَٔايَٰتِ رَبِّهِۦ فَأَعۡرَضَ عَنۡهَا وَنَسِيَ مَا قَدَّمَتۡ يَدَاهُۚ إِنَّا جَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۖ وَإِن تَدۡعُهُمۡ إِلَى ٱلۡهُدَىٰ فَلَن يَهۡتَدُوٓاْ إِذًا أَبَدٗا

وَرَبُّكَ ٱلۡغَفُورُ ذُو ٱلرَّحۡمَةِۖ لَوۡ يُؤَاخِذُهُم بِمَا كَسَبُواْ لَعَجَّلَ لَهُمُ ٱلۡعَذَابَۚ بَل لَّهُم مَّوۡعِدٞ لَّن يَجِدُواْ مِن دُونِهِۦ مَوۡئِلٗا

وَتِلۡكَ ٱلۡقُرَىٰٓ أَهۡلَكۡنَٰهُمۡ لَمَّا ظَلَمُواْ وَجَعَلۡنَا لِمَهۡلِكِهِم مَّوۡعِدٗا

(57) തന്റെ റ∫ിന്റെ ആയത്തു (ലക്ഷ്യങ്ങൾ) മുഖേന ഉൽബോധനം നൽകപ്പെട്ടിട്ട് അവയെ വിട്ടുതിരിഞ്ഞുകളയുകയും, തന്റെ കൈകൾ (താൻ) മുമ്പ് ചെയ്തുപോ യിട്ടുള്ളതിനെ (ദുഷ്കർമങ്ങളെ) മറന്നുകളയുകയും ചെയ്തവരെ ക്കാൾ അക്രമി ആരാണുള്ളത്?! അത് ഗ്രഹിക്കുന്ന തിന് (കഴിയാത്തവണ്ണം) അവരുടെ ഹൃദയങ്ങളിൽ ഒരുതരം മൂടികളും, അവരുടെ കാതുകളിൽ ഒരുതരം കട്ടിയും നാം ആക്കിയിരിക്കുകയാ ണ്. നീ അവരെ സന്മാർഗത്തിലേക്ക് ക്ഷണിക്കുന്നതായാ അവർ സന്മാർഗം സ്വീകരിക്കുകയില്ലതന്നെ. (58) നിന്റെ രക്ഷിതാവ് വളരെ പൊറുക്കുന്നവനാണ്, കരുണയുള്ള വനാണ്. അവർ ചെയ്തുകൂട്ടിയതിന് അവരോട് അവൻ നടപടി എടുക്കുക യായിരുന്നുവെങ്കിൽ, അവർക്ക് അവൻ ശിക്ഷ തൽക്ഷണം തന്നെ കൊടുക്കുമായിരുന്നു. പക്ഷേ, അവർക്കൊരു നിശ്ചിതസ മയമുണ്ട്; അതിനെ വിട്ട് യാതൊരു രക്ഷാവലംബവും അവർക്ക് കിട്ടു ന്നതേ അല്ല. (59) അതാ (ആ) രാജ്യങ്ങൾ! അവർ ധ അതിലെ നിവാസികൾ പ അക്രമം ചെയ്തപ്പോൾ നാം അവരെ നശിപ്പിച്ചു കളഞ്ഞു. (അതുപോലെ) ഇവരുടെ നാശത്തിനും നാം ഒരു നിശ്ചിതസമയം ഏർപ്പെടുത്തിയിരി ക്കുന്നു. (57) ആരാണ് അധികം അക്രമി യാതൊരുവനെക്കാൾ അവന് ഉൽബോധനം ചെയ്യപ്പെട്ടു. ഉപദേശിക്കപ്പെട്ടു ലക്ഷ്യങ്ങളെക്കൊണ്ട്, ലക്ഷ്യ ങ്ങൾമുഖേന തന്റെ രക്ഷിതാവിന്റെ എന്നിട്ട് അവൻ തിരിഞ്ഞുകളഞ്ഞു അതിൽനിന്ന് അവൻ മറക്കുകയും ചെയ്തു മുമ്പ്ചെയ്തത് അവന്റെ കരങ്ങൾ, കൈകൾ (അവൻ) നിശ്ചയമായും നാം ആക്കിയിരിക്കുന്നു അവരുടെ ഹൃദയങ്ങളിൽ, ഹൃദയങ്ങൾക്കുമീതെ ഒരുതരം മൂടികളെ അതിനെ ഗ്രഹിക്കുന്നതിന് (ഗ്രഹിക്കുവാൻ കഴിയാതെ) അവരുടെ കാതുക ഒരുതരം കട്ടിയെ നീ അവരെ വിളിക്കുന്നതായാൽ സന്മാർഗത്തിലേക്ക് എന്നാൽ അവർ സന്മാർഗം സ്വീകരിക്കുകയില്ല, പ്രാപി ക്കുകയില്ല അങ്ങിനെയിരിക്കെ, ആകയാൽ ഒരിക്കലും, ഒരുകാര്യവും (58) നിന്റെ രക്ഷിതാവ് വളരെ പൊറുക്കുന്നവനാണ് കാരുണ്യമുള്ള വനാണ് അവൻ പിടികൂടുകയാണെങ്കിൽ (നടപടിയെടുക്കുകയാണെങ്കിൽ) അവരെ, അവരോട് അവർ ചെയ്തുകൂട്ടിയതുകൊണ്ട്, സമ്പാദിച്ചുണ്ടാക്കിയ തുകൊണ്ട് അവൻ തൽക്ഷണം നൽകുമായിരുന്നു, ധൃതിയായി കൊടുക്കുമായി രുന്നു അവർക്ക് ശിക്ഷയെ പക്ഷേ, എങ്കിലും അവർക്കുണ്ട് ഒരു നിശ്ചിതസമയം അവർക്ക് കിട്ടുന്നതേയല്ല അതിനെവിട്ട്, അത്കൂടാതെ ഒരു രക്ഷാവലംബവും (59) അതാ (ആ) രാജ്യങ്ങൾ നാം സശിപ്പിച്ചു അവരെ (ആ രാജ്യക്കാരെ) അവർ അക്രമം ചെയ്തപ്പോൾ നാം ആക്കുകയും ചെയ്തു, ഏർപ്പെടുത്തുകയും ചെയ്തു അവ രുടെ നശീകരണത്തിന്, നാശസമയത്തിന് ഒരു നിശ്ചിതസമയം, ഒരു നിശ്ചയം ആദ്, ഥമൂദ് മുതലായ ഗ്രോത്രങ്ങളുടെ വാസസ്ഥലങ്ങളും അവയെ നാമാവശേഷമാ ക്കിക്കളഞ്ഞ വമ്പിച്ച ശിക്ഷകളുടെ അവശിഷ്ടങ്ങളും അറബികൾക്ക് ഏറെക്കുറെ കണ്ട റിയുവാൻ കഴിയുന്നതാകുന്നു. അതുകൊണ്ടാണ് അവയെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവരെ താക്കീത് ചെയ്യുന്നത്. അവിശ്വാസികളുടെ നിഷേധവും, ധിക്കാരവും അതിരുകവിഞ്ഞി രിക്കയാണ്. ചിന്തക്ക് പകരം പരിഹാസം, ബുദ്ധിക്ക് പകരം മർക്കടമുഷ്ടി, ഇതാണവ രിൽ പ്രകടമാകുന്നത്. അവരുടെ ഹൃദയങ്ങൾ കല്ലുപോലെ ഉറച്ചു നിർജ്ജീവമായിരി ക്കുകയാണ്. സത്യോപദേശത്തിന് അതിലേക്ക് പ്രവേശനമില്ലാതായിരിക്കുന്നു. അതൊന്ന് ശ്രദ്ധിച്ചുകേൾക്കുവാൻ പോലും അവർ തയ്യാറല്ല. കാതിൽ എന്തോ ഒരു കട്ടി നിറഞ്ഞു കേൾവി നഷ്ടപ്പെട്ടപോലെയാണുള്ളത്. നിർഭാഗ്യകരമായ ഈ നിലപാടിൽ അല്ലാഹു അവരെ തൽക്കാലം സ്വതന്ത്രമാക്കി വിട്ടിരിക്കയാണ്. പെട്ടെന്നുള്ളതും, അതിദാരുണ വുമായ ശിക്ഷക്ക് അവർ തികച്ചും അർഹതയുള്ളവർ തന്നെ. എങ്കിലും കാരുണ്യവാ നായ അല്ലാഹു ഈ ലോകത്തുള്ള അവന്റെ നിയമനടപടിയനുസരിച്ച് അവർക്ക് തൽക്കാലം ഒഴിവ് നൽകിയിരിക്കുകയാണ്. പ്രവർത്തനങ്ങളുടെ, യഥാർത്ഥവും കൃത്യ വുമായ പ്രതിഫലം നൽകപ്പെടുന്നതിന് ഒരു നിശ്ചിത സമയമുണ്ട്. അത് വന്നുകഴിഞ്ഞാൽ പിന്നെ യാതൊരു ഒഴിവും ആർക്കും തന്നെ അനുവദിക്കപ്പെടുകയില്ല. ഒരു ചോദ്യം ഇവിടെ ഉഗ്ഗവിക്കുവാൻ അവകാശമുണ്ട്. ധാർമികബോധമുള്ള ആളു കൾക്ക് ഈ ലോകത്ത് മിക്കവാറും കഷ്ടപ്പാടും, പലവിധ ദുരിതങ്ങളും ആണല്ലോ അനു ഭവം. നേരെമറിച്ച് അവിശ്വാസികളും, അക്രമികളുമായ ജനങ്ങൾക്ക് സുഖസന്തോഷ ങ്ങളും! എന്താണിത്? എന്നാൽ, നല്ലതെന്നോ, ഭാഗ്യമെന്നോ നാം അനുമാനിക്കുന്ന എത്രയോ കാര്യങ്ങൾ ചീത്തയും, ദൗർഭാഗ്യകരവും ആയിരുന്നുവെന്ന് പിന്നീട് നമുക്ക് പ്രത്യക്ഷപ്പെടാറുണ്ട്. അപ്പോഴാണ്, നമ്മുടെ ആദ്യത്തെ അനുമാനങ്ങൾ തെറ്റായിരുന്നു വെന്ന് നമുക്ക് ബോധ്യപ്പെടുക. കാര്യങ്ങളുടെ ബാഹ്യാവസ്ഥയെ അടിസ്ഥാനപ്പെടുത്തി ജീവിക്കുവാനേ നമുക്കിവിടെ നിർവ്വാഹമുള്ളൂവെന്നത് വാസ്തവമാണ്. പക്ഷേ, ബാഹ്യവും യാഥാർത്ഥ്യവുംരഹസ്യവും പരസ്യവുംതമ്മിൽ പലപ്പോഴും വൈരുദ്ധ്യ നാം ഓർക്കേണ്ടതുണ്ട്. അതുകൊണ്ടാണ് താഴെ വിവരിക്കുന്ന സംഭ വത്തിൽ മൂസാ നബി (അ) ന് അദ്ദേഹം സമ്മതിച്ച നിബന്ധനകൾക്കെതിരായിചോദ്യം ചെയ്യേണ്ടിവന്നത്. സംഗതികളുടെ പരമാർത്ഥം തുറന്നുകാണുമ്പോഴേ, അവയെ സംബ ന്ധിച് ച അവസാനത്തെതും, ഏറ്റവും ശരിയായതുമായ തീരുമാനം കൽപിക്കുവാൻ സാധ്യ മാവുകയുള്ളൂ. ഇൗ പറഞ്ഞതിനുദാഹരണമായെടുക്കുവാൻ ഒരു സംഭവ കഥയാണ് തുടർന്നുള്ള ആയത്തുകളിൽ കാണുന്നത്. മൂസാനബി (അ)യുടെയും ഖിദ്വ്ർ നബി (അ)യുടെയും കഥ ആയത്തുകളിൽ പ്രവേശിക്കും മുമ്പായി കഥയുടെ ഒരു സംക്ഷിപ്തരൂപം മുൻകൂട്ടി അറിയുന്നത് നന്നായിരിക്കും. ഇമാം ബുഖാരി (റ), മുസ്ലിം (റ) മുതലായവർ അവ രുടെ ഹദീഥ് ഗ്രമ്ലങ്ങളിൽ ഇൗ കഥ പല മാർഗങ്ങളിൽകൂടി ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് നാം ഇവിടെ അത് വിവരിക്കുന്നത്:- പ്രവാചകനായ മൂസാനബി (അ) ഒരിക്കൽ ജനങ്ങളെ ഉപദേശി ച്ചുകൊണ്ടിരിക്കെ, ഒരാൾ അദ്ദേഹത്തോട് ഇങ്ങിനെ ചോദിക്കുകയുണ്ടായി: താങ്കളെക്കാൾ അറിവുള്ള മറ്റു വല്ലവരെയും അദ്ദേഹം ഉത്തരം പറഞ്ഞത് എന്നായിരുന്നു. ( ) എന്ന് പറയുകയുണ്ടായില്ല. (അദ്ദേഹത്തിന്റെ നിലപാടിന് യോജിച്ചത് അതായിരുന്നു.) ഇതിനെത്തുടർന്നു: ഒരു അടിയാൻ നിന്നെക്കാൾ അറിവുള്ളവനുണ്ട്രണ്ട് സമുദ്രങ്ങൾ കൂടിച്ചേ രുന്ന സ്ഥലത്തുവെച്ച് അദ്ദേഹത്തെ കാണാം. എന്ന് അല്ലാഹു മൂസാ നബി (അ) ന് വഹ്യ് നൽകി. ഒരു മത്സ്യം കൂടെ കൊണ്ടുപോകണമെന്നും അത് കാണാതാവുന്ന സ്ഥലത്ത് അദ്ദേഹം ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ഒരു ചത്ത മത്സ്യവുമായി പോക ണം, അതിന് ജീവനുണ്ടാകുന്നിടത്തുവെച്ചാണ് അദ്ദേഹത്തെ കാണുക എന്നിങ്ങിനെ യാണ് ഹദീഥിന്റെ ചില നിവേദനങ്ങളിൽ കാണുന്നത്. അങ്ങനെ, മൂസാ നബി (അ) തന്റെ വാലിയക്കാരനായ ( ട്ട ഭ ർൾള ഞ്ഞിക്കഠൾീഷ ) കൂടി യാത്രയായി. അവർ ഒരു പാറക്കല്ലിനടുത്തെത്തി അവിടെ വിശ്രമിക്കുകയുണ്ടായി. ഇൗ അവസരത്തിൽ മത്സ്യം സമുദ്രത്തിൽ ചാടിപ്പോയി. നബി (അ) അത് അറി ഞ്ഞിരുന്നുവെങ്കിലും, മൂസാനബി (അ) ഉണർന്നശേഷം അദ്ദേഹത്തെ അത് അറിയിക്കു വാൻ മറന്നുപോയി. പിന്നീട് കുറെ നടന്നു ക്ഷീണിച്ച മൂസാനബി (അ) ഭക്ഷണസാ ധനം ആവശ്യപ്പെട്ടു. അപ്പോഴാണ് (അ) മത്സ്യത്തിന്റെ കാര്യം ഓർമിച്ചത്. അവർ പിന്നോക്കം മടങ്ങിപോന്നു. മത്സ്യം പോയ സ്ഥലത്തെത്തി. അവിടെവെച്ച് ഒരാളെ കണ്ടു മുട്ടി. മൂസാ നബി (അ) അദ്ദേഹത്തിന് സലാം പറഞ്ഞു. എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം, നിങ്ങൾ ആരാണെന്ന് അന്വേഷിച്ചു. മൂസാ നബി (അ) പേരും ഗ്രോത്രവും പറഞ്ഞറിയിച്ചശേഷം ഇങ്ങിനെ ചോദിച്ചു: അറിവിൽനിന്ന് എനിക്ക് പഠിപ്പിച്ചു തരുവാനായി ഞാൻ നിങ്ങളുടെ ഒന്നിച്ച് അദ്ദേഹം മറുപടി പറഞ്ഞു: തൗറാത്ത് ലഭിച്ചിട്ടുണ്ട്, വഹ്യും വരാറുണ്ട്, എനിക്ക് ചില അറിവുകളുണ്ടായിരിക്കും, അത് താങ്കൾക്ക് ഉണ്ടായിരിക്കു കയില്ല. നേരെമറിച്ചും ഉണ്ടാകാം. എന്നാൽ, താങ്കൾ എന്റെ ഒന്നിച്ച് കൂടുന്നപക്ഷം, ഏത് കാര്യത്തെക്കുറിച്ചും ഞാൻ വിവരിച്ചു ത രുന്നതുവരെ, എന്നോട് താങ്കൾ ചോദ്യം ചെയ്യ രുത്. മൂസാ (അ) ഈ നിബന്ധന സമ്മതിച്ചു. ബാക്കി ഭാഗം ആയത്തുകളിൽ നിന്ന് ഗ്രഹിക്കാവുന്നതാണ്:- വിഭാഗം - 9
18:60–61

وَإِذۡ قَالَ مُوسَىٰ لِفَتَىٰهُ لَآ أَبۡرَحُ حَتَّىٰٓ أَبۡلُغَ مَجۡمَعَ ٱلۡبَحۡرَيۡنِ أَوۡ أَمۡضِيَ حُقُبٗا

فَلَمَّا بَلَغَا مَجۡمَعَ بَيۡنِهِمَا نَسِيَا حُوتَهُمَا فَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ سَرَبٗا

(60) മൂസാ തന്റെ വാലിയക്കാര നോട്; രണ്ടു സമുദ്രങ്ങൾ കൂടി ച്ചേരുന്ന സ്ഥലത്ത് എത്തിച്ചേരുക യോ, അല്ലെങ്കിൽ ദീർഘകാലം നട ക്കുകയോ ചെയ്യുന്നതുവരെ ഞാൻ (ഈ) യാത്ര തുടർന്നുകൊണ്ടിരി ക്കും. എന്ന് പറഞ്ഞ സന്ദർഭം (ഓർക്കുക). (61) അങ്ങിനെ, അത് രണ്ടും തമ്മിൽ കൂടിച്ചേരുന്ന സ്ഥലത്ത് എത്തിയപ്പോൾ, അവർ തങ്ങളുടെ മത്സ്യത്തെ (അതിന്റെ കാര്യം) മറന്നു പോയി. എന്നിട്ട് അത് സമുദ്രത്തിൽ (ചാടി) അതുപോയവഴി ഒരു തുരങ്കം (പോ ലെ) ആക്കിത്തീർത്തു. (60) പറഞ്ഞപ്പോൾ മൂസാ (നബി) തന്റെ വാലിയക്കാരനോട്, ഭൃത്യനോട് ഞാൻ വിരമിക്കയില്ല, തുടർന്നുകൊണ്ടിരിക്കും ഞാൻ എത്തുവോളം രണ്ടു സമുദ്രങ്ങൾ കൂടിച്ചേരുന്നിടത്ത് അല്ലെങ്കിൽ ഞാൻ നടക്കും ദിർഘകാലം (61) അങ്ങനെ രണ്ടാളും എത്തിയപ്പോൾ അത് രണ്ടും തമ്മിൽ കൂടിച്ചേരുന്ന സ്ഥലത്ത് അവർ (രണ്ടാളും) മറന്ന് അവരുടെ മൽസ്യം എന്നിട്ട് അത് ആക്കി, ഉണ്ടാക്കി അതിന്റെ വഴി, അതുപോയ മാർഗം സമുദ്രത്തിൽ ഒരു തുരങ്കം, മാളം (പോലെ) രണ്ട് സമുദ്രങ്ങൾ ഏതാണെന്നും, അവ കൂടിച്ചേരുന്ന സ്ഥലം ഏതാണെന്നുമുള്ളതി നെപറ്റി ഒരു ഉറച്ച തീരുമാനം എടുക്കത്തക്കവണ്ണം ഹദീഥിലോ വ്യക്ത മായി ഒന്നും പറയുന്നില്ല. പലരും പല അഭിപ്രായങ്ങൾ പ്രസ്താവിച്ചു കാണുന്നുണ്ട്. ടാഞ്ചീറി ( ) ൽ ആണെന്നും, ആഫ്രിക്കയിൽ ആണെന്നും മറ്റും അഭിപ്രായ പടം 7 -ണ്ണ നോത്ഥുക കാണാം. ചെങ്കടലിന്റെ രണ്ട് ശാഖകളായ അക്വബഃ ഉൾക്കടലും, സൂയസ് ഉൾക്ക ടലും കൂടിച്ചേരുന്ന സ്ഥലമായ ഐലഃ ( ) യിലാണെന്ന അഭിപ്രായമാണ് കൂടുതൽ ന്യായമായിക്കാണുന്നത്. ഇൗ രണ്ട് ഉൾക്കടലുകൾക്കിടയിലാണ് വള രെക്കാലത്തെ വാസസ്ഥലമായിരുന്ന സീനാ താഴ്വര. സീനാ താഴ്വരയും ഔറേബ് വനാന്തരങ്ങളുമെല്ലാം സ്ഥിതി ചെയ്യുന്നതും ആ പരിസരങ്ങളിലാണെന്ന് ഭൂപടം നോക്കി യാൽ മനിലാകുന്നതാണ്. ( ) മൂസാ നബി (അ) തൗറാത്ത് ലഭിച്ചതും അക്കാല ത്താണല്ലോ. ( ) പടം 4 നോത്ഥുക
18:62–64

فَلَمَّا جَاوَزَا قَالَ لِفَتَىٰهُ ءَاتِنَا غَدَآءَنَا لَقَدۡ لَقِينَا مِن سَفَرِنَا هَٰذَا نَصَبٗا

قَالَ أَرَءَيۡتَ إِذۡ أَوَيۡنَآ إِلَى ٱلصَّخۡرَةِ فَإِنِّي نَسِيتُ ٱلۡحُوتَ وَمَآ أَنسَىٰنِيهُ إِلَّا ٱلشَّيۡطَٰنُ أَنۡ أَذۡكُرَهُۥۚ وَٱتَّخَذَ سَبِيلَهُۥ فِي ٱلۡبَحۡرِ عَجَبٗا

قَالَ ذَٰلِكَ مَا كُنَّا نَبۡغِۚ فَٱرۡتَدَّا عَلَىٰٓ ءَاثَارِهِمَا قَصَصٗا

(62) അങ്ങനെ, രണ്ടുപേരും കട ന്നുപോയാറെ, അദ്ദേഹം (മൂസാ) തന്റെ വാലിയക്കാരനോട് പറഞ്ഞു: പ്രാതൽ (ഭക്ഷണം) കൊണ്ടുവാ; നമ്മുടെ ഈ യാത്ര നിമിത്തം നാം (വളരെ) ക്ഷീണത്തെ (63) അവൻ പറഞ്ഞു: നാം, (ആ) പാറക്കല്ലിങ്ക ലേക്ക് ചെന്നു കൂടിയപ്പോൾ, നിശ്ച യമായും, ഞാൻ മത്സ്യത്തെപറ്റി മറ ന്നുപോയി. അത് ഉണർത്തുവാൻ എന്നെ മറപ്പിച്ചത് പിശാചല്ലാതെ (മ റ്റൊന്നും) അല്ല. അത് (മത്സ്യം) സമുദ്രത്തിൽ അതിന്റെ മാർഗത്തെ ഒരു ആശ്ചര്യമാ ക്കുകയും ചെയ്തിരിക്കുന്നു. (64) അദ്ദേഹം പറഞ്ഞു: ന്നെയാണ് നാം തേടിക്കൊണ്ടിരിക്കു ന്നത്. ഉടനെ, രണ്ടാളും തങ്ങളുടെ കാൽപാടുകളെ നോക്കിക്കൊണ്ട് മട ങ്ങി. (62) പറഞ്ഞു കണ്ടുവോ നാം ചെന്നെത്തിയപ്പോൾ (ആ) പാറക്കല്ലിങ്കലേക്ക് അപ്പോൾ ഞാൻ ഞാൻ മറന്നു മത്സ്യത്തെ, മത്സ്യത്തെപറ്റി അത് എന്നെ മറപ്പിച്ചിട്ടില്ല പിശാചല്ലാതെ ഞാൻ അത് പറയുവാൻ, ഉണർത്തുവാൻ അത് ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു അതിന്റെ (അതുപോയ) മാർഗം സമുദ്രത്തിൽ ഒരു ആശ്ചര്യം, ആശ്ച ര്യകരം (64) അദ്ദേഹം പറഞ്ഞു അത്, അതാണ് നാം ആയിരുന്നത് നാം തേടിക്കൊണ്ട് അങ്ങനെ രണ്ടാളും മടങ്ങി അവരുടെ കാൽപാടു കളെ അന്വേഷിച്ചു (നോക്കി)ക്കൊണ്ട് മുമ്പ് പറഞ്ഞത്പോലെ, മത്സ്യത്തെ കാണാതാകുന്ന സ്ഥലത്താണല്ലോ അവർ തേടി പോകുന്ന ആൾ ഉണ്ടായിരിക്കുക. അവർ പാറക്കല്ലിന്നടുത്ത് തിരിച്ചുവന്നപ്പോൾ, മത്സ്യം സമുദ്രത്തിൽ ചാടിപ്പോയ മാർഗം ഒരു തുരങ്കംപോലെ അവശേഷിച്ചതുകണ്ട് ആശ്ചര്യ പ്പെട്ടു.
18:65–66

فَوَجَدَا عَبۡدٗا مِّنۡ عِبَادِنَآ ءَاتَيۡنَٰهُ رَحۡمَةٗ مِّنۡ عِندِنَا وَعَلَّمۡنَٰهُ مِن لَّدُنَّا عِلۡمٗا

قَالَ لَهُۥ مُوسَىٰ هَلۡ أَتَّبِعُكَ عَلَىٰٓ أَن تُعَلِّمَنِ مِمَّا عُلِّمۡتَ رُشۡدٗا

(65) അപ്പോൾ, നമ്മുടെ അടി യാന്മാരിൽ ഒരു അടിയാനെ അവർ കണ്ടെത്തി; നമ്മുടെ പക്കൽനിന്നുള്ള ഒരു (മ ഹത്തായ) കാരുണ്യം നാം അദ്ദേഹ ത്തിന് നൽകിയിരിക്കുന്നു; നമ്മുടെ അടുക്കൽ നിന്നുതന്നെയുള്ള ഒരു (പ്രത്യേക) ജ്ഞാനം നാം അദ്ദേഹ ത്തിന്ന് പഠിപ്പിക്കുകയും ചെയ്തിരി ക്കുന്നു. (അങ്ങിനെയുള്ള ഒരു അടി യാനെ). (66) മൂസാ അദ്ദേഹത്തോട് പറഞ്ഞു: സന്മാർഗജ്ഞാനമായി താങ്കൾക്ക് പഠിപ്പിക്കപ്പെട്ടിട്ടുള്ളതിൽ നിന്നും താങ്കൾ എനിക്ക് പഠിപ്പിച്ചുത രുമെന്നതിന്റെ മേൽ ധ പ്രസ്തുത നിശ്ചയത്തോടെ പ ഞാൻ താങ്കളെ (65) അപ്പോൾ അവർ കണ്ടെത്തി ഒരു അടിയാനെ നമ്മുടെ അടിയാന്മാരിൽപെട്ട നാം അദ്ദേഹത്തിന്കൊടുത്തിരിക്കുന്നു ഒരു കാരുണ്യം, അനുഗ്രഹം നമ്മുടെ പക്കൽ നിന്ന് അദ്ദേഹത്തിന് നാം പഠിപ്പിക്കു ചെയ്തിരിക്കുന്നു നമ്മുടെ അടുക്കൽനിന്ന് (തന്നെ) നമ്മുടെ വക ഒരു അറിവ്, ജ്ഞാനം (66) അദ്ദേഹത്തോട് പറഞ്ഞു മൂസാ ഞാൻ താങ്കളെ പിന്തുടരട്ടെയോ, അനുഗമിക്കട്ടെയോ താങ്കൾ എനിക്ക് പഠി പ്പിച്ചുതരുമെന്നതിന്റെ പേരിൽ (നിശ്ചയത്തിന്മേൽ) താങ്കൾക്ക് പഠിപ്പിക്കപ്പെട്ട തിൽ നിന്ന് നേർമാർഗജ്ഞാനമായി, നേർമാർഗമായി, സന്മാർഗമായി നമ്മുടെ എന്ന് പറഞ്ഞത് ഖിദ്വ്ർ നബി (അ) നെ ഉദ്ദേശിച്ചാണെന്ന് മുക ളിൽ പ്രസ്താവിച്ച ഹദീഥിൽ നിന്ന് വ്യക്തമാണ്. ഖിദ്വ്ർ (അ) ഒരു നബി (പ്രവാചകൻ) ആയിരുന്നുവെന്ന് ഖfiിതമായി പ്രസ്താവിക്കത്തക്കവണ്ണമുള്ള ലക്ഷ്യമൊന്നും നമുക്ക് കിട്ടിയിട്ടില്ല. എങ്കിലും, അദ്ദേഹത്തെ സംബന്ധിച്ച് പ്രസ്താവിക്കുന്നതിൽ നിന്ന് അദ്ദേഹം ഒരു നബിയായിരിക്കണമെന്നുതന്നെയാണ് മനിലാക്കുന്നത്. ഭൂരി പക്ഷം പfiിതന്മാരുടെ അഭിപ്രായവും അതാകുന്നു. (നമ്മുടെ അടി യാന്മാരിൽപെട്ട ഒരു അടിയാൻ) എന്നും, (നമ്മുടെ അടുക്കൽനിന്ന് നാം അദ്ദേഹത്തിന് ഒരു പ്രത്യേകജ്ഞാനം പഠിപ്പിച്ചിരിക്കുന്നു) എന്നും അല്ലാഹു അദ്ദേ ഹത്തെപറ്റി പറയുന്നു. ഇതൊന്നും ഞാൻ എന്റെ അഭിപ്രായത്തിന് എന്ന് അദ്ദേഹം മൂസാ നബി (അ) നോട് പറഞ്ഞതായി 82-ാം വചനത്തിലും കാണാം. ഇതിൽനിന്നെല്ലാം അദ്ദേഹം ഒരു പ്രവാചകനാണെന്നത്രെ വ്യക്തമാകുന്നത്.
18:67–70

قَالَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا

وَكَيۡفَ تَصۡبِرُ عَلَىٰ مَا لَمۡ تُحِطۡ بِهِۦ خُبۡرٗا

قَالَ سَتَجِدُنِيٓ إِن شَآءَ ٱللَّهُ صَابِرٗا وَلَآ أَعۡصِي لَكَ أَمۡرٗا

Passage continues through verse 18:70.

(67) അദ്ദേഹം (ഖിദ്വ്ർ) പറഞ്ഞു: നിശ്ചയമായും, താങ്കൾക്ക് എന്റെ കൂടെ സഹിക്കുവാൻ സാദ്ധ്യമാകുക യില്ലതന്നെ, (68) താങ്കൾക്ക് സൂക്ഷ്മജ്ഞാനം മുഴുമിപ്പിച്ചു കിട്ടിയിട്ടില്ലാത്ത ഒരു കാര്യത്തെപറ്റി താങ്കൾ എങ്ങിനെ (69) അദ്ദേഹം (മൂസാ) പറഞ്ഞു: അല്ലാഹു ഉദ്ദേശിച്ചാൽ, സഹിക്കു ന്നവനായി എന്നെ താങ്കൾക്ക് കാണാ വുന്നതാണ്; ഞാൻ താങ്കളുടെ ഒരു കൽപനക്കും എതിര്പ്രവർത്തിക്കുന്ന തുമല്ല. (70) അദ്ദേഹം പറഞ്ഞു: എന്നാൽ, താങ്കൾ എന്നെ അനുഗമി ക്കുന്നപക്ഷം, ഏതൊരു കാര്യത്തെ താങ്കൾക്ക് ഞാൻ അതി നെപറ്റി പ്രസ്താവന നൽകുന്നതു വരെ എന്നോട് ചോദ്യം (67) അദ്ദേഹം പറഞ്ഞു നിശ്ചയമായും താങ്കൾ താങ്കൾക്ക് കഴി യുന്നതല്ല തന്നെ എന്റെ ഒന്നിച്ച്, എന്റെ കൂടെ സഹിക്കുവാൻ, ക്ഷമിക്കുവാൻ (68) എങ്ങിനെയാണ് താങ്കൾ സഹിക്കുക ഒരു കാര്യത്തെപറ്റി താങ്കൾക്ക് മുഴുവിച്ചു കിട്ടിയിട്ടില്ല (വേണ്ടതുപോലെ കിട്ടിയിട്ടില്ല) അതിനെ പറ്റി സൂക്ഷ്മജ്ഞാനം (69) അദ്ദേഹം പറഞ്ഞു എന്നെ താങ്കൾക്ക് കാണാറാകും, താങ്കൾ കണ്ടെത്തിക്കും ഉദ്ദേശിച്ചാൽ അല്ലാഹു സഹി ക്കുന്നവനായി, ക്ഷമിക്കുന്നവനായി ഞാൻ എതിര് നടക്കുകയുമില്ല താങ്കൾക്ക് ഒരു കൽപനക്കും, ഒരു കാര്യത്തിനും (70) അദ്ദേഹം പറഞ്ഞു എന്നാൽ താങ്കൾ എന്നെ പിൻതുടർന്നാൽ എന്നോട് താങ്കൾ ചോദ്യം ചെയ്യരുത്, ചോദിക്കരുത് ഒരു കാര്യത്തെക്കുറിച്ചും ഞാൻ പറഞ്ഞുതരുന്നതുവരെ, ഉണ്ടാക്കിത്തരുന്നതുവരെ താങ്കൾക്ക് അതിനെക്കുറിച്ച് ഒരു പ്രസ്താവന (നിരൂപണം) താങ്കൾക്ക് രഹസ്യം മനിലാക്കുവാൻ കഴിയാത്ത പലതും നമ്മുടെ സഹവാസ മദ്ധ്യേ താങ്കൾ കണ്ടേക്കും; പിന്നീട് അതിന്റെ രഹസ്യം ഞാൻ താങ്കൾക്ക് പറഞ്ഞുത രികയും ചെയ്യും. അതിനിടക്ക് അക്ഷമനായി ചോദ്യം ചെയ്യരുത് എന്ന് സാരം. മൂസാ നബി (അ) അത് സമ്മതിക്കുകയും ചെയ്തു. വിഭാഗം - 10
18:71–73

فَٱنطَلَقَا حَتَّىٰٓ إِذَا رَكِبَا فِي ٱلسَّفِينَةِ خَرَقَهَاۖ قَالَ أَخَرَقۡتَهَا لِتُغۡرِقَ أَهۡلَهَا لَقَدۡ جِئۡتَ شَيۡـًٔا إِمۡرٗا

قَالَ أَلَمۡ أَقُلۡ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا

قَالَ لَا تُؤَاخِذۡنِي بِمَا نَسِيتُ وَلَا تُرۡهِقۡنِي مِنۡ أَمۡرِي عُسۡرٗا

(71) അനന്തരം, രണ്ടുപേരും പോയി. അങ്ങനെ, അവർ കപ്പലിൽ കയറിപ്പോകുമ്പോൾ അദ്ദേഹം (ഖിദ്വ്ർ) അതിന് പിളർപ്പുണ്ടാക്കി. അദ്ദേഹം (മൂസാ) പറഞ്ഞു: ഇതിലെ ആൾക്കാരെ മുക്കിക്കളയു വാനായി താങ്കൾ അതിനെ പിളർക്കു കയോ? തീർച്ചയായും, ഗൗരവമുള്ള ഒരു കാര്യം തന്നെയാണ് താങ്കൾ (72) അദ്ദേഹം പറഞ്ഞു: ഞാൻ പറഞ്ഞിട്ടില്ലയോ; നിശ്ചയമായും താങ്കൾക്ക് എന്റെ കൂടെ ക്ഷമിക്കു വാൻ (73) അദ്ദേഹം പറഞ്ഞു: ഞാൻ മറന്നു (ചോദിച്ചു) പോയതിനെപറ്റി താങ്കൾ എന്നോട് നടപടി എടുക്ക രുത്; എന്റെ കാര്യത്തിൽ പ്രയാസ പ്പെട്ട ഒന്നിന് എന്നെ ബുദ്ധിമുട്ടിക്കു കയും (71) അനന്തരം (എന്നിട്ട്) രണ്ടാളുംപോയി അങ്ങനെ രണ്ടാളും കയറിയപ്പോൾ (കയറിപ്പോകുമ്പോൾ) കപ്പലിൽ അദ്ദേഹം അതിന് പിളർപ്പുണ്ടാക്കി അദ്ദേഹം പറഞ്ഞു അതിനെ താങ്കൾ പിളർക്കുകയോ താങ്കൾ മുക്കിക്കളയുവാൻ അതിലെ ആൾക്കാരെ തീർച്ചയായും താങ്കൾ വരുത്തി (ചെയ്തു) ഒരു കാര്യം വമ്പിച്ചതായ, ഗൗരവമുള്ള (72) അദ്ദേഹം പറഞ്ഞു ഞാൻ പറഞ്ഞിട്ടില്ലയോ നിശ്ചയമായും താൻ, താങ്കൾ തനിക്ക് സാധിക്കുകയില്ലതന്നെ എന്റെ കൂടെ സഹിക്കുന്നതിന് (73) അദ്ദേഹം പറഞ്ഞു എന്നെ പിടികൂടരുത്, എന്നോട് നടപടി എടുക്കരുത് ഞാൻ മറന്നതുകൊണ്ട് എന്നെ ബുദ്ധിമുട്ടിക്കുകയും ചെയ്യരുത് എന്റെ കാര്യത്തിൽ, കാര്യത്തെ സംബന്ധിച്ച് ഒരു പ്രയാസത്തിന്, ഞെരു ക്കമായ കാര്യത്തിന് എന്റെ മറവികൊണ്ടുണ്ടായ ഇത്തരം സംഗതികൾ, താങ്കളൊന്നിച്ച് സഹവസിച്ചു പലതും പഠിക്കുന്നതിന് തട മാക്കി എന്നെ വിഷമിപ്പിക്കരുതേ! ഇനി, മേലിൽ ഞാൻ അങ്ങിനെ ചെയ്കയില്ല എന്ന് സാരം. അവർ കപ്പലിലായിരുന്നപ്പോൾ, ഒരു കുരുവി വന്ന് കപ്പലിന്റെ ഒരുഭാഗത്ത് ഇരിക്കു കയും, അതിന്റെ കൊക്ക്കൊണ്ട് സമുദ്രത്തിൽ അത് ഒന്ന് കൊത്തുകയും ഉണ്ടായി എന്നും, അപ്പോൾ ഖിദ്വ്ർ (അ) ഇപ്രകാരം പറഞ്ഞുവെന്നും മേൽസൂചിപ്പിച്ച ഹദീഥിൽ കാണാം: താങ്കളുടെ അറിവും, എന്റെ അറിവും, സൃഷ്ടികളെല്ലാവരുടെ അറിവും കൂടിയാ ലും, അല്ലാഹുവിന്റെ അറിവിനെ അപേക്ഷിച്ച് ഈ കുരുവിയുടെ കൊക്ക് സമുദ്രജല ത്തിൽ വരുത്തിയ കവിഞ്ഞു ഒരു കുറവുംവരുത്തു കയില്ല. താമസിയാതെ അദ്ദേഹം ഒരു മഴു എടുത്ത് കപ്പലിന്റെ പലകക്ക് പിളർപ്പുണ്ടാ ക്കിയത്രെ.
18:74–76

فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمٗا فَقَتَلَهُۥ قَالَ أَقَتَلۡتَ نَفۡسٗا زَكِيَّةَۢ بِغَيۡرِ نَفۡسٖ لَّقَدۡ جِئۡتَ شَيۡـٔٗا نُّكۡرٗا

۞قَالَ أَلَمۡ أَقُل لَّكَ إِنَّكَ لَن تَسۡتَطِيعَ مَعِيَ صَبۡرٗا

قَالَ إِن سَأَلۡتُكَ عَن شَيۡءِۭ بَعۡدَهَا فَلَا تُصَٰحِبۡنِيۖ قَدۡ بَلَغۡتَ مِن لَّدُنِّي عُذۡرٗا

(74) എന്നിട്ട്, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവർ കണ്ടുമുട്ടുകയും, ഉടനെ അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോൾ, അദ്ദേഹം (മൂസാ) പറഞ്ഞു: നിർദ്ദോഷിയായ ഒരാളെമറ്റൊരാൾക്ക് പകരമായിട്ടല്ലാതെതാങ്കൾ കൊന്നുകളഞ്ഞുവോ?! തീർച്ചയായും, ആക്ഷേപാർഹ മായ ഒരു കാര്യം തന്നെയാണ് താങ്കൾ (75) അദ്ദേഹം പറഞ്ഞു: താങ്കളോട്, ഞാൻ പറഞ്ഞിട്ടില്ലയോ: താങ്കൾക്ക് എന്റെ കൂടെ ക്ഷമിക്കു വാൻ സാധ്യമാകുകയില്ലെന്ന്?! (76) അദ്ദേഹം (മൂസാ) പറഞ്ഞു: ഇതിന്ശേഷം വല്ലതിനെക്കുറിച്ചും ഞാൻ താങ്കളോട് ചോദിക്കുന്നപ ക്ഷം, പിന്നെ താങ്കൾ എന്നോട് സഹ എന്റെ പക്കൽ നിന്നു തന്നെ, താങ്കൾക്ക് ഒഴികഴിവ് കിട്ടിക്കഴിഞ്ഞി രിക്കുന്നു. - 16 (74) എന്നിട്ട് രണ്ടാളും പോയി അങ്ങനെ രണ്ടാളും കണ്ടുമുട്ടി യപ്പോൾ ഒരു ബാലനെ, ആൺകുട്ടിയെ എന്നിട്ട് അവനെ അദ്ദേഹം കൊല ചെയ്തു അദ്ദേഹം പറഞ്ഞു താങ്കൾ കൊല ചെയ്തുവോ ഒരു ആത്മാ വിനെ (ഒരാളെ) പരിശുദ്ധമായ (നിർദ്ദോഷിയായ) മറ്റൊരാൾക്ക് പകരമ ല്ലാതെ (പ്രതികാരമായിട്ടല്ലാതെ) തീർച്ചയായും താങ്കൾ വരുത്തി, ചെയ്തു ഒരു കാര്യം ആക്ഷേപാർഹമായ, വെറുക്കത്തക്ക (75) അദ്ദേഹം പറഞ്ഞു ഞാൻ പറഞ്ഞിട്ടില്ലയോ തന്നോട്, താങ്കളോട് നിശ്ചയമായും താങ്കൾ താങ്കൾക്ക് സാധിക്കുകയില്ല എന്ന് എന്റെ കൂടെ ക്ഷമിക്കുവാൻ (76) അദ്ദേഹം പറഞ്ഞു ഞാൻ താങ്കളോട് ചോദിച്ചാൽ വല്ല വസ്തുവെക്കുറിച്ചും ഇതിന്ശേഷം എന്നൽ താങ്കൾ എന്നോട് സഹ വസിക്കേണ്ടതില്ല, സഹവസിക്കേണ്ട തീർച്ചയായും താങ്കൾക്ക് കിട്ടിയിരിക്കുന്നു (താങ്കൾ എത്തിച്ചേർന്നിരിക്കുന്നു) എന്റെ പക്കൽനിന്ന്, എന്റെ അടുക്കൽനിന്ന് ഒഴികഴിവ് (ഒഴികഴിവിങ്കൽ) ഹദീഥിൽ വന്നിട്ടുള്ളതുപോലെ, മൂസാ നബി (അ) ചോദ്യം ചെയ്യാതെ കുറേക്കൂടി ക്ഷമിച്ചിരുന്നുവെങ്കിൽ നമുക്ക് ഇനിയും പല ജ്ഞാനരഹസ്യങ്ങളും കാണുവാൻ സാധി ക്കുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഗുരുഭക്തിയും, സാങ്കോചവും ഇങ്ങിനെ പറ യുവാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി.
18:77–78

فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهۡلَ قَرۡيَةٍ ٱسۡتَطۡعَمَآ أَهۡلَهَا فَأَبَوۡاْ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارٗا يُرِيدُ أَن يَنقَضَّ فَأَقَامَهُۥۖ قَالَ لَوۡ شِئۡتَ لَتَّخَذۡتَ عَلَيۡهِ أَجۡرٗا

قَالَ هَٰذَا فِرَاقُ بَيۡنِي وَبَيۡنِكَۚ سَأُنَبِّئُكَ بِتَأۡوِيلِ مَا لَمۡ تَسۡتَطِع عَّلَيۡهِ صَبۡرًا

(77) പിന്നെയും, അവർ രണ്ടാളും പോയി. അങ്ങനെ, അവർ ഒരു രാജ്യക്കാ രുടെ അടുക്കൽ ചെന്നപ്പോൾ, ആ നാട്ടുകാരോട് ഭക്ഷണം നൽകുവാൻ അവർ ആവശ്യപ്പെട്ടു; എന്നാലവർ, അവരെ സൽക്കരി ക്കുന്നതിന് വിസമ്മതിക്കയാണ് ചെയ്തത്; അപ്പോൾ, അവിടെ പൊളിഞ്ഞുവീ ഴുവാൻ പോകുന്ന ഒരു മതിൽ അവർ കണ്ടെത്തി. ഉടനെ, അദ്ദേഹം (ഖിദ്വ്ർ) അത് നേരെയാക്കി നിറുത്തി. അദ്ദേഹം (മൂസാ) പറഞ്ഞു: താങ്കൾ ഉദ്ദേശിച്ചെങ്കിൽ, അതിന് വല്ല പ്രതിഫലവും നിശ്ചയി(ച്ചു മേടി) (78) അദ്ദേഹം പറഞ്ഞു: ഇത്, ഞാനും താങ്കളും തമ്മിലുള്ള വേർപാ ടാണ്; താങ്കൾക്ക് ക്ഷമിക്കുവാൻ സാധി ക്കാതിരുന്ന കാര്യത്തിന്റെ ഉൾസാരം ഞാൻ താങ്കൾക്ക് (77) എന്നിട്ട് (പിന്നെയും) രണ്ടാളും പോയി അങ്ങനെ അവർ ചെന്നപ്പോൾ ഒരു രാജ്യക്കാരുടെ അടുക്കൽ അവർ ഭക്ഷണത്തിന്നാ വശ്യപ്പെട്ട അതിലെ ആളുകളോട്, ആ നാട്ടുകാരോട് എന്നാലവർ വിസമ്മ തിച്ചു അവരെ സൽക്കരിക്കുന്നതിന് അപ്പോൾ അവർ കണ്ടു അതിൽ ഒരു മതിൽ അത് ഉദ്ദേശിക്കുന്നു (ശ്രമിക്കുന്നു, പോകുന്നു) അത് പൊളിഞ്ഞു വീഴുവാൻ അപ്പോൾ അദ്ദേഹം അത്നേരെയാക്കി നിറുത്തി അദ്ദേഹം പറഞ്ഞു താങ്കൾ ഉദ്ദേശിച്ചിരുന്നുവെങ്കിൽ താങ്കൾക്ക് നിശ്ചയിക്കാമായിരുന്നു, ഏർപ്പെടുത്താമായിരുന്നു അതിന്, അതിന്റെ പേരിൽ ഒരു പ്രതിഫലം, കൂലി (78) അദ്ദേഹം പറഞ്ഞു ഇത് വേർപാടാണ്, പിരി യലാണ് എന്റെ ഇടക്കും താങ്കളുടെ ഇടക്കും (ഞാനും താങ്കളും തമ്മിൽ) ഞാൻ താങ്കൾക്ക് പറഞ്ഞുതരാം, മനിലാക്കിത്തരാം ഉൾസാരത്തെ, ആന്തരാർത്ഥത്തെ, വ്യാഖ്യാനത്തെ യാതൊരു കാര്യത്തിന്റെ താങ്കൾക്ക് സാധിച്ചില്ല അതിനെപറ്റി ക്ഷമിക്കുവാൻ കേവലം വിദേശികളായ ഭക്ഷണം നൽകണമെന്ന് ആവശ്യ ആ നാട്ടുകാരുടെ മതിലിന്റെ കേട് തീർത്തുകൊടുക്കു ന്നതിന് ഒരു പ്രതിഫലം നിശ്ചയിക്കുന്നത് അന്യായമല്ലാത്ത സ്ഥിതിക്ക്, നമ്മുടെ തൽക്കാ ലാവശ്യങ്ങൾക്കായി അങ്ങിനെ ചെയ്യാമായിരുന്നുവെന്നാണ് മൂസാ നബി (അ) പറയു ന്നത്. എന്നാൽ, നിശ്ചയപ്രകാരം ഒഴികഴിവ് പറയുവാനുള്ള അവസാനത്തെ അവസ രവും ഇതുമൂലം അദ്ദേഹത്തിന് നഷ്ടപ്പെട്ടുപോയി. ഖിദ്വ്ർ നബി (അ), തന്റെ പ്രവൃത്തി കളുടെ രഹസ്യങ്ങളും, അതിൽ അടങ്ങിയിട്ടുള്ള ആന്തര തത്വങ്ങളും ഇങ്ങിനെ വിവരി ച്ചുകൊടുക്കുന്നു:-
18:79–82

أَمَّا ٱلسَّفِينَةُ فَكَانَتۡ لِمَسَٰكِينَ يَعۡمَلُونَ فِي ٱلۡبَحۡرِ فَأَرَدتُّ أَنۡ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٞ يَأۡخُذُ كُلَّ سَفِينَةٍ غَصۡبٗا

وَأَمَّا ٱلۡغُلَٰمُ فَكَانَ أَبَوَاهُ مُؤۡمِنَيۡنِ فَخَشِينَآ أَن يُرۡهِقَهُمَا طُغۡيَٰنٗا وَكُفۡرٗا

فَأَرَدۡنَآ أَن يُبۡدِلَهُمَا رَبُّهُمَا خَيۡرٗا مِّنۡهُ زَكَوٰةٗ وَأَقۡرَبَ رُحۡمٗا

Passage continues through verse 18:82.

(79) എന്നാൽ, (ആ) കപ്പൽ; അത് കടലിൽ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടെതായിരു ന്നു; അതിനാൽ, ഞാൻ അതിന് കേടു വരുത്തണമെന്ന് ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകിൽ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവു ണ്ടായിരുന്നു. (80) (ആ) ബാലനാകട്ടെ: അവന്റെ മാതാപിതാക്കൾ സത്യവി ശ്വാസികളായിരുന്നു; അവിശ്വാസ ത്തിനും (മതനിഷേധത്തിനും) അവൻ അവരെ ബുദ്ധിമുട്ടിക്കുമെന്ന് നാം ഭയപ്പെട്ടു. (81) അതിനാൽ അവന്പകരം അവനെക്കാൾ പരിശുദ്ധതയിൽ ഉത്ത മനും, കരുണയിൽ കൂടുതൽ അടുപ്പ മുള്ളവനുമായ ഒരുവനെ (ഒരു സന്ത തിയെ) അവരുടെ റ∫് അവർക്ക് നൽകണമെന്ന് നാം ഉദ്ദേശിച്ചു. (82) (ആ) മതിലാണെങ്കിലോ; അത് (ആ) പട്ടണത്തിലെ അനാഥ രായ രണ്ട് ബാലന്മാരുടെതായിരുന്നു; അതിന്റെ ചുവട്ടിൽ അവർക്കായുള്ള ഒരു നിക്ഷേപവുമുണ്ട്; അവരുടെ പിതാവ് ഒരു നല്ല മനുഷ്യനുമായിരു ന്നു. അതിനാൽ, രണ്ടുപേരും അവ രുടെ പൂർണവളർച്ച (യൗവ്വനം) പ്രാപിക്കുകയും, തങ്ങളുടെ നിക്ഷേപം അവർ പുറത്തെടുക്കു കയും വേണമെന്ന് നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചു. നിന്റെ രക്ഷിതാവിന്റെ പക്കൽനിന്നുള്ള ഒരു അനുഗ്രഹമായി ട്ടത്രെ (അത്). ഞാൻ ഇത് (ഒന്നും) എന്റെ അഭിപ്രാ യപ്രകാരം ചെയ്തിട്ടുള്ളതല്ല. താങ്കൾക്ക് ക്ഷമിക്കുവാൻ സാധിക്കാതി രുന്ന കാര്യങ്ങളുടെ ഉൾസാരം ഇതാണ്. (79) എന്നാൽ കപ്പൽ അതായിരുന്നു ചില സാധു ക്കൾക്കുള്ളത്, പാവങ്ങൾക്കുള്ളത് ജോലി ചെയ്യുന്ന, പ്രവൃത്തി എടുക്കുന്ന സമുദ്രത്തിൽ, കടലിൽ അപ്പോൾ ഞാൻ ഉദ്ദേശിച്ചു ഞാൻ അത് കേടുവരുത്തുവാൻ ഉണ്ടായിരുന്നു അവരുടെ പിറകിൽ ഒരു രാജാവ് അവൻ എടുക്കും, കൈവശപ്പെടുത്തും എല്ലാ കപ്പലും പിടിച്ചെടു ത്തു, കയ്യേറിയതായി (80) എന്നാൽ ബാലനാകട്ടെ ആയിരുന്നു അവന്റെ മാതാപിതാക്കൾ രണ്ടു സത്യവിശ്വാസികൾ അപ്പോൾ നാം ഭയ അവരെ അവൻ ബുദ്ധിമുട്ടിക്കുമെന്ന് അതിക്രമത്തിന്, അതിരു വിടുന്നതിന് അവിശ്വാസത്തിനും (81) അപ്പോൾ നാം ഉദ്ദേശിച്ചു അവർക്ക് രണ്ടാൾക്കും പകരം നൽകണമെന്ന് അവരുടെ രക്ഷിതാവ് ഉത്തമ മായവനെ അവനെക്കാൾ പരിശുദ്ധതയിൽ കൂടുതൽ അടുപ്പമുള്ള വനും കരുണയിൽ, ദയയിൽ (82) എന്നാൽ മതിലാകട്ടെ അതാ യിരുന്നു രണ്ടു ബാലന്മാർക്കുള്ളത് അനാഥകളായ പട്ടണത്തി ലുള്ള അതിന്റെ ചുവട്ടിലുണ്ടായിരുന്നു ഒരു നിക്ഷേപം, നിധി അവർക്ക് (രണ്ടുപേർക്ക്) ആയിരുന്നു അവരുടെ പിതാവ് ഒരു നല്ല വൻ, ഒരു സൽക്കർമി അപ്പോൾ ഉദ്ദേശിച്ചു നിന്റെ രക്ഷിതാവ് അവർ (രണ്ടാളും) എത്തുവാൻ, പ്രാപിക്കുവാൻ അവരുടെ പൂർണവളർച്ച, ശക്തമായ ഘട്ടം (യൗവ്വനം) അവർ പുറത്തെടുക്കുവാനും, പുറപ്പെടുവിക്കുവാനും അവരുടെ നിക്ഷേപം അനുഗ്രഹമായിട്ട്, അനുഗ്രഹമത്രെ, കരുണയായി നിന്റെ റ∫ിന്റെ പക്കൽനിന്നുള്ള ഞാൻ അതു ചെയ്തിട്ടില്ല എന്റെ അഭിപ്രായപ്രകാരം, (എന്റെ സ്വന്തം കാര്യമെന്ന നിലക്ക്) അത്, ഇത് ഉൾസാരമാണ്, ആന്തരാർത്ഥമാണ്, വ്യാഖ്യാനമാണ് യാതൊരു കാര്യത്തിന്റെ താങ്കൾക്ക് സാധ്യമായിട്ടില്ല അതിനാൽ, അതിനെപറ്റി ക്ഷമിക്കുവാൻ, സഹി ക്കുവാൻ ഈ ലോകത്ത് നടമാടുന്ന സംഭവങ്ങൾ പരിശോധിക്കുമ്പോൾ, അവയ്ക്ക് രണ്ട്വശ ങ്ങൾ ഉള്ളതായി കാണാം: ബാഹ്യവശവും, ആന്തരവശവും അഥവാ പ്രത്യക്ഷവും, യാഥാർത്ഥ്യവും. യാഥാർത്ഥ്യവശങ്ങളെപറ്റി സസൂക്ഷ്മമായി മനിലാക്കുവാനോ, വിശ ദവിശകലനം നടത്തുവാനോ നമുക്ക് സാധ്യമാകുകയില്ല. പക്ഷേ, പൊതുവിൽ അത് സമ്മതിക്കാതിരിക്കുവാൻ നിർവാഹമില്ല. ഒരു വിഷയത്തെക്കുറിച്ച് സംശയരഹിതമായ ഒരു വിധി നാം, കൽപിക്കുന്നു. ആ അടിസ്ഥാനത്തിൽ അനേക കാര്യങ്ങളെ നാം കെട്ടി പ്പടുക്കുകയും ചെയ്യുന്നു. അതിന്ശേഷം ആ അടിസ്ഥനം തന്നെ പരമാബദ്ധമായിരു ന്നുവെന്ന് പിന്നീട് പലപ്പോഴും നാം സമ്മതിക്കേണ്ടിവരുന്നു. അങ്ങിനെ, അതിന്മേൽ കെട്ടിപ്പടുത്തിരുന്ന കാര്യങ്ങളെല്ലാം അബദ്ധമോ, വിരുദ്ധഫലം നൽകുന്നതോ ആണെന്ന് നമുക്ക് സ്വയം ബോദ്ധ്യപ്പെടുന്നു. നമ്മുടെ നിത്യാനുഭവങ്ങളിൽ തന്നെ ഇതിന് ധാരാളം ഉദാഹരണങ്ങൾ കാണും. ശാസ്ത്രത്തിനോ യുക്തിക്കോ ഇതിൽനിന്ന് ഒഴിവായിരിക്കു വാൻ സാധ്യമല്ല. എന്നാൽ, ബാഹ്യാവസ്ഥയുടെ അടിസ്ഥാനത്തിലല്ലാതെ മനുഷ്യന് ഈ ലോകത്ത് കഴിഞ്ഞുകൂടുക സാധ്യമാണോ? ഇല്ലതാനും. കാരണം: മനുഷ്യന് ബാഹ്യവശങ്ങളെ സംബന്ധിച്ചു മാത്രമെ അറിയുകയുള്ളൂ. കാര്യകാരണങ്ങളുടെ പട്ടികയും, അവ തമ്മി ലുള്ള പരസ്പരബന്ധവും ആ അറിവിന്റെ അടിസ്ഥാനത്തിൽ മാത്രമേ അവന് കണക്കി ലെടുക്കുവാൻ സാധിക്കുകയുള്ളൂ. ആകയാൽ, മനുഷ്യരെ സംബന്ധിച്ചിടത്തോളം ഈ ലോകത്തിന് ബാഹ്യലോകം ജ്ഞസ്ലഥ എന്ന് പറയാം. യഥാർത്ഥത്തിന്റെ അടിസ്ഥാന മാത്രം കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരവസ്ഥയും ഇവിടെത്തന്നെ നടന്നുകൊണ്ടിരിക്കുന്നുണ്ട്. അതനുസരിച്ചാണ് അല്ലാഹുവിന്റെ ഭരണവ്യവസ്ഥ ഇവി ടെയും, എവിടെയും നടക്കുന്നത്. അതുകൊണ്ടത്രേ, മനുഷ്യന്റെ അനുമാനങ്ങളും യാഥാർ ത്ഥ്യങ്ങളും തമ്മിൽ പലപ്പോഴും ഏറ്റുമുട്ടുവാൻ ഇടവരുന്നതും. ബാഹ്യാവസ്ഥയനുസരിച്ച് ജനങ്ങളിൽ വിധി കൽപിക്കുകയാണ് പ്രവാചകന്മാർ ചെയ്യുന്നത്. നബി ഇപ്രകാരം പറഞ്ഞതായി ഹദീഥിൽ വന്നിരിക്കുന്നു: (ഞങ്ങൾ ബാഹ്യങ്ങളനുസരിച്ച് വിധിക്കുന്നു, രഹസ്യങ്ങളെ അല്ലാഹു ഏറ്റെടുക്കുന്നു) മൂസാ നബി (അ) ഉം, ഖിദ്വ്ർ നബി (അ) ഉം തമ്മിൽ നടന്ന സംഭവം, ബാഹ്യവും യാഥാർത്ഥ്യവും തമ്മിലുള്ള വ്യത്യാസത്തിന്റെ ഒരു ഉദാഹരണമാ യിരുന്നു. ഖിദ്വ്ർ നബിക്ക് രഹസ്യലോകത്തെ ( ) ചില വിവരങ്ങൾ അല്ലാഹു അറിയിച്ചുകൊടുത്തിരുന്നു. ബാഹ്യജ്ഞാനമല്ലാത്ത ഒരുതരം അറിവും ഉണ്ട്; മനുഷ്യൻ എത്രതന്നെ അറിയുന്നവനായാലും അവന് അറിയുവാൻ കഴിയാത്ത ജ്ഞാനലോകം ഒന്നുവേറെയുണ്ട്; ഇൗ ബോധം അവനുണ്ടായിരിക്കേണ്ടതാണ്; എന്ന വസ്തുത ചില അനുഭവങ്ങളുടെ വെളിച്ചത്തിൽ മനിലാക്കുവാനായി, അല്ലാഹു മൂസാ നബി (അ) നെ ഖിദ്വ്ർ നബി (അ)ന്റെ ശിഷ്യത്വം സമ്പാദിക്കുവാൻ അയച്ചതായിട്ടാണ് നമുക്ക് ഇവിടെ കാണുവാൻ കഴിയുന്നത്. അല്ലാഹു അറിയിച്ചു കൊടുത്താൽമാത്രം അറിയാവുന്ന ഒരു രംഗമാണ് ആന്തരികജ്ഞാനം. അതും, അവൻ ഉദ്ദേശിച്ച അളവിൽ മാത്രം. അതുകൊണ്ടാണ് മൂസാ നബി (അ) യെക്കുറിച്ച് നബി ˜ തിരുമേനി പറഞ്ഞത്: അദ്ദേഹം കുറേക്കൂടി ക്ഷമിച്ചിരുന്നുവെങ്കിൽ, നമുക്ക് ഇനിയും പല രഹസ്യങ്ങളും അറിയാമായിരുന്നു എന്ന്. മൂസാ നബി (അ) അസഹനീയമായിരുന്ന മൂന്ന് സംഭവങ്ങളാണല്ലോ ഖിദ്വ്ർ നബി (അ) യിൽ നിന്നും സംഭവിച്ചത്. അവയ്ക്കെല്ലാം നിദാനമായി നാം കാണുന്നത് ഒരേ തത്വമാണ്: രണ്ട് ആപത്തുകൾ തമ്മിൽ വൈരുദ്ധ്യം രണ്ടി ലൊന്ന് സംഭവിക്കാതിരിക്കുകയില്ലെന്ന് വരുമ്പോൾ വലിയതിനെ തടയുവാനായി ചെറി യത് സഹിക്കുക എന്നുള്ളതാണ്. ഇൗ തത്വം പൊതുവിൽ ലോകം അംഗീകരിച്ചുവരു ന്നതാണ്. ചില രോഗികളുടെ അവയവം മുറിച്ചുകളഞ്ഞു ചികിത്സിക്കുന്നതും, നാട്ടിൽ അരാജകത്വം നടമാടുമ്പോൾ വ്യക്തികളെ കൊന്നുകളയുന്നതുമെല്ലാം ഇൗ അടിസ്ഥാന ത്തിലത്രെ. ഇവിടെ, അതാ ആ കപ്പലിനു ഒരു കേടുവരുത്താത്ത പക്ഷം ആ കപ്പൽത ന്നെ, ആ പാവപ്പെട്ടവർക്ക് നഷ്ടപ്പെടുവാൻ പോവുകയായിരുന്നു. ആ ബാലനെ കൊലപ്പെ ടുത്തിയിട്ടില്ലായിരുന്നുവെങ്കിൽ അവനും, അവന്റെ മാതാപിതാക്കളും ധിക്കാരികളായി നരകവാസികളായിപ്പോകുമായിരുന്നു. ആ മതിൽ ശരിപ്പെടുത്തുവാൻ അദ്ദേഹം ശ്രമി ച്ചിട്ടില്ലായിരുന്നുവെങ്കിൽ, ആ അനാഥകളുടെ ധനം അന്യാധീനപ്പെട്ടുപോകുവാൻ ഇട വരുമായിരുന്നു. ആദ്യവും അവസാനവും പറഞ്ഞ രണ്ട് സംഭവവും കേൾക്കുന്നമാത്രയിൽതന്നെ, ന്യായീകരിക്കുവാൻ പ്രയാസം തോന്നുകയില്ല. എന്നാൽ, രണ്ടാമത്തേത്കുട്ടിയെ കൊലപ്പെടുത്തിയത്സംബന്ധിച്ച് ഒരു പക്ഷേ; ചിലർക്ക് വേഗത്തിൽ തൃപ്തി അടയു വാൻ കഴിഞ്ഞില്ലെന്ന് വരും. അതുകൊണ്ടാണ്, പ്രസ്താവനകൾക്ക് ദുർവ്യാ ഖ്യാനം നൽകുവാൻ പോലും ചിലർ ഇവിടെ മുതിർന്നുകാണുന്നതും. ഒരു കാര്യം നാം ˜ ഓർക്കേണ്ടതുണ്ട്: അല്ലാഹു ഖിദ്വ്ർ നബി (അ) അവന്റെ വക ഒരു പ്രത്യേകജ്ഞാനം പഠിപ്പിച്ചു കൊടുത്തിട്ടുണ്ടെന്ന് 65-ാം വചനത്തിൽ നാം കണ്ടു. മേൽപറഞ്ഞ സംഭവങ്ങളൊന്നും അദ്ദേഹം തന്റെ സ്വന്തം അഭിപ്രായമനുസരിച്ച് ചെയ്ത തല്ലെന്ന് അദ്ദേഹം പറഞ്ഞതായി 82-ാം വചനത്തിലും നാം കാണുന്നു. അല്ലാഹു അദ്ദേ ഹത്തിന് നൽകിയ പ്രത്യേക അറിവിന്റെ അടിസ്ഥാനത്തിലാണ് താൻ അതെല്ലാം പ്രവർത്തിച്ചതെന്നാണല്ലൊ ഇതിൽനിന്ന് സ്പഷ്ടമാകുന്നത്. എന്നിരിക്കെ, എനി ഇവിടെ യാതൊരു സംശയത്തിനും അവകാശമില്ല. ഇമാം ബുഖാരി (റ)യും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഒരു ഹദീഥിൽ നിന്ന് വിഷയം കുറേക്കൂടി വ്യക്തമാകുന്നു; റസൂൽ തിരു മേനി ˜ അരുളിച്ചെയ്തതായി ഉബയ്യുബ്നു (റ) പറയുന്നു: (നിശ്ചയമായും, ഖിദ്വ്ർ നബി (അ) കൊലപ്പെടുത്തിയ കുട്ടി അവിശ്വാസപ്രകൃതിയോട് കൂടിയവനായിരുന്നു. അവൻ ജീവിച്ചിരുന്നുവെങ്കിൽ അവന്റെ മാതാപിതാക്കളെ അവിശ്വാസത്തിനും അതി ക്രമത്തിനും അവൻ നിർബന്ധിക്കുമായിരുന്നു.) ഈ കഥയിൽ നിന്ന് നാം പഠിക്കേണ്ടുന്ന ചില സംഗതികളുണ്ട്: (1) യാതൊരു സംശയത്തിനും, മാറ്റത്തിനും വിധേയമാവാത്തതികച്ചും ദൃഢപൂർണ അല്ലാഹുവിൽ നിന്ന് ലഭിക്കുന്നത്മാത്രമാണ്. ഒരു വിഷയത്തിൽ അങ്ങി നെയുള്ള അറിവ് അല്ലാഹുവിൽ നിന്ന് ഒരാൾക്ക് കിട്ടിക്കഴിഞ്ഞാൽ, ബാഹ്യലോകനീ തിക്ക് അത് പ്രത്യക്ഷത്തിൽ എതിരായിരുന്നാലും, ആ വിഷയത്തിൽ ആ അറിവനുസ രിച്ച് അയാൾ ഇടപെടേണ്ടതാകുന്നു. അനുമാനം, പരിചയം, ഗവേഷണം ആദിയായ വക്ക് ഇവിടെ സ്ഥാനമില്ല. യാഥാർത്ഥ്യത്തിന് മാത്രമെ പരിഗണനയുള്ളൂ. (2) മനുഷ്യൻ തന്റെ അറിവുകൊണ്ട് സംതൃപ്തനാകരുത്. തനിക്ക് നല്ലതെന്ന് കാണു വാൻ കഴിയാത്തതൊക്കെ ദോഷമായിട്ടുള്ളതാണെന്ന്വെച്ചുശരിയായ അന്വേഷണം ശ്രമിക്കരുത്. താനറിയാത്ത വല്ല രഹസ്യവും ഇതിലു ണ്ടായിരിക്കുമെന്ന് അവൻ കരുതണം. (3) സത്യനിഷേധവും, അവിശ്വാസവും സ്വീകരിച്ച അക്രമികളെ പെട്ടെന്നു ശിക്ഷി ക്കാതെ അയച്ചുവിടുക, അവർക്ക് പലപ്പോഴും സജ്ജനങ്ങളെക്കാൾ സുഖ സൗകര്യ ങ്ങൾ നൽകുക, നേരെമറിച്ച് സത്യവാന്മാരും ശുദ്ധന്മാരുമായവർക്ക് വിഷമങ്ങളും, കഷ്ട നഷ്ടങ്ങളും അനുഭവപ്പെടുക, ഇത്യാദി വിഷയങ്ങളിൽ നമുക്ക് മനിലാക്കുവാൻ കഴി യാത്ത വമ്പിച്ച രഹസ്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. (4) നമ്മുടെ യുക്തിക്കും ന്യായത്തിനും നിരക്കാത്തതായി ഇൗ ലോകത്ത് പല സംഗ തികളും നടമാടുന്നത് ഇക്കൂട്ടത്തിൽ ഉൾപെട്ടതാകുന്നു. ഖിദ്വ്ർ നബി (അ) പറഞ്ഞതിന്റെ ചുരുക്കം നമുക്ക് ഇങ്ങിനെ നിരൂപിക്കാം: ഇൗ ചെയ്തതെല്ലാം സാധാരണ മനുഷ്യരുടെ പ്രവർത്തനങ്ങളിൽപെട്ടതല്ല. അവ അല്ലാ ഹുവിന്റെ പ്രത്യേക കൽപന അനുസരിച്ച് നടന്നവയാകുന്നു. താങ്കൾക്ക് അറിയാത്ത പലതും ഇൗ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. രണ്ടുമൂന്ന് ഉദാഹരണങ്ങൾ മാത്ര മാണ് താങ്കൾ കണ്ടത്. ധ ഇൗ കഥയെസംബന്ധിച്ച് പല വിവരവും സൂറത്തിന്റെ അവസാ നത്തിൽ കൊടുത്ത വ്യാഖ്യാനക്കുറിപ്പിൽ കാണാവുന്നതാണ് പ . -
18:83

وَيَسۡـَٔلُونَكَ عَن ذِي ٱلۡقَرۡنَيۡنِۖ قُلۡ سَأَتۡلُواْ عَلَيۡكُم مِّنۡهُ ذِكۡرًا

(83) (നബിയേ) ദുൽക്വർനൈ നിയെ സംബന്ധിച്ച് അവർ നിന്നോട് ചോദിക്കുന്നു. നീ പറയുക: അദ്ദേഹ ത്തെക്കുറിച്ച് ഒരു പ്രസ്താവന ഞാൻ നിങ്ങൾക്ക് ഓതിക്കേൾപിച്ചുതരാം. (83) അവർ നിന്നോട് ചോദിക്കുന്നു ദുൽക്വർനൈനിയെ ക്കുറിച്ച് നീ പറയുക ഞാൻ ഓതിക്കേൾപിക്കാം നിങ്ങൾക്ക് അദ്ദേഹത്തെക്കുറിച്ച് ഒരു പ്രസ്താവന മുമ്പൊരിക്കൽ നാം സൂചിപ്പിച്ചത്പോലെ, നബി തിരുമേനി ˜ യോട് അവിശ്വാസി കൾ പലതും ചോദിക്കാറുണ്ടായിരുന്നു. അവയിൽ ഒന്നാണ് ദുൽക്വർനൈനിയെ സംബ ന്ധിച്ച ചോദ്യവും. ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോൾ ചോദ്യകർത്താക്കൾക്ക് ഗുണ പാഠങ്ങളും, ഉപദേശങ്ങളും ലഭിക്കുന്ന ഭാഗങ്ങൾക്ക് പ്രസക്തി നൽകുകയും, അല്ലാത്ത ഭാഗങ്ങളെപറ്റി മൗനമവലംബിക്കുകയും ചെയ്യുന്നത് ഹദീഥിലും സാധാ രണ കാണപ്പെടാറുള്ള ഒരു പതിവത്രെ. അതനുസരിച്ചുതന്നെയാണ് ഇവിടെയും മറു പടി നൽകുന്നത്. എന്ന പേരിലറിയപ്പെടുന്ന ആ മഹാൻ ആരായി രുന്നു? അദ്ദേഹത്തിന്റെ കാലവും രാജ്യവും ഏതായിരുന്നു? ആദിയായവയെപറ്റി ക്വുർ ആനിലും ഹദീഥിലും പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്ക് ചരിത്രകാലത്തിന് മുമ്പായി രുന്ന അദ്ദേഹത്തെക്കുറിച്ച് അധിക വിവരമൊന്നും നമുക്ക് പ്രതീക്ഷിക്കുവാനില്ല. ക്വുർ ആന്റെ മൗനത്തിൽ ഒരു രഹസ്യംകൂടി അടങ്ങിയിട്ടുള്ളതായി കാണാം. ചരിത്രം അന്വേ ഷിച്ചറിയുവാനുള്ള ജിജ്ഞാസ അത് നമ്മിൽ വർദ്ധിപ്പിക്കുന്നു. ക്വർന്( ർൃഞ്ചിയ ) എന്ന പദത്തിന്റെ ദ്വിവചനമാണ് ( യ്യൃട്ടിളൃഞ്ചിയ ) ഈ വാക്കിന് കൊമ്പ്, തലമുറ, എന്നൊക്കെ അർത്ഥമുണ്ട്. എന്ന് പറ യുമ്പോൾ, രണ്ട് കൊമ്പുള്ളവൻ, രണ്ട് രണ്ട് നൂറ്റാണ്ട്കാലം എന്നിങ്ങിനെ അർത്ഥമാകുന്നു. രണ്ട് കൊമ്പുകൾകൊണ്ട് വിവക്ഷ, രണ്ട് രാജ്യങ്ങളാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്. ഏതായാലും ഇത് അദ്ദേഹത്തിന്റെ സാക്ഷാൽ പേരല്ല എന്നാണ് കരുതേണ്ടത്. അല്ലാഹുവിനറിയാം. വ്യാഖ്യാതാക്കളിലും, ചരിത്രകാരന്മാരിലും ഒരു വിഭാഗക്കാർ അഭിപ്രായ പ്പെടുന്നത് ഇദ്ദേഹം, റോമക്കാരനായ ഫിലിപ്പ് മകൻ അലക്സാണ്ടർ ( ) രാജാവാകുന്നുവെന്നാണ്. ഇദ്ദേഹം മഖ്ദൂനിയാ (മാസിഡോണിയാ)യിലെ രാജാവായി രുന്നു. ക്രിസ്തുവിന് 330 കൊല്ലം മുമ്പാണ് അദ്ദേഹത്തിന്റെ കാലം. പേർഷ്യയിലെ രാജാവായിരുന്ന ഡേരിയൂസി ( തോൽപിച്ചു രാജ്യം കൈക്കലാക്കി. ഇന്ത്യയിലും മറ്റു പല രാജ്യങ്ങളിലും അദ്ദേഹം ആക്രമണം നടത്തിയിരുന്നു. പിന്നീട് അദ്ദേഹം ഈജിപ്തി ( )ൽ ചെന്ന് ഭരണം പടം 2 നോക്കുക. അവിടെ, അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന അലക്സാൺഡ്രിയഃ ( ) പട്ടണം സ്ഥാപിച്ചു. ചുരുക്കിപ്പറഞ്ഞാൽ അന്ന് അറിയപ്പെട്ടിരുന്ന ഭൂവിഭാഗം, മിക്കവാറും ജയിച്ചു അധീനപ്പെടുത്തിയ ഒരു രാജാവായിരുന്നു, അലക്സാണ്ടർ. പുരാതന അറബിഗ്രോത്രമായ ഹിംയർ ( ) ( ) വർഗത്തിൽപെട്ട ഇഫ്രീക്വശ് മകൻ അബൂകർബ് ( ) എന്ന രാജാവാണ്, ദുൽക്വർനൈനി എന്ന അഭിപ്രായക്കാരും ഉണ്ട്. ഇദ്ദേഹം മദ്ധ്യധരണ്യാഴി പ്രദേശങ്ങളിൽ തുനീസ്യാ, മൊറോക്കോ ( ) മുതലായ രാജ്യങ്ങളിൽ സഞ്ചരിക്കുകയും, അഫ്രീക്വിയഃ ( ) പട്ടണം സ്ഥാപിക്കുകയും ചെയ്തു. ക്രമേണ ആഫ്രിക്കാവൻകര മുഴുവനും ഈ പേരിൽ അറിയപ്പെടുകയുണ്ടായി. ഹിംയർ രാജാക്കളുടെ വാഴ്ചക്കാലം ക്രിസ്തുവിനുമുമ്പ് 115 മുതൽ ക്രിസ്ത്വബ്ദം 552 വരെ നീണ്ടുനിന്നു. തു∫ഉ് ഞ്ഞച്ഛഖ എന്ന പേരിലാണ് ഈ രാജവംശം അറിയപ്പെടുന്നത്. മീദിയാ (മേദ്യാ)യും, ( ) പേർഷ്യയും കൂട്ടിചേർത്തു ഭരിച്ച ഒരു പേർഷ്യൻ രാജാ വാണ് ദുൽക്വർനൈനി എന്ന് ചിലർ അഭിപ്രായപ്പെടുന്നു. ബൈബ്ളിൽ ദാനിയേൽ പുസ്തകം 8-ാം അദ്ധ്യായത്തിൽ, ഇത് സംബന്ധിച്ച് ദാനിയേലിന്ന് ( ) ഉണ്ടായ ഒരു ദർശനവും, അതിന്റെ വ്യാഖ്യാനവും കാണാം. അതിൽ ഇങ്ങനെ പറ യുന്നു: ഊലായീ ( ) നദീതീരത്ത് നിൽക്കുന്നതായി ദർശനത്തിൽ കണ്ടു. ഞാൻ തല പൊക്കിയപ്പോൾ രണ്ട് കൊമ്പുള്ള ഒരു കൊറ്റൻ നദീതീരത്ത് നിൽക്കു ന്നത് കണ്ടു. ആ കൊമ്പുകൾ നീണ്ടവയായിരുന്നു. ഒന്ന് മറ്റേതിനെക്കാൾ നീണ്ടത്; അധികം നീണ്ടത് ഒടുക്കം മുളച്ചുവന്നതായിരുന്നു. ആ ആട് പടിഞ്ഞാറോട്ടും വട ക്കോട്ടും തെക്കോട്ടും ഇടിക്കുന്നത് ഞാൻ കണ്ടു. ഒരു മൃഗത്തിനും അതിന്റെ മുമ്പിൽ നിൽക്കാൻ (ദാനിയേൽ 8: 1 - 4) പ്രസ്തുത ദർശനത്തിന്റെ വ്യാഖ്യാന ത്തിൽ അതേ പുസ്തകം പറയുന്നു: കൊമ്പുള്ളതായി നീ കണ്ട ആട് കൊറ്റൻ പാർസ്യാരാജാക്കന്മാരെ (8: 21) ഈ ദർശനത്തിൽ ഉദ്ദേശിക്കപ്പെടുന്നത് സൈറ് ( ) രാജാവാണെന്ന് കരുതപ്പെടുന്നു. ആധുനിക ചരിത്രകാരന്മാരിൽ ചിലർ ഈ അഭിപ്രായത്തിന് പ്രാധാന്യം നൽകുന്നു. ഇത് സൈറാവാൻ തരമില്ലെ ന്നും, ഡേരിയ് (ദര്യാവേശ്) ( ) ഒന്നാമനായിരിക്കണമെന്നും വേറെ ചിലർക്കും അഭിപ്രായമുണ്ട്. പറഞ്ഞ ദുൽക്വർനൈനി ഒരു സത്യവിശ്വാസിയും, നീതിമാനും, സൽക്കർമിയും ആയിരുന്നുവെന്ന് വ്യക്തമാണ്. ഈ നിലക്ക് അത് അലക്സാണ്ടറാ ണെന്ന് വിചാരിക്കുവാൻ ന്യായമില്ല. താഴെ വരുന്ന ആയത്തുകളിൽ എന്ന് അല്ലാഹു അദ്ദേഹത്തെ വിളിച്ചു പറയുന്നത് കാണുമ്പോൾ, ( ) പടം നോക്കുക. ( ) പേർഷ്യയുടെ വടക്കുപടിഞ്ഞാറ് കാസ്പിയൻ തടാകത്തിനടുത്ത രാജ്യങ്ങൾ മദ്യോ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പടം 1 6 നോക്കുക. ( ) പടം 6 നോക്കുക. ( ) ദാരിയൂസ് എന്ന പേരിൽ മൂന്ന് പേർഷ്യൻ രാജാക്കൾ ഉണ്ടായിട്ടുണ്ട്. 1-ാമൻ ക്രി. മു. 521 - 485ഉം, 2-ാമൻ ക്രി. മു. 424 - 406ഉം, 3-ാമൻ ക്രി. മു. 336 - 330 ഉം കൊല്ലങ്ങളിലായിരുന്നു ഉണ്ടായിരുന്നത് ധ "വേദപുസ്തക നിഘണ്ടു' "മുൻജിദ്' പ . ഒരു പ്രവാചകനുംകൂടിയായിരിക്കുമോ, എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വളരെ ബലപ്പെട്ട അഭിപ്രായമല്ലെങ്കിലും, മുൻഗാമികളിൽ ചിലർ അങ്ങിനെ പറഞ്ഞ തായി നിവേദനം ചെയ്യപ്പെട്ടിട്ടുമുണ്ട്. പക്ഷേ, ഭൂരിപക്ഷം പfiിതന്മാരുടെയും അഭി പ്രായം, ദുൽക്വർനൈനി ഒരു പ്രവാചകനായിരുന്നില്ലെന്നാകുന്നു. മേൽപറഞ്ഞ സംബോധന നടന്നത്, അക്കാലത്തുള്ള പ്രവാചകൻ മുഖാന്തരമോ, മനിൽ തോന്നി പ്പിച്ചോ ആയിരിക്കാമെന്നും അവർ പറയുന്നു. മിദിയായും, പേർഷ്യായും കൂടി ഭരിച്ച സൈറാണെങ്കിൽ ഒരു സൽപുരുഷനായിട്ടാണ് അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ കാലം ക്രിസ്തുവിന് 559 കൊല്ലം മുമ്പാണ്. താഴെ വരുന്ന വിവരണങ്ങളിൽ നിന്ന് ഇദ്ദേഹം ദുൽക്വർനൈനി ആയിരിക്കുവാൻ കൂടുതൽ സാധ്യതയുള്ളതായി കാണുന്നു. ഇൗ അഭി പ്രായവും വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. ഏതായാലും, ദുൽക്വർനൈനി അക്കാലത്ത് അറി യപ്പെട്ടിരുന്ന ഭൂമിയുടെ മിക്കവാറും ഭാഗങ്ങളിൽ സ്വാധീനവും, പ്രതാപവും ഉണ്ടായി രുന്ന ഒരു മഹാരാജാവും, ഒരു സൽപുരുഷനും ആയിരുന്നുവെന്ന് മനിലാക്കാവുന്ന താണ്.
18:84–88

إِنَّا مَكَّنَّا لَهُۥ فِي ٱلۡأَرۡضِ وَءَاتَيۡنَٰهُ مِن كُلِّ شَيۡءٖ سَبَبٗا

فَأَتۡبَعَ سَبَبًا

حَتَّىٰٓ إِذَا بَلَغَ مَغۡرِبَ ٱلشَّمۡسِ وَجَدَهَا تَغۡرُبُ فِي عَيۡنٍ حَمِئَةٖ وَوَجَدَ عِندَهَا قَوۡمٗاۖ قُلۡنَا يَٰذَا ٱلۡقَرۡنَيۡنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمۡ حُسۡنٗا

Passage continues through verse 18:88.

(84) നിശ്ചയമായും, നാം ഭൂമി യിൽ അദ്ദേഹത്തിന് സ്വാധീനം നൽകുകയും (വേണ്ടപ്പെട്ട) എല്ലാ കാര്യത്തിനും മാർഗം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു. (85) അതനുസരിച്ച് അദ്ദേഹം ഒരു മാർഗം തുടർന്നു. (പടിഞ്ഞാറ്ഭാഗ ത്തേക്ക് തിരിച്ചു.) (86) അങ്ങനെ, അദ്ദേഹം സൂര്യാ സ്തമയ സ്ഥലത്ത് എത്തിയപ്പോൾ, അത് കരിഞ്ചളിമയമായ ഒരു ജലാശ യത്തിൽ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു; അതിന്റെ (ജലാശയത്തിന്റെ) അടു ക്കൽ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: ദുൽക്വർനൈൻ! ഒന്നുകിൽ നീ (ഇവരെ) ശിക്ഷിക്കുക, അല്ലെങ്കിൽ ഇവരിൽ നീ ഒരു നല്ലനില ഉണ്ടാക്കി ത്തീർക്കുക! (രണ്ടിലൊന്നുവേണം). (87) അദ്ദേഹം പറഞ്ഞു: ആർ അക്രമം പ്രവർത്തി ച്ചുവോ, അവനെ നാം ശിക്ഷിക്കുക തന്നെ ചെയ്തു കൊള്ളാം; അവൻ തന്റെ രക്ഷിതാ വിന്റെ അടുക്കലേക്ക് മടക്കപ്പെടുക യും, അപ്പോൾ അവൻ അവനെ കഠി നതരമായ ശിക്ഷ ശിക്ഷിക്കുകയും ചെയ്തുകൊള്ളുന്നതാണ്. (88) എന്നാൽ, ആർ വിശ്വസിക്കുകയും സൽക്കർമം പ്രവർത്തിക്കുകയും ചെയ്തുവോ, പ്രതിഫലമായി ഏറ്റവും നല്ലത് (സ്വർഗം) ഉണ്ടായിരിക്കും; നമ്മുടെ കൽപനയിൽനിന്നും എളുപ്പമുള്ളത് അവനോട് നാം പറ യുക (കൽപിക്കുക) യും ചെയ്തേ ക്കുന്നതാണ്. (84) നിശ്ചയമായും നാം സ്വാധീനം നൽകി, സൗകര്യമുണ്ടാക്കിക്കൊടുത്തു അദ്ദേഹത്തിന് ഭൂമിയിൽ അദ്ദേഹത്തിന് നാം (ശരിപ്പെടുത്തി) കൊടുക്കുകയും ചെയ്തു എല്ലാ (ആവശ്യമായ) കാര്യത്തിനും മാർഗം (വേണ്ടുന്ന സൗകര്യം) (85) അങ്ങനെ അദ്ദേഹം പിന്തുടർന്നു ഒരു മാർഗം (86) അങ്ങനെ അദ്ദേഹം എത്തിയപ്പോൾ സൂര്യൻ അസ്ത മിക്കുന്നിടത്ത് അതിനെ അദ്ദേഹം കണ്ടു, കണ്ടെത്തി അത് അസ്തമി ക്കുന്നതായി ഒരു ജലാശയത്തിൽ കരിഞ്ചളിയായ അദ്ദേഹം കാണു കയും ചെയ്തു അതിനടുത്ത് ഒരു ജനതയെ നാം പറഞ്ഞു ഹേ ദുൽക്വർനൈൻ, ഒന്നുകിൽ നീ ശിക്ഷിക്കുക ഒന്നുകിൽ (അല്ലെ ങ്കിൽ) നീ ഉണ്ടാക്കുക, ഏർപ്പെടുത്തുക അവരിൽ നല്ലത്, നല്ല നില (87) അദ്ദേഹം പറഞ്ഞു എന്നാൽ, അപ്പോൾ ആർ അക്രമം ചെയ്തുവോ എന്നാൽ അവനെ നാം ശിക്ഷിച്ചുകൊള്ളാം പിന്നെ അവൻ മടക്ക പ്പെടും തന്റെ രക്ഷിതാവിങ്കലേക്ക് അപ്പോൾ അവൻ അവനെ ശിക്ഷിച്ചു കൊള്ളും ഒരു ശിക്ഷ കഠിനമായ, വഷളായ (88) എന്നാൽ ഒരുവനോ അവൻ വിശ്വസിച്ചു അവൻ പ്രവർത്തിക്കുകയും ചെയ്തു സൽക്കർമം എന്നാലവനുണ്ട് പ്രതിഫലമായിട്ട് ഏറ്റവും നല്ലത് (സ്വർഗം) നാം പറയുകയും ചെയ്യും (കൽപിക്കും) അവനോട് നമ്മുടെ കൽപ നയിൽനിന്ന്, കാര്യത്തിൽനിന്ന് എളുപ്പമായത് പടിഞ്ഞാറോട്ടുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു സമുദ്രതീരത്തുചെന്ന് അവസാനി കറുത്തിരുണ്ട ചളിവെള്ളമുള്ളതോ, അല്ലെങ്കിൽ ആ വർണത്തിലുള്ളതോ ആയ ഒരു ജലാശയത്തിൽ ദിനംപ്രതി സൂര്യൻ മറയുന്നതായി അദ്ദേഹം കണ്ടു. സൂര്യൻ അസ്ത മിക്കുമ്പോൾ സമുദ്രതീരത്തുനിന്ന് നോക്കുന്നപക്ഷം, അത് പതുക്കെപതുക്കെ സമുദ്ര ത്തിലേക്ക് ഇറങ്ങിപോകുന്നതായി തോന്നുന്ന കാഴ്ച നമുക്ക് അനുഭവമാണല്ലോ, "പകലീ ശൻ പടിഞ്ഞാറെ കടലിൽപോയി എന്ന് ഒരു കവി സൂര്യാസ്തമയത്തെ വർണിച്ചുപാടിയത് ഇത്കൊണ്ടാണ്. ഇൗ കടൽ ഏതായിരുന്നുവെന്ന് തിട്ടപ്പെടുത്തിപറയുക സാധ്യമല്ല. ദുൽക്വർനൈനി ആരായിരുന്നു. അദ്ദേഹത്തിന്റെ യാത്ര ഏതുവരെ എത്തിയിരുന്നു, എന്നീ കാര്യങ്ങൾ സൂക്ഷ്മമായി അറിഞ്ഞാൽ മാത്രമേ ഉറച്ച തീരുമാനമെടുക്കാൻ നിവൃത്തിയുള്ളൂ. ഇൗജി യൻ കടലായിരുന്നുവെന്നും, കരിങ്കടലായിരുന്നുവെന്നും ( ) മറ്റും അഭിപ്രായങ്ങളുണ്ട്. ഓരോ അഭിപ്രായക്കാരും തങ്ങളുടെ അഭിപ്രായത്തിന് ഓരോ ന്യായങ്ങളും പറയുന്നു. ഒരുപക്ഷേ, വടക്കെ ആഫ്രിക്കയിലെ തുനീസ്യായും, മൊറാക്കാശും കടന്നുപോയി പടി ഞ്ഞാറെ കരയിലെത്തി അത്ലാന്തിക്ക് മഹാസമുദ്ര ( ) തീരത്തുവെച്ചായിരിക്കാം അത് സംഭവിച്ചത്. ചിലർ ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ഏതായാലും അത് കേവലം ഒരു ചെറിയ തടാകമായിരിക്കുവാൻ അവകാശമില്ല എന്നാണ് മനിലാകുന്നത്. പടിഞ്ഞാറൻ യാത്രയെപറ്റി പറഞ്ഞപ്പോൾ സൂര്യാസ്തമയസ്ഥലത്തെത്തിയെന്നും, കിഴക്കൻ യാത്രയെപറ്റി പറയുമ്പോൾ, സൂര്യോദയസ്ഥാനത്തെത്തിയെന്നും പറഞ്ഞതിൽനിന്ന് ഒരു കാര്യം നമുക്ക് അനുമാനിക്കാവുന്നതാണ്: അന്ന് അറിയപ്പെട്ടി രുന്ന ഭൂമിയുടെ പടിഞ്ഞാറെ അറ്റംവരെയും, കിഴക്കേ അറ്റംവരെയും അദ്ദേഹം യാത്ര ചെയ്തിരിക്കണം. അല്ലാത്തപക്ഷം, ഇൗ പ്രയോഗത്തിന് വിശിഷ്യാ അർത്ഥമൊന്നും ഉണ്ടായിരിക്കുകയില്ല. നീലവർണമായ സമുദ്രജലം അസ്തമയസമയത്ത് ചളിമയമായി ക്കാണുക മിക്കവാറും എല്ലാ സമുദ്രതീരത്തും ഉണ്ടാകുന്നതാണ്. ആ യാത്രയിൽ അദ്ദേഹം കണ്ട ജനങ്ങളെ ആക്രമിച്ചു കീഴടക്കുവാൻ ശ്രമിക്കാ തെ, അദ്ദേഹം നടപ്പിൽവരുത്തിയ നയം വളരെ യുക്തമായിട്ടുണ്ട്. ഉപദേശം സ്വീക രിച്ച് സത്യവിശ്വാസം കൈക്കൊള്ളുകയും, സൽക്കർമം പ്രവർത്തിക്കുകയും ചെയ്യു ന്നവരോട് നന്നായി പെരുമാറുവാനും, ധിക്കാരികളെ ശിക്ഷിക്കുവാനുമാണ് അദ്ദേഹം തീരുമാനിച്ചത്. ശക്തിയും പ്രതാപവും വേണ്ടതുപോലെയുള്ള ഒരു രാജാവ് ഇത്രയും പരിശുദ്ധമായ ഒരു ഭരണനയം സ്വീകരിക്കുമ്പോൾ, അദ്ദേഹം വളരെ ഗുണസമ്പന്നനാ യിരിക്കുമല്ലോ. ( ) പടം 2 നോക്കുക ( ) പടം 7 നോക്കുക
18:89–91

ثُمَّ أَتۡبَعَ سَبَبًا

حَتَّىٰٓ إِذَا بَلَغَ مَطۡلِعَ ٱلشَّمۡسِ وَجَدَهَا تَطۡلُعُ عَلَىٰ قَوۡمٖ لَّمۡ نَجۡعَل لَّهُم مِّن دُونِهَا سِتۡرٗا

كَذَٰلِكَۖ وَقَدۡ أَحَطۡنَا بِمَا لَدَيۡهِ خُبۡرٗا

(89) പിന്നീട് അദ്ദേഹം (വേറെ) ഒരു മാർഗം തുടർന്നു. (90) അങ്ങനെ, അദ്ദേഹം സൂര്യോ ദയസ്ഥലത്ത് എത്തിയപ്പോൾ, അത് ഒരു (തരം) ജനതയുടെമേൽ ഉദയം ചെയ്യുന്നതായി അദ്ദേഹം കണ്ടു: അവർക്ക് അതിൽ (സൂര്യനിൽ) നാം (അല്ലാഹു) ഒരു മറയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. (അങ്ങനെ യുള്ള ജനത). (91) അപ്രകാരം തന്നെയാണ് (ഉ ണ്ടായത്). അദ്ദേഹത്തിന്റെ പക്കൽ ഉള്ള തിനെ (എല്ലാം, നമ്മുടെ) സൂക്ഷ്മ ജ്ഞാനംകൊണ്ട് നാം വലയം ചെയ്തിട്ടുണ്ട്താനും. (89) പിന്നീട് അദ്ദേഹം തുടർന്നു ഒരു മാർഗം (90) അങ്ങനെ അദ്ദേഹം എത്തിയപ്പോൾ സൂര്യോദയസ്ഥലത്ത് അതിനെ അദ്ദേഹം കണ്ടു ഉദയം ചെയ്യുന്നതായി ഒരു ജനതയിൽ, ജനതയുടെമേൽ നാം ഉണ്ടാക്കിയിട്ടില്ല, ഏർപെടുത്തിയിട്ടില്ല അവർക്ക് അതിൽനിന്ന്, അതി നുമുമ്പിൽ ഒരു മറയും (91) അപ്രകാരമാണ് നാം വലയം ചെയ്തിട്ടുമുണ്ട് അദ്ദേഹത്തിന്റെ പക്കലുള്ളതിനെ സൂക്ഷ്മജ്ഞാനത്താൽ കിഴക്കോട്ടുള്ള അദ്ദേഹത്തിന്റെ ഈ യാത്രയും ഏതുവരെയായിരുന്നുവെന്ന് പ്രസ്താ വിക്കപ്പെട്ടിട്ടില്ല. അദ്ദേഹത്തിന്റെ നാട്ടിൽനിന്ന്, അന്നറിയപ്പെട്ടിരുന്ന കിഴക്കൻ രാജ്യങ്ങ ളുടെ അറ്റം വരെ എത്തിയിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. വളരെ ലളിതമായ നിലയിൽ കഴിഞ്ഞുകൂടുന്ന ഒരുതരം അപരിഷ്കൃത ജനങ്ങളെയാണ് അദ്ദേഹം അവിടെ കാണുന്നത്. അത്രയും ലളിതജീവിതം നയിക്കുന്നവരെ അദ്ദേഹം കണ്ടിരിക്കുകയില്ല. വെയിലിൽനിന്നും (സൂര്യോഷ്ണത്തിൽ നിന്നും) രക്ഷപ്പെടുവാൻ വേണ്ടുന്ന വീടുക ളൊ, മരത്തണലുകളൊ അവിടെ ഉണ്ടായിരുന്നില്ല. ഒരു പക്ഷേ, വല്ല ഗുഹയിലും താമ സിച്ചുവരികയും, ഉഷ്ണമില്ലാത്തപ്പോൾ പുറത്തിറങ്ങി ജീവിതമാർഗങ്ങൾ അന്വേഷിക്കു കയും ചെയ്യുന്നവരായിരിക്കാം അവർ. അഥവാ ഒരു പ്രാകൃതജീവിതമായിരുന്നു അവ രുടേതെന്ന് കരുതാവുന്നതാകുന്നു. അല്ലാഹുവിന്റെ സൃഷ്ടികളുടെ വിവിധ ജീവിതരീതി കണ്ടു മനിലാക്കുകയും, അതിൽ ചിന്താഗ്രസ്തനാവുകയും, യുക്തമായ നിലയിൽ അവരോട് ഇടപെടുകയും ചെയ്യുവാൻ ഈ യാത്രകൾ അദ്ദേഹത്തിന് സഹായകമായിട്ടുണ്ടായിരിക്കും. ഈ ജനത യുടെ അടുക്കൽ ചെന്ന് അദ്ദേഹം നിർവഹിച്ച കൃത്യങ്ങൾ ഏതാണ്ട് പടിഞ്ഞാറൻ ജന തയുടെ അടുക്കൽ ചെന്നപ്പോഴുണ്ടായ അതേമാതിരി കൃത്യങ്ങളായിരിക്കുമെന്ന്, (അപ്രകാരമാണുണ്ടായത്) എന്ന നാലക്ഷരംകൊണ്ട് അല്ലാഹു നമ്മെ അറിയിക്കു ന്നു. അദ്ദേഹത്തിന്റെ പക്കലുള്ള അറിവും, കഴിവും അദ്ദേഹത്തിന്റെ മറ്റെല്ലാ സ്ഥിതിഗ തികളും അല്ലാഹുവിന് സൂക്ഷ്മമായും, പരിപൂർണമായും അറിയാവുന്നതാണ്. അത നുസരിച്ച് അദ്ദേഹത്തിന്റെ കഴിവിൽപെട്ട നന്മകൾ അദ്ദേഹം ആ നാട്ടുകാരിൽ നടപ്പിൽ വരുത്തിയിട്ടുണ്ടെന്നും ഒടുവിലത്തെ വചനം ചൂണ്ടിക്കാട്ടുന്നു.
18:92–94

ثُمَّ أَتۡبَعَ سَبَبًا

حَتَّىٰٓ إِذَا بَلَغَ بَيۡنَ ٱلسَّدَّيۡنِ وَجَدَ مِن دُونِهِمَا قَوۡمٗا لَّا يَكَادُونَ يَفۡقَهُونَ قَوۡلٗا

قَالُواْ يَٰذَا ٱلۡقَرۡنَيۡنِ إِنَّ يَأۡجُوجَ وَمَأۡجُوجَ مُفۡسِدُونَ فِي ٱلۡأَرۡضِ فَهَلۡ نَجۡعَلُ لَكَ خَرۡجًا عَلَىٰٓ أَن تَجۡعَلَ بَيۡنَنَا وَبَيۡنَهُمۡ سَدّٗا

(92) പിന്നെയും, അദ്ദേഹം (വേ റെ) ഒരു മാർഗം പിന്തുടർന്നു. (93) അങ്ങനെ, അദ്ദേഹം രണ്ടു മലക്കെട്ടുകൾക്കിടയിൽ എത്തിയ പ്പോൾ, അവയ്ക്കപ്പുറത്തുണ്ടായി രുന്ന ഒരു ജനതയെ അദ്ദേഹം കാണു കയുണ്ടായി: പറയുന്നതൊന്നും അവർ ഗ്രഹി ക്കുമാറാകുന്നില്ല (അങ്ങിനെയുള്ള ഒരു ജനത). (94) അവർ പറഞ്ഞു: ഹേ! ദുൽക്വർനൈൻ! നിശ്ചയമായും, ഈ ഭൂമി യിൽ കുഴപ്പമുണ്ടാക്കുന്നവരാണ്. അതുകൊണ്ട് താങ്കൾ, ഞങ്ങൾക്കും അവർക്കും ഇടയിൽ ഒരു കെട്ടുണ്ടാക്കി ത്തരുമെന്നതിന്റെമേൽ ധ പ്രസ്തുത നിശ്ചയത്തോടെ പ താങ്കൾക്ക് ഞങ്ങൾ ഒരു പുറപ്പാട് (വരി) നിശ്ചയിച്ചു തര (92) പിന്നെ, പിന്നെയും അദ്ദേഹം തുടർന്ന് ഒരു മാർഗം (93) അങ്ങനെ അദ്ദേഹം എത്തിയപ്പോൾ രണ്ട് മലക്കെട്ടുകൾക്കിട യിൽ അദ്ദേഹം കണ്ടെത്തി അവയുടെ ഇപ്പുറത്ത് ഒരു ജനതയെ അവർ ആകുമാറാകുന്നില്ല ഗ്രഹിക്കുവാൻ (മനിലാക്കുവാൻ) പറയുന്നത്, ഒരു വാക്കും (94) അവർ പറഞ്ഞു ഹേ ദുൽക്വർനൈൻ നിശ്ചയമായും കുഴപ്പമുണ്ടാക്കു ന്നവരാണ് ഭൂമിയിൽ അതുകൊണ്ട് ഞങ്ങൾ നിശ്ചയിച്ചു തരട്ടെയോ താങ്കൾക്ക് ഒരു പുറപ്പാട്, ഒരു വരി താങ്കൾ ഉണ്ടാക്കിത്തരുന്ന തിന്റെ പേരിൽ (ആ നിശ്ചയത്തിൽ) ഞങ്ങൾക്കിടയിൽ അവർക്കിടയിലും (ഇരുകൂട്ടർക്കും ഇടയിൽ) ഒരു കെട്ട്, മതിൽകെട്ട് ഞങ്ങളുടെ നാടുകളിൽ വന്ന് പലവിധ അക്രമവും നടത്തി കുഴപ്പമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്, ഞങ്ങൾക്ക് അവരെ നേരിടുവാൻ തക്ക ശക്തി യില്ല, ഈ മലയിടുക്കിൽകൂടിയാണ് അവരുടെ പ്രവാഹം നടക്കുന്നത്. അവിടെ ഒരു കെട്ടു നിർമിച്ച് ആ മാർഗം അടച്ചുകഴിഞ്ഞാൽ അവരുടെ ആക്രമണങ്ങളിൽനിന്ന് ഞങ്ങ രാജ്യം രക്ഷപ്പെടുന്നതാണ്. പക്ഷേ, ഞങ്ങൾക്ക് അങ്ങിനെ ഒരു കെട്ടു നിർമിക്കു വാനുള്ള കഴിവില്ല. താങ്കൾ വിചാരിച്ചാൽ അത് സാധ്യമാകുന്നതാണ്, ഞങ്ങൾ താങ്കൾക്ക് പുറപ്പാട് തന്നുകൊള്ളാം. താങ്കൾ അത് നിർവഹിച്ചുതരണം. ഇതായിരു ന്നു, ഈ ജനത ദുൽക്വർനൈനിയുടെ മുമ്പിൽ സമർപിച്ച അപേക്ഷ. അദ്ദേഹം അതിന് നൽകിയ മറുപടി:-
18:95–97

قَالَ مَا مَكَّنِّي فِيهِ رَبِّي خَيۡرٞ فَأَعِينُونِي بِقُوَّةٍ أَجۡعَلۡ بَيۡنَكُمۡ وَبَيۡنَهُمۡ رَدۡمًا

ءَاتُونِي زُبَرَ ٱلۡحَدِيدِۖ حَتَّىٰٓ إِذَا سَاوَىٰ بَيۡنَ ٱلصَّدَفَيۡنِ قَالَ ٱنفُخُواْۖ حَتَّىٰٓ إِذَا جَعَلَهُۥ نَارٗا قَالَ ءَاتُونِيٓ أُفۡرِغۡ عَلَيۡهِ قِطۡرٗا

فَمَا ٱسۡطَٰعُوٓاْ أَن يَظۡهَرُوهُ وَمَا ٱسۡتَطَٰعُواْ لَهُۥ نَقۡبٗا

(95) അദ്ദേഹം പറഞ്ഞു: യാതൊന്നിൽ എന്റെ രക്ഷിതാവ് എനിക്ക് സ്വാധീനം നൽകിയിരിക്കു ന്നുവോ അത്, ഏറ്റവും നല്ലതാകുന്നു. ആകയാൽ, ശക്തികൊണ്ട് നിങ്ങൾ എന്നെ സഹായിക്കുവിൻ; നിങ്ങളു ടെയും അവരുടെയും ഇടക്ക് ഒരു ശക്തിമത്തായ കെട്ട് ഞാൻ ഉണ്ടാക്കി ത്തരാം;- (96) നിങ്ങൾ എനിക്ക് ഇരുമ്പു കട്ടികൾ അങ്ങനെ, (ആ) രണ്ട് മലന്തിട്ട കൾക്കിടയിൽ (ഇരുമ്പുകട്ടികളാൽ) സമമാക്കിത്തീർത്തപ്പോൾ, എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ, അത് തീയാക്കിക്കഴി ഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: എന്റെ അടുക്കൽ ചെമ്പുദ്രാവകം കൊണ്ടുവരുവിൻ, ഞാൻ അതിന്മേൽ എന്ന്. (97) പിന്നെ, അതിന് മീതെ കയ റിമറിയുവാൻ അവർക്ക് അ്ജൂജിന് സാധ്യമായില്ല;അതിന് തുര ങ്കമുണ്ടാക്കുവാനും അവർക്ക് സാധ്യ തയുണ്ടായില്ല. (95) അദ്ദേഹം പറഞ്ഞു യാതൊന്ന് എനിക്ക് സ്വാധീനം തന്നിരി ക്കുന്നു അതിൽ എന്റെ രക്ഷിതാവ് നല്ലതാണ്, ഉത്തമമാണ് അതു കൊണ്ട് നിങ്ങൾ എന്നെ സഹായിക്കുവിൻ ശക്തികൊണ്ട് ഞാൻ ഉണ്ടാ ക്കാം. ഏർപ്പെടുത്താം നിങ്ങൾക്കിടയിൽ അവർക്കിടയിലും ഒരു ശക്തിമത്തായ കെട്ട് (96) നിങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരുവിൻ, എനിക്ക് ഇരുമ്പിന്റെ കട്ടികൾ (കഷ്ണങ്ങൾ) അങ്ങനെ അദ്ദേഹം സമമാക്കിയപ്പോൾ രണ്ടു മലന്തിട്ടകൾക്കിടയിൽ അദ്ദേഹം പറഞ്ഞു നിങ്ങൾ ഊതുവിൻ അങ്ങനെ അതിനെ ആക്കി യപ്പോൾ തീ, അന്മി അദ്ദേഹം പറഞ്ഞു നിങ്ങൾ എനിക്ക് കൊണ്ടുവന്നു തരുവിൻ ഞാൻ ഒഴിക്കാം അതിന്മേൽ ചെമ്പുദ്രാവകം, ഈയദ്രാവകം (97) പിന്നെ അവർക്ക് സാധിച്ചില്ല അതിനുമീതെ കയറുവാൻ, കയറിമറിയുവാൻ അവർക്ക് സാദ്ധ്യമായതുമില്ല അതിന്, അതിനെ തുരങ്കത്തിന്, തുരങ്കമുണ്ടാക്കുവാൻ നിങ്ങളുടെ വരിസംഖ്യയോ പുറപ്പാടോ എനിക്കാവശ്യമില്ല; ജോലിക്കാരെ ശേഖരി ച്ചുതന്നും, ഉപകരണങ്ങൾ കൊണ്ടുവന്നുതന്നും നിങ്ങളുടെ കഴിവ് ഉപയോഗപെടുത്തി എന്നെ സഹായിച്ചാൽ മതിയാകും; അല്ലാഹു എനിക്ക് നൽകിയിട്ടുള്ള സ്വാധീനവും, അനുഗ്രഹവും യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഞാൻ ഈ വിഷയത്തിൽ ഉപ എന്നത്രെ ദുൽക്വർനൈനി (അ) അവരോട് പറഞ്ഞതിന്റെ സാരം. ഹാ! നമ്മുടെ ഭരണ കർത്താക്കളും ഈ മാതൃക സ്വീകരിച്ചിരുന്നുവെങ്കിൽ! ദുൽക്വർനൈനിയുടെ മൂന്നാമത്തെ ഈ യാത്രയിൽ അദ്ദേഹം എത്തിച്ചേർന്ന സ്ഥലത്ത് രണ്ട് വലിയ കടും തൂക്കായ പർവതങ്ങൾ ഉണ്ടായിരുന്നു. രണ്ടിനും ഇട യിൽകൂടി, അപ്പുറത്തുനിന്ന് കടന്നുവരത്തക്ക ഒരു വഴിയുമുണ്ടായിരുന്നു. ഈ ചുരമാർഗ ത്തിൽ കൂടി വർഗക്കാർ ഇപ്പുറം കടന്നുവന്ന് കൊള്ള, കവർച്ച മുത ലായ അക്രമങ്ങൾ നടത്തിക്കൊണ്ടിരുന്നതിനാൽ ആ നാട്ടുകാർ കുഴങ്ങിയിരിക്കുകയാ ണ്. ആദ്യമായി അദ്ദേഹം ഇരുമ്പുകട്ടികളാൽ ആ മലയിടുക്ക് തൂർത്ത് മലയോടൊപ്പമാക്കി; പിന്നീട് ചൂളവെച്ച് ഒലോക്കുകൾ കൊണ്ട് ഊതി അതൊരു വമ്പിച്ച തീക്കട്ടയാക്കി; അതിനുശേഷം ചെമ്പ് (അല്ലെങ്കിൽ ഈയം) ഉരുക്കിയ ദ്രാവകം അതിന്മേൽ ഒഴുക്കി. അങ്ങിനെ, അത് ഒരൊറ്റ ഇരുമ്പുഭിത്തിയാക്കിത്തീർത്തു. ഇതോടെ ജിന്റെ പ്രവാഹം നിശ്ശേഷം തടയപ്പെടുകയും ചെയ്തു.
18:98

قَالَ هَٰذَا رَحۡمَةٞ مِّن رَّبِّيۖ فَإِذَا جَآءَ وَعۡدُ رَبِّي جَعَلَهُۥ دَكَّآءَۖ وَكَانَ وَعۡدُ رَبِّي حَقّٗا

(98) അദ്ദേഹം പറഞ്ഞു: ഇത് എന്റെ രക്ഷിതാവിന്റെ പക്കൽനി ന്നുള്ള ഒരു (വലുതായ) അനുഗ്രഹ മത്രെ! എനി, എന്റെ രക്ഷിതാവിന്റെ നിശ്ചയം (നിശ്ചിത സമയം) വന്നാൽ, അവൻ അത് (തകർത്തു) നിരപ്പാക്കു ന്നതാണ്. എന്റെ റ∫ിന്റെ നിശ്ചയം യഥാർത്ഥമായിരിക്കുന്നതുമാണ്. (98) അദ്ദേഹം പറഞ്ഞു ഇത് ഒരു കാരുണ്യമാണ്, അനുഗ്രഹമാണ് എന്റെ രക്ഷിതാവിന്റെ പക്കൽനിന്നുള്ള എനി വന്നാൽ എന്റെ നിശ്ചയം, വാഗ്ദത്തം അതിനെ അവൻ ആക്കുന്നതാണ് തകർത്തത്, നിരപ്പായത് (തകർന്നുനിരപ്പായത്) ആയിരിക്കുന്നതാണ്, ആകുന്ന താണ് എന്റെ രക്ഷിതാവിന്റെ നിശ്ചയം, വാഗ്ദത്തം സത്യമായത്, യഥാർ ത്ഥം ഇത്രയും വലിയ ഒരു മഹൽകൃത്യം ഉദ്ദേശിച്ചപോലെ പൂർത്തിയായിക്കഴിഞ്ഞപ്പോൾ അദ്ദേഹം അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം പറഞ്ഞു: ഇത് എന്റെ കൈക്ക് നടന്ന ഒരു കാര്യമാണെങ്കിലും, അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടുമാത്രമാണിത് സാധിച്ച ത്. ഈ കെട്ട് തകർക്കുവാനും, മീതെ കയറിമറിയുവാനും ഇപ്പോൾ ആർക്കും സാധ്യ മല്ല. പക്ഷേ, നിശ്ചിത സമയം വരുവാനുണ്ട്, അത് വന്നാൽ പിന്നെ, ഇതെല്ലാം തകർന്നു തരിപ്പണമാകും. അത് വരാതിരിക്കയുമില്ല. (ദുൽക്വർനൈനിയെയും, ജിനെയും സംബന്ധിച്ച് ഈ അദ്ധ്യായം, അവസാനിക്കുമ്പോൾ പ്രത്യേകം കൊടുത്ത വ്യാഖ്യാനക്കുറിപ്പിൽ കൂടുതൽ വിവരം കാണാം.)
18:99–101

۞وَتَرَكۡنَا بَعۡضَهُمۡ يَوۡمَئِذٖ يَمُوجُ فِي بَعۡضٖۖ وَنُفِخَ فِي ٱلصُّورِ فَجَمَعۡنَٰهُمۡ جَمۡعٗا

وَعَرَضۡنَا جَهَنَّمَ يَوۡمَئِذٖ لِّلۡكَٰفِرِينَ عَرۡضًا

ٱلَّذِينَ كَانَتۡ أَعۡيُنُهُمۡ فِي غِطَآءٍ عَن ذِكۡرِي وَكَانُواْ لَا يَسۡتَطِيعُونَ سَمۡعًا

(99) അന്ന് അവരിൽ ചില വിഭാ ഗത്തെ (മറ്റു) ചില വിഭാഗത്തിൽ അല മറിയുന്നതായ നിലയിൽ നാം വിട്ടേ ക്കുന്നതാണ്; കാഹളത്തിൽ ഊതപ്പെ ടുകയും, അപ്പോൾ നാം അവരെ ശേഖരിച്ചു ഒരുമിച്ചുകൂട്ടുകയും ചെയ്യുന്നതാകുന്നു; (100) അന്നത്തെ ദിവസം, അവി ശ്വാസികൾക്ക് നരകത്തെ നാം ശരി യാംവണ്ണം കാണിച്ചുകൊടുക്കുന്ന താണ്:- (101) അതായത്: എന്റെ ബോധ നത്തെ സംബന്ധിച്ച് തങ്ങളുടെ കണ്ണു കൾ മൂടിയിലായിരിക്കുകയും, കേൾക്കുവാൻ സാധിക്കാതിരിക്കു കയും ചെയ്തിരുന്നവർക്ക്. (99) നാം വിട്ടേക്കും, ഒഴിച്ചുവിടും അവരിൽ ചിലരെ, ഒരു വിഭാ ഗത്തെ അന്ന്, ആ ദിവസം അലമറിയുന്നതായി ചിലരിൽ, ഒരു വിഭാഗത്തിൽ ഊതപ്പെടുകയും ചെയ്യും കാഹളത്തിൽ, കൊമ്പിൽ അപ്പോൾ നാം ഒരുമിച്ചു കൂട്ടുന്നതാണ് അവരെ ഒരു ഒരുമിച്ചുകൂട്ടൽ, ശേഖരി ക്കൽ (100) നാം കാണിച്ചുകൊടുക്കും, പ്രദർശിപ്പിക്കും നരകത്തെ അന്ന്, ആ ദിവസം അവിശ്വാസികൾക്ക് ഒരു കാണിക്കൽ, (ശ (101) അതായത് യാതൊരു കൂട്ടർക്ക് ആയിരുന്നു അവരുടെ കണ്ണുകൾ മൂടിയിൽ എന്റെ ബോധനത്തെ സംബന്ധിച്ച്, എന്റെ സ്മരണയിൽനിന്ന് അവർ ആകുകയും ചെയ്തു അവർക്ക് സാധിക്കാതെ കേൾക്കുവാൻ, കേൾക്കുന്നതിന് ദുൽക്വർനൈനി (അ) പ്രവചിച്ചപ്രകാരം, കാലാന്തരത്തിൽസമുദ്രജലം അലയടി ക്കുന്നത്പോലെജനങ്ങൾ പരസ്പരം അക്രമിച്ചും, കുഴപ്പങ്ങളും കലഹങ്ങളും ഉണ്ടാ ക്കിയും കൊണ്ടിരിക്കും. നാട്ടിൽ സമാധാനഭംഗവും, അധാർമികാവസ്ഥയും ഉണ്ടാക്കി ത്തീർക്കും. പിന്നീട് കാഹളം ഊതുന്ന അവസരംലോകാവസാനഘട്ടംവന്നെത്തും. അപ്പോൾ എല്ലാവരും അല്ലാഹുവിന്റെ മുമ്പിൽ ഒരുമിച്ചുകൂട്ടപ്പെടുന്നതും, ഓരോരുത്തനും തക്ക പ്രതിഫലം നൽകപ്പെടുന്നതുമാകുന്നു. അല്ലാഹുവിന്റെ ബോധനങ്ങളെ അവഗ ണിച്ചുകൊണ്ടിരുന്ന അവിശ്വാസികൾക്ക് അതികഠിനമായ നരകശിക്ഷയും, സത്യവിശ്വാ സികളായ സജ്ജനങ്ങൾക്ക് സ്വർഗീയ സുഖസൗകര്യങ്ങളുമായിരിക്കും ലഭിക്കുക. അടുത്ത വചനങ്ങളിൽ ഇരു വിഭാഗക്കാരെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നത് കാണുക: വിഭാഗം - 12
18:102–106

أَفَحَسِبَ ٱلَّذِينَ كَفَرُوٓاْ أَن يَتَّخِذُواْ عِبَادِي مِن دُونِيٓ أَوۡلِيَآءَۚ إِنَّآ أَعۡتَدۡنَا جَهَنَّمَ لِلۡكَٰفِرِينَ نُزُلٗا

قُلۡ هَلۡ نُنَبِّئُكُم بِٱلۡأَخۡسَرِينَ أَعۡمَٰلًا

ٱلَّذِينَ ضَلَّ سَعۡيُهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا وَهُمۡ يَحۡسَبُونَ أَنَّهُمۡ يُحۡسِنُونَ صُنۡعًا

Passage continues through verse 18:106.

(102) എന്നാൽ, അവിശ്വസിച്ചവർ വിചാരിക്കുന്നുവോ: എനിക്കുപുറമെ, എന്റെ അടിയാന്മാരെ രക്ഷാകർത്താ ക്കളായി സ്വീകരിക്കാമെന്ന്?! നിശ്ചയമായും നാം അവിശ്വാസി കൾക്ക് നരകത്തെ വിരുന്നുസൽക്കാ രമായി ഒരുക്കിവെച്ചിരിക്കുന്നു. (103) (നബിയേ) പറയുക: പ്രവൃത്തികൾ ഏറ്റവും നഷ്ടപ്പെട്ടവ രെക്കുറിച്ച് നാം നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ?- (104) (അവർ) യാതൊരു കൂട്ടരാ കുന്നു: ഐഹിക ജീവിതത്തിൽ അവ രുടെ പരിശ്രമം പിഴച്ചുപോയിരി ക്കുന്നു; അവരാകട്ടെ, തങ്ങൾ പ്രവൃത്തി നന്നായിചെയ്യുന്നുവെന്ന് വിചാരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. (ഇങ്ങനെയുള്ളവരാണ്). (105) അക്കൂട്ടർ തങ്ങളുടെ റ∫ിന്റെ ദൃഷ്ടാന്തങ്ങളിലും, അവനു മായി കാണുന്നതിലും അവിശ്വസിച്ച വരാണ്; അതിനാൽ, അവരുടെ കർമങ്ങൾ നിഷ്ഫലമായിപ്പോയിരിക്കുന്നു. അതുകൊണ്ട് ക്വിയാമത്തുനാളിൽ നാം അവർക്ക് യാതൊരു തൂക്കവും നിറുത്തുന്നതല്ല. ധ ആ കർമങ്ങൾക്ക് ഒട്ടും വില കൽപിക്കുകയില്ല പ . (106) പ്രതി ഫലം അവിശ്വസിക്കുകയും, എന്റെ ദൃഷ്ടാ ന്തങ്ങളെയും, എന്റെ ദൂതന്മാരെയും പരിഹാസ്യമാക്കുകയും ചെയ്തത് നിമിത്തമാകുന്നു. (102) എന്നാൽ വിചാരിക്കുന്നുവോ, കണക്കാക്കിയോ അവി ശ്വസിച്ചവർ അവർ സ്വീകരിക്കാമെന്ന്, ആക്കുവാൻ എന്റെ അടിയാന്മാരെ എനിക്ക് പുറമെ, എന്നെ കൂടാതെ കാര്യകർത്താക്കളായി നിശ്ചയ മായും നാം നാം ഒരുക്കിവെച്ചിരിക്കുന്നു നരകത്തെ, ജഹന്നമിനെ അവിശ്വാസികൾക്ക് സൽക്കാരമായി, വിരുന്നായി (103) പറ യുക നിങ്ങൾക്ക് നാം പറഞ്ഞു (അറിയിച്ചു)തരട്ടെയോ ഏറ്റവും നഷ്ടപ്പെട്ടവരെപ്പറ്റി പ്രവർത്തനങ്ങൾ (104) യാതൊരു കൂട്ട രാണ് പിഴച്ചുപോയി, പാഴായിപ്പോയി അവരുടെ പരിശ്രമം ഐഹികജീവിതത്തിൽ അവരാകട്ടെ വിചാരിക്കുന്നു നിശ്ചയമായും അവർ നന്നായി ചെയ്യുന്നു (എന്ന്) പ്രവൃത്തി (105) അക്കൂട്ടർ, അവർ അവിശ്വസിച്ചവരാണ് ദൃഷ്ടാന്തങ്ങളിൽ, ലക്ഷ്യങ്ങളിൽ തങ്ങളുടെ രക്ഷിതാവിന്റെ അവനുമായി കാണുന്നതിലും അതിനാൽ നിഷ്ഫലമായി, ഫലശൂന്യമായി അവരുടെ പ്രവർത്തനങ്ങൾ അതു കൊണ്ട് നാം നിറുത്തുകയില്ല (വകവെക്കുകയില്ല) അവർക്ക് ക്വിയാമ ത്തുനാളിൽ ഒരു തൂക്കവും (106) അത് അവരുടെ പ്രതിഫലം നരകമാകുന്നു (എന്നുള്ളത്) അവർ അവിശ്വസിച്ചതുകൊണ്ടാണ് അവർ ആക്കിത്തീർക്കുകയും ചെയ്തത് കൊണ്ട് എന്റെ ദൃഷ്ടാന്തങ്ങളെ ദുതന്മാരേയും പരിഹാസ്യം, പരിഹാസം അല്ലാഹുവിലും, പരലോകത്തിലും വിശ്വസിക്കാത്തവരുടെ കർമങ്ങൾ ഒന്നുംതന്നെ അല്ലാഹുവിങ്കൽ സ്വീകാര്യമാകുന്നതല്ല. ഈ വസ്തുത പല വചനങ്ങളിലും അല്ലാഹു വ്യക്ത മാക്കിയിരിക്കുന്നു (സൂറത്തുന്നൂർ 39 ലും ഫുർക്വാൻ 23 ലും മറ്റും കാണാവുന്നതാണ്). സൽക്കർമങ്ങളും ദുഷ്ക്കർമങ്ങളുമെല്ലാം തൂക്കിക്കണക്കാക്കപ്പെ ടും. അപ്പോൾ, ഇവരുടെ സൽക്കർമങ്ങൾക്ക് ഒട്ടുംതന്നെ തൂക്കം നൽകപ്പെടുകയില്ല.
18:107–109

إِنَّ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَٰتِ كَانَتۡ لَهُمۡ جَنَّـٰتُ ٱلۡفِرۡدَوۡسِ نُزُلًا

خَٰلِدِينَ فِيهَا لَا يَبۡغُونَ عَنۡهَا حِوَلٗا

قُل لَّوۡ كَانَ ٱلۡبَحۡرُ مِدَادٗا لِّكَلِمَٰتِ رَبِّي لَنَفِدَ ٱلۡبَحۡرُ قَبۡلَ أَن تَنفَدَ كَلِمَٰتُ رَبِّي وَلَوۡ جِئۡنَا بِمِثۡلِهِۦ مَدَدٗا

(107) വിശ്വസിക്കുകയും: സൽക്കർമങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവരാകട്ടെ, നിശ്ചയമായും ഫിർദൗസാകുന്ന (അത്യുന്നത) സ്വർഗങ്ങൾ അവർക്ക് ആതിഥ്യ സൽക്കാരമായിരിക്കുന്നതാണ്;- (108) അവർ അതിൽനിന്ന് വിട്ടു മാറുവാൻ ആഗ്രഹിക്കാത്തവിധം അതിൽ നിത്യവാസികളായ നിലയി ലായിരിക്കും. (109) (നബിയേ) പറയുക: എന്റെ റ∫ിന്റെ വചനങ്ങൾക്ക് ധ അത് എഴുതുന്നതിന് പ സമുദ്രം മഷി അത്ര തന്നെ (വേറെയും സമുദ്രം) നാം സഹായകമായി കൊണ്ടുവ റ∫ിന്റെ വച നങ്ങൾ തീരുന്നതിന് മുമ്പായി സമുദ്രം തീർന്നുപോകുകതന്നെ ചെയ്യുന്നതാണ്. (107) നിശ്ചയമായും ഒരു കൂട്ടർ അവർ വിശ്വസിച്ചു അവർ പ്രവർത്തിക്കുകയും ചെയ്തു സൽക്കർമങ്ങളെ, സൽപ്രവൃത്തികളെ ആയിരിക്കുന്നതാണ് അവർക്ക് ഫിർദൗസാകുന്ന (ഉന്നതമായ) സ്വർഗ ങ്ങൾ സൽക്കാരം, അതിഥിസൽക്കാരം (108) നിത്യവാസികളായ നില യിൽ, ശാശ്വതന്മാരായി അതിൽ അവർ ആഗ്രഹിക്കുകയില്ല, തേടുകയില്ല അതിൽനിന്ന്, വിട്ടുപോകാൻ, നീങ്ങിപ്പോകാൻ. (109) നീ പറയുക ആയിരുന്നാൽ സമുദ്രം മഷി എന്റെ റ∫ിന്റെ വചന ങ്ങൾക്ക് തീർന്നുപോകുകതന്നെ ചെയ്യും സമുദ്രം തീരും മുമ്പായി റ∫ിന്റെ വചനങ്ങൾ നാം വന്നാലും ശരി അതിന്റെ അത്രയുംകൊണ്ട്, അതുപോലുള്ളതും കൊണ്ട് സഹായകമായി സർവജ്ഞനും, സർവശക്തനുമായ അല്ലാഹുവിന്റെ അറിവുകൾക്ക് യാതൊരു അതിരും, കണക്കും ഇല്ലാത്തതാകുന്നു. സമുദ്രങ്ങൾ എത്രതന്നെ വമ്പിച്ചതായിരു ന്നാലും അതിന് ഒരു പരിധിയും അളവും കൂടാതെ കഴിയുകയില്ല. എന്നിരിക്കെ, അവന്റെ ജ്ഞാനവാർത്തകളും, അവന്റെ വചനങ്ങളും എഴുതിത്തീർക്കുവാൻ എങ്ങിനെ സാധിക്കും?! മറ്റൊരുസ്ഥലത്ത് ഇതിനെപറ്റി അല്ലാഹു ഇപ്രകാരമാണ് പറയുന്നത്: ഭൂമി യിലുള്ള മരങ്ങളെല്ലാം പേനകളായിരിക്കുകയും, (നിലവിലുള്ള) സമുദ്രവും, അതിനു പുറമെ ഏഴു സമുദ്രങ്ങളുംകൂടി അതിന് മഷിയായി സഹായം നൽകുകയും ചെയ്താൽപോലും, അല്ലാഹുവിന്റെ വചനങ്ങൾ തീരുന്നതല്ല. അല്ലാഹുവിന്റെ സൃഷ്ടികളിൽ നമ്മുടെ അറിവിന് വിധേയമായിട്ടുള്ളതിനെയും നാം നിത്യേന അനുഭവിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹങ്ങളെയും സംബന്ധിച്ചുമാത്രം അൽപമൊന്ന് ആലോചിച്ചു നോക്കുക: ഈ വാസ്തവം നമുക്ക് ശരിക്കും ബോധ്യ പ്പെടുന്നതാണ്. അഗ്ഗുതകരമായ നിലയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രീയ നിരീക്ഷണങ്ങളും, ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന നവംനവങ്ങളായ അറി വുകളും ഈ യാഥാർത്ഥ്യത്തെ കൂടുതൽ കൂടുതൽ ബലപ്പെടുത്തിക്കൊണ്ടിരിക്കുക യാണ്. അല്ലാഹുവിന്റെ ജ്ഞാനം, സൃഷ്ടിവൈഭവം ആദിയായവയെക്കുറിച്ച് മനുഷ്യന്റെ അറിവ് പരിമിതമത്രെ. അവന്റെ അറിവും കഴിവും വർദ്ധിക്കുന്തോറും ആ പരിധിയുടെ തോത് വർദ്ധിക്കുന്നതായിട്ടാണ് അനുഭവപ്പെടുക. ഓരോ ശാസ്ത്രീയ നേട്ട വും, അല്ലാഹുവിന്റെ അനുഗ്രഹങ്ങൾക്കും ശക്തിക്കും യാതൊരു കയ്യും കണക്കുമി ല്ലാത്തതാണെന്ന് വിളിച്ചോതുന്നു. അടുത്തകാലത്തെ ചില ശാസ്ത്രീയാഭിപ്രായങ്ങൾ വെച്ച് നോക്കുമ്പോൾ ഈ വചനത്തിന്റെ ഗൗരവത്തെപറ്റി നമുക്ക് കൂടു തൽ മനിലാക്കുവാൻ സാധിക്കുന്നതാണ്. അമേരിക്കയിലെ പെൻസിൽവാനിയ യൂനിവേർസിറ്റിയിലെ പ്രൊഫസറായ ജയിൻസ് അൽപം കൊല്ലങ്ങൾക്ക്മുമ്പ് പ്രഖ്യാപിച്ച ചില അഭിപ്രായങ്ങൾ ഇവിടെ രേഖ പ്പെടുത്തുന്നത് നന്നായിരിക്കും. അല്ലാഹുവിന്റെ സൃഷ്ടിവൈഭവത്തെക്കുറിച്ചും, അവന്റെ അറിവിന്റെ വിപുലവിശാലതയെക്കുറിച്ചും നമ്മെ ഇരുത്തിച്ചിന്തിപ്പിക്കുവാൻ ആ തത്വ ങ്ങൾ പര്യാപ്തങ്ങളാകുന്നു. അദ്ദേഹത്തിന്റെ ഒരു പ്രസംഗത്തിലെ ചില ഭാഗങ്ങ ളാണിവ: 1. നമ്മുടെ ഭൂമിക്ക് രണ്ടു മില്യൻ വയുകഴിഞ്ഞിരിക്കുന്നു. (1 മില്യൻ- 10 ലക്ഷം) മനുഷ്യൻ ഉണ്ടായിട്ട് 3 ലക്ഷം കൊല്ലമേ ആയിട്ടുള്ളൂവെന്നാണ് ഭൂഗർഭശാസ്ത്രം ( ഏലീഹീഴ്യ ) നമുക്ക് കാണിച്ചുതരുന്നത്. ഭൂലോകമൊഴിച്ചുള്ള ലോകങ്ങളെ സംബന്ധിച്ച് ജലിര്യഹ്മിശമ ഡിശ്ലൃശെ്യേ. ഈ ഗ്രമ്ലം എഴുതുന്നതിന് അൽപം വർഷ ങ്ങൾക്ക് മുമ്പുള്ള ചില ശാസ്ത്രീയ നിയമങ്ങളാണവ. ഈ പതിപ്പാകുമ്പോഴേക്കും ശാസ്ത്രം അന്നത്തെക്കാൾ എത്രയോ മുമ്പോട്ട് കടന്നിരിക്കുന്നു. അന്നത്തെ ചില നിഗമനങ്ങളെ അത് പൊളിച്ചെഴുതുകയും ചെയ്തിരിക്കുന്നു. പുതിയ അഭിപ്രായ ങ്ങളാകട്ടെ പൂർവാധികം അഗ്ഗുതം നിറഞ്ഞവയുമാകുന്നു. കാലം ചെല്ലുന്തോറും 8 ർസ്ലഞ്ഞദ്ധറ ഒന്നും അറിയാത്ത ഒരു ശിശുവായിരുന്നു മനുഷ്യൻ. ഇപ്പോൾ അവൻ വേറെയും അനേകം ലോകങ്ങളുണ്ടെന്ന് അറിയുവാൻ തുടങ്ങിയിരിക്കുകയാ ണ്. 2. സൂര്യൻ തുടങ്ങി നമ്മുടെ ചുറ്റുപാടും സ്ഥിതിചെയ്യുന്ന കോടിക്കണക്കിലുള്ള ഗോളങ്ങൾക്ക് ഒരു അവസാനമുണ്ടായിരിക്കും. എന്നാൽ അവയ്ക്ക് അപ്പുറം സ്ഥതി ചെയ്യുന്ന ശുദ്ധശൂന്യമfiലത്തിന് യാതൊരു ഒടുക്കവും അവസാനവും ഇല്ലാത്തതാ കുന്നു. നമ്മുടെ കാഴ്ചയിൽ അകപ്പെട്ടതും, അല്ലാത്തതുമായ എല്ലാ ഗ്രഹങ്ങളും കൂടി ഒരൊറ്റ ഗോളമfiലമത്രെ. 3. കമ്പിയില്ലാ കമ്പിയിൽ (വയർലിൽ) നിന്ന് പുറപ്പെടുന്ന ഒരു സിന്മൽ (അടയാ ളം) 1 / 7 സെക്കന്റ് സമയം കൊണ്ട് ഭൂമിയെ ഒരു വട്ടം വൃത്തം വെക്കുന്നു. പ്രകാശമാ കട്ടെ, ഒരു സെക്കന്റിൽ 1,86,000 നാഴിക സഞ്ചരിക്കുന്നു. വിദ്യുച്ഛക്തിയുടെ വേഗതയും ഇതുതന്നെ. എന്നാൽ അതേ പ്രകാശം ആ ഗോളമfiലത്തെ ഒരു പ്രാവശ്യം ചുറ്റിവരു വാൻ ലക്ഷം മില്യൻ (100,000,000,000) കൊല്ലക്കാലം ആവശ്യമാകുന്നു. (ഇൗ കാലവും 1 / 7 സെക്കന്റും തമ്മിലുള്ള താരതമ്യം ഒന്ന് ആലോചിച്ചു നോക്കുക?) 4. സൂര്യൻ ഭൂമിയെക്കാൾ പതിമൂന്ന് ലക്ഷം ഇരട്ടി വലിപ്പമുള്ളതാണ്. എന്നാലത് ശൂന്യാകാശത്തിലെ അനേകം സൗരയൂഥ സമൂഹങ്ങളിലെ ഒരു ചെറുകിടഗോളം മാത്ര മാകുന്നു. അതായത്: ഏറെക്കുറെ 30,000 മില്യൻ വരുന്ന സൗരയൂഥകുടുംബങ്ങളിൽപെട്ട ഒരു കുടുംബത്തിലെ ഒരംഗമത്രെ സൂര്യൻ. ( ) 5. ഉപരിയാകാശമfiലത്തിൽ പ്രഭാപടലങ്ങൾക്കപ്പുറം സ്ഥിതിചെയ്യുന്ന കണക്കറ്റ ധൂമതാര ( ചമയൗഹമ ) ങ്ങളിൽ ചിലത് നമ്മുടെ സൂര്യനെപോലുള്ള 10 മില്യൻ സൂര്യന്മാർ സൃഷ്ടിക്കപ്പെടുവാൻ പോരുന്ന പദാർത്ഥങ്ങൾ അടങ്ങുന്നവയാകുന്നു. അതേ സമയത്ത് ആ പദാർത്ഥങ്ങളുടെ ലാഘവമാണെങ്കിലോ, അത് അതിന്റെ ഒരു റാത്തൽ തൂക്കത്തിലുള്ള ഭാഗത്തിന്റെ വലുപ്പം, യൂറോപിന്റെ ഏറ്റവും വലിയ പർവതമായ മാറ്റർഹോണി ( ) ന്റെ വലുപ്പത്തിന് സമമായിരിക്കും!. (അപ്പോൾ അതിന്റെ ആകെ വലുപ്പം ഒന്നു ആലോചിച്ച് നോക്കുക!) 6. അമേരിക്കയിൽ, മുണ്ടുവിത്സന്റെ ശ്രുതിപ്പെട്ട ദൂരദർശിനി ( ഠ ) യന്ത്രം അങ്ങിനെയുള്ള ഏതാണ്ട് രണ്ട് മില്യൻ നബുലകളെ (ധൂമതാരങ്ങളെ) കാട്ടിത്തരുന്നു. കൂടുതൽ വമ്പിച്ച യന്ത്രങ്ങളുണ്ടാകുമ്പോൾ കാണുവാൻ കഴിയുന്ന നബുലകൾ എത്ര യായിരിക്കുമെന്ന് നമുക്കറിഞ്ഞുകൂടാ. 7. ശൂന്യാകാശ മfiലത്തിൽ നീന്തിക്കളിച്ചുകൊണ്ടിരിക്കുന്ന നക്ഷത്രതാരങ്ങളുടെ 8 അങ്ങിനെത്തന്നെ ഇരിക്കുകയും ചെയ്യും. പക്ഷേ, ശാസ്ത്രം എത്ര പുരോഗമി ച്ചാലും അല്ലാഹുവിന്റെ സൃഷ്ടിരഹസ്യങ്ങൾ മുഴുവനും മനുഷ്യൻ കണ്ടെത്തുക സാദ്ധ്യമല്ലെന്ന് തീർച്ചതന്നെ. ( ) സൂര്യനെക്കാൾ ഒരു ലക്ഷം മടങ്ങ് അധികം പ്രകാശമുള്ള ഒരു നക്ഷത്രത്തെ വടക്കെ ഇറ്റലിയിലെ ആസ്യാഗോള ജ്യോതിർമfiല നിരീക്ഷണാലയത്തിലെ ശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചതായി ഇതെഴുതുന്ന കാലത്ത് പത്രങ്ങളിൽ കാണു കയുണ്ടായി. "സൂപ്പർനോവ' എന്നാണതിന് പേർ നൽകപ്പെട്ടിരിക്കുന്നത്. ( ഒരു തുക പറയുകയാണെങ്കിൽ, ചുരുങ്ങിയ പക്ഷം 2 എന്ന അക്കത്തിന്റെ നേരെ 24 പൂജ്യം ചേർത്തു വായിക്കേണ്ടതായിവരും. (അഥവാ രണ്ടായിരം കോടിക്കോടി ക്കോടി) ഇത്രയെണ്ണം മണൽതരികൾ നിരത്തുന്നപക്ഷം ബ്രിട്ടീഷ് ദീപ്സമൂഹത്തിന്റെ ഉപരിതലം നൂറുക്കണക്കായ അടികൾ ഉയർന്നുപോകുന്നതാണ്. 8. ഇന്ന് അറിയപ്പെടുന്ന നക്ഷത്രങ്ങളിൽ ഏറ്റവും ചെറിയതിന് സൂര്യന്റെ 1/25 ഭാഗം വെളിച്ചമാണുള്ളത്. എന്നാൽ, ഏറ്റവും വലിയതായ മിഥുന ( ഏലാശിശ ) നക്ഷത്രത്തിന് അതിന്റെ മൂന്നിരട്ടി വെളിച്ചമുണ്ട്. ഇൗ ഗ്രഹം സൂര്യനെക്കാൾ 25 മില്യൻ ഇരട്ടി വലി പ്പവും കൂടുന്നു. അപ്പോൾ അവ തമ്മിലുള്ള താരതമ്യം, ഒരു വലിയ വൈദ്യുതദീപവും, ഒരു മിന്നാമിനുങ്ങും തമ്മിലുള്ളതുപോലെയാണെന്നു പറയാം. 9. സൂര്യന്റെ ഓരോ ചതുരശ്ര ഇഞ്ച് സ്ഥലത്ത്നിന്നും പ്രവഹിക്കുന്ന വെളിച്ചം 50 കുതിരശക്തിയുള്ളതത്രെ. എന്നാൽ, വേറെ ചില ഗ്രഹങ്ങൾ നൽകുന്ന വെളിച്ചം ഒരു ചതുരശ്ര ഇഞ്ചിന് 30,000 കുതിരശക്തിയുള്ളതാകുന്നു. 10. നിത്യേന രശ്മികൾ പ്രവഹിച്ചുകൊണ്ടിരിക്കുന്നത്കൊണ്ട് അതിന്റെ ശരീരധാതുവിൽനിന്ന് നിമിഷം പ്രതി 250 മില്യൻ ടൺ നഷ്ടപ്പെട്ടുകൊണ്ടിരി ക്കുകയാണ്. അങ്ങിനെ ദിനംപ്രതി 3,60,000 മില്യൻ ടൺ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. സൂര്യനിപ്പോൾ ഏതാണ്ട് ഒരു കോടി മില്യൻ (കോടിമില്യൻ) വയസുണ്ടായിരിക്കണം. ഇൗ തോതിൽ ഇനിയും ലക്ഷക്കണക്കായ കോടികൊല്ലങ്ങളോളം അതിന് ജീവിക്കാൻ കഴിയുമായിരിക്കും. (അവസാനിച്ചു) ( ) കേവലം ഉദാഹരണാർത്ഥം മാത്രം ഉദ്ധരിച്ച ഇൗ അഭിപ്രായങ്ങൾ വാനമfiല ത്തെയും, വൻഗ്രഹങ്ങളെയും സംബന്ധിച്ച ശാസ്ത്രീയ വസ്തുതകളാണല്ലോ. എന്നാൽ ( ) പ്രൊഫസർ ജയിൻസിന്റെ മേലുദ്ധരിച്ച പ്രസംഗം അൽപം വർഷത്തെ പഴക്കം ചെന്നതാണ്. മനുഷ്യൻ അന്ന് ബഹിരാകാശയാത്ര ആരംഭിച്ചിട്ടില്ല, എന്നാൽ നമ്മുടെ അച്ചടി ഏതാണ്ട് ഇവിടെ എത്താറായപ്പോൾ, പത്രങ്ങളിൽ പ്രസിദ്ധീകരി ക്കപ്പെട്ട മറ്റൊരു വിജ്ഞാനവാർത്തയും ഇവിടെ പ്രത്യേകം ശ്രദ്ധേയമാകുന്നു. അമേ രിക്ക ഇയ്യിടെ തൊടുത്തുവിട്ട ഒരു ഉപഗ്രഹ ത്തിൽ ബഹിരാകാശയാത്ര നടത്തിയ മി: ജോൺഗ്ലെൻ ചെയ്ത ഒരു പ്രസ്താവനയിലെ ചില ഭാഗങ്ങളുടെ ചുരുക്കമാണ് താഴെ കാണുന്നത്. ബഹിരാകാശ യാത്രക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, അദ്ദേഹത്തിന് നൽകപ്പെട്ട ഒരു പുസ്തകത്തിൽ, ശൂന്യാകാശത്തെ സംബന്ധിച്ച് അനേകവിവരങ്ങളുള്ളതിൽ അദ്ദേഹത്തെ ഏറ്റവും ആകർഷിച്ച രണ്ട് ഖfiികക ളെക്കുറിച്ച് സംസാരിച്ചുകൊണ്ട് അദ്ദേഹം പറയുകയാണ്:- ഒരു സെക്കന്റിൽ 1,86,000 നാഴികദൂരം സഞ്ചരിക്കുന്ന പ്രകാശം ഒരു കൊല്ലം സഞ്ചരിച്ചാലുണ്ടാകുന്ന ദൂരത്തിന് ഒരു ദീപ്തി വർഷം (പ്രകാശവർഷം) എന്ന് പറയുന്നു. അതായത്, ഏതാണ്ട് 6 കോടിക്കോടി നാഴിക. നമ്മുടെ ഭൂമി ഉൾക്കൊള്ളുന്ന പ്രഭാപടലത്തിന് 1 ലക്ഷം ദീപ്തിവൽസരം വ്യാസമാണുള്ളത്. (സൂര്യൻ ഈ പ്രഭാപടലത്തിന്റെ കേന്ദ്രത്തിൽ നിന്ന് 30,000 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു അപ്രധാന നക്ഷത്രമാകുന്നു) ഈ പ്രകാശപടലം അതിന്റെ ഭ്രമണത്തിൽ ഒരു പ്രാവശ്യം ചുറ്റിത്തിരിയുവാൻ 20 കൊല്ലം വേണം. ഇതോർക്കു മ്പോൾ, നമ്മുടെ സൗരമfiലത്തിനപ്പുറമുള്ള പ്രപഞ്ചത്തിന്റെ വിസ്തൃതിയെക്കു റിച്ച് മനിലാക്കുവാൻ എത്ര വിഷമം! 8 ഈ പ്രകാശമfiലത്തിലുള്ള നക്ഷത്രങ്ങളോടെ ഇതിന്റെ അറ്റം അവസാനിക്കുന്നില്ല. അതിനപ്പുറം ലക്ഷക്കണക്കിൽ വേറെയും പ്രകാശപടല ങ്ങളുണ്ട്. അവയെല്ലാം അതീവ ദുർഗ്രഹമായ വേഗതയോടുകൂടി ഒന്ന് മറ്റൊന്നിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നു. ദൂരദർശിനിമൂലം വീക്ഷിക്കാവുന്ന പ്രപഞ്ചം ഭൂമിയിൽ നിന്ന് ഏത് ഭാഗത്തേക്കുംകുറഞ്ഞപക്ഷം- 200 കോടി പ്രകാശവർഷത്തോളം ദൂരെ കിടക്കുന്നു. നമ്മുടെ ബ്രഹ്മാfiം എത്ര വിപുലമാണെന്ന് ഇത് വ്യക്തമാക്കു ന്നു. ഇനി, പരമാണുവിന്റെ ഘടനയൊന്ന് ചിന്തിക്കാം. വസ്തുവിന്റെ ഏറ്റവും ചെറിയ അംശമാണല്ലോ അത്. പരമാണുവിന് സൗരമfiലത്തോട് വലിയ സാദൃശ്യമുണ്ട്. ക്രമീകൃതമായ രീതിയിൽ ഒരു കേന്ദ്രത്തെ (ന്യൂക്ളിയസ്) ചുറ്റിക്കൊണ്ടുള്ള ഇല ക്ട്രോണുകൾ (വൈദ്യുത തരികൾ) അതിനുമുണ്ട്. പ്രപഞ്ചത്തിൽ കാണപ്പെടുന്ന അഗ്ഗുതാവഹമായ വ്യവസ്ഥയെക്കുറിച്ച്, സൂക്ഷ്മമായ പരമാണുതൊട്ട് നമുക്ക് ചിന്തിക്കാവുന്ന ഏറ്റവും വലിയ വസ്തുവരെ, ലക്ഷക്കണക്കായ പ്രകാശവർഷം അകലത്തോളം പരന്നുകിടക്കുന്ന നക്ഷത്ര തന്നെ നിശ്ചി തമായ ഒരു ഭ്രമണപഥത്തിൽ, ഒന്നിനോടൊന്ന് ബന്ധപ്പെട്ടു സഞ്ചരിച്ചുകൊണ്ടിരി ക്കുന്നു. ഇത് യാദൃശ്ചികമായി സംഭവിച്ചതാണോ? കുറെ മരക്കഷ്ണങ്ങളും, എങ്ങു നിന്നോ വന്ന സാമാനങ്ങളും കൂടി പെട്ടെന്ന് ഒരുമിച്ചുകൂടി സ്വന്തമായ ഒരു ഗതി ക്രമം ഉണ്ടാക്കി വ്യവസ്ഥയോടെ ചലിച്ചു തുടങ്ങിയെന്ന് വിശ്വസിക്കാൻ കഴിയുക യില്ല. സുനിശ്ചിതമായ ഒരു ആസൂത്രണം ഇതിലുണ്ട്. ദൈവം ഉണ്ടെന്ന് എനിക്ക് മനിലാക്കിത്തരുന്ന ഒരു വലിയ കാര്യമാണ് ഇത്. നാം തൊടുത്തുവിട്ടിട്ടുള്ള "മർക്കുറി' ഉപഗ്രഹത്തിന്റെ വേഗതയെ ഒന്ന് തുലനം ചെയ്യാം. ഇതിൽ നാം കേമന്മാരാണെന്ന് നടിക്കുന്നു. മണിക്കൂറിൽ 18,000 നാഴികസെക്കന്റിൽ ഏതാണ്ട് 5 നാഴികയാണ് നമുക്ക് എത്താൻ കഴിഞ്ഞത്. ഭൗതിക മായ തോത്വെച്ച് നോക്കുമ്പോൾ, ഇത് വല്ലാത്ത വേഗത തന്നെ. നല്ല ഉയരവും! അതെ, 100 നാഴികയിൽ അൽപം കൂടുതൽ ഉയരത്തിലും നാം എത്തുന്നു. എന്നാൽ ശൂന്യകാശത്ത് നടക്കുന്ന കാര്യങ്ങൾവെച്ച് നോക്കുമ്പോൾ നമ്മുടെ പരിശ്രമങ്ങൾ എത്ര തുച്ഛം! ശാസ്ത്രീയമായ ഭാഷയിൽ ദൈവത്തെ നിങ്ങൾക്ക് അളക്കുവാൻ കഴിയുകയി ല്ല. ആത്മീയ ശക്തിയെ നിങ്ങൾക്ക് കാണുവാനോ, ആസ്വദിക്കുവാനോ, മണത്തറി യുവാനോ സ്പർശിക്കുവാനോ സാധ്യവുമല്ല. ഇന്ദ്രിയശക്തികൾക്ക് അതീതമാണ ത്. ഒരു വിമാനത്തിന് ഏറ്റവും ശക്തിമത്തായ ഒരു എഞ്ചിനും, ഏറ്റവും വിശിഷ്ട മായ യന്ത്രങ്ങളും ഉണ്ടായിക്കൊള്ളട്ടെ, എന്നാൽ അതിന്റെയെല്ലാം പിന്നിൽ, നമുക്ക് തൊടാനോ, കാണാനോ, കഴിയാത്ത ചില ശക്തികളുടെ പ്രവർത്തനമില്ലെങ്കിൽ, അതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല. കാരണം, അതിന് ഒരു ലക്ഷ്യനിയ ന്ത്രണം വേണം. കോമ്പ് ( - തവുക്കദിക്ക് നിർണയ യന്ത്രം) നോക്കി യാണ് നാം ഇത് ചെയ്യുന്നത്. കോമ്പിനെ പ്രവർത്തിപ്പിക്കുന്ന ആ ശക്തി നമ്മുടെ എല്ലാ ജ്ഞാന ശക്തിയെയും മറികടക്കുന്നതാണ്. നമുക്കത് കാണുവാനോ, തൊടുവാനോ, രുചിച്ചറിയുവാനോ സാധ്യമല്ല. പക്ഷേ, അതിന്റെ പ്രവർത്തനഫലം നാം കാണുന്നത്കൊണ്ട്, അങ്ങിനെ ഒരു ശക്തിയുണ്ടെന്ന് നാം മനിലാക്കുന്നുസ്ല' ധ 1963 ഏപ്രിൽ 13 ലെ ചന്ദ്രിക വാരാന്തപ്പതിപ്പിൽനിന്ന് പ . ചെറുതായി നാം ഗണിച്ചുവരുന്ന അണുക്കളെയും, ഏറ്റവും വസ്തു വായി ഗണിച്ചുവരുന്ന എട്ടുകാലി വലയുടെ നൂലുകളെയും സംബന്ധിച്ച ചില യാഥാർത്ഥ്യങ്ങൾകൂടി നമ്മുടെ ഓർമയിൽ ഇരിക്കുന്നത് സന്ദർഭോചിതമായിരിക്കും മണൽത്തരിപോലുള്ള ഓരോ തരിപദാർത്ഥവും കോടാനുകോടി പരമാണു ( ) കളുടെ സമൂഹമത്രെ. ഇൗ അണുക്കളാണെങ്കിൽ, അവ പൊള്ളയായി ഇട ഒഴിഞ്ഞ് കിട ക്കുന്നവയുമാകുന്നു. അഥവാ അവ തികച്ചും ഇടതൂർന്ന് ഒട്ടിപിടിച്ചു കിടക്കുന്നവയല്ല. ആ ഒഴിവുസ്ഥലങ്ങൾ ശരിക്കും പദാർത്ഥങ്ങളാൽ നിറക്കപ്പെടുകയാണെങ്കിൽ, ഓരോ മണൽത്തരിയും അനേകം ടൺ തൂക്കം വരുന്നതാകുന്നു. (അണു) ശാസ്ത്ര ത്തിൽ ഒളിഞ്ഞുകിടക്കുന്ന ഒരു പരമരഹസ്യമത്രെ ഇത്. ഇൗ ഒഴിവുസ്ഥലങ്ങളിൽ ഓരോ ന്നിലും, വ്യാപരിക്കുവാൻ വയ്യാത്ത വേറെ അനേകം വൈദ്യുത തരികൾ മിന്നൽവേഗ ത്തിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. പണ്ടുകാലത്ത്, തികച്ചും കട്ടികളാൽ തൂർക്കപ്പെട്ടതാണ് പദാർത്ഥളെന്ന് കരുതപ്പെട്ടിരുന്നു. ഇന്നാകട്ടെ, പദാർത്ഥങ്ങൾ മിക്ക വാറും ശൂന്യങ്ങളാണെന്ന് വന്നിരിക്കുന്നു. ഉപപരമാണുക്കളുടെതാണ് പദാർത്ഥ ഘട ന. ഇവയുടെ വലുപ്പം ഒരു ഇഞ്ചിന്റെ 1250 ലക്ഷത്തിൽ ഒരു ഭാഗം മാത്രം വരുന്ന വ്യാസ മായിരിക്കും. അനേകം പരമാണുക്കൾ ചേർന്നതാണ് ഒരു അണു. അണുക്കൾക്കിടയി ലുള്ള വൈദ്യുത ശൂന്യ സ്ഥലങ്ങൾ മുഴുവനും അതാത് വസ്തുവിന്റെ പദാർത്ഥങ്ങ ളാൽ തൂർക്കപ്പെടുന്നപക്ഷം, ഒരു വമ്പിച്ച വസ്തു കേവലം അണുവായി മാറി പ്പോകും . ഇൗ ഭൂലോകം ആകപ്പാടെ, പ്രസ്തുത വലക്കണ്ണികൂടാതെയുള്ള ഒരൊറ്റ കട്ടി പദാർത്ഥമാക്കപ്പെടുന്ന പക്ഷംഭൂമിയുടെ തൂക്കത്തിലുള്ള അണുക്കളെ ശൂന്യത കൂടാതെ കൂട്ടിചേർക്കപ്പെടുന്നതായാൽ അത് ഏകദേശം 1/2 നാഴികമാത്രം വ്യാസം വരുന്ന ഒരു ഗോളമായി മാറും പോൽ! അപ്പോൾ, ലോകവും ലോകരുമെല്ലാം ശൂന്യതയുടെ സമാ നാം നിത്യം കാണാറുള്ളതും, ഒരു പ്രത്യേക പരിഗണന നൽകാറില്ലാത്തതുമായ എട്ടുകാലിവല. എന്നാൽ, അതിന്റെ നിർമാണകൃത്യമാകട്ടെ, വലിയ എഞ്ചിനിയർമാർക്ക് (യന്ത്രകലാവിദഗ്ധന്മാർക്ക്) പോലും സാധ്യമല്ലാത്തവിധം സൂക്ഷ്മ പ്ളാനോടുകൂടിയാകുന്നു. അതിന്റെ ആകൃതിയും നിർമാണ സമ്പ്രദായവും ചിന്തകന്മാരെ അത്യാശ്ചര്യഭരിതരാക്കുന്നവയാണ്. വലയുടെ ഓരോ നൂലിന്റെയും, നേർമയും, ബലഹീനതയും ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഈ നൂലുകളെക്കു റിച്ച് ശാസ്ത്രനിപുണന്മാരായ ചിലർ നിരീക്ഷണം നടത്തിയതിൽ അഗ്ഗുതകരമായ ചില വസ്തുതകൾ കണ്ടെത്തിയിരിക്കുന്നു. ഓരോ നൂലും നന്നാലു ഉപനാരുകളാൽ കൂട്ടിച്ചേർക്കപെട്ടവയാണുപോൽ. ഇൗ നാലിൽ ഓരോന്നും തന്നെ, വേറെ ആയിരം നേരിയ ഇഴകളാൽ നിർമിക്കപ്പെട്ടവയുമാണ്! അങ്ങിനെ, നാം കാണുന്ന ഓരോ നൂലും 4000 ഇഴകൾ കൂട്ടിച്ചേർത്തുണ്ടാക്കപ്പെട്ടതാകുന്നു. അതിനെക്കാളെല്ലാം ആശ്ചര്യകരം, ആ ഓരോ ഇഴയും, എട്ടുകാലിയുടെ ശരീരത്തിലുള്ള വെവ്വേറെ ദ്വാരങ്ങളിൽ കൂടിയാണ് പുറത്ത് വരുന്നതെന്ന വസ്തുതയാണ്. ഇൗ ഇഴകളും നമ്മുടെ താടിരോമങ്ങളും തമ്മിൽ താരതമ്യപ്പെടുത്തിനോക്കുന്ന പക്ഷം 16 നുശേഷം 12 പൂജ്യം ചേർത്താലുള്ള ഇഴകൾ കൂട്ടിപ്പിരിച്ചെങ്കിൽ മാത്രമേ അവ ഒരു മുടിയോളം തടികൂടുകയുള്ളൂ. ഹാ! അല്ലാഹു വിന്റെ സൃഷ്ടിവൈഭവം! ഏറ്റവും ദുർബലമായ വീടാണ് എട്ടുകാലി യുടെ വീട്- 29:41 ( ) എന്ന് അല്ലാഹു പ്രസ്താവിച്ചി ട്ടുള്ള ഈ വീട്ടിലെ ചില രഹസ്യങ്ങളാണ് ഇതെങ്കിൽ, നഭോമfiലത്തിലും, അതിന അടങ്ങിയിട്ടുള്ള പ്രകൃതി രഹസ്യങ്ങളുടെ നിലയെന്തായിരിക്കും?! (അപ്പോൾ, സകല വസ്തുക്കളുടെയും സർവ്വാ ധികാരസ്ഥാനം യാതൊരുവന്റെ കയ്യിലാണോ അവനെത്ര മഹാ പരിശുദ്ധൻ! അവന്റെ അടുക്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുന്നു. (36:83) മേൽ വിവരിച്ചതിൽനിന്ന് അല്ലാഹുവിന്റെ അറിവുകളും, അവയെക്കുറിക്കുന്ന വച നങ്ങളും എഴുതിക്കണക്കാക്കുവാൻ സാധ്യമേ അല്ല എന്നുള്ള പരമാർത്ഥം, അൽപമെ ങ്കിലും ബുദ്ധിയുള്ള ആർക്കും വേണ്ടപോലെ ഗ്രഹിക്കുവാൻ കഴിയുമല്ലോ. മുകളിൽ ചൂണ്ടിക്കാണിച്ച ശാസ്ത്രീയ വാർത്തകൾ വെച്ചുനോക്കുമ്പോൾ, സ്വർഗനരകങ്ങളുടെ സ്വഭാവത്തെപ്പറ്റിയും, പരലോക സംബന്ധമായ ചില വാർത്തകളെക്കുറിച്ചും നിലും ഹദീഥിലും വന്നിട്ടുള്ള വിവരങ്ങൾ ഒന്നുംതന്നെചിലർ ധരിക്കാറുള്ളതുപോ അതിശയോക്തി കലർന്നതായിരിക്കയില്ലെന്ന് മനിലാക്കാം. ഇതിന്റെ വെളി ച്ചത്തിൽ താഴെകാണുന്ന രണ്ടുമൂന്ന് ഹദീഥുകൾ ഇവിടെ അനുസ്മരിക്കുന്നതും സന്ദർഭോചിതമായിരിക്കും. നബി തിരുമേനി ˜ അരുളിച്ചെയ്യുന്നു:- സാരം: (1) ഒരു കണ്ണും കണ്ടിട്ടില്ലാത്തതും, ഒരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും ഉദയം ചെയ്തിട്ടില്ലാത്തതുമായ കാര്യങ്ങൾ എന്റെ സദ്വൃ ത്തരായ അടിയാന്മാർക്ക് ഞാൻ ഒരുക്കിവെച്ചിട്ടുണ്ടെന്ന് അല്ലാഹു പറയുന്നു. വേണ മെങ്കിൽ നിങ്ങൾക്ക് (ഇതിനു തെളിവായി) ഈ വാക്യം വായിക്കാം: നന്ദകരമായി അവർക്കുവേണ്ടി ഒളിച്ചുവെക്കപ്പെട്ടിട്ടുള്ളത് എന്താണെന്ന് ഒരാൾക്കും (ബു. മു) ൽട്ടപ്പഥന്റഞ്ചപ്പണ സ്ലക്തഹ്മച ക്ലടൾയ ഗ്മസ്ലദ്ധറവ സ്ലത്ഥഞ്ചക്ഷദ്ധഷ ത്സ മ്മസ്ലഥ സ്ലത്ഥപ്പത ന്ധ (2) സ്വർഗത്തിലുണ്ട്, ഒരു വൃക്ഷം! അതിന്റെ നിഴലിൽ ഒരു വാഹനക്കാരന് നൂറു കൊല്ലം സഞ്ചരിക്കാം. എന്നാലും, അവനത് മുറിച്ചുകടന്നു കഴിയുകയില്ല. നിങ്ങളുടെ വില്ലിന്റെ അത്ര സ്ഥലം സ്വർഗത്തിൽ ലഭിക്കുന്നത്, സൂര്യൻ ഉദിക്കുകയോ, അസ്ത മിക്കുകയോ ചെയ്യുന്ന സ്ഥലത്തെ (ഭൂമിയെ)ക്കാൾ ഗുണമേറിയതാകുന്നു. (ബു. മു.) (3) (സാധാരണ) തീ നരകാന്മിയിൽനിന്നുള്ള എഴുപതിൽ ഒരു അംശ എന്ന് തിരുമേനി പറഞ്ഞു. അപ്പോൾ പറയപ്പെട്ടു: റസൂ ലേ, ഇത്തന്നെ മതിയാകുമല്ലോ! (ഈ തീ തന്നെ എത്രയോ ചൂട് മതിയായതാണ ല്ലോ). തിരുമേനി പറഞ്ഞു: ഇതിനെക്കാൾ 69 മടങ്ങ് ചൂട് അതിന് കൂടു തൽ നൽകപ്പെട്ടിരിക്കുന്നു. ഓരോ മടങ്ങും ഈ തീയിന്റെ അത്ര ശക്തിയുള്ളതാകു (ബു: മു.) പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ ശാസ്ത്രീയ വിജ്ഞാനങ്ങൾ ഓരോന്നും നിഷ്പക്ഷമായും നിഷ്കളങ്കമായും ചിന്തിക്കുന്ന ആളുകൾക്ക് അല്ലാഹുവിലുള്ള വിശ്വാസവും, അവനോടുള്ള ഭയഭക്തിയും കൂടുതൽ കൂടുതൽ വർദ്ധിപ്പിച്ചുകൊണ്ടിരി ക്കുന്നതാണ്. നേരെമറിച്ച് ഭൗതിക മനഃസ്ഥിതി മാത്രം വെച്ചുകൊണ്ടുള്ള ഏത് പുരോ ഗമനവും മനുഷ്യന് തീരാനഷ്ടമായിട്ടാണ് പര്യവസാനിക്കുക. മേലുദ്ധരിച്ച ശാസ്ത്രീയ തത്വങ്ങളിൽനിന്ന് നഭോമfiലഗോളങ്ങളിൽ സൂര്യനുള്ള സ്ഥാനം കേവലം മാണെന്ന് നാം കണ്ടുവല്ലോ. അതേ സൂര്യന്റെ ഒരു ഗ്രഹമാണ്, 8000 ത്തിൽപരം നാഴിക മാത്രം മദ്ധ്യവ്യാസമുള്ള നമ്മുടെ ഭൂമി. ചന്ദ്രനാകട്ടെ, ഭൂമിയെക്കാൾ പല മടങ്ങും ചെറുതും അങ്ങിനെയുള്ള ചന്ദ്രനിലേക്ക് മനുഷ്യന് പോയിവരുവാൻ സാധിക്കുമോ എന്ന പരീക്ഷണത്തിന്റെ അന്ത്യതീരുമാനം കിട്ടിക്കഴിഞ്ഞിട്ടില്ലാത്ത ഒരു അവസ്ഥയിൽ മാത്രമേ ഇന്നുവരെ മനുഷ്യൻ എത്തിക്കഴിഞ്ഞിട്ടുള്ളൂ. തുടർന്നുകൊണ്ടിരിക്കുന്ന പരീക്ഷണ ങ്ങൾ അവനെ കൂടുതൽ വിജയത്തിലേക്ക് നയിച്ചേക്കാമെന്ന് നമുക്ക് ആശിക്കുക. ( ) പക്ഷേ, അപ്പോഴേക്കും മനുഷ്യന്റെ ധിക്കാര മനഃസ്ഥിതി അതിരു കവിഞ്ഞുപോയിരി ക്കുകയാണ്! ബഹിരാകാശത്തിൽ പോയി തിരിച്ചുവന്നവർക്ക് അവിടെ ദൈവത്തെ കണ്ടി പറയുവാൻ കരളുറപ്പുണ്ടായെങ്കിൽ, അഖിലാfiത്തിന്റെ സ്രഷ്ടാവ് അതി നെക്കാൾ എത്രയോ സഹനവും, കരുണയും ഉള്ളവനാണെന്ന് സത്യവിശ്വാസികൾക്ക് സമാധാനിക്കാവുന്നതാകുന്നു. ഓരോ ദൃഷ്ടാന്തങ്ങൾ കാണുമ്പോഴും, കേൾക്കു മ്പോഴും അവർക്ക് അവരുടെ വിശ്വാസം വർദ്ധിക്കുകയേ ചെയ്യുകയുള്ളൂ. (സത്യവിശ്വാസികൾ യാതൊരു കൂട്ടർ മാത്രമാകുന്നു. അല്ലാഹുവിനെക്കുറിച്ച് പറയ പ്പെടുന്നതായാൽ അവരുടെ ഹൃദയങ്ങൾ നടുങ്ങിപോവുകയും, അവന്റെ ലക്ഷ്യങ്ങൾ അവർക്ക് ഓതിക്കേൾപ്പിക്കപ്പെടുന്നതായാൽ അതവർക്ക് വിശ്വാസത്തെ വർദ്ധിപ്പിക്കു കയും ചെയ്യുന്നതാണ്. തങ്ങളുടെ രക്ഷിതാവിന്റെ മേൽ അവർ (കാര്യങ്ങളിൽ) ഭര മേൽപ്പിക്കുകയും ചെയ്യുന്നതാകുന്നു. (സൂ: അൻഫാൽ: 2) ഈ സൂറത്ത് അല്ലാഹു ഇപ്രകാരം അവസാനിപ്പിക്കുന്നു:- ( ) ഇതെഴുതി ഏഴെട്ടു കൊല്ലങ്ങൾക്കുശേഷം (ക്രി. 1969 ജൂലായ് മാസത്തിൽ) മനുഷ്യൻ ഒന്നാമതായി ചന്ദ്രഗോളത്തിൽ ഇറങ്ങി പരീക്ഷണങ്ങൾ നടത്തി ചരിത്രം സൃഷ്ടിക്കുകയും, തുടർന്നുകൊണ്ട് വീണ്ടും ചില ചന്ദ്രയാത്രകൾ നടത്തപ്പെടുകയും ഉണ്ടായി. (നാനാഭാഗങ്ങളിലും, അവരിൽതന്നെയും നാം അവർക്ക് നമ്മുടെ ദൃഷ്ടാ ന്തങ്ങൾ വഴിയെ കാട്ടിക്കൊടുക്കും (41: 52) എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടല്ലോ.
18:110

قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا

(110) (നബിയേ) പറയുക: ഞാൻ നിങ്ങളെപ്പോ ലെയുള്ള ഒരു മനുഷ്യൻ മാത്രമാ കുന്നു; നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) ഒരേ ഒരു ഇലാഹാ എനിക്ക് വഹ്യ് (ഉൽബോധനം) നൽകപ്പെടുന്നു. (ഇതാണ് എന്റെ പ്രത്യേകത). അതി നാൽ, ആരെങ്കിലും തന്റെ റ∫ുമായി കാണുവാൻ ആശിക്കുന്നുവെങ്കിൽ, അവൻ സൽക്കർമം പ്രവർത്തിച്ചു കൊള്ളട്ടെ; തന്റെ രക്ഷിതാവിനെ ആരാധിക്കു ന്നതിൽ ഒരാളെയും (അവനോട്) അവൻ പങ്ക്ചേർക്കാതെയുമിരിക്കട്ടെ. (110) നീ പറയുക നിശ്ചയമായും (മാത്രമാണ്) ഞാൻ ഒരു മനു ഷ്യനാണ് നിങ്ങളെപ്പോലെയുള്ള വഹ്യ് (ഉൽബോധനം) നൽകപ്പെ ടുന്നു എനിക്ക് നിശ്ചയമായും നിങ്ങളുടെ ഇലാഹ് (ആരാധ്യൻ) ആരാധ്യനാണ്, ഇലാഹാണ് (എന്ന്) ഏകനായ, ഒരുവനായ അതിനാൽ ആരെങ്കിലും ആശിക്കുന്ന (അഭിലഷിക്കുന്നപ്രതീക്ഷിക്കുന്നപേടിക്കു ന്ന)വനായിരുന്നാൽ തന്റെ റ∫ുമായി കണ്ടുമുട്ടുന്നത്, റ∫ിനെ കാണുന്നത് എന്നാൽ അവൻ പ്രവർത്തിച്ചുകൊള്ളട്ടെ കർമം, പ്രവൃത്തി നല്ല തായ (സൽക്കർമം) അവൻ പങ്കുചേർക്കാതിരിക്കുകയും ചെയ്യട്ടെ ആരാ ധനയിൽ, തന്റെ രക്ഷിതാവിന്റെ ഒരാളെയും, ആരെയും പ്രധാനമായ രണ്ട് കാര്യങ്ങൾ അല്ലാഹു ഈ ആയത്തിൽ വ്യക്തമാക്കിയിരിക്കുന്നു; (1) മറ്റെല്ലാ മനുഷ്യരെപോലെത്തന്നെ നബി തിരുമേനി ˜ യും ഒരു മനുഷ്യനാകുന്നു. (2) ശിർക്കിന്റെപരദൈവവിശ്വാസത്തിന്റെവല്ല അംശവും കലർന്നുകൊണ്ടുള്ള യാതൊരു കർമവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. ഭക്ഷണം, ഉറക്കം, മറവി എന്നിങ്ങനെയുള്ള വിഷയങ്ങളിലും, മറഞ്ഞ കാര്യം അറി യാതിരിക്കുക, ഇഷ്ടപ്പെടുമ്പോൾ അമാനുഷിക കൃത്യങ്ങൾ കൊണ്ടുവരുവാൻ കഴിയാ തിരിക്കുക മുതലായ വിഷയങ്ങളിലുമെല്ലാം നബി തിരുമേനി ˜ , സാധാരണ മനുഷ്യ നെപ്പോലെയുള്ള ഒരു മനുഷ്യൻ തന്നെയാകുന്നു. അല്ലാഹുവിന്റെ ജ്ഞാനങ്ങളെ കണ ക്കാക്കുവാൻ തിരുമേനിക്കും സാധ്യമല്ല. ഇത്യാദി വസ്തുതകളെല്ലാം ഈ വചന ത്തിൽനിന്ന് മനിലാക്കാവുന്നതാണ്. ഓരോ സന്ദർഭങ്ങളായി ഇതെല്ലാം ഹദീഥിലും വിശദമായിത്തന്നെ പ്രസ്താവിച്ചിട്ടുള്ളതുമാകുന്നു. എന്നാൽ, വഹ്യും, നുബൂ വ്വത്തും (ദിവ്യോൽബോധനവും, പ്രവാചകത്വവും) നൽകപ്പെട്ടിരിക്കുന്നുവെന്നത് സാധാ രണ ജനങ്ങളിൽനിന്ന് നബി ˜ യെ വിശേഷിപ്പിക്കുന്നു. അക്കാരണത്താൽ, മറഞ്ഞ കാര്യ ങ്ങൾ പലതും അല്ലാഹു അവിടുത്തേക്ക് അറിയിച്ചുകൊടുത്തേക്കും; അവിടുത്തെ കൈക്ക് അവിടുത്തെ പ്രവാചകത്വത്തിന് തെളിവായി ചില അസാധാരണ സംഭവങ്ങൾ അവൻ വെളിപ്പെടുത്തുകയും ചെയ്തേക്കും. എന്നല്ലാതെ നബി ˜ സ്വന്തം നിലക്ക് അതി നൊന്നും കഴിവില്ലതന്നെ. കണ്ടുമുട്ടുകയും, സകല കാര്യങ്ങളെക്കുറിച്ചും അവന്റെ മുമ്പിൽ ഉത്തരം പറയേണ്ടി വരികയും ചെയ്യുമെന്ന ബോധമുള്ളവരും, അവന്റെ പക്കൽനിന്ന് സൽഫലങ്ങൾ ലഭിക്കണമെന്ന മോഹവും, ലഭിക്കുമെന്ന പ്രതീക്ഷയും ഉള്ളവരും തങ്ങ ളുടെ ആരാധനാകർമങ്ങളിൽ ഒന്നുംതന്നെ, ശിർക്കിന്റെ യാതൊരു അംശവും കലർത്ത രുതെന്ന് അല്ലാഹു താക്കീത് ചെയ്യുന്നു. ഇൗ താക്കീതിൽ വലിയ ശിർക്കും ചെറിയ ശിർക്കും, ( ) പരസ്യമായ ശിർക്കും രഹസ്യമായ ശിർക്കും ന്ധ ത്സ ഉൾപ്പെടുന്നതാകുന്നു. അല്ലാഹു അല്ലാത്തവരുടെ പ്രീതി യോ, ബഹുമാനമോ ഉദ്ദേശിച്ചുകൊണ്ട് ചെയ്യുന്ന കർമങ്ങളും, മറ്റുള്ളവർ കണ്ടേക്കണ മെന്ന ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്ന കർമങ്ങളും ശിർക്കിൽപെട്ടതാണ്, ശിർക്കിന്റെ എല്ലാ വകുപ്പുകളിൽ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ, ആമീൻ. വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല അസ്വ്ഹാബുൽ കഹ്ഫിന്റെ (ഗുഹാവാസികളുടെ) കഥയിൽ പ്രസ്താവിച്ചതുപോലെ ഇൗ കഥയിലും ചിലർ ചില പുത്തൻ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു കാണാം. വചനങ്ങളുടെ താൽപര്യ ങ്ങൾക്കും, നബി വചനങ്ങൾക്കും നിരക്കാ ത്തവയായതുകൊണ്ട് അവയെപറ്റി ഇവിടെ നമുക്ക് അൽപം സ്പർശിക്കേണ്ടതായി വന്നിരിക്കുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ പൊതുജനമദ്ധ്യെ കടന്നുകൂടിയിട്ടുള്ള അടിസ്ഥാനരഹിതമായ പ്രസ്താ വനകളെ ഒന്നിച്ചു ചേർത്തു ആ വിഷയത്തിന് ഒരു രൂപം നൽകിയശേഷം ആ രൂപത്തെ ഖfiിക്കുക, അക്കൂട്ടത്തിൽ ആ വിഷയത്തിന്റെ യഥാർത്ഥരൂപം തന്നെ മാറ്റി പുതിയ ഒരു രൂപത്തിൽ ചിത്രീകരിക്കുക എന്നുള്ളത് തൽപരകക്ഷികളുടെ ഒരു പതിവാകുന്നു. ഇൗ അടവ് ഇക്കൂട്ടരും പലേടത്തും ഉപയോഗപ്പെടുത്തിയതായിക്കാണാം. അൽകഹ്ഫ് 65 ൽ പ്രസ്താവിക്കപ്പെട്ട അടിയാൻമൂസാ നബി (അ) ന്റെ ഗുരുവായ ഖിദ്വ്ർ നബി (അ) ഒരു പ്രവാചകനായിരുന്നില്ലെന്നും, അദ്ദേഹം ഒരു ) ആയിരുന്നുവെന്നും ചില പfiിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇൗ അഭിപ്രായത്തെയും, എന്ന് പറയുന്നത് ഒരു തരം സന്യാസവേഷം ധരിച്ചവർക്കാണെന്ന് പാമരജനങ്ങൾക്കിടയിലുള്ള അന്ധവിശ്വാസത്തെയും പൊക്കിപ്പിടിച്ചുകൊണ്ടാണ് ഇവർ ഇവിടെ സംസാരിച്ചുകാണു ന്നത്. കേവലം കാട്ടിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സന്യാസിയുടെ അടുക്കൽ പോയി പരിശീലനം നേടുവാൻ മൂസാ നബി (അ)- പ്രവാചകന്മാരുടെ മുൻപന്തിയിൽ നിൽക്കുന്ന ഒരു കൽപിക്കപ്പെടും? പ്രവാചകനല്ലാത്ത ഒരാളോട് ഒരു പ്രവാ ചകൻ: നിങ്ങളെ പിൻപറ്റി എന്ന് എങ്ങിനെ ചോദിക്കും? ഏറ്റവും വലിയ ജ്ഞാനി ആരാണെന്ന് ചോദിക്കപ്പെട്ടിട്ട് എന്ന് മൂസാ നബി (അ) എങ്ങിനെ ഉത്തരം പറയും? ഇൗ അഹംഭാവം കാരണമായിട്ടാണ് അദ്ദേഹത്തെ ഖിദ്വ്ർ നബി (അ)ന്റെ അടുക്കലേക്ക് അയച്ചത് എന്ന് പറയുന്നത് നബിമാരുടെ നിലപാടിന്ന് എങ്ങിനെ എന്നിങ്ങനെയുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഇവ രുടെ പുതിയ അഭിപ്രായങ്ങൾ അവതരിപ്പിക്കുന്നത്. ഇവരുടെ അഭിപ്രായത്തിൽ മൂസാ നബി (അ) പ്രവാചകത്വം ലഭിക്കുന്നതിനുമുമ്പാണ് ഇൗ സംഭവം ഉണ്ടായിട്ടുള്ളത്. നൽകപ്പെടുന്നതിനുമുമ്പ് നബിമാർക്ക് പലവിധ പരിശീലനങ്ങളും നൽക പ്പെടാറുള്ളതിൽ ഒന്നായിരുന്നു ഇൗ സംഭവം. കൊട്ടാരത്തിൽ വളർന്നത് മൂസാ നബിയുടെയും ഖിദ്വ്ർ നബിയുടെയും ( ) കഥയിൽ ചിലർ കടത്തിക്കൂട്ടിയ അഭിപ്രായങ്ങളും അവയെ സംബന്ധിച്ച നിരൂപണങ്ങളും വ്യാഖ്യാനക്കുറിപ്പ്- 1 വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല മൂലം പലതരം പരിശീലനങ്ങളും മൂസാ നബി (അ) നേടിയിട്ടുണ്ട്; ഇനിയും ചില വശ ങ്ങൾ ബാക്കിയുണ്ട്; അതിനുപറ്റിയ ഒരു ഗുരു ഉണ്ടെന്ന് അദ്ദേഹം കേട്ടു; മൂസാ നബി (അ) അങ്ങോട്ട് പുറപ്പെട്ടു. അഥവാ അല്ലാഹു അത് എന്നാണ് ഇവർ പറ യുന്നത്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പായിരുന്നു ഇൗ യാത്ര എന്ന് വരുത്തിത്തീർക്കു വാൻ വേണ്ടി, (രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലം) എന്ന് അല്ലാഹു പറഞ്ഞതിന്റെ ഉദ്ദേശ്യം നദിയുടെ രണ്ട് ശാഖകൾ പിരിയുന്ന ആയിരി ക്കുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. മൂസാ നബി (അ) കൂടെകൊണ്ടുപോയ മത്സ്യത്തെപ്പറ്റി ഇവർ പറയുന്നത് നോക്കുക: അക്കാലത്തെ മനുഷ്യജീവിതം മിക്കവാറും പ്രാകൃതജീവിതമായിരുന്നത്കൊണ്ട് അപ്പപ്പോൾ വേട്ടയാടിയോ, മത്സ്യം പിടിച്ചോ ആയിരിക്കും അവർ വിശപ്പടക്കുക. അത നുസരിച്ച് മൂസാ നബി (അ)ന്റെ ഭൃത്യനും ഒരു പാറയുടെ അടുത്തുചെന്നുകൂടി നദി യിൽ നിന്നും മത്സ്യം പിടിച്ചു. സാധാരണ മത്സ്യം പിടുത്തക്കാർ ചെയ്യാറുള്ളത്പോലെ അതിന്റെ വക്കത്തൊരു കുഴിയുണ്ടാക്കി ആ കുഴിയിലിട്ടു. നദിയിലെ വെള്ളം കണ്ടപ്പോൾ മത്സ്യത്തിന് വെമ്പലുണ്ടായി. അഗ്ഗുതകരമായ നിലക്ക് അത് അതിന്റെ വഴിക്ക് പോയി ക്കളഞ്ഞു. വളരെ നേരത്തേക്ക് മത്സ്യത്തിന്റെ കാര്യം മറന്നുപോയതുകൊണ്ടാണ് അത് ചാടിപ്പോയത്. അപ്പോൾ ഇതൊരു അസാധാരണ മത്സ്യമൊന്നുമല്ല, വേണ്ടാത്ത കഥ കൾ കെട്ടിച്ചമച്ചുണ്ടാക്കേണ്ട ആവശ്യമില്ല. (പിശാചല്ലാതെ എന്നെ അത് മറപ്പിച്ചില്ല) എന്ന് പറഞ്ഞതിന് ഇവിടെ വിശേഷാർത്ഥമൊന്നുമില്ല. പണ്ട് യൂസുഫ് നബി (അ) തന്നെപ്പറ്റി രാജാവിനെ ഉണർത്തുവാനായി, ജയിലിൽ നിന്ന് പുറത്തുപോ യിരുന്ന ജയിൽപുള്ളിയെ ഏൽപിച്ചിട്ട് അയാളത് മറന്നുപോയല്ലോ. ഇതിനെപറ്റിയും പിശാച് ( ) എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ വെറുപ്പ് പ്രകടിപ്പിക്കുന്ന ഒരു വാക്ക് മാത്രമാണിത്. എന്നിങ്ങിനെ പല വ്യാഖ്യാനങ്ങളും ഇവർക്കുണ്ട്. ഖിദ്വ്ർ നബി (അ) ഒരു പ്രവാചകനായിരുന്നുവോ, അതോ ചില വിജ്ഞാനങ്ങൾ നൽകപ്പെട്ട ഒരു മഹാൻ മാത്രമായിരുന്നുവോ എന്ന കാര്യത്തിൽ പfiിതന്മാർക്കിടയിൽ മുമ്പ് തന്നെ രണ്ട് അഭിപ്രായങ്ങളുണ്ട്. ക്വുർ ആന്റെ പ്രസ്താവനകളിൽനിന്ന് മനിലാകുന്നതും, ഭൂരിപക്ഷം പfiിതന്മാരുടെ അഭി പ്രായവും അദ്ദേഹം ഒരു നബിയാണെന്നാകുന്നു. ( ) ഹദീഥിൽ ഇതിനെപ്പറ്റി വ്യക്ത മായി ഒന്നും കാണുന്നില്ല. ഈ വസ്തുത 65-ാം വചനത്തിന്റെ വിവരണത്തിൽ നാം പ്രസ്താവിക്കുകയും അദ്ദേഹം ഒരു നബിയായിരുന്നുവെന്ന് കാര്യകാരണസഹിതം ബല പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എനി, അദ്ദേഹം ഒരു വലിയ്യായിരുന്നുവെന്ന് തന്നെ വെക്കു ക. എന്നാലും എന്ന് പറഞ്ഞാൽ എന്നല്ല അർത്ഥം. അല്ലാഹു വിനെ അറിഞ്ഞും ആരാധിച്ചും വരുന്നത്നിമിത്തം അവന്റെ സ്നേഹത്തിനും അടുപ്പ ത്തിനും പാത്രമായവൻ എന്നാകുന്നു. ഭക്തരായ വിശ്വാസികളെയാണ് അല്ലാഹു എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് (10: 63) എന്നാണ് അല്ലാഹു പറയുന്നത്. എന്നിരി ക്കെ, വലിയ്യ് എന്നാൽ കാട്ടിൽ തപ് ചെയ്യുന്ന സന്യാസിയാണെന്ന് ഇക്കൂട്ടർ ജൽപി ക്കുന്നത് പാമര ജനങ്ങളെ കബളിപ്പിക്കുവാൻ മാത്രം ഉതകുന്ന ഒരു വഞ്ചനയാണ്. ഈ കഥയുടെ പൂർണരൂപം വിവരിക്കുന്ന പ്രബലമായ ഹദീഥുകൾ ) ല്ലഹ്മദവ 6 വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല ബുഖാരിയിലും മറ്റു പ്രധാന ഹദീഥ് ഗ്രമ്ലങ്ങളിലും വന്നിട്ടുണ്ടെന്നും അതിന്റെ ചുരുക്കം ഇന്നതാണെന്നും നാം മുകളിൽ പ്രസ്താവിച്ചിരിക്കുന്നു. ഇക്കൂട്ടരുടെ പുത്തൻ ജൽപന ങ്ങൾ മിക്കതും ആ ഹദീഥുകളെ പരസ് യമായി നിഷേധിക്കലോ, അവഹേളിക്കലോ ആണെന്ന് കാണാം. ഹദീഥിനെ വ്യാഖ്യാനമായി സ്വീകരിക്കുന്ന ഏതൊരു സത്യവിശ്വാസിക്കും പ്രസ്തുത ഹദീഥുകളിലെ ചില വാചകങ്ങൾ കാണുന്നമാത്ര യിൽതന്നെ ഇൗ വസ്തുത വ്യക്തമാകുന്നതാണ്. ഇമാം ബുഖാരി (റ) പ്രവാചകന്മാ രുടെ വൃത്താന്തങ്ങളിലും, സൂറത്തുൽ കഹ്ഫിന്റെ വ്യാഖ്യാനത്തിലും സുദീർഘമായ പല നബി ˜ പറഞ്ഞതായി (റ) ൽ നിന്ന് ഇൗ സംഭവം ഉദ്ധരിച്ചിരിക്കുന്നു. അവ ഇവിടെ പകർത്തുന്നപക്ഷം, വളരെ പേജുകൾ വേണ്ടിവരുന്നത്കൊണ്ട് സ്ഥലോചിതമായി വരുന്ന വാക്യങ്ങൾ മാത്രം അതിൽനിന്ന് നമുക്ക് ഇവിടെ ഉദ്ധരിക്കാം. (റ) ഈ വചനം ഉദ്ധരിക്കുവാനുള്ള കാരണവും ഹദീഥിന്റെ ആരം ഭത്തിൽ വിവരിച്ചിട്ടുണ്ട്. ബികാലി ( ) എന്ന് പേരായ ഒരു കഥാകാരൻ, അഥവാ കഥ ഉദ്ധരിച്ചു പ്രസംഗിക്കാറുള്ളവൻ ആയിരുന്നുകൂഫഃയിൽവെച്ച് ഈ കഥ പറയുകയുണ്ടായി. കഥാപാത്രങ്ങളിൽപെട്ട മൂസാ, ഗോത്രത്തിൽപെട്ട മൂസാ നബി (അ) അല്ലെന്നും, മറ്റേതോ ഒരു മൂസാ ആണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെത്തുടർന്ന് ജുബൈർ (റ)- ഇദ്ദേഹമാകട്ടെ, പ്രമുഖ അ∫ാസ് (റ) നോട് ഇതിനെക്കുറിച്ച് ചോദിച്ചു. ഇബ്നു അ∫ാസ് (റ) ക്വുർ ആൻ വ്യാഖ്യാതാക്കളായ സ്വഹാബികളിൽ അഗ്രഗണ്യനാണെന്ന് പരക്കെ അറിയപ്പെ ട്ടതുമാകുന്നു. അതിന് മറുപടിയായി ഇബ്നു അ∫ാസ് (റ): (അല്ലാഹു വിന്റെ ശത്രു കളവ് പറഞ്ഞതാണ്) എന്ന് പ്രസ്താവിച്ചുകൊണ്ടും, നബി ˜ പറഞ്ഞു കേട്ടതായി ഉബയ്യുബിനു (റ) തനിക്ക് ഇപ്രകാരം പറഞ്ഞുതന്നിരിക്കുന്നുവെന്ന് പ്രസ്താവിച്ചുകൊണ്ടുമാണ് ഹദീഥ് ഉദ്ധരിക്കുന്നത്. ഉബയ്യ് (റ)നെപറ്റി പറയുകയാ ണെങ്കിൽ, അദ്ദേഹം നബി ˜ യുടെ എഴുത്തുകാരനും, തിരുമേനിയുടെ കാലത്ത്തന്നെ മനഃപ്പാഠമാക്കിയ മഹാനും, അൻസ്വാരികളുടെ നേതാവ് ( ) എന്ന് നബി ˜ സ്ഥാനപ്പേര് നൽകിയ ആളുമാണ്. സംഭവത്തിൽ യാതൊരു മാറ്റവും വരു ത്താതെ, മൂസാ നബി (അ) മറ്റൊരാളാണെന്ന് മാത്രം നൗഫുൽബികാലീ പറഞ്ഞ തിനെ സംബന്ധിച്ച് പറഞ്ഞുവെന്നും, ശത്രു എന്നും ഇബ്നു അ∫ാസ് (റ) പറഞ്ഞത് വളരെ ശ്രദ്ധേയമാകുന്നു. എന്നിരിക്കെ, സംഭവത്തിന്റെ രൂപ വ്യക്തമായ താൽപര്യങ്ങൾക്കും പ്രബലമായ ഹദീഥുകൾക്കും നിരക്കാത്തനിലയിൽവളച്ചു തിരിച്ചുകാണിക്കുന്നത് എത്രമാത്രം ആക്ഷേപാർഹമാണ്?! ഈ കഥയെപറ്റി ഇബ്നു അ∫ാസ് (റ) ഉബയ്യുബ്നു (റ)നോട് ചോദിച്ചറിയു വാനുണ്ടായ കാരണവും ഇമാംബുഖാരി (റ) രേഖപ്പെടുത്തിയിട്ടുണ്ട്: ഹുർറുബ്നു ക്വൈസും താനും തമ്മിൽ, മൂസാ നബി ( അ)യുടെ ഗുരുവായിത്തീർന്ന ആൾ ഖിദ്വ്ർ നബി (അ) ആയിരുന്നോ, വേറെ ആളായിരുന്നോ എന്നൊരു തർക്കം നട ക്കുകയുണ്ടായി. അപ്പോഴായിരുന്നു ഇബ്നു അ∫ാസ് (റ) ഉബയ്യ് (റ) നോട് അന്വേ ഷണം നടത്തിയതും, അദ്ദേഹം നബി ˜ യുടെ തിരുവചനം കേൾപിച്ചതും ( ) വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല ഇബ്നു അ∫ാസ് (റ) ഹദീഥ് ഇങ്ങിനെ തുടങ്ങുന്നു:- ള്ളമ സ്ലച്ഛട്ടക്ഷച മ്മസ്ലയ ള്ളക്കടൾല ∫ൾദ്ധഷ ള്ളങവസ്ലമ ഛഞ്ചഷ ൽട്ടപ്പഥ ജ്ജക്തഞ്ചമ ∫സ്ലദ്ധമ സ്ലഖൾങ ന്നഞ്ചല ∫സ്ലയ ഗ്ഗ ത്ഥട്ടന്ദമ സ്ലഷ ള്ളക്കടൾല ∫സ്ലയ ഗ്ഗ സ്ല.മ്പഗ ൾത്ഥമ പ്ലക്തന്ദലള്ളമ സാരം: റസൂൽ ˜ പറഞ്ഞുകേട്ടതായി ഉബയ്യ് (റ) എനിക്ക് ഇപ്രകാരം പറഞ്ഞുത ന്നിരിക്കുന്നു: മൂസാ നബി (അ) പ്രസംഗിക്കുകയുണ്ടായി. അപ്പോൾ, അദ്ദേഹത്തോട് ചോദിക്കപ്പെട്ടു: മനുഷ്യരിൽവെച്ച് അധികം അറിവുള്ളവൻ ആരാണ്? അദ്ദേഹം പറഞ്ഞു: അതിനാൽ അല്ലാഹു അദ്ദേഹത്തെപ്പറ്റി പ്രതിഷേധി ച്ചു. അഥവാ കുറ്റപ്പെടുത്തി. കാരണം: അതിനെ സംബന്ധിച്ച അറിവ് അല്ലാഹുവിനാ ണുള്ളതെന്ന് അദ്ദേഹം മറുപടി പറഞ്ഞില്ല. അങ്ങിനെ, അല്ലാഹു അദ്ദേഹത്തിന് വഹ്യ് നൽകി: രണ്ട് സമുദ്രങ്ങൾ കൂടിച്ചേർന്ന സ്ഥലത്ത് എന്റെ ഒരു അടിയാനുണ്ട്, അദ്ദേഹം തന്നെക്കാൾ മൂസാ നബി (അ) ഞാൻ അദ്ദേ ഹത്തെ എങ്ങിനെ അല്ലാഹു പറഞ്ഞു: നീ നിന്റെ ഒന്നിച്ചു ഒരു കൊട്ടയിൽ ഒരു മത്സ്യത്തെയും എടുത്തുകൊണ്ടുപോവുക. എന്നിട്ട് ആ മത്സ്യം എവിടെ വെച്ചു നിനക്ക് നഷ്ടപ്പെട്ടു (കാണാതായി) പോകുന്നുവോ അവിടെ അദ്ദേഹം ഉണ്ടായി ഇതിനെക്കാൾ വ്യക്തമായ മറ്റൊരു രിവായത്ത് കൂടി കാണുന്നത് നന്നായിരിക്കും. അത് ഇങ്ങിനെയാകുന്നു: ന്റക്കഢസ്ലമ ള്ളക്തങ സ്ലലൾഷ ഞ്ചരജ ∫സ്ലയ ള്ളക്കടൾല മ്പപ്പക്കടവ ൽട്ടപ്പഥ ള്ളപ്പക്കഡ ∫സ്ലയ ജ്ഞ ൽട്ടപ്പഥ ജ്ജക്തഞ്ചമ ത്സ ∫സ്ലദ്ധമ ള്ളമ പ്ലഴ ∫സ്ലദ്ധമ ന്നറജ സ്ലഞ്ഞപ്പഥ ഗ്ഗ ∫സ്ലയ ∫സ്ലയ യ്യഷസ്ലമ സ്ലഷ ∫സ്ലയ പ്ലട്ടയ ഛഞ്ചഷ റസൂൽ തിരുമേനി ˜ പറഞ്ഞു: അത് (കഥയിൽ പറഞ്ഞ മൂസാ) അല്ലാഹുവിന്റെ റസൂലായ മൂസാ നബി (അ) ആകുന്നു എന്ന്. തിരുമേനി പറയുകയാണ്: അദ്ദേഹം ഒരു ദിവസം ജനങ്ങൾക്ക് ഉപദേശം നൽകി. അതിനാൽ (ജനങ്ങൾക്ക്) കണ്ണുനീർ ഒഴുകു കയും, ഹൃദയങ്ങൾക്ക് അലിവുണ്ടാകുകയും ചെയ്തു. അദ്ദേഹം പിരിഞ്ഞുപോകു മ്പോൾ ഒരാൾ അദ്ദേഹത്തിന്റെ കൂടെ ചെന്ന് ഇങ്ങിനെ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! ഭൂമിയിൽ നിങ്ങളെക്കാൾ അറിവുള്ള വല്ലവരും ഉള്ളതായി നിങ്ങൾക്ക് അറി അദ്ദേഹം എന്ന് പറഞ്ഞു. അതിനാൽ അല്ലാഹു അദ്ദേഹത്തിന്റെ മേൽ പ്രതിഷേധിച്ചു. കാരണം: അതിനെക്കുറിച്ചുള്ള അറിവ് അല്ലാഹുവിനാണുള്ളതെന്ന് അദ്ദേഹം മറുപടി പറഞ്ഞില്ല. അതിനാൽ അദ്ദേഹത്തോട് പറയപ്പെട്ടു: ഇല്ലാതെ! (ത ഗ്മസ്ലക്തര ള്ളമ "മിക്തൽ' ( പ്ലക്തന്ദല ) എന്നാണ് ഹദീഥിലെ വാക്ക്. ഈത്തപ്പനയോല കൊണ്ടുള്ള കൊട്ട, വട്ടി ( ക്ലഡൾച യ്യല പ്ലട്ടച്ഛളഞ ) എന്നും മറ്റുമാണ് വാക്കർത്ഥം. ക്ത വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല ന്നെക്കാൾ അറിവുള്ളവർ ഭൂമിയിൽ അദ്ദേഹം പറഞ്ഞു: റേ∫! എവിടെയാണുള്ളത്? അല്ലാഹു പറഞ്ഞു: സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലത്താ ണുള്ളത്. അദ്ദേഹം: റേ∫! അത് അറിയുവാനുള്ള ഒരു അടയാളം നീ എനിക്ക് നിശ്ച യിച്ചു (തുടർന്നുകൊണ്ട് ബുഖാരി യുടെ നിവേദനപരമ്പരയിൽപെട്ട ഒരാളായ) അംറ് ഇങ്ങിനെ പറഞ്ഞു: നിന്നെ വിട്ടുപിരിഞ്ഞുപോകുന്ന സ്ഥലത്തായിരിക്കും എന്ന് അല്ലാഹു പറഞ്ഞു. (വേറൊരു പരമ്പരയിലെ) ഒരാളായ വാചകം ഇങ്ങിനെയാണ്: ഒരു ചത്ത മത്സ്യം കൊണ്ടുപോവുക. അതിന് എവിടെവെച്ച് ജീവനുണ്ടാകുന്നുവോ അവിടെയായിരിക്കും അദ്ദേഹം അങ്ങനെ മൂസാ നബി (അ) ഒരു മത്സ്യം ഒരു കൊട്ടയിൽ എടുത്തുകൊണ്ടുപോയിസ്ല' വേറെയും രിവായത്തുകൾ ബുഖാരിയിലുണ്ടെങ്കിലും, ഇവയുമായി സാരത്തിൽ വ്യത്യാസമില്ലാത്തത്കൊണ്ട് അവ ഇവിടെ ഉദ്ധരിക്കേണ്ടതില്ല. മേലുദ്ധരിച്ച ഹദീഥിന്റെ വാക്യത്തിൽ നിന്ന് നമുക്ക് പലതും സ്പഷ്ടമായി മനിലാക്കാം:- 1. മൂസാ നബി (അ)ക്ക്് പ്രവാചകത്വവും, ദിവ്യദൗത്യവും (നുബുവ്വത്തും, രിസാല ത്തും) കിട്ടിയതിന് ശേഷമാണ് യഥാർത്ഥത്തിൽ ഈ സംഭവം നടന്നിട്ടുള്ളത്. ഇക്കൂട്ടർ ജൽപിക്കുന്നതുപോലെ അതിന് മുമ്പല്ല. മാത്രമല്ല, അദ്ദേഹത്തിന് തൗറാത്താകുന്ന വേദഗ്രമ്ലം ലഭിക്കുക കൂടിചെയ്തു കഴിഞ്ഞിട്ടാണ് ഈ സംഭവം ഉണ്ടായിട്ടുള്ളതെന്ന് ഇതേ ഹദീഥിൽ വ്യക്തമാക്കിയിട്ടുള്ളത് താഴെ കാണാവുന്നതാകുന്നു. 2. അദ്ദേഹം ഹൃദയസ്പർശിയായ ഒരു ഉപദേശ പ്രസംഗം ചെയ്ത തിനെത്തുടർന്ന് ആരോ ഒരു ചോദ്യം ചോദിച്ചു. അതിന് അദ്ദേഹം കൊടുത്ത മറുപടി ഒരുവിധേന ശരിയായിരുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ഉന്നതമായ നിലപാടിന് യോജി ച്ചതായിരുന്നില്ല അത്. അതാണ് ഇങ്ങിനെ ഒരു പരീക്ഷ വിധേയനാക്കപ്പെടുവാൻ കാരണം. 3. അദ്ദേഹത്തോട് ചോദിക്കപ്പെട്ട പുച്ഛസ്വരത്തിൽ പറഞ്ഞത് പോലെ- വലിയ ജ്ഞാനി എന്നല്ലായിരുന്നു. ആ അർത്ഥത്തി ലുള്ള ഒരു ചോദ്യമായിരുന്നു അദ്ദേഹത്തോട് ചോദിക്കപ്പെട്ടതെങ്കിൽമൂസാനബിയെ സാധാരണക്കാരനായ സത്യവിശ്വാസിപോലും ഏറ്റവും വലിയ ജ്ഞാനി അല്ലാഹുവാണ് എന്നുമാത്രമെ ഉത്തരം പറയുകയുള്ളൂ. പക്ഷേ, ഭൂമിയി ലുള്ള മനുഷ്യരിൽവെച്ച് ഏറ്റവും അറിവുള്ള ആൾ ആരാണ്. മൂസാനബിയെക്കാൾ അറിവുള്ള വേറെ വല്ലവരും അന്ന് എന്നായിരുന്നു ചോദിക്കപ്പെട്ടിരു ന്നത്. മേലുദ്ധരിച്ചതല്ലാത്ത മൂന്നാമതൊരു രിവായത്തിൽ: (നി ങ്ങളെക്കാൾ അറിവുള്ള ഒരാളെ നിങ്ങൾക്കറിയാമോ?) എന്നാണ് ചോദ്യത്തിന്റെ വാച കം. സാരത്തിൽ ഈ രിവായത്തുകളെല്ലാം ഒന്നുതന്നെ. ഏതായാലും, അദ്ദേഹത്തിന്റെ അറിവിൽ പെട്ടിടത്തോളം ഭൂമിയിൽ തന്നെക്കാൾ അറിവുള്ള ഒരു മനുഷ്യൻ ഇല്ലായി രുന്നുതാനും. അതിനാൽ അദ്ദേഹം എന്നോ, എന്നോ മറുപടി കൊടുത്തു. ഉണ്ടെന്ന് അറിവില്ലാത്ത സ്ഥിതിക്ക് എന്ന് മറുപടി പറയുവാൻ നിവൃത്തിയില്ലല്ലോ. എന്നാൽ, അങ്ങിനെ ഒരാൾ വേറെ ഭൂമിയിൽ എവിടെയും ഇല്ലെന്ന് സൂക്ഷ്മമായ അറിവ് സിദ്ധിച്ചിട്ടില്ലാത്തത്കൊണ്ട് എന്ന് തീർത്തുപറഞ്ഞത് വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഒരു മര്യാദകേടുമായിരുന്നു. അറിയാം ( ) എന്നായിരുന്നു അദ്ദേഹം മറുപടി പറയേണ്ടിയിരുന്നത്. അദ്ദേഹം ഒരു സാധാരണക്കാരനല്ല, ഒരു വൈദൂതനാണ്, ദൈവദൂതന്മാരുടെ മുൻപന്തിയിൽ നിൽക്കുന്നവനാണ്. ആകയാൽ അല്ലാഹു അദ്ദേഹത്തിന്റെമേൽ വെറുപ്പ് പ്രകടിപ്പിച്ചു. ആളുകളുടെ നിലനോക്കിയാണല്ലോ പ്രവൃത്തികൾ വിലയിരുത്തപ്പെടുക. വാസ്തവ ത്തിൽ അദ്ദേഹത്തിന്റെ ആ വാക്ക് അദ്ദേഹത്തിന് കൂടുതൽ ജ്ഞാനം ലഭിക്കുവാനും, കൂടുതൽ മര്യാദ ശീലിക്കുവാനും കാരണമായിത്തീരുകയും ചെയ്തു. ഈ ദുർവ്യാഖ്യാനക്കാർ ചിത്രീകരിച്ചു കാണിച്ചത്പോലെ, മൂസാ നബി (അ) ഒരു അഹംഭാവിയാണെന്നോ, അഹംഭാവത്തിന്റെ ശിക്ഷയായിക്കൊണ്ടായിരുന്നു അദ്ദേഹം ഖിദ്വ്ർ നബി (അ)യെ സന്ദർശിക്കേണ്ടി വന്നതെന്നോ വരുത്തിക്കൂട്ടുവാൻ ഇവിടെ യാതൊരു ന്യായവുമില്ല എന്ന് ഈ നബി വാക്യങ്ങൾകൊണ്ട് ധാരാളം തെളിഞ്ഞു വല്ലോ. മനുഷ്യരിൽ വെച്ച് കൂടുതൽ അറിവുള്ളവൻ ആരാണ് എന്ന് പfiിതനോട് ചോദിക്കപ്പെട്ടാൽ അതിന്റെ വിവരം അല്ലാഹുവിങ്കലേക്ക് റിയാമെന്ന് മറുപടിപറയുന്നത് നന്നായിരിക്കും എന്ന തലക്കെട്ട് കൊടുത്തു കൊണ്ട് ഇമാം ബുഖാരി (റ) ഈ ഹദീഥിൽ ഒരിടത്ത് ഉദ്ധരിച്ചിരിക്കുന്നതും, അതിന്റെ വ്യാഖ്യാനത്തിൽ ഇമാം അസ്ക്വലാനി (റ) ഈ സംഗതി വിശദീകരിച്ചു പ്രസ്താവിച്ചി ട്ടുള്ളതും ഇവിടെ സ്മരണീയമാകുന്നു. പക്ഷേ, സ്വന്തം താൽപര്യങ്ങൾക്കുമാത്രം വില കൽപിക്കുന്ന ഇവർക്ക് അതൊന്നും ബാധകമല്ലല്ലോ! 4. തനിക്ക് പരിശീലനവും അറിവും നൽകുവാൻ പറ്റിയ വല്ലവരെയും, കിട്ടുമോ എന്ന് അന്വേഷിച്ചു കൊണ്ടുപോകുകയൊ, തന്നെക്കാൾ അറിവുള്ള ഒരു ഗുരു എവി ടെയോ ഉണ്ടെന്ന് കേട്ട് തേടിപ്പോകുകയോ അല്ല മൂസാ നബി (അ) ചെയ്തത്. ഇതെല്ലാം ദുർവ്യാഖ്യാനക്കാരുടെ സ്വന്തം സങ്കൽപങ്ങളാണ്. മൂസാ നബി (അ) യെക്കാൾ അറി വുള്ള ഒരാൾ ഉണ്ടെന്നും, അദ്ദേഹം ഇന്ന സ്ഥലത്താണുള്ളതെന്നും അല്ലാഹു മൂസാ നബിയെ അറിയിച്ചു. അദ്ദേഹത്തെ സന്ദർശിക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു. അതനുസരിച്ചായിരുന്നു ഈ യാത്രയുണ്ടായത്. പ്രവാചകനാകുവാൻ പോകുന്ന പ്രവാചകത്വസ്ഥാനം നൽകുന്നതിന് ഒരു മുന്നറിവും ഉണ്ടായിരിക്കുകയില്ല. ആകയാൽ, പരിശീലനാർത്ഥം ഒരു ഗുരുവിനെ തേടി പ്പോകേണ്ടുന്ന ആവശ്യം നേരി ടുവാനുമില്ല. 5. പുഴയോരത്തിൽകൂടി പോകുമ്പോൾ ഭക്ഷണാവശ്യാർത്ഥം പിടിച്ച ഒരു മത്സ്യമാ യിരുന്നില്ല മൂസാ നബി (അ)യുടെ മത്സ്യം. നേരെമറിച്ച് ഖിദ്വ്ർ നബി (അ)യെ കണ്ടെ ത്തുന്ന സ്ഥലം അറിയുന്നതിനുള്ള അടയാളമെന്ന നിലക്ക് അദ്ദേഹത്തിന്റെ കൂടെ കൊണ്ടുപോകുവാൻ അല്ലാഹു തന്നെ കൽപിച്ചതും, ആ കൽപനയനുസരിച്ച് അദ്ദേഹം നേരത്തെത്തന്നെ ഒപ്പം കൊണ്ടുപോയിരുന്നതുമായിരുന്നു അത്. 6. അതെ, പുഴക്കരികെ ഒരു കുഴികുത്തി അതിൽ പിടിച്ചിട്ട മത്സ്യമായിരുന്നില്ല, ആ മത്സ്യം. അത് ചാടിപ്പോയത് ഒരു കുഴിയിൽനിന്നുമായിരുന്നില്ല. അദ്ദേഹം അതിനെ ഒരു കൊട്ടയിലോ മറ്റോ കൊണ്ടുപോയതായിരുന്നു. അതിൽ നിന്നാണത് വെള്ളത്തിലേക്ക് ചാടിപ്പോയത്. ഇതിനെപ്പറ്റി താഴെ ഹദീഥിൽ കൂടുതൽ വ്യക്തമായിക്കാണാം. വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല 7. ഈ മത്സ്യം കേവലം ഒരു സാധാരണ മത്സ്യമായിരുന്നില്ല എന്നാണ് മനിലാ ക്കേണ്ടത്. താഴെ ഉദ്ധരിക്കുന്ന ഹദീഥ് വാക്യങ്ങളിൽനിന്ന് നമുക്കിത് കൂടുതൽ ദൃഢ മായി ഗ്രഹിക്കാം. ഈ വ്യാഖ്യാനക്കാർ അസാധാര ണ മത്സ്യമൊന്നുമായി എന്ന് ജ്വൽപിക്കുന്നത് അബദ്ധം മാത്രമാണെന്ന് പറയേണ്ടതില്ല. കാരണം, കൊട്ടപോലെയുള്ള പാത്രത്തിലിട്ടുകൊണ്ടുപോകുന്ന മത്സ്യം ജീവനില്ലാത്തതായിരി ക്കുമല്ലോ. രിവായത്ത് അത് സ്പഷ്ടമാക്കിയിട്ടുമുണ്ട്. മത്സ്യം ചാടിപ്പോ യതിനെപറ്റി ഹദീഥിലെ വാക്യങ്ങൾ കാണുമ്പോൾ ഈ പരമാർത്ഥം വീണ്ടും കൂടു തൽ സ്പഷ്ടമാകും. യാത്രയാണെങ്കിൽ സാധാരണമല്ലാത്ത ഒരു യാത്ര. യാത്രക്കാ രൻ ഒരു പ്രവാചകവര്യൻ, അദ്ദേഹത്തെ കൽപിച്ചയക്കുന്നത് അല്ലാഹു, അവൻ നിർദ്ദേ ശിച്ചുകൊടുത്ത ഒരു പ്രത്യേക അടയാളമാണ് ആ മത്സ്യം. അത് സമുദ്രത്തിലൂടെ പോയ വഴി ഒരു തുരങ്കംപോലെ ആക്കിയിരിക്കുന്നു, ( ) എന്നും, ആ വഴി അതൊരു ആശ്ചര്യമാക്കിയിരിക്കുന്നു. ( ) എന്നും അല്ലാഹു തന്നെ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ തീർച്ചയായും അതിലൊരു അസാധാരണത്വം ഉണ്ടെന്നത്രെ നാം വിശ്വസിക്കുന്നത്. മേൽ ചൂണ്ടിക്കാട്ടിയ സംഗതികൾ മിക്കതും വ്യക്തമാക്കപ്പെട്ടിട്ടില്ല. ഹദീഥിൽനിന്ന് മാത്രമാണ് നമുക്ക് മനിലാക്കുവാൻ കഴിയുന്നത്. മൂസാ നബി (അ) സന്ദർശിക്കുവാൻ പോയ ആ ആളുടെ പേരും പ്രസ്താവിച്ചിട്ടില്ല. അടിയാന്മാരിൽപെട്ട ഒരു അടിയാൻ ( ) എന്നാണ് അല്ലാഹു പറയുന്നത്. ആ അടിയാൻ ഖിദ്വ്ർ ( ) (അ) ആയിരുന്നുവെന്നും നബി വചനങ്ങളിൽനിന്നാണ് നമുക്ക് ലഭിക്കുന്നത്. ഏതായാലും ഇദ്ദേഹം ഒരു പ്രവാചകനായിരിക്കുവാനാണ് സാധ്യതയു ള്ളതെന്ന് നാം മുമ്പ് ചൂണ്ടിക്കാണിച്ചു. മൂസാ നബി (അ) യെക്കാൾ എല്ലാ വിഷയ ത്തിലും കൂടുതൽ അറിവ് ഖിദ്വ്ർ നബി (അ)ക്ക് ഉണ്ടായിരുന്നുവോ? ചില പ്രത്യേക വിഷയങ്ങളിൽ മാത്രമായിരുന്നു കൂടുതൽ അറിവുണ്ടായിരുന്നത് എന്നുള്ളതാണ് വാസ്ത വം. കാരണം: മേലുദ്ധരിച്ച ഹദീഥിൽ ഇപ്രകാരം കാണാവുന്നതാകുന്നു:- സാരം: ഖിദ്വ്ർ ചോദിച്ചു: അദ്ദേഹം മൂസാ- (അ) പറഞ്ഞു: ഖിദ്വ്ർ നബി (അ) ചോദിച്ചു: മൂസാ നബി (അ): എന്ന് ഉത്തരം പറഞ്ഞു. കാര്യം എന്താണ് എന്ന് അദ്ദേഹം അന്വേഷിച്ചു. മൂസാ നബി (അ) മറുപടി പറഞ്ഞു: താങ്കൾക്ക് നേർമാർഗ മായി നൽകപ്പെട്ടിട്ടുള്ള അറിവിൽനിന്ന് എനിക്ക് വല്ലതും താങ്കൾ പഠിപ്പിച്ചു തരു വാൻവേണ്ടി ഞാൻ വന്നതാണ് ഖിദ്വ്ർ പറഞ്ഞു : താങ്കളുടെ കൈവശം തൗറാത്ത് ഉണ്ട്, താങ്കൾക്ക് വഹ്യ് വരുന്നു ( ) ഖിദ്വ്ർ എന്നും, ഖദ്വിർ എന്നും ( ഞ്ചൃക്കുച , ) ഈ പേര് വായിക്കപ്പെടുന്നു. വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല ണ്ട്, അതുപോരേ? ഹേ! മൂസാ! എനിക്ക് ചില അറിവുകളുണ്ട്താങ്കൾക്ക് അത് അറിയേ ണ്ടതില്ല; താങ്കൾക്കും ചില എനിക്കും എന്ന് പ്രതിവചിച്ചു. ഒരു രിവായത്തിലെ വാചകം ഇതാണ് : " എനിക്ക് അല്ലാഹു അറിയിച്ചു തന്ന ചില താങ്കൾക്ക് അറിയു കയില്ല; താങ്കൾക്ക് അല്ലാഹു അറിയിച്ചു തന്ന ചില അറിവുകളുണ്ട്. അത് എനിക്കും അറിയുകയില്ല. രണ്ടിൽ ഓരോരുത്തർക്കും ചില പ്രത്യേക ജ്ഞാനങ്ങൾ നൽകപ്പെട്ടിട്ടുണ്ടെന്നും, അത് മറ്റെയാൾക്കില്ലെന്നും, ഖിദ്വ്ർ നബി (അ) ന്റെ പ്രത്യേക അറിവിൽ നിന്ന് പഠിക്കു വാനായിരുന്നു മൂസാ നബി (അ) അയക്കപ്പെട്ടിരുന്നതെന്നും ഇതിൽ നിന്ന് ശരിക്ക് വ്യക്ത മാണല്ലോ. 65-68 ആയത്തുകളിൽ നിന്നും ഇൗ വസ്തുത മനിലാക്കാവുന്നതാകുന്നു. ഇൗ രണ്ട് തരം അറിവുകളെപറ്റി 82-ാം വചനത്തിന്റെ വ്യാഖ്യാനത്തിൽ നാം വിവരിച്ചി ട്ടുണ്ട്. ഇൗ യാഥാർത്ഥ്യം വേണ്ടത്പോലെ ഗ്രഹിച്ചവരെ സംബന്ധിച്ചിടത്തോളം ഖിദ്വ്ർ നബി (അ) ഒരു നബി അല്ലെന്നുവന്നാൽ തന്നെയും ആശയക്കുഴപ്പത്തിന് അവകാശമി ല്ലാത്തതാണ്. എന്നിരിക്കെ, 82-ാം വചനത്തിന്റെ അന്ത്യഭാഗത്തിൽ നിന്നും മറ്റുമായി അദ്ദേഹം ഒരു നബിതന്നെയാണെന്ന് വ്യക്തമാകുമ്പോൾ പിന്നെ യാതൊരു സംശയ ത്തിനും ഇവിടെ അവകാശമില്ല. 66-ാം വചനത്തിൽ പ്രസ്താവിച്ചത്പോലെ, (താങ്കൾക്ക് പഠിപ്പി ക്കപ്പെട്ടതിൽനിന്ന് എനിക്ക് താങ്കൾ പഠിപ്പിച്ചുതരുമെന്ന നിശ്ചയത്തിന്മേൽ ഞാൻ താങ്കളെ അനുഗമിക്കട്ടെയോ?) എന്ന് മൂസാ നബി (അ) ചോദിച്ചുവല്ലോ. ഈ ചോദ്യ ത്തിന്റെ താൽപര്യം സ്പഷ്ടമാണ്. അതായത്: ഈ ആവശ്യാർത്ഥം ഞാൻ നിങ്ങ ളുടെ കൂടെ സഹവസിക്കട്ടെയോ? അതിനായി നിങ്ങളൊന്നിച്ചു ഞാൻ വരട്ടെയോ? എന്ന് തന്നെ. അഥവാ ഇക്കൂട്ടർ പറയുംപോലെ പ്രവാചകനല്ലാത്തവൻ ഒരു പ്രവാച കനെ പിൻപറ്റി നടക്കുന്നപ്രകാരം ഞാൻ നിങ്ങളെ പിൻപറ്റി നടക്കട്ടെയോ? എന്നല്ല. അങ്ങിനെയാണെങ്കിൽ, ചോദ്യം എന്നും, എന്റെ ഒന്നിച്ച് തനിക്ക് ക്ഷമിക്കുവാൻ എന്നും പറഞ്ഞു പ്രവാചകനല്ലാത്ത മൂസാ നബി (അ)യെ നിരുത്സാഹപ്പെടുത്തുവാൻ, പ്രവാചകനായ ഖിദ്വ്ർ നബി (അ)ക്ക്് പാടുണ്ടോ?! അപ്പോൾമൂസായും താനും ഓരോ അറിവിനപ്പുറമുള്ള വല്ലതും തന്റെ പക്കൽ കണ്ടേക്കാമെന്ന് കരുതിയാണ് ഖിദ്വ്ർ നബി (അ) അത് പറയു ന്നത് എന്നാണ് മനിലാക്കേണ്ടത്. 65 - 70 വചനങ്ങൾ സൂക്ഷിച്ചുനോക്കിയാൽ തന്നെ അത് വ്യക്തമാകും. ) എന്ന ക്രിയാപദത്തിന് ഒപ്പം പോകുക, പിൻപറ്റുക, എന്നൊക്കെ മലയാളത്തിൽ അർത്ഥം വരാം. അവിടത്തെ ഉദ്ദേശ്യം എന്താണെന്നാണ് നാം നോക്കേണ്ടത്. "രണ്ട് പ്രധാന അബദ്ധങ്ങളെക്കുറിച്ച് നാം ഇവിടെ ഉണർത്താം എന്ന മുഖവുര യോടുകൂടി ഇമാം അസ്ക്വലാനീ (റ) ഇങ്ങിനെ പ്രസ്താവിച്ചുകാണാം: ഈ കഥയെ ആസ്പദമാക്കിക്കൊണ്ട് ചില വിഡ്ഢികൾക്ക് മൂസാ നബി (അ) യെക്കാൾ ശ്രേഷ്ഠതയുള്ള ആളാണ് ഖിദ്വ്ർ നബി (അ) എന്നൊരു ധാരണ പിണഞ്ഞിരിക്കുന്നു. ഈ കഥയെപറ്റി ശരിക്കും പരിചിന്തനം ചെയ്യുവാൻ കഴിയാത്തമൂസാ നബി വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല അല്ലാഹു നൽകിയ (ദിവ്യദൗത്യം) അല്ലാഹുവിന്റെ സംസാരം കേൾക്കൽ, എല്ലാ വിജ്ഞാനവും നിറഞ്ഞ തൗറാത്ത് ലഭിക്കൽ ആദിയായവയെപറ്റി ഇത്തരം അമളി പിണയു ന്നത്. ഗോത്ര ങ്ങളിലെ പ്രവാചകന്മാരെല്ലാം നബി (അ) വേദഗ്രമ്ലത്തിന്റെ നിയമങ്ങളനുസരിച്ചുകൊള്ളുവാൻ നിർബന്ധിതരാണ്. (ഇതിന് ക്വുർ ള്ളപ്പിഥി ള്ളിക്കടൾീല സ്ലിഷ (മൂസാ! എന്റെ ദൗത്യങ്ങളെക്കൊണ്ടും, എന്റെ സംസാരം കൊണ്ടും ഞാൻ നിശ്ചയമായും നിന്നെ ജന ങ്ങളെക്കാൾ (ഉന്നതനായി) തിരഞ്ഞെടുത്തിരിക്കുന്നു.) എന്ന ഒരൊറ്റ ആയത്തുതന്നെ ഇപ്പറഞ്ഞതിന് രേഖ മതി. ഖിദ്വ്ർ നബി (അ) ഒരു പ്രവാചകനാണെങ്കിലും, ഒരു റസൂ ലല്ലെന്ന് തീർച്ചയാണ്. റസൂലല്ലാത്ത പ്രവാചകനെക്കാൾ കൂടുതൽ ശ്രേഷ്ഠതയുള്ള ആളാണ് റസൂൽ. എനി, അദ്ദേഹം ഒരു റസൂലുംകൂടി ആയിരുന്നുവെന്ന് സമ്മതിച്ചു കൊടുത്താൽ പോലും, മൂസാ നബി (അ)ന്റെ കൂടുതൽ മഹത്വമേറിയ തും, അദ്ദേഹത്തിന്റെ സമുദായം കൂടുതൽ വലിയതുമാകുന്നു. ഖിദ്വ്ർ നബി (അ) ആക ട്ടെ, കവിഞ്ഞപക്ഷം അദ്ദേഹം സമുദായത്തിലെ നബിമാരിൽപെട്ട ഒരാളാ യിരിക്കും; മൂസാ നബി (അ) അവരിൽ വെച്ച് രണ്ടാമത്തെ അബദ്ധ ധാരണയെക്കുറിച്ച് അസ്ക്വലാനീ (റ) പറയുന്നതിന്റെ ചുരുക്കം ഇതാകുന്നു: സാധാരണക്കാർക്ക്മാത്രം ബാധകമായതാണ്, ഹൃദയമാലിന്യതകളിൽ നിന്ന് സംശുദ്ധമായവർക്ക് അവരുടെ ഹൃദയങ്ങളുടെ വിധിക ളനുസരിച്ചു നടന്നാൽ എന്നൊക്കെ ഈ കഥയെ അടിസ്ഥാനമാക്കി ചിലർ പറഞ്ഞുവരാറുണ്ട്. അത് തനി നിർമതത്വവും, അവിശ്വാസവുമാകുന്നു. ( ) ന്ധ ബഹ്ർ ത്സ ) എന്ന പദത്തിന് സമുദ്രം എന്നർത്ഥം. ചിലപ്പോൾ അത് നദിക്കും പറയപ്പെടാറുണ്ട്. എന്നിരിക്കെ, (രണ്ട് സമുദ്രങ്ങൾ കൂടിച്ചേരുന്ന സ്ഥലം) എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം, സാക്ഷാൽ സമുദ്രങ്ങളോ നദികളോ എന്ന് ഖfiിത മായി പറയുവാൻ വയ്യ. പക്ഷേ, ഈ പുത്തൻ വ്യാഖ്യാനക്കാരുടെ വാദം സംഭവം നട ന്നത് മൂസാ നബി (അ) ഒരു നബിയാകുന്നതിന് മുമ്പാണെന്നും, അദ്ദേഹത്തിന്റെ മത്സ്യം തൽക്കാലം ഭക്ഷണാർത്ഥം പിടിക്കപ്പെട്ടതാണെന്നും, പിടിച്ചിട്ട കുഴിയിൽ നിന്ന് അത് തക്കത്തിൽ ചാടിപ്പോയതാണെന്നും മറ്റുമാണല്ലോ. ഈ വാദങ്ങൾക്ക് ന്യായീകരണം നൽകുന്നതിന്വേണ്ടി ആ വാക്കിന്റെ ഉദ്ദേശ്യം രണ്ട് നദികൾ കൂടിയ സ്ഥലമാണെ ന്നും, ആ നദികൾ മിക്കവാറും നൈൽ നദിയുടെ രണ്ട് ശാഖകളാണെന്നും അവർ അനുമാനിക്കുന്നത്, സ്വന്തം വാദത്തിന് ഉപോൽബലകമായി മാത്രമാണ്. അതിന് പ്രത്യേക ലക്ഷ്യങ്ങളൊന്നും ഇല്ലാത്തിടത്തോളം കാലം, രണ്ട് സമുദ്രങ്ങൾ ( ) എന്ന് പറഞ്ഞത് കേവലം രണ്ട് തന്നെയാണെന്ന് പറയുവാനേ നിവൃ ത്തിയുള്ളൂ. 61-ാം വചനത്തിന്റെ വിവരണത്തിൽ ഇതിനെപറ്റി നാം പ്രസ്താവിച്ചിട്ടുണ്ട്. മത്സ്യത്തെപറ്റി അൽപംകൂടി ശ്രദ്ധിക്കാം: മത്സ്യം എടുത്തുകൊണ്ടുപോകുമ്പോൾ മൂസാ നബി (അ) തന്റെ വാലിയക്കാരനായ നബി (അ) യോട് പറയുന്നത് ഇപ്ര കാരമാണ്: ത്സ (ഈ മത്സ്യം നിന്നെ വിട്ടുപോ കുന്നിടത്ത്വെച്ച് നീ എന്നോട് വിവരം അറിയിക്കണമെന്നല്ലാതെ ഞാൻ നിന്നോട് ശാസി ക്കുന്നില്ല.) ഇതിന് നബി (അ) ഇങ്ങിനെ മറുപടി പറഞ്ഞു: ഏഹ്മഷ്ടര ന്റത്തപ്പര സ്ലല (താ ങ്കൾ അധികമൊന്നും ശാസിക്കുന്നില്ലല്ലോ.) അതിന് പ്രയാസമൊന്നും ഇല്ലല്ലോ എന്ന് വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല സാരം. 60-ാം വചനം ഉദ്ദേശിച്ചുകൊണ്ട് ഹദീഥ് ഇങ്ങിനെ തുടരുന്നു: സാരം: അങ്ങനെ മൂസാ നബി (അ) ഒരു പാറക്കല്ലിന്റെ നനവുള്ള ഒരു സ്ഥലത്താ യിരുന്നപ്പോൾ മത്സ്യം പിടച്ചുചാടി. മൂസാ നബി (അ) ഉറങ്ങുകയായിരുന്നു. അപ്പോൾ വാലിയക്കാരൻ: അദ്ദേഹത്തെ ഉറക്കിൽനിന്ന് എന്ന് (സ്വയം) പറഞ്ഞു. അദ്ദേഹം ഉണർന്നപ്പോൾ അത് പറയാൻ ഞാൻ മറന്നുപോവുകയും ചെയ്തു. മത്സ്യം പിടച്ചുചാടി സമുദ്രത്തിൽ പ്രവേശിച്ചു. അപ്പോൾ അല്ലാഹു സമുദ്രത്തിന്റെ ഒഴുക്ക് അതിൽനിന്നും തടഞ്ഞുനിറുത്തി. മത്സ്യത്തിന്റെ അടയാളം (അത് പോയവഴി) ഒരു കല്ലിൽ പതിഞ്ഞാലുള്ളതുപോലെയായിത്തീർന്നു. (നിവേദകന്മാരിൽ ഒരാളായ) അംറ്: ഇപ്രകാരമെന്നു പറഞ്ഞുകൊണ്ട് രണ്ടുതള്ളവിരലുകളും അത് രണ്ടിനോടും തൊട്ടവിരലുകളും കൂട്ടിചേർത്ത് വൃത്താകൃതിയിൽ കാണിക്കുകയുണ്ടായി. (62-ാം വച നത്തിൽ പറഞ്ഞത്പോലെ) മൂസാ നബി (അ) പറഞ്ഞു: നമ്മുടെ ഈ യാത്ര നിമിത്തം നാം ക്ഷീണത്തെ അഭിമുഖീകരിച്ചിരിക്കുന്നു . ബുഖാരി (റ)യുടെ ഒരു രിവായത്തിൽ വന്ന വാചകങ്ങൾ ഇപ്രകാരമാകുന്നു:- യ്യല ർസ്ലര ള്ളക്തങ സ്ലഞ്ഞത്ഥലൾഷവ സ്ലഞ്ഞത്ഥക്തപ്പട്ടറ സ്ലദ്ധപ്പക്ഷളസ്ലമ പ്ലഷ്ടല ഏന്മന്ദഴ ∫സ്ലദ്ധമ പ്ലഷ്ടല ന്ട്ടങ ഞവസ്ലഘ ള്ളക്തങ ള്ളക്കടൾല ല്ലസ്ലക്തത്തറ∫സ്ലയ സാരം: അങ്ങനെ, അത് (മത്സ്യത്തിന്റെ അടയാളം) ഒരു വെടിപ്പഴുത്പോലെയായി ത്തീർന്നു. എന്നിട്ട് അവർ രാത്രിയിലെ ബാക്കി സമയവും പകലും നടന്നു. പിറ്റേദിവസ മായപ്പോൾ മൂസാ നബി (അ) വാലിയക്കാരനോട്: യാത്ര നിമിത്തം നാം ക്ഷീണത്തെ എന്ന് പറഞ്ഞു. അല്ലാഹു നിർദ്ദേശിച്ച സ്ഥലം (മത്സ്യം ചാടിപ്പോകുന്ന സ്ഥലം) വിട്ടുകടന്നുപോകുന്നതുവരെ മൂസാ നബി (അ) ക്ക്് ക്ഷീണം ബാധിച്ചിട്ടുണ്ടായിരുന്നില്ല. ഇതിൽനിന്ന് താഴെ പറയുന്ന കാര്യങ്ങൾ നമുക്ക് മനിലാക്കാവുന്നതാണ്:- (1) മത്സ്യം അസാധാരണമായനിലയിൽ പിടച്ചുചാടിപ്പോയതായിരുന്നുനദീജലം കണ്ട വെമ്പൽമൂലം കുഴിയിൽനിന്ന് കുതിച്ചുചാടിയതല്ല. (2) മത്സ്യം വെള്ളത്തിൽ ചാടിപ്പോ യവഴി, ആശ്ചര്യകരമാംവിധം തെളിഞ്ഞു കാണാമായിരുന്നു. കാരണം: വെള്ളം ഇട തൂർന്നു പോകാതെ ഒരു മാളമെന്നോണം അത് അവശേഷിച്ചിരുന്നു. (3) മൂസാ നബി (അ)ക്ക് യാത്രാക്ഷീണം അനുഭവപ്പെട്ടത് മത്സ്യം പോയിക്കഴിഞ്ഞ സമയം മുതൽക്കാ യിരുന്നു. വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല 63-ാം ആയത്ത് ഉദ്ധരിച്ചുകൊണ്ട് ഹദീഥിൽ ഇങ്ങിനെ പറയുന്നു: ർസ്ലന്ദമ ല്ലസ്ലക്തമവ ള്ളക്കടൾമ്ലവ (അങ്ങനെ, മത്സ്യംപോയ മാർഗം മത്സ്യത്തിന് ഒരു തുരങ്കവും, മൂ സാ നബി (അ)ക്കും വാലിയക്കാരനും ഒരു ആശ്ചര്യവും ആയിത്തീർന്നു.) ഇത് മത്സ്യത്തിന്റെ അസാധാരണത്വത്തെ കുറിക്കുന്നുവല്ലോ. 61-ാം വചനത്തിൽ മത്സ്യം സമുദ്രത്തിൽ അതിന്റെ വഴി ഒരു ( ) എന്ന് അല്ലാഹു പറയുന്നു. എന്ന് അർത്ഥം നൽകുന്നത് ന്ധ സറബൻ ത്സ ( ) എന്ന വാക്കി നാണ്. മാളം, ഗുഹ, തോട് എന്നൊക്കെ ഈ വാക്കിനർത്ഥം വരും. ഈ അർത്ഥങ്ങൾ സ്വീകരിക്കുന്നപക്ഷം മത്സ്യം പോയവഴി ഒരു ആശ്ചര്യമായി പരിണമിക്കുമെന്ന് കണ്ടു നമ്മുടെ പുത്തൻ വ്യാഖ്യാനക്കാർ ഈ വാക്യത്തിന് അർത്ഥം നൽകുന്നത് ഇങ്ങിനെ യാണ്: മത്സ്യം സമുദ്രത്തിൽ അതിന്റെ സ്വയം താൽപര്യത്തിന് ഒപ്പിക്കു വാൻ വേണ്ടി ഇങ്ങിനെ അർത്ഥം നിർമിക്കുവാൻ ശ്രമിക്കുന്നപക്ഷം ക്വുർ ആന്റെ പേരിൽ ആർക്കും എന്തും പറയുവാൻ സാധിക്കുന്നതാണ്. മത്സ്യം തന്നെ വിട്ടുപോകുമ്പോൾ എന്നെ ഓർമപ്പെടുത്തണമെന്ന് മൂസാ നബി (അ) നബി (അ)നോട് പ്രത്യേകം പറഞ്ഞിരുന്നു. അതൊരു പ്രയാസമില്ലാത്ത കാര്യ മാണല്ലോ എന്നദ്ദേഹം മറുപടിയും പറഞ്ഞു. എന്നാൽ, മത്സ്യം ചാടിപ്പോയത് കണ്ണിൽ കണ്ടിട്ടുപോലും, മൂസാ നബി (അ) ഉണർന്ന ഉടനെയെങ്കിലും അത് ഓർമിപ്പിക്കുവാൻ അദ്ദേഹം മറന്നുപോയി. അവരുടെ യാത്രോദ്ദേശ്യം നിവൃത്തിയാകുന്നത്തന്നെ അതിനെ ആസ്പദമാക്കിയാണ്താനും. പിന്നെയും കുറെയധികം നടന്നു വിഷമിക്കുകയും, ഭക്ഷണം കൊണ്ടുവരാൻ മൂസാ നബി (അ) ആവശ്യപ്പെടുകയും ചെയ്തപ്പോൾ മാത്രമേ വാലിയക്കാരന് അത് പറയുവാൻ ഓർമ വന്നുള്ളൂ. അപ്പോൾ, ഈ മറവി വാസ്തവ ത്തിൽ ഗൗരവമേറിയ ഒരു മറവിതന്നെ. അതുകൊണ്ടത്രെ, ഞാനത് എന്ന് പറയാതെ, അത് പറയുവാൻ എന്നെ മറപ്പിച്ചത് പിശാചല്ലാതെ സ്ലലവ) എന്ന് വാലിയക്കാരൻ പറഞ്ഞതും. ഈ പ്രയോഗം ഒരു വിശേഷാർത്ഥത്തെ - വിഷയത്തിന്റെ ഗൗരവവും മറന്നുപോയതിലുള്ള ഒഴികഴി അഥവാ ഒരു വെറുപ്പ് പ്രകടിപ്പിക്കൽ മാത്രമല്ല അതിലുള്ളത്. യൂസുഫ് നബി (അ) ജയിലിലായിരുന്നപ്പോൾ ജയിൽ വിമുക്തനായി പുറത്ത് പോരുന്നവനോട് തന്നെപറ്റി രാജാവിനെ ഓർമിപ്പിക്കുവാൻ പറഞ്ഞത് അയാൾ മറക്കുകയുണ്ടായി. ഏതാനും കൊല്ലങ്ങൾ യൂസുഫ് നബി (അ)നെക്കൊണ്ട് ഒരു വമ്പിച്ച ആവശ്യം നേരിട്ടപ്പോൾമാത്രമേ ഓർമവരുകയു ണ്ടായുള്ളൂ. ആ ഗൗരവമേറിയ മറതിയെപറ്റിയും സൂറത്ത് യൂസുഫിൽ "എന്നിട്ട് പിശാച് അവനെ മറപ്പിച്ചുകളഞ്ഞു' എന്നാണ് അല്ലാഹു പറഞ്ഞത്. ഇത്തരം ഗൗരവപ്പെട്ട സന്ദർഭങ്ങളിലല്ലാതെ, ഏതെങ്കിലും കാര്യം മറന്നുപോകുന്നിടത്തെല്ലാം പിശാച് എന്ന് മറ്റോപറയാറില്ല. സ്വന്തം താൽപര്യങ്ങളെ മനിൽ വെച്ചുകൊണ്ട് വ്യാഖ്യാനിക്കുന്നവർക്ക് ഇതിലൊന്നും കാണുവാൻ കഴിഞ്ഞെന്ന് വരികയില്ല. പക്ഷേ, വാസ്തവം മുക ളിൽ കണ്ടതാണ്. ഖിദ്വ്ർ നബി (അ) കൊല ചെയ്തത് ഒരു ബാലനെയായിരുന്നുവെന്നതിനോടും ഇക്കൂ ട്ടർ യോജിക്കുന്നില്ല. ഇവർക്ക് മുമ്പും ചിലർ ഇവരുടെ ഈ അഭിപ്രായം പ്രകടിപ്പിച്ചിട്ടു ണ്ട്. ( മ്മഹ്നദ ) എന്നാണ് 74-ാം വചനത്തിൽ ഉപയോഗിച്ച പദം. അടിമ, യുവാവ്, വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല ഭൃത്യൻ, ബാലൻ എന്നീ അർത്ഥങ്ങൾക്കെല്ലാം ആ വാക്ക് നിൽ ഈ വാക്ക് (37: 101; 19: 7; 12: 19) മുതലായ സ്ഥലങ്ങളിൽ) ഉപയോഗിച്ചത് നോക്കു മ്പോഴും, ഹദീഥിൽ താഴെ ഉദ്ധരിക്കുന്ന വാചകം നോക്കുമ്പോഴും ഇവിടെ എന്ന വാക്കിന് എന്നോ എന്നോ അർത്ഥം നൽകേണ്ടിയിരിക്കുന്നു. (ഹദീഥിൽ ഇങ്ങിനെയാണുള്ളത്: ൽഞ്ചക്ഷദ്ധമ ഞ്ചക്ക ന്മചസ്ലമ ഞ്ഞല ജ്ജഞ്ചപ്പഷ സ്ലദ്ധപ്പക്ഷളസ്ലമ (അങ്ങിനെ രണ്ടുപേരും പോയി. അപ്പോൾ അവർ ബാലന്മാരോടൊന്നിച്ച് കളിച്ചു കൊണ്ടിരിക്കുന്ന ഒരു (ബാലനെ) കണ്ടു. എന്നിട്ട് ഖിദ്വ്ർ അവന്റെ തലപി ടിച്ചു മുറിച്ചുകളഞ്ഞു) ഇവിടെ എന്ന് പറഞ്ഞത് കുട്ടി എന്ന അർത്ഥത്തിലാ ണെന്ന് പറയേണ്ടതില്ല. ഖിദ്വ്ർ നബി (അ) കൊലപ്പെടുത്തിയ ആ കുട്ടി അവിശ്വാസ പ്രകൃതിയോടുകൂടിയവനായിരുന്നു; അവൻ ജീവിച്ചിരുന്നുവെങ്കിൽ അവന്റെ മാതാപി താക്കളെ അവിശ്വാസത്തിനും അക്രമത്തിനും ബുദ്ധിമുട്ടിക്കുമായിരുന്നു എന്ന് നബി ˜ പ്രസ്താവിച്ചിട്ടുള്ളതായി ബുഖാരിയും മുസ്ലിമും (റ) ഉദ്ധരിക്കുന്ന ഹദീഥ് ( ) നാം ഇതിന് മുമ്പ് കണ്ടുവല്ലോ. ഇതെല്ലാം കൂടി നോക്കുമ്പോൾ നിശ്ചയമായും ആ ഒരു കുട്ടിയായിരുന്നുവെന്നല്ലാതെ യുവാവായിരുന്നുവെന്ന് മനിലാക്കുവാൻ തരമില്ല. പ്രായം തികയാത്ത ഒരു ബാലൻ മതശാസനങ്ങൾക്ക് എങ്ങനെ വിധേയനാകും? എങ്ങനെയാണ് അവന്റെമേൽ കുറ്റം ചുമത്തി എന്നൊക്കെയാണ് ഇക്കൂട്ടർക്ക് സംശയം. അതുകൊണ്ടാണ്, ഖിദ്വ്ർ നബി (അ) കൊലപ്പെടുത്തിയത് ഒരു ബാലനെയല്ല, യുവാവിനെയാണ് എന്ന് ഇവർ പറയുന്നത്. നിർബന്ധപൂർവം മതം മാറ്റാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരെ ശിക്ഷിക്കുകയെന്ന സാർവലൗകിക നിയമമനുസരിച്ചാണ് ഖിദ്വ്ർ നബി (അ) ആ യുവാവിനെ കൊല ചെയ്ത ഇവർ സമർത്ഥിക്കുന്നു. എന്നാൽ, ആ ബാലൻതന്റെ മാതാപിതാക്കളെ നിർബന്ധിച്ചുവെന്നോ, ഭീഷണിപ്പെടുത്തിയെന്നോ ഹദീ ഥിലും പ്രസ്താവിച്ചിട്ടില്ല. ഭാവിയിൽ അവൻ അങ്ങനെ ചെയ്തേക്കുമെന്ന് ഭയപ്പെട്ടു ( ) എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. ആ അവസരത്തിൽ മൂസാ നബി (അ) ചോദിച്ച ചോദ്യവും ചിന്താർഹമാണ്. സഗ്നൂട്ടുരിഞ ജീവനെ താൻ കൊല്ലുകയോ?) എന്നാണല്ലോ അദ്ദേഹം ചോദിച്ച ത്. അവനൊരു ബാലനായിരുന്നുവെന്ന് ഈ ചോദ്യവും കാണിക്കുന്നു. അവൻ ഒരു യുവാവാണെന്ന് സങ്കൽപിച്ചാൽപോലും ആ കൊല നടന്ന അവസരത്തിൽ തീർച്ച യായും അവൻ നിർദ്ദോഷിയായിരുന്നുവെന്നും, ഭാവിയിൽ അവൻ മൂലം ഉണ്ടാകുവാൻ പോകുന്ന ദോഷത്തെ മുൻനിറുത്തിക്കൊണ്ടാണ് അത് ചെയ്തതെന്നും സ്പഷ്ടമാകു ന്നു. മേൽ സൂചിപ്പിച്ച ഹദീഥിലും തന്നെ (അവൻ ജീവിച്ചിരുന്നുവെ ങ്കിൽ അവൻ അവരെ ബുദ്ധിമുട്ടിക്കുമായിരുന്നു.) എന്നാണുള്ളത്. ഇത്രയും പറഞ്ഞതിൽനിന്ന് കൊല നിയമമനുസരിച്ചോ, പ്രമാണമനുസരിച്ചോ ഉണ്ടായ ഒന്നല്ലെന്നും, നാം മുമ്പ് വിവരിച്ച അടി സ്ഥാനത്തിലുള്ളതാണെന്നും വ്യക്തമാകുന്നു. അതായത് മൂസാ നബി (അ) ന് പരിച യമില്ലാതിരുന്നതും, ഖിദ്വ്ർ നബി (അ) ന് പ്രത്യേകം നൽകപ്പെട്ടിരുന്നതുമായ ചില രഹസ്യജ്ഞാനം അനുസരിച്ച് നടത്തപ്പെട്ട ഒരു കൃത്യമായിരുന്നു അത്. ഉത്തമമായ സന്താനത്തെ അവന്റെ മാതാപിതാക്കൾക്ക് അവരുടെ റ∫് പകരം കൊടുക്ക വ്യാഖ്യാനക്കുറിപ്പ്-1 മൂസാ നബിയുടെയും ഖിള്വ്ർ നബിയുടെയുംസ്ല ണമെന്ന് നാം എന്ന് 81-ാം വചനത്തിലും, എന്റെ അഭിപ്രായമ നുസരിച്ച് എന്ന് 82-ാം വചനത്തിലും അദ്ദേഹം പ്രസ്താവിച്ചത് ഈ വസ്തുതയാണ് കുറിക്കുന്നത്. വാസ്തവം ഇങ്ങിനെയെ ല്ലാമായിരിക്കെ, മറ്റും അതിന് വല്ല നിയമവും ഉണ്ടോ? എന്ന ഇവരുടെ ചോദ്യത്തിന് സ്ഥാനമില്ലല്ലോ. ചുരുക്കത്തിൽ, ഈ സംഭവത്തെപ്പറ്റി അല്ലാഹു വ്യക്തമായ ഭാഷയിൽ നൽകിയ പ്രസ്താവനകളും, അതിന്റെ വ്യാഖ്യാനമായി ബലപ്പെട്ട ഹദീഥുകളിൽ വന്ന വിവരങ്ങളും നമുക്ക് മുഖവിലക്ക്തന്നെ സ്വീകരിക്കുക. അതിന് എതിരായതും വിരുദ്ധ മായതുമായ എല്ലാ വ്യാഖ്യാനങ്ങളും നമുക്ക് ധൈര്യസമേതം തള്ളിക്കളയുകയും ചെയ്യാം. വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, ദുൽക്വർനൈനിയുടെ കെട്ടും, വ്യാഖ്യാനക്കുറിപ്പ്- 2 ദുൽക്വർനൈനി സ്ഥാപിച്ച കെട്ട് എവിടെയായിരുന്നു? വർഗ ക്കാർ ഏതാണ്? അവർ പുറത്ത്വരുന്നത് എന്നായിരിക്കും? വേഗത്തിൽ ഖfiിതമായ മറുപടി പറയാവുന്ന ചോദ്യങ്ങളല്ല ഇവ. കെട്ട് നിർമിച്ചത് എവിടെയാണെന്നുള്ളതിൽ വ്യാഖ്യാതാക്കളും, ചരിത്ര കാരന്മാരും പല അഭിപ്രായങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. അദർബീജാന്നും അർമേനിയക്കും ( ) ഇടയിലാണെന്ന് ചിലർ പറയുന്നു. കാസ്പിയൻ കടലിനും ക്വാക്ക സ് പർവതത്തിനും ( ) ഇടയിൽ സ്ഥിതി ചെയ്യുന്നതും, ബാബുൽ അബ്വാബ് ( ) എന്ന പേരിൽ അറിയപ്പെട്ടിരുന്നതുമായ ദർബന്തി ( )ൽ ആണെന്നും ചിലർ പറയുന്നു. മദ്ധ്യേഷ്യയിലെ ബുഖാറാ ( ) നഗരത്തിൽനിന്ന് ഏതാണ്ട് 150 നാഴിക അകലെ സ്ഥിതി ചെയ്യുന്ന മലകളിലാണെന്ന് മൂന്നാമതൊരു കൂട്ടരും പ്രസ്താവിക്കുന്നു. ഈ സ്ഥലം വടക്കെ അക്ഷാംശം 38 ലും, കിഴക്കെ ധ്രുവാംശം 67ലും സ്ഥിതി ചെയ്യുന്നു. ബുസ്ഘൂൽഖാന ( ) എന്ന പേരിൽ ഈ സ്ഥലം അറിയപ്പെടുന്നു. ക്രിസ്ത്വബ്ദം 15-ാം നൂറ്റാണ്ടിൽ തിമൂർലങ്ക് ( ) ചക്ര വർത്തി ഈ സ്ഥലവും, കെട്ടും കാണുകയുണ്ടായിട്ടുണ്ടെന്നും രേഖപ്പെടുത്തപ്പെട്ടിരി ക്കുന്നു. ഈ സ്ഥലത്തിന് ബാബുൽഹദീദ് ( ) അഥവാ പേരുണ്ട്. ചില ആധുനിക പfiിതന്മാർ ഈ അഭിപ്രായമാണ് സ്വീകരിച്ചുകാണുന്ന ത്. ഏതായാലും മങ്കോളിയൻ വർഗക്കാരുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടു വാൻവേണ്ടി നിർമിക്കപ്പെട്ടതും, ലോകാഗ്ഗുതങ്ങളിൽ എണ്ണപെട്ടുവരുന്നതുമായ ശ്രുതി പെട്ട ചൈനാഭിത്തിയല്ല ദുൽക്വർനൈനിയുടെ കെട്ട് എന്ന് തീർച്ചയാണ്. ( ) 4-ാമതായി വേറൊരഭിപ്രായവും കൂടി നിലവിലുണ്ട്: കോക്കേഷ്യയുടെ ഉൾപ്രദേശങ്ങളിൽ ദാരി യാൽചുരം ( ഉമൃശമഹ ജമൈ ) എന്ന പേരിൽ ഒരു ചുരം കാണാം. അവിടെയായിരുന്നു അതെന്നാണ് ഇൗ അഭിപ്രായം. ഇത് തിഫ്ലീസിനും വിലാദീഖൂഖാസിനും ( ഢ ശഹമറശസൗസമ്വ ) ഇടയിൽ സ്ഥിതി ചെയ്യുന്നു. ധ മേൽപറഞ്ഞ സ്ഥലങ്ങളെല്ലാം ഭൂപടം 1 ൽ നോക്കുക പ . ഈ ഒടുവിൽപറഞ്ഞ അഭിപ്രായം ശരിയായിരിക്കുവാൻ കൂടുതൽ ന്യായം കാണു ( ) ചിലർക്ക് ഇതിലും അഭിപ്രായവ്യത്യാസമില്ലാതില്ല. വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, ന്നു. നോശേർവാൻ ( ) ചക്രവർത്തിയാണ് ഈ ചുരമാർഗത്തിലെ കെട്ട് സ്ഥാപി ച്ചതെന്ന് സാധാരണ ചരിത്രകാരന്മാർ പറയുന്നുവെങ്കിലും, പൂർവകാല ചരിത്ര ങ്ങൾകൊണ്ട് തെളിയുന്നത് ആ കെട്ട് ആദ്ദേഹത്തിന് മു മ്പുണ്ടായിരുന്നു എന്നാകുന്നു. നോശേർവാന്റെ കാലം ക്രിസ്ത്വബ്ദം 531 - 579 ആകുന്നു. അതിന്റെ മുമ്പ്തന്നെ ആ കെട്ടുള്ളതായി പൂർവ ചരിത്രങ്ങളിൽ നിന്ന് അറിയുവാൻ സാധിക്കുന്നു. ഇസ്കന്തർ (അലസ്കാന്തർ- ) ആണത് നിർമിച്ചതെന്ന അഭിപ്രായക്കാരുമുണ്ട്. അതിനും വേണ്ടത്ര തെളിവുകൾ ഇല്ല. ഇസ്കന്തറിന്റെ ഏതാണ്ട് 200 കൊല്ലം മുമ്പാണ് പേർഷ്യക്കാരനായ സൈറസിന്റെ കാലം. അതായത് ക്രിസ്തുവിന് ഏകദേശം 500 കൊല്ലം മുമ്പ്. അദ്ദേഹത്തിന്റെ കാലത്ത് സേത്യൻ ഗോത്രക്കാരുടെ ആക്രമണത്തെ അദ്ദേഹം തടഞ്ഞിരുന്നതായി ചരിത്രം ഉണ്ട്. ഇസ്കന്തർ അങ്ങിനെ ചെയ്തതായി അറിയപ്പെടുന്നില്ല. അർമേനിയൻ ഭാഷയിൽ എന്നും എന്നും ഇൗ ചുരത്തിന് മുൻകാലത്ത് പേരുണ്ടായിരുന്നതായി കാണപ്പെടുന്നു. എന്നത്രെ ഇൗ രണ്ട് പേരു കളുടെയും അർത്ഥം. എന്ന് പറഞ്ഞത് "സൈറിന്റെ' സാക്ഷാൽ നാമ മായ ലോപിച്ചതായിരിക്കാം. ( ) ഇരുമ്പുവാതിൽ എന്ന അർത്ഥത്തിൽ എന്നും അർമേനിയൻ ഭാഷയിൽ ഈ ചുരത്തിന് പേർ പറഞ്ഞുവ രുന്നു. കെട്ട് നിർമിക്കപ്പെട്ടത് ഇരുമ്പ്കട്ടികളും ചെമ്പ്ദ്രാവകവും ഉപയോഗിച്ചാണെന്ന് ക്വുർ ആൻ വ്യക്തമാക്കിയതാണല്ലോ. ബാബുൽ അബ്വാബിലെ കെട്ട് കല്ലുകളാൽ നിർമി ക്കപ്പെട്ടതാണെന്ന് അതിന്റെ അവശിഷ്ടങ്ങൾ തെളിയിക്കുന്നുണ്ട്. കൊക്കേഷ്യയിലെ അഹ്നീദർവാസയാകട്ടെ, ഇരുമ്പ് ഉപയോഗിച്ചു ഉണ്ടാക്കപ്പെട്ടതായി കാണപ്പെടുന്നുമു ണ്ട്. അതുകൊണ്ടുതന്നെയാണ് ജോർജിയാ ( )യിൽ അതിന് ഇരുമ്പുവാതിൽ എന്ന് പറയുന്നതും. ഇരുഭാഗത്തും ഉയർന്നുനിൽക്കുന്ന രണ്ട് മലന്തിട്ടകൾക്കിടയിലാ യിരുന്നു ദുൽക്വർനൈനി കെട്ടി ഉയർത്തിയതെന്ന് പറയുന്നു. ബാബുൽ അബ്വാബിലെ കെട്ടാകട്ടെ, അതിന്റെ ഒരു ഭാഗം (പടിഞ്ഞാറ്) കാക്കസസ് മലയുണ്ടെ ങ്കിലും മറുഭാഗം (കിഴക്ക്) കാസ്പിയർ കടലാണ് സ്ഥിതിചെയ്യുന്നത്. ദാരിയാൽ ചുര മാകട്ടെ, കാക്കസസ് പർവതനിരയുടെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഇടുക്ക്വഴി യുമാകുന്നു. ദുൽക്വർനൈനിയുടെ കെട്ട് അസർബീജാന്നും, അർമേനിയക്കും മദ്ധ്യെ സ്ഥിതിചെയ്യുന്ന രണ്ട് മലകൾക്കിടയിലാണ് എന്ന് പല വ്യാഖ്യാതാക്കളും ( ) കോരേശിനെ ( ) പറ്റി "വേദപുസ്തകനിഘണ്ടുവിൽ ഇങ്ങിനെ കാണാം:- ഇവൻ പാർസ്യയിലെ രാജാവായിരുന്നു. മേദ്യാചക്രവർത്തിയേയും, ചിറ്റാസ്യാ (ഏഷ്യാമൈനർ) രാജാക്കളേയും ജയിച്ചു. ക്രി. മു. 539 ൽ ബാബിലോന്യ ജയിച്ചു. അവിടെ അടിമകളായി പിടിച്ചുകൊണ്ടുവരപ്പെട്ടവരെ പലരേയും വിട്ടയ ച്ചു. യഹൂദർക്ക് മോചനം നൽകി. ശൂന്യമാക്കപ്പെട്ട യെരൂശലേമിനെ (ബൈത്തുൽ മുക്വദ്ദസിനെ) വീണ്ടും അറ്റകുറ്റം തീർക്കുന്നതിനും, ദേവാലയം പണിയിക്കുന്ന തിനും യഹോവയാൽ (ദൈവത്താൽ) അഭിഷേകം പ്രാപിച്ചവനും; അവന്റെ പ്രിയ നുമായ കോരേശു രാജാവിനെക്കുറിച്ച് യെശയ്യാ 40-48 ൽ പലപ്പോഴും പറഞ്ഞു കാണുന്നു. ഇവൻ യഹൂദനല്ലെങ്കിലും യഹോവയെ ആരാധിച്ചുവന്നുവെന്നുള്ളത് നിംശയമാണ്. വേ. പു. നി. പേജ് 112) വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, പറയുന്നുമുണ്ട്. ഇതും ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നു. ശത്രുക്കളുടെ ആക്ര മണം തടയുവാനായി മുൻകാലങ്ങളിൽ പല മർമസ്ഥലങ്ങളിലും പലരാലും, ഭിത്തി ക്കെട്ടുകൾ നിർമിക്കപ്പെട്ടിട്ടുള്ള സ്ഥിതിക്ക് ന്നിലധികം സ്ഥലങ്ങളിൽ പഴയ ഭിത്തി ക്കെട്ടുകൾ കാണുന്നതിൽ ആശ്ചര്യമില്ലല്ലോ. ഒടുവിൽ പറഞ്ഞ അഭിപ്രായത്തിന് ബൈബ്ളും പിൻബലം നൽകുന്നു. യെഹെസ്കേ ലിന്റെ ( ) പ്രവചനങ്ങളുടെ കൂട്ടത്തിൽ ഇപ്രകാരം പറയുന്നു: രോശ് (റഷ്യ), മെശെക്ക് (മോസ്കോ), തൂബൽ എന്നിവയുടെ പ്രഭുവായ മാഗോഗ് ജൂജ്) ദേശത്തിലുള്ള ഗോഗി നേരെ നീ മുഖം തിര ച്ചു അവനെക്കുറിച്ച് പ്രവചിച്ചു പറയേണ്ടത്: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മെശേക്ക്, തൂബൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്ക് വിരോധമായിരി ക്കുന്നു . തുടർന്നുകൊണ്ട് ഗോഗിന്റെ വരവിന്റെ സ്വഭാവവും, കൊള്ള മുതലായ വിക്രിയ കളെയും വിവരിക്കുന്നു. അക്കൂട്ടത്തിൽ, അവരുടെ വരവ് വടക്കേ അറ്റത്ത് നിന്നാണെന്നും, യിസ്രായേൽ പ്രദേശങ്ങളിൽ അവർ വരുമെന്നും ബൈബ്ൾ വ്യക്തമാക്കിയിട്ടുണ്ട്. ദുൽക്വർനൈനിയുടെ കെട്ട് കാക്കസസ് പ്രദേശങ്ങളിലാണെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. കാരണം: ബുഖാറാ പ്രദേശങ്ങളിൽ കൂടിയാണ് ഗോഗിന്റെ പ്രവാഹ മുണ്ടായിരുന്നതെങ്കിൽ, അത് കിഴക്കുഭാഗത്തുകൂടിയാണെന്നുള്ള തിൽ സംശയമില്ല. കാക്കസസ് പ്രദേശമാണ് അവരുടെ അടുത്തും, വടക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്നത്. (പടം 1 നോക്കുക) റഷ്യയിൽനിന്നും മോസ്കോവിൽനിന്നും ഇസ്റാ ഇൗൽ പ്രദേശത്തേക്ക് വരുന്നത് ആ മാർഗത്തിൽ കൂടിയാണ്താനും. ഇത്രയും പറഞ്ഞ തിൽ നിന്നെല്ലാം കാക്കസസ് പർവ്വത നിരകൾക്കിടയിൽ സ്ഥിതിചെയ്യുന്ന ദാരിയേൽ ചുരമാർഗത്തിലായിരുന്നു പറഞ്ഞ ദുൽക്വർനൈനിയുടെ കെട്ട് എന്നാണ് അനുമാനിക്കേണ്ടത്. ഒരു സംഗതി ഇവിടെ ഓർമിക്കുന്നത് നന്ന്. പേർഷ്യൻ രാജാവായിരുന്ന സൈറാണ് ദുൽക്വർനൈനി എന്ന അഭിപ്രായക്കാർ, കെട്ടിന്റെ സ്ഥലം കാക്കസസിലായും, ഇസ്ക ന്തറാണ് ദുൽക്വർനൈനി എന്ന അഭിപ്രായക്കാർ കെട്ടിന്റെ സ്ഥാനം ബുഖാറാ പരിസര ങ്ങളിലായും ഗണിച്ചുവരുന്നു. ഇതിന് രണ്ട് കാരണങ്ങളുണ്ട്: സുദീർഘവും ചരിത്ര പ്രധാ നവുമായ ഒരു യാത്രക്ക്ശേഷമാണല്ലോ കെട്ട് നിർമിക്കപ്പെട്ടത്. അതോടുകൂടി ആ രാജ്യ ക്കാരുടെ ഭാഷ ദുൽക്വർനൈനിക്ക് അപരിചിതവുമായിരുന്നു. യൂനാൻ (ഗ്രീക്കു)കാര നായ ഇസ്ക്കന്തറിന് കാക്കസസ് പ്രാന്തങ്ങളും പേർഷ്യക്കാരനായ സൈറസിന് ബുഖാറാ പ്രദേശങ്ങളും വളരെയൊന്നും അപരിചിതമായിരിക്കുവാൻ തരമില്ല. ഇതാണതിന് കാര ണമെന്ന് പറയാം. ( ) ഇനി, നമുക്ക് അൽപം ആലോചിക്കാം. ക്വിയാമത്ത്നാ ളിന്റെ അടുത്ത കാലത്ത് പെട്ടെന്ന് പ്രത്യക്ഷപെടുന്നവരും, ഏതോ ചില വികൃത സ്വഭാ വത്തോട്കൂടിയവരുമായ ഒരു അജ്ഞാതവർഗമാണ് ഇവരെന്ന് പൊതുവിൽ പലരും ധരിച്ചുവരുന്നുണ്ട്. അടിസ്ഥാനരഹിതമായ ചില കഥകളും പുരാണേതിഹാസങ്ങളും ഇൗ വിഷയത്തിൽ ജനമദ്ധ്യേ പ്രചരിച്ചിട്ടുണ്ട്. അവരെപറ്റി പ്രസ്താവിച്ച ത്സൂ: അൽ കഹ്ഫിൽനാം കണ്ടുവല്ലോ. മറുനാടുകളിൽ, അക്രമം, കുഴപ്പം, കവർച്ച മുതലായവ നടത്തി അസമാധാനമുണ്ടാക്കിയിരുന്ന ഒരു കൂട്ടരായിരുന്നു അവർ. രണ്ടു ( സ്ലളത്സൾമ്ല ർസ്ലഞ്ഞഘഞ്ചഖയ്യഥ വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, മലകളുടെ ഇടയ്ക്കുള്ള ഒരു മാർഗത്തിൽകൂടിയായിരുന്നു അവർ പ്രവഹിച്ചിരുന്നത്. ഒരു ഇരുമ്പ്ഭിത്തിമൂലം അത് ദുൽക്വർനൈനിയുടെ കൈക്ക് നിർത്തലാക്കപ്പെട്ടു. അല്ലാഹുവിന്റെ അനുഗ്രഹംകൊണ്ട് അവർ തൽക്കാലം തടയപ്പെട്ടു. എങ്കിലും അവർ വീണ്ടും വെളിക്ക്വരുന്ന ഒരു കാലമുണ്ട്. അന്ന് അവർ ആ കെട്ടിന് പുറത്ത്വരുന്നതും, ആ കെട്ട് തകർന്നുപോകുന്നതുമാണ് എന്നിങ്ങിനെ അദ്ദേഹം പ്രവചിക്കുകയും ചെയ്തു. ഇതെല്ലാം നിന്ന്തന്നെ നമുക്ക് വ്യക്തമായി മനിലാക്കുവാൻ കഴിഞ്ഞ താകുന്നു. നബി തിരുമേനി ˜ യുടെ എത്രയോ മുമ്പ്തന്നെ ഇക്കൂട്ടർ നിലവിലുണ്ടായി രുന്നുവെന്ന് പറയേണ്ടതില്ല. അൽകഹ്ഫ് 98 ൽ, ദുൽക്വർനൈനി പ്രവചിച്ച ആ നിശ്ചിത സമയംകെട്ട് തരിപ്പ ണമാകുകയും അവർ പുറത്ത് വരുകയും ചെയ്യുന്ന വ്യക്തമാക്ക പ്പെട്ടിട്ടില്ല. ഇതിനെസംബന്ധിച്ച് സൂഃ 96 ൽ ഇപ്രകാരം കാണാം:- (അങ്ങനെ, എല്ലാ കുന്നുകളിൽ കൂടിയും ഓടി വരുന്നതുമാണ്യഥാർത്ഥമായ ആ വാഗ്ദാനസമയം അടു ത്തെത്തുകയും ചെയ്താൽ, അപ്പോൾ, അവിശ്വാസികളുടെ നേത്രങ്ങൾ (അന്തംവിട്ട്) തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്നതാണ്.) എന്ന് പറ ഞ്ഞത് ലോകാവസാന സമയമാകുന്നു. അതിന്റെ അവസരം അടുത്തു കൂടുമ്പോഴാണ് ഇവർ ഇതിൽനിന്ന് മനിലാകുന്നത്. (ഇൗ ആയത്തിന്റെ വിവരണം നോക്കുക.) ഒരിക്കൽ നബി തിരുമേനി ˜ ഇപ്രകാരം പറയുകയുണ്ടായി:- സ്ല സാരം: നിമിത്തം അറബികൾക്ക് നാശം . കെട്ട് ഇന്ന് ഇത്രകണ്ടു ഇത് പറഞ്ഞുകൊണ്ട് അവി ടുത്തെ പെരുവിരലും അതിന്റെ തൊട്ട വിരലും ചേർത്ത് ഒരു വട്ടകണ്ണിപോലെയാക്കി കാണിക്കുകയും ചെയ്തു. (ബുഖാരി) ഇൗ വചനവും, നബി വചനവും മുമ്പിൽ വെച്ചുകൊണ്ട്, ദുൽക്വർനൈനിയുടെ പ്രവചനം പുലർന്നു കഴിഞ്ഞിരിക്കുന്നുവോ, ഇല്ലേ? പുലർന്നു കഴിഞ്ഞുവെങ്കിൽ ഏതാണ് ഇക്കൂട്ടർ? എന്നാണ് നമുക്ക് ചിന്തിക്കുവാനുള്ളത്. നൂഹ് നബി (അ)യുടെ മകനായ യാഫേഥി ( )ന്റെ സന്തതികളാണ് ( ഏീഴ മിറ ങമഴീഴ ) എന്നതിൽ, മുഫിറുകൾക്കും ചരിത്രകാരന്മാർക്കുമിട യിൽ പറയത്തക്ക അഭിപ്രായവ്യത്യാസമില്ല. താർത്താരി വർഗക്കാർ ( ) മുഗിളവർഗക്കാർ ( ) ആണെന്നും, രണ്ട് കൂട്ടരും തുർക്കി ( ) വർഗ ത്തിൽ ഉൾപ്പെട്ടവരാണെന്നുമുള്ളതിലും ഭിന്നാഭിപ്രായമില്ല. ഈ കാലത്തും ഓരോ സ്ഥലത്തുമായിപല പേരിലും അറിയപ്പെട്ടിട്ടുണ്ട്. പൊതുവിൽ ഇവ രുടെ വാസസ്ഥലം ഉത്തരേഷ്യയാകുന്നു. തെക്കുഭാഗത്ത് തിബത്തും ചൈനയും തുടങ്ങി വടക്ക് ശാന്തസമുദ്രംവരെയും, പടിഞ്ഞാറ് തുർക്കിസ്ഥാൻവരെയും അത് നീണ്ടുകിട ക്കുന്നു. (ആസ്യാവൻകരയുടെ ഭൂപടങ്ങൾ നോക്കുക.) വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, കേവലം അപരിഷ്കൃതരും ക്രൂരസ്വഭാവികളുമായിരുന്ന ഇവരിൽ പല അവാന്തര വിഭാഗങ്ങളും, ഉപവർഗങ്ങളും ഉണ്ട്. മുൻകാലത്ത് മദ്ധ്യേഷ്യയിലെ പർവതപ്രാന്തങ്ങ ളിൽകൂടിയും, പല ചുരമാർഗങ്ങളിൽ കൂടിയും കടന്നുവന്നു ദക്ഷിണേന്ത്യൻ രാജ്യങ്ങ ളിൽ പലതും, കിഴക്കൻ യൂറോപ്പിൽപെട്ട പല രാജ്യങ്ങളും ഇവർ ആക്രമിച്ചു കൊണ്ടിരു ന്നു. പലേടങ്ങളിലും കുടിയേറിപ്പാർക്കുകയും ചെയ്തു. ചൈനയിലും, പശ്ചിമേഷ്യയിലും അപ്രകാരം തന്നെ. അവർക്ക് ഇങ്ങോട്ട് കടന്നുവരുവാനുള്ള മാർഗങ്ങൾ പലതുണ്ടെന്ന് ഭൂപടങ്ങളിൽനിന്ന് മനിലാക്കാവുന്നതാകുന്നു. നബി ˜ യുടെ കാലത്തോ, അതിന് ശേഷം ഹിജ്റഃ 7-ാം നൂറ്റാണ്ടുവരെയോ ഇവരുടെ പ്രവാഹങ്ങളും ആക്രമണങ്ങളും ഉണ്ടാ യതായി അറിയപ്പെടുന്നില്ല. ഹിജ്റഃ 7-ാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ, മദ്ധ്യേഷ്യയിലെ പീഠഭൂമികളിൽ കൂടിയും, പർവ്വതമാർഗങ്ങളിൽകൂടിയും മുഗിളവർഗക്കാരായ ചങ്കീസ്ഖാനും സൈന്യവും ചൈനയെയും പല മുസ്ലിം രാജ്യങ്ങളെയും ആക്രമിച്ചു. ക്വുവാറസം ( ) ( ) സുൽത്താനായ ക്വുത്വ്ബുദ്ദീനെ ( ) കീഴടക്കുകയും, ചരിത്രത്തിൽ ഇണകാ ണാത്തതും, മൃഗങ്ങളെപോലും ലജ്ജിപ്പിക്കുന്നതുമായ അനേകം അക്രമങ്ങൾ നടത്തു കയും ചെയ്തു. ഇതോടുകൂടി പ്രവാഹം ആരംഭിച്ചുകഴിഞ്ഞു. ചങ്കീസ്ഖാന്റെ ശേഷം തന്റെ പിൻഗാമികൾ റഷ്യൻ പ്രദേശങ്ങളിലും, റോമായിലും, ചൈനയിലും അക്രമങ്ങൾ നടത്തുകയുണ്ടായി. ചില വിഭാഗത്തെ ചില വിഭാ ഗക്കാരിൽ അലമറിയുന്നതായി നാം എന്ന് ഇവരെക്കുറിച്ച് 99-ാം വചനത്തിൽ അല്ലാഹു പ്രസ്താവിച്ചത് ഇവിടെ സ്മരണീയമാകുന്നു. അനന്തരം, 7-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ, ഇസ്ലാമീ ഖിലാഫത്തിന്റെ തലസ്ഥാന മായിരുന്ന ബഗ്ദാദ്നഗരം ഹലാക്കോ ( ) പിടിച്ചടക്കി. അന്നത്തെ അ∫ാസീഖ ലീഫയായ ( ) കൊന്നുകളഞ്ഞു. ഏഴ്ദിവസം രാജ്യമാ സകലം കൊള്ളയും, കവർച്ചയും, വിവിധ അക്രമങ്ങളും നടത്തി. അനവധി രക്തപ്പുഴ കളും ഒഴുക്കി. കണ്ണിൽപെട്ട ഗ്രമ്ലങ്ങളെല്ലാം ശേഖരിച്ചുടൈഗ്രീസ്നദിയിൽ കൊണ്ടുപോ യിട്ടു. കുന്നുകൂടിക്കിടക്കുന്ന ആ ഗ്രമ്ലക്കെട്ടുകളെ പാലമാക്കിക്കൊണ്ട്, അതിന്മേൽകൂടി കുതിരപ്പട്ടാളത്തെ അവർ മാർച്ച് ചെയ്യിച്ചു. അ∫ാസിയ്യാ ഖിലാഫത്ത് അതോടെ അസ്ത മിക്കുകയും ചെയ്തു. ഇവർമൂലം മുസ്ലിം ലോകത്തിന് സംഭവിച്ച നഷ്ടം അവർണനീ യവും, അപരിഹാര്യവുമത്രെ. ബഗ്ദാദും, ഇറാക്വും, പേർഷ്യയും അവർ അധീനപ്പെടു ത്തി. എന്നാൽ ഭാഗ്യവശാൽ, ശാമിലും ഹിജാസിലും പ്രവേശിക്കുകയുണ്ടായില്ല. ഇത്രയും പറഞ്ഞതിൽ നിന്ന് ആരാണെന്നും, അവർ പുറത്തുവരുമെന്ന പ്രവ ചനം പുലർന്നുകഴിഞ്ഞുവെന്നും മനിലാക്കേണ്ടിയിരിക്കുന്നു. ( ) മുസ്ലിംകളെയും, മുസ്ലിം രാജ്യങ്ങളെയും ചങ്കീസ്ഖാൻ ഇത്രത്തോളം അക്രമി ക്കുവാനുള്ള കാരണം, സുൽത്താൻ ക്വുത്വ്ബുദ്ദീൻ അയാളുടെ ദൂതന്മാരെ കൊലപ്പെ പടം 1 ൽ കാണാം. പുറപ്പാടിന്റെ തുടക്കം ആരംഭിച്ചുവെന്നർത്ഥം. കുട്ട ത്തോടെയുള്ള യഥാർത്ഥ പുറപ്പാട്കാലാവസാനത്തിലായിരിക്കുന്നതാണ്. കാരണം ഇമാം മുസ്ലിം (റ) മുതലായവർ (റ) വഴി ഉദ്ധരിച്ചിട്ടുള്ള 8 വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, ടുത്തിയതായിരുന്നു. അത് സംബന്ധിച്ച് ചങ്കീസ്ഖാൻ എഴുതി അയച്ച ചരിത്രപ്രസിദ്ധ മായ ഒരു കത്ത് മുസ്ലിംകൾക്ക് എന്നെന്നേക്കും ഒരു പാഠമായിരിക്കേണ്ടതാകുന്നു. അതിലെ ചിന്താർഹമായ ചില ഭാഗങ്ങൾ ഇവിടെ ഉദ്ധരിക്കുന്നത് നന്നായിരിക്കും. മുക ളിൽ പറഞ്ഞ വിഷയങ്ങളിലേക്ക് കുറച്ചുകൂടി വെളിച്ചം വീശുവാനും അത് ഉപകരിക്കും. കത്തിലെ വാചകങ്ങൾ ഇപ്രകാരമായിരുന്നു:- "സ്ലസ്ല.നിങ്ങൾ എന്റെ ആളുകളോട് ഇത്രയും ധിക്കാരം പ്രവർത്തിക്കുന്നതും. എന്റെ കച്ചവടവും ധനവും പിടിച്ചടക്കുന്നതും എന്തിനായിട്ടാണ്!? സ്ല..ഉറങ്ങിക്കിടക്കുന്ന കുഴപ്പ ങ്ങളെ വിളിച്ചുണർത്തുകയാണോ നിങ്ങൾ!? ഒളിഞ്ഞുകിടക്കുന്ന ആപത്തുകളെ വെളിക്കു വരുത്തുകയാണോ!? ധനികന്മാർ വിഡ്ഢിത്തം പ്രവർത്തിക്കുന്നതും, നിങ്ങളിലുള്ള 8 ദീർഘമായ നബി വചനത്തിൽ നിന്ന് കാലാവസാനത്തിൽ ഈസാ നബി (അ) ആകാശത്ത്നിന്ന് ഇറങ്ങിവരുകയും, ദജ്ജാലിനെ കൊലപ്പെടുത്തുകയും ചെയ്ത തിനെത്തുടർന്നായിരിക്കും പുറപ്പാടുണ്ടാവുക എന്ന് വ്യക്ത മാകുന്നു. അതേസമയത്ത് കുഴപ്പങ്ങളെസംബന്ധിച്ച് വിവരിക്കുന്ന "കിതാബുൽ ഫിതൻ' ( ) എന്ന് ഖfiത്തിൽപെട്ട രണ്ട് അദ്ധ്യായങ്ങളിലും മറ്റു ചില അദ്ധ്യായങ്ങളിലുമായി ഇമാംബുഖാരീ (റ) ഒന്നിലധികം പ്രാവശ്യം ഉദ്ധരിച്ച ഹദീ ഥാണ് ( ) (ആസന്നമായ ഒരു ആപത്ത്നിമിത്തം അറബി കൾക്ക് നാശം!സ്ല) എന്ന് തുടങ്ങിയ മേൽകണ്ട നബിവചനം. ബുഖാരിയുടെ പ്രസിദ്ധ വ്യാഖ്യാനഗ്രമ്ലമായ "ഫത്ഹുൽബാരി'യിൽ പ്രസ്തുത രണ്ട് അദ്ധ്യായങ്ങളിലും ഇമാം അസ്ക്വലാനീ (റ) ഈ ഹദീഥിന്റെ വിവരണമദ്ധ്യെ അണക്കെട്ട് തുറക്കപ്പെടുന്നതുസംബന്ധിച്ച് നൽകിയ വിവരങ്ങളും, പല മഹാന്മാ രിൽനിന്നും അദ്ദേഹം ഉദ്ധരിച്ച ഉദ്ധരണികളും, അതോടൊപ്പം വ്യാഖ്യാ താക്കളും ഹദീഥ് വ്യാഖ്യാതാക്കളും നൽകിയിട്ടുള്ള മറ്റുവിവരങ്ങളുംകൂടി പരിശോധിക്കുമ്പോൾ നമുക്ക് മനിലാകുന്നത് ഇതാണ്: കൂട്ടത്തോടെയുള്ള പുറപ്പാടിനെപറ്റിയാണ് ഈസാ നബി (അ)ന്റെ വരവിന്ശേഷം സംഭവിക്കുന്നതായി നവ്വാസ് (റ)ൽ നിന്നുള്ള ഹദീഥിൽ പ്രസ്താവിച്ചിരിക്കുന്നത്. അതിന് മുമ്പ്തന്നെ അവരുടെ ഭാഗികമായ പുറപ്പാട് ഒന്നില ധികം പ്രാവശ്യം ഉണ്ടാകുന്നതിന് വിരോധമില്ലതാനും താർത്താരികളുടെ മേൽ ചൂണ്ടി ക്കാട്ടിയ പ്രവാഹവും, അറബികൾക്കും മുസ്ലിംകൾക്കും എതിരെയുണ്ടായ മറ്റു ചില കലഹങ്ങളും അവരുടെ ഭാഗികമായ പുറപ്പാടുകളിൽ ഉൾപ്പെട്ടതാകുന്നു. ഈ നിലക്കാണ് താർത്താരികളുടെ പ്രവാഹത്തോട്കൂടി പുറപ്പാടിനെക്കുറിച്ചുള്ള പ്രവചനം പുലർന്നുകഴിഞ്ഞതായി ഇവിടെ പ്രസ്താവിച്ച ത്. നവ്വാസ് (റ)ന്റെ ഹദീഥിൽ പറഞ്ഞത്പ്രകാരമുള്ള അവരുടെ കൂട്ടത്തോടെയുള്ള പുറപ്പാട് ക്വിയാമത്ത്നാളിന്റെ സമീപകാലത്ത് ഈസാ നബി (അ)ന്റെ വരവും ദജ്ജാലിന്റെ കൊലയും സംഭവിച്ചശേഷം വേറെത്തന്നെ ഉണ്ടായിരിക്കുന്നതുമാണ്. - മുഹമ്മദ് അമാനി. വ്യാഖ്യാനക്കുറിപ്പ്-2ദുൽക്വർനൈനിയുടെ കെട്ടും, അബലന്മാരോട് ദുഷ്ടന്മാർ അനീതികാണിക്കുന്നതും തടയുവാൻ നിങ്ങളുടെ നബി നിങ്ങളോട് ഉപദേശിച്ചിട്ടില്ലേ!? നിങ്ങളുടെ ഉപദേഷ്ടാവ് നബി നിങ്ങളോട്: നിങ്ങളെ ഒഴിവാക്കി വിടുന്ന കാലത്തോളം നിങ്ങൾ അവരെ ( ) എന്ന് പറഞ്ഞിട്ടില്ലേ!? എന്തിനായിട്ടാണ് നിങ്ങൾ അയൽക്കാരെ ദ്രോഹിക്കുന്നത്?! അയൽക്കാരെപറ്റി നിങ്ങളുടെ നബി ˜ നിങ്ങളോട് ചെയ്തിട്ടില്ലേ?! സ്ല..ഇതാ, ഭിത്തിക്കെട്ട് തുറക്കുംമുമ്പായി ഉണർന്നു കൊള്ളുക! സ്ല.അക്രമിക്കപ്പെട്ടവനെ ദൈവം സഹായിക്കും. എല്ലാ കുന്നിൻ പ്രദേശങ്ങ ളിൽകൂടിയും പാഞ്ഞിറങ്ങി വരുകതന്നെ ചെയ്യുന്നതാണ്. ( ) അക്രമത്തിന്റെയും, ദൈ വ നിഷേധത്തിന്റെയും, പാരമ്പര്യം പുലർത്തിപ്പോന്ന ഉത്തരേഷ്യക്കാരുടെ പ്രവാഹത്തെയും വിക്രിയകളെയും ഇന്ന് ലോകം ഭീതിയോടെ ഉറ്റു നോക്കിക്കൊണ്ടിരിക്കുകയാണല്ലോ. കമ്മ്യൂണിസത്തിന്റെയും അതിന്റെ മാതൃരാജ്യമായ സോവ്യറ്റുനാട്ടിന്റെയും, അവയുടെ സഖ്യനാടുകളുടെയും ഭൂതവർത്തമാനകാല സമ്പ്ര ദായങ്ങളെക്കുറിച്ചും, ഭാവികാലമോഹങ്ങളെക്കുറിച്ചും ഇന്ന് ആരെയും പറഞ്ഞറിയിക്കേ ണ്ടതില്ല. ലോകാവസാനദിവസം അല്ലാഹു എല്ലാവരെയും ഒരേ നിലയത്തിൽ ഒരുമിച്ചു കൂട്ടുന്നതാകുന്നു. ആദിവസം ഒരിക്കൽ പെട്ടെന്ന് സംഭവിക്കും. അതിന് മുമ്പ് എന്തെല്ലാം മാറ്റങ്ങളാണ് ഈ ഭൂമുഖത്തുണ്ടാവുക എന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. മേൽപറഞ്ഞതിൽനിന്ന് അധിവാസ സ്ഥലങ്ങളിൽ എവിടെയും മുസ്ലിംകളും സജ്ജനങ്ങളും ഇല്ലെന്നോ, അവിടെയുള്ളവ രെല്ലാം അത്തരക്കാരാണെന്നോ ധരിക്കേണ്ടതില്ല. യോഗ്യന്മാരും, പfiിതന്മാരുമായ എത്രയോ സൽപുരുഷന്മാർ അവിടങ്ങളിൽ ഉണ്ടായിട്ടുണ്ട്. ഉണ്ടാവുകയും ചെയ്തേക്കാം.